പ്രിയമാനസം 3
പിന്നിൽ നിന്നും ആരോ തന്റെ പേര് വിളിക്കുന്നത് കേട്ടാണ് ചാരുവും ശ്യാമയും തിരിഞ്ഞു നോക്കിയത്.
“അലീന”
ശ്യാമ ഒരു ഞെട്ടലോടെയാണ് ആ പേര് പറഞ്ഞത്.
അലീനയെ കണ്ടതും ചരുവിന്റെ മുഖത്തെ തെളിച്ചം മങ്ങിയിരുന്നു അവിലേക്കു വെറുപ്പ് ഇരച്ചു കയറുകയാണ്….
അലീന ഒരു പുഞ്ചിരി തൂക്കികൊണ്ട് ശ്യാമയുടെയും ചരുവിന്റെയും അടുത്തേക്ക് വന്നു.
ശ്യാമയാണെങ്കിൽ ചെകുത്താനും കടലിനും നടുക്ക് പെട്ട അവസ്ഥയിലാണ്.. അവളിൽ എന്തൊക്കയോ ഭാവങ്ങൾ കടന്നു വന്നുകൊണ്ടിരിക്കുന്നു.
“എന്റെ ദൈവമേ ഇവളെ ആരാ ഇപ്പോൾ എങ്ങോട്ട് വിളിച്ചത്. ഇനി എന്തൊക്കയാണാവോ നടക്കാൻ പോണത് ”
ശ്യാമ മനസ്സിൽ പറഞ്ഞു.
“Hi….. ശ്യാമു “……
അലീന വന്നു ശ്യാമയെ കെട്ടിപിടിച്ചു.
എന്നിട്ട് അവൾ ചരുവിനെ നോക്കിയതും ചാരു മുഖം തിരിച്ചു കളഞ്ഞു.
“നിങ്ങളെന്താ ഇവിടെ… ”
അലീന ശ്യാമയോട് ചോദിച്ചു…
“ഒരു ഫിലിം കാണാൻ വന്നതാ. ”
ശ്യാമ മറുപടി പറഞ്ഞു.
“എങ്കിൽ ഞാനും ഉണ്ട്. ”
അലീന അത് പറഞ്ഞതും ശ്യാമ ചരുവിന്റെ മുഖത്തേക്ക് നോക്കി.
അവളുടെ മുഖം ദേശ്യം കൊണ്ട് ചുവന്നു തുടുത്തിരുന്നു. അത് കണ്ടതും ശ്യാമ നല്ലതുപോലെ പതറി.
“ടി ശ്യാമേ ഞാൻ പോകുവാ, എനിക്ക് സിനിമയും കാണണ്ട ഒരു പുല്ലും കാണണ്ട ”
ചാരു പരിസരം നോക്കാതെ പൊട്ടിത്തെറിച്ചു… ആൾക്കാർ അവരെ ശ്രദ്ധിക്കുന്നുണ്ടെന്നു പോലും ചാരു വകവെച്ചില്ല. . അവൾ ദേശ്യത്തിൽ തന്നേ മാളിന് പുറത്തേക്കു നടന്നു.
ശ്യാമക്ക് ചരുവിനെ തടയാൻ കഴിഞ്ഞില്ല, എല്ലാവരും തങ്ങളെയാ ശ്രദ്ധിക്കുന്നത് എന്നത് കൊണ്ട് ശ്യാമ അലീനയേം കൊണ്ട് അവിടെനിന്നും മാറി.
അപ്പോഴേക്കും ചാരു ലിഫ്റ്റിൽ കയറി ground ഫ്ലോറിലേക്ക് പോയിരുന്നു.
അലീനയേം കൊണ്ട് ആളൊഴിഞ്ഞ ഒരു ഇടത്തേക്ക് ശ്യാമ വന്നു.
“നിനക്ക് ഇപ്പോൾ സമാധാനം ആയല്ലോ അല്ലെ.”
ശ്യാമ അലീനയോടു കയർത്തു.
പക്ഷേ ശ്യാമയുടെ കലിപ്പ് കണ്ടപ്പോൾ അലീനക്ക് ചിരിയാണ് വന്നത്…അവൾ ചിരിച്ചു പൊയ്….
അതൂം കൂടെ കണ്ടപ്പോൾ ശ്യാമക്ക് അരിശം അരിച്ചു കയറി.
“എന്തിനടി കെടന്നു കിണിക്കുന്നേ… നിന്നെ ഒണ്ടല്ലോ എടുത്തു ഇതിന്റെ താഴെക്കിടാനുള്ള കലിയുണ്ട് എനിക്ക്. ”
അതും പറഞ്ഞു ശ്യാമ പല്ലുകൾ കടിച്ചു.
ഇപ്പോഴും അലീനക്ക് ഒരു കുലുക്കവും മില്ല… അവൾ കൈ കെട്ടി ഇതൊക്കെ എന്ത് എന്ന മട്ടിൽ ശ്യാമയെ നോക്കി നീക്കുകയാണ്.
“എങ്ങനെയെങ്കിലുമാണ് ആ മൂരാച്ചിയേം കൊണ്ട് ഒന്ന് പുറത്ത് വന്നത്, എല്ലാം നശിപ്പിച്ചപ്പോൾ നിനക്ക് തൃപ്തി ആയില്ലേ. എന്നെ കൊണ്ടൊന്നു പറപ്പിക്കല്ലേ അലീന “.
ശ്യാമ നല്ലതുപോലെ ദേശ്യത്തിലാണ്.
അലീന ശ്യാമയെ തന്നേ നോക്കി നിൽക്കുകയാണ്.
“എന്താടി ശവമേ… ഇങ്ങനെ നോക്കുന്നെ…. നിന്റെ കണ്ണിനിട്ടൊരു കുത്തു തരുമെ.. ”
അതും പറഞ്ഞു ശ്യാമ മുഖം വെട്ടിച്ചു.
“കഴിഞ്ഞോ ”
ശ്യാമ പറഞ്ഞു കഴിഞ്ഞതും അലീന സംസാരിച്ചു തുടങ്ങി.
“എന്ത് കഴിഞ്ഞൊന്ന് ”
അതും പറഞ്ഞു
ഒരു സംശയത്തോടെ ശ്യാമ അലീനയുടെ മുഖത്തേക്ക് നോക്കി.
“അല്ല നീ പറഞ്ഞു കഴിഞ്ഞൊന്ന് ”
അലീനയുടെ ചോദ്യത്തിന് ശ്യാമ മറുപടി ഒന്നും കൊടുക്കാതെ പല്ലുകൾ കടിച്ചു നിൽക്കുകയാണ്.
“നീ പറഞ്ഞു കഴിഞ്ഞോ, ”
അലീന വീണ്ടും ചോദിച്ചു.
“ദേ അലീന എന്നെ കൊണ്ട് ഒന്ന് പറയിപ്പിക്കാൻ നിക്കല്ലേ, എനിക്കാകെ ടെമ്പറ് തെറ്റി നിക്കുവന്നെ “.
ശ്യാമ വീണ്ടും ദേശിച്ചു.
“ഒന്ന് അടങ്ങു പെണ്ണെ. നീയും ആ വെട്ടു പോത്തിന്റെ കണക്കു തുടങ്ങാതെ. ഞാനൊന്നു പറയട്ടെ. ”
“എന്ത് പറയാൻ നീ ഒന്നും പറയണ്ട. നീ കാരണമാണ് ഇന്നത്തെ പ്ലാനിങ് മൊത്തവും പൊളിഞ്ഞത്..”
അതും പറഞ്ഞു ശ്യാമ അവിടുന്ന് പോകുവാൻ തുടങ്ങി…
“അവിടെ നിക്ക് ശ്യാമ, ഞാനൊന്നു പറയട്ടെ, ”
അലീന ശ്യാമയുടെ കൈയിൽ പിടിച്ചു നിറുത്തികൊണ്ട് പറഞ്ഞു.
“നിനക്ക് എന്താ പറയാനുള്ളെ , പറഞ്ഞു തുലക്ക് ”
ശ്യാമ അലീനക്ക് മുന്നിൽ കൈ കെട്ടിനിന്ന് കൊണ്ട് പറഞ്ഞു.
അലീന പറഞ്ഞു തുടങ്ങി :
“എടി മോളെ ശ്യാമകുട്ടി, ഞാൻ മനപ്പൂർവമാണ് ചരുവിനെ ഇവിടുന്നു ഓടിച്ചത് ”
അത് പറഞ്ഞു അലീന ഒന്ന് ചിരിച്ചു.
അലീന പറഞ്ഞത് മനസ്സിലാവാതെ ശ്യാമ അലീനയുടെ മുഖത്തേക്ക് നോക്കി.
“നിനക്കൊന്നും മനസ്സിലാവുന്നില്ല അല്ലെ? ”
അലീന ചോദിച്ചു.
ശ്യാമ ഇല്ലന്ന് തലകുലുക്കി.
“ടി നിങ്ങൾ ഇവിടെ വന്നപ്പോൾ തൊട്ടു ഞാൻ നിങ്ങടെ പിറകെ തന്നേ ഉണ്ടായിരുന്നു. പക്ഷേ ഞാൻ പെട്ടന്ന് കയറി വന്നിരുന്നേൽ എന്റെ പ്ലാനിങ് ഒന്നും നടക്കില്ലായിരുന്നു, അതിനാണ് ഞാൻ ഇത്രയും നേരം വെയിറ്റ് ചെയ്തത്. ”
അതും പറഞ്ഞു അലീന ശ്യാമയെ ഒന്ന് കണ്ണടച്ചു കാണിച്ചു.
എന്നിട്ട് വീണ്ടും തുടർന്നു.
“ചാരുനെ വീട്ടിലെത്തിക്കാൻ ഇതല്ലാതെ വേറെ ഒരു മാർഗവും എനിക്ക് തോന്നിയില്ല.
“നീ എന്തിനാ അവളെ വീട്ടിലെത്തിക്കുന്നേ ”
ശ്യാമ ഇടക്ക് കയറി.
“അതോ.. ഇന്ന് അവളുടെ പെണ്ണ് കാണല, അത് കൊണ്ട് അവൾ അവളുടെ വീട്ടിൽ വേണം ”
അലീന പറഞ്ഞത് കേട്ടതും ശ്യാമയുടെ ഉണ്ടക്കണ്ണുകൾ തള്ളി പുറത്തേക്കു വന്നു.
“നീ എന്തൊക്കയാടി പറയുന്നേ, അല്ല അവളെ ആര് പെണ്ണ് കാണാൻ വരുന്നേ ”
ശ്യാമ ഒരു ഞെട്ടലോടെ ചോദിച്ചു.
“വേറാരു എന്റെ അച്ചായന് തന്നേ, ”
അത് കേട്ടതും, ശ്യാമയുടെ ഉള്ള കിളിയും കൂടെ പൊയ്.. വായും തുറന്നു നിന്നു പൊയ്
“എടി വായ അടച്ചു വെക്കു വല്ല ഈച്ചയും കേറും ”
അതും പറഞ്ഞു അലീന ശ്യാമയുടെ തടിയിൽ ഒന്ന് തട്ടി.
“എന്റെ മോളെ ഇതാണ് അവസാന അടവ്.. അവളുടെ പുറകെ നടന്നിട്ട് ഒരു കാര്യമില്ല. അതുകൊണ്ടു ഡയറക്റ്റ് ആയി വീട്ടിൽ ചെന്നു ആലോചിക്കാമെന്നു വെച്ചു. എങ്ങനയുണ്ട് പ്ലാൻ “…
“നല്ല പ്ലാൻ, ഇതൊക്കെ വല്ലോം നടന്ന മതി. എങ്കിൽ നിന്റെ പ്ലാൻ നടക്കട്ടെ ഞാൻ ഇതിലൊന്നും ഇടപെടുന്നില്ല, ഞാൻ പോകുന്നു. പിന്നെ അലീന നിനക്കു ചാരു നെ അറിയില്ല അവൾ അവൾ ഒരു അഗിനി പർവ്വതമാണ് അത് പൊട്ടിത്തെറിച്ചാൽ നീ തങ്ങില്ല… ഒക്കെ ബൈ… ”
അതും പറഞ്ഞു ശ്യാമ അവിടെ നിന്നും പോകാൻ തുടങ്ങി.
“ടി നീ ചാരുവിന്റെ വീട്ടിലേക്ക് വരുന്നില്ലേ? ”
ശ്യാമ നടന്നു അകന്നപ്പോൾ അലീന പുറകിൽ നിന്നും ചോദിച്ചു.
“വേണ്ടേ… നീ ഒറ്റക്ക് അങ്ങു പോയാമതി. ”
അതും പറഞ്ഞു ശ്യാമ നടന്നു അകന്നു…
************
ഹാളിൽ ഇരുന്നു സീരിയലിന്റെ re telicast കാണുവായിരുന്നു സുഭാഷിണി….
അപ്പോഴാണ് ഗേറ്റിനു വെളിയിൽ ഒരു കാർ വന്നു നിന്ന ശബ്ദം അവർ കേട്ടത്…….
സുഭാഷിണി ആരാണ് വന്നതെന്നറിയാൻ പുറത്തേക്കു വന്നതും അവർ ഗേറ്റ് കടന്നു സിറ്റ് ഔട്ടിൽ എത്തിയിരുന്നു…
ആ കൂട്ടത്തിലെ സ്ത്രീയെ കണ്ടതും സുഭാഷിണിയുടെ മുഖത്ത് ഒരു സന്തോഷത്തിന്റെ പുഞ്ചിരി വിടർന്നു…
“സൂസൻ “……
എന്നും പറഞ്ഞു സുഭാഷിണി ആ സ്ത്രീയെ കെട്ടിപിടിച്ചു.
“എത്ര നാളായി നിന്നെ കണ്ടിട്ട്…. ഇങ്ങോട്ടേക്കുള്ള വഴിയൊക്കെ നിന്റെ മോളെ പോലെ നീയും മറന്നോ? ”
സുഭാഷിണി തന്റെ ചെറിയ പരിഭവം സൂസനോട് പറഞ്ഞു..
“കുറച്ചു തിരക്കായി പോയി എന്റെ കൊച്ചേ… പിന്നെ നിനക്കും അങ്ങോട്ടേക്കും വരാല്ലോ?.. ”
സൂസൻ അത് പറയുമ്പോൾ സുഭാഷിണി ഒന്ന് ചിരിക്കുക മാത്രം ചെയ്തു…
“അല്ല… ഇങ്ങനെ നിന്നാലോ..
വന്നേ എല്ലാരും….
സുഭാഷിണി സൂസന്റെ കൈയ്യും പിടിച്ചു ഹാളിലേക്ക് വന്നു..
“ടി… സുഭേ…. നീ എന്റെ ഇച്ചായൻ കണ്ടിട്ടില്ലല്ലോ…. ദേണ്ടെ ഇതാണ് എന്റെ ഇച്ചായൻ ‘റോയി തോമസ്’…. പിന്നെ ഇതാണ് എന്റെ മൂത്ത മകൻ ‘ലീൻ സൂസൻ റോയ്’.. ”
അകത്തേക്ക് വന്നതും സൂസൻ കൂടെ വന്നവരെ സുഭാഷിണിക്ക് പരിചയ പെടുത്തി. സത്യത്തിൽ സൂസൻ അവരെ പറ്റി പറയുമ്പോഴാണ് സുഭാഷിണി കൂടെ വന്നവരെ ശ്രദ്ധിക്കുന്നത് തന്നേ.
“ഹ…. ഇങ്ങനെ നിക്കാതെ ഇരുന്നാട്ടെ… ”
സുഭാഷിണി ഒരു ബഹുമാനത്തോടെ കൈകൾ കൂപ്പി അദ്ദേഹത്തോടും മകനോടും ഇരിക്കുവാൻ പറഞ്ഞു.
അത് കേട്ടതും അവർ ഇരുവരും ഹാളിലെ സെറ്റിയിലേക്ക് ഇരുന്നു…
“എങ്കിൽ ഞാൻ കുടിക്കാൻ എടുക്കാം ”
അതും പറഞ്ഞു സുഭാഷിണി സൂസനേം കൂട്ടി അടുക്കളയിലേക്കു നടന്നു…
“എന്താടി പെണ്ണെ പെട്ടെന്നൊരു വിസിറ്റ്, നിന്റെ മോള് എവിടെ.. അവളും നീയും ഇങ്ങോട്ട് വന്നിട്ട് കാലം കുറെ ആയല്ലോ.. ”
പാലും പത്രവും gas സ്റ്റവ് ലേക്ക് വെച്ചുകൊണ്ട് സുഭാഷിണി ചോദിച്ചു..
“ഒഹ് തിരക്കായിരുന്നു പെണ്ണെ…. ”
ഒരു ചിരിയോടെ സൂസൻ മറുപടി പറഞ്ഞു…
“പിന്നെ നീയല്ലേ ഈ കേരളം ഭരിക്കുന്നത്… ഒന്ന് പോയെടി… ”
സുഭാഷിണി സൂസനെ ഒന്ന് കളിയാക്കി..
അത് കേട്ടു സൂസനും ചിരിച്ചു പൊയ്…
“ആട്ടെ… അവളെന്തേ അലീന… അവളിങ്ങോട്ട് കേറീട്ടു തന്നേ എത്ര നാളയെന്നോ….. ”
സുഭാഷിണി പരിഭവം പറഞ്ഞു
” അവൾ ഇപ്പോൾ ഇങ്ങോട്ട് വരും, അപ്പോൾ നീ നേരിട്ട് തന്നേ ചോദിച്ചോ.. ”
“ഹ… വരട്ടെ… ”
അപ്പോഴേക്കും സുഭാഷിണി ചായ മൂന്ന് കപ്പ് കളിലേക്കും പകർന്നിരുന്നു.. പിന്നെ ഇരുവരും ചേർന്നു അത് ഹാളിലിരിക്കുന്ന ലീനിനും, റോയിക്കും കൊണ്ട് കൊടുത്തു, സൂസനും ഒരു കപ്പ് ചായയുമായി സെറ്റിയിലേക്കിരുന്നു…. ഒപ്പം സുഭാഷിണിയും….
” സുഭാ.. ഞങ്ങൾ വന്നത് ഒരു പ്രധാനപ്പെട്ട കാര്യം സംസാരിക്കാനാണ്.. ”
ചായ കുടിക്കുന്നതിനിടയിൽ സൂസൻ പറഞ്ഞു..
അത് കേട്ടു സുഭാഷിണി ഒന്ന് ഞെട്ടി… ആ മുഖ ഭാവത്തോടെ അവർ സൂസനെ നോക്കി…
“പേടിക്കണ്ടടൊ അത്രയ്ക്ക് സീരിയസ് ഒന്നുമല്ല,.. ഒരു കല്ല്യാണക്കാര്യമ.. ”
ഇപ്പോഴും സുഭാഷിണിക്ക് ഒന്നും മനസ്സിലാകുന്നില്ല..
“നീ വളച്ചു കെട്ടാതെ കാര്യം പറ സൂസൻ, അവർക്കു മനസ്സിലാവണ്ടേ ”
സൂസൻ വളച്ചു കെട്ടുന്നത് കണ്ട റോയി സംസാരത്തിൽ ഇടപെട്ടു..
” അതെ നിന്റെ ചാരുനെ ഞങ്ങൾക്ക് തരുമോ.
സൂസൻ പറഞ്ഞത് സുഭാഷിണിയിൽ വളരെ വലിയ ഒരു ഞെട്ടലായിരുന്നു ഉണ്ടാക്കിയത്… അത് അവരുടെ മുഖത്ത് പ്രതിഫലിക്കുന്നുമുണ്ട്.
“മോനു ചാരുനെ ഇഷ്ടമാണ്, അത് അവൻ അവളോട് പറഞ്ഞിട്ടുമുണ്ട്, പക്ഷേ ചാരു മറുപടി ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ടാണ് വീട്ടിൽ വന്നു ആലോചിക്കാമെന്നു വെച്ചത്… നീ എന്ത് പറയുന്നു സുഭേ “.
അതും പറഞ്ഞു
സൂസൻ സുഭാഷിണിയുടെ കൈകളിൽ മുറുകെ പിടിച്ചു
സൂസൻ പറഞ്ഞത് ഒര്‌ഞെട്ടലോടെയാണ് സുഭാഷിണി കേട്ടത്… അവർ സൂസന് എന്ത് മറുപടി കൊടുക്കും എന്ന് അറിയാത്ത അവസ്ഥയാണ്… അവരിലേക്ക് പല ചിന്തകളും കടന്നു വന്നു.. പ്രധാനമായും.. ചാരു.. തന്റെ മകളുടെ ഇഷ്ടത്തിന് ഒരിക്കലും അവർ എതിര് നിൽക്കില്ല.. പക്ഷേ അവൾക്ക് ഈ ബന്ധത്തിനോട് താൽപ്പര്യം ഉണ്ടൊന്നും അറിയില്ല, പിന്നെ മതം.. അത് ഒരു പ്രശനമാണ്. പക്ഷേ എന്നിരുന്നാലും ചാറിന്റെ ഇഷ്ടമാണ് പ്രധാനം… അങ്ങനെ പല ചിന്തകളും സുഭാഷിണിയെ ഉലച്ചുകൊണ്ടിരുന്നു…
“സുഭാ…….. നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ….. ”
സൂസന്റെ വിളിയാണ് അവരെ ചിന്തയിൽ നിന്നും ഉണർത്തിയത്…
“എന്തെ നീയൊന്നും പറയത്തെ നിനക്ക് താല്പര്യമില്ലേ, അതോ ഞങ്ങളുടെ മതമാണോ പ്രശനം. ”
സുഭാഷിണി മറുപടി പറയാത്തതിനാൽ സൂസൻ വീണ്ടും ചോദിച്ചു…
പക്ഷേ സുഭാഷിണിക്ക്… എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയാണ്…
സൂസനും, ലീനും, റോയിയും… സുഭാഷിണിയുടെ മറുപടിക്കായി കാത്തു നിൽക്കുകയാണ്…
“എന്താണ് സുഭാ നീയൊന്നും മിണ്ടാത്തത്.. എന്തായാലും പറഞ്ഞോ… ”
സൂസൻ വീണ്ടും ചോദിച്ചു…
“ആന്റിക്കുള്ള മറുപടി ഞാൻ പറഞ്ഞ മതിയോ.. ”
പെട്ടന്നാണ് ആ ഹാളിൽ അവളുടെ ശബ്ദം ഒരു ഗർജനം പോലെ മുഴങ്ങിയത്…
എല്ലാവരും ഒരേ പോലെ ആ ശബ്ദം വന്ന ദിക്കിലേക്ക് നോക്കി…
അതോടെ എല്ലാവരും ഒരേ പോലെ ഞെട്ടുകയും ചെയ്തു..
“ചാരു “….
സുഭാഷിണിയും സൂസനും ഒരേ പോലെ ആ പേര് പറഞ്ഞു…
“ആന്റിക്ക് മറുപടി കിട്ടിയാൽ പോരെ അത്.. ഞാൻ പറയാം ”
അതും പറഞ്ഞുകൊണ്ട് ചാരു ആ ഹാളിന്റെ നടുവിലേക്ക് വന്നു..
എല്ലാവരുടെയും ശ്രദ്ധ ഇപ്പോൾ അവളിലാണ്, അവളുടെ ഭാവമാകട്ടെ നിർവചിക്കാൻ ആവുന്നതുമില്ല..
ദേശ്യവും, വാശിയും, എല്ലാം കൊണ്ട് മുഖം വലിഞ്ഞു മുറുകി നിൽക്കിന്നു. കണ്ണുകളിൽ കോപം ജ്വലിക്കുന്നു…
“ആന്റി ചോദിച്ച ചോദ്യം, ആന്റിയുടെ മകനും മകളും, ഒരു വർഷം മുൻപ് എന്നോട് ചോദിച്ചതാണ്, അതിനുള്ള മറുപടി ഞാൻ അന്നേ പറഞ്ഞതുമാണ്. പക്ഷേ നിങ്ങൾ ഇത് വീടുവരെ എത്തിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല… അന്ന് പറഞ്ഞ മറുപടി തന്നേ ആണ് ഇന്നും എനിക്ക് ഉള്ളത്… എനിക്ക് ഈ ബന്ധത്തിൽ താൽപ്പര്യമില്ല.. ”
ഒരു കൂസലും മില്ലാതെ ചാരു സൂസന്റെ മുഖത്ത് നോക്കി അത് പറഞ്ഞു… സുഭാഷിണി ആണെങ്കിൽ.. ഒരു നിസ്സഹായ അവസ്ഥയിലാണ്… ലീനും, റോയിക്കും, സൂസനും അതൊരു നാണക്കേടുമായി.. അവരുടെ തല അപമാനം ഭാരം കൊണ്ട് കുനിഞ്ഞിരുന്നു..
പെട്ടന്നാണ് വാതിൽക്കൽ നിന്നും അലീന കയറിവന്നത് ..
“നിറുത്തടി, മതി നീ കോരച്ചത്.. എന്ത് കണ്ടിട്ടാടി നീ ഇങ്ങനെയൊക്കെ കാണിക്കുന്നത്. നിന്നെക്കാൾ നല്ല പെണ്ണിനെ എന്റെ ഇച്ചായന് വേറെ കിട്ടും, പിന്നെ ഞങ്ങൾക്ക് ഒരു തെറ്റ് പറ്റി നിന്നെ പെണ്ണാലോജിക്കാൻ ഇങ്ങോട്ട് വന്നു പൊയ്.. ഈ ലോകത്ത് നീ മാത്രമല്ല പെണ്ണ്.. ആരോരും ഇല്ലാത്തതല്ലെന്നും പറഞ്ഞു ഒരു ജീവിതം വെച്ചു നീട്ടുമ്പോൾ അവൾ ഷോ കാണിക്കുന്നു… ”
തന്റെ വീട്ടുകാരെ അപമാനിച്ചത് സഹിക്കാൻ കഴിയാത്തതിനാൽ അലീന കലിച്ചു തുള്ളി..
പക്ഷേ അലീനയുടെ വാക്കുകൾ സുഭാഷിണിയെ ആണ് ചൊടിപ്പിച്ചത്… അവർ അലീനക്ക് നേരെ ചാടി വീണു..
“എന്റെ മോൾക്ക് ആരുടേയും ഔദാര്യം വേണ്ട, പിന്നെ ഞങ്ങൾ അനാഥരോന്നുമല്ല ഔദാര്യം വെച്ചുനീട്ടാൻ, ആൾബലവും സമ്പത്തുമുള്ള കുടുമ്പം തന്നാണ് ഞങ്ങളുടേത്. തലമുറകളോളം ജീവിക്കാനുള്ള വകയുണ്ട് എന്റെ മോൾക്ക്,… നിങ്ങൾ വന്ന കാര്യം കഴിഞ്ഞെങ്കിൽ മടങ്ങാം… ”
സുഭാഷിണിയുടെ വാക്കുകൾ ചരുവിലടക്കം ഞെട്ടലുണ്ടാക്കി… സൂസനും കുടുമ്പവും അവരുടെ വാക്കുകൾക്കുമുന്നിൽ പകച്ചു പോയി…
അലീനയുടെ വാക്കുകൾ അവരെ അത്രക്കും വേദനിപ്പിച്ചു, അതാണ്… അവർ പരിസരം മറന്നു പൊട്ടിത്തെറിച്ചതും..
“സൂസൻ, ഇനി ആരുടെയും സഹതാപവും സഹായവും വേണമെന്നില്ല.. നിങ്ങൾക്ക് പോകാം “.
സുഭാഷിണി അറുത്ത് മുറിച്ചു പറഞ്ഞു കൊണ്ട് തന്റെ മുറിയിലേക്ക് പൊയ്…
സുഭാഷിണിയുടെ വാക്കുകൾ സൂസനെ വളരെയധികം സങ്കടപ്പെടുത്തി… അത് അവരുടെ കണ്ണുകളിൽ പ്രകടമായിരുന്നു… അവർ പുറത്തിറങ്ങുമ്പോൾ അവിടുത്തെ ബഹളം കേട്ടാകും അയല്പക്കത്തെ മതിലിന്റെ മുകളിൽ പരദൂഷണതലകൾ ഉയർന്നു നിൽപ്പുണ്ടായിരുന്നു…
സൂസനും കുടുംബവും പൊയ് കഴിഞ്ഞു ചാരു അമ്മയുടെ മുറിയിലേക്ക് വന്നു… അവൾ ആദ്യമായാണ് അമ്മയെ ഇത്രയും ദേശ്യപെട്ടു കാണുന്നത്, തന്നേ പോലും അമ്മ ദേഷിച്ചൊന്നും പറഞ്ഞിട്ടില്ല.. പക്ഷേ ഇപ്പോൾ അമ്മയിൽ ഉണ്ടായമാറ്റം… അവളെ തെല്ലൊന്നു ഭയപ്പെടുത്തി….
“അമ്മ….. ”
ചാരു സുഭാഷിണിയെ വിളിച്ചു,..
സുഭാഷിണി മുഖമുയർത്തി നോക്കി…
സുഭാഷിണിയോട് എന്ത് പറയണമെന്നറിയാതെ നിന്നു കുഴങ്ങുകയാണ് ചാരു….
“ചാരു….. നമ്മൾ നാളെ നാട്ടിലേക്കു പോകുന്നു.. ”
പെട്ടന്ന് സുഭാഷിണി അത് പറഞ്ഞപ്പോൾ ചാരു ഒന്ന് ഞെട്ടി..
“എന്ത.. നാട്ടിലേക്കോ… അതെന്തിനാ.. “??
ആ ഞെട്ടല് മാറാതെ അവൾ ചോദിച്ചു
“കാര്യാ കാരണങ്ങൾ പറഞ്ഞാലേ നീ വരുത്തുള്ളൊ, ”
സുഭാഷിണിയിലെ ഭാവമാറ്റം ചരുവിനെ ഭയപ്പെടുത്തി..
“ഇതുവരെ നിന്നെ ഞാൻ ഒന്നിനും തടഞ്ഞിട്ടില്ല, ഈ മൂന്നു കൊല്ലം നിന്റെ ഇഷ്ടം നോക്കിയാണ് ഈ അന്ന്യ നാട്ടിൽ കഴിച്ചു കൂട്ടിയത്,.. സ്വന്തം നാടും വീടും വിട്ടു ഇങ്ങോട്ട് പൊന്നോണ്ടല്ലേ പലരും ഔദാര്യം വെച്ചു നീട്ടാൻ നിൽക്കുന്നത്.. ഇനി ഇവിടെ തുടരാൻ എനിക്ക് താൽപ്പര്യമില്ല.. അത് കൊണ്ട് നമ്മൾ നാളെ തറവാട്ടിലേക്ക് പോകുന്നു…”
സുഭാഷിണി എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു കഴിഞ്ഞിരുന്നു..
“അപ്പോൾ ഈ വീട്, അമ്മയുടെ ജോലി.. ഇതെല്ലാം എന്ത് ചെയ്യും ”
“അതൊക്കെ നാട്ടിൽ ചെന്നു തീരുമാനിക്കുന്നുള്ളു. ഇപ്പോൾ നീ പോയി കൊണ്ട് പോകാനുള്ളതൊക്കെ റെഡി ആക്ക്..”
” അമ്മേ അത് പെട്ടന്ന് “…
“നിന്നോട് പറഞ്ഞത് കേട്ടാൽ മതി ചാരു… ”
ചരുവിനോട് സുഭാഷിണി ദേശ്യപെട്ടു…
അമ്മയിലെ മാറ്റം അവളിൽ ഞെട്ടലും അതെ പോലെ ഭയവും ഉണ്ടാക്കി.. അമ്മേ അനുസരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് അവൾക്കു മനസ്സിലായിരുന്നു… മനസ്സില്ല മനസ്സോടെ അമ്മയെ അനുസരിക്കാൻ ചാരുവും തയാറായി തന്റെ മുറിയിലേക്ക് നടന്നു..
“ചാരു ”
സുഭാഷിണി ചാരുനെ പിന്നിൽ നിന്നും വിളിച്ചു.
“മ്മ്…. “.
അവൾ തിരിഞ്ഞു നോക്കാതെ ഒന്ന് മൂളുകമാത്രം ചെയ്തു.
“ഏട്ടനെ വിളിക്കണം, പിന്നെ കൃഷ്ണപുരത്തെ കാര്യസ്ഥനെയും”.
“മ്മ് ”
അതിനു മൂളൽ മാത്രം നൽകി അവൾ മുറിയിലേക്ക് പൊയ്…
നാട്ടിലേക്കു പോകാൻ ഒരുങ്ങുമ്പോഴും അവളുടെ മനസ്സിൽ തെളിഞ്ഞു വന്നത് പ്രേമിന്റെ മുഖമാണ്.. തന്റെ അച്ഛന്റെ ബോഡിക്ക് മുന്നിലേക്ക് കുറെ നോട്ടുകെട്ടുകൾ വീശിയെറിയുന്ന പ്രേമിന്റെ മുഖം… അതോടെ ചരുവിന്റെ പോയ ശൗര്യം തിരിച്ചു വന്നു…
*******************
ഇതേ സമയം തെക്കൻ കേരളത്തിലെ ഒരു തീരദേശ ഹൈ വായിലൂടെ ഒരു audi Q7 കുതിച്ചു പായുകയാണ്… കുറച്ചു നേരത്തെ യാത്രക്ക് ശേഷം ആ കാർ കടൽ തീരത്തോട് ചേർന്ന ഒരു പള്ളിമുറ്റത്ത് ചെന്നു നിന്നു.
ആ ചെറുപ്പക്കാരൻ കാറിൽ നിന്നുമിറങ്ങി….
പള്ളിയെ ആകെയൊന്നു വീക്ഷിച്ചു..
ഏകദേശം 5 നൂറ്റാണ്ടോളം പഴക്കം വരുന്ന ഒരു പുരാതന ക്രിത്യൻ ദേവാലയം.. കാലപ്പഴക്കം അതിന്റെ പ്രൗഢിക്ക് ഒരു കോട്ടവും തട്ടിച്ചിട്ടില്ല.. പക്ഷേ പള്ളിയുടെ വാതിൽ അടഞ്ഞു കിടക്കുന്നു, ചുറ്റുവട്ടത് ആരുമില്ല.
“ആരാ എവിടുന്നാ… ഇതിനു മുന്നേ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ “.
ആ ചെറുപ്പക്കാരൻ ന്റെ പുറകിൽ നിന്നും ആരോ ചോദിച്ചു, അവൻ തിരിഞ്ഞു നോക്കിയതും 55 വയസോളം പ്രായമുള്ള ഒരു മദ്യ വയസ്‌ക്കൻ, വെള്ള ഷർട്ടും മുണ്ടും, ക്ലീൻ ഷേവ് തലയിൽ കഷണ്ടി കയറിയിരിക്കുന്നു.. ഒറ്റ നോട്ടത്തിൽ നിന്നും അത് ഈ പള്ളിയുടെ കപ്പ്യാരാണെന്നു അവനു മനസ്സിലായി…
” ആരാ ചോദിച്ചത് കേട്ടില്ലേ, ”
അവനിൽ നിന്നും ഉത്തരം കിട്ടാത്തതിനാൽ അദ്ദേഹം വീണ്ടും ചോദിച്ചു.
“ഞാൻ… ഞാൻ കുറച്ചു ദൂരെന്ന ചേട്ടാ എനിക്ക് ഫാദർ ബെന്നീ യെ ഒന്ന് കാണണം… ”
“അഹ്.. അച്ഛനെ കാണാന വന്നേ. ”
“അഹ് ചേട്ടാ.. ”
” ഇവിടെ ഈ സമയത്ത് അങ്ങനെ ആരും വരാറില്ല.. ഞായറാഴിച്ച മാത്രമേ പള്ളി തുറക്കു..”
“ഒഹ് അപ്പോൾ അച്ഛനും ഞായറാഴിച്ചയെ കാണാറുള്ളോ? ”
“ഏയ് അച്ഛൻ ഇവിടെ തന്നെയാ.. കുറച്ചു മാറി ഒരു അനാഥാലയം ഉണ്ടേ അവിടുത്തെ കുട്ടികളുടെ പഠിപ്പും കാര്യങ്ങളുമൊക്കെ അച്ഛനാണ് നോക്കണേ. അതുകൊണ്ടാണ് അച്ഛനെ ഇവിടെ കണത്തെ, ”
“മ്മ്.. അച്ഛൻ ഇപ്പോൾ വരും ചേട്ടാ.. ”
“ഇപ്പോൾ സമയം…… അഹ് 2 ആകുന്നു ഇപ്പോൾ വരും… സാർ അങ്ങോട്ടിരുന്നോളു അച്ഛൻ വരുമ്പോൾ ഞാൻ പറഞ്ഞേക്കാം.. ”
പള്ളിയുടെ വലതു വശത്തു കാണുന്ന കെട്ടിടത്തിലെ മര ബെഞ്ച് ചൂണ്ടി അദ്ദേഹം പറഞ്ഞു.. എന്നിട്ട് അദ്ദേഹം ആ കെട്ടിടത്തിനുള്ളിലേക്കു പോയി..
പക്ഷേ ആ ചെറുപ്പക്കാരൻ പോയത് പള്ളിയുടെ പിന്നാമ്പുറത്തേക്കാണ്… പള്ളിയുടെ പുറകിലെ കമ്മ്യൂണിസ്റ്റ് പച്ച വളർന്ന വഴിയിലൂടെ നടന്നവൻ കടൽ തീരത്തെ ചെറിയ ഒരു മതിൽ കെട്ടിന് മുന്നിലെത്തി.. ആ ജീർണിച്ച ഗേറ്റ്
തുറന്നവൻ അതിനുള്ളിലേക്ക് കടന്നു. ചുറ്റും കല്ലറകളാണ് നൂറ്റാണ്ടുകൾ പഴക്കമുണ്ട് പലതിനും, എല്ലാറ്റിനും കാടു കയറിയിരിക്കുന്നു. അവൻ അതിനു നടുവിലൂടെ നടന്നു അധികം പഴക്കം ചെല്ലാത്തൊരു കല്ലറയുടെ മുന്നിൽ എത്തി.. അവൻ ആ കല്ലറയുടെ മുന്നിൽ മുട്ട് കുത്തി, അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. കുറെ നേരം അവൻ ആ നിൽപ്പ് തുടർന്നു..
“കുറെ നേരമായോ പ്രേം വന്നിട്ട് ”
പുറകിൽ നിന്നും അവനു പരിചയമുള്ള ശബ്ദം കേട്ടു അവൻ അവിടെ നിന്നും എഴുനേറ്റ്. അഹ് കല്ലറക്കു അഭിമുഖമായി നിന്നു.. പിന്നെ തന്റെ കണ്ണുകൾ തുടച്ചവൻ തിരിഞ്ഞു.
അവിടെ വെള്ള ളോഹയും ധരിച്ചു ഫാദർ ബെന്നി.
പ്രേം ബെന്നിയെ കണ്ടതും ഒന്ന് പുഞ്ചിരിച്ചു.. പിന്നെ ഇരുവരും കൂടെ ആ സെമിത്തേരിയിൽ നിന്നും പുറത്തേക്കു വന്നു.. അവർ നേരെ പോയത് കടൽ തീരത്തേക്കാണ്..
“പ്രേം നീ വരേണ്ടിരുന്നില്ല. ”
കടൽ തീരത്തേക്ക് നടക്കുന്നതിനിടയിൽ ഫാദർ പറഞ്ഞുതുടങ്ങി.
“എല്ലാം കഴിഞ്ഞിട്ട് അഞ്ച് വർഷം കഴിഞ്ഞു, ഇനിയെങ്കിലും കഴിഞ്ഞെതെല്ലാം നീ മറക്കണം, നിനക്ക് ഒരു ജീവിതമുണ്ട്, അത് നീ നശിപ്പിക്കരുത് “.
“ബെന്നി… ”
ഇടറുന്ന ശബ്ദത്തിൽ പ്രേം വിളിച്ചു.
“ആൻ അവൾ പൊയ്.. മരിച്ചവർ തിരിച്ചു വരില്ല പ്രേം. ഇനിയും അവൾക്കു വേണ്ടി നീ നിന്റെ ജീവിതം കളയരുത്. നിനക്ക് വേണ്ടി ഒരു പെണ്ണ് കാത്തിരിപ്പുണ്ട്, “.
“ആൻ ഈ ലോകത്ത് ഇല്ലെന്ന സത്യം എനിക്ക് അറിയാം ബെന്നി. പക്ഷേ ഇപ്പോൾ ഞൻ വന്നത് മറ്റൊരു കാര്യമറിയാനാണ് ”
“എന്ത് കാര്യം? ”
“ഞങ്ങളുടെ കുഞ്ഞു ഇപ്പോഴും ജീവനോടെ ഉണ്ടോ,? ”
“ഇതിനു മുൻപും ഈ ചോദ്യം എന്നോട് നീ ചോദിച്ചതാണ്, അന്ന് തന്ന അതെ ഉത്തരമാണ് ഇപ്പോഴും എനിക്ക് പറയാനുള്ളത് അന്ന് ആനിന്റെ ഒപ്പം കുഞ്ഞും….. ”
ബെന്നിയുടെ വാക്കുകൾ ഇടറി..
“അല്ല ഇപ്പോൾ ഇങ്ങനെ ഒരു സംശയം തോന്നാൻ കാര്യം? ”
“അറിയില്ല ബെന്നി ആരോ ഉള്ളിന്റെ ഉള്ളിൽ നിന്നും പറയും പോലെ എന്റെ കുഞ്ഞു ജീവിച്ചിരുപ്പുണ്ടെന്ന്,. ”
“അത് നിന്റെ തോന്നലാണ് പ്രേം.. എല്ലാം അന്നത്തോടെ അവസാനിച്ചു. നീ മരിച്ചവർക്കു വേണ്ടി കാത്തിരിക്കേണ്ട പ്രേം. നിന്നെ സ്നേഹിക്കുന്നവർക്കുവേണ്ടി ജീവിക്കുക. ”
പ്രേം എല്ലാം മൗനമായി കേട്ടുനിന്നു.
“പ്രേം നീ വിവാഹം കഴിക്കാൻ പോകുന്ന കുട്ടിയോട് ആനിനെ കുറിച്ച് പറയുക,. നിങ്ങൾക്കിടയിൽ ഒരു മറയും പാടില്ല.. നീ സന്തോഷമായി ഇരിക്കുന്നതാണ് ആനിനും ഇഷ്ടം.. ”
പ്രേമം മൗറുപടി നൽകാതെ അല തല്ലുന്ന ആഴിലേക്കും നോക്കി നിൽക്കുകയാണ്.
“ഇനി പോകാം പ്രേമം. ഒരുപാട് ദൂരം പോകേണ്ടതല്ലേ.. ”
അതും പറഞ്ഞു ഫാദർ ബെന്നി പ്രേമിനേം കൂട്ടി പള്ളി മുറ്റത്തേക്ക് വന്നു. പ്രേമിനെ യാത്രയാക്കി തിരികെ തന്റെ മുറിയിൽ വന്നു.. പിറകെ കപ്പ്യാരും.
“ആ വന്നത് ആരാ അച്ചോ? ”
മുറിയെലേക്കു വന്ന കപ്പ്യാർ ചോദിച്ചു.
“അതെന്റെ ജീവന്റെ ജീവനായിരുന്നു ചാണ്ടി ചേട്ടാ ”
കപ്പ്യാരുടെ ചോദ്യത്തിന് അത്രമാത്രം പറഞ്ഞു ഭിത്തിയിലുരുന്ന ഫോട്ടോയിലേക്കു നോക്കി നിന്നു.. അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുണ്ടായിരുന്നു…
തിരികെയുള്ള യാത്രയിൽ വൈഗെയെ പ്രേമം വിളിച്ചിരുന്നു,.. നാളെ കാണാമെന്നും പറഞ്ഞു.
***********
ഫാത്തിമയുടെ കൂട്ടുകാരി പറഞ്ഞ സമയത്തു തന്നേ പ്രിയനും ഷമീറും അവൾ പറഞ്ഞ സ്ഥലത്തെത്തി… ഉച്ചക്ക് ശേഷമുള്ള ട്രിപ്പ് മണികണ്ഠനെ ഏല്പിച്ചാണ് പ്രിയൻ ഷമീറിനൊപ്പം വന്നത്.. ഇരുവരും ഷമീറിന്റെ ബൈക്കിലാണ് വന്നിരിക്കുന്നത്.
“ട നീ ആ പെണ്ണിനെ ഒന്ന് വിളിച്ചു നമ്മൾ എത്തിന്നു പറ. ”
ബൈക്ക് ഒതുക്കി ഇറങ്ങിയ ശേഷം പ്രിയൻ പറഞ്ഞു.
“മ്മ് ”
ഷമീർ തന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് തന്നേ രാവിലെ വിളിച്ച നമ്പറിലേക്ക് തിരിച്ചു വിളിച്ചു.
ആദ്യ രണ്ടു റൗണ്ട് റിങ്ങ് ചെയ്തു നിന്നതിനു ശേഷമാണ് അവൾ ഫോൺ എടുത്തത്.
“ഹലോ, ചേട്ടാ എത്തിയോ,? ”
അവൾ ഫോൺ എടുത്തപാടെ ചോദിച്ചു.
“അഹ് എത്തി താനിവിടെ? ”
“ഞാൻ ദേ കിങ്‌സ് ഡ്രൈവിംഗ് സ്കൂളിന്റെ ഓഫീസിൽ ഉണ്ട്…”
“Ah.ദേ വന്നു.. ”
ബൈക്ക് അവിടെ വെച്ചു ഷമീറും പ്രിയനും അവൾ പറഞ്ഞ സ്ഥലത്തേക്ക് നടന്നു. അവർ നിന്നിടത്തുന്നും ഏകദേശം 100 മീറ്റർ മാത്രം അകലെയാണ് ആ ഡ്രൈവിംഗ് സ്കൂൾ.
അവർ ചെല്ലുമ്പോൾ ആ പെൺകുട്ടി അവിടെ ഇരിപ്പുണ്ടായിരുന്നു.
(ഒരു ചുമന്ന ചുരിദാർ ഇട്ട സുന്ദരി.. )
“അതിങ്ങു ത, പോണം ”
അവൻ ചെന്നപാടെ ചോദിച്ചു,
“തരാം, അതിനു മുൻപ് ചേട്ടൻ ഇതൊന്നു കാണ് “.
അതും പറഞ്ഞു അവൾ അവളുടെ മൊബൈലിൽ ഒരു വീഡിയോ പ്ലേ ചെയ്തു അവന്റെ കൈലേക്കു കൊടുത്തു. ഷമീർ ഒരു സംശയത്തോടെ ആ ഫോൺ വാങ്ങി നോക്കി കൂടെ പ്രിയനും.
വീഡിയോ പ്ലേ ആയി തുടങ്ങി “; അതിൽ ഫാത്തിമ നിന്നു ലെറ്റർ എഴുതുന്നു കൂടെ ആ പെൺകുട്ടിയും.
“ടി ഫാത്തി നീ ഈ ചെയ്യുന്നത് ചതിയാണ്, ആ ചേട്ടൻ നിന്നെ എത്രമാത്രം സ്നേഹിക്കുനുണ്ടന്നോ, നീ ഇങ്ങനൊന്നും ചെയ്യാൻ പാടില്ല, ”
“പിന്നെ സ്നേഹം, എന്റെ പൊന്നുമോളെ ഇതൊക്കെ സീരിയസ് ആയി എടുക്കാൻ നിന്നാൽ നമ്മുടെ ലൈഫ് പോയത് തന്നേ, പിന്നെ അവന്റെ കൂടെ പോയാൽ ഞാൻ പിന്നെ ഗോപി വരച്ചമാതി. ഇപ്പോൾ വന്നേക്കുന്ന പ്രൊപോസൽ എന്തുകൊണ്ടും നല്ലതാണ് തോന്നിയൊണ്ട ഞാൻ ഓക്കെ പറഞ്ഞെ, ആളെ ആര്മിയിലാണ്. അപ്പോൾ എന്റെ ലൈഫ് സെറ്റ് ആയി. ”
അവൾ ആ ലെറ്റർ എഴുതികൊണ്ടു പറഞ്ഞു
“എടി എന്നാലും, ഇത് ആ ചേട്ടൻ എങ്ങനെ ”
“ഒഹ് ഒരു ചേട്ടൻ നിന്റെ സ്വന്തം ചേട്ടനൊന്നും അല്ലല്ലോ ഇത്രയും feel ചെയ്യാൻ, എനിക്ക് എന്റെ ലൈഫ് നോക്കണം, അതിനാണ് ഈ ലെറ്റർ പിന്നെ ഇത് കൊടുത്തിട്ടു നീ എന്ത് പറയും, അല്ലെ നീ ഒന്നും പറയണ്ട ഇത് കിട്ടിക്കഴിഞ്ഞു അവൻ കുറെ കലം ഇതുകൊണ്ട് ഇരുന്നോളാം, ഇന്നാ ഇത് കൊടുത്തേരെ, എങ്കിൽ ഞാൻ ഇറങ്ങട്ടെ ഇക്ക ഇപ്പോൾ വരും. ”
അവൾ തന്റെ കൈയിൽ ഇരുന്ന ലെറ്റർ കൊടുത്ത ശേഷം അവിടെ നിന്നും പൊയ് അതോടെ ആ വീഡിയോ അവസാനിച്ചു.
ഇതെല്ലാം കണ്ട് ഷമീർ ആകെ മരവിച്ചു നിൽക്കുകയാണ് പ്രിയനും അതുതന്നെയാണ് അവസ്ഥ.
ജീവന് തുല്യം സ്നേഹിച്ചപെണ്ണ് അവനെ ചതിച്ചിരിക്കുന്നു ആയിരം കത്തികൾ കുത്തി ഇറക്കുന്ന വേദന അവൻ അനുഭവിക്കുന്നു, പക്ഷേ അവനിൽ നിന്നും ഒരു പ്രതികരണവും ഇല്ല. അവർക്കിടയിൽ ഒരു നിശബ്ദത തളം കെട്ടി നിന്നു..
ഷമീറിന്റെ വേദന വിവരിക്കുന്നതിലും അപ്പുറമായിരുന്നു. പ്രിയൻ ഫോൺ വാങ്ങി ആ പെണ്ണിനെ ഏൽപ്പിച്ചു. പിന്നൊന്നും പറയാൻ നിൽക്കാതെ അവൻ ഷമീറിനെയിം കൂട്ടി അവിടെ നിന്നും പോയി..
അവർ പോകുന്നതും നോക്കി ഒരു നെടുവിപ്പിട്ടുകൊണ്ട് ആ പെൺകുട്ടിയും അവിടെ നിന്നുമിറങ്ങി.. തിരിച്ചുള്ള യാത്രയിൽ ഷമീർ പ്രിയന്റെ തോളിൽ തല ചരിച്ചു കിടക്കുകയാണ്. ഒന്നും മിണ്ടുന്നില്ല.
ഷമീറിന് എല്ലാം മനസ്സിലായിരുന്നു തന്റേതെന്ന് കരുതിയ പെണ്ണ് തന്നേ വഞ്ചിച്ചിരിക്കുന്നു.. അവനു ഇപ്പോഴും അവളോട് ദേശ്യം തോന്നുന്നില്ല. അവനു ഇപ്പോളുള്ള വികാരം എന്തെന്ന് അവനുപോലും അറിയാൻ പറ്റുന്നില്ല അവന്റെ മുന്നിൽ തെളിയുന്ന ഒരേ ഒരു മുഖം മാത്രം തന്റെ വാത്സല്യനിധിയായ ഉമ്മയുടെ മുഖം. അവന്റെ അവസ്ഥ മനസ്സിലാക്കി പ്രിയൻ ഷമീറിന്റെ വീട്ടിലേക്കാണ്.. വണ്ടി വിട്ടത്.
വീട്ടിലേക്കു കയറുമ്പോൾ ഷമീറിന്റെ ഉമ്മ നിസ്‌ക്കരിക്കുകയായിരുന്നു.
ഷമീറും, പ്രിയനും കൂടി ഓടിട്ട ആ കൊച്ചുവീട്ടിലേക്കു കയറി. ഭിത്തിയിൽ അവരെ ഉപേക്ഷിച്ചുപോയ വാപ്പാടെ ഫോട്ടോയിലേക്കു ഷമീർ നിർവികാരമായ ഒന്ന് നോക്കി. ..
അവർ ഇരുവരും ആ ചെറിയ വീടിന്റെ അരഭിത്തിയിലേക്ക് ഇരുന്നു..
ഷമീറിൽ ഒരു ഭവ വ്യത്യാസവുമില്ല. അവൻ പുറത്തേക്കു നോക്കി ഇരുപ്പാണ് എന്തൊക്കയോ ചിന്തിക്കുന്നുണ്ട്.
“എന്താണ് മല്ലനും മദേവനും നേരത്തെ കേറിയേ.. ഇന്ന് കാക്ക മലന്നു പറക്കും ”
അതും പറഞ്ഞാണ് ഷമീറിന്റെ ഉമ്മ നസീമ ഉമ്മറത്തേക്ക് വന്നത്,
അവരെ കണ്ടതും പ്രിയൻ ഒന്ന് ചിരിച്ച്.. പക്ഷേ ഷമീർ, ഒന്നും മിണ്ടുന്നില്ല ആ ഇരിപ്പു തന്നാണ്…
“ഇവനെന്ത മോനേ ഇഞ്ചി തിന്ന കൊരങ്ങനെ പോലെ ഇരിക്കണേ? ”
ഷമീറിന്റെ ഇരുപ്പ് കണ്ട് ഉമ്മ പ്രിയനോട് ചോദിച്ചു..
“ഉമ്മ മാമയെ വിളിച്ചു പറഞ്ഞേക്കു ഞാൻ വരാൻ തയാറാണെന്നു.”
ഷമീർ പറയുന്നത് കേട്ടു പ്രിയനും ഉമ്മയും ഒരേപോലെ ഞെട്ടി..
പ്രിയൻ അത്ഭുതത്തോടെ ഷമീറിനെ നോക്കുമ്പോൾ, ഉമ്മയുടെ നോട്ടത്തിൽ മോനു നല്ല ബുദ്ധി തെളിഞ്ഞു എന്ന സന്തോഷമായിരുന്നു.
“എന്റെ റബ്ബേ എന്റെ പ്രാർത്ഥന നീ കേട്ടല്ലോ അവസാനം എന്റെ കുഞ്ഞിന് നല്ല ബുദ്ധി കൊടുത്തല്ലോ … ഞാൻ ഇപ്പോൾ തന്നേ നിന്റെ മാമയെ വിളിച്ചു പറയാം. ”
അതും പറഞ്ഞു ഉമ്മ അകത്തേക്ക് പോയി.
പ്രിയൻ പിന്നെയും അത്ഭുതത്തോടെ ഷമീറിനെ നോക്കി …
രാവിലെ കരഞ്ഞു പിടിച്ചിരുന്ന ചെറുക്കൻ ഇപ്പോൾ ഉണ്ടായ മാറ്റം അവനു വിശ്വസിക്കാൻ പറ്റുന്നില്ല.
“എന്താടാ ഇങ്ങനെ നോക്കുന്നെ, ”
മുഖത്ത് ഭവ വെത്യാസം വരുത്താതെ തന്നേ ഷമീർ ചോദിച്ചു..
” ഏയ്… ഒന്നുല്ല ”
പ്രിയൻ ഷമീറിന്റെ ചോദ്യത്തിന് മുന്നിൽ പകച്ചു പൊയ്..
“നിന്റെ നോട്ടത്തിന്റെ അർത്ഥം മനസായിലായി, ;അളിയ എന്നെ മാമ വിളിക്കാൻ തുടങ്ങിട്ടു കുറെ കാലമായി, പക്ഷേ അപ്പോഴൊക്കെ ഞാൻ അവൾക്കുവേണ്ടിയാണ് ഒഴുഞ്ഞുമാറി നിന്നത്. പക്ഷേ എന്നെ ഒരു കെഴങ്ങനാക്കിട്ടു അവൾ നല്ല ജീവിതം തേടി പോകുന്നു, അപ്പോൾ ഞാനും എന്റെ ലൈഫ് നോക്കണ്ടേ നീ പറ ”
“അപ്പോൾ അവൾ തേച്ചതിൽ നിനക്ക് ഒരു വിഷമവുമില്ലെ?, അല്ല രാവിലെ ഇതല്ലരുന്നല്ലോ നിന്റെ അവസ്ഥ? ”
“ഹ്മ്മ്…. വിഷമം… അഹ് വിഷമമുണ്ട്.
പക്ഷേ ഞാൻ വിഷമിച്ചതുകൊണ്ടോ ജീവനൊടുക്കിയത് കൊണ്ടോ അവൾക്കൊരു കോപ്പുമുണ്ടാകില്ല.. അപ്പോൾ ഞൻ എന്തിനാടാ എന്റെ ജീവിതം അവൾക്കു വേണ്ടി നശിപ്പിക്കുന്നത്. ”
ഷമീറിന്റെ ഓരോ വാക്കും ഉറച്ചതായിരുന്നു.
പ്രിയന് ഷെമീറിനെ നോക്കിൽക്കുമ്പോൾ അവൻ ഓർത്തുപോയി.”:രാവിലെ തൊട്ടു കുറച്ചു മുമ്പ് വരെ കണ്ട ഷമീർ അല്ല ഇപ്പോൾ എന്റെ മുന്നിൽ നിൽക്കുന്നത്, എല്ലാത്തിനെയും നേരിടാൻ വളരെ കുറച്ചു നിമിഷങ്ങൾ കൊണ്ട് അവനു കഴിഞ്ഞിരിക്കുന്നു. ”
“അഹ് ഷെമിയെ ഞാൻ അവനെ വിളിച്ചു പറഞ്ഞിട്ടുണ്ട്, ഒരാഴ്ചക്കുള്ളിൽ എല്ലാം ശെരിയാക്കിട്ടു വിളിക്കാമെന്ന പറഞ്ഞെ.. ”
ഉമ്മറത്തേക്ക് കൈയിൽ സുലൈമാനിയുമായി വന്ന ഉമ്മാന്റെ ശബ്ദമാണ് ഷമീറിന്റെയും, പ്രിയന്റെയും സംസാരത്തിനു വിരാമമിട്ടത്..
പ്രിയനും ഷമീറും ഉമ്മ കൊണ്ടുവന്ന സുലൈമാനി വാങ്ങി കുടിച്ചു… .
“അല്ല ഷമി നിനക്ക് പോണോടാ, ഞാൻ അച്ഛനോട് പറഞ്ഞു ഞങളുടെ കമ്പനിയിൽ ഒരു ജോലി വാങ്ങി തരാം, ഇതിനു മുമ്പും ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ ”
“ഏയ് അത് വേണ്ട അളിയ, അത് ശെരിയാവില്ല, ”
“എന്താടാ ഏട്ടൻ സമ്മദിക്കില്ലന്നു വെച്ചാണോ, അതിനു നീ എന്നെ പോലല്ലോ.. നീ ഒരു M.sc കാരനല്ലേ. ”
പ്രിയൻ അത് പറയുമ്പോൾ നിർവികാരത നിറഞ്ഞ മുഖത്ത് ഒരു പുഞ്ചിരി തെളിച്ചുകൊണ്ട് ഷെമീർ പറഞ്ഞു..
“ഞാൻ നിന്റെ കമ്പനിയിൽ ജോലിക് കയറിയാൽ ഞാൻ നിന്റെ ഫ്രണ്ട്ഷിപ് മുതെലെടുക്കുവാനെന്നെ എല്ലാവരും പറയു. അത് കൊണ്ട് അത് വേണ്ടടാ പ്ലീസ് ”
“അതെ കുഞ്ഞേ അതൊന്നും വേണ്ട ഇനിയെങ്കിലും അവൻ ആരെയും ആശ്രയിക്കാതെ ജീവിക്കാൻ പടിക്കട്ടെ,”
ഉമ്മയും ഷമീറിനെ പിന്താങ്ങിയതോടെ പ്രിയന് മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല.
പ്രിയൻ ബാക്കി വന്ന സുലൈമാനിയും കൂടെ കുടിച്ചിട്ട് ഗ്ലാസ് ഉമ്മയെ ഏൽപ്പിച്ചു.. ഉമ്മ ഗ്ലാസ്സുമായി അകത്തേക്ക് പൊയ്..
“പ്രിയ നീ കരുതുന്നുണ്ടോ ഇതൊരു ഒളിച്ചോട്ടമാണെന്നു. ”
ഉമ്മ പോയതും അവർ വിഷയത്തിലേക്കു വന്നു.
പ്രിയൻ ഉത്തരം കൊടുക്കാതെ വെറുതെ ഒന്ന് ചിരിച്ചു.
“എന്താടാ ചിരിക്കുന്നത്,… ”
ഷമീറും ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഏയ് ഒന്നുമില്ലളിയ, നിന്റെ ചോദ്യം കേട്ടു ചിരിച്ചത ”
പ്രിയൻ മറുപടി പറഞ്ഞു
“ഇതൊരൊളിച്ചോട്ടം തന്നെയാണ്, പക്ഷേ ഞാനൊരു ഭീരുവാണെന്നു നീ വിചാരിക്കരുത്, എനിക്ക് ഒരു മാറ്റം അനിവാര്യമാണ്, അതിനു എനിക്ക് പോയെ പറ്റു.. ”
“ഹ്മ്മ്.. എല്ലാം നിന്റെ തീരുമാനം പോലെ നടക്കട്ടെ. എങ്കിൽ പിന്നെ ഞാൻ ഇറങ്ങട്ടെടാ ഒന്ന് കുളിക്കണം, ആകെ മുഷിഞ്ഞു.. നീ എന്നെ വീട്ടിലേക്കു വിട്…”
അതും പറഞ്ഞു പ്രിയൻ ഷമീറിന്റെ ബൈക്കിൽ കയറി വണ്ടി തിരിച്ചു..
“അല്ല കുഞ്ഞു ഒന്നും കഴിക്കാതെ പോകുവാണോ, ”
പ്രിയൻ ഇറങ്ങുന്ന കണ്ടുകൊണ്ട് ഉമ്മ ഓടിവന്നു ചോദിച്ചു..
“അഹ് .. ഉമ്മ പോട്ടെ പിന്നെ വരാം… ”
പ്രിയൻ ബൈക്ക് start ചെയ്തപ്പോൾ ഷമീർ പിന്നിൽ കയറി യാത്രയായി..
**********************
പ്രിയനേ ഗേറ്റിനു മുന്നിലിറക്കി ഷമീർ തിരിച്ചു പോന്നു.
വീട്ടിലേക്കു കയറി ചെല്ലുമ്പോ ഹാളിൽ തന്നേ അച്ഛനും അമ്മയും, പ്രേമും ഇരിപ്പുണ്ട്.
അമ്മയുടെ അച്ഛന്റെയും മുഖത്ത് പതിവിലേറെ സന്തോഷം നിറഞ്ഞു നിൽക്കുന്നു..
പ്രേമാണെങ്കിൽ തന്റെ സ്ഥിരം ഭാവത്തിൽ ലാപ് ടോപ്പിൽ കുത്തുന്നു..
“നീ എവിട പോയേക്കുവാരുന്നു, ഫോണേന്ത ഓഫ് ആക്കിയേക്കുന്നെ ”
കേറിവന്ന പാടെ അച്ഛൻ ചോദിച്ചു…
” അത്.. ഞാൻ ഷമീറിന്റെ വീട്ടിൽ വരെ പോയിരുന്നു, ”
അതും പറഞ്ഞു കൊണ്ട് പ്രിയൻ തന്റെ പോക്കെറ്റിൽ നിന്നും ഫോൺ എടുത്തുനോക്കി അത് ഓഫ് ആയിരുന്നു..
“മ്മ്… ”
അതിനു മറുപടിയായി പ്രതാപൻ ഒന്ന് ഇരുത്തിമൂളുക മാത്രം ചെയ്തു..
“കുഞ്ഞാ… നിന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു… ”
അമ്മ വളരെ സന്തോഷത്തോടെയാണ് അത് പറഞ്ഞത്…
പെട്ടന്നാണ് പ്രേമം അത് കേൾക്കാൻ താൽപ്പര്യമില്ലാത്ത മട്ടിൽ അവിടെനിന്നും എഴുന്നേറ്റു പോയ്…
മൂവരും പ്രേമം പോകുന്നതും നോക്കി നിന്നു.
” അല്ല എന്ത അമ്മ പറയാനുള്ളത്, ”
പ്രിയന്റെ ചോദ്യമാണ് പ്രേമിനെ നോക്കി ഇരിക്കുന്ന പ്രതാപനെയും ശാരിയെയും, അവർ പറയാൻ തുടക്കമിട്ട കാര്യത്തിലേക്ക് കൊണ്ടുവന്നത്.
” ഹ… ട ചാരു…. ചാരു വിളിച്ചിരുന്നു.. അവർ നാളെ തറവാട്ടിലെത്തുമെന്നു, പിന്നെ ഇനി അവിടെ ആണ്, തിരിച്ചു പോണില്ലാന്ന് “?
ശാരി വളരെ സന്തോഷത്തോടെയാണ് ആ വാർത്ത പ്രിയനോട് പറഞ്ഞത്..
അത് കേട്ടപ്പോൾ പ്രിയനും ഞെട്ടലും സന്തോഷവും ഒരുമിച്ചു വന്നു..
“അത് പറയാനാ നിന്നെ വിളിച്ചേ, അപ്പോൾ കിട്ടുന്നുമില്ല. ”
ശാരി അതും കൂടെ കൂട്ടിച്ചേർത്തു.
“അല്ല ഇത് ഏട്ടനറിഞ്ഞോ? ”
“അറിഞ്ഞു, പക്ഷേ ഒന്നും പറഞ്ഞില്ല.”
“മ്മ്… ”
പ്രിയൻ ഒന്ന് മൂളുക മാത്രം ചെയ്തു, പിന്നെ തന്റെ മുറിയിലേക്ക് പോകുവാൻ തുടങ്ങിയപ്പോഴാണ് അച്ഛൻ പിറകിൽ നിന്നും ചോദിച്ചത്.
“കുഞ്ഞാ നാളെ നീ ഫ്രീ ആണോ? ”
“അഹ്… അച്ഛാ… ”
അവൻ തിരിഞ്ഞു നിന്നു മറുപടി പറഞ്ഞു.
“എങ്കിൽ നാളെ നീയും അമ്മയെ ഒന്ന് ഓച്ചിറ വരെ കൊണ്ട് പോകണം, ”
“മ്മ് ”
പ്രിയൻ തല കുലുക്കി സമ്മദിച്ചിട്ടു തന്റെ മുറിയിലേക്ക് പോയി..
മുറിയിലെത്തി അവൻ കാട്ടിലേക്ക് കിടന്നു, അവന്റെ മനസ്സിൽ മുഴുവൻ ഷമീറിന്റെ കാര്യമായിരുന്നു,.. അവനു പറ്റിയ ചതിയും വളരെ പെട്ടന്ന് തന്നേ അവൻ അതിനെ നേരിട്ടതുമെല്ലാം പ്രിയൻ ഓർക്കുകയാണ്,..
ഷമീറിന്റെ പ്രണയ പരാജയം പ്രിയനെയും സ്വാധീനിച്ചിരുന്നു,.. ചാരുനോടുള്ള അവന്റെ പ്രണയത്തെ അവൻ മനസ്സിൽ തന്നേ കുഴിച്ചുമൂടി,.. ഇനി അവന്റെ മനസ്സിൽ പ്രണയത്തിന് ഒരു സ്ഥാനവുമില്ലെന്ന് അവൻ തീരുമാനിച്ചു, അതോടൊപ്പം ഷമീറിനെ ചതിച്ച ഫാത്തിമയോടുള്ള വെറുപ്പും അവനിൽ കൂടിവന്നു..
*********
തന്റെ മുറിയിൽ കട്ടിലിൽ ചാരിയിരുന്നു സ്വപ്നം കാണുകയാണ് വൈഗ… അവളുടെ മുഖത്ത് പതില്ലാതെ ഒരു സന്തോഷം കാണുന്നു..
” അഹ്… എപ്പോഴും ഇതാണല്ലേ പണി.. ”
മുറിയിലേക്ക് കയറിവന്ന മനസ്സാ വൈഗക്ക് ഇട്ടു താങ്ങി..
” ഏഹ്…. എന്ത്… ”
“അല്ല ഈ സ്വപ്നം കാണലെ,.. ”
“ഒന്ന് പോ മാളു… ഞാൻ സ്വപ്നം ഒന്നും കണ്ടതല്ല.. ”
അതും പറഞ്ഞു പെണ്ണ് മുഖം വീർപ്പിച്ചു കെട്ടി… നാണത്താലവും അവളുടെ വീർത്ത കവിൾ ചുമന്നിരുന്നു.
“അയ്യടാ… സ്വപ്നം കാണൂല്ല പോലും, അത് പറഞ്ഞപ്പോൾ ആ ഞാണം കണ്ടില്ലേ..? ”
മനസ്സാ പിന്നെ കുത്തി..
“പോ അവിടുന്ന്….”
വൈഗ ചിണുങ്ങുകൊണ്ട് തലയിണയിൽ മുഖം പൂഴ്ത്തി.
“അല്ല മിന്നൂസേ എന്ത് പറ്റി.. വൈകിട്ട് പ്രേമേട്ടന്റെ call വന്നപ്പോൾ തൊട്ടു തുടങ്ങിയതാണല്ലോ ഈ സ്വപ്‌നം കാണൽ., എന്തെ നിന്റെ കണവൻ എന്താ പറഞ്ഞെ… ”
അതുംപറഞ്ഞു മനസ്സാ വൈഗയുടെ അടുത്തേക്കിരുന്നു അവളുടെ തോളിൽ കൈ വെച്ചു.
വൈഗ മുഖമുയർത്തി മനസ്സയെ നോക്കി ഇപ്പോഴും അവളുടെ മുഖം നാണത്താൽ നിറഞ്ഞിരിക്കുകയാണ്.
“പറ മിന്നു എന്ത പറഞ്ഞെ ”
മനസ്സാ ഒരു കുസൃതിയോടെ വീണ്ടും ചോദിച്ചു…
“അതെ… ഏട്ടൻ…. ഏട്ടൻ നാളെ എന്നെ ഒന്ന് കാണണൊന്നു,😊”
“ഏഹ്…. ഇപ്പോൾ എവിടെ വെച്ചു… എന്ത കാര്യം, ”
“അതൊന്നും അറിയൂല്ല, എന്നെ കാണാനൊന്നു പറഞ്ഞു.. പിന്നെ സ്ഥലം രാവിലെ പറയാന്നും പറഞ്ഞു, ”
“ഒഹ് അപ്പോൾ അതാണ് മുഖത്ത് ഈ രക്തപ്രസാദം, നടക്കട്ടെ… നടക്കട്ടെ… പിന്നെ വന്ന കാര്യം മറന്നു നീ കഴിക്കാൻ വരുന്നോ, അതോ സ്വപ്നം കാണുവാണോ?”
“പോടീ കളിയാക്കാതെ, ഞാൻ വരുവാ ”
അങ്ങനെ വൈഗയും മനസ്സായും കൂടെ താഴേക്കു പൊയ്..
****************
രാവിലെ അമ്മ വിളിക്കുമ്പോഴാണ് പ്രിയൻ ഉറക്കമുണർന്നത്,,
“ട കുഞ്ഞാ എണിറ്റു റഡിയയെ.. ഇന്നലെ അച്ഛൻ പറഞ്ഞത് മറന്നോ നമുക് പോകണ്ടേ,, മതി ഉറങ്ങിയത് എണീറ്റെ… എണീറ്റെ… ”
അതും പറഞ്ഞു കൈയിലിരുന്ന ചായക്കപ്പ് ടേബിളിന്റെ മുകളിലേക്കു വെച്ചിട്ട് അമ്മ താഴേക്കു പൊയ്…
പ്രിയൻ റെഡി ആയി താഴേക്കു ചെല്ലുമ്പോൾ അമ്മ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.. അമ്മ അവനെ കാത്തിരിക്കുകയായിരുന്നു,..
“എന്റെ മോനേ നിനക്കു നല്ലൊരു ഡ്രസ്സ് ഇട്ടൂടെ, ”
താഴേക്കുവന്ന പ്രിയന്റെ കോലം കണ്ട് അമ്മ പറഞ്ഞു..
അപ്പോഴാണ് അവൻ അവനെ തന്നേ ശ്രെദ്ധിക്കുന്നത്.. ഒരു full സ്ലീവ് റൗണ്ട് നെക്ക് റെഡ് t-ഷർട്ട്, ഒരു ബ്ലാക്ക് സ്കിൻ ഫിറ്റ് ജീൻസും, വെട്ടി ഒതുക്കാതെ താടിയും വളർന്നു കിടക്കുന്ന മുടിയും,..
“ഒഹ് പിന്നെ… എനിക്ക് ഇതൊക്കെ മതി.. അമ്മ വന്നേ.. ”
അതും പറഞ്ഞു പ്രിയൻ പുറത്തേക്കു നടന്നു.
പോർച്ചിൽ കിടക്കുന്ന ബെൻസ് c ക്ലാസ്സ് ഇറക്കുമ്പോൾ, വീട് ജോലിക്കാരിയെ ഏൽപ്പിച്ചു ശാരിയും വന്നു കാറിൽ കയറി.
പ്രിയനും ശാരിയും പുറപ്പെട്ടു.
“അച്ഛനെവിടെ പോയമ്മേ..”
വണ്ടിയോടുകുന്നതിനിടെ പ്രിയൻ ചോദിച്ചു
“അച്ഛൻ തറവാട്ടിൽ പോയേക്കുവ ,.. ഇന്ന് സുഭയും ചാരുവും വരുവല്ലേ ,.. എല്ലാം പഴേത് പോലെ ആയ മതിയാരുന്നു. ”
ശാരി ഒരു നെടുവീർപ്പിട്ടു..
“മ്മ്.. ”
അതിനു പ്രിയൻ ഒന്ന് മൂളുക മാത്രം ചെയ്തു. പിന്നെ അവൻ ഒന്നും ചോദിക്കാൻ നിന്നില്ല..
“വണ്ടി നേരെ മാളിയേക്കലിലേക്കു പോട്ടെ, ”
ഓച്ചിറ അടുക്കാറായപ്പോൾ ശാരി പറഞ്ഞു.
പ്രിയൻ ഒന്ന് സംശയിച്ചു നോക്കിയെക്കിലും അമ്മ പറഞ്ഞപോലെ തന്നേ കേട്ടു..
തുടരും…..
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം പറയാൻ മറക്കരുത്, 4th part ഉടനെ തന്നെ വരുന്നതാണ്,..
സ്നേഹത്തോടെ❤️
അഭിമന്യു ശർമ്മ
Comments:
No comments!
Please sign up or log in to post a comment!