എന്റെഅമ്മുകുട്ടിക്ക് 12

കൊറോണ ഇവിടെയും പ്രോബ്ളമാണ് അതുകൊണ്ട് ആണ് ലൈറ്റ് ആയതു. എല്ലാവരും സേഫ് ആണെന്ന് വിസ്വാസിക്കുന്ന്നു. എഴുതിയ അത്രയും പോസ്റ്റ്‌ ചെയുന്നു. എല്ലാവരുടെയും സപ്പോർട് ഉണ്ടാകും എന്ന് കരുതുന്നു….

ലൈറ്റ് ബ്ലൂ ദാവണി ഇട്ടു അമ്മുനെ കണ്ടപ്പോൾ ഒരു ദേവതയെ പോലെ എനിക്ക് തോന്നി. അവളുടെ ലൈറ്റ് ബ്ലൂ ഡ്രെസ്സും അതിനു ചേർന്ന വളയും അതെ കളർ കമ്മലും എന്തിനു പറയുന്നു മുടിയിലെ ക്ലിപ്പ് വരെ ഓരോ കളറാണ് ഞാൻ കുറച്ചുനേരം അങ്ങനെ തന്നെ നിന്നു അമ്മു എന്റെ അടുത്ത് വന്നു “””””ഡാ പോവാ ? അമ്മു എന്റെ അടുത്ത് വന്നു ചോദിച്ചു. “”””എന്തൊരു ഗ്ലാമറാടി ? ഇത് ഞാൻ അച്ഛൻ കേള്കാതെ അവളുടെ അടുത്ത് നിന്നു പതുകെ ചോദിച്ചു. “””””അയ്യടാ സുഖിപ്പിക്കല്ലേ മോനെ അമ്മു എന്റെ അടുത്ത് നിന്നുകൊണ്ട് പറഞ്ഞു “””” സത്യം പറഞ്ഞതാ കാവിലെ ഭഗവതി പ്രേത്യക്ഷ പെട്ട പോലെ ഞാൻ മ്മടെ ലാലേട്ടന്റെ ഡൈലോഗ് പറഞ്ഞു. “””പൊന്നു മോനെ മോഹൻലാലിൻറെ സിനിമ ഞാനും കണ്ടതാ അമ്മു എന്നോട് പറഞ്ഞു “”””ഞാൻ നീ കണ്ടുകാണില്ല എന്ന് കരുതി പറഞ്ഞതാ ഞാൻ സംഗതി കൈയിൽ നിന്നും പോയത് ഓർത്തു ഞാൻ പറഞ്ഞു..

ഞാൻ അവളുടെ ഭംഗിയൊക്കെ നോക്കി ഓരോന്നും പറഞ്ഞു അവിടെ നിന്നു. അമ്മു എന്റെ ഷർട്ടിന്റെ കൊളറൊക്കെ ശെരിയാക്കി എന്റെ അടുത്ത് നിന്നു

“”””ആഹാ രണ്ടാളും മാച്ചിൽ ആണല്ലോ?? അർച്ചനയുടെ ആ പറച്ചിലാണ് ഞങ്ങളെ ഉണർത്തിയത്. “”””ആ ഒരു വഴിക്കു പോവല്ലേ കുറക്കണ്ടാന്നു കരുതി അമ്മു അതിനു മറുപടി കൊടുത്തു .

അപ്പോളേക്കും എന്റെ ഫ്രണ്ടിന്റെ വിളി വന്നു ഞാൻ വേഗം അവരെയും കൂട്ടി വണ്ടിയുടെ അടുത്തേക്ക് പോയി ഞങ്ങൾ വേഗം ഗുരുവായൂരിലേക്ക് പോയി. വീട്ടിൽ നിന്നും ഒരു 5മിനിറ്റ് മതി അമ്പലത്തിലേക്ക് അതുകൊണ്ട് തന്നെ ഞങ്ങൾ വേഗം തന്നെ അങ്ങോട്ട്‌ എത്തി. വേഗം അമ്പലത്തിന്റെ നടപ്പുരയിലുടെ ഞാൻ അമ്മുവിന്റെ കയ്യും പിടിച്ചു നടന്നു. അവരുടെ രണ്ടുപേരുടെയും നോട്ടം അവിടെ കാണുന്ന ഷോപ്പുകളിൽ ആയിരുന്നു. ഫാൻസി കടകളിൽ ലൈറ്റ് ഇട്ടു നമ്മൾ പെട്ടന്ന് നോക്കിപ്പോകും അതൊക്കെ നോക്കി അമ്മു നടന്നു. അവര് രണ്ടുപേരുടെയും

നടുക്കാണ് ഞാൻ നടക്കുന്നത് അമ്മുനെ കൊണ്ട് ഞാൻ അമ്പലത്തിന്റെ അടുത്ത് എത്തിയപ്പോൾ എന്റെ ഒരു ഫ്രണ്ടിന്റെ ഷോപ്പ് ഉണ്ട് അവിടെ അവിടെ ഞങ്ങളുടെ ചെരുപ്പ് ഊരിവെച്ചു മൊബൈൽ അവിടെ തന്നെ കൊടുത്തു. സെക്യൂരിറ്റി ഉള്ള അമ്പലമായതുകൊണ്ട് ഇലക്ട്രോണിക് സാധനങ്ങളൊന്നും ഉള്ളിലോട്ടു കയറ്റില്ല. അതുകഴിഞ്ഞു വേഗംഞങ്ങൾ ഉള്ളിലോട്ടു കയറി. എന്റെ ഒരു ഫ്രണ്ട് ദേവസ്വം സ്റ്റാഫ് ആണ് അവനോടു ഞാൻ പറഞ്ഞിരുന്നു അതുകൊണ്ടുതന്നെ വരിനിൽക്കാതെ ഉള്ളിൽ കയറാൻ പറ്റി.

ഞങ്ങൾ വേഗം തൊഴുതു ഇറങ്ങി.

“”””ഡാ എനിക്ക് കുറച്ചു പൈസ തരുമോ ? തൊഴുതു ഇറങ്ങി ഷർട്ട് ഇടുന്ന എന്റെ അടുത്ത് വന്നു അമ്മു ചോദിച്ചു.. “”””എന്തിനാ ? ഞാൻ അവളെ നോക്കി ചോദിച്ചു . “””””നിനക്കു തരാൻ പറ്റുമോ ? കക്ഷി കലിപ്പിൽ ചോദിച്ചു. “”””അയ്യോ ചുമ്മാ ചോദിച്ചതാടോ താൻ എന്തിനാ ചുടാവുന്നെ ?? അതും പറഞ്ഞു ഞാൻ എന്റെ പേഴ്‌സ് എടുത്തു അവൾക്കു കൊടുത്തു..

ഞാൻ നമ്മൾ ചെരുപ്പ് വെച്ച ഷോപ്പിൽ കാണും നിങ്ങൾ അങ്ങോട്ട്‌ വന്നാൽ മതി ഞാൻ അമ്മുനോട് പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു. അവിടെ പോയി ഫ്രണ്ടിനോട് കമ്പനിയടിച്ചു ഞാൻ കുറച്ചുനേരം നിന്നു.അവിടന്ന് ഒരു 20 മിനിറ്റ് കഴിഞ്ഞപ്പോളാണ് അമ്മുവും അർച്ചനയും വന്നത്.

അമ്മു വന്നു അവൾ വാങ്ങിയ കളഭംത്തിന്റെ പാക്കറ്റില്നിന്നും അവൾ കുറച്ചു എടുത്തു എന്റെ നെറ്റിയിൽ വരച്ചു തന്നു. അവൾ ചെയ്യുന്നതും നോക്കി അർച്ചന ചിരിക്കുന്നുണ്ടാർന്നു. പിന്നെ കദളി പഴവും പായസവുമൊക്കെ ഉണ്ട് അവളുടെ കൈയിൽ അതിനാണ് എന്റെന്നു പൈസ വാങ്ങിയത്.

“”””ഡി എന്റെ പേഴ്സ് താ ഞാൻ അമ്മുനോട് ചോദിച്ചു. “””തരാം കുറച്ചു കഴിയട്ടെ ഞങ്ങൾക്ക് കുറച്ചു സാധനങ്ങളൊക്കെ വാങ്ങാനുണ്ട് അമ്മു വലിയ അധികാരത്തോടെ പറഞ്ഞു.. “””ഓ ആയിക്കോട്ടെ നിങ്ങൾ പോയി ചെരുപ്പ് ഇടു എന്നിട്ടു നമുക്കു വാങ്ങാം ഞാൻ അമ്മുനെ നോക്കി പറഞ്ഞു അമ്മുവും അർച്ചനയും വേഗം പോയി ചെരുപ്പിട്ടു വന്നു.

അവര് കാണുന്ന ഷോപ്പിലൊക്കെ കയറി ഇറങ്ങിയാണ് വരുന്നത്. അവര് കടയിൽ കയറുമ്പോൾ ഞാൻ പുറത്തുനിൽകും അതൊക്കെ കഴിഞ്ഞപ്പോൾ തന്നെ സമയം കുറെ ആയി . അത് കഴിഞ്ഞപ്പോൾ ഞാൻ വേഗം വീട്ടിലോട്ടു വെച്ചു പിടിച്ചു. അപ്പോഴേക്കും സമയം 6.30 ആയിരുന്നു 7.30 ന്. തൃശൂർ റയിൽവേ സ്റ്റേഷനിൽ എത്തണം എന്നാലേ അവക്ക് സമയത്തിന് പോകാൻ പറ്റു. വീട്ടിൽ എത്തി ഞാൻ എന്റെ പതിവ് കാവിമുണ്ട് എടുത്തു ഉടുത്തു ഒരു ടീഷർട്ടും ഇട്ടു അതുകഴിഞ്ഞു പുറത്തുവന്നു അച്ഛൻ അവരോടു എപ്പോളാ പോകുന്നെ ?. ഫുഡ്‌ വേണോ? എന്നൊക്കെ ചോദിക്കുന്നത് ഞാൻ കേട്ടു. സത്യം പറഞ്ഞാൽ ഒരുദിവസം കൂടെ ഉണ്ടായിട്ടു അമ്മു പോകുന്നത് എനിക്കു വിഷമമാണ്. അതൊക്കെ ഓർത്തു ഞാൻ എന്റെ റൂമിൽ ഇരുന്നു അർച്ചന രാവിലെ അലക്കിയിട്ട ഡ്രെസ്സുകൾ എല്ലാം എടുത്തുവെക്കുന്ന തിരക്കിലാണ്. ഞാൻ റൂമിൽ കുറച്ചുനേരം കിടന്നു. അമ്മു എന്റെ അടുത്ത് വന്നിരുന്നു.

“”””””അമ്മുസേ മോങ്ങനാണേൽ എണീറ്റു പൊക്കോ ഞാൻ അവളുടെ ഇരുപ്പു കണ്ടു പറഞ്ഞു. “”””ഇല്ലടാ എനിക്കെന്തോ വിഷമം അവൾ എന്നെ നോക്കി വിഷമത്തോടെ പറഞ്ഞു .
. “””എനിക്കും ഉണ്ട് അമ്മുസേ വിഷമം പക്ഷേ “””നിനക്കു പോകാതിരിക്കാൻ പറ്റില്ലാലോ? ഇനി വരാലോ ഞാൻ എണീറ്റിരുന്നോണ്ട് പറഞ്ഞു “”””മ്മ് അതിനു അവൾ മൂളുക മാത്രം ചെയ്തു “”””ഡാ എനിക്കൊരുകാര്യം പറയാനുണ്ട് അമ്മു എന്നെ നോക്കി പറഞ്ഞു. “”””പറയു അമ്മുസേ എന്താ കാര്യം? ഞാൻ അവളുടെ അടുത്തേക് നീങ്ങി ഇരുന്നോണ്ട് പറഞ്ഞു.. “”””””””’ഡാ അച്ഛന് വയ്യാണ്ടായി വരുവാ ചിലപ്പോൾ എനിക്ക് പഠിപ്പു നിർത്തണ്ടി വരും അമ്മു എന്റെ ഷോള്ഡറിലോട്ടു ചാരികൊണ്ടു പറഞ്ഞു.. “””അച്ഛന് വയ്യങ്കിൽ എന്തിനാ പഠിപ്പു നിർത്തുന്നെ? ഞാൻ സംശയത്തോടെ ചോദിച്ചു. “””””പൈസ വേണ്ടെടാ എന്ത്ര ലക്ഷം വേണം എന്നാ വിചാരം അമ്മു എന്നെ നോക്കി പറഞ്ഞു . “”””പോടീ നീ അതൊന്നും കാര്യമാക്കണ്ട നീ ഒരു ലോൺ എടുക്കുന്നെ ഞാൻ അമ്മുവിനെ കളിയാക്കുന്ന പോലെ പറഞ്ഞു. “”””നിനക്കു തമാശ ഞാൻ നിന്നോട് ഒന്നും പറയുന്നില്ല പോരെ അമ്മു ഇരിക്കുന്നിടത്തുന്നു എണീറ്റോണ്ട് പറഞ്ഞു.. “””’ഡി അവിടെ ഇരി പോവല്ലേ ഞാൻ അവളുടെ കൈയിൽ പിടിച്ചു അവിടെത്തന്നെ ഇരുത്തി … “””””ഞാൻ കാര്യമായ പറഞ്ഞെ എന്റെ അമ്മു ഒരു എജുക്കേഷൻ ലോൺ എടുക്കുന്നു ഞാൻ കുറച്ചിശേ അടക്കുന്നു.

“”””””എജുക്കേഷൻ ലോൺ ആയോണ്ട് ജോലിയാകുന്ന വരെ പേടിക്കണ്ട എന്നാലും നമ്മൾ കുറച്ചിശേ അടക്കുന്നു പോരെ ? ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി.. “””””ഡാ ഞാൻ അതും പറഞ്ഞു അമ്മു എന്റെ നെഞ്ചിൽ കിടന്നു കരഞ്ഞു. “”””ഡി ഇതാണ് എനിക്ക് പിടിക്കാതെ അമ്മുസേ അച്ഛനുണ്ട് അപ്പുറത്ത് കണ്ണ് തുടക് ഞാൻ അമ്മുനെ എന്റെ നെഞ്ചിൽനിന്നും പിടിച്ചു എനിപ്പിച്ചോണ്ട് പറഞ്ഞു. “””””മ്മ് “””അത്രേം പറഞ്ഞോണ്ട് അമ്മു കണ്ണ് തുടച്ചു. “”””നീ എല്ലാം എടുത്തു വെക്കു പോവണ്ടേ പിന്നെ പോകുമ്പോൾ ഒരു ചെരുപ്പ് വാങ്ങണം നിനക്കു ഞാൻ കട്ടിലിൽ ചാരി ഇരുന്നോണ്ട് പറഞ്ഞു .. “””””അതിനു എനിക്ക് ചെരുപ്പ് ഉണ്ടല്ലോ പിന്നെ എന്തിനാ പുതിയത് അവൾ വാങ്ങിയ ഡ്രെസ്സെല്ലാം അവളുടെ ബാഗിൽ വെച്ചോണ്ട് പറഞ്ഞു. “””””എന്തിനാ അമ്മുസേ നീ നുണപറയുന്നെ നിന്റെ ചെരുപ്പ് പൊട്ടിയത് ഞാൻ കണ്ടു ഞാൻ അമ്മുനോട് പറഞ്ഞു. “””””ഇനി അതും പറഞ്ഞു മോങ്ങാൻ നിൽക്കണ്ട മനസിലായ? ഞാൻ അവളോട്‌ പറഞ്ഞു

അവൾ അതിനു ഒന്ന് ചിരിക്കുക മാത്രം ചെയ്തു പിന്നെ ഡ്രെസ്സൊക്കെ മാറി ചുരിതാർ എടുത്തിട്ട പോകാൻ റെഡിയായി എല്ലാം കഴിഞ്ഞപ്പോൾ ഞാൻ അവളുടെ റൂമിലോട്ടു വരുമ്പോൾ അവൾ മുടിയൊക്കെ കെട്ടുന്നുണ്ട്.

“”””അമ്മുസേ എനിക്കു ചെറിയ വിഷമം തോന്നുന്നു ഞാൻ അവളുടെ അടുത്ത് വന്നു പറഞ്ഞു .
. “””എനിക്കും ഉണ്ടടാ എന്തോ പോലെ അമ്മു എന്റെ അടുത്ത് നിന്നോണ്ട് പറഞ്ഞു “”””””സാരമില്ല കാണണം എന്ന് തോന്നുമ്പോൾ ഞാൻ വരാം അങ്ങോട്ട്‌ അത്രേം പറഞ്ഞു ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു “”””””വന്നില്ലേൽ നിന്നെ ഞാൻ കൊല്ലും പന്നി അവളും എന്റെ കവിളിൽ ഒരു ഉമ്മ തന്നു. “”” വേഗം പോവാം അല്ലേൽ പിന്നെ ചെരുപ്പ് വാങ്ങാൻ സമയം കാണില്ല “”””പിന്നെ നൈറ്റ്‌ കഴിക്കാനുള്ളതും വാങ്ങണ്ടേ അതും പറഞ്ഞു ഞാൻ അവളെ കെട്ടിപിടിച്ചു. “””””ചെരുപ്പ് പിന്നെ വാങ്ങാം ഡാ ഇപ്പൊത്തന്നെ കുറെ പൈസ ആയില്ലേ അമ്മു എന്നെ ഇറുക്കി പിടിച്ചു നിന്നുകൊണ്ട് പറഞ്ഞു.. “”””അതോകെക്കെ ഞാൻ തീരുമാനിക്കാം നീ നിന്റെ കാര്യം നോക്ക് ഞാൻ അവളുടെ പിടുത്തം വിഢിപ്പിച്ചിട്ടു പറഞ്ഞു.

“””ഡാ ഞാൻ നിനക്ക് ദേഷ്യം വരാൻ പറഞ്ഞതല്ല കുറെ പൈസ നീ ഇപ്പോൾ തന്നെ ചിലവാക്കി അതുകൊണ്ട് പറഞ്ഞതാ അവൾ കട്ടിലിൽ ഇരുന്നുകൊണ്ട് പറഞ്ഞു. “”””അമ്മുസേ എന്റെലും കുറെ പൈസ ഒന്നും ഇല്ല ഞാൻ ഒരു സാധാരണകാരൻ തന്നെയാണ് എന്നാലും എന്റെ പെണ്ണ് ഒരു പൊട്ടിയ ചെരുപ്പും ഇട്ടേച്ചുനടന്നാൽ എനിക്ക് എങ്ങനെ ഉണ്ടാകും നമുക്ക് ഉള്ളതുപോലെ സുഗമായി ജീവിക്കാടി ഞാൻ അവളോട്‌ ചേർന്ന് ഇരുന്നോണ്ട് പറഞ്ഞു .. “””””ഓ ഞാൻ ഒന്നും പറയുന്നില്ല പൊന്നേ അതും പറഞ്ഞു അമ്മു എന്റെ ഷോള്ഡറില് ഇടിച്ചു. “”””””ആ പിന്നെ എന്റെ ഭാര്യവീട്ടിൽ നിന്നും എന്തെങ്കിലും കനമായിട്ടു കിട്ടും അതാണ്‌ എന്റെ പ്രേതിക്ഷ .. “””””അയ്യടാ മോൻ കാത്തിരുന്നോട്ടാ ഇപ്പോ കിട്ടും നല്ല ഇടിയാകും കിട്ടാ കനമായിട്ടു അമ്മു എന്നെ കളിയാക്കികൊണ്ടു പറഞ്ഞു.

ഞാൻ വേഗം എന്റെ പോക്കറ്റില്നിന്നും പേഴ്‌സ് iഎടുത്തു അതിൽനിന്നും ഒരു രണ്ടായിരം രൂപ എടുത്തു അവൾക്കു കൊടുത്തു. “””ഇത് കൈയിൽവേക്കു ചിലവാക്കണ്ട എപ്പോളെങ്കിലും അത്യാവശ്യം വരണേൽ മാത്രം എടുത്താൽ മതി ഞാൻ പറഞ്ഞു “””””മ്മ് അതിനു മൂളൽ മാത്രമേ ഉണ്ടായുള്ളൂ പിന്നെ അവൾ ആ പൈസ അവളുടെ പേഴ്സിൽ വെച്ചു “”””പോവാ അമ്മുസേ? സമയമായി പോവാം അതും പറഞ്ഞു അർച്ചനയും ഞാനും അമ്മുവും അച്ഛനോട് യാത്ര പറഞ്ഞു ഇറങ്ങി ഫ്രണ്ടിനെ മുന്നേ വിളിച്ചു പറഞ്ഞിരുന്നത് കൊണ്ട് ഞാൻ വിളിച്ചപ്പോൾ അവൻ വണ്ടിയുമായി വന്നു പിന്നെ പോകുന്ന വഴിക്കു അവർക്കു കഴിക്കാൻ ചപ്പാത്തിയും കിഴങ്ങു കറിയും വാങ്ങി. തൃശ്ശൂരിൽനിന്നും അമ്മുവിന് ഒരു ചെരുപ്പും വാങ്ങി. പൊതുവെ ഹൈറ്റ് കുറവുള്ളതുകൊണ്ട് അമ്മു ഹീൽ കൂടുതലുള്ള ചെരുപ്പാണ് എടുക്കാറുള്ളത് അതൊക്കെ എടുത്തു ഞാൻ ഒരു 8മാണിയോട് കൂടി റയിൽവേ സ്റ്റേഷനിൽ എത്തി അവരുടെ ടിക്കറ്റിന്റെ കോപ്പി അവിടെനിന്നും വാങ്ങി എനിക്കും ഫ്രണ്ടിനും ഓരോ ഫൽറ്റിഫോമ് ടിക്കറ്റും വാങ്ങി ഞങ്ങൾ അവിടെ വെയിറ്റ് ചെയ്തു.
അമ്മുവും ഞാനും ഓരോ ചെയറിൽ ആണ് ഇരുന്നത് ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ ട്രെയിൻ വന്നു.

“”””ഡി ഇനി കയറിക്കോ അമ്മുസേ നല്ല കുട്ടിയായി പഠിക്കണം കേട്ടോ ഞാൻ അവളോട്‌ പറഞ്ഞു. “””””പിന്നെ ചെറിയകുട്ടിയല്ലേ ഇങ്ങനൊക്കെ പറയാൻ നാണമില്ലല്ലോ ചേട്ടാ അർച്ചനയാണ് അതിനു മറുപടിപറഞ്ഞത്. “””അതിപ്പോൾ അവള് എനിക്ക് ചെറിയകുട്ടിത്തന്നാ അല്ലെ അമ്മുസേ? ഞാൻ അമ്മുനോട് ചോദിച്ചു.

“”””അവൾക്കു കുശുമ്പാണ് അല്ലാതെ വേറെ ഒന്നുമല്ല അമ്മുസ് അവളെനോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു… “”””””എന്തായാലും നന്നിയുണ്ട് ചേട്ടാ ഇങ്ങനെ ഇവിടെവരാനും ചേട്ടനെക്കാണാനും എനിക്ക് ഇതുവരെ കിട്ടാത്ത അത്രയും വിലയുടെ ഡ്രെസ്സവാങ്ങിത്തനത്തിനും എല്ലാത്തിനും ഒരുപാട് താങ്ക്സ് അർച്ചന സങ്കടത്തോടെ പറഞ്ഞു. “””അയ്യേ താനും ഇവളെപോലെ തന്നനാണോ? “”””നീ എന്നെ ചേട്ടന്ന് വിളിച്ചത് പോലെത്തന്നെ ഇരിക്കട്ടെ കാര്യങ്ങൾ ചേട്ടനായിത്തന്നെ കണ്ടാൽ മതി പോരെ ഞാൻ അവളുടെ കൈ പിടിച്ചോണ്ട് പറഞ്ഞു.. “””പിന്നെ ഇടക്ക് ഇതുപോലെ വാ മതി നിങ്ങൾ കയറു വണ്ടി പോകാറായി ഞാൻ അവരോടു രണ്ടാളോടുമായി പറഞ്ഞു ബാഗ് അർച്ചന എടുത്തു ട്രെയിനിൽ വെച്ചു അവൾ ആത്യം കയറി അമ്മു പിന്നെ എന്നെ കെട്ടിപിടിച്ചു “””””പോട്ടെടാ അമ്മു എന്നോട് ചോദിച്ചു “”””പോയിട്ട് വരാന്നു പറയടി പന്നി ഞാൻ അവളെ കളിയാക്കി പറഞ്ഞു “”””മ്മ് പോയിട്ട് വിളിക്കാടാ ബൈ ടേക്ക് കെയർ അവൾ കണ്ണ് നിറച്ചോണ്ട് പറഞ്ഞു “””അടുത്ത വരവിനു നമുക്ക് പകുതിക്കു നിർത്തിതു ഫുള്ള ആക്കാം പോരെ ? ഞാൻ അമ്മുവിന്റെ ചെവിയിൽ പറഞ്ഞു “”””പോടാ പട്ടി ഞാൻ പോണു അതും പറഞ്ഞു അമ്മു വേഗം ട്രെയിനിലോട്ടു കയറി.. “”””പട്ടി നിന്റെ ഞാൻ അത് പറയുമ്പോളേക്കും ട്രെയിൻ ചെറുതായി നീങ്ങി തുടങ്ങി അമ്മുവും അർച്ചനയും എനിക്ക് ടാറ്റാ തന്നൊണ്ട് വാതില്കൽ തന്നെ നിന്നു ഞാനും അവർക്കു ടാറ്റാ കൊടുത്തു ട്രെയിൻ സ്പീഡ് കൂടി അവർ കണ്ണിൽ നിന്നും മായും വരെ ഞാൻ അവരെ നോക്കി നിന്നു….

Comments:

No comments!

Please sign up or log in to post a comment!