പ്രാണേശ്വരി 5
കല്യാണം കഴിഞ്ഞു ഞങ്ങൾ നേരെ പോയത് മാളുചേച്ചിയുടെ വീട്ടിലേക്കാണ്, പിന്നെ അവിടെ നിന്ന് റൂമിലേക്ക് പോകുന്നത് രാത്രിയിലെ ഭക്ഷണവും കഴിഞ്ഞാണ് അത്രയും നേരം അവിടെ വർത്തമാനവും പറഞ്ഞു ഇരുന്നു,
വർത്തമാനം എന്ന് പറയാൻ പറ്റില്ല എന്റെ പഴയ കഥകൾ ആന്റിയിൽ നിന്നും കേൾക്കുകയായിരുന്നു, എന്നെ കളിയാക്കാൻ എന്തെങ്കിലും അതിൽ നിന്നും കിട്ടുമോ എന്ന് നോക്കുകയാണ് തെണ്ടികൾ
അങ്ങനെ ഇരുന്നു സംസാരിക്കുന്നതിന് ഇടയിലാണ് ഫോണിലേക്കു ഒരു കാൾ വരുന്നത്, പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ഡിസ്‌പ്ലേയിലേക്കു നോക്കിയ ഞാൻ ഞെട്ടി…
💕ലച്ചു💕 കാളിങ്
ഞാൻ അവളുടെ കയ്യിൽ നിന്നും നമ്പർ വാങ്ങിയിട്ട് കുറച്ചായി, സംസാരിക്കാം എന്ന് കരുതി അങ്ങ് വിളിച്ചാൽ പോലും അവൾ ജാഡ ഇട്ടു വയ്ക്കാറാണ് പതിവ്, അവളാണ് ഇപ്പൊ ഇങ്ങോട്ടു വിളിക്കുന്നത്. എന്തായാലും എടുത്തു സംസാരിക്കാൻ തീരുമാനിച്ചു. അവിടെ ഇരുന്നു സംസാരിച്ചാൽ അവർ കേൾക്കും എന്നുള്ളതുകൊണ്ട് ഞാൻ നൈസായി പുറത്തേക്കു ഇറങ്ങി
“ഹലോ”
“എടാ എന്താ പരിപാടി ”
“ഇതാരാ മനസ്സിലായില്ലല്ലോ ”
“എന്റെ നമ്പർ നിന്റെ കയ്യിൽ ഇല്ലേ, ”
“എനിക്ക് നിങ്ങളെ മനസ്സിലായില്ല ആരാ നിങ്ങൾ ”
ഞാൻ എന്തായാലും കുറച്ചു വെറുപ്പിക്കാൻ ഉറപ്പിച്ചു
“എടാ ഞാൻ ലക്ഷ്മിയാ ”
“ഓഹ്.. സോറി പെട്ടന്ന് ശബ്ദം കേട്ടപ്പോ ആളെ മനസ്സിലായില്ല, ഫോൺ റീസ്റ്റോർ ചെയ്തപ്പോൾ ഉള്ള നമ്പർ ഒക്കെ പോയി ”
കുറച്ചു സമയം അവളുടെ ഒച്ച ഒന്നും കേട്ടില്ല, പിന്നെ അവൾ സംസാരിച്ചു തുടങ്ങി. ആദ്യം ഉണ്ടായിരുന്ന ആ ഉന്മേഷം ഒന്നും ആ ശബ്ദത്തിൽ ഇല്ല
“ആ, ഞാൻ വിളിച്ചത് ഇന്ദുവിന്റെ കാര്യം പറയാനാ… ”
“എന്താ,.. ഇന്ദു എന്നെ തിരക്കിയോ ”
“തോക്കിൽ കേറി വെടിവെക്കല്ലേ ചെക്കാ.. ഞാൻ പറയട്ടെ ”
” ആ എന്നാൽ പറ ”
” അവൾ അവളെ കല്യാണം കഴിക്കാൻ പോകുന്ന ആളുമായി ഫോണിൽ സംസാരിക്കുകയാണ്, വേണേൽ കേൾപ്പിച്ചു തരാം ”
“ഞാൻ എന്തിനാ അത് കേള്ക്കുന്നെ… ”
“അത് കേട്ടാലെങ്കിലും നീ അവളുടെ പിറകെ നടക്കുന്നത് നിർത്തൂല്ലോ ”
അവളുടെ സംസാരത്തിൽ നല്ല അസൂയ ഉണ്ട് പക്ഷെ പറഞ്ഞാൽ സമ്മതിക്കൂല്ല തെണ്ടി
” ഞാൻ അവളുടെ പിറകെ നടന്നാൽ നിനക്കെന്താ… ”
“എനിക്കൊന്നൂല്ല നീ ആരുടെ പിറകെ വേണേലും നടന്നോ ഞാൻ ഫോൺ വക്കുവാ… ”
അവൾക്കു നല്ല ദേഷ്യം വന്നു എന്റെ വർത്താനം കേട്ടിട്ട്
“ആ അങ്ങനെ വക്കല്ലേ,.
അത് കുറച്ചു സുഖിച്ചു എന്ന് തോന്നുന്നു. പിന്നെ കുറച്ചു നേരം സംസാരം ഒന്നും ഉണ്ടായില്ല..
“ലക്ഷ്മീ, നീ പോയോ… ”
“ഇല്ല നീ പറഞ്ഞോ… ”
“ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ.. ”
“വയസല്ലാതെ എന്ത് വേണേലും ചോദിച്ചോ… ”
മണ്ടി, അവൾക്കറിയില്ലല്ലോ അവളുടെ ഡേറ്റ് ഓഫ് ബർത്ത് വരെ എനിക്ക് മനസ്സിലായ കാര്യം
“അതൊന്നുമല്ല… ഞാൻ ഇന്ദൂന്റെ പിന്നാലെ നടക്കുന്നത് നിനക്കെന്താ ഇഷ്ടപ്പെടാത്തെ..? ”
വീണ്ടും കുറച്ചു സമയം അവൾ സംസാരിച്ചില്ല.
“ലക്ഷ്മീ നീ എന്താ ഒന്നും മിണ്ടാത്തെ.. ”
“ഒന്നൂല്ല, നീ അവളുടെ പിന്നാലെ നടക്കുന്നതിനു എനിക്ക് കുഴപ്പം ഒന്നും ഇല്ല, നീ വെറുതെ മണ്ടനാകരുതു എന്ന് തോന്നിയത് കൊണ്ട് പറഞ്ഞതാ… ”
“ആ, ഞാൻ ഒരു മണ്ടൻ അല്ല എന്നുള്ളത് നിനക്ക് വൈകാതെ മനസ്സിലാകും ”
“എന്താ… ”
“ഒന്നൂല്ലാ ”
“എന്നാൽ ഞാൻ ഫോൺ വച്ചോട്ടെ.. ”
“എന്നോട് ചോദിച്ചിട്ടാണോ നീ ഇങ്ങോട്ട് വിളിച്ചത്.. ”
“പോടാ പട്ടീ, നിന്നെയൊക്കെ വിളിച്ച എന്നെ പറഞ്ഞാൽ മതി. ഞാൻ ഫോൺ വക്കുന്നു ”
പിന്നെ ഒന്നും പറയാതെ അവൾ ഫോൺ വച്ചു
“നീ ഇതെങ്ങോട്ടു പോയി ”
ഞാൻ തിരികെ ചെന്നതും എന്നെ വരവേറ്റത് മാളുച്ചേച്ചീടെ ചോദ്യമാണ്
“ഏയ്യ് ഒരു കാൾ വന്നു ”
“അതെന്താ കാൾ ഇവിടെ വച്ചു അറ്റൻഡ് ചെയ്തൂടെ… ”
അതും പറഞ്ഞവൾ എന്നെ ഒരു നോട്ടം നോക്കീ
“ഡാ പോകണ്ടേ… ”
ഞാൻ ചേച്ചിക്ക് മറുപടി കൊടുക്കാതെ അവന്മാരോട് ചോദിച്ചു
“ആ പോകാം.. “
പതിവ്‌പോലെ ഞാൻ ഇന്നും പോകാൻ ഇറങ്ങിയപ്പോൾ ആന്റി എന്നെ തടഞ്ഞു
“ഡാ മോട്ടേ.. നാളെ പോകാടാ.. ”
” ഏയ്യ് ഇല്ലാന്റി പോണം, നാളെ ഒരാളുടെ assignment വക്കാനുണ്ട് ഇനി അത് സമയത്തു വച്ചില്ലെങ്കിൽ ആ പൂതന ചിലപ്പോൾ എന്നെ ഇറക്കി വിടും ”
ഞാൻ കിട്ടിയ സമയത്തു അവൾക്കിട്ടു ഒന്ന് കൊടുത്തു
” പൂതന നിന്റെ ലച്ചു… ”
അവൾ അത് പറഞ്ഞു കഴിഞ്ഞാണ് ആന്റി ഉള്ളത് ഓർത്തത് എന്ന് തോന്നുന്നു. അവൾ എന്നെ നോക്കി ഒന്ന് എരിവ് വലിച്ചു. ഞാനും അവളെ നോക്കി കണ്ണുരുട്ടി
“ആരാടാ ഈ ലച്ചു.. ”
ആന്റി എന്നെ നോക്കി ചിരിച്ചോണ്ട് ചോദിച്ചു
“നിങ്ങടെ മോൾക്ക് പ്രാന്താ. അത്യാവശ്യമായി വല്ല ആശുപത്രീലും കാണിക്കണം ”
“മ്മ്.
“എടാ നിങ്ങളോട് ചോദിച്ചത് കേട്ടില്ലേ പോകാം എന്നു”
ഞാൻ വീണ്ടും അവന്മാരോട് ചോദിച്ചു
“ഡാ പോകല്ലേ കഴിച്ചിട്ട് പോകാം ”
ഈ പ്രാവശ്യം മാളുചേച്ചി ആയിരുന്നു
“നീ നിന്റെ കെട്ടിയോൻ ആ സിനിമാക്കാരനെ ഊട്ടിയാൽ മതി ”
ഞാൻ അത് പറഞ്ഞതും അവൾ എന്നെയും ആന്റിയെയും മാറിമാറി നോക്കി.
“ഏതു സിനിമാക്കാരൻ ആടാ… ”
“ഒന്നൂല്ലമ്മേ, ഞാൻ കല്യാണം കഴിക്കുവാണേൽ പൃഥ്വിരാജിനെ പോലെ ഒരാളെയേ കല്യാണം കഴിക്കൂ എന്ന് പറഞ്ഞു അതിനാണ് ”
എന്റമ്മോ എങ്ങനെ ഇത്രപെട്ടെന്ന് നുണ പറയാൻ പറ്റുന്നോ എന്തോ..
“പൃഥ്വിരാജ് അല്ല നിന്റെ നാക്കിനു രമേശ് പിഷാരടി ആണ് ബെസ്റ്റ്, ”
“പോടാ പട്ടീ ”
“ഹ്മ്മ് രണ്ടും കൂടി എന്തൊക്കെയോ ഒപ്പിക്കുന്നുണ്ട്, ഞാൻ കണ്ടു പിടിച്ചോളാ”
ആന്റി സംശയം മറച്ചുവച്ചില്ല…
“ഡാ എന്നാ വാ നമുക്ക് കഴിച്ചിട്ട് പോകാൻ നോക്കാം ”
ഞങ്ങൾ ഭക്ഷണവും കഴിഞ്ഞു അധികം വൈകാതെ തന്നെ അവിടെ നിന്നും ഇറങ്ങി, എന്നെ കളിയാക്കാനുള്ള എന്തെങ്കിലും അവന്മാർ ഒപ്പിച്ചിട്ടിണ്ടാകും എനിക്കുറപ്പായിരുന്നു
റൂമിൽ എത്തി കുളിയൊക്കെ കഴിഞ്ഞു കിടക്കാൻ സമയത്താണ് കലണ്ടറിൽ നോക്കുന്നത്.
“4-7-2012”
ആ ഡേറ്റ് കണ്ടപ്പോളാണ് 6ആം തിയതി അവളുടെ ബർത്ഡേ ആണെന്ന് ഓര്മവരുന്നത്, നാളെ എന്തായാലും പോയി ഗിഫ്റ്റ് വല്ലതും വാങ്ങണം എന്നുറപ്പിച്ചു
ഉറങ്ങാൻ കിടന്നിട്ടും ഉറങ്ങാൻ സാധിക്കുന്നില്ല മനസ്സിൽ മുഴുവൻ അവൾക്കു എന്ത് ഗിഫ്റ്റ് വാങ്ങും എന്ന ചിന്തയാണ്. മാളുചേച്ചിയെ വിളിച്ചു ചോദിക്കാൻ തീരുമാനിച്ചു, ഒരു പെണ്ണിനാണല്ലോ മറ്റൊരു പെണ്ണിന്റെ മനസ്സറിയാൻ പറ്റൂ..
ആദ്യ ബെൽ അടിച്ചു തീർന്നിട്ടും അവൾ ഫോൺ എടുത്തില്ല, ആവശ്യം നമ്മടെ ആയതുകൊണ്ട് വീണ്ടും വിളിച്ചു, ഇപ്രാവശ്യം അവൾ എടുത്തു
“എന്താടാ പട്ടി ഉറങ്ങാനും സമ്മതിക്കില്ലേ “
ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിച്ചതിന്റെ ദേഷ്യം ഉണ്ട് സംസാരത്തിൽ
“എടി ചേച്ചി എനിക്കൊരു സഹായം ചെയ്യണം ”
“നിനക്കൊരു സഹായവും ഇല്ല, നീ ഉണ്ണീടെ കാര്യം അമ്മേടെ അടുത്തു പറഞ്ഞില്ലേ… ”
“അത് നീ ലച്ചൂന്റെ കാര്യം പറഞ്ഞിട്ടല്ലേ… ”
“എന്ത് പറഞ്ഞാലും നിനക്കൊരു സഹായവും ചെയ്യില്ല ”
“എന്റെ ചക്കര അല്ലെ… ”
ഞാൻ ഒന്ന് സോപ്പിട്ടു നോക്കി
“മ്മ് എന്താ.. ”
“എടി 6ആം തിയതി ലച്ചൂന്റെ ബർത്ഡേയ് ആണ്, അവൾക്കൊരു ഗിഫ്റ്റ് കൊടുക്കണം, എന്ത് വാങ്ങും എന്നൊരു ഐഡിയ കിട്ടുന്നില്ല ”
“നീ എന്തേലും വാങ്ങിക്കൊടു ചെക്കാ… ”
“എന്റെ മുത്തല്ലേ ഒരു നല്ല ഗിഫ്റ്റ് പറയടി, അവൾ പ്രതീക്ഷിക്കാത്ത ഒന്ന് ”
“ഹ്മ്മ്… അവൾ പ്രതീക്ഷിക്കാത്ത ഒന്ന് അല്ലെ… നീ ഒരു കാര്യം ചെയ്യ് ഒരു സോപ്പുപെട്ടി വാങ്ങി കൊടുക്ക്… ”
ഞാൻ തിരിച്ചു പറയുന്നത് കേൾക്കാൻ നിൽക്കാതെ അവൾ ഫോൺ വച്ചു, വീണ്ടും വിളിച്ചിട്ട് അവൾ എടുത്തതും ഇല്ല, അവൾ പറഞ്ഞത് കെട്ടു എനിക്കും ഒരു ചിരി ഒക്കെ വന്നിരുന്നു, അവളുടെ ഇങ്ങനെ ഉള്ള സംസാരം ഒക്കെ കേൾക്കുമ്പോളാണ് ചേച്ചിയെ മിസ്സ് ചെയ്യാതെ ഇരിക്കുന്നത്, രണ്ടിനും ഒരേ സ്വഭാവമാണ്…
എന്നാൽ അവന്മാരെ വിളിച്ചു എഴുന്നേൽപ്പിച്ചു ചോദിക്കാം എന്ന് കരുതി ആദ്യം ആഷികിനെ വിളിച്ചു
“ടാ ആഷിക്കേ… ”
അവൻ എഴുന്നേറ്റില്ല, ഞാൻ ഒന്നൂടെ കുലുക്കി വിളിച്ചു
“എന്താടാ മൈ#&$,.
നല്ല പുളിച്ച തെറി, ഇനി അവനെ വിളിച്ചു എഴുന്നേൽപ്പിച്ചു ചോദിച്ചാൽ ചിലപ്പോ ഇതിൽ കൂടിയത് കേൾക്കേണ്ടി വരും അതിനാൽ ആ ശ്രമം ഉപേക്ഷിച്ചു
ഒരുതരത്തിൽ പറഞ്ഞാൽ മാളുചേച്ചി പറഞ്ഞതുപോലെ എന്റെ പ്രേമത്തിന് വേണ്ടി കഷ്ടപ്പെടേണ്ടത് ഞാൻ തന്നെ അല്ലെ. രാവിലെ വരെ ഉറങ്ങാതെ കിടന്നു ആലോചിച്ചു എന്നിട്ടും എനിക്കൊന്നിനും ഒരു തൃപ്തി കിട്ടിയില്ല
പതിവ് പോലെ പ്രഭാത കൃത്യങ്ങൾ എല്ലാം കഴിഞ്ഞു കോളേജിലേക്ക് പോയി, ഇന്ന് ഒരു ദിവസം അവളുടെ മുന്നിൽ പെടാതെ നടക്കണം എന്ന് ഉറപ്പിച്ചാണ് കോളേജിലേക്ക് ചെന്നത് വേറൊന്നും അല്ല അവൾ എങ്ങാനും എന്നോട് നാളെ അവളുടെ ബർത്ത്ഡേ ആണെന്ന് പറഞ്ഞാൽ എന്റെ എല്ലാ പദ്ധതിയും പൊളിയും .
അതല്ലെങ്കിലും അങ്ങനെ ആണല്ലോ നമ്മൾ കാണാൻ ആഗ്രഹിക്കുമ്പോൾ കാണാൻ പറ്റില്ല അല്ലെങ്കിൽ നമ്മുടെ മുന്നിൽ തന്നെ ഉണ്ടാവും, അവൾ ആരെയോ പ്രതീക്ഷിച്ചെന്ന പോലെ ക്യാന്റീന്റെ മുന്നിൽ
“അഖിലേ ”
അവളെ കണ്ടില്ല എന്ന മട്ടിൽ പോകാൻ തുടങ്ങിയ എന്നെ അവൾ വിളിച്ചു നിർത്തി
” ആഹ് ലക്ഷ്മിയോ കണ്ടില്ലാട്ടോ.. ”
“ആ അത് മനസ്സിലായി, നിനക്കിപ്പോ ഇന്ദുനെ മാത്രമല്ലേ കണ്ണിൽ പിടിക്കൂ.. ”
പെണ്ണിന് നല്ല കുശുമ്പുണ്ട്
“ലക്ഷ്‌മി നമുക്ക് പിന്നെ സംസാരിക്കാം, ഞാൻ വല്ലതും കഴിക്കട്ടെ എന്നിട്ട് വേണം ക്ലാസ്സിൽ പോകാൻ ”
ഞാൻ അവളെ എങ്ങനെ എങ്കിലും ഒഴിവാക്കാനായി പറഞ്ഞു, വേറെ ഏതേലും ദിവസം ആയിരുന്നു എങ്കിൽ പട്ടിണി കിടന്നിട്ടായാലും അവളോട് സംസാരിക്കാനുള്ള ഒരവസരവും പാഴാക്കില്ലായിരുന്നു
“ഓഹ് ശരി ”
അവൾ ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ ചുണ്ട് കൊട്ടിക്കോണ്ടു നടന്നുപോയി, അത് കണ്ടിട്ട് എനിക്ക് ചിരി വരുന്നുണ്ട്
ഒരു ദിവസം കഴിയട്ടെ മോളെ, നിന്റെ വിഷമം ഒക്കെ ഞാൻ മാറ്റുന്നുണ്ട്, ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് കഴിക്കാൻ പോയി, ഭക്ഷണവും കഴിഞ്ഞു ചെന്നതും പതിവുപോലെ തന്നെ താമസിച്ചു. HOD യുടെ ക്ലാസ്സ് ആണ്
“ക്ലാസ്സിൽ കയറിക്കോ പക്ഷെ അറ്റന്റൻസ് തരില്ല ”
സ്ഥിരം ഡയലോഗ് ആണ്, അയാളിത് റെക്കോർഡ് ചെയ്തു വച്ചേക്കുവാനോ എന്തോ. പക്ഷെ ഒരിക്കൽപ്പോലും അറ്റന്റൻസ് കട്ട് ചെയ്തിട്ടില്ല
ആദ്യത്തെ രണ്ടു പീരിയഡ് കഴിഞ്ഞു ഇന്റർവെൽ ആയി പുറത്തിറങ്ങാം എന്ന് കരുതുമ്പോളാണ് സ്ഥിരം സ്ഥലത്തു ലക്ഷ്മി നിൽക്കുന്നത് കണ്ടത്, പുറത്തിറങ്ങിയാൽ അവളോട് സംസാരിക്കാതെ ഇരിക്കാൻ പറ്റില്ല, ഞാൻ ഇനിയും ഒഴിവാക്കിയാൽ അവൾക്കു വിഷമമാകും. നന്നായി മുള്ളാൻ മുട്ടിയിട്ടും പോകാതെ ഉള്ളിൽ തന്നെയിരുന്നു.
അടുത്ത പീരിയഡ് വന്നത് മാളുചേച്ചി ആയിരുന്നു, എന്നെ കണ്ടതും അവളുടെ മുഖത്തു ഒരു ചിരി വന്നു, അവൾ അത് പെട്ടന്ന് തന്നെ ഒളിപ്പിച്ചു ഇവളുടെ ഈ കോപ്രായം ഒക്കെ കാണുമ്പോൾ എനിക്കും ചിരി വരുന്നുണ്ട്. പക്ഷെ ആ ചിരി മായൻ അധിക സമയം വേണ്ടിവന്നില്ല
“അപ്പോ എല്ലാരും assignment വച്ചോ.. ”
അത് കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി, ഇന്നലെ എഴുതാൻ വേണ്ടി ഇരുന്നതാ അപ്പോഴാ അവളുടെ ഗിഫ്റ്റിന്റെ കാര്യം ചിന്തിച്ചു കിടന്നതു പിന്നെ അസ്സിഗ്ന്മെന്റിന്റെ കാര്യം മറന്നു, എന്റെ കൂട്ടുകാര് നാറികള് അവന്മാർ പോലും എഴുതി
“ആ ഇനി എഴുതാത്തവർ ഒന്ന് എഴുന്നേറ്റെ… ”
ഞാൻ വേറെ ആരെങ്കിലും ഉണ്ടോ എന്ന് നോക്കിക്കൊണ്ട് എഴുന്നേറ്റു. വേറെ ആരും ഇല്ല ഞാൻ ഒറ്റയ്ക്ക്. ഞാൻ തിരിഞ്ഞു മാളുവിന്റെ മുഖത്തേക്ക് നോക്കിയതും അവളുടെ മുഖം കൊട്ടയുടെ വലിപ്പത്തിലായി
“അഖിൽ, നിന്നോട് ഞാൻ അന്നേ പറഞ്ഞതാ എന്റെ ക്ലാസ്സിൽ ഇരിക്കാൻ താല്പര്യം ഉണ്ടെങ്കിൽ മാത്രം ഇരുന്നാൽ മതി എന്ന്.. ”
അവളുടെ ദേഷ്യം കണ്ടു എല്ലാവരും ഞെട്ടി ഇരിക്കുകയാണ്, ആരോടും അവൾ അങ്ങനെ ദേഷ്യപ്പെടാറില്ല, ആരെയും എടാ പോടാ എന്നൊന്നും വിളിക്കാറുമില്ല, ഇത് രണ്ടും കൂടെ ആയപ്പോൾ എല്ലാം കിളി പറന്നു ഇരിക്കുകയാണ്, പക്ഷെ എനിക്ക് മാത്രം ഒരു അത്ഭുതവും തോന്നിയില്ല, വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അവൾ ഇത്ര ചൂടാവില്ല എന്നെനിക്കു ഉറപ്പായിയുന്നു
“നീ ഇനി assignment വച്ചിട്ട് ക്ലാസ്സിൽ ഇരുന്നാൽ മതി, get out”
അത് മാത്രം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, എനിക്കാകെ ഒരു നാണക്കേട് പോലെ ആയി ഞാൻ ദയനീയമായി അവളുടെ മുഖത്തേക്ക് നോക്കി, അവൾ ഒരു ദയയുമില്ലാതെ വീണ്ടും getout അടിച്ചു
” പിന്നെ പുറത്തു നിക്കാൻ പറഞ്ഞാൽ പുറത്തു നിക്കണം, വേറെ ഒരേടുത്തും പോകാൻ നിക്കണ്ട ”
“ശരി മിസ്സ് ”
ഇനീപ്പോ പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലായത് കൊണ്ട് ഞാൻ ഒന്നും മിണ്ടാത്തെ പുറത്തു ഇറങ്ങി നിന്ന്. ഉള്ളിൽ ക്ലാസ്സ് നടക്കുന്നുണ്ട് ഞാൻ പുറത്തു തന്നെ ഉണ്ടോയെന്നു മാളു ഇടയ്ക്കു ഇടയ്ക്കു നോക്കും, കുറച്ചു കഴിഞ്ഞതും എന്നെ കണ്ടു ലച്ചു അങ്ങോട്ടേക്ക് വരുന്നത് ഞാൻ കണ്ടു
“എടാ നീ എന്താ വെളിയിൽ, എന്തെ ചേച്ചി നിന്നെ getout അടിച്ചോ.. ”
“നിനക്ക് ക്ലാസ്സ് ഇല്ലേ ലച്ചു, എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത് ”
“എനിക്ക് ഡിജിറ്റൽ ഇലക്ട്രോണിക്സ് ലാബ് ആണ് ”
“അഖിൽ, ഉള്ളിൽ വരൂ… ”
ഞാൻ ലക്ഷ്മിയോട് സംസാരിക്കുന്നതു കേട്ടിട്ട് ഞാൻ അങ്ങനെ സന്തോഷിക്കണ്ട എന്ന് കരുതി എനിക്കിട്ടു പാര പണിയാൻ നോക്കിയതാ മാളു , പക്ഷെ അതെനിക്ക് ആ സമയത്തു ഒരു അനുഗ്രഹമായിരുന്നു
ഞാൻ ഒന്നും മിണ്ടാത്തെ ക്ലാസ്സിൽ കയറി
“അഖിൽ, ഈ ക്ലാസ് കഴിയുമ്പോൾ എന്നെ സ്റ്റാഫ് റൂമിൽ വന്നു കാണണം ”
“ശരി മിസ്സ് ”
ഞാൻ തിരിച്ചു സീറ്റിൽ ചെന്നതും നാറികൾ എന്നെ നോക്കി ഒടുക്കത്തെ ചിരിയാണ്
“എന്താടാ കോപ്പേ ഇത്ര ചിരിക്കാൻ, നിന്റെ ആരേലും ചത്തോ.. ”
“എന്താ അവിടെ സംസാരം, അഖിൽ നിനക്ക് വീണ്ടും പുറത്തു പോണോ ”
ഞാൻ പിന്നെ ഒന്നും മിണ്ടാത്തെ അവിടെ ഇരുന്നു, ക്ലാസ് കഴിഞ്ഞു പോകാൻ നേരം വീണ്ടും അവൾ ഓർമിപ്പിച്ചു സ്റ്റാഫ് റൂമിലേക്ക് വരണം എന്ന്
ഞാൻ സ്റ്റാഫ്‌റൂമിൽ എത്തിയപ്പോൾ അവൾ എന്നെ പ്രതീക്ഷിച്ചു എന്നപോലെ ഇരിപ്പുണ്ട്
“മിസ്സ്… ”
“കേറിവാ അഖിൽ ”
അവൾ ഒന്നും സംഭവിക്കാത്തത് പോലെ എന്നെ വിളിച്ചു. ഞാൻ അടുത്തു ചെന്നതും അവൾ പറഞ്ഞുതുടങ്ങി
“ഡാ, നീ ഇന്നലെ assignment എഴുതണം എന്നും പറഞ്ഞല്ലേ വീട്ടിൽ നിന്നും പോയത്, പിന്നെന്താ എഴുതാത്തെ ”
എനിക്ക് അവളുടെ ക്ലാസ്സിലെ ഷോ കാരണം നല്ല ദേഷ്യം ഉണ്ടായിരുന്നു.
“എനിക്ക് സൗകര്യം കിട്ടിയില്ല ”
“ഡാ പയ്യെ പറഞ്ഞാൽ മതി എനിക്ക് കേൾക്കാം ”
അവൾ ശബ്ദം താഴ്ത്തി ഒരപേക്ഷ പോലെ പറഞ്ഞു.
“ക്ലാസ്സിൽ വച്ചു ഇങ്ങനെ അല്ലായിരുന്നല്ലോ ”
“ഞാൻ നിന്റെ ടീച്ചർ അല്ലെ, എനിക്ക് നിന്നോട് ദേഷ്യപ്പെടാം അതുപോലെ ആണോ നീ ”
“നിന്റെ ക്ലാസ്സിൽ ആദ്യമായി assignment വെക്കാത്ത ആൾ ഞാൻ ഒന്നും അല്ലാലോ നീ അങ്ങനെ ദേഷ്യപ്പെടാൻ ”
“എടാ മറ്റുള്ളവരെ പോലെ ആണോ നീ, അവർ വച്ചില്ലെങ്കിൽ എനിക്ക് ദേഷ്യം വരും നീ വച്ചില്ലെങ്കിൽ എനിക്ക് സങ്കടം വരും “
അത് പറഞ്ഞതും അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു, അത് മാത്രം എനിക്ക് സഹിക്കില്ല
“മാളു, ടാ കരയല്ലേ ആളുകൾ കാണും ”
ഞാൻ അറിയാതെ തന്നെ കൈ എടുത്തു അവളുടെ കണ്ണ് തുടച്ചു. അത് ചെയ്തു കഴിഞ്ഞാണ് ഞാൻ നിൽക്കുന്നത് സ്റ്റാഫ്‌റൂമിൽ ആണെന്നും ചുറ്റും ടീച്ചേഴ്സും ഉണ്ടെന്ന ഓർമ വരുന്നത്, ഞാൻ നോക്കിയപ്പോൾ ഞങ്ങളെയും നോക്കിക്കൊണ്ടിരിക്കുന്ന ടീച്ചേഴ്സിനെ ആണ് കാണുന്നത്
“കഴിഞ്ഞോ അനിയന്റേം ചേച്ചീടേം പിണക്കം ഒക്കെ ”
എഞ്ചിനീയറിംഗ് ഗ്രാഫിക്സ് പഠിപ്പിക്കുന്ന ജയൻ സർ പറഞ്ഞത് കെട്ടു ഞാൻ മാളുവിനെ നോക്കി, അവൾ എന്നെ നോക്കി ചിരിക്കുവാണ്. നിറഞ്ഞ കണ്ണും വച്ചു ചിരിക്കുന്നത് കാണാൻ നല്ല രസം
” നീ എല്ലാവരോടും പറഞ്ഞോ ”
ഞാൻ അവളോട് അങ്ങനെ ചോദിച്ചതിന് ശേഷമാണ് പരിസരബോധം വീണ്ടും വരുന്നത്
“എടി പോടീ ഒക്കെ അങ്ങ് വീട്ടിൽ മതി കേട്ടോ, ഇവിടെ വാണി മിസ്സ് നിന്റെ മിസ്സാണ് അങ്ങനെ വിളിച്ചോണം ”
വീണ്ടും ജയൻസറാണ്, ഇപ്രാവശ്യം സ്വരത്തിൽ അല്പം കട്ടിയുണ്ട്
“സോറി സർ അറിയാതെ വായിൽ വന്നതാണ്, ഇനി ശ്രദ്ധിച്ചോളാം ”
“ഡാ ഉച്ചക്ക് assignment ഇരുന്നു എഴുതി submit ചെയ്തോണം കേട്ടോ ”
ഞാൻ മടങ്ങിപ്പോകുന്നതിനു മുൻപ് മാളു എന്നെ ഓർമിപ്പിച്ചു
“ശരി മിസ്സ് “.
ഞാനും ചിരിച്ചിട്ട് ഇറങ്ങിപ്പോന്നു
അന്ന് ഉച്ചക്ക് ക്ലാസ്സിൽ തന്നെ ഇരുന്നു എഴുതി തീർത്തു, ചേച്ചീടെ അടുത്തു submit ചെയ്യാൻ പോയി, ക്ലാസിൽ ഇരുന്നത് കൊണ്ട് തന്നെ ലക്ഷ്മി എന്നെ കണ്ടില്ല. മാളുവിന്റെ അടുത്തു submit ചെയ്തു തിരിച്ചു പോരാൻ നേരാം അവൾ എന്നെ തിരിച്ചു വിളിച്ചു
” ഡാ മുത്തേ… ”
“പറ മോളെ ”
ആ സമയത്തു സ്റ്റാഫ്‌റൂമിൽ ആളില്ലാത്തത് കൊണ്ട് ഞങ്ങൾക്ക് സ്വാതന്ത്ര്യമായി സംസാരിക്കാൻ പറ്റുമായിരുന്നു
“എടാ, ഉച്ച കഴിഞ്ഞു നിനക്ക് ഇന്ന് എന്താ ക്ലാസ്സ് ”
” physical education ”
“ഓഹ്, അപ്പൊ കേറീല്ലേലും കുഴപ്പമില്ല, നമുക്കൊന്ന് പുറത്തു പോകാം ”
“ഞാൻ ഇല്ല, എനിക്ക് പഠനം വളരെ പ്രധാനമാണ് ”
“പിന്നെ പോയി ക്രിക്കറ്റ് കളിക്കാൻ അല്ലെ ഈ ഉത്സാഹം, വാടാ ചെക്കാ ജാട ഇറക്കാതെ. നിനക്ക് ബിരിയാണി വാങ്ങി തരാം ”
“എന്താണ്… കൈക്കൂലി ഒക്കെ ആണല്ലോ. അപ്പൊ എന്തോ വല്യ ആവശ്യമാണ്, ശരി…പോകാം ”
“അപ്പൊ നീ ഇപ്പോ തന്നെ ബാഗും എടുത്തു കോളേജിന് വെളിയിലേക്ക് നടന്നോ, ഞാൻ നിന്നെ വഴിയിൽ നിന്നും പിക്ക് ചെയ്തോളാം ”
“ഓ കാറുള്ളതിന്റെ അഹങ്കാരം… ”
“പോടാ.. പോടാ.. “
അവൾ ചിരിച്ചുകൊണ്ട് എന്നെ പറഞ്ഞുവിട്ടു
ഞാൻ ക്ലാസ്സിൽ ചെന്ന് ബാഗും എടുത്തു അവന്മാരോട് കാര്യവും പറഞ്ഞു പുറത്തേക്കു നടന്നു, പോകുന്ന വഴിക്ക് ലക്ഷ്മിയെ കാണല്ലേ എന്ന് പ്രാർഥിച്ചാണ് നടന്നത്, അവളെ കണ്ടാൽ വീണ്ടും ഒഴിവാക്കി നടക്കേണ്ടി വരും. അതവൾക്കും എനിക്കും വിഷമമാകും
എന്തായാലും ഞാൻ നടന്നു കോളേജിന് പുറത്ത് എത്തിയതും മാളുചേച്ചി എത്തി. ഞാൻ അവളുടെ കൂടെ കാറിൽ കേറി.
“ഡീ ചേച്ചി, നമ്മൾ ഇതെങ്ങോട്ടാ.. ”
“എങ്ങോട്ടാണ് എന്നറിഞ്ഞാലേ നീ വരൂ… ”
പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല, അവൾ വണ്ടി നേരെ ഒരു ബേക്കറിയുടെ മുന്നിൽ കൊണ്ടുപോയി നിർത്തി
“ഡാ, വാ നമുക്ക് എന്തെങ്കിലും കുടിക്കാം ”
ഞാനും അവളും കൂടെ ബേക്കറിയിൽ കയറി, ഞാൻ ഒരു കോൾഡ് കോഫിയും അവൾ ഒരു ചോക്ലേറ്റ് ഷേക്കും ഓർഡർ ചെയ്തു, ഓർഡർ എടുത്തു ആള് പോയതും അവൾ സംസാരിച്ചു തുടങ്ങി
“ഡാ, നാളെയല്ലേ അവളുടെ ബര്ത്ഡേ… നീ എന്താ വാങ്ങിക്കൊടുക്കാൻ പോണേ.. ”
അവൾ പെട്ടന്നത് ചോദിച്ചതും ഞാൻ അന്തംവിട്ടുപോയി,
“ഡാ നീ എന്താ വാങ്ങിക്കൊടുക്കാൻ പോകുന്നെ എന്ന്? ”
“ഒന്നും തീരുമാനിച്ചില്ല, എനിക്ക് ഈ പെൺകുട്ടികൾക്ക് ഒന്നും വാങ്ങിക്കൊടുത്തു ശീലമില്ല ”
“ശരി ഇതിനു ഞാൻ ഹെല്പ് ചെയ്യാം,.. അവൾക്കു ഇഷ്ടപെട്ട കാര്യങ്ങൾ എന്തൊക്കെയാ ”
മാളുചേച്ചി അത് ചോദിച്ചപ്പോളാണ് ഞാനും അത് ആലോചിക്കുന്നത് , അവൾക്കു എന്തൊക്കെയാണ് ഇഷ്ടപ്പെട്ട സാധനങ്ങൾ എന്ന് എനിക്കറിയില്ല
“എടി, അത്… എനിക്കറിയില്ല ”
“അടിപൊളി, പിന്നെ നീ എന്തിനാ ഇത്രേം നാള് അവളുടെ പിന്നാലെ നടന്നത്… ”
“അവളുടെ ഇഷ്ടങ്ങൾ അറിയാൻ അവൾ ആദ്യം എന്നെ ഇഷ്ടമാണ് എന്ന് പറയണ്ടേ… ”
“ഹ്മ്മ്.. ശരി നിനക്ക് അവളിൽ ഇഷ്ടപ്പെട്ടത് എന്താ ”
“അങ്ങനെ ചോദിച്ചാൽ, എല്ലാം ഇഷ്ടമാ ”
“പോടാ, കൃത്യമായി പറ.. ”
“ഹ്മ്മ്, അങ്ങനെ ചോദിച്ചാൽ,, അവളുടെ ആ കറുപ്പും വെളുപ്പും ചേർന്ന നിറം, അവൾ തൊടാറുള്ള അധികം വലിപ്പമില്ലാത്ത പൊട്ട്, അവളുടെ ജിമിക്കി കമ്മൽ, അവൾ എന്നും വാലിട്ടു കണ്ണെഴുതി ആണ് വരാറ്. ”
ഞാൻ ഒന്ന് നിർത്തിയിട്ടു വീണ്ടും ആലോചിച്ചു
“ആ പിന്നെ അവളുടെ മൂക്കിൽ തിളങ്ങുന്ന ആ ചെറിയ പൊട്ടുപോലെ ഉള്ള മൂക്കുത്തി, ആ മൂക്കുത്തി അവളുടെ ഭംഗി ഒരുപാട് കൂട്ടുന്നുണ്ട് “
ഞാൻപറഞ്ഞു നിർത്തിയതും മാളു എന്നെ ആക്കി ഒന്ന് ചിരിച്ചു.
“എന്താടി പട്ടി ചിരിക്കുന്നത്… “
“ഒന്നൂല്ല… ”
അപ്പോഴേക്കും ഞങ്ങൾ ഓർഡർ ചെയ്തത് വന്നു, അതും കുടിച്ചു കുറച്ചു സമയം കൂടെ ഞങ്ങൾ സംസാരിച്ചു.
“ഡാ വാ പോകാം ”
“ഡീ ചേച്ചി, എനിക്കൊരു ഡയറി മിൽക്ക് ഫാമിലി പാക്ക് വാങ്ങി തരുമോ ”
“നിനക്കെന്തിനാ ഫാമിലി പാക്ക്, ”
“എനിക്കൊരു അനിയത്തി ഉണ്ട് അവൾക്കു കൊടുക്കാനാ ”
“നിനക്ക് ഞാൻ അറിയാതെ ഏതു അനിയത്തി ”
“എന്റെ അനിയത്തി എന്ന് വച്ചാൽ അവളുടെ അനിയത്തി, ദുർഗ ”
“ഓഹ് അങ്ങനെ. ഹ്മ്മ് ശരി ശരി ”
അങ്ങനെ ഡയറി മിൽക്കും വാങ്ങി പോകാൻ എഴുന്നേറ്റപ്പോളാണ് ഞാൻ ആ ബേക്കറി ശരിക്കും ശ്രദ്ധിക്കുന്നത്, ഞങ്ങൾ ഇരിക്കുന്നത് ഓപ്പൺ ഏരിയയിലാണ്, അതല്ലാതെ ക്യാബിൻ ഉള്ള ഏരിയ കൂടെ ഉണ്ട് അവിടെ, ഒരു ചെക്കനും പെണ്ണിനും പ്രേമിക്കാൻ പറ്റിയ അന്തരീക്ഷം. ഒരു സ്ഫേറ്റിക്കായി എല്ലായിടത്തും ക്യാമറ ഫിറ്റ് ചെയ്തിട്ടുണ്ട്
“നീ ഇതെന്തു നോക്കി നിൽക്കുവാ പോകണ്ടേ.. വാ ”
ഞാൻ ചിന്തിച്ചു നിന്ന സമയത്തു അവൾ ബില്ല് പേ ചെയ്തു എന്നെയും കാത്തു നിൽക്കുകയാണ്. ഞങ്ങൾ അവിടെ നിന്നും ഇറങ്ങി, അവൾ അവിടെ നിന്നും വണ്ടി എടുത്തു കൊണ്ടേ നിർത്തിയത് ഒരു ജൂവലറിയുടെ മുന്നിലാണ്
“എടി എന്താ ഇവിടെ “
“നീ അല്ലെ പറഞ്ഞെ അവളുടെ മൂക്കുത്തി ഭയങ്കര ഇഷ്ടമാണെന്ന്, അപ്പോ അവൾക്കൊരു മൂക്കുത്തി വാങ്ങിക്കൊടുക്കാം “
“എടി എന്റെ കയ്യിൽ ഇതിനുള്ള പൈസ ഒന്നും ഇല്ല, ഞാൻ ഒരു ആഗ്രഹം പറഞ്ഞതാ”
“നീ വാടാ ചെക്കാ, നിന്റെ ഈ ആഗ്രഹം ഒക്കെ സാധിച്ചു തരാനുള്ള പൈസ ഒക്കെ എന്റെ കയ്യിലുണ്ട് ”
ഇവളുടെ സ്വഭാവം മാത്രം പിടി കിട്ടുന്നതെ ഇല്ല, ചിലസമയം എടുത്തു കിണറ്റിലിടാൻ തോന്നും, ചിലസമയം കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാൻ തോന്നും
അവളെ നോക്കി ഒന്നും മിണ്ടാതെ നിൽക്കുന്നത് കൊണ്ടാവും അവൾ എന്റെ കവിളിൽ ഒന്ന് തോണ്ടി,
“സ്വപ്നം കാണാതെ കേറി വാടാ ചെക്കാ ”
“എടി ചേച്ചീ… ”
“ഡാ.. ഡാ… നീ കേറി വരാൻ നോക്കു. ”
ഞാൻ എന്തേലും സെന്റി ഡയലോഗ് അടിക്കും എന്ന് അറിയാവുന്നത് കൊണ്ട് അവൾ ആദ്യം തന്നെ കയറിപ്പോയി, പിന്നാലെ ഞാനും കയറി
“ഡാ നിനക്ക് എങ്ങനെ ഉള്ള മൂക്കുത്തി ആണ് ഇഷ്ടം ”
ഞാൻ കുറച്ചു ഒന്ന് ആലോചിച്ചു. അവളുടെ മുഖവും അവിടെ ഇരിക്കുന്ന മൂക്കുത്തികളും ഞാൻ മാറിമാറി ആലോചിച്ചു നോക്കി, അവസാനം ഞാൻ ഒന്ന് ഉറപ്പിച്ചു.
“ചേച്ചി ഇത് മതി”
ഞാൻ ഒരു ചെറിയ മൊട്ടു പോലെ ഇരിക്കുന്ന ഡയമണ്ട് മൂക്കുത്തി സെലക്ട് ചെയ്തു.
“ആഹാ, കരുതിയത് പോലെ അല്ലല്ലോ, സൂപ്പർ സെലെക്ഷൻ ആണല്ലോ ”
“ചേട്ടാ ഇതിനെത്രയാ… ”
ഞാൻ അവിടെ നിന്ന സെയിൽസ്മാനോടായി ചോദിച്ചു
“അത് നീ അറിയണ്ട, പൈസ കൊടുക്കുന്നത് ഞാനല്ലേ “
ചോദിച്ചത് സെയിൽസ്മാനോട് ആണെങ്കിലും ഉത്തരം പറഞ്ഞത് മാളുചേച്ചി ആണ് ”
ഞാൻ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല,
“അപ്പൊ ചേട്ടാ ഇത് ഗിഫ്റ്റ് പാക്ക് ചെയ്തോ ”
അവൾ ആ ചേട്ടനോടായി പറഞ്ഞു.
“വേണ്ട ചേട്ടാ ഗിഫ്റ്റ് പാക്ക് ചെയ്യണ്ട, ഞാൻ ചെയ്തോളാം ചേട്ടൻ അത് വെറുതെ ബില്ല് അടിച്ചു തന്നാൽ മതി ”
ഞാൻ പറഞ്ഞത് കേട്ട മാളുചേച്ചി എന്റെ മുഖത്തേക്ക് നോക്കി
“അത് ഒന്നൂല്ലടി ചേച്ചി. അതിൽ എനിക്ക് ചെറിയ പണി ഉണ്ട് എന്നിട്ട് വേണം പാക്ക് ചെയ്യാൻ ”
“എന്താണ് മോനെ ഒരു ഉടായിപ്പ് മണുക്കുന്നുണ്ടല്ലോ ”
“ഉടായിപ്പ് ഒന്നും ഇല്ലടി, ഒരു പ്രൊപോസൽ നോട്ട് വക്കണം”
“ഓഹോ, കൊള്ളാല്ലോ… നടക്കട്ടെ”
“അപ്പൊ ഇനി എന്താ പരിപാടി,.. ”
“നീ പറ എന്താ പരിപാടി എന്ന്, ഞാൻ എന്തായാലും ഇന്ന് ഫ്രീ ആണ്. ”
“ഹ്മ്മ്. അപ്പൊ ഒരു പടത്തിനു പോയാലോ ”
“പടത്തിനു പോയാൽ ശരിയാവില്ല, വീട്ടിൽ ചെല്ലുമ്പോൾ കൊണ്ടുപോയില്ല എന്ന് പറഞ്ഞു ഒരാൾ കെട്ടുചൂൽ വച്ചു അടിക്കും ”
“പിന്നെന്തു ചെയ്യും ”
“നമുക്ക് വീട്ടിൽ പോയാലോ ”
“ഇന്ന് അങ്ങോട്ട് വന്നാൽ ശരിയാകില്ല മോളെ, നിന്റെ അമ്മ എന്നെ പിന്നെ വിടില്ല, എനിക്കിന്ന് ചെന്നിട്ടു ഒരുപാട് പണിയുണ്ട് ”
“അല്ലെങ്കിൽ വാ, നമുക്ക് കാറിൽ കുറച്ചു കറങ്ങാം എന്നിട്ട് തിരിച്ചു വരാം ”
“ശരി വാ പോകാം, ഇന്ന് നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ചെയ്യും. നീ എന്റെ മുത്തല്ലേ ”
“മോനെ സോപ്പിങ് ഒന്നും വേണ്ട, പിന്നെ ഇതുപോലുള്ള സഹായം ഇനി പ്രതീക്ഷിക്കരുത് ”
അവൾ അങ്ങനെ പറഞ്ഞെങ്കിലും അവൾ സഹായിക്കും എന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു
“വേണ്ട, ഇനി സഹായിക്കേണ്ട ഇത് തന്നെ ധാരാളം ”
ഞങ്ങൾ അവിടെ നിന്നും മൂക്കുത്തി ബില്ല് ചെയ്തു കാറിൽ കയറി യാത്ര ചെയ്തു തുടങ്ങി. കുറച്ചു സമയം അവൾ ഒന്നും സംസാരിച്ചില്ല, ഞാൻ നോക്കിയപ്പോളൊക്കെ അവൾ എന്തോ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്
“ഡീ ചേച്ചി, നീ എന്താ ചിന്തിക്കുന്നത് ”
അവൾ സംസാരിക്കാൻ തുടങ്ങി, അപ്പോളും അവളുടെ മുഖത്തു ഒരു ഗൗരവം ഉണ്ട്
“ഡാ ഞാൻ ഇനി പറയുന്ന കാര്യം നീ ശ്രദ്ദിച്ചു കേൾക്കണം.. “.
അവളുടെ ഇത്രയും നേരം ഉണ്ടായിരുന്ന തമാശ ഒക്കെ പോയി ഗൗരവം വന്നപ്പോൾ തന്നെ അവൾ എന്തോ സീരിയസ് കാര്യം ആണ് പറയാൻ പോകുന്നത് എന്ന് ഉറപ്പിച്ചു
“ആ… നീ പറഞ്ഞോ ”
“ഡാ, ഈ പ്രായത്തിൽ പ്രേമം ഒക്കെ തോന്നും അത് സ്വാഭാവികം ആണ്, നിനക്ക് അവളെ ഇഷ്ടമാണ്. അവൾക്കും അതെ എന്ന് തോന്നുന്നു… “
അവൾ എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് തുടർന്നു
“ഡാ, ഈ പ്രേമം കൊണ്ട് നിനക്ക് ഒരു നഷ്ടവും വരാൻ പാടില്ല, ഇന്നലെ തന്നെ നീ assignment എഴുതണം എന്നും പറഞ്ഞല്ലേ നീ വീട്ടിൽ നിന്നും പോയത് എന്നിട്ടെന്താ എഴുതാത്തത് ”
എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല
” ഞാൻ ഇതൊന്നും വേണ്ട എന്ന് പറയില്ല പക്ഷെ ഇതുകാരണം നിന്റെ പഠനം ഉഴപ്പാൻ പാടില്ല. ഒരു പ്രണയവും ജീവിതത്തിന്റെ അവസാനം അല്ല അതുകൊണ്ട് തന്നെ ഇതൊരു പരാജയം ആയാലും അതിനെ അതിജീവിക്കാൻ ഉറപ്പിച്ചു വേണം മുന്നോട്ടു പോകാൻ ”
“നീ ഇപ്പൊ ഇങ്ങനെ ഒക്കെ പറയാൻ എന്തുണ്ടായി. ”
“ഒന്നും ഉണ്ടായില്ല, ഉണ്ടാകാതെ ഇരിക്കാനാ പറഞ്ഞത്, പിന്നെ വേറൊരു കാര്യം എന്റെ ക്ലാസ്സിൽ ഇനി അസെഗ്ന്മെന്റ് എഴുതാതെ വന്നാൽ ഞാൻ പിന്നെ എഴുതി വക്കാൻ സമ്മതിക്കില്ല ”
അവസാനം പറഞ്ഞത് അവൾ ഒരു ചിരിയോടെ ആണ് പറഞ്ഞത്, ആ ചിരിയാണ് നമുക്കുള്ള സമയം എന്നുറപ്പിച്ചു ഞാൻ സംസാരിച്ചു തുടങ്ങി
“ഡീ അങ്ങനെ പറയല്ലേ, നീ എന്റെ മുത്തല്ലേ assignment ഒക്കെ നീ തന്നെ എഴുതിവച്ചേക്കു, അല്ലെങ്കിൽ എഴുതണ്ട നീ തന്നെ അല്ലെ നോക്കുന്നത് ഫുൾ മാർക്ക് ഇട്ടു തന്നാൽ മതി ”
“പോടാ പട്ടി… നിനക്ക് ഞാൻ ഒരു പണീം എടുക്കാതെ മാർക്ക് ഇട്ടുതരാം, ഞാൻ നിന്നോട് ആദ്യമേ പറഞ്ഞതാണ് ഇമ്മാതിരി ഹെല്പ് ഒന്നും എന്നിൽ നിന്നും പ്രതീക്ഷിക്കരുത് എന്ന് ”
അല്ലെങ്കിലും നമ്മുടെ ഉദ്ദേശം വെറുതെ മാർക്ക് കിട്ടാൻ അല്ലല്ലോ അവളുടെ ആ സീരിയസ് മൈൻഡ് ഒന്ന് മാറ്റാൻ വേണ്ടി വിഷയം മാറ്റിയതാണ്.
അവൾ വണ്ടി കൊണ്ടേ നിർത്തിയപ്പോളാണ് ഞാൻ സ്ഥലം നോക്കുന്നത്, തെണ്ടി അവൾ വണ്ടി നേരെ കൊണ്ടേ നിർത്തിയത് വീട്ടിലാണ്. ഞാൻ അവളോട് എന്തെങ്കിലും പറയുന്നതിന് മുൻപ് അവൾ വണ്ടി off ആക്കി പുറത്തിറങ്ങി.
” എടി തെണ്ടി, ഞാൻ പറഞ്ഞതല്ലേ ഞാൻ വരുന്നില്ല എന്ന്. കഷ്ടമുണ്ട്… മോളെ ചക്കരയല്ലേ ഞാൻ പൊക്കോട്ടെ ആന്റിയോട് മിണ്ടല്ലേ ”
“ഇല്ല ഞാൻ പറയുന്നില്ല, നീ പൊയ്ക്കോ ”
അവൾ പറയാൻ കാത്തുനിന്നത് പോലെ ഞാൻ പുറത്തേക്കു നടന്നുതുടങ്ങി
“അമ്മേ… ദേ മുത്ത് വന്നിരിക്കുന്നു… ”
അവൾ ആ മുറ്റത്തുനിന്ന് വിളിച്ചു കൂവി, എന്നിട്ട് എന്നെ നോക്കി ഒരു ചിരിയും
“എടി പട്ടീ ”
ഞാൻ പയ്യെ അവളെ വിളിച്ചു
“ഡാ മോട്ടേ.. കേറിവാടാ.. ”
കറക്ട് സമയത്തു തന്നെ ആന്റിയും വന്നു. .
“ഇല്ലാന്റി, ഞാൻ പോകുവാ പോയിട്ട് കുറച്ചു ആവശ്യമുണ്ട്”
“പിന്നെ ഇവിടെ വന്നിട്ട് അകത്തുപോലും കേറാതെ പോകുവല്ലേ… കേറിവാടാ ”
ഇനി പറഞ്ഞിട്ട് കാര്യമില്ല എന്നുറപ്പായതോടെ ഞാൻ എന്റെ കയ്യിൽ ഇരുന്ന ബാഗ് എടുത്തു പുറത്തിട്ടു.
“അതെ ഞാൻ നാളെ വരാം, നാളെ കിടന്നിട്ടെ പോകൂ.. ഇന്നെനിക്കു കുറച്ചു പണിയുണ്ട്. അപ്പോ ഞാൻ പോകുവാട്ടോ ”
ഞാൻ ഇത് പറഞ്ഞത് മുഴുവൻ ഓടിക്കൊണ്ടായിരുന്നു. അവർ പിന്നിൽ നിന്ന് എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു, ഞാൻ ഒന്നും കേൾക്കാൻ നിന്നില്ല, വീട് കണ്ണിൽ നിന്ന് മറഞ്ഞിട്ടാണ് ഓട്ടം നിർത്തിയത്
ഞാൻ റൂമിൽ എത്തിയപ്പോൾ അവന്മാർ എല്ലാം കൂടെ ഫോണിൽ എന്തോ കണ്ടുകൊണ്ടു കിടക്കുകയാണ്. എന്നെ കണ്ടിട്ടും അവന്മാർക്ക് വല്യ മൈൻഡില്ല
” എന്താണ് മക്കളെ പരിപാടി ”
” ഹ്മ്മ്, വാ കാണിച്ചു തരാം ”
അപ്പോ തന്നെ വന്നു ആഷിക്കിന്റെ മറുപടി, ഞാൻ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല ഇന്ന് ഇവരെ പിണക്കാൻ പറ്റില്ല, ഇവരെക്കൊണ്ട് ആവശ്യമുണ്ട്
ഞാൻ ഡ്രസ്സ് ഒക്കെ മാറി കുളിച്ചു വന്നപ്പോളേക്കും അവർ വീഡിയോ കാണൽ ഒക്കെ കഴിഞ്ഞു.
“ഡാ പാറ്റെ, എനിക്കൊരു സഹായം ചെയ്യുമോ ”
“എന്താണ് ”
“എനിക്കൊരു പടം വരച്ചു തരുമോ… ”
കൂട്ടത്തിൽ പടം വരക്കാൻ അറിയാവുന്നത് അവനാണ്, പടം വര മാത്രമല്ല കലാപരമായി ഒരുപാട് കഴിവുകൾ ഉണ്ട്. എന്ത് ചെയ്യാം മണ്ടനായിപ്പോയി..
“പടമോ എന്ത് പടം ”
“ഒരു ആണ് കുട്ടിയും പെൺകുട്ടിയും ഒരുമിച്ചു നിൽക്കുന്ന പടം ”
” അയ്യേ, ഇമ്മാതിരി പൈങ്കിളി പരിപാടിക്കൊന്നും എന്നെ കിട്ടില്ല ”
“ഡാ ഡാ പ്ലീസ്… നിനക്ക് ബിയർ വാങ്ങിത്തരാം ”
“അവനു മാത്രം പോരാ ഞങ്ങൾക്കും വേണം അങ്ങനെ ആണെങ്കിൽ നോക്കാം ”
പാറ്റയോട് പറഞ്ഞതിന് ഉത്തരം വന്നത് p.v യുടെ വകയാണ്, ഇനീപ്പോ പാറ്റ സമ്മതിച്ചാലും pv സമ്മതിക്കാതെ ഒരു രക്ഷയും ഇല്ല
“ആ ശരി സമ്മതിച്ചു, ആവശ്യം എന്റെ ആയിപ്പോയില്ലേ ”
ഞാൻ അത് പറഞ്ഞപ്പോ അവരുടെ സന്തോഷം കാണേണ്ടതായിരുന്നു
“ഡാ പാറ്റെ, വരച്ചു കൊടുക്കടാ നമ്മുടെ ചെക്കൻ അല്ലെ… ”
ഇത്രയും നേരം സംസാരിക്കാതെ ഇരുന്ന ചന്തു മദ്യം എന്ന് കേട്ടതും ചാടി വീണു
പാറ്റ വരച്ചു തുടങ്ങി
“ഡാ ആഷിക്കേ, നാളെ അവളുടെ ബർത്ത്ഡേ ആണ്. അവൾക്കു ഒരു ഗിഫ്റ്റ് സെറ്റ് ചെയ്തിട്ടുണ്ട് ആ കൂടെ കൊടുക്കാനാ ഈ നോട്ട്, അതിൽ എന്താ എഴുതുക ”
“നീ എന്താ ഗിഫ്റ്റ് വാങ്ങിയത് ”
“ഒരു മൂക്കുത്തി ”
“അപ്പൊ കാശോ.. ”
“മാളുചേച്ചി ആണ് പേ ചെയ്തത് ”
“അടിപൊളി ”
“ഡാ അപ്പൊ എന്തെഴുതും ”
അവൻ കുറെ ആലോചിച്ചു
“എടാ ഒരുപാട് എഴുതി ബോർ ആക്കണ്ട, happy 19th birthday എന്നെഴുതിയാൽ മതി ”
“ഡാ ഞാൻ ഒരു കാര്യം പറയട്ടെ, 19 അല്ല 17 ആണ്, അവൾ SSLC കഴിഞ്ഞു നേരെ വന്നതാ +2 പോയിട്ടില്ല “
“പിന്നെ… ശരിക്കും ”
“ആടാ സത്യം ”
“ഹ്മ്മ്, അപ്പൊ നീ ഒരു കാര്യം ചെയ്യ്, ‘HAPPY 17th BIRTHDAY LAKSHMI, എനിക്കു നിന്നെ ഇഷ്ടമാണ്, നിനക്കും എന്നെ ഇഷ്ടമാണെങ്കിൽ നാളെ വരുമ്പോ ഇത് മൂക്കിൽ അണിഞ്ഞു വരണം’ എന്നെഴുതിക്കോ ”
“ok, താങ്ക്സ്.. ”
“താങ്ക്സ് കൊണ്ടേ കാട്ടിൽ കള മൈ.$$”
ഞങ്ങൾ സംസാരിച്ചു തീർത്തപ്പോളെക്കും പാറ്റ വരച്ചു കഴിഞ്ഞിരുന്നു, ഞാൻ പ്രതീക്ഷിച്ചതു ഒരു വല്യ ആണും പെണ്ണും നിൽക്കുന്നത് ആയിരുന്നു അവൻ വരച്ചിരിക്കുന്നത് ഒരു കൊച്ചു ആണ് കുട്ടിയും പെൺകുട്ടിയും ഒരുമിച്ചു നിൽക്കുന്നത്, എന്തായാലും എനിക്ക് വളരെ ഇഷ്ടമായി
“പാറ്റെ… നീ പൊളിയാടാ.. ”
“അതൊക്കെ അവിടെ നിൽക്കട്ടെ, ഞങ്ങൾക്ക് ബിയർ കിട്ടീലെങ്കിൽ ഞങ്ങളുടെ സ്വഭാവം മാറും പന്നി.. ”
“ആ ആലോചിക്കാം ”
ഞാൻ അത് പറഞ്ഞതും അവൻ വരച്ചു വച്ച പേപ്പർ എടുത്തു കീറാൻ തുടങ്ങി
“ഡാ പാറ്റെ ഞാൻ ചുമ്മാ പറഞ്ഞതാടാ, ഉറപ്പായും വാങ്ങിത്തരും ”
“നിന്നെ എനിക്കത്ര വിശ്വാസം പോരാ, ഡാ pv ഇവൻ വാങ്ങിത്തരില്ല എന്നൊക്കെ പറയുന്നു ”
“ഏയ്യ് ചുമ്മാ, അവൻ വാങ്ങിത്തരും അല്ലെ മുത്തേ.. ”
pv എന്നോടായി ചോദിച്ചു
“ആട ഉറപ്പായും വാങ്ങിത്തരും, ”
“കണ്ടോ, നീ ചുമ്മാ അവനെ തെറ്റിദ്ധരിച്ചു പാറ്റെ, അവൻ വാങ്ങിത്തരും ഇല്ലെങ്കിൽ അപ്പൊ നോക്കാം ”
ഇനി വാങ്ങിക്കൊടുക്കാതിരിക്കാൻ പറ്റില്ല, അല്ലെങ്കിൽ pv എന്തോക്കെ ചെയ്യും എന്ന് പറയാൻ പറ്റില്ല
പാറ്റ വരച്ചതിനടിയിൽ ആഷിക് പറഞ്ഞത് എഴുതി അത് ജൂവലറിയിൽ നിന്നും കിട്ടിയ ബോക്സിൽ വച്ചു ഗിഫ്റ്റ് പാക്ക് ചെയ്തു
അന്ന് രാത്രിയും ഉറക്കമില്ലാത്തതായിരുന്നു. നാളെ ഇതെങ്ങനെ അവളെ ഏല്പിക്കും എന്ന് മനസ്സിൽ സങ്കൽപ്പിച്ചു നേരം വെളുപ്പിച്ചു
പതിവ് പോലെ ക്യാന്റീനിൽ നിന്ന് ഫുഡും കഴിച്ചു കോളേജിന് ഉള്ളിൽ കയറിയപ്പോൾ ലക്ഷ്മി ഞങ്ങളുടെ സ്ഥിരം സ്ഥലത്തു തന്നെ നിൽപ്പുണ്ട്
അവളെ അങ്ങനെ ഞാൻ ആദ്യാമായാണ് കാണുന്നത്,ഒരു വെള്ള അനാർക്കലി ചുരിദാർ ഇട്ടു പെണ്ണ് സുന്ദരിയായി നിൽക്കുന്നു. കണ്ണെടുക്കാതെ നോക്കി നിന്നുപോയി
” ഡാ മതി നിർത്തു, എല്ലാരും നോക്കുന്നുണ്ട് ”
പാറ്റയുടെ ഒച്ചയാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്. ഇനി അവളെ കണ്ടു സംസാരിക്കാതെ ഇരിക്കാൻ പറ്റില്ല. ഞാൻ അവളുടെ അടുത്തേക്ക് നടന്നു, എന്റൊപ്പം അവന്മാരും വന്നു
” എന്താ ലക്ഷ്മി, ഇന്ന് കളർ ഡ്രെസ്സിൽ ഒക്കെ ആണല്ലോ എന്താ വിശേഷം ”
“പ്രിത്യേകിച്ചു വിശേഷം ഒന്നും ഇല്ല, ഇന്നെന്റെ പിറന്നാളാണ്.”
അത് കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടിയ പോലെ അഭിനയിച്ചു. കൂടെ അവന്മാരും അഭിനയിച്ചു തകർത്തു
“happy birthday ലക്ഷ്മി ”
അവന്മാർ മൂന്നും അവളെ വിഷ് ചെയ്തിട്ട് പോയി, ഞാനും അവളും ഒറ്റക്കായി
“നീ എന്താ ബര്ത്ഡേ ആണെന്ന് നേരത്തെ പറയാത്തത്.ഞാൻ ഒന്നും വാങ്ങിയില്ലല്ലോ ”
“ഞാൻ ഇന്നലെ പറയാൻ വന്നിരുന്നു. നിനക്ക് ഇപ്പൊ എന്നോട് സംസാരിക്കാൻ സമയം ഇല്ലല്ലോ.. ”
അവളുടെ കണ്ണിൽ ഒരു ചെറിയ നനവ് വന്നു. ഞാൻ അത് കണ്ടെങ്കിലും പ്രതികരിക്കാൻ പോയില്ല, അവളുടെ നിറഞ്ഞ കണ്ണുകൾ കാണുമ്പോൾ എനിക്കും സങ്കടം ആകുന്നുണ്ട് എന്നാലും കുറച്ചു സമയം കൂടെ ഇങ്ങനെ തന്നെ നീട്ടിക്കൊണ്ടു പോണം
“അങ്ങനെ അല്ല ലക്ഷ്മി ഇന്നലെ കുറച്ചു തിരക്കായിരുന്നു, പിന്നെ ഉച്ചകഴിഞ്ഞു ഞാൻ കയറിയതുമില്ല. അപ്പൊ കാണാൻ പറ്റിയില്ല സോറി ”
“സോറി ഒന്നും വേണ്ട, എന്തായാലും ഞാൻ ഇന്ന് വൈകിട്ട് വീട്ടിൽ പോകും അതിനു മുൻപ് ഒരു happy birthday എങ്കിലും പറയടാ ”
അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ഇനി അവിടെ നിന്നാൽ ഇപ്പൊ തന്നെ ഞാൻ എല്ലാം പറഞ്ഞുപോകും എന്ന് തോന്നിയത് കൊണ്ട് ഞാൻ അവളോട് ഒരു happy birthday പറഞ്ഞിട്ട് പോകാൻ തീരുമാനിച്ചു
“happy birthday ലക്ഷ്മി, എന്നാൽ ഞാൻ പൊയ്ക്കോട്ടേ ഇപ്പൊ ക്ലാസ്സ് തുടങ്ങും ”
അത് പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു, ഞാൻ നടക്കുന്നതിനു എതിരെ ഉള്ള ജനലിന്റെ ചില്ലിൽ നിഴൽ അടിച്ചു അവൾ കണ്ണ് തുടക്കുന്നതു എനിക്ക് കാണാമായിരുന്നു. എന്തായാലും വൈകിട്ട് അവൾ പോകുന്നത് വരെ അവളെ ഇങ്ങനെ തന്നെ വിടാൻ ഞാൻ തീരുമാനിച്ചു, നമ്മൾ സങ്കടപ്പെട്ടിരിക്കുമ്പോൾ കിട്ടുന്ന സർപ്രൈസ്കൾ നമ്മളെ ഒരുപാട് സന്തോഷവാനാക്കും, ആ സന്തോഷം എനിക്കവളിൽ കാണണമായിരുന്നു
ഇതിനിടയിൽ മാളുചേച്ചി എന്നെ കണ്ടപ്പോൾ ഇന്ന് വീട്ടിൽ ചെല്ലുന്ന കാര്യം ഓർമിപ്പിച്ചു
“എടാ നീ ഇന്ന് വൈകിട്ട് വീട്ടിൽ വരില്ലേ”
“നോക്കട്ടെ ഉറപ്പില്ല “
“ഇന്ന് വന്നില്ലേൽ പിന്നെ നീ വരാൻ നിക്കണ്ട, അമ്മ വീട്ടിൽ കയറ്റി എന്ന് വരില്ല, ഇന്നലെ തന്നെ നീ പോന്നത് ഇഷ്ടപ്പെട്ടിട്ടില്ല. ഇന്ന് വന്നു അമ്മയെ സോപ്പിടാൻ നോക്ക് “
“ഭയങ്കര ദേഷ്യത്തിലാ? “
“ആ, നല്ല ദേഷ്യത്തിലാ, ഇന്ന് നീ വന്നില്ലേൽ ശരിയാകില്ല “
“എന്നാൽ ഞാൻ വന്നേക്കാം, നീ ഇന്ന് കാർ എടുത്തിട്ടുണ്ടോ “
“അതേടാ ഇനി നിന്നെ കൊണ്ടുപോകാൻ ഞാൻ കാറും കൊണ്ട് വരാം “
“അപ്പൊ നീ ഇന്നലെ കൊണ്ട് വന്നിരുന്നല്ലോ “
“അത് പിന്നെ ഞാൻ രാവിലെ തന്നെ ഉറപ്പിച്ചാ പോന്നത് ഗിഫ്റ്റ് വാങ്ങാൻ പോണം എന്ന് “
“ഓഹ് അപ്പൊ എന്നോട് സ്നേഹം ഒക്കെ ഉണ്ട് “
“സ്നേഹോം മണ്ണംകട്ടേം ഒന്നും ഇല്ല, നീ ക്ലാസ്സിൽ പോകാൻ നോക്ക് “
അവൾ പറയാതെ തന്നെ എനിക്കറിയാം അവൾക്കു എന്നോടുള്ള ഇഷ്ടം. എന്തായാലും ഞാൻ പിന്നെ ഒന്നും മിണ്ടാൻ നിൽക്കാതെ ക്ലാസ്സിലേക്ക് പോയി
അന്ന് ഞാൻ കൂടുതൽ സമയവും ക്ലാസ്സിൽ തന്നെ ചിലവഴിച്ചു. വൈകിട്ട് ക്ലാസ്സ് കഴിഞ്ഞതും ഞാൻ ആഷികിനെ വിളിച്ചു
“ഡാ ഒരു ചെറിയ പണി ഉണ്ട് എന്റെ കൂടെ വാ ”
“എങ്ങോട്ടാടാ ”
” ഡാ ലക്ഷ്മി വീട്ടിൽ പോകുകയാ, അവൾ നടന്നു പോയി കുറച്ചു കഴിയുമ്പോൾ നീ എന്നേ അവളുടെ അടുത്തൊന്നു ഡ്രോപ്പ് ചെയ്യണം ”
“ഹ്മ്മ് ശരി വാ ”
ഞങ്ങൾ കോളേജിന്റെ താഴെ വന്നു അവൾ പോകുന്നതും നോക്കി നിന്നു, കുറച്ചു കഴിഞ്ഞതും അവൾ വന്നു അവൾ ഞങ്ങൾ അവിടെ നിൽക്കുന്നത് കണ്ടു. ഇപ്പോഴും ഒരു പ്രതീക്ഷ ആ കണ്ണുകളിൽ ഉണ്ട്.
ഞാൻ അവളെ കണ്ടിട്ടും മൈൻഡ് ചെയ്യാത്തത് അവളിൽ വിഷമം ഉണ്ടാക്കിയിട്ടുണ്ട്, അവൾ നടന്നുപോയി കുറച്ചു കഴിഞ്ഞതും ഞങ്ങൾ വണ്ടി എടുത്തു പിന്നാലെ പോയി. അവളെ ദൂരെ നിന്ന് കണ്ടു
“ഡാ ആഷിക്കേ നീ എന്നെ അവളുടെ അടുത്തു ഡ്രോപ്പ് ചെയ്തിട്ട് പൊയ്ക്കോ ഞാൻ വന്നോളാം ”
അവൻ അവളുടെ അടുത്തു എത്തിയതും വണ്ടി സ്ലോ ആക്കി ഞാൻ ഇറങ്ങി അവളുടെ ഒപ്പം നടന്നു, ഞാൻ വന്നതൊന്നും അറിയാതെ പാവം എന്തൊക്കെയോ ആലോചിച്ചു നടക്കുകയാണ്, ഞാൻ അവളുടെ ഇടതു ഭാഗം ചേർന്ന് നടന്നു വലതു തോളിൽ തോണ്ടി. അവൾ അവിടെ നിന്നും വലുത് ഭാഗത്തേക്ക് നോക്കി ആളെ ആരെയും കാണാതെ ഇടതു ഭാഗത്തേക്ക് നോക്കിയപ്പോൾ എന്നെ കണ്ടു ഒന്ന് അമ്പരന്നു
“ഡാ അഖിലേ നീ എന്താ ഇവിടെ ”
“ഡീ ഞാൻ നിനക്കൊരു സാധനം തരാൻ മറന്നു, അത് തരാൻ വന്നതാ ”
അവളുടെ കണ്ണിൽ വീണ്ടും ഒരു പ്രതീക്ഷ ഞാൻ കണ്ടു
“ഡീ ഇത് ഞാൻ എന്റെ അനിയത്തിക്ക് വാങ്ങിയതാ നീ അവൾക്കു കൊടുത്തേക്കു “.
ഞാൻ അവളുടെ നേരെ ഡയറി മിൽക്ക് പാക്കറ്റ് നീട്ടി, അവളുടെ കണ്ണിൽ ഉണ്ടായിരുന്ന തിളക്കം മാറി ഒരു ദേഷ്യം വന്നു
“ആ ഇങ്ങു കൊണ്ടുവാ ഞാൻ കൊടുത്തേക്കാം ”
അവൾ ദേഷ്യത്തോടെ തന്നെ ആ പാക്കറ്റ് വാങ്ങി
” ഡീ നിനക്കെന്താ ഒരു സന്തോഷം ഇല്ലാത്തതു. ഞാൻ നിനക്കൊന്നും വാങ്ങാഞ്ഞിട്ടാണോ. നിന്റെ birthday ആണെന്ന് ഞാൻ ഇന്നല്ലേ അറിഞ്ഞത്. നീ തിരിച്ചു വരുമ്പോൾ ഞാൻ എന്തെങ്കിലും വാങ്ങി വക്കാം ”
“എനിക്കൊന്നും വേണ്ട, എനിക്കൊരു ദേഷ്യവുമില്ല ”
അവൾ അതും പറഞ്ഞു ദേഷ്യത്തിൽ നടക്കാൻ തുടങ്ങി
“ഡീ ലക്ഷ്മി ഒന്നൂടെ നിക്ക്, ഞാൻ ഒരു സാധന കൂടെ കൊണ്ടുവന്നിട്ടുണ്ട് ”
“ആർക്കാ എന്റെ അമ്മക്കാണോ ”
“നിന്റെ അമ്മക്കൊരു ഗിഫ്റ്റ് ഉണ്ട്, ഇപ്പോഴല്ലേ കുറച്ചു കാലം കഴിയട്ടെ നല്ലൊരു മരുമോനെ കൊടുക്കാം ”
അവൾ ഞാൻ പറഞ്ഞതൊന്നും മനസ്സിലാവാതെ കണ്ണും മിഴിച്ചു നിൽക്കുകയാണ്, ആ സമയത്തു ഞാൻ പോക്കറ്റിൽ നിന്നും മൂക്കുത്തിയുടെ ബോക്സ് എടുത്തു അവളുടെ നേരെ നീട്ടി
“happy birthday ലച്ചു. നിനക്കായി ഞാൻ ഇന്നലെ വാങ്ങിയ ഗിഫ്റ്റാണ് വീട്ടിൽ ചെന്നിട്ടു തുറന്നു നോക്കിയാൽ മതി, അപ്പൊ ok ഞാൻ പോട്ടെ ”
അവൾ തിരിച്ചു ഒന്നും പറയാനാവാതെ അന്തം വിട്ടു നിൽക്കുകയാണ്, അപ്പൊ തന്നെ ആഷിക് വണ്ടി എന്റെ അടുത്തു കൊണ്ടുവന്നു ചവിട്ടി,
“അപ്പൊ ലക്ഷ്മി ഞാൻ പോട്ടെ. നാളെ കാണാം ബൈ ”
ആഷിക് അപ്പൊ തന്നെ വണ്ടി എടുത്തു, ഞാൻ കുറച്ചു ചെന്നിട്ടു തിരിഞ്ഞു നോക്കിയപ്പോൾ അവൾ എന്നെ നോക്കി കണ്ണ് തുടക്കുന്നതു കണ്ടു, എനിക്കും അത് കണ്ടപ്പോൾ സന്തോഷം അടക്കാൻ പറ്റിയില്ല.ഞാൻ ആഷിക്കിനെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു.,
“അമ്മേ…… “ ലച്ചുവിന്റെ അലറി ഉള്ള കരച്ചിലും ഒരു വണ്ടി ബ്രേക്ക് പിടിച്ചു റോഡിൽ ഉരഞ്ഞു നിൽക്കുന്ന ശബ്ദവും കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കുന്നത് …
Comments:
No comments!
Please sign up or log in to post a comment!