അനുപമ! എന്റെ സ്വപ്ന സുന്ദരി 2

എല്ലാവർക്കും നമസ്കാരം. ആദ്യ ഭാഗത്തിന് നൽകിയ നല്ല പ്രതികരണങ്ങൾക്ക് വായനക്കരായ നിങ്ങളോട്  ഞാൻ ആദ്യമേ നന്ദി പറയുന്നു. എന്നാൽ തുടങ്ങട്ടെ ……..

” സോറി ചേട്ടാ !……………… എനിക്ക് ഒരാളെ ഇഷ്ടമാണ്.”

എന്ന മറുപടിയാണ് അവളിൽ നിന്ന് എനിക്ക് കിട്ടിയത്. അവൾ എന്നെ നോക്കാതെ പുറത്തേക്ക് നോക്കിയാണ് ഇത് പറഞ്ഞതും .

എന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നതായി തോന്നി. എന്റെ ശരീരം മുഴുവൻ തളർന്ന അവസ്ഥയായി. അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് ഞാൻ അവളെ മുൻപേ തന്നെ സ്നേഹിച്ചു തുടങ്ങിയിരുന്നു എന്ന്.

ഞാൻ ഒരു നിമിഷം ചുമരിൽ ചാരി നിന്നു . എനിക്ക് പിന്നെ അവിടെ നിൽക്കാൻ സാധിച്ചില്ല. ശരീരത്തിൽ നിന്ന് എന്തോ മുറിച്ചെടുത്ത വേദന അനുഭവപ്പെട്ടു.

അവൾ എന്തോ പറയാനൊരുങ്ങി എനിക്കത് കേൾക്കാനുള്ള ശക്തി ഇല്ലായിരുന്നു. ഞാൻ തിരിച്ച് നടന്നു.

“എന്താടാ എന്തു പറ്റി ?”

എന്റെ വാടിയ മുഖം കണ്ട് അച്ഛൻ തിരക്കി.

“ഒന്നുമില്ല പോകാം ” എന്നും പറഞ്ഞ് ഞാൻ പുറത്തിറങ്ങി വണ്ടിയിൽ കയറി.

എന്റെ സ്വഭാവത്തിൽ ഉണ്ടായ മാറ്റം മനസ്സിലാക്കിയാകാം അച്ഛനും അമ്മയും പുറകേ വന്ന് ജീപ്പിൽ കയറി.

അവളുടെ അച്ഛനും അമ്മയും എന്താണെന്നറിയാതെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു.

“എന്ത് പറ്റി , അവൾ എന്തു പറഞ്ഞു ?”

അച്ഛൻ ജീപ്പിൽ കയറിയപാടെ ചോദിച്ചു.

“അവൾക്ക് ആരെയോ ഇഷ്ടമാണെന്ന് ” ഞാൻ പതിയെ പറഞ്ഞു.

“ആ പോട്ടെ ഞാൻ അവളുടെ അച്ഛനോട് മാത്രമാണ് വിവാഹകാര്യം സംസാരിച്ചത്. അവളോട് കൂടെ ചോദിക്കേണ്ടതായിരുന്നു. എന്റെ തെറ്റാണ്. ആ വണ്ടിയെട് പോകാം ”

അച്ഛനത്രയും പറഞ്ഞ് മൂഖമായി ഇരുന്നു. ഞാൻ ജീപ്പ് വീട്ടിലേക്ക് വിട്ടു. ഇതിനിടയ്ക്ക് ആരും ഒന്നും സംസാരിച്ചില്ല.

ഇടയ്ക്ക് എന്റെ മൊബൈൽ റിംഗ് ചെയ്തു നോക്കിയപ്പോൾ അനുപമയാണ് ഞാൻ കോൾ കട്ട് ചെയ്ത് ഫോൺ സ്വിച്ച് ഓഫ് ചെയ്തു.

ഞാൻ വീട്ടിലെത്തി നേരെ റൂമിൽ കയറി റൂം ലോക്ക് ചെയ്തു. മനസ്സിന് വല്ലാത്ത വിഷമം തോന്നി പക്ഷെ കരഞ്ഞില്ല. ആദ്യമായി ഇഷ്ടപ്പെട്ട പെണ്ണിന് വേറെ പ്രേമമുണ്ടെന്നുള്ള ആ സങ്കടമാകാം എന്നെ തളർത്തിയത് എന്ന വിശ്വാസത്തിൽ ബഡിൽ കിടന്ന ഞാൻ അറിയാതെ ഉറങ്ങിപ്പോയി.

“എടാ രാഹുലേ ഡോറ് തുറക്ക് . “

അച്ഛൻ ഡോറിൽ തട്ടി വിളിക്കുന്നതു കേട്ടാണ് ഞാൻ ഉണർന്നത്. ഞാൻ എണീറ്റ് ഡോറ് തുറന്നു.

“എന്താ അച്ഛാ ! ” ഞാൻ കാര്യം തിരക്കി.

“എടാ നിന്നെ കാണാൻ അബു വന്നിട്ടുണ്ട് നിന്നെ വിളിച്ചിട്ട് മൊബൈൽ സ്വിച്ച് ഓഫ് ആണെന്ന് പറഞ്ഞെന്ന് .

അവൻ താഴെ ഉണ്ട് , നീ ഒന്ന് വാ ”

അത്രയും പറഞ്ഞ് അച്ഛൻ താഴേക്ക് പോയി.

” അവൻ റൈഡിന് പോയില്ലേ ” ഞാൻ സ്വയം ചിന്തിച്ചു.

ഞാൻ താഴേക്ക് ചെന്നു .അവൻ എന്നെയും കാത്ത് താഴെ ഇരുപ്പുണ്ട്.

“നീ റൈഡിന് പോകുന്നൂന്ന് പറഞ്ഞിട്ട് പോയില്ലേ ” ഞാൻ തിരക്കി.

“ഇല്ല . പുതിയ പിള്ളേരാ, കൂടെ മുൻപ് പോയിട്ടുള്ള രണ്ട് പേരെങ്കിലും വേണം ഗണേഷ് വരാമെന്ന് പറഞ്ഞതാ പക്ഷെ അവന് വേറെ എന്തോ പ്രോഗ്രാമുണ്ടെന്ന് .നിനക്ക് വരാൻ പറ്റുമോ, എങ്കിൽ ഇന്ന് നൈറ്റ് ഇറങ്ങാം ”

ഞാനൊന്ന് അലോചിച്ചു , എന്തായാലും കുറച്ചു ദിവസം ഇവിടെ നിന്ന് മാറിനിൽക്കുന്നതാണ് മനസ്സിന് നല്ലത്.

” ഞാൻ വരാം ” ഞാൻ അവനോട് പറഞ്ഞു.

“എങ്കിൽ വൈകിട്ട് ക്ലബിൽ വന്നാൽ മതി ” അബു അതും പറഞ്ഞ് ഇറങ്ങി.

“നീ എങ്ങോട്ടാ ” ഇതെല്ലാം കേട്ടു നിന്ന അച്ഛനാണ് കാര്യം തിരക്കിയത്.

“ഞാൻ!”

” ഞാനെല്ലാം കേട്ടു ഇപ്പൊ തന്നെ പോണോ മോനോ ?”

അച്ഛൻ എന്നോട് ചോദിച്ചു.” ആ ഞാൻ വൈകുന്നേരം പോകും ”

“എടാ മനസ്സ് വേദനിച്ചിരിക്കുമ്പോൾ നീ ഒരിടത്തും പോകണ്ട ” അച്ഛൻ അപേക്ഷ ഭാവത്തിൽ പറഞ്ഞു.

“എന്റെ മനസ്സിന് കുഴപ്പമൊന്നുമില്ല. എനിക്ക് കുറച്ച് ദിവസം മാറി നിൽക്കണം ഞാൻ പോകും. ” ഞാൻ ഒരു വാശിയോടെ പറഞ്ഞു.

“എങ്കിൽ നിന്റെ ഇഷ്ടം പോലെ നടക്കട്ടെ ”

ഞാൻ റൂമിൽ പോയി ഡ്രസ് പാക്ക് ചെയ്തു.

വൈകുന്നേരമായപ്പോൾ ബാഗുമെടുത്ത് ഞാൻ ഇറങ്ങി മൊബൈൽ ഇപ്പോഴും സ്വിച്ച് ഓഫാണ്. ഞാൻ അങ്ങനെ തന്നെ മൊബൈൽ ബാഗിലിട്ടു.

പോർച്ചിൽ നിന്ന് ഹിമാലയൻ റോക്ക് ബൈക്കുമെടുത്ത് അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് ഇറങ്ങി. ഇതുപോലുള്ള ദൂരെത്രയ്ക്ക് ഈ ബൈക്കാണ് ഞാൻ കൊണ്ടുപോകുന്നത് .

“സൂക്ഷിച്ച് പോണേ മോനേ ” ബൈക്കിൽ കയറിയപ്പോൾ അമ്മ എന്നോട് പറഞ്ഞു.

“ശരി” ഞാനതും പറഞ്ഞ് അവിടുന്ന് തിരിച്ചു.

നേരെ ക്ലബിലേക്ക് പോയി. അവർ എന്നെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു . ഞങ്ങൾ അവിടുന്ന് ഇറങ്ങി നേരെ നാഷണൽ ഹൈവേയിൽ കയറി. അത്യാവശ്യം നല്ല സ്പീഡിലാണ് പോകുന്നത്. എന്നെയും അബുവിനെയും ചേർത്ത് ഏഴ് പേരുണ്ട്. ഏഴ് ബൈക്കുളിലായാണ് പോകുന്നതും.

നേരം ഇരുട്ടി തുടങ്ങിയിരുന്നു. റോഡിൽ അങ്ങിങ്ങായി സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം വന്ന് തുടങ്ങി.

പെട്ടെന്ന് എന്റെ മനസ്സിൽ അവളുടെ ചിരി വന്നു നിറഞ്ഞു , ഒപ്പം അവൾ എന്നോട് അവസാനം പറഞ്ഞ ആ വാക്കുകളും ഞാനറിയാതെ തന്നെ എന്റെ ബൈക്കിന്റെ സ്പീഡ് കൂടി കണ്ണിൽ ഇരുട്ട് കയറി ബൈക്ക് അത് എവിടയൊ ഇടിച്ചു , എന്റെ ബോധം മങ്ങി.


…………………………

ശരീരത്തിൽ കുളിര് കോരുന്ന അനുഭൂതി ,ഞാൻ പതിയെ കണ്ണു തുറന്നു മുൻപിൽ വെള്ള വസ്ത്രം ദരിച്ച ഒരു മാലാഖ നിൽക്കുന്നു.

“ഞാൻ മരിച്ചോ?” ഞാൻ ആ മാലാഖയോട് ചോദിച്ചു

” ഈ സ്പീഡിൽ ബൈക്ക് ഇനിയും ഓടിച്ചാൽ ചിലപ്പോൾ മരിക്കും. എടാ പൊട്ടാ ഇത് ICU ആണ് , ഞാൻ നിന്റെ അമ്മയാണ് .”

അപ്പോഴാണ് ഞാൻ പൂർണ്ണമായും സ്വബോധത്തിലെത്തിയത് .ICU ആയതു കൊണ്ട് ഇൻഫക്ഷൻ ആകാതിരിക്കാനുള്ള അവരുടെ വെളുത്ത ഡ്രസ് ആണ് അമ്മ ഇട്ടിരിക്കുന്നത്.

ഞാൻ ചുറ്റും നോക്കി എന്റെ ഇടത്തെ കാലിലും ഇടത്തെ കയ്യിലും പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്.

“എന്തുപറ്റി എനിക്ക് ” ഞാൻ അൽപം പേടിയോടെ അമ്മയോട് ചോദിച്ചു.

“എന്റെ പുന്നാര മോന്റെ ഇടത്തെ കയ്യും കാലും ഒടിഞ്ഞു. ദൈവ ഭാഗ്യത്തിന് വേറൊന്നും പറ്റിയില്ല. ഇനി കുറച്ച് ദിവസം അടങ്ങി ഒതുങ്ങി ഒരിടത്ത് കിടക്കുമല്ലോ?” വിഷമത്തോടെയാണെങ്കിലും അമ്മ അത്രയും പറഞ്ഞു. അമ്മയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

“അച്ഛൻ ” ഞാൻ അമ്മയോട് തിരക്കി.

“പുറത്തുണ്ട് ” .

” എന്നാലും ഇതെങ്ങനെ പറ്റി ” ഞാൻ സ്വയം ചോദിച്ചു. പക്ഷെ അത് ഉറക്കെ ആയിപ്പോയി.

“കണ്ട പെണ്ണുങ്ങളെയും മനസ്സിൽ വിജാരിച്ച് വണ്ടി ഓടിച്ചാൽ ഇതല്ല ഇതിലപ്പുറം പറ്റും. ”

അമ്മ ഇത് പറഞ്ഞപ്പോൾ ഞാനാകെ ചമ്മിപ്പോയി.

” നിന്റെ അച്ഛൻ പറഞ്ഞതല്ലേ നിന്റടുത്ത് പോകണ്ട എന്ന് , പക്ഷെ നീ കേട്ടില്ല പിടിവാശി നീ ഇവിടെ ഒറ്റയ്ക്ക് കിടന്നാൽ മതി. ”

അമ്മ അതും പറഞ്ഞ് പുറത്തേക്ക് പോയി.

” അമ്മയ്ക്ക് ഇതെന്തു പറ്റി ” ഞാൻ സ്വയം ആലോചിച്ചു.

“ഇനി ഇവിടെ കിടന്ന് ഒറ്റയ്ക്ക് ബോറടിച്ച് മരിക്കേണ്ടിവരും .”

ഞാനങ്ങനെ സ്വയം ചിന്തിച്ചു കിടന്നപ്പോൾ ഒരാൾ അമ്മ ഇട്ടിരുന്ന അതേ പോലുള്ള ഡ്രസ് ഇട്ട് കൊണ്ട് അകത്തു വന്നു. ആ അളിനെ കണ്ട് ഞാൻ ഞെട്ടി , അനുപമ.അവളുടെ കണ്ണുകൾ നനഞ്ഞിരുന്നു. അവൾ എന്റെ അടുത്തു വന്നു.

“ചേട്ടന്റെ ഈ കവിളിലല്ലേ ഞാൻ തല്ലിയത്.  ”

അവൾ അതും പറഞ്ഞ് ഒരു ചുടു ചുംബനം എന്റെ ഇടത്തെ കവിളിൽ തന്നു.

ഞാനൊന്ന് ഞെട്ടി. ഞാൻ സ്വപ്നം കണ്ട അതേ രംഗം

” നീ എന്താ എന്നെ ഉമ്മ വയ്ക്കുന്നേ അത് നിന്റെ മറ്റവന് കൊടുത്താൽ മതി ” ഞാനൽപം ദേഷ്യത്തിൽ പറഞ്ഞു.

” മറ്റവന് തന്നെയാ ഉമ്മം കൊടുത്തത് ”

അവളുടെ ആ ഉത്തരം കേട്ട് ഞാനൊന്ന് ഞെട്ടി.

“നീ എന്താ പറഞ്ഞേ ” ഞാൻ ആകാംഷയോടെ ചോദിച്ചു..

” മറ്റവന് തന്നെയാ ഉമ്മം കൊടുത്തത് എന്ന് .


“നിനക്ക് ആരെയോ ഇഷ്ടമാണെന്ന് പറഞ്ഞിട്ട് ! ” ഞാൻ പറഞ്ഞു നിർത്തി.

” ഒരു കാര്യം മുഴുവൻ കേട്ടിട്ടു വേണം തീരുമാനം എടുക്കാൻ . ഞാൻ ആദ്യം സോറി ചേട്ടാ എന്നു പറഞ്ഞു അത് മാളിൽ വച്ച് തല്ലിയതിന് സോറി പറയാൻ പറ്റാത്തതു കൊണ്ട് പറഞ്ഞതാണ്. പിന്നീട് എനിക്ക് ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞത് ശരിയാണ് പക്ഷെ അതാരാണെന്ന് പറയുന്നതിനു മുൻപേ അവിടെ നിന്നു പോകാൻ ആരെങ്കിലും പറഞ്ഞോ ? വിളിച്ചിട്ട് ഫോണും എടുത്തില്ല പിന്നീട് സ്വിച്ച്ഓഫും പിന്നെ അറിയുന്നു ആക്സിഡന്റായി ആശുപത്രിയിലാണെന്ന് .”

ഇത്രയും പറഞ്ഞപ്പോഴേക്കും അവളുടെ നിറഞ്ഞ കണ്ണുകൾ ഒഴുകി തുടങ്ങിയിരുന്നു.

“നീ ആരുടെയെങ്കിലും പേര് പറയുന്നത് കേൾക്കാൻ ഞാനെന്തിന് അവിടെ നിൽക്കണം. ” ഞാനതും പറഞ്ഞ് അവളെ നോക്കി

” നിൽക്കണമായിരുന്നു കാരണം ഞാൻ പറയാൻ വന്നത് ചേട്ടന്റെ പേരായിരുന്നു. ”

ഞാൻ ഒരു നിമിഷം ഞെട്ടി. അവളുടെ മുഖത്ത് നാണം മിന്നിമറയുന്നത് ഞാൻ കണ്ടു.

“എനിക്ക് തന്നെ ഇഷ്ടമല്ല എങ്കിലോ ? ”

ഞാൻ തിരിച്ചൊരു ചൂണ്ടയിട്ടു.

“ചേട്ടന് എന്നെ ഇഷ്ടമാണ് അതെനിക്കറിയാം ”

“എങ്ങനെ ?”

“ചേട്ടന്റെ അച്ഛൻ പറഞ്ഞു. ”

“അച്ഛനോ ? ” ഞാൻ വീണ്ടും ഞെട്ടി

എന്നിൽ അതറിയാനുള്ള ആകാംഷ നിറഞ്ഞു അത് കുറച്ചു ദിവസം പിന്നോട്ട് ചിന്തിപ്പിച്ചു. അതെ അന്ന് എനിക്ക് അനുപമയുടെ കയ്യിൽ നിന്നും അടി കിട്ടിയ ദിവസം ഞാൻ ബൈക്കെടുത്ത് വീട്ടിലേക്ക് മടങ്ങിയതിനു ശേഷമുള്ള നിമിഷം .

………………………………

“അച്ഛാ ഞാൻ പോണു. ”

” ഷോറൂമിലോട്ടാണേടാ? ” അച്ഛൻ തിരക്കി.

“അല്ല വീട്ടിലോട്ട് ”

എന്നും പറഞ്ഞ് ഞാൻ ബൈക്കിൽ കയറി.

“സ്പീഡ് കുറച്ച് പോയാൽ മതി. കഴിഞ്ഞ ആഴ്ചത്തപ്പോലെ ഓവർ സ്പീഡിന് പോലീസ് പൊക്കീട്ട് എന്റെ അടുത്ത് വരരുത്. ബൈക്ക് അവർ കൊണ്ടുപോകും ”

അച്ഛൻ ഉത്തരവിട്ടു.

“എങ്കിൽ അച്ഛൻ വിവരമറിയും “എന്ന് പറഞ്ഞ് ഞാൻ ബൈക്ക് മുന്നോട്ട് പറത്തി.

“സർ സോറി , ഞാൻ ആള് മാറിയാണ് സാറിന്റെ മകനെ അടിച്ചത് . സാർ ക്ഷമിക്കണം” .

” അത് കുഴപ്പമില്ല മോളേ അബന്ധം ആർക്കും പറ്റും മോള് സോറി പറഞ്ഞല്ലോ. എന്താ മോളുടെ പേര് ”

“അനുപമ ”

പിന്നെ അവൻ മോളെ തിരിച്ച് അടിച്ചോ?”

“ഇല്ല സർ ”

“അങ്ങനെ വരാൻ വഴിയില്ലല്ലോ! വഴക്ക് പറഞ്ഞോ ?

“ഇല്ല ”

“അപ്പൊ അവന് മോളെ നല്ലതുപോലെ ബോധിച്ചു എന്ന് അർത്ഥം ”

“എന്താ സർ ഒന്നും മനസ്സിലാകുന്നില്ല.


” അല്ല മോളെ അവന്റേത് നല്ല ചൂടൻ സ്വഭാവം ആണ് , ഉടൻ പ്രതികരിക്കും പക്ഷെ അത് അവന്റെ കയ്യാണെന്ന് മാത്രം. +1 ന് പഠിച്ചുകൊണ്ടിരുന്നപ്പോൾ അവന്റെ ക്ലാസ്സിലെ ഒരു പെൺകൊച്ച് അവനെ കുറിച്ച് എന്തൊ മോശമായി പറഞ്ഞതിന് അവൻ ആ കൊച്ചിന്റെ കരണം അടിച്ച് പൊളിച്ചിട്ടുണ്ട്. അതിന്റെ പേരിൽ പിന്നെ അവനെ ആ സ്കൂളിന്ന് സസ്പെൻഷനൊക്കെ കൊടുത്തു. ആ അവൻ തന്റെ കരണത്ത് അടി കിട്ടിയിട്ട് വഴക്കു പോലും മോളോടെ പറഞ്ഞില്ലെങ്കിൽ മോളെ അവന് ഇഷ്ടമാണെന്ന് അർത്ഥം. ”

“സർ സാറിന്റെ മോന്റെ നമ്പർ ഒന്നു തരുമോ ഒന്നു വിളിച്ച് സോറി പറയാൻ ആണ് .

” അതിനെന്താ തരാം. 98…………….. ”

“മോളുടെ അഡ്രസ് ഒന്നു പറഞ്ഞേ ”

“എന്തിനാ സർ “

” അത് വഴിയേ മനസ്സിലാകും. ”

…………………………………………..

അനുപമ എന്നോട് അന്നു നടന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ ഞാനൊരു പൊട്ടനെ പോലെ കേട്ടിരുന്നു അവസാനം പൊട്ടി ചിരിച്ചു.

“എന്താ ചിരിക്കുന്നേ. ”

അനുപമ എന്റെ പെട്ടെന്നുള്ള റിയാക്ഷൻ കണ്ടതോടെ ചോദിച്ചു.

“അല്ല ഇന്നലെ ഞാൻ ഒരു 5 മിനിട്ട് കൂടെ വെയിറ്റ് ചെയ്തിരുന്നേൽ ഇന്ന് ഇവിടെ കിടക്കണ്ടായിരുന്നല്ലോ എന്നാലോചിച്ചിട്ട് ചിരിച്ചു പോയതാ .”

എന്റെ ചിരി കണ്ട് അവളും ഒന്ന് പുഞ്ചിരിച്ചു.

“എട്ടാ എന്തിനാ അന്ന് ആ പെൺകൊച്ചിനെ അടിച്ചത്. ”

“ആരെ ”

” അന്ന് പഠിച്ചു കൊണ്ടിരുന്നപ്പോൾ , അച്ഛൻ പറഞ്ഞ കാര്യം ” . അനുപമ ആകാംഷയോടെ എന്നോട് ചോദിച്ചു.

” ഓ അതൊ . +1 ന് ക്ലാസ്സിലെ എല്ലാ പയ്യനാരും അവളുടെ പുറകേ ആയിരുന്നു ഞാനവളെ മൈന്റ് പോലും ചെയ്തില്ല അതിന് അവളെ എനിക്ക് ഇഷ്ടമാണെന്നും ഞാൻ അവളുടെ പുറകേ നടക്കുകയാണെന്നുമൊക്കെ അവൾ വെറുതേ പറഞ്ഞു നടന്നു. അതെനിക്ക് സഹിച്ചില്ല എന്നെ കൂട്ടുകാർ കളിയാക്കിയപ്പോൾ അവൾക്കിട്ട് ഞാനൊന്ന് പൊട്ടിച്ചു. ”

ഞാനിതു പറഞ്ഞു തീർന്നതും പൊട്ടിചിരിക്കുന്ന അനുപമയെയാണ് ഞാൻ കണ്ടത്.

“ഏട്ടന് എന്നെ ഇഷ്ടമല്ലേ ? ” അവൾ ഒരു ആകാംഷയോടെ ചോദിച്ചു.

“ഇഷ്ടമാണ് ! താൻ അന്ന് എന്നെ അടിച്ചപ്പോൾ കൂടെ കയറിയതാണ് ആ ഇഷ്ടം അല്ല പ്രണയം പക്ഷെ ഞാൻ തന്നെ തെറ്റിദ്ധരിച്ചു. തന്റെ മുഴുവൻ വാക്കുകളും കേൾക്കാൻ ഞാൻ നിന്നില്ല കാരണം നിനക്ക് ആരോടൊ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഞാൻ തളർന്നു പോയി. താൻ പറയാൻ വന്ന ബാക്കി കാര്യങ്ങൾ എനിക്ക് കേൾക്കാൻ കഴിയുമായിരുന്നില്ല അതിനാലാണ് ഞാൻ അപ്പോൾ തന്നെ അവിടെ നിന്ന് ഇറങ്ങിയതും. തന്റെ ആ വാക്കുകൾ തന്നെയാണ് എന്റെ ബൈക്കിന്റെ നിയന്ത്രണം തെറ്റിച്ചതും. ” ഞാനത് പറഞ്ഞ് തീർന്നതും നിറകണ്ണുകളോടെ നിൽക്കുന്ന അനുപമയെയാണ് ഞാൻ കണ്ടത്.

“ഞാൻ കാരണം ശരീരത്തിനും മനസ്സിനും വേദന അനുഭവിക്കേണ്ടി വന്നു അല്ലേ ” അവൾ അതും പറഞ്ഞ് കരയാൻ തുടങ്ങി.

ഞാൻ വലതു കൈ കൊണ്ട് അവളെ വലിച്ച് നെഞ്ചിലിട്ട് ഒരു ഉമ്മ നെറ്റിയിൽ കൊടുത്തു. അവളുടെ സങ്കടം മുഴുവൻ മാറി മുഖം നാണം കൊണ്ട് തുടുത്തു.

“ആ എട്ടാ ഞാൻ ഏട്ടന്റെ ഷോറൂമിൽ ഇന്റർവ്യൂന് വന്നത് എന്റെ അച്ഛൻ പറഞ്ഞിട്ടാണ്. ഏട്ടന്റെ അച്ഛനാണ് എന്റെ അച്ഛനോട് ഈ കാര്യം പറഞ്ഞത് “അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

“അതെനിക്ക് നിന്നെ പെണ്ണ് കാണാൻ വന്നപ്പോൾ തന്നെ മനസ്സിലായി . എന്റെ അച്ഛൻ ഇങ്ങനെയാണ് എന്റെ ജീവിതത്തിൽ ഞാനാഗ്രഹിക്കുന്ന കാര്യം ഞാൻ പറയാതെ തന്നെ നടത്തിത്തരും പക്ഷെ അതിന് മുമ്പ് എന്നെ ഇട്ട്

ടെൻഷനടിപ്പിക്കും എന്റെ മുഖത്തെ സന്തോഷം കാണാൻ വേണ്ടി . ”

കുറച്ചു കഴിഞ്ഞപ്പോൾ എന്നെ വാർഡിലേക്ക് മാറ്റി അവിടെ അച്ഛനും അമ്മയും കാത്തു നിൽക്കുന്നുണ്ടായിരുന്നു. അനുപമയെ അകത്തു കയറ്റാനാണ് അമ്മ പിണങ്ങി ഇറങ്ങി പോയതെന്ന് എനിക്ക് മനസ്സിലായി.

“നിന്റെ പിണക്കം മാറിയോ ” എന്നെ കണ്ടതോടെ അച്ഛൻ ചോദിച്ചു.

ഞാൻ ഒരു പുഞ്ചിരിയാണ് അച്ഛന് മറുപടിയായി കൊടുത്തത്.

“വേദനയുണ്ടോ ടാ ”

“ഇല്ല അച്ഛാ നല്ല സുഖം ,പിന്നെ കയ്യും കാലും ഒടിഞ്ഞാൽ വേദന ഇല്ലാതിരിക്കോ ? ”

“ആ കുറച്ചു ദിവസമെങ്കിലും അടങ്ങി ഒതുങ്ങി കിടക്കുമല്ലോ കൂടുതലെന്നും പറ്റാത്തത് ദൈവ കൃപ. ”

അച്ഛനതും പറഞ്ഞ് ഒന്ന് നെടുവീർപ്പിട്ടു.

“നിന്റെ പിടിവാശിയും എടുത്തു ചാട്ടവും ഒന്നു കുറയ്ക്കുന്നത് നല്ലതാണ്. നിനക്കറിയോ ഇവളെ ഇവളുടെ അച്ഛൻ തല്ലി അത് മാത്രമല്ല നീ റൈഡിനെന്നും പറഞ്ഞ് പോയതിന് പിന്നാലെ എവിടുന്നോ നമ്പർ സങ്കടിപ്പിച്ചാണ് ഇവൾ നിന്റെ അച്ഛനെ വിളിച്ചത്. അതും കരച്ചിലായിരുന്നു. ”

അമ്മ അത്രയും പറഞ്ഞ് അവളുടെ മുഖത്ത് നോക്കി ഞാനും അപ്പോഴാണ് ശ്രദ്ധിച്ചത് അവളുടെ മുഖത്ത് അടികൊണ്ട ചെറിയ പാടുണ്ട്. ഞാൻ കാരണം പാവത്തിന് തല്ലുവാങ്ങേണ്ടിവന്നു.

അപ്പോഴേക്കും അബു അവിടെ വന്നു

“മച്ചാനെ മച്ചാൻ എന്താ കാണിച്ചേ ഒന്നു പതുക്കെ പോയിക്കൂടായിരുന്നോ , എന്തോ ഭാഗ്യം ആ കാറ്കാരൻ വിളിച്ച തെറിക്ക് ഒരു കയ്യും കണക്കുമില്ല. ”

“എടാ എന്റെ ബൈക്ക് ” ഞാൻ അവനോട് തിരക്കി.

“ബൈക്കിന് ചെറിയ പണിയേ ഉള്ളൂ പക്ഷെ ആ കാറ് ഒരു കോലമായി നീ ഇടിച്ചതിൽ വലിയ പ്രശ്നമുണ്ടായില്ല പക്ഷെ അതോടിച്ചവന്റെ ബാലൻസ് തെറ്റി നേരെ കൊണ്ട് അടുത്ത് നിന്ന പോസ്റ്റിൽ കേറ്റി കാറിന്റെ ഫ്രണ്ട് തപിടുപൊടി . എന്തോ ഭാഗ്യത്തിന് ആ കാറ് ഓടിച്ചിരുന്നവന് ഒന്നും പറ്റീല.”

അതും പറഞ്ഞ് അവൻ അച്ഛനെ നോക്കി.

” അവർ കേസാക്കുമോ സാറെ ” അവൻ അച്ഛനോട് ചോദിച്ചു.

” അത് ഞാൻ നോക്കിക്കൊള്ളാം ” . അച്ഛൻ ഉടൻ തന്നെ മറുപടിയും കെടുത്തു.

അങ്ങനെ ഒരാഴ്ചയോളം ഞാൻ ആശുപത്രിയിൽ ചിലവഴിച്ചു. അനുപമ പിറ്റേന്ന് മുതൽ തന്നെ ഷോറൂമിലെ ജോലിക്ക് പോയി തുടങ്ങി, അത് എന്റെ നിർബന്ധം ആയിരുന്നു. ഒരു മാസത്തോളം വീട്ടിൽ ആയിരുന്നു ഫുൾ ബഡ്റസ്റ്റ് . ആ സമയം മുഴുവൻ ഷോറൂമിലെ കാര്യങ്ങൾ എന്നെക്കാൾ ഭംഗിയായി അവൾ കൈകാര്യം ചെയ്തു എന്ന് കിരൺ വിളിച്ചു പറഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി. അങ്ങനെ എന്റെ കയ്യിലെയും കാലിലെയും പ്ലാസ്റ്റർ ഒക്കെ മാറ്റി ഞാൻ വിണ്ടും പഴയ ഞാനായി.

ഈ ഒരു മാസക്കാലം കൊണ്ട് ഞാനും അനുപമയും മാനസികമായി വളരെ അടുത്തു ഞങ്ങൾക്കിടയിലെ പ്രണയമാണ് അതിന് കാരണം.

ഞാൻ ഒരു ദിവസം ഷോറൂമിൽ നിന്നപ്പോഴാണ് അനുപമ എന്റെ അടുത്ത് വന്ന് പറഞ്ഞത്.

“ചേട്ടാ, എനിക്ക് നാളെ ലീവ് വേണം. ഒരിടം വരെ പോകാനുണ്ട് ”

അതു പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു കള്ള ചിരി മറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു.

“ശരി” ഞാൻ അവൾക്ക് അനുവാദം കൊടുത്തു.

അങ്ങനെ വൈകുന്നേരം ഞാൻ വീട്ടിലെത്തി.

അച്ഛനും അമ്മയും എന്തോ തകർത്ത ആലോചനയിലാണ് എന്നെ കണ്ടതും മിണ്ടാതെ ഇരുന്നു.

“എന്താ അച്ഛാ” ഞാൻ കാര്യം തിരക്കി.

” ഒന്നുമില്ല നീ പോയി ഫ്രഷായി വാ എനിക്ക് ഒരു കാര്യം പറയാനുണ്ട്. ”

ഞാൻ റൂമിൽ പോയി ഫ്രഷായി തിരിച്ച് ഹാളിൽ വന്ന് സെറ്റിയിലിരുന്നു.

“എന്താ അച്ഛാ പറയാനുള്ളത് ? ” ഞാൻ ആകാംഷയോടെ ചോദിച്ചു.

“നീ നാളെ ഷോറൂമിൽ പോകണ്ട നമുക്ക് ഒരിടം വരെ പോകണം ”

അച്ഛനത്രയും പറഞ്ഞ് മുറിയിലേക്ക് പോയി എനിക്ക് ഒന്നും മനസ്സിലായില്ല. ഞാൻ മൊത്തത്തിൽ കൺഫ്യൂഷനായി നേരെ റൂമിലേക്ക് പോയി ഫോണെടുത്ത് അനുപമയെ വിളിച്ചു.

” ഞാൻ തിരക്കിലാ ചേട്ടാ നാളെ സംസാരിക്കാം ” എന്ന മറുപടിയാണ് അവളിൽ നിന്ന് കേട്ടത് ഓരോന്ന് ആലോചിച്ച് ഞാൻ അറിയാത ഉറങ്ങി പോയി.

പിറ്റേന്ന് രാവിലെ വീട്ടിലെ ബഹളവും സംസാരവും കേട്ടാണ് ഞാൻ ഉണർന്നത്. ഞാൻ ഡോറ് തുറന്ന് പുറത്തിറങ്ങി. എന്റെ ഏറ്റുവും അടുത്ത കുറച്ചു ബന്ധുക്കളൊക്കെ വന്നിട്ടുണ്ട്, നോക്കിയപ്പോൾ ജിത്തുവും അബുവും താഴെ ഉണ്ട് തകർത്ത ചർച്ചയിലാണ്. ഞാൻ അവന്മാരെ റൂമിലേക്ക് വിളിപ്പിച്ചു കാര്യം തിരക്കി. പക്ഷെ അവന്മാർ ഒന്നും പറഞ്ഞില്ല.

“ആകെ പന്തികേടാണല്ലോ ” ഞാൻ മനസ്സിൽ പറഞ്ഞു.

“എന്റെ ആന്റിമാരൊക്കെ എന്നെ നോക്കി ഒരു ആക്കിയ ചിരിചിരിക്കുന്നുണ്ട്.

“എടാ പെട്ടെന്ന് കുളിച്ച് ഈ ഡ്രസ്സെടുത്ത് ഇട് ” എന്നും പറഞ്ഞ് അച്ഛൻ എനിക്ക് ഒരു കവർ കയ്യിൽ തന്നു .

അത് കേട്ടപ്പോൾ തന്നെ ജിത്തു എന്നെ തള്ളി ബാത്ത്റൂമിലാക്കി. ഞാൻ ഫ്രഷായി പുറത്ത് വന്ന് അച്ഛൻ തന്ന കവറ് നോക്കി. വെള്ള ഷർട്ടും മുണ്ടും.

” ദൈവമേ ഇന്നെന്റെ കല്യാണം വല്ലതുമാണോ?”

ഞാൻ മനസ്സിൽ വിജാരിച്ച് ഡ്രസ് ഇട്ടു.

അപ്പൊ തന്നെ അമ്മ എനിക്കുള്ള കാപ്പിയും കൊണ്ട് മുറിയിൽ വന്നു.

“നീ വേഗം കഴിക്ക് പോകാനുള്ള സമയമാവാറായി”.

അമ്മ അത് പറഞ്ഞപ്പോൾ എനിക്ക് സത്യത്തിൽ ദേഷ്യം വന്നു.

“അമ്മേ എന്താ കാര്യം? എന്താ എന്നെ ഇങ്ങനെ വേഷം കെട്ടിക്കുന്നേ? ”

എന്റെ ഉള്ളിലെ സംശയം സങ്കടമായി പുറത്തുവന്നു.

“എല്ലാം നല്ലതിനാണ്, “അമ്മ അതും പറഞ്ഞ് പുറത്തുപോയി.

എനിക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല ഞാൻ ഫോണെടുത്ത് അനുപമയെ വിളിച്ചു.

“ഹലോ ? അനുപമേ”

“ഹലോ ? നിങ്ങൾ ആരാണ് ” പരിചയമില്ലാത്ത ഒരു പുരുഷ ശബ്ദമാണ് ഞാൻ കേട്ടത്.

“ഞാൻ രാഹുൽ അനുപമ ഇല്ലേ ” ഞാൻ തിരിച്ച് ചോദിച്ചു.

” അവൾ ഇവിടെ ഇല്ല “എന്നും പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു.

ഞാനൊന്നും മനസ്സിലാകാതെ ഫോണെടുത്ത് ഷർട്ടിന്റെ പോക്കറ്റിലിട്ടു. അപ്പോഴേക്കും അബു അവിടെ വന്ന് എന്നെയും വലിച്ചോണ്ട് പുറത്ത് കൊണ്ട് വന്ന് ജീപ്പിൽ കേറ്റി. വീട് പൂട്ടി അച്ഛനും അമ്മയും പുറകിൽ കയറി അബു വണ്ടി എടുത്തു ബാക്കി ഉള്ളവർ ഞങ്ങളുടെ വണ്ടിയുടെ പുറകേ അവരുടെ കാറുകളിൽ വന്നു.

“അച്ഛാ ഒന്ന് പറ എവിടേക്കാ പോകുന്നേ ” ഞാൻ അച്ഛനോട് ദയനീയമായി ചോദിച്ചു.

അച്ഛനൊന്നും മിണ്ടിയില്ല.

” അച്ഛാ എന്നെ ടെൻഷനടിപ്പിക്കാതെ ഒന്നു പറ . ” എന്റെ ശബ്ദം ഉച്ചത്തിലായി.

“എടാ നിനക്ക് ആക്സിഡന്റ് പറ്റിയെന്ന് ഈ അബു വിളിച്ചു പറഞ്ഞപ്പോൾ ഞങ്ങൾ ഇതിനെക്കാൾ ടെൻഷനടിച്ചതാ , നീ കുറച്ച് ടെൻഷനടി . “എന്നും പറഞ്ഞ് അച്ഛൻ നിശബ്ദനായി.

ജീപ്പ് സിറ്റിയിൽ നിന്ന് മാറി ഒരു ഗ്രാമപ്രദേശത്തേക്ക് നീങ്ങി. പരിചയമില്ലാത്ത സ്ഥലം. ഒറ്റനോട്ടത്തിൽ അനുപമ താമസിക്കുന്ന സ്ഥലമെന്ന് തോന്നിപ്പിക്കുമെങ്കിലും ഞാൻ അന്നു കണ്ട സ്ഥലമല്ല ഇത്. ഞാൻ പുറത്തേക്ക് നോക്കി ഇരുന്നു എന്റെ കണ്ണുകൾ നനഞ്ഞിരുന്നു.

കുറച്ചു ദൂരം പോയ ശേഷം ജീപ്പ് ഒരു വീടിനു മുന്നിൽ നിർത്തി ഞാൻ വീട് കണ്ട് ഞെട്ടി അനുപമയുടെ വീട് ഞാൻ ചുറ്റും നോക്കി ഞങ്ങൾ അന്ന് വന്ന വഴി അപ്പുറത്ത് ഞാൻ കണ്ടു ഇന്ന് വന്നത് മറ്റൊരു വഴിയിലൂടെയാണ്. അവളുടെ വീട്ടിലും കുറച്ച് ആളുകൾ ഉണ്ട്.

ഞാൻ അച്ഛനെ നോക്കി അച്ഛന്റെ മുഖത്ത് എന്നെ പറ്റിക്കുമ്പോഴുള്ള ആ ഇളിച്ച ചിരിയുണ്ട്.

“എടാ പൊട്ടാ ഇന്ന് നിന്റെ വിവാഹ നിശ്ചയമാണ് ” അച്ഛനതും പറഞ്ഞ് അമ്മയെ നോക്കി രണ്ടു പേരും എന്നെ പറ്റിച്ചു എന്ന ഭാവത്തിൽ ചിരിക്കുന്നുണ്ട്. എന്നാലും അനുപമയും ഇതിന് കൂട്ടു നിന്നു എന്ന് മനസ്സിലായപ്പോൾ എനിക്ക് ചെറിയ സങ്കടം തോന്നി.

അവളുടെ അച്ഛനും അമ്മാവനാരും ഞങ്ങളെ കണ്ടപാടെ വന്ന് അകത്തേക്ക് കയറാൻ ക്ഷണിച്ചു.

ഞങ്ങൾ അവളുടെ വീട്ടിനുള്ളിൽ കയറി. അവളുടെ ബന്ധുക്കൾ എന്നെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്. ഞങ്ങൾ ഞങ്ങൾക്കായി ഒരുക്കിയിരുന്ന സ്ഥലത്ത് ഇരുന്നു കുറച്ച് കഴിഞ്ഞപ്പോൾ സാരിയുടുത്ത് ഒരുങ്ങി വന്ന അനുപമയെ കണ്ടപ്പോൾ എന്റെ ഉള്ളിലെ സങ്കടം മാറി.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ജാതകം അങ്ങോട്ടും ഇങ്ങോട്ടും കൈമാറി അതിനു ശേഷം അങ്ങോട്ടും ഇങ്ങോട്ടും മോതിരം മാറി.

ഭക്ഷണം കഴിച്ച് ഞാനും അനുവും മാറിനിന്ന് സംസാരിക്കുമ്പോഴാണ് ഒരാൾ ഞങ്ങളുടെ അടുത്ത് വന്നത്. മുൻപ് ഞാൻ കണ്ടിട്ടില്ലെങ്കിലും ആൾ ആരാണെന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായി അനുപമയുടെ അനിയൻ അനൂപ്. രണ്ടുപേരുടെയും മുഖം ഏകദേശം ഒരുപോലെയാണ്.

അവൻ വന്ന് എന്നെ കെട്ടിപിടിച്ചു.

“സോറി അളിയാ ഇവൾ പറഞ്ഞതു കൊണ്ടാണ് രാവിലെ ഞാൻ അങ്ങനെ ഫോണിൽ സംസാരിച്ചത് ” അവൻ അതും പറഞ്ഞ് ഒന്ന് പുഞ്ചിരിച്ചു.

“നീ എന്താ എന്നോട് പറയാതിരുന്നത് ” ഞാൻ അവളോട് ചോദിച്ചു.

“എല്ലാം ചേട്ടന്റെ അച്ഛന്റെ പ്ലാനിങ്ങാ എനിക്ക് അനുസരിക്കാതിരിക്കാൻ പറ്റീല ” അവൾ ഒരു വിഷമത്തോടെയാണ് അത് പറഞ്ഞത്. എനിക്ക് ചിരിയാണ് വന്നത്.

അങ്ങനെ വിവാഹവും നിശ്ചയിച്ചു .രണ്ട് മാസം സമയമുണ്ട്.

പിന്നീടുള്ള ദിവസങ്ങൾ പെട്ടെന്ന് പോയി പ്രണയിച്ചു തീർത്തു എന്ന് പറയുന്നതാകും ശരി.

അങ്ങനെ ആ ദിവസം വന്നു അഗ്നിസാക്ഷിയാക്കി അവളുടെ കഴുത്തിൽ താലി കെട്ടിയപ്പോൾ എന്റെ ജീവിതത്തിലെ ഏറ്റുവും നല്ല നിമിഷമായി ആ ദിവസം മാറി.

ഫങ്ഷനൊക്കെ കഴിഞ്ഞ് വീട്ടിൽ തിരിച്ച് എത്തിയപ്പോൾ ഞാനും അനുപമയും ഒരുപോലെ ക്ഷീണിച്ചിരുന്നു സമയവും നന്നേ വൈകിയിരുന്നു. അമ്മ അവളെ മറ്റൊരു റൂമിലേക്ക് കൊണ്ടുപോയി. ഞാൻ എന്റെ റൂമിൽ വന്ന് ഫ്രഷായി ഡ്രസ് മാറി കട്ടിലിലിരുന്നു. മൊബൈലിൽ ചില കൺഗ്രാറ്റ്സ് ഒക്കെ വന്ന് കിടപ്പുണ്ട്. ഞാൻ ഫോൺ മാറ്റിവച്ച് ചുവരിൽ ചാരി ഇരുന്നു.

കതക് തുറക്കുന്ന ശബ്ദമാണ് എന്നെ ഉണർത്തിയത്. നോക്കിയപ്പോൾ ഒരു പുതിയ സാരിയിൽ കയ്യിൽ പാൽ ഗ്ലാസ്സുമായി നിൽക്കുന്ന അനുപമയെയാണ് ഞാൻ കണ്ടത് .അവൾ ഡോറടച്ച് എന്റെ അടുത്ത് വന്ന് പാൽ ഗ്ലാസ്സ് എന്റെ നേരെ നീട്ടി. ഞാൻ പകുതി കുടിച്ച് ബാക്കി അവൾക്കു നേരെ നീട്ടി. അവൾ അത് വാങ്ങി ബാക്കി കുടിച്ച് എന്റെ അടുത്തിരുന്നു.

അവളുടെ മുഖത്ത് ഒരു പുഞ്ചിരിയുണ്ട് പക്ഷെ അത് നാണം കൊണ്ടാണ്.

“നിനക്കും എനിക്കും ഒരുപോലെ ക്ഷീണമുണ്ട് നിനക്ക് നല്ല ഉറക്കം വരുന്നതായി മുഖം കണ്ടാൽ അറിയാം, കിടക്ക് ! ബാക്കിയൊക്കെ നാളെ ”

ഞാനതു പറഞ്ഞപ്പോൾ എന്റെ കവിളിൽ ഒരു നുളള് തന്ന് അവൾ കിടന്നു ഞാൻ അവളെ കെട്ടി പിടിച്ച് കിടന്നു. ക്ഷീണം കാരണം എപ്പോഴോ ഞങ്ങൾ ഉറങ്ങി.

വർഷങ്ങൾ കടന്നു പോയി ………..

ഞാൻ അവളെ അഗ്നിസാക്ഷിയാക്കി ഭാര്യയാക്കിയപ്പോൾ കൈകൾ കോർത്ത് പിടിച്ചതു പോലെ കൈകൾ കോർത്ത് പിടിച്ച് ഞാനും അനുപമയും ഒരു സ്റ്റേഡിയത്തിൽ ഇരിക്കുകയാണ്. കൂടെ ഒരു ഇരുപത് വയസ്സുള്ള പെൺകുട്ടിയും ആർഷ , ഞങ്ങളുടെ ഇളയ മകൾ. അനുപമയുടെ അതേ പകർപ്പാണ് അവൾക്ക്

സ്റ്റേഡിയത്തിൽ മുഴുവൻ ആരവങ്ങൾ മുഴങ്ങുകയാണ്.

താഴെ ട്രാക്കിലൂടെ നിരവധി ബൈക്കുകൾ കുതിച്ചു പായുന്നു. അതിൽ ഒരു ബൈക്ക് മുന്നിലേക്ക് കുതിച്ച് പാഞ്ഞപ്പോൾ ഞാൻ അറിയാതെ എണീറ്റു നിന്ന് കയ്യടിച്ചു . അതെ ഞങ്ങളുടെ മകൻ ആർഷ് …………

ശുഭം …………

Comments:

No comments!

Please sign up or log in to post a comment!