സ്വർഗ്ഗ ദ്വീപ് 5

ആമുഖം:

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.

“ഈ കോവിഡ് കാലത്ത് അത്യാവശ്യത്തിന് മാത്രം പുറത്ത് ഇറങ്ങി, തന്നെയും തന്റെ ഉറ്റവരെയും, ഈ മഹാമാരിയിൽ നിന്ന് സംരക്ഷിക്കുന്ന എല്ലാവരെയും, സർവേശ്വരനോട് കാത്ത്‌കൊള്ളണേ എന്ന് ഞാൻ മനസ്സുരുകി പ്രാർത്ഥിക്കുന്നു.”

സ്നേഹവായ്പുകളും അഭിപ്രായങ്ങളും കമന്റുകളിലൂടെ നൽകി ഈ കഥ തുടർന്ന് എഴുതാൻ എന്നെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവരോടും നന്ദി പറഞ്ഞു കൊണ്ട് കഥ തുടരുന്നു.

അദ്ധ്യായം [5]:

ആദിത്യൻ ഒരു ദീർഘ നിശ്വാസം എടുത്ത് പുറത്തേക്ക് വിട്ടു. ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ഓർത്ത് അവൻ അസ്വസ്ഥൻ ആയി. അവന് അറിയാം ആ മുറിയിൽ തന്റെ ഭാവി നിശ്ചയിക്കപ്പെടും എന്ന്. അവന്റ ഇനി ഉള്ള ഉത്തരവാദിത്തങ്ങൾ എന്തൊക്കെ ആണെന്നും അറിയാൻ സാധിക്കും. അവനെയും അവന്റെ പെങ്ങമ്മാരേയും ദത്ത് കൊടുത്ത മനു വർമ്മക്ക് തങ്ങളോട് എന്താണ് പറയാൻ ഉള്ളത് എന്നും ഇവിടെ നിന്ന് മനസ്സിലാക്കാം.

“ശുഭ ആശംസകൾ, ആദിത്യ”, പ്രിയ പതുക്കെ പറഞ്ഞു. “താങ്കൾ ഇത് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോൾ നമുക്ക് വീണ്ടും കാണാം”.

“ഒരുപാട് കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും ഉണ്ട്”, പ്രിയ മുറിയുടെ വാതിലിന്റെ അടുത്തേക്ക് ആദിത്യന്റെ കൂടെ നടന്ന് കൊണ്ട് പറഞ്ഞു.

അവൻ മുറിയുടെ അകത്തേക്ക് കയറി വാതിൽ അവന് പുറകിൽ അടച്ചു.

മൂന്ന് മണിക്കൂറുകൾക്ക് ശേഷം . . . .

ആദിത്യൻ ബാൽക്കണിയിൽ ഇരുന്ന് കൊണ്ട് ഒന്നിന് പുറകെ ഒന്നായി പുക വലിച്ച് കൊണ്ട് ഇരിക്കുക ആണ്. ആ മലകൾക്ക് ഇടയിലൂടെ ചുവപ്പ് രാശി പടർത്തി കൊണ്ട് വിടവാങ്ങുന്നു ആസ്തമയ സൂര്യൻന്റെ ലാസ്യഭാവം പോലും അവന് ആസ്വദിക്കാൻ കഴിയുന്നില്ല. ഇന്ന് വൈകുന്നേരം നടന്ന വിൽപത്രം വായന അവന്റെ അവശേഷിച്ച് ഇരുന്ന ഊർജം മുഴുവൻ ഊറ്റി കളഞ്ഞു.

മീറ്റിംഗ് മൂന്ന് മണിക്കൂറോളം നീണ്ട് നിന്നു. അഡ്വക്കേറ്റ് പ്രഭാകരൻ മനു വർമ്മയുടെ വിൽപത്രം അവർക്ക് വായിച്ച് കേൾപ്പിച്ചു. നാല്പത്തിഒന്ന് പേജുകൾ വരുന്ന ഒരു വലിയ വിൽപത്രം ആയിരുന്നു അത്. വക്കീൽ അതിന് ശേഷം ഓരോ പേജുകളും വായിച്ച് അവർക്ക് മൂന്ന് പേർക്കും വിവരിച്ച് കൊടുത്ത് സംശയങ്ങൾ തീർത്ത് കൊടുത്തു. അവർ മൂന്ന് പേരും വില്പത്രത്തിന്റെ ഉള്ളടക്കം കേട്ട് വായ പൊളിച്ച് ഞെട്ടിതരിച്ച് ഇരിക്കുക ആയിരുന്നു.

“നിങ്ങൾക്ക് ഇത് വായിക്കേണ്ട ആവശ്യം ഉണ്ടോ?”, മേശയുടെ മുകളിൽ ഉള്ള ഫയലിൽ ഇരിക്കുന്ന വിൽപത്രം ചൂണ്ടി ആദിത്യൻ അവന്റെ അടുത്തേക്ക് നടന്നടുക്കുന്ന പ്രിയയോട് ചോദിച്ചു.



“ഞാൻ ആണ് ഈ വിൽപത്രം എഴുതാൻ സഹായിച്ചത്. എന്റെ അറിവിൽ ഈ വിൽപത്രത്തിൽ നൂറ്റിപതിനാറു പ്രാവശ്യം ഭേദഗതി വരുത്തിയിട്ട് ഉണ്ട്”, പ്രിയ അവന്റെ അടുത്ത് വന്ന് നിന്ന് കൊണ്ട് പറഞ്ഞു.

“ദൈവമേ”, ആദിത്യൻ ആശ്ചര്യത്തോടെ പറഞ്ഞു. അവൻ കമ്പനിയിൽ ഡോക്യുമെന്റ് കണ്ട്രോളും റെക്കോർഡ് മാനേജ്മെന്റും ചെയ്തിട്ട് ഉണ്ട് പക്ഷെ നൂറിന് മുകളിൽ ഭേദഗതി വരുത്തിയ ഒരു പ്രമാണം സാധാരണ മിലിറ്ററി ആവശ്യത്തിനോ അല്ലെങ്കി ശാസ്ത്ര പഠനത്തിന്റെ ഭാഗമായി മാത്രമാണ് ചെയ്യാറ്.

“ഈ വിൽപത്രത്തിൽ ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ട് ഉണ്ട്”, പ്രിയ പറഞ്ഞു.

“ഒരുപാട് സ്ഥാപനങ്ങളെ കുറിച്ചും അതിൽ പറഞ്ഞിട്ട് ഉണ്ട്”, ആദിത്യൻ അടുത്ത സിഗരറ്റ് കത്തിച്ച് കൊണ്ട് വിഷമത്തോടെ പറഞ്ഞു.

“എന്താണ് താങ്കളെ അലട്ടുന്ന പ്രെശ്നം, ആദിത്യ?”, കുറച്ച് സമയം മിണ്ടാതെ ഇരുന്നതിന് ശേഷം പ്രിയ ചോദിച്ചു. “എന്റെ അറിവിൽ മിക്കവാറും ആൾക്കാർ ഇത്ര അധികം പണം അപ്രതീക്ഷിതമായി കിട്ടുമ്പോൾ സന്തോഷിക്കാറാണ് പതിവ്”.

“പണം അല്ല പ്രെശ്നം”, ആദിത്യൻ പെട്ടെന്ന് പറഞ്ഞു. “അതിന്റെ പുറകെ വരുന്ന ഉത്തരവാദിത്തങ്ങൾ അതാണ് പ്രെശ്നം. അദ്ദേഹം അത് മുഴുവൻ ഞങ്ങളുടെ തലയിൽ പെട്ടെന്ന് കൊണ്ടുവന്ന് കെട്ടിവച്ചു. കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷം ഇതിനെ കുറിച്ച് ഒരു ഊഹം പോലും ഞങ്ങൾക്ക് തരാതെ. അദ്ദേഹത്തിന് ഞങ്ങൾ ഇതിന് പ്രാപ്‌തരാണോ എന്ന് പോലും അറിയില്ല. എന്നിട്ടും ലോകത്തിന്റെ പല ഭാഗങ്ങളിൽ ഉള്ള ആയിരകണക്കിന് അല്ല പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം കെട്ടിപ്പടുക്കാനും കുടുംബത്തെ സംരക്ഷിക്കാനും ഉള്ള ആ വലിയ ഉത്തരവാദിത്തം ഞങ്ങളെ ഏല്പിച്ചു”.

“അദ്ദേഹത്തിന് ഉറപ്പില്ലായിരുന്നെങ്കിൽ അദ്ദേഹം അങ്ങനെ ചെയ്യില്ലയിരുന്നു, ആദിത്യ”, പ്രിയ പറഞ്ഞു. അവൾക്ക് അറിയാവുന്ന മനു വർമ്മ പൂർണ വിശ്വാസം ഇല്ലാതെ ആദിത്യൻ സ്വന്തം മകൻ ആണെങ്കിൽ പോലും അങ്ങനെ ഒരു ഉത്തരവാദിത്തം കൊടുക്കില്ല എന്ന് ഉറപ്പുണ്ട്.

“അദ്ദേഹത്തിന് എങ്ങനെ ഉറപ്പിക്കാൻ പറ്റും?. അദ്ദേഹത്തിന് ഞങ്ങളെ കുറിച്ച് ശെരിക്കും അറിയുക പോലും ഇല്ല. അദ്ദേഹത്തിന്റെ സഹായികൾ നൽകുന്ന രേഖകളിൽ നിന്ന് ഞങ്ങളെ കുറിച്ച് വായിച്ച് മനസ്സിലാക്കിയത് അല്ലാതെ വേറെ എന്തറിയാം. അദ്ദേഹം ഞങ്ങളെ നേരിട്ട് കണ്ടിട്ട് പോലും ഇല്ല”.

ആദിത്യൻ മേശയുടെ മുകളിൽ ഇരിക്കുന്ന ഫയലിലേക്ക് നോക്കി. ആ ഫയലിന്റെ മുകളിൽ ‘M’ എന്ന അക്ഷരം പുറത്തേക്ക് തള്ളി പൊന്തി നിൽക്കുന്നുണ്ടായിരുന്നു. അവന് അത് കടലിലേക്ക് വലിച്ചെറിഞ്ഞ്, ഈ വിൽപത്രം മനു വർമ്മക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം ആണെന്ന് ഉറക്കെ വിളിച്ച് പറയണം എന്ന് തോന്നി.


“ഇപ്പോൾ ഞാനും ആദിയയും ആദിരയും ഈ വലിയ ഉത്തരവാദിത്തത്തിൽ നിന്ന് പിന്തിരിയാൻ പറ്റാത്തത്ര അകപ്പെട്ട് പോയിരിക്കുക ആണ്. ഇനി മുതൽ ഞങ്ങളുടെ ജീവിതം ഞങ്ങളുടെ ഇഷ്ട്ടത്തിന് ജീവിക്കാനും പറ്റില്ല”, ആദിത്യൻ പറഞ്ഞ് തുടങ്ങി. “ഒന്ന് ആലോജിച്ച് നോക്കു നിങ്ങൾ ഇപ്പോൾ എന്റെ കൂടെ ഇല്ലെങ്കിൽ ഉള്ള അവസ്ഥ. നിങ്ങളുടെ സഹായം ഇല്ലാതെ ഇനിയുള്ള കുറച്ച് ആഴ്ച്ചകളോ മാസങ്ങളോ എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്ന് എനിക്ക് ഒരു രൂപവും ഇല്ല. എനിക്ക് വേണ്ടിയുള്ള സെക്യൂരിറ്റിയും, ഭക്ഷണം പാകം ചെയ്യാനും, വൃത്തിയാക്കാനും ഉള്ള ആളുകളുടെ ആവശ്യഗത എനിക്ക് ഇപ്പോൾ

മനസ്സിലാവും പക്ഷെ എന്റെ ജീവിതം ഇനി മുതൽ എന്റേത് അല്ല. എനിക്ക് ഇഷ്ടമുള്ള ഒരു പെൺകുട്ടിയെ എനിക്ക് പ്രേമിക്കാൻ പറ്റില്ല. എന്റെ ജോലികൾ തീർത്ത് കൂട്ടുകാരുടെ കൂടെ എനിക്ക് ഒരു സിനിമക്ക് പോകാൻ പറ്റില്ല. കൂട്ടുകാരുടെ കൂടെ അടിച്ച് പൂസായി കിടന്ന് അടുത്ത ദിവസം രാവിലെ ഓഫീസിൽ വിളിച്ച് അവധി പറയാൻ പറ്റില്ല. പത്രക്കാരെ പേടിക്കാതെ എനിക്ക് സ്വസ്ഥമായി വീട്ടിൽ പോയി അച്ഛനോടും അമ്മയോടും സംസാരിക്കാൻ പറ്റില്ല. എന്റെ സമയം എന്റേത് അല്ലാതായി തീരുകയാണ്”.

ആദിത്യൻ കസേരയിലേക്ക് ചാരി ഇരുന്ന് കാലുകൾ എടുത്ത് മേശയുടെ മുകളിൽ വച്ചു.

“ഇത് ശെരിക്കും പണക്കാർക്ക് വേണ്ടി ഉണ്ടാക്കിയ ഒരു ജെയിൽ പോലെ ആണ്. എനിക്ക് വേണ്ടത് എന്ത് വേണമെങ്കിലും കിട്ടും പക്ഷെ സ്വാതന്ത്രം ഇല്ല, ഈ സ്ഥിതിയിൽ നിന്ന് രക്ഷപ്പെടാനും സാധിക്കില്ല. അതാണ് എന്നെ അസ്വസ്ഥൻ ആക്കുന്നത്”, ആദിത്യൻ വിഷമത്തോടെ പറഞ്ഞു.

“ഇതിനോട് എല്ലാം പൊരുത്തപ്പെടാൻ കുറച്ച് സമയം എടുക്കും, ആദിത്യ”, പ്രിയ വളരെ ശാന്തമായി പറഞ്ഞു. “ഈ സംഭവിക്കുന്നതിന് എല്ലാത്തിനോട് പൊരുത്തപ്പെടാൻ കുറച്ച് സമയം എടുത്ത് സ്വസ്ഥമായി ചിന്തിച്ച് ഒരു തീരുമാനം എടുക്ക്. പെട്ടെന്ന് കാണുമ്പോൾ കരുതുന്നത് പോലെ ഇത് അത്ര ബുദ്ധിമുട്ടുള്ള കാര്യം ഒന്നും അല്ല”.

“നമുക്ക് നോക്കാം”, ആദിത്യൻ വിഷമത്തോടെ പറഞ്ഞു.

“ഞാൻ ഒരു ശല്യം ആയോ?”, ആദിയ അവരുടെ അടുത്തേക്ക് വന്ന് കൊണ്ട് ചോദിച്ചു.

“ഹായ് ആദിയ”, ആദിത്യൻ അവളുടെ ശബ്ദം മനസ്സിലായതോടെ തിരിഞ്ഞ് അവളെ നോക്കി കൊണ്ട് പറഞ്ഞു.

“ഹായ് ആദിയ, ഞാൻ പ്രിയ”, പ്രിയ മുന്നിലേക്ക് ആഞ്ഞ് ആദിയക്ക് കൈ കൊടുത്തു. “ഞാൻ ആദിത്യന്റെ അസിസ്റ്റന്റ് ആണ്”.

“എനിക്ക് സോഫിയ ഉള്ളത് പോലെ?”, ആദിയ ചിരിച്ച് കൊണ്ട് ചോദിച്ചു.

“അതെ, അതുപോലെ തന്നെ”, പ്രിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
“അല്ലെങ്കിൽ ആദിരക്ക് ജേക്കബ് ഉള്ള പോലെ”.

“ജേക്കബ്? അയാൾ . . . ഉം . . . ” ആദിയയുടെ ശബ്ദം ഇടക്ക് വച്ച് നിന്നു.

ബോട്ടിൽ നിന്ന് ഇറങ്ങി വരുമ്പോൾ ആദിരയുടെ പുറകെ നടന്ന് വന്ന ഉയരമുള്ള കറുത്ത മനുഷ്യൻ ആദിത്യന്റെ ഓർമയിലേക്ക് വന്നു. അയാളുടെ കാലുകൾ ചെറുതും ശരീരം വണ്ണമുള്ളതും ആയിരുന്നു.

“അയാൾ ഒരു നല്ല മനുഷ്യനും, സമര്‍ത്ഥനും ആണ്”, പ്രിയ പതുക്കെ പറഞ്ഞു. “എല്ലാ ആണുങ്ങളും അയാളെ ഇഷ്ട്ടപ്പെടുന്നു എന്ന് ചിന്തിക്കുന്ന ഒരു മനുഷ്യൻ ആണ്. ഇത് ചെറിയ വട്ടാണെന്ന് വേണമെങ്കിൽ പറയാം. എനിക്ക് അയാളെ കുറച്ചൊക്കെ ഇഷ്ടമാണ്”.

“കണ്ടിട്ട് നല്ല മനുഷ്യൻ ആണെന്ന് തോനുന്നു”, ആദിയ പറഞ്ഞു. “ആദിത്യ എനിക്ക് നിന്നോട് ഒറ്റക്ക് സംസാരിക്കണം”.

“പറയൂ”, ആദിത്യൻ ഒരു ദീർഘ നിശ്വാസം എടുത്ത് കാലുകൾ മേശയുടെ മുകളിൽ നിന്ന് താഴേക്ക് വച്ച് എഴുന്നേറ്റ് നേരെ ഇരുന്ന് കൊണ്ട് പറഞ്ഞു.

“എനിക്ക് കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട്”, പ്രിയ കസേരയിൽ നിന്ന് എഴുനേറ്റ് പടികളുടെ അടുത്തേക്ക് നടന്ന് കൊണ്ട് പറഞ്ഞു. “ഞാൻ താങ്കളെ പത്ത് മിനിറ്റുകൾക്ക് ശേഷം വന്ന് വിളിക്കാം, ആദിത്യ”.

“ശെരി”.

ആദിത്യൻ ആദിയയെയും കൊണ്ട് സ്യൂട്ട് റൂമിന്റെ അകത്തേക്ക് പോയി ടീവിയുടെ അടുത്തുള്ള സോഫയിൽ ഇരുന്നു.

“നിനക്ക് സുഖം അല്ലെ?”, ആദിത്യൻ പെട്ടെന്ന് എന്താണ് സംസാരിക്കേണ്ടത് എന്ന് അറിയാതെ ആദിയയോട് ചോദിച്ചു.

“ഞാൻ ആകെ ഞെട്ടി തരിച്ച് ഇരിക്കുക ആണ്, പിന്നെ നല്ല യാത്രാ ക്ഷീണവും ഉണ്ട്. ഇത് അറിഞ്ഞതിൽ പിന്നെ എനിക്ക് ഉറങ്ങാൻ പറ്റിയിട്ടില്ല”, ആദിയ അവന്റെ അടുത്തേക്ക് ആഞ്ഞ് ശബ്ദം താഴ്ത്തി പറഞ്ഞു. “നിന്റെ ഫോട്ടോ കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല”.

“എനിക്കും, ബോധം കേട്ട് പോകും എന്ന് തോന്നി”, ആദിത്യൻ പറഞ്ഞു. “എന്റെ മുഖം ശെരിക്കും വിളറി വെളുത്തു”.

“ഞാനും”, ആദിയ ഒരു ഭയത്തോടെ പറഞ്ഞു. “നമ്മൾ ഇനി എന്താ ചെയ്യുക, ആദിത്യ?”.

“എന്തായാലും നമ്മൾ നിർത്തിയ അടുത്ത് നിന്ന് തുടരുന്നത് ഒരു നല്ല കാര്യമായി എനിക്ക് തോന്നുന്നില്ല”, ആദിത്യൻ പറഞ്ഞു.

“അത് എന്തായാലും വേണ്ട”, ആദിയ പെട്ടെന്ന് ഇടക്ക്‌ കയറി പറഞ്ഞു. “നമ്മൾ ഇതിനെ കുറിച്ച് ആരോടും ഒന്നും പറയുന്നില്ല. ശെരി അല്ലെ?”.

“എനിക്കും അതാണ് നല്ലത് എന്ന് തോനുന്നു പക്ഷെ ഒരു പ്രെശ്നം ഉണ്ട് ജോളിക്കും അരവിന്ദിനും ഈ കാര്യം അറിയാം”, ആദിത്യൻ അവളെ നോക്കി വിഷമത്തോടെ പറഞ്ഞു.


“എന്റെ ദൈവമേ”, ആദിയ പേടിയോടെ പറഞ്ഞു. “എന്റെ കൂട്ടുകാരികൾക്കും അറിയാം”.

“അതെ”, ആദിത്യൻ അവൾ പറഞ്ഞത് ശെരി വച്ചു.

“നീ ഇപ്പോഴും അവരോട് നല്ല കൂട്ടണോ?”, ആദിയ മുടി ചെവിയുടെ പുറകിലേക്ക് ഒതുക്കി വച്ച് താടി ചൊറിഞ്ഞ് കൊണ്ട് ആദിത്യനോട് ചോദിച്ചു.

“അവർ രണ്ട് പേരും ഇപ്പോഴും എന്റെ ഉറ്റ ചങ്ങാതിമാർ ആണ്. നിന്റെ കൂട്ടുകാരികളോ?”, ആദിത്യൻ ചോദിച്ചു.

“നയനുമായി ഇപ്പോഴും നല്ല കൂട്ടാണ്. മാറ്റ് രണ്ട് പേരുമായി അത്രക്ക് അടുപ്പം ഇല്ല”, ആദിയ പറഞ്ഞു.

“ആദിയ ഇനി ശ്രേധിച്ച് കേൾക്ക്, ഞാൻ ഈ പ്രേശ്നത്തെ കുറിച്ച് ഇന്നലെ തന്നെ മനസ്സിലാക്കിയിരുന്നു. അത് കൊണ്ട് തന്നെ ഇതിനെ കുറിച്ച് ചിന്തിക്കാൻ എനിക്ക് കുറച്ച് കൂടുതൽ സമയം കിട്ടി. ഒരു പോംവഴി കണ്ടിട്ടും ഉണ്ട്”, ആദിത്യൻ പതുക്കെ പറഞ്ഞ് തുടങ്ങി. “കഴിഞ്ഞ രാത്രി ഞാൻ അകെ പരിഭ്രമത്തോടെ പെരുമാറുന്നത് കണ്ട് അഡ്വക്കേറ്റ് പ്രഭാകരൻ എന്നോട് പറഞ്ഞു എന്ത് സ്വകാര്യ കാര്യവും ഭാവിയിൽ പ്രെശ്നം ഉണ്ടാക്കും എന്ന് തോന്നുക ആണെങ്കിൽ പ്രിയയെ വിശ്വസിച്ച് അത് പറയാം എന്ന്. അത് കൊണ്ട് ഞാൻ . . .”

“നീ അവളോട് പറഞ്ഞോ?”, ആദിയയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. ആദിത്യൻ അവളെ ആദ്യമായി ആണ് പ്രേമഭാവത്തോടെ അല്ലാതെ കോപഭാവത്തോടെ കാണുന്നത്. ഒരു മദാലസയായ സ്ത്രീ രൗദ്ര ഭാവത്തിൽ കണ്ണുകളിലേക്ക് നോക്കി നിൽക്കുമ്പോൾ എത്ര ഭയാനകം ആയിരിക്കും എന്ന് ആദിത്യൻ തിരിച്ചറിഞ്ഞ നിമിഷം ആയിരുന്നു അത്. ഒരു ദേവി കോപപ്പെട്ടാൽ ഉണ്ടാവുന്ന പോലൊരു അവസ്ഥ.

“നമുക്ക് ഇത് എനിമറ്റാരും അറിയാതെ ഒതുക്കി തീർക്കാൻ പുറത്ത് നിന്നുള്ള സഹായം എന്തായാലും വേണം”, ആദിത്യൻ അവളെ ആശ്വസിപ്പിച്ച് കൊണ്ട് ഒരു സത്യാവസ്ഥ തുറന്ന് പറഞ്ഞു. “എല്ലാവരുടെയും നന്മക്ക് വേണ്ടി ഈ കാര്യം പുറത്ത് അറിയാതെ ഇരിക്കാൻ നമ്മൾ അവരെ നിശബ്ദർ ആക്കുന്നു”.

ഇത് കേട്ടതോടെ ആദിയ പേടിച്ച് വായ തുറന്ന് ഇരുന്ന് പോയി. അവളുടെ

മുഖഭാവം കണ്ട് ആദിത്യൻ കാര്യങ്ങൾ കുറച്ച് കൂടുതൽ വ്യക്തമായി പറഞ്ഞ് കൊടുത്തു.

“അവരെ ഉപദ്രവിക്കുന്ന കാര്യമല്ല ഞാൻ പറഞ്ഞ് വന്നത്. ഞാൻ ഉദ്ദേശിച്ചത് നല്ല കാര്യങ്ങൾ. വർഷാ വർഷം വിനോദ യാത്ര, നല്ലൊരു ജോലി, കുട്ടികൾക്ക് സ്‌കോളർഷിപ്പുകൾ, ഹോസ്പിറ്റൽ ആനുകൂല്യങ്ങൾ അങ്ങനെ അങ്ങനെ. അവർക്ക് നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ നമ്മൾ അവരെ സഹായിക്കുന്നു. അവരെ ഉപദ്രവിക്കുകയോ, ഭീക്ഷിണിപ്പെടുത്തുകയോ ഒന്നും ചെയ്യാതെ നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ട് നീക്കുന്നു”.

“ഞാൻ ശെരിക്കും പേടിച്ച് പോയി”, കാര്യങ്ങൾ ശരിക്കും മനസ്സിലായി വന്നപ്പോൾ ആദിയ ഒരു ആശ്വാസത്തോടെ പറഞ്ഞു.

“ശെരിയാ, ഞാനും ആദ്യം കേട്ടപ്പോൾ പേടിച്ച് പോയി. പ്രിയ നമ്മുടെ കൂട്ടുകാരുടെ എല്ലാം വിശദാംശങ്ങള്‍ ശേഖരിച്ച് കൊണ്ട് ഇരിക്കുക ആണ്. വളരെ രഹസ്യമായി ആണ് ഇതെല്ലം ചെയുന്നത്. പ്രിയക്ക് ഉറപ്പ് ഉണ്ട് മറ്റാരും അറിയാതെ ഇത് ഒതുക്കി തീർക്കാൻ പറ്റും എന്ന്”, ആദിത്യൻ ഒരു ദീർഘ നിശ്വാസം വിട്ട് ആദിയയുടെ മുഖത്ത് നോക്കി കൊണ്ട് പറഞ്ഞു. “അല്ലെങ്കിൽ തന്നെ പതിനായിരക്കണക്കിന് ആളുകളുടെ ഭാവി സംരക്ഷിക്കുന്നത് ഞാൻ ചെയ്യുന്ന പ്രവൃത്തികളിലെ, അല്ലെങ്കിൽ എടുക്കുന്ന തീരുമാനങ്ങളിലെ ശെരിയും തെറ്റിലും നിന്നാണ്. ഈ കാര്യങ്ങൾ പുറത്ത് അറിഞ്ഞാൽ അത് അവരെ സാരമായി ബാധിക്കും. ഈ പ്രെശ്നം എത്രയും പെട്ടെന്ന് രഹസ്യമായി ഒതുക്കി തീർത്തേ പറ്റൂ”.

“എനിക്ക് പ്രിയയോട് ഒന്ന് സംസാരിക്കണം”, ആദിയ കുറച്ച് സമയം ആലോജിച്ചതിന് ശേഷം പറഞ്ഞു. “റോസ്‌മേരിക്ക് ഒരു കുട്ടി ഉണ്ട്. നിന്നോട് നവ്യ എന്ന് പേര് പറഞ്ഞ ആ മെലിഞ്ഞ പെൺകുട്ടി. അവളുടെ കുട്ടിക്ക് എന്തോ ആരോഗ്യ പ്രെശ്നം ഉണ്ട്. അവൾ കുട്ടിയെയും കൊണ്ട് എപ്പഴും ആശുപത്രിയിൽ തന്നെ ആണ്. എന്താണ് കുഞ്ഞിന്റെ അസുഖം എന്നൊന്നും എനിക്ക് ശെരിക്കും അറിയില്ല”.

“നീ അവളെ വിളിച്ച് പറ നമ്മൾ അവളുടെ കുട്ടിയുടെ എല്ലാ ആശുപത്രി ചെലവുകളും വഹിക്കാം. പിന്നെ കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ചികിത്സയും കുഞ്ഞിന് നൽകാം എന്നും പറ. അവൾ നമ്മളുടെ കാര്യങ്ങൾ ഒന്നും പുറത്ത് പറയില്ല എന്ന ഒരൊറ്റ വ്യവസ്ഥയിൽ”. ആദിത്യൻ കുറച്ച് നേരം ചിന്തിച്ച് കൊണ്ട് പറഞ്ഞു.

“ഹായ് റോസ്മേരി, ഇത് ആദിയ ആണ്”, ആദിയ ഫോൺ വിളിക്കുന്നത് പോലെ കാണിച്ച് അവനെ കളിയാക്കി കൊണ്ട് പറഞ്ഞു. അവൾ ആദിത്യനെ ഒരു വിഡ്ഢിയെ എന്നപോലെ അവന്റെ മുഖത്തേക്ക് നോക്കി. അവളുടെ വലത് കൈയുടെ വിരലുകൾ മടക്കി ചെറുവിരലും തള്ളവിരലും പുറത്തേക്ക് നിവർത്തി ചെവിയുടെ അടുത്ത് ഫോൺ ചെയ്യുന്നത് പോലെ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു. “എനിക്ക് അറിയാം നമ്മൾ സംസാരിച്ചിട്ട് ഒരു വർഷത്തിൽ ഏറെ ആയി എന്ന്. നിന്റെ കുഞ്ഞിന് സുഖമില്ല എന്ന് കേട്ടു. ഞാൻ നിന്റെ കുഞ്ഞിന്റെ എല്ലാ ആശുപത്രി ചിലവുകളും വഹിക്കാം. എങ്ങനെ എന്ന് ഞാൻ പറഞ്ഞ് തരാം. എന്റെ കൈയിൽ പാരമ്പര്യ സ്വത്തായി കുറച്ച് പണം വന്ന് ചേർന്നിട്ടുണ്ട് എന്ന് എനിക്ക് തെളിയിക്കാൻ പറ്റും. അതെ, ശെരിയാണ്. പിന്നൊരു കാര്യം ഞാൻ എന്റെ ആങ്ങളയുടെ കൂടെ ആണ് ഗോവയിൽ നമ്മൾ പോയ വേനൽ അവധിക്ക് അന്ന് രാത്രി പാർട്ടി കഴിഞ്ഞ് കിടക്ക പങ്കിട്ടത്, ഇത് മറ്റാരോടും പറയരുത് കേട്ടോ?”, അവൾ ഒന്ന് നിർത്തി തല ചെരിച്ച് ആദിത്യന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. “ശെരിയാണ്, ഇങ്ങനെ സംസാരിച്ചാൽ എല്ലാ പ്രേശ്നങ്ങളും ഉടനെ തീരും, ആദിത്യ”.

ആദിത്യൻ അവളുടെ പുച്ഛത്തോടെ ഉള്ള ഫോൺ സംഭാഷണം കേട്ട് എന്താണ് പറയേണ്ടത് എന്ന് അറിയാതെ മിണ്ടാതെ ഇരുന്ന് അവളുടെ മുഖത്തേക്ക് തന്നെ നിർവികാരനായി നോക്കി.

“ക്ഷെമിക്കണം”, ആദിയ ആദിത്യന്റെ മുഖത്തേക്ക് കുറച്ച് നിമിഷങ്ങൾ നോക്കി ഇരുന്നതിന് ശേഷം പറഞ്ഞു. “ഞാൻ നല്ല മാനസിക പിരിമുറുക്കത്തിൽ ആണ്”.

“എനിക്ക് മനസ്സിലാക്കാവുന്നതേ ഉള്ളു”, ആദിത്യൻ സങ്കടത്തോടെ പറഞ്ഞു.

“ലോകത്തിൽ ഇത്രയധികം പുരുഷന്മാർ വേറെ ഉണ്ടായിരുന്നിട്ടും അങ്ങനെ ഒക്കെ സംഭവിച്ചത് നിന്റെ കൂടെ ആയി”, ആദിയ വിഷമത്തോടെ പറഞ്ഞു.

ആദിയ ഇത് പറഞ്ഞപ്പോൾ ആദിത്യൻ ഗോവയിലെ ആ രാത്രിയെ കുറിച്ച് ആലോജിച്ചു. താൻ അന്ന് രാത്രി അനുഭവിച്ച ലൈംഗിക സുഖവും സംതൃപ്തിയും ഇനി ഒരിക്കലും ജീവിതത്തിൽ അനുഭവിക്കാൻ പറ്റും എന്ന് തോനുന്നില്ല. അത്, എന്ത് തന്നെ ആയാലും പെങ്ങളാണെന്ന് അറിഞ്ഞതിന് ശേഷവും ഇങ്ങനെ ഒരു ബന്ധം വച്ച് പുലർത്തുന്നത് വളരെ വലിയ തെറ്റാണ്.

ഈ പ്രേശ്നങ്ങൾക്ക് ഇടയിലും അവൻ മനസ്സിൽ ആ നിമിഷങ്ങളിലേക്ക് ഊളിഇട്ട് വിഷമത്തോടെ ചിരിച്ച് കൊണ്ട് ആദിത്യൻ പറഞ്ഞു. “എനിക്ക് ആ വികാരം മനിസ്സിലാവും. ഒരു പക്ഷേ ഹൃദയത്തോട് ഏറ്റവും അടുത്ത്, എന്റെ ജീവിതത്തിലെ തന്നെ മറക്കാൻ പറ്റാത്ത ഒരു നിമിഷം, പക്ഷെ ഇപ്പോൾ . . . ”

“എല്ലാം നശിച്ചു”, ആദിയ അവൻ തുടങ്ങി വച്ച സംഭാഷണം പൂരിപ്പിച്ച് കൊണ്ട് പറഞ്ഞു. “നിനക്ക് അറിയാമോ, ഞാൻ നിന്നെ കുറിച്ച് എപ്പോഴും ചിന്തിക്കാറുണ്ട്”.

“ഞാനും”, ആദിത്യൻ പറഞ്ഞു. ആദിയയോട് സത്യസന്തമായി തുറന്ന് സംസാരിച്ചപ്പോൾ അവന് സ്വയം അതിശയം തോന്നി. താൻ ഇതേപോലെ തുറന്ന് സംസാരിച്ച ഒരേ ഒരു പെൺകുട്ടി പ്രിയ ആണ്. എന്നാൽ പ്രിയയോട് സംസാരിക്കുമ്പോൾ ഉള്ള ചമ്മൽ ആദിയയോട് സംസാരിക്കുമ്പോൾ ഇല്ല എന്ന് അവൻ മനസ്സിലാക്കി. “നിന്റെ ഫോൺ നമ്പറോ വിലാസമോ വാങ്ങാതെ ഇരുന്നതിൽ ഞാൻ എന്നെ തന്നെ മാസങ്ങളോളം കുറ്റപ്പെടുത്തിയിരുന്നു”.

“ഞാനും”, ആദിയ പറഞ്ഞു. “നമ്മൾ അറിഞ്ഞ കാര്യങ്ങൾ വച്ച് നോക്കുമ്പോൾ സംഭവിച്ചത് എല്ലാം നല്ലതിന് ആയി”.

“നമ്മൾ വീണ്ടും കണ്ട് മുട്ടിയിരുന്നു എങ്കിൽ നമ്മൾ കാമിതാക്കൾ ആയേനെ എന്ന് നിനക്ക് തോന്നാറുണ്ടോ?”, ആദിത്യൻ ചോദിച്ചു.

ആദിയ ആദിത്യന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. “ഞാൻ നിന്നെ ബോംബെയിൽ ഉള്ള തെരുവുകളിൽ കണ്ട് മുട്ടുന്നതായി സ്വപ്നം കാണാറുണ്ട്”.

“ഞാൻ നിന്നെ തിരഞ്ഞ് വരുന്നത് സ്വപ്നം കാണാറുണ്ട്. നൂറ്റിഎൺപത് ലക്ഷം ആളുകളുടെ ഇടയിൽ”, ആദിത്യൻ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചിരിച്ചു. “ബോംബെയിൽ എത്ര ഫോട്ടോഗ്രാഫേഴ്സ് ഉണ്ടെന്ന് നിനക്ക് വല്ല ഊഹവും ഉണ്ടോ?”.

“ശെരിയാ, ബോംബെയിൽ ഞങ്ങൾ കുറേപേർ ഉണ്ട്”. അവൾ മുഖം ചുളിച്ച് സങ്കടത്തോടെ പറഞ്ഞു. “ആദിരക്ക് നമ്മുടെ കാര്യങ്ങൾ അറിയില്ലല്ലോ, അല്ലെ?”.

“ഇല്ല, നീ കേൾക്ക്, ആദിരയെ പറ്റി . . . “, ആദിത്യൻ അടുത്ത ബോംബ് പൊട്ടിക്കാൻ പോകുന്നത് പോലെയുള്ള മുഖഭാവത്തോടെ പറഞ്ഞു.

ഇത് കണ്ടതോടെ ആദിയ പുരികങ്ങൾ ഉയർത്തി കൊണ്ട് ചോദിച്ചു. “അവളാണോ നീ ഞാൻ ആണെന്ന് വിജാരിച്ച ആ ലാപ് ഡാൻസർ”,

ആദിത്യൻ അവളെ നോക്കി തോൾ കൂച്ചി കൊണ്ട് തല അതെ എന്ന രീതിയിൽ മുകളിലേക്കും താഴേക്കും ആട്ടി.

“ഞങ്ങൾ പ്ലെയിനിൽ യാത്ര ചെയ്ത് കൊണ്ട് ഇരുന്നപ്പോൾ ഞാൻ അതെ കുറിച്ച് ആലോജിച്ചായിരുന്നു”, ആദിയ പറഞ്ഞു. “ആദിത്യ, വക്കീൽ നിനക്ക് ഞങ്ങളുടെ ഫോട്ടോകൾ കാണിച്ചപ്പോൾ . . . . ”

വക്കീൽ ഫോട്ടോകൾ കാണിച്ചപ്പോൾ ഉണ്ടായ മനോനിലയിലേക്ക് തിരിച്ച് പോകാൻ താല്പര്യം ഇല്ലാതെ ആദിത്യൻ ഇടക്ക് കയറി ചോദിച്ചു. “അതെ നോക്ക്, വക്കീൽ നിങ്ങൾക്ക് എന്റെ ഫോട്ടോ കാണിച്ചപ്പോൾ ആതിര എന്നെ മനസ്സിലായതായി എന്തെങ്കിലും ഭാവവ്യത്യാസം കാണിച്ചോ?”.

“അവൾ ഒരു വികാരവും പ്രകടിപ്പിച്ചില്ല, ആദിത്യ. അവൾ ശെരിക്കും ഉൾവലിഞ്ഞ ഒരു പ്രകൃതം ആണെന്ന് തോനുന്നു”, ആദിയ ഇല്ല എന്ന അർത്ഥത്തിൽ തല ആട്ടികൊണ്ട് പറഞ്ഞു.

“എനിക്ക് അവളോട് ക്ലബ്ബിനെ കുറിച്ച് സംസാരിക്കണം”, ആദിത്യൻ പറഞ്ഞു.

“നീ നമ്മളെ കുറിച്ച് അവളോട് പറയാൻ പോകുവാണോ?”, ആദിയ കുറച്ച് നേരം ആലോജിച്ചതിന് ശേഷം ചോദിച്ചു.

“എനിക്ക് അറിയില്ല”, ആദിത്യൻ പറഞ്ഞു. “എനിക്ക് അവളെ കാണുന്നതിന് മുൻപ് നിന്റെ അഭിപ്രായം അറിയണമായിരുന്നു”.

“ഞാൻ അതിനെ കുറിച്ച് ഒന്ന് ആലോജിച്ചിട്ട് പിന്നീട് പറയാം”, ആദിയ പറഞ്ഞു.

“ശെരി”, ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. “ഈ മാറ്റങ്ങൾ എല്ലാം കണ്ട് നിനക്ക് എന്ത് തോനുന്നു?”.

“ഇത് ശെരിക്കും വിചിത്രമായ ഒരു അനുഭവം ആണ്”, ആദിയ മറുപടി പറഞ്ഞു. “ആരെങ്കിലും എന്റെ മുൻപിൽ ചാടി വന്ന് കളിപ്പിച്ചെ പൊട്ടിയാക്കിയെ എന്ന് വിളിച്ച് പറഞ്ഞ് ഏതെങ്കിലും റിയാലിറ്റി പരമ്പരയുടെ പേര് വിളിച്ച് പറയും എന്ന് എനിക്ക് തോന്നാറുണ്ട്”.

“എനിക്ക് ഇത് ഒരു സിനിമ കാണുന്നത് പോലെ ആണ് തോന്നാറ്. ചില വിചിത്രമായ കാര്യങ്ങൾ വേറെ ആരുടെയോ ജീവിതത്തിൽ നടക്കുന്നത് പോലെ”.

“ശെരിയാ, എനിക്കത് മനസ്സിലാവും. പിന്നെ ഈ ദ്വീപ് എങ്ങനെ ഉണ്ട്?”, ആദിയ ചോദിച്ചു.

“ഓഹ്, ഈ ദ്വീപ് സുന്തരമാണ്, അടിപൊളിയാണ് പിന്നെ ഈ ദ്വീപിലിൽ എല്ലാ സുഖ സൗകര്യങ്ങളും ഉണ്ട്”, ആദിത്യൻ വളരെ ഉന്മേഷത്തോടെ പറഞ്ഞു.

“ഇവിടെ ട്രാംപോളിൻ ഉണ്ടോ?”, ആദിയ നിഷ്കളങ്കമായി ഒന്ന് പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.

അവൾ പറഞ്ഞത്, കുഞ്ഞ് കുട്ടികൾക്ക് മാളുകളിൽ കളിക്കാനുള്ള സ്ഥലങ്ങളിൽ, നിലത്ത് നിന്ന് ഒരു ഒന്ന് രണ്ട് അടി പൊക്കത്തിൽ, ഇരുബ്പൈപ്പുകളോട് കൂടിയ വട്ടത്തിൽ ഉള്ള ഫ്രെയിമിൽ സ്പ്രിങ്ങ്കളോട് കൂടിയ വല വലിച്ച് കെട്ടി മുകളിൽ നീല പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് അതും വലിച്ച് കെട്ടി അതിന്റെ മുകളിൽ കുട്ടികൾ ചാടിക്കളിക്കുന്ന ഒരു കായിക ഉപകരണം. ഇത്രയും വലുതായിട്ടും ഇവളുടെ ഉള്ളിലെ കുട്ടിത്തം മാറിയില്ലല്ലോ എന്ന് അവൻ ആലോജിച്ചു. അതോ അവൾ തന്റെ അടുത്ത് മാത്രമാണോ ഈ കുട്ടിത്തം കാണിക്കുന്നത്. ആദിത്യൻ ആ നിഷ്കളങ്കമായ കുഞ്ഞ് കുട്ടികളുടേത് പോലെയുള്ള അവളുടെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി. അവളുടെ മുഖത്തേക്ക് വീണ് കിടക്കുന്ന തലമുടി അവളുടെ സൗന്ദര്യം കുറക്കുന്നുണ്ട് എന്ന് മനസ്സിലാക്കി കൊണ്ട് ആദിത്യൻ പറഞ്ഞ് തുടങ്ങി.

“ഉണ്ടാവുമായിരിക്കും, ഇവിടെ ഒരു നല്ല മുടി വെട്ടുന്ന സലൂൺ ഉണ്ട്”, ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

“അറിയാം, സോഫിയ എന്നോട് പറഞ്ഞിരുന്നു നാളെ എനിക്ക് അവിടെ മുടി വെട്ടാൻ ഉള്ള സമയം സമയക്രമത്തിൽ ഉൾക്കൊള്ളിച്ചിട്ട് ഉണ്ട്”, ആദിയ ചിരിച്ച് കൊണ്ട് പറഞ്ഞു. “നിന്റെ മുടി ഇവിടത്തെ സലൂണിൽ നിന്നാണോ വെട്ടിയത്?”.

“അതെ, ഞാൻ ബോട്ട് ജെട്ടിയിൽ നിന്ന് വെള്ളത്തിലേക്ക് മറിഞ്ഞ് വീഴുന്നതിന്റെ ഇരുപത് മിനിട്ടുകൾക്ക് മുൻപ്”, ആദിത്യൻ കണ്ണുരുട്ടി കൊണ്ട് മറുപടി പറഞ്ഞു.

“നിന്നെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു. നമ്മൾ മാളുകളിൽ ഒക്കെ പോകുമ്പോൾ അപൂർവമായി കാണുന്ന ചില ചുള്ളൻ ചെക്കന്മാരെ പോലെ”, ആദിയ പതുക്കെ പറഞ്ഞു. “നീ വെള്ളത്തിൽ വീണ് നനയുന്നതിന് മുൻപ് വരെ”.

“നന്ദി, നിങ്ങളെ രസിപ്പിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമേയുള്ളൂ”,

ആദിത്യൻ പറഞ്ഞു.

ഗ്ലാസ്സ് വാതിലിൽ ഒരു മുട്ട് കേട്ട് ആദിത്യൻ എഴുന്നേറ്റ് അങ്ങോട്ട് നോക്കിയപ്പോൾ പ്രിയ അകത്തേക്ക് കയറി വന്നു.

“നിങ്ങളുടെ കൂടിക്കാഴ്ച്ച തടസ്സപ്പെടുത്തിയതിന് ക്ഷെമിക്കണം. പത്ത് മിനിറ്റിന്റെ ഉള്ളിൽ ഭക്ഷണം വിളമ്പും. നിങ്ങളെ മുൻകൂട്ടി അറിയിക്കാം എന്ന് വിജാരിച്ച് വന്നതാ”, പ്രിയ പറഞ്ഞു.

“കുഴപ്പമില്ല പ്രിയ, ഞങ്ങൾ സംസാരിച്ച് കഴിഞ്ഞു”, ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

“ഞാൻ എന്നാൽ ഇറങ്ങട്ടെ”, ആദിയ എഴുനേറ്റ് കൊണ്ട് പറഞ്ഞു. “എല്ലാം തുറന്ന് സംസാരിച്ചതിന് നന്ദി, ആദിത്യ”.

“ഭക്ഷണത്തിന് കാണാം”.

“സംസാരിച്ചോ, എങ്ങനെ ഉണ്ടായിരുന്നു?”, ആദിയ ബാൽക്കണിയിലൂടെ നടന്ന് അവളുടെ മുറിയിൽ കയറുന്നത് വരെ കാത്ത് നിന്നതിന് ശേഷം പ്രിയ ആദിത്യനോട് ഉത്സാഹത്തോടെ ചോദിച്ചു.

“കുഴപ്പം ഇല്ലായിരുന്നു എന്ന് വിജാരിക്കുന്നു!. നമ്മൾ തീരുമാനിച്ച കാര്യങ്ങൾ എന്തായി . . .”, ആദിത്യൻ പ്രിയയെ ഗൗരവത്തോടെ നോക്കി കൊണ്ട് ചോദിച്ചു.

“കൂട്ടുകാരുടെ വിശദാംശങ്ങള്‍ തിരയുന്ന കാര്യം ആണോ?”, പ്രിയ ഒച്ച കുറച്ച് ചോദിച്ചു.

“ഞാൻ ആദിയയോട് പറഞ്ഞു”.

“ആദിയ എന്താ പറഞ്ഞത്?”, പ്രിയ ചോദിച്ചു.

“ആദ്യം ദേയിഷ്യപ്പെട്ടു, പിന്നെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. അവൾ അവളുടെ ഒരു കൂട്ടുകാരിയെ പറ്റി പറഞ്ഞു. അവൾക്ക് സുഖമില്ലാത്ത ഒരു കുഞ്ഞ് ഉണ്ട്. നമുക്ക് അവരെ സഹായിക്കാൻ കഴിയില്ലേ?”, ആദിത്യൻ വിഷമത്തോടെ ചോദിച്ചു.

“എനിക്ക് അതിനെ കുറിച്ച് കുറച്ച് മണിക്കൂറുകൾ ആയി അറിയാം”, പ്രിയ പതുക്കെ പറഞ്ഞു. “ഞാൻ നേരത്തെ പറഞ്ഞത് പോലെ, അത്യാവശ്യ സമയങ്ങളിൽ ഞങ്ങളുടെ നീക്കം വളരെ പെട്ടെന്ന് ആയിരിക്കും”.

“അപ്പോൾ ഇവരെ കുറിച്ച് വേറെ എന്തൊക്കെ നിങ്ങൾക്ക് അറിയാം?”.

“താങ്കൾക്ക് ആരെ കുറിച്ചാണ് ആദ്യം അറിയേണ്ടത്?”, പ്രിയ ചോദിച്ചു.

“ജോളി? അരവിന്ദ്?”, ആദിത്യൻ തോള്‍വെട്ടിച്ച് കൊണ്ട് പറഞ്ഞു. “ആരെങ്കിലും”.

“ശെരി, ജോളി അവന്റെ ക്രെഡിറ്റ് കാർഡുകളിൽ എല്ലാം മുഴുവൻ പരിധിയും എത്തി നിൽക്കുവാണ്. അവൻ ഒരു ലോൺ അടവിന്റെ കാര്യത്തിലും അടുത്ത മാസം മുതൽ പുറകിൽ ആവും. അവൻ ഓൺലൈൻ ചൂതാട്ടത്തിന്റെ ഒരു അടിമ ആണ്. പിന്നെ അവൻ കാണുന്ന ലൈംഗിക ചിത്രങ്ങൾ ആരോഗ്യപരം അല്ലാത്ത തരത്തിൽ ഉള്ളത് ആണ്. താങ്കൾക്ക് അതിനെ കുറിച്ച് കൂടുതൽ അറിയേണ്ട എന്ന് വിശ്വസിക്കുന്നു”.

“എനിക്ക് അവന്റെ ലൈംഗിക താല്പര്യങ്ങൾ അറിയാം. അവൻ ഇന്റർനെറ്റിൽ കാണുന്ന ലൈംഗിക ചിത്രങ്ങളെ കുറിച്ച് ഞങ്ങളോട് വിശദീകരിച്ച് പറയാറുണ്ട്. അത് വിട്, അവന്റെ കടങ്ങൾ എത്ര ഉണ്ട്?”, ആദിത്യൻ തല വേണ്ടാ എന്ന രീതിയിൽ ആട്ടികൊണ്ട് ചോദിച്ചു.

ആദിത്യന് സ്വന്തം കൂട്ടുകാരന്റെ വ്യക്തിപരമായ കാര്യങ്ങൾ ചികഞ്ഞ് നോക്കുന്നതിൽ വിഷമം തോന്നി. എന്തായാലും അവൻ ഇപ്പോൾ നോക്കിയില്ലായിരുന്നു എങ്കിൽ ജോളിക്ക് എന്തൊക്കെ പ്രേശ്നങ്ങൾ ഉണ്ടായേനെ എന്ന് അവൻ ചിന്തിച്ചു. കൂടാതെ തന്റെ കൂട്ട്കാരന് കാശിന്റെ സഹായം ആവശ്യം വന്നാൽ താൻ സന്ദോഷപൂർവം അവനെ സഹായിക്കും.

“നാല് ലക്ഷം രൂപയുടെ അടുത്ത് വരും”, പ്രിയ പറഞ്ഞു.

“എന്ത് മൈര്. അവന്റെ കൈയിൽ എത്ര ക്രെഡിറ്റ് കാർഡ് ഉണ്ട്?”, ആദിത്യൻ ആശ്ചര്യത്തോടെ കണ്ണ് മിഴിച്ച് കൊണ്ട് ചോദിച്ചു.

“എനിക്ക് ഉറപ്പില്ല?”, പ്രിയ പറഞ്ഞു. “താങ്കൾക്ക് അറിയണം എന്ന് നിർബന്ധം ആണെങ്കിൽ എനിക്ക് അത് കണ്ട് പിടിക്കാവുന്നതേ ഉള്ളു”.

“അത് കൊണ്ട് ഒരു കാര്യവും ഇല്ല”. ആദിത്യൻ തോൾ ചെരിച്ച് തല ഇല്ല എന്ന രീതിയിൽ വലത്തോട്ടും ഇടത്തോട്ടും ആട്ടി കൊണ്ട് പറഞ്ഞു.

“ഇല്ല, അതിൽ ഒരു കാര്യവും ഇല്ല”, പ്രിയയും സമ്മതിച്ചു.

“അപ്പോൾ അരവിന്ദോ?”.

“അരവിന്ദിന്റെ വിശദാംശങ്ങള്‍ തിരഞ്ഞതിൽ നിന്ന് അവൻ ഒരു നല്ല മനുഷ്യൻ ആണ് എന്നാണ് കണ്ട് പിടിക്കാൻ കഴിഞ്ഞത്. അവനെ പറ്റി മോശമായ ഒന്നും കണ്ട് പിടിക്കാൻ പറ്റിയില്ല. അത് ശെരിക്കും ഈ കാലഘട്ടത്തിൽ പ്രശംസാർഹം ആണ്”, പ്രിയ പറഞ്ഞു.

“എനിക്ക് അതിൽ അത്ഭുതം ഒന്നും തോനുന്നില്ല. അവൻ സത്യസന്തനായ ഒരു വ്യക്തി ആണ്. അവൻ ജോലിയുടെ കാര്യത്തിൽ ആയാലും കർത്തവ്യങ്ങളുടെ കാര്യത്തിൽ ആയാലും വളരെ അൽമാർതഥയോടെ പ്രയത്നിക്കുന്ന ഒരു വ്യക്തി ആണ്”, ആദിത്യൻ മറുപടി പറഞ്ഞു. “നമുക്ക് ജോലിയിൽ സ്ഥാനകയറ്റം കൊടുക്കാൻ പറ്റിയ ഒരു മുതലാണ് അവൻ”.

“എന്നാൽ നമുക്ക് അത് ചെയ്യാം. അവന് എന്താണ് വേണ്ടത് എന്ന് ആദ്യം മനസ്സിലാക്കണം. താങ്കൾ ആവശ്യപ്പെട്ടാൽ അവൻ നമ്മുടെ രഹസ്യങ്ങൾ പുറത്ത് പറയില്ല എന്ന് താങ്കൾക്ക് ഉറപ്പ് ഉണ്ടോ?”.

“ഉണ്ട്, അവൻ അത് പുറത്ത് പറയില്ല. ഞാൻ ചോദിക്കേണ്ട ആവശ്യം ഉണ്ട് എന്ന് തന്നെ എനിക്ക് തൊനുന്നില്ല”, ആദിത്യൻ ഒന്ന് ചിന്തിച്ച് കൊണ്ട് പറഞ്ഞു.

“ശെരി, നമുക്ക് അത് നോക്കാം. എനി ആദിയയുടെ കൂട്ടുകാരികൾ”, പ്രിയ പറഞ്ഞ് തുടങ്ങി.

“പറയൂ”.

“നയൻ ആദിയയുടെ അടുത്ത കൂട്ട്കാരിയാണ്. സാമ്പത്തിക പരമായി കുഴപ്പമില്ലാത്ത ചുറ്റുപാടിൽ ആണ് കഴിയുന്നത്. കുറച്ച് കടങ്ങൾ ഉണ്ട് പക്ഷെ ജോലി ചെയ്ത് അതെല്ലാം വീട്ടിക്കൊണ്ട് ഇരിക്കുകയാണ്. ഹാൻഡ്ബാഗുകളും ചെരുപ്പുകളും അവളുടെ ഒരു ബലഹീനത ആണ്. സാധാരണ പെൺകുട്ടികൾക്ക് ഉണ്ടാവുന്നത് പോലെ അത്രേ ഉള്ളു. അവളെ കുറിച്ച് മോശമായി ഒന്നും കണ്ട് പിടിക്കാൻ പറ്റിയിട്ടില്ല. അവളുടെ മാതാപിതാക്കളെ കുറിച്ചും മോശമായി ഒന്നും കിട്ടിയില്ല. ഞങ്ങൾ കൂടുതൽ ഉള്ളിലേക്ക് ചികഞ്ഞ് കൊണ്ട് ഇരിക്കുകയാണ്. എന്തെങ്കിലും നമുക്ക് കിട്ടും എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്”, പ്രിയ പറഞ്ഞു.

“ആദിയ അവളോട് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു എന്നാ എനിക്ക് തോനുന്നത്”, ആദിത്യൻ ഒരു അഭിപ്രായം പറഞ്ഞു.

“ആയിരിക്കാം”, പ്രിയ വിശ്വാസം ഇല്ലാത്തപോലെ പറഞ്ഞു. “അടുത്ത ആൾ സരിത. താങ്കളോട് പേര് പറഞ്ഞത് ആനി എന്നാണ്. ഞങ്ങൾക്ക് അവളെ കുറിച്ച് ഒരു കേട്ട് കാര്യങ്ങൾ കിട്ടിയിട്ടുണ്ട്”.

“എങ്ങനെ ഉള്ള കാര്യങ്ങൾ?”.

“കോളേജിലുള്ള ഒരു സാറുമായി അയാൾ കല്യാണം കഴിഞ്ഞ് കുട്ടികൾ ഉള്ളതാണ് എന്ന് അറിഞ്ഞിട്ടും, ബന്ധം വച്ച് പുലർത്തിയിരുന്നു. പിന്നെ മറ്റൊരു പെണ്ണുമായി വീട്ടിൽ പാർട്ടിക്ക് ഇടയിൽ വച്ച് പിടിച്ച ഒരു സെക്സ് ടേപ്പ് പ്രചാരണത്തിൽ ഉണ്ടായിരുന്നു. മയക്ക് മരുന്ന് ഉപയോഗത്തെ തുടർന്നുള്ള പോലീസ് കേസുകൾ. മോശമായ മാതാപിതാക്കൾ”.

“ഹമ്മോ, അവളെ കുറിച്ച് ഞാൻ അങ്ങനെ ഒന്നും അല്ല കരുതിയിരുന്നത്”, ആദിത്യൻ പറഞ്ഞു. “അവളാണ് ആ നാല് പേരുടെ കുട്ടത്തിൽ ഏറ്റവും പാവം എന്നാണ് ഞാൻ വിജാരിച്ചിരുന്നത്”.

താൻ അവളെ കുറിച്ച് എന്ത് കരുതിയിരുന്നു എന്നതല്ല ഇവിടെ മുക്യം. അവളെ അന്ന് താൻ മനസ്സിലാക്കിയതിൽ എന്ത് തെറ്റ് വരുത്തി എന്നതാണ് മുക്യം. എനി ഇതുപോലൊരു തെറ്റ് തനിക്ക് ഉണ്ടാവാൻ പാടില്ല. തന്നെ ആശ്രയിച്ച് കഴിയുന്ന പതിനായിരങ്ങൾക്ക് തന്റെ അശ്രദ്ധ കൊണ്ട് ഒരു കുഴപ്പവും ഉണ്ടാവരുത്. അവളെ കുറിച്ച് അറിഞ്ഞതും ഗോവയിൽ അവളോട് സംസാരിച്ചിരുന്ന സമയവും അവൻ ആലോചിച്ചു. അവളോട് ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങൾ തരുമ്പോൾ ഉള്ള അവളുടെ മുഖഭാവവും ആലോചിച്ചു. താൻ അവളെ കുറിച്ച് അറിഞ്ഞ കാര്യങ്ങളിലേക്ക് വിരൽ ചൂണ്ടി കാട്ടുന്ന എന്തെങ്കിലും ഉത്തരങ്ങൾ അവൾ പറഞ്ഞിട്ടുണ്ടോ എന്ന് അവൻ ആലോചിച്ചു. അഥവാ പറഞ്ഞിട്ട് ഉണ്ടെങ്കിൽ അന്നേരം അവളുടെ മുഖഭാവം എന്തായിരുന്നു എന്ന് അവൻ ആലോചിച്ചു. കൊള്ളാം സൂക്ഷ്മമായി താൻ ശ്രേധിച്ചിരുന്നെങ്കിൽ കാണാവുന്ന മാറ്റങ്ങൾ കള്ളം പറയുമ്പോൾ അവളുടെ മുഖത്ത് അവൾ മറക്കാൻ ശ്രേമിക്കുന്നുണ്ടായിരുന്നു.

“മനുഷ്യരുടെ സ്വഭാവം നേരിൽ കാണിക്കുന്നത് പോലെ അല്ല, ആദിത്യ”, പ്രിയ പറഞ്ഞു.

“സരിത ഇതെല്ലം ഇപ്പോഴും ചെയ്യുന്നുണ്ടോ?”.

“ഇല്ല, അവൾക്ക് ഒരു ലീഗൽ ഓഫീസിൽ ജോലി ഉണ്ട്. അവൾ ഇപ്പോൾ നല്ലരീതിയിൽ പോകുന്നു. അവൾക്ക് അവളുടെ പഴയ കാര്യങ്ങൾ ഒന്നും പുറത്ത് വരരുത് എന്ന് നിർബന്ധം ഉണ്ട്. അരവിന്ദിനെ പോലെ ഇവൾക്കും നമുക്ക് ജോലിയിൽ സ്ഥാനക്കയറ്റം നൽകാം അത്കൊണ്ട് ഞങ്ങളുടെ പ്രതിനിധികൾ അവളെ കാണാൻ പോയി”, പ്രിയ പറഞ്ഞു.

“നിങ്ങൾ, എന്ത്?”, ആദിത്യൻ കണ്ണ് മിഴിച്ച് ദേഷ്യപ്പെട്ട് കൊണ്ട് ചോദിച്ചു.

“ഞങ്ങൾക്ക് അറിയില്ല നിങ്ങൾ മനു വർമ്മയുടെ മക്കൾ ആണെന്ന വാർത്ത എപ്പോൾ ആണ് പുറംലോകം അറിയുന്നത് എന്ന്. അത്കൊണ്ട് ഞങ്ങൾ സമയം പാഴാക്കാതെ അവളെ കാണാൻ പോയി”, പ്രിയ മറുപടി പറഞ്ഞു. “ഞങ്ങളുടെ ഒരു ഏജന്റ് അവളെ ഒരു ജോബ് കൺസൾട്ടന്റ് എന്ന രീതിയിൽ നമ്മുടെ കമ്പനിയിൽ ഒരു മീറ്റിംഗിന് വിളിപ്പിച്ചു. നല്ല കഴിവും സാമർത്യവും ഉള്ളവരെ ജോലിക്കായി തിരയുന്ന ഒരു ആളെ പോലെ അയാൾ അവളുടെ ഇന്റർവ്യൂ എടുത്തു”.

“നിങ്ങൾ എന്നോട് സരിതയെ കാണാൻ പോകുന്നതിനെ കുറിച്ച് ആദ്യമേ ചോദിക്കേണ്ടത് ആയിരുന്നു”, ആദിത്യൻ പെട്ടെന്ന് പറഞ്ഞു.

“ഞങ്ങൾക്ക് സമയം ഉണ്ടായിരുന്നില്ല. നിങ്ങൾ മൂന്ന് പേരെ കുറിച്ച് പത്രക്കാർ ഐപ്പോളാണ് കണ്ട് പിടിക്കുക എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു”, പ്രിയ ഒരു വിഷമത്തോടെ എന്നാൽ ചെറിയൊരു അഭിമാനത്തോട്കൂടെ പറഞ്ഞു. “എന്തായാലും ഞങ്ങൾ അവൾക്ക് ഒരു ഓഫർ കൊടുത്തു. ബോംബയിൽ നല്ലൊരു ജോലി കൂടെ സ്ഥാനക്കയറ്റവും, നല്ലൊരു ശംബളവും, ഒരു വീട്, കമ്പനി കാർ അങ്ങനെ എല്ലാം. നമ്മുടെ ബോംബെയിൽ ഉള്ള ടാലെന്റ് ഏജൻസിയിൽ ആണ് ജോലി ശെരിയാക്കിയത്. അവൾ അവിടെ മൂന്ന് വർഷം ജോലി ചെയ്തിരിക്കണം അതിന് ശേഷം അവൾക്ക് വേണമെങ്കിൽ നമ്മുടെ ബാംഗ്ലൂർ ഓഫീസിലേക്ക് മാറാം”.

“പിന്നെ?”, ആദിത്യൻ തറപ്പിച്ച് ദേഷ്യത്തോടെ പ്രിയയെ നോക്കി കൊണ്ട് ചോദിച്ചു. അവനോട് ചോദിക്കാതെ പ്രിയ കാര്യങ്ങൾ മുന്നോട്ട് നീക്കിയതിൽ അവന് അവളോട് ദേഷ്യം തോന്നി.

“അപ്പോൾ അവൾക്ക് അതിനെ കുറിച്ച് ആലോജിക്കാൻ സമയം വേണം എന്ന് പറഞ്ഞു. അന്നേരം ഞങ്ങൾക്ക് കൂടുതൽ ഉറച്ച നിലപാട് എടുക്കേണ്ടി വന്നു”, പ്രിയ കുറച്ച് പേടിയോടെ ആദിത്യനെ നോക്കി കൊണ്ട് പറഞ്ഞു. “അവളുടെ വീട്ടിൽ വച്ചുള്ള പാർട്ടിയുടെ വീഡിയോകളുടെ കോപ്പികൾ എല്ലാം ഞങ്ങളുടെ കൈവശം ഉണ്ട് എന്നും. അത് ഇനി ഞങ്ങൾ അറിയാതെ പുറം ലോകം കാണില്ല എന്നും പറഞ്ഞു. അവളുടെ സാറുമായുള്ള ബന്ധവും മയക്ക് മരുന്ന് ഉപയോഗിച്ച് കൊണ്ട് ഇരുന്ന കാര്യവും മറ്റാർക്കും കണ്ടുപിടിക്കാൻ പറ്റാത്ത രീതിയിൽ ഞങ്ങൾ മായ്ച്ച് കളഞ്ഞിട്ട് ഉണ്ട് എന്നും പറഞ്ഞു. ഞങ്ങൾ പിന്നെയും ഓഫർ പറഞ്ഞു. ഓഫർ ഇപ്പോൾ സ്വീകരിച്ചാൽ ഒരു തുക ജോലിയിൽ ചേരുന്നതിന്റെ ബോണസ് ആയി നൽകാം എന്നും പറഞ്ഞു. അതിന് ശേഷം ഞങ്ങളുടെ വ്യവസ്ഥ പറഞ്ഞു”.

“എന്തായിരുന്നു വ്യവസ്ഥ?”, ആദിത്യൻ പെട്ടെന്ന് ചോദിച്ചു. അവൻ അകെ വല്ലാണ്ട് ആയി, ഉത്‌കണ്‌ഠയോടെ അവൻ ആലോജിച്ചു. ഇപ്പോൾ തന്റെയും ആദിയയുടെയും പഴയ കാല രഹസ്യം മറ്റൊരാൾക്ക് കൂടി അറിയാം.

“അതായത് അവൾ ആദിയയുടെ കൂട്ട്കാരി ആയിരുന്നു എന്ന് ആരോടും പറയരുത്. അല്ലെങ്കിൽ അവരുടെ കൂട്ടുകെട്ടിൽ പോയ കാലങ്ങളിൽ സംഭവിച്ചതോ അല്ലാത്തതോ ആയ കാര്യങ്ങൾ ആരോടും പറയരുത്. ചുരുക്കി പറഞ്ഞാൽ ഒരു ഗാഗ് ഉടമ്പടി”, പ്രിയ നിസാര കാര്യം എന്നപോലെ പറഞ്ഞു. “എന്തായാലും, അവൾ ആ ഉടമ്പടി ഒപ്പ് വച്ചു. നാളെ മുതൽ നമ്മുടെ ബോംബെ ഓഫീസിൽ അവളുടെ പുതിയ ജോലിയിൽ പ്രവേശിക്കും”.

ആദിത്യൻ ആശ്വാസത്തോടെ തല ആട്ടി. അവൻ ആലോജിച്ചു, പഴം ചൊല്ലിൽ പറയുന്നത് പോലെ ചൊല്ലി ക്കോട് തല്ലി ക്കോട് തള്ളി ക്കളാ എന്നതിൽ തല്ലിക്കൊട് വരെ എത്തി കാര്യങ്ങൾ. ശെരിക്ക് പറഞ്ഞാൽ തല്ലിക്കൊടുക്കലിന്റെ തൊട്ട് താഴെ എന്നാൽ നൂറ് മടങ്ങ് പ്രഹര ശേഷിയുള്ള തല്ല്. അവളാക്കുന്ന പട്ടത്തിന്റെ കടിഞ്ഞാൺ ഞങ്ങളുടെ കൈയിൽ ഉണ്ടെന്നും ആ പട്ടം മുകളിലേക്കാണോ താഴേക്കണോ പോകേണ്ടത് എന്ന് ഇനി മുതൽ ഞങ്ങൾ ആണ് നിശ്ചയിക്കുന്നത് എന്ന് അവൾക്ക് സെക്സ് വിഡിയോയുടെയും സാറിന്റെയും മയക്ക് മരുന്നിന്റെയും കാര്യം പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. അവൾക്ക് ഇനി മുതൽ നല്ലൊരു ജീവിതം നയിക്കണമെങ്കിൽ ഞങ്ങൾ പറയുന്നത് പോലെ അവൾ ജീവിക്കണം. ഞങ്ങളെ അനുസരിച്ചെ പറ്റൂ എന്നൊരു അവസ്ഥയിൽ കൊണ്ട് നിർത്തി. അവൾക്ക് ഭാവിയിൽ ഞങ്ങളോട് ഒരു വൈരാഗ്യവും തോന്നാതെ ഇരിക്കാൻ അവൾക്ക് നേരത്തെ കൊടുത്ത ഓഫറിലും വിലകുറഞ്ഞ ഒരു ഓഫർ അവൾ അംഗീകരിക്കും എന്നിരിക്കെ അവൾക്ക് വീണ്ടും മെച്ചപ്പെട്ട ഒരു ഓഫർ കൊടുത്ത് ഉടമ്പടി ഒപ്പ് വായ്പ്പിച്ചു. കൊള്ളാം പ്രിയയുടെ കഴിവ് സമ്മതിച്ച് കൊടുത്തേ പറ്റൂ അവൾ ബുദ്ധി രാക്ഷസി ആണ്. എന്നാലും ഇതെല്ലം കിട്ടിയ ശേഷം അവൾ വാക്ക് പാലിക്കാതെ ഇരുന്നാലോ എന്നൊരു സംശയം ആദിത്യന് വന്നു.

“അല്ല പ്രിയ എല്ലാം സമ്മതിച്ചതിന് ശേഷം അവൾ പിന്നീട് ആരോടെങ്കിലും പറഞ്ഞാലോ?”, ആദിത്യൻ തന്റെ സംശയം അപ്പോൾ തന്നെ പ്രിയയോട് ചോദിച്ചു.

“അങ്ങനെ സംഭവിച്ചാൽ നമ്മൾ ആദ്യം അവളുടെ വിശ്വാസ്യത തകർക്കും”, പ്രിയ പെട്ടെന്ന് മറുപടി പറഞ്ഞു.

“എങ്ങനെ?”.

“നമ്മുടെ കൈയിലുള്ള അവളുടെ വിഡിയോയും സാറുമായുള്ള അവിഹിത ബന്ധവും മയക്ക് മരുന്ന് ഉപയോഗവും ഇതിന്റെ എല്ലാം തെളിവുകളുടെ ചില ഭാഗങ്ങൾ നമ്മുടെ മീഡിയ ടീം വഴി ഇൻറർനെറ്റിൽ പ്രചരിപ്പിക്കും അതിന്

ശേഷം അത് പത്രങ്ങൾക്കും ന്യൂസ് ചാനലുകൾക്കും കൈമാറും. പിന്നെ അവൾ മയക്ക് മരുന്ന് ഉപയോഗിച്ച് കൊണ്ട് ഇരുന്ന സമയത്ത് അവൾ ആരെയെങ്കിലും കുറിച്ച് അപവാദങ്ങൾ പറഞ്ഞ് പരത്തിയപ്പോൾ ബലിയാടായ ഒന്ന് രണ്ട് ആളുകളുടെ വിഡിയോകളും മീഡിയ ടീം വഴി പ്രെചരിപ്പിക്കും. അതിന് ശേഷം കമ്പനിയിൽ നിന്ന് ഈ കാരണങ്ങൾ പറഞ്ഞ് പിരിച്ച് വിടും അവളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യും. പിന്നെ വേറൊരു നല്ല കമ്പനിയിൽ ജോലി കിട്ടില്ല”, പ്രിയ എല്ലാ വശവും മുൻകൂട്ടി കണ്ടത് പോലെ ആദിത്യനോട് പറഞ്ഞു.

ആദിത്യൻ പ്രിയയുടെ ബുദ്ധിസാമർഥ്യം കണ്ട് ഞെട്ടി തരിച്ച് പോയി. അവൾ അഥവാ ഞങ്ങളെ കുറിച്ച് എന്തെങ്കിലും പറഞ്ഞ് പ്രെചരിപ്പിച്ചാൽ പോലും അവളുടെ വാക്കുകൾക്ക് ഒരു തെരുവ് നായയുടെ വാക്കിന്റെ വില പോലും ആളുകൾ കൊടുക്കില്ല എന്ന സ്ഥിതിയിൽ കൊണ്ട് എത്തിക്കും. അതിന്റെ കൂടെ അവളുടെ സാമ്പത്തിക സ്ഥിതി തകർക്കും പിന്നീട് അവിടെ നിന്ന് കര കയറാൻ സമ്മതിക്കില്ല എന്ന് മാത്രമല്ല അവളെ കൊണ്ട് ഞങ്ങൾക്ക് ഭാവിയിൽ ഒരു പ്രെശ്നം ഉണ്ടാവുകയും ഇല്ല. അപ്പോൾ ഇതാണല്ലേ പ്രിയയുടെ പഴമക്കാർ പറയുന്ന പഴംചൊല്ലിൽ ബാക്കിയായി ഉണ്ടായിരുന്ന തള്ളിക്കള എന്ന ഭാഗം.

“അല്ല പ്രിയ ഇപ്പോൾ സരിത ഒരു പ്രെശ്നം ആകില്ല എന്നാലും നമ്മൾ ഇതിന്റെ പുറകിൽ ചിലവാക്കുന്ന പണം നമുക്ക് ഒരു നഷ്ടം തന്നെ അല്ലെ”, ആദിത്യൻ ചോദിച്ചു.

പ്രിയ ആദിത്യനെ അത്ഭുതത്തോടെ നോക്കി കൊണ്ട് പറഞ്ഞു. “അവളെ പിരിച്ച് വിടുന്നതിന്റെ രണ്ട് ദിവസം മുൻപേ നമ്മൾ നടത്തുന്ന ഏതെങ്കിലും ചാരിറ്റി ഫൗണ്ടേഷനിൽ അവളെ നല്ലൊരു സ്ഥാനത്തേക്ക് നിയമിച്ചതായി കമ്പനി പേപ്പറുകൾ ശെരിയാക്കും. അതിന് ശേഷം മയക്ക് മരുന്നിന്ന് അടിമയായവരെ പുനരുദ്ധരിപ്പിക്കുന്നതിന് വേണ്ടി ഈ ഫൗണ്ടേഷനിൽ ഒരു ചാരിറ്റി ഫണ്ട്റെയിസർ നടത്താൻ ഇരിക്കുമ്പോൾ ആണ് ഈ കാര്യങ്ങൾ വെളിയിൽ വന്നത് എന്ന് പറയും. അതോടെ ആ ചാരിറ്റി ഓർഗനൈസേഷനിൽ ഫണ്ടുകൾ വന്ന് നിറയും. ഇത് ബാലൻസ് ഷീറ്റിൽ കാണിക്കാൻ പറ്റില്ല എങ്കിലും മുടക്കിയതിന്റെ ഇരട്ടിയെങ്കിലും നല്ല കാര്യത്തിന് വേണ്ടി ചിലവഴിക്കാൻ കിട്ടും”.

ആദിത്യൻ പ്രിയയെ ഒരു ബഹുമാനത്തോടെ നോക്കി കൊണ്ട് പറഞ്ഞ് തുടങ്ങി.

“അപ്പോൾ റോസ്മേരിയുടെ കാര്യം?. എന്റെ അടുത്ത് നവ്യ എന്ന് പേര് പറഞ്ഞവൾ”, ആദിത്യൻ ചോദിച്ചു.

“അവളുടെ കുട്ടിക്ക് സിസ്റ്റിക് ഫൈബ്രോസിസ് എന്ന അസുഗം ആണ്. നമുക്ക് അവളുടെ കുഞ്ഞിന് നല്ല ചികിത്സ നൽകാൻ പറ്റും കൂടാതെ അവൾക്ക് സാമ്പത്തിക സഹായങ്ങളും നൽകാൻ പറ്റും”, പ്രിയ പറഞ്ഞു.

“ആ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി എങ്ങനെ ആണ്?”.

“അസുഖം?, എനിക്ക് അറിയില്ല”, പ്രിയ പറഞ്ഞു. “താങ്കൾക്ക് വേണമെങ്കിൽ ഞാൻ അതിനെ കുറിച്ച് ഉള്ള വിവരങ്ങൾ തിരക്കി അറിയിക്കാം. ശെരിക്ക് പറഞ്ഞാൽ താങ്കൾ അത് അറിയണ്ട ആവശ്യം ഇല്ല. താങ്കളുടെ തല നിറക്കാൻ ഇതിനേക്കാൾ അത്യാവശ്യമായ പല കാര്യങ്ങൾ വേറെ ഉണ്ട്”.

“ശെരി, അപ്പോൾ നമ്മൾ അവളെ സഹായിക്കാൻ എന്തെങ്കിലും ചെയ്തോ?”, ആദിത്യൻ പ്രതീക്ഷയോടെ ചോദിച്ചു.

“ആദിയക്ക് വലിയ ഒരു കുടുംബ സ്വത്ത് ലഭിച്ചിട്ട് ഉണ്ട് എന്ന് റോസ്‌മേരിയെ അറിയിച്ചിട്ട് ഉണ്ട്. അവളുടെ കുഞ്ഞിന്റെ ചികത്സക്കായി സഹായിക്കാൻ തയ്യാറാണെന്നും അറിയിച്ചിട്ട് ഉണ്ട്. ആദിയ ഒരു ചാരിറ്റി ഫൗണ്ടേഷൻ ഉണ്ടാക്കി അതിലൂടെ ആയിരിക്കും സഹായിക്കുക എന്നും അറിയിച്ചിട്ട് ഉണ്ട്. എന്തായാലും റോസ്മേരി ഇത് കേട്ടപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞ് പോയി”, പ്രിയ ഒരു ഗദ്ഗദത്തോടെ പറഞ്ഞു. “അവൾ ആദിയയെ കാണാൻ വാശി പിടിക്കുന്നുണ്ട്. അവൾ സന്തോഷത്തോടെ നമ്മൾ കൊടുത്ത ഉടമ്പടിയിൽ ഒപ്പ് വച്ചു. സോഫിയ നാളെ റോസ്‌മേരിയെ വിളിച്ച് ആദിയയോട് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കും”.

“അപ്പോൾ, നമുക്ക് ജോളിയെ സഹായിക്കാൻ പറ്റും, നമ്മൾ സരിതയെയും റോസ്‌മേരിയെയും സഹായിച്ചു. അപ്പോൾ ഇനി ആകെ അരവിന്ധും നയനും മാത്രമേ പ്രേശ്നമായി ബാക്കി ഉള്ളു”, ആദിത്യൻ പ്രിയയോട് ചോദിച്ചു.

“കുറെ ഒക്കെ”, പ്രിയ തല ആട്ടിക്കൊണ്ട് പറഞ്ഞു.

“എല്ലാ കാര്യങ്ങളും വളരെ പെട്ടെന്ന് ചെയ്ത് തീർത്തല്ലോ, പ്രിയ?”, ആദിത്യൻ പ്രെശംസിച്ച് കൊണ്ട് പറഞ്ഞു.

“നമുക്ക് പ്രതികരിക്കാനുള്ള ആയുദ്ധം കിട്ടിയപ്പോൾ സമയം പാഴാക്കാതെ അതൊരു പ്രേശ്നമാകുന്നതിന് മുൻപ് നമ്മൾ പ്രവൃത്തിച്ചു”, പ്രിയ സ്വാഭാവികമായി പറഞ്ഞു.

“ശെരിയാണ്, പക്ഷെ ഇതെല്ലം എന്നെ ശെരിക്കും സഹായിക്കുന്നുണ്ട്”, മറ്റൊരാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയുന്നതിലും അവരെ കൈക്കൂലി കൊടുത്ത് ഒതുക്കുന്നതിലും ആദിത്യന് വിഷമം ഉണ്ടെങ്കിൽപ്പോലും അവന് ഇപ്പോൾ കുറച്ച് ആശ്വാസം തോന്നി. കുറച്ച് കൂടി സുരഷിതൻ ആയ പോലെ, ശരീരത്തിൽ നിന്ന് ഒരു ഭാരം ഇറക്കി വച്ചത് പോലെ.

“എന്തായാലും, താങ്കൾ ഭക്ഷണം കഴിക്കാൻ പോകുന്നതിന് വേണ്ടി ഉടുപ്പ് മാറിയിട്ട് വാ”, അവൾ പറഞ്ഞു.

“എനിയും ഉടുപ്പ് മാറണോ?”.

“വൃത്തിയായി ആളുകളുടെ മുൻപിൽ പോകുന്നതിൽ എന്തെങ്കിലും വിരോധം ഉണ്ടോ, ആദിത്യ?”, പ്രിയ ചിരിച്ച് കൊണ്ട് ചോദിച്ചു.

“ഇല്ല, പക്ഷെ എനിക്ക് തോന്നുന്നത് നിങ്ങൾക്ക് ഞാൻ രണ്ട് മണിക്കൂറിൽ കൂടുതൽ ഒരേ ഉടുപ്പ് ഇടുന്നതിൽ എന്തോ പ്രെശ്നം ഉണ്ടെന്ന്”, ആദിത്യൻ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.

“ചൈത്രയാണ് താങ്കളുടെ ഇപ്രാവശ്യത്തെ ഉടുപ്പുകൾ തിരഞ്ഞെടുത്തത്. താങ്കൾ ബോട്ട് ജെട്ടിയിൽ പോയപ്പോൾ ഇട്ടിരുന്ന പാന്റും വേറൊരു ഷർട്ടും ഷൂസും ആണ് എടുത്ത് വച്ചിരിക്കുന്നത്”, പ്രിയ പറഞ്ഞു.

“ആ നനഞ്ഞ് ഒട്ടിയ ജീൻസോ?”.

“അത് കഴുകി ഉണക്കി തേച്ച് താങ്കളുടെ അലമാരയിൽ ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ ആയി, ആദിത്യ”, പ്രിയ കണ്ണുരുട്ടി ഇരുന്ന ഇടത്ത് നിന്ന് എഴുനേറ്റ് കൊണ്ട് പറഞ്ഞു.

ആദിത്യൻ തല കുടഞ്ഞ് കൊണ്ട് ആലോജിച്ചു. തന്റെ കാര്യങ്ങൾ നോക്കാൻ സഹായികൾ ഉണ്ടാവുക എന്നത് എന്ത് വിചിത്രമാണ്. “ശെരി, ഞാൻ ഉടുപ്പ് മാറാൻ പോവുകയാണ്”.

“തലമുടി ശെരിയാക്കാൻ മറക്കണ്ട”, പ്രിയ വിളിച്ച് പറഞ്ഞു.

“ശെരി, അമ്മെ”, ആദിത്യൻ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.

രാത്രി ഭക്ഷണം ആദിത്യൻ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല. ജൂഡിന്റെ നിർദ്ദേശ പ്രകാരം ആദിത്യന്റെ ഭക്ഷണം മുൻകൂട്ടി നിശ്ചയിച്ച് ഇരുന്നു. ഉച്ച ഭക്ഷണത്തിന് കഴിച്ച കൊഞ്ചും ചെമ്മീനും കഴിക്കാൻ അവൻ വളരെ അധികം ആഗ്രഹിച്ചത് ആയിരുന്നു പക്ഷെ അവൻ വെറും ചൂര മീൻ മസാല പുരട്ടി ചുട്ടതും ഗ്രീൻപീസ്‌ മസാലയിൽ പുഴുങ്ങിയ മുട്ട മുറിച്ച് വച്ചതും ചപ്പാത്തിയും ആണ് കഴിക്കാനായി കൊടുത്തിരുന്നത്. ആ ഗ്രീൻ പീസ് മസാലയിലെ മസാല തേങ്ങാ വറുത്ത് അരച്ച് ഉണ്ടാക്കിയത് ആയിരുന്നു. അത് കഴിക്കാൻ വളരെ സ്വാദുള്ളത് ആയിരുന്നു എങ്കിലും, ബാക്കി എല്ലാവരും കൊഞ്ചും ചെമ്മീനും നൂഡിൽസും ഫ്രൈഡ് റൈസും കഴിക്കുന്നത് കണ്ട് അവന് ആകെ പുറം തള്ളപ്പെട്ടവനെ പോലെ സങ്കടമായി.

അവർ എട്ട് പേർ ബാറിനടുത്തുള്ള ഒരു മേശക്ക് ചുറ്റും ഇരുന്നു. ആദിത്യനും രണ്ട് പെങ്ങമ്മാരും പ്രിയയും സോഫിയയും ജേക്കബും എൽദോയും അഡ്വക്കേറ്റ് പ്രഭാകരനും ആണ് ആ മേശക്ക് ചുറ്റും ഉണ്ടായിരുന്നത്. തീരെ പരിചയമില്ലാത്ത കുറേപേർ കൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നത് പോലെ തുടങ്ങിയ കഴിപ്പ് പെട്ടെന്ന് രസകരമായി മാറുക ആയിരുന്നു. ഓരോരുത്തരായി അവരവർക്ക് പറ്റിയ അബദ്ധങ്ങളും രസകരമായ അനുഭവങ്ങളും എല്ലാവരോടും പങ്ക് വച്ചു. അതിലൂടെ അവർ തങ്ങളെ ആദിത്യനും ആദിയക്കും ആദിരക്കും പരിചയപ്പെടുത്തി.

ആദിത്യൻ അവൻ ഒരിക്കൽ കോളേജിൽ വച്ച് ക്ലാസിന്റെ ഇടക്ക് തലേ ദിവസത്തെ കേട്ട് കാരണം കിടന്നുറങ്ങി പോയതിനെ കുറിച്ച് പറഞ്ഞു. എഴുനേറ്റ് പുറത്തിറങ്ങി കോളേജിലെ എല്ലാവരോടും സംസാരിച്ച് നടന്ന് മൂന്ന് മണിക്കൂറുകൾക്ക് ശേഷം ആണ് മുഖത്ത് വരച്ച് വച്ചിരിക്കുന്നത് മനസ്സിലായത്. ആദിയ ഒരു ഫോട്ടോ ഷൂട്ടിന് പോയതും അവിടെ വച്ച് ക്ലയന്റ്ന്റെ മുൻപിൽ വച്ച് ബോധംകെട്ട് വീണതും എന്നിട്ടും അവൾക്ക് ആ ഫോട്ടോ ഷൂട്ട് കിട്ടിയതിനെ കുറിച്ചും പറഞ്ഞു.

അഡ്വക്കേറ്റ് പ്രഭാകരനും തന്റെ വക്കീൽ ജോലിക്കിടയിൽ സംഭവിച്ച കുറച്ച് രസകരമായ കാര്യങ്ങളെ പറ്റി സംസാരിച്ചു.

പ്രിയയും സോഫിയയും ജേക്കബും മനു വർമ്മയുടെ കൂടെ ഉള്ളപ്പോൾ സംഭവിച്ച വിചിത്രമായ കാര്യങ്ങളെ കുറിച്ച് സംസാരിച്ചു. വിചിത്രമായ കാര്യങ്ങൾ പറഞ്ഞ് മനു വർമ്മക്ക് വന്നിട്ടുള്ള ഒരു ഡസനോളം കത്തുകളെ കുറിച്ച് സംസാരിച്ചു. അതിൽ ഒന്ന് മനു വർമ്മയാണ് പുതിയ ദൈവപുത്രൻ എന്നുള്ളതും ആയിരുന്നു എന്നവർ പറഞ്ഞു. ആ കത്തിന്റെ കൂടെ മനു വർമ്മയെ ദൈവപുത്രൻ ആയി പ്രതിപാദിച്ച് കൊണ്ട് ഉള്ള ഒരു വിശുദ്ധ ഗ്രന്ഥവും ഉണ്ടായിരുന്നു എന്ന് പറഞ്ഞു. ഇതെല്ലം അമേരിക്കയിലുള്ള ഒരു വീട്ടമ്മയുടെ പണിയാണെന്ന് അവർ കണ്ട് പിടിച്ചതിനെ കുറിച്ചും പറഞ്ഞു. ആ വിശുദ്ധ ഗ്രന്ഥം ഇപ്പോഴും ദ്വീപിൽ എവിടെയോ സൂക്ഷിച്ച് വച്ചിട്ടുണ്ട് എന്ന് പ്രിയ ഉറപ്പ് പറഞ്ഞു.

എൽദോയും കുറച്ച് കഥകൾ പറഞ്ഞു. ഒരിക്കൽ ബ്രാഡ്പിറ്റും ആഞ്ജലീനജോളിയും ദ്വീപിൽ വിരുന്നുകാരായി വന്നതും. റൂമിൽ വച്ച് തമ്മിൽ വഴക്ക് കൂടി മേശയിൽ ഉണ്ടായിരുന്ന ഫ്ലവർവെയിസ് എടുത്ത് ചില്ല് വാതിലിൽ എറിഞ്ഞതും അത് ടാമ്പർ ഗ്ലാസിൽ കൊണ്ട് തിരിച്ച് വന്ന് അവളുടെ തന്നെ നെറ്റിയിൽ അടിച്ച് കൊണ്ട് ബോധം പോയതും പറഞ്ഞു. അതിന് ശേഷം അവർ ഒരു ആഴ്ച്ച കൂടി കഴിഞ്ഞ് നെറ്റിയിൽ ഉള്ള മുഴ മാറിയതിന് ശേഷം ആണ് പോയത് എന്നും പറഞ്ഞു. ഒരിക്കൽ സൽ‍മഹയക്ക് ദ്വീപിൽ വിരുന്നുകാരി ആയി വന്നതും. രാവിലെ എഴുനേറ്റ് ദ്വീപിൽ ജോഗിങ്ങിന് പോയതും അവളുടെ ചാട്ടത്തിന് അനുസരിച്ച് അവളുടെ മുലകൾ തുള്ളി തുളുമ്പിയതും അത് നോക്കി നടന്ന ദ്വീപിലെ ഒരു ജോലിക്കാരന്റെ മൂക്ക് തോട്ടത്തിൽ ഉണ്ടായിരുന്ന ഒരു മരത്തിൽ നേരെ പോയി ഇടിച്ച് ഒടിഞ്ഞതിനെ കുറിച്ചും എൽദോ പറഞ്ഞു.

ആദിര ഇതിലൊന്നിലും പങ്കെടുക്കാതെ വളരെ മൂകയായി ഇരുന്നു. ഒന്ന് രണ്ട് പ്രാവശ്യം ആദിത്യൻ അവളെ സംഭാഷണത്തിലേക്ക് കൊണ്ട് വരാൻ നോക്കി എങ്കിലും അവൾ താല്പര്യം ഇല്ലാതെ മൂകയായി തന്നെ ഇരുന്നു. അവൾ ഉൾവലിഞ്ഞ് ഇരിക്കുകയാണ് എന്ന് ആദിയ പറഞ്ഞത് എന്തുകൊണ്ടാണെന്ന് ആദിത്യന് ഇപ്പോൾ മനസ്സിലായി.

ഭക്ഷണം കഴിച്ചതിന് ശേഷം ആദിര അവിടെ ഉള്ള ബാത്റൂമിലേക്ക് പോയി. ഈ സമയം നോക്കി ആദിത്യൻ പുക വലിക്കാൻ പുറത്തേക്ക് ഇറങ്ങി. കുറച്ച് മിനിറ്റുകൾക്ക് ശേഷം അവൾ ബാത്‌റൂമിൽ നിന്ന് തിരിച്ച് വരുന്നത് ആദിത്യൻ കണ്ടു.

“ആദിര, എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്”, കൈയിൽ പുകഞ്ഞ് കൊണ്ട് ഇരുന്ന സിഗരറ്റ് മേശയുടെ മുകളിൽ ഉള്ള ആഷ്‌ട്രേയിൽ കുത്തി കെടുത്തി കൊണ്ട് ആദിത്യൻ പറഞ്ഞു.

“പറയൂ”.

ആദിത്യൻ ഇരുന്നിടത്ത് നിന്ന് എഴുനേറ്റ് പൂളിന്റെ സൈഡിലൂടെ നടന്നു. ആദിരയും അവന്റെ ഒപ്പം നടന്നു.

“എന്താ കാര്യം?”, നടക്കുന്നതിന്റെ ഇടയിൽ ആദിര ചോദിച്ചു.

“ആദിര, നമുക്ക് ഇതുവരെ ശെരിക്കും പരിചയപ്പെടാനുള്ള സമയം കിട്ടിയിട്ടില്ല”, ആദിത്യൻ പതിയെ പറഞ്ഞ് തുടങ്ങി. “പെട്ടെന്നുള്ള ഈ മാറ്റങ്ങൾ നിനക്ക് ഒരു അടികിട്ടിയത് പോലെ ആയിരിക്കും എന്ന് എനിക്ക് അറിയാം. നീ ഇതിനെ കുറിച്ചെല്ലാം എന്ത് തീരുമാനിച്ചു?”.

ആദിര കണ്ണ് കൂർപ്പിച്ച് പുറകിലുള്ള പ്രധാന വീട്ടിലേക്ക് സൂക്ഷിച്ച് നോക്കി എന്നിട്ട് തിരിഞ്ഞ് ആദിത്യന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. “ഞാൻ ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല”.

“ശെരിയാണ്, ഇത് എല്ലാം ശെരിക്കും വിചിത്രമായ അനുഭവങ്ങൾ ആണ്”.

“അതല്ല, ഞാൻ ഇവിടെ നിക്കണോ വേണ്ടയോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല”, ആദിര ഒരു ഭാവവ്യത്യാസവും ഇല്ലാതെ പറഞ്ഞു.

“ഓഹ്”, ആദിത്യനും അതേപോലെ ആണ് എന്ന് പറയാൻ പോവുക ആയിരുന്നു പക്ഷെ അവൻ ഒന്ന് നിർത്ത് താൻ ഇവിടെ തുടരാൻ തീരുമാനിച്ചതിനെ കുറിച്ച് ആലോജിച്ചു. തന്റെ മേലുള്ള പതിനായിരക്കണക്കിന് ആളുകളുടെ ഉത്തരവാദിത്തം വളരെ വലുതാണ്. ജെയിലിൽ അടച്ചത് പോലെ തോനുന്നുണ്ടെങ്കിലും അവൻ സാധാരണ ചെയ്യാറുള്ളത് പോലെ ചെയ്യാൻ തീരുമാനിച്ചു. ഉത്തരവാദിത്തം ഏറ്റെടുത്ത് തന്റെ കഴിവിന്റെ പരമാവതി നന്നായി ചെയ്യുക.

ആദിത്യൻ ഒരു ദീർഘ നിശ്വാസം എടുത്ത് പറയാൻ തുടങ്ങിയ കാര്യത്തിലേക്ക് തിരിച്ച് വന്നു. “ആദിര, നമ്മൾ ഇതിന് മുൻപ് കണ്ടിട്ട് ഉണ്ട് എന്നത് നിനക്ക് ഓർമ്മ ഉണ്ടായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു”.

“നമ്മൾ കണ്ടിട്ടുണ്ട് എന്ന് എനിക്ക് തോനുന്നില്ല”, അവൾ തല ഇല്ല എന്ന രീതിയിൽ ആട്ടികൊണ്ട് പറഞ്ഞു. അപ്പോൾ അവളുടെ നീണ്ട മുടിഇഴകൾ അവളുടെ മുഖത്തേക്ക് വീണ് കടലിൽ നിന്ന് വരുന്ന കാറ്റിൽ ആടിക്കളിക്കുക ആയിരുന്നു.

“ഞാൻ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഗോവയിൽ ഒരു വേനൽ അവധിക്ക് ഒരു സ്ട്രിപ്പ് ക്ലബ്ബിൽ പോയി”, ആദിത്യൻ പതുക്കെ പറഞ്ഞ് തുടങ്ങി.

അവളൊന്നും പറയാതെ കടലിനോട് അഭിമുഖമായി പണിത ഇൻഫിനിറ്റി പൂളിന്റെ സൈഡിലുള്ള റയിലിങ്ങിൽ പിടിച്ച് കടലിലേക്ക് നോക്കി നിന്നു.

“ഞാനും എന്റെ രണ്ട് കൂട്ടുകാരും ഉണ്ടായിരുന്നു. ഞാൻ നീ വേറെ ആരോ ആണെന്ന് വിജാരിച്ചു . . . .”, അവൻ സംസാരം തുടർന്നു. അപ്പോൾ ആദിര ഒരു കൈ ഉയർത്തി അവനെ തടഞ്ഞു.

“ആദിത്യ, ഞാൻ ആ വർഷം എത്രപേരുടെ കൂടെ ഡാൻസ് ചെയ്തിട്ട് ഉണ്ട് എന്ന് നിനക്ക് അറിയാമോ?. ഞാൻ ഡാൻസ് ചെയുന്നത് നീ കണ്ടു എന്നാണോ പറഞ്ഞ് വരുന്നത്ത് എങ്കിൽ നീ വെറും വഴിപിഴച്ചവൻ ആണ്. എന്തായാലും ഞാൻ നിന്നെ ഒന്നും ഓർമിക്കുന്നില്ല”, ആദിര ദേഷ്യത്തോടെ പറഞ്ഞു.

“നീ ഇതിനെ കുറിച്ച് അറിഞ്ഞിരിക്കണം എന്ന് ഞാൻ വിജാരിച്ചു, അത്രേ ഉള്ളു”, ആദിത്യൻ പതുകെ വിഷമത്തോടെ പറഞ്ഞു.

“നീ അത് പറയേണ്ടിയിരുന്നില്ല”, അവൾ അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. “ഇപ്പോൾ എനിക്ക് അറിയാം എന്റെ പുതിയ ആങ്ങള സ്ട്രിപ്പ് ക്ലബ്ബിൽ ഞാൻ സ്ഥിരമായി കാണുന്നവരെ പോലെ ഒരു വഴിപിഴച്ചവൻ ആണെന്ന്. നീ അതിനെ കുറിച്ച് സത്യസന്ധമായി പറഞ്ഞത് കൊണ്ട് ഞാൻ നിന്നെ കുറിച്ച് നല്ലത് വിജാരിക്കും എന്ന് നിനക്ക് തോനുന്നുണ്ടോ?”, ആദിര തുടർന്നു.

ആദിര തല കുടഞ്ഞ് കടലിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. “നീ ഇപ്പോൾ അവരിൽ ഒരാളായി മാറി.”

“നിന്നോട് സംസാരിച്ച് നീ എന്നെ ഓർത്തിരിക്കുന്നുണ്ടോ എന്ന് എനിക്ക് അറിയണമായിരുന്നു”, ആദിത്യൻ വളരെ വിഷമത്തോടെ പറഞ്ഞു. “എന്റെ ഒരു കൂട്ട്കാരനോട് പോകാം എന്ന് ഉറപ്പ് കൊടുത്തത് കൊണ്ട് മാത്രമാണ് ഞാൻ അന്ന് അവിടെ വന്നത്”.

“അപ്പോൾ ഒരു സ്ട്രിപ്പ് ക്ലബ്ബിൽ അത് നിന്റെ ആദ്യത്തെ പ്രാവശ്യം ആയിരുന്നു അല്ല?”, ആദിര തിരിഞ്ഞ് അവന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.

ആദിത്യൻ ഒന്ന് മുരണ്ടു. അവളോട് ഈ ചോദ്യത്തിന് എങ്ങനെ ഉത്തരം പറയണം എന്ന് അവൻ ആലോജിച്ചു. അവൻ എന്തെങ്കിലും പറയുന്നതിന് മുൻപേ അവൾ അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു.

“അല്ല അല്ലെ, ഇല്ല എനിക്ക് നിന്നെ ഓർമയില്ല”, ആദിര ഉറപ്പിച്ച് പറഞ്ഞു.

“ആദിര . . . .”

“നിനക്ക് വേറെ എന്തെങ്കിലും എന്നോട് സംസാരിക്കാൻ ഉണ്ടോ അതോ എനിക്ക് അകത്തേക്ക് പോകാമോ?”, ആദിര ദേഷ്യത്തോടെ അവനോട് ചോദിച്ചു.

“വേറെ ഒന്നും ഇല്ല, നിന്നെ ബുദ്ധിമുട്ടിച്ചതിൽ ക്ഷെമിക്കണം”, ആദിത്യൻ വിഷമത്തോടെ പറഞ്ഞു.

“അത് കുഴപ്പമില്ല”, അവൾ നടന്ന് പോകുമ്പോൾ പറഞ്ഞു.

ആദിത്യൻ അവൾ പൂളിന്റെ സയിഡിലൂടെ തല ഉയർത്തി പിടിച്ച് നടന്ന് പോകുമ്പോൾ ശ്രദ്ധിച്ചു. അവൾ നല്ല ആത്മവിശ്വാസത്തോടെ ആണ് നടന്ന് പോകുന്നത്.

“ഇത് ശെരിക്കും മയിരായിപ്പോയി”, ആദിത്യൻ നിലത്ത് ഒരു കാൽ ശക്തിയായി ചവുട്ടിക്കൊണ്ട് സ്വയം പറഞ്ഞു. അവന്റെ വയറിൽ ആരോ ഇടിച്ചത് പോലെ വയർ കോളുത്തി പിടിക്കുന്നതായി അവന് തോന്നി.

ആദിത്യൻ കുറച്ച് സമയം അവിടെ തന്നെ ചിന്തിച്ച് നിന്നതിന് ശേഷം, തീൻ മേശയുടെ അടുത്തേക്ക് പോയി. മനസ്സ് ശെരിയല്ലാത്തതിനാൽ തീൻ മേശയിൽ കുറച്ച് സമയം ചിലവഴിച്ചതിന് ശേഷം രാവിലെ ആറുമണിക്ക് വ്യായാമം ചെയ്യാൻ ഉണ്ട് എന്ന് പറഞ്ഞ് അവൻ കിടക്കാൻ മുകളിലുള്ള സ്യൂട്ട് റൂമിലേക്ക് പോയി. പ്രിയ അവന്റെ കൂടെ പോകാനായി എഴുനേറ്റു എങ്കിലും അവൻ അവളെ തടഞ്ഞ് അവിടെ തന്നെ ഇരുത്തി. സ്വസ്ഥമായി കുറച്ച് സമയം ചിലവഴിക്കാൻ വേണ്ടിയാണ് ആദിത്യൻ അങ്ങനെ ചെയ്തത്.

ആദിരയുടെ കൂടെ ഉണ്ടായ സംഭാഷണം ആകെ കുഴപ്പത്തിൽ കലാശിച്ചതിൽ ആദിത്യന് നല്ല വിഷമം തോന്നി. അവളോടൊത്തുള്ള ആദ്യത്തെ സംഭാഷണം ഒരു വൻ പരാജയമായി പോയി. ഒരു ബിസിനസ്സ് സ്റ്റുഡന്റ് ആയിരുന്ന ആദിത്യന് അറിയാം ആദ്യത്തെ അഭിപ്രായം എപ്പോഴും വളരെ നല്ലത് ആയിരിക്കണം എന്ന്. അവൾ തന്നെ ഒരു വഴി പിഴച്ചവൻ ആയിട്ടാണ് കാണുന്നത്. അവൾ ജോലി ചെയ്തിരുന്ന ക്ലബ്ബിൽ പോകുന്നവരെ എല്ലാം അവൾ അത്തരത്തിൽ ഉള്ളവരായിട്ടാണ് കാണുന്നത്.

“എന്റെ ജീവിതം നായ നക്കി”, ഈ ഒരു ദിവസം ആദിത്യൻ ഇത് ആദ്യത്തെ പ്രാവശ്യം അല്ല പറയുന്നത്.

അവൻ സ്യൂട്ട് റൂമിന്റെ ഉള്ളിൽ കയറിയതിന് ശേഷം പ്രധാന റൂമിലെയും ബാൽക്കണിയിലെയും ലയിറ്റുകൾ അണച്ച്കൊണ്ട് ബാൽക്കണിയിൽ അവന്റെ സ്ഥിരം കസേരയിൽ ഇരുട്ടിൽ ചെന്ന് ഇരുന്നു. അവൻ മൂന്നാമത്തെ സിഗററ്റ് കത്തിച്ച് കൊണ്ട് ഈ ദിവസം സംഭവിച്ച കാര്യങ്ങളെ കുറിച്ച് ആലോജിച്ചു. മേശയുടെ മുകളിൽ ഇരിക്കുന്ന ഫയലിലേക്ക് അവന്റെ കണ്ണുകൾ പോയി. ആ ഇരുട്ടത്തും അത് അവ്യക്തതമായി കാണാൻ പറ്റുന്നുണ്ടായിരുന്നു.

“സ്വന്തമായി വീടുകൾ മൻഹാട്ടനിലും, LA, ആസ്പെൻ, ഹവായി, ടോറോന്റോ, ലണ്ടൻ, ഇറ്റലി, പിന്നെ ഇവിടെയും”, ആദിത്യൻ വിൽപത്രം വായനയുടെ വിശദാംശങ്ങൾ അവന്റെ ഓർമയിൽ നിന്ന് ചികഞ്ഞ് എടുത്ത് കൊണ്ട് ഉറക്കെ പറയാൻ തുടങ്ങി. “കമ്പ്യൂട്ടർ ഉണ്ടാക്കുന്ന കമ്പനികൾ US, Mexico, UK, Germany, ഇന്ത്യയിലും പിന്നെ ചൈനയിലും. സോഫ്റ്റ്‌വെയർ കമ്പനികൾ US, Canada, ഇന്ത്യയിലും , UK യിലും. ടെലിഫോൺ കമ്പനികൾ ഏഴ് രാജ്യങ്ങളിൽ ഭൂമിക്ക് ചുറ്റും France, US, UK, China യും ആണ് ഇതിൽ പ്രധാന രാജ്യങ്ങൾ. മരുന്ന് ഉണ്ടാകുന്നതും റിസർച്ച് ചെയ്യുന്നതുമായ കമ്പനികൾ US, Canada, India, China, Holland. അഡ്വാൻസ്ട് സ്ട്രാറ്റജിക് വെപ്പൺ ഡെവലപ്പ്മെന്റെ കമ്പനി US, Israel, Russia, Scotland, പിന്നെ ഇന്ത്യയിലും. ഗെയിം ഡെവലപ്പ്മെന്റ് കമ്പനി Scotland, US. വ്യവസായ കെട്ടിടങ്ങൾ New York, Chicago, Berlin, London, Paris.”

ആദിത്യൻ ഒന്ന് നിർത്തി ആലോചിച്ച് കൊണ്ട് അവന്റെ നെറ്റിയിൽ കൈ വിരലുകൾ കൊണ്ട് തിരുമ്മി. അവന്റെ മനസ്സിൽ വിൽപത്രത്തിൽ ഉള്ള താൻ ഓർക്കാൻ ശ്രേമിക്കുന്ന ആ പേജ് കൊണ്ട് വന്നു.

“ഒരു സിനിമയും ടീവി പ്രൊഡക്ഷൻ കമ്പനി അതിന്റെ ഓഫീസുകൾ LA, New York, Toronto. ഒരു ടാലെന്റ് ഏജൻസിയും അതിന്റെ ഓഫീസുകൾ LA, New York, India, London. ഒരു മ്യൂസിക് കമ്പനി അതിന്റെ ഓഫീസുകളും സ്റുഡിയോകളും US, UK, Brazil, Barcelona, Sydney. മാഗസിൻ പബ്ലിഷിംഗ് സ്ഥാപനങ്ങൾ അതിന്റെ ഓഫീസുകൾ Chicago, New York, LA. പിന്നെ കുറച്ച് ഗൂഢമായ സ്ഥാപനങ്ങൾ. സാംബിയയിലുള്ള Copper മയിൻ ചെയുന്ന സ്ഥാപനം. പ്രൈവറ്റ് സെക്യൂരിറ്റി സ്ഥാപനങ്ങൾ സാംബിയയിലും അഫ്ഗാനിസ്ഥാനിലും. ആൾട്ടർനേറ്റ എനർജി സ്ഥാപനം സ്കോട്ട് ലാൻഡിൽ. ചെറിയ കമ്പനികൾക്ക് വേണ്ടിയുള്ള ഒരു അക്കൗണ്ടിംഗ് സ്ഥാപനം Las Vegas.”

ആദിത്യൻ ശ്വാസം എടുക്കാൻ വേണ്ടി ഒന്ന് നിർത്തികൊണ്ട് പറഞ്ഞ് തുടങ്ങി. “പിന്നെ അവസാനം ഗോവയിൽ ഉള്ള ഒരു സ്ട്രിപ്പ് ക്ലബ്”.

അവൻ കൈയ്യിൽ ഉണ്ടായിരുന്ന സിഗററ്റ് ആഷ്‌ട്രേയിൽ കുത്തി കെടുത്തി.

“ഇതെല്ലം ഓർത്തിരിക്കാൻ പറ്റുന്നത് ശെരിക്കും പ്രെശംസാർഹമാണ്, ആദിത്യ”, അവൻ തന്റെ പുറകിൽ നിന്ന് പ്രിയയുടെ പ്രശംസയോടെ ഉള്ള ശബ്ദം കേട്ടു.

ആദിത്യൻ അടുത്ത സിഗററ്റ് കത്തിച്ച് കൊണ്ട് പറഞ്ഞു. “ഓഫീസിൽ എന്റെ ജോലി ഇതായിരുന്നു കുറെ അധികം കാര്യങ്ങൾ വായിക്കാനും ഓർത്തിരിക്കാനും ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഇത് ഓർത്തിരിക്കാൻ അധികം ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. മാത്രമല്ല ഞങ്ങൾ വില്പത്രത്തിന്റെ കൂടെ മണിക്കൂറുകൾ ഇന്ന് ചിലവഴിച്ചതേ ഉള്ളു.”

“താങ്കൾ ഒരു കമ്പനി വിട്ട് പോയി”, അവന്റെ അരികിൽ ഉള്ള കസേരയിൽ ഇരുന്ന് കൊണ്ട് പ്രിയ പറഞ്ഞു. അവൾ മുൻപിലേക്ക് ആഞ്ഞ് മേശയുടെ മുകളിലുള്ള സിഗററ്റ് പാക്കറ്റിൽ നിന്ന് ഒരു സിഗററ്റ് എടുത്ത് ചുണ്ടിൽ വച്ച് കത്തിച്ചു. എന്നിട്ട് ചിരിച്ച് കൊണ്ട് പറഞ്ഞു. “ഞാൻ രണ്ട് പെഗ്ഗ് കഴിച്ചിരുന്നു”.

“ഞാൻ എന്താണ് മറന്ന് പോയത്?”, പുക വലിക്കുന്നതിൽ നിന്ന് ശ്രദ്ധ മാറ്റിക്കൊണ്ട് ആദിത്യൻ പ്രിയയോട് ചോദിച്ചു. അവന് അവളോട് സിഗററ്റ് വലിക്കരുത് എന്ന് പറയണമെന്ന് ഉണ്ട് പക്ഷെ എങ്ങനെ പറയാൻ പറ്റും. താൻ കുറച്ച് മണിക്കൂറുകളായി മരണം പ്രതീക്ഷിച്ച് കഴിയുന്ന ഒരാളെ പോലെ വലിച്ച് കൂട്ടുകയാണ്.

“താങ്കൾ ജോലിയെടുക്കുന്ന ബിസിനസ്സ് കൺസൾറ്റൻറ് സ്ഥാപനം”, പ്രിയ പറഞ്ഞു.

“ഓഹ് ശെരിയാ, അതിന്റെ ഓഫീസുകൾ US, UK, Canada, Australia, India”, അവൻ പറഞ്ഞ് നിർത്തി.

“ഞാൻ വളരെ കാര്യമായി പറയുകയാണ്, ഇത് ശെരിക്കും പ്രെശംസാർഹമാണ്, ഇത്ര പെട്ടെന്ന് ഇതെല്ലം ഓർത്തിരിക്കുക എന്ന് വച്ചാൽ”, പ്രിയ അശ്ചര്യത്തോടെ പറഞ്ഞു.

പ്രിയ ആലോജിച്ചു, വിൽപത്രത്തിൽ നാല്പത്തിഒന്ന് പേജുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ സാരാംശമാണ് ആദിത്യൻ ഇപ്പോൾ പുഷ്പം പോലെ പറഞ്ഞത്. കേട്ട ഉടനെ ഇത്രയും കാര്യങ്ങൾ വ്യക്തമായി ഓർമിച്ചിരിക്കാൻ പറ്റിയെങ്കിൽ ഇവൻ അസാമാന്യൻ ആണ്. അതിൽ അവൻ ഒന്നേ മറന്നുള്ളു അതും പിരിമുറുക്കം കാരണം അവൻ ജോലി എടുത്തിരുന്ന സ്ഥാപനം തന്നെ.

“ഞാൻ ആദിരയോട് സംസാരിച്ചു. മൂന്ന് വർഷങ്ങൾക്ക് മുൻപ് ഗോവയിൽ സ്ട്രിപ്പ് ക്ലബ്ബിൽ പോയ കാര്യം അവളോട് പറഞ്ഞു. ഇപ്പോൾ ഞാനൊരു വഴി പിഴച്ചവൻ ആണെന്നാ അവൾ വിചാരിക്കുന്നത്. ഞാൻ അത് അവളോട് പറയാൻ പാടില്ലായിരുന്നു എന്നും അവൾ പറഞ്ഞു. എന്തായാലും അവൾ എന്നെ ഓർക്കുന്നതെ ഇല്ല. എല്ലാം ശെരിയാകും എന്ന് പ്രതീക്ഷിച്ച് സംസാരിക്കാൻ പോയത് വെറുതയെ ആയി.”

“ഇതെല്ലം അവൾക്ക് വലിയൊരു അടികിട്ടിയത് പോലെ ആയിരിക്കും, ആദിത്യ. നിങ്ങൾക്ക് എല്ലാവർക്കും ഇതിനോട് പൊരുത്തപ്പെടാൻ കുറച്ച് സമയം വേണ്ടി വരും”, പ്രിയ സാന്ത്വനിപ്പിച്ച് കൊണ്ട് പറഞ്ഞു.

“എന്ത് കൊണ്ടാണ് ടോക്കിയോയിൽ നമുക്ക് വ്യവസായ കെട്ടിടങ്ങൾ ഇല്ലാത്തത്?’, ആദിത്യൻ പ്രിയയോട് ചോദിച്ചു. “ഞാൻ ഉദ്ദേശിച്ചത്, റെന്റിന്റെ കാര്യത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ സ്ഥലം അല്ലെ ടോക്കിയോ”.

ഇത് കേട്ടപ്പോൾ പ്രിയയുടെ കണ്ണുകൾ തിളങ്ങി. അവൾ ഒന്ന് പുഞ്ചിരിച്ചു.

“നമുക്ക് ജപ്പാനിൽ ഒരു സ്ഥാപനം പോലും ഇല്ല. നമുക്ക് പ്രധാന കാര്യത്തിലേക്ക് തിരിച്ച് വരാം. മനു വർമ്മ ആദിരയെ പുറം ലോകത്തിന് എങ്ങനെയാണ് ചിത്രീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്?.”

“അവളെ കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞാൽ പുറംലോകം എങ്ങനെ കാണും എന്നാണോ?”, പ്രിയ ചോദിച്ചു.

“അതെ”.

“ശെരി കേട്ടോളു, നാല് വർഷത്തോളം അവൾ നിലവാരം ഇല്ലാത്ത പ്രേമ നോവലുകൾ എഴുതി അതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് ജീവിച്ച് കൊണ്ട് ഇരുന്നത്. നോവലുകൾ എല്ലാം വേറെ ആളുകളെ കൊണ്ട് എഴുതിച്ചത് ആണ്. നോവലുകളുടെ പുറം ചട്ടയിൽ ഉള്ള പടങ്ങൾ അവളാണെന്ന് വേണമെങ്കിൽ പറയാം. അങ്ങനെ വരണം എന്ന രീതിയിൽ ഫോട്ടോ ഷൂട്ടുകളുടെ സഹായത്തോടെ എടുത്ത ഒരു ഫോട്ടോ”, പ്രിയ പറഞ്ഞ് നിർത്തി.

‘ശെരി, പിന്നെ എന്തൊക്കെ?”, ആദിത്യൻ ചോദിച്ചു.

“കുറെ ബ്ലോഗുകൾ ഒന്നോ രണ്ടോ മാസങ്ങൾ ഓടിയതിന് ശേഷം നിർത്തി. അവളുടെ Facebook, Twitter, Google ഇങ്ങനെയുള്ള അക്കൗണ്ടുകൾ ഇവയെല്ലാം നേരത്തെ പറഞ്ഞ കാര്യങ്ങൾ ശേരിവയ്ക്കുന്ന രീതിയിൽ ഉണ്ടാക്കി”.

ആദിത്യൻ ആ ഇരുട്ടിൽ ഇരുന്ന് കൊണ്ട് അവളോട് തുടരു എന്ന ഭാവത്തിൽ തല ആട്ടി.

“അവളുടെ കൂടെ സ്കൂളിൽ പോയവർ എല്ലാം അവളെക്കുറിച്ച് ഇന്റർനെറ്റിൽ നോക്കും. അതിൽ പറഞ്ഞിരിക്കുന്നത് അവൾ സ്കൂൾ കഴിഞ്ഞതോടെ ബോബെയിൽ ഉള്ള ഒരു ഒറ്റപ്പെട്ട സ്ഥലത്ത് പോയി എഴുത്ത് തുടങ്ങി ഏകാന്ത ജീവിതം നയിക്കുക ആയിരുന്നു എന്നാണ്.”

“ആരെങ്കിലും അവൾ ഒരു ഡാൻസർ ആണെന്ന് തിരിച്ചറിഞ്ഞാൽ?”, ആദിത്യൻ പെട്ടെന്ന് ചോദിച്ചു.

“അവൾ ഗോവയിൽ ഉള്ള ഒരു സ്ട്രിപ്പ് ക്ലബ്ബിൽ ആണ് ജോലി ചെയ്തിരുന്നത് എന്ന് മനു വർമ്മ വർഷങ്ങൾക്ക് മുൻപേ കണ്ട് പിടിച്ചു. അദ്ദേഹം എങ്ങനെ ആണ് അത് ചെയ്തത് എന്ന് എനിക്ക് അറിയില്ല പക്ഷെ അദ്ദേഹം ആ ക്ലബ് വിലക്ക് വാങ്ങി. അതിലുള്ള CCTV ക്യാമറയുടെ റെക്കോർഡുകളെല്ലാം കരസ്ഥമാക്കി. പഴയ ഉടമസ്ഥന്റെ വീട്ടിൽ ഒരു കളവ് നടന്നതിലൂടെ അവിടെ ഉള്ള വീഡിയോ റെക്കോർഡുകളും ഫോട്ടോകളും നമ്മൾ കരസ്ഥമാക്കി.’

“അവളുടെ വീഡിയോ അതിൽ ഉണ്ടായിരുന്നോ?”, ആദിത്യൻ പേടിയോടെ ചോദിച്ചു.

“അവളും അവിടെ ഇതുവരെ ജോലി ചെയ്തിരുന്ന എല്ലാവരുടെയും വീഡിയോ അതിൽ ഉണ്ടായിരുന്നു”, പ്രിയ പെട്ടെന്ന് പറഞ്ഞു. “ഞങ്ങൾക്ക് മനു വർമ്മയിൽ നിന്ന് ഇതിനെ കുറിച്ചുള്ള അറിവ് രണ്ട് ആഴ്ച്ചക്ക് മുൻപാണ് ലഭിച്ചത്. അതിൽ ചില പെൺകുട്ടികൾ പണത്തിന് വേണ്ടി കുറച്ച് അധികം ചെയ്ത് കൊടുക്കാനും തയ്യാർ ആയിരുന്നു. അവർ മയക്ക് മരുന്നും ഉപയോഗിക്കുമായിരുന്നു. അതിന്റെ ഉടമസ്ഥനും കണക്കായിരുന്നു. അവിടെ ജോലി ചെയ്തിരുന്നതിൽ പകുതിപ്പേരും അയാളുടെ കൂടെ കിടക്ക പങ്കിടുമായിരുന്നു. ഇല്ലെങ്കിൽ അയാൾ അവരെ ജോലിയിൽ നിന്ന് പിരിച്ച് വിടുമായിരുന്നു. ബാക്കി പകുതി ഡാൻസർമാർ അയാൾക്ക് നല്ല പണം ഉണ്ടാക്കി കൊടുക്കുന്നുണ്ടായിരുന്നു അത് കൊണ്ട് പിരിച്ച് വിടാൻ പറ്റില്ലായിരുന്നു.”

ആദിത്യൻ മേശയിൽ ഉണ്ടായിരുന്ന ആഷ്ട്രേ അവരുടെ രണ്ട് പേരുടെയും നടുവിലേക്ക് നീക്കി വച്ചു. പ്രിയ സിഗററ്റ് വലിക്കുന്നത് കാണാൻ ഒരു പ്രത്യേക രസം ഉണ്ടായിരുന്നു. ഇതിലും വിചിത്രമായ എത്രയോ കാര്യങ്ങൾ കഴിഞ്ഞ മുപ്പത്തിയാറു മണിക്കൂറിൽ തന്റെ ജീവിതത്തിൽ സംഭവിച്ചു.

“അവിടെ ജോലി ചെയ്തിരുന്ന സെക്യൂരിറ്റികളെയും കണ്ട് പിടിച്ചു”, പ്രിയ പറഞ്ഞു.

“ആദിര സ്ട്രിപ്പ് ക്ലബ്ബിൽ നിന്ന് എപ്പോൾ വിട്ട് പോയി”, ആദിത്യൻ ചോദിച്ചു.

“അവൾ ആറുമാസങ്ങൾക്ക് മുൻപ് അവിടെ നിന്ന് പോയി. അതിന് ശേഷം അവളുടെ സമ്പാദ്യത്തിൽ നിന്ന് ജീവിച്ച് പൊന്നു.”

“അവളുടെ കൂടെ ജോലി ചെയ്തിരുന്നവരുടെ വായടക്കാൻ മനു വർമ്മ എന്താണ് ചെയ്തത്?”, ആദിത്യൻ ചോദിച്ചു.

“അവൾ ജോലി ചെയ്തിരുന്നതിൽ പണത്തിന് വേണ്ടി എന്തും ചെയുന്നതായ മയക്ക് മരുന്നിന് അടിമകളായ പെൺകുട്ടികൾക്ക് അവരുടെ തന്നെ വീഡിയോ കാണിച്ച് കൊടുത്ത് അവരെ ഒരു റീഹാബിലിറ്റേഷൻ സെന്ററിൽ ആക്കി അവർക്ക് ജോലിയും നൽകി. പഴയ ഉടമസ്ഥനെ പോലീസ് അൻപത്കിലോ കഞ്ചാവുമായി പൊക്കി. അവനിപ്പോൾ ജെയിലിൽ സുഖവാസത്തിൽ ആണ്. അവിടെ ജോലി ചെയ്തിരുന്നതിൽ അഞ്ച് സെക്യൂരിറ്റി ഗാർഡുകൾ ഇപ്പോൾ സാമ്പിയായ്യിൽ സെക്യൂരിറ്റി ഉപദേഷ്ടാവായി ജോലി ചെയുന്നു. മറ്റൊരാൾ അഫ്ഗാനിസ്ഥാനിൽ ജോലി ചെയുന്നു. പിന്നെ അവിടെ ഉണ്ടായിരുന്ന വേറൊരു സെക്യൂരിറ്റി ഗാർഡിന് പുറത്തേക്ക് പോകാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് അയാൾക്ക് ഒരു കൺസ്ട്രക്ഷൻ കമ്പനി അവന്റെ അനിയന്റെ കൂടെ തുടങ്ങാൻ ഉള്ള സഹായങ്ങൾ നൽകി. അവർക്ക് അടുത്ത് തന്നെ അവരുടെ കമ്പനി നിലനിർത്തി കൊണ്ട് പോകാൻ ഒരു ബിൽഡിങ് മെയ്ന്റനെൻസിന് വേണ്ടിയുള്ള കുറച്ച് വർഷത്തേക് ഉള്ള ഒരു ഉടമ്പടി നമ്മുടെ കമ്പനി ഒപ്പ് വയ്ക്കും”.

“ബാക്കി ഉണ്ടായിരുന്ന ഡാൻസർമാരുടെ കാര്യമോ?”, ആദിത്യൻ ചോദിച്ചു.

“കുറച്ച് സ്കോളർഷിപ്പുകളും സാമ്പത്തിക സഹായവും അവർക്ക് നൽകി. ചിലരുടെ കുടുംബക്കാരുടെ ആശുപത്രി ചിലവുകളും വഹിച്ചു. ചിലവർക്ക് ജോലിയും നൽകി. അതിൽ ഒരുത്തി ആദിരയുടെ കൂടെ താമസിച്ചിരുന്ന അഞ്ജലി. അവൾ മിണ്ടാതെ ഇരിക്കണമെങ്കിൽ ഒരു പോർഷെ വാങ്ങി കൊടുക്കണം എന്ന് പറഞ്ഞു. അത് കൊണ്ട് കാരറ്റിന് പകരം ഞങ്ങൾക്ക് കാരറ്റ് കയറിൽ കെട്ടിതൂക്കിയിട്ടിരുന്ന വടി കാണിക്കേണ്ടി വന്നു.”

“വടി കാണിക്കേണ്ടി വന്നു എന്നോ?. എന്താണ് നിങ്ങൾ അത്കൊണ്ട് ഉദ്ദേശിക്കുന്നത്?”, ആദിത്യൻ ചോദിച്ചു.

“ഇങ്ങനെ ഉള്ളവരുമായി നമ്മൾ ഒരു ബിസിനസ്സിന് സംസാരത്തിന് പോകുമ്പോൾ സാധാരണ സമയം കളയാൻ ഇല്ലാത്തത് കൊണ്ട് നമ്മൾ തുറന്നതും എന്നാൽ അടഞ്ഞതുമായ ഒരു വ്യവസ്ഥയും ആയിട്ടാണ് പോവുക. നമ്മൾ ആദ്യം അവരെ കാരറ്റ് കാണിക്കും അവർ അതിന്റെ നേരെ ആണ് പോകുന്നതെങ്കിൽ നല്ല സ്വഭാവത്തിന് ഒരു സാമ്പത്തിക സമ്മാനവും ലഭിക്കും. അതല്ല വടിയുടെ നേരെ ആണ് പോകുന്നത് എങ്കിൽ അവർ ജീവിതകാലം മുഴുവൻ നമ്മുടെ നിരീക്ഷണത്തിൽ ആയിരിക്കും. അവർക്ക് കാരറ്റും വടിയും കിട്ടും.”

“എനിക്ക് ബിസിനസ്സ് ലോകത്തെ കാരറ്റും വടിയും അറിയാം. കമ്പനികളിൽ കിട്ടുന്ന സ്ഥാനക്കയറ്റം പോലെ ആണ്. ഇതിൽ കാരറ്റ് ശമ്പള കൂടുന്നത് ആണെങ്കിൽ വടി പണിയെടുപ്പിച്ച് കൊല്ലും എന്നുള്ളത് ആണ്. ഞാൻ ചോദിക്കുന്നത് ഏത് രീതിയിൽ ഉള്ള വടിയാണ് അവൾക്ക് കാണിച്ചത് എന്നാണ്?”, ആദിത്യൻ ഈർഷ്യയോടെ ചോദിച്ചു.

“അവളെ ഒരു രാത്രി അവളുടെ ബെഡ്‌റൂമിൽ നിന്ന് നമ്മുടെ ഒരു ഏജന്റ് വിളിച്ച് എഴുനെല്പിച്ചപ്പോൾ അവളുടെ മുറിയിൽ ആഞ്ഞുറ്കിലോ അരിപ്പൊടി നല്ല പ്ലാസ്റ്റിക് കവറുകളിൽ അവൾക്ക് ചുറ്റും നിരന്ന് കിടക്കുക ആയിരുന്നു. ആ പ്ലാസ്റ്റിക് ബാഗുകൾ കണ്ടാൽ മയക്ക് മരുന്ന് ആണെന്ന് തോനിക്കുമായിരുന്നു.”

ആദിത്യൻ തല ആട്ടി ബാക്കി തുടരാൻ ആംഗ്യഭാഷയിൽ അനുവാദം നൽകി.

“അവളുടെ കട്ടിലിൽ അവളെ എങ്ങനെ ആണ് മയക്കി കിടത്തിയത്

എന്നുള്ളതിന്റെ ഫോട്ടോകൾ നിരത്തി വച്ചിട്ട് ഉണ്ടായിരുന്നു. അവളെ പല ഇടങ്ങളിലും കൊണ്ടുപോയി അവളുടെ മയക്കത്തിൽ തന്നെ എടുത്തിരുന്ന മരത്തെ ചാരി നിൽക്കുന്നതും തോട്ടത്തിൽ കിടക്കുന്നതുമായ ഫോട്ടോകളും അതിന്റെ കൂടെ ഉണ്ടായിരുന്നു. ആ ഫോട്ടോകളുടെ അടുത്ത് ഒരു ലിസ്റ്റിൽ അവൾ ഇതുവരെ താമസിച്ച സ്ഥലങ്ങളുടെ മേൽവിലാസവും ഉണ്ടായിരുന്നു. അവളുടെ കുടുംബക്കാരുടെ വിലാസവും, അവളുടെ പാസ്സ്‌വേർഡുകളും, ബാങ്ക് അക്കൗണ്ടും, അവളുടെ വ്യക്തിപരമായ ജീവിതത്തെ കുറിച്ച് അവളെ ഭയപ്പെടുത്താൻ പറ്റുന്നത്ര വിവരങ്ങൾ ഉള്ള ഒരു ഫയലും അതിന്റെ കൂടെ ഉണ്ടായിരുന്നു.”

“അപ്പോൾ അവളെയും അവളുടെ കുടുംബത്തെയും ഭീഷണിപ്പെടുത്തി?”, ആദിത്യൻ മുരണ്ട്‍ കൊണ്ട് ദേഷ്യത്തോടെ ചോദിച്ചു. “ഇതെല്ലാം ആണോ എനിക്ക് കുടുംബ സ്വത്തായി ലഭിക്കുന്നത്”.

പ്രിയ ഒന്ന് നെടുവീർപ്പെട്ടു കൊണ്ട് പറഞ്ഞ് തുടങ്ങി. “അവളെ പാതിരാത്രിയിൽ വിളിച്ച് എഴുനെല്പിച്ച് ഒരാൾ അവളോട് പറഞ്ഞു അടുത്ത പ്രാവശ്യം നിന്നെ എഴുനേൽപ്പിക്കുന്നത് റെയിഡിന് വരുന്ന ഒരു പോലീസ് കാരൻ ആവാം. അല്ലെങ്കിൽ നിന്നെ മയക്കി കിടത്തിയത് ഒരു റേപ്പിസ്റ്റോ ഒരു സീരിയൽ കൊലപാതകിയോ ആവാം. നിന്റെ സ്ഥാനത്ത് ഇത് സംഭവിക്കുന്നത്‌ നിനക്ക് വളരെ വേണ്ടപ്പെട്ടവർക്കും ആകാം. ആർത്തി കാണിച്ചാൽ ആ ആർത്തിക്ക് അനുസരിച്ച് വലുപ്പമുള്ള വടിയും നിനക്ക് കിട്ടും എന്ന് അയാൾ പറഞ്ഞു. അഞ്ജലി ഇതെല്ലം കേട്ട് പേടിയോടെ അഞ്ചുലക്ഷം രൂപ വാങ്ങി കാര്യങ്ങൾ പറഞ്ഞ് ഒതുക്കി.”

“ഇത് ബിസിനസ്സ് ചെയ്യുന്നതിന്റെ ഒരു വൃത്തികെട്ട മുഖമാണ്. എനിക്ക് ഇങ്ങനെ ബിസിനസ്സ് ചെയ്യുന്നത് ഇഷ്ടം അല്ല”, ആദിത്യൻ അസ്വസ്ഥതയോടെ പറഞ്ഞു.

“പിന്നെ, ഒന്ന് വളര്, ആദിത്യ”, അവനെ ഞെട്ടിച്ച് കൊണ്ട് പ്രിയ പെട്ടെന്ന് പറഞ്ഞു. “താങ്കൾ മത്സരിക്കാൻ പോകുന്നത് വലിയ ആളുകളുടെ കൂടെ ആണ്. അവിടെ അറിവാണ് എറ്റവും വലിയ ശക്തി. താങ്കളുടെ എതിരാളികൾ എല്ലാം നിങ്ങളെ കുറിച്ച് അന്വേഷിക്കാൻ ആളുകളെ വയ്ക്കും. അവർക്ക് ലഭിക്കുന്ന വിവരങ്ങൾ അവർ ആവശ്യത്തിന് അനുസരിച്ച് പത്രക്കാർക്കും ചാനലുകൾക്കും കൊടുക്കും. അല്ലെങ്കിൽ അത് ഉപയോടിച്ച് താങ്കളുടെ മുഖച്ഛായ തകർത്ത് കമ്പനി ഷെയറിന്റെ വില കുറയ്ക്കും. അല്ലെങ്കിൽ താങ്കളെ ഭീഷണിപ്പെടുത്താൻ എന്തെങ്കിലും കിട്ടിയാൽ താങ്കൾ ഒരു നല്ല മനുഷ്യനാണെന്ന് കരുതി അവർ മിണ്ടാതെ ഇരിക്കും എന്ന് തോനുന്നുണ്ടോ. അങ്ങനെ അല്ല ഈ ബിസിനസ്സ് ലോകം നീങ്ങുന്നത് അത് താങ്കൾക്കും ഉള്ളിൽ അറിയാം.”

ആദിത്യൻ അസ്വസ്ഥതയോടെ പ്രിയയോട് ചോദിച്ചു. “അപ്പോൾ ഞാൻ ഇതുപോലെ ഉള്ള കളികൾക്ക് എല്ലാം മുകളിലാണെന്ന വിശ്വാസത്തിൽ ഇതിലൊന്നും കൂടാതെ ഇരുന്നാൽ?”.

“അങ്ങനെ ആണെങ്കിൽ താങ്കൾ നൂറോളം പേപ്പർ കട്ടുകളാൽ മരണപ്പെടും”, പ്രിയ നിസാരമായി പറഞ്ഞു. “താങ്കളുടെ ഭാഗ്യത്തിന് ഇതെല്ലാം ചെയ്യാൻ വളരെ കഴിവുള്ള ആളുകളെ മനു വർമ്മ നിയമിച്ചിട്ട് ഉണ്ട്. അതുകൊണ്ട് തന്നെ ഇങ്ങനെ ഉള്ള കാര്യങ്ങൾ വളരെ വിരളമായേ താങ്കളുടെ ശ്രേദ്ധയിൽ പെടുക ഉള്ളു.”

“എന്ത് മയിര് ദിവസമാണിത്”, ആദിത്യൻ ദേഷ്യത്തോടെ പറഞ്ഞു.

“ഇനി മുന്നോട്ടും ഇങ്ങനെ ഉള്ള ദിവസങ്ങളും ഉണ്ടാവും. ചില ദിവസങ്ങൾ വളരെ നല്ലതും ആയിരിക്കും”, അവൾ സംസാരം നിർത്തി കൊണ്ട് സിഗററ്റ് കുത്തി കെടുത്തി. “മനു വർമ്മ എപ്പോഴും പറയുമായിരുന്നു കുറച്ച് മോശം ദിവസങ്ങൾ ഉണ്ടായാലേ നല്ല ദിവസങ്ങളുടെ വില മനസ്സിലാവുകയുള്ളു.”

“നല്ല ദിവസങ്ങൾ പെട്ടെന്ന് കൊണ്ട് വരൂ”, ആദിത്യൻ പ്രിയയോട് പറഞ്ഞു.

“കിടന്ന് ഉറങ്ങാൻ നോക്ക്, ആദിത്യ”, പ്രിയ അവിടെ നിന്ന് എഴുനേറ്റ് അവളുടെ ബെഡ്റൂമിലേക്ക് പോകുമ്പോൾ അവനെ ഓർമപ്പെടുത്തി.

ആദിത്യൻ കുറച്ച് നേരം കൂടി അവിടെ ഒറ്റക്ക് ഇരുന്നതിന് ശേഷം അവന്റെ കൈയിൽ ഉള്ള സിഗററ്റ് കെടുത്തി സ്യൂട്ടിന് ഉള്ളിലേക്ക് പോയി. അവൻ അവന്റെ ബെഡ്‌റൂമിൽ ഉള്ള ലൈറ്റ് അണച്ചു. ഉടുപ്പുകൾ അഴിച്ച് കട്ടിലിലേക്ക് കിടന്ന് ഷീറ്റെടുത്ത് പുതച്ചു.

അവന് എത്ര ശ്രെമിച്ചിട്ടും ഉറങ്ങാൻ പറ്റുന്നില്ല. മനസ്സിന് വല്ലാത്ത ഭാരം പോലെ.

അവൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് നോക്കി അവസാനം അവൻ കട്ടിലിൽ നിന്ന് ചാടി എഴുനേറ്റു. അവൻ ഡ്രസിങ് റൂമിൽ നിന്ന് ഒരു നിക്കറും തൊപ്പിയുള്ള ഒരു ജാക്കറ്റും ഇട്ട് കൊണ്ട് പുറത്തേക്ക് വീണ്ടും ഇറങ്ങി.

“ശൂ . . ., ആദിത്യ”.

അവന് എവിടെ നിന്നാണ് ആ വിളി വരുന്നത് എന്ന് മനസ്സിലാക്കാൻ കുറച്ച് സമയം എടുത്തു. ആദിയ അവളുടെ സ്യൂട്ടിൽ നിന്ന് ആദിത്യന്റെ അടുത്തേക്ക് ബാല്കണിയിലൂടെ നടന്ന് വന്നു. “സുഖമാണോ?”.

“എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല”, ആദിത്യൻ ഒരു കസേരയിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.

“എനിക്കും. ഞാൻ ഉറങ്ങിയിട്ട് ഏകദേശം നാൽപ്പത് മണിക്കൂറെങ്കിലും ആയി കാണും”, ആദിയ മറുപടി പറഞ്ഞു.

“ദൈവമേ, ആദിയ നീ പോയി കിടന്നുറങ്ങാൻ നോക്ക്.”

“എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല”, ആദിയ സങ്കടത്തോടെ മറുപടി പറഞ്ഞു.

“എനിക്ക് മനസ്സിലാകും, ഞാനും ഉറങ്ങാൻ ശ്രെമിച്ചിട്ട് നടക്കാതെ എഴുനേറ്റ് വന്നതാണ്”, ആദിത്യൻ പറഞ്ഞു.

ആദിയ ഒരു വശത്തേക്ക് തല ചെരിച്ച് കൊണ്ട് ആദിത്യന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. “എന്റെ കൂടെ വരൂ, ആദിത്യ”. ഇത് പറഞ്ഞ് കൊണ്ട് ആദിയ ബാൽക്കണിയിലൂടെ നടന്നു. അവൾ ഒരു വെള്ള ട്രാക്ക് പാന്റും വെളുത്ത ടീഷർട്ടും അണിഞ്ഞത് കൊണ്ട് ആ ഇരുട്ടിലും അവളെ നന്നായി കാണാൻ പറ്റുമായിരുന്നു, “വരൂ”.

ആദിത്യൻ കസേരയിൽ നിന്ന് എഴുന്നേറ്റുകൊണ്ട് അവളുടെ പുറകെ ബാൽക്കണിയിലൂടെ നടന്ന് അവളുടെ സ്യൂട്ട് റൂമിലേക്ക് പോയി. അവളുടെ സ്യൂട്ട് റൂം കാണാൻ അവന്റെത് പോലെ തന്നെ ഉണ്ടായിരുന്നു. അതിലുണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍ തികച്ചും വെത്യസ്തമായിരുന്നു. എല്ലാത്തിനും ഒന്ന്കൂടി മങ്ങിയ നിറം ഉള്ള പെയിന്റ് ആണ് അടിച്ചിരുന്നത്. പ്രധാന മുറി കുറച്ച് കൂടി വലുപ്പത്തിൽ ഉള്ളതായിരുന്നു. ആദിത്യന്റെ ബെഡ്‌റൂം ഏറ്റവും പുറകിൽ ആയിരുന്നെങ്കിൽ അവളുടെ സ്യൂട്ടിൽ ഉണ്ടായിരുന്ന രണ്ട് ബെഡ്‌റൂമുകളും ഓരോ വശങ്ങളിൽ ആയിരുന്നു.

അവളെ പിന്തുടർന്ന് കൊണ്ട് ഇരുന്നപ്പോൾ ആദിത്യൻ പെട്ടെന്ന് ഒരു നിമിഷം താൻ എന്താണ് ചെയ്യുന്നത് എന്ന് ഓർത്ത് പേടിച്ച് നിന്നു. ആദിയ അവനെ അവളുടെ ബെഡ്റൂമിലേക്ക് ക്ഷേണിച്ചപ്പോൾ അവന്റെ വയർ ഭയാശങ്കയാൽ ഉരുണ്ട് മറിയാൻ തുടങ്ങി.

“ഇതാണ് എന്റെ കിടപ്പ് മുറി”, ആദിയ പറഞ്ഞു.

“ശെരി, നിനക്ക് അറിയാമല്ലോ നമ്മൾ രണ്ട് പേര് മാത്രം ഒരേ ബെഡ്‌റൂമിൽ നിൽക്കുന്നത് നല്ലൊരു കാര്യം അല്ല”.

“ഓഹ് പിന്നെ, കുഴപ്പമൊന്നുമില്ല ആദിത്യ, എനിക്ക് ഒരു കാര്യം പരീക്ഷിച്ച് നോക്കാൻ ഉണ്ട്”, ആദിയ തറപ്പിച്ച് പറഞ്ഞു. “ഓർമയില്ലേ, നമ്മൾ കെട്ടിപ്പിടിച്ച് കിടന്നപ്പോൾ ഉറങ്ങിപ്പോയത്”.

“എനിക്ക് ഓർമയുണ്ട്”, ആദിത്യൻ പെട്ടെന്ന് പറഞ്ഞു.

“ഞാൻ ആകെ വിഷമിച്ച് ഇരിക്കുകയാണ്, ആദിത്യ”, അവൾ പറഞ്ഞ് തുടങ്ങി. “ഞാൻ ശെരിക്കും അവശയാണ്. ഉറങ്ങിയിട്ട് രണ്ട് ദിവസത്തോളം ആയി. എനിക്ക് യാത്രാക്ഷീണവും, സുഖമില്ലാത്ത പോലെയും തോനുന്നുണ്ട്. എനിക്ക് ഒന്ന് ഉറങ്ങിയേ പറ്റൂ, അത് കൊണ്ട് എന്ത് വേണമെങ്കിലും പരീക്ഷിച്ച് നോക്കാൻ ഞാൻ ഇപ്പോൾ തയ്യാറാണ്.”

ആദിത്യൻ വിഷമത്തോടെ അവളുടെ മുഖത്തേക്ക് നോക്കി നിന്നു. ഇങ്ങനെ അല്ല ഒരു നല്ല ആങ്ങളയും പെങ്ങളും പെരുമാറേണ്ടത്. കൂടാതെ, അവളെ ഒന്ന് കൂടെ കെട്ടിപ്പിടിച്ച് കിടക്കാം എന്ന ചിന്ത അവനെ ഒരേ സമയം ഭയപ്പെടുത്തുകയും രോമാഞ്ചം കൊള്ളിക്കുകയും ചെയ്തു.

“നമ്മൾക്ക് ഉടുപ്പ് അഴിക്കേണ്ട ആവശ്യം ഇല്ല. പുതപ്പിന്റെ ഉള്ളിൽ കയറേണ്ട ആവശ്യം ഇല്ല. എനിക്ക് കുറച്ച് നേരം സമാധാനമായി നിന്നെ കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങാൻ പറ്റുമോ എന്ന് നോക്കണം”.

“നീ തമാശ പറയുക ആണോ?”, ആദിത്യൻ പെട്ടെന്ന് അവളോട് ചോദിച്ചു.

ഇത് ചോദിച്ചതും അവനെ അതിശയിപ്പിച്ച് കൊണ്ട് ആദിയയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി. അവൾ രണ്ട് കൈകളും മുഖത്തേക്ക് ഉയർത്തി കണ്ണുകൾ മറച്ച് പിടിച്ച് കൊണ്ട് പൊട്ടി കരയാൻ തുടങ്ങി.

“ആദിയ, ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ല”, ആദിത്യൻ പെട്ടെന്ന് പറഞ്ഞു. “നമ്മൾ രണ്ട് പേരും ഒരേ കട്ടിലിൽ കെട്ടിപ്പിടിച്ച് കിടക്കുന്നത് നല്ലൊരു കാര്യം അല്ല എന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളു”.

“ഞാൻ അവശയാണ്, ആദിത്യ. ഞാൻ ഇവിടെ ആകെ ഒറ്റപ്പെട്ട് ഇരിക്കുകയാണ്. എനിക്ക് ഇവിടെ അറിയാവുന്ന ഒരേ ഒരാൾ നീ മാത്രം ആണ്. ആരെ ആണ് വിശ്വസിക്കേണ്ടത് എന്ന് പോലും എനിക്ക് അറിയില്ല. ഞാൻ ഒരു നിലയില്ലാ കയത്തിൽ മുങ്ങി താഴുന്നത് പോലെയാണ് എനിക്ക് തോനുന്നത്. എനിക്ക് ഒന്ന് സ്വസ്ഥമായി ഉറങ്ങാൻ പറ്റിയാൽ മതി”, ആദിയ കരഞ്ഞ് കൊണ്ട് പറഞ്ഞു.

ഇത് കേട്ടതും ആദിത്യൻ കട്ടിലിന്റെ ഒരു മൂലയിൽ അവൾ ഇരുന്ന ഭാഗത്തേക്ക് നടന്ന് ചെന്ന് അവളെ കെട്ടിപ്പിടിച്ച് പുറത്ത് തടവി സമാധാനിപ്പിച്ചു. അവൾ അവനെ തിരിച്ച് ആശ്വാസത്തോടെ കെട്ടിപ്പിടിക്കുന്നത് അവന് അറിയാൻ കഴിഞ്ഞു. കുറച്ച് സമയം അങ്ങനെ കെട്ടിപ്പിടിച്ച് ഇരുന്നതിന് ശേഷം അവൾ അവനെ വിട്ട് പുറകിലേക്ക് മാറി കണ്ണുകൾ തുടച്ച് കൊണ്ട് ആദിത്യന്റെ മുഖത്തേക്ക് നോക്കി.

“ഞാൻ കുറച്ച് നേരം നിന്റെ കൂടെ തന്നെ ഉണ്ടാവും, നീ ഉറങ്ങിയതിന് ശേഷം ഞാൻ എന്റെ മുറിയിലേക്ക് തിരിച്ച് പോകും”, ആദിത്യൻ പറഞ്ഞു. അവളുടെ ആ അവസ്ഥ കണ്ട് ആദിത്യന് ആകെ വിഷമം ആയി. താൻ ഇവിടെ വന്നപ്പോൾ അനുഭവിച്ച അതെ പിരിമുറുക്കം ആണ് അവൾ ഇപ്പോൾ അനുഭവിച്ച് കൊണ്ട് ഇരിക്കുന്നത്.

“ആദിത്യ, എനിക്ക് ഒന്ന് ഉറങ്ങാൻ പറ്റിയാൽ, അത് മാത്രമാണ് എനിക്ക് നിന്നിൽ നിന്ന് വേണ്ടത്”, അവനെ നോക്കി വിഷമത്തോടെ ചിരിച്ച് കൊണ്ട് ആദിയ പറഞ്ഞു.

ആദിത്യൻ തല ആട്ടി കൊണ്ട് കട്ടിലിന്റെ ഒരു സയിഡിലൂടെ നടന്ന് അതിൽ കയറി ഇരുന്നു. അവൻ കട്ടിലിന്റെ മുകളിൽ ആദിയയുടെ വശത്തേക്ക് ചെരിഞ്ഞ് കിടന്നു. ആദിയ അവന്റെ അടുത്തേക്ക് നിരങ്ങി വന്ന് ചെരിഞ്ഞ് അവന് പുറംതിരിഞ്ഞ് അവനെ മുട്ടി കിടന്നു. അവൾ അവന്റെ ഒരു കൈയെടുത്ത് അവളുടെ അരയിലൂടെ ചുറ്റി കെട്ടിപ്പിടിപ്പിച്ച് കിടന്നു.

അവളുടെ മുടിയിൽ നിന്ന് വരുന്ന സുഗന്ധവും ശരീരത്തിൽ നിന്ന് വമിക്കുന്ന ചൂടും ആദിത്യനെ ഗോവയിൽ ചിലവഴിച്ച ആ രാത്രിയുടെ ഓർമകളിലേക്ക് കൊണ്ട് പോയി. അവൻ തല കുടഞ്ഞ് ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് അങ്ങനെ ഉള്ള ദുഷിച്ച ചിന്തകളെ അകറ്റി നിർത്തി.

അവർ പോലും അറിയാതെ ചെറിയ ചില ശാരീരിക നീക്കങ്ങളിലൂടെ അവരുടെ ശരീരങ്ങൾ ഒട്ടി ചേർന്നു. കൈയെടുത്ത് ഒരേപോലെ വൈകുന്നത്, മുട്ട് ഒരേ പോലെ മടക്കി വയ്ക്കുന്നത്, അവളുടെ ഒരു കാൽ അവന്റെ കാലുകൾക്ക് ഇടയിലൂടെ വയ്ക്കുന്നത്, അരഭാഗം ചെരിച്ച് കിടക്കുന്നത്, അങ്ങനെ ഉള്ള ചെറിയ ചില മാറ്റങ്ങളിലൂടെ അവർ വളരെ സ്വസ്ഥമായി മുട്ടി ഉരുമ്മി കിടന്നു. നിമിഷങ്ങൾക്ക് ഉള്ളിൽ അവന്റെ കൈ അവളെ കെട്ടി വരിഞ്ഞത് പോലെ ആയി. അവൾ കൈകൊണ്ട് അവൻ കെട്ടിപ്പിടിച്ച കൈയുടെ മുകളിൽ തടവി കൊണ്ട് അവൾ സമാധാനത്തോടെ കിടന്നു.

“ആദിത്യ”, ആദിയ ആ ഇരുട്ടിൽ കിടന്ന് കൊണ്ട് സംസാരിച്ച് തുടങ്ങി.

“എന്താ?”.

“ഞാൻ ഇത് ശെരിക്കും മിസ്സ് ചെയ്തു”.

“ഞാനും”, ആദിത്യൻ പതിയെ അവൾക്ക് മറുപടി നൽകി. “എനി കണ്ണടച്ച് കിടന്ന് ഉറങ്ങാൻ നോക്ക് പെണ്ണേ”.

നിമിഷങ്ങൾക്ക് ഉള്ളിൽ അവളുടെ ശ്വാസഗതി താളത്തിൽ ആയി അവൾ ഉറക്കത്തിലേക്ക് വഴുതി വീണു. ആദിത്യൻ പതുക്കെ അവന്റെ കൈ അവളുടെ തലയുടെ അടിയിൽ നിന്ന് അവളെ ഉണർത്താതെ ശ്രേദ്ധയോടെ എടുത്ത് മാറ്റി. അവൻ അവളെ പുതപ്പെടുത്തത് പുതപ്പിച്ചതിന് ശേഷം അവളുടെ സ്യൂട്ട് റൂമിന്റെ പുറത്തേക്ക് ഇറങ്ങി.

അവന്റെ ബാൽക്കണിയിലേക്ക് തിരിച്ച് വന്ന് സ്ഥിരമായി ഇരിക്കാറുള്ള കസേരയിൽ ഇരുന്ന് കൊണ്ട് അവൻ ഒരു സിഗററ്റ് കത്തിച്ചു. അവൻ ആ ഇരുട്ടത്ത് സ്വസ്ഥമായി ചിന്തിച്ച് കൊണ്ട് ഇരിക്കുമ്പോൾ അവന്റെ വലത് വശത്ത് നിന്ന് ഒരു കാലൊച്ച കേൾക്കാൻ തുടങ്ങി. ആദിര അവളുടെ ബാൽക്കണിയിലേക്ക് ഇറങ്ങി വന്നതിന്റെ ഒച്ച ആയിരുന്നു അത്. അവളോട് സംസാരിക്കണോ വേണ്ടയോ എന്ന് അവൻ തീരുമാനിച്ച് കൊണ്ട് ഇരിക്കുമ്പോൾ ആദിര അവൻ സിഗററ്റ് വലിക്കുന്നതിന്റെ വെളിച്ചം കണ്ട് അവന്റെ അടുത്തേക്ക് വന്നു.

“ആദിത്യ?”,

“ഹേയ്”, ആദിത്യൻ പതിയെ പറഞ്ഞു. “എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല”.

“എനിക്കും”.

“എന്നാൽ ഇവിടെ വന്ന് ഇരിക്കൂ”, ആദിത്യൻ അവന്റെ അടുത്തുള്ള കസേര ചൂണ്ടി കൊണ്ട് പറഞ്ഞു.

അവൾ ആദ്യം ഒന്ന് മടിച്ചെങ്കിലും അവന്റെ അടുത്ത് ചെന്നിരുന്നു.

“ഞാൻ നേരത്തെ സംസാരിച്ച് ബുദ്ധിമുട്ടിച്ചതിൽ മാപ്പ് ചോദിക്കുന്നു, ആദിര”, ആദിത്യൻ അവന്റെ ഒച്ച കുറച്ച് കൊണ്ട് പറഞ്ഞു. “ഞാൻ നിന്നെ കുറച്ച് കാണാനോ വിഷമിപ്പിക്കാനോ വേണ്ടി അല്ല അങ്ങനെ പറഞ്ഞത്”.

“ഞാൻ നിന്നോട് ശെരിക്കും ചൂടായി അല്ലെ”, അവൾ പറഞ്ഞു. “എനിക്ക് ആണുങ്ങളോട് ഇടപഴകാൻ അറിയില്ല”.

അവൾ ലാപ് ഡാൻസിന്റെ ചെയ്യുന്ന കാര്യത്തിൽ ആണുങ്ങളോട് ഇടപഴകാൻ നല്ല കഴിവുള്ളവൾ ആണെന്ന് പറയാൻ നാവ് വളച്ചതാണ് പക്ഷെ സാഹചര്യം കണക്കിലെടുത്ത് അവൻ മിണ്ടാതെ ഇരുന്നു.

“പിന്നെ, എന്റെ ആങ്ങള ഞാൻ സ്ട്രിപ്പ് ഡാൻസ് ചെയുന്നത് കണ്ടു എന്ന് പറയുമ്പോൾ അതും ഒരു ബുദ്ധിമുട്ട് ഉണ്ടാക്കുന്നു”, ആദിര പറഞ്ഞു.

“അന്നേരം എനിക്ക് നീ എന്റെ പെങ്ങളാണെന്ന് അറിയില്ലായിരുന്നു. നിനക്കും അത് അറിയില്ലായിരുന്നു”, ആദിത്യൻ ചൂണ്ടി കാട്ടി.

“എനിക്കറിയാം, എന്നാലും . . . .”

അവന്റെ ചിന്തകൾ ആദിയയിലേക്ക് പോയി. അവർ രണ്ടും ആങ്ങളയും പെങ്ങളും ആണ് എന്ന് അറിയാതെ എല്ലാ അതിർവരമ്പുകളും ലങ്കിച്ചു. “ചിലപ്പോൾ കാര്യങ്ങൾ അതിലും ഭയാനകം ആയേനെ, ആദിര”.

“ശെരിയാ, ഞാൻ നിനക്ക് ഒരു പ്രൈവറ്റ് ഡാൻസ് ആണ് തന്നിരുന്നത് എങ്കിൽ”.

ആദിത്യൻ ചിന്തിച്ചത് അവർ തമ്മിൽ ലൈംഗിക ബന്ധം ഉണ്ടായിരുന്നെങ്കിൽ എന്നതിനെ കുറിച്ച് ആണ്. എന്നാൽ അവന് ഇപ്പോൾ മനസ്സിലായി അവൾ തനിക്ക് ഒരു ലാപ് ഡാൻസ് തന്നത് പോലും അവളുടെ ഓർമകളിൽ ഇല്ല എന്ന്. അവൾ തന്ന ലാപ് ഡാൻസ് അത്രക്ക് നല്ലതായിരുന്നത് കൊണ്ട് ഷഡ്ഢിയിൽ തന്നെ പൽ പോയ കാര്യം അവൻ ആലോചിച്ചു.

“ഓഹ് ദൈവമേ ഞാൻ നിനക്ക് ലാപ് ഡാൻസ് തന്നോ”, ആദിത്യൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് ആതിര പെട്ടെന്ന് അവനോട് ചോദിച്ചു.

“തന്നു”, അല്പം നിമിഷം മൗനമായി ഇരുന്നതിന് ശേഷം ആദിത്യൻ പറഞ്ഞു. “നിന്റെ ജോലിയെ സംബന്ധിച്ച് പറയുകയാണെങ്കിൽ നീ വളരെ നന്നായി ആണ് ലാപ് ഡാൻസ് ചെയ്തിരുന്നത്”.

“അത് പറഞ്ഞ് അറിയിക്കേണ്ട നല്ല സമയം ഇതല്ല”, അവൾ വിഷമത്തോടെ പറഞ്ഞു.

“ശെരിയാ, എനിക്ക് അറിയാം”, ആദിത്യൻ അംഗീകരിച്ചു. “ഇതെലാം ചിന്തിക്കുമ്പോൾ . . . . . അല്പം വികൃതം ആണ്”.

“വികൃതം?”.

“അതെ”, ആദിത്യൻ തോൾ കൂച്ചി കൊണ്ട് പറഞ്ഞു.

“നീ എപ്പോഴാണ് സ്ട്രിപ്പ് ക്ലബ്ബിൽ വന്നത്?” ആദിര ചോദിച്ചു.

“മൂന്ന് വർഷങ്ങൾക്ക് മുൻപ് ഒരു വേനൽ അവധിക്ക്. നമ്മൾ തമ്മിൽ ഉണ്ടായ സംഭാഷണത്തിന്റെ വിശദാംശങ്ങൾ വേണോ, നിനക്ക് എന്നെ ഓർമിച്ച് എടുക്കാൻ പൊറ്റുമോ എന്ന് നോക്കാം?”, ആദിത്യൻ ഒരു അഭിപ്രായം എന്ന രീതിയിൽ പറഞ്ഞു.

“അത് ഓർമിക്കണോ വേണ്ടയോ എന്ന് എനിക്ക് ഇപ്പോഴും ഒരു ഉറപ്പില്ല.”

“ശെരി, നിനക്ക് കൂടുതൽ അറിയണം എന്ന് തോന്നിയാൽ എന്നോട് ചോദിച്ചാൽ മതി. അത് നിന്നെ സഹായിക്കും എങ്കിൽ . . . നിനക്ക് എന്ത് വേണമെങ്കിലും”, താൻ പറയുന്നത് അവൾ തെറ്റായ രീതിയിൽ എടുക്കുമോ എന്ന് പേടിച്ച് കൊണ്ട് ആദിത്യൻ നിർത്തി നിർത്തി പറഞ്ഞു.

“ഞാൻ ആലോജിച്ചിട്ട് പറയാം”, ആദിര ഒന്ന് ചിന്തിച്ചതിന് ശേഷം പറഞ്ഞു.

“അപ്പോൾ നീ വളർന്നത് ഗോവയിലാണ്? അല്ലെ?”, ആദിത്യൻ ആ സംസാരം മാറ്റാൻവേണ്ടി ചോദിച്ചു.

“അതെ”.

“എങ്ങനെ ഉണ്ടായിരുന്നു?”.

“ഗോവ?”.

“അല്ല, നിന്റെ ചെറുപ്പം. ചെറുപ്പ കാലങ്ങൾ എങ്ങനെ ഉണ്ടായിരുന്നു”, ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു.

“എന്റെ പത്താം വയസ്സിൽ അമ്മ മരിക്കുന്നത് വരെ എല്ലാം വളരെ നല്ലത് ആയിരുന്നു”, ആദിര പറഞ്ഞു.

“എനിക്ക് അറിയില്ലായിരുന്നു”, ആദിത്യൻ സങ്കടത്തോടെ പറഞ്ഞു.

“ഹാർട്ട് അറ്റാക്ക് ആയിരുന്നു വളരെ പെട്ടെന്ന് മരിക്കുകയും ചെയ്തു. അതിന് ശേഷം അച്ഛൻ കുടി തുടങ്ങി കാര്യങ്ങൾ എല്ലാം കൈവിട്ട് പോയി”, ആദിര അവളുടെ ജീവിത കഥ പറഞ്ഞ് തുടങ്ങി.

ആദിത്യൻ എന്താണ് പറയേണ്ടത് എന്ന് അറിയാതെ സങ്കടത്തോടെ ഇരുന്നു. കെട്ടിടത്തോളം അവളുടെ ജീവിതം വളരെ സങ്കടം നിറഞ്ഞത് ആയിരുന്നു.

“ആ വീട്ടിൽ നിന്ന് രക്ഷപ്പെടാൻ പറ്റുന്നത്ര വേഗത്തിൽ ഞാൻ അവിടെ നിന്ന് ഇറങ്ങുബോൾ കുടി കാരണം അച്ഛന്റെ ജോലി നഷ്ട്ടപ്പെട്ടു പിന്നെ അങ്ങേർക്ക് ജോലിക്ക് ഒന്നും പോകാൻ താല്പര്യം ഇല്ലാതെ ആയി. ഞാൻ സ്കൂളിൽ

പഠിക്കുമ്പോൾ എനിക്ക് രണ്ട് പാർട്ട്ടൈം ജോലികൾ ഉണ്ടായിരുന്നു. ഞാൻ കിട്ടുന്ന പൈസ ഒളിപ്പിച്ച് വയ്ക്കുമായിരുന്നു ബില്ലുകൾ അടക്കാനും ഭക്ഷണ സാധനങ്ങൾക്കും വേണ്ടി. ഇല്ലെങ്കിൽ അയാൾ അതെടുത്ത് കൊണ്ട് പോയി കുടിക്കുമായിരുന്നു. പൈസ കിട്ടിയില്ലെങ്കിൽ വീട്ടിലെ എന്തെങ്കിലും സാധനം എടുത്ത് കൊണ്ടുപോയി വിറ്റ് ആ കാശിന് കുടിക്കും”, ആദിര അവളുടെ ജീവിത കഥ തുടർന്നു.

ആദിത്യൻ ചിന്തിച്ചു എന്ത്കൊണ്ട് മനു വർമ്മ അന്നേരം ഇവരെ സഹായിച്ചില്ല. ഒന്നും ഇല്ലെങ്കിലും അവളുടെ അച്ഛനെ തിരിച്ച് നല്ല വഴിക്ക് കൊണ്ട് വരാമായിരുന്നു.

“നിന്റെ ജീവിതം ഒരു നരകമായി തോനുന്നു, ആദിര”, ആദിത്യൻ വിഷമത്തോടെ പറഞ്ഞു.

“വളർന്ന് കൊണ്ടിരുന്നപ്പോൾ ജീവിതം എന്നെ ഓരോ പാഠങ്ങളായി പഠിപ്പിക്കുക ആയിരുന്നു”, അവൾ ഇതെല്ലം വളരെ നിസാരം എന്ന രീതിയിൽ പറഞ്ഞു.

“വീട് വിട്ടതിന് ശേഷം നീ എങ്ങോട്ട് പോയി?”, ആദിത്യൻ ചോദിച്ചു.

“ഞാൻ ഇന്റർനെറ്റിൽ പരിചയപ്പെട്ട എനിക്ക് ഒരു താങ്ങായി കുറച്ച് കാലമായി ഉണ്ടായിരുന്ന ഒരാളുടെ കൂടെ താമസിക്കാൻ ബോംബെയിലേക്ക് പോയി. അവൻ ശെരിക്കും അടുപ്പിക്കാൻ കൊള്ളാത്തവൻ ആയിരുന്നു. അത് കൊണ്ട് അവനെ ഒഴിവാക്കി കിട്ടുന്ന പണികൾ എടുത്ത് ഞാൻ നാട് ചുറ്റി.”

“അതിന് ശേഷം നീ തിരിച്ച് നാട്ടിലെത്തി ഗോവയിലെ സ്ട്രിപ്പ് ക്ലബ്ബിൽ ചേർന്നു”, ആദിത്യൻ ചോദിച്ചു.

“അതെ, കുറച്ച് യാത്രകൾക്ക് ശേഷം. ഞാൻ അവിടെ ബാറിലാണ് ആദ്യം ജോലി ചെയ്ത് തുടങ്ങിയത്. പിന്നെ അവിടുത്തെ കുറച്ച് ഡാൻസർമാർ അവർക്ക് സ്ട്രിപ്പ് ഡാൻസിലൂടെ കിട്ടുന്ന പണത്തെ കുറിച്ച് പറഞ്ഞ് എന്നെ പ്രലോഭിപ്പിച്ചു. അവർ രണ്ട് മൂന്ന് പ്രാവശ്യം ഡാൻസ് ചെയ്യുന്നത് കാണിച്ച് തന്നതോടെ എനിക്കും നന്നായി ചെയ്യാൻ പറ്റും എന്ന് എനിക്ക് വിശ്വാസം വന്നു. ബാക്കി പിന്നെ നിനക്ക് അറിയാവുന്നത് ആണല്ലോ”.

“നീ ഡാൻസ് ചെയ്യുന്നത് ഇഷ്ഠപ്പെട്ടിരുന്നോ?”, ആദിത്യൻ അവന്റെ ജിജ്ഞാസ കൊണ്ട് ചോദിച്ചു.

“മിക്ക സമയങ്ങളിലും ഇല്ല?. വയസായ ആൾക്കാർ അനുവാദമില്ലാതെ ശരീരത്തിൽ തൊടുന്നതും, ആൾകാർ ഞങ്ങളെ വെറും മാംസപിണ്ഡമായും ഒരു ഭോഗവസ്തുവായും മാത്രം ആണ് കാണുന്നത്. അവരോടെല്ലാം തിരിച്ച് മാന്യമായി പെരുമാറുന്നത് വളരെ കഷ്ട്ടപ്പെട്ടിട്ട് ആയിരുന്നു”, അവൾ ഒന്ന് നിർത്തി മേശയുടെ മുകളിൽ നിന്ന് ഒരു സിഗററ്റ് എടുത്ത് കൊണ്ട് പറഞ്ഞു.

പ്രിയ നേരത്തെ ചെയ്ത പോലെ ആദിര സിഗററ്റ് എടുക്കുന്നത് കണ്ട ആദിത്യൻ ഒന്ന് ചിരിച്ചു.

“നിനക്ക് ഞാൻ വലിക്കുന്നതിൽ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ?”, ആദിര ആ സിഗററ്റ് കത്തിച്ച് കൊണ്ട് ആദിത്യനോട് ചോദിച്ചു.

“എനിക്ക് ഒരു പ്രേശ്നവും ഇല്ല”, ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

അവൾ അവളുടെ തല കസേരയിലേക്ക് ചാരി ഇരുന്ന് കൊണ്ട് പുക വലിച്ച് വിട്ടു. അവൾ ആ കസേരയിൽ ചാരി കിടക്കുന്നത് കണ്ടപ്പോൾ ആദിത്യന്റെ മനസ്സ് ഗോവയിലെ സ്ട്രിപ്പ് ക്ലബ്ബിലേക്ക് പോയി. അന്ന് അവൾ തന്റെ മടിയിൽ ഇരുന്ന് തോളിൽ ചാരി കിടന്നത് അവന് ഓർമ്മ വന്നു.

“ചിലസമയങ്ങളിൽ, വല്ലപ്പോഴും നല്ലവരായ ആളുകളും ക്ലബ്ബിൽ വരും. അവർ എന്നെ നോക്കുന്നത് തന്നെ ഒരു ബഹുമാനത്തോടെയും ആരാധനയുടെയും ആയിരിക്കും. പക്ഷെ അങ്ങനെ ഉള്ളവർ വളരെ വിരളം ആയി ആണ് സ്ട്രിപ്പ് ക്ലബ്ബിൽ വരാറുള്ളത്”.

അവൾ വിരളമായി കണ്ട നല്ല ആളുകളിൽ ഒരാൾ താനായിരിക്കണേ എന്ന് ആഗ്രഹിച്ച് കൊണ്ട് ആദിത്യൻ പറഞ്ഞു. “കേട്ടിട്ട് അതും ശെരിയാണെന്ന് തോനുന്നു.”

“പിന്നെ ഹീലുള്ള ചെരിപ്പ് അണിഞ്ഞ് രാത്രി മുഴുവൻ ജോലിചെയ്യുന്നത് ശെരിക്കും എന്നെ തളർത്തി കളയും”, ആദിര ചിരിച്ച് കൊണ്ട് പറഞ്ഞു. സംഭാഷണവിഷയം സ്ട്രിപ്പ് ക്ലബ്ബിനെ കുറിച്ച് ഉള്ളത് ആണെങ്കിലും ആദിര വളരെ തുറന്ന് ആണ് ഇപ്പോൾ സംസാരിക്കുന്നത് എന്ന് ആദിത്യൻ മനസ്സിലാക്കി.

“നീ എന്റെ അടുത്ത് തുറന്ന് സംസാരിച്ച് തുടങ്ങിയത്തിൽ വളരെ സന്തോഷം, ആദിര”, ആദിത്യൻ പറഞ്ഞു. “നമ്മൾ ആദ്യം സംസാരിച്ചതിനെക്കാളും എന്തുകൊണ്ടും ഈ സംഭാഷണം നല്ല രീതിയിൽ പോകുന്നുണ്ട്”.

“ശെരിയാണ്, നീയുമായുള്ള ആദ്യ കണ്ടുമുട്ടൽ വളരെ മോശമായി പോയി, ആദിത്യ”, ആദിര പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “ആകെ വിരണ്ട്‍ വെള്ളത്തിൽ മറിഞ്ഞ് വീഴുക പിന്നെ എന്നെ നഗ്‌നയായി കണ്ടുവെന്ന് എന്നോട് തന്നെ പറയുക. നീ എപ്പോഴും പെൺകുട്ടികളോട് ഇങ്ങനെ ആണോ ഇടപഴകുക?”.

“ശെരിയാണ്, പെൺകുട്ടികളോട് ഇടപഴകുന്ന കാര്യത്തിൽ ഞാൻ വളരെ മോശം ആണ്”, ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

“ശരിക്കും?”.

“പെൺകുട്ടികളുടെ മുൻപിൽ സംസാരിക്കാൻ പോയാൽ ഞാൻ ആകെ തകർന്ന് തരിപ്പണമാകും”, ആദിത്യൻ പറഞ്ഞു.

ആദിരയുടെ മുഖഭാവം ഗൗരവമുള്ളത് ആയി. അവൾ എന്തോ കാര്യമായി ആലോചിക്കുകയാണെന്ന് ആദിത്യന് മനസ്സിലായി അത് കൊണ്ട് അവൻ മിണ്ടാതെ ഇരുന്നു. അവൾക്ക് എന്താണ് പറയാനുള്ളത് എന്ന് അറിയാൻ അവൻ കാതോർത്ത് ഇരുന്നു.

“ആദിത്യ, ഞാൻ . . . .ഒന്നും ഇല്ല”, ആദിര എന്തോ പറയാൻ വന്ന് ഇടക്ക് വച്ച് നിർത്തി.

“എന്തായാലും പറയൂ”, ആദിത്യൻ അവളെ പ്രോത്സാഹിപ്പിച്ച് കൊണ്ട് പറഞ്ഞു.

“ഇല്ല, അത് കൊണ്ട് ഒരു കാര്യവും ഇല്ല”, അവൾ തന്നെ പറയാൻ വന്നതിന് ഉത്തരവും കണ്ട് പിടിച്ചു.

“എനിക്കറിയാം ഇപ്പോൾ നിനക്ക് ഞാൻ ഒരു അപരിചിതൻ ആണ് എന്നാലും നിനക്ക് എന്നെ വിശ്വസിക്കാം. എന്റെ അടുത്ത് നിനക്ക് എന്ത് വേണമെങ്കിലും ചോദിക്കാം. നിനക്ക് എന്നോട് എന്തിനെയെങ്കിലും കുറിച്ച് സംസാരിക്കാൻ ഉണ്ടെങ്കിൽ അതും ആവാം. എപ്പോൾ വേണമെങ്കിലും, നിനക്ക് മനസ്സിലായോ?”, ആദിത്യൻ ഗൗരവത്തോടെ പറഞ്ഞു.

അവൾ ചെറുതായി തല ആട്ടുന്നത് ആദിത്യൻ കണ്ടു. അവളുടെ മുഖഭാവം ഇപ്പോൾ ആത്മവിശ്വാസം നിറഞ്ഞത് ആയി മാറി.

“എനിക്ക് ആണുങ്ങളെ തീരെ വിശ്വാസം ഇല്ല”.

“അത് മനസ്സിലാക്കാവുന്നതേ ഉള്ളു”.

“ശൂ . . “, ആതിര അവൻ ഇടക്ക് കയറി സംസാരിച്ചപ്പോൾ ഇഷ്ട്ടപ്പെടാത്ത ഒച്ച ഉണ്ടാക്കി അവനെ തടഞ്ഞു. “ഞാൻ പറയുന്നത് കേൾക്ക്, എനിക്ക് ആണുങ്ങളെ തീരെ വിശ്വാസം ഇല്ല. എനി ഭാവിയിലും ഒരു ആണിനെയും വിശ്വസിക്കാൻ എനിക്ക് താല്പര്യവും ഇല്ല. എനിക്കറിയാം നീ എവിടന്നോ വന്ന എന്റെ ആങ്ങളായാണെന്ന്, ഞാൻ നിന്നെ വിശ്വസിക്കണം എന്നും, നന്നായി നിന്നെ പരിചയപ്പെടണം എന്നും എനിക്ക് അറിയാം. ജേക്കബ് പറഞ്ഞ് തരുന്ന പോലെ ഈ കാര്യങ്ങൾ എല്ലാ ചെയ്യണം എന്ന് എനിക്കുണ്ട് പക്ഷെ എനിക്ക് അത് അത്രക്ക് എളുപ്പമുള്ള കാര്യം അല്ല, മനസ്സിലായോ?”.

“എന്ത് നല്ലകാര്യവും എളുപ്പം ചെയ്യാൻ പറ്റില്ല അതിന്റെതായ സമയം എടുക്കും”, ആദിത്യൻ ചൂണ്ടിക്കാട്ടി.

“നീ എപ്പോഴും ഇടക്ക് കയറി സംസാരിക്കുമോ”, ആദിര ദേഷ്യത്തോടെ ചോദിച്ചു.

“ചിലപ്പോൾ”, ആദിത്യൻ ഒന്ന് പരുങ്ങി കൊണ്ട് പറഞ്ഞു.

“എന്തായാലും, ഞാൻ പറഞ്ഞ് വന്നത് എന്താണെന്ന് വച്ചാൽ ഞാൻ ഇതെല്ലാം ചെയ്യാൻ ശ്രെമിക്കാം. പക്ഷെ എനിക്ക് ഉറപ്പ് തരാൻ പറ്റില്ല ചില സമയങ്ങളിൽ ഞാൻ ഒരു . . . . ചില സമയങ്ങളിൽ എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ പറ്റില്ല, മനസ്സിലായോ?”.

“നീ തുറന്ന് സംസാരിക്കുന്നതിൽ എനിക്ക് വളരെ സന്തോഷം ഉണ്ട്”, ആദിത്യൻ പറഞ്ഞു.

“ഭാവിയിൽ നിനക്ക് ആ സന്തോഷം കാണില്ല. ഞാൻ മുൻകൂട്ടി പറഞ്ഞേക്കാം”, ആതിര ഒരു മുന്നറിയിപ്പ് നൽകുന്നത് പോലെ അവന്റെ നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു.

“മനസ്സിലായി”, ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

ആദിത്യൻ കുറച്ച് നേരം മിണ്ടാതെ ഇരുന്ന് ചിന്തിച്ചതിന് ശേഷം അവളോട് പറഞ്ഞു. “ആദിര ശ്രേദ്ധിക്ക്, നമ്മൾ മൂന്ന് പേരും നീയും ഞാനും ആദിയയും. നമുക്ക് ആർക്കും ഒരു ആങ്ങളയെ പെങ്ങളോ ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ നമുക്ക് ഇടയിൽ പ്രേശ്നങ്ങൾ ഉണ്ടാവാം. മുന്നോട്ടുള്ള നമ്മുടെ ജീവിതത്തിൽ ഓരോ കാര്യങ്ങളും ചെയ്ത് അതിലെ ഇഷ്ട്ടാനിഷ്ടങ്ങൾ നമുക്ക് ഒരുമിച്ച് കണ്ടുപിടിക്കാം എന്നല്ലാതെ ഇതിനെ കുറിച്ച് നമുക്ക് ആർക്കും മുൻപരിചയം ഒന്നും ഇല്ല”.

“അത് നല്ല ഒരു ചിന്താഗതി ആണ്”, ആദിര പരിഹാസത്തോടെ പറഞ്ഞു,

ആദിത്യൻ അവന്റെ വാദം വിശദീകരിച്ച് കൊണ്ട് പറഞ്ഞു. “ഞാൻ എന്താണ് പറഞ്ഞ് വരുന്നത് എന്ന് വച്ചാൽ നമ്മൾ തെറ്റുകൾ ചെയ്യും. ചില സമയങ്ങളിൽ നീ എന്തെങ്കിലും ചെയുന്നത് എനിക്ക് ഇഷ്ടമാവില്ല. ഞാൻ എന്തെങ്കിലും ചെയുന്നത് നിനക്കും ഇഷ്ടമാവില്ല. ആദിയ എന്തെങ്കിലും ചെയ്യുന്നത് നമുക്ക് രണ്ട് പേർക്കും ഇഷ്ടമാവണം എന്ന് ഇല്ല. അന്നേരം നമ്മൾ എല്ലാവരും ഈ ഒരു ബന്ധത്തിൽ പുതിയതാണ് എന്ന് ഓർക്കണം.”

“ശെരി”, ആദിര പറഞ്ഞു. “പക്ഷെ ഉറപ്പൊന്നും പറയാൻ പറ്റില്ല”.

“അങ്ങനെയേ നമുക്ക് എല്ലാവർക്കും പറയാൻ പറ്റുക ഉള്ളു”, ആദിത്യൻ അവളെ അനുകൂലിച്ച് കൊണ്ട് പറഞ്ഞു. “അങ്ങനെ അത് കഴിഞ്ഞ സ്ഥിതിക്ക് ഞാൻ കിടന്ന് ഉറങ്ങാൻ പോവുകയാണ്”.

“ഓഹ്, ശെരിയാ നിന്റെ ആറുമണി വ്യായാമം”.

“അതെ”, ഇത് പറഞ്ഞപ്പോൾ ആദിത്യന്റെ മുഖം വടിയത് പോലെ ആയി. “അത് കൊണ്ട് ആണ് പെട്ടെന്ന് കിടക്കാനുള്ള ഈ ഉത്സാഹം”.

ആദിര ഒന്ന് പുഞ്ചിരിച്ചു. അവളോട് തുറന്ന് സംസാരിക്കാൻ പറ്റിയതിൽ ആദിത്യന് വളരെയതികം സന്തോഷം തോന്നി.

“ഗുഡ് നൈറ്റ്, ആദിര”.

“ഗുഡ് നൈറ്റ്, ആദിത്യ”.

ആദിത്യൻ ബാൽക്കണിയിൽ നിന്ന് അവന്റെ ബെഡ്‌റൂമിലേക്ക് പോയി നിക്കറും ജാക്കറ്റും ഊരിയതിന് ശേഷം കട്ടിലിൽ കയറി പുതപ്പ് പുതച്ച് കിടന്നു. ഇപ്പോൾ മനസ്സിന് നല്ല സമാധാനം ഉണ്ട്. ഭാരമെല്ലാം ഇറക്കി വച്ചത് പോലെ. അവൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.

(തുടരും …..)

കഥയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകളിലൂടെ അറിയിക്കും എന്ന് പ്രതീക്ഷിക്കുന്നു.

സ്നേഹപൂർവ്വം അതുല്യൻ.

Comments:

No comments!

Please sign up or log in to post a comment!