❤️കൈക്കുടന്ന നിലാവ് -09❤️

“””അഭീ… ഞാൻ… ഞാൻ പറയുന്നതൊന്ന്  നീ  കേൾക്ക്…. വായ്ക്ക് നെറിയില്ലാതെ ഇന്നലെ വന്നൊരുത്തി എന്തോ പറഞ്ഞെന്ന് കരുതി ഇങ്ങനെയാണോ നീ ബിഹേവ് ചെയ്യുന്നേ…. ???  അവളടുത്ത് പോവാൻ പറേടീ….  നീയൊന്നു നിക്ക്…..!!!””””ഗൗരിയുടെ വാക്കു കേട്ട് കുറേ നേരം മുറിയിൽ കയറി കതകടച്ചിരുന്ന ശേഷം ബാഗും പാക്ക് ചെയ്ത് പുറത്തേയ്ക്ക് നടന്ന അഭിയെ പിന്നാലെയോടി സിറ്റ്ഔട്ടിൽ വെച്ചു തടഞ്ഞു  കൊണ്ട് ഞാൻ പറഞ്ഞു…..

“””വിനൂ….  പ്ലീസ്….  എന്നെ തടയല്ലേ…. അവള്….  അവളത്രയൊക്കെ പറഞ്ഞ ശേഷവും ഞാനിവിടെ നിൽക്കുന്നത് ശെരിയല്ല….!!!”””

അവളെന്റെ ഇടത്തേ തോളിൽ പിടിച്ചു സൈഡിലേയ്‌ക്കൊതുക്കിക്കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങാൻ തുടങ്ങി…..

“””ഓഹ്…!!! അപ്പോൾ…. അപ്പോളവളൊരു വാക്ക് പറഞ്ഞാ തീരുന്ന ബന്ധമേ നമ്മള് തമ്മിലുള്ളല്ലേ…. ആ പൊലയാടിമോളെന്തോ പറഞ്ഞെന്ന് കരുതി ഉടനെ നീയിറങ്ങിപ്പോയാ അവളെന്നാ കരുതും….. അവള് പറഞ്ഞതൊക്കെ സത്യോന്നല്ലേ…. അതോണ്ട്….  അതോണ്ട് നീ മര്യാദയ്ക്ക് ബാഗുങ്കൊണ്ടകത്തേറിപ്പോയേ….!!!””””

ഞാൻ വീട്ടിനകത്തേയ്ക്ക് വിരൽ ചൂണ്ടിക്കൊണ്ട് പറയുമ്പോഴും അഭിയുടെ ഭാവത്തിലൊരു വ്യത്യാസവും കണ്ടില്ല….  അല്ലെങ്കിലും എന്തെങ്കിലുമൊന്ന് തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞാൽ അതിൽ നിന്നവളെ പിന്നോക്കം നയിയ്ക്കാൻ സാധിയ്ക്കില്ല എന്ന വസ്തുത എന്നെ രൂക്ഷമായി തന്നെ അലട്ടി….

“””ഇല്ല വിനൂ….  അവൾക്ക്….  അവൾക്കങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ ആർക്കൊക്കെ തോന്നീട്ടുണ്ടാവും…. അവള് തുറന്നു പറഞ്ഞു…. അതിലവളെ തെറ്റു പറഞ്ഞിട്ട് കാര്യമുണ്ടോ…. ???”””

“””അഭീ….  നീ….  നീയെന്താ ഉദ്ദേശിയ്ക്കുന്നേ….. ???  എനിക്ക്…  എനിക്കൊന്നും മനസ്സിലായില്ല….!!!”””

അവൾ പറഞ്ഞതൊന്നും  മനസ്സിലാകാതെ ഞാൻ ആശ്ചര്യത്തോടെ അവളെ നോക്കി….

“””അവള് പറഞ്ഞത് തെറ്റാന്ന് പറയാൻ ഞങ്ങൾക്കൊരവകാശോമില്ല വിനൂ….  ഞാന്നിന്റെയാരാ…. ???  ആരുമല്ല…. ഒരു ഫ്രണ്ടിന്റെ ഭാര്യ….!!! അത്രേയുള്ളൂ…..  ആ ഞാന്നിന്നോടിത്രേം സ്വാതന്ത്ര്യമെടുത്തതേ തെറ്റ്…. അതൊരാള് ചൂണ്ടിക്കാട്ടുമ്പോൾ പിന്നെയുമിവിടെ കടിച്ചു തൂങ്ങി നിൽക്കുന്ന ശെരിയാണോ…. ???  ആണേലുമല്ലേലും ഞാനിനി യിവിടെ നിൽക്കില്ല…..!!!”””

അവളുടെ ഉറച്ച വാക്കുകൾക്ക് മുന്നിൽ എന്തുപറയണമെന്നറിയാതെ ഞാനൊന്നു കുഴങ്ങി…..

“””അപ്പോൾ….  അതിനർത്ഥം… നീയെന്റെ ഫ്രണ്ടിന്റെ ഭാര്യ മാത്രമാണെന്നാണോ… ???  ഇത്രേന്നാള് നീയങ്ങനെയാണ് കരുതിയേക്കുന്നേന്നാണോ…. ???””

“””വിനൂ…  എനിക്ക് നിന്നോട് കൂടുതലായൊന്നും സംസാരിക്കാനില്ല….

നിങ്ങടെ രണ്ടു പേരുടേമിടേൽ ഇങ്ങനെ കടിച്ചു തൂങ്ങി കിടക്കാനുമ്മയ്യ….!! അതുകൊണ്ട് നീയെന്നെ തടയാന്നില്ക്കണ്ട…. ഞാമ്പോവുവാ….!!!”””

അവൾ ബാഗൊന്നു കൂടി മുറുക്കി പിടിച്ചു കൊണ്ട് പുറത്തേയ്ക്ക് നടന്നു….

“””എനിക്കും ഗൗരിയ്ക്കുമിടയിലുള്ള തടസ്സമവിടെ നിൽക്കട്ടേ….  എനിക്കറിയേണ്ടത് മറ്റൊരു കാര്യമാ…!!!”””

ഞാൻ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞതും അവളൊരു നിമിഷം നിന്ന ശേഷം തിരിഞ്ഞു നോക്കി….

“””അവള് പറഞ്ഞപോലെ നീയുമങ്ങനെ  കരുതുന്നുണ്ടോന്ന്… ???  വെറും ഭർത്താവിന്റെ ഫ്രണ്ടായിട്ട് മാത്രമേ മനസ്സിലുള്ളൂവെങ്കിൽ  എന്നെപറ്റി അവള് പറഞ്ഞ പോലെ കരുതുന്നതിനും വലിയ വിഷമമുണ്ടായിരിക്കില്ലല്ലോ അല്ലേ… ???”””

എന്റെയാ ചോദ്യത്തിന് മുഖമടച്ചൊരു അടിയാണ് കൊതിച്ചതെങ്കിലും അതിന് മറുപടി  പോലും പറയാതെ അവള് നടന്നകന്നപ്പോൾ ഞാനാ സിറ്റ്ഔട്ടിലേയ്ക്കിരുന്നു പോയി…

അപ്പോൾ… അപ്പോൾ അഭിയ്ക്ക്… അവൾക്ക് പോലും എന്നെ വിശ്വാസമില്ലേ… ???  എന്നൊരു ചോദ്യമാണ് ആദ്യം മനസ്സിലേയ്ക്ക് വന്നത്….!! ആദ്യം ഗൗരി…. ഇപ്പോൾ അഭിയും….  ഓരോരുത്തരായി എന്നെ മനസ്സിലാക്കിയ വിധം പ്രകടിപ്പിയ്ക്കാൻ ശ്രെമിച്ചപ്പോൾ എന്റെ മനസ്സും ശരീരവും ആശ്രയമറ്റ നിലയിലായിരുന്നു….!!!

ഞാൻ കുറേ സമയം കൂടി അതേയിരുപ്പ് തുടർന്നു…. അമ്മു കോളേജിൽ നിന്നും വന്ന് എന്നെയും മറികടന്ന് ഉള്ളിലേയ്ക്ക് പോകുമ്പോൾ എന്നെ നോക്കി പറഞ്ഞതെന്താണെന്ന് പോലും എനിക്ക് വ്യക്തമായില്ല….

ഇന്നലെ ഇതേസമയം  ചങ്ക് നീറി കിടന്ന അവസ്ഥയിൽ നിന്നും ഇന്ന് നേരത്തോട് നേരമായപ്പോൾ അതേ ചങ്കിൽ ദേഷ്യമായിരുന്നു…..  ആരോടൊക്കെയോ ഉളള കെടാത്ത കനലുകൾ….!!!

“””എടാ ഏട്ടാ…  അഭിയേച്ചിയെവിടാ…. ???”””

അകത്തു നിന്ന് ഡ്രെസ്സ് പോലും മാറാതെ പുറത്തേയ്ക്ക് വന്ന അമ്മുവത് ചോദിച്ചപ്പോൾ എനിക്ക് ഉത്തരമില്ലായിരുന്നു….  എന്നെ വിശ്വാസമില്ലാത്തതു കൊണ്ട് അവളിറങ്ങിപ്പോയി എന്നു ഞാനെങ്ങനെ എന്റെ അനിയത്തിയോട് പറയും… ???

എന്റെ വായിൽ നിന്നും മറുപടി പുറത്തു വരുന്നതിന് മുന്നേ ഹോണ്ടാ സിറ്റി ഗേറ്റ് കടന്ന് ഉള്ളിലേയ്ക്ക് കയറി…..  വല്ലാത്തൊരു നോട്ടവുമായി ഡ്രൈവിങ് സീറ്റിൽ നിന്നും ഷെഹിയിറങ്ങുമ്പോൾ കോ-ഡ്രൈവിങ് സീറ്റിൽ നിന്നുമിറങ്ങിയ ജീവൻ എനിക്ക് പുറംതിരിഞ്ഞു നിന്ന് പിന്നിലെ ഡോറ് തുറന്നിരുന്നു…..

എന്റെ നോട്ടം അങ്ങോട്ടേയ്ക്ക് ചെന്നെത്തിയപ്പോൾ ശരീരമാസകലം വെട്ടി വിറയ്ക്കുന്ന അവസ്ഥയിൽ അഭി പുറത്തേയ്ക്ക് കാൽവെച്ചു….
ഒന്നും മനസ്സിലാകാതെ അവളുടെ മുഖത്തേയ്ക്ക് നോക്കിയ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിയെന്നു തന്നെ പറയാം….

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നിന്ന് ഏങ്ങലടിയ്ക്കുന്ന അഭി….  അവളുടെ ഇടതു കൈ അപ്പോഴും കവിളിൽ സ്ഥാനമുറച്ചിരുന്നു….

“””മ്മ്മ്…. പോ കേറി….!!!”””

ജീവന്റെ കോപത്താൽ വിറയ്ക്കുന്ന സ്വരം കൂടിയായപ്പോൾ ഞാനെല്ലാം തിട്ടപ്പെടുത്തി….  അത്രയും നാൾ അഭി പറയുന്നതിനപ്പുറം ചാടിക്കടക്കാത്ത  ജീവനായിരുന്നില്ലത്….

“””നിന്നോടാ പറഞ്ഞേ കേറിപ്പോകാൻ….!!!”””

അവന്റെ ആജ്ഞ ഒന്നുകൂടിയുറച്ചപ്പോൾ  വിറച്ചു കൊണ്ട് അഭി,  സിറ്റ് ഔട്ടിലേയ്ക്ക് കയറുന്ന ആദ്യത്തെ സ്റ്റെപ്പിലിരുന്ന എന്റടുത്തേയ്ക്ക് വന്നു….

“””മ്മ്മ്… ???  എങ്ങോട്ടാ… ???”””

എന്നെയൊന്ന് നോക്കിയ ശേഷം അകത്തേയ്ക്ക് കാൽവെയ്ക്കാനൊരുങ്ങിയ അവളോട്‌ നിലത്തേയ്ക്ക് നോക്കിയിരുന്നു ഞാൻ ചോദിച്ചു….

“””വിനൂ….  ഞാൻ….!!!”””

അഭി എന്തു പറയണമെന്നറിയാതെ എന്നെ നോക്കിയപ്പോൾ പോലും എന്റെ മനസ്സലിഞ്ഞില്ല….

“””നിനക്ക് തോന്നുമ്പോൾ  വായിവരുന്നതും പറഞ്ഞിറങ്ങിപ്പോവാനും  തോന്നുമ്പോൾ വന്നു കേറാനുമിത് നിന്റച്ഛനുണ്ടാക്കി ഇട്ടേക്കുന്നതൊന്നുമല്ല…. അതുകൊണ്ട് മര്യാദയ്ക്ക് അവന്മാർക്കൊപ്പം തിരികെ  പൊക്കോ….!!!”””

ഞാൻ അതേയിരിപ്പിൽ നിന്നും ഒന്നനങ്ങാതെ തന്നെ പറഞ്ഞു…..

“””ഏട്ടാ…  ടാ നീയെന്തൊക്കെയാ ഈ പറേണേ… ???  നിനക്കെന്താ പ്രാന്തായോ…. ???  ഇത്… ഇതഭി ചേച്ചിയാടാ….  നമ്മടെ… നമ്മടഭി ചേച്ചി….!!!”””

അഭിയുടെ കണ്ണു നിറഞ്ഞതു കണ്ടതിനാലാകണം അമ്മുവിന്റെ ശബ്ദവുമൊന്നിടറിപ്പോയി….

“””ചേച്ചീ… ചേച്ചി വാ…. ഈ സാധനത്തിന് ചിലനേരത്തിങ്ങനാ…  ആരേം തിരിച്ചറിയൂല…..  ചേച്ചിയതൊന്നും കാര്യമാക്കണ്ട….!!!”””

അമ്മു പുറത്തേയ്ക്കിറങ്ങി അഭിയുടെ കൈപിടിച്ചു കൊണ്ട് വീട്ടിലേയ്ക്ക് കയറാൻ തുടങ്ങിയതും ഞാൻ കയറി എതിരെ നിന്നു…..

“””എങ്ങോട്ടാടീ നീയിവളയും ആനയിച്ചോണ്ട് പോണേ…. ???  ഇവള് നിന്റാരാ…. ???  ഒരഭിചേച്ചി….!!!  അതേ നീ പറഞ്ഞ ശെരിയാ…. എനിക്ക് ചില നേരത്താരേം തിരിച്ചറിയാമ്പറ്റൂല….  ആരേം മനസ്സിലാകത്തുമില്ല…!! പക്ഷേ…. ഇപ്പോൾ….  ഇപ്പോളെനിക്കോരോരുത്തരെയായി  മനസ്സിലായി വരുന്നുണ്ട്….!!! തല്ക്കാലം ഇത്രേം മനസ്സിലായ മതി….  അതോണ്ട് പറ നിന്റഭി ചേച്ചിയോട് ഇവിടന്ന് പൊയ്ക്കോളാൻ…. ഇറങ്ങിപ്പോവാമ്പറേടീ….!!!”””

അപ്പോഴേയ്ക്കും എന്റെയുള്ളിലെ ദേഷ്യം എനിക്ക് നിയന്ത്രിക്കാൻ കഴിയുന്നതിനും മുകളിലായിരുന്നു….
  എന്റെ ശബ്ദമുയർന്നപ്പോൾ അഭിയും ഞെട്ടിത്തരിച്ചുപോയിരുന്നു.

“””അളിയാ… അവളെന്തോ ആ നേരത്തങ്ങനൊക്കെ കാട്ടി….  നീയത് വിട്…. നിനക്കത് വിഷമമാകോന്നറിയാവുന്നോണ്ടാ കാര്യമിവളെന്നോട് പറഞ്ഞപ്പോൾ തന്നെ വീട്ടിൽ ചെന്നിവൾക്കൊന്നു പൊട്ടിച്ച് ഞാനിങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നേ….!!!”””

ജീവൻ വിശദീകരണവുമായി എന്റടുത്തേയ്ക്ക് വരുമ്പോഴും അഭി വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു….  അമ്മു അവളെ ആശ്വസിപ്പിയ്ക്കുവാൻ ശ്രെമിക്കുന്നുമുണ്ട്….

“””ജീവാ…. ഞാമ്പറഞ്ഞത് പറഞ്ഞു…  എനിക്കിനി കൂടുതലൊന്നും സംസാരിക്കാനില്ല…. ഇപ്പോ സംസാരിയ്ക്കാമ്പറ്റിയ മാനസികാവസ്ഥയിലുമല്ല…. അതോണ്ട് തത്കാലം നീയിവളേം വിളിച്ചിട്ട് പോ….!!!”””

“””എടാ നീ പറഞ്ഞ ശെരിയാ…. ഇവളങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു….  പക്ഷേ….  നീയൊരു കാര്യമാലോചിയ്ക്കണം അതൊന്നുമിവള് മനഃപൂർവം പറഞ്ഞതല്ലെന്ന്…. പറയിച്ചതല്ലേ ഇവളെക്കൊണ്ട്….!!!”””

ഷെഹി അഭിയെ പിന്താങ്ങിക്കൊണ്ട് വന്നത് കണ്ടപ്പോൾ എനിക്ക് ദേഷ്യം പിടിച്ചു നിർത്താൻ കഴിയാത്ത അവസ്ഥയിലെത്തിയിരുന്നു…..

“””ആര് ഞാനാണോ പറയിച്ചേ… അല്ലല്ലോ….  ഏതവളോ എന്തോ പറഞ്ഞെന്ന് കരുതി ഇവളെന്തൊക്കെയാ എന്നോട് പറഞ്ഞേന്ന് നിനക്കറിയോ…. ???”””

“””ഏതവളോ… ???  ഗൗരി എപ്പോൾ മുതലാ നിനക്കേതവളായത്…. ???  എന്നിട്ട് നമ്മളതറിഞ്ഞില്ലല്ലോ…. ???  അപ്പോൾ ഞങ്ങളറിയാത്ത രഹസ്യോം നിനക്കൊക്കെയുണ്ടല്ലേ…. ???”””

ഷെഹി അതേറ്റു പിടിയ്ക്കുമെന്ന് ഞാൻ കരുതിയില്ല…..

“””എടാ ഞാനതല്ലുദ്ദേശിച്ചേ…”””

“””നീയൊന്നും പറയണ്ട….!!! അവളെല്ലാം ഞങ്ങളോട് പറഞ്ഞു….!!! അതൊക്കെ നിന്റെ കാര്യം….  നിനക്ക് ഞങ്ങളോട് പറയാൻ താല്പര്യമില്ലെന്ന് കരുതിക്കോളാം….  പക്ഷേ… അവള് പറഞ്ഞ കേട്ട് ഇവളെയും നീയിവിടുന്നിറക്കി വിടാൻ നോക്കിയാലുണ്ടല്ലോ….!!!”””

ജീവന്റെ ഭീഷണി എന്റെ നേരേ മുഴങ്ങുമ്പോഴേയ്ക്കും അനുവിന്റെ വണ്ടി ഗേറ്റിനുള്ളിലേയ്ക്ക് വന്നു കയറി….  അതിന് വലിയ വില കൊടുക്കാതെ ഞാൻ ജീവന് നേരേ തിരിഞ്ഞു….

“””അല്ല…. എനിക്കറിയാമ്പാടില്ലാഞ്ഞിട്ട് ചോദിയ്ക്കുവാ….  എന്താ നിനക്ക് പറ്റിയേ….   ഇവള് നീ കെട്ടിയ പെണ്ണാ….. അപ്പൊ നിന്റെ വീട്ടിലാ നിക്കേണ്ടിയത്….  അല്ലാതെ എന്റെ വീട്ടിലല്ല….!!!”””

“””ഓഹോ…  അപ്പോൾ എന്റെ വീട് നിന്റെ വീടെന്നൊക്കെയായി അല്ലേ…. ???”””

“””ജീവാ… നീ വെറുതെ സീനുണ്ടാക്കാതെ ഇവളെയും കൂട്ടിപ്പോ….  ഞാമ്പറഞ്ഞു നിന്നോട് ഞാൻ നല്ല മൂഡിലല്ലെന്ന്….
!!!”””

അപ്പോൾ കാര്യമറിയാതെ എന്റെടുത്തേയ്ക്ക് വന്ന അനുവിനെയൊന്നു നോക്കിയിട്ട് ഞാൻ ജീവനോട് പറഞ്ഞു….

“”” അഭീ നീയിവൻ പറയുന്നതൊന്നും നോക്കണ്ട…. നിന്നോടിവിടെ നിന്നോളാൻ പറഞ്ഞത് ഇവനല്ലലോ…, ഇവന്റമ്മയല്ലേ.. അതുകൊണ്ട് അമ്മ വന്നിട്ടേ നീയിവിടെനിന്നു പോകുന്നുള്ളൂ…. നീകേറി അകത്തുപോ…!!!”””

ഷെഹി അഭിയോടായി പറഞ്ഞു…. അവളെന്നെയൊന്നു നോക്കിയതല്ലാതെ കയറിയില്ല….

“”” ടാ പുല്ലേ… നിന്നോടൊക്കെ പലപ്രാവശ്യം പറഞ്ഞു ഞാൻ… ഇനിയുമെന്നെക്കൊണ്ടു പറയിപ്പിക്കരുത്…. മര്യാദക്ക് പോകാൻ നോക്ക് നീയൊക്കെ… എന്റെ വീട്ടിൽ ആരൊക്കെ കേറണം കേറണ്ടാന്നു തീരുമാനിക്കുന്നത് ഞാനാ…!!!”””

“”” നിന്റെ വീടോ… ??? എന്നാടാ ഇതു നിന്റെമാത്രം വീടായത്… ??? അഭീ നിന്നോട് ഞാനാ പറഞ്ഞത് കേറിപ്പോകാൻ…!!!”””

ജീവൻ അഭിയോടായി അലറി… അതോടെ എന്റെ സകല നിയന്ത്രണവും നഷ്ടമായിരുന്നു….

“””നിനക്കിവളെ മടുത്തപ്പോ കൊണ്ടുവന്നു തള്ളീട്ടു പോകാൻ ഇതെന്നാടാ സത്രമോ…. ???”””.

“””നായിന്റെ മോനെ…!!!”””

പറഞ്ഞു തീർത്തില്ല….. അതിനുമുൻപേ ജീവന്റെ കയ്യെന്റെ കവിളിൽ പതിച്ചിരുന്നു…. തല്ലുകൊണ്ട് നിലത്തേക്ക് വീണയെന്നെ അനുവും അമ്മുവും ചേർന്ന് പിടിച്ചെഴുന്നേല്പിക്കാൻ നോക്കിയിട്ടും ജീവന്റെ കലിയടങ്ങിരുന്നില്ല….

നിലത്തുകിടന്ന എന്നെ വീണ്ടും അവിടിട്ടു ചവിട്ടാനോങ്ങിയ ജീവനെ ഷെഹിയും അഭിയുംകൂടി കഷ്ടപ്പെട്ടാണ് പിടിച്ചു നിർത്തിയത്…. എന്നിട്ടുമവൻ എന്നോടുള്ള ദേഷ്യത്തിന് അലറിക്കൊണ്ട് അവരുടെ കൈകളിൽ കിടന്നു കുതറുകയായിരുന്നു….

“””അടിക്കെടാ… അടിക്ക്… എന്നിട്ടെന്നെ തല്ലിക്കൊന്നിട്ട് ഇവളേംകൊണ്ട് അകത്തു കേറിക്കോ… അല്ലാതെ… എന്റെ കൊക്കിന്‌ ജീവനുണ്ടെങ്കിൽ ഞാനിവളെയെന്റെ വീട്ടിൽക്കേറാൻ സമ്മതിക്കൂല്ല… ഇനിയും നിന്റെ വിഴുപ്പു ചുമക്കാൻ എന്നെക്കിട്ടില്ലെടാ…!!!”””

ജീവൻ വീണ്ടും കുതറിക്കൊണ്ട് പച്ചത്തെറിയും വിളിച്ച് എന്റെ നേർക്ക് കുതിക്കാഞ്ഞെങ്കിലും ഷെഹി അതിശക്തമായവനെ പിടിച്ചു നിർത്തി…. എന്നിട്ടെന്റെ നേർക്കുനോക്കി…..

“”” വേണ്ടടാ… നീ കേറ്റണ്ട…. നീ നിന്റെ മറ്റവളെ മാത്രം കേറ്റിയാൽ മതി…. ഇനി ഞങ്ങളായിട്ട് ഒന്നിനുമില്ല…. വാടാ ജീവാ… ഇവനേ.. ഇവനിവന്റെ മറ്റവൾടെ പ്രാന്ത് കേറിയെക്കുവാ…. ഇനി ഇവനായി… ഇവന്റെ പാടായി…. നമ്മക്ക് പോകാടാ… ഇവന്.. ഇവനു നമ്മളെക്കാളും വലുതാടാ ആ മറ്റവള്…!!!”””

ഷെഹിയെന്നെ കലിപ്പിച്ചു  നോക്കിപറഞ്ഞുകൊണ്ട് ജീവനെയും പിടിച്ചു വലിച്ചുകൊണ്ട് വണ്ടിയുടെ അടുത്തേയ്ക്ക്  നീങ്ങി…  അപ്പോഴേയ്ക്കും അഭിയും ഡോറ് തുറന്ന് പിന്നിൽ കയറിയിരുന്നു…. അപ്പോൾ അവളുടെ മുഖവും വല്ലാതെ വലിഞ്ഞുമുറുകിയിട്ടുണ്ടായിരുന്നു…. ഇനി ഞാൻ സമ്മതിച്ചാലും അവളെന്റെ വീട്ടിൽ കയറില്ലെന്നെനിക്കു തോന്നി…. അതിനിടയിൽ അമ്മുവും അനുവും ചേർന്ന് അവരെ തടയാനൊരു ശ്രെമവും നടത്തിയെങ്കിലും ഞാനവരെ തടയുകയോ സംസാരിക്കുകയോ ചെയ്യാതെ അതൊക്കെ നോക്കി നിൽക്കുകയാണ് ചെയ്തത്… പക്ഷേ കാറിലേക്ക് കയറാനോങ്ങിയ ജീവൻ മറ്റെന്തോ പറയാനെന്നപോലെ വീണ്ടുമെന്റെയടുത്തേയ്ക്ക് നടന്നപ്പോൾ, അനു വീണ്ടുമവന്റെ മുന്നിൽ കയറിനിന്ന് തടസം സൃഷ്ടിക്കാൻ ശ്രമിച്ചു…. അതോടെ അവനവളെ തള്ളിയെറിഞ്ഞിട്ട് എന്റെയടുത്തേക്ക് വന്നു…..

“””എന്തായാലും നീ നിന്റെ പെണ്ണിനെ സന്തോഷപ്പിയ്ക്കാമ്മേണ്ടി ഇത്രയൊക്കെ ചെയ്തതല്ലേ…. എന്നാലിതു കൂടി പിടിച്ചോ…. നിങ്ങടെ പ്രേമത്തിന് കൂട്ടു നിന്നേന്  അവള് തന്ന സമ്മാനം…!!! എന്നാലും ചങ്കിനുള്ളിൽ കൊണ്ടുനടന്നിട്ട് ആ ചങ്കിൽ തന്നെ കുത്തിയല്ലോടാ നീ….!!!”””

ജീവൻ അവന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് മടക്കി വെച്ചൊരു കടലാസെടുത്ത്  എന്റെ കയ്യിൽ പിടിപ്പിച്ചു കൊണ്ട് പറഞ്ഞു….  ഞാൻ അതു വാങ്ങി നോക്കുന്നതിന് മുന്നേ അവൻ തിരിഞ്ഞു നടന്നിരുന്നു…. പക്ഷേ ജീവിതത്തിൽ അവന്റെ കണ്ണുകൾ നിറഞ്ഞത് ആദ്യമായി ഞാനന്ന് കണ്ടു…

“””ഏട്ടാ….  നീയെന്തൊക്കെയാടാ അവരോട് പറഞ്ഞേ….. ???  നീയെന്താ അഭി ചേച്ചിയെ വീട്ടിക്കേറ്റാൻ സമ്മതിയ്ക്കാഞ്ഞേ… ??? ഗൗരിയെന്തോ പറഞ്ഞെന്ന് പറഞ്ഞില്ലേ….  എന്താത്…. ???”””

ഒന്നു തിരിഞ്ഞു പോലും നോക്കാതെ വണ്ടിയിൽ കയറി അവർ ഗേറ്റ് കടന്നപ്പോൾ പിന്നാലെയോടിയ അമ്മു തിരികെ വന്നെന്നോട്  ഒറ്റ ശ്വാസത്തിൽ ചോദിച്ചു….

“””ഒന്നൂല്ല….!!!”””

അവളോട് ഒറ്റ വാക്കിൽ മറുപടിയൊതുക്കിക്കൊണ്ട്  ജീവൻ കൈയിൽ വെച്ചു തന്ന പേപ്പർ തുറക്കാൻ തുടങ്ങിയ എന്റെ കയ്യിൽ നിന്നും അനു ആ പേപ്പർ പിടിച്ചു വാങ്ങി….

“””പറ….  എന്തിനാ നീയവരോട് അങ്ങനൊക്കെ പറഞ്ഞേ…. ???  കുറേക്കെ ഞാനറിഞ്ഞു…. എനിക്കറിയേണ്ടത് ഇപ്പോൾ ഇവള് ചോദിച്ചേനുത്തരമാ….!!!”””

എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുലച്ചുകൊണ്ടാണ് അനുവത് ചോദിച്ചത്….

“””ഇനി… ഇനിയൊരിക്കലും അവളിങ്ങോട്ടു വരില്ല… അല്ലേടീ അനൂ… ???”””

ഉള്ളുപൊള്ളിയാണ് ഞാനത് അവളോട്‌ ചോദിച്ചത്…. എന്റെ സ്വരത്തിലെ വേദനയറിഞ്ഞിട്ടാവും എന്തോ സംഭവിച്ചെന്നവർക്കു മനസ്സിലായി…. അനുവും അമ്മുവും ഒറ്റ ശ്വാസത്തിൽ എന്നോട് നിർബന്ധിച്ചപ്പോൾ  ഞാൻ നടന്നതൊക്കെ, ഗൗരി പറഞ്ഞിട്ട് പോയതും അഭി പറഞ്ഞതുമുൾപ്പടെയെല്ലാം അവരോട് പറഞ്ഞു…..  എല്ലാം കേട്ട് എന്നെത്തന്നെ മിഴിച്ചു നോക്കി നിന്ന അവരോടായി ഞാൻ തുടർന്നു….

“””ഇപ്പോൾ ഗൗരി പറഞ്ഞപോലെ ഇനിയാരും അവളെക്കുറിച്ചങ്ങനെ പറയരുത്….  അതോണ്ടാ… അതോണ്ടാ ഞാനപ്പോളങ്ങനെയൊക്കെ പറഞ്ഞത്…. അല്ലാതെ അവളെ വീട്ടിൽ കയറ്റാനുള്ള മടി കൊണ്ടൊന്നുമല്ല….. അനൂ…. നീയൊന്നാലോച്ചു നോക്കിയേ…. ഞാനവളെ ജീവന്റെ ഭാര്യയായിട്ടാണോടീ ഇത്രേന്നാള് കണ്ടേക്കണേ…. നിനക്കങ്ങനെ തോന്നീട്ടുണ്ടോ എപ്പോളെങ്കിലും…. ???  എടീ…  ഞാനിതുവരെ അമ്മൂനെയോ അഭിയെയോ വേറിട്ടു കണ്ടിട്ടില്ല…  എന്റമ്മ പ്രസവിച്ചില്ലെങ്കിലും അവളുമെന്റെ പെങ്ങള് തന്നെയാ… അങ്ങനേ കണ്ടിട്ടുള്ളൂ…. എന്നിട്ട്…. എന്നിട്ടിപ്പോ… അവള്….  അവള് പോലും ഗൗരി പറഞ്ഞ കേട്ട് പോയെങ്കി…. അത്…  അതിനർത്ഥമെന്നെ വിശ്വാസമില്ലാത്തോണ്ടല്ലേ…. ??? ഞാനീ കാണിച്ച സ്നേഹമൊക്കെ അവൾക്കപ്പോൾ അഭിനയമായിട്ട് തോന്നീട്ടുണ്ടാവോ…. ???  അങ്ങനെ തോന്നീട്ടുണ്ടേൽ പിന്നെ അവന്മാര് നിർബന്ധിച്ചിവിടെ നിർത്തിയാലും അവളെന്നെയാ കണ്ണുകൊണ്ടല്ലേ കാണൂ…. അത്… അതെനിക്ക് സഹിക്കാമ്പറ്റില്ലെടീ… അതോണ്ട്….  അതോണ്ടവര്  പോട്ടേ….  ഞാങ്കാരണം അവര് തമ്മിലൊരു പ്രശ്നമുണ്ടാകുന്നതിലും നല്ലത്  രണ്ടൂസം എന്നോട് പെണങ്ങിയിരിയ്‌ക്കുന്ന തന്നെയാ…!!!”””

“””എടാ…  നീ കണ്ണു തുടച്ചേ….  മതി…. ദേ പെണ്ണ് നിക്കുന്നു….!!!”””

ഞാൻ പറഞ്ഞു നിർത്തിയതും അനു എന്റെ തോളിൽ പതിയെ തടവിക്കൊണ്ട് പറഞ്ഞു…

“””എടീ…  ആ പേപ്പറെന്തുവാ…. ???”””

കണ്ണുകൾ തുടച്ചിട്ട് ഞാൻ അനുവിന്റെ കയ്യിലിരുന്ന പേപ്പറിലേയ്ക്ക് വിരൽ ചൂണ്ടി….  എന്റെ ചോദ്യം കേട്ടിട്ടാണോയെന്നറിയില്ല അവളൊന്നു പകച്ചു….

“””എടീ  പറ… എന്താ ആ പേപ്പറിൽ…. ???”””

ഞാൻ അവളുടെ കയ്യിൽ നിന്നും പേപ്പർ പിടിച്ചു വാങ്ങാൻ ശ്രെമിച്ചു കൊണ്ട് ചോദിച്ചു…

“””എടാ… അത്…  അതിന്ന്  ഗൗരി…  ഗൗരി കോളേജില് വന്നിരുന്നു…  ഇവിടുന്ന് നേരേ അങ്ങോട്ടേയ്ക്കാ വന്നത്….!!!”””

അനു കയ്യിലിരുന്ന പേപ്പർ പിന്നിലേയ്ക്ക് പിടിച്ചു കൊണ്ട് പറയാൻ തുടങ്ങി….

“””എന്നിട്ട്…. ???”””

“””എടാ നിനക്കഭി ചേച്ചിയെ അറിയാലോ…  ചേച്ചി ഒരു കാര്യോം ജീവനോടൊളിയ്ക്കില്ല…. ഗൗരി കോളേജിൽ വന്നപ്പോഴേക്കും അവൻ സംഭവമെല്ലാം അറിഞ്ഞിരുന്നു….!!! പിന്നെ ജീവന്റെ സ്വഭാവം ഞാമ്പറയാതെ നിനക്കറിയാലോ…   അവളുടെ ക്ലാസ്സിൽ ചെന്നു കേറി നല്ലത് പറഞ്ഞു….  നിന്നോടുള്ള ദേഷ്യത്തിനാവണം അവള് തിരിച്ചുമേതാണ്ടൊക്കെ പറഞ്ഞു….  എന്താണേതേണെന്നൊന്നും എനിക്കറീല….  ഞാനങ്ങോട്ടേയ്ക്ക് ചെല്ലുമ്പോൾ  കാണുന്നത് തലങ്ങും വെലങ്ങും ഗൗരിനെ ക്ലാസിലിട്ടു  തല്ലുന്ന ജീവനെയാ….!!! ഞാനും ഷെഹിയും കൂടി ഒരു വിധമാ അവനെ പിടിച്ചു മാറ്റിയത്….!!!”””

“””അപ്പോളിത്… ???”””

ഏതാണ്ടൊക്കെ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായപ്പോൾ ഞാൻ അനുവിന്റെ കൈയിലേയ്ക്ക് ചൂണ്ടി ചോദിച്ചു…. അതിന് മറുപടി പറയാതെ അവളാ പേപ്പർ എനിക്ക് നേരേ നീട്ടി…. ഞാനതു വാങ്ങി തുറന്നു നോക്കി….

“””ഡിസ്മിസ്സലോ…. ???”””

എന്റെ ശബ്ദമൊന്നുയർന്നു പോയി….

“””മ്മ്മ്….!! രണ്ടു പേരെയും ഡിസ്മിസ്സ്‌ ചെയ്തു…!!”””

“””അനൂ…  അപ്പൊ…  അപ്പൊ… ഞാങ്കാരണമാണോ അവന്മാർക്ക്… ???”””

എനിക്കപ്പോൾ ശരീരം തളരുന്നത് പോലെ തോന്നി….

കോളേജിലിത്രേം പ്രശ്നമുണ്ടായിട്ടും അതേക്കുറിച്ച് ഒരുവാക്കു പോലും അവന്മാര് പറഞ്ഞില്ല…. എന്തിന് ഡിസ്മിസ്സല് കിട്ടീട്ട് കൂടിയും…. ഇത്രേക്കയായിട്ടും അഭിയെയും തല്ലി ഇവിടെക്കൊണ്ടാക്കണമെങ്കിൽ അതെനിക്ക് വിഷമമുണ്ടാകാതിരിയ്ക്കാനാണല്ലോ…ആ സ്നേഹവും വിശ്വാസവും കണക്കാക്കാതെയാണ് ഞാൻ… വായിൽ തോന്നിയതൊക്കെ… ഓർക്കുമ്പോൾ തല പെരുക്കുന്നത് പോലെ തോന്നിപ്പോയെനിക്ക്…. ഒരുനിമിഷം ആലോചിച്ചു നിന്നിട്ട് ഞാൻ പെട്ടെന്ന് മുഖവും തുടച്ചുകൊണ്ടിറങ്ങി…

“””അനൂ… അനൂ നീ വണ്ടിയെടുക്ക്…!!!”””

“””എങ്ങോട്ടാടാ ???… എന്തിനാടാ….. ???”””

“”” നിന്നോട് വണ്ടിയെടുക്കാനാ പറഞ്ഞത്. അവളേ… അവളെയെനിക്കൊന്നു കാണണം… കണ്ടേ പറ്റൂ… ഞാൻ മൂലമുണ്ടായ പ്രശ്നങ്ങളല്ലേ… അത്… അത് ഞാന്തന്നെ തീർക്കാം…!!!”””

“””വിനൂ… വിനൂ നീയിപ്പഴങ്ങോട്ടു പോണ്ട…”””

“”” വന്നു വണ്ടിയെടുക്കെടീ… ഇല്ലെങ്കിൽ താക്കോല് താ… ഞാൻതന്നെ പൊക്കോളാം…!!”””

“”” വേണ്ട… ഞാനും വരാം… വിനൂ… നീയവിടെക്കിടന്ന് ബഹളമൊന്നുണ്ടാക്കരുത്… “””

“””മ്മ്മ്….!!!”””

ഞാനൊന്നു മൂളിയതല്ലാതെ അതിന് മറുപടിയൊന്നും കൊടുത്തില്ല… ഒട്ടൊന്ന് ആലോചിച്ചു നിന്നിട്ട് അനുവന്ന് വണ്ടിയെടുത്തു….

വണ്ടിയുടെ പിന്നിലിരിയ്ക്കുമ്പോഴും എന്റെ ചിന്തകൾ പലവഴി പാഞ്ഞു…. ദേഷ്യം ഇരച്ചു കയറി വല്ലാത്തൊരു ഭാവത്തിലെത്തിയിരുന്നു ഞാൻ…!!

“””വിനൂ… നീയീ മട്ടിലങ്ങോട്ട് പോണ്ട… ഞാമ്പോവാം… ഞാമ്പോയി അവളെക്കൊണ്ട് സമ്മതിപ്പിയ്ക്കാം….!!!””””

ഗേറ്റിനു മുന്നിൽ വണ്ടിയൊതുക്കി അകത്തേയ്ക്ക് കടക്കാനൊരുങ്ങിയ എന്റെ കയ്യിൽ പിടിച്ചു തടഞ്ഞുകൊണ്ട് അനു പറഞ്ഞു….

“””അനൂ… വേണ്ട…. നീയൊരക്ഷരം മിണ്ടണ്ട…. കൂടെ വരണോന്നുമില്ല….!! ഞാമ്പൊയ്ക്കോളാം…. എനിക്കറിയാമെന്താ പറയേണ്ടിയേന്ന്….!!!””””

ഞാനവളുടെ കയ്യും തട്ടി മാറ്റി അകത്തേയ്ക്ക് കടന്നു…. അപ്പോഴും അനു എന്റെ പിന്നാലെ നടന്നു കൊണ്ട് പലതും പറഞ്ഞെന്റെ മനസ്സ് മാറ്റാനുള്ള ശ്രെമം നടത്തുന്നുണ്ടായിരുന്നു….

“”””ഇതാരാ വിനുമോനോ…. ??? ഇപ്പോളിങ്ങോട്ടേയ്ക്കൊന്നും കാണാനേയില്ലല്ലോ….. ഇതാരാ ഫ്രണ്ടാണോ….. ???””””

പുറത്തു നിന്ന് ചെടിയ്ക്ക് വെള്ളം നനച്ചു കൊണ്ടിരുന്ന ഗൗരിയുടെ മമ്മി ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് അനുവിന് നേരേ വിരൽ ചൂണ്ടി….

“””അതേ ഫ്രണ്ടാ ആന്റീ….!!!”””

എന്റെ വായനക്കാൻ സമ്മതിയ്ക്കാതെ അനു കയറി പറഞ്ഞു…. അവളുടെ മമ്മി അനുവിനെ നോക്കി ചിരിയ്ക്കുമ്പോൾ അനു തുടർന്നു……

“””ആന്റീ… ഞങ്ങൾക്ക്…. ഞങ്ങൾക്ക് ഗൗരിയെയൊന്ന് കണ്ടാൽ കൊള്ളാരുന്നു….!!!”””

മടിച്ചു മടിച്ചവൾ ചോദിയ്ക്കുമ്പോഴും കണ്ണുകൾ എന്നിലേയ്ക്ക് നീളുന്നുണ്ടായിരുന്നു….

“””അതിനെന്താ മോളേ…. അവള് മുകളിലുണ്ട്…. നിങ്ങള് പോയി കണ്ടോ…. എനിക്കേ…. എനിക്ക് കുറച്ചു തിരക്കുണ്ടേയ്…. മറ്റെന്നാള് എൻഗേജ്മെന്റല്ലെയോ…!!!”””

അവര് അനുവിനോട് പറഞ്ഞു കൊണ്ട് പിന്നാലെ വരുന്നതു പോലും ശ്രെദ്ധിയ്ക്കാതെ വീട്ടിനുള്ളിലേയ്ക്ക് കടന്ന ഞാൻ പിന്നാലെ വിളിച്ചു കൊണ്ടോടി വന്ന അനുവിനെപ്പോലും മൈന്റ് ചെയ്യാതെ ഗൗരിയുടെ മുറി ലക്ഷ്യമാക്കി നടന്നു…. കാര്യങ്ങളെല്ലാം തീരുമനിച്ചുറപ്പിച്ച മനസ്സോട് കൂടി റൂമിന്റെ വാതിൽ തള്ളി തുറന്ന് അകത്തു കടക്കുമ്പോൾ ഗൗരി കട്ടിലിൽ കവിഴ്ന്നു കിടപ്പുണ്ട്….

“”””ഗൗരീ….!!!””””

അവളുടെ ആ കിടപ്പ് കണ്ടതും സ്ഥലകാല ബോധം നഷ്ടമായ ഞാൻ സ്വയം മറന്നലറി….

അലറിച്ച കേട്ട് പിടഞ്ഞെഴുന്നേറ്റ ഗൗരി കാര്യം മനസ്സിലാകാതെ വാതിൽക്കലേയ്ക്ക് നോക്കുമ്പോൾ ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന എന്നെയാണ് കണ്ടത്….

“””നീയോ…. നീയെന്താ ഇവിടെ…. ???”””

ആദ്യത്തെ പരുങ്ങലൊന്നു മാറിയപ്പോൾ അവൾ എടുത്ത വായിൽ ചോദിച്ചു….

“””നിന്റച്ഛനെ കെട്ടിയ്ക്കാൻ….!!! എടീ മൈരേ…. ഇത്രേക്ക കാട്ടിക്കൂട്ടീട്ടും നിനക്ക് ഞാനിവിടെ വന്നേന്റുദ്ദേശമറിയാന്മേലാല്ലേ…. ???”””

ചീറിക്കൊണ്ട് ഗൗരിയുടെ നേരേ പാഞ്ഞ എന്നെ അനു തടഞ്ഞു നിർത്തി…

“””വിനൂ…. നീ സംസാരിക്കണ്ട…. ഞാനവളോട് പറഞ്ഞോളാം….. നീ പുറത്തു പോ….!!!”””

അനു പുറത്തേയ്ക്ക് വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു….

“””എന്നോടാരുമൊന്നും പറയണ്ട… എല്ലാരുമൊന്നിറങ്ങി പോയിത്തന്നാ മതി….!!!””””

മുറിയിൽ ഗൗരിയുടെ ശബ്ദം മുഴങ്ങിയപ്പോൾ ഞാൻ അനുവിനെ പിടിച്ചു വലിച്ച് മുറിയ്ക്ക് പുറത്താക്കി കതകടച്ചു…. എന്റെ ഉദ്ദേശമെന്താണെന്നറിയാതെയുള്ള പരിഭ്രാന്തി അപ്പോൾ അവളുടെ കണ്ണുകളിൽ നിഴലിച്ചിരുന്നു…. കണ്ടമാത്രയിൽ തന്നെ രണ്ടെണ്ണം പൊട്ടിയ്ക്കണമെന്ന് മനസ്സിലുറപ്പിച്ചാണ് വന്നതെങ്കിലും അങ്ങനെ ചെയ്താൽ അവളുടെ വാശികൂടത്തേയുള്ളൂ എന്നൊരു തോന്നൽ മനസ്സിലുറച്ചു…. ആവശ്യം എന്റേതാണ്…. ഇവിടെ വന്നതുപോലും എനിക്ക് വേണ്ടിയല്ല… പകരം എന്റെ ചങ്ങാതിമാർക്ക് വേണ്ടിയാണ്…. അതുകൊണ്ട് തന്നെ ഇപ്പോൾ വാശിയോ ദേഷ്യമോ കാട്ടിയത് കൊണ്ട് ഒരു പ്രയോജനവുമില്ല… ആ ഒരു ബുദ്ധിശൂന്യത കൊണ്ട് നഷ്ടമാകുന്നത് തോളിൽ കയ്യിട്ട് നടന്നവന്മാരുടെ ഭാവിയാണ് എന്നുള്ള വിവേകമുദിച്ചപ്പോൾ ഞാൻ മനഃപൂർവമെന്നോണം ഭാവം മാറ്റി….

“”””ഗൗരീ…. എനിക്ക് നിന്നോട് കൂടുതലൊന്നും പറയാനോ കേൾക്കാനോ താല്പര്യമില്ല…. എന്റെ ചങ്ങാതിമാര്…. അവന്മാരെ കോളേജിന്ന് ഡിസ്മിസ്സ്‌ ചെയ്തിരിയ്ക്കുവാ…. നീ കാരണം…. നീയൊന്ന് കംപ്ലെയിന്റില്ലാന്ന് പറഞ്ഞാൽ അവന്മാരെ തിരിച്ചു കോളേജിലെടുക്കും…. നീയതൊന്നു വന്നു പറഞ്ഞാ മതി… അതൊറ്റ കാര്യത്തിനാ ഞാൻ വന്നേ…!!!””””

ഞാനെന്റെ മനസ്സിനെ പരമാവധി സംയമനപ്പെടുത്തിക്കൊണ്ട് കാര്യം അവതരിപ്പിച്ചു….

“””എനിക്കപ്പോഴേ തോന്നിയിരുന്നു…. രണ്ടുങ്കൂടിയിതിനാ കെട്ടിയെഴുന്നള്ളിയേക്കുന്നേന്ന്…. പക്ഷേ… നിന്നിട്ടൊരു കാര്യോമില്ല…. ഞാമ്പറയില്ല….!!!””””

ഒരു ഭാവമാറ്റവുമില്ലാതെയുള്ള അവളുടെ വാക്കുകൾ എന്റെയുള്ളിലെ ദേഷ്യത്തിന്റെ കണികകളെ ചേർത്തുരച്ചു എന്നത് വസ്തുത… പക്ഷേ ചില മുഖങ്ങൾ മനസ്സിൽ നിറഞ്ഞപ്പോഴുണ്ടായ ജലകണികകളാൽ കോപത്തിന്റെ കെടാത്തീ പതിയെ കെട്ടടങ്ങാൻ തുടങ്ങി..

“””ഗൗരീ പ്ലീസ്…. വേണേൽ ഞാന്നിന്റെ കാലു പിടിയ്ക്കാം…. ഈ…. ഈയൊരു പ്രാവശ്യത്തേയ്ക്ക് മാത്രം…. നീയൊന്നു ക്ഷെമിയ്ക്കടീ…..!!!”””

“””ഇല്ല…. നീയെന്തൊക്കെ പറഞ്ഞാലും ഞാൻ കേൾക്കില്ല…. കോളേജില് അത്രേം കുട്ടികളുടെയും ടീച്ചേഴ്സിന്റെയും മുന്നിലിട്ടാണ് അവവന്മാരെന്നെ തല്ലിയത്…. അതുകൊണ്ട്തന്നെ നീയെന്ത് പറഞ്ഞാലും ഞാനത് കൂട്ടാക്കില്ല…..!!!”””

“”””ഗൗരീ… പ്ലീസ്…. ഈയൊരു പ്രാവശ്യം…. ഞാങ്കാരണം… ഞാങ്കാരണം അവന്മാരുടെ പഠിപ്പ് മുടങ്ങുന്ന കാണാമ്മയ്യാത്തോണ്ടാടീ…. അതോണ്ടീയൊരു പ്രാവശ്യമ്മാത്രം….!!!””””

ഞാനെന്റെ സകല ആത്മാഭിമാനവും അവൾക്ക് മുന്നിൽ പണയപ്പെടുത്തിയിട്ട് പോലും അവളുടെ ഭാവത്തിൽ ഒരു വ്യത്യാസവും ഞാൻ കണ്ടില്ല…..

“””വിനൂ…. നീയവന്മാർക്ക് വേണ്ടി എത്രയൊക്കെയെന്നോട് കെഞ്ചിയാലും എന്റെ മനസ്സ് മാറില്ല…. കാരണം…. കാരണമവന്മാരാ നിന്നെയിങ്ങനെയാക്കീത്… നിന്നെ…. നിന്നെയെന്നിൽ നിന്നകറ്റീതുമവരാ… എനിക്കറിയാം…!!!””””

അതു പറയുമ്പോൾ പെട്ടെന്ന് നിറഞ്ഞ കണ്ണുകൾ ഞാൻ കാണാതെ മറച്ചു പിടിയ്ക്കാൻ ശ്രെമിച്ചെങ്കിലും ഇടതു കണ്ണിൽ നിന്നും ഒരു തുള്ളി പൊട്ടിയടർന്ന് കവിൾ തടത്തിലേയ്ക്ക് വീണു…

“””ഗൗരീ….!!! നീ.. നീയെന്തായീ പറയുന്നേ… അവര്… അവരെന്നെ മാറ്റിയെന്നോ…. ??? എങ്ങനെ…. ???”””

ഉള്ളിന്റെയുള്ളിൽ ദേഷ്യം നുരപൊന്തിയൊഴുകിയെങ്കിലും പൊഴിഞ്ഞു വീണ കണ്ണുനീരിലെ സത്യസന്ധതയിൽ എന്റെ വാക്കുകൾ പതറിപ്പോയി….

“””ഞാനും ദീപുവേട്ടനും തമ്മിൽ അരുതാത്ത ബന്ധമുണ്ടെന്ന് നിന്നെ പറഞ്ഞു പഠിപ്പിച്ചത് അവരാ…. അല്ലാതെ നിന്റ തലമണ്ടേല് അങ്ങനൊരു ചിന്തയുണ്ടാവില്ലെന്ന് എനിക്കറിയാം… അവമ്മാരാ…. അവമ്മാരാ അങ്ങനെയൊക്കെ നിന്നക്കൊണ്ട് പറയിച്ചത്… എന്നെ ഒഴിവാക്കാൻ…. എന്നെ ഒഴിവാക്കാൻ വേണ്ടിയാ എല്ലാം….!!!”””

അവൾ സ്വയം പിറുപിറുത്തുകൊണ്ട് കട്ടിലിലേയ്ക്കിരുന്നു…. അപ്പോഴും പുറത്തു നിന്ന് അനു കതകിൽ മുട്ടുന്ന ശബ്ദം കേൾക്കാം….

“””ഗൗരീ…. പ്ലീസ്…. എനിക്കതേക്കുറിച്ചൊന്നും സംസാരിക്കാൻ താല്പര്യമില്ല…. എനിക്കെന്റെ ഫ്രണ്ട്സിനെ തിരിച്ചു കിട്ടണം… എനിക്കത്രേയുള്ളൂ…. അതിനാ… അതിനുവേണ്ടി മാത്രാ ഞാന്നിപ്പോ വന്നേ….!!! മറ്റൊന്നുമെനിക്ക് കേൾക്കണ്ട…. കേൾക്കാൻ താല്പര്യവുമില്ല….!!!”””

“””അതേ…. അതെനിക്കറിയാം…. അവന്മാർക്ക് വേണ്ടിയല്ലെങ്കിൽ നീ വരില്ലെന്നിനിക്ക് എനിക്ക് നന്നായി അറിയാം…. അതോണ്ട്…. അതോണ്ട് തന്നെയാ ഞാൻ കംപ്ലെയിന്റ് വിഡ്രോൺ ചെയ്യില്ലാന്നു പറഞ്ഞതും…!!! ഞാനെന്റെ സ്വന്തം ചേട്ടനെ പോലെ കാണുന്നയൊരാളെ കുറിച്ച് അനാവശ്യം പറഞ്ഞവന്മാരൊന്നും ഇനി പഠിയ്ക്കണ്ട….!!!”””

അവളുടെ സ്വരം ഒന്നുകൂടിയുറച്ചു….

“””ഗൗരീ…. നീ വെറുതെ അതിനവമ്മാരെ പഴിചാരണ്ട…. അവർക്കൊന്നുമറിയില്ല…..!!!””””

“””ഒന്നുമറിയില്ല പോലും…. എനിക്കറിയാം ചുമ്മാ പറയുന്നതാ… അവന്മാരാ അങ്ങനൊക്കെ പറഞ്ഞത്…. നീ സംശയിക്കണോരുന്നെങ്കിൽ അത് അന്ന്, കോളേജിൽ വെച്ചാ ഫോട്ടോ കാണിച്ചപ്പോഴേ സംശയിക്കണ്ടേ…. എന്നിട്ടപ്പോ നിനക്കൊരു സംശയോം തോന്നിയില്ലല്ലോ… എന്നിട്ടിപ്പോ തോന്നിയെങ്കിൽ… അങ്ങനെ തോന്നീട്ടുണ്ടെങ്കിൽ അത് അവമ്മാര് പറഞ്ഞിട്ട് തന്നെയാ…..!!!”””

അത്പറയുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും ശബ്ദത്തിന് നല്ല ഉറപ്പുണ്ടായിരുന്നു….

“””അങ്ങനെയെങ്കിൽ അങ്ങനെ….!!! അവന്മാര് പറഞ്ഞിട്ടു തന്നെയാ ഞാനങ്ങനൊക്കെ പറഞ്ഞേ…. സമ്മതിച്ചു…. അപ്പോൾ നീ പറഞ്ഞതോ…. ഞാൻ പെങ്ങളെ പോലെ സ്നേഹിച്ച ഒരുത്തീടെ മുഖത്തു നോക്കി നീയെന്തൊക്കെയാ വിളിച്ചു പറഞ്ഞേന്നെന്തെങ്കിലും ഓർമ്മയുണ്ടോ… അതിന് നിന്നെ ഞാനെന്തു ചെയ്യണം ???”””

എങ്ങനെയെങ്കിലും അവളെ പറഞ്ഞു സമ്മതിപ്പിച്ച് കംപ്ലെയിന്റ് പിൻവലിപ്പിയ്ക്കാൻ വന്ന എന്റെ വായിൽ നിന്നും സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം ആ വാക്കുകൾ വീണതും കട്ടിലിൽ വെറുതെ കാലിട്ടാട്ടി തറയിലേയ്ക്ക് നോക്കിയിരുന്ന ഗൗരി സംഹാരരുദ്രയെ പോലെ ചാടിയെഴുന്നേറ്റു…..

“””എന്താ നീ പറഞ്ഞേ… ??? അഭിചേച്ചിയെ കുറിച്ച് ഞാനങ്ങനെ പറഞ്ഞില്ലേന്നോ…. ??? അപ്പൊ… അപ്പൊ അതും പൊക്കിപ്പിടിച്ചാ ഇവിടെ വരെ വന്നതല്ലേ…. ??? എന്നാക്കേട്ടോ… ഞാനായിട്ട് പറഞ്ഞതല്ല….. ഓരോ വാക്കും നീയായിട്ട് പറയിപ്പിച്ചതാ….!!!”””

എന്നെ പിന്നിലേയ്ക്ക് പിടിച്ചു തള്ളി കണ്ണുകൾ തുടച്ചുകൊണ്ട് അവൾ തുടർന്നു….

“””ഞാനെന്തിനാ നേരത്തേ നിന്റെ വീട്ടിൽ വന്നേന്നറിയോ…. മറ്റെന്നാളിവിടെ നടക്കാമ്പോണ എൻഗേജ്മെന്റ് നിർത്തിയെന്നെയൊന്ന് കൂട്ടിക്കൊണ്ട് പോവാൻ….!!! എന്നിട്ട് നീയോ… ??? നിനക്കെന്നെ സംശയം…. ഞാന്നിന്നെ ചതിയ്ക്കാന്നോക്കീന്ന്… ശെരിയാ… ഞാമ്പറഞ്ഞേന്നും വിശ്വസിയ്ക്കാമ്പറ്റാത്ത കാരണങ്ങള് നിനക്കുണ്ടാവും…. പക്ഷേ… പക്ഷേ… ഒരു പ്രാവശ്യം… ഒരു പ്രാവശ്യം നിനക്കെന്റെ ഭാഗത്തു നിന്നൊന്ന് ചിന്തിച്ചു നോക്കാമ്മേലായിരുന്നോടാ…. ??? എല്ലാം തുറന്നു പറഞ്ഞിട്ടും അതൊന്നും വിശ്വസിയ്ക്കാതെയിരുന്ന നിന്നോട് ദേഷ്യന്തോന്നുന്നത് തെറ്റാണോ…. ??? പിന്നെ നീ പറഞ്ഞപോലെ ഒരു തെറ്റു ഞാഞ്ചെയ്തു…. അഭിചേച്ചിയെ കുറിച്ച് പറഞ്ഞത്… ആ മുഖത്ത് നോക്കിയങ്ങനെ…. അങ്ങനൊക്കെ പറയാൻ ഏത് നേരത്താണോ തോന്നിയത്…. ??? എനിക്കറിയാം… ആ ചേച്ചീടെ കാലു കഴുകികുടിച്ചാപ്പോലും ആ പറഞ്ഞ വാക്കിന് ദൈവമ്പൊറുക്കൂലാന്ന്…. പക്ഷേ… പക്ഷേ… അതിനൊക്കെ നീയാ കാരണം… നീയൊറ്റൊരുത്തൻ…. ഞാൻ സ്വന്തമേട്ടനെ പോലെ കണ്ടൊരാളെ കൂട്ടിപറയുമ്പോൾ നീ ഓർത്തില്ലല്ലോ ഒരു വെലക്കുമില്ലാത്തൊരു നാക്ക് എന്റെ വായിലുമുണ്ടെന്ന്….!! നിന്നെ ജയിയ്ക്കാമ്മേണ്ടി അങ്ങനെ പറഞ്ഞപ്പോ എല്ലാം അഭിചേച്ചി കേട്ടിട്ടുണ്ടാവുമെന്ന് എനിക്കൊരൂഹോമില്ലാരുന്നു…. നിന്റെ കയ്യിന്ന് തല്ലും കൊണ്ട് പുറത്തിറങ്ങുമ്പോൾ, നിന്നോടുള്ള ദേഷ്യമൊഴിയ്ക്കാൻ നാക്ക് വളച്ചത് ആ ചേച്ചിടെ മുന്നിലായിപ്പോയല്ലോടാ…. എന്തിനാ…. എന്തിനാടാ നീയെന്നെ ഇങ്ങനൊരു പാപിയാക്കിയേ…. ??? എന്തിനാന്ന് പറേടാ….!!!”””

അടുത്തു വന്നെന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുലച്ചു തളർന്നെന്റെ നെഞ്ചിലേയ്ക്ക് ചായുമ്പോഴും അവളെന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു…. അതിലവ്യക്തമെന്നോണം ചിലതൊക്കെ ഞാൻ കേട്ടു….

“””നിനക്കറിയോ…. ആ ചേച്ചിയെന്നെ സ്വന്തമനിയത്തീനെ പോലെയാ കണ്ടിട്ടുളേള…. എനിക്കൊരു ചേച്ചീടെ സ്നേഹം ആദ്യായിട്ട് കിട്ടീന്ന് തോന്നീതും ആ ചേച്ചീടടുത്തുന്നാ….!!! എന്നിട്ടാച്ചേച്ചിയെ ഞാൻ…. എന്റീശ്വരാ…..!!! നിനക്കറിയോ…. എന്നെയൊരുപാട് പേര് സ്നേഹിച്ചിട്ടുണ്ട്…. എല്ലാം പണം കണ്ടിട്ടാ…. പണം കണ്ടിട്ട് മാത്രം…. പക്ഷേ… നിങ്ങടടുത്ത് വന്നപ്പോൾ…!!!”””

അവൾ വാക്കുകൾ മുറിച്ച് എന്റെ നെഞ്ചിൽ നിന്നും അടർന്നു മാറി… ഞാനെന്ത് പറയണം എന്നറിയാത്ത അവസ്ഥയിൽ നിന്ന് കുഴങ്ങി…..

“”””എല്ലാറ്റിനും കാരണം നീയാ…. നീയൊറ്റൊരുത്തനാ…. പോ…. ഇറങ്ങിപ്പോ…. എനിക്ക് കാണണ്ട നിന്നെ…. പൊക്കോ…. ആരേമെനിക്ക് കാണണ്ട….!!!”””

അവൾ തലയിൽ കൈവെച്ച് പൊട്ടിക്കരഞ്ഞു കൊണ്ട് വീണ്ടും കട്ടിലിലേയ്ക്കിരുന്നു…. അവളുടെ ഏങ്ങലടിയുടെ ശബ്ദം കൂടിക്കൊണ്ടിരുന്നപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു….

അന്നേരം… ഇവള്… ഇവള് പറഞ്ഞത് വിശ്വസിയ്ക്കാൻ തയ്യാറായാരുന്നെങ്കിലെന്ന് ഞാനറിയാതെ ചിന്തിച്ചു പോയ നിമിഷം…. അപ്പോഴവളോടുള്ള വാശിയിൽ ഓരോന്ന് പറയുമ്പോൾ എന്റെ നെഞ്ചുപിടിഞ്ഞത് പോലെ ഇവളുടെ നെഞ്ച് പുകയുമെന്ന് മനസ്സിലാക്കാൻ സാധിച്ചില്ലല്ലോ ദൈവമേ….!!! അപ്പോൾ അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഈക്കണ്ട പ്രശ്നങ്ങളൊന്നുമുണ്ടാവുമായിരുന്നില്ല…

അഭിയെ ചേർത്ത് പറഞ്ഞപ്പോൾ എനിക്കെന്തോരം വിഷമമുണ്ടായി… അപ്പോൾ അതേ വിഷമം തന്നെയായിരിയ്ക്കില്ലേ ഞാൻ ദീപക്കിനെ ചേർത്തു പറഞ്ഞപ്പോൾ ഇവൾക്കുമുണ്ടായിട്ടുള്ളത്….. വെറും പതിനെട്ട് വയസ്സുള്ള പെണ്ണിന്റെ ചിന്തകളെക്കാൾ തരംതാഴാൻ തോന്നിയ നിമിഷത്തെ പഴിച്ചു കൊണ്ട് ഞാൻ ഏങ്ങലടിച്ചു കരഞ്ഞു തളർന്ന ഗൗരിയെ നോക്കി….

“”””ഗൗരീ… ഞാൻ….!!!”””

“”””നീയൊന്നും പറയണ്ട…!!! എനിക്കൊന്നും കേൾക്കണോന്നുമില്ല….!!! ഞാൻ പറഞ്ഞേക്കാം…. പ്രിൻസിപ്പാളിനെ വിളിച്ച് ഞാന്തന്നെ പറഞ്ഞേക്കാം…. അതോടെ പൊക്കോണമിവിടന്ന്… കാണണ്ടെനിക്ക് നിന്നെ….!!!””””

കണ്ണുകൾ തുടച്ചു കൊണ്ട് മുഖമുയർത്തി എന്നെയൊന്നു നോക്കിയ ഗൗരി വീണ്ടും വിങ്ങിപ്പൊട്ടിയെങ്കിലും പെട്ടെന്ന് തന്നെ മുഖം തുടച്ച് ഫോൺ കയ്യിലെടുത്തു….

എന്റെ മുന്നിൽ നിന്നു തന്നെ പ്രിൻസിപ്പാളിനെ വിളിച്ച് പറയുമ്പോഴും അവൾ പലയാവർത്തി ഏങ്ങലടിച്ചു പോയി….

“””മ്മ്മ്… കഴിഞ്ഞു…. അവരോട്… അവരോട് പ്രിൻസിയെ…. പ്രിൻസിയെ പോയൊന്നു കണ്ടാ മതീന്ന് പറ….!!!””””

അവൾ എക്കിക്കൊണ്ട് പറഞ്ഞപ്പോൾ ഞാനുമൊന്ന് കണ്ണു തുടച്ചു പോയി….

“””വിനൂ….!!!”””

അവളോട്‌ ഒരു നന്ദി പോലും പ്രകടിപ്പിക്കാൻ കഴിയാതെ തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്നെ കട്ടിലിൽ ഇരുന്നു കൊണ്ട് തന്നെ വിളിച്ചു….

“””വിനൂ…. നീ…. നീ നിന്റെ കൂട്ടുകാരെ സ്നേഹിച്ച പോലെ ഒരിക്കലെങ്കിലും… ഒരിക്കലെങ്കിലും എന്നെ സ്നേഹിച്ചിട്ടുണ്ടോടാ…. ???”””

അവളുടെയാ ഉള്ളുപൊള്ളിക്കുന്ന ചോദ്യത്തിന് എന്തു മറുപടി കൊടുക്കുമെന്നറിയാതെയുഴറവേ അവളുതന്നെ തുടർന്നിരുന്നു.

“””ഇല്ലാന്നറിയാം…. എങ്കിലും… എങ്കിലുമെന്റെയൊരു മനസമാധാനത്തിനിത്തിന് പറേടാ…. അവരെ മനസ്സിൽ കൊണ്ടു നടക്കുന്നതിന്റെ നൂറിലൊരംശമെങ്കിലും എനിക്കൊരു സ്ഥാനമുണ്ടാരുന്നെന്ന്….!!””””

കട്ടിലിന്റെ ഓരത്ത് ഒഴുകി കിടന്ന ബെഡ് ഷീറ്റിൽ മുഖം തുടച്ച് പ്രതീക്ഷയോടെ എന്നെ നോക്കിയ ഗൗരിയെ എന്ത് പറഞ്ഞാശ്വസിപ്പിയ്ക്കണമെന്നറിയതെ ഞാൻ നിന്നു പോയി….

“””ഗൗരീ…. “””

പറയാൻ വന്ന വാക്കുകൾ തൊണ്ടയിൽ കുടുങ്ങിയപ്പോൾ തന്നെ അവൾ കൈയുയർത്തി എന്നെ തടഞ്ഞു….

“””വേണ്ട…. ഒന്നുമ്പറേണ്ട…. അതില്ലന്നാണെങ്കി പിന്നെ ഞാൻ…

ഞാനില്ലാണ്ടായിപ്പോവോടാ… അതോണ്ട്… അതോണ്ട് നീ പറേണ്ട…!! പക്ഷേ ഒന്നുണ്ട് വിനൂ… അതെനിക്ക്…. അതെനിക്കിപ്പോഴെങ്കിലും പറേണം… ഞാന്നിന്നെ… ഞാന്നിന്നെ സ്നേഹിച്ചേന്റെ കണക്കു പറയുവാന്ന് കരുതരുത്…. പക്ഷേ… നിന്നെ സ്നേഹിച്ച പോലെ ഞാനെന്റെ പെറ്റമ്മയെ പോലും സ്നേഹിച്ചിട്ടില്ലെടാ…. അതിനെനിക്ക് പറ്റീട്ടില്ല…. നിനക്കറിയോ… ഒമ്പതാം ക്ലാസ്സിപ്പഠിയ്ക്കുമ്പോ തൊട്ട് തുടങ്ങിയതാ എനിക്ക് നിന്നോടുള്ളയീ നാശം പിടിച്ച പ്രേമം…. ആ ഇഷ്ടം… ആ ഇഷ്ടങ്കാരണമാ വിസ്മയയോട് കൂട്ടുകൂടിയ പോലും… അവളോട്‌ കൂട്ടുകൂടി നിന്നക്കുറിച്ചറിയാൻ…. നിന്നോടൊന്നു മിണ്ടാൻ… അന്നൊക്കെ ഞാനുങ്കരുതീതാ പൊട്ടമനസ്സിത്തോന്നീത് കുറച്ചു കഴിയുമ്പ മാറോന്ന്…. മാറീല…. അതെന്റ കുറ്റമാണോ… പറ… എന്റ കുറ്റമാണോന്ന്…. ???”””

അവളെന്റെ നേരേയൊന്നു ചീറിയപ്പോൾ തൊണ്ടയിടറി നിൽക്കാനല്ലാതെ മറ്റൊന്നിനുമെനിക്ക് കഴിഞ്ഞില്ല….

“””എത്ര പ്രാവശ്യോടാ… എത്ര പ്രാവശ്യംഞാൻ വിസ്മയയോടൊപ്പം വീട്ടില് വന്നു…. എത്ര പ്രാവശ്യം നിന്നോടൊന്ന് മിണ്ടാമ്മന്നു…. അന്നൊക്കെ ഫ്രണ്ട്സിനൊപ്പം പോകുമ്പോ നീയൊന്നു തിരിഞ്ഞു നോക്കിയിരുന്നേലെന്നു ഞാൻ കൊതിച്ചിട്ടുണ്ട്…. എന്നെനോക്കിയൊന്നു ചിരിച്ചെങ്കിലെന്നു പ്രാർത്ഥിച്ചിട്ടുണ്ട്… അന്നൊക്കെ ഈ ലോകത്തിലാരോടുമെന്റെ സങ്കടമ്പോലും തുറന്നു പറയാൻ കഴിയാതെ ഞാനീ മുറീല് കതകടച്ചിരുന്നു കരഞ്ഞേന് കയ്യും കണക്കുമില്ല….!!!””””

അവള് നിർത്തിയെന്നെയൊന്നു നോക്കി… അപ്പോഴും എന്റെ അവസ്ഥ മറിച്ചായിരുന്നില്ല….

“””അന്ന് നിന്നെ കല്യാണ വീട്ടില് വെച്ചു കണ്ടപ്പോൾ… എന്നോട് മിണ്ടീപ്പോ…. എന്നോട് അടിയുണ്ടാക്കീപ്പോ…. എന്നെ കയ്യിലെടുത്തിട്ട്…. കയ്യിലെടുത്ത് നടന്നപ്പോ… അവിടെ വെച്ച്… അവിടെ വെച്ചെന്റാഗ്രഹോക്കെ തീർന്നെന്ന് തോന്നിപ്പോയി…. അന്നെന്റ അവിടേമിവിടേമൊക്കെ തൊട്ടപ്പോ മിണ്ടിയോ ഞാൻ… ??? പറേടാ മിണ്ടിയോന്ന്…. ??? ഓ… അപ്പൊ മിണ്ടാതെ സുഖിച്ചു നിന്നത് എന്റെ കഴപ്പ് കൊണ്ടാണല്ലോല്ലേ…. നീയങ്ങനെ കരുതിയ്‌ക്കോ…. അങ്ങനന്നെ കരുതിയ്‌ക്കോ…. ഒരുപെണ്ണ്…. അവള്… അവള് ജീവന് തുല്യം സ്നേഹിയ്ക്കുന്നൊരു ചെക്കന്റെ കൈ ദേഹത്തു തൊടുമ്പോഴനുഭവിക്കുന്ന സുഖോം കരുതലുമൊന്നും നിനക്ക് പറഞ്ഞാ മനസ്സിലാവില്ല വിനൂ….!!!””””

അവളൊന്നു നിർത്തി ഏങ്ങലടിച്ചു കൊണ്ട് വീണ്ടും തുടർന്നു….

“””നിനക്കൊന്നും മനസ്സിലാവില്ല…. നീയൊട്ട് മനസ്സിലാക്കത്തുമില്ല…. അഞ്ചാറു മാസം വീട്ടിന് മുന്നിൽ കിടന്നു കറങ്ങിയല്ലോ…. ഒരു ദിവസം…. ഒരു ദിവസം വന്നെന്നെയൊന്നു കാണണോന്ന് തോന്നിയോ നിനക്ക്…. ഇല്ലല്ലോ…. ??? നിനക്കറിയോ ഒരു ദിവസം പട്ടിണി കിടന്നു കരഞ്ഞിട്ടാണ് വിസ്മയ കൂടെയുണ്ടല്ലോന്ന് കരുതിയെന്നെ കോളേജ് മാറാൻ സമ്മതിച്ചേ…. അതും പഠിയ്ക്കാനുള്ള കൊതികൊണ്ടൊന്നുമല്ല…. മിണ്ടീലേലും സാരോല്ല… നിന്നെയൊന്ന് കാണാലോന്ന് കരുതി….. അതിന് വേണ്ടി….. അതിനു വേണ്ടി മാത്രം…!!! എന്നിട്ട് നീയോ…. ??? നീയെപ്പോഴെങ്കിലും മനസ്സ് തുറന്നെന്നോടൊന്ന് സംസാരിച്ചിട്ടുണ്ടോ… ??? ഒന്ന് ചിരിച്ചിട്ടൊണ്ടോ… ??? ആ… അന്ന്… അന്ന് കാലു വയ്യാതെ കിടന്നപ്പോൾ…. അതും എണീറ്റു നടക്കാമ്മേലാത്തോണ്ട് ഭിക്ഷ പോലെ…!!! അന്ന് രോഹിയേട്ടൻ പോയപ്പോ ആ ചേട്ടനെവിളിയ്ക്കുന്നതിനിടയിൽ എന്നെ വിളിയ്ക്കാമ്പറ്റീലെന്നും പറഞ്ഞ് സോറിയും പറഞ്ഞെന്റെ പിന്നാലെ വന്നില്ലേ… അന്നൊക്കെ രാത്രീല് ഞാനുറങ്ങീട്ടുണ്ടോന്ന് നീ ചോദിച്ചിട്ടുണ്ടോ ഒരിക്കലെങ്കിലും… ??? നീയെപ്പോഴും പറയോലോ എനിക്ക് ഓവർ

പൊസെസീവ്നെസ്സാണ്… നീ നിന്റെ ഫ്രണ്ട്സിന് കൊടുക്കണ സ്നേഹം കണ്ടിട്ട് ഇഷ്ടപ്പെടാത്തോണ്ടാണ് വഴക്കുണ്ടാക്കാമ്മരുന്നേന്നൊക്കെ…. ഒന്നുമല്ല…. കൊതികൊണ്ടാടാ…. അവർക്ക് കൊടുക്കണപോലെ കിട്ടീലെങ്കിലും അതില് ചെറിയൊരു പങ്കെങ്കിലും കിട്ടിയെങ്കിലെന്നുള്ള ആഗ്രഹങ്കൊണ്ട് മാത്രമാ അടിയുണ്ടാക്കിയേ…!! അറിയോ നിനക്ക്… ???”””

അവൾ താണ്ടിയുയർത്തി എന്റെ നേരേ ചോദ്യഭാവേന നോക്കുമ്പോൾ അവളുടെ പൂച്ചക്കണ്ണുകളിൽ ഞാൻ കണ്ടിരുന്നു… അവൾക്കെന്നോടുള്ള പ്രണയത്തിന്റെ ആഴം…!!!

“””എടാ നിനക്കറിയോ…. എന്നെ കോളേജി വിടുന്നെന്നല്ലാതെ ഈ വീട്ടിന്റെ പുറത്തിറക്കാൻ സമ്മതിയ്ക്കത്തില്ല…. എന്തൊക്കെ കള്ളം പറഞ്ഞാ ഞാൻ നിങ്ങടെയൊക്കെക്കൂടെ വന്നോണ്ടിരുന്നെന്നറിയോ… ??? നിങ്ങളോടല്ലാതെ എനിക്കെന്തേലുമൊക്കെ പറയാൻ…. മനസ്സു തുറന്നു സംസാരിക്കാൻ അല്ലെങ്കി ഞാമ്പറയുന്ന കേൾക്കാൻ ആകെ കൂട്ടിരിയ്ക്കുന്നത് ദീപുവേട്ടനാ…. ആ ചേട്ടന്റെ വീട്ടുകാരെല്ലാങ്കൂടി എന്നെ കല്യാണമാലോചിച്ചപ്പോൾ ഞാനായേട്ടനോടെല്ലാം തുറന്നു പറഞ്ഞു…. അപ്പൊത്തന്നെ ആ ചേട്ടനെന്നെ ഇഷ്ടമായില്ലെന്ന് വീട്ടുകാരോട് പറഞ്ഞ് ആലോചനേന്ന് മാറ്റിച്ചു….. പക്ഷേ… എന്നോട് അതിന്റൊരു ദേഷ്യോം ഇതുവരെ കാണിച്ചിട്ടില്ല…. വരുമ്പോളൊക്കെ നിന്നെ കുറിച്ചാ ചോദിയ്ക്കാറ്… ആരൊക്കെ എതിർത്താലും നിന്നെക്കൊണ്ടുവന്നെന്റെ ഉള്ളംകയ്യില് വെച്ചു തരാന്ന് പറഞ്ഞ എന്റേട്ടനെയാ നീ…. വേറാരു പറഞ്ഞാലും സാരമില്ല…. നീയങ്ങനെ പറഞ്ഞപ്പോ… എനിക്ക് പ്രാന്ത് പിടിച്ചപോലെയായി…. പിന്നെ ഞാമ്പറഞ്ഞതൊന്നും ഈശ്വരനാണേ അറിഞ്ഞോണ്ടല്ല….!!!”””

അവൾ വിങ്ങിപ്പൊട്ടിക്കൊണ്ടെന്റെ നെഞ്ചു കീറുമ്പോൾ നിറഞ്ഞൊഴുകിയ കണ്ണുകൾ തുടയ്ക്കാൻ പോലും ഞാനശക്തനായിരുന്നു….

“””ദീപുവേട്ടന്റെ ഉദ്ദേശം ശെരിയല്ലെന്ന് നീ പറഞ്ഞില്ലേ…. വരുംവഴി ആ ചേട്ടനെ ഞാൻ വിളിച്ചിരുന്നു… എന്തിനാ നിന്നോടങ്ങനെയൊക്കെ പറഞ്ഞേന്നും ചോദിച്ചു… നിന്നോട് ആ ചേട്ടന്റെയും എന്റെയും കല്യാണമുറപ്പിച്ചതാന്ന് പറയുമ്പോൾ നീയെതിർക്കോന്നും ഗൗരി നിന്റെ പെണ്ണാണെന്ന് ആ ചേട്ടന്റെ മുഖത്തു നോക്കി പറയോന്നുമാ ആ പാവം കരുതിയത്…. അതിനാ അങ്ങനെയൊക്കെ എരിവ് കേറ്റാൻ നോക്കിയേ…. എന്നിട്ട് നീയോ… നീയതും വിശ്വസിച്ച് അതിന്റെ പിന്നാലെ പോയി…. ഏട്ടനങ്ങനെ പറഞ്ഞത് നീ വിശ്വസിച്ചേല് സാരമില്ല…. പക്ഷേ… പക്ഷേ… ഞാൻ സ്നേഹിച്ചത്…. എന്റെ സ്നേഹം വെറും കഴപ്പാന്നു പോലും നീ…..!!!””””

പൂച്ചക്കണ്ണിയുടെ കരച്ചിന്റെ ധൂളികൾ ചെവിയിലേയ്ക്കടിച്ചു കയറിയതും ഞാനോടിച്ചെന്ന് അവളെ നെഞ്ചിലേയ്ക്ക് ചേർത്തു…. എന്റെ ഷർട്ടിൽ മുറുക്കി പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞ അവളെ സ്വാന്ത്വനിപ്പിയ്ക്കുന്നതെങ്ങനെ എന്നറിയാതെ എന്റെ കണ്ണുകളും ചോർന്നു…..

“””ഗൗരീ… ???””””

അവളുടെ അനക്കം അറിയാതെ വന്നപ്പോൾ ഞാൻ പതിയെ വിളിച്ചു….. ആ വിളി കേൾക്കാൻ കാത്തിരുന്ന പോലെ അവളെന്നെ തള്ളി മാറ്റി….

“””വിനൂ… പോ… പുറത്തു പോ…. നീ വന്ന കാര്യം നടന്നില്ലേ…. ഇനി പോ…. ???”””

പെട്ടെന്ന് അവളുടെ ഭാവം മാറി വാതിലിന്റെ ഭാഗത്തേയ്ക്ക് ചൂണ്ടിക്കൊണ്ട് ആക്രോശിച്ചപ്പോൾ ഒരു നിമിഷം എന്തു പറയണമെന്നറിയാതെ ഞാൻ നോക്കിപ്പോയി….

“””ഗൗരീ…. നീ പറഞ്ഞതു മുഴുവൻ ഞാൻ കേട്ടില്ലേ…. ഇനിയെനിക്ക് പറയാനുള്ള കൂടി…”””

“””വേണ്ട…. എനിക്കൊന്നും കേൾക്കണ്ട….!! നിന്നോട് തോന്നിയ ദേഷ്യത്തിന് ഞാനെന്റെ മമ്മിയ്ക്ക് വാക്ക് കൊടുത്തുപോയി…. നാളെ വരുന്നതാരാണെങ്കിലും കെട്ടിക്കോളാന്ന്….!! നീയെന്തേലും പറഞ്ഞ് അതു ഞാൻ വിശ്വസിയ്‌ക്കേണ്ടി വന്നാൽ…. വയ്യടാ…. എനിക്കിനീമിങ്ങനെ ഓരോരുത്തരെയായി കരയിയ്ക്കാൻ വയ്യ… അതോണ്ട് നീ പോ…. പോവാൻ…..!!!”””

ഗൗരിയെന്നെ വാതിലിനടുത്തേയ്ക്ക് വലിച്ചെറിഞ്ഞു…..

“””ഗൗരീ… ഞാമ്പറയുന്നതൊന്നു നീ മനസ്സിലാക്ക്….!!!”””

അവസാന ശ്രെമമെന്നോണം ഞാനവളുടെ നേരേയൊന്നു കൂടി നോക്കി….

“””വേണ്ട…. എനിക്കൊന്നും കേൾക്കണ്ട…. എനിക്കൊന്നും മനസ്സിലാകത്തില്ല…. അല്ലേലും… അല്ലേലുമിനിയും നിന്നെ ഞാൻ വിശ്വസിച്ചാൽ… നിന്റെ കൂടെ ഞാനിറങ്ങി വന്നാൽ… അന്നെന്നേലും നിനക്കെന്നോടിങ്ങനത്തെയെന്തെങ്കി-ലും സംശയം തോന്നിയാൽ… അന്ന്… അന്ന് ഞാനില്ലാണ്ടായി പോവോടാ… അതോണ്ടാ… അതോണ്ട് നീയിപ്പപ്പോ… നീ പോ വിനൂ… എനിക്കിനി നിന്നെ കാണണ്ട…. എനിക്കൊന്നും കേൾക്കുവകേം വേണ്ട… എന്റെ വിനു മരിച്ചു…. അങ്ങനെ കരുതിക്കോളാഞാൻ….!!!”””

വാതിലിന് പുറത്തു നിന്ന അനുവിന്റെ മുന്നിലേയ്ക്കെന്നെ പിടിച്ചു തള്ളിയിട്ടവൾ കതകയ്ക്കുമ്പോൾ മനസ്സ് നിറയെ ശൂന്യതയായിരുന്നു….

“””അവള് സമ്മതിച്ചോ…. ???”””

താല്പര്യമില്ലാത്ത മട്ടിൽ അനു ചോദിച്ചപ്പോൾ എനിക്ക് മുന്നിൽ കൊട്ടിയടയ്ക്കപ്പെട്ട ഗൗരിയുടെ ഹൃദയകവാടത്തിലേയ്ക്ക് നോക്കി ഞാൻ മൂളി….

“””ആർക്ക് വേണ്ടി…. ???”””

അവളുടെ സ്വരം ഒന്നുകൂടി കടുത്തു….

“””നീയെന്താ അങ്ങനെ ചോദിച്ചേ… ???”””

എന്റെ തളർന്ന മട്ടിലുള്ള ചോദ്യം കേട്ടിട്ടാണോ എന്നറിയില്ല അവൾ എന്നെയും പിടിച്ചു വലിച്ചു കൊണ്ട് പുറത്തേയ്ക്ക് നടന്നു….

“””അനു നീ കാര്യമെന്താന്ന് പറ…!!!”””

വീട്ടിന് പുറത്തേയ്ക്കിറങ്ങുമ്പോൾ ഞാൻ വീണ്ടുമവളോട് ചോദിച്ചു….

“””അവരെല്ലാം പോയി….!!!”””

അവളുടെ മറുപടി എന്നെ അൽപ്പമൊന്നുലച്ചു…. അൽപ്പമല്ല…!!!

“””ഷെഹി വീട്ടിലേയ്ക്ക് പോയി…. അഭിച്ചേച്ചി ജീവനെയും കൊണ്ട് ചേച്ചിയുടെ വീട്ടിലേയ്ക്കും…!!!”””

അനു പറയുന്നത് കേട്ട് ദയനീയമായി അവളെയൊന്നു നോക്കുമ്പോൾ അവൾ തുടർന്നു…..

“””കുറച്ചു മുന്നേ അഭിചേച്ചി വിളിച്ചിരുന്നു…. ഇനി തിരികെയിങ്ങോട്ടേയ്ക്കില്ലെന്ന് പറഞ്ഞു….!!!”””

അനു എന്റെമുഖത്തു നോക്കിയത് പറഞ്ഞപ്പോൾ എനിക്ക് പൊട്ടിച്ചിരിയ്ക്കാനാണ് തോന്നിയത്….. പക്ഷേ ആ ചിരി…. ആ ചിരി നിർത്താൻ സാധിച്ചില്ലെങ്കിലോ എന്നുള്ള ഭയം കൊണ്ട്…. അതുകൊണ്ട് മാത്രം ഞാനതിന് മുതിർന്നില്ല….

ചങ്കിൽ കൂടുകൂട്ടി പാർപ്പിച്ചവരെല്ലാം അരങ്ങൊഴിഞ്ഞപ്പോൾ ഞാൻ മുന്നോട്ടേയ്ക്ക് നടന്നു…. നൂല് പൊട്ടിയ പട്ടം പോലെ ദിശയറിയാതെ…. പക്ഷേ അപ്പോഴും പൊഴിഞ്ഞു വീണു കൊണ്ടിരുന്ന എന്റെ കണ്ണുനീർത്തുള്ളികൾക്ക് അറിയാമായിരുന്നു അവർക്ക് സഞ്ചരിയ്‌ക്കേണ്ട യഥാർത്ഥ വഴി…!!!

അന്ന് രാത്രി ആരോടും മിണ്ടാതെ നാടുവിട്ടതാണ്…. ഒരു ഫോൺകോളോ മെസേജോ ഇല്ലാത്ത നീണ്ട മൂന്നു വർഷങ്ങൾ…!!! ആരെങ്കിലും

തിരിച്ചറിഞ്ഞാലോന്നു പേടിച്ചിട്ടാണോ എന്നറിയില്ല… മുഖപുസ്തകത്തിലോ ഇൻസ്റ്റാഗ്രാമിലോ കയറാൻ പോലും ഇക്കാലമത്രയും മനസ്സ് തോന്നിപ്പിച്ചിട്ടില്ല…. അതോ അന്നവളോട് തോന്നിയ ദേഷ്യംകൊണ്ടോ…. ??? അതേ… ഒരുപരിധിവരെ അതവളോടുള്ള ദേഷ്യംകൊണ്ടു തന്നെയായിരുന്നു…. ഞാൻ പറയുന്നതൊന്ന് കേൾക്കാൻ കൂടി സമ്മതിയ്ക്കാതെ… എന്നോടുള്ള ദേഷ്യത്തിന് എന്നെ വേണ്ടാന്നു വെച്ചവൾ എന്നെക്കുറിച്ചൊന്നുമറിയരുതെന്ന മണ്ടൻസിദ്ധാന്തത്തിന്റെ പുറത്തുള്ള ചെയ്തികൾ…!!! അപ്പോഴും സാധാരണ മനുഷ്യനെ പോലെ എന്റെ ഭാഗത്തു നിന്ന് വീണ വീഴ്ചകളെ മനസാക്ഷിയുടെ കണ്ണുകളിൽ പതിയാതെ ഒളിച്ചു വെയ്ക്കുന്നതിൽ ഞാൻ വിജയിച്ചിരുന്നോ… ???

ആരെങ്കിലും വിളിച്ചാലോന്നു പേടിച്ച് പഴയ മൊബൈൽ നമ്പർപോലുമുപേക്ഷിച്ച് ഒരു സെൽഫിക്ക് പോസ് ചെയ്യാൻ പോലും ഭയപ്പെട്ടിരുന്ന നാളുകൾ….!! കാവ്യയുടെ നിർബന്ധത്തിനും ശാഠ്യത്തിനും മുന്നിൽ ഒന്നോ രണ്ടോ തവണ തലകുനിച്ചുകൊടുത്തിട്ടുള്ളതൊഴിച്ചാ-ൽ മറ്റെല്ലായിടത്തും ഞാനൊരു ഒളിവുജീവിതത്തിലായിരുന്നു…. അവള് നിർബന്ധിച്ചെടുത്ത ഫോട്ടോകൾപോലും പുറംലോകം കാണാതിരിക്കാൻ ഞാനവളെ ചട്ടം കെട്ടിയിരുന്നുതാനും….

അത്രക്ക്… അത്രയേറെ ഞാനെന്നെത്തന്നെ മറച്ചുപിടിക്കുകയായിരുന്നു…!! ആരോരുമറിയാതെ ആരോടൊക്കെയോയുള്ള വാശി സ്വയം നീറിനീറി പ്രകടിപ്പിക്കുകയായിരുന്നു… പക്ഷേ ഒന്നുമാത്രമറിയാം…. ഇത്രനാളുമെന്നെ ജീവിക്കാൻ പ്രേരിപ്പിച്ചതുപോലും അതേ വാശിയായിരുന്നുവെന്ന്…. നമ്മളെ വേണ്ടാത്തവരെ നമ്മക്കും വേണ്ടായെന്നൊക്കെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും ആ അദ്ധ്യാപനമൊക്കെ തീർത്തും പരാജയം തന്നെയായിരുന്നു…. ഉള്ളിന്റെയുള്ളിൽ അവരെല്ലാമുണ്ടെന്ന ചിന്തമാത്രമായിരുന്നു ഇത്രനാളും ജീവിതത്തിൽ ആകെയുണ്ടായിരുന്ന കൈമുതലെന്ന് തോന്നിപ്പോവുന്നതും ഇപ്പോഴാണ്…. എന്തായാലും ഇപ്പോഴിതാ അതെല്ലാമൊരു വെറുംകുട്ടിക്കളിയായിമാത്രം മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചൊരു തിരിച്ചുപോക്കും…!! കാത്തിരിക്കാൻ ആരെങ്കിലുമുണ്ടോയെന്നുപോലുമുറപ്പി-ല്ലാത്തൊരു തിരിച്ചുപോക്ക്..!!

ആരുമില്ലേ കൂട്ടിന്… ??? ഉണ്ട്…!! ഒരു പെണ്ണിന് സ്വന്തമായിരുന്നതെല്ലാം… മറ്റാർക്കുംകൊടുക്കാതെയവൾ കാത്തുസൂക്ഷിച്ചതെല്ലാം എനിക്കായി സമർപ്പിച്ച്, ഇപ്പോഴെന്റെയൊപ്പം നാട്ടിലേക്ക്പോരാനായി വാശി പിടിച്ച് ഒട്ടേറെ പ്രതീക്ഷകളോടെ ഒരുങ്ങിയിറങ്ങിയ ഒരുവളില്ലേ എനിക്ക്… ??? എന്തു പേരിട്ടു വിളിക്കണമെന്നറിയാത്ത, സൗഹൃദത്തിനും പ്രണയത്തിനും മേലെ മറ്റെന്തോ പേരിട്ട്, മനസ്സിനുള്ളിലെവിടെയോ ഞാൻ കുടിയിരിത്തിയിരിക്കുന്ന ഒരുവൾ… ഈ പൊട്ടിക്കാളി…!!! ഇവളെന്റെ സ്വന്തമല്ലെ… ??? അതേ… ആരോരുമില്ലെങ്കിലും ഇക്കാലമത്രയും എനിക്കായി കൂട്ടിരുന്ന, അവരുടെയാരുടെയും അഭാവമറിയാതെയെന്നെ ഇത്രനാളും കൊണ്ടുനടന്ന… ഞാനറിയാതെ, എന്നോടൊരു വാക്ക് പറയാതെ ഇത്രേംനാൾ എന്നോടുള്ള തീരാ പ്രണയം കാത്തുസൂക്ഷിച്ച… അവസാനം കൈവിട്ടു പോകുമെന്ന തോന്നലു വന്നപ്പോൾ അത്രയും നാൾ ഉള്ളിൽ സ്വരുക്കൂട്ടി വെച്ചിരുന്ന പ്രണയ നൊമ്പരം മുഴുവൻ എന്നിലേയ്ക്കഴിച്ചിറക്കുന്നതിനൊപ്പം അവളുടെ സർവ്വസവും കൂടി ധാനമായി വെച്ചു നീട്ടിയ ഇവൾ… അതേ… ഇവളെന്റെ സ്വന്തം തന്നെയാണ്…!! കൊണ്ടു നടക്കും ഞാനിവളെ എന്റെ ഉള്ളം കയ്യിൽ…. ആർക്കും കൊടുക്കാതെ… കണ്ണു നനയിയ്ക്കാതെ, എന്നെയിത്ര നാൾ എങ്ങനെ കരുതിയോ… എങ്ങനെ സ്നേഹിച്ചോ അതിന്റെയെല്ലാം കണക്ക് തീർക്കണമെനിക്ക്…!!

ഞാൻ തലചെരിച്ചു വീണ്ടും കാവ്യയെ നോക്കി… ഒന്നുമറിയാതെ വിൻഡോയിലേക്ക് തലചായ്ച്ചിരുന്ന് മയക്കത്തിൽ തന്നെയാണിപ്പോഴും…!! കാറ്റോ തണുപ്പോ അറിയാത്തപോലെ… ഇടയ്ക്കിടെയെവിടുന്നോ പാളിവീഴുന്ന

സ്ട്രീറ്റ്ലൈറ്റുകളുടെ വെട്ടമോ നിലാവിന്റെ അരണ്ടനിറമോ മുഖത്തേക്ക് പാളിവീണുപോകുന്നതറിയാതെ, എന്തൊക്കെയോ സ്വപ്നംകണ്ടിട്ടെന്നപോലെ ചുണ്ടിലൊരു ചെറുചിരി കൊത്തിവെച്ചുകൊണ്ടുള്ള ശാന്തമായ ഉറക്കം…..!! അടുത്തേയ്ക്ക് ചെന്ന് ആ മുഖമിങ്ങനെ ഉള്ളംകയ്യിലൊരു നിലാവിനെപ്പോലെ കോരിയെടുക്കണമെന്നാണ് അപ്പോൾ തോന്നിയത്…. കൈക്കുമ്പിളിൽ അമ്പിളിയമ്മാവനെ പുഴയിൽ നിന്നു കോരിയെടുത്തപോലുണ്ടാവില്ലേ അപ്പോഴാ മുഖം… ???

അല്ലെങ്കിൽ വേണ്ട…. ഒന്നുമറിയാതെയുറങ്ങിക്കോട്ടെ…. തൊട്ടുണർത്തണ്ട… ഉണർത്തിയാൽ പാപംകിട്ടും… ഇനിയാ ശാപംകൂടി വരുത്തിവെയ്ക്കാൻ വയ്യ…. അത്രയ്ക്ക് പാവമാണവൾ…. ഈ ചിണുങ്ങലും ചാട്ടവും തുള്ളലുമൊക്കെയാണെങ്കിലും, ഉള്ളിന്റെയുള്ളിലൊരു കുസൃതിക്കുടുക്ക…. ഒരു പൊട്ടിപ്പെണ്ണ്….!!

എത്രയൊക്കെ വേണ്ടാ വേണ്ടാന്നു വിചാരിച്ചാലും മനസ്സ് സമ്മതിക്കുന്നില്ല…. അവളെയൊന്നു തൊടാൻ, ആ മുഖത്തൊരു ചുടുചുംബനം നൽകാൻ മനസ്സ് കൊതിക്കുന്നതുപോലെ…. അടുത്തേയ്ക്ക് ചെല്ലാൻ ഉള്ളിരുന്നാരോ പറയുന്നതുപോലെ…!! ആ നിർദ്ദേശം അസഹനീയമായപ്പോൾ കാലുകൾ അറിയാതെ ചലിച്ചു… അവളോട് ചേർന്നുപോയിരുന്നപ്പോൾ എന്റെ സാമീപ്യമറിഞ്ഞിട്ടോ മറ്റെന്തെങ്കിലും കാരണംകൊണ്ടോന്നറിയില്ല, അവളൊന്നു ചിണുങ്ങിക്കൊണ്ട് ഇളകിയിരുന്നു… അവളോട് ചേർന്ന് സീറ്റിലേക്ക് തലചായ്ച്ചിരുന്നപ്പോഴേക്കും ഉറക്കത്തിൽ അറിയാതെയെന്നവണ്ണം അവളെന്റെ തോളിലേക്ക് മെല്ലെ ചാരി…. പിന്നെയെപ്പോഴോ ആ ദേഹം മൊത്തമായുമെന്റെ ദേഹത്തേക്ക് ചാരിവെച്ച്, എന്റെ തോളിലേക്ക് തലചായ്ച്ചിരുന്ന് ഉറക്കം തുടർന്നു…. അവള് താഴെവീഴാതിരിക്കാനോ അവളോടുള്ള ഇഷ്ടവും വാത്സല്യംകൊണ്ടോ എന്നറിയില്ല, അപ്പോഴേക്കും അവളോട് ചേർന്നിരുന്ന കൈ അവളെ അരക്കെട്ടിൽ ചുറ്റി എന്നോട് ചേർത്തുപിടിച്ചിരുന്നു….!! അവളുടെ ദേഹത്തുനിന്നുയരുന്ന ചെറു ചൂടിന്റെയും പുറത്തുനിന്ന് ദേഹത്തേയ്ക്കടിച്ചുകയറുന്ന ചെറുതണുപ്പിന്റെയും സുഖത്തിൽ ഞാനുമൊന്നു മയങ്ങി…!! നീണ്ട നാളുകൾക്ക്ശേഷം മറ്റെല്ലാം മറന്നൊരുറക്കം….!! ഗൗരിയ്ക്ക് ശേഷം ഇനിയൊരു പെണ്ണും ഈ ജീവിതത്തിലില്ലെന്നുറപ്പിച്ച മനസ്സിന്റെ കടിഞ്ഞാൺ പൊട്ടിച്ച പ്രണയധൂളികളുമായി വന്ന എന്റെ പെണ്ണ് കൂടെയുള്ളപ്പോൾ… കൂടെയിങ്ങനെ ചേർന്നിരിയ്ക്കുമ്പോൾ വലതു കൈ മുറുകെ പിടിയ്ക്കുന്നത്ര വലിപ്പം മാത്രമുള്ള കുഞ്ഞ് ഹൃദയമനുഭവിച്ച സന്തോഷം ഞാനെങ്ങനെയാണ് വാക്കുകൾകൊണ്ട് പറയുക…. ???

ഉറക്കമുണരുമ്പോൾ ട്രെയിനേതോ പേരറിയാത്ത സ്റ്റേഷനിൽ കിടക്കുകയാണ്… ആളുകൾ കേറുകയുമിറങ്ങുകയുമൊക്കെ ചെയ്യുന്നുമുണ്ട്… കണ്ണുതുറന്നു നോക്കുമ്പോഴും അവളുണർന്നിട്ടില്ല…. തണുപ്പ് അസഹനീയമായിട്ടെന്നപോലെ എന്നോട് പരമാവധി പറ്റിച്ചേർന്നാണിപ്പോൾ ഇരിക്കുന്നത്…. യജമാനന്റെ ദേഹത്തോടൊട്ടിക്കിടന്നു ചായുറങ്ങുന്നൊരു പൂച്ചക്കുട്ടിയുടെ നിഷ്കളങ്കതയായിരുന്നു അപ്പോഴാ മുഖത്ത്…. കുറേനേരം ഞാനാ വശ്യഭംഗിയും നോക്കിയങ്ങനെതന്നെയിരുന്നു…. ഇടയ്ക്കിടെയാ മുഖത്തേക്ക് പാളിവീഴുന്ന ആ നീണ്ട അളകങ്ങൾ വീണ്ടും വീണ്ടും മാടിയൊതുക്കിക്കൊണ്ട് ഞാനാ മുഖമെന്റെ ദൃഷ്ടിയിൽ നിന്നു മറയുന്നത് തടഞ്ഞുകൊണ്ടിരുന്നു….

പക്ഷേ ആ കാഴ്ച്ചകൾക്കും ആയുസ്സു കുറവായിരുന്നു…. ജീവിതത്തിൽ സ്വന്തമെന്നു കരുതിയിരുന്നതെല്ലാം നഷ്ടപ്പെട്ടുപോയപോലെ ഒരുനിമിഷംകൊണ്ട് ആ സുന്ദര നിമിഷങ്ങളും എനിക്ക് നഷ്ടപ്പെട്ടു…. സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന സമയത്തുള്ള നീണ്ട ചൂളംവിളിയും കുലുക്കവും നൽകിയ നടുക്കത്തിൽ അവൾ ഞെട്ടിയുണർന്നു…. ദുസ്വപ്നം കണ്ട് ഭയന്നതുപോലെ ചകിതമായൊരു മുഖഭാവത്തോടെ അവളാദ്യം ട്രെയിനിന് വെളിയിലേക്ക് നോക്കി…. അപ്പോഴേക്കും ട്രെയിൻ സ്റ്റേഷനിൽ നിന്ന് ചലിച്ചു തുടങ്ങിയിരുന്നതിനാൽ പ്രിയപ്പെട്ടവരെ യാത്രയയക്കാൻ വന്നവരുടെ കൈവീശൽ മാത്രമാവും കണ്ടിട്ടുണ്ടാവുക….

കൈവീശി യാത്രയാക്കിയത് ഞങ്ങളെയാണോ എന്ന ഭാവത്തിൽ എന്നെ നോക്കുന്ന അവളോട് ഒന്നുമായില്ല, ഇനിയും ദൂരമുണ്ടെന്നു പറഞ്ഞപ്പോളാ മുഖത്ത് വല്ലാത്തൊരു സമാധാനം പോലെ…!! ഉറക്കക്ഷീണമലട്ടുന്ന, മുഖത്തേക്ക് പാറിവീണ മുടിയിഴകളെ പുറംകൈകൊണ്ടു തട്ടി തോളിനു പുറകിലേക്ക്‌തന്നെ തട്ടിയിട്ടിട്ട് അവളാ കൈകൊണ്ടുതന്നെ ചുണ്ടിന്റെ സൈഡിലൂടെ അറിയാതെയൊഴുകിയിറങ്ങിയ ഉമിനീരിന്റെ ചാലൊന്നു തുടച്ചു…. പെട്ടന്ന് ഞാനത് കണ്ടോയെന്നുള്ള ചമ്മലോടെ പരിഭ്രമിച്ച് എന്നെയൊന്നു നോക്കി…. ഞാനത് കണ്ടെന്നറിഞ്ഞപ്പോൾ പെട്ടന്നൊരു നാണം പോലെ…!!

“”” മേയ്ക്കപ്പും ഭാവവുമൊക്കെക്കണ്ടാൽ വിശ്വസുന്ദരിയാണെന്നാ ഭാവം…. പക്ഷേ ഈളേമൊലിപ്പിച്ചുള്ള കിടപ്പു കണ്ടാൽ പെറ്റതള്ളപോലും സഹിക്കൂലാട്ടോ…!!!”””

ചെറുചിരിയോടെ ഞാനൊരു കൗണ്ടറടിച്ചു….

“”” ഓ വല്യ കാര്യമായിപ്പോയി…. ഈ ലോകത്താരും ചെയ്യാറില്ലാത്തതൊന്നുമല്ലല്ലോ… ???”””

ചൂളിയെങ്കിലും ആ ചമ്മലങ്ങോട്ടു സമ്മതിച്ചു തരാനുള്ള മടികൊണ്ടുള്ള മറുപടി… അതിനും ഞാനൊന്നു ചിരിച്ചു… എന്നിട്ട് ഷർട്ടിന്റെ അവൾ തലവെച്ചു കിടന്നിടത്തെ ഭാഗമൊന്നു തുടച്ചുകൊണ്ട് പറഞ്ഞു…

“”” എന്റെ ഷർട്ട് മുഴുവനും തുപ്പലിൽ കഴുകിയെന്നാ തോന്നുന്നത്…!!!”””

“””പോടാ പട്ടീ….!!!”””

പറഞ്ഞിട്ട് മുഖംവെട്ടിച്ചു പുറത്തേക്ക്നോക്കി പിണങ്ങിയമട്ടിലുള്ളൊരു ഇരിപ്പായിരുന്നു അതിന് മറുപടി…. കുറച്ചുസമയം ശബ്ദമോ അനക്കമോ ഉണ്ടായില്ല. കുറേനേരം ഇരുട്ടിന്റെ നിശ്ശബ്ദതയിലേക്ക് നോക്കിയങ്ങനെയിരുന്നു… പിന്നെ രണ്ടുകാലുംകൂടി സീറ്റിലേക്ക് കയറ്റിവെച്ച് ചുരുണ്ടുകൂടി എന്റെ ദേഹത്തേക്ക് ചാഞ്ഞു. എന്റെ കൈയെടുത്ത് അരക്കെട്ടിൽ ചുറ്റിപ്പിടിപ്പിച്ച് സ്വയമൊന്നു സെയ്ഫാക്കി, പുറത്തേക്കുതന്നെ നോക്കിക്കിടന്നു…

“”” വിനൂ…!!!”””

നീണ്ടനേരത്തെ നിശ്ശബ്ദക്കുശേഷം വീണ്ടുമവളുടെ സ്വരമുയർന്നു….

“””മ്മ്മ്… ???””

“””ഞാനൊരു കാര്യമ്പറഞ്ഞാ ദേഷ്യപ്പെടോ… ???”””

“””ഇല്ല… ചോദിച്ചോ…!!!”””

ഞാനവൾക്ക് അനുവാദം നൽകിയപ്പോൾ പെണ്ണിന്റെ മുഖമൊന്നു വിടർന്നു…. എന്നാൽ ഉറങ്ങി ക്ഷീണിച്ച മുഖത്ത് വിരിഞ്ഞ പുഞ്ചിരിയ്ക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല….

“””അത്… അതിപ്പോഴും ഗൗരി നിന്നെയും കാത്തിരിപ്പുണ്ടാവോ അവിടെ… ???”””

ഞാൻ മറുപടിയെന്ത് പറയണമെന്നാകാതെ നോക്കുമ്പോൾ അവൾ തുടർന്നിരുന്നു….

“””ഇനീപ്പോ അങ്ങനെ അവളവിടെ കാത്തിരിക്കുവാണേ നീയെന്തു ചെയ്യും…. ???”””

വളരെപ്പതുക്കെയാണവൾ ചോദിച്ചതെങ്കിലും പെട്ടന്നുള്ള ചോദ്യത്തിന്റെ ഷോക്കിലാവണം എന്റെദേഹം അറിയാതൊന്നു ഞെട്ടി…. ആ ഞെട്ടൽ അവളും അറിഞ്ഞുകാണണം….. അതിന്റെ പ്രതിഫലനമെന്നോണം

ഒന്നിളകിയിരുന്നതല്ലാതെ പിന്നീട് ചോദ്യങ്ങളൊന്നുമുണ്ടായില്ല…. അവൾ മറ്റെന്തോ ആലോചിച്ചിരുന്നതുപോലെ ഞാനുമപ്പോൾ അവളാ പറഞ്ഞതിനെപ്പറ്റി ആലോചിക്കുകയായിരുന്നു പിന്നീടുള്ള സമയം മുഴുവനും….. എത്രയെത്ര തവണ ഇനിയുമൊരിക്കലും ഗൗരിയെന്റെ സ്വന്തമാവില്ലെന്നറിയാമെങ്കിലും അവളുടെ ചോദ്യത്തിന് ശേഷം, അവളെനിക്കുവേണ്ടി കാത്തിരിക്കുന്നുവോ എന്നൊരു ചോദ്യം മനസ്സിൽ വീണ്ടും വീണ്ടും നുരഞ്ഞുപൊന്തിക്കൊണ്ടിരുന്നു.

“””അങ്ങന ഗൗരി കാത്തിരുപ്പുണ്ടേൽ നീ അവക്കൊപ്പം പോണം കേട്ടോ…. ഞാൻ തിരിച്ചു പൊയ്ക്കോളാം….!!!”””

ഒരു പുഞ്ചിരിയോടെ കാവ്യയത് പറയുമ്പോൾ ആ കണ്ണുകളിൽ മനസ്സുരുകുന്ന കാഴ്ച ഞാൻ കണ്ടു…. ആ കണ്ണുകളെ നേരിടാനുള്ള ക്ഷമത എനിക്കില്ലെന്ന് ബോധ്യമായതിനാലാവണം മുഖത്ത് വിരിഞ്ഞ പുഞ്ചിരിയണയ്ക്കാതെ തന്നെ അവൾ തല ചെരിച്ച് പുറത്തേയ്ക്ക് നോക്കിയിരുന്നു….

കാവ്യ പറഞ്ഞതെല്ലാം ബാലിശമായ ആഗ്രഹമാണെങ്കിലും അവളൊന്നു കാത്തിരുന്നെങ്കിലെന്ന് അറിയാതെയൊന്നു കൊതിച്ചുപോയി…. പക്ഷേ, അതേ സമയത്തുതന്നെ വിശ്വസിച്ചു കൂടെവന്ന പെണ്ണിനെ ആ സമയത്തു ഞാനെന്തു ചെയ്യുമെന്നുള്ള മറുചോദ്യംകൂടി ഉയർന്നുവന്നുകൊണ്ടിരുന്നു… ഇവള് പറഞ്ഞ പോലെ തിരിച്ചയയ്ക്കണോ… ???

ചോദ്യശരങ്ങളുടെ പിടിയെന്നിൽ വരിഞ്ഞു മുറുകിയപ്പോൾ ഞാനൊരുത്തരത്തിന് വേണ്ടി… മനസ്സാക്ഷിയെ ബോധിപ്പിയ്ക്കാൻ തക്കതായ ഒരുത്തരത്തിന് വേണ്ടിയലഞ്ഞു….

ഇല്ലാ… ഒരിക്കലും ഗൗരിയെന്നെ കാത്തിരിക്കില്ല…. അത്രയേറെ ഞാനവളെ വിഷമിപ്പിച്ചിട്ടുണ്ട്…. ചെയ്ത തെറ്റിന് മാപ്പു തരാൻ അവൾക്കൊരിക്കലുമാവില്ല….. കാരണം ആ തെറ്റിന്റെ ആഴത്തിന് അവളുടെ മനസ്സിന്റെ ആഴത്തോളം വ്യാപ്തിയുണ്ടായിരുന്നു…. ആ തെറ്റുണ്ടാക്കിയ മുറിവിലൂടെ പുറത്തേക്ക് ഒഴുകിപ്പോയത് അവൾക്കെന്നോടുള്ള ഇഷ്ടംകൂടിയായിരുന്നു…. അതേ… അതൊരിക്കലും ഇനിയാ മനസ്സിൽ നിറയില്ല….. ഇനിയൊരിക്കലും എനിക്കത് ലഭ്യമാവില്ല….. ഇനി ചെയ്യാനുള്ളത് ഒന്നു മാത്രമാണ്…. ഇവളെ… സ്വന്തമെന്നു പറയാൻ ആകെയുള്ള ഈ നിലാവിനെ കൈവിടാതെയിങ്ങനെ ചേർത്തുപിടിക്കണം…. ഇനിയുള്ള ജീവിതം മുഴുവനും…!!

ആ ഓർമയിൽ കൈക്കുള്ളിൽ ഒതുങ്ങിയിരുന്ന കാവ്യയുടെ മേലുള്ള പിടി അറിയാതെ ഒന്നുകൂടി മുറുക്കി. ആ മുറുക്കം സഹിക്കാനാവാതെയോ എന്നോടുള്ള വിധേയത്വം കൊണ്ടോ അവളെന്നോട് കൂടുതൽ ഒട്ടിച്ചേർന്നിരുന്നു….

“””നാട്ടിൽ ചെന്നാൽ നമുക്ക് ഗൗരിയെയൊന്നു പോയി കാണണോട്ടോ… ???”””

അവളുടെയാ നിർദ്ദേശത്തിനും ഞാൻ മറുപടി കൊടുത്തില്ല…. മൗനം സമ്മതമായവൾ കരുതിയിരിക്കാം…. എന്തായാലും നാട്ടിലെത്തുന്നതുവരെ പിന്നീടുഞങ്ങൾ നിശ്ശബ്ദരായിരുന്നു…. എന്റെ ദേഹത്തുചാരിയിരുന്നു പുറത്തേ ഇരുട്ടിലേക്ക് നോക്കിയിരുന്ന് അവളും, അവളെ ചുറ്റിപ്പിടിച്ച് മുൻപിലെ ഒഴിഞ്ഞ സീറ്റിലേക്ക് നോക്കിയിരുന്നു ഞാനും നേരംവെളുപ്പിച്ചു….. പക്ഷേ ആ മൗനത്തിലൂടെയും എന്തൊക്കെയോ ഞങ്ങൾ പരസ്പരം പറഞ്ഞുകൊണ്ടുമിരുന്നു….. നാട്ടിലെ സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോഴാണ് ചിന്തകളിൽനിന്നും ചെയ്തികളിൽ നിന്നുമെല്ലാം ഞങ്ങളിരുവരും മോചിതരായത്…. പെട്ടന്ന് സ്റ്റേഷന്റെ ബോർഡ് കണ്ടപ്പോൾ അത്രനേരമില്ലാതിരുന്നൊരു വെപ്രാളം മനസ്സിലേക്ക് ചൂളമടിച്ചെത്തിയപോലെ…. വരേണ്ടിയിരുന്നില്ലന്നൊരു തോന്നൽ പെട്ടന്ന് മനസ്സിനെ പുൽകിയതുപോലെ…..!!

“””എത്തിയോ… ??? എത്തിയോ വിനൂ… ???”””

എന്റെ ചാടിപ്പിടച്ചുള്ള എഴുന്നേൽക്കലും പരവേശവും വെപ്രാളവുമൊക്കെക്കണ്ടപ്പഴേ അവൾ ആകാംഷയോടെയെന്നെ നോക്കി….

“””മ്മ്മ്….!!!”””

ഞാൻ മറുപടിയൊരു മൂളലിലൊതുക്കി….

“”” ശോ… എത്താറാകുന്നേന് മുന്നേ പറയണ്ടേ വിനൂ… ??? ഞാനൊന്നു ഫ്രഷായിട്ടും കൂടിയില്ല….!!!”””

അവളുടെ വാക്കുകളിലൊരു പരിഭവം….

“”” ഫ്രഷായിട്ടു ചെന്നു കാണാൻ ഇവിടാരും നമ്മളെ കാത്തിരിക്കുന്നൊന്നുമില്ല….നീ വരുന്നെങ്കിലിറങ്ങാൻ നോക്ക്…!!!”””.

“”” വിനൂ പ്ലീസ്… ഒരു രണ്ടു മിനിറ്റ്… ഞാനൊന്നു ടോയ്‌ലറ്റിൽ പോയിട്ടു വരാം…. വിനു ഇറങ്ങുമ്പോഴേക്കും ഞാൻ വരാം….!!!”””

“””അതൊക്കെയിനി ഇറങ്ങീട്ടാവാം… അല്ലെങ്കിൽ വീട്ടിൽ ചെന്നിട്ടാവാം… പെട്ടന്നിറങ്ങ്… അല്ലെങ്കിൽ ചിലപ്പോ ട്രെയിനിപ്പോ പോകും…!!!”””

“””വിനൂ പ്ലീസ്… എനിക്കത്രക്ക് സഹിക്കാൻ പറ്റാത്തത്കൊണ്ടല്ലേ… വിനുദേയീ പെട്ടിയെല്ലാമെടുത്തു പുറത്തു കടക്കുമ്പോഴേക്കും ഞാൻ ദേ എത്തി….!!!”””

ഇത്തവണയെന്റെ മറുപടിയ്ക്കു കാത്തുനിൽക്കാതെ അവളാ ടോയ്‌ലറ്റിന് നേർക്കോടുകയാണുണ്ടായത്…. ഒന്ന് ചിന്തിച്ചുനിന്നിട്ട് ഞാനാ പെട്ടികളെല്ലാം വലിച്ചെടുത്തു പുറത്തേക്കും നടന്നു….!!!ഒരു രാത്രി ആരോരുമറിയാതെ സ്ഥലംവിടാനുപയോഗിച്ച അതേ സ്റ്റേഷനിലേക്ക് മറ്റൊരു ദിവസം ആരോരുമറിയാതെ വന്നിറങ്ങുന്നു… കാര്യമായ മാറ്റങ്ങളൊന്നും കടന്നുവന്നിട്ടില്ലെന്നു തോന്നി… പ്ലാറ്റ്ഫോമിലെ സീറ്റുകൾ മാത്രമൊന്നു മാറിയിരിക്കുന്നപോലെ…. അന്നത്തെപ്പോലെതന്നെ അധികം ആളുകളൊന്നുമില്ല….

ആരൊക്കെയോ കയറുന്നു… ഇറങ്ങുന്നു… സ്വാഗതത്തിന്റെയും വിടപറയലിന്റെയുമൊക്കെ അന്തരീക്ഷം തന്നെയാണിപ്പോഴും…. ആളുകൾ മാറിയാലും സാഹചര്യങ്ങൾക്ക് മാറ്റമില്ല… ചുറ്റുമൊന്നു കണ്ണോടിക്കുന്നതുമപ്പോഴാണ്… കയറുന്നവരെയും ഇറങ്ങുന്നവരെയുമെല്ലാം ഒന്നോടിച്ചു നോക്കിക്കൊണ്ട് മുഖം മറ്റൊരു വശത്തേക്ക് തിരിച്ചപ്പോഴാണ് പെട്ടന്നാ മുഖം കണ്ണിൽ പെട്ടത്…. ആ തൂണിൽചാരിനിന്ന് അലക്ഷ്യമായി എന്നെത്തന്നെ നോക്കിനിൽക്കുന്ന ആ മുഖം എനിക്കു നല്ല പരിചയമില്ലേ… ??? അതേ… ഉണ്ട്… അതേ… അനു…!! അവൾ തന്നെയാണ്….!!!

എന്നെ തിരിച്ചറിഞ്ഞതും ആ മുഖത്തൊരു ഞെട്ടലും ചിരിയുമൊക്കെ വിടർന്നോ… ??? പ്രിയ സുഹൃത്തിനെ വർഷങ്ങൾക്ക് ശേഷം കാണുന്നതിന്റെ ആശ്ചര്യം ആ മുഖത്തു തെളിഞ്ഞില്ലേ… ??? നഷ്ടപ്പെട്ടതൊക്കെ ഒന്നൊന്നായിട്ടെനിക്കു തിരിച്ചു കിട്ടുംപോലെയൊരു തോന്നൽ…. ഞാനാ പെട്ടികളും വലിച്ചുകൊണ്ട് ദൃതിയിൽ അവളുടെയടുത്തേയ്ക്കു നടന്നു… അവളെക്കണ്ട സന്തോഷത്തിൽ കൂടെവന്ന കാവ്യയെപ്പോലും ഞാൻ വിസ്മരിച്ചു പോയിയെന്നതായിരുന്നു സത്യം… എന്നെക്കാളും വേഗത്തിൽ, ചിരിയും കരച്ചിലും കൂടിക്കലർന്നൊരു ഭാവത്തിൽ അവളും എന്റെയടുത്തേയ്ക്ക് ഓടുകയായിരുന്നപ്പോൾ….!!

പെട്ടന്ന്… പെട്ടന്നായിരുന്നു ഒരു കയ്യെന്നേ തോളിൽ പിടിച്ചു നിർത്തിയത്…. ആരാണ് പിടിച്ചതെന്നറിയാൻ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ വായുവിലൂടെ പാഞ്ഞുവരുന്നൊരു കൈ മാത്രമാണ് കണ്ടത്…. ഒട്ടും പ്രതീക്ഷിക്കാതെ മുഖമടച്ചു കിട്ടിയ അടിയിൽ ഒന്ന് കറങ്ങിപ്പോയി…. കണ്ണുകളിൽ ഇരുട്ടുകയറി…. വീഴുന്നതിന് മുൻപേ ആരോ എന്നെ താങ്ങിയിരുന്നു…. ഒരു നിമിഷമെടുത്തു കണ്ണിലെ ഇരുട്ടൊന്നു മാറാൻ…. ആരുടെ കയ്യിലാണ് കിടക്കുന്നതെന്നുപോലും നോക്കാതെ തല്ലിയവനെ തേടി ചാടിയെണീറ്റ് വന്നതേ കണ്ട മുഖം…!! എത്ര തേച്ചാലും മായ്ച്ചാലും പറിഞ്ഞു പോകാതെ മനസ്സിൽ കുറിച്ചിട്ട ചില മുഖങ്ങളിലൊന്ന്….!! തിരിച്ചു തല്ലാനോങ്ങിയ കയ്യുടെ ശക്തി ക്ഷയിച്ചു പോയി….!! സ്വന്തം ദേഹത്തു കുത്തി മുറിവേൽപ്പിയ്ക്കുക അത്ര എളുപ്പമല്ലല്ലോ….!!

“””രോഹീ… ???”””

കയ്യയയുമ്പോൾ തന്നെ നാവുരുവിട്ടു….

മൂന്നു നാല് കൊല്ലം പുറകിലേക്ക് പോയതുപോലെ പെട്ടന്നവനെ കണ്ട ഞെട്ടലിൽ അമ്പരന്നു നിൽക്കെ അവന്റെ സ്വരം മുഴങ്ങിയിരുന്നു….

“”” പോയിട്ടിത്രേം കൊല്ലവായിട്ടും എന്നെയൊന്നു വിളിക്കാൻ നിന്റെ കൈ പൊങ്ങിയില്ലല്ലേടാ… ???”””.

ചോദിച്ചു തീരുന്നതിന് മുന്നേ കവിളടക്കം ഒന്നുകൂടി കിട്ടി…. അടികിട്ടിയ കവിൾ പൊത്തിപ്പിടിക്കുന്നതിനോടൊപ്പം നാലുചുറ്റിനും നിന്ന് ആരൊക്കെയോ അടുത്തു വരുന്നത് ഞാനറിഞ്ഞു… അത് ആരൊക്കെയെന്നുള്ള ആകാംഷ പോലും മറച്ചു പിടിച്ചു കൊണ്ട് ഞാൻ തിരിഞ്ഞു നോക്കി… ആരുടെ കൈകളാണെന്നെ വഹിച്ചിരിയ്ക്കുന്നത് എന്നറിയാനായി….

കണ്ണൊന്നു നിറഞ്ഞു…. ജീവൻ….!! അവനെ തല്ലാനോ എന്തിനൊന്നു ചിന്തിയ്ക്കാൻ പോലും സമയം കൊടുക്കാതെ ഞാനമർത്തി പുണർന്നു…. അവന്റെ കൈകൾ തിരിച്ചമർന്നപ്പോൾ ശ്വാസം മുട്ടിപ്പോയി…. അവനാ കൈകൾക്ക് കൊടുക്കുന്ന ശക്തിയിൽ എന്നോടുള്ള സർവ്വ സ്നേഹവും സ്ഫുരിയ്ക്കുന്നുണ്ടായിരുന്നു…

ഇതിനിടയിൽ രണ്ടു വശത്തു നിന്നുമായി നാല് കരങ്ങൾ കൂടി ഞങ്ങളെ ചുറ്റിവറ്റിയുന്നത് ഞാനറിഞ്ഞു…. പിന്നെയൊരു കരച്ചിലായിരുന്നു…. മുമ്പിൽ നിന്ന ജീവനെ ചുറ്റിപ്പിടിച്ച് അലറിക്കരയവേ ചെയ്തുപോയ തെറ്റുകൾക്കും പറഞ്ഞുപോയ വാക്കുകൾക്കുമെല്ലാം പറയാതെ മാപ്പു ചോദിക്കുകയായിരുന്നു….

ഞാൻ തിരിഞ്ഞു നോക്കാതെതന്നെ എന്നെ ചുറ്റിപ്പിടിച്ചിരിക്കുന്നവരാരെന്നെനിക്കു മനസ്സിലായിരുന്നു…. കാരണം ആ ശരീരങ്ങളുടെ മണവും ബലവും സ്നേഹവുമൊക്കെ ഏതുറക്കത്തിലും ഞാൻ തിരിച്ചറിയുമായിരുന്നു. എത്രയേറെ വർഷങ്ങൾ കഴിഞ്ഞാലും മാഞ്ഞുപോവാത്തവിധം ഹൃദയത്തിന്റെ ഉള്ളറകളിലായിരുന്നു ആ മുഖങ്ങളും ഭാവങ്ങളുമെന്നിൽ നിറഞ്ഞിരുന്നത്….!!!

“”” ഇതെന്തോന്ന് കണ്ണീർ സീരിയലോ…??? കാഴ്ചക്കാരു കൂവുംകെട്ടോ…!!!””””

അനുവിന്റെ സ്വരമാണ് ഞങ്ങളെ ഉണർത്തിയത്…. ചുറ്റിപ്പിടിച്ചിരുന്ന കരങ്ങളകന്നു…. പിടിവിട്ടതും ഞാൻ ചുറ്റുമുള്ളവരെയെല്ലാമൊന്നു നോക്കി….. ഒരുകാലത്ത് എന്റെയെല്ലാമെല്ലാമായിരുന്നവരെല്ലാമുണ്ട്…. രോഹിയും ഷെഹിയും ജീവനും അഭിയും അനുവുമെല്ലാം…. കാലം നൽകിയ ചെറിയ ചെറിയ മാറ്റങ്ങളല്ലാതെ ആർക്കും പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ല…. രോഹിയ്ക്കൽപ്പം തടിയും വയറുമൊക്കെ കൂടിയപ്പോൾ ഷെഹിക്ക് താടിയാണ് കൂടിയത്…. ജീവന് ചെറിയൊരു കഷണ്ടി കയറുന്നുണ്ടോന്നൊരു സംശയം…. നെറ്റിയോരല്പം കൂടിയിട്ടുണ്ട്…. അതേയുള്ളൂ…. അനു… അവളിപ്പോഴും അതേ ചുറുചുറുക്കോടെത്തന്നെ…. അഭിക്കാണ് വല്ലാത്ത മാറ്റം തോന്നിച്ചത്…. അവൾ വല്ലാതെ നന്നായപോലെ…. തടിയും നിറവും പൊക്കവുമൊരല്പം കൂടിയിട്ടുണ്ടന്നു തോന്നി…. അല്ല, അവൾക്കിത്രയും പൊക്കം തന്നെയുണ്ടായിരുന്നു…. തടിവെച്ചപ്പോൾ ഒരൊത്ത പെണ്ണായപോലെ…!! അവളുടെ ഒക്കത്തിരുന്നു

തുള്ളിമറിയുന്ന കുഞ്ഞഭിക്കും അവളുടെയതേ നിറം…. പക്ഷേ ഞാൻ നോക്കുന്നത് കണ്ടതും അവൾ നേരെ തിരിഞ്ഞുനിന്നു…. അവൾക്കുമാത്രം എന്നോടുള്ള പിണക്കം മാറിയിട്ടില്ലാന്നു തോന്നി….

“””എന്നാലും എങ്ങനെ പറ്റീടാ നിനക്ക്… അതും ഇത്രേം വർഷം… ഒരു ഫോൺ പോലും ചെയ്യാതെ….!!!”””

പിന്നിൽ ഷെഹിയുടെ ചോദ്യമുണർന്നപ്പോൾ ഞാനവനു നേർക്കുതന്നെ നോട്ടം മാറ്റി…. എല്ലാവരുടെയും തോളിൽ മാറിമാറി കയ്യിട്ടുനിന്ന് വിശേഷങ്ങൾ പങ്കുവെച്ചപ്പോൾ വർഷങ്ങൾ പുറകിലേക്ക് പോയപോലെ…!! ഈ സന്തോഷം ഇത്രനാളും മുടങ്ങിപ്പോയതിന്റെ വിഷമം കൊണ്ടാവും എല്ലാവരുടെയും കണ്ണുകൾ മാറിമാറി പലവട്ടം നിറഞ്ഞു തുളുമ്പി…. ചിരിച്ചുകൊണ്ട് വിശേഷങ്ങൾ പറയുമ്പോഴും ഉള്ളിൽ കരഞ്ഞുകൊണ്ട് ഞാൻ ഓരോരുത്തരുടെയും കാലുകളിൽവീണു മാപ്പു ചോദിക്കുകയായിരുന്നു… അത് മനസ്സിലാക്കിയിട്ടാവും അവരും ഇടയ്ക്കിടയ്ക്കെന്നെ തോളത്തുതട്ടി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു….

“””അഭീ…!!!”””

അവന്മാരുമായുള്ള സങ്കടം പറച്ചിൽ കഴിഞ്ഞിട്ടാണ് ഞാൻ അവളെ നോക്കിയത്…. അവളിപ്പോഴും തിരിഞ്ഞുതന്നെ നിൽപ്പാണ്… പക്ഷേ ഉടുത്തിരുന്ന സാരിയുടെ മുന്താണികൊണ്ട് കണ്ണുകൾ ഇടയ്ക്കിടെ തുടയ്ക്കുന്നത് കാണാമായിരുന്നു…. അവളെന്നെ നോക്കുന്നില്ലെങ്കിലും ഒക്കത്തിരിക്കുന്ന കുഞ്ഞുമണിയുടെ നോട്ടമപ്പോഴുമെന്നെത്തന്നെയാണ്…. അവൾക്കു പരിചയമില്ലാത്ത ഏതോ ഒരുത്തനെക്കണ്ടതിന്റെ ആശ്ചര്യം മുഴുവനുമുണ്ടായിരുന്നു ആ കുഞ്ഞു മുഖത്ത്…!! വിളിച്ചിട്ടും അഭി തിരിയാത്തത് കണ്ടതും എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ എന്നോട് അടുത്തേയ്ക്ക് ചെല്ലാൻ അവന്മാരെല്ലാം ഒരുമിച്ചാണ് കണ്ണുകൊണ്ട് ആഗ്യം കാണിച്ചു പറഞ്ഞത്…. ഞാൻ മെല്ലെ അവളുടെയടുത്തേക്ക് നടന്നു…. ഞാനടുത്തിയതറിഞ്ഞിട്ടും വീണ്ടും വിളിച്ചിട്ടും അവളൊന്നു തിരിയുകയോ എന്നെയൊന്നു നോക്കുകയോ ചെയ്യാത്തത് ഉള്ളിലൊരു വേദനയുണ്ടാക്കിയെങ്കിലും, ആ മനസ്സും സ്വഭാവവും എനിക്കറിയാവുന്നതുകൊണ്ടുതന്നെ ആ നിൽപ്പിന്റെ അർത്ഥമെനിക്കു മനസ്സിലാക്കാമായിരുന്നു…. അവൾ തിരിയില്ലെന്നു മനസ്സിലാക്കി ഞാനവളുടെ മുമ്പിലേക്ക് ചെന്നെങ്കിലും അവൾ വീണ്ടും പുറന്തിരിഞ്ഞു നിൽക്കുകയാണ് ചെയ്തത്…. അവന്മാരെ നോക്കിയപ്പോൾ അവളുടെ പിണക്കംകണ്ടിട്ടുള്ള ചിരിയിലാണെല്ലാവരും…!!

“””അഭീ എന്നെയൊന്നു നോക്കടീ…പ്ലീസ്…!!!”””

ഞാൻ വീണ്ടുമപേക്ഷിച്ചെങ്കിലും അവളുടെ പിണക്കം മാറുകയോ അവളെന്നെ നോക്കുകയോ ചെയ്തില്ല…. അതുകൊണ്ടുതന്നെ അവളുമായുള്ള ഒളിച്ചുകളി മതിയാക്കി ഞാനാ കുട്ടിക്കുറുമ്പിയുടെ പിന്നാലെയായി…. ഞാനവളുടെ അമ്മയുടെ പുറകേ നടക്കുന്നതെല്ലാംകണ്ട് ആശ്ചര്യംപൂണ്ട് രസിച്ചിരിക്കുകയാണ് കക്ഷി…. അതുകൊണ്ട്തന്നെ ഞാൻ ദേഹത്തുതൊട്ടു കൊഞ്ചിക്കാൻ തുടങ്ങിയിട്ടും ആശാത്തിക്കു വലിയ കൂസലൊന്നുമുണ്ടായില്ല…!! ആദ്യം തൊടാൻ ശ്രമിച്ചപ്പോൾ പേടിച്ചിട്ടെന്നപോലെ അഭിയുടെ നേരെയൊന്നു ചാഞ്ഞെങ്കിലും കരയുകയൊന്നും ചെയ്തില്ല…. അതുകൊണ്ടുതന്നെ ആ കുഞ്ഞിക്കയ്യിൽ പിടിച്ച് ഇളക്കുകയും ഇക്കിളി കൂട്ടുകയുമൊക്കെ ചെയ്തുകൊണ്ട് ഞാനാ കുസൃതിക്കുടുക്കയെ ചിരിപ്പിക്കാൻ തുടങ്ങി…. അവള് കുടുകുടെ ചിരിക്കുന്ന കണ്ടപ്പോൾ ഈ കളിചിരി ഇത്രയുംനാൾ നഷ്ടപ്പെടുത്തിയല്ലോ എന്നൊരു നൊമ്പരം അറിയാതെയെന്റെ മനസ്സിൽ നിറഞ്ഞു….

പക്ഷേ ഞാനെന്തൊക്കെ ചെയ്തിട്ടും അഭി തിരിഞ്ഞതുമില്ല മിണ്ടിയതുമില്ല…. അവൾ അവരുടെ നേർക്ക് തിരിഞ്ഞു നിൽക്കുന്നതിനാൽ എന്നോട് മിണ്ടാൻ അവരെല്ലാവരുമവളെ കണ്ണുകൾകൊണ്ടു നിർബന്ധിക്കുന്നതെനിക്കു

കാണാമായിരുന്നു…. പക്ഷേ എന്നിട്ടുമവൾ അടങ്ങാത്തതിന്റെ സങ്കടവും അവൾ കണ്ണുരുട്ടിക്കാണിക്കുമ്പോളുള്ള പേടിച്ചുള്ള നിൽപ്പുമെല്ലാം അപ്പോഴെനിക്കു ചെറിയ ചിരിയാണ് സമ്മാനിച്ചത്…. മറ്റെന്തു ചെയ്തിട്ടും അവളടങ്ങുന്നില്ലെന്നു കണ്ടപ്പോൾ ചെറ്റത്തരമാണെങ്കിലും അവസാനത്തെ അടവുഞാൻ പുറത്തെടുത്തു….!!

“””എടി കുട്ടിക്കുറുമ്പീ… അറിയുമോടീ മുത്തേ നീയെന്നേ… ???”””

കുഞ്ഞിന്റെ കയ്യിൽപിടിച്ചു കുലുക്കിക്കൊണ്ടു ഞാൻ ചോദിച്ചു…. പറയാനുള്ള പ്രായമാകാത്തതുകൊണ്ടും ചോദിച്ചത് മനസ്സിലാവാത്തതുകൊണ്ടും അവളെന്നെ നോക്കിയപ്പോഴും ചിരിതന്നെ…!!

“””ചിരിക്കാനല്ലടീ കള്ളിപ്പാറൂ പറഞ്ഞേ… എന്നെ അറിയുവോന്നാ ചോദിച്ചേ…!!! നീയീ ചിരി മാത്രവേ ഒള്ളുവെങ്കിൽ, എന്നാ ഞാൻ തന്നെ പറയാം… ഒരുത്തി പറയുന്നതുംകേട്ട് നാടുവിട്ടില്ലാരുന്നെങ്കി നിന്റെ അച്ഛനെന്നും പറഞ്ഞ് നാട്ടുകാര് പറയേണ്ടിയിരുന്ന ആളാ ഞാൻ…!!!”””.

അതുകേട്ടതും കലിപൂണ്ട സിംഹിയെപ്പോലെയാണ് അഭിയെന്റെ നേർക്കു വെട്ടിത്തിരിഞ്ഞത്…. ദേഷ്യവും സങ്കടവുമെല്ലാം അലയടിച്ചു കയറുന്ന മുഖഭാവത്തോടെ അവളെന്റെ നേർക്കു തിരിഞ്ഞതും ഞാനൊരൊറ്റ ചിരിയായിരുന്നു. കൂട്ടത്തിൽ അവളുടെ മൂക്കിൻതുമ്പിൽ പിടിച്ച് ഇരുവശത്തേക്കും വലിച്ചുകൊണ്ട്

“””ഇത്രയേയുള്ളടീ അപ്പിക്കുട്ടീ നീ… ???”””

എന്നൊരു ഡയലോഗും…. അഭിയെ ഞാൻ ദേഷ്യം പിടിപ്പിക്കാനായി വിളിക്കുന്ന പേരാണ് അപ്പിക്കുട്ടീ എന്നത്…. ആ വിളിയിലെ നോട്ടിനെസ് തന്നെയാണ് അവളെ ദേഷ്യം പിടിപ്പിക്കുന്നതും…. ഞാനവളെ മനപ്പൂർവ്വം കളിയാക്കിയതാണെന്നും ദേഷ്യം പിടിപ്പിക്കാൻ ചെയ്തതാണെന്നും നന്നായി മനസ്സിലാക്കിയ അഭി എന്റെ കൈത്തണ്ടയിൽ ആഞ്ഞൊരു നുള്ള് നുള്ളിയാണ് ആ ദേഷ്യമടക്കിയത്…. പക്ഷേ ആ സമയംകൊണ്ടുതന്നെ അവളുടെ നീണ്ട നഖംകൊണ്ട് ഒരുമോക്ഷം തൊലി എന്റെ ദേഹത്തുനിന്നവൾ നുള്ളി എടുത്തിരുന്നു…. ഒരു നിലവിളിയോടെ കൈവലിക്കാൻ മാത്രമേ ആ സമയത്തെനിക്കു കഴിഞ്ഞുള്ളു….

“””സോറിടീ…!!!”””

മനസ്സിൽ തട്ടിയുള്ള ക്ഷമാപണം കൂടിയായപ്പോൾ എന്തായാലും ആ പിണക്കവും അങ്ങനെ ഏകദേശം തീർന്നുകിട്ടി…..

“””സോറിടാ…!!!””””

അവളുടെ കയ്യിൽനിന്ന് മോളേയും കയ്യിൽ വാങ്ങി കളിപ്പിക്കാൻ തുടങ്ങിയതേ അഭിയെന്റെ മുന്നിൽ വന്ന് പറഞ്ഞു…. അതും കണ്ണൊക്കെ നിറച്ചുകൊണ്ട്…!!!. ഒന്നു തേങ്ങിപ്പോയെങ്കിലും ഞാനവളെ അരക്കെട്ടിൽ ചുറ്റിയെന്നോട് ചേർത്തുപിടിച്ചു

“””ആങ്ങള പെങ്ങളോടും പെങ്ങള് അങ്ങളയോടും ചെലപ്പോ അടികൂടിയെന്നൊക്കെയിരിക്കും; അതിനിപ്പോ നീ സോറിയൊന്നും പറഞ്ഞോണ്ട് വരണ്ടാട്ടോടീ….!!!”””

ഒരു ചെറുചിരിയോടെ ഞാനത് പറഞ്ഞപ്പോൾ അവളതേ ഡയലോഗ് തിരിച്ചിട്ടു….

“””എന്നിട്ട് നീയെന്നോട്‌ സോറി പറഞ്ഞതോടാ… ???”””

ചോദിച്ചുകൊണ്ട് അഭിയും കണ്ണുനിറച്ചപ്പോൾ അവന്മാരുടെയും കണ്ണു നിറയുന്നത് ഞാൻ കണ്ടു…. കണ്ണു നിറഞ്ഞെങ്കിലും അവന്മാരെയൊന്നു നോക്കി ചിരിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് അവരുടെയെല്ലാം പുറകിൽ ആ മുഖം കാണുന്നത്…!!

ഒരു ഇളംപിങ്ക് നിറമുള്ള സാരിയിൽ മിന്നിത്തിളങ്ങിനിന്ന ആ വ്യക്തിയെ കണ്ടതും പെട്ടന്നെന്റെ മുഖത്തെ ചിരിയും സന്തോഷവുമെല്ലാം മാഞ്ഞു…. വീണ്ടും കണ്ടപ്പോൾ ഇടനെഞ്ചിലൊരു കൊളുത്തു വീണപോലൊരു തോന്നൽ… അറിയാതെ കാലുകൾ അവൾക്കുനേരെ നീങ്ങി…. അടുത്തേക്ക് ചെന്നിട്ടും കുറച്ചുനേരത്തേക്ക് അവളൊന്നും മിണ്ടിയില്ല; ഞാനും….!! കുറച്ചു കഴിഞ്ഞതും അവളുടെ നാവുതന്നെ ചലിച്ചു….

“””സുഖം ???”””.

“””മ്മ്മ്…!!!”””

ഒറ്റ വാക്കിലുള്ള മറുപടി…. അതേ ചോദ്യം ഞാൻ ചോദിച്ചപ്പോഴും ഒരു വിളറിയ ചിരിയോടെ എന്നെപ്പോലെ തന്നെയൊരു മൂളലായിരുന്നു മറുപടി…. പിന്നെന്തു ചോദിക്കണമെന്ന് എനിക്കോ അവൾക്കോ അറിയില്ലായിരുന്നു…. കുറച്ചു സമയത്തെ നിശബ്ദത കൂടി…. ആ സമയമത്രയും ഞാനവളെത്തന്നെ നോക്കിക്കാണുകയായിരുന്നു…. ആ മെലിഞ്ഞ പെണ്ണുതന്നെ…. ഒരൽപ്പം തടിവെച്ചെന്നു തോന്നി…. പക്ഷേ ആ പൂച്ചകണ്ണിലെ തിളക്കത്തിനോ മുഖകാന്തിക്കോ ഒരു മാറ്റവുമില്ല…. അതിപ്പോഴും ഉദയ സൂര്യനെ പ്രതിഫലിപ്പിച്ചു കൊണ്ട് തിങ്ങി തിളങ്ങി നിന്നു…. അവസാനം കണ്ടപ്പോൾ എങ്ങനെയായിരുന്നോ അതുപോലെ തന്നെ….!! അന്ന് കണ്ടപോലെ ഇന്നും അവളുടെ കണ്ണുകളൊന്നു നിറഞ്ഞിട്ടുണ്ടോ എന്നൊരു സംശയം…. പക്ഷേ പിന്നീടത് നോക്കാൻ മനസ്സു വന്നില്ല….

പക്ഷേ നോക്കി… കണ്ണിലേക്കല്ല, കഴുത്തിലേക്ക്…!! അവിടെ അടയാളമൊന്നും കാണാതായപ്പോൾ നെറ്റിത്തടത്തിലേക്കും…!! അവിടെയും കാണാതായപ്പോൾ അവിശ്വസനീയതയോടെ അവളുടെ കണ്ണുകളിലേക്ക് ഒരിക്കൽ കൂടി നോക്കിപ്പോയി…!!!

അപ്പോൾ ഓടി വന്നത് കാവ്യയുടെ മുഖമായിരുന്നു…. അത്രയും നേരം ഞാൻ മറന്ന കാവ്യയുടെ നിഷ്കളങ്കമായ മുഖം…!! ഈശ്വരാ…!! അപ്പോൾ…. അപ്പോൾ അവൾ പറഞ്ഞത് സത്യമാവുകയാണോ… ???

ഇതിനർത്ഥം ഇവളെന്നെയീ മൂന്നു വർഷം… ??? തലയ്ക്കുള്ളിൽ ഒരു പെരുപ്പ് തോന്നാൻ അധിക സമയം വേണ്ടി വന്നില്ല….!! എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ കുറച്ചു നിമിഷങ്ങൾ….!!

ട്രെയിനിലിരുന്ന് ഞാൻ കണ്ടെത്തിയ ഉത്തരം തെറ്റിയിരിക്കുന്നു…. ഇനിയെന്താ വേണ്ടത്…. ??? മൂന്നു വർഷം എന്നെയും കാത്തിരുന്ന ഗൗരിയെ സ്വീകരിയ്ക്കണോ… ??? അതോ എന്റെ ഇഷ്ടം കിട്ടാനായി സർവ്വതും എനിക്കായി അടിയറവ് വെച്ച കാവ്യയെ കൂടെ കൂട്ടണോ…. ??? ഒന്നുമറിയാത്തൊരവസ്ഥയിൽ ഞാനങ്ങനെ നിന്നു…. ഇനിയെന്തെന്നറിയാതെ…!! കുറച്ചു മുന്നേ കാവ്യ വെച്ചു നീട്ടിയൊരു ധാനമുണ്ട് കയ്യിൽ….!! ഗൗരി കാത്തിരിക്കുന്നുണ്ടെങ്കിൽ അവൾക്കൊപ്പം പോണമെന്നും താൻ തിരിച്ചു പൊയ്ക്കോളാമെന്നുമുള്ള വാക്കുകൾ….!!

ഗൗരിയെയോർത്ത് മൂന്നു വർഷം കരഞ്ഞു നടന്നിട്ട് അവളെ തിരിച്ചു കിട്ടുമെന്നുള്ള അവസ്ഥ വന്നപ്പോൾ എനിക്കെന്തേ സന്തോഷിയ്ക്കാൻ കഴിയാത്തത്… ???

“””അതേ… വല്ലാണ്ടങ്ങു നോക്കണ്ടാട്ടോ…!!! ആ സാധനത്തിന്റെ കൊച്ചിനെയാ ഇപ്പഴീ കയ്യിലെടുത്തു പിടിച്ചേക്കുന്നെ…!!!”””

പൊട്ടിമുളച്ചതുപോലെ വന്നെന്റെ കയ്യിൽ കോർത്തു പിടിച്ചുകൊണ്ട് കാവ്യയത് പറയുമ്പോൾ ഉള്ളൊന്നു പൊള്ളിപ്പോയപോലെ…!! വിശ്വസിക്കാനാവാത്തതെന്തോ കേട്ടപോലെ അപ്പോഴും കുണുങ്ങിചിരിച്ചുകൊണ്ടിരുന്ന ആ കുരുന്നിന്റെ മുഖത്തേക്കും ഗൗരിയുടെ മുഖത്തേയ്ക്കും മാറിമാറി നോക്കുമ്പോഴും എന്റെ മുഖത്തൊരു അങ്കലാപ്പായിരുന്നു….!! പിന്നെയതൊരു ചിരിയായി മാറി….. ശെരിയാണ്… അവളുടെയാ നുണക്കുഴിയും പൂച്ചക്കണ്ണുമാണ് ഈ കുട്ടികുറുമ്പിക്കും….!! അതെന്താ ദൈവമേ ഞാനാദ്യം ശ്രദ്ധിക്കാതെ പോയത്…. ??? ഒരുപക്ഷേ… കണ്ണുകൾക്ക് ഗൗരിയുടേതിനോളം തിളക്കമില്ലാത്തതിനാലാകണം….!!

ഒരായിരമുമ്മ വീതം കൊടുക്കുന്നപോലെ ആ കുരുന്നിന്റെ ഇരുകവിളത്തും ഓരോ ഉമ്മയും കൊടുത്ത്, അതിനെയവളുടെ കയ്യിലേക്ക് കൊടുക്കുമ്പോൾ സ്വന്തം മോളെ വിട്ടുകൊടുക്കുന്നപോലെ നെഞ്ചൊന്നു നീറി…. അവളുടെ കണ്ണീർ തൂവാറായ കണ്ണുകൾ കണ്ടപ്പോൾ അവൾക്കും അങ്ങനെ തോന്നിയിരുന്നെന്നു തോന്നി…. പക്ഷേ പിന്നീട് കൂടുതൽ ചോദ്യത്തിനും പറച്ചിലിനുമൊന്നും കാത്തുനിൽക്കാതെ എല്ലാവരോടും കണ്ണുകൊണ്ടൊന്നു യാത്ര പറഞ്ഞിട്ട് അവൾ പിന്തിരിഞ്ഞു നടന്നു… അവളങ്ങോട്ടു പോയിട്ടും ഞാനവളെത്തന്നെ നോക്കിനിന്നു പോയി..!!

“””ആ മതി മതി…. കൂടുതല് നോക്കി വെള്ളമിറക്കുകയൊന്നും വേണ്ട….!! കണ്ടവന്റെ മൊതലാ അത്…!! ഇനി നോക്കിയേ പറ്റൂ എന്നാണെങ്കി എന്നെ നോക്കിക്കോ…!!!”””

എന്റെ നെഞ്ചിലെ നീറ്റൽ ഒഴിവാക്കാനെന്നപോലെ കാവ്യയെന്റെ കൈയിൽചുറ്റിപ്പിടിച്ചുനിന്നു കൊഞ്ചിയപ്പോൾ എല്ലാവരുമൊന്നു ചിരിച്ചുപോയി…. പക്ഷേ എനിക്കപ്പോൾ തോന്നിയത് എന്തെന്നില്ലാത്ത സമാധാനമായിരുന്നു, മനസ്സിനുള്ളിലെ പേമാരി മുഴുവൻ പെയ്തൊഴിഞ്ഞ ആശ്വാസമായിരുന്നു…. എന്റെ പൊട്ടിക്കാളിയെ കൈവിട്ടു പോകാത്തതിലുള്ള പറഞ്ഞറിയിയ്ക്കാൻ കഴിയാത്ത സന്തോഷമായിരുന്നു….

“””ഇനി നിന്നെയൊന്നു നോക്കാൻ തന്നെയാണെന്റെ തീരുമാനം… എത്ര നേരമായെടീ നീ മുള്ളാൻ പോയിട്ട്… ??? ട്രെയിൻ മുഴുവനും മുള്ളി നിറച്ചിട്ടാണോടീ നീ വന്നത്… ???”””.

അവളുടെ ചെവിയിൽ പിടിച്ചു തിരുമ്മിക്കൊണ്ടു ഞാൻ ചോദിച്ചു…. അവൾ വേദനകൊണ്ടും കൊഞ്ചിക്കൊണ്ടും ചെറിയ നിലവിളിയോടെ പിടഞ്ഞു….

“”””ടാ… ആ കൊച്ചിനെ വിടെടാ… അല്ലെങ്കിലീ… “””

അഭി പെട്ടന്ന് തനി ചേച്ചിയായി….

“””അഭിയാരാന്ന് നീയറിയും… ഇതല്ലേ പറയാൻ വന്നത് ???”””

ഞാൻ കാവ്യയുടെ ചെവിയിൽനിന്നു വിട്ടുകൊണ്ട് ചിരിയോടെ ചോദിച്ചു…. അതിനും കൂട്ടച്ചിരിയായിരുന്നു കോറസ്….

“””കണ്ടോ ചേച്ചീ… എന്റെ ചെവി പൊന്നാക്കി… !!!”””

കാവ്യയുടെ പരാതി…. അതുകേട്ടതും അഭി ഓടിവന്നിട്ടെന്റെ ചെവിക്കു പിടിച്ചു കിഴുക്കി….

“”” ഇനിയീ പെണ്ണിനെ വേദനിപ്പിക്കുമോടാ… ???”””.

“””ഇല്ലേ… നിന്റെ കയ്യീന്ന് സ്ഥിരം തല്ലുകൊള്ളുന്ന എന്റെ ജീവനാണെ സത്യം…!!!”””

വേദനിപ്പിക്കാതെ എന്റെ ചെവിയിൽ പിടിച്ചിരിക്കുകയായിരുന്ന അഭി അതുകേട്ടതും ജാള്യതയോടെ പെട്ടന്ന് കൈവിട്ടു…. എന്നിട്ട് ജീവനെയൊന്നു നോക്കി… അവൻ ചെറുചിരിയോടെതന്നെ നിൽക്കുകയാണ്… അതുകൂടി കണ്ടതേ അഭി വീണ്ടും ദേഷ്യത്തിലായി…

“”””അവൻ മേടിക്കുന്നുണ്ടെങ്കി അതവന്റെ കയ്യിലിരിപ്പു കൊണ്ടു തന്നെയാ…!!!”””

അഭി അവനെ നോക്കി പറഞ്ഞു….

“””ഒന്ന് നന്നായിക്കൂടേടാ… ???”””

ഞങ്ങളും ഒരുമിച്ചവനെ നോക്കി ചോദിച്ചപ്പോൾ ജീവൻ ചിരിയും തുടങ്ങി, അഭിക്കു ചമ്മലുമായി…. അവളൊന്നു കണ്ണുരുട്ടി….

“””അല്ലാ… ബോബനും മോളിയിലെ പട്ടീനെപ്പോലെ ഇവന്മാരുടെ പുറകേ നടപ്പല്ലാതെ നിനക്ക് വേറെ പണിയൊന്നുമില്ലേ… ??? വീട്ടുകാര് കെട്ടിച്ചു വിടുന്നില്ലെങ്കി വല്ലവന്റേം കൂടെ ഒളിച്ചോടുവെങ്കിലും ചെയ്‌തൂടെടീ… ??? പോ… എതിലേലും പോയി ഒഴിവാക്…!!!”””

കിട്ടിയ തക്കത്തിന് ഞാൻ അനുവിനിട്ടാക്കി….

“””ആഗ്രഹമൊക്കെയുണ്ട്…. പക്ഷേ ഈ നാറി സമ്മതിക്കണ്ടേ…!!!”””

അനു ഷെഹിയെ നോക്കിയത് പറഞ്ഞപ്പോൾ ഞെട്ടിയത് ഞാനായിരുന്നു…. അവനൊരു ചിരി ചിരിയോടെയത് സമ്മതിച്ചു തന്നപ്പോൾ സ്വർഗ്ഗം വീണുകിട്ടിയ സന്തോഷമായിരുന്നു എനിക്ക്…

“””എടീ… നീ….!!!”””

ഞാൻ അത്ഭുതം കൂറിയ കണ്ണുകളോടെ അവരെ മാറി മാറി നോക്കി….

“”” നിന്റെയൊക്കെ ഫ്രണ്ട്ഷിപ്പ് വിടാൻ വയ്യാത്തോണ്ടാ മതം പോലും നോക്കാണ്ട് ഞാനീ നാറിയെ കേട്ടേണ്ടി വന്നത്…. നീയും രോഹിയുമില്ലാത്ത അവസ്ഥ പോലും ചിന്തിയ്ക്കാൻ പറ്റാതിരുന്നപ്പോൾ എല്ലാത്തിനെയും കൂടിയൊന്നിച്ച് നഷ്ടായാലെങ്ങനെ ഞാൻ സഹിക്കുന്നേ… ??? അതോണ്ട് തന്നെ ഇവന്മാര് നീ പോയി രണ്ടു ദിവസം കഴിഞ്ഞ് നിന്നോട് സോറി പറയാൻ തിരിച്ചു വന്നപ്പോൾ ഞാങ്കേറിയിവന്റെ തോളേൽ കേറി…!!! പിന്നങ്ങോട്ട് സങ്കടമ്പറച്ചിലും കണ്ണീരൊഴുക്കുമൊക്കെ ഞങ്ങളൊന്നിച്ചായിരുന്നു…. അല്ലേടാ ഭർത്താവേ… ???”””

അനു ചിരിച്ചു കൊണ്ട് ഷെഹിയെ നോക്കുമ്പോൾ അവനെന്നെ നോക്കി യെസ് മൂളി… അപ്പോൾ അനു തുടർന്നു….

“”” അതേ… ഇനിയെങ്ങാനും എതാവനെങ്കിലും പെണങ്ങിപ്പോകുവോ മറ്റോ ചെയ്താൽ… അമ്മച്ചിയാണേ ഇവൻ പറഞ്ഞ പോലെ ഞാനാരുടെയെങ്കിലും കൂടെ ചാടിപ്പോകും…. പറഞ്ഞേക്കാം..!!!”””

“””ആരെങ്കിലുമൊന്നു പോടെ… ഈ ശല്യമൊന്നൊഴിവാകട്ടെ…!!!”””

തീരുമാനിച്ചുറപ്പിച്ചപോലെ അനുവത് പറഞ്ഞു തീർന്നതും ഷെഹിയുടെ മറുപടിയും വന്നിരുന്നു….

അതുകേട്ടതും അനു ഷെഹിയുടെ തോളിനിട്ടൊന്നു കൊടുത്തു…. ഹൗ…!! എന്നൊരു ശബ്ദത്തോടെ അവൻ തിരുമ്മാൻ തുടങ്ങിയതോടെ വീണ്ടും ചിരി….. എന്നിട്ടാണ് ഞാൻ രോഹിയുടെ നേർക്കു തിരിഞ്ഞത്….

“””അളിയാ… അപ്പൊ നിന്റെ കാര്യം… ???”””

ഞാനവനോടത് ചോദിച്ചപ്പോഴാണ് അങ്ങനെ ഒരാളെക്കുറിച്ച് എല്ലാവരും ഓർത്തതുതന്നെ….!!

“”””പൊന്നളിയാ മാമിപ്പോ വണ്ടിയിലിരുന്നു കരിഞ്ഞു കാണും…. വേഗം വാ…!!!”””

എന്റെ ബാഗും എടുത്തുകൊണ്ട് പുറത്തേക്ക് പായുന്നതിനിടയിൽ ഷെഹി എന്നോടായി പറഞ്ഞു….

“””വണ്ടിയിലോ… ??? പിന്നെന്നാ ഇങ്ങോട്ട് വരാത്തെ… ???”””

അവന്റെയൊപ്പം നടന്നെത്തിക്കൊണ്ട് ഞാനെന്റെ ജിജ്ഞാസ അടക്കാനാവാതെ ചോദിച്ചു….

“””നടക്കാൻ പറ്റാത്ത അവസ്തയിലാ അളിയാ…!!!”””

മറുപടി വന്നത് ജീവനിൽ നിന്നാണ്….

“”” നടക്കാൻ പറ്റില്ലേ… ??? അതെന്താ… ??? എന്താ പറ്റിയെ… ???”””

എന്നെക്കാളും മുമ്പേ കാവ്യ ചോദിച്ചുകഴിഞ്ഞു….

“””പറ്റിതല്ലല്ലോ പറ്റിച്ചതല്ലേ….!!!”””.

അനുവിന്റെ എങ്ങും തൊടാത്ത മറുപടി…. പക്ഷേ അതുകേട്ട് രോഹിയൊഴികെ എല്ലാവരും ചിരിയും….

“”” കാര്യമെന്താന്ന് പറയെന്നേ…!!!”””

ഞാനും കാവ്യയും ഒരുമിച്ചാണ് ചോദിച്ചത്….

“””എന്റടാ മാമിനിപ്പോ മാസം ഒമ്പതാകുവാ… അതും ഒന്നും രണ്ടുമല്ല ട്രിബിളാ ട്രിബിൾ…!!!”””

പറഞ്ഞതും ജീവൻ അലറിച്ചിരിച്ചു.

“””ട്രിബിളൊ.. ??? അപ്പൊ മൂന്നുപേര് ഒരുമിച്ചോ ???”””

കാവ്യ അമ്പരപ്പോടെ രോഹിയെ നോക്കിയതേ നാണംകൊണ്ടും ചമ്മലുകൊണ്ടും അവനാകെ ചൂളി…. അതുകൂടി കണ്ടതും ജീവനേക്കാൾ ഉച്ചത്തിലായി ബാക്കിയുള്ളവരുടെ ചിരി…. സ്റ്റേഷനിൽ ഉണ്ടായിരുന്നവരൊക്കെ ഞങ്ങളെത്തന്നെ നോക്കുന്നുണ്ടെങ്കിലും ഞങ്ങളതൊന്നും കാര്യമാക്കുന്നുണ്ടായിരുന്നില്ല….

“”” എന്നാലും… എന്നാലുമെന്നാ ഒരു ക്രൂരതയാടാ മഹാപാപീ നീയാ പാവനോട് ചെയ്‌തത്… ??? ഒന്നൂല്ലേലും അവരു നിന്നെ പഠിപ്പിച്ചതല്ലേടാ…!!!”””

ഞാൻ കൂടി കളിയാക്കിയതേ രോഹിയ്ക്ക് തലയിൽ മുണ്ടിണ്ടു നടക്കേണ്ട അവസ്ഥ പോലെയായി… പിന്നെ അതിനെക്കുറിച്ചായിരുന്നു കമന്റ് മുഴുവനും…. എന്തൂട്ട് ക്രൂരതയാടാ ഇതെന്നായിരുന്നു രോഹിയെന്ത് പറയാൻ വാ പൊളിച്ചാലും മറുപടി…. ജീവന്റെ കൊച്ചിനെയും നോക്കിക്കൊണ്ടാണ് മിസ് ഇരിക്കുന്നതെന്നും അതുപിന്നെ ക്രൂരത കാണിക്കാതെ മിറ്റത്തൂന്നു പെറുക്കിയെടുത്തതാണോടാനുള്ള ചോദ്യം ചോദിച്ചതോടെ ജീവന് മതിയായി…. കാറിനടുത്തേക്ക് ചെല്ലുന്നത് കണ്ടതേ മിസ് കാറിനുല്ലിലിരുന്നു കൈവീശിക്കാണിച്ചു…. അപ്പോഴേക്കും അഭി കുഞ്ഞിനെയെടുക്കാൻ വണ്ടിക്കരികിലേക്ക് ഓടിയിരുന്നു…. അവള് കുഞ്ഞിനെ മിസിന്റെ മടിയിൽ നിന്നെടുത്തപ്പോഴേക്കും ഞങ്ങളും ചെന്നിരുന്നു…

ചെന്ന് മിസ്സിനോട് കുശലവും പറഞ്ഞ് ജീവന്റെ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെയും അവനറിയാതെയൊന്നു തലോടിയപ്പോൾ എല്ലാവരും ഇനോവയിലേയ്ക്ക് കയറി…. അഭിയുടെ പിന്നാലെ കയറാനൊരുങ്ങിയ ജീവനെ ഞാൻ പിടിച്ചു പിന്നിലേയ്ക്ക് വലിച്ചു….

“””എടാ… മിസ്സിനെ… മിസ്സിനെ എങ്ങനെ… ??? അന്നവരുടെ കല്യാണമുറപ്പിച്ചതല്ലായിരുന്നോ… പിന്നെങ്ങനെ…. ???”””

മറ്റുള്ളവരൊന്നും കേൾക്കില്ലയെന്നുറപ്പു വരുത്തിക്കൊണ്ടാണ് ഞാനത് ചോദിച്ചത്….!!

“””അന്ന് ഞങ്ങള് അഭിയുടെ വീട്ടിൽ ചെന്ന് പിറ്റേന്നാണ് നീ നാടു വിട്ടതറിയുന്നത്…. അതോടെ ഞങ്ങള് തിരികെ പോന്നു…. തിരയാൻ പറ്റുന്ന പോലൊക്കെ തിരഞ്ഞു…. കിട്ടിയില്ല…. ഗൗരി കെട്ടിപ്പോയ സങ്കടത്തിൽ നീ നാട് വിട്ടെന്ന് കരുതിയ ഞങ്ങൾക്ക് രോഹിയെക്കൂടി നഷ്ടപ്പെടുത്താൻ

സാധിയ്‌ക്കോന്ന് നിനക്ക് തോന്നുന്നുണ്ടോ… ??? അതോണ്ട് മിസ്സിനെ ഞങ്ങളിങ്ങ് ചാടിച്ച് പണ്ടത്തെ പോലെ നിന്റെ വീട്ടിൽ കൊണ്ടോന്നാക്കി… അത്രേക്കയല്ലേ ഞങ്ങളെ കൊണ്ടൊക്കൂ…. അതിന്റെ പേരിൽ കുറച്ചു പ്രശ്നോക്കെയായി… അതൊക്കെ നിന്റച്ഛൻ തന്നെ പറഞ്ഞു തീർത്തു തന്നു… പിന്നാ നാറി ലീവിന് വന്നപ്പോൾ അവനെ കൊണ്ട് കെട്ടിയ്ക്കുകേം ചെയ്തു…!!!”””

“””അപ്പോൾ അന്ന് ഞാൻ പറഞ്ഞ സത്യമായല്ലേ…. ???”””

“””എന്ത്…. ???”””

“””നിന്നെ പോലെ അവനും വിളിച്ചിറക്കിയാണ് കെട്ടുന്നേങ്കിൽ ഞാൻ കൂടെ കാണൂലെന്നുള്ള കാര്യം…!!!”””

“””അതേ…. പക്ഷേ… ഈ നാട്ടുകാര് നിക്കുന്നോണ്ടാ ഞങ്ങള് മിണ്ടാതെ നിന്നത്…. നീയങ്ങ് വീട്ടില് വാ…. തരുന്നുണ്ട് നിനക്ക്….!!! നീയങ്ങു ചെല്ലാനായി അമ്മുവും കാത്തിരിപ്പുണ്ട്….!!!”””

അവനൊന്നു ചിരിച്ചു കൊണ്ട് വണ്ടിയിലേയ്ക്ക് കയറി… പിന്നാലെ ഞാനും…!!

കയറിക്കഴിഞ്ഞിട്ടും എല്ലാവരുംകൂടി രോഹിയെയിട്ടൊന്നു കൊട്ടി…. മിസ് കൂടെയുണ്ടായിരുന്നത് കൊണ്ടാവാം അവനൊന്നും മിണ്ടിയില്ല… അപ്പോഴാണ് അവന്മാരെല്ലാം കൂടി എനിക്കിട്ടു താങ്ങാൻ തുടങ്ങിയത്….

“”” അല്ലാ ചോദിക്കാൻ വിട്ടു… ഇതെതാടാ ഈ പെണ്ണ്… ???”””. ഒന്നുമറിയാത്ത മട്ടിലുള്ള ഷെഹിയുടെ ചോദ്യം കേട്ട് ആദ്യം ഞാനൊന്നു ചിരിച്ചു….

“””മക്കളേ രാജസ്ഥാൻ മരുഭൂമിയിയിലേക്ക് മണല് കേറ്റി വിടല്ലേ…!!! ഇത്രെംവലിയ അങ്കം മൊത്തമിവിടെ കാഴ്ച്ച വെച്ചിട്ടും നിനക്കൊന്നുമിവളെ അറിയൂല്ലാല്ലേടാ…. ???”””

ഞാനെന്റെ മറുപടി അതിലൊതുക്കി….

“”” ഞങ്ങൾക്കോ… ??? ഞങ്ങൾക്കെങ്ങനെ അറിയാനാടാ … ???”””

“””എടാ മോനെ ജീവാ… നുണ പറയാനും പഠിച്ചില്ലെടാ നീയൊന്നും… ??? എടാ ഞാനിന്നു വരുന്നത് ഒരു പൂച്ചക്കുട്ടിപോലുമറിഞ്ഞിട്ടില്ല…. അതിത്ര കൃത്യമായി നീയൊക്കെയറിഞ്ഞെങ്കിൽ… ആ ബാക്കി ഞാൻ പറയുന്നില്ല… അല്ലാ നിങ്ങളെങ്ങനെ ഇവളെ കണ്ടുപിടിച്ചു… ??? അല്ലാതെ നിങ്ങളെ കണ്ടുപിടിക്കാനുള്ള ബുദ്ധിയൊന്നും ദൈവം സഹായിച്ചിവൾക്കില്ലേ… അതുകൊണ്ട് ചോദിച്ചതാ…!!!”””

ഞാൻ പറഞ്ഞു നിർത്തിയതും കാവ്യയെന്റെ ഇടുപ്പിനിട്ടൊന്നു നുള്ളി…. അതാരും കണ്ടില്ലെങ്കിലും ഞാൻ പുളഞ്ഞതെല്ലാവരും കണ്ടു…. അതോടെ കാവ്യ ചമ്മി….

“””അതിവളീയിടയ്ക്ക് ഫേസ്ബുക്കിൽ നിന്റെ കൂടെനിന്നൊരു സെൽഫിയിട്ടെടാ… എങ്ങനെയോ അതീ അനു കണ്ടുപിടിച്ചു…. അതുവെച്ചു പൊക്കീതാ ഈ കാന്താരിയെ…!!! ഇവളാ ഇന്നത്തെ പരിപാടീടെ മൊത്തം ഡയറക്ഷൻ… എങ്ങോ കിടന്ന ഗൗരീനെപ്പോലുമിവള് വിളിച്ചുവരുത്തിയത് കണ്ടില്ലേ..!!! “””

ഉത്തരം പറഞ്ഞത് വീണ മാമാണ്…

“””എന്തായാലുമിവളുടെ ഫേസ്ബുക്കിൽ കയറ്റംകൊണ്ടൊരു ഗുണമുണ്ടായതിപ്പഴാ… ഇരുപതിനാലു മണിക്കൂറും അതിനകത്താടാ… എന്റമ്മോ… ഇങ്ങനെയുണ്ടോഒരു കേറ്റം..!!!””””

മാമിന്റെ പുറകേ ഷെഹിയുടെ കമന്റും വന്നു…. അതിന് മറുപടിയായി അനുവിന്റെ ആട്ടും സ്പോട്ടിൽ വന്നു…

“””ങേ.. അപ്പോൾ മാമുകൂടി അറിഞ്ഞോണ്ടാണോ ഇതെല്ലാം കാട്ടിക്കൂട്ടിയത്… ???”””

എന്റെ ചോദ്യത്തിന് ഒരു ചിരിയായിരുന്നു മാമിന്റെ മറുപടി….

“””എല്ലാം ഒപ്പിച്ചുവെച്ചിട്ടിരുന്നു ചിരിക്കുന്നോ… ??? എന്നെ തീ തീറ്റിച്ചതിന് ഒരു കണക്കുമില്ല… എന്നിട്ട് ഒന്നുമറിയാത്തവളെപ്പോലെ കൃത്യ സമയത്തുതന്നെ അവളുടെയൊരു മുള്ളാൻ പോക്കും….!!! വീട്ടിലോട്ടു വാട്ടോ… നിന്റെ മുള്ളുന്ന സാധനമെന്റെ കോലുകൊണ്ടടക്കുന്നുണ്ട് ഞാൻ…!!!”””

മറ്റാരും കേൾക്കാതെ കാവ്യയുടെ ചെവിയിലാണത് ഞാൻ പറഞ്ഞത്…. പക്ഷേ അതുകേട്ട് നാണംകൊണ്ടു ചൂളിയ അവൾ മുമ്പ് ചെയ്തതുപോലെ എനിക്കിട്ടൊന്നു തല്ലി…. അതും എല്ലാവരും കണ്ടു…

“”” ഷെഹിയേ… പെണ്ണ് തല്ലുംപിടീമൊക്കെ തുടങ്ങീട്ടുണ്ട്. ഇത് പണിയാകുവേ…!!!”””

രോഹി ഷെഹിയോടതു പറഞ്ഞതും എന്റെ വാവയുടെ മുഖം നാണം കൊണ്ട് പൂത്തുലഞ്ഞു….

“”” ഇവന്റമ്മയോട് ഞാനൊരു നിലവിളക്ക് റെഡിയാക്കിവെച്ചേക്കാൻ ഇന്നലെത്തന്നെ പറഞ്ഞിട്ടുണ്ടെടാ… നേരെയങ്ങോട്ടു കൊണ്ടുചെന്നാൽ മാത്രം മതിയെന്നാ അമ്മ പറഞ്ഞത്…!!!”””

“”” ഇനിയെന്തിനാടാ ഷെഹീ വെച്ചു താമസിപ്പിക്കുന്നെ… ??? ഉടനേ കെട്ടു നടത്തിയാൽ നിങ്ങടെ ക്രൂരതയുടെ റിസൾട്ട് വരുമ്പോഴേക്കും ഇവിടേം ഒരെണ്ണം സെറ്റാ… അല്ലേടീ അനൂ… ???”””

ആ കൗണ്ടർ ജീവന്റെ വകയായിരുന്നു…. അതുംകൂടി കേട്ടതോടെ നാണം കൊണ്ട് കാവ്യയെന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി…. അതുകൂടി കണ്ടതോടെ വീണ്ടും ചിരി…..

ഒരൊറ്റ ദിവസം കൊണ്ട് എല്ലാ സന്തോഷവും തിരിച്ചെടുത്ത ദൈവം ഒരൊറ്റ നിമിഷം കൊണ്ട് ആ സന്തോഷങ്ങളെയെല്ലാം പതിന്മടങ്ങായി തിരിച്ചു തന്നപ്പോൾ, അതിനെല്ലാം കാരണക്കാരിയായ എന്റെ നിലാവിനെ കൈക്കുടയിൽ വഹിയ്ക്കാൻ എന്റെ മനസ്സ് അപ്പോഴും വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു..!!!

നന്ദി….!!

അർജ്ജുൻ ദേവ്…

Comments:

No comments!

Please sign up or log in to post a comment!