വൈഷ്ണവം 7

(തുടരുന്നു)

കണ്ണന്‍ വിലാസിനിയുടെ മുന്നിലെത്തി നിന്നു. അമ്മയുടെ മുഖത്തേക്ക് നോക്കി…. വിലാസിനി പറഞ്ഞ് തുടങ്ങി…..

കണ്ണാ…. നിനക്കെല്ലാമറിയമല്ലോ…. രണ്ടുകൊല്ലം നീ നല്ല കുട്ടിയായിട്ട് നിന്നോണം…. അവള്‍ക്കോ നിനക്കോ ഒരു കൈബന്ധം പറ്റിയാല്‍ പിന്നെ നഷ്ടം എല്ലാവര്‍ക്കുമാണ്. ഞങ്ങള്‍ക്ക് നീയല്ലാതെ വേറെയാരാ ഉള്ളത്… അത് കൊണ്ട് കണ്ണാ, നീ കുരുത്തക്കേട് ഒന്നും കാണിക്കരുത്…. ഇനി നീ വല്ലതും ചെയ്യാന്‍ തുനിഞ്ഞാല്‍ പിന്നെ നീ അവളെ രണ്ടുകൊല്ലത്തിന് കാണില്ല.

വിലാസിനി ഒരു ഭിഷണിയുടെ സ്വരത്തില്‍ പറഞ്ഞു നിര്‍ത്തി. കണ്ണന്‍ ഇതുവരെ കാണാത്ത ഒരു വിലാസിനിയെ അവിടെ കണ്ടു. അവന്‍ ഒന്നും പറയാതെ അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

കണ്ണാ… നീ തെറ്റൊന്നും ചെയ്യില്ല എന്നെനിക്കറിയാ… എന്നാലും നിന്നെ നിയന്ത്രിക്കാതെ ഞങ്ങള്‍ക്ക് വേറെ വഴിയില്ല. ഇത് നിന്‍റെയും അവളുടെയും നല്ല ഭാവിയ്ക്ക് വേണ്ടിയാ പറയുന്നത് കേട്ടലോ….

വിലാസിനി അവന്‍റെ ഭാവം കണ്ട് വീണ്ടും പറഞ്ഞു.

അവന്‍ നിര്‍വികാരത്തോടെ അമ്മയെ നോക്കി. പിന്നെ പറഞ്ഞതൊക്കെ ശരിയെന്ന ഭാവത്തില്‍ തലകുലുക്കി.

എന്നാ പോയി കുളിക്ക്…. അപ്പോഴെക്കും അവളെ അങ്ങോട്ട് വിടാം…. നീ ഞാന്‍ പറഞ്ഞത് ഒന്നും മറക്കണ്ട… കേട്ടോ….

അതിനും തലകുലുക്കി സമ്മതിക്കാനെ അവന് സാധിച്ചുള്ളു… അവന്‍ പതിയെ ഗോവണി കയറി. അമ്മയ്ക്ക് തന്നില്‍ എന്തോ വിശ്വാസകുറവുള്ള പോലെ…. ഈശ്വരാ കല്യാണം ഒരു പൊല്ലാപ്പായോ… ഈ ജാതകം കണ്ടുപിടിച്ചവനെ ആദ്യം തല്ലണം… അവന്‍ അങ്ങനെ ഒരോന്ന് ആലോചിച്ച് പടികള്‍ കയറി മുറിയിലെത്തി.

തന്‍റെ കട്ടില്‍ നന്നായി തന്നെ ആരോ ഒരുക്കിയിട്ടുണ്ട്. പുതിയ ബെഡ്ഷിട്ടും പൂക്കളും ഒക്കെയായി മണിയറ ഗംഭീരം തന്നെ. മൂന്ന് തലയണകള്‍… റൂമിലാകെ മൂല്ലപൂ സുഗന്ധം. റൂമില്‍ ഒരു സൈഡില്‍ ചിന്നുവിന്‍റെ പെട്ടികള്‍ കൊണ്ടുവന്നിട്ടുണ്ട്. ഒന്നും തുറന്നതായി കാണുന്നില്ല. കല്യാണത്തിന് കിട്ടിയ സമ്മാനങ്ങള്‍ ഒരു വശത്ത്. നല്ല ചൂട്….

വേനല്‍ക്കാലമാരംഭമാണ്. ആദ്യമേ പോയി ഫാനിട്ടു. നല്ല ഇളം കാറ്റ് റൂമില്‍ പടര്‍ന്നു.

ഗോപകുമാറിന് രണ്ട് സഹോദങ്ങളാണ്. ഇളയയാള്‍ അമേരിക്കയിലാണ്. അവിടെ ഫാമലിയായി സെറ്റില്‍ഡാണ്. അദ്ദേഹത്തിന് മക്കളില്ല. അതിനാല്‍ തന്നെ വൈഷ്ണവും മിഥുനയും മക്കളെപോലെയാണ്. കുട്ടികാലത്ത് അവരെ ഔട്ടിങിന് കൊണ്ടുപോകുന്നതും വേണ്ടതൊക്കെ വാങ്ങി കൊടുക്കുന്നതും ഒക്കെ അവരുടെ ഈ ചെറിയച്ഛനാണ്. രണ്ടുകൊല്ലം കൊണ്ട് അമേരിക്കയിലെ ബിസിനസ് ഒക്കെ തീര്‍ത്ത് തിരിച്ച് നാട്ടില്‍ സെറ്റിലാവാനാണ് അദ്ദേഹത്തിന് താല്‍പര്യം അതിനാല്‍ കല്യാണത്തിന് വരാന്‍ സാധിച്ചില്ല.



ചെറിയച്ഛനുമായി കുറച്ച് നേരം സംസാരിച്ച് നില്‍ക്കുമ്പോഴാണ് ചിന്നു വാതില്‍ തുറന്ന് അകത്ത് വരുന്നത്. കൈയില്‍ പാല്‍ ഗ്ലാസ് ഒക്കെയുണ്ട്. അവള്‍ വാതിലിനടുത്ത് തന്നെ നിന്നു. സാരി തന്നെയാണ് വേഷം…. അവള്‍ അതില്‍ വല്ലാതെ വിയര്‍പ്പുമുട്ടുന്നത് പോലെ അവന് തോന്നി. അവന്‍ ചെറിയച്ഛനോട് ബൈ പറഞ്ഞ് ഫോണ്‍ കട്ടാക്കി. പിന്നെ അവള്‍ക്ക് നേരെ തിരിഞ്ഞു.

ചിന്നു… താന്‍ കയറി വാടോ…. അവന്‍ ചിന്നുവിനോടായി പറഞ്ഞു.

അവള്‍ പാല്‍ഗ്ലാസ് അവനായി നീട്ടി. പാല്‍…. എന്ന് മൊഴിഞ്ഞു.

എനിക്കിത് ശീലമില്ല. എന്നാലും ആചാരമല്ലേ… അവിടെ വെച്ചേക്ക്…. അടുത്തുള്ള മേശ കാണിച്ച് അവന്‍ പറഞ്ഞു.  അവള്‍ അത് കൊണ്ടുപോയി അവിടെ വെച്ചു. പിന്നെ കണ്ണന് നേരെ തിരിഞ്ഞു…. ചിന്നു ഈ സാരിയില്‍ നന്നായി ബുദ്ധിമുട്ടുന്നുണ്ടല്ലേ….. കണ്ണന്‍ അവളോടായി ചോദിച്ചു.

മ്…. അവള്‍ തലകുനിച്ച് മുളി….

എന്നാല്‍ താന്‍ പോയി തനിക്ക് പറ്റുന്ന ഡ്രെസ് എടുത്തിട്ട് വാ… തന്നെ കണ്ടിട്ട് എനിക്ക് തന്നെ സഹിക്കുന്നില്ല….

അവള്‍ മൂലയ്ക്ക് എടുത്ത് വെച്ച പെട്ടികളില്‍ ഒന്ന് തുറന്ന് അവള്‍ക്കാവശ്യമായ ഡ്രെസെടുത്തു. പിന്നെ ബാത്ത്റൂമിലേക്ക് പോയി.

കുറച്ച് കഴിഞ്ഞപ്പോ ഒരു ചുരിദാറിട്ട് വന്നു. കൈയില്‍ നേരത്തെയിട്ട സാരിയുണ്ടായിരുന്നു. അവള്‍ കൊണ്ടുവന്ന പെട്ടിയുടെ അടുത്തേക്ക് നിങ്ങി. സാരി അവിടെ വെച്ചു…. മുഖത്ത് ഇപ്പോഴും ഒരു തെളിച്ചമില്ല…

ഈ ബാഗോക്കെ നമ്മുക്ക് നാളെ ആ അലമാറയില്‍ വെക്കാം… കണ്ണന്‍ അവളുടെ ബാഗുകളെയും പെട്ടിയേയും നോക്കി പറഞ്ഞു.

മ്…. അതിനും ഒരു മുളല്‍ മാത്രമായിരുന്നു മറുപടി….

താഴെത്ത് നിന്ന് അമ്മ വല്ലതും പറഞ്ഞോ….. കണ്ണന്‍ ചോദിച്ചു.

അവള്‍ പതിയെ അവന്‍റെ മുഖത്തേക്ക് നോക്കി….

എനിക്കിത്തിരി കുറുമ്പുണ്ട്. ഇവിടെ തെറ്റായൊന്നും നടക്കരുത്. എന്തെലും ഉണ്ടെല്‍ അമ്മയോട് പറഞ്ഞ മതി. പരിഹരിക്കാം. അങ്ങിനെയൊക്കെ അല്ലേ എന്‍റെ അമ്മ പറഞ്ഞത്….

കേട്ടത് വിശ്വാസം വരാതെ അവള്‍ അവനെ നോക്കി.

താന്‍ അത്ഭുതപെടേണ്ട… എനിക്കും അതുപോലെ ഒരു ക്ലാസ് കിട്ടിയിരുന്നു താഴത്ത് നിന്ന്….. അല്‍പം ചമ്മിയ ചിരിയോടെ കണ്ണന്‍ പറഞ്ഞു….

സംശയം മാറിയ പോലെ അവള്‍ ശ്വാസം വിട്ടു. എന്നാലും ഒന്നും മിണ്ടുന്നില്ല….

ചിന്നു… കണ്ണന്‍ പതിയെ വിളിച്ചു.

മ്…. മറുപടി മുളല്‍ മാത്രം….

തനിക്കെന്ത് പറ്റി…. ആകെ വിഷമത്തിലാണലോ…. എന്താ പ്രശ്നം….
കണ്ണന്‍ ചിന്നുവിനെ നോക്കി ചോദിച്ചു.

അവള്‍ അവന്‍റെ മുഖത്തേക്ക് നോക്കി…

പറ ചിന്നു…. ഞാനാണോ പ്രശ്നം…. കണ്ണന്‍റെ ശബ്ദം കുടാന്‍ തുടങ്ങി.

അല്ല…. അവള്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

പിന്നെ…..

ഇവിടെ എനിക്കെന്തോ പോലെ…. പുതിയ ആള്‍ക്കാരും സ്ഥലവും… ആകെപാടെ എന്തോ വിഷമം…. അവള്‍ പറഞ്ഞു നിര്‍ത്തി….

അതാണോ…. അത് രണ്ടു ദിവസം കഴിയുമ്പോ മാറിക്കൊള്ളും…. താന്‍ അവിടെയിരിക്ക്….

കട്ടിലിന്‍റെ അങ്ങേ മൂലയ്ക്ക് ചൂണ്ടി അവന്‍ പറഞ്ഞു. അവള്‍ അനുസരണയോടെ ഇരുന്നു. അന്ന് ആദ്യമായി കോളേജ് ക്യാന്‍റിനില്‍ കണ്ട പോലെ അവള്‍ ഇരിക്കുന്നു. അധികം സംസാരമില്ല….

ചിന്നു, തനിക്ക് നല്ല ക്ഷീണമുണ്ട് താന്‍ അവിടെ കിടന്നോ…. നമ്മുക്ക് നാളെ സംസാരിക്കാം….

മ്…. വീണ്ടും മൂളല്‍ മാത്രം…

കണ്ണന്‍ കട്ടിലില്‍ കിടന്നു. അവള്‍ കിടക്കാനായി നോക്കി. അതിനിടെ ഒരു തലയണ രണ്ടുപേരുടെയും ഇടയ്ക്ക് വെച്ചു.

ഇതെന്താ…. കണ്ണന്‍ സംശയഭാവത്തില്‍ ചോദിച്ചു….

ഒരു ധൈര്യത്തിന്….. അവള്‍ പറഞ്ഞു….

അതെന്താ എന്നെ വിശ്വാസമില്ലേ…..

സ്വന്തം അമ്മയ്ക്ക് പോലും വിശ്വാസമില്ല… അമ്മയാ ഇങ്ങനെ വെക്കാന്‍ പറഞ്ഞത്…..

നല്ല ബെസ്റ്റ് അമ്മ….. ഹാ…. ഇരുന്നോട്ടെ….. എന്തായാലും നിന്നെ വേറെ മുറിയിലേക്ക് തട്ടിയില്ലലോ…. ആശ്വാസം കണ്ണന്‍ ആരോടെന്നില്ലാതെ പറഞ്ഞു….

എന്തെലും കുരുത്തകേട് കാണിച്ച നിട്ടി വിളിക്കാന്‍ പറഞ്ഞിട്ടുണ്ട്. കണ്ണേട്ടന്‍റെ അമ്മ…. പിന്നെ നമ്മള്‍ രണ്ട് മുറിയിലാവും…. അവളും വാണിംഗ് പോലെ പറഞ്ഞു….

ഞാന്‍ അങ്ങോട്ട് വരുന്നില്ലേയ്…. എന്നേ ഇങ്ങോട്ടൊന്നും ചെയ്യാതിരുന്ന മതിയെ…. കണ്ണന്‍ കൈകുപ്പി അവളോട് പറഞ്ഞു….

ദേ… കണ്ണേട്ടാ…. കിടന്നുറങ്ങാന്‍ നോക്കിയെ…. അവന്‍റെ കളിയാക്കല്‍ ഇഷ്ടപെടാതെ അവള്‍ ദേഷ്യം കാണിച്ചു….

അപ്പോ ഗുഡ് നൈറ്റ്….

ഗുഡ് നൈറ്റ്…. അവളും തിരിച്ച് പറഞ്ഞു.

അവള്‍ കട്ടിലിലേക്ക് കടന്നു. അവന്‍ ലൈറ്റ് ഓഫാക്കി. അതോടെ കണ്ണനും ചിന്നുവും ചുമരിലെ തോമാച്ചനും എല്ലാരും ഇരുട്ടിലായി. തന്‍റെ പഴയ ആദ്യരാത്രി മോഹങ്ങളെ ഓര്‍ത്ത് കണ്ണന്‍ ഒരു ദുഃഖത്തോടെ കണ്ണടച്ചു കിട്ടുന്നു.

അന്നത്തെ പകലിലെ ക്ഷീണം രണ്ടുപേരേയും തളര്‍ത്തിയിരുന്നു. നിമിഷങ്ങള്‍ക്കകം ഇരുവരും ഉറക്കത്തിലേക്ക് പോയി.

പിറ്റേന്ന് രാവിലെ അലറാം അടികേട്ടാണ് കണ്ണന്‍ കണ്ണ് തുറന്നത്. പുല്ല്…. രാത്രി അത് ഓഫാക്കി വെക്കാന്‍ മറന്നു.
കല്യാണം കഴിഞ്ഞത് പ്രമാണിച്ച് ഒരാഴ്ച രാവിലത്തെ ക്രിക്കറ്റ് കളിയ്ക്ക് ഒഴിവ് കൊടുത്തതാണ്….

അങ്ങിനെ ഒരു കളിയും ഇല്ലാത്ത അവസ്ഥയായി….

അവന്‍ ഫോണേടുത്ത് അലറാം മൊത്തമായി ഓഫാക്കി… ഇനി രാവിലെ കുറച്ച് നേരം കുടി ഉറങ്ങണം… അപ്പോഴാണ് തന്‍റെ മുറിയിലെ പുതിയ അഥിതിയെ പറ്റി ഓര്‍ത്തത്.

അള് നല്ല ഉറക്കമാണ്. നടുക്ക് വെച്ച തലയണയ്ക്ക് മേല്‍ ഒരു കൈ വെച്ച് അതിനെ കെട്ടി പിടിച്ചാണ് കിടക്കുന്നത്… രാവിലെ കുളി കഴിഞ്ഞ് ചായയുമായി വന്ന് ഭര്‍ത്താവിനെ ഉണര്‍ത്തുന്ന ഭാര്യ… എന്തൊല്ലാം ആഗ്രഹങ്ങളായിരുന്നു….അലറാം എല്ലാം നശിപ്പിച്ചു.

തലയണയുടെ ഭാഗ്യം….. കണ്ണന്‍ മനസില്‍ അലോചിച്ചു.

നല്ല സുഖകരമായ ഉറക്കം… ഉറങ്ങുന്ന പെണ്ണിനെ കാണാന്‍ നല്ല ഭംഗിയാണ്…. പണ്ട് എവിടെയോ വായിച്ചത് അവന്‍ ഓര്‍ത്തു. ആ കിടപ്പ് കണ്ട കെട്ടിപിടിച്ച് ആ ഞാവല്‍പഴം പോലത്തെ ചുണ്ട് നുണയാന്‍ തോന്നും…. പറഞ്ഞിട്ടെന്താ കാര്യം യോഗല്ല കണ്ണാ… ശ്വാസോശ്വാസത്തില്‍ അവളുടെ മാറിടങ്ങള്‍ പൊങ്ങിതാഴുന്നുണ്ട്. ഒരു നിമിഷം അവന്‍ അത് നോക്കി നിന്നു.

ശോ…. കണ്ട്രോള്‍…. കണ്ട്രോള്‍…. കണ്ണന്‍ സ്വയം പറഞ്ഞ് ദൃഷ്ടി മാറ്റി….

കവിലമ്മേ… വികാരങ്ങള്‍ കടിച്ചമര്‍ത്താന്‍ ശക്തി തരണേ…. അവന്‍ ബെഡില്‍ കിടന്ന് പ്രാര്‍ത്ഥിച്ചു.

ഇനി ഉറക്കം വരുമെന്ന് തോന്നാത്തത് കൊണ്ട് അവന്‍ പതിയെ എണിറ്റു. റൂമില്‍ ഫാനിന്‍റെ ശബ്ദം മാത്രം. അവന്‍ പതിയെ ജാനലയ്ക്കരികില്‍ പോയി നിന്നു. അവിടെ നിന്ന് നോക്കിയാല്‍ തൊടിയിലെ മാവ് കാണാം… നിറച്ച് മാങ്ങകളുണ്ടതില്‍. മുവാണ്ടനോ അങ്ങിനെയെന്തോ അണേന്ന് അമ്മ പറഞ്ഞിട്ടുള്ളത്. എന്തായലെന്താ…. മാങ്ങ പഴുത്താല്‍ നല്ല ടേസ്റ്റാണ്.

ഇനി എന്താവും എന്ന് ആലോചിട്ട് ഒരു പിടിയും കിട്ടുന്നില്ല…. പെട്ടെന്ന് ഒരു സിഗററ്റ് വലിക്കാന്‍ തോന്നി. പയ്യെ ഷെല്‍ഫില്‍ തപ്പി. സിഗററ്റ് പാക്കും ലൈറ്ററും എടുത്തു. വീണ്ടും ജനലരികില്‍ നിന്നു. പുറത്തേ കാഴ്ചകളിലേക്ക് നോക്കി സിഗററ്റെടുത്ത് ചുണ്ടില്‍ വെച്ച് കത്തിച്ചു. പയ്യെ പയ്യെ ലഹരി കയറാന്‍ തുടങ്ങി. ചിന്താഭാരം കുറയുന്ന പോലെ…. അങ്ങിനെ അവിടെ നിന്ന് വലിച്ച് പുറത്തേക്ക് പുക വിട്ടു.

ഗുഡ്മേണിംഗ് പിറകില്‍ നിന്ന് ചിന്നു വിളിച്ചു പറഞ്ഞപ്പോഴാണ് തിരിച്ചുവന്നത്. പയ്യെ തിരിഞ്ഞ് നോക്കി.

ഗുഡ് മോണിംഗ്…. ചിരിച്ചുകൊണ്ട് അവന്‍ മറുപടി നല്‍കി….

അവന്‍റെ കൈയിലെ സിഗററ്റ് കണ്ട് അവളുടെ ഭാവം മാറി…

എന്തായിത്…. അവള്‍ അല്‍പം ദേഷ്യത്തോടെ ചോദിച്ചു…

അത്… ടെന്‍ഷനടിച്ചപ്പോ….
. കണ്ണന്‍ വിക്കി വിക്കി മറുപടി പറഞ്ഞു.

ഇവിടെന്ത് ടെന്‍ഷന്‍….

ഒന്നുല്ല…. നീയത് വിട്ടേ…

എന്നാ ആ സിഗററ്റ് അങ്ങ് കളഞ്ഞേ…. ചിന്നു ഓര്‍ഡറിട്ടു….

ങേ….

ഹാ…. എനിക്കത് ഇഷ്ടമല്ല….. ഇവിടെ ഈ പരുപാടി നടക്കില്ല….

ഡീ… ഇത് എന്‍റെ ബെഡ്റൂമാണ്….

അത് പണ്ട്…. ഇപ്പോ എന്‍റെ കൂടെയാ…. അത് കളയുന്നുണ്ടോ അതോ ഞാന്‍ അമ്മയോട് പറയണോ….

അയ്യോ… വേണ്ട… പുല്ല്…. കണ്ണന്‍ പകുതി എരിഞ്ഞ സിഗററ്റ് ജനലയിലൂടെ പുറത്തേക്കിട്ടു. കണ്ണന്‍ ആകെയുള്ള അശ്വാസം നഷ്ടപ്പെട്ടത്തിന്‍റെ വിഷമം….. ചിന്നു അത് കണ്ട് ബെഡില്‍ നിന്ന് എണിറ്റ് അവന്‍റെ അടുത്തേക്ക് വന്നു.

കണ്ണേട്ടാ…. എനിക്ക് ഇഷ്ടമല്ലാത്തത്കൊണ്ടല്ലേ…. നമ്മുക്ക് ഈ ശീലം വേണ്ട…. പ്ലീസ്…..

അവള്‍ അവന്‍റെ മുഖത്തേക്ക് നോക്കി ദയനീയമായി കൊഞ്ചി….

ശ്ലോ…. ആകെയുള്ള ഒരു ആശ്വാസമായിരുന്നു. അത് നിര്‍ത്താന്‍ പറഞ്ഞാ….

വീട്ടില്‍ നിന്ന് ഉപയോഗിക്കണ്ട…. വേണേല്‍ പുറത്ത് നിന്ന് ഞാനില്ലത്തപ്പോ വലിച്ചോ…. ചിന്നു ആശ്വസകരമായ രീതിയില്‍ പറഞ്ഞു…..

മ്…. നോക്കാം….

ഗുഡ് ബോയ്….. എന്‍റെ പുന്നാര കണ്ണേട്ടന്‍….. അവള്‍ വശ്യമായ ചിരിയോടെ അവന്‍റെ കണ്ണുകളില്‍ നോക്കി പറഞ്ഞു….

ദേ… പോയേ…. മനുഷ്യന്‍ എങ്ങിനെയോ കണ്ട്രോള്‍ ചെയ്ത് നില്‍ക്കുകയാ…. വെറുതെ എന്‍റെ മനസിലളക്കണ്ട…

അയ്യോ… സോറി…. എന്ന ഞാന്‍ പോട്ടെ…. ഇത്രയും പറഞ്ഞവള്‍ അടുത്തുള്ള പെട്ടി തുറന്ന് ബ്രഷും ഡ്രസുമൊക്കെ എടുത്ത് ബാത്ത്റൂമിലേക്ക് നടന്നു.

കണ്ണന്‍ ആശ്വസങ്ങള്‍ നഷ്ടപ്പെട്ട വിഷമത്തില്‍ കട്ടിലില്‍ ചാരി ഇരുന്നു. കുറച്ച് നേരത്തിന് ശേഷം കുളിയും മറ്റും കഴിഞ്ഞ് ചിന്നു പുറത്തിറങ്ങി. ഐശ്വരമുള്ള മുഖം. വെള്ള ചുരിദാറില്‍ അങ്ങിങ്ങായി വെള്ളത്തുള്ളി വിണ പാടുകള്‍.. വെള്ളുത്ത പാദങ്ങള്‍ വെള്ള ടൈലിന്‍റെ നിറത്തിന് ചേര്‍ന്ന് നില്‍ക്കുന്നു. മുടി തോര്‍ത്തുകൊണ്ട് കെട്ടിവെച്ചിട്ടുണ്ട്.

എന്‍റെ സാറെ…. കുളിച്ചൊരുങ്ങിവരുന്ന ആ രൂപം കണ്ട് ഒരു നിമിഷം കണ്ണന്‍ നോക്കി നിന്നു. പയ്യെ കട്ടിലില്‍ കിടന്ന തലയണ എടുത്ത് മടിയില്‍ വെച്ചു…. എന്തിനാ വെറുതെ അവളെ പേടിപ്പിക്കുന്നേ….

അവള്‍ രാത്രി ഇട്ട ഡ്രെസ് പെട്ടിക്കരികില്‍ വെച്ച് ടെന്‍ഷന്‍ നിറഞ്ഞ മുഖത്തോടെ കണ്ണനെ നോക്കി….

എന്താ…. എന്തുപറ്റീ….. ടെന്‍ഷനുള്ള മുഖം കണ്ട് കണ്ണന്‍ ചോദിച്ചു.

താഴെക്ക് പോകാന്‍ ഒരു മടി…. അവര്‍ എന്ത് വിചാരിക്കും…. ചിന്നു പറഞ്ഞു…

ആര് എന്‍റെ അമ്മയും അച്ഛനുമോ…. അവര്‍ക്കൊകെ അറിയില്ലേ…. പിന്നെന്താ…

അല്ല…. നിധിനേട്ടനും വല്യമ്മയും…..

അയ്യോ…. അങ്ങിനെ രണ്ട് കുരിശുണ്ടല്ലോ…. ഞാനത് ഓര്‍ത്തില്ല…

എന്ത് ചെയ്യും… അവരെ എങ്ങിനെ ഫേസ് ചെയ്യും…. ചിന്നു വിണ്ടും ചോദിച്ചു….

നീ എല്ലാം നടന്നു എന്ന ഭാവത്തില്‍ അവരെ ഫേസ് ചെയ്തേക്ക്… ഒരു നാണവും കുറച്ച് ക്ഷീണവും ഇത്തിരി നടക്കാന്‍ ബുദ്ധിമുട്ടും ഒക്കെയായിട്ടു….

നടക്കാന്‍ ബുദ്ധിമുട്ടോ…. അതെന്തിനാ….

അതൊക്കെ ഉണ്ടാവും…. നീ അത് അനുസരിച്ചാ മതി…. കാരണം പിന്നെ പറഞ്ഞ് തരാം….

മ്…. ഇതാണാല്ലേ അമ്മ പറഞ്ഞത് മോനിത്തിരി കുരുത്തകേടുണ്ടന്ന്, എല്ലാം മനസിലാക്കി വെച്ചിട്ടുണ്ടലോ…. ചിന്നു കണ്ണനെ ഒന്നാക്കികൊണ്ട് ചോദിച്ചു.

ഒരു നശിച്ച ജാതകം കൊണ്ട് മനുഷ്യന്‍റെ എത്ര ആഗ്രഹങ്ങളാ നശിച്ച് പോയത്…. കണ്ണന്‍ ആരോടിന്നില്ലാതെ പറഞ്ഞു…

മ്…. എന്നാ ഞാന്‍ പോയി നോക്കട്ടെ….

അതേയ് ഓവറാക്കി കൊളമാക്കരുത്… എല്ലാം കുറച്ച് മതി….

ഹാ…. നോക്കാം….

പിന്നെ അഭിനയം അമ്മയുടെയും അച്ഛന്‍റെയും അടുത്ത് പോയി വേണ്ടട്ടോ…

ഹാ… മനസിലായി…. അവള്‍ വാതില്‍ തുറന്ന് പുറത്തേക്ക് പോയി…

കണ്ണന്‍ പിന്നെ ബാത്ത്റൂമിലേക്ക് പോയി കുളിയും മറ്റും കഴിഞ്ഞ് പുറത്തിറങ്ങി. അലമാരയില്‍ നിന്ന് ഒരു ഷര്‍ട്ടും മുണ്ടും എടുത്തുടുത്തു. ശേഷം പുറത്തേക്കിറങ്ങി.

ചിന്നുവിന്‍റെ അഭിനയം എന്തായി എന്തോ…. ഈശ്വരാ കാത്തോണേ….

കണ്ണന്‍ താഴെത്തിറങ്ങി വരുമ്പോള്‍ നിധിനളിയന്‍ സോഫയില്‍ ഇരുപ്പുണ്ട്. ആള് കുളിച്ച് കുട്ടപ്പനായിട്ടുണ്ട്. ഗോവണിയിറങ്ങി വരുന്ന കണ്ണനെ കണ്ട് അളിയനൊരു അക്കിയ ചിരി ചിരിച്ചു… കണ്ണന്‍ പോയി അളിയന്‍റെ അടുത്തുള്ള സോഫയില്‍ പോയിയിരുന്നു.

അളിയന്‍ ഇപ്പോ ഇറങ്ങുമോ…. കണ്ണന്‍ ചോദിച്ചു…

ഹാ…. അവിടെ ചെന്നിട്ട് കുറച്ച് പണിയുണ്ട്… നിധിന്‍ മറുപടി കൊടുത്തു. കുടെ വീണ്ടും ആക്കി ചിരിച്ചു…

എന്താ അളിയാ ഒരു ആക്കിചിരി…. ഒന്നുമറിയാത്ത പാവത്തെപോലെ കണ്ണന്‍ ചോദിച്ചു.

ഇന്നലെ ക്ഷീണമാണ്, ഉറങ്ങാന്‍ പോവാണ് എന്ന് പറഞ്ഞ് പോയിട്ട് മുഖത്ത് നല്ല രക്തപ്രസാദമുണ്ടല്ലോ…. നിധിനളിയന്‍ ചിരിയോടെ തന്നെ പറഞ്ഞു.

അളിയാ… അത് പിന്നെ പറ്റി പോയി…. കുടുതല്‍ പിടിച്ച് നില്‍ക്കാന്‍ പറ്റിയില്ല…. കണ്ണന്‍ ഇത്തിരി നാണത്തോടെ ക്ഷീണം അഭിനയിച്ച് കള്ളം പറഞ്ഞു….

മ്….. നിങ്ങളുടെ രണ്ടുപേരുടെയും മുഖം കണ്ട അറിയാം രാത്രി ഉറങ്ങിയിട്ടില്ലന്ന്….. നിധിന്‍ പറഞ്ഞു….

അപ്പോ രാവിലെ ചിന്നു തകര്‍ത്തഭിനയിച്ചുന്ന് കണ്ണന് മനസിലായി. മണ്ടന്‍ അളിയന്‍ എല്ലാം വിശ്വസിച്ചു….

അപ്പോഴാണ് കണ്ണനുള്ള ചായയുമായി ചിന്നു കടന്നു വരുന്നത്. ഇത്തിരി നാണവും ക്ഷീണവും ഭയഭക്തിബഹുമാനത്തോടെയാണ് അവള്‍ അവനടുത്തേക്ക് വന്നത്. നിധിന്‍ അത് നോക്കി നിന്നു.

കണ്ണേട്ടാ… ചായ കൈയിലെ ചായഗ്ലാസ് കണ്ണന് നേരെ നീട്ടി ചിന്നു പറഞ്ഞു. കണ്ണന്‍ അവളെ ഒന്നു നോക്കി.

ശ്ശോ…. എന്തൊരു അഭിനയം… ഭാവങ്ങളും ചലനങ്ങളുമെല്ലാം സിറ്റുവേഷന് അനുസരിച്ച് തന്നെ… ഈ വിട്ടില്‍ തന്നെക്കാള്‍ വലിയ ഒരു അഭിനേതാവോ… കണ്ണന്‍ മനസില്‍ ചിന്തിച്ച് ചായ വാങ്ങി. അവള്‍ക്കായി ഒരു പുഞ്ചിരി നല്‍കി.

കണ്ണേട്ടാ…. രാവിലെ അമ്പലത്തില്‍ പോവാന്‍ അമ്മ പറഞ്ഞിട്ടുണ്ട്….

പോവാം…. കണ്ണന്‍ അവളെ നോക്കി സൈറ്റടിച്ച് കണിച്ചു.

ഒരു നാണത്തില്‍ കുതിര്‍ന്ന പുഞ്ചിരിയോടെ അവള്‍ തിരിച്ച് നടന്നു. കണ്ണന്‍ ചായ കുടിക്കാന്‍ തുടങ്ങി. നിധിനളിയന്‍ ഇതെല്ലാം കണ്ടു നിന്നു….

അല്ല അളിയാ… ഹണിമൂണ്‍ പോകുന്നില്ല… നിധിന്‍ ചോദിച്ചു.

പോണം…. ചായ കുടിക്കുന്നതിനിടെ കണ്ണന്‍ മറുപടി പറഞ്ഞു…

എങ്ങോട്ടാ പോകുന്നേ….

അത് ഉറപ്പിച്ചിട്ടില്ല…. അവളോട് ചോദിച്ചിട്ട് വേണം…

അതെന്തിനാ അവളോട് ചോദിക്കുന്നേ…. നിധിന്‍ സംശയം ചോദിച്ചു.

ഞാനൊറ്റയ്ക്കല്ലലോ… അവളുമില്ലേ…. അപ്പോ അവളുടെ അഭിപ്രായം അറിയണ്ടേ….

ഹാ…. അത് വേണം….

കുറച്ച് നേരം മറ്റു കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ വിലാസിനി വന്ന് അവരെ രാവിലത്തെ ഭക്ഷണം കഴിക്കാന്‍ വിളിച്ചു. അവര്‍ ഡൈനിംഗ് ടെബിളിനടുത്തേക്ക് നടന്നു. അവിടെ നിധിന്‍റെ അമ്മയും ചിന്നുവും ഇരിപ്പുണ്ടായിരുന്നു. കണ്ണന്‍ ചിന്നുവിന് ഓപ്പോസിറ്റായി ഇരുന്നു. അടുത്തായി നിധിനും. കണ്ണന്‍ ചിന്നുവിനെ നോക്കി പിന്നെ അവളുടെ വല്യമ്മയെയും. വല്യമ്മ ഒരു ചിരി പാസാക്കി….

അക്കിയതാണോ എന്ന് സംശയമില്ലാതില്ല… കണ്ണനും വിട്ടുകൊടുത്തില്ല. ഞാനാരാ മോന്‍ എന്ന ഭാവത്തില്‍ ഒന്നു ചിരിച്ചു കാണിച്ചു. അപ്പോഴെക്കും ഗോപകുമാര്‍ എത്തി. കണ്ണനടുത്തായി ഇരുന്നു. രാവിലെ ദോശയും ചമ്മന്തിയുമാണ്. എല്ലാവരും അവര്‍ക്ക് അവശ്യമുള്ളത് എടുത്ത് കഴിച്ചു.

ഭക്ഷണത്തിന് ശേഷം നിധിനളിയനും വല്യമ്മയും പോകാനൊരുങ്ങി. വല്യമ്മ ചിന്നുവിനോട് എന്തോക്കെയോ പറഞ്ഞ് പൂമുഖത്തേക്ക് വന്നു. ശേഷം അവര്‍ അവരുടെ കാറില്‍ കയറി അവരുടെ വിട്ടിലേക്ക് യാത്ര തിരിച്ചു.

കണ്ണന്‍ അച്ഛനോട് സംസാരിച്ച് പൂമുഖത്ത് നിന്നു. സ്ഥിരം ലോകകാര്യങ്ങള്‍ തന്നെയായിരുന്നു.

സമയം എട്ടരയായപ്പോള്‍ സെറ്റ് സാരിയുടുത്ത് ചിന്നു പൂമുഖത്തെത്തി. ഗോണ്‍ഡന്‍ കരയുള്ള സെറ്റ് സാരി. കണ്ണെഴുതിട്ടുണ്ട്. നെറ്റിയില്‍ പൊട്ടുണ്ട്. സിമന്തരേഖയില്‍ സിന്ദുരം. കഴുത്തില്‍ താലിമാലയ്ക്ക് പുറമേ രണ്ട് വെറേ സ്വര്‍ണ്ണമാലയുണ്ട്… കണ്ണന്‍ അവളുടെ അഴക് നോക്കി നിന്നു.

കണ്ണേട്ടാ… അമ്പലത്തില്‍ പോവാം

ഹാ… പോവാം…. കണ്ണന്‍ വീടിനുള്ളില്‍ പോയി കാറിന്‍റെ കീയെടുത്ത് വന്നു….

അവര്‍ ഇരുവരും കാറില്‍ കയറി. അമ്പലത്തിലേക്ക് പുറപ്പെട്ടു. സത്യം പറഞ്ഞാല്‍ നടക്കാനുള്ള ദുരമേ അമ്പലത്തിലേക്കുള്ളു. എന്നാല്‍ കാറില്‍ പോയാല്‍ ഇത്തിരി ചുറ്റി വളഞ്ഞ് പതിനഞ്ച് മിനിറ്റ് എടുക്കും… എന്തായാലും കല്യാണശേഷം ആദ്യമായി പോവുന്നതല്ലേ, അവളെ നടത്തി ബുദ്ധിമുട്ടിക്കേണ്ട എന്ന് വിചാരിച്ചു. കാറില്‍ അമ്പലം ലക്ഷ്യമാക്കി ചലിച്ചു.

അമ്മയെന്തങ്കിലും ചോദിച്ചോ…. കാര്‍ ഓടിക്കുന്നതിനിടയില്‍ കണ്ണന്‍ ചിന്നുവിനോട് ചോദിച്ചു.

ഹാ… പുന്നാര മോന്‍ കുരുത്തകേടൊന്നും കാണിച്ചില്ലലോ എന്ന് ചോദിച്ചു.

അപ്പോ മരുമോള്‍ക്ക് കുരുത്തകേട് കാണിക്കാം… മകനെ പറ്റാത്തുള്ളു.. കണ്ണന്‍ ചിരിയോടെ ചോദിച്ചു….

പോ…. കണ്ണേട്ടാ…. ഞാന്‍ ആ ചിന്ത ഒക്കെ മാറ്റിവെച്ചിട്ടാ കല്യാണത്തിന് തയ്യറായത്….

ഹാ… നന്നായി…. പിന്നെ വല്യമ എന്ത് പറഞ്ഞു…. പോവാന്‍ നേരം മുപ്പത്തി കുറെ പറയുന്നത് കേട്ടലോ….

അത് സ്ഥിരം ഡയലോഗ്…. ഇവിടെ നല്ല കുട്ടിയായി നില്‍ക്കണം. ഇവിടെയുള്ളവരുടെ കാര്യം നോക്കണം. എന്ത് ആവശ്യമുണ്ടേലും അമ്മയേയോ വല്യമയേയോ വിളിക്കണം അങ്ങിനെ അങ്ങിനെ….

ഉം…. പിന്നേയ് ഈ കഴുത്തില്‍ അധികം മാല ഒന്നും വേണ്ടാട്ടോ…. ആ താലി മാല മാത്രം മതി… അതാ കാണാന്‍ ഭംഗി….

എനിക്കും താല്‍പര്യമൊന്നുമില്ല… പിന്നെ കണ്ണേട്ടന്‍റെ അമ്മ പറഞ്ഞപ്പോ…. അവള്‍ ഇടയ്ക്ക് നിര്‍ത്തി…

അപ്പോഴെക്കും കാര്‍ പാടത്തിന് നടുവിലെ മണ്‍പാതയിലേക്ക് കടന്നിരുന്നു. കൊയ്തുകഴിഞ്ഞ പാടത്തിന് നടുവിലുടെ അമ്പലത്തിലേക്കുള്ള പാത. കഷ്ടിച്ച് രണ്ട് കാറിന് പോകാന്‍ കഴിയുന്ന വീതിയുണ്ട്. അവിടെന്ന് നോക്കിയാലെ ദുരെയുള്ള അമ്പലവും അമ്പലത്തിന്‍റെ കൊടിമരവുമൊക്കെ കാണം.

ഭഗവതിയാണ് അമ്പലത്തിലെ മുഖ്യപ്രതിഷ്ഠ. കുടതെ വിഷ്ണു, ശിവന്‍, അയ്യപ്പന്‍, ഗണപതിയൊക്കെ ഉപദേവന്മാരായി ഉണ്ട്. അത്യവശ്യം വലിയ ക്ഷേത്രമാണ്. അരികില്‍ ഒരു കുളമുണ്ട്. പ്രധാന കവടം കഴിഞ്ഞ ഉള്ളില്‍ വേറെ ഒരു ചുറ്റുമതിലുണ്ട്. അതിനുള്ളിലാണ് ശ്രീകോവിലുകള്‍. ചുറ്റുമതിലില്‍ ചുറ്റുവിളക്കിനുള്ള കല്‍വിളക്കുകള്‍ ഉണ്ട്. കരിങ്കല്ലുകള്‍ പാകിയതാണ് ക്ഷേത്രത്തിനുള്ളിലെ വഴികള്‍. കണ്ണന്‍ ചെറുപ്പത്തില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വരുമായിരുന്നു. ഇപ്പോ ഉത്സവങ്ങള്‍ക്ക് മാത്രമായി വരവ്….

കാര്‍ അമ്പലത്തിനടുത്തുള്ള ആല്‍മരത്തിന് ചുവട്ടില്‍ നിര്‍ത്തി. തിരക്ക് തീരെയില്ല. അവര്‍ ഇരുവരും ചുറ്റമ്പലത്തിനുള്ളിലേക്കായി നടന്നു. നവവധുവിനെയും നവവരനെയും എല്ലാരും പുഞ്ചിരിയോടെ എതിരേറ്റു. തൊഴുത് പ്രസാദം വാങ്ങി പുറത്തേക്കിറങ്ങി. അവള്‍ അവന് ചന്ദനം തൊട്ട് കൊടുത്തു.

തണുത്ത ചന്ദനം നെറ്റില്‍ പതിഞ്ഞപ്പോ മനസിലും ശരീരത്തിനും ഒരു കുളിര്‍മ… പിന്നെ സമയം കളയാതെ തിരിച്ച് വൈഷ്ണവത്തിലേക്ക് പോന്നു. അന്ന് പ്രത്യേകമായി ഒരു പ്ലാനും ഉണ്ടായിരുന്നില്ല. കണ്ണന്‍ അച്ഛന്‍റെ കുടെ കുടി. ചിന്നു അമ്മയുടെ കുടെയും. നാളെതൊട്ട് വിരുന്നിന്‍റെ ബഹളമാണ്. ചിന്നുവിന്‍റെയും കണ്ണന്‍റെയും ബന്ധുക്കളുടെ വിട്ടിലേക്ക് ചെല്ലണം… ഒരാഴ്ചയ്ക്ക് വേറെ പരുപാടിയൊന്നും നടക്കില്ല. നാടുചുറ്റി നടപ്പ് തന്നെ….

ചിന്നു ആദ്യദിനം തോട്ടെ ഒരു മരുമോളെന്നതില്‍ ഉപരി ഒരു മകളായി മാറുകയായിരുന്നു. വിലാസിനി ചെയ്തിരുന്ന പല കാര്യങ്ങളും ആദ്യദിനം തൊട്ട് അവള്‍ ഏറ്റെടുത്തു. ഉച്ചയ്ക്ക് എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിച്ചു. പിറ്റേന്ന് തൊട്ട് ഗോപകുമാര്‍ ഓഫീസിലേക്ക് പോകുമെന്ന് പറഞ്ഞു.

ഉച്ചയ്ക്ക് ശേഷം വിലാസിനിയും ചിന്നുവും കുടെ മുകളില്‍ കണ്ണന്‍റെ മുറയില്‍ പോയി ചിന്നുവിന്‍റെ ഡ്രെസെല്ലാം എടുത്ത് വെക്കാന്‍ തുടങ്ങി. ഉച്ചയ്ക്ക് ശേഷം അവര്‍ ആ പണിയില്‍ മുഴുകി.

വൈകീട്ട് പുജമുറിയില്‍ വിളക്ക് തെളിയിച്ചത് ചിന്നുവാണ്. അച്ഛനും അമ്മയും ഉള്ളത് കൊണ്ട് കണ്ണനും ചിന്നുവിനും അന്ന് പകല്‍ അധികം സംസാരിക്കാന്‍ സാധിച്ചില്ല. രാത്രി ഭക്ഷണസമയത്ത് എല്ലാവരും ഡൈനിംഗ് ടെബിളിന് ചുറ്റും ഇരുന്നു. ഭക്ഷണത്തിനിടെ വിലാസിനി സംസാരിച്ചു തുടങ്ങി….

ചിന്നു വെജിറ്റേറിയനാണെന്ന് രണ്ടുപേര്‍ക്കും അറിയമെന്ന് തോന്നുന്നു…. വിലാസിനി പറഞ്ഞ് കണ്ണനെയും ഗോപകുമാറിനെയും നോക്കി….

ആ അറിയാം… അതിന്…. കണ്ണന്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ ചോദിച്ചു….

ഹാ…. എന്നാല്‍ നാളെ തോട്ട് ഈ വിട്ടിലുള്ളവര്‍ എല്ലാവരും വെജിറ്റേറിയനാണ്…. വൈഷ്ണവത്തിലെ രാജമാതാ ശാസനമിറക്കി…

ഒരു നിമിഷം ചിന്നുവും കണ്ണനും ഗോപകുമാറും ഞെട്ടി… മൂവരും വിലാസിനിയുടെ മുഖത്തേക്ക് നോക്കി. എന്നാല്‍ അവിടെ വേറെ ഭാവം ഒന്നുമുണ്ടായില്ല… നിയമം പാസാക്കിയ പോലെ വിലാസിനി ഗോപകുമാറിനെയും കണ്ണനെയും തുറിച്ചു നോക്കി.

അത്… അമ്മേ…. എനിക്ക് വേണ്ടി അങ്ങനെയൊന്നും വേണ്ട…. ചിന്നു വിലാസിനിയോട് ബഹുമാനപൂര്‍വ്വം പറഞ്ഞു….

ചിന്നു…. ഇവിടെ എന്തായാലും രണ്ടുതരം ഭക്ഷണം ഉണ്ടാക്കാന്‍ പറ്റില്ല…. അപ്പോ ഇതെ നടക്കു….

അതിന് ഞാന്‍ നോണ്‍ വെജ് കഴിച്ച പോലെ…. അച്ഛനെയും കണ്ണേട്ടനെയും നിര്‍ബന്ധിക്കണോ…. ചിന്നു വിണ്ടും ചോദിച്ചു….

ഇതിന് അവര്‍ക്ക് എതിര്‍പ്പൊന്നും കാണില്ല…. ഉണ്ടോ…. വിലാസിനി കണ്ണനെയും ഗോപകുമാറിനെയും നോക്കി ചോദിച്ചു….

അത് കണ്ട് കണ്ണന്‍ ഗോപകുമാറിനെ നോക്കി. ഭാര്യയുടെ കരുത്തുറ്റ തിരുമാനത്തിന് ഏതിര് പറയാന്‍ കഴിയാതെ ഗോപകുമാര്‍ കണ്ണനില്‍ നിന്ന് നോട്ടം എടുത്ത് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. തന്നെ സപ്പോര്‍ട്ട് ചെയ്യാനാളില്ലാതെ കണ്ണനും എതിര്‍പ്പൊന്നും പറഞ്ഞില്ല….

ഇതെല്ലാം കണ്ട് നിന്ന ചിന്നു ദയനീയമായി കണ്ണനെ നോക്കി. എന്നാല്‍ അവന്‍ അത് ശ്രദ്ധിച്ചില്ല. അവന്‍ ഭക്ഷണത്തില്‍ ശ്രദ്ധ കൊടുത്തു. അധികം വൈകാതെ ഭക്ഷണം കഴിഞ്ഞ് എല്ലാരും എണിറ്റു….

രാത്രി അമ്മയെ സഹയിച്ച് കഴിഞ്ഞ് ചിന്നു കിടക്കാന്‍ വരുമ്പോള്‍ കണ്ണന്‍ ബെഡിലിരുന്ന് പബ്ജി കളിക്കുകയായിരുന്നു. അവന്‍ പുറത്തേക്ക് ശ്രദ്ധ കൊടുക്കാതെ ഫോണില്‍ നോക്കി നില്‍ക്കുകയാണ്. ചെവിയില്‍ ഇയര്‍ഫോണ്‍ ഉള്ളത് കൊണ്ട് വെറേ ശബ്ദം ഒന്നും കേള്‍ക്കുന്നില്ല. ഇടയ്ക്ക് കണ്ണന്‍ എന്തൊക്കെയോ പറയുന്നുണ്ട്. ചിന്നു വാതില്‍ അഠച്ച് കുറ്റിയിട്ട് അവന്‍റെ അടുത്ത് ചുറ്റിപറ്റി നടന്നു.

ചിന്നു എന്തോ പറയാന്‍ കുറച്ച് നേരം കണ്ണനെ നോക്കി നിന്നെങ്കിലും അവിടെ നിന്ന് മറുപടിയൊന്നും വരാത്തത് കൊണ്ട് ചിന്നു ബാത്ത്റൂമിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് റൂമിലേക്ക് ഇറങ്ങി വരുമ്പോഴും കണ്ണന്‍ ഫോണില്‍ തന്നെയാണ്. അവള്‍ക്ക് ദേഷ്യവും വിഷമവുമൊക്കെ വന്നു.

കണ്ണേട്ടാ…. അവള്‍ വിളിച്ചു….

നോ റിപ്ലോ…. അവന്‍ അറിഞ്ഞത് പോലുമില്ല….

ചിന്നു കണ്ണന്‍റെ അടുത്തേക്ക് വന്നു. ഒരു ചെവിയില്‍ നിന്ന് ഒരു ഇയര്‍ഫോണെടുത്തു. അപ്പോഴാണ് കണ്ണന്‍ ചിന്നു വന്നതുപോലും അറിഞ്ഞത്….

കണ്ണന്‍ ചിന്നുവിനെ നോക്കി….

ഹാ… ചിന്നുവോ…. എപ്പോ വന്നു…. കണ്ണന്‍ സാധാരണ രീതില്‍ ചോദിച്ചു.

ഞാന്‍ വന്നിട്ട് കുറെ നേരമായി…. എത്ര വിളിച്ചു…. കണ്ണേട്ടാ…. ചിന്നു അല്‍പം വിഷമത്തോടെ പറഞ്ഞു….

യ്യോ…. ചിന്നു നീയിരിക്ക് ഒരു രണ്ടു മിനിറ്റ് ലാസ്റ്റ് സോണാണ്….. കണ്ണന്‍ അവളോട് പറഞ്ഞു.

ചിന്നു ദേഷ്യത്തോടെ ബെഡിന്‍റെ മറ്റെ തലയ്ക്കല്‍ പോയി ഇരുന്നു. പിന്നെ കണ്ണനെ നോക്കിയിരുന്നു… അപ്പുറത്ത് നിന്ന് വേറെ മറുപടിയൊന്നും കാണുന്നില്ല….

ശ്ശേ…. കണ്ണന്‍ ഫോണേടുത്ത് ബെഡിലേക്കെറിഞ്ഞു…. ചിന്നു ഇതെന്ത് കുത്ത് എന്നാലോചിച്ച് നിന്നു. അപ്പോഴാണ് കണ്ണന്‍ ചിന്നു തന്നെ നോക്കി ഇകിത്തുന്നത് കണ്ടത്….

കണ്ണന്‍ ഇയര്‍ഫോണ്‍ എടുത്ത് വെച്ച് ചിന്നുവിന് നേരെയായി ഇരുന്നു.

ചിന്നു… കിടന്നില്ലേ….. കണ്ണന്‍ ചോദിച്ചു….

ഇല്ല…. ഞാന്‍ കണ്ണേട്ടനോട് ഒരു കാര്യം ചോദിക്കാന്‍ കാത്തിരുന്നതാ….

എന്ത് കാര്യം….

ഡൈനിംഗ് ഹാളില്‍ നടന്നതില്‍ കണ്ണേട്ടന് എന്നോട് ദേഷ്യമുണ്ടോ…

എന്തിന്….. ഭക്ഷണകാര്യത്തിലാണോ….

ഹാ….

നിയെന്താ അങ്ങിനെ ചോദിച്ചേ…. കണ്ണന്‍ ചോദിച്ചു.

അല്ല… കണ്ണേട്ടന്‍റെ അപ്പോഴത്തെ ഇരുപ്പ് കണ്ടിട്ട് ചോദിച്ചതാണ്….

ഹോ… അതാണ് കാര്യം… ഡീ…. അത് എനിക്കിത്തിരി വിഷമമുണ്ടാക്കി എന്നത്

ശരിയാണ്…. പക്ഷേ നിന്നോട് ദേഷ്യമൊന്നുമില്ല….

കണ്ണന്‍ പതിയെ ബെഡിലേക്ക് കിടന്നു. ചിന്നു തലയണയെടുത്ത് നടുക്ക് വെച്ചു. കണ്ണന്‍ അതിഷ്ടപ്പെടാത്ത മട്ടില്‍ ഒന്നു നോക്കി…

അതെന്താ… ഞാന്‍ കാരണമല്ലേ അങ്ങിനെയുണ്ടായത്… ചിന്നു ചോദിച്ചു.

അതൊന്നും കുഴപ്പമില്ല…. അല്ലേലും അടുക്കള അമ്മയുടെ സെക്ഷനാണ്. അവിടെ ഞങ്ങള്‍ക്ക് വോയ്സ് കുറവാണ്. പിന്നെ അച്ഛന് ചെറിയ ആരോഗ്യപ്രശ്നമുണ്ട്…. അതുകൊണ്ട് നോണ്‍ വെജ് ഫുഡ് കുറക്കാന്‍ ആദ്യമേ ചര്‍ച്ച വന്നതാണ്… ഇപ്പോ നീയുള്ളത് ഒരു കാരണമാക്കി… അത്രയുള്ളു… കണ്ണന്‍ പറഞ്ഞു നിര്‍ത്തി….

അതെന്താ ഞാനുള്ളതു കാരണമായി എന്നു പറഞ്ഞത്….

അത് അമ്മയ്ക്കും അച്ഛനും നിന്നെ വല്യ ഇഷ്ടമാണ്. അവര്‍ക്ക് അഞ്ച് കൊല്ലത്തിന് ശേഷമാണ് ഞാന്‍ ഉണ്ടായത്. അവര്‍ക്ക് ഒരു പെണ്‍കുട്ടി വേണമെന്നായിരുന്നു. എന്നാല്‍ എന്‍റെ പ്രസവത്തില്‍ ചില പ്രശ്നങ്ങളുണ്ടായത് ഇനി ക്യാരി ചെയ്യാന്‍ പറ്റില്ല എന്ന പോലെയായി. അന്നത്തെ പെണ്‍കുട്ടിയോടുള്ള സ്നേഹമാണ് ഇപ്പോ നിന്നോട് കാണിക്കുന്നത്….

അങ്ങിനെയാണോ…. ചിന്നു ചോദിച്ചു…

അതെ…. പിന്നെ എങ്ങിനെയുണ്ടായിരുന്നു അമ്മയുമൊപ്പം ഒരു ദിവസം…. കണ്ണന്‍ ചോദിച്ചു….

അമ്മ പാവമാണ്. ഇന്നലെ എന്നോട് കണ്ണേട്ടനെ പറ്റി പറഞ്ഞതപ്പോ കേട്ടപ്പോ അമ്മ വല്യ ദേഷ്യകാരിയാണ് എന്ന് കരുതി… പക്ഷേ…. അമ്മ പാവമാ…. എനിക്ക് ഒരുപാടിഷ്ടമായി….

ചിന്നുവിന്‍റെ ചിരിച്ചുകൊണ്ടുള്ള സംസാരവും അവളുടെ ചേഷ്ടകളും ഒരു നിമിഷം കണ്ണന്‍റെ മനസ്സിനെ വേറെ വഴിയേക്ക് നയിച്ചു. അവന്‍ പതിയെ അവളുടെ മുഖത്ത് നിന്ന് കണ്ണെടുത്ത് അവളുടെ അംഗലവണ്യത്തെ ശ്രദ്ധിക്കാന്‍ തുടങ്ങി.

കണ്ണേട്ടനില്‍ നിന്ന് മറുപടിയൊന്നും കാണാതെയിരുന്ന ചിന്നു അപ്പോഴാണ് കണ്ണന്‍റെ മുഖത്തേക്ക് നോക്കുന്നത്. തന്‍റെ ശരീരത്തെ ഇതുവരെ കാണാത്ത രൂപത്തില്‍ നോക്കുന്ന കണ്ണേട്ടന്‍റെ മുഖം….. അവള്‍ എന്ത് ചെയ്യണമെന്നറിയതെ ബെഡില്‍ ഇരുന്നു. കണ്ണേട്ടന്‍റെ നോട്ടം ഇപ്പോഴും മാറിയിട്ടില്ല.

വൃത്തികേട്ട മനുഷ്യന്‍…. താന്‍ ഇവിടെ ഓരോന്ന് പറയുമ്പോ…. അതൊന്നും ശ്രദ്ധിക്കാതെ നോക്കി കൊല്ലുകയാണല്ലോ…. ചിന്നു ചിന്തിച്ചു.

അവള്‍ വേറെ നിവര്‍ത്തിയില്ലാതെ താഴെയുള്ള പുതപ്പെടുത്ത് കഴുത്ത് വരെ മുടി….

ദര്‍ശനസുഖം നഷ്ടപ്പെട്ട കണ്ണന്‍ പെട്ടന്ന് നോട്ടം അവളുടെ മുഖത്തേക്ക് നിക്കി. അവളും ഒരു വശപ്പിശക്കോടെ തന്നെ നോക്കി നില്‍ക്കുന്ന കാര്യം കണ്ണന്‍ അപ്പോഴാണ് മനസിലാക്കിയത്…. അവന്‍റെ മുഖം ചമ്മലില്‍ മുങ്ങി. ഒരു ചമ്മിയ ചിരി അവള്‍ക്കായ് സമ്മാനിച്ചു…..

ശോ…. വൃത്തികേട്….. മനുഷ്യന്‍ ആ നോട്ടത്തില്‍ ഉരുകി പോകുമല്ലോ…. ചിന്നു കളിയായി പറഞ്ഞു….

എന്നാലേ….. നിന്‍റെ സ്വന്തം കണ്ണേട്ടന് മുത്തം തരോ….

എന്തോന്ന്….

ഒരുമ്മ താടീ….. ഒരശ്വാസത്തിന്…..

അതൊന്നും പറ്റില്ല….. വേണേല്‍ രണ്ടു കൊല്ലം കഴിഞ്ഞിട്ട് തരാം…. ചിന്നു പറഞ്ഞു….

അത് അപ്പോ ഞാന്‍ വാങ്ങി കൊണ്ട്…. തല്‍ക്കാലം ഇപ്പോ ഒരെണ്ണം താ….

എനിക്കെങ്ങും വയ്യ…. ഞാന്‍ കിടക്കാന്‍ പോവാണ്…. ഗുഡ് നൈറ്റ്…. ഇത്രയും പറഞ്ഞു ചിന്നു കിടക്കാന്‍ ഭാവിച്ചു….

അങ്ങിനെപ്പോ എന്നെ കൊതിപ്പിച്ചിട്ട് നീ ഇന്ന് ഉറങ്ങില്ല….. കണ്ണന്‍ ഇടയ്ക്കുള്ള തലയണയില്‍ കൈ കുത്തി അവളുടെ വയറിന് സൈഡിലായി ഇക്കിളിയാക്കി…. പെട്ടന്നുണ്ടായ കണ്ണന്‍റെ പ്രവര്‍ത്തി ചിന്നു പ്രതിക്ഷിച്ചില്ല….

ഹയ്യ്…. കണ്ണേട്ടാ…. വീട്….. വേണ്ട…. ഇക്കിളിയാവുന്നു…. ചിന്നു കിടക്കയില്‍ കിടന്ന് പുളഞ്ഞ് കൊണ്ട് വിളിച്ചു പറഞ്ഞു….

ചിന്നുമോള്‍ക്ക് ഉറങ്ങണമെങ്കില്‍ പൊന്നുമോള് എട്ടനൊരു ഉമ്മ തന്നെ പറ്റു…. കണ്ണന്‍ കരാര്‍ വ്യവസ്ഥ പറഞ്ഞു….

ചിന്നു കണ്ണനെ ദയനീയമായി നോക്കി…. കണ്ണന്‍ എന്തോ നേടിയ ഒരാളെ പോലെ അവളെ നോക്കി നിന്നു.

ഉറങ്ങണോ…. അതോ ഇങ്ങനെ നോക്കി ഇരിക്കണോ…. കണ്ണന്‍ ചോദിച്ചു….

മ്…. ഓക്കെ… ഒരുമ്മ…. അത്ര ഉള്ളു…. കിട്ടിയാ പിന്നെ എന്നെ ഉറങ്ങാന്‍ സമ്മതിക്കണം….

ഓക്കെയാണോ…. വേറെ വഴിയില്ലാതെ ചിന്നു ചോദിച്ചു….

ഓക്കെ…. എന്നാല്‍ വേഗം താ…. കണ്ണന്‍ ധൃതി കൂട്ടി

എന്നാല്‍ കണ്ണടക്ക്…. ചിന്നു പിറഞ്ഞു….

അതെന്തിനാ…..

ഉമ്മ വേണോ…. കണ്ണടച്ചാലെ തരു…. ചിന്നു കട്ടായം പറഞ്ഞു….

ശരി…. കണ്ണന്‍ കണ്ണുകളാടച്ചു….

ബെഡിലെ ഇളക്കം അറിയുന്നുണ്ട്…. വേറെ ഒന്നുമില്ല…. കണ്ണ് തുറക്കണമോ എന്നൊരു ത്വര വരുന്നുണ്ട്…. സെക്കന്‍റിനുള്ളില്‍ ഒരു തണ്ണുപ്പ് കവിളില്‍ വന്ന് പതിച്ചു…. അത് കിട്ടിയപ്പോ വല്ലാത്ത ഒരു കുളിര്….. അതിന്‍റെ ഉന്‍മാദ്ദത്തില്‍ അറിയാതെ കണ്ണുകള്‍ തുറന്നു പോയി…. അവന്‍ അവളെ പ്രണയഭാവത്തില്‍ നോക്കി സ്വന്തം കവിളില്‍ കൈ വെച്ചു…. എന്തോ തെറ്റ് ചെയ്ത ഭാവം ചിന്നുവിന്‍റെല്‍….

മതി നോക്കിയത്…. കിടന്നുറങ്ങാന്‍ നോക്ക്…. ചിന്നു ഭാവം മാറ്റി പറഞ്ഞു….

ഒന്നുടെ കിട്ടുമോ…. കണ്ണന്‍ ചോദിച്ചു…..

ഇല്ല…. കരാറില്‍ ഒന്നെ ഉള്ളു…. ഇല്ലെല്‍ ഞാന്‍ അമ്മയെ വിളിച്ച് ചോദിക്കാം…. ചിന്നു അവസാന അടവ് എടുത്തു…

വേണ്ട…. ഇപ്പോ ഇത് മതി…. വെറുതെ അമ്മയുടെ ഉറക്കം കളയണ്ട…. കിട്ടിയത് പോരാ എന്നുണ്ടെങ്കിലും മനസില്ല മനസ്സോടെ അവന്‍ കിടന്നു. തലയണയ്ക്ക് അപ്പുറം അവളും…. എപ്പോഴെ അവര്‍ ഇരുവരും ഉറക്കത്തിലേക്ക് വീണു…

പിറ്റേന്ന് ചിന്നുവിന്‍റെ കണ്ണേട്ടാ എന്ന വിളിയിലാണ് കണ്ണന്‍ ഉറക്കമുണരുന്നത്… തലേന്ന് അലറാം ഓഫാക്കിയതിന്‍റെ ഗുണം… രണ്ട് മണിക്കുര്‍ കുടെ ഉറങ്ങാന്‍ പറ്റി…. കണ്ണന്‍ കണ്ണ് തുറന്ന് ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി…. കുളിച്ച് സുന്ദരിയായി തന്‍റെ ഭാര്യ…. പുഞ്ചിരിയാര്‍ന്ന മുഖത്തോട് കുടി, കണ്ണെഴുതി, സിന്ദുരം തൊട്ട്, അണിഞ്ഞൊരുങ്ങിയ ചിന്നു.

ഗുഡ് മോണിംഗ്…. കണ്ണന്‍ വിഷ് ചെയ്തു….

ഹാ ഗുഡ് മോണിംഗ്…. പോത്ത് പോലെ കിടന്നുറങ്ങാതെ എണിക്ക്….

അല്ല… എങ്ങോട്ടാ എന്‍റെ ദേവി രാവിലെ തന്നെ…..

കണ്ണേട്ടാ… ഇന്നലെ പറയാന്‍ മറന്നു. അമ്മ അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞിരുന്നു. ലക്ഷമി വിരുന്നിന് വിളിച്ച കാര്യമുദ്ദേശിച്ച് ചിന്നു പറഞ്ഞു

എങ്ങോട്ട് അടുക്കളയിലെക്കോ…. വിലാസിനി വിളിച്ചെന്ന് വിചാരിച്ച് കണ്ണന്‍ ചോദിച്ചു…

ഇവിടെത്തെ അമ്മയല്ല…. എന്‍റെയമ്മ…. നമ്മളോട് അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞു… ചിന്നു കാര്യങ്ങള്‍ വ്യക്തമാക്കി….

അങ്ങോട്ടോ…. പോണോ…. ഉറക്കം വിട്ടതിന്‍റെ ക്ഷീണം കാണിച്ച് കണ്ണന്‍ ചോദിച്ചു.

ഹാ…. പോണം…. വേഗം റെഡിയാവ്…. നമ്മുക്ക് രാവിലെ ഭക്ഷണം കഴിച്ച് ഇറങ്ങാം….

ഹാ… ശരി പോവാം…. കണ്ണന്‍ വല്യ ഉല്‍സാഹമില്ലാത്ത രീതിയില്‍ പറഞ്ഞു.

ഇങ്ങനെ കിടക്കാതെ പോയി പല്ലുതേക്ക്…. ചായ മേശപുറത്ത് വെച്ചിട്ടുണ്ട്…. ചിന്നു ഇത്രയും പറഞ്ഞ് തിരിഞ്ഞ് നടന്നു…

അയ്യോ…. ചിന്നു, ഇങ്ങു വന്നേ…. കണ്ണന്‍ കിടന്നു കൊണ്ട് വിളിച്ചു….

പെട്ടെന്ന് തിരിഞ്ഞ് ചിന്നു എന്താ എന്ന് ചോദിച്ച് കണ്ണനടുത്തേക്ക് വന്നു….

അടുത്തെത്തിയ ചിന്നുവിന്‍റൈ കൈ പിടിച്ച് അവന്‍റെ ദേഹത്തേക്ക് വലിച്ചിട്ടു… ശക്തിയിലുള്ള ആ വലിക്കലില്‍ ഒന്ന് എതിര്‍ക്കാന്‍ പോലും കഴിയാതെ ചിന്നു അയ്യോ…. അമ്മേ എന്ന നിലവിളിയോടെ അവന്‍റെ ദേഹത്തേക്ക് പതിച്ചു.

അവളുടെ മാറിടങ്ങള്‍ അവന്‍റെ നെഞ്ചില്‍ വന്നിടിച്ചു…. അത് പതിയെ അവിടെ അമര്‍ന്നു…. കണ്ണന്‍ തന്‍റെ ശരീരത്തില്‍ കിട്ടിയ ചൂടില്‍ തരിച്ച് നിന്നു. വികാരങ്ങള്‍ ഉണര്‍ന്നതിന്‍റെ ഫലമായി പുതപ്പിനടിയില്‍ അവന് സിഗ്നല്‍ കിട്ടി.

വന്നു പതിച്ച ചിന്നു പെട്ടെന്ന് സ്വബോധത്തിലെത്തി. അവള്‍ ദേഷ്യത്തോടെ കണ്ണന്‍റെ നെഞ്ചില്‍ പിടിച്ച് എണിക്കാന്‍ നോക്കി. പക്ഷേ കണ്ണന്‍ അപ്പോഴെക്കും പിറകിലുടെ അവളെ ലോക്ക് ചെയ്തു….

കണ്ണേട്ടാ…. എന്തായിത്…. വിട്…. അമ്മയുണ്ട് താഴെ….. ചിന്നു പറഞ്ഞു….

അതേയ്…. ഇന്നലെ എന്തോ ഒന്ന് മറന്നു. അത് തരാനാ വിളിച്ചേ….

ഇത്രയും പറഞ്ഞ് അവളുടെ പിറകില്‍ ലോക്ക് ചെയ്ത കൈകള്‍ അവളുടെ കവിളുകളില്‍ വെച്ച് ഇടത്തേ കവിളില്‍ ചുടുചുബനം നല്‍കി.

കണ്ണന്‍റെ പ്രവൃത്തിയില്‍ എതിര്‍ക്കാന്‍ കഴിയാതെ ഒരു പാവയെപോലെ ചിന്നു ചലിച്ചു. കിട്ടിയ മുത്തത്തിന്‍റെ സുഖം മാറും മുമ്പേ അവള്‍ കവിള്‍ ശക്തിയില്‍ അവന്‍റെ ചുണ്ടില്‍ നിന്ന് മാറ്റി.

പിന്നെ അല്‍പം ദേഷ്യത്തോടെ കണ്ണനെ നോക്കി. പിന്നെ പറഞ്ഞു…

വിട് കണ്ണേട്ടാ…. ഇല്ലേല്‍ ഞാന്‍ ഇപ്പോ അലറി വിളിക്കും….

പെട്ടെന്ന് ഒരു പേടി വന്ന കണ്ണന്‍ തന്‍റെ കൈകള്‍ അയച്ചു അവളെ സ്വതന്ത്രമാക്കി. അവള്‍ ചാടി എണിറ്റു.

ദുഷ്ടന്‍…. അവള്‍ ദേഷ്യം കാണിച്ച് അവനെ നോക്കി പറഞ്ഞു…. പിന്നെ കൈതലം ഉപയോഗിച്ച് ഉമ്മ കിട്ടിയ കവിള്‍ അമര്‍ത്തി തടവി…. കണ്ണന്‍ പുഞ്ചിരിയോടെ നോക്കി നിന്നു.

പല്ലു പോലും തേക്കാതെ കിടക്കുന്നത് കണ്ടില്ലേ…. ജന്തു…. എന്‍റെ മുഖമാകെ വൃത്തികേടാക്കി…. ചിന്നു ദേഷ്യത്തോടെ തന്നെ പറഞ്ഞു…

അപ്പോ പല്ലു തേച്ച് തന്നാല്‍ കുഴപ്പമില്ലേ…. അവളെ ഒന്നുടെ ചൊറിഞ്ഞ് കൊണ്ട് കണ്ണന്‍ ചോദിച്ചു….

മറുപടി കേട്ട ചിന്നു കണ്ണുരുട്ടി കാണിച്ചു….

ചിന്നു…. താഴെ നിന്ന് വിലാസിനി വിളിച്ചു…..

ദാ വരുന്നമ്മേ…. ചിന്നു ഉറക്കെ വിളിച്ചു പറഞ്ഞു. പിന്നെ തിരിഞ്ഞ് വേഗത്തില്‍ നടന്നു…. നടന്നു നിങ്ങുന്ന ചിന്നുവിനെ പിറകിലുടെ നോക്കി നഷ്ടസ്വര്‍ഗങ്ങളൊയൊര്‍ത്ത് കണ്ണന്‍ നെടുവിര്‍പ്പിട്ടു.

രാവിലത്തെ ഭക്ഷണം കഴിഞ്ഞ് ഇരുവരും ഇറങ്ങി. ചിന്നുവിന്‍റെ വിട്ടിലേക്ക്….

കാറിലായിരുന്നു യാത്ര…. വണ്ടി മെയിന്‍ റോഡിലെത്തിയപ്പോഴെ മ്യുസിക്ക് സിസ്റ്റം ഓണാക്കി. അതോടെ കാറില്‍ പാട്ട് മുഴങ്ങി.

ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ് നീ വന്നു

ഓമലേ…. ജീവനില്‍ അമൃതേകാനായ് വീണ്ടും

എന്നില്‍ ഏതോ ഓര്‍മ്മകളായ് നിലാവിന്‍ മുത്തേ നീ വന്നു….. ……………..

പാട്ടുകളും തമാശകളും സംസാരങ്ങളുമായി യാത്ര തുടര്‍ന്നു. അങ്ങിനെ ഒരു മണിക്കുറോണ്ട് അവിടെയെത്തി. കാര്‍ നേരെ പോര്‍ച്ചിലേക്ക് കയറ്റിയിട്ടു. അവിടെ ചാരത്ത് ശേഖരന്‍റെ ബൈക്കിരുപ്പുണ്ട്. ചിന്നു ഇറങ്ങി വീടിലേക്ക് ചാടി കയറി. പിറകെ കണ്ണനും… കോളിംഗ് ബെല്ലടിച്ച് ചിന്നു വാതിലേക്ക് നിങ്ങി. അധികം വൈകാതെ ശേഖരന്‍ വന്ന് വാതില്‍ തുറന്നു.

ചിന്നു അച്ഛനോട് ഒന്ന് ചിരിച്ച് വീടിന്‍റെ ഉള്ളിലേക്ക് കയറി. കണ്ണന്‍ പൂമുഖത്തേക്ക് ഇറങ്ങി വരുന്ന ശേഖരനോട് സംസാരിച്ചു നിന്നു. ശേഖരന്‍ അധികവും ബിസിനസ് കാര്യങ്ങളാണ് സംസാരിച്ചത്. കണ്ണന്‍ ഉള്ള അറിവ് വെച്ച് മറുപടി കൊടുത്തു. അപ്പോഴെക്കും ചിന്നുവും ലക്ഷ്മിയമ്മയും വാതിലില്‍ എത്തി. മോനെ അവിടെ നിന്ന് സംസാരിക്കാതെ അകത്തേക്ക് കയറി വാ…. ലക്ഷ്മിയമ്മ പുഞ്ചിരിയോടെ കണ്ണനോട് പറഞ്ഞു. അന്ന് അവിടെ ഒരുപാട് സംസാരിച്ചു. ചിന്നുവിനെ പറ്റിയും ലക്ഷ്മിയമ്മയെ പറ്റിയും അവരുടെ ബിസിനസ്സിനെ പറ്റിയും അങ്ങനെ അങ്ങനെ ഒരുപാട് കാര്യങ്ങള്‍…..

അന്ന് വൈകിട്ട് ചിന്നുവിന്‍റെ കുടെ അവളുടെ നാട് കാണാന്‍ ഇറങ്ങി. പാടവും ചെറിയ കുന്നുകളും അമ്പലവും അമ്പലകുളവും നാട്ടുവഴികളും തെങ്ങിന്‍തോപ്പും എല്ലാമൊന്ന് ചുറ്റിയടിച്ച് കണ്ടു. ചിന്നുവിന്‍റെ പല കുട്ടുകാരികളെയും നാട്ടുകാരെയും പരിചയപ്പെട്ടു. തിരിച്ച് വീട്ടില്‍ കയറി ചെല്ലുമ്പോള്‍ നേരം ഇരുട്ടി. നല്ലൊരു വാക്കിംഗായിരുന്നു. പുതിയ നാട്ടില്‍ പുതിയ നാട്ടുകാര്‍ അവരുടെ സ്നേഹം കുശലന്വേഷണം അങ്ങിനെ അങ്ങിനെ…. രാത്രി ഭക്ഷണശേഷം കണ്ണന്‍ അവളുടെ മുറിയിലേക്ക് ചെന്നു. അവള്‍ എത്തിയിട്ടില്ല…. ബെഡില്‍ പോയിരുന്നു. ആകെ ഡെക്കറേഷനുള്ള മുറി. അന്ന് പെണ്ണുകാണാലിന് വന്നതിന് ശേഷം അവന്‍ അങ്ങോട്ട് കയറിട്ടില്ല. മേശപുറത്ത് അവളുടെ ലാപ്ടോപ്പ് കണ്ടു. ഒരു രസം തോന്നി കണ്ണന്‍ അത് എടുത്ത് ബെഡില്‍ ഇരുന്നു. ശേഷം ഓണാക്കി. പുഞ്ചിരിച്ചു നില്‍ക്കുന്ന ചിന്നുവും രമ്യയും വേറെ രണ്ടുപേരുമാണ് വാള്‍പേപ്പറില്‍ എന്തോ അവളുടെ ചിരി ഫോട്ടോയില്‍ കാണാന്‍ നല്ല ഭംഗിയാണ്. നേരിട്ട് കാണുമ്പോ ചിരി അധികനേരം നില്‍ക്കില്ല. അതുകൊണ്ട് നന്നായി അസ്വദിക്കാന്‍ കഴിയില്ല.

അപ്പോഴെക്കും ചിന്നു റൂമിലേക്ക് കയറി വന്നു. ഒരു തലയണയും പിടിച്ച് സന്തോഷത്തോടെയാണ് വന്നത്. പെട്ടന്നാണ് തന്‍റെ ടാപ്ടോപ്പിലും നോക്കി ചിരിച്ച് നില്‍ക്കുന്ന കണ്ണനെ അവള്‍ കാണുന്നത്…. പെട്ടന്ന് അവളുടെ മുഖഭാവം മാറി. അവള്‍ തലയണയോടെ ബെഡിലേക്ക് ചാടി കണ്ണന്‍റെ സൈഡിലുടെ ലാപ്ടോപ്പിലേക്ക് നോക്കി.

അവളുടെ പഴയ പ്ലസ് ടൂ ടൂര്‍ ഫോട്ടോസ് നോക്കി നില്‍ക്കുകയായിരുന്നു അവന്‍. ഫോണിലെടുത്ത ഫോട്ടോസ് ആണ്. എന്നാലും നല്ല ക്ലാറിറ്റിയുണ്ട്…. പ്ലസ് ടൂ ലുക്ക് വെച്ച് നോക്കുമ്പോ ഇത്തിരികുടി മിനുങ്ങിട്ടുണ്ട് ചിന്നു.

കുട്ടുകാരികള്‍ എല്ലാം കൊള്ളമല്ലോ…. കണ്ണന്‍ ഒരു ചിരിയോടെ ചോദിച്ചു….

അതിഷ്ടപെടാത്ത രീതിയില്‍ ചിന്നു കൈയിലെ തലയണ വെച്ച് കണ്ണനെ രണ്ടടി വെച്ചു കൊടുത്തു….

ഡീ…. നിര്‍ത്ത്…. വേദനക്കുന്നു. കണ്ണന്‍ വെറുതെ പറഞ്ഞു

അഹാ…. വേദനിക്കട്ടെ…. ഒരു കമ്പില്‍ സാരി ചുറ്റിയാല്‍ നോക്കി നിന്നോളും ദുഷ്ടന്‍….. ചിന്നു അടി നിര്‍ത്തി പറഞ്ഞു….

അലേലും ഇതില്‍ നിന്‍റെ അത്ര ലുക്കുള്ള ആരാണുള്ളത്… കണ്ണന്‍ മുഡ് മാറ്റാനായി അവളെ പൊക്കി പറഞ്ഞു…. അത് ചെറുതായിട്ട് ഏറ്റു… പെണ്ണ് സൈലന്‍റായി….

മൈസുരാണ്ലെ….. കണ്ണന്‍ അവളോട് ചോദിച്ചു.

ഹാ… പ്ലസ് ടൂ ടൂറാണ്….

പിന്നെ എവിടെയൊക്കെ പോയി….

ബാംഗ്ലൂരും പോയി… വേറെ എവിടെയും പോയില്ല….

ഹാ അത് പറഞ്ഞപ്പോഴാ…. നമ്മുക്ക് ഹണിമൂണ്‍ പോണ്ടേ…. കണ്ണന്‍ അവളെ നോക്കി ചോദിച്ചു…

അത് വേണോ… എന്ന ഭാവത്തില്‍ ചിന്നു കണ്ണനെ നോക്കി….

എന്തേയ് വേണ്ടേ…..

വേണം…. എന്നാലും…..

എന്തേ എന്നെ വിശ്വാസമില്ലേ…. കണ്ണന്‍ ചോദിച്ചു….

ഇത്തിരി കുറവാ… ചിന്നു ഒരു ചിരിയോടെ പറഞ്ഞു.

എന്നാ പോണ്ട…. കണ്ണന്‍ ലാപ് ടോപ് ഓഫാക്കി കൊണ്ട് പറഞ്ഞു….

അയ്യേ…. അപ്പോഴെക്കും പിണങ്ങിയോ…. ചിന്നു വീണ്ടും ആക്കി ചോദിച്ചു….

നിനക്ക് വേണ്ടെല്‍ എനിക്കും തല്‍പര്യമില്ല….

എന്ത്…. സംശയഭാവത്തില്‍ ചോദിച്ചു.

ഹണിമൂണ്….. അതാണോ എന്ന ഭാവത്തില്‍ ചിന്നു ഒന്ന് ചിരിച്ചു….

ശരി… എന്നാ പോവാം…. എങ്ങോട്ടാ പോവാ….. ചിന്നു പ്രതിക്ഷയോടെ ചോദിച്ചു….

നീ പറ… നമ്മുക്ക് എവിടെയാണേലും പോവാം….

ചിന്നു കുറച്ച് ആലോചിച്ചു…. പിന്നെ എന്തോ ചിന്തിച്ചെടുത്ത പോലെ മറുപടി നല്‍കി….

ദുര്‍ഗ്ഗസ്ഥാനില്‍ പോവാം….

അവിടെയോ….

ഹാ… അന്ന് പറഞ്ഞില്ലേ…. കല്യാണം കഴിഞ്ഞ കൊണ്ടുപോകാം എന്ന്….

അതു ശെരിയാണ്… എന്നാലും അത് ഇത്തിരി പണിയാണ്…. നിന്നെ കൊണ്ട് പറ്റുമോ എന്നറിയില്ല….. കണ്ണന്‍ ഇത്തിരി വിഷമത്തോടെയായി പറഞ്ഞു….

അതെന്താ….

അതൊക്കെയുണ്ട്….. പിന്നെ പറഞ്ഞു തരാം….

എന്നാ അവിടെ കൊണ്ടുപോവില്ലേ…. ഉറപ്പല്ലേ…. ചിന്നു ചോദിച്ചു….

ഹാ…. ഉറപ്പ്…. നമ്മള്‍ അങ്ങോട്ട് പോകുന്നു. ബാക്കിയൊക്കെ നമ്മുക്ക് നാളെ തീരുമാനിക്കാം ഇപ്പോ കിടക്കാം…..

ഹാ…. കിടക്കാം….. അവള്‍ തലയിണ ഇടയില്‍ വെച്ച് അതിനെ കെട്ടിപിടിച്ച് കിടന്നു….

കണ്ണന്‍ അവളെ നോക്കാതെ കണ്ട്രോള്‍ ചെയ്ത് കണ്ണടച്ച് കിടന്നു…

(തുടരും)

Comments:

No comments!

Please sign up or log in to post a comment!