ഇണക്കുരുവികൾ 19
ഉം… എന്താടി.
ഏട്ടനെന്താ പറ്റിയെ
എന്ത് പറ്റി
അല്ല ആദ്യം മാമൻ കുംടുംബവും വരുമ്പോ മുങ്ങുന്നതല്ലെ , ഇപ്പോ എന്താ അങ്ങനെ ചെയ്യാത്തെ.
നീ എന്താ പറഞ്ഞു വരുന്നത്.
അത് അഭി,
അഭിക്കെന്താ….
എനിക്കറിയില്ല, ഏട്ടൻ അഭിയോട് കൂടുതൽ അടുക്കുന്നത് എനിക്കിഷ്ടല്ല
അയ്യടി, അപ്പോ നാളെ ഞാനൊരു പെണ്ണിനെ കെട്ടിയാ നീ അവളോടും അടുക്കരുതെന്ന് പറയോ…
ആ പറയും ചിലപ്പോ എന്തേ…..
അതും പറഞ്ഞവൾ മുഖം വീർപ്പിച്ച നിമിഷം ഞാൻ എൻ്റെ പഴയ കുട്ടിക്കുറുമ്പിയെ നേരിൽ കണ്ടു. ദേഷ്യത്താൽ ചുവന്നു തുടുത്ത മുഖം, കരിമഷിയാൽ കണ്ണെഴുതിയ മിഴികളിലെ ഈർപ്പത്തിൻ്റെ അംശം കറുപ്പായി പരന്നു തുടങ്ങി. മുഖം വീർപ്പിച്ചു ഒന്നും മിണ്ടാതെ അവൾ ഇരിക്കുന്നത് മിററിലൂടെ കണ്ട ഞാൻ അറിയാതെ ചിരിച്ചു പോയി.
പടേ………
പുറത്തവളുടെ കൈ ചൂടറിഞ്ഞ നിമിഷം സഡൻ ബ്രേക്ക് ചുവട്ടി അവളെ വണ്ടിയിൽ നിന്നും ഇറക്കി, ഒന്നു പൊട്ടിക്കാനായി കൈ ഓങ്ങിയതും, അശ്രു കണങ്ങൾ ധാരയായി ഒഴുക്കി കൊണ്ട് കത്തുന്ന നോട്ടം നോക്കി നിത്യ തന്നെ ദഹിപ്പിക്കുകയായിരുന്നു.
എന്തെ, തല്ലണോ…. തല്ലിക്കോ..
എന്താ മോളെ,
അഭി ഉണ്ടല്ലോ ഇപ്പോ, ഞാനാരാ.. അല്ലെ
നിത്യാ…..
തല്ല്, എന്നെ തല്ല്
കഴിഞ്ഞ ഒരു ദിവസം അവൾ എത്രമാത്രം വേദനിച്ചു എന്ന് വ്യക്തമാക്കാൻ മാത്രം ശക്തമായിരുന്നു അവളുടെ വാക്കുകൾ, അവളിൽ തെളിയുന്ന ഭാവങ്ങളിൽ ഭയവും , നഷ്ടബോധവും ഉണ്ടായിരുന്നു.
നിത്യ പൂ പോലെ നിർമ്മലമാണ് എന്നാൽ മനോഹരമായ പനിനീർ പുവിൽ കരടായി മുള്ളുകൾ എന്നത് പോലെയാണ് അവളുടെ ചിന്തകൾ . ആ പൂവിന് എന്നും വിരുന്നു വരുന്ന ഒരു കരി വണ്ടിനെ മാത്രമേ.. അറിയു. ആ വണ്ടിനെ ജീവനു തുല്യം അവൾ സ്നേഹിക്കുന്നുമുണ്ട്, ആ വണ്ട് ഞാനാണ്, അവളുടെ ഏട്ടൻ, ഞാനാണ് അവളുടെ ലോകം.
സാഹോദര ബന്ധത്തിൻ്റെ ഇമ്പമേറുന്ന നിമിഷങ്ങളിൽ വിലമതിക്കാനാവാത്ത സ്നേഹത്തിൻ്റെ മധു പങ്കു വെക്കാൻ അവൾ ഒരുക്കമല്ല, എന്നാൽ എന്നിലെ അക്ഷയപാത്രത്തിൽ നിന്നും അഭിയും ആ മധു നുകരുന്നത് അവൾക്ക് താങ്ങാൻ കഴിയുന്നുമില്ല. പ്രതികരിക്കാൻ ആഗ്രഹമുണ്ടെങ്കിലും പ്രതികരിക്കാനാവാത്ത അവളുടെ അവസ്ഥ, അതാണ് അവളെ കൊണ്ട് ഇങ്ങനെ ഒക്കെ പറയിപ്പിക്കുന്നത്.
നിന്നെ ഞാൻ തല്ലോടി മുത്തേ…..
ഉം ഇതു വരെ തല്ലാത്ത ഒരാൾ വന്നിരിക്കുന്നു
അത് സ്നേഹം കൊണ്ടല്ലേ….
എന്നിട്ട് അഭിയെ തല്ലുന്നത് കണ്ടിട്ടില്ലല്ലോ…
അഭിയെക്കാൾ എനിക്കു നിത്യയെ അല്ലെ ഇഷ്ടം
കള്ളം
എടി, പൊട്ടി പെണ്ണേ സ്നേഹം കുടുതൽ ഉള്ള ഇടത്തെ പൊട്ടലും ചീറ്റലും ഉണ്ടാകു
എനിക്കൊന്നും അറിയില്ല
ഞാനിപ്പോ എന്താ വേണ്ടേ….
എനി ഏട്ടൻ അഭിയോട് കൂടണ്ട
മോളെ അതൊരിക്കലും നടക്കില്ല
കണ്ടോ കണ്ടോ ഏട്ടന് അവളാ വലുത്
നിത്യാ… നീ എഴുതാപ്പുറം വായിക്കരുത്, അനുവിനും അഭിക്കും സ്വന്തമായി ആങ്ങള ഉണ്ടോ….
ഇല്ല, എന്നവൾ തലയാട്ടി
നിനക്കുണ്ടോ…..
ദേ…. എന്നെക്കൊണ്ട് പറയിപ്പിക്കരുത് ഏട്ടാ…
മോളെ നിനക്ക് എന്നും ഒരു ഏട്ടൻ്റെ സ്നേഹം കിട്ടുന്നുണ്ട് എന്നാൽ അഭി അവക്ക് വല്ലപ്പോഴും എൻ്റെ അരികിൽ വരുമ്പോ കിട്ടുന്ന ആ സ്നേഹം വിലപ്പെട്ടതാ…
എട്ടാ…. അത് ,
വല്ലപ്പോഴുമേ… കാണു പ്രായത്തിൽ ഏറ്റവും ഇളയത് അവളും അതാ അവളോട് ഏട്ടൻ ചൂടാവാത്തത്, കുഞ്ഞു മനസാ… അതിന്, അതു താങ്ങില്ല.
മതി മതി,
എന്താടി പുല്ലേ….
സെൻ്റി അടിച്ച് ചളമാക്കല്ലെ ഞാൻ വിട്ടു വാ… പോവാം..
അതൊക്കെ ഓർത്ത് ക്ലാസ്സിൽ ഇരുന്നു ഞാൻ പതിയെ ചിരിച്ചു. ചിരിച്ചു കൊണ്ടിരുന്ന എൻ്റെ തോളിൽ ഹരി തട്ടി വിളിച്ചു കൊണ്ട് എനിക്കാ ദൃശ്യം കാണിച്ചു തന്നു. എന്നെ തന്നെ രൂക്ഷമായി നോക്കുന്ന ആത്മികയെ.
അവൾക്ക് ശ്രദ്ധ കൊടുക്കാതെ ഞാൻ മുഖം തിരിച്ചു . സത്യത്തിൽ എനിക്കവളെ ഭയമാണ്. അവളുടെ സൗന്ദര്യം അതിനെ ഞാനും ഭയക്കുന്നു. നുണക്കുഴികൾ വിരിയുന്ന ആ പുഞ്ചിരിയിൽ താനും മയങ്ങുമോ എന്ന ഭയം.
ഭയം മനുഷ്യനെ അശക്തനാക്കുന്ന വികാരം, എതിരാളിയുടെ പത്തിരട്ടി ശക്തിയുള്ളവനായാലും ഭയന്നാൽ പുഷ്പം പോലെ ജയിക്കേണ്ടിടത്ത് തോൽവി മാത്രമാവും സ്വന്തമാവുക. ജയപരാജയങ്ങളിൽ പ്രധാനി. പതിയെ പതിയെ മനോധൈര്യത്തെ തകർക്കുന്ന വിഷം അതാണ് ഭയം, ആ വികാരം എന്നിലും ഉടലെടുത്തിരുന്നു.
ഉച്ച സമയം ജിൻഷയുടെ സഹായത്തോടെ എനിക്കും മാളുവിനും ഉല്ലാത്താൻ സമയം ലഭിച്ചു. നിത്യയുടെ വേടൻ മിഴികളിൽ നിന്നും സ്വതന്ത്രനായ ഞാൻ എൻ്റെ ഇണയെ തേടി മൈതാനത്തെത്തി. കുട്ടികൾ ഫുഡ്ബോൾ കിളിക്കുന്നുണ്ട്. ചില കമിതാക്കൾ കുറുകുന്നുമുണ്ട്. അങ്ങനെ ഞങ്ങൾ ഇണക്കുരുവികൾ അവിടെ ഇരുന്നു കുറുകാൻ തുടങ്ങി.
അക്ഷരങ്ങൾ ഉപയോഗിക്കാതെ മിഴികളിൽ നോക്കി നിൽക്കുന്ന പ്രണയസല്ലാപം, അതിൻ്റെ ഒരു ഫീലിംഗ് വേറെ തരത്തിലാണ്. ആ പേടമാൻ മിഴിയിലെ കറുത്ത കരിമണിയുടെ ഓരോ ചലനവും എന്നോടു സംസാരിച്ചു. മിഴിളെ പോള കൊണ്ട് മറച്ചും അങ്ങനെ പല തരത്തിലും മിഴികൾ സംസാരിച്ചപ്പോ എൻ്റെ മിഴികളും അതുപോലെ മറുപടികൾ കൊടുത്തു. എന്തോ പറയാനായി എൻ്റെ ചുണ്ടുകൾ അനങ്ങിയ നിമിഷം അവളുടെ ചൂണ്ടുവിരൽ എൻ്റെ ചുണ്ടിൽ മുട്ടി എന്നെ മൗനം പാലിപ്പിച്ചു.
എനിക്കറിയാം എന്താ….
അവളുടെ വിരലുകൾ തട്ടി മാറ്റിക്കൊണ്ട് പുഞ്ചിരിയോടെ ഞാനും ചോദിച്ചു.
ഉം എന്താ……
അന്നു മിണ്ടാതെ തെറ്റി ഇരുന്നിട്ട് അതിൻ്റെ ഒരു ചമ്മലും ഇല്ലല്ലോ എന്നല്ലെ.
മാളവിക, എൻ്റെ മാളു അവൾക്ക് ഞാൻ തുറന്നിട്ട ഒരു പുസ്തകമാണ്, എൻ്റെ ഓരോ ചലനത്തിൻ്റെയും അർത്ഥം അവൾക്കറിയാം. ഞാൻ മനസിൽ കരുതുന്ന കാര്യം എന്തിന് കരുതാൻ തുടങ്ങും മുന്നെ അവൾ അറിയും. ഞങ്ങൾ ഒരു മനസും രണ്ട് ശരീരവുമാണെന്ന് അവൾ ഇപ്രാവിശ്യവും തെളിയിച്ചു. ഒരു മനസും ഒരു ശരീരവുമാവാൻ എത്ര നാൾ നമ്മൾ കാത്തിരിക്കണം മാളു.
പഠിപ്പ് പൂർത്തിയാകണം, ഒരു ജോലി കണ്ടെത്തണം, പിന്നെ അമ്മയോട് പറയണം, സമ്മതം വാങ്ങണം, അതൊന്നും വലിയ കാര്യമല്ല, പക്ഷെ നിത്യ , ആ പിശാച് എനി എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കുവോ ആവോ…. ഇതു വരെ അവളോട് മറച്ചു വെച്ചത് തുടങ്ങി അവൾ ഓരോന്നും എണ്ണിയെണ്ണി ചോദിക്കും നോക്കിക്കോ….
എന്നാലും എൻ്റെ മാളു നീയെന്തിനാടി അവളെ ഭയക്കുന്നത്. അതിൻ്റെ കാരണം മാത്രം എനിക്കിതുവരെ മനസിലായില്ല. ആ ഒരു കാര്യത്തിൽ നീ എന്നിൽ നിന്നും എന്തോ ഒന്ന് മറയ്ക്കുന്നു എന്ന് എൻ്റെ മനസ് പറയുന്നു. അതെന്താ അങ്ങനെ നീ വല്ലതും മറയ്ക്കുന്നുണ്ടോ…
ദേ…. മനുഷ്യാ നിങ്ങൾ ഇതേതു ലോകത്താ…
അവളുടെ ശബ്ദമാണ് ആഴമേറിയ എൻ്റെ ചിന്തകൾക്ക് വിരാമമിട്ടത്.
കൊറെ നേരായല്ലോ … എന്താ മോനെ
ഒന്നുമില്ലടോ… ഞാൻ മനസിൽ കരുതിയത് നി പെട്ടെന്നു പറഞ്ഞപ്പോ…
ഈ മനസ് അതെനിക്കറിയില്ലെ….
ആണോ… എന്നാ ഇപ്പോ എൻ്റെ മനസിലെന്താ…
എന്നെ ഒന്ന് കെട്ടിപ്പിടിച്ച് കിസ്സിടക്കണം
നാണമില്ലെ പെണ്ണെ നിനക്ക് ഇങ്ങനെ പറയാൻ
ഓ… പിന്നെ ഉള്ളതൊക്കെ ചെയ്യാം ഞാൻ പറഞ്ഞതാ… ഇപ്പം കുറ്റം
ഓ… എനി അങ്ങനെ പറഞ്ഞോ…
എന്താ… ഞാൻ പറഞ്ഞത് ശരിയല്ലേ….
ഒന്നു പോയേടി, ഇതു മാത്രം തെറ്റി,
അങ്ങനെ വരാൻ വഴിയില്ലല്ലോ
എന്തായാലും നിൻ്റെ ആഗ്രഹം നീ പറഞ്ഞു. എനി തന്നില്ലാന്നു വേണ്ട
അയ്യട, ആ പൂതി മനസിൽ വെച്ചാ മതി…
അതും പറഞ്ഞവൾ ഓടി, അവൾക്കു പിറകെ ഞാനും. ഞങ്ങൾ രണ്ട് ഇണക്കുരുവികൾ എല്ലാം മറന്ന് പ്രണയസല്ലാപത്തിൽ മുഴുകി പാറി പറക്കുമ്പോ ഞങ്ങൾക്കു പിറകെ രണ്ടു കഴുകൻ കണ്ണുകൾ ഉണ്ടായിരുന്നു.
ക്ലാസ്സിൽ ഉച്ചയ്ക്കു ശേഷം ചെന്നിരുന്നതും സന്തോഷ വാർത്ത, ഈ പിരീഡ് ഫ്രീ, ഒരു വല്ലാത്ത ആശ്വാസമാണ് ഫ്രീ പിരീഡ് കിട്ടുമ്പോ, ആ പിരീഡിൻ്റെ ഹരം ഒന്നു വേറെ തന്നെയാണ്.
ഞാനും ഹരിയും ഒക്കെ സംസാരത്തിൽ മുഴുകി നിൽക്കുമ്പോഴാണ് അജു അത് പറഞ്ഞത്
ടാ… നോക്കെടാ… ആ പിശാച് ഇങ്ങോട്ടു തന്നെ നോക്കി നിക്കുന്നു.
ഞങ്ങൾ എല്ലാരും അങ്ങോട്ടു നോക്കിയതും ശരിയാണ് ആത്മിക അവൾ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു.
ടാ.. നവീ… അവൾ നമുക്കിട്ടെന്തോ പണിയാനുള്ള പരിപാടിയിലാ,
അവർ എല്ലാരും ഇടക്കിടെ അവളെ നോക്കി കൊണ്ടിരിന്നു. ഒരു പ്രതികരണവും കുടാതെ അവളും നോക്കി ഇരുന്നു. ഇടക്ക് ഞാനൊന്നു നോക്കിയപ്പോ ആ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. പിന്നെയും അതു പലവട്ടം ആവർത്തിച്ചു. അതിൻ്റെ അർത്ഥം എനിക്കും മനസിലായില്ല.
ആത്മിക അവളുടെ പുഞ്ചിരി അതെന്നെ എന്നും ഭയപ്പെടുക്കാറുണ്ട് എന്ന സത്യം ഞാൻ എല്ലാരിൽ നിന്നും മറച്ചു വെച്ചു. എന്നതാണ് സത്യം. മനസു നിറയെ മാളു മാത്രം .അവളോടുള്ള പ്രണയം എന്നും എനിക്ക് മനോധൈര്യം പകർന്നു തന്നു. ചില സമയങ്ങളിൽ മനസ് കൈവിട്ടു പോകുമെന്നു തോന്നുമ്പോ ഞാൻ സ്വയം അവിടെ നിന്നും മാറാറാണ് പതിവ്, അന്നും അതുപോലെ ഞാൻ ക്ലാസ്സിനു വെളിയിലിറങ്ങി. എനിക്കൊപ്പം ഹരിയും വന്നു.
പുറത്തു നിന്നു ഞാനും ഹരിയും സംസാരിച്ചു തുടങ്ങി ഞങ്ങളുടേതായ ലോകം . സൗഹൃദം അതൊരു ശക്തി തന്നെയാണ്. മനസിൽ എത്ര സങ്കടം ഉണ്ടായാലും നമ്മെ ചിരിപ്പിക്കാൻ കഴിവുള്ളവൻ സുഹൃത്ത് തന്നെയാണ്, ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ഭയത്തെ ഇല്ലാതാക്കാൻ അവരുടെ ഒരു വാക്കു മതി, ഞാനില്ലേടാ കൂടെ പിന്നെ നമ്മളിൽ ഉയർന്നു വരുന്ന മനോഭത്തിൽ ഒറ്റക്കൊമ്പനെ പോലും ഇപ്പോ നേരിടും എന്ന് തോന്നി പോകും. എല്ലാം മറന്ന് എൻ്റെ മുഖത്ത് വീണ്ടും പുഞ്ചിരി വന്ന സമയം . ഹരി എന്നോടായി പറഞ്ഞു.
ദേ… ടാ… അവൾ ഇങ്ങോട്ടു വരുന്നുണ്ട്
ഒറ്റയ്ക്കാനോ….
അതെടാ…. ഒറ്റയ്ക്ക്
ഈ പിശാച് ഇപ്പോ എന്തിനാ കെട്ടിയെടുക്കുന്നെ എന്നു ചിന്തിക്കുമ്പോഴേക്കും ദേ വന്നു നിക്കുന്നു മുന്നിൽ
നവീൻ……
ഒരു നിമിഷം ഹൃദയം നിലച്ച പോലെ തോന്നി പോയി. കുറഞ്ഞ കാലയളവിൽ ജൻമശത്രുക്കൾ പോലെ ആയവരാണ് ഞങ്ങൾ. അതിനിടയിൽ ഒരിക്കൽ പോലും എൻ്റെ പേരവൾ വിളിച്ചിട്ടില്ല, എന്നും വായിൽ തോന്നുന്ന എന്തേലും വിളിക്കും, പിന്നെ ഞാനും എന്തേലും പറയും ഒടക്കും പിരിയും ഇതാണ് പതിവ്. പതിവില്ലാതെ ഇന്നെൻ്റെ പേരെന്തിനാണാവോ… വിളിച്ചത്. ഒരിക്കലും മനസിലാവാത്ത ചോദ്യം ആണ് മനസിൽ വന്നത്
ഹലോ.
അല്ല തനിക്കെന്താ… പറ്റിയെ
എന്താടോ…..
പതിവില്ലാത്ത ഓരോന്നു കണ്ടതോണ്ട് ചോദിച്ചതാ….
എന്ത് പതിവില്ലാത്തത്
അല്ല , നമ്മടെ പേരെക്കെ അറിയാ അല്ലെ
ഓ… അതൊ, വിട്ടു കളയെടോ അതൊക്കെ
അല്ലാ തനിക്കെന്താ പറ്റിയത് ശരിക്കും, ഭ്രാന്തായോ
ഭ്രാന്തായോ എന്നു ചോദിച്ചാ… ആയെന്നു തോന്നുന്നു.
എനിക്കും തോന്നി.
എൻ്റെ ഭ്രാന്ത് താനാണോ എന്നൊരു സംശയം
എന്താ….. താൻ പറഞ്ഞത് മനസിലായില്ല
എനിക്കു പ്രേമിച്ചാ കൊള്ളാം എന്നുണ്ട്
ആണോ…, ദേ… ഇവൻ ഫ്രീയാ…
ടാ… എനിക്ക് നട്ടെല്ലുള്ള ഒരാണിനെയാ ഇഷ്ടം
അതെന്താ ഇവനു നട്ടെല്ലില്ലെ, ഹരി കാണിച്ചു കൊടുക്കെടാ നിൻ്റെ നട്ടെല്ല്
ഇതു കേട്ട് ഹരി ഒരു വിളഞ്ഞ ചിരി പാസാക്കി
ഞാനടിച്ചപ്പോ മോങ്ങിയ നട്ടെല്ല് അല്ലെ അതു വേണ്ട
പിന്നെ മഹാറാണിക്ക് ആരെ വേണം ആവോ…
മഹാറാണി, അതെനിക്കിഷ്ടായിട്ടോ… നവീനേ… നാലാളെ മുന്നിൽ എന്നെ തോപ്പിച്ച നട്ടെല്ലുള്ള ഒരുത്തൻ ഇവിടെ ഇല്ലേ….
നീയെന്താ… പറഞ്ഞു വരുന്നെ
I Love you….. Naveen
ഒരു നിമിഷം എൻ്റെ സകല ബോധവും പോയി, ഞാൻ മറ്റൊരു ലോകത്തിലായ പോലെ എനിക്കു തോന്നി. എന്താണ് നടക്കുന്നത് എന്ന് എനിക്കും മനസിലായില്ല. ഒരു തരം ഭ്രാന്തു പിടിച്ച അവസ്ഥ . കേൾക്കാൻ ആഗ്രഹിക്കാത്ത എന്തോ ഒന്ന് ഞാൻ കേട്ട ഫീൽ,സത്യത്തിൽ എനിക്കവളെ കൊല്ലാൻ തോന്നി.
എൻ്റെ ഹൃദയത്തിൻ്റെ നല്ല പാതിയെ ഞാൻ കണ്ടെത്തിക്കഴിഞ്ഞു. അവളാണ് എനിക്കെല്ലാം എൻ്റെ മാളു. അവളിൽ ഞാനും എന്നിൽ അവളും വസിക്കുമ്പോ ഒരു ശക്തിക്കും ഞങ്ങളെ പിരിക്കാനാവില്ല, പിരിക്കണമെങ്കിൽ അത് മരണത്തിനു മാത്രം അതും നിമിഷങ്ങൾ മാത്രം. പരസ്പരം മനസറിഞ്ഞ ഞങ്ങൾക്കിടയിൽ വരമ്പു തീർക്കാൻ നിനക്കാവില്ല ആത്മിക.
ദേഷ്യത്തോടെ അവളോട് പറയാൻ വന്നതും ക്ലാസ് ബെൽ അടി ശബ്ദം ഉയർന്നു. ടീച്ചർ ദൂരെ നിന്നും വരുന്നതു കണ്ടതും അവൾക്ക് മുഖം കൊടുക്കാതെ ദേഷ്യത്തോടെ ക്ലാസ്സിൽ കയറിയിരുന്നു. ഒരു വല്ലാത്ത മാനസിക അവസ്ഥ ആയിരുന്നു. ലാസ്റ്റ് പിരീഡ് ആണ് അതു കഴിഞ്ഞവളെ ഒന്നു കാണണം എന്നു മനസിൽ ഉറപ്പിച്ചു.
ക്ലാസ്സ് എടുക്കുമ്പോഴും അവളുടെ ശ്രദ്ധ എൻ്റെ നേരെ ആണെന്നറിഞ്ഞതും എന്നിൽ കൂടുതൽ അരിശം ഉണ്ടാക്കുകയാണ് ചെയ്തത്. സത്യത്തിൽ എനിക്കവളോട് ചെറിയ ഒരു ദേഷ്യം ഉണ്ടായിരുന്നു. പിന്നെ ഭയവും. എന്നാൽ ദേഷ്യം വെറുപ്പായി മാറി, ഭയം പാടെ മാഞ്ഞു. എൻ്റെ മനസിൽ അവൾ സ്വാധീനിക്കരുത് എന്ന ഭയം മാത്രമായിരുന്നു എനിക്ക് എന്നാൽ ഇന്നവൾ അങ്ങനെ പറഞ്ഞ നിമിഷം മുതൽ ഒരു വെറുപ്പു മനസിൽ വന്നു. അത് എന്നിലെ ഭയത്തെ ഇല്ലാതാക്കി.
നാം വെറുക്കുന്ന ഒരാളെ നമ്മൾ ഒരിക്കലും സ്നേഹിക്കില്ലല്ലോ പിന്നെ എന്തിനു ഭയക്കണം, അവളുടെ അമിത അഹങ്കാരം അതാണ് ഇന്നുവരെ അവളോട് എനിക്ക് ദേഷ്യം തോന്നാൻ കാരണം എന്നാൽ ഇന്നെനിക്ക് അവളോട് വെറുപ്പാണ് വെറുപ്പ്.
എൻ്റെ ചിന്തകൾ കാടു കയറുകയാണ്. എന്താണ് എൻ്റെ ജീവിതത്തിൽ നടക്കുന്നത്, ചെറുപ്പകാലത്ത് ഞാൻ അനുവിനെ ഇഷ്ടപ്പെട്ടിരുന്നു. ആ ഇഷ്ടം അവൾ തന്നെ അറുത്തു മുറിച്ചു. പിന്നീട് അങ്ങോട്ട് പ്രണയം എന്ന വികാരത്തിന് അടിമ പെടാതെ പൊരുതി നടന്നു. പിന്നെയും ആ മുഹൂർത്തം വന്നെത്തി, ജിൻഷ അവളെ കണ്ട നാൾ ആദ്യമായി വീണ്ടും മനസിൽ പ്രണയ വികാരങ്ങൾ പൂവണിഞ്ഞു. അവൾ നിരസിച്ചപ്പോ ആശ്വാസമായി മാളു വന്നു. പതിയെ പ്രണയമായി. ആ സമയം ജിൻഷ പ്രണയം തുറന്നു കാട്ടിയെങ്കിലും ഞാൻ തിരസ്ക്കരിച്ചു, അത്രമാത്രം ഞാൻ മാളുവിനെ പ്രണയിച്ചു തുടങ്ങിയിരുന്നു.
അനുവും ജിൻഷയും ഇവർക്ക് ഇടയിൽ മുന്നെ എൻ്റെ കുട്ടിക്കുറുമ്പി ഉണ്ടായിരുന്നത് ഞാൻ അറിഞ്ഞിരുന്നില്ല. പക്ഷെ എന്തുകൊണ്ടൊ ഒടുക്കം ഞാൻ അവളിൽ തന്നെ എത്തി. സത്യമായ പ്രണയമാണ് അവളുടേത് ചെറു മനസിൽ ചേക്കേറിയ എന്നെ, സ്നേഹിച്ചു കൊല്ലുകയാണ്. ആ സ്നേഹം എന്നും എന്നെ അവളിലേക്ക് വലിച്ചടുപ്പിക്കുന്നതും
ഈ മൂന്നു പേരോടും എനിക്കും ഇഷ്ടം തോന്നിയിരുന്നു. അത് സത്യമാണ് എന്നാൽ ആത്മിക അവളോടെനിക്ക് വെറുപ്പ് മാത്രം. ഒരിക്കലും മാറാത്ത വെറുപ്പ്, സൗന്ദര്യ റാണിയാണവൾ പക്ഷെ ആ സൗന്ദര്യത്തെക്കാൾ വില മതിക്കുന്ന മനസുള്ള എൻ്റെ മാളു. എൻ്റെ ഓരോ ചലനവും അറിയുന്നവൾ മനസ് തുറന്ന പുസ്തകം പോലെ വായിക്കുന്നവൾ അവളാണെൻ്റെ പാതി എൻ്റെ ശക്തി.
ചിന്തകൾ കാടു കയറി പോകവെ, ബെൽ മുഴങ്ങി, ക്ലാസ് കഴിഞ്ഞതു പോലും അറിഞ്ഞില്ല. എല്ലാവരും ക്ലാസ്സിൽ നിന്നും ഇറങ്ങാൻ തുടങ്ങിയതും ഞാൻ അവളെ വിളിച്ചു
ആത്മിക
ഉം എന്താ…
എനിക്കു നിന്നോട് സംസാരിക്കണം
അവളും അവളുടെ ഒരു കൂട്ടുകാരിയും ഞാനും ഹരിയും മാത്രം ക്ലാസിൽ ബാക്കി എല്ലാവരും വീടുകളിലേക്ക് യാത്രയായി.മൂകതയ്ക്ക് വിരാമമിട്ടു കൊണ്ട് ഞാൻ തന്നെ പറഞ്ഞു തുടങ്ങി.
നീയെന്താ… നേരത്തെ പറഞ്ഞത്
എന്താ ചെവിടു കേൾക്കില്ലെ നിനക്ക്
നിന്ന് ചിലക്കാതെ പറയെടി…
ദേ… നാവുണ്ടെന്നു കരുതി തോന്നുന്നത് വിളിക്കരുത് , എനിക്ക് തന്നെ ഇഷ്ടാ… അതു ഞാൻ പറഞ്ഞു.
എനിക്കു നിന്നെ ഇഷ്ടമല്ല
ആണോ വലിയ കാര്യം
ഞാൻ കാര്യമായിട്ടു തന്നെ പറഞ്ഞതാ…
എന്നെ കിട്ടുന്നത് നിൻ്റെ ഭാഗ്യമാ… മോനെ
അങ്ങനെ ഒരു ഭാഗ്യം വേണ്ട പുല്ലേ… എനിക്ക്
നിന്നോട് ഞാൻ പറഞ്ഞു സൂക്ഷിച്ചു സംസാരിക്കാൻ
ഞാൻ മറ്റൊരു പെണ്ണുമായി കട്ട പ്രണയത്തിലാണ്, എന്നെ വിട്ടേക്ക്
ആണോ ഞാൻ വിശ്വസിച്ചു. എനിക്കു നിന്നെ തന്നെ വേണമെങ്കിലോ…
അതൊരിക്കലും നടക്കില്ല, നിയൊരു പെണ്ണാണോ
എന്താ… കണ്ടാ തോന്നില്ലെ
കണ്ടാ തോന്നിയാ മതിയോ… നിന്നെ പോലെ ഒന്നിനെ നല്ലൊരു ആണൊരുത്തൻ നോക്കോടി
ടാ… സൂക്ഷിച്ച് സംസാരിക്കണം
നിൻ്റെ നാക്കും സ്വഭാവവും അറിഞ്ഞാ എല്ലാരും വെറുക്കും, ഞാനും നിന്നെ വെറുക്കുന്നു, അപ്പോ മോൾ പോവാൻ നോക്ക്, വെറുതെ എന്നെ വെറുപ്പിക്കരുതെ…
അവളുടെ വാലു മുറിച്ച സന്തോഷത്തിൽ ഞാൻ ഇരിക്കുമ്പോ… അവളുടെ വക മാസ് ഡൈലോഗു വന്നു.
എൻ്റെ കഴുത്തിൽ താലി കെട്ടുന്നുണ്ടേ അതു നീയായിരിക്കും നോക്കിക്കോ….
അതും പറഞ്ഞവൾ നടന്നു പോയി. എൻ്റെ രക്തം ദേഷ്യത്തിൽ തിളച്ചു മറയുന്നതു പോലെ തോന്നി. ഒരു വിതം പാർക്കിംഗിലെത്തി ബൈക്കിൽ കയറി പിറകോട്ട് നീക്കി വരുമ്പോ അതി വേഗം പാഞ്ഞു വന്ന ഒരു കാർ എൻ്റെ ബൈക്കിൽ ഇടിച്ചു ഞാൻ തെറിച്ചു വീണു. ഞാൻ തിരിഞ്ഞു നോക്കിയതും കാറിൽ നിന്നും പെട്ടെന്ന് ആത്മിക ഇറങ്ങി.
മനൂ………
എന്നുറക്കെ വിളിച്ചു കൊണ്ട് എൻ്റെ നേരെ ഓടി വരുന്നു. പെട്ടെന്ന് രണ്ടു ദിക്കിൽ നിന്നും
ഏട്ടാ…. എന്നാരു വിളിയും
(തുടരും…..)
Comments:
No comments!
Please sign up or log in to post a comment!