വില്ലൻ 11

ഹായ്………..

ബ്രേക്ക് എടുത്തിരുന്നു അതാണ് വൈകാൻ കാരണം………ഹെൽത്ത് ഓക്കേ അല്ലായിരുന്നു…………അതുകൊണ്ടാണ്……………

പണ്ടെങ്ങോ കണ്ടുമറന്ന ഒരു സിനിമയുടെ അഡാപ്റ്റേഷൻ ഇതിലുണ്ട്……….മനസ്സിലായവർ ക്ഷമിക്കുക………..അല്ലാത്തവർ ആസ്വദിക്കുക………….സീനുകൾ അത്രയ്ക്കും അനുയോജ്യമായ വേറെ സീക്വൻസ് കണ്ടെത്താതോണ്ടത് ഉപയോഗിച്ചതാണ്…………….

എല്ലാവരും അഭിപ്രായം നൽകുക………….

Villain 11 Begin……

സമർ ഉറക്കത്തിലേക്ക് വീണു…………

ഒരു തരം നിർവൃതിയോടെ……….

സൂര്യൻ ഉദിച്ചു വന്നു……….

സൂര്യന്റെ കിരണങ്ങൾ ജനൽപാളികളിൽ വന്ന് തറച്ചു……….

സമറിന്റെ ഫോൺ ശബ്‌ദിച്ചു…………

സമർ ഉണർന്നു…………

കൺതുറന്നു……….

ചുറ്റുംനോക്കി…………

ഷാഹി തന്റെ അടുത്ത് തന്നെയുണ്ട്…………..

ഉറക്കത്തിൽ എപ്പോഴോ അവൾ സമറിനോട് ചേർന്നിരുന്നു………..അവളുടെ കൈ സമറിന്റെ നെഞ്ചിൽ പതിഞ്ഞിരുന്നു…………

ശാന്തമായി ഉറങ്ങുന്ന ഷാഹിയെ സമർ നോക്കി…………..

ഉറക്കമെഴുന്നേൽക്കുന്നത് ഒരു പുഞ്ചിരിയോടെ ആകുന്നത് നല്ലതാണെന്ന് കേട്ടിട്ടുണ്ട്……………

ഉറക്കമെഴുന്നേൽക്കുമ്പോൾ കാണുന്നത് ഷാഹിയെയാണ് കാണുന്നതെങ്കിൽ പുഞ്ചിരിക്കാൻ സ്വയം മനസ്സിനോട് പറയേണ്ട കാര്യമില്ല…………ആ കൃത്യം മനസ്സ് നമ്മുടെ അനുവാദം പോലും ചോദിക്കാതെ ചെയ്തോളും…………

ഫോണിന്റെ ശബ്ദമാണ് സമറിനെ ഷാഹിയെ നോക്കിനിൽക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചത്………..

സമർ പതിയെ അവളുടെ കൈ നെഞ്ചിൽ നിന്നെടുത്തു………..എന്നിട്ട് ബെഡിൽ വെച്ചു………..

അവളുടെ തല ഒന്ന് തഴുകിക്കൊണ്ട് സമർ ഫോൺ കൈനീട്ടി എടുത്തു…………

കുഞ്ഞുട്ടൻ…………

സമർ ബെഡിൽ നിന്ന് എണീറ്റു പുറത്തേക്ക് നടന്നു……………

“പറ…………”…………കാൾ എടുത്തിട്ട് സമർ പറഞ്ഞു………….

“ഇനി ഒരാൾ കൂടി………….”………..കുഞ്ഞുട്ടൻ പറഞ്ഞു………….

“അതെ……………”…………സമർ പറഞ്ഞു…………..

“അതിനുശേഷം…………”………….കുഞ്ഞുട്ടൻ ചോദിച്ചു…………..

ഒരു നിമിഷം നിശബ്ദമായി രണ്ടുപേരും………….

“മിഥിലാപുരി…………”…………സമർ പറഞ്ഞു……………

കുഞ്ഞുട്ടന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു………….

സമറിന്റെ ചുണ്ടിലും…………..

“ഷാഹി……..?……….”………..കുഞ്ഞുട്ടൻ ചോദിച്ചു………….

“പറയണം………….”………….സമർ പറഞ്ഞു………….

“ഹ്മ്…………പറയണം……….”………..കുഞ്ഞുട്ടനും ശരി വെച്ചു……………

ഫോൺ കട്ടായി…………..

ഫോൺ വെക്കുമ്പോൾ രണ്ടുപേരും ഒരു മാനസികാവസ്ഥയിലായിരുന്നു………….

.

മനസ്സ് പറയുന്നതിനേക്കാൾ ഉപരി ഒരു ഉറപ്പിന് ചിലപ്പോൾ വാക്കുകൾ പറയുന്നത് കേൾക്കേണ്ടി വരും………….

ഒരു ഉറപ്പിന് വേണ്ടി…………

സമർ തിരിച്ചു ബെഡിലേക്ക് ചെന്നു………..

ഷാഹി ഉണർന്നിരുന്നു………..

“ഗുഡ് മോർണിംഗ്…………”……..

“ഗുഡ് മോർണിംഗ്………….”……….

സമർ ബെഡിലേക്ക് വീണു………..

“ഇനിയും ഉറങ്ങാണോ…………”………ഷാഹി ചോദിച്ചു………….

“ആണെങ്കി………..”………..വലത്തേ കണ്ണിന്റെ പുരികം മാത്രം ഉയർത്തിക്കൊണ്ട് ചോദിച്ചു…………..

“മീറ്റിംഗ് ഉള്ളതല്ലേ……….പ്രിപ്പയർ ചെയ്യണ്ടേ…………”………….ഷാഹി ചോദിച്ചു…………….

“മീറ്റിംഗ് ഒക്കെ ഇന്നലെ രാത്രി തീർന്നില്ലേ………..”………..സമർ പിറുപിറുത്തു…………..

“എന്ത്…………”………..ഷാഹി മനസ്സിലാകാതെ ചോദിച്ചു……………..

“ഒന്നുമില്ലെടോ…………പ്രിപ്പയർ ആകുക ഒന്നും വേണ്ട………..ഒരു മണിക്കൂറിന്റെ കാര്യമുള്ളൂ………..”…………സമർ പറഞ്ഞു…………..

“അല്ല……….ഇയാൾക്കെന്താ ബിസിനെസ്സ്…………”……….ഷാഹി സമറിനോട് ചോദിച്ചു……………

സമർ ഷാഹിയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു…………..

“പറ…………..”………….ഷാഹി ചിണുങ്ങി……………

“എക്സ്പോർട്ടിങ് ബിസിനെസ്സ് ആണ്…………”……….സമർ പറഞ്ഞു…………..

“എന്താ എക്സ്പോർട്ടിങ് ചെയ്യുന്നേ………….”………..ഷാഹി ചോദിച്ചു………….

“പ്രധാനമായും ബിസ്കറ്റ് ആണ്……… എല്ലാമുണ്ട്………..”………..സമർ ഒരു ചിരിയോടെ പറഞ്ഞു……………

“ബിസ്കറ്റോ…………”………..ഷാഹിയുടെ സംശയം തീർന്നില്ല…………..

സമർ ബെഡിൽ നിന്നെഴുന്നേറ്റു………….

“ആ ബിസ്കറ്റ് തന്നെ…………..ഒന്ന് സമാധാനമായി കിടക്കാനും സമ്മതിക്കരുത് ട്ടോ…………..”……….സമർ അതും പറഞ്ഞു ബാത്റൂമിലേക്ക് നടന്നു………….

സമർ ആ പറഞ്ഞത് ഷാഹിയെ വേദനിപ്പിച്ചിരുന്നു…………..

അവൾ അവിടെ ഇരുന്നു…………

അവളുടെ കണ്ണുകൾ നിറഞ്ഞു…………

സമർ ബാത്റൂമിൽ പോയി ഫ്രഷ് ആയി വന്നപ്പോഴും ഷാഹി അതേ ഇരുപ്പ് തന്നെ ഇരിക്കുന്നുണ്ട്…………

“എന്തുപറ്റി………….”………..സമർ ചോദിച്ചു…………..

“ഒന്നുമില്ല………..”………..ഷാഹി അതും പറഞ്ഞു ബാത്റൂമിലേക്ക് നടന്നു………….പക്ഷെ ഷാഹിയുടെ വാക്കുകൾ ഇടറിയിരുന്നു……………

സമർ അത് ശ്രദ്ധിച്ചു…………

ഷാഹി ബാത്റൂമിലേക്ക് പോകുന്ന വഴിയിൽ അവളുടെ കയ്യിൽ സമർ പിടിച്ചു……………

“വിട്……………..”……….ഷാഹി പറഞ്ഞു………….

സമർ ഷാഹിയെ ഒരു ചുമറിലേക്ക് ചേർത്തുനിർത്തി…………..

സമർ ഷാഹിയുടെ കണ്ണുകളിലേക്ക് നോക്കി………….


അവളും മടിച്ചു മടിച്ചു അവന്റെ കണ്ണുകളിലേക്ക് നോക്കി……………

അവന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ ഷാഹിയുടെ കണ്ണുകൾ പിന്നെയും നിറയാൻ തുടങ്ങി…………….

സമർ ഇതുകണ്ടതും അവളുടെ കയ്യിൽ നിന്ന് കയ്യെടുത്തിട്ട് അവളുടെ കണ്ണുകൾ തുടച്ചു…………..

ഷാഹി ചാരിനിന്ന് സമറിനെ നോക്കി…………

തുടച്ചുകഴിഞ്ഞതും ഷാഹി കണ്ണുകൾ താഴ്ത്തി…………

സമർ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി……………

അവരുടെ രണ്ടുപേരുടെയും മുഖം തൊട്ടടുത്ത് ആയിരുന്നു………….

പരസ്പരം ശ്വാസം വിടുന്നത് പോലും അവർക്ക് അറിയാമായിരുന്നു………….

സമർ അവളുടെ കണ്ണിൽ നിന്ന് കണ്ണെടുക്കാനാവാതെ നോക്കി നിന്നു………….

ഷാഹിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു…………..

സമർ തുടച്ചതിന് ശേഷം അവളുടെ കണ്ണുകൾ പിന്നെ നിറഞ്ഞില്ല………..

“സോറി…………”………..ചെറുതായി കരഞ്ഞുകലങ്ങിയ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് തന്നെ സമർ പറഞ്ഞു……………

ഷാഹി പെട്ടെന്ന് എന്തോ പറയാൻ വായ തുറന്നു…………..

സമർ പെട്ടെന്ന് കൈകൾ അവളുടെ ചുണ്ടിൽ വച്ചു…………..

അവൾ മിണ്ടാതിരുന്നു…………..

“ഷാഹി…………..”……….സമർ അവളെ വിളിച്ചു………….

ഷാഹി സമറിന്റെ കണ്ണിൽ നിന്നും കണ്ണെടുക്കാതെ അവനെ തന്നെ നോക്കിനിന്നു…………..

“നീയെനിക്ക് എത്രമാത്രം സന്തോഷം നൽകുന്നുണ്ടെന്നറിയാമോ………….”………….സമർ അവളോട് ചോദിച്ചു………….

ഷാഹി ഒന്നും പറയാതെ അവനെ തന്നെ നോക്കി നിന്നു………….

“ഒരുപാട്………..ഒരുപാട്…………..ഒരുപാട് സ്നേഹം നീ എനിക്ക് നൽകുന്നുണ്ട്…………..”…………….സമർ പറഞ്ഞു…………….

“നിന്റെയൊരു സാന്നിധ്യം പോലും എന്നെ എത്ര സന്തോഷവാനാക്കുന്നുണ്ടെന്നോ……….ദാ ഈ നിമിഷം………….എന്റെ അരികിൽ…………എന്റെ തൊട്ടടുത്ത്………….എന്റെ കണ്ണിലേക്ക് നോക്കി നീ നിൽക്കുന്ന ഈ നിമിഷം പോലും ഞാൻ വളരെ സന്തോഷവാനാണ്………….മറ്റെന്തിനേക്കാളും……………”………….സമർ തുടർന്നു…………..

ഷാഹിയുടെ മുഖത്ത് സന്തോഷം വന്നു നിറഞ്ഞു……………

“എന്നെ ഇങ്ങനെ സന്തോഷിപ്പിക്കാൻ നീ തന്നെ ഒള്ളു…………നീ എന്നെ ദേഷ്യപ്പെടുത്തുന്ന ഓരോ നിമിഷവും എനിക്ക് വളരെ ഇഷ്ടമാണ്………….എന്നെ ദേഷ്യപ്പെടുത്താൻ എന്നെ വെറുപ്പിക്കാൻ എന്നെ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കാൻ നീ ഉണ്ടല്ലോ എന്ന ഇഷ്ടം…………..ആ ഇഷ്ടം എനിക്ക് ഭയങ്കര സന്തോഷമാണ് പെണ്ണെ നൽകുന്നത്………….നീ അത് മനസ്സിലാക്ക്…………….”……………സമർ ഷാഹിയുടെ കവിളിൽ തഴുകി കൊണ്ട് പറഞ്ഞു…………….

ഷാഹി ചിരിച്ചു തുടങ്ങി………….


“നീ എന്നോട് കുറുമ്പ് കാണിക്കുമ്പോ ഞാൻ തിരിച്ചും കാണിക്കണ്ടേ……….എനിക്ക് കുരുമ്പ് കാണിക്കാൻ നീയല്ലേ ഒള്ളൂ…………. അപ്പൊ ഞാൻ കുറുമ്പ് കാണിക്കുമ്പോൾ കണ്ണീരുമൊലിപ്പിച്ചു നിൽക്കുവാണോ വേണ്ടത്…………”………..ഷാഹിയുടെ നിറയാത്ത കണ്ണുകളുടെ താഴെ വിരലോടിച്ചുകൊണ്ട് സമർ ചോദിച്ചു……………

അവൾ ചിരിച്ചുകൊണ്ട് സമറിനെ നോക്കി നിന്നു……………

“എന്തായാലും എന്റെ കള്ളകുറുമ്പി വെറുതെ സങ്കടപ്പെട്ടതല്ലേ…………തൽക്കാലം ഇത് പിടിച്ചോ………….”………..സമർ ഷാഹിയെ കൈകളിൽ വാരിയെടുത്തു………… എന്നിട്ട് അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു………….

അവൾ അത്ഭുതത്തോടെ അവനെ നോക്കി നിന്നു………….

“നിലത്തിറക്ക്………….”………….ഷാഹി സമറിനോട് പറഞ്ഞു………….

സമർ ഷാഹിയെ എടുത്തുകൊണ്ട് ബാത്റൂമിലേക്ക് നടന്നു…………..

അവളെ ബാത്റൂമിൽ ഇറക്കി………..

അവൾ അവനെ നാണത്തോടെ നോക്കി…………

“ആ മുഖം ഒക്കെ നല്ലപോലെ കഴുകി ഹാപ്പി ആയി വന്നോളണം…………. ഇല്ലെങ്കി എന്റേൽ നിന്ന് നല്ല അടി കിട്ടും………..വേഗം വാ……..”………..സമർ ഷാഹിയോട് അത്രയും പറഞ്ഞിട്ട് പുറത്തേക്കിറങ്ങി……….

ഷാഹിയുടെ സങ്കടം ഒക്കെ എവിടെയോ പോയി ഒളിച്ചിരുന്നു…………

അവൾ ഹാപ്പിയായി…………

അവന്റെ ഓരോ വാക്കുകളും അവളുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി…………

അവളെ അത് പുളകം കൊള്ളിച്ചു………….

സന്തോഷിപ്പിച്ചു………….

ആനന്ദിപ്പിച്ചു…………..

അവനോടുള്ള അവളുടെ പ്രണയത്തെ ദൃഢമാക്കി…………..

ആ ദിവസം ഒരു മണിക്കൂർ ഷാഹിയെ റൂമിലാക്കി സമർ പുറത്തേക്ക് പോയി……………

മീറ്റിങ്ങിന് പോയതാണെന്ന് അവളെ തെറ്റിദ്ധരിപ്പിക്കാൻ………………..

സമർ ആ ഒരു മണിക്കൂർ പുറത്തൊക്കെ ചുറ്റിയടിച്ചു ………….

അവൻ കാമിനി ഡിസ്കോ ബാറിന്റെ അവിടേക്ക് ഒന്ന് പോയി നോക്കി…………..

അവിടെ മുഴുവൻ പോലീസുകാരും ജനങ്ങളും ആയിരുന്നു…………..

സമർ ഒരാളോട് അവിടെ എന്താ പ്രശ്നം ഒന്ന് ചോദിച്ചു………….

“ആ റൗഡി സുബ്ബണ്ണനെ ഏതോ ഗ്യാങ് പണിഞ്ഞതാണ്………….നല്ല പണിയാണ് കിട്ടിയത്……….ആ ബാർ ഒക്കെ മൊത്തം പൊളിഞ്ഞു കിടക്കാണ്…………..എന്തായാലും പണി കൊടുത്ത ടീം നല്ലപോലെ അറിഞ്ഞു കൊടുത്തിട്ടുണ്ട്…………….”…………..അയാൾ സമറിനോട് പറഞ്ഞു…………..

സമറിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു………

സമർ അവിടെ നിന്ന് തിരിച്ചു റൂമിലേക്കെത്തി……………

ഷാഹി ഡ്രസ്സ് ഒക്കെ എടുത്തുവെക്കുകയായിരുന്നു………………

“എല്ലാം എടുത്തുവെച്ചോ………….”…………….
സമർ അവളോട് ചോദിച്ചു…………..

“കുറച്ചെണ്ണം കൂടി…………..”………….ഷാഹി പറഞ്ഞു…………..

സമർ ബാൽക്കണിയിലേക്കിറങ്ങി…………….

സിഗരറ്റ് കത്തിച്ചു……………

സിഗരറ്റ് ചുണ്ടത്ത് വെച്ച് ഒരു പുക വലിച്ചതെ ഒള്ളൂ അപ്പോഴേക്കും ഷാഹി ചാടിവീണു സിഗരറ്റ് ചുണ്ടിൽ നിന്നെടുത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞു……………

ഞാൻ ആ കുരുപ്പിനെ(ഷാഹി) നോക്കി…………..

ഞാൻ നോക്കുമ്പോൾ ഷാഹിയുണ്ട് പോരിന് വന്ന കാളയെപോലെ കാൽ നിലത്ത് ഉരച്ച് കണ്ണിൽ രൗദ്രഭാവവും ആയി നിൽക്കുന്നു…………….

സത്യം പറഞ്ഞാൽ എനിക്ക് ചിരിയാണ് ആ നിൽപ്പ് കണ്ടിട്ട് വന്നത്…………..

കഷ്ടകാലത്തിന് ഒന്ന് ചിരിച്ചതാ……….എടുത്ത പുക വായിലൂടെ പുറത്തേക്ക് വന്നു………….

ഷാഹിയുടെ ദേഷ്യം കൂടി…………….

അവൾ എന്റെ മേലേക്ക് പറന്നു വീണു……………..

ഞാൻ അവളെയും കൊണ്ട് നിലത്തേക്ക് വീണു…………..

വീണുകിടന്ന എന്റെ കയ്യിൽ ആ കുരിപ്പ് ഒരൊന്നൊന്നര കടി തന്നു…………….

വേദനിച്ചിട്ട് ഞാൻ കിടന്നകിടപ്പിൽ ഒന്ന് ചാടി…………….

ചാട്ടം കഴിഞ്ഞു ഞാൻ നോക്കുമ്പോൾ ഷാഹി അപ്പോഴും എന്നെ രൗദ്രഭാവത്തോടെ നോക്കിനിൽക്കുന്നുണ്ട്………………

“നിനക്ക് പ്രാന്താണോ പെണ്ണെ………….”………..ഞാൻ അവളോട് ചോദിച്ചു…………….

“ആ എനിക്ക് പ്രാന്ത് തന്നെയാ…………ഞാൻ എത്രതവണ പറഞ്ഞു സിഗരറ്റ് വലിക്കരുതെന്ന്……………”…………..ഷാഹി പറഞ്ഞു…………..

“ഒരു സിഗരറ്റ് വലിച്ചതിനാണോ കുരുപ്പേ നീ ഇപ്പൊ ഇത്രയും പരാക്രമം കാട്ടിയത്………….”…………ഞാൻ അവളോട് ചോദിച്ചു…………….

“ആ…………ഇനി വലിച്ചാൽ ഇനിയും കിട്ടും കടി…………..”………….അവൾ മുൻവരിയിലെ പല്ലുകൾ കാണിച്ചുകൊണ്ട് പറഞ്ഞിട്ട് എഴുന്നേറ്റു…………….

“ഇത് പട്ടിയുടെ ജന്മം വല്ലതുമാണോ………….”…………….ഞാൻ പിറുപിറുത്തു……………

“എന്തെങ്കിലും പറഞ്ഞോ………….”…………ഉള്ളിലേക്ക് പോകാനൊരുങ്ങിയ ഷാഹി തിരിഞ്ഞുകൊണ്ട് ചോദിച്ചു……………..

“ഒന്നൂല്ലോയ്………….”…………ഞാൻ കൈകൂപ്പിക്കൊണ്ട് പറഞ്ഞു…………..

അവൾ ഉള്ളിലേക്ക് പോയി…………

ഞാൻ കൈ ഉഴിഞ്ഞുകൊണ്ട് എഴുന്നേറ്റു………….

കയ്യിലേക്ക് നോക്കിയപ്പോൾ അവളുടെ പല്ലിന്റെ പാടുകൾ തിണർത്തു കിടക്കുന്നുണ്ട്‌……………….

എനിക്ക് അത് കണ്ട് ചിരി വന്നു………….

വല്ലാത്ത ഒരു സാധനം തന്നെ…………….

ഞാൻ കൈ ഉഴിഞ്ഞുകൊണ്ട് ഉള്ളിലേക്ക് ചെന്നു………….

ഞാൻ കൈ ഉഴിഞ്ഞു വരുന്നത് ഷാഹി കണ്ടു…………

“എല്ലാം കഴിഞ്ഞു………..ഇനി പോകാം…………..”…………ഷാഹി എന്നോട് പറഞ്ഞു…………….

ഞാൻ തലയാട്ടി……………

“നീ പോയി ഡ്രസ്സ് മാറി വാ………….”………..ഞാൻ അവളോട് പറഞ്ഞു…………..

അവൾ ഡ്രെസ്സുമെടുത്ത് ഉള്ളിലേക്ക് കയറി………….

ഞാൻ കുറച്ചുനേരം അവിടെ ഇരുന്നു…………..

അതിന് ശേഷം ബാത്റൂമിലേക്ക് പോയി………………

ഞാൻ മുഖം ഒന്ന് കഴുകി………..മുഖത്ത് വെള്ളം തട്ടിയപ്പോൾ ഒരു സുഖം………….

ഞാൻ രണ്ടുമൂന്ന് തവണ മുഖം കഴുകിയതിന് ശേഷം ടാപ്പ് പൂട്ടി………….

പെട്ടെന്ന് എന്റെ കയ്യിന്മേൽ ഒരു തണുപ്പ് അനുഭവപ്പെട്ടത് പോലെ തോന്നി……………..

ഞാൻ എന്റെ കയ്യിലേക്ക് നോക്കി…………..

ഷാഹി എന്റെ കയ്യിൽ കടി കിട്ടിയ ഭാഗത്ത് ചുംബിക്കുന്നു………..

അവളുടെ ചുംബനത്തിന്റെ തണുപ്പാണ് എന്റെ കയ്യിൽ അനുഭവപ്പെട്ടത്…………..

ഞാൻ അവളെ തന്നെ നോക്കി നിന്നു……………

“അത് നല്ലതല്ലാത്തോണ്ടല്ലേ…………….”……………അവൾ എന്നെ നോക്കി ചിണുങ്ങി…………….

ആ നിമിഷം…………..

അവളുടെ ചുണ്ടിൽ എന്റെ ചുണ്ട് ചേർക്കാൻ അല്ലാതെ വേറെ ഒരു കാര്യവും എനിക്ക് തോന്നിയില്ല…………..

അവൾ എന്നെ കീഴടക്കി……….

പക്ഷെ എന്തോ ഞാൻ കണ്ട്രോൾ ചെയ്തു നിന്നു……………

ഞാൻ അവളുടെ മുഖത്ത് നിന്ന് കണ്ണ് മാറ്റി………….അല്ലെങ്കി എന്റെ കണ്ട്രോൾ പോകും…………അവളെ ഞാൻ കെട്ടിപ്പിടിച്ചു ചുംബിച്ചുപോകും…………..

ഞാൻ വാഷ് ബേസിന് മുന്നിലുള്ള കണ്ണാടിയിലേക്ക് നോക്കി……………..

അവൾ എന്നോട് ചേർന്നു നിന്നു…………..

“പിണങ്ങിയോ…………”…………അവൾ എന്റെ കവിളിൽ പിടിച്ചു ചോദിച്ചു…………..

അവൾ ചെയ്യുന്നതെല്ലാം എനിക്ക് കണ്ണാടിയിലൂടെ കാണാമായിരുന്നു…………..

“സോറി………….”………….ഞാൻ അവളോട് പറഞ്ഞു……………..

“സോറി പറയേണ്ടത് ഞാനല്ലേ…………”…………ഷാഹി എന്നോട് ചോദിച്ചു……………

ഞാൻ അവളെ നോക്കി…………..

അവൾ എന്നെയും…………

“അല്ല…………ഞാനാണ്…………..ഇടയ്ക്ക് ഇങ്ങനെ ഓരോന്ന് കിട്ടണം എന്നാലേ ഇതൊക്കെ നിർത്താൻ സാധിക്കൂ…………”………….ഞാൻ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു………….

ഞാൻ ചിരിച്ചുകണ്ടപ്പോൾ ഷാഹിയുടെ മുഖത്ത് ആശ്വാസം പടർന്നു…………

അവളും ചിരിച്ചു………….

“പോകണ്ടേ……………”……………..ഞാൻ അവളോട് ചോദിച്ചു……………

“ഹ്മ്…………..”…………..അവൾ തലയാട്ടി…………….

ഞങ്ങൾ ബാഗെടുത്ത് റൂമിൽ നിന്നിറങ്ങി…………

റൂം വൊക്കേറ്റ് ചെയ്തു…………..

പോരുന്ന വഴി റിസപ്‌ഷനിസ്റ്റ് മോറന് ഒരു വളിച്ച ചിരി കൊടുക്കാനും മറന്നില്ല…………….

ഞങ്ങൾ ജീപ്പിൽ കയറി………….

യാത്ര തുടങ്ങി…………….

ഷാഹിയുടെ നാട്ടിലേക്ക്……………..

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

നിരഞ്ജന ദാസ് ഓഫീസ്…………..

“ഈ കേസ് മൂവ് ആകുന്നു തന്നെ ഇല്ലല്ലോ ബാലഗോപാൽ……………..”……………നിരഞ്ജന ബാലഗോപാലിനോട് ചോദിച്ചു……………

ബാലഗോപാൽ മറുപടി ഒന്നും പറഞ്ഞില്ല………….

അവന്റെ മൗനം അവളുടെ ചോദ്യത്തെ ശരി വെച്ചു…………..

“ഈ നാട്ടിലെ മൂപ്പന്മാർക്കും വയസ്സന്മാർക്കും ഒന്നും പറയാൻ സാധിക്കില്ല…………ഒന്നുകിൽ അവർക്ക് അറിയില്ല………….അല്ലെങ്കിൽ അവർക്ക് പറയാൻ ഭയമാണ്……………..”………………നിരഞ്ജന പറഞ്ഞു……………..

ബാലഗോപാൽ മൗനത്തിൽ തന്നെ………….

“അവർക്ക് ആകെ അറിയുന്ന കാര്യം ഒന്ന് മാത്രെമേ ഒള്ളൂ……………”………..നിരഞ്ജന പറഞ്ഞു നിർത്തി……………

ബാലഗോപാൽ ചോദ്യഭാവത്തോടെ നിരഞ്ജനയുടെ മുഖത്തേക്ക് നോക്കി………….

“അവരെല്ലാവരും ചെകുത്താന്മാരാണെന്ന കാര്യം…………….”………….നിരഞ്ജന പറഞ്ഞു…………..

ബാലഗോപാൽ കേട്ടുനിന്നു………….

അവരുടെ ഇടയിൽ ഒരു നിശബ്ദത മുളച്ചു വന്നു…………

പക്ഷെ ആ നിശ്ശബ്ദതയ്ക്ക് അധികം ആയുസ്സില്ലായിരുന്നു……….

ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് വാതിൽ തുറക്കുന്ന ശബ്ദം അവർ കേട്ടു………..

നിരഞ്ജനയും ബാലഗോപാലും അങ്ങോട്ടേക്ക് നോക്കി…………..

വാതിൽ തുറന്നുകൊണ്ട് ബാലഗോപാലിന്റെ അസിസ്റ്റന്റ് എസ് ഐ രാജീവ് ഉള്ളിലേക്ക് വന്നു………….

അവൻ ബാലഗോപാലിനെ നോക്കി………….

ബാലഗോപാൽ അവനെയും…………

“സാർ………….സാർ അന്വേഷിക്കാൻ പറഞ്ഞ രീതിയിലുള്ള ഒരു കൊലപാതകം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്………….”…………..രാജീവ് കിതച്ചുകൊണ്ട് പറഞ്ഞു…………

ബാലഗോപാലിന്റെയും നിരഞ്ജനയുടെയും കണ്ണുകൾ വികസിച്ചു……………

“എവിടെ…….”……………രാജീവിന് മറുപടി കൊടുത്തത് പക്ഷെ നിരഞ്ജനയായിരുന്നു………………

“കേരളത്തിൽ…………..കൊച്ചിയിൽ…………..”…………….രാജീവ് മറുപടി കൊടുത്തു………….

“എന്നാണ് ഇത് നടന്നത്………….”………..ബാലഗോപാൽ ചോദിച്ചു…………

“ഇന്നലെ………….”……….രാജീവ് പറഞ്ഞു…………..

“ബാലഗോപാൽ………വി ആർ ഗോയിങ് റ്റു കൊച്ചി…………..ഇന്ന് തന്നെ…………അതിനുള്ള തയ്യാറെടുപ്പുകൾ പെട്ടെന്നാവട്ടെ………….”……………നിരഞ്ജന ബാലഗോപാലിനോട് കൽപ്പിച്ചു……………

തിരിഞ്ഞുനടന്ന രാജീവ് പെട്ടെന്ന് തിരിഞ്ഞുനോക്കി…………..

“ഒരു ശുഭവാർത്ത കൂടെയുണ്ട്………………”…………..രാജീവ് അവരെ നോക്കി പറഞ്ഞു………..

നിരഞ്ജനയും ബാലഗോപാലും അവനെ നോക്കി…………….

“സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ഇരുപത്തിയാറുപേരിൽ രണ്ടുപേർക്ക് ഇപ്പോഴും ജീവനുണ്ട്…………”……………..രാജീവ് പറഞ്ഞു…………..

നിരഞ്ജനയുടെയും ബാലഗോപാലിന്റെയും കണ്ണുകളിൽ പ്രതീക്ഷകളുടെ നാളങ്ങൾ കത്തി…………….

പക്ഷെ ബാക്കി ഇരുപത്തിനാലുപേർ……………..

അതോർത്തപ്പോൾ അവരിൽ ഭയത്തിന്റെ നാളങ്ങളും കടന്നുവന്നു…………

മിഷൻ ഡെവിൾ ടീം ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് അന്ന് തന്നെ പുറപ്പെട്ടു……………..

ചെകുത്താനെ അന്വേഷിച്ച്…………..☠️

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഷാഹിയുടെ നാട്ടിലേക്കുള്ള യാത്രയിൽ അവൾ ഭയങ്കര ഹാപ്പിയായിരുന്നു……………

അല്ലെങ്കിലും കോളേജിൽ ചേർന്ന് കുറച്ചുനാൾ വീട്ടിൽ നിന്ന് വിട്ടുനിന്നിട്ട് വീട്ടിലേക്കുള്ള ആദ്യത്തെ തിരിച്ചുപോക്ക് അതിന്റെയൊരു ഫീൽ വേറെ തന്നെയാണ്……………….

ആ യാത്രയിൽ വീട്ടിൽ ഒന്ന് പെട്ടെന്ന് എത്തികിട്ടിയാൽ മതി എന്ന് തോന്നും………….

വീട്ടുകാരെ എത്രയും പെട്ടെന്ന് കാണാൻ തോന്നും………….

പിന്നെ പ്രത്യേകിച്ച് ഭക്ഷണം…………

എത്ര നല്ല നാട്ടിൽ പോയാലും വീട്ടിലെ ഭക്ഷണത്തിന്റെ അത്ര രുചി വേറെ എവിടെയും കിട്ടില്ല……………….

ഷാഹി വളരെ എനർജറ്റിക് ആയിരുന്നു…………….

അവൾ സമറിനോട് ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു……………….

നാട്ടിലെ ഓരോ വിശേഷങ്ങളും അവൾ അവനോട് പറഞ്ഞുകൊണ്ടിരുന്നു…………………

നാട്ടിൽ ഉത്സവം തുടങ്ങിയ സമയത്ത് ലീവ് വന്നത് ഭാഗ്യമായി………..നാട്ടിലെ ഉത്സവം നഷ്ടപ്പെടുമോ എന്ന് നല്ല പേടിയുണ്ടായിരുന്നു……..പടച്ചോൻ കണ്ടറിഞ്ഞു കറക്ട് സമയത്ത് തന്നെ ലീവ് തന്നു…………..

ഷാഹിയുടെ വായയ്ക്ക് ഒരു അടക്കവും ഇല്ലായിരുന്നു………………

പിന്നെ നാട്ടിലെ ഉത്സവങ്ങളുടെ ചരിത്രമായി…………..

പത്തുദിവസം നീളുന്ന ഉത്സവം………….

ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും മതിമറന്നു ആസ്വദിക്കുന്ന ദിനങ്ങൾ……………

ഉത്സവനാളുകളിലെ പകൽ നേരത്തെ കാഴ്ചയും വിവിധ മത്സരങ്ങളും രാത്രികളിലെ കലാപരിപാടികളും എല്ലാം അവളുടെ ചുണ്ടിൽ ഉരുത്തിരിഞ്ഞു വന്നു…………….

അവൾ ഉത്സവത്തിന്റെ ഓരോ ചെറിയ കാര്യങ്ങളെക്കുറിച്ചും വാചാലയായി……………..

സമർ ഇതെല്ലാം കേട്ടിരുന്നു…………..

സമർ അവളുടെ വാക്കുകളെക്കാൾ അവളുടെ സന്തോഷത്തെ ആസ്വദിച്ചിരുന്നു…………….

ഇത്തവണ ആകെ ഒരു തവണയെ വണ്ടി നിർത്തേണ്ട ആവശ്യം വന്നുള്ളൂ………….

അത് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമായിരുന്നു…………….

ഉച്ചയ്ക്ക് ഭക്ഷണം ഒരു ഹോട്ടലിൽ നിന്ന് കഴിച്ചതിനുശേഷം യാത്ര

തുടർന്നു…………….

അവളുടെ നാടിന് ഒരു പത്തിരുപത് കിലോ മീറ്ററിന് അടുത്ത് ഞങ്ങൾ അപ്പോൾ എത്തിയിരുന്നു……………

അവളുടെ ധൃതി കണ്ടതുകൊണ്ട് തന്നെ സമർ എവിടെയും വണ്ടി നിർത്തിയില്ല………………

അവളുടെ നാട് എത്താറായതും ഷാഹിയുടെ ഉത്സാഹം വർധിച്ചു…………….

നഗരങ്ങളിൽ നിന്നും വളരെ ഒഴിഞ്ഞുമാറി ഒരു നാട്ടിൻപുറമാണ് അവളുടെ നാട് എന്ന് എനിക്ക് അവളുടെ നാട് എത്താനായതോടെ മനസ്സിലായി………………..

അവളുടെ നാട് എത്താനായതോടെ റോഡിൽ വണ്ടികൾ ഒന്നും അധികം കാണാനില്ലാതായി…………..

തിരക്ക് പിടിച്ച അന്തരീക്ഷം ഒഴിഞ്ഞുപോയി…………..

കടകളുടെയും ആളുകളുടെയും ശബ്ദം ഇല്ലാണ്ടായി…………….

പൊടി നിറഞ്ഞ അന്തരീക്ഷം മാറി…………

പകരം…………

ശാന്തമായ അന്തരീക്ഷം…………..

കിളികളുടെയും മരങ്ങളിൽ വന്നിടിക്കുന്ന കാറ്റിന്റെയും പേരറിയാത്ത ജീവികളുടെയും ശബ്ദം എന്നിലേക്കെത്തി………….. ഒപ്പം ഷാഹിയുടെ സംസാരത്തിന്റെ ശബ്ദവും ഉണ്ട്………….

ചുറ്റും മരങ്ങൾ………..റോഡിനിരുവശവും പച്ചയിൽ പുതഞ്ഞു നിൽക്കുന്ന പ്രകൃതി…………

പൊടി മാറി എനിക്ക് ശുദ്ധമായ വായു കിട്ടാൻ തുടങ്ങി……….വളരെ ശുദ്ധമായ വായു…………

ഇടതൂർന്നു നിൽക്കുന്ന മരങ്ങൾ കാരണമാണെന്ന് തോന്നുന്നു ഒരു പ്രത്യേക തരം എന്നിലേക്ക് വരാൻ തുടങ്ങി……………..

എന്തോ എന്റെ മനസ്സ് വളരെ റീഫ്രഷ് ആയപോലെ തോന്നി……………

ആ അന്തരീക്ഷം എനിക്ക് കാരണമറിയാത്ത സന്തോഷം നൽകി…………….

“ഇത് കൊറ്റൂർ…………അടുത്തത്…………”…………..ഷാഹി എന്നോട് പറഞ്ഞു………….

ഞാൻ ആ അന്തരീക്ഷം ആസ്വദിക്കുന്നതിൽ നിന്ന് തിരികെ വന്നു……………

ഞാൻ മൂളിക്കൊടുത്തു…………….

“അടുത്തത്…………?……….”…………അവൾ എന്നോട് ചോദിച്ചു……………

“പറ………..എനിക്കെങ്ങനെ അറിയാനാ……………”……………ഞാൻ പറഞ്ഞു……………..

“സ്റ്റോപ്പ്……………”………..ഷാഹി വണ്ടി നിർത്താൻ പറഞ്ഞു……………

ഞാൻ വണ്ടി നിർത്തി……………

“അങ്ങോട്ട് നോക്ക്………….”………….അവൾ ഇടത്തെ സൈഡിലുള്ള ഒരു ബോർഡിലേക്ക് കൈചൂണ്ടി………….

ഞാൻ അങ്ങോട്ട് നോക്കി……………

“രാമപുരത്തേക്ക് സ്വാഗതം……….”……..

മരത്തടികൊണ്ടുണ്ടാക്കിയ ഒരു ബോർഡിൽ ഞാൻ എഴുതിവെച്ചിരിക്കുന്നത് വായിച്ചു…………..

ഞാൻ ഷാഹിയെ നോക്കി………….

“രാമപുരം………….എന്റെ നാട്………..”……….ഷാഹി ചിരിച്ചുകൊണ്ടും അഭിമാനത്തോടെയും പറഞ്ഞു…………..

ഞാൻ പുഞ്ചിരിച്ചു…………….

ഞാൻ വണ്ടിയെടുത്തു………….

രാമപുരത്തേക്ക് ഞാൻ പ്രവേശിച്ചു…………….

പച്ചപ്പു വിരിച്ച് സുന്ദരിയായ നെല്‍പാടങ്ങളും………..അവക്കു അഴകേകി തലങ്ങും വിലങ്ങും ഓടുന്ന വരമ്പുകളും……… തലയുയര്‍ത്തിനില്‍ക്കുന്ന കേരവൃക്ഷങ്ങളും എല്ലാം എനിക്ക് മനോഹരമായ കാഴ്ച നൽകി……………..

നീണ്ടുനിൽക്കുന്ന ആ നെൽപ്പാടങ്ങൾക്ക് അങ്ങേ അറ്റത്തായി കണ്ണുച്ചുവപ്പിച്ചു നിൽക്കുന്ന സൂര്യനെ ഞാൻ കണ്ടു…………….

സമയം വൈകുന്നേരമായി എന്ന് എനിക്ക് അപ്പോഴാണ് ബോധ്യം വന്നത്……………….

ആ മനോഹരമായ ഗ്രാമത്തിലൂടെ ഞാൻ വണ്ടിയോടിച്ചു കൊണ്ടിരുന്നു……………

ഗ്രൗണ്ടുകളിൽ ഫുട്ബോൾ കളിക്കുന്നവരെ ഞാൻ കണ്ടു…………..

കളി കണ്ടാസ്വദിക്കുന്ന മുതിർന്നവരെ ഞാൻ കണ്ടു…………….

വായുവിൽ തലകറക്കി കുളങ്ങളിലേക്ക് വീഴുന്നവരെ ഞാൻ കണ്ടു………..

അലക്കാനുള്ള തുണികളുമായി പുഴ ലക്ഷ്യം വെച്ചുപോകുന്ന പെണ്ണുങ്ങളെ ഞാൻ കണ്ടു…………..

ആൽത്തറയിൽ കുശലം പറഞ്ഞിരിക്കുന്ന വൃദ്ധരെ ഞാൻ കണ്ടു………..

സമാധാനം………….

എത്ര ശാന്തമാണിവിടെ……………

“ആ ആൽത്തറയിൽ എത്തുമ്പോൾ പെട്ടെന്ന് വണ്ടി നിർത്തണം ട്ടോ………..”……………കുറച്ചുമുന്നെയുള്ള ആൽത്തറ ചൂണ്ടിക്കൊണ്ട് ഷാഹി പറഞ്ഞു…………….

ഞാൻ തലകുലുക്കി…………..

അവൾ പറഞ്ഞപോലെ ആ ആൽത്തറ എത്തിയപ്പോൾ ഞാൻ പെട്ടെന്ന് വണ്ടി നിർത്തി……………

പൊടി പറത്തിക്കൊണ്ട് വണ്ടി നിന്നു…………..

ആൽത്തറയിൽ പത്രവും വായിച്ചിരിക്കുന്ന ഒരു വൃദ്ധൻ പത്രത്തിൽ നിന്ന് തലപൊക്കി ഞങ്ങളെ നോക്കി…………..

“രാമേട്ടോ…………..”……….ഷാഹി വിളിച്ചു…………..

അയാൾ വിളികേട്ട ഭാഗത്തേക്ക് നോക്കി…………..

ഷാഹിയെ കണ്ട് അയാളുടെ മുഖം പ്രസന്നമാകുന്നത് ഞാൻ കണ്ടു…………..

“ഹഹാ………ഇതാര് ഷാഹികുട്ടിയോ…………..”…………..അയാൾ ഷാഹിയോട് ചോദിച്ചു………….

ഷാഹി ജീപ്പിൽ നിന്നിറങ്ങി അയാളുടെ അടുത്തേക്ക് നടന്നു…………..

“ആ………….അപ്പൊ എന്നെ മറന്നിട്ടില്ല അല്ലെ രാമേട്ടാ………….”…………ഷാഹി അയാളുടെ അടുത്തെത്തി പറഞ്ഞു………….

“എന്റെ ഷാഹികുട്ടിയെ മറക്കാനോ……….എന്റെ ഭാര്യയെ മറന്നാലും ഷാഹികുട്ടിയെ ഞാൻ മറക്കും എന്ന് തോന്നുന്നുണ്ടോ………”………….അയാൾ ഷാഹിയുടെ താടിയിൽ പിടിച്ചുകൊണ്ട് പറഞ്ഞു……………

ഷാഹി അതുകേട്ട് ചിരിച്ചു……………..

“ഹാ………..അങ്ങനെ ആയാൽ നന്ന്…………”………..ഷാഹി കപട ഗൗരവം കാണിച്ചുകൊണ്ട് പറഞ്ഞു…………………

“ഉവ്വേയ്…………..”…………അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു…………

“അല്ലാ……മോൾ എന്നാ വന്നത്……………”…………..അയാൾ ഷാഹിയോട് ചോദിച്ചു……………

“ഞാൻ വരുന്ന വഴിയാണ് രാമേട്ടാ……………”……………..ഷാഹി പറഞ്ഞു……………

“ഓഹോ…………ആരാണത്……………”………….രാമേട്ടൻ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു……………

“അത് സമർ……..എന്റെ ഒപ്പം പഠിക്കുന്ന ആളാണ്………….നമ്മുടെ നാട് ഒക്കെ കാണാൻ വന്നതാണ്…………….”……….ഷാഹി രാമേട്ടനോട് പറഞ്ഞു……..

“ആഹാ…………വെൽക്കം റ്റു രാമപുരം മോനേ……………..”…………….രാമേട്ടൻ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു………….

“താങ്ക്സ്……………”………….ഞാൻ മറുപടി കൊടുത്തു…………….

“ഷാഹിമോളെ………….നമ്മളെ കൂട്ടർ തന്നെ അല്ലെ………….മലയാളി തന്നെ അല്ലെ…………..”…………..രാമേട്ടൻ ഷാഹിയോട് ചോദിച്ചു…………….

പക്ഷെ അതിന് മറുപടി കൊടുത്തത് ഞാനായിരുന്നു……………

“നല്ല അസ്സൽ മലയാളി തന്നെയാണ് രാമേട്ടാ…………”…………..ഞാൻ പറഞ്ഞു……………

“ഹഹാ………അതാണ്…………”………….രാമേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു…………….

ഷാഹിയും ചിരിച്ചു…………..

“എന്നാ രാമേട്ടാ………..ഞാൻ പോവട്ടെ……………”……….ഷാഹി രാമേട്ടനോട് യാത്ര പറഞ്ഞു…………..

“മോളെ…………..ഉത്സവമാണ്………….നീന്റെ ഫ്രണ്ടിനെയും കൂട്ടി ഇറങ്ങണം കേട്ടോ…………..”………….രാമേട്ടൻ പറഞ്ഞു………….

“ശരി രാമേട്ടാ…………..”…………ഷാഹി വന്ന് ജീപ്പിൽ കയറി………….

ഞാൻ രാമേട്ടന് കൈ കാണിച്ചു…………..രാമേട്ടൻ തിരിച്ചും…………….

ഞാൻ വണ്ടിയെടുത്തു…………….

വണ്ടി തരിശാക്കി ഇട്ടിരിക്കുന്ന വയലുകൾക്ക് സമീപമായി സഞ്ചരിച്ചു……………..

“ദേ നോക്ക്……………ഇവിടെയാണ് രാത്രിയിലെ കലാപരിപാടികൾ അരങ്ങേറുക…………….”……………ഷാഹി എനിക്ക് ചൂണ്ടി കാണിച്ചു തന്നു……………

ഞാൻ അങ്ങോട്ടേക്ക് നോക്കി…………….

അവിടെ കലാപരിപാടികൾക്ക് വേണ്ടിയുള്ള സ്റ്റേജ് തയ്യാറാക്കുന്നത് ഞാൻ കണ്ടു……………

ആ വയലിനപ്പുറം ഒരു മൺപാതയാണ്…………..അല്ലെങ്കിലും ഇവിടെ റോഡുകളെക്കാൾ കൂടുതൽ മൺപാതകൾ ആണ്…………..

വയലിനപ്പുറം ഉള്ള മൺപാത വയലിന് കുറച്ചു ഉയരത്തിലാണ്…………..ആ മൺപാതയിലൂടെ കുറെ ആളുകൾ എന്തോ ചുമന്നു പോകുന്നത് ഞാൻ കണ്ടു………………

“അതെന്താ………….”………….ഞാൻ ഷാഹിയോട് അവിടേക്ക് ചൂണ്ടി ചോദിച്ചു……………

ഷാഹി അങ്ങോട്ടേക്ക് നോക്കി………….

“അത് വിഗ്രഹങ്ങളാണ്…………..ഉത്സവം നടക്കുന്ന അമ്പലം അടുത്ത് തന്നെയാണ്………….ആ മൺപാതയിലൂടെ കുറച്ച് നടന്നാൽ മതി………….ഉത്സവത്തിന് വേണ്ടിയാണ് വിഗ്രഹങ്ങൾ അമ്പലത്തിലേക്ക് കൊണ്ട്‌ പോകുന്നത്…………….”…………ഷാഹി പറഞ്ഞു……………

ഞാൻ അവൾക്ക് മൂളിക്കൊടുത്തു………….

വരിവരിയായി ആളുകൾ വിഗ്രഹങ്ങൾ തൂക്കി അമ്പലത്തിലേക്ക് കൊണ്ടുപോകുന്നത് എനിക്ക് പുതുമയുള്ള കാഴ്ചയായിരുന്നു…………..

വണ്ടി വയൽ കടന്നു കുതിച്ചു………….

ഒരു അഞ്ചുമിനിറ്റ് യാത്ര കൂടി………………

ഷാഹി അവളുടെ വീട് എനിക്ക് ദൂരെ നിന്ന് കാണിച്ചു തന്നു………….

ഒരു ചെറിയ ഇരുനില വീട്………..അതിന് അടുത്ത് തന്നെ വേറെ ഒരു വീടുണ്ട്………….പിന്നെയുള്ള വീടുകൾ ഒക്കെ കുറച്ചു ദൂരം പാലിച്ചാണ് നിൽക്കുന്നത്……………

വീടിന് പിന്നിൽ കൃഷി സ്ഥലമാണ്……….വാഴയും നെല്ലും ആയി പലതുമുണ്ട്…………..

ഞാൻ വണ്ടി അവളുടെ വീടിന്റെ ചെറിയ മുറ്റത്തേക്ക് കയറ്റി………..

വണ്ടിയുടെ ശബ്ദം കേട്ട് ആണെന്ന് തോന്നുന്നു ഒരു സ്ത്രീ വാതിൽ തുറന്ന് പുറത്തേക്ക് വന്നു………….

ഷാഹിയുടെ അമ്മയാണെന്ന് തോന്നുന്നു……………

തോന്നലല്ല………….. അമ്മ തന്നെയാണ്…………..

ഷാഹി അമ്മാ എന്ന് വിളിച്ചുകൊണ്ട് അമ്മയുടെ അടുത്തേക്ക് പാഞ്ഞു…………..

അവൾ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു…………പിന്നെ സ്നേഹപ്രകടനമായി……………

ഞാൻ ജീപ്പിൽ നിന്നിറങ്ങി……………

അമ്മ എന്നെ നോക്കി…………..

ആദ്യനോട്ടം സന്തോഷത്തോടെ ആയിരുന്നെങ്കിലും അത് പെട്ടെന്ന് മാഞ്ഞു…………..

ഞാൻ അത് ശ്രദ്ധിച്ചു………….

അമ്മയുടെ മുഖത്തെ സന്തോഷം മാഞ്ഞു…………പകരം വേറെ എന്തോ ഒരു ഭാവം തെളിഞ്ഞു വന്നു……………

“അമ്മേ…………. ഇതാണ് ഞാൻ പറഞ്ഞ കൂട്ടുകാരൻ……………പേര് സമർ……………”………….ഷാഹി എന്നെ അവളുടെ അമ്മയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു……………..

അമ്മ എനിക്ക് നേരെ ഒന്ന് ചിരിച്ചെന്ന് വരുത്തി………….

“പിന്നെ ഇത് എന്റെ അമ്മ………….എന്റെ സ്വന്തം ലക്ഷ്മിക്കുട്ടി…………..”…………അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് ഷാഹി പറഞ്ഞു…………..

ഞാൻ അമ്മയെ നോക്കി ചിരിച്ചു……………പക്ഷെ അത് ഏറ്റുവാങ്ങാൻ അമ്മ ഒരുക്കമല്ലായിരുന്നു……………..

പെട്ടെന്ന് ഒരു ഓട്ടോറിക്ഷ വന്ന ശബ്ദം ഞാൻ കേട്ടു……………

ഞാൻ തിരിഞ്ഞുനോക്കി……………..

“ഇത്താത്താ…………….”……………എന്ന് വിളിച്ചുകൊണ്ട് ഒരു ചെറുക്കൻ ഷാഹിയുടെ അടുത്തേക്ക് ചെന്നു……………..

ഷാഹി അവനെ കെട്ടിപ്പിടിച്ചു…………..

ഓട്ടോ ഡ്രൈവറും ഞങ്ങളുടെ അടുത്തേക്ക് നടന്നുവന്നു…………….

“സമർ………….ഇതാണ് എന്റെ മുത്ത്…………….ഷാഹിദ് എന്നൊക്കെയാ പേര്……………പക്ഷെ എല്ലാവരും വിളിക്കുന്നത് മുത്തെ എന്നാണ്……………”…………ഷാഹി അവനെ കെട്ടിപ്പിടിച്ചുകൊണ്ട് തന്നെ എന്റെ നേരെ നിർത്തിക്കൊണ്ട് പറഞ്ഞു…………..

അവൻ എന്നെ കണ്ടു നാണിച്ചു തലതാഴ്ത്തി…………….

“അയ്…………..അവന്റെ ഒരു നാണം………….അങ്ങോട്ട് നോക്ക്…………….”…………ഷാഹി അവന്റെ കവിളിൽ പിടിച്ചുകൊണ്ട് എന്റെ നേരെ നോക്കിപ്പിച്ചു…………..

“ഇത് സമർ…………..എന്റെ ഒപ്പം പഠിക്കുന്നതാ…………..”…..ഷാഹി പറഞ്ഞു………..

അവൻ എന്നെ നോക്കിച്ചിരിച്ചു…………..ഞാനും…………..

“ഞാൻ അസൈൻ……………”…………..ഓട്ടോ ഡ്രൈവർ എന്റെ നേരെ

കൈനീട്ടി……………..

“സമർ……….ഇത് അസൈനാക്ക……………ഞങ്ങളെ അയൽവാസിയാണ്………….ഞങ്ങൾക്ക് വലിയ സഹായമാണ് അസൈനാക്ക……………ദാ ആ കാണുന്നത് അസൈനാക്കാന്റെ വീടാണ്…………….”………….ഷാഹി എന്നോട് പറഞ്ഞു……………

ഞാൻ തിരിഞ്ഞു അസൈൻ നീട്ടിയ കയ്യിൽ പിടിച്ചു……………

“സമർ…………..”…………..ഞാൻ പറഞ്ഞു……………

“കിടിലൻ പേരാണല്ലോ……………”…………..അസൈൻ പറഞ്ഞു…………….

“കിടിലൻ ആളുമാണ് അസൈനാക്ക…………….”……………ഷാഹിയാണ് അത് പറഞ്ഞത്……………

ഞാൻ അയാളെ നോക്കി പുഞ്ചിരിച്ചു……………

വീടിന്റെ സൈഡിൽകൂടി ഒരു താത്തയും മകളും വരുന്നത് ഞാൻ കണ്ടു………………

മകൾക്ക് ഷാഹിയുടെ ഏറെക്കുറെ പ്രായമുണ്ട്……………

“ഹാ…………ഇത് മ്മളെ ബീവി……………നഫീസ……….അത് മ്മളെ മോൾ………….ആസിയ……………….”………..അവരെ നോക്കി അസൈനാക്ക പറഞ്ഞു………….

അവർ എന്നെ നോക്കി……………

ഞാൻ ഒരു പുഞ്ചിരിയോടെ അവരെയും…………….

“ഇവരെ ഇങ്ങനെ പുറത്ത് നിർത്താതെ ഉള്ളിലേക്ക് കയറ്റ് ലക്ഷ്മി…………….”…………നഫീസ ലക്ഷ്മിയമ്മയോട് പറഞ്ഞു……………..

ഞങ്ങൾ ഉള്ളിലേക്ക് നടന്നു…………….

ഞാൻ ബാഗും എടുത്ത് ഉള്ളിലേക്ക് കയറി……………

ഇരുനില ഉണ്ടെന്ന് തന്നെയേ ഒള്ളു……..ചെറിയ വീട്…………

താഴെ രണ്ട് ബെഡ്‌റൂം………അടുക്കള……….ഹാൾ…………..

മുകളിൽ രണ്ടുറൂം മാത്രം……..ചെറിയ ഒരു ബാൽക്കണിയുണ്ട്………….

ചുമർ തേച്ചിട്ട് ഒള്ളു………പുറത്തു മാത്രം പെയിന്റ് അടിച്ചിട്ടുണ്ട്…………പക്ഷെ നല്ല വൃത്തിയുണ്ട്………….ഷാഹിക്ക് ഇത്രയ്ക്കും വൃത്തി കിട്ടിയത് അവളുടെ അമ്മയിൽ നിന്നാണെന്ന് മനസ്സിലായി……………..

ഞാൻ അവിടെ കണ്ട ഒരു കസേരയിൽ ഇരുന്നു………..ബാഗ് അരികിൽ വെച്ചു………….

“സൗകര്യങ്ങൾ ഒക്കെ കുറച്ചു കുറവാണ് ട്ടോ…………….”………..ഷാഹി എന്റെ അടുത്ത് വന്ന് പതിയെ പറഞ്ഞു………….

“ഓകെയാണ്…………… നോ പ്രോബ്ലം…………..”……….ഞാൻ അവൾക്ക് മറുപടി കൊടുത്തു…………

അത് കേട്ടപ്പോൾ അവളിൽ ഒരു ആശ്വാസം ഞാൻ കണ്ടു…………..

ഞാൻ ചുറ്റും നോക്കി………….

ഹാളിൽ ടീവിയുണ്ട്……….. ഒരു ചെറിയ തീൻമേശയും അതിന് ചുറ്റും കുറച്ചു കസേരകളും…………….

മുത്തും നഫീസയും ആസിയയും എന്നെ തന്നെ നോക്കിനിൽക്കുന്നുണ്ട്…………….

അസൈൻ അപ്പോൾ തന്നെ പോയി………….ഞങ്ങൾ വരുന്നത് പ്രമാണിച്ചു കോഴി വാങ്ങാൻ വേണ്ടി ഷാഹിദ് അസൈന്റെ വണ്ടി പിടിച്ചതാണ്………..അസൈൻ തിരികെ ഓടാൻ പോയി…………….

ഞാൻ അവർക്ക് നേരെ പുഞ്ചിരിച്ചു……………ഞാൻ മുത്തിനെ അടുത്തേക്ക് വിളിച്ചു………….

അവൻ എന്റെ അടുത്ത് കസേരയിൽ വന്നിരുന്നു……………

ഞാൻ എന്റെ ബാഗിൽ നിന്നും കുറച്ചു ചോക്ലേറ്സ് എടുത്ത് മുത്തിന് കൊടുത്തു…………….

അവന് സന്തോഷമായി………….

“എല്ലാവര്ക്കും കൊടുക്ക് ട്ടോ…………..”………..ഞാൻ പറഞ്ഞു…………….

അവൻ ചിരിച്ചുകൊണ്ട് തലയാട്ടി…………..

അവൻ ചോക്ലേറ്റ്‌സ് എല്ലാവർക്കും കൊടുത്തു………………

അപ്പോഴേക്കും കുടിക്കാൻ വെള്ളവുമായി ലക്ഷ്മിയമ്മ വന്നു…………….

ലക്ഷ്മിയമ്മ എനിക്ക് ഗ്ലാസിൽ വെള്ളം നീട്ടി……………..

ഞാൻ ആ കൈകളിലേക്ക് നോക്കി…………..വിറ…………ലക്ഷ്മിയമ്മയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു………………..

എനിക്കെന്തോ പോലെ തോന്നി……………

ഞാൻ പെട്ടെന്ന് തന്നെ ഗ്ലാസ് വാങ്ങി…………..ലക്ഷ്മിയമ്മ എല്ലാവർക്കും വെള്ളം കൊടുത്തതിന് ശേഷം അടുക്കളയിലേക്ക് പോയി……………

ഞാൻ ഗ്ലാസ്സിലുള്ള വെള്ളം കുടിച്ച് ഗ്ലാസ് ടീപ്പോയിൽ വെച്ചു………………

ഷാഹി എന്റെ അടുത്തേക്ക് വന്നു…………..

“മുകളിലാണ് റൂം………….വാ………….”……………ഷാഹി എന്നോട് പറഞ്ഞു…………..

“കുറേ ദൂരം യാത്ര ചെയ്തു വന്നതല്ലേ…………പോയി ഒന്ന് ഫ്രഷായിക്കോ…………..”……………നഫീസ അത് ഏറ്റുപിടിച്ചു……………

നഫീസയും ആസിയയും വീട്ടിലേക്ക് പോയി………….

മുത്ത് കളിക്കാൻ പോയി………..

ഞാൻ ബാഗും എടുത്ത് മുകളിലേക്ക് നടന്നു……………മുന്നിൽ ഷാഹിയും…………..

രണ്ടാം നിലയിൽ എത്തി വലത്തേ ഭാഗത്തുള്ള റൂം എനിക്ക് ഷാഹി കാണിച്ചു തന്നു…………….

“അതാണ് ഇയാളുടെ റൂം…………ഇത് എന്റെ റൂം..(അവൾ ഇടത്തേക്ക് ചൂണ്ടിക്കൊണ്ട്)………പോയി ഒന്ന് ഫ്രഷാക്…………..നല്ല ക്ഷീണം കാണും……………”………….അതും പറഞ്ഞ് ഷാഹി അവളുടെ റൂമിലേക്ക് കയറിപ്പോയി…………….

ഞാൻ എന്റെ റൂമിലേക്ക് നടന്നു………….

വാതിൽ ചാരിയിട്ടുള്ളയിരുന്നു…………..

ഞാൻ വാതിൽ തള്ളി തുറന്നു ഉള്ളിൽ കയറി…………..

ഞാൻ റൂമിന് ചുറ്റും നോക്കി………….

ഒരു കട്ടിൽ,കിടക്ക,ഒരു ചെറിയ മേശ റൂമിന് മൂലയ്ക്കായി………… പിന്നെ ബാത്രൂം…………….

ഞാൻ ബാഗ് കിടക്കയിൽ കൊണ്ടുപോയി വെച്ചു……………..

“സമർ അലി ഖുറേഷി………….”……….

എന്റെ പേര് വിളിക്കുന്നത് ഞാൻ കേട്ടു…………..

ഞാൻ തിരിഞ്ഞുനോക്കി…………..

വാതിൽക്കൽ ലക്ഷ്മിയമ്മ…………….

ലക്ഷ്മിയമ്മയുടെ മുഖം രൗദ്രമായിരുന്നു……………ലക്ഷ്മിയമ്മ ഉള്ളിലേക്ക് വന്നു…………….

ഞാൻ ലക്ഷ്മിയമ്മയെ തന്നെ നോക്കി നിന്നു…………….

“നിന്റെ മുഴുവൻ പേര് എനിക്ക് എങ്ങനെ അറിയാം എന്നാണോ നീ ആലോചിക്കുന്നത്………….”………….ലക്ഷ്മിയമ്മ എന്റെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു…………….

ഞാൻ ഒന്നും പറയാതെ ലക്ഷ്മിയമ്മയെ നോക്കിനിന്നു……………..

“നിന്നെ അറിയുന്നവർക്ക് നിന്നെ മനസ്സിലാക്കാൻ നിന്നെ മുഴുവൻ കാണണം എന്നില്ല……………നിന്റെ കണ്ണുകൾ തന്നെ ധാരാളം…………..അവൾ……………..”……………ലക്ഷ്മിയമ്മ പറഞ്ഞു…………….

എന്റെയുള്ളിലൂടെ ഒരു കൊള്ളിയാൻ പോയി……………ഒരു തീ…………….

ലക്ഷ്മിയമ്മ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു……………

ഒരു മൗനത്തിന് ശേഷം…………….

“ഷാഹിക്ക് ഇതുവരെ അറിയില്ല അല്ലേ………….”…………ലക്ഷ്മിയമ്മ എന്നോട് ചോദിച്ചു……………..

ഞാൻ ഇല്ലായെന്ന് തലയാട്ടി………………

“ഞങ്ങൾ പാവങ്ങളാണ്…………..ആരും സഹായിക്കാൻ ഇല്ലാത്തവരാണ്…………ഉപദ്രവിക്കരുത്…………..അവൾ ഒന്നും ഒരിക്കലും അറിയരുത്……………”……………ലക്ഷ്മിയമ്മ എന്നോട് കൈകൂപ്പി…………….

എനിക്ക് മറുപടി ഒന്നും ഇല്ലായിരുന്നു…………..പക്ഷെ ഞാൻ എന്തോ പറയാനായി വാ തുറക്കുന്നതിന് മുൻപ് തന്നെ ലക്ഷ്മിയമ്മ തിരിഞ്ഞു എന്റെ റൂമിൽ നിന്ന് പോയി…………….

ഞാൻ ലക്ഷ്മിയമ്മ പോയ വഴി തന്നെ നോക്കി നിന്നു……………

അതിനുശേഷം ഡ്രസ്സ് എടുത്ത് കുളിമുറിയിൽ കയറി……………

ഷവർ ഓണാക്കി……………ഞാൻ അതിനടിയിൽ തന്നെ നിന്നു……………..

വെള്ളം എന്നെ നനച്ചുകൊണ്ടിരുന്നു പക്ഷെ എന്റെ ശരീരത്തിന്റെ ചൂടിന് അപ്പോഴും ഒരു കുറവും ഇല്ലായിരുന്നു……………..

ലക്ഷ്മിയമ്മ പറഞ്ഞത് ശരിയല്ലേ……………

ഞാൻ അവർക്ക് ആപത്തെ കൊണ്ടുവരികയൊള്ളു…………………

എന്റെ സാന്നിധ്യം അവർക്ക് ഒരു ഉപദ്രവം മാത്രമേ ആകുകയൊള്ളൂ……………

പിന്നെന്തിന്……………

എന്റെ മാത്രം താല്പര്യം………..

എന്റെ സ്വാർത്ഥതാല്പര്യം…………..

കുറച്ചുനാളത്തെ എന്റെ സന്തോഷത്തിന് വേണ്ടി ഞാൻ ഒരു കുടുംബത്തെ മുഴുവൻ ആപത്തിലാക്കുന്നു…………

പക്ഷെ എനിക്കിതില്ലാതെ പറ്റുമോ…………

എന്നെക്കൊണ്ട് ഇനി അതിന് സാധിക്കുമോ………….

അറിയില്ല…………..അതിന് മാത്രം എനിക്ക് ഉത്തരമില്ല……………..

ഞാൻ ഓരോന്ന് ആലോചിച്ച് ആ ഷവറിന് കീഴെ നിന്നു……………..

“അലൂയ്………………”…………..ഷാഹിയുടെ വിളി ഞാൻ കേട്ടു……………

അപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നും തിരികെ വന്നത്……………

പക്ഷെ അവളുടെ വിളി എന്നെ വേറെ ചിന്തകളിലേക്ക് കൊണ്ടുപോയി…………..

ഞാൻ അവളിൽ നിന്ന് അകലുന്നതല്ലേ അവൾക്ക് നല്ലത്…………

അവളുടെ ജീവന് ഞാൻ എന്നും ഭീഷണിയാണ്………….

അവൾക്ക് ഞാൻ ആപത്താണ്……………

പക്ഷെ സമറിന് ഷാഹിയെ അകറ്റാൻ സാധിക്കുമോ…………

ഒരു പക്ഷെ സമറിന് അത് സാധിച്ചാലും മനുവിന് അത് സാധിക്കുമോ……………

മനുവിന് അവന്റെ കുഞ്ചുണ്ണൂലിയെ അകറ്റാൻ സാധിക്കുമോ…………..

“ഹലോയ്…………..ഇനിയും കഴിഞ്ഞില്ലേ…………….”……………..ഷാഹി പിന്നെയും ചോദിച്ചു…………..

“അഞ്ചു മിനിറ്റ്………………”………….ഞാൻ പറഞ്ഞു…………..

തൽക്കാലം ഞാൻ ചിന്തകൾക്ക് വിട കൊടുത്തു………….പക്ഷെ ഇത്രയും നേരത്തെ ചിന്തകൾ എന്റെ മുഖത്തെ സന്തോഷം മായ്ച്ചിരുന്നു…………….

ഞാൻ പെട്ടെന്ന് കുളിച്ച് ഡ്രസ്സ് മാറി ഇറങ്ങി……………

ഷാഹി റൂമിൽ തന്നെയുണ്ടായിരുന്നു……………….

ഞാൻ അവളെ നോക്കി ഒരു കപടച്ചിരി ചിരിച്ചതിന് ശേഷം അവൾക്ക് മുഖം കൊടുത്തില്ല……………

അവൾ എന്റെ മുഖം കണ്ടാൽ അവൾക്ക് പെട്ടെന്ന് മനസ്സിലാകും…………..

അതുകൊണ്ട് തന്നെ ഞാൻ ടർക്കി കൊണ്ട് തല തുടച്ച് മുഖം അവളിൽ നിന്ന് മറച്ചു………….

“ഇപ്പൊ ക്ഷീണമൊക്കെ പോയോ …………”…………ഷാഹി എന്നോട് ചോദിച്ചു…………..

“ഹാ…………….”………….മുഖം കൊടുക്കാതെ തന്നെ ഞാൻ മറുപടി കൊടുത്തു……………..

“ബാംഗ്ലൂരിലെ പോലെ അല്ല………..നല്ല വെള്ളമാണ്………….പെട്ടെന്ന് ഒരു ഫ്രഷ്നസ് നമുക്ക് തോന്നും………….”…………ഷാഹി പറഞ്ഞു…………..

“ഹ്മ്…………….”…………..ഞാൻ മൂളിക്കൊടുത്തു…………..

“നമുക്ക് നാട് കാണാൻ നാളെ പോകാം ട്ടോ………..”………….ഷാഹി പറഞ്ഞു…………..

“ഹ്മ്……………..”………….

“ഉത്സവം തുടങ്ങിയിട്ട് രണ്ടു ദിവസമായി……………..”……………

“ഓ…………….”…………….

“ഉത്സവത്തിന് തുടക്കദിവസങ്ങളിൽ പകൽ നല്ല മത്സരങ്ങൾ ഉണ്ടാകും………..കോൽ പയറ്റ്,കബഡി,ഗുസ്തി,ഓട്ടമത്സരം, കലം തല്ലിപ്പൊട്ടിക്കൽ അങ്ങനെ അങ്ങനെ……….”………….ഷാഹി പറഞ്ഞു…………..

“ഹ്മ്……………”……………

“രാത്രി ഉത്സവപ്പറമ്പിലൂടെ നടക്കുന്നത് നല്ല രസാണ്…………..”………….

“ഹ്മ്…………..”……………

“പക്ഷെ ഇന്ന് അത്രയും ദൂരം യാത്ര ചെയ്തതിന്റെ ക്ഷീണം കാണും………..പിന്നെ കലാപരിപാടികൾ ഒക്കെ അവസാനത്തെ ദിനങ്ങളിലെ രാത്രികളിൽ ആകും………..”…………ഷാഹി പറഞ്ഞു…………

“ഹ്മ്…………..”………..ഞാൻ പിന്നെയും മൂളി……….

“ഇയാൾക്കെന്താ പറ്റിയെ…………”………….ഷാഹി എന്നോട് ചോദിച്ചു……………

“ഒന്നുമില്ല…………”…………..ഞാൻ മറുപടി കൊടുത്തു…………….

“അല്ല…….എന്തോ പറ്റിയിട്ടുണ്ട്…………..”…………..അവൾ വീണ്ടും ചോദിച്ചു…………..

“എന്ത് പറ്റാൻ…………..ഒന്നുമില്ല……………”…………ഞാൻ അവളുടെ മുഖത്ത് നോക്കാതെ മറുപടി കൊടുത്തു……………..

അവൾ എന്റെ അടുക്കലേക്ക് വന്നു………….

ഞാൻ കണ്ട ഭാവം നടിച്ചില്ല……………

അവൾ പെട്ടെന്ന് ഞാൻ തലതുടച്ചുകൊണ്ട് നിന്നിരുന്ന ടർക്കി പിടിച്ചുവാങ്ങി……………..

“താനെന്താ കാണിക്കുന്നെ………..”……………..ഞാൻ അവളോട് ചോദിച്ചു……………

“എന്റെ മുഖത്തേക്ക് നോക്ക്………..”………….അവൾ എന്നോട് പറഞ്ഞു…………..

പക്ഷെ ഞാൻ നോക്കിയില്ല…………..ഞാൻ ജനലിലേക്ക് നോക്കി…………….

അവൾ എന്റെ മുഖത്ത് കൈവെച്ചു……………

ഞാൻ കൈ തട്ടിമാറ്റി…………..

അവൾ എന്നിലേക്ക് കൂടുതൽ ചേർന്ന് നിന്നിട്ട് എന്റെ ഇരുകവിളിലും അവൾ അവളുടെ കൈകൾ വെച്ചു………….

അവൾ എന്റെ മുഖം കോരിയെടുത്തു…………..

“എന്നെ നോക്ക്………..”………..അവൾ പിന്നെയും പറഞ്ഞു……………

ഞാൻ കണ്ണുകൾ അവളുടെ മുഖത്തേക്ക് കൊണ്ടുപോകാൻ വിമുഖത കാണിച്ചു………….

അവൾ മുഖം എന്റെ മുഖത്തിന് വളരെ അടുപ്പിച്ചു……………

“എന്റെ കണ്ണിലേക്ക് നോക്ക്……………”……………അവൾ പിന്നെയും പറഞ്ഞു……………

അവൾ പറഞ്ഞപ്പോൾ അവളുടെ ശ്വാസം എന്റെ മുഖത്ത് വന്നിടിച്ചു……………

അവൾ കൈകൾ കൊണ്ട് എന്റെ മുഖം അവളുടെ മുഖത്തിന് നേരെ പിടിച്ചു…………….

ഞാൻ അവളെ നോക്കി……………

അവളുടെ മനോഹരമാർന്ന മുഖം എന്റെ കണ്ണിൽ വെളിവായി……………

എന്റെ കണ്ണ് അവളുടെ കണ്ണിലേക്ക് നോക്കി………….

എന്റെയും അവളുടെയും കണ്ണുകൾ പരസ്പരം ഇണ ചേർന്നു……………

എനിക്ക് അവളുടെ കണ്ണുകളിൽ നിന്ന് കണ്ണെടുക്കാൻ സാധിച്ചില്ല………….

അവൾക്കും………….

കുറച്ചുനേരത്തെ പരസ്പര നോട്ടത്തിന് ശേഷം അവളുടെ ചുണ്ടുകൾ മന്ത്രിച്ചു……………

“എന്താ പറ്റിയെ…………”………….

“ഒന്നുമില്ല………….”……..ഞാൻ പറഞ്ഞു………….

“പിന്നെന്താ ഈ മുഖം വാടിയിരിക്കുന്നെ……………”………..അവൾ ചോദിച്ചു…………..

“ചിലപ്പോൾ കുറേ ദൂരം യാത്ര ചെയ്തു വന്നതുകൊണ്ടാകും………….”…………ഞാൻ അപ്പോൾ തോന്നിയ ഒരു കള്ളം പറഞ്ഞു………………

“ആണോ…………..”…………അവൾ സംശയത്തോടെ ചോദിച്ചു…………..

“ഹമ്……….. അതെ………..”………..ഞാൻ പറഞ്ഞു…………….

“ഉറപ്പായിട്ടും………..?..”…………….അവൾ പിന്നെയും ചോദിച്ചു……………

“ഉറപ്പായിട്ടും………….”…………ഞാൻ പിന്നെയും പറഞ്ഞു………….

“എന്നാ ഒന്ന് കിടന്നോ……….ക്ഷീണം മാറിക്കോളും…………..ഞാൻ ഭക്ഷണം റെഡി ആകുമ്പോൾ വിളിക്കാം…………..”………….അവൾ പറഞ്ഞു…………….

ഞാൻ അതിന് മൂളിക്കൊടുത്തു……………

അവൾ എന്നിൽ നിന്ന് അകന്നു…………

ഞാൻ കട്ടിലിലേക്ക് ഇരുന്നു………….

“ഞാൻ അടുക്കളയിൽ കയറട്ടെ…………ഇയാൾ കിടന്നോ…………..”………….അവൾ പറഞ്ഞിട്ട് താഴേക്ക് പോയി…………..

ഞാൻ കിടന്നു……………പക്ഷെ ഉറക്കം എന്നെ പെട്ടെന്ന് അനുഗ്രഹിച്ചില്ല…………..

ചിന്തകൾ പിന്നെയും എന്റെ ഉള്ളിലേക്ക് കടന്നുവന്നു……………

ലക്ഷ്മിയമ്മ പറഞ്ഞത്………….

ഷാഹി എന്നോട് കാണിക്കുന്ന സ്നേഹം……………

ഞാൻ ആഗ്രഹിക്കുന്ന അവളിൽ നിന്ന് അനുഭവിക്കുന്ന സ്നേഹം……………

എല്ലാം എന്നെ ശരിക്കും കുഴക്കി……………

ഒരു ഉത്തരം കിട്ടാതിരുന്ന എന്റെ മനസ്സിനെ രക്ഷിക്കാൻ നിദ്രാദേവി എത്തി…………….ഞാൻ ഉറക്കത്തിലേക്ക് വീണു…………….

പക്ഷെ നിദ്രദേവിയുടെ രക്ഷപ്പെടുത്തലിൽ നിന്നും സമറിന്റെ മനസ്സിനെ വേറെ ഒരാൾ കൊത്തിയെടുത്തു………………

അവന് വളരെ വേണ്ടപ്പെട്ട വേറെ ഒരാൾ…………….

ഉറക്കത്തിലേക്ക് വീണ സമറിന്റെ കണ്ണുകൾ ധ്രുതഗതിയിൽ ചലിക്കാൻ തുടങ്ങി……………..

ഇരുട്ട്…………….

അന്ധകാരം………….

കറുപ്പ് നിറഞ്ഞ അവന്റെ കാഴ്ചയ്ക്കുള്ളിലൂടെ പെട്ടെന്ന് ഒരു കൊള്ളിയാൻ മിന്നി……………

വെളുത്തവര പോലെയുള്ള കൊള്ളിയാൻ പോകുന്നത് സമർ സസൂക്ഷ്മം ശ്രദ്ധിച്ചു……………..

പെട്ടെന്ന് അവനും ആ കൊള്ളിയാന്റെ പിന്നാലെ ചലിക്കാൻ തുടങ്ങി……………

സമർ അതിന്റെ പിന്നാലെ പാഞ്ഞുകൊണ്ടേ ഇരുന്നു…………….

പെട്ടെന്ന് കൊള്ളിയാൻ നിന്നു……………..

സമർ അതിനടുത്തേക്ക് പെട്ടെന്ന് ഓടി………….

സമർ കൊള്ളിയാന്റെ അടുത്തെത്താനായതും അത് പൊട്ടിത്തെറിച്ചു……………

പ്രകാശകിരണങ്ങൾ സമറിന്റെ മേലിലേക്ക് വീണു…………..

അത് അവന്റെ ശരീരത്തിൽ ആഴ്ന്നിറങ്ങി………….

കൊള്ളിയാൻ പൊട്ടിത്തെറിച്ച ആഘാതത്തിൽ സമർ പിന്നിലേക്ക് പറന്നു…………..

സമറിന്റെ ബോധം നഷ്ടമായി…………..

സമർ എവിടെയോ ചെന്ന് വീഴുന്നത് സമർ അവന്റെ അബോധാവസ്ഥയിൽ അറിഞ്ഞു……………

ഇരുട്ട് അവന്റെ കണ്ണുകളെ പിന്നെയും മൂടി……………

ഇരുട്ട്…………….

ഇരുട്ട് തന്നെ……………

ചുവപ്പ്……………

ചോരച്ചുവപ്പ്………..

സമർ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു……………

അവന്റെ കണ്ണിനുമുന്നിൽ ചുവപ്പ് നിറഞ്ഞുനിന്നു…………..

ചോരച്ചുവപ്പ്……………

കുറച്ചുനേരത്തെ പരിശ്രമത്തിനൊടുവിൽ അവൻ കണ്ണുകൾ തുറന്നു………….

പ്രകാശം അവന്റെ കണ്ണുകളിലേക്ക് കുത്തിക്കയറി…………..അവൻ കണ്ണുകൾ അടച്ചു……………

പിന്നെ തുറന്നു…………..

വെളിച്ചത്തോട് അവന്റെ കണ്ണ് പൊരുത്തപ്പെട്ടു…………….

സമർ ചുറ്റും നോക്കി…………..

താനിതെവിടെയാണ്………………..

സമറിന് എവിടെയാ കിടക്കുന്നത് എന്ന് മനസ്സിലായില്ല……………..

അവൻ പിന്നെയും കണ്ണുതുറന്ന് ചുറ്റും നോക്കി…………….

ചുറ്റും നിരനിരയായി നിൽക്കുന്ന ആളുകളെ സമർ കണ്ടു………..

അവർ എന്നെ തന്നെ നോക്കുന്നു……………

ഞാൻ തലപൊക്കി…………അത് അവരിൽ ആവേശം തീർത്തു………………..

ഞാൻ നിലത്തേക്ക് നോക്കി………………..

ചളി……….ചളിയിലാണോ ഞാൻ കിടന്നത്……………

ഞാൻ എണീറ്റ് ചുറ്റും നോക്കി……………..

വയൽ………..ഒരു വലിയ കണ്ടം……………. അവിടെയാണ് ഞാൻ നിൽക്കുന്നത്………………

ആ വയൽ കണ്ടത്തിന് ചുറ്റുമായി ആളുകൾ……………

അവരാരും എന്റെ അടുത്തേക്ക് വരുന്നില്ല………..പക്ഷെ എന്നെ തന്നെ നോക്കിനിൽക്കുന്നു……………

ഞാൻ ആ കണ്ടത്തിലേക്ക് കാഴ്ച തിരിച്ചു…………..

കുറേ പേർ ചളിയിൽ അങ്ങിങ്ങായി വീണുകിടക്കുന്നു…………….

ഞാൻ അവരെ തന്നെ നോക്കി ആ കണ്ടത്തിലൂടെ നടക്കാൻ തുടങ്ങി…………….

ഞാൻ എല്ലാവരെയും നോക്കിക്കൊണ്ട് നടന്നു…………..

അവർ ആരും വെറുതെ വീണുകിടക്കുകയല്ല…………..അവരുടെ എല്ലാവരുടെയും ശരീരത്തിൽ ചോര നിറഞ്ഞു നിൽക്കുന്നു………….

ആരുടെയൊക്കെയോ കരുത്തിനും വീരത്തിനും ഇരയായി വീണുകിടക്കുന്നവരാണവർ………………

ഞാൻ എന്റെ കൈകളിലേക്ക് നോക്കി…………..എന്റെ കയ്യിലാകമാനം ചോര………….മുഷ്ടിയിൽ നിന്ന് ചോരത്തുള്ളികൾ വീഴുന്നു……………

ഞാനാണോ ഇവരെയെല്ലാം വീഴ്ത്തിയത്……………

ഞാനാണോ അത്…………..

ഞാൻ സംശയത്തിലാണ്ടു…………….

പെട്ടെന്ന് അവിടെ ദൂരെ ഒരാൾ വീണുകിടക്കുന്നത് ഞാൻ കണ്ടു……………

ആ ഡ്രസ്സ് എനിക്ക് പരിചിതമാണല്ലോ…………..

അത് ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ…………..

ഞാൻ അയാളുടെ അടുത്തേക്ക് നടന്നു…………..

ഒരു നീല ചുരിദാർ…………..

ആ ഡ്രസ്സ്………….അത് ഞാൻ……………അത് ഞാൻ ഷാഹിക്ക് വാങ്ങി കൊടുത്തതല്ലേ…………….

അവൾ വേണ്ടാ വേണ്ടാ എന്ന് വാശിപിടിച്ചിട്ടും ഞാൻ അവൾക്ക് വാങ്ങി കൊടുത്ത ഡ്രെസ് അല്ലെ അത്…………….

ഞാൻ അങ്ങോട്ടേക്ക് ഓടി……………..

എന്റെ കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ വീഴാൻ തുടങ്ങി…………..

ഞാൻ കരയുവാണോ………….. അതെ…………ഞാൻ കരയാണ്……………..

ഞാൻ അവളുടെ അടുത്ത് എത്താനായി……………പെട്ടെന്ന് എന്തിലോ എന്റെ കാലിടിച്ച് ഞാൻ അവളുടെ അടുത്തേക്ക് വീണു…………..

എന്റെ മുഖത്തേക്ക് ചെളി തെറിച്ചു…………ഞാൻ എന്റെ കൈകൾ കൊണ്ട് അത് തുടച്ചിട്ട് അവളുടെ അടുത്തേക്ക് ഇഴഞ്ഞു……………

ഞാൻ അവളുടെ അടുത്തെത്തി………….

അവൾ തല ചെളിയിലേക്ക് കമഴ്ത്തി ആണ് കിടന്നിരുന്നത്…………ഞാൻ അവളുടെ അടുത്ത് മുട്ടുകുത്തി ഇരുന്നു………….

അത് ഷാഹിയാകരുതെ…………ഞാൻ സത്യസന്ധമായി ആഗ്രഹിച്ചു…………..

ഞാൻ പതിയെ അവളുടെ തല പൊക്കി…………

“ഷാഹി ആകല്ലേ…….. വേറെ ആരെങ്കിലും ആവേണമേ……….”……….അവളുടെ തല ഉയർത്തുമ്പോളും മുഖം എന്റെ നേരെ തിരിക്കുമ്പോളും ഞാൻ മന്ത്രം പോലെ ഇത് പറഞ്ഞുകൊണ്ടിരുന്നു………………

എനിക്കറിയാമായിരുന്നു അത് ഷാഹിയാണെന്ന്…………… പക്ഷെ നമ്മൾ ദൈവത്തിന്റെ ഒരു അവസാനനിമിഷത്തെ ഒരു അത്ഭുതം അല്ലെങ്കി മാജിക് പ്രതീക്ഷിക്കില്ലേ…………..ഞാൻ അതിനുവേണ്ടി ദൈവത്തോട് കേണു……………..

ഞാൻ അവളുടെ മുഖം എന്റെ നേരെ തിരിച്ചു……………

ഷാഹി……………എന്റെ ഷാഹി………………അവൾ തന്നെയാണത്………..എന്റെ ഷാഹി തന്നെയായിരുന്നു അത്……………..

ദൈവം എങ്ങനെ ചെകുത്താനെ സഹായിക്കാനാ……………

ദൈവം എന്നെ കൈവിട്ടു……………

ഷാഹിയെ എന്നിൽ നിന്നും അവൻ പറിച്ചെടുത്തു……………

ഞാൻ അവളെ കുലുക്കി വിളിച്ചു…………….അവളിൽ അനക്കമില്ല…………..

ഞാൻ എത്ര വിളിച്ചിട്ടും അവൾ കണ്ണുതുറക്കാൻ കൂട്ടാക്കിയില്ല…………..അവൾ എന്നോട് വാശി കാണിക്കാണോ……………

“അവൾ നിന്നോട് വാശി കാണിക്കുന്നതല്ല………….. അവൾ മരിച്ചിരിക്കുന്നു…………നിന്നെക്കാൾ അവൾക്ക് യോജിക്കുന്നത് മരണമാണ്………..”……………..എന്നോടൊരാൾ പറഞ്ഞു……………..

ആ ശബ്ദം……………ആ ശബ്ദം ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ……………

ഞാൻ പെട്ടെന്ന് തിരിഞ്ഞുനോക്കി……………

ആ രൂപം…………ആ കറുത്ത രൂപം……………..

ആ രൂപം എന്നെ നോക്കി ചിരിക്കാൻ തുടങ്ങി……………..

ആ കറുത്ത രൂപം എന്നെ കളിയാക്കി ചിരിച്ചു………………

“ഹഹഹ…………പോർവീരൻ……………..ചെകുത്താന്റെ സന്തതി………….എന്നിട്ടും നിനക്ക് നിന്റെ പെണ്ണിനെ രക്ഷിക്കാൻ സാധിച്ചില്ല……………ഹഹ………….”……………ആ രൂപം എന്നോട് അട്ടഹസിച്ചുകൊണ്ട് പറഞ്ഞു…………..

ഞാൻ ഷാഹിയെ എന്റെ മാറോട് ചേർത്തു…………. ഞാൻ അവളെ ഇറുകെ കെട്ടിപ്പിടിച്ചു…………….

“ഷാഹി………..എണീക്ക്…………… നിന്റെ മനുവാണ് വിളിക്കുന്നത്……………എണീക്ക്……………കണ്ണുതുറക്ക്…………..പ്ളീസ്………കണ്ണുതുറക്ക്……………”…………ഞാൻ ഷാഹിയെ വിളിച്ചു……………..

“അവൾ എണീക്കില്ല…………. നിന്റെ വിളി അവൾ ഇനി കേൾക്കില്ല………….നീ വലിയ ചെകുത്താന്റെ സന്തതിയായിരിക്കാം പക്ഷെ നീ കളിച്ചത് ദൈവത്തിന്റെ വിധിയോടാണ്……………. ആ വിധിയെ തിരുത്തിയെഴുതാൻ നിനക്കാവില്ല……………”……………….കറുത്തരൂപം പറഞ്ഞു…………..

എന്റെയുള്ളിൽ നിന്ന് വന്ന കണ്ണീർത്തുള്ളികൾ അവളുടെ മുഖത്തെ നനച്ചു…………….എന്റെ കണ്ണീർ അവളുടെ മുഖത്ത് പറ്റിപ്പിടിച്ചു………….

“ഈ മരണം………….അതിന് കാരണം നീയാണ്………..നീ മാത്രം………..നിന്റെ

സാന്നിധ്യം……….അതാണ് അവളെ മരണത്തിലേക്ക് നയിച്ചത്…………..നീയാണ് ഇവളുടെ മരണത്തിന് കാരണം……………വിധി………….ഹഹഹ………….വിധി…………..ഹഹഹ………..”……………..ആ രൂപം അട്ടഹസിച്ചുകൊണ്ടിരുന്നു……………..

“ഇവളെ ഞാൻ കൊണ്ടുപോവുകയാണ് സമർ……………..കുഞ്ചുണ്ണൂലിക്ക് മനു അനുയോജ്യനല്ല…………….അവൾക്ക് അനുയോജ്യൻ മരണമാണ്……………അത് അവൾ വരിച്ചുകഴിഞ്ഞു……………ഇനി എന്റെ ഊഴം…………..”……………അതും പറഞ്ഞു ആ രൂപം ഷാഹിയുടെ അടുത്തേക്ക് വന്നു…………..

ഞാൻ അയാളെ തട്ടിമാറ്റാൻ ശ്രമിച്ചു…………….പക്ഷെ എന്നെക്കൊണ്ട് അതിന് സാധിക്കുന്നില്ല……………

ആ രൂപം ഷാഹിയെ എന്നിൽ നിന്ന് പിടിച്ചകത്തി……………

“ഷാഹി…………..പ്ളീസ്…………എന്നെ വിട്ടുപോകരുത്…………. ഷാഹി പ്ളീസ്……………”…………..പക്ഷെ അവൾക്ക് അതൊന്നും കേൾക്കാൻ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ല അവൾ……………

ആ കറുത്ത രൂപം അവളെയും കൊണ്ട് പറന്നകന്നു……………

ഞാൻ അലറിക്കരഞ്ഞു…………….

പെട്ടെന്ന് എന്റെ മുഖത്ത് എന്തോ വന്ന് വീണു……………ഞാൻ കണ്ണുകൾ തുറന്നു…………..

കണ്മുന്നിൽ ഷാഹി…………….

അവൾ എന്റെ കവിളിൽ ഒന്നടിച്ചു…………അവൾ എന്നെ കുലുക്കിവിളിച്ചു……………

“എണീക്ക് സമർ…………എന്തൊരു ഉറക്കം ആണ്…………. ചോറ് തിന്നണ്ടേ…………….”………….അവൾ എന്നെ കുലുക്കി കൊണ്ട് പറഞ്ഞു……………..

ഞാൻ കണ്ണ് തുറന്നത് അവൾ കണ്ടു…………

അവൾ എന്റെ മുഖം കോരിയെടുത്തു…………..ഞാനറിയാതെ എണീറ്റ് പോയി……………..

“എന്തൊരു ഉറക്കമാടോ………….ആരെങ്കിലും എടുത്തോണ്ട് പോയാലും ഒന്നും അറിയില്ലല്ലോ………….”……………അവൾ എന്നോട് ചിരിച്ചുകൊണ്ട് ചോദിച്ചു…………..

ഞാൻ അവളെ കണ്മിഴിച്ചു നോക്കി……………എനിക്ക് എന്താ സംഭവിച്ചത് ഒന്നും മനസ്സിലായില്ല…………….അതെല്ലാം സ്വപ്നമായിരുന്നോ……………….

എന്റെ അവസ്ഥ കണ്ടിട്ട് ഷാഹി എന്റെ നെറ്റിയിൽ കൈവെച്ചുനോക്കി……………….

“എന്തുപറ്റി…………….”……………അവൾ ചോദിച്ചു…………….

“ഒന്നുമില്ല……………”………………ഞാൻ പറഞ്ഞു…………..

എന്റെ ശബ്ദം കേട്ടതും അവൾക്ക് ആശ്വാസമായി…………….

“മുഖവും കയ്യും കഴുകി വാ………….ഭക്ഷണം കഴിക്കാം……………”…………അവൾ പറഞ്ഞു…………..

“..ഹ്മ്…………..”………….ഞാൻ മൂളി………….

അവൾ എന്നെ ഉന്തി ബാത്റൂമിലേക്ക് വിട്ടു…………

ഞാൻ കണ്ണാടിയിലേക്ക് നോക്കി…………..

ആ സ്വപ്നത്തിന്റെ കെട്ട് ഇനിയും എന്നെ വിട്ട് പോയിട്ടില്ലായിരുന്നു…………………….

ഇതെന്താ ഇങ്ങനെ…………….ഒരേ പോലെയുള്ള സ്വപ്നം…………….ആ കറുത്ത രൂപം…………..ആരാണത്……………..

ആരാണെങ്കിലും അതിന് എന്നെ തളർത്താൻ സാധിക്കുന്നുണ്ട്…………..അത് അനുവദിച്ചുകൂടാ……………പക്ഷെ എനിക്കെന്ത് ചെയ്യാനാകും……………….

ഓരോന്ന് ആലോചിച്ചുകൊണ്ട് സമർ മുഖം കഴുകി………….

എന്നിട്ട് ഷാഹിയോടൊപ്പം താഴേക്ക് പോയി…………..

താഴെ എത്തിയതും ഷാഹി അടുക്കളയിലേക്ക് പോയി………….ഭക്ഷണം എടുത്ത് വെക്കാനും മറ്റും അമ്മയെ സഹായിക്കാനായി…………….

മുത്ത് കസേരയിൽ ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ അവന്റെ അടുത്ത് പോയി ഇരുന്നു……………

മുത്ത് ഒരു കൊഞ്ചികുട്ടിയാണ്………….ഒരു പാവം നിഷ്കളങ്കൻ………അമ്മ പറയുന്നതെല്ലാം മറുവാക്കില്ലാതെ അനുസരിക്കും……….ഒരു പാവം പയ്യൻ…………പുതിയ ആളുകളെ കാണുമ്പോൾ അവന് ഒരുതരം നാണമാണ്………….

ഞാൻ ആദ്യം അവനോട് ഓരോന്ന് ചോദിച്ചപ്പോൾ അവൻ നാണത്തോടെയാണ് മറുപടി തന്നതെങ്കിലും പരിചയമായി കഴിഞ്ഞപ്പോൾ അവൻ ഫോമിലായി…………..ഇടയ്ക്ക് ഷാഹിയുടെ സ്വഭാവം പോലെ തോന്നിപ്പിച്ചു അവൻ…………..പക്ഷെ അവനെ ഷാഹിയിലെ വ്യത്യസ്തനാക്കുന്നത് ആ സ്റ്റാർട്ടിങ് ട്രെബ്ൾ ആണ്……………..

അവൻ പയ്യെ പയ്യെ എന്നോട് നല്ല കമ്പനി ആയി…………ഞങ്ങൾ ഷാഹിയും അമ്മയും ഭക്ഷണം കഴിക്കാൻ വിളിക്കുന്നത് വരെ സംസാരിച്ചുകൊണ്ടിരുന്നു…………….

ഭക്ഷണത്തിന് വിളിച്ചപ്പോൾ ഞാനും മുത്തും കൂടി കൈ കഴുകി കസേരയിൽ വന്നിരുന്നു…………….

ഞങ്ങളുടെ വരവ് പ്രമാണിച്ചുണ്ടാക്കിയ ചൂടൻ കോഴിക്കറിയും നാടൻ ചോറും ഞങ്ങളുടെ മുന്നിലേക്ക് വന്നു…………

എല്ലാം വിളമ്പിയതിന് ശേഷം അമ്മയും വന്നിരുന്നു കഴിക്കാൻ………….

കഴിക്കുമ്പോൾ ഒന്നും സംസാരിക്കാൻ പാടില്ല എന്നാണ് പക്ഷെ ഞങ്ങൾ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു…………….

ആദ്യം എന്നോട് നാടിനെക്കുറിച്ചും ഉത്സവത്തിനെക്കുറിച്ചും ഒക്കെ പറഞ്ഞു തുടങ്ങി………..പിന്നെ പിന്നെ കോളേജ്,പഠിത്തം,ബാംഗ്ലൂർ,ഞങ്ങളുടെ വരവ് അങ്ങനെ അങ്ങനെ പല പല വിഷയങ്ങൾ മാറിമാറി വന്നു…………

അമ്മ മൗനം പാലിച്ചു……….പലപ്പോഴും എന്തെങ്കിലും പറയുമ്പോൾ പുഞ്ചിരിക്കുക മാത്രമേ അമ്മ ചെയ്തുള്ളൂ………………

അമ്മയുടെ പ്രവൃത്തി എന്നിലും മൗനം പടർത്തി……………അത് അമ്മയ്ക്ക് മനസിലാകുക തന്നെ ചെയ്തു…………

ഞാൻ പെട്ടെന്ന് ഭക്ഷണം കഴിച്ചു എണീറ്റു………… അധികം വൈകാതെ അവരും………….

ഞാൻ മുകളിലേക്ക് നടന്നു………..എന്റെ കൂടെ മുത്തും പോന്നു………..

ഞാനും അവനും കൂടെ ബാൽക്കണിയിൽ പോയി നിന്നു…………..

“മുത്തേ………..ഞാൻ ഒരു സിഗരറ്റ് വലിക്കട്ടെ…………..നിനക്ക് പ്രശ്നം ഒന്നുമില്ലല്ലോ………….”…………..ഞാൻ മുത്തിനോട് ചോദിച്ചു…………….

“ഇക്ക ധൈര്യമായി വലിച്ചോ………….”………….മുത്ത് പറഞ്ഞു…………..

അമ്മയുടെ പെരുമാറ്റവും ആ വൃത്തികെട്ട സ്വപ്നവും എന്നെ അസ്വസ്ഥനാക്കിയിരുന്നു……………അതിൽ നിന്ന് ഒരു മുക്തി അത്യാവശ്യമായിരുന്നു………………

ഞാൻ സിഗരറ്റ് കത്തിച്ചു വലിച്ചു……………പുക ഊതി വിട്ടുകൊണ്ടിരുന്നു……………

“ഇക്കാ…………….”………….മുത്തിന്റെ വിളി………….അതൊരു സുഖമില്ലാത്ത വിളിയാണല്ലോ……………

ഞാൻ തിരിഞ്ഞുനോക്കി………………

ഷാഹി……………

കണ്ണിൽ രൗദ്രഭാവവുമായി ദേഷ്യം പിടിച്ചു എന്നെ നോക്കിനിൽക്കുന്നുണ്ട്………………..

ഞാൻ പെട്ടെന്ന് തന്നെ സിഗരറ്റ് വലിച്ചെറിഞ്ഞു എന്നിട്ട് അവളെ നോക്കി ചിരിച്ചു……………..

അവളുടെ ഭാവത്തിന് ഒരു മാറ്റവും ഇല്ല………….മുത്ത് എന്റെ കാട്ടിക്കൂട്ടൽ കണ്ട് ചിരിച്ചു…………….

ഷാഹി പെട്ടെന്ന് തിരിഞ്ഞു റൂമിലേക്ക് പോയി വാതിൽ ശക്തിയിലടച്ചു…………….

“പണി പാളിയല്ലോ മുത്തേ………….”…………ഞാൻ അവനെ നോക്കി തലയിൽ

കൈവെച്ചുകൊണ്ട് പറഞ്ഞു…………..

അവന് അപ്പോഴും ചിരി തന്നെ…………..

ഞാൻ മെല്ലെ അവളുടെ റൂമിലേക്ക് നടന്നു…………പിന്നാലെ മുത്തും……………

ഞാൻ മെല്ലെ അവളുടെ റൂമിന്റെ വാതിൽ ഒന്ന് തള്ളിനോക്കി………… ഭാഗ്യം………..ദേഷ്യത്തിൽ പോയപ്പോൾ വാതിലിന്റെ കൊളുത്തിടാൻ അവൾ മറന്നിട്ടുണ്ട്…………..

ഞാൻ മെല്ലെ വാതിൽ തുറന്ന് അകത്തുകയറി…………പിന്നാലെ മുത്തും…………

ഞാൻ ഉള്ളിലേക്ക് നോക്കി…………ഷാഹി ബെഡിൽ കിടക്കുന്നുണ്ട്…………..

ഞാൻ റൂമിൽ കയറിയത് പുള്ളി അറിഞ്ഞിട്ടുണ്ട്………. പക്ഷെ അവളിൽ നിന്ന് ഒരു അനക്കവും ഞാൻ കണ്ടില്ല…………….

“എന്താ ചെയ്യാ…………”…………ഞാൻ ആംഗ്യഭാഷയിൽ മുത്തിനോട് ചോദിച്ചു……………

അവൻ കൈമലർത്തി കാണിച്ചു തന്നു………….

ദുഷ്ടാ…………ഞാൻ അവനെ പതിയെ വിളിച്ചു……………അവൻ അതുകേട്ട് കുലുങ്ങി ചിരിച്ചു…………….

ഞാൻ അവനോട് ശബ്ദമുണ്ടാക്കല്ലേ എന്ന് പറഞ്ഞു…………..അവൻ സൈലന്റായി……………

ഞാൻ മെല്ലെ അവളുടെ കിടക്കയിൽ ഇരുന്നു………..ബെഡ് ചെറുതായി ഒന്ന് കുലുങ്ങി………….

ഷാഹി അറിയുന്നുണ്ട് ഞാൻ റൂമിൽ വന്നതും അവളുടെ ബെഡിൽ ഇരുന്നതുമൊക്കെ…………പക്ഷെ അവളിൽ നിന്ന് ഒരു റിയാക്ഷനുമില്ലാത്തത് എന്റെ പേടി കൂട്ടി………….

സിഗരറ്റ് ഒന്ന് ചുണ്ടിൽ വെച്ചതിന് എന്റെ കൈയിൽ കടിച്ച ആളാണ്…………അപ്പോ നോക്കിയും കണ്ടും അടുക്കുന്നതാ നല്ലത്……………

അവൾ ബെഡിൽ കമിഴ്ന്നു കിടക്കാണ്……….. അവളുടെ കാലിന്റെ വെളുത്ത അടിഭാഗം ഞാൻ കണ്ടു…………..

ഒരു വെള്ളകളറുള്ള പാദസരം അവളുടെ കാലിൽ കിടക്കുന്നുണ്ട്………….അത് അവളുടെ കാലിന്റെ ഭംഗി കൂട്ടി…………..

ഞാൻ പതിയെ അവളുടെ കാലിന്റെ അടുത്തേക്ക് വന്നു…………അവളുടെ കാലിന്റെ ഭംഗി ആസ്വദിച്ചു……………

മുത്ത് കൂടെയുള്ളത് കൊണ്ട് ഞാൻ അധികം ആസ്വദിക്കാൻ നിന്നില്ല……………

പെട്ടെന്ന് എനിക്ക് ഒരു കുസൃതി തോന്നി…………

ഞാൻ മെല്ലെ എന്റെ ഒന്നുരണ്ട് വിരലുകൾ കൊണ്ട് അവളുടെ കാലിന്റെ അടിയിൽ ഇക്കിളിയാക്കി……………..

അവൾ പെട്ടെന്ന് ഇക്കിളിപൂണ്ട് പൊന്തിച്ചാടി…………..

അവൾ എന്റെ നേരെ തിരിഞ്ഞു…………

“അടങ്ങിയിരിക്ക്………….”…………..അവൾ എന്നോട് ഗൗരവത്തോടെ പറഞ്ഞു………….

അത് കണ്ടപ്പോ എനിക്ക് വാശികൂടി………….

ഞാൻ പിന്നെയും അവളെ ഇക്കിളിയാക്കി………..അവൾ പിന്നെയും കുലുങ്ങി…………..

അവളുടെ മുഖത്ത് ചിരി വന്നുമാഞ്ഞു…………….

“അടങ്ങിയിരിക്കാനാ പറഞ്ഞത്…………..”…………..പിന്നെയും ഗൗരവം……………

ഞാൻ ഇക്കിളിയാക്കാൻ കൈനീട്ടി……………അവൾ എന്റെ കയ്യിൽ പിടിച്ചു………….

ആഹാ അത്രയ്ക്കായോ…………..

ഞാൻ മുത്തിനോട് ഷാഹിയെ പിടിക്കാൻ പറഞ്ഞു………….

അവൻ പെട്ടെന്ന് വന്ന് ഷാഹിയെ പിടിച്ചു…………അവൾ കുതറി…………..ഞാൻ വിട്ടില്ല…………..

അവളുടെ കൈ ഞാൻ മുത്തിന് പിടിക്കാൻ കൊടുത്തിട്ട് ഞാൻ അവളുടെ രണ്ടുകാലും പിടിച്ചിട്ട് അവളുടെ മുഖത്ത് നോക്കി ചിരിച്ചു………….

“സമർ………..വേണ്ടാട്ടോ……………..”………….അവൾ എന്നോട് കെഞ്ചി………….

ഞാൻ ചിരിച്ചുകൊണ്ട് തന്നെ പിന്നെയും അവളെ ഇക്കിളിയാക്കി…………..

അവൾ ഇളകി ചിരിച്ചു……………….

ഞാനും മുത്തും അതുകണ്ട് ചിരിച്ചു……………

ഞാൻ പിന്നെയും പിന്നെയും ഇക്കിളിയാക്കി…………അവൾ ഇക്കിളി സഹിക്കാനാവാതെ ചിരിച്ചുകൊണ്ടിരുന്നു………………..

അവസാനം അവൾ തോൽവി സമ്മതിച്ചു…………….

ഞാനും മുത്തും അവളെ വിട്ടു…………..

അവൾ ചിരിയടക്കിക്കൊണ്ട് എണീറ്റു………….ഞാൻ അവളെ തന്നെ നോക്കി നിന്നു……………..

പെട്ടെന്ന് അവൾ എന്റെ കയ്യിൽ ഒരു നുള്ള് തന്നു…………….

“എത്ര തവണ പറഞ്ഞാലും കേൾക്കരുത് ട്ടോ…………..”…………..അവൾ എന്നോട് പറഞ്ഞു……………

ഞാൻ അവൾക്ക് ഇളിച്ചുകാട്ടി കൊടുത്തു…………..

ഒരു കപട ദേഷ്യഭാവം കാണിച്ചിട്ട് അവൾ മുത്തിന് നേരെ തിരിഞ്ഞു……………..

“പുതിയ ആൾക്കാര് വന്നപ്പോ നിനക്ക് ഇത്താനെ പറ്റാണ്ടായി ല്ലേ……………..”………….എന്നും പറഞ്ഞു ഷാഹി മുത്തിനെ ഇക്കിളിയാക്കി……………..ഞാനും അതിൽ പങ്കു ചേർന്നു…………..

മുത്ത് കുണുങ്ങി ചിരിച്ചു…………..

പിന്നെ പരസ്പരം ഇക്കിളിയാക്കൽ ആയി…………

ഇക്കിളിയാക്കി ഇക്കിളിയാക്കി കുഴങ്ങിയപ്പോൾ എല്ലാരും ഒന്നടങ്ങി……………..

പിന്നെ ഞങ്ങൾ ഓരോന്ന് സംസാരിച്ചിരുന്നു കുറേ നേരം…………..അർധരാത്രി വരെ…………….

പിന്നെ ഞാൻ റൂമിലേക്ക് പോയി കിടന്നു…………..മുത്ത് ഷാഹിയുടെ കൂടെയും………………

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

“ഹലോ മാഡം, ഞാൻ ACP സജീവ്…………….ഞാനാണ് ഈ കേസ് ഹാൻഡിൽ ചെയ്യുന്നത്………………”……………നിരഞ്ജനയ്ക്ക് നേരെ കൈ നീട്ടി കൊണ്ട് സജീവ് പറഞ്ഞു…………….

“ഹലോ മിസ്റ്റർ ACP, ഐ ആം നിരഞ്ജന ദാസ് IPS…………..”…………….കൈ തിരിച്ചുകൊടുത്തുകൊണ്ട് നിരഞ്ജന പറഞ്ഞു…………..

മിഷൻ ഡെവിൾ ടീം അർദ്ധരാത്രിയോട് തന്നെ കൊച്ചിയിൽ എത്തിയിരുന്നു…………….

രാവിലെ ഹോസ്പിറ്റലിൽ കിടക്കുന്ന ആളുകളെ കാണാൻ അസൗകര്യമുള്ളത് കൊണ്ട് മർഡറുകൾ നടന്ന ലൊക്കേഷൻ കാണാൻ ഇറങ്ങുകയായിരുന്നു നിരഞ്ജനയും ടീമും………………അതിനുവേണ്ടി അവരെ എസ്കോർട്ട് ചെയ്യാനാണ് സജീവ് വന്നത്………………

“സജീവ്…………പ്ളീസ് ഗിവ് മി എ മിനുട്ട്…………”…………….നിരഞ്ജന സജീവിനോട് പറഞ്ഞു……………….

“ഓക്കേ മാഡം…………”………….സജീവ് പറഞ്ഞു……………..

നിരഞ്ജന ഉള്ളിലേക്ക് കയറി……………

മിഷൻ ഡെവിൾ ടീമിനെ വിളിച്ചുനിർത്തി………………

“നമ്മൾ ഇവിടെ എന്തിനാ വന്നത് എന്ന് ഇവിടെയുള്ളവർ അറിയാൻ പാടില്ല…………..ഡിജിപി തന്ന പ്രത്യേക നിർദേശം ആണിത്…………….ഇവരുടെ മുന്നിൽ ഇതൊരു ഗ്യാങ് വാറാണ്……………. നമ്മൾക്കും അത് തന്നെ……………നമ്മൾ ഇങ്ങനെയുള്ള ഗ്യാങ് ഫൈറ്റുകൾ ഒക്കെ അന്വേഷിക്കുന്ന ഒരു സീക്രട്ട് ടീം……………….ഓക്കേ……………”………………നിരഞ്ജന അവരോട് ചോദിച്ചു……………..

“ഓക്കേ മാഡം…………..”…………അവർ ഒന്നിച്ചു പറഞ്ഞു……………

“ദെൻ കം ഓൺ……………”……….

മിഷൻ ഡെവിൾ ടീം ഇറങ്ങി ACP സജീവിനൊപ്പം…………..

സജീവ് നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും കയറിയ വണ്ടിയിലാണ് കയറിയത്……………..

“സുബ്ബയ്യ എന്ന് വിളിക്കുന്ന സുബ്ബരാമൻ എന്നയാളുടെ കാമിനി ഡിസ്കോ ബാറിലാണ് ഈ സംഭവം നടന്നത്……………….”……………സജീവ് പറഞ്ഞുതുടങ്ങി……………..

നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും സജീവിന്റെ വാക്കുകൾക്ക് കാതോർത്തു………………

“ഈ സുബ്ബയ്യ എന്ന് പറയുന്ന ആൾ ഒരു ഗുണ്ടാനേതാവ് ആണ്…………….”……………സജീവ് പറഞ്ഞു………….

“ഇയാളുടെ ആക്ടിവിറ്റീസ് എന്തൊക്കെയാണ്………………..”…………നിരഞ്ജന ഇടയിൽ കയറി ചോദിച്ചു……………

“ഫിനാൻസ്,ഗുണ്ടകളെ വിട്ട് പേടിപ്പിച്ച് പണം വാങ്ങുക മുഖ്യമായും പുതിയ കട, ബിൽഡിങ് ഒക്കെ തുടങ്ങുന്നവർക്ക് എതിരെയാണ് ഇങ്ങനെയുള്ള പ്രവൃത്തികൾ, സുബ്ബയ്യക്ക് പണം നൽകാതെ പുതിയ എന്തെങ്കിലും കാര്യം ചെയ്യാൻ അവർ അനുവദിക്കില്ല………പിന്നെ കാമിനി ഡിസ്കോ ബാറിന്റെ മറവിൽ മയക്കുമരുന്ന്,ILLEGAL ഡ്രഗ്സ് എന്നിവയുടെ വിതരണമെല്ലാം നടക്കുന്നുണ്ട്………………”…………….സജീവ് പറഞ്ഞു……………

നിരഞ്ജന മനസ്സിലായത് പോലെ തലയാട്ടി…………..

“മൊത്തം ഇരുപത്തിനാല് പേരാണ് മരിച്ചത്………….രണ്ടുപേർ ഐസിയു വിൽ ആണിപ്പോഴും………….പക്ഷെ അവരുടെ കാര്യത്തിലും അധികം ഹോപ് ഒന്നും വേണ്ട എന്നാണ് ഡോക്ടർമാർ പറയുന്നത്…………”………….സജീവ് പറഞ്ഞു…………

അതുകേട്ട് നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും പരസ്പരം നോക്കി………………

“പണി കൊടുത്ത ഗ്യാങ് ഏതാണെന്ന് ഇതുവരെ ഐഡന്റിഫൈ ചെയ്യാൻ സാധിച്ചിട്ടില്ല……………സാധാരണ ഇങ്ങനെയുള്ള ഗ്യാങ് വാറിൽ രണ്ടുടീമിലെയും ആളുകൾ മരണസ്ഥലത്ത് ഉണ്ടാകും……………പക്ഷെ വിരോധാഭാസം എന്തെന്നാൽ ഇപ്പോൾ മരിച്ച ഇരുപത്തിനാല് പേരും മരിക്കാൻ കിടക്കുന്ന രണ്ടുപേരും ഒരേ ഗ്യാങ് ആണ്………….. അതായത് സുബ്ബയ്യയുടെ ഗ്യാങ്…………….”……………..സജീവ് അവരോട് പറഞ്ഞു………………..

നിരഞ്ജനയും ടീമും പ്രതീക്ഷിച്ച കാര്യങ്ങളാണ് സജീവ് പറഞ്ഞതെങ്കിലും ഒരു ഭീതിയോടെ അവർ അത് കേട്ടിരുന്നു………………

“ഇനിയിപ്പോ പണി കൊടുത്ത ടീമിലെ ആളുകൾ അവിടെ മരിച്ചിട്ടുണ്ടെങ്കിലും അവിടെ നിന്ന് അവരെ എടുത്ത് കൊണ്ടുപോയതാകും എന്ന ഒരു പൊസിബിലിറ്റി കരുതി ഞങ്ങൾ അവിടെ നിന്ന് കളക്റ്റ് ചെയ്ത ബ്ലഡ് വെച്ചിട്ട് ബ്ലഡ് ടെസ്റ്റ് നടത്തി നോക്കി……………..പക്ഷെ അവരുടെ അല്ലാത്ത ഒരൊറ്റ ബ്ലഡ് പോലും ഞങ്ങൾക്ക് കണ്ടെത്താനായില്ല…………….അത് സത്യം പറഞ്ഞാൽ ഞങ്ങൾക്ക് അത്ഭുതമായിരുന്നു…………………”………….സജീവ് പറഞ്ഞു…………..

അപ്പോഴേക്കും വണ്ടി കാമിനി ഡിസ്കോ ബാറിന് മുന്നിലെത്തി……………

അവർ പുറത്തിറങ്ങി…………..

നിരഞ്ജനയ്ക്ക് സജീവ് കാമിനി ഡിസ്കോ ബാർ ചൂണ്ടി കാണിച്ചുകൊടുത്തു………………

നിരഞ്ജന ബാറിന് നേരെ നോക്കി……………..

പ്രത്യക്ഷത്തിൽ ഒരു കുഴപ്പവും നിരഞ്ജനയ്ക്ക് തോന്നിയില്ല…………..പക്ഷെ ഇരുപത്തിനാല് പേർ മരിച്ച ഇടമാണെന്ന് അവൾക്ക് നേരത്തെ അറിയാവുന്നത് കൊണ്ട് മാത്രം അവൾക്ക് ആ ബാറിന് കുഴപ്പം തോന്നി……………..

മുന്നിൽ നിന്ന് കാണുമ്പോൾ ബാറിൽ ഒരു വലിയ സംഘട്ടനം നടന്നതായോ കുറേ പേർ മരിച്ചതായോ തോന്നില്ല………….കാരണം മുന്നിൽ ഒരു ഗ്ലാസ്സോ അല്ലെങ്കി ജനലോ പൊട്ടിയിട്ടില്ല………… ഒരു പ്രശ്നവും നടന്നിട്ടില്ല എന്നേ തോന്നൂ……………..നിരഞ്ജനയ്ക്ക് സമറിനോട് മതിപ്പ് തോന്നി……………..കരുത്തൻ മാത്രമല്ല അവൻ ബുദ്ധിമാനും കൂടിയാണ്……………….

രാവിലെ ആയതുകൊണ്ട് റോഡിൽ തിരക്ക് കുറവായിരുന്നു……………..

അവർ റോഡ് മുറിച്ചുകടന്നു കാമിനി ബാറിന് മുന്നിലെത്തി……………..

പോലീസ് അവിടം എല്ലാം സീൽ ചെയ്തിരുന്നു…………..

സജീവ് സീൽ ചെയ്തത് ഇളക്കാതെ കടന്നുവരാൻ ആവശ്യപ്പെട്ടു…………..

സജീവ് നേരെ ചെന്ന് മുന്നിലത്തെ ഡോർ തുറന്നു………….ബാക്കിയുള്ളവർ സീൽ ഒന്നും ഇളക്കാതെ ഡോറിന് മുന്നിലെത്തി……………..

സജീവ് വാതിൽ തുറന്ന് ഉള്ളിൽ കയറി……………പിന്നാലെ ബാക്കിയുള്ളവരും……………….

ഉള്ളിലെ കാഴ്ച നിരഞ്ജനയെ അക്ഷരാർത്ഥത്തിൽ പേടിപ്പെടുത്തി…………..നിരഞ്ജനയെ മാത്രമല്ല ബാക്കിയുള്ളവരെയും…………………

ആ ബാർ ഇഞ്ചപ്പരുവം ആക്കിയിരുന്നു സമർ…………..ഒരു ചുമരോ അല്ലെങ്കിൽ ഒരു ഷെൽഫോ പൊളിയാതെ ഇല്ല……………..ജനൽ ചില്ലുകൾ പൊട്ടാത്ത ഏകഭാഗം ബാറിന് മുൻവശം മാത്രമായിരുന്നു……………ബാക്കിയുള്ള എല്ലാ ജനലുകളും അതിന്റെ ചില്ലുകളും എന്തിനേറെ ജനൽ കമ്പികൾ വരെ പൊളിഞ്ഞു കിടന്നിരുന്നു………………

സീലിംഗ് റൂഫിംഗ് ഒക്കെ ഒരു ഭൂകമ്പം വന്നപോലെ പൊളിഞ്ഞുകിടക്കുന്നു………………

മരിച്ചുകിടക്കുന്നവരുടെ മാർക്കിങ് എല്ലായിടത്തും മാർക്ക് ചെയ്തിരുന്നു…………..

മിക്കവാറും എല്ലായിടത്തും ഒന്നോ രണ്ടോ പേരുടെ മാർക്കിങ് ഉണ്ട്…………ഒരു സ്ഥലവും സമർ ഒഴിവാക്കിയിട്ടില്ല…………ബെസ്റ്റ്……………

മദ്യകുപ്പികൾ വെച്ച ഷെൽഫിന് നേരെ നടുവിലായി കെട്ടിടത്തിന് മുകളിൽ ഡമ്മി വെക്കുന്ന പോലത്തെ ഒരു മാർക്കിങ് കണ്ട് നിരഞ്ജനയ്ക്ക് അക്ഷരാർത്ഥത്തിൽ ചിരി വന്നു……………..

“ചെകുത്താന്റെ വിളയാട്ടം ല്ലേ………….”…………….അടുത്തേക്ക് വന്ന ബാലഗോപാലിനോട് നിരഞ്ജന ചോദിച്ചു………………

ബാലഗോപാൽ അതിന് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു……………..

“എന്റെ ലൈഫിൽ ഇത്രയും അധഃപതിച്ച ഒരു മർഡർ ലൊക്കേഷൻ ഇതാദ്യമാണ്…………..ഹി ഈസ് ഇമ്പോസിബിൾ………………”…………..നിരഞ്ജന സമറിനെ ശരിക്കും പ്രകീർത്തിച്ചു…………….

“AND HIGHLY INFLAMMABLE TOO…………..”…………..ബാലഗോപാൽ നിരഞ്ജനയുടെ വാക്കുകൾ പൂർത്തിയാക്കി……………….

💕💕💕💕💕💕💕💕💕💕💕💕💕💕💕

സമറും ഷാഹിയും ജീപ്പിൽ സഞ്ചരിച്ചു കൊണ്ടിരുന്നു………………

“ഇന്ന് എന്ത് മത്സരം ആണോ ആവോ……………..”…………..ഷാഹി പറഞ്ഞു……………..

സമർ അതുകേട്ട് അവളെ നോക്കി…………………

ഷാഹി ഒരു ഇറുകിയ ചുരിദാർ ആയിരുന്നു ഇട്ടിരുന്നത്……………..അതിൽ അവളുടെ മുഴുപ്പ് എല്ലാം എടുത്തുകാട്ടുന്നുണ്ടായിരുന്നു……………….

സമർ പെട്ടെന്ന് അവിടെ നിന്ന് ശ്രദ്ധ മാറ്റി മുന്നോട്ട് നോക്കി……………

അവളുടെ ഗ്രാമത്തിലെ ഓരോ ഇടവും മനോഹാരിത

നിറഞ്ഞതായിരുന്നു…………..എല്ലായിടവും പച്ചപ്പ്………..ഒരു പ്രത്യേക തരം തണുപ്പും ചുറ്റുംകൂടി നിൽക്കുന്ന മരങ്ങളും സമറിന് ഒരു വേറിട്ട അനുഭൂതി നൽകി………………

ഷാഹി സമറിന് വഴി പറഞ്ഞുകൊടുത്തു…………..സമർ അതിനനുസരിച്ച് വണ്ടി ഓടിച്ചുകൊണ്ടിരുന്നു…………………….

മൺവഴികളായിരുന്നു അവിടെ അധികവും………..ടാറിട്ട റോഡുകൾ പ്രധാനമായും ആ ഗ്രാമത്തിൽ നിന്ന് പുറത്തേക്കുള്ള പാതകളിലോ അല്ലെങ്കിൽ റബ്ബർ എസ്റ്റേറ്റുകളിലേക്കുള്ള വഴികളിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്………………

“അതാ അങ്ങോട്ട്………….”………….ഷാഹി പറഞ്ഞു……………..

സമർ അവൾ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി…………….

പുഴയ്ക്ക് അടുത്തായി കുറേ ആളുകൾ കൂടി നിൽക്കുന്നത് സമർ കണ്ടു…………..വളരെ മനോഹരമായ സ്ഥലം…………….

സമർ അങ്ങോട്ട് വണ്ടി ഓടിച്ചു……………….

അടുത്തെത്തുന്തോറും കാഴ്ച കൂടുതൽ വ്യക്തമായി……………..

ഒരു തുണി കൊണ്ട് കണ്ണ് മൂടി കെട്ടിയ ആൾ ഉയരത്തിൽ കെട്ടിയിരിക്കുന്നു കലം അടിച്ചുവീഴ്ത്താൻ ശ്രമിക്കുന്നത് സമർ കണ്ടു……………ആളുകൾ ചുറ്റും കൂടി നിന്ന് അയാളെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു……………..

“ആഹാ…………കലം തല്ലിപ്പൊട്ടിക്കൽ ആണല്ലോ…………….”…………..ഷാഹി അതുകണ്ടിട്ട് ഉത്സാഹത്തോടെ പറഞ്ഞു……………..

അവർ അതിനടുത്തെത്തി………………..

എല്ലാവരും അവരെ നോക്കി……………ആ ജീപ്പ് അവർക്ക് പുതിയ ഒരു കാഴ്ചയായിരുന്നു……………

സമർ ജീപ്പ് മത്സരം നടക്കുന്നതിന് കുറച്ചടുത്തായി പാർക്ക് ചെയ്തു…………………

എല്ലാവരും അവരെ തന്നെ നോക്കി നിന്നു…………അവരുടെ ശ്രദ്ധ കുറച്ചുനേരത്തേക്ക് എങ്കിലും മത്സരത്തിൽ നിന്ന് മാറി…………….

ജീപ്പിൽ നിന്ന് ഷാഹി പുറത്തേക്കിറങ്ങിയപ്പോൾ അവരിൽ ഒരു ചിരി വിടർന്നു……………ഷാഹിയുടെ രണ്ടുമൂന്ന് കൂട്ടുകാരികൾ അവളുടെ അടുത്തേക്ക് ചെന്നു……………..

സമർ വണ്ടിയിൽ നിന്നിറങ്ങി…………..

അവനെ ആളുകൾ അത്ഭുതത്തോടെ നോക്കിനിന്നു……………ഇതാരപ്പാ ഈ ചുള്ളൻ എന്ന ഭാവത്തിൽ…………….പെണ്ണുങ്ങൾ അവന്റെ സൗന്ദര്യത്തിൽ വീണു………….അവനെ കണ്ണിമയ്ക്കാതെ സ്ത്രീകൾ നോക്കിനിന്നു……………..ഷാഹിയുടെ അടുത്തേക്ക് ഓടിവന്ന കൂട്ടുകാരികൾക്ക് പോലും ഒരു നിമിഷം സമറിൽ നിന്ന് കണ്ണെടുക്കാൻ സാധിച്ചില്ല………………….

സമർ ചുറ്റും നോക്കി……………..ആളുകൾ മത്സരത്തിന്റെ അവിടെ ചുറ്റും കൂടി നിൽക്കുന്നു……………കുറച്ചപ്പുറത്തായി ചെറിയ പിള്ളേർ ഫുട്ബോൾ കളിക്കുന്നു…………….

സമർ ഷാഹിയുടെ അടുത്തേക്ക് നോക്കി…………….അവളുടെ അടുത്തേക്ക് വന്ന കൂട്ടുകാരികളെ കണ്ടു……………….

അവനെ ആളുകൾ ശ്രദ്ധിക്കുന്നതും പെണ്ണുങ്ങൾ എല്ലാം അവനെ കണ്ണിമയ്ക്കാതെ നോക്കുന്നതും തന്റെ കൂട്ടുകാരികൾ തന്നെ അവനെ എല്ലാം മറന്ന് നോക്കിനിൽക്കുന്നതും ഒക്കെ ഷാഹി ശ്രദ്ധിച്ചിരുന്നു…………….അത് അവളിൽ ഒരു അഭിമാനം സൃഷ്ടിച്ചു…………………

സമർ ഷാഹിയുടെ അടുത്തേക്ക് വന്നു……………….

അവളുടെ കൂട്ടുകാരികൾ എല്ലാം അവനെ അന്തം വിട്ട് നോക്കിനിന്നു………………

“ഇത് സമർ………….”…………..ഷാഹി അവനെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു………………

സമർ അവരെ നോക്കി പുഞ്ചിരിച്ചു……………..

ആ പുഞ്ചിരിയിൽ തന്നെ ഷാഹിയുടെ കൂട്ടുകാരികളുടെ testosterone ന്റെ അളവ് ക്രമാതീതമായി വർധിച്ചു………………

അവർ അവന് കൈ കൊടുത്തു…………..അവൻ അത്

സ്വീകരിച്ചു………….ബലിഷ്ടമായ ആ സുന്ദരൻ ചെക്കന്റെ കൈകൾ അവർ ഓരോരുത്തരും ആസ്വദിച്ചു പിടിച്ചു……………..

ഓരോ കൂട്ടുകാരിയും സമറിന് കൈകൊടുക്കുമ്പോഴും ഷാഹിയുടെ മുഖത്ത് ആശങ്കയും കുശുമ്പും വർധിച്ചു……………അതിനേക്കാൾ കഷ്ടമായിരുന്നു ഇതെല്ലാം കണ്ടുകൊണ്ട് നിന്ന പെണ്ണുങ്ങളുടെ അവസ്ഥ……………….

പെട്ടെന്ന് ഒരാൾ മത്സരസ്ഥലത്തിന്റെ അടുത്ത് നിന്നും അവരുടെ അടുത്തേക്ക് വന്നു…………………ഒരു സുമുഖനായ യുവാവ്…………..മുണ്ടും ഷർട്ടും ആണ് വേഷം………..

ഷാഹി അയാളെ ഒരു ചിരിയോടെ നോക്കിനിന്നു…………….

“ഷാഹി……….സുഖമല്ലേ…………….”……………..അയാൾ ഷാഹിയോട് ചോദിച്ചു………………..

“സുഖം തന്നെ സന്തോഷേട്ടാ……………”…………..ഷാഹി മറുപടി നൽകി………………

വന്നയാളുടെ പേര് സന്തോഷ് ആണെന്ന് സമറിന് മനസ്സിലായി………………

“നീയെന്നാ വന്നത്……………”…………..സന്തോഷ് ചോദിച്ചു……………..

“ഇന്നലെ വൈകുന്നേരം……………”…………….ഷാഹി മറുപടി നൽകി………………

“ആരാപ്പാ ഇത്……………”………….സമറിനെ നോക്കിക്കൊണ്ട് സന്തോഷ് ഷാഹിയോട് ചോദിച്ചു……………….

“ഇത് സമർ…………..എന്റെ ഒപ്പം പഠിക്കുന്നതാ……………..നമ്മളുടെ നാട് ഒക്കെ കാണാൻ വേണ്ടി വന്നതാ………………സമർ ഇത് സന്തോഷേട്ടൻ……………ഇവിടുത്തെ മെയിൻ ആണ്……………”…………….ഷാഹി ഇരുവരെയും പരസ്പരം പരിചയപ്പെടുത്തി കൊടുത്തു……………..

“നല്ല കിടിലൻ പേരാണല്ലോ…………..”…………..അതും പറഞ്ഞുകൊണ്ട് സന്തോഷ് സമറിന് നേരെ കൈ നീട്ടി……………..

സമർ ഒരു പുഞ്ചിരിയോടെ ആ കൈ സ്വീകരിച്ചു………………

“ഷാഹി……………ഒന്ന് കലം തല്ലിപ്പൊട്ടിക്കാൻ ശ്രമിക്കുന്നില്ലേ……………..”…………….സന്തോഷ് തിരിഞ്ഞിട്ട് ഷാഹിയോട് ചോദിച്ചു……………..

“തീർച്ചയായും…………….”…………….ഷാഹി ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു……………..

“എന്നാ വാ……………”………….സന്തോഷ് മത്സരം നടക്കുന്ന അവിടേക്ക് തിരിച്ചു നടന്നു……………..

ഷാഹിയും സമറും അങ്ങോട്ടേക്ക് നടന്നു…………ഒപ്പം സമറിനെ വായ്നോക്കിക്കൊണ്ട് ഷാഹിയുടെ കൂട്ടുകാരികളും…………….

അപ്പോഴേക്കും അത് വരെ മത്സരിച്ചിരുന്ന ആളുടെ സമയം കഴിഞ്ഞിരുന്നു…………….അയാൾക്ക് കലം തല്ലിപ്പൊട്ടിക്കാൻ സാധിച്ചില്ല……………

ഷാഹി ആ മത്സരം എങ്ങനെയാണെന്ന് സമറിന് പറഞ്ഞുകൊടുത്തു…………………..

“മത്സരിക്കാൻ പോകുന്ന ആളുടെ കയ്യിൽ ഒരു വടിയും കൊടുത്തിട്ട് അയാളുടെ കണ്ണ് മൂടി കെട്ടിയിട്ട് അയാളെ ഒന്ന് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ തിരിച്ചിട്ട് ഉയരത്തിൽ കെട്ടിയിരിക്കുന്ന കലം വടി കൊണ്ട് തല്ലിപ്പൊട്ടിക്കാൻ വേണ്ടി വിടും…………..ഈ കലം ഒരു കയറിൽ ഒരാൾക്ക് നിയന്ത്രിക്കാൻ പറ്റുന്ന രീതിയിലാണ് കെട്ടുക…………മത്സരിക്കുന്ന ആൾ അടുത്തെത്തുമ്പോൾ അയാൾ ആ കലം ഉയർത്തിയും താഴ്ത്തിയും മത്സരാർതിയെ വട്ടം കറക്കും………….കലം പൊട്ടിച്ചാൽ അയാൾ വിജയിക്കും……….പിന്നെ കുറച്ചു സമയം കൊടുക്കും പിന്നെ പുറത്തുള്ള ഒരാൾക്കും പറഞ്ഞുകൊടുക്കാൻ പാടില്ല…………..വേണമെങ്കിൽ കബളിപ്പിക്കാം………………”…………….ഷാഹി സമറിന് കളി എന്താണെന്ന് മനസ്സിലാക്കി കൊടുത്തു……………

അപ്പോഴേക്കും ഷാഹിയെ സന്തോഷ് വിളിച്ചു……………

അവൾ മത്സരിക്കാൻ പോയി……………..

സമർ അവളെ നോക്കിനിന്നു…………..

അവർ ഒരു തോർത്തുമുണ്ട് കൊണ്ട് ഷാഹിയുടെ കണ്ണ് മൂടികെട്ടി…………….അതിന് ശേഷം അവളെ ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും കറക്കിയിട്ട് ഷാഹിയെ കലം തല്ലാൻ വേണ്ടി വിട്ടു………………

ചുറ്റുമുള്ളവർ ആർത്തുവിളിച്ചു………….അവളെ ഓരോന്ന് പറഞ്ഞു കബളിപ്പിച്ചു…………….

എങ്ങനെയൊക്കെയോ അവൾ ആ കലത്തിന് തൊട്ടുതാഴെ എത്തി…………..അവൾ കലത്തിന് താഴെ ആണെന്ന് അവൾക്ക് മറ്റുള്ളവരുടെ ആർപ്പുവിളികളിൽ നിന്ന് മനസ്സിലായി……………..

അവൾ ചാടി കലത്തെ അടിക്കാൻ തുടങ്ങി…………പക്ഷെ കലത്തിൽ വടി കൊണ്ടില്ല…………..അവളുടെ ഓരോ ചാട്ടത്തിനും അവളുടെ മാറിടം തുളുമ്പി…………..വളരെ ഇറുകിയ ചുരിദാറിട്ടത് കാരണം അത് വളരെ നന്നായി എല്ലാവര്ക്കും കാണുന്നുണ്ടായിരുന്നു……………….എല്ലാവരും അവിടേക്ക് നോക്കി………………

സമറിന് ഇത് മനസ്സിലായി…………..എല്ലാവരും അവളുടെ മാറിലേക്കും മറ്റും നോക്കുന്നത് അവനിൽ ദേഷ്യം പടർത്തി…………..അവന്റെ കണ്ണുകളിൽ തീ കത്തി……………..എങ്ങനെയെങ്കിലും അവൾ കലം പെട്ടെന്ന് തല്ലിപൊട്ടിക്കണേ എന്ന് അവൻ പ്രാർത്ഥിച്ചു……………

പക്ഷെ അതുണ്ടായില്ല………….വൈകുന്ന ഓരോ നിമിഷവും അവനിൽ ദേഷ്യം കത്തിപടർന്നുകൊണ്ടിരുന്നു………………..

ഒടുവിൽ കുറച്ചു നേരത്തിന് ശേഷം ഷാഹി തോറ്റു പിൻവാങ്ങി……………..

അവളുടെ മൂടിക്കെട്ടിയ കെട്ട് അഴിച്ചു…………..ഷാഹി തോറ്റതിന്റെ ചമ്മലോടെ സമറിന് അടുത്തേക്ക് വന്നു……………..

സമർ എങ്ങനെയോ ദേഷ്യം കൺട്രോൾ ചെയ്തു നിന്നു………………

മുഖം താഴ്ത്തി വന്നതുകൊണ്ട് സമറിന്റെ ഭാവം ഷാഹി കണ്ടില്ല…………….

പെട്ടെന്ന് സന്തോഷ് അവരുടെ അടുത്തേക്ക് വന്നു……………

“അയ്യേ…………..എന്താ നീ കാട്ടിയത്……………”………….സന്തോഷ് ഷാഹിയെ കളിയാക്കി…………….

ഷാഹി നാണിച്ചു തലതാഴ്ത്തി നിന്നു…………..

“തന്റെ ഫ്രണ്ട് ന് ഒരു അവസരം കൊടുത്താലോ…………..”…………..സന്തോഷ് ചോദിച്ചു……………….

ഷാഹി ഓക്കേ പറഞ്ഞു……………പക്ഷെ സമർ പിൻവാങ്ങി………….ഷാഹി അവനെ കുറേ നിർബന്ധിച്ചു………………സമർ ഇല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു………………

“എടൊ തനിക്ക് ഒറ്റയടിക്ക് പൊട്ടിക്കാനൊന്നും പറ്റില്ല എന്ന് ഞങ്ങൾക്കറിയാം…………..പിന്നെ ഒന്ന് ട്രൈ ചെയ്ത് നോക്ക്…………..ചിലപ്പോൾ ഒരു നൂറാമത്തെ അടിയിലെങ്കിലും കൊണ്ടാലോ അല്ലെ ഷാഹി……………”…………..സന്തോഷ് ചിരിച്ചുകൊണ്ട് ഷാഹിയോട് പറഞ്ഞു…………..ഷാഹിയും ചിരിച്ചു………………

അതുകേട്ട് ഞാൻ(സമർ) അവനെ ഒന്ന് നോക്കി……………അവന് ഞാൻ ഒരു പുഞ്ചിരി സമ്മാനിച്ചു……………….

“ഓക്കേ………………”…………..ഞാൻ സമ്മതം മൂളി………..

ഞാൻ അവന്റെ പിന്നാലെ മത്സരകളത്തിലേക്ക് നടന്നു……………..

ഞാൻ ചുറ്റും നോക്കി………….എല്ലാവരും എന്നെ നോക്കുന്നുണ്ട്…………..ഞാൻ ഉയരത്തിൽ കെട്ടിയിരിക്കുന്ന കലത്തിലേക്ക് നോക്കി……………..

നീട്ടി കെട്ടിയിരിക്കുന്ന ഒരു കയറിന് കുറുകെയാണ് കലത്തിന്റെ കയർ കിടക്കുന്നത്……………..കലത്തിന്റെ കയർ കിണറ്റിൽ നിന്ന് വെള്ളം കോരുന്ന പോലെയാണ് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത്……………..

സന്തോഷ് എന്നെ വിളിച്ചു…………ഞാൻ അവന്റെ അടുത്തേക്ക് നടന്നു……………

അവൻ തോർത്തുമുണ്ട് റെഡിയാക്കിക്കൊണ്ട് എന്റെ മുന്നിൽ വന്നു നിന്നു……………….

“ഷാഹി ഫ്രണ്ട് തന്നെയാണോ അതോ ലൈൻ വല്ലതുമാണോ…………..”……………അവൻ എന്നോട് ചോദിച്ചു………………

ഞാൻ മറുപടി കൊടുത്തില്ല…………..അതിനേക്കാൾ ഉപരി ആ ചോദ്യവും അവൻ ചോദിച്ച രീതിയും എനിക്കിഷ്ടമായില്ല……………

അല്ലെങ്കി തന്നെ പൊട്ടാനായി നിൽക്കുന്ന ഒരു അഗ്നിപർവ്വതമായിരുന്നു സമർ അപ്പോൾ………..അതിലേക്ക് അവൻ തീക്കട്ടകൾ എടുത്ത് എറിയാൻ തുടങ്ങി……………..ഇനി വരുന്നിടത്ത് വെച്ച് തന്നെ കാണേണ്ടി വരും……………

ഞാൻ അവനെ തന്നെ നോക്കി നിന്നു………….

“നാടൊക്കെ കാണുന്നതിൽ ഒന്നും കുഴപ്പമില്ല…………..റൊമാൻസിനൊക്കെ നിന്ന് ഒരു റൊമാന്റിക് ഹീറോ ആവാൻ നിൽക്കണ്ടാ………………..”………………..സന്തോഷ് എന്നോട് പറഞ്ഞു…………..ഭീഷണി……………..

എന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു…………….

“ഞാൻ ഒരു ആക്ഷൻ ഹീറോയാണ്………… ഇവിടെ എന്തും പോവും…………അതിപ്പോ റൊമാൻസായാലും ആക്ഷൻ ആയാലും………….”…………..എന്റെ മുഷ്ടി ചുരുട്ടി അവന് കാണിച്ചുകൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു………………..

അവൻ ഒന്ന് വൈകൃതമായി ചിരിച്ചു……………..

“അപ്പൊ നോക്കല്ലേ…………..”………..സന്തോഷ് എന്നോട് ചോദിച്ചു……………….

ഞാൻ തിരിഞ്ഞു കലത്തിന് നേരെ നോക്കി…………….

ഞാൻ നിൽക്കുന്ന അവിടെ നിന്നും ഒരു പത്തടി ദൂരമുണ്ട് കലത്തിന് താഴേക്ക്………………

എന്റെ ഇടത്തെ തോളിന് നേരെയാണിപ്പോൾ കലത്തിന്റെ ദിശ…………..

“ഹ്മ്………….”…………ഞാൻ സന്തോഷിനെ നോക്കിക്കൊണ്ട് മൂളി……………

അവൻ വന്ന് എന്റെ കണ്ണ് മൂടികെട്ടി………..എന്റെ കണ്ണിൽ ഇരുട്ട് നിറഞ്ഞു………………

കണ്ണ് മൂടികെട്ടിയതിന് ശേഷം എന്നെ അവൻ കറക്കാൻ തുടങ്ങി………….ഞാൻ ഓരോ കറക്കലും ശ്രദ്ധിച്ചു നിന്നു………….

ആദ്യം വലത്തോട്ട്………….പിന്നെ ഒരു മുഴുവൻ കറക്കൽ പിന്നെ ഇടത്തോട്ട്……………പിന്നെയും ഇടത്തോട്ട്…………പിന്നെ വലത്തോട്ട്…………..പിന്നെ വലത്തോട്ട്…………….

അവൻ എന്നെ വിട്ടു……………

ഓരോ കറക്കൽ കറക്കുമ്പോഴും ഞാൻ ഉള്ളിൽ ആ കറക്കിയ ദിശയുടെ എതിർ ദിശ മന്ത്രിക്കുന്നുണ്ടായിരുന്നു………………….

വലത്തോട്ട് കറക്കിയപ്പോൾ ഇടത്തോട്ട്…….മുഴുവൻ കറക്കലിന് അവിടം തന്നെ………..പിന്നെ രണ്ട് തവണ തുടർച്ചയായി ഇടത്തോട്ട് കറക്കിയപ്പോൾ വലത്തോട്ടെന്ന് രണ്ട് പ്രാവശ്യം ഞാൻ മനസ്സിൽ പറഞ്ഞു…………..പിന്നത്തെ വലത്തോട്ടുള്ള രണ്ട് കറക്കലിന് ഇടത്തോട്ടെന്നും……………

മനസ്സിൽ പറഞ്ഞ വാക്കുകൾ ഞാൻ ഓർത്തെടുത്തു ഓർഡറായി…………..

ഇടത്തോട്ട് അവിടംതന്നെ വലത്തോട്ട് വലത്തോട്ട് ഇടത്തോട്ട് ഇടത്തോട്ട്…………….

എന്നെ അവൻ വിട്ടതും ആളുകൾ ഒച്ചയുണ്ടാക്കാൻ

തുടങ്ങിയിരുന്നു…………….ഞാൻ അനങ്ങാതെ നിൽക്കുന്നത് കണ്ടപ്പോൾ അനങ്ങെടാ എന്ന് പറഞ്ഞുള്ള ആക്രോശങ്ങളും ഞാൻ കേട്ടു……………പക്ഷെ എന്റെ ശ്രദ്ധ അവരിൽ അല്ലായിരുന്നു…………….

ഞാൻ മനസ്സിൽ പറഞ്ഞ വാക്കുകൾ ഓപ്പോസിറ്റ് ഓർഡറിൽ പറഞ്ഞു…………..

ഇടത്തോട്ട് ഇടത്തോട്ട് വലത്തോട്ട് വലത്തോട്ട് അവിടംതന്നെ ഇടത്തോട്ട്………

ഞാൻ ആ രീതിയിൽ തിരിച്ചുകറങ്ങി……………എന്തോ എന്റെ പ്രവൃത്തി കണ്ടിട്ടാണെന്ന് തോന്നുന്നു ജനങ്ങൾ പെട്ടെന്ന് ഒന്ന് നിശബ്ദരായി…………….

ഞാൻ മനസ്സിൽ പറഞ്ഞത് മുഴുവൻ തിരിച്ച് ഓർഡറാക്കി പ്രവൃത്തിച്ചു…………….ഇപ്പോൾ ഞാൻ സന്തോഷിന് നേരെ എങ്ങനെ ആണോ നിന്നത് അതുപോലെ ഞാൻ നിന്നു………….. എന്റെ ഇടത്തെ തോളിന് നേരെ കലം നിൽക്കുന്നു……………അതും പത്തടി അകലെ………………..

ഞാൻ ഇടത്തോട്ട് തിരിഞ്ഞു മുന്നോട്ട് രണ്ടടി വെച്ചു…………….

ആളുകൾ ആർപ്പുവിളിച്ചു……………ഞാൻ ശരിയായ ദിശയിലാണ് നടക്കുന്നത് എന്നതിനുള്ള ഉറപ്പ് എനിക്ക് കിട്ടി…………അവരുടെ ആർപ്പ് വിളിയിൽ നിന്ന്……………..

ഞാൻ വടിയും പിടിച്ചു ബാക്കിയുള്ള എട്ടടി കൂടെ നടന്നു…………….ഞാൻ കലത്തിന് തൊട്ടുതാഴെ എത്തി…………….

ചുറ്റുമുള്ളവരുടെ ആർപ്പുവിളികൾ ഉച്ചത്തിലായി…………….

“അടിക്കട………… അടിക്കടാ………….”……എന്നുള്ള ആക്രോശങ്ങൾ ഉയർന്നുവന്നു…………..

അതിനിടയിൽ “സമർ അടിക്ക്”……..എന്നുള്ള ഷാഹിയുടെ വിളിയും ഞാൻ കേട്ടു…………..

പക്ഷെ ഞാൻ നിന്ന ഇടത്തിൽ നിന്ന് അനങ്ങിയത് പോലും ഇല്ല………….

എല്ലാവരും എന്നെ കളിയാക്കി…………

“കലത്തിന് വേദനിക്കില്ലെടാ………….ഒന്ന് അടിച്ചു നൊക്കെടാ………”……..

“ധൈര്യമുണ്ടെങ്കിൽ ഒന്നടിച്ചു നൊക്കെടാ……….”………

ഇങ്ങനെയുള്ള പല കമന്റുകളും ഞാൻ കേട്ടു…………….

എന്റെ കുറച്ചടുത്ത് ഉണ്ടായിരുന്ന സന്തോഷിന്റെ കളിയാക്കലും ഞാൻ കേട്ടു……………പക്ഷെ ഞാൻ അനങ്ങിയില്ല…………..

എന്റെ ശ്രദ്ധ മറ്റൊന്നിലായിരുന്നു………………..

കലം ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന കയറിലായിരുന്നു എന്റെ ശ്രദ്ധ……………..

ആ കയറിന്റെ ശബ്ദം………..കലം ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന കയർ മറ്റൊരു കയറിൽ ഉരഞ്ഞാണ് താഴുകയും ഉയരുകയും ചെയ്യുന്നത്…………….

താഴുമ്പോഴും ഉയരുമ്പോഴും കയറിന്റെ ശബ്ദം വ്യത്യസ്തമാണ്……………ഞാൻ അതിലേക്ക് ശ്രദ്ധ ചെലുത്തി………….പോരാത്തതിന് കലത്തിനുള്ളിലെ വെള്ളം……………..അതിന്റെ ശബ്ദം…………….അതും എന്നെ സഹായിച്ചു…………………

ഞാൻ വടിയിൽ മുറുകെ പിടിച്ചു……………..

കലം ഉയരുന്നതിന്റെയും താഴുന്നതിന്റെയും ശബ്ദം ഞാൻ ശ്രദ്ധിച്ചു…………….

താഴ്ന്നു………..

ഉയർന്നു………..

താഴ്ന്നു……….

ഉയർന്നു………….

ഞാൻ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു………………

ഞാൻ എന്താ കാണിക്കുന്നത് മനസ്സിലാകാതെ ഷാഹി നിന്നു……………

സന്തോഷ് എന്നെ കളിയാക്കിക്കൊണ്ടിരുന്നു……………..

ഞാൻ അനങ്ങാതെ നിൽക്കുന്നത് കാണികളുടെ ആവേശം കുറച്ചു…………….അവരുടെ ആർപ്പുവിളികൾ കുറഞ്ഞു……………ചുറ്റും നിന്നുള്ള ശബ്ദം കുറഞ്ഞു…………….

ആ നിമിഷം……………

ആ നിമിഷത്തിനായാണ് ഞാൻ കാത്തു നിന്നത്……………….

ചുറ്റും നിന്നുള്ള ആളുകളുടെ ശബ്ദം കുറഞ്ഞ ആ നിമിഷം………….കലം ഉയർന്നു വരുന്നതിന്റെയും താഴുന്നതിന്റെയും ശബ്ദം ഞാൻ കേട്ടു…………..

ഉയർന്നു……………

താഴ്ന്നു…………….

ഉയർന്നു……………..

ഞാൻ വടി മുറുക്കെ പിടിച്ചു……………

താഴ്ന്നു……………

ആ നിമിഷം ഞാൻ ഉയർന്നു……………..ചാടിക്കൊണ്ട് ഞാൻ കലത്തിൽ വടി കൊണ്ട് ആഞ്ഞടിച്ചു………………..

കലം പൊട്ടി………….അതിലെ വെള്ളം എന്റെ മേലിലേക്ക് വീണു……………….

ഒരു നിമിഷം……………..

അവിടം മുഴുവൻ നിശബ്ദമായി………………

എന്താ സംഭവിച്ചത് എന്ന് മനസ്സിലാക്കാനാവാതെ മറ്റുള്ളവർ അന്തം വിട്ടുനിന്നു…………….

നടന്നത് വിശ്വസിക്കാനാവാതെ കുറേപേരും………….

ഞാൻ കെട്ടഴിച്ചു……………

മറ്റുള്ളവരെ നോക്കി……………..

എല്ലാവരും അന്തം വിട്ടു നിൽക്കുന്നു…………..

ഷാഹി കിളിപാറി നിൽക്കുന്നു……………

പെട്ടെന്ന് എല്ലാവരും ആർപ്പുവിളി തുടങ്ങി………..എല്ലാവരും എന്നെ കൈകൊട്ടി അഭിനന്ദിച്ചു……………..

ഞാൻ തിരിഞ്ഞു സന്തോഷിനെ നോക്കി……………

അവൻ തലയിൽ കൈവെച്ചു നിൽക്കുന്നുണ്ട്……………

അവൻ ഞാൻ കലം പൊട്ടിച്ചത് വിശ്വസിക്കാനാവാതെ നിന്നു……………..അതും ഒറ്റയടിക്ക്…………….

ഞാൻ തോർത്തുമുണ്ട് അവന് എറിഞ്ഞുകൊടുത്തു………………..അവന്റെ അടുത്തേക്ക് ചെന്നു…………….

“ഞാൻ പറഞ്ഞില്ലേ…………..ഞാൻ ആക്ഷൻ ഹീറോയാണ്……………ഇവിടെ എന്തും പോകും……………..”…………ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു……………

ഞാൻ തിരിഞ്ഞുനടന്നു…………….

മൂന്നാലടി വെച്ചിട്ട് അവനെ ഞാൻ തിരിഞ്ഞുനോക്കി………………

“നൂറടിയൊന്നും വേണ്ട………….ഒരൊറ്റ അടി തന്നെ ധാരാളം…………അതിപ്പോ മൺകലത്തിനായാലും……………….”…………ഞാൻ ആ വാക്കുകൾ മുഴുമിച്ചില്ല……………അവന് ഒരു ചിരി സമ്മാനിച്ചിട്ട് ഞാൻ ജീപ്പിന് അടുത്തേക്ക് നടന്നു……………..

ഷാഹി അപ്പോഴും അന്തം വിട്ട് നിൽക്കുകയായിരുന്നു………………..

ഞാൻ ജീപ്പിനടുത്തെത്തി അതിന്റെ മുന്നിൽ ഇരുന്നു…………….

പോയ കിളികളിൽ കുറച്ചെണ്ണം തിരികെ കിട്ടിയപ്പോൾ ഷാഹി എന്റെ അടുത്തേക്ക് നടന്നു വരാൻ തുടങ്ങി……………..

അപ്പോഴാണ് അപ്പുറത്ത് ഫുട്ബോൾ കളിച്ചോണ്ടിരുന്ന പിള്ളേർ ഫുട്ബോൾ എന്റെ അടുത്തേക്ക് അടിച്ചത്………………

ഞാൻ ഷാഹിയെ നോക്കി…………….അവൾ നടന്നുവരുന്നതിന് മുന്നിലായി ചെറുതായി ചളി കെട്ടിനിൽക്കുന്നുണ്ടായിരുന്നു………………

ഞാൻ ഫുട്ബോൾ എടുത്ത് നേരെ ആ ചെളിയിലേക്ക് കാലുകൊണ്ട് അടിച്ചു വിട്ടു……………

ഫുട്ബോൾ ചെളിയിൽ വീഴുക തന്നെ ചെയ്തു……………..മാത്രമല്ല ചെളി ഷാഹിയുടെ ഡ്രെസ്സിലേക്ക് തെറിച്ചു……………….

അവളുടെ ഡ്രെസ്സിൽ ആകെ ചെളിയായി…………….എന്റെ ഉദ്ദേശം നടന്നു…………….

“എന്ത് പണിയാ ഈ കാണിച്ചേ…………..”……………ഷാഹി പരാതി പറഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വന്നു……………..

“ഡ്രസ്സ് ആകെ ചളിയായില്ലേ…………….”…………….അവൾ പിന്നെയും പറഞ്ഞു………………

“വാ…………നമുക്ക് വീട്ടിൽ പോയി ഡ്രസ്സ് മാറി വരാം…………..”……………ഞാൻ അവളോട് പറഞ്ഞു……………..

ഞാൻ ജീപ്പിൽ കയറി…………….

അവൾ മൂളിക്കൊണ്ട് വന്നു കയറി…………….

ഞാൻ ജീപ്പ് വീട്ടിലേക്ക് എടുത്തു……………….

“ഇയാൾ കരുതിക്കൂട്ടി ചെയ്തതാണോ……………”………….ഷാഹി എന്നോട് ചോദിച്ചു………………

“എന്ത്………………”………….ഞാൻ അറിയാത്ത ഭാവത്തിൽ ചോദിച്ചു………………

“ചളി ഡ്രെസ്സിൽ ആക്കിയത്…………….”…………ഷാഹി പറഞ്ഞു…………….

“ഏയ്……………ഞാൻ അങ്ങനെ ചെയ്യുമോ…………..”………….ഞാൻ അവളോട് നൈസ് ആയി ചോദിച്ചു………………

“ഹ്മ്……………”………….അവൾ മൂളി………………

രണ്ടുമൂന്ന് മിനുറ്റുകഴിഞ്ഞിട്ടാണ് ഞാൻ അവൾ ചോദിക്കും എന്ന് പ്രതീക്ഷിച്ച രണ്ടാമത്തെ ചോദ്യം ചോദിച്ചത്……………….

“ഇയാളെന്താ കാട്ടിയത്…………..”…………അവൾ ചോദിച്ചു……………

“എന്ത്………….”…………വീണ്ടും ഞാൻ അറിയാത്ത ഭാവത്തിൽ ചോദിച്ചു…………..

“ഒറ്റയടിക്ക് എങ്ങനെയാ ആ കലം തല്ലിപൊട്ടിച്ചത്…………..”……………അവൾ ആശ്ചര്യത്തോടെ ചോദിച്ചു……………..

“ആ മൺകലം പൊട്ടിക്കാൻ പിന്നെ നൂറ് അടി അടിക്കണോ…………….”……………ഞാൻ അവളോട് തിരിച്ചു ചോദിച്ചു…………….

“മൺകലം ഒറ്റയടിക്ക് പൊട്ടും………….അത് ഓക്കേ…………….പക്ഷെ എങ്ങനെ ഒറ്റയടിക്ക് തന്നെ അതിന്മേൽ കൊള്ളിച്ചു……………..”…………..അവൾ പിന്നെയും ചോദിച്ചു……………..

ഞാൻ അതിന് മറുപടി കൊടുത്തില്ല………….

“പറയെടോ……………”……………..അവൾ പിന്നെയും നിർബന്ധിച്ചു……………..

“എടൊ…………..അതൊക്കെ നടക്കുമെടോ…………..നല്ലപോലെ ശ്രദ്ധിച്ചാൽ മതി………………”…………….ഞാൻ അതൊന്നും വലിയ കാര്യമല്ല എന്നമട്ടിൽ അവളോട് പറഞ്ഞു………………

“എന്ത് ശ്രദ്ധിച്ചാൽ……………”…………അവൾ വിടുന്ന ലക്ഷണമില്ല……………..

“ആ വലിക്കുന്ന കയറിന്റെ സൗണ്ട് ഒക്കെ കേൾക്കുന്നുണ്ട്…………….അതിലേക്ക് ശ്രദ്ധ കൊടുത്താൽ മതി…………….”…………..ഞാൻ പറഞ്ഞു……………

“പിന്നേ……… അത്രയും പേർ ഒച്ച ഉണ്ടാക്കുമ്പോളാണ് ആ കയറിന്റെ സൗണ്ട് കേൾക്കുന്നത്…………….ഇയാൾക്ക് പാമ്പിന്റെ ചെവിയാ…………. അതുകൊണ്ടാകും……………”…………….ഷാഹി എന്നെ കളിയാക്കി……………..

“പാമ്പിന്റെ ചെവിയോ………….അതെന്താ അങ്ങനെ……………”……………….ഞാൻ അവളോട് ചോദിച്ചു…………….

“ആ………കേൾവി ശക്തി കുറച്ചു കൂടുതൽ ഉള്ള ആളുകളുടെ ചെവിയൊക്കെ പാമ്പിന്റെ ചെവിയാണെന്നാ പറയുക……………..”………….ഷാഹി പറഞ്ഞു…………..

“ഓഹോ……………”…………..

“അതൊക്കെ ഓരോ കീഴ്‌വഴക്കമാണ് മോനേ…………..”………….അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു……………..

അപ്പോഴേക്കും ജീപ്പ് വീട്ടിൽ എത്തി……………

അവൾ റൂമിലേക്ക് നടന്നു………….പിന്നാലെ ഞാനും…………..

“ഡ്രസ്സ് മാറ്റുമ്പോ ഒന്ന് കുളിക്കുക കൂടി ചെയ്തോ……………എന്തൊരു വൃത്തികെട്ട നാറ്റമാണ്…………..”………….ഞാൻ അവളെ കളിയാക്കി…………….

“എന്റെ മേലിൽ ചളിയാക്കിയതും പോരാഞ്ഞിട്ട് എന്നെ കളിയാക്കുന്നോ…………..”…………ഷാഹി എന്നെ തല്ലാൻ വന്നു……………..

ഞാൻ ഓടിക്കളഞ്ഞു…………….

അവൾ റൂമിൽ കയറി വാതിലടച്ചു……………..

ഞാൻ ബാൽക്കണിയിലെ കസേരയിൽ പോയി ഇരുന്നു………………

കുറച്ചുനേരം കഴിഞ്ഞു……………

പെട്ടെന്ന് ഒരു ഓട്ടോറിക്ഷ വന്നു നിൽക്കുന്ന സൗണ്ട് ഞാൻ കേട്ടു…………….

ഞാൻ പുറത്തേക്ക് നോക്കി…………..

അസൈനാക്ക പെട്ടെന്ന് ധൃതിയിൽ ഉള്ളിലേക്ക് കയറി വരുന്നത് ഞാൻ കണ്ടു……………..

ഞാൻ പതിയെ താഴേക്ക് ചെന്നു…………..

അപ്പോൾ ലക്ഷ്മിയമ്മയെയും വിളിച്ചു കൊണ്ട് അസൈനാക്ക വീടിന്റെ സൈഡിലേക്ക് പോകുന്നു………….പിന്നാലെ ലക്ഷ്മിയമ്മയും ചെല്ലുന്നു…………….

ഞാൻ അവർ നിന്ന സൈഡിലേക്ക് നിന്നു…………. അവർ പുറത്തും ഞാൻ ഉള്ളിലും…………..

അവരുടെ വാക്കുകൾ എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു എന്നാൽ അവർക്ക് എന്നെ കാണാൻ സാധിക്കുകയും ഇല്ല……………

“അവർ മുകളിലുണ്ട്………….എന്തുപറ്റി അസൈനെ…………..”……………ലക്ഷ്മിയമ്മ ചോദിക്കുന്നത് ഞാൻ കേട്ടു…………….

“ലക്ഷ്മി…………പ്രശ്നം ഗുരുതരമാവുന്നുണ്ട്……………… ഇന്ന് ആ ചെട്ടിയാരുടെ കാര്യസ്ഥൻ ആധാരം ഞങ്ങളുടെ കയ്യിലുണ്ട് എന്ന് എന്നോട് വീരവാദം പറഞ്ഞു……………”………..അസൈൻ പറഞ്ഞു……………

“ഏത് സ്ഥലത്തിന്റെ…………..”…………..ലക്ഷ്മിയമ്മ ചോദിച്ചു…………..

“നിന്റെ ആ വയലിനടുത്തുള്ള സ്ഥലത്തിന്റേത് തന്നെ……………”………….അസൈൻ പറഞ്ഞു……………

ലക്ഷ്മിയമ്മ അതിന് മറുപടി ഒന്നും കൊടുത്തില്ല……………..

“അവർ വൈകാതെ അത് കയ്യേറും ലക്ഷ്മി………….നമുക്ക് പോലീസിൽ ഒരു പരാതി കൊടുക്കാം……………..”……………..അസൈൻ പറഞ്ഞു…………….

“ഇപ്പോ ഒന്നും ചെയ്യണ്ടാ…………..അവർ എന്താ ചെയ്യുന്നത് എന്ന് നോക്കട്ടെ…………..എന്നിട്ട് തീരുമാനിക്കാം……………”……………ലക്ഷ്മിയമ്മ പറഞ്ഞു……………..

“ഇപ്പൊ തന്നെ ഒരു പരാതി കൊടുത്തിടുന്നതല്ലേ നല്ലത്……………”…………..അസൈൻ വീണ്ടും ചോദിച്ചു……………..

“നമ്മളായിട്ട് പ്പോ ഒരു പ്രശ്നത്തിന് പോവണ്ടാ…………. അവർ വലിയവരാണ് നമ്മൾ പാവപ്പെട്ടവരും……………”…………….ലക്ഷ്മിയമ്മ പറഞ്ഞു………………

ഞാൻ പതിയെ അവിടെ നിന്ന് പിൻവാങ്ങി………….അവർ കാണാതെ…………….

ഞാൻ റൂമിലേക്ക് പോയി ഇരുന്നു………………..

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

Use this BGM until next session…

“മാഡം…..ഇതാണ് ക്രൈം സീനിലെ ഫോട്ടോസ്………………”……………..സജീവ് ഫോട്ടോഗ്രാഫ്സിന്റെ ഒരു പാക്കറ്റ് നിരഞ്ജനയ്ക്ക് കൈമാറി………………

പോലീസ് ക്ലബ്ബിൽ ആയിരുന്നു അവർ……………..ക്രൈം ലൊക്കേഷൻ വിസിറ്റ് ചെയ്തതിന് ശേഷം അവർ ഇവിടേക്കാണ് വന്നത്……………..

12 മണിയ്ക്കാണ് ഡോക്ടർ വിസിറ്റ് ചെയ്യാൻ അപ്പോയന്റ്‌മെന്റ് കൊടുത്തിട്ടുള്ളത്……………

നിരഞ്ജന പാക്കറ്റ് തുറന്നു………….ഓരോ ഫോട്ടോയും നോക്കാനും മറ്റുള്ളവർക്ക് കൈമാറാനും തുടങ്ങി……………..

“സത്യം പറഞ്ഞാൽ ഈ കേസ് ഇപ്പോൾ മുന്നോട്ട് പോകില്ല എന്ന സ്ഥിതിയിൽ ആണുള്ളത്……………”……………സജീവ് പറഞ്ഞു…………….

നിരഞ്ജന ചോദ്യഭാവത്തോടെ ഫോട്ടോ നോക്കുന്നതിനിടയിൽ നിന്നും തലയുയർത്തി നോക്കി……………….

“മുന്നോട്ട് പോകാൻ ഒരു എവിഡൻസും ഇല്ല…………..ഫിംഗർ പ്രിന്റ് ടെസ്റ്റിൽ നിന്ന് ഒന്നും കിട്ടിയില്ല…………ഇല്ലീഗൽ ആക്ടിവിറ്റീസ് ഉള്ളത് കൊണ്ട് തന്നെ സിസി കാമറ ഒന്നും ഘടിപ്പിച്ചിട്ടില്ല…………..പിന്നെ ഇവരുടെ കൊറേ ഓപ്പോസിറ്റ് ഗ്യാങ്ങുകളെ ചോദ്യം ചെയ്തതിൽ അവർ അല്ലായെന്ന് പറഞ്ഞു…………..അവരുടെ സിം ലൊക്കേഷൻസ് ഒക്കെ അവർ പറയുന്ന മൊഴികളെ സാധൂകരിക്കുന്നു……………”……………സജീവ് പറഞ്ഞു……………

എല്ലാവരും അത് കേട്ടിരുന്നു…………..

“പിന്നെ ക്രൈം അനലിസ്റ്റ് ഒരു കാര്യം പറഞ്ഞു………….”………..സജീവ് പറഞ്ഞു……………

“എന്താണത്………….”……………..നിരഞ്ജന ചോദിച്ചു…………..

“ഇത് കണ്ടിട്ട് ഒരു ഗ്യാങ് വാർ അല്ല നടന്നത് എന്നാണ്…………… ഗ്യാങ് വാർ ആണെങ്കിൽ തുടർച്ചയായി വെടിവെപ്പും, ഇമ്പെർഫെക്ട് കില്ലിംഗ്, അധികമായിട്ടുള്ള ആയുധങ്ങളുടെ ഉപയോഗം ഒക്കെ കാണേണ്ടതാണ്……………പക്ഷെ……….”…………..സജീവ് പറഞ്ഞു നിർത്തി……………

നിരഞ്ജനയും മറ്റുള്ളവരും അയാളെ ഒരു ചോദ്യഭാവത്തോടെ നോക്കി……………

“പക്ഷെ അവിടെ നടന്നതിൽ തൊണ്ണൂറ് ശതമാനം കൊലകളും ഒരു ക്ലീൻ കില്ലിംഗ് ആണ്………… വളരെ പെർഫെക്റ്റ് ആയ കൊലപാതകങ്ങൾ………………ക്രൈം അനലിസ്റ്റ് ഊഹം വെച്ച് ഇത് ഒന്നോ രണ്ടോ ആളുകൾ മാത്രം ചെയ്ത പ്രവൃത്തിയാണ്……………”……………..സജീവ് പറഞ്ഞു……………

നിരഞ്ജന പെട്ടെന്ന് ഒന്ന് ഞെട്ടി…………..പക്ഷെ അതിന്റെ ഭാവം മുഖത്ത് വരാതെ അവൾ ശ്രദ്ധിച്ചു…………………ഇത് തന്നെയായിരുന്നു മറ്റുള്ളവരുടെ അവസ്ഥയും……………

“ക്രൈം അനലിസ്റ്റ് പറഞ്ഞത് ഇത് ചെയ്തത് ഒരു ട്രെയിൻഡ് അസാസിൻ ആണെന്ന്……………ഒരു പോർ വീരൻ…………….”………….സജീവ് തുടർന്നു……………

നിരഞ്ജനയും മറ്റുള്ളവരും ഒരു ഞെട്ടലോടെ ഇത് കേട്ടിരുന്നു…………….

“പക്ഷെ ഈ കൂട്ടകൊലപാതകത്തെ ഹീറോയിക് ആക്കുക എന്നൊന്നും വേണ്ട എന്ന് പറഞ്ഞു ഉയർന്ന ഉദ്യോഗസ്ഥർ ആ സംശയം മുളയിലേ നുള്ളി…………പക്ഷെ എനിക്ക് ആ ഒരു സംശയം ഇപ്പോഴും ഉള്ളിലുണ്ട്…………..പിന്നെ പോസ്റ്റ്മോർട്ടം ചെയ്ത മെഡിക്കൽ ഹെഡും ഈ സംശയം തള്ളിക്കളയണ്ട എന്ന് പറഞ്ഞിരുന്നു…………….”…………..സജീവ് പറഞ്ഞു……………

നിരഞ്ജന ഒന്ന് മൂളി………….

“പിന്നെ ഒന്നുകൂടെയുണ്ട് മാഡം…………”…………സജീവ് ഓർത്തെടുത്ത് പറഞ്ഞു “എന്താണ്……………”………..നിരഞ്ജന ചോദിച്ചു…………..

“മരിച്ചവരിൽ കുറേ പേരുടെ എല്ലുകൾ പൊടിഞ്ഞിട്ടുണ്ട്……………….”………….സജീവ് പറഞ്ഞു………..

നിരഞ്ജനയും കൂട്ടരും ഇവിടെ എത്താനായ കാരണം ഒടുവിൽ സജീവിന്റെ നാവിൽ നിന്ന് വന്നിരിക്കുന്നു……………

“ഓഹ്………………”…………..നിരഞ്ജന പറഞ്ഞു…………..

“നൂറിന് മുകളിൽ ഒന്നിച്ച് തല്ലിയാൽ മാത്രമേ ഇങ്ങനെ സംഭവിക്കൂ എന്ന് ഡോക്ടർ പറഞ്ഞിരുന്നു……………പക്ഷെ സംഭവസ്ഥലത്ത് നിന്നും ഒരു നൂറു ആളുകളുടെ ഗ്യാങ് വന്നതിന്റെ തെളിവില്ല…………ഈ കാര്യത്തെക്കുറിച്ചും ഡോക്ടർ കുറച്ച് ആശങ്ക പെട്ട് പറഞ്ഞിരുന്നു………….”………….സജീവ് പറഞ്ഞു………….

“ഓക്കേ………..”…………..നിരഞ്ജന മറുപടി കൊടുത്തു……….

“എന്തായാലും ഈ കേസ് ഗ്യാങ് വാർ എന്ന പേരിൽ ഒതുക്കി തീർക്കും………….നിങ്ങൾക്ക് ഉപരിക്കുമെങ്കിലോ എന്ന് കരുതിയിട്ടാണ് ഞാൻ ഈ സംശയങ്ങൾ പറഞ്ഞത്……………”…………സജീവ് പറഞ്ഞു………….

“താങ്ക്യൂ സജീവ്……….”……………നിരഞ്ജന പറഞ്ഞു…………….

നിരഞ്ജന ഫോട്ടോയിലേക്ക് ശ്രദ്ധ ചെലുത്തി…………….

പെട്ടെന്ന് ഒരു ഫോട്ടോ നിരഞ്ജനയുടെ ശ്രദ്ധയിൽ പെട്ടു……………

“സജീവ്………….എന്താണിത്…………….”………….നിരഞ്ജന സജീവിനോട് ചോദിച്ചു……………….

സജീവ് നിരഞ്ജനയുടെ അടുത്ത് വന്നിട്ട് ഫോട്ടോയിലേക്ക് നോക്കി……………

ഹനീഫയുടെ ചിത്രമായിരുന്നു അത്………..

ഹനീഫയുടെ കഴുത്തിൽ രണ്ടു ദ്വാരങ്ങൾ അടുത്തടുത്തായി ഉണ്ടായിരുന്നു…………..

“എന്താണിത്…………..”…………….നിരഞ്ജന അതിലേക്ക് ചൂണ്ടിക്കൊണ്ട് ചോദിച്ചു…………….

“അത് എന്തോ ചെറിയ കമ്പി കഴുത്തിൽ കുത്തിയിറക്കിയതാണെന്നാണ് ഡോക്ടർ പറഞ്ഞത്……………..”………..സജീവ് പറഞ്ഞു…………..

“പക്ഷെ അതിന് അടുത്ത് തന്നെ അതേ പോലെ വേറെ ഒരു ദ്വാരം……………”………….നിരഞ്ജന സംശയം മാറാതെ ചോദിച്ചു……………..

“തുടർച്ചയായ കുത്തലിൽ സംഭവിച്ചതാകാം എന്നാണ് ഡോക്ടർ പറഞ്ഞത്………….ഡോക്ടറും ആദ്യം ഈ മുറിവിൽ ഡൌട്ട്ഫുൾ ആയിരുന്നു………….പക്ഷെ സ്ഥാപിക്കാൻ വേറെ ഒരു കാരണം കിട്ടാത്തത് കൊണ്ട് അതിൽ തന്നെ ഉറപ്പിക്കേണ്ടി വന്നു……………”………….സജീവ് പറഞ്ഞു………….

“ഹ്മ്…………..”…………..നിരഞ്ജന മൂളി…………

നിരഞ്ജന ഫോട്ടോയിലേക്ക് വീണ്ടും ശ്രദ്ധ തിരിച്ചു…………….

12 മണിയായപ്പോൾ നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും ഹോസ്പിറ്റലിലെത്തി………………

ഇത്തവണ സജീവും കൂട്ടരും ഒപ്പമില്ലായിരുന്നു………….. അത് ഒരു കണക്കിന് നന്നായെന്ന് നിരഞ്ജനയ്ക്കും തോന്നി…………..

മെഡിക്കൽ ഹെഡ് ഡോക്ടർ വിശ്വം ആയിരുന്നു ഇരുപത്തിനാല് പേരുടെ

പോസ്റ്റ്മോർട്ടം ചെയ്തത്…………….

ഒരേയിടത്ത് നടന്ന കൊലപാതകങ്ങൾ ആയത് കൊണ്ട് ഒരാൾ തന്നെ പോസ്റ്റ് മോർട്ടം ചെയ്‌താൽ മതിയെന്നായിരുന്നു തീരുമാനം…………….

നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും ഡോക്ടർ വിശ്വത്തിന് മുന്നിൽ ആസനസ്ഥരായി……………

“ബാക്കിയുള്ള രണ്ടുപേരുടെ അവസ്ഥ എന്താണ് ഡോക്ടർ…………….”………….നിരഞ്ജന ഡോക്ടറോട് ചോദിച്ചു…………….

“അവർ മരിക്കും…………..”…………ഡോക്ടർ എടുത്തടിച്ചെന്ന പോലെ പറഞ്ഞു…………

“വാട്ട്……………”…………..നിരഞ്ജനയുടെ ശബ്ദം പെട്ടെന്ന് ഉയർന്നു…………….

“അതാണ് സത്യം…………..”………..ഡോക്ടർ പറഞ്ഞു………….

“ബട്ട്……..വൈ…………..”…………..നിരഞ്ജന പിന്നെയും ചോദിച്ചു………………

“എങ്ങനെ എന്നുള്ള ആ ചോദ്യം……….അതിന് എനിക്ക് ഉത്തരമില്ല…………..പക്ഷെ അവർ തീർച്ചയായും ഇന്നോ നാളെയോ ആയിട്ട് മരിക്കും……………..നമ്മൾ നോക്കിനിൽക്കെ……………”……………ഡോക്ടർ പറഞ്ഞു……………..

നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും വിശ്വസിക്കാനാവാതെ നോക്കിനിന്നു……………

“നിഖിൽ സൂരജ്………….ഇവർ രണ്ടുപേരുമാണ് ഇപ്പോൾ ഐസിയു വിൽ കിടക്കുന്നത്…………..ഇവർക്ക് രണ്ടുപേർക്കും ഒരേ പ്രശ്നങ്ങളാണ്………….അവരെ മരണത്തിലേക്ക് നയിക്കുന്നതും ഒരേ കാരണങ്ങൾ തന്നെ………….”…………..ഡോക്ടർ പറഞ്ഞു നിർത്തി…………….

അവർ ഡോക്ടറുടെ വാക്കുകളിലേക്ക് ശ്രദ്ധയോടെ കേട്ടിരുന്നു……………

“ഇവർ രണ്ടുപേർക്കും മൂന്ന് പ്രശ്നങ്ങളാണ്…………..ശ്വാസം എടുക്കുന്നത് അല്ലെങ്കിൽ ഓക്സിജൻ ഉള്ളിലേക്ക് വലിക്കുന്നതിന്റെ അളവ് കുറയുക, ഹൃദയമിടിപ്പ് കുറയുക പിന്നെ രക്തയോട്ടം കുറയുക……………”………….ഡോക്ടർ പറഞ്ഞു……………

“ഈ മൂന്ന് കാര്യങ്ങൾക്കും മാക്സിമം ചെയ്യാൻ പറ്റുന്നത് ഓക്സിജൻ മാസ്ക് വെച്ച് ഉള്ളിലേക്കുള്ള ഓക്സിജൻ സപ്ലൈ കൂട്ടുക അതുപോലെ ഇന്ജക്ഷനുകൾ ഉപയോഗിച്ച് രക്തയോട്ടം കൂട്ടുക അതുപോലെ തന്നെ ഹൃദയമിടിപ്പ് പഴയ രീതിയിലാക്കുക എന്നിവയാണ്………….ഇത് മൂന്നും ഞങ്ങൾ ചെയ്തു……………..”…………..ഡോക്ടർ പറഞ്ഞു…………..

“എന്നിട്ട്…………..”…………..നിരഞ്ജന ചോദിച്ചു……………

“ഒരു തരി പോലും മാറ്റം ഞങ്ങൾക്ക് അവരിൽ കാണാൻ സാധിച്ചില്ല…………അവരുടെ അവസ്ഥയ്ക്ക് ഒരു മാറ്റവും ഇല്ലായിരുന്നു…………..ഓക്സിജൻ ഉള്ളിലേക്ക് കൊടുത്താലും അത് ഏറ്റെടുക്കാൻ ശരീരം മടിക്കുന്നു…………..അത് തന്നെ മറ്റു കാര്യങ്ങളുടെയും അവസ്ഥ……………ഒരു തുള്ളി പോലും മാറ്റമില്ല…………..ഒരിടത്തും ഇങ്ങനെയൊരു അവസ്ഥയെ കുറിച്ച് ഞങ്ങൾ കേട്ടിട്ടില്ല…………..ഒരിടത്തും ഇങ്ങനെയൊരു അവസ്ഥയെ കുറിച്ച് ഞങ്ങൾ പഠിച്ചിട്ടുപോലുമില്ല………….. ഇറ്റ് വാസ് കംപ്ലീറ്റ്ലി ഇമ്പോസിബിൾ……………….”……………ഡോക്ടർ പേടിയോടെ പറഞ്ഞു തീർത്തു……………

നിരഞ്ജനയിലെക്കും ബാലഗോപാലിലേക്കും ഗംഗാധരനിലേക്കും ആ ഭയം പടർന്നു…………..

“പിന്നെ ഈ കേസ് ഗ്യാങ് വാർ എന്ന രീതിയിൽ ഒത്തുതീർക്കാനാണ് പൊലീസിന് താൽപര്യം…………. അതുകൊണ്ട് തന്നെ ഇവരുടെ മരണം അവർക്ക് സ്വാഗതാർഹമാണ്………………..”………….ഡോക്ടർ പറഞ്ഞു……………

അവർ അത് കേട്ടിരുന്നു………….

അതിന് ശേഷം അവർ ഐസിയു വിലേക്ക് പോയി…………..അവരെ കാണാൻ വേണ്ടി……………

പ്രത്യക്ഷത്തിൽ ഒരു പരിക്ക് പോലും അവർക്കുള്ളതായി നിരഞ്ജനയ്ക്കും ബാക്കിയുള്ളവർക്കും തോന്നിയില്ല………………

രക്തയോട്ടം കുറഞ്ഞതിനാൽ അവരുടെ ശരീരമാകെ വിളറി വെളുത്തിരുന്നു…………….

അവർ ഐസിയു വിൽ നിന്ന് പുറത്തിറങ്ങി………………

“ഞാൻ ചേലോട്ട് പത്മനാഭൻ ഗുരുക്കളോട് വരാൻ പറഞ്ഞിട്ടുണ്ട്…………….”………….ഡോക്ടർ അവരോട് പറഞ്ഞു…………….

“ചേലോട്ട് പത്മനാഭൻ ഗുരുക്കൾ……………പ്രശസ്ത കളരി ഗുരുക്കൾ……………”……………ഡോക്ടർ വിശ്വം പറഞ്ഞു……………..

“പക്ഷെ എന്തിന്………….”…………അവർ ചോദിച്ചു…………….

“എന്റെയൊരു സംശയമാണ്…………….പണ്ടൊക്കെ നമ്മുടെ മുതിർന്നവർ പറയുന്നത് കേട്ടിട്ടില്ലേ………….തലയ്ക്ക് പിന്നിൽ അടിക്കാൻ പാടില്ല എന്നുള്ളത്…………അവിടെ കൊറേ മർമങ്ങൾ ഉണ്ടെന്ന്…………………”……………ഡോക്ടർ പറഞ്ഞു തുടങ്ങി…………….

“അതെ…………….”………….നിരഞ്ജന പറഞ്ഞു……………..

“പണ്ട് എന്റെ ചെറുപ്പത്തിൽ നാട്ടിൽ ഒരു സംഭവം ഉണ്ടായി…………..പണ്ട്‌ ഞങ്ങളുടെ നാട്ടിൽ ചീട്ട് കളി നല്ലപോലെ നടന്നിരുന്നു………….അന്നൊരിക്കൽ ചീട്ട് കളിക്കിടെ കള്ളക്കളി കളിച്ചു എന്ന് പറഞ്ഞു പ്രശ്നമായി പിന്നെ തല്ലായി…………….അന്ന് കള്ളക്കളി കളിച്ചു എന്ന് പറഞ്ഞ ഒരു യുവാവ് മറ്റേ ആളെ വടി കൊണ്ട് വയറിന്റെ സൈഡിൽ അടിച്ചു……………അടികിട്ടിയ ആൾ മരിച്ചത് പോലെ അവിടെ വീണു……………അയാളിൽ ഒരു അനക്കവും ആരും കണ്ടില്ല…………അയാളെ എല്ലാവരും ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയി പിറ്റേന്ന് തന്നെ അയാൾ മരണമടഞ്ഞു…………….തല്ലുകിട്ടിയ ആൾ ഒരു ആരോഗ്യദൃഢവാനായ ഒരാളായിരുന്നു…………….തല്ല് കൊടുത്തവൻ കഞ്ചാവും വലിച്ച് ആകെ എല്ലുംകൂടായ ഒരുത്തൻ…………….ഒരൊറ്റയടി………….. അന്ന് കാർന്നോന്മാർ ഒക്കെ പറഞ്ഞത് അവന് മർമത്തിൽ തല്ലുകിട്ടിയത് കൊണ്ടാണ് മരിച്ചത് എന്ന്………………..”………..ഡോക്ടർ പറഞ്ഞു……………

നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും ഇത് കേട്ട് നിന്നു…………….

“ഈ കളരി എന്ന ആയോധനകലയിൽ മർമങ്ങൾക്ക് വലിയ ഒരു സ്ഥാനം ഉണ്ടല്ലോ……………”………….ഡോക്ടർ തുടർന്നു…………..

“അതായത് ഡോക്ടർ ഉദ്ദേശിക്കുന്നത് എന്തെന്നാൽ അവർക്ക് മർമത്തിൽ അടികിട്ടിയത് കൊണ്ടാണ് അവർ ഇങ്ങനെ കിടക്കുന്നത് എന്ന്……………..”…………ബാലഗോപാൽ ചോദിച്ചു…………….

“ആ കാര്യത്തിൽ എനിക്ക് ഉറപ്പില്ല…………….പക്ഷെ ഒന്നുണ്ട്……………..നിങ്ങൾ മരിച്ചവരുടെ ഫോട്ടോസ് കണ്ടിട്ടുണ്ടാകും…………….മരിച്ചവരിൽ കുറേ ആളുകളുടെയും എല്ലുകൾ പൊടിഞ്ഞിട്ടുണ്ട്…………എന്നാൽ പുറമേക്ക് അത്ര വലിയ പരിക്കുകൾ ഇല്ല താനും……………ഈ എല്ലുകൾ പൊടിയുക എന്ന് പറയുന്ന അവസ്ഥയൊക്കെ ഒരു നൂറോ ഇരുന്നൂറോ പേർ ഒന്നിച്ചു തല്ലിയാൽ മാത്രം സംഭവിക്കുന്ന ഒന്നാണ്…………….പക്ഷെ നൂറോ ഇരുന്നൂറോ പേർ കൂട്ടമായി വന്ന് തല്ലിയതിന്റെ ഒരു തെളിവും അവിടെ ഇല്ല……………..പിന്നെ ആയുധങ്ങൾ എന്തെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ അതിന്റെ ഒരു തെളിവുകളോ പാടുകളോ അവരുടെ ശരീരത്തിൽ ഇല്ല……………”…………….ഡോക്ടർ പറഞ്ഞു…………….

“പിന്നെയുള്ളതാണ് ഞാൻ പറഞ്ഞ തരത്തിലുള്ള മരണങ്ങൾ……………..അവരുടെ ശരീരത്തിൽ അധികം മുറിവോ അല്ലെങ്കിൽ ക്ഷതങ്ങളോ ഒന്നും ഇല്ല…………..സാധാരണ മരണങ്ങൾ …………ദാ ഇപ്പൊ ഇവരിൽ സംഭവിക്കാൻ പോകുന്ന മരണം……………സാധാ മരണം…………….”……………..ഡോക്ടർ പറഞ്ഞു…………

നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും ഇത് കേട്ട് അന്തം വിട്ട് നിന്നു……………..

ഇതുവരെ അവർ തേടിയത് അതിമാനുഷികൻ ആയ എല്ലുകളെല്ലാം തല്ലി പൊടിച്ചു കളയാൻ മാത്രം ശക്തിയുള്ള സമറിനെ…………..പക്ഷെ ഇന്ന് അവരിലേക്ക് വേറെ ഒരു പരിവേഷം കൂടി സമറിന് വന്നിരിക്കുന്നു…………….

ശക്തമായി തല്ലാതെയോ ഒരു തുള്ളി പോലും ചോര പൊടിക്കാതെയോ കൊല ചെയ്യുന്നവൻ……………അതും സാധാ മരണം…………..

ശരിക്കും രണ്ടും രണ്ടറ്റത്താണ്………….ഒരുതരത്തിലും സാമ്യം ഇല്ലാത്തത്…………

അവൻ ആരാണ്……………ശരിക്കും അവൻ ചെകുത്താനാണോ……………..അവർ ആകെ കുഴങ്ങി…………..

ഇതുവരെ അവർ തേടിവന്നത് ഒരു രീതിയിലുള്ള കൊലപാതകങ്ങൾ പ്രതീക്ഷിച്ചാണെങ്കിൽ ഇന്നിതാ ഒരാൾക്ക് പോലും വിശ്വസിക്കാനും ചെയ്യാനും പറ്റാത്ത രീതിയിലുള്ള മറ്റൊരു തരത്തിലുള്ള കൊലപാതകങ്ങൾ……………….കേട്ടറിവ് പോലുമില്ലാത്ത തരത്തിലുള്ള കൊലപാതകങ്ങൾ…………………

ആരാണിവൻ……………….

സമർ അലി ഖുറേഷി……………

അവരുടെ ചിന്തകൾക്കും മുകളിലാണ് അവന്റെ സ്ഥാനം………………

പെട്ടെന്ന് വാതിൽ തുറന്ന് രണ്ടുപേർ അവിടേക്ക് കടന്നു വന്നു…………….

രണ്ടും വയസ്സായവർ തന്നെ………………രണ്ടുപേരുടെയും വേഷം മുണ്ടും ഷർട്ടും…………….

അതിൽ ഒരാൾ ഒരു വടി പിടിച്ചാണ് വന്നത്…………അയാൾക്ക് ഒരു എൺപത് വയസ്സിന് അടുത്ത് തോന്നും…………..മറ്റെയാൾക്ക് ഒരു അമ്പത് വയസ്സേ തോന്നൂ………………

അവരെ കണ്ടയുടൻ ഡോക്ടർ ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് പോയി…………….

അത് ചേലോട്ട് പത്മനാഭൻ ഗുരുക്കൾ ആണെന്ന് നിരഞ്ജനയ്ക്കും മറ്റുള്ളവർക്കും തോന്നി……………..

അവരുടെ തോന്നൽ ശരിയായിരുന്നു…………….

ചേലോട്ട് പത്മനാഭൻ ഗുരുക്കൾ തന്നെ ആയിരുന്നു ആ വടിയുമായി അവരുടെ മുന്നിലേക്ക് കടന്ന് വന്ന ആ വൃദ്ധൻ………….കൂടെയുള്ളത് അദ്ദേഹത്തിന്റെ ആശ്രിതൻ രാമൻപിള്ള……………..

രാമൻ പിള്ളയ്ക്കും കളരി വശമുണ്ട്……….. പോരാത്തതിന് വർഷങ്ങളായുള്ള പത്മനാഭൻ ഗുരുക്കളുടെ സന്തതസഹചാരിയാണ് രാമൻ പിള്ള……………

ഡോക്ടർ വിശ്വം രണ്ടുപേരെയും അവർക്ക് പരിചയപ്പെടുത്തി……………

“വിശ്വം…………..എന്തിനാണ് ഈ വൃദ്ധനെ അത്യാവശ്യമാണ് എന്ന് പറഞ്ഞു വിളിപ്പിച്ചത്………….”…………..പത്മനാഭൻ ഗുരുക്കളുടെ ശബ്ദം ആദ്യമായി പുറത്തുവന്നു……………

വയസ്സായെങ്കിലും കട്ടിയുള്ള ഗംഭീര്യമുള്ള ശബ്ദം………………

“ഗുരുക്കളെ…………..മിനിഞ്ഞാന്ന് രണ്ടുപേരെ പോലീസ് ഇവിടെ ഐസിയു വിൽ കൊണ്ടുവന്ന് ചേർത്തു…………….ആ രണ്ട് പേരും ഇന്ന് മരണത്തെ മുന്നിൽ കണ്ടുകൊണ്ട് നിൽക്കാണ്……………”………….ഡോക്ടർ ഗുരുക്കളോട് പറഞ്ഞു…………….

“അതിൽ ഞാനെന്ത് ചെയ്യാനാ വിശ്വം…………….ഞാനല്ലല്ലോ വൈദ്യൻ……………നീയല്ലേ വൈദ്യൻ……………”……………ഗുരുക്കൾ ചോദിച്ചു……………

പെട്ടെന്ന് രാമൻ പിള്ള ചിരിച്ചു…………….

അവരെല്ലാവരും അയാളെ നോക്കി……………..

പെട്ടെന്ന് തന്നെ പത്മനാഭൻ ഗുരുക്കളുടെ നോട്ടം അയാളിൽ പതിച്ചു…………..രാമൻ പിള്ള പൊടുന്നനെ നിശബ്ദനായി……………..

“എനിക്കും ഒന്നും ചെയ്യാനാകുന്നില്ല ഗുരുക്കളെ……………..”…………..വിശ്വം നിരാശയോടെ പറഞ്ഞു……………

“മനസ്സിലായില്ല…………….”…………..ഗുരുക്കൾ പറഞ്ഞു…………..

“ഞങ്ങൾ എന്തൊക്കെ ചെയ്തിട്ടും ഒന്നും ഏൽക്കുന്നില്ല………….രണ്ടുപേർക്കും ഒരേ പ്രശ്നങ്ങൾ ആണ്…………. ശ്വാസം എടുക്കാൻ പറ്റാതിരിക്കുക………….രക്തയോട്ടം പതിയെ നിലക്കുക…………..ഹൃദയമിടിപ്പ് പതിയെ കുറയുക……………”…………….ഡോക്ടർ ഗുരുക്കളോട് പറഞ്ഞു……………….

ഗുരുക്കൾ അതുകേട്ട് മൗനം പാലിച്ചു……………

“എനിക്കൊന്ന് കാണാൻ പറ്റുമോ……………”………….ഗുരുക്കൾ ചോദിച്ചു……………….

“തീർച്ചയായും…………വരിൻ ഗുരുക്കളെ…………….”……………ഡോക്ടർ പറഞ്ഞു…………..

അവർ ഐസിയു വിലേക്ക് കയറി…………….

ഡോക്ടർ മരണം കാത്ത് കിടക്കുന്ന ആ രണ്ടുപേരുടെ അടുത്തേക്ക് ചെന്നു……………

ഗുരുക്കൾ വടിയും കുത്തിപ്പിടിച്ച് മുന്നോട്ട് വന്നു………………

ഒരു നിമിഷം ഗുരുക്കൾ അവർ ഇരുവരെയും നോക്കി നിന്നു……………

ഗുരുക്കൾ അവരിൽ ഒരാളുടെ(സൂരജ്) അടുത്തേക്ക് ചെന്നു……………

രക്തയോട്ടം പതിയെ പതിയെ കുറഞ്ഞ അവന്റെ വിളറിയ മുഖത്തേക്ക് നോക്കി……………….

മറ്റുള്ളവർ ഗുരുക്കളുടെ പ്രവൃത്തി നോക്കിനിന്നു……………..

ഗുരുക്കൾ പതിയെ അവന്റെ തൊട്ടടുത്തെത്തി…………….അവന്റെ മുഖത്ത് കൈവെച്ചു………………

അതിന് ശേഷം അവന്റെ കണ്ണുകൾ തുറന്ന് നോക്കി…………..കണ്ണിലെ കൃഷ്ണമണി മുകളിലേക്ക് നിന്നിരുന്നു മാത്രമല്ല കണ്ണിന്റെ നിറത്തിന് മാറ്റം സംഭവിച്ചിരുന്നു……………

ഗുരുക്കൾ പിന്നെ അവന്റെ കഴുത്തിൽ പതിയെ പിടിച്ചുനോക്കി…………..രണ്ടുവിരൽ കഴുത്തിന്റെ സൈഡിൽ വെച്ച് ഗുരുക്കൾ കണ്ണുകൾ അടച്ചു…………..

കുറച്ചു സെക്കണ്ടുകൾക്ക് ശേഷം ഗുരുക്കൾ കണ്ണ് തുറന്നു…………..എന്തോ ഒരു ഞെട്ടലിന്റെ ഭാവം ഗുരുക്കളിൽ കടന്നുവന്നു…………….

ഗുരുക്കൾ അവന്റെ ഇടം നെഞ്ചിൽ കൈവെച്ചു…………….അവന്റെ ഹൃദയമിടിപ്പ് പരിശോധിച്ചു…………….

പെട്ടെന്ന് എന്തോ മനസ്സിലായ പോലെ ഗുരുക്കൾ ഡോക്ടർക്ക് നേരെ തിരിഞ്ഞു…………..

“ഇവന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന യന്ത്രങ്ങൾ എല്ലാം ഒഴിവാക്ക്……………”………..ഗുരുക്കൾ ഡോക്ടറോട് പറഞ്ഞു……………..

ഡോക്ടർ ഒന്നും മനസ്സിലാകാത്ത പോലെ നിന്നു………….അതുപോലെ തന്നെ നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും……………..

അവ അഴിക്കാൻ ഗുരുക്കൾ ഒന്നുകൂടെ ആവശ്യപ്പെട്ടു…………….

ഡോക്ടർ പെട്ടെന്ന് അവയെല്ലാം അഴിച്ചു……………

അല്ലെങ്കിലും അതിനെക്കൊണ്ട് ഒരു ഉപകാരവും ആ രോഗികൾക്ക് ഇല്ലായിരുന്നു……………പിന്നെ ഒരു പ്രതീക്ഷയുടെ പുറത്താണ് അത് അവരിൽ ഘടിപ്പിച്ചിരുന്നത്…………….

ഡോക്ടർ എല്ലാം ഒഴിവാക്കി…………..

ഗുരുക്കൾ തന്റെ കയ്യിൽ പിടിച്ചിരുന്ന വടി രാമൻ പിള്ളയ്ക്ക് എറിഞ്ഞുകൊടുത്തു……………………

ഗുരുക്കൾ തന്റെ കൈ രണ്ടും തിരുമ്മിയിട്ട് രോഗിയുടെ അടുത്തെത്തി……………….

ഒരു നിമിഷം അവനെ നോക്കിയതിന് ശേഷം ഗുരുക്കൾ തന്റെ വലത് മുഷ്ടി ചുരുട്ടിയിട്ട് രണ്ട് വിരലുകൾ ചെറുതായി ഉയർത്തി വെച്ചു…………….

ശേഷം രോഗിയെ ഒന്ന് നോക്കി………….അടുത്ത നിമിഷം ഗുരുക്കൾ തന്റെ വലത് മുഷ്ടിയുടെ പുറം ഭാഗം കൊണ്ട് രോഗിയുടെ കഴുത്തിന്റെ സൈഡിൽ ചെറുതായി അടിച്ചു……………..

പക്ഷെ അവനിൽ ഒരു അനക്കമോ ഞരക്കമോ കണ്ടില്ല……………

ഗുരുക്കളുടെ ഈ പ്രവൃത്തി സത്യത്തിൽ എല്ലാവരെയും അമ്പരപ്പിച്ചു……………

പക്ഷെ ഗുരുക്കളെ അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ഡോക്ടർക്ക് താൽപര്യമില്ലായിരുന്നു കാരണം ഡോക്ടർക്ക് ഗുരുക്കൾ ഒന്നും കാണാതെ ഒന്നും ചെയ്യില്ല എന്ന് നന്നായി അറിയാം……………

പക്ഷെ മറ്റുള്ളവർ ഇവനെ ഇയാൾ കൊല്ലുമോ എന്ന പേടിയിൽ നിന്നു…………..

അവനിൽ അനക്കമില്ല എന്ന് കണ്ട അവന്റെ കഴുത്തിന്റെ സൈഡിൽ നിന്നും നെഞ്ചിന്റെ ഭാഗത്തേക്ക് എത്തി……………

കഴുത്തിൽ അടിച്ച അതേ പോലെ അവന്റെ നെഞ്ചിൽ ഗുരുക്കൾ തല്ലി………….. പക്ഷെ വീണ്ടും അവനിൽ ഒരു അനക്കം കണ്ടില്ല……………

നിരഞ്ജനയുടെയും ബാലഗോപാലിന്റെയും ഗംഗാധരന്റെയും പേടി ഇരട്ടിയായി…………….

അടുത്തത് അവന്റെ വയറിന് വലത്തേ സൈഡിൽ…………….

ഗുരുക്കൾ പിന്നെയും തന്റെ വലതുമുഷ്ടിയുടെ പുറംഭാഗത്താൽ അവന്റെ

വലത്തേ വയർ ഭാഗത്ത് തല്ലി……………

പെട്ടെന്ന് അവനിൽ ഒരു ഞരക്കം വന്നു…………….

അതുകണ്ട് മറ്റുള്ളവർ അമ്പരന്നു…………….

ഗുരുക്കളിൽ എന്തോ കണ്ടെത്തിയ പോലത്തെ ഒരു ഭാവം വന്നു……………

“ഗുരുക്കളെ…………….”…………..ചോദ്യത്തോടെ ഡോക്ടർ ഗുരുക്കളെ വിളിച്ചു……………..

ഗുരുക്കൾ ഡോക്ടറെ നോക്കി……………

ഗുരുക്കളിൽ നിന്ന് പേടിയോടെ ഒരു വാക്ക് പുറത്തേക്ക് വന്നു……………..

“മർമ്മവിദ്യ……………..”…………..

ഗുരുക്കളുടെ വാക്കുകളിൽ നിറഞ്ഞു നിന്ന പേടി ഡോക്ടറിലേക്ക് ചെറുതായി ഒഴുകി…………..അത് ഗുരുക്കൾ പറഞ്ഞത് എന്താണെന്ന് മനസ്സിലായത് കൊണ്ടല്ല പക്ഷെ അത്രയും ശക്തനും മനസ്സാന്നിധ്യത്തിന് ഉടമയുമായ ഗുരുക്കളുടെ വാക്കുകളിൽ പേടിയുടെ ചുവ വന്നപ്പോഴാണ്………………

“എന്ത്…………….”…………..നിരഞ്ജന ചോദിച്ചു…………….

“മർമ്മവിദ്യ…………….”…………ഗുരുക്കൾ നിരഞ്ജനയെ നോക്കി പറഞ്ഞു………………

നിരഞ്ജനയ്ക്ക് ഒന്നും മനസ്സിലായില്ലെങ്കിലും പക്ഷെ കേട്ടത് അത്ര നല്ലത് അല്ല എന്ന് മനസ്സിലായി…………….

അവർ ഗുരുക്കളെ നോക്കിനിന്നു……………..

ഗുരുക്കൾ രോഗിയുടെ വയറിന്റെ ഭാഗങ്ങളിൽ കൈവെച്ചു നോക്കി…………..ചെറുതായി അമർത്തുകയും കുത്തി നോക്കുകയും ചെയ്തു…………….

രോഗിയിൽ ചെറുതായ ഞരക്കങ്ങൾ കാണപ്പെട്ടു…………

ഗുരുക്കൾ രണ്ടാമത്തെ രോഗിയുടെ മേലിൽ ഘടിപ്പിച്ചിരിക്കുന്നതൊക്കെ ഒഴിവാക്കാൻ പറഞ്ഞു……………..

ഡോക്ടർ പെട്ടെന്ന് അവയെല്ലാം ഒഴിവാക്കി………….ഗുരുക്കൾ രണ്ടാമത്തെ രോഗിയുടെ അടുത്തെത്തി………………

ഒന്നാമത്തെ രോഗിയിൽ ചെയ്തത് പോലെ തന്നെ ആദ്യം കഴുത്തിൽ തുടങ്ങി…………..പക്ഷെ അവനിൽ ഞരക്കമൊന്നും കണ്ടില്ല…………..

പക്ഷെ രണ്ടാമത്തെ നെഞ്ചിലുള്ള അടി ഫലിച്ചു…………..ഒന്നാമത്തെ രോഗിയിൽ കണ്ട ഞരക്കങ്ങൾ രണ്ടാമനിലും അവർ കണ്ടു…………….

ഒരു പേടിയോടെ ആണ് അവർ അതൊക്കെ കണ്ടു നിന്നത്……………

ഗുരുക്കൾ അവന്റെ നെഞ്ചിന്റെ ഭാഗം പരിശോധിച്ചു………..

അതുകഴിഞ്ഞു ഗുരുക്കൾ ഡോക്ടറെ നോക്കി……………..

“ബാക്കിയുള്ളവർ എവിടെ……………”………….ഗുരുക്കൾ ചോദിച്ചു…………..

“ഇനിയും ആളുകൾ ഉണ്ട് എന്ന് ഗുരുക്കൾക്ക് എങ്ങനെ മനസ്സിലായി…………..”………..ഒരു വിറയലോടെ ഡോക്ടർ ചോദിച്ചു…………..

“അറിയാം…………..”………..ഗുരുക്കൾ മറുപടി കൊടുത്തു…………….

ഡോക്ടർക്ക് ഒന്നും പറയാൻ സാധിച്ചില്ല…………..

ഗുരുക്കൾ തിരിഞ്ഞു നിരഞ്ജനയെയും ടീമിനെയും നോക്കി……………

നിരഞ്ജനയുടെ ചോദ്യവും ഭയവും ആകാംക്ഷയും നിറഞ്ഞ നോട്ടം ഗുരുക്കൾ കണ്ടു……………..

“ഇവരുടെ കാര്യം നോക്കണ്ട…………….ഇവർ മരിക്കും………..ദൈവത്തിന് പോലും ഇനി ഇവരുടെ കാര്യത്തിൽ ഒന്നും ചെയ്യാനില്ല……………..”………….ഗുരുക്കൾ നിരഞ്ജനയോട് പറഞ്ഞു…………..

അവർ അത് കേട്ട് ഞെട്ടിത്തരിച്ചു നിന്നു……………

കുറച്ചുനേരം അവിടെ നിശബ്ദമായി……………

ഭയത്താലുണ്ടായ നിശബ്ദത……………….

“ബാക്കിയുള്ളവർ ഒക്കെ മരിച്ചു…………..ഫോട്ടോ മാത്രമേ അവശേഷിക്കുന്നുള്ളൂ………………”………….പോയ റിലേ തിരിച്ചു കിട്ടിയത് ആദ്യം ഗംഗാധരന് ആയിരുന്നു…………….

ഗംഗാധരൻ ഫോട്ടോസ് അടങ്ങുന്ന പാക്കറ്റ് ഗുരുക്കൾക്ക് നൽകി…………….

ഗുരുക്കൾ പാക്കറ്റ് തുറന്ന് ഫോട്ടോകൾ നോക്കാൻ തുടങ്ങി…………..

“ശരിക്കും ഈ മർമ്മവിദ്യാ എന്ന് പറഞ്ഞാൽ എന്താണ്……………”………….നിരഞ്ജന ചോദിച്ചു…………….

അതിന് മറുപടി നൽകിയത് രാമൻ പിള്ളയായിരുന്നു……………..

“മർമ്മവിദ്യാ പഴയ ഒരു ആയോധന കലയാണ്…………..തമിഴ്നാട്ടിലാണ് അത് ഉത്ഭവിച്ചത്…………….നമ്മുടെ ശരീരത്തിൽ നൂറ്റിയെട്ട് മർമങ്ങളുണ്ടെന്നാണ് അഗസ്ത്യ മുനി പറഞ്ഞിട്ടുള്ളത്…………..ഈ മർമങ്ങളെ ആധാരമാക്കിയാണ് മർമ്മവിദ്യാ നില കൊള്ളുന്നത്…………….മർമ്മവിദ്യാ ആക്രമണത്തിനും അതേ പോലെ രോഗങ്ങൾ സുഖപ്പെടുത്തുന്നതിനും ഉപയോഗിച്ചിരുന്നു……………..”……………രാമൻ പിള്ള പറഞ്ഞു…………..

ഗുരുക്കൾ ഒഴികെ ബാക്കിയുള്ളവർ എല്ലാം അത് കേട്ടുകൊണ്ടിരുന്നു……………..

“മർമ്മവിദ്യാ അഭ്യസിച്ച ഒരുവന് നമ്മുടെ ശരീരത്തിലെ മർമങ്ങൾ ഒക്കെ കാണാപാഠമായിരിക്കും…………..പക്ഷെ ഇത് അങ്ങനെ എല്ലാവർക്കും പഠിപ്പിച്ചു കൊടുത്തിരുന്നില്ല. …………”………….രാമൻ പിള്ള പറഞ്ഞു…………….

നിരഞ്ജന ഒരു ചോദ്യത്തോടെ രാമൻ പിള്ളയെ നോക്കി…………..

“കാരണം ഇത് വളരെ അപകടകരമായ ഒരു ആയോധന കലയാണ്…………. അത് അഭ്യസിക്കുന്നത് അല്ലെങ്കിൽ പഠിച്ചെടുക്കുന്നത് മർമ്മവിദ്യാ ഉപയോഗിക്കുന്നതിനേക്കാൾ കഷ്ടമാണ്………..മരണങ്ങൾ വരെ ഉണ്ടായിട്ടുണ്ട് ഇത് പഠിക്കാൻ ശ്രമിച്ചവർക്ക്………….മാത്രമല്ല ഇത് എല്ലാവർക്കും പറഞ്ഞുകൊടുക്കില്ല…………….അതിൽ അവർ സംവരണം ഏർപ്പെടുത്തിയിരുന്നു…………….മർമ്മവിദ്യാ രാജപരമ്പരകളിൽ പിറന്നവർ അതായത് പണ്ടത്തെ യുവരാജാക്കന്മാർക്കും പിന്നെ കളരിയിൽ ആഗ്രഗണ്യനായവർക്കുമാണ് ഇത് പഠിപ്പിച്ചു കൊടുത്തിരുന്നത്……………..”…………..രാമൻ പിള്ള നിരഞ്ജനയോട് പറഞ്ഞു……………

നിരഞ്ജനയ്ക്ക് മനസ്സിലായി…………..

ഈ സമയം ഒരു ഫോട്ടോ കണ്ടിട്ട് ഗുരുക്കളുടെ കണ്ണിലൂടെ തീ പാറി…………അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടി…………….

“ഇപ്പോൾ ഇത് ആരെങ്കിലും പഠിപ്പിച്ചു കൊടുക്കുന്നുണ്ടോ……………”………….നിരഞ്ജന ചോദിച്ചു …………….

അതുകേട്ട് രാമൻ പിള്ള ചിരിച്ചു……………

നിരഞ്ജന അയാളെ തന്നെ നോക്കിനിന്നു………….

“ഞാൻ പറഞ്ഞല്ലോ ഇത് വളരെ പഴയ ആയോധനകലയാണ്…………….. ഇത് അറിയുന്നവർ തന്നെ ഇപ്പോൾ ജീവനോടെ ഉണ്ടോ എന്ന് സംശയമാണ്…………….”……………..രാമൻ പിള്ള ചിരിച്ചുകൊണ്ട് പറഞ്ഞു……………….

“ഒരാളുണ്ട്…………..”…………..പെട്ടെന്ന് ഗുരുക്കൾ പറഞ്ഞു…………….

എല്ലാവരും ഗുരുക്കളെ നോക്കി……………..

എല്ലാവരുടെയും മുഖത്ത് അതാരാണെന്ന ചോദ്യം ഒട്ടിവെച്ചിരുന്നു……………..

“ആരാണത്…………..”………..ഗുരുക്കളിൽ നിന്ന് മറുപടി ഒന്നും വരില്ല എന്ന് കണ്ടപ്പോൾ സഹിക്കവയ്യാതെ നിരഞ്ജന ചോദിച്ചു………….

“ഒരു മധുരക്കാരൻ……………പേര് അക്ബർ അബ്ബാസി……………..”…………ഗുരുക്കൾ പറഞ്ഞു…………..

അവർ അത് കേട്ടു………….

“അവന്റെ സ്വന്ത ഊര്…………..മിഥിലാപുരി…………….”……………ഗുരുക്കൾ പറഞ്ഞു…………..

ആ വാക്കുകൾ കേട്ട് ഗംഗാധരൻ പേടിച്ചു പിന്നിലേക്ക് ചാടി……….ഗ്ലാസിൽ പോയി ഇടിച്ചു…………..ബാലഗോപാലിന് തൊണ്ടയിൽ വെള്ളം വറ്റി…………നിരഞ്ജനയിൽ അനിയന്ത്രിതമായ പേടി കടന്നുവന്നു……………..

ഭയം……………..

അതുണ്ടാക്കുന്ന നിശബ്ദത…………….

അതവരുടെ ഇടയിൽ പിന്നെയും കടന്നുവന്നു………………..

ഗുരുക്കൾ പിന്നെയും ഫോട്ടോകളിലേക്ക് ശ്രദ്ധ തിരിച്ചു………….

“അദ്ദേഹം ഇപ്പോഴും മർമ്മവിദ്യാ പഠിപ്പിച്ചു കൊടുക്കുന്നുണ്ടോ……………….”………….കുറേ നേരത്തിന് ശേഷം നിരഞ്ജന വിക്കിക്കൊണ്ട് ചോദിച്ചു………….

“അറിയില്ല…………….അവനെ കുറിച്ച് അവസാനം ഞാൻ കേട്ടത് എട്ടുവർഷങ്ങൾക്ക് മുൻപാണ്………….അതിന് ശേഷം വിവരം ഒന്നുമില്ല……………”…………..ഗുരുക്കൾ പറഞ്ഞു………………

“പിന്നെ…………..”………….നിരഞ്ജന ചോദിച്ചു…………..

“അവൻ മരിച്ചതായി ഞാൻ കേട്ടിട്ടില്ല……………”………….ഗുരുക്കൾ പറഞ്ഞു…………….

“അപ്പോൾ ഇത് ചെയ്തത് അക്ബർ അബ്ബാസിയാണെന്നാണോ…………….”…………..നിരഞ്ജന ചോദിച്ചു…………….

“അല്ല……………”…………ഗുരുക്കൾ പറഞ്ഞു…………….

ആ മറുപടി അവരിൽ ഒരായിരം ചോദ്യങ്ങൾ നിറച്ചു………………..

“പിന്നെയാരാണ്…………..”…………..ബാലഗോപാൽ ചോദിച്ചു…………….

“അറിയില്ല…………..”………….ഗുരുക്കൾ മറുപടി നൽകി…………….

“എന്തുകൊണ്ടാണ് ഇത് ചെയ്തത് അക്ബർ അബ്ബാസിയല്ല എന്ന് പറയാൻ കാരണം…………..”………..നിരഞ്ജന ചോദിച്ചു…………….

ഗുരുക്കൾ ഒരു നിമിഷം മൗനമായി………….

അതിന് ശേഷം ഗുരുക്കൾ നിരഞ്ജനയ്ക്ക് നേരെ തിരിഞ്ഞു…………….

ഗുരുക്കൾ നിരഞ്ജനയ്ക്ക് നേരെ ഒരു ഫോട്ടോ കാണിച്ചുകൊടുത്തു……………..

നിരഞ്ജന അതിലേക്ക് നോക്കി…………..

ഹനീഫയുടെ ചിത്രമായിരുന്നു അത്………….

“ഈ രണ്ടു ദ്വാരങ്ങൾ എങ്ങനെയുണ്ടായതെന്നാണ് നിങ്ങൾ കരുതുന്നത്……………”………….ഹനീഫയുടെ കഴുത്തിലെ ആ മുറിവുകൾ കാണിച്ചുകൊണ്ട് ഗുരുക്കൾ അവരോട് ചോദിച്ചു……………..

“ഏതോ കമ്പി വടി കൊണ്ടുണ്ടായത്……………”…………..ഡോക്ടർ ഒരു സംശയത്തിന്റെ ലാഞ്ജനയോടെ പറഞ്ഞു………………

“അല്ല………………”…………ഗുരുക്കൾ പറഞ്ഞു…………..

“പിന്നെ……….?………”………..നിരഞ്ജന ചോദിച്ചു…………

“ഇത് ചെയ്തവന്റെ രണ്ടുവിരലുകൾ കേറിപ്പോയ ദ്വാരമാണ് ഇത്……………..”…………..ഗുരുക്കൾ പറഞ്ഞു…………..

“വാട്ട്……………..”…………വിശ്വസിക്കാനാവാതെ നിരഞ്ജന ചോദിച്ചു……………

അത് കേട്ട് എല്ലാവരും ഭയത്തിൽ മുങ്ങി……………

“അതെ……………അവന്റെ രണ്ടുവിരലുകളുണ്ടാക്കിയ മുറിവാണിത്………………”…………..ഗുരുക്കൾ തറപ്പിച്ചു പറഞ്ഞു………………

എല്ലാവരും വിശ്വസിക്കാനാവാതെ പേടിയോടെ ഗുരുക്കളെ നോക്കി……………….

ഗുരുക്കൾ നിരഞ്ജനയെ നോക്കി……………

“ഈ കൊടൂര കൃത്യം ചെയ്തവൻ തീർച്ചയായും മർമ്മവിദ്യയിൽ ആഗ്രഗണ്യനായ ഒരുത്തനാണ്…………. അതേ പോലെ തന്നെ അവൻ അസാമാന്യ കരുത്തനാണ്…………മഹാബലശാലി…………… പക്ഷെ അക്ബർ അബ്ബാസിക്ക് അവന്റെ അത്ര ബലമില്ല കാരണം അദ്ദേഹത്തിന്റെ പ്രായം തന്നെ………….അദ്ദേഹം ഇപ്പോൾ ജീവനോടെ ഉണ്ടെങ്കിൽ എന്റെ അതേ വയസ്സിനോടടുത്ത് അദ്ദേഹത്തിനും പ്രായമുണ്ടാകും……………ഒരുപക്ഷെ അക്ബറിന്റെ ആയ കാലത്ത് പോലും ഇത്രയും കരുത്ത് കാണില്ല…………….ഇത് ചെയ്തവനെ പേടിക്കണം……………അവൻ അത്രയ്ക്കും ഭയങ്കരനാണ്…………..”…………….ഗുരുക്കൾ പറഞ്ഞു നിർത്തി………………

അവർ പേടിയിൽ ചത്തുകഴിഞ്ഞിരുന്നു………………

ഗുരുക്കൾ പറഞ്ഞ കാര്യങ്ങൾ അവർക്ക് സമറിലുള്ള ഭയത്തെ പതിന്മടങ്ങ് വർധിപ്പിച്ചു…………..

അതിനേക്കാൾ ഉപരി അവർ വേട്ടയാടാൻ ഇറങ്ങിയിരിക്കുന്നത് വേട്ടക്കാരനെ മുച്ചൂട് അടക്കം നശിപ്പിക്കുന്ന ചെകുത്താനെയാണെന്ന കാര്യം അവരെ വല്ലാതെ ഭയപ്പെടുത്തി…………..

അവർ കുറച്ചുനേരം അങ്ങനെ തന്നെ ഇരുന്നു………………..

പക്ഷെ ഭയം അവസാനിച്ചിട്ടില്ലായിരുന്നു……………..

അവർ ഭയത്തിന്റെ തീവ്രത കൂടുതൽ അറിയാൻ ആഗ്രഹിച്ചു…………..

അതിന്റെ ഫലമെന്നോണം പിന്നെയും ചോദ്യങ്ങൾ അവരുടെ നാവിൻതുമ്പിൽ വന്നു……………..

“നിങ്ങൾ മർമ്മവിദ്യാ അഭ്യസിച്ചിട്ടുണ്ടോ…………….”…………..നിരഞ്ജന ഗുരുക്കളോട് ചോദിച്ചു…………….

“ഇല്ല………….”…………..ഗുരുക്കൾ മറുപടി നൽകി…………..

“എന്താ കാരണം…………….”………………….നിരഞ്ജന ചോദിച്ചു…………..

“എന്തിന്…………..”…………..ഗുരുക്കൾ തിരിച്ചു ചോദിച്ചു…………….

“മർമ്മവിദ്യാ അഭ്യസിക്കാതിരുന്നതിന്………………”………….നിരഞ്ജന പറഞ്ഞു………………

“എന്റെ ഇടതുകയ്യിലെ രണ്ടുവിരലുകൾക്ക് ചെറിയ ഒരു വിറയലുണ്ടായിരുന്നു……………..അതുകൊണ്ട് മർമ്മവിദ്യാ അഭ്യസിക്കേണ്ട എന്ന് ഗുരു പറഞ്ഞു…………….”…………..ഗുരുക്കൾ പറഞ്ഞു…………..

നിരഞ്ജന തന്നെ ഗുരുക്കൾ കളിയാക്കിയതാണോ എന്ന മട്ടിൽ നോക്കി…………

ഗുരുക്കൾ ആ നോട്ടം കണ്ടു……………

“കളി പറഞ്ഞതല്ല……………മർമ്മവിദ്യാ അത്രത്തോളം സൂക്ഷ്മതയുള്ള ഒരു ആയോധനകലയാണ്……………അത് അഭ്യസിക്കാൻ കരുത്ത് മാത്രം പോരാ………..ശരീരത്തിന് അസാമാന്യ മെയ്‌വഴക്കം വേണം…………….രാമൻ പിള്ള പറഞ്ഞത് സത്യമാണ്…………..അർഹത പെടാത്തവർ മർമ്മവിദ്യാ അഭ്യസിച്ചാൽ മരണം സുനിശ്ചയമാണ്……………”…………….ഗുരുക്കൾ പറഞ്ഞു………………

അവർ അതെല്ലാം ഒരു ഭയത്തോടെ കേട്ടിരുന്നു………………

“താങ്കളുടെ ഗുരു ഇത് അഭ്യസിച്ചിട്ടുണ്ടോ………………”…………….നിരഞ്ജന ചോദിച്ചു……………

“ഉണ്ട്……………”………….ഗുരുക്കൾ പറഞ്ഞു………….

“ഗുരു വേറെ ആർക്കെങ്കിലും ഇത് പഠിപ്പിച്ചു കൊടുക്കുന്നത് കണ്ടിട്ടുണ്ടോ…………….”…………….നിരഞ്ജന ചോദിച്ചു……………..

“ഇല്ല……………ഞങ്ങളുടെ കൂട്ടത്തിൽ അതിന് അർഹതപ്പെട്ടവർ ഇല്ലായിരുന്നു…………….”………….ഗുരുക്കൾ മറുപടി നൽകി…………….

“അപ്പോൾ അക്ബർ അബ്ബാസി…………..”………….നിരഞ്ജന സംശയത്തോടെ ചോദിച്ചു……………..

“അക്ബർ മർമ്മവിദ്യാ അഭ്യസിച്ചത് എന്റെ ഗുരുവിന്റെ അടുത്ത് നിന്നല്ല…………… അവന്റെ ഉപ്പയിൽ നിന്നാണ്…………..”…………..ഗുരുക്കൾ പറഞ്ഞു…………….

“നിങ്ങൾ ഈ മർമ്മവിദ്യാ പ്രയോഗിക്കുന്നത് കണ്ടിട്ടുണ്ടോ………….”………………നിരഞ്ജന ചോദിച്ചു…………….

“ഒരിക്കൽ……………”………….ഗുരുക്കൾ പറഞ്ഞു……………

അവർ ആ അനുഭവത്തിന്റെ വിവരണത്തിനായി കാതോർത്തു…………….

“ഒരിക്കൽ ഒരു മരത്തിൽ നിന്ന് വീണ ആളെ ഗുരുവിന്റെ അടുത്തേക്ക് കൊണ്ടുവന്നു……………..വീണയാളിൽ അനക്കമൊന്നുമില്ലായിരുന്നു……………അയാളുടെ ശരീരം പല ദിശയിൽ കോടിയിട്ടുണ്ടായിരുന്നു……………….ധാരാളം മുറിവുകൾ അയാളുടെ ശരീരത്തിൽ ഉണ്ടായിരുന്നു…………..പോരാത്തതിന് അയാളുടെ മേലിൽ നിന്ന് രക്തം നല്ലവണ്ണം ഒഴുകുന്നുണ്ടായിരുന്നു………………….”………….ഗുരുക്കൾ പറഞ്ഞു………..എന്നിട്ടൊരു നെടുവീർപ്പിട്ടു………….

ഓർമ്മയുടെ ആഴങ്ങളിലേക്ക് ഗുരുക്കൾ ഇറങ്ങി…………….

“ഗുരു അയാളുടെ അടുത്തേക്ക് വന്ന് അയാളുടെ ശരീരം മുഴുവൻ നോക്കി…………അയാളുടെ കൺപോളകൾ തുറന്നു നോക്കി……………ശേഷം അയാളുടെ നെഞ്ചിന് അടുത്തേക്ക് ഗുരു വന്നു…………..അവിടെ പറ്റിയിരുന്ന പൊടി ഒന്ന് തുടച്ചു…………..അതിന് ശേഷം ഗുരുവിന്റെ വലത്തേ കയ്യിലെ ചൂണ്ടുവിരലും നടുവിരലും വായുവിൽ പിണയുന്നത് ഞാൻ കണ്ടു………….ശേഷം അത് അയാളുടെ നെഞ്ചിന് നടുവിൽ കുത്തി………….അയാളിൽ ഒരു ഞെട്ടൽ ഞാൻ കണ്ടു…………….പിന്നെ നോക്കുമ്പോൾ അയാളിൽ നിന്ന് രക്തമൊഴുകുന്നത് കുറഞ്ഞിരുന്നു…………..പിന്നെ അയാളുടെ കഴുത്തിന് സൈഡിലായി പിന്നെയും ഗുരു കുത്തി………….അയാളുടെ നെഞ്ച് ഉയർന്നു താഴാൻ തുടങ്ങി………………അയാൾ ശ്വാസം ഉള്ളിലേക്ക് എടുക്കാൻ തുടങ്ങി…………പിന്നെ ഗുരു അയാളുടെ കോടികിടന്ന ശരീരഭാഗങ്ങളെല്ലാം നേരെയാക്കുന്നതാണ് ഞാൻ കാണുന്നത്…………..അയാളുടെ പൊട്ടിയ എല്ലുകളിൽ എല്ലാം മുള വെച്ച് കെട്ടി…………..മുറിവുകളിൽ എല്ലാം പച്ചമരുന്ന് തേച്ചു……………എന്തിനേറെ പറയുന്നു…………ഇനിയൊരിക്കലും എണീറ്റ് നടക്കില്ല എന്ന് ഞങ്ങൾ വിചാരിച്ച ആൾ രണ്ടാഴ്ചകൊണ്ട് എണീറ്റ് നടന്നു…………..അന്ന് അവിടെ പഠിച്ചിരുന്ന മുതിർന്നവരോട് ചോദിച്ചു………….ഗുരു അയാളെ എന്താ ചെയ്തത് എന്ന്………….. അന്ന് അവരാണ് എന്നോട് ആദ്യമായി മർമവിദ്യയെ കുറിച്ച് പറയുന്നത്……………..”……………ഗുരുക്കൾ പറഞ്ഞു…………….

അവർ അത് കേട്ടിരുന്നു……………

കുറച്ചുകഴിഞ്ഞു അവർ ഓഫീസിലേക്ക് പോയി ഇരുന്നു…………

ഒരു ബോയ് അവർക്ക് എല്ലാവർക്കും ചായ കൊണ്ടുവന്ന് കൊടുത്തു……………..

അവരിൽ എല്ലാം പേടിയുടെ അംശങ്ങൾ ഉണ്ടായിരുന്നു…………..

ഒരു മഹാവിപത്തിനെ നേരിൽ കണ്ട അവസ്ഥ…………….

“ഗുരുക്കൾ, സമർ അലി ഖുറേഷി എന്ന പേര് കേട്ടിട്ടുണ്ടോ………….”…………നിരഞ്ജന ഗുരുക്കളോട് ചോദിച്ചു…………….

ഗുരുക്കൾ ചിന്തയിലാണ്ടു…………..

നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും പരസ്പരം നോക്കി……………..

“സമർ അലി ഖുറേഷി എന്ന പേര് എനിക്ക് പരിചിതമല്ല………….. പക്ഷെ ഖുറേഷി എന്ന വാക്ക് എനിക്ക് പരിചിതമാണ്…………..”……………ഗുരുക്കൾ പറഞ്ഞു……………..

“ഖുറേഷി എന്ന വാക്ക് പരിചിതമാണെന്ന് പറഞ്ഞല്ലോ…………ആരാണ് ഖുറേഷി…………….”………..നിരഞ്ജന ചോദിച്ചു……………

“രാജപരമ്പര……………..മിഥിലാപുരിയിലെ രാജാക്കന്മാർ…………….ഖുറേഷികൾ…………വീരന്മാർ…………….”………..ഗുരുക്കൾ പറഞ്ഞു……………..

നിരഞ്ജന മൂളി……………

“അബൂബക്കർ ഖുറേഷിയെ അറിയാമോ……………”………….നിരഞ്ജന ചോദിച്ചു……………..

“അറിയാം…………..”………….ഗുരുക്കൾ പറഞ്ഞു……………

നിരഞ്ജന ഗുരുക്കളെ നോക്കി……………

“ഇപ്പോഴത്തെ മിഥിലാപുരിയുടെ സുൽത്താൻ………….കോപക്കാരൻ…………. അതിനേക്കാൾ ഉപരി വീരൻ…………..മഹാവീരൻ…………….”…………..ഗുരുക്കൾ പറഞ്ഞു……………..

അവർ അത് കേട്ടു………….. നിരഞ്ജന തലയാട്ടി………………

“നിങ്ങൾ പറഞ്ഞ അബൂബക്കർ ഖുറേഷിയുടെ ഇളയമകനാണ് സമർ അലി ഖുറേഷി………………”……………….നിരഞ്ജന ഗുരുക്കളോട് പറഞ്ഞു……………….

“ഓഹോ…………അതാണല്ലേ അവന്റെ യഥാർത്ഥ നാമം…………….പക്ഷെ അവൻ ഞങ്ങൾക്കിടയിൽ പ്രശസ്തൻ വേറെ ഒരു പേരിലാണ്………………”……………..ഗുരുക്കൾ പറഞ്ഞു……………….

“ഏത് പേരിൽ……………….”…………….നിരഞ്ജന ചോദിച്ചു……………..

“ചെകുത്താന്റെ സന്തതി……………”………….ഗുരുക്കൾ പറഞ്ഞു………….അത് പറയുമ്പോൾ ഗുരുക്കളിൽ ചെറിയ ഒരു ഭയവും കടന്നുവന്നു……………..

നിരഞ്ജനയുടെയും ബാലഗോപാലിന്റെയും ഗംഗാധരന്റെയും അവസ്ഥ പിന്നെ പറയണ്ടല്ലോ………………

“അവനെ കുറിച്ച് അറിയാമോ…………..”……………..നിരഞ്ജന ചോദിച്ചു………………

“കേട്ടിട്ടുണ്ട്……………..പോർവീരൻ…………….അവന്റെ ഉപ്പാനെ പോലെ

തന്നെ……………അവന്റെ വീരത്തെ കുറിച്ചുള്ള കഥകൾ അനവധിയാണ്………….അവനെ കുറിച്ചുള്ള വായ്‌താരികൾ അനവധിയാണ്…………….ഓരോ മധുരക്കാരനും വീരത്തെ കുറിച്ച് പറയുമ്പോൾ ഇവനെ കുറിച്ച് പരാമർശിക്കാതെ പോവില്ല…………….അത്രയ്ക്കും വല്ല്യ വീരൻ……………പക്ഷെ അവനെ കുറിച്ച് കഴിഞ്ഞ എട്ടൊമ്പത് കൊല്ലമായി ഒരറിവും ഇല്ല…………….ഒരുപക്ഷെ മിഥിലാപുരി ഒരാൾക്ക് വേണ്ടി ഇന്നും കാത്തിരിക്കുന്നുണ്ടെങ്കിൽ അത് അവന് വേണ്ടിയായിരിക്കും…………………”……………ഗുരുക്കൾ പറഞ്ഞു നിർത്തി…………….

നിരഞ്ജനയും കൂട്ടരും ഭയത്തോടെ അത് കേട്ട് നിന്നിരുന്നു……………..

ഒരുപക്ഷെ ഇത്തവണ ഭയത്തിനൊപ്പം ലേശം ബഹുമാനവും അവരുടെ ഉള്ളിലേക്ക് കടന്നുവന്നു…………….

അവരുടെ ചോദ്യങ്ങൾ അവസാനിച്ചു………………

ഗുരുക്കളും രാമൻ പിള്ളയും പോകാനൊരുങ്ങി……………

അവർ ഡോക്ടറോടും എല്ലാവരോടും യാത്ര ചോദിച്ചു വാതിൽക്കലേക്ക് നടന്നു…………….

പെട്ടെന്ന് ഗുരുക്കൾ നിരഞ്ജനയ്ക്ക് നേർ തിരിഞ്ഞു………………

“സമർ അലി ഖുറേഷിയാണ് ഈ കൊലപാതകങ്ങളുടെയൊക്കെ പിന്നിൽ എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ അവനെ അവന്റെ വഴിക്ക് വിട്ടേക്ക്………………അതാകും നിങ്ങളുടെ ജീവന് നല്ലത്…………..അല്ലെങ്കിൽ നിങ്ങളെയും അതുപോലെ ഐസിയു വിൽ കിടക്കുന്നത് കാണേണ്ടി വരും…………….”………….ഗുരുക്കൾ പറഞ്ഞു……………

അതുകേട്ട് നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും പേടിച്ചു വിറച്ചു…………….

ഗുരുക്കളെ അടുത്ത വാക്കുകൾ താങ്ങാനാവാതെ എന്നാൽ അതിലേക്ക് തന്നെ ശ്രദ്ധ കൊടുത്ത് അവർ നിന്നു……………..

“അവൻ ഈ പ്രശസ്തിയും പേരും ഉണ്ടാക്കിയെടുത്തത് മറ്റു വീരന്മാരെ പോലെ അമ്പതും അറുപതും വയസ്സായിട്ടല്ല………..വെറും പതിനാറോ പതിനേഴോ വയസ്സുകൊണ്ടാണ്……………………അവനെ വെറുതെയല്ല ചെകുത്താന്റെ സന്തതിയെന്ന് വിളിക്കുന്നത്………….ഓർത്താൽ നന്ന്…………..”……………….അതും പറഞ്ഞിട്ട് ഗുരുക്കളും ആശ്രിതനും ആ വാതിൽ കടന്ന് പോയി…………….

അവർ മൂവരും ഭയത്തിൽ തൊണ്ടയിലെ വെള്ളം വറ്റി നിന്നു…………..

അവരുടെ ശുഭമല്ലാത്ത ഭാവി അവരുടെ കണ്മുന്നിൽ തെളിഞ്ഞു വന്നു………….അത് അവരെ വല്ലാതെ ഭയപ്പെടുത്തി…………..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

വൈകുന്നേരം സമർ മുത്തിനെയും കൂട്ടി പുറത്തേക്കിറങ്ങി……………..

അടുക്കളയിൽ പണി ഉണ്ടായിരുന്നത് കൊണ്ട് ഷാഹിക്ക് അവരുടെ കൂടെ പോകാൻ സാധിച്ചില്ല……………..

കുളി പുഴയിൽ നിന്നാകാം എന്ന പ്ലാനിൽ മുത്ത് തോർത്ത് മുണ്ടൊക്കെ കയ്യിൽ കരുതിയിരുന്നു…………….

അവർ ആദ്യം കളിസ്ഥലത്തേക്ക് നടന്നു……………

സമർ ജീപ്പ് തൽക്കാലം ഒഴിവാക്കി…………..ആ നാടിന്റെ ഭംഗി നടന്നറിയാം എന്ന് കരുതി…………….

അവർ കളിസ്ഥലത്തേക്ക് നടന്നു……………

മുത്ത് സമറിനോട് ഓരോന്ന് സംസാരിച്ചുകൊണ്ട് അവന് വഴി കാട്ടി…………….

സമർ ചുറ്റുമുള്ള മരങ്ങളുടെയും പച്ചപ്പിന്റെയും ഭംഗി ആസ്വദിച്ചു നടന്നു…………….

ഗ്രാമം എന്ന് പറഞ്ഞാൽ തന്നെ വേറെ ഒരു ഫീലാണ്…………..ഒരു റീഫ്രഷ്‌മെന്റ് ആണ് ഗ്രാമങ്ങൾ…………..

പ്രകൃതിയോട് നമ്മൾ കൂടുതൽ അടുക്കുന്നത് പോലെ തോന്നും…………..ഈ പ്രകൃതിയിൽ തനിക്കുമൊരു സ്ഥാനമുണ്ടെന്ന് തോന്നിപ്പോകും……………..

അവർ നടന്നുകൊണ്ടിരുന്നു…………

വഴിയിൽ വെച്ച് കാണുന്ന ആളുകളെല്ലാം സമറിനെ തന്നെ നോക്കുന്നുണ്ടായിരുന്നു………….പ്രത്യേകിച്ച് പെണ്ണുങ്ങൾ………….അവർ സമറിന്റെ ഭംഗിയെ ശരിക്കും കണ്ണുകളാൽ ആസ്വദിച്ചു…………….

അവർ കളിസ്ഥലത്ത് നടന്നെത്തി……………

മരങ്ങളുടെ നടുവിലാണ് ആ കളി സ്ഥലം…………. കൂടുതലും തേക്ക് ആണ്…………. നെഞ്ചും വിരിച്ച് തലയുയർത്തി നിൽക്കുന്ന മരങ്ങൾ…………..

അവയ്ക്കിടയിലൂടെ സമറും മുത്തും കളിസ്ഥലത്തേക്ക് നടന്നു……………

ഫുട്ബോൾ കളിയ്ക്കാൻ വേണ്ടി ചിലർ അവിടെ ബൂട്ട് കെട്ടുന്നുണ്ടായിരുന്നു………… ബൂട്ട് കെട്ടിയവർ പന്ത് തട്ടി കളിക്കുന്നുണ്ടായിരുന്നു………………

വയസ്സായ ചിലർ അവിടെ ചില കല്ലുകൾ കൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളിൽ നേരത്തെ സ്ഥാനം പിടിച്ചിരുന്നു………………

പുതുതായത് കൊണ്ട് തന്നെ എല്ലാവരും സമറിനെ നോക്കി………….

മുത്ത് കുറച്ചുപേർക്ക് സമറിനെ പരിചയപ്പെടുത്തി കൊടുത്തു…………ബാക്കിയുള്ളവർ സമറിനോട് വന്ന് സംസാരിച്ചു പരിചയപ്പെട്ടു…………….

രാവിലത്തെ പ്രകടനം കാരണം സമർ അവിടെ കുറച്ച് പ്രശസ്തനായിരുന്നു……………….അതുകൊണ്ട് തന്നെ കുറേ പേർക്ക് സമറിനെ അറിയാമായിരുന്നു……………..

ഷാഹിയുടെ ഒപ്പം പഠിച്ച ചില സുഹൃത്തുക്കളും അതിൽ ഉണ്ടായിരുന്നു…………..അവരിൽ വിനീത്,നാസിം എന്നിവരോട് സമർ പെട്ടെന്ന് കമ്പനി ആയി…………..സമർ അവരോട് കുറേ നേരം സംസാരിച്ചു…………….

അതിനു ശേഷം അവർ കളിയ്ക്കാൻ ഇറങ്ങി…………കുറച്ചുനേരം പന്തുതട്ടി കളിച്ചതിന് ശേഷം അവർ ശരിക്കും കളി തുടങ്ങി…………..

സമറിനും കുറച്ചുപേർക്കും ബൂട്ട് ഇല്ലാത്തവരായി ഉണ്ടായിരുന്നു…………..

കളി തുടങ്ങി…….എല്ലാവരും നല്ല ഉഷാറായി കളിച്ചു…………..

മുത്ത് നല്ലപോലെ കളിക്കുന്നത് സമർ ശ്രദ്ധിച്ചു………….

വിനീതിന്റെയും നാസിമിന്റെയും ടീമിൽ ആയിരുന്നു സമർ………….

സമറും കുഴപ്പമില്ലാതെ കളിച്ചു…………നല്ലപോലെ ഓടി…………..വിയർത്തൊലിച്ചു………………

നേരം ഇരുട്ടി തുടങ്ങിയപ്പോൾ അവർ കളി നിർത്തി…………….

സമറും മുത്തും എല്ലാവരും വിയർപ്പിൽ കുളിച്ചിരുന്നു…………..

പിന്നെ കാണാം എന്ന് പറഞ്ഞ് സമറും മുത്തും പുഴയിലേക്ക് നടന്നു……………

ഫുട്ബോൾ കളിച്ചവരിൽ ചിലരും പുഴയിൽ കുളിക്കാൻ വന്നിരുന്നു……………

കളിസ്ഥലത്ത് നിന്ന് കുറച്ചു ദൂരമേ പുഴയിലേക്കുള്ളൂ…………..

നല്ല ഭംഗിയുള്ള സ്ഥലമായിരുന്നു അത്………….

അസ്തമയ സൂര്യന്റെ ചുവപ്പ് ആകാശത്ത് പടർന്നു……….അത് ഭൂമിയിലേക്കുമിറങ്ങി വന്നു…………….

ഒരു ചുവന്ന അന്തരീക്ഷം………….

പുഴയിലാണെങ്കിൽ നല്ല തെളിവെള്ളം……………

പുഴയുടെ ഇക്കരയിൽ നിന്ന് നോക്കിയാൽ അക്കരെ കാണാം………..അക്കരയിൽ നിറയെ മരങ്ങൾ നിറഞ്ഞു നിൽക്കുന്നത് സമർ കണ്ടു………….

അത് കാണാൻ തന്നെ വേറെ ഒരു തരം ഭംഗിയായിരുന്നു…………….അത് ഒരു കാട് ആണെന്ന് മുത്ത് സമറിനോട് പറഞ്ഞു………………

ഇടയ്ക്ക് വെള്ളം കുടിക്കാൻ ഒക്കെ ആന കൂട്ടമായി അക്കരയിൽ വരാറുണ്ട് എന്ന് പറഞ്ഞു……………

സമർ നിന്നതിന്റെ തൊട്ടു വലതു ഭാഗത്ത് തന്നെ പാറ ഉള്ള ഭാഗമാണ്…………..അവിടെ കൊറേ പെണ്ണുങ്ങൾ അലക്കാൻ വന്നിട്ടുണ്ട്…………….

അവിടെയുള്ള കുറേ പെണ്ണുങ്ങൾ സമറിനെ നോക്കി പരസ്പരം ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു……………….

മുത്ത് വെള്ളത്തിലേക്ക് എടുത്ത് ചാടി……………

“ഇക്കാ……….ചാട്…………..”……………മുത്ത് വെള്ളത്തിൽ കിടന്നുകൊണ്ട്

പറഞ്ഞു…………….

സമർ ടീഷർട്ട് തലവഴി ഊരി………… നിലത്തിട്ടു……………

സമറിന്റെ ശരീരം കണ്ട് മുത്ത് അത്ഭുതപ്പെട്ട് നിന്നു……………അതിനേക്കാൾ കഷ്ടമായിരുന്നു അപ്പുറത്തെ പെണ്ണുങ്ങളുടെ അവസ്ഥ…………..അവന്റെ കരുത്തുറ്റ ശരീരത്തിൽ നോക്കി അവർ വെള്ളമിറക്കി………………

ഒരു വെളുത്ത ഉരുക്ക് പാറ പോലെയായിരുന്നു സമറിന്റെ ശരീരം…………നെഞ്ചിലും വയറിലുമൊക്കെ നിറയെ രോമമുണ്ടായിരുന്നു………………

പക്ഷെ അവന്റെ ശരീരത്തിന്റെ ഷെയ്‌പ്പ് ഒക്കെ പെണ്ണുങ്ങളുടെ വായിൽ കപ്പലോടിപ്പിക്കാനുള്ള വെള്ളം ഉണ്ടാക്കി………………

സമർ ട്രൗസർ മാത്രമിട്ട് പുഴയിലേക്ക് എടുത്ത് ചാടി……………..

വെള്ളത്തിന് നല്ല തണുപ്പ് ഉണ്ടായിരുന്നു…………..സമറിന് കുളിര് കോറി…………. പക്ഷെ പെട്ടെന്ന് തന്നെ അതുമായി സമർ പൊരുത്തപ്പെട്ടു………….

സമർ മുത്തിനെ നോക്കി………….

മുത്ത് അപ്പോഴും സമറിന്റെ കരുത്തുറ്റ ശരീരം കണ്ടതിന്റെ ഷോക്കിൽ നിന്ന് വിട്ടുമാറിയിട്ടില്ലായിരുന്നു……………..

സമർ വെള്ളം അവന്റെ മുഖത്തേക്ക് തെറിപ്പിച്ചു……………മുത്ത് ചിരിച്ചു……………

അവർ രണ്ടുപേരും നീന്താൻ തുടങ്ങി…………..

സമർ മുങ്ങാംകുഴിയിട്ട് നീന്തി………….വെള്ളത്തിന്റെ അടിയിലേക്ക് നീന്തി ചെന്നപ്പോൾ പലതരത്തിലുള്ള നിറങ്ങളുള്ള കല്ലുകളുടെ തിളക്കവും ഭംഗിയും സമറിനെ ആനന്ദിപ്പിച്ചു…………….

കുറേ നേരം നീന്തിയതിന് ശേഷം അവർ കുളിക്കാൻ തുടങ്ങി……………

“മുത്തേ……നിങ്ങൾക്ക് ആ വയലിന്റെ അടുത്ത് സ്ഥലം വല്ലതുമുണ്ടോ……………”…………….സമർ അവരുടെ കുശലവർത്തമാനങ്ങൾക്കിടയിൽ മുത്തിനോട് ചോദിച്ചു……………….

“ആ…………ചെറിയൊരു സ്ഥലം പണ്ട് ഉപ്പ വാങ്ങി ഇട്ടതുണ്ട്…………….”……………മുത്ത് മറുപടി കൊടുത്തു…………….

“നല്ല നൈസ് സ്ഥലമാണ് ല്ലേ…………….”…………സമർ ചോദിച്ചു……………

“ശരിയാ………….രാവിലെ സൂര്യനുദിക്കുന്ന സമയത്ത് പോവണം……………നല്ല ചൊറുക്കാണ്…………..”…………..മുത്ത് പറഞ്ഞു……………..

“അല്ലാ…………. ആ സ്ഥലത്തിന്റെ പേരിൽ വല്ല പ്രശ്നവുമുണ്ടോ…………..”……………സമർ ചോദിച്ചു…………….

“ഉണ്ടെന്ന് തോന്നുന്നു ഇക്ക……………ചെട്ടിയാരുമായിട്ടാണെന്ന് തോന്നുന്നു……………”…………മുത്ത് പറഞ്ഞു……………

ചെട്ടിയാർ………….പെട്ടെന്ന് ആ വാക്ക് സമറിലേക്ക് തറഞ്ഞുകയറി…………….

“ചെട്ടിയാരോ………….ആരാ അത്…………..”…………സമർ ചോദിച്ചു…………….

“വരദരാജ ചെട്ടിയാർ എന്നോ മറ്റുമാണ് അയാളുടെ മുഴുവൻ പേര്………………ഇവിടുത്തെ വല്ല്യ പ്രമാണിയാണ്………….ഇവിടെ ഉള്ള മിക്കവാറും സ്ഥലങ്ങൾ മൂപ്പരുടെയാണ്……………”…………..മുത്ത് പറഞ്ഞു…………….

“ഓഹോ………….”…………സമർ പറഞ്ഞു…………….

സമർ സംസാരവിഷയം മാറ്റി…………….സമറിന് വേണ്ടത് കിട്ടി……………

അവർ കുളി കഴിഞ്ഞു വീട്ടിലേക്ക് നടന്നു…………..

ഒരു പേര് സമറിന്റെ ഉള്ളിൽ അപ്പോഴും കളിക്കുന്നുണ്ടായിരുന്നു………………

വരദരാജ ചെട്ടിയാർ…………….

😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈

BMW കാർ ഹോട്ടലിന് മുൻപിലേക്ക് വന്നു നിന്നു……………….

“ശരി……….ശിവറാം……………ഐ വിൽ ബി ബാക്ക്…………..”…………ആത്രേയാ ശിവറാമിനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു………………

ആത്രേയാ പിന്നിലേക്ക് മാറി………….മറ്റുള്ളവരെ ഒന്ന് കണ്ണ് കാണിച്ച ശേഷം ആത്രേയാ പുറത്തേക്ക് നടന്നു…………….ഒരു പരിവാരവും ഇല്ലാതെ…………………..

ആത്രേയാ തന്റെ BMW കാറിന് അടുത്തേക്ക് നടന്നു……………

ആത്രേയാ കാറിന്റെ പിൻവാതിൽ തുറന്ന് ഉള്ളിലേക്ക് കയറി…………..

ആത്രേയാ പിൻസീറ്റിൽ നിവർന്നിരുന്നു……….

ഡ്രൈവർ പിന്നിലേക്ക് തിരിഞ്ഞു ആത്രേയയെ നോക്കി……………….

“മാരാ………… പോകാം………….”…………ആത്രേയ പറഞ്ഞു………….

ഡ്രൈവർ മുന്നിലേക്ക് തിരിഞ്ഞു…………..

വണ്ടിയെടുത്തു……………

ആ വണ്ടി നഗരവീഥികളിലൂടെ നീങ്ങി……………

“അയ്യാ………..മയങ്ങിക്കോളൂ…………..ഞാൻ വിളിക്കാം…………..”……….മാരൻ ആത്രേയയോട് പറഞ്ഞു…………….

“ഹ്മ്……………..”………..ആത്രേയാ അതിന് മൂളി…………….

ആത്രേയാ തല പിന്നിലേയ്ക്ക് ചായ്ച്ചു……………….

കണ്ണുകൾ അടച്ചു………….

ആത്രേയയുടെ കണ്ണിൽ ഇരുട്ട് നിറഞ്ഞു……………

ആത്രേയാ വണ്ടി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് അറിയുന്നുണ്ടായിരുന്നു………………

ഇരുട്ടിലൂടെ ആത്രേയാ വണ്ടിയുടെ ചലനം അറിഞ്ഞു……………

പെട്ടെന്ന് ആ ചലനം ആത്രേയാ അറിയാതെ ആയി……………

പക്ഷെ ഇരുട്ടിന് മാത്രം ഒരു മാറ്റവുമില്ല………….

ഇരുട്ട്……………

കറുപ്പ്…………..

കട്ടക്കറുപ്പ്……………

പെട്ടെന്ന് ആത്രേയയുടെ കാഴ്ച ചലിക്കാൻ തുടങ്ങി………….വളരെ പെട്ടെന്ന്……………

ആ കറുപ്പിലൂടെ ആത്രേയയുടെ കണ്ണുകൾ അതിവേഗത്തിൽ പാഞ്ഞു…………….

പെട്ടെന്ന്…………..

ആത്രേയയുടെ കാഴ്ച ഒരു കറുത്ത ഭിത്തിയിൽ ചെന്ന് ഇടിച്ചു……………

അവന്റെ കാഴ്ച പൊട്ടിത്തെറിച്ചു……………..

പെട്ടെന്ന് കറുപ്പ് മാറി…………

കാപ്പിയായി നിറം…………..ചേറിന്റെ നിറമുള്ള കാപ്പി നിറം………………

പെട്ടെന്ന് തന്റെ കാഴ്ച ആ കാപ്പി നിറത്തിൽ നിന്ന് തന്നെ പിന്നോട്ട് അടുപ്പിക്കുന്നത് പോലെ ആത്രേയയ്ക്ക് തോന്നി………………

പെട്ടെന്ന് ആ കാപ്പി നിറത്തിന് ഇരുവശങ്ങളിലായി ഒരു പച്ച നിറം ആത്രേയാ കണ്ടു…………..

പച്ചനിറമല്ല…………….. പച്ചപുല്ലുകൾ…………….

വൈകാതെ അതൊരു പാടവരമ്പ് ആണെന്ന് ആത്രേയയ്ക്ക് മനസ്സിലായി……………….

ആ പടവരമ്പിലൂടെ ആത്രേയയുടെ കാഴ്ച മുന്നോട്ട് പോയിക്കൊണ്ടിരുന്നു……………..

പെട്ടെന്ന് ഒരു വെളുത്ത ചെറിയ കാൽ ആ പാടവരമ്പിലേക്ക് ചവിട്ടി……………

ആരുടെ കാൽ ആണത്…………..

ആ കാലുകൾ ആ പാടവരമ്പിലൂടെ നടക്കാൻ തുടങ്ങി……………..

തന്റെ കാലുകളല്ലേ അത്……………..താനല്ലേ ആ പാടവരമ്പിലൂടെ നടക്കുന്നത്…………….

അതെ……….ഞാൻ തന്നെ……………..

ആത്രേയാ കണ്ണുകൾ മുകളിലേക്ക് ഉയർത്തി…………….

നീണ്ടുകിടക്കുന്ന പാടങ്ങൾ ആത്രേയയ്ക്ക് മുന്നിൽ വെളിവായി……………അവിടവിടങ്ങളിലായി തെങ്ങുകൾ പാടവരമ്പുകൾ കൂടിച്ചേരുന്നിടത്ത് നിൽക്കുന്നതും ആത്രേയയുടെ കണ്ണിൽ വെളിവായി…………….

പെട്ടെന്ന് പിന്നിൽ നിന്ന് ചെറിയ ചെറുക്കന്മാർ സംസാരിക്കുന്ന ശബ്ദം ആത്രേയാ കേട്ടു…………..

ആത്രേയാ തിരിഞ്ഞുനോക്കി………….

ഒരു നാലഞ്ച് ചെറുക്കന്മാരുണ്ട്…………… അവർ പരസ്പരം ഓരോന്ന് പറഞ്ഞു വരുന്നു…………..

അവരുടെ മുഖങ്ങൾ…………അതെനിക്ക് പരിചിതമാണല്ലോ……………..

ആത്രേയാ മുന്നിലേക്ക് തിരിഞ്ഞു………ആ പാടവരമ്പത്തിലൂടെ നടന്നു…………….

തന്റെ നഗ്നപാദങ്ങൾ ചേറിൽ പതിയുന്ന സുഖം ആത്രേയാ ആസ്വദിച്ചു………….അതോടൊപ്പം ചെളി തന്റെ കാൽവിരലുകൾക്കിടയിലൂടെ കയറിവരുമ്പോളുള്ള കിരുകിരുപ്പും ആത്രേയാ ആസ്വദിച്ചു…………..

കാലുകളിൽ നനവ് പടർന്ന് ചെളിയിൽ കുതിരുന്നതും ഒക്കെ ആസ്വദിച്ച് ആ വഴുവഴുപ്പാർന്ന പാടവരമ്പിലൂടെ ആത്രേയാ നടന്നുകൊണ്ടിരുന്നു………………..

“ആത്രേയാ……………..”…………..പെട്ടെന്ന് പിന്നിൽ നിന്ന് ഒരു വിളി ആത്രേയാ കേട്ടു…………..

ആത്രേയാ തിരിഞ്ഞുനോക്കി…………….

തനിക്ക് പരിചിതമായ ഒരു മുഖം എന്നെ തന്നെ നോക്കുന്നു……………..

പെട്ടെന്ന് അവൻ ഒരിടത്തേക്ക് എന്നെ നോക്കിക്കൊണ്ട് എനിക്ക് കൈചൂണ്ടി കാണിച്ചു തന്നു………………

ഞാൻ അങ്ങോട്ടേക്ക് നോക്കി………………

കുറച്ചുദൂരെ ഒരു വയൽകണ്ടം………………

അവിടെ കുറച്ചു ആളുകൾ…………..

അവിടെ കുറച്ചു ആളുകൾ ജെല്ലിക്കെട്ട് കാളയെ പരിശീലിപ്പിക്കുന്നു……………….

കാള ചെറുതായി കുതറുന്നുണ്ട്…………….അവർക്ക് കാളയെ അത്ര സുഗമമായി കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ല…………….

പക്ഷെ ഈ കാഴ്ച ഞാൻ ഒരുപാട് തവണ കണ്ടതാണല്ലോ…………അസാധാരണമായി ഒന്നുമില്ലല്ലോ…………….

ഞാൻ എനിക്ക് കൈചൂണ്ടി കാണിച്ചു തന്നവനെ നോക്കി……………

എനിക്ക് മനസ്സിലായില്ല എന്ന് അവന് മനസ്സിലായി………….

അവൻ ഒരിക്കൽ കൂടി കൈചൂണ്ടി…………….

ഞാൻ വീണ്ടും ആ ദിശയിൽ കണ്ണ് തിരിച്ചു…………….

ആ വയൽകണ്ടം തന്നെ……………..

പക്ഷെ കണ്ടത്തിലേക്കല്ല……….. അതിന്റെ വരമ്പത്തേക്കാണ് അവൻ കൈചൂണ്ടിയത്………….

ഞാൻ ആ വരമ്പത്തേക്ക് നോക്കി………….

ഒരു ചെറിയ പയ്യൻ…………..

അവൻ കാളയെ പരിശീലിപ്പിക്കുന്നതും നോക്കി നിൽക്കുന്നു…………….

കാളയുടെ അടുത്തേക്കാണ് അവന്റെ കണ്ണ്…………..

അവൻ കാളയുടെ ഓരോ ചലനവും നോക്കി നിൽക്കുന്നു………………

പെട്ടെന്ന് കൈചൂണ്ടിയവൻ എന്റെ അടുത്തേക്ക് വന്നു……………

“അതാണവൻ…………….”………………അവൻ എന്നോട് പറഞ്ഞു……………

“ആര്…………..”……….ഞാൻ തിരികെ ചോദിച്ചു………………

“അബൂബക്കറിന്റെ ഇളയ സന്തതി……………..”…………അവൻ പറഞ്ഞു……………

പൊടുന്നനെ എന്നിലേക്ക് ഒരു മിന്നൽപിണർപ്പ് കയറിവന്നു………………

“ചെകുത്താന്റെ സന്തതി…………..”…………..അവൻ എന്നോട് പറഞ്ഞു…………..

എന്നുള്ളിലേക്ക് ഒരു ചൂട് കയറിവന്നു…………

ശരീരത്തിൽ എന്തൊക്കെയോ സംഭവിക്കുന്ന പോലെ…………….

ഞങ്ങൾ അവനെ തന്നെ നോക്കി…………….

അവനപ്പോഴും ആ ജെല്ലിക്കെട്ട് കാളയിൽ ആയിരുന്നു ശ്രദ്ധ……………

അവന്റെ നോട്ടത്തിൽ പോലും എന്തോ പ്രത്യേകതയുള്ള പോലെ………………

മറ്റുള്ളവർ അവനെ ഒരു ആരാധനപോലെ നോക്കിനിന്നു………………

അവന്റെ ഇരുത്തവും ആ നോട്ടവും എന്നിൽ എന്തൊക്കെയോ ശൂന്യത നിറച്ചു………………

അവന്റെ കണ്ണുകൾ പോലും അനങ്ങുന്നില്ല…………….

അവൻ ഇനി ചെകുത്താൻ തന്നെയാണോ………………

പെട്ടെന്ന് ആ ജെല്ലിക്കെട്ട് കാള അവരുടെ പിടുത്തം ഭേദിച്ചു…………………കാളയെ പിടിച്ചുകൊണ്ട് നിന്നവരെ കാള ദൂരത്തേക്ക് പറത്തിക്കളഞ്ഞു…………………….

കാള തുടൽ പൊട്ടിച്ചു………………കാളയുടെ മേലുണ്ടായിരുന്ന കയറുകൾ അഴിഞ്ഞു………………

കാള സ്വതന്ത്രനായി……………….

കാള കാലുകൾ നിലത്തിട്ട് ഉരച്ചു……………അതിന്റെ മുഖം കുടഞ്ഞു…………

കാളയുടെ മേലിൽ നിന്ന് പൊടി പറന്നു…………..

പെട്ടെന്ന് വരമ്പത്തിരിക്കുന്നവനിൽ ആ കാളയുടെ ശ്രദ്ധ പതിഞ്ഞു…………………

കാള കാലുകൾ മണ്ണിൽ ഇട്ട് വലിച്ചു………….പിന്നിലേക്ക് മണ്ണ് തെറിപ്പിച്ചു…………….

പെട്ടെന്ന് കാള മുന്നിലേക്ക് കുതിച്ചു……………ആ വരമ്പത്തിരിക്കുന്ന പയ്യന് നേരെ…………………

പക്ഷെ ആ പയ്യൻ ഒന്ന് അനങ്ങിയത് പോലുമില്ല……………..

അവൻ കാള വരുന്നതും നോക്കി അവിടെ ഇരുന്നു……………..

അവൻ പേടിച്ചു ചത്തോ…………..എന്റെ ഒപ്പം ഉണ്ടായിരുന്ന ഒരുത്തൻ ചോദിച്ചു…………….

കാള അവന് നേരെ പാഞ്ഞടുത്തു……………..

അവന് മുന്നിലെത്താനായതും ആ പയ്യൻ വരമ്പത്ത് നിന്നെഴുന്നേറ്റ് കണ്ടത്തിലേക്കിറങ്ങി…………….കാളയുടെ മുന്നിലേക്ക്……………..

അവൻ എന്താ ചെയ്യുന്നത് എന്നോർത്ത് ഞങ്ങൾ അമ്പരന്നു…………………..

കാള അവന്റെ തൊട്ടുമുന്നിലെത്തി…………………….

പെട്ടെന്നവൻ മുന്നിലേക്ക് കുനിഞ്ഞ് തല കാളയെ പോലെ കുലുക്കിയിട്ട് അവന്റെ രണ്ടുകാലുകൾ മണ്ണിൽ പിന്നിലേക്ക് വലിച്ചു…………….കാള ചെയ്യുന്നത് പോലെ………………..

അതുകണ്ട് കാള പെട്ടെന്ന് നിന്നു…………….

അവനെ നോക്കി…………….

അവനും തിരിച്ചു അതേപോലെ കാളയെ നോക്കി……………

കാള അവനെ നോക്കി മുക്രയിട്ടു…………….

അവനും വിട്ടില്ല………….അവനും ശബ്ദമുണ്ടാക്കി……………

പക്ഷെ അത് ഒരു കാളയെ പോലെ തോന്നിയില്ല…………..

ഒരു സിംഹത്തിന്റെ ഗർജ്ജനം പോലെ തോന്നി അത്…………………

കാള ഒന്ന് പരുങ്ങി………..പക്ഷെ വിടാൻ ഒരുക്കമല്ലായിരുന്നു……………

കാള പിന്നെയും കാലുകൾ മണ്ണിൽ ഇട്ട് ഉരച്ച് അവനോട് കൊമ്പുകോർക്കാൻ ഒരുക്കം കൂട്ടി…………..

അവനിൽ അതൊന്നും ഒരു തെല്ല് പോലും ഭയം ഉണ്ടാക്കിയില്ല………………..

അവനും അതേ പോലെ തന്നെ ചെയ്തു…………

ആ കാളയുടെ പകുതി പോലും ശരീരം ആ പയ്യനില്ലായിരുന്നു എന്നത് കൂടെ ഓർക്കണം………………

കാള പിന്നെയും കുതിച്ചു അവന് നേരെ………….അവൻ കാളയെ തന്നെ നോക്കിനിന്നു…………….

ഒരടിപോലും പിന്നിലോട്ട് വെച്ചില്ല അവൻ…………..

പെട്ടെന്ന് കാള അടിച്ചുപറത്തിയവർ കാളയുടെ മേൽ വീണു……………

അവർ കാളയെയും കൊണ്ട് നിലത്ത് വീണു…………..

കാള വീണ്ടും കുതറാൻ വേണ്ടി ശ്രമിച്ചു………….പക്ഷെ ഇത്തവണ സാധിച്ചില്ല…………….

കാള പതിയെ അവർക്ക് കീഴടങ്ങി……………..

അവർ കാളയുടെ മേൽ കയർ കെട്ടി ബന്ധിച്ചു……………..

ഇതെല്ലം ഒരടി പോലും പിന്നിലേക്ക് വെക്കാതെ അവൻ നോക്കിനിന്നു……………

അവർ കാളയെ ബന്ധിച്ച് എണീറ്റു……………..

അവർ അവനെ നോക്കി……………

അവനിൽ ഒരു തുള്ളി ഭയമോ എന്തിന് അവന്റെ ഒരു നൊടി ശ്വാസം പോലും അധികരിച്ചിട്ടില്ലായിരുന്നു……………….

ആ നിമിഷം ആ ജെല്ലിക്കെട്ട് കാളയേക്കാൾ ഭയം അവനോട് അവർക്ക് തോന്നി………………

അവൻ തിരിഞ്ഞു വരമ്പത്തിലൂടെ നടന്ന് പോയി……………..

അസ്തമയ സൂര്യൻ അവന്റെ ചുവന്ന പ്രഭ അവിടെ വീശിവിതറിയിരുന്നു………………പക്ഷെ ആ സൂര്യനെക്കാൾ ജ്വലിച്ചു നിന്നത് അവനായിരുന്നു……………

ചെകുത്താന്റെ സന്തതി………………

അവർ അതിശയത്തോടെ അവനെ നോക്കിനിന്നു……………

“പേടിച്ചു ചാവാൻ അവൻ ഞാനോ നീയോ അല്ല……….ചെകുത്താനാണ്……………”…………..നേരത്തെ ചോദിച്ചവന് ഇപ്പോഴാ മറുപടി കൊടുത്തത്……………..

അത് പറയുമ്പോൾ അവന്റെ രോമം പോലും എണീറ്റ് നിന്ന് അവന് സല്യൂട്ട് അടിച്ചിരുന്നു……………..

“അയ്യാ…………..”………….പെട്ടെന്ന് മാരന്റെ വിളി ആത്രേയയെ ഉറക്കത്തിൽ നിന്നുണർത്തി…………..

ആത്രേയാ വിയർത്തിരുന്നു………….

അവൻ കുപ്പിയിലെ വെള്ളം എടുത്ത് കുടിച്ചു………………

ഭക്ഷണം കഴിക്കാൻ വേണ്ടി ആത്രേയയെ വിളിച്ചതായിരുന്നു മാരൻ…………….

പക്ഷെ ആ സ്വപ്നം ആത്രേയയെ ഒന്ന് ആശങ്കാകുലനാക്കി………………

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

രാവിലെ ഷാഹി സമറിനെയും കൂട്ടി പിന്നിൽ അവർ കൃഷി ചെയ്യുന്ന ഭാഗത്തേക്ക് ഇറങ്ങി…………….

ഇന്നലെ കളിസ്ഥലത്ത് നിന്ന് പോന്ന ശേഷം രാത്രി ഭക്ഷണശേഷം മാത്രമേ ഷാഹിക്ക് സമറിനെ ഒഴിഞ്ഞു കിട്ടിയതൊള്ളൂ…………അപ്പോഴും മുത്ത് അവന്റെ ഒപ്പം ഉണ്ടായിരുന്നു……………

ഷാഹി അവന് മുമ്പിലായി കൃഷി ഭാഗങ്ങളിലൂടെ നടന്നു……………….

വാഴയും കവുങ്ങും പയറും ഒക്കെ അവിടെ കൃഷി ചെയ്തിരുന്നു…………..

വാഴത്തോട്ടത്തിലേക്കാണ് അവർ നേരെ ഇറങ്ങിയത്…………..

വശത്ത് നെൽപാടം വിരിഞ്ഞു നിൽക്കുന്നത് സമർ കണ്ടു…………..

അവളുടെ പിന്നാലെ നടക്കുമ്പോൾ വാഴയിലകൾ അവനെ പോവല്ലേ പോവല്ലേ എന്ന രീതിയിൽ തട്ടി വിളിക്കുന്നുണ്ടായിരുന്നു……………പക്ഷെ അവനൊരിക്കലും പോകാതിരിക്കാൻ ആവില്ല എന്ന് ആ പാവം വാഴകൾക്ക് അറിയില്ലല്ലോ……………

അവൻ അവളുടെ പിന്നാലെ നടന്നു…………

അവൾ ഓരോന്ന് ചോദിക്കുകയും പറയുന്നുമുണ്ടായിരുന്നു…………….

വാഴത്തോട്ടത്തിൽ നടന്ന് വഴി കഴിഞ്ഞപ്പോൾ അപ്പുറത്തെ നിരയിലേക്ക് ചാടി ചാടി പോകേണ്ടി വന്നു…………..

ഷാഹിയുടെ ഓരോ ചാട്ടവും കണ്ട് സമർ ചിരിച്ചു……………..

സമർ ചിരിക്കുന്നത് ഷാഹിക്ക് മനസ്സിലായി……………….

“ദേ………. കളിയാക്കാൻ നിക്കല്ലേ……………ഇങ്ങനെ ചാടിയില്ലെങ്കി വെള്ളം നനയും അതോണ്ടാണ്……………..”………….ഷാഹി പറഞ്ഞു……………..

സമർ അതിന് ചിരിച്ചു………..

“ഓക്കേ ഓക്കേ…………….”…………..സമർ പറഞ്ഞു…………..

“ഷാഹി……….”…………സമർ വിളിച്ചു…………….

“ഹ്മ്………..എന്താ…………..”……………ഷാഹി ചോദിച്ചു………….

“പക്ഷെ ഈ ചാട്ടം കാണാൻ നല്ല രസമുണ്ട് ട്ടോ…………..”………….സമർ ചിരിച്ചുകൊണ്ട് പറഞ്ഞു………………

“വൃത്തികെട്ടവൻ……………പടച്ചോനെ ഇതിനെയും കൊണ്ടാണല്ലോ ഞാൻ ഇങ്ങോട്ടേക്ക് വന്നത്……”…………അവൾ മുകളിലേക്ക് നോക്കി പറഞ്ഞു……………

“വൃത്തികേട് കാണിച്ചു മുന്നിൽ നടന്നിട്ട് ഇപ്പൊ അതുകണ്ടപ്പോൾ പറഞ്ഞ ഞാനായോ വൃത്തികെട്ടവൻ……………”……………സമർ തിരിച്ചടിച്ചു…………….

ഷാഹി ചുണ്ടുകൂർപ്പിച്ചുകൊണ്ട് സമറിനെ നോക്കി……………..

“എന്നാ ഇയാൾ മുന്നിൽ പൊയ്‌ക്കെ……………”…………ഷാഹി സമറിനോട് പറഞ്ഞു……………

“ആകെ രണ്ട് ചാട്ടം കൂടിയേ ബാക്കി ഒള്ളൂ……….. പോയി ചാട്…………”…………സമർ ഷാഹിയെ ഉന്തിവിട്ടു………………..

രണ്ട് ചാട്ടവും കഴിഞ്ഞു അവർ നെൽപാടത്തിലേക്ക് പ്രവേശിച്ചു………………

അവർ പാടവരമ്പിലൂടെ നടന്നു………………

സമർ ആ നീണ്ടുകിടക്കുന്ന നെൽപാടത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് നടന്നു………………

ഇടയ്ക്ക് ഇടയ്ക്ക് വീശുന്ന കാറ്റ് ആ നെൽകതിരുകളെ തഴുകുന്നത് കാണാൻ തന്നെ ഒരു സുഖമാണ്……………ആ നെൽ കതിരുകൾ ആ കാറ്റിന്റെ തലോടൽ ആസ്വദിക്കുന്നുണ്ട് എന്ന് സമറിന് തോന്നി……………….

പെട്ടെന്ന് ഒരു ചെറിയ മഴ പെയ്തു……………

ചെറിയ ചാറ്റൽമഴ……………

ശരീരം നനയാതെ ശരീരത്തിന് കുളിര് നൽകുന്ന മഴ……………..

ഷാഹിയും സമറും നടത്തം നിർത്തി…………….

അവർ രണ്ടുപേരും ആ മഴ ആസ്വദിച്ചു…………..

“കൊഞ്ചി കൊഞ്ചി എന്നെ കൊല്ലുന്ന മഴയെ എൻ മനം അറിയാമോ…………”………….

മുന്നിൽ ആ പാട്ട് ഞാൻ കേട്ടു……………

ഞാൻ ഷാഹിയെ നോക്കി……………….അവൾ മുകളിലേക്ക് നോക്കി ആ മഴ ആസ്വദിച്ചുകൊണ്ട് പാടിയതാണ്…………….

ഞാൻ അവളെ തന്നെ നോക്കി…………….

“കൊഞ്ചി കൊഞ്ചി എന്നെ കൊല്ലുന്ന മഴയെ എൻ മനം അറിയാമോ…………”…………

വീണ്ടും ആ വരികൾ അവൾ മൂളി…………..

അവൾ എന്റെ നേരെ തിരിഞ്ഞു……………

“ആഹാ……….തനിക്ക് പാടാനൊക്കെ അറിയുമോ…………..”………..ഞാൻ ഒരു ചിരിയോടെ അവളോട് ചോദിച്ചു……………

അവൾ അത് കേട്ട് എന്നെ നോക്കി ഒന്ന് നാണിച്ചു ചിരിച്ചു………..

പിന്നെ അവൾ മുകളിലേക്ക് നോക്കി……………

“കൊഞ്ചി കൊഞ്ചി എന്നെ കൊല്ലുന്ന മഴയെ എൻ മനം അറിയാമോ…………

കൊഞ്ചി കൊഞ്ചി എന്നെ കൊല്ലുന്ന മഴയെ എൻ മനം അറിയാമോ…………

മിന്നൽദീപം എടുത്ത് എന്നെ നീ രസിപ്പിക്ക്………..

എൻ ഭൂമിയിൽ നീ വന്നതാൽ….. നനഞ്ഞു രസിക്കുന്നു ഞാൻ നിന്നെ ഓർത്ത്…………

വെണ്ണിലവേ നീ ഇങ്ങ് വരില്ലേ…… നമ്മോട് കൺമയങ്ങി ഉറങ്ങാനായ്…………

വെണ്ണിലവേ നീ ഇങ്ങ് വരില്ലേ…… നമ്മോട് കൺമയങ്ങി ഉറങ്ങാനായ്…………”…………..

ഷാഹി വളരെ മനോഹരമായി പാടി…………

ഞാൻ അവളെ വളരെ സന്തോഷത്തോടെ നോക്കി നിന്നു…………….

എന്തോ എനിക്ക് അവളോട് പണ്ടെങ്ങും തോന്നാത്ത അത്രയ്ക്ക് പ്രേമം അവളോട് തോന്നി…………………..

Whatta Moment……………

എന്തൊരു മനോഹരമായ നിമിഷം ആണെടോ……………

ചുറ്റും പച്ചപ്പ്……………

വിളഞ്ഞുനിൽക്കുന്ന നെൽകതിരുകൾ…………..

സുഖത്തോടെ വീശുന്ന ഇളംകാറ്റ്……………….

അതിനേക്കാൾ സുഖത്തിൽ തളരിതമായി പെയ്യുന്ന മഴ……………

ഇതെല്ലാം ആസ്വദിച്ചു ഞാനും എന്റെ പെണ്ണും മാത്രം ഈ ഭൂമിയിൽ…………..

ഇതിനെല്ലാത്തിനുമുപരി മനോഹരമായി പ്രേമാർദ്രമായി എനിക്ക് വേണ്ടി പാട്ട് പാടുന്ന അതി സുന്ദരിയായ എന്റെ പെണ്ണ് ………………

പ്രണയത്തെ പ്രകൃതിയും അനുഗ്രഹിക്കും ഏതോ മഹാൻ പറഞ്ഞു കേട്ടിട്ടുണ്ട്………….പക്ഷെ അത് സത്യമാണ് എന്ന് ഈ നിമിഷം ഞാൻ മനസ്സിലാക്കുന്നു…………………

മുന്നിൽ എന്റെ പെണ്ണ്………….

അവൾക്ക് ഇത്രയും സൗന്ദര്യം എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല……………

അടുക്കളയിൽ ഇടുന്ന തുന്ന് വിട്ട ചുരിദാറും മുഷിഞ്ഞ ഷാളും ആണ് അവളുടെ വേഷം………………

പക്ഷെ അവളെ ഇത്രയ്ക്കും മനോഹരിയായി ഞാൻ ഇതുവരെ കണ്ടിട്ടില്ല……………….

അല്ലെങ്കിൽ അവളെ അത്രയും മനോഹരിയായി കാണാൻ വേറെ ഒരാൾക്കും സാധിക്കുന്നുണ്ടാവില്ല…………………

ദൈവത്തിന് പോലും കുശുമ്പ് തോന്നി എന്ന് തോന്നുന്നു……………..

പെട്ടെന്ന് മഴയുടെ ശക്തി കൂടി………………

അവൾ എന്നെയും കൊണ്ട് വാഴത്തോട്ടത്തിലേക്ക് ഓടി……………..

ആദ്യമായിട്ടാ ഒരു പാവയെ പോലെ ഒരാളുടെ പ്രവൃത്തിക്ക് മുന്നിൽ നിൽക്കുന്നത്……………….

അവൾ എന്നെയും കൊണ്ട് ഒരു കീറാത്ത വാഴയിലയുടെ അടിയിൽ നിന്നു………………

എനിക്ക് അവളുടെ അടുത്ത് നിന്ന് കണ്ണെടുക്കാൻ പോലും സാധിച്ചില്ല…………..

മഴത്തുള്ളികൾ അവളുടെ പിൻകഴുത്തിലും മുടിയിലും വന്ന് പതിക്കുന്നത് ഞാൻ കണ്ടു………….

പിൻകഴുത്തിൽ വീണുകിടക്കുന്ന മഴത്തുള്ളി എനിക്ക് കൊത്തിയെടുക്കാൻ തോന്നി………………

“എന്താ ഇങ്ങനെ നോക്കുന്നെ……………”…………ഷാഹി എന്നോട് ചോദിച്ചു……………..

ഞാൻ കണ്ണുംപൂട്ടി തല ഇരുവശത്തേക്ക് ആട്ടിക്കൊണ്ട് ഒന്നുമില്ല എന്ന് പറഞ്ഞു…………….

എന്റെ സംസാരശേഷി പോലും എനിക്ക് നഷ്ടപ്പെട്ടു എന്ന് തോന്നി…………………

“ഇത്താത്ത……………..”…………..മുത്തിന്റെ വിളി അവർ കേട്ടു……………

“എന്താ മുത്തേ………”………….ഷാഹി വിളി കേട്ടു……………..

“അമ്മ വിളിക്കുന്നു…………..വാ……………..”……………മുത്ത് പറഞ്ഞു……………..

“വാ പോവാം………….”………….ഷാഹി പറഞ്ഞു……………..

സത്യം പറഞ്ഞാൽ ആ നിമിഷം എനിക്ക് ആദ്യമായി മുത്തിനോട് ദേഷ്യം തോന്നി…………….

ആ മഴയും കൊണ്ട് ഞാൻ അവളുടെ പിൻകാലും നോക്കി വീട്ടിലേക്ക് നടന്നു……………..

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

പിറ്റേന്ന് രാവിലെ അരമണിക്കൂർ ഇടവിട്ട് നിഖിലും സൂരജും മരണത്തിന് കീഴടങ്ങി……………….. പോലീസും ഡോക്ടർമാരുടെയും ഒരു പട നോക്കി നിൽക്കെ…………….

അവരുടെ രണ്ടുപേരുടെയും പോസ്റ്റ്മോർട്ടം റീസൾട്ടിൽ സാധാ മരണം എന്നല്ലാതെ വേറെ ഒരു വാക്ക് എഴുതിവെക്കാൻ പോസ്റ്റ്മോർട്ടം അതിസൂക്ഷ്മതയോടെ ചെയ്ത ഡോക്ടർക്ക് സാധിച്ചില്ല……………….

ഗ്യാങ് വാർ എന്ന പേരിൽ ആ കേസ് കേരള പോലീസ് ഒതുക്കി……………….

പക്ഷെ ആ ഒരു സംഭവം എത്രയും വലിയ നാണക്കേട് ആണ് ഉണ്ടാക്കി വെച്ചത് എന്ന സത്യം നിരഞ്ജനയ്ക്കും ബാലഗോപാലിനും ഗംഗാധരനും ഡോക്ടർ വിശ്വത്തിനും മാത്രമേ മനസ്സിലായൊള്ളു………………..

ചെകുത്താന്റെ സന്തതി അവരെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ടു……………..

നിനക്കൊന്നും ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് മുഖത്തടിച്ചു പറഞ്ഞത് പോലെയായിരുന്നു അവരുടെ മരണം…………………

നിരഞ്ജന പറ്റെ തളർന്നു…………

പോസ്റ്റ്മോർട്ടം റിസൾട്ട് അവളെ ഞെട്ടിപ്പിച്ചില്ല……………നിരഞ്ജന അത് പ്രതീക്ഷിച്ചിരുന്നു………………

അവളുടെ നിസ്സഹായവസ്ഥ അവളെ ശരിക്കും ഭയത്തിൽ ആഴ്ത്തി………………

താനിത് വരെ കണ്ടതൊന്നും ഒന്നുമല്ല എന്ന് അവൾക്ക് മനസ്സിലായി…………………

ചെകുത്താന്റെ സന്തതി……………..

താൻ ആദ്യം പുച്ഛിച്ചു തള്ളിയ ആ പേര് ഇന്നവളെ വേട്ടയാടി…………….

ആ പേര് അവന് വെറുതെ ചാർത്തി കൊടുത്തതല്ല എന്ന സത്യം അവൾ മനസ്സിലാക്കി…………….

അവൾക്ക് ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല…………………….

ഈ കേസ് ഒഴിവാക്കാൻ പോലും അവൾക്ക് തോന്നി…………..

എന്തിനീ കേസ് അന്വേഷിക്കുന്നു……………. എന്തിന്………….?…..

അവൻ ഈ ചെയ്യുന്നതിനൊക്കെ കാരണവും അവനെയും താൻ കണ്ടെത്തിയെന്ന് വെക്കട്ടെ…………….

തന്നെക്കൊണ്ട് എന്ത് സാധിക്കും…………..

അവനെ വിലങ്ങ് വെച്ച് കൊണ്ടുവരാൻ ആർക്കെങ്കിലും സാധിക്കുമോ…………….

എന്തിന് അവന്റെ മുന്നിൽ പോയി ഭയമില്ലാതെ തലയുയർത്തി നിൽക്കാൻ തനിക്ക് സാധിക്കുമോ……………….

ഇല്ലാ……………..

പക്ഷെ എനിക്ക് തോറ്റോടാൻ എനിക്ക് സാധ്യമല്ല……………..

അത് എനിക്ക് മരണതുല്യമാണ്………………

നിരഞ്ജന ഫോൺ എടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു………………

അവൾ ഫോൺ കാതോട് ചേർത്തു………….. ബെൽ അടിക്കുന്നത് അവൾ കേട്ടു……………

പെട്ടെന്ന് അപ്പുറത്ത് ഫോൺ എടുത്തു…………….

“ഹലോ മമ്മി……………”…………..അപ്പുറത്ത് നിന്ന് ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടു……………

“ഹലോ…………….”………….നിരഞ്ജന ജീവനില്ലാതെ പറഞ്ഞു…………….

“എന്താ ഐ പി എസ് മോളേ………….. വിളിക്കൊരു ഉഷാറില്ലാത്തെ……………”………….അവൾ ചോദിച്ചു…………….

“ഒന്നുമില്ല…………..”………….നിരഞ്ജന പറഞ്ഞു……………

“എന്തെ നീരുമോളെ കേസ് പൊട്ടിയോ……………”…………അവൾ പിന്നെയും കുണുങ്ങി ചോദിച്ചു…………..

“ഒന്ന് പോടി………………”…………നിരഞ്ജന പതിയെ ഉഷാറായി…………..

“എന്താ വിളിച്ചേന്ന് പറ…………..പതിവില്ലാത്തൊരു വിളിയാണല്ലോ……………”……………..അവൾ പിന്നെയും ചോദിച്ചു…………..

“നിന്റെ സൗണ്ട് ഒന്ന് കേൾക്കണമെന്ന് തോന്നി………….അപ്പൊ വിളിച്ചതാ…………എന്തെ എന്റെ മോളെ എനിക്ക് തോന്നുമ്പോ വിളിക്കാൻ പാടില്ലേ……………”………….നിരഞ്ജന ചോദിച്ചു…………….

“ഓഹോ……….അങ്ങനെ ആണോ………..അച്ചോടാ…………….”…………….അവൾ പറഞ്ഞു………………..

“ശരി എന്നാ………….ഞാൻ പിന്നെ വിളിക്കാം……………”………….നിരഞ്ജന പറഞ്ഞു…………….

“ഓക്കേ…………പിന്നെ ഞാൻ മറ്റേത് വെറുതെ പറഞ്ഞതാണ് ട്ടോ……………”………….അവൾ പറഞ്ഞു…………….

“എന്ത്…………..”………….നിരഞ്ജന ചോദിച്ചു……………

“കേസ് പൊട്ടിയോ എന്ന് ചോദിച്ചത്……………..എന്റെ മമ്മി ഒരു കേസും പൊട്ടില്ല എന്ന് എനിക്ക് അറിയില്ലേ………..മൈ മമ്മി ഈസ് ദി ബെസ്റ്റ്……………”………….അവൾ പറഞ്ഞു…………..

“ഹ്മ്……..ഓക്കേ…………..ഞാൻ പിന്നെ വിളിക്കാം………….”…………….നിരഞ്ജന ഫോൺ കട്ട് ചെയ്തു……………..

മകളോടുള്ള സംസാരം നിരഞ്ജനയിൽ ഒരു ഊർജം നിറച്ചു……………

നിരഞ്ജന എണീറ്റ് പുറത്തേക്ക് നടന്നു…………….

😈😈😈😈😈😈😈😈😈😈😈😈😈😈😈😈

ഷാഹിയോടൊപ്പമുള്ള ഓരോ ദിനവും സമർ നല്ലപോലെ ആസ്വദിച്ചു…………….

രാവിലെ എന്നും കണി അവളാണ്………..എഴുന്നേൽക്കാൻ ചെറുതായി ഒന്ന് വൈകിയാൽ പോലും അവൾ വരും സമറിനെ എണീപ്പിക്കാൻ…………

ഇനി സമർ സ്വയം എണീക്കുകയാണെങ്കിൽ താഴേക്ക് ഇറങ്ങുമ്പോൾ അവന്റെ നോട്ടം ആദ്യം പോവുക അടുക്കളയിലേക്കാണ്………………. ആ നോട്ടം പ്രതീക്ഷിച്ചെന്ന പോലെ ഷാഹി അവിടെ തന്നെ നിൽക്കുന്നുണ്ടാകും…………….

പിന്നെ ഷാഹിയോടും മുത്തിനോടും ലക്ഷ്മിയമ്മയോടൊപ്പവും ഇരുന്നുള്ള ബ്രേക്ഫാസ്റ്റ് കഴിക്കൽ………………

ലക്ഷ്മിയമ്മ സമറിനെ കാണുന്ന അവസരങ്ങൾ കൂടുതലും ഒഴിവാക്കും……………….അത് അറിയാവുന്നത് കൊണ്ട് തന്നെ സമർ അതറിഞ്ഞു പ്രവർത്തിക്കും……………….

പിന്നെ ഷാഹി അടുക്കളയിലെ പണികൾ പെട്ടെന്ന് ഒരുക്കിയിട്ട് ഒരു പത്തുമണിയോടെ സമറിനൊപ്പം ഇറങ്ങും…………… പിന്നെ ഉച്ച വരെ പാടത്തോ പുഴയുടെ തീരങ്ങളിലോ ഉത്സവപ്രദേശങ്ങളിലോ അല്ലെങ്കി കണ്ണിന് കുളിർമയേകുന്ന സ്ഥലങ്ങളിലോ ആയി കറങ്ങും………………

എന്നിട്ട് ഉച്ചയാകുമ്പോൾ വരും……………..

പിന്നെ ഭക്ഷണം കഴിച്ചു ഒരു മയക്കം……………

പിന്നെ വൈകുന്നേരം ചിലപ്പോൾ സമർ ഫുട്ബോൾ കളിയ്ക്കാൻ മുത്തിന്റെ ഒപ്പം പോകും അല്ലെങ്കിൽ ഷാഹിയുടെ കൂടെ എവിടെയെങ്കിലും പോയി ഇരിക്കും…………….

പിന്നെയുള്ള അവരുടെ കൂട്ടുകൂടൽ രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം……………….

അന്നും പതിവുപോലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനു ശേഷമുള്ള മയക്കത്തിലായിരുന്നു അവർ……………….

ധൃതിയിൽ അസൈൻ ലക്ഷ്മിയമ്മയുടെ വീടിന് മുന്നിൽ വണ്ടി നിർത്തി………………

വണ്ടിയുടെ ശബ്ദം കേട്ട് ലക്ഷ്മിയമ്മ പുറത്തേക്ക് ഇറങ്ങി…………….

“ലക്ഷ്മി…………….നിന്റെ സ്ഥലത്ത് ചെട്ടിയാരും ആളുകളും വേലി കെട്ടുന്നു………….നീ വാ…..”…………അസൈൻ പറഞ്ഞു……………..

ലക്ഷ്മിയമ്മ പെട്ടെന്ന് വണ്ടിയിലേക്ക് കയറി…………….

അസൈൻ വണ്ടി പെട്ടെന്ന് എടുത്തു………………

അസൈൻ ലക്ഷ്മിയമ്മയുമായി അവരുടെ സ്ഥലത്തേക്ക് കുതിച്ചു………………

അവരുടെ സ്ഥലം എത്തുന്നതിന് മുൻപ് തന്നെ ചെട്ടിയാരും ആളുകളും അവരുടെ സ്ഥലത്ത് വേലി കെട്ടുന്നത് ലക്ഷ്മി കണ്ടു……………..

ചുറ്റും ആളുകൾ വേലി കെട്ടുന്നു………….

ഒരു ട്രാക്ടറിൽ വേലി കെട്ടാൻ വേണ്ട സാധനങ്ങൾ മുഴുവൻ ഇറക്കുന്നു……………

ചെട്ടിയാരുടെ ആളുകൾ ആ സാധനങ്ങൾ ഉപയോഗിച്ച് വേലി പണിയുന്നു…………

ലക്ഷ്മി പറമ്പിലേക്ക് നോക്കി……………..

അവിടെ ചെട്ടിയാരും സ്ഥലം VEO യും കസേരയിൽ ഇരിക്കുന്നു…………..

അവർക്ക് കുട ചൂടിക്കൊണ്ട് രണ്ടുമൂന്ന് പേർ പിന്നിൽ നിൽക്കുന്നു………………..

അസൈൻ അവരുടെ സ്ഥലത്തിന് മുന്നിൽ വണ്ടി നിർത്തി……………

“ലക്ഷ്മി ഞാൻ അവിടേക്ക് വരുന്നില്ല…………..ആസിയയുടെ പഠിപ്പിനായി ഞാൻ ചെട്ടിയാരുടെ അടുക്കൽ നിന്ന് കുറച്ചു പൈസ കടം വാങ്ങിയിട്ടുണ്ട്……………നിന്റെയൊപ്പം എന്നെ കണ്ടാൽ പിന്നെ അയാൾ അതിന്മേൽക്ക് ആകും ചാട്ടം……………..”…………..അസൈൻ പറഞ്ഞു…………….

ലക്ഷ്മിയമ്മ തലകുലുക്കി……………..

ലക്ഷ്മിയമ്മ പുറത്തേക്ക് ഇറങ്ങി…………….ചെട്ടിയാരുടെ അടുത്തേക്ക് നടന്നു……………

ചെട്ടിയാർ ആ നാട്ടിലെ പ്രമാണി…………പ്രായം അമ്പത് കഴിഞ്ഞു പക്ഷെ പണത്തോടുള്ള ആർത്തി ഇനിയും കഴിഞ്ഞിട്ടില്ല………….

“ചെട്ടിയാരെ…………… എന്താണിത്…………..”………………..ലക്ഷ്മിയമ്മ ചെട്ടിയാരുടെ അടുത്തെത്തിയിട്ട് ചോദിച്ചു………………

“വേലി……………ഇംഗ്ലീഷിൽ ഫെൻസ് എന്നാണ് പറയുക എന്ന് VEO സാർ ഇപ്പൊ പറഞ്ഞതേ ഒള്ളു അപ്പോഴേക്കും നിങ്ങളെത്തി……………”…………….ചെട്ടിയാർ പറഞ്ഞു…………….

“അഭ്യാസം ഇറക്കല്ലേ ചെട്ടിയാരെ…………….”……………ലക്ഷ്മിയമ്മ പറഞ്ഞു…………….

“കണ്ടോ……………ചോദിച്ചതിന് ഉത്തരം പറഞ്ഞാൽ അഭ്യാസമായി…………..ഇനി ഉത്തരം പറഞ്ഞില്ലെങ്കിലോ അഹങ്കാരമായി…………….”…………..VEO യെ നോക്കിക്കൊണ്ട് ചെട്ടിയാർ പറഞ്ഞു…………………

“ഞാൻ ഇപ്പൊ എന്താ ചെയ്യാ…………….”………….ചെട്ടിയാർ സ്വയം പറഞ്ഞു…………….

“എന്റെ സ്ഥലത്ത് കെട്ടിയിരിക്കുന്ന വേലി എടുത്ത് നിങ്ങളുടെ സ്ഥലത്ത് കൊണ്ടുപോയി കെട്ട്…………….”…………..ലക്ഷ്മിയമ്മ ചെട്ടിയാരോട് പറഞ്ഞിട്ട് VEO യ്ക്ക് നേരെ തിരിഞ്ഞു………………

“VEO സാർ ഇയാൾക്ക് എന്റെ സ്ഥലത്ത് കണ്ണുണ്ടെന്ന് നിങ്ങൾക്ക് നേരത്തെ അറിയാം…………….ഇങ്ങനെയുള്ള തെറ്റുകൾ നിങ്ങൾ തടഞ്ഞില്ലെങ്കിലും കുഴപ്പമില്ല ഇങ്ങനെ അനീതിക്ക് കൂട്ടുനിൽക്കരുത്……………..”…………….ലക്ഷ്മിയമ്മ VEO യോട് പറഞ്ഞു…………….

“ലക്ഷ്മിയമ്മേ നിങ്ങൾക്ക് ഈ സ്ഥലം നിങ്ങളുടേതാണെന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ കോടതിയിൽ പോകൂ…………..അപ്പോൾ അത് സിവിൽ കേസ് ആകും ഇവിടെ വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ അത് ക്രിമിനൽ കേസ് ആകും……………… ച്ചേ………………ചെട്ടിയാരുമായി എന്തിനാ പ്രശ്നങ്ങൾ എന്ന് കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അത്രയും സമയം ലാഭിക്കാൻ പറ്റും……………..”………….VEO ലക്ഷ്മിയമ്മയോട് പറഞ്ഞു…………….

അതുകേട്ട് ചെട്ടിയാർ ചിരിച്ചുകൊണ്ട് എണീറ്റു……………

“അതാണ് നല്ലത്…………….പിന്നെ ലക്ഷ്മിയമ്മേ സ്ഥലം ചിലപ്പോൾ നിങ്ങളുടേത് ആയിരിക്കാം പക്ഷെ ആധാരം അതെന്റെ പേരിലാണ്………………”…………….ചെട്ടിയാർ കയ്യിലുള്ള പേപ്പർ ലക്ഷ്മിയമ്മയെ കാണിച്ചുകൊണ്ട് പറഞ്ഞു……………..

“ചെട്ടിയാരെ…………ഞാൻ നിങ്ങളെ എന്താ ചെയ്യുന്നത് കാണിച്ചുതരാം…………….ഞാനിപ്പോ തന്നെ പോലീസിനെ കൂട്ടിക്കൊണ്ടുവന്ന് നിന്നെ അറസ്റ്റ് ചെയ്യിപ്പിക്കും…………….”……………ലക്ഷ്മിയമ്മ അതും പറഞ്ഞ് തിരിഞ്ഞു അസൈന്റെ അടുത്തേക്ക് നടന്നു………………

“ലക്ഷ്മി…………..നിങ്ങൾക്ക് വയസ്സായി………….അതേപോലെ നിങ്ങളുടെ ഐഡിയകൾക്കും…………….ഇങ്ങനെ ആയാൽ

കഷ്ടമാണ്…………..”…………….ചെട്ടിയാർ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു…………….

ചെട്ടിയാർ ഒരു സിഗരറ്റ് കത്തിച്ച് പിന്നെയും കസേരയിലേക്ക് ഇരുന്നു……………

ലക്ഷ്മിയമ്മ വണ്ടിയിൽ കയറി പോലീസ് സ്റ്റേഷനിലേക്ക് വണ്ടിയെടുക്കാൻ അസൈനോട് പറഞ്ഞു……………….

അസൈൻ പൊടിപറത്തിക്കൊണ്ട് വണ്ടിയെടുത്തു…………….

ആ വണ്ടി അവിടം കടന്നുപോയി…………..

പക്ഷെ ആ പൊടിപടലങ്ങൾക്ക് ഇടയിൽ നിന്ന് ഒരാൾ പുറത്തേക്ക് വന്നു………………

സമർ……………..

സമർ ഈ പ്രശ്നത്തെ കുറിച്ച് നേരത്തെ തന്നെ നാസിമിനോടും വിനീതിനോടും ഒക്കെ ചോദിച്ചിരുന്നു……………ചെട്ടിയാർക്ക് ഈ സ്ഥലത്തിൽ ഉള്ള താൽപര്യവും അത് തട്ടിയെടുക്കാൻ വേണ്ടി അയാൾ എന്ത് നാറിയ കളിയും കളിക്കും എന്ന് സമറിനോട് അവർ പറഞ്ഞിരുന്നു……………

സമർ ചെട്ടിയാരുടെ നേർക്ക് നടന്നു……………

“ഇതാരെടാ…………..”………..സമർ അവർക്ക് നേരെ നടന്നുവരുന്നത് കണ്ട് ചെട്ടിയാർ ചോദിച്ചു……………

“ഇതാണ് ലക്ഷ്മിയമ്മയുടെ മകളുടെ ഒപ്പം നാട് കാണാൻ വന്ന ചെറുക്കൻ…………..”………..കുട ചൂടി നിന്ന ഒരു ഭ്രിത്യൻ പറഞ്ഞു…………..

സമർ നടന്ന് ചെട്ടിയാരുടെ അടുത്തെത്തി…………….

“ചെട്ടിയാർ സാർ………….നിങ്ങൾ ചെയ്യുന്നത് തെറ്റാണ്……………”…………..സമർ ചെട്ടിയാരോട് പറഞ്ഞു………………

“അറിയാം മോനെ……………പക്ഷെ എന്താ ചെയ്യാ………….നിർത്താൻ അങ്ങോട്ട് സാധിക്കുന്നില്ല………….”………….വലിച്ചോണ്ടിരുന്ന സിഗരറ്റ് നോക്കിക്കൊണ്ട് ചെട്ടിയാർ പറഞ്ഞു……………..

“ആദ്യമൊക്കെ മൂന്നും നാലും പാക്ക് വലിച്ചിരുന്നു………….. ഇപ്പൊ നല്ലപോലെ കുറച്ചിട്ടുണ്ട്……………..”…………….ചെട്ടിയാർ സമറിനോട് പറഞ്ഞു…………………എന്നിട്ട് സിഗരറ്റ് കസേരയുടെ കയ്യിൽ കുത്തി കെടുത്തി……………

“ഞാൻ പറഞ്ഞത് സിഗരറ്റിനെ കുറിച്ചല്ല…………..”…………സമർ പറഞ്ഞു……………..

“പിന്നെ………ഈ സ്ഥലത്തെക്കുറിച്ചാണോ……………..”…………ചിരിച്ചുകൊണ്ട് ചെട്ടിയാർ ചോദിച്ചു…………….

“നോക്ക് മോനേ…………. നിന്റെ ഫ്രണ്ടിന്റെ മമ്മി ഇപ്പോഴാണ് എസ് ഐ യുടെ അടുത്തേക്ക് പോയത്…………..ഞാൻ ഇന്നലെയെ പോയി ഇരുപത്തയ്യായിരം കൊടുത്തു പോന്നു………….. ഇപ്പൊ അവൻ വരും………….എന്നിട്ട് എനിക്ക് ഷേക്ക്ഹാൻഡ് തരും…………..അതെല്ലാം കണ്ട് ഓട്ടോമാറ്റിക്കായി നിന്റെ ലക്ഷ്മിയമ്മയ്ക്ക് ബിപി കൂടും…………നീ അവരെയും കൂട്ടി ഹോസ്പിറ്റലിൽ പോകേണ്ടി വരും……………അതുകൊണ്ട് നീ പോയി വേലിക്ക് അടുത്തുപോയി നിൽക്ക്…………ചെല്ല്………….”………….ചെട്ടിയാർ സമറിനോട് പറഞ്ഞു……………

സമർ VEO യുടെ നേർക്ക് തിരിഞ്ഞു……………..

“Veo സാർ നിങ്ങളെങ്കിലും പറയു…………..ഈ സ്ഥലം ഞങ്ങളുടേത്……………..”……………..സമർ VEO യോട് പറഞ്ഞു……………..

“According to given survey number, this paddy fields belong to Mister Chettiyar………….You know………?……….”……………VEO സമറിന് മറുപടി നൽകി…………….

“അപ്പൊ നിങ്ങൾക്ക് ഈ കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലേ……………”………….സമർ VEO യോട് ചോദിച്ചു………………

Veo ഇരുവശത്തേക്കും തലയാട്ടി ഇല്ലായെന്ന് പറഞ്ഞു……………..

“ഒന്നും ചെയ്യാൻ പറ്റില്ലേ…………….”…………സമർ പിന്നെയും ചോദിച്ചു…………….

VEO പിന്നെയും തല ഇരുവശത്തേക്കും ആട്ടി……………..

“അതൊന്നുമില്ല…………യുവരക്തമല്ലേ…………..അതാ കിടന്നു

തുള്ളുന്നത്……………”…………..ചെട്ടിയാർ VEO യോട് പറഞ്ഞു…………..

സമർ പെട്ടെന്ന് പിന്നിലേക്ക് കയ്യിട്ട് പാന്റിൽ നിന്നും തോക്കെടുത്തു…………….

VEO യുടെ കസേരയ്ക്ക് ചുറ്റും വെടിവെച്ചു……………

പേടിച്ചിട്ട് അവരുടെ ചുറ്റുമുണ്ടായിരുന്ന ഭ്രിത്യന്മാർ ഓടി രക്ഷപ്പെട്ടു…………….

ചെട്ടിയാർ ഇരുന്ന ഇടത്തിൽ നിന്ന് എണീറ്റു……………

VEO പേടിച്ചിട്ട് കസേരയിൽ കയറി നിന്നു…………. അയാളുടെ കയ്യിലുണ്ടായിരുന്ന ഫയലിൽ നിന്ന് പേപ്പറുകൾ പറന്നുപോയി………………..

“അയ്യോ അയ്യോ വേണ്ട…………….ഇങ്ങനെ പറഞ്ഞോണ്ട് നിൽക്കുമ്പോൾ വെടിവെച്ചാൽ എങ്ങനാ……………”………….veo പേടിച്ചിട്ട് കൈകൂപ്പിക്കൊണ്ട് ചോദിച്ചു……………

സമർ തോക്ക് VEO യുടെ നെറ്റിയ്ക്ക് നേരെ ചൂണ്ടി………………

“ഇത്രയും നേരം എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ഞാൻ നിങ്ങളോട് ചോദിച്ചു……………….ഇനി ഞാൻ ചെയ്യാം……………..കാണണം എന്നുണ്ടെങ്കിൽ കാണാം ഇല്ലെങ്കിൽ സ്ഥലം വിട്ടോ……………”…………സമർ VEO യോട് പറഞ്ഞു…………….

സമർ എന്നിട്ട് തോക്ക് ചെട്ടിയാർക്ക് നേരെ ചൂണ്ടി…………….

ആ ഗ്യാപ്പിൽ VEO പെട്ടെന്ന് കസേരയിൽ നിന്ന് ചാടി വീണ പേപ്പറുകൾ ഒക്കെ പെറുക്കി……………

“ഇതൊക്കെ എത്ര പ്രധാനപ്പെട്ട പേപ്പേഴ്‌സ് ആണെന്നറിയാമോ………….ഇതൊക്കെ ഇവിടെ ഇട്ട് പോകാമോ…………….ചെട്ടിയാർ സാർ വൈകുന്നേരം കാണാം…………നിങ്ങൾ ജീവനോടെയുണ്ടെങ്കിൽ…………….”………….VEO അതും പറഞ്ഞു പേപ്പേഴ്‌സും പെറുക്കിയെടുത്ത് വേഗം സ്ഥലം വിട്ടു………………

ചെട്ടിയാർ സമറിന്റെ തോക്കിന് മുന്നിൽ പേടിച്ചു നിന്നു……………..

“നീ ഇരുപത്തയ്യായിരം കൊടുത്ത എസ് ഐ ക്ക് ഞാൻ ലക്ഷം രൂപ കൊടുക്കും………………അവൻ നീ ചത്തത് ഈ ട്രാക്ടർ മറിഞ്ഞു വീണെന്നാണ് പറഞ്ഞു കേസ് ക്ലോസ് ചെയ്യും…………….ജീവൻ വേണോ സ്ഥലം വേണോ…………..നീ തന്നെ തീരുമാനിച്ചോ……………”……………സമർ ചെട്ടിയാരോട് പറഞ്ഞു……………

ചെട്ടിയാർ പേടിച്ചിട്ട് ആധാരം സമറിന് കൈമാറി……………

സമർ തോക്ക് ചെട്ടിയാരെ നോക്കിക്കൊണ്ട് ഒന്ന് ആട്ടി…………

സമർ ചെട്ടിയാരെ ഒന്ന് നോക്കിയതിന് ശേഷം തിരിഞ്ഞുനടന്നു…………….

പേപ്പർ എടുത്ത് കീശയിലേക്ക് സമർ തിരുകി…………….

ചെട്ടിയാരുടെ പണിക്കാർ പേടിയോടെ ഇതൊക്കെ നോക്കിനിൽക്കുന്നുണ്ടായിരുന്നു………………

സമർ തോക്ക് പിന്നിലേക്ക് വെച്ചു……………….

“തല്ലികൊല്ലെടാ അവനെ………………..”…………സമർ തോക്ക് എടുത്തുവെക്കുന്നത് കണ്ട ചെട്ടിയാർ പണിക്കാരോട് ആജ്ഞാപിച്ചു…………….

പണിക്കാർ സമറിന് നേരെ ഓടിയടുത്തു…………….

അവർ തന്നെ തല്ലാൻ ഓടി വരുന്നത് കണ്ടിട്ടും സമർ ഒരു കൂസലുമില്ലാതെ മുന്നോട്ട് നടന്നു……………….

ഓടിവന്നവരിൽ മുന്നിൽ വന്നവന്റെ കഴുത്തിൽ സമർ ശക്തിയിൽ പി അടിച്ചു……………….

അവന്റെ കയ്യിൽ നിന്നും കത്തി വീണു………………

അവൻ വായുവിൽ ശരീരം മുഴുവനും കറങ്ങി……….സമർ അവൻ വന്ന അതേ പൊസിഷനിൽ അവന്റെ കഴുത്തിൽ പിടിവിടാതെ മണ്ണിലേക്ക് കുത്തി…………….

സമർ മുട്ടുകുത്തി നിന്നു…………..അവന്റെ കഴുത്തിലെ പിടി അപ്പോഴും സമർ വിട്ടിട്ടില്ലായിരുന്നു…………….

അവിടെ ആകെ പൊടി പറന്നു……………

മണ്ണിൽ വീണ അവൻ ഒരു പിടച്ചിലിന് ശേഷം അനക്കമില്ലാണ്ടായി………………….

അത് കണ്ട് അത്രയും നേരം പണിക്കരുടെ ആക്രോശിച്ച ചെട്ടിയാരുടെ തൊണ്ട വറ്റി…………

പിന്നാലെ ഓടി വന്നവർ എല്ലാം സഡൻബ്രേക്കിട്ട പോലെ നിന്നു……………..

അതിൽ ഒരുത്തന്റെ കയ്യിൽ നിന്നും അവന്റെ കത്തി വീണു………………

സമർ എഴുന്നേറ്റു………….

അവൻ ഭയത്തോടെ വീണ കത്തി നിലത്ത് നിന്ന് എടുത്തു……………..

അവൻ രണ്ടുകൈകൾ കൊണ്ടും കത്തി മുറുകെ പിടിച്ചു…………….

എന്നിട്ട് സമറിന് അരികിലേക്ക് ചെന്നു………………

സമറിന്റെ തൊട്ടുമുന്നിലെത്തി…………….അവൻ കത്തി സമറിന് നേരെ വീശി……………..

ആ നിമിഷം നിലത്ത് വീണുകിടക്കുന്നവന്റെ കത്തിയുടെ സൈഡിൽ സമർ ചവിട്ടി……………. കത്തി ഉയർന്ന് സമറിന്റെ കൈകളിൽ എത്തി………………

തന്റെ നേരെ കത്തിവീശിയവന്റെ നേരെ സമർ കത്തി വീശി……………

ചെട്ടിയാർ പേടിച്ചു ഒരു സെക്കന്റ് തിരിഞ്ഞു…………….

എന്നിട്ട് തിരിഞ്ഞുനോക്കി……………….

തിരിഞ്ഞുനോക്കുമ്പോൾ സമറിന് നേരെ കത്തി വീശിയവന്റെ ഒരു കയ്യിൽ കത്തിയുടെ പിടിയും ഒരു കയ്യിൽ കത്തിയുടെ ഇരുമ്പിന്റെ ഭാഗവും നിൽക്കുന്നുണ്ട്……………..

അവനാണെങ്കിൽ തന്റെ ജീവൻ പോയി എന്നമട്ടിൽ നിൽക്കാണ്…………… അവൻ പതിയെ കണ്ണ് തുറന്നു……………….

മുന്നിൽ സമറിനെ കണ്ടു………………

ഒരു നിമിഷം അവൻ സ്വന്തം കൈകളിലേക്ക് നോക്കി…………….പിടിയും കത്തിയും രണ്ടായി കിടക്കുന്നത് കണ്ട് അവൻ ഞെട്ടി രണ്ടും നിലത്തേക്ക് ഇട്ടു………………..അവൻ പേടിയിൽ പിന്നിലേക്ക് ചാടി……………….

സമർ തിരിഞ്ഞു ചെട്ടിയാരെ നോക്കി…………….

ചെട്ടിയാർ പേടിച്ചു തരിച്ചു നിൽക്കുന്നുണ്ടായിരുന്നു………………..

സമർ ബാക്കിയുള്ള പണിക്കാരെ നോക്കിക്കൊണ്ട് അവരുടെ ഇടയിലൂടെ മുന്നിലേക്ക് നടന്നു……………

അവർ പേടിയിൽ അവനെ നോക്കിനിന്നു……………

അവൻ അവരെയും താണ്ടി മുന്നോട്ട് പോയി…………..

സമർ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് നിലത്തേക്ക് എറിഞ്ഞു…………..അതുകണ്ടതും പണിക്കാർ പിന്നെയും സമറിന് നേരെ ഓടിയടുത്തു……………..

സമർ അവർ വരുന്നത് അവരുടെ ശബ്ദത്തിൽ അറിഞ്ഞു…………….

സമർ താടി തടവിക്കൊണ്ട് അവരുടെ നേരെ തിരിഞ്ഞു…………..

ആദ്യം വന്നവനെ സമർ ചവിട്ടി പറത്തിവിട്ടു………….. പിന്നാലെ ഒരു കമ്പിവടിയുമായി വന്നവനിൽ നിന്ന് ഒഴിഞ്ഞുമാറി വാളുമായി വന്നവന്റെ കഴുത്തിന് താഴെ സമർ ശക്തിയിൽ പ്രഹരിച്ചു………………

അവൻ ചോര ചീറ്റിച്ചുകൊണ്ട് നേരെ പിന്നിലേക്ക് മലച്ചു……………

അത്കണ്ട് അവർ ഒന്ന് നിന്നു……………ആ സമയം സമർ പിന്നിൽ നിന്നവന്റെ നെഞ്ചിൽ കൈപ്പത്തി പതിപ്പിച്ചിട്ട് അവന്റെ കോളറിൽ പിടിച്ച് ഉയർത്തി സംശയിച്ച് നിന്നവരുടെ മുന്നിലേക്ക് എറിഞ്ഞു……………..

അവർ പിന്നെയും സമറിന് നേരെ വന്നു………….സമർ ഓരോരുത്തരെയും വന്നതിനേക്കാൾ വേഗത്തിൽ തിരിച്ചുവിട്ടുകൊണ്ടിരുന്നു……………………

ഒരുത്തന്റെ ചെവിയടക്കി സമർ ഒന്ന് കൊടുത്തു………….. അവൻ ആ നിൽപ്പ് അവിടെ നിന്നുപോയി…………..പക്ഷെ സമർ നിന്നില്ല……………അടുത്തതായി വന്നവന്റെ നെഞ്ചിൽ സമർ ചവിട്ടി…………സമർ അവനെ മണ്ണിലേക്ക് അതേ പോലെ ചവിട്ടി താഴ്ത്തി………………

വന്നവർ ഓരോരുത്തരും സമറിന്റെ കയ്യിന്റെ ചൂടറിഞ്ഞു……………….

ഒരുവിധം എല്ലാരും നിലത്ത് വീണുകിടക്കുന്നത് കണ്ടപ്പോൾ സമർ തിരിഞ്ഞു നടന്നു………………

പെട്ടെന്ന് ഒരുത്തൻ സമറിന്റെ തോളിലേക്ക് പിന്നിൽ നിന്ന് ചാടി വീണു……………….

സമർ അവനെ വലിച്ചു മുന്നിലേക്കിട്ടു…………..

പിന്നിൽ ഒരുത്തൻ കമ്പിവടിയുമായി നിൽക്കുന്നത് സമർ അറിഞ്ഞിരുന്നു……………

വലിച്ചു മുന്നിലേക്കിട്ടവൻ ട്രാക്ടറിന്റെ കൊട്ടയുടെ സൈഡിൽ നിന്ന് കൈകൂപ്പി…………….

സമർ അവന് നേരെ മുഷ്ടിചുരുട്ടി വീശി………….അവൻ ഒഴിഞ്ഞുമാറി……………

ഇടി ട്രാക്ടറിന്റെ സൈഡിൽ പതിഞ്ഞു…………….

ട്രാക്ടറിന്റെ ആ ഇരുമ്പുകൊട്ടയിൽ സമർ അടിച്ചഭാഗത്ത് കുഴിഞ്ഞു നിന്നു……………..

ഒഴിഞ്ഞുമാറിയ അവന് നേരെ പിന്നെയും ഇടിച്ചു……………

പിന്നെയും അവൻ ഒഴിഞ്ഞുമാറി…………..

വലിയ ശബ്ദത്തോടെ ആ ഇടിയും ട്രാക്ടറിൽ പതിച്ചു………….അവിടെയും കുഴിയായി……………..

പിന്നെയും ഇതുതന്നെ……………..

മൂന്നാമത്തെ ഇടിയും ട്രാക്ടറിൽ പതിഞ്ഞു…………..

അടുത്ത ഇടി ഇടിക്കുന്നതിന് മുന്നേ അവൻ പേടിച്ചിട്ട് നിലത്ത് വീണു കിടന്നു……………

സമർ പിന്നിലുള്ളവനെ തിരിഞ്ഞുനോക്കി………………

അവന് സമറിന്റെ ഇടി കണ്ടിട്ട് തന്നെ ഒന്നും വേണ്ടെന്ന് ആയിരുന്നു……………..

അവൻ സമറിന് നേരെ കൈകൂപ്പി………………

മുഷ്ടി ചുരുട്ടിയിട്ട് സമർ അവനെയും നോക്കിയിട്ട് സമർ കടന്നുപോയി……………….

“എന്താടാ അവനെ തല്ലാഞ്ഞേ…………..”…………ചെട്ടിയാർ ഓടിയെത്തിയിട്ട് കമ്പിവടി പിടിച്ചു നിന്നവനോട് ചോദിച്ചു………………

പെട്ടെന്ന് ട്രാക്ടറിന്റെ സമർ ഇടിച്ച ഭാഗം മുഴുവനായും നിലത്തേക്ക് പൊളിഞ്ഞു വീണു…………….

അതുകണ്ട് ചെട്ടിയാരുടെ കണ്ണ് തള്ളി……………….

വീണുകിടന്ന ട്രാക്ടറിന്റെ പൊളിയിൽ സമറിന്റെ ഇടിയിൽ കുഴിഞ്ഞുപോയ മൂന്നിടങ്ങൾ കണ്ട് അവർ ഞെട്ടിത്തരിച്ചു നിന്നു…………….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

“ഇയാൾ ചെട്ടിയാരുടെ ആളുകളെ തല്ലിയോ…………….”………..ബാൽക്കണിയിൽ ഇരിക്കുകയായിരുന്ന സമറിന് അടുക്കൽ വന്നിട്ട് ഷാഹി ചോദിച്ചു……………..

“ഹ്മ്…………”…………തിരിഞ്ഞു നോക്കിയിട്ട് സമർ മൂളി……………

“എന്തിനാ തല്ലിയെ…………..”……………ഷാഹി ചോദിച്ചു……………..

“അവന്മാരൊന്ന് ചൊറിഞ്ഞു………….ഞാനാ സൂക്കേട് അങ്ങ് മാറ്റിക്കൊടുത്തു……………….”…………സമർ ഷാഹിയോട് പറഞ്ഞു……………

“ദേ വേണ്ടാട്ടോ…………..ചെട്ടിയാരൊക്കെ ഇവിടുത്തെ വലിയ ആളാണ്…………”……………ഷാഹി പറഞ്ഞു……………

“എന്നോട് കളിച്ചാൽ ഞാൻ ചെട്ടിയാരെയും തല്ലും…………..”………..സമർ ചിരിച്ചുകൊണ്ട് പറഞ്ഞു………..

“ഇതെന്ത് സാധനാണ്…………..”………….ഷാഹി തലയിൽ കൈവെച്ചു………………….

“എന്തെ…………..”………..സമർ തിരിച്ചുചോദിച്ചു…………….

“ഗുണ്ട…………..”…………..ഷാഹി പറഞ്ഞു…………..

“ഗുണ്ട നിന്റെ മറ്റോൻ…………”………….സമർ ദേഷ്യത്തിൽ പറഞ്ഞു…………….

“മറ്റവനോട് തന്നെയാ പറഞ്ഞത്………..”…………..ഷാഹി പിറുപിറുത്തു………………

“എന്ത്…………..”…………ഷാഹി പിറുപിറുത്തത് കേൾക്കാത്തത് കൊണ്ട് സമർ ചോദിച്ചു…………..

“ഒന്നുമില്ലോ…………..”……………..ഷാഹി പറഞ്ഞു……………..

“അതെന്താ ഒന്നുമില്ലാത്തത്…………”…………..ഷാഹിയെ വിറളി പിടിപ്പിക്കാൻ വേണ്ടി സമർ ചോദിച്ചു……………..

“ന്റെ പൊന്നോ………….”………..ഷാഹി കുണുങ്ങിക്കൊണ്ട് സമറിന്റെ തോളിൽ അടിച്ചു………………

പെട്ടെന്ന് കുഞ്ഞുട്ടൻ പറഞ്ഞത് സമറിന് ഓർമ വന്നു……………അവളോട് പറയണ്ടേ………….. കുഞ്ഞുട്ടന്റെ ചോദ്യം പെട്ടെന്ന് സമറിലേക്ക് ഓടിയെത്തി…………….

“ഷാഹി എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്…………..”……….സമർ ഷാഹിയോട് പറഞ്ഞു………….

“ഹ്മ്………..പറ…………..”………..അവനോട് ചേർന്നിരുന്നുകൊണ്ട് ഷാഹി പറഞ്ഞു…………….

“അത്………….”………..സമർ തുടങ്ങുന്നതിന് മുമ്പ്………….

“ഷാഹീ……………”………….ലക്ഷ്മിയമ്മയുടെ അടുക്കളയിൽ നിന്നുള്ള വിളി അവർ കേട്ടു…………….

പെട്ടെന്ന് ലക്ഷ്മിയമ്മ സമറിനോട് പറഞ്ഞത് സമറിന് ഓർമ വന്നു…………..സമർ പെട്ടെന്ന് കുഴങ്ങി…………

പറയണോ പറയണ്ടയോ…………….സമർ ആശയക്കുഴപ്പത്തിലായി………………..

“അമ്മെ ദാ വരുന്നു……………”………….ഷാഹി താഴേക്ക് വിളിച്ചുപറഞ്ഞു…………….

എന്നിട്ട് ഷാഹി സമറിന് നേരെ തിരിഞ്ഞു……………

“എന്താ പറയാനുണ്ടെന്ന് പറഞ്ഞെ…………..”………….ഷാഹി സമറിനോട് ചോദിച്ചു……………

“അത്………..ഒന്നുമില്ല…………….”………….സമർ പറഞ്ഞു………….

“ഒന്നുമില്ലാ…….?……….”………..ഷാഹി ചോദിച്ചു…………….

“ഇല്ലാ………..”………..സമർ തലയാട്ടിക്കൊണ്ട് പറഞ്ഞു……………..

“സത്യമായിട്ടും ഒന്നുമില്ല…………”…………ഷാഹി പിന്നെയും ചിണുങ്ങിക്കൊണ്ട് ചോദിച്ചു……………..

അവൾ ചോദിക്കുന്നവിധം കണ്ടിട്ട് സമറിന് ചിരി വന്നു……………

“ഇല്ലെടോ…………..”………….സമർ ചിരിച്ചുകൊണ്ട് പറഞ്ഞു……………..

“എന്നാ ശെരി…………..ഞാൻ താഴോട്ട് പോവട്ടെ ട്ടോ……………”………….ഷാഹി സമറിനോട് പറഞ്ഞു……………….

“ഹ്മ്…………….”………..സമർ മൂളി അവൾ പോകുന്നതും നോക്കി നിന്നു……………..

പക്ഷെ സമറിന്റെ ആശയക്കുഴപ്പം അവസാനിച്ചില്ല……………

പറയണോ പറയണ്ടയോ……………

അത് ഒരു ചോദ്യമായി അവനുള്ളിൽ കിടന്നു………………

😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈

നെൽവയൽ………………..

മോട്ടോർ പ്രവർത്തിപ്പിക്കുന്നതിന്റെ ശബ്ദം കേൾക്കാം………..

അതിന് നടുവിൽ ഒരു കണ്ടം മാത്രം തരിശാക്കി ഇട്ടിരിക്കുന്നു……………..

അവിടെ കുറേ പേർ നിൽക്കുന്നു…………..

കണ്ടത്തിന് നടുവിൽ ഒരു കട്ടിൽ……………അതിൽ ചെട്ടിയാർ ഇരിക്കുന്നു……………..

അയാളുടെ അടുത്ത് അയാളുടെ ശിങ്കിടികൾ ഉണ്ട്……………..

കുറച്ചുമാറി ഒരാൾ കസേരയിൽ ഇരുന്ന് സിഗരറ്റ് വലിക്കുന്നു…………….അയാൾ ദേഷ്യത്തോടെ ചെട്ടിയാരെ നോക്കുന്നു…………..

ചെട്ടിയാരുടെ അനന്തിരവൻ രാജേന്ദ്രൻ ആയിരുന്നു അത്……………

പെട്ടെന്ന് രണ്ടാളുകൾ ചെട്ടിയാരുടെ അടുക്കലേക്ക് വന്ന് കട്ടിലിന് മുന്നിൽ വെച്ചിരുന്ന മേശയിലെ ഗ്ലാസിൽ മദ്യമൊഴിച്ചു……………….

“ആൺകുട്ടിയാണവൻ…………..ആൺകുട്ടി……………..”………….ചെട്ടിയാർ ഓർത്തെടുത്തുകൊണ്ട് പറഞ്ഞു…………….

രാജേന്ദ്രൻ ചെട്ടിയാരെ നോക്കി……………..

“ആരെങ്കിലും തല്ലുമ്പോ ഒന്നുകിൽ ദേഷ്യത്താൽ തല്ലും അല്ലെങ്കി ബലത്താൽ തല്ലും……………..അവനെന്താടാ ഇത്ര സിമ്പിളായി തല്ലിയേ…………….ഒരുമാതിരി പൂച്ചെടിയിൽ പൂ പറിക്കുന്ന പോലെ………..ഒരു ബുദ്ധിമുട്ടും ഇല്ലാതെ സൂക്ഷ്മതയോടെ വളരെ സിമ്പിളായി…………….ഹേ………….. അവൻ ആൺകുട്ടിയാണെടാ…………….അവൻ ആൺകുട്ടി തന്നെയാ…………….”………….ചെട്ടിയാർ പറഞ്ഞു…………….

പെട്ടെന്ന് രാജേന്ദ്രൻ ദേഷ്യത്തോടെ സിഗരറ്റ് വലിച്ചെറിഞ്ഞിട്ട് എണീറ്റു……………

“ച്ചേ………കുറച്ചുദിവസമായി ഇത് സഹിക്കാൻ തുടങ്ങിയിട്ട്………..അവൻ ആൺകുട്ടിയാണെങ്കിൽ ഞങ്ങളെന്താ പെണ്ണുങ്ങളോ………………”…………..രാജേന്ദ്രൻ ദേഷ്യത്തോടെ ചോദിച്ചു…………….

“നീ ഒരു വാക്ക് പറ…………അവന്റെ എല്ലൊടിച്ച് ഈ നെല്ലിന് വളമായി കൊണ്ടോയി ഇടും ഞാൻ……….”………….രാജേന്ദ്രൻ ചെട്ടിയാരോട് പറഞ്ഞു…………….

“വളം കുറവുണ്ടെങ്കിൽ നമുക്ക് ലോൺ എടുത്ത് വളം വാങ്ങാം………….പക്ഷെ അതും പറഞ്ഞു അവനോട് കളിയ്ക്കാൻ നിൽക്കണ്ടാ രാജാ…………മാനം പോകും………..”………….ചെട്ടിയാർ രാജനോട് പറഞ്ഞു…………….

“അപ്പൊ നീ പറഞ്ഞുവരുന്നത് എന്നെക്കൊണ്ട് അവനെ തല്ലാൻ പറ്റില്ലായെന്ന്…………”……………രാജേന്ദ്രൻ ചെട്ടിയാരോട് ചോദിച്ചു…………….

“ങേഹെ………….”…………ചെട്ടിയാർ തല തിരിച്ചുകൊണ്ട് ഇല്ലായെന്ന് തലകാട്ടി……………..

“അവനെയങ്ങ് കൊന്നുകളഞ്ഞാലോ……………..”…………രാജേന്ദ്രൻ ചെട്ടിയാരോട് ചോദിച്ചു……………

ചെട്ടിയാർ അതുകേട്ട് പ്രതീക്ഷയോടെ രാജേന്ദ്രനെ നോക്കി………………..

“നാളെ ഉത്സവത്തിന്റെ പത്താം ദിവസമാണ്…………….എല്ലാവരും വരും…………അവനും വരും……………പക്ഷെ തിരിച്ചുപോകില്ല………………”…………..രാജേന്ദ്രൻ ചെട്ടിയാരോട് പറഞ്ഞു……………..

ചെട്ടിയാർ കട്ടിലിൽ നിന്ന് എണീറ്റു…………..

“മില്ലിന്റെ അവിടെ നാല് സുമോയിൽ നമ്മുടെ ആളുകൾ ഉണ്ടാവും………….അവനെ കൊന്ന് കൊലവിളിക്കാൻ………..ഇനി ഭാഗ്യം കൊണ്ട് അവൻ അവരെ താണ്ടി എന്ന് കരുതിക്കോ ആൽത്തറയുടെ അവിടെ മൂന്ന് സുമോ ഇറക്കും……………ഇനി അവൻ അവിടെ നിന്നും മിസ്സായി എന്ന് കരുതിക്കോ ക്ഷേത്രത്തിന്റെ അവിടെ ഞാൻ അഞ്ച് സുമോയുമായി കാത്തുനിൽക്കും……………”……………രാജേന്ദ്രൻ ചെട്ടിയാരോട് പറഞ്ഞു……………….

അതുകേട്ട് ചെട്ടിയാർ വായപൊളിച്ച് രാജേന്ദ്രനെ നോക്കി നിന്നു…………….

“അത്രയും വണ്ടി എന്തിനാടാ…………….നമ്മളെന്തിനാ കല്യാണം കൂടാൻ പോവാണോ……………..കൊല്ലാൻ ആയുധം വേണം എന്നല്ലാതെ സുമോയും ക്വാളിസും എന്തിനാടാ…………..”…………….ചെട്ടിയാർ രാജേന്ദ്രനോട് ചോദിച്ചു………….

“പിന്നെ എന്താ ചെയ്യേണ്ടത്………….നിങ്ങളെപ്പോലെ കള്ളും കുടിച്ച് ഇരിക്കണോ…………….”…………….രാജേന്ദ്രൻ ചെട്ടിയാരോട് ചോദിച്ചു………………

“ഡാ…………..മാൻപേടയെ സിംഹം വേട്ടയാടുമ്പോൾ സിംഹം എത്ര സൈലന്റായി ആണ് ഇരിക്കുന്നത് കണ്ടിട്ടുണ്ടോ…………..അപ്പൊ ആ സിംഹത്തെ വേട്ടയാടുമ്പോൾ നമ്മൾ എത്ര സൈലന്റായി ഇരിക്കണം……………….ആ…………”…………..ചെട്ടിയാർ രാജേന്ദ്രനോട് ചോദിച്ചു……………

“മില്ലിന്റെ അവിടെയോ ആലിന്റെ അവിടെയോ…………..”…………..പെട്ടെന്ന് ആരോ ട്രാക്ടറിന്റെ എൻജിൻ ഓണാക്കി…………..ആ ശബ്ദം കേട്ട് വാക്കുകൾ മുഴുമിക്കാതെ ചെട്ടിയാർ അങ്ങോട്ട് നോക്കി……………

എന്നിട്ട് രാജേന്ദ്രന് നേരെ തിരിഞ്ഞു…………

“അവനെ നേരെ ക്ഷേത്രത്തിൽ വെച്ച് തന്നെ കൊന്നാൽ മതി…………..ഭഗവതിയുടെ ആശീർവാദം കൂടി കിട്ടും…………..”………….ചെട്ടിയാർ രാജേന്ദ്രനോട് പറഞ്ഞു……………

രാജേന്ദ്രൻ തിരിഞ്ഞു നടക്കാനൊരുങ്ങി………….

ചെട്ടിയാർ രാജേന്ദ്രന്റെ തോളിൽ പിടിച്ചു……………

“അത്ര വണ്ടിയൊന്നും വേണ്ട രാജാ……………….അല്ലെങ്കി തന്നെ പെട്രോൾ വില റോക്കറ്റ് പോലെയാ കൂടുന്നെ…………….എല്ലാവരും ഒരു വണ്ടിയിൽ പോയാൽ മതി…………..”………….ചെട്ടിയാർ പറഞ്ഞു…………….

പെട്ടെന്ന് ചെട്ടിയാർ ട്രാക്ടറിന്റെ എൻജിൻ ഓണാക്കിയവനെ നോക്കി…………..

“ഓഫാക്കെടാ അത്……….കഴുവേറി………………………”……………ചെട്ടിയാർ അവന് നേരെ ആക്രോശിച്ചു…………….

അവൻ പെട്ടെന്ന് തന്നെ എൻജിൻ ഓഫാക്കി………..

പെട്ടെന്ന് അവരുടെ ഇടയിൽ ഒരു നിശബ്ദത പടർന്നു…………..

ചെട്ടിയാർ മേലോട്ട് നോക്കി ശ്വാസം എടുത്തു…………….

എന്നിട്ട് രാജേന്ദ്രനെ നോക്കി…………….

“നിശബ്ദത എത്ര ഭയങ്കരമാണെന്ന് കണ്ടോ……………അതുകൊണ്ട് തന്നെ നിങ്ങൾ എത്ര സൈലന്റ് ആണോ കൊല അത്രയ്ക്ക് വയലന്റ് ആകും………….”…………ചെട്ടിയാർ പറഞ്ഞു…………..

രാജേന്ദ്രൻ തന്റെ ആളുകളോടൊപ്പം തിരിഞ്ഞു നടന്നു……………..

💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀

കാട്…………….

കാടിന്റെ കർണസുന്ദരമായ ശബ്ദം ഒഴുകി വരുന്നു……………….

കാളിയമ്മയുടെ പ്രതിഷ്ഠ…………..

കാളിയമ്മയുടെ അമ്പലത്തിന് മുന്നിൽ പൂക്കളും നിവേദ്യങ്ങളും സമർപ്പിച്ചിട്ടുണ്ട്……………..

അമ്പലത്തിന് കുറച്ചു ദൂരെയായി കുറേ ആളുകൾ ഇരിക്കുന്നു…………….

അവരുടെ മുൻപിലായി ഒരു കല്ലിന്മേൽ മൂപ്പൻ ഇരിക്കുന്നു……………….

മൂപ്പന് കാതോർത്ത് ആ ഗോത്രജനങ്ങൾ ഇരുന്നു………………ആ പയ്യനും അവരുടെ ഇടയിൽ ഉണ്ടായിരുന്നു…………

“മാനമുള്ള വീരമുള്ള വംശം താനയ്യാ…………….. അട മറയാത സൂര്യനിൻ അംശം താനയ്യാ…………”………….

മൂപ്പന്റെ സ്വരം പുറത്തേക്ക് വന്നു…………എല്ലാവരും മൂപ്പന്റെ പാട്ടിലേക്ക് കാതോർത്തിരുന്നു………….

ഓരോ വാക്കുകളും അവർ ശ്രദ്ധിച്ചിരുന്നു…………..

“മാനമുള്ള വീരമുള്ള വംശം താനയ്യാ…………….. അട മറയാത സൂര്യനിൻ അംശം താനയ്യാ…………

നൂറ് തലമുറയാ ഊരാളും കുലമേ………… വീരപരമ്പരയ്ക്ക് വിത്താന ഇനമേ…………….

എട്ടുപ്പട്ടി സനത്തുക്കും സാമി പോലടാ………. അയ്യാ നിഴലുകൂട സാഞ്ചതില്ല ഭൂമി മേലടാ………….

നീ തലകുനിഞ്ഞു യാരും പാർത്തതില്ല……….. ഉന്നെ തല നിമിർന്ത് നാങ്ക പാർത്തതില്ല………..

അല്ലി അല്ലി കൊടുത്തതിലെ സെവന്ത കയ്യെടാ…………… ഇത് അരുവാളെ തൂക്കി നിന്ന അയ്യനാര് ടാ…………..

നൂറ് തലമുറയാ ഊരാളും കുലമേ………… വീരപരമ്പരയ്ക്ക് വിത്താന ഇനമേ…………….

മാനമുള്ള വീരമുള്ള വംശം താനയ്യാ…………….. അട മറയാത സൂര്യനിൻ അംശം താനയ്യാ…………”…………..

മൂപ്പൻ പാട്ട് നിർത്തി…………..എല്ലാവരും മൂപ്പനെ നോക്കി……………

മൂപ്പന്റെ ദൃഷ്ടി അവരുടെയെല്ലാം പിന്നിലേക്ക് കാട്ടിലേക്ക് പതിച്ചിരുന്നു……………..

ജനങ്ങൾ പിന്നിലേക്ക് തിരിഞ്ഞുനോക്കി…………..

മലവേടന്മാർ……………..

അവർ കാട്ടിൽ നിന്ന് ഇറങ്ങിവരുന്നു……………

അവരുടെ പുറത്ത് കൂടയുണ്ട്………… അതിനുള്ളിൽ എന്തോ താങ്ങിക്കൊണ്ട് അവർ വരുന്നു…………………

ജനങ്ങൾ എല്ലാം എഴുന്നേറ്റു……………

മലവേടന്മാർ ജനങ്ങളുടെ ഇടയിലൂടെ മൂപ്പന്റെ അടുത്തെത്തി……………

മൂപ്പൻ അവരെ നോക്കി തലയാട്ടിയതിന് ശേഷം കാളിയമ്മയുടെ അമ്പലത്തിന് അടുത്തേക്ക് നടന്നു……………….

മലവേടന്മാർ മൂപ്പനെ അനുഗമിച്ചു……………

ജനങ്ങൾ ആദരവോടെ പിന്നാലെ നടന്നു……………

മൂപ്പൻ അമ്പലവാതിൽ തുറന്നു……………

അവരുടെ മുന്നിൽ ഒരു കുടം വെളിവായി…………..ഒരു വലിയ നീണ്ട കുടം………..

ജനങ്ങളും മലവേടന്മാരും മൂപ്പനും അതുകണ്ട് കൈകൂപ്പി……………

ശേഷം മലവേടന്മാരിൽ പ്രധാനിയെന്ന് തോന്നിയ ഒരാൾ കൂട തുറന്നു…………….അതുമായി കുടത്തിന് അടുത്തേക്ക് നടന്നു……………….

ജനങ്ങൾ കുരവയിടാൻ തുടങ്ങി……………..

“കാളിയമ്മാ………… കാപ്പാത്ത്………….”…………ജനങ്ങൾ കൈകൂപ്പി പ്രാർത്ഥിച്ചു…………..

അതിന്റെ മാറ്റൊലികൾ അവിടെ നിറഞ്ഞുനിന്നു………………..

“കാളിയമ്മാ…………”…………അമ്പലത്തിലെ പ്രതിഷ്ഠയിലേക്ക് നോക്കി ആ മലവേടൻ വിളിച്ചു……………

ശേഷം കൂടയിലെ ദിവ്യമായ വെള്ളം ആ കുടത്തിലേക്ക് ഒഴിച്ചു……………..

ഉൾക്കാടുകളിൽ കണ്ടുവരുന്ന ദിവ്യമായ മരങ്ങളിൽ നിന്ന് ആ മലവേടന്മാർ കഷ്ടപ്പെട്ട് ശേഖരിച്ച വെള്ളമായിരുന്നു അത്……………..

വെള്ള കൊഴുപ്പോടെയുള്ള ആ വെള്ളം ആ കൂടയിൽ നിന്ന് ആ കുടത്തിലേക്ക് വീഴുന്നത് ഭയഭക്തിയോടെ ആ ജനങ്ങളും അവിടെ കൂടി നിന്നവരും നോക്കി നിന്നു………………

ബാക്കിയുള്ള കൂടകളിലെ വെള്ളവും അവർ ആ കുടത്തിലേക്ക് ഒഴിച്ചു……………….

അതിന് ശേഷം മലവേടന്മാർ പിന്നോട്ട് നീങ്ങി നിന്നു………

മൂപ്പൻ കുടത്തിന് അടുത്തേക്ക് ചെന്നു………….അതിലേക്ക് നോക്കി……………

എന്നിട്ട് അമ്പലത്തിന് പുറത്തേക്ക് നടന്നു………….മലവേടന്മാരും പിന്നാലെ ചെന്നു………………

“ആയിട്ച്ച്…………..ഇനി കാത്തിരിപ്പ് മട്ടും താൻ…………….”………….മൂപ്പൻ ഉറക്കെ ആ ജനങ്ങളോട് പറഞ്ഞു……………….

“ഖുറേഷികളിൽ ഒന്നാമന് വേണ്ടി……………”………….മൂപ്പൻ ഉറക്കെ പറഞ്ഞു…………..

ജനങ്ങൾ അത് കേട്ട് ആർത്തുവിളിച്ചു…………..

മുതിർന്ന സ്ത്രീകൾ കുരവയിട്ടു……………..

അവിടെ കൂടി നിന്ന ഓരോരുത്തരുടെയും രോമം എണീറ്റ് നിന്നു……………..

ഇനി അവരുടെ കാത്തിരിപ്പ് അവന് വേണ്ടി മാത്രം……………..

ഖുറേഷികളിൽ ഒന്നാമന് വേണ്ടി………………

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

ഉത്സവത്തിന്റെ പത്താം ദിനം…………..

വിശേഷാൽ പൂജകൾ ഒരുപാട് ഉണ്ടായിരുന്നതിനാൽ രാവിലെ തന്നെ വിവിധ സ്ഥലങ്ങളിൽ നിന്നും ധാരാളം ആളുകൾ രാമപുരം ഭഗവതി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി……………….

അമ്പലപരിസരം ജനങ്ങളാൽ നിറഞ്ഞു………………

ഒരു പതിനൊന്ന് മണിയോടെ സമറും ഷാഹിയും മുത്തും ഉത്സവപരിസരത്തേക്ക് വന്നു……………..

ലക്ഷ്മിയമ്മയെ വരാൻ വേണ്ടി ഷാഹി നിർബന്ധിച്ചെങ്കിലും രാത്രിയിലെ കലാപരിപാടി കാണാൻ വരാം എന്ന് പറഞ്ഞ് ലക്ഷ്മിയമ്മ ഒഴിഞ്ഞു………………

ഉത്സവപരിസരത്തിന് വളരെ അകലെയായി സമർ ജീപ്പ് പാർക്ക് ചെയ്തു……………..

പോകുന്ന വഴി മുഴുവൻ ആളുകളെ കൊണ്ടും വണ്ടികൾ കൊണ്ടും കടക്കാരെ കൊണ്ടും ഒക്കെ തിരക്കായിരുന്നു…………….

വണ്ടി പാർക്ക് ചെയ്തപ്പോൾ നാസിമിനെയും വിനീതിനെയും സമർ കണ്ടു……………

അവർ അവരുടെ കൂടെ കൂടി……………..

തന്റെ കൂട്ടുകാരെ കണ്ടപ്പോൾ മുത്ത് അവരോടൊപ്പം പോയി…………………

“ചെട്ടിയാരെ പിരിച്ചെടുത്തല്ലേ………….”…………..നാസിം സമറിനോട് പറഞ്ഞു…………..

സമർ അതിന് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു…………..

അവർ ഉത്സവസ്ഥലത്തേക്ക് നടന്നു…………..

വഴിയിൽ നിറയെ ആളുകളായിരുന്നു…………..വഴിയുടെ ഇരുവശവും കടകളാൽ സമൃദ്ധമായിരുന്നു………….ബേക്കറിയും കളിപ്പാട്ടങ്ങളും അങ്ങനെ അങ്ങനെ പല പല കടകൾ അവിടെ നിറഞ്ഞിരുന്നു……………..

സമറും ഷാഹിയും നാസിമും വിനീതും ഉത്സവപരിസരത്തേക്ക്

നടന്നുകൊണ്ടിരുന്നു…………………….

നാസിമും വിനീതും പഴയ ഉത്സവക്കഥകൾ ഒക്കെ സമറിനോട് പറഞ്ഞു…………..ഷാഹിയും ഒപ്പം കൂടി……………..

അവർ ഉത്സവസ്ഥലത്ത് എത്തി…………..

ദൂരെ നിന്ന് തന്നെ ചെണ്ടയുടെയും മറ്റു വാദ്ദ്യോപകരണങ്ങളുടെയും ശബ്ദം കേൾക്കാമായിരുന്നു………………അവിടെയെത്തിയപ്പോൾ അവർ അത് വായിക്കുന്നത് നേരിട്ട് കണ്ടു……………….

അവർ നടന്നുവന്നപ്പോൾ മയിലാട്ടവും തുള്ളലുകാരനും അവരുടെ മുന്നിലേക്ക് വന്നു…………….

അവർ തുള്ളുന്നത് കണ്ട് നാസിമും വിനീതും ഒപ്പം തുള്ളി…………..ഷാഹിയും സമറും ചിരിച്ചുകൊണ്ട് അത് നോക്കി……………

കുറച്ചുനേരം അവരുടെ കൂടെ തുള്ളിയ ശേഷം അവർ ഷാഹിയുടെയും സമറിന്റെയും അടുക്കലെത്തി………………

“എല്ലാ കൊല്ലവും ഇവരുടെ കൂടെ ഇങ്ങനെ ഒന്ന് ചാടുന്നത് വേറെ ഒരു രസമാണ്…………….”……………….വിനീത് ചിരിച്ചുകൊണ്ട് പറഞ്ഞു……………

അത് കേട്ട് അവർ ഒന്നിച്ചു ചിരിച്ചു…………….

സമർ ഉത്സവസ്ഥലത്തേക്ക് വന്നതോടെ പെണ്ണുങ്ങളുടെ ശ്രദ്ധ മുഴുവൻ അവനിലായി…………….അത് ഷാഹിക്കും മനസ്സിലായി………..

പക്ഷെ ഇതുകൊണ്ട് കൂടുതൽ ലാഭം കിട്ടിയത് നാസിമിനും വിനീതിനും ആയിരുന്നു……………

നല്ല ഭംഗിയുള്ള പെണ്കുട്ടികൾ വരെ സമറിനെ നോക്കുന്നതിനിടയിൽ അവരെയും നോക്കി……………..

“ഡീ…………..അടുത്തകൊല്ലവും സമറിനെ ഉത്സവത്തിന് കൊണ്ടുവരണം ട്ടോ……………”……………വിനീത് ഷാഹിയോട് രഹസ്യമായി പറഞ്ഞു…………….

“എന്തെ…………..”………….ഷാഹി ചോദിച്ചു…………

“ഉത്സവത്തിന് വന്നിരിക്കുന്ന പെണ്ണുങ്ങളുടെ മുഴുവൻ നോട്ടവും അവനിലാണ്…………….ഗ്യാപ്പിൽ ഞങ്ങൾക്കും കിട്ടുന്നുണ്ട്…………ഹിഹീ…………….”……………..വിനീത് ചിരിച്ചുകൊണ്ട് പറഞ്ഞു…………….

“പോടാ തെണ്ടി………………..”…………ഷാഹി അവനോട് പറഞ്ഞു…………..

വിനീത് അതുകേട്ട് ചിരിച്ചെങ്കിലും ഷാഹിയുടെ മുഖത്തുള്ള ആശങ്ക കണ്ടിട്ട് വിനീതിന് കാര്യം പിടികിട്ടി………………..

അവർ ഉത്സവം ആസ്വദിച്ചു……………

വാദ്യോപകരണങ്ങളുടെ വായന ആസ്വദിച്ചു………………

പെട്ടെന്ന് സമറിന് കുറച്ചടുത്തായി കുറച്ചുപേർ വന്നുനിന്നു………………

പെട്ടെന്ന് ഒരു വണ്ടി അവിടെ വന്നുനിന്നു……………

രാജേന്ദ്രൻ അതിൽ നിന്നിറങ്ങി…………….

ആ ഒറ്റ സുമോയിൽ ഒരു പത്തുപതിനൊന്ന് പേർ ഉണ്ടായിരുന്നു…………….അവർ തിങ്ങി തിങ്ങിയാണ് ഇരുന്നിരുന്നത്…………….

സമർ പിന്തിരിഞ്ഞു നിൽക്കുന്നത് രാജേന്ദ്രൻ കണ്ടു……………..

“ഡാ………….”…………..രാജേന്ദ്രൻ സമറിനെ നോക്കി വിളിച്ചു…………….

സമർ അത് കേട്ടെങ്കിലും തിരിഞ്ഞില്ല…………..പക്ഷെ ബാക്കി മൂന്ന് പേരും തിരിഞ്ഞു…………….

“ഇത് ചെട്ടിയാരുടെ അനന്തിരവൻ രാജേന്ദ്രനല്ലേ……………”………………നാസിം വിനീതിനോട് ചോദിച്ചു………………

“ഹ്മ്………..അതെ………..”………….വിനീത് ശരിവെച്ചു………………

“ഡാ………..നിന്നെയാണ്……………”………..രാജേന്ദ്രൻ ഒന്നുകൂടെ വിളിച്ചു…………….

സമർ ഇത്തവണയും തിരിഞ്ഞില്ല…………….

രാജേന്ദ്രൻ കാറിലുള്ളവരെ നോക്കി……………

“അവന്റെ പേരെന്താടാ……………”………………രാജേന്ദ്രൻ ചോദിച്ചു……………

“ആ…………..”………….ഒരു ഗുണ്ട മറുപടി നൽകി…………….

“പേരും കൂടെ അറിയാതെയാണോ ഒരാളെ തല്ലിക്കൊല്ലാൻ വരുന്നത്…………..”…………..രാജേന്ദ്രൻ ദേഷ്യത്തോടെ അവരോട് ചോദിച്ചിട്ട് സമറിന്റെ നേരെ തിരിഞ്ഞു……………..

“ഡാ…………..മറ്റവനേ……………”…………….രാജേന്ദ്രൻ സമറിനെ ഉറക്കെ വിളിച്ചു……………..

സമർ അത് കേട്ടു…………..

സമർ രാജേന്ദ്രന് നേരെ തിരിഞ്ഞു……………….

“എന്റെ അമ്മാവനെ തല്ലുന്നത് അത്ര ഹീറോയിസം അല്ലെടാ…………….നിനക്ക് ധൈര്യം ഉണ്ടെങ്കിൽ രാജേന്ദ്രനെ തല്ല്…………..”………..രാജേന്ദ്രൻ ഷർട്ട് ചുരുട്ടി കേറ്റിക്കൊണ്ട് പറഞ്ഞു……………

കാറിൽ നിന്നും ഗുണ്ടകൾ ഇറങ്ങി……………

“അതാരാ……………”…………..സമർ ചോദിച്ചു……………

“ഞാനാടാ………….രാജേന്ദ്ര ചെട്ടിയാർ……………”………….രാജേന്ദ്രൻ പറഞ്ഞു………….

“എന്തെടാ നോക്കുന്നത്………….എന്താ എല്ലാരും ഒരേ കാറിൽ എന്നോ…………….നീ ചുറ്റും നോക്ക്………….”………….രാജേന്ദ്രൻ പറഞ്ഞു…………….

സമർ ചുറ്റും നോക്കി………..ആളുകളിൽ നിന്നും ഓരോരുത്തർ മുന്നിലോട്ട് വന്നു…………….

“ഇവരെല്ലാം ആരാ……………”………….സമർ ചോദിച്ചു………….

രാജേന്ദ്രൻ അതിന് പൊട്ടിച്ചിരിച്ചു…………….

“എന്തിനാ………….”………….സമർ പിന്നെയും ചോദിച്ചു…………….

അതിനും രാജേന്ദ്രൻ പൊട്ടിച്ചിരി മറുപടി നൽകി……………..

“ഒറ്റയാളെ തല്ലാൻ ഇത്രയും ആളോ…………..”………..സമർ ചിരിച്ചുകൊണ്ട് ചോദിച്ചു……………..

രാജേന്ദ്രന്റെ മുഖത്തെ ചിരി മാഞ്ഞു…………….

“എന്തെ കൂടിപ്പോയോ…………..”…………രാജേന്ദ്രൻ പറഞ്ഞു………………

സമർ അതിനൊന്നും പറഞ്ഞില്ല…………..

“ബാലാ………..ഹും…………”………….രാജേന്ദ്രൻ കൂടെയുള്ള ഒരുത്തനെ നോക്കിക്കൊണ്ട് പറഞ്ഞു…………….

അവൻ കമ്പിവടിയും പിടിച്ചു സമറിന് നേരെ പാഞ്ഞടുത്തു………………

സമർ അനങ്ങിയത് പോലും ഇല്ല……………

അവൻ അടുത്തെത്തിയതും അവൻ കമ്പിവടി വീശുന്നതിന് മുന്നേ സമറിന്റെ പുറം കൈ അവന്റെ നെഞ്ചിൽ പതിച്ചിരുന്നു……………..

അവൻ പിന്നിലേക്ക് വീണു……………പെട്ടെന്ന് എണീറ്റു……………

എന്നിട്ട് സമറിന് നേരെ കമ്പിവടി പിന്നെയും വീശി………….പക്ഷെ സാധിച്ചില്ല………………കമ്പിവടി ഉയർത്താൻ അവന് സാധിച്ചില്ല…………..അതിന് മുമ്പ് തന്നെ അവന്റെ മൂക്കിൽ നിന്ന് ചോര ഒലിച്ചുവന്നു……………..

അവൻ അതേ പടി നിലത്തേക്ക് പതിച്ചു……………..

എന്താ നടന്നത് എന്ന് മനസ്സിലാകാതെ രാജേന്ദ്രൻ അന്തം വിട്ടു നിന്നു……………..

ജനങ്ങൾ എല്ലാം ഭയത്തോടെ നോക്കി സമറിനെ………………

“ചെട്ടിയാർക്ക് ട്രയ്ലറെ കാണിച്ചുള്ളൂ…………..രാജേന്ദ്രന് ഫുൾ പടവും കാണിക്കുമെന്ന് തോന്നുന്നു………………….”…………..വിനീത് അറിയാതെ സ്വയം പറഞ്ഞുപോയി……………..

രാജേന്ദ്രൻ സമറിന് പിന്നിൽ ഉള്ള ഒരുത്തനോട് സമറിനെ തല്ലാൻ ആക്ഷൻ കാണിച്ചു…………..

അവൻ സമറിന് നേരെ ഒച്ചയോടെ ഉയർന്നുചാടി……………

സമർ അവന്റെ തോളിൽ തല്ലിയതിന് ശേഷം അവനെ രാജേന്ദ്രന് നേരെ എറിഞ്ഞു……………….

അവൻ നിലത്ത് കറങ്ങി കറങ്ങി എണീറ്റു വാൾ ഒറ്റ വീശൽ………….. പക്ഷെ പകുതിക്ക് വെച്ച് നിർത്തി…………..കാരണം മുൻപിൽ സമർ ആയിരുന്നില്ല രാജേന്ദ്രൻ ആയിരുന്നു…………..

അവൻ കൺഫ്യൂഷനിൽ തലയിലടിച്ചു……………

രാജേന്ദ്രൻ അവനോട് മാറാൻ പറഞ്ഞു…………..

എന്നിട്ട് പിന്നിലുള്ളവരെ സമറിന് നേരെ വിട്ടു………………

അവർ സമറിന് നേരെ പാഞ്ഞടുത്തു……………

ഒരുത്തന്റെ വയറിൽ സമർ കൈകൊണ്ട് കുത്തി………..അവൻ വയറും പിടിച്ചു അവിടെ ഇരുന്നുപോയി…………….

അടുത്തതായി വന്നവന്റെ കഴുത്തിൽ സമർ അടിച്ചു…………അവന്റെ തല കറങ്ങിപ്പോയി……………

ഒരുത്തൻ സമറിന് നേരെ കത്തിവീശി………… സമർ അവന്റെ കയ്യിലടിച്ചു കത്തി സമറിന് കയ്യിലെത്തി…………….കത്തിയെടുത്ത് വന്ന ഓരോരുത്തരുടെയും ശരീരത്തിലും സമർ ചിത്രപണി നടത്തി…………….

സമറിന്റെ ചിത്രപണി കഴിഞ്ഞപ്പോയേക്കും അവനെതിരെ വന്നവർ എല്ലാം മണ്ണുപറ്റിയിരുന്നു…………..ഓരോരുത്തരുടെയും കഴുത്തിലും നെഞ്ചിലും കയ്യിലും കാലിലുമൊക്കെ സമറിന്റെ കത്തി മുറിവുകൾ ഉണ്ടാക്കി………………..

അവർ അതെല്ലാം കണ്ട് പേടിച്ചു എണീറ്റ് ഓടി…………

രാജേന്ദ്രൻ പെട്ടെന്ന് ഒരു അരിവാളും ആയി സമറിന് നേരെ ഓടിയടുത്തു……………

അവൻ അടുത്തെത്തിയതും രാജേന്ദ്രന്റെ കയ്യിൽ സമർ വലത്തേ കൈകൊണ്ട് അടിച്ചു……………..അരിവാൾ ഉയർന്ന് സമറിന്റെ കൈകളിൽ എത്തി……………..

അതുകണ്ട് രാജേന്ദ്രൻ പേടിച്ചുനിന്നു……………

“ഇത് ചതിയാണ്………….ഈ കളിക്ക് ഞാൻ ഇല്ല…………..”……………രാജേന്ദ്രൻ സമറിനോട് പറഞ്ഞു……………

സമർ അരിവാൾ വലിച്ചെറിഞ്ഞു…………..

പെട്ടെന്ന് ഒരുത്തൻ സമറിന്റെ തലയ്ക്ക് നേരെ സോഡാ ബോട്ടിൽ കൊണ്ട് വീശി…………..സമർ അവന്റെ കയ്യിൽ പിടിച്ചു ആ ബോട്ടിൽ അവന്റെ കൈകൊണ്ട് അവന്റെ തലയിൽ തന്നെ പൊട്ടിച്ചു………………

പെട്ടെന്ന് ഒരുത്തൻ സമറിന്റെ പിന്നിൽ നിന്നും ഹേയ് എന്നുവിളിച്ചുകൊണ്ട് ഓടിവന്നു………….

സമർ ദേഷ്യത്തോടെ അവന് നേരെ തിരിഞ്ഞു…………..

അവൻ പേടിച്ചിട്ട് വന്ന വഴിയേ തന്നെ തിരിചോടി………………

“ഡാ………വാടാ………… ഞാൻ നിനക്ക് 500രൂപ കൂലി തന്നതാ………….”…………രാജേന്ദ്രൻ അവനെ വിളിച്ചു…………….

“അത് ഞാൻ നാളെ തന്നോളാം……………”…………..അവൻ ഓടുന്ന ഓട്ടത്തിൽ പറഞ്ഞു……………….

രാജേന്ദ്രൻ തിരിഞ്ഞു………………

“ഇവനെ തല്ലിയിട്ട് കാര്യമില്ല…………….അവളെ പിടിച്ചോണ്ട് വാടാ…………..”………..ഷാഹിയെ നോക്കിക്കൊണ്ട് രാജേന്ദ്രൻ പറഞ്ഞു…………….

സമർ ഒന്ന് ദേഷ്യത്തോടെ വിയർപ്പ് മുഖത്ത് പറ്റിയത് തുടച്ചിട്ട് ഷാഹിയുടെ അടുത്ത് ചെന്ന് അവളെ രാജേന്ദ്രന് മുന്നിൽ നിർത്തി………………

“എന്താണ്…………..”…………രാജേന്ദ്രൻ പേടിയോടെ ചോദിച്ചു……………..

“ധൈര്യമുണ്ടെങ്കിൽ തൊട്ടുനോക്ക്…………..”……………സമർ അവനോട് പറഞ്ഞു………………

ഷാഹി ചിരിച്ചുകൊണ്ട് രാജേന്ദ്രന് നേരെ കൈനീട്ടി…………….

“എന്ത്………….പെണ്ണുങ്ങളെ തൊടുന്ന സ്വഭാവം തന്നെ ഞങ്ങൾക്കില്ല……………”……………രാജേന്ദ്രൻ പേടിയോടെ വിക്കിക്കൊണ്ട് പറഞ്ഞു……………….

സമർ അവളുടെ പിന്നിൽ നിന്ന് മാറി സൈഡിലേക്ക് നിന്ന് മുഖം തുടച്ചു…………….

ആ ഗ്യാപ്പിൽ ഷാഹിയുടെ കൈകളിൽ തൊടാനായി രാജേന്ദ്രൻ കൈ ഉയർത്തി………………

സമർ അവന്റെ തോളിൽ രണ്ടുവിരലുകൊണ്ട് ഒരു കുത്ത് കൊടുത്തു………………

രാജേന്ദ്രൻ സ്വന്തം കയ്യും പിടിച്ചുനിന്നു പോയി……………അവന്റെ കയ്യൊടിഞ്ഞെന്ന് പോലും അവന് തോന്നി…………….

അവൻ പതിയെ കൈ ഉഴിഞ്ഞു നേരെയാക്കി…………..

ഷാഹി അവനെ സഹതാപത്തോടെ നോക്കി………..

പെട്ടെന്ന് ഒരുത്തൻ സമറിന് മേലിലേക്ക് ചാടി വീണു…………..സമർ ഒഴിഞ്ഞുമാറി അവന്റെ കീഴ്കഴുത്തിൽ അടിച്ചു…………….

അവൻ വന്നതിനേക്കാൾ വേഗത്തിൽ തിരിച്ചുപറന്നു…………….

പെട്ടെന്ന് കൈ വേദന മാറിയ രാജേന്ദ്രൻ സമർ രാജേന്ദ്രന്റെ കയ്യിൽ കടന്നുപിടിച്ചു……………..

സമർ അവന്റെ കൈകൊണ്ട് തന്നെ അവനെ തല്ലി……………

രാജേന്ദ്രന്റെ നെഞ്ചിലും മുഖത്തും രാജേന്ദ്രന്റെ കൈകൾ തന്നെ പലതവണ അടിച്ചു…………….

രാജേന്ദ്രന് തന്റെ കൈ അവന്റെ കയ്യിൽ നിന്നൊന്ന് ഊരിയെടുക്കാൻ പോലും സാധിച്ചില്ല………………

രാജേന്ദ്രൻ ഒരു രക്ഷയുമില്ലാതെ സമറിന്റെ ബലമായുള്ള അടികൾ കൊണ്ട് നിന്നു……………….

ഒടുവിൽ സമർ അടി നിർത്തി……………

പക്ഷെ പിടുത്തം വിട്ടില്ല…………….

രാജേന്ദ്രൻ അവന്റെ കൈകളിലേക്ക് തന്നെ നോക്കി………….അവന് ഒന്നും ചെയ്യാൻ സാധിച്ചില്ല……………..

സമർ ശക്തിയിൽ അവന്റെ കൈ പിടിച്ചു……………..രാജേന്ദ്രൻ ആർത്തുവിളിച്ചു…………..

സമർ പെട്ടെന്ന് പിടിവിട്ടു………….

സമർ അവനെ നോക്കി…………..രാജേന്ദ്രൻ പേടിയോടെ പിന്നിലേക്ക് മാറി………………

സമർ അവനെയും കടന്ന് നടന്നുപോയി……………

രാജേന്ദ്രൻ സമർ പോകുന്നത് നോക്കിനിന്നു…………..

ശേഷം അവൻ സ്വന്തം കൈകളിലേക്ക് നോക്കി……………..

അവന്റെ കയ്യുടെ നിറം ആകെ മാറിയിരുന്നു………….ഒരു കട്ട പച്ചക്കളർ…………..

രാജേന്ദ്രൻ ഉറക്കെ ആർത്തു…………..

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠

നിരഞ്ജന ദാസ് ഓഫീസ്……………

ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് ചെകുത്താനെ കുറിച്ച് അറിഞ്ഞ് അവർ മടങ്ങിയെത്തി……………….

നിരഞ്ജന കസേര ചവിട്ടി തെറിപ്പിച്ചു……………

നിരഞ്ജനയുടെ ദേഷ്യം അടങ്ങിയിട്ടില്ലായിരുന്നു……………….

സമറിന് മുന്നിൽ തുടരെ തുടരെ തോറ്റുകൊണ്ടിരിക്കുന്നത് അവളെ നിരാശയാക്കി……………….

“മാഡം പ്ളീസ് കൂൾ ഡൌൺ…………….”………….ബാലഗോപാൽ നിരഞ്ജനയോട് പറഞ്ഞു……………

“എന്തിന് കൂൾ ഡൌൺ……………നമ്മൾ തോറ്റുകൊണ്ടിരിക്കാണ് ബാലഗോപാൽ…………ഓരോ നിമിഷവും………ദാ ഈ സെക്കണ്ടും……………”……………..നിരഞ്ജന പറഞ്ഞു……………..

“ഇതെല്ലാം ചെയ്യുന്നത് സമർ ആണെന്ന് വളരെ വ്യക്തമായി നമുക്കറിയാം……………പക്ഷെ എന്ത് ഗുണം…………..ഒരു തെളിവെങ്കിലും ഉണ്ടോ……………ഇല്ലാ………..ഇനി അവൻ അടുത്തത് ആരെയാ കൊല്ലാൻ പോകുന്നത് അറിയുമോ………….അതും ഇല്ല………………ഇനി അവൻ എന്തിനാ കൊല്ലുന്നത് എന്നറിയുമോ……………അതും ഇല്ല……………..”…………..നിരഞ്ജന പറഞ്ഞു……………

“ഇതെല്ലാം പോട്ടെ……….ഈ സമർ അലി ഖുറേഷി ആരാണെന്ന് അറിയുമോ…………..ആകെ അറിയാം……….ചെകുത്താന്റെ സന്തതി………….അബൂബക്കറിന്റെ ഇളയമകൻ……………അല്ലാണ്ട് എന്ത് തേങ്ങയാ നമുക്ക് അറിയുന്നത്……………”……………..നിരഞ്ജന പറഞ്ഞു………………

എല്ലാവരും ഒന്നും മിണ്ടാതെ നിന്നു…………..

“സമർ അലി ഖുറേഷി…………..അവൻ കൊള്ളാം……….. ഓരോ സിറ്റിയിലും ചെന്ന് ഓരോരുത്തരെയും തേടിപ്പിടിച്ച് കൊല്ലുന്നു എന്നിട്ട് അതിൽ ആരുടെയൊക്കെ എല്ല് പൊടിഞ്ഞു എന്ന് നോക്കി നടക്കുന്ന പരിപാടി നമ്മൾക്ക്……………”……………….നിരഞ്ജന പറഞ്ഞു……………..

പെട്ടെന്ന് ബാലഗോപാലിന്റെ തലയിൽ എന്തോ കത്തി………………

“മാഡം എന്താ പറഞ്ഞത്…………….”…………ബാലഗോപാൽ ചോദിച്ചു…………….

“എന്ത്……………”…………നിരഞ്ജന ചോദിച്ചു……………

“അല്ല………..മാഡം ഇപ്പോൾ എന്താ പറഞ്ഞത്……………”…………ബാലഗോപാൽ ചോദിച്ചു………………

“എന്ത് എല്ലുപൊടിഞ്ഞവരുടെ ലിസ്റ്റോ…………..”…………നിരഞ്ജന ചോദിച്ചു……………..

“അല്ല അതിനുമുമ്പ്………….”……………ബാലഗോപാൽ പറഞ്ഞു……………

“ഓരോ സിറ്റിയിലും ചെന്ന് ഓരോരുത്തരെ തേടി പിടിച്ചു കൊല്ലുന്നു…………..”…………….നിരഞ്ജന പറഞ്ഞു……………..

പെട്ടെന്ന് ബാലഗോപാലിന്റെ തലയിൽ പിന്നെയും കത്തി…………..

ബാലഗോപാൽ കേസ് ഫയലിന്റെ അടുത്തേക്ക് ചെന്ന് ഓരോന്ന് മറിച്ചെടുത്തു……………

ബാലഗോപാൽ എന്താണ് കാണിക്കുന്നത് എന്ന് മനസ്സിലാക്കാതെ എല്ലാവരും അവനെ നോക്കിനിന്നു……………….

കുറച്ചുനേരം ഫയലൊക്കെ തപ്പിയിട്ട് ബാലഗോപാൽ തിരികെ വന്നു……………….

“മാഡം പറഞ്ഞില്ലേ…………ഓരോ സിറ്റിയിലാണ് കൊലപാതകങ്ങൾ നടന്നത് എന്ന്…………..”…………..ബാലഗോപാൽ ചോദിച്ചു……………

“അതെ………….”…………നിരഞ്ജന പറഞ്ഞു…………..

“ഡൽഹി…….ഹൈദരാബാദ്……………ബാംഗ്ലൂർ…………..പിന്നെ കൊച്ചി ഇവിടങ്ങളിൽ ആണ് നമ്മൾ അന്വേഷിച്ച രീതിയിലുള്ള മരണങ്ങൾ ഉള്ളത്…………….”…………ബാലഗോപാൽ പറഞ്ഞു…………….

“അതിന്…………..”…………നിരഞ്ജന ചോദിച്ചു……………

“മാഡം പറഞ്ഞപോലെ തിരഞ്ഞുപിടിച്ചു കൊല്ലണം എന്നുണ്ടെങ്കിൽ അവന് ഒരു ലക്ഷ്യം ഉണ്ടാകില്ലേ………….”………ബാലഗോപാൽ ചോദിച്ചു………..

“തീർച്ചയായും……….”……….നിരഞ്ജന പറഞ്ഞു………..

“ആ ലക്ഷ്യത്തെ കൊല്ലാനാണ് സമർ ഇത്ര കഷ്ടപ്പെട്ട് ഓരോ സിറ്റിയിലും പോയി ഈ കൃത്യങ്ങൾ ചെയ്തത് എന്നുണ്ടെങ്കിൽ ആ ലക്ഷ്യത്തെ മാത്രം കൊല്ലാൻ സമർ മറ്റുള്ളവരിൽ വ്യത്യസ്തമായ ഒരു രീതി സ്വീകരിച്ചിട്ടുണ്ടാവില്ലേ……………….”…………..ബാലഗോപാൽ ചോദിച്ചു…………

“ചാൻസുണ്ട്…………..”……………നിരഞ്ജന പറഞ്ഞു…………….

“ആ ഒരു രീതി അവൻ മറ്റു ഇടങ്ങളിലും തുടർന്നിട്ടുണ്ടെങ്കിൽ…………….”………….ബാലഗോപാൽ ചോദിച്ചു……………

“അവന്റെ ലക്‌ഷ്യം അവർ മാത്രമായിരുന്നു എന്ന് മനസ്സിലാക്കാം………………”……………..നിരഞ്ജന പറഞ്ഞു………….

“അത് തന്നെ…………ഇത് നോക്കൂ മാഡം………..”…………….മൂന്ന് കേസ് ഫയലുകൾ അവർക്ക് മുന്നിലേക്ക് വെച്ചുകൊണ്ട് ബാലഗോപാൽ പറഞ്ഞു……………

“ഇത് ഡൽഹിയിൽ കൊല്ലപ്പെട്ട അസീസ്………….ഇത് ഹൈദരാബാദിൽ കൊല്ലപ്പെട്ട രാംദാസ്………..ഇത് കൊച്ചിയിൽ മരണപ്പെട്ട സുബ്ബയ്യ……………ഇവർ മൂന്ന് പേരും മരിച്ചിരിക്കുന്നത് ഒരൊറ്റ രീതിയിലാണ്………ഏറ്റവും പൈശാചികമായ രീതിയിൽ……………”………….ബാലഗോപാൽ പറഞ്ഞു…………….

“എങ്ങനെ…………..”………..നിരഞ്ജന ചോദിച്ചു………………

“സമർ കത്തികൊണ്ട് ഇവർ ഓരോരുത്തരുടെയും ഹൃദയത്തിന് സൈഡിലായി ചെറിയ ഒരു മുറിവുണ്ടാക്കി എന്നിട്ട് അതിലൂടെ രക്തം ലീക്ക് ചെയ്യിപ്പിച്ചു…………….മരണം അവന്റെ ഓരോ അണുവും അറിയും…………..മരണവേദന ഏറ്റവും കൂടുതൽ അനുഭവിക്കുക ഇങ്ങനെയുള്ള മരണങ്ങളിലാണ്……………..മരണം ഓരോ നിമിഷവും അവർ ആസ്വദിക്കും…………..വളരെ ഭയാനകമായ കൊല……………”………….ബാലഗോപാൽ പറഞ്ഞു……………..

അവർ അത് കേട്ട് പേടിയോടെ ആ മരണത്തെ കുറിച്ച് ഒന്ന് ആലോചിച്ചു……………..

“അപ്പോ ബാംഗ്ലൂർ……………”…………ഗംഗാധരൻ ചോദിച്ചു……………

“പണി ചോദിച്ചു വാങ്ങിയ ആരോ ഒരാൾ അല്ലെങ്കിൽ ആ കൂട്ടം മുഴുവൻ………….പക്ഷെ അവർ അവന്റെ ലക്ഷ്യത്തിൽ ഇല്ലാത്തതായിരുന്നു……………..ചിലപ്പോൾ അവന്റെ ഐഡന്റിറ്റി വെളിപ്പെടാതിരിക്കാൻ ചെയ്തതാകാം………….മാത്രവുമല്ല ബാക്കിയുള്ള മൂന്ന് കൊലകളും നടന്നത് രാത്രിയിലാണ്…………ബാംഗ്ലൂരിലേത് പട്ടാപ്പകലും……………”…………….ബാലഗോപാൽ പറഞ്ഞു…………….

അവർ അതുകേട്ട് നിന്നു…………….

“എന്തായിരിക്കാം ഇവർക്ക് മാത്രം സമർ ഒരു സ്പെഷ്യൽ മരണം നൽകാൻ കാരണം……………”……………നിരഞ്ജന ചോദിച്ചു…………….

“പക…………..പ്രതികാരം………………..അത് മാത്രമേ മനുഷ്യനെ ഇത്രയും എക്സ്ട്രീമിൽ എത്തിക്കൂ…………..”……………ബാലഗോപാൽ പറഞ്ഞു……………….

അവർ ഒരു നിമിഷം മൗനത്തിലാണ്ടു…………..

“ഇനി ഇതെല്ലാം ശരിയാണെന്നിരിക്കട്ടെ……………നമുക്ക് എന്ത് ചെയ്യാനാകും……………..ഇതിന്റെയൊന്നും മൂലകാരണം നമുക്ക് അറിയില്ലല്ലോ…………..അവന്റെ അടുക്കൽ ഇതൊന്നും നമ്മളെ എത്തിക്കില്ല………………”………………..നിരഞ്ജന പറഞ്ഞു……………

അത് ശെരിയായിരുന്നു…………. അത് കൊണ്ട് തന്നെ അതിന് ആരും മറുപടി പറഞ്ഞില്ല……………

പെട്ടെന്ന് ബാലഗോപാലിന്റെ ഫോൺ ശബ്‌ദിച്ചു……………..

“എക്സ്‌ക്യൂസ് മി മാഡം………….”…………ബാലഗോപാൽ നിരഞ്ജനയോട് അനുവാദം ആരാഞ്ഞു……………നിരഞ്ജന അനുമതി കൊടുത്തു…………….

ബാലഗോപാൽ ഫോൺ എടുത്ത് അവരുടെ ഇടയിൽ നിന്നൊന്ന് മാറി…………..

പെട്ടെന്ന് ബാലഗോപാലിന്റെ മുഖം വിടർന്നു……………..

ബാലഗോപാൽ ഫോൺ കട്ട് ചെയ്തു…………….

“മാഡം………….”…………ബാലഗോപാൽ നിരഞ്ജനയെ വിളിച്ചു…………….

നിരഞ്ജന ബാലഗോപാലിനെ തിരിഞ്ഞുനോക്കി…………….

“മാഡം എന്താ പറഞ്ഞത്‌………..സമറിനെക്കുറിച്ചു അറിയില്ല എന്ന് അല്ലേ…………..സമർ അലി ഖുറേഷിയെ കുറിച്ച് അറിയാൻ തയ്യാറായിക്കോളു……………”………….ബാലഗോപാൽ പറഞ്ഞു……………

നിരഞ്ജനയുടെയും അവരുടെയും മുഖം വിടർന്നു……………..

“എന്ത്…………..”…………വിശ്വാസം വരാതെ നിരഞ്ജന ചോദിച്ചു…………….

“ആനന്ദ് വെങ്കിട്ടരാമൻ എവിടെയാണെന്ന് നമ്മൾ കണ്ടെത്തിയിരിക്കുന്നു……………….”…………ബാലഗോപാൽ സന്തോഷത്തോടെ പറഞ്ഞു……………..

“യെസ് യെസ്………….”………….നിരഞ്ജന ചാടികളിച്ചുകൊണ്ട് പറഞ്ഞു……………

നിരഞ്ജന ബാലഗോപാലിനെ കെട്ടിപ്പിടിച്ചു…………….

“ഇത് നമ്മുടെ ഈ കേസിലെ ആദ്യ ജയം…………..”…………ബാലഗോപാലിനെ വിട്ടുമാറിക്കൊണ്ട് നിരഞ്ജന ഉറക്കെ പറഞ്ഞു……………..

എല്ലാവരും അതുകേട്ട് കയ്യടിച്ചു………….

ജയം…………

ഇതവരുടെ ആദ്യജയം ആണത്രേ……….

ശരിക്കും എന്താണ് ജയം…………..

ആ നിമിഷം നമുക്ക് ജയമായി തോന്നുന്നതെല്ലാം ശരിക്കും ജയമാണോ……അല്ലാ……..

ജയം ശരിക്കും ജയമാകുന്നത് അതിന്റെ ഭൂതകാലവും ഭാവികാലവും അത് ജയം ആണെന്ന് അംഗീകരിക്കുമ്പോൾ ആണ്……..

ഇവിടെ ഭാവികാലത്തിന്റെ നിയന്ത്രണം എറ്റെടുക്കാനായി ദൈവങ്ങളും ചെകുത്താന്മാരും പരസ്പരം പോരടിക്കുകയാണ്……….അതുകൊണ്ട് തന്നെ നമുക്ക് ഭാവിയെ നമുക്ക് ഒഴിവാക്കാം……

പക്ഷേ ഭൂതകാലം………..

അത് ഇവിടെ തീർച്ചയായും പ്രസക്തമാണ്……….

അതുകൊണ്ട് തന്നെ നമുക്കൊന്ന് ഭൂതകാലത്തിലേക്ക് പോയ് വരാം………

മൂന്നുവർഷങ്ങൾക്ക് മുൻപ്……………..

ഉസ്ബെക്കിസ്ഥാൻ………………

ഒരു ഇരുട്ട് മുറി…………….

അതിന് നടുവിൽ ഒരു ലാംപ് മാത്രം കത്തുന്നു…………

അതിന് താഴെ സോഫയിൽ ഒരു മധ്യവയസ്‌കൻ ഇരിക്കുന്നു……………..

പേര് ഹിദായത്തുള്ള റഖാം…………….

പെട്ടെന്ന് ഒരു ഭ്രിത്യൻ വന്ന് അയാളുടെ മുന്നിലെ ടീപ്പോയിൽ ഗ്ലാസ് വെച്ചിട്ട് അതിൽ മദ്യം നിറച്ചിട്ട് മാറിനിന്നു……………

പെട്ടെന്ന് ഹിദായത്തുള്ളയുടെ ഫോൺ ശബ്‌ദിച്ചു…………….

ഹിദായത്തുള്ള ഫോൺ എടുത്തു…………….

“കേറി വരാൻ പറ………….” ………..ഹിദായത്തുള്ള സന്തോഷത്തോടെ പറഞ്ഞു……………….

പെട്ടെന്ന് ആ റൂമിന്റെ വാതിൽ തുറന്ന് രണ്ടുപേർ ഉള്ളിലേക്ക് ഒരു ബാഗും ആയി കടന്നുവന്നു……………

രണ്ട് കറുത്ത വസ്ത്രധാരികൾ…………….

അവർ ബാഗ് ഹിദായത്തുള്ളയുടെ മുന്നിൽ വെച്ചു……………

ഹിദായത്തുള്ള പെട്ടെന്ന് ആ ബാഗുകൾ തുറന്നു…………….

ഹിദായത്തുള്ളയുടെ മുഖം വെട്ടിത്തിളങ്ങി…………

സ്വർണം………….സ്വർണകട്ടികൾ………..ആ രണ്ട് ബാഗ് മുഴുവൻ സ്വർണകട്ടികൾ……………

ഹിദായത്തുള്ള ആ സ്വർണകട്ടികൾ കയ്യിലെടുത്ത് പൊട്ടിച്ചിരിച്ചു…………….

പെട്ടെന്ന് ഒരിക്കൽ കൂടി ഹിദായത്തുള്ളയുടെ ഫോൺ ശബ്‌ദിച്ചു…………….

ഹിദായത്തുള്ള ഫോൺ എടുത്ത് കാതോട് ചേർത്തു……………..

“മിസ്റ്റർ ഹിദായത്തുള്ള നിങ്ങൾ രണ്ട് നിയമങ്ങൾ തെറ്റിച്ചിരിക്കുന്നു…………….”………….. ഫോണിൽ നിന്ന് ആ വാക്കുകൾ ഹിദായത്തുള്ള കേട്ടു…………..

“ഞാൻ നല്ലതിനേക്കാൾ കൂടുതൽ തെറ്റുകൾ ആണ് ചെയ്തിട്ടുള്ളത്…………..”………….ഹിദായത്തുള്ള പറഞ്ഞു……………..

“ഞങ്ങൾക്ക് വരേണ്ട കൺസൈൻമെന്റ് നിങ്ങൾ തട്ടിയെടുത്തു…………..മാത്രമല്ല അത് നിങ്ങൾ വേറെ ഒരാൾക്ക് മറിച്ചു വിൽക്കാൻ ശ്രമിച്ചു…………..”……………ആ ശബ്ദം പിന്നെയും പറഞ്ഞു…………..

“അതിനെന്താ………….അതൊക്കെ പറഞ്ഞുതരാൻ നീ ഏതാടാ നായെ……………”………..ഹിദായത്തുള്ള ആക്രോശിച്ചു……………

അപ്പുറത്ത് നിന്ന് മറുപടി ഒന്നും കേട്ടില്ല………..

“പറ………..എന്നെ നിയമം പഠിപ്പിക്കാൻ നീ ഏതാടാ നായെ…………….”…………..ഹിദായത്തുള്ള പിന്നെയും ആക്രോശിച്ചു……………

പെട്ടെന്ന് ആ ഫോൺ വേറെ ഒരാൾക്ക് കൈമാറുന്ന ശബ്ദം ഹിദായത്തുള്ള കേട്ടു……………

“പറ………..ആരാ നീ………ഞാൻ എന്ത് ചെയ്യണം എന്ന് എന്നെ പഠിപ്പിക്കാൻ നീ ആരാ……………”…………ഹിദായത്തുള്ള ഉറക്കെ ആക്രോശിച്ചു……………

“വില്ലൻ…………”………….അപ്പുറത്ത് നിന്ന് മറുപടി കേട്ടു……………

അതുകേട്ട് ഹിദായത്തുള്ളയുടെ കണ്ണ് തള്ളി……………..ഹിദായത്തുള്ളയുടെ ശബ്ദം പോയി…………….

ഹിദായത്തുള്ള ഒരു വാക്ക് പോലും മിണ്ടാകാനാകാതെ പേടിച്ചു നിന്നു……………..

“മിസ്റ്റർ ഹിദായത്തുള്ള……………

ഈ ലോകം എന്റെയാണ്…………….

ഈ ലോകത്തിന്റെ നാഥൻ ഞാൻ മാത്രമാണ്…………….

ഈ ലോകത്തിന് കുറേ നിയമങ്ങളുണ്ട്……………..

ആ നിയമങ്ങൾ എല്ലാം എന്റെ വാക്കുകളാണ്…………

ആ നിയമങ്ങൾ നീ തെറ്റിച്ചു എന്നതിനർത്ഥം നീ എന്റെ വാക്കുകളെ തെറ്റിച്ചു എന്നാണ്………….

ഇവിടെ നിയമങ്ങൾ തെറ്റിച്ചാൽ ഒരൊറ്റ ശിക്ഷയേ ഒള്ളൂ…………..”…………….വില്ലൻ പറഞ്ഞു…………….

ഹിദായത്തുള്ള പേടിയോടെ വില്ലന്റെ അടുത്ത വാക്കുകൾക്കായി കാതോർത്തു……………..

“മരണം………….”………….വില്ലൻ വാക്കുകൾ പൂർത്തീകരിച്ചു……………

അതുകേട്ട് ഹിദായത്തുള്ളയുടെ ഹൃദയം വരെ പൊട്ടിത്തെറിച്ചു എന്ന് തോന്നി……………..

പെട്ടെന്ന് മുന്നിൽ നിൽക്കുന്ന രണ്ട് വസ്ത്രധാരികളുടെ ഫോണിൽ നിന്നും ഒരു ബീപ്പ് ശബ്ദം ഹിദായത്തുള്ള കേട്ടു…………….

അടുത്തനിമിഷം അതിലൊരാൾ തോക്കെടുത്ത് ഹിദായത്തുള്ളയുടെ ഭ്രിത്യനെ വെടിവെച്ചു കൊന്നു…………….

അവർ രണ്ടുപേരും അടുത്തനിമിഷം തോക്ക് ഹിദായത്തുള്ളയുടെ നേരെ ചൂണ്ടി…………….

“ഗുഡ് ബൈ………….”…………അവർ പറഞ്ഞു…………….

അടുത്തനിമിഷം ബുള്ളറ്റ് ഹിദായത്തുള്ളയുടെ നെറ്റി തുളച്ചു………………..

ഹിദായത്തുള്ള ആ സ്വർണക്കട്ടികളിലേക്ക് മരിച്ചു വീണു………….

(തുടരും)

കമന്റ് മുഖ്യം ബിഗിലേ……….😁

ഇഷ്ടപ്പെട്ടവർ ലൈക് ചെയ്യുക……….❤️

Comments:

No comments!

Please sign up or log in to post a comment!