വർഷ
ഞാൻ ചെന്നൈയില് വർക്ക് ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പൊൾ ഒന്നര കൊല്ലായി. എനിക്ക് ഫ്രണ്ട്സായിട്ട് അതികം ഒന്നും ഉണ്ടായിരുന്നില്ല ജീവൻ,പ്രവീൺ,പീറ്റർ,വർഷ,ശീതൾ.
ജീവൻ 30 വയസ്സായി മൂപ്പരുടെ ഭാര്യയാണ് ശീതൾ ഇവരുടെ നാട് തൃശൂർ ആണ്.
പ്രവീൺ 24 വയസ്സ് നാട് മലപ്പുറം.
പീറ്റർ 25 വയസ്സ് നാട് കോഴിക്കോട്.
വർഷ 24 വയസ്സ് നാട് തൃശൂർ.
ഞങ്ങൾ എല്ലാവരും ഒരേ ടീം ആയിരിന്നു.ഞങ്ങളുടെ ക്യാബിനും അടുത്തടുത്തായിരുന്നു. ഞാൻ താമസിച്ചിരുന്നത് ഒരു ചെറിയ ഫ്ലാറ്റ് ഒരു ബെഡ്റൂം അത്യാവശ്യം നല്ല കിച്ചെൻ ഒക്കെ ഉള്ള നല്ലരു ഫ്ലാറ്റ്. ഞാൻ ഇവിടെ വർക്ക് ചെയ്യുന്നതിൽ അമ്മക്ക് നല്ല എതിർപ്പുണ്ട് . ജോലി കിട്ടിയന്ന് വീട്ടിൽ.
“ഞാൻ : അമ്മേ…..അമ്മേ……..”
“അമ്മ : ആ…ഞാൻ പിന്നാമ്പുറത്തുണ്ടെട….”
“ഞാൻ : അമ്മെ എനിക്ക് ജോലി കിട്ടി.”
അത് കേട്ടപ്പോ അമ്മക്ക് നല്ല സന്തോഷായി.
“ഞാൻ : അമ്മ നല്ല കമ്പനി ആണ് നല്ല ശമ്പളവും കിട്ടും ”
“അമ്മ : എവിടെയാടാ………”
“ഞാൻ : ചെന്നൈയിലാണമ്മേ”
അത് കേട്ടപ്പോ അമ്മയുടെ സന്തോഷം ചെയുതയിറി കുറഞ്ഞു.
“അമ്മ : എടാ ചെന്നൈയിലൊക്കേ…….അവിടെ നീ ഒറ്റക്ക് തമസിക്കണ്ടെ….. നിന്റെ ഭക്ഷണം ആരുണ്ടാക്കും…..”
“ഞാൻ : അതൊക്കെ ശെരിയാക്കാം……എന്റെ ഒരു കൂട്ടുകാരൻ ഉണ്ട് അവിടെ …………..പിന്നെ ഭക്ഷണം അതൊക്കെ ഞാൻ പഠിച്ചെടുതോളാം….അമ്മക്ക് സമ്മതമാണോ? ”
“അമ്മ : എനിക്ക് സമ്മദ്ധകുറവോന്നും ഇല്ല…….എന്നാലും നീ ഒറ്റകൊക്കെ…..അച്ഛനോട് പറഞ്ഞോ ? ”
“ഞാൻ : ഇല്ല രാത്രി വരുമ്പോൾ പറയാം എന്ന് കരുതി ”
“അമ്മ : മ്മ് ”
വൈകുന്നേരം അനിയത്തിയോട് പറഞ്ഞപ്പോൾ അവൾക്ക് സന്തോഷായി.അച്ഛൻ സമ്മതിക്കുമോ എന്നൊരു ചെറിയ പേടി ഉണ്ട്. ചെന്നൈലോക്കെ പോയി വർക്ക്‌ചെയ്യാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
രാത്രി അച്ഛൻ കട അടച്ച് വന്ന് കുളിച്ച് ഡൈനിങ് ഹാളില് ഇരിക്കുമ്പോൾ ഞാൻ അച്ഛന്റെ അടുത്തേക്ക് ചെന്നു
” ഞാൻ : അച്ഛാ… എനിക്ക് ജോലി കിട്ടി. ”
“അച്ഛൻ : ശമ്പളം ഒക്കെ ഉണ്ടോടാ ”
“ഞാൻ : ശമ്പളം തുടക്കം കുറവ് അകും ഒന്ന് രണ്ട് മാസം കഴിയുമ്പോൾ കൂടും….”
അപ്പോൾ അമ്മ അങ്ങോട്ട് വന്നു.
” അമ്മ : എവിടേന്ന് ചൊതിക്ക്……”
“ഞാൻ : ചെന്നൈലാണ്…….”
ഞാൻ അത് പറഞ്ഞ് അച്ഛനെ ഒന്ന് ഇടംക്കണിട്ട് നോക്കി.അച്ഛൻ കൊറച്നേരം മിണ്ടാതെ നിന്നു പിന്നെ .
“അച്ഛൻ : നീ അവിടെ ഒറ്റക്ക് നിക്കോടാ…….”
അപ്പോൾ അനിയത്തി
“അനിയത്തി : ഏട്ടന്റെ ആഗ്രഹം അല്ലേ അച്ഛ………ഏട്ടന് അവിടെ വർക്ക് ചെയ്യാൻ ഭയങ്കര ഇഷ്ട്ട…… ”
അനിയത്തി ഇങ്ങനെ പറയാൻ കാരണം വേറെ ആണ് ജോലികിട്ടി അദ്ധ്യ മാസം ശമ്പളം കിട്ടുമ്പോൾ പുതിയ ഫോൺ വങ്ങിത്തരാം എന്ന് പറഞ്ഞതുകൊണ്ടാണ്.
” അച്ഛൻ : എന്ന ജോയിൻ ചെയ്യേണ്ടത് ? ” “ഞാൻ : അടുത്ത തിങ്ളാഴ്ച…..പിന്നെ എന്റെ ഫ്രണ്ട് പ്രവീൺ ആ കമ്പനിയിൽ ആണ് ഞാൻ അവനെ വിളിച്ചു പറഞ്ഞിട്ടുണ്ട് താമസസൗകര്യം അവൻ റെഡിയാക്കികോളും……….” ഞാനും പ്രവീണും ഒരേ നാട്ടുകാർ ആണ്.
“അമ്മ : അപ്പോൾ എന്ന പോകുന്നത് ? ” “ഞാൻ : ഞായറാഴ്ച പോകണം…….” അങ്ങനെ അച്ഛനും അമ്മയും സമ്മതിച്ചു . പിന്നെ ഞായറാഴ്ച ഞാൻ ട്രെയിനിൽ പുറപെട്ടു. എന്നെ യാത്രയാക്കാൻ അച്ഛനും അമ്മയും അനിയത്തിയും വന്നിരുന്നു. അങ്ങനെ വൈകുന്നേരം 7 മണിക്ക് ഞാൻ ചെന്നൈയിലെത്തി റെയ്ൽവേ സ്റ്റേഷനിൽ എന്നെ കാത്ത് പ്രവീൺ ഉണ്ടായിരിന്നു അവിടുന്ന് നേരെ അവന്റെ ഫ്ലാറ്റിലേക്ക് പോയി. അന്നു അവിടെ താമസിച്ചു നാളെ പുതിയ ഫ്ലാറ്റിലേക്ക് പോവാന്ന് കരുതി. അവൻ എന്നോട് കുറെ പറഞ്ഞു അവന്റെ കൂടെ നിൽക്കാൻ പക്ഷേ എനിക്ക് ഒറ്റക്ക് നിക്കാൻ ആയിരിന്നു താൽപര്യം.
തിങ്കളാഴ്ച ഞാനും പ്രവീണും അവന്റെ ബൈക്കിൽ രാവിലെ ജോയിൻ ചെയ്യാൻ പോയി. അവിടെ എത്തി ജോയിൻ ചെയ്യുമ്പോൾ എന്റെ കൂടെ ആ ദിവസം തന്നെയാണ് വർഷയും ജോയിൻ ചെയ്തത്. ഞങൾ അവിടുന്ന് ചെറുതായിട്ട് പരിചയപെട്ടു . പിന്നെ എനിക്ക് എന്റെ സീറ്റ് കാണിച്ച് തന്നു ടീം പരിചയപ്പെടുത്തി ഞാൻ,പ്രവീൺ,ജീവൻ,പീറ്റർ,വർഷ,ശീതൾ. എന്റെ തൊട്ടടുത്താണ് വർഷയുടെ സീറ്റും.
“വർഷ : ഹായ്………”
“വർഷ : ചേട്ടൻ നാട്ടിൽ എവിടാണ് ? ”
“ഞാൻ : ഞാൻ മലപ്പുറം. വർഷയോ…. ?”
“വർഷ : ഞങ്ങൾ തൃശൂരയിരിന്നു ഇപ്പൊൾ ഇവിടെ ചെന്നൈൽ തന്നെ ആണു….”
” ഞാൻ : ഒഹ്ഹ്…..വീട്ടിൽ ആരൊക്കെ ഉണ്ട്…?”
“വർഷ : വീട്ടിൽ ഞാനും മുത്തശ്ശിയും മുത്തശ്ശനും മാത്രമേ ഒള്ളു…… അച്ഛനും അമ്മയും രണ്ട് വർഷം മുമ്പേ മരിച്ചു……” അത് പറയുമ്പോൾ അവളുടെ കണ്ണ് ചെറുതായിട്ട് നനഞ്ഞു അത് എന്നെ കാണിക്കാതെ തുടച്ച് എന്റെ കുടുംബ കാര്യവും ചൊതിച്ച് ഞങൾ നല്ല കൂട്ടായി ഇതിന്റെ കൂട്ടത്തിൽ തന്നെ ബാക്കി എല്ലാവരെയും പരിചയപെട്ടു. ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ ഞങൾ എല്ലാവരുംകൂടി ഒരുമിച്ചാണ് കഴിച്ചത്.
വൈകിട്ട് ഞങൾ ഓഫീസിൽ നിന്നിറങ്ങുമ്പോൾ ഞാൻ പ്രവീണിന്റെ ബൈക്കിലാണ് പോന്നത് നേരെ അവന്റെ ഫ്ളാറ്റിൽ പോയി എന്റെ ലഗേജ് എടുത്ത് എനിക്ക് പുതിയ ഫ്ളാറ്റിലെ പോയി അവിടെ ഞങ്ങൽ ഫ്ലാറ്റ് സെറ്റാക്കി. ഞങ്ങൾ കുരചനേരം സംസാരിച്ച ശേഷം അവൻ അവന്റെ ഫ്ലാറ്റിലേക്ക് പോയി.അത് കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് വിളിച്ചു.
“ഞാൻ : ഹെല്ലോ………..”
അമ്മയാണ് ഫോൺ എടുത്തത്. ” അമ്മ : ഹെല്ലോ….
“ഞാൻ : അമ്മേ…….ഓരോന്നായി ചൊതിക്ക് ഞാൻ എങ്ങോട്ടും പോവുന്നില്ല.”
“അമ്മ : ആ…….അവിടെ സുഖമാണോടാ……….?
“ഞാൻ : ഇവിടെ സുഖമാണ് ഇവിടെ വന്നിട്ടല്ലെ ഒള്ളു അമ്മേ………..”
അപ്പോളേക്കും അനിയത്തി വന്ന് ഫോൺ വാങ്ങി “അനിയത്തി : എട്ട മറക്കണ്ടട്ടൊ…………….”
“ഞാൻ : എന്താണ് മോളേ……….”ഞാൻ ഒന്നും അറിയത്പോലെ അഭിനയിച്ചു.
“അനിയത്തി : ഓഹ്…….ജോലികിട്ടിയല്ലോ…….. ല്ലെ ഇനിയും എന്റെ സഹായങ്ങൾ ആവിശ്യം വരും…”
“ഞാൻ : എടി ഞാൻ മറന്നിട്ടില്ല……നീ ചൂടവതെ”
“അനിയത്തി : മ്മ്……..”അവള് ഒരു ഒഴുക്കൽ മട്ടില് മൂളി. പിന്നെ വിശേഷങ്ങൾ ഒക്കെ പറഞ്ഞ് ഫോൺ വെച്ചു. രാത്രി ഞാൻ പുറത്ത് പോയി ഫുഡ് പാർസൽ വാങ്ങി വന്ന് കഴിച്ച് കിടന്നുറങ്ങി. രാവിലെ ഏണീച്ച് പ്രതലിനുള്ള തയ്യാറെടുപ്പ് തുടങ്ങി . ഇന്നലെ ഞാനും പ്രവീണും അതിനുള്ള സെറ്റപ്പോക്കെ ചെയ്തിരുന്നു. ഇന്നലെ വാങ്ങിയ ദോശ മാവ് കൊണ്ട് 4 ദോശയും ഉള്ളി കറിയും ഉണ്ടാക്കി കഴിച്ച് (പാചകം ചെറുതായിട്ട് അമ്മയിൽ
“പ്രവീൺ : ഹായ്…… good morning……..” വണ്ടി പാർക്ക് ചെയ്ത ഞങൾ ഓഫീസിലേക്ക് നടന്നു.അവിടെ എത്തിയപ്പോൾ നമ്മുടെ ടീംസോക്കെ അവിടെ എത്തിയിട്ടുണ്ട്.
അങ്ങനെ ചെന്നൈയില് വന്നിട്ടിപ്പോ അറു ദിവസമായി . ഈ ആറു ദിവസംകൊണ്ട് തന്നെ ഞങൾ കട്ട ഫ്രണ്ട്സ് ആയിരിന്നു.ഇന്ന് ശനിയാഴ്ച്ച വൈകുന്നേരം ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ വർഷ എന്നെ വിളിച്ചു.
“വർഷ : ആദി…….ഒന്ന് നിക്കോ…..? ” എന്നെ ഇവർ ആദി എന്നാണ് വിളിക്കാറ്.
“ഞാൻ : ഹ……..”
“വർഷ : അതേ ആദി നാളെ ഫ്രീ ആണോ ?
“ഞാൻ : ഫ്രീ ആണെങ്കിൽ………….”
“വർഷ : ഫ്രീ ആണെങ്കിൽ നാളെ നമ്മുക്ക് ഷോപ്പിങ്ങിന് പോയാലോ…..? അവള് ചെറുചിരിയോടെ ചെറു സംശയത്തോടെ എന്നെ നോക്കി. ഞാൻ ഒന്ന് ആലോചിച്ചിട്ട് നോക്കാം എന്ന് പറഞ്ഞു. “വർഷ : ഒരു നോക്കലും ഇല്ല…… ഞാൻ നാളെ ഫ്ലാറ്റിലേക്ക് വന്നേക്കാം………ഒക്കെ…..” അവള് നല്ല സന്തോഷത്തോടെ പോയി.അപ്പോളാണ് ഞാൻ അവളുടെ സ്വഭാവം ഓർക്കുന്നത് വന്ന അന്ന് ഒരു പവതനിസം ആയിരിന്നു പിന്നെ കൂട്ടയപ്പോൾ ഒരു വയാടിയുണ്.
രാവിലെ കോളിംഗ് ബെല്ല് കേട്ടാണ് ഞാൻ എണീകുന്നത്. ഞാൻ മുഖം കഴുകി വതിൽ തുറന്നപ്പോൾ ദേ നീക്കുന്നു വർഷ. “ഞാൻ : നീ എന്താടി ഇപ്പൊ ഇവിടെ ഈ രാവിലെ തന്നെ…? ”
” വർഷ : അപ്പോൾ ഇന്നലെ പറഞ്ഞത് മറന്നോ….
” ഞാൻ : അതിന് ഇത്ര നേരത്തെ പോണോ…?
” വർഷ : ഞാൻ വീട്ടിലിരുന്ന് ബോറടിച്ചപ്പോൾ നേരത്തെ ഇങ്ങ് പോന്നു……അതിന് ഞാൻ ഇപ്പൊൾ വന്നതിന് എന്തെങ്ങിലും കൊഴപ്പണ്ടോ..? ”
” ഞാൻ : എന്ത് കോഴപ്പം നീ അകത്തേക്ക് വാ…..നീ അവിടെ ഇരിക്ക് ഞാൻ ഒന്ന് ഫ്രേഷായി വരാ……” അതും പറഞ്ഞു ഞാൻ ഫ്രേഷവൻ പോയി. ഫ്രെഷായി വന്ന് നോക്കുമ്പോൾ മൂപ്പത്യേര് കിച്ചെനിലാണ്.
” ഞാൻ : ഇതെന്താ പരിവാടി….? ”
” വർഷ : ഞാൻ വെറുതെ ഇവിടെയൊക്കൊന്നു നോകീത… അപ്പോൾ ഇവിടെ കഴിക്കനൊന്നും കണ്ടില്ല…… അപ്പോൾ ഫ്രിഡ്ജ് തുറന്നപ്പോൾ മാവ് കണ്ട് ദോശ ഉണ്ടാക്കാമെന്ന് തീരുമാനിച്ചു ………എന്തേ……? ”
” ഞാൻ : ഒന്നുല്യ….” ഞാനതും പറഞ്ഞു ഹാളില് ടിവി കണ്ടിരുന്നു . അപ്പോളാണ് അനിയത്തിയുടെ വീഡിയോക്കോൾ വരുന്നത് . ആദ്യമൊന്ന് പേടിച്ച് എടുക്കണോന്ന് പിന്നെ എടുക്കാൻ തീരുമാനിച്ചു.
” ഞാൻ : ഹായ് അമ്മു ( അനിയത്തിയെ വീട്ടിൽ അമ്മു എന്നാണ് വിളിക്കാറ് ) ”
” അമ്മു : ഹായ് ഏട്ടാ….സുഖമല്ലേ അവിടെ…? ”
” ഞാൻ : ഇവിടെ സുഖമാണ് , അവിടെ സുഖമാണോ..? ”
” അമ്മു : ഇവിടെ എല്ലാവർക്കും സുഖം…”
” ഞാൻ : അച്ഛനും കടയിൽ പോയോ..? അമ്മ എവിടെ..? ”
” അമ്മു : അച്ഛൻ കടയിൽ പോയി അമ്മ പുറത്തുണ്ട്..” അപ്പോളാണ് വർഷ ഹാളിലേക്ക് വരുന്നത്.അത് കണ്ടപ്പോൾ. ” അമ്മു : ആര ഏട്ടാ അവിടെ ഒരു പെൺകുട്ടി……”
” ഞാൻ : ഹാ…ഇത് എന്‍റെകൂടെ വർക്ക് ചെയ്യുന്ന കുട്ടിയാണ്…..പേര് വർഷ ” ഞാൻ വർഷയ്യേ ക്യാമറയ്ക്ക് മുൻപിൽ ഇരുത്തി എന്നിട്ട് അമ്മുവിനെ പരിചയപ്പെടുത്തി.
” ഞാൻ വർഷയോട് : വർഷെ ഇതെന്റെ കാമുകി പേര് അമൃത……” അത് കേട്ടപ്പോൾ അവളുടെ മുഖം ചെറുതായിട്ട് വടിയെങ്ങിലും അത് പുറത്ത് കാട്ടാതെ ചിരിച്ചുകൊണ്ട് അമ്മുവിനോട് ഹായ് പറഞ്ഞു. ” അത് കട്ട അമ്മു : ചേച്ചി ഞാൻ അവന്റെ കമുകിയൊന്നും അല്ല ഞാൻ അവന്റെ പെങ്ങളാണ്….” അത് പറഞ്ഞു അവള് ചിരിച്ചു . അത് കേട്ട വർഷക്കും സന്തോഷായി.അത്കഴിഞ്ഞ് അവർ തമ്മിൽ കുറച്ചു നേരം സംസാരിച്ചു ഫോൺ കട്ട് ചെയ്ത്. അത് കഴിഞ്ഞ് ഞങൾ ഒരുമിച്ച് ചയകുടിച്ച് കുറച്ചുനേരം ടിവി കണ്ട് ഒരു പത്തുമണി അയപ്പോൾ ഞാൻ ഷോപ്പിങ്ങിന് ഇറങ്ങി.
ഞങ്ങൾ നേരെ ഷോപ്പിംഗ് മാളിലെ പോയി അവിടെ അവൾ എന്തൊക്കെയോ വാങ്ങുന്നുണ്ട്.ഞാൻ അവിടെ വയ്നോക്കി നിന്നു. പിന്നെ ഷോപ്പിംഗ് മാൾ ഫുൾ ഞങൾ ചുറ്റിയടിച്ചു.ഇടക്ക് അവള് സേൽഫിയോക്കെ എടുക്കുന്നുണ്ട്. പിന്നെ എന്റെയും അവളുടെയും സിംഗിൾ ഫോട്ടോസും എടുത്ത്.
🔹🔹🔹🔹🔹🔹
ചെന്നൈയില് വന്നിട്ട് ഇപ്പൊൾ രണ്ടാഴ്ചയായി.ഇന്ന് വെള്ളിയാഴ്ച രത്രികേത്ത ട്രെയിനിൽ ഞാൻ വീട്ടിലേക്ക് പോകും. വൈകുന്നേരം വർഷയുടെ കോൾ വന്നു. “വർഷ : hello…… ഏപ്പളാ പോവുന്നത്….?”
” ഞാൻ : രാത്രി 8:30 ക്കാണ് ട്രെയിൻ ”
” വർഷ : ഞാൻ സ്റ്റേഷനിലേക്ക് കൊണ്ടക്കിതരണോ…? ”
” ഞാൻ : വന്നാൽ കുഴപ്പല്യ……അല്ലെങ്കിൽ വേണ്ട എന്തിനാ നീ വെറുതെ ഈ രാത്രിയിൽ….? ”
” വർഷ : എനിക്ക് കൊഴപ്പൊന്നും ഇല്ല ഞാൻ ഒരു 7:30 ക്ക് വര…..” അവള് അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
അങ്ങനെ 7:30 ക്ക് അവള് വന്ന് എട്ടുമണിക്ക് ഞങൾ സ്റ്റേഷനിലേക്കു പോയി.അവിടെ ട്രെയിൻ പ്ലാ്റ്ഫോമിൽ കിടപ്പുണ്ട് .
“ഞാൻ : എന്ന നീ വിട്ടോ ട്രെയിൻ വന്നിട്ടുണ്ട് . ”
” വർഷ : ഞാൻ ഇപ്പൊ പോവും….പിന്നെ അനിയത്തിയെ അന്ന്വേഷിച്ചെന്ന് പറയ്….”
“ഞാൻ : അതൊക്കെ ഞാൻ പറഞ്ഞോളാം…നീ ശ്രദ്ധിച്ച് പോവാൻ നോക്ക്….”
അങ്ങനെ രാവിലെ ട്രെയിൻ ഇറങ്ങി ഒരു ഓട്ടോ വിളിച്ച് വീട്ടിലേക്ക് വിട്ടു. വീട്ടിലെത്തിയതും അമ്മ പരിഭവം പറയാൻ തുടങ്ങി.
” അമ്മ : എടാ നീ അങ്ങ് മെളിഞ്ഞല്ലോട…….കുറച്ച് കറത്തു…..നീ ഇനി അവിടേക്ക് പോണ്ട……”
“ഞാൻ : എന്റമ്മേ ഞാൻ രണ്ടാഴ്ചകൊണ്ട് മേലിയെ …….അതൊക്കെ അമ്മക്ക് തോന്നുന്നതാണ്.” ഞാൻ ഓരോ മാസം കഴിയുമ്പോൾ വീട്ടിലേക്ക് വരാനാണ് വിജാരിച്ചിരുന്നത് . അമ്മ പറഞ്ഞാണ് രണ്ടാഴ്ചയാകിയത്. അമ്മു പിന്നെ വർഷയെ കുറിച്ച് ചോദിക്കലായി. ” അമ്മു : ഏട്ടാ…. കാമുകി എന്ത് പറയുന്നു…..സുഖമാണോ…? ”
” ഞാൻ : അതാര ഞാൻ അറിയാത്ത കാമുകി….? ” ഞാൻ സംശയത്തോടെ അവളെ നോക്കി.
” അമ്മു : ohh…. ഒന്നും അറിയാത്ത പോലെ…… അന്ന് ഞാൻ വീഡിയോ കോൾ ചെയ്തപ്പോൾ റൂമിൽ ഉണ്ടായിരുന്ന……..വർഷ ചേച്ചി….” അവള് എന്നെ ഒന്ന് ചൂഴ്ന്നു നോക്കിക്കൊണ്ട് ചൊദിച്ച്.
” ഞാൻ : എടി പോത്തേ……അതെന്റെ ഫ്രണ്ടാണ്…..” ഞാൻ അവളുടെ ചെവിക്കു പിടിച്ചുകൊണ്ട് പറഞ്ഞു.
” അമ്മു : ആഹ്…. വിട്… വിടു ഏട്ടാ….എനിക്ക് ചെറുതായിട്ട് സംശയമുണ്ട്……”
” ഞാൻ : എന്ത് സംശയം…? ” അമ്മു : അല്ല…..ചേച്ചിയെന്തിന ഏട്ടന്റെ ഫ്ളാറ്റിൽ വന്നത്….അതും രാവിലെ തന്നെ….? ” അവള് സംശയ ഭാവത്തോടെ എന്നെ നോക്കി.
” ഞാൻ : എടി പോത്തേ…..അത് ഞായറാഴ്ചയല്ലേ വെറുതെ ഷോപ്പിങ്ങിനിറങ്ങിയലോന്ന് അവള് ചൊതിച്ചപ്പോൾ ഞാൻ പറഞ്ഞു പോവാന്ന്…..അതിന് എന്നെ കൂട്ടാൻ വന്നതാണ്.”
” അമ്മു : hmm…. ” അവള് ഒരു ഉറപ്പുവരാത്ത മട്ടിൽ മൂളി.
” അമ്മു : പിന്നെ…. ആ ചേച്ചിയുടെ നമ്പർ എനിക്ക് വേണം….”
” ഞാൻ : അതെന്തിന…..? ”
തിങ്കൾ രാവിലെ ട്രെയിനിറങ്ങി നേരെ റൂമിലേക്ക് വിട്ടു.അവിടെ നിന്നും നേരെ ഓഫീസ്. ഓഫീസിലെത്തിയപ്പോൾ അവരൊക്കെ എത്തിയിട്ടുണ്ട്.എല്ലാരോടും കുശലം പറഞ്ഞു വർക്കിലേക്ക് കടന്നു.
” വർഷ : നാട്ടിലൊക്കെ പോയി അടിച്ച് പോളിച്ചോ…..? ”
” ഞാൻ : ആ കുഴപ്പല്യ….നല്ലപോലെ കടന്നു പോയി….അമ്മയുടെ നിർബന്ധക്കൊണ്ട ഈ രണ്ടാഴ്ച്ച കൂടുമ്പോൾ പോക്ക്……”
” വർഷ : അത് നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ…..” അത് പറഞ്ഞപ്പോൾ അവളുടെ കണ്ണ് ചെറുതായിട്ട് നനഞ്ഞു.
” ഞാൻ : പിന്നേ…..നിന്നെ കുറിച്ച് അമ്മു ചോദിച്ചിരുന്നു നിന്റെ നമ്പറും വാങ്ങിയിട്ടുണ്ട്……”
” വർഷ : മ്മ്……ഇന്നലെ മെസ്സേജ് അയച്ചിരുന്നു……”
” ഞാൻ : ഒഹ്….” പിന്നെ ഞാൻ വർക്കിലേക്ക് ശ്രദ്ധിച്ചു.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. കഴിഞ്ഞ ഞാറാഴ്ചയും ഞങൾ മാൾ ചുറ്റാനിറങ്ങി. പിന്നെ നൂൺ ഷോ കണ്ട് പോന്നു.
വ്യാഴാഴ്ച ലഞ്ച്ച് ബ്രേക്കിന് ഞാൻ ഓഫീസിലെ വേറൊരു പെൺകുട്ടിയുമായി സംസാരിച്ചു നിക്കുകയായിരുന്നു. ആ വഴി വന്ന വർഷ.
” വർഷ : ആദി ഇവിടെ നിക്കുകയായിരുന്നോ…? ഞാൻ എവിടൊക്കെ തിരഞ്ഞു… ഒന്നിങ് വന്നെ ഒരു കാര്യം പറയാനുണ്ട്….”
” ഞാൻ : എന്താ കാര്യം….? ” ” വർഷ : അതൊക്കെ ഉണ്ട്….ഇങ്ങ് വാ…..” അവള് എന്നെയും വലിച്ചു കൊണ്ടു പോയി.
” വർഷ : നീയെന്തിനാ അവളോടോക്കേ സംസാരിക്കാൻ പോകുന്നത്…..? ”
” ഞാൻ : ആ കുട്ടി എന്നോട് സംസാരിക്കാൻ വന്നപ്പോൾ ഞാൻ സംസാരിച്ചതാ….അതിനെന്താ കോഴപ്പം……? ”
” വർഷ : അവളുടെ സ്വഭാവം അത്ര നല്ലതല്ലാന്നാണ് കേൾക്കുന്നത്….”
” ഞാൻ : എയ്….എനിക്കങ്ങനെ തോന്നുന്നില്ല….”
” വർഷ : മ്മ് ഞാൻ പറയാനുള്ളത് പറഞ്ഞു…..ഇനി അവളോട് കൂട്ട്‌കൂടനൊന്നും പോണ്ട…..”
” ഞാൻ : അങ്ങനെയെങ്കിൽ അങ്ങനെ…….” ഞങ്ങളുടെ സംസാരം കേട്ട് ജീവൻ. ” ജീവൻ : എന്താ ഇവിടെയൊരു സോകാര്യം….? ”
” ഞാൻ : എയ് …….ഞങൾ വെറുതെ……..”
” ജീവൻ : മ്മ്…. മ്മ്….നടക്കട്ടെ….” ജീവനോന്നു ആക്കി പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി. ഞാൻ ഒന്ന് അന്തംവിട്ടു ഇയാളിപ്പോ എന്ത് ഈ പറയുന്നത്.വർഷ താഴ്ത്തേക് നോക്കി പുഞ്ചിരിക്കുന്നു.
ദിവസങ്ങൾ കടന്നു പോയികൊണ്ടിരുന്നു.ആദൃമാസ ശമ്പളം കിട്ടിയപ്പോൾ അമ്മുവിന് പുതിയ ഫോൺ വാങ്ങി കൊടുത്തു.
ഇപ്പൊൾ ആറു മാസം ആയി ഇവിടെ ജോലിക്ക് കേറിയിട്ട്. ഇടയ്ക്ക് ഞങൾ എല്ലാവരും കറങ്ങാൻ പോകും. പ്രവീണന്റേയും പീറ്ററിന്റെയും കൂടെ ബറിലും പോകാൻ തുടങ്ങി ഓൺലി ഒരു ബിയർ. ജീവനും കൂടേവരും പക്ഷേ മൂപ്പർ എപ്പൊഴെങ്കിലും കുടിക്കുകയൊളളു.ഞാൻ emi യിൽ ഒരു പൾസർ 200rs വാങ്ങി.വീട്ടിലേക്കുള്ള പോക്ക് ഓരോ മാസം കൂടുമ്പോളാക്കി.
തിങ്കളാഴ്ച ഞാൻ ഇറങ്ങുമ്പോൾ വർഷ പർകിങ്ങിൽ അവളുടെ സ്‌കൂടറിനെ ചവിട്ടുന്നത് കണ്ട് ഞാൻ വണ്ടി അവിടെ നിറുത്തി. ” ഞാൻ : ഇതെന്താ പരിവാടി സ്‌കൂടറുമായ് അടികൂടുകയാണോ….? ”
” വർഷ : വണ്ടി പണി തന്നു……” അവള് വിഷമിച്ചുകൊണ്ട് പറഞ്ഞു.
” ഞാൻ : അതിനെന്താ ഞാൻ കൊണ്ട് വിടാം……നാളെ വർക്ക്ഷോപ്പിൽ കൊടുക്കാം….” പറയണ്ട താമസം ചാടിക്കേറി നല്ല സന്തോഷത്തോടെ.
” വർഷ : പോകാം…..” ഞാൻ വണ്ടി അവളുടെ വീട്ടിലേക്ക് വിട്ടു.അവളെ വീടിൻറെ മുന്നിലിറക്കി.
” വർഷ : വാ….കേറി ചയകുടിച്ചിട്ട് പോകാം.” ഞാൻ വണ്ടി പർക്ചെയ്ത് ഞങൾ ഉള്ളിലേക്ക് പോയി.
അവള് എന്നെ സെറ്റിയിലുരുത്തി ഡ്രസ്സ് മാറാൻ ഉള്ളിലേക്ക് പോയി ഡ്രസ്സ് മറിവന്നു.
” വർഷ : ഞാൻ പോയി ചായ ഇട്ടുവരം നീ ഇവിടെ ഇരുന്ന് ടീവി കാണ്. ” ” ഞാൻ : നിന്റെ മുത്തശ്ശനും മുത്തശ്ശിയും എവിടെ പോയി…….? ”
” വർഷ : ആ…..അവർ ഇന്ന് രാവില്ലെ പഴനിക്ക് പോയി ഇനി നാളെ വരൂ………” അവള് അതും പറഞ്ഞുകൊണ്ട് കിച്ചെനിലേക്ക് പോയി.ഞാൻ അവിടെ ഒന്ന് ചുറ്റും നോക്കി അവളുടെ റൂം കണ്ടപ്പോൾ കേറിനോക്കൻ തോന്നി. കേറി നോക്കാൻ തന്നെ തീരുമാനിച്ചു. റൂമിലേക്ക് കയറിയപ്പോൾ കണ്ടകാഴ്ച കണ്ട് വണ്ടെറടിചുനിന്ന്……………………………….
തുടരും
Comments:
No comments!
Please sign up or log in to post a comment!