നേർച്ചക്കോഴി 2

അവൻ എന്നെ നോക്കി ഒന്നു ചിരിച്ചിട്ട് പാന്റിന്റെ പോക്കറ്റിൽ നിന്നു ഫോൺ പുറത്ത് എടുത്തുകൊണ്ട് അവരുടെ അടുത്തേക്ക് നടന്നു.

” മാഡം  ഒരു മിനിറ്റ് ഒരു കാര്യം പറയാൻ ഉണ്ട് ”

അവൻ  അവരോട് പിന്നെയും എന്തെക്കെയോ പറഞ്ഞുകൊണ്ട് ഫോണിൽ എന്തോ കാണിച്ചു കൊടുത്തു.

” മാഡം പ്ലീസ്  ഇപ്രാവിശ്യത്തേക്ക് കേസ് ഒന്നും ആക്കരുത്. പിന്നെ കണ്ടാൽ തന്നെ അറിയാം അവനെ നല്ലതു പോലെ നിങ്ങൾ കൈകാര്യം ചെയ്തിട്ടും ഉണ്ട്. ”

അവർ എസ്‌ ഐ യുടെ  റൂമിലേക്ക് കയറി പോയി. കുറച്ച് കഴിഞ്ഞു എസ്‌ ഐ റൂമിൽ നിന്നു ഇറങ്ങി വന്നു എന്നെ ഒന്നു തുറിച്ചു നോക്കി കൊണ്ട്.

“ഇനി ഏതേലും കേസ് നിന്റെ പേരിൽ ഉണ്ടായാൽ. നീ  ഇവിടെന്ന് നടന്നു പോകില്ല കേട്ടോടാ”

എന്നെ സ്റ്റേഷൻ ജാമ്യത്തിൽ അവരുടെ കൂടെ വിട്ടു.അനന്തുവും റിയാസും ഒരു ബൈക്കിൽ ആണ് വന്നത് അതുകൊണ്ട് തന്നെ ട്രിപ്പിൾ അടിച്ചേ നമ്മുക്ക് പോകാൻ പറ്റുമായിരുന്നുള്ളു. അനന്ദു വണ്ടി എടുത്ത് കൊണ്ട് വന്നു

റിയാസ്: നിങ്ങൾ പൊക്കോ…. ഞാൻ ആ ജംഗ്ഷൻ വരെ നടക്കാം സ്റ്റേഷനിൽ നിന്നു തന്നെ മുന്ന് പേര് വണ്ടിയിൽ പോണത് കണ്ടാൽ പിന്നെ അത്‌ മതി അടുത്ത പൂരത്തിന്.

എനിക്ക് നല്ല ശരീര വേദന ഉണ്ടായിരുന്നു. ഞാൻ ബൈക്കിനു പുറകിൽ കയറി ഇരുന്നു. അനന്ദു വണ്ടിയെടുത്തു. കുറച്ച് ദുരം പോയിക്കഴിഞ്ഞു അവൻ വണ്ടി നിർത്തി ഞങ്ങൾ റിയാസിനെ കാത്തു നിന്നു.

അനന്ദു: ഡാ  നിനക്ക്  എന്ത്  പറ്റി കുറച്ചു നാൾ ആയല്ലോ ഈ വഴിയേ പോണത് ഒക്കെ പിടിച്ചു തലയിൽ വെക്കുന്നത്

ഞാൻ: ഞാൻ  എന്ത് ചെയ്തിട്ട എല്ലാം കൂടെ എന്റെ മണ്ടയിൽ വരുന്നത് അല്ലെ

അനന്ദു: നല്ലതു പോലെ കിട്ടി അല്ലെ…  വീട്ടിൽ ചെന്ന് എണ്ണ തേച്ചു കുളിക്ക് എന്നിട് റസ്റ്റ്‌ എടുക്ക്

ഞാൻ: ഡാ  ഈ  സ്ത്രി സുരക്ഷയും മറ്റും ഒക്കെ  നല്ലത് തന്നെ.. …  പക്ഷെ യഥാർത്ഥ വിക്ടിമിനു എവിടെയും നിതി കിട്ടിയത് ആയിട്ട് കേട്ടിട്ട് ഉണ്ടോ. അത്‌ കൊണ്ട് മുതൽ എടുക്കുന്നത് ചില മോശം സ്ത്രീകൾ മാത്രം ആണ്…  ഈ  സ്ത്രികളെ ലൈംഗികം ആയി പീഡിപ്പിക്കുന്ന വരെ നിയമം ഒന്നും ചെയ്യുന്നില്ല എന്ന്  പറഞ്ഞു  മീ ടൂ കാമ്പയിൻ ഓക്കേ  തുടങ്ങിയിട്ട് എന്തായി.  അതിൽ പെട്ടുപോയതിൽ നല്ലരു ശതമാനം മാന്യൻ മാരും ഉണ്ടായിരുന്നു. പിന്നെ അത്‌ കൊണ്ട്  ഉപയോഗം ഉണ്ടായത് ഒന്നുകിൽ പ്രതി ഫേമസ് ആയിരിക്കണം അല്ലെങ്കിൽ വിക്ടിം നാലാൾ അറിയുന്ന ആരേലും ആയിരിക്കണം. ഇന്ത്യ യിൽ എത്രയോ ഗ്രാമങ്ങളിൽ  പുറത്ത് അറിയാത്ത റേപ്പ് കേസ് എത്ര ഉണ്ട് എന്ന് അറിയാമോ.

അവരെക്കെ എവിടെ പോയി പോസ്റ്റ്‌ ഇടും. പിന്നെ സ്ത്രീകൾക്ക് എതിരെ ഉള്ള അതിക്രമങ്ങൾക്ക് മാത്രം അല്ല നിയമം നോക്ക് കുത്തി ആകുന്നത്  പാവപ്പെട്ടവന്റെ പ്രേശ്നങ്ങൾ പണം ഉള്ളവന്മാർ പുറം ലോകം പോലും അറിയിക്കാതെ മറച്ചു കളയുന്നില്ലേ…………………. നമ്മുടെ നിയമം സ്ത്രീകൾക്ക് ഒരു പാട് സപ്പോർട്ട് ചെയ്യുന്നു. അത്‌ അർഹത പെട്ടവർക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല. ഒരു പ്രശ്നം വന്നാൽ മറുഭാഗത് ഒരു സ്ത്രീ ആണെങ്കിൽ സപ്പോർട്ട് അവൾക്ക് ആയിരിക്കും. മറ്റുചിലർ അവളെ കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞു നടക്കും….. അത്‌ അങ്ങനെ കുറെ മൈരന്മാർ……..ഈ  ഡിവോഴ്സ് നടക്കുമ്പോൾ  ഇവിടെ ഒക്കെ ആണെങ്കിൽ സ്ത്രിധനം വാങ്ങിയത് ഒക്കെ തിരിച്ചു കൊടുക്കേണ്ടി വരും. പിന്നെ ഗാർഗിക പീഡനം ഒക്കെ തെളിഞ്ഞാൽ കോമ്പൻസേഷൻ കൊടുക്കേണ്ടി വരും അല്ലെങ്കിൽ ജയിലിൽ കിടക്കണം. പുറത്ത് അങ്ങനെ അല്ല പെണ്ണ് പറയുന്നത് ആണ് നിയമം. ചിലപ്പോൾ അവന്റെ മുഴുവൻ സ്വത്തുകൾ അവൾക് എഴുതി കൊടുക്കണം. അത്‌ അവൾക്ക്  സാമ്പത്തികം ഉണ്ടെങ്കിലും നല്ല ജോലി ഉണ്ടെങ്കിലും….  ഇപ്പോൾ തന്നെ  ആ  സെലീന ഗോമസ് ഒരു  പടുകിളവനെ കെട്ടാൻ പോകുക അല്ലെ…..

അനന്ദു: നീ  എന്ത് തേങ്ങ അട മൈരേ പറയുന്നത്

ഞാൻ: നീ പോടാ നിനക്ക് എന്തറിയണം അനുഭവിച്ചത് ഒക്കെ ഞാൻ അല്ലെ

അനന്ദു: അതിനു നീ  ആ പോലീസ്‌കാരിയെ തെറി വിളിച്ചത് എന്തിനാ

ഞാനും : ആ  പെട്ടെന്ന് എന്തോ ഓർത്തതാ… അവർ പിന്നെ കുറച്ച് പ്രശ്നം ആയിരുന്നു… അവരെ  പെട്ടെന്നു  കണ്ടപ്പോൾ അവളെ ഓർമ വന്നു

അനന്ദു: മ്മ്മം  നല്ലത് പോലെ കിട്ടിയല്ലോ. ആളുകൾക്ക് പറഞ്ഞു ചിരിക്കാൻ ഒരു കഥ കൂടി ആയി.  ഇനി എങ്കിലും  എന്തെങ്കിലും ചെയ്യുന്നതിന് മുൻപ്  രണ്ട് തവണ എങ്കിലും ആലോചിച്ചു ചെയ്യു

അപ്പോയെക്കും റിയാസ് നടന്നു ഞങ്ങളുടെ അടുത്ത് എത്തിയിരുന്നു. അവൻ എന്തോ ദ്രിതിയിൽ ആയിരുന്നു. ഞങ്ങൾ  വണ്ടിയിൽ കയറി വീട്ടിലേക് പോയി.  റിയാസ്  പുറകിൽ ഇരുന്നു കൊണ്ട് എന്റെ ചെവിക്ക് പിടിക്കുകയും ശബ്ദം ഉണ്ടാക്കി തട്ടുകയും ചെയ്ത് കൊണ്ട് എന്തെക്കൊയോ പറയുന്നുണ്ടായിരുന്നു. വണ്ടിയിൽ പോകുന്നത് കൊണ്ട് ഉള്ള സൗണ്ടും പിന്നെ ഞാൻ വേറെ എന്തോ ഓർത്തിരിന്നത് കൊണ്ടും ഒന്നും കേട്ടില്ല. എന്റെ  വീട്ടിനു  മുന്നിൽ അനന്ദു വണ്ടി നിർത്തി റിയാസ് വണ്ടിയിൽ നിന്നു ഇറങ്ങി. എനിക്ക് പെട്ടെന്ന് ഇറങ്ങാൻ പറ്റാത്തത് കൊണ്ട് അവൻ എന്നെ പിടിച്ചു ഇറക്കി

” അമ്മ  അറിഞ്ഞോ ”

” അറിയില്ല….  ഇല്ലന്ന് തോന്നുന്നു ”

” നീ  വീട്ടിലേക് കേറൂ.
നമ്മൾ ഇവിടെ നിന്നാൽ  ശെരി ആവില്ല ”

ഞാൻ  വിട്ടില്ലേക് നടന്നു കയറി. കോളിങ് ബെൽ  അടിക്കാൻ നിന്നില്ല. ഡോർ തുറക്കാൻ നോക്കിയപ്പോൾ അകത്തു നിന്നു കുറ്റി ഇട്ടിരിക്കുക ആണ്  ഞാൻ  ഡോർ ഹാന്റിലിൽ പിടിച്ചു തിരിച്ചു കൊണ്ടിരിന്നു. അപ്പോയെക്കും അമ്മ  വന്നു  കതക്  തുറന്നു

” നീ എവിടെ  ആയിരുന്നു… രാവിലെ ഇവിടുന്നു  ഇറങ്ങിയത് ആണല്ലോ……  അച്ഛൻ  വിളിച്ചിരുന്നു നിന്നെ  തിരക്കി……..  നിന്നെ വിളിച്ചിട്ട് കിട്ടിയില്ല എന്ന്…… ”

അമ്മ പിന്നെയും എന്തെക്കെയോ ചോദിച്ചുകൊണ്ടിരുന്നു. ഞാൻ അത്‌ ഒന്നും ശ്രെദ്ധിക്കാതെ റൂമിൽ കയറി വാതിൽ അടച്ചു

പടോപ്പോ….. പ് ………………………………………………

“ഡാ നാട്ടിൽ ഉള്ള പെണ്ണുങ്ങളെ ഒക്കെ പിടിച്ചത് പോരാതെ  നിനക്ക്  എന്റെ  പെണ്ണിനേയും വേണം അല്ലേടാ”

” നിനക്ക്  എന്ത്  കണ്ണ് കണ്ടുടെ  മൈരേ…  ഞാൻ  അവളെ  പിടിച്ചു കയറ്റിയത് അല്ലെ ”

“ഞാൻ കണ്ടു  നീ  അവളെ കേറി പിടിക്കാൻ  നോക്കിയപ്പോൾ  അല്ലെ  അവൾ  വീണത്. അവളെ കൊല്ലാൻ നോക്കിയതും  പോരാ…… ”

അപ്പോയെക്കും റിയാസും ഷാഹിനയും  അവിടേക്ക്  ഓടിവന്നു. റിയാസ് അവനെ  പിടിച്ചു മാറ്റി ഷാഹിന ആ പെണ്ണിനെ പിടിച്ചു എഴുന്നേൽപ്പിച്ചു അവളുടെ പുറത്ത് പറ്റിയിരുന്ന പൊടിയും മണ്ണും ഒക്കെ തട്ടിക്കളയാൻ തുടങ്ങി. റിയാസ് ആ പയ്യനെ  പിടിച്ചു മാറ്റി നിർത്തി എന്നിട്ട് എന്നോട് കാര്യം തിരക്കി. ഞാൻ നടന്നത് അവനോട് പറഞ്ഞു. ആ പയ്യൻ ഞാൻ പറയുന്നത് കള്ളം ആണെന്നും മറ്റും പറഞ്ഞു  തർക്കിച്ചു കൊണ്ടിരിക്കുകയാണ്

” എന്നെ  ആരും തള്ളിയിട്ടതോ  കേറിപിടിച്ചതോ ഒന്നുമല്ല .  ഞാൻ  തനിയെ  വീണതാണ് ”

അവൾ  അങ്ങനെ  പറഞ്ഞപ്പോൾ  അവൻ  എന്തെക്കെയോ  പിറുപിറുത് കൊണ്ട് മാറിപ്പോയി. റിയാസ് അവന്റെ പുറകെ പോയി. അവളെ  ഹോസ്പിറ്റലിൽ കൊണ്ട് പോകാനും മറ്റും പറയുന്നുണ്ടായിരുന്നു. അവൻ അതൊന്നും കേൾക്കാതെ വണ്ടി എടുത്ത് നല്ല സ്‌പീഡിൽ തന്നെ അവിടെ നിന്നു പോയി.

“കൊള്ളാം  പെണ്ണെ  ഒരു പ്രശ്നം വരുമ്പോൾ വഴിയിൽ ഇട്ടിട്ടു പോണവനെ തന്നെ  തേടി പിടിച്ചു  പ്രേമിക്കണം കേട്ടോ ”

അവൾ  ഒന്നും മിണ്ടാതെ തല കുനിച്ചു നിൽക്കുക മാത്രം ചെയ്തു. ഷാഹിനയുടെ  നിർബന്ധം മൂലം  ഞങ്ങൾക്ക്  അവളെ  ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടി വന്നു. ഞാൻ  വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു. പഴയ കാര്യങ്ങൾ  പെട്ടെന്ന്  ഓർമ വന്നത്കൊണ്ടും  ആ  പയ്യൻ  എന്നെ  അടിച്ചിട്ട് തിരിച്ചു അടിക്കാൻ  കഴിയാത്തതും ആയിരുന്നു എന്റെ മനസ് നിറയെ.
അത്‌  എന്റെ ഡ്രൈവിങ്ങിൽ കാണാൻ ഉണ്ടായിരുന്നു.

” ഡാ ഇവിടെ  ഇപ്പോൾ  എമർജൻസി സിറ്റുവേഷൻ ഒന്നും ഇല്ല ഒന്നു പതുക്കെ പോ ”

ഫ്രണ്ട്സീറ്റിൽ ഇരുന്നു കൊണ്ട് റിയാസ് പറയുക ആണ്. ആ പെണ്ണും ഷാഹിനയും പുറകിൽ ആണ് കയറിയത്. കുത്തനെ ഉള്ള ഇറക്കവും കഷ്ടിച്ച് ഒരു വണ്ടിക്ക് മാത്രം പോകാൻ പറ്റുന്ന റോഡും ആയത് കൊണ്ട് ആണ്  റിയാസ് അങ്ങനെ പറയാൻ കാരണം. അല്ലെങ്കിൽ തന്നെ അവനു ആണോ സ്പീഡ് പേടി.  ആദ്യം കണ്ട ഹോസ്പിറ്റലിൽ തന്നെ ഞാൻ വണ്ടി കേറ്റി. റിയാസും ഷാഹിനയും അവളെയും കൊണ്ട് ഹോസ്പിറ്റലിൽ കയറി ഞാൻ വണ്ടിയിൽ തന്നെ ഇരുന്നു . കുറച്ചു കഴിഞ്ഞു റിയാസ് എന്നെ കൈകാണിച്ചു വിളിച്ചു. ഞാൻ  അങ്ങോട്ട് ചെന്നു

” ഡാ  പൈസ  വല്ലതും ഉണ്ടോ. എന്റെ കയ്യിലുള്ളത് എടുത്താൽ ശെരി ആവില്ല.  റെന്റ് കൊടുക്കണ്ടേ. പിന്നെ  ഷാഹിനയും  ആയിട്ട്  ആദ്യം  ആയല്ലേ പുറത്ത് വരുന്നത്…  നിന്റെ കയ്യിൽ വല്ലതും ഉണ്ടോ ”

” ഞാൻ പറഞ്ഞിട്ട്  ആണോ മൈരേ  നീ  അവളെ  ഹോസ്പിറ്റലിൽ കൊണ്ട് വന്നത് . നീയും  നിന്റെ  മറ്റവളും കൂടി അല്ലെ . നിങ്ങൾ തന്നെ  ക്യാഷ് കൊടുക്കണം.”

“ഡാ  കടം  ആയിട്ട് മതി”

അപ്പോയെക്കും ഷാഹിന  അവളെയും കൊണ്ട്  അങ്ങോട്ട് വന്നു

“എസ്‌റേ എടുക്കണം  എന്ന പറയുന്നത്  ഇവൾക് ഷോൾഡർ ഇൽ ഒരു വേദന ”

” നിങ്ങൾ അങ്ങോട്ട്‌ പൊക്കോ  ഞങ്ങൾ  ക്യാഷ്  അടച്ചിട്ടു അങ്ങോട്ട്‌ വരാം”

ഷാഹിന യോട് എന്തോ  എനിക്ക് എതിരുപറയൻ തോന്നിയില്ല. എന്നെ  ബ്രദർ എന്ന് അവൾ വിളിക്കുമെങ്കിലും എനിക്ക് ഒരു  അനിയത്തിയോട് ഉള്ള സ്നേഹം  അവളോട്  ഉണ്ടായിരുന്നു. ഞാൻ  റിയാസിന്റെ കയ്യിൽ  ക്യാഷ് കൊടുത്ത് അത്‌ അടക്കാൻ പറഞ്ഞു. അവൻ  ക്യാഷ് അടക്കാനും ഷാഹിന അവളെയും കൊണ്ട്  എസ്‌റേ എടുക്കാനും പോയി. ഞാൻ  അവിടെ  ഇട്ടിരുന്ന കസേരകളിൽ ഒന്നിൽ ഇരുന്നു. അതികം  തിരക്ക് ഇല്ലാത്ത ഒരു സ്വകാര്യ ആശുപത്രി ആണ് അത്‌. ഞാൻ  വേറെ  ഒന്നും  ചെയ്യാൻ  ഇല്ലാത്തത് കൊണ്ട്  ഫോണിൽ കുത്തികൊണ്ട് ഇരുന്നു. ഇടക്ക് റിയാസിനെ  നോക്കിയപ്പോൾ അവൻ അവരുടെ അടുത്തേക്ക് പോകുന്നു എന്ന് ആക്ഷൻ കാണിച്ചു കൊണ്ട് അകത്തേക്ക് പോയി. അവൻ പോയി കുറച്ചു കഴിഞ്ഞു ഞാൻ ഫോൺ  പോക്കറ്റിൽ വെച്ചു  ചുറ്റും ഒന്നു നോക്കി. കുറച്ചുപേർ ലിഫ്റ്റിന് മുന്നിൽ കാത്തു നിൽപ്പുണ്ട് അതിൽ ഒരു മുഖം എനിക്ക്  പരിജയം ഉള്ളത് പോലെ തോന്നി. ഞാൻ ഒന്ന്കുടെ ആ മുഖത്തു നോക്കി

അഞ്ജന!!!!!!!

ഞാൻ കഴിഞ്ഞ നാലു വർഷം  ആയി അനുഭവിക്കുന്നതിനു എല്ലാം തുടക്കം കുറിച്ചവൾ.
കുറച്ച് മുൻപ് എന്നെ തല്ലിയവനോട് ഉള്ള ദേഷ്യവും പഴയ കാര്യങ്ങളും  എല്ലാം കൂടെ എനിക്ക്  എന്നെ  പിടിച്ചു നിർത്താൻ കഴിഞ്ഞില്ല . ഞാൻ  അവളുടെ  കഴുത്തിനു പിടിച്ചു ഭിത്തിയോട് ചേർത്തു. എന്റെ കണ്ണുകളിൽ അവളോട് ഉള്ള ദേഷ്യം ആയിരുന്നു. ഹോസ്പിറ്റലിൽ ഉള്ളവരും  സെക്യൂരിറ്റിയും ഒക്കെ  എന്നെ പിടിച്ചു മാറ്റാൻ  ശ്രെമിക്കുണ്ടായിരുന്നു. ഞാൻ  അവളുടെ മുഖത്തു നോക്കി പല്ലുകടിച്ചു പിടിച്ചു മറ്റേ കൈ കൊണ്ട്  എന്നെ  തടയാൻ വന്നവരെ ഒക്കെ  തള്ളി മാറ്റുന്നുണ്ടായിരുന്നു. ഹോസ്പിറ്റലിലെ ബഹളം കെട്ട്  റിയാസ് ഓടിവന്നു. അവൻ  ആളുകളെ വകഞ്ഞു മാറ്റിക്കൊണ്ട് എന്നെ വന്നു പിടിച്ചു. അവൻ എന്റെ ചേർത്തുപിടിച്ചു കൊണ്ട് പുറകോട്ടു മാറി. ഒരു സ്ത്രീ എന്നെ തല്ലുന്നുണ്ടായിരുന്നു. റിയാസ് എന്നെ  അവിടെനിന്നു ഹോസ്പിറ്റലിന് പുറത്തേക്ക് കൊണ്ട് വന്നു.

“നിനക്ക് എന്ത് മൈരേ സമനില തെറ്റിയ…… ഒന്നിന് പുറകെ ഒരേ പ്രേശ്നത്തിൽ ചെന്നു ചാടാൻ……. നീ  വണ്ടിയിൽ ഇരിക്ക് ഞാൻ  അകത്തോട്ട് ചെല്ലട്ടെ……. ആളുകൾ പ്രശ്നം ഉണ്ടാക്കിയാൽ  വണ്ടി എടുത്ത് പൊക്കോ ഞാൻ വിളിക്കുമ്പോൾ വന്നാൽ മതി ”

റിയാസ്  അകത്തേക്ക് പോയി. ഞാൻ വണ്ടിയിൽ  കയറി ഇരുന്നു. വണ്ടിയിൽ ഇരിക്കുമ്പോൾ അവിടെ നിന്നു പോകാൻ പലതവണ തോന്നിയത് ആണ് . കാറിൽ ഇരിക്കുന്ന എന്നെ  പലരും തുറിച്ചു നോക്കികൊണ്ട്  പോകുന്നുണ്ടായിരുന്നു. എനിക്ക് എന്തോ അവിടെ ഇരിക്കാൻ  തോന്നിയില്ല . റിയാസിന്റെ അടുത്ത് പോകൻ തന്നെ തീരുമാനിച്ചു. ഞാൻ കാറിൽ നിന്നു ഇറങ്ങി അകത്തേക്ക് നടന്നു. അവർ എങ്ങോട്ട് പോയി എന്ന് അറിയില്ല  ഞാൻ  കുറച്ചു നേരം  അവരെ നോക്കി ഹോസ്പിറ്റൽ മുഴുവൻ  നടന്നു. ഞാൻ  അടുത്ത് എത്തിയപ്പോൾ  ഒരു അമ്മ  അവരുടെ കുഞ്ഞിനെ ചേർത്തു പിടിച്ചു. അത്‌ കണ്ട് ഞാൻ  തിരിഞ്ഞു നടക്കാൻ തുടങ്ങവേ റിയാസ്  എന്റെ തോളിൽ കയ്യിട്ടു

” ഡാ  നീ  എന്താ  ഈ കാണിക്കുന്നത് പുറത്ത്  ഇരിക്കാൻ  അല്ലെ പറഞ്ഞത്….. അവൾക്  ചെറിയ  മുറിവുകൾ ഉണ്ട്  പിന്നെ  ഷോള്ഡറില് ചെറിയ ചതവ് കണക്ക് ഉള്ളത് കൊണ്ട് രണ്ട് ആഴ്ച റസ്റ്റ്‌ വേണം  മറ്റേ ബാഗ് പോലെത്തെ സാദനം ഇല്ലേ  അത്‌ ഇട്ട് നടക്കേണ്ടി വരും…. അവൾ വീട്ടിൽ എന്ത് പറയും എന്നക്കെ പറഞ്ഞു അവിടെ സീൻ ആണ്. ഞങ്ങൾ  ഇപ്പോൾ  വരും .നീ  ആരെന്നും തല്ലുവെടിക്കാതെ അവിടെ എവിടേലും പോയി ഇരിക്ക്… പിന്നെ അഞ്ജന ക്ക് കുഴപ്പം ഒന്നും ഇല്ലന്ന് പറഞ്ഞത് കൊണ്ട  ഇപ്പോൾ നീ ഇങ്ങനെ  നിൽക്കുന്നത്. ഇവിടുന്ന് പോലീസിനെ വിളിക്കാൻ  തുടങ്ങിയതാ ”

അവൻ  അതും പറഞ്ഞു അടുത്തുള്ള ഇടനാഴിയിൽ കൂടെ പോയി. ഞാൻ  അവിടെ കണ്ട  ഒരു കസേരയിൽ ഇരുന്നു. എനിക്ക്  എന്തെന്ന് അറിയാത്ത ഒരു മടുപ്പ് തോന്നി.

“രാഹുൽ ”

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ. എന്റെ അടുത്ത് കസേരയിൽ  അഞ്ജന ഇരിക്കുന്നു. ഞാൻ പെട്ടെന്നു  കസേരയിൽ നിന്നും  എണീക്കാൻ നോക്കി

” ഇവിടെ  ഇരിക്ക് എനിക്ക് കുറച്ച്  സംസാരിക്കാൻ ഉണ്ട്. കേൾക്കണം  പ്ലീസ് ”

ഞാൻ  അവിടെ ഇരിന്നു.  അവളോട്  എന്താ  എന്ന് അർത്ഥത്തിൽ നോക്കി

” എനിക്ക്  അന്ന്  എന്ത്  ചെയ്യണം  എന്ന് അറിയില്ലായിരുന്നു……… പെട്ടന്ന് ടീച്ചർ പിടിച്ചു നിർത്തി അങ്ങനെ ഒക്കെ  ചോദിച്ചപ്പോൾ ”

ഞാൻ: എങ്ങനെ ഒക്കെ  ചോദിച്ചപ്പോൾ

അഞ്ജന: ടീച്ചർ വിചാരിച്ചത് നമ്മൾ  അവിടെ  കെട്ടിപിടിച്ചു  നിൽക്കുക ആയിരുന്നു  എന്ന. ഞാൻ  അത്‌  നിഷേധിക്കാൻ നോക്കി. അവർ അത്‌  കണ്ണുകൊണ്ട്  കണ്ടത്  ആണ്  നീ  കള്ളം  ഒന്നും  പറയണ്ട  എന്നെക്കെ  പറഞ്ഞു. എനിക്ക്  എന്ത്  ചെയ്യണം എന്ന്  അറിയില്ലാരുന്നു.

ഞാൻ : അതിനു ഞാൻ നിന്നെ കയറി പിടിച്ചു എന്ന് പറയണം ആയിരുന്നോ

അഞ്ജന: ഞാൻ  ആ  പടിക്കെട്ടിൽ നടന്നത്  അവരോട് പറഞ്ഞു . അവർ എന്തോ അതും വിശ്വസിച്ചില്ല. പെട്ടെന്ന്  രാജി ടീച്ചർ  നിന്നെ  അവൻ  കേറി പിടിച്ചത്  ആണോ  എന്ന്  ചോദിച്ചു… എനിക്ക് അപ്പൊ  എന്ത് പറയണം എന്ന്  അറിയാതെ  ഞാൻ കുറച്ചുനേരം മിണ്ടാതെ  ഇരുന്നു. അത്‌ വരെ  എന്നോട്  കടുപ്പത്തിൽ സംസാരിച്ച ടീച്ചർ പെട്ടെന്ന് എന്നോട്  സോഫ്റ്റ്‌ ആയി പെരുമാറാൻ തുടങ്ങിയപ്പോൾ . അതെ  എന്ന്  പറയാനാ  അപ്പോൾ  തോന്നിയത്…….. പക്ഷെ അത്‌  എന്റെയും  നിന്റെയും  ലൈഫിനെ ബാധിക്കും എന്ന് അപ്പോൾ  എനിക്ക്  അറിയില്ലാരുന്നു

ഞാൻ: അപ്പോൾ  കോളേജിൽ എന്റെ സസ്‌പെൻഷൻ നടക്കുന്ന സമയത്ത്  എൻകോയറിയിൽ തിരുത്തി പറയാതിരുന്നത് എന്താ

അഞ്ജന: ആ  ദിവസങ്ങളിൽ  എനിക്   ടീച്ചേർസ് ഒക്കെ  നല്ല കെയർ തന്നിരുന്നു  പിന്നെ  കുട്ടികളുടെ  ഇടയിലും  കോൺഫെർട് ആയി തോന്നി  അത്‌ ഞാൻ  എൻജോയ്  ചെയ്തിരുന്നു. ഞാൻ കള്ളം ആണ്  പറഞ്ഞത്  എന്ന് പറഞ്ഞു  നശിപ്പിക്കാൻ അപ്പൊ എനിക്ക് തോന്നിയില്ല……. പക്ഷെ അത്‌ ഒന്നും അധിക കാലം നീണ്ടുനിന്നില്ല……. ആൺകുട്ടികൾക് എന്നോടുള്ള സമീപനം മാറിമറിഞ്ഞു. അവർ എന്റെ റേറ്റ് എത്രയാ.. കിട്ടുമോ എന്ന് ഒക്കെ ചോദിക്കാൻ തുടങ്ങി. കുട്ടത്തിൽ രാഹുലിന്റെ വക കഥകളും കോളേജിൽ പാട്ടായി

ഞാൻ: ഇതൊന്നും  നീ ഇപ്പോൾ  ചെയ്യുന്ന  പണിക്ക് ഒരു കാരണം ആയി എനിക്ക് തോന്നുന്നില്ല

അഞ്ജന: അതൊന്നും  പിന്നെ  എന്റെ  കയ്യിൽ  ആയിരുന്നില്ല….. കോളേജിൽ മറ്റുകുട്ടികളെ പോലെ വരുവാൻ  ഞാൻ  ഇഷ്ടം പെട്ടിരിക്കുന്നു. എനിക്ക്  അന്ന്  ഒരു സിനിയറും ആയിട്ട് അടുപ്പം ഉണ്ടായിരുന്നു. അവനു ഞാൻ എന്നെ  തന്നെ നൽകിയിരുന്നു. പക്ഷെ ഒരു തവണ  ഞാൻ  അവൻ വിളിച്ചപ്പോൾ ചെന്നില്ല. അവൻ  അതിനു  നിന്നെയും ചേർത്തുള്ള കഥകൾ പറഞ്ഞു എന്നെ വേദനിപ്പിച്ചു. അവനു  കൊടുക്കാൻ നിനക്ക് കുഴപ്പം  ഒന്നും ഇല്ലല്ലോ ഞാൻ ചോദിക്കുമ്പോൾ  ആണ്  നിനക്ക്  കുഴപ്പം എന്നൊക്കെ ചോദിച്ചു . പിന്നെ  അവന്റ സ്നേഹത്തിനു വേണ്ടി അവൻ  പറഞ്ഞപ്പോൾ ഒക്കെ  എനിക്ക് അവന്റെ കൂടെ പോകേണ്ടി വന്നു. അവനും  ആയി ബ്രേക്ക്‌ അപ്പ്‌ ആയപ്പോൾ. മറ്റു കുട്ടികൾ  എന്നോട് എന്തോ അധികാരത്തോടെ ആണ് കൂടെ കിടക്കാനും പിടിക്കാൻ ഒക്കെ  ചോദിച്ചത്. പിന്നെ  ആ സമയത്തു എനിക്ക് വീട്ടിൽ നിന്നു കിട്ടുന്നതിനേക്കാൾ കൂടുതൽ കാശിനു ആവിശ്യം ഉണ്ടായിരുന്നു. നിരന്തരം ഉള്ള ഈ ചോദ്യങ്ങൾക് ഇടയിൽ ഒരുപാട് കാലം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ഏതോ ഒരു സമയത്ത് അത് സംഭവിച്ചു പോയി. പിന്നെ  എനിക്ക് അത്‌ തിരുത്താൻ കഴിഞ്ഞില്ല

ഞാൻ : ഇപ്പോൾ എന്ത് പറ്റി ഇതൊക്കെ പറയാൻ.  നീ ഇതൊക്കെ വരുത്തി വച്ചത് അല്ലെ

അഞ്ജന: കഴിഞ്ഞു പോയതിനെ കുറിച്ച് പറഞ്ഞിട്ട് കാര്യം ഇല്ല. പിന്നെനിന്റെ കാര്യം  ഓർത്തപ്പോൾ ഞാൻ കാരണം ആണ് നിന്റെ കോളേജിലൈഫും പാഴായത്……  പിന്നെ  അന്ന്  ബസ്റ്റോപ്പിൽ നടന്നതും ഞാൻ  അറിഞ്ഞിരുന്നു……  ഞാൻ  നിന്നെ കുറ്റപ്പെടുത്തുന്നില്ല എന്നാലും  നീ പറഞ്ഞ കഥകൾ കൂടി ആയപ്പോൾ ആണ്  കുട്ടികൾ ഞാൻ അങ്ങനെ ഒരുത്തി ആണെന്ന് ഉറപ്പിച്ചത്

ഞാൻ : ആ സമയത്തു എന്റെ മനസികാവസ്ഥായും മോശം ആയിരുന്നു. പിന്നെ  ആ സംഭവത്തിനു ശേഷം ഞാൻ  എന്തെങ്കിലും ഒരു പ്രേശ്നത്തിൽ അകപ്പെട്ടാൽ ഞാൻ  ആണ്  തെറ്റുകാരൻ എന്ന്  എല്ലാവരും  വിധിയെയെത്തും.  എനിക്ക്  സഹിക്കാൻ പറ്റാതെ ആയപ്പോഴും. നീ  കോളേജിൽ നല്ലതുപോലെ പോകുകയും ചെയ്യുന്നത് കൂടി കണ്ടപ്പോൾ  എന്തോ….. എനിക്ക് നിന്നെ വേറെ ഒന്നും ചെയ്യാനും പറ്റിയില്ല ആ ദേഷ്യവും കൂടി ആയപ്പോൾ കൂട്ടുകാരുടെ മുൻപിൽ പിടിച്ചു നിൽക്കാൻ വേണ്ടി പറഞ്ഞു പോയതാ  അതൊക്കെ

അഞ്ജന: ഇപ്പോൾ  എങ്ങനെ….  പുതിയ കോളേജ് ഒക്കെ…

ഞാൻ:  നിന്റെ കാര്യംകൾ ഒക്കെ  അറിയുന്ന വരെ നല്ലതുപോലെ പോയി

അഞ്ജന: ആ സംഭവത്തിനു ശേഷം  എന്റെ ജീവിതവും അത്‌ പോലെ തന്നെ…… നിനക്ക് ഇപ്പോഴും എന്നോട് അതെ ദേഷ്യം ഉണ്ടെന്ന് അറിഞ്ഞപ്പോൾ എന്തോ നിന്നോട് സംസാരിക്കണം എന്ന് തോന്നി

ഞാൻ : എന്നെ  കൾ മോശം ആണ് നിന്റെ അവസ്ഥ എന്ന്  എനിക്ക് അറിയാമായിരുന്നു എന്നലും എന്റെ  നഷ്ടങ്ങളുടെ കാരണം നീ എന്ന് ചെയ്ത മണ്ടത്തരം ആണെന്ന് ഓർക്കുമ്പോൾ ദേശ്യം കൂടുകയാണ് ചെയ്തത്… എനിക്ക്  ഇനിയും സമയം ഉണ്ട്  നിന്റെ കാര്യം അങ്ങനെ  അല്ല . നിന്നെ മനസിലാക്കുന്ന ആരെങ്കിലും നിന്റെ കൂടെ ഇല്ലെങ്കിൽ നിന്നെ ഈ സമൂഹം വെറുതെ വീടില്ല

ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ റിയാസും  ഷാഹിനയും ആ

പെൺകുട്ടിയും കൂടി ഞങ്ങളുടെ അടുത്ത് വന്നു

റിയാസ് : ഡാ കഴിഞ്ഞു പോകാം……. ആഹാ   നിങ്ങൾ എല്ലാം  സംസാരിച്ചു തീർത്തോ……..  ഞാൻ  ചോദിക്കാൻ വിട്ടുപോയി  അഞ്ജന  എന്താ ഇവിടെ

അഞ്ജന  : ഒരു ഫ്രണ്ടിനെ കാണാൻ വന്നതാ മൂന്നാം നിലയിൽ ആണ്

ഞങ്ങൾ കുറച്ചു നേരം കൂടി സംസാരിച്ചു. എന്തെങ്കിലും ആവിശ്യം  ഉണ്ടെങ്കിൽ വിളിക്കണം എന്ന് പറഞ്ഞു പരസ്പരം ഫോൺ നമ്പർ കൈമാറി. കാറിൽ കയറുമ്പോൾ ആ  പെൺകുട്ടി വീട്ടിൽ പ്രശ്നം ആകും  കൈക്ക് എന്ത് പറ്റി എന്ന് പറയും എന്നക്കെ പറഞ്ഞു കരയുന്നുണ്ടായിരുന്നു. എന്റെ മനസ്സിൽ അഞ്ജന പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. അവളോട് ഉള്ള എന്റെ ദേഷ്യം മാറി കുറ്റബോധത്തിൽ എത്തിയിരുന്നു. വണ്ടി ഓടിക്കുമ്പോളും എന്റെ മനസ് വേറെ എവിടെയോ ആയിരുന്നു. റിയാസ് കോളേജിലെക് വണ്ടിവിടാൻ പറഞ്ഞപ്പോൾ ആണ്  ഞാൻ ചിന്തയിൽ നിന്നു ഉണർന്നത്

” അതെന്തിനാ ഇപ്പോൾ കോളേജിൽ പോകുന്നത്… നമ്മുക്ക്  ഇവരെ അവരുടെ വീടിനു അടുത്ത് ഇറക്കിയാൽ പോരേ”

” നീ എന്താ ഈ പറയുന്നത് ഇവൾ  കോളേജ് ബസ്സിൽ ആണ് വരുന്നത്………..അതിൽ തന്നെ  വീട്ടിൽ ചെന്നില്ലെങ്കിൽ സംശയം വരും എന്ന പറയുന്നത് ”

“അതിനു ഷാഹിനടെ  വീട് കോളേജിന് അടുത്ത് അല്ലെ അവളെ  നമ്മൾ അല്ലെ ഇന്ന് വഴിയിൽ നിന്നു വണ്ടിയിൽ കേറ്റിയത് ”

” ഡാ ഞാൻ  അഞ്‌ജലിയുടെ  കാര്യം ആണ്  പറഞ്ഞത് ”

“ഏത് അഞ്‌ജലി ”

” ഡാ നിനക്ക് ഇവളെ  അറിയില്ലേ… നമ്മുടെ കോളേജിൽ തന്നെ ഫസ്റ്റ് ഇയർന്  പിഠിക്കുവാ ”

അത്‌  എനിക്ക്  പുതിയ  അറിവ് ആയിരുന്നു. ഞാൻ  സംഭവം ത്തിന് ശേഷം പെൺകുട്ടികളെ അതികം അങ്ങനെ ശ്രെദ്ധിക്കാറില്ലായിരുന്നു. പ്രേതെകിച്ചു പഴയ കാര്യങ്ങൾ കോളേജിൽ അറിഞ്ഞതിനു ശേഷം….. പക്ഷെ ഞാൻ ഇവളെ കോളേജിൽ വെച്ചു കണ്ടുകാണണം  അതാ  പെട്ടെന്ന് എവിടെയോ കണ്ടത് പോലെ തോന്നിയത്.

” അപ്പൊ  ആ  പയ്യാനോ ”

“അവൻ സെക്കൻഡ് ഇയർ bba ആണെന്ന് തോന്നുന്നു ”

” എന്തായാലും  അവൻ  അത്രക്ക്  നല്ലവൻ ഒന്നും അല്ല. ഒരുത്തിയെ വിളിച്ചോണ്ട് വന്നിട്ട് ഒരു പ്രശ്നം ഉണ്ടയപ്പോൾ  ഇട്ടിട്ട് പോയവനാ ”

അഞ്‌ജലി: അങ്ങനെ  അല്ല ഞാൻ  നിങ്ങളെ  സപ്പോർട്ട് ചെയ്ത്  സംസാരിച്ചത് കൊണ്ട്  ആയിരിക്കും  പിണങ്ങി പോയത്

ഞാൻ: എന്തായാലും  ഉത്തരവാദിതം ഇല്ലാത്തവൻ ആണെന്ന്  തെളിഞ്ഞില്ലേ

നമ്മൾ  അടുത്ത് കണ്ട  ഒരു ഹോട്ടലിൽ കയറി ഫുഡ്‌ കഴിച്ചിട്ട് അവരെ കോളേജിൽ  കൊണ്ടാക്കി. എനിക്ക് കോളേജിൽ കേറാൻ തോന്നിയില്ല റിയാസും കേറുന്നില്ല  എന്ന് പറഞ്ഞു. ഞാനും  അവനും  കാർ എടുത്ത സ്ഥാലത്ത് കൊണ്ട്

കൊടുത്ത്  ബൈക്ക് എടുത്ത് വീട്ടിലേക്  പോയി. വീട്ടിൽ  നേരത്തെ  എത്തിയത് കൊണ്ട് . അമ്മക്ക് ഞാൻ  കോളേജിൽ  കേറിയിട്ടില്ല എന്ന് മനസിലായി. എനിക്ക്  പെട്ടെന്ന്  കോളേജ് നേരത്തെ വിട്ടു എന്നൊന്നും പറയാൻ  തോന്നിയില്ല. അമ്മ  അത്‌ അച്ഛനോട് പറഞ്ഞു കാണണം രാത്രി വിളിച്ചപ്പോൾ അച്ഛന്റെ വകഉപദേശക്ലാസ്സ് ഉണ്ടായിരുന്നു. ഇപ്പോൾ  അച്ഛൻ  വഴക്ക് പറയാറില്ല. ഉപദേശം ആണ് ലൈൻ.

അഞ്ജനയോട്  സംസാരിച്ചത് കൊണ്ടും  ഷാഹിനക്ക് എന്നോട് ഉള്ള  കരുതൽ മനസിലാക്കിയത് കൊണ്ടും  ഞാൻ  അന്ന് രാത്രി സുഖം  ആയി ഉറങ്ങി. പിറ്റേന്ന് തുടങ്ങാൻ പോകുന്ന  പുതിയ പരീക്ഷണങ്ങളെ കുറിച്ച്  അറിയാതെ

ടും ടും ഡും …………………………………………………………………..

“മോനെ നിനക്ക് ഒന്നും  കഴിക്കാൻ  വേണ്ടേ വാതിൽ തുറക്ക് ”

അമ്മയാണ്. പോലീസിന്റെ ഇടികൊണ്ടു ഞാൻ ഒന്നു  മയങ്ങി. നേരം  ഒരുപാട്  ആയല്ലോ. പോലീസ് കേസ് ന്റെ  കാര്യം  അമ്മ  അറിഞ്ഞു  കാണുമോ. അറിഞ്ഞെങ്കിൽ  ഇന്ന്  അച്ഛൻ കിടത്തി ഉറക്കില്ല. ഞാൻ  കട്ടിലിൽ നിന്നു  എണിറ്റു വാതിൽ തുറന്നു

( തുടരും)

Comments:

No comments!

Please sign up or log in to post a comment!