വൈഷ്ണവം 9

അവനതിനെ പറ്റി വല്യ ഓര്‍മ്മയില്ലായിരുന്നു. എടവത്തിലെ രേവതിയാണ് അവന്‍റെ ജന്‍മനക്ഷത്രം…. അല്ലെങ്കിലും ഫോണ്‍ വന്നത്തോടെ കലണ്ടര്‍ ഓക്കെ ഒരു വഴിക്കായി…. അതുകൊണ്ട് ഈ പരുപാടി നോക്കി വെക്കലൊന്നുമില്ല.

രാവിലെ ചിന്നുവാണ് അവനെ ഉണര്‍ത്തിയത്. പതിവുപോലെ പുഞ്ചിരിയാര്‍ന്ന മുഖം….

ഗുഡ് മോണിംഗ് സാര്‍…. ചിന്നു അവനെ നോക്കി പറഞ്ഞു….

ഗുഡ് മോണിംഗ് മേഡം….. കണ്ണനും കണ്ണുതിരുമ്പി തിരിച്ചടിച്ചു.

അവന്‍ കണിയായി വന്ന അവളെ അടിമുടി നോക്കി…… സെറ്റ് സാരിയുടുത്ത് സുന്ദരിയായിട്ടുണ്ട്…..

അഹാ…. അസ്സല്‍ കണിയാണല്ലോ…. കണ്ണന്‍ കിടന്നുകൊണ്ടു തന്നെ പറഞ്ഞു….

എണിക്കാന്‍ നോക്ക് കണ്ണേട്ടാ….. ഇന്ന് അമ്പലത്തില്‍ പോണം…

ഇന്നെന്താ സ്പെഷ്യല്‍…. അമ്പലത്തിലൊക്കെ പോകാന്‍…. കണ്ണന്‍ ചോദിച്ചു….

ഇന്നു വൈഷ്ണവത്തിലെ പ്രിയ മോന്‍റെ പിറന്നാളാണ്…. മറന്നോ…. ചിന്നു ചിരിയോടെ ചോദിച്ചു…..

ങേ…. ഇന്നണോ ആ ദിവസം…. കണ്ണന്‍ അതിശത്തോടെ നിന്നു…

ഇത് നീയെങ്ങനെ അറിഞ്ഞു…. കണ്ണന്‍ ചിന്നുവിനോട് ചോദിച്ചു….

രാവിലെ അടുക്കളയില്‍ ചെന്നപ്പോ അമ്മയാ പറഞ്ഞത്…. ഇങ്ങനെ കിടക്കാതെ എണിക്ക് കണ്ണേട്ടാ…. ചിന്നു അവനെ നിര്‍ബന്ധിച്ചു…

അവന്‍ പതിയെ എണിറ്റു… നേരേ അവളുടെ അടുത്തേക്ക് നടന്നു…

ചിന്നു…. പിറന്നാള്‍ ഗിഫ്റ്റ് താ…. കണ്ണന്‍ അവളെ നോക്കി പറഞ്ഞു….

ഗിഫ്റ്റോ…. ഈ നേരത്ത് ഞാന്‍ എവിടെ പോയി വാങ്ങാനാ ഗിഫ്റ്റ്….

അവന്‍ അവളെ അടിമുടി ഒന്ന് നോക്കി…. സെറ്റ് സാരിയില്‍ ഉദിച്ചു നില്‍ക്കുന്ന ഭംഗി…. വയറുപോലും കാണിക്കുന്നില്ല…. അറ്റ്ലിസ്റ്റ് ആ പോക്കിള്‍ എങ്കിലും കാണിച്ചു തന്നുടെ… എല്ലാം കെട്ടികൂട്ടി വെച്ച് ആര്‍ക്ക് വേണ്ടിയാ…. കണ്ണന്‍ നിമിഷം നേരം കൊണ്ടൊരോന്നാലോചിച്ചു….

അങ്ങനെ പറഞ്ഞലോ…. ഇത്രയും പറഞ്ഞ് അവന് അവളെ പിറകിലുടെ കൈയിട്ട് അടുത്തേക്ക് വലിച്ചടുപ്പിച്ചു….

അവളുടെ ശരീരം അവന്‍റെ ശരീരത്തിലേക്ക് വന്നിടിച്ചു…. നെഞ്ചില്‍ പഞ്ഞികെട്ട് വന്നിടിച്ച സുഖം…. ഷോര്‍ട്ടിസിനുള്ളില്‍ പുരുഷത്വം തലപൊക്കി…

വീട് കണ്ണേട്ടാ…. വീട്…. ചിന്നു കൈകളില്‍ കിടന്ന് കുതറാന്‍ തുടങ്ങി….

അടങ്ങിയിരിക്ക് പെണ്ണേ….. കണ്ണന്‍ അവളെ നോക്കി പറഞ്ഞു….

കണ്ണേട്ടാ അമ്മ…. അവള്‍ മുഴുവനാക്കാതെ പറഞ്ഞു….

ഗിഫ്റ്റ് താടീ…. ന്‍റെ മുത്തേ…. കണ്ണന്‍ കൊഞ്ചി….

എന്ത് ഗിഫ്റ്റ്…. ചിന്നു സംശയത്തോടെ ചോദിച്ചു….



ഡീ…. ഒന്ന് കെട്ടിപിടിച്ച് ഒരു മുത്തം താടീ….

പിന്നെയ്…. മുത്തം…. വിട്ടേയ് എനിക്ക് പോണം…. ചിന്നു എതിര്‍പ്പ് പ്രകടിപ്പിച്ചു…. അങ്ങനെയിപ്പോ എന്നെ കൊതിപ്പിച്ചിട്ട് നീയിപ്പോ പോണ്ടാ…. പോകുന്നേങ്കില്‍ ഗിഫ്റ്റ് തന്നിട്ട്…. കണ്ണന്‍ ഉറച്ച തീരുമാനം പറഞ്ഞു….

അവള്‍ക്ക് വേറെ വഴിയില്ലായിരുന്നു. അവന്‍റെ ഇരു കൈകളും അവളെ ലോക്ക് ചെയ്തു പിടിച്ചുരുന്നു. അവള്‍ പതിയെ ഉയര്‍ന്ന് തന്‍റെ കാല്‍വിരലുകളില്‍ നിന്ന് അവന്‍റെ മുഖം പിടിച്ച് താഴെക്ക് വലിച്ചു.

ഒരു പാവയെ പോലെ അവന്‍ അതിന് നിന്ന് കൊടുത്തു. ചുണ്ടോ കവിളോ ചുംബനം എതിരേല്‍ക്കും എന്നു വിചാരിച്ച അവന്‍റെ പ്രതിക്ഷ തെറ്റിച്ച് അവള്‍ അവന്‍റെ നെറ്റിയില്‍ അധരം അടുപ്പിച്ചു. പിന്നെ പഴയ പോസിഷനിലേക്ക് വന്നു.

നെറ്റിയിലോ….. പ്രതിക്ഷിച്ചത് കിട്ടതതിനാല്‍ കണ്ണന്‍ വിഷമത്തോടെ ചോദിച്ചു…. തല്‍ക്കാലം അത് മതി…. ചിന്നു പറഞ്ഞു….

പോരാ….. എനിക്ക് ഇവിടെ കിട്ടണം…. കണ്ണന്‍ തന്‍റെ ചുണ്ടില്‍ തൊട്ട് പറഞ്ഞു.

അയ്യടാ…. പല്ലുപൊലും തേക്കാതെ വന്നിരിക്കുന്നു ചുണ്ടത്ത് കിസ്സടിക്കാന്‍….

എനിക്കെങ്ങും പറ്റത്തില്ല…. ചിന്നു ഉറപ്പിച്ചു പറഞ്ഞു….

എന്‍റെ പെന്നല്ലേ…. പ്ലീസ്…. ഒറ്റ തവണ…. പ്ലീസ്….

പറ്റത്തില്ല…. പറ്റത്തില്ല…. പറ്റത്തില്ല….. ചിന്നു തന്‍റെ തിരുമാനം ഉറപ്പിച്ചു….

ശരി…. എന്നാല്‍ കവിളത്ത് ഒന്ന്….. അതില്‍ മാറ്റമില്ല….

മ്…. ശരി…. കുനിയ്…. ചിന്നു ഗൗരവത്തില്‍ പറഞ്ഞു….

കണ്ണന്‍ കുനിഞ്ഞു കൊടുത്തു.

അവള്‍ വീണ്ടും ഉയര്‍ന്നു അവളുടെ ഇടത്തെ കവിളിലേക്ക് ചുണ്ടടുപ്പിച്ചു…. അവന്‍ പൂര്‍വ്വധികം ശക്തിയോടെ അവളെ അവനിലേക്ക് അടുപ്പിച്ചു…

കവിളില്‍ ചുബനം പതിഞ്ഞു. കണ്ണന്‍ ചെറിയ സുഖം അറിഞ്ഞു…. പക്ഷേ അവന്‍റെ പ്രതിക്ഷ തെറ്റിച്ച് അവള്‍ ചുബനത്തിന് ശേഷം കവിളില്‍ കയറി കടിച്ചു…. പെട്ടെന്നുള്ള പ്രവൃത്തിയില്‍ ഞെട്ടിയ കണ്ണന്‍ അവളിലെ പിടുത്തം അയച്ചു. കിട്ടിയ തക്കത്തിന് അവള്‍ കുതറി തിരിച്ചു ഓടി….

ഡീ….. കണ്ണന്‍ ദേഷ്യത്തില്‍ വിളിച്ചു

കണ്ണന്‍ ഇടതു കൈ കൊണ്ട് കടി കിട്ടിയ ഭാഗം തടവി….

ഇനി ഇങ്ങനത്തെ ഗിഫ്റ്റ് വേണേല്‍ ചോദിച്ചാ മതി…

ഓടുന്നതിനിടെ ചിന്നു വിളിച്ചു പറഞ്ഞു. അവള്‍ പെട്ടെന്ന് റൂമിന് പുറത്തേക്ക് ഓടി പോയി….

ഒരുപാട് ചോദിച്ചിട്ട് കിട്ടിയതായിരുന്നു… അതിന്‍റെ സുഖം പോലും അനുഭവിക്കാന്‍ അവസരം തന്നില്ല….
ദുഷ്ടാ….. നിനക്ക് ഞാന്‍ വെച്ചിട്ടുണ്ടെഡി… കവിള്‍ തടവി കണ്ണന്‍ മനസില്‍ കുറിച്ചിട്ടു….

രാവിലെ കെട്ടിയൊരുക്കി അവള്‍ അവനെ പിടിച്ച് അമ്പലത്തില്‍ കൊണ്ടു പോയി… തിരിച്ചെത്തിയ ഉടന്‍ ചിന്നു അടുക്കളയിലേക്ക് കയറി. അന്നത്തെ സദ്യയുടെ എല്ലാ വിഭവങ്ങളും അവളാണ് ഉണ്ടാക്കുന്നത്. വിലാസിനി വെറുതെ ഗൈഡ് ചെയ്യുന്നെന്ന് മാത്രം….

അവിയല്‍, ഓലന്‍, പുളിഞ്ചി, ഉപ്പേരി, രസം, പായസം അങ്ങിനെ സദ്യയൊരുക്കം ഗംഭിരമായിരുന്നു.

കണ്ണന്‍ അച്ഛന്‍റെ ഒപ്പം കൂടി…. ഇടയ്ക്ക് മിഥുന വിഷസ് പറയാന്‍ വിളിച്ചു. കല്യാണത്തിന് ശേഷം അവള്‍ അവനോട് അടുക്കുന്നത് കുറച്ചിട്ടുണ്ട്. ചിന്നുവിന്‍റെ സ്വഭാവം മനസിലാക്കിയത് കൊണ്ടാവും.

കണ്ണനും ഇടയ്ക്ക് അവള്‍ മിഥുന പറഞ്ഞ പോലെയാണെന്ന് തോന്നിട്ടുണ്ട്. ഹണിമൂണിന് പല സ്ഥലങ്ങളില്‍ പോവുമ്പോ പല കിടു പീസുകളെ കാണുമ്പോ വേറുതെ ഒന്ന് നോക്കിനിക്കുമ്പോ ചിന്നുവിന്‍റെ മുഖത്ത് വരുന്ന ദേഷ്യം കലര്‍ന്ന അസുയ…. വല്ലാത്ത ഒരു അവസ്ഥ….

കൈലുള്ള ബിരിയാണി കഴിക്കാനും പറ്റില്ല അപ്പുറത്തുള്ളവന്‍റെ നോക്കാനും പറ്റില്ല എന്ന സ്ഥിതിയാണിത്…

ശത്രുകള്‍ക്ക് പോലും ഈ ഗതി വരുത്തല്ലേ ഈശ്വരാ…..

ഉച്ചയ്ക്ക് എല്ലാരും ഇന്ന് വിഭവസമൃദമായ സദ്യ കഴിച്ചു. അവളുടെ കൈപുണ്യം ശരിക്കും അറിഞ്ഞത് അന്നായിരുന്നു. വിലാസിനിയുടെ ഉപദേശം കൊണ്ടാവും വിലാസിനിയുടെയും ലക്ഷ്മിയുടെയും കൈപുണ്യത്തിന്‍റെ ഒരു കോമ്പിനേഷന്‍….

എല്ലാവര്‍ക്കും അതങ്ങ് പിടിച്ചു. അതോടെ അടുക്കളയുടെ ഭരണം വിലാസിനിയില്‍ നിന്ന് ചിന്നുവിലേക്കായി തുടങ്ങി.

പിറ്റേന്ന് തൊട്ട് കണ്ണന്‍ ക്രിക്കറ്റ് കളിക്കാന്‍ പോയി തുടങ്ങി…. ആ കളിയെങ്കിലും നടക്കട്ടെ…. ഫോണിലെ അലറാം പിന്നെ രാവിലെ അഞ്ചരയ്ക്ക് മുഴങ്ങാന്‍ തുടങ്ങി.

ദിനങ്ങള്‍ കൊഴിഞ്ഞു പോയ്കൊണ്ടിരുന്നു. എല്ലാ ദിവസവും ഏകദേശം ഒരു പോലെ തന്നെ പോയി…. രാവിലെ ചിന്നു അടുക്കളയില്‍ കയറും. പിന്നെ ഉച്ച വരെ അമ്മയോടൊപ്പമാവും. ഉച്ചയ്ക്ക് ശേഷം അവള്‍ കണ്ണന്‍റെയൊപ്പം ചേരും… അവര്‍ മിണ്ടിയും പറഞ്ഞും ചുറ്റിയടിച്ചും ഏന്‍ജോയ് ചെയ്യും. രാത്രി ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കും. പിന്നെ തലയണയ്ക്കിരുവശത്തുമായി ഉറക്കം….

കണ്ണന്‍ ചിന്നു വന്നതില്‍ പിന്നെ ഒരുപാട് മാറിയിരുന്നു. അവളോടൊപ്പം കൂട്ട് കുടാന്‍ കിട്ടുന്ന അവ,രമൊന്നും അവന്‍ പാഴക്കാതിരുന്നു. രാവിലെ കളിയും കുട്ടുകാരുടെ കുടെ ചുറ്റിയടിയും കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം തിരിച്ച് വീട്ടില്‍ കയറും.


ചിന്നുവിന് കണ്ണന്‍റെ മേല്‍ പല സമയത്ത് പല രീതിയാണ്. അവനും അതുപോലെയാണ് തോന്നാറ്…. ചില സമയത്ത് അമ്മയേയോ ചേച്ചിയെയോ പോലെ അവനെ കേയര്‍ ചെയ്യും ചിലപ്പോ ഒരു കാമുകിയോ അനുജത്തിയെയോ പോലെ അവന്‍റെ കൂടെ എന്‍ജോയ് ചെയ്യും…. എന്നാലും പൂര്‍ണ്ണമായി ഒരു ഭാര്യയാവാന്‍ അവള്‍ക്ക് സാധിച്ചില്ല.

പയ്യെ പയ്യെ അവനും അതിനോട് ഇണങ്ങി ചേരാന്‍ തുടങ്ങി. അവളുടെ അടുത്ത് മറ്റൊരു തരത്തിലുള്ള ചിന്തകള്‍ വരാതെ അവന്‍ മനസിനെ പാകപെടുത്തി. എങ്കിലും ചിലപ്പോള്‍ അവന്‍റെ മനസിനെ അവന് നിയന്ത്രിക്കാനാവതെയാവും… എന്നാല്‍ ആ സമയം ചിന്നു സന്ദര്‍ഭോചിതമായി ഒഴിഞ്ഞു മാറുകയാണ് ചെയ്യാറ്…..

ചിന്നു വൈഷ്ണവത്തിലെ ഒരു പരിപൂര്‍ണ്ണ അംഗത്തേപോലെയായി. വിലാസിനിയും ഗോപകുമാറും അവളെ ഒരു മകളെ പോലെ സ്നേഹിച്ചു. അവള്‍ തിരിച്ചും…

അങ്ങിനെയിരിക്കെ ഒരു ദിവസം ഏകദേശം പകല്‍ പത്ത് മണിയായി കാണും… കണ്ണന്‍ പതിവ് പോലെ രാവിലെ കുട്ടുകാരുടെ കുടെ സംസാരിച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് കണ്ണന്‍റെ ഫോണ്‍ ശബ്ദിച്ചു….

കണ്ണന്‍ ഫോണ്‍ എടുത്ത് നോക്കിയപ്പോ അമ്മ എന്ന് തെളിഞ്ഞ് വന്നു. കുടെ കണ്ണനും വിലാസിനിയും ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോയും….

അവന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു….

എന്താ അമ്മേ…. എടുത്ത പാടെ അവന്‍ തിരക്കി

മോനെ കണ്ണാ…. നീയൊന്ന് വേഗം വൈഷ്ണവത്തിലേക്ക് വന്നേ…. വിലാസിനി അല്‍പം വിഷമവും പേടിയും കലര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു..

എന്താ അമ്മേ… എന്ത് പറ്റീ…. കണ്ണന്‍ ചോദിച്ചു….

നീ വേഗം വാ…. വന്നിട്ട് പറയാം…. വിലാസിനി അത്രയും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു…. അമ്മയുടെ ശബ്ദവും വാക്കുകളിലെ ഭയവും കേട്ടപ്പോ എന്തോ പന്തികേട് തോന്നിയ കണ്ണന്‍ കുട്ടുകാരോട പറഞ്ഞ് വൈഷ്ണവത്തിലേക്ക് തിരിച്ചു.

ബൈക്ക് പോര്‍ച്ചില്‍ കയറ്റി ഇട്ടു അവന്‍ വീടിനുള്ളിലേക്ക് ഓടി കയറി…. നേരെ അടുക്കളയിലേക്കാണ് പോയത്…. സാധാരണ വിലാസിനി അവിടെയാണ് ഉണ്ടാവുന്നത്….

അടുക്കളയില്‍ പുറത്ത് നിന്ന് തലയിട്ട് നോക്കി….

ഇല്ല… അടുക്കള ശുന്യം….

അവന്‍ ഹാളിലേക്ക് തിരിച്ചു വന്നു….

അമ്മേ….. കണ്ണന്‍ ഉറക്കെ വിളിച്ചു….

ദാ… ഇവിടെയുണ്ട്…. അമ്മയുടെ റൂമില്‍ നിന്ന് മറുപടി വന്നു.

കണ്ണന്‍ മറുപടി വന്ന റൂമിലേക്ക് കടന്നു ചെന്നു.

റൂമിലെ കട്ടിലില്‍ കിടക്കുന്ന ചിന്നുവിനെയാണ് ആദ്യം കണ്ടത്. അവളുടെ കാലില്‍ കൊഴമ്പ് തേച്ചു കൊടുക്കുന്ന വിലാസിനിയെയും….

കണ്ണനെ പ്രതിക്ഷിച്ചിരുന്ന ചിന്നു വാതിലില്‍ കണ്ണനെ കണ്ടപ്പോ വേദനയാര്‍ന്ന മുഖത്തിലും ചിരി കൊണ്ടു വരാന്‍ ശ്രമിച്ചു… പക്ഷേ തൊറ്റുപോയി….
കണ്ണില്‍ പറ്റിയ കണ്ണുനീര്‍ ധാരയായി അപ്പോഴെക്കും കവിള് വഴി താഴെക്ക് വന്നിരുന്നു….

എന്തു പറ്റിയമ്മേ….. കരയുന്ന മുഖവുമായുള്ള ചിന്നുവിനെ കണ്ട് പരിഭ്രമത്തോടെ കണ്ണന്‍ ചോദിച്ചു.

ഒന്നുമില്ലെടാ…. കാലൊന്ന് ഉള്ളുക്കിയതാ…. കാലില്‍ കൊഴമ്പ് പുരട്ടുന്നതിനിടെ വിലാസിനി മറുപടി പറഞ്ഞു…

ഹോസ്പിറ്റലില്‍ പോണോ…. കണ്ണന്‍ പരിഭ്രന്തി മാറാതെ ചോദിച്ചു….

വേണ്ടടാ… കുറച്ച് നേരം ഇങ്ങനെ ഉഴിഞ്ഞാല്‍ മതി…. വിലാസിനി പറഞ്ഞു….

കണ്ണന്‍ വിലാസിനിയുടെ അടുത്തേക്ക് വന്നു. ഇടത് കാല്‍ വിലാസിനി തന്‍റെ മടിയിലെ ഷീറ്റിലേക്ക് വെച്ചാണ് ഉഴിയുന്നത്….

കണ്ണന്‍ കൊഴമ്പില്‍ കുളിച്ച അവളുടെ കാലുകള്‍ നോക്കി നിന്നു. ചുരിദാറിന്‍റെ പാന്‍റ് മുട്ടുവരെ കയറ്റി വെച്ചിട്ടുണ്ട്…. മുട്ടിനുതാഴെ വെള്ളുത്ത വാഴപിണ്ടി പോലുള്ള കാലു…. കൊഴമ്പു തേച്ച് വൃത്തികെടാക്കി വെച്ച പോലെയുണ്ട്…. അമ്മ ആ കാലുകളെ ഉഴിയുന്നത് കണ്ട് കണ്ണന്‍ കൊതിയൊടെ നോക്കി വെള്ളമിറക്കി….

കണ്ണാ…. കുറച്ച് നേരം നീയൊന്നു തേച്ചുകൊടുത്തെ…. എനിക്ക് അടുക്കളയില്‍ നൂറുകൂട്ടം പണിയുണ്ട്…. വിലാസിനി കണ്ണനെ നോക്കി പറഞ്ഞു….

അഹാ…. വൈദ്യന്‍ കല്‍പിച്ചതും രോഗി ഇച്ചിച്ചതും പാല്‍….

കണ്ണന്‍ ആവേശത്തോടെ അമ്മയുടെ അടുത്ത് നിന്ന് ആ വെണ്ണകാലും ഷിറ്റും വാങ്ങി….

വിലാസിനി എണിറ്റ് പുറത്തേക്ക് നടന്നുനിങ്ങി… ചിന്നു ഇനിയെന്തുണ്ടാവും എന്നറിയാതെ കണ്ണനെ നോക്കി….

കണ്ണന്‍ അവേശത്തോടെ കാലിന്‍റെ കൊഴമ്പില്‍ ഉഴിയാന്‍ തുടങ്ങി…. അവന്‍ കൊച്ചുകുട്ടിയുടെ കൈയില്‍ കിട്ടിയ കളിപ്പാട്ടം ആ കാലിന്‍റെ ഇരുവശങ്ങളും ഉഴിയാന്‍ തുടങ്ങി….

പതുക്കേ…. കണ്ണേട്ടാ…. ഇടയ്ക്ക് ഉഴിച്ചില്‍ വേദന വരുത്തിയപ്പോ ചിന്നു സങ്കടഭാവത്തില്‍ പറഞ്ഞു. അപ്പോഴാണ് അവന്‍ ചിന്നുവിന്‍റെ മുഖം ശ്രദ്ധിക്കുന്നത് തന്നെ…. ഇതുവരെ കാണാത്ത ഒരു ഭാഗം കണ്ടത്തിന്‍റെ ആവേശത്തില്‍ ബാക്കിയുള്ളതൊക്കെ അവന്‍ മറന്നിരുന്നു….

സോറി…. വേദനിച്ചോ….. കണ്ണന്‍ ചോദിച്ചു….

ഇല്ല…. നല്ല സുഖം….. ശോ…. എന്തോരു ഉഴിച്ചിലാണിത്…. ചിന്നു ദേഷ്യം കലര്‍ന്ന പരഭവത്തോടെ പറഞ്ഞു….

കണ്ണന്‍ വീണ്ടും ആര്‍ത്തിയോടെ ഉഴിയാന്‍ തുടങ്ങി…. ചിന്നു അവനെ തന്നെ നോക്കിയിരുന്നു….

കിട്ടിയ അവസരം മുതലാക്കുകയാണല്ലേ കണ്ണേട്ടാ….ഒരു ചെറുപുഞ്ചിരിയോടെ ചിന്നു ചോദിച്ചു….

കണ്ണന്‍ അവളെ നോക്കി ചിരിച്ചു. പിന്നെ അവളുടെ കാല്‍ പാദത്തില്‍ ഇക്കിളിയാക്കി…. അവള്‍ കിടന്ന് കുതറാന്‍ തുടങ്ങി….

ദേ…. കണ്ണേട്ടാ…. വിട്…. മതി…..

കണ്ണനുണ്ടോ കേള്‍ക്കുന്നു. അവന്‍ പ്രവൃത്തി തുടര്‍ന്നു….

ദേ അമ്മേ…. ഈ കണ്ണേട്ടനെ വിളിച്ചുകൊണ്ടുപോയെ….. വേറെ വഴിയില്ലാതെ ചിന്നു വിലാസിനിയോടായി ഉറക്കെ വിളിച്ചു പറഞ്ഞു….

അത് കേട്ട് ഞെട്ടിയ കണ്ണന്‍ ഇക്കിളിയാക്കുന്നത് നിര്‍ത്തി ദയനീയഭാവത്തില്‍ അവളെ നോക്കി….

ദേ… നീ വിളിക്കുമ്പോ അവനെ കൊണ്ടുവരാനും നിനക്ക് മതിയാവുമ്പോ അവനെ ഇറക്കിവിടാനും ഞാന്‍ നിന്‍റെ വേലക്കാരിയൊന്നുമല്ല…. കെട്ടിയോനും കൊള്ളാം കെട്ടിയോളും കൊള്ളം….. വിലാസിനി വാതിലിക്കല്‍ ഒരു ചട്ടുകവുമായി പ്രത്യക്ഷപ്പെട്ട് അരുള്‍ ചെയ്തു.

കണ്ണന്‍ അത് കേട്ട് ചിന്നുവിനെ നോക്കി ഒരു ആക്കിയ ചിരി പാസാക്കി…. ചിന്നു ചമ്മിയ മുഖത്തോടെയും….

വന്നതിലും വേഗത്തില്‍ മാസ് ഡയലോഗടിച്ച് വിലാസിനി സ്ഥലം കാലിയാക്കി….

അല്ല… രാവിലെ എന്ത് ദിവാ സ്വപ്നം കണ്ട് നടക്കുകയായിരുന്നു ഇതിന്….. കണ്ണന്‍ അവളുടെ കണ്ണില്‍ നോക്കി ഉള്ളുക്കിന്‍റെ കാരണം ചോദിച്ചു….

ഞാന്‍ അങ്ങനെ സ്വപ്നം കാണറൊന്നുമല്ല…. നടന്നപ്പോ സ്ലീപ്പായതാണ്…. ചിന്നു കാരണം വ്യക്തമാക്കി….

സ്വപ്നം കാണാറില്ല എന്നു മാത്രം പറയണ്ട…. അത് ഞാന്‍ അറിയുന്നുണ്ട്…. കണ്ണന്‍ പറഞ്ഞു….

പിന്നെ…. ഞാന്‍ കാണുന്ന സ്വപ്നം എങ്ങനെയാ കണ്ണേട്ടനറിയുന്നത്…. അതൊക്കെയുണ്ട്…. എന്നാലും നിന്‍റെ ഒരോരോ സ്വപ്നങ്ങളെയ്…. കണ്ണന്‍ വീണ്ടും അവളെ കളിയാക്കി…

എന്താ എന്‍റെ സ്വപ്നത്തിന് കുഴപ്പം…. അത് പറ…. ചിന്നു അവന്‍റെ കളിയാക്കല്‍ ഇഷ്ടപ്പെടാത്ത രീതിയില്‍ ചോദിച്ചു….

അത് ഞാന്‍ പറയണോ….

പറ കേള്‍ക്കട്ടെ എന്താ എന്‍റെ സ്വപ്നമെന്ന്…..

എന്നാല്‍ നീയെന്തിനാ എന്നെയും കൂട്ടി ഏവറസ്റ്റിന്‍റെ മുകളില്‍ കയറിയത്…. പിന്നെ അവിടെ നിന്ന് താഴെക്ക് ചാടിയത് എന്തിനാ…. ചാടുമ്പോഴെങ്കിലും എന്നെ വേറുതെ വിട്ടുടെ….. കണ്ണന്‍ എന്തോ അലോചനയ്ക്ക് ശേഷം ചോദിച്ചു.

ന്‍റെ കൃഷ്ണ…. ഇതെങ്ങനെ…. എന്‍റെ സ്വപ്നങ്ങള്‍ കണ്ണേട്ടന്‍ എങ്ങനെയറിഞ്ഞു…. ചിന്നു കേട്ടേതൊന്നും വിശ്വസിക്കാതെ അവന്‍റെ മുഖത്ത് നോക്കി ചോദിച്ചു….

അതൊക്കെയുണ്ട്…. സ്ക്രിട്ടാണ്…. കണ്ണന്‍ ഒന്ന് ഞെളിഞ്ഞ് നിന്ന് പറഞ്ഞു….

പറ കണ്ണേട്ടാ…. എങ്ങനെ അറിഞ്ഞു…. ചിന്നു കണ്ണുകള്‍ തുറിപ്പിച്ച് അറിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.

അതേയ് സ്വപ്നം കാണുന്നത് ഒക്കെ കൊള്ളാം…. പക്ഷേ അത് രാത്രി വിളിച്ചു പറഞ്ഞ് കുടെ കിടക്കുന്നവന്‍റെ ഉറക്കം കെടുത്തരുത്…. കണ്ണന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു….

അത് കേട്ട് ചിന്നുവിന്‍റെ മുഖത്ത് ജ്യാളത തോന്നി. അവള്‍ തല കുനിച്ചിരുന്നു…. എന്തോ കണ്ണനെ ഫേസ് ചെയ്യാന്‍ പറ്റാത്ത ഇരുന്നു….

ചിന്നു…. ഞാനൊരു കാര്യം ചോദിച്ചോട്ടെ…. കണ്ണന്‍ ചോദിച്ചു…

എന്താ കണ്ണേട്ടാ…. ചിന്നു തല ഉയര്‍ത്തി ചോദിച്ചു….

കഴിഞ്ഞ ആഴ്ച നീ രാത്രി പറഞ്ഞ ഒരു സ്വപ്നമാണത്…. ഞാന്‍ കയറി നിന്‍റെ പല ഭാഗത്തും പിടിക്കുന്നത് ഇഷ്ടമല്ലത്താ രീതിയിലാണ് നീ പറഞ്ഞത്…. അന്ന് രാത്രി നീ അതൊക്കെ പറയുന്നത് കേട്ട് ഞാനാകെ തൊലിയുറിഞ്ഞ് പോയി…. കണ്ണന്‍ അന്നത്തെ കാര്യങ്ങള്‍ ആലോചിച്ചെടുക്കുന്ന പോലെ പറഞ്ഞു. അവന്‍റെ മുഖത്ത് ഒരു വിഷമഭാവം നിഴലടിച്ചു….

കണ്ണേട്ടാ…. അത്…. സ്വപ്നം നമ്മുക്ക് നിയന്ത്രിക്കാന്‍ പറ്റുന്നതല്ലലോ…. അതൊരു ദുസ്വപ്നമായി കണ്ട മതി…. ചിന്നു അവനെ ആശ്വസിക്കുന്ന പോലെ പറഞ്ഞു. സത്യത്തില്‍ ഞാന്‍ അത്രയ്ക്ക് മോശക്കാരനായണോ നീ കരുതിയത്….. കണ്ണന്‍ വീണ്ടും ചോദിച്ചു….

കണ്ണേട്ടന്‍ എന്‍റെയടുത്ത് അങ്ങനെ മോശക്കാരനാവുന്നതില്‍ എനിക്ക് കുഴപ്പമൊന്നുമില്ല…. പക്ഷേ…. വേറെ വല്ല പെണ്ണിന്‍റെ അടുത്തെങ്ങാനും ഈ സ്വഭാവമായി ചെന്നാല്‍ ഞാന്‍ എന്താ ചെയ്യുക എന്നൊന്നും പറയാന്‍ പറ്റില്ല….

അതെന്താ…. കണ്ണന്‍ ഒരു ചമ്മിയ ഭാവത്തില്‍ ചോദിച്ചു….

വേറെ വല്ലവരോടും എന്തെലും ചെയ്തിട്ട് കുറ്റക്കാരായി എനിക്ക് കണ്ണേട്ടന്‍ ആരുടെയും മുന്നില്‍ തല കുനിച്ചിരിക്കുന്നതും അവരുടെ മുന്നില്‍ കുറ്റക്കാരനായിരിക്കുന്നതും കാണാന്‍ എനിക്ക് കഴിയില്ല…. ചിന്നു അവന്‍റെ കണ്ണില്‍ നോക്കി പറഞ്ഞു

അവളുടെ ആ വാക്കുകള്‍ കേട്ട് പിന്നെയൊന്നും ചോദിക്കാന്‍ കണ്ണന് കഴിഞ്ഞില്ല…. അവന്‍ അവളുടെ കാലിനെ തടവി ഇരുന്നു….

കണ്ണേട്ടാ… അല്‍പനേരത്തെ നിശബ്ദദയ്ക്ക് ശേഷം ചിന്നു അവനെ വിളിച്ചു.

കണ്ണന്‍ തലയുയര്‍ത്തി നോക്കി…..

അന്ന് മുഴുവന്‍ അവന്‍ അവള്‍ക്കൊപ്പം ആ മുറിയില്‍ ചിലവഴിച്ചു. അവള്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുത്തു. ഉച്ചയ്ക്കും രാത്രിയും അവളോടൊപ്പം ആ മുറിയിലിരുന്നു ഭക്ഷണം കഴിച്ചു.

സദാ ഓടിചാടി നടന്നിരുന്ന അവള്‍ക്ക് ഒരു ദിവസം മൊത്തം കട്ടിലില്‍ ഇരിക്കുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യം ആയിരുന്നു. എന്നാല്‍ കണ്ണന്‍ അവളെ ബോറടിപ്പിക്കാതെ എന്‍റര്‍ടൈന്‍ ചെയ്യിച്ചു.

ഹണിമൂണിന് ശേഷം അവനെ ഇത്രയും നേരം അടുത്ത് കിട്ടിയത് അന്നായിരുന്നു. അടുക്കള പണിയ്ക്ക് അന്ന് ലീവും കിട്ടി.

രാത്രി ഭക്ഷണത്തിന് ശേഷം കൊച്ചുവര്‍ത്തനവും പറഞ്ഞിരിക്കുമ്പോഴാണ് വിലാസിനി പണിയെല്ലാം കഴിഞ്ഞ് കിടക്കാന്‍ വരുന്നത്….

കഴിഞ്ഞില്ലേ…. നിങ്ങളുടെ കിന്നാരം…. വന്ന പാടെ വിലാസിനി ചോദിച്ചു….

കണ്ണനും ചിന്നുവും വിലാസിനിയെ നോക്കി….

ഡാ… ചെക്കാ പോയി കിടക്കാന്‍ നോക്കടാ…. വിലാസിനി കണ്ണനോട് പറഞ്ഞു….

അപ്പോ ചിന്നു…. കണ്ണന്‍ വിലാസിനിയോട് സംശയം ചോദിച്ചു….

അവളിന്ന് ഇവിടെ എന്‍റെ കുടെയാണ്….. ഈ കാലും വെച്ചെങ്ങനെയവള്‍ ഗോവണി കയറും….

വേണേല്‍ ഞാന്‍ എടുത്തുകൊണ്ടു പോവാം…. കണ്ണന്‍ ഉപായം പറഞ്ഞു….

അയ്യോ വേണ്ട… ഞാന്‍ നോക്കിക്കൊള്ളാം… നീ പോവാന്‍ നോക്കിക്കെ…. വിലാസിനി പറയാതെ പറഞ്ഞുകൊണ്ട് അവനെ ഗെറ്റൗട്ടടിച്ചു….

അവന്‍ അവളോട് ഗുഡ്നൈറ്റ് പറഞ്ഞ് തന്‍റെ റൂമിലേക്ക് പോയി….

കല്യാണത്തിന് ശേഷം ആദ്യമായി അവര്‍ രണ്ടു മുറികളില്‍ കിടന്നുറങ്ങി. എങ്കിലും പകല്‍ ഒരുപാട് നേരം സംസാരിച്ചതിനാല്‍ ഒരു മിസിങ് ഫീല്‍ ചെയ്തതേയില്ല. പിറ്റേന്ന് രാവിലെയായപ്പോഴെക്കും അവളുടെ കാല്‍ സുഖപ്പെട്ടിരുന്നു. രാവിലെ മുതലെ അവള്‍ അടുക്കളയിലേത്തി. വീണ്ടും അവളുടെ ഓട്ടവും ചാട്ടവും തന്നെ…

പിന്നെയും അധികം മാറ്റങ്ങളില്ലാതെ ദിനങ്ങള്‍ കടന്നുപോയി. അതിനിടയില്‍ കണ്ണന്‍റെ റിസള്‍ട്ട് വന്നു. അത്യാവശ്യം നല്ല മാര്‍ക്കുണ്ടായിരുന്നു. അതോടെ അന്ന് രാത്രി അതായിരുന്നു ചര്‍ച്ച…. ജോലിയോ തുടര്‍പഠനമോ….

ചിന്നുവടക്കം ഭൂരിപക്ഷം തുടര്‍ന്ന് പഠിക്കാന്‍ പറഞ്ഞു. അതോടെ തീരുമാനമായപോലെ ആ ചര്‍ച്ച നിന്നു.

അങ്ങനെയിരിക്കെ ചിന്നുവിന്‍റെ ക്ലാസും സ്റ്റാര്‍ട്ടായി. അതോടെ അടുക്കള വിലാസിനിയുടെ കൈയിലേക്ക് തിരിച്ചെത്തി. രാവിലെയും വൈകിട്ടും ചിന്നുവിനെ കൊണ്ടുപോയി കൊണ്ടുവരേണ്ട പുതിയ ഡ്യുട്ടി കണ്ണനും കിട്ടി….

അവളെ സ്ഥിരമായി ഗേറ്റിന് മുന്നില്‍ കൊണ്ടുപോയി വിടലാണ് കണ്ണനു പതിവ്…. സെക്യുരിറ്റി ചേട്ടന്‍ ഗേറ്റ് തുറന്ന് തരുമേങ്കിലും അവന്‍ ക്യാമ്പസിനുള്ളിലേക്ക് ബൈക്ക് കയറ്റില്ല…

സ്ഥിരമായി കണുന്നതുകൊണ്ട് എന്നും കണ്ണന്‍ സെക്യുരിറ്റിയെ നോക്കി ചിരി പാസാക്കും അങ്ങേര് തിരിച്ചും

ഒരിക്കല്‍ ബൈക്കില്‍ നിന്നിറങ്ങി ഗേറ്റ് കടന്ന് പോകുന്ന ചിന്നുവിനെ നോക്കി നിന്ന കണ്ണനോട് സെക്യുരിറ്റി ചേട്ടന്‍ ഇങ്ങോട്ട് കയറി സംസാരിച്ചു.

അതാരാ മോന്‍റെ അനിയത്തിയാണോ…. ചിന്നുവിനെ അദ്ദേഹം നോക്കി ചോദിച്ചു….

അല്ല ചേട്ടാ…. എന്‍റെ ഭാര്യയാ…. കണ്ണന്‍ ചിരിയോടെ മറുപടി നല്‍കി….

ഈ പ്രായത്തിലെ കല്യാണം കഴിഞ്ഞോ…. ചേട്ടന്‍ അത്ഭുതത്തോടെ ചോദിച്ചു….

എന്താ ചെയ്യാ… ചേട്ടാ…. തലവര അതായി പോയി…. കണ്ണന്‍ ചിരിയോടെ മറുപടി നല്‍കി.

എന്താ മോന്‍റെ പേര്….

വൈഷ്ണവ്…. ചേട്ടന്‍റെയോ…..

കുമാരന്‍…..

അപ്പോ കുമാരേട്ടാ കാണാമോ…. ഇത്തിരി തിരക്കുണ്ട്….. ഇത്രയും പറഞ്ഞവന്‍ ബൈക്ക് തിരിച്ചു.

ആ പരുപാടി സ്ഥിരം തുടങ്ങി…. എന്നും ചിന്നു ഇറക്കി വിട്ട ശേഷം കുമരേട്ടനോട് കുറച്ച് നേരം കത്തിയടിച്ച് നില്‍ക്കും….

പക്ഷേ രാവിലെ ചിന്നു പോയി കഴിഞ്ഞ വൈഷ്ണവം ഉറങ്ങിയ പോലെയായി. അവളുടെ ചിരിയും കളിയും കള്ളപിണക്കവും കൊഞ്ചികുഴയലും എല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ വൈഷ്ണവത്തിലെ ദിനചര്യയായി മാറി. ക്ലാസ് തുടങ്ങിയതോടെ പെട്ടെന്നത് നിന്ന ഒരു ഫീല്‍ വന്നു.

വൈകീട്ട് വന്നാല്‍ ചിന്നു കുറച്ച് നേരം വിലാസിനിയെ സഹായിക്കും. പിന്നെ പഠിക്കനായി അവരുടെ റൂമിലേക്ക് ചെല്ലും. പിന്നെ പഠിത്തം…

ശ്ശോ…. കണ്ണന് വീടില്‍ വല്ലാതെ ഏകന്തമായത് പോലെയായി…. പകല്‍ സമയം വൈഷ്ണവത്തിലിരുന്നു ബോറടിച്ച് ചത്തു എന്നുവേണം പറയാന്‍. ഇത്രയും നാള്‍ തന്‍റെ കുടെ ഉണ്ടായിരുന്ന എന്തോ ഒന്ന് പെട്ടെന്ന് ഇല്ലത്തത് പോലെ….

ചിന്നുവിനെ ഒന്ന് ശരിക്ക് കിട്ടുന്നതും പോലുമില്ലാതെയായി. അവളുടെ സമീപ്യം വന്‍നഷ്ടമായി തോന്നി. ആകെ ശനിയും ഞായറും മാത്രം കുറച്ചധികം സമയം സംസാരിക്കാന്‍ കിട്ടി….

കിട്ടുന്ന സമയത്ത് ചിന്നു തന്‍റെ കോളേജ് വിശേഷങ്ങള്‍ വാതോരാതെ പറഞ്ഞു തുടങ്ങി. കോളേജിലെ ഒരു പുല്‍കൊടിയെ പോലും അവള്‍ വിശദമായി പറഞ്ഞു കൊടുത്തു.

അവളുടെ കുടെ കോളേജില്‍ ചേരാനായി പിജിക്ക് അവളുടെ കോളേജില്‍ തന്നെ കൊടുത്തു. ആര്‍ട്ടിലും സ്പോര്‍ട്ട്സിലും നല്ല മുന്‍തുക്കം ഉള്ളത് അവിടെ കിട്ടുമെന്നതിനുള്ള സാധ്യത കുട്ടി…. അഡ്മിഷന്‍ ഇത്തിരി വൈകിയാണ് ആ പ്രവിശ്യം.

അങ്ങിനെയിരിക്കെയാണ് നിധിനളിയന്‍ കല്ല്യാണം വരുന്നത്. നേരിട്ടും ഫോണിലുടെയും ഒരു നൂറുവട്ടമെങ്കിലും ഞങ്ങളെ നിധിനളിയന്‍ വിളിച്ചുകാണും…

തലേന്ന് തന്നെ പോകണ്ടത് അനിവാര്യമായി വന്നു. ഇല്ലെങ്കില്‍ രാത്രി ഇങ്ങോട്ട് വന്ന് പൊക്കുമെന്ന് നിധിനളിയന്‍ പറഞ്ഞിരുന്നു.

അന്ന് ഒരു വര്‍ക്കിംഗ് ഡേ ആയിരുന്നു. ഉച്ചയ്ക്ക് ശേഷം ചിന്നുവിനെ കൊണ്ട് ലീവേടുപ്പിച്ചിട്ടാണ് അവര്‍ യാത്ര തിരിച്ചത്…. വൈകുന്നേരത്തോടെ നിധിനളിയന്‍റെ വീട്ടിലെത്തി.

കല്യാണത്തിനെ അനുബന്ധിച്ച് നിധിനളിയന്‍റെ അച്ഛന്‍ വന്നിട്ടുണ്ട്… കണ്ണന്‍ ആദ്യമായാണ് അദ്ദേഹത്തെ കാണുന്നത്.

നന്നായി സംസാരിക്കുന്നൊരു മനുഷ്യന്‍. അയളോട് സംസാരിച്ചിരുന്നപ്പോള്‍ കണ്ണന് തന്‍റെ അമേരിക്കയിലുള്ള ചെറിയച്ഛനോട് സംസാരിക്കുന്ന പോലെ തോന്നി.

പിറ്റേന്ന് വധുഗ്രഹത്തില്‍ വെച്ചായിരുന്നു കല്യാണം. അങ്ങോട്ട് കുറച്ച് ദൂരമുണ്ട്. പക്ഷേ മുഹുര്‍ത്തം പതിനൊന്ന് മണിയ്ക്കായത് കൊണ്ട് രാവിലെ ധൃതി വെക്കണ്ട ആവശ്യമില്ല. കല്യാണദിവസം വൈകിട്ട് വരന്‍റെ ഗ്രഹത്തില്‍ വെച്ച്

ഒരു റിസപ്ഷനും ഉണ്ട് നാട്ടുകാര്‍ക്കും ബിസിനസ് സുഹുര്‍ത്തുകള്‍ക്കും വേണ്ടി.

വൈകിട്ട് തൊട്ട് കണ്ണന്‍ നിധിന്‍റെ ലൗ സ്റ്റോറി ചികഞ്ഞ് പുറത്ത് ചാടിപ്പിച്ചു.

എട്ടാം ക്ലാസില്‍ തുടങ്ങിയ പ്രണയം… പിന്നെ പ്ലസ് ടൂ, ഡിഗ്രി, എം.ബി.എ അങ്ങനെ ഒരുമിച്ച് പഠിച്ച പതിനഞ്ച് വര്‍ഷത്തില്‍ പടര്‍ന്ന് പന്തലിച്ച പ്രണയം…. അതിനിടയിലെ പ്രധാന സംഭവങ്ങള്‍ നിധിന്‍ നുള്ളിപെറുക്കി പറഞ്ഞുകൊടുത്തു….

പ്രണയത്തിന്‍റെ തീവ്രത കേട്ട് അറിയാതെ കണ്ണന്‍ തന്‍റെ തലവിധിയെ പഴിച്ചു…. ഒരു പക്ഷേ അവനും പ്രതിക്ഷിച്ചത് ഒരു പ്രണയവിവാഹമായിരുന്നു. ആരോ എഴുതി ജാതകം എല്ലാം മാറ്റി മറച്ചു. എന്തിരുന്നാലും അവന്‍ പ്രണയം പങ്കുവെക്കുന്നതില്‍ ഇന്ന് ചിന്നുവില്‍ ഹാപ്പിയാണ്. രണ്ടുകൊല്ലം കഴിഞ്ഞാലെ പൂര്‍ണ്ണമാവുകയുള്ളു….

അങ്ങനെ അവരുടെ കഥ കേട്ടരിക്കുമ്പോഴാണ് ഡക്കറേഷന്‍ക്കാരു വരുന്നത്…. സ്റ്റേജ് വര്‍ക്ക് ഓക്കെ നാളെ വൈകിട്ടേക്ക് മതിയേങ്കിലും രാവിലെ ഇവിടെ ആരും ഉണ്ടാവത്തത് കൊണ്ട് അവര്‍ തലേന്ന് തന്നെ എത്തി.

അതോടെ കണ്ണന്‍ രാത്രി ഭക്ഷണത്തിന് ശേഷം അവരുടെ കുടെ കൂടി. സ്റ്റേജ് ഡക്കേറേഷനും ലൈറ്റിംഗും എല്ലാമായി പിടിപ്പിന് പണിയുണ്ടായിരുന്നു. നിധിനളിയന്‍റെ അച്ഛന്‍ ആരേയോ കൊണ്ടുവരാനായി എയര്‍പോര്‍ട്ടിലേക്ക് പോയിരുന്നു. കണ്ണനും നിധിനും നിധിന്‍റെ കുട്ടുകാരും പണിക്കാരുടെ കുടെ സഹായത്തിന് കൂടി…. പതിനൊന്ന് മണിയായപ്പോ നിധിന്‍റെ ബന്ധു ആരോ വന്ന് നിധിനെ കിടക്കാന്‍ നിര്‍ബന്ധിച്ച് കൊണ്ടുപോയി…

കണ്ണനും നിധിന്‍റെ കുട്ടുകാരും പണിക്കാരും പണികള്‍ വളരെ വേഗം തന്നെ തുടര്‍ന്നു. പന്ത്രണ്ടരയായപ്പോഴേക്കും പണികള്‍ കഴിയാറായി. അപ്പോഴാണ് കുട്ടുകാരില്‍ ഒരാള്‍ രാത്രി ഒന്നു കൂടാനായി കണ്ണനെ സമീപിച്ചെങ്കിലും അവന്‍ സന്തോഷപൂര്‍വ്വം നിരസിച്ചു. അവര്‍ പിന്നെ നിര്‍ബന്ധിക്കതെ അവരുടെ പരുപാടിയിലേക്ക് കടന്നു. കണ്ണനും പണിക്കാരും ബാക്കിയായി. കുറച്ച് നേരത്തിനുള്ളില്‍ പണി കഴിഞ്ഞ് അവര്‍ യാത്ര പറഞ്ഞ് പോയി.

അതോടെ അവിടെ കണ്ണന്‍ മാത്രമായി. എവിടെപോയി കിടക്കും എന്നൊരു തിരുമാനം ഉണ്ടാവത്തത് കൊണ്ട് അതും ആലോചിച്ച് അങ്ങനെ സ്റ്റേജില്‍ ഇരുന്നു.

കല്യാണതലേന്നായത് കൊണ്ട് വീടും പരിസരവും വെള്ളിച്ചതിലായിരുന്നു. എന്നാല്‍ അകത്ത് നിന്ന് ശബ്ദമൊന്നും കേള്‍ക്കുന്നില്ല. ഈ നേരത്ത് കയറി ചെന്ന അവര്‍ക്ക് ബുദ്ധിമുട്ടാവുമോ ആവോ…

വൈകുന്നേരത്ത് യാത്ര ക്ഷീണവും രാത്രിയിലെ ചെറിയ പണികളും ക്ഷീണിപ്പിച്ചതിനാള്‍ എന്തോക്കെയോ ആലോചിച്ച് സ്റ്റേജിലെ കാര്‍പെറ്റില്‍ കിടന്നതേ ഓര്‍മ്മയുള്ളു…. എപ്പോഴോ കണ്ണടഞ്ഞു പോയി…. പിന്നെ കണ്ണ് തുറന്നത് രാവിലെ ആരോ തട്ടി വിളിച്ചപ്പോഴാണ്….

കണ്ണ് തുറന്ന് നോക്കുമ്പോള്‍ പട്ടുസാരിയുടുത്ത് ഒരു സ്ത്രീ രൂപം…. ചിന്നുവാണ്…. മുഖത്ത് കടന്നല്‍കുത്തിയ ഭാവം….

ഗുഡ്മോണിംഗ് മേഡം…. കണ്ണന്‍ ചിരിയോടെ പറഞ്ഞു….

കണ്ണേട്ടന്‍ എന്താ ഇവിടെ കിടക്കുന്നേ…. ചിന്നു ചോദിച്ചു….

അപ്പോഴാണ് കണ്ണന് താന്‍ ഇന്നലെ സ്റ്റേജിലാണ് കിടന്നത് എന്ന ബോധോദയം വരെയുണ്ടായത്. അവന്‍ ചാടി എണിറ്റു… വീണ്ടും ചിന്നുവിനെ നോക്കി. ഭാവവ്യത്യാസമില്ല….

ചോദിച്ചത് കേട്ടില്ലേ…. ചിന്നു ദേഷ്യത്തോടെ തിരക്കി…

ഹാ…. ഇന്നലെ പണി കഴിഞ്ഞപ്പോ കുറച്ച് വൈകി. കണ്ണന്‍ പറഞ്ഞു നിര്‍ത്തി…

അതിന്…. ഇവിടെ കിടക്കണോ…. ചിന്നു കത്തികയറി….

ന്‍റെ പൊന്നു ഭാര്യേ…. ക്ഷീണം കാരണം ഒന്നു കിടന്നേ ഉള്ളു ഉറങ്ങി പോയതാ…. കണ്ണന്‍ പ്രശ്നം പരിഹരിക്കാനായി ചോദിച്ചു….

ഹ്മും…. അതത്ര ഇഷ്ടമല്ല രീതിയില്‍ ചുണ്ടു കുര്‍പ്പിച്ച് ചിന്നു മൂളികൊടുത്തു.

കണ്ണന്‍ അവളുടെ പട്ടുസാരി ഒന്ന് അടിമുടി നോക്കി. കല്യാണത്തിന് ശേഷം ഇന്നാണ് അവളെ ഇങ്ങനെ പട്ടുസാരിയില്‍ കാണുന്നത്. കടുംപച്ച നിറത്തില്‍ ഗോള്‍ഡന്‍ ഡിനൈനുള്ള പട്ടുസാരി. അവളുടെ ആകാരവടിവിനു ചേര്‍ന്ന സാരി. തലമുടി നല്ല രീതിയില്‍ മെടഞ്ഞിട്ടുണ്ട്. കണെഴുതി സുന്ദരിയായിട്ടുണ്ട്. ഒരു പൗഡറിന്‍റെയും ലേഡി സ്പ്രേയുടെയും ഗന്ധവുമുണ്ട്. ആരായാലും ഒന്ന് നോക്കി പോവും….

ഇന്ന് അടിപൊളിയായിട്ടുണ്ട് കേട്ടോ…. കണ്ണന്‍ വിഷയം മാറ്റാനായി പറഞ്ഞു….

ഹും…. അതിനും മൂളല്‍ മാത്രം….

നേരത്തെ എണിറ്റോ…. പരിഭവത്തില്‍ നില്‍ക്കുന്ന അവളോട് കണ്ണന്‍ ചോദിച്ചു….

ഹാ… ആ കണ്ണേട്ടന്‍റെ പണ്ടാരം അലറാം ഞങ്ങളെയൊക്കെ ഉണര്‍ത്തി…. ചിന്നു പറഞ്ഞു….

പുല്ല്…. കഴിഞ്ഞ ദിവസം പോക്കറ്റില്ലത്ത ടീഷര്‍ട്ടാണ് കണ്ണന്‍ ഇട്ടത്. അതിനാള്‍ ഫോണ്‍ ചിന്നുവിന്‍റെ കൈയില്‍ കൊടുത്തിരുന്നു. അതിപ്പോ പണിയായി. അലറാം ഓഫക്കാന്‍ മറന്നു. അതോടെ അവിടെയുള്ളവരുടെ ഉറക്കവും പോയി….

എന്നിട്ട്….. എല്ലാരും എണിറ്റോ…. കണ്ണന്‍ ഒരു ചിരിയോടെ ചോദിച്ചു…

പിന്നെ…. എന്‍റെ ഒപ്പം കിടന്നവര്‍ ഒക്കെ കണ്ണേട്ടനെ അന്വേഷിക്കുന്നുണ്ട്…. ബാക്കി അവര് തരും…. ചിന്നു ചിരിയോടെ തന്നെ തിരിച്ചടിച്ചു….

അതിനല്ലേ എന്‍റെ ഭാര്യ കുടെയുള്ളത്… നീ എന്നെ രക്ഷിക്കുലേ…. അടുത്ത് നിന്ന ചിന്നുവിന്‍റെ തോളിലുടെ കൈയിട്ട് അല്‍പം റൊമാന്‍റിക്കായി പറഞ്ഞു…

ചിന്നു ആ പെട്ടെന്നുള്ള പ്രവൃത്തിയില്‍ ഒന്ന് ഞെട്ടിയെങ്കിലും അതിനോട് പൊരുത്തപ്പെട്ട പോലെ നിന്നുകൊടുത്തു.

മതി നിന്ന് കിന്നരിച്ചത്…. പോയി കുളിക്കാന്‍ നോക്ക്…. ചിന്നു കണ്ണന്‍റെ മുഖത്ത് നോക്കി പറഞ്ഞു….

എടിയേ…. എന്‍റെ ഡ്രേസ് എന്തിയേ….

അത് ഞാന്‍ കിടന്ന റൂമിലുണ്ട്…. വാ…. എടുത്ത് തരാം…. അവള്‍ തോളിലെ കൈ വിടിവിപ്പിച്ച് ഒപ്പം നടന്നു. അവര്‍ ഹാളിലേക്ക് കയറി. കണ്ണന്‍ അവിടെ നിന്നേ ഉള്ളു… ചിന്നു ഉള്ളില്‍ നിന്ന് അടച്ച മുറിയുടെ വാതില്‍ മുട്ടി.

ആരോ തുറന്നു. അവള്‍ ഉള്ളിലേക്ക് കയറുകയും നിമിഷങ്ങള്‍ക്കകം തിരിച്ചിറങ്ങുകയും ചെയ്തു….തിരിച്ചുവരുമ്പോള്‍ കൈയില്‍ അവര്‍ കൊണ്ടുവന്ന ബാഗുണ്ടായിരുന്നു. അത് കണ്ണന് നേരേ നീട്ടിയ ശേഷം ചോദിച്ചു.

എവിടെയാ കുളിക്കുന്നത്…

മുകളില്‍ അളിയന്‍റെ മുറിയില്ലേ…. ഞാന്‍ അവിടെ നിന്ന് ഫ്രേഷായികൊണ്ട്…. അവന്‍ ബാഗ് വാങ്ങി മുകളിലേക്ക് കയറി.

സ്വന്തം വീടെന്ന ഭാവത്തില്‍ നിധിന്‍റെ റൂം തള്ളി നോക്കി. കുറ്റിയിട്ടിരുന്നില്ല. അത് മലക്കെ തുറന്നു. വാതില്‍ തള്ളി തുറന്നത് കണ്ട് കണ്ണടിക്ക് മുന്നില്‍ നിന്നിരുന്ന കണ്ണന്‍ ഒന്നു ഞെട്ടി തിരിഞ്ഞു….

ഹാ…. അളിയനായിരുന്നോ…. നിധിന്‍ ചോദിച്ചു….

അല്ലാതെയിപ്പോ പ്രിതേച്ചി (അളിയന്‍റെ പ്രാണസഖി) വരുണോ…. കണ്ണന്‍ തിരിച്ചടിച്ചു…. മതി അളിയാ…. നല്ല ദിവസായിട്ട് നാറ്റിക്കല്ലേ…. നിധിന്‍ വിനയപൂര്‍വ്വം അപേക്ഷിച്ചു…. ഹാ…. നോക്കാം….

അളിയാ പോയി ഫ്രേഷാവ് നമ്മുക്ക് ഒരുങ്ങണ്ടേ….

നമ്മള്‍ ഒരുങ്ങുന്നില്ല… അളിയന്‍ ഒരുങ്ങ്….

മാത്രം ഒരുങ്ങിയ മതി…. ഇല്ലേല്‍ പ്രിതേച്ചി ചിലപ്പോ എന്നെ മതിയെന്ന് പറയും….

അത് എന്തായാലും നടക്കില്ല…. അതിന് മുമ്പേ അളിയനെ ചിന്നു കൊന്നിട്ടുണ്ടാവും….

അതും ശരിയാ…. എന്തായാലും ഞാന്‍ ഫ്രേഷാവട്ടെ…. ഇത്രയും പറഞ്ഞ് ബ്രെഷും ഡ്രെസും എല്ലാം എടുത്ത് ബാത്ത്റൂമിലേക്ക് കയറി.

കുളിയും ഒരുക്കവും കഴിഞ്ഞ് ഏഴരയായി കല്യാണസ്ഥലത്തേക്ക് തിരിച്ചപ്പോള്‍. ചിന്നുവിന്‍റെ പട്ടുസാരിക്ക് മാച്ചായ കടുംപച്ച സില്‍ക്ക് കുര്‍ത്തയും ഗോര്‍ഡ് കരയുള്ള ഡബിള്‍ മുണ്ടുമായിരുന്നു കണ്ണന്‍റെ ഡ്രെസ്.

പത്തു മണിയായി അവിടെയെത്തി. വലിയൊരു തറവാടായിരുന്നു അത്. കല്യാണവും റിസപ്ഷനും സദ്യം എല്ലാം ഗംഭിരമായി…. എല്ലാം പക്ക സ്റ്റാന്‍ഡേര്‍ഡ്…. മാച്ചിങ് ഡ്രെസില്‍ കണ്ണനും ചിന്നുവും കല്യാണത്തില്‍ വന്നവരുടെ ശ്രദ്ധപിടിച്ചുപറ്റി…

കല്യാണത്തിന്‍റെ അന്നാണ് ശേഖരനും ലക്ഷ്മിയും ഗോപകുമാറും വിലാസിനിയും ഒക്കെ എത്തിയത്… അവര്‍ കല്യാണം കഴിഞ്ഞ ഉടനെ തിരിച്ചുപോകുകയും ചെയ്തു… എന്നാല്‍ കണ്ണനെയും ചിന്നുവിനെയും വിടാന്‍ നിധിനും പ്രിതയും സമ്മതിച്ചില്ല… നാളെ പോയ മതിയെന്ന് ചട്ടം കെട്ടി….

രാത്രി ഭക്ഷണം കഴിഞ്ഞാണ് കണ്ണനും നിധിനും ഒന്ന് കുടുന്നത്. മുകളിലേ ഹാളിനടുത്തുള്ള ബാല്‍ക്കണിയാണ് സംഗമസ്ഥലം….

അളിയാ…. വല്ലാത്തൊരു ടെന്‍ഷന്‍…. നിധിന്‍ പറഞ്ഞ് തുടങ്ങി….

എന്തിന്….

ആദ്യരാത്രിയല്ലേ… അതിന്‍റെയൊരു….

അതിനെന്തിനാ ടെന്‍ഷന്‍…. അളിയനെ ഇത്രയും കാലമായി അറിയുന്ന ആളെയല്ലേ കെട്ടിയത്….

അതെ…. എന്നാലും ഞാനിതുവരെ അവളോട് ആ തരത്തില്‍ പെരുമാറിയിട്ടില്ല. പെട്ടെന്ന് അങ്ങിനെ പെരുമാറാന്‍ പറ്റുമോ എന്നറിയുകയുമില്ല….

അതിന് ഞാന്‍ എന്ത് ചെയ്യാനാ…. കണ്ണന്‍ നിഷ്കളങ്കമായി ചോദിച്ചു….

അളിയന്‍ പറ…. എനിക്കി വിഡിയോ കണ്ടുള്ള പരിചയമേ ഉള്ളു. അതുപോലെ തന്നെയാണോ…. ഒന്നെങ്കില്‍ മുന്ന് മാസത്തെ എക്സ്പീരിയന്‍സ് വെച്ച് ഞാന്‍ എന്ത് ചെയ്യണം…. നിധിന്‍ നിഷ്കളങ്കമായി ചോദിച്ചു.

അത് കേട്ട് കണ്ണന് ചിരി മുളച്ച് വന്നു. പിടിച്ച് നിര്‍ത്താന്‍ കഴിയാത്ത വിധം ചിരി പുറത്തേക്ക് വന്നു. ഉരലു വന്ന് മദ്ദളത്തോട് പരാതി പറയുന്ന പോലെ തോന്നി… എങ്ങിനെയോ ചിരി കടിച്ച് പിടിച്ച് കണ്ണന്‍ ഇരുന്നു.

വേറുതെ ചിരിക്കാതെ കാര്യം പറ അളിയാ… നിധിന്‍ ദയനീയ ഭാവത്തില്‍ പറഞ്ഞു…. ഉപദേശം പറയാതെ വിടാന്‍ പറ്റാത്തത് കൊണ്ട് ഒരു ഒന്നൊന്നര ഉപദേശം അങ്ങ് കൊടുത്തു….

അളിയാ…. ഈ അവസ്ഥയായ സ്ഥിതിക്ക് ഇന്ന് പോയി കിടന്നുമറിയാന്‍ നില്‍ക്കണ്ട…. അത് ചിലപ്പോ ഇത്രയും കാലം അളിയനെ കണ്ട രീതിയില്‍ മാറ്റം വരുത്തും.,. പിന്നെ വിഡിയോ അല്ല ജീവിതം…. ആര്‍ത്തി കാട്ടി ഉള്ള വില കളയണ്ട…. തല്‍ക്കാലം ഇന്ന് ഇങ്ങനെയാണ് അവസ്ഥ എന്ന് അവളോട് പറഞ്ഞേക്ക്…. രണ്ടാലും പരസ്പരം മനസിലാക്കി ചെയ്യുന്നതാണ് നല്ലത്… അതുകൊണ്ട് എല്ലാം മനസിലാക്കി അത് നാളെയോ മറ്റന്നാളോ മതി….

കണ്ണന്‍ പറഞ്ഞു നിര്‍ത്തി… താന്‍ പറഞ്ഞ കാര്യങ്ങള്‍ അലോചിച്ച് കണ്ണന് തന്നെ ചിരി അടക്കാന്‍ പാട് പെടുന്നുണ്ടായിരുന്നു. എന്തോ വല്യ ഉപദേശം കിട്ടിയ പോലെ നിധിന്‍ കണ്ണനെ അത്ഭുതത്തോടെ നോക്കി….

അളിയന്‍ ഇല്ലേല്‍ ഞാന്‍ എല്ലാം കൊളമാക്കിയേനെ…. താങ്കസ് അളിയാ… നിധിന്‍ വല്യ എന്തോ കിട്ടിയ പോലെ നന്ദി പറഞ്ഞു.

അപ്പോഴാണ് ചിന്നു കണ്ണനെ തേടി അങ്ങോട് വന്നത്….

അല്ല… ഇന്ന് നിങ്ങളുടെ ആദ്യരാത്രിയാണോ…. വന്നപാടെ ചിന്നു അവരെ നോക്കി ചോദിച്ചു….

മണവാളന് ഒരു ടെന്‍ഷന്‍ ഒന്ന് മാറ്റി കൊടുത്തതാ…. കണ്ണന്‍ നിധിനെ നോക്കി പറഞ്ഞു…. നിധിന്‍റെ മുഖം ചമ്മിയ പോലെ താഴ്ന്നു….

താല്‍ക്കാലം കണ്ണേട്ടന്‍ ഇങ്ങ് പോര്…. അവരുടെ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പാവണ്ട….

അപ്പോ ശരി അളിയാ… ഒക്കെ പറഞ്ഞ പോലെ…. ആള്‍ ദ ബെസ്റ്റ്…. മൂന്ന് മാസം മുന്‍പ് നല്‍കിയതിന് തിരിച്ച് നല്‍കി പക വീട്ടിയ മനസ്സോടെ കണ്ണന്‍ എണിറ്റ് ചിന്നുവിനടുത്തേക്ക് നടന്നു നിങ്ങി. അപ്പോഴും നേരത്തെ അടക്കിപിടിച്ച ചിരി പുറത്തേക്ക് വരുന്നുണ്ടായിരുന്നു. എന്തായിരുന്നു അളിയനുമായി ഒരു രാത്രിചര്‍ച്ച…. നടന്നു നിങ്ങുന്നതിനിടെ ചിന്നു ചോദിച്ചു….

അത് ഞാന്‍ കുറച്ച് ടിപ്സ് പറഞ്ഞ് കൊടുത്തതാ…. ആദ്യരാത്രിയുടെ…. കണ്ണന്‍ ചിരിയോടെ തന്നെ പറഞ്ഞു….

ങേ…. അതിന് ടിപ്സ് കൊടുക്കാന്‍ മാത്രം കണ്ണേട്ടന് എവിടെന്ന അറിയാനാ…

എടീ…. അത് എനിക്ക് അതില്‍ എക്സ്പീരിയന്‍സില്ല എന്ന് അളിയനറിയില്ലലോ… മണ്ടന്‍ അളിയന്‍…. ഞാന്‍ കൊടുത്ത ടിപ്സിന് താങ്ക്സ് വരെ പറഞ്ഞു…

പാവം പ്രിതേച്ചി…. ഇന്ന് രാത്രി എന്താവോ എന്തോ…. ചിന്നു പതിയെ പറഞ്ഞു….

ഹാ… ഞാന്‍ പറഞ്ഞ കാര്യം എങ്ങാനും അവിടെ എത്തിയാ ഇന്ന് രാത്രി ചേച്ചി അളിയനെ കൊല്ലും രാവിലെ എന്നെയും…. കണ്ണന്‍ ചിരിയോടെ തന്നെ പറഞ്ഞു….

അങ്ങനെ ഒരോന്ന് പറഞ്ഞ് താഴെത്തെ മുറിയിലെത്തി…. ഇന്നലെ ചിന്നു കിടന്ന മുറിയിലാണ് അവര്‍ രാത്രി കിടന്നത്. അവിടെയുണ്ടായിരുന്നവര്‍ ഒക്കെ കല്യാണം കഴിഞ്ഞ് പൊടിയും തട്ടി പോയി….. അന്നത്തെ രാത്രി സംഭാഷണങ്ങളില്‍ നിധിനളിയനും പ്രിതേച്ചിയുമായിരുന്നു. പതിനഞ്ച് വര്‍ഷത്തോളം പ്രണയിച്ച് ഒന്നിച്ച അവരുടെ കാര്യങ്ങള്‍….

പിറ്റേന്ന് രാവിലെ ഭക്ഷണം കഴിച്ചാണ് കണ്ണനും ചിന്നുവും തിരിച്ച് പോന്നത്. രാവിലെ ടിപ്സ് ഏറ്റുവേന്ന് നിധിനളിയന്‍ പറഞ്ഞപ്പോ കണ്ണന്‍റെ തലയില്‍ നിന്ന് ഒന്നു രണ്ട് കിളി പോയ അവസ്ഥയായിരുന്നു. പുതുമോടികാരെ അവരുടെ സ്വകാര്യതയിലേക്ക് വിട്ട് അവര്‍ സ്വന്തം വിട്ടിലേക്ക് തിരിച്ചുപോന്നു.

അന്ന് ഉച്ചയ്ക്ക് ശേഷമാണ് അവര്‍ വൈഷ്ണവത്തിലെത്തിയത്… അന്ന് രാത്രി സംഭവബഹുലമായിരുന്നു…. അന്ന് വൈകിട്ടാണ് പിറ്റേന്ന് സബ്മിറ്റ് ചെയ്യാനുള്ള അസൈമെന്‍റിന്‍റെ കാര്യം ചിന്നുവിന് ഓര്‍മ വന്നത്. അതോടെ ആള് റൂമില്‍ കയറി എഴുത്ത് തുടങ്ങി.

രാത്രി വരെ എഴുത്ത് നീണ്ടു. കണ്ണന്‍ ബെഡിലിരിക്കുകയായിരുന്നു. അവന്‍റെ മുഖത്ത് പതിവിലും സന്തോഷം കാണാനുണ്ടായിരുന്നു. അതിന്‍റെ കാരണം ചിന്നുവിനെ അറിയിക്കാന്‍ അവന്‍റെ മനസ് വെമ്പല്‍കൊണ്ടു….

ചിന്നു…. കണ്ണന്‍ അടുത്ത് മേശയ്ക്ക് മുന്നില്‍ ഇരുന്നെഴുതുന്ന ചിന്നുവിനെ വിളിച്ചു…. ആദ്യ വിളിയില്‍ മറുപടിയൊന്നും കിട്ടിയില്ല…. അവന്‍ അവളുടെ അടുത്തേക്ക് ചാടിയിറങ്ങി ചെന്ന് വീണ്ടും വിളിച്ചു….

ചിന്നു…..

എന്താ കണ്ണേട്ടാ…. എഴുതി തീരത്താതിന്‍റെ ദേഷ്യം കലര്‍ത്തി തിരിഞ്ഞ് നോക്കാതെ തന്നെ അവള്‍ മറുപടിയായി ചോദിച്ചു….

നീയിങ് നോക്ക് എനിക്കൊരു കാര്യം പറയാനുണ്ട്….

നോക്കാനും കൊഞ്ചാനും ഒന്നും നേരമില്ല…. ഒരുപാട് എഴുതാനുണ്ട് കണ്ണേട്ടാ….

ഇത് കേട്ടിട്ട് എഴുതിയ മതി…. ഇത്രയും പറഞ്ഞ് അവന്‍ അവളുടെ മുന്നിലേക്ക് നിങ്ങി നിന്ന് അവള്‍ എഴുതിയിരുന്ന പേന പിടിച്ചെടുത്തു.

ആ പ്രവൃത്തി ഇഷ്ടപ്പെടാത്ത രീതിയില്‍ അവളുടെ കണ്ണുകളില്‍ ദേഷ്യം അലയടിച്ചു…. അവളുടെ മനസ് മടമ്പിളിയിലെ മനോരോഗിയെപോലെയായി. പേന വലിച്ച് കൊണ്ടുപോയ കണ്ണനെ അവള്‍ ദേഷ്യത്തോടെ നോക്കി….

കണ്ണേട്ടാ ആ പേന ഇങ്ങ് താ….. ചിന്നു കൈനീട്ടി ചോദിച്ചു…

ഞാന്‍ പറയുന്നത് കേട്ടിട്ട് മതി എഴുത്ത്…. കണ്ണനും വിട്ടുകൊടുത്തില്ല….

അതും കെട്ടതോടെ അവളുടെ ക്ഷമ നശിച്ചു. അവള്‍ കിട്ടിയ ഗ്യാപ്പില്‍ അവന്‍റെ കൈയില്‍ കയറി ശക്തിയില്‍ ഒരു കടിയങ്ങ് വെച്ച് കൊടുത്തു….

വേദനകൊണ്ട് കണ്ണന്‍ നീറി പുളഞ്ഞു…. എങ്ങിനെയോ അവളുടെ വായയുടെ അടുത്ത് നിന്ന് അവന്‍ കൈ വലിച്ച് മാറ്റി….

അവന്‍ ആ കൈയിലേക്ക് നോക്കി…. അവളുടെ ആഴത്തിലുള്ള പത്ത് പല്ലിന്‍റെ പാടുകള്‍… അതിന് ചുറ്റും ചുവന്നിരിക്കുന്നു. ഭാഗ്യത്തിന് ചോര പൊടിഞ്ഞിട്ടില്ല… പക്ഷേ കുറച്ചുടെ നിന്നിരുന്നേല്‍ ചിലപ്പോ ചോര വന്നേന്നെ….. അവന്‍റെ മുഖത്ത് സന്തോഷമെല്ലം നഷ്ടമായി. അവന്‍ തന്‍റെ കൈയിലേക്ക് നോക്കി നിന്നു….

എന്നോട് കളിച്ച ഇങ്ങനെയിരിക്കും…. സമയമില്ലാത്ത നേരത്താ ഒരു കിന്നാരം…. ചിന്നു ദേഷ്യം ശമിച്ച പോലെ പറഞ്ഞു….

അതുകുടെ കേട്ടതോടെ കണ്ണന് അവിടെ നില്‍ക്കാന്‍ തോന്നിയില്ല. ഇനിയും നിന്നാല്‍ ചിലപ്പോ വേദനയിലും ദേഷ്യത്തിലും അവന്‍ അവളെ വല്ലതും ചെയ്തുപോവും…. അവന്‍ വേഗത്തില്‍ പുറത്തേക്ക് നടന്നു പോയി….

എന്‍റെ പേന തന്നിട്ട് പോ…. ചിന്നു പിറകില്‍ നിന്ന് വിളിച്ചു പറഞ്ഞു….

ന്നാ…. കൊണ്ടു പോയി പുഴുങ്ങി തിന്ന്….. കണ്ണന്‍ കയ്യിലിരുന്ന പേന മേശയിലേക്ക് വലിച്ചെറിഞ്ഞു. അവള്‍ക്ക് മുഖം നല്‍കാതെ വേഗത്തില്‍ പുറത്തേക്ക് നടന്നകന്നു….

ചിന്നു അപ്പോഴെക്കും പേനയെടുത്ത് എഴുതാന്‍ തുടങ്ങിയിരുന്നു… തന്‍ ചെയ്ത പ്രവൃത്തിയുടെ വ്യാപ്തി അവള്‍ക്ക് അപ്പോഴും അറിഞ്ഞിരുന്നില്ല….

പതിനൊന്നുമണിയായി അവളുടെ എഴുത്ത് തീരുമ്പോള്‍…. അപ്പോഴാണ് അവര്‍ തിരിച്ച് ബോധത്തിലേക്ക് വന്നു. അവള്‍ തിരിഞ്ഞ് നോക്കുമ്പോള്‍ കണ്ണേട്ടന്‍ റൂമിലില്ല…. ഇറങ്ങിപോയ കണ്ണേട്ടന്‍ ഇതുവരെ തിരിച്ച് വന്നിട്ടില്ല….

എഴുതിലുള്ള എകഗ്രത കൊണ്ട് വേറെയെന്നും ശ്രദ്ധിച്ചില്ല. പക്ഷേ ഇപ്പോ താന്‍ ചെയ്തതിനെ കുറിച്ചുള്ള ചിന്തകള്‍ വന്നത്.

അവള്‍ കണ്ണനെ അന്വേഷിച്ച് റൂമിന് പുറത്തേക്ക് ഇറങ്ങി. ഗോവണി ഇറങ്ങി താഴെ വന്നു. ഹാളിലെ ലൈറ്റോഫാക്കിയിരുന്നു. അവള്‍ തപ്പി സ്വീച്ച് കണ്ടെത്തി ലൈറ്റിട്ടു. ദേ സോഫയില്‍ ചെരിഞ്ഞ് കിടക്കുന്നു കണ്ണന്‍…. അവള്‍ പതിയെ കണ്ണനടുത്തേക്ക് ചെന്നു. എന്താവും മറുപടിയെന്ന് അറിയില്ല. ചിലപ്പോള്‍ ഒന്ന് തല്ലുമായിരിക്കും എന്നാലും വേണ്ടില്ല…. ആ പിണക്കം മാറിയ മതിയായിരുന്നു. അവള്‍ കണ്ണനടുത്തെത്തി.

കണ്ണന്‍ ഉറക്കത്തിലേക്ക് വീണിരുന്നു. കണ്ണില്‍ നനവുള്ളത് പോലെ…. അവളപ്പോഴാണ് തലയ്ക്ക് താഴെ അടക്കി വെച്ചിരുന്ന കൈയിലേക്ക് നോക്കുന്നത്…. അതിന്‍റെ ഒരു വശത്ത് തന്‍റെ പല്ലിന്‍റെ പാട് ആഴ്ന്നിറങ്ങിയിരിക്കുന്നു. ചുറ്റും നീലച്ച് കിടക്കുന്നു. ചിന്നുവിനത് കണ്ടപ്പോ ഹൃദയം പെട്ടിപോവുന്നത് പോലെ തോന്നി…. കണ്ണില്‍ നിന്ന് കണുനീര്‍ ഊര്‍ന്നിറങ്ങി…. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ…..

കണ്ണേട്ടാ…. ഈറനണിഞ്ഞ കണ്ണുകളോടെ അവള്‍ വിളിച്ചു…

ഹും…. ഉറക്കത്തിലെന്ന പോലെ ഒരു മൂളല്‍ കേട്ടു….

കണ്ണേട്ടാ… അവള്‍ വീണ്ടും വിളിച്ചു….

കണ്ണന്‍ പതിയെ കണ്ണു തുറന്നു. മുന്നില്‍ നിറഞ്ഞ മിഴികളോടെ ചിന്നു… അവളോട് ഒരു സഹതാപം തോന്നിയെങ്കിലും കൈയനക്കിയപ്പോ വേദന വന്നതോടെ എല്ലാം പോയി…. അവന്‍ അവളെ നോക്കി….

കണ്ണേട്ടാ…. മുകളില്‍ വന്ന് കിടക്കു…. ചിന്നു സങ്കടത്തോടെ പറഞ്ഞു….

പോടി…. പോയി കിടന്നോ…. നിനക്ക് എന്നെക്കാള്‍ വലുതല്ലേ…. നിന്‍റെ പഠിത്തം….. ഇനി ഞാനൊരു ശല്യമാവുന്നില്ല…. കണ്ണന്‍ രൂക്ഷ ഭാവത്തില്‍ പറഞ്ഞ് തിരിഞ്ഞ് കിടന്നു.

ചിന്നുവിന് കേട്ട വാക്കുകളുടെ പ്രതിധ്വനിപൊലെ കണ്ണില്‍ നിന്ന ധാരയൊഴുകി….

കണ്ണേട്ടാ…. അവള്‍ വിളിച്ചു….

മറുപടിയില്ല…. കുറച്ച് നേരം അവിടെ നിന്നു. ടൈല്‍സില്‍ അവളുടെ കണ്ണുനീര്‍ തുള്ളികള്‍ പതിഞ്ഞുകൊണ്ടിരുന്നു. പക്ഷേ ഒരു അനക്കം പോലും കണ്ണനില്‍ നിന്നുണ്ടായില്ല…. ഇനി നിന്നിട്ട് കാര്യമില്ല എന്നറിഞ്ഞ അവള്‍ നിറഞ്ഞ കണ്ണുകളോടെ തിരിച്ച് നടന്നു…. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ….

അവള്‍ റൂമിലെത്തി. വന്നപാടെ ബെഡിലേക്ക് കമിഴ്ന്ന് കിടന്നു പൊട്ടി കരഞ്ഞു…..

അത്രയും സന്തോഷവനായിരുന്നു അതുവരെ തന്‍റെ കണ്ണേട്ടന്‍…. ഒരു നിമിഷം കൊണ്ട് എല്ലാം പോയി…. ഇപ്പോ തന്നെ നോക്കുന്നുപോലുമില്ല…. ചിന്നുവിന് കണ്ണന്‍ അവളോട് കാണിക്കുന്ന അകള്‍ച്ച സഹിക്കാനെ പറ്റുന്നില്ല… ഹൃദയം മുറിഞ്ഞുപോകുന്ന അനുഭവം…. എത്രതുടച്ചിട്ടും കണ്ണുനീര്‍ തീരുന്നില്ല. അത് പൂര്‍വ്വാധികം ശക്തിയോടെ വീണ്ടും ഒഴുകുന്നു. താന്‍ മുഖമമര്‍ത്തിയ തലയണ കണ്ണുനീരില്‍ കുളിച്ചു.

കണ്ണേട്ടനോട് അങ്ങനെ ചെയ്യാന്‍ തോന്നിയ നിമിഷത്തെ അവള്‍ സ്വയം പഴിച്ചു. കരഞ്ഞ് കരഞ്ഞ് ക്ഷീണിച്ച് രാത്രിയുടെ എതോ യാമത്തില്‍ അവള്‍ ഉറങ്ങി പോയി.

രാവിലെ നേരത്തെ എണിറ്റു. ആദ്യം അവള്‍ കണ്ണനെ തേടി ഹാളിലേക്ക് ഓടി…. പക്ഷേ അവിടം ശുന്യമായിരുന്നു. നേരെ അടുക്കളയിലേക്ക് വിട്ടു. അമ്മയുണ്ടവിടെ. വര്‍ത്തമാനം പറഞ്ഞത് വെച്ച് അമ്മയൊന്നും അറിഞ്ഞിട്ടില്ല….

കോളേജില്‍ പോകാന്‍ ഒരു തല്‍പര്യവുമില്ല…. പക്ഷേ അമ്മയോട് എന്ത് പറയും എന്നറിയത്തത് കൊണ്ട് മറ്റു വഴികളില്ലാതെ ഒരുങ്ങി….

എങ്ങനെയും കണ്ണേട്ടനെ ഒന്നു കണ്ടു സംസാരിച്ച മതിയെന്ന അവസ്ഥയായിരുന്നു അവള്‍ക്ക്… സാധാരണ എട്ടുമണിക്കു വരുന്ന കണ്ണന്‍ അന്ന് എട്ടരകഴിഞ്ഞാണ് വന്നത്…. കയറി വരുന്ന അവന്‍റെ കൈയിലേക്കാണ് ചിന്നു നോക്കിയത്… രക്തം കല്ലച്ച് നീലയായി തന്നെ കിടപ്പുണ്ടവിടെ… അത് കാണുമ്പോള്‍ ചിന്നുവിന് കരച്ചില്‍ വീണ്ടും വരുന്നതുപോലെ തോന്നി. പക്ഷേ എങ്ങിനെയോ പിടിച്ചു നിര്‍ത്തി. അവള്‍ അവന്‍റെ മുഖത്തേക്ക് നോക്കി. കണ്ണന്‍ അവിടെ അങ്ങിനെയൊരാള്‍ നില്‍പ്പുണ്ടെന്ന ഭാവം പോലുമില്ലാതെ ഗോവണി കയറി പോയി. ആ അവഗണന ചിന്നുവിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അവള്‍ മുറിയിലേക്ക് പോകാനായി ഗോവണി കയറുമ്പോഴെക്കും അവരുടെ മുറി കൊട്ടിടക്കുന്നത് അവള്‍ കണ്ടു…. സങ്കടം തിരമാല പോലെ വന്നടിച്ചു.

കണ്ണന്‍ ഒമ്പതുമണിയ്ക്കാണ് താഴെയിറങ്ങി വന്നത് ഭക്ഷണം പോലും കഴിക്കാതെ പുറത്തേക്ക് പോകുന്നത് കണ്ട് ചിന്നു തന്‍റെ ബാഗേടുത്ത് പിറകെ പോയി….

അവന്‍ പോര്‍ച്ചിലെ ബൈക്കില്‍ കയറി സ്റ്റാര്‍ട്ടാക്കി. അവള്‍ അവനടുത്തെത്തി.

ബൈക്കില്‍ കയറാതെ അവന്‍റെ മുഖത്തേക്ക് നോക്കി നിന്നു.

ഹും കയറ്…. മുഖത്ത് നോക്കാതെ അവന്‍ പറഞ്ഞു പൂമുഖത്ത് അച്ഛനിരിക്കുന്നത് കൊണ്ട് അവന് എതിര്‍പ്പ് കാണിച്ചില്ല. അവള്‍ അവന്‍റെ ഷോള്‍ഡില്‍ പിടിച്ച് ബൈക്കില്‍ കയറി. കയറി പാടെ അവന്‍ അവളുടെ കൈ ഷോള്‍ഡറില്‍ നിന്ന് വിടിപ്പിച്ചു. പിന്നെ വണ്ടിയെടുത്തു.

നിശബ്ദമായ യാത്ര…. രണ്ടുപേരും ഒന്നും പറഞ്ഞില്ല. അവന്‍ പതിവിലും വേഗത്തില്‍ കോളേജിലെത്തി….

ഗേറ്റില്‍ ബൈക്ക് നിര്‍ത്തി. അവള്‍ മനസില്ല മനസ്സോടെ ഇറങ്ങി. പിന്നെ കണ്ണനെ ദയനീയമായി നോക്കി….

സോറി കണ്ണേട്ടാ…. അവള്‍ തലകുനിച്ച് പറഞ്ഞു….

അതേയ്…. എനിക്ക് വൈകിട്ട് വേറെ കുറച്ച് പണിയുണ്ട്… നിന്നെ കൊണ്ടുപോവാന്‍ വരാന്‍ പറ്റില്ല… നീ ബസോ ഓട്ടോയോ പിടിച്ച് വന്നോ…. കണ്ണന്‍ പേഴ്സെടുത്ത് പിടിച്ച് പറഞ്ഞു.

അവള്‍ മുഖമുയര്‍ത്തിയില്ല…. കണ്ണന്‍ പേഴ്സില്‍ നിന്ന് ഒരു നൂറുരൂപ നോട്ടെടുത്ത് അവളുടെ കൈയില്‍ നിര്‍ബന്ധിച്ച് പിടിപ്പിച്ചു. പിന്നെ ബൈക്ക് സ്റ്റാര്‍ട്ടാക്കി തിരിച്ചുപോന്നു.

അവന്‍ പോകുന്നത് വരെ കൈയിലെ നോട്ടും നോക്കി തല കുനിച്ചവള്‍ നിന്നു. രമ്യ വന്ന് വിളിച്ചപ്പോഴാണ് അവള്‍ ആ നില്‍പ്പില്‍ നിന്ന് ഉണര്‍ന്നത്…. അന്ന് കോളേജില്‍ അവള്‍ വിഷമത്തോടെ നടന്നു. ആരോടും ചിരിയോ സംസാരമോ ഒന്നുമില്ലാതെ…. വൈകിട്ട് ഓട്ടോയിലാണ് അവള്‍ വിട്ടിലെത്തിയത്. പക്ഷേ കണ്ണേട്ടന്‍റെ ബൈക്ക് അവിടെ കണ്ടില്ല. അവള്‍ നേരെ അടുക്കളയിലേക്ക് ചെന്നു. വിലാസിനി വൈകിട്ടെത്തുള്ള ചായ പരുപാടിയില്‍ ആയിരുന്നപ്പോള്‍….

അമ്മേ…. കണ്ണേട്ടന്‍ എവിടെ…. ചിന്നു ചോദിച്ചു….

ഹാ… അവന്‍ അവന്‍റെ കുട്ടുകാരനെ കാണാന്‍ പോവുകയാണെന്ന് പറഞ്ഞു. രാത്രിയെ എത്തു എന്നാ പറഞ്ഞത്…. വിലാസിനി സാധാരണ മട്ടില്‍ പറഞ്ഞു…. പക്ഷേ ചിന്നുവിന് ഇത് തന്നില്‍ നിന്ന് ഒഴിഞ്ഞുമാറുകായാണെന്ന് ബോധ്യമായി. അവള്‍ റൂമിലേക്ക് പോയി…. പിന്നെ ഡ്രെസെടുത്ത് ബാത്തുറിമില്‍ കയറി…. ഷവറിന് ചൊട്ടില്‍ നിന്ന് പൊട്ടികരഞ്ഞു പോയി…. വെള്ളവും കണ്ണുനീരും അവളുടെ ശരീരത്തെ തഴുകി പോയി. എത്ര നേരം അങ്ങിനെ കരഞ്ഞു എന്നതിന് ഒരു പിടിയും ഇല്ല…..

രാത്രി ഒമ്പതുമണി കഴിഞ്ഞു കണ്ണന്‍ വന്നപ്പോള്‍ കൈയില്‍ കുറച്ച് കവറുകള്‍ ഉണ്ടായിരുന്നു. പക്ഷേ ചിന്നു അതൊന്നും ശ്രദ്ധിക്കാതെ കണ്ണന്‍റെ മുഖത്തേക്ക് ദയനീയമായി നോക്കി… പക്ഷേ അതിനും അവഗണനയായിരുന്നു മറുപടി…

അവന്‍ ഭക്ഷണം വേണ്ടയെന്ന് പറഞ്ഞ് മുകളിലേക്ക് കയറി പോയി. പണിയെല്ലാം കഴിഞ്ഞ് ചിന്നു വരുമ്പോഴെക്കും കണ്ണന്‍ കിടന്നിരുന്നു. അവള്‍ കണ്ണനരികിലേക്ക് ഇരുന്നു വിളിച്ചു….

കണ്ണേട്ടാ….

ഹും…. ഉറക്കത്തിലെ ചെറുമുളല്‍ മാത്രം….

എനിക്കൊരു കാര്യം പറയാനുണ്ട്…. ഒന്നിങ്ങ് നോക്കുമോ…. ചിന്നു ദയനീയസ്വരത്തില്‍ ചോദിച്ചു….

എനിക്കിപ്പോ ഒന്നും കേള്‍ക്കണ്ട…. എല്ലാം നാളെ സംസാരിക്കാം…. കണ്ണന്‍ മറുപടി നല്‍കി….

അത് പറ്റില്ല…. ഇപ്പോ പറയണം…. ചിന്നു വശിയില്‍ പറഞ്ഞു….

ഇത് വല്യ ശല്യമായാല്ലോ….. ഒന്നുറങ്ങാനും സമ്മതിക്കില്ല….

അതുകുടെ കേട്ടതോടെ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി…. ആ അവഗണന അവളെ തളര്‍ത്തിയിരുന്നു. അവള്‍ എന്തിനേക്കാളും കണ്ണനെ സ്നേഹിച്ചിരുന്നു.

കണ്ണനോടൊപ്പമുള്ള നിമിഷങ്ങള്‍ അവള്‍ ഇതുവരെയില്ലാത്ത രീതിയില്‍ അനന്ദിച്ചിരുന്നു. പക്ഷേ… തലേ രാത്രിയിലെ ആ സംഭവം…. അതിപ്പോ തന്നെ അവനില്‍ ഒരന്യയെ പോലെയാക്കി…..

പിന്നെന്നും സംസാരിക്കാതെ അവള്‍ കിടന്നു. പക്ഷേ അവള്‍ വാ പൊത്തി കരയുകയായിരുന്നു. അടുത്ത ദിവസം തന്‍റെ പിറന്നാളാണ്. അത് പറയാന്‍ പോലും തന്‍റെ കണ്ണേട്ടന്‍ നിന്നു തരുന്നില്ല…. അവളുടെ തലയണ അന്നു രാത്രിയും കണ്ണുനീരാല്‍ കുളിച്ചു പോയി….

പിറ്റേന്ന് അലറാം അടിച്ച ഉടനെ രണ്ടുപേരും എണിറ്റു…. അവള്‍ കണ്ണനെ നോക്കി. ഇല്ല ഇന്നും തന്നെ ശ്രദ്ധിക്കുന്നില്ല…. ഹൃദയം മൊത്തമായി തകരുന്ന പോലെ…. അവന്‍ അവളെ ശ്രദ്ധിക്കാതെ കളിക്കാന്‍ പോയി… അവള്‍ മനസ് തളര്‍ന്ന് ഒരു പാവയെ പോലെ അവിടെ ഇരുന്നു.

പക്ഷേ കണ്ണന്‍റെ മനസ് അതിലും നീറുന്നുണ്ടായിരുന്നു. താന്‍ സന്തോഷകരമായ ഒരു കാര്യം പറയാന്‍ വന്നപ്പോള്‍ അവള്‍ ചെയ്തത് അന്ന് തന്നെ അത്രയും സങ്കടപ്പെട്ടുത്തി. എന്നാലും അവള്‍ക്കൊരു ചെറിയ വിഷമം വരുത്താനാണ് താന്‍ ഈ പിണക്കം അഭിനയിച്ചത്….

ഇന്നലെ അവള്‍ ദയനീയമായി ഓരോ തവണ നോക്കുമ്പോഴും ഓടി ചെന്ന് അവളെ കെട്ടിപിടിച്ച് സമാധാനിപ്പിക്കണമെന്ന് തോന്നിയതാണ്. പക്ഷേ ഇന്ന് അവളുടെ പിറന്നാള്‍ ദിവസം അവള്‍ക്ക് സമ്മാനം നല്‍കി പിണക്കം മാറ്റാമെന്ന് താന്‍ ഉറപ്പിച്ചിരുന്നു. അതിനാണ് അവളില്‍ നിന്ന് പരമാവധി മാറി നടന്നത്…. രാത്രി അങ്ങനെയൊക്കെ പറഞ്ഞത്….

രാത്രി തൊട്ടപ്പുറത്ത് നിന്നവള്‍ വാ പൊത്തി കരഞ്ഞപ്പോള്‍ പോലും താന്‍ പിടിച്ചു നിന്നു…. ഇന്ന് ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം എല്ലാം പറഞ്ഞ് തീരുമാനമാക്കണം…. പുറന്നാള്‍ ഗിഫ്റ്റിനോടൊപ്പം ഇന്ന് തനിക്ക് അവളെ അറിയിക്കാന്‍ ഒരു സര്‍പ്രൈസ് കുടെയുണ്ട്…. കുറച്ച് നേരം കുടെ കാത്തിരിക്കു പ്രിയേ….

കണ്ണന്‍ ആദ്യ കളി കഴിഞ്ഞപ്പോഴെ തിരിച്ച് പോന്നു. ഇനി അവളെ സമാധാനിപ്പിക്കണം…. നിധിനളിയന്‍റെ കല്യാണത്തിന്‍റെയന്നാണ് ലക്ഷ്മിയമ്മ അവളുടെ പിറന്നാളിനെ പറ്റി പറയുന്നത്…. അന്നേ അവള്‍ക്കായി ഒരു സമ്മാനം കൊടുക്കണമെന്ന് വിചാരിച്ചതാണ്….

വിട്ടിലെത്തിയപ്പോള്‍ ഗോപകുമാര്‍ പത്രം വായിക്കുന്നുണ്ട്…. കണ്ണനെ കണ്ട് എന്തോ പറയാന്‍ ഒരുങ്ങും മുമ്പേ ചുണ്ടുവിരല്‍ ചുണ്ടുകളില്‍ മുട്ടിച്ച്

മിണ്ടരുതെന്ന് അംഗ്യം കാണിച്ചു. ഗോപകുമാര്‍ അത് അനുസരിക്കുകയും ചെയ്തു.

അവന്‍ അടുക്കളയുടെ വാതിലിലേക്ക് പതുങ്ങി പതുങ്ങി ചെന്നു.

വിലാസിനിയും ചിന്നുവും അവിടെ പിറന്നാളിന്‍റെ കാര്യം ചര്‍ച്ച ചെയ്യുകയായിരുന്നു. ചിന്നുവിന്‍റെ മുഖത്ത് ഉന്‍മേഷമൊന്നുമില്ല….

സംസാരിച്ചുകൊണ്ടിരിക്കെ പതിവു സമയത്ത് അവള്‍ കുളിക്കാനായി പോവുകയാണെന്ന് പറഞ്ഞ് പുറത്തിറങ്ങി. അത് മനസിലാക്കി കണ്ണന്‍ ഗോവണി ഓടികയറി റൂമിലെത്തി പിന്നെ കട്ടിലിന് സൈഡില്‍ ഒളിച്ചിരുന്നു. ഇതൊന്നുമറിയാതെ ചിന്നു റൂമിലേക്ക് കയറി വന്നു. ഡ്രെസെടുക്കനായി അലമാറ തുറന്ന് തിരയാന്‍ തുടങ്ങി. ഇത് തന്നെ പറ്റിയ സമയം എന്ന് മനസിലാക്കിയ കണ്ണന്‍ പമ്മി പമ്മി അവളുടെ അരികത്തേക്ക് അടുത്തു.

പിറകില്‍ എന്തോ അനക്കം തോന്നിയ ചിന്നു പെട്ടെന്ന് തിരിഞ്ഞ് നോക്കിയെങ്കിലും അപ്പോഴെക്കും കണ്ണന്‍റെ ഇടത് കൈ അവളുടെ അരയിലും വലതുകൈ അവളുടെ വായുടെ മുകളിലും പതിഞ്ഞിരുന്നു. പേടിച്ച് നിലവിളിക്കാതിരിക്കാനാണ് അവന്‍ വാ പൊത്തിയത്….

ഞെട്ടി തിരിഞ്ഞതിന്‍റെ പേടി അവളുടെ കണ്ണുകളില്‍ കാണാമായിരുന്നു. അത് കണ്ണേട്ടനാണ് എന്നറിഞ്ഞപ്പോ പേടി മാറി സന്തോഷത്തിലേക്കോ സങ്കടത്തിലേക്കോ അത് വഴി മാറുന്നത് പോലെ തോന്നി….

കണ്ണന്‍ അരക്കെട്ട് പിടിച്ച് തന്നിലേക്ക് അടുപ്പിച്ചു… അവളുടെ മാറിടം അവന്‍റെ നെഞ്ചില്‍ വന്ന് തറച്ചു.

നിനക്ക് എന്നെ കടിക്കണം അല്ലേടീ…. അല്‍പം ദേഷ്യം കലര്‍ന്ന സ്വരത്തില്‍ കണ്ണന്‍ ചിന്നുവിന്‍റെ കണ്ണില്‍ നോക്കി ചോദിച്ചു…

ഇപ്പോ പൊട്ടും എന്ന രീതിയിലേക്ക് അവളുടെ കണ്ണ് മാറിയിരുന്നു. അവന്‍ തുടര്‍ന്നു…. അതിന് നിനക്ക് ശിക്ഷയുണ്ട്…. ന്നാ പിടിച്ചോ…. ഇത്രയും കുടെ പറഞ്ഞു കണ്ണന്‍ വലതുകൈ മാറ്റി അവളുടെ ചുണ്ടുകളിലേക്ക് തന്‍റെ ചുണ്ട് അടുപ്പിച്ചു….

ഞാവല്‍പഴം പോലുല്ല ചുണ്ടുകളെ അവന്‍ നുണഞ്ഞെടുത്തു. ചിന്നു തന്‍റെ കണ്ണുകളെ അടച്ചു പിടിച്ച് അതിനെ എതിരേറ്റു…. ഏകദേശം ഒരു മിനിറ്റോള്ളം നേരം കണ്ണന്‍ അവളുടെ മേല്‍ചുണ്ടും കീഴ്ചുണ്ടും മാറി മാറി നുണഞ്ഞു. ഇതുവരെ അറിയാത്ത അനുഭുതിയില്‍ ഇരുവരും ലയിച്ചിരുന്നു.

പെട്ടെന്ന് ശ്വാസം കിടാതെയായപ്പോള്‍ ചിന്നു കണ്ണനെ നെഞ്ചില്‍ പിടിച്ച് അഞ്ഞ് തള്ളി. അവന്‍ പിറക്കോട്ട് തെന്നി മാറി.

കിട്ടിയ തക്കത്തിന് ചിന്നു ശ്വാസം വലിച്ചെടുത്തു. കണ്ണന്‍ ഒരു പുഞ്ചിരിയോടെ അവളെ നോക്കി…. ഇന്നലെ തന്നെ നോക്കുക പോലും ചെയ്യാത്ത കണ്ണേട്ടന്‍ തന്നെ നോക്കി ചിരിക്കുന്നത് കണ്ടപ്പോ അശ്വാസം കൊണ്ട് ചിന്നുവും ചിരിച്ചു… പക്ഷേ ആ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.

മുല്ലപൂ പോലുള്ള പല്ലുകള്‍ കണിച്ച് ചിരിക്കുമ്പോഴും കണ്ണില്‍ ഒരു ഉറവ ഉണ്ടായി വന്നു. അത് കവിളിലേക്ക് കുതിച്ചു ചാടി.

പിന്നിലേക്ക് പോയ കണ്ണന്‍ തിരിച്ച് അവളുടെ അടുത്തേക്ക് വന്നു അവളുടെ കവിളുകളില്‍ പിടിച്ചു….

എന്‍റെ പ്രിയതമയ്ക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍…. അവളുടെ കണ്ണുനീര്‍ തുടച്ച് കൊണ്ട് അവന്‍ സ്നേഹത്തോടെ പറഞ്ഞു….

ഇത് പ്രതിക്ഷിക്കാതിരുന്ന അവളുടെ കണ്ണുകള്‍ അത്ഭുതം കൊണ്ട് വിടര്‍ന്നു…. കണ്ണേട്ടന്‍ എങ്ങിനെയറിഞ്ഞു….

അതൊക്കെയറിഞ്ഞു…. സമ്മാനം എങ്ങിനെയുണ്ട്….. അവളുടെ ചുണ്ടുകളെ തഴുകി കണ്ണന്‍ ചോദിച്ചു….

നന്നായിട്ടുണ്ട്…. നാണത്തോടെ കുനിയുന്ന മുഖത്തോടെ അവള്‍ പറഞ്ഞു…

തീര്‍ന്നില്ല…. വാ…. ഇത്രയും പറഞ്ഞ് അവന്‍ അവളെ പിടിച്ച് കൊണ്ടുപോയി ബൈഡില്‍ ഇരുത്തി…. പിന്നെ കുനിഞ്ഞിരുന്നു അടുത്ത കവര്‍ തുറന്ന് അതില്‍ നിന്നൊരു ബോക്സ് പുറത്തെടുത്തു. ശേഷം അവളുടെ കാലുകള്‍ എടുത്ത് തന്‍റെ മടിയില്‍ വെച്ചു. എന്താണ് നടക്കുന്നത് എന്നറിയാതെ ചിന്നു കണ്ണനെ നോക്കി നിന്നു.

അവന്‍ ബോക്സ് തുറന്ന് അതില്‍ നിന്ന് വെള്ളി പാദസ്വരം പുറത്തെടുത്തു… അത് അവളുടെ ഇരു കാലുകളെയും അണിയിച്ചു…. വെള്ള കാലുകള്‍ക്ക് ആ പാദസ്വരങ്ങള്‍ കുടുതല്‍ ഭംഗിയേകി….

കണ്ണന്‍ എണിറ്റ് നിന്നു അവളുടെ കണ്ണിലേക്ക് നോക്കി…. പിന്നെ പറഞ്ഞു….

സോറി മുത്തേ… ഇന്നലെ അങ്ങനെ പിണങ്ങിയതിന്….. ഇനി പറ…. എതു സമ്മാനമാ നിനക്കെറ്റവുമിഷ്ടപ്പെട്ടത്….

ചോദ്യം കേട്ട് അവള്‍ അവന്‍റെ മുഖത്തേക്ക് നോക്കി… പിന്നെ കൈ വിരല്‍ ചുണ്ടില്‍ തെട്ട് പുഞ്ചിരി തുകി….

ഹമ്പടി ജിഞ്ചിനക്കടി…. അത് വേണേല്‍ ഇനിയും തരാം കേട്ടോ…. കണ്ണന്‍ ചിരിയോടെ പറഞ്ഞു….

വേണേല്‍ ചോദിക്കാം…. അവളും വിട്ടുകൊടുത്തില്ല….

എന്നാ മോള്‍ പോയി കുളിച്ച് വാ… നമ്മുക്ക് കോളേജില്‍ പോണ്ടേ….

ഇന്നിനി പോണ്ട…. പിറന്നാള്‍ അല്ലേ…. ഞാന്‍ ഇന്ന് ലീവാക്കുകയാ….

അയ്യോ… അത് വേണ്ട… പിറന്നാള്‍ നമ്മുക്ക് വൈകിട്ട് ആഘോഷിക്കാം… ഇപ്പോ മോള്‍ പോയി റെഡിയാവ്….

അവള്‍ തോര്‍ത്തെടുത്ത് ബാത്ത്റൂമിലേക്ക് നടന്നു… കണ്ണന്‍ താഴൊട്ടും…. ചിന്നുവിന്‍റെ കുളികഴിഞ്ഞപ്പോ കണ്ണനും ഫ്രേഷായി. പിന്നെ ഇളംനീല ഷര്‍ട്ടും ബ്ലാക്ക് പാന്‍റുമിട്ട് താഴെക്കിറങ്ങി. കണ്ണനും ചിന്നുവും മാച്ചിങ് ഡ്രെസ്….

അവര്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു…. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ രണ്ടുപേരോടും ചെല്ലാന്‍ വിലാസിനി നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നെ കോളേജിലേക്ക് പുറപ്പെട്ടു…. ബൈക്കില്‍ കയറിയപ്പോഴാണ് മുറ്റത്ത് പൂത്ത് നില്‍ക്കുന്ന വെള്ള റോസാപ്പൂവിനെ കണ്ണന്‍ കാണുന്നത്. അവന്‍ ഉള്ളിലേക്ക് നോക്കി അമ്മ വരുന്നില്ല എന്ന് ഉറപ്പ് വരുത്തി അത് പോയി പൊട്ടിച്ചു….

പിന്നെ തിരികെ വന്ന് ചിന്നുവിന്‍റെ മുടികളില്‍ വെച്ചുകൊടുത്തു…. കറുത്ത മുടിയ്ക്കിടയിലെ വെള്ളുത്ത റോസ്പ്പൂ അവളുടെ മുടിയഴകിനെ ഭംഗിയേകി….

പിന്നെ താമസിക്കാതെ ഇരുവരും കോളേജിലേക്ക് വിട്ടു.

അവളെയും കൊണ്ട് ബൈക്ക് തുറന്ന ഗേറ്റിലുടെ കോളേജിന്‍റെ ഉള്ളിലേക്ക് കടന്നു ചെന്നു. സാധാരണയായി പുറത്ത് നിര്‍ത്താറുള്ളതില്‍ നിന്ന് മാറിയതിന്‍റെ അതിശമുണ്ട് ചിന്നുവിനും സെക്യുരിട്ടി കുമരേട്ടനും. അവന്‍ പാര്‍ക്കിഗിനടുത്തായി ബൈക്ക് നിര്‍ത്തി. ചിന്നു ഇറങ്ങി. ബൈക്ക് സ്റ്റാന്‍റിലിട്ട് കണ്ണനും…. ചിന്നു കണ്ണന്‍റെ മുഖത്തേക്ക് നോക്കി…. കോളേജിലെ പലരും അവരെ നോക്കുന്നുണ്ട്….

എന്താ മോന്‍റെ ഉദ്ദേശം…. ചിന്നു ചോദിച്ചു….

വേറുതെ എന്‍റെ ഭാര്യയോടൊപ്പം ഇങ്ങനെ നില്‍ക്കാലോ….

അയ്യടാ…. കണ്ണേട്ടാ…. ഇത് കോളേജാ…. പാര്‍ക്കോ ബിച്ചോ അല്ല…. നിന്ന് കൊഞ്ചാതെ പോവാന്‍ നോക്കിക്കേ….

ചിന്നു ഇത്രേയും പറഞ്ഞ് തിരിഞ്ഞ് നടക്കാന്‍ തുടങ്ങി… കണ്ണന്‍ അവളുടെ പിറകെ നടന്നു ഒപ്പമെത്തി….

എന്താ മനുഷ്യാ…. ദേ കുട്ടികളൊക്കെ നോക്കുന്നുണ്ട്….

നോക്കിക്കോട്ടെ…. അതിനെന്താ…. വേറെയാരും അല്ലല്ലോ…. ഭര്‍ത്താവല്ലേ….

അത് അവര്‍ക്കറിയില്ലലോ…. നിന്ന് പുഷ്പിക്കാതെ പോവാന്‍ നോക്ക്….

ഇല്ല…. ഇനി ഞാന്‍ എന്നും ഇവിടെയുണ്ടാവും നിന്‍റെ കുടെ…..

അയ്യടാ…. എന്തൊരു സ്നേഹം….. ഇത് കോളേജാ…. വീടല്ല….

അതിനെന്താ….

ഒന്നു പോയിതരുമോ…. എന്നെ നാണം കെടുത്താതെ…. ചിന്നു അല്‍പം ദേഷ്യത്തോടെ പറഞ്ഞു…

അതേയ് ഇത് നിങ്ങളുടെ ബെഡ്റൂമല്ല…. കോളേജാണ്…. പിറകില്‍ നിന്നൊരു പരിചിതമായ ശബ്ദം….

ചിന്നുവും കണ്ണനും തിരിഞ്ഞ് നോക്കി…. രമ്യയാണ്….. ഇരുവരും ഒരു ചമ്മിയ ചിരി സമ്മാനിച്ചു…

എന്താ വധുവരന്മാര്‍ക്ക് കോളേജില്‍ ഒരു ചുറ്റിക്കളി…. രമ്യ ചോദിച്ചു….

അല്ല…. ഞങ്ങള്‍ വെറുതെ….. കണ്ണന്‍ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു….

മ്….മ്…. മതി… മതി…. അല്ല… എന്താ കണ്ണേട്ടന്‍റെ ഉദ്ദേശം…. രമ്യ ചോദിച്ചു….

കോളേജിലെന്തിനാ വരുന്നേ…. പഠിക്കാനല്ലേ…. കണ്ണന്‍ രമ്യയോട് ചോദിച്ചു…

അതേ… അതിന് കണ്ണേട്ടന്‍റെ ഡിഗ്രിയോക്കെ കഴിഞ്ഞില്ലേ….

അതെന്താ…. ഡിഗ്രിക്കാര് മാത്രമേ ഈ കോളേജിലുള്ളു…. പിജിക്കാരും ഇല്ലേ….

ങേ…. അപ്പോ… കണ്ണേട്ടന്‍ ഇവിടെ പിജിക്ക് ചേര്‍ന്നോ…. അത്ഭുതതോടെ രമ്യ ചോദിച്ചു…. ചിന്നുവിന്‍റെ അവസ്ഥയും മറ്റൊന്നുമായിരുന്നില്ല…. അവളും അത് കേട്ട് അന്താളിച്ച് നില്‍പ്പാണ്….

ഹാ…. ഇവളില്ലാതെ വളരെ ബോറാണ് വിട്ടില്‍…. അപ്പോ ഞാന്‍ ഇങ്ങ് പോന്നു…. കണ്ണന്‍ ചിന്നുവിനെ ചുണ്ടി പറഞ്ഞു….

രമ്യ ചിന്നുവിനെ നോക്കി…. അവളിപ്പോഴും നേരേത്തെ കേട്ടതിന്‍റെ ഹങോവറിലാണ്….

ഇവളെന്താ ഇങ്ങനെ നോക്കുന്നേ…. ഇവള്‍ക്കറിയില്ലായിരുന്നോ… രമ്യ കണ്ണനോട് ചോദിച്ചു….

ഇല്ല… ഒരു സസ്പെന്‍സിട്ടതാണ്….

ഹാ അതാണ്… പെണ്ണിന്‍റെ കിളി പോയി എന്ന് തോന്നുന്നു… ഹലോ മാഡാം…. രമ്യ ചിന്നുവിനെ തട്ടി വിളിച്ചു….

ചിന്നു സ്വബോധത്തിലേക്ക് തിരിച്ചു വന്നു. അവള്‍ കണ്ണനെ നോക്കി….

ഹലോ മുത്തേ…. ഒരു നോട്ട് ബുക്ക് തരുമോ…. ആദ്യം ദിവസം തന്നെ വെറും കയ്യൊടെ പോവാന്‍ പറ്റുമോ…. കണ്ണന്‍ ചിന്നുവിനോട് ചോദിച്ചു….

അയ്യടാ… പിന്നെന്ത് കണ്ടിട്ടാ ഉടുത്തുരുങ്ങി പോന്നത്…. ഞാനെങ്ങും തരില്ല…. ചിന്നു കട്ടായം പറഞ്ഞു….

അങ്ങനെ പറഞ്ഞ ശരിയാവില്ലലോ…. ഇത്രയും പറഞ്ഞ് കണ്ണന്‍ ചിന്നുവിന്‍റെ ബാഗ് തട്ടിപറിച്ച് വാങ്ങി സിബ് തുറന്ന് ഒരു നോട്ട്ബുക്കെടുത്തു…. പിന്നെ ബാഗ് തിരിച്ചുകൊടുത്തു…

ഇതെത് ബുക്കാ… എന്‍റെയല്ലലോ…. ചിന്നു ബുക്ക് നോക്കി പറഞ്ഞു…

അതേയ് ഇത് എന്‍റെ ബുക്കാ…. നിന്‍റെ ബാഗില്‍ വെച്ചുന്ന് മാത്രം…. കണ്ണന്‍ പറഞ്ഞു…

അപ്പോഴെക്കും കോളേജില്‍ ബെല്ലടിച്ചു. അവരെല്ലാവരും അവരുടെ ക്ലാസിലേക്ക് പോയി… ഇരുപത്തോളം ചെയറുകളുള്ള ഒരു റൂം… ആകെ മൊത്തം പെണ്‍കുട്ടികള്‍. എല്ലാം ഒന്നിന്നൊന്ന് മെച്ചം….

കണ്ണന്‍ ബുക്ക് ഒരു വിരലില്‍ കറക്കി ക്ലാസിലേക്ക് ചെന്നു. എല്ലാവരും പുലിമടയില്‍ എത്തിയ മാന്‍കുഞ്ഞിനെ പോലെ കണ്ണനെ നോക്കി ഇരുന്നു. അവന്‍ നടുവിലെ വരിയിലെ മധ്യത്തിലുള്ള ഒരു ഒഴിഞ്ഞ ചെയറില്‍ പോയിരുന്നു.

ശ്ശോ…. പത്ത്പതിനഞ്ച് പെണ്‍കുട്ടികള്‍ ഒത്ത നടുക്ക് നമ്മുടെ കണ്ണന്‍…. അണ്ടവാ….

ചെയറില്‍ ഇരുന്ന കണ്ണനെ ഒരോരുത്തരും ഇടംകണ്ണിട്ട് നോക്കുന്നുണ്ട്….

ഈശ്വരാ… ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇതാണ്…. ഇതാണ്….

കണ്ണന്‍ തന്നെ നോക്കുന്നവര്‍ക്കെല്ലാം ഒരു പുഞ്ചിരി നല്‍കി…. നോക്കിട്ട് കാര്യമില്ല കുട്ട്യോളെ…. ഞാന്‍ ഒരുവട്ടം പെട്ടതാണ് എന്ന് പറയണമെന്നുണ്ടായിരുന്നു….

ഒരു ടീച്ചര്‍ അപ്പോഴെക്കും ക്ലാസിലേക്ക് കയറി വന്നു…. കണ്ണന് എവിടെയോ കണ്ട് പരിചിതമായ മുഖം…. കലോത്സവത്തിന് ലൈബ്രറി ഹാളിലേക്ക് കയറി വന്ന ടീച്ചറാണത്…. സുനന്ദ മിസ്….

വന്നപാടെ എല്ലാരും അഭിവാദ്യം ചെയ്തു…. ടീച്ചര്‍ എല്ലാരോടും ഇരിക്കാന്‍ പറഞ്ഞു…. പിന്നെ അറ്റന്‍റഡന്‍സായി സെല്‍ഫിഡ്രക്ഷനായി കളിയായി ചിരിയായി ആകെ ബഹളം….

ഒരു പിരിയഡ് കഴിഞ്ഞപ്പോ ടീച്ചര്‍ പോയി… കുറച്ച് പെണ്‍പിള്ളേരോക്കെ ക്ലാസിന് പുറത്തേക്ക് പോയി… കുറച്ച് പേര്‍ അവിടെ തന്നെ നിന്ന് കണ്ണനെ വായ് നോക്കാന്‍ തുടങ്ങി….

ഒരോന്നിന്‍റെ നോട്ടവും എക്സ്പ്രെഷനും ഒക്കെ കണ്ടാല്‍ തോന്നും കണ്ണന്‍ തുണിയില്ലാതെയാ അവിടെ നില്‍ക്കുന്നതെന്ന്……

ഈശ്വരാ വിട്ടില്‍ ഒരെണ്ണത്തിനെ കണ്ട്രോള്‍ ചെയ്ത മതിയായിരുന്നു… ഇവിടെയിത് എത്രയെണ്ണമാ…. അതും ഒക്കെ കിട്ടു ഐറ്റം….

അവരുടെ കണ്ണുകൊണ്ടുള്ള കൊത്തിപറിക്കല്‍ സഹിക്കാതെ കണ്ണന്‍ പുറത്തേക്കിറങ്ങി…. തല്‍ക്കാലം വേറെ പരുപാടിയൊന്നുമില്ല…. ക്യാന്‍റിനില്‍ പോയി ഒരു ചായ കുടിക്കാം…. അങ്ങനെ ഗുല്‍മോഹര്‍ പൂക്കള്‍ ചുവപ്പിച്ച കോളേജ് അങ്കണത്തിലുടെ ക്യാന്‍റിന്‍ ലക്ഷ്യമാക്കി അവന്‍ നടന്നു….

ഹലോ…. ഡാ…. സൈഡില്‍ നിന്നൊരു വിളി….

നോക്കമ്പോ മൂന്നംഗസംഘം അവനെ മാടി വിളിക്കുന്നു. കണ്ടാല്‍ അറിയാം റാഗിംഗ് ടീംസാണ്… സാധാരണ പിജിക്കാര്‍ക്ക് ഈ പരുപാടി കിട്ടാതതാണ്. പിന്നെ കണ്ണന്‍റെ ചര്‍മം കണ്ടാല്‍ പ്രായം തോന്നിക്കതത് കൊണ്ടാവും….

കണ്ണന്‍ അവരുടെ അടുത്തേക്ക് ചെന്നു….

ഡാ…. ഫ്രേഷ് കമ്മറാണോ…. മുന്നില്‍ നേതാവിനെപോലെ ഇരിക്കുന്നവന്‍ ചോദിച്ചു….

അതേ…. കണ്ണന്‍ മറുപടി കൊടുത്തു….

എന്ന മോന്‍ കുറച്ച് നേരം ഇവിടെ നിക്ക്…. മോന്‍റെ കലാപരുപാടിയൊക്കെ ചേട്ടന്‍ അറിയട്ടെ…. നേതാവ് പറഞ്ഞു…

ഈ നേരത്താണ് പുറത്ത് നിന്ന് ചിന്നുവും രമ്യയും ക്ലാസില്‍ കയറാന്‍ വരുന്നത്. ദൂരെ നിന്നെ കണ്ണേട്ടനെയും തെര്‍ഡിയേഴ്സിനേയും അവര്‍ കണ്ടു…

ഡീ… രമ്യ…. ആ ജോബിന്‍ കണ്ണേട്ടനോടെന്താ ചോദിക്കുന്നതാവോ…. ചിന്നു ചോദിച്ചു….

അത്… നിന്‍റെ കാര്യവും…. നിന്‍റെ പഴയ കാമുകനല്ലേ…. ഭര്‍ത്താവിനോട് നിന്‍റെ ക്ഷേമം അന്വേഷിക്കാവും രമ്യ ചിന്നുവിന് ചിരിയോടെ മറുപടി നല്‍കി…..

എന്‍റെ കാമുകനൊന്നുമല്ല…. അവന്‍ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു… ഞാന്‍ ഇല്ല എന്ന് പറഞ്ഞു…. അത്രേയുള്ളു…..

ചിന്നുവും രമ്യയും അപ്പോഴെക്കും റാഗിംഗ് ടീംസിന്‍റെ അടുത്തെത്തിയിരുന്നു…

ഗ്രീഷ്മ…. ഒന്നിങ് വന്നേ…. കണ്ണനെ നോക്കി നടന്ന ചിന്നുവിനെ ജോബിന്‍ വിളിച്ചു….

ചിന്നുവും രമ്യയും അവരുടെ അടുത്തേക്ക് നടന്നു. കണ്ണന്‍ ഇരുവര്‍ക്കും ഒരു ചിരി പാസാക്കി….

ചിന്നു ജോബിന്‍റെ അടുത്തെത്തി….

ഗ്രിഷ്മേ…. ഇത് വൈഷ്ണവ്… ഫ്രേഷ്കമ്മറാണ്…. ഇവന്‍ നിന്നെ പ്രപോസ് ചെയ്യാന്‍ പോവുകയാണ്…. ജോബിന്‍ പറഞ്ഞു….

അത് കേട്ടപ്പോ രമ്യ ചിന്നുവിനെയും കണ്ണനെയും നോക്കി കളിയാക്കി ചിരിച്ചു….

ഡാ…. നീയിവളെ പ്രപോസ് ചെയ്യ്…. നിനക്ക് അതിനുള്ള കഴിവുണ്ടോന്ന് നോക്കട്ടെ….. ജോബിന്‍ കണ്ണനോട് പറഞ്ഞു….

കണ്ണന്‍ ചിന്നുവിന് നേരെ തിരിഞ്ഞു…. അവള്‍ക്കെതിരെ കണ്ണടച്ച് കണിച്ചു. ചിന്നു ഒരു ചിരി കൊടുത്തു… രമ്യ വാ പൊത്തി ചിരി ഒതുക്കാന്‍ നോക്കുന്നുണ്ട്….

അതേയ് ഈ ഗ്രിഷ്മന്നോക്കെ വിളിച്ച് പ്രപോസ് ചെയ്യാന്‍ ഇത്തിരി ബുദ്ധിമുട്ടാ… ഞാന്‍ വല്ല ചിന്നുന്നോ പൊന്നുന്നോ എന്നോക്കെ വിളിച്ചോട്ടെ…. കണ്ണന്‍ തിരിഞ്ഞ് ജോബിനോടായി ചോദിച്ചു…. അവന്‍ തലയാട്ടി സമ്മതം കൊടുത്തു….

അതേയ് ഇതിത്തിരി പൈക്കിളിയാവും ട്ടോ…. കണ്ണന്‍ എല്ലാരോടുമായി മുന്‍കൂറായി പറഞ്ഞു… ചിന്നുവും രമ്യയും ഇപ്പോഴും ചിരിക്കുന്നുണ്ട്….

കണ്ണന്‍ ചാടി കയറി രാവിലെ അവന്‍ അവളുടെ മുടിയില്‍ വെച്ച വെള്ളുത്ത റോസപ്പൂ എടുത്തു.

സീന്‍ ഒന്ന് ഗംഭീരമാക്കാനാ…. ഒന്നും തോന്നല്ലേ….

നിന്ന് കഥപ്രസംഗം പറയാതെ പ്രപോസ് ചെയ്യടാ…. ഇപ്രവശ്യം ഉത്തരവ് വന്നത് പിറകില്‍ നില്‍ക്കുന്നവരിലൊരാളില്‍ നിന്നാണ്…..

കണ്ണന്‍ ഇപ്പോ ശരിയാക്കി തരാം എന്നാ ഭാവത്തില്‍ കണ്ണടച്ച് കണിച്ചു പിന്നെ റോസ്സാപ്പു ശരിക്ക് പിടിച്ചു ചിന്നുവിനോടായി പറഞ്ഞു….

എന്‍റെ പൊന്നു ചിന്നുവേ….

നിയെന്‍റെ അടുത്ത് നില്‍ക്കുമ്പോള്‍

ദേവിസന്നിദ്ധിയിലെ ചെമ്പകപൂക്കളെക്കാള്‍

നീ സുഗന്ധമുള്ളവളാകുന്നു….

നീന്‍റെയീ കണ്ണുകള്‍ മേഘശകലത്തിന് മുകളില്‍

ഉദിച്ചുയരുന്ന സൂര്യനേക്കാള്‍ കാന്തി നല്‍കുന്നു…..

നിന്‍റെയീ ശബ്ദം കാതിന് നവശബ്ദസങ്കലന

ത്തേക്കാള്‍ മാധുര്യം നല്‍ക്കുന്നു….

…………………………………………………………………………….

……………………………………………………………………………

……………………………………………………………………….

അങ്ങനെ അവരുടെ ഹണിമൂണ്‍ ദിനത്തിലെ ഓരോ സംഭവങ്ങളെ അവളുടെ ഭംഗിയിലുടെ വീവരിച്ചുകൊണ്ട് കണ്ണന്‍ ഒരു മുട്ടുകുത്തി നിന്നു അവള്‍ക്കായി റോസ്സാപ്പു നീട്ടി….

പരസ്പരം ഒന്നാക്കാനായി കാത്തിരിക്കുന്ന

എന്നിലേക്ക് നീ ഉടനെ വരുകയില്ലേ എന്‍റെ പ്രിയേ…..

കണ്ണന്‍ ഇത്രയും പറഞ്ഞു റോസപ്പു അവളിലേക്ക് അടുപ്പിച്ചു…. കേട്ട വര്‍ണ്ണനയുടെ ഭംഗിയിലാണോ അതോ തന്‍റെ പ്രാണനാഥന്‍റെ വാക്കുകളിലാണോ അറിയാതെ അവള്‍ ആ പൂ വാങ്ങി പോയി….

രമ്യയും ജോബിനും കുട്ടരും അത് കണ്ട് ചിരിച്ചുകൊണ്ടിരുന്നു. കണ്ണന്‍ എഴുന്നേറ്റ് ജോബിനു നേരെ തിരിഞ്ഞു….

മച്ചാനെ അടിപൊളിയായിട്ടുണ്ട്… നീയെതാടാ ഡിപാര്‍ട്ട്മെന്‍റ്…. ജോബിന്‍ ചോദിച്ചു

എം. കോമാണ്…. കണ്ണന്‍ മറുപടി നല്‍കി….

ങേ…. പിജിയാണോ…. ജോബിന്‍ ചോദിച്ചു….

അതെയെന്ന് കണ്ണന്‍ മറുപടി നല്‍കി…..

എന്നിട്ടാണോ ഇതൊക്കെ ചെയ്തെ പറഞ്ഞിരുന്നേല്‍ വിടില്ലായിരുന്നോ ചേട്ടായി…. ജോബിന്‍ അതോടെ മാര്യദയോടെ ചോദിച്ചു….

സാരമില്ലന്നേ…. ഇതൊക്കെയൊരു ത്രില്ലല്ലേ…. കണ്ണന്‍ പുഞ്ചിരിയോടെ പറഞ്ഞു….

പറഞ്ഞു തിരലും ബെല്ലടിച്ചതും ഒപ്പമായിരുന്നു. അതോടെ എല്ലാവരും പിരിഞ്ഞ് അവരുടെ ക്ലാസിലേക്ക് പോയി….

കണ്ണന്‍ ഉച്ച വരെയെ ക്ലാസുണ്ടായിരുന്നുള്ളു…. അതുകൊണ്ട് ക്ലാസ് കഴിഞ്ഞപ്പോഴെ ബാക്കിപിള്ളേര്‍ക്ക് കൊത്തിപറിക്കാന്‍ നിന്നുകൊടുക്കാതെ അവന്‍ ചിന്നുവിനെ കുട്ടി വീട്ടിലേക്ക് പുറപ്പെട്ടു….

പാര്‍ക്കിങിലെ ബൈക്കെടുത്ത് മുന്നോട്ട് പോകുന്ന വഴി ജോബിനും സംഘവും അവരെ കൈ കാണിച്ചു…. കണ്ണന്‍ അവര്‍ക്ക് മുന്നില്‍ നിര്‍ത്തി…

അല്ല… ചേട്ടായി ഇന്‍റര്‍വെല്ലിന് പ്രപോസ് ചെയ്തിട്ട് ഇത്രവേഗം ഇവളെ വളച്ചെടുത്തോ…. ജോബന്‍ അതിശയത്തോടെ ചോദിച്ചു.

ബ്രോ…. ഇവളുമായി എനിക്ക് ചെറിയൊരു ബന്ധമുണ്ട് അത്രയുള്ളു…. കണ്ണന്‍ മറുപടി നല്‍കി….

നിങ്ങള്‍ കസിന്‍സാണോ…. സംഘത്തിലെ ഒരുവന്‍ ചോദിച്ചു….

അല്ല ബ്രോ…. ഇവളെന്‍റെ ഭാര്യയാ…. കണ്ണന്‍ മറുപടി നല്‍കി….

ങേ…. പെട്ടെന്ന് മുന്ന് പേരും ചെറുതായൊന്ന് ഞെട്ടി…. ജോബിന്‍റെ മുഖം ഫിലമെന്‍റടിച്ചുപോയ ബള്‍ബ് പോലെയായി….

അപ്പോഴെ ഇന്നിവള്‍ക്ക് വേണ്ടപ്പെട്ട ദിവസമാ… ഇത്തിരി തിരക്കുണ്ട് പിന്നെ കാണാവേ….

ഇത്രയും പറഞ്ഞ് അവന്‍ ബൈക്ക് മുന്നോട്ടെടുത്തു….

ബൈക്ക് മെയിന്‍ റോഡിലെത്തിയതും ബൈക്കിന്‍റെ പിറകിലിരുന്ന് ചിന്നു ഭയങ്കര ചിരി….

എന്തുപറ്റീ ചിന്നു…. കണ്ണന്‍ ചോദിച്ചു….

ചിന്നു ചിരി കഷ്ടപ്പെട്ട് നിര്‍ത്തി പറയാന്‍ തുടങ്ങി…

ആ ജോബിനില്ലേ…. അവന്‍ കഴിഞ്ഞ കൊല്ലം എന്നെ പ്രപോസ് ചെയ്തതാ…. അന്ന് ഞാന്‍ വീട്ടിലെ കാര്യം പറഞ്ഞ് ഒഴുവാക്കി… ഇന്ന് കണ്ണേട്ടന്‍ അത് പറഞ്ഞപ്പോ അവന്‍ മുഖമൊന്ന് കാണണമായിരുന്നു…. ഹ…ഹ…..

ചിന്നു ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ തുടങ്ങി….

പെട്ടെന്ന് എന്തോ ചിന്തിച്ച പോലെ ചിരി നിര്‍ത്തി പിന്നെ മുന്നിലിരിക്കുന്ന കണ്ണനോട് ചോദിച്ചു….

എങ്ങനെയുണ്ട് ക്ലാസ്….

ന്‍റെ മോളെ… പെണ്‍കുട്ടികളുടെ ഒരു മാര്‍ജന്‍ഫ്രീ മാര്‍ക്കറ്റ്…. ഏത് തരത്തിലുള്ളത് വേണേലും കിട്ടുന്ന ഒരു ക്ലാസ്… പത്ത് പതിനഞ്ച് പെണ്‍കുട്ടികള്‍ക്കിടയില്‍ ഒറ്റയ്ക്ക് ഞാനിങ്ങനെ…. കണ്ണന്‍ അവളെ ഒന്നിളക്കാനായി പറഞ്ഞു….

പറഞ്ഞ് കഴിഞ്ഞിട്ടും പിറകില്‍ നിന്ന് റിപ്ലേ വരത്തത് കൊണ്ട് കണ്ണാടിയിലുടെ നോക്കാം…. പ്രതിക്ഷിച്ച പോലെ മുഖത്തെ സന്തോഷം മാറിയിട്ടുണ്ട്….

ചിന്നു…. കണ്ണന്‍ വിളിച്ചു….

എന്താ….

ഒന്നുല്ല….

അതേയ് കണ്ണേട്ടാ…. കണ്ണില്‍കണ്ട പെണ്‍പിള്ളേരുടെ പിറകെ നടന്നുന്നോ കൊഞ്ചികുഴഞ്ഞ് നില്‍ക്കുന്നതോ ഞാന്‍ അറിഞ്ഞാല്‍…. ചിന്നു ഒരു ഭീഷണിയോടെ നിര്‍ത്തി.

അറിഞ്ഞാല്‍…. കണ്ണന്‍ അറിയാനായി ചോദിച്ചു….

അറിഞ്ഞാല്‍ പിന്നെ രണ്ടു കൊല്ലം കഴിഞ്ഞ് പുഷ്പിക്കാന്‍ വെച്ചിരിക്കുന്നതില്ലേ…. അത് ഞാനാങ്ങ് അരിഞ്ഞെടുക്കും… ഭീഷണി ഇത്തിരി കടുപ്പമായിപോയി…

ചോദിക്കണ്ടായിരുന്നു എന്ന പോലെയായി കണ്ണനപ്പോള്‍…. എന്നാലും അങ്ങനെ അങ്ങ് വിട്ടുകൊടുക്കാന്‍ പറ്റില്ലലോ….

എന്നാല്‍ നീ ഇങ്ങനെ മുത്ത് നരച്ചിരിക്കുകയേ ഉള്ളു…. കണ്ണന്‍ ചമ്മിയ മുഖം മാറ്റാനായി കണ്ണന്‍ ചോദിച്ചു…

ഞാന്‍ നിങ്ങളെ ഡൈവോഴ്സ് ചെയ്ത് വേറെ കെട്ടും അപ്പോഴോ…. ചിന്നു ചിരിയോടെ പറഞ്ഞു….

അതിന് നീ മാത്രം വിചാരിച്ച പോരല്ലോ…. കണ്ണന്‍ മറുപടിയടിച്ചു…

സ്ത്രിയ്ക്ക് വേണ്ടത് തരാത്ത ഒരു പുരുഷനെ ഒഴുവാക്കാന്‍ കോടതി കുടെ നില്‍ക്കും ചിന്നു സ്വാഭാവികമായി പറഞ്ഞു…

പക്ഷേ അത് കണ്ണന്‍റെ മനസിനെ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അവന് ബൈക്ക് കൈയില്‍ ചെറുതായൊന്ന് പാളി…. അവന്‍ വണ്ടി ഒരു സൈഡില്‍ ഒത്തുക്കി. പിന്നെ തിരിഞ്ഞവളെ നോക്കി….

നീ എന്തോക്കെയീ പറയുന്നേ ചിന്ന്വോ…. കണ്ണന്‍ ചോദിച്ചു…

ഇതൊന്നും നടക്കണ്ട എങ്കില്‍ മര്യദയ്ക്ക് നോക്കിയും കണ്ടും നടന്നോ…. ഇല്ലേല്‍ എന്‍റെ വിധം മാറും…. ചിന്നു അന്ത്യശാസനം നല്‍കി….

കണ്ണന്‍ എന്ത് പറയണമെന്നറിയാതെ നിന്നു….

ഇനി അത് ആലോചിച്ച് നില്‍ക്കണ്ട…. വണ്ടിയെടുക്ക് എനിക്ക് വിശക്കുന്നു…. ചിന്നു ഒരു ചെറിയ ചിരിയോടെ പറഞ്ഞു….

എന്തോ ചിന്തയിലുണ്ടായിരുന്ന കണ്ണന്‍ അതില്‍ നിന്ന് തിരിച്ചുവന്നു…

വണ്ടിയെടുത്ത് വൈഷ്ണവത്തിലേക്ക് യാത്രയായി….

(തുടരും….)

Comments:

No comments!

Please sign up or log in to post a comment!