എന്റെ ഡോക്ടറൂട്ടി 01
പ്രിയ ചങ്ങാതി പാഞ്ചോ ഒരു ചേച്ചിക്കഥയെഴുതാമോ എന്നു ചോദിച്ചതിനെ തുടർന്ന് എഴുതാൻ ശ്രെമിച്ചൊരു കഥയാണ്… അതുകൊണ്ട് തന്നെ എന്തെങ്കിലും തെറ്റുകുറ്റങ്ങളുണ്ടായാൽ സദയം ക്ഷമിക്കണം എന്നപേക്ഷിയ്ക്കുന്നു…!!
സസ്നേഹം…
-അർജ്ജുൻ ദേവ്.
“””ഹലോ… മിന്നൂസേ… തല്ക്കാലം മോള് ഫോൺ വെയ്ക്കടീ…. ഞാനിപ്പങ്ങട് വിളിയ്ക്കാം…!!”””
അവളുടെ കോളും കട്ട് ചെയ്ത് ഫോൺ സൈലന്റ് മോഡിലാക്കിയിട്ട് ഞാൻ ബാറ്റ് ചെയ്യാനായി ഫൂട്സ്റ്റെപ്പ്സ് ലെവലാക്കി….
“””ആരാ വിളിച്ചേ…. ?? ഡോക്ടറാണോ… ??”””
കീപ്പ് ചെയ്യാൻ നിന്ന ജിത്തു പതിയെ ചോദിച്ചപ്പോൾ ഞാൻ തലയൊന്നു കുലുക്കി….
“””ഇനി അർജന്റ് കേസുവല്ലതുമാണെങ്കിൽ നീ വിട്ടോടാ… കളിയ്ക്കാൻ വേറെ പിള്ളേരില്ലേ… ??”””
“””പിള്ളേരൊക്കെയുണ്ട്… പക്ഷേ ഇക്കാര്യത്തിൽ മറ്റൊരു ചിന്തയില്ല മോനേ… ഡ്രീമായി പോയില്ലേ…!!”””
“””വിളിച്ചതെന്തേലും അത്യാവശ്യത്തിനാണെങ്കിലോ എന്നു കരുതി പറഞ്ഞതാ മാൻ…!! അല്ലാതെ നിന്റെ ഡ്രീം അറിയാത്തതു കൊണ്ടല്ല…!!”””
ഞാൻ ബാറ്റും നിലത്ത് മുട്ടിച്ച് അടുത്ത ബോളിനായി കാത്തുനിൽക്കുമ്പോൾ അവൻ പറഞ്ഞു…
ആ ബോളൊന്ന് ഓഫ് സൈഡിലേയ്ക്ക് തട്ടിയിട്ട് രണ്ടു റൺസ് ഓടിയെടുത്ത് സ്ട്രൈക്ക് കീപ്പ് ചെയ്ത ശേഷം ഞാൻ അവന്റെ നേരേ തിരിഞ്ഞു….
“””അങ്ങനെ അർജന്റൊന്നൂല്ലടാ… പിന്നെ ഈയോണത്തിനെങ്കിലും അവൾക്ക് നാട്ടിലൊന്നു പോണോന്നൊരാഗ്രഹം…!! അപ്പോൾ വീട്ടുകാർക്ക് കുറച്ചു ഡ്രസ്സൊക്കെയെടുക്കണ്ടേ… അതിനാണ് വിളിച്ചത്….!! അതിനിയിപ്പോ കുറച്ചു കഴിഞ്ഞിട്ട് പോയാലും മതീലോ….!!”””
ഞാൻ ചെറിയൊരു ചിരിയോടെ അവന്റെ മുഖത്തു നിന്നും കണ്ണെടുത്തു….
“””അപ്പോൾ ശെരിയ്ക്കും നിങ്ങടെ നാടെവിടെയാ… ???”””
“””തിരുവനന്തപുരം…!!!”””
ഇപ്രാവശ്യം ഞാൻ അവനെ നോക്കിയില്ല… ശ്രെദ്ധ ബോളിലേയ്ക്ക് തന്നെ കൊടുത്തു കൊണ്ടാണ് മറുപടി നല്കിയത്…
***
“””അളിയാ…. ഒരു കാര്യം ചോദിയ്ക്കുന്നേല് വിഷമം തോന്നോ… ???”””
മൂന്നു വിക്കറ്റിന് മാച്ച് ജയിച്ച സന്തോഷത്തിൽ കിട്ടിയ അഞ്ഞൂറ് രൂപയും മടക്കി പോക്കറ്റിൽ വെച്ച് ഗ്രൗണ്ട് വിട്ടിറങ്ങുമ്പോൾ ജിത്തു ഓടി വന്നെന്റെ തോളിൽ കൈയിട്ട് കൊണ്ട് ചോദിച്ചു….
“””നീ ചോദിയ്ക്കടാ….!!!”””
ഒപ്പം നടന്നു കൊണ്ട് ഞാനവന് അനുവാദം നല്കി….
“””എടാ അതു വന്നിട്ട്…. എടാ കുറേ നാളായിട്ടുള്ള സംശയമാ… അതോണ്ടാ….!!”””
അവന്റെ മുഖത്തപ്പോഴും പരുങ്ങൽ കളിയാടുന്നുണ്ടായിരുന്നു…
“””അളിയാ… നീ ചോദിയ്ക്കാതെ ഉള്ളിൽ വെച്ചു നടന്നാൽ സംശയമ്മാറോ… ??? സോ ഓപ്പണപ്പ് മാൻ…!!!”””
ഞാൻ ചിരിച്ചു കൊണ്ട് അവന്റെ തോളിൽ തട്ടി പ്രചോദനം നൽകുമ്പോൾ ഞങ്ങൾ വണ്ടിയുടെ അടുത്തെത്തിയിരുന്നു….
“””എടാ… അത്… അവര് ഡോക്ടറല്ലേ… നീയാണെങ്കിൽ ജോലിയും കൂലിയൊന്നുമില്ലാതെ വെറുതേ കളിച്ചു നടക്കുവേം ചെയ്യുന്നു… അപ്പോ….”””
അവനെന്നെയൊന്നു നോക്കിയ ശേഷം വാക്കുകൾ മുറിച്ചു… പക്ഷേ എന്റെ മുഖഭാവത്തിൽ അസ്വാഭാവികതയൊന്നും തോന്നാതിരുന്നതിനാലാകണം അവൻ വീണ്ടും തുടർന്നു…
“””മാത്രോമല്ല… രണ്ടും കൂടി തെക്കൂന്നിവിടെ വന്ന് താമസിയ്ക്കുകയും ചെയ്യുമ്പോ… അപ്പോൾ ഞാൻ കരുതിയേ… അല്ല ഞാൻ മാത്രമല്ല ഇവിടെല്ലാരും കരുതിയിരിക്കുന്നേ….”””
ഞാൻ നോക്കി നിൽക്കേ അവൻ നാവിന് വിലങ്ങിട്ടു….
“””നിന്റേൽ വണ്ടിയില്ലല്ലോ… ??? വാ കേറ്….!!!”””
അവന്റെ ചോദ്യത്തിന് മറുപടി നൽകാതെ ഞാനൊരു പുഞ്ചിരിയോടെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത ശേഷം അവനെ ക്ഷണിച്ചു… അവൻ മടിച്ചു മടിച്ചാണെങ്കിലും പിന്നിൽ കയറിയപ്പോൾ, ടാറിടാത്ത നടപ്പാതയിലൂടെ ഞാൻ വണ്ടി മുന്നിലേയ്‌ക്കെടുത്തു… അവിടവിടെയായി കുണ്ടും കുഴികളുമുള്ള വഴിയിലൂടെ വണ്ടിയെ നയിയ്ക്കുമ്പോൾ പലപ്രാവശ്യം അവന്റെ ചോദ്യത്തിനുത്തരം നല്കിയാലോ എന്നു ഞാൻ ചിന്തിച്ചു…. ഈ നാട്ടിൽ താമസമാക്കിയിട്ട് രണ്ടു വർഷത്തോളമായെങ്കിലും ജിത്തുവിനെ പരിചയപ്പെട്ടിട്ട് കുറച്ചേ ആകുന്നുള്ളൂ…. ആരെങ്കിലും പറഞ്ഞുള്ള കേട്ടറിവിലായിരിയ്ക്കണം ഇന്നവൻ എന്നോടങ്ങനെ ചോദിച്ചത്…!! ചോദിച്ചുടനെയെല്ലാം തുറന്നു പറയുന്നത് ശെരിയാണോയെന്നുള്ള ചിന്തയോടെ തന്നെ ഞാൻ വണ്ടിക്കുട്ടനെ മെയിൻ റോഡിലേയ്ക്ക് കയറ്റി ചീറിച്ചു… ആദ്യമായി അവന്റെ വീട്ടിലേയ്ക്ക് പോകുന്നതിനാൽ പലപ്രാവശ്യം അവനോട് വഴി തിരക്കി….
അവന്റെ നിർബന്ധം കൊണ്ട് വീട്ടിലേയ്ക്ക് കയറി… അവന്റെ അമ്മയുടെ നിർബന്ധം കൊണ്ടൊരു ചായയും കുടിച്ച് അവർക്കൊപ്പമിരുന്ന് കുറേ നേരം സംസാരിച്ചു…. വീട് വിട്ടു മാറി നിൽക്കുന്നതിനാൽ തന്നെ അമ്മമാരോടും ചേച്ചിമാരോടുമൊക്കെയുള്ള സംസാരം എനിക്കൊരു വീക്ക്നെസ്സാണ്…. എത്ര സംസാരിച്ചാലും മതിവരാത്തത് പോലൊരു തോന്നൽ…. നേരം നന്നായി ഇരുട്ടിയപ്പോഴാണ് എനിക്ക് സ്വബോധം വന്നത്…. അതിനൊപ്പം അവളുടെ മുഖവും…. പിടഞ്ഞെഴുന്നേറ്റ് അവരോട് യാത്രയും പറഞ്ഞിറങ്ങുമ്പോൾ ജിത്തുവും ഗേറ്റ് വരെ പിന്നാലെ വന്നു… അപ്പോഴും അവന്റെ മുഖം തെളിഞ്ഞിട്ടുണ്ടായിരുന്നില്ല…..ചിലരങ്ങനെയാണല്ലോ…. ഉള്ളിലെ സംശയം മാറിയില്ലെങ്കിൽ ഉറക്കം പോലും വരില്ല….!!!
“””എടാ നീ സമാധാനപ്പെട്….!! ഞാമ്പറയാം… പക്ഷേ… ഇപ്പോഴല്ല…!! അതു പറയാനെനിക്കൂടി മൂഡ് വരട്ടേ… അപ്പോൾ പറയാം… എന്നാ പോട്ടേ…!!”””
ഞാൻ തെല്ലൊരു ചിരിയോടെ വണ്ടി തിരിച്ചു വിട്ടു….
സോറി… പറയാൻ വിട്ടുപോയി… ഞാൻ സിദ്ധാർഥ് മേനോൻ… ഡോക്ടർ ഗോവിന്ദമേനോന്റെയും ഗായത്രീദേവിയുടെയും രണ്ടു മക്കളിൽ ഇളയവൻ… കുഞ്ഞിലേ മുതൽക്കേ ക്രിക്കറ്റ് ഭ്രാന്തനായതിനാൽ പഠിപ്പിൽ വലുതായി ശ്രെദ്ധിയ്ക്കാൻ കഴിഞ്ഞില്ല…. ഓൾ പ്രൊമോഷനായത് കൊണ്ട് പത്തുവരെ തട്ടിയും മുട്ടിയും പോയി… പത്താം ക്ലാസ്സിൽ കീർത്തുവും അമ്മയും കൂടി തല്ലി പഴുപ്പിച്ചതും ഗ്രേസ്സ് മാർക്കും കൂടിയെങ്ങനെയോ അപ്പുറം ചാടി…. അതോടെ എന്നെ ഡോക്ടറാക്കണമെന്നുള്ള അച്ഛന്റെ ആഗ്രഹവും അസ്തമിച്ചു…
പേര് കേട്ട ഡോക്ടറായതിനാലും അത്യാവശ്യം നല്ല സാമ്പത്തികവും കാര്യങ്ങളുമൊക്കെയുള്ളതിനാലും അച്ഛനെ നാട്ടുകാർക്കൊക്കെ വലിയ മതിപ്പായിരുന്നു… പോരാത്തതിന് അച്ഛൻ വീടിനോട് ചേർന്ന് ചെറിയൊരു ക്ലിനിക്കും നടത്തിയിരുന്നു…. പണത്തിന് വേണ്ടിയല്ല എന്ന് പ്രത്യേകം പറയണ്ടല്ലോ…. പൂർണ്ണമായി പറഞ്ഞാൽ എത്തിക്സ് തലയ്ക്ക് പിടിച്ചൊരു മനുഷ്യൻ….!! അതുകൊണ്ട് തന്നെ വീടിന് മുന്നിലേതു നേരവും അത്യാവശ്യം ആൾക്കൂട്ടം പതിവാണ്… ചെറുപ്പം മുതലേ അതുകണ്ട് ജീവിതം തുടങ്ങിയതിനാലാവണം അമ്മയ്ക്കും അതിൽ പരമൊരു സന്തോഷമില്ല….!! അച്ഛൻ ഹോസ്പിറ്റലിലായിരിയ്ക്കുന്ന സമയങ്ങളിൽ വീട്ടിൽ ആളു വരികയാണെങ്കിൽ പോലും അമ്മ തിരിച്ചു വിടില്ല….. ചികിത്സിയ്ക്കാനോ മരുന്നു കൊടുക്കാനോ ഒന്നുമറിയില്ലെങ്കിലും അമ്മയോട് സംസാരിക്കുന്ന അത്രയും സമയം അവര് വന്ന കാര്യം മറന്നു പോകും എന്നതിൽ ഒരു സംശയവും വേണ്ട…!! പിന്നീടുള്ളത് ഒരു ചേച്ചിയാണ്…. കീർത്തന… രണ്ടു വർഷം മുന്നേ കല്യാണം കഴിഞ്ഞു…. ഭർത്താവ് പുറത്തായതു കൊണ്ടും അമ്മായിയമ്മയോടുള്ള സമീപനം അത്ര ഭേഷായത് കൊണ്ടും ആള് കുടുംബത്ത് തന്നെയുണ്ട്…. കൂടെ ഒരു വയസ്സുകാരി ഞങ്ങടെ ചക്കര വാവയും…!!
വെറുതെ വീട്ടുകാരെയുമാലോചിച്ച് വണ്ടി ഫ്ലാറ്റിന്റെ എൻട്രൻസിലേയ്ക്ക് കയറ്റുമ്പോൾ എന്റെ കണ്ണുകൾ അറിയാതെ മുകളിലേയ്ക്കൊന്നു പാഞ്ഞു…. പ്രതീക്ഷ തെറ്റിയില്ല… ബാൽക്കണിയിലെ കൈവരിയിൽ പിടിച്ചു താഴേയ്ക്കു തന്നെ നോക്കി പുള്ളിക്കാരി നിൽപ്പുണ്ട്…. ഇരുൾമൂടിയ അന്തരീക്ഷത്തിൽ മുഖത്തെ ഭാവം വ്യക്തമല്ലാത്തതിനാൽ ഉള്ളിലിരുപ്പെന്താണെന്ന് ദൈവത്തിനേ അറിയൂ….
“””മോനേ…!!”””
വണ്ടിയും പാർക്കിങ് സെക്ഷനിൽ കയറ്റി വെച്ച് ലിഫ്റ്റിനടുത്തേയ്ക്ക് നടക്കാനൊരുങ്ങുമ്പോൾ പിന്നിൽ നിന്നൊരു വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി…. നൈറ്റ് ഡ്യൂട്ടിയെടുക്കുന്ന സെക്യൂരിറ്റി ചേട്ടനായിരുന്നു…. ഞാൻ നോക്കിനിൽക്കേ കൈയിലെ വടിയും ചുഴറ്റിക്കൊണ്ട് അയാൾ എന്റെയടുത്തേയ്ക്ക് വന്നു….!!
“””എന്തായേട്ടാ… ???”””
ഞാൻ പുള്ളിക്കാരനോട് ചോദിച്ചു….
“””മോനെയിതുവരെ കണ്ടില്ലെന്ന് പറഞ്ഞ് ഡോക്ടറ് വന്നിരുന്നു…. വിളിച്ചിട്ട് ഫോണെടുക്കാത്തോണ്ട് ഗ്രൗണ്ടിലൊക്കെ പോയി നോക്കീന്ന്…. എന്തോ ഡ്രെസ്സെടുക്കാനുള്ളോണ്ട് മനഃപൂർവം മുങ്ങീതാന്നൊക്കെ പിറുപിറുത്തോണ്ടാ തിരിച്ചു പോയേ… നല്ല ദേഷ്യത്തിലാന്നാ തോന്നുന്നെ… വണ്ടീടെ ഡോറൊക്കെ പറിഞ്ഞുപോണപോലെ വലിച്ചടക്കുവാരുന്നു… അതോണ്ട് മോനോടി ചെല്ലാന്നോക്ക്…!!”””
“”ഈശ്വരാ….!!!”””
അയാൾ ചെറുചിരിയോടെ പറഞ്ഞപ്പോൾ ഞാനുള്ളുരുകി ദൈവത്തെ വിളിച്ചു പോയി….
പിന്നൊരു നിമിഷം ചിന്തിയ്ക്കാതെ ഞാൻ ലിഫ്റ്റിനടുത്തേയ്ക്ക് നടന്നു…. ഇതിനിടയിൽ ഫോണൊന്നെടുത്ത് നോക്കി…. മൈര് സ്വിച്ച് ഓഫ്….!! ഫോണിനെയും തല തല്ലി പ്രാകിക്കൊണ്ട് ഞാൻ ലിഫ്റ്റിലേയ്ക്ക് കയറി….
“””ഹായ്… സിദ്ധൂ…. ഇപ്പോൾ കാണാനേയില്ലല്ലോ…. എന്തു പറ്റി… ??”””
ഞാൻ ലിഫ്റ്റിറങ്ങി ഫ്ലാറ്റിലേയ്ക്ക് വെച്ചു പിടിയ്ക്കുമ്പോൾ മുകളിലേയ്ക്കുള്ള സ്റ്റെയറിന്റെ ഭിത്തിയിൽ ചാരി നിന്ന് രണ്ടു ചേച്ചിമാരോട് കത്തി വെച്ചുകൊണ്ടിരുന്ന ആശ ചേച്ചി എന്നോടായി ചോദിച്ചു…. അതോടെ മറ്റു രണ്ടു പേരും എന്നെ നോക്കിയൊന്നു ചിരിച്ചു….
“””എന്റാശേ… ഇപ്പൊ സിദ്ധു പഴേ സിദ്ധുവൊന്നുമല്ല…. നമ്മളെയൊന്നും മൈന്റ് ചെയ്യത്തില്ലാന്നേ…. ഫുൾ ജാഡയല്ലേ….!!”””
കൂടെ നിന്ന ചേച്ചി എന്റെ നെഞ്ചത്തൊന്ന് കൊട്ടിയപ്പോൾ ഫ്ലാറ്റിലേയ്ക്ക് ചെന്ന് മറുതയ്ക്ക് കീഴടങ്ങണോ ഇവള്മാരുടെ പരാതി തീർക്കണോയെന്നുള്ള ധർമ്മ സങ്കടത്തിലായി ഞാൻ….!!
“””ഇപ്പൊ രണ്ടു ദിവസായിട്ട് കുറച്ചു ബിസിയാണ് ചേച്ചീ…. നിന്നു തിരിയാൻ നേരമില്ല…!!!”””
ധൃതിയിൽ തന്നെ കോളിങ് ബെല്ലിൽ വിരൽ ചെർക്കാനൊരുങ്ങിക്കൊണ്ട് ഞാൻ പറഞ്ഞു….
“””അതെന്തു പറച്ചിലാ സിദ്ധൂ… വീട്ടിൽ വെറുതെ കുത്തിയിരിക്കുന്ന തനിക്കെന്താ തിരക്ക്…. ???”””
എന്നെ ആക്കിക്കൊണ്ട് ചോദിച്ച ചേച്ചിയെ പലപ്രാവശ്യം കണ്ടിട്ടുണ്ടെന്നല്ലാതെ ഇതുവരെ സംസാരിച്ചിട്ടില്ല… അതിനാൽ തന്നെ അവർ പെട്ടെന്നെന്റെ പേര് വിളിച്ചപ്പോൾ ചെറിയൊരൽഭുതം തോന്നാതിരുന്നില്ല….
“””ചേച്ചിയ്ക്ക്…. ചേച്ചിയ്‌ക്കെങ്ങനെയെന്റെ പേരറിയാം… ???”””
കോളിങ് ബെല്ലിൽ നിന്നും കയ്യെടുത്ത് ഞാൻ നേരേ അവരുടെ അടുത്തേയ്ക്ക് ചെന്നു….
“””അതേ…. ഈ വെളിച്ചപ്പാടിന് ആരെയുമറിയില്ലായിരിക്കും…. എന്നാ വെളിച്ചപ്പാടിനെ എല്ലാർക്കുമറിയാം…!!!”””
കൂടെ നിന്ന ചേച്ചി എന്നെ നോക്കി ചിരിയമർത്തിക്കൊണ്ട് പറയുമ്പോൾ അവരുടെ കണ്ണുകൾ എന്നെ നോക്കി ഓളം വെട്ടുന്നത് ഞാൻ കണ്ടു…. അങ്ങനെ ഒരാവശ്യവുമില്ലാതെ അവളുമാർക്കൊപ്പം കത്തി വെച്ചുകൊണ്ട് ഞാൻ സ്റ്റെയർകേസിന്റെ ഇരുമ്പു ഹാൻഡിലിൽ ചാരിനിന്നു…
“””അപ്പോൾ നമുക്കീ ഓണവും അടിച്ചു പൊളിയ്ക്കണ്ടേ സിദ്ധൂ… ഇപ്രാവശ്യം കഴിഞ്ഞതിനെക്കാളും സൂപ്പറാക്കണം….!!”””
“””ഇപ്രാവശ്യം ഞാങ്കാണില്ല ആശേച്ചീ…!! ഞങ്ങള് നാട്ടിപ്പോവുവാ….!!”””
“””അയ്യോ…. ഇപ്രാവശ്യം സിദ്ധുവില്ലേ…. ??? അതു കഷ്ടമായിപ്പോയി…!!”””
രണ്ടാമത്തെ ചേച്ചി കഷ്ടം വെച്ചപ്പോഴാണ് ഞാനുമിത്ര സെറ്റ്അപ്പാന്ന് തിരിച്ചറിയുന്നേ….!!
“””അതിനെന്താ നമുക്ക് തിരിച്ചു വന്നിട്ട് സെപ്പറേറ്റൊരു ഫങ്ഷനങ്ങ് വെയ്ക്കാം… എന്തേ…. ??”””
ഞാൻ ആശേച്ചിയുടെ മുഖത്തു നോക്കിചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ എന്തോ മറുപടി പറയാൻ വന്നെങ്കിലും അവര് പെട്ടെന്ന് നിശബ്ദയായി….
“””ഡോക്ടറ്….!!”””
കണ്ണുകൾ എന്റെ ഫ്ലാറ്റിന്റെ വാതിൽക്കൽ നട്ടുകൊണ്ട് അവർ പതിയെ ഉരുവിട്ടു…
ഈശ്വരാ…!! സെക്യൂരിറ്റി ചേട്ടന്റെ അടുത്തു നിന്നോടിയത് എത്രയും പെട്ടെന്ന് അവൾക്കടുത്തെത്താനായിരുന്നു… എന്നിട്ട് കാണിച്ചതോ… ?? നാശം പിടിയ്ക്കാനേതു നേരത്താണോ ഇവള്മാർക്കൊപ്പം കത്തി വെയ്ക്കാൻ തോന്നിയത്…. ??
ഞാൻ മനസ്സിലൊന്നു പിറുപിറുത്തുകൊണ്ട് മുഖമുയർത്തിയതും മുന്നിൽ നിൽപ്പുണ്ട്… സംഹാരരുദ്രയുടെ പരിവേഷമണിഞ്ഞു കൊണ്ട് എന്റെ പ്രിയപത്നി…. ഡോക്ടർ മീനാക്ഷി സിദ്ധാർഥ്…!!
ദേഷ്യത്താൽ ചുവന്നു തുടുത്ത മുഖവും വാലെഴുതിയ കരിനീല കണ്ണുകളുമായി മുന്നിൽ വന്നു നിൽക്കുമ്പോൾ അവളുടെ നെറ്റിത്തടത്തിലും
സ്വർണ്ണക്കൽമൂക്കുത്തിയിട്ട നീളൻ മൂക്കിന് മുകളിലും നനുത്ത ചെമ്പൻ രോമങ്ങൾ പൊടിഞ്ഞ മീശയുടെ ഭാഗത്തുമെല്ലാം വിയർപ്പുകണങ്ങൾ പറ്റി നിന്നിരുന്നു…. പെണ്ണിന് ദേഷ്യം വന്നതിന്റെ തെളിവാണത്….!!
ആശാത്തി ഹോസ്പിറ്റലിൽ നിന്ന് വന്നിട്ട് ഇതേവരെ ഡ്രെസ്സ് മാറിയിട്ടില്ല…. രാവിലെ പോകുമ്പോൾ ഉടുത്ത, ബോർഡറിൽ ചുവപ്പിനൊപ്പം ബ്ലാക്ക് ഷേഡ്സ് വരുന്ന ചുവന്ന സാരിയും അതിനു മാച്ചായ ബ്ലൗസും തന്നെയായിരുന്നു വേഷം… എന്തിന് കയ്യിലെ സ്വർണ്ണകണ്ണികളോട് കൂടിയ വാച്ചു പോലും അഴിച്ചു വെച്ചിട്ടില്ല…. അപ്പോളെന്നെ കാത്തുനിൽക്കുകയായിരുന്നു എന്നത് വ്യക്തം…!!
അവളെ അപ്പാടെ ഒന്നോടിച്ചു നോക്കി കണ്ണുകളെ മുഖത്തെത്തിയ്ക്കുമ്പോൾ ആള് എന്നെ രൂക്ഷമായി നോക്കി നിൽക്കുവാണ്…. കൈയെന്റെ നേരേ ചൂണ്ടി എന്തോ പറയാൻ തുടങ്ങിയ അവൾ പെട്ടെന്നെന്തോ ഓർത്തിട്ടെന്ന പോലെ അടുത്തു നിന്ന ചേച്ചിമാരെ കടക്കണ്ണിൽ നോക്കി….
“””വാ….!!!”””
എന്റെ കയ്യിലൊന്ന് അമർത്തി പിടിച്ചു കൊണ്ട് നേരേ ഫ്ലാറ്റിലേയ്ക്ക് ചവിട്ടിക്കുലുക്കിക്കൊണ്ടൊരു നടത്തയായിരുന്നു അടുത്ത പടി…
“””ഡോക്ടറേ…!!!”””
പിന്നിൽ നിന്നും ആശേച്ചിയുടെ വിളി വന്നപ്പോൾ അവളൊന്നു നിന്നു… കൂടെ ഞാനും….
“””ഡോക്ടറേ… സിദ്ധൂനെ വഴക്ക് പറയല്ലേട്ടോ… ഞങ്ങള് വിളിച്ചിട്ടാ സിദ്ധു നിന്നേ…!!”””
ആശേച്ചി ഒരു കൈത്താങ്ങുമായി നമ്മുടെ അടുത്തേയ്ക്ക് വന്നതും അവളെന്നെ രൂക്ഷമായൊന്നു നോക്കി…. അപ്പോൾ തല കുനിച്ചു നിൽക്കാനല്ലാതെ മറ്റൊന്നിനും പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ….!!
“””നിന്നോടെ ഞാൻ പലപ്രാവശ്യം പറഞ്ഞിട്ടുള്ളതല്ലേ സിദ്ധൂ… ഇവരോട് അധികം കൂട്ടൊന്നും വേണ്ടാന്ന്…!! പിന്നുമെന്തിനാ പോണേ… ??”””
ആശേച്ചിയുടെ കൂടെത്തന്നെ അവളങ്ങനെ ചോദിച്ചപ്പോൾ ഞാൻ ചത്തപോലെയായി….
“””ഡോക്ടറേ… അതിന് ഞങ്ങള്… ഞങ്ങള് സിദ്ധൂനെയൊന്നും ചെയ്തില്ലല്ലോ… പിന്നെന്തിനാ ഡോക്ടറങ്ങനെ പറഞ്ഞേ… ??”””
അവള് പറഞ്ഞതു കേട്ട് ആശേച്ചിയും വല്ലാതെയായി എങ്കിലും അവർ ഒരുവിധത്തിൽ ചോദിച്ചു….
“””ഒന്നും ചെയ്തില്ലേ… ?? സ്ഥിരം നിങ്ങളിവനെ കടയിൽ പറഞ്ഞു വിടാറില്ലേ…. ?? നിങ്ങടെ കറന്റ് ബില്ലും വോട്ടർബില്ലുമൊക്കെ കൊണ്ടോയി അടയ്ക്കുന്നതാരാ… ?? ഇവനല്ലേ… ?? എന്നിട്ട് നിങ്ങളിവനെ എന്ത് ചെയ്തെന്നോ… ?? നിങ്ങൾക്കെന്തേലും മേടിയ്ക്കാനുണ്ടേൽ നിങ്ങള് പോണം… അല്ലെങ്കിൽ ആരെങ്കിലും കൊണ്ട് മേടിപ്പിയ്ക്കണം… അല്ലാതെ എന്തിനുമേതിനും കടയിലും ഓരോ ആവശ്യത്തിനും വിടാനിവനെന്താ നിങ്ങടെയൊക്കെ സെർവെന്റാണോ… ?? അതോണ്ട് പറയുവാ…. ഇനിയൊരിക്കക്കൂടി ഇവനെക്കൊണ്ടെന്തേലും ജോലി ചെയ്യിച്ചെന്ന് ഞാനറിഞ്ഞാ അറിയാലോ മീനാക്ഷീനെ…. ?? ഹ്മ്മ്മ്… ??””””
ചോദ്യഭാവേനയൊന്നു മൂളി വല്ലാത്തൊരു നോട്ടത്തോടെ അവളെന്നെയും പിടിച്ചു വലിച്ചു കൊണ്ട് നടന്നപ്പോൾ ആശേച്ചി അറിയാതെ ചുറ്റുമൊന്നു നോക്കിപ്പോയി….. അപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞതു കണ്ടപ്പോൾ എനിക്കും സങ്കടമായി….
ഈ മറുത എല്ലാരെയും വെറുപ്പിയ്ക്കും…. നാശം പിടിച്ചത്…!!
ഞാൻ മനസ്സിൽ പിറുപിറുത്തു കൊണ്ട് അവളെ ചെറഞ്ഞൊന്നു നോക്കിയപ്പോഴേയ്ക്കും ഫ്ലാറ്റിന്റെ ഡോറു തുറന്ന് അവളെന്നെ അകത്തേയ്ക്ക് വലിച്ചെറിഞ്ഞിരുന്നു…. ഞാൻ രണ്ടു സ്റ്റെപ്പ് മുന്നിലേയ്ക്ക് നീങ്ങി തിരിഞ്ഞു നോക്കുമ്പോഴേയ്ക്കും അവൾ ഡോറ് വലിച്ചടച്ചു….
“””എവിടാരുന്നെടാ… ??? എവിടെ തെണ്ടി നടക്കുവാരുന്നിത്രേം നേരോന്ന്…. ???”””
അവൾ ചീറിക്കൊണ്ട് എന്റെ നേരേ പാഞ്ഞു വന്നപ്പോഴും ഞാൻ മുഖം കുനിച്ചു നിന്നതല്ലാതെ മറുപടി പറഞ്ഞില്ല…
“””സിദ്ധൂ…. ഞാഞ്ചോയിച്ച നീ കേട്ടോ… ??? എവിടാരുന്നെന്ന് നീ…. ???”””
അവളുടെ ശബ്ദം നാല് ചുവരിലും തട്ടി മുഴങ്ങിയപ്പോൾ ഞാനൊന്നു വിറച്ചു….
“””ക… കളിയ്ക്കാൻ….!!!”””
ഭയന്നിട്ടാണോ എന്നറിയില്ല അറിയാതെ ഉരുവിട്ടു പോയി….
“””കള്ളം പറയല്ലേ സിദ്ധൂ…. നിന്നെ കാണാഞ്ഞിട്ട് ഞാൻ ഗ്രൗണ്ടില് വന്നിരുന്നു… അപ്പോളവിടെങ്ങും ആരുമില്ലായിരുന്നു…. വിളിയ്ക്കാന്ന് വെച്ചാ ഫോണാണെങ്കിൽ സ്വിച്ച് ഓഫും….!! വെറുതെ മനുഷ്യനെ തീതീറ്റിയ്ക്കാനായിട്ട് ഇറങ്ങിക്കോളും രാവിലെ…!!”””
“””അത് ഞാൻ ജിത്തുവിന്റെ വീട്ടിപ്പോയതാ…. അവനെ കൊണ്ടാക്കാൻ….!!”””
അവളൊച്ചയിട്ടപ്പോൾ ഞാനുള്ളതങ്ങ് പറഞ്ഞു….
“””ശെരി….!! ഞാന്നിന്നോട് രാവിലെയെന്താ പറഞ്ഞിട്ട് പോയെ… ??? ഓർമ്മയുണ്ടോ… ???”””
അവൾ പുരികമൊന്നുയർത്തിക്കൊണ്ട് ചോദിച്ചപ്പോൾ, കിണഞ്ഞു കിടന്ന് പരിശ്രമിച്ചിട്ടും ആ നേരത്ത് ഒരു മൈരും തലേൽ വന്നില്ല….
“””നിന്നോടാ സിദ്ധൂ ഞാഞ്ചോയിച്ചേ… ഓർമ്മയുണ്ടോന്ന്…. ??”””
“””മ്ച്ചും…!!!”””
അവളുടെ ശബ്ദം ഒന്നുകൂടി കടുത്തപ്പോൾ വരുംവരായ്കകൾ ചിന്തിയ്ക്കാതെ ഞാനറിയാതെ ചുമൽ കൂച്ചിപ്പോയി….
“””എനിക്കറിയാരുന്നു നീയതൊന്നുമോർക്കൂലെന്ന്… അല്ലെങ്കിത്തന്നെ ഓരോരുത്തരുടെ വീടു നിരങ്ങിയും കണ്ടവള്മരോട് കൊഞ്ചിക്കുഴഞ്ഞും നടക്കുമ്പോൾ എന്നെയെങ്ങനോർക്കാനാ അല്ലേ… ?? അല്ലേത്തന്നെ ഞാനാരാ…. ?? പോയിരിയ്ക്കുന്നവൻ ഓരോരുത്തവള്മാരോട് ഒട്ടിയിരുന്ന് സംസാരിക്കാൻ…. ഒരാശേച്ചി…!!”””
എന്നെ ക്രുദ്ധിച്ച് വല്ലാത്തൊരു നോട്ടവും നോക്കിയിട്ട് അവൾ ബെഡ് റൂമിലേയ്ക്ക് പോയി…
ഭാഗ്യം…!!
ഞാനറിയാതെ ഒരു ദീർഘനിശ്വാസമെടുത്തു പോയി….. കാരണം, ആദ്യമായാണ് കലാപരിപാടി ഇത്രപെട്ടെന്ന് കഴിയുന്നത്….
അവൾ പോയി കഴിഞ്ഞതും ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചപ്പോൾ സെറ്റിയിൽ കുറച്ചു കവറുകൾ കൂട്ടി വെച്ചിരിക്കുന്നു…. കാണുമ്പോളറിയാം വീട്ടിലോരോരുത്തർക്കുമുള്ള ഓണക്കോടിയെടുത്ത് വെച്ചിരിയ്ക്കുന്നതാ…. അപ്പോൾ ആശേച്ചിയോട് മിണ്ടിയതും വരാൻ വൈകിയതും മാത്രമല്ല കാരണം ഷോപ്പിങ്ങിന് കൂടെ ചെല്ലാഞ്ഞത് കൂടിയാണ്….
ഞാൻ നേരേ സെറ്റിയിലേയ്ക്ക് ചെന്നിരുന്ന് ഓരോ കവറും കയ്യിലെടുത്ത് അതിനുള്ളിലേക്ക് തലയിട്ട് നോക്കി….
“””തൊട്ടു പോകരുതതിമ്മേല്….!!!”””
പെട്ടെന്ന് കേട്ട അലറലിൽ എന്റെ കയ്യിലിരുന്ന കവറ് നിലത്തു വീണു പോയി…. തോളിൽ ഫോൾഡ് ചെയ്തു പിൻ ചെയ്ത സാരിയുടെ ഭാഗം അഴിച്ച് കയ്യിലേയ്ക്ക് വെറുതെയിട്ട് അങ്ങോട്ടേയ്ക്ക് ചവിട്ടിക്കുലുക്കി വന്ന പെണ്ണിന്റെ അപ്പോഴത്തെ ഭാവത്തിൽ ഞാൻ പകച്ചു പോയി….
“””ഈയിരിക്കുന്ന ഒറ്റ സാധനത്തിമ്മേല് തൊട്ടു പോകരുത്….!! തൊട്ടാ ആ കൈഞാൻ വെട്ടും….!! ഞാൻ വിളിച്ചല്ലോ അപ്പോളെവിടെയോ നാട് തെണ്ടാൻ പോയിട്ട് പാതിരാത്രി കേറി വന്നിരിയ്ക്കുന്നു… ഞാമേടിച്ചു വെച്ചിരിക്കുന്ന സാധനങ്ങളെടുക്കാൻ….!!!””””
അവള് സെറ്റിയിലിരുന്ന എല്ലാ കവറുകളും രണ്ടുകൈയിലുമായി എടുത്തു കൊണ്ട് എന്റെ നേരേ ചീറി…. അപ്പോൾ ഞാനറിയാതെ നിലത്തു കിടന്ന കവറ് കുനിഞ്ഞെടുത്തു കൊണ്ട് അവളുടെ നേരേ നോക്കി….
“””ഇങ്ങട് താ…!!!”””
അവളെന്റെ കയ്യിൽ നിന്നും ആ കവറു കൂടി പിടിച്ചു മേടിച്ച് രൂക്ഷമായൊന്നുകൂടി നോക്കിയിട്ട് ചവിട്ടിക്കുലുക്കിക്കൊണ്ട് ബെഡ്റൂമിലേയ്ക്ക് നടന്നു… കുറച്ചു നേരം കൂടി അവിടെത്തന്നെയിരുന്നിട്ട് ഞാൻ പതിയെ ബെഡ് റൂമിലേയ്ക്ക് തലയെത്തിച്ചു നോക്കി….
കാലുകൾ രണ്ടും പുറത്തേയ്ക്കിട്ട് ബെഡിൽ കുറുകെ കയറി കവിഴ്ന്നു കിടക്കുകയാണ് കക്ഷി… സാരിയൊന്നു മുകളിലേയ്ക്ക് വലിഞ്ഞപ്പോൾ ക്രീം കളർ അടിപാവാടയും അതിനു താഴെ വെളുത്തു തുടുത്ത നഗ്നമായ കണംകാലുകളും എന്റെ കണ്ണുകളിലേയ്ക്ക് തറഞ്ഞു…. ആ രണ്ടു കാലുകളിലുമായി വലിഞ്ഞു കിടന്ന പാദസരങ്ങളുടെ ഭംഗിയെയും നോക്കി നാവു കടിച്ച ശേഷം ഞാൻ പതിയെ എഴുന്നേറ്റ് മെയിൻ ഡോറിനടുത്തേയ്ക്ക് നടന്നു…
“””എങ്ങോട്ടാ… ??? ഏതവളെ കാണാനാ പതുങ്ങിപ്പോണേ… ??? മര്യാദയ്ക്ക് അകത്തേറി പൊക്കോ…!!””””
ഞാൻ ഡോറിന്റെ ലോക്കിളക്കി ഒരു കാല് പുറത്തു വെച്ചതും മറുതയെന്നെ പൊക്കി…. ഇത്രേന്നേരം കവിഴ്ന്നു കിടന്ന ഇവളിതെങ്ങനെ അറിഞ്ഞെന്നാണ്…. ??
“””നിന്നോട് പറഞ്ഞ കേട്ടില്ലേ…. അകത്തേറി പോവാൻ….!!”””
അവള് ഊർന്ന് കയ്യിലേയ്ക്ക് വീണു കിടന്ന സാരി അലക്ഷ്യമായി തോളിലേയ്ക്ക് മടക്കിയിട്ട് എന്റെ നേരേ പാഞ്ഞു വന്നു….
“””മിന്നൂസേ… വിട്….!!!””””
അവളെന്നെയും പിടിച്ചു വലിച്ചു കൊണ്ട് ബെഡ് റൂമിലേയ്ക്ക് നടക്കുമ്പോൾ പിന്നിൽ ഡോറ് വലിഞ്ഞടയുന്ന ശബ്ദം കേട്ട് ഞാനവളോട് പറഞ്ഞു…..
“””എന്തിനാ…. ??? എന്തിനാ വിടുന്നേ…. ??? അവളുമാരോട് ചെന്നെന്റെ കുറ്റം പറഞ്ഞോടുക്കാനല്ലേ… ???”””
ബെഡ് റൂമിനുള്ളിലേയ്ക്ക് എന്നെ പിടിച്ചു തള്ളിയിട്ട് അവളെന്റെ നേരേ ചീറി….
“””കുറ്റമ്പറയാനോ… ??? നിന്നെ കുറിച്ചോ… ??? നീയോരോന്ന് വെറുതെ പറയല്ലേ….!!!”””
“””വെറുതെയോ…. ??? വെറുതെയൊന്നുമല്ല….!! നീ പറഞ്ഞ തന്നെയാ…. നീ പറയാതെ അവളങ്ങനെയൊന്നും പറയത്തില്ലല്ലോ…. ???”””
“””ആര്… ??? എന്ത് പറഞ്ഞെന്ന്…. ???”””
“””ആ… ആശ….!! അവള് പറഞ്ഞില്ലേ നിന്നെ വഴക്ക് പറയരുതെന്ന്…!! അപ്പോളതിനർത്ഥം ഞാൻ വഴക്ക് പറയുന്നത് നീയവളുമാരോടൊക്കെ ചെന്നു പറയോന്നല്ലേ…. ???”””
അവളെന്നെ രൂക്ഷമായി നോക്കിക്കൊണ്ട് സാരി ഒന്നുകൂടി തോളിലേയ്ക്ക് കയറ്റിയിട്ടു…
“””മിന്നൂസേ… സത്യായിട്ടും ഞാനൊന്നുമാരോടുമ്പോയി പറഞ്ഞിട്ടില്ല…. നീയെന്നെ എപ്പോഴെങ്കിലും വഴക്ക് പറയണത് അവരൊക്കെ കേട്ടതാവും…!! അല്ലാതെ ഞാനങ്ങനൊക്കെ ചെന്നു പറയോന്ന് നിനക്ക് തോന്നുന്നുണ്ടോ…. ???”””
ഞാൻ ബെഡിലേയ്ക്കിരുന്നിട്ട് അവളെ നോക്കി ചോദിച്ചു….
“””ആർക്കറിയാം….!! അവളുമാർക്കൊക്കെ ഒരു പണീമില്ലാതെ തിന്നു കുടിച്ചു വീട്ടിക്കിടക്കുമ്പോൾ ആരേങ്കിലുമൊക്കെ കുറ്റം പറയണോന്ന് തോന്നും….!! അപ്പോളവള്മാരെ സുഖിപ്പിയ്ക്കാനായിട്ട് നീയെന്റെ കുറ്റോക്കെ പറഞ്ഞുകൊടുക്കുന്നില്ലാന്നാര് കണ്ടു…. ??”””
അവൾ സ്വയം പിറുപിറുത്തു കൊണ്ട് മുടിയും വാരിക്കെട്ടി ബാത്ത്റൂമിലേയ്ക്ക് നടന്നു…. അവള് തിരിച്ചു വരുന്നത് വരെ ഞാൻ വെറുതെ കട്ടിലിലിരുന്നു…..
“””ഞാനവരെ സുഖിപ്പിയ്ക്കാൻ നോക്കീന്ന് പറഞ്ഞതെന്തർത്ഥത്തിലാ…. ???”””
അവള് മുഖം കഴുകി, ടവലുകൊണ്ട് തുടച്ചു പുറത്തേയ്‌ക്കു വന്നപ്പോൾ ഞാൻ ചോദിച്ചു…
“””നീ അവർക്ക് വേണ്ടി കടയിൽ പോണതും കറന്റിന്റെയും വോട്ടറിന്റെയുമൊക്കെ ബില്ലടയ്ക്കാൻ പോണതുമൊക്കപ്പിന്നെ സുഖിപ്പിയ്ക്കാനല്ലാതെ വേറെ എന്തോത്തിനാ… ???”””
“””അതാണോ… ??? അതവരെ സുഖിപ്പിയ്ക്കാനൊന്നുമല്ല…. ബോറാകുമ്പോൾ വെറുതെ ഒന്നു പുറത്തിറങ്ങൂലേ…. അപ്പോളവർക്കെന്തേലും സഹായമായിക്കോട്ടേന്ന് കരുതീട്ടാ….!!!”””
“””അവർക്ക് സഹായം….!! ഹ്മ്മ്മ്….!!”””
അവളെന്നെ നോക്കി ഇരുത്തിയൊന്നു മൂളി… പിന്നെയെന്തോ ഓർത്തിട്ടെന്ന പോലെ ചോദിച്ചു…..
“””അല്ല…. നിനക്കെന്താ ഇവിടെ ബോറ്…. ??? ക്രിക്കറ്റ് പ്രാക്ടീസുണ്ട്… അതല്ലെങ്കിൽ ടിവിയുണ്ട്… അതുമല്ല നിനക്ക് വേണോങ്കിൽ അന്ന് പകുതിയ്ക്ക് വെച്ചു നിന്ന പിജി കോഴ്സ് കംപ്ലീറ്റ് ചെയ്തോളാനും ഞാമ്പറഞ്ഞില്ലേ…. നിനക്കതും വയ്യ… പിന്നെയെന്തിനാ ബോറ്…. ??? ഇതതൊന്നുമല്ല…. നിനക്ക് അവള്മാരോട് മിണ്ടണം…. അതിനാ നീ പോണേ….!! എനിക്കറിയാം…. ഈ പ്രായത്തിലുള്ള ആമ്പിളേളരുടെ മനസ്സിലിരുപ്പൊക്കെ എനിക്ക് കൃത്യായിട്ടറിയാം…. അതോണ്ട് നീ വെറുതെ കള്ളം പറയാനൊന്നും നിക്കണ്ട…!!”””
“””മിന്നൂസേ… ഞാനങ്ങനൊക്കെ കരുതീട്ടാണ് മിണ്ടാമ്പോണേന്നാണോ നീ കരുതീരിയ്ക്കുന്നേ… ??? അങ്ങനെയാണോ നീയെന്നെ…. ???”””
സങ്കടം വന്നിട്ട് എന്റെ തൊണ്ടയൊന്നിടറി….
“””സിദ്ധൂ…. നീയൊന്നു പുറത്തു പോയേ…. എനിക്ക് ഡ്രെസ്സ് ചേഞ്ച് ചെയ്യണം….!!!””””
അവളത് പറഞ്ഞ് വാഡ്രോബിൽ നിന്നും ഇളംനീല നിറത്തിലുള്ള നൈറ്റിയെടുത്ത് കട്ടിലിലേയ്ക്കിട്ട ശേഷം തോളിൽ നിന്നും സാരി മാറ്റിയപ്പോൾ ഞാൻ മുറിയ്ക്ക് പുറത്തേയ്ക്കിറങ്ങി…. കുറച്ചു നേരം ലിവിങ് റൂമിലിരുന്ന ശേഷം ഞാനെഴുന്നേറ്റ് ബാൽക്കണിയിലേയ്ക്ക് നടന്നു…. അതിനിടയിൽ ഒരു പ്രാവശ്യം ഫോണെടുത്ത് ജിത്തുവിനെയൊന്നു വിളിയ്ക്കാൻ ശ്രെമിച്ചെങ്കിലും അവൻ ഫോണെടുത്തില്ല….
മുകളിൽ രണ്ടു കയ്യും വെച്ച് താഴേയ്ക്ക് നോക്കി നിന്ന് ഒരിക്കൽ കൂടി അവനെ വിളിയ്ക്കാൻ ശ്രെമിച്ചപ്പോൾ തോളത്ത് രണ്ടു തട്ട് ഒപ്പം ഒരു ഡയലോഗും….
“””എന്താ മാഷേ… ഫീലായോ… ???”””
ഇളം നീല നിറത്തിലുള്ള നൈറ്റിയിട്ട് കൈയിൽ ഒരു ഗ്ലാസ്സ് ചായയുമായി കക്ഷി എന്നോട് ചേർന്നു നിന്നു….
“””ആയെങ്കി… ??”””
ഞാനുമൽപം ജാഡയിട്ടു….
“””ഹ…!! പെണക്കത്തിലാ… ?? അയ്യേ… എന്നിട്ട് പറ… എന്തേ ഫീലായോ എന്റെ കുട്ടൂസിന്… ??”””
“””മ്മ്മ്…!!”””
ഞാനവളെയൊന്നു നോക്കിയിട്ട് പെട്ടെന്ന് കണ്ണു മാറ്റി ഫോണിലേയ്ക്ക് നാട്ടുന്നതിനിടയിൽ മൂളി….
“””അതെന്നെ ദേഷ്യം പിടിപ്പിച്ചോണ്ടല്ലേ… എന്നോടൊരു വാക്ക് കൂടി പറയാതെ എങ്ങോട്ടോക്കെ പോയിട്ട് രാത്രി കേറി വരുമ്പോൾ പിന്നെ ദേഷ്യം വരില്ലേ…. ?? ഞാനപ്പോളെന്തോരം പേടിച്ചെന്നറിയോ… ?? അതുമാത്രോമല്ല… ഞാനാ ടെക്സ്റ്റൈൽ ഷോപ്പിൽ നിന്ന് എന്തോരം നേരം നിന്നെ വിളിച്ചെന്നോ… അവസാനം സെലക്ട് പോലും ചെയ്യാതെ കണ്ണിക്കണ്ടതുമെടുത്തിട്ട് പോരുവാ ചെയ്തേ….!! അറിയോ… ?? അതുമല്ല നീ വണ്ടിയും കൊണ്ട് വെച്ചിട്ട് മുകളിലേയ്ക്ക് വരുന്ന കണ്ടിട്ടാ ഞാൻ ബാൽക്കണീന്ന് അകത്തു കേറിയെ…. എന്നിട്ട് എത്ര നേരം കാത്തിരുന്നെന്നോ…. ?? കാണാതെയായപ്പോഴാ പുറത്തു വന്നു നോക്കിയേ…. അപ്പോ അവള്മാർക്കൊപ്പമിരുന്ന് കൊഞ്ചുന്നതാ കണ്ടത്… പിന്നെ ദേഷ്യം വരോ ഇല്ലേ…. ?? കുട്ടൂസ് പറെ…!!”””
അവള് പറഞ്ഞതിനൊന്നും എനിക്ക് മറുപടിയുണ്ടായിരുന്നില്ല…. അല്ലെങ്കിലും അവളെന്തൊക്കെ കാണിച്ചാലും ശെരി അവസാനം പറഞ്ഞു വരുമ്പോൾ അവളുടെ പക്ഷത്തായിരിയ്ക്കും ന്യായം…!!
“””പോട്ടെ… ദാ യീ ചായ കുടിയ്ക്ക്….!!”””
അവൾ കയ്യിലിരുന്ന കപ്പ് എന്റെ നേരേ നീട്ടിക്കൊണ്ട് പറഞ്ഞു….
“””എനിക്ക് വേണ്ട…. തന്നത്താനങ്ങ് കുടിച്ചാ മതി….!!”””
“””ഓ.. വേണ്ടെങ്കി വേണ്ട….!! അല്ല താനിതാരെയാ വിളിയ്ക്കുന്നേ… ??? കുറേ നേരായല്ലോ തുടങ്ങീട്ട്….!!”””
അവളെന്റെ കയ്യിലിരുന്ന ഫോണിലേയ്ക്ക് നോക്കിക്കൊണ്ട് ചോദിച്ചു…
“””അതെന്തിനാ അറിയുന്നേ… ?? എന്നിട്ട് വഴക്കു പറയാനല്ലേ… ??”””
ഞാൻ കുറച്ചു കടുപ്പിച്ചു തന്നെ പറഞ്ഞു…. പക്ഷേ എന്റെ ഗൗരവം കണ്ടപ്പോൾ അവൾക്ക് ചിരിയാണ് വന്നതെന്നത് മറ്റൊരു കാര്യം….!!
“””ഓ.. കുട്ടൂസിപ്പോഴും പിണക്കത്തിലാല്ലേ… ?? ചേച്ചി സ്നേഹം കൊണ്ടല്ലേ മോനോട് ദേഷ്യപ്പെട്ടേ…. അതിനിങ്ങനെ പിണങ്ങിയാലെങ്ങനാ ശെരിയാവുന്നത്… ??”””
അവള് രണ്ടു പ്രാവശ്യം കണ്ണുകൾ മുകളിലേയ്ക്കുയർത്തിക്കൊണ്ട് ചോദിച്ചു….
“””മിന്നൂസേ…. വേണ്ടാട്ടോ… കൂടുതല് ചേച്ചി ചമയണ്ട… അതെനിക്കിഷ്ടമല്ലെന്നറിയാലോ…!!”””
എനിക്ക് ദേഷ്യം വന്നു….
“””അതേ നമ്മുടെ നാട്ടിലൊക്കെ പ്രായത്തിന് മൂത്തവരെ ചേച്ചീന്നാ വിളിയ്ക്ക….!! കുട്ടൂസിന്റെ നാട്ടിലെങ്ങനാ…. ??”””
ചോദിച്ചിട്ട് അവളൊന്നു പുഞ്ചിരിച്ചു….
ഈശ്വരാ….!! ഈ സാധനത്തിന്റെ മുഖത്ത് നോക്കിയാൽ പിന്നെ കണ്ണു പറിയ്ക്കാൻ പറ്റില്ല…. അതിന്റെ കൂട്ടത്തിലാണ് മനുഷ്യനെ കുടുക്കാനായിട്ട് നശിച്ച ചിരിയും കൂടി…
“””ആ… ഞങ്ങടെ നാട്ടിൽ അനിയത്തീന്നാ വിളിക്കാറ്… ദേ പ്രായത്തിന് മൂത്തതാന്നും കരുതി എന്നും എന്നെ കുഞ്ഞുതാക്കി അന്നത്തെ പോലെ അനിയനാന്ന് പറഞ്ഞാലുണ്ടല്ലോ…!!”””
ഞാൻ ദേഷ്യത്തോടെ കണ്ണുകൾ ഫോണിലേയ്ക്ക് കൊടുത്തുകൊണ്ട് പറയുമ്പോൾ അവൾ പൊട്ടിവന്ന ചിരി മറച്ചു പിടിയ്ക്കാനെന്നോണം താഴത്തേയ്ക്ക് നോക്കി… എന്നിരുന്നാലും ഇടയ്ക്ക് കടക്കണ്ണിലെന്നെ നോക്കി വീണ്ടും വീണ്ടും ചിരിയടക്കാൻ ശ്രെമിക്കുന്നുണ്ടായിരുന്നു….
“””മ്മ്മ്… ?? എന്തോത്തിനാ ചിരിയ്ക്കുന്നേ… ??”””
ഞാനവളെ നോക്കി കണ്ണുരുട്ടി…. അതോടെ അവൾക്ക് ചിരി മറയ്ക്കാൻ സാധിയ്ക്കാതെയായി…
“””പറ…. എന്തോത്തിനാ ചിരിയ്ക്കുന്നേ… ?? ഇവിടാരേലും മുണ്ടില്ലാണ്ട് നിപ്പുണ്ടോ…. ??”””
ഞാൻ സ്വരമൊന്നു കൂടി കടുപ്പിച്ചു കൊണ്ട് ചോദിച്ചപ്പോൾ അവളുടെ ചിരിയുടെ ആഴവും കൂടി….
അതല്ലെങ്കിലും അങ്ങനെയാ…!! അവള് ദേഷ്യപ്പെട്ടാൽ ഞാൻ നിന്ന് വിറയ്ക്കും…!! എന്നാൽ ഞാൻ ദേഷ്യപ്പെട്ടാലോ അവളെന്നെ കളിയാക്കി ചിരിയ്ക്കും…. ചിലപ്പോൾ കൊഞ്ഞനം കാട്ടി എന്റെ ദേഷ്യം കൂട്ടാനും ശ്രെമിയ്ക്കും…!! ഞാൻ ദേഷ്യപ്പെടുന്നത് കാണുന്നത് തന്നെ നാശത്തിനൊരു ഹരമാണന്നേ….!!
“””എന്താ മുണ്ടില്ലാണ്ട് നിന്നാ മാത്രേ ചിരിയ്ക്കാമ്പാടുള്ളോ… മ്മ്മ്… ?? അല്ലാ എന്റെ കുട്ടൂസിവിടെ മുണ്ടില്ലാണ്ട് നിലക്കുമ്പോഴെല്ലാം ഞാൻ ചിരിക്കുവാ ചെയ്ക… ???”””
അവൾ വീണ്ടും ചിരിച്ചു കൊണ്ട് എനിക്കഭിമുഖമായി ചേർന്നു നിന്നു…. ഉത്തരം മുട്ടിപ്പോയതിനാൽ പിന്നെ ഞാനൊന്നും മിണ്ടിയില്ല….!!
“””എടാ അന്നത്തെ പോലെയാണോ ഇന്ന്…..?? അന്ന് നീയാരാന്ന് ചോദിച്ചവൾക്ക് നമ്മടെ വീട്ടുകാരെ അറിയാരുന്നു….. അപ്പൊ നമ്മളെയൊരുമിച്ചു കണ്ട കാര്യം അവള് വീട്ടിലാണം പറഞ്ഞാലോ എന്നു കരുതിയാണ് പെട്ടെന്നവളങ്ങനെ ചോദിച്ചപ്പോൾ കൂട്ടുകാരീടെ അനിയനാന്ന് പറഞ്ഞത്….. അന്നവളോട് നീയെന്റെ ചെക്കനാണെന്നെങ്ങാനും പറഞ്ഞിരുന്നേൽ അപ്പോൾ തന്നെ നമ്മുടെ വീട്ടിലറിഞ്ഞേനെ….. അങ്ങനെയെങ്കിൽ നമ്മുടെ കള്ളത്തരം മുഴുവൻ പൊളിയുകയും ചെയ്യില്ലായിരുന്നോ……?? ഇതൊക്കെ ഞാനന്ന് തന്നെ പറഞ്ഞതാണല്ലോ… എന്നിട്ടും നീയിപ്പോഴും ഇതൊക്കെ മനസ്സിലിട്ടോണ്ട് നടക്കുവാല്ലേ… ?? കള്ളക്കുട്ടൂസ്….!!”””
“””നീയന്ന് അനിയനാന്ന് പറഞ്ഞപ്പോൾ എനിക്ക് കുറേ സങ്കടമായി… അതോണ്ടാ നീ ചേച്ചിയെന്ന് പറയുമ്പോൾ തന്നെ എനിക്ക് പേടി വരുന്നേ…. ഇനീം എന്നെ ആരുടടുത്തെങ്കിലും അനിയനാന്ന് പറയോന്നൊരു പേടി…!!”””
തീർത്തും വിഷമിച്ച സ്വരത്തിൽ ഞാനങ്ങനെ പറഞ്ഞപ്പോൾ അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് എന്റടുത്തേയ്ക്ക് നീങ്ങി നിന്നു….
“””അയ്യേ… ഇനീമങ്ങനെ പറയോന്നോ… ?? അതെങ്ങനെ ശെരിയാവും… ?? ഇപ്പൊ നീയെന്റെ കെട്ട്യോനല്ലേ… നിന്റെ താലിയല്ലേ ഈ കിടക്കുന്നെ… അപ്പൊ അങ്ങനെ പറയോ… ?? ങേ… ?? എന്നാലും എനിക്കതല്ലടാ കുട്ടൂസേ… നിനക്കെന്താ ഇത്രേന്നാളായിട്ടും പക്വത വരാത്തേന്നാ… ??”””
“”” വരാമ്മേണ്ടി ഞാനെന്നും ജീവൻടോൺ വാങ്ങി കഴിക്കുന്നുണ്ട്… വേണൊങ്കി കുറച്ചുവാങ്ങി തേയ്ക്കുവേം ചെയ്യാം… എന്താ മതിയോ… ???””
“””എന്നാലെങ്കിലും കുറച്ചു വന്നാൽ മതിയായിരുന്നു…!!”””
ചിരിയടക്കാതെ തന്നെ അവളെന്റെ മൂക്കിൽ പിടിച്ച് തലങ്ങും വിലങ്ങും ആട്ടിക്കൊണ്ട് പറഞ്ഞു….
“””എന്നെ കൂട്ടിലിട്ട പോലെ വളത്തുവല്ലേ… പിന്നെങ്ങനെയുണ്ടാവാൻ… ???”””
പരിഹസിച്ചപ്പോൾ പെട്ടെന്നുണ്ടായ ദേഷ്യത്തിന് അങ്ങനെ പറയാനാണ് തോന്നിയത്….
“””അയ്യോടാ പൊറത്തിറങ്ങാത്തൊരാള്…!! അതേ…. എല്ലാം ഞാനവിടിരുന്നറിയുന്നുണ്ട് കേട്ടോ….!!”””
അവൾ അർത്ഥം വെച്ച് പറയുന്നതിനിടയിലും പുഞ്ചിരി തൂകിയിരുന്നു…
“””എന്ത്… ?? മനസ്സിലായില്ല….!!”””
ഞാൻ താല്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു….
“””അല്ല… ചിലരൊക്കെ ഉച്ചേക്കയാവുമ്പം ഹോസ്പിറ്റലില് വരുവേ…. എന്നിട്ട് ചില നേഴ്സുപിള്ളേരുണ്ട്…. അവരോടൊക്കെ ഇങ്ങനെ കൊത്തിപ്പെറുക്കി നടക്കുവേ… സിസിടിവിയിലൊക്കെ ആളുടെ മുഖം വന്നാരുന്നേ…. പക്ഷേ.. ഇതുവരെ ആളെ പിടികിട്ടീട്ടില്ലേ…. അതല്ലേ കഷ്ടേ…!!”””
ഗൂഡസ്മിതത്തോടെ അവളെന്നെ ചുഴിഞ്ഞു നോക്കുമ്പോൾ ഞാൻ കള്ളി വെളിച്ചത്തായ ഭാവത്തിൽ അവളെ നോക്കി നിന്നു….
“””കുട്ടൂസിന് ആളെ വല്ലപിടിയുമുണ്ടോ… ??”””
അവൾ രണ്ടുകൈകളും കഴുത്തിന് പിന്നിലേയ്ക്ക് കൊണ്ടുപോയി കോർത്തു പിടിച്ചു കൊണ്ട് എന്റെ കണ്ണുകളിലേയ്ക്ക് തറപ്പിച്ചൊന്നു നോക്കി….
“””ആ…. എനിക്കറീല….!! മാറ്… ഞാമ്പോണു….!!”””
ഞാനവളെ തള്ളി മാറ്റാനൊരുങ്ങിയെങ്കിലും നാശത്തിന്റെ കൈകൂടുതൽ മുറുകി…
“””അയ്യട…. അങ്ങനങ്ങ് പോയാലോ…!! ഞാൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ വന്ന് അവിടുത്തെ നേഴ്സുമാരോട് കൊഞ്ചിക്കുഴയാൻ ഈ കള്ളക്കുട്ടൂസിനെങ്ങനെ ധൈര്യം വന്നൂന്നെനിക്കറിയണം….!!”””
അവളെന്റെ കണ്ണുകളിൽ നിന്നും അപ്പോഴും കണ്ണുകളെടുത്തിരുന്നില്ല…
“””അതെന്നെയിവിടെ ഒറ്റയ്ക്കാക്കീട്ട് പോവുമ്പോ… നിന്നെ പേടിച്ച് അടുത്തുള്ള ആരും എന്നോട് മിണ്ടാൻ വരാത്തപ്പോ പിന്നെ ഞാനെന്ത് ചെയ്യണം… ??”””
“””ഓഹോ….!! അപ്പോൾ വർത്താനം പറയാൻ ആളെത്തേടിയാണ് എന്റെ ഹോസ്പിറ്റലിൽ വന്നതല്ലേ… ??? എന്നാ നമുക്കൊരു കാര്യം ചെയ്യാം… നാളെ മുതല് എന്റെ കുട്ടൂസിന് വർത്താനം പറയാൻ വേണ്ടി ഒരു ലോറീലാളെയിറക്കാം… എന്തേ… ???”””
അവളുടെ പരിഹാസവും അതിനൊപ്പമുള്ള വക്രിച്ച ചിരിയുമെല്ലാം കൂടിയായപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു….
“””മാറ്…!!”””
ഞാനവളെ ദേഹത്തു നിന്നും തള്ളിമാറ്റി ബാൽക്കണിയിൽ നിന്നും അകത്തേയ്ക്ക് നടന്നു…. പിന്നെ ജസ്റ്റ് ഒന്നു തിരിഞ്ഞു നോക്കി… അപ്പോഴും ആ നാശം എന്നെ നോക്കിനിന്ന് ചിരിയ്ക്കുന്നുണ്ട്….
“””അതേ… ഇനി മുതല് ഞാനങ്ങോട്ടൊന്നും വരൂല… എനിക്കൊരു ജോബ് സെറ്റായിട്ടുണ്ട്…!! ജിത്തു സെറ്റാക്കിത്തന്നതാ… നാളെയെന്തായാലുമൊന്ന് പോയി നോക്കണം…!!”””
അവളുടെ പരിഹാസചിരി കണ്ടുള്ള വാശിയോടെ ഞാൻ വെച്ചു കീറി…. സംഗതി അതേറ്റെന്ന് അവളുടെ മുഖഭാവത്തിൽ നിന്നും വ്യക്തവുമായി…. മുഖത്തെ ചിരി മായുന്നതിനിടയിൽ അവൾ പാഞ്ഞെന്റെ അടുത്തേയ്ക്ക് വന്നു…
“””എന്താ…. ?? എന്താപ്പിങ്ങനൊരു തോന്നല്… ?? അപ്പൊ നിന്റെ ഡ്രീമോ… ??”””
പെണ്ണ് ഗൗരവത്തിൽ തന്നെ ചോദിച്ചു….
“””അതൊന്നും നടക്കത്തില്ല മിന്നൂസേ…!! ഒരു ക്രിക്കറ്റ് പ്ലയെർ ആവുകയെന്നൊക്കെ പറയുന്നതൊന്നും നമ്മള് കൂട്ടിയാ കൂടില്ല….!!”””
“””ദേ… ചെക്കാ… എന്നെക്കൊണ്ട് വേണ്ടാത്ത വർത്താനം പറയിക്കല്ലും….!! കൂട്ടിയാ കൂടില്ല പോലും… കഴിഞ്ഞ പ്രാവശ്യം തലനാരിഴയ്ക്കല്ലേ രഞ്ജിട്രോഫിയിൽ സെലക്ടാവാണ്ട് പോയേ….!! കഴിഞ്ഞ പ്രാവശ്യം പോയെങ്കിൽ പോട്ടേ… നമുക്കിപ്രാവശ്യം പിടിയ്ക്കാന്നേ…. അതിനാണോ വേറെ ജോലിയ്ക്ക് പോകാന്നൊക്കെ കരുതണെ… ???”””
അവളെന്റെ കവിളിൽ പിച്ചിക്കൊണ്ട് ചോദിച്ചു…
“””അതുമാത്രമല്ല… എന്നും നിന്നെ ജോലിയ്ക്ക് വിട്ട് ഞാൻ വെറുതെയിരുന്ന് തിന്നണത് മോശമല്ലേ… ?? അപ്പോൾ എനിക്കുമൊരു ജോലിയുണ്ടെങ്കിൽ നല്ലതല്ലേന്ന് കരുതി…!!”””
“””നല്ലതൊക്കെ തന്നെയാ… പക്ഷേ മോനിപ്പോൾ ജോലിയ്‌ക്കൊന്നും പോണ്ട. നമുക്ക് അവശ്യത്തിനുള്ളതും അതിൽ കൂടുതലും ഞാൻ ജോലി ചെയ്തുണ്ടാക്കുന്നുണ്ട്…. അതുകൊണ്ട് മോനിപ്പോ കിട്ടുന്ന സമയത്ത് നന്നായിട്ട് പ്രാക്ടീസ് ചെയ്യാൻ നോക്ക്…!! മ്മ്മ്… പോ…!!”””
“””ഇല്ല…. ചെല്ലാന്ന് ഞാനവനോട് പറഞ്ഞു പോയി… ഇനി വാക്കു മാറാൻ പറ്റില്ല….!!”””
സംഗതി ജോലിയൊന്നും സെറ്റായിട്ടില്ലെങ്കിലും സെറ്റായി എന്നു പറഞ്ഞാൽ മറുത്തു പറയില്ലല്ലോ എന്നു കരുതിയാണ് നുണ പറഞ്ഞത്…
“””നീ വാക്ക് മാറണ്ട…!! ആ ഫോണിങ്ങ് താ… ഞാൻ ജിത്തുവിനോട് വിളിച്ചു പറഞ്ഞോളാം….!!”””
അവളെന്റെ നേരേ ഫോണിനായി കൈനീട്ടി… നാശത്തിന് എന്നെ വിടാൻ ഒരുദ്ദേശവുമില്ലായിരുന്നു…
“””ഇല്ല… വിളിച്ചൊന്നും പറയണ്ട…. എനിക്ക് ജോലിയ്ക്ക് പോണം….!!!”””
എനിക്കും വാശിയായി…
“””സിദ്ധൂ… വെറുതെ വാശി കാണിയ്ക്കണ്ട…. ഞാമ്പറഞ്ഞ പോലെ ചെയ്താ മതി….!! ഇനിയിതേക്കുറിച്ചൊരു ചർച്ച വേണ്ട… കേട്ടല്ലോ….!!”””
അവള് തീർത്തു പറഞ്ഞിട്ട് അകത്തേയ്ക്ക് നടന്നു…
“””അല്ലേലും ആശേച്ചി പറഞ്ഞ സത്യാ…. ജോലീം കൂലീമില്ലാത്ത ഭർത്താക്കമ്മാരെ ഭാര്യമാർക്കൊരു വിലയും കാണൂല…!!”””
സത്യം പറഞ്ഞാൽ ഞാനത് അവളെ എരിവ് കയറ്റാൻ പറഞ്ഞതായിരുന്നില്ല…. മറിച്ച് അറിയാതെ നാവിന്ന് വീണുപോയതായിരുന്നു….
നാശംപിടിച്ചത് പോയതിന്റെയും രണ്ടിരട്ടി സ്പീഡിൽ പാഞ്ഞു വന്നു…
“””എന്താ… ?? എന്താ നീ പറഞ്ഞേ… ?? ആശേച്ചി പറഞ്ഞെന്നോ… ?? അവളെന്താ പറഞ്ഞേ…. ഞാന്നിനക്കൊരു വിലേം തരണില്ലെന്നോ… ?? ആണോ അങ്ങനെയാണോ പറഞ്ഞേ…. ??”””
അടുത്തു വന്ന് അവളെന്റെ നേരേയൊന്നു ചീറിയപ്പോൾ എന്റെ ചങ്കൊന്നു പിടഞ്ഞു… അറിയാതെ വായീന്ന് വീണു പോയതാണെന്ന് പറഞ്ഞാൽ ഇനിയീ മറുത വിശ്വസിയ്ക്കൂലല്ലോ….
“””അത്… അത് മിന്നൂസേ… ഞാനങ്ങനെയല്ല പറഞ്ഞേ….!!”””
പക്ഷേ എന്റെ വിശദീകരണം കേൾക്കാനൊന്നും അവൾക്ക് മനസ്സുണ്ടായിരുന്നില്ല…
“””വേണ്ട… ഒന്നും പറേണ്ട….!! എനിക്കൊന്നും കേൾക്കേമ്മേണ്ട…!!”””
അവള് കയ്യുയർത്തി എന്നെ തടഞ്ഞിട്ട് തിരിഞ്ഞു നടന്നു…. അതിനിടയിൽ ഓരോന്ന് പിറുപിറുക്കുന്നുമുണ്ടായിരുന്നു…
“””ഓരോരുത്തവള്മാര് പറയുന്നതും കേട്ടവൻ വന്നിരിയ്ക്കുന്നു…. ഞാൻ വിലകൊടുക്കുന്നില്ല പോലും…. അതിനിപ്പ ജോലിയ്ക്ക് പോണം പോലും….!! പോട്ടേ… എന്തോന്നിനാന്ന് വെച്ചാ പോട്ടേ… എനിക്കെന്താ… ?? ഞാമ്പറയുന്നേന്നും കേൾക്കാമ്മയ്യെങ്കിൽ എവിടേ പോട്ടേ….!!”””
പതം പറഞ്ഞു കൊണ്ട് നടക്കുന്നതിനിടയിൽ അവൾ ഇടയ്‌ക്കെന്നെയൊന്ന് തിരിഞ്ഞു നോക്കി…
“””ഞാനിത്രേക്ക നോക്കീട്ടും ആ ആശ പറയുന്നതാണല്ലേ വേദവാക്യം…!! ഞാനവളെയൊന്നു കാണട്ടേ…. എന്റെ ചെക്കന്റെ മനസ്സുമാറ്റുന്നത് അവളാണോന്നെനിക്കറിയണം…!!””
തിരിഞ്ഞെന്നെ രൂക്ഷമായൊന്നു നോക്കിയിട്ട് ചവിട്ടിക്കുലുക്കിക്കൊണ്ട് മെയിൻ ഡോറിന് നേരേ ഒറ്റപ്പോക്ക്…
എന്താണ് നടക്കാൻ പോണതെന്ന് മനസ്സിൽ തിട്ടപ്പെടുത്തിയെടുക്കാൻ എനിക്കൊരു നിമിഷം ചിന്തിയ്‌ക്കേണ്ട ആവശ്യമേയുണ്ടായിരുന്നുള്ളൂ….!!
മെയിൻ ഡോറ് തുറക്കുന്നതും വലിച്ചടയ്ക്കപ്പെടുന്നതുമായ ശബ്ദം ചെവിയിലെത്തിയപ്പോൾ പിന്നൊന്നും ചിന്തിയ്ക്കാതെ ഞാനോടി….
ആ ചവിട്ടിക്കുലുക്കി പോയ സാധനത്തിനെ കാലുപിടിച്ചെങ്കിലും തിരിച്ചു കൊണ്ടു വന്നില്ലെങ്കിൽ ആശയിന്ന് ആവിയാവും….
ഞാൻ ഡോറു തുറന്ന് പുറത്തിറങ്ങിയപ്പോൾ നാശം പിടിച്ചത് ആശയുടെ ഫ്ലാറ്റിന്റെ കോളിങ് ബെല്ലുമടിച്ചിട്ട് കാത്തുനിൽപ്പുണ്ട്….
അടുത്ത ഫ്ലാറ്റുകളിൽ താമസിയ്ക്കുന്ന പലരും അവളെ അന്തംവിട്ട് നോക്കി നിൽക്കുന്നുണ്ട്…. കാരണം അവള് സാധാരണ സന്ധ്യ കഴിഞ്ഞാൽ ഫ്ലാറ്റിന് പുറത്തിറങ്ങാറില്ല…. രണ്ടാമത്തേത്, സ്വഭാവം ഇങ്ങനെയൊക്കെയാണെങ്കിലും സാരിയോ ചുരിദാറോ അല്ലാതെ മറ്റൊരു വേഷത്തിൽ അവളെ ആരും പുറത്തു കണ്ടിട്ടുമില്ല…. ഡ്രെസ്സ് കോഡിന്റെ കാര്യത്തിൽ ഒരു സേഫ്റ്റിപിന്ന് പോലും അളന്നു കുത്തുന്ന സാധനമാണ് ഇപ്പോൾ ദേഹത്തു വലിഞ്ഞു മുറുകി കിടക്കുന്ന നൈറ്റിയുമിട്ട് മാറത്ത് ഒരു ഷോളു പോലും ഉപയോഗിയ്ക്കാതെ കോർഡോറിൽ നിൽക്കുന്നത്….
ഞാനെന്റെ ഫ്ലാറ്റിൽ നിന്നിറങ്ങി അവളുടെ അടുത്തേയ്ക്ക് നടക്കവേ തന്നെ ആശേച്ചി ഡോറു തുറന്നിരുന്നു….
“””ആ…. ആരിത് ഡോക്ടറോ…. ?? എന്താ പതിവില്ലാതെയിങ്ങോട്ടേയ്ക്ക്… വാ… കേറി വാ….!!!”””
ഉപചാരപൂർവ്വം ആ നാശത്തിനെ ഉള്ളിലേയ്ക്ക് ക്ഷണിച്ച ആശേച്ചിയോടെനിക്ക് സഹതാപം തോന്നി….
“”” ഞാൻ തന്റെ ഫ്ലാറ്റിലേയ്ക്ക് വിരുന്നുണ്ണാൻ വന്നതൊന്നുമല്ല…. എനിക്കൊരു കാര്യമറിയണം… അതിനു വേണ്ടിയാ വന്നേ…. അതിനുവേണ്ടി മാത്രം…!!”””
അവളൊന്നു നിർത്തിയപ്പോഴേയ്ക്കും ഞാനവരുടെ അടുത്തെത്തിയിരുന്നു… ആശേച്ചി കാര്യമെന്താണെന്ന് അറിയാനെന്നോണം എന്നെയൊന്നു നോക്കിയപ്പോൾ അവൾ തുടർന്നു….
“””ഇവനോട് ജോലിയ്ക്ക് പോകാൻ നിങ്ങള് പറഞ്ഞോ… ??”””
അവൾ എടുത്തടിച്ച പോലെ അങ്ങനെ ചോദിച്ചപ്പോൾ ഞാനുമൊന്ന് ഞെട്ടി….
“””അയ്യോ ഡോക്ടറേ… ഞാനങ്ങനല്ല പറഞ്ഞേ…. വെറുതെ വീട്ടിലിരിയ്ക്കുവല്ലേ എന്തേലും ജോലി നോക്കിക്കൂടേന്നാ…!!”””
ആശേച്ചി വിശദീകരണം നല്കിയപ്പോൾ പെണ്ണിന്റെ മുഖം വലിഞ്ഞു മുറുകുന്നത് ഞാൻ കണ്ടു….
“””അതേ…. ഇവൻ വെറുതെ വീട്ടിലിരിയ്ക്കുന്ന കൊണ്ട് നിങ്ങൾക്കെന്തേലും വിഷമമുണ്ടോ… ?? ഇവൻ വെറുതെ നിങ്ങളെ ശല്യം ചെയ്യാൻ വരുന്നുണ്ടോ… ?? ഇല്ലല്ലോ… ?? പിന്നെന്തിനാ ഇവനെ ജോലിയ്ക്ക് വിട്ടോളാൻ നിങ്ങൾക്കിത്ര ഉത്സാഹം… ???”””
സെയിം ഫ്ലോളിറിലുള്ള ഫ്ലാറ്റുകളിൽ നിന്നും ആളുകൾ ശ്രെദ്ധിയ്ക്കുന്നുണ്ടെന്നറിഞ്ഞിട്ടും അവൾക്കൊരു കുലുക്കവുമുണ്ടായില്ല….
“””ഡോക്ടറേ… സിദ്ധൂനെ ജോലിയ്ക്ക് വിടാൻ എനിക്കൊരുൽസാഹോമില്ല…. പിന്നെ വെറുതെ കളയുന്ന സമയത്ത് എന്തേലുമൊക്കെ നോക്കുവാണേൽ സമയോം പോവും അതിനൊപ്പം സ്വന്തം കാര്യങ്കൂടി നടക്കൂലേന്നേ ഞാനുദ്ദേശിച്ചുള്ളൂ…!!”””
ആശേച്ചി ചുറ്റും നോക്കിക്കൊണ്ട് പതിയെയാണ് പറഞ്ഞത്….
“””അങ്ങനെ താനിപ്പോൾ കൂടുതലായൊന്നും ഉദ്ദേശിയ്ക്കണ്ട…!! അവനെപ്പോളെങ്കിലും എന്തേലുമാവശ്യത്തിന് തന്റടുത്ത് വന്നിട്ടുണ്ടോ… ?? ഇല്ലല്ലോ… ?? ഇനീം വരത്തില്ല…. തന്റടുത്തന്നല്ല ആരുടടുത്തും അവൻ വരത്തില്ല….!! അതോണ്ട് അവന്റ കാര്യമോർത്ത് ആരും കൂടുതൽ തല പുണ്ണാക്കുവേം വേണ്ട….!! ഞാന്നോക്കിക്കോളാമവനെ….!!”””
ആളുകൾ നോക്കി നിൽക്കുമ്പോൾ തന്നെ ആശേച്ചിയോട് ചീറിയടിച്ച അവളെ എങ്ങനെ അടക്കണമെന്നറിയാതെ ഞാൻ കുഴങ്ങി… പക്ഷേ എന്തോ ഭാഗ്യത്തിന് അവൾ തന്നെ സ്വയം നിർത്തി തിരിഞ്ഞു….
“””പിന്നൊരു കാര്യം….!!”””
എന്തോ ഓർത്തിട്ടെന്ന പോലെ അവൾ വീണ്ടും ആശേച്ചിയെ നോക്കി…. പിന്നെ പറഞ്ഞു…
“””എന്റെ ഹസ്ബെന്റിനൊരമ്പീഷനുണ്ട്….!! വെറുതേയോരോന്ന് പറഞ്ഞ് അതിനെ ഡീമോട്ടിവേറ്റ് ചെയ്യാൻ ശ്രെമിച്ചാൽ മീനാക്ഷിയുടെ യഥാർത്ഥ മുഖം നിങ്ങള് കാണും…!! എന്നെ വെറുതെയൊരിക്കൽ കൂടി ഇങ്ങനെ വരുത്തി സംസാരിപ്പിയ്ക്കരുത്….!! പ്ലീസ്….!!”””
അവളൊന്നു കൂടി ഓർമ്മിപ്പിയ്ക്കുന്നത് പോലെ പറഞ്ഞ് തിരിച്ചു നടന്നു…. അത്രമാത്രമല്ലേ സംഭവിച്ചുള്ളൂ എന്ന സന്തോഷത്തിൽ ഞാനും…
“””ഓ… ഒരമ്പീഷൻ…!! ക്രിക്കറ്റ് കളിക്കാരനാവണോന്ന്…. വെറുതെ
വീട്ടിലിരിയ്ക്കുമ്പോൾ എടുത്തോണ്ട് വന്ന് കയ്യിൽ കൊടുക്കോലോ….!! സമയം കളയാന്നല്ലാതെ ഒരു ഗുണോമില്ലന്നേ….!!”””
ഞങ്ങള് കേൾക്കാനെന്നോണം ആശേച്ചി അടുത്ത ഫ്ലാറ്റിലെ ചേച്ചിയോട് പറയുന്നത് കേട്ടു… ഇത്രയും നാളെന്നോട് വലിയ സ്നേഹമൊക്കെ കാണിച്ച ആശേച്ചിയുടെ വായിൽ നിന്നും വീണ വാക്കുകൾ എനിക്ക് തെല്ലൊന്നു കൊണ്ടു…. അവരുടെ മനസ്സിലിരുപ്പ് അറിഞ്ഞപ്പോളുണ്ടായ സങ്കടത്തെക്കാളുപരി എന്നെ പിടിച്ചു കുലുക്കിയത് അവര് പറഞ്ഞത് എന്റെ നാശംപിടിച്ചത് കേട്ടോന്നുള്ള ഭയമായിരുന്നു….!!
“””എന്താടീ പറഞ്ഞേ…. ??”””
ഭയം വിട്ടുമാറാതെതന്നെ നോക്കിയ ഞാൻ കണ്ടത് ചീറി വിളിച്ചുകൊണ്ട് ആശേച്ചിയ്ക്കു നേരേ പാഞ്ഞ മീനാക്ഷിയെ….!! ഒന്നു ഞെട്ടിയെങ്കിലും പെട്ടെന്ന് തലച്ചോറ് പ്രവർത്തിച്ചതുകൊണ്ട് അവളാഞ്ഞു വീശിയ കൈ ആശേച്ചിയുടെ മുഖത്ത് കൊള്ളാതെ എനിക്ക് സംരക്ഷിയ്ക്കാനായി… ഞാൻ രണ്ടുകൈകൊണ്ടും അവളുടെ വയറ്റിൽ ചുറ്റിപ്പിടിച്ച് പിന്നിലേയ്ക്ക് വലിച്ചു…. എന്റെ കൈ വിടുവിയ്ക്കാനെന്നോണം അവൾ ശക്തിയായൊന്നു കുതറിയെങ്കിലും എന്റെ കൈക്കരുത്തിനെ വെല്ലാനുള്ള ശക്തി അവളുടെ വീര്യത്തിനില്ലാതെ പോയത് ആശേച്ചിയുടെ ആയുസ്സ് നീട്ടി… അപ്പോഴും എന്റെ കയ്യിൽ കിടന്നു പിടിവിടാനുള്ള പിടിച്ചിൽ തുടർന്ന മീനാക്ഷിയെ ഞാൻ വലിച്ചുയർത്തി തോളിലേയ്ക്കിട്ടു….
“””നിന്നെ ഞാൻ കാണിച്ചു തരാടീ…. ഇത്രേന്നാള് എന്റെ കൊച്ചിനെക്കൊണ്ട് ഓരോന്നൊക്കെ ചെയ്യിച്ചിട്ട് ഇതാരുന്നല്ലേ നിന്റെ മനസ്സിലിരുപ്പ്…!! കാണിച്ചു തരാഞ്ഞാൻ…!!”””
ചുമലിൽ കിടന്ന് ചീറ്റപ്പുലിയെ പോലെ ചീറികൊണ്ടു കുതറുന്ന സാധനത്തിനെ എത്രയും പെട്ടെന്ന് ഫ്ലാറ്റിലേയ്‌ക്കെടുക്കുക എന്നതു മാത്രമായിരുന്നു അപ്പോളെന്റെ ഏകഉദ്ദേശം….!!
ജില്ലാ ഹോസ്പിറ്റലിലെ വൺ ഓഫ് ദ മെയിൻ ഗൈനക്കോജിസ്‌റ്റ് ഡോക്ടർ മീനാക്ഷി സിദ്ധാർഥ്, പൈപ്പിന് ചുവട്ടിൽ കുടവുമായി നിന്ന് തല്ലു കൂടുന്ന പെണ്ണുങ്ങളെ പോലെ പ്രതികരിക്കുന്നത് കണ്ടിട്ടാവണം ആളുകളെല്ലാം ആ കാഴ്ചകണ്ട് വായ പൊത്തി ചിരിയടക്കുന്നുണ്ടായിരുന്നു…. അവൾക്കിതൊന്നും ഒരു വിഷയമേ അല്ലായിരുന്നെങ്കിലും എനിക്കത് കണ്ടപ്പോൾ വിഷമമായി…. ഞാൻ കാരണം എന്റെ പെണ്ണ് മറ്റുള്ളവരുടെ മുന്നിൽ നാണംകെടുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം ചിന്തിയ്ക്കാനേ സാധിയ്ക്കുമായിരുന്നില്ല….
“””വിടടാ എന്നെ….!!”””
ബെഡ്റൂമിലെത്തിയപ്പോഴും അവളുടെ ചീറൽ കഴിഞ്ഞിരുന്നില്ല….
“””മിണ്ടാതെ അടങ്ങിയിവിടെ കിടന്നോണം…!! ഇനീമിറങ്ങിപ്പോയാലുണ്ടല്ലോ…!!”””
ഞാനും ചെറിയതോതിൽ സ്വരം കടുപ്പിച്ചപ്പോൾ പെണ്ണ് എന്നെയൊന്നു നോക്കി….
“””പോയാലെന്തോ ചെയ്യും… ?? തല്ലോ… ??”””
ഒന്നാലോചിച്ചിട്ട് അവളതേ ടോണിൽ തിരിച്ചടിച്ചു….
“””ഇല്ല….!!”””
“””പിന്നെ…. ??”””
അതുചോദിച്ചപ്പോൾ കുഞ്ഞൊരാകാംഷ ആ മുഖത്തുണ്ടായിരുന്നു…
“””കെട്ടിപ്പിടിച്ചൊരുമ്മയങ്ങോട്ടു തരും… പറഞ്ഞേക്കാം…!!”””
പെട്ടന്ന് കേട്ടപ്പോൾ ഞാൻ പ്രതീക്ഷിച്ചത് പോലെതന്നെ മുഖത്തൊരു ചിരിപൊട്ടിയെങ്കിലും പെട്ടെന്നത് മറയ്ക്കപ്പെട്ടു…. ഉദ്ദേശം പൂർണമായെങ്കിലും ഞാൻ ഒന്നുകൂടി പറഞ്ഞു.
“”” ഇനി കുറച്ചു കഴിയുമ്പോ ഇതും പറഞ്ഞ് പിന്നേം വഴക്കുകൂടാനെങ്ങാനും പോയാൽ… പിന്നെയെന്നോട് മിണ്ടാമ്മരണ്ട… കേട്ടല്ലോ… ആ അത്ര തന്നെ….!!”””
ഈ കാന്താരിയെ എന്നോളം മനസ്സിലാക്കിയവരില്ലാത്തോണ്ട് തന്നെ അവളുറപ്പായും അടങ്ങും എന്ന് വ്യക്തമായിരുന്നു…. അതോടെ കക്ഷി സൈലന്റായി….
“””അവരെന്നതേലും പറഞ്ഞെന്ന് കരുതി പോയേക്കുവാ തല്ലു പിടിയ്ക്കാൻ…!! അറ്റ്ലീസ്റ്റ് സ്വന്തം നെലയെങ്കിലും നോക്കണ്ടേ…. എവിടെ… ഓരോന്നിന്റ വായിലും നോക്കി നടക്കുവാ വെറുതെ മനുഷ്യനെ നാണം കെടുത്താനായിട്ട്….!! ഡോക്ടറാണ് പോലും ഡോക്ടറ്….!! ഡോക്ടറായാലേ കുറച്ചൊക്കെ ക്ഷമ വേണം…. അല്ലാതെ ഇതുപോലെ ചവിട്ടിത്തുള്ളി നടക്കുവല്ല വേണ്ടത്….!!”””
ഞാനെന്റെ അമർഷം പ്രകടിപ്പിച്ചപ്പോൾ മുഖവും വീർപ്പിച്ച് എന്നെ നോക്കിയിരുന്നതല്ലാതെ മറുത്തൊരക്ഷരം മിണ്ടിയില്ല, അതു വേറൊന്നും കൊണ്ടല്ല… എന്നെ പേടിച്ചിട്ടാ…. തിരിച്ചു പറഞ്ഞാൽ ഞാൻ പിണങ്ങിയാലോ എന്ന് പേടിച്ചിട്ട്…!!
“””നോക്കി പേടിപ്പിക്കല്ലേ… കണ്ണുഞാൻ കുത്തിപ്പൊട്ടിയ്ക്കും…. നോക്കുവാ അവള്….!! നീ ചെന്നവരെ തല്ലിയിരുന്നേൽ എന്തൊക്കെ പ്രശ്നമായേനേന്നറിയാവോ… ?? ഇപ്പോ തന്നെ അവരെന്തൊക്കെയാ ചെയ്യാൻ പോണേന്ന് എങ്ങനെയാ അറിയുക… ?? ഇതിപ്പോൾ പലയാവർത്തിയായി… ഓരോന്നും പറഞ്ഞ് ആളുകളുടെ മെക്കിട്ടു കേറ്റം….!! അതിനൊക്കെ മാപ്പു പറയാൻ ഞാനും….!! എല്ലാരും പറയുന്നതെന്താന്നറിയോ എന്റെ പിടിപ്പു കേടന്നാ….!!”””
“””പിന്നെ അവളങ്ങനൊക്കെ പറഞ്ഞപ്പോൾ ഞാൻ കേട്ടിട്ടു നിക്കണോ… ?? നടന്ന തന്നെ….!! എന്നെയെന്ത് പറഞ്ഞാലും ഞാൻ സഹിയ്ക്കും… പക്ഷേ….!!”””
അവളെന്നെ നോക്കിയിട്ട് ഒന്നു നിർത്തി…
“””അവരങ്ങനൊക്കെ പറഞ്ഞെങ്കിൽ കണക്കായി പോയി…. നീയല്ലേ ഓരോന്നുണ്ടാക്കിക്കൊണ്ട് അങ്ങോട്ട് ചെന്നേ…. എന്നിട്ടല്ലേ അവരങ്ങനെയെല്ലാം പറഞ്ഞേ… ??”””
“””ഇപ്പയെല്ലാത്തിനും ഞാനായോ കുറ്റക്കാരി…. ?? ഞാമ്പറഞ്ഞ കേക്കാണ്ട് അവള് പറഞ്ഞതും പൊക്കിപ്പിടിച്ചോണ്ടെന്തിനാ എന്റെ മുന്നില് വന്നേ… ?? അതോണ്ടല്ലേ ഞാനങ്ങനൊക്കെ ചെന്നു പറഞ്ഞേ… ??”””
എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് അവള് ചോദിച്ചു….
“””നീയെന്താ മിന്നൂസേയിങ്ങനെ… ?? ഞാൻ ജോലിയ്ക്ക് പോണതിഷ്ടമല്ലേൽ നമുക്ക് സംസാരിച്ചു തീർത്താൽ പോരായിരുന്നോ…. ?? പിന്നെന്തിനാ ആ ചേച്ചീടടുക്കെ തല്ലു പിടിയ്ക്കാൻ പോയേ…. ??”””
“””എനിക്കപ്പോ അങ്ങനെ തോന്നി… ചെയ്തു….!!””””
വീണ്ടും മുഖം വീർപ്പിച്ചു കൊണ്ടു തന്നെ മറുപടി വന്നു…..
“””ശെരിയാ…. നിനക്കെന്തോ തോന്നുന്നു അതാണല്ലോ നീ ചെയ്യുന്നേ….!! ഞാമ്പറയുന്നതെന്തേലും നീ കേൾക്കാൻ കൂട്ടാക്കിയിട്ടുണ്ടോ ഇതുവരെ… ?? ഓ…!! നമ്മള് ജോലീം കൂലിയുമില്ലാത്തവനല്ലേ…. നമ്മള് പറയുന്നത് കേൾക്കേണ്ട ആവശ്യം ഡോക്ടർക്ക് വരുന്നില്ലല്ലോ…. ??”””
ഞാൻ പറയുന്നത് കേട്ടതും നാശംപിടിച്ചതിന് കലികയറി…
“””എടാ… ഇനിയൊരിക്കക്കൂടി നീ ജോലീം കൂലീമില്ലാത്തവനെന്നുള്ള ഡയലോഗും പറഞ്ഞെന്റടുക്കല് വന്നാലുണ്ടല്ലും…!! എന്തു പറഞ്ഞാലും നേരേ അവിടെ ചെന്നു നിന്നോളും…!! മേലിലങ്ങനെ പറഞ്ഞാ എന്റെ സ്വഭാവം മാറും… പറഞ്ഞേക്കാം ഞാൻ…!!”””
അവള് പഴയ വീര്യം വീണ്ടെടുത്തത് കണ്ടതോടെ ഞാനടങ്ങി…
“””മിന്നൂസേ… ഞാൻ ജോലിയ്ക്ക് പോണില്ല…. പോരേ…. ?? “””
ഞാൻ അവൾക്കൊപ്പം ബെഡിലേയ്ക്കിരുന്നിട്ട് പറഞ്ഞു….
“””മ്മ്മ്….!!”””
അവൾ താല്പര്യമില്ലാത്ത മട്ടിൽ മൂളി…
“””പക്ഷേ… അതിനെനിക്കൊരു കാര്യം ചെയ്തു തരണം….!!”””
“””എന്ത്…. ??”””
“””അത്… അത് നീ ഹോസ്പിറ്റലിൽ പോയി കഴിഞ്ഞാൽ പിന്നെ ഞാനിവിടൊറ്റയ്ക്കല്ലേ…. അപ്പോ വർത്താനം പറയാനൊക്കെ കൂട്ടെന്നൊക്കെ പറയുന്നത് ആശേച്ചിയൊക്കെയാ….!!”””
“””അതിന്… ??”””
വീണ്ടും എടുത്തടിച്ചതുപോലുള്ള ചോദ്യം വന്നതും ഞാൻ പകച്ചു…
“””ഒന്നൂല്ല….!!”””
അവളുടെ മുഖഭാവം കണ്ടതും പിന്നീടൊന്നും പറയാൻ ഞാൻ നിന്നില്ല…. പകരം ബെഡിൽ നിന്നും എഴുന്നേറ്റ് സ്ഥലം കാലിയാക്കാനാണ് നോക്കിയത്….
“””നിക്ക്….!! എന്താ പറയാമ്മന്നേ…. ?? എന്തായാലും അതു പറഞ്ഞിട്ട് പോയാ മതി….!!”””
“””ഒന്നൂല്ല….!!”””
ഞാൻ മറുപടി ആവർത്തിച്ചു….
“””സിദ്ധൂ…. വെറുതെയെന്നെ ദേഷ്യം പിടിപ്പിയ്ക്കാതെ പറ… എന്താ പറയാൻ വന്നേ…. ??”””
അവള് കുറച്ചു കലിപ്പിട്ട് തന്നെ ചോദിച്ചു…
“””അത്… അതൊന്ന് നീ പോയി ആശേച്ചിയോട് സോറി പറ… അതോടെ നമ്മളോടുള്ള ദേഷ്യോം മാറും… എന്നോട് മിണ്ടേം ചെയ്യും…!!”””
ഞാൻ മടിച്ചു മടിച്ചു പറഞ്ഞപ്പോൾ അവളെന്നെയൊരു ദഹിപ്പിയ്‌ക്കുന്ന നോട്ടം നോക്കി….
“””നാണമില്ലല്ലോ… സ്വന്തം ഭാര്യയെ കൊണ്ട് വേറൊരുത്തിയോട് സോറി പറയിയ്ക്കാൻ….!!”””
“””ഇപ്പോൾ തെറ്റു ചെയ്തത് ഭാര്യയല്ലേ… അപ്പോൾ ഭാര്യയല്ലേ സോറി പറയേണ്ടേ…. ??”””
“””ഞാനൊരു തെറ്റും ചെയ്തിട്ടില്ല…. സോറി പറയാനായിട്ട് ഒരു കുറ്റബോധോം തോന്നുന്നുമില്ല…. നീ പോയേ….!!”””
“””മിന്നൂസേ… പ്ലീസ്… ഒരു സോറി ചെന്ന് പറേടീ… അതോടെ പ്രശ്നം തീരുവാണേൽ നല്ലതല്ലേ… ?? വാ…!!”””
ഞാനവളുടെ കൈപിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞെങ്കിലും അവളപ്പോൾ തന്നെ എന്റെ കൈ തട്ടി മാറ്റി…
“””സിദ്ധൂ പോയേ….!! എനിക്കിപ്പോൾ സോറി പറയേണ്ട കാര്യമൊന്നും വരുന്നില്ല… അത്രയ്ക്കത്യാവശ്യമാണെങ്കിൽ നീ പോയി പറയ്….!!”””
“””മ്മ്മ്…!! എന്റാവശ്യമല്ലേ…. ഞാൻ തന്നെ പോയി പറയാം…!! പക്ഷേ… ഒരു കാര്യം…!!”””
ഞാനവളുടെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ അവള് ഉണ്ടക്കണ്ണുകൾ തുറിപ്പിച്ചു….
“””ഇപ്രാവശ്യം നാട്ടിപ്പോയാ ഞാനിങ്ങോട്ട് തിരിച്ചു വരില്ല…. എനിക്ക് വയ്യിനി എല്ലാരേം മുന്നില് നാണങ്കെടാൻ….!!”””
പറഞ്ഞിട്ട് ഞാൻ തിരിഞ്ഞു നടന്നു….
“””നിക്ക്….!!”””
ബെഡിലിരുന്നവൾ വിളിച്ചെങ്കിലും ഞാനതിന് ശ്രെദ്ധ കൊടുത്തില്ല….
“””നിക്കാൻ…. നിന്നോടല്ലേ നിക്കാൻ പറഞ്ഞേ….!!”””
അവളോടി വന്ന് എന്നെ പിടിച്ചവൾക്കഭിമുഖമായി തിരിച്ചു നിർത്തി….
“””നീയെന്തോ നാണക്കേടന്ന് പറഞ്ഞില്ലേ… എന്തോ നാണക്കേട്…. ?? പറേടാ എന്തോ നാണക്കേടെന്ന്…. ?? ഇവിടെനിക്കൊപ്പം താമസിയ്ക്കുന്നതാണോ നിനക്ക് നാണക്കേട്…. ?? പറേ…!!”””
“””അതേ… അതുതന്നെയാ നാണക്കേട്….!!”””
അവളുടെ സ്വരമുയർന്നിരുന്ന അതേ തലത്തിൽ തന്നെ ഞാൻ മറുപടി നല്കി… ശെരിക്കും അതവളെയൊന്നു ഞെട്ടിച്ചു….
“””എന്ത്… ?? എന്ത് നാണക്കേട്… ??”””
അവൾ ശബ്ദം താഴ്ത്തിയപ്പോൾ ഞാൻ പറഞ്ഞത് ഫീലായിട്ടുണ്ട് എന്നെനിക്ക് ബോധ്യമായി…
“””ഇനി അതൂടി അറിഞ്ഞേ പറ്റൂ…. ?? എന്നാ കേട്ടോ… ഈ ഫ്ലാറ്റിലെ ഓരോരുത്തരും പറേണതെന്താന്നറിയോ…. ?? ഞാൻ പറയുന്നേന്നും നീ അനുസരിയ്ക്കത്തില്ല…. എനിക്ക് നിന്നെ മെരുക്കാനുള്ള കഴിവില്ലാത്തോണ്ടാ നീ കയറൂരി നടക്കുന്നേന്ന്…. മാത്രോമല്ല വേറെ വല്ല നല്ല ആമ്പിളേളരുടേം കയ്യിലായിരുന്നേൽ നീ അടങ്ങിയൊതുങ്ങി ജീവിച്ചു പോയേനേന്ന്….!!”””
ഞാൻ സ്വരം കടുപ്പിച്ചു കൊണ്ടത് പറയുമ്പോൾ അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു…. പക്ഷേ അപ്പോളാ കണ്ണുകൾ നിറഞ്ഞിരുന്നത് എന്നെ തെല്ലൊന്ന് നൊമ്പരപ്പെടുത്തി…
“””ആരാ… ആരാങ്ങന പറഞ്ഞേ… ??”””
കണ്ണു തുടച്ചു കൊണ്ടവൾ എന്റെ നേരേ ചീറി…..
“””ലിസ്റ്റ് കിട്ടീട്ടെന്തിനാ പോയി തല്ലുകൂടാനല്ലേ… ?? അല്ല നീയിനിപ്പോയി തല്ലിയെന്നും പറഞ്ഞ് ആ പറയുന്നോര് വായടക്കോ… ?? ഇല്ലല്ലോ…. പറയേണ്ടിയവര് ഇനീം പറയും…!!”””
“””പിന്നെ ഞാനിപ്പോളെന്തോ ചെയ്യണം… ?? നീ പറ…. ഞാനതു പോലെ ചെയ്തോളാം….!!”””
“””ആശേച്ചിയോട് സോറി പറയണം….!!”””
രണ്ടാമതൊന്നാലോചിയ്ക്കാതെ ഞാൻ മറുപടി നല്കി…
“””ശെരി… പറയാം….!! പക്ഷേ… അതവളെ പേടിച്ചിട്ടോ… ഞാൻ ചെയ്ത തെറ്റാന്ന് തോന്നീട്ടോവല്ല…. നിനക്ക് വേണ്ടി… നിനക്ക് വേണ്ടി മാത്രം…. കേട്ടല്ലോ…!!”””
“””മ്മ്മ്…!!”””
ഞാൻ മൂളിയതും അവൾ പുറത്തേയ്ക്ക് പാഞ്ഞു….
“””തല്ലാനല്ല…. സോറി പറയാനാ പറഞ്ഞു വിട്ടേ….!!”””
അവളുടെ നടത്തം കണ്ടതും ഞാൻ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു…. പക്ഷേ തിരിഞ്ഞെന്നെയൊന്നു നോക്കുക കൂടി ചെയ്യാതെ അവൾ പുറത്തേയ്ക്ക് പോയി….
സോറിയും പറഞ്ഞിട്ടാ നാശം പിടിച്ചത് തിരിച്ചു വരുന്നതും കാത്ത് ഞാനൊരു പതിനഞ്ച് മിനിറ്റ് കട്ടിലിലിരുന്നിട്ടുണ്ടാകും….
പോയ ആളെ തിരിച്ചു കാണാതെ വന്നപ്പോൾ ഉള്ളിലെവിടെയോ ചെറിയൊരു പേടി…. പറഞ്ഞു വിട്ട സാധനം അത്ര സൂപ്പറാണേ….!! അവിടെ ചെല്ലുമ്പോൾ ആശേച്ചിയെന്തേലും വേണ്ടാതീനം പറഞ്ഞാൽ അവിടെ തീരും അവരുടെ ആയുസ്സ്….!!
ഓരോന്നോർത്തിട്ട് ചങ്കിടിപ്പ് നിയന്ത്രിയ്ക്കാൻ കഴിയാതെ വന്നപ്പോൾ ഞാനും പുറത്തേയ്ക്കിറങ്ങി…. നോക്കുമ്പോൾ കാണുന്നത് ആശേച്ചിയുടെ ഫ്ലാറ്റിന് മുന്നിലൊരാൾക്കൂട്ടം…
ഈശ്വരാ….!!
ഞാനറിയാതെ കൈ നെഞ്ചത്ത് വെച്ചിട്ട് അവിടേയ്‌ക്കോടി…. അവരുടെ ഫ്ലാറ്റിനടുത്തെത്തുന്നതിന് മുന്നേ തന്നെ ആശേച്ചിയുടെ ശബ്ദം കേൾക്കാം….
“””ഡോക്ടറ് സോറി പറയാൻ വന്നതല്ലേ പറഞ്ഞിട്ട് പൊയ്ക്കോ… പെട്ടന്നാവട്ടേ….!!”””
അവരുടെ ശബ്ദം വ്യക്തമായി കേട്ടതും ഞാനാകെ വല്ലാതായി… വെറുതെ ഒരു സോറി പറഞ്ഞ് ആ പ്രശ്നമൊന്നു ക്ലിയറ് ചെയ്യണോന്നേ ഞാൻ കരുതിയിരുന്നുള്ളൂ…. പക്ഷേ ഈ പെണ്ണുമ്പിള്ള ഇത്ര വലിയ സീനാക്കി ആളെ വിളിച്ചു കൂട്ടി എന്റെ മിന്നൂസിനെ നാണംകെടുത്തുമെന്ന് വിചാരിച്ചില്ല….
“””സോറി….!!”””
പതിഞ്ഞ ശബ്ദത്തിൽ തലകുനിച്ചു നിന്ന് മിന്നൂസ് സോറി പറയുന്ന കേട്ടാണ് ഞാനാളിന്റെ ഇടയിലൂടെ നുഴഞ്ഞ് അവളുടെ അടുത്തേയ്‌ക്ക് കടക്കുന്നത്….
“””കേട്ടില്ല ഡോക്ടറേ… ഒന്നുറക്ക പറേന്നേ… ??”””
അവരുടെ ശബ്ദം ഒന്നുകൂടി ഉയർന്നതും മീനാക്ഷി ചുറ്റും നിന്നവരെയൊക്കെ ഒന്നോടിച്ചു നോക്കി…. കൂട്ടത്തിൽ എന്നെ കണ്ടതും അവളുടെ കണ്ണൊന്നു നിറഞ്ഞു… പക്ഷേ അതു ഞാനറിയാതിരിയ്ക്കാൻ പാവം എന്നെ നോക്കിയൊന്നു ചിരിയ്ക്കാനും ശ്രെമിച്ചു….
“””എന്താ… ?? എന്താ മിന്നൂസേ… ?? സോറി പറഞ്ഞില്ലേ… ??”””
“””മ്മ്മ്…!!”””
അവൾ പതിയെയൊന്നു മൂളി….
“””പിന്നെന്തിനാ ഇവിടെ നിൽക്കുന്നേ…. ?? വാ പോവാം…!!”””
“””അപ്പോൾ സിദ്ധു പറഞ്ഞിട്ടാണോ ഡോക്ടറ് സോറി പറയാൻ വന്നേ… ?? എന്തായാലും സോറി പറഞ്ഞു പക്ഷേ നമ്മളാരും കേട്ടില്ലാട്ടോ…!!”””
ഞാൻ മിന്നൂസിനെയും തോളിൽ ചേർത്തു പിടിച്ചോണ്ട് തിരിച്ചു ഫ്ലാറ്റിലേയ്ക്ക് നടക്കുമ്പോൾ പിന്നിൽ നിന്നും ആശേച്ചി പറഞ്ഞു….
“””ആശേച്ചീ…. ഇവള്, പറഞ്ഞത് തെറ്റായി പോയീന്ന് കരുതീട്ടോ അല്ലെങ്കി നിങ്ങളെ പേടിച്ചിട്ടോ അല്ല വന്നു സോറി പറഞ്ഞേ…. ഞാമ്പറഞ്ഞിട്ടാ…. അതുകൊണ്ട് അതു ഞാൻ കേട്ടാൽ മതി…!! പക്ഷേ ആശേച്ചീ… നിങ്ങളെന്തൊക്കെ പറഞ്ഞാലും ഈ ചെയ്തതൊട്ടും ശെരിയായില്ല കേട്ടോ… നിങ്ങളെ കുറിച്ച് ഞാനിങ്ങനെയൊന്നുമല്ല കരുതീരുന്നേ….!! നിങ്ങളെ ഞാനെന്റെ ചേച്ചീടെ സ്ഥാനത്ത് കണ്ടു പോയി… അല്ലെങ്കിലീ കാണിച്ചേന് എന്റെ കൈയിപ്പോൾ മുഖത്ത് വീണേനേ…!!”””
ഞാൻ വലതു കൈ അവർക്ക് നേരേയുയർത്തി അതു പറഞ്ഞപ്പോൾ ആശേച്ചിയുടെ മുഖം വിവർണ്ണമായി….
ഞാൻ മിന്നൂസിനെയും ചേർത്തു പിടിച്ചുകൊണ്ട് ഫ്ലാറ്റിലേയ്ക്ക് നടക്കുമ്പോൾ മുഴുവൻ എന്റെ ചിന്ത ഇനി ഇവളെയെങ്ങനെ പറഞ്ഞു സമാധാനിപ്പിയ്ക്കുമെന്നായിരുന്നു.. ഞാനായിട്ട് പറഞ്ഞു വിട്ടിട്ട് നാട്ടുകാരുടെ മുന്നിൽ മാനംകെട്ടതിൽ ഇവളെങ്ങനെ എന്നോട് പ്രതികരിയ്ക്കുവോ ആവോ…. ??
ചിന്തയിൽ മുഴുകി നടക്കുന്നതിനിടയിൽ പെട്ടെന്ന് അവളെന്നെ മുന്നിലേയ്ക്ക് പിടിച്ചു തള്ളി…. പ്രതീക്ഷിയ്ക്കാതെയുള്ള തള്ളായതിനാൽ ഞാൻ മുന്നിലേയ്ക്കൊന്നു വേച്ചു പോയി… കാര്യമറിയാതെ തിരിഞ്ഞു നോക്കുമ്പോൾ ഞാൻ കണ്ടത് ആശേച്ചിയുടെ അടുക്കലേയ്ക്ക് പായുന്ന മിന്നൂസിനെ…. ഒന്നും ചെയ്യാൻ സാധിയ്ക്കാതെ നിസാരനായി നിന്ന എന്റെ കണ്ണിന്മുന്നിൽ വെച്ചു തന്നെ ആശേച്ചിയുടെ കരണം പൊളിഞ്ഞു…. വീശിയടിച്ച കയ്യുടെ ശക്തിയിൽ അവരുടെ അടിതെറ്റിപ്പോയി…. നിലത്തേയ്ക്ക് വീഴാതെ ഒരുവിധം വാതിൽപടിയിൽ പിടിച്ചു നിന്ന ആശേച്ചിയെ നോക്കി ഉറക്കെ, കൂടിനിന്നവരെല്ലാരും കേൾക്കച്ചേ ഒരു സോറി കൂടി പറഞ്ഞിട്ട് പെണ്ണ് തിരിച്ചു വന്നു….
“””നിന്റെ സന്തോഷത്തിന് സോറീം പറഞ്ഞു… എന്റെ സന്തോഷത്തിന് ഒന്നു പൊട്ടിയ്ക്കുവേം ചെയ്തു…. ഈക്വൽ ഈക്വൽ…!! ഓക്കേ… ??”””
ആളുകള് നോക്കി നിൽക്കേ പറഞ്ഞിട്ട് എന്റെ കവിളിലൊരുമ്മയും തന്ന് എന്റെ മുഖത്തേക്ക് നോക്കിയൊരു ചിരിയും ചിരിച്ചു കൊണ്ട് അവൾ നേരേ ഫ്ലാറ്റിനുള്ളിലേയ്ക്ക് കയറി പോയി…. നടന്നതെല്ലാം കണ്ട് ഞാനവിടെ തന്നെ കുറ്റിയടിച്ച പോലെ നിന്നു…!!
തുടരും….!!
Comments:
No comments!
Please sign up or log in to post a comment!