❤️അനന്തഭദ്രം 3❤️
*****======*******
നൃത്തചുവടുകളും കരിമിഴികോണുകളെ തഴുകുന്ന മുടിയിഴകളും പൊൻ ചിലങ്കയുടെ താളങ്ങളും അവളെ എന്റെ ഹൃദയത്തിലേക്ക് ചേർത്ത് വയ്ക്കുവാൻ ഉള്ള കാരണങ്ങളിൽ ഒന്നാണ്…അവളുടെ ചിലങ്കയുടെ താളത്തിനും
എന്റെ ഹൃദയമിടിപ്പിനും ഒരേ വേഗത, ഒരേ പ്രണയം, ഒരേ ആത്മാവ്…💕
*****=======*********
അതു വരെയും ആകാശത്തു തിങ്ങി നിറഞ്ഞു നിന്നിരുന്ന മഴമേഘങ്ങൾ പതിയെ ഭൂമിദേവിയെ പുണരാൻ ആരംഭിച്ചു..ഒപ്പം തലോടലായി മാരുതനും….ബാൽക്കണിയിൽ ഇരുന്നിരുന്ന എന്റെ ശ്രദ്ധ കോരിചൊരിയുന്ന മഴയിലേക്ക് നീണ്ടങ്കിലും ഏട്ടത്തി ഇത് ആരെപ്പറ്റി ആണ് പറയുന്നത് എന്ന് മനസ്സിലാകാതെ ഞാൻ ഇരുന്നു…
“ഭദ്ര.. ഏത് ഭദ്ര..ഇതാരുടെ കാര്യമാ ഏട്ടത്തി പറയുന്നേ?? ”
“അത് ശരി, അപ്പൊ പെങ്കൊച്ചിന്റെ പേര് ഒന്നും അറിയത്തില്ലാല്ലേ..നീ അധികം ആലോചിച്ചു കഷ്ട്ടപ്പെടുവും ഒന്നും വേണ്ട.. നിന്റെ മനസ്സിൽ ഉള്ള അമ്മു തന്നെയാണ് ഞാൻ പറഞ്ഞ ഭദ്ര…”
അമ്മുവിന്റെ ശരിക്കും ഉള്ള പേര് എനിക്ക് അറിയില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഏട്ടത്തി ആ പേര് പറഞ്ഞത് എന്ന്, ആള് എന്നെ നോക്കി കളിയാക്കി ചിരിച്ചപ്പോൾ മനസ്സിലായി…
എന്നാലും മനസ്സിൽ ഉള്ള ഇഷ്ട്ടം പെട്ടന്നങ്ങോട്ടു സമ്മതിച്ചു കൊടുക്കാൻ എന്തോ ഒരു മടി പോലെ തോന്നി എനിക്ക്..
“ഏട്ടത്തി…. അത് എനിക്ക് ആ കുട്ടിയോട്..
ഇല്ല അങ്ങനെയൊന്നും ഇല്ലാ ഏട്ടത്തി…””
“എങ്ങനെയൊന്നും ഇല്ലാ…
ന്റെ പൊന്നു മോനെ നീ കിടന്നു ഉരുണ്ട് കളിക്കണ്ട…സംഗതി ഞാൻ ഒന്ന് guess അടിച്ചതാണെലും അതു ഏറെകുറെ റെഡിയായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു… നിന്റെ ഉള്ളിൽ ഇപ്പോ എന്താണ് എന്ന് എനിക്ക് മനസ്സിലാകും..ആദ്യകാഴ്ച്ചയിൽ ഒരു പെൺകുട്ടിയെ കണ്ടപ്പോൾ തോന്നിയ ഇഷ്ട്ടം…അത് ശരിക്കും പ്രണയം തന്നെ ആണോ എന്നുള്ള കൺഫ്യൂഷനിലാണ് ഇപ്പോഴും നീ..
ആ കൺഫ്യൂഷൻ തീർക്കേണ്ടതും നീ തന്നെയാണ്..നീ നന്നായി സമയം എടുത്തു ആലോചിച്ചു തീരുമാനിക്ക്,, കേട്ടോ..”
“ഏട്ടത്തി പറഞ്ഞത് ശരിയാ.. കൃത്യമായ ഒരു ഉത്തരം എനിക്ക് ഇപ്പോഴും കിട്ടിയിട്ടില്ല..
അവളെ ഞാൻ അങ്ങനത്തെ ഒരു ചുറ്റുപാടിൽ കണ്ടപ്പോൾ തോന്നിയ സഹതാപമോ അല്ലെങ്കിൽ അതിന്റെ പുറത്തുള്ള ഒരു affection മാത്രം ആണോ എന്ന് പോലും തോന്നി എനിക്ക് ആദ്യം…””
“അതിനു ഭദ്രയെപ്പറ്റി നിനക്ക് എന്തെങ്കിലും അറിയാമോ…??””
(എനിക്ക് ഭദ്രയോടുള്ളതു സഹതാപം ആണെന്ന് കേട്ടതു കൊണ്ടാണോ എന്തോ ആകാംഷയോടെ ആണ് ഏട്ടത്തി അങ്ങനെ ചോദിച്ചുത്…)
“ഞാൻ ചോദിച്ചത് മറ്റൊന്നും കൊണ്ടല്ല…
നീ ഭദ്രയുടെ കാര്യത്തിൽ ശരിക്കും കൺഫ്യൂസ്ഡ് ആണോ.
“സത്യം പറഞ്ഞാൽ ആണ് ഏട്ടത്തി… ഭദ്രയുടെ കാര്യത്തിൽ..ആദ്യമായി കണ്ട ദിവസം തന്നെ അവളോട് എനിക്ക് തോന്നുന്ന ഈ ഇഷ്ട്ടം, കെയർ ഇതെല്ലാം പ്രണയം തന്നെയാണോ അതോ വെറും സഹതാപം മാത്രമോ..എനിക്കറിയില്ല ഇപ്പൊഴും…”
ഞാൻ പറയുന്നത് കേട്ട് അല്പം നേരെ പുറത്തു തിമിർത്തു പെയ്യുന്ന മഴയിലേക്ക് നോക്കി എന്തോ ആലോചിച്ചിട്ടെന്ന പോലെ ഏട്ടത്തി പറഞ്ഞു തുടങ്ങി…
“എന്നാൽ നീ ഭദ്രയെപ്പറ്റി പൂർണമായും അറിഞ്ഞാൽ, അവളുടെ ശരിക്കും ഉള്ള ജീവിതാവസ്ഥ മനസ്സിലാക്കിയാൽ നീ നേരത്തെ പറഞ്ഞ അവളോടുള്ള സഹതാപത്തിന്റെ അംശം അല്പം മാത്രമേ നിന്റെ മനസ്സിൽ ഇപ്പോൾ ഉള്ളൂ എങ്കിൽ എല്ലാം കേട്ട് കഴിയുമ്പോൾ അതിന്റ നൂറു ഇരട്ടി ആകും എന്നെനിക്ക് ഉറപ്പുണ്ട്… “”
ഏട്ടത്തി പറയുന്നത് ശ്രദ്ധിച്ചിരിക്കുന്ന എന്റെ മനസ്സിൽ ഭദ്രയെപ്പറ്റി കൂടുതലായി അറിയാനുള്ള താല്പര്യം വർദ്ധിക്കുന്നത് ഞാൻ അറിഞ്ഞു…മഴ എന്റെ ശരീരത്തെ തണുപ്പിച്ചെങ്കിലും മനസ്സ് അപ്പോൾ ചൂട് പിടിക്കുകയായിരുന്നു…
“ഞാൻ അവളെ ആദ്യമായി കാണുന്നത് 6 വർഷങ്ങൾക്ക് മുൻപ് മീനാക്ഷിയുടെ കല്യാണത്തിന് വച്ചാണ്… കല്യാണം കൂടാൻ എത്തിയ നൂറുകണക്കിന് ബന്ധുക്കളുടെയും നാട്ടുകാരുടെയും കൂട്ടത്തിൽ നമ്മൾ കണ്ടു മറന്നു പോയേക്കാവുന്ന മുഖങ്ങളിൽ ഒന്ന് മാത്രം.. അതായിരുന്നു ഭദ്ര എനിക്ക് അന്ന്… വിവാഹത്തിന് ശേഷം മീനാക്ഷി ഹസ്ബെന്റിന്റെ ഒപ്പം വിദേശത്തേക്ക് പോകുന്നതിനു മുൻപ് ഒരു തവണ കൂടി ഞാൻ ആ വീട്ടിൽ പോയിരുന്നു മീനാക്ഷിയെ കാണാൻ… അന്നും ഞാൻ ഭദ്രയെ ആ വീട്ടിൽ കണ്ടു.. അന്നത്തെ ആ വീട്ടുകാരുടെ അവളോടുള്ള പെരുമാറ്റവും അവളുടെ വേഷവും മറ്റും കണ്ടപ്പോൾ ഞാൻ കരുതി അവൾ ആ വീട്ടിൽ ജോലിക്ക് നിൽക്കുന്ന കുട്ടി ആയിരിക്കും എന്നാണ്..
“ഏട്ടത്തി ഞാനും അങ്ങനെ…..””
“നീയും ഇന്നലെ അവളെ കണ്ടപ്പോൾ അങ്ങനെ തന്നെയാണല്ലേ കരുതിയത്…” പെട്ടന്ന് ഇടയ്ക്കു കയറി പറയാൻ തുടങ്ങിയ എന്നോട് ഏട്ടത്തി അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി…
“ഇന്നലെ നിങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചതും നിന്റെ ഷർട്ടിൽ ജ്യൂസ് ആയതിന്റെപ്പേരിൽ അവൾക്ക് ഭാനുമതി ആന്റിയുടെ അടുത്ത് നിന്നും വഴക്ക് കേട്ടതും ഞാൻ അറിഞ്ഞിരുന്നു.. ”
“ഏട്ടത്തി എങ്ങനെ.. അവൾ പറഞ്ഞോ..??”
“ഇല്ല അവൾ പറഞ്ഞില്ല..മീനാക്ഷി പറഞ്ഞാണ് ഞാനത് അറിഞ്ഞത്..”
ഇന്നലെ ഞാനും ഭദ്രയും തമ്മിൽ ഉണ്ടായതു ഏട്ടത്തി അറിയും എന്ന് ഞാൻ കരുതിയിരുന്നില്ല..അല്ലെങ്കിലും ഞാനായിട്ട് പറയാൻ പോയത് തന്നെ അല്ലേ.
“ഇന്നലത്തെ ആ സംഭവം മീനാക്ഷി കണ്ടിരുന്നു.. ഭാനുമതി ആന്റി ഉണ്ടായിരുന്നത് കൊണ്ടാണ് അവൾ അപ്പോൾ അടുത്തേക്ക് വരാതിരുന്നത്..വന്നാലും ആന്റി ഉള്ളത് കൊണ്ട് അവൾക്ക് ഒന്നും പറയാൻ കഴിയില്ലായിരുന്നു.. അവൾക്ക് പേടിയാണ് ആ സ്ത്രീയെ…
“ആ കുട്ടിയെ ഇന്നലെ രാത്രി ആരോ തല്ലി എന്ന് എനിക്ക് മനസ്സിലായിരുന്നു ഏട്ടത്തി..””
“നീ എങ്ങനെ അറിഞ്ഞു അത്…”
“അവളെ ഞാൻ പിന്നീട് വീടിനു പുറത്തു വച്ചു കണ്ടിരുന്നു….നേരത്തെ ഞാൻ കാരണം ആയിരുന്നു അവൾക്ക് വഴക്ക് കേട്ടത്.. അതിനു അവളോട് സോറി പറയണം എന്ന് ഞാൻ കരുതിയിരുന്നു… ഭദ്രയെ പുറത്ത് വച്ചു തനിയെ കണ്ടപ്പോൾ ഞാൻ പോയി അവളോട് സംസാരിച്ചു… ആപ്പോൾ അവളുടെ മുഖത്തെ വിരൽപ്പാട്കൾ ഞാനും ശ്രദ്ധിച്ചിരുന്നു…അത് എന്ത് പറ്റിയതാന്നു ചോദിക്കണം എന്ന് കരുതി എങ്കിലും സാധിച്ചില്ലാ..”
“മ്മ്മ്,, വല്ലാത്ത ഒരു കഷ്ടം തന്നെയാടാ ആ പെൺകുട്ടിയുടെ കാര്യം…””
“അല്ല ഏട്ടത്തി, ആ സ്ത്രീക്ക് എന്താ ഭദ്രയോട് ഇത്രക്കും ദേഷ്യം തോന്നാൻ… എപ്പോഴും തല്ലുന്നതൊക്കെ എന്തിനാ..”
“ആരും ചോദിക്കാനും പറയാനും ഇല്ലാത്തവരെ തല്ലിയാൽ എന്ത്, കൊന്നാൽ എന്ത്.. ” ഏട്ടത്തി അങ്ങനെ പറഞ്ഞപ്പോളാണ് ആരോരുമില്ലാത്തവളാണ് ഭദ്ര എന്ന് ഞാൻ മനസ്സിലാക്കിയത്… എന്നാൽ അവൾക്ക് താങ്ങും തണലും ആകേണ്ടവർ തന്നെയാണ് അവളെ ദ്രോഹിക്കുന്നത് എന്ന സത്യം എന്നെ ഞെട്ടിക്കുന്നതായിരുന്നു…
“സുരേന്ദ്രൻ അങ്കിൾന്റെ അനിയന്റെ മൂത്ത മകൾ ആണ് ഭദ്ര..അവൾക്കു എട്ടു വയസ്സ് ഉള്ളപ്പോൾ ആണ് അവൾക്കു അവളുടെ അച്ഛനും അമ്മയും അനിയനും നഷ്ട്ടപ്പെടുന്നത്..അന്നത്തെ ആ ആക്‌സിഡന്റ്ൽ നിന്നും ഭാഗ്യം കൊണ്ടാണ് അവൾ രക്ഷപെട്ടത്… പക്ഷെ ദൈവം അവളെ മാത്രം ജീവിതത്തിലെക്കു തിരിച്ചു കൊണ്ട് വന്നപ്പോൾ ആ ജീവിതം അവൾക്കായി മാറ്റി വച്ചത് അനാഥത്വം ആയിരുന്നു എന്ന സത്യം ഉൾക്കൊള്ളാനുള്ള കരുത്ത് ആ എട്ടു വയസ്സ്കാരിയുടെ കുഞ്ഞു മനസ്സിന് ഇല്ലായിരുന്നു… മനസ്സിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ട ആ കൊച്ചു കുട്ടിക്ക് ബന്ധുക്കളും നാട്ടുകാരും അധികം വൈകാതെ തന്നെ ഒരു ഓമനപ്പേരു കൂടി ചാർത്തി കൊടുത്തു..
”ഭ്രാന്തി…”
ശരീരത്തിലെ മുറിവുകൾ കാലം മായ്ക്കുമെന്ന് ഉറപ്പായിരുന്നു.. എന്നാൽ മനസ്സിൽ ഉണ്ടാകുന്ന ചില മുറിവുകൾ ഉണങ്ങാൻ അത് പര്യാപ്തമല്ല.. ആറു മാസത്തോളം അവൾ ഹോസ്പിറ്റലിൽ അതിനായി ട്രീറ്റ്മെന്റ്ൽ കഴിഞ്ഞു.. പതിയെ അവൾ റിക്കവർ ആയി തുടങ്ങി… ഏകദേശം ഒരു വർഷം നീണ്ട ചികിത്സയും അവളുടെ അമ്മമ്മയുടെ പ്രാർത്ഥനയും ദൈവം കേട്ടു…ഭദ്രയെ, അവരുടെ പഴയ അമ്മുവിനെ ദൈവം അവർക്കു തിരിച്ചു നൽകി…അവർ ആയിരുന്നു ഭദ്രയ്ക്ക് പിന്നെ എല്ലാം…അമ്മമ്മയുടെ തണലിൽ അവൾ എല്ലാം മറക്കാൻ ശ്രമിച്ചു….
അമ്മവീട്ടിലേക്കാൾ കഠിനം ആയിരുന്നു ആ വീട്ടിലെ ഭദ്രയുടെ ജീവിതം.. രക്തബന്ധത്തിനപ്പുറം ഒരു മനുഷ്യജീവി എന്ന പരിഗണന പോലും അവൾക്ക് ആ വീട്ടിൽ കിട്ടിയിരുന്നില്ല..അത്രയേറെ അവളെ ആ സ്ത്രീ കഷ്ട്ടപ്പെടുത്തി.. ഇപ്പോഴും ആ അവസ്ഥക്ക് മാറ്റം ഒന്നും വന്നിട്ടില്ല…കയറി ചെല്ലാനോ അഭയo തരാനോ ആശ്രയിക്കാനോ ആരുമില്ലാതിരുന്ന ആ കുട്ടിക്ക് എല്ലാ വേദനയും സഹിക്കേണ്ടി വന്നു..””
“അപ്പോൾ സുരേന്ദ്രനങ്കിൾ ഇതിനെല്ലാം കൂട്ട് നിന്നോ….. ”
അത് വരെ സ്വന്തം ഗർജ്ജനത്താൽ ശബ്ദംമുഖരിതമാക്കിയിരുന്ന പ്രകൃതിയെ എന്റെ വാക്കുകൾക്ക് കാതോർക്കാൻ എന്ന പോലെ മഴ തന്റെ ഉഗ്രസ്വരൂപം വെടിഞ്ഞു മൂകമാക്കിയിരുന്നു.. പെട്ടന്ന് ഞാൻ അങ്ങനെ ചോദിച്ചപ്പോൾ എന്റെ ശബ്ദം ഇടറിയതായി എനിക്ക് അനുഭവപ്പെട്ടു…ഏട്ടത്തിക്കും അത് മനസ്സിൽ ആയിക്കാണും എന്ന് എനിക്ക് തോന്നി..
“അദ്ദേഹത്തിന് എത്ര സമയം അവളെ നോക്കിയിരിക്കാൻ പറ്റും.. അങ്കിൾ വീട്ടിൽ ഉള്ളപ്പോഴും ആന്റിയുടെ അവളോടുള്ള പെരുമാറ്റം വളരെ ക്രൂരമായിരുന്നു..അപ്പോൾ അദ്ദേഹം ഇല്ലാത്തപ്പോൾ എന്തായിരുന്നിരിക്കും എന്ന് നമുക്ക് തന്നെ ഊഹിക്കാല്ലോ..അവളുടെ പേരും പറഞ്ഞു അവർ തമ്മിൽ എപ്പോഴും വഴക്ക് ഉണ്ടാകുമായിരുന്നത്രേ.ഒരു പെൺകുട്ടിയായ അവൾ നാളെ തങ്ങൾക്കു ഒരു ബാധ്യത ആയി തീരും എന്ന ആ ഇനിയും കാലഹരണപ്പെടാത്ത ചിന്താഗതി തന്നെയാണ് ആന്റിയേയും അലട്ടിയിരുന്നത്… എല്ലു മുറിയെ വീട്ടുവേല ചെയ്യണമെങ്കിലും കഴിക്കാൻ ആഹാരവും മഴയും വെയിലും കൊള്ളാതെ കിടക്കാൻ ഒരിടവും, അത് മാത്രം ആയിരുന്നു അവൾക്ക് ആ വീട്… മീനാക്ഷിയിലൂടെ ആണ് ഞാൻ ഭദ്രയെപ്പറ്റി കൂടുതൽ ആയി അറിഞ്ഞത് അതും കുറച്ചു കാലം മുൻപ്….
“ഇപ്പോൾ പറയു.. അവളെപ്പറ്റി എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ നിനക്ക് അവളോട് തോന്നുന്നത് എന്താ… അവളുടെ അവസ്ഥയറിഞ്ഞുള്ള സഹതാപം തന്നെ ആണോ..??? ”
ഏട്ടത്തി അങ്ങനെ ചോദിച്ചപ്പോൾ നൽകാൻ ഒരു ഉത്തരം എനിക്ക് കിട്ടിയില്ല…
എന്റെ മനസ്സ് മനസ്സിലാക്കി എന്നോണം ഏട്ടത്തി പറഞ്ഞു…
“അറിയണം മോനെ,, ഒരു പെണ്ണിനെ ഇഷ്ട്ടപ്പെടുമ്പോൾ അവളുടെ തൊലിപ്പുറത്തെ സൗന്ദര്യംമോ അഴകളവുകൾ ഒത്ത ശരീരമോ അല്ല നിങ്ങൾ കാണേണ്ടത്..ആ ശരീരത്തിനുള്ളിലെ അവളുടെ മനസ്സ് കാണണം..ആ മനസ്സിനെ അറിയണം.. അവളുടെ സ്വപ്നങ്ങൾ, മോഹങ്ങൾ അങ്ങനെ എല്ലാം തിരിച്ചറിയണം.. അവളുടെ സന്തോഷങ്ങൾ മാത്രമല്ല ദുഃഖങ്ങളും നിങ്ങളുടെതാകണം.. പെണ്ണിന്റെ ശരീരം കീഴടക്കുന്നത് അത്ര വലിയ ആണത്തം ഒന്നുമല്ല.. അവളുടെ മനസ്സ് നേടാൻ കഴിഞ്ഞാൽ അവൾ നിങ്ങളെ മതിക്കും…ചങ്ക് പറിച്ചു സ്നേഹിക്കും… അമ്മയുടെ സ്നേഹവാത്സല്യം അറിഞ്ഞു വളർന്ന നിങ്ങൾക്കു,, ഒരു പെണ്ണിന്റെ കളങ്കമില്ലാത്ത സ്നേഹം എങ്ങനെ ആയിരിക്കും എന്ന് പറഞ്ഞു തരേണ്ടതില്ലല്ലോ…””
“ഏട്ടത്തി അപ്പോൾ എന്റെ മനസ്സിൽ അവളോട് തോന്നിയത്… ”
“നിന്റെ മനസ്സിൽ അവളോട് തോന്നിയത് പ്രണയം തന്നെയാണോ എന്ന് ഇനിയാണ് നീ തിരിച്ചറിയെണ്ടത്.. അല്ലാതെ നിന്റെ ഭാഗത്തു യാതൊരു തെറ്റും ഇല്ലാ…ഞാൻ പറഞ്ഞതിന്റെ പൊരുൾ ന്റെ കുട്ടിക്കു മനസ്സിലായോ…””
“”ഹ്മ്മ്..മനസ്സിലായി ഏട്ടത്തി.. “”
“നേരം ഒരുപാട് ആയി നീ ഉറങ്ങിക്കോ ഞാൻ പോട്ടെ…” എന്റെ മുടിയിഴകളിൽ ഒന്ന് തഴുകി ഏട്ടത്തി പോയി..
ഇരുട്ടിൽ നിദ്ര പ്രാപിച്ച ഭൂമിദേവിയെ വീക്ഷിച്ച് ഞാൻ കുറച്ചു നേരം കൂടി അവിടെ ഇരുന്നു എന്റെ മടിയിൽ കിടന്നുറങ്ങുന്ന ദേവൂട്ടിയുടെ തലയിൽ തഴുകി കൊണ്ട്… മനസ്സ് അപ്പോഴും അസ്വസ്ഥമായിരുന്നു..
“ഭദ്ര… എന്റെ മനസ്സിൽ ഇപ്പോൾ അവൾ മാത്രം… അവളുടെ മുഖം.. ഏട്ടത്തി അവളെപ്പറ്റി പറഞ്ഞത് അത്രയും മനസ്സിൽ തങ്ങി നിൽക്കുന്നു…ജീവിതത്തിൽ ഒരുപാട് വേദനകൾ മാത്രം അനുഭവിച്ച കുട്ടി… അവളുടെ കരിമഷി എഴുതിയ മിഴികളിൽ ഞാൻ കണ്ട നനവുകളിലും കവിളിണകളിൽ ഒളിപ്പിച്ച ചെറുപുഞ്ചിരിയിലും, അവൾ ഈ ചെറുപ്രായത്തിലും അനുഭവിച്ചു തീർത്ത സങ്കടങ്ങൾ എനിക്ക് ഇപ്പോൾ കാണാം… ഒരുപാട് വിഷമങ്ങൾ ഉള്ളിലൊതുക്കിയാണ് അവൾ നടക്കുന്നത് എന്ന് ഇന്നലെ കണ്ടപ്പോഴെ എനിക്ക് തോന്നിയിരുന്നു…
അന്ന് രാത്രി സ്വസ്ഥമായി ഉറങ്ങാൻ പോലും എനിക്ക് സാധിച്ചില്ല.. വേറെ ഒന്നും അല്ല കാര്യം…ഇനി ഭദ്രയ്ക്ക് എന്നെ ഇഷ്ട്ടപ്പെടുമോ എന്ന ചിന്ത തന്നെ… അല്ല അങ്ങനെ ഒരു കാര്യം ഉണ്ടല്ലോ..?😇
പിറ്റേന്ന് തന്നെ ഞാൻ ഏട്ടത്തിയോട് ഞാൻ എന്റെ മനസ്സിലുള്ളതെല്ലാം തുറന്നു പറഞ്ഞു.. ഭദ്രയോടുള്ള പ്രണയവും അവളെ ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നുമൊക്കെ.. സാവകാശം പോലെ അത് വീട്ടിൽ അവതരിപ്പിക്കാം എന്ന് ഏട്ടത്തി പറഞ്ഞു…
വിവാഹത്തെപ്പറ്റിയും ഭദ്രയോടൊപ്പമുള്ള എന്റെ ജീവിതത്തെപ്പറ്റിയുമെല്ലാം ഞാൻ സ്വപ്നങ്ങൾ കാണാൻ തുടങ്ങി… ജീവിതത്തിൽ ആദ്യമായി ‘love at first sight’ എന്ന പ്രതിഭാസത്തിൽ എനിക്ക് വിശ്വാസം തോന്നിത്തുടങ്ങി..അല്ലെങ്കിലും സ്വപ്നത്തിൽ കണ്ട ഏതോ ഒരു പെണ്ണിനേയും മനസ്സിൽ ഇട്ട് ഒരു പകൽ മുഴുവനും നടന്ന എന്നെ ഭദ്രയെ പോലെ ഒരു പെൺകുട്ടിയുടെ മുന്നിലേക്ക് കൊണ്ട് ചെന്നെത്തിച്ചത് ഒരു നിമിത്തം ആണെന്നു വിശ്വസിക്കാനാണ് എനിക്കിപ്പോൾ ഇഷ്ട്ടം… അല്ലെങ്കിൽ ഞാൻ വിശ്വസിക്കുന്ന ദൈവം എന്റെ മനസ്സ് അറിഞ്ഞു പ്രവർത്തിച്ചതും ആകാം… എന്തായാലും വീട്ടുകാർ കണ്ടെത്തി തരേണ്ടി വരും എന്ന് കരുതിയിരുന്ന എന്റെ പെണ്ണിനെ അവസാനം സ്വയം കണ്ടെത്തിയതിന്റെ ത്രില്ലിൽ ആണു ഞാൻ… ഈശ്വരാ.. ഇനി ഭദ്രയ്ക്ക് കൂടി എന്നെ ഇഷ്ട്ടമായാൽ മതിയായിരുന്നു… അതും കൂടി ഒന്ന് അറിയാതെ എനിക്ക് മനസ്സമാധാനം ഇല്ല…. അവളെ ഒന്ന് കാണണം എന്ന് മനസ്സ് പറഞ്ഞുവെങ്കിലും, എടുത്തുചാടി ഒന്നും കുളമാക്കരുതല്ലോ എന്ന് കരുതി ഞാൻ ആ ഉദ്യമം വേണ്ടാ എന്ന് വച്ചു.. ഒന്നാമതെ എനിക്ക് ഈ കാര്യങ്ങളിൽ ഒന്നും ഒരു മുൻപരിചയമോ വല്ല്യ പ്രാവീണ്യമോ ഇല്ല.. അപ്പോൾ ആവേശം ഒന്നും വേണ്ട..നമുക്ക് വീട്ടുകാർ മുഖേന തന്നെ ഉള്ള ഇടപെടൽ മതി.. എന്നെപ്പോലുള്ളവർക്ക് അതാണ് നല്ലത്.. ഏട്ടത്തി എല്ലാം ഏറ്റിട്ടുണ്ടല്ലോ.. ഞാൻ എന്നെ സ്വയം നിയന്ത്രിച്ചു…
*****——******
മൂന്ന് നാലു ദിവസങ്ങൾക്ക് ശേഷം,, വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു ഓഫീസിൽ പതിവ് തിരക്കുകളിൽ മുഴുകിയിരിക്കുകയായിരുന്നു ഞാൻ… വെരിഫൈ ചെയ്തു കൊണ്ടിരുന്ന ചില റെക്കോർഡ്സിൽ തുടർച്ചയായി മിസ്റ്റേക്ക്സ് കണ്ട എനിക്ക് പെട്ടന്ന് ദേഷ്യം വന്നു… അല്ലെങ്കിലേ വർക്ക്‌ലോഡ് കൂടുതൽ ആണ് അപ്പോഴാണ് ഇത് പോലെ ഉള്ള ഓരോ തലവേദനകൾ.. ഞാൻ റെക്കോർഡ്സ് തയ്യാറാക്കിയ “വൈഗ” എന്ന പെൺകുട്ടിയെ ക്യാബിനിലേക്ക് വിളിപ്പിച്ചു… വൈഗ കമ്പനിയിലെ അക്കൗണ്ടന്റ്സിൽ ഒരാളാണ്…
“Sir may I Come in.. ” വൈഗ ആയിരുന്നു അത്…
“Yes, come in…”
“Sir എന്താ വരാൻ പറഞ്ഞത്… ”
“See this…എന്താണ് വൈഗ ഇത്.. കംപ്ലീറ്റ് മിസ്റ്റേക്ക്സ് ആണ്..Even single പേജ് പോലും ഇല്ല മിസ്റ്റേക്ക് ഇല്ലാത്തത്…. What does it mean…?? (ആ ഫയൽ എന്റെ ടേബിൾന്റെ ഓപ്പോസിറ് നിന്നിരുന്ന അവളുടെ മുമ്പിലേക്കായി ഇട്ട് കൊടുത്തു കൊണ്ടാണ് ഞാൻ സംസാരിച്ചത്…)
“Sorry Sir.. ഞാനൊന്ന് ചെക്ക് ചെയ്തിട്ട് ഇപ്പോൾ തന്നെ ശരിയാക്കി തരാം..””
“ഇതിപ്പോൾ കുറെ ആയല്ലോ ഇങ്ങനെ സംഭവിക്കുന്നത്…ഈ ഒരാഴ്ച മാത്രം തന്റെ ഭാഗത്ത് നിന്നും ഇതു പോലെ എത്ര തവണ ഉണ്ടായി എന്ന് തനിക്ക് ഓർമ്മ ഉണ്ടോ… what happened to you..? “”
“Sorry sir..” ദേഷ്യത്തോടെയുള്ള എന്റെ സംസാരം നേരിടാൻ ആകാതെ ആ പെൺകുട്ടി തല കുമ്പിട്ടു നിന്നു…
“And remember one thing.. if you feel that you are not fit for this job then just leave from here as yourself….otherwise you have to be ready to face the consequences for your irresponsible behavior…. you got it..??””
‘Yes sir.. ‘
‘You can go now..’ വൈഗയോട് അത്രയും പറഞ്ഞു പൊട്ടിത്തെറിച്ചപ്പോൾ എന്റെ ദേഷ്യത്തിനു ഒരു ശമനം ആയിരുന്നു..
“Ok sir..” ആ ഫയലും എടുത്ത് വൈഗ അവളുടെ സീറ്റിലേക്ക് പോയി… തല കുമ്പിട്ട് കൊണ്ടുള്ള അവളുടെ ആ പോക്ക് കണ്ടപ്പോൾ എനിക്ക് അൽപ്പം മനസ്സലിവ് തോന്നാതിരുന്നില്ല…അപ്പോഴത്തെ ദേഷ്യത്തിന്റെ പുറത്തു പറഞ്ഞത് ആണെങ്കിലും അത്രയും പറയണ്ടായിരുന്നു തോന്നി.. ഇങ്ങനെയൊന്നും ആയിരുന്നില്ല വൈഗ.. കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി ആ കുട്ടിക്ക് ഒരുപാട് മാറ്റം ഉണ്ട്.. കുറെ വായിക്കുകയും എഴുതുകയും ചെയ്തിരുന്ന, എല്ലാവരോടും എപ്പോഴും വളരെ സന്തോഷത്തോടെ സൗഹൃദകരമായി ഇടപഴകിയിരുന്ന വൈഗ ഇപ്പോൾ അങ്ങനെയല്ല… ആരോടും ഒന്നും സംസാരിക്കാതെ വളരെ സൈലന്റ് ആയിട്ടാണ് ആ കുട്ടിയെ കുറെ നാളുകളായി കാണുന്നത്…ഓഫീസിലെ പലരും അവളുടെ ഈ മാറ്റം കണ്ട് അവളോട് ചോദിച്ചിരുന്നു എങ്കിലും തൃപ്തികരമായ ഒരു ഉത്തരം തരാതെ ഒഴിഞ്ഞു മാറുകയായിരുന്നു അവൾ ആദ്യമൊക്കെ… വൈഗയുടെ ഈ മാറ്റം efficient employee ആയിരുന്ന അവളുടെ ജോലിയിലും മോശമായി പ്രകടമാകാൻ തുടങ്ങിയപ്പോൾ ഞാനും അതിനെപ്പറ്റി ചോദിച്ചിരുന്നെങ്കിലും എനിക്കും കൃത്യമായ ഒരു മറുപടി അവളിൽ നിന്ന് കിട്ടിയില്ല…
പിന്നെ ഒരു ദിവസം ഓഫീസിലെ തന്നെ എംപ്ലോയീ ആയ കീർത്തന പറഞ്ഞാണ് വൈഗയുടെ ഈ മാറ്റത്തിന്റെ കാരണം എല്ലാവരും അറിഞ്ഞത്..
വൈഗക്ക് ഒരു പ്രണയം ഉണ്ടായിരുന്നു… ഹരി എന്നായിരുന്നു ആ പയ്യന്റെ പേര്.. ഏകദേശം 3 വർഷം ആയുള്ള റിലേഷൻഷിപ്പ് ആയിരുന്നു അത്..ഈ അടുത്താണ് അവർ തമ്മിൽ ബ്രേക്ക് അപ്പ് ആയതു… അതിന്റെ depressionൽ ആണ് ആ കുട്ടി.. കീർത്തനക്ക് നന്നായി അറിയാമായിരുന്നു അവരുടെ അടുപ്പത്തെപ്പറ്റി.. കീർത്തനയും വൈഗയും ഒരേ ഹോസ്റ്റലിൽ ആയിരുന്നു താമസിച്ചിരുന്നത്…
വൈഗയുടെ പ്രോബ്ലെം എന്തെന്ന് മനസ്സിലായതോടെ എല്ലാവരും പറഞ്ഞത്,, കുറച്ചു നാൾ കഴിഞ്ഞാൽ അവൾ ശരി ആകുമെന്നാണ്.. എനിക്കും അത് തന്നെയാണ് തോന്നിയത്..ആ കുട്ടിക്ക് കുറച്ചു സമയം വേണ്ടി വന്നേക്കും റിക്കവർ ആകാൻ..ഒരു പ്രണയം തകർന്നു എന്ന് കരുതി എന്താ ഇപ്പോൾ… അത് കഴിഞ്ഞും ലൈഫ് ഉണ്ടല്ലോ….
ഇത്രയും ദിവസം കഴിഞ്ഞ നിലക്ക് ഇനിയും ആ കുട്ടിയെ ഇങ്ങനെ വിടുന്നത് ശരി അല്ല എന്ന് എനിക്ക് തോന്നി..വൈഗയോട് സംസാരിക്കണം ഇന്ന് തന്നെ.. official relationshipനു പുറമെ അവൾ എനിക്ക് അനുവദിച്ചു തന്നിട്ടുള്ള സൗഹൃദത്തിന്റെ ആ ഒരു സ്പേസ് ഉപയോഗപ്പെടുത്തുവാൻ ഞാൻ തീരുമാനിച്ചു.. അതല്ലെങ്കിൽ ഒരു subordinate എന്നതിന് അപ്പുറം എന്റെ സഹോദരിയോടെന്നപ്പോലെ ഉള്ള concern എപ്പോഴോ എനിക്ക് തോന്നിയത് കൊണ്ടാകാം വൈഗയോട് സംസാരിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്…
അര മണിക്കൂർ കഴിഞ്ഞു വൈഗ ഫയലുമായി എന്റെ ക്യാബിനിൽ വന്നു..
“Sir ഞാൻ എല്ലാം rectify ചെയ്തിട്ടുണ്ട്..ഇതാ ഫയൽ..”
“Ok വൈഗ, let me check…”
“Ok sir. ” പോകാൻ തിരിഞ്ഞ വൈഗയെ ഞാൻ വിളിച്ചു..
“വൈഗ ഇന്ന് ഓഫീസ് ടൈം കഴിഞ്ഞു പോകുന്നതിന് മുൻപ് ഇവിടെ ക്യാബിനിൽ വരണം. I have to talk to you.. ”
“Yes sir..” നിസ്സoഗ്ഗതയോടെ മറുപടി നൽകി അവൾ പോയി…
പറഞ്ഞ പോലെ ഓഫീസ് ടൈം കഴിഞ്ഞു പോകുന്നതിനു മുൻപ് വൈഗ ക്യാബിനിൽ വന്നു..ഓഫീസിൽ ബാക്കി ഉള്ളവർ എല്ലാം ഒരു വിധം പോയി തുടങ്ങിയിരുന്നു…
“ഇരിക്കു വൈഗ… ”
“Thank you sir…”
“കീർത്തന വെയിറ്റ് ചെയ്യുന്നുണ്ടോ..?? ”
“ഇല്ല സർ..അവളോട് ഞാൻ പൊക്കോളാൻ പറഞ്ഞു.. ”
“Ok fine..be comfortable and tell me vaiga… എന്താണ് തന്റെ ഉദ്ദേശം.. പ്രണയനൈരാശ്യത്തിന്റെ പേരിൽ life spoil ചെയ്യാനാണോ…?? “‘
അവൾ മറുപടിയൊന്നും പറയാതെ തല കുമ്പിട്ടു ഇരുന്നു..
”Look at me vaiga…ഒരു superior എന്നതിന് അപ്പുറം ഉള്ള freedom കൊണ്ടാണ് ഞാൻ സംസാരിക്കുന്നതു.. എന്താണെങ്കിലും തനിക്ക് എന്നോട് പറയാം.. “”
ഒരു വേള മുഖം ഉയർത്തിയ അവൾ എന്റെ കണ്ണിലേക്ക് തന്നെ നോക്കിയിരുന്നു.. മനസ്സിലെ സംഘർഷങ്ങൾ ഒന്നും അവളുടെ മുഖത്തു പ്രതിധ്വനിച്ചിരുന്നില്ല..ശാന്തമായിരുന്നു അവളുടെ ശരീര ഭാഷ…
പതിയെ അവളുടെ വാക്കുകൾ പുറത്തുവന്നു.. “എനിക്കൊരു പ്രണയം ഉണ്ട് സർ…”
“അത് കഴിഞ്ഞുപോയ കാര്യം അല്ലെ.. past is past, ഇനിയും അതിനെപ്പറ്റി ചിന്തിച്ചു വിഷമിക്കുന്നത് എന്തിനാ വൈഗ..”
“കഴിഞ്ഞു പോയതിനെപ്പറ്റി അല്ല സർ.. ഇപ്പോഴത്തെ എന്റെ പ്രണയത്തെക്കുറിച്ച് ആണ് ഞാൻ പറയുന്നതു..”
“ആരോട്,, ആരോടാണ് തന്റെ പ്രണയം…” ഞാൻ അവളോട് ചോദിച്ചു…
“മരണത്തോട്..സ്വന്തം ഗന്ധത്തേക്കാളും മരണത്തിന്റെ ചടപ്പിക്കുന്ന ഗന്ധത്തോടാണ് എനിക്കിപ്പോൾ പ്രണയം.. അല്ല ഒരു തരം ആസക്തി…” എന്നെ നോക്കാതെ അവൾ പറഞ്ഞു…
“ഉള്ള പുസ്തകങ്ങൾ മുഴുവൻ വായിച്ചിട്ട് വെറുതെ ഭ്രാന്ത് പറയരുത് വൈഗാ..”” ഈർഷ്യയോടെ അങ്ങനെ പറഞ്ഞു കൊണ്ട് വീണ്ടും അവളിലേക്ക് ശ്രദ്ധ പതിപ്പിച്ചപ്പോഴാണ് ഞാൻ അത് കണ്ടത്. അവളുടെ ഇടത് കൈത്തണ്ടയിലെ ആ കെട്ട്.. എന്തോ മുറിവ് ഡ്രസ്സ് ചെയ്ത് ബാൻഡേജ്ജ് കെട്ടിയിരിക്കുന്നു.. അവളുടെ ഓഫ് വൈറ്റ് ഫുൾ സ്ലീവ് ടോപ്പിൽ അത് പെട്ടന്ന് കാണില്ലായിരുന്നു..
എന്നാൽ ആ മുറിവ്, അത് കണ്ട ഇടം, അവളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ..എല്ലാം കൂടി കൂട്ടി വായിച്ചപ്പോൾ എന്റെ തലച്ചോറിലേക്ക് ഓടി വന്ന ചിന്ത മറ്റൊന്നു ആയിരുന്നു.. അവൾ അവിവേകത്തിനു വല്ലതും മുതിർന്നോ എന്ന്..
“വൈഗ എന്തായിത്..നീ വല്ല ബുദ്ധിമോശത്തിനും ശ്രമിച്ചോ…വെറുതെ ഭ്രാന്ത് കാണിക്കരുത്….” ഞാനാ മുറിവിൽ നോക്കി അങ്ങനെ പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഞാൻ കണ്ട ഗൂഡമായ മന്ദസ്മിതം എന്റെ ആ സംശയത്തെ സാധൂകരിക്കുന്നതായിരുന്നു..
“ചില സമയങ്ങളിലെ എന്റെ ഭ്രാന്തിന് അറുതി വരുത്താൻ ഈ മുറിവുകൾ സമ്മാനിക്കുന്ന രക്തത്തുള്ളികൾക്കെ കഴിയു സർ..ദേഷ്യത്തിന്റെയും സങ്കടത്തിന്റെയും നിസ്സഹായവസ്ഥയുടെയും അങ്ങേയറ്റത്തു നിൽക്കുന്ന എനിക്ക് ഒരു സ്വാന്തനം നൽകുന്നത് ഇതൊക്കെയാണ്.. സ്വന്തം ദേഹം നോവിക്കുമ്പോൾ കിട്ടുന്ന നിർവൃതി..””
“അതിനു മാത്രം നിന്റെ പ്രശ്നം എന്താണ്.. ” അവൾക്കെതിരെ ഇരുന്നു കൊണ്ട് ഞാൻ അത് ചോദിച്ചു…
“വിശ്വാസവഞ്ചന…. I feel, I was used by someone who once I loved and believed very much… ചതിക്കപ്പെട്ടു എന്നതിനപ്പുറം ചതിക്കപ്പെടാൻ ഞാൻ നിന്നു കൊടുത്തു എന്ന് പറയുന്നതാകും ശരി… ഞാൻ ശ്രദ്ധിക്കാതിരുന്നത് കൊണ്ടാണ് എനിക്ക് ഇങ്ങനെയൊക്കെ സംഭവിച്ചത്.. എഴുത്തിന്റെയും വായനയുടെയും ലോകത്ത് സ്വയം മറന്നു കഴിഞ്ഞപ്പോൾ യഥാർത്ഥത്തിൽ ഞാൻ ഒറ്റപ്പെട്ടു പോയിരുന്നു…എനിക്ക് ആശ്വാസം തരാനും കെയർ തരാനും വന്നവനിലേക്ക് എന്റെ മനസ്സ് ചാഞ്ഞു പോയി.. എന്നിട്ടും പിരിയാൻ നേരം അവൻ എന്നോട് പറഞ്ഞു ആ വാക്കുകൾ… ‘ഞാൻ അവനെ സ്നേഹിക്കുന്നുവെന്ന്, പരിഗണിക്കുന്നുവെന്ന് അവനും കൂടി തോന്നണം പോലും..ഉള്ളിൽ നിറയെ സ്നേഹം ഒളിപ്പിച്ചു വച്ചിട്ട് പ്രയോജനമൊന്നും ഇല്ലത്രേ… ഞാൻ അവനെ സ്നേഹിക്കാതിരുന്നിട്ടില്ല സർ, അവനെ കെയർ ചെയ്യാതിരുന്നിട്ടില്ല..
“വൈഗ പിന്നെ എന്തായിരുന്നു നിങ്ങൾക്കിടയിലെ പ്രശ്നം..”
“പ്രിയ…. ഹരി വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി…വീട്ടുകാരായി പറഞ്ഞുറപ്പിച്ച വിവാഹം.. സൗന്ദര്യം, വിദ്യാഭ്യാസം, പണം അങ്ങനെ എല്ലാം കൊണ്ടും എന്നേക്കാൾ മികച്ചവൾ… എന്നെ ഒഴിവാക്കാൻ ഹരിക്ക് അത്രയും തന്നെ ധാരാളം അല്ലേ സർ…?? ” എന്റെ കണ്ണുകളിൽ നോക്കി അതു പറഞ്ഞതും അതു വരെ വിഷാദം നിറഞ്ഞു നിന്നിരുന്ന അവളുടെ കവിളുകളിൽ ഒരു പുഞ്ചിരി മിന്നിമറഞ്ഞു.. ചതിക്കപ്പെട്ടവളുടെ ചിരി…
“വരുന്ന സൺഡേ ആണ് അവരുടെ വിവാഹം…ദുബായിൽ വച്ച്.. ഹരിയും ഫാമിലിയും ലാസ്റ്റ് വീക്ക് പോയി… പോകുന്നതിന് മുൻപ് എന്നെ കാണാൻ വന്നിരുന്നു…എല്ലാം പറഞ്ഞു അവസാനിപ്പിച്ചിട്ട് പോകാൻ..”
“വൈഗ..എല്ലാം ഇനി കഴിഞ്ഞു പോയില്ലേ.. നിന്നെ വേണ്ടാന്ന് പറഞ്ഞ് പോയവനെ ഓർത്ത് ഇനിയും നീ എന്തിനു ദുഃഖിക്കുന്നു..””
“”അങ്ങനെ എളുപ്പം എല്ലാം എനിക്ക് മറക്കാൻ സാധിക്കുന്നില്ല സർ.. ഈ ലോകത്ത് മറ്റേന്തിനേക്കാളും അവനെ സ്നേഹിച്ച ഞാൻ ജീവനോടെയിരിക്കുമ്പോൾ എന്നെ മറന്നു മറ്റൊരുവളിലേക്ക് പ്രണയം പകരാൻ അവനു കഴിഞ്ഞുവല്ലോ എന്ന് ഓർക്കുമ്പോൾ, എനിക്ക് ഭ്രാന്ത് പിടിക്കുന്നു… എന്റെ തലയിൽ ഒരായിരം കടന്നലുകൾ മൂളുന്ന പോലെ, നെഞ്ചിലാരോ കൂടം കൊണ്ടടിക്കുന്ന പോലെ, കാരമുള്ളുകൾ തറച്ചിറങ്ങുന്ന വേദന.. എന്നെ സ്നേഹിച്ചവരെയും വിശ്വസിച്ചവരെയും അവനുവേണ്ടി എനിക്ക് വഞ്ചിക്കേണ്ടി വന്നു..എന്റെ അച്ഛനും അമ്മയും, എന്റെ സഹോദരങ്ങൾ അവർ എല്ലാവരെയും ഞാൻ…. എല്ലാം അറിയുമ്പോൾ അവർ ആരും എന്നോട് പൊറുക്കില്ല, എന്നെ അവർ വെറുക്കും..ആർക്കും വേണ്ടാത്ത ഒരു ജന്മം ആയിരിക്കും ഇനി എന്റെ… ഞാൻ പറയുന്നത് കേൾക്കാനും എന്നെ മനസ്സിലാക്കാനും ആരുമില്ലാതെ ഞാൻ ഒറ്റപ്പെട്ടു പോകും സർ…
“അങ്ങനെയൊന്നുമില്ല..തനിക്ക് ഒന്നും സംഭവിച്ചിട്ടില്ല..ആരെയും നഷ്ട്ടപ്പെട്ടിട്ടും ഇല്ല.. ഒരു പ്രണയം നഷ്ട്ടപ്പെട്ടതിന്റെ പേരിൽ ഇങ്ങനെ സ്വയം ക്രൂശിക്കരുത് വൈഗാ…” എന്റെ വാക്കുകൾ കേട്ട് ഒരു നിമിഷം എന്നെത്തന്നെ നോക്കിയിരുന്ന വൈഗ പറഞ്ഞു തുടങ്ങി…
“സർ പ്രണയിച്ചിട്ട് ഉണ്ടോ…ആരെയെങ്കിലും.. എപ്പോഴെങ്കിലും ഒരിക്കൽ…”
വൈഗ പെട്ടന്ന് അങ്ങനെ ചോദിച്ചപ്പോൾ മനസ്സിൽ ഓടിയെത്തിയത് എന്റെ ഭദ്രയുടെ മുഖമായിരുന്നെങ്കിലും, അവളുടെ ചോദ്യത്തിനു എന്റെ ഉത്തരം മൗനമായിരുന്നു..
“ഞാൻ പറഞ്ഞു തീർന്നില്ല സർ….. അങ്ങനെ കുറെ ദിവസങ്ങൾ..മനസ്സിന്റെ നിയന്ത്രണം പോലും നഷ്ട്ടപ്പെടുമെന്ന് കരുതിയ നാളുകളിൽ അവൾക്ക് കൂട്ടായി വന്നതാണ് അക്ഷരങ്ങൾ… തന്റെ സ്വപ്നങ്ങളും മോഹങ്ങളും അക്ഷരങ്ങളിലൂടെ കടലാസിൽ പകർത്തുമ്പോൾ അത് അവൾക്ക് ഏറ്റവും ആത്മസംതൃപ്തി നൽകിയ നിമിഷങ്ങൾ ആയിരുന്നു…പതിയെ കുറച്ചു നാളുകൾക്ക് ശേഷം എന്നും അവളുടെ ജീവന്റെ പാതിയായി കൂടെ ഉണ്ടാകും എന്ന വാഗ്ദാനത്തോടെ കടന്നു വന്നവനാണ് ഹരി… അവന്റെ വാക്കുകളും സാന്നിധ്യവും അവൾക്ക് സ്വാന്തനം നൽകി.. ഇരുളടഞ്ഞു പോയ അവളുടെ ജീവിതത്തിനു അവൻ നിറങ്ങൾ പകർന്നു..അവർ ഒരുമിച്ചു സ്വപ്നങ്ങൾ കണ്ടു..ഒരു മനസ്സും രണ്ട് ശരീരവും ആയി പ്രണയിച്ചു…എല്ലാം പങ്കു വച്ചു..അപ്പോഴെല്ലാം അവൾക്ക് ഒന്നേ അവനോട് ചോദിക്കാൻ ഉണ്ടായിരുന്നുള്ളൂ,, ‘പാതി വഴിയിൽ തനിച്ചാക്കി പോകുമോ’എന്ന്.. ‘മരണത്തിൽ അല്ലാതെ നിന്നെ ഞാൻ പിരിയില്ലന്ന്’ അവളുടെ കൈകൾ നെഞ്ചോടു ചേർത്ത് പിടിച്ചു അവൻ പറഞ്ഞപ്പോൾ,, അവൾ അതിയായി സന്തോഷിച്ചിരുന്നു.. മറ്റാരെക്കാളും അവൾ അവനെ വിശ്വസിച്ചിരുന്നു..
അപ്പോഴും അവളുടെ മനസ്സ് പറഞ്ഞത് ‘ഒരിക്കൽ ആവർത്തിച്ച തെറ്റ് വീണ്ടും ആവർത്തിക്കരുത് എന്നാണ്..’അവനും വെറുപ്പാകുമോ എന്ന് ഭയന്ന് തന്റെ പ്രണയം മുഴുവൻ അവൾ അവനു നിശബ്ദമായി പകർന്നു നൽകി..എന്നാൽ അവനു അത് മടുപ്പായി മാറിയിരുന്നുവെന്ന് തിരിച്ചറിയാതെ ഓരോ നിമിഷവും അവൾ പ്രണയിച്ചു കൊണ്ടിരുന്നു…
‘എത്രയായാലും തന്നെകുറിച്ച് എല്ലാം അറിയുന്നവൻ ഒരു നോട്ടം കൊണ്ട് പോലും ചതിക്കില്ല’ എന്ന അവളുടെ വിശ്വാസത്തിൻമേലായിരുന്നു അവൻ ആദ്യത്തെ ആണിയടിച്ചത്..അവൻ മറ്റൊരുവളെ തന്റെ സ്ഥാനത്തേക്ക് കണ്ടെത്തി കഴിഞ്ഞു എന്ന തിരിച്ചറിവ് നൽകിയ ഞെട്ടലിൽ നിന്നും അവൾക്ക് മോചനം നൽകിയത് വേദനകൾ ആയിരുന്നു…
എല്ലാം കേട്ട് കഴിഞ്ഞ ഞാൻ ഒന്നും മിണ്ടിയില്ല….അവളും പിന്നെ നിശബ്ദയായിരുന്നു കുറച്ചു നേരം…
“ഞാൻ പോട്ടെ സർ… ” പോകാനായി അവൾ എഴുന്നേറ്റു…
“എല്ലാം ശരിയാകും വൈഗാ..താൻ വിഷമിക്കരുത്..നാളെ കാണാം….”
“Bye sir.. ” അത്രയും പറഞ്ഞു ഒരു ജീവനില്ലാത്ത ചിരിയും എനിക്ക് സമ്മാനിച്ച് വൈഗ പോയി.. അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് പോലും അറിയാത്ത അവസ്ഥയിൽ ആയിരുന്നു എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഞാൻ…
****—–**** തിരിച്ചു വീട്ടിലേക്കുള്ള ഡ്രൈവിങ്ലും വൈഗ പറഞ്ഞതിനെപ്പറ്റിയായിരുന്നു എന്റെ ചിന്ത മുഴുവനും…വൈഗയുടെത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല… പ്രണയത്തിന്റെ പേരിൽ വഞ്ചിക്കപ്പെട്ട പെൺകുട്ടികൾ നമ്മുടെ നാട്ടിൽ ഒരുപാട് പേരുണ്ട്…ഇപ്പോഴും അത്തരം സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നു… മിക്ക കേസ്കളിലും അത്യന്തികം നഷ്ടം സംഭവിക്കുന്നത് പെൺകുട്ടികൾക്കാണ്… പ്രണയത്തിന്റെ ചതിക്കുഴികളിൽപ്പെട്ട് അവർ സ്വന്തം ജീവിതം തന്നെ തുലയ്ക്കുന്നു… പ്രണയവും ആയി സമീപിക്കുന്നവന്റെ മോഹനവാഗ്ദാനങ്ങളിൽ അവർ അന്ധമായി വിശ്വസിക്കുന്നു..യഥാർത്ഥ പ്രണയവും അതിന്റെ ഉടമയെയും തിരിച്ചറിയുന്നതിൽ കൂടുതൽ പേരും പരാജയപ്പെടുന്നു…സൗന്ദര്യം, സമ്പത്ത്, പ്രശസ്തി എന്നിങ്ങനെ അർത്ഥശൂന്യമെന്ന് കാലം തെളിയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ഇനിയും പ്രണയത്തിൽ സ്ഥാനം പിടിക്കുംതോറും പ്രണയപരാജയങ്ങൾ ആവർത്തിക്കപ്പെടും എന്ന കാര്യത്തിൽ സംശയം ഇല്ല.. വൈഗയ്ക്ക് സംഭവിച്ച ഈ ദുരനുഭവത്തിൽ നിന്നും എത്രയും പെട്ടന്ന് അവൾക്ക് പുറത്തുവരാൻ കഴിയണമേ എന്നാണ് എന്റെ പ്രാർത്ഥന… ____________
വീട്ടിലേക്ക് ചെന്നു കയറുമ്പോൾ ഏട്ടനും ഏട്ടത്തിയും ഉമ്മറത്തു തന്നെ ഇരിപ്പുണ്ടായിരുന്നു… കാറിൽ നിന്നും ഇറങ്ങിവരുന്ന എന്നെ നോക്കി രണ്ടും കൂടി എന്തൊക്കയോ പറഞ്ഞു ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു… എന്തോ കാര്യമുണ്ടല്ലോ എന്ന കണക്കുകൂട്ടലിൽ തന്നെ ഞാൻ ഉമ്മറത്തോട്ട് കയറി…
“നിങ്ങൾ രണ്ടാളും ഇന്ന് നേരത്തെ പോന്നോ..”
“ആ ഇന്ന് ഓഫീസിൽ തിരക്ക് കുറവായത് കൊണ്ട് ഞങ്ങൾ കുറച്ചു നേരത്തെ ഇങ്ങു പോന്നു…”
അതും പറഞ്ഞു എന്റെ ആ നിൽപ്പ് കണ്ടു ഇവിടെ രണ്ടെണ്ണം അപ്പോഴും നല്ല ചിരി തന്നെ…
“നിനക്ക് കൊണ്ടേയിക്കൂടെ ഇവരെ… ” ഞാൻ ചേട്ടനോട് ചോദിച്ചു…
“ടാ കുറച്ചു കഴിഞ്ഞു client മായി എനിക്കൊരു വീഡിയോ കോൺഫറൻസ് ഉണ്ട്… അതോണ്ടാ ഞാൻ വരാത്തെ… ഞാൻ ഇവളോട് പറഞ്ഞതാ..അവളോട് തന്നെ ഡ്രൈവ് ചെയ്തുപോയ്‌ക്കോളാൻ.. അപ്പൊ ഇവൾ പറഞ്ഞു നിന്നോട് പറഞ്ഞാ മതി…നീ കൊണ്ട് പോകുംന്ന്.. ”
“ദേ ഏട്ടത്തി എനിക്കൊന്നും വയ്യ.. ഏട്ടത്തിയും അമ്മയും കൂടി പോയാൽ മതി അമ്പലത്തിലോട്ട്..'”
“എന്നാൽ ശരി..അതു മതി അജയെട്ടാ,, ഞാനും അമ്മയും ദേവൂട്ടിയും കൂടി പൊക്കോളാം…അവനെ നിർബന്ധിക്കണ്ട… ” ഏട്ടത്തി അങ്ങനെ പറഞ്ഞപ്പോൾ രക്ഷപ്പെട്ടല്ലോ എന്നു കരുതി അകത്തോട്ട് കേറിയപ്പോൾ ആണ് ഏട്ടൻ പറഞ്ഞത് ഞാൻ ശ്രദ്ധിച്ചത്…
“അല്ല രേവു..ഇന്ന് അമ്പലത്തിലു കലാപരിപാടികളിൽ ഏതോ ഒരു കുട്ടിയുടെ നൃത്തം ഉണ്ടെന്ന് പറഞ്ഞല്ലോ..എന്തോ ക്ലാസിക്കൽ ഡാൻസോ.. അങ്ങനെ എന്തോ..”
“ഉവ്വ് ഏട്ടാ.. സത്യം പറഞ്ഞാൽ അവളുടെ പ്രോഗ്രാം കാണാൻ വേണ്ടി മാത്രം അല്ലേ ഞങ്ങൾ പോകുന്നത് തന്നെ…” അകത്തേക്ക് പോകാൻ നിന്ന ഞാൻ അവരുടെ സംസാരംകേട്ട് ഒന്ന് നിന്നു..
“അല്ല രേവു,, ആ പ്രോഗ്രാം അവതരിപ്പിക്കണ പെൺകുട്ടിയുടെ പേര് എന്താന്നാ നീ പറഞ്ഞെ… എനിക്ക് അങ്ങോട്ട് ഓർമ കിട്ടുന്നില്ല… “”
“ഇത്ര പെട്ടന്ന് മറന്നോ..ഭദ്ര.. ഭദ്ര രാമചന്ദ്രൻ… അതാ ആ കുട്ടിയുടെ പേര്… ”
ഏട്ടത്തി ആ പേര് പറഞ്ഞതും ഞാനൊന്ന് സ്തബ്ധനായി നിന്നു…. ഭദ്ര.. എന്റെ ഭദ്രയുടെ ഡാൻസ് പ്രോഗ്രാം… ഈശ്വരാ ഞാൻ എന്താ ഈ കേക്കുന്നെ.. സന്തോഷം കൊണ്ട് എനിക്ക് ആണേൽ ഒരു നിൽക്കപ്പൊറുതിയും ഇല്ല… ഞാൻ അകത്തോട്ട് പോയ പോലെ തിരിച്ചു ഉമ്മറത്തോട്ട് വന്നു.. ഏട്ടനും ഏട്ടത്തിയും ഒന്നും അറിയാത്ത പോലെ തന്നെ ഇരുപ്പുണ്ട്…
“എന്തടാ.. എന്ത് പറ്റി.. “” ചേട്ടൻ ചോദിച്ചു..
“ഏയ് ഒന്നുമില്ല ഞാൻ വെറുതെ… “”
“”കാര്യം പറയടാ നീ… “” ചേട്ടൻ കുറച്ചു ഗൗരവത്തിൽ ചോദിച്ചു… എന്റെ വെപ്രാളവും പരിഭ്രമവും കണ്ട് ഏട്ടത്തി ക്ക് ചിരി പൊട്ടി..
എനിക്ക് ആണേൽ ഒന്നും പറയാനും കിട്ടുന്നില്ല.. ഒടുവിൽ ഞാൻ ഇത്തിരി ജാഡയൊക്കെ ഇട്ടു കൊണ്ട് ചോദിച്ചു..
“അല്ല ഏത് അമ്പലത്തിലാ പോണേ… ”
“അത് നീ എന്തിനാ അറിയണേ..നീ പോണില്ലല്ലോ… ”
“അതല്ലാ ഏട്ടാ.. ഞാൻ ഇപ്പോഴാ ചിന്തിച്ചെ.. കുറെ നാളായി അമ്പലത്തിലൊക്കെ പോയിട്ട്..ഒന്ന് പോയി തൊഴുതാൽ ഒരു ആശ്വാസം കിട്ടും…”
“അതിനെന്താ.. നീ നാളെ രാവിലെ നേരത്തെ എഴുന്നേറ്റു നമ്മുടെ അടുത്തുള്ള ദേവീക്ഷേത്രത്തിൽ പോയി ഒന്ന് തൊഴുതോ…”
“അതല്ല ഏട്ടാ.. എന്തിനാ നാളെ രാവിലെ വരെ കാക്കുന്നെ..ഇതിപ്പോൾ അമ്മയും ഏട്ടത്തിയും പോകുന്നുണ്ടല്ലോ അമ്പലത്തിൽ..അവരുടെ കൂടെ ഒന്ന് പോയാൽ പോരെ..മാത്രമല്ല ഇനി ഇപ്പൊ ഇരുട്ടാകാറായി..ഏട്ടത്തിക്ക് രാത്രി ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ട് ആകും..ഏട്ടനും ഏട്ടത്തിയെ സമ്മതിക്കാറില്ലല്ലോ രാത്രി അങ്ങനെ കാർ എടുക്കാൻ.. രാത്രി ഡ്രൈവിംഗ് റിസ്ക് ആണെന്നൊക്കെ പറഞ്ഞു… ”
“അത് സാരമില്ലടാ അവള് മാനേജ് ചെയ്തോളും.. അല്ലേലും രാത്രി വണ്ടി എടുക്കേണ്ട ഒരു എമർജൻസി വന്നാൽ അത് ശീലിച്ചിരിക്കേണ്ടതല്ലേ…അല്ലേ രേവു…””
“അതെ അജയെട്ടാ..ഞാൻ ഡ്രൈവ് ചെയ്തോളാം…നോ പ്രോബ്ലം…”” എല്ലാം അറിയാവുന്ന ഏട്ടത്തിയും കൂടി അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ആകെ പ്രതീക്ഷ കെട്ടു…
“ഏട്ടത്തി ആ അമ്പലത്തിന്റെ പേര് എങ്കിലും…” ഞാൻ കേഴാൻ തുടങ്ങി..
“ആ പെങ്കൊച്ചിനെ കാണാതെ ഒരു മനസ്സമാധാനവും ഇല്ലല്ലേ എന്റെ പൊന്നു മോന്…”” ചേട്ടൻ എഴുന്നേറ്റു വന്നു എന്റെ തോളിൽ കൈ വച്ച് അങ്ങനെ പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ ഞാൻ ഒന്ന് ചൂളിപ്പോയിരുന്നു.. ചേട്ടന്റെ പുറകിൽ നിന്ന് എന്നെ കളിയാക്കി ചിരിക്കുന്ന ഏട്ടത്തിയെ ഞാൻ ഒന്ന് നോക്കി..
“രേവതി എന്നോട് എല്ലാം പറഞ്ഞുടാ… രണ്ട് ദിവസമായി ഞാൻ നിന്നെ ഒന്ന് ശ്രദ്ധിക്കുവായിരുന്നു… ഒരു പെണ്ണ് മനസ്സിൽ കേറിപ്പറ്റിയതിന്റെ വല്ല മാറ്റവും നിനക്ക് ഉണ്ടോന്ന്..ഈ പ്രോഗ്രാമിന്റെ കാര്യം രേവതി മുന്നേ എന്നോട് പറഞ്ഞപ്പോൾ ഞാനാ അവളോട് പറഞ്ഞത് നിനക്ക് ഇങ്ങനെ ഒരു സർപ്രൈസ് കൊടുക്കാം എന്ന്..””
“അയ്യടാ ചെക്കന്റെ മുഖം കണ്ടില്ലേ..അവന്റെ ഒരു നാണം..ചോര തൊട്ട് എടുക്കാം ഇപ്പോൾ….”” ഏട്ടത്തി കയ്യിൽ വന്നു ഒന്ന് ചെറുതായി പിച്ചി കൊണ്ട് പറഞ്ഞു…
“അപ്പൊ രാമനും സീതാദേവിയും കൂടി ഈ പാവം ലക്ഷമണനെയിട്ട് കളിപ്പിക്കാൻ നോക്കിയതാല്ലേ… “” ഞാൻ വിഷമം നടിച്ചു..
“അയ്യോടാ പാവം.. വേഗം പോയി റെഡി ആയെ നീ.. പോണ്ടെ നമ്മക്ക് .. ഞാൻ ദേവൂട്ടിയെ ഡ്രസ്സ് ഇടീപ്പിച്ചു വേഗം റെഡി ആയി വരാവേ..” ഏട്ടത്തി അതും പറഞ്ഞു അകത്തോട്ട് തിരക്കിട്ട് പോയി…
“എന്താ മോന്റെ പ്ലാൻ,, ഇന്ന് കാണുമ്പോൾ അവളോട് സംസാരിക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ.. ” ഏട്ടൻ എന്നെ ഒന്ന് ഇളക്കാൻ വേണ്ടി പറഞ്ഞു..
“ഒന്ന് പോയെ നീ….സംസാരികാനെ..അതും ഞാൻ… ഇനി അവളുടെ മുന്നിൽ പോയി നിന്നാൽ തന്നെ എനിക്ക് മുട്ട് ഇടിക്കും… നിങ്ങൾ എല്ലാരും കൂടി ഫോർമൽ ആയി തന്നെ എല്ലാം നോക്കി കണ്ട് നടത്തി തരണം…”” ഞാൻ നിഷ്കളങ്കനായി…
“ആ ബെസ്റ്റ്…നല്ല ആളോടാ ഞാൻ ഈ പറയണേ…ഡാ ഇത് ഇനി അറേഞ്ച് മാര്യേജ് അല്ല…ലവ് കം അറേഞ്ച് മാര്യേജ് ആണ്… നിന്റെ ഉള്ളിൽ തോന്നിയ ഇഷ്ട്ടം നീ തന്നെ ആ കുട്ടിയോട് തുറന്നു പറ… ഇനി ഇപ്പോൾ ‘നിന്നെ ഇഷ്ട്ടമല്ല’ എന്നെങ്ങാനുമാണ് അവളുടെ മറുപടി എങ്കിൽ നീ മാത്രം അല്ലെ നാണം കെടുള്ളൂ…വെറുതെ ഞങ്ങളെ ബുദ്ധിമുട്ടിക്കണ്ടല്ലോ… “” ഏട്ടൻ എനിക്കിട്ട് ഒന്ന് നൈസ് ആയി താങ്ങി…
“നീ ഒന്ന് പോയെടാ ചുമ്മാ നെഗറ്റീവ് അടിച്ചു എന്നെ ടെൻഷൻ അടിപ്പിക്കാതെ.. അല്ലേലും എനിക്ക് അങ്ങനെ ഒരു പേടി ഉണ്ട്… ”
കുറച്ചു കഴിഞ്ഞു,, എനിക്ക് ഉള്ള പതിവ് ഗ്രീൻ ടീയുംമായി ഏട്ടത്തി വന്നു..പിന്നാലെ മോണ കാട്ടി ചിരിച്ചു കൊണ്ട് എന്റെ ദേവൂട്ടിയും… ഡ്രസ്സ് മാറിയിട്ടുണ്ട് രണ്ടാളും… ഏട്ടത്തി വിളിച്ചപ്പോൾ അമ്മ ഇപ്പോൾ ഇറങ്ങാം എന്ന് അകത്തുനിന്നും പറയുന്നുണ്ട്…
ദേവൂട്ടി മുറ്റത്തെക്കിറങ്ങി നേരെ ഏട്ടന്റെ അടുത്തേക്ക് ഓടി… ഗ്രീൻ ടീ എന്റെ കയ്യിൽ തന്നു ഏട്ടത്തി എന്റെ അടുത്ത് ഇരുന്നു… (ചായയും കാപ്പിയും എനിക്ക് കുഞ്ഞുനാളു തൊട്ടേ ഇഷ്ട്ടമല്ല…ഹെൽത്ത് conscious ഒന്നും അല്ലായിരുന്നുട്ടൊ… എനിക്ക് ഇഷ്ട്ടമല്ലാഞ്ഞിട്ടു തന്നെയായിരുന്നു..എന്നാൽ ആ തീരുമാനം ആരോഗ്യത്തിന് നല്ലതായിരുന്നു എന്ന് പിൽക്കാലത്ത് എനിക്ക് മനസ്സിലായി.. ഗ്രീൻ ടീ ശീലമാക്കിയിട്ട് ഇപ്പോൾ കുറെ വർഷങ്ങളായി.. രാവിലെ jogging കഴിഞ്ഞു വന്നാലും വൈകുന്നേരവും ഓരോ കപ്പ് പതിവാണ്…)
ഓരോന്ന് ആലോചിച്ചു വലിഞ്ഞു മുറുകിയ എന്റെ മുഖം കണ്ടിട്ടാവണം,, ഏട്ടത്തി കാര്യം തിരക്കി.. ഏട്ടത്തിയോട് എന്റെ മനസ്സിൽ ഉള്ള പേടി ഞാൻ തുറന്നു പറഞ്ഞു…
“ഇതാണോ കാര്യം..ഇത് സാധാരണ എല്ലാർക്കും ഈ സാഹചര്യത്തിൽ ഉണ്ടാകുന്ന ടെൻഷൻ ആണ്.. നീ അതിനെപ്പറ്റി തന്നെ പിന്നെയും ആലോചിച്ചു മനസ്സമാധാനം കളയണ്ട.. എന്തായാലും ഈ കാര്യം നമ്മൾ ആ കുട്ടിയോടും വീട്ടുകാരോടും സംസാരിക്കണം.. ഞങ്ങൾ വീട്ടുകാർ ആയിട്ട് സംസാരിക്കുന്നതിനു മുൻപ് നിനക്ക് തന്നെ ഈ കാര്യം ഭദ്രയോടു പറയണം എന്ന് തോന്നുന്നുണ്ടേൽ നീ ധൈര്യായിട്ട് പോയി പറയടാ മോനെ… മനസ്സിൽ ഉള്ള ഇഷ്ട്ടം തുറന്നു പറയാൻ നീ എന്തിനാ പേടിക്കുന്നെ.. നമുക്ക് വരുന്നിടത്തു വച്ച് കാണാംന്നെ… ഞാനല്ലേ പറയണേ…”” ഏട്ടത്തി എന്നെ ആശ്വാസിപ്പിക്കാൻ ശ്രമിച്ചു.. സത്യം പറഞ്ഞാൽ ആളോട് കുറച്ചു നേരം സംസാരിച്ചപ്പോൾ തന്നെ എനിക്ക് ഒരു ധൈര്യം കിട്ടി.. അപ്പോഴേക്കും അമ്മ റെഡി ആയി വന്നു… ഇതിനിടയിൽ അമ്മയോടു ഈ കാര്യം പറഞ്ഞോ എന്ന് ചോദിച്ചപ്പോൾ ഒരു സൂചന താനും ഏട്ടനും കൂടി കൊടുത്തിട്ടുണ്ട്ന്നു ഏട്ടത്തി പറഞ്ഞു…ഭദ്രയുടെ പ്രൊപോസൽ ഫോർമൽ ആയാണ് അമ്മയോട് അവതരിപ്പിച്ചിട്ട് ഉള്ളത്.. അമ്മ എതിർപ്പ് ഒന്നും പറഞ്ഞില്ല… അച്ഛനോട് പറയാം,, ആലോചിക്കാം എന്നൊക്കെ ആയിരുന്നു മറുപടി… ഏട്ടനോട് യാത്ര പറഞ്ഞു അവന്റെ ഇന്നോവയിൽ ഞങ്ങൾ ഇറങ്ങി…
-മമ്മിയൂർ ശിവ-പാർവതി ക്ഷേത്രം- വീട്ടിൽ നിന്നും അര-മണിക്കൂർ ഡ്രൈവ് ഉണ്ട്.. രാമായണമാസാചരണത്തിന്റെ അവസാനവാരാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന കലാപരിപാടികൾ ആണ്..ഭദ്രയുടെ പ്രോഗ്രാം ഉള്ളത് കൊണ്ട് മീനാക്ഷി വിളിച്ചു നിർബന്ധിച്ചിട്ടാണ് ഏട്ടത്തി പോകുന്നത്.. ഏട്ടത്തിയും ആദ്യമായിട്ടാണ് ഭദ്രയുടെ ഡാൻസ് പ്രോഗ്രാം കാണുന്നത്.. അമ്മയും പാട്ടും ഡാൻസും എല്ലാം നന്നായി ആസ്വദിക്കുന്ന ആളാണ്.. കൂടാതെ അമ്പലത്തിലും തൊഴാമല്ലോ എന്നും കരുതിയാണ് വരുന്നതു…
ഭദ്രയെ കാണാൻ പറ്റുന്ന സന്തോഷത്തിലാണ് ഞാൻ ഇറങ്ങിപ്പുറപ്പെട്ടത്…ഇന്നത്തെ പ്രോഗ്രാമിന്റെ തിരക്കിനിടയിൽ എന്തായാലും സംസാരിക്കാൻ ഒന്നും പറ്റില്ല…എന്നാലും അവളെ ഒന്ന് കാണാല്ലോ.. കൂടെ അവളുടെ ഡാൻസും.. ഒരാഴ്ച ആകുന്നു അവളെ ഞാൻ കണ്ടിട്ട്..ആദ്യമായും അവസാനമായും..
ഞങ്ങൾ ഒരു ഏഴരയോടെ അമ്പലത്തിൽ എത്തി.. ഞാൻ പ്രതീക്ഷിച്ചതിലും തിരക്ക് ഉണ്ട്… ഞങ്ങൾ എത്തുമ്പോഴേക്കും കലാപരിപാടികൾ തുടങ്ങിയിരുന്നു.. കിഴക്കോട്ടു ആയിരുന്നു അമ്പലത്തിന്റെ മുഖദർശനം..അമ്പലത്തിന്റെ ഇടത് ഭാഗത്തായിട്ട് ആയിരുന്നു സ്റ്റേജ്… കാർ പാർക്ക് ചെയ്തിട്ട് ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു… തൊഴുതുകഴിഞ്ഞിറങ്ങിയിട്ട് മീനാക്ഷിയെ വിളിക്കാം എന്ന് ഏട്ടത്തി പറഞ്ഞു..
ചുറ്റമ്പലത്തിനകത്തും നല്ല തിരക്ക് ഉണ്ടായിരുന്നു..കാര്യമായ വഴിപാടുകൾ ഒന്നും കഴിക്കാൻ നിൽക്കാതിരുന്നതിനാൽ ഞങ്ങൾ പെട്ടന്ന് തൊഴുതിറങ്ങി…
ഏട്ടത്തി മീനാക്ഷിയെ വിളിച്ചപ്പോൾ അവർ സ്റ്റേജ്നു പുറകിൽ ആയുള്ള പന്തലിൽ ഉണ്ടെന്ന് പറഞ്ഞു.. പ്രോഗ്രാം അവതരിപ്പിക്കാൻ വരുന്നവർക്ക് ഒരുങ്ങാനും വിശ്രമിക്കാനും ഗ്രീൻ റൂം എന്ന പോലെ ഒരുക്കിയിട്ടുള്ള ഒരു താൽക്കാലിക സജ്ജീകരണം ആയിരുന്നു അത്…
ഞങ്ങൾ അങ്ങോട്ടെക്കു നടന്നു.. പന്തലിനകത്തെക്കു കേറി ചെല്ലുന്നതിന്റെ വലതു മൂലയിൽ ആയിട്ടായിരുന്നു അവർ ഇരുന്നിരുന്നത്…. കയറി ചെന്നതും എന്റെ കണ്ണുകൾ ആദ്യം പതിഞ്ഞത് ഞാൻ കാണാൻ മോഹിച്ച ആളിൽ തന്നെയായിരുന്നു… ചുവപ്പും പച്ചയും കളർ കോമ്പിനേഷനിലുള്ള ഡാൻസിന്റെ ഡ്രസ്സ് ഇട്ട് ഒരു പലകയിൽ ഇരുന്നു വലതു കാലിലെ ചിലങ്ക കെട്ടുകയായിരുന്നു അവൾ.. ഭദ്ര…..
ഞങ്ങളെ കണ്ട് അടുത്തിരുന്നിരുന്ന മീനാക്ഷി എഴുന്നേറ്റതും അവൾ തല ഉയർത്തി നോക്കി… ആ മിഴികൾ ആദ്യം പാഞ്ഞതും എന്നിലേക്ക് തന്നെയോ.. അതോ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നതു കൊണ്ട് എനിക്ക് അങ്ങനെ തോന്നിയതോ,, അറിയില്ല,, അതിശയം കലർന്നിരുന്നു പെണ്ണിന്റെ കവിളിണയിൽ എന്നെ കണ്ടപ്പോൾ…അവളുടെ കരിമഷിയെഴുതിയ മിഴികൾ വിടർന്നിരുന്നു… എന്നെ ഒരിക്കലും അവൾ അവിടെ പ്രതീക്ഷിച്ചു കാണില്ല എന്ന് എനിക്ക് ഉറപ്പാണ്..അവളുടെ കണ്ണുകൾ അത് എന്നോട് സംവദിക്കുന്നുണ്ടായിരുന്നു…ചുണ്ടുകൾ പറയാൻ മടിച്ചതു കണ്ണുകൾ പങ്കു വച്ചപ്പോൾ, ഈ ലോകത്തിലെ ഏറ്റവും സുന്ദരമായ ഭാഷ അറിയുന്നത് കണ്ണുകൾക്കാണ് എന്ന് എനിക്ക് മനസ്സിലായി… ഡാൻസ്നുള്ള മേക്കപ്പ്ഉം മറ്റു ഒരുക്കങ്ങളുമെല്ലാം കഴിഞ്ഞാണ് പെണ്ണിന്റെ നിൽപ്പ്… അമ്മയ്ക്കും ഏട്ടത്തിക്കും പുറകിൽ ആണ് ഞാൻ നിന്നിരുന്നതു..അവരോട് സംസാരിക്കുന്നതിനിടയിലും അവൾ എന്നെ പല തവണയും പാളി നോക്കുന്നതു ഞാൻ ശ്രദ്ധിച്ചിരുന്നു… ഒടുവിൽ ഞാൻ അത് ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായതും പെണ്ണ് പിന്നെ എന്നെ നോക്കുന്നതെ ഇല്ല…കുറച്ചു കഴിഞ്ഞു എന്നെ ഇടംകണ്ണിട്ട് നോക്കിയ അവൾ കാണുന്നതു അവളെ തന്നെ നോക്കി നിൽക്കുന്ന എന്നെ ആണ്… ആ നിമിഷം അവൾ എനിക്ക് സമ്മാനിച്ച പുഞ്ചിരി അന്ന് കല്യാണവീട്ടിൽ നിന്നും പോരാൻ നേരം നൽകിയതിനെക്കാൾ ശോഭയുള്ളതായിരുന്നു..
പരസ്പരം ഉള്ളു തുറന്നു സംസാരിച്ചില്ല.. മനസ്സിലെ ഇഷ്ട്ടം അറിയിച്ചില്ല..എന്നാലും ഞാൻ പ്രാർത്ഥിച്ചു.. പ്രണയത്തിന്റെ മൂർത്തിഭാവമായ ശിവഭഗവാനോട് തന്നെ,, കൈലാസനാഥനും പാർവതിദേവിയും ഒന്നിച്ചു വാഴുന്ന ആ സന്നിധിയിൽ നിന്നു കൊണ്ട്..ഇവളെ എനിക്ക് തന്നെ നല്കണമേ എന്ന്… “പ്രാണന്റെ പാതിയെ ഇണയോട് ചേർത്ത് വച്ച പരിണയം ആണ് പ്രണയം എന്ന് തന്നിലൂടെ തന്നെ ഈ ലോകത്തിനു കാട്ടി കൊടുത്ത മഹാപരമേശ്വരൻ,, സർവ്വതിനും നാഥനായ മ്മ്‌ടെ വടക്കുംന്നാഥൻ .. ” -ആള് തന്നെ മ്മ്‌ടെ ആരാധനാമൂർത്തി…- പ്രണയത്തിന്റെ കാര്യത്തിൽ ആള് വേറെ ലെവൽ ആണ്….””
ഭദ്രയുടെ പ്രോഗ്രാം തുടങ്ങാൻ എട്ടരയാകും എന്ന് മീനാക്ഷി പറഞ്ഞു…മീനാക്ഷിയും കുഞ്ഞും മാത്രമേ അപ്പോൾ അവിടെ ഭദ്രയോടൊപ്പം ഉണ്ടായിരുന്നുള്ളൂ… സുരേദ്രനങ്കിളും വന്നിട്ടുണ്ടായിരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ അങ്കിൾ അങ്ങോട്ട് വന്നു.. ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു..അവിടെ നിന്ന നേരമത്രയും ഞാൻ ഭദ്രയോട് ആകെ പറഞ്ഞത് ഒരു ഹായ് മാത്രമാണ്..അവൾ അപ്പോഴും മറുപടി ഒരു ചിരിയിൽ ഒതുക്കി… അങ്ങനത്തെ ഒരു ചുറ്റുപാടിൽ ഞങ്ങൾക്കു തനിച്ചു സംസാരിക്കാൻ ഒരു ചാൻസ് കുറവാണ് എന്ന് എനിക്ക് നന്നായി അറിയാമെങ്കിലും ഞാൻ അതിനു കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.. എന്റെ അവസ്ഥ ഏട്ടത്തിക്കും മനസ്സിലായി കാണണം.. ആളും ഹെല്പ്ലെസ്സ് ആണ്… എന്ത് ചെയ്യാം..അമ്മ എന്തൊക്കയോ കാര്യമായി തന്നെ ഭദ്രയെ നോക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.. ഏട്ടനും ഏട്ടത്തിയും പറഞ്ഞ പ്രൊപോസൽ മനസ്സിൽ വച്ചിട്ട് തന്നെ ആയിരിക്കും…. കാര്യം ഡാൻസ് costume ലും മേക്കപ്പ്ലുമൊക്കെ ആയതോണ്ട് അമ്മ അവളുടെ രൂപംത്തിൽ ഒട്ടും satisfied ആയിരിക്കില്ല എന്നുറപ്പുണ്ട്..😜😂 അന്ന് കല്യാണത്തിന് കണ്ടപ്പോൾ പിന്നെ ഇങ്ങനെ ഒരു ചിന്ത മനസ്സിൽ ഉണ്ടായിരുന്നില്ല താനും…
കുറച്ചു കഴിഞ്ഞപ്പോൾ ഒരു 40 വയസ്സ് പ്രായം തോന്നിക്കുന്ന സെറ്റ് സാരി ഉടുത്ത സ്ത്രീ അങ്ങോട്ട് വന്നു.. അത് ഭദ്രയുടെ ഡാൻസ് ടീച്ചർ ആയിരുന്നു…അങ്കിൾ അവരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി.. ഭദ്രയുടെ പ്രോഗ്രാമിന്റെ സമയം ആയപ്പോൾ ടീച്ചർ അവളെ സ്റ്റേജ്ന്റെ അവിടെക്ക് കൂട്ടി കൊണ്ട് പോയി.. എല്ലാവരും അവളെ വിഷ് ചെയ്തു.. കൂട്ടത്തിൽ ഞാനും ഒരു all the best പറഞ്ഞു എങ്കിലും അവൾ ഒന്ന് ചിരിക്കുക മാത്രമേ ചെയ്തുള്ളു..
“ഹാ ഇവൾക്കന്താ ഒന്ന് വാ തുറന്നു മിണ്ടിക്കൂടെ എന്നോട്. അറ്റ്ലീസ്റ്റ് ഒരു താങ്ക്സ് എങ്കിലും പറയാമായിരുന്നല്ലോ.. അമ്മയും ഏട്ടത്തിയും ചോദിക്കുന്നതിനോക്കെ അവൾ മറുപടി പറയുന്നുണ്ടായിരുന്നല്ലോ.. “” ഞാൻ മനസ്സിൽ കെറുവിച്ചു കൊണ്ട് പറഞ്ഞു… അസൂയ തന്നെ ഗഡി.. അല്ലാണ്ട് എന്ത് 😂😂 സ്വാഭാവികം..😜
അവർ അങ്ങോട്ട് പോയപ്പോൾ ഞങ്ങൾ എല്ലാവരും സ്റ്റേജ്നു മുന്നിലേക്ക് നടന്നു..
അമ്മക്കും ഏട്ടത്തിക്കും മീനാക്ഷിക്കും സീറ്റ് കിട്ടി..ദേവൂട്ടി അവരോടൊപ്പം പോയപ്പോൾ മീനാക്ഷിയുടെ മോൻ ഞങ്ങളുടെ കൂടെ പോന്നു..നീരജ്
അരമണിക്കൂറോളം നീണ്ടു നിന്ന ആ നൃത്തവിരുന്ന് എല്ലാവരുടെയും കണ്ണിനു മിഴിവേകിയെന്ന് സദസ്സിൽ നിന്നും ഉയർന്ന കരഘോഷങ്ങൾ ഉച്ചസ്ഥായിൽ എത്തിയപ്പോൾ എനിക്ക് ഉറപ്പായി.. ‘ആടിത്തളർന്ന ആ പാദങ്ങളിൽ പ്രാണന്റെ പല്ലവി ശ്രുതി ചേർന്നപ്പോൾ ഇനിയും അവളെ അറിയിക്കാത്ത എന്റെ പ്രണയത്തിന്റെ അലയൊലികൾ അവളുടെ ചിലങ്കയിൽ താളം മുറുക്കി…’
പെർഫോമൻസ് കഴിഞ്ഞു ഇറങ്ങി വരുന്ന ഭദ്രയെ ഏട്ടത്തിയും മീനാക്ഷിയും അമ്മയും അവിടെ പോയി കാത്തു നിന്നു..പിന്നാലെ അങ്കിൾന്റെ ഒപ്പം ഞാനും ചെന്നു… എല്ലാവരും അഭിനന്ദിച്ചു അവളെ…ഡാൻസ് കണ്ട് വന്ന പലരും അവിടേക്ക് വന്നിരുന്നു അവളെ പ്രശംസകൾ കൊണ്ട് മൂടാൻ..
ഒടുവിൽ ചുറ്റും ഉള്ള തിരക്കുകൾ ഒഴിഞ്ഞപ്പോൾ അവളെ അടുത്ത് കിട്ടിയ ആ നിമിഷം,, “നന്നായിരുന്നു..” എന്ന ഒറ്റ വാക്കാൽ എന്റെ അഭിനന്ദനങ്ങൾ അറിയിച്ചു.. പുഞ്ചിരിയിൽ ചാലിച്ച “താങ്ക്സ്..” എന്ന അവളുടെ മറുപടി എനിക്ക് അത്രമേൽ മനോഹരമായി തോന്നി അപ്പോൾ….. ***———****
ആൽത്തറക്കരികിൽ സംസാരിച്ചു കൊണ്ടിരുന്ന എന്റെയും സുരേന്ദ്രനങ്കിളിന്റെയും അടുത്തേക്ക് മീനാക്ഷി വന്നു… അവരെ കൊണ്ടുപോകാൻ എത്താം എന്നു പറഞ്ഞ ദിനേഷ് ഇനിയും എത്തിയിട്ടില്ല..എന്തോ ആവശ്യത്തിനു എറണാകുളം പോയിരുക്കുവാണ്..പുള്ളിക്കാരൻ എത്താൻ വൈകുമത്രേ.. വീട്ടിലേക്ക് പോകാൻ ഒരു ടാക്സി വിളിക്കാൻ അങ്കിളിനോട് പറയാൻ വന്നതാണ് അവർ… പുറകെ വന്ന ഏട്ടത്തി അതു വേണ്ടാ എന്നും വീട്ടിലേക്ക് ഞാൻ ഡ്രോപ്പ് ചെയ്യുമെന്നും പറഞ്ഞു… അമ്മക്കും അതു തന്നെ അഭിപ്രായം… ഞങ്ങളുടെ ക്ഷണം അങ്കിൾ സ്നേഹപൂർവ്വം നിരസിക്കാൻ ശ്രമിച്ചുഎങ്കിലും ഒടുവിൽ പുള്ളി ഞങ്ങളുടെ നിർബന്ധത്തിനു വഴങ്ങി…
ഞാങ്ങൾ വീട്ടിലേക്ക് പോകുന്ന റൂട്ടിൽ നിന്നും ഒരു 2 km അധികം ഡ്രൈവ് ചെയ്‌താൽ അവരുടെ നാട്ടിലേക്ക് എത്തുമായിരുന്നു… കലാപരിപാടികൾ തീരുന്നതിനു മുന്പേ ഞങ്ങൾ അവിടെ നിന്നു തിരിച്ചു.. ഭദ്ര ഏറ്റവും പുറകിലെ സീറ്റിൽ ആയിരുന്നു ഇരുന്നത്… അതു കൊണ്ട് യാത്രയിലുടനീളം എനിക്ക് ശരിക്കുമൊന്നു അവളെ കാണാൻ പോലും കഴിഞ്ഞില്ല… കാറിൽ കയറുന്നതിനു മുന്പേ ഞാൻ അവളെ ശ്രദ്ധിച്ചിരുന്നു… ഡാൻസ്ന്റെ വസ്ത്രം മാറിയിരുന്നില്ല.. മറ്റു accessories എല്ലാം അഴിച്ചു മാറ്റിയിരുന്നു…മുഖത്തെ മേക്കപ്പ് ഒന്നും കളഞ്ഞിട്ടില്ല… കാറിൽ കയറുന്നതിനു മുൻപ് അവൾ എന്നെ നോക്കിയത് frontലെ ഗ്ലാസിലൂടെ ഞാൻ കണ്ടിരുന്നു…അമ്പലത്തിൽ നിന്നും വരുന്ന വഴിയിൽ നിന്നും മെയിൻ റോഡിലേക്കു കയറുന്നതിനു മുൻപ് ഒരു ബ്ലാക്ക് കോമ്പാസ് ജീപ്പ് പുറകിൽ നിന്ന് എന്റെ കാറിനെ മറി കടന്ന് ശരവേഗത്തിൽ പോയത് ഞാൻ ശ്രദ്ധിച്ചിരുന്നു..ആ സമയം സുരേന്ദ്രനങ്കിൾ എന്തോ ചോദിച്ചപ്പോൾ ഞാനതു വിട്ടു….
വീട്ടിൽ കയറിയിട്ട് പോകാം എന്നുള്ള അങ്കിന്റെ ക്ഷണം ഞങ്ങൾ നേരം വൈകിയതിനാൽ നിരസിച്ചു….. അവരെ വീടിനു മുമ്പിലുള്ള വഴിയിൽ ഇറക്കി വണ്ടി റിവേഴ്‌സ് എടുത്ത് തിരിക്കുന്ന നിമിഷമത്രയും എന്നെ തന്നെ നോക്കി നിന്നിരുന്ന ഭദ്രയെ ഞാനും ശ്രദ്ധിച്ചിരുന്നു.. ഒടുവിൽ യാത്ര പറഞ്ഞു വണ്ടി മുന്നോട്ട് എടുത്തപ്പോഴും ആ മുഖം എന്നെ നോക്കി പുഞ്ചിരി തൂകി…. മടക്കയാത്രയിൽ അമ്മയും ഏട്ടത്തിയും ഭദ്രയുടെ ഡാൻസ്നെപ്പറ്റി വാനോളം പുകഴ്ത്തിയത് ഞാൻ ഒരുപാട് ആസ്വദിച്ചു… അന്നത്തെ എന്റെ നിദ്രയും പെണ്ണ് അസ്വസ്ഥമാക്കി… ”ശക്തിയില്ലാതെ ശിവൻ പൂർണമാകുന്നില്ലെങ്കിൽ അറിയുക പെണ്ണേ നീ ഇല്ലാതെ എന്റെ ജന്മം അപൂർണമെന്ന്..’
—————-=====—————-
പിറ്റേന്ന് ശനിയാഴ്ച, കഴിഞ്ഞ വാരം ഈ ദിവസം ഞാൻ ഉണർന്നത് ഒരു സ്വപ്നസുന്ദരിയേയും മനസ്സിലിട്ട് കൊണ്ടാണ്… ഇന്നും അവൾ എന്റെ മനസ്സിൽ ഉണ്ട്… എന്നാൽ അവൾക്കിന്ന് എന്റെ ഭദ്രയുടെ മുഖമാണ്…ഞാൻ മനസ്സാൽ വരിച്ചു കഴിഞ്ഞ, ഒരു നാൾ എന്റെ പാതിയായ് മാറുമെന്ന് ഞാൻ മോഹിക്കുന്ന എന്റെ ഭദ്രയുടെ മുഖം… ‘മായാത്ത വസന്തം പോലെ,, മറയാത്ത നിഴൽ പോലെ,, വാടാത്ത പൂക്കൾ പോലെ നീ നിന്റെയാ അരുണശോഭയാർന്ന മുഖവുമായി എന്നിൽ നിറഞ്ഞുനിൽക്കുവാണ് പെണ്ണേ….’
അന്ന് ലഞ്ച് ടൈമിൽ ഓഫീസിനു പുറത്തെക്ക് ചുമ്മാ ഒന്ന് ഇറങ്ങി..വൈഗ അന്ന് ലീവ് ആയിരുന്നു,, രാവിലെ ഓഫീസിൽ വന്നപ്പോഴെ ഞാൻ വൈഗയെ അന്വേഷിച്ചിരുന്നു..നല്ല പനി ഉള്ളത് കൊണ്ട് അവൾ ലീവ് എടുത്തതാണ് എന്ന് കീർത്തന പറഞ്ഞു… ഉച്ചക്ക് പുറത്തു ഇറങ്ങിയപ്പോഴാണ് ഞാൻ ആരോ പറഞ്ഞു കേട്ടത് ഉച്ച മുതൽ തൃശ്ശൂർ ജില്ലയിൽ ബസ് പണിമുടക്ക് ആണെന്ന്.. മിന്നൽ പണിമുടക്ക് ആണ് പോലും… രാവിലെ ഏതോ കോളേജ് പയ്യൻ കൺസെഷൻന്റെ പേരും പറഞ്ഞു വഴക്ക് ആയി കണ്ടക്ടറെപ്പിടിച്ചു തല്ലി എന്ന്.. അതിൽ പ്രതിഷേധിച്ചു കൊണ്ട് ബസ്സ് തൊഴിലാളികളുടെ സംഘടന പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുവാണ്.. എന്തായാലും ബസ്സിനെ ആശ്രയിക്കുന്ന പാവം വിദ്യാർത്ഥികളും മറ്റു യാത്രക്കാരും ഇന്ന് വീടെത്താൻ കഷ്ട്ടപ്പെടും… KSRTC ഉണ്ടാവുമെങ്കിലും വൈകുന്നേരത്തെ തിരക്കിന് അതു കൊണ്ട് കാര്യമായ പരിഹാരം ആകില്ല… എന്റെ ഓഫീസിലെ സ്റ്റാഫ് മിക്കവരും സ്വന്തം
മ്യൂസിക് പ്ലയെർ പിന്നെ നമ്മുടെ റഹ്മാൻ അണ്ണൻ പതിവ് പോലെ കയ്യടക്കി വച്ചിരിക്കുവാണ്..സൂര്യയുടെ ‘sillinu oru kaadhal ഫിലിമിലെ munbe vaa…🎶🎶 ആണ് സോങ്… കാർ പടിഞ്ഞാറെക്കോട്ടയുടെ അവിടെ നിന്നും അയ്യന്തോൾ ഭാഗത്തെക്കുള്ള റോഡിലേക്ക് കടന്നപ്പോഴാണ് ഞാൻ ഭദ്രയെ കണ്ടത്… നല്ല ഇറക്കമുള്ള ഒരു പ്ലെയിൻ മഞ്ഞ കളർ ഫുൾ സ്ലീവ് ചുരിദാർ ടോപ്പഉം ചുവപ്പ് ലെഗ്ഗിൻസും ആണ് വേഷം…ചുവപ്പു ഷാളും ഇട്ടിട്ടുണ്ട്.. ചെറിയ ഒരു ലെതർ കളർ വാലറ്റും ഉണ്ട് കയ്യിൽ.. ബസ്സ്റ്റോപ്പിൽ നിൽപ്പാണ് കക്ഷി…ബസ് ഇല്ലാന്ന് അറിഞ്ഞത് കൊണ്ടാണന്നു തോന്നുന്നു മുഖത്ത് നല്ല ടെൻഷൻ ഉണ്ട്… ഭദ്രയെ പെട്ടന്ന് അവിടെ കണ്ടതും എനിക്ക് ആകെ വല്ലാത്ത ഒരു ഫീൽ ആയിരുന്നു.. അല്ലെങ്കിലും ഇഷ്ട്ടപ്പെടുന്ന പെണ്ണിനെ ഇത് പോലെ അവിചാരിതമായി കാണുമ്പോഴുള്ള ആ ഒരു ഫീലിംഗ് എന്താന്നു ഞാൻ ഇനി പറയണ്ടല്ലോ… ഭദ്രയോട് സംസാരിക്കാൻ ഇതിലും നല്ല ഒരു അവസരം ഇനി കിട്ടാൻ സാധ്യത ഇല്ലന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു…
ബസ്സ്റ്റോപ്പിനു മുന്നിലെത്താറായപ്പോൾ ഞാൻ കാറിന്റെ സ്പീഡ് കുറച്ചു ഡോർ ഗ്ലാസ് താഴ്ത്തി..ഭദ്ര നിന്നിരുന്നിടത്ത് നിന്നും കുറച്ചു മുന്നിലേക്ക് നീക്കിയാണ് ഞാൻ കാർ നിർത്തിയത്…എന്നെ കണ്ടതും അല്പം മടിച്ചുവെങ്കിലും അവൾ കാറിന്റെ അടുത്തേക്ക് വന്നു…
“ഹലോ.. ഭദ്ര വീട്ടിലേക്കാണോ.. ഞാൻ ഡ്രോപ്പ് ചെയ്യാം,, കേറിക്കോളു…”
“വേണ്ടാ,, ഞാൻ ബസ്സിൽ…” ബസ്സില്ല എന്നറിഞ്ഞിട്ടും അവൾ അങ്ങനെ പറയുന്നത് കേട്ട് എനിക്ക് ചിരി വന്നു..
“എടോ ബസ്സ് ഒന്നുമില്ല.. പണിമുടക്ക് ആണ്.. ksrtc നോക്കി നിന്നാൽ താൻ ഇന്ന് ഇരുട്ടുന്നതിന് മുന്നേ വീടെത്തില്ല.. നല്ല മഴയും വരുന്നുണ്ട്…get in..””
പിന്നെയും പെണ്ണിനൊരു മടി പോലെ കയറാൻ… ഇനി എന്നെ വല്ല വിശ്വാസകുറവും…ഏയ് അങ്ങനെ ഒന്നും ഉണ്ടാവില്ല..എന്നെ കണ്ടാൽ അങ്ങനെത്തെ look ഒന്നുമില്ലല്ലോ… “ഉവ്വേ മോന്ത കണ്ടാലും മതി,, വല്ല്യ ചുന്ദരൻ ആണെന്നാ വിചാരം… കള്ളലക്ഷണം ആണ് മൊഖത്ത് മുഴുവൻ… കൊരങ്ങൻ.. ‘” നിന്നെ കണ്ടപ്പോഴെ ആ പെൺകൊച്ചനു പേടി ആയിണ്ടാവും…അതാ കേറാത്തത്… ” മനസ്സിൽ ഇരുന്നു മറ്റേ തെണ്ടി ആണ് അതു പറഞ്ഞത്… 😂😂
പൊടുന്നനെ ആണ് മഴ പെയ്തത്.. അവൾ നിന്ന് നനയാൻ തുടങ്ങി..
“ടോ താൻ വേഗം കേറൂ.. വെറുതെ മഴ നനയാണ്ടാ… “”ഫ്രണ്ട് സീറ്റ് ഡോർ തുറന്നു കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു….
“എന്റെ ഒരു ഫ്രണ്ടിന്റെ വിവാഹനിശ്ചയം ആയിരുന്നു ഇന്ന്..അയ്നു വന്നതാ…” സ്റ്റോപ്പിൽ എത്തിയപ്പോളാ അറിഞ്ഞേ ബസ് ഇല്ലാന്ന്..”
“ഹ്മ്മ്,, എന്റെ ഓഫീസ് അവിടെ അടുത്താ..”
“അറിയാം M G റോഡിൽ അല്ലേ.. ”
“എങ്ങനെ അറിയാം…”
“രേവതിയെച്ചി പറഞ്ഞിട്ടുണ്ട് എന്നോട് അനന്തുവേട്ടനെപ്പറ്റി… ”
“ആഹാ..എന്തൊക്കയാ പറഞ്ഞെക്കണേ.. ”
“അങ്ങനെ അധികം ഒന്നുമില്ല ചേട്ടനെപ്പറ്റിയും ജോലിയെപ്പറ്റിയുമൊക്കെ… അത്രേയെ ഉള്ളു.. “”
“മ്മ്മ് ഭദ്രയെപ്പറ്റിയും ഏട്ടത്തി പറയാറുണ്ട്.. തന്നെക്കുറിച്ചു പറയുമ്പോൾ നൂറു നാവാണ് ഏട്ടത്തിക്ക്… ”
“ഏയ് ചുമ്മാ പറയല്ലേ…”
“അല്ലടോ സത്യം.. തന്നെ വല്ല്യ കാര്യംമാ… ഇന്നലെത്തെ ഡാൻസ് സൂപ്പർ ആയിരുന്നുട്ടോ.. എല്ലാർക്കും ഇഷ്ട്ടായി… “”
“താങ്ക്സ്… ഇന്നലെ അനന്തുവേട്ടനെ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല അവിടെ.. ”
“ഞാനും ആദ്യം വരണം എന്നു കരുതിയതല്ലാ..പിന്നെ തന്റെ ഡാൻസ് ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഒന്ന് കാണാല്ലോ എന്നു വച്ചു വന്നതാ…”
“അതു നുണ.. ” പെണ്ണിന്റെ മുഖത്തു അതു പറഞ്ഞപ്പോൾ അതിശയം…
“അല്ല സത്യം…. ”
“ഹ്മ്മ്.. ” ആ മൂളലിൽ നിന്നും വ്യക്തമായി ഞാൻ പറഞ്ഞത് അവൾ വിശ്വസിച്ചിട്ടില്ല എന്ന്.. കാർ പുഴയ്ക്കൽ പാടം എത്താറായിരുന്നു അപ്പോൾ… മഴയുടെ ശക്തി അല്പം കുറഞ്ഞിട്ടുണ്ട്..
“അന്നെന്താ കല്യാണത്തിന് വരാഞ്ഞേ..?? ” അവൾ ചോദിച്ചു…
“അതൊന്നുമില്ല ഫ്രണ്ട്‌സ്ന്റെ ഒപ്പം ഒന്ന് കറങ്ങാൻ പോയി.. അല്ല ഭദ്ര ഇത് പോലെ എപ്പോഴും പ്രോഗ്രാം ചെയ്യാറുണ്ടോ… ”
“ഇല്ലാ വല്ലപ്പോഴും.. ഇന്നലത്തെ തന്നെ ആറു മാസത്തിനു ശേഷമാ ഒരു സ്റ്റേജ്ൽ perfome ചെയ്യുന്നതു… രണ്ട് ആഴ്ച അതിന് വേണ്ടി മാത്രം പ്രാക്ടീസ് ചെയ്യുവായിരുന്നു…””
“ആഹാ.. എന്തായാലും നന്നായിരുന്നു.. ഭദ്രയുടെ ജോലിയൊക്കെ എങ്ങനെ പോണു..’
“ഏയ് അങ്ങനെ ജോലി എന്നു പറയാൻ മാത്രം ഒന്നുമില്ല.. നാട്ടിലെ തന്നെ ഒരു ട്യൂഷൻ സെന്ററിൽ പഠിപ്പിക്കാൻ പോകുന്നുണ്ട്…”
“അതെന്താടോ ഒരു ജോലി അല്ലെ..?? “”
“അല്ല ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല… “”
“താൻ വേറെ ജോലിക്ക് നോക്കുന്നുണ്ടോ…?”
“ഹ്മ്മ് ”
“ഭദ്ര ഏത് വരെ പഠിച്ചു… ”
“ഡിഗ്രി.. PG ചെയ്യണന്നുണ്ട്… ”
കാർ അമല ഹോസ്പിറ്റൽ ക്രോസ്സ് ചെയ്തു.. അപ്പോഴാണ് എനിക്ക് ശരതിന്റെ call വരുന്നതു… ഞാൻ integrated സ്‌ക്രീനിൽ ക്ലിക് ചെയ്ത് in-car microphone settings വച്ച് call അറ്റൻഡ് ചെയ്തു.. ഞാൻ അവനോട് സംസാരിക്കുന്ന നേരമത്രയും അവൾ എന്റെ കാർ തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുവായിരുന്നു…
“ഈ കാർ ആണോ അനന്തുവേട്ടന്റെ…?? ഞാൻ ഫോൺ വച്ചു കഴിഞ്ഞതും കുഞ്ഞുങ്ങളെ പോലെയുള്ള നിഷ്കളങ്കമായ അവളുടെ ചോദ്യം കേട്ട് എനിക്ക് പെട്ടന്ന് ചിരി വന്നു…
“എന്തിനാ ചിരിക്കുന്നെ.. ” എന്റെ ചിരി കണ്ടു പെണ്ണിനൊരു സംശയം..
“ഏയ് ഒന്നുമില്ല.. ഈ കാർ ആണ് എന്റെതു.. ആ കാർ എന്റെ ഏട്ടന്റെതു.. ” എന്താ പോരെ… ഇനിഎന്താ അറിയണ്ടെ.. ” പെട്ടന്ന് അവളുടെ മുഖത്തെ ചിരി മാഞ്ഞു.. ഞാൻ അങ്ങനെ പറഞ്ഞതു കാരണം ആണോ എന്തോ അവൾ പിന്നെ ഒന്നും എന്നോട് മിണ്ടിയില്ല.. പുറമേ വലിയ പക്വത കാണിച്ചുവെങ്കിലും അവളുടെ ഉള്ളിലെ കുട്ടിത്തം പെട്ടന്ന് പുറത്തു വന്നതാണന്ന് എനിക്ക് മനസ്സിലായി.. എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ പുറത്തെ മഴയിലേക്ക് കണ്ണും നട്ട് ഇരിപ്പാണ് കക്ഷി….. ഞാൻ കളിയാക്കിയതാന്ന് കരുതി പാവത്തിനു വിഷമം ആയോ… ഇടയ്ക്കിടെ കരിമിഴികളെ മറക്കുന്ന മുടിയിഴകളെ മാടിയൊതുക്കുന്നുണ്ട് അവൾ…
“തന്നെ ഞാൻ വീട്ടിൽ ഡ്രോപ്പ് ചെയ്യാം.. ”
“അയ്യോ വേണ്ടാ.. എന്നെ ആ ബസ് സ്റ്റോപ്പിൽ വിട്ടാൽ മതി..” അവൾ പെട്ടെന്ന് ഞെട്ടിയുണർന്ന പോലെ പറഞ്ഞു…
“അവിടെ വിട്ടിട്ട് എന്താ കാര്യം.. വീടിന്റെ അവിടെക്കും ബസ് ഉണ്ടാകില്ല.. പിന്നെ ഈ മഴയത്ത് അതു വരെ നടക്കാനോ.. തന്റെ കയ്യിൽ കുട ഉണ്ടോ.. ”
“മ്മ്ച്ചുo..”എന്ന ശബ്ദത്തോടെ അവൾ ചുമ്മൽ കൂച്ചി…. അന്നേരം അവളുടെ ചേഷട്ടകളും ഭാവങ്ങളും ഒരു കൊച്ചു കുഞ്ഞിനെ പോലെ ആയിരുന്നു…ആദ്യകാഴ്ച്ചയിൽ വലിയ ഗൗരവം തോന്നുമെങ്കിലും പെണ്ണിന്റെ ഉള്ളിൽ ഇപ്പോഴും കുട്ടിത്തം വിട്ടുമാറാത്ത ആ പഴയ അമ്മുക്കുട്ടി ഉണ്ടെന്ന് എനിക്ക് തോന്നി.. മെയിൻ റോഡിൽ നിന്നും കാർ ഞാൻ അവളുടെ നാട്ടിലേക്കുള്ള വഴിയിലോട്ട് തിരിച്ചു..
“ഫസ്റ്റ് കാണുന്ന ലെഫ്റ്റിലൊട്ടുള്ള വഴിയേ പോയാ മതിട്ടൊ…” കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ അവൾ പറഞ്ഞു…
“വീട്ടിലോട്ട് നേരെയുള്ള വഴിയല്ലേ പോണ്ടേ..”
“അല്ല അതു വഴി പോണ്ടാ..ഞാൻ പറഞ്ഞ വഴിയേ മതി.. പ്ലീസ് .. ” അവൾ അപേക്ഷ പോലെ പറഞ്ഞു…
കാര്യം മനസ്സിലായില്ലെങ്കിലും ഞാൻ അവൾ പറഞ്ഞ വഴിയേ തന്നെ വണ്ടി വിട്ടു…മഴ അപ്പോഴേക്കും തോർന്നു തുടങ്ങിയിരുന്നു… ആ വഴി തീരെ തിരക്ക് ഇല്ലാത്തതായിരുന്നു…ഓപ്പോസിറ് വണ്ടികൾ ഒന്നും വരുന്നതുമില്ല… കുറച്ചു കൂടെ പോയപ്പോൾ വഴിയരകിൽ ഒന്നും ഒറ്റ മനുഷ്യകുഞ്ഞിനെയും ഞാൻ കണ്ടില്ല.. ടാർ ഇടാത്ത റോഡ് ആണേലും ഇപ്പോൾ കാണുന്ന ടാർ ഇട്ടു തോട് ആയിട്ടുള്ള റോഡ് പോലെ ഒന്നുമല്ല.. വണ്ടി നല്ല സ്മൂത്ത് ആയി ഓടിക്കാൻ പറ്റുന്നുണ്ട്..
ആ വഴി നേരെ ചെന്നു നിന്നതു പാടത്തോട്ട് ആയിരുന്നു… ഞാൻ കാർ നിർത്തി..
“അതെ വഴി തീർന്നുല്ലോ..ഇനി എങ്ങോട്ടാ..?? ഞാൻ അവളോട് ചോദിച്ചു…
“ഇനി എങ്ങോട്ട് പോകാൻ.. വഴി തീർന്നില്ലേ.. ഇനി അങ്ങോട്ട് കാർ പോവില്ലട്ടൊ.. ” അതു പറയുമ്പോൾ പെണ്ണിന്റെ മുഖത്തു ഒരു കള്ളചിരി.. ഞാൻ ഒന്നും മനസ്സിലാവാതെ ഇരുന്നു..
“ഞാൻ ഇറങ്ങിക്കോട്ടെ.. ” അതും പറഞ്ഞു അവൾ കാറിൽ നിന്നും ഇറങ്ങി…ഞാനും ഇറങ്ങി..
“ആ വഴി പോയാൽ ആരെങ്കിലും കാണും.. ഞാൻ അവിടെ അനന്തുവേട്ടന്റെ ഒപ്പം തനിച്ചു കാറിൽ വന്നിറങ്ങുന്നതു ആരേലും വല്ല്യമ്മയോട് പറഞ്ഞാൽ അതു പിന്നെ പ്രശ്നം ആകും.. അതാ ഞാൻ… “” അവൾ എന്റെ സംശയം തീർക്കാൻ എന്ന വണ്ണം പറഞ്ഞു…
“‘മ്മ്മ് ok.. അല്ല ഇവിടെ നിന്നും താൻ എങ്ങനെയാ പോവാ.. ”
“ആ വഴി കണ്ടോ.. അതിലൂടെ പോയാൽ കേറി ചെല്ലുന്നതു ഞങ്ങലുടെ വീടിന്റെ പുറകിലെ പറമ്പിലേക്കാ.. ”
അവൾ വിരൽ ചൂണ്ടിയ വഴി ശ്രദ്ധിച്ച എനിക്ക് പെട്ടന്ന് കഴിഞ്ഞ ആഴ്ചത്തെ സംഭവങ്ങൾ ഓർമ വന്നു.. അന്ന് കല്യാണത്തലെന്നു രാത്രി ഞാനും ജിതിനും രേഷ്മയുടെയും റോഷന്റെയും കളി കാണാൻ ഒളിച്ചു വന്നതു ആ പറമ്പ് താണ്ടിയായിരുന്നു.. അന്ന് പറമ്പ് കഴിഞ്ഞ് പാടത്തിനു നടുവിലൂടെ പോകുന്ന ആ വഴിയെപ്പറ്റിയായിരുന്നു ഞാൻ ജിതിനോട് തിരക്കിയത്…
“എന്താ ആലോചിക്കുന്നെ..??”‘ ഭദ്രയുടെ ആ ചോദ്യമാണ് എന്നെ കഴിഞ്ഞ ശനിയാഴ്ചയിൽ നടന്ന ആ സംഭവങ്ങളുടെ ഓർമകളിൽ നിന്നും ഉണർത്തിയത്….
“ഏയ് ഒന്നുമില്ല.. ”
“എന്നാ ഞാൻ പോയ്‌ക്കോട്ടേ.. താങ്ക്സ് ഫോർ ദ ഡ്രൈവ്.. “” പുഞ്ചിരിയോടെ എന്നിൽ നിന്നും നടന്നകലുവാൻ തുടങ്ങിയ ഭദ്രയെ നോക്കി ഞാൻ നിന്നു…
ആഴിയിലേക്ക് യാത്രയാകുന്ന അസ്തമയ സൂര്യനെ കാർമേഘങ്ങൾ പുണർന്നിരിക്കുകയാണ്..മന്ദമാരുതൻ എന്നെ തഴുകുമ്പോൾ ഞാൻ വീണ്ടും അറിയുന്നു എന്റെ പ്രണയം..എന്റെയുള്ളിൽ നീയറിയാതെ ഞാൻ സൂക്ഷിക്കുന്ന പ്രണയം… എന്റെ പ്രിയ പ്രണയപുഷ്പമേ മിഴികളിൽ കുസൃതിയും മൊഴികളിൽ ചിരിയുമായി നീ അരികിൽ ഉണ്ടായിരുന്നുവെങ്കിലും അറിയിച്ചില്ല എന്റെ ഹൃദയം…
ഇനിയും ഞാൻ അവളെ അറിയിച്ചിട്ടില്ലാത്ത എന്റെ പ്രണയം ഒരു വിങ്ങലായി എന്നിൽ ഉണർന്നു.. അവളോടതു പറയാൻ ഇനിയും വൈകിക്കൂടാ എന്നു മനസ്സ് പറയുന്ന പോലെ.. ഇനി ഇതിലും നല്ലൊരു അവസരം കിട്ടിയില്ലെങ്കിലോ..
“ഭദ്ര…ഒരു നിമിഷം…”
പെട്ടെന്നാണ് എന്റെ ഫോൺ റിങ് ചെയ്തതു… ഓഫീസിൽ ഒപ്പം വർക്ക് ചെയ്യുന്ന ജെയിംസ് ആയിരുന്നു അതു…
“ഹലോ ജെയിംസ്…”
“ഹലോ സർ, ഒരു ബാഡ് ന്യൂസ് ഉണ്ട്.. ”
“എന്താ ജെയിംസ്… ”
“സർ നമ്മുടെ ഓഫീസിലെ വൈഗ…. ”
“Yes വൈഗ.. ”
“ആ കുട്ടി ആത്മഹത്യ ചെയ്തു… ”
“What …. ”
“അതെ സർ പിന്നെ,,, ഒരു കാര്യം കൂടി ഉണ്ട്.. She was pregnant, 2 മാസം ആയിരിക്കുന്നു.”
ജെയിംസ് അവസാനം പറഞ്ഞ വാക്കുകൾ എന്റെ തലച്ചോറിലേക്ക് ഒരു മിന്നൽ പിണര് പോലെ ഇരച്ചു കയറി.. വൈഗയുടെ മരണ വാർത്ത എനിക്ക് ഒട്ടും ഉൾകൊള്ളാനായിരുന്നില്ല..ഇന്നലെ വൈകുന്നേരം കണ്ടു പിരിഞ്ഞ അവളുടെ മുഖം മനസ്സിൽ മായാതെ കിടപ്പുണ്ട്… ജെയിംസിനോട് കൂടുതൽ ഒന്നും പറയാൻ ആകാതെ ഞാൻ ഫോൺ വച്ചു…
ഇരുണ്ടു മുറുകിയ കാർമേഘങ്ങൾക്ക് കീഴെയായ് ദൂരെക്കു നടന്നകലുന്ന എന്റെ ഭദ്രയെ നോക്കി നിന്ന ആ നേരം എന്റെ മനസ്സിൽ ഓർമ്മ വന്നത് വൈഗ കഴിഞ്ഞ ദിവസം അവസാനമായി മുഖപുസ്തകത്തിൽ കുറിച്ചിട്ട വരികൾ ആയിരുന്നു…
“”പിരിയാൻ തുനിഞ്ഞു കഴിയാതെ ഞാൻ നനവാർന്ന മിഴികൾ തുടക്കുമ്പോൾ ചിതറുന്നൊരെൻ സ്നേഹ ഹൃദയത്തിനുള്ള ചിതയാകുന്നു നിന്റെ ഓർമ്മകൾ…. എന്നോളം ആർദ്രമായ് നിന്നെയാരും സ്നേഹിച്ചിട്ടില്ല.. എന്നിലും തീവ്രമായ് നിന്നെയാരും ആഗ്രഹിച്ചിട്ടുമില്ല…. എന്നെക്കാൾ മനോഹരമായി, നിശബ്ദമായി മറ്റാരാണ് നിന്നെ പ്രണയിക്കുക…””
________**********________
(തുടരണോ…?? )
Comments:
No comments!
Please sign up or log in to post a comment!