മായികലോകം 7
നമുക്ക് രാജേഷിലേക്ക് തിരിച്ചു വരാം. എവിടെയാ പറഞ്ഞു നിര്‍ത്തിയത് എന്നു ഓര്‍ക്കുന്നുണ്ടോ? ഇല്ലെങ്കില്‍ പഴയ ഭാഗങ്ങള്‍ വായിച്ചു നോക്കുക.
പിറ്റേ ദിവസം ഓഫീസ് ഉണ്ടായിരുന്നു. പക്ഷേ ഓഫീസില്‍ പോകാന്‍ ഒരു താല്പര്യവും തോന്നിയില്ല. പ്രണയം തലയ്ക്ക് പിടിച്ചാല്‍ പിന്നെ വേറെ ഒരു കാര്യത്തിലും ശ്രദ്ധ ഉണ്ടാകില്ല എന്നു പറയുന്നതു എന്നു എത്ര ശരിയാണ്?
ഇന്നിപ്പോ ഓഫീസില്‍ പോയാല്‍ ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയില്ല. അതിലും നല്ലത് ലീവ് എടുക്കുന്നതല്ലേ. എന്നാ ലീവ് എടുത്തേക്കാം. എന്താണ് അവിടെ സംഭവിച്ചത് എന്നറിയാതെ ഒരു മനസമാധാനവും ഇല്ല.
എങ്ങിനെ അറിയും അത്? അവളോടു തന്നെ ചോദിച്ചാലോ? ഛെ. വേണ്ട. ചോദിച്ചാല്‍ ഞാന്‍ ഒരു സംശയരോഗി ആണെന്ന് അവള്‍ കരുതില്ലേ?
വേണ്ട ചോദിക്കേണ്ട. അവള്‍ ആയിട്ട് പറയുന്നെങ്കില്‍ പറയട്ടെ.
പിന്നെ സംസാരിക്കാം എന്നല്ലേ അവള്‍ പറഞ്ഞേ. വിളിക്കുമായിരിക്കും.
വിളിക്കാതിരിക്കില്ല
പ്രതീക്ഷിച്ച പോലെ മായ രാജേഷിനെ വിളിച്ചു.
“ഹലോ”
“ഹലോ മോളൂ.. ഇന്നലെ എന്തു പറ്റി”
“അത് അമ്മായി ഉണ്ടായിരുന്നു. അവിടെ”
“ഓഹ്.. ഞാന്‍ വിചാരിച്ചു എന്നോടു ദേഷ്യം വന്നത് കൊണ്ടാണെന്ന്. “
“അല്ല”
“എന്തു പറ്റി ഒരു സന്തോഷമില്ലാത്ത പോലെ. സംസാരത്തില്‍ ഫീല്‍ ചെയ്യുന്നുണ്ട്”
“ഒന്നുമില്ല”
“അതൊന്നുമല്ല. എനിക്കു മോളെ നേരിട്ടു കാണുന്നില്ലെങ്കിലും മനസിലാകും എന്തോ വിഷമം ഉണ്ടെന്ന്”
“ഒന്നുമില്ല.”
“ശരി. വിശ്വസിച്ചു”
“എവിടെയാ ഓഫീസില്‍ അല്ലേ”
“അല്ല. ഇന്ന് പോയില്ല. “
“എന്തേ”
“ഒന്നൂല. പോകാന്‍ തോന്നിയില്ല”
“അതെന്തേ? ഞാന്‍ കാരണം ആണോ?”
“ആണോ എന്നു ചോദിച്ചാല്‍ അല്ല എന്നു പറയാന്‍ പറ്റില്ല. മോള്‍ടെ വിളി ഒന്നും ഇല്ലാത്തത് കൊണ്ട് എന്തു പറ്റി എന്നുഒരു ടെന്‍ഷന്‍. ഒന്നിന്നും ഒരു മൂഡ് തോന്നിയില്ല.”
“ഇപ്പോ ഞാന്‍ വിളിച്ചില്ലെ? ഇനി പൊയ്ക്കൂടെ?”
“ഞാന്‍ ലീവ് വിളിച്ച് പറഞ്ഞു. ഇനി നാളെ പോകാം”
“ഞാന്‍ ഓഫീസില്‍ എത്തി. പിന്നെ വിളിക്കാം”
“ശരി”
മായയുടെ ഫോണ്‍ വന്നതോടെ രാജേഷിന് കുറച്ചു ജീവന്‍ വച്ചു.
ലീവ് എടുത്തത് കൊണ്ട് ഇനി ഓഫീസില്‍ പോകാനും പറ്റില്ല.
റൂമില്‍ ഇരുന്നാല്‍ ബോറടിയും. മായയെ വിളിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്യാന്ന് വിചാരിച്ചാല്‍ ഓഫീസില്‍ അവള്‍ ഫോണ്‍ ഉപയോഗിക്കുകയുമില്ല.
എങ്കില്‍ പിന്നെ പുറത്തേക്കിറങ്ങി ഒരു സിനിമയൊക്കെ കണ്ടു വരാം എന്നു വിചാരിച്ചു.
സിനിമ കഴിഞ്ഞു പുറത്തിറങ്ങി. ഇനിയും മായയുടെ ഓഫീസ് കഴിയാന്‍ സമയം ഉണ്ട്. ഭക്ഷണം ഒക്കെ കഴിഞ്ഞു രാജേഷ് റൂമിലേക്ക് പോയി.
കുറച്ചു നേരം പുസ്തകങ്ങള്‍ വായിച്ചു. പതിയെ കിടന്നുറങ്ങിപ്പോയി.
മായയുടെ ഫോണ്‍ വന്നപ്പോഴാണ് രാജേഷ് ഉറങ്ങിപ്പോയത് പോലും അറിഞ്ഞത്
മായയോടു സംസാരിച്ചു കുറച്ചു നേരം. എന്നിട്ടും അവള്‍ അവിടെ നടന്നത് എന്താണെന്ന് പറഞ്ഞില്ല. അങ്ങോട്ട് ചോദിക്കുകയുമില്ല എന്നു രാജേഷും തീരുമാനിച്ചു.
അങ്ങിനെ രാജേഷും മായയും തമ്മില്‍ ഉള്ള പ്രണയം ഫോണില്‍ കൂടി പൂത്തു തളിര്‍ത്തു. ഇടയ്ക്കു നീരജിനെ ഓര്‍ക്കാറുണ്ട് സ്വപ്നം കണ്ടു എന്നൊക്കെ മായ പറയും.
പക്ഷേ അതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ അവസരം കൊടുക്കാതെ രാജേഷ് വിഷയം മാറ്റും. ഇപ്പൊഴും മായയുടെ മനസില്‍ രാജേഷിനെക്കാള്‍ സ്നേഹം നീരജിനോട് തന്നെ ആണ്.
എട്ടനെ ഇഷ്ടമാണ് പക്ഷേ നീരജിനെ മറക്കാന്‍ കഴിയുന്നില്ല എന്നു ഇടയ്ക്കിടയ്ക്ക് മായ രാജേഷിനോടു പറയും. രാജേഷ് ആണെങ്കില്‍ അത് കേട്ടു വെറുതെ മൂളും. മനസില്‍ ഒരു വലിയ നെരിപ്പോട് എരിയുന്നുണ്ടെങ്കിലും. അല്ലെങ്കിലും താന്‍ ഇഷ്ടപ്പെടുന്ന പെണ്ണിന് വേറെ ഒരാളെ ആണ് ഇഷ്ടം എന്നു പറയുമ്പോള്‍ ആര്‍ക്കാ വിഷമമില്ലാതിരിക്കുക.
ഇടയ്ക്കിടയ്ക്ക് അവള്‍ ഇങ്ങനെ പറയുന്നത് ഞാന്‍ ഒഴിവായിപ്പോകുണെങ്കില്‍ ഒഴിവായിക്കോട്ടെ എന്നു കരുതിയിട്ടാണോ? അതോ ശരിക്കും എന്നെക്കാള്‍ ഇഷ്ടം അവനോടു തന്നെയാണോ? ഇനി ഇപ്പോ കല്യാണം കഴിഞ്ഞാലും അവള്‍ ഇങ്ങനെ തന്നെ പറയുമോ? എന്നെക്കാള്‍ ഇഷ്ടം അവനോടാണെന്ന്? അവളോടു നേരിട്ടു ഇക്കാര്യം ചോദിക്കുന്നതെങ്ങിനെ? അവനെക്കുറിച്ച് ഞാന്‍ ചോദിച്ചു വിഷമിപ്പിക്കില്ല എന്നു ഞാന്‍ തന്നെ അല്ലേ അവളോടു പറഞ്ഞത്. അപ്പോ പിന്നെ ചോദിക്കുന്നത് തീരെ ശരിയല്ല. അവളായിട്ട് തന്നെ ഇങ്ങോട്ട് പറയട്ടെ
എന്തായാലും എനിക്കു അവളെ വേണം. നീരജിനെക്കാളും സ്നേഹം എനിക്കു അവളോടുണ്ടെന്ന് അറിയുമ്പോള്‍ പതിയെ അവള്‍ എന്നെ മാത്രമായി സ്നേഹിച്ചോളും. സ്നേഹിച്ചു തോല്‍പ്പിക്കുക. അത് തന്നെ ആണ് നല്ലത്. അപ്പോ പിന്നെ എല്ലാം തുറന്നു പറഞ്ഞോളും. അത് തന്നെയാണ് നല്ലത്. ഇനി ഇപ്പോ ഞാന്‍ വെറും ഒരു പെണ്‍കോന്തന്‍ എന്നു വിചാരിക്കുമോ? വിചാരിച്ചാലും എനിക്കൊരു കുഴപ്പവുമില്ല. എന്‍റെ മായക്കുട്ടിക്ക് വേണ്ടി അല്ലേ? സാരമില്ല.
എന്നാലും മായയ്ക്ക് എന്താ ഇത്ര പ്രത്യേകത? എത്രയോ പെണ്‍പിള്ളേരെ കണ്ടിരിക്കുന്നു.
വീട്ടില്‍ കാര്യം പറയണ്ടേ. വേണം. എതിര്‍പ്പുകള്‍ ഒന്നും ഉണ്ടാകാന്‍ സാധ്യത ഇല്ല. ജാതിയെക്കാളും മതത്തെക്കാളും മനുഷ്യന്‍ ആണ് വലുത് എന്നു ആദ്യം പഠിപ്പിച്ചത് അച്ഛന്‍ ആണ്. അപ്പോ വീട്ടില്‍ കാര്യമായ ഒരു എതിര്‍പ്പ് ഉണ്ടാകില്ല എന്നു തന്നെ ആണ് വിശ്വസം.
വീട്ടില്‍ അറിയിക്കുന്നതിന് മുന്‍പ് മായ പൂര്‍ണമായും എന്നെ മാത്രം സ്നേഹിക്കണ്ടേ. അല്ലാതെ ചിലപ്പോ നാളെ നീരജ് വീണ്ടും വന്നു അവളെ കല്യാണം ആലോചിച്ചു വന്നാല്‍ ചിലപ്പോ അവള്‍ അതിനു സമ്മതം മൂളിയാലോ? വേറെ വേറെ ജാതിയായത് കൊണ്ട് വീട്ടുകാര്‍ സമ്മതിക്കില്ലെങ്കിലും അവന്‍ വിളിച്ചാല്‍ ഇപ്പൊഴും മായ കൂടെ ഇറങ്ങിപ്പോകും എന്നു ഉറപ്പാണ്. എന്‍റെ കാര്യത്തിലോ? ഇതേ അവസ്ഥ തന്നെ. വേറെ വേറെ ജാതി. പക്ഷേ ഞാന്‍ വിളിച്ചാല്‍ അവള്‍ ഇറങ്ങി വരില്ല. അവളുടെ തീരുമാനം അറിയട്ടെ. എന്നിട്ട് വീട്ടില്‍ അറിയിക്കാം. വേറെ പ്രശ്നം ഒന്നും ഉണ്ടാകില്ല എന്നു തന്നെ പ്രതീക്ഷിക്കാം.
അങ്ങിനെ രാജേഷും മായയും തമ്മില്‍ ഉള്ള ഇഷ്ടം കൂടി കൂടി വന്നു. പക്ഷേ അപ്പോഴും നീരജിനെ മറക്കാന്‍ മായക്ക് കഴിയുന്നുണ്ടായിരുന്നില്ല.
ഇപ്പോള്‍ കൂടുതല്‍ സമയം രാജേഷിനോടു സംസാരിക്കാന്‍ മായ ശ്രമിക്കാറുണ്ട്. നീരജിന്‍റെ കൂടെയുള്ള ഓര്‍മകള്‍ വരാതിരിക്കാന്‍ വേണ്ടി മായ തന്നെ തീരുമാനിച്ചത് കൊണ്ടാണ് രാജേഷിനെ വിളിക്കുന്നത് കൂടിയത്.
ഇപ്പോ മായയുടെ മനസില്‍ രാജേഷോ നീരജോ എന്ന രീതിയില്‍ ആയിട്ടുണ്ട്.
ആദ്യാനുരാഗം ഒരിയ്ക്കലും മറക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ത്തു സമാധാനിക്കാന്‍ രാജേഷ് അവളോടു പറഞ്ഞു.
രാജേഷ് ആണെങ്കില്‍ മായ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല എന്ന സ്ഥിതിയില്‍ എത്തി.
അങ്ങിനെ മായയുടെ പിറന്നാൾ വന്നെത്തി . അവൾക്കു വേണ്ടി നല്ലൊരു സമ്മാനം വാങ്ങി കൊടുക്കണം എന്നു രാജേഷ് തീരുമാനിച്ചു . അവൾക്കു വേണ്ടി എത്ര വേണെങ്കിലും ചിലവാക്കാൻ രാജേഷ് തയ്യാറാണെങ്കിലും കയ്യിൽ അതിനു മാത്രം പണം ഇല്ലാത്തത് കൊണ്ട് ഒരു ചുരിദാർ വാങ്ങി വച്ചു സമ്മാനമായി . പക്ഷേ അതെങ്ങിനെ കൊടുക്കും എന്നതായി അടുത്ത ചോദ്യ ചിഹ്നം . ഗിഫ്റ്റ് വാങ്ങിയിട്ടുണ്ട് എന്നു ആദ്യമേ പറയാനും പറ്റില്ലല്ലോ .
പക്ഷേ എങ്ങിനെ കാണും ? ആദ്യമേ പറഞ്ഞിട്ട് പോയാൽ സസ്പെൻസ് പൊളിയില്ലേ .
പിറന്നാൾ ദിവസം രാവിലെ തന്നെ അവൾ വന്നിറങ്ങുന്ന ബസ് സ്റ്റോപ്പിൽ വന്നു കാത്തു നിന്നു .
ഇപ്പോള് സ്ഥിരമായി ബസ് ഇറങ്ങിയാല് മായ വിളിക്കുന്നത് പതിവാണ് . അത് കൊണ്ട് തന്നെ അവളെ കാണുന്നത് കുറച്ചു എളുപ്പമായി .
“ഹലോ”
“ഹലോ”
“എവിടെയാ”
“ഞാന്‍ നിന്‍റെ തൊട്ടടുത്തുണ്ട്”
“തൊട്ടടുത്തോ? എവിടെ?”
“പുറകിലേക്ക് തിരിഞ്ഞു നോക്ക്”
മായ ഫോണ്‍ പിടിച്ച് തിരിഞ്ഞു നോക്കി. തൊട്ടു പിന്നില്‍ തന്നെ രാജേഷ് നില്ക്കുന്നു.
മായ ഒന്നു ഞെട്ടി.
“ഇതെന്താ ഇവിടെ?”
“ഒന്നൂല. വെറുതെ. ഹാപ്പി ബര്‍ത്ഡേ.”
“താങ്ക് യൂ. “
“നേരിട്ടു കണ്ടുവിഷ് ചെയ്യണമെന്ന് തോന്നി. അതാ വന്നത്.”
“എന്നാലും വരേണ്ടായിരുന്നു.”
“എന്തേ? വന്നത് ഇഷ്ടമായില്ലേ?”
“അതുകൊണ്ടല്ല. ഇത്രേം ദൂരം ലീവ് ആക്കിയിട്ടു എന്തിനാ വന്നത്”
“കാണാന്‍ തോന്നി വന്നു.”
എന്‍റെ ചെറിയൊരു സമ്മാനം എന്നും പറഞ്ഞു കയ്യിലെ കവര്‍ മായയുടെ കയ്യില്‍ കൊടുത്തു.
“അയ്യോ ഇതെന്താ?”
“തുറന്നു നോക്കൂ”
മായ പാക്കറ്റ് പൊട്ടിച്ചു. ചുരിദാര്‍ കണ്ടു.
“ഇഷ്ടായോ?”
“ആയി. എന്നാലും എന്തിനാ ഇതൊക്കെ വാങ്ങിയത്? ഞാന്‍ എങ്ങിനെ ഇത് വീട്ടില്‍ കൊണ്ടുപോകും?”
“അതിനെന്താ?”
“ആര് തന്നെന്ന് പറയും?”
“ഓഫീസില്‍ നിന്നും തന്നതാണെന്ന് പറഞ്ഞോ”
“അവിടുള്ളവര്‍ക്കൊന്നും അറിയില്ലല്ലോ എന്‍റെ പിറന്നാള്‍ ആണെന്ന്”
“സാരമില്ല. അങ്ങിനെ പറയാലോ. “
“ഇപ്പോ ഏട്ടന്‍ തന്നെ കയ്യില്‍ വച്ചോ. പിന്നെ വാങ്ങാം. ഓഫീസില്‍ എത്താന്‍ ലേറ്റ് ആകും”
“ഉച്ചയ്ക്ക് ഒരുമിച്ച് ഫുഡ് കഴിച്ചാലോ? ഞാന്‍ വെയിറ്റ് ചെയ്യാം”
“അയ്യോ അതൊന്നും വേണ്ട. ഞാന്‍ ഫുഡ് കൊണ്ടുവന്നിട്ടുണ്ട്”
“അത് സാരമില്ല. ഞാന്‍ ഇന്ന് വൈകുന്നേരം വരെ ഇവിടെ തന്നെ ഉണ്ടാകും”
“എന്തിനാ ഏട്ടാ. വെറുതെ. ഞാന്‍ നല്ല ഹാപ്പി ആണ്. ചുരിദാര്‍ നല്ല ഇഷ്ടമായി. ഏട്ടന്‍ പോയ്ക്കൊ.”
“സാരമില്ല.. മോള് പോയ്ക്കൊ. ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും”
“ഞാന്‍ പറഞ്ഞാല്‍ അനുസരിക്കില്ലല്ലേ?”
“ഈ കാര്യം അനുസരിക്കില്ല. വൈകുന്നേരം തിരിച്ചു പോകുമ്പോള്‍ ഒരു നോക്കൂ കൂടി കാണാലോ എനിക്കു.”
“ഞാന്‍ ഒന്നും പറയുന്നില്ല.”
“വേണ്ട. ഒന്നും പറയേണ്ട. മോള് പോയ്ക്കൊ”
“ഉം.
അതും പറഞ്ഞു മായ നേരെ ഓഫീസിലേക്ക് പോയി. അവള്‍ കണ്ണില്‍ നിന്നും മറയുന്നത് വരെ നോക്കി നിന്ന ശേഷം രാജേഷ് ടൌണിലൂടെ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. വേറെ ഒന്നും ചെയ്യാനില്ലല്ലോ. വൈകുന്നേരം വരെ സമയം പോകണ്ടേ.
അപ്പോഴേക്കും വഴിയോരവാണിഭം ഒക്കെ തുടങ്ങിയിരുന്നു. ഏതെടുത്താലും പത്ത് എന്നൊക്കെ വിളിച്ച് പറഞ്ഞു നടപ്പാതയില്‍ കുറേപ്പേര്‍ ഇരിക്കുന്നുണ്ടായിരുന്നു.
കുറച്ചു നേരം അതിലെ ഓരോ സാധനങ്ങള്‍ എടുത്തു വില ചോദിച്ചു. ഒന്നും വാങ്ങാന്‍ അല്ല. എന്നാലും വെറുതെ വില ചോദിക്കുക എന്നത് മലയാളികളുടെ ശീലമാണല്ലോ.
പിന്നെ ഒരു തട്ടുകടയില്‍ കയറി ഒരു ചായ കുടിച്ചു. അപ്പോഴേക്കും മായയുടെ വിളി വന്നു. അപ്പോള്‍ വിളിക്കും എന്നു തീരെ പ്രതീക്ഷിച്ചില്ല.
“ഹെലോ. എവിടെയാ”
“ഞാനിവിടെ തന്നെ ഉണ്ട്”
“പോകുന്നില്ലേ?
“ഇല്ല. ഞാന്‍ പറഞ്ഞിരുന്നില്ലേ?”
“ശരി. വെക്കട്ടെ. ഉച്ചയ്ക്ക് വിളിക്കാം”
“ok മോളൂ”
രാജേഷ് പിന്നേയും അങ്ങോട്ടും ഇങ്ങോട്ടും നടന്നു സമയം കളഞ്ഞു.
ഉച്ചയായപ്പോള്‍ മായ വിളിച്ചു.
“എവിടെയാ?”
“ബസ് സ്റ്റാന്‍റില്‍ ഉണ്ട്.”
“ok ഞാന്‍ ഇപ്പോ വരാം”
അതും പറഞ്ഞു മായ ഫോണ്‍ കട്ട് ചെയ്തിട്ട് ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും മായ രാജേഷിന്‍റെ അടുത്തെത്തി.
“ബോറടിച്ചോ?”
“ഇല്ല. എന്‍റെ പെണ്ണിനെ കാത്തിരിക്കുമ്പോള്‍ എങ്ങിനെയാ ബോറടിക്കുക?”
“കഴിച്ചോ”
“ഇല്ല. മോള് കഴിച്ചില്ലല്ലോ?”
“ഇല്ല”
“എന്നാല്‍ രാവിലെ പറഞ്ഞപോലെ ഫുഡ് കഴിച്ചാലോ ഒരുമിച്ച്”
“ഉം”
അങ്ങിനെ ആദ്യമായി അവര്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു.
“സത്യം പറഞ്ഞാല്‍ എനിക്കു എന്തൊക്കെയോ തോന്നുന്നുണ്ട്”
“എന്താ”
“ഐ ആം ദ മോസ്റ്റ് ഹാപ്പിയസ്റ്റ് മാന്‍ ഇന്‍ ദ വേള്‍ഡ്”
“അതെന്താ അങ്ങിനെ തോന്നാന്‍”
“മോള്‍ടെ കൂടെ ഇരിക്കുന്ന ഓരോ നിമിഷവും എനിക്കു സ്വര്‍ഗം ആണ്”
“ഉച്ചയ്ക്ക് ശേഷം ലീവ് എടുത്തു”
“ആണോ? കെട്ടിപ്പിടിച്ചൊരുമ്മ തരാന്‍ തോന്നുന്നുണ്ട്. ഹോട്ടല്‍ ആയിപ്പോയി അല്ലെങ്കില്‍ തന്നെന്നെ”
ആദ്യമായിട്ടാണ് രാജേഷ് മായയോടു ഉമ്മ എന്നും കെട്ടിപ്പിടിക്കുക എന്നും ഒക്കെ പറഞ്ഞത്. ഇനി ഇപ്പോ പറഞ്ഞത് മായയ്ക്ക് ഇഷ്ടം ആയില്ലേ?
“ഞാന്‍ സന്തോഷം കൊണ്ട് പറഞ്ഞു പോയതാ. പറഞ്ഞത് ഇഷ്ടായില്ലേ മോള്‍ക്ക്”
“കുഴപ്പമില്ല”
അവര്‍ ഭക്ഷണം കഴിച്ചു ഇറങ്ങി.
വൈകുന്നേരം വരെ മായയുടെ കൂടെ. രാജേഷിന് എന്താ ചെയ്യേണ്ടത് എന്നു ഒരു പിടിയും കിട്ടുന്നില്ല. എവിടെ എങ്കിലും സ്വസ്ഥമായി ഇരിക്കാന്‍ ഒരു സ്ഥലം കണ്ടു പിടിക്കണം.
“ഇനി എന്താ ചെയ്യാ? എവിടെ ഇരിക്കും മോളു?”
“ഏട്ടന്‍ പറഞ്ഞോ. ഒരു അഞ്ചു മണി ആകുമ്പോഴേക്കും തിരിച്ചു വരണം”
“സിനിമയ്ക്കു പോയാലോ?”
“അയ്യോ വേണ്ട.”
“എന്നാ പിന്നെ നമുക്ക് ബീച്ചിലേക്ക് പോകാം?”
“അത് വേണോ?”
“അല്ലാതെ വേറെ എവിടെയാ ഫ്രീ ആയിട്ട് ഇരിക്കാന്‍ പറ്റുക?”
“കണ്ടാലെന്താ? എന്‍റെ കൂടെ അല്ലേ?”
“എന്നാലും?”
“പേടി ആണെങ്കില്‍ വേറെ എവിടെങ്കിലും പോയി ഇരിക്കാം. മോളുടെ ഇഷ്ടം”
“കുഴപ്പമില്ല. പോകാം”
അങ്ങിനെ ഒരു ഓട്ടോ പിടിച്ച് ബീച്ചില്‍ എത്തി രണ്ടു പേരും.
റോഡ് ക്രോസ് ചെയ്തപ്പോ സഹായിക്കാന്‍ ആയി മായയുടെ കയ്യില്‍ പിടിച്ചു. ആദ്യമായി മായയുടെ കൈ പിടിച്ച നിമിഷം.
റോഡ് ക്രോസ് ചെയ്തു കഴിഞ്ഞിട്ടും ആ കൈ വിട്ടില്ല.
മായയ്ക്കും എന്തോ ഒരു സുരക്ഷിതത്വബോധം തോന്നി രാജേഷ് കൈ പിടിച്ചപ്പോള്‍.
കുറച്ചു നേരം രണ്ടുപേരും ആ കടപ്പുറത്ത് കൈകോര്‍ത്ത് പിടിച്ചു നടന്നു.
കുറെ കാമുകീകാമുകന്‍മാര്‍ കുടക്കീഴില്‍ തൊട്ടുരുമ്മി ഇരിക്കുന്നു.
രാജേഷ് മായയെ അത് കാണിച്ചു കൊടുത്തു.
“നമുക്ക് അതുപോലെ ഇരിക്കേണ്ടേ?”
“അയ്യേ. വേണ്ട”
ആ നടത്തത്തിനിടയില്‍ രാജേഷ് മെല്ലെ കൈ പുറകിലൂടെ കൈ എടുത്തു മായയുടെ ചുരിദാറിന്‍റ് മുകളിലൂടെ വയറില്‍ ചേര്‍ത്തു പിടിച്ചു.
രാജേഷിന്‍റെ കൈ വയറില്‍ തൊട്ടതും മായ ഒന്നു ഞെട്ടി.
“എന്തേ? ഞെട്ടിയത്?”
“ഒന്നുമില്ല”
“ഇതുപോലെ എന്‍റെ കൂടെ എപ്പോഴും ചേര്‍ത്തു നിര്‍ത്തണം എനിക്കെന്‍റെ പെണ്ണിനെ.”
“അതും പറഞ്ഞു രാജേഷ് കൈ ഒന്നുകൂടി മായയുടെ വയറില്‍ പിടിച്ചു അമര്‍ത്തി കുറച്ചു കൂടി ചേര്‍ത്തു പിടിച്ചു.”
മായ ആകട്ടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി.
“ആള്‍ക്കാര്‍ ശ്രദ്ധിക്കുന്നു”
മായ അത് പറഞ്ഞതും രാജേഷ് വയറിലെ കൈ വിട്ടു. മായയുടെ കയ്യില്‍ തന്നെ വീണ്ടും പിടിച്ചു നടന്നു. കുറച്ചു നേരം കൂടി നടന്ന ശേഷം അവിടെയുള്ള കാറ്റാടി മരത്തിന്‍റെ തണലില്‍ പോയി ഇരുന്നു.
നല്ല വെയിലുണ്ടായിരുന്നു. മായയുടെ നെറ്റിയില്‍ നിന്നും വിയര്‍പ്പ് പൊടിഞ്ഞു കവിളിലെക്കിറങ്ങി.
ഷാള്‍ കൊണ്ട് മായ ആ വിയര്‍പ്പൊക്കെ തുടച്ചു കളഞ്ഞു. അപ്പോള്‍ രാജേഷ് മായയെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.
“എന്താ ഇങ്ങനെ നോക്കുന്നെ?”
“എന്‍റെ പെണ്ണിനെ കണ്ടു കൊതി തീരണില്ല.”
അതും പറഞ്ഞു രാജേഷ് മായയുടെ കൈ എടുത്തു പിടിച്ചു ഒരു ഉമ്മ നല്കി.
“കവിളില്‍ തരണം എന്നായിരുന്നു ആഗ്രഹിച്ചത്. തല്‍കാലം കയ്യില്‍ തന്നു എന്നെ ഉള്ളൂ”
“കുറേകാലങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ് ഞാന്‍ ഇത്രയും സന്തോഷിച്ചത്”. മായ പറഞ്ഞു.
“ഞാനും. തീരെ പ്രതീക്ഷിച്ചില്ല. ഇങ്ങനെ എന്‍റെ പെണ്ണിനോടൊപ്പം ഇരിക്കാന്‍ പറ്റുമെന്ന്.”
“ചുരിദാര്‍ നല്ല ഇഷ്ടമായി. അത് ഏട്ടന്റെ കയ്യില്‍ വച്ചാല്‍ മതിട്ടോ. വീട്ടില്‍ എല്ലാം സമ്മതം ആയതിനു ശേഷം തന്നാല്‍ മതി.”
“മോളുടെ ഇഷ്ടം പോലെ”
പെട്ടെന്നു അത് വഴി പോയ ഒരാള്‍ അവിടുന്നുനിങ്ങളെ വിളിക്കുന്നു എന്നു പറഞ്ഞു ദൂരേക്ക് കൈ നീട്ടി കാണിച്ചു.
“ആരാ?” എന്നു ചോദിച്ചു രാജേഷ് തിരിഞ്ഞു നോക്കിയപ്പോള്‍ റോഡില്‍ നിര്‍ത്തിയിട്ട ജീപ്പിനടുത്ത് നിന്നും പോലീസ് ആയിരുന്നു.
അവര്‍ കൈ കാട്ടി വിളിക്കുന്നു അങ്ങോട്ട് പോകാന്‍.
മായ ആകെ പേടിച്ച് വിറച്ച് നില്‍ക്കുകയാണ്.
അവര്‍ വീണ്ടും വിളിക്കുന്നു.
(തുടരും)
കഥ എന്തായി എന്നു ഇടയ്ക്കിടയ്ക്ക് വന്നു ചോദിക്കുന്ന ഷിഹാന്ടെ കമാന്‍റിനു മറുപടി ഇട്ട ശേഷം എല്ലാ ജോലികളും മാറ്റി വച്ചിട്ടു ഇരുന്നു എഴുതിയതാണ്. രണ്ടാമതൊന്നു വായിച്ചു നോക്കുക പോലും ചെയ്യാതെ പോസ്റ്റ് ചെയ്യുന്നു. അടുത്ത ഭാഗത്തില്‍ കാണാം.
Comments:
No comments!
Please sign up or log in to post a comment!