ആദിത്യഹൃദയം 5

ആദ്യമായി എഴുത്തുന്ന കഥയുടെ അഞ്ചാം ഭാഗം ….. ആദ്യഭാഗങ്ങൾ  വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ  വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്……..

ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക

കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.

പെട്ടന്ന്  ഗോഡൗണിലെ കറൻറ്റ് പോയി ….

ഇരുട്ട് മാത്രം …..

വർഗീസ്- “ടാ എന്താ ഉണ്ടായേ എന്ന് നോക്കടാ …”

അത് കേട്ടതും മല്ലന്മാരിൽ ഒരാൾ ഫോണിലെ ഫ്ലാഷും ഓണാക്കി പുറത്തെ കാൽ വെച്ചതും ….

അവൻ്റെ വേദനകൊണ്ടുള്ള അലർച്ചയാണ് കേട്ടത് …

എല്ലാവരും പേടിച്ചു …..

ഫോണിലെ ഫ്ലാഷ് എല്ലാവരും പുറത്തേക്കുള്ള ഡോറിലേക്ക് അടിച്ചു ….

ആ കാഴ്ച്ച കണ്ടതും അവർ ഞെട്ടി ….

രക്തത്തിൽ കുളിച്ചു കിടക്കുന്നു ….

പുറത്തേക്ക് ഇറങ്ങിയ മല്ലന്മാരിൽ ഒരുത്തൻ ….

ആ കാഴ്ച്ച കണ്ടതും …. എല്ലാവരും തങ്ങളുടെ ഗൺ എടുത്തു പിടിച്ചു ….

ഫ്ളാഷ്‌ലൈറ്റിൻ്റെ സഹായത്തോടെ ചുറ്റും നോക്കി …..

ആരെയും കാണുന്നില്ല ……

എല്ലാവരും ആദിയുടെ നേരെ ഫ്ളാഷ്‌ലൈറ്റുകൊണ്ട് നോക്കി …

ആദി എന്തോ കണ്ടത് പോലെ പേടിച്ചിരിക്കുന്നു …..

ആദിയെ ഭയം കീഴ്പെടുത്തി തുടങ്ങി….

ആദി മാത്രം അവരെ കണ്ടു …..

തങ്ങളോടൊപ്പം ഇരുട്ടിൽ നിൽക്കുന്ന മൂന്നുപേരെ …..

കറുത്ത വസ്ത്രത്തിൽ കണ്ണുകൾ മാത്രം കാണാവുന്ന പാകത്തിൽ ……

അവരുടെ ചലനങ്ങൾ എല്ലാം ആദിക്ക് മാത്രം മനസ്സിലാവുന്നു ….

അവർ വേഗത്തിൽ ആദിയുടെ നേരെ  വന്നുകൊണ്ടിരിക്കുന്നു ….

അവരുടെ പതിഞ്ഞ സംസാരം ആദിക്ക് കേൾക്കാം …..

അവർ മൂന്നുപേരും പറയുന്നത് ഒരേ വരി  മാത്രം ……

 them,,,,  them all

( അവരെ കൊല്ലുക,,,,,,എല്ലാവരെയും കൊല്ലുക )

ആദി നോക്കിനിൽക്കേ ….

ആ കറുത്ത വസ്ത്രത്തിൽ വന്നവർ ….

വർഗീസിൻ്റെ മല്ലന്മാരെ ആക്രമിച്ചു ….

അവരുടെ വേഗതക്ക് മുൻപിൽ ….

മല്ലന്മാർക്ക് ഒന്നും തന്നെ ചെയുവാൻ സാധിക്കുന്നില്ല….

.

ആ മൂന്ന് കറുത്ത വസ്ത്രധാരികൾ …..

അവരുടെ കൈയിലെ വാളുകൊണ്ട് …..

മല്ലന്മാരുടെ നെഞ്ചിലും കഴുത്തിലുമായി കുത്തിയിറക്കി…

എല്ലാവരെയും അവർ കീഴ്പെടുത്തി……

വർഗീസിൻ്റെ മല്ലന്മാർ എല്ലാം …. നിലം പതിച്ചു ….

വർഗീസും,,, ജോണും,, ഷംസുദീനും ….

ഇതെല്ലാം കണ്ട് പേടിച്ചിരുന്നു …..

അവർ ആ ഗോഡൗണിൻ്റെ ഒരു മൂലയിലോട്ട് ….നീങ്ങി നിന്നു ….

മരണഭയം അവരെ ആകെ തളർത്തി ….

ഷംസുഡീനിൻ്റെ പിന്നിലായി വർഗീസും ജോണും നിന്നു …

ഷംസുദീൻ തൻ്റെ ഗൺ എടുത്ത് …..

രണ്ടുകൈകൊണ്ടും  അമർത്തിപ്പിടിച്ചു ….

അയാൾ ഉറക്കെ അലറിക്കൊണ്ട്…….

ലക്ഷബോധം ഇല്ലാതെ പലസ്ഥലത്തേക്കും നിറ ഒഴിച്ചു ….

തൻ്റെ ….  ഗണിലെ ബുള്ളറ്റ് തീർന്നത് അറിയാതെ …..

അയാൾ പേടികൊണ്ട് …. വീണ്ടും വീണ്ടും കാഞ്ചി വലിച്ചുകൊണ്ടിരുന്നു ….

ആദി ഇതെല്ലാം കണ്ട് ….

തൻ്റെ  കൈകൾ ബന്ധിച്ച ചങ്ങല അഴിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു …..

ആദി തൻ്റെ ശക്തി മുഴവൻ ഉപയോഗിച്ച് …

തൻ്റെ കൈവലിച്ചതും ….

ആ  മരകസേരയുടെ  പിടുത്തം ഒടിഞ്ഞു …

അതോടെ ആദിയുടെ ഒരു കൈ അഴിഞ്ഞു …..

ഇതേസമയം തന്നെ …..

വായുവിൽ കൂടെ ഒരു മൂർച്ചയുള്ള കത്തി അതിവേഗത്തിൽ….

ഷംസുദീനിൻ്റെ  ഇരുകൈകളിലേക്കും കുത്തി കയറി …..

ഷംസുദീൻ അലറി കരഞ്ഞു …….

ആദി ഇതെല്ലാം കണ്ടുകൊണ്ട്  വേഗം തന്നെ…

തൻ്റെ മറ്റേ കൈകൂടെ കസേരയുടെ പിടുത്തത്തിൽ നിന്നും മോചിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു …..

അപ്പോഴേക്കും ആ മൂന്നുപേർ ഷംസുദീൻ്റെയും  ജോണിൻ്റെയും വർഗീസിൻ്റെയും  അടുത്തെത്തിയിരുന്നു ….

അവരെ കണ്ടതും ….

എല്ലാവരും പേടികൊണ്ട് വിറച്ചു….

അവർ നോക്കിനിൽക്കെ കറുത്ത വസ്ത്രത്തിൽ വന്ന ഒരാൾ …

തൻ്റെ കൈയിലുള്ള വാളുകൊണ്ട് … ഷംസുദീനിൻ്റെ…

നെഞ്ചിലേക്ക് രണ്ടുമൂന്നു തവണ കുത്തി ഇറക്കി …..

അയാൾ ജീവനറ്റ് നിലം പതിച്ചു …..

വർഗീസും,,ജോണും ….

ഷംസുദീൻ്റെ അവസ്ഥ കണ്ട് അവരെ പേടിയോടെ നോക്കി …

ആ മൂന്നുപേരോടും … തങ്ങളുടെ ജീവനു വേണ്ടി യാചിച്ചു ….

എന്നാൽ അവർ അതൊന്നും ചെവി കൊണ്ടില്ല …..

അവർ വർഗീസിനെയും ജോണിനെയും ….

മുടിയിൽ പിടിച്ചു വലിച്ചെഴച്ച്…

ഗോഡൗണിൻ്റെ…. നടുഭാഗത്തേക്ക് കൊണ്ടുവന്നു …..

അതിനുശേഷം  ആ മൂന്നുപേരും ആദിയെ തന്നെ നോക്കി നിന്നു…

അതിലെ ഒരുത്തൻ ആദിയുടെ നേരെ നടന്നു….
.

ആദിയുടെ അടുത്തെത്തിയതും …

ആദി തന്നെ കെട്ടിയിട്ടിരുന്ന  കസേരയിൽ നിന്നും എഴുന്നേറ്റ് ….

തൻ്റെ ചങ്ങലയിൽ ബന്ധിച്ചിട്ടുള്ള കൈയും കസേരയും …

കൂടെ വന്നവൻ്റെ തലയിലൂടെ അടിച്ചു ……

അയാൾ അടിയുടെ ശക്തിയിൽ നിലത്തു വീണു ….

അതോടെ ആദിയുടെ കൈയും കസേരയിലെ ബന്ധനത്തിൽ നിന്നും മോചിക്കപെട്ടു…….

അപ്പോഴേക്കും ബാക്കിയുള്ള  രണ്ടുപേരും …

ആദിയുടെ നേരെ പാഞ്ഞടുത്തു ….

ആദി വേഗം തന്നെ തൻ്റെ കൈയിന്മേൽ …

ചുറ്റിയിട്ടുള്ള ചങ്ങല വലിച്ചൂരി ….

ആദി പതിയെ ആ ചങ്ങല കറക്കി കൊണ്ട് നിന്നു …

തൻ്റെ അടുത്തേക്ക് വരുന്ന രണ്ടുപേരെയും മാറി മാറി നോക്കി …

ഇതേ സമയം വർഗീസും ജോണും …

ഇതാണ് താങ്കൾക്ക് രക്ഷപെടാൻ ഉള്ള അവസരം …

എന്ന് മനസിലാക്കി …..

അതോടെ വർഗീസും ജോണും ….

അവിടെ നിന്നും എഴുന്നേറ്റു …

വേഗത്തിൽ തന്നെ  പുറത്തേക്ക് ഓടി ….

അവരുടെ കാറിൽ കയറി അവിടെ നിന്നും രക്ഷപെട്ടു …

ഇതേ സമയം ഗോഡൗണിൽ …..

ആദിയും,,,,കറുത്ത വസ്ത്രത്തിൽ വന്ന മൂന്നുപേരും ….

ആ മൂന്നുപേരും ആദിയുടെ നേരെ പാഞ്ഞു ….

ആദ്യം ആദിയുടെ നേരെ വന്നവൻ ആദിയുടെ നേരെ തൻ്റെ വാൾ വീശി …

ആദി തന്ത്രപൂർവം അതിൽ നിന്നും ഒഴിഞ്ഞുമാറി …..

രണ്ടാമതു വന്നവനും തൻ്റെ വാൾ വീശി …. അതിൽ നിന്നും ആദി ഒഴിഞ്ഞുമാറി ….

എന്നിട്ട് മൂന്നാമത്തവനെ …. ആദി നെഞ്ചിൽ ചവുട്ടി….

അവൻ തെറിച്ചു … അവിടെ ഉള്ള ടേബിളിൻ്റെ മുകളിലോട്ട് വീണു ….

ആദി വേഗം തന്നെ തിരിഞ്ഞു …

അപ്പോഴേക്കും  ഒന്നാമനും രണ്ടാമനും … ആദിയുടെ നേരെ ഓടി…

ആദി തൻ്റെ കൈയിലുള്ള ചങ്ങല ….

ഓടി വരുന്ന രണ്ടാമത്തവൻ്റെ കാലിലേക്ക് വീശി …

ആ ചങ്ങല അവൻ്റെ ഇടത്തെ കാലിൽ കുളത്തിട്ടു …..

ആദി ആ ചങ്ങല വലിക്കുന്നതിനോടൊപ്പം ….

ഒന്നാമനെ സൈഡ് കിക്ക്‌ ചെയ്തു തെറിപ്പിച്ചു …..

എല്ലാവരും വീണിരുന്നു …..

ഇതാണ് രക്ഷപെടാനുള്ള അവസരമെന്ന് മനസിലാക്കിയ ആദി……

വേഗം തന്നെ  ഗോഡൗണിൻ്റെ ഗേറ്റിലേക്ക് ഓടി ….

ഗേറ്റിൻ്റെ  അടുത്തെത്തിയതും …..

പെട്ടന്ന് ആദിയുടെ മുൻപിലേക്ക് …..

കറുത്ത വസ്ത്രത്തിൽ ഉള്ള ഒരാൾ ചാടി വീണു …..

അയാൾ ആദിയുടെ നെഞ്ചിൽ തന്നെ ആഞ്ഞു ചവുട്ടി ….

ആദി തെറിച്ച് ഗോഡൗണിൻ്റെ ഉള്ളിലോട്ട് വീണു …..

ആദി വേഗം തന്നെ ചാടി എഴുന്നേറ്റു ….


അയാളുടെ നേരെ ഓടാൻ പോയതും ….

ആദിയുടെ കഴുത്തിലേക്ക് ചങ്ങല വന്ന് കുളത്തിട്ടു ….

ആദി തിരിഞ്ഞു നോക്കി …. ആ മൂന്നുപേരും എഴുന്നേറ്റിരുന്നു …

അതിലെ ഒരാൾ ആണ് ആദിയെ ചങ്ങലയിൽ കുരുക്കിയത് …..

ആദി ചങ്ങല തൻ്റെ കഴുത്തിൽ നിന്നും ഊരുവാൻ നോക്കിയതും ….

ആദിയുടെ പിന്നിൽ ഉള്ള വ്യക്തി …

ആദിയെ ശക്തിയിൽ ചവുട്ടി ….

ആദി ആ മൂന്നുപേരുടെ അടുത്തേക്ക് തെറിച്ചു വീണു …

ആദി എഴുന്നേൽക്കാൻ നോക്കുംമുന്പേ ….

ആ മൂന്നുപേരും കൂടെ ആദിയെ ബന്ധിച്ചു ….

ആദി ശക്തിയിൽ കുതറി ….

അപ്പോൾ ആദിയുടെ ഇരുവശത്തും നിൽക്കുന്നവർ ..

തങ്ങളുടെ കൈകൾകൊണ്ട് ആദിയുടെ  വാരിയെല്ലുകൾക്ക് ഇടയിലേക്ക്  കുത്തി ….

ആദി വേദന കൊണ്ട് അലറി …

കുതറാൻ ശ്രമിക്കും തോറും വേദന കൂടുന്നു ….

ആദി നിശ്ചലനായി നിന്നു ….

അവസാനം …. ആദി തന്നെ മനസ്സിലുറപ്പിച്ചു തനിക്കിനി അവരോട് പൊരുതാൻ പറ്റില്ല ഇവർ ശക്തരാണ് ….

ആദി അവരുടെ മുൻപിൽ കീഴടങ്ങി …..

ആദി തൻ്റെ കണ്ണുകൾ അടച്ചു ….. തല താഴ്ത്തി….

ഇനി തന്നെയും ഇവർ കൊല്ലും … ആദി മനസ്സിൽ പറഞ്ഞു ….

പെട്ടന്ന് ഒരു മധുരമാർന്ന സ്ത്രീ ശബ്ദത്തിൽ  “ആദിത്യൻ” എന്ന വിളി ആദിയുടെ കാതുകളിലേക്ക് എത്തിയത് …

ആദി ആ സ്ത്രീ ശബ്ദത്തിൻ്റെ ഉടമയെ  നോക്കുവാനായി  പതിയെ കണ്ണു തുറന്നു ….

ഇപ്പോൾ ഗോഡൗണിൽ കറന്റ് വന്നിട്ടുണ്ട് …..

ആദി കണ്ണുതുറന്നപ്പോൾ ആദ്യം കണ്ടത് … ഒരു കറുത്ത ഹീൽ ഷൂ …

ആദി പതിയെ … അതിൻ്റെ ഉടമയെ മുഖം ഉയർത്തി നോക്കി ….

ആ കറുത്ത മുഖം മറച്ചിരിക്കുന്ന വസ്ത്രത്തിൽ കൂടെ കണ്ണുകൾ മാത്രം കാണാം ….

ആദി അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി ….

എവിടെയോ …. കണ്ടു പരിചയം ഉള്ളതു പോലെ …..

ആദി വീണ്ടും അവളുടെ കണ്ണുകളിലേക്ക് നോക്കി ……

ആദിക്ക്  മുഖത്തു അമ്പരപ്പും അത്ഭുതവും …..

അവൾ ആദിയെ വീണ്ടും വിളിച്ചു ….

“ആദിത്യാ ……….”

എന്നിട്ട് തൻ്റെ മുഖമൂടി ഊരി മാറ്റി …..

അതി സുന്ദരി ആയ യുവതി …. അവൾ ആദിയെ തന്നെ സൂക്ഷിച്ചു നോക്കി …നിൽക്കുന്നു ….

ആദി അവളോട്  വിക്കി സംസാരിച്ചു ……….

“നീ …. നീ…. അല്ലെ  രാമപുരത്ത് …… അവിടെ ….”

“അതെ ഞാൻ തന്നെ..”

ആദി ധൈര്യം സംഭരിച്ചുകൊണ്ട് വീണ്ടും സംസാരിച്ചു … തുടങ്ങി ….

” ആരാണ് നിങ്ങൾ ….
??

നിങ്ങൾ എന്തിനാ എൻ്റെ പിന്നാലെ  …????

എന്നെ എങ്ങനെ അറിയാം….???”

“എന്തിനാ ,,,,,, ആരാ,,,,,, എങ്ങനെ,,,,,……..

ഇതിനൊക്കെ ഉള്ള ഉത്തരം നീ തന്നെ കണ്ടിപിടിക്കണം …..ആദിത്യാ ”

എല്ലാവരും കൂടെ ചിരിച്ചു …..

“നിങ്ങൾ എന്താണ് പറയുന്നത് …

എനിക്ക് ഒന്നും മനസിലാകുന്നില്ല ”

“ആദിത്യാ ……

എല്ലാം നിനക്ക് അറിയാം …..

എന്നാൽ നീ അത് മനസിലാകുന്നില്ല ……

തേടുവിൻ കണ്ടെത്തുവിൻ ……..

എന്നല്ലേ ….. നീ കണ്ടുപിടിക്ക് …..”

ആദി അതിശയത്തോടെ അവളോട് സംസാരിച്ചു….

“ഞാൻ എന്താണ് കണ്ടുപിടിക്കണ്ടത് ….????

എന്താണ് തേടേണ്ടത് ……????”

അവൾ ആദിയുടെ മുഖത്തു തലോടിക്കൊണ്ട് പറഞ്ഞു ….

“നമ്മൾ എല്ലാവരും ഒരേ പാതയിൽ സഞ്ചരിക്കുന്നവരാണ് ………..

നമ്മൾ ഇനിയും കണ്ടുമുട്ടും ….”

“എനിക്ക് ഒന്നും മനസിലാകുന്നില്ല….”

“നിനക്ക് എല്ലാം മനസിലാകുന്ന ഒരു ദിവസം വരും ….

ഞങ്ങൾ അതിനു വേണ്ടി കാത്തിരിക്കുന്നു ….”

ആദി ഇതെല്ലാം കേട്ടിട്ട് …….ഒന്നും മനസിലാകാതെ ….

അവളെ തന്നെ നോക്കി ഇരുന്നു …

അത് മനസ്സിലാക്കിയതും അവൾ ആദിയോട് …

“ആദിത്യാ……

നിനക്ക് കുറെ സംശയങ്ങൾ ഉണ്ടാവും …

സംശയങ്ങൾ നല്ലതാണ് …..

എല്ലാത്തിനുള്ള ഉത്തരം നീൻ്റെ പക്കിൽ ഉണ്ട് ….

അതിനുള്ള പരിഹാരവും ……,,,,,”””

“” പിന്നെ ഇനി ഞാൻ പറയുന്നത് മനസ്സിൽ എപ്പോഴും ഉണ്ടാവണം ….

നീ നിയായിട്ട് ഇരിക്കുക ….

ആരുടേയും അദീനതയിൽ  ആവരുത് …..””

“””നീ എവിടെ നിർത്തിയോ….

അവിടെ നിന്നും തുടങ്ങുക ….””””

ആദി ഇതെല്ലാം …. കേട്ട് ഇരുന്നു …

അവൾ പറയുന്ന ഓരോ വാക്കുകളും …

എവിടെയോ കേട്ടു മറന്ന പോലെ …

അതേപോലെ അവളുടെ മുഖം ….

അതും എവിടെയോ കണ്ടു മറന്നതുപോലെ …..

അവൾ പതുക്കെ നടന്നു നീങ്ങി…

പെട്ടന്നു അവൾ തിരിഞ്ഞു ആദിയെ നോക്കി …

വീണ്ടും ആദിയുടെ അടുത്തൊട്ട് വന്നു ….

എന്നിട്ട് ആദിയോട് …..

“” ആദിത്യൻ …..””

ആദിയെ അവളെ നോക്കി …..

അവൾ പതിയെ ആദിയുടെ അടുത്തേക്ക് നടന്നു ….

എന്നിട്ട് ആദിയോട്…..

“” നീ എന്നോട് ക്ഷമിക്കണം……

നിന്നെ ഇതേപോലെ ഇവിടെ വിട്ടാൽ ….

നീ ഞങ്ങളുടെ പുറക്കെ വരും ……

അത് നിനക്കും എനിക്കും ദോഷം ചെയ്യും ….

അത് എന്തായാലും വേണ്ട …..

അതുകൊണ്ട് … നീ ഉറങ്ങിക്കോ ….

പിന്നെ നീ എഴുനേൽക്കുമ്പോ ഞാൻ പറഞ്ഞത് ഓർക്കുക ….

വീണ്ടും നമ്മൾ കണ്ടുമുട്ടും …….”””

അതു പറഞ്ഞു തീർന്നതും …..

അവൾ കൈയിലെ സിറിഞ്ച് ആദിയുടെ കഴുത്തിൽ കുത്തി ….

ആദി വേണ്ടാ … എന്ന് പറഞ്ഞുനോക്കി …

പക്ഷെ ഫലം ഉണ്ടായില്ല ….

അവൾ സിറിഞ്ച് കുത്തിയതും….

ആദി പതിയെ … മയക്കത്തിലേക്ക് വീണു …..

ആദി മയങ്ങിയതോടെ അവനെ ബലമായി പിടിച്ചിരിക്കുന്ന മൂന്നുപേരും ആദിയെ വിട്ടു …

ആദിയെ അവർ അവിടെ താഴെ കെടുത്തി …….

നാലുപേരും കൂടെ ഗോഡൗണിൻ്റെ പുറത്തേക്ക് ഇറങ്ങി ….

അവൾ എല്ലാവരോടും കൂടെ പറഞ്ഞു …..

“” ആദി എന്തായാലും ഉണരാൻ ….സമയം എടുക്കും …

നിങ്ങൾ ഇവിടെ എല്ലാം ക്ലീൻ ചെയ്യണം …

ഒരു തെളിവ് പോലും ബാക്കി വെക്കരുത് …..

അതിനു ശേഷം ആദിയെ അവൻ്റെ വീട്ടിൽ എത്തിക്കണം ….”””

മൂന്നുപേരും അവളോട് …

“” ശരി മാഡം “””

അവൾ കാറിൻ്റെ അടുത്തൊട്ട് നടന്നു …

പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ തിരിഞ്ഞു ……

എന്നിട്ട് ആ മൂന്നുപേരെയും അടുത്തേക്ക് വിളിച്ചു….

അവർ അടുത്തെത്തിയതും അവൾ അവരോടായി പറഞ്ഞു …

“” പിന്നെ …. വളരെ പ്രധാനപ്പെട്ട കാര്യം …

ആദിയെ കുറിച്ച് അറിയാലോ …

ഞാൻ കൊടുത്ത സെഡേഷൻ മരുന്ന് അവൻ്റെ മേലെ

എത്ര നേരം നിൽക്കും എന്ന് എനിക്ക് അറിയില്ല ….

അതുകൊണ്ട് സൂക്ഷിച്ചോളോ …..

മനസിലായല്ലോ പറഞ്ഞത് ….””””

“”ഓക്കേ മാഡം ഞങ്ങൾ ശ്രദ്ധിച്ചോളാം ….””

പെട്ടന്നാണ് ആ മൂന്നുപേരിൽ ഒരുത്തൻ അത് കണ്ടത് ….

ദൂരെ നിന്നും തങ്ങളുടെ അടുത്തേക്ക് ഒരു വണ്ടി വരുന്നു ….

“” മാഡം  ഇങ്ങോട്ട് ഒരു വണ്ടി വരുന്നുണ്ട് “””…

എല്ലാവരും അവിടേക്ക് നോക്കി …..

പെട്ടന്ന് തന്നെ എല്ലാവരും കാറിൻ്റെ സൈഡിലേക്ക് മാറി നിന്നു നിരീക്ഷിച്ചു ….

ആ വണ്ടി എസ്റ്റേറ്റ് കടന്നു … നേരെ ഗോഡൗണിൽ എത്തി …..

അതിൽ നിന്നും ഒരാൾ ഇറങ്ങി ….

ആ വണ്ടിയുടെ സൈഡ് എല്ലാം പൊട്ടിയിരിക്കുന്നു ….

വണ്ടി ഇടിച്ചതു പോലെ …..

ആ വണ്ടിയിൽ നിന്നും ഇറങ്ങിയ ആളെ കണ്ടതും ….

അവൾ ഒരു ആശ്വാസത്തോടെ പറഞ്ഞു …. “” ജാവീദ് “”

ജാവീദ് ആണ് വന്നതെന്ന് മനസ്സിലായതും ….

അവർ കാറിൻ്റെ മറയിൽ നിന്നും പുറത്തേക്ക് വന്നു ….

അവൾ ഉറക്കെ വിളിച്ചു …..

“” ജാവീദ് “”….

വിളി കേട്ടതും ജാവീദ് തിരിഞ്ഞു നോക്കി ….

ജാവീദ് അവളെ കണ്ടു …. ജാവീദ് അവളുടെ അടുത്തേക്ക് നീങ്ങി ….

അടുത്തെത്തിയതും അവളോട് ….

“” മാഡം … ആദിത്യൻ എവിടെ …???”””

അവൾ ആ മൂന്നുപേരോടും പറഞ്ഞ പണികൾ വേഗം ചെയ്‌തു തീർക്കാൻ പറഞ്ഞു …

അതിനു ശേഷം ജാവീദിന് മറുപടി നൽകി …

“” ആദി അകത്തുണ്ട് ജാവീദ് ….””

“”ആദിക്ക് കുഴപ്പം ഒന്നും ഇല്ലാലോ …???””

“” ഒരു കുഴപ്പവും ഇല്ലാ …

ഇപ്പോൾ സെഡേഷനിൽ ആണ് …

സർ വിളിച്ചു പറഞ്ഞല്ലേ ….???”””

“” അതെ സർ പറഞ്ഞു നിങ്ങൾ ആദിയുടെ പുറകെ ഉണ്ടെന്നു ….

അത് കേട്ടതും ഞാൻ പിന്നെ ഒന്നും നോക്കിയില്ല ….

നേരെ ഇവിടേക്ക് പോന്നു ….””””

“” വണ്ടിക്ക് എന്ത് പറ്റി ജാവീദ് ….??”””

“” വരുന്ന വഴിക്ക് അവരെ കണ്ടു …

വർഗീസിനെയും അവൻ്റെ സന്തതിയെയും …..

ഇനി ആദിയെ അപായപ്പെടുത്താൻ …

അവർ ഈ ഭൂമിയിൽ ഇല്ലാ ….”””

അവർ രണ്ടുപേരും കൂടെ ചിരിച്ചു ……

“” ജാവീദ് … സർ പറഞ്ഞ കാര്യം എന്തായി….??

ഇനി പതിനെട്ടു ദിവസം മാത്രമേ ഉള്ളു …

ചൈത്ര മാസത്തിലെ ശുക്ള പക്ഷത്തിലെ നവമി തിയ്യതി ആവാൻ …

അതിനുള്ളിൽ ആദിയുടെ അച്ഛൻ ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ്

രക്ഷിച്ച ആ പെൺകുട്ടിയെ കണ്ടുപിടിക്കണം ….

നമ്മൾ കണ്ടെത്തുന്നതിന് മുൻപ് അയാൾ കണ്ടെത്തിയാൽ പിന്നെ നമ്മുക്ക് ഒന്നും ചെയ്യാൻ പറ്റില്ല ….. “””

“” മാഡം … ഞാൻ  ആദിയുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു…

എന്നാൽ  ഇതുവരെ അങ്ങനെ ആരെയും ഞാൻ കണ്ടില്ല …..”””

“” ജാവീദ് വേഗം തന്നെ ആ പെൺകുട്ടിയെ കണ്ടെത്തണം ….

അവൾക്കും ആദിക്കും ഒരുമിച്ച്  മാത്രമേ അയാളെ വധിക്കുവാൻ സാധിക്കുള്ളു ….”””

“””എത്രയും വേഗം കണ്ടെത്താം മാഡം ….

ഇവിടത്തെ കാര്യങ്ങൾ എല്ലാം കഴിഞ്ഞോ …???”””

“” അത് അവർ നോക്കിക്കോളും …..

ആദിയെ അവർ വീട്ടിൽ  സുരക്ഷിതമായി എത്തിച്ചോളും …..

ജാവീദ് ആദിയുടെ  ഒപ്പം നിഴലായി തന്നെ ഉണ്ടാവണം ….

ഞാൻ ഇനി ആദി എല്ലാം തിരിച്ചറിഞ്ഞതിനു ശേഷം മാത്രമേ …

ആദിയുടെ മുൻപിൽ  വരുന്നുള്ളു ….””””

“” ഓക്കേ മാഡം ….

ഞാൻ വേണ്ടതു പോലെ ….

എല്ലാ കാര്യങ്ങളും നോക്കിയും കണ്ടും ചെയ്തോളാം …”””

അതു കഴിഞ്ഞ അവൾ അവളുടെ കാറിൽ അവളുടെ ലക്ഷ്യത്തിലേക്ക് നീങ്ങി ….

ജാവീദ് ബാക്കി ഉള്ള മൂന്നുപേരോടൊപ്പം …. കൂടി ….

തെളിവുകൾ എല്ലാം നശിപ്പിച്ചു ….

ആരെയും അറിയിക്കാതെ ആദിയെ ….

അവൻ്റെ വീട്ടിൽ എത്തിച്ചു …..

അവർ അവിടെ നിന്നും മടങ്ങി …….

*********************************************

ഇതേ സമയം പുത്തൻപുരക്കൽ തറവാട്ടിൽ

എല്ലാവരും കൂടെ ഹാളിൽ ഇരിക്കുന്നു ….

ചന്ദ്രശേഖർ – “” അച്ഛാ നാളെ ക്ഷേത്ര നട അടക്കില്ലേ …???””

ശേഖരൻ -“” ഹ്മ്മ് അടക്കും ….. ഇനി നാൽപത്തിയൊന്ന് ദിവസത്തിനു ശേഷം മാത്രമേ നട  തുറക്കുള്ളു ….””

ചന്ദ്രശേഖർ – “” കൃഷ്ണൻ പണിക്കർ പറഞ്ഞ കുറച്ചു വഴിപാട് ഉണ്ടായിരുന്നു…….

അത് ഒന്നും നടത്തിയിട്ടില്ല “”

മല്ലിക -“” അയ്യോ ശരിയാ …

ഉത്സവത്തിൻ്റെ  തിരക്കിൽ മറന്നുപോയി ….””

സുമിത്രാമ്മ -“” ഇതൊക്കെ അങ്ങനെ മറക്കാൻ പാടുണ്ടോ …???

ഇനി പറഞ്ഞിട്ട് കാര്യം ഇല്ലലോ …..

നട തുറക്കുമ്പോൾ നടത്താം ….””

ശേഖരൻ -“”കൃഷ്ണൻ പണിക്കർ എന്താണ് പറഞ്ഞത് ….

എന്തെങ്കിലും ദോഷം അങ്ങനെ വല്ലതും പറഞ്ഞോ …???

വേറെ കുഴപ്പം ഒന്നും ഇല്ലലോ ..???””

ചന്ദ്രശേഖർ -“” എയ്യ് ഇല്ലാ അച്ഛാ …

ചെറിയ കുറച്ചു വഴിപാട് മാത്രം ….

അത്രയേയുള്ളൂ …..”””

സജീവ് – “” ഇനി ഇവിടെതന്നെ നിൽക്കണം എന്ന് നിർബന്ധമുണ്ടോ …???….

നട തുറക്കുമ്പോഴേക്കും എത്തിയാൽ പോരെ …??””

സൗഭാഗ്യ-“” എങ്ങോട്ടെങ്കിലും പോകുവാൻ ഉണ്ടോ സജീവേട്ടാ ..???””

സജീവൻ മറുപടി പറയുമ്പോഴേക്കും വിഷ്‌ണു ചാടിക്കേറി സംസാരിച്ചു തുടങ്ങി……

വിഷ്‌ണു -“” ഞാൻ ഒരു കാര്യം പറയട്ടെ …???””

ചന്ദ്രശേഖർ,,, ശേഖരൻ ….രണ്ടുപേരും കൂടെ വിഷ്ണുവിനോട് …

“” നീ പറഞ്ഞോ … അതിന് മുഖവര എന്തിനാ വിഷ്‌ണു …!!!””

വിഷ്‌ണു -“” കുറെ നാളുകൾക്ക് ശേഷമാണ് നമ്മൾ എല്ലാവരും ഒത്തുകൂടുന്നത് ….

അതുകൊണ്ട് നമ്മുക്ക് എല്ലാവർക്കും കൂടെ എങ്ങോട്ടെങ്കിലും പോയാലോ …???””

അഭി-“””വിഷ്ണുവിൻ്റെ അഭിപ്രായത്തോട് ഞാൻ യോജിച്ചു ….””

ശേഖരൻ -“” അതെ പുറംരാജ്യം ഒന്നും വേണ്ടാട്ടോ …..

ഇവിടെ അടുത്ത് എവിടെയെങ്കിലും പോയാൽ മതി ….””””

ചന്ദ്രശേഖർ-“” ഇവിടെ എവിടേലും പോവാം ….”””

സജീവ് – “” നമുക്ക് കുറച്ചു ദിവസം കഴിഞ്ഞിട്ട് പോകാം …

എനിക്ക് ഇവിടെ ഒന്നുരണ്ടു പേരെ കാണാൻ ഉണ്ട് …

അത് പോരെ ….””

ചന്ദ്രശേഖർ-“” എത്ര ദിവസം പിടിക്കും സജീവേ …???””

സജീവ് – “” പത്തു ദിവസം കഴിഞ്ഞിട്ട് നോക്കാം ….””

അഭി ഇതെല്ലാം കേട്ട് …. പെട്ടന്ന് എന്തോ കിട്ടിയ പോലെ പറഞ്ഞു …

“” അതെ എല്ലാവരും ഇങ്ങോട്ട് ഒന്നു നോക്കിയേ ……””””

എല്ലാവരും അഭിയെ നോക്കി …..

“” ഇന്നേക്ക് പതിനെട്ടാം ദിവസം നമ്മുടെ ആമിമോളുടെ പിറന്നാൾ അല്ലെ ….

നമ്മുക്ക് ആ സമയത്തു പോയാൽ പോരെ ….

അതാവുമ്പോൾ … സജീവ് അങ്കിളിൻ്റെ… കാര്യവും നടക്കും ..

അത് കഴിഞ്ഞാൽ എല്ലാവർക്കും കൂടെ ഒരുമിച്ചു പോകാം …”””

ചന്ദ്രശേഖർ -“” നല്ല തീരുമാനമാണ്….

പക്ഷെ ആമിയുടെ പിറന്നാൾ കഴിഞ്ഞു പിറ്റേ ദിവസം

എനിക്ക് ബാംഗ്ലൂർ എത്തണം ……”””

സജീവ് -“” ഞാൻ ഒരു സ്ഥലം പറയാം ….

ഞാൻ മൈസൂർ ബാംഗ്ലൂർ ഫോറെസ്റ്റ്  സ്ഥലത്തു ….

ഒരു എസ്റ്റേറ്റ് വാങ്ങിയിട്ടുണ്ട് …

നമുക്ക് ആമിമോളുടെ പിറന്നാൾ അവിടെ ആക്കിയാലോ …??”””

വിഷ്‌ണു – “”പപ്പാ അന്ന് പറഞ്ഞ സ്ഥലം ആണോ …???”””

സജീവ് -“””അതെ അതുതന്നെ ….”””

വിഷ്‌ണു -“” അങ്ങനെ ആണെങ്കിൽ ഞാൻ എപ്പോഴേ തയ്യാറായി എന്ന് ചോദിച്ചാൽ മതി ….

അഭി … അടിപൊളി സ്ഥലം ആണ് എസ്റ്റേറ്റിൻ്റെ തൊട്ട് അടുത്ത് തന്നെ വലിയ വെള്ളച്ചാട്ടം …

വെള്ളച്ചാട്ടത്തിൻ്റെ അടുത്ത് തന്നെ …. മുളകൊണ്ട് കെട്ടിയ ചെറിയ സ്ഥലം….

എല്ലാംകൊണ്ടും നല്ല അടിപൊളി സ്ഥലം …..””””

അഭി- “” ആഹ്ഹാ ….. അത്രക്കും നല്ല സ്ഥലം ആണെങ്കിൽ ഒന്നു പോണമല്ലോ ….””””

സജീവ്-“” ചന്ദ്രേട്ടാ …..

അവിടെ അന്നത്തെ ദിവസം ചിലവിട്ട് പിറ്റേ ദിവസം …..

നമുക്ക് ബാംഗ്ലൂർ പിടിക്കാം …..””

ചന്ദ്രശേഖർ -“””അങ്ങനെ ആണേൽ പോകാം ….

എല്ലാവരുടെയും അഭിപ്രായം എന്താ …???”””

ശേഖരൻ -“” എസ്റ്റേറ്റ് ഇറക്കുന്ന സ്ഥലത്തിൻ്റെ പേര് എന്താണ് സജീവേ ….???”””

സജീവ്-“” താടകാ വനം ….”””

ശേഖരൻ -“” എന്ത് … അവിടെയോ ….???”””

വിഷ്‌ണു -“” അവിടെ മതി അച്ചാച്ചാ …

ഞാൻ അവിടെ പോകണം എന്ന് വിചാരിച്ചാണ്

നാട്ടിലോട്ട് വന്നത് തന്നെ ..”””

ശേഖരൻ -“””ഞാൻ ഒന്നും പറയുന്നില്ല …

എല്ലാവർക്കും താല്പര്യം അല്ലേ ….

എങ്കിൽ പോകാം ….””””

സജീവ്-“””അല്ല നമ്മുടെ ആമിക്കുട്ടി  എവിടെ

കണ്ടില്ലലോ ….????”””

മല്ലിക -“””അവൾക്ക് തലവേദന എടുക്കുന്നു എന്ന് പറഞ്ഞു പോയതാ …

ഇപ്പോ ഉറങ്ങിയിട്ടുണ്ടാവും ….””””

സുമിത്രാമ്മ -“” ആണോ … എൻ്റെ കുട്ടി ഒന്നും കഴിച്ചിട്ടില്ലലോ …..”””

ചന്ദ്രശേഖർ – “” അഭി നീ ഒന്ന് പോയി നോക്കിക്കേ …

അവൾ ഉറങ്ങിയിട്ടില്ലെങ്കി …

അവളെ കൂട്ടികൊണ്ടു  വാ ….

അത്താഴ പട്ടിണി കിടക്കണ്ടാ …..””””

അഭി- “” ശരി അച്ഛാ ….””

അഭി പതിയെ ഹാളിൽ നിന്നും എഴുന്നേറ്റു ….

നേരെ കോണിപ്പടി കയറി ആമിയുടെ റൂമിലോട്ട് നടന്നു ….

മുറിയിൽ ആമി കിടക്കുന്നു …..

അഭി പതിയെ ആമിയുടെ മുറിയുടെ വാതിൽ പതിയെ തുറന്നു ..

അഭി പതിയെ ആമിയെ വിളിച്ചു ….””” ആമി “””

അഭിയുടെ ശബ്ദം കേട്ടതും ആമി കട്ടിലിൽ നിന്നും ഞെട്ടി എഴുന്നേറ്റു ….

ആമി ചുറ്റും നോക്കി …..

അഭിയെ കണ്ടതും അവൾക്ക് ആശ്വാസമായി …..

ആമി -“” ചേട്ടൻ ആയിരുന്നോ ….

ഞാൻ പേടിച്ചു പോയി ….”””

അഭി-“”” എന്തു പറ്റി….???

എന്താണ് ഇത്ര പേടിക്കാൻ ….??”””

ആമി -“” സ്വപ്നം കണ്ടതാ …”””

അഭി -“” എന്തായിരുന്നു സ്വപ്‌നം …??”””

ആമി-“” അറിയില്ല ചേട്ടാ …..

മുഴുവൻ ഓർമ കിട്ടുന്നില്ല ….

ഞാൻ ഏതോ കാട്ടിലൂടെ ഓടുന്നത് പോലെ ….

പെട്ടന്ന് പേടിച്ചുപോയി ……””””

അഭി-“””നീ വെറുതെ ഓരോന്നൊക്കെ ….

ആലോചിച്ചു കിടന്നിട്ടാ ….

ഇതേപോലത്തെ സ്വപ്‌നം കാണുന്നത് ….

ഇപ്പോ തലവേദന എങ്ങനെ ഉണ്ട്……???”””

ആമി -“””ഇപ്പോ കുഴപ്പമില്ല ….. കുറവുണ്ട് ….””””

അഭി -“” ഹ്മ്മ്… നിന്നെ താഴെ എല്ലാവരും അന്വേഷിക്കുന്നു ….

നീ വാ ,,,,,, ഭക്ഷണം ഒക്കെ കഴിച്ചിട്ട് കിടക്ക് …..””””

ആമി -“””” ഹ്മ്മ് … വാ ..പോവാം …

എനിക്കും വിശക്കുന്നുണ്ട് …..”””

അതും പറഞ്ഞുകൊണ്ട് ആമി കട്ടിലിൽ നിന്നും എഴുന്നേറ്റു …

അഭിയും ആമിയും കൂടെ താഴേക്ക് നീങ്ങി …..

താഴെ എല്ലാവരും ടീൻ മേശയിൽ ഭക്ഷണം കഴിക്കുവാൻ ഇരിക്കുന്നു ….

ആമിയും അഭിയും അവരുടെ കൂടെ ടീൻ മേശയിൽ ഇരുന്നു ….

ചന്ദ്രശേഖർ- “” ആമി … ഇപ്പോ എങ്ങനെയുണ്ട്….തലവേദന …. കുറവുണ്ടോ …??”””

ആമി -“”” ഇപ്പോ മാറി അച്ചാ ….”””

മല്ലിക -“”” എൻ്റെ കൊച്ച് ആകെ പേടിച്ചു ….”””

ആമി – “”ഇല്ലാ അമ്മേ ….

ഇടം വലം രണ്ടു തടിയന്മാർ ഇല്ലേ …

പിന്നെ ഞാൻ എന്തിനാ പേടിക്കുന്നേ …?? “””

അഭി പെട്ടന്ന് തന്നെ ആമിയുടെ കൈയിൽ പിച്ചി ….

ആമിയോട് …. കൃത്രിമദ്ദേശ്യം കാണിച്ചു ….. അതോടെ വിഷ്ണുവും അഭിയുടെ ഒപ്പം കൂടെ ഇതെല്ലം കണ്ടുകൊണ്ട് സജീവ്……..

സജീവ്- “” മൂന്നും കണക്കാ …..”””

ശേഖരൻ -“” അത് പിന്നെ എൻ്റെ പേരക്കുട്ടികൾ അല്ലേ …””

സൗഭാഗ്യ- “””അച്ഛനും കണക്ക് തന്നെ ….

പിള്ളേർക്ക് വളം വെച്ച് കൊടുത്തോളോ ….”””

വിഷ്‌ണു -“””  അതെ എല്ലാവരും ഒന്ന് മിണ്ടാതിരുന്നേ …..

ആമിയുടെ അഭിപ്രായം അറിയണ്ടേ ….???

ആമി -“””എന്ത്  അഭിപ്രായമാണ് വിഷ്ണുവേട്ടാ …..??? “”””

വിഷ്‌ണു – “””അഭി ഒന്നും പറഞ്ഞില്ലേ നിന്നോട് …???”””

ആമി -“””ഇല്ലാ ഒന്നും പറഞ്ഞില്ല ….

എന്താ അഭിയേട്ടാ …???”””

അഭി -“””” വിഷ്‌ണു നീ തന്നെ പറഞ്ഞു കൊടുക്ക് ….”””

വിഷ്‌ണു -“””ആമി നമ്മൾ കുറച്ചു ദിവസം കഴിഞ്ഞാൽ …..

ഒരു സ്ഥലം വരെ പോകുന്നു …

ഒരു ചെറിയ ഉല്ലാസ യാത്ര …..””””

ആമി- “” ആഹഹാ കൊള്ളാലോ ….

ഞാൻ എപ്പോഴേ റെഡി …..

അല്ല എവിടെക്കാ നമ്മൾ പോകുന്നെ …???””””

വിഷ്‌ണു -“”” അച്ഛൻ മൈസൂർ ബാംഗ്ലൂർ പോകൂന്ന  വഴിയിൽ …

താടകാ വനം എന്ന സ്ഥലം ഉണ്ട് …. അവിടെ ….

അച്ഛൻ ഒരു എസ്റ്റേറ്റ് വാങ്ങിച്ചിട്ടുണ്ട് …..

അതിൻ്റെ തൊട്ട് അടുത്തായി വെള്ളച്ചാട്ടം ഒക്കെ ഉണ്ട് ….

ഞാൻ കൂടുതൽ പറയുന്നില്ല ….. അടിപൊളി സ്ഥലം ആണ് …

ആമിടെ അഭിപ്രായം ആണ് അറിയേണ്ടത് “”””

ആമി -“””” എനിക്ക്  നൂറുവട്ടം സമ്മതം …..””””

അഭി-“””” അപ്പോ എല്ലാം റെഡി ആയി …..

നമ്മൾ ആമിയുടെ പിറന്നാൾ അവിടെ ആഘോഷിക്കുന്നു ….”””””

സജീവ് -“””” അന്നത്തെ എല്ലാ ചിലവും എൻ്റെ വക ….””””

അതും പറഞ്ഞ ആ ചർച്ച അവിടെ തീർന്നു ….എല്ലാവരും കൂടെ ഭക്ഷണം കഴിച്ചു കളിയും ചിരിയും ആയി ….

എല്ലാവരും സന്തോഷത്തോടെ അവരുടെ മുറിയിലേക്ക് നടന്നു ….. വിഷ്ണുവും സജീവും കൂടെ പതിയെ പുറത്തേക്ക് നടന്നു ……

വിഷ്‌ണു-“””പപ്പാ …. എല്ലാം നല്ലരീതിയിൽ നടന്നില്ലേ ….???

പപ്പ ടെൻഷൻ അടിച്ചു നടക്കല്ലേ ….

എല്ലാം ശരിയാവും …..””””

സജീവ്-“””എന്നാലും ചെറിയ പേടി ഉണ്ട് ….

എന്തിനായിരിക്കും കുടുംബസമേതം അവിടേക്ക് ചെല്ലുവാൻ പറഞ്ഞത് ….???

എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല ……””””

വിഷ്‌ണു-“””” അത് ആലോചിച്ചു സമയം കളയണ്ട ….

എന്തായാലും നമ്മൾ പോകുവാൻ തയാറായി ….

ബാക്കി എല്ലാം അവിടെ ചെന്നിട്ട് ….

പപ്പ എങ്ങോട്ട് പോകുന്ന കാര്യമാ നേരത്തെ  പറഞ്ഞത് …..””””

സജീവ് -“””അത് പറയാം വിഷ്‌ണു ….

ഒരാളെ കുറിച്ച് അന്വേഷിക്കാൻ  ഓർഡർ വന്നിട്ടുണ്ട് …..

അയാളെ കുറിച്ച് അന്വേഷിക്കണം …..

പണ്ട് ഇവിടെ നിന്നും പോകുന്നതിനു മുൻപ് ചെയ്‌ത ഒരു കാര്യം ….

അതിൻ്റെ…. വേര് തേടി പോകണം …..

എവിടെ നിന്നും തുടങ്ങണം എന്ന് അറിയില്ല ….

എന്തായാലും അന്വേഷിക്കണം .. കണ്ടുപിടിക്കണം അയാളെ …”””””

വിഷ്‌ണു -“” ഹ്മ്മ്…പപ്പ നാളെ പോവല്ലേ ….

സമയം കളയണ്ട കിടന്നോ ….

ഞാനും കിടക്കാൻ പോവാ ….'””””

സജീവ് -“””ഹ്മ്മ് വാ പോവാം ….”””

രണ്ടുപേരും അവരുടെ മുറികളിലേക്ക് പോയി …… വേഗം തന്നെ നിദ്രയിൽ മുഴുകി ….

******************************

പിറ്റേദിവസം ആദിയുടെ വീട്ടിൽ

കതകിൽ ശക്തമായി ആരോ തട്ടുന്നു ….

ഉച്ചത്തിൽ വിളിക്കുന്നു ….

“”ആദി ….. ടാ ആദി …. കതക്ക്  തുറക്ക് ….””””

ആദി തൻ്റെ കിടക്കയിൽ കിടക്കുന്നു ….

പതിയെ ആ ഉച്ചത്തിൽ ഉള്ള വിളി ആദിയുടെ കാതിലേക്ക്  ഇരച്ചുകയറി …..

ആദി കട്ടിലിൽ നിന്നും ഞെട്ടി ഉണർന്നു …..

ആദിക്ക്  താൻ എവിടെ ആണെന്ന്  മനസിലാകുന്നില്ല …

ആദി തൻ്റെ രണ്ടുകൈകൾകൊണ്ട് കണ്ണുകൾ കൂട്ടിത്തിരുമ്പി …..

വീണ്ടും കണ്ണ് തുറന്നു …..

ചുറ്റും ഓടിച്ചു നോക്കി …..

അതെ താൻ തൻ്റെ മുറിയിൽ തന്നെ ….

പെട്ടന്ന് വീണ്ടും …”””” ആദി “””” എന്ന വിളി അവൻ കേട്ടു …

ആദി വേഗം തന്നെ കട്ടിലിൽ നിന്നും എഴുന്നേറ്റു ….

വേഗം ചെന്ന് വാതിൽ തുറന്നു …..

വാതിൽ തുറന്നതും ആദി ……

“””” ആ നീ ആയിരുന്നോ …..സമീറേ ….

ഞാൻ പെട്ടന്ന് പേടിച്ചുപോയി …””””

“””” നീ ഇത് എന്ത് ഉറക്കം ആടാ …..

ബോംബ് പൊട്ടിയാലും അറിയില്ലലോ …..””””

“””” പിന്നെ …. അതിന് ഇവിടെ ആര് ബോംബ് പൊട്ടിക്കാനാ ….””””

സമീർ തൻ്റെ കൈയിലുള്ള പത്രം കാണിച്ചിട്ട് …. ആദിയോട് ….

“”ദേത് ….. ഇവൻ പൊട്ടിച്ചു …..””””

“””” പത്രം ബോംബ് പൊട്ടിക്കേ…. ഒന്ന് പോടാ …. രാവിലെ തന്നെ പ്രാന്ത് പിടിപ്പിക്കാതെ …..”””””

“””” ടാ കോപ്പേ വായിച്ചു നോക്ക് …..

ഞാൻ വാർത്ത കണ്ടതും നേരെ  ഇവിടേക്ക്  ഓടിപോന്നതാ …

നീൻ്റെ വണ്ടി കണ്ടതും നീ എത്തി എന്ന് മനസിലായി ….”””””

സമീർ തൻ്റെ കൈയിലുള്ള പത്രം ആദിയുടെ നേരെ നീട്ടി ….

ആദി സമീറിൻ്റെ കൈയിൽ നിന്നും ആ പത്രം വാങ്ങി ….

ആദ്യ പേജിൽ തന്നെ നോക്കി …..

ആ വാർത്ത കണ്ടതും …. ആദിയുടെ ഹൃദയമിടിപ്പ് കൂടി …..

ഇന്നലെ നടന്ന കാര്യങ്ങൾ ഒക്കെ കണ്ണിൽകൂടെ മിന്നിമറഞ്ഞു …..

ആദി സമീറിനെ വിളിച്ചു ….

“””” സമീറേ …..””””

“””” ആദി നിനക്ക് വിശ്വസിക്കാൻ പറ്റിയില്ലലെ …..???”””””

ആദി ഒന്നുകൂടെ പത്രത്തിൽ നോക്കി അതിൽ  ആദ്യ പേജിൽ തന്നെ ….

“””” EX MLA വർഗീസും അദ്ദേഹത്തിൻ്റെ മകൻ  ജോൺ വർഗീസും  പിന്നെ C.I ഷംസുദീനും വാഹനം  കൊക്കയിലേക്ക് മറിഞ്ഞ്,,, കാറിൽ തന്നെ വെന്ത്  മരിച്ച നിലയിൽ കണ്ടെത്തി ….

നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറഞ്ഞത്താക്കാം,,കാർ വീണ ആഘാദത്തിൽ ഇന്ധനം ലീക് ആയി കത്തിപിടിച്ചതാക്കാം  എന്നാണ് പോലീസിൻ്റെ  പ്രാഥമിക നിഗമനം …..”””””

ആദി ഒന്നുകൂടെ ആ പത്രം വായിച്ചു ….

അതിൽ എവിടെയും വർഗീസിൻ്റെ മല്ലന്മാരെ കുറിച്ച് പറയുന്നില്ല ….

ആദി ആ പത്രം സമീറിനു തിരിച്ചു കൊടുത്തു …..

സമീർ ആദിയോട് …..

“””നീ വേഗം കുളിച്ചിട്ട് വാ ….

ഉമ്മയും വാപ്പയും നിന്നെ അന്വേഷിക്കുന്നുണ്ട് ….””””

“””” എടാ ……….

ഞാൻ ഇന്നലെ പുലർച്ചയായി അർജുനേട്ടൻ്റെ ….

ഭാര്യ വീട്ടിൽ നിന്നും എത്തിയപ്പോൾ ….

വണ്ടി ഓടിച്ച ക്ഷീണം ഉണ്ട് …..

ഞാൻ ഉച്ച തിരിഞ്ഞു വരാം അവിടേക്ക് … അത് പോരെ…??””””

“””” ഹ്മ്മ് ….എന്നാ നീ കിടന്നോ …..

ഞാൻ പറയാം അവരോട് …നീ ഉച്ചക്ക് അങ്ങോട്ട് വാ ….”””””

“””” ശരിടാ …. ഞാൻ വരാം ….””””

അതും പറഞ്ഞ് ആദി സമീർ പോയപ്പോൾ വാതിൽ അടച്ചു …..

തൻ്റെ റൂമിൽ എത്തി … ചിന്തയിൽ മുഴുകി …..

ആദി വീണ്ടും വീണ്ടും … തൻ്റെ മനസ്സിൽ ഇന്നലെ നടന്ന കാര്യങ്ങൾ ആലോചിച്ചു …..

ഒരുപാട് ചോദ്യങ്ങൾ …… ഒന്നിനും തൻ്റെ കൈയിൽ ഉത്തരം ഇല്ലാ …..

ആദി സ്വയം ചോദ്യങ്ങൾ അവനോട് തന്നെ ചോദിച്ചു തുടങ്ങി ….

ആരാണ് ഞാൻ ….????

എന്നെ എന്തിനു അവർ രക്ഷിച്ചു ….???

ആ പെൺകുട്ടി ആരാണ് ….????

അവളും ഞാനും തമ്മിൽ എന്ത് പരിചയം …..????

തൻ്റെ മുൻപിൽ വെച്ചാണ് വർഗീസും ജോണും രക്ഷപെട്ടത് ……അവർ എങ്ങനെ മരിച്ചു …..????

അവൾ തന്നോട് പറഞ്ഞത് ……

“””ഞാൻ തന്നെ എല്ലാം കണ്ടുപിടിക്കണം …”””

“””എല്ലാം എനിക്ക് അറിയാം പക്ഷെ ഞാൻ അത് മനസിലാക്കുന്നില്ല ….”””

“””ഞങ്ങൾ ഒരേ പാതയിൽ സഞ്ചരിക്കുന്നവർ ആണ് ….”””‘

“”” അവർ എനിക്ക് എല്ലാം മനസിലാകുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നു …”””

“””എല്ലാത്തിനുള്ള ഉത്തരം എൻ്റെ പക്കിൽ ഉണ്ട് ….”””

“””നീ  നിയായിട്ട് ഇരിക്കുക …. ആരുടേയും അദീനതയിൽ  ആവരുത് …..””

“””നീ എവിടെ നിർത്തിയോ…. അവിടെ നിന്നും തുടങ്ങുക ….””””

എന്താണ് ഇതിൻ്റെ ഒക്കെ അർത്ഥം ….????

ഇനി   അച്ഛൻ മരിക്കുന്നതിന് മുൻപ് എന്നോട് പറഞ്ഞ കാര്യങ്ങൾ ….

അതുമായി ഇതിനൊക്കെ ബന്ധമുണ്ടോ ….????

ആദി തൻ്റെ പേഴ്സ് എടുത്തു …. അതിൽ തൻ്റെ രണ്ട് അമ്മമാരുടെയും ഫോട്ടോ നോക്കി …. എന്നിട്ട് സ്വയം മനസ്സിൽ പറഞ്ഞു……..

എന്നെ ചുറ്റിപറ്റി എന്തൊക്കെയോ നടക്കുന്നു …..

എല്ലാം കണ്ടുപിടിക്കണം ……

എന്തെങ്കിലും ഒരു തുമ്പ്  കിട്ടാതെ ഇരിക്കില്ല …..

ആദി സ്വയം ചിന്തിച്ചു …..കുറച്ചു നേരം കൂടെ ഇരുന്നതിനു ശേഷം …. ആദി കുളിച്ച് വൃത്തിയായി …. നേരെ സമീറിൻ്റെ വീട്ടിലോട്ട് പോയി …..

സമീറിൻ്റെ വീട്ടിൽ എത്തിയതും  ….

അവിടെ എല്ലാവരും ഉണ്ടായിരുന്നു …..

ആദിയുടെ പോയ വിവരങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു ….

കൂട്ടത്തിൽ സമീറിനു ഷാഹിയുടെ വാപ്പ വഴി  സൗദിയിൽ ജോലി തരപ്പെട്ടതും …. പെട്ടന്ന് തന്നെ അവിടേക്ക് പോകും എന്നും …. അവിടെ എത്തിയാൽ തനിക്കുള്ള ഒരു  ജോലിയും കൂടെ തരപെടുത്താം എന്ന് പറഞ്ഞു …

അതിനു ശേഷം എല്ലാവരും കൂടെ ഭക്ഷണം ഒക്കെ കഴിച്ചു … ആദി ആദിയുടെ വീട്ടിലേക്ക് പോന്നു ….

വീട്ടിലെത്തിയതും ആദി കുറച്ചുകാര്യങ്ങൾ മനസ്സിലുറപ്പിച്ചു ….

തനിക്ക് ആദ്യം തന്നെ ഒരു ജോലി കണ്ടുപിടിക്കണം …. അതിനുശേഷം അവൾ പറഞ്ഞ കാര്യങ്ങൾ …..

അർജുനെട്ടൻ രാമപുരത്തുനിന്ന് വന്നുകഴിഞ്ഞാൽ  ബാംഗ്ലൂരിലുള്ള ജോലി എത്രയും വേഗം തരപ്പെടുത്തണം ….

പെട്ടന്ന് ആദിയുടെ ഫോൺ റിങ് ചെയ്തു …..

അവിനാഷ് കാളിങ് ……ആദി ഫോൺ അറ്റൻഡ് ചെയ്തു

“” ഹലോ “”

“” മോനെ അറിയോ….???

ചേട്ടൻ്റെ ഒപ്പം കൂടി നമ്മളെ മറന്നോ …???”””

“”എടാ അവിനാഷേ ….

നിന്നെ ഞാൻ അങ്ങനെ മറക്കോ…???

എനിക്ക് ഒരു നിലനിൽപ്പ് ഉണ്ടാക്കിത്തന്നവൻ അല്ലേ …???”””

“” ഹ്മ്മ് ഓർമയുണ്ടായാൽ  മതി …..

പിന്നെ അർജുനേട്ടൻ  വിളിച്ചിട്ടുണ്ടായി …..

അപ്പോഴാ നിൻ്റെ കാര്യം ഒക്കെ അറിഞ്ഞത്….”””

“””ഹ്മ്മ് ജോലി അർജുനേട്ടൻ  ശരിയാക്കി തരാമെന്നു പറഞ്ഞു …

അല്ല നീ ഇപ്പോൾ എവിടെ …. നിൻ്റെ ഫാം ഒക്കെ ശരിയായോ …???”””

“” അതൊക്കെ പറയാനാടാ വിളിച്ചേ …..

നീ ബാംഗ്ലൂർ വരുന്നില്ലേ …. അപ്പോ മൈസൂർ ബാംഗ്ലൂർ റോഡ് പിടിച്ചു വാ ….

ആ റൂട്ടിലാണ് നമ്മുടെ ഫാം സ്റ്റെപ് ഒക്കെ …..

സമീറിനെയും കൂട്ടിക്കോ …..””

“” ഞാൻ എന്തായാലും വരാം ….

സമീർ വരുമൊന്ന് അറിയില്ല ….

അവനെ സൗദിയിൽ ജോലി കിട്ടി

എപ്പോ വേണമെങ്കിലും പോകേണ്ടി വരും …

അതുകൊണ്ട് അവൻ വരാൻ സാധ്യത ഇല്ലാ …””

“”ഹ്മ്മ്…. ഞാൻ അവനെ വിളിക്കുന്നുണ്ട് …..

നീ എന്തായാലും വന്നോളോ ….

ഇവിടെ കാടിൻ്റെ ഉള്ളിൽ ഏറുമാടം ഒക്കെ ഉണ്ട് …

നീ വന്നാൽ അവിടെ ഒക്കെ പോകാം ….”””

“” എന്നാൽ അങ്ങനെ ആവട്ടെ …

ഞാൻ വരാം ….. ഇവിടുന്ന് ഇറങ്ങുമ്പോൾ

വിളികാം നിന്നെ ….””

“” അതുമതി ….. അപ്പോ ഒക്കെ …

ഞാൻ വിളിക്കാം നിന്നെ …””

അതും പറഞ്ഞ് ഫോൺ കട്ടായി …..

ആദി ആദിയുടെ തിരക്കിലേക്ക് നീങ്ങി

ഇതേ സമയം തന്നെ ……

പുത്തൻപുരക്കൽ തറവാട്ടിൽ നിന്നും ….

സജീവും ഇറങ്ങി ….. അയാളെ തേടി …..

സജീവ് ഇറങ്ങുന്നു അയാളെ തേടി …..

എല്ലാവരും സജീവിനെ യാത്രയാക്കാൻ ഉമ്മറത്തേക്ക് വന്നു ….

വിഷ്‌ണു -“” പപ്പാ ഞാൻ വരണോ …???””

സജീവ് -“” എയ്യ് വേണ്ടാ ….

നീ ഇവിടെ നിന്നാൽ മതി ….

ഞാൻ വേഗം തന്നെ പോയിവരാം …””

ചന്ദ്രശേഖർ-“” വേഗം പോയിട്ട് വാന്നോളോ …

നമ്മുക്ക് ഒന്ന് ഇരിക്കണം …..

ബസ്സിനെസ്സിനെ കുറിച്ചൊക്കെ ഒന്ന് വിലയിരുത്തണം …”””

സജീവ്-“” ഞാൻ വേഗം വരാം ….

ഇനി ഇവിടെ തന്നെ ഉണ്ടാവുമല്ലോ …

നമ്മുക്ക്  എല്ലാം ശരിയാക്കാം ….

ചന്ദ്രേട്ടാ ഞാൻ ഈ കാർ എടുക്കുന്നുണ്ട് ……””

ചന്ദ്രശേഖർ – “” അതൊക്കെ ചോദിക്കന്നോ …???

ആമി നീ ആ താക്കോൽ ഇങ് എടുത്തേ …””

ആമി താക്കോൽ കൊണ്ടുവന്ന് സജീവന് കൊടുത്തു….

അതോടെ സജീവ് പുത്തൻപുറക്കലിൽ നിന്നും ഇറങ്ങി ….

തൻ്റെ ലക്ഷ്യ സ്ഥാനത്തേക്ക് നീങ്ങി  …….

സജീവ് നേരെ തൻ്റെ പഴയ സുഹൃത്തുക്കളെ കണ്ടു …

തൻ്റെ ആവശ്യം അവരെ അറിയിച്ചു …..

അയാളെ അന്വേഷിച്ചു അവർ യാത്രയായി ….

എന്നാൽ അവർക്ക് അയാളെ കുറിച്ച് …

ഒന്നും തന്നെ കണ്ടുപിടിക്കാനായില്ല ……

താൻ പണ്ട് സഞ്ചരിച്ച വഴികളിലൂടെ …..

സജീവ് സഞ്ചരിച്ചുകൊണ്ടിരിന്നു …..

എന്നാൽ നിരാശ ആയിരുന്നു ഫലം ….

അതോടെ കുറച്ചു ദിവസത്തെ അന്വേഷണത്തിനു ഒടുവിൽ ….

സജീവ് നേരെ പുത്തൻപുരക്കിലോട്ട് തിരിച്ചു ….

************************************

നവമി തിയ്യതിക്ക്  രണ്ടുദിവസം മുൻപ്

രാമപുരത്തുനിന്നും അർജുൻ തിരക്കേ എത്തിയിരുന്നു …..

ആദിയോട് ജോലിയുടെ കാര്യം സംസാരിക്കുവാൻ …

അർജുൻ്റെ ജിമ്മിലേക്ക് ചെല്ലുവാനും പറഞ്ഞിരുന്നു …

ആദി രാവിലെ തന്നെ എഴുന്നേറ്റു ….

വേഗം തന്നെ കുളിച്ചു വൃത്തിയായി ….

ആദ്യം തന്നെ സമീറിൻ്റെ വീട്ടിലേക്ക് നടന്നു ….

എന്നും അവിടെനിന്ന് ഭക്ഷണം  കഴിച്ചില്ലെങ്കിൽ ….

ഉമ്മയുടെ കൈയിൽനിന്ന് … നല്ല  ചീത്തകേൾക്കും…

അതുകൊണ്ട് ഇപ്പോ എന്നും ഭക്ഷണം അവിടെന്ന് കഴിക്കും ….

ആദി അവിടെ എത്തിയതും……സമീർ വീടിൻ്റെ മുൻപിൽ തന്നെ കസേരയിൽ ഇരിക്കുന്നു ….

ഷാഹി കുറച്ചു ദിവസം ഷാഹിയുടെ വീട്ടിൽ നിൽക്കുവാൻ പോയി ….

ഷാഹിയുടെ വീട്ടുകാർക്ക്  ഇപ്പോ സമീറിനോട് വലിയ സ്നേഹമാണ് …..

സന വെക്കേഷൻ കഴിഞ്ഞു നേരെ ഹോസ്റ്റലിലേക്കും പോയി ….

ആദിയെ കണ്ടതും സമീർ ആദിയോട് ….

സമീർ-“” നിന്നെ പ്രതീക്ഷിച്ചു കുറച്ചു നേരമായി ഇവിടെ നിൽക്കുന്നെ …””

ആദി -“” എന്താടാ …???””

സമീർ-“” ഒരു സന്തോഷ വാർത്തയുണ്ട് ….

അതേപോലെ വിഷമവും ഉണ്ട് ….”””

ആദി -“””നീ കാര്യം പറ …

വെറുതെ ടെൻഷൻ അടിപ്പിക്കല്ലേ …””

സമീർ-“”” എടാ ഷാഹിയുടെ വാപ്പ വിളിച്ചിരുന്നു …

ജോലി ശരിയായി …. അടുത്ത ആഴ്ച്ച  പോകേണ്ടി വരുമെന്ന് പറഞ്ഞു …

ഇന്ന് പുലർച്ചയാണ് വിളിച്ചു പറഞ്ഞത് …”””

ആദി -“” ആഹഹാ അത് നല്ല വർത്തയാണല്ലോ ….

പെട്ടന്നു പോകുന്നതിലാണോ നിനക്ക് വിഷമം …”””

സമീർ-“” അതേടാ … നിങ്ങളെ ഒക്കെ പിരിഞ്ഞു പോകണ്ടേ ….

അതൊക്കെ ആലോചിക്കുമ്പോൾ എന്തോപോലെ ….

ഉമ്മക്കും വിഷമം ആണ് ഞാൻ പോകുന്നതിൽ …”””

ആദി-“” ഇതൊക്കെ ജീവിതത്തിൽ പറഞ്ഞേകുന്നതല്ലേ ….

ഇപ്പോഴത്തെ ഒരു വിഷമമേ ഉണ്ടാവു ….

അനുഭവം ഗുരു …..”””

സമീർ-“””ഞാൻ ഒന്നും പറഞ്ഞില്ലേ ….

നീ പഴയ കാര്യത്തിലേക്ക് ഒന്നും തിരിഞ്ഞു നോക്കണ്ട ….”””

ആദി -“””വേറെ ആരും ഇല്ലേ …

ഉമ്മയും വാപ്പയും ഒക്കെ എവിടെ …???”””

സമീർ- “” അവർ ഉമ്മാടെ വീട്ടിലേക്ക് പോയി….

നാളെ തിരിച്ചുവരുള്ളോ …..

നിൻ്റെ ജോലിക്കാര്യം എന്തായി …???

അർജുനേട്ടൻ വിളിച്ചിരുന്നോ …??””

ആദി-“” ഉവ്വ് വിളിച്ചിരുന്നു ….

കുറച്ചു കഴിയുമ്പോൾ ജിമ്മിലേക്ക് പോകണം….

അവിടേക്ക് ചെല്ലുവാൻ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു …..

ശരിയായാൽ നാളെ തന്നെ ബാംഗ്ലൂർ പോകേണ്ടി വരും ….

പോകേണ്ടി വന്നാൽ നമ്മുടെ അവിനാഷിൻ്റെ  അടുത്തുംകൂടെ കയറണം …..”””

സമീർ-“” ഹ്മ്മ്മ് …. നീ ഇപ്പോ കിട്ടുന്ന ജോലിക്ക്  കയറ് …

ഞാൻ അവിടെ എത്തി കഴിഞ്ഞാൽ നിനക്കും കൂടെയുള്ള വിസ ശരിയാക്കാം …”””

ആദി -“”” ഹ്മ്മ് എന്തായാലും പോയി നോക്കട്ടെ …..

എക്സ്പീരിയൻസ് ഇല്ലാതെ  എവിടെയും ജോലി  കിട്ടില്ലല്ലോ …”””

സമീർ-“” ജോലി ശരിയായാലും ഇല്ലെങ്കിലും എന്നെ വിളിച്ചു അറിയിച്ചോളോ …..

നീ അകത്തേക്ക് വാ … ഞാനും ഒന്നും കഴിച്ചിട്ടില്ല വിശന്നിട്ട് വയ്യാ …

കഴിച്ചിട്ട് വേണം ഷാഹിയുടെ വീട്ടിലേക്ക് പോകുവാൻ ….””

അതോടെ സമീറും ആദിയും കൂടെ ഭക്ഷണം ഒക്കെ കഴിച്ച് ….

സമീർ ഷാഹിയുടെ അടുത്തേക്കും….

ആദി അർജുനേട്ടൻ്റെ അടുത്തേക്കും നീങ്ങി …..

ആദി  അർജുനേട്ടൻ്റെ   ജിമ്മിലെ പാർക്കിലേക്ക് വണ്ടി കയറ്റി നിറുത്തി ….

എന്നിട്ട് നേരെ ജിമ്മിലേക്ക് കയറി …..

അർജുനേട്ടൻ ഓഫീസ് മുറിയിൽ തന്നെ ഉണ്ടായിരുന്നു …..

ആദിയെ കണ്ടതും …അർജുൻ

അർജുൻ -“” ആഹ്ഹ … ആദി കേറിവാടാ ഇരിക്ക് …”””

ആദി ടേബിളിൻ്റെ തൊട്ടെടുത്തുള്ള കസേരയിൽ ഇരുന്നു ….

ആദി-“” ഇപ്പോ മാർഷ്യൽ ട്രെനിങ്ങിനു പിള്ളേർ കുറവാണല്ലേ ….””

അർജുൻ-“” ഇപ്പോ കുറവാ ….

പിന്നെ വരുന്ന പിള്ളേർ ആണെങ്കിൽ

മര്യാദക്ക്  പഠിക്കുന്നുമില്ലാ ….”””

ആദി-“” ഒന്നുടെ ഉഷാറാക്ക് ….

കുറച്ച് പബ്ലിസിറ്റി കൊടുക്ക് ….

പിള്ളേർ ഇടിച്ചു കയറും …”””

അർജുൻ-“” അങ്ങനെ എന്തേലും ഒക്കെ നോക്കണം ….

എന്നാലേ ഈ  ഫീൽഡിലൊക്കെ  പിടിച്ചു നിൽക്കാൻ പറ്റുള്ളൂ ….””

ആദി-“” ഹ്മ്മ്.. അർജുനേട്ടാ ….

എൻ്റെ ജോലി കാര്യം എന്തായി ….???””

അർജുൻ-“” അതൊക്കെ ശരിയായടാ ചെക്കാ …..

നമ്മൾ വിചാരിച്ചാൽ  നടക്കില്ലേ …

നീ അവിടെ ചെന്ന് ഇന്റർവ്യൂ അറ്റൻഡ് ചെയ്യണം ….

അത് പാസായാൽ ജോലി ഉറപ്പ് ….

സാലറി അധികമൊന്നും ഉണ്ടാവില്ല …

ഒരു 30-35 ഒക്കെ കിട്ടുള്ളൂ ….”””

ആദി -“” എൻ്റെ അർജുനേട്ടാ ….

അതൊക്കെ ധാരാളം …..

എന്തായാലും ഇന്റർവ്യൂ കഴിഞ്ഞാൽ ജോലി കിട്ടുമല്ലോ അതുമതി …”””

അർജുൻ-“” ബാംഗ്ലൂരിലാണ് ഇന്റർവ്യൂ

ചിലപ്പോ മുംബൈയിൽ ആയിരിക്കും ആദ്യം പോസ്റ്റിങ്ങ് ആവുന്നത് …

അങ്ങനെയാണ്  അവൻ പറഞ്ഞത് ….”””

ആദി-“” അതൊന്നും കുഴപ്പമില്ല ….

എവിടെയായാലും ഞാൻ ജോലി ചെയ്യും …”””

അർജുൻ-“” നീ എന്നാൽ മറ്റന്നാൾ പോയിക്കോ …ബാംഗ്ലൂരിലേക്ക് ….

അവിടെ എൻ്റെ ഫ്രണ്ടിൻ്റെ ഫ്ലാറ്റിൽ നിൽക്കാം …

അവൻ ഒരു വിദേശയാത്രയിൽ ആണ് …

ഒരാഴ്ച കഴിയുമ്പോൾ എത്തും ….

അവൻ അവിടെ സെക്യൂരിറ്റിയുടെ കൈയിൽ

താക്കോൽ കൊടുത്തിട്ടുണ്ട്……

നീ അവിടെ എത്തുമ്പോൾ വാങ്ങിച്ചാൽ മതി ….””

ആദി-“” അത് ബുദ്ധിമുട്ടാവോ …???”””

അർജുൻ-“” അവന് നിന്നെകുറിച്ചെല്ലാം അറിയാം …

അവൻ തന്നെയാ ഫ്ലാറ്റിൽ നിറുത്താമെന്ന് പറഞ്ഞത് …”””

ആദി-“” അങ്ങനെ ആണെങ്കിൽ കുഴപ്പമില്ലാ……

ഞാൻ അപ്പോ നാളെ തന്നെ ഇറങ്ങാം ….”””

അർജുൻ -“” മറ്റന്നാൾ പോയാൽ മതി ..

നീ എന്തിനാ നാളെ തന്നെ പോകുന്നേ …???””

ആദി-“” ബാംഗ്ലൂരിലേക്ക് വരുന്നുണ്ടെങ്കിൽ ….

ഫാം ഹൗസിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട് നിങ്ങടെ അനിയൻ ….

ഇനി ചെന്നില്ലെങ്കിൽ  അതുമതി ….”””

അർജുൻ-“” ഹഹ …. അപ്പോ മൈസൂർ റൂട്ട് പിടിക്കുംലെ …???

എന്തായാലും കയറിയിട്ട് പോയാൽ മതി …

അല്ലെങ്കിൽ … എനിക്ക് പണിയാവും …..

ചെക്കൻ ഒറ്റബുദ്ധി ആണ് … എന്ത് പറയുമെന്നോ ചെയ്യുമെന്നോ ….

പറയാൻ പറ്റില്ല ….””

ആദി -“” കുറച്ച് ദൂരം കൂടും …..അത് കുഴപ്പമില്ലാ ….

അവനെ കണ്ടിട്ട് കുറച്ചായി …..

എന്തായാലും പോകുമ്പോൾ അവിടെ ഒരുദിവസം നിന്നിട്ട് പോകാം ….”””

അർജുൻ-“” ഹ്മ്മ് പോകുമ്പോ…

നോക്കിയും കണ്ടും പോയികോളോ …..

പിന്നെ ആ വഴി രാത്രി യാത്ര വേണ്ടാ …

അവിടെ രാത്രി യാത്ര സേഫ് അല്ല ….””

ആദി-“” അത് ഞാൻ ശ്രദ്ധിച്ചോളാം അർജുനേട്ടാ …..

എന്നാ ഞാൻ ഇറങ്ങട്ടെ …. നാളെ പോകുവാൻ ഉള്ള കാര്യങ്ങൾ ശരിയാക്കണം …

പിന്നെ എല്ലാവരോടും അന്വേഷിച്ചുന്നെ പറഞ്ഞോളോ ….”””

അർജുൻ-“” അത് ഞാൻ പറയാം …..

പിന്നെ ജോലി കിട്ടിയാൽ ചിലവ് മറക്കരുതേ …..”””

ആദി-“” അതൊക്കെ ശരിയാക്കാം ….അർജുനേട്ടാ …

അപ്പോ ഞാൻ ഇറങ്ങാ …

അവിടെ എത്തിയിട്ട് വിളികാം ….”””

അതും പറഞ്ഞ് ആദി അവിടെനിന്നും ഇറങ്ങി ….

പിറ്റേദിവസം … പോകുവാനുള്ള കാര്യങ്ങൾ എല്ലാം ശരിയാക്കി …

സമീറിനോടും അങ്കിളിനോടും … കാര്യങ്ങൾ വിളിച്ചു പറഞ്ഞു

അവരോട് പോകുവാനുള്ള അനുവാദവും വാങ്ങി …..

ആദി അന്ന് നേരത്തെ കിടന്നു ….നിദ്രയിൽ മുഴുകി

************************************

ഇതേദിവസം പുത്തൻപുരക്കൽ തറവാട്ടിൽ

ആമിയും അഭിയും വിഷ്‌ണുവും ഈ ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ നല്ലപോലെ അടുത്തിരുന്നു …..

സജീവ് തിരിച്ചുവന്നതോട് കൂടി ചന്ദ്രശേഖരനും സജീവും കൂടെ പുതിയ ബിസ്സിനെസ്സ് കാര്യങ്ങൾ തുടങ്ങാനുള്ള ചർച്ചകൾ ആരംഭിച്ചു …….

കുറെ നാൾക്ക് ശേഷം എല്ലാവരും ഒത്തുകൂടിയ സന്തോഷം അവിടെ നിറഞ്ഞ് നിന്നു…..

എല്ലാവരും കൂടെ ഉച്ച ഭക്ഷണത്തിനു ശേഷം ഹാളിൽ ഒത്തുകൂടി ….

ചന്ദ്രശേഖർ-“” അഭി,,, വിഷ്‌ണു ….

ഞാനും സജീവും കൂടെ ചില പുതിയ ബിസ്സിനെസ്സ് ..

തുടങ്ങാനുള്ള പരുപാടിയുണ്ട് ….”””

അഭി-“” എന്ത് ബിസ്സിനെസ്സാണ് ….???”””””

സജീവ്-“” അതൊക്കെ സമയമാവുമ്പോൾ പറയാം ….”””

വിഷ്‌ണു -“”” നാളെ എപ്പോഴാ പോകേണ്ടത് എസ്റ്റേറ്റിലേക്ക് …??””

ചന്ദ്രശേഖർ-“” രാവിലെ തന്നെ ഇറങ്ങാം ….

അപ്പോ ഏകദേശം സന്ധ്യ ആവുമ്പോഴേക്കും …

നമ്മൾ അവിടെ എത്തും …””””

സജീവ്-“””കാർലോസ് ഇന്ന് അവിടേക്ക് പോക്കും …

ഞാൻ എല്ലാ കാര്യവും കാർലോസിനെ ഏൽപ്പിച്ചിരുന്നു ….”””

മല്ലിക്ക -“” ഞാൻ എല്ലാം പാക്ക് ചെയ്‌തു വെച്ചിട്ടുണ്ട് …

ഇനി നാളെ അതിനു വേണ്ടി ഓടണ്ടല്ലോ ….”””

സൗഭാഗ്യ-“” ഞാനും പാക്ക് ചെയ്‌തു …. രാവിലെ തന്നെ …

അമ്മയുടെയും അച്ഛൻ്റെയും കൂടെ പാക്ക് ചെയ്‌തിട്ടുണ്ട്‌ …”””

ശേഖരൻ-“” നാളെ രാവിലെ തന്നെ ഇറങ്ങാം…

ബാക്കി നിങ്ങൾ തന്നെ തീരുമാനിക്ക് ….

ഞാൻ ക്ഷേത്രം വരെ പോയിട്ട് വരാം ….

നടതുറപ്പിൻ്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ…

ഒരു മീറ്റിംഗ് വെച്ചിട്ടുണ്ട് …. “””

ചന്ദ്രശേഖർ-“” അച്ഛൻ പോയിട്ട് വാ …..””

അതും പറഞ്ഞ് ശേഖരൻ ക്ഷേത്രത്തിലേക്ക് നീങ്ങി …

ബാക്കി എല്ലാവരും കൂടെ ചർച്ചകളിൽ ഏർപ്പെട്ടു ….

ആമിയാണെങ്കിൽ ഒന്നും മിണ്ടാതെ ഇരിക്കുന്നു ….

ഇത് ശ്രദ്ധിച്ച അഭി ആമിയോട് ….

അഭി-“” ഇവൾക്ക് ഇത് എന്തുപറ്റി …???

അല്ലെങ്കിൽ ഇവളുടെ കലപില ശബ്ദം കേട്ടിട്ട് …

ഇവിടെ ഇരിക്കാൻ പറ്റില്ല ….”””

ആമി-“” ഒന്നുമില്ല ചേട്ടാ …..

ഞാൻ വെറുതെ കോളേജ് ഒക്കെ

ഓർത്തുപോയതാണ് …..”””

അഭി-“” ഹ്മ്മ് …

ഞാൻ വിചാരിച്ചു ….

നീ പകൽ സ്വപ്‌നം കണ്ടിരിക്കാണെന്ന് ….””

ആമി -“””അയ്യടാ ….  വലിയ തമാശക്കാരൻ ….””

അഭി-“””” എടി നീ കളിയാക്കുന്നോ …???”””

ആമി-“””” ഓഹ് ….. പേടിപ്പിക്കല്ലേ …..”””

അഭി -“”” പേടിപ്പിച്ചാൽ നീ എന്ത് ചെയ്യും ….””””

വിഷ്‌ണു-“””ദേ വീണ്ടും തുടങ്ങി രണ്ടുംകൂടെ ….

എനിക്ക് വയ്യാ …. ഇവരുടെ ഒപ്പം കൂടിയതിൽ പിന്നെ …

ഈ തല്ലുകൂട്ടം ഒത്തുതീർപ്പാക്കലാണ് എൻ്റെ സ്ഥിരം പരുപാടി ….

ഇനി ഞാൻ ഇല്ലാ … ഈ കളിക്ക് …..””””

ആമി -“” ശേ … വിഷ്ണുകുട്ടൻ …

വീണ്ടും പിണങ്ങി ….”””

എല്ലാവരും കൂടെ ആമിയുടെ സംസാരം കേട്ട് ചിരിച്ചു …

വിഷ്‌ണു-“” ഇവളെക്കൊണ്ട് ഞാൻ തോറ്റു …..

വന്നു വന്നു … വിഷുവേട്ടൻ എന്നുള്ള വിളി ഒക്കെ പോയി …

ഇപ്പോ എന്നെ വേറെ എന്തൊക്കെയോ വിളിക്കും ….

വന്നപ്പോൾ എന്ത് ബഹുമാനം ആയിരുന്നു ….

ഇപ്പോ കണ്ടില്ലേ …..നിന്നെ ഞാൻ ഒരുദിവസം ശരിയാക്കിത്തരാം …

എന്നെങ്കിലും കിട്ടും എൻ്റെ കൈയിൽ ….”””

ആമി-“” അച്ചോടാ ……

വിഷമായോ… വിഷ്ണുവേട്ടാ ….

സോറി വിഷ്ണുവേട്ടാ ….

ഇനി ഞാൻ വിളിക്കില്ല….പോരെ …..””””

ആമിയുടെ കൊഞ്ചിക്കൊണ്ടുള്ള സംസാരത്തിൽ വിഷ്ണുവിനും ചിരിവന്നു ….

വിഷ്ണു സൗഭാഗ്യയോടും മല്ലികയോടുമായി പറഞ്ഞു………

വിഷ്‌ണു-“””അമ്മേ ….,,,,,

ഇതാണ് ഇവളുടെ സ്ഥിരം അടവ് ….

എന്തേലും പറഞ്ഞാൽ അപ്പോ കൊഞ്ചി കൊഞ്ചി സംസാരിക്കും …

പിന്നെ നമ്മുക്ക് തിരിച്ച് ഒന്നും പറയാൻ പറ്റില്ല ….”””

അഭി-“” ഇപ്പോനിനക്ക് എൻ്റെ അവസ്ഥ മനസിലായില്ലേ ….

ഇതാണ് ഞാൻ ഇവളെ ചീത്തപറയാത്തത് ….”””

അങ്ങനെ കളിയും ചിരിയുമായി അന്നത്തെ ദിവസം കടന്നു പോയികൊണ്ടിരുന്നു …..

മീറ്റിങ്ങും കഴിഞ്ഞ് ശേഖരനും വന്നു……….

എല്ലാവരും നാളെ രാവിലെ തന്നെ പോക്കേണ്ടതുകൊണ്ട് നേരത്തെ കിടന്നു …..

വേഗം തന്നെ നിദ്രയിൽ മുഴുകി ….

************************************************

വെളിപ്പെടുത്താത്ത സ്ഥാനം (Undisclosed Location)

സന്ധ്യാ സമയം …..

ചുറ്റും മഞ്ഞുമലകൾ ….

മലകൾക്കിടയിൽ ഒരു വലിയ കൊട്ടാരം ….

അവിടേക്ക് എത്തിപെടുവാൻ ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്….

അതിനാൽ പുറമെ നിന്നും ആർക്കും  തന്നെ അവിടേക്ക് ചെല്ലുവാൻ സാധിക്കില്ല …

ആ വലിയ കൊട്ടാരം നൂറ്റാണ്ടുകൾക്ക് മുൻപ് പണികഴിപ്പിച്ചതാണ് ….

ഒരു വലിയ മല തന്നെ തുരന്ന് ഗുഹകളാക്കി പണിതിരിക്കുന്നു ….

രാജകീയ പ്രൗഢിയോടെ തന്നെ……

ഇരുനൂറോളം കാവൽക്കാരുണ്ട്  അവിടെ …..

എല്ലാവരും ആയുധധാരികൾ …..

ആ കൊട്ടാരത്തിലെ വലിയ ഹാളിൽ സ്വർണംകൊണ്ട്  നിർമിച്ച ഇരുപ്പിടം …

അതിൽ കറുത്ത വസ്ത്രം ധരിച്ച ഒരാൾ ഇരിക്കുന്നു….

അയാളുടെ വിരലുകളിൽ രത്നങ്ങൾ പതിപ്പിച വിലപിടിപ്പുള്ള  മോതിരങ്ങൾ ……

അയാൾക്ക് ചുറ്റും ഇരുപതോളം കാവൽക്കാർ …..

പെട്ടന്ന് ആ വലിയ ഹാളിൻ്റെ  വാതിൽ തുറന്നു ….

ഹാളിലേക്ക്  കാവൽക്കാർ ഒരാളെ ബന്ധിച്ചു കൊണ്ടുവന്ന് അയാളുടെ മുൻപിൽ നിർത്തി …..

ബന്ധിക്കപ്പെട്ടവൻ ആ ഇരുപ്പിടത്തിൽ ഇരിക്കുന്ന വ്യക്തിയെ പേടിയോടെ നോക്കി ….

അയാൾ പതിയെ തൻ്റെ ഇരുപ്പിടത്തിൽ നിന്നും എഴുന്നേറ്റു …

പതുക്കെ കൈകാലുകൾ നിവർത്തി ….

തൻ്റെ കൈകൾ ഇരുഭാഗത്തേക്കും നിവർത്തി താഴേക്ക് പിടിച്ചു …

വേഗം തന്നെ അയാളുടെ കാവൽക്കാർ ….

അയാൾ ഉടുത്തിരിക്കുന്ന മേൽവസ്ത്രം അയാളുടെ ദേഹത്തുനിന്നും ഊരിയെടുത്തു ….

അതോടെ അയാളുടെ ദേഹത്ത് പച്ചകുത്തിയിരിക്കുന്ന  അടയാളങ്ങൾ തെളിയാൻ തുടങ്ങി …

അയാളുടെ പുറകുവശത്ത് … പതിനഞ്ചോളം അടയാളത്തിൽ പച്ചകുത്തിയിരിക്കുന്നു …

അതേപോലെ അയാളുടെ ദേഹത്ത് കുറെ മുറിവുകളുടെ പാടുകളും തെളിഞ്ഞു നിൽക്കുന്നു ….

അയാളുടെ ചുറ്റുമുളവർപോലും അയാളെ പേടിയോടെ നോക്കിനിൽക്കുന്നു …..

അയാൾ പതിയെ നടന്നു ആ ബന്ധിക്കപ്പെട്ടവൻ്റെ അടുത്തെത്തി …..

അപ്പോൾ അവനെ ബന്ധിയാക്കികൊണ്ടുവന്ന കാവൽക്കാർ ആ വ്യക്തിയോട് ….

“””മാസ്റ്റർ ….. ഇവനാണ് ആ  ‘ജെനിൻ’ …..

നമ്മുടെ കാര്യങ്ങൾ ചോർത്തികൊടുക്കുവാൻ ശ്രമിച്ചത് ….””””

‘ജെനിൻ’  വേഗം തന്നെ മാസ്റ്ററുടെ കാലിലേക്ക് വീണു ……

അവൻ പേടിയോടെ തൻ്റെ ജീവനുവേണ്ടി കെഞ്ചി അപേക്ഷിച്ചു ……

“””” മാസ്റ്റർ എന്നെ  കൊല്ലരുത് …..

എനിക്ക് ,,,,എനിക്ക് ഒരു തെറ്റ് പറ്റിപ്പോയി ….

എന്നോട് ക്ഷേമികണം ……മാസ്റ്റർ ….”””””

“””” ശരി …..നിന്നോട് ഞാൻ ക്ഷേമിച്ചിരിക്കുന്നു …..””””

അവൻ വിശ്വാസം വരാതെ മാസ്റ്ററുടെ മുഖത്തേക്ക് നോക്കി ….

മാസ്റ്റർ അവനോട് …..

“”””നിനക്ക് ജീവനോടെ ഇവിടെനിന്നും പോകാം …

ആരോട് വേണമെങ്കിലും നമ്മുടെ രഹസ്യം പറയാം ….

എന്നാൽ അതിനു മുൻപ് … നീ എന്നെ യുദ്ധം ചെയ്‌തു  തോൽപിക്കണം ….

അതാണ് ഇവിടത്തെ നിയമം ….. അത് അതിൻ്റെ മുറപോലെ തന്നെ നടക്കട്ടെ ….””””

അവൻ മാസ്റ്ററെ തന്നെ നോക്കി ഇരുന്നു …..

അയാൾ അവനെ കടന്നു ഹാളിൻ്റെ മധ്യഭാഗത്തിൽ ചെന്നുനിന്നു ……

എന്നിട്ട് അയാളുടെ ഇടത്തെ ഭാഗത്തേക്ക് കൈചൂണ്ടി കാണിച്ചു ….

അവിടെ വാളുകളും ,,, കത്തിക്കളുമായി ….

നിരവധി ആയുധങ്ങൾ …

അയാൾ അവനോട് പറഞ്ഞു ….

“””” ഞാൻ നിരായുധനായിരിക്കും …….

നിനക്ക് ഇഷ്ട്ടമുള്ള ആയുധം തിരഞ്ഞെടുക്കാം …..””””

അത് കേട്ടതോടെ അവൻ്റെ മുഖത്തു പുഞ്ചിരി വിടർന്നു …..

കണ്ടാൽ നാല്പതിനു മുകളിൽ പ്രായമുള്ള വ്യക്തി …. നിരായുധനും ….

അയാളോട് യുദ്ധം ചെയ്‌താൽ അയാളെ തനിക്ക് പരാജയപ്പെടുത്താൻ പറ്റും …

തനിക്ക് രക്ഷപ്പെടാനുള്ള അവസാന മാർഗം ……..

അവൻ പതിയെ എഴുന്നേറ്റു …..

നേരെ ആയുധങ്ങളുടെ അടുത്തേക്ക് നടന്നു ….

കുറച്ചു നേരം നോക്കിയതിനു ശേഷം …..

അവൻ രണ്ട് ഡായ് വാളുകൾ എടുത്തു ….

എന്നിട്ട് നേരെ മാസ്റ്ററുടെ അടുത്തേക്ക് നടന്നു ……

അവൻ രണ്ടുവാളും കൈയിൽ വീശി …. ആക്രമിക്കാൻ വേണ്ടി നിന്നു…..

അയാൾ ആണെങ്കിൽ ഒരു ഭാവമാറ്റവുമില്ലാതെ … കൈകൾ രണ്ടും പിന്നിലേക്ക് വെച്ചുനിന്നു ….

അവൻ അലറിക്കൊണ്ട് അയാളുടെ അടുത്തേക്ക് ഓടി ……

അടുത്തെത്തിയതും … അവൻ വാളുകൊണ്ട് കഴുത്തിനു നേരെ വീശി …..

നിമിഷ നേരത്തിനുള്ളിൽ തന്നെ അയാൾ വാളിൻ്റെ മുൻപിൽ നിന്നും ഒഴിഞ്ഞുമാറി …..

പിന്നെയും അവൻ കൈയിലുള്ള വാൾ തനിക്ക് ആവുംവിധം വീശിക്കൊണ്ടിരുന്നു ….

എന്നാൽ അയാൾ നിഷ്പ്രയാസം അതിൽനിന്നും ഒഴിഞ്ഞുമാറികൊണ്ടിരുന്നു …….

അവൻ വാള് വീശും തോറും തളർന്നുകൊണ്ടിരുന്നു …..

എന്നാൽ അയാൾക്ക് ഒരു കോട്ടവും പറ്റിയിട്ടില്ല …..ഇപ്പോഴും കൈകൾ പിന്നിൽ തന്നെ വെച്ച് എല്ലാത്തിൽനിന്നും ഒഴിഞ്ഞുമാറികൊണ്ടിരുന്നു …….

അവസാനം അവൻ രണ്ടുവാളുകൊണ്ടും അയാളുടെ തല ലക്ഷ്യമാക്കി വീശി ….

പെട്ടന്ന് തന്നെ അയാൾ തൻ്റെ രണ്ടുകൈകൾകൊണ്ട് അവൻ്റെ  കൈകൾ തടഞ്ഞു ….

എന്നിട്ട് അവൻ്റെ ഇടത്തെ കൈത്തിരിച്ച് ആ കൈയിലുള്ള വാൾ തൻ്റെ കൈയിലാക്കി …..

വീണ്ടും അവൻ ആക്രമിച്ചതും …. വാളിൻ്റെ അറ്റംകൊണ്ട് അയാളുടെ കൈയിൽ നിന്നും രക്തം തെറിച്ചു …

ഒരു നിമിഷം അവനും നിശ്ചലനായി ……

അവൻ അയാളെ തന്നെ നോക്കിനിന്നു …….

അയാൾ ഈ സമയം തൻ്റെ കൈയിൽ നിന്നും പൊടിഞ്ഞ രക്തം അയാളുടെ കൈകൊണ്ടെടുത്ത് ….

അയാളുടെ നാവിൽ വെച്ച് രുചിച്ചു ……

അയാൾ അവനെ നോക്കി  തൻ്റെ കൈയിലുള്ള വാൾ വലിച്ചെറിഞ്ഞു …..

അത് കണ്ടതും അവൻ അയാളുടെ നേരെ അലറികൊണ്ട് ഓടി ….

അടുത്തെത്താറായതും അയാൾ അവൻ്റെ കഴുത്തിലേക്ക് തൻ്റെ കൈകൊണ്ട് ശക്തമായി കുത്തി ,,…..

അതോടെ അവൻ്റെ കൈയിൽ നിന്നും വാൾ നിലത്തേക്ക് വീണു ….

ഈ സമയം അയാൾ അവൻ്റെ അടുത്തേക്ക് നടന്നു …..

എന്നിട്ട് അവനോട് …..

“””” നിനക്ക് എന്നെ പരാചയപെടുത്താൻ പറ്റിയില്ല ……..””””

അവന് ഒന്നും തന്നെ തിരിച്ചു പറയാൻ പറ്റുന്നില്ല …..

അവൻ ശ്വാസമെടുക്കാൻ പറ്റാതെ താഴെ മുട്ടുകുത്തി ….

അയാൾ  വീണ്ടും അവനോട് സംസാരിച്ചു …..

“””” നീ തോറ്റിരിക്കുന്നു …. അതുകൊണ്ട് നീ ഒന്നും കണ്ടിട്ടില്ല ….””””

അത് പറഞ്ഞു തീർന്നതും അയാൾ തൻ്റെ രണ്ടു കൈയുടെ തള്ളവിരൽകൊണ്ട് ….

അവൻ്റെ രണ്ടു കണ്ണിലും ശക്തിയിൽ കുത്തി …..

അവൻ്റെ കണ്ണിൽ നിന്നും രക്തം പുറത്തേക്ക് തെറിച്ചു …..

ആ കാഴ്ചയും,,,,,,, അവൻ്റെ അലറലും കേട്ട് …..

അവിടെ ചുറ്റുംനിന്നവർ വരെ … പേടിച്ചുപോയി …..

അവൻ  അലറി കരഞ്ഞുകൊണ്ടിരുന്നു …. എന്നാൽ അതൊന്നും വകവെക്കാതെ …..

അയാൾ അവൻ്റെ കൈയിൽ നിന്നും വീണ വാൾ നിലത്തുനിന്നും എടുത്തു ….

എന്നിട്ട്  അവൻ്റെ കഴുത്തിനു നേരെ പിടിച്ചു ……

എല്ലാവരും നോക്കിനിൽക്കെ അയാൾ അവൻ്റെ കഴുത്തു ലക്ഷ്യമാക്കി വാൾ വീശി …..

അവൻ്റെ തല ശരീരത്തിൽ നിന്നും വേർപെട്ട് ….. നിലത്തേക്ക് വീണു…..

തല താഴെ വീഴുന്നോടൊപ്പം തന്നെ അവനും ചലനമറ്റ് നിലം പതിച്ചു …..

അയാൾ തൻ്റെ കൈയിലുള്ള വാൾ സഹായികളുടെ നേരെ നീട്ടി …

അതിലെ ഒരുത്തൻ വേഗം തന്നെ ആ വാൾ വാങ്ങി …

തുടച്ചു വൃത്തിയാക്കി വീണ്ടും ആയുധശേഖരത്തിൽ ഭദ്രമായി വെച്ചു ….

ഇവിടം വൃത്തിയാക്കുവാൻ പറഞ്ഞ് ……

അയാൾ അവിടെനിന്നുംപതിയെ തൻ്റെ മുറിയിലേക്ക് നടന്നു ….

എന്നിട്ട് …അയാളുടെ മുറിയിലുള്ള സാറ്റലൈറ്റ് ഫോൺ എടുത്തു ….

അതിലെ ആദ്യ നമ്പറിലേക്ക് തന്നെ വിളിച്ചു ……

രണ്ടുമൂന്നു തവണ റിങ് ചെയ്തതിനു ശേഷം മറുഭാഗത്ത് ഫോൺ എടുത്തു ….

അയാൾ സംസാരിച്ചു തുടങ്ങി …..

“” ഹലോ””

മറുഭാഗത്ത് ഹലോ എന്ന ശബ്‌ദം കേട്ടതും ……

അയാൾ പേടിയോടെ ……തിരിച്ചുസംസാരിച്ചു ….

“””മാസ്റ്റർ….”””

“” കൂടുതൽ ഒന്നും പറയുന്നില്ല …..

താടകാ വനത്തിലേക്ക് ചെല്ലൂ ….

അവിടെ അവൾ വരും …..

ഇത്രയും നാൾ ഞാൻ കാത്തിരുന്നത് ….

ഈ ഒരു ദിവസത്തിനു വേണ്ടിയാണ് …..””””

അയാൾ അട്ടഹസിച്ചു ചിരിച്ചു …..

എന്നിട്ട്  വീണ്ടും സംസാരിച്ചു തുടങ്ങി ….

“””ചൈത്രമാസത്തിലെ നവമി തിയ്യതി …..

അന്ന് എനിക്ക് അവളെ കിട്ടിയിരിക്കണം ……

ഇരുപത്തിമൂന്ന്  വർഷത്തെ കാത്തിരിപ്പാണ് ……

അവളെ ജീവനോടെ എനിക്ക് വേണം ……

താടകാ വനത്തിലെ  മധ്യഭാഗത്തുള്ള വീരഭദ്ര  ക്ഷേത്രത്തിലെ ബലിക്കല്ലിൽ….

അവളുടെ രക്തം വീഴ്ത്തണം ….. അത് കഴിഞ്ഞ് അവളെ ഇവിടെ കൊണ്ടുവരണം ….

അവളുടെ ഫോട്ടോ നിനക്ക് ഇപ്പോ കിട്ടിക്കാണും …..മനസിലായലോ …””””

മറുഭാഗത്ത് ….

“””യെസ്  മാസ്റ്റർ….””””

അയാൾ വീണ്ടും സംസാരിച്ചു ….

“”” അവളെ മാത്രമേ നമ്മൾ തിരിച്ചറിഞ്ഞിട്ടുള്ളു …

എന്നാൽ പുരുഷ രൂപം ഇന്നും തെളിഞ്ഞു വന്നിട്ടില്ല ….

ഇപ്പോഴും മറഞ്ഞിരിക്കുന്നു .. …

ആ പുരുഷ രൂപം എപ്പോൾ വേണമെങ്കിലും മറനീക്കി പുറത്തുവരാം …

അതുകൊണ്ട് ശ്രദ്ധിച്ചുവേണം എല്ലാകാര്യവും ചെയ്യുവാൻ ….””””

മറുഭാഗത്ത് -“””മനസിലായി മാസ്റ്റർ ….

ഞാൻ എല്ലാ കാര്യവും ശ്രദ്ധയോടെ  ചെയ്തോളാം ….””””

അതുപറഞ്ഞു കഴിഞ്ഞതോടെ ഫോൺ കട്ടായി ….

അയാൾ പതിയെ എഴുന്നേറ്റു ….നേരെ ജനാലയിലൂടെ പുറത്തേക്ക് നോക്കി …

അയാളുടെ ചുണ്ടിൽ ചെറിയ പുഞ്ചിരി വിടർന്നു …..

തൻ്റെ ഇരുപത്തിമൂന്ന് വർഷത്തെ കാത്തിരിപ്പ് അവസാനിക്കുവാൻ പോകുന്നു ….

അയാൾ അട്ടഹസിച്ചു ചിരിച്ചു …..

മറുഭാഗത്ത്-“”””തൻ്റെ യജമാനൻ്റെ അടുത്തുനിന്നും കിട്ടിയ ആജ്ഞ  പാലിക്കുവാൻ അയാൾ സജ്ജനായി ….””””

അയാൾ തൻ്റെ സാറ്റലൈറ് ഫോണിൽ നിന്നും തൻ്റെ  കൂട്ടാളികൾക്ക് മെസ്സേജ് അയച്ചു …..

“””””നമ്മൾ തേടിക്കൊണ്ടിരുന്ന സ്ത്രീ പുരുഷ രൂപത്തിലെ സ്ത്രീ രൂപത്തെ മാസ്റ്റർ തിരിച്ചറിഞ്ഞിരിക്കുന്നു …..

അവൾ താടകാ വനത്തിലേക്ക് വരുന്നു ….. അവളെ ജീവനോടെ യജമാനൻ്റെ അടുത്ത് എത്തിക്കണം ….

എല്ലാവരും തെയ്യാറായിരിക്കുക്ക ……  “”””””””

*************************************

പിറ്റേദിവസം

ആദി രാവിലെ തന്നെ എഴുന്നേറ്റു ….

ഫ്രഷ് ആയി ….. തലേന്ന് പാക്ക് ചെയ്‌തു വെച്ച

ബാഗുകളെല്ലാം  ബുള്ളറ്റിൽ കെട്ടിവെച്ചു …..

ജാക്കറ്റും ഗ്ലോവേസും ധരിച്ചു …..

ഫോൺ ഹാൻഡിലിലെ  ഹോൾഡറിൽ ഘടിപ്പിച്ചു …

അവിനാഷ് അയച്ചുതന്ന ലോക്കേഷൻ ഓൺ ആക്കി ….

നേരെ അവിനാഷിൻ്റെ  ഫാം ഹൗസിലേക്ക് നീങ്ങി ……

ഇതേസമയം  തന്നെ ….

പുത്തൻപുരക്കൽ തറവാട്ടിൽ എല്ലാവരും നേരെത്തെ എഴുന്നേറ്റിരുന്നു ….

എല്ലാവരും വേഗം തന്നെ ഫ്രഷായി ….. മൂന്ന് വണ്ടികളിയാളി … യാത്രതുടങ്ങി ….

ആമിയും,,അഭിയും,,വിഷ്‌ണുവും  കൂടെ അഭിയുടെ വണ്ടിയിലും …

ബാക്കി തറവാട്ടിലെ എല്ലാവരും ചന്ദ്രശേഖരൻ്റെ വണ്ടിയിലും….

പിന്നെ ബാക്കിയുള്ള ചന്ദ്രശേഖരൻ്റെ സഹായികൾ മറ്റൊരുവണ്ടിയിലുമായി ….യാത്ര തുടർന്നു ….

അവർ ആദ്യം തന്നെ വയനാട് ലക്ഷ്യമാക്കി നീങ്ങി ….

അവിടുന്ന്… മൈസൂർ വഴി താടകാ വനത്തിലേക്കും …..

പോകുന്ന വഴിയിൽ …. അങ്ങിങ്ങായി സ്ഥലങ്ങൾ കാണുവാനായി ….

അവർ വണ്ടി നിർത്തിയിരുന്നു …….

അവസാനം അവർ താടകാ വനത്തിലെ  സജീവിൻ്റെ എസ്റ്റേറ്റിലേക്ക് എത്താറായി ……

അഭിയുടെ വണ്ടി ആയിരുന്നു മുൻപിൽ ……

പെട്ടന്നു ചന്ദ്രശേഖരൻ്റെ വണ്ടി അഭിയുടെ വണ്ടിയുടെ മുൻപിലേക്ക് കയറി ….

പിന്നാലെ തന്നെ സഹായികളുടെ വണ്ടിയും ……

അഭി കുറച്ചു ദൂരം കൂടെ അവരുടെ പിന്നാലെ തന്നെ ഓടിച്ചുകൊണ്ടിരുന്നു ….

സമയം രാത്രി എട്ടുമണി കഴിഞ്ഞിരിക്കുന്നു…….

അവർ താടകാ വനത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു …

പെട്ടന്ന്  വണ്ടികളെല്ലാം ഇടത്തേക്ക് ഇൻഡിക്കേറ്റർ ഇട്ടു ….

ഒരു  ഇടവഴിയിലേക്ക് കയറി …….

വഴിയിലേക്ക് കയറുമ്പോൾ തന്നെ …

ഒരു ചങ്ങലകൊണ്ട് ആ വഴി അടച്ചിരുന്നു …..

അതേപോലെ വരുന്ന വഴിക്കെല്ലാം ജാഗ്രത ബോർഡ് വെച്ചിരുന്നു …..

മുൻപിലെ ചങ്ങല അഴിക്കുവാൻ സഹായികളുടെ വണ്ടിയിൽ നിന്നും ഒരാൾ ഇറങ്ങി ….

അയാൾ ചങ്ങല മാറ്റി ….. വണ്ടികളെല്ലാം ആ ഇടവഴിയിലൂടെ മുന്നിലേക്ക് നീങ്ങി ….

അയാൾ വേഗം തന്നെ മുൻപിലെ വണ്ടിയിലേക്ക് കയറി …..

വണ്ടി ആ വഴി പോകുമ്പോഴും …..

വിഷ്‌ണു എല്ലാ ഭാഗത്തേക്കും കണ്ണോടിച്ചുകൊണ്ടിരിന്നു….

വരുന്ന വഴിക്ക് തന്നെ നിരവധി ജാഗ്രത നിർദേശങ്ങൾ …

ഇതെല്ലാം വിഷ്‌ണു ശ്രദ്ധിച്ചിരുന്നു ……

ആമിക്കാണെങ്കിൽ സന്ധ്യാസമയത്ത് കാട്ടിലൂടെ സഞ്ചരിക്കുന്ന കൗതുകം …..

അങ്ങനെ കുറച്ചു നേരത്തെ യാത്രക്ക് ശേഷം ….

അവർ ഒരു വലിയ കവാടത്തിൻ്റെ  മുൻപിലെത്തി….

മുൻപിലുണ്ടാട്ടിരുന്ന സഹായികളുടെ വണ്ടി രണ്ടുമൂന്നു പ്രാവിശ്യം നീട്ടി ഹോൺ അടിച്ചു …

അതോടെ  വേഗം തന്നെ ഒരാൾ വന്നു ആ വല്യ കവാടം തുറന്നു …

മൂന്നു വണ്ടികളും വേഗത്തിൽ തന്നെ എസ്റ്റേറ്റിലേക്ക് കയറി ….

കവാടം കടന്നാൽ രണ്ടുസൈഡിലും ടാറിട്ട  റോഡുകൾ …..

രണ്ടുറോഡും കാർപോർച്ചിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു …..

ഇരു റോഡിൻ്റെയും നടുവിലായി … വലിയ പൂന്തോട്ടം …..

കാറുകളെല്ലാം കാർപോർച്ചിൽ എത്തിയതും ….

കാർലോസും കൂട്ടരും വന്ന് …

ചന്ദ്രശേഖറിൻ്റെ വണ്ടിയുടെ ഡോർ തുറന്നുകൊടുത്തു …..

എല്ലാവരും കാറിൽ നിന്നും ഇറങ്ങി …..

എല്ലാവരും എസ്റ്റേറ്റിൻ്റെ ചുറ്റും നോക്കി ….

അത് കണ്ട സജീവ് എല്ലാവരോടുമായി പറഞ്ഞു ….

സജീവ്-“””” ചുറ്റും കാടാണ് ….. അതിൻ്റെ നടുക്കായിട്ടാണ് എസ്റ്റേറ്റ് …..

എങ്ങനെയുണ്ട് ഇഷ്ട്ടമായോ …?????”””””

ചന്ദ്രശേഖർ -“”” പിന്നെ ഇഷ്ട്ടപെടാതെ ……””””

ശേഖരൻ -“””” കൊള്ളാം …. എനിക്ക് ഇഷ്ട്ടപ്പെട്ടു …””””

കാർലോസ് -“””” സർ ഇതൊന്നും അല്ല ഈ എസ്റ്റേറ്റിൻ്റെ ഭംങ്ങി …..

അതൊക്കെ  ഈ എസ്റ്റേറ്റിൻ്റെ പിന്നിലാണ് ….””””

അഭി-“””” വിഷ്‌ണു പറഞ്ഞപോലെ വെള്ളച്ചാട്ടമാണോ ….????

വെള്ളം വീഴുന്ന ശബ്‌ദം കേൾക്കുന്നുണ്ട് …..””””

ആമി-“””” നമ്മുക്ക് അങ്ങോട്ട് പോയാലോ ….””””

മല്ലിക-“””ഇപ്പോ എവിടേക്കും പോകണ്ട ….

ആദ്യം പോയി കുളിച്ചിട്ടു വാ ,……

അതുകഴിഞ്ഞു  പോകാം ….”””””

സൗഭാഗ്യ -“”” അതെ കുളിച്ചു ഫ്രഷായിട്ട് പോക്കാം ….

നമ്മൾ ഇവിടെ  തന്നെയുണ്ടല്ലോ …”””””

സജീവ്-“””” കാർലോസെ … പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാക്കിയിട്ടില്ലേ …””””

കാർലോസ്-“””അത് എന്തു ചോദ്യമാണ് സാറേ ….

പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാക്കിയിട്ടുണ്ട് …..

അതിനല്ലേ ഇന്നലെ തന്നെ ഇങ്ങോട്ട് പുറപ്പെട്ടത് ….”””

ചന്ദ്രശേഖർ-“””” കാർലോസെ ഇവർക്കുള്ള താമസ സൗകര്യം എവിടെയാണ് …””””

തങ്ങളോടൊപ്പം വന്ന സഹായികളെ ചൂടികാണിച്ചുകൊണ്ട് ചന്ദ്രശേഖർ ചോദിച്ചു ….

കാർലോസ്-“””” സർ അവർക്ക്  ഔട്ട് ഹൗസിൽ എല്ലാസൗകര്യവും ശരിയാക്കിയിട്ടുണ്ട് …””””

സജീവ്-“””” എന്നാ പിന്നെ എല്ലാവരും കയറിക്കെ ….””””

അതോടെ എല്ലാവരും കൂടെ അകത്തേക്ക് കയറി …..

എസ്റ്റേറ്റിൻ്റെ അകത്ത് എല്ലാ പണികളും മരംകൊണ്ടാണ് …..

ഹാളിൽ തന്നെ തണുപ്പിനെ പ്രതിരോധിക്കാനുള്ള ഹെയർത്ത് ….

അതിൻ്റെ മുകളിലായി ടീവി ,…..

ചുമരിൽ കുറെ ആർട്ട് ഫോട്ടോകളും ….

മൊത്തത്തിൽ അതിമനോഹരം ……

എല്ലാവരും എസ്റ്റേറ്റിൻ്റെ  ഉള്ളിലെ ഭാഗങ്ങളെല്ലാം നടന്നു കണ്ടു …

അതിനുശേഷം അവരുടെ മുറികളിലേക്ക് പോയി …..

വേഗം തന്നെ  ഫ്രഷായി വന്നു ….

കാർലോസ് അവർക്കുള്ള ഭക്ഷണമെല്ലാം നേരെത്തെ തന്നെ ഒരുക്കിയിരുന്നു ….

എല്ലാവരും കൂടെ ഒരുമിച്ചു ഭക്ഷണം കഴിച്ചു …..

അതുനുശേഷം ഹാളിൽ ഒത്തുക്കൂടി …..

എസ്റ്റേറ്റും അതിൻ്റെ വിശേഷങ്ങളും സംസാരിച്ചുകൊണ്ടിരുന്നു ……

കുറച്ചു സമയത്തിനു ശേഷം എല്ലാവരും കൂടെ എസ്റ്റേറ്റിൻ്റെ ….

പിന്നിലുള്ള വെള്ളച്ചാട്ടത്തിൻ്റെ  അടുത്തേക്ക് നടന്നു …..

*******************************************

ആദി വണ്ടി ചുരത്തിലൂടെ ഓടിച്ചുകൊണ്ടിരുന്നു ….

സന്ധ്യ ആവുമ്പോഴേക്കും അവിനാഷിൻ്റെ ഫാമിലേക്ക് എത്തണം ….

രാത്രിയായാൽ ആ വഴി അത്ര സുരക്ഷിതമല്ല ……

ആദി അതൊക്കെ ആലോചിച്ചുകൊണ്ട്  പോയിക്കൊണ്ടിരുന്നു ….

അവസാനം സമയം ഒരു ഏഴുമണി ആയപ്പോഴേക്കും ….

ആദി അവിനാഷിൻ്റെ ഫാം ഹൗസിൽ  എത്തി ….

ആദി വണ്ടി നിറുത്തി പതിയെ ഇറങ്ങി …..

ഫാർമിലെ ഗേറ്റ് അടച്ചിട്ടിരിക്കുന്നു …

നല്ല പ്രകൃതി സൗന്ദര്യം നിറഞ്ഞ സ്ഥലം …..

കുറച്ച് കാട്ടിലേക്ക് കയറിയിട്ടാണ് …..

വന്യജീവികളുടെ ശല്യമുണ്ടാവും …..

അതുമാത്രമേ ഇവിടെ പ്രശ്നമായിട്ടുള്ളു ….

ആദി അതൊക്കെ ആലോചിച്ചു  ഗേറ്റിൻ്റെ അരികിലേക്ക് നടന്നു …..

എന്നിട്ട് ഗേറ്റിലെ ചെറിയ ഗ്യാപിലൂടെ ഉള്ളിലേക്ക് നോക്കി …

ദൂരെ ഒരാൾ ഒരു ചെറിയ വടിയും പിടിച്ചു നടക്കുന്നു …..

ആദി വേഗം വണ്ടിയുടെ അടുത്തേക്ക് നടന്നു ….

എന്നിട്ട് നീട്ടി രണ്ടുമൂന്ന് ഹോൺ അടിച്ചു ….

അതുകേട്ടതും അയാൾ ഗേറ്റിനരികിലേക്ക് വേഗം വന്നു …

ആദിയെ കണ്ടതും അയാൾ ആദിയോട് …..

“”” തമ്പി … ‘യാര്  നീ’ … എന്ന  വേണം …????””””

“””” അണ്ണാ എൻ പേർ ആദി കേരളാവിലെ  നിന്ന് വന്ദിരിക്കെ ….””””

ആദി പറഞ്ഞു മുഴുവിപ്പികും മുൻപ് അയാൾ ….ആദിയോട്

“” ആഹ്ഹ മലയാളി ആയിരുന്നല്ലേ ….”””

“””ചേട്ടനും മലയാളിയാണോ …???

എന്നിട്ടാണോ എന്നെകൊണ്ട് ഈ തമിഴ് ഒകെ സംസാരിപ്പിച്ചത് ….””””

“”””ചേട്ടാ  ഞാൻ വണ്ടിയുടെ നമ്പർ ശ്രദ്ധിച്ചില്ല ….

ചേട്ടനാണോ  സാറ് പറഞ്ഞ കൂട്ടുകാരൻ ….???”””

“””ഞാൻ തന്നെ …..

അവൻ ഇല്ലേ ഇവിടെ …???”””

“” പിന്നെ  അകത്തുണ്ട് …..

വണ്ടി ഉള്ളിലേക്ക് കയറ്റിക്കൊ …..

ഗേറ്റ് ഇപ്പോ തുറക്കാം ……””””

അതുംപറഞ്ഞ് അയാൾ ഗേറ്റ് തുറന്നു …. ആദി വണ്ടി നേരെ കാണുന്ന കാർപോർച്ചിലേക്ക് കയറ്റി …..

അപ്പോഴേക്കും അയാൾ ആദിയുടെ പിന്നാലെ വന്നു ……

ആദിയോട് അവിടെ നിൽക്കാനും സാറിനെ ഇപ്പോ വിളിക്കാന്നും  പറഞ്ഞ് അവൻ അകത്തേക്ക് കയറി …..

കുറച്ചു സമയത്തിനുള്ളിൽ ആയാളും അവിനാഷും കൂടെ പുറത്തേക്ക് വന്നു ….

ആദിയെ കണ്ടതും …..”അളിയാ” എന്ന് വിളിച്ച് … അവിനാഷ് സ്നേഹപ്രകടനം നടത്തി …..

എന്നിട്ട്  ആദിയോട്   സംസാരിച്ചു തുടങ്ങി ….

അവിനാഷ് -“””അളിയാ എത്രനാളായി കണ്ടിട്ട് ….

നീ ആകെ മാറിപോയി ….. “”””

ആദി-“””നീ ഇത് എന്ത് കോലമാടാ ……

ആകെ മൊത്തം മാറിപ്പോയല്ലോ …..””””

അവിനാഷ് -“””” ജീവിതമല്ലേ അളിയാ …..

മാറിയല്ലേ പറ്റുള്ളൂ …..മാറിയില്ലെങ്കിൽ ….

നിന്നെ മാറ്റും എന്നായിരുന്നു ഡാഡി കൂളിൻ്റെ കല്പന …

നിവർത്തിയില്ലാതെ മാറിപോയതാണ് ….””””

ആദി-“””ഹ്മ്മ് കൊള്ളാം ഫാം മൊതലാളി ….

സെറ്റപ്പ് എല്ലാം അടിപൊളി ആണലോ …”””

അവിനാഷ് -“””ഒറ്റനോട്ടത്തിൽ അടിപൊളി അല്ലേ ….???”””

ആദി -“””ഹ്മ്മ്  ഉഗ്രൻ …”””

അവിനാഷ് -“””അത് കേട്ടാൽമതി അളിയാ ……”””

അവിനാഷ് തൊട്ടടുത്ത് നിൽക്കുന്ന ആളെ ചൂണ്ടികാണിച്ചിട്ട് ….ആദിയോട് പറഞ്ഞു …

“””” ആദി …. ഇതാണ് എൻ്റെ ഇവിടത്തെ വലംകൈ …..പഴനി …..

അസ്സല് വാറ്റുകാരനും പാചകക്കാരനുമാണ് …..””””

ആദി-“””ഞങ്ങൾ നേരത്തെ പരിചയപ്പെട്ടു ….

അല്ലേ പഴനി അണ്ണാ ….””””

പഴനി-“”” പിന്നല്ലാതെ ……

പിന്നെ സാറേ ഞാൻ ഫുഡ് ഒക്കെ ശരിയാക്കിയിട്ടുണ്ട് ….

ഒരു പത്തുമിനിട്ടിനുള്ളിൽ ആ സെക്യൂരിറ്റി വരും ….

അതുകഴിഞ്ഞാൽ നമുക്ക് ഇറങ്ങാം ….””””

അവിനാഷ്-“””നീ പോയി സാധനം ശരിയാക്ക് ,….

അപ്പോഴേക്കും ഞങ്ങളും റെഡിയാവാം ….””””

ആദി-“”” എവിടേക്ക്  പോകേണ്ട കാര്യമാ …..???””””

അവിനാഷ് -“””അതൊക്കെയുണ്ട് മോനെ …..

നീ ഏറുമാടത്തിൽ താമസിച്ചിട്ടുണ്ടോ ….???”””

ആദി -“””ഇല്ല ….”””

അവിനാഷ് -“””ഇല്ലലോ …. എന്നാ ഇന്നു നമ്മൾ

പഴനിയുടെ വാറ്റും നല്ല ഒന്നാതരം വെടിയിറച്ചിയും കഴിച്ച് ….

ഏറുമാടത്തിൽ കൂടും …… ഒരു രക്ഷയില്ലാത്ത സ്ഥലമാണ് ….

ഞാൻ രണ്ടുമൂന്നു തവണ അവിടേക്ക് പോയതാ ….””””

ആദി -“””” ആഹ്ഹ ഒരു പുതിയ അനുഭവം ആവുമല്ലേ …???”””

അവിനാഷ് -“””നീ ജീവിതത്തിൽ മറക്കില്ല ….

കാട്ടിലെ ആ തണുത്ത കാറ്റും ചീവിടിൻ്റെ ശബ്ദവും ….

ഓഹ് … ഞാൻ കൂടുതൽ പറയുന്നില്ല …..

നീ എല്ലാം അനുഭവിച്ച് അറിഞ്ഞാൽ മതി ….

അതല്ലേ അതിൻ്റെ ഒരു സുഖം ……”””””

ആദി-“”” ഈ കാടെന്നു പറയുമ്പോൾ …..

ഇവിടുന്ന് കുറെ പോകുവാനുണ്ടോ …???”””

അവിനാഷ് -“” അധികമൊന്നുമില്ല ….

ഒരു രണ്ടുകിലോമീറ്ററോളം കാടിൻ്റെ ഉള്ളിലേക്ക് നടന്നാൽമതി ….””””

ആദി-“””അപ്പോ ഫോറെസ്റ്റുകാർ പ്രശ്നമാകില്ലേ ,,,..???

അതേപോലെ മൃഗശല്യവും ഉണ്ടാവില്ലേ …..   “”””

അവിനാഷ് -“””” ശോ …. നീ നീൻ്റെ ചോദ്യങ്ങളൊന്ന് നിർത്തിക്കേ ….

വേഗം ഫ്രഷായി വാ …. ഇപ്പോ തന്നെ ഇരുട്ടായിത്തുടങ്ങി …..

നീ വിചാരിക്കുന്ന പോലെ ഒരു പ്രശ്‌നവും ഉണ്ടാവില്ല …..

നീ അകത്തേക്ക് വാ …. ബാഗ് ഒക്കെ ഇവിടെ വെച്ചോ ….

അവിടെ സ്ലീപ്പിങ് ബാഗ് ഒക്കെ ഉണ്ട് ….നീ ഒരു തോർത്ത് മാത്രം എടുത്താൽ മതി …

പിന്നെ ഈ ഡ്രസ്സ് തന്നെ ഇട്ടാൽ മതി ഷൂസ് ഇട്ടോളോ ….”””””

ആദി-“””ശരി മൊയലാളി ….”””

അവിനാഷ് -“””വേഗം റെഡിയാവ് ചെക്കാ …..”””

ആദിയും അവിനാഷും കൂടെ ഫാംഹൗസിലേക്ക് കയറി ….

വേഗം തന്നെ അവർ പോകുവാൻ തയ്യാറായി ……

അവർ പുറത്തേക്കിറങ്ങിയതും ….. പഴനിയും അവരുടെ ഒപ്പംകൂടി….

പഴനിയുടെ കൈയിൽ ഒരു കുപ്പി വാറ്റും …..

കവറിൽ രാത്രിയിലേക്കുള്ള ഫുഡും ഉണ്ടായിരുന്നു ……

അതിനുശേഷം അവർ കാട്ടിലേക്ക് നടന്നു ,,,,,,

നടക്കുമ്പോൾ ആദി അവിനാഷിനോട് …..

ആദി-“””” എടാ ഈ കാടിൻ്റെ പേരെന്താ ….???”””

അവിനാഷ് -“””ഇതാണ് മോനെ താടകാ വനം ……””””

ആദി-“””” താടകാ വനം കൊള്ളാലോ പേര് …..”””

പഴനി-“””” പേര് മാത്രമേ കൊള്ളൂളോ …..

കാട് മുഴുവൻ പ്രശ്‌നമാണ് …..””””

ആദി-“””അതെന്താ …..അങ്ങനെ പറഞ്ഞെ…..???””””

പഴനി-“”” സാറേ എല്ലാം പറയാം …..

നമ്മൾ കാട്ടിലേക്ക് കയറി ….ഇരുട്ടി തുടങ്ങി ….

അവിടെ ചെന്നിട്ട് ഞാൻ പറഞ്ഞുതരാം ….

ഇപ്പോ … എല്ലാവരും ശ്രദ്ധയോടെ എൻ്റെ പിന്നാലെ നടന്നേ …

നമ്മുക്ക് വേഗംതന്നെ ഏറുമാടം പിടിക്കണം ….””””

അതോടെ അവരുടെ സംസാരം നിന്നു…… അവർ മൂന്നുപേരും ഏറുമാടം ലക്ഷ്യമാക്കി നീങ്ങി ….

*********************************************

എസ്റ്റേറ്റിൻ്റെ പുറകിലേക്ക് എല്ലാവരും കൂടെ നടന്നു ….

പിന്നിലേക്ക് എത്തിയതും  എല്ലാവരും ആ കാഴ്ച്ചയിൽ മതിമറന്നു …..

അതിമനോഹരമായ വെള്ളച്ചാട്ടം ….

എസ്റ്റേറ്റിൻ്റെ പുറകിലെ വലിയ മലയിൽ നിന്നും താഴേക്ക് പതിക്കുന്നു ….

വെള്ളം വീഴുമ്പോഴുള്ള വെള്ളത്തുള്ളികൾ ….

പിന്നിലെ കമ്പിവേലിയുടെ അടുത്ത് നിന്നാൽ …

ദേഹത്തേക്ക് തെറിച്ചുകൊണ്ടിരിക്കും ….

കമ്പിവേലിയുടെ അപ്പുറം  ഒരു കൊക്ക പോലെയാണ് …..

വെള്ളച്ചാട്ടത്തിൽ വീഴുന്ന വെള്ളവും….

അതിനോട് ചേർന്നു ഒഴിക്കുന്ന ചെറിയ നദിയും….

ചന്ദ്രൻ്റെ വെളിച്ചത്തിൽ എല്ലാം വെക്തമായി കാണാം ….

ആമി ഇതെല്ലാം നല്ലപോലെ ആസ്വദിച്ച് ….

കമ്പിവേലിയുടെ അടുത്ത് തന്നെ നിൽക്കുന്നു ……..

അവിടെന്നു കുറച്ചു മാറി മുളകൊണ്ട് പണികഴിയിപ്പിച്ച വലിയ പന്തൽ …..

അടിയിൽ വെട്ടിനികത്തി വൃത്തിയായി സൂക്ഷിക്കുന്ന പുല്ലും ….

മുള പന്തലിൻ്റെ ഉള്ളിൽ തന്നെ ഒരു വലിയ ടേബിളും ….

എല്ലാവര്ക്കും ചാരി ഇരിക്കുവാനുള്ള മുള കസേരയുമുണ്ട് …..

കുറച്ചു നേരംകൂടെ വെള്ളച്ചാട്ടത്തിൻ്റെ സൗന്ദര്യമാസ്വദിച്ച ശേഷം …

എല്ലാവരും കൂടെ മുള പന്തലിലേക്ക് കയറി …..

അവിടെയുള്ള കസേരയിൽ ഇരിപ്പൊറപ്പിച്ചു …..

ചന്ദ്രശേഖർ-“””സജീവ് നീ പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല ….””””

സജീവ്-“” ഇതൊക്കെ ഈ അടുത്ത് ശരിയാക്കിയതാ ….””””

ശേഖരൻ -“””” ഇവിടെ ടൂറിസം ഒക്കെ നോക്കിക്കൂടെ നിനക്ക് ….???””””

സജീവ്-“””‘ അതൊന്നും നോക്കുന്നില്ല അച്ഛാ …..

ഇവിടെ നമ്മുക്ക് താമസിക്കാൻ മാത്രമേ  ഉപയോഗിക്കുളോ  …..

ഇടക്കി നമ്മുക്ക് എല്ലാവർക്കും ഇവിടെ കൂടാലോ ….””””

മല്ലിക -“””” എനിക്ക് ഇഷ്ട്ടപെട്ടു ഈ സ്ഥലം …..””””

സൗഭാഗ്യ-“”” എന്തു രസമാലെ …. ഇവിടെ കാണാൻ ,,,,

എനിക്കും ഒത്തിരി ഇഷ്ട്ടപെട്ടു……””””

അഭി-“””” അങ്കിളേ ഇവിടെ വന്യജീവി ശല്യം ഉണ്ടാവാറുണ്ടോ …????””””

സജീവ് -“””” ഇവിടെ അല്ല …. വെള്ളച്ചാട്ടത്തിൻ്റെ

അപ്പുറത്ത് ഒറ്റയാൻ ഒക്കെ ഇറങ്ങാറുണ്ട് …..

ഇന്നലെ ഇറങ്ങിയിട്ടുണ്ടായി …..

ഇന്നും ഇറങ്ങാൻ സാധ്യതയുണ്ട് …..””””

വിഷ്‌ണു -“””” എസ്റ്റേറ്റിലേക്ക് ഒന്നും കയറില്ല….

രാത്രി കമ്പിവേലിയിൽ മുഴുവൻ കറന്റ് ഉണ്ടാവും …””””

സുമിത്രാമ്മ -“””ആണോ മോനെ …

അപ്പോ നമ്മളെങ്ങാനും അറിയാതെ  കമ്പിവേലിയിൽ പിടിച്ചാൽ ….

അയ്യോ ,,,,,, ആലോചിക്കാൻ കൂടെ വയ്യാ …..”””””

സജീവ്-“””അത് എല്ലാവരും കിടന്നത്തിനു

ശേഷം മാത്രമേ ഓൺ ആകുള്ളു അമ്മേ ….

അതുകൊണ്ട് പേടിക്കാൻ ഒന്നുമില്ല …..””””

വിഷ്‌ണു പെട്ടന്ന് തന്നെ തൻ്റെ  കൈയിലെ വാച്ചിലേക്ക് നോക്കി …..

ആമിയുടെ പിറന്നാളാവാൻ പതിനഞ്ചു മിനിറ്റുംകൂടിയെയുള്ളൂ …..

വിഷ്‌ണു പെട്ടന്ന് കസേരയിൽ നിന്നും എഴുന്നേറ്റു ….

എല്ലാവരും വിഷ്ണുവിനെ നോക്കി ……

സജീവ്-“””” എന്തുപറ്റി ……വിഷ്‌ണു …. ????””””

വിഷ്‌ണു -“””” ഒന്നുമില്ല …..

ഞാൻ ഇവിടെ ഒന്ന് നടന്നിട്ട് വരാം …..”””””

വിഷ്‌ണു പതിയെ നടന്നു …… അതിനോടൊപ്പം തന്നെ …..

അഭിയെ തൻ്റെ കണ്ണുകൊണ്ട് കൂടെ വരുവാനും ആഗ്യം കാണിച്ചു …..

അത് കണ്ടതോടെ അഭി …… വിഷ്ണുവിനെ വിളിച്ചു …..എന്നിട്ട് അവനോട് …..

“””” വിഷ്‌ണു …… നിൽക്ക്  ഞാനുംകൂടി വരാം …..””””

അത് കേട്ടപ്പോൾ ആമി അഭിയോട് …..

“””” ചേട്ടാ …. ഞാനും കൂടെ വരാം …..”””””

അഭി-“””””വേണ്ടടി …. ഞങ്ങൾ ചിലപ്പോൾ ചേട്ടന്മാരുടെ അടുത്തേക്ക് കയറും ….

നീ കുറച്ചു നേരം അനങ്ങാതെ അടങ്ങി ഒതുങ്ങി ഇരിക്ക് …..

ഞങ്ങളെ വേഗം വരാം …..””””””

ആമി-“””” ചേട്ടാ വേഗം വരണേ ……

എന്നെ ഇവിടെ ഇട്ടിട്ട് പോവല്ലേ …..”””””

എല്ലാവരും ആമിയുടെ സംസാരംകേട്ട് പുഞ്ചിരിച്ചു …..

അഭി വേഗം തന്നെ വിഷ്ണുവിൻ്റെ അടുത്തേക്ക് നടന്നു …..

അടുത്തെത്തിയതും അഭി വിഷ്ണുവിനോട് ……

അഭി-“””””എന്തിനാടാ … വിളിച്ചത് ….????””””

വിഷ്‌ണു-“””””നീ  സമയം നോക്കിയോ ……???

ഇനി പതിനഞ്ചു പത്തുമിനിറ്റും കൂടെയേയുള്ളു …..””””””

അഭി-“””” ആഹ്ഹ ശരിയാ ….

ഞാനും അത് ശ്രദ്ധിച്ചില്ല …..””””

വിഷ്‌ണു-“””കേക്ക് ഒക്കെ അച്ഛൻ കാർലോസിനോട് പറഞ്ഞു ശരിയാക്കിയിട്ടുണ്ട് ….

അത് സമയമാവുമ്പോൾ നമ്മുക്ക് അവിടേക്ക് എടുക്കാം ….”””””

അഭി-“””” എന്നാ വേഗം വാ …..

എല്ലാം എടുത്തിട്ട് വരാം …..

സമയം ആവാറായില്ലേ ….””””””

വിഷ്‌ണു-“””” ഹ്മ്മ്…. പിന്നെ ഒരു കാര്യംകൂടെയുണ്ട് …..”””””

അഭി-“””” എന്താടാ ….???”””””

വിഷ്‌ണു -“”””” അതെ ഞാൻ ഒരു ഡയമണ്ട് റിങ് വാങ്ങിച്ചിട്ടുണ്ട് ….

അത് അവൾക്ക് ഇന്ന് ഇട്ടുകൊടുത്തോണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടോ ….???”””””

അഭി-“””””എന്ത് പ്രശ്‌നം …..???

ഇതാണോ വലിയ ആന കാര്യം ……

നിങ്ങളുടെ കാര്യമൊക്കെ  ആദ്യമേ തന്നെ ഉറപ്പിച്ചതല്ലേ ……

നീ മോതിരം ഇട്ടുകൊടുത്താൽ ഇവിടെ എല്ലാവർക്കും സന്തോഷമാവുള്ളോ ….

ആരും നിന്നെ ഒന്നും പറയില്ല …..”””””

വിഷ്‌ണു -“””” ഓഹ് ..!! ഇപ്പോഴാണ് ഒന്ന് ആശ്വാസമായത് ….”””””

അഭി-“””” നീ  വേഗം വന്നേ സമയമായി …….”””””

അതുംപറഞ്ഞ് രണ്ടുപേരും കൂടെ എസ്റ്റേറ്റിലേക്ക് നടന്നു …..

അവിടെ കാർലോസും കൂട്ടരും ഉണ്ടായിരുന്നു …..

കാർലോസിനെ കണ്ടതും അഭി കാർലോസിനോട് ……

അഭി-“””” കാർലോസ് ചേട്ടായി ….

സമയമായി …. കേക്ക് ഒക്കെ എവിടെ ….???””””

കാർലോസ് -“””” അതൊക്കെ ഇവിടെ റെഡിയാണ് മോനെ …..

ഞാൻ എടുത്തുകൊണ്ടുവരാം …….””””””

അതുംപറഞ്ഞുകൊണ്ട് കാർലോസ് അകത്തേക്കു കയറി ….

കേക്കുമായി പുറത്തേയ്ക്ക് വന്നു ……

അതിനിശേഷം സമയം നോക്കി പന്ത്രണ്ടുമണി ആവാൻ …. രണ്ടുമിനിറ്റുംകൂടെ …..

അതോടെ എല്ലാവരും കൂടെ ആ മുള പന്തലിലേക്ക് നടന്നു ……

****************************************

ഇതേ സമയം ….ആദി ….

പഴനിയുടെയും അവിനാഷിൻ്റെയും കൂടെ ….

കാട്ടിലേക്ക് നടന്നു ….. കുറച്ചു നേരം കൂടെ കഴിഞ്ഞാൽ

അവർ താടകാ വനത്തിലെ  ഏറുമാടത്തിലേക്കെത്തും ……

പോകുന്ന വഴിയിലെല്ലാം മരത്തിൽനിന്നും വള്ളികൾ

താഴേക്ക് നീണ്ടുകിടക്കുന്നു … .

ചീവിടിൻ്റെ ശബ്‌ദവും ….. പക്ഷികളുടെ ചിലച്ചിലും …

എല്ലാംകൊണ്ടും ഭീതിപ്പെടുത്തുന്ന അന്തരീക്ഷം …..

കുറച്ച് നേരം കൂടെ നടന്നതിനു ശേഷം അവർ

കാടിൻ്റെ മധ്യഭാഗത്തിൻ്റെ അടുത്തുള്ള ഏറുമാടത്തിലെത്തി ….

അപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചിരുന്നു …..

എല്ലാവരും വേഗം തന്നെ ഏറുമാടത്തിൽ കയറി …

പഴനി വേഗം തന്നെ റാന്തൽ വിളക്ക് കത്തിച്ചു ….

എന്നിട്ട് താഴെ വിരിച്ചിരിക്കുന്ന പായയിൽ കിടന്നു …..

അവിടെയുള്ള  വലിയ കൂജയിൽ  നല്ല തണുത്ത വെള്ളമുണ്ടായിരുന്നു ….

എല്ലാവരും കുറച്ചധികം വെള്ളം എടുത്തു കുടിച്ചു ….

അതേപോലെ കിടന്നുറങ്ങുള്ള സ്ലീപ്പിങ് ബാഗും ….

അങ്ങനെ ആവശ്യമുള്ളതെല്ലാം തന്നെ അവിടെ  ഉണ്ടായിരുന്നു …..

പഴനി അവിടെന്ന് മൂന്നു പ്ലേറ്റും …. മൂന്നു  ഗ്ലാസുമെടുത്തു …..

എന്നിട്ട് താഴെ പായയിൽ ഇരുന്നു ….

പഴനി കൊണ്ടുവന്ന ചപ്പാത്തിയും  വെടിയിറച്ചിയും …..

മൂന്നു പ്ലേറ്റിലേക്ക് വിളമ്പി …

ആദിയും അവിനാഷും പഴനിയുടെ കൂടെ തന്നെ ഇരുന്നു …..

പഴനി വാറ്റിൻ്റെ കുപ്പി പൊട്ടിച്ചു ..

മൂന്നുഗ്ലാസ്സിലേക്കും ഒഴിക്കുവാൻ  പോയി …

അപ്പോഴേക്കും അവിനാഷ് പഴനിയെ തടഞ്ഞു …..

എന്നിട്ട് പഴനിയോട് ……

അവിനാഷ് -“””” രണ്ടു ഗ്ലാസ്സിൽ ഒഴിച്ചാൽ  മതി അണ്ണാ…..

അവൻ കഴിക്കില്ല …..”””””

പഴനി-“””” സാറിൻ്റെ ഫ്രണ്ട് കഴിക്കില്ലാ …..

ആദ്യമായിട്ടാ … സാറിൻ്റെ ഒരു ഫ്രണ്ട് കള്ളുകുടിക്കില്ല എന്ന്  പറയുന്നത് …..”””””

ആദി-“””” ഞാൻ കഴിക്കില്ലെന്നേയുള്ളോ …

നല്ല കമ്പനി കൊടുക്കും ….””””””

അവിനാഷ്-“””” അതെ … ഞങ്ങളുടെ കൂട്ടത്തിലെ

ചിപ്സ് തീനിയായിരുന്നു…. അളിയൻ…..”””””

ആദി-“””””കോളേജ് ലൈഫ് ഒക്കെ അടിപൊളിയായിരുന്നുലെ …..

ശരിക്കും ഞാൻ അതൊക്കെ മിസ് ചെയുന്നുണ്ട് ….”””””

അവിനാഷ്-“””” ഞാനും മിസ്സ് ചെയുന്നുണ്ട് ….

എന്നാലും നമ്മൾ നന്നായി അടിച്ചുപൊളിച്ചു ….

അതാണ് ഏക ആശ്വാസം ….”””””

പഴനി- “””എന്നാൽ തുടങ്ങിയാലോ സാറേ ….????””””

അവിനാഷ് -“””” പിന്നെന്താ തുടങ്ങാലോ ….???”””””

മൂന്നുപേരും കൂടെ ചീർസ് പറഞ്ഞു ….

അവിനാഷും പഴനിയും ഒറ്റവലിക്ക് തന്നെ ഗ്ലാസ് തീർത്തു ….

അവർ അടുത്ത പെഗും ഒഴിച്ചു ……വീണ്ടുമടിച്ചു …..

ആദി-“””” പഴനി അണ്ണാ നേരത്തെ താടകാ വനത്തെ കുറച്ച് എന്താ പറയാൻ വന്നത് ….”””””

പഴനി അതുകേട്ടതും ഗ്ളസ്സിലെ ദ്രാവകം മുഴുവനും വലിച്ചു കുടിച്ചു …..

എന്നിട്ട് ആദിയോട് ….

പഴനി-“”””” താടകാ വനം …!!!!!

പേര് പോലെ അത്ര സുന്ദരമൊന്നുമല്ല …..

പണ്ട് കാലത്ത് … ഇവിടെ മനുഷ്യ ബലി ഒക്കെ നടന്നിരുന്ന സ്ഥലമാണിത് …..

പഴയ ആൾക്കാർക്ക് ഒക്കെ അറിയാം …..

അതുകൊണ്ട് ഈ കാട്ടിലൂടെ ആരും രാത്രിയാത്ര നടത്താറില്ല …..

ഇവിടെ കുറേ പ്രേതങ്ങളൊക്കെയുണ്ട് എന്നാണ് എല്ലാവരും പറയുന്നത് ….”””””

അവിനാഷ് -“””” എൻ്റെ ആദി……

നീ ഇതൊന്നും കേട്ട് പേടിക്കല്ലേ ….

പുള്ളി ചുമ്മാ പറയുന്നതാ ……”””””

പഴനി-“””””അല്ല സാറെ …..

ഇവിടെ ഉള്ളവരൊക്കെ കണ്ടിട്ടുണ്ട് …..

സാധാരണ വെളുത്ത വേഷത്തിലല്ലേ …. പ്രേതം …

എന്നാലേ ഇവിടെ കറുത്ത വേഷത്തിലാ…..””””””

ആദി-“””””എൻ്റെ പൊന്ന് പഴനി അണ്ണാ …..

അതൊക്കെ സിനിമയിൽ അല്ലേ ….

പ്രേതം ഒന്നും ഇല്ലാ……

നിങ്ങള് ചുമ്മാ കള്ളും പുറത്ത് തള്ളി മറിചോളോ…..”””””

പഴനി -“””” ഞാൻ പറയാനുള്ളത് പറഞ്ഞു …..

ഇനിയൊക്കെ സാറുമാരുടെ ഇഷ്ട്ടം ….””””””

ആദി-“””” പഴനി അണ്ണൻ മലയാളി ആണോ…???

അതോ…തമിഴനാണോ …????

അവിനാഷ്-“””””” അണ്ണാ ഹൈബ്രിഡ് ആണ് …..””””

പഴനി-“””” സാറേ ….

അച്ഛൻ തമിഴൻ … അമ്മ വയനാടും …..

ലവ് മാര്യേജ് ആയിരുന്നു …..

അച്ഛൻ വയനാട്ടിൽ പണിക്ക് പോയപ്പോൾ കണ്ട് ഇഷ്ട്ടപെട്ട് …

വിളിച്ചിറക്കി കൊണ്ടുവന്നതാ …….””””

അങ്ങനെ കുറച്ചു നേരംകൂടെ പഴനി അണ്ണൻ്റെ തള്ള് കേട്ടിരുന്നു ……

പെട്ടന്ന് അവർ മൂന്നു പേരും ഇരിക്കുന്ന ഏറുമാടം ഒന്ന് ഇളക്കി ….

അത് അവർ കാര്യമാക്കിയില്ല …….

വീണ്ടും ശക്തിയിൽ കുലുങ്ങി ……..

താഴെ വെച്ചിരുന്ന കുപ്പി  …..

പെട്ടന്നുള്ള കുലുക്കത്തിൽ താഴേക്ക് മറിഞ്ഞു……

വീണ്ടും ഏറുമാടം ശക്തമായി കുലുങ്ങി …….

അവർ മൂന്നുപേരും ഏറുമാടത്തിൻ്റെ സൈഡിൽ നിന്നും താഴേക്ക് നോക്കിയതും …

അവർ മൂന്ന്പേരും ഒരേപോലെ ഞെട്ടി …..

അവിനാഷ് പതിയെ പറഞ്ഞു ….”””” ഒറ്റയാനാ “”

അവർ മൂവരും ഒരേപോലെ പേടിച്ചു ……

പഴനി പതിയെ കത്തിച്ചുവെച്ചിരിക്കുന്ന   റാന്തൽ വിളിക്ക് കെടുത്തി …..

കുറച്ചു നേരത്തേക്ക് ഒരു മുരൾച്ച മാത്രം ……

കുറച്ചു സമയത്തിനു ശേഷം എല്ലാം  ശാന്തമായതുപോലെ …..

മുരൾച്ചയൊന്നും കേൾക്കുന്നില്ല ….

ഇരുട്ടായതുകൊണ്ട് ഒന്നും വെക്തമായി കാണുവാനും സാധിക്കുന്നില്ല

പഴനി പതിയെ ശബ്ദമുണ്ടാക്കാതെ നടന്നു സൈഡിലേക്ക് നോക്കി ….

ഒന്നും കാണുവാൻ പറ്റുന്നില്ല ….

കുറച്ചു നേരം കൂടെ നോക്കിയതിനു ശേഷം …..

പഴനി-“””””പോയെന്നു തോന്നണു ….

ഇവിടെ ഒന്നുമില്ലാ ….”””””

അവിനാഷ് -“””” ഓഹ് സമാധാനം …..

ഇന്നലെ ഈ ഭാഗത്ത് ഇറങ്ങിയിരുന്നു ….

ഇവിടേക്ക് വരുമെന്ന് വിചാരിച്ചില്ല …..””””””

അതുംപറഞ്ഞുകൊണ്ട് അവിനാഷ് പതിയെ കെടുത്തിയ റാന്തൽ കത്തിച്ചു ……

റാന്തൽ അവിനാഷ് പൊക്കിയതും ആദി അത് കണ്ടതും ഒരുമിച്ചായിരുന്നു ….

തങ്ങളുടെ മറയിൽ നിൽക്കുകയായിരുന്നു ഒറ്റയാനാ …..

വെളിച്ചം കണ്ടതും …. അവൻ  ഓടിവന്ന്  മരത്തിന്മേൽ ഒറ്റയിടി …..

അതോടെ ഏറുമാടത്തിൻ്റെ ഇടത്തെ ഭാഗം പൊളിഞ്ഞു ……

ഒന്നുകൂടെ ഒറ്റയാൻ ഇടിച്ചതോടെ പൂർണമായും ഏറുമാടം പൊളിഞ്ഞു ….

അതോടെ ആദിയും അവിനാഷും പഴനിയും നിലത്തേക്ക് വീണു …..

പഴനിയും അവിനാഷും വലത്തെ ഭാഗത്തേക്കും …..

ആദി ഇടതേഭാഗത്തേക്കുമാണ് വീണത് ……

ഒറ്റയാൻ പതിയെ പഴനിയുടെയും അവിനാഷിൻ്റെയും അടുത്തേക്ക് നീങ്ങി ….

ഇതു കണ്ട ആദി വേഗം തന്നെ കൈയിൽ കിട്ടിയ കല്ലുകൊണ്ട് ആനയുടെ ദേഹത്തേക്ക് എറിഞ്ഞു ….

കല്ല് കൊണ്ടത് ….. ആനയുടെ മസ്തിഷ്ക്കത്തിൽ ……

ഒറ്റയാൻ ആദിയെ നോക്കി ……നിമിഷ നേരംകൊണ്ട് ആദിയുടെ നേരെ പാഞ്ഞു …..

അവിനാഷ് ഓടടാ …. എന്ന് അലറിയതും ആദി കാടിൻ്റെ ഉള്ളിലേക്ക് ഓടി ……

അവിനാഷും പഴനിയും വേറെ വേറെ ദിശയിലേക്ക് ഓടി ……..

ആദിയുടെ പിന്നാലെ തന്നെ ആന വന്നുകൊണ്ടിരുന്നു ……

ആദി തനിക്ക് ഓടാവുന്ന അത്രയും വേഗത്തിൽ തന്നെ ഓടി …..

ലക്ഷ്യബോധമില്ലാതെ കുറേ ഓടി …..

കുറച്ചു കഴിഞ്ഞപ്പോൾ …. തൻ്റെ ഉള്ളിൽനിന്നും …

ആരോ തന്നോട് വഴിപറഞ്ഞു തരുന്നത് പോലെ ….

ആദി മനസ്സ് എന്ത് പറയുന്നോ …..

അതേപോലെ ചെയ്തുകൊണ്ടിരുന്നു ….

കുറച്ചുനേരംകൂടെ ഓടിയതിനു ശേഷം ……

ആദി ആ കാഴ്‌ച്ച കണ്ടു …..

ഒരു പൊട്ടി പൊളിഞ്ഞ  ക്ഷേത്രം …..

അതിൻ്റെ മുൻപിൽ തന്നെ …. ഒരു ബലികല്ല് ….

ആദി ഒരു നിമിഷത്തേക്ക് അവിടെ നിന്നു ….

എന്നിട്ട് തൻ്റെ പുറകിലേക്ക് നോക്കി ,……

ഒറ്റയാൻ കുറച്ചു ദൂരെ നിന്നും തൻ്റെ അടുത്തേക്ക് പാഞ്ഞു വരുന്നു …

അതുകണ്ടതും ആദി വേഗം തന്നെ ആ ക്ഷേത്രത്തിലേക്ക് ഓടി ,…..

ആ പൊട്ടിപൊളിഞ്ഞ വാതിലിലൂടെ ഉള്ളിലേക്കും കയറി …..

എന്നിട്ട് തൻ്റെ വായ കൈകൊണ്ട് പൊത്തിപ്പിടിച്ച് ….

നിശബ്ദനായി നിന്നു………

കുറച്ചു സമയം ഒറ്റയാൻ അവിടെ തന്നെ ചുറ്റി തിരിഞ്ഞു …..

ആദി പതിയെ പൊട്ടിപൊളിഞ്ഞ വാതിലിനിടയിലൂടെ …. നോക്കി …

ഒറ്റയാനെ ആ പരിസരത്തൊന്നും കാണുന്നില്ല ….

എന്നാലും ആദി അവിടെ തന്നെ ഇരുന്നു …..

ആദി തൻ്റെ കൈയിലെ വാച്ചിലേക്ക് നോക്കി …..

പന്ത്രണ്ടര കഴിഞ്ഞിരിക്കുന്നു ….

കാട്ടിലേക്ക് ഓടിയതുകൊണ്ട് …..

തിരിച്ചുപോകുവാനുള്ള വഴി പോലും അറിയില്ല …..

ആദി തൻ്റെ മുൻപിലുള്ള വിഗ്രഹത്തിലേക്ക് നോക്കി ……

രുദ്രഭാവത്തിലുള്ള വീരഭദ്ര വിഗ്രഹം …..

ആദി ഒരുനിമിഷം തനിക്ക് രക്ഷ നൽകിയ ….

വീരഭദ്രനെ ഒന്നു തൊഴുതു …..

എന്നിട്ട് പതിയെ പുറത്തേക്ക് ഇറങ്ങാൻ നോക്കിയതും ….

പുറത്തുനിന്നും … വണ്ടിയുടെ ഒച്ച കേട്ടു ….

ആദി വീണ്ടും … നേരെത്തെ ഇരുന്ന സ്ഥലത്തു തന്നെ ഇരിന്നു ….

എന്നിട്ട് ആ പൊട്ടിപൊളിഞ്ഞ വാതിലിലൂടെ പുറത്തേക്ക് നോക്കി ….

******************************************

പന്ത്രണ്ടുമണിക്ക് സജീവിൻ്റെ എസ്റ്റേറ്റിൽ

വിഷ്‌ണുവും അഭിയും കൂടെ കേക്കുമായി മുള പന്തലിലേക്ക് എത്തി …..

എല്ലാവരും കൂടെ കേക്ക് ടേബിളിൽ വെച്ചു …

അതിന്മേൽ മെഴുതിരി കത്തിച്ചു …..

ആമിയുടെ സൈഡിലായി …. അഭിയും വിഷ്ണുവും നിന്നും ….

പന്ത്രണ്ടുമണിയായതും …. എല്ലാവരും കൂടെ ആമിയെ ആശംസിച്ചു ….

ഹാപ്പി ബർത്ത്ഡേ  ടൂ യു …..

ഹാപ്പി ബർത്ത്ഡേ ടൂ യു …..

ഹാപ്പി ബർത്ത്ഡേ  ടൂ ഡിയർ ആമി  …..

ഹാപ്പി ബർത്ത്ഡേ  ടൂ യു …..

അതോടൊപ്പം ആമി കേക്ക് മുറിച്ചു ……

ആദ്യംതന്നെ അച്ഛനും അമ്മക്കും കൊടുത്തു ….

പിന്നെ ശേഖരനും സുമിത്രമാക്കും ….

പിന്നെ അഭിക്കും വിഷ്‌ണുവിനും …. കൊടുത്തു….

അതേപോലെ സജീവിനും സൗഭാഗ്യക്കും കൊടുത്തു …..

പെട്ടന്ന് എന്തോ ആലോചിച്ചെന്ന പോലെ അഭി എല്ലാവരോടും …..

“””””ആരും പോകരുതേ …. ഒരു കാര്യം പറയാനുണ്ട് ….”””””

ചന്ദ്രശേഖർ-“””””എന്താ അഭി ….???”””””

അഭി-“””” എല്ലവരും ഇവിടെ ഒന്ന് ശ്രദ്ധിച്ചേ …..”””””

എല്ലാവരും അഭിയെ തന്നെ നോക്കി …..

അഭി-“””” നമ്മുടെ വിഷ്‌ണു ആമിക്ക് വേണ്ടി ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട് ……

അത് അവൻ നേരിട്ട് ആമിക്ക് കൊടുക്കുന്നതായിരിക്കും ……””””””

അഭി പറഞ്ഞു തീർന്നതും …..

എല്ലാവരും വിഷ്ണുവിനെ തന്നെ നോക്കി നിന്നു…..

അതുകണ്ടതോടെ വിഷ്ണുവിന് ആകെ ചമ്മലായി …….

ആമിക്കും ഇതേ അവസ്ഥ തന്നെ …..

പെട്ടന്ന് …. സജീവ് വിഷ്ണുവിനോട് …..

സജീവ്-“””” വിഷ്‌ണു ….. നീ എന്താ ഇങ്ങനെ നോക്കിനിൽക്കുന്നെ ……

കൊച്ചിന് എന്താന്നുവെച്ചാൽ കൊടുക്കെടാ …..”””””

അതോടെ അവിടെ ഒരു കൂട്ടച്ചിരിയായി …..

വിഷ്‌ണു പതിയെ ആമിയുടെ അടുത്തേക്ക് നടന്നു ….

എന്നിട്ട് തൻ്റെ പോക്കറ്റിൽ നിന്നും ഒരു ചെറിയ ബോക്സ് എടുത്തു …

ആമിയുടെ നേരെ നീട്ടി …..

ആമി പതിയെ വിഷ്ണുവിൻ്റെ കൈയിൽ നിന്നും സമ്മാനം വാങ്ങി …..

അഭി-“””””എടി അവൻ കഷ്ട്ടപെട്ട് തേടി കണ്ടുപിടിച്ചു വാങ്ങിയതാ …

അല്ലേ വിഷ്‌ണു …..???? നീ തുറന്നു നോക്കിക്കേ ……””””””

അഭി അത് പറഞ്ഞതും വിഷ്‌ണു പതിയെ അഭിയുടെ കാലിൽ ചവുട്ടി …..

ആമി പതിയെ ആ ബോക്സ് പൊളിച്ചു ….

അത് തുറന്നതും ബോക്സിൻ്റെ ഉള്ളിൽ ഒരു ഡയമണ്ട് റിങ് ……

പെട്ടന്ന് അഭി …..എല്ലാവരോടുമായി ….

“””””അതെ എല്ലാവരും ഒന്ന് ശ്രദ്ധിച്ചേ ……””””

എല്ലാവരും അഭിയെ നോക്കി ….. അഭി വീണ്ടും സംസാരിച്ചു തുടങ്ങി ……

“””””” എന്തായാലും വിഷ്‌ണു ബുദ്ധിമുട്ടി വാങ്ങി കൊണ്ടുവന്നതല്ലേ ….

അപ്പോ അവൻ തന്നെ അല്ലേ ഇട്ടുകൊടുക്കേണ്ടത് ….????

അല്ലേ … അച്ഛാ ….?????”””””

ചന്ദ്രശേഖർ-“””””അതെ വിഷ്‌ണു എന്നായാലും ഇടേണ്ടതല്ലേ …..

അത് ഇപ്പോ ഇട്ടുന്ന് വിചാരിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല …..”””””

സജീവ്-“””” വിഷ്‌ണു ഇട്ടുകൊടുക്കടാ ……””””

എല്ലാവരും ആ തീരുമാനത്തെ അംഗീകരിച്ചു ….

എന്നാൽ തൻ്റെ ഉള്ളിലെ രഹസ്യം പുറത്തുപറയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ശേഖരൻ …..

അയാൾ മനസ്സിലുറപ്പിച്ചു ….. ഇത് സംഭവിച്ചാൽ …. അതിൻ്റെ പ്രത്യഘാദം ഊഹിക്കാൻ പോലും തനിക്ക് സാധിക്കില്ല …….

ശേഖരൻ മനസില്ലാമനസോടെ ആ മൂഹൂർത്തതിന് സാക്ഷിയാവാൻ തീരുമാനിച്ചു ….

വിഷ്‌ണു പതിയെ നടന്നു ആമിയുടെ അടുത്തെത്തി ,…..

എന്നിട്ട് ആമിയുടെ കൈയിൽ നിന്നും  ആ മോതിരം വാങ്ങിച്ചു ….

എല്ലാവരും നോക്കി നിൽക്കെ ആമി തൻ്റെ കൈ വിഷ്ണുവിനു നേരെ നീട്ടി …

വിഷ്‌ണു അഭിയെയും ബാക്കിയുള്ള എല്ലാവരെയും നോക്കി …..

എല്ലാവരുടെ മുഖത്തും സന്തോഷം …..

വിഷ്‌ണു പതിയെ ആമിയുടെ കൈ പിടിച്ചു ……

മോതിരം ആമിയുടെ മോതിര വിരലിൽ അണിയിക്കാൻ ശ്രമിച്ചതും …..

പെട്ടന്ന് തന്നെ അവിടെയുള്ള എല്ലാ ബുൾബുകളും പൊട്ടി ചിതറി ….

ചന്ദ്രശേഖർ-“””” എടാ എന്താ ഉണ്ടായേ എന്ന് നോക്കിക്കേ ….”””

കാർലോസ് -“””” ഒരുമിനിറ്റ് സാറേ ഇപ്പോ ശരിയാക്കാം ….

എന്തേലും ഷോർട്ട് ആയതാവും ….””””

സജീവ്-“””” വേഗം ശരിയാക്ക് ….””””

കാർലോസും സഹായിക്കളും കൂടെ കറന്റ് ശരിയാക്കാൻ പോയി ….

എന്നാൽ വിഷ്ണുവിനു മാത്രം …. ചെറിയ സംശയം ….

എന്തോ പന്തികേടുള്ളപോലെ……..

വിഷ്‌ണു പതിയെ കണ്ണുകളടച്ചു …..

ശ്വാസം ഉള്ളിലേക്ക് വലിച്ചു …….

പെട്ടന്ന് നിഴലിൽ നിന്നും ഒരു കൈ ആമിയുടെ കൈയുടെ നേരെ വന്നു …

വിഷ്‌ണു വേഗം തന്നെ തൻ്റെ കണ്ണുകൾ തുറന്നു ….

അയാളുടെ കൈയിൽ കയറി പിടിച്ചു …..

വിഷ്‌ണു പെട്ടന്ന് തന്നെ …. അലറി പപ്പാ….. എന്ന് വിളിച്ചതും …..

സജീവിനു എന്തോ പ്രശ്‌നമുണ്ട് എന്ന് മനസിലായി …..

വിഷ്‌ണു ആമിയുടെ കൈയിൽ പിടിക്കാൻ നോക്കിയവനെ ഇടിക്കാൻ പോയതും …..വിഷ്ണുവിൻ്റെ പിന്നിൽ നിന്നും വേറെ ഒരാൾ വിഷ്ണുവിനെ തടഞ്ഞു …. എന്നിട്ട് വിഷ്ണുവിനെ അയാളുടെ രണ്ടുകൈകൾകൊണ്ടും …. മുളകൊണ്ട്  ഉണ്ടാക്കിയ മേശയിലേക്ക് വലിച്ചെറിഞ്ഞു …….

എന്തോ വീഴുന്ന ശബ്‌ദം കേട്ടതും …..

എല്ലാവരും ചുറ്റും നോക്കി …..

കാർമേഘങ്ങൾ ചന്ദ്രൻ മറച്ചതുകൊണ്ട് ……

നിലാവിൻ്റെ വെളിച്ചം പോലുമില്ല…….

എങ്ങും ഇരുട്ട് മാത്രം ……..

ശബ്‌ദം കേട്ട സ്ഥലത്തേക്ക് ….

സജീവും ചന്ദ്രശേഖരനും ….

തങ്ങളുടെ ഫോണിൻ്റെ ഫ്ലാഷുപയോഗിച്ചു  നോക്കി …

ഇരുട്ടിൻ്റെ കാഠിന്യത്തിൽ ഒന്നും കാണുവാൻ പറ്റുന്നില്ല …..

പെട്ടെന്ന് തന്നെ  വിഷ്‌ണു ചാടി എഴുന്നേറ്റ് ചുറ്റും നോക്കി …..

എല്ലാ സ്ഥലവും നിശബ്ദദ മാത്രം ……

പെട്ടന്ന് കറന്റ് വന്നു ……

സജീവ് നോക്കിയപ്പോൾ വിഷ്ണു ടേബിളിൻ്റെ അപ്പുറം നിൽക്കുന്നു ….

വിഷ്‌ണു ഒരു സ്ഥലത്തേക്ക്  മാത്രം നോക്കി നിൽക്കുന്നു …..

എല്ലാവരും പെട്ടന്ന് വിഷ്ണുവിൻ്റെ അടുത്തേക്ക് ചെന്നു …..

വിഷ്‌ണു പെട്ടന്ന് തന്നെ ടേബിളിൻ്റെ അപ്പുറത്തേക്ക് വിരൽ ചൂണ്ടി ……

ആമിയുടെ ഷാൾ കാണിച്ചുകൊടുത്തു ……

അവിടെ ആമിയില്ല …. അവളുടെ ഷാൾ മാത്രം ….

ആർക്കും എന്താണ് ഇവിടെ സംഭവിച്ചതെന്ന് മനസിലാക്കുന്നില്ല ……

ചന്ദ്രശേഖർ-“””””ആമി എവിടെ ….????””””

അഭിയും അത് തന്നെ വിഷ്ണുവിനോട് ചോദിച്ചു …

“””ആമി  എവിടെ….???””””

വിഷ്‌ണു ചന്ദ്രശേഖരൻ്റെ മുഖത്തേക്ക് നോക്കി എന്നിട്ട് സജീവിനോട് വിഷമത്തോടെ പറഞ്ഞു  ……..

“””””” അവർ കുറേപേരുണ്ടായിരുന്നു പപ്പാ …….

അവർ ആമിയെ പിടിച്ചു കൊണ്ടുപോയി …..””””””””

അത് പറഞ്ഞു തീർന്നതും സജീവിൻ്റെ മുഖം ആകെ മാറി …..

അയാൾക്ക് അതിൻ്റെ അർഥം മനസ്സിലായിരുന്നു ……

ഇതുകേട്ടതോടെ മല്ലികയും സൗഭാഗ്യയും  സുമിത്രാമ്മയും  അവിടേക്ക് നോക്കി ….

ആമിയുടെ ഷാൾ മാത്രം ……

അവർ ഏങ്ങലടിച്ചു കരയുവാൻ തുടങ്ങി ……

പെട്ടന്ന് പുറത്തുനിന്നും ബൈക്കുകളുടെ ശബ്‌ദം …..

വിഷ്‌ണു അലറിക്കൊണ്ട് ….

“””” പപ്പാ അത് അവരാണ് ….””””

അത്  പറഞ്ഞതും വിഷ്‌ണു ഓടി കൂടെ അഭിയും ഗേറ്റിൻ്റെ അടുത്തെത്തിയതും അവർ കണ്ടു ബന്ദിയാക്കപ്പെട്ട ആമിയെയും പത്തിരുപതു കറുത്ത വസ്ത്രത്തിൽ ഉള്ളവരെയും ….. വിഷ്‌ണുവും അഭിയും നോക്കിനിൽക്കെ അവർ ബൈക്കിൽ കാട്ടിലേക്ക് മറഞ്ഞു …..

അപ്പോഴേക്കും എല്ലാവരും ഗേറ്റിൻ്റെ  മുൻപിലേക്ക് എത്തിയിരുന്നു …..

കാർലോസും സഹായികളും അവരോടൊപ്പം തന്നെ  എത്തിയിരുന്നു …..

ചന്ദ്രശേഖർ കാർലോസിനോട് ……

“””” അവർ ആരായാലും എന്തായാലും എനിക്ക് പ്രശ്‌നമല്ല …..

എൻ്റെ മോളുടെ ദേഹത്ത് കൈവെച്ചത് ആരായാലും……

അവർ നാളെ സൂര്യോദയം കാണരുത് …..”””””””

അതുകേട്ടതും കാർലോസും സഹായികളും അവരുടെ വണ്ടികൊണ്ട് ആ കുറത്ത വസ്ത്രധാരികളുടെ പിന്നാലെ അതിവേഗത്തിൽ  നീങ്ങി …. അവരുടെ കൂടെ വിഷ്‌ണുവും അഭിയും മനസ്സിൽ എരിയുന്ന പകയുമായി…..

ബാക്കി എല്ലാവരും എസ്റ്റേറ്റിൽ തന്നെ നിന്നും ശേഖരനും ചന്ദ്രശേഖരനും സജീവും കൂടെ എല്ലാവരും സമാധാനിപ്പിച്ചുകൊണ്ടിരുന്നു ………. സന്തോഷം നിറഞ്ഞുനിന്നിരുന്ന സ്ഥലത്തു …. നിമിഷം നേരംകൊണ്ട്…. മരണതുല്യമായി…

വിഷ്‌ണുവും കാർലോസും അഭിയും കൂടെ മുൻപിലേക്ക് പോയിക്കൊണ്ടിരുന്നു ….

കുറച്ചു ദൂരം സഞ്ചരിച്ചതിനു ശേഷം മുൻപിലേക്ക് റോഡ് ഇല്ല ….

മുഴുവൻ കാട് മാത്രം …..എല്ലാവരും വണ്ടിയിൽ നിന്നുമിറങ്ങി …..

കാർലോസ് എല്ലാവരോടും തൻ്റെ പിന്നിലൂടെ വരുവാൻ  പറഞ്ഞുകൊണ്ട്….

തൻ്റെ കൈയിലുള്ള പിസ്റ്റൾ എടുത്തു പിടിച്ച്  താടകാ വനത്തിലെക്ക് കയറി ….

പിന്നാലെ വിഷ്ണുവും അഭിയും ……

“”ഇതേസമയം തന്നെ ആ കറുത്ത വസ്ത്രത്തിൽ വന്ന്  ആമിയെ അപഹരിച്ചവർ”” …..

തങ്ങളുടെ യജമാനനെ  അവർ സാറ്റലൈറ് ഫോണിൽ വിളിച്ചു …

ഒറ്റ റിങിൽ തന്നെ അയാൾ ഫോൺ എടുത്തു ….

“””” മാസ്റ്റർ….”””””

“””” എന്തായി …..

ആ സ്ത്രീരൂപത്തെ കണ്ടുപിടിച്ചോ …???”””””

“””””യെസ് മാസ്റ്റർ …..

കണ്ടുപിടിച്ചു ഞങ്ങളുടെ കൂടെ തന്നെ ഉണ്ട് ….”””””

“””” നല്ലത് …

അവളെ താടകാവനത്തിലെ ….

മധ്യഭാഗത്തുള്ള വീരഭദ്ര ക്ഷേത്രത്തിൽ കൊണ്ടുപോകു …

എന്നിട്ട് അവിടുത്തെ ബലി കല്ലിൽ രക്തം വീഴ്ത്തിക്ക് ….

അതിനുശേഷം അവളെ എൻ്റെ അടുത്ത് എത്തിച്ചിരിക്കണം ….”””””

“””””യെസ് മാസ്റ്റർ …..

ഞങ്ങൾ എത്രയും വേഗം അവിടെ വന്നിരിക്കും …””””””

അതോടെ ഫോൺ കട്ടായി ….

അയാൾ സന്തോഷവാർത്ത കേട്ടതോടെ അട്ടഹസിച്ചു ചിരിച്ചു ….

അതിനുശേഷം അയാൾ ഇനി വരുവാൻ പോകുന്ന ശുഭ ദിനങ്ങളെ ആലോചിച്ചുകൊണ്ട്  സുഖനിദ്രയിൽ മുഴുകി ……

തൻ്റെ യജമാനൻ്റെ നിർദേശം പാലിക്കുവാൻ …..

അവർ താടകാ വനത്തിലെ വീരഭദ്ര ക്ഷേത്രം ലക്ഷ്യമാക്കി  നീങ്ങി …..

ഒരു പത്തിരുപത്മിനിട്ടിനുള്ളിൽ തന്നെ അവർ അവിടെ എത്തിയിരുന്നു ….

ആമിയെ അവർ  ബന്ധനത്തിൽ നിന്നും മോചിപ്പിച്ചു …..

എന്നിട്ട് അവളെ ബലമായി പിടിച്ചു ബലി കല്ലിലേക്ക് നടത്തിച്ചു …..

ഇതേസമയം തന്നെയാണ് ആദി ആ പൊട്ടിപൊളിഞ്ഞ ക്ഷേത്രത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ നോക്കിയത് …..

അപ്പോഴാണ് ആദി വണ്ടിയുടെ ശബ്‌ദം  കേട്ടതും…..

ആദി വീണ്ടും ക്ഷേത്രത്തിലേക്ക്  കയറിയതും….

എന്നിട്ട് വാതിലിലെ പഴുത്തിൽകൂടെ പുറത്തേക്ക്  നോക്കിയതും …..

ആദി നോക്കിനിൽക്കെ രണ്ടുപേർ ഒരു സ്ത്രീയെ വലിച്ചിഴച്ചു കൊണ്ടുവരുന്നു ….

ആദി പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ചതും ആദി അയാളുടെ പിന്നിലുള്ള ഇരുപതോളം  കറുത്ത വസ്ത്രധാരികളെ കണ്ടു ….

ആദിക്ക് അവരുടെ വസ്ത്രധാരണം കണ്ടിട്ട്…..

കുറച്ചു ദിവസങ്ങൾക്ക് മുൻപ് തൻ്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ആലോചിച്ചു…..

അതിൽ  സാമ്യമായിട്ടുള്ളത് കറുത്ത വസ്ത്രമാണ് ….

ആദിയുടെ മനസിൽകൂടെ ഒരുപാട് ചിന്തകൾ കടന്നുപോയി …..

ആദി അവരുടെ പ്രവർത്തികൾ നീരിക്ഷിച്ചു തുടങ്ങി …….

ബലികല്ല് എത്താറായതും അവർ ആ പെൺകുട്ടിയുടെ കൈ ബലിക്കല്ലിൽ വെച്ചു ….

ആദി അപ്പോഴാണ് അവളെ ശ്രദ്ധിക്കുന്നത് …..

ആദി മനസ്സിൽ പറഞ്ഞു ….”

“””അതെ ഇത് അവൾ തന്നെ,……

രാമപുരത്ത് വെച്ച് താൻ കണ്ട പെൺകുട്ടി ….

തന്നെ ആകർഷിച്ച പെൺകുട്ടി …….

ഇവൾ എങ്ങനെ ഇവിടെ വന്നു ….””””

ആദി നോക്കിനിൽക്കേ …..

ആ രണ്ടുപേരിൽ ഒരാൾ …..

ആമിയുടെ കൈ ബലമായി ബലികല്ലിൽ അമർത്തുപിടിച്ചു ……

ആമിയുടെ നിലവിളി ആദിയുടെ കാതിലേക്ക് ശക്തമായി ഇരച്ചു കയറി ….

പെട്ടന്ന് തന്നെ രണ്ടാമൻ തൻ്റെ കൈയിലുള്ള വാൾ എടുത്തു മുകളിലേക്ക് പിടിച്ചു ….

ആമി അലറി കരഞ്ഞുകൊണ്ടിരുന്നു ……

ആമിയുടെ പ്രതീക്ഷകളെല്ലാം നഷ്ട്ടപെട്ടു ….

ആമി മരണത്തെ അവരിൽ കണ്ടിരുന്നു …

പെട്ടന്ന് ഒരു ശബ്‌ദം കേട്ടതും എല്ലവരും പേടിച്ചു ….

ആമിയും മാറ്റുരണ്ടുപേരും ആ ശബ്‌ദം കേട്ട സ്ഥലത്തേക്ക് നോക്കി …..

വീരഭദ്ര ക്ഷേത്രത്തിൽ നിന്നും രൗദ്ര ഭാവത്തോടെ ചവുട്ടി പൊളിച്ച വാതിലിൻ്റെ മുൻപിൽ ആദി …..

അവർ ആദിയുടെ പെട്ടന്നുള്ള കടന്നുകയറ്റത്തിൽ പേടിച്ചു പോയി …..

അവർക്ക് ചിന്തിക്കാൻ പോലും ഒരു അവസരം കൊടുക്കാതെ…..

ആദി നേരെ അവരുടെ അടുത്തേക്ക് പാഞ്ഞു …..

ആദിയെ കണ്ടതും ആമിക്ക് അവനെ മനസിലായി ….

ആമിക്ക് എന്തെന്നില്ലാത്ത സന്തോഷം ….

നഷ്ട്ടപെട്ടുപോയ … പ്രതീക്ഷകളെല്ലാം തിരിച്ചു കിട്ടിയതുപോലെ

പാഞ്ഞു വന്ന ആദി വാൾ പിടിച്ചു നില്കുന്നവൻ്റെ തലപിടിച്ചു ബലിക്കല്ലിൽ ഇടിപ്പിച്ചു ….

ബലിക്കല്ലിൽ അവനെ രക്തം വീഴ്ത്തി ….

ആമി ഇത് കണ്ടതും വേഗം തന്നെ ക്ഷേത്രത്തിൻ്റെ പുറകിലേക്ക് ഓടി ….

പിന്നാലെ ഓടുവാൻ നോക്കിയ കറുത്ത വസ്ത്രധാരിയെ….

ആദി കഴുത്തിൽ പിടിച്ചു  വലിച്ചെറിഞ്ഞു ….

ആദി തിരിഞ്ഞു നോക്കിയപ്പോൾ കറുത്തവസ്ത്രധാരികൾ എല്ലാവരുംകൂടെ ആദിയുടെ അടുത്തേക്ക് ഓടിവരുന്നു ….

അതുകണ്ടതും ആദി ആമിയെ നോക്കി ……അവൾ ഓടുന്നത് കണ്ടതും ….

ആദിയും അവളുടെ പിന്നാലെ ഓടി ….

വേഗം തന്നെ ആദി ഓടി  അവളുടെ ഒപ്പമെത്തി …..

ആദി ഓടുന്നതിനിടയിൽ തൻ്റെ കൈ ആമിയുടെ നേരെ നീട്ടി ….

ആമി ആദിയുടെ കണ്ണിലേക്ക് നോക്കി ആദിയുടെ കൈകളിൽ പിടിച്ചു …..

പെട്ടന്നാണ് …. ആമി തൻ്റെ മുൻപിൽ മൂടപ്പെട്ടിട്ടുള്ള ….

ഒരു ഗര്‍ത്തിലേക്ക് കാലെടുത്തുവെച്ചത് …..

അടി തെറ്റിയ ആമി ആ ഗര്‍തത്തിലേക്ക് വീണു …..

ആദി കൈയിൽ പിടിച്ച കാരണം …..

ആമി വീഴാതെ ആദിയുടെ കൈയിൽ താങ്ങി നിന്നു,…..

ആദി ആമിയെ വലിച്ചു കയറ്റുവാൻ നോക്കി പക്ഷെ പറ്റുന്നില്ല …..

ആദി തിരിഞ്ഞു നോക്കിയതും ….

ആ കറുത്ത വസ്ത്രധാരികൾ എല്ലാവരും….

ആദിയുടെ നേരെ തീവ്രഗതിയിൽ വന്നുകൊണ്ടിരിക്കുന്നു ….

അത് മനസ്സിലാക്കിയതും ആമി സ്വമേധയാ….

ആദിയുടെ കൈയിൽനിന്നും തൻ്റെ പിടുത്തം വിടിയിപ്പിച്ചു ….

ആദി അങ്ങനെ ഒരു നീക്കം ആമിയുടെ ഭാഗത്തുനിന്നും പ്രതീക്ഷിച്ചിരുന്നില്ല …..

ആദി നോക്കിനിൽക്കെ ആമി ആ ഗര്‍ത്തിലേ  ആഴത്തിലേക്ക് വീണു …..

ആദി ആമി തൻ്റെ കണ്ണിൽ നിന്നും മറയുന്നത് നോക്കി നിന്നു……

എന്നിട്ട് തൻ്റെ അടുത്തേക്ക് പാഞ്ഞുവരുന്നവരെയും നോക്കി ….

ആദി വീണ്ടും ആ ഗര്‍ത്തിലേക്ക് നോക്കി ….

പെട്ടന്ന് തന്നെ ആദിയും ആ ഗര്‍ത്തിലേക്ക് എടുത്തുചാടി ……

പുറക്കെ ചാടുവാൻ ശ്രമിച്ച കറുത്തവസ്ത്രധാരിയെ ….

അവരുടെ കൂട്ടത്തിലെ പ്രധാനി തടഞ്ഞു ….

അയാളെയാണ് ആദി ബലിക്കല്ലിൽ തലയിടുപ്പിച്ചത് …..

അയാൾ തൻ്റെ  കൂട്ടാളികളോട് ….. ചിരിച്ചുകൊണ്ട് … പറഞ്ഞു….

“””” അവർ കുറച്ചു നേരം കൂടെ സ്വസ്ഥമായി ഇരുന്നോട്ടെ …

ഇത്രയും നേരം ഇത് ഒരു തട്ടിക്കൊണ്ടുപോകൽ മാത്രം …..

ഇപ്പോഴാണ് ഒന്ന് ഉഷാറായത് …….

അവൻ അവളെയും കൊണ്ട് എവിടം വരെ പോകുമെന്ന് നോക്കാം ….

അവൻ ഓടട്ടെ …. എന്നാലേ ഈ കളിക്ക് ഒരു ഹരം കിട്ടുള്ളു …..””””””

അയാൾ അയാളുടെ സഹായികളെ നോക്കി …. പൊട്ടിച്ചിരിച്ചു ….

എന്നിട്ട് അവരോടായി വീണ്ടും പറഞ്ഞു…..

“” Let’s Hunt them down….. Its Hunting time…..””””

( നമുക്ക് അവരെ വേട്ടയാടാം ….)

******************************************

തുടരും……….

കഥ ഇഷ്ടപ്പെട്ടെങ്കിൽ അഭിപ്രായം പറയുക …..  അടുത്ത ഭാഗം വേഗം തന്നെ പബ്ലിഷ് ചെയ്യും

സ്നേഹത്തോടെ

അഖിൽ

Comments:

No comments!

Please sign up or log in to post a comment!