❤കാമുകി 23

അമ്മേ…. എന്നൊരു വിളി താൻ ഏറെ ആഗ്രഹിച്ചു. കുഞ്ഞു കൈകളുടെ തണുപ്പുള്ള സ്പർഷം താൻ കൊതിച്ചു. മാതൃത്വം എന്ന ആനന്ദം നുകരാൻ താൻ കൊതിച്ചിരുന്നു. എല്ലാം ആരൊക്കെയോ ചേർന്ന് ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കി.

ആത്മിക ഒരു അഗ്നിപർവ്വത സ്പോടനത്തിന് തയ്യാറായി കഴിഞ്ഞിരുന്നു. അവളുടെ തൂ വെള്ള മുഖം രക്തമയമായി, കണ്ണുകൾ കോപാഗ്നിയുടെ തീ ചൂള പോലെ എരിയുമ്പോഴും നെഞ്ചിലെ നോവിൻ്റെ തീക്കനലിൻ്റെ പ്രതീകമായ ജലധാര ഒഴുകിയകലുകയായിരുന്നു.

ആത്മിക ഡോറിനരികിൽ നിന്നും സംസാരിക്കുന്ന നേഴ്സുമാരെ നോക്കി നിന്നു. അവർ സംസാരം അവസാനിപ്പിച്ചു തിരിഞ്ഞതും ആത്മികയെ കണ്ടവർ ഞെട്ടി. അടുത്ത നിമിഷം തന്നെ ഒരു നേഴ്സിൻ്റെ കഴുത്തിൽ ആത്മികയുടെ പിടി മുറുകിയിരുന്നു.

പറയെടി, ആരു പറഞ്ഞിട്ട എൻ്റെ കുഞ്ഞിനെ….

മാം… ഞങ്ങൾക്ക് ഒന്നും അറിയില്ല.

മാം….. പ്ലീസ്…..

ഞാൻ നിന്നോടാ…. ചോദിക്കുന്നേ….

അയ്യോ… ഞങ്ങളെ ഒന്നും ചെയ്യല്ലേ….

ബഹളം കേട്ട ആദി ഉടനെ കോൾ കട്ട് ചെയ്തു, അവർക്കരികിലേക്ക് ഓടിയെത്തി. നെഴ്സിൻ്റെ കഴുത്തിൽ പിടിമുറുക്കി കോപാകുലയായ ആത്മി കയെയാണ് കാണുന്നത്. അവൻ അവളെ കടന്നു പിടിച്ചു. നെഴ്സിൻ്റെ കഴുത്തിലെ പിടി വിടുവിപ്പിച്ചു.

നിനക്കെന്താടി പ്രാന്തായോ…..

ആത്മിക എന്താ ഇതൊക്കെ…

അവൻ്റെ ആ വാക്കുകൾ നെഴ്സിൽ ഒരാൾക്ക് സ്വയം രക്ഷയ്ക്കുള്ള മാർഗ്ഗം പറഞ്ഞു കൊടുത്ത പോലെ ആയിരുന്നു.

സാറെ, ആരോ… പറഞ്ഞിട്ട് കുഞ്ഞിനെ ഞങ്ങൾ കൊന്നെന്നാ മാഡം പറയുന്നെ…

ആദി, വിശ്വസിക്കരുത് ഇവളെ ഞാൻ കേട്ടതാ….

എടി, കഴുവേറിയുടെ മോളെ… Akയെ നിനക്കറിയില്ല.

കണ്ടോ സാർ ഇവർക്കു പ്രാന്താ….

നിങ്ങൾ ഒന്നു പോവോ… ഇവളുടെ കാര്യം ഞാൻ നോക്കിക്കൊള്ളാ….

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

ബ്രോ പാർട്ട്‌ 2 എവിടെ?

22 പാർട്ട് കാണുന്നില്ലാലോ……?

Part 22 evide

Bro enne eppol varum

പൊളി. ഇനി എത്ര പാർട്ട് ഉണ്ടാവും ബ്രോ

Bro submit cheytho⚡️

Kamugi next part nale submit chaiyunnathane. Kurachu thiruthu work kazhinja nale submit chaiyunnathane

❤️❤️❤️

Submit cheytho

ബ്രോ ഇന്ന് ഉണ്ടാകുമോ. കട്ട waiting ആണ്

Nale submit chaiyum

😍😍😍😍😍😍

❤️❤️❤️

Next part appozhanne varuga I am waiting

3 days more….



ഇന്നാണോ അതോ നാളെ ആണോ

Nale submit chaiyum

ഇന്ന് ചിങ്ങപ്പുലരി….

പുതിയ ആണ്ടു പിറവി….

പുത്തൻ പ്രതീക്ഷകൾ….

മലയാള പുതുവർഷമംഗളാശംസകൾ.💐🙏🙏🙏

Varavelppalle jeevitham

അടിപൊളി. 👋👋👋👋👋👋

Thank you

Your email address will not be published. Required fields are marked *

Comment

Name *

Email *

Save my name, email, and website in this browser for the next time I comment.

അവർ അവിടെ നിന്നും പോകാൻ തുടങ്ങിയതും ആത്മിക അവരെ വാശിയോടെ പിടിക്കാൻ ശ്രമിക്കുമ്പോൾ അവൾക്ക് എതിരായി നിന്നത് തൻ്റെ പ്രാണനായ ആദിയും. ഒരു വല്ലാത്ത അവസ്ഥ നേരിടേണ്ടി വന്നെങ്കിലും അവൾ തൻ്റെ പ്രതിരോധം ശക്തമാക്കുമ്പോൾ അവൻ അവളെ തൻ്റെ മാറിലേക്ക് ചേർത്ത് വാരിപ്പുണർന്നു നിന്നു.

നിമിഷങ്ങൾ കടന്നു പോയി, നഴ്സുകൾ അവിടെ നിന്നും രക്ഷ നേടി, അവളുടെ പ്രതിരോധം കുറഞ്ഞു വന്നു. അവൻ്റെ കൈകളും പതിയെ അയഞ്ഞു. നിറമിഴികളിൽ കത്തിജ്വലിക്കുന്ന പകയുടെ തീച്ചൂള എരിയിച്ചു കൊണ്ടവൾ അവനെ നോക്കി.

എനിക്കു ഭ്രാന്താണോ… ആദി…..

നിനക്കൊന്നുമില്ല ആത്മിക….

അവൻ്റെ ഷർട്ടിൻ്റെ കോളർ പിടിച്ചു കുലുക്കി കൊണ്ടവൾ പറഞ്ഞു.

നീയും അങ്ങനെ വിശ്വസിച്ചല്ലെ….

ആത്മിക……

വിശ്വസിച്ചോ….. അങ്ങനെ തന്നെ വിശ്വസിച്ചോ…. എനിക്കു ഭ്രാന്താ…. ശരിക്കും ഭ്രാന്താ….

മോളെ ഞാൻ ഒന്നു പറയട്ടെ….

ഈ കാതു കൊണ്ട് ഞാൻ കേട്ടതാ അവർ പറഞ്ഞത്, ആർക്കോ വേണ്ടി എൻ്റെ കുഞ്ഞിനെ കൊന്നതാണെന്ന്.

ഒക്കെ നിൻ്റെ തോന്നലാ…. മോളെ…

ശരി, എൻ്റെ തോന്നൽ സത്യമാണോ അല്ലയോ ഞാൻ കണ്ടെത്തിക്കൊള്ളാം… അതിനുള്ള വഴികൾ AKയ്ക്ക് അറിയാം ആദി…

ആത്മിക നീ….

enough… aadhi….. ആദി ഇപ്പോ പോ….

ആത്മിക… ഞാൻ പോവാനോ….

അതെ ആദി പോ…. നീ…. എൻ്റെ ജീവനാ… ഇപ്പോഴത്തെ എൻ്റെ മാനസിക അവസ്ഥ എനിക്കു മാത്രമേ… അറിയു….

മോളെ ഈ അവസ്ഥയിൽ നിന്നെ ഞാൻ എങ്ങനെ ഒറ്റക്കാക്കും…

ഗർഭിണിയായിരുന്നപ്പോ… ഈ മാറിലെ ചൂട് ഞാൻ കൊതിച്ച നിമിഷങ്ങളിൽ എങ്ങനെ എന്നെ ഒറ്റക്കാക്കി പോയോ അങ്ങനെ….

അവളുടെ വാക്കുകളുടെ മൂർച്ച കൂടുന്നതവൻ അറിയുകയായിരുന്നു. ആ വാക്കുകൾ അവൻ്റെ ഹൃദയത്തിൽ ഒരു മുറിപ്പാടു തന്നെ ഉണ്ടാക്കി എന്നതാണ് സത്യം.

ഞാൻ റൂമിലേക്ക് പോവുകയാ… ആദി…

ആത്മിക….

please leave me alone…….
.

ദേഷ്യത്തോടെ അലറി വിളിച്ചവൾ അതു പറഞ്ഞപ്പോ ഒന്നും നോക്കാതെ അവൻ പുറത്തേക്കു പോയി അവൾ മുറിയിലേക്കും.

🌟🌟🌟🌟🌟

ആദി കാറിൽ കയറി, വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു. കലങ്ങിയ മനസുമായി കാർ കുറച്ചു ദൂരം അതിവേഗം ചലിച്ചു. പെട്ടെന്നു തന്നെ കാർ ഒരു സൈഡിലാക്കി. അവൻ കാറിൽ നിന്നും പുറത്തിറങ്ങി.

“leave me alone…….”

“leave me alone…..”

അവൾ പറഞ്ഞ വാക്കുകൾ അവനെ ചുട്ടു പൊള്ളിക്കുകയായിരുന്നു. ആത്മിക അവളുടെ ഇപ്പോഴത്തെ അവസ്ഥയിൽ അവളെ തനിച്ചാക്കി താൻ എങ്ങനെ പോകും. അവൾ എന്ത് എപ്പോ ചെയ്യും എന്നു പറയാൻ ആവില്ല. കുഞ്ഞ് നഷ്ടമായത് അവൾക്ക് ഉൾകൊള്ളാൻ പോലും കഴിഞ്ഞിട്ടില്ല.

എൻ്റെ കുഞ്ഞ്, ഒരുപാട് ആഗ്രഹിച്ചിരുന്നു മുത്തേ…. ഈ അച്ഛൻ നിന്നെ. എനിക്കറിയാം നിന്നെ എന്നിൽ നിന്നും തട്ടിപ്പറിച്ചതാരാണെന്ന്. പക്ഷെ ഒരു കാലത്ത് ആരും ഇല്ലാത്ത അച്ഛന് ആദ്യമായി സൗഹൃദത്തിൻ്റെ കൈ നീട്ടിയവളാ… ക്രിസ്റ്റീന. അവൾ ചെയ്തതിന് അവൾ തന്നെ സ്വയം ശിക്ഷിച്ചു. പശ്ചാതപിക്കുന്ന അവളെ എനി ശിക്ഷിക്കാൻ എനിക്കാവില്ല മുത്തേ…..

നീ ഈ മാറിൽ ചാഞ്ഞുറങ്ങുന്നതും അച്ഛാ… എന്ന വിളിയും എല്ലാം ഞാൻ എന്നും സ്വപ്നത്തിൽ കാണാറുണ്ടായിരുന്നു അച്ഛൻ്റെ പൊന്നെ. ഇപ്പോ നീ വെറും സ്വപ്നം മാത്രമായി മാറായില്ലെ. പക്ഷെ നിൻ്റെ അമ്മ ഇപ്പോഴും നിന്നെ മാത്രം ചിന്തിച്ചുരുകുകയാണ് മുത്തേ….

ആദി തൻ്റെ ഫോൺ എടുത്തു, റോക്കിയെ വിളിച്ചു . റോക്കി ആദിയുടെ കോൾ കണ്ടതും കൂടുതൽ ടെൻഷൻ ആയി. വിറക്കുന്ന മനസുമായി അവൻ കോൾ എടുത്തു.

റോക്കി…..

NV,…i am sorry man…

റോക്കി, ഞാൻ പറയുന്നത് കേക്ക്….

പറ……

കുഞ്ഞ്, പോയി…..

NV…..

ഒരു ഞെട്ടലോടെ ആ വാർത്ത റോക്കി ഉൾകൊണ്ടത്.

അതെ, റോക്കി…. പക്ഷെ ആത്മിക….

അവൾക്കെന്താ….. എന്തു പറ്റിയെടാ….

അവൾ മാനസികമായി തകർന്നിരിക്കുകയാ…

നീ…. അവളുടെ കൂടെ ഇല്ലെ….

ഇല്ല ഞാൻ പുറത്താ….

നിനക്കെന്താ വട്ടായോ… Nv

എന്നോട് പുറത്തു പോകാൻ പറഞ്ഞത് അവൾ തന്നെയാ…..

NV…….

അതെ , അവളുടെ കുഞ്ഞിനെ ആരോ കൊന്നതാണെന്നും പറഞ്ഞവൾ ഒരു നഴ്സിനെ കൊല്ലാൻ പോയപ്പോ ഞാൻ തടഞ്ഞു. അതിന് എന്നോട് ഇറങ്ങി പോവാൻ പാഞ്ഞു.

എന്താടാ…. ഇതൊക്കെ…

അവൾ ഒരു ഭ്രാന്തിയെ പോലെ ആയി, കുഞ്ഞിൻ്റെ നഷ്ടം, അവൾക്ക് റിക്കവർ ആവാൻ സമയം വേണം

ഉം…. മനസിലായി…..

ഞാൻ അവിടെ ഇല്ലാ… അപ്പോ നീ അവിടെ ഉണ്ടാവണം.


ഞാൻ ഉണ്ടാവും.

എനിക്ക് കുറച്ചു പണികൾ കൂടി ഉണ്ട്. നാളെ ഞാൻ വരാം….

ശരി, ടാ… ഞാൻ നോക്കി കൊള്ളാം…..

🌟🌟🌟🌟🌟

മുറിയിൽ വേഗത്തിൽ പാഞ്ഞുകയറുന്ന ആത്മികയെ കണ്ടതും ലക്ഷ്മിയമ്മയും രേവതിയമ്മയും മുറിയിലേക്ക് വന്നു. കട്ടിലിൽ കമഴ്ന്നു കിടന്നു കരയുന്ന ആത്മികയെ കണ്ട് രേവതിയമ്മ ചോദിച്ചു.

പൊന്നു… മോനെവിടെ…?

പോയി…..

എവിടെ പോവാൻ, നീ… കളിക്കല്ലെ പെണ്ണേ….

പോയെന്നു പറഞ്ഞില്ലെ…. പോയി, എനിക്കാരും വേണ്ട നിങ്ങളും പൊക്കോ…..

അവളുടെ ഭാവവും സംസാരവും കേട്ട ഇരുവരും ഒന്നു ഞെട്ടി.

പൊന്നൂ…..

എന്നു വിളിച്ച് അവൾക്കരികിലേക്ക് പോയ രേവതിയമ്മയെ ലക്ഷ്മിയമ്മ തടഞ്ഞു, അവരെയും കൊണ്ട് പുറത്തേക്കിറങ്ങി.

രേവതി അവൾ കുറച്ചു നേരം ഒറ്റക്കിരിക്കട്ടെ….

ലക്ഷ്മി, അതു വേണോ….

വേണം, എന്നാലും ഈ ചെക്കൻ, അവനെ കൊണ്ട് ഞാൻ തോറ്റു. ഈ സമയത്തും അവളെ തനിച്ചാക്കി, അവൻ ഇങ്ങട് വരട്ടെ

ആദി അവൻ എവിടെ പോയതാ….

ആ…. ആർക്കറിയാം, അവൻ തനിച്ചാക്കി പോയതിൻ്റെ ദേഷ്യമാ…

എനിക്കും തോന്നി.

ഈ സമയം മുറിയിൽ ആത്മികയുടെ അവസ്ഥ മറ്റൊന്നായിരുന്നു. തൻ്റെ കുഞ്ഞിനെ ആർക്കൊ.. വേണ്ടി കൊന്നതാണ്. കൊന്നവർ ഇവിടെ തന്നെ ഉണ്ട് തൻ്റെ കൈ എത്തും ദൂരത്ത്, പക്ഷെ കുറച്ചു മുന്നെ ആ കണ്ണികളിൽ ഒന്നിനെ എൻ്റെ കൈയ്യിൽ കിട്ടിയതായിരുന്നു. പറയിപ്പിക്കുമായിരുന്നു ഞാൻ എല്ലാ സത്യങ്ങളും അവളുടെ നാവിൽ നിന്നും.

പക്ഷെ എൻ്റെ പ്രാണൻ്റെ പാതി തന്നെ എന്നെ ഭ്രാന്തിയെന്നു മുദ്രകുത്തി . എന്താണ് ആദിക്കു പറ്റിയത്, എന്തുകൊണ്ടാണ് അവൻ എന്നെ അവിശ്വസിക്കുന്നത്. അത് ഇതുവരെ എനിക്കു മനസിലാവുന്നില്ല. ഹൃദയം പരസ്പരം തൊട്ടറിഞ്ഞ ഞങ്ങൾക്കിടയിൽ ഈ അന്തരം എപ്പോ ഉടലെടുത്തു. ഞങ്ങൾ പരസ്പരം

അകലുകയാണോ….? ഞങ്ങളെ ബന്ധിപ്പിച്ചിരുന്ന കണ്ണിയുടെ നഷ്ടം ഞങ്ങളുടെ അകൽച്ചയുടെ തുടക്കമാണോ….?

കുഞ്ഞ് നഷ്ടമായ ദേഷ്യം അതാണോ….. ആദി തന്നോട് കാണിക്കുന്നത്. ആ കുഞ്ഞിനെ അവനും വല്ലാതെ ആഗ്രഹിച്ചിരുന്നു എന്നത് എനിക്കുറപ്പാണ്. അന്ന് വീട്ടിൽ വെച്ച് വയറിൽ ഉമ്മ വെച്ചു കൊഞ്ചിച്ചും കുഞ്ഞുമായി അവൻ കളിച്ച നിമിഷങ്ങൾ ഇന്നും എനിക്കതൊന്നു മറക്കാൻ കഴിയിയുന്നില്ല. ഉള്ളിലുള്ളത് പറയാതെ അവൻ എന്നോട് ദേഷ്യം പ്രകടിപ്പിച്ചതാണോ….?

എൻ്റെ മാനസിക അവസ്ഥയും മോഷമായിരുന്നു ആദി. ആ നഗ്ന സത്യം കാതാൽ കേട്ടതു മുതൽ ഒരു ഭ്രാന്തിയെ പോലെ ആയിരുന്നു ഞാൻ.
ആ നിമിഷത്തിൽ അറിയാതെ വായിൽ നിന്നും പറഞ്ഞതെല്ലാം മൂർച്ച ഏറിയ വാക്കുകൾ ആണ്, അതെനിക്കും അറിയാം. ആ വാക്കുകൾ എല്ലാം നിന്നിൽ എത്രത്തോളം വിഷമം ഉണ്ടാക്കിയിട്ടുണ്ട് എന്ന് എനിക്കു മനസിലാവുന്നുമുണ്ട്.

എൻ്റെ മാത്രം നഷ്ടം അല്ല, എന്നെ പോലെ തന്നെ നിനക്കും ഇതൊരു തീരാ നഷ്ടമാണ്. അപ്രതീക്ഷിതമായി താൻ വീണു. കേൾക്കുമ്പോൾ വീഴ്ചയിൽ കുഞ്ഞ് പോയെന്നു നിൻ്റെ മനസും വിശ്വസിച്ചു. അതാ നിനക്ക് ഞാൻ പറഞ്ഞത് വിശ്വസനീയമായി തോന്നാഞ്ഞത്. പിന്നെ ഇത്തരം അവസ്ഥയിൽ എൻ്റെ മാനസിക നില കൈവിട്ടു പോകുമോ… അല്ല പോയി എന്നു തന്നെ നീ ഭയന്നു.

ആത്മിക നിൻ്റെ ഭാര്യയാണ്, ഈ മനസിനും കാരിരുമ്പിൻ്റെ കരുത്തുണ്ട്. പക്ഷെ ഞാൻ നിന്നെ പോലെ അല്ല ആദി. നീ ബുദ്ധി കൊണ്ട് നേടാൻ ശ്രമിക്കും അവിടെ തോറ്റാൽ മാത്രമാണ് നീ ശക്തി പ്രകടിപ്പിക്കുക. എന്നാൽ AK അവൾ ദേഷ്യം വന്നാൽ ബുദ്ധിഹീനയാണ് , അവളുടെ ആയുധം ശക്തി മാത്രം.

ഈ കളിയിൽ എനി ആദി വേണ്ട. കാലതാമസം അതു വേണ്ടാ…. ഈ കണക്കുകൾ പെട്ടെന്നു തീരണം കാരണം ഇതെൻ്റെ കുഞ്ഞിനു വേണ്ടിയുള്ള കണക്കുകൾ ആണ്.ഇതിൻ്റെ അടിവേരു വരെ AK തോണ്ടും. നിന്നോട് അനുവാദം ചോദിക്കാതെ AK ഇറങ്ങുന്നു ആദി. ഈ കളി ജയിക്കാനായി കളിക്കുകയാ… നിൻ്റെ ആത്മിക അവൾ ഇവിടെ തളർന്നു പോയി. എനി ഞാൻ Ak മാത്രമാണ്. പക വന്നാൽ ഏതറ്റം വരെയും പോകുന്ന Ak.

🌟🌟🌟🌟🌟

ചന്ദ്രശേഖരൻ തന്നെ ബന്ധിച്ചിരുന്ന കസേരയുടെ ഒരു ഭാഗം തുടർച്ചയായ പരിശ്രമത്തിന് ഒടുവിൽ പൊട്ടിച്ചെടുത്തു. തന്നെ ബന്ധിച്ച കയറയഞ്ഞതും അയാൾ ആ ബന്ധനത്തിൽ നിന്നും സ്വയം വിമുക്തനായി.

രാജശേഖരൻ എന്ന ക്രൂരനോട് മനസിൽ നുരഞ്ഞു പൊന്തിയ പക അയാളെ പെട്ടെന്നു തന്നെ ഭ്രാന്തനാക്കി. രാജശേഖരൻ്റെ രക്തത്തിനായി ദാഹിക്കുന്ന ഒരു മൃഗമായി മാറി കഴിഞ്ഞിരുന്നു ചന്ദ്രശേഖരൻ.

ഇതൊന്നും അറിയാതെ മുകളിലെ ബാൽക്കണിയിൽ മദ്യലഹരിയിൽ ആറാടുകയായിരുന്നു. അച്ഛനും മകനും.

ടാ… മോനേ…….

എന്താ തന്തേ…..

ഐസ് ക്യൂബ് തീർന്നെടാ….

എന്നാ… പോയി എടുത്തു വാ….

ടാ… ഞാനാണോ അതോ നീയാണോ.. തന്ത

അത് നിങ്ങൾ തന്നെ

ആണെ , എന്നാ പോയി എടുത്തിട്ടു വാ….

ഇയാളെ കൊണ്ട് ഞാൻ തോറ്റു.

പോടാ… പൊന്നു മോനെ , ഞാൻ ഫിറ്റാടാ….

ഉം… മതി മതി. ഞാൻ തന്നെ പോവാം…

വിവേക് പതിയെ താഴേക്ക് പടിയിറങ്ങിയ സമയം ചന്ദ്രശേഖരൻ ബാൽക്കണി ലക്ഷാമാക്കി നടന്നു. മദ്യ ലഹരിയിൽ ഉൻമാദനായ രാജശേഖരൻ വിവേകാണെന്നു കരുതി അവനോടായി പറഞ്ഞു.

ഒഴിക്കെടാ… അടുത്ത റൗഡ്

ചന്ദ്രശേഖരൻ മദ്യ കുപ്പി തൻ്റെ കയ്യിലെടുത്തു , മേശയിൽ തച്ചുടച്ചു. പൊട്ടിയ കുപ്പി നിമിഷ നേരം കൊണ്ട് രാജശേഖരൻ്റെ വയറിൽ കുത്തി കയറി.

മോനേ…………..

ഒരലർച്ചയോടെ രാജശേഖരൻ ആ കുത്തേറ്റു വാങ്ങി. വേദനയുടെ കാഠിന്യത്തിൽ ലഹരിയിൽ നിന്നും മോചിതനായ രാജശേഖരൻ മിഴികൾ ഉയർത്തി നോക്കിയതും

ചന്ദ്രശേഖരാ…..

അതെടാ…. കഴുവേറിയുടെ മോനെ…

അടുത്ത നിമിഷം തന്നെ കുപ്പി വലിച്ചൂരി ഒന്നു കൂടി ആ വയറ്റിൽ ആഞ്ഞു കുത്തി.

അമ്മേ……….

ആ…..

എടാ ചന്ദ്രശേഖരാ…..

എന്താടാ…. ഞാൻ പറഞ്ഞതല്ലെ എൻ്റെ കൈ കൊണ്ടാ നിൻ്റെ മരണമെന്ന്. വീണ്ടും കുപ്പി ഊരി ഒരു കുത്തു കൂടി കുത്തിയ നിമിഷം വിവേക് വന്നിരുന്നു. തൻ്റെ അച്ഛൻ കുത്തു കടുങ്ങുന്നത് കണ്ട നിമിഷം തന്നെ അവൻ ഓടി വന്നു തൻ്റെ കാലുകൾ കൊണ്ട് ശക്തമായി ചന്ദ്രശേഖരനെ ചവിട്ടി. അപ്രതീക്ഷിത പ്രഹരത്തിൽ അടി തെറ്റിയ ചന്ദ്രശേഖരൻ ബാൽക്കണിയിൽ നിന്നും താഴെ വീണു.

താഴെ കെട്ടി നിർത്തിയ കൽമതിലിൽ പുറം ഇടിച്ചു വീണ ചന്ദ്രശേഖരൻ ചലനമറ്റു കിടന്നു. വിവേക് വേഗം തന്നെ അച്ഛനെ ജീപ്പിൽ കയറ്റി. ഒപ്പം വേലക്കാരോടായി പറഞ്ഞു. അയാളെ വല്ല റോഡരികിൽ ഇട്ടേര് വണ്ടി ഇടിച്ച് ചത്തതാ എന്നു കരുതി കൊള്ളും . വിവേക് തൻ്റെ ജീപ്പ് അതിവേഗം ഹോസ്പിറ്റൽ ലക്ഷ്യമാക്കി പായിച്ചു.

🌟🌟🌟🌟🌟

റോക്കിയും കാത്തറീനയും ആത്മികയ്ക്കരികിൽ എത്തി.

ആത്മിക……

റോക്കി വിളിച്ചതും അവൾ തൻ്റെ മിഴികൾ ഉയർത്തി ഒരു നോക്കു നോക്കി. ആത്മികയുടെ മിഴികളിൽ ഒരു പ്രതീക്ഷയുടെ തീ നാളം എരിഞ്ഞു.

ഏട്ടാ……

എന്നു വിളിച്ചവൾ റോക്കിയെ വാരിപ്പുണർന്നു.

പോട്ടെ മോളെ, എല്ലാം ശരിയാകും നീ.. വിഷമിക്കല്ലേ….

വിഷമമല്ല ഏട്ടാ… പകയാ…..

ആത്മിക…..

എൻ്റെ കുഞ്ഞിനെ അവർ കൊന്നതാ….

എന്താ… മോളെ നീ… പറയുന്നത്.

സത്യം…. ആർക്കോ വേണ്ടി എൻ്റെ കുഞ്ഞിനെ കൊന്നതാ…..

ഒക്കെ മോളുടെ തോന്നലാ… വീഴ്ച്ചയിൽ അതു പോട്ടെ….

എട്ടാ… ഞാൻ ഒരു ഫൈറ്ററാ… ഏതു സാഹചര്യത്തിലും എൻ്റെ ശരീരത്തിലെ ഒരു ഭാഗം സേവ് ചെയ്യാൻ എനിക്കാവും. എൻ്റെ വയറിന് ഒരു ഭാഗത്ത് പോലും ചെറിയ ഒരു ക്ഷതം പോലും പറ്റിയിട്ടില്ല.

മോളെ അത്

റോക്കി……

ഒന്നും പറയണ്ട എന്ന് കാത്തറീന തൻ്റെ ശിരസാട്ടി കൊണ്ട് പറഞ്ഞു.

റോക്കി ഇവൾ പറയുന്നത് സത്യമാവാം, ഒരു ഫൈറ്റർക്ക് അത് സാധ്യമാണ് , എനിക്കുറപ്പുണ്ട്

കാത്തറീന നീയെന്തൊക്കെയാ… പറയുന്നത് .

സീരിയസ്, ഇന്നിവളെ തട്ടികൊണ്ടു പോകാൻ വന്നവർ അതിന് തെളിവാണ്.

എന്ത്……

അതെ, അവൾ നമ്മുടെ വീട്ടിൽ വീണ് ഒരു മണിക്കൂർ കഴിയും മുന്നെ ഇതൊരാൾ അറിഞ്ഞെങ്കിൽ എന്തുകൊണ്ട് ഇവൾ പറഞ്ഞ പോലെ ആയിക്കൂടാ…. അതു പറ.

കാത്തറീന എനിക്കൊന്നും മനസിലാവുന്നില്ല.

ഒക്കെ, റോക്കി നിൻ്റെ പെങ്ങളുടെ സംശയം തീർക്കാൻ നിനക്ക് കൂടെ നിക്കാൻ പറ്റുമോ….

നിക്കാം…..

താങ്ക്സ് കാത്തറീന നീയെങ്കിലും എന്നെ വിശ്വസിച്ചല്ലോ.,,,,

ആത്മിക കാത്തറീനയെ ഹഗ് ചെയ്തു.

അപ്പോ എപ്പോ എവിടെ നിന്നും തുടങ്ങാം

ഇവിടെ ഉള്ള ഒരു നഴ്സ് മറ്റൊരു നഴ്സിനോട് പറയുന്നതാ… ഞാൻ കേട്ടത്

അപ്പോ അതിൽ ഒരാളെയെങ്കിലും പൊക്കിയ നമുക്ക് പോകാനുള്ള വഴി തുറക്കും അല്ലെ

അതെ.

The game Start Now……

🌟🌟🌟🌟🌟

ഈ സമയം ഓസ്ട്രേലിയയിൽ എയർപ്പൊട്ടിൽ നിന്നും ഒരാൾ കോൾ വിളിക്കുകയാണ്. ആരെയോ… കാര്യമായി. ആരും കോൾ എടുക്കാത്തതിൽ അയാൾക്ക് കൂടുതൽ ടെൻഷൻ ഉണ്ട്

oh…. shit ,

എവിടെ പോയി കിടക്കുന്നു ഇവരെല്ലാം…

എന്താ…. എനിക്കു കോൾ വരാത്തത്.

ആ പെണ്ണിനെ അവർ പൊക്കിയില്ലെ ഇതുവരെ

oh, god. അവനോട് ഞാനെന്താ പറയാ….

ഫ്ലൈറ്റ് ടൈം ആവാറായി.

20 min more….

അയാൾ തൻ്റെ ലാപ്പ് തുറന്നു. ഹോസ്പിറ്റൽ സർവ്വറുമായി ലോഗിൻ ചെയ്തു. CCTV ഫൂട്ടേജുകൾ അയാൾ നോക്കി കൊണ്ടിരുന്നു. പെട്ടെന്നു പെട്ടെന്നു ഫാസ്റ്റ് അടിച്ചു പൊക്കോണ്ടിരുന്ന അയാൾ പെട്ടെന്ന് ഒരു ഭാഗം Pause ചെയ്തു.

ആ മുഖം അയാൾ സൂം ചെയ്തു നോക്കി. അയാൾ ആ മുഖം വ്യക്തമായി കണ്ടു.

NV………..

അയാൾ ആ വീഡിയോ…. ബാക്കി കൂടെ പ്ലേ… ചെയ്തു.

ആരാ… ആ.. പെൺക്കുട്ടി…..

അവർ നടന്നു നെഴ്സിംഗ് സ്റ്റഷനരികിൽ നിൽക്കുന്നതും, പ്രശ്നമുണ്ടാകുന്നതും, ഒടുക്കം അവൾ അവനോട് ചൂടാകുന്നതും കരഞ്ഞു കൊണ്ട് അവൻ പോകുന്നതും അയാൾ കണ്ടു. ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

അയാൾ തൻ്റെ ഫോൺ എടുത്ത് ആരെയോ… കോൾ ചെയ്യുന്നു.

ഹലോ…

പറ ഡേവിഡ് എന്താ… വിളിച്ചത്

NV ബാംഗ്ലൂർ ഉണ്ട്

അതെനിക്കറിയാം ….

അവിടെ അവൻ്റെ കൂടെ ഒരു പെണ്ണുണ്ട്

അതിനെന്താ… അവൻ ലൈഫ് എൻജോയ് ചെയ്യട്ടെ….

പക്ഷെ അവൾ അവൻ്റെ വീക്ക്സ്സ് ആണെങ്കിൽ

NV യ്ക്ക് വിക്ക്നസ്സ് , എനിക്കു തോന്നുന്നില്ല

ഞാനൊരു മെയിൽ അയച്ചിട്ടുണ്ട് കണ്ടു നോക്ക്. എന്നിട്ട് വിളിക്ക്.

അയാൾ ഫോൺ കട്ടാക്കി , ലാപ്പ് ഓഫ് ചെയ്ത് കോഫി ഷോപ്പിൽ കയറി, കോഫി കുടിച്ച് ഫ്ലൈറ്റ് കയറാനായി പോവുകയായിരുന്നു. ആ സമയം അയാളുടെ ഫോൺ റിംഗ് ചെയ്തത്.

ഹലോ….

ഡേവിഡ് നീ… പറഞ്ഞത് ശരിയാ… ഞാൻ ആ വീഡിയോ കണ്ടു.

ഇപ്പോ മനസിലായില്ലെ.

അവൾ എവിടെ ഉണ്ട്

എൻ്റെ ഹോസ്പിറ്റലിൽ ഉണ്ട്

എനിക്ക് അവളെ കുറിച്ച് മൊത്തം വിവരവും വേണം

ഞാൻ അവിടേക്ക് പോവുകയാ… ഒരു പ്രശ്നം ഉണ്ട് അത് തീർത്ത ഉടനെ ഇത് ഞാൻ കലക്ട് ചെയ്ത് മെയിൽ ചെയ്യാ…

എന്താടാ… ഇഷ്യു….

നമ്മുടെ ഒരു ഫ്രണ്ട് മോഹിച്ച കൊച്ച് അഡ്മിറ്റായി. അവളെ ഒന്ന് അവന് കൊടുക്കണം

മാമവേല അല്ലേടാ…

അങ്ങനൊന്നുമില്ല , ഒരു കേസിൽ പെട്ടപ്പോ തലയൂരി തന്നവനാ… ഇതേലും ചെയ്തു കൊടുക്കണ്ടേ…

ഉം …. അപ്പോ പറഞ്ഞത് മറക്കണ്ട…

ഇല്ലടാ… ഫ്ലൈറ്റിനു ടൈം ആയി.

ഉം ശരി

🌟🌟🌟🌟🌟

റോക്കി ലക്ഷ്മിയമ്മയെയും രേവതിയമ്മയേയും നിർബന്ധിച്ചു ചായ കുടിക്കാനായി കാൻ്റീനിൽ കൊണ്ടു പോയി. ഈ സമയം കത്തറീനയും ആത്മിയും റൂമിന് പുറത്തിറങ്ങി.

അവർ ഹോസ്പിറ്റൽ മുഴുവൻ തിരഞ്ഞു തുടങ്ങി. ഒടുക്കം തൻ്റെ മുറിയിൽ കയറിയ നഴ്സിനെ ആത്മിക കണ്ടു. കാത്തറീനയ്ക്ക് അവരെ കാണിച്ചു കൊടുത്തു.

അവൾക്കറിയാം മറ്റവളെ, അവളെയാണ് നമുക്ക് വേണ്ടത്.

നീ മുറിയിലേക്ക് പോയ്ക്കോ…

ഇവളുമായി ഞാൻ വരാം….

ആത്മിക തൻ്റെ മുറിയിലേക്കു പോയി കാത്തറീന നെഴ്സിനരികിലേക്കു ചെന്നു.

സിസ്റ്റർ…..

എന്താ മേഡം

ഒരു ഹെൽപ്പ് വേണമായിരുന്നു

എന്താ… 4208 ലെ പേഷ്യൻ്റിൻ്റെ അടുത്തു വരെ ഒന്നു വരണം

അയ്യോ…. അത്

അത്രയും അത്യാവിശ്യമാ…. ഇതിരിക്കട്ടെ….

രണ്ടായിരത്തിൻ്റെ ഒരു കെട്ട് അവരുടെ കയ്യിൽ പിടിപ്പിച്ച ശേഷം അവരെ നോക്കി അവൾ പറഞ്ഞു.

പ്ലീസ്…

ശരി ഞാൻ വരാം….

പണത്തിന് മുന്നിൽ സമ്മതം മൂളാത്ത ആരുണ്ട് ഈ ഭൂമിയിൽ , ഒരു സാധാരണക്കാരന് എന്നും പ്രിയപ്പെട്ടത് ആ കടലാസുതുണ്ട് തന്നെ. മർമ്മം നോക്കി അടിച്ചു കാത്തറീന, പുത്തൻ നോട്ടിൻ്റെ മഞ്ഞളിപ്പിൽ നെഴ്സും മയങ്ങി എന്നു സാരം

നാലാം നിലയിൽ 4201 എത്തിയപ്പോ മുതൽ സിസ്റ്ററുടെ ഉള്ളിലെ ഭയവും വിറയലും കാത്തറീന ശ്രദ്ധിച്ചു. 4202 തന്നെ അവൾ നോക്കി നിന്നു. വാതിൽ അടച്ചിട്ടുണ്ട് എന്ന ഉറപ്പിൽ മുന്നോട്ടു കാൽ വെച്ചു നടന്ന നെഴ്സിനെ 4202 മുന്നിൽ എത്തിയതും കാത്തറീന പിടിച്ചു റൂം തുറന്ന് അകത്തേക്കു തള്ളി ഒപ്പം മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു.

അയ്യോ…. എന്നെ ഒന്നും ചെയ്യല്ലേ….

കാത്തറീന അവൾക്കു നേരെ കൈ ഓങ്ങിയതും

കാത്തറീന……

ആത്മികയുടെ ശബ്ദം ഉയർന്നു.

ഇവളെ ഒന്നും ചെയ്യണ്ട

പഠിച്ച കള്ളിയാ ഇവൾ

ഇവരുടെ സംസാരം ഞാൻ കേട്ടതാ… ഇത് പാവാ… തല്ലണ്ട ഇവൾ തന്നെ പറയും

അതും പറഞ്ഞ് ആത്മിക നെഴ്സിനു നേരെ തിരിഞ്ഞു.

അപ്പോ എങ്ങനാ…. കാര്യങ്ങൾ

എനിക്കൊന്നും അറിയില്ല

അതെനിക്കറിയാലോ…. എനിക്കറിയേണ്ടത് അതറിയുന്ന സിസ്റ്റർ എവിടെ എന്നാണ്

അവൾ പോയി

എവിടെ

ഡ്യൂട്ടി കഴിഞ്ഞു വിട്ടിൽ പോയി, ഒരാഴ്ച്ച ലീവ് എടുത്തിട്ടാ പോയത്.

അവളുടെ നമ്പർ താ…

മറുത്തൊന്നും പറയാതെ അവൾ നമ്പർ നൽകി

എന്താടി അവളുടെ പേര്

റീന…..

അഡ്രസ്സ് അറിയോ അവളുടെ

അത്… ഞാൻ ,

ഛി…. പറയെടി…. പുല്ലെ….

ഞാൻ പറയാം…..

അവൾ അവർക്ക് റീനയുടെ അഡ്രസ്സ് കൊടുത്തു.

അപ്പോ നെഴ്സ് ഇവിടെ വന്നിട്ടില്ല, ഞങ്ങളെ കണ്ടിട്ടില്ല, ഞങ്ങളോടൊന്നും പറഞ്ഞിട്ടുമില്ല. മനസിലായോ…..

മനസിലായെന്നവൾ തലയാട്ടി.

നിന്നെ വെറുതെ വിടുന്നത് നീ കാരണമാ… ഞാൻ ആ സത്യം അറിഞ്ഞത് അതു കൊണ്ട് മാത്രം

മറുത്തൊന്നും പറയാതെ അവൾ മുറിക്കു വെളിയിൽ ഇറങ്ങി പോയി.

കത്തറീന തൻ്റെ ഫോൺ എടുത്ത് റോക്കിയെ വിളിച്ചു.

കാത്തറീന എന്തായി….

success…..

great….

അവൾ പറഞ്ഞത് ശരിയാണ്

അപ്പോ വീഴ്ച്ചയിലല്ലേ…..

അല്ല, ഇതാരോ കരുതി കൂട്ടി ചെയ്തതാ…

ഞാൻ Nvയെ വിളിച്ച് അറിയിക്കട്ടെ

Nvയോട് ഇപ്പോ പറയണോ….

ആ പേരു കേട്ടതും ആത്മിക ഫോൺ തട്ടി പറിച്ചു.

എട്ടാ…..

എന്താ… മോളെ….

ആദിയോട് പറയണ്ട

അതെങ്ങനെ ശരിയാകും

വരുമ്പോ ഞാൻ പറഞ്ഞൊളാ…. ഇപ്പോ നമുക്ക് കുറച്ചതികം ജോലിയുണ്ട്.

അത് ശരിയാവോ….

ഏട്ടൻ തൽക്കാലം ഞാൻ പറയണത് കേട്ടാ… മതി.

ശരി, ഞാൻ ഇവരെയും കൂട്ടി വേഗം വരാം…

ഒക്കെ, ഞങ്ങൾ കാത്തിരിക്കാം , നമുക്ക് പുറത്തേക്കൊന്നു പോകണം.

ആത്മിക….

വേഗം വാ….

ശരി

🌟🌟🌟🌟🌟

ലക്ഷ്മിയമ്മയുടെയും രേവതിയമ്മയുടെയും കണ്ണ് വെട്ടിച്ച് അതി വിദ്ധക്തമായി, ആത്മികയും റോക്കിയും പിന്നെ കാത്തറീനയും ഹോസ്പിറ്റൽ നിന്നും കാറിൽ കയറി യാത്രയായി.

അവരുടെ ലക്ഷ്യം റീനയുടെ വീട് ആയിരുന്നു. റീനയുടെ വീട് അടുക്കും തോറും ആത്മികയിൽ ഉണ്ടാകുന്ന ഭാവമാറ്റങ്ങൾ കാത്തറീന വ്യക്തമായി നോക്കി കാണുകയായിരുന്നു. സർവ്വവും ദഹിപ്പിക്കാൻ ശക്തമായ ഒരു അഗ്നി ജ്വാലയായി അവൾ എരിയുകയാണെന്ന് അവൾക്കു മനസിലായി.

കാർ റീനയുടെ വീടിനു മുന്നിൽ എത്തിയതും ആത്മിക ചാടിയിറങ്ങാൻ ഒരുങ്ങിയതും കാത്തറീന തടഞ്ഞു.

ആത്മിക താനിവിടെ നിന്നാൽ മതി

എൻ്റെ കണക്ക് തീർക്കാൻ ഞാൻ അല്ലെ വരേണ്ടത്

ശരിയാണ്, അവൾ നിന്നെ കണ്ടതാണ്, അതിനാൽ ഞങ്ങൾ ആദ്യം പോകാം അവൾ ഒച്ച വെക്കാൻ പോലും കഴിവില്ലാതാക്കിയ ശേഷം നീ വന്നാൽ മതി.

കാത്തറീന അത്….

നിനക്ക് സത്യങ്ങൾ അറിയണോ… അതോ…

ശരി, നിൻ്റെ കോളിനായി ഞാൻ കാത്തിരിക്കും

റോക്കിയും കാത്തറീനയും കാറിൽ നിന്നും ഇറങ്ങി റീനയുടെ വീട് ലക്ഷ്യമാക്കി നടക്കുകയായിരുന്നു. ഈ സമയം റോക്കി കാത്തറീനയോടായി ചോദിച്ചു.

നീയെന്തിനാ… ആത്മികയെ തടഞ്ഞത്

എൻ്റെ റോക്കി, അവൾക്ക് ഇപ്പോ ആരെയെങ്കിലും കൊന്നാ മതി എന്ന അവസ്ഥയാ…. അവൾ ഇപ്പോ കൂടെ വന്നാൽ ഇവിടെ പലതും വിപരീതമായി നടക്കും

ഉം… ശരി, അപ്പോ എങ്ങനാ….

ഒക്കെ ഞാൻ നോക്കിക്കൊള്ളാം കൂടെ നിന്നാ മതി.

റീനയുടെ വീടിൻ്റെ കോളിംഗ് ബെൽ അവരുടെ വിരൽ അമർന്നു. നിമിഷനേരങ്ങൾക്കകം ടോർ തുറക്കപ്പെട്ടു. ഒരു ചാരക്കളർ മാക്സിയിൽ റീന അവർക്കു മുന്നിൽ ദൃശ്യമായി.

ആരാ… എന്തു വേണം

ഞാൻ കാത്തറീന, സ്നേഹ സിസ്റ്റർ പറഞ്ഞയച്ചതാ…..

എന്താ കാര്യം…

ഒരു abortion ചെയ്യാനാ….

എനിക്കതല്ല പണി

സിസ്റ്ററേ…. ചതിക്കല്ലെ , വേറെ ഒരു വഴിയുമില്ല , ഇതെൻ്റെ ബോയി ഫ്രണ്ട് ആണ് ,അറിയാതെ പറ്റി പോയി.

പക്ഷെ ഞാൻ അതൊന്നും ചെയ്യാറില്ല, പിന്നെ ഹോസ്പിറ്റലിൽ നടക്കുന്നുണ്ട് , അതു വേറെ ആളുകൾ ആണ്.

അവരുടെ സീറ്റെയിൽസ്, അല്ലെ കോൺഡാക്ട് ചെയ്യാൻ

സ്നേഹയുടെ ആരായി വരും നിങ്ങൾ

എൻ്റെ ചേച്ചിയുടെ ഫ്രണ്ടാ സ്നേഹേച്ചി…

ഉം…. അകത്തേക്കു വാ…

അവർ ആ വീടിനകത്തേക്കു കയറി, ഒരു ചെറിയ വീടായിരുന്നു അത്, രണ്ടു മുറി, ചെറിയ ഹോൾ അടുക്കള കുഞ്ഞു ബാത്ത് റൂം. അവിടെ ഉണ്ടായിരുന്ന കസേരയിൽ അവർ ഇരുന്നു.

ഞാൻ കുടിക്കാൻ എന്തേലും എടുക്കാം

എന്നും പറഞ്ഞ് റീന അടുക്കളയിലേക്ക് പോയതും

ആരാ…. അമ്മേ….

എന്നും ചോദിച്ച് ഒരു സുന്ദരി നാലു വയസ്സുക്കാരി മുറിയിൽ നിന്നും പുറത്തേക്കു വന്നു. കാത്തറീന അവളെ തൻ്റെ മടിയിൽ ബലമായി പിടിച്ചു ഇരുത്തി. അവളെ കൊഞ്ചിക്കുന്നതിന് ഇടയിൽ ആത്മികയെ വിളിച്ചു വരാൻ പറഞ്ഞു.

ആത്മിക വീടിനകത്തു കയറി മറ്റൊരു സീറ്റിൽ ഇരുന്നതും അടുക്കളയിൽ നിന്നും അവർക്ക് കുടിക്കാൻ വെള്ളവുമായി റീന വന്നു. ആത്മികയെ കണ്ട നിമിഷം തന്നെ റീനയുടെ കയ്യിൽ നിന്നും ട്രേ സ്ലിപ്പ് ആയി ഗ്ലാസുകൾ നിലത്തു വീണു പൊട്ടി ചിതറി, ഒരു നിമിഷം നിശ്ചലയായ റീന സ്വബോധത്തിൽ വന്നതും ഉച്ചയിടാൻ ഒരുങ്ങിയ നിമിഷം , മേശപ്പുറത്തിരുന്ന കത്തി കാത്തറീന കയ്യിലെടുത്ത് കുഞ്ഞിനു നേരെ ചൂണ്ടി റീനയോട് പറഞ്ഞു.

ഒച്ചയിട്ടാൽ നിൻ്റെ കുഞ്ഞ് ഇപ്പോ തീരും

അയ്യോ എൻ്റെ കുഞ്ഞ്, ഒന്നും ചെയ്യരുതേ…

നിൻ്റെ കുഞ്ഞിനെ തൊട്ടപ്പോ നിനക്കു പൊള്ളി, എൻ്റെ കുഞ്ഞിനെ കൊന്നപ്പോ അതില്ലായിരുന്നല്ലോ….

മാം… ഞാനല്ല അതു ചെയ്തത്… എനിക്കും കേട്ടറിവാ… എൻ്റെ കുഞ്ഞാണെ സത്യം

പിന്നെ എന്തിനാ നീ.. ഭയക്കുന്നത്

ജീവനിൽ പേടിച്ചിട്ടാ… മാഡം… എൻ്റെ നാവിൽ നിന്നും ഇതു പുറത്തായതെന്നറിഞ്ഞാൽ പിന്നെ എൻ്റെ കുടുംബം ഇല്ല മാഡം.

എന്തോ…. പറയെടി പുല്ലേ…..

അലേഷിയ ഹോസ്പിറ്റൽ നിങ്ങൾ കരുതുന്ന പോലെ അല്ല. അതിൻ്റെ ഡീൻ ഡേവിഡ് ജേക്കപ്പ് ഒരു മൃഗമാ…. അവയവ കച്ചവടം മുതൽ abortion വരെ അയാളുടെ കച്ചവടമാ…

abortion എങ്ങനാടി കച്ചവടമാകുന്നത്

മെഡിക്കൽ ഫീൽഡിൽ നിങ്ങൾക്ക് അറിയാത്ത പല കച്ചവടവും ഉണ്ട്. 3 മാസം വരെ ഉള്ള ഭ്രൂണങ്ങൾ വളർച്ചയെത്താത്തവയാണ് . ഇത്തരം ഭ്രൂണങ്ങൾക്ക് മാർക്കറ്റ് വില വലതാണ്

എനിക്കു മനസിലായില്ല

ഇന്നു നമ്മൾ ഉപയോഗിക്കുന്ന പല കോസ്മെറ്റിക്ക് വസ്തുക്കളിലെയും പ്രധാന ചേരുവ ഈ ഭ്രൂണങ്ങൾ ആണ്.

അപ്പോ അതിനു വേണ്ടിയാണോ എൻ്റെ കുഞ്ഞിനെ

അല്ല മാം ഒരിക്കലും അല്ല. ഇവിടെ ചികിൽസിക്കാൻ വരുന്നവർക്ക് മരുന്നു മാറ്റിയും കുഞ്ഞിന് തകരാറുണ്ടാക്കിയും ചെയ്യാറാ പതിവ് പക്ഷെ ഇത്,

പറയെടി……

ആത്മികയുടെ രൗദ്രഭാവത്തിനു മുന്നിൽ കൂടുതൽ പിടിച്ചു നിൽക്കാൻ റീനയ്ക്കും ആയില്ല.

ഇത് ഡീനിൻ്റെ ഒരു സുഹൃത്തിനു വേണ്ടി ചെയ്തതാണെന്നു മാത്രം അറിയാം

ഡീൻ എവിടാ.. ഇപ്പോ

ഓസ്ട്രേലിയ, ഒരു പ്രൊജക്ടിനായി പോയതാ…

എപ്പോ വരും

ഇന്ന് രാത്രിയിലെ ഫ്ലൈറ്റിൽ

ആരൊക്കെയാ എൻ്റെ കുഞ്ഞിനെ ഇല്ലാതാക്കിയത്

അത് മാഡം…

അടുത്ത നിമിഷം തന്നെ ആത്മിക അവളുടെ മുടിക്കുത്തിന് പിടിച്ചു വലിച്ചുകൊണ്ട് അലറി

പറയെടി…….

അമ്മേ……..

ഇതൊക്കെ കണ്ട് പേടിച്ചു ഭയന്ന അഞ്ചു വയസുക്കാരിയുടെ കരച്ചിൽ ഉയർന്നു.

നോക്ക് റീന എനിക്ക് ഏറ്റവും വിലപ്പെട്ട സമ്പാദ്യം നഷ്ടമായി, ദയ ., ദാക്ഷണ്യം എനിക്കിപ്പോ ഇല്ലാ… എനിയും നീ നാവു തുറന്നില്ല എങ്കിൽ നിൻ്റെ മുന്നിലിട്ട് നിൻ്റെ കുഞ്ഞിനെ കൊല്ലാനും ഞാൻ മടിക്കില്ല.

വേണ്ട മാഡം ഞാൻ പറയാം

എന്നാ… പറ.

ഡോക്ടർ ആരതി വർമ്മ , പിന്നെ ജെസ്സി, അർച്ചന എന്നി നഴ്സുമാരും ചേർന്നാ….

നിനക്ക് അവരുമായി കോൺഡാക്ട് ഉണ്ടോ…

ഉണ്ട് മാം

എന്നാ… വിളി എന്നിട്ടു ഞാൻ പറയും പോലെ പറ

ആത്മിക കാര്യങ്ങൾ റീനയെ പറഞ്ഞു മനസിലാക്കി.അതിനു റീനയുടെ മറുപടി മറ്റൊന്നായിരുന്നു.

മാഡം മൂന്നു പേരെയും വിളിക്കണ്ട

പിന്നെ

ഡോക്ടറെ മാത്രം വിളിച്ചാ മതി, മറ്റു രണ്ടു പേരും ഡോക്ടറുടെ ആളുകൾ ആണ്, ഡോക്ടർ എന്തായാലും അവരെ കൂട്ടിയെ വരു.

എങ്കിൽ വേഗം വിളി.

റീന തൻ്റെ ഫോൺ എടുത്തു ഡോക്ടറെ വിളിച്ചു.

ഹലോ ഡോക്ടർ….

എന്താ റീന..

ഡോക്ടർ ഒരു കോളുണ്ട്

ഉം എന്താ….

ഒരു abortion…..

ഹോസ്പറ്റിലേക്കു വരാൻ പറ

അവർ വരില്ല ഡോക്ടർ, അവർക്ക് ഈ രാത്രി തന്നെ ചെയ്യണം, ഓഫർ വലുതാ 10 ലക്ഷം

എന്ത്, കാര്യമായിട്ടും

അതെ മാഡം…കാശുകാരാ…. അവർക്ക് ഇത് പുറത്തറിയരുത്, ആരെയും വിശ്വാസമില്ലാത്തതിനാൽ അവരുടെ പ്ലേസിൽ വച്ചു തന്നെ ചെയ്യണം

ഒക്കെ ഞാൻ റെഡി, പിന്നെ നെഴ്സുമാർക്കുള്ളത് വേറെ കൊടുക്കണം എന്നു പറഞ്ഞേക്ക്

ശരി മാഡം, അഡ്രസ്സ് ഞാൻ വാട്സ് ആപ്പ് ചെയ്യാം

അതും പറഞ്ഞ് റീന കോൾ കട്ട് ചെയ്തതും റോക്കി അവളുടെ ഫോൺ വാങ്ങി വാട്സ്ആപ്പിൽ അഡ്രസ്സ് അയച്ചു കൊടുത്തു. ആത്മിക റീനയോടായി പറഞ്ഞു.

നാളത്തെ സൂര്യോദയം അവർ കാണില്ല റീന, ഞങ്ങൾ ഇവിടെ വന്നിട്ടില്ല , താനൊന്നും പറഞ്ഞിട്ടുമില്ല. പിന്നെ ഈ കാര്യങ്ങൾ പുറത്തറിഞ്ഞാലോ… ഞങ്ങൾ പോയ ശേഷം അവരെ അറിയിച്ചാലൊ നീ വിവരം അറിയും

ഇല്ല മാഡം…

അറിയിച്ചാ.. രണ്ട് ആംബുലൻസ് നിൻ്റെ വീട്ടു പടിക്കൽ വരും ഒന്ന് നിൻ്റെ മകളുടെ മറ്റേത് നിൻ്റെ ഭർത്താവിൻ്റെ ശവശരീരം കൊണ്ടു തരാൻ മാത്രമായിരിക്കും.

ഇല്ല മാഡം ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല

ചെയ്തില്ല എങ്കിൽ നിനക്കു തന്നെ നല്ലത്.

അവർ മൂവരും തൻ്റെ കാറിൽ ലക്ഷ്യസ്ഥാനത്തേക്ക് യാത്രയായി, ഇരുളിൻ്റെ മറവിൽ നടക്കുന്ന നിഴൽ യുദ്ധങ്ങൾ ഇവിടെ തുടങ്ങുകയായി.

🌟🌟🌟🌟🌟

ആത്മികയും റോക്കിയും കാത്തറീനയും അവരുടെ വരവിനായി കാത്തിരിക്കുകയാണ്. മരണം അവരെ മാടി വിളിക്കുന്നതറിയാതെ, പണത്തോടുള്ള അടങ്ങാത്ത മോഹം അവരെ സ്വന്തം മരണം തേടാൻ നിർബദ്ധിതരാക്കി.

ബാംഗ്ലൂരിന് പുറത്തായി പൊട്ടിപ്പൊളിഞ്ഞ പഴയ ഒരു ബംഗ്ലാവ് ചുറ്റും കാടുപിടിച്ച ഒരു ഏരിയ. ഇവിടെ എത്ര വലിയ ശബ്ദം പുറത്തു വന്നാലും ചുറ്റുവട്ടത്ത് അതു കേൾക്കാൻ ഒരു പക്ഷി കുഞ്ഞ് പോലും ഇല്ല.

എല്ലാ സജ്ജീകരണങ്ങളും ഒരുക്കി അവർ വരുന്നതിനായി മൂവരും കാത്തിരുന്നു. കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് ഒരു കാർ അവിടെക്കു വന്നതും ആത്മിക അവിടെ ഒരുക്കിയ ബെഡിൽ കിടന്നു. പുതപ്പെടുത്ത് സ്വയം മൂടി മറിച്ചു. കാത്തറീനയും റോക്കിയും അവരെ സ്വീകരിക്കാൻ അവരുടെ അടുത്തേക്കും.

കാറിൽ നിന്നും മൂന്നു സ്ത്രീകൾ ഇറങ്ങി.അവരോടായി റോക്കി.

ഹായ് ഡോക്ടർ ആരതി .

ഹായ്..

ഞാൻ റോക്കി… ഇവരൊക്കെ

ഇത് ജെസ്സി, അത് അർച്ചന….. നെഴ്സുമാരാ…

ഒക്കെ ഡോക്ടർ… വരു….

അകത്തേക്ക് കയറാനൊരുങ്ങിയ ഡോക്ടർ കാത്തറീനെയെ നോക്കി ചോദിച്ചു.

ഇതാണോ പേഷ്യൻ്റ്

അതിന് ചിരിയോടെ മറുപടി നൽകിയത് കാത്തറീനയായിരുന്നു.

ഞാനല്ല ആൾ അകത്തുണ്ട്.

അവർ എല്ലാവരും ഒരുക്കി വെച്ച മുറിയിലേക്കു കടന്നു വന്നു.

ഇതെന്താ… ഇങ്ങനെ…

അവളുടെ പ്രൈവസിക്കു വേണ്ടിയാ… ഇങ്ങനെ വർക്ക് ചെയ്യാൻ വല്ല ബുദ്ധിമുട്ടും

ഇല്ല , പ്രശ്നമൊന്നും ഇല്ല പക്ഷെ ഇത്രയും പണം നിങ്ങൾ നൽകുമ്പോ… പ്രൈവസി ഞങ്ങൾ ഉറപ്പു നൽകുന്നു.

ഒക്കെ എങ്കിൽ നിങ്ങളുടെ ഇഷ്ടം

ഡോക്ടർ ആത്മികയ്ക്കരികിലേക്ക് പോകുമ്പോ നെഴ്സുമാരുടെ പിന്നിലേക്ക് സ്ഥാനം പിടിച്ചു കൊണ്ട് കാത്തറീനയും റോക്കിയും നിന്നു. ഡോക്ടർ പുതപ്പ് വലിച്ചതും

നോ……..

എന്നലറി കൊണ്ട് പിന്നോട്ടാഞ്ഞതും ആത്മിക ചാടിയെഴുന്നേറ്റ് അവരുടെ കഴുത്തിൽ പിടിമുറുക്കി. പെട്ടെന്നു തന്നെ റോക്കിയും കാത്തറീനയും നെഴ്സുമാരെ പിടിക്കുകയും ചെയ്തു.

എന്താ… തനിക്കു വേണ്ടത്.

ഡോക്ടർക്ക് എനിയും മനസിലായില്ലെ

look Aathmika , please , leave me…

നിന്നെ അങ്ങനെ വിടാനല്ല ഇവിടെ എത്തിച്ചത് മിസ്സ് ആരതി വർമ്മ

എന്തൊ തെറ്റിദ്ധാരണയാണ് നിങ്ങൾക്ക്

ഓ… അങ്ങനെ… എന്നാ ശരി

റോക്കിയും ആത്മികയും കാത്തറീനയും ചേർന്ന് അവരെ അവർക്കായി കരുതി വെച്ച ഇരിപ്പിടത്തിൽ ബന്ധിപ്പിച്ചു. ഡോക്ടർക്കു നേരെ എതിരെ രണ്ടു കസേരയിൽ നെഴ്സുമാരെ ബന്ധിച്ചു വച്ചത്. അവർക്ക് പരസ്പരം മുഖാമുഖം കാണാൻ കഴിയുന്ന വിധം.

അപ്പോ ഡോക്ടർ കുറ്റസമ്മതം നടത്തുകയല്ലെ…

What the hell, Do you no who I am.

ഓ… അപ്പോ അങ്ങനെയാണ്

ആത്മിക അവിടെ ഉണ്ടായിരുന്ന ഒരു കത്തിയെടുത്ത് അവർക്കരികിലേക്ക് ചെന്നു.

കത്തി കാട്ടി ഭയപ്പെടുത്താനാണോ… ആത്മിക, എന്നും ഇത് കയ്യിലേന്തുന്ന എന്നോടോ…

നിങ്ങൾ ജിവൻ രക്ഷിക്കാൻ എന്നു പറഞ്ഞ് ഉപയോഗിക്കുന്നു. അങ്ങനെ ഒന്നും ചെയ്യാറില്ല എങ്കിൽ കൂടിയും. പക്ഷെ ഞാൻ, ജീവൻ എടുക്കാൻ മാത്രമേ… ഇത് ഉപയോഗിക്കാറൊള്ളു.

അതും പറഞ്ഞ് ആത്മിക നേരെ പോയത് ജെസിയുടെ അരികിലേക്കാണ്, അവളുടെ വലതു കാലെടുത്ത് തള്ള വിരലിനു മുകളിലായി കാണുന്ന ഞരമ്പറുത്ത നിമിഷം

അമ്മേ……..

വേദനയിൽ കുതിർന്ന ജെസി അലറൽ കണ്ട അർച്ചനയുടെ ശബ്ദവും ഉയർന്നു.

അയ്യോ……

പ്ലീസ്… ഞങ്ങളെ ഒന്നും ചെയ്യരുത്.

എൻ്റെ കുഞ്ഞിനെ കൊല്ലുമ്പോ… ഇതൊന്നും ചിന്തിച്ചു കാണില്ല അല്ലെ അർച്ചനാ….

മാം പ്ലീസ് ഞങ്ങൾക്കറിയില്ലായിരുന്നു.

അതെ നിങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു. നിങ്ങൾ കളിച്ചത് മരണത്തിൻ്റെ ദേവതയായ AKയോടാണെന്ന്… നിങ്ങളുടെ കാലനായി ഞാൻ വന്നത്

ആത്മിക പ്ലീസ് , തനിക്കെന്താ… ഭ്രാന്താണോ…

എൻ്റെ കുഞ്ഞ് വീഴ്ച്ചയിൽ അല്ല മരിച്ചത്. Abortion ചെയ്തതാണ്. നിങ്ങളുടെ ഡീൻ ഡേവിഡ് പറഞ്ഞിട്ട്, എല്ലാം അറിഞ്ഞതിനാൽ ആണ് മാസ്റ്റ് ആരതി വർമ്മ , നിങ്ങൾ ഇവിടെ നിൽക്കുന്നത്.

ആത്മിക…. അത് .

ഇതെൻ്റെ ഭർത്താവറിഞ്ഞാൽ നിൻ്റെയൊക്കെ കുടുംബം തന്നെ കുളം തോണ്ടും , നിങ്ങൾക്കറിയില്ല നിങ്ങൾ കളിച്ചതാരോടാണെന്ന്, അല്ലെ എട്ടാ….

റോക്കിയെ നോക്കി അവൾ അത് പറഞ്ഞതും റോക്കി അർച്ചനയുടെ ഇടതു കൈയ്യിലെ വെയിൻ കട്ട് ചെയ്തു

അയ്യോ……….

അമ്മേ…….

ഇതെല്ലാം കണ്ട് ആരതി ഭയത്തിൻ്റെ കൊടുമുടി കയറിക്കയിഞ്ഞിരുന്നു. ജെസി അവൾക്ക് ഇപ്പോ ചലനമില്ല. അവൾ മരണത്തിൻ്റെ പടിവാതിലിൽ ആണ്, അർച്ചന മരണത്തേരിൽ യാത്ര തുടങ്ങി. എനി തനിക്കെന്തെന്ന് അറിയാതെ ആരതി ഭയചകിതയായി.

ആത്മിക തൻ്റെ കയ്യിലെ കത്തിയുമായി അവൾക്കരികിലെത്തി . വശ്യമായ ഒരു പുഞ്ചിരി അവളിൽ ഉണ്ടായിരുന്നു. അതെ ആത്മിക എന്നവളെ ഇപ്പോ വിളിക്കാൻ കഴിയില്ല, അവൾ തികച്ചും മറ്റൊരാളായി മാറി, The Real AK. അവളുടെ മുടിയിഴകളിൽ വിരലോടിച്ച് തൻ്റെ നാസികകളാൽ ആ ഗന്ധം അവൾ നുകർന്നു. അവളുടെ വലതു കവിളിൽ തൻ്റെ നാവ് കൊണ്ട് AK നക്കിയ നിമിഷം ആരതി മിഴികൾ ഇറുക്കെ പൂട്ടി.

അയ്യോ……….

ആരതിയുടെ തേങ്ങൽ ശബ്ദം പുറത്തേക്കു വന്നു. അവളുടെ വലതു കവിളിൽ കത്തിയാൽ ഒരു കീറൽ തീർത്തു കഴിഞ്ഞു ആത്മിക, അവളുടെ വലതു കൈകളിൽ തൻ്റെ കൈകളാൽ തഴുകു നടന്ന ആത്മിക അവളുടെ ഷോൾഡറിൽ കത്തി ഇറക്കി താഴേക്കു വലിച്ചു , കൈ മുട്ടു വരെ അവളുടെ ഇറച്ചിയിൽ ആഴത്തിൽ മുറിവുണ്ടാക്കി. അവളുടെ സാരി മാറ്റി, പൊക്കിളിനു ചുറ്റും കത്തിയുമായി അവൾ കളിച്ചു ചിരിക്കുമ്പോയൊക്കെ, ആരതിയുടെ രോദനവും അപേക്ഷകളും അവളെ മറ്റൊരു തലത്തിലേക്കെത്തിച്ചു. അവളുടെ ഭയാനകവും ഭ്രാന്തവുമായ ഭാവവും പ്രവർത്തികളും ഇമവെട്ടാതെ നോക്കി നിന്നു റോക്കിയും കാത്തറീനയും.

അവളുടെ വയറിൽ വിലങ്ങനെ കത്തി കൊണ്ട് ഒരു കീറൽ തീർത്തു ആത്മിക, ആരതിയുടെ സാരി സ്വന്തം രക്തത്തിൽ കുളിച്ചു ചുവപ്പായി മാറി. അവളുടെ തുടയിൽ കത്തിയിറക്കി വട്ടത്തിൽ കറക്കി ആരതിയെ കൂടുതൽ കൂടുതൽ വേദനപ്പെടുത്തി അവൾ സന്തോഷം കണ്ടെത്തി. റോക്കി ആത്മികയെ അവിടെ നിന്നും പിടിച്ചു മാറ്റി.

മതി…. ആത്മിക…..

ഏട്ടാ…. പോരാ… അവളെ ….. ഞാൻ

ഇവിടെ നിന്നാ മതി…. എനിയുള്ളത് ഞാൻ നോക്കാം…. കാത്തറീന ഇവളെ നോക്ക്.

കാത്തറീനയെ ആത്മികയെ നോക്കാൻ ഏൽപ്പിച്ച ശേഷം ജെസിയുടെ ശരീരവുമായി അവൻ പുറകുവശത്തേക്ക് പോയി, അവിടെ ആ ചതുപ്പിൽ അവളുടെ ശരീരം വലിച്ചെറിഞ്ഞു. ചളിയുടെ ആഴങ്ങൾ അവളെ സ്വീകരിച്ചു. മൂന്നു ശരീരങ്ങളും അവിടെ തന്നെ മറവു ചെയ്തത്, ചതുപ്പിൽ താഴുമ്പോഴും ആരതിയിൽ ജീവൻ്റെ അംശം ഉണ്ടായിരുന്നു. റോക്കി, അവർക്കരികിൽ എത്തിയിരുന്നു.

ഏട്ടാ… ഓസ്ട്രേലിയ ഫ്ലൈറ്റ് എപ്പോ എത്തും

6.15…..

അപ്പോ എനി….

🌟🌟🌟🌟🌟

പുലർച്ച സമയം ആദിയുടെ ഉറക്കം നഷ്ടമായി… അവൻ ഞെട്ടി എഴുന്നേറ്റു. കാറിൽ വഴിയോരത്താണ് ആദി കിടന്നത്.

“ആദി… ഞാനൊരു ഫൈറ്ററാണ്……”

“എൻ്റെ കുഞ്ഞിനെ അവർ കൊന്നതാണ്….”

“ഞാൻ കേട്ടതാ…. ആദി… ”

“നിനക്കെനെ വിശ്വാസമില്ലെ….. ”

ആത്മികയുടെ വാക്കുകൾ വാക്കുകൾ അവനെ വേട്ടയാടാൻ തുടങ്ങി. മുറിയിൽ പോലും അവൾ അവളുടെ ദേഷ്യം വസ്തുക്കൾക്കു മീതെ തീർത്തു. ആരെയും ഉപദ്രവിച്ചില്ല, ആ നെഴ്സിനെ എന്തിനവൾ ഉപദ്രവിച്ചു.

അവൾ പറഞ്ഞത് സത്യമാണോ… ക്രിസ്റ്റീന അല്ല. അപ്പോ മറ്റൊരാൾ എൻ്റെ കുഞ്ഞിൻ്റെ മരണത്തിനു പിന്നിൽ……

something wrong…….

someone’s say to me , find……

എന്താ ഞാൻ കണ്ടെത്തേണ്ടത്….

ആദി തൻ്റെ കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടു കുതിച്ചു…… ലക്ഷ്യങ്ങൾ തേടി…. തൻ്റെ കുഞ്ഞിനെ തേടി, നിഗൂഡമായ രഹസ്യത്തെ തേടി .

🌟🌟🌟🌟🌟

സമയം 6.15 ബാംഗ്ലൂർ എയർപ്പോട്ട്. ഫ്ലൈറ്റ് ഇറങ്ങി ഡേവിഡ് ഒരു കാർ വിളിച്ച് തൻ്റെ ഗസ്റ്റ് ഹൗസിൽ എത്തി. ടോർ തുറന്ന് അകത്തു കയറി.

ഹോളിലെ തൻ്റെ കലക്ഷനിൽ നിന്നും ഒരു സ്കോച്ച് എടുത്ത് , ഒരു പെഗ് ഒഴിച്ച് അടിച്ചു . മിഴികൾ അടച്ച് സോഫയിൽ ഒന്നു കിടന്ന ശേഷം മിഴികൾ തുറന്നതും തനിക്കെതിരെ സോഫയിൽ ഒരു സ്ത്രീരൂപം. ഡേവിഡ് സൂക്ഷിച്ചു നോക്കിയതും, അവനു മനസിലായി NV യുടെ വീക്ക്നസ്സ്, പക്ഷെ ഇവൾ ഇവിടെ….

താനെന്താ… ഇവിടെ

ഡേവിഡ്… ഒരു ചേദ്യം ഒരു ഉത്തരം അതാ എനിക്കു വേണ്ടത്.

what…..

അതും പറഞ്ഞ് എഴുന്നേൽക്കാൻ ശ്രമിച്ച ഡേവിഡിൻ്റെ ഷോൾഡറിൽ പിടിച്ച് റോക്കി അയാളെ വീണ്ടും ഇരുത്തി, ഡേവിഡ് റോക്കിയെ കണ്ടതും അറിയാതെ പറഞ്ഞു പോയി.

റോക്കി…….

അപ്പോ നിനക്കെന്നെ അറിയാം….

ഡേവിഡ് കൂടുതൽ ഒന്നും പറഞ്ഞില്ല.

അപ്പോ ആരു പറഞ്ഞിട്ടാ… എൻ്റെ കുഞ്ഞിനെ നീ… ഇല്ലാതാക്കിയത്…. that’s my question, now I need an answer……

ഡേവിഡിൻ്റെ ഉള്ള് വിറയ്ക്കാൻ തുടങ്ങി, വിവേക് പറഞ്ഞ ആത്മിക, അവൾ NV യുടെ ആരോ ആണ്…

നിങ്ങൾ NV യുടെ…..

wife …. any other doubt…

അപ്പോ വിവേകിൻ്റെ വാക്കു കേട്ടു താൻ കളിച്ചത് മരണത്തോടാണ്, Nvയുടെ കുഞ്ഞിനെയാണ് ഇല്ലാതാക്കിയത്, ലോകത്തിൻ്റെ ഒരു കോണിലും തനിക്കെനി ആശ്രയമില്ല, വിവേക് നീ……

ഈ സമയം മുൻ വാതിൽ ചുവട്ടി തുറന്നു കൊണ്ട് NV അവിടേക്കു കടന്നു വന്നു. NVയെ കണ്ടതും ആത്മിക കോപത്തോടെ റോക്കിയോട്…

ഏട്ടാ… ഞാൻ പറഞ്ഞതല്ലേ…..

ഞാൻ പറഞ്ഞിട്ടില്ല…..

പിന്നെ,

ആത്മിക, ആരും പറഞ്ഞില്ല, നിന്നെ അവിശ്വസിക്കാൻ എനിക്കാവുമോ…. ഞാനും അന്വേഷിച്ചു കുറച്ചു കാര്യങ്ങൾ. പക്ഷെ വൈകി പോയി.

ആദി… പൊക്കോ… ഇതു ഞാൻ നോക്കിക്കൊള്ളാം….

ആത്മിക കുഞ്ഞ് എൻ്റെ കൂടിയാണ് അതു നീ… മറക്കണ്ട…

അതു പറയുമ്പോ… ആദിയുടെ ഭാവം മാറിയിരുന്നു. അതു കൊണ്ടു തന്നെ Ak അവൾ നിശബ്ദയായി.

ഡേവിഡ്…….

NV……

അപ്പോ നിനക്കെന്നെ അറിയാം….

അത് nv ഞാൻ…

എന്നെ അറിഞ്ഞിട്ടും നീ ഇതിനൊരുങ്ങി എങ്കിൽ, മരണം അതാണ് നിനക്കുള്ള മറുപടി

NV please…

you are finished… David,

NO…….

അതെ നിൻ്റെ ഹോസ്പിറ്റൽ എനിയില്ല… ഡേവിഡ്

അതൊരിക്കലും സാധ്യമല്ല…..

നിൻ്റെ ഹോസ്പിറ്റൽ ഹാക്ക് ചെയ്തു ഞാൻ നേടിയെടുത്ത തെളിവുകൾ മാത്രം മതി, അലേഷിയ ഹോസ്പിറ്റലിൻ്റെ പതനത്തിന്….

അതു ഹാക്ക് ചെയ്യാൻ കഴിയില്ല,

ക്രിസ്റ്റീന…….

അതെ കാത്തറീന, അവൾ തന്നെ…

അപ്പോ ഡേവിഡേ…. കഴിഞ്ഞു. വേൾഡ് നമ്പർ വൺ സെക്യൂരിറ്റി സെർവർ പോലും അവൾ ഹാക്ക് ചെയ്യും അപ്പോ ഇതൊക്കെ …..

നോ…….

അവൻ അലറി വിളിക്കുന്നതു മുഴുവനാക്കാൻ അനുവദിക്കും മുന്നെ ആദിയുടെ കൈകളിൽ അവൻ്റെ കഴുത്തുകൾ കുരുങ്ങി.

ആർക്കു വേണ്ടിയാടാ… നീയതു ചെയ്തത്….

എനിക്കറിയില്ല…..

നിൻ്റെ ഭാര്യയും കുഞ്ഞും അമ്മ വീട്ടിൽ പോയതല്ലേ…..

അത് നിനക്കെങ്ങനെ….

എൻ്റെ ആളുകൾ അവർക്കു പിന്നാലെ ഉണ്ട്, നീ വാ തുറന്നില്ല എങ്കിൽ മരണം അവർക്കായിരിക്കും….

ഞാൻ പറയാം…. ഞാൻ പറയാം…

ആർക്കു വേണ്ടി…

വിവേക്…….

എല്ലാം തത്ത പറയും പോലെ അവൻ പറഞ്ഞു. ഡേവിഡിൻ്റെ വാക്കു കേട്ടതും , വിവേക് എന്നലറിക്കൊണ്ട് ആത്മിക പാഞ്ഞതും, ഡേവിഡിനെ വിട്ട്, ആദി ആത്മികയെ പിടിച്ചു. റോക്കിയെ നോക്കി മിഴികൾ കൊണ്ട് സൂചന നൽകിയതും റോക്കി ഡേവിഡിൻ്റെ കഴുത്ത് ഞെരിക്കാൻ തുടങ്ങി, ഡേവിഡ് ആ കൈകളിൽ കിടന്നു പിടഞ്ഞു.

ആത്മിക ഞാൻ പറയുന്നത് കേൾക്ക്….

എന്താ… ഞാൻ കേൾക്കേണ്ടത് ആദി….

അവൻ്റെ മരണം അടുത്തു, കുറച്ചു ദിവസം കൂടി, നിൻ്റെ മുന്നിൽ കൊണ്ടു വന്നു നിർത്തും ആദി….. ഞാനാ… പറയുന്നത്…

എനിക്കൊന്നും കേൾക്കണ്ട ആദി,…..

ആത്മിക, ……

ദേ… ഈ ഏട്ടനെയും നിൻ്റെ സൈന്യത്തെയും നീ എന്നെ ഏൽപ്പിച്ചു പോയതാ… മറന്നോ….

ഇല്ല, ആത്മിക ഞാൻ ഒന്നും മറന്നിട്ടില്ല….

ആ സൈന്യവുമായി ഞാനിറങ്ങുവാ,…. വേട്ടയ്ക്ക്……

ആത്മിക…..

ഏട്ടാ….

എന്താ മോളെ….

ഏട്ടൻ കൂടെ നിക്കുവോ…..

ഞാനുണ്ടാകും……

റോക്കി……

സോറി, NV ഇക്കാര്യത്തിൽ ഞാൻ ആത്മികയുടെ കൂടെയാ….

3 ദിവസം സമയം അതു മാത്രം…..

എന്തിന് അവൻ്റെ തീർപ്പ് നടത്താനോ….

ആത്മിക…..

ആദി, സോറി….

എൻ്റെ കണക്കുകൾ മൊത്തം പിഴക്കും

ഇപ്പോ ഞാൻ , പിൻമാറിയാൽ എൻ്റെ കുഞ്ഞിൻ്റെ കണക്കുകൾ വൈകും ആദി.

നിനക്കും വിവേകിനും ഇടയിൽ മതിലായി ഞാനുണ്ട് ആത്മിക

ആത്മിക അവൾ മൗനം പൂണ്ടു നിന്നു. കുറച്ചു നേരം ആ മിഴികൾ ഈറനണിഞ്ഞു നിന്നു.

എങ്കിൽ ആ മതിൽ മറി കടക്കാൻ ഏതറ്റം വരെയും പോകും ഈ AK

ആത്മിക….

I am challenging you aadhi…..

ടി… നീ….

എൻ്റെ കുഞ്ഞിനെ കൊല്ലാൻ കാരണമായ ഓരോരുത്തരും നാളെ കൊണ്ട് തീർന്നിരിക്കും…

ഗണപതിയുടെ ശിരസറ്റ സമയം ശിവനോട് പൊരുതിയ മഹാകാളിയെ പോലെ ആത്മിക തൻ്റെ പ്രാണനായ ആദിക്കെതിരെ , തൻ്റെ കുഞ്ഞിനെ ഇല്ലാതാക്കിയ വിവേകിൻ്റെ മരണം കാണാൻ രക്തദാഹിയായി അലയുകയാണ്.

ആകാംക്ഷയിൽ തുടങ്ങി, സൗഹൃദമായി, സൗഹൃദത്തിൽ നിന്നും പ്രണയത്തിൻ്റെ വർണ്ണങ്ങൾ ചാർത്തി , പിന്നെ ആ വർണ്ണങ്ങൾക്കു താലി ചാർത്തി ബന്ധം രൂപം നൽകി, അതിൻ്റെ ഓർമ്മയ്ക്കായി, ഒരു കുഞ്ഞിനു രൂപം നൽകി, അവൻ വിടവാങ്ങിയതോടെ ഇപ്പോ ശത്രുതയുടെ കറുത്ത മൂടുപടം പരസ്പരം ധരിച്ചു. ആദി-ആത്മിക ജീവിതം ഇഴഞ്ഞു നീങ്ങുന്ന ജീവിത പാതകൾ ഇന്നും വ്യക്തമാക്കാൻ കഴിയാത്ത എന്തോ ഒരു നിഗൂഡ ബന്ധം ഉള്ളതുപോലെ. എനി പ്രണയമോ… ശത്രുതയോ… അവരുടെ ജീവിതത്തിലെ നിർണ്ണായക യുദ്ധം തുടങ്ങുകയായി.

ഈ സംഹാര മൂർത്തിയെ തടയാൻ സാക്ഷാൽ ആദിയെ കൊണ്ടും കഴിയാതെ വന്നേക്കാം കാരണം, ആത്മികയെ വധിക്കാൻ ആദിക്കോ ആദിയെ വധിക്കാൻ ആത്മിക്കക്കോ ആവില്ല. വധിക്കാൻ ഉള്ള ഇര ഒരു വശത്തും പ്രാണൻ്റെ പാതികൾ ഒരു വശത്തും. യുദ്ധം തുടങ്ങുകയായി……

( തുടരും…..)

Comments:

No comments!

Please sign up or log in to post a comment!