ആരതി
“എന്റെ കാർത്തീ… നിന്നെ കെട്ടിപ്പിടിച്ചു ഇങ്ങനെ കിടക്കാൻ തന്നെ ഞാൻ എന്ത് ഭാഗ്യമാണ് ചെയ്തത്…”
“നീയല്ലേ പെണ്ണേ എന്റെ ഭാഗ്യം… ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല…”
ഞാൻ പെട്ടെന്ന് ചാടി എണീറ്റു.
“ഛെ… എന്ത് കൂറ സ്വപ്നമാണ് ഇത്. ഞാൻ ഇൗ ജീവിതത്തിൽ കെട്ടത്തില്ല. ഇൗ പെണ്ണുങ്ങളെ എനിക്കിഷ്ടമല്ല. പ്രത്യേകിച്ച് പ്രണയം എന്നത് വിരഹം output തരുന്ന ഒരു പ്രോഗ്രാം മാത്രമാണ്.
ഹൃദയത്തിലെ അട്രിക്ലിൽ കൂടെയും വേണ്ട്രിക്ലിൽ കൂടെയും ഒഴുകുന്ന ചോരയിൽ ഞാൻ എവിടെയും പ്രണയം കണ്ടിട്ടില്ല.
പിന്നെ നമ്മുടെ കവി മുരുകൻ കാട്ടാക്കട പറയുന്നത് പോലെ
🎶ഭ്രമമാണ് പ്രണയം വെറും ഭ്രമം
വാക്കിന്റെ വിരുതിനാൽ തീർക്കുന്ന സ്ഫടിക സൗധം
എപ്പോഴോ തട്ടി തകർന്നു വീഴുന്നു നാം
നഷ്ടങ്ങളാറിയാതെ നഷ്ടപ്പെടുന്നു നാം
അങ്ങനുള്ള എനിക്ക് എന്തിനാണ് ദൈവമേ ഇങ്ങനുള്ള സ്വപ്നം ഒക്കെ കാണിക്കുന്നത്.”
ഇങ്ങനെ പിറുപിറുത്തു കട്ടിലിൽ നിന്നെഴുന്നേറ്റു ഞാൻ പോയി പല്ല് തേച്ചു കുളിച്ചു ഇറങ്ങി ചെന്നു. പ്രഭാത ഭക്ഷണവും ആയി അമ്മ കാത്തിരിക്കുന്നു.
കഴിപ്പും കഴിഞ്ഞു രാവിലെ നേരെ ഓഫീസിലേക്ക് പോകുന്നത് ഒരു പതിവായി തുടങ്ങിയിരുന്നു.
സ്വന്തമായി സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ് കമ്പനി ഉള്ള, മാസ വരുമാനം കോടികൾ ഉള്ള, എബ്രഹാം നൈനാന്റെ ഇളയ മകനാണ് ഞാൻ.
എബ്രഹാം നൈനാന്റെ മകന്റെ പേരെന്താ കാർത്തിക്ക് എന്ന് ആകും ചിന്തിക്കുന്നത്, അല്ലേ… എന്റെ അമ്മ സുമംഗല ഒരു ഓർത്തഡോക്സ് നായർ ഫാമിലിയിൽ ഉള്ള ആളായിരുന്നു.
5 വർഷത്തെ കഠിന പ്രണയത്തിന് ശേഷം നാട് വിട്ട് രജിസ്റ്റർ മാര്യേജ് ചെയ്തതാണ് അവർ. കല്യാണം കഴിച്ചപ്പോൾ മുതലുള്ള തീരുമാനമായിരുന്നു രണ്ട് കുട്ടികൾ വേണം എന്നും മൂത്ത കുട്ടിയുടെ പേര് എബ്രഹാമിന്റെ ഇഷ്ടവും ഇളയതിന്റെ പേര് സുമംഗലയുടെ ഇഷ്ടവും ആയിരിക്കും എന്നും
മൂത്ത മകന്റെ പേര് അബ്രഹാമിന്റെ ഇഷ്ടം പോലെ ലിബിൻ നൈനാൻ എന്നും ഇളയവന്റെ പേര് കാർത്തിക്ക് നൈനാൻ എന്നും ആണ് ഇട്ടത്.
അച്ഛനെ പോലെ തന്നെ എനിക്കും ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആകണം എന്നായിരുന്നു ആഗ്രഹം. അതുകൊണ്ട് തന്നെ എനിക്ക് കേരളത്തിലെ ഏറ്റവും മികച്ച കോളേജ് തന്നെ തിരഞ്ഞെടുത്തു.
മകനെ വിദേശത്തേക്ക് വിടാൻ വിഷമം ഉണ്ടായിരുന്ന അച്ഛനായിരുന്നു ഏബ്രഹാം. അതുകൊണ്ട് തന്നെ ഞാൻ കേരളത്തിൽ തന്നെ നിന്ന് പഠിക്കാൻ നിർബന്ധിതനായി
Comments:
No comments!
Please sign up or log in to post a comment!