❤കാമുകി 24

എങ്കിൽ ആ മതിൽ മറി കടക്കാൻ ഏതറ്റം വരെയും പോകും ഈ AK

ആത്മിക….

I am challenging you aadhi…..

ടി… നീ….

എൻ്റെ കുഞ്ഞിനെ കൊല്ലാൻ കാരണമായ ഓരോരുത്തരും നാളെ കൊണ്ട് തീർന്നിരിക്കും…

ഗണപതിയുടെ ശിരസറ്റ സമയം ശിവനോട് പൊരുതിയ മഹാകാളിയെ പോലെ ആത്മിക തൻ്റെ പ്രാണനായ ആദിക്കെതിരെ , തൻ്റെ കുഞ്ഞിനെ ഇല്ലാതാക്കിയ വിവേകിൻ്റെ മരണം കാണാൻ രക്തദാഹിയായി അലയുകയാണ്.

ആകാംക്ഷയിൽ തുടങ്ങി, സൗഹൃദമായി, സൗഹൃദത്തിൽ നിന്നും പ്രണയത്തിൻ്റെ വർണ്ണങ്ങൾ ചാർത്തി , പിന്നെ ആ വർണ്ണങ്ങൾക്കു താലി ചാർത്തി ബന്ധം രൂപം നൽകി, അതിൻ്റെ ഓർമ്മയ്ക്കായി, ഒരു കുഞ്ഞിനു രൂപം നൽകി, അവൻ വിടവാങ്ങിയതോടെ ഇപ്പോ ശത്രുതയുടെ കറുത്ത മൂടുപടം പരസ്പരം ധരിച്ചു. ആദി-ആത്മിക ജീവിതം ഇഴഞ്ഞു നീങ്ങുന്ന ജീവിത പാതകൾ ഇന്നും വ്യക്തമാക്കാൻ കഴിയാത്ത എന്തോ ഒരു നിഗൂഡ ബന്ധം ഉള്ളതുപോലെ. എനി പ്രണയമോ… ശത്രുതയോ… അവരുടെ ജീവിതത്തിലെ നിർണ്ണായക യുദ്ധം തുടങ്ങുകയായി.

ഈ സംഹാര മൂർത്തിയെ തടയാൻ സാക്ഷാൽ ആദിയെ കൊണ്ടും കഴിയാതെ വന്നേക്കാം കാരണം, ആത്മികയെ വധിക്കാൻ ആദിക്കോ ആദിയെ വധിക്കാൻ ആത്മിക്കക്കോ ആവില്ല. വധിക്കാൻ ഉള്ള ഇര ഒരു വശത്തും പ്രാണൻ്റെ പാതികൾ ഒരു വശത്തും. യുദ്ധം തുടങ്ങുകയായി……

( തുടർന്നു വായിക്കുക )

റോക്കി, നീ… തീരുമാനിച്ചോ….

ടാ…. ഞാൻ പറയുന്നത് കേക്ക്…

നോ……. വേണ്ട, കാത്തറീന. Be ready for the war.

Nv……

നമ്മൾ ഇപ്പോ സുഹൃത്തുക്കൾ അല്ല കാത്തറീന ശത്രുക്കളാണ് , പേരു വിളിക്കുമ്പോ സ്നേഹമല്ല ദേഷ്യമാണ് ഉണ്ടാകേണ്ടത്.

ആദി… നീ വെറുതെ…..

Ak , do not call me aadhi, ok

but why,

എൻ്റെ മാത്രം സ്വന്തമായ ആത്മിക അവൾ എനിക്കു നൽകിയ പേരാ അത്, നീ തന്നെ പറഞ്ഞു കഴിഞ്ഞു, അവളല്ല പകരം എൻ്റെ ശത്രു AK ആണ് എൻ്റെ മുന്നിലെന്ന് , so call me NV, ok

ok, NV, വിവേകിനെ ഞാൻ കൊന്നിരിക്കും

പുഞ്ചിരി തൂകി നിന്ന അവൻ്റെ മിഴികൾ പതിയെ രക്തവർണ്ണമായി, ഒപ്പം അവൻ്റെ മുഖത്തേക്ക് അരിച്ചു കയറിയ ദേഷ്യം അവരെയെല്ലാം ഭയപ്പെടുത്തി.

മൂന്നു ദിവസങ്ങൾ കഴിയാതെ നീ…. എന്നല്ല ആരും അവനെ തൊടില്ല,

തൊട്ടാൽ……..

തൊടില്ല അത്ര തന്നെ , അതവാ നീ തൊട്ടാൽ ആതിനു മുമ്പ് ഞാൻ മരിച്ചിട്ടുണ്ടാവും. അല്ലാതെ ഒരുത്തനും ഒരാൾക്കും അവനരികിലെത്താൻ കഴിയില്ല

അവസാന വാക്കുകൾ പറയുമ്പോ അവിടെ ഉണ്ടായിരുന്ന മേശ മറിച്ചിട്ടു കൊണ്ടവൻ അരിശം തീർത്തു.



അവൻ്റെ വാശിക്കു മുന്നിൽ തോറ്റു കൊടുക്കാൻ അവളുടെ മാതൃഹൃദയത്തിനായില്ല വാദത്തിൽ ജയിക്കാൻ വേണ്ടി മാത്രമോ, അതെ മനസിലെ വികാരങ്ങൾക്കടിമപ്പെട്ടോ അവൾ അവനോടായി പറഞ്ഞു.

എൻ്റെ കുഞ്ഞിനു വേണ്ടി ആരുടെ ജീവനെടുക്കാനും ഞാൻ മടിക്കില്ല…..

അവളുടെ ആ വാക്കുകൾ കേട്ട നിമിഷം അവൻ ഒരേ ഒരു വാക്കു മാത്രം പറഞ്ഞു

all the best….

അടുത്ത നിമിഷം തിരിഞ്ഞു നടന്ന ആദിയെ റോക്കിയും കാത്തറീനയും പിന്നിൽ നിന്നും പലവട്ടം വിളിച്ചെങ്കിലും അവൻ കാതു കൊടുക്കാതെ കാറിൽ കയറി മുന്നോട്ടു കുതിച്ചു.

ആത്മിക തൻ്റെ കാറിൽ പാഞ്ഞു കയറിയതും റോക്കിയും കാത്തറീനയും കാറിൽ കയറി, റോക്കി കാർ മുന്നോട്ടെടുത്തു.

🌟🌟🌟🌟🌟

മുന്നോട്ടെടുത്ത റോക്കിയുടെ കാർ പാതി വഴിയിൽ ആളൊഴിഞ്ഞ പ്രദേശത്ത് നിർത്തി. കാർ നിന്നതും AK റോക്കിയെ രൂക്ഷമായി നോക്കി, എന്തേ… എന്നവൾ മിഴികൾ കൊണ്ട് ചോദ്യമുന്നയിച്ചു.

ഇറങ്ങ് പറയാം…..

ആത്മികയും, റോക്കിയും കാത്തറീനയും കാറിൽ നിന്നും പുറത്തിറങ്ങി.

എന്താ… എട്ടാ.. കാര്യം

ആത്മിക ഞാൻ പറയുന്നതു കൊണ്ട് ഒന്നും തോന്നരുത്

ഏട്ടനെന്താ പറഞ്ഞു വരുന്നത്.

NVയെ കൊല്ലാനും മടിക്കില്ല എന്നു നീ.. പറഞ്ഞത്..

അത് എട്ടാ…. ഞാൻ

ആത്മിക ഒരു പെങ്ങളെ പോലെ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്, എല്ലാത്തിനും കൂടെ ഉണ്ടാവും പക്ഷെ,

എന്താ… എട്ടാ… പറഞ്ഞു വരുന്നത്

Nvയുടെ ദേഹത്ത് നീ കാരണം ഒരു മുറിവെങ്കിലും ഉണ്ടായാൽ ഞാനും നിനക്കെതിർ പക്ഷത്തേ നിക്കു.

ഏട്ടൻ എന്നെ കുറിച്ച് എന്താ കരുതിയെ, ആദി, ആദിയെ ഞാൻ….

പിന്നെ നീ പറഞ്ഞതിൻ്റെ അർത്ഥം എന്താ….

അത് ആദിയോട് പറഞ്ഞു ജയിക്കാൻ വെറുതെ…

ആത്മിക അവിടെ നിനക്കു പിഴച്ചു

എന്താ… കാത്തറീന….

നീ… അങ്ങനെ ഒരിക്കലും പറയാൻ പാടില്ലായിരുന്നു

പറ്റിപ്പോയി എനി അതിനെ പറ്റി എന്തിനാ… വെറുതെ

അതിനെ പറ്റി തന്നെ ആദ്യം സംസാരിക്കണം ആത്മിക

ഏട്ടാ….

നീ…. നിൻ്റെ ജീവിതം വെച്ചാ…. കളിച്ചത്.

അതു ഏട്ടന് വെറുതെ തോന്നുന്നതാ… ആദിക്കെന്നെ വെറുക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ….

ഉണ്ട്, ആത്മിക

ഏട്ടാ….

ആ വിളിയിൽ അവളിലെ ഭയത്തിൻ്റെ പ്രതിധ്വനി അലയടിച്ചിരുന്നു.

അവൻ്റെ ലക്ഷ്യങ്ങൾക്ക് നീ തടസമാകും എന്നു തോന്നിയപ്പോ ഗർഭിണിയായ നിന്നെ ഉപേക്ഷിച്ചവൻ പോയില്ലെ, ആ അവന്…..

ഏട്ടാ….
അത് ഞാനപ്പോ….

നീ കരുതും പോലെ അല്ല NV, അവൻ ഒരിക്കൽ വെറുത്താൽ അതു തിരുത്തിക്കുറിക്കുക, നീ കുറച്ചതികം വിയർക്കേണ്ടി വരും

ആത്മിക, ഞങ്ങൾ അഞ്ചു ഫ്രണ്ട്സ് ആയിരുന്നു. അതിൽ ഇപ്പോ നാല്, അഞ്ചാമൻ അവനോട് NV യ്ക്ക് സ്നേഹവും കടപ്പാടും എല്ലാം ഉണ്ടായിരുന്നു എന്നാൽ ഇന്നവനില്ല ഇവിടെ, ഇന്നവൻ്റെ ഏറ്റവും വലിയ ശത്രു അവനാ…. നാളെ നീയുമാവാം

കാത്തറീനയുടെ വാക്കുകൾ മൂർച്ചയേറിയതായിരുന്നു. അതുൾക്കൊള്ളാൻ ആത്മികയ്ക്ക് കുറച്ചു പാടു പെടേണ്ടി വന്നു.

ഒരു മൂന്നു ദിവസം, NV യ്ക്കു കൊടുത്തൂടെ…

പറ്റില്ല ഏട്ടാ…..

മോളെ ഞാൻ,

ഇതിൻ്റെ പേരിൽ എൻ്റെ ജീവിതം പോകുവാനെ പോകട്ടെ, ആദിക്കെന്നെ വേണ്ട എങ്കിൽ അങ്ങനെ ആയിക്കോട്ടെ, അവനു വേണ്ടി ഞാൻ കാത്തിരിക്കും. പക്ഷെ എൻ്റെ കുഞ്ഞിനോട് എനിക്കു നീതി പുലർത്തണം അല്ലാതെ എനിക്കൊന്നു സമാധാനമായി ഉറങ്ങാനാവില്ല.

ഒക്കെ, വരുന്നത് വരുന്നിടത്തു വെച്ച് നോക്കാം

റോക്കി, NV ആണ് എതിർ പക്ഷം

അറിയാം……

അവൻ്റെ പ്രഹരം ഊഹിക്കാനാവുമോ….

never, he is a devil…. വിവേക് എന്ന നിധി സ്വന്തമാക്കണമെങ്കിൽ അപകടം പതിയിരിക്കുന്ന വഴികളിലൂടെ സഞ്ചരിക്കണം.

ഏട്ടാ…….

എന്താ… ആത്മിക

എനിക്ക്…..

ഉം പറ

ഒരു സംശയം

എന്താ……

വിവേക് അല്ലാതെ നമ്മുടെ കൂട്ടത്തിൽ ആർക്കോ ഇതിൽ പങ്കുണ്ട്

ഈ സമയം റോക്കിയുടെയും കാത്തറീനയുടെയും മനസിൽ തെളിഞ്ഞു വന്നത് ക്രിസ്റ്റീനയുടെ മുഖമാണ്.

അങ്ങനെ വരാൻ വഴിയില്ല

ഉണ്ട്, ഏട്ടാ… ഞാൻ നമ്മുടെ വീട്ടിൽ വീണത് മണിക്കൂറുകൾക്കകം വിവേക് എങ്ങനെ അറിഞ്ഞു.

ഹോസ്പിറ്റലിൽ നിന്നും

നോ…. അതിനു വഴി കുറവാ… നമ്മുടെ ശത്രുത പുറത്തറിയില്ലല്ലോ….

പിന്നെ എങ്ങനെ,

ഞാൻ വീണത്, നിങ്ങൾക്കും, വീട്ടിലുള്ളവർക്കും, പിന്നെ ക്രിസ്റ്റീനയ്ക്കുമല്ലെ അറിയുക, അതല്ലാതെ വേറെ ആരോ ഇതറിഞ്ഞു പക്ഷെ എങ്ങനെ….

മൂവരും ചിന്താ കുഴപ്പത്തിലാണ്, അദൃശ്യയായ ആ കണ്ണിയേതെന്ന ചിന്തയിൽ, ഈ സമയം എന്തോ ഓർമ്മ വന്ന പോലെ റോക്കി.

ഒരാൾ ഉണ്ട്, പക്ഷെ

എന്താ… ഒരു പക്ഷെ

അതൊരു ചെറിയ സംശയം, അതു കൊണ്ട് വലിയ ഗുണമുണ്ടെന്ന് തോന്നുന്നില്ല.

ഒരു ചെറിയ ഉറുമ്പിന് വലിയ ആനയെ കൊല്ലാൻ കഴിയും ഏട്ടാ… ചെറിയ സംശയം അതും നമുക്കു വിലപ്പെട്ടതാവാം

അന്ന് Nvയെ നീ വീണതറിയിക്കാൻ വിളിച്ചപ്പോ ഒരു പെണ്ണാ ഫോൺ എടുത്തത്.


ആത്മിക കുറച്ചു നേരം ചിന്തയിലാണ്ടു. അവൾ ആ വിഷയം കാര്യമായി എടുത്തതിൽ റോക്കിയും ആശ്ചര്യചകിതനായി.

അവൾ ഫോൺ എടുക്കാൻ എന്താ കാരണം പറഞ്ഞത്

അത് Nv കുളിക്കുകയായിരുന്നു.

യസ്സ്, അതു തന്നെ

എന്താ… മോളെ,….

ഏട്ടാ….. ഏട്ടനാ… തെറ്റു പറ്റിയത്, ആ തെറ്റിൻ്റെ വിലയാ…. എൻ്റെ കുഞ്ഞിൻ്റെ ജീവൻ

മോളെ… നീ….

ഏട്ടനോടെനിക്ക് ദേഷ്യമില്ല, ഞാൻ വീണ ദുഖവും, ആദിക്കു കൊടുത്ത വാക്കും, വികാരങ്ങൾക്കടിമപ്പെട്ട നിമിഷത്തിൽ അവനെ അറിയിക്കാനുള്ള തിരക്കിൽ ചേട്ടൻ മറന്നു പോയതാവാം

ഞാനെന്തു മറന്നെന്നാ… മോൾ പറയുന്നത്.

അന്ന് ആത്മീയത്തിൽ ആദി എന്നെ കാണാൻ വന്നത് ഓർമ്മയുണ്ടോ….

ആ…. ഉണ്ട്,

അന്ന്, എൻ്റെ ശത്രുക്കളെക്കുറിച്ച് പറഞ്ഞത്

ആ…. അതിന്

അവരുടെ വിശ്വാസം നേടാൻ, ലക്ഷ്യം പൂർത്തീകരിക്കാൻ അവരുടെ കൂടെയാണ് താമസം എന്നു പറഞ്ഞത് ഏട്ടൻ മറന്നു.

അപ്പോ അന്ന് ഫോൺ എടുത്തത്

അരുന്ധതിയോ… രൂപാലിയോ

അതിൽ ആരാ ഇതിനു പിന്നിൽ

ചിലപ്പോ ഒരാൾ ആവാം, അല്ലെ രണ്ടു പേരും ചേർന്നാവാം….

മോളെ ഞാൻ അറിയാതെ

സാരമില്ല ഏട്ടാ…. വിവേകിനു മുന്നേ…. ഈ ചില്ല കൂടി അരിയണം,

ശരി മോളെ…

🌟🌟🌟🌟🌟

ആത്മികയുടെ വാക്കുകൾ, ഒപ്പം സുഹൃത്തുക്കൾ കൂടി തള്ളി പറഞ്ഞത് ആദിയെ ഒരു മൃഗമാക്കി, അവൻ്റെ ബുദ്ധി കൂർമ്മത വ്യക്തമാക്കാനായി അവൻ ചുവടുകൾ വേഗത്തിലാക്കാൻ തീരുമാനിച്ചു.

അവൻ ഫോൺ എടുത്ത്, അരുന്ധതിയെ വിളിച്ചു .

ഹലോ….

ഹായ് ഡിയർ

എവിടാ…. എന്താ വരാത്തെ,

കുറച്ചു ജോലി കൂടി തീർക്കാനുണ്ട് ഡിയർ

ഇപ്പോ എന്താ വിളിച്ചെ

നീ നിൻ്റെ പപ്പയെ വിളിച്ച്, എൻ്റെ ഫ്രണ്ട് ക്രിസ്റ്റീന വൺ വീക്കിനുള്ളിൽ ജോയിൻ ചെയ്യും എന്നു പറ. അപ്പോയിൻ്റ്മെൻ്റ് ലറ്റർ റെഡിയാക്കി വെച്ചോ എനി വൈകിക്കൂടാ…

അതു ഞാനേറ്റു കുട്ടാ….

അപ്പോ ശരി

അതെ….

ഡിയർ ഞാൻ തിരക്കിലാ…. രാത്രി വിളിക്കാം

വിളിക്കോ…

ഉറപ്പായും

കോൾ കട്ട് ചെയ്തതും അവൻ ക്രിസ്റ്റീനയെ വിളിച്ചു. അവൻ്റെ കോൾ കണ്ടതും ഭയത്തോടെ അവൾ കോൾ അറ്റൻഡ് ചെയ്തു

Nv , I am sorry…

stop Christina, I have not much time

nv , but I….

look, Christina.. you have a job. it’s serious

ok ,

are you well now.

3 day more to discharge.


ok,after discharge, you need to join arundhadi company. as it security department. the job is ready for you

done..

I call you later..

കോൾ കട്ട് ചെയ്ത ശേഷം ,അവൻ്റെ മനസിൽ ഒരു മുഖം മാത്രം വിവേക്. അവനെവിടെയാകും എന്ന ചിന്ത അതു മാത്രമായിരുന്നു അവനെ അലട്ടിയത്. വിവേക് അവർക്ക് അവനെ കിട്ടരുത്, നീ മരിക്കും വിവേക്, കുറച്ചു താമസം അതു ഞാൻ നിനക്കു തരുന്ന സമ്മാനം മാത്രം. എൻ്റെ കുഞ്ഞിനെ ഇല്ലാതാക്കിയ നിനക്ക് ജീവിക്കാൻ അർഹതയില്ല. പക്ഷെ ലക്ഷ്യങ്ങൾ നേടാൻ നിൻ്റെ മരണത്തിന് ചെറിയ കാലതാമസം കൂടിയെ തീരു. അല്ല എങ്കിൽ എല്ലാം കൈവിട്ടു പോകും. അതും പറഞ്ഞ് ആദി തൻ്റെ കാർ മുന്നോട്ടെടുത്തു. വിവേക് എന്ന തൻ്റെ ലക്ഷ്യത്തെ തേടി.

🌟🌟🌟🌟🌟

അലേഷിയ ഹോസ്പിറ്റൽ, റോക്കി, കാത്തറീന ഒപ്പം ആത്മികയെയും കാണാതെ രേവതിയമ്മയും പപ്പനും, ലക്ഷ്മിയും വിഷമിച്ചിരിക്കുന്നു.

രേവതി താൻ കരയല്ലേ….

എന്താ ഏട്ടാ… പറയുന്നേ…..

എടി ലച്ചു, മക്കൾ നമ്മളിൽ നിന്ന് എന്തോ… ഒന്ന് മറയ്ക്കുന്നുണ്ട്

എന്താ… ഏട്ടൻ പറയുന്നത്.

മോൻ വന്നു , പെട്ടെന്നു തന്നെ പോയി, മോൾ കരഞ്ഞു കൊണ്ടു തിരിച്ചു വന്നു എന്നല്ലെ നീ പറഞ്ഞത്

അതെ,

അതിനു പിന്നാലെ, റോക്കി, കാത്തറീന വന്നു ഇപ്പോ അവരെ മൂവരേയും കാണാനില്ല

അതിന് , നിങ്ങക്കെന്താ മനുഷ്യാ ഭ്രാന്തായോ…

എടി, എന്തോ ഒന്ന് ഉണ്ടായിട്ടുണ്ട്, എൻ്റെ മനസു പറയുന്നു

ഏട്ടാ…

പേടിക്കണ്ട അവര് വരും, അപ്പോ… കാര്യങ്ങൾ അറിയാം

ഈ സമയം വഴിയരികിൽ ചാരി കരഞ്ഞു തളർന്ന രേവതിയമ്മ വീഴാൻ പോയതും, സ്ട്രച്ചറിൽ കൊണ്ടു പോകുന്ന രോഗിയുടെ ദേഹത്ത് പിടിച്ചു പോയി.

സോറി…. എന്നു പറഞ്ഞു തിരിഞ്ഞ രേവതി നിശബ്ദയായി. സ്ട്രെച്ചർ മുന്നോട്ടു പോയി.

ഏട്ടാ……………

എന്നൊരു നിലവിളി , അവിടെ ഉയർന്നു കേട്ടതും ലക്ഷ്മിയമ്മയും പപ്പനും ഞെട്ടി, അവിടേക്കു നോക്കുമ്പോ, തലചുറ്റി വീണ രേവതിയെ കണ്ടു. സംശയം തോന്നിയ പപ്പൻ ആ രോഗിയെ ശ്രദ്ധിച്ച നിമിഷം നിശ്ചലനായി.

ചന്ദ്രശേഖരൻ

പപ്പൻ്റെ മുഖഭാവം ശ്രദ്ധിച്ച ലക്ഷ്മിയമ്മ അവിടെ ചെന്നതും ആ മുഖത്തേക്ക് ദേഷ്യം അരിച്ചു കയറുന്നത് പപ്പൻ നേരിൽ കണ്ടു. ലക്ഷ്മിയുടെ ഒരു പൊട്ടിത്തെറി ഏതു നിമിഷവും പ്രതീക്ഷിച്ച പപ്പൻ ലക്ഷ്മിയോടായി പറഞ്ഞു

നീ… രേവതിയുടെ അരികിലേക്ക് ചെല്ല്,

പപ്പനെ ഒന്ന് രൂക്ഷമായി നോക്കിയ ശേഷം രേവതിയുടെ അരികിലേക്ക് ലക്ഷ്മി പയ്യെ ചെന്നു.

🌟🌟🌟🌟🌟

ഡോക്ടർ……

യസ്സ്, താങ്കൾ

ഞാൻ പപ്പൻ, രാജശേഖരൻ്റെ സുഹൃത്താണ്

രാജശേഖരൻ,….

ഇപ്പോ കൊണ്ടു പോയ ആ പേഷ്യൻ്റ്

ഓ… അയാളുടെ പേര് രാജശേഖരൻ എന്നാണോ…..

അതെ ഡോക്ടർ, അവൻ്റെ അവസ്ഥ എന്താണ്.

മിസ്റ്റർ പപ്പൻ, കഴുത്ത് എല്ല് ഒടിഞ്ഞിട്ടുണ്ട് പിന്നെ, നട്ടെല്ലിനും കാര്യമായ ക്ഷതമുണ്ട്, നാഡിവ്യവസ്ഥകൾ മൊത്തം ,…..

ഡോക്ടർ പറഞ്ഞു വരുന്നത്….

പപ്പൻ കഴുത്തിന് താഴെ മൊത്തമായി തളർന്ന പോലെ ആണ്

ഡോക്ടർ,…

അതെ എന്നായൊരിക്കലും അയാൾക്ക് നടക്കാൻ, എന്തിന് കൈവിരൽ പോലും അനക്കാനാവില്ല.

ഫോറിൻ കൊണ്ടു പോയാൽ

no hope….. ബ്രെയിനിൽ നിന്നുമുള്ള കണക്ഷൻ കഴുത്തു വരെ മാത്രം, ബാക്കി ഭാഗങ്ങൾ ഒന്നും തന്നെ അയാളുടെ ബ്രയിനുമായി ബന്ധിക്കപ്പെടുന്നില്ല, പ്രവർത്തനരഹിതമാണ്.

പപ്പന് എന്ത് പറയണം എന്നറിയാത്ത അവസ്ഥയായിരുന്നു. അവൻ ഏറെ നേരം ചിന്തയിൽ ആണ്ടു പിന്നെ ഡോക്ടറോട് വിട പറഞ്ഞു.

പപ്പൻ നേരെ പോയത് രേവതിക്കരികിലാണ്. അവശയായ അവൾക്കരികിൽ അയാൾ ഇരുന്നു.

രേവതി……

ചേട്ടാ….. ശേഖരേട്ടൻ

അവനൊന്നുമില്ല രേവതി, ജീവന് ഒരു കുഴപ്പവുമില്ല പക്ഷെ,

എന്താ…. ഏട്ടാ….. പറയു

രേവതിയമ്മയുടെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു.

നിനക്കവനോട് ക്ഷമിക്കാൻ പറ്റോ….

ക്ഷമിക്കാനോ ഞാനോ എന്തിന്,

അന്ന് വീട്ടിൽ വെച്ചും നടന്നതൊക്കെ മറന്നോ നീ….

ആ വാക്കുകൾ കേട്ട നിമിഷമാണ്, പഴയ കാലത്തെ മറക്കാനാവാത്ത ആ കറുത്ത ദിനം ഓർമ്മയിൽ വന്നത്, അന്യപുരുഷൻ തൻ്റെ ദേഹത്ത് സ്പർഷിക്കാൻ ശ്രമിച്ചതും രക്ഷിക്കേണ്ട ആൾ മദ്യലഹരിയിൽ മയങ്ങിയതുമെല്ലാം, രേവതിയുടെ മുഖത്ത് ഓർമ്മകളിൽ തെളിഞ്ഞ നീരസം നിഴലിച്ചു നിന്നു. ദേഷ്യത്തിൻ്റെ ഒരു തീക്കണം ആ കണ്ണിൽ എരിയുന്നുണ്ടായിരുന്നു ഒപ്പം ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

രേവതി, പരസഹായമില്ലാതെ അവന് എനി ജീവിക്കാനാവില്ല, അതാ ഞാൻ ചോദിച്ചത്

ഏട്ടാ……

എന്നു വിളിച്ചു കൊണ്ട് രേവതി ചന്ദ്രശേഖരനെയും തേടി റൂമിനു വെളിയിലേക്കോടി. ഈ സമയം പപ്പനെ രൂക്ഷമായി ദേഷ്യത്തോടെ നോക്കി നിക്കുകയായിരുന്നു ലക്ഷ്മിയമ്മ

എന്താടി നോക്കി പേടിപ്പിക്കുന്നത്

കഴിഞ്ഞോ നിങ്ങടെ വിളഞ്ഞ നാടകം

ലച്ചു….

നിങ്ങൾക്കെന്താ….. അയാളോടിത്ര……

ടി… മതി

ഇല്ല, ഇത്രയും നാൾ നിങ്ങളുടെ കൂടെ കഴിഞ്ഞതോണ്ട് പറയാ… ഈ…. ഈ…. ഒരു സ്വഭാവം മാത്രം ഇന്നു വരെ നിങ്ങളിൽ എനിക്കിഷ്ടമാവാത്തത്

എടി ഒരാളുടെ അവസ്ഥ കൂടി നമ്മൾ നോക്കണ്ടെ

എതോ ഒരു വഴി പോക്കനല്ല അയാൾ

എടി കഴുത്തിന് കീഴെ തളർന്നു കിടക്കുവാ അവൻ

ചെയ്ത പാപങ്ങളുടെ ഫലം

അവൻ്റെ പാപങ്ങളുടെ ഫലം കിട്ടിയില്ലെ, എനി എന്തു കാണിക്കാനാ….

ഇതൊക്കെ കുറവാ… നരകയാധന അനുഭവിക്കണം അയാൾ

ലച്ചൂ…. ഒന്ന് നിർത്തോ….

പപ്പൻ ദേഷ്യത്തോടെ അവിടെ നിന്നും ഇറങ്ങി നടന്നു.

🌟🌟🌟🌟🌟

മറ്റൊരു ഹോസ്പിറ്റലിൽ വിവേക് ICU വിന് വെളിയിൽ കാത്തിരിക്കുകയാണ്, രാജശേഖരൻ്റെ തിരിച്ചു വരവിനായി, ക്രിട്ടിക്കൽ സ്റ്റേജിൽ വന്നു കയറിയ രാജശേഖരൻ എന്ന പേഷ്യൻ്റിനെ രക്ഷിക്കാനായി രാത്രി മുതൽ പരിശ്രമിക്കുകയാണ്. I C U വാതിൽ തുറന്ന് ഡോക്ടർ പുറത്തേക്കു വന്നു.

Mr. വിവേക്…..

തന്നെ വിളിക്കുന്നത് കേട്ട്, വിവേക് ഡോക്ടറിനരികിലേക്കു ചെന്നു.

ഞാനാണ് ഡോക്ടർ വിവേക്

I am sorry vivek,…

ഡോക്ടർ അപ്പോ അച്ഛൻ….

He is no more…..

നോ……..

വിവേകിൻ്റെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു. തൻ്റെ അച്ഛൻ്റെ വിടവാങ്ങൽ അവന് നേരിടേണ്ടി വന്ന വേദന വലുതായിരുന്നു. വെറുമൊരു അച്ഛനായിരുന്നില്ല രാജശേഖൻ വിവേകിന്, സുഹൃത്ത്, പങ്കാളി എന്നൊക്കെ പറയുന്ന പോലെ ഒരാത്മബന്ധം അവർക്കിടയിലുണ്ട്. ഒന്നിച്ചിരുന്നു മദ്യപിച്ചു കാശെറിഞ്ഞു വാങ്ങുന്ന പുതപ്പിനു കീഴിൽ ഒന്നിച്ചു ആർമ്മാദിച്ച ദിനങ്ങളും അവൻ്റെ ഓർമ്മകളിൽ അവനെ വേട്ടയാടി.

ഡോക്ടർ ബോഡി .

കുത്തു കേസ് അല്ലെ, പോസ്റ്റ്മോട്ടം ഒക്കെ കഴിഞ്ഞെ കിട്ടു. കുറച്ചു താമസിക്കും താങ്കൾ വെയിറ്റ് ചെയ്യു.

ഒക്കെ ഡോക്ടർ

അവിടെ ചെയറിൽ ഇരുന്ന് ചിന്തിച്ചു കൊണ്ടിരിക്കുകയാണ്, വിവേക്, ചന്ദ്രശേഖരാ… താനും ചത്തു കാണും അതറിയാം, താൻ ഈ ചെയ്തതിന് തൻ്റെ മകൾ എൻ്റെ കാൽച്ചുവട്ടിൽ കിടക്കുന്നത് തനിക്കു ഞാൻ കാണിച്ചു തരാം. എനിക്കു വേണ്ടപ്പെട്ട ഓരോരുത്തർക്കും തൻ്റെ മകളെ ഞാൻ കാഴ്ച്ച വെക്കും. അങ്ങ് മുകളിൽ പോലും തനിക്കു ഞാൻ സുഖം തരില്ല.

ദേഷ്യത്തിൽ ഉയർന്ന ആത്മിക എന്ന നാമം അവനിൽ കാമത്തിൻ്റെ അഗ്നി വീണ്ടും പടർത്തി. അവൻ്റെ അച്ഛൻ്റെ മരണത്തെ പോലും മറന്ന് അവൻ അവളുമായി രതിയുടെ സ്വപ്ന ലോകത്തേക്ക് ചേക്കേറി, അവൾ അവനൊരു അടങ്ങാത്ത കാമ ദാഹമായി, കൈയ്യിൽ നിന്നും അകലും തോറും കൂടുതൽ കൂടുതൽ അവൾ എന്ന ലഹരി അവനെ കീഴ്‌പ്പെടുത്തി കൊണ്ടിരുന്നു.

🌟🌟🌟🌟🌟

ഏട്ടാ…. അതവൾ തന്നെ അരുന്ധതി

നിനക്കെങ്ങനെ മനസിലായി.

സോ സിംപിൾ,

എങ്ങനെ

FB

FB, you mean face book

yes Catharine,

അതും ഇതും തമ്മിൽ എന്തു ബന്ധം

ഞാൻ പറയാം, ഇന്ന് എല്ലാരും എവിടെ എങ്ങനെ, എപ്പോ ഉള്ളത് എന്നതറിയാൻ FB മാത്രം മതി, അന്ന് 6 മണി മുതൽ രൂപാലി അജിത്തിൻ്റെ കൂടെ ഹോട്ടൽ പാരഡൈസിൽ പാർട്ടിയിലായിരുന്നു. പിന്നെ പാർട്ടി കഴിഞ്ഞത് പുലർച്ചെ 4 മണിക്കാ…

അതിന്,

അപ്പോ ആ സമയം അവൾ അവിടെ ഇല്ല, പിന്നെ ഉള്ളത്

അരുന്ധതി

അതെ,

പക്ഷെ അതുറപ്പിക്കാമോ…. വേറെ ആരെങ്കിലും

എനിക്ക് അരുന്ധതിയെ നല്ലപോലെ അറിയാം,

ഒക്കെ അപ്പോ എങ്ങനാ …. കാര്യങ്ങൾ

കാത്തറീന, നീ, NV യുടെ കൂട്ടുക്കാരി ആണെന്നു പറഞ്ഞു പോവാ….

ഒക്കെ ഡൺ

അവനെ അന്വേഷിക്കുക,

അവനവിടുണ്ടാവാൻ ഇടയുണ്ടെങ്കിൽ

നോ, ചാൻസ്, അവൻ വിവേകിനു പുറകെ ആയിരിക്കും.

yha…

അവൻ്റെ ഫോൺ വന്ന പോലെ റോക്കി നിന്നെ വിളിക്കും. റോക്കിയുടെ നമ്പർ NV എന്ന് സേവ് ചെയ്

ഒക്കെ, …..

Done

കോൾ എടുത്ത് , Nvയോട് സംസാരിക്കുന്നതു പോലെ സംസാരിക്കുക. പിന്നെ കുറച്ച് സീരിയസ് ആവാ…. അപകടം ഉണ്ട് ഇവിടെ നിന്നും മാറണം എന്നു പറയാ…

അവൾ അവനെ വിളിച്ചു നോക്കിയാൽ

ഈ അവസരത്തിൽ എടുക്കാൻ ചാൻസ് കുറവാ… എനി എടുത്താൽ ഞാൻ പറയണോ…

വേണ്ട ബാക്കി എനിക്കു മനസിലായി.

അവളെ കാറിൽ കേറ്റി നമ്മുടെ സ്പോട്ടിലേക്ക് പോര്

ഗുഡ്‌ പ്ലാൻ, നീ അവൻ്റെ പെണ്ണ് തന്നെ

കാത്തറീന,…. ഇതിൽ പാളരുത്

നീ… പേടിക്കണ്ട , ഞാൻ വേണ്ട പോലെ ചെയ്തോളാം…

🌟🌟🌟🌟🌟

ടാ…. കുഞ്ചാ…….

എന്താ… ബോസ്

ഡേവിഡ് എന്താടാ… ഫോൺ എടുക്കാത്തത്

എനിക്കെങ്ങനെ അറിയാനാ….

പറഞ്ഞു തീരും മുന്നെ അവൻ്റെ കവിൾ തടത്തിൽ ഇരു കൈകൾ പതിഞ്ഞിരുന്നു.

അതിനാ…. നീയൊക്കെ

സർ, അത്

ആരായിരിക്കും ആ പെണ്ണ്

അതറിയില്ല, പക്ഷെ അടിപ്പൊളി മുതലാണ്

അതു സത്യമാ….. അവളുടെ അഴക്,

എന്താ സർ,

എന്നാലും NV യുടെ ഭാഗ്യം നോക്കണം, എല്ലാത്തിലും മുന്നിൽ നിന്നു, ഇപ്പോ ഒരു ദേവതയെയും സ്വന്തമാക്കി

സാർ NVയെ കൊന്നാൽ അവൾ, പാവം

അതിനു ഞാനില്ലെ, പെട്ടെന്നു വീഴ്ത്താൻ പറ്റുന്ന മരമാണോടാ അവൻ

അതല്ല

അതെ, അതിന് ഇവളെ കിട്ടണം ആദ്യം

എന്നിട്ടോ…..

ടാ… നായെ നിൻ്റെ ഈ ഇളിയുടെ അർത്ഥം എനിക്കു മനസിലായി

പോ…. സാറെ,

ആദ്യം അവളെ വച്ച് അവനെ കൊല്ലണം പിന്നെ,

പിന്നെ, പറ സാറെ

എൻ്റെ ലോകത്തെ അന്തപ്പുര റാണിയാക്കണം അവളെ

അതെന്തിനാ…..

ഒരു കാര്യത്തിലെങ്കിലും അവനെ ജയിക്കേണ്ടടാ…

അതും ശരിയാണല്ലോ…

അങ്ങനെ പെട്ടെന്നു മറക്കാൻ പറ്റില്ല, അവൻ ചെയ്തതൊന്നും. പപ്പൻ അവൻ്റെ തന്ത വെറും പൊട്ടനാ….

അതു ശരിയാ… അല്ലെ സാറിനെ ഒക്കെ വിശ്വസിക്കോ….

ടാ…..

സോറി, അറിയാതെ പറഞ്ഞു പോയതാ…

നിൻ്റെ നാക്കിന് എല്ലിത്തിരി കൂടുതലാ….

സോറി സർ

ഈ സമയം അവിടേയ്ക്ക് മറ്റൊരാൾ കടന്നു വരുന്നു.

ആ…. വക്കീൽ സർ,

താനിവിടെ ചിരിച്ചു കളിച്ചോ…..

എന്താടോ… കാര്യം

അവൻ ബുദ്ധിരാക്ഷസൻ തന്നെയാ….

എന്താ…. എന്താടോ….

ആ Nv പത്തു തലയുള്ള രാവണൻ തന്നെ ആണെന്ന്

തനിക്കെന്താ ഭ്രാന്തായോ…..

ഭ്രാന്തു തനിക്കാ….. മനസിലായില്ല താൻ ഒരു പൊട്ടനാ…. ഈക്കണ്ട സ്വത്ത് മുഴുവൻ ആരുടെ പേരിലാ….

പപ്പൻ, ലക്ഷ്മി, അല്ലെ NV

അതാ പറഞ്ഞത് അവൻ ബുദ്ധിരാക്ഷസൻ ആണെന്ന്

മനസിലായില്ല, എനിക്ക് താനെന്തൊക്കെയാടോ.. പറയുന്നത്

എടോ…. ഈ സ്വത്തിൻ്റെ അവകാശി ഇപ്പോഴും ജനിച്ചിട്ടില്ല പിന്നെ താൻ ആരുടെ ഒപ്പ് വെച്ചാ ഇതൊക്കെ സ്വന്തമാക്കാൻ പോകുന്നേ…..

താനെന്തു ഭ്രാന്താടോ…. പറയുന്നത്

എടോ…. NV യ്ക്ക് കുഞ്ഞുണ്ടോ….

തനിക്കെന്താ ഭ്രാന്താണോ അവൻ്റെ വിവാഹം കഴിഞ്ഞിട്ടില്ല

അതെ, സ്വത്ത് മൊത്തം ഇല്ലാത്ത കുഞ്ഞിൻ്റെ പേരിലാ അതറിയോ…..

എന്ത്,

അതെ, പപ്പൻ, NV ഒക്കെ നോക്കി നടത്താൻ അവകാശമുള്ളവർ മാത്രം

എടോ എനിക്കൊന്നും മനസിലാവുന്നില്ല

സ്വത്തിൻ്റെ അവകാശി, NVയുടെ കുഞ്ഞായിരിക്കും. കുഞ്ഞ് ജനിക്കും മുന്നേ Nv മരിച്ചാൽ, അല്ലെ കുഞ്ഞ് 18 വയസ്സ് വരും മുന്നെ മരിച്ചാൽ സ്വത്ത് മൊത്തം അവൻ്റെ കീഴിൽ ജോലി ചെയ്യുന്നവർക്ക് തുല്യ ഷെയർ ആയി വീതിച്ചു കൊടുക്കപ്പെടും; പിന്നെയും കൊറെ നൂറാമാലകൾ ഉണ്ട് മോനെ

അപ്പോ അവൻ അറിഞ്ഞു കളിക്കുകയാണല്ലേ….

അയാളുടെ മുഖം കോപത്താൽ വിറയ്ക്കുന്നുണ്ടായിരുന്നു.

🌟🌟🌟🌟🌟

കാത്തറീനയുടെ കാർ സ്വർഗ്ഗത്തിനു മുന്നിൽ വന്നു നിന്നു. കാറിൽ നിന്നും അവൾ പതിയെ ഇറങ്ങി വന്നു. കോളിംഗ് ബെല്ലിൽ അവളുടെ വിരൽ അമർന്ന നിമിഷം, ഒരു കുഞ്ഞു മ്യൂസിക്ക് അവിടെയാകെ അലയടിച്ചു.

നിമിഷ നേരങ്ങൾ കാത്തു നിൽപ്പിനൊടുവിൽ കാത്തറീനയുടെ മുന്നിൽ അരുന്ധതി പ്രത്യക്ഷയായി.

ആരാ…..

ഞാൻ NV യുടെ ഫ്രണ്ട്

ഓ…. ക്രിസ്റ്റീന…

ആ പേരു കേട്ട നിമിഷം കാത്തറീന ഒന്നു പതറിയിരുന്നു. ആ പതർച്ച പെട്ടെന്നു തന്നെ അവൾ മറച്ചു വെച്ചു.

അരുന്ധതി…..

ഞാൻ തന്നെ, ആദി പറഞ്ഞിരുന്നു. തൻ്റെ കാര്യം , തൻ്റെ അപ്പോയിൻ്റ്മെൻ്റ് ഓഡർ ഓഫീസിൽ ഉണ്ട് തനിക്കവിടെ നിന്നും വാങ്ങായിരുന്നു.

NV പറഞ്ഞു ഇവിടെ വന്നു കാണാൻ

ഓ… താൻ വരാൻ കുറച്ചു ദിവസം കഴിയും എന്നാണല്ലോ ആദി പറഞ്ഞത്

ആദി….

oh sorry, ഞാൻ Nvയെ ആദി എന്നാണ് വിളിക്കാർ

അതു പറയുമ്പോ അരുന്ധതിയിൽ നാണത്തിൻ്റെ ആയിരം ദീപപ്രഭ പോലെ മുഖം പ്രകാശപൂരിതമായി. എന്നാൽ അത് കേട്ട സമയം കാത്തറീനയിൽ അവളെ കൊല്ലാനുള്ള ദേഷ്യം ഉടലെടുത്തിരുന്നെങ്കിലും ഇവളുടെ ജീവൻ കവർന്നെടുക്കാൻ അധികാരവും അവകാശവും ആത്മികയ്ക്കാണെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നത് കൊണ്ട് നുരഞ്ഞു പൊന്തിയ ദേഷ്യം അവൾ സ്വയം കടിച്ചമർത്തി.

അതെ ഞാൻ ജോയിൻ ചെയ്യാൻ വൈകും, എന്താ… എന്നറിയില്ല ഇന്നിവിടെ വരാൻ പറഞ്ഞു Nv

അതും പറഞ്ഞ് ബുദ്ധിപൂർവ്വം കാത്തറീന അവളുടെ ഫോൺ മേശപ്പുറത്തു വെച്ചു. അവരുടെ സംസാരം നീണ്ടു തുടങ്ങിയതും കാത്തറീനയുടെ മൊബൈൽ റിംഗ് ചെയ്തു. ഇരുവരും നോക്കിയപ്പോ ഡിസ്പ്ലേയിൽ തെളിഞ്ഞു കണ്ടു ആ പേര്

NV Calling……..

കാത്തറീന കോൾ അറ്റൻഡ് ചെയ്തു

Nv പറയെടാ….

അതെ ഞാൻ അരുന്ധതിയുടെ അടുത്തുണ്ട്

എന്താടാ… എന്താ പ്രശ്നം

അതു പറയുമ്പോയൊക്കെ കാത്തറീന അഭിനയിച്ചു തകർക്കുകയായിരുന്നു. കാത്തറീനയിൽ വിരിയുന്ന വികാരങ്ങൾ അരുന്ധതിയെയും സ്വാധീനിക്കുന്നുണ്ടായിരുന്നു.

ശരി, ടാ…. നീ പറയും പോലെ ചെയ്യാം , ശരി ഞങ്ങൾ ഫോൺ ഓഫ് ചെയ്ത് ഇപ്പോ തന്നെ ഇറങ്ങാം…

ആ നമ്മുടെ സ്ഥലത്തേക്ക് വരാം

അതു നീ പറയണോ അവൾക്ക് ഒന്നും വരാതെ ഞാൻ നോക്കാം ശരി, ടാ..

കാത്തറീന കോൾ കട്ട് ചെയ്തതും അരുന്ധതിയുടെ മുന്നിൽ വെച്ച് അവളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു

അരുന്ധതി….

എന്താ…. ക്രിസ്റ്റീന….

തൻ്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്യ്

എന്താ… എന്താ…. പ്രശ്നം

താൻ ആദ്യം ഞാൻ പറയുന്നത് കേൾക്ക്

അരുന്ധതി അപ്പോ തന്നെ അവളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു.

എനി പറ എന്താ പ്രശ്നം

എടി നമ്മൾ അപകടത്തിലാ…

what…..

അതെ NV യുടെ ശത്രുക്കൾ നിന്നെ തേടി വരുന്നുണ്ട്

എന്തിന്,

എടി, പൊട്ടക്കാളി , അവൻ്റെ പ്രണയനിയെ കിട്ടിയാൽ അവനെ വീഴ്ത്താൻ എളുപ്പമല്ലെ

അപ്പോ….

അതെ, ഏതു നിമിഷവും അവർ ഇവിടെ വരും അതിനു മുന്നെ നമുക്ക് രക്ഷപ്പെടണം

പക്ഷെ എവിടേക്കു പോകും

എവിടെ പോവണം എന്ന് NV പറഞ്ഞിട്ടുണ്ട്.

എന്താ.. അവൻ എന്നെ വിളിക്കാഞ്ഞത്

അരുന്ധതിയിൽ സംശയത്തിൻ്റെ കണികകൾ ഉണ്ടെന്നു മനസിലായതും കാത്തറീന അടവു മാറ്റി ചുവട്ടി.

അവർ ഫോൺ ട്രെയ്സ് ചെയ്യാൻ ഇടയുള്ളതോണ്ടാ ഓഫാക്കാൻ പറഞ്ഞത് താൻ ഒരു കാര്യം ചെയ്യ് ആദ്യം NVയെ വിളിക്ക്, റിസ്ക്കാണ് എന്നാലും നമുക്കു നോക്കാം

ഏയ്, അതൊന്നും വേണ്ട

താൻ വിളിക്ക്, തനിക്കെനിയും എന്നെ വിശ്വാസമായില്ല എന്നു തോന്നുന്നു

അങ്ങനെ ഒന്നുമില്ല ക്രിസ്റ്റീന, താൻ ആദിയുടെ ഫ്രണ്ട് അല്ലെ, പിന്നെ ഞാൻ എന്തിനാ….

എന്നാ… വാ… സമയം കുറവാ.. നമുക്ക്

അവർ ഇരുവരും വീടിനു വെളിയിലിറങ്ങിയതും അരുന്ധതി തൻ്റെ കാറിനരികിലേക്കു നടന്നുതും കാത്തറീന.

ഹലോ ഇതെങ്ങോട്ടാ….

കാർ….

അപ്പോ ഇതെന്താ…..

ഞാൻ അതിൻ്റെ പിറകെ വരാം

എടോ… തൻ്റെ നമ്പർ വരെ കണ്ടെത്തിയവർ കാറിൻ്റെ ഡീറ്റെയ്ൽസ് എടുത്തിട്ടുണ്ടാവില്ല, അവർക്ക് വേണ്ടത് തന്നെയാ… അതിൽ പോവുന്നത് സേഫ് അല്ല

കാത്തറീന പറഞ്ഞത് ശരിയാണെന്നു അരുന്ധതിയ്ക്കും തോന്നി, അതു കൊണ്ടു തന്നെ മറുത്തൊന്നും പറയാതെ അവൾ ആ കാറിൽ കയറി, അരുന്ധതിയെയും കയറ്റി കാത്തറീന കാർ മുന്നോട്ടെടുത്തു.

കാറിലും അരുന്ധതിയോട് വാ.. തോരാതെ സംസാരിക്കുകയാണ് കാത്തറീന കാരണം അവൾക്ക് ചിന്തിക്കാനുള്ള സമയം അവൾ നൽകുന്നില്ല.

കാർ ചെന്നെത്തിയത് വിജനമായ സ്ഥലത്തെ പൊട്ടിപ്പൊളിഞ്ഞ ബിൽഡിംഗിനു മുന്നിൽ , അതെ ഡോക്ടർ രേവതി വർമ്മയും , അവരുടെ സഹായിയായ രണ്ടു നെഴ്സുമാരും മരണമടഞ്ഞ അതേ സ്ഥലം. കുഞ്ഞിൻ്റെ കണക്കു തീർക്കാൻ ഇതിലും നല്ല സ്ഥലമില്ല. ജീവൻ കവർന്നവരുടെ രക്ത പാടുകൾ ഇവിടുണ്ട്, എനി അതിനു വഴിയൊരുക്കിയവളുടെ രക്തം കൂടി ഇവിടെ ഒഴുക്കണം, അതിനു ശേഷം മാത്രം, ആർക്കു വേണ്ടിയാണോ കുഞ്ഞ് മരിച്ചത് അവൻ്റെ ജീവൻ.

കാറിൽ നിന്നും ഇറങ്ങിയ കാത്തറീന അരുന്ധതിയോടായി പറഞ്ഞു

വാടോ…

ഇതേതാ…. സ്ഥലം

ഇത് Nvയുടെ രഹസ്യ സ്ഥലമാണ്

ഓ……

അവർ ഇരുവരും ഉള്ളിലേക്കു കയറി ചെന്നതും, പെട്ടെന്നായിരുന്നു. അരുന്ധതിയുടെ പിന്നിൽ ഒരു കാൽ പതിഞ്ഞത്, പ്രഹരത്തിൻ്റെ ശക്തിയാൽ അടി തെറ്റി വീണ അരുന്ധതി തിരിഞ്ഞു നോക്കിയതും……..

AK…..

ക്രിസ്റ്റീന, ഇവൾ ഇവിടെ എങ്ങനെ,

ആരാടി, ക്രിസ്റ്റീന, l am Catherine.

നിന്നെ , നിന്നെ വിശ്വസിച്ചാ ഞാൻ വന്നത് ,ആ എന്നെ നീ ചതിച്ചല്ലെ

oh my dear, അരുന്ധതി, വഞ്ചന, ചതി ഒക്കെ ഞങ്ങളെ പഠിപ്പിച്ചതു തന്നെ നീയല്ലെ

Ak… വേണ്ട, ……

അരുന്ധതി, സൗഹൃദം നടിച്ചു കൂടെ നടന്ന് പിന്നിൽ നിന്നും കുത്തി വീഴ്ത്തുന്ന ശീലം നിൻ്റെ അല്ലെ

ആദി, ഇതറിഞ്ഞാൽ….

Catharine, അവൾ പറഞ്ഞത് നീ കേട്ടോ…. ആദി അറിഞ്ഞാൽ….

കാത്തറീന പൊട്ടിച്ചിരിക്കുകയായിരുന്നു. ഈ സമയം റോക്കി അവിടേക്കു കടന്നു വന്നു.

നിനക്കെന്താ… അരുന്ധതി വട്ടാണോ…

താനാരാടോ….

ഞാൻ റോക്കി

ആ പേരു കേട്ടതും അരുന്ധതിയുടെ മുഖത്ത് ഒരു ഭയം നിഴലിച്ചതും എല്ലാവരും കണ്ടിരുന്നു.

എന്നെ മറക്കാൻ ഇടയില്ല , കുറച്ചു ദിവസമല്ലെ ആയൊള്ളു

തനെന്താ… പറയുന്നെ, തന്നെ എനിക്കെങ്ങനെ അറിയാം

അന്ന് ഫോണിൽ സംസാരിച്ചത് മറന്നോ കൊച്ചോ

ഫോണിലോ, എപ്പോ….

ടി പൊലയാടി മോളെ,…. വേണ്ട…..

അവളുടെ മുഖത്ത് ഭയം നിഴലിക്കുന്നത് കണ്ടപ്പോ AK കൂടുതൽ കൂടുതൽ സന്തോഷവതിയാവുകയായിരുന്നു.

എടി, ആദി അവൻ എൻ്റെ സ്വന്തമാ… എൻ്റെ ഭർത്താവ്.

Ak അവന് നിന്നോട് വെറുപ്പാടി, എന്നോടാ… അവന് പ്രേമം , ഇപ്പോ അവൻ എനിക്കു സ്വന്തമാണെടി.

ആത്മിക ഇവളുടെ കോൺഫിഡൻസ് കണ്ടില്ലെ, അതാണ് ആദ്യം തകർക്കേണ്ടത്

അതെ കാത്തറീന ,ഏടാ…. ഇവളുടെ വായ കെട്ട് പിന്നെ ആ കസേരയിൽ കെട്ടി വെക്ക്

ആത്മിക അത് പറഞ്ഞതും റോക്കി അരുന്ധതിയെ കടന്നു പിടിച്ചു, അവൾ ശക്തമായി പ്രതിരോധിച്ചതും കാത്തറീന കൈ വീശി അരുന്ധതിയുടെ മുഖത്ത് ആഞ്ഞടിച്ചു. അരുന്ധതിയെ ആത്മിക പറഞ്ഞ പോലെ അവർ ബന്ധിച്ചു. അതിനു ശേഷം എനിയെന്ത് എന്ന പോലെ അവർ ആത്മികയെ നോക്കി നിന്നു.

ഏട്ടാ… ആദിയെ ഫോൺ ചെയ് എന്നിട്ട് ആദിക്ക് ഇവളെ ഇഷ്ടമാണോ… അതോ വെറുപ്പാണോ എന്ന് കേൾപ്പിച്ച് കൊടുക്ക്, അവളുടെ ഒരു കോൺഫിഡൻ്റ്സ് അതും എൻ്റെ ഭർത്താവിൻ്റെ മേൽ….

റോക്കി അരുന്ധതിയുടെ അരികിൽ ഇരുന്നു. പിന്നെ തൻ്റെ ഫോൺ എടുത്ത്, ആദിയെ വിളിച്ചു, കോൾ ലൗഡ് സ്പീക്കറിൽ ഇട്ടു കാത്തിരുന്നു. മറുവശത്ത് കോൾ എടുത്തതും ദേഷ്യം കലർന്ന സ്വരം ഉയർന്നു.

എന്താടാ….

ടാ… സോറി…

പോടാ… പോ…. നിനക്കൊക്കെ അവളല്ലെ വലുത്

അവളെൻ്റെ പെങ്ങളല്ലേടാ…

നീ… കാര്യം പറ…

എടാ.. അത്

വിവേകിൻ്റെ കാര്യത്തിലാണേ… ഒന്നും പ്രതീക്ഷിക്കണ്ട

അതല്ല ആത്മിക

എന്താടാ…. അവൾക്കെന്തു പറ്റി

ആ വാക്കുകളിൽ അവൻ്റെ വേവലാതികൾ വ്യക്തമായിരുന്നു.

അവക്കൊന്നുമില്ല,

പിന്നെ എന്താ…. ടാ…

നീ അവളോട് തെറ്റി പോയതല്ലെ നാളെ നീ അവളെ ഉപേക്ഷിക്കുമോടാ….

റോക്കി… എനിക്കവളെ എത്രമാത്രം ഇഷ്ടമാണെന്നു നിനക്കറിയാം, ആർക്കു മുന്നിലും ഞാൻ തല കുനിക്കില്ല. അതു കൊണ്ടാ ഇന്ന് അങ്ങനൊക്കെ

എടാ… അതല്ല

എൻ്റെ ലക്ഷ്യം കണ്ടാ അവൾക്കരികിലേക്ക് ഞാൻ മടങ്ങി വരും

എനിക്കൊരു സംശയം ഉണ്ട്

എന്താടാ….

എനി നിയെങ്ങാനും തോറ്റാ… നീ ആത്മികയെ വിഷമിപ്പിക്കാൻ വേണ്ടി, ആ അരുന്ധതിയുടെ കൂടെ….

റോക്കി……

എടാ…. ഒരു സംശയം പറഞ്ഞെന്നെ ഉള്ളു

ടാ… എനിക്കൊരു പെണ്ണേ ഉള്ളു അതവളാ…. ആത്മിക, അതിൽ ഒരിക്കലും മാറ്റമില്ല, പിന്നെ അരുന്ധതി

എന്താടാ….

ചാവാൻ പോകുന്ന കുഞ്ഞിൻ്റെ ജാതകം നോക്കണോ….

എന്ത്,

വിവേകിൻ്റെ ഒന്ന് കഴിഞ്ഞോട്ടെ, ഒരാഴ്ച്ച അതു വരെ അവൾ ജിവിക്കട്ടെ, ഞാൻ തന്നെ എടുത്തോളാം അവളുടെ ജീവൻ

എടാ…. ഞാൻ വെക്കാ… ആത്മിക വരുന്നുണ്ട്

ആ… ശരി…

കോൾ കട്ട് ചെയ്തതും റോക്കി, അരുന്ധതിയെ നോക്കി, ആ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു. അവളുടെ എല്ലാ പ്രതീക്ഷയും കാറ്റിൽ പറത്തിയ ഒരു പ്രകടനമായിരുന്നു അവിടെ അരങ്ങേറിയത്.

കാത്തറീന അരുന്ധതിയുടെ വായിലെ കെട്ടഴിച്ചു വെച്ചു. അവളെ നോക്കി പുഞ്ചിരി തൂകി.

അരുന്ധതി, സ്നേഹം അത് പിടിച്ചു വാങ്ങാൻ പറ്റില്ല, അതു ഒരു ഫീലിംഗ്സ് ആണ് , അല്ല ഞാനിതാരോടാ പറയുന്നത്

AK ഞാൻ തോറ്റെടി തോറ്റു, എന്നെ കൊന്നേക്ക്

നിന്നെ കൊല്ലാൻ തന്നെയാണെടി കൊണ്ടു വന്നത്. ദേ… അങ്ങോട്ടു നോക്കിയെ..

ആത്മിക ചൂണ്ടിയ ഭാഗത്തേക്ക് അരുന്ധതി നോക്കി. നിലത്ത് ഉണങ്ങി പിടിച്ച രക്തക്കറകൾ. ഒന്നും വ്യക്തമാകാതെ അരുന്ധതി ആത്മികയുടെ മുഖത്തേക്കു നോക്കി.

അന്ന് റോക്കി ഏട്ടൻ നിന്നെ വിളിച്ചത് ഓർമ്മയുണ്ടോ നിനക്ക്

നിറമിഴികളോടെ, അവൾ അതെ എന്നു തലയാട്ടി

അപ്പോ നീ ഞാൻ വീണ വിവരം വിവേകിനെ അറിയിച്ചു. അല്ലെ

അതിനു മൗനം മാത്രമായിരുന്നു അരുന്ധതിയുടെ മറുപടി.

നീ വിളിച്ച ഒരു കോളിൻ്റെ വില എൻ്റെ കുഞ്ഞിൻ്റെ ജീവനായിരുന്നെടി.

ആ വാക്കുകൾ ഒരു ഞെട്ടലോടെയാണ് അരുന്ധതി കേട്ടത്

ആ രക്ത പാടുകൾ കണ്ടോ നി. എന്നെ Abortion ചെയ്ത ഡോക്ടർ, നെഴ്സുമാരുടെ ചോരപ്പാടാ… നരകയാധനകൾ അനുഭവിച്ച ശേഷമാ… അവർ യാത്രയായത്.

നിനക്കും അങ്ങനെ തന്നെയാണ്

ഒരു പുഞ്ചിരി ആ സമയത്ത് അരുന്ധതിയുടെ മുഖത്ത് വിരിഞ്ഞിരുന്നു. എന്നാൽ ഈ സമയം അവൾ പുഞ്ചിരിച്ചതിൻ്റെ അർത്ഥം മാത്രം വ്യക്തമായില്ല.

ഏട്ടാ…. വാ.. നമുക്ക് കുറച്ച് പർച്ചേസ് ഉണ്ട്

എവിടേക്കാ….

കാത്തറീന ഞങ്ങൾ പെട്ടെന്നു വരും, നീ ഇവിടെ കാവൽ ഉണ്ടാകണം.

ശരി ഞാൻ നോക്കി കൊള്ളാം

റോക്കിയും ആത്മികയും പുറത്തേക്കു പോയി കുറച്ചു സമയങ്ങൾക്കു ശേഷം കാർ നീങ്ങുന്ന ശബ്ദം കേട്ടു .

എന്നെ ഒന്ന് വേഗം കൊന്നു തരാവോ….

അരുന്ധതിയുടെ ആ ചോദ്യം കാത്തറീനയെ അവളുടെ ശ്രദ്ധ അരുന്ധതിയിലേക്കു ക്ഷണിച്ചു

നീ പേടിക്കണ്ട , അവർ എത്തിയാ… എന്തായാലും നിന്നെ കൊല്ലും

അതെനിക്കറിയാം, കാത്തിരിക്കാൻ വയ്യ എത്രയും പെട്ടെന്നു മരിക്കണം. ഈ കെട്ടൊന്നഴിക്കോ ഞാൻ സ്വയം മരിച്ചോളാ…

അടവു ഇവിടെ ഇറക്കല്ലെ, കെട്ടഴിച്ചാലും നിനക്കെന്നെ കടന്ന് രക്ഷനേടാനാവില്ല

രക്ഷപ്പെടാനോ… ഞാനോ… എന്തിന്, എനിയെനിക്കെന്താ… ഉള്ളത്

അഭിനയം കൊള്ളാം

അഭിനയമല്ല സത്യം, താൻ പ്രണയിച്ചിട്ടുണ്ടോ…

കാത്തറീന അവൾക്ക് മറുപടിയൊന്നും കൊടുത്തില്ല.

എന്നാൽ ഞാൻ പ്രണയിച്ചിരുന്നു. ആദിയെ….

ഒരു പുച്ഛഭാവത്തോടെ കാത്തറീന അവളെ നോക്കി നിന്നു.

ആത്മികയോടുള്ള വാശി അതാ എന്നെ അവനിലേക്കെത്തിച്ചത്, പിന്നെ എപ്പോ അത് പ്രണയമായി എന്നറിയില്ല. പിന്നെ ആത്മികയോട് എനിക്ക് ശത്രുത ഉണ്ടായിരുന്നില്ല ഭയം മാത്രമായിരുന്നു. എന്നിൽ നിന്നും അവൾ ആദിയെ തട്ടിയെടുക്കുമോ… എന്ന ഭയം മാത്രം.

കാത്തറീന അവളെ തന്നെ നോക്കി നിന്നു.

അവൾ ഇല്ലാതായാൽ ആദി എനിക്കു സ്വന്തമാകും എന്നു ഞാൻ കരുതി, എൻ്റെ പൊട്ട ബുദ്ധിക്ക് വിവേകുമായി കൂട്ടുചേർന്നു. ഒരു കുഞ്ഞിനെ കൊല്ലാൻ മാത്രം ക്രൂരയല്ല ഞാൻ കാത്തറീന.

അവളുടെ വാക്കുകൾ ക്രിസ്റ്റീനയെ ആണ് ഓർമ്മപ്പെടുത്തിയത്. കാത്തറീനയുടെ മുന്നിൽ ക്രിസ്റ്റീനയുടെ മറ്റൊരു മുഖം മാത്രമായി മാറി അരുന്ധതി, ക്രിസ്റ്റീന അവളെ രക്ഷിക്കാനായി പക്ഷെ ഇവളെ അതു സാധ്യമല്ല.

ഞാനാ… ഇവിടെ പൊട്ടത്തിയായത്. അവൻ പ്രണയിക്കുന്നുണ്ടെന്നു കരുതി, ഓരോന്നു ചെയ്തു കൂട്ടി, ആ കുഞ്ഞ് മരിച്ചില്ലായിരുന്നെങ്കിൽ അവൻ്റെ ഒരു നല്ല സുഹൃത്തായെങ്കിലും ജീവിതകാലം മുഴുവൻ അവനെ കണ്ടു കൊണ്ട് തള്ളി നീക്കാമായിരുന്നു. എനി എനിക്ക് ഒന്നുമില്ല മരണം മാത്രം.

അവളുടെ വാക്കുകൾ എല്ലാം തന്നെ കാത്തറീനയ്ക്ക് ദുഖം പകർന്നിരുന്നു. അവളോട് ഒരു സഹാനുഭൂതി തോന്നിയിരുന്നെങ്കിലും അവൾക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ.ഈ സമയം പുറത്ത് കാറു വന്നു നിന്ന ശബ്ദം കേട്ടതും അരുന്ധതി.

എൻ്റെ മരണം വന്നു അല്ലേ…

പുഞ്ചിരിക്കുന്ന മുഖത്തോടെ അതവൾ പറഞ്ഞപ്പോ കാത്തറീനയുടെ മിഴികൾ പോലും ഈറനണിഞ്ഞു.

വല്ലാത്ത ഒരു ആവേശത്തോടെ ആത്മിക അവിടേക്ക് പാഞ്ഞു വന്നത് , ഒപ്പം റോക്കിയും അവൻ്റെ മുഖത്തും തന്നെ ചതിച്ചതിൻ്റെ ദേഷ്യം നിഴലിക്കുന്നുണ്ട്, എന്നാൽ കാത്തറീനയിൽ മാത്രം ദുഖം നിഴലിച്ചു. മേശയിൽ സാധനങ്ങൾ നിരത്തി വെച്ച ശേഷം അവൾ അരുന്ധതിക്കരികിലേക്കു നടന്നു. പുഞ്ചിരിക്കുന്ന മുഖത്തോടെ അരുന്ധതി Akയെ വരവേറ്റു. അത് Akയെ കൂടുതൽ വാശി കയറ്റി. എനി നടക്കുന്ന ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ മടിച്ച കാത്തറീന പുറത്തേക്കിറങ്ങി.

ആത്മിക അരുന്ധതിയുടെ പിറകിലായി നിന്നു, അവളുടെ സുന്ദരമായ മുഖത്ത് Ak യുടെ വിരലുകൾ ഓടി നടന്നു. പതിയെ പതിയെ… പെട്ടെന്നു അവളുടെ മിഴികൾ വിരലുകളാൽ അവൾ തുറന്നു പിടിച്ചതും റോക്കി തൻ്റെ കൈകളിൽ കരുതിയിരുന്ന എന്തോ ഒന്ന് അവളുടെ കണ്ണിലേക്ക് വലിച്ചെറിഞ്ഞു. അടുത്ത നിമിഷം തന്നെ AK അവളുടെ മിഴികൾ സ്വതന്ത്രമാക്കി. അരുന്ധതിയുടെ രോധനം അവിടെയാകെ അലയടിച്ചു.

ആ………

അയ്യോ…… അമ്മേ……

ആത്മിക അവിടെ കരുതി വച്ച കത്തിയെടുത്തു അവളുടെ കാലിൽ തൊട്ടു. മരണം മുന്നിൽ കണ്ട് വേദനയിലും ഒരാശ്വാസം തേടി അരുന്ധതി. എന്നാൽ ആത്മിക വശ്യമായ പാഞ്ചിരി തൂകി കൊണ്ട് കാൽ പാദത്തിൽ നിന്നും മേനിയിൽ കത്തി കൊണ്ട് തഴുകി തഴുകി തുട വരെ എത്തി, അവിടെ നിന്നും പിന്നെയും മുന്നോട്ടു കത്തി ചലിച്ചു. വയറിൽ കത്തിയുടെ സ്ഥാനം എത്തിയപ്പോ അരുന്ധതിയും പ്രതീക്ഷിച്ചിരുന്നു’ തൻ്റെ വയറിൽ തറച്ചു കയറുന്ന ആ ആയുധ സ്പർഷത്തെ എന്നാൽ കത്തി വീണ്ടും മുന്നോട്ടു ചലിച്ച് ഹൃദയഭാഗത്തു നിന്നു.

അരുന്ധതിയുടെ പ്രതീക്ഷ വിണ്ടും തെറ്റിച്ച് കത്തി കഴുത്തിൽ വിശ്രമിച്ചു, അവിടെ നിന്നും നെറുകയിൽ വരെ, മരണം കാത്തിരിക്കുന്നവളെ ടീസ് ചെയ്തു ആത്മസംതൃപ്തി നേടുകയായിരുന്നു Ak. പെട്ടെന്നു തൻ്റെ ശരീരത്തിൽ നിന്നും കത്തിയകന്നതും വേദന കടിച്ചമർത്താൻ തയ്യാറായി നിന്നു അരുന്ധതി. പെട്ടെന്ന് അപ്രതീക്ഷിത നീക്കത്തിൽ അരുന്ധതിയുടെ അലർച്ച വീണ്ടും ഉയർന്നു വന്നു. അതെ അരുന്ധതിയുടെ വലതു ചെവി മുറിക്കപ്പെട്ടു കഴിഞ്ഞു. ഇതോടെ അരുന്ധതിക്ക് ഒരു കാര്യം മനസിലായി താൻ പെട്ടെന്നു മരിക്കില്ല. നരകവേദനകൾ പകർന്നു മാത്രമേ:.. അവൾ തന്നെ കൊല്ലുവെന്ന്.

അരുന്ധതിയുടെ മനസ് ഈ സമയം തന്നെ ആത്മികയുടെ കാലിൽ പിടിച്ച് ആയിരം വട്ടമെങ്കിലും മാപ്പ് പറഞ്ഞിട്ടുണ്ടാവും അത്ര മാത്രം അവൾ മാറിയിരുന്നു. അരുന്ധതിയുടെ അഹന്തയ്ക്ക് ഏറ്റവും വലിയ പ്രഹരമായിരുന്നു ആ ഫോൺ കോൾ, എന്നാൽ ആത്മിക അവൾ നിന്നു വിറയ്ക്കുകയാണ്. അവളിൽ കത്തി ജ്വലിക്കുന്ന കോപാഗ്നിയുടെ ചൂട് അത്ര മാത്രം ഉണ്ടായിരുന്നു. അരുന്ധതിയെ ഭസ്മമാക്കിയാലും തീരാത്ത അത്ര ശക്തമായി ആളി കത്തുന്ന തീ അവളിൽ എരിയുന്നുണ്ടായിരുന്നു. എന്നാൽ പുറത്ത് കാത്തറീന ഒരു പക്ഷത്ത് നിൽക്കാൻ കഴിയാതെ സ്വയം തീയിൽ എരിയുന്ന പോലെ ചുട്ടു പൊള്ളുകയായിരുന്നു.

ആത്മിക മേശയിൽ വച്ചിരുന്ന ചെറിയ ഒരു കുപ്പി കൈയ്യിലെടുത്തു അതിൽ ഒരു ഗ്ലാസ് ഫില്ലർ മുക്കി അതിലെ ദ്രാവകം അതിലേക്കു നിറച്ചു. ഒരു പുഞ്ചിരിയോടെ ആ ഫില്ലറിലേക്ക് ആത്മിക നോക്കി. ആത്മികയുടെ ഓരോ ചലനവും ഒരു ഭ്രാന്തിയെ പോലെ ആയിരുന്നു. അവൾ പതിയെ അരുന്ധതിക്കരികിലേക്കു ചെന്നു. അവളുടെ കാൽ പാദത്തിൽ ഒരു തുള്ളി ഉറ്റിച്ചു.

ആ…………..

അമ്മേ…….

അവളുടെ ശബ്ദം ഉയർന്നു വന്നു. അതെ ആസിഡ് തുള്ളി ദേഹത്തു വീണ നിമിഷം ശരീരം നീറിയ അരുന്ധതിയുടെ അലർച്ചഴുയർന്നു. പതിയെ പതിയെ ദേഹത്തിൻ്റെ ഓരോ ഭാഗത്തും തുളളികൾ വീണു കൊണ്ടിരുന്നു. ദേഹം പൊള്ളി നോവുന്ന വേദനയിൽ അവളുടെ അലർച്ചയും ഉയർന്നു വന്നു.

ഈ സമയം ആത്മികയുടെ മനസിലെ ചിന്ത ഒന്നു മാത്രം. എൻ്റെ കുഞ്ഞ് മരിച്ച നിമിഷം ഞാനൊഴുക്കിയ ഓരോ കണ്ണുനീർ തുള്ളികളും തീക്കട്ട സമാനമായിരുന്നു. ആ കണ്ണീരിൻ്റെ നോവറിയണമെങ്കിൽ ഈ ആസിഡുകൾ തന്നെ വേണം. ഇതെൻ്റെ കണ്ണീരാണ് അരുന്ധതി, ഞാനൊഴുക്കിയ കണ്ണീരിൻ്റെ ചൂടാണ് നിൻ്റെ ദേഹത്തെ ചുട്ടെരിയിക്കുന്നത്. എൻ്റെ കണ്ണീരിൻ്റെ വില നീയറിയണം .

വേദനയിൽ കരയുന്ന അരുന്ധതിയുടെ കണ്ണിൽ നിന്നും ഒഴുകിയത് കണ്ണുനീരായിരുന്നില്ല. രക്തതുള്ളികൾ ആയിരുന്നു. മിഴികളിൽ മുന്നെ വിതറിയ കുരുമുളകും തുടരെയുള്ള വേദനയും അവളുടെ മിഴികളിൽ നിന്നും രക്തം പൊടിയാൻ കാരണമായി….. രക്തത്തിൻ്റെ മിഴിനീർ ധാര ഒഴുക്കി അവൾ സമർപ്പണം നടത്തുമ്പോൾ സഹാനുഭൂതി ഉണരാത്ത മനസുമായി ആത്മിക .

അരുന്ധതി, നിനക്കറിയോടി, ഞാൻ…..

സ്വന്തം മാറിടങ്ങൾ തഴുകി കൊണ്ട് വർദ്ധിച്ച ദേഷ്യത്തോടെ ആത്മിക പറഞ്ഞു.

മുലയൂട്ടാൻ കൊതിച്ച എൻ്റെ കുഞ്ഞിനെ നീ…..

എൻ്റെ മനസിലെ അടങ്ങാത്ത സ്നേഹവാത്സല്യങ്ങൾ മുലപ്പാലായി കിനിയുന്ന നാൾ കിനാവു കണ്ടു നടന്ന എന്നെ നീ… ഇങ്ങനെയാക്കി.

ആദി, കുഞ്ഞ് അവരിലൊതുങ്ങിയ എൻ്റെ ജീവിതത്തിൽ ഭൂതക്കാലത്തെ AK എന്ന വാശിക്കാരി, തൻ്റേടി, ആ വായാടി ഒക്കെ ഉറങ്ങിയതായിരുന്നു. പക്ഷെ നീ……

ആത്മിക കവറിൽ നിന്നും മൊട്ടു സുചികൾ നിറച്ച പാക്കറ്റുകൾ എടുത്തു അവൾക്കരികിൽ വിതറിയ ശേഷം റോക്കിയെ നോക്കി, അടുത്ത നിമിഷം റോക്കി പുറം തിരിഞ്ഞു നിന്നതും അരുന്ധതിയുടെ മേൽ വസ്ത്രം പൊക്കി, അവളുടെ മാറിടം പുർണ്ണമായി നഗ്നമാക്കി…. എന്നിട്ടു അരുന്ധതിയോടായി പറഞ്ഞു.

മുലയൂട്ടാൻ ആഗ്രഹിച്ചു സാധിക്കാതെ വരുന്ന ഒരമ്മയുടെ മാറിടത്ത് എത്രമാത്രം വേദനയുണ്ടെന്ന് നിനക്കറിയുമോ……

അരുന്ധതി ഓരോ നിമിഷവും കുഞ്ഞിനെ ഓർക്കുമ്പോ ആയിരം കാരമുള്ളുകൾ ഒന്നായി മാറിൽ കുത്തി നോവിക്കുന്ന വേദനയാ…

മുലപ്പാൽ കനിയേണ്ട മാറിടത്തിൽ എനിക്കു വേദന പകർന്നതിൽ പങ്കു വഹിച്ച നീയും അറിയണ്ടേ ആ വേദന

അതു പറഞ്ഞു തീർന്ന നിമിഷം അരുന്ധതിയുടെ അലർച്ച വീണ്ടും ഉയർന്നു വന്നു. ചിതറിയിട്ട മൊട്ടുസൂചികൾ അരുന്ധതിയുടെ വടിവൊത്ത മാർകുടങ്ങളിൽ ആത്മിക കുത്തിയിറക്കുകയായിരുന്നു.

Ak, please me…

No, അത്ര പെട്ടെന്നു നീ മരിക്കാൻ പാടില്ല , അരുന്ധതി ഞാൻ അനുഭവിക്കുന്ന വേദനയുടെ നൂറിലൊന്നെങ്കിലും നിയനുഭവിക്കേണ്ടതില്ലെ… പറ

നിൻ്റെ കുഞ്ഞിൻ്റെ കാര്യം, എനിക്കറിയില്ല Ak സത്യം

വിവേകിനെ വിളിച്ചറിയിച്ചത് നീയല്ലെടി….

ആ ഒരു തെറ്റേ… ഞാൻ ചെയ്തൊള്ളു

ആ തെറ്റാ… എൻ്റെ കുഞ്ഞിനെ എനിക്കു നഷ്ടമാക്കിയത് അപ്പോ അതിൽ നിനക്കും പങ്കുണ്ട് , നിൻ്റെ പങ്കു മാത്രമാണിത്

അടുത്ത നിമിഷം വീണ്ടും മൊട്ടു സൂചികൾ അവളുടെ മൃദു മാംസത്തിൽ ആഴ്ന്നിറങ്ങി. സമയം പതിയെ അരിച്ചു നീങ്ങി. ആത്മികയുടെ കഠിന പ്രയത്നത്തിൻ്റെ ഫലമെന്ന പോലെ വെള്ളിയാഭരണ അലങ്കാരത്താൽ അണിയിച്ചൊരുക്കിയ അരുന്ധതിയുടെ മാർക്കനികൾ തിളങ്ങി നിന്നു. ഒപ്പം രക്തത്തിൻ്റെ ചുവപ്പ് അവയ്ക്കു ഭംഗി പകർന്നു.

അരുന്ധതി വേദന സഹിച്ചു സഹിച്ചു തളർന്ന അവസ്ഥയിലായി, അവളുടെ ശബ്ദ വീചികൾ ബലഹീനമായി അതിക വേദന വരുന്ന നിമിഷങ്ങളിൽ മാത്രം ആ ശബ്ദം ഉയർന്നു വന്നു. ആത്മിക അവളുടെ വസ്ത്രങ്ങൾ നേരെയാക്കി.

വെള്ളം…. വെള്ളം……

അരുന്ധതിയുടെ നേർത്ത ശബ്ദം ഉയർന്നു കേൾക്കാം, ആ ശബ്ദം കേട്ടതും ആത്മിക ഒന്നു പുഞ്ചിരിച്ചു.

എട്ടാ….

ആത്മിക വിളിച്ചതും റോക്കി അവളെ തിരിഞ്ഞു നോക്കി, എന്താ എന്നു കണ്ണുകൾ കൊണ്ട് കാട്ടിയപ്പോ വെള്ളം എന്ന് കൈ കൊണ്ടു ആത്മികയും കാണിച്ചു. ഒരു കുപ്പി വെള്ളം റോക്കി അവൾക്കു എറിഞ്ഞു കൊടുത്തു. ആത്മിക വെള്ളം കുടിച്ചു.

എട്ടാ…. ഇവക്കു കൂടെ കൊടുത്തേര്

സംശയഭാവത്തോടെ ആത്മികയെ റോക്കി നോക്കിയപ്പോ പുഞ്ചിരിയോടെ ആത്മിക മറുപടി കൊടുത്തത്.

എനിയും കുറേ… സഹിക്കാനുള്ളതല്ലെ, വെള്ളം കൊടുത്തേര്, കൊച്ചിൻ്റെ ക്ഷീണം ഒന്നു വിട്ടോട്ടെ

ഒരു പുഞ്ചിരിയോടെ ഒരു കുപ്പി വെള്ളവുമായി റോക്കി അരുന്ധതിയുടെ അരികിലേക്കു ചെന്നു. പതിയെ അവളുടെ വായുടെ അടുത്തേക്ക് കുപ്പി മുട്ടിച്ചു. ജലം അവളുടെ വായിലേക്ക് പകർന്നു നൽകി. വല്ലാത്ത ഒരാവേശത്തോടെ അവൾ ജലം കുടിച്ചത്. കുപ്പി എടുക്കുമ്പോ കുറച്ചു വെള്ളം തൂത്തത് അവളുടെ മാറിലായിരുന്നു. അവിടെ ഉണ്ടായ നീറൽ വീണ്ടും അവളുടെ അലർച്ചയ്ക്ക് കാരണമായി.

🌟🌟🌟🌟🌟

ഈ സമയം ആദി അറിഞ്ഞു വിവേക് എവിടെയാണെന്ന്. അവൻ കാർ ഹോസ്പിറ്റൽ ലക്ഷ്യമാക്കി മുന്നോട്ടു പോവുകയാണ്. അവൻ്റെ മനസിൽ ഒരു ചിന്ത മാത്രം എങ്ങനെയും വിവേകിനെ മൂന്ന് ദിവസത്തേക്ക് അവരുടെ കയ്യിൽ കിട്ടാതെ സംരക്ഷിക്കാം.

അരുന്ധതിയിലൂടെ താൻ വലിക്കുന്ന ചരട് കൃത്യമായി നീങ്ങുകയാണെങ്കിൽ തൻ്റെ കണക്കുകൂട്ടലുകൾ ശരിയായാൽ പിന്നെ വിവേകിൻ്റെ മരണം, അതിനു പിന്നാലെ അരുന്ധതി.

അതിനു മുന്നെ ഇവരിൽ ഒരാൾ തീർന്നാലും മനസിൽ കണക്കു കൂട്ടി വെച്ച ചീട്ടുകൊട്ടാരം തകർന്നു തരിപ്പണമാകും എന്നതിൽ സംശയമില്ല. എന്നാൽ ആദി അറിയുന്നുണ്ടായിരുന്നില്ല, ആത്മിക അവൻ്റെ പ്രാണൻ്റെ പാതി ആ കണക്കുകൾ തിരുത്തിക്കുറിക്കുവാൻ തുടങ്ങിയെന്ന് .

വിവേക് ലക്ഷ്യമാക്കി ആദി പോയപ്പോ അരുന്ധതിയെന്ന അടിത്തറ ആത്മിക മാന്താൻ തുടങ്ങിയത് അവനും അറിഞ്ഞില്ല . തൻ്റെ കണക്കുകൾ പിഴച്ചതറിയാതെ ആദി വരും കാര്യങ്ങൾ കണക്കു കൂട്ടി ഹോസ്പിറ്റൽ ലക്ഷ്യമാക്കി യാത്രയായി.

( തുടരും……)

Comments:

No comments!

Please sign up or log in to post a comment!