വേലക്കാരിയുടെ തിരോധാനം
എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു..
പക്ഷെ ഇതിൽ പ്രണയമോ കമ്പിയോ ഒന്നുമില്ല എന്ന് ആദ്യമേ ഓർമിപ്പിക്കുന്നു.
വേലക്കാരിയുടെ തിരോധാനം
23-07-2018 തിങ്കൾ രാവിലെ 7.10
തലേന്ന് ഉച്ചക്ക് പെയ്ത മഴയിൽ സ്റ്റേഷൻ മുറ്റത്ത് അവിടവിടെ വെള്ളം കെട്ടികിടക്കുന്നു. തലേന്നത്തെ അവധിയും തണുപ്പും എല്ലാം കൊണ്ടു സ്റ്റേഷൻ തന്നെ ആലസ്യത്തിൽ പാതി ഉറക്കത്തിലുള്ള പാറാവ് കാരനെപോലെ നിശബ്ദമാണ്..
മഴമേഘങ്ങൾക്കിടയിലൂടെ ഉദയസൂര്യന്റെ രശ്മി മുഖത്തടിച്ചു അലോസരപ്പെടുത്തിയപ്പോൾ ജനൽ കർട്ടൻ നീക്കി ഇട്ട് വീണ്ടും ഒരു കൈ മേശയിൽ വച്ച് അതിലേക്ക് തല ചാരി മയങ്ങാൻ തുടങ്ങിയപ്പോളാണ് ഹെഡ് കോൺസ്റ്റബിൾ സുധാകരന് മുന്നിലെ ഫോൺ ശബ്ദിച്ചത്..
“ഹലോ പോലീസ് സ്റ്റേഷൻ..”
“സി ഐ എത്തിയോ..”
“ഇല്ലല്ലോ.. നിങ്ങൾ ആരാണ്..”
“ഞാൻ ശ്രീമംഗലം വീട്ടിൽ മുരളീധരൻ..”
“പറയൂ സര്..”
സുധാകരൻ ഒരു നിമിഷം കൊണ്ട് കർത്തവ്യ ബോധത്തിലേക്ക് വന്നു..
“എടൊ മനസിലായോ ആരാണെന്ന്”
“ഉവ്വ് സാർ.. നാരായണമേനോൻ സാറിന്റെ അനിയൻ??”
“അതേടോ, വീട്ടിലെ സെർവെന്റിനെ കാണാനില്ല.. കൂടെ കുറച്ചു സ്വർണവും..”
“എത്ര ഉണ്ടാവും സര്??.”
“അറിയില്ലെടോ. ഞാനും സ്ഥലത്തില്ല ഏതാണ്ട് ഒരു എഴുപത് പവൻ കാണും..”
“ഒക്കെ സർ, ഇപ്പോൾ തന്നെ പോവാം..”
“ആ ശരിടാ… പിന്നെ, വീട്ടിൽ അമ്മ മാത്രം ഒള്ളു.. അമ്മയെ ബുദ്ധിമുട്ടിക്കരുത് അധികം..”
“ഓക്കേ സർ..”
“എങ്കിൽ ഒക്കെ… ഞാൻ തന്നെ സി ഐയോടും പറഞ്ഞോളാം.”
പല രാജ്യങ്ങളിലും ഇന്ത്യൻ ഹൈകമ്മീഷണർ ആയി പ്രവർത്തിച്ച നാരായണമേനോൻ ശരികും ബിഗ് ഫിഷ് തന്നെ ആയിരുന്നു. വീട്ടിൽ അമ്മയും നാരായണമേനൊന്റെ അനിയൻ മുരളീധരനുമായിരുന്നു താമസം.
23-07-2018 തിങ്കൾ രാവിലെ 9.40
“എല്ലാരും ഒന്ന് ഉഷാർ ആയിക്കോ.. കള്ള് കുടിയൻ വരുന്നുണ്ട്.”
സ്റ്റേഷനിലെ പാറാവിലുള്ള സുരേഷ് ഉള്ളിലേക്ക് നോക്കി വിളിച്ചുപറഞ്ഞു.
“ഓ, അയാൾ വന്നാലെന്ത് വന്നില്ലേലെന്ത്”
ഉള്ളിൽ നിന്നൊരു ശബ്ദം ഉയർന്നെങ്കിലും മേലുദ്യൊഗസ്ഥൻ വരുന്നതിന്റെ ഉണർവ്വ് അവിടെ കണ്ടു
എന്നാൽ തനിക്ക് വരുന്ന സല്യൂട്ട് പോലും ശ്രദ്ധിക്കാതെ ഒരു പോലീസ് ഉദ്യൊഗസ്ഥന്റെ ഒരു രൂപഭാവങ്ങളുമില്ലാതെ കുറുപ്പേട്ടാ എന്നും വിളിചോണ്ട് സിവിൽ ഡ്രെസ്സിൽ സി ഐ നീലകണ്ഠൻ കയറി നേരെ ക്യാബിനിലേക്ക് കയറി.
40 വയ്സ്സോളം പ്രായം.
എല്ലാരും സല്യൂട്ട് അടിച്ച ശേഷം സ്വസ്ഥാനങ്ങളിൽ ഇരുന്നു. കുറുപ്പ് മാത്രം പുറകെ കയറി
“എന്താ സാർ”
“മോഷണം നടന്ന നാരായൺസാറിന്റെ വീട്ടിൽ ആരെങ്കിലും പോയൊ? ”
“മഹേഷ് സാറൊരു ടീമിനെ കൊണ്ട് പോയിട്ടുണ്ട്”
“ഓ, അയാൾ പോയിട്ടെന്തുണ്ടാക്കാനാ. നമുക്കൊന്നു പോയാലോ?”
“സാർ സീരിയസ് ആയി പറയുന്നതാണൊ?”
“അതേടോ, അയാള് വല്യ കൊമ്പത്തെ ആളായത് കൊണ്ട് ഇപ്പോ വിളി വരും. SP ഓഫിസിൽ ഏക്സ്പ്ലനേഷൻ കൊടുക്കാൻ പോവുന്നതിലും നല്ലത് ഇവിടെ പോവുന്നത് തന്നെ അല്ലേ?? അറ്റ്ലീസ്റ്റ് ആ തൊലിഞ്ഞ മുഖം കാണണ്ടല്ലോ..”
അപ്പോളേക്കും പതിവ് കട്ടനും ആയി ഒരു ജൂനിയർ പിസി കയറിവന്നതോടെ കുറുപ്പ് പുറത്തേക്ക് ഇറങ്ങി.
“സതീഷെ വണ്ടിയിറക്കെടാ.”
കുറുപ്പിന്റെ ആവേശത്തിനു കാരണമുണ്ട്.
പ്രമാദമായ പല കേസുകളും തെളിയിച്ച ആളാണ് CI നീലകണ്ഠൻ.. അദ്ദേഹം തെളിയിച്ച രണ്ട് കേസുകൾ ഇപ്പോൾ പോലീസ് ട്രെയിനിങ്ങിൽ സ്റ്റഡി മെറ്റീരിയൽ കൂടി ആണ്. ലൈഫിൽ ഇടക്കുണ്ടായ ട്രാജഡി തുടർച്ച ആയ കള്ളുകുടിയിലേക്ക് വഴിതിരിച്ചു വിട്ടു മാക്സിമം കേസുകളിൽ നിന്ന് ഒതുങ്ങി. പക്ഷെ അയാൾ ഏറ്റെടുത്താൽ ആ കേസ് തെളിയിക്കുമെന്ന് എല്ലാവർക്കുമറിയാം
മോഷണം നടന്ന വീട്ടിലേക്കുള്ള വഴിയിൽ കുറുപ് സംഭവത്തിന്റെ രത്നചുരുക്കം പറഞ്ഞു.
“നാരായണന്റെ അനിയൻ മുരളിധരനും അമ്മയും ആണു അവിടെ താമസം. മുരളി മിക്കവാറും ബിസിനസ്സ് ടൂറിലായിരിക്കും അത്കൊണ്ട് അയാൾ തന്നെ ഏർപ്പെടുത്തിയ വേലക്കാരിയാണു സുനന്ദ. മുരളി തലേന്നു പോയത് കൊണ്ട് അമ്മയും സുനന്ദയും മാത്രമേ വീട്ടിലുണ്ടായിരുന്നൊള്ളു. നേരം വെളുത്തപ്പോൾ മുൻ വാതിൽ തുറന്നു കിടക്കുന്നു. നോക്കിയപ്പോൾ സുനന്ദയേയും കാണാനില്ല. വീടു മുഴുവൻ തിരഞ്ഞപ്പോളാണു ഷെൽഫ് തുറന്നു കിടക്കുന്നതും സ്വർണ്ണം നഷ്ടപെട്ടതും അറിഞ്ഞത്. ഉടനെ മകനോട് വിളിച്ച് പറയുകയും മകൻ മുരളി സ്റ്റേഷനിലേക്ക് വിളിച്ച് പറയുകയായിരുന്നു.”
വീട്ടിലെത്തിയപ്പൊൾ നാരായണൻ നയതന്ത്ര ഉദ്യോഗസ്തനായതിനാലുള്ള ഭയബഹുമാനം കൊണ്ടാണെന്നു തോന്നുന്നു നാട്ടുകാരുടെ വലിയ തള്ളികയറ്റമില്ല.
CI അനിയെ കണ്ട ഉടൻ SI മഹേഷ് സല്യൂട്ടടിച്ചു.
“എന്തായി മഹേഷെ.”
“ഉണ്ടാക്കികൊണ്ടിരിക്കാണു സർ.
“അതോണ്ട് ഇനി കാര്യമൊന്നുമില്ല. 70 പവൻ കൊണ്ടു ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും രാത്രി ഒരു പെണ്ണ് പോവാൻ ചാൻസില്ല.. അത് പോട്ടെ, ഫോട്ടോ വല്ലതും ഉണ്ടൊ ആ പെണ്ണിന്റെ”
“നല്ല ഉരുപ്പടിയാ സാറെ”
വേലക്കാരി സുനന്ദയുടെ ഫോട്ടോയും അഡ്രെസ്സും നൽകികൊണ്ട് മഹേഷ് പറഞ്ഞു.
“അവളുടെ നംബർ ട്രാക്ക് ചെയ്തൊ?”
“ആ നംബർ ഓഫാണു സാർ. സൈബർ സെല്ലിൽ വിളിച്ച് ആ ഫോണിന്റെ ഓഫ് ആയ ലൊക്കേഷൻ നോക്കിയപ്പോൾ അത് ഈ പരിധിക്കു ഉള്ളിൽ തന്നെ ആണ് ഓഫ് ആയത്. എന്തായാലും ഇത് വരെ അത് ഓൺ ആയിട്ടില്ല.”
“മ്മ്. എനിക്കീ വീട്ടിലെ അമ്മയെ കാണണം”
ആ വലിയ വീടിന്റെ ലിവിങ് റൂമിലേക്ക് മഹേഷ് CIയെ കൊണ്ട് പോയ് അമ്മയെ കാണിച്ചു
“അമ്മേ ഞാൻ അനിരുദ്ധ് നമസ്കാരം. CI ആണ് ”
“നമസ്കാരം മോനെ”
“അമ്മയ്കെത്ര നാളായി സുനന്ദയെ അറിയാം?
ആ അമ്മയുടെ പരിഭ്രമം ഒഴിവാക്കാൻ ഒപ്പം ഇരുന്നു ആ കൈ പിടിച്ചു കൊണ്ടു അയാൾ ചോദിച്ചു.
“ഒരു വർഷമായി അവൾ ഇവിടെ വന്നിട്ട്”
“എന്താണു ഇത് വരെ അവളെ കുറിച്ചുള്ള അമ്മയുടെ അഭിപ്രായം.”
“നല്ല കൊച്ചായിരുന്നു മോനെ. ആകെ ഒരു മാമൻ മാത്രെ ഒള്ളൂ ആ കൊച്ചിനു. വിശ്വസിക്കാൻ പറ്റുന്നില്ല ആ പെണ്ണങ്ങനെ ചെയ്യുമെന്നു.”
“സ്വർണ്ണമല്ലാതെ പണമെന്തെങ്കിലും”
“ഇല്ല മോനെ.. കല്യാണത്തിനു മതിയെന്നു പറഞ്ഞു 4 മാസമായി ശമ്പളം പോലും വാങ്ങിയിട്ടില്ല ആ കുട്ടി. 80000 രൂപ ശമ്പളം കൊടുക്കാനുണ്ട് ആ കുട്ടിക്ക്..”
“എനിക്കാ സ്വർണ്ണമിരുന്ന സ്ഥലം ഒന്നു കാണിച്ചു തരാമോ”
അതിനെന്താ മോൻ വന്നോളൂ..
അവർ അടുത്തുള്ള മുറിയിലേക്ക് അയാളെ കൊണ്ടു പോയി. അപ്പോളും ആ റൂമിലെ സ്റ്റീൽ ഷെൽഫ് തുറന്നു കിടന്നിരുന്നു. നാലു റാക്കുള്ള അതിലെ ഒരു റാക്കിലെ മാത്രം തുണികളൊക്കെ വലിച്ചു വാരി ഇട്ടിട്ടുണ്ട്… വിരി ഒന്നുമില്ലാത്ത ബെഡ്ഡ് കണ്ടപ്പോൾ അവിടെ തലേദിവസം ആരും കിടന്നിരുന്നില്ലെന്ന് CI ഊഹിച്ചു..
“അമ്മേ സുനന്ദക്കറിയാമായിരുന്നൊ ഇവിടെയാണു സ്വർണ്ണം വച്ചതെന്നു? ”
“പിന്നെ. അവളു തന്നെയാ ഇവിടെ വച്ചത് രണ്ടാഴ്ച മുൻപ്. കഴിഞ്ഞയാഴ്ച നാട്ടിൽ പോയപ്പോൾ അവൾ താക്കോൽ എന്നെ ഏൽപിക്കുകയും ചെയ്തു.”
“അവൾ നാട്ടിൽ പോകുമ്പോൾ സ്വർണ്ണം കൊണ്ട് പോയില്ലെന്നു ഉറപ്പുണ്ടോ.
“ഉവ്വാ. അപ്പുറത്തെ രമണി ചേച്ചിക്ക് ഒരു മാല ഏതോ കല്യാണത്തിന് പോവാൻ കൊടുത്തതാ മിനിയാന്നു അത് തിരിച്ചു കിട്ടുകയും ചെയ്തു. അത് തിരിച്ച് വയ്ക്കുമ്പോൾ ഞാൻ മുഴുവൻ സ്വർണവും കണ്ടതാ.”
“രമണി ചേച്ചി കണ്ടായിരുന്നൊ ഈ ഷെൽഫ്.”
“ഏയ് അവളങ്ങനെ ഉള്ളിലൊന്നും വരാറില്ല മോനെ ”
“അമ്മേ കഴിഞ്ഞ ഒരാഴ്ച ആരൊക്കെ ഈ വീട്ടിൽ വന്നിട്ടുണ്ട്. പരിജയമില്ലാത്തവർ? ”
“ആകെ വന്നെന്നു പറയുന്നത് മുരളിയും രമണിയും വേലായുധനും മാത്രമാ. വേലായുധൻ പറമ്പിലെ പണിക്കാരനാ. പണ്ട് മുതലേ ഉള്ളതാ. പരിചയമില്ലാത്ത ആരും അങ്ങനെ വന്നിട്ടില്ലാ. മുരളി ശനിയാഴ്ച പോയതാ എറണാകുളത്ത് പിന്നെ ആരും വരില്ല”
“ഈ വേലായുധൻ ആളെങ്ങനെ?
“വേലായ്ധൻ കുട്ടി പത്തിരുപത് വർഷായി ഇവിടെ ഒള്ളതാ.. പാവമാ. ഇവിടടുത്ത് തന്നാ വീട്. വ്യാഴാഴ്ചക്ക് ശെഷം വന്നിട്ടില്ല. ഭാര്യയുടെ അച്ഛനമ്മമാരുടെ അംബതാം വാർഷികം ആയിരുന്നു ഇന്നലെ. ഇന്നെങ്ങാനുമേ വരൂ എന്നാ പറഞ്ഞത്.”
“ഒരു ചോദ്യവും കൂടി. സുനന്ദ എതു ഫോണാ ഉപയൊഗിക്കുന്നെ”
“അറിയില്ല മോനെ. ഒരു വലിയ ഫോണാ. സിനിമ ഒക്കെ കാണാൻ പറ്റുന്ന ടൈപ്. കഴിഞ്ഞ മാസം വീട്ടിന്നു വന്നപ്പോ കൊണ്ടുവന്നതാ”
അനി മഹേഷിനെ നോക്കി
“അറിയില്ല സാർ”
മഹേഷ് നെറ്റി ചുളിച്ചു.
“ശരി അമ്മേ. ബുദ്ധിമുട്ടായെങ്കിൽ ക്ഷമിക്കണം.. ”
അദ്ദേഹം ആ അമ്മയെ സ്നേഹപൂർവ്വം നോക്കി എസ് ഐക്ക് നേരെ തിരിഞ്ഞു..
“വാ, നമുക്ക് അയൽപക്കത്തെ രമണിയെ ഒന്നു കാണണം.”
വീടിനു പുറത്തുതന്നെ ഉണ്ടായിരുന്നു രമണി.
“രമണിയേച്ചി, എന്താ ഒരു പേടി പൊലെ മുഖത്ത്”
“പേടി ഇല്ല സാറെ. ആ പെണ്ണു പറ്റിച്ച് പോയല്ലൊ എന്നുള്ള വിഷമം മാത്രെ ഒള്ളു.”
“ഒന്നിങ്ങു വായോ.. ചോദിക്കട്ടെ.. ”
അയാളും ഒരു വനിതാ പിസി യും മഹേഷും കൂടെ രമണിയെ പോലീസ് ജീപ്പിനടുത്തേക്ക് കൊണ്ടുപോയി.. അവരുടെ പരിഭ്രമം കൂടുന്നത് അവർക്ക് മനസ്സിൽ ആയി.
“ഇനി പറയ്.. എന്താ അവളെ കുറിച്ചുള്ള അഭിപ്രായം.?
“നല്ല പെണ്ണാണെന്നാ കരുതിയെ സാറെ. ആരും ഇല്ലാത്തോളാ. അതോണ്ട് ഒള്ളതെല്ലാം കൂട്ടിവെച്ചു കല്യാണത്തിനുള്ളത് ഉണ്ടാക്കാണെന്നാ അവൾ പറയാറു. ഒരു നല്ല ചുരിദാറുപോലും വാങ്ങില്ല. ആകെ നല്ലതെന്നു പറിയാൻ ഉണ്ടാരുന്നത് ഒരു ഫോണാ കഴിഞ്ഞ മാസം നാട്ടിൽപോയപ്പൊ വാങ്ങിയതാ”
“ഏതാ ബ്രാൻഡ് എന്നറിയോ”
“ലെനോവോ ആണെന്നു തോന്നുന്നു”
“അവൾക്ക് വാട്ട്സ് ആപ്പ് ഉണ്ടാരുന്നൊ.
“ഇല്ലാന്നാ തോന്നുന്നെ.”
“രമണിചേച്ചിക്ക് തോന്നുന്നോ അവളിങ്ങനെ ചെയ്യുമെന്നു.”
“ഏയ് ഇല്ല സാറേ.. നല്ല അഭിപ്രായാരുന്നു എല്ലാർക്കും.”
അപ്പോളെക്കും പോലീസ് ബോർഡ് വച്ച ഇന്നോവ വന്നു നിന്നു. എസ്പിയും ഡിവൈ എസ്പിയും വണ്ടിയിൽ നിന്നിറങ്ങി. സി ഐ നീലകണ്ഠനെ കണ്ടപ്പോൾ അധികം പ്രായം ഇല്ലാത്ത DYSP ചെറിയ പുച്ഛം വിതറി പറഞ്ഞു..
“ഓ താനൊക്കെ കേസിനിറങ്ങിയോ.”
പക്ഷെ തലമൂത്ത SP തന്നെ അല്പം ആശ്വാസം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു..
“താൻ തന്റെ പഴയ ഫോമിൽ തന്നെ കാര്യങ്ങൾക്ക് ഒരു നീക്കുപോക്ക് ഉണ്ടാക്കും എന്ന് കരുതട്ടെ.”
കേസിന്റെ ഡീറ്റെയിൽസ് ഒക്കെ ചോദിച്ച ശേഷം അവിടത്തെ അമ്മയെ ആശ്വസിപിച്ച ശേഷം അനിയെയും മഹേഷിനെയും വിളിച്ച് 24 മണിക്കൂറിനുള്ളിൽ പ്രതിയും തൊണ്ടിമുതലും കണ്ടെത്തണം എന്നാവശ്യപെട്ടു അവർ വണ്ടിയിൽ കയറി.
പെട്ടെന്നു SP നീലകണ്ഠനെ വിളിപ്പിച്ചു.
“ഡാ നല്ല പ്രഷറുണ്ട് എത്രയും പെട്ടന്നു തെളിഞ്ഞില്ലെങ്കിൽ ഇരിക്കപൊറുതി ഉണ്ടാവില്ല. താൻ ഒന്നിറങ്ങിയാൽ ആ പെണ്ണു താനെ മുന്നിലെത്തും. തന്റെ റിജക്ടഡ് ലീവ് റിക്വേസ്റ്റ് എന്റെ കയ്യിലുണ്ട് ഈ കേസ് തീർത്താൽ ലീവ് അപ്പ്രൂവ്ഡ്. അല്ലേൽ അതും പറഞ്ഞ് വരണ്ടാ.”
“ഉറപ്പാണല്ലോ സർ, ഇനി കഴിഞ്ഞു ഞഞ്ഞാ പിഞ്ഞാ പറയില്ലല്ലോ? ”
“അതേഡോ. തന്നെയീ പഴയ ഉശിരോടെ ഒന്നു കണ്ടാ മതി.”
അതും പറഞ്ഞ് അവർ പോയപ്പോൾ മഹേഷ് നിരാശ പൂണ്ടു..
“എവിടെ പൊയി തപ്പാനാ നമ്മളിനി. അവൾക്ക് കേരളം വിടാനാണേൽ പോലും ഇത്രയും റ്റൈം മതി. ഓരോരുത്തരു ഇറങ്ങിക്കോളും മനുഷ്യന്റെ സമാധാനം കളയാൻ”
അപ്പോളെക്കും കോൺസ്റ്റബിൽ വിജയൻ വന്നു പറഞ്ഞു.
“സാർ. വഴിയിലുള്ള ബേക്കറിയിലെ സിസിടിവിയിൽ അവളുടെ മുഖം ഇല്ല സർ. മാത്രമല്ല 10.30 നു ശെഷം മൂന്നോ നാലൊ കാറുകളെ പോയിട്ടൊള്ളു ഒന്നിലും സ്ത്രീകളെ വിസിബിൾ ആയി കാണാൻ പറ്റിയില്ല സർ.”
“മഹേഷെ. ഐ ബിലീവ് ഷി ഈസ് നോ മോർ. ലെറ്റ്സ് ചെക്ക് ഫോർ ഹെർ ബോഡി ആൾസൊ”
അയാൾ വിജയന് നേരെ തിരിഞ്ഞു പറഞ്ഞു..
“ഈ വീട്ടിൽ ഒരു മുറി തയ്യാറാക്കാമോന്ന് നോക്ക്.. ചോദ്യം ചെയ്യാൻ ഒക്കെ പറ്റിയത്.. ഒന്നുകൂടി രമണിയെ കാണണം നമുക്ക്..”
അയാൾ പോയി കഴിഞ്ഞു CI നീലകണ്ഠൻ മഹേഷിന്റെ നേരെ thir..
“അവൾ പുതിയ ഫോൺ വാങ്ങിയിട്ട് ഒരു മാസമല്ലെ ആയിട്ടൊള്ളു. അവളുടെ മൊബൈൽ നമ്പർ ചെക്ക് ചെയ്താൽ ആ ഫോണിന്റെ IMEI നമ്പർ കിട്ടും. ആ നമ്പറിൽ രെജിസ്റ്റർ ആവുന്ന അല്ലെങ്കിൽ ആയിട്ടുള്ള ഏതൊക്കെ സിം റെജിസ്റ്റർ ഉണ്ടോ അതിന്റെ ഒക്കെ ഡീറ്റെയിൽസ് എടുപ്പിക്ക്. അയാം ഷുവർ ഷി വിൽ ബി ഹാവിംഗ് വൺ മോർ നമ്പർ”
“ഷുവർ സർ.. പക്ഷെ ടൈം എടുത്തേക്കാം..”
“അറിയാടോ.. പക്ഷെ ഒരു വഴിക്ക് അതങ്ങ് നടന്നോട്ടെ..”
ചെക്ക് ചെയ്യാൻ റിക്വേസ്റ്റ് സൈബർ സെല്ലിനു നൽകിയ ശേഷം മഹേഷ് ആയാളോട് ചോദിച്ചു.
മഹേഷ്:”സാറിനു എങ്ങനെ തോന്നി അവൾ മരിച്ചെന്നു.”
CI: “എടോ. ഇത് വരെ പണിയെടുത്ത കൂലിയായി 60000 ആണു ആ പെണ്ണു വാങ്ങാതെ കിടക്കുന്നെ. ഈ സ്വർണം ആണെങ്കിൽ അവളുടെ കസ്റ്റഡിയിൽ തന്നെ അല്ലേ.. ഇത്രെം രൂപ വാങ്ങി കഴിഞ്ഞല്ലാതെ അവൾ അതും കൊണ്ടു പോവാൻ ചാൻസില്ല. സൊ അവളല്ല ഇത് ചെയ്തത്. ”
മഹേഷ്: “അവളൊരു കാമുകന്റെ കൂടെ പൊയതാണെങ്കിൽ? കാമുകൻ പെട്ടെന്ന് വന്നു വിളിച്ചതാണെങ്കിൽ അവൾക്ക് കിട്ടിയതും കൊണ്ട് പോയതായ്കൂടെ?”
അനി: “ലുക്ക് മഹേഷ്, സുനന്ദയാണു സ്വർണ്ണം വച്ചത്. അവൾക്ക് കൃത്യമായി അറിയാം അതെവിടെ ആണെന്നു. സൊ അതെടുക്കാനായി അവൾ ഒരിക്കലും ആ ഷെൽഫിലെ സാധനങ്ങൾ വാരി വലിച്ചിടില്ല. ആ ശബ്ദം അമ്മയെ ഉണർത്താനെ ഉപകരിക്കൂ. ഇത് ഇവളെ അപായപെടുത്തുമ്പോൾ ജീവഭയം കാരണം ഷെൽഫിൽ സ്വർണ്ണമുണ്ട് എന്നു പറഞ്ഞത് ആകാനാണു സാധ്യത. അവളെ അപായപെടുത്തിയവർക്ക് ഷെൽഫിലെ മൂന്നാമത്തെ റാക്കിൽ എന്നു മാത്രമറിയാവുന്നത് കൊണ്ടാണു എല്ലാം വലിച്ച് വാരി ഇട്ടത്”
മഹേഷ്:”അപ്പോൾ ആരായിരിക്കും പിന്നെ ഇത് ചെയ്തത്”
അനി:”അവൾക്കൊരു കാമുകൻ ഉണ്ടാകാനാണു ചാൻസ്. അല്ലെങ്കിൽ അവളത്ര വിലയുള്ള ഫോൺ വാങ്ങില്ല. മിക്കവാറും അയാൾ വാങ്ങികൊടുത്തതാകും. അതാ ഞാൻ ഡീറ്റെയിൽസ് എടുക്കാൻ പറഞ്ഞത്. അതിന്റെ കാര്യം എന്തായെന്നു നോക്കണം അവനെ പൊക്കിയാൽ എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല. ”
മഹേഷ്:”ഒക്കെ സാർ.”
അനി:”അതിനിടയിൽ ഒരു കാര്യം ചെയ്യ്. ആ കുറുപ്പിനെ വിട്ട് ഒരു പൈൻഡ് വാങ്ങാൻ പറയ്. ഡ്യൂട്ടിയിലല്ലെ വോഡ്ക മതി. ”
മഹേഷ്:”ഇപ്പൊ വേണൊ സാർ”
അനി:”വേണം ഡോ പഴേ പോലെ പറ്റുന്നില്ല. ഒന്നങ്ങ് ചെന്ന ഒരുഷാറാകും. എന്നിട്ട് വാ നമുക്കൊന്നു നടക്കാം. രണ്ടൊ മൂന്നൊ കോൺസ്റ്റബിൾസിനെ വിളിക്ക്.”
റ്റൈം 10.50
സി ഐയും എസ് ഐ മഹേഷും നാലു പിസിമാരും ആ വീടിന്റെ പുറകിലേക്ക് നടന്നു. ഇരുവശത്തും വീടുകളും പിറകിൽ നീണ്ടുകിടക്കുന്ന വിശാലമായ ആളൊഴിഞ്ഞ പറമ്പുമുള്ള നാൽപത് സെന്റു വരുന്ന ആ സ്തലത്ത് അവർ അത്യാവശ്യം നല്ല പരിശൊധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. പുല്ലൊക്കെ വെട്ടിയൊതുക്കി വളരെ ക്ലീൻ ആയിരുന്നു ആ സ്ഥലം.
CI:”പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ലല്ലൊഡാ. ഒരു കാൽപാടുപോലും.”
മഹേഷ്:”കാൽപാടോ സാർ”
CI:”മ്മ് സുനന്ദയെ ആരെങ്കിലും അപായപ്പെടുത്തിയോ അപായപെടുത്താനോ കൊണ്ട് പോയതാണെങ്കിൽ അവരത് മുൻവശം വഴി ചെയ്യില്ല. രണ്ട് വശങ്ങളിലും വീടുകളുണ്ട് പിന്നെ ആകെ ഉള്ള ഒപ്ഷൻ പിൻ വശം വഴിയാണു. മഴ പെയ്ത് നനഞ്ഞുകിടക്കുന്നതിൽ ഒരു ചെരിപ്പടി എങ്കിലും കാണേണ്ടതല്ലേ?“
അപ്പോളേക്കും മഹേഷിനു ഒരു കാൾ വന്നു. അത് അറ്റൻഡ് ചെയ്ത ശേഷം അയാൾ അനിയുടെ അടുത്തു വന്നു പറഞ്ഞു.
മഹേഷ്:”സാറിന്റെ എക്സ്പെക്റ്റേഷൻ ശരിയായിരുന്നു. അവൾ മറ്റൊരു നമ്പർ യുസ് ചെയ്തിരുന്നു നമ്പർ കിട്ടി. അതിലേക്ക് വന്ന കാൾ ഡീറ്റെയിൽസ് അര മണിക്കൂർ കൊണ്ട് കിട്ടും. പക്ഷെ അതിലും ഇമ്പൊർട്ടന്റ് കാര്യമുണ്ട്. ആ നമ്പർ എടുത്തിരിക്കുന്നത് ഈ നാട്ടുകാരനായ ഒരു അഭിലാഷിന്റെ പേരിലാണു. ഇവിടെനിന്നും മാക്സിമം ഒരു കിലോമീറ്ററെ ഒള്ളു അവന്റെ വീട്ടിലേക്ക്. ഞാൻ ആളെ ട്രാക്ക് ചെയാൻ നോക്കട്ടെ”.
അനി:”ഓ ഗുഡ് ജോബ്. ആളു മുങ്ങാതെ പൊക്കാൻ പറയ് പിള്ളെരോട്.”
മഹേഷ് ഒരു ടീമിനെ ഏ എസ് ഐ യുടെ ഒപ്പം അയച്ചു അഭിലാഷിനെ പൊക്കാൻ
അപ്പോളെക്കും കുറുപ്പിന്റെ ജീപ്പും മുൻപിലെത്തുന്ന ശബ്ദം കേട്ടു.
അനി: “താൻ പോരുന്നോ ഒരു കമ്പനിക്ക്”
മഹേഷ്: “ഏയ് വേണ്ട സർ”
അനി: “എന്തെ കഴിക്കില്ലെ”
മഹേഷ്:”അതല്ല സർ ഡ്യൂട്ടി ടൈമിൽ”
അനി: “എന്നാലും വാടൊ ഒരു കമ്പനിക്ക്. അല്ലേ തനിക്കെന്നെ ഒറ്റാൻ തോന്നിയാലോ.”
കളിയായി ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞത് എങ്കിലും മഹേഷ് അയാളുടെ കുറുക്കൻ കണ്ണുകൾ കണ്ടു ഒന്നും മിണ്ടാതെ പുറകെ ചെന്നു.
അവർ രണ്ട്പേരും ചെന്നപ്പോളേക്കും കുറുപ്പ് വണ്ടി ആരും ശ്രദ്ധിക്കാത്ത ഒരു മൂലയിലേക്ക് ഒതുക്കിയിരുന്നു.
അവർ രണ്ട് പേരും വണ്ടിയിൽ കയറിയപ്പോൾ കുറുപ്പ് ഒരു ഫുൾ മാജിക് മൊമന്റ്സ് എടുത്തു നീട്ടി.
CI: “ഫുൾ തന്നെ വാങ്ങിയല്ലൊ മനുഷ്യനെ നശിപ്പിക്കാനായി”.
കുറുപ്പ്:”അല്ലെൽ ഇത് കഴിയുമ്പൊ ഞാൻ തന്നെ പോണ്ടേ. ”
ഒരു പെഗ് കഴിച്ച ശേഷം ഒന്നൊഴിച്ച് മഹേഷിനും നീട്ടിയപ്പോൾ അത് മഹേഷിനു വാങ്ങാതിരിക്കാനായില്ല.
അനി: “മഹേഷെ നമുക്ക് അഭിലാഷ് തന്നെയാണു പ്രതി എന്നു ഉറപിച്ചു മറ്റാരെങ്കിലുമാണെങ്കിൽ അവർക്ക് രക്ഷപെടാനുള്ള സ്പേസ് കൊടുക്കാനാകില്ല. സൊ നമുക്കൊരു ലിസ്റ്റ് ഉണ്ടാക്കി ചാൻസും റീസണും പ്രൊബബിലിറ്റിയും വചൊരു മെട്രിക്സ് ഉണ്ടാക്കണം. ഇത് വരെ സംശയിക്കാവുന്നതിൽ ഫസ്‌റ്റ് അഭിലാഷ് പിന്നെ രമണി മുരളി വേലായുധൻ ആ ലിസ്റ്റ് നീളാം. അയൽപക്കത്തുള്ളവരും സുനന്ദയുടെ ഫ്രണ്ട്സും ആരുതന്നെയും ആകാം അത്. ഇതിൽ രമണി ഒഴികെ ഉള്ളവരുടെ ഇന്നലത്തെ മൊബെയിൽ ലൊക്കേഷൻ ട്രാക്ക് ചെയ്യണം. ”
ഒരു പെഗ് കൂടി ഒഴിച്ച് കഴിച്ചിട്ട് അനി തുടർന്നു.
“അത്പോലെ ഇൻകേസ് ഇപ്പോളും സുനന്ദക്ക് ജീവനുണ്ടെങ്കിൽ നമ്മൾ വൈകുന്ന ഓരോ നിമിഷവും അവളുടെ ജീവനെ അപകടത്തിലാക്കും. നമ്മുടെ ജോലി തുടരണം. ഒരാളെ ആ മതിലിൽ കയറ്റി നോക്കിക്കണം.”
അപ്പോളെക്കും ജീപ്പ് വരുന്ന ശബ്ദം കേട്ടു. പെട്ടെന്ന് തന്നെ മൂന്നാമത്തെതും ഒഴിച്ച് ഒറ്റവലിക്ക് കുടിച്ച് അനിയും മഹേഷും പുറത്തിറങ്ങി.
മഹേഷ് അവന്റെയും മുരളി വേലായുധൻ എന്നിവരുടെയും തലേദിവസത്തെ ലൊകേഷൻ ചെക്ക് ചെയാൻ വിളിച്ചു പറഞ്ഞതിനു ശേഷം ഒരു പിസിയെ വിട്ടു മതിൽ പരിശൊധിക്കാൻ പറഞ്ഞു.
അപ്പോളേക്കൂം വന്ന വണ്ടിയിൽ നിന്നും അഭിലാഷിനെ ഇറക്കി വീട്ടിൽ തന്നെ പിസി വിജയൻ സെറ്റ് ചെയ്ത മുറിയിൽ കയറ്റിയിരുന്നു. അനിയും മഹേഷും ആ മുറിയിൽ ചെന്നു.
ഒരു മെലിഞ്ഞ ഇരുപത്തഞ്ചു വയസ്സ് പ്രായമുള്ള അത്യാവശ്യം കാണാൻ തരക്കേടില്ലാത്ത പയ്യനായിരുന്നു അഭിലാഷ്. CI നീലകണ്ഠൻ മഹേഷിന്റെ നേരെ കണ്ണു കാണിച്ചപ്പോൾ മഹേഷ് സംസാരിക്കാൻ ആരംഭിച്ചു.
മഹേഷ്: “നോക്കു അഭിലാഷ്. ചില സംശയങ്ങളുടെ പേരിലാണു ഞങ്ങൾ അഭിലാഷിനെ കൊണ്ട് വന്നത്. സൊ സത്യം മാത്രം പറഞ്ഞാൽ സ്റ്റേഷനിലെ ചോദ്യം ചെയ്യൽ ഒഴിവാക്കാം. ഇവിടെ ആകുമ്പോൾ ശബ്ദം നാട്ടുകാർ കേൾക്കും എന്നൊരു പ്രശ്നം ഉണ്ട്. പക്ഷെ സ്റ്റേഷനിലെ കാര്യം പറയാതെ അറിയാമല്ലൊ”
അഭിലാഷ്:”അറിയാം സർ ചോദിച്ചോളു. ഞാൻ അറിയാവുന്നതൊക്കെ പറയാം”
മഹേഷ്:”അഭിലാഷിനു സുനന്ദയെ എത്ര കാലമായി അറിയാം”
അഭിലാഷ്:”ഏഴെട്ടുമാസമായികാണും. ”
മഹേഷ്:”നിങ്ങൾ തമ്മിലുള്ള റിലേഷൻ?”
അഭിലാഷ്:”ഞങ്ങൾ ഇഷ്ടത്തിലായിരുന്നു സർ”
മഹേഷ്:”എത്ര നാളായ് ഇത് തുടങ്ങിയിട്ട്”
അഭിലാഷ്:”നാലുമാസം മുൻപാണു ഞാൻ അവളൊട് ഇഷ്ടം പറഞ്ഞത്. അവൾക്കും ഇഷ്ടമായിരുന്നു”
മഹേഷ്:”എന്താണു പ്ലാൻ കെട്ടാനാണൊ”
അഭിലാഷ്:”അതെ സർ”
മഹേഷ്:”താനിന്നലെ രാത്രി എവിടെ ആയിരുന്നു”
അഭിലാഷ്:”എന്റെ വീട്ടിലുണ്ടായിരുന്നു സർ”
മഹേഷ്:”സുനന്ദയെ കാണാൻ വന്നില്ലെ?”
അഭിലാഷ്:”ഇല്ല സർ ഫോണിൽ വിളിച്ചെ ഒള്ളു”
മഹേഷ്:”എപ്പോളായ്‌രുന്നു”
അഭിലാഷ്:”10.30 നാണു സർ”
അനി: “ഗിവ് യുവർ ഫോൺ”
നീലകണ്ഠൻ ഫോൺ വാങ്ങി നോക്കിയ ശേഷം അവനെ നോക്കി പറഞ്ഞു
“ഇന്നു രാവിലെ മൂന്ന് വട്ടം ഡയൽ ചെയ്തു. മൂന്നും കണക്ടഡ് അല്ല. ഇന്നലെ 10.34 വിളിച്ച് 13 മിനുട്ട് സംസാരിച്ചു. ശേഷം 11.40 മുതൽ 1 മണി വരെ ഏഴ് വട്ടം ഡയൽ ചെയ്തു. ഒന്നും കണക്ടഡ് അല്ല. വീണ്ടും 3 മണിക്ക് 2 വട്ടം. ഒരിക്കൽ പോലും തിരിച്ച് കാൾ വന്നില്ല. ശരിയല്ലെ?”
അഭിലാഷ്:”അതെ സാർ ഒരു മണിവരെ വിളിച്ചപ്പോൾ അവസാനത്തെ കാൾ മാത്രം ബിസി ആക്കി. ബാക്കി ആൻസർ ചെയ്തില്ല. 3 മണിക്ക് ഓഫ് ആയിരുന്നു സർ.”
CI: “അത്പോലെ മിനിയാന്നും അതിനു മുൻപത്തെ ദിവസവും ഒരു മണിക്കൂറിലധികം സംസാരിച്ച നിങ്ങൾ എന്താണു ഇന്നലെ മാത്രം 13 മിനുട്ട്?
അഭിലാഷ്:”ഇന്നലെ (ഇവിടത്തെ) ആന്റി എണീറ്റു, വിളിക്കുന്നു എന്നും പറഞ്ഞവൾ കട്ട് ആക്കിയതാണു സർ”
അനി മഹേഷിനു നേരെ കണ്ണു കാട്ടി. അത് മനസ്സിലായ മഹേഷ് അയാളുടെ ഫോണിൽ ആരെയോ ഡയൽ ചെയുന്ന പോലെ പുറത്ത് അമ്മയോട് ആ പറഞ്ഞതിന്റെ സത്യാവസ്ത ചോദിക്കാനിറങ്ങി.
CI: “അവൾക്ക് ശത്രുക്കളാരെങ്കിലും”
അഭിലാഷ്:”എന്റെ അറിവിൽ ഇല്ല സർ”
CI:”വൺ മോർ ക്വസ്റ്റിയൻ. ഡു യു ഹാഡ് സെക്സ് വിത്ത് ഹേർ”
അഭിലാഷ്:”ഇല്ല സർ. അങ്ങനെ ഒന്നും.. ”
അപ്പോളേക്കും CI ഫോണിന്റെ വാട്സ്ആപ്പ് ഓപ്പൺ ചെയ്യാൻ നോക്കി പാസ്വെഡ് കണ്ടു അവനു നേരെ നീട്ടി..
ചെറിയ പരിഭ്രമത്തോടെ എങ്കിലും അവൻ അത് ഓപ്പൺ ചെയ്തു കൊടുത്തു..
അയാൾ അവളുമായുള്ള ചാറ്റ് എടുത്തു.. തലേദിവസത്തെ ചാറ്റിൽ അഭിലാഷ് വന്നോട്ടെ എന്ന് ചോദിക്കുമ്പോൾ അവൾ നിഷേധിക്കുന്നത് ആണ് കാണാൻ കഴിഞ്ഞത്. അതിൽ സ്ക്രോൾ ചെയ്തു മുകളിലേക്ക് പോയി..
ഒടുവിൽ മൂന്നാഴ്ച മുൻപ് ഉള്ള ചാറ്റിൽ അവളുടെ അർദ്ധനഗ്‌ന മേനിയും അതിനോട് ചേർന്നുള്ള ചാറ്റും കിട്ടിയപ്പോൾ അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.. കുറെ ഏറെ ഹോട്ട് ചാറ്റുകൾക്കും ഫോട്ടോയ്ക്കും ശേഷം ഉള്ള ഒരൊറ്റ മെസേജ് മാത്രം അയാൾ അവൻ കേൾക്കാൻ വായിച്ചു..
“എനിക്കും സഹിക്കാൻ പറ്റുന്നില്ല മുത്തേ… ഞാൻ ഗേറ്റ് പൂട്ടുന്നില്ല. അമ്മക്ക് മരുന്ന് കൊടുത്തുടാ.. ഇപ്പോൾ ഒറങ്ങികോളും..”
ബാക്കി ഞാൻ പറയട്ടെ അഭിലാഷേ??
ഒരു പുഞ്ചിരിയോടെ അവന്റെ കണ്ണിൽ തന്നെ നോക്കി അയാൾ ഒരു നിമിഷം മൗനം ആയി നിന്നു. അഭിലാഷിൽ നിന്നും മറുപടി വരാതെ ആയപ്പോൾ അയാൾ തുടർന്നു.
“അങ്ങനെ അന്ന് നീ വന്നു.. കാര്യങ്ങൾ ഒക്കെ നടത്തി പോവുകയും ചെയ്തു.. പക്ഷെ ഈ അടുത്ത് നിന്നോട് അവൾ പറഞ്ഞു ഗർഭിണി ആണെന്ന്.. ചുമ്മാ ടൈം പാസ് ആയി അവളെ കണ്ട നിനക്ക് അത് തലയിൽ ചുമക്കാൻ താല്പര്യം ഇല്ല. സോ നൈസ് ആയി അതങ്ങ് ഒഴിവാക്കി.. അവളോട് ആണേൽ എവിടെയെങ്കിലും രക്ഷപെട്ടു പോയി ജീവിക്കാം എന്ന് പറഞ്ഞപ്പോൾ ഒള്ള സ്വർണം കാണിച്ചും തന്നു.. ഇനി അഭിലാഷ് പറയ്.. എത്രത്തോളം തെറ്റ് ഉണ്ട് ഇതിലെന്ന്..”
ഒന്ന് പരുങ്ങി എങ്കിലും ആത്മവിശ്വാസം വീണ്ടെടുത്ത് അവൻ പറഞ്ഞു തുടങ്ങി.
“ഇല്ല സർ, അന്ന് ഇവിടെ വന്നെന്നത് സത്യാ. പക്ഷെ ഞങ്ങൾ തമ്മിൽ ബന്ധപ്പെടാൻ അവള് സമ്മതിച്ചില്ല.. വെറുതെ ഫോർപ്ളേ മാത്രമേ ചെയ്തോള്ളൂ. എല്ലാം കല്യാണം കഴിഞ്ഞു മതി എന്നായിരുന്നു നിർബന്ധം.. അവള് ഒരിക്കലും ഗർഭിണിയും അല്ല സർ..”
അപ്പോളെക്കും മഹേഷ് ആംഗ്യം കാണിച്ചു അനിയെ പുറത്തേക്ക് വിളിച്ചു
CI:”എന്തായി”
മഹേഷ്:”ഇന്നലെ അമ്മ എണീറ്റത് കൊണ്ടു അവൾ ഫോൺ കട്ട് ആക്കി എന്ന് പറഞ്ഞത് നുണയാണ് സർ. ഇവിടത്തെ അമ്മ നല്ല ഡോസ് ഉള്ള മരുന്നു കഴിക്കുന്നതിനാൽ രാവിലെ വരെ ഒന്നും അറിയാറില്ല. ഇന്നലെയും ഒമ്പത് മണിക്ക് കിടന്ന അവർ പതിവു പോലെ ഇന്നു രാവിലെ 6.30 നെ എണീറ്റിട്ടൊള്ളു. പിന്നൊരു കാര്യം. വീടിനു പിറകിലെ മതിലിൽ ചില പാടുകളുണ്ട് ”
അവർ മതിലിനടുത്തേക്ക് ചെന്നു. രണ്ട് മീറ്റർ ഉയരമുണ്ടായിരുന്ന ആ മതിലിനടുത്ത് ഒരു പിസി ഒരു ചെയർ കൊണ്ട് വച്ചുകൊടുത്തു. അതിൽ അനി കയറിയപ്പോൾ മഹേഷ് നേരിട്ട് മതിലിൽ കയറി. മഴക്കാലത്തിന്റെ സൃഷ്ടിയായ പായലിൽ എന്തോ വലിച്ച് കയറ്റിയതിന്റെ പാട് വ്യക്തമായും തെളിഞ്ഞിരുന്നു. മതിലിനു പുറത്തെ പറമ്പിൽ അവിടവിടെ ഒരാൾ നടന്നതിന്റെ കാൽപാടുകൾ കാണാമായിരുന്നു. രണ്ട് പേരെ ആ കാൽപാടുകളെ പിന്തുടരാനും ഒരാളെ അയൽപക്കത്ത് ആ സ്തലത്തിന്റെ ഡീറ്റെയിൽസ് എടുക്കാനും അയച്ച മഹേഷ് ഡോഗ് സ്ക്വാഡിന്റെ സേവനവും റിക്വസ്റ്റ് ചെയ്ത ശേഷം CIയുടെ അടുത്തെത്തി. അപ്പോളേക്കും CI ഒരു പിസി യെക്കൊണ്ട് അഭിലാഷ് ഇട്ടുവന്ന ചെരിപ്പ് എടുത്തു ആ കാലടിക്ക് അടുത്ത് വച്ച് നോക്കുന്നുണ്ട്.
മഹേഷ്:”ഇത്ര പെട്ടെന്നു ഇങ്ങനെ ഒരു വഴിതിരിവ് പ്രതീക്ഷിച്ചില്ല സർ. ഇനി എളുപ്പം തീർക്കാം ഇത്. അവനെ സ്റ്റേഷനിൽ കൊണ്ട് പോയ് ചോദിച്ചാൽ എല്ലാം തെളിയും”
അനി:”ഇല്ലെടോ കൂടുതൽ കോമ്പ്ലികേറ്റഡ് ആവുകയാണു കേസ്. വായോ നമുക്കോരോന്നു കൂടെ വീശാം അല്ലാതെ കലങ്ങിതെളിയുമെന്നു തോന്നുന്നില്ല..”
കുറുപ്പിന്റെ ജീപ്പിൽ കയറി ഓരോന്നുകൂടി വീശുമ്പോൾ നീലകണ്ഠൻ ആണു സംസാരിച്ച് തുടങ്ങിയത്.
“സൊ വി കാൻ കൻഫേം സുനന്ദ ഈസ് നോ മോർ. പക്ഷേ അതു അഭിലാഷ് തന്നെ ചെയ്തതാണെന്നു പറയാൻ പറ്റില്ല. അഭിലാഷിനെ പോലൊരാൾക്ക് തനിച്ച് സുനന്ദയെ വധിച്ചെങ്കിൽ കൂടി ചുമന്നു കൊണ്ട്പോകാൻ പറ്റുമോ. ഫോട്ടോ കണ്ടിട്ട് അൻപതു കിലോയിലധികം ഭാരമുണ്ടാകും അവൾക്ക്. അത് മാത്രമല്ല ആ കണ്ട ചെരുപ്പിന്റെ അളവു അഭിലാഷിന്റെ ശരീരത്തിന്റെതല്ല. സൊ മിക്കവാറും ആരുടെയോ ഹെൽപ് കിട്ടിയിട്ടുണ്ടാകണം. ശരിയല്ലേ”.
മഹേഷ്:”ശരിയാണു സർ. പക്ഷേ ഒരു ഡൗട്ട്. അഭിലാഷ് ഇൻവോൾവ് ആയ കൊലപാതകമെങ്കിൽ ബോഡി കൊണ്ട് പോകുമ്പോൾ അവനും ഉണ്ടാകേണ്ടെ? മറ്റൊരാൾ അവൻ കൂടെ ഇല്ലാതെ ഇത്ര റിസ്ക്ക് എടുത്ത് തനിയെ കൊണ്ട്പോകുമോ. ഏറ്റവും ഡേഞ്ജറസ് ആയിട്ടുള്ളത് ബോഡി കൊണ്ട് പോയി മറവു ചെയ്യുന്നതാണല്ലൊ. അല്ലെങ്കിൽ സൈറ്റ് ക്ലീൻ ചെയ്യാൻ നിന്നതാകുമോ?”
CI: “യു ടോൾഡ് എ ഗുഡ് പോയിന്റ്. അഭിലാഷ് പോയിട്ടില്ലെങ്കിൽ നമുക്കീ ഒപ്ഷൻ ഉപേക്ഷിക്കേണ്ടി വരും. സൈറ്റ് ക്ലീനിംഗ് ഇവിടെ അപ്പ്ളിക്കബിൾ അല്ല. കാരണം രക്തം ചിന്താത്ത കൊലപാതകം ആവാനാണിവിടെ ചാൻസ്. അല്ലെങ്കിൽ ബോഡി കൊണ്ടു പോവുന്ന വഴിയിൽ ബ്ലഡ് കണ്ടേനെ. ബലപ്രയോഗത്തിൽ താറുമാറായ സ്ഥലം റീ അറേഞ്ജ് ചെയ്യാനും മാത്രം അഭിലാഷിനു ഇവിടം ഫമിലിയർ അല്ല. സൊ തിങ്ങ്സ് ആർ കൊമ്പ്ലികേറ്റിങ് എഗയിൻ ഹീയർ”
മഹേഷ്:”ഒകേ സാർ ഗിവ് മീ വൺ മിനുറ്റ്”
നീലകണ്ഠൻ വീണ്ടുമൊരു പെഗ് കഴിച്ചപ്പോളെക്കും മഹേഷ് വീണ്ടും വണ്ടിയിൽ കയറി.
മഹേഷ്:”സാർ ഞാൻ നോക്കിയപ്പോൾ അഭിലാഷ് , മുരളി വേലായുധൻ മൂന്നു പേരും ഈ ടവർ ലൊകേഷനിൽ തന്നെ ഉണ്ട്. പക്ഷേ ഇവരാരും അഭിലാഷിനോട് സംസാരിച്ചിട്ടില്ല. ബട്ട് സുനന്ദയുടെ പഴയ നമ്പറിലേക്ക് ഇന്നലെ മുരളീ വിളിച്ചിട്ടുണ്ട്. എക്സാറ്റ്ലി പറഞ്ഞാൽ വൈകിട്ട് 6.40 നു മുരളീ വിളിച്ച് 3.20 മിനുട്ട് സംസാരിച്ചു. അത് കഴിഞ്ഞ് 9.40നു സുനന്ദ വിളിച്ച് 48 സെക്കൻഡും 10.48 നു അതായത് അഭിലാഷിന്റെ കാൾ കഴിഞ്ഞ് ഒരു മിനിറ്റിനുള്ളിൽ മുരളി വിളിച്ച് 26 സെകൻഡും സംസാരിച്ചിട്ടുണ്ട്. രണ്ട് നമ്പറിന്റെയും കാൾ ഹിസ്റ്ററി കമ്പേയർ ചെയ്തപ്പൊ ഒരു ഡൗട്ട്. മുരളി വിളിച്ച്കൊണ്ടിരിക്കുന്നത് കാരണമാകുമോ സുനന്ദ വേഗം കട്ട് ചെയ്തത്”
CI: “വി ഗോട്ട് എ ഗുഡ് പൊയിന്റ്. പക്ഷേ ഒരു പ്രോബ്ലമുണ്ട്. മുരളിയ്ക്ക് വേലക്കാരിയെ വിളിക്കാൻ പല കാരണങ്ങളുമുണ്ടാകാം. അമ്മയെ പറ്റി അന്വേഷിക്കുന്നത് ഉൾപ്പെടെ. വീട്ടുകാരൻ വിളിക്കുമ്പോൾ അവൾക്ക് എടുത്തല്ലേ പറ്റൂ ”
മഹേഷ്:”എങ്കിൽ അമ്മ എണീറ്റു എന്നു പറഞ്ഞ് കട്ട് ചെയ്യാതെ ഒരു മിനുട്ട് ഹോൾഡ് ചെയ്താൽ പോരെ.”
CI :”എങ്കിൽ ഒരുപക്ഷെ മുരളി വീട്ടിൽ വന്നതാണെങ്കിൽ”
മഹേഷ്:”എങ്കിലും പതിനഞ്ജ് മിനുട്ട് പോരെ ഒരു വേലക്കാരിക്കു ഭക്ഷണം നൽകാനും മറ്റും. ഹിയർ ഈസ് മോർ ദാൻ റ്റൂ അവർ. അല്ലെങ്കിൽ പിന്നെ സുനന്ദ മുരളിയെ ഭയപെടുന്നുണ്ടാകും അവിടെ ഉള്ളപ്പോൾ ഫോൺ ചെയ്യാൻ പോലും.”
CI:”അത് നമുക്ക് അഭിലാഷിനോട് ചോദിച്ച് മനസ്സിലാക്കാവുന്നതെ ഒള്ളു”
മഹേഷ് ചോദിക്കാമെന്നു പറഞ്ഞു വണ്ടിയിൽ നിന്നും പുറത്ത് പോയി അൽപം കഴിഞ്ഞു തിരിച്ചു വന്നു
“സർ സുനന്ദയ്ക്ക് മുരളിയെ ഭയമില്ല. മാത്രവുമല്ല. മുരളിയുടെ അടുത്ത് സുനന്ധക്ക് അഞ്ചു മിനുട്ടിൽ കൂടുതൽ നിൽക്കേണ്ടി വരാറുമില്ല”
അനീ:”സൊ അഭിലാഷിന്റെ അഭിപ്രായത്തിൽ അഞ്ജു മിനുട്ടിൽ കൂടുതൽ ഒരുമിച്ച് കാണെണ്ടാത്ത സുനന്ദ മുരളീയുടെ കാൾ വന്നപ്പോൾ രണ്ട് മണിക്കൂർ ഫോൺ അറ്റൻഡ് ചെയ്യാൻ കഴിയാത്തത്ര ബിസി ആകുന്നു അത് കഴിഞ്ഞ് കാണാതെയും ആകുന്നു. ആ 10.48 ന്റെ കാൾ എക്സ്പെക്റ്റഡ് ആയിരുന്നു. അത്കൊണ്ടാണു അഭിലാഷിനെ അവൾ ഒഴിവാക്കിയത്. സൊ നോ ചാൻസസ് ഫോർ അൺഎക്സ്പെക്റ്റഡ് ഇൻസിഡന്റ്സ്. ആൻഡ് മുരളി നൗ കംസ് ഫസ്റ്റ് ഇൻ ദ ലിസ്റ്റ്. ഇതൊന്നും കൂടാതെ മുരളി വന്ന കാര്യം അമ്മക്ക് അറിയുന്നതും ഇല്ല..”
മഹേഷ്:”സൊ വി വാണ്ട് മുരളി വിത്ത് അസ് ?”
മഹേഷ്:”അതെ സർ. പക്ഷെ കോടികളുടെ ആസ്ഥിയുള്ള ഒരാൾ വെറും 70 പവൻ സ്വർണ്ണത്തിനു വേണ്ടി ഇങ്ങനെ ചെയ്യില്ല അപ്പോൾ?”
അനി: “അമ്മയുടെ സ്റ്റേറ്റ്‌മെന്റ് അനുസരിച്ച് ശനിയാഴ്ച പോയ മകൻ എങ്ങനെയാടൊ ഞായറാഴ്ച രാത്രി ഈ റേഞ്ചിൽ വരുന്നത്? അമ്മയ്ക്കറിയാതെ വന്നിട്ടുണ്ടെങ്കിൽ വന്നത്പോലെ തന്നെ തിരിച്ച് പോയെങ്കിൽ എന്താകുമെടാ കാരണം? ഒരൊറ്റ കാരണമേ കാണാനൊള്ളു.. കാമം.. ”
മഹേഷ്:”അതു ഞാനോർത്തില്ല സർ. വേറൊരു പ്രശ്നം കൂടി ഉണ്ട് സർ. വൻപുലിയാണു കക്ഷി.. കയിലൊതുങ്ങില്ല. എങ്ങനെ പൊക്കും.
അനി:”മുരളിയെ വിളിച്ച് ഒരു അപ്പോയിൻമെന്റ് എടുപ്പിക്ക്. നമ്മൾ കുറച്ച് റെസ്പെക്റ്റ് ഒക്കെ കാണിക്കുന്നെന്നു അയാൾക്ക് തോന്നട്ടെ. നമുക്കയാളെ പോയി കാണാമെടാ”
അനി ഒരു പെഗ് കൂടെ ഒഴിച്ച് കഴിച്ചപ്പൊഴേക്കും മഹേഷ് മുരളിയെ ഫോണിൽ വിളിച്ച് കഴിഞ്ഞ് വന്നു. പറമ്പ് നോക്കാൻ പോയ പോലീസുകാരും ഒപ്പം ഉണ്ടായിരുന്നു.
മഹേഷ്:”സർ മുരളി ഇവിടേക്ക് വന്നുകൊണ്ടിരിക്കാണെന്നു പറഞ്ഞു. ഒരു മണിക്കൂറിനകം എത്തും. അതുപോലെ പിൻ വശത്തുള്ള പറമ്പിൽ നോക്കിയിട്ട് വലുതായി ഹോപ്പില്ല. പുല്ലു വളർന്നയിടത്ത് വച്ച് കാലടയാളം തീർന്നു. പക്ഷേ ആ പറമ്പിൽ നിന്നും പുറത്ത്കൊണ്ട്പോകാൻ കഴിയില്ല. ചുറ്റും വീടുകളാണു. പിന്നെ ഉള്ളത് ആകെ ഒരു കുളമാണു. അതെ ഒള്ളു ചാൻസ്. എന്തായാലും ഡോഗ് സ്ക്വാഡ് അരമണിക്കൂറിനകം എത്തും. അത് കഴിഞ്ഞ് മുങ്ങാനുള്ളവരെ വിളിക്കാം”
അനി:”പട്ടിയൊക്കെ വരട്ടെ. താൻ മുങ്ങൽക്കാരെ വിളിച്ചൊ. അപ്പോളെക്കും പോയ് വല്ലതും കഴിക്കാം”
മഹേഷ്:”ഭക്ഷണം ഇവിടെ തന്നെ അറേഞ്ചഡ് ആണു സർ”
ടൈം ഉച്ചക്ക് 1.50
ഭക്‌ഷണം കഴിച്ച്കഴിഞ്ഞ് അനി വീണ്ടും അഭിലാഷിനെ കണ്ടു കൂടെ മഹേഷും.
മഹേഷ്:”ഡോ തനിക് സുനന്ദക്ക് എന്തു പറ്റിയെന്നറിയാമൊ. ”
അഭിലാഷ്:”അവളെയും ഇവിടത്തെ കുറെ സ്വർണ്ണവും കാണാനില്ലെന്ന് കേട്ടു സർ”
മഹേഷ്:”അവൾ അതെടുത്തെന്നു കരുതുന്നുണ്ടോ താൻ ”
അഭിലാഷ്:”ഇല്ല സർ”
CI:”വൺ മോർ ക്വസ്റ്റിയൻ. തനിക്ക് നീന്തലറിയാമൊ”
അഭിലാഷ്:”ഇല്ല സാർ”
അവർ അതുകഴിഞ്ഞ് കുളത്തിന്റെ ഭാഗത്തേക്ക് നടന്നു
അനി:”മഹേഷെ ഇപ്പോൾ ഇവിടെ കാൽപാടുകൾ കാണാനുണ്ടല്ലൊ”
മഹേഷ്:”അത് സർ തെങ്ങിനൊക്കെ തടം കീറിയിടത്ത് ഇളകിയ മണ്ണാ. അതിൽ പോലീസുകാരുടെ ബൂട്ടിന്റെ പാടാ.”
അനി:”മ്മ്”
പോലീസുകാരുടെ സഹായത്തോടെ മതിൽ കടന്നു അവർ കുളത്തിനടുത്തെത്തി. ഒരു പോലീസുകാരൻ അവിടെ കാവലുണ്ടായിരുന്നു കുളം ഒരു വഴിയൊഴികെ മുൾകൈതകളാൽ ചുറ്റപെട്ടിരുന്നു. ഇറങ്ങുന്ന വഴിയരികെ കലങ്ങികിടന്നിരുന്നു.
അനി:”എങ്ങനെയാഡൊ ഇത് കലങ്ങിയത്.”
ഒരു പിസി:”ആരോ പോത്തിനെ ഇറക്കിയിരുന്നു സർ”
അനി:”മഹേഷെ നമുക്ക് ഇപ്പോ നല്ലൊരു നീന്തൽക്കാരനെ കിട്ടിയാൽ തീരുമാനമാക്കാമെന്നു തോന്നുന്നു”
മഹേഷ്:”ഞാൻ ശ്രമിക്കട്ടെ സർ”
ഒന്നോ രണ്ടോ ഫോൺ കാളിനു ശേഷം മഹേഷ് വന്നു പറഞ്ഞു.
“സർ പോലീസിന്റെ നീന്തൽക്കാർ ഇനിയും രണ്ട് മണിക്കൂറെടുക്കും പക്ഷെ ഞാൻ രണ്ട് പേരെ വിളിച്ചിട്ടുണ്ട് ലോക്കൽസ്. നല്ല നീന്തൽക്കാരാ. പത്തുമിനിട്ടിലെത്തും”
അൽപസമയതിനകം അവർ വന്നു.
അനി അവർക്ക് കുളത്തിലിറങ്ങാനുള്ള വഴിയുടെ ഇരുവശത്തും അഞ്ജുമീറ്റർ വരെ തിരയാൻ പറഞ്ഞു.
“അല്ല സർ ഈ കുളം ഞങ്ങൾക്കറിയാം ഇറങ്ങാനുള്ള പടവിലൊഴികെ മുഴുവൻ ചെളിയാ. പടവിൽ മാത്രം ചരലും കല്ലും ഇട്ടതോണ്ട് ചെളി വരില്ല. അതോണ്ട് എന്തെങ്കിലും ഉണ്ടെങ്കിൽ പോലും കിട്ടില്ല. എന്നാലും നോക്കാം. സാർ പറഞ്ഞതല്ലേ”
മഹേഷ്.: “ഇത്രയും വലിയ കുളത്തിൽ ഇവരെകൊണ്ട് കാര്യമില്ലെന്നു തൊന്നുന്നു സർ”
CI:”അല്ല മഹേഷ്. എല്ലാ വശത്തും കൈത ഉള്ള കുളത്തിൽ പടവു വഴി മാത്രമേ ബോഡി ആർക്കും ഉപേക്ഷിക്കാനാകു. മാത്രമല്ല ഒരാൾക്ക് ഒരിക്കലും ബോഡി കൊണ്ട് നടുഭാഗം വരെ പോയി വെള്ളത്തിൽ താഴ്ത്താൻ പറ്റില്ല. എനിക്ക് തോന്നുന്നത് ബോഡി ഈ ഏരിയയിൽ വെള്ളത്തിൽ കല്ലു കെട്ടിയൊ മറ്റോ താഴ്ത്തിയിരിക്കും ചെളിക്കുള്ളിൽ നിന്നും ചീഞ്ഞാലും പെട്ടെന്ന് മണം പുറത്തറിയില്ല”
അപ്പോളെക്കും മഹേഷിനു മുരളിയുടെ ഫോൺ വന്നു വീട്ടിൽ എത്തിയെന്നറിയിക്കാൻ
“സർ ഇവിടെ എന്തോ താഴ്ത്തിയ പോലുണ്ട്. പക്ഷേ പൊന്തുന്നില്ലാ”
ഒരാൾ അലറിവിളിച്ചു
മറ്റേയാളും അവിടെ ചെന്നു. പക്ഷേ അത് പൊന്തുന്നില്ലായിരുന്നു. ഏ എസ് ഐ യെ അത് പുറത്തെടുക്കാനേൽപിച്ച് CIയും മഹേഷും മുരളീയെ കാണാൻ തിരിച്ച്നടന്നു.
മഹേഷ്:”വി ഹാവ് ടു ടേക് കെയർ വൈൽ ടോക്കിംഗ് ടു ഹിം. ഒരൊറ്റ അബദ്ധം പോലും വലിയ ഇഷ്യൂ ആകും. സൊ സർ ഹാൻഡിൽ ചെയ്യാമൊ അയാളെ”
CI: “ഇങ്ങനെ പേടിക്കാതെഡോ. നമുക്കൊരുമിച്ച് കാണാം അയാളെ”
നടന്നു മുരളിയുടെ വീടെത്തിയപ്പോൾ അയാൾ മഹേഷിനോട് പറഞ്ഞു.
“ലൂക്ക് അറ്റ് ഫുഡ്സ്റ്റെപ്സ്. ഇന്നു പോലീസ് നടന്ന കാൽപാടുകൾ ചിലയിടങ്ങളിൽ കാണാം. തെങ്ങിനു തടമെടുത്തിടത്തും മറ്റും. പക്ഷേ ബോഡി കൊണ്ട്പോയവരുടെ ഒരൊറ്റ കാലടിപാടുപോലുമില്ല. രാത്രി മഴ റിപോർട്ട് ചെയ്തിട്ടുമില്ല കാൽ പാടുകൾ മാഞ്ഞ് പോവാൻ. സൊ ഈ പറമ്പിനെ അത്ര അറിയുന്നവരാണു ഇത് കൊണ്ട് പോയത്. വേലായുധനു മാത്രമേ അത്രയും ഇവിടം അറിയൂ. സോ ടേക്ക് ഹിം ആൾസൊ. മിക്കവാറും അയാളൊരു കൂട്ടുപ്രതി ആകും. അഭിലാഷിനോ മുരളിക്കോ അതോ വേറെ ആർക്കെങ്കിലുമോ”
ടൈം 3.15
അവർ എത്തിയപ്പോൾ മുരളി ഭക്ഷണം കഴിക്കുകയായിരുന്നു.
CI:”എന്തേ മുരളീ ഒന്നും കഴിച്ചില്ലേ. വരുന്ന വഴി ഇത്രയും നേരമായി.”
മുരളി:”ഇല്ല സാർ. നിങ്ങളും വെയ്റ്റ് ചെയ്യുന്നത്കൊണ്ട് നേരെ ഇങ്ങ് പോന്നു. എന്താ സർ ചോദിക്കാനുള്ളത്. ”
CI:”കഴിച്ച് കഴിഞ്ഞ് ചോദിക്കാം. എന്തായാലും മുരളീ ഫോണൊന്നു തരൂ”
CI കാൾ ഹിസ്റ്ററിയും വാട്ട്സപ്പ് മെസ്സേജും നൊക്കി കഴിഞ്ഞപ്പോളെക്കും മുരളീ വന്നു. അതിൽ പക്ഷേ മുരളിക്ക് സുനന്ദയുമായി വല്ലപ്പോളും ചാറ്റിംഗ് ഉണ്ടെന്നു മാത്രമെ മനസ്സിലായൊള്ളു.
മുരളി:”എന്താ സർ ആ പയ്യനെ പിടിച്ച് വച്ചിരിക്കുന്നത് ആ റൂമിൽ. അവനും ഇൻവോൾവ്മെൻറ്റ് ഉണ്ടൊ”.
CI : “ഒരു സംശയം. ആളെ അറിയുമോ”.
മുരളി:”പേരറിയില്ല എന്നാലും പരിചയമുണ്ട്”.
CI: “അത്പോട്ടെ. എന്തായിരുന്നു സുനന്ദയും മുരളിയുമായുള്ള റിലേഷൻ. ഐ മീൻ സംതിംഗ് പെഴ്സണൽ. മുരളിക്ക് മനസിലായല്ലൊ ഞാൻ ഉദ്ദേശിച്ചത്?”
മുരളി:”മനസ്സിലായി. പക്ഷേ എന്താ സർ ഇവിടെ ഈ ചൊദ്യത്തിനു പ്രസക്തി. ”
CI: “വാ മുരളി, നമുക്കോരോ സിഗരറ്റ് വലിച്ചാലോ? “.
അവർ മൂന്നുപേരും വീട്ടിൽനിന്നും അകന്നപ്പോൾ CI സംസാരിച്ചു തുടങ്ങി.
“ലൂക്ക് മുരളി, വെറുമൊരു മോഷണം അന്വേഷിച്ച് വന്നതാണു ഞങ്ങൾ. ബട്ട് വി നോ ഷി ഈസ് നോ മോർ”.
മുരളി:”വാട്ട്?”
CI:”യെസ്. ഇത് വരെ നിങ്ങളെ ഞാൻ സംശയിക്കുന്നില്ല. പക്‌ഷേ ഒരു തെറ്റ് ആയ വിവരം പോലും നിങ്ങൾക്ക് നേരെ സംശയതിന്റെ കുന്തമുന നീട്ടും. ഞങ്ങൾ ഒന്നും മനസ്സിലാക്കാതെ അല്ല സംസാരിക്കുന്നതെന്നറിയാമല്ലൊ. സോ ടെൽ ദി ട്രൂത്ത്. വാട്ട് ഇസ് യുവർ റിലേഷൻ വിത്ത് സുനന്ദ”
മുരളി:”ആസ് യു തോട്ട് സർ. ഭാര്യയുമായി അകന്ന ശേഷം എനിക്ക് ആശ്വാസം പകർന്നതിവളായിരുന്നു. അന്നവൾ എന്റെ ഓഫീസിലെ സ്റ്റാഫായിരുന്നു. പതിയെ അത് ശാരീരികബന്ധത്തിലേക്ക് വളർന്നു. കൂടുതൽ സൗകര്യത്തിനു തന്നെയാണ് അവളേ ഞാൻ വീട്ടിൽ താമസിപ്പിച്ചത്”.
CI:”യെസ്റ്റർഡേ ആൾസൊ? ”
മുരളി:”യെസ്. ”
CI:”എന്താണുണ്ടായത് ഇന്നലെ.”
മുരളി:”എറണാകുളത്ത് ഇന്നലെ രാവിലെ പോകണമെന്നുണ്ടായിരുന്നെങ്കിലും നടക്കാതെ വന്നു. സൊ അവളെ വിളിച്ച് പറയുകയും അമ്മ ഉറങ്ങിയെന്നുറപ്പായി കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് പോയി. പതിനൊന്നു മണിക്ക് വീട്ടിലെത്തിയ ഞാൻ ഒരു മണിക്ക് തിരിച്ച് പോയി സാർ” .
CI:”പോകുംബോൾ അവളെങ്ങനെ എന്തെങ്കിലും അസ്വസ്തത”
മുരളി:”ഇല്ല സർ.. ഷി വാസ് ഓക്കെ”
CI:”തനിച്ചായിരുന്നൊ മുരളീ?”
മുരളി:”ഈ കാര്യത്തിനു തനിച്ചല്ലേ പോകു സർ”
അയാളുടെ ചോദ്യം കേട്ടപ്പോൾനീലകണ്ഠനു ചിരി വന്നു. അതു ഒന്നടക്കി അയാൾ ചോദ്യം തുടർന്നു.
“അവളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും അസ്വഭാവികത തോന്നിയൊ? ഭയമൊ വേഗം തിരിച്ച് വിടാനുള്ള വ്യഗ്രതയോ മറ്റോ?”
മുരളി:”ഇല്ല സർ. ഷി വാസ് കൂൾ ആൻഡ് ഹാപ്പി”.
CI: “ഓക്കെ താങ്ക്സ് ഫോർ യൂവർ കോപറേഷൻ. അത് ഒക്കെ പോട്ടെ എന്തായിരുന്നു ഭാവി പരിപാടി?”.
മുരളി:”നിയമപരമായി ഡൈവോഴ്സ് കിട്ടിയാൽ സുനന്ദയെ കെട്ടാൻ തന്നെ ആയിരുന്നു സർ. മടുത്തിരുന്നു. പ്രസ്റ്റീജും ഫാമിലി സ്റ്റാറ്റസും നോക്കിയാൽ ജീവിതം രക്ഷപെടില്ല. ആദ്യഭാര്യയിൽ നിന്നും പത്ത് വർഷം കിട്ടിയ സ്നേഹം അവൾ ചെറിയ കാലം കൊണ്ട് തന്നു. എനിക്ക് വേണ്ടി മരിക്കുമായിരുന്നു അവൾ”
CI:”താൻ അത്ര പുണ്യവതിയായൊന്നും അവളെ കാണെണ്ടാ. ആ റൂമിൽ ഇരിക്കുന്നവനും അവൾ തനിക്ക് തന്നത്‌പോലെ സ്നേഹം കൊടുത്തിരുന്നു.
മുരളി അത്കേട്ട് ഞെട്ടിതരിച്ച് നിൽക്കുമ്പോളെക്കും അനിയും മഹേഷും നടന്നകന്നിരുന്നു.
അൽപസമയം വിശ്രമിക്കാം എന്നു കരുതി വണ്ടിയിൽ കയറിയിരുന്നപ്പോൾ മഹേഷാണു തുടങ്ങിയത്.
“രണ്ട് പേരുടെയും സംസാരം സർ ശ്രദ്ധിച്ചൊ. രണ്ടുപേരും പറയുന്നത് സത്യമാണെന്നു തോന്നുന്നു. അങ്ങനെയെങ്കിൽ ഇനി വരാൻ പോകുന്ന വേലായുധനിൽ ആണു ഹോപ്. അതോ വേറെ ഇനിയും ചിത്രത്തിൽ വരാത്ത ഒരാൾ?”
CI:”വേലായുധനു എന്തൊക്കെയോ റോൾ ഉണ്ടെന്നു തോന്നുന്നു. അഭിലാഷിനു ഇത്ര അറേഞ്ജ്ഡ് ആയി എക്സിക്യൂട്ട് ചെയ്യാൻ തനിയെ സാധിക്കില്ല. അതിനുള്ള സ്റ്റാമിന അവനില്ല. അതുപോലെ മുരളിയെപോലെ ഹൈഫൈ മനുഷ്യനൊരിക്കലും തനിയെ ആ പെണ്ണിനെ കുളത്തിൽ താഴ്ത്തില്ല. ഈ ലോക്കാലിറ്റി നല്ല പരിജയമുള്ള ഒരാൾ വേണം. അതിനുള്ള ബെസ്റ്റ് പെഴ്സനാണു വേലായുധൻ”
മഹേഷ്:” ശരിയാണു സർ”
ടൈം 3.40
ഏ എസ് ഐ മഹേഷിനെ വിളിച്ചു.
“സർ മുങ്ങൽ വിദഗ്ദർ വന്നിട്ടുണ്ട്. അതൊരു ബോഡി എന്നു തന്നെയാണു അവർ പറഞ്ഞത്. വടം കെട്ടി പൊക്കാനുള്ള ശ്രമം തുടങ്ങി. ഞാൻ മുഴുവൻ സ്റ്റേഷനിലെ ഫോഴ്സും കൂടാതെ അടുത്തസ്റ്റേഷനിൽ നിന്നും റിക്വസ്റ്റ് ചെയ്തിട്ടുണ്ട്. അവരും ഉടനെ എത്തും. ഇപ്പോൾ തന്നെ കുളത്തിനടുത്ത് ഒരു ആൾകൂട്ടം ഫോം ചെയ്തിട്ടുണ്ട്”.
CI:”ഗുഡ് ഞങ്ങളിതാ വരുന്നു”
അവർ അവിടെ എത്തിയപ്പോൾ ശവം പൊന്തിയിരുന്നു. അരക്ക് കീഴെ നഗ്നമായ സ്ത്രീ ശരീരം സുനന്ദയുടെത് തന്നെയായിരുന്നു. നീലകണ്ഠൻ മേലുദ്യോഗസ്ഥരെ അറിയിച്ചപ്പോളെക്കും മഹേഷ് ആംബുലൻസ് ഏർപ്പാട് ചെയ്ത ശെഷം ബോഡി പ്രൈമറി ഇൻക്വസ്റ്റ് ചെയ്യാൻ തുടങ്ങി.
സുനന്ദയുടെ കഴുത്തിലൂടെ ഒരു തോർത്ത് ചുറ്റികെട്ടിയിരുന്നു. ആ തോർത്ത് തന്നെയാകണം കഴുത്തിൽ ചുറ്റിവരിഞ്ഞത് കൊണ്ട് കഴുത്തിൽ അവിടവിടെയായി നീലച്ചും ചെറുതായി മുറിഞ്ഞും കാണപെട്ടു.
മുങ്ങൽ വിദഗ്ദരിലൊരാൾ ഒരു കമ്പിപാരയുമായി അനിയുടെ അടുത്തെത്തി.
“സർ ഈ കമ്പി കുളത്തിനടിയിൽ അടിച്ചുറപ്പിച്ചിരിക്കുകയായിരുന്നു. അതിൽ കെട്ടിയുറപ്പിച്ചതിനാലാണു എടുക്കാൻ നേരം വൈകിയത്”
അപ്പോളെക്കും മഹേഷും വന്നു.
“സർ വേലായുധൻ കസ്റ്റഡിയിലാണ്. വീട്ടിലേക്ക് ഇപ്പോൾ കൊണ്ടു വരും”
CI:”ഓക്കെ മഹേഷ്. ഞാൻ എസ്പിയോട് സംസാരിച്ചിരുന്നു. നാളെ രാവിലെ അവർ വരും. അത് വരെ ആരുടെയും അറസ്റ്റ് രേഖപെടുത്തണ്ട പക്ഷെ എല്ലാവരും കസ്റ്റഡിയിൽ ഇരിക്കട്ടെ എന്നാണൂ പറഞ്ഞത്. നമുക്ക് ഇനി ആംബുലൻസ് വന്നതിനു ശേഷം ബാക്കി പരിപാടീ. ”
ടൈം 4.30
ആംബുലൻസ് എത്തി. അപ്പോളേക്കും നാട്ടുകാർ നിറഞ്ഞിരുന്നു അവിടെ. ബോഡി ആംബുലൻസിൽ കയറ്റി പോയതോടെ അവർ randaal ബാക്കി പരിപാടികളിലേക്ക് നീങ്ങി.
CI:”മഹേഷെ ഒരു കാര്യം ചെയ്യണം. വേലായുധനെ ഞാൻ നോക്കാം ആ സമയം താൻ അവരുടെ ഭാര്യയുടെ അടുത്ത് വേണം എന്തെങ്കിലും ലൂപ് ഹോൾ കിട്ടാതിരിക്കില്ല”
ടൈം 5.30
വേലായുധനെ മുരളിയുടെ വീട്ടിൽ കൊണ്ടുവന്നു. അതേസമയം മഹേഷ് വേലായുധന്റെ വീട്ടിൽ കോൺഫറൻസ് കാളിൽ വെയിറ്റ് ചെയ്തു. സുനന്ദയുടെ ബോഡി താഴ്തികെട്ടിയ കമ്പിപാര മുരളിയുടെ വീട്ടിലെതാണെന്നും അത് വച്ചിരുന്ന സ്റ്റോർ റൂമിന്റെ താക്കോൽ വേലായുധന്റെ കയിലായിരുന്നെന്നു മുരളിയുടെ അമ്മയും കഴുത്തിൽ കണ്ട തോർത്ത് വേലായുധന്റെയാണെന്നു അയാളുടെ ഭാര്യയും കൺഫേം ചെയ്തിരുന്നത് കൊണ്ട് കാര്യങ്ങൾ പോലീസിനു എളുപ്പമായിരുന്നു.
CI : “വേലായുധൻ ഇന്നലെ എവിടെ ആയിരുന്നു”
വേലായുധൻ: “ചാലക്കുടിയിലുള്ള ഭാര്യവീട്ടിലായിരുന്നു സർ. രാത്രി പതിനൊന്ന് മണിയോടെ വീട്ടിൽ വന്നു കിടന്നുറങ്ങി”
CI :”എന്തെ രാത്രി തന്നെ പോന്നത്”.
വേലായുധൻ:”വീട്ടിൽ രണ്ട് എരുമകളുണ്ട് അവയ്ക്ക് തീറ്റ വല്ലതും കൊടുക്കാനാ സാറെ”
CI :”ഇന്നലെ രാത്രി വേറെ എവിടെയും പോയില്ലെ?”
വേലായുധൻ:”ഇല്ല സാർ”
CI :”ഇന്നലെ ഇവിടെ വന്നില്ലെ?”
വേലായുധൻ:”ഇല്ല സാറെ ആ പാതിരാത്രി വന്നിട്ടെന്തിനാ”
CI :”ഏതു നേരത്ത്? ഞാൻ സമയം പറഞ്ഞൊ? ”
വേലായുധൻ: “വൈകിട്ട് വരെ ഭാര്യവീട്ടിൽ ആയതുകൊണ്ട് ഞാൻ കരുതി അത് കഴിഞ്ഞാണെന്നു. ”
C:”അതായത് വേലായുധൻ രാത്രി 11 മണിയോടെ വീട്ടിലെത്തി കിടന്നുറങ്ങി. ശരിയല്ലെ?”
വേലായുധൻ:”അതെ സാർ”
CI:”ഒന്നും മാച്ച് ആകുന്നില്ലാല്ലൊ വേലായുധാ. 10.30 മുതൽ വേലായുധന്റെ മൊബെയിൽ ഇവിടത്തെ ടവറിന്റെ പരിധിയിലാണല്ലൊ. വീടാണെങ്കിൽ വേറെ ടവറിലും. എങ്ങനെ പറ്റി?”
വേലായുധൻ: “ഇല്ല സർ. ഞാൻ സത്യമാണു പറഞ്ഞത്”.
CI:”അതൊക്കെ പോട്ടെ. ഒരു മൺ വെട്ടിയോ കമ്പിപാരയോ ഉണ്ടാകുമോ ഇവിടെ. ഒന്നെടുത്ത്കൊണ്ട് വായോ.”
ഒരു ഞെട്ടൽ വേലായുധന്റെ മുഖത്ത് തെളിഞ്ഞു. എന്നാൽ പെട്ടെന്നു തന്നെ അതു മറച്ച് അയാൾ പറഞ്ഞു.
“അയ്യോ സ്സാറെ ഞാൻ സ്റ്റോറിന്റെ ചാവി എടുത്തില്ല. വീട്ടിലാ ഇരിക്കുന്നെ. അതിന്റുള്ളിലാ പണിയായുധങ്ങളെല്ലാം.”
CI :” ഇവിടെ ഉണ്ടാകില്ലെ ചാവി?
വേലായുധൻ.: “ആകെ ഒരു ചാവിയേ ഒള്ളു ഇവിടെ കൊടുത്താൽ അമ്മ വച്ച സ്തലം മറന്നുപോകും. അതാ എന്റെ കയ്യിൽ തന്നെ വച്ചേക്കുന്നെ”
CI:”സതീശാ അതിങ് കൊണ്ട് വന്നെ.”
ഒരു പിസി കമ്പിപാര കൊണ്ട് വച്ചു.
CI : “വേലായുധാ അറിയാമൊ ഇതെവിടത്തെ ആണെന്നു. ”
ആ തണുത്ത ദിവസവും വേലായുധൻ വിയർത്തുകുളിച്ചു. എങ്കിലും പരിഭ്രമം പുറത്ത്കാട്ടാതെ അയാൾ പറഞ്ഞു.
“അറിയില്ല സർ.”
CI നീലകണ്ഠന്റെ യുടെ അതുവരെ ഉണ്ടായിരുന്ന ഭാവമൊക്കെ മാറി മുഖമൊക്കെ വലിഞ്ഞ് മുറുകി. അയാൾ വേലായുധന്റെ കഴുത്തിൽ കുത്തിപിടിച്ചിട്ട് പറഞ്ഞു
“പന്ന നായിന്റെ മോനെ. എല്ലാം ഞങ്ങൾക്കറിയാം നീ കൊന്നു കുളത്തിൽതള്ളിയ ശവം വരെ പൊക്കി ഞങ്ങൾ. നിന്റെ തോർത്ത് അതിൽ നിന്നും കിട്ടി. നിന്റെ ഭാര്യ തന്നെ സമ്മതിച്ചു തോർത്ത് നിന്റെയാണെന്നു. ഈ വീട്ടിലെ കമ്പിപാരയും ഐഡന്റിഫൈഡ് ആണു. ഞാൻ കൂടുതൽ പറയണ്ടാലൊ. ഇപ്പോൾ മാന്യമായി പറഞ്ഞാൽ സ്റ്റേഷനിൽ രാത്രി കൈ വീഴില്ല മേത്ത്. അല്ലേൽ അറിയാലൊ. എന്നിട്ട് ഞങ്ങളൊരു കഥയുണ്ടാക്കും അതിനു പറ്റിയ കുറച്ച് തെളിവുകളും. അതും പോരാഞ്ഞ് ഒരു തെളിയാത്ത പന്ത്രണ്ട്കാരിയുടെ കൊലപാതകമില്ലെ അതും നീയാ ചെയ്തതെന്നു പടച്ചു വിടും. പിന്നെ നിന്റെ ഭാര്യക്കും മക്കൾക്കും പോലും പുറത്തിറങ്ങി നടക്കാൻ പറ്റില്ല. അപ്പൊ എങ്ങനെ തുടങ്ങുവല്ലെ. എന്തിനു കൊന്നു എന്നു മാത്രം പറഞ്ഞാ മതി.”
വേലായുധൻ:”ഞാൻ പറയാം സർ.”
നീലകണ്ഠൻ മഹേഷിനോട് തിരിച്ച് പോരെ എന്നു പറഞ്ഞു. വേലായുധനു ഭക്ഷണം കൊടുക്കാൻ ഏർപ്പാടു ചെയ്തു.
ടൈം 6.10
മുരളിയുടെ വീട്ടിലെ ഒരു മുറിയിൽ അഭിലാഷ്. ഒരു മുറിയിൽ മുരളി. മറ്റൊരു മുറിയിൽ വേലായുധൻ. ഒപ്പം നീലകണ്ഠനും മഹേഷും രണ്ട് പീസിമാരും. വോയ്സ് റെക്കോർഡ് ഓൺ ആണു. നീലകണ്ഠൻ മഹേഷിനു നേരെ ആംഗ്യം കാട്ടി.
മഹേഷ്:”പറയ് വേലായുധാ, എന്തിനു, എങ്ങനെ ആണു വേലായുധൻ സുനന്ദയെ കൊന്നത്. ”
വേലായുധൻ:”സുനന്ദയെ ആദ്യം കണ്ടപ്പോളെ തന്നെ ഞാനൊന്നു നോക്കി വച്ചിരുന്നു. അവളുടെ കൊഞ്ചി കുഴഞ്ഞുള്ള ഫോൺ സംസാരമൊക്കെ കാണുമ്പോളെ അവളാളത്ര ശരിയല്ലെന്നു എനിക്ക് സംശയമുണ്ടായിരുന്നു. ഞാൻ പണ്ടൊന്നു മുട്ടിനോക്കിയത് ആണു. പക്ഷേ ഈ കിളവനോട് അവൾക്ക് അവജ്ഞ ആയിരുന്നു . അതെന്നിൽ ചെറിയ പ്രതികാരചിന്ത വളർത്തി.
അങ്ങനെയിരിക്കെ ഒരിക്കൽ ഞാൻ അവളും മുരളിയുമായുള്ള അവിഹിതബന്ധം കണ്ടു. പക്ഷേ അപ്പോൾ എന്റെ കയിൽ ഫോണില്ലായിരുന്നു. മാത്രമല്ല മുരളിസർ അന്നു അവിടെ തന്നെ ചുറ്റിപറ്റി നിന്നതോടെ കൂടുതൽ ഒന്നും പറ്റിയില്ല. പിന്നെ അതു പുറത്ത് പറഞ്ഞാൽ ആരും വിശ്വസിക്കാൻ മാത്രം തെളിവില്ലാലൊ.അത് കൊണ്ടു പറ്റിയ അവസരത്തിന് കാത്തിരുന്നു. അവളെ ഒന്ന് അനുഭവിക്കണം എന്നെ ഉണ്ടായിരുന്നുള്ളു..
പിന്നീട് ഒരിക്കൽ പതിവു പോലെ അവൾ ഒരിക്കൽ ഫോണിൽ സംസാരിക്കുമ്പോൾ അമ്മ. മുരളിസാറിനെ വിളിക്കാൻ എന്നോട് പറഞ്ഞു ഞാൻ വിളിച്ച് സംസാരിച്ചു. അതോടെ അവൾക്ക് വേറെ ആരുമായോകൂടി ബന്ധമുണ്ടെന്നു എനിക്കുറപ്പായി. ഇതുകൂടിയായപ്പോൾ ഇനി എന്തുവന്നാലും അവളെ അനുഭവിക്കണമെന്നു ഞാൻ ഉറപിച്ചു അതിനുള്ള അവസരം കാത്തിരുന്നു
ഇന്നലെ രാവിലെ ഞാൻ മുരളീസാറിനെ വിളിച്ച് കുറച്ച് പണം ചോദിച്ചിരുന്നു. അപ്പോൾ വീട്ടിലില്ലെന്നും വരുമ്പോൾ വിളിക്കാമെന്നും പറഞ്ഞായിരുന്നു. എന്നാൽ വൈകിട്ട് വരെ വിളിക്കാതായപ്പോൾ ഏഴുമണീക്ക് ഞാൻ സാറിനെ വീണ്ടും വിളിച്ചു. അപ്പൊ രാത്രിയേ എത്തൂ അതിരാവിലെ പോകും അതിനാൽ സുനന്ദയുടെ കയ്യിൽ കൊടുക്കാം അവളുടെ കയിൽ നിന്നും വാങിക്കൊ എന്നു പറഞ്ഞു. അമ്മയുടെ കയ്യിൽ കൊടുക്കാതെ സുനന്ദയുടെ കയ്യിൽ കൊടുക്കും എന്നു പറഞ്ഞപ്പോൾ എനിക്ക് ബാക്കി ഊഹിക്കാൻ കഴിഞ്ഞു.
ഞാൻ ഫോണും കയ്യിലെടുത്ത് ഭാര്യവീട്ടിൽ സ്വന്തം വീട്ടിലേക്ക് പോകാണെന്നു പറഞ്ഞ് ഇവിടെ വന്നു മറഞ്ഞു നിന്നു. കുറച്ച് കഴിഞ്ഞ് മുരളിസർ വന്നു ഉള്ളീൽ പോയി. മുകളിലെ ലൈറ്റ് കണ്ടപ്പോൾ കോണി കൊണ്ട് വച്ച് മുകളിൽ കയറി സൺഷേഡിലൂടെ അവർ ബന്ധപ്പെടുന്നത് ഫോണിൽ പകർത്തി. എല്ലാം കഴിഞ്ഞ് മുരളി പോയതും ഞാൻ വാതിലിൽ തട്ടി. ജനലിൽകൂടെ എന്നെ കണ്ട സുനന്ദ പണം അത്യാവശ്യമായതിനാലാണു വന്നതെന്നു കരുതി വാതിൽ തുറന്നു.
എന്നാൽ ഉള്ളി കയറി അവർ ബന്ധപെടുന്ന വീഡിയോ കാണിച്ചതോടെ മുതലാളീയും വേലക്കാരിയുമായുള്ള ബന്ധമറിഞ്ഞാൽ എന്തു സംഭവിക്കും എന്നു നന്നായറിയാവുന്ന സുനന്ദ അത് പരസ്യമാകാതിരിക്കാൻ എന്തും ചെയ്യാൻ തയ്യാറായിരുന്നു. പ്രതീക്ഷിച്ചത്ര എതിർപ്പ് പോലും കാണിക്കാതെ തന്നെ അവൾ വഴങ്ങി. അതിനിടയിൽ സ്വർണ്ണത്തിന്റെ കാര്യം അറിയാതെ അവൾ പറഞ്ഞു തന്നു. സ്വർണം ഞാൻ എടുക്കാൻ പോകുന്നത് അവൾ തടയാൻ നോക്കിയപ്പോളാണു അവളെ കഴുത്തിൽ ആദ്യം ഞെക്കിയും പിന്നെ തോർത്തുകൊണ്ട് ചുറ്റിപിടിച്ചും കൊല്ലാൻ നോക്കിയത്.
അവൾ പറഞ്ഞതനുസരിച്ച് സ്വർണ്ണം ഷെൽഫിലെ മൂന്നാം നിലയിൽ നിന്നും തുണികൾക്കിടയിൽ നിന്നും കിട്ടി. ശവം എന്തു ചെയ്യണം എന്നാലോചിച്ച എനിക്ക് പറമ്പിൽ ഒരു രാത്രി കൊണ്ട് കുഴിച്ച് മൂടാനാകില്ല എന്നറിയാമായിരുന്നു. ഇനി മൂടിയാൽ തന്നെ പുതിയ മണ്ണ് ഇളകി കിടക്കുന്നത് കണ്ടു സംശയം തോന്നാതെ ഇരിക്കാൻ ഇവിടെ ഒന്നും ചെയ്യണ്ട എന്ന് കരുതി. അപ്പോളാണു കുളം ഓർമ്മ വന്നത്. അവളെയും സ്വർണ്ണവുമെടുത്തു വന്നപ്പോളാണു ഞാൻ മുകളിൽ കയറാനുപയോഗിച്ച കോണി കണ്ടത്. അത് തിരിച്ച് വയ്ക്കുന്നതിനിടയിൽ കമ്പിപാര കിട്ടുകയും എല്ലാം കൊണ്ട് കുളത്തിൽ പോയി ശവം ചെളിയിൽ താഴ്ത്തുകയും ചെയ്തു. വെള്ളം നനഞ്ഞപ്പോൾ അപ്പോളും മരിച്ചിട്ടില്ലാത്ത സുനന്ദ പിടയുകയും ഉടൻ തോർത്തുകൊണ്ട് വീണ്ടും മരിക്കുന്നത് വരെ മുറുക്കി. ആ വെപ്രാളത്തിൽ തോർത്തെടുക്കാൻ മറന്നതാണു സർ.”
CI: “പിറ്റേന്നു കുളത്തിൽ പോത്തിനെ ഇറക്കിയതോ”.
വേലായുധൻ:”അത് രാവിലെ എന്താണവസ്ഥ എന്നറിയാൻ വന്നു നോക്കിയിരുന്നു അപ്പോൾ ശവം താഴ്ത്തിയിടത്ത് ചെളി പൂർണ്ണമായും മാറിയില്ലായിരുന്നു. ആർക്കെങ്കിലും സംശയം തോന്നിയാൽ പ്രശ്നമാകാതിരിക്കാൻ പോത്തിനെ കൊണ്ടിറക്കി പോത്ത് ഇറങ്ങി ചെളി ആയതാണെന്ന് വരുത്താൻ. ”
മഹേഷ്:എന്നിട്ട് സ്വർണ്ണമെവിടെ. ”
വേലായുധൻ :”എന്റെ വീട്ടിലെ ഞാൻ കിടക്കുന്ന കട്ടിലിനടിയിലുണ്ട് സ്വർണ്ണവും അവളുടെ ഫോണും.”
മഹേഷ്:”സൊ വേലായുധൻ തനിച്ചാണു ഇത് ചെയ്തത്. ”
വേലായുധൻ:”അതെ സാർ ”
ടൈം 8.00 രാത്രി.
വേലായുധനെ സ്റ്റേഷനിലേക്ക് കൊണ്ട് പോകാൻ വിലങ്ങ് വച്ചു.
ഒഫീഷ്യൽ ഫോർമ്മാലിറ്റീസ് കഴിഞ്ഞ് അഭിലാഷിനെയും മുരളിയെയും റിലീസ് ചെയ്തപ്പോൾ CI പറഞ്ഞു.
“അവൾ രണ്ട് പേരുടെയും ചോര നന്നായ് ഊറ്റിയെന്നറിയാം. ഇനി ചത്ത കോഴിയുടെ ജാതകം നോക്കാതെ നല്ലൊരു ലൈഫ് ഉണ്ടാക്കാൻ നോക്കു. ഈ പെണ്ണു ചത്തെന്നും പറഞ്ഞ് സങ്കടപെടണ്ട. അവൾക്ക് കിട്ടാനുള്ളത് അവൾ ചോദിച്ച് വാങ്ങിയതാ. നിങ്ങൾ രണ്ട് പേരെ അല്ലാതെ വേറെ ആരൊക്കെ ഉണ്ടായിരുന്നു അവളുടെ പാവാടതുമ്പിൽ എന്നാർക്കറിയാം. ”
മുരളി : “താങ്ക്സ്. വേറെ ആരെങ്കിലുമായിരുന്നെങ്കിൽ ഇത്ര പെട്ടെന്ന് ഇത് കലങ്ങിമറിയില്ലായിരുന്നു”
CI: “പിന്നൊരു കാര്യം. ഞങ്ങൾക്ക് നിങ്ങളെ ഉപദ്രവിക്ക്ണമെന്നില്ല. പക്ഷേ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഒന്നിലധികം പേരുമായി ലൈംഗികബന്ധം എന്നൊരു പോയിന്റ് വരും ഞങ്ങൾക്കതിലൊന്നും ചെയ്യാനില്ല. റിപോർട്ടിനനുസരിച്ചേ FIR ഉണ്ടാക്കൂ. മുരളിക്ക് മനസ്സിലാകുന്നല്ലൊ?”
മുരളി:”അത് ഞാൻ നോക്കികോളാം”
CI:”അപ്പോൾ ശരി ഞങ്ങളിറങ്ങട്ടെ. ”
മുരളി സമ്മാനിച്ച ബ്ലു ലേബലിന്റെ കുപ്പിയുമായി പടിയിറങ്ങുമ്പോൾ അനിക്ക് ഒരു കേസ് കൂടി തെളിയിച്ച ചാരിതാർത്ഥ്യവും മഹേഷിനു അനിയുടെ സൂക്ഷ്മ നിരീക്ഷണത്തെകുറിച്ചുള്ള അതിശയവുമായിരുന്നു.
അവസാനിച്ചു.
Comments:
No comments!
Please sign up or log in to post a comment!