യോദ്ധാവ് 3
ഈ പാർട്ട് ഇത്രയും വൈകിയതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു.
“നീ എന്താടാ ഇത്രയും വൈകിയത് ? ”
“ഒന്നും പറയണ്ട അഖി വഴിയിൽ വച്ച് ഒരു കിടിലൻ ബ്ലോക്ക് കിട്ടി. ”
“എല്ലാ ഇന്ന് എന്താ പതിവില്ലാതെ എല്ലാവരും ഹാപ്പി ആണല്ലോ ? ”
“പൂത്തന ഇത് വരെ വന്നിട്ടില്ല അതിന്റെയാ ”
“വൈശാകെ അവള്ക്ക് അഞ്ജലി എന്ന നാലൊരു പേര് ഉണ്ടല്ലോ നിനക്ക് അത് വിളിച്ചാൽ എന്താ ? ”
“അവളെ പൂത്തന എന്ന് വിളിക്കുന്നത് കൊണ്ട് നിനക്ക് എന്താ കുഴപ്പം ? ”
“അത്…..അത് …. ഒരാൾ ഇല്ലാത്തപ്പോൾ അയാളെ കളിയാക്കുന്നത് ശരിയല്ല. ”
“ഓ അപ്പോൾ ഞാൻ ഇല്ലാത്തപ്പോൾ നിങ്ങൾ ഒക്കെ എന്നെ കളിയാക്കുന്നതോ ? ഇപ്പോൾ ഞാൻ കളിയാക്കിയതാ പ്രശ്നം….. ! ”
“നീ ഇല്ലാത്ത സമയത്ത് മാത്രം അല്ലലോ……..നീ കൂടെ ഉള്ള പോളളും നിന്റെ മുഖത്ത് നോക്കി തന്നെ കളിയാകാറിലെ 🤣 ? നിനക്ക് അതിന് ധൈര്യം ഉണ്ടോ ? ”
അഖി : അങ്ങനെ ചെയ്താൽ ഇവന്റെ മുഖത്തിന്റെ ഷേയിപ്പ് മാറും 😂😂😂😂😂
വൈശാഖ് അക്കെ പ്ലിംഗ് ആയി. അവൻ പിന്നെ ഒന്നും മിണ്ടിയില്ല.
ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞ് കൊണ്ടിരിക്കലെ ആണ് ഫോൺ റിംഗ് ചെയ്ത്.
അഞ്ജലി കാളിങ്……… !
“ടാ എവിടെ പോകുന്നു ”
“ഒരു മിനിറ്റ് ടാ ഞാൻ സംസാരിച്ചിട്ട് വരാം ”
“ഹലോ എന്താ അഞ്ജലി ”
“സാർ ഇത് അഞ്ജലി അല്ല. ഞാൻ സിറ്റി ഹോസ്പിറ്റലിലെ നേഴ്സ് ആണ്………. ”
“ഇവിടെ ആക്‌സിഡന്റ് ആയി കൊണ്ടു വന്ന ……… ”
ബാക്കി അവർ പറയുന്നത് ഒന്നും ഞാൻ കേട്ടില്ല. മനസ്സ് ആകെ മരവിച്ച പോലെ ആയി.
“സാർ ഇവിടെക്ക് പെട്ടെന്ന് വരുമോ ? ”
“ഹാ വരാം ” യാന്ത്രികമായി അവർക്ക് ഉത്തരം നൽകി.
കുറച്ചു സമയം വേണ്ടി വന്നു എനിക്ക് സമനില വീണ്ടെടുക്കാൻ
ഞാൻ വേഗം ബാഗും എടുത്തിറങ്ങി.
“ടാ നീ എവിടെ പോകുന്നു ”
“ശ്രേയ എന്റെ ഒരു ഫ്രണ്ട് ആക്‌സിഡന്റ് ആയി. നീ HR നോട് ഞാൻ ഓഫ് ആണെന്ന് പറഞ്ഞേക്ക്. ”
അവളുടെ മറുപടിക്ക് കേൾക്കാൻ നില്കാതെ ഞാൻ പുറപ്പെട്ടു.
“എസ്ക്യൂസ് മീ ഇവിടെ രാവിലെ ആക്‌സിഡന്റ് ആയി വന്ന പെണ്ണ് കുട്ടി എവിടെയാ “
“ഒരു മിനിറ്റ് സാർ………… സാർ ആ കുട്ടി കാഷ്വാലിറ്റിയിൽ ഉണ്ട്. ”
“റിസപ്ഷനിൽ നിന്നും ഞാൻ കാഷ്വാലിറ്റി വിഭാഗത്തിലേക്ക് നടന്നു. ”
“സിസ്റ്റർ ഇവിടെ രാവിലെ ആക്‌സിഡന്റ് ആയി വന്ന കുട്ടി എവിടെയാ…….. ? ”
“ഓ സാർ ആയിരുന്നോ…..? ഞാനാ സാറിനെ വിളിച്ചത്.
“അഞ്ജലി കുഴപ്പം എന്തങ്കിലും ഉണ്ടോ സിസ്റ്റർ…… ? ”
“സാർ പേടിക്കാൻ ഒന്നും ഇല്ല. ഒരു ചെറിയ ആക്‌സിഡന്റ് ആയിരുന്നു. ഇപ്പോൾ കുട്ടി മയക്കത്തിലാണ്. ”
ആ സിസ്റ്റർ എന്നെ അഞ്ജലി കിടക്കുന്ന ബെഡിന്റെ അവിടെ കൊണ്ട് പോയി.
അവളുടെ തലയും വലത്തെ കൈയും ചെറിയ കെട്ടുകൾ ഉണ്ട്. ഡ്രെസ്സിൽ മുഴുവൻ ചോരയുടെ പാട്.
ഇടത്തെ കൈയിൽ ഡ്രിപ് ഇട്ട് കിടക്കുകയാണവൾ.
ഞാൻ അവളുടെ അടുത്തായി ബെഡിൽ ഇരുന്നു.
“പിശാശ് എല്ലാം ഉണ്ടാക്കി വച്ചിട്ട് ഒന്നും അറിയാത്ത പോലെ കിടക്കുന്നത് കണ്ടില്ലെ. ”
“മനുഷ്യൻ കുറച്ച് നേരം കൊണ്ട് അങ്ങ് ഇല്ലാണ്ടായി. ”
എന്തിനാണ് ഇത്രയും ടെൻഷൻ അടിച്ചതെന്ന് പലവട്ടം ആലോചിച്ചു എങ്കിലും അതിന് ഉത്തരം കണ്ട് പിടിക്കാൻ മനസ്സിനായില്ല .
പതിയെ കണ്ണ് തുറന്ന അഞ്ജലി ആദ്യം കാണുന്നത് ഡേവിഡിന്റെ മുഖമാണ്.
അഞ്ജലിക്ക് ശരീരം മൊത്തം വേദനിക്കുന്നതായി അനുഭവപെട്ടു.
ചുറ്റും കണ്ണോടിച്ചപ്പോൾ താൻ ഹോസ്പിറ്റലിൽ ആണെന്ന കാര്യം അവള്ക്ക് മനസിലായി.
“അവിടെ അടങ്ങി കിടക്ക് പെണ്ണെ ”
എനിക്കാന് തുടങ്ങിയ അഞ്ജലിയെ ഡേവിഡ് തടഞ്ഞു.
അഞ്ജലി ഡേവിഡിനെ നോക്കി മങ്ങിയ ചിരി ചിരിച്ചു.
“എങ്ങനെ അറിഞ്ഞു ? ”
ഇ”വിടുത്തെ നേഴ്സ് തന്റെ ഫോണിൽ നിന്നും എന്നെവിളിച്ചു . എന്താ ശരിക്കും സംഭവിച്ചത് ? ”
“റോഡ് ക്രോസ്സ് ചെയ്തപ്പോൾ ഒരു വണ്ടി റോങ്ങ് സൈഡ് വന്ന് ഇടിച്ചതാ……..”
കുറച്ചു കഴിഞ്ഞ് ഡ്യൂട്ടി ഡോക്ടർ വന്ന് അഞ്ജലിയെ പരിശോധിച്ചു.
വലത്തെ കയ്യിലും ഇടത്തെ കാലിലും നീര് ഉണ്ട്. ഒരാഴ്ച ബെഡ് റസ്റ്റ് എടുക്കണം.
ഡേവിഡ് ഡിസ്ചാർജ് , ബിൽ ഒക്കെ ശരിയാക്കാൻ പോയി.
“കുട്ടിയുടെ ഹസ്ബൻഡ് ഒരുപാട് പേടിച്ചു ”
“എന്താ സിസ്റ്റർ……….. ? ”
“കുട്ടി ആക്‌സിഡന്റ് ആയി എന്ന് അറിഞ്ഞു വന്നപ്പോൾ ഹസ്ബൻഡ് ഒരുപാട് പേടിച്ചിരുന്നു എന്ന്. ”
സിസ്റ്റർ ഡേവിഡിനെ ആണ് ഉദ്ദേശിക്കുന്നത്.
“നിങ്ങൾ രണ്ടാളും കാണാൻ നല്ല ചേർച്ചയുണ്ട് എന്നും പറഞ്ഞ് സിസ്റ്റർ ഡ്രിപ് ഊരി പോയി. ”
“പോകാം “
“ബില്ല് ഒക്കെ ”
“അതൊക്കെ ഞാൻ സെറ്റിൽ ആക്കി ”
“ബില്ല് എത്രയായി….. ? ”
“തത്കാലം നീ അത് ഒന്നും അറിയണ്ട. വാ പോകാം ”
വലത്തെ കയ്യിലും ഇടത്തേ കാലിലും പട്ടിസ് ചുറ്റിയ അഞ്ജലിയെ ഡേവിഡ് പിടിച് കാറിൽ കയറ്റി.
“ഇനി എന്താ പ്ലാൻ ”
“എന്ത് ? ”
“തന്റെ വീട്ടിൽ വിളിച്ച് പറയണ്ടേ…….
“അത് വേണ്ട ഡേവിഡ് ഞാൻ വിട്ടിലെ കാര്യം ഒക്കെ പറഞ്ഞതല്ലെ. ഇത് കൂടി അറിഞ്ഞാൽ മൊത്തം സീൻ ആക്കും ”
“നിനക്ക് വേറെ വല്ല റിലേറ്റീവ് ഉണ്ടോ ഇവിടെ ”
“എന്റെ അറിവിൽ ആരും ഇല്ല ”
“ബെസ്റ്റ് ”
“ഡേവിഡ് വിഷമികണ്ട എന്നെ എന്റെ ഫ്ലാറ്റിൽ ആക്കി തന്നാൽ മതി. ബാക്കി ഞാൻ നോക്കി കൊള്ളാം. ”
“എടോ താൻ ഒറ്റക്ക് എന്ത് ചെയ്യാനാ……… ? ”
“അത് ഒന്നും കുഴപ്പമില്ല ഡേവിഡ് ഒക്കെ ഞാൻ നോക്കി കൊള്ളാം. ”
ഡേവിഡ് പിന്നെ ഒന്നും പറയാതെ വണ്ടി എടുത്തു.
ലിഫ്റ്റ് വർക്കിംഗ് ആയതിനാൽ അഞ്ജലിയുടെ ഫ്ലാറ്റിൽ സിമ്പിൾ ആയി എത്തി.
ഡേവിഡ് അഞ്ജലിയെ ബെഡിൽ ഇരുത്തി.
“വേഗം എടുക്കാൻ ഉള്ളത് ഒക്കെ എടുക്ക്….. ? ”
“എന്ത്…… ? ”
“നിന്റെ ഡ്രെസ്സും സമ്മാനവും ഒക്കെ വേഗം എടുക്കാൻ , നമുക്ക് വേഗം പോകാം ”
“എങ്ങോട്ട്…… ? ”
“എന്റെ ഫ്ലാറ്റിലേക്ക് ”
“അത് ഒന്നും വേണ്ട ഞാൻ ഇവിടെ നിന്നോളം. ”
“നീ എന്താ കരുതിയെ നിന്നെ ഇവിടെ കൊണ്ട് വന്നത് നിർത്താൻ ആണെന്ന് ആണോ ? വേഗം ഒക്കെ എടുക്ക്…… ”
“ഡേവിഡ് നീ ഇപ്പോൾ തന്നെ ഒരുപാട് ബുദ്ധിമുട്ടി ഇനിയും എന്തിനാ ഓരോ ബുദ്ധിമുട്ട് എടുത്ത് തലയിൽ വക്കുന്നത്……. ? ”
“കാരണം ഞാൻ നിന്റെ ഫ്രണ്ട് ആയത് കൊണ്ട്. ”
“എടി പിശാശ്ശെ ഈ ഫ്രണ്ട്‌സ് എന്ന് പറയുന്നത് നമ്മുടെ നല്ല സമയത്ത് കൂടെ നിൽക്കാൻ മാത്രം അല്ല. ”
“നമ്മൾ ഒരു പ്രശ്നം വരുമ്പോൾ കൂടെ നിന്നും സഹായിക്കാനും ആണ്. ”
“നീ ആയിട്ട് ഡ്രെസ്സ് ഒക്കെ എടുക്കുന്നോ………അതോ ഞാൻ എടുക്കണോ………. ? ”
വേണ്ട ഞാൻ എടുക്കാം. ഡേവിഡിനോട് ഇനി പറഞ്ഞിട്ട് കാര്യം ഇല്ല.
ഡ്രെസ്സും സാധനങ്ങളും എടുത്ത് അവർ ഫ്ലാറ്റിൽ നിന്നും ഇറങ്ങി.
ഡേവിഡ് റോഡരികിൽ വണ്ടി നിർത്തി.
“എന്താ ഡേവിഡ് “
വീട്ടിൽ ചെന്നിട്ട് ഇനി കുക്കിംഗ് ഒന്നും നടക്കില്ല പാർസൽ വാങ്ങണം
ഡേവിഡ് ഹോട്ടലിൽ പോയി പാർസൽ വാങ്ങി വന്നു.
ഡോർ തുറന്ന് അഞ്ജലിയെയും പിടിച് ഡേവിഡ് ഫ്ലാറ്റിൽ കയറി.
നിന്റെ ഡ്രെസ്സ് മുഴുവനും ബ്ലഡ് ആണല്ലോ. നീ വേഗം ഡ്രെസ്സ് ചേഞ്ച് ചെയ് ഞാൻ അപ്പോളേക്കും ഫുഡ് എടുത്ത് വെക്കാം
റൂമിൽ എത്തിയ അഞ്ജലിയോട് പറഞ്ഞു ഡേവിഡ് പുറത്ത് പോയി.
ഫുഡ് പ്ലേറ്റെയിൽ ആക്കി ടേബിളിൽ വച്ച് അഞ്ജലിയെ വിളിച്ചു.
വിളിച്ചു കഴിഞ്ഞപ്പോൾ ആണ് അവള്ക്ക് ഒറ്റക്ക് വരാൻ പറ്റില്ലാലോ എന്ന കാര്യം ഓർമവന്നത്.
റൂമിന്റെ ഡോർ തുറന്ന് ഉള്ളിൽ കയറിയപ്പോൾ കാണുന്നത് തലയിലൂടെ ടി ഷർട്ട് വലിച്ചു താത്തുന്ന അഞ്ജലിയെയാണ്.
അവളുടെ സ്വർണ്ണ നിറമുള്ള ശരീരത്തിൽ ഒരു നിമിഷം നോക്കി നിന്നെങ്കിലും പെട്ടെന്ന് സ്വബോധം തിരിച്ചെടുത്തു ഞാൻ തിരിഞ്ഞു നിന്നു.
എന്നെ കണ്ട അവൾ ധൃതിയിൽ ഡ്രെസ്സ് ഇട്ടു.
“സോറി അഞ്ജലി……….. താൻ റെഡിയായി എന്ന് വെച്ചാ ഞാൻ ഡോർ തുറന്നത്. ”
“ഡ്രെസ്സ് ഇട്ട് കഴിഞ്ഞോ…….. ? ”
തിരിഞ്ഞു നിന്നുകൊണ്ട് തന്നെ ഞാൻ ചോദിച്ചു.
“മ്മ് ”
“സോറി അഞ്ജലി സത്യം ആയിട്ടും അറിയാതെ പറ്റിയതാ ”
ദേഷ്യം കൊണ്ട് അവൾ രണ്ട് തെറി എങ്കിലും പറയും എന്ന് വിചാരിച്ച എന്നെ ഞെട്ടിച്ചുകൊണ്ട്
“കുഴപ്പമില്ല. ”
അത് പറയുബോൾ അവളുടെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു.
അഞ്ജലിയെ ചെയറിൽ ഇരുത്തി ഞാൻ ഭക്ഷണം കഴിക്കാൻ തുടങ്ങി.
അഞ്ജലി ഭക്ഷണം കഴിക്കത്തെ നോക്കിയിരുന്നു.
അവളുടെ വലത്തെ കൈയിൽ പരിക്ക് പറ്റിയിരിക്കുന്നത് അപ്പോൾ ആണ് എനിക്ക് ഓർമ വന്നത്.
” അയ്യോ………എടോ നിനക്ക് ഒന്ന് വായ തുറന്നു പറഞ്ഞൂടെ…….. ”
അവളുടെ പ്ലേറ്റിൽ കറി ഒഴിച്ച് ചോറ് കുഴച് ഒരു ഉരുള അവൾക്ക് നേരെ നീട്ടി.
അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
“ഞാൻ വാരിക്കൊടുത്തത് ഇനി ഇഷ്ടപെട്ടിലെ…….. ? ”
എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നപ്പോൾ അഞ്ജലി വായതുറന്നു ഞാൻ ഉരുള അവളുടെ വായിൽ വച്ചു കൊടുത്തു .
അവൾ അത് ചവച്ചരച്ചു കഴിക്കുമ്പോളും അവളുടെ കണ്ണുകൾ എന്റെ മുഖത്തായിരുന്നു.
ഞാൻ എന്താ എന്ന് ചോദിച്ചപ്പോൾ അവൾ ഒന്നുമില്ലെന്ന് ഷോൾഡർ കൊണ്ട് കാണിച്ചു.
പക്ഷേ അവളുടെ കണ്ണുകൾ എന്റെ മുഖത്ത് നിന്നും മാറ്റിയില്ല.
പക്ഷേ ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല. എനിക്ക് എന്തോ ആ നോട്ടത്തെ നേരിടാൻ ശക്തിയില്ലാത്തത് പോലെ.
ഞാൻ ഓരോ ഉരുളകളായി അവൾക്ക് കൊണ്ടു.
പെട്ടെന്ന് അവൾ ചുമക്കാൻ തുടങ്ങി. ചോറ് തെരുപയിൽ കയറിയതാണ്.
“ഭക്ഷണം കഴിക്കുമ്പോൾ ഓരോന്ന് ആലോചിരുന്നാൽ ഇങ്ങനെ ഒക്കെ ഉണ്ടാക്കും. ”
അവളുടെ നേറുക്കയിൽ തട്ടിക്കൊണ്ടു ചീത്ത പറഞ്ഞു.
അവൾ അതിനു മറുപടി പറയാതെ എന്നെ നോക്കി ചിരിച്ചു.
“മതി എന്റെ വയർ ഫുൾ ആയി . ”
“അത് പറഞ്ഞാൽ പറ്റില്ല ഇത് മൊത്തം കഴിക്കണം. ”
ഞാൻ വീണ്ടും ഒരു ഉരുള അവൾക്ക് നേരെ നീട്ടി. അവൾ ഇഷ്ടമില്ലാഞ്ഞിട്ടും അത് കഴിക്കാൻ തുടങ്ങി.
“മതി പ്ലീസ് ” അടുത്ത ഉരുള നീട്ടിയ എന്നെ നോക്കി അവൾ കെഞ്ചി പറഞ്ഞു.
“ശരി ” ഞാൻ എന്റെ പ്ലേറ്റ് എടുത്ത് ഭക്ഷണം കഴിക്കാൻ തുടങ്ങി.
അഞ്ജലി ഞാൻ കഴിക്കുന്നതും നോക്കി ഇരുന്നു. അവളുടെ നോട്ടത്തിൽ എനിക്ക് ഒരു വല്ലാത്ത പ്രത്യേകത തോന്നി.
അഞ്ജലിയെ പിടിച്ചു ബെഡിൽ എത്തിച്ചു ഞാൻ എന്റെ റൂമിൽ വന്നു കിടന്നു.
ഉച്ചയുറക്കം പതിവില്ലാത്തതിനാൽ കിടന്നിട്ട് ഉറക്കം വന്നില്ല .
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
“അപ്പു മോനെ എനിക്കടാ എത്ര നേരമായി വിളിക്കുന്നു…….. ? ”
“ഒന്ന് പോ അമ്മ കുറച്ചു നേരം കൂടി ഉറങ്ങട്ടെ. ”
“ദെ ചെക്കാ എനിക്കുന്നുണ്ടോ…….. ? ഇനി എഴുന്നേറ്റിലെൽ ഞാൻ തലേക്കൂടി വെള്ളം ഒഴിക്കും. ”
“വേറെ നിവർത്തി ഇല്ലാതെ ഞാൻ എഴുന്നേറ്റു. ”
“അമ്മ ചൂട് പറക്കുന്ന ചായ എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങി കുടിക്കാൻ തുടങ്ങി. ”
“എന്തിനാ അമ്മ എന്നെ രാവിലെ തന്നെ വിളിച്ചത്……. ? ”
“ഇന്ന് ഒന്നാംതിയ്യതി അല്ലെ എന്നെ ഒന്ന് അമ്പലത്തിൽ ആക്കി താടാ…… ”
“ഹാ നടന്നത് തന്നെ. എന്നെ കൊണ്ട് ഒന്നും വയ്യ അത്രയും ദൂരം വണ്ടി ഓടിക്കാൻ…… ”
“അമ്മയുടെ മുത്ത് അല്ലെടാ ഒന്ന് അമ്മയെ ആക്കിതാ………..”
“സോപ്പിങ് ഒന്നും കൊണ്ടും കാര്യം ഇല്ല ലക്ഷ്മിക്കുട്ടി പിള്ളേർ ഒക്കെ വലുതായി ഇത് ഒന്നും ഏൽക്കില്ല……….”
“അതെ പിള്ളേർ ഒക്കെ വലുതായി പണ്ട് നിന്നെയും എടുത്ത് എവിടേക്ക് ഒക്കെ കൊണ്ട് പോയിരിക്കുന്നു. ”
“ഇപ്പോൾ നിങ്ങൾ വലുതായപ്പോൾ അമ്മയെ അമ്പലത്തിൽ കൊണ്ട് പോകാൻനിനക്ക് ഒക്കെ നാണക്കെട് അല്ലെ. ”
“മക്കൾ ഒക്കെ വലുതായാൽ അവരുടെ കൈയിൽ നിന്നും ഒരുപാട് ഒന്നും പ്രതീക്ഷിക്കരുത് എന്ന് പണ്ടുള്ളവർ പറയുന്നത് ശരിയാ . ”
“നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ കാര്യങ്ങൾ അല്ലെ വലുത്………..”
“Wow കൊള്ളാം സൈക്കോളജിക്കൽ മൂവ്. മതി അഭിനയിച്ചത് ഞാൻ കൊണ്ട് പോകാം …….. “
“അമ്മയുടെ മുത്താണ് ” അമ്മ കെട്ടിപിടിച്ചന്നെ ഉമ്മവച്ചു.
“ഒരു ഓസ്കാർ കിട്ടാൻ ഉള്ള ഒക്കെ ഉണ്ട് അഭിനയം. ”
നിന്റെ ഒക്കെ ഒപ്പം പിടിച്ചു നില്കണ്ടേ. വേഗം റെഡിയായി വാ അമ്മ താഴെ ഉണ്ടാക്കും.
നടന്നു നീങ്ങി കൊണ്ടിരുന്ന അമ്മ എന്നെ തിരിഞ്ഞു നോക്കി. പെട്ടെന്ന് അമ്മയുടെ മെത്ത് മൊത്തം ചോരയായി.
ചോരയിൽ കുളിച്ചു നിൽക്കുന്ന അമ്മ എന്നെ ഒരു നോട്ടം നോക്കി.
“അമ്മേ………” ഞാൻ ഞെട്ടി എഴുന്നേറ്റു. ഞാൻ ആകെ വിയർത്തു കുളിച്ചു.
“ആർ യു ഓക്കേ ഡേവിഡ് ” അപ്പോളാണ് അഞ്ജലി അടുത്ത് ഉണ്ടെന്നുള്ള കാര്യം പോലും ഞാൻ അറിയുന്നത്.
“യാ ആം ഫൈൻ ”
“താൻ എങ്ങനെ ഇവിടെ എത്തി ”
“വെള്ളം കുടിക്കാൻ ഹാളിൽ വന്നതാ ഞാൻ , തന്റെ റൂമിൽ നിന്നും ശബ്‌ദം കേട്ടപ്പോൾ എന്താ എന്ന് നോക്കാൻ വന്നപ്പോളാ നീ കിടന്ന് പിച്ചും പേയും പറയുന്നത് കേട്ടത് . ”
“ഞാൻ അമ്മയെ സ്വപ്നം കണ്ടു അതാ ”
“മ്മ് മനസിലായി നീ അമ്മ അമ്മ എന്ന് ഇടക്ക് പറയുന്നുണ്ടായിരുന്നു. ”
“നീ കുറച്ച് വെള്ളം കുടിക്ക് ” അഞ്ജലി നീട്ടിയ ജഗ്ഗ് വാങ്ങി ഞാൻ വെള്ളം കുടിച്ചു.
വെള്ളം കുടിച് കഴിഞ്ഞപ്പോൾ കുറച്ച് ആശ്വാസമായി.
“നീ ഈ വയ്യാത്ത കാലും വച്ച് അധികം നടക്കണ്ട. എന്ത് കാര്യം ഉണ്ടക്കിലും എന്നെ വിളിച്ചാൽ മതി. വെറുതെ എന്തിവലിച്ച് നടന്ന് കാലിന്റെ നീര് കൂട്ടണ്ടാ. ”
” ഓ ശരി ഡോക്ടർ 😄😄😄😄😄”
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
“ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേർന്നൊരു കുളവും വേണം
കുളിപ്പാനായ് കുളം വേണം കുളത്തിൽ ചെന്താമര വേണം
കുളിച്ചുചെന്നകം പൂകാൻ ചന്ദനം വേണം ”
“ഡേവിഡ് നീ സംഗീതം പഠിച്ചിട്ടുണ്ടോ ”
“എന്ത്……. ? ” ചപ്പാത്തി ചപ്പാത്തിക്കലിൽ ഇട്ട് കൊണ്ട് ഞാൻ ചോദിച്ചു.
“സംഗീതം പഠിച്ചിട്ടുണ്ടോ എന്ന് ”
” സംഗീതം ഞാൻ എവിടെയും പോയി പഠിച്ചിട്ടൊന്നുമില്ല . പക്ഷേ അമ്മ ചെറുപ്പത്തിലേ കുറച്ച് ബേസിക് ഒക്കെ പറഞ്ഞു തന്നിട്ടുണ്ട് അത്രയും ഒള്ളു. ”
അമ്മക്ക് സംഗീതം ഒക്കെ അറിയുമായിരുന്നോ ?
പിന്നെ ലക്ഷ്മികുട്ടി ശാസ്ത്രീയ സംഗീതം ഒക്കെ പഠിച്ചിട്ടുണ്ട്
ലക്ഷ്മിക്കുട്ടി…….. ?
“എന്റെ അമ്മയുടെ പേരാ.ലക്ഷ്മി എന്നാ പേര് ഞാൻ ലക്ഷ്മിക്കുട്ടി എന്ന് വിളികൊള്ളു ”
അഞ്ജലി സംശയത്തോടെ നോക്കി
“നീ ഉദ്ദേശിച്ചത് എന്താണ് എന്ന് മനസിലായി. ഡേവിഡ് ലക്ഷ്മി ഈ പേരുകൾ തമ്മിൽ മാച്ച് ആക്കുന്നില്ലലെ ”
“അച്ഛന്റെയും അമ്മയുടെയും ഒരു ഇന്റർകാസ്റ്റ് മാര്യേജ് ആയിരുന്നു. എ ലവ് മാര്യേജ്…… ”
“നിനക്ക് കേൾക്കാൻ താല്പര്യം ഉണ്ടങ്കിൽ പറയാം ”
“ലവ് സ്റ്റോറീസ് കേൾക്കാനും വായിക്കാനും ആർക്കാ ഇഷ്ടമില്ലാത്തത് നീ പറ ”
“നീ വിചാരിക്കുന്നപോലത്തെ ലവ് സ്റ്റോറി ഒന്നും ഇല്ല. ഒരു സാധാരണ സ്റ്റോറി.”
” അമ്മ ജനിച്ചത് ഒരു ഗ്രാമത്തിലാണ് . എന്റെ അപ്പുപ്പൻ അതായത് അമ്മയുടെ അച്ഛൻ അവിടത്തെ ഒരു മാടമ്പി ആയിരുന്നു. ”
“നാട്ടിലെ അറിയപ്പെടുന്ന തറവാടായതിനാൽ നാട്ടിൽ എന്ത് കാര്യങ്ങളുടെയും അന്തിമ തീരുമാനത്തിലും അപ്പൂപ്പന്റെ പങ്കു വലുതാണ് . അപ്പുപ്പനോടുള്ള ബഹുമാനവും ഭയവും അതിന് പുറകിലുണ്ട്. ”
“തറവാട്ടിലെ ഏറ്റവും ഇളയക്കുട്ടി ആയിരുന്നു അമ്മ, അതിനാൽ എല്ലാവരുടെയും സ്‌നേഹവും വാത്സല്യം അമ്മക്ക് വേണ്ടുവോളം കിട്ടിയിരുന്നു.എല്ലാവരുടെയും കണ്ണിലുണ്ണി ആയിരുന്നു അമ്മ. ”
“അങ്ങനെ ഇരിക്കെയാണ് റോഡ് പണിക്ക് അവിടേക്ക് പുതിയ എഞ്ചിനീയർ ആയി നമ്മുടെ നായകന്റെ എൻട്രി. എന്റെ അച്ഛൻ ജോൺ കുര്യൻ……. ”
“വിശാലമനസ്ക്കനായ എന്റെ അപ്പുപ്പൻ തറവാടിനോട് ചേർന്ന തന്റെ വീട് പുതിയ എഞ്ചിനീയർക്ക് താമസിക്കാൻ ആയി നൽകി ഒപ്പം തറവാട്ടിൽ നിന്ന് മൂന്ന് നേരം ഭക്ഷണവും എത്തിച്ചു . ”
“പാവം അറിഞ്ഞിരുന്നില്ല താൻ തന്നെ തനിക്ക് വെട്ടുന്ന കുഴിയാണത് എന്ന്. ”
“ഒരു ദിവസം അച്ഛന് ഭക്ഷണം കൊടുക്കാൻ ജോലിക്കാർക്ക് പകരം പോയത് അമ്മയായിരുന്നു. ”
“അത് ഒരു തുടക്കം ആയിരുന്നു. ”
“ആദ്യ കാഴ്ചയിൽ തന്നെ അച്ഛന്റെ ഹൃദയത്തിൽ അമ്മ കയറി പറ്റി. ”
“അച്ഛനെ കുറ്റം പറയാൻ പറ്റില്ല. പേര് പോലെ തന്നെ ലക്ഷ്മി ദേവിയെ പോലെ ആയിരുന്നു അമ്മ. ആ മുഖത്തെ തേജസും ഐശ്വര്യവും…… ”
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
“ആരാ എന്താ വേണ്ടത്………. ? ”
ഗാംഭീര്യം ഉള്ള ശബ്‌ദം കേട്ട് ലക്ഷ്മി ഞെട്ടി
“അത്……. ഞാൻ……….. തറവാട്ടിന്………… ഭക്ഷണം…… ”
വിക്കി വിക്കി ലക്ഷ്മി എങ്ങനെയോ പേടിച്ചു കൊണ്ട് പറഞ്ഞൊപ്പിച്ചു
“തരൂ” ചിരിച്ചുകൊണ്ട് ജോൺ ലക്ഷ്മിക്ക് നേരെ കൈ നീട്ടി.
ചിരിക്കുന്ന അയാളുടെ മുഖം കണ്ടപ്പോൾ ലക്ഷ്മിക്ക് സമാധാനമായി. അവൾ ഭക്ഷണം പത്രം ജോണിന് കൊടുത്തു.
“എന്താ പേര്…. ? ”
“ലക്ഷ്മി ”
“എന്താ സാറിന്റെ പേര്…. ”
ജോൺ…… ജോൺ കുര്യൻ. പിന്നെ എന്നെ സാർ എന്ന് ഒന്നും വിളിക്കണ്ട പേര് വിളിച്ചാൽ മതി കേട്ടോ
ലക്ഷ്മി അതിന് ചിരിച്ചു കൊണ്ട് തറവാട്ടിലേക്ക് നടന്നു. ഇടക്ക് തിരിഞ്ഞു നോക്കിയപ്പോൾ തന്നെത്തന്നെ നോക്കി നിൽക്കുന്ന ജോണിനെ കണ്ടപ്പോൾ അവൾക്ക് പെട്ടെന്ന് നാണം വന്നു.
ലക്ഷ്മി കണ്ണ് വെട്ടത്തിൽ നിന്നും മറയുന്നത് വരെ ജോൺ ലക്ഷ്മിയെ നോക്കി നിന്നു
“പേര് പോലെ തന്നെ ദേവിയാണ്. അവളുടെ മുഖത്തെ തേജസ്സും ഐശ്വര്യവും മുല്ല മുട്ട് പൊഴിയും പോലെത്തെ ചിരിയും നീല കണ്ണുകളും കണ്ടാൽ ഒരു ദേവത തന്നെ. ”
“തറവാട്ടിലെ വേലക്കാരിയാണെന്ന് കണ്ടാൽ പറയില്ല. കണ്ടാൽ അവിടത്തെ ഒരു കുട്ടി ആണെന്ന് പറയുകയൊള്ളു. ”
ജോൺ ലക്ഷ്മിയെ കുറച്ചു ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്നു ഭക്ഷണം കഴിച്ചു.
“മോളെ നീ എവിടെ പോയി ? ”
“അമ്മേ എഞ്ചിനീയർക്ക് ഭക്ഷണം കൊടുക്കാൻ പോയതാ ”
“എന്തിനാ മോളെ നീ പോയത് വേറെ ജോലിക്കാരെ ആരെങ്കിലെയും പറഞ്ഞയിച്ചാൽ മതി ആയിരുന്നില്ലേ ? ”
“നമ്മുടെ അതിഥി അല്ലെ അമ്മേ അദ്ദേഹം അപ്പോൾ ഞാൻ ഭക്ഷണം കൊണ്ട് കൊടുക്കുന്നത് കൊണ്ട് തെറ്റ് ഒന്നും ഇല്ല. ”
“ഞാൻ അത് ഒന്നും ഉദേശിച്ചു പറഞ്ഞതല്ല മോളെ നീ വെറുതെ ഇത് ഒക്കെ ചെയുന്നത് കണ്ടാൽ അച്ഛൻ എന്നെയാ ചീത്ത പറയുക. ”
ലക്ഷ്മി അതിന് മറുപടി ഒന്നും പറയാതെ റൂമിലേക്ക് പോയി. കട്ടിലിൽ കിടന്ന് ലക്ഷ്മി അയാളെ കുറച്ചു ഓർത്തു
വെളുത്ത മുഖം , കട്ടിമീശ , കുറ്റി താടി , ഗാംഭീര്യമുള്ള ശബ്‌ദം , ചുണ്ടിലെ പുഞ്ചിരി അയാളെ കുറിച്ച് ആലോചിക്കുമ്പോൾ അടിവെയിറ്റിൽ വല്ലാത്തൊരു അനുഭൂതി. തനിക്ക് ഇത് വരെ ഉണ്ടാക്കാത്ത ഒന്ന്. ആ മുഖം വീണ്ടും വീണ്ടും കാണണം എന്ന് മനസ്സ് തന്നോട് പറഞ്ഞു കൊണ്ടിരിക്കുന്നു.
രാത്രിയിലെ ഭക്ഷണം കൊണ്ടുകൊടുക്കാൻ പറ്റില്ല. നാളെ രാവിലെ പോകാം ലക്ഷ്മി മനസ്സിൽ ഉറപ്പിച്ചു.
രാവിലെ വാതിൽ തുറന്ന് ഇറങ്ങി ജോൺ കാണുന്നത് കുളിച് കുറിതൊട്ട് നിൽക്കുന്ന ലക്ഷ്മിയെയാണ്.
ജോണിനെ കണ്ടപ്പോൾ ചിരിച്ചു കൊണ്ടവൾ ഭക്ഷണം നീട്ടി.
“ഇന്നത്തെ കണ്ണി താനാണ് ” ചിരിച്ചുകൊണ്ട് ജോൺ അവളോട് പറഞ്ഞു
“ആയോ ഞാൻ അറിഞ്ഞില്ല ഇനി ഇങ്ങനെ ഉണ്ടക്കാത്തെ ഞാൻ നോക്കി കൊള്ളാം ”
“അതിന് തന്നെ ഞാൻ ഒന്നും പറഞ്ഞില്ലാലോ ? ”
“എല്ലാ ഞാൻ വിചാരിച്ചു ഇഷ്ടപ്പെടാത്തെ……..”
“തന്റെ മുഖം കണ്ട് ആരെങ്കിലും ഇഷ്ടപെട്ടില്ലെന്ന് പറയുവോടോ….. ”
ജോണിന്റെ വാക്കുകൾ കേട്ടപ്പോൾ ലക്ഷ്മിക്ക് അടിവയറ്റിൽ മഞ്ഞ് വീഴുന്നത് പോലെ തോന്നി.
അതിന് മുല്ല മുട്ട് പൊഴിയും പോലെ ചിരിച്ചു കൊണ്ട് ലക്ഷ്മി തിരിച്ചു തറവാട്ടിലേക്ക് നടന്നു.
അവൾ പലവട്ടം തിരിഞ്ഞ് നോക്കിയപ്പോളും തന്നെ തന്നെ ജോൺ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അത് ലക്ഷ്മിയിൽ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടാക്കി.
രാവിലെ ജോണിന് ഭക്ഷണം ലക്ഷ്മി കൊണ്ടുവരുന്നത് പിന്നെ പതിവായി. പതിയെ അവർ തമ്മിൽ അടുക്കാൻ തുടങ്ങി.
ലക്ഷ്മിയുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും അറിയാൻ ജോൺ ശ്രമിച്ചു.അത്പോലെ ജോണിനെ അറിയാൻ ലക്ഷ്മിയും.
ജോണിന്റെ തന്നോടുള്ള പെരുമാറ്റത്തിൽ നിന്നും സംസാരത്തിൽ നിന്നും തന്നെ ഇഷ്ടമാണെന്ന് ലക്ഷ്മിക്കും അത് പോലെ ലക്ഷ്‌മിയുടെ ഇഷ്ടം ജോണിനും മനസിലായി.
രണ്ടുപേർക്കും പരസ്പരം ഇഷ്ടമാണ് എന്ന് അറിയാമെങ്കിലും അത് തുറന്നു പറയാൻ രണ്ടാളും തയാർ ആയില്ല. രണ്ടാൾക്കും എങ്ങനെ പറയും എന്ന പേടി.
അങ്ങനെ ഒരു ദിവസം രണ്ടും കല്പിച്ചു ലക്ഷ്മി തന്റെ ഇഷ്ടം ജോണിനെ അറിയിച്ചു.
പിന്നീടങ്ങോട്ട് പ്രണയത്തിന്റെ രാവുക്കാളായിരുന്നു. . രണ്ടുപേരും തങ്ങളുടെ ഭാവിയെ കുറിച്ച് സ്വപ്നങ്ങൾ നെയ്തു കൂട്ടി. ഗ്രാമത്തിന്റെ പച്ചപ്പിൽ ഇണക്കുരുവികളായി അവർ പറന്നു നടന്നു
എന്നാൽ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ജോണിന്റെയും ലക്ഷ്മിയുടെയും പ്രണയം തറവാട്ടിൽ അറിഞ്ഞു.
ഹിന്ദു പെണ്ണും ക്രിസ്ത്യനി ചെക്കനും തമ്മിലുള്ള പ്രേമത്തിന്റെ പവിത്രതായോ ആഴമോ ഒന്നും അവർക്ക് അറിയേണ്ടിരുന്നില്ല.
ജാതിയും മതവും മനുഷ്യനെ ഭിന്നിപ്പിച്ച് നിർത്താൻ ഉള്ളതല്ല മറിച്ചു ഒന്നിപ്പിച്ചു നിർത്താൻ ഉള്ളതാണെന്ന് സത്യം അവർ മറന്നു.
കുടുംബത്തിന്റെ പേരും അഭിമാനവും കുലമഹിമയും ആയിരുന്നു അവർക്ക് വലുത്. അവർ അതിൽ തന്നെ മുറുകെപിടിച്ചു നിന്നും.
വഴക്കും മുറിയിൽ അടച്ചിടലും ആണ് അതിന് പ്രതികരണമായി ലക്ഷ്മിക്ക് കിട്ടിയത് എങ്കിൽ ജോണിന് ലക്ഷ്മിയുടെ ആങ്ങളമാരിൽ നിന്നും നല്ല തല്ലാണ് കിട്ടിയത്.
ജോണിനെ താമസിച്ചിരുന്ന വീട്ടിൽ നിന്നുമവർ പുറത്താക്കി. ഇനി ഇവിടെ കണ്ടാൽ ജീവനോടെ വച്ചേക്കില്ലെന്ന താക്കിതും നൽകി.
അതോടുകൂടി ലക്ഷ്മി തറവാട്ടിലെ ജോലിക്കാരി അല്ല തറവാട്ടിലെക്കുട്ടി ആണെന്ന സത്യം മനസിലായി.
എന്നാൽ രണ്ടുപേരും പിരിയാൻ പറ്റാത്ത പോലെ ഇതിനുള്ളിൽ അടുത്തിരുന്നു. ലക്ഷ്മിക്ക് ജോണിനെയോ ജോണിന് ലക്ഷ്മിയോ ഇല്ലത്തെ ജീവിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു.
ലക്ഷ്മിയിടെ വീട്ടുക്കാർ തങ്ങളുടെ ഇഷ്ടത്തിന് സമ്മതിക്കില്ല എന്നും തങ്ങളെ തമ്മിൽ ഒരിക്കലും ഒന്നിക്കാൻ അനുവദിക്കില്ല എന്നും അവർക്കു മനസിലാക്കി.
ജോൺ തന്റെ ഇഷ്ടത്തെ കുറിച്ച് വീട്ടിൽ അറിയിച്ചു. ഒരു അന്യജാതി പെണ്ണിനെ ആണ് കെട്ടാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഈ വീടിന്റെ പടിചവുട്ടരുത് എന്നാണ് അപ്പച്ചൻ ജോണിന് മറുപടി കൊടുത്തത്.
ആരൊക്കെ എതിർത്താലും എന്തൊക്കെ സംഭവിച്ചാലും പരസ്പരം പിരിയാൻ അവർ തയാർ ആയിരുന്നില്ല.
അവർ അവിടെ നിന്നും നാട് വിട്ടു. സുഹൃത്തുക്കളുടെ സഹായത്തോടെ രജിസ്റ്റർ മാര്യേജ് ചെയ്ത് അവർ ഒരു പുതിയ ജീവിതം ആരംഭിച്ചു.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
“പിന്നീട് നിങ്ങളെ അനേഷിച്ചു ബന്ധുക്കൾ ആരും വന്നിലെ ? ”
“ഇല്ല. പുകഞ്ഞ കൊള്ളി പുറത്ത് എന്ന് അവർ കരുതി കാണും. ഞാൻ ഒരുപാട് തവണ ചോദിച്ചു തിരിച്ചു നാട്ടിൽ പോകുന്നതിനെ കുറച്ചു എന്നാൽ രണ്ടുപേർക്കും അതിൽ താല്പര്യം ഉണ്ടായിരുന്നില്ല. വർഷങ്ങൾ ഇത്രയും കഴിഞ്ഞെങ്കിലും വീട്ടുക്കാരുടെ പ്രതികരണം എങ്ങനെ ആക്കും എന്ന് വിചാരിച്ചാകും. “
“അവർ മരിച്ചപോളും ആരും വന്നില്ല…….. ? ”
“അച്ഛന്റെ ബന്ധുക്കൾ ആരൊക്കെയോ വന്നെന്ന് അച്ഛന്റെ സുഹൃത്തുക്കൾ പറഞ്ഞു. അമ്മയുടെ വീട്ടുക്കാർ അറിഞ്ഞോ എന്ന് പോലും അറിയില്ല. ”
“അമ്മ അവരെ ഒക്കെ ഒരു പാട് മിസ്സ് ചെയ്യുന്നുണ്ടെന്ന് എന്റെ അടുത്ത് പലപ്പോളും പറഞ്ഞിട്ടുണ്ട് . എന്നാൽ അച്ഛന് അങ്ങനെ ഒരു വിഷമം ഉണ്ടായിരുന്നതായി തോന്നിയിട്ടില്ല . ”
“ലവ് മാര്യേജിന്റെ കുഴപ്പം അതാണ് ഫാമിലി മൊത്തം എതിരാക്കും. അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണ് കാരണം അവർക്കാണ് ഫാമിലി കമ്മിറ്റ്മെന്റ് പുരുഷൻമാരെക്കാളും കൂടുതൽ. ”
“അപ്പോൾ നീ നിന്റെ അമ്മാവന്റെ മകനെ തന്നെ കല്യാണം കഴിക്കാൻ തീരുമാനിച്ചോ…. ? ”
“ഏയ്യ് ഞാൻ അങ്ങനെ പറഞ്ഞോ ? ”
“അഞ്ജലി ഞാൻ ഒരിക്കൽ എന്റെ അമ്മയോട് ചോദിച്ചിരുന്നു “അമ്മക്ക് അച്ഛനെ കല്യാണം കഴിക്കാതെ വീട്ടുക്കാർ പറഞ്ഞത് കേട്ടാൽ മതി എന്ന് എപ്പോളെങ്കിലും തോന്നിയിട്ടുണ്ടോ ” എന്ന് അതിന് അമ്മ എനിക്ക് തന്ന മറുപടി ”
“അപ്പു ഞാൻ ഇരുപത്തിരണ്ട് വയസ്സ് വരെ വീട്ടുക്കാർ പറഞ്ഞതനുസരിച്ചാണ് ജീവിച്ചത് പക്ഷേ കല്യാണം എന്ന് പറയുന്നത് ഇനിയുള്ള എന്റെ ഭാവി ജീവിതം ആണ്. ”
“അങ്ങനെ ഒരു പങ്കാളിയെ കണ്ടെത്തുമ്പോൾ അയാളെ എനിക്ക് ഇഷ്ടപ്പെടണം കാരണം ഇനിയുള്ള ജീവിതം മൊത്തം അയാളുടെ ഒപ്പം ജീവിക്കേണ്ടത്ത് ഞാൻ ആണ് അല്ലാതെ വീട്ടുക്കാർ അല്ല . അന്ന് അവരുടെ ഇഷ്ടത്തിന് നിന്നിരുന്നെങ്കിൽ അവർക്ക് അത് സന്തോഷം നൽകിയെന്നേ പക്ഷേ ഞാൻ ജീവിതക്കാലം മൊത്തം അതോർത്ത് കരയേണ്ടിവന്നേനെ. ”
“അന്ന് ഞാൻ എടുത്ത തീരുമാനം തെറ്റാണ് എന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. അതിനു നിന്റെ അച്ഛൻ അവസരം ഉണ്ടാക്കിയിട്ടില്ല എന്ന് വേണം പറയാൻ. ”
“ഞാൻ ഇതിപ്പോൾ നിന്റെ അടുത്ത് പറഞ്ഞത് എന്തിനാണ് എന്ന് മനസ്സിലായോ ? ”
“അന്ന് നിന്റെ അമ്മ നിന്ന സിറ്റുവേഷനിലാണ് ഇന്ന് ഞാൻ നിൽക്കുന്നത് ”
“കറക്റ്റ്. നിനക്ക് ഇപ്പോൾ രണ്ട് കാര്യങ്ങൾ ആണ് ചെയ്യാൻ പറ്റുക ഒന്ന് നിന്റെ ആഗ്രഹങ്ങൾ ഒക്കെ കുഴിച്ചുമൂടി നിന്റെ മുറചെക്കനെ കെട്ടുക ”
“അല്ലെങ്കിൽ നിന്നെ മനസിലാക്കുന്ന നിന്റെ ആഗ്രഹങ്ങൾ ഒക്കെ സാധിച്ചു തരാൻ പറ്റുന്ന ഒരു ലൈഫ് പാർട്ണറിനെ കണ്ടെത്തി കല്യാണം കഴുകിക്കുക. എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് നീയാണ് ” അഞ്ജലിയോട് പറഞ്ഞുകൊണ്ട് ഞാൻ ചപ്പാത്തിയും കറിയും എടുത്ത് ഹാളിലേക്ക് നടന്നു.
ഭക്ഷണം ടേബിളിൽ വച്ച് തിരിച്ചു കിച്ചണിൽ അഞ്ജലി ചിന്തയിൽ മുഴുക്കി ഇരിക്കുകയായിരുന്നു.
“മതി ആലോചിച്ചത് ബാക്കി ഭക്ഷണം കഴിച്ചു കഴിഞ്ഞു ആലോചിക്കാം ” അഞ്ജലിയും ഞാനും ഹാളിലേക്ക് നടന്നു. ഇടത്തെ കാൽ നിലത്ത് കുത്താതെ എന്നെ പിടിച്ചുകൊണ്ടാണ് അഞ്ജലി നടക്കുന്നത്.
അഞ്ജലി ഡൈനിങ് ടേബിളിലെ ചെയറിൽ ഇരുത്തി ഞാൻ പ്ലേറ്റിൽ ചപ്പാത്തി എടുത്തിട്ടു കറി ഒഴിച്ചു .
“താ ഡേവിഡ് ഞാൻ കഴിച്ചോളം ”
“എങ്ങനെ ഈ കയ്യും വച്ചോ………. എല്ലാ ഞാൻ വാരി തരുന്നത് നിനക്ക് ഇഷ്ടമായിലെ ? ”
“ഞാൻ അത് ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. ”
“പിന്നെ ? ”
” നിന്നെ വെറുതെ എന്തിനാ ബുദ്ധിമുട്ടിക്കുന്നത് എന്ന് വിചാരിച്ച ”
“അത് ഒക്കെ മോള് ഓരോന്ന് ഉണ്ടാക്കിവെക്കുന്നതിന് മുൻപ് ആലോചിക്കണമായിരുന്നു. തത്കാലം മോള് ഇത് കഴിക്ക് ”
ചപ്പാത്തിയുടെ ഒരു കഷ്‌ണം എടുത്ത് കറിയിൽ മുക്കി അഞ്ജലിക്ക് നേരെ നീട്ടി. അവൾ അത് കഴിച്ചു. എന്നിട്ട് എന്തോ ആലോചിച്ചു ചിരിച്ചു.
“നീ എന്താ ചിരിക്കുന്നത് ”
“ഞാൻ ഹോസ്പിറ്റലിലെ കാര്യം ആലോചിച്ചതാ ”
“എന്ത് ” അവൾ എന്താ ഉദേശിച്ചത് എന്ന് അറിയാൻ ഞാൻ ചോദിച്ചു
“എല്ലാ എന്ത് കണ്ടിട്ടാ ആ സിസ്റ്റർ നമ്മളെ ഹസ്ബൻഡും വൈഫും ആയി തോന്നിയത് എന്ന് ആലോചിച്ചതാ ”
“ഹസ്ബൻഡും വൈഫുമോ ” അവൾ പറഞ്ഞത് ഒന്നും മനസിലാക്കതെ ഞാൻ ചോദിച്ചു
അവൾ സിസ്റ്റർ വന്നപ്പോൾ ഉണ്ടായ സംഭവങ്ങൾ ഒക്കെ പറഞ്ഞു
“എന്നെ കാണാൻ അത്ര മോശമാണോ………. കണ്ടിട്ട് നിന്റെ ഹസ്ബൻഡ് ആണെന്ന് തോന്നാൻ.. 😂😂😂”
“ആ……….. “ഞാൻ തുടയിൽ ഉഴിഞ്ഞു.
എന്റെ കളിയാക്കൽ ഇഷ്ടപെടാതെ അവൾ തുടയിൽ പിച്ചി. പിച്ചി എന്ന് പറഞ്ഞാൽ പോരാ അവിടെ നിന്നും ഒരു കഷ്ണം എടുത്തു എന്ന് പറയാം.
“എന്ത് പിച്ചാടി പിച്ചിയത് മനുഷ്യന്ടെ കണ്ണിൽ നിന്നും പൊന്നീച്ച വന്നു. ”
“എന്നെ കളിയാക്കിയിട്ടലേ സഹിച്ചയോ ” എന്നെ നോക്കി കൊഞ്ഞനം കുത്തി
അത് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ചിലപ്പോൾ ഇവൾ ഭയങ്കര mature ആയ ആളെ പോലെയാണ് സംസാരിക്കുക ചിലസമയത്ത് കുട്ടികളെ പോലെയും.
ഞാൻ വീണ്ടും ചപ്പാത്തി ഓരോരോ കഷ്ണം ആയി അവളുടെ വായിൽവച്ചുകൊടുത്തു. അവൾക്ക് മതിയായപ്പോൾ ഞാൻ കഴിക്കാൻ തുടങ്ങി.
“അപ്പു ” പെട്ടെന്ന് ആ വിളി കേട്ടപ്പോൾ ഞാൻ ഞെട്ടി.
“നിനക്ക് എങ്ങനെ ആ പേര് അറിയാം” ആശ്ചര്യത്തോടെ അഞ്ജലിയെ നോക്കി
“നേരത്തെ അമ്മയുടെ കാര്യം പറഞ്ഞപ്പോൾ നീ തന്നെ അല്ലെ പറഞ്ഞത് പൊട്ടാ ”
“ശരിയാണല്ലോ.”
“അമ്മ നിന്നെ അപ്പു എന്നാലെ വിളിച്ചിരുന്നത്. ”
“അമ്മക്ക് ഞാൻ എന്നും അപ്പുവായിരുന്നു. ചെറുപ്പം തൊട്ടേ അമ്മ എന്നെ അങ്ങനെ ആണ് വിളിച്ചിരുന്നത്. എനിക്ക് ഡേവിഡ് എന്നൊരു പേര് ഉണ്ടെന്ന് അമ്മക്ക് അറിയോ എന്ന് പോലും എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ”
“നീ അമ്മയുടെ ആ വിളി ഒരുപാട് മിസ്സ് ചെയുന്നുണ്ടലേ ”
“മ്മ് ”
“അപ്പു എന്നത് ക്യൂട്ട് നെയിം ആണ് ഡേവിഡ് എന്നതിനേക്കാളും വിളിക്കാൻ സുഖവും അതാണ്……………… ഞാൻ നിന്നെ അപ്പു എന്ന് വിളിച്ചോട്ടെ………. നിനക്ക് ഇഷ്ടമില്ലെങ്കിൽ വേണ്ട. ”
“അതിന് എന്താ നീ വിളിച്ചോ. തെറി ഒഴിച്ച് എന്ത് വിളിക്കുന്നതും എനിക്ക് കുഴപ്പമില്ല.😜😜😜.”
“😆😆😆😆”
ഭക്ഷണം കഴിച് കഴിഞ്ഞു ഞാൻ അഞ്ജലിയെ പിടിച്ചു റൂമിൽ എത്താൻ സഹായിച്ചു.
രാത്രിയിൽ കഴിക്കേണ്ട മരുന്നുകൾ ഒക്കെ അഞ്ജലിക്ക് കൊണ്ടുത്ത് എന്റെ റൂമിലേക്ക് കിടക്കാൻ പോയി.
രാവിലെ കണ്ണ് തുറന്ന അഞ്ജലി കാണുന്നത് ഡേവിഡിനെയാണ്.
“ഗുഡ് മോർണിംഗ് ”
“ഗുഡ് മോർണിംഗ് അപ്പു ”
“നല്ല അടിപൊളിയായി ഉറങ്ങി എന്ന് തോന്നുന്നു ”
“മ്മ്. ഇന്നലത്തെ ആക്‌സിഡന്റ് ഷീണവും മരുന്നിന്റെ സെഡക്ഷനും ഒക്കെ കാരണം നാലോണം ഉറങ്ങി. ”
“സാധാരണ ഭാര്യയാണ് ഭർത്താവിനെ വിളിച്ചു ഉണർത്തി ചായ കൊടുക്കുക കലികാലം ” അഞ്ജലിയെ കളിയാക്കി കൊണ്ട് ഡേവിഡ് ചായക്കപ് നീട്ടി
“അതൊക്കെ പണ്ട് ഇപ്പോൾ ഇങ്ങനെയാ ” അഞ്ജലി അതെ ടോണിൽ ഡേവിഡിന് മറുപടി കൊടുത്തുകൊണ്ട് ചായക്കപ് വാങ്ങി.
“അപ്പു നീ ഇന്ന് ഓഫീസിൽ പൊക്കുന്നിലെ…….. സമയം ഇത്രയും അയലോ……..നീ ഇത് വരെ റെഡിയായിട്ട് പോലും ഇല്ല. ”
“ഭാര്യ ഇങ്ങനെ വയ്യാതെ കിടക്കുമ്പോൾ ഭർത്താവ് ജോലിക്ക് പൊക്കുന്നത് ശരിയാണോ…………. ഭാര്യക്ക് കൂട്ടിരിക്കുകയല്ലേ ഒരു നല്ല ഭർത്താവ് വേണ്ടത്….. ”
“ഓ.. എന്റെ ഭർത്താവ് കൂട്ടിരിക്കാൻ വേണ്ടിയുള്ള അസുഖം ഒന്നും എനിക്കില്ല. തത്കാലം എന്നെ നോക്കാൻ ഞാൻ മതി ”
“അഞ്ജലി ഞാൻ സീരിയസ് ആയി പറഞ്ഞതാ. നിന്നെ എങ്ങനെയാ ഇവിടെ ഒറ്റക്കാക്കി പോവുക. “
“അപ്പു അപ്പോളും എന്നെ നോക്കിയിരിക്കാൻ ഞാൻ എന്താ കൊച്ചുകുട്ടി ആണോ. പിന്നെ അസുഖത്തിന്റെ പേരിൽ ആണെങ്കിൽ എനിക്കതിനുംപോന്ന അസുഖം ഒന്നും ഇല്ലതാനും . നീ വെറുതെ സമയം കളയാതെ ഓഫീസിൽ പോകാൻ നോക്ക്. ”
“എന്നാലും അഞ്ജു……….”
“അഞ്ജുവോ………”
“ഡേവിഡിനെ അപ്പൂ ആകാം എങ്കിൽ അഞ്ജലിയെ അഞ്ജുവും ആകാം. ”
“ആ അത് നീ എന്തെങ്കിലും ആക്കിക്കോ. വേഗം ഓഫീസിൽ പോകാൻ നോക്ക്. ”
“ഓഫീസിൽ പോകണം അല്ലെ…….. ? ”
“സത്യം പറ നീ എന്നെ നോക്കണം എന്ന കാരണം കൊണ്ട് തന്നെ ആണോ ഓഫീസിൽ പോകാൻ മടിക്കുന്നത് അതോ നിനക്ക് മടി ആയിട്ടാണോ. ”
“ചെറിയ മടിയുണ്ട് പക്ഷേ മെയിൻ കാരണം നിനക്ക് വയ്യാത്തതാ 😊😊😊😊”
“വിശോസിച്ചു വിശോസിച്ചു. മോൻ വേഗം പോയി റെഡിയാക്ക്. ”
ഞാൻ റെഡിയായി വന്നപ്പോൾ അഞ്ജലി ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു.
“നിന്റെ അടുത്ത് ഈ വയ്യാത്ത കാലും വച്ച് നടക്കരുത് എന്ന് എത്ര പറഞ്ഞാലും കേൾക്കില്ലലെ ”
“അതിന് ഞാൻ കാല് കുത്താതെ ഞൊണ്ടി ഞൊണ്ടിയാ വന്നത് 😇😇😇😇”
“അടങ്ങി ഒതുങ്ങി ഒരു സ്ഥലത്ത് ഇരിക്കാൻ ബുദ്ധിമുട്ടാണലെ ”
“അതെ 😁😁😁😁”
അഞ്ജലിക്ക് ഭക്ഷണം വാരികൊടുത്ത് കഴിഞ്ഞ് ഞാൻ കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മീരയുടെ രംഗപ്രവേശനം.
പെട്ടെന്ന് ആരോ വരുന്നത് കണ്ടപ്പോൾ അഞ്ജലി ഡേവിഡിന്റെ അടുത്ത് നിന്നും നീങ്ങി ഇരിക്കുന്നു.
“അഞ്ജലി ഇത് എയ്ഞ്ചൽ , എയ്ഞ്ചൽ ഇത് അഞ്ജലി ” ഞാൻ അവരെ രണ്ടുപേരെയും പരിചയപ്പെടുത്തി.
“എന്റെ ശരിക്കും ഉള്ള പേര് മീര എന്നാ പിന്നെ ഈ തെണ്ടി എന്നെ എയ്ഞ്ചൽ എന്നേ വിളിക്കു ” മീര അഞ്ജലിയോടായി പറഞ്ഞു
“മീര എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. ഓപ്പോസിറ്റ് ഫ്ലാറ്റിൽ ആണ് ഇവൾ താമസിക്കുന്നത്. ”
“മതി മതി ബാക്കി ഞങ്ങൾ തന്നെ പരിചയപ്പെട്ടോളാം നീ സമയം കളയാതെ പോകാൻ നോക്ക് അല്ലെ അഞ്ജലി ”
“അതെ നീ വേഗം പോകാൻ നോക്ക് ”
“എല്ലാവർക്കും എന്നെ പറഞ്ഞയക്കാൻ ആണലെ ധൃതി എന്നാൽ ഞാൻ പോയേക്കാം ”
“ഞാൻ വേഗം ഭക്ഷണം കഴിച് അഞ്ജലിയോടും മീരയോടും യാത്ര പറഞ്ഞിറങ്ങി. ”
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
“ശരി ഞാൻ പിന്നെ വിളികാം ” എന്നെ കണ്ട അഞ്ജു ഫോൺ കട്ട് ആക്കി.
“ഗുഡ് ഈവെനിംഗ് ” അഞ്ജുവിനെ വിഷ് ചെയ്ത് ഞാൻ സോഫയിൽ ഇരുന്നു.
“ഗുഡ് ഈവെനിംഗ് “
“ആരായിരുന്നു ഫോണിൽ ? ”
“അത്…….. അത്…….. എന്റെ ആന്റിയാണ്. ”
“അതിന് എന്തിനാ നീ ഇങ്ങനെ ടെൻഷൻ ആക്കുന്നത്. ”
“ഞാൻ ടെൻഷൻ അയന്നോ……..എന്തിന്…. അപ്പുവിന് തോന്നിയതാകും. ”
“അത് എന്തായാലും വിട്. എല്ലാ എന്റെ ഭാര്യയെ നോക്കാൻ ഏൽപ്പിച്ച ഹോം നേഴ്സ് എവിടെ ? ”
“ഹോസ്പിറ്റലിൽ ജോലി ഉണ്ടെന്ന് പറഞ്ഞു ഹോം നേഴ്സ് കുറച്ച് മുൻപ് പോയി. ”
“മീര ആയി കമ്പനി ആയോ ? ”
“മ്മ്. മീര സംസാരിക്കാൻ തുടങ്ങിയാൽ കേട്ട് ഇരുന്ന് പോകും. ”
“എല്ലാ താൻ ചായ കുടിച്ചോ ? ”
“മ്മ്.എന്റെ ഒപ്പം ചായ കുടിച് കഴിഞ്ഞ ശേഷമാ മീര പോയത്. ”
“ഓഫീസ് എങ്ങനെ ഉണ്ടായിരുന്നു ? ”
“നീ ഇല്ലാത്തത് ഒഴിച്ചാൽ ബാക്കി എല്ലാം പഴയത് പോലെ ”
“ഞാൻ ഇവിടെ ആണെന്ന് നീ ഫ്രണ്ട്‌സിനോട് ആരെങ്കിലോടും പറഞ്ഞോ ? ”
“ഇതുവരെ ഇല്ല. എന്താ………. ”
“ഏയ്യ് ഒന്നുമില്ല. പിന്നെ ഇനി തത്കാലം ആരോടും പറയണ്ട. ”
“എന്തെ ? ”
“ഞാൻ നിന്റെ ഒപ്പം നിന്ന് എന്ന് അവർ ഒക്കെ അറിഞ്ഞാൽ പിന്നെ അവരെ ഫേസ് ചെയ്യാൻ എനിക്ക് ചമ്മൽ ആക്കും. പിന്നെ ഇവിടെ ഞാൻ താമസിച്ചു എന്ന് പറയുമ്പോൾ അവർ എന്നെ കുറിച്ച് വേറെ എന്തങ്കിലും ഒക്കെ വിചാരിചലോ ? ”
“മോളെ ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആണ് ഒരു ആണും പെണും ഒരു ഫ്ലാറ്റിൽ താമസിച്ചാൽ അത് കാണുന്നവർക്ക് ഒരു കുഴപ്പവും തോന്നില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അത് അവരുടെ കാഴ്ചപ്പാടിന്റെ കുഴപ്പം ആണ്. ”
“പിന്നെ ചമ്മൽ ആണ് നിന്റെ പ്രശ്നം എങ്കിൽ ഞാൻ ഇത് അവരോടു പറയുന്നില്ല പോരെ ”
“ആ മതി 😃😃😃 ”
ഡ്രെസ്സ് മാറിയിട്ട് വരാം എന്ന് അഞ്ജുവിനോട് പറഞ്ഞ് ഞാൻ റൂമിൽ പോയി. ഡ്രെസ്സ് മാറി വാഷ് ചെയ്യാൻ ഉള്ള ഡ്രെസ്സ് എടുത്ത് ഞാൻ പുറത്ത് വന്നു.
അഞ്ജു ടീവിയിൽ മുഴുക്കി ഇരിക്കുകയാണ്. Avengers ഫസ്റ്റ് ആണ് പടം. അവൾ നല്ല ഇന്റെർസ്റ്റിൽ ഇരുന്നാണ് പടം കാണുന്നത്.
ഞാൻ കഴുകാൻ ഉള്ള ഡ്രെസ്സ് വാഷിംഗ് മെഷീനിൽ ഇട്ട് അഞ്ജുവിന്റെ അടുത്തേക്ക് ചെന്നു.
“അഞ്ജു നിന്റെ മാറിയ ഡ്രെസ്സ് ഒക്കെ എവിടെയാ ഇട്ടിരിക്കുന്നത്……….. വാഷ് ചെയാനാ…….. ”
“അത് ഒക്കെ റൂമിൽ ബാസ്കറ്റിൽ ഉണ്ട് ” അവൾ ടീവിയിൽ നിന്ന് കണേണ്ടുക്കാതെ പറഞ്ഞു.
ഞാൻ അവളുടെ റൂമിലേക്ക് നടന്നു.
“അപ്പു നിൽക്ക് “………………………..പെട്ടെന്ന് എന്തോ ആലോചിച്ചു അവൾ എന്നെ വിളിച്ചു.
“എന്താ അഞ്ജു ? ”
“എന്റെ ഡ്രെസ്സ് എടുക്കണ്ട ”
“എന്തെ ? ”
“എന്റെ ഡ്രെസ്സ് ഞാൻ പിന്നെ അലക്കികോളം ”
“ഇപ്പോൾ വാഷ് ചെയ്താൽ എന്താ പ്രശ്നം….. ? ”
“അത്……….അത്………” അഞ്ജു നിന്ന് പരുങ്ങി
“ഒരു അതും ഇതും ഇല്ല. കയ്യും കാലും ഇന്നക്കാൻ വയ്യ എന്നിട്ട് ഞാൻ വാഷ് ചെയ്‌ത്തോളം എന്ന്. ”
അഞ്ജുവിനെ ചീത്ത പറഞ്ഞ് ഞാൻ അവളുടെ റൂമിൽ പോയി ഡ്രെസ്സ് ഇട്ടിരിക്കുന്ന ബാസ്കറ്റ് എടുത്തു വന്നു.
ഞാൻ വരുമ്പോൾ അവൾ എന്നെ തന്നെ നോക്കി ഇരിക്കുവായിരുന്നു. ഞാൻ ബാസ്കറ്റിലെ ഡ്രസ്സ് ഓരോന്നായി എടുത്ത് മെഷീനിൽ ഇട്ടു. അവസാനം അടിയിൽ കിടന്നിരുന്ന ബ്രായും പാന്റിയും എടുത്ത് മെഷീനിൽ ഇട്ടു. ഞാൻ അത് എടുത്തപ്പോൾ അഞ്ജുവിന്ടെ മുഖം നാണത്താൽ ചുവന്നു തുടുത്തു.
ഓ അപ്പൊ ഇതാണ് കാരണം. ബ്രായും പാന്റിയും ഒക്കെ ഞാൻ കാണുന്നതിൽ ഉള്ള ചമ്മൽ കാരണം ആണ് പെണ്ണ് പിന്നെ അലക്കി കൊള്ളാം എന്ന് പറഞ്ഞത്. ഡ്രെസ്സ് ഒക്കെ അലക്കാൻ ഇട്ട് ഞാൻ അഞ്ജുവിന്റെ അടുത്ത് വന്ന് ഇരുന്ന് ടീവി കണ്ടു.
അഞ്ജു എന്നെ നാണം കൊണ്ട് നോക്കുന്നില്ല. അഞ്ജുവിന്റെ ഇരിപ്പ് കണ്ടിട്ട് എനിക്ക് ചിരിപൊട്ടി. ഞാൻ അവളെ നോക്കി ചിരിക്കുന്നത് ഒളികണ്ണിട്ട് നോക്കിയ അഞ്ജു കണ്ടു. അത് കണ്ടപ്പോൾ അവൾക്ക് ദേഷ്യം വന്നു.
“എന്താടാ ചിരിക്കുന്നത്………. ? ”
“ഒന്നും ഇല്ല വെറുതെ………..”
“വെറുതെ ഇരുന്ന് ചിരിക്കാൻ നിനക്ക് എന്താ വട്ട് ആണോ…… ” എന്നോട് കലിപ്പിൽ പറഞ്ഞ് അവൾ വീണ്ടും ടീവിയിലേക്ക് തന്നെ ശ്രെദ്ധിച്ചു.
നാണം മറക്കാൻ ഉള്ള അഞ്ജുവിന്റെ അടവാണ് ഈ ദേഷ്യം എന്ന് എനിക്ക് മനസിലായി.
അങ്ങനെ ദേഷ്യപെട്ടും വഴക്ക്ക്കുടിയും സന്തോഷിച്ചും ഒക്കെ ദിവസങ്ങൾ കണ്ടാന്നുപോയി.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
” ഒന്ന് പതിയെ നടക്കടാ” പാര്ക്കിങ്ങിലേക്ക് നടക്കുന്ന എന്നോട് ശ്രേയ
നിനക്ക് എന്താ പറ്റിയത്
എനിക്ക് എന്ത് പറ്റി എന്ന് ഞാൻ സംശയഭാവത്തിൽ ശ്രെയയെ നോക്കി
എന്ത് പറ്റി എന്നോ……………..കുറച്ച് ദിവസമായി നിന്നെ ഞാൻ ശ്രെദ്ധിക്കുന്നു……………………. രാവിലെ എല്ലാവർക്കും മുന്നേ എത്തുന്ന നീ ഇപ്പോൾ പതിവായി രാവിലെ വൈകി വരുന്നു.
ഇത് ആണോ കാര്യം !
ഞാൻ പറഞ്ഞ് തീർന്നില്ല……………….. ഈയിടെ ആയി നീ എപ്പോളും സ്വപ്നം ലോകത്താണ്. ഓഫീസിൽ വന്നാൽ അപ്പോളും എന്തൊക്കെയോ ആലോചിച്ചു ഇരിക്കുക. ചിലപ്പോൾ വെറുതെ ഇരുന്ന് ചിരിക്കുന്നത് കാണാം. ഇടക്കിടെ ആരെയാ ഫോൺ വിളിക്കുന്നു മെസ്സേജ് അയക്കുന്നു. ഓഫീസിൽ നിന്നും എല്ലാവരെയും പറഞ്ഞു അയച്ചു വീട്ടിൽ പോയിരുന്ന നീ ഇപ്പോൾ കണ്ടില്ലെ ഓഫീസ് ടൈം കഴിഞ്ഞപ്പോൾ തന്നെ വീട്ടിൽ പോകുന്നു. എന്താ കാര്യം ?
എന്ത് കാര്യം…………… ഒന്നുമില്ല നിനക്ക് വെറുതെ തോന്നുന്നതാ……ഞാൻ പഴയപോലെ തന്നെയാ
ടാ മോനെ എനിക്ക് ഒന്നും മനസിലായില്ല എന്ന് വിചാരിക്കേണ്ട……… ആരാ കക്ഷി ?
എന്ത് കക്ഷി
നീ ഇടക്കിടെ മെസ്സേജ് അയക്കുന്ന വിളിക്കുന്ന ദാ ഇപ്പോൾ നീ കാണാൻ പോകുന്ന പെണ്ണ് കുട്ടി ഏതാ എന്ന്
അവൾ അത് ചോദിച്ചപ്പോൾ ഞാൻ ഞെട്ടി. ഞാൻ ഇടക്കിടെ അഞ്ജുവിനെ വിളിച്ചു കാര്യങ്ങൾ അനേഷിക്കുന്നത് ബാക്കിയുള്ളവർ ശ്രെദ്ധിക്കുന്നുണ്ട്.
എടി നീ വിചാരിക്കുന്നപോലെ ഒന്നുമില്ല അത് എന്റെ ഒരു ഫ്രണ്ട് ആണ്.
ഗേൾ ഫ്രണ്ടോ ബോയ് ഫ്രണ്ടോ
ഗേൾ ഫ്രണ്ട്
ശ്രേയ എന്നെ നോക്കി ഒരു കള്ളചിരി ചിരിച്ചു.
നീ വിചാക്കുന്നത് അല്ല ഫ്രണ്ട് ഒരു പെണ്ണ്ക്കുട്ടി ആണെന്നാണ് ഉദേശിച്ചത്.
ടാ ഈ പ്രേമം തുടങ്ങി കഴിഞ്ഞാൽ നമ്മുടെ സ്വഭാവത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കും അത് നമുക്ക് മനസിലായിലെങ്കിലും മറ്റുള്ളവർക്ക് പെട്ടെന്ന് മനസിലാക്കും. നീ ഇപ്പോൾ എന്റെ അടുത്ത് നുണ പറഞ്ഞതാണെങ്കിൽ കുഴപ്പമില്ല ഇല്ലെങ്കിൽ നീ ഒന്ന് നാലോണം ആലോചിച്ചുനോക്ക് ആ കുട്ടി വെറും ഫ്രണ്ട് മാത്രം ആണോ എന്ന്.
ഇത് പറഞ്ഞു ശ്രേയ അവളുടെ വണ്ടി എടുത്തു പോയി.
എന്റെ ഉള്ളിൽ ഒരു തീപൊരി വിതറിയാണ് അവൾ പോയത് അത് പതിയെ കത്താൻ ആരംഭിച്ചു.
മനസ്സ് : ശ്രേയ പറഞ്ഞത് ശരിയല്ല അഞ്ജു നിനക്ക് വെറും ഫ്രണ്ട് മാത്രം ആണോ…….. ? നിനക്ക് അവളെ ഇഷ്ടമല്ലെ
ബുദ്ധി : എല്ലാ അവൾ നിനക്ക് ഫ്രണ്ട് മാത്രം ആണ്. ഇത് ഒക്കെ നിന്റെ തോന്നൽ ആണ് വെറുതെ ആവശ്യമില്ലാത്തത് ഒന്നും ചിന്തിക്കേണ്ട
മനസ്സ് : അവൾ ഒരു ഫ്രണ്ട് മാത്രം ആയത് കൊണ്ടാണോ അവൾക്ക് ആക്‌സിഡന്റ് ആയി എന്ന് അറിഞ്ഞപ്പോൾ നീ അത്രയും വിഷമിച്ചത്.
ബുദ്ധി : എന്തെ ഫ്രണ്ടിന് ആക്‌സിഡന്റ് അയാൽ വിഷമിച്ചുടെ
മനസ്സ് : ഫ്രണ്ടിന് ആക്‌സിഡന്റ് അയാൽ വിഷമിക്കാം പക്ഷേ അന്ന് നീ വിഷമിച്ചത് അങ്ങനെയല്ല. ആ നേഴ്സ് അഞ്ജുവിനോട് പറഞ്ഞത് ഓർക്കുന്നിലെ ,
ആ നേഴ്സിന് നീ വിഷമിച്ചത് കണ്ടാണ് നിന്നെ അവളുടെ ഹസ്ബൻഡ് ആയി തോന്നിയത്. അങ്ങനെ എങ്കിൽ നീ ആ ദിവസം എങ്ങനെ വിഷമിച്ചിരിക്കണം അത് തന്നെ നീ അവളെ സ്നേഹിക്കുന്നതിന് തെളിവാണ്.
ബുദ്ധി : ഒരു നേഴ്സ് നിങ്ങളെ തെറ്റിദ്ധരിച്ചത് വച്ച് നിനക്ക് അവളെ ഇഷ്ടമാണെന്ന് ചിന്തിക്കുന്നത് ശരിയാണോ ?
അത് മാത്രമോ………………അഞ്ജുവിനോട് തല്ല് കൂടുന്നതും വഴക്കിടുന്നതും എല്ലാം നീ ഒരുപാട് ആസ്വദിക്കുന്നുണ്ട്. നീ ഇപ്പോൾ അവളുടെ ഒപ്പം സമയം ചിലവഴിക്കാൻ ആണ് ആഗ്രഹിക്കുന്നത്. അവളുടെ ഒപ്പമുള്ള ഓരോ നിമിഷവും നീ വളരെയധികം ഹാപ്പിയാണ്.
അത് അവൾ ഫ്രണ്ട് ആയത് കൊണ്ടാണോ അങ്ങനെയങ്കിൽ നിനക്ക് ഉള്ള ഏത് ഫ്രണ്ടിന് ഒപ്പമാണ് ഇത്രയും സന്തോഷമായിരുന്നത്. അതിന് നിനക്ക് ഉത്തരം ഉണ്ടോ?…………………….. ഇല്ല. അതൊക്കെപോട്ടെ നിനക്ക് ഇപ്പോൾ അവളെ പിരിയുന്നതിനെ പറ്റി ചിന്തിക്കാൻ പറ്റുമോ………………..?
ഇല്ല കാരണം അവൾ ഇപ്പോൾ നീ പോലും അറിയാതെ നിന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. നീ പോലും അറിയാതെ അവളെ നീ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു. യെസ് യു ആർ ഫോൾ ഇൻ ലവ് വിത്ത് ഹേർ.
ബുദ്ധി : ശരി നിനക്ക് ഇനി അവളെ ഇഷ്ടമാണ് എന്ന് തന്നെ വിചാരിക്ക് പക്ഷേ അവൾക്കും നിന്നെ ഇഷ്ടമാകണ്ടേ………………
മനസ്സ് : അവൾക്ക് ഇഷ്ടമാണലോ………അത് അവളുടെ ഇവനോടുള്ള ഇപ്പോളത്തെ അപ്പ്രോച്ചിൽ നിന്നും തന്നെ മനസിലാക്കാലോ………….
ബുദ്ധി :ഒരു പെൺകുട്ടി ഒരാണിന്റെ അടുത്ത് അടുത്തിടപഴകിയാൽ അത് ലവ് ആകുമോ……… ? അവൾക്ക് ഇവിടെയുള്ള ഒരേയൊരു ഫ്രണ്ട് ആണ് നീ അത് കൊണ്ട് അവൾ നിന്നോട് നല്ല ഫ്രീയായി ഇടപഴക്കുന്നു അത് നീ ഒരിക്കലും മറ്റൊരു അർത്ഥത്തിൽ കാണരുത്.
മനസും ബുദ്ധിയും തമ്മിൽ മൽപിടുത്തത്തിൽ ഏർപ്പെട്ടു. രണ്ടുപേരും വിട്ട് കൊടുക്കത്തെ അവരുടെ ഭാഗത്തു ഉറച്ചുനിന്നു. അവരവരുടെ ഭാഗങ്ങൾ ജയിക്കാൻ അവർ ഓരോരോ കാരണങ്ങൾ നിരത്തി.
“ടാ ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ……………. ? ” അഞ്ജുവിന്റെ ശബ്‌ദം എന്നെ സ്വാബോധത്തിലേക്ക് കൊണ്ടുവന്നു.
അഞ്ജു എന്നെ തന്നെ നോക്കി ഇരിക്കുവാണ് പക്ഷേ ഞാൻ ഇപ്പോൾ ഫ്ലാറ്റിൽ ആണ് ഇരിക്കുന്നത് എന്ന് എന്നെ അത്ഭുതപെടുത്തി. ഓഫീസിൽ നിന്ന് കാറിൽ കയറിയത് മാത്രം എനിക്ക് ഓർമയുണ്ട് , കാർ ഓടിച്ചതോ ഫ്ലാറ്റിലേക്ക് വന്നതോ ഒന്നും എനിക്കോർമ്മയില്ല. ഭാഗ്യം കാർ എവിടെയും പോയി ഇടിക്കാഞ്ഞത്…….. !
“എന്താ ” അഞ്ജു പറഞ്ഞതൊന്നും കേൾക്കാത്ത കാരണം ചോദിച്ചു.
“ബെസ്റ്റ്…………. നല്ല ആളുടെ അടുത്താ ഞാൻ സംസാരിച്ചിരുന്നത്. നീ ഇത് ഏത് ലോകത്താ………… ? ”
“ഞാൻ വേറെ ഒരു കാര്യം ആലോചിക്കുകയായിരുന്നു. നീ എന്താ പറഞ്ഞത്……. ? ”
“നാളെയാണ് ഡോക്ടർ ഹോസ്പിറ്റലിൽ ചെല്ലാൻ പറഞ്ഞിട്ടുള്ളത്. ”
“അതിനെന്താ പോകാം” ഒറ്റവാക്കിൽ അവൾക്ക് മറുപടി നൽകി
“നിനക്ക് എന്ത് പറ്റി ഇന്ന് വന്നപ്പോതൊട്ട് എന്താ ആലോചനയിൽ ആണല്ലോ എന്താ കാര്യം………….”
“ഏയ്യ് അങ്ങനെ പ്രതേകിച്ചു ഒന്നുമില്ല. ഞാൻ ഡ്രെസ്സ് മാറിയിട്ട് വരാം ” തത്കാലം അവളുടെ ചോദ്യത്തിൽ നിന്നും രക്ഷപെടാൻ പറഞ്ഞു. റൂമിൽ വന്ന് കട്ടിലിലിരുന്ന് വീണ്ടും ഞാൻ ചിന്തയിൽ മുഴുക്കി.
രാത്രി കിടന്നിട്ട് ഉറക്കം വരാതെ ഞാൻ എഴുന്നേറ്റു. മനുഷ്യന്റെ ഉറക്കം കളഞ്ഞിട്ട് അവൾ ഇപ്പോൾ ഫ്ലാറ്റിൽ കിടന്ന് ഉറങ്ങുന്നുണ്ടാകും , ശ്രേയയെ
മനസ്സിൽ ഞാൻ തെറി പറഞ്ഞു. പിശാശ് ഇത്രയും ദിവസം മനുഷ്യൻ നല്ല ഹാപ്പിയായിരുന്നു അവളുടെ ഒറ്റവാക്കിൽ അത് എല്ലാം പോയി.
ഞാൻ സിഗരറ്റ് വലിക്കാൻ ആയി റൂമിന് പുറത്ത് വന്ന് ബാൽകണിയിലേക്ക് നടന്നു. ബാൽക്കണിയിൽ എത്തി ഞാൻ സിഗരറ്റ് കത്തിച്ചു. നല്ല മഴയും മിന്നലും ഉണ്ട് പോരാത്തത്തിന് നല്ല കാറ്റും. സിഗരറ്റ് വലിച്ചു കഴിഞ്ഞ് റൂമിലേക്ക് മടങ്ങുബോൾ ആണ് അഞ്ജുവിന്റെ റൂമിൽ വെളിച്ചം കണ്ടത്.
“ഇവൾ ഉറങ്ങിയിലെ……. ? ”
ഡോർ തുറന്ന് നോക്കിയപ്പോൾ അഞ്ജു ബെഡിൽ കിടന്നു. കയ്യ് കൊണ്ട് ചെവി രണ്ടും പൊത്തി കണ്ണടച്ചു കിടക്കുവാനവൾ പക്ഷേ അവളുടെ കണ്ണിൽ നിന്നും കണ്ണീർ വരുന്നുണ്ട്. പെട്ടെന്ന് ഇടി വെട്ടിയപ്പോൾ അവൾക്ക് കിടന്നുവിറച്ചു.
അപ്പോൾ ആണ് എനിക്ക് അഞ്ജു ഇടിമിന്നലിനെ പേടിയാണ് എന്ന് പറഞ്ഞത് ഓർമ വന്നത്. ഞാൻ ബെഡിൽ അവളുടെ അടുത്ത് ചെന്നിരുന്നു.
“അഞ്ജു………” ഞാൻ പതുക്കെ വിളിച്ചു
അവൾ കണ്ണ് പതിയെ തുറന്ന് എന്നെ നോക്കി. എന്നെ കണ്ടപ്പോൾ അവൾക്ക് ഒരു ആശ്വാസഭാവം വന്നു.
പെട്ടെന്ന് വീണ്ടും ഇടി വെട്ടിയപ്പോൾ അവൾ കിടന്നു വിറച്ചു. ഞാൻ അവളുടെ തല എടുത്ത് മടിയിൽ വച്ചു “പേടിക്കണ്ട ഞാൻ കൂടെ ഉണ്ട് ” അവളോട് പറഞ്ഞ് എന്റെ കയ്യ് കൊണ്ട് അവളുടെ ചെവി പൊത്തി. പിന്നീട് ഇടി വെട്ടിയപോളും അവൾ ചെറുതായി വിറച്ചെങ്കിലും കരച്ചിൽ നിന്നു.
അവളുടെ വിറയൽ നിന്നപ്പോൾ അവൾ ഉറങ്ങി എന്ന് മനസിലായി. കിടന്ന് ഉറങ്ങുബോൾ പെണ്ണിനെ കാണാൻ ഒടുക്കത്തെ ഭംഗിയാണ്. അവളെ നോക്കിയിരുന്നു എപ്പോളോ ഞാനും ഉറങ്ങി.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ഞാൻ രാവിലെ എഴുന്നേറ്റപ്പോൾ അഞ്ജു ബെഡിൽ ഉണ്ടായിരുന്നില്ല. ഞാൻ കുളിച് റെഡിയായി ഹാളിൽ ചെന്നപ്പോൾ അഞ്ജു അവിടെ ഇരിക്കുന്നുണ്ടായിരുന്നു.
എന്തായാലും അഞ്ജുവിനോട് എന്റെ ഇഷ്ടം തുറന്നു പറയാൻ ഉറപ്പിച്ചു.
“അഞ്ജു എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ”
“എന്താ അപ്പു ”
“അത്………. അത്………..അഞ്ജു എനിക്ക് നിന്നെ ഇഷ്ടമാണ്. ”
“വാട്ട്………… ”
“I LOVE YOU അഞ്ജലി ”
ശേ ഞാൻ നിന്നെ കുറിച്ച് ഇങ്ങനെ ഒന്നുമല്ല ചിന്തിച്ചത്. നീ ഇത്ര ചീപ് ആണോ…….. ? ഒരു പെൺകുട്ടി അടുത്ത് ഇടപാഴാക്കിയാൽ അവൾക്ക് നിന്നെ ഇഷ്ടമാണ് എന്നാണോ നീ ഒക്കെ വിചാരിച്ചിരുന്നത്.
നിന്നെ ഒരു ബെസ്റ്റ് ഫ്രണ്ട് ആയി അല്ലെ ഞാൻ കണ്ടത് എന്നിട്ട് നീ…………………. ഇതിന് വേണ്ടിയാണോ നീ എന്നെ ആക്‌സിഡന്റ് ആയപ്പോൾ ഇങ്ങോട്ട് കൊണ്ടുവന്നത്. സിംപതി ഉണ്ടാക്കി എന്നെ കൊണ്ട് ഇഷ്ടമാണെന്ന് പറയിപ്പിക്കാൻ. ചെ……….
അഞ്ജു അവളുടെ റൂമിൽ അവളുടെ ബാഗ് എടുത്ത് പുറത്ത് വന്നു. അവൾ ഫ്ലാറ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ നടന്നു.
അവൾ പോകാത്തിരിക്കാൻ ഞാൻ അവളുടെ കൈയിൽ കയറി പിടിച്ചു. അഞ്ജു എന്നെ ദഹിപ്പിക്കുന്ന മട്ടിൽ നോക്കി. എന്നിട്ട് അവളുടെ വലത്തെ കൈ എന്റെ നേരെ നീട്ടി. എന്റെ കണ്ണിൽ ഇരുട്ട് കയറി.
കണ്ണ് തുറന്ന ഞാൻ കാണുന്നത് ചിരിച്ചു കൊണ്ട് ബെഡിൽ ഇരിക്കുന്ന അഞ്ജുവിനെയാണ്.
“എന്ത് ഉറക്കം ആണ് അപ്പു വേഗം എന്നിക്ക് ഹോസ്പിറ്റലിൽ പോകണ്ടേ ”
ഹോ അതൊക്കെ സ്വപ്നം ആയിരുന്നോ. അത് സ്വപ്നം ആണെന്നത് എന്നിൽ ഒരേ സമയം സന്തോഷവും ദുഃഖവും ഉണ്ടാക്കി. അതൊക്കെ സ്വപ്നം ആണെന്ന സന്തോഷവും ഇനി അങ്ങനെ നടക്കുമോ എന്ന ദുഃഖവും.
ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് രാവിലെ ആയതിനാൽ ഞങ്ങൾ വേഗം റെഡിയായി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.
ഡോക്ടറെ കണ്ട് അഞ്ജുവിന്റെ കൈയിലെയും കളിലെയും കെട്ടഴിച്ചു. കുറച്ചു ദിവസം കയ്യും കാലും അനകത്തെ ഇരുന്നതിന്നാൽ വളരെ പ്രയാസപെട്ടാണ് അവൾ നടന്നത്.
ഉച്ചക്കുള്ള ഫുഡും വാങ്ങി ഞങ്ങൾ തിരിച്ചു ഫ്ലാറ്റിലേക്ക് വന്നു. ഞാൻ ചൊറ് എടുത്ത് പ്ലേറ്റിലേക്ക് ഇട്ടപോളെക്കും അഞ്ജു ഡ്രെസ്സ് മാറി ഡൈനിങ്ങ് ടേബിളിൽ വന്നിരുന്നു.
ചൊറിലേക്ക് കറി ഒഴിച്ച് ഉരുളയാക്കി അഞ്ജുവിന് നേരെ നീട്ടി. അവൾ എന്നെ ആദ്യം ഒന്ന് നോക്കി ചിരിച്ചു എന്നിട്ട് വാതുറന്നു അത് സ്വീകരിച്ചു.
അപ്പോളാണ് അഞ്ജുവിന്റെ കൈയിലെ കെട്ടഴിച്ച കാര്യം എനിക്ക് ഓർമ വന്നത്. ദിവസവും അവൾക്ക് വാരി കൊടുക്കുന്ന ഓർമയിൽ ഞാൻ വാരി കൊടുത്തതാണ് അത് അവൾക്കും മനസിലായി.
“ഇത്രയും ദിവസം നീയല്ലേ വാരിത്തന്നത് നിന്നും കൂടെ വാരിത്തന്നോ ” എന്ന് പറഞ്ഞു അവൾ അടുത്ത ഉരുളളക്കായി വായതുറന്നു.
അഞ്ജുവിന് വാരിക്കൊടുത്തു കഴിഞ്ഞ് ഞാനും ഭക്ഷണം കഴിച്ചു. ഭക്ഷണശേഷം ഉച്ചയുറക്കത്തിനായി കട്ടിലിൽ വന്നു കിടന്നെങ്കിലും എനിക്ക് ഉറക്കം വന്നില്ല.
അഞ്ജുവിനോട് പറയണോ വേണ്ടയോ എന്ന ആശയകുഴപ്പത്തിലായിരുന്നു ഞാൻ. അഞ്ജുവിനോട് പറഞ്ഞാൽ ഇപ്പോൾ എന്താ സംഭവിക്കുക ഒന്നിലെങ്കിൽ അവൾ യെസ് പറയും അല്ലെങ്കിൽ നോ പറയും ചിലപ്പോൾ സ്വപ്നത്തിൽ കണ്ടപോലെ പെരുമാറി എന്നും വരാം അങ്ങനെ പെരുമറിയാലും അവളെ പിന്നീട് പറഞ്ഞു മനസിലാക്കാൻ പറ്റും
പക്ഷേ ഇത് അവളോട് പറയാതിരുന്നാൽ എന്റെ നെഞ്ചിലെ ഭാരം കൂടുകയേഒള്ളു. ഇപ്പോൾ അവളോടുള്ള ഇഷ്ടം പറയാതിരുന്ന് ഓർത്ത് പിന്നീട് വിഷമിക്കാൻ അവസരം ഉണ്ടാക്കരുത്.
അവളോട് എന്റെ ഇഷ്ടം തുറന്ന് പറയുക അവളുടെ ഉത്തരം നോ ആണെങ്കിൽ പഴയപോലെ അവളോട് ഫ്രണ്ട് ആക്കുക. എന്തായാലും അവളോട് ഇത് പറയാൻ തീരുമാനിച്ചു ഞാൻ കിടന്നു.
ഉറക്കത്തിൽ നിന്നും അഞ്ജുവാണ് എന്നെ വിളിച്ചുണർത്തിയത്.
“ടാ എണീറ്റുവയോ ചായ കുടിക്കാം” എന്ന് പറഞ്ഞവൾ റൂമിന് പുറത്തേക്ക് പോയി. ബാത്‌റൂമിൽ പോയി മുഖവും വായയും കഴുക്കി ഞാൻ ഹാളിലേക്ക് ചെന്നു.
എനിക്കുള്ള ചായ കപ്പും കൂടി പിടിച് അഞ്ജു സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ സോഫയിൽ ഇരുന്നപ്പോൾ അവൾ ചായ കപ്പ് എനിക്ക് തന്നു.
“വേഗം ചായ കുടിക്ക് എന്നിട്ട് വേണം നീ ഫ്ലാറ്റിൽ കൊണ്ടാക്കാൻ ” എന്നോട് പറഞ്ഞ് അവൾ കുടിച്ചു കഴിഞ്ഞ കപ്പ് എടുത്ത് ടേബിളിൽ വച്ചു.
“മ്മ് ” അതിന് മൂളി കൊണ്ട് ഞാൻ കപ്പ് താഴെ വച്ചു എന്നിട്ട് അഞ്ജുവിന് നേരെ തിരിഞ്ഞു.
“അഞ്ജു ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച കുറച്ച് ദിവസങ്ങൾ ആയിരുന്നു ഈ കഴിഞ്ഞത്. എന്റെ ഫാമിലി എന്നെ വിട്ട് പിരിഞ്ഞതിന് ശേഷം ഞാൻ ഹാപ്പിയായി ഇരുന്നത് ഈ കുറച്ചു ദിവസങ്ങൾ ആയിരുന്നു. താങ്ക്സ് ”
അഞ്ജലി എന്നെ നോക്കി ചെറുതായി ചിരിച്ചു.
“ഈ സന്തോഷം ജീവിതക്കാലം മൊത്തം ലഭിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. ”
“നീ പറയുന്നത് കേട്ടാൽ നീ എന്നെ പ്രൊപ്പോസ് ചെയുകയാണെന്ന് തോന്നും………….. ”
“വെയിറ്റ് നീ ഇപ്പോൾ എന്നെ ശരിക്കും പ്രൊപ്പോസ് ചെയ്തതാണോ………. ? ”
ഞാൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.
പെട്ടെന്ന് അഞ്ജുവിന്റെ മുഖത്തെ ചിരി മാഞ്ഞു. അവളുടെ മുഖത്തെ ഇപ്പോളത്തെ ഭാവം എന്തെന്ന് എനിക്ക് മനസിലാക്കാൻ ആയില്ല.
അഞ്ജു എന്നെ തന്നെ സൂക്ഷിച്ചു നോക്കി ഇരിക്കുന്നു. അവളുടെ നോട്ടം സഹിക്കാൻ പറ്റാത്തെ ഞാൻ അവളുടെ മുഖത്തും നിന്നും നോട്ടം മാറ്റി. അവളുടെ മൗനം എന്റെ ചങ്കിടിപ്പ് കൂട്ടി.
“ഇത്തിരിക്കുടി റൊമാന്റിക് ആയി പ്രൊപ്പോസ് ചെയ്യുമെന്നു ഞാൻ വിചാരിച്ചു…….. ”
ഞാൻ അഞ്ജുവിനെ നോക്കി , അവൾ ഒരു കള്ളച്ചിരിയോടെ എന്നെ തന്നെ നോക്കിയിരിക്കുകയാണ്.
അവൾക്ക് എന്നെ ഇഷ്ടമാണെന്ന് ഇൻഡയറക്റ്റ് ആയി പറഞ്ഞതല്ലേ അവൾ…….. !
എന്റെ മനസ്സിൽ ആയിരം മത്താപൂക്കൾ ഒരുമിച്ച് പൊട്ടി. അടിവയറ്റിൽ അക്കെ പൂമ്പാറ്റക്കൾ പറക്കുന്ന പോലത്തെ ഫീലിംഗ്. സന്തോഷം കൊണ്ട് എന്താ ചെയ്യണ്ടത് എന്ന് അറിയാത്ത അവസ്ഥ.
എന്റെ അധരത്തെ അവളുടെ അധരത്തോട് ചേർത്താണ് ഞാൻ എന്റെ സന്തോഷം അവളെ അറിയിച്ചത്.
ചെ വേണ്ടിരുന്നില്ല പെട്ടെന്ന് ഉണ്ടായ സന്തോഷത്തിൽ ചെയ്തതാണ്. അഞ്ജുവിന്റെ പ്രതികരണം എന്തെന്ന് അറിയാൻ ഞാൻ അവളെ നോക്കി , അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തിരിക്കുന്നു അത് കണ്ടപ്പോൾ എനിക്ക് ആശ്വാസമായി. കുറെ നേരം ഞങ്ങൾ തമ്മിൽ ഒന്നും സംസാരിചില്ല , ഞങ്ങൾക്കിടയിൽ മൗനം തളം കെട്ടി. ഇത്രയും ദിവസം വാതോരാത്തെ സംസാരിച്ചിരുന്ന ഞങ്ങൾക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടാത്തെ ആയി.
“അപ്പു എനിക്ക് ഫ്ലാറ്റിൽ പോകണം………” അഞ്ജു തന്നെ മൗനം ബേധിച്ചു.
“പോകണോ……….. ? ”
“എന്താ പോകണ്ടേ……… ? ”
“വേണ്ട പോകണ്ട. ഇനി എന്റെ ഒപ്പം ഇവിടെ നിന്നാൽ പോരെ………… ? ”
“മതിയോ………. ? ”
“മതി”
ഞങ്ങക്കിടയിൽ വീണ്ടും മൗനം തളംകെട്ടി.
അപ്പോൾ ആണ് “ആ കയ്യിലേയും കളിലെയും കെട്ടൊക്കെ അഴിച്ചോ ? ” എന്ന് ചോദിച്ചു മീരയുടെ എൻട്രി.
മീരയെ കണ്ടപ്പോൾ ഞങ്ങൾ തമ്മിൽ അകന്നിരുന്നു. മീര എന്തായാലും ഇപ്പോൾ വന്നത് നന്നായി എന്ന് എനിക്ക് തോന്നി.
“ആ അഴിച്ചു ” എന്ന് അഞ്ജു മീരക്ക് മറുപടി നൽകി
രാത്രി ഞങ്ങളുടെ ഒപ്പം ഭക്ഷണം കഴിച്ചു കഴിഞ്ഞാണ് മീര പോയത്. മീര ഞങ്ങൾ അവരവരുടെ റൂമിലേക്ക് കിടക്കാൻ പോയി.
എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. ഇന്നലെ ടെൻഷൻ കാരണം ആണ് ഉറക്കം വരാഞ്ഞതെങ്കിൽ ഇന്ന് സന്തോഷം കാരണമാണ്.
പുറത്ത് പെയ്യുന്ന മഴ ആസ്വദിച്ചു ഞാൻ കിടന്നു. പെട്ടെന്ന് ഇടി വെട്ടിയപ്പോൾ ആണ് എനിക്ക് അഞ്ജുവിന്റെ കാര്യം ഓർമ വന്നത്. ഞാൻ ബെഡിൽ നിന്നും എനിക്കാൻ തുടങ്ങിയപ്പോൾ എന്റെ റൂമിന്റെ ഡോർ തുറക്കുന്ന ശബ്‌ദം കേട്ടു.
ഞാൻ റൂമിലെ ലൈറ്റ് ഇട്ടു………. അഞ്ജു നടന്ന് വന്ന് ബെഡിൽ ഇരുന്നു………….
“മ്മ് എന്താ ? ” കാരണം മനസ്സിലായിട്ടും ഞാൻ അവളോട് ചോദിച്ചു.
“ഞാൻ ഇന്ന് ഇവിടെയാ കിടക്കുന്നത്……….”
“നിനക്ക് എന്താ അവിടെ കിടന്നാൽ………..”
“നീ എന്ത് മനുഷ്യനാടാ………… സാധാരണ കാമുകന്മരാക്ക് ആണെങ്കിൽ ഇതിൽ കൂടുതൽ സന്തോഷം വേറെ ഉണ്ടാക്കില്ല എന്നിട്ട് ഇവൻ ചോദിക്കുന്നത് നിനക്ക് എന്താ അവിടെ കിടന്നാൽ എന്ന് ”
“പിന്നെ നിനക്ക് എന്റെ അടുത്ത് കിടക്കാൻ പൂതിയായിട്ടു അല്ലെലോ ഇപ്പോൾ വന്നത് , നിനക്ക് ഇടി മിന്നൽ പേടിയായിട്ടാലേ പേടിത്തുറി……….ആൾക്കാരെ തല്ലാൻ ഒക്കെ നല്ല ധൈര്യമാണ് പക്ഷേ ഇടി മിന്നലിനെ പേടിയാണ് 😅😅😅😅😅 ”
“പിന്നെ എനിക്ക് പേടി ഒന്നുമില്ല ” എന്ന് പറഞ്ഞു തീർന്നതും ഇടി വെട്ടിയതും ഒരുമിച്ചായിരുന്നു.
അമ്മേ എന്ന് വിളിച്ചു അഞ്ജു എന്റെ മെത്തേക്ക് ചാടിവീണു.
“നിനക്ക് പേടി ഒന്നും ഇല്ലെന്ന് എനിക്കിപ്പോൾ മനസിലായി. 😂😂😂😂😂”
അഞ്ജു തലഉയർത്തി ഒരു വളിച്ച ചിരി ചിരിച്ചു എന്നിട്ട് എന്റെ നെഞ്ചത്ത് തലവച്ചു കിടന്നു. കുറച്ചു കഴിഞ്ഞു മഴയും മിന്നലും പോയെങ്കിലും അവൾ അങ്ങനെ തന്നെ കിടന്നു.
“അപ്പു………. ” നെഞ്ചിൽ കിടന്ന് കൊണ്ടവൾ വിളിച്ചു
“മ്മ് “
“ഞാൻ നിന്ന് നിന്നോട് നോ പറഞ്ഞാൽ നീ എന്ത് ചെയ്തേനെ ? ”
“നിനക്ക് എന്നെ കിട്ടാൻ മാത്രം ഉള്ള ഭാഗ്യം ഒന്നും ഇല്ലെന്ന് വിചാരിച്ചേനെ 🤣🤣🤣🤣”
“ഞാൻ സീരിയസ് ആയിട്ടാ ചോദിച്ചത് ”
“ഞാനും സീരിയസ് ആയിട്ടാ പറഞ്ഞത്. ”
“അപ്പോ നീ എന്നെ കൺവീൻസ് ചെയ്യാൻ നോകിലായിരുന്നോ……… ? ”
“ഇല്ല. ഈ ലവ് എന്നത് നമുക്ക് പിടിച്ചു വാങ്ങാൻ പറ്റില്ല അത് തോന്നുക തന്നെ വേണം. പിന്നെ കൺവീൻസ് ചെയ്തും പുറകെ നടന്നും ഇല്ലാത്ത സ്നേഹം ഉണ്ടാക്കാൻ ഒന്നും പറ്റില്ല. ”
“ഓ……….. ”
“എല്ലാ നീ എന്ത് ധൈര്യത്തിലാ എന്റെ അടുത്ത് കിടക്കാൻ വന്നത്………. ? ”
“ഇത്രയും ദിവസം ഇവിടെ എന്ത് ധൈര്യത്തിൽ കഴിഞ്ഞോ ആ ധൈര്യത്തിൽ…………………. ”
“ഇത്രയും ദിവസം പോലെയല്ലലോ ഇപ്പോൾ……….. ? ”
“ഇപ്പോൾ എന്ത് മാറ്റം ആണ് ഉണ്ടായത്……. ? ”
“ഇത്രയും ദിവസം നീ എന്റെ ഫ്രണ്ട് ആയിരുന്നു എന്നാൽ ഇപ്പോൾ നീ എന്റെ കാമുകിയാണ്….. ”
“അതിന്………….”
“ഫ്രണ്ടിന്റെ അടുത്ത് ഞാൻ ഡീസന്റ് ആയാണ് പെരുമാറുക്ക എന്നാൽ കാമുകിയുടെ അടുത്ത് ഞാൻ കുറച്ച് കുരുത്തക്കേട് കാണിക്കും ” എന്നും പറഞ്ഞു ഞാൻ അഞ്ജുവിന്റെ ഇടുപ്പിൽ പിടിച്ചു അവൾ കിടന്ന് പുളഞ്ഞു.
“ആ………..” അഞ്ജു നെഞ്ചിൽ കടിച്ചപ്പോൾ വന്ന ശബ്‌ദമണത്.
“കുരുത്തക്കേട് കാണിച്ചാൽ അതിന് ഇത് പോലെ മരുന്നുതരും ഞാൻ ” എന്ന് പറഞ്ഞ് അവൾ വീണ്ടും നെഞ്ചിൽ തലവച്ചു കിടന്നു.
കെട്ടിപിടിക്കുന്നതിൽ കുഴപ്പം ഉണ്ടോ……. ?
“ഇല്ല പക്ഷേ കൈ വേറെ എവിടെങ്കിലും പോയാൽ എന്റെ സ്വഭാവം മാറും ”
“ഓ ശരി മേഡം…………. ” അഞ്ജുവിനെയും കെട്ടിപിടിച്ചു ഞാൻ കിടന്നു.
രാവിലെ അഞ്ജുവിന്റെ മുഖം കണിക്കണ്ടാണ് ഞാൻ കണ്ണ് തുറന്നത്. കുളിച്ചു ഓഫീസിൽ പോകാനുള്ള ഡ്രെസ്സ് ഇട്ട് ചായയും പിടിച്ചു നിൽക്കുന്ന അഞ്ജു.
” ഭർത്താവിനെ ചായ തന്ന് ഉണർത്തില്ല എന്ന പരാതി ഇന്നത്തോടെ തീർന്നേക്കണം ” ഞാൻ അന്ന് പറഞ്ഞത് ഓർത്തുവച്ചു അവൾ കളിയായി പറഞ്ഞു.
“നീ എവിടെക്കാ ഇത്ര നേരത്തെ……….. ? ”
“നേരത്തെയോ……… ? സമയം നോക്ക് ചെക്കാ……….. ! ”
“ദൈവമേ സമയം ഇത്രയും ആയോ……… !”
“വേഗം റെഡിയായി വാ ചെക്കാ………” എന്നും പറഞ്ഞു അഞ്ജു പോയി.
ഞാൻ കുളിച് റെഡിയായി വന്നപ്പോളേക്കും അഞ്ജു ബ്രേക്ക് ഫാസ്റ്റ് ഡൈനിങ്ങ് ടേബിളിൽ കൊണ്ടുവച്ചു. നല്ല ആവി പറക്കുന്ന പുട്ടും കടല കറിയും.
അഞ്ജു പ്ലേറ്റ് എടുത്ത് വച്ച് അതിലേക്ക് എനിക്ക് പുട്ടും കടല കറിയും വിളമ്പി. ഞാൻ കഴിക്കാൻ തുടങ്ങി അപ്പോളാണ് അഞ്ജു കഴിക്കാതെ എന്നെ നോക്കിയിരിക്കുന്നത് കാണുന്നത്.
” നീ എന്താ കഴിക്കുന്നില്ലേ………” ഞാൻ അഞ്ജുവിനോട് ചോദിച്ചപ്പോൾ അവൾ എന്നെ നോക്കി വാതുറന്നു.
ഓ അപ്പോ അതാണ് കാര്യം പെണ്ണിന് ഞാൻ വാരിക്കൊടുക്കണം. പുട്ടും കടലയും കുഴച് അഞ്ജുവിന് വാരിക്കൊടുത്തു. അവൾ കഴിച്ചു കഴിഞ്ഞപ്പോൾ ഞാനും വേഗം കഴിച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞാനും അഞ്ജുവും ഫ്ലാറ്റിൽ നിന്നും ഇറങ്ങി.
“അഞ്ജു………” ഫ്ലാറ്റിന്റെ ഡോർ തുറക്കാൻ പോയ അവളെ ഞാൻ വിളിച്ചു.
“എന്തെ……..”
“എന്റെ കണ്ണിൽ എന്തോ പോയി……” കണ്ണ് തിരുമ്മി കൊണ്ട് പറഞ്ഞു.
“എവിടെ നോക്കട്ടെ…….” അഞ്ജു എന്റെ കണ്ണ് കൈ കൊണ്ട് വിടർത്തി നോക്കി
“ഒന്നും കാണുന്നില്ലാലോ……….. ? ”
നിമിഷനേരം കൊണ്ട് ഞാൻ അഞ്ജുവിനെ പിടിച്ചു ചുവരിൽ ചേർത്ത് നിർത്തി. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കുന്നതിന് മുൻപേ ഞാൻ അവളുടെ ആധരപാനം തുടങ്ങി.
ഞാൻ അഞ്ജുവിന്റെ കീഴ്ചുണ്ട് നുണഞ്ഞു കൊണ്ടിരിക്കുന്നു. അഞ്ജു പതിയെ എന്റെ മേൽചുണ്ട് നുണയാൻ ആരംഭിച്ചു. അവളുടെ കൈ എന്റെ കഴുത്തിലൂടെ ഇട്ട് അവൾ എന്നെ അവളിലേക്ക് അടുപ്പിച്ചു. കുറച്ചുനേരത്തെ അധരപാനത്തിന് ശേഷം ഞാൻ അവളുടെ അധരങ്ങളെ മോചിപ്പിച്ചു. ഞങ്ങൾ രണ്ടുപേരും ശ്വാസം നേരെ എടുത്തു. അധരങ്ങൾ തമ്മിൽ വേർപെട്ടെങ്കിലും ഞാൻ അവളോട് ചെന്നാണ് നിൽക്കുന്നത്.
“ഇപ്പോൾ കരട് പോയി 😉😉😉😉” അവളോട് ചേർന്ന് നിന്ന് തന്നെ പറഞ്ഞു.
രണ്ടുപേരുടെയും ശ്വാസഗതി നേരെയായപ്പോൾ ഞാൻ വീണ്ടും അധരപാനത്തിനായി അധരത്തെ അവളിലേക്ക് ചേർത്തു പക്ഷേ ഇത്തവണ എന്റെ നീക്കം മുൻക്കൂട്ടി മനസിലാക്കിയ അഞ്ജു എന്റെ അധരം അവളിൽ എത്തുന്നതിന് മുൻപെ എന്നെ തള്ളിയിട്ടു ഡോർ തുറന്നു പുറത്ത് കിടന്നു.
“വേഗം ഓഫീസിലേക്ക് വരാൻ നോക്ക് തെമ്മാടി ” എന്ന് പറഞ്ഞു അവൾ പോയി അവൾക്ക് പിന്നാലെ ഞാനും ഓഫീസിലേക്ക് ഇറങ്ങി.
അഞ്ജലി വന്നതിനാൽ എല്ലാവരും അവരവരുടെ വർക്കിൽ മുഴുക്കി ഇരിക്കുവാണ് . ഞാനും എന്റെ വർക്ക് ചെയ്യാൻ ആരംഭിച്ചു.
ഉച്ചക്ക് ശേഷം അഞ്ജു നേരത്തെ ബാഗ് എടുത്ത് പുറത്തേക്ക് പോയി.
“ഇവൾ ഇത്ര നേരത്തെ എവിടെക്കാണ് പോകുന്നത് ” എന്ന് അറിയാൻ അവളെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ ആണ് അവളുടെ മെസ്സേജ് കാണുന്നത്
എന്റെ ആന്റി ഇവിടെ വന്നിട്ടുണ്ട്. ഞാൻ ആന്റിയെ കാണാൻ പോകുന്നു വരാൻ ചിലപ്പോൾ വൈക്കും ഇതായിരുന്നു മെസ്സേജിന്റെ ഉള്ളടക്കം.
ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ ആണ് ചേട്ടായി എന്ന് വിളിച്ചു അന്ന വരുന്നത്.
“ചേട്ടായി എന്റെ ഒപ്പം ഒന്ന് മാളിൽ വരുമോ ? ”
“എന്തിന്……… ? ”
“ഡ്രെസ്സ് എടുക്കാൻ ആണ്……… ”
“ഒന്ന് പോയെ പെണ്ണെ…….ഡ്രെസ്സ് എടുക്കാൻ ആണെങ്കിൽ നീ ശ്രെയയെ എങ്ങാനും വിളിച്ചുപോ………. “
ഞാൻ ശ്രേയ ചേച്ചിയോട് ചോദിച്ചു. ശ്രേയ ചേച്ചിക്ക് എവിടെയോ പോകാനുണ്ട് അതാ…… ? പ്ലീസ് ചേട്ടായി………
“അതികം നിന്ന് കൊഞ്ചണ്ടാ ഞാൻ വരാം ”
അന്നയുടെ ഒപ്പം ഞാൻ മാളിലേക്ക് പോയി. ഡ്രെസ്സ് എടുക്കാൻ കടയിൽ കയറ്റി അവൾ എന്നെ പോസ്റ്റ് ആക്കി. ഒരുജോഡി ഡ്രെസ്സ് എടുക്കാൻ അവൾക്ക് മുക്കാൽ മണിക്കൂർ എടുത്തു.
സെയിൽസ്മാനേ കൊണ്ട് അവിടെയുള്ള ഭൂരിഭാഗം ഡ്രെസ്സും അവൾ എടുത്തിടിച്ചു.പാവം……….. പെണ്ണുങ്ങൾക്ക് ഒക്കെ ഡ്രെസ്സ് എടുക്കാൻ എന്തിനാണാവോ ഇത്രയും സമയം അതൊക്കെ നമ്മൾ ആണുങ്ങൾ കടയിൽ കയറി 5 മിനിറ്റിനുള്ളിൽ ഡ്രെസ്സ് എടുത്ത് ഇറങ്ങും.
ഡ്രെസ്സ് എടുത്ത് ഞങ്ങൾ പോരാൻ പോരുമ്പോൾ ആണ് അഞ്ജു കോഫി ഷോപ്പിൽ ഇരിക്കുന്നത് ഞാൻ കണ്ടത്.
അവൾ ഒരു ചെറുപ്പക്കാരനുമായി ഇരുന്ന് സംസാരിക്കുകയാണ്. ഞാൻ അഞ്ജുവിനെ വിളിച്ചു . അവൾ ഫോൺ എടുത്ത് എന്റെ കാൾ കട്ട് ചെയ്തു. ഞാൻ വീണ്ടും അഞ്ജുവിനെ വിളിച്ചു. അവൾ വീണ്ടും കാൾ കട്ട് ചെയ്തു. അത് കഴിഞ്ഞ് എനിക്ക് അവളുടെ മെസ്സേജ് വന്നു.
“ഐ ആം വിത്ത് ആന്റി . കാൾ യു ലെയ്റ്റർ ”
Comments:
No comments!
Please sign up or log in to post a comment!