കാടമൊട്ട
“ശശി, പോയിട്ട് എന്തായി” സോമൻ ചേട്ടൻ ചോദിച്ചപ്പോ അതുവരെ ഓട്ടോയുടെ മുന്നിൽ ഒട്ടിച്ച ഹനുമാൻ പടത്തിൽ നിന്ന് കണ്ണെടുത്ത് തിരിഞ്ഞു നോക്കി.
“എന്താവാനാ ചേട്ടാ എന്നത്തേയും പോലെ. അവർക്ക് താല്പര്യം ഇല്ല” ഓട്ടോയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു പറഞ്ഞു.
“എടാ കാടമൊട്ടെ നീ ഇപ്പോളും പെണ്ണ് കണ്ട് നടക്കുന്നെ ഒള്ളോ” സോമൻ ചേട്ടന്റെ അനിയൻ സുരേഷ് ഓട്ടോയിൽ കയറിക്കൊണ്ട് പറഞ്ഞു.കൂടെ സോമൻ ചേട്ടനും. അന്നം തരുന്ന ഓട്ടോ ആയി പോയി. അതും കന്നി ഓട്ടവും. അല്ലേ ഈ പുള്ളാനേ ഞാൻ ഇപ്പൊ ഇറക്കി വിട്ടേനെ.
പണ്ട് ഏഴാം ക്ലാസ്സിലെ വല്യ പരീക്ഷ കഴിഞ്ഞ് ചെറിയൊരു പനി പോലെ വന്നു. കാര്യം ആക്കാതെ ഇരുന്നപ്പോ അവനു സഹിച്ചില്ല. ആള് കേറി മൂർച്ഛിച്ചു. അമ്മ കൊണ്ട് നാട്ടിലെ ഒരു ഡോക്ടറെ കാണിച്ചു. പുള്ളി എന്തൊക്കെയോ കൂടിയ മരുന്നൊക്കെ തന്നു പനി മാറി. പക്ഷെ പോയ പനി ചെറിയൊരു പണി തന്നു. മുടി വളരുന്നത് അങ്ങ് കുറഞ്ഞു. മുടി പഴയത് പോലാകാൻ പരസ്യത്തിൽ കണ്ട വില കൂടിയ ഹെയർ ഓയിൽ തൊട്ട് കറ്റാർ വാഴയും ചെമ്പരത്തി പൂവും എന്തിന് ആരോ പറഞ്ഞിട്ട് അവസാനം ഗോ മൂത്രം വരെ തലയിൽ തേച്ചു. ഏതോ സിനിമയിൽ പറഞ്ഞത് പോലെ ഇതിൽ പലതും തിന്ന് നോക്കുക പോലും ചെയ്തു.
മുടി കൊഴിയാൻ തുടങ്ങിയപ്പോ പിന്നെ അതുകൊണ്ട് എന്റെ പേര് ഒന്ന് മാറി. ചിറി അല്പം കോടി ഇരുന്നത് കൊണ്ട് പല്ല് കാണുന്നു എന്നു പറഞ്ഞു ശശിധരൻ എന്ന എന്റെ പേരിന് പകരം കുഞ്ഞിനാളിൽ തൊട്ട് കേട്ട മുയൽ ശശി എന്ന പേരും അല്പം അപ്ഗ്രേഡ് ചെയ്തു. ഇപ്പൊ മൊട്ട മുയൽ എന്ന് മാത്രം ആയി.
പാവം എന്റെ ശശിധരൻ എന്ന സാക്ഷാൽ പരമ ശിവന്റെ പേര് വല്ലപ്പോളും കത്ത് കൊണ്ടുവരുന്ന പോസ്റ്റ്‌മാൻ ഒഴിച്ച് എല്ലാരും മറന്നു. ടീച്ചർ പരീക്ഷക്ക് ഉത്തരക്കടലാസിൽ എനിക്ക് എഴുതാൻ അറിയുന്ന ഒരേ ഒരു കാര്യവും അതായിരുന്നു.
കൂടെ പഠിച്ചവയുടെയും നാട്ടിലെ കടത്തിണ്ണയിലെ ലോക നിരീക്ഷകരും അണ്ടനും അടകോടനും പറഞ്ഞത് അക്ഷരം പ്രതി ചെയ്തു നോക്കി. ഫലമില്ല. അച്ഛന്റെ കൈയിലെ എനിക്ക് വേണ്ടി ഒള്ള ചെലവ് കൂടിയപ്പോ എന്റെ തലയിലെ മുടിയുടെ എണ്ണം കുറഞ്ഞു വന്നു. എന്തൊരു വിരോധാഭാസം…
അങ്ങനെ ഇരിക്കെയാണ് ബാർബർ മൈക്കിൾ ചേട്ടൻ പറഞ്ഞത് മൊട്ട അടിച്ചാ വരുന്ന മുടി പഴയ അഴക് ഉള്ളതാകും എന്ന്. എന്നിട്ട് മുടി വന്നില്ലേലും മൊട്ട അടിച്ചാ നീ ഒടുക്കത്തെ ഗ്ലാമർ ആകുമെന്നും ഒരു കമന്റും. മൈക്കിൾ എന്നത് സാക്ഷാൽ MJ യെ ആരാധന മൂത്ത് മുടി വളത്തി നടക്കുന്നത് കൊണ്ട് അയാൾ തന്നെ അയാളെ വിളിക്കുന്നത് ആണ്.
വിഷുവിനു ഫലങ്ങളുടെയും പുഷ്പങ്ങളുടെയും നടുവിൽ കൊഴലും പിടിച്ചു ചിരിച്ചു ഇരിക്കുന്ന കണ്ണനെ കാണാൻ രാവിലെ എണ്ണിറ്റ് പോകുന്ന അതെ ആകാംഷയോടെ ആണ് വീട്ടുകാർ എന്നെ ബാർബർ ഷോപ്പിലേക്ക് അയച്ചത്. മിക്കവാറും വീടുകളിൽ അന്നത്തെയോ അല്ലങ്കിൽ പിറ്റേന്നത്തേയോ കറികൾക്ക് കഷണങ്ങൾ ആകുവാൻ രക്തസാക്ഷിത്വം വരിക്കുയാണ് കൃഷ്ണന്റെ പച്ചക്കറികൾക്ക് വിധി. കണിക്ക് വച്ച പൈസ ആരെങ്കിലും അടിച്ചു മാറ്റുമോ എന്നറിയാൻ അച്ഛന്റെ വക ഒരു രോന്ത് ചുറ്റലും. അവസാനം പാവം കണ്ണൻ അടുത്ത കൊല്ലത്തിൽ കുളിച്ചു റെഡി ആയി കണിയാകാൻ വീണ്ടും കാത്തിരിക്കും. എന്റെ അവസ്ഥയും അതായിരുന്നു.
സ്വതവേ ഇരു നിറത്തിൽ ചെറിയ കാക്ക പുള്ളികൾ അധികം ഉള്ള എന്റെ ശരീരത്തിൽ വലുതായപ്പോൾ പലയിടത്തും ആരെയും കാണിക്കാൻ പറ്റാത്ത മറുകുകളും ഉണ്ടായിരുന്നു. അവിടൊക്കെ മറുക് വന്നാൽ അവയവതിന് എപ്പോളും ആവശ്യക്കാർ ഉണ്ടാകും എന്ന് ആരോ പറഞ്ഞപ്പോ കുറച്ചൊന്നുമല്ല ഞാൻ സന്തോഷിച്ചത്. അങ്ങനെ അവസാനം എന്റെ മുടികൾ ചീകി ഇറക്കി ദൈവ ദൂതൻ മൈക്കിൾ ചേട്ടൻ കൊതി ഇറക്കി വെട്ടി അടുക്കി വടിച്ചിറക്കി. ആഹാ തലക്ക് എന്തൊരു തണുപ്. എന്തൊരു കുളിർമ. പുതു മഴ പെയ്ത ഭൂമിയുടെ അവസ്ഥ. ആ മഴയിൽ അനേകായിരം മൈ… അല്ലേ അത് വേണ്ട.. മുടി നാരുകൾ വളരുന്നത് ഞാൻ സ്വപ്നം കണ്ടു… വടിച്ചു കഴിഞ്ഞ് പൗഡർ ഒക്കെ ഇട്ട് കുട്ടപ്പൻ ആകിയിട്ട് ആണ് മൈക്കിൾ ചേട്ടൻ കണ്ണാടി കാണിക്കുന്നത്… നല്ല മുട്ട തോട് പോലെ ഉണ്ടന്ന് കഴിവ് തെളിയിച്ച അഭിമാനത്തിൽ ഒരു കമന്റ് പാസ്സാക്കി.
ആഹാ നിന്റെ മുട്ടത്തൊടിന്റെ പുറത്ത് ഒക്കെ എന്താടാ ഓരോ പാട്. അങ്ങേലെ വിക്രമൻ അപ്പൂപ്പൻ പിന്നിലെ ബഞ്ചിൽ ഇരുന്നു ഈർക്കിൽ കളിച്ച് കൊണ്ടിരിക്കെ ചോദിച്ചു. ഞാൻ കണ്ണാടിയിൽ നോക്കി. എന്റെ പ്രിയപ്പെട്ട കാക്ക പുള്ളികൾ കുറച്ചു അധികം ഉണ്ട് തലയിൽ. ആരും കാണാതെ കുറ്റി കാറ്റിൽ പ്രണയിച്ചു ഇരുന്ന കമിതാക്കളെ ആ കാട് വെട്ടി തെളിച്ചു പിടിച്ചാൽ എങ്ങനെ എന്ന പോലെ അവ എന്നെ നോക്കുന്നതായി എനിക്ക് തോന്നി. വല്ലാത്ത ഒരു നോട്ടം തന്നെ.
“ഹ കൊള്ളാം നല്ല കാട മൊട്ട പോലെ ഒണ്ട്” പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു ഈർക്കിൽ കളിയിൽ വിക്രമൻ രാജാവിന്റെ എതിരാളി ബഞ്ചിന്റെ അപ്പുറത്ത് ഇരുന്നു മത്തായി രാജാവ് പറഞ്ഞു.
വീട്ടിൽ ചെന്നപ്പോ അമ്മയെ ഉറക്കെ വിളിച്ചു. എന്റെ കാടമുട്ട വന്നോ എന്ന അമ്മയുടെ ചോദ്യം ഉള്ളില്നിന്ന് കേട്ടാണ് എന്നെക്കൾ വേഗത്തിൽ എന്റെ തല നാട്ടുകാർ ഇങ്ങ് എത്തിച്ചു എന്ന് ഹൃദയം നുറുങ്ങി ഞാൻ അറിഞ്ഞു. അങ്ങനെ എന്റെ പേര് വീണ്ടും മാറി. കാടമുട്ട. ഇന്നോളം അമ്മ നല്ല കുരുമുളക് പൊടി ഇട്ട് വാട്ടി തന്ന എന്റെ പ്രിയ ഭക്ഷണം ഞാൻ വെറുതു. പുതിയ പേര് കിട്ടിയതിന്റെ ആഘോഷം നാട്ടുകാർ മഹാൻമാർ കൊണ്ടാടി. മീൻ വാങ്ങാൻ പോകുമ്പോളും സ്കൂളിൽ പോകുമ്പോളും കളിക്കാൻ പോകുമ്പോളും എന്തിനാ പറമ്പിൽ വെളിക്കിരിക്കാൻ പോയാ പോലും ആ പേര് എന്റെ കാതുകളിൽ എത്തി. എന്തൊരു മഹത്തായ പേര്.
കളിക്കാൻ പോയപ്പോ കാടമുട്ടയെ ആർക്കും വേണ്ട. കാടയെ വേണ്ടാത്ത കളി കാടക്കും വേണ്ട. എന്നെന്നേക്കുമായി കളിക്കളത്തിനോട് വിട പറഞ്ഞു. എനിക്ക് വേണ്ടി അത് കണ്ട് കണ്ണീർ പൊഴിക്കാൻ ഒരു കാട കോഴി പോലും വന്നില്ല. അല്ലേലും ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും. അമ്മ പറഞ്ഞു തന്നു. പക്ഷെ ദൈവം ഇമ്മാതിരി പണി എന്നോട് എന്തിനാണ് കാണിക്കുന്നത്. അമ്മയുടെ കൂടെ കാവിൽ തൊഴാൻ പോകുമ്പോ വെള്ളി കളറിലെ സ്റ്റീൽ കുടത്തിൽ ചുമന്ന പട്ടുകൊണ്ട് പൊതിഞ്ഞ ഭണ്ടാരകുടത്തിൽ വെള്ളി നാണയങ്ങൾ ഇട്ടിട്ടുണ്ട്. ഒരുപാട്. കണ്ണടച്ച് കാണാത്ത ദൈവത്തെ വിളിച്ചു പറയുമ്പോ എന്നേലും എനിക്ക് ഒരു നറുക്ക് വീഴും എന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. ഇനിയില്ല. എന്റെ കാശും വാങ്ങി എനിക്ക് ഇട്ട് പണി തരുന്ന വെറും രാഷ്ട്രീയക്കാരൻ ആയിരിക്കുന്നു എന്റെ ദൈവം.
എനിക്ക് പണി തന്നെ മൈക്കിൾ ബാർബറേ ഞാൻ ആരാണെന്നു കാണിക്കണം. ഞാൻ തീരുമാനിച്ചു. അതിനായി ഒരു വർഗീയ കലാപം തന്നെ ഞാനുണ്ടാക്കി. നായര് പടിഞ്ഞാറുകാരൻ ക്രിസ്ത്യാനി പേര് ഇട്ട് നടക്കുന്നു എന്ന് കാവിലെ പാട്ടു മത്സരത്തിൽ ഇന്നേവരെജയിച്ചിട്ടില്ലാത്ത ചെവിയിൽ പൂടയുള്ള പ്രമാണിയോടും ഒരുത്തൻ മഹത്തായ മാലാഖയുടെ പേരിട്ടു കോമാളി കളിക്കുന്നു എന്ന് തടി ചുമക്കുന്ന ജുബ്ബാ മുതലാളിയോടും പറഞ്ഞു. ചെറിയ സങ്കർഷവസാനം എനിക്ക് ആരും വേണ്ടാ എന്റെ മാലാഖ മതിയെന്ന് മൈക്കിൾ ആശാൻ അങ്ങ് തീരുമാനിച്ചു.
സ്കൂളിൽ കൂടെ വന്നിരുന്ന അനിയന് മറ്റാർക്കും ഇല്ലാത്ത എക്സ്ട്രാ ക്ലാസ്സ് ഉണ്ടായിരുന്നത് കൊണ്ട് അവൻ എനിക്ക് മുന്നേ സ്കൂളിൽ പോയി തുടങ്ങി. വല്ല പ്രേമ ക്ലാസ്സ് ആണെന്ന് ആണ് ഞാൻ ആദ്യം കരുതിയത്. പക്ഷെ പിന്നെ ആണ് മനസിലായത് കാടമൊട്ട എന്ന പേര് രൂപമാറ്റം വന്നു അവനെയും വിഴുങ്ങാൻ സാധ്യത ഉള്ളത് കൊണ്ടാണ് അവൻ എനിക്ക് ഒപ്പം വരാത്തത് എന്ന്. നീ പോടാ പുല്ലേ. നീയില്ലേ വേറെ ആള് വേറെ വരും. ഞാൻ സുരേഷ് ഗോപി മോഡൽ ഡയലോഗ് പറഞ്ഞു അവനെ പുച്ഛിച്ചു. എന്നേക്കാൾ നന്നായി അവനറിയാമാരുന്നു പുല്ല് പോയിട്ട് ഒരു പുൽക്കൊടി പോലും വരാനില്ല എന്ന്.
ഞാൻ വലിയ കുട്ടി ആയി. ബന്ധു വീട്ടിൽ ഏതോ ബന്ധുവിന്റെ മകൾക്ക് വയസ്സ് അറിയിച്ചു എന്ന് പറഞ്ഞു എന്തായിരുന്നു ആഘോഷം. രഹസ്യ ആഘോഷം പക്ഷെ പരസ്യം ആരുന്നു. ഞാൻ വയസ്സ് അറിയിച്ചപ്പോ ആഘോഷം പോയിട്ട് ഒരു തോള വട പോലും ആരും വാങ്ങി തന്നില്ല. പകരം നിന്റെ തുണി നീ തന്നെ കഴുകിയാൽ മതി എന്ന് ഒരുഓഡറും. ഞാൻ മനഃപൂർവം കറ ആകുന്നത് അല്ല. രാത്രിയിൽ അറിയാതെ ആകുന്നത് ആണ്. ആര് കേക്കാൻ. ആരോട് പറയാൻ. തലയിലെ പൂട താടിക്ക് താഴെ കാൽ വിരൽ വരെ ഉള്ളയിടത് വളർന്നു തുടങ്ങി. ആ ദൂരത്തിന്റെ പകുതിയിൽ അത് അല്പം കൂടുതൽ ആരുന്നു. എന്നിട്ടും എന്റെ തല പഴയ കാട മൊട്ട പോലെ. മുടി പോയിട്ട് ഒരു മൈ… വേണ്ട…. മുടി വന്നില്ലഅത് മതി.
കാടമൊട്ട എന്ന പേര് ലാൻഡ് മാർക്ക് ആയ കാലം. എന്റെ വീടിന് അപ്പുറം, ഇപ്പുറം എന്നിങ്ങനെ നാട് പിളർന്നു. ആരോട് ചോദിച്ചാലും കാടമൊട്ടയെ അറിയും. എല്ലാവരും അറിയുന്ന വെളിച്ചപ്പാടിനു തന്നെ എന്നോട് അസൂയ ആയി. ഞാൻ എന്ത് ചെയ്യാൻ കോപ്പ്. ആരേലും വന്നാൽ ഒരു ഓട്ടോഗ്രാഫ് കൊടുക്കാമാരുന്നു. പോട്ടെ. അവർക്ക് യോഗം ഇല്ല. നിർഭാഗ്യവാൻമ്മാർ. സ്കൂളിൽ അങ്ങനെ ഇരിക്കെ ഒരു സംഭവം നടന്നു. ക്ലാസ്സിലെ സുമുഖൻ സുന്ദരൻ പയ്യനും ഞാനും അബദ്ധവശാൽ ഒന്നിച്ചു മൂത്രം ഒഴിക്കാൻ ബാത്‌റൂമിൽ പോയി. അന്ന് വരെ പ്രകൃതിയുടെ മടി മാറിൽ നീട്ടി മുള്ളിയിരുന്ന ഞാൻ എന്തോ തോന്നലിൽ പോയപ്പോ അവൻ അവിടെ നിൽക്കുകയാരുന്നു. ടാ ഒരു സൂത്രം കാണിക്കാം. അവൻ പറഞ്ഞത് അനുസരിച്ചു സൂത്രം കാണാൻ ഞാനും കൂടി. തൊട്ട് അപ്പുറം പെൺകിടാങ്ങളുടെ മൂത്രപ്പുര ആണ് അവൻ ലക്ഷ്യം വച്ചത്. ഇളകി പോയ വെന്റിലെഷൻ വിടവിലൂടെ അവൻ കാണിച്ചത് ക്ലാസ്സിലെ അംഗലാവണ്യം കൊണ്ട് സർവ്വ സമ്പന്നയായ പെണ്ണിന്റ കാലിന്റെ ഇടയിലെ സൂത്രം ആണെന്ന് അറിഞ്ഞപ്പോളെക്കും ചെവി പൊട്ടുമാറു ഉച്ചത്തിൽ അവൾ ഹോൺ അടിച്ചു.
എല്ലാരു ഓടി കൂടി. പക്ഷെ എല്ലാ പെൺപിള്ളേരും ആരാധിക്കുന്ന കൂടെ ഉള്ളവനെ അവൾ കണ്ടില്ല. പട്ടി പോലും നോക്കാത്ത ഞാൻ മാത്രം പ്രതി ആയി. പിന്നാലെ വന്ന പരീക്ഷയിൽ പേര് പോലെ പേപ്പറിലും മൊട്ട കിട്ടിയപോ അടുത്ത ചരിത്ര തീരുമാനവും ഞാൻ എടുത്തു. സ്കൂളിനോട് ഞാൻ വിട പറഞ്ഞു. എന്റെ വോളണ്ടറി റെട്ടയർമെൻറ് കഴിഞ്ഞപ്പോ അനിയന്റെ സ്പെഷ്യൽ ക്ലാസും നിന്നു.
പതിനെട്ടാം വയസിൽ ദൈവവിളി വന്നു അച്ഛൻ ആകാശത്തേക്ക് പറന്നുയർന്നപ്പോ അച്ഛന്റെ ഓട്ടോയ്ക്ക് ഞാൻ സാരഥി ആയി കുടുംബം നോക്കി. കാടമുട്ടയുടെ ഓട്ടോക്ക് ആവശ്യക്കാർ ആയി. ആവശ്യങ്ങൾ കൂടിയപ്പോ അത് മുഴുവൻ സമയ തൊഴിൽ ആയി. അന്നേവരെ അച്ഛൻ എന്നേക്കാൾ നന്നായി നോക്കിയ ഓട്ടോയുടെ പേര് എന്റെ കാടമൊട്ട എന്ന പേര് മായിച്ചു. പേര് കൊണ്ട് ഇപ്പൊ പ്രയോചനം ഉണ്ടായി. ഓട്ടം വിളിക്കാനാളുകൾ എന്റെ പേര് ഓർക്കാൻ തുടങ്ങി. നാളുകൾ കഴിഞ്ഞു. അമ്മയുടെ സ്പൈർ പാർട്സ് തകരാറിൽ ആവാൻ തുടങ്ങിയപ്പോ അമ്മ ആളെ സബ് ഇറക്കാൻ എനിക്ക് പെണ്ണാലോചിക്കാൻ തുടങ്ങി. കുടുംബം ആയി ആദ്യ പെണ്ണ് കാണലിനു പോയി. കുറ്റം പറയരുതല്ലോ നല്ല കുട്ടി.
നമ്രമുഖിയായി വന്ന അവൾ ആദ്യ ചായ അനിയന്റെ നേരെ നീട്ടിയപ്പോ എന്റെ ഭാവി പെണ്ണ് കാണലുകളിൽ അവനെ ഒഴിവാക്കാൻ ഞാൻ തീരുമാനം എടുത്തു. ആ വീട്ടിലെ കാരണവർ കാര്യങ്ങൾ സംസാരിക്കാൻ എന്നെ വിളിച്ചപ്പോ ആണ് എനിക്ക് സംഭവം പിടി കിട്ടിയത്. അങ്ങനെ ഞാൻ കണ്ട ആദ്യ പെണ്ണ് അനിയന്റെ ഭാര്യ ആയി. കാരണവർ ആയി ഞാൻ അത് നടത്തേണ്ടി വന്നു. അവസ്ഥ. പെണ്ണ് കെട്ടി അവൻ പെണ്ണ് വീട്ടിൽ കൂടി. എനിക്ക് ഒരാളുടെ ചിലവ് കുറഞ്ഞു കിട്ടി.
അമ്മ അഹോരാത്രം എനിക്ക് വേണ്ടി പെണ്ണ് ആലോചിച്ചു പൊന്നു. വേറെ അനിയന്മാർ ഇല്ലാത്തത് കൊണ്ട് വേറെ ആർക്കും കല്യാണം നടത്തേണ്ടി വന്നില്ല എനിക്ക്. അങ്ങനെ അങ്ങനെ അവസാന പെണ്ണ് കഴിഞ്ഞ് ഓട്ടോയിൽ ഇരുന്നപ്പോളാണ് സോമൻ ചേട്ടൻ ഓട്ടത്തിനു വിളിച്ചത്.
“നീ ആ സരസ്വതിയുടെ വീട് വരെ പോ. അല്ലാതെ നിനക്ക് പെണ്ണ് കിട്ടിയിട് ഒന്നും നടക്കും എന്ന് തോന്നുന്നില്ല.”ഊള ചിരി ചിരിച്ചുകൊണ്ട് സുരേഷ് പറഞ്ഞപ്പോ നിന്റെ വീട്ടിൽ വന്നാ പെണ്ണുമ്പിള്ളയെ തരാമോ എന്ന് ചിത്തിക്കാനാണ് തോന്നിയത്. പക്ഷേ അവന്റെ ഒരു തല്ലിന് ഞാൻ ഇല്ല എന്ന് അറിയാവുന്നത് കൊണ്ട് ഒന്നും പറഞ്ഞില്ല.
വീട്ടിൽ അമ്മോയോട് ഈ കാര്യം പറഞ്ഞപ്പോ ആണായിരുന്നെ നീ അവനെ ഒരു തെറി എങ്കിലും പറയുമാരുന്നു എന്നാണ് പറഞ്ഞത്. ഞാൻ ആണ് തന്നെ ആണല്ലോ. ഞാൻ ഒന്ന് കുനിഞ്ഞു നോക്കി. അതെ. എങ്കിൽ ഒന്ന് തെളിയിക്കണം. സരസ്വതി എങ്കിൽ സരസ്വതി. മാന്യ മഹിള സരസ്വതിക്ക് എന്റെ പ്രായം കാണാത്തൊള്ളൂ. പക്ഷെ ഞാൻ കഴിഞ്ഞാൽ അടുത്ത ലാൻഡ് മാർക്ക് അവളുടെ വീട് ആണ്. നേരെ വച്ച് പിടിച്ചു. വാതിൽ തുറന്നു കിടപ്പുണ്ട്. പോക്കെറ്റിൽ പൈസയും ഉണ്ട്. അപ്പൊ പിന്നെ വാതിലിൽ മുട്ടുക തന്നെ.
നല്ല സെറ്റ് സാരി ഉടുത്തു അവൾ എന്നെ കട്ടിലിലേക്ക് ആനയിച്ചു. ദോഷം പറയരുതല്ലോ നല്ല പെരുമാറ്റം. കതക് അടച്ചു കട്ടിലിൽ വീണു. പോക്കെറ്റിൽ നിന്ന് കേട്ടിട്ടുള്ളതിൽ കൂടുതൽ പൈസ കൊടുത്തു. അവൾക്ക് സന്തോഷം. ഞാൻ ആയിട്ട് ഒന്നും ചെയ്യേണ്ടി വന്നില്ല. അവളായിട്ട് എല്ലാം അഴിച്ചു. ചെറിയ
പ്രകാശത്തിൽ അവളുടെ ശരീരം തിളങ്ങുന്നതായി തോന്നി. ഇവൾക്ക് എങ്ങാനം മിന്നാമിനുങ്ങിന്റെ ചോര ആണോ ദേവിയെ…ആഹാ ഏതോ പ്രമാണി കേറി ഇറങ്ങിയതിന്റെ മണം ഉണ്ടല്ലോ. അല്ലേലും പകൽ വെളിച്ചത്തിൽ ഒള്ള മാന്യത ഒള്ളൂ എല്ലാത്തിനും. ഇവക്കെങ്ങാനം കൊറോണ വന്നാ നാട്ടിലെ എത്ര പേര് വീട്ടിൽ ഇരിക്കേണ്ടി വരും. ഊഹുഹുഹു.. അവള് പ്രയോഗങ്ങൾ തുടങ്ങി. ഞാൻ എന്തിനാ വേറെ ആളിന്റെ കാര്യം ഓർക്കുന്നെ. ചുമ്മാ കിടക്കാൻ അല്ലാലോ കാശു കൊടുത്തത്. ഞാൻ മിനക്കെടേണ്ടി വന്നില്ല. അവൾ തന്നെ വിവസ്ത്രയായി.
എന്റെ മുടിയില്ലാ തലയിൽ അവളുടെ വിരലുകൾ ഓടി നടന്നു. ഇരു മാറിലെയും മുന്തിരി മുട്ടുകൾ ഞാൻ നുകർന്നു. അയ്യേ ഈ കവികൾ പറയുന്ന ടേസ്റ്റ് ഒന്നും ഇല്ലാലോ. അപ്പോ പിന്നെ അവരെന്താ അങ്ങനെ പറയുന്നേ. ശോ ഞാൻ പിന്നേം എവിടൊക്കെയോ പോകുന്നു. ഇവളെന്താ രോമങ്ങൾ എല്ലാം കളയുന്നത്. ശരീരത്തിൽ ഒറ്റ രോമം ഇല്ല. ഇവൾ ഈ വടിച്ചു കളയുന്ന രോമം… എന്റെ മനസ്സല്ലേ ഒരിടത്ത് നിക്കില്ല. പണിയെടുക്കടാ. ശരീരം മനസിനോട് പറഞ്ഞു. ആലില വയർ. അല്ല, ഇത് ചെമ്പല പോലെ ആണല്ലോ. ചുമ്മാതല്ല ഇവിടെ വരുന്നവർ എല്ലാം ചൊറിയന്മാര് ആകുന്നത്. ഇനി വേണ്ട. എല്ലാവർക്കും സ്ട്രെസ് കുറക്കുന്ന ഇവൾക്ക് അല്പം സമാധാനം വേണ്ടേ. അത് കൊടുക്കാം. ഞാൻ അവളുടെ ചുണ്ടുകൾ വലിച്ചു കുടിച്ചു. നെഞ്ചിൽ അമർത്തി ഞരിച്ചു. നഖം മുതൽ മുടി വരെ ഉമ്മ വച്ചു. പുക്കിളിൽ ഉമ്മ കൊടുത്തപ്പോ അവൾ അരപൊക്കി. എന്നാ പിന്നെ അവിടേം കൊടുക്കാം. കണ്ട എല്ലാ അന്യ ഭാഷാ ചിത്രങ്ങളും, ഇന്ത്യൻ അല്ല കേട്ടോ. നായിക, നായകൻ മാർക്ക് മനസ്സിൽ വെറ്റിലയും അടക്കയും വച്ചു നമസ്കരിച്ചു മുഖം അവളുടെ അരയിലേക്ക് അടുപ്പിച്ചു. കോപ്പ്. ഈ ഏഭ്യൻ മാർ ഒക്കെ എന്നൊക്കെ നുണകളാ പറയുന്നേ. ഇവിടെ വല്ലാത്ത മണവും അതെ പോലത്തെ ടെസ്റ്റും. പിന്നെ ഞാൻ എന്താ ഷാർജ കുടിക്കാൻ കേറിയത് ഒന്നും അല്ലല്ലോ? അപ്പൊ പിന്നെ വേണേൽ ചെയ്. ആരിത് മനസോ. ഇവിടെ ഉണ്ടാരുന്നോ. എന്നാ പിന്നെ അങ്ങനെ.. പണി ഏറ്റു. അവക്ക് വന്നു. പക്ഷേ നേരത്തേ കേട്ട പോലെ കടൽ ഒഴുകുന്ന പോലെ ഒന്നുമില്ല. കണ്ണടച്ചു ശ്വാസം വലിച്ചു വിടുന്നുണ്ട്. ഇഷ്ടപ്പെട്ടു കാണുമാരിക്കും. അഹ്.. അടുത്തെങ്ങും ഇത്ര.. ഇങ്ങനെ ആയിട്ടില്ല. കൊള്ളാം അവളുടെ സർട്ടിഫിക്കറ്റ് കിട്ടി. അപ്പൊ എനിക്ക് പണി അറിയാം. എക്സ്പീരിയൻസ് ഇല്ല എന്നെ ഒള്ളൂ. എന്നാ പിന്നെ അരങ്ങേറ്റം നടത്തിയേക്കാം. ഞാൻ അവളുടെ മുകളിൽ കയറി.
അവൾക്ക് ഇഷ്ടപെട്ടങ്കിൽ നീ അവളെ കേട്ടടാ. അവൾ സാഹചര്യം കൊണ്ട് ഈ തൊഴിൽ എടുക്കുന്നത് അല്ലേ. കൊടുത്ത പൈസക്ക് നല്ലത് പോലെ പണി എടുക്കുന്നുമുണ്ട്. ഇവൻ പോയില്ലേ. ചുമ്മാ മനസ്സ് ഓരോന്ന് പറയുവാണല്ലോ. എന്നാ പിന്നെ ചോദിച്ചേക്കാം.
പോരുന്നോ എന്റെ കൂടെ.. അതിനെന്താ നേരത്തേ പൈസ തരണം. അവളുടെ മറുപടി കേട്ട് ഞാൻ ഒന്ന് ഞെട്ടി. വേറൊന്നും അല്ല. ഞാൻ പ്രാണാർദ്രമായി ചോദിച്ചത് അവൾക്ക് കളി ചോദിച്ചത് പോലെ ആണല്ലോ ഭഗവാനെ തോന്നിയെ. പിന്നെ അവരും കണക്കാ. ഞാൻ നിന്നെ കല്യാണം കഴിക്കട്ടെ എന്ന്. ഞാൻ വ്യക്തമാക്കി.
ഒന്ന് പോയെടാ കാടമൊട്ടെ, കെട്ടാൻ എനിക്ക് വേറെ ആളെ കിട്ടില്ലേ. നീ ചെയ്യണേ ചെയ്യ്. ശോ എന്തോന്ന് ഇത്. വല്യ തേപ്പ് ആയിപോയല്ലോ. ഇവളും.
വേണ്ടാ. ആർക്കും വേണ്ട. എങ്കിൽ പിന്നെ അടുത്ത ചരിത്ര തീരുമാനം എടുക്കാം. എത്രയും നാളും ഞാൻ ഉപേഷിച്ചെങ്കിൽ ഇത്തവണ ഞാൻ ആയിട്ട് അങ്ങ് പോകാം. അതെ. കാർന്നോന്മാരെ കാക്കണേ. കാർന്നോന്മാർ എല്ലാം മുടിച്ചു തേച്ചിട്ടാ പോയെ. ഇപ്പൊ അവരെ വിളിക്കാം. ആദ്യ അനുഭവ കഥ കാർന്നോന്മാർ ചോദിച്ചാ എന്ത് പറയും. വേണ്ടാ. ഇവളെ വേണ്ട. ഇവക്ക് എന്നെ പുച്ഛം. ഇവക്ക് അർഹത ഇല്ല. അടങ്ങടാ മോനെ. ഞാൻ താഴേക്ക് നോക്കി. വെടി വെക്കാൻ അല്ലേ തൊക്കെടുത്തത് എന്തിനാ എന്ന് താഴെ നിന്ന് ആരോ ചോദിച്ചു.
അവിടെ നിന്ന് ഇറങ്ങി. ചുറ്റും നോക്കി ആരും ഇല്ല. തലയിൽ തോർത്തിട്ടു മൂടി. ചത്തു കഴിഞ്ഞിട്ട് ആരും കുറ്റം പറയരുതല്ലോ. അതും പെണ്ണ് കേസ്. ശേ. എങ്ങനെ ചാകും? ആറ്റിൽ ചാടിയാൽ നീന്തൽ അറിയാവുന്നത് കൊണ്ട് ശരിയാവില്ല. തന്നെയല്ല വെള്ളം കുറവാ. ചത്തില്ലേ നാണക്കേടാ. എന്നാ പിന്നെ തൂങ്ങിയാലോ? വേണ്ട രാവിലെ നാട്ടുകാർ കണ്ട് രസിക്കും. വേണ്ട. എല്ലാർക്കും കാണാൻ കിട്ടണ്ടേ. എന്നാ പിന്നെ ട്രെയിനിനു തല വെക്കാം. ട്രാക്കിൽ കിടന്നുറങ്ങിയ പാവം ആണെന്ന് കരുതിക്കോളും. എന്നാ പിന്നെ അങ്ങനെ. ഒന്ന് തിരിഞ്ഞു നോക്കി. കൊള്ളാം. ഖദർ മുണ്ട് പുതച്ച തലകൾ സരസ്വതിയുടെ അനുഗ്രഹത്തിന് ആരും കാണാതെ പോകുന്നുണ്ടല്ലോ. നടക്കട്ടെ.
ട്രാക്കിൽ കയറി കിടന്നു. ഒരു സുഖം ഇല്ല. എല്ലാർക്കും ട്രെയിനിനു തല വച്ചു എന്ന് പറഞ്ഞാ മതി. കിടക്കുന്നവന്റെ പാട് അവനറിയാം. ഒടുക്കത്തെ കൊതുകും. ചവാൻ സമ്മതിക്കില്ലലോ. ബീഡി പോലും വലിക്കാറില്ല. അല്ലേ അതിന്റെ പുക എങ്കിലും വിടാമായിരുന്നു. എങ്ങാനാവും ചാകുന്നത്. പണ്ടത്തെ കാര്യങ്ങൾ ഒന്നും ഓർമ വരുന്നില്ലലോ. എല്ലാ പടത്തിലും അങ്ങനെ ആണല്ലോ. ഓർമ വരണം. എനിക്ക് എന്തങ്കിലും കുഴപ്പം കാണുമോ. ഇനിയെന്ത് കുഴപ്പം. ഈ സ്വർഗം എങ്ങനെ ആകും. അവിടെ ചെന്നിട്ട് എല്ലാ ദുശീലങ്ങളും തുടങ്ങണം. അവിടെ പിന്നെ എല്ലാം പുഴ പോലെ കിട്ടുമെന്നല്ലേ പറയാറ്. കാശ് കൊടുക്കണ്ടേ കടല് വരെ വറ്റിക്കുന്ന ടീമാ ഇവിടെ ഉള്ളത്. വല്ലതും ബാക്കി വച്ചാ മതിയാരുന്നു.
എന്താ ശബ്ദം, ആരാ വരുന്നത്? പ്രേതം വല്ലതും?? അതിന് കാറ്റടിക്കുന്നില്ല, ഇടി ഇല്ല. പലപൂ മണം ഇല്ല, കരിംപന ഈ നാട്ടിലേ ഇല്ല. കണ്ടിട്ട് പെണ്ണിനെ പോലെ ഉണ്ടല്ലോ? വെള്ള സാരി അല്ല. വെളുത്തിട്ടും അല്ല. അപ്പൊ പിന്നെ? മറഞ്ഞു ഇരുന്നു നോക്കാം. കുറ്റി കടെങ്കിൽ അത്. ഇവൾ എന്താ ഞാൻ കിടന്നിടത് കിടക്കുന്നെ?? നല്ല നിലാവ് ഉണ്ട് എന്നിട്ടും അവളുടെ മുഖം കാണുന്നില്ല. ഞാൻ അങ്ങോട്ട് പോയി. പെണ്ണാണ്. നല്ല വണ്ണം ഉണ്ട്.
ടീ ഇങ്ങനെ കിടന്നാ ചാവില്ല, തിരിഞ്ഞ് കിടക്ക്. ഇന്നലെ തല വഴി കയറുകയുള്ളു. പെട്ടന്ന് തീരാൻ അതാണ് നല്ലത്. അവള് നോക്കുന്ന കണ്ടാൽ തോന്നും ഞാൻ കേറി പിടിക്കാൻ വന്നത് ആണെന്ന്. അങ്ങട് നീങ്ങി കിടക്ക്. ഞാനും ചവാൻ വന്നതാ. അവള് നീങ്ങി കിടന്നു.
ഇപ്പൊ ട്രെയിൻ ഉണ്ടോ ചേട്ടാ? ശേ ഇതെന്ത് ശബ്ദമാ പെണ്ണെ നിനക്ക്. ചേരട്ടെ ഒരക്കുന്ന പോലെ ഉണ്ടല്ലോ? അവളുടെ ചോദ്യം കേട്ട് ഞാൻ ചോദിച്ചു. എന്തിനാണ് നീ ചാകുന്നത്? എന്താ നിന്റെ പേര് മൊട്ട? മുയൽ? കാട? ഇതൊക്കെ ഞാൻ ആണ് കേട്ടോ. ചാകാൻ കൂട്ട് കിട്ടിയത് കൊണ്ട് ഞാൻ പറഞ്ഞു.
ഇതൊന്നും അല്ല, കറുമ്പി, തടിച്ചി അതൊക്കെയാ ഞാൻ. അവൾ പറഞ്ഞു. എന്തൊരു പേര്. ഒരു പുതുമ ഇല്ലാലോ. പണ്ട് തൊട്ടേ പലർക്കും ഉണ്ട്. പക്ഷേ കാടമൊട്ട എന്റെ അറിവിൽ എനിക്കേ ഒള്ളൂ. ഞാൻ പറഞ്ഞു. അല്ല എന്തിനാ ചാവണെ എന്ന് പറഞ്ഞില്ലാലോ. ഞാൻ തിരക്കി.
അത് പിന്നെ ജനിച്ച നാള് തൊട്ട് കേക്കുവാ ഓരോ കുറ്റപ്പെടുത്തലുകൾ. അവൾ അത് പറഞ്ഞു കരയുന്നു. അല്ല ഈ ജനിച്ചപ്പോ പറഞ്ഞത് ഓർമ്മയുണ്ടോ ഇവക്ക്. എനിക്കില്ല. എന്നിട്ട്.
കറുത്ത നിറം ആരുന്നു എല്ലാർക്കും പ്രശ്നം. ആരും കൂട്ടില്ല. ആർക്കും എന്നെ കൂട്ടുകൂടാൻ വേണ്ട. അങ്ങനെ വെളിയിൽ ഇറങ്ങാതെ വീട്ടിൽ ഇരുന്നു തിന്ന് വണ്ണം വച്ചപ്പോൾ എല്ലാർക്കും തടിച്ചി ആയി ഞാൻ. പെണ്ണ് കണ്ട് പോയവർക്ക് എല്ലാം എന്നെ വേണ്ട. ആരും വരാതെ ആയി. പ്രേമിക്കാൻ പോലും ആരും ഇല്ല. എന്തിനാ കൂടുതൽ പുരുഷ സുഖം അറിയാൻ ഒള്ള യോഗം ഇല്ല ഈ ജന്മം. എല്ലാർക്കും അധിക പറ്റായി. അതുകൊണ്ട് ഞാൻ അങ്ങ് ചാത്തേക്കാം എന്ന് വിചാരിച്ചു വന്നതാ. എന്റെ കൃഷ്ണാ ഇപ്പോ ട്രെയിൻ ഉണ്ടോ ആവോ. അവൾ പറഞ്ഞു.
നീയിപ്പോ വിളിച്ച കൃഷ്ണനും പിന്നെ രാമനും ശിവനും ഒക്കെ കറുത്തിട്ടാണെന്ന് ആണ് ഞാൻ കുഞ്ഞിലേ കേട്ടിട്ടുള്ളെ. ഇപ്പോളത്തെ tv സീരിയലിൽ അവരൊക്കെ ജിമ്മന്മാരായ വെളുത്ത പുരുഷ കേസരികൾ ആയി. അതാണ് കാലം. ട്രെയിൻ ഉണ്ടോ എന്നറിയില്ല. എന്റെ വിശ്വാസം വച്ചു ഞാൻ ഒരു പുരുഷൻ ആണെന്ന് ആണ് തോന്നുന്നത്. നിനക്ക് ഞാൻ മതിയെങ്കിൽ മരിക്കുന്നതിന് മുന്നേ ഞാൻ സുഖിപിക്കാം. മതിയോ? എന്റേം അവടേം അവസ്ഥ ഒന്നായത് കൊണ്ട് ചാവുന്നതിനു മുന്നേ അവസാനം ആയി ഒരു ഉപകാരം ചെയ്യാം എന്ന് കരുതി ഞാൻ ചോയിച്ചു.
എന്നാ നമുക്ക് അപ്പുറത്തോട്ട് മാറി കിടക്കാം. ചേട്ടന് എങ്കിൽ പുണ്യം കിട്ടും. ആഗ്രഹം തീരാതെ മരിച്ചാൽ ആത്മാവിന് ശാന്തി കിട്ടില്ല എന്ന് ജബ്ബാർ ഇക്ക നാലാമത്തെ കേട്യോളോട് പറയുന്നത് കേട്ടിട്ടുണ്ട്. അവൾ പറഞ്ഞു. ആഹാ പെണ്ണായാൽ ഇങ്ങനെ വേണം. എല്ലാത്തിനും ആണ് മുൻകൈ എടുക്കണം എന്ന് ഏതു തോന്നിവാസിയാ പറഞ്ഞെ? അവളുടെ ആഗ്രഹം തീർത്തു പുണ്യം കിട്ടിയിട്ട് വേണം അതും സ്വർഗത്തിൽ കൊണ്ടുപോകാൻ. ഞങ്ങൾ ട്രാക്കിൽ നിന്ന് മാറി ചെറിയ നിരപ്പിൽ കിടന്നു. ഇവളെന്താ കാണിക്കുന്നത്. ആദ്യം പെണ്ണല്ലേ കിടക്കണ്ടേ? ഇവളുടെ നാട്ടിൽ തിരിച്ചു ആരിക്കും. ഞാൻ കിട്ടുന്നതിന് മുകളിൽ കയറി അവൾ ഇരുന്നു. എന്റെ മുണ്ട് ഉരിഞ്ഞു അതിലാണ് കിടക്കുന്നത്. ഉണ്ടായിരുന്ന ഷർട്ടും അവൾ ഊരി എടുത്തു. ആർത്തിയോടെ അവൾ എന്റെ മേലെ പടരുകയാണ്. ആകെ വിയർത്തു ഇരിക്കുന്നത് ഇവക്ക് കുഴപ്പം ഇല്ലേ. എന്തായാലും നല്ല സുഖം ഉണ്ട്. ഒരുത്തന് എണ്ണിക്കാൻ മടി. വെടി വെക്കാം. ഞാൻ ഉറപ്പ് കൊടുത്തപ്പോൾ ആള് ഒക്കെ ആയി കുട്ടപ്പൻ ആയി നിന്നു.
അവളെ കിടത്തിയിട്ട് അവളുടെ വസ്ത്രങ്ങൾ അഴിച്ചു. തൂങ്ങിയ മാറിൽ ഉപ്പ് രുചിയുണ്ട് വിയർപ്പ് മണവും. സാദാ പെണ്ണ് തന്നെ. ഉരുണ്ട കാലുകൾ മാറ്റി മുഖം താഴേക്ക് ചെന്നപ്പോ അവളുടെ തലയിലെക്കൾ മുടി. കൊള്ളാം. ഇവളെ അങ്ങ് കെട്ടിയാലോ? വീണ്ടും വന്നോ മനസ്സ്? ഇത്തവണ അങ്ങട് മാറി നിക്ക് എല്ലാം കഴിഞ്ഞിട്ട് ചോദിക്കാം. ഞാൻ അവളെ പുണർന്നു നടു ഇളക്കി. പതിയെ താഴ്ത്തി. ആഹാ ഇവൾ പൊക്കി തരുന്നുണ്ടല്ലോ? കഴിഞ്ഞോ? മുഴുവൻ കയറിയോ? അപ്പൊ എന്തോ പൊട്ടും എന്നൊക്കെ കേട്ടത്??
നീ ആദ്യം ആയിട്ടല്ലേ? എന്നിട്ട് വേദന ഒന്നും ഇല്ലേ? ഞാൻ ആത്മാർഥമായി ചോദിച്ചു. വീട്ടിൽ വഴുതന കൃഷി ഉണ്ട്. അവൾ ആത്മാർത്ഥമായി തന്നെ പറഞ്ഞു. അതിനിപ്പോ എന്താ. അവളുടെ ഇഷ്ടം അല്ലേ. ആയിക്കോട്ടെ. ഞാൻ കിണഞ്ഞു പണിയെടുത്തു. അവളും ആവുന്ന പോലെ സഹകരിച്ചു. അവക്ക് വന്നു കഴിഞ്ഞാണ് എനിക്ക് വന്നത്. അതിന് പടത്തിൽ കാണുന്നത് പോലെ ഒരു മണിക്കൂർ ഒന്നും എടുത്തില്ല. എല്ലാംകൂടി ഒരു പത്തു ഇരുപത് മിനിറ്റിൽ കഴിഞ്ഞു. ഇനി ചോദിക്ക്. ഹാ ഇത് ഇത് വരെ പോയില്ലേ മനസ്സേ. എന്നാ ചോദിക്കാം..
ഞാൻ നിന്നെ കെട്ടട്ടെ? നമുക്ക് ഇത് പോലെ കളിച്ച് ചിരിച്ചു ജീവിക്കാം. വേറെ ആരേം നമുക്ക് നോക്കണ്ട. നമ്മുടെ കുട്ടികൾ ഒക്കെ ആയി… ഞാൻ ചോതിച്ചു.
ഞാനും അത് ചോദിക്കാൻ വരുവാരുന്നു അവൾ പറഞ്ഞു. ആഹാ എന്നാ പിന്നെ നമുക്ക് നേരെ വീട്ടിൽ പോകാം.
ചേട്ടന്റെ വീട്ടിൽ നമുക്ക് കഴിയാം
അതെ.. നമുക്ക്.. നീ പ്രസവിക്കുന്ന.. അല്ലേൽ ഓപ്പറേഷൻ ചെയ്തു എടുക്കുന്ന നമ്മുടെ കുട്ടികൾ ഒക്കെ ആയി സന്തോഷത്തോടെ.
അതെ.. ചേട്ടന്റെ മാത്രം ആയി.. എല്ലാരേം അസൂയപ്പെടുത്തി..
മക്കളെ ആരും വളർത്താത്ത പോലെ വളർത്തണം
ചേട്ടനെ പോലത്തെ മകനെ വേണം
നിന്നെ പോലത്തെ മകളെയും
ബുദ്ധി ഉള്ള കുട്ടികൾ
സുന്ദര കുട്ടികൾ ചേട്ടനെ പോലെ
അതെന്താ..
അയ്യേ കറുത്ത പിള്ളേരെ ആർക്ക് വേണം. ചേട്ടൻ അത്യാവശ്യം വെളുത്തത് അല്ലേ. അപ്പൊ പിള്ളാരും വെളുത്തത് വേണം. സുന്ദരൻ കിടാങ്ങൾ .സിനിമ നടൻമാരെ പോലെ അവർ ഗ്ലാമർ ആകണം. അവർക്ക് മാതാമ്മ പോലത്തെ പെൺപിള്ളേരെ കണ്ട് പിടിക്കണം. സമൂഹത്തിൽ അവർ എല്ലാം കൊണ്ടും യോഗ്യൻമാർ അരിക്കണം.
സമൂഹം മൈര്……….… ടീ നീ അത് കണ്ടോ??
എന്താ ചേട്ടാ
നീ ഡ്രെസ് ഒക്കെ ഇട്
എന്തിനാണ് ചേട്ടാ
ട്രെയിൻ വരുന്നുണ്ട്. വാ പോകാം. ട്രാക്കിൽ പോയി ഇരിക്കാം. എനിക്ക് സ്വർഗതിൽ പോയാ മതി.
————-❤️thank you ❤️—————
ഏതെങ്കിലും പരാമർശം ആരെയെങ്കിലും വ്യക്‌തിപരമായി ഉദ്ദേശിച്ച് എഴുതിയതല്ല. ഏതെങ്കിലും തരത്തിൽ ആർക്കെങ്കിലും ഈ കഥ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടങ്കിൽ ക്ഷമ ചോദിക്കുന്നു. തെറ്റുകൾ കമന്റ് ചെയ്യുമല്ലോ.
Comments:
No comments!
Please sign up or log in to post a comment!