❤കാമുകി 21

അമ്മമാരുടെ ശബ്ദം ഉയർന്നു വന്നു. കണ്ണുനീരിൽ കുതിർന്ന അവരുടെ മുഖം നേരിടാനാകാതെ ക്രിസ്റ്റിന അവിടെ നിന്നും പുറത്തേക്ക് പോയി.

രക്തത്തിൽ കുളിച്ച ആത്മിയെ മാറോട് ചേർത്തു നിന്ന കാത്തറീനയുടെ മിഴികളും നിറഞ്ഞൊഴുകുകയായിരുന്നു.

ആത്മിക…. കണ്ണു തുറന്നേ…..

ആത്മിക….

ഈ സമയം പപ്പൻ കാറെടുത്തു വന്നതും കാത്തറീനയും ലക്ഷ്മിയമ്മയും കൂടി ആത്മികയെ കാറിൽ കയറ്റി. ആത്മികയോടൊപ്പം ലക്ഷ്മിയമ്മയും രേവതിയമ്മയും കയറിയതും കാർ മുന്നോട്ടു കുതിച്ചു.

കത്തറിന തൻ്റെ ഫോൺ എടുത്തു കോൾ വിളിച്ചു.

Hi baby…….

Rocky….. ആത്മിക….

എന്താ …. എന്തു പറ്റി. നിൻ്റെ ശബ്ദം എന്താ… വല്ലാതിരിക്കുന്നത്.

അത്, ആത്മിക സ്റ്റെപ്പിൽ നിന്നും താഴെ വീണു

what……

Rocky… അവക്ക് നല്ല പരിക്കുണ്ട് എനിക്കു പേടിയാവുന്നുണ്ട് .

നിന്നെ ഒക്കെ എന്തിനാടി അവിടെ നിർത്തിയത്… ഞാൻ

Rocky… please…..

എത് ഹോസ്പിറ്റലിലാ അവളിപ്പോ…

അറിയില്ല അങ്കിൾ കൊണ്ടുപോയി ഇപ്പോ…

പിന്നെ എന്താ അറിയാ… വെച്ചിട്ടു പോടി….

Rocky…. അത്, rocky….

അവളെ ഒന്നും പറയാൻ സമ്മതിക്കാതെ റോക്കി കോൾ കട്ടാക്കി. അതിൽ കാത്തറീനയ്ക്കുണ്ടായ . വിഷമം ആ മുഖത്ത് നിഴലിച്ചു കാണാം.

ദേഷ്യത്തോടെ അവൾ വീട്ടിനകത്തേക്ക് ഓടിക്കയറി. പടിയുടെ അരികിലെത്തിയ അവൾ അവിടെ പറ്റിയ രക്തപ്പാടുകൾ നോക്കിയ ശേഷം മുകളിലേക്ക് പതിയെ നടന്നു.

മുകൾ ഭാഗത്ത് കാത്തറീന നന്നായി പരിശോധിച്ചു. അവിടെ ഓയിലിൻ്റെ അംശം കണ്ടതും അവളുടെ മുഖത്ത് കൂടുതൽ കൂടുതൽ ദേഷ്യം അരിച്ചു കയറി.

Christina………

🌟🌟🌟🌟🌟

ഹോസ്പിറ്റലിനുള്ളിൽ ICU കയറിയ ആത്മികയുടെ വിവരം അറിയാൻ മൂവരും കാത്തു നിന്നു. രേവതിയമ്മ കരയുകയായിരുന്നു, ഉള്ളിലെ സങ്കടം മറച്ചു വെച്ച് ലക്ഷ്മിയമ്മ അവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

പപ്പൻ തലങ്ങും വിലങ്ങും നടക്കുന്നുണ്ട്, ആ മിഴികളിൽ പടർന്ന നനവ് വിളിച്ചു പറയുന്നു. ആത്മിക അവൾ ഇവരുടെയെല്ലാം ഹൃദയത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇവൾ അവരുടെ എല്ലാമെല്ലാം ആയിക്കഴിഞ്ഞു.

അവൾ മരുമകൾ എന്നതിലുപരി അവർക്ക് മകളായി. സ്വന്തം മകളെ പോലെ അവർ അവളെ സ്നേഹിക്കാൻ തുടങ്ങിയതിൻ്റെ തെളിവാണ് പുറത്ത് അവർ കിടന്നു ഉരുകുന്നത്. ഹൃദയം നുറങ്ങുന്ന വേദന കടിച്ചമർത്തി രേവതിയമ്മയെ സാന്ത്വനിപ്പിക്കുന്ന ലക്ഷ്മിയമ്മയെ പത്മനാഭൻ ഒരു നോക്കു നോക്കി.



എന്താ…. രേവതി താനിങ്ങനെ കരയല്ലേ…..

ലക്ഷ്മി എൻ്റെ മോൾ…. അവൾ,

ഒന്നുമില്ല അവൾക്ക് ഒന്നുമില്ലെടോ….

ലക്ഷ്മി താനെന്താ ഈ പറയുന്നത് ഞാൻ എന്താ പൊട്ടിയാണോ…..

എൻ്റെ രേവതി ഇതു ചെറിയ മുറിപ്പാടുകൾ അല്ലെ…..

അവൾ ഗർഭിണി ആണെന്നത് മറന്നോ…. ലക്ഷ്മി…

അതിനെന്താ….. രേവതി, അവക്കൊന്നുമില്ല.

ശരിയായിരിക്കാം ലക്ഷ്മി, അവക്കൊന്നുമില്ലായിരിക്കാം, പക്ഷെ കുഞ്ഞ്

കുഞ്ഞിന് ഒന്നും സംഭവിക്കില്ല,

അതു പറയുമ്പോ, ലക്ഷ്മിയമ്മ തൻ്റെ മിഴികൾ തുടയ്ക്കുകയായിരുന്നു, രേവതിയമ്മയിൽ നിന്നും തൻ്റെ കണ്ണുനീർ മറച്ചു കൊണ്ട്.

എനിക്കു പേടിയാകുന്നു ലക്ഷ്മി,

എന്തിന്, രേവതി ഞാൻ പറഞ്ഞില്ലെ

അതു ലക്ഷ്മിക്ക് അവളെ കുറിച്ച് അറിയാഞ്ഞിട്ടാ….

അവൾ ഒരു പാവം കൊച്ചല്ലെടി…. രേവതി, നീ വെറുതെ അവളെ കുറിച്ച് വേണ്ടാതീനം പറയണ്ട കേട്ടോ….

പാവം, നിങ്ങൾ കണ്ടതൊന്നും അല്ല അവൾ, അവളെ ഈ പെറ്റ വയറിനറിയാം…..

രേവതി……

അതെ ലക്ഷ്മി, നിൻ്റെ മോൻ വന്നതിൽ ശേഷമാ അവളിങ്ങനെ മാറിയത്.. അതിനു മുന്നെ……

അതിനു മുന്നെ…….

വേട്ടയാടുന്ന പുലിക്കുട്ടിയായിരുന്നു എൻ്റെ മകൾ, മൂക്കിൻ തുമ്പിലാ അവർക്കു ദേഷ്യം, വാശി, പക ഇതവളുടെ മനസിൽ കേറിയാ… പിന്നെ പറയണ്ട, ആഗ്രഹിച്ചത് നേടാൻ ഏതറ്റം വരെയും പോകും, അതാ എൻ്റെ പേടി….

അതിനു നീ എന്തിനാ പേടിക്കുന്നെ…..

ആ കുഞ്ഞിനെ അത്രമേൽ അവൾ ആഗ്രഹിച്ചിട്ടുണ്ട്. ആ കുഞ്ഞ് നഷ്ടമായാൽ…

താൻ വേണ്ടാത്തതൊന്നും ചിന്തിച്ചു കുട്ടല്ലേ…..

ആ കുഞ്ഞ് നഷ്ടമായ അവൾ പഴയ ആത്മിക ആയാൽ നമുക്കാർക്കും അവളെ അനുസരിപ്പിക്കാൻ ആവില്ല, മോൻ എവിടെ അവനെ വിളി, അവൻ വരട്ടെ, അവൻ പറയുന്നതെ അവൾ കേക്കു……

ഞാൻ പപ്പേട്ടനോട് പറയാം അവനെ കൊണ്ട് വരാൻ…..

അതു പറയാനായി പപ്പനരികിലെത്തിയ ലക്ഷ്മിയോടായി പപ്പൻ പറഞ്ഞു.

ശേഖരനെ അറിയിക്കണ്ടെ ലച്ചു….

ഒന്നു നിർത്തോ മനുഷ്യാ… നിങ്ങളുടെ ഈ കൊണച്ച വർത്തമാനം

എടി , അതല്ല

ഏതല്ല, ഇത്രയൊക്കെ അനുഭവിച്ചിട്ടും നിങ്ങൾക്ക് അയാളോടെന്തിനാ ഈ സ്നേഹം

അവനെൻ്റെ ഫ്രണ്ട് അല്ലേടി

ഫ്രണ്ട് ആ ചിന്ത അയാൾക്കുണ്ടായിരുന്നില്ലല്ലോ പിന്നെ നിങ്ങൾക്കെന്തിനാ….

അതു കൊണ്ട് തന്നെയാടി ഞാൻ പപ്പനായി ഇരിക്കുന്നത്. അല്ലെ ഞാനും അവനും തമ്മിൽ എന്തു വ്യത്യാസം.

ആ ചോദ്യത്തിന് മറുപടി ലക്ഷ്മിയമ്മയുടെ പക്കൽ ഉണ്ടായിരുന്നില്ല, ഒപ്പം കൂടി വന്ന ദേഷ്യം പല്ലു കൊണ്ട് കടിച്ചമർത്തി കൊണ്ട് ലക്ഷ്മിയമ്മ വിഷയം മാറ്റി.


ആദ്യം മോനെ അറിയിക്ക് അവൻ വരണം ഇവിടെ ഇപ്പോ

അവനെ , എങ്ങനെ… ഞാൻ നോക്കാം

നോക്കാന്നു പറഞ്ഞു നിക്കാതെ വേഗം എന്തേലും ചെയ്യാൻ ചെല്ല് മനുഷ്യാ….

ലക്ഷ്മിയമ്മ പപ്പനെ ഉന്തി തള്ളി തിരക്കു കൂട്ടി ഒടുക്കം പപ്പൻ കാറിൻ്റെ കീയുമെടുത്ത് ആരെയോ ഫോൺ വിളിച്ചു കൊണ്ട് പോയി, ലക്ഷ്മിയമ്മ രേവതിക്കരികിലേക്കും.

🌟🌟🌟🌟🌟

റോക്കി എന്തു ചെയ്യണം എന്നറിയാതെ നിൽക്കുമ്പോൾ ആയിരുന്നു അവൻ്റെ ഫോൺ റിംഗ് ചെയ്തത്. അവൻ ആ കോൾ എടുത്തതും.

റോക്കി……

ആ…. അങ്കിളേ…..

അവനെവിടുണ്ട്….. ഇപ്പോ…..

അത് അങ്കിളേ….. എനിക്ക്

എവിടെ ആയാലും അവൾക്ക് ബോധം വരുന്നതിനു മുന്നെ അവൻ ഇവിടെ ഉണ്ടാവണം.

കൊണ്ടു വരാം അങ്കിളേ…..

കൊണ്ടു വന്നേ മതിയാവു റോക്കി….

അങ്കിളിന് എന്നെ വിശ്വാസവില്ലെ….

അതില്ല എങ്കിൽ ഈ സാഹചര്യത്തിൽ ആദ്യം ഞാൻ നിന്നെ വിളിക്കുവോടാ….

ഞാൻ അവനുമായി വരാം… അങ്കിളേ….

ഉം… ഞങ്ങൾ അലേഷിയ ഹോസ്പിറ്റലിൽ ഉണ്ട്

ശരി അങ്കിളേ…. ഞങ്ങൾ വേഗം അവിടേക്കെത്തും

എന്നാ ശരി മോനെ, ഞാനിവിടെ താഴെ കാറിൽ ഇരിപ്പുണ്ടാകും

അങ്കിൾ ഹോസ്പിറ്റലിൽ അവർക്കരികിൽ നിന്നോ, അവർക്കൊരു കൂട്ടു വേണ്ടെ…

അതിന് ലക്ഷ്മി സമ്മതിക്കണ്ടെ…. എനി നിങ്ങൾ വന്നിട്ടേ…. എനിക്കു കയറാൻ പറ്റു

ശരി അങ്കിളേ… ഞങ്ങൾ വേഗം എത്താം…

റോക്കി….

എന്താ… അങ്കിളേ…..

പഴയ പോലെ അല്ല , വയസ്സായില്ലെ… മക്കളുടെ കാര്യത്തിൽ മനോബലം കുറയുന്നു. അതാ ഞാൻ നിന്നെ വിളിച്ചത്.

അതിനെന്താ… അങ്കിളേ…..

മോൾ അങ്ങനെ കിടക്കുന്നത് കണ്ടിട്ട് എൻ്റെ കയ്യും കാലും നിശ്ചലമായ പോലെ, മനസും മരവിച്ച പോലെ

അങ്കിളേ…. ഒന്നുമില്ല, ഞാനപ്പോ വെക്കുവാ… എനി അവനെ കണ്ടെത്തണം

ഉം… ശരി,

കോൾ കട്ടായതും റോക്കി റോഡിൽ മുട്ടു കുത്തി ഇരുന്നു തല കുമ്പിട്ട് കരയുകയായിരുന്നു. ഒരു പരാജിതൻ്റെ രോധനം എന്ന പോലെ, തൻ്റെ മുഷ്ടികൾ മടക്കി റോഡിൽ ആഞ്ഞ് കുത്തുമ്പോൾ അവനിലെ ദുഖവും അമർഷവും ഒരു കണ്ണാടി പോലെ തുറന്നു കാട്ടി.

ആത്മിക, അവൾ തൻ്റെ ആത്മമിത്രത്തിൻ്റെ ജീവിത സഖി എന്നതിലുപരി തനിക്കൊരു കുഞ്ഞു പെങ്ങൾ ആയിരുന്നു. അവളുടെ സംരഷണം സഹോദരനായ തൻ്റെ ധർമ്മം ആയിരുന്നു. അവിടെ ഇന്നു താൻ തോറ്റിരിക്കുന്നു. തൻ്റെ കുഞ്ഞു പെങ്ങൾ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഒരു നോക്ക് പോയി കാണാൻ കഴിയാതെ കുറ്റബോധം പേറി നടക്കുന്ന സഹോദര ഹൃദയം വിങ്ങുകയായിരുന്നു.


കാത്തറീന, ക്രിസ്റ്റീനയും അവരുടെ അപ്രതീക്ഷിത വരവാണ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത്. അവരെ വിശ്വസിച്ചാണ് ആത്മികയിൽ നിന്നുമുള്ള തൻ്റെ ശ്രദ്ധ വ്യതിചലിച്ചത്, പകരം മറ്റു ലക്ഷ്യങ്ങൾ തേടിയലഞ്ഞതും. തൻ്റെ കർത്തവ്യങ്ങൾ മറ്റൊരാളെ ഏൽപ്പിച്ചതിൻ്റെ പരിണിതഫലം. തൻ്റെ പരാജയത്തിനു കാരണമായി. ആത്മികയുടെ കാര്യത്തിൽ ഞാൻ മറ്റൊരാളെ വിശ്വസിച്ച് ഏൽപ്പിക്കരുതായിരുന്നു.

NV , അവൻ്റെ വിശ്വാസത്തെ ഞാനിന്നു തകർത്തു. എൻ്റെ ആത്മമിത്രത്തിൻ്റെ വിശ്വാസം അതു സംരക്ഷിക്കാൻ എനിക്കായില്ല. ആത്മിക അവളുടെ ദേഹത്ത് ഒരു പോറൽ, അല്ല ഒരു മൺതരി പോലും വീഴാൻ റോക്കി അനുവദിക്കില്ല എന്ന വിശ്വാസത്തോടെ അവൻ എന്നെ ഏൽപ്പിച്ച ആ അമൂല്യ നിധി, അവളുടെ ദേഹത്തെ ഓരോ മുറിപ്പാടുകളും എൻ്റെ തോൽവിയാണ് വിളിച്ചു പറയുന്നത്.

NV, അവൻ അവളെ എത്ര മാത്രം പ്രണയിക്കുന്നു എന്ന് തനിക്കു മാത്രം അറിയാം. അവൻ്റെ ജീവനാണ്, പരിക്കു പറ്റി കിടക്കുന്നത്. ഇതവൻ അറിഞ്ഞാൽ അവനിൽ ഉറങ്ങിക്കിടക്കുന്ന കാലഭൈരവ ഭാവം ഉണർന്നാൽ , ഈ മണ്ണിൽ പല തലകളും ഉരുളും. ചിലപ്പോ അതിലൊന്ന് തൻ്റേതുമാവാം…. അവനിലെ രാക്ഷസനെ തടയാൻ കഴിവുള്ള ഏക ശക്തി ഇന്നബോധാവസ്ഥയിൽ കിടക്കുമ്പോൾ എന്തും സംഭവിക്കാം. ഈ രാത്രി രക്തത്തിൻ്റെ ഗന്ധം ഉണർത്തുന്ന യക്ഷയാമങ്ങൾ തേടി അലയുന്നതുപോലെ.

സമയം വളരെ കുറവാണ് , Nv അവനെ ഈ കാര്യം അറിയിച്ചെ മതിയാകു. അങ്കിൾ അതിന് ചുമതലപ്പെടുത്തിയത് തന്നെയും. ഇത്തരം ഒരു സന്ദർഭം സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല. പറഞ്ഞാലും പറയാതിരുന്നാലും ഭീകരമായ പ്രത്യാഘാതം ഉണ്ടാകുന്ന ഇരുതല മൂർച്ചയുള്ള വാൾ പോലെ ഈ പ്രശ്നം നില നിൽക്കുന്നു.

എന്താ ഞാൻ അവനോട് പറയേണ്ടത് ഒരു പൂ പോലെ പരിപാലിക്കാൻ അവൻ എന്നെ ഏൽപ്പിച്ച പനിനീർ പുഷ്പത്തെ എൻ്റെ അശ്രദ്ധ മൂലം ആരുടെയോ കാൽച്ചുവട്ടിൽ ഞെരിഞ്ഞമർന്ന് ദളങ്ങൾ പൊഴിഞ്ഞു പോയെന്നോ…….

മാനസിക സംഘർഷങ്ങൾ ആയി മല്ലിട്ടു കൊണ്ടിരുന്ന റോക്കി, ഒടുക്കം ഒരു തീരുമാനത്തിൽ എത്തി, Nv അവനെ അറിയിക്കുക. ബാക്കി എല്ലാം വിധി പോലെ വരട്ടെ..

Nv സ്വയം വേണ്ടപ്പെട്ടവരിൽ നിന്നും അദൃശ്യനാവുമ്പോ… അവൻ്റെ പുതിയ നമ്പർ വിരലിൽ എണ്ണാവുന്ന വിശ്വസ്ത്ഥർക്കു മാത്രമാണ് നൽകുക. ആ നമ്പർ അവർ അവരുടെ ഫോണിൽ സേവ് ചെയ്യാൻ പാടില്ല. മനസിൽ സൂക്ഷിക്കുക മാത്രം .

തൻ്റെ മനസിൽ ഉറങ്ങി കിടന്ന നമ്പറിലേക്ക് റോക്കി ഡയൽ ചെയ്തു. കോൾ റിംഗ് ചെയ്യുമ്പോയെല്ലാം റോക്കിയുടെ ഹൃദയതാളവും ഉയർന്നു. മറുതലയ്ക്കൽ കോൾ എടുത്തതും റോക്കി ഞെട്ടി, അത് Nv ആയിരുന്നില്ല പകരം ഒരു സ്ത്രീ ശബ്ദം.


ഹലോ…..

ഹലോ….

ആരാ….

ഞാൻ റോക്കി NV യുടെ സുഹൃത്താണ്

Nv കുളിക്കുകയാണ്, എന്തെങ്കിലും പറയാനാണെങ്കിൽ എന്നോട് പറഞ്ഞാൽ ഞാൻ പറയാം.

Nv യോട് നേരിട്ടു സംസാരിക്കാൻ റോക്കിയുടെ മനസിലെ കുറ്റബോധം അനുവദിക്കുന്നുണ്ടായിരുന്നില്ല. അതിനാൽ തന്നെ ഇവളിലുടെ കാര്യം അവനെ അറിയിക്കാം എന്നവൻ തീരുമാനിച്ചു. അവൾ മുഖാന്തരം അവൻ അറിയുകയാണെങ്കിൽ അവനിൽ ഉളവാകുന്ന വികാര വേലിയേറ്റങ്ങൾ താൻ അറിയാതെ പോകും. അവനെ ആശ്വസിപ്പിക്കാൻ വാക്കുകൾ തൻ്റെ പക്കലില്ല. മാപ്പ് ചോദിക്കാൻ അർഹതയും.

ഒരു കാര്യം പറയാനുണ്ട് , താൻ അത് അവനോട് പറഞ്ഞാ മതി.

ശരി, പറഞ്ഞോളു ഞാൻ പറഞ്ഞോണ്ട്.

ആത്മികയ്ക്ക് ചെറിയ ഒരു ആക്സിഡൻ്റ്, അലേഷിയ പോസ്പിറ്റലിൽ അഡ്മിറ്റാണ്, ഒന്നവിടെ വരെ ചെല്ലാൻ പറയാമോ….

ഞാൻ പറയണ്ട്.

അപ്പോ ശരി

🌟🌟🌟🌟🌟

കാറിൽ ഇരുന്ന പപ്പൻ്റെ അവസ്ഥ പരിതാപകരായിരുന്നു. ഒരു വശത്ത് മകളെ പോലെ കണ്ട ആത്മികയുടെ അവസ്ഥ, മറു വശത്ത് ആത്മമിത്രമായ ശേഖരനോട് ലച്ചുവിനുള്ള മനോവികാരം. ചന്ദ്രശേഖരനെ വെറുക്കാൻ ഇന്നും പപ്പന് ആയിട്ടില്ല എന്നതാണ് സത്യം. ശേഖരൻ്റെ മകളാണ് ആത്മിക അവൾ ഇങ്ങനെ കിടക്കുമ്പോ , അവനെ അറിയിക്കുണ്ടെ എന്നാ മനസ് പല ആവർത്തി പപ്പനോട് തന്നെ ചോദിച്ചു. തൻ്റെ പ്രാണനായ ലച്ചുവിന് വിഷമം പകരുന്ന കാര്യം ചെയ്യാൻ പപ്പനെ കൊണ്ട് സാധിക്കുന്നുമില്ല.

ശേഖരനെ താൻ മനസിലാക്കിയ അത്ര മറ്റാരും അവനെ മനസിലാക്കിയിട്ടില്ല. പാവമാ അവൻ, പഞ്ചപാവം. കുഞ്ഞുങ്ങളുടെ മനസാണ് അവന് അതുകൊണ്ട് തന്നെ ആർക്കും എളുപ്പം അവനെ പറഞ്ഞു പറ്റിക്കാം. സ്വന്തമായി തീരുമാനം എടുക്കാൻ അശക്തനാണവൻ, വിവരവും പണവും കുടെ ഉണ്ടെങ്കിലും ഭീരുവാണവൻ, വികാരങ്ങളെ നിയന്ത്രിക്കാനറിയാത്ത അവനെ ആർക്കും നിയന്ത്രിക്കാനാവും, സ്വന്തം വശത്താക്കാനാവും, നമ്മുടെ ആവിശ്യത്തിന് ഉപയോഗിക്കാനാവും.

ഒരു കാലത്ത് അവൻ എൻ്റെ എല്ലാം ആയിരുന്നു, ഞാനും അവന് അങ്ങനെ തന്നെ ആയിരുന്നു. അന്നൊക്കെ അവനെന്ന കൊച്ചു കുട്ടിയുടെ നിയന്ത്രണ ചരട് എൻ്റെ കയ്യിലായിരുന്നു. ഞാൻ വലിച്ച വഴിയേ… അവൻ സഞ്ചരിച്ച നാളുകളിൽ സന്തോഷം മാത്രം ആയിരുന്നു. പിന്നെ എപ്പോഴോ ഞാൻ പോലും അറിയാതെ ആ ചരട് എൻ്റെ കൈയ്യിൽ നിന്നും നഷ്ടമായി.

ലച്ചു അവൾ അതിനൊരു നിമിത്തം ആയി എന്നു വേണമെങ്കിൽ പറയാം. ഒരിക്കലും ലച്ചു എൻ്റെ സ്വന്തമാകുമായിരുന്നില്ല. രാജശേഖരൻ എന്ന കശാഗ്രബുദ്ധിയുടെ ചരടു വലിയിൽ ശേഖരൻ എന്ന പാവ ചലിച്ചില്ലായിരുന്നെങ്കിൽ, എൻ്റെ പാവം പാറുവിനെ മൃഗീയമായി അവർ പിച്ചിച്ചീന്തിയില്ലായിരുന്നെങ്കിൽ. ഒരു സ്ത്രീ എന്താണെന്നും അവളുടെ മനസ് എന്താണെന്നും അവന് പഠിക്കാൻ കഴിയാതെ പോയി. രാജശേഖരൻ എന്ന മൃഗത്തിൻ്റെ സഹവാസവും അവനെ ഒരു മൃഗമാക്കി.

ലച്ചു ഇത്രയൊക്കെ നീ അവനെ വെറുക്കുന്നു , സൗഹൃദം മറയാക്കി എന്നെ ചതിച്ച അവനോട് എന്താ… എനിക്കു വെറുപ്പ് തോന്നാത്തത് ? അന്ന് ആ രാത്രി പിന്നിൽ നിന്നും കുത്തു കുടുങ്ങി മരണക്കിടക്കയിൽ കിടന്നത് നിനക്കിന്നും സംശയമാണെന്ന് എനിക്കറിയാം. പിന്നിൽ നിന്നും പെട്ടെന്ന് കുത്തി വീഴ്ത്താൻ മാത്രം അശക്തനല്ല പപ്പൻ എന്ന് നിനക്ക് നന്നായി അറിയാം, അതു കൊണ്ട് തന്നെ അല്ലെ , ആ രാത്രി നടന്നതറിയാൻ പല പ്രാവിശ്യം നീ ശ്രമിച്ചത്. പക്ഷെ ആ രഹസ്യം ഇന്നും എൻ്റെ നെഞ്ചിൽ ഉറങ്ങുന്നു. ആ സത്യം ഒരിക്കലും ഞാൻ പറയുകയും ഇല്ല.

ആ രാത്രി ഞാൻ കുറച്ചു നേരത്തേക്ക് ഞാൻ ഒരു ചന്ദ്രശേഖരനെ കണ്ടു, എനിക്ക് അപരിജിതനായ ചന്ദ്രശേഖരനെ. രാജശേഖരൻ്റെ താളത്തിന് ഒത്ത് തുള്ളുന്ന ചന്ദ്രശേഖരൻ എന്ന പാവയെ . സൗഹൃദം എന്ന പവിത്രമായ ബന്ധം തന്നെ എനിക്കു നേരെ ആയുധമായി ഉപയോഗിച്ച് മരണത്തിൻ്റെ പടിവാതിലിൽ വരെ നീ എത്തിച്ചു എന്നിട്ടും ഞാനെന്താ നിന്നെ വെറുക്കാത്തത്.

പപ്പൻ്റെ ചിന്തകൾ പതിയെ ആ രാത്രിയിലേക്ക് ഊളിയിട്ടു. അന്ന് താൻ വീടിനരികിൽ എത്തിയ സമയത്താണ് തന്നെ നാണു എന്ന ആദിവാസി വിളിക്കുന്നത്.

തമ്പ്രാ……

ആ… നാണുവോ…. കണ്ടിട്ടു കൊറെ ആയല്ലോ…

ഉവ്വ് തമ്പ്രാ….

എന്തുണ്ട് വിശേഷം

നല്ലത് തമ്പ്രാ….

അല്ല എന്താ…. ഈ… വഴി.

അത് തമ്പ്രാ…..

പറഞ്ഞോ….

ചന്ദ്രൻ തമ്പ്രാ….

ഉം, എന്താ… ചന്ദ്രന്

ചന്ദ്രൻ തമ്പ്രാ…. തോപ്പില്, അന്തിക്കള്ളും മോന്തി കരയണതു കണ്ടു.

നീ ചോദിച്ചില്ലെ,

ഇല്ല തമ്പ്രാ…., ചന്ദ്രൻ തമ്പ്രാൻ , അറിയാലോ…

ഉം, മനസിലായി….

ചന്ദൻ ദുഖത്തിലാണെന്നറിഞ്ഞപ്പോ എന്തോ മനസ് ചഞ്ചലമായി, അവനെ കാണണം സമാധാനിപ്പിക്കണം എന്ന് മനസു പറഞ്ഞു. എത്രയായാലും ആത്മമിത്രം ദുഖിക്കുമ്പോൾ കൈ താങ്ങു നൽകുന്നവനെ നല്ല സുഹൃത്താകു .

എവിടെയാ ചന്ദ്രനുള്ളത്.

കിഴക്കേ തോപ്പിലാ… തമ്പ്രാ….

എന്നാ ഞാൻ ഒന്നു പോയി നോക്കട്ടെ

അടിയൻ കൂടെ വരാം തമ്പ്രാ….

ഉം എന്നാ വാ…..

ഞങ്ങൾ നടന്ന് തോപ്പിനരികിലെത്തിയതും നാണു അവിടെ തന്നെ നിന്നു.

ഉം എന്തേ… വരുന്നില്ലെ

ഇല്ലമ്പ്രാ…. ചന്ദ്രൻ തമ്പ്രാ… പള്ളു പറയും

ചന്ദ്രൻ്റെ സ്വഭാവം ഭയന്ന് നാണു അവിടെ തന്നെ നിന്നപ്പോ എനിക്കും ചന്ദ്രനോട് പുച്ഛം തോന്നി. ഒരു വേള അവൻ ചാവാൻ കിടക്കുമ്പോ പോലും അവനെ രക്ഷിക്കാനായി പോലും ഒന്നു തൊടാൻ ഇവർ ഭയക്കും. ഞാൻ പതിയെ ചന്ദ്രനരികിലേക്കു നടന്നു.

🌟🌟🌟🌟🌟

കാത്തറീന നേരെ ചെന്നത് ക്രിസ്റ്റീനയ്ക്കരികിലേക്കായിരുന്നു.കാത്തറീന നല്ല ദേഷ്യത്തിലായിരുന്നു. ക്രിസ്റ്റീനയുടെ മുറിയുടെ വാതിൽ തുറന്ന കാത്തറീന ഞെട്ടി, സ്വന്തം കൈയിലെ ഞരമ്പ് മുറിച്ച് രക്തം വാർന്നൊഴുകുന്ന അവസ്ഥയിൽ ക്രിസ്റ്റീന.

കാത്തറീന പെട്ടെന്നു തന്നെ അവളുടെ കൈയ്യിൽ ഒരു ഷോൾ കൊണ്ട് കെട്ടി,

ക്രിസ്റ്റീന അവളുടെ പ്രവർത്തികളെ തടയാൻ ശ്രമിക്കുന്നുണ്ട്, എന്നാൽ കാത്തറീനയുടെ അടുത്ത് അവളുടെ ചെറുത്ത് നിൽപ്പ് ഒന്നും തന്നെ ഫലവത്തായില്ല. ക്രിസ്റ്റീനയെ പിടിച്ച പിടിയിൽ കാറിൽ കയറ്റി, കാത്തറീന കാർ മുന്നോട്ടു പായിച്ചു.

katherine, please let me die…

Are you mad….

ys , I am….

ക്രിസ്റ്റീനയുടെ കരച്ചിൽ പതിയെ ഉയരുകയായിരുന്നു. അവളുടെ അവസ്ഥ കണ്ട കാത്തറീനയുടെ മനസും അലിഞ്ഞു.

Oh My God, what I done with aathmika…

Do yoy know Christina, I really want to you, but now ,

me……

What happened to you,

I don’t know Catharine, I am mad, when I see aathmika , I am jealous….

but why….

she is beautiful, and she won that devil. she is living that life , that is my dream .

you know that , it never become true.

I know, but their happiness make me mad, I don’t know, why I do like that….

it’s cruel. Christina…

I know, I am feeling guilty…

Don’t worry she is ok…

baby….

let see….

Oh my god , I can never forgive myself,

Christina…

I that little charm.

nothing gona happen , be cool.The baby will be safe..

Oh my god, please help me…. I know it’s my foolishness. forgive me. safe aathmika and that baby…….. take my life……

ക്രിസ്റ്റീനയുടെ ബോധം പതിയെ , നഷ്ടമായി തുടങ്ങിയപ്പോയേക്കും കത്തറീന കാറിൻ്റെ വേഗം കൂട്ടി. അലേഷിയ ഹോസ്പിറ്റലിൽ തന്നെ അവരും എത്തി ചേർന്നു.

🌟🌟🌟🌟🌟

റോക്കി കോളിൽ സംസാരിച്ചത് അരുന്ധതിയുമായി ആയിരുന്നു. റോക്കിയുടെ വാക്കുകൾ അരുന്ധതിയെ വളരെ ഏറെ സന്തോഷവതിയാക്കി. ആദിക്കും അവൾക്കും ഇടയിൽ നിയമത്തിൻ്റെ ഒരു മതിൽ വരമ്പായി നിന്നവൾ മരണം കാത്തു കിടക്കുന്നു. ആക്സിഡൻ്റ് വല്ല ലോറിയും മറ്റു ആയിരുന്നേ സ്പോർട്ടിൽ തീർന്നേനെ, ഏതു വണ്ടിയും ആയാ അവൾ ഇടിച്ചത്, കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയണമായിരുന്നു.

തൻ്റെ ശത്രുവിൻ്റെ യഥാർത്ഥ അവസ്ഥ മനസിലാവാതെ അരുന്ധതിക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല. ആരോടെങ്കിലും ഈ കാര്യം ഷെയർ ചെയ്യാൻ അവൾ ആഗ്രഹിച്ചു. രുപാലി പുറത്തു പോയതിനാൽ ആരോടു പറയും എന്ന ചിന്ത അവളെ അലട്ടി കൊണ്ടിരിക്കുമ്പോഴാണ് ആ പേര് മനസിലേക്കു വന്നത് ” വിവേക് ” .

അരുന്ധതി തൻ്റെ മുറിയുടെ വാതിൽ അടച്ചു ലോക്ക് ചെയ്ത ശേഷം ഫോൺ എടുത്ത് , വിവേകിനെ വിളിച്ചു.

ഹലോ… വിവേക്

ആ… അരുന്ധതി , എന്താ ഇപ്പോ ഒരു വിളി

എൻ്റെ ഒരു ശത്രു കടപുഴകി വീണു

ആര്

ആരായിരിക്കും

നീ കളിക്കാതെ കാര്യം പറ

AK, അവൾ തന്നെ

Ak ക്ക് എന്തു പറ്റി

അവൾക്ക് ഒരു ആക്സിഡൻ്റ്, ചാവാൻ കിടക്കുകയാ…..

നിന്നോട് ഇതാരു പറഞ്ഞു

ആദിയുടെ ഫോണിൽ അവൻ്റെ സുഹൃത്ത് വിളിച്ചു പറഞ്ഞതാ… പക്ഷെ ഫോൺ എടുത്തത് ഞാനാ…

അപ്പോ അവൻ അറിഞ്ഞിട്ടില്ലെ

ഇല്ല

നന്നായി…

അതെന്താ….

അവനോട് ഇപ്പം പറയണ്ട

അതെന്താടാ….

ഏതായാലും അവൾ ചവാൻ കിടക്കുവല്ലെ,

ഉം… അതിന്

എൻ്റെ ബെഡിൽ കിടന്നു ചത്തോട്ടെ, നിനക്കു പ്രശ്നമെന്നുമില്ലല്ലോ

ചാവാൻ പോകുന്നതിനു മുന്നെ നീ ആശ തീർക്കാൻ നോക്കാ…

അതെ എനിയിപ്പോ സമയം തീരെ കുറവല്ലെ.

ചാവുന്നതിനു മുന്നേ അവളെ കൊണ്ട് നിനക്കെങ്കിലും ഉപകാരം ഉണ്ടാവട്ടെ

ആട്ടെ, അവൾ ഏത് ഹോസ്പിറ്റലിലാ…..

അലേഷിയ ഹോസ്പിറ്റൽ

അലേഷിയ ഹോസ്പിറ്റൽ ആണോ , എന്നാ കാര്യങ്ങൾ എളുപ്പമായി

അതെന്താടാ….

എൻ്റെ സുഹൃത്തിൻ്റെ ഹോസ്പിറ്റൽ ആടി

ആണോടാ… എന്നാ നടക്കട്ടെ..

എന്നാ വെച്ചോടി മോളെ, അവനിക്കാര്യം അറിയരുത്

അതു നീയെനിക്കു വിട്ടേക്ക്.

🌟🌟🌟🌟🌟

മുറിയിൽ കിടക്കുകയായിരുന്ന ആദിയുടെ മനസ് ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു. ഇന്നു വരെ അവന് തോന്നാത്ത ഒരു ഭയം . തനിക്ക് വേണ്ടപ്പെട്ട എന്തോ ഒന്ന് നഷ്ടമായ പോലെ, അല്ലെ ആർക്കോ എന്തോ പറ്റിയ പോലെ മനസിൽ ദുഷ്ചിന്തകൾ കടന്നു വന്നു കൊണ്ടിരിക്കുന്നു.

ആദി അറിയാതെ തന്നെ അവൻ്റെ മിഴികൾ ഈറനണിഞ്ഞു തുടങ്ങി. ഹൃദയം ആർക്കോ വേണ്ടി തുടിക്കുന്നു. ശരീരമാകെ വിയർക്കുന്നത് പോലെ, ഹൃദയത്തിലൂടെ രക്തം ഒഴുകുമ്പോൾ പോലും വേദന പകരുന്നത് പോലെ, മറ്റാരോ അനുഭവിക്കുന്ന വേദന താനും അനുഭവിക്കുന്ന പോലെ ഒരു പ്രതീതി ഉടലെടുത്തതും അവൻ്റെ മനസിൽ ഉണർന്ന നാമം ഒന്നു മാത്രം “ആത്മിക ”

അടുത്ത നിമിഷം തന്നെ മുറിയുടെ വാതിൽ അടച്ച് തിരിച്ചു വന്ന ആദി , ആത്മികയുടെ നമ്പർ ഡയൽ ചെയ്തു. മനസിലെ ഭയം ഇല്ലാതാക്കാൻ ആ ശബ്ദം കേട്ടാൽ മതി. അവളുടെ മധുര സ്വരവീചികൾ ശ്രവിക്കാൻ വിതുമ്പുന്ന പ്രണയാർദ്ര മനസുമായി അവൻ കാതോർത്തു നിന്നു.

ഫോൺ റിംഗ് ചെയ്തു കൊണ്ടേ നിന്നു. ആരും തന്നെ കോൾ എടുത്തില്ല കോൾ കട്ടായ നിമിഷം അവൻ്റെ നെഞ്ചൊന്നു പിടഞ്ഞു. സത്യത്തിൽ ആത്മിക വീണ സമയം ഫോൺ ചാർജറിൽ ഇട്ടതാണ്, ആ വീട്ടിൽ ഇപ്പോ ആരും തന്നെ ഇല്ല, ആദി എത്ര തവണ വിളിച്ചാലും കോൾ എടുക്കാൻ അവിടെ ആരും ഇല്ല. അവിടെ നടന്നത് എന്തെന്ന് അറിയാതെ ആദി അവളോട് സംസാരിക്കാനായി ഇവിടെ വിതുമ്പുകയാണ്.

ആത്മികയുടെ ശബ്ദം കേൾക്കാൻ കൊതിച്ച ആദി, വീണ്ടും വീണ്ടും അവളുടെ ഫോണിലേക്ക് വിളിച്ചു കൊണ്ടിരുന്നു. എന്നാൽ ആ കോൾ ആരും തന്നെ എടുക്കാതെ കട്ടാവുകയാണ് ചെയ്തത്. അത് ആദിയെ കൂടുതൽ കൂടുതൽ ഭയത്തിലേക്ക് തള്ളി വിടുകയാണ് ചെയ്തത്.

അടുത്ത നിമിഷം തന്നെ അവൻ റോക്കിയെ വിളിച്ചു. അവൻ്റെ ഫോൺ എൻഗേജ്ട് ആയിരുന്നു. വേഗം തന്നെ അച്ഛനെ വിളിച്ചതും ഇതു തന്നെ അവസ്ഥ. ഇരുവരുടെയും ഫോൺ എൻഗേജ്ട് ആയത് അവനെ കൂടുതൽ പരിഭ്രാന്തനാക്കി. അവൻ കാത്തറീനയുടെയും ക്രിസ്റ്റീനയുടെയും നമ്പറിൽ മാറി മാറി വിളിച്ചിട്ടും ആരും കോൾ എടുത്തില്ല.

ആത്മികയെ കുറിച്ച് അവൻ്റെ മനസിൽ ഉണർന്ന ചിന്തകളെ ശരി വെക്കുന്നതായിരുന്നു തുടർ നിമിഷങ്ങളിൽ നടന്ന കാര്യങ്ങൾ എല്ലാം. ആദിയുടെ അവസ്ഥ വളരെ പരിതാപകരമായി. രാത്രിയിൽ അവിടെ വരെ പോയി നോക്കാൻ അവൻ്റെ മനസ് വല്ലാതെ വിതുമ്പി. അവൻ്റെ മനസ് അവനോടു തന്നെ പറയുന്നതായി തോന്നി. ആത്മിക അവൾക്ക് അവനെ കാണണം. അവൾ അവനായി കാത്തിരിക്കുന്നു.

🌟🌟🌟🌟🌟

ഈ സമയം കാർ പോർച്ചിലേക്ക് തൻ്റെ ഫോൺ എടുക്കാനായി വന്ന കാത്തറീന ചിലരുടെ സംസാരം കേട്ടു .

ആത്മിക ഏതു നിലയിലാ… ഉള്ളത്

ആ പേഷ്യൻ്റ് നാലാം നിലയിലെ icu വിലാ….

അവളുടെ ആളുകൾ എത്ര പേരുണ്ട്

കുറച്ചാളുകൾ ഉണ്ട്

ICU കേറാൻ വേറെ വഴികൾ ഇല്ലേ….

ഉണ്ട്, അവർ വിസിറ്റർ ലോബിയിലാ… നമുക്ക് പേഷ്യൻ്റ് ലോബി വഴി പോയി, ഈസിയായി അവളെ ഇവിടെ കൊണ്ട് വരാം

എന്നാ വാ… പോകാം..

ഒരു ഹോസ്പിറ്റൽ സ്റ്റാഫും അറ്റൻഡറും പിന്നെ കുറച്ചു ഗുണ്ടകളും നടന്നു നീങ്ങുന്നത് കാത്തറീന നേരിൽ കണ്ടു. അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു . അതെ നോക്കിയുടെ പരിഭവം തീർക്കാൻ ദൈവം കനിഞ്ഞു നൽകിയ അവസരം. മുന്നെ അവളെ സംരക്ഷിക്കാൻ തനിക്കായില്ല പക്ഷെ ഇപ്രാവിശ്യം താൻ രചിച്ചിരിക്കും

ലിഫ്റ്റ് യൂസ് ചെയ്യണ്ട…..

എന്താ…

CCTV ക്യാമറ ഉള്ളതാ…

സ്റ്റാഫ് സ്റ്റെയർ വഴി കയറാം അവിടെ CCTV ക്യാമറകൾ ഇല്ല പിന്നെ ഫ്ലോറിൽ അത് lcu നോട് ചേർന്നുള്ള നാല് ക്യാമറയും ഓഫ് ആക്കാൻ ഓഡർ കൊടുത്തിട്ടുണ്ട്.

എന്നാ വാ…..

സ്റ്റെയറിലേക്ക് ഓരോരുത്തരായി കയറി തുടങ്ങി , മൊത്തം 12 പേരാണ് പോകുന്നത് , 12-ാം മത്തെ മുടിയൻ കാൽ മുന്നോട്ടു വെച്ചതും കാത്തറീന അവൻ്റെ വാ പൊത്തി പിടിച്ചു കൊണ്ട് പിന്നോട്ടു വലിച്ചു. അവനെ നിലത്തു കിടത്തിയ ശേഷം തൻ്റെ കാലുകൾ കഴുത്തിൽ കുരുക്കി മുറുക്കി. വാ… പൊത്തിയതിനാൽ ശബ്ദം പുറത്തു വരാതെ അവൻ പിടഞ്ഞു. അവൻ നിശ്ചലനായതും അവൾ പടികൾ കയറി.

പിന്നിലായി നടന്നവനരികിൽ എത്തിയതും അവൻ്റെ വാ പൊത്തി പിടിച്ചു, വലിച്ചു കോണിയുടെ താഴ്ഭാഗത്തേക്ക് അവനെ തൂക്കിയിടുമ്പോൾ കോണിയുടെ പിടിയുടെ കമ്പികൾക്കിടയിൽ സ്വന്തം കാലുകൾ കുരുക്കി തലകീഴായി നിന്നവൾ അവൻ്റെ കഴുത്ത് തൻ്റെ കൈകൾക്കുള്ളിലാക്കി അവനെ തൂക്കിലേറ്റി. പിടഞ്ഞു വീണ അവനെ അവൾ പിടി വിട്ടു. ആ മൃതശരീരം താഴേക്കു വീണു.

ഈ സമയം കാലടികൾ താഴോട്ട് വരുന്ന ശബ്ദം കേട്ട അവൾ സ്റ്റെപ്പൻ്റ താഴ്ഭാഗത്ത് പിടിച്ചു കൊണ്ട് സ്റ്റെപ്പിനിടയിൽ തൻ്റെ ശരിരം മറച്ചു അദൃശ്യയായി. താഴേക്കു വന്ന മൂന്നാളുകൾ കൂട്ടത്തിൽ ഒരുത്തൻ്റെ ശവം കണ്ടു നോക്കിയ നിമിഷത്തിൽ ശരിരം വളച്ച് ഉയർന്നു ചാടി അവൻ്റെ മുഖത്തു തന്നെ കാലു കൊണ്ട് ഫേസ് കിക്ക് ചെയ്തു. അവൻ നിലത്തേക്കു വീണ സമയം തന്നെ അടുത്തു നിന്നവൻ്റെ വലതു പാദത്തിൽ ചവിട്ടി ഇടതു കാൽ 18o° ഉയർത്തി അവൻ്റെ മുഖത്തു ചുവട്ടി, തിരിഞ്ഞ നിമിഷം തന്നെ അവളുടെ എൽബോ മുന്നാമൻ്റെ കഴുത്തിൽ തന്നെ ഇറങ്ങി.

നിലത്തു കിടന്നവൻ എഴുന്നേറ്റ നിമിഷം അവൾ ഒരു ചാട്ടം ചാടി തൻ്റെ ഇരു കാലുകളും മടക്കി അവൻ്റെ ഇരു ഷോൾഡറിലും കൃത്യമായി ഇറക്കി. ഷോൾഡറിൽ ഇരുന്നു കൊണ്ട് തന്നെ തൻ്റെ വലതു മുട്ടു കൈ അവൻ്റെ നെറും തലയിൽ അതിശക്തമായി ഇറക്കിയതും. വായിലും മൂക്കിലൂടെയും രക്തം വന്ന അവൻ പിന്നോട്ടു വീണു ഒപ്പം അവളും.

നിലത്ത് മുട്ടുകുത്തി ഇരുന്ന അവൾക്കരികിലേക്ക് അവസാനമുണ്ടായവൻ പാഞ്ഞു വന്നതും ഇരുന്ന പൊസിഷനിൽ തന്നെ പലതു കാൽ 80° ഉയർത്തിയതും പാദം അവൻ്റെ കഴുത്തിൽ തന്നെ ഇറങ്ങി. വായിൽ കൂടി രക്തം വന്നതും കഴുത്തിൽ സ്വന്തം കൈളാൽ പിടിച്ചവൻ പിടഞ്ഞു. അടുത്ത നിമിഷം തന്നെ അവൾ അവർക്കരികിലേക്ക് എത്താനായി സ്റ്റെപ്പുകൾ പാഞ്ഞു കയറി.

നാലാം നിലയുടെ ഡോർ തുറന്ന് വരാന്തയിലേക്കവർ കയറിയതും അവൾ അവിടെ എത്തിയിരുന്നു. വാതിലിൻ്റെ മുകളിൽ പിടിച്ചവൾ ഉയർന്നു ചവിട്ടിയതും ഒരുത്തൻ നാലാം നിലയിൽ നിന്നും നിലത്തു വീണു. ആ ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയ ആറു പേരും കാത്തറീനയെ കണ്ടു. രണ്ടു പേർ അവൾക്കു നേരെ പാഞ്ഞടുത്തതും വരാന്തയുടെ മതിലിൽ ചവിട്ടി ഉയർന്ന് ഒരുത്തൻ്റെ നെഞ്ചിൽ മുട്ടുക്കാൽ ഇറക്കി അവനോടെപ്പം നിലത്തേക്കു വിണതും നിലത്ത് തലകുത്തി രണ്ട് വട്ടം ഒരുണ്ട അവൾ മറ്റു നാലു പേരുടെ അരികിലെത്തി.

തനിക്കു നേരെ കൈ ഉയർത്തി വന്നവനെ നിലത്ത് ഒരു കാൽ മടക്കി ഒരു കാൽ നിവർത്തി അവൾ വട്ടം കറങ്ങിയപ്പോ അവൻ്റെ കാലിൽ കൊണ്ട പ്രഹത്തിൽ നിലത്തേക്കു വീണതും പിന്നിൽ നിന്നും പാഞ്ഞു വന്നവൻ്റെ നേർക്ക് അവൾ മലക്കം മറഞ്ഞു കൊണ്ട് രണ്ടു കൈകൾ നിലത്തു കുത്തി കാലുകൾ വിടർത്തി വട്ടം കറങ്ങി. മുഖത്ത് കാലുകൾ കൊണ്ട് തുടരെ മൂന്ന് പ്രഹരം നൽകി.

ഉടനെ തന്നെ അവൾ എഴുന്നേറ്റ് ചെന്ന് നിലത്തു കിടന്നവൻ്റെ പിൻ കഴുത്തിൽ ചാടി തൻ്റെ കാൽ മുട്ടിറക്കി. മുന്നിൽ നിന്നവൻ്റെ കഴുത്തിൽ കാൽ കുരുക്കി തൻ്റെ കൈകൾ അവൻ്റെ കാലിനിടയിൽ കുത്തി ശക്തമായി മുന്നോട്ടു തള്ളിയപ്പോ അവൻ അവളുടെ കാലിൽ കുരുങ്ങി മലന്നടിച്ചു വീണു കാലുകൾ ശക്തമായി മുറുക്കി കൊണ്ട് അവൻ്റെ ജീവൻ അവളെടുത്തു. അവസാനമായി ഉണ്ടായ ഗുണ്ട തളർന്നു കിടക്കുന്ന അവൻ്റെ കഴുത്തിൽ തൻ്റെ പാദങ്ങൾ അമർത്തി പ്രാണൻ അപഹരിക്കുമ്പോൾ അവൾ പുഞ്ചിരിക്കുകയായിരുന്നു.

തിരിഞ്ഞോടാൻ ശ്രമിച്ച സ്റ്റാഫിൻ്റെ ഷേർട്ടിനു പിടിച്ചു നാലാം നിലയിൽ നിന്നും താഴേക്കവൾ എറിഞ്ഞു. പിന്നെ അറ്റൻഡറെ തൻ്റെ കൈ പിടിക്കുള്ളിലാക്കി അവൾ ചോദിച്ചു.

ആരാ… ഇവരൊക്കെ..

അറിയില്ല മാഡം….

പിന്നെ നീയും ഇവരും തമ്മിൽ എന്താടാ ബന്ധം

ഒരു ബന്ധവും ഇല്ല. മുന്നെ നിങ്ങൾ നിലത്തേക്കിട്ട രാജീവ് സർ പറഞ്ഞിട്ടാ… ഞാൻ, അയാൾക്കാ ഇവരെ കുറിച്ചു അറിയുക, എന്നെ വിട്ടേക്കു ഞാൻ പാവമാ….

വിടാനോ… നിന്നെയോ….

അടുത്ത നിമിഷം അവളുടെ കൈകൾ കൂടുതൽ ബലം ചലുത്തിയതും അയാൾ പിടഞ്ഞു പിടഞ്ഞു പ്രാണൻ വെടിഞ്ഞു.

🌟🌟🌟🌟🌟

പിന്നെയും സമയം കടന്നു പോയി ഒരു മണിക്കൂറ് കഴിഞ്ഞ ശേഷം ഡോക്ടർ വെളിയിൽ വന്നു ലക്ഷ്മിയമ്മയോടായി പറഞ്ഞു.

she is ok, now

സമാധാനമായി, കാണാൻ പറ്റുമോ….

ഇപ്പോ ബോധം വന്നിട്ടില്ല, പക്ഷെ

എന്താ ഡോക്ടർ

ഞങ്ങൾക്ക് അമ്മയെ മാത്രമേ… രക്ഷിക്കാൻ കഴിഞ്ഞൊള്ളു കുഞ്ഞ്

ഡോക്ടർ…..

സോറി മാം…..

അതും പറഞ്ഞ് ഡോക്ടർ പോയതും ലക്ഷ്മിയമ്മയുടെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു. ഒരു വല്ലാത്ത അവസ്ഥയിൽ എത്തിയ ലക്ഷ്മിയമ്മയ്ക്ക് തൻ്റെ വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ പോയി. അവർ പൊട്ടിക്കരഞ്ഞു പോയി. ലക്ഷ്മിയമ്മയുടെ കരച്ചിൽ കണ്ട് രേവതിയമ്മ അവർക്കരികിലേക്ക് പാഞ്ഞു വന്നു.

ലക്ഷ്മി എന്താ….

എല്ലാം പോയി രേവതി,

എന്താ… എന്താന്നു പറ

കുഞ്ഞ്…..

കുഞ്ഞിനെന്താ പറ്റിയത്

കുഞ്ഞ് പോയി…’

അയ്യോ…. ദേവി… എന്താ ഈ കേക്കണേ… മോൾ അറിഞ്ഞോ..?

അവൾക്ക് ബോധം വന്നിട്ടില്ല.

ആദി എവിടെ, അവൾ ഉണരും മുന്നേ അവൻ വേണം ഇവിടെ

ഏട്ടൻ പോയിട്ടുണ്ട് കൊണ്ടു വരാൻ

അക്ഷരങ്ങൾക്ക് പ്രസക്തിയില്ലാത്ത ദുഖമെന്ന വികാരത്തിൽ പിന്നീട് ഇരുവരും മൂകരായി. മൗനം തളം കെട്ടിയ അന്തരീക്ഷത്തിൽ ഏങ്ങലടി ശബ്ദങ്ങൾ ഉയർന്നു വന്നു. കണ്ണീർ ധാരകൾ ഒഴുകിയകലുമ്പോൾ അവർ പരസ്പരം പുണർന്ന് സാന്ത്വനം പകരാൻ ശ്രമിച്ചു കൊണ്ടിരുന്നു.

🌟🌟🌟🌟🌟

കാത്തറീന റോക്കിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയ ശേഷം NV യുടെ നമ്പർ വാങ്ങി. അവനെ അവൾ ഫോണിൽ വിളിച്ചു.

ഹലോ…..

NV ഞാനാ കാത്തറീന

എന്താടി… ഞാൻ കൊറെ നിന്നെ വിളിച്ചു എന്താ ഫോൺ എടുക്കാഞ്ഞെ

അതൊക്കെ പറയാം , ആദ്യം ഞാൻ പറയുന്നത് കേക്ക്

ഉം പറ…..

ക്രിസ്റ്റീന ഒരു അബദ്ധം കാണിച്ചു , ആത്മിക ഹോസ്പിറ്റലിലാണ്

what,…..

കുഴപ്പം ഒന്നുമല്ല സ്റ്റെപ്പിൽ നിന്നും ഒന്നു വീണു… ചെറിയ പരിക്ക്… നീ അലേഷിയ ഹോസ്പിറ്റലിലേക്ക് വാ…

എന്നാലും ക്രിസ്റ്റീന എന്തിന്

ഒരിക്കൽ അവൾക്ക് നിന്നോട് ഇഷ്ടം തോന്നിയതല്ലെ, അവളും നീയും സന്തോഷത്തോടെ കണ്ടപ്പോ സഹിച്ചില്ല , പെൺബുദ്ധി അത്ര തന്നെ.

ആത്മികക്കോ കുഞ്ഞിനോ വല്ലതും പറ്റിയാ കാത്തറീന അവളെ ഞാൻ

എന്ത്, അവൾ ഇപ്പോ മരണക്കിടക്കയിലാ…

കാത്തറീന….

അതേടാ…. പൊട്ട ബുദ്ധിയിൽ തോന്നിയത് ചെയ്തു, അതു കഴിഞ്ഞപ്പോ കുറ്റബോധം അവൾ ആത്മഹത്യക്ക് ശ്രമിച്ചു.

കാത്തറീന… അവൾക്ക്

അറിയില്ല ടാ… ഇവിടെ തന്നെ അഡ്മിറ്റ് ആക്കി, കുറച്ച് സീരിയസ് ആണ്. നീ വേഗം വാ….

ഞാൻ വരാം… വേഗം തന്നെ വരാം….

ടാ… ഒരു കാര്യം ഈ കാര്യം റോക്കിക്കും നിനക്കും എനിക്കുമേ…. അറിയു മറ്റാരും തന്നെ അറിയണ്ട.

എനിക്കറിയാടി…… ഞാൻ ഇപ്പോ വരാം.

🌟🌟🌟🌟🌟

ആ വാർത്ത അറിഞ്ഞ ശേഷം ആദിയുടെ അവസ്ഥ പറഞ്ഞറിയാക്കാനാവില്ല. പൊട്ടിക്കരഞ്ഞു പോയി അവൻ, പെട്ടെന്ന് വസ്ത്രങ്ങൾ ധരിച്ച്, മുഖം നന്നായി കഴുകി വൃത്തിയാക്കി അവൻ പുറത്തേക്കിറങ്ങി .

എവിടേക്കാടാ…..

അരുന്ധതി…..

സ്വന്തം വിഷമങ്ങൾ കടിച്ചമർത്തി അവൻ അവൾക്കു മുന്നിൽ അഭിനയിച്ചു.

എവിടേക്കാ…. പറഞ്ഞില്ല

ശത്രുവിനെ കാണാൻ

ആരെ….

അപ്പോ താനറിഞ്ഞില്ലേ… ആത്മിക ചാവാൻ കിടക്കുന്നത്

ഉം… അറിഞ്ഞിരുന്നു

എപ്പോ

ഒരു മൂന്ന് മണിക്കൂർ ആയിക്കാണും

എന്നാട്ടെന്താ എന്നോട് പറയാഞ്ഞേ….

മറന്നു പോയെടാ….

ഞാൻ എന്തായാലും കണ്ടിട്ടു വരാം

എന്തിനാടാ ……

ശത്രുവിൻ്റെ മരണം നേരിൽ കാണുന്നത് ഒരു സുഖാ… അതു നിനക്കു പറഞ്ഞാ മനസിലാകില്ല.

ഓ… അങ്ങനെ ഞാനും വരണോടാ..

വേണ്ട, നീയും ഞാനും ഒരുമിച്ചു പോയാ നമ്മുടെ ബാക്കി പ്ലാനുകൾ പാളും

ഉം ശരിയാ… നീ വേഗം പോയി വാ..

ശരി , അപ്പോ ഞാൻ നല്ല ഒരു ഭർത്താവായി അഭിനയിച്ചു വരാം….

അതിന് മറുപടി അരുന്ധതിയുടെ പൊട്ടിച്ചിരിയായിരുന്നു. ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യം കടിച്ചമർത്തി മുഖത്ത് ഒരു പുഞ്ചിരി തൂകി കൊണ്ടവൻ കാറിൽ കയറി. കാർ മുന്നോട്ടു കുതിച്ചു.

ഈറൻ മിഴികളുമായി അവൻ അതി വേഗത്തിൽ കാർ പായിച്ചു. ആത്മിക എന്ന ഒറ്റ ലക്ഷ്യം മാത്രം മനസിൽ കണ്ട് അവൻ ദൂരങ്ങൾ കീഴടക്കി മുന്നേറുകയാണ്. അവളെ ഒരു നോക്കു കാണുവാനായി. ഒപ്പം അരുന്ധതിയോടുള്ള അടങ്ങാത്ത ദേഷ്യം കൂടി മനസിൽ കുറിച്ചിട്ടു. അവളുടെ ആ കൊലച്ചിരി മായാതെ അവൻ്റെ ഉള്ളിൽ ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു.

🌟🌟🌟🌟🌟

ആ രാത്രി ഞാൻ ചന്ദ്രനരികിൽ ചെന്ന നിമിഷം ഇന്നും ഓർക്കുന്നു. അങ്ങനെ മറക്കാൻ പറ്റിയ ഓർമ്മകൾ അല്ല അത്. മനസിനെ എന്നും വൃണപ്പെടുത്തുന്ന കറുത്ത ഭൂതകാലമാണത്. മിത്രമായി കണ്ടവൻ ചെകുത്താൻ്റെ മുഖം മൂടി ധരിച്ച നാൾ

ചന്ദ്രാ….. എന്താടാ… എന്താ… പറ്റിയത്

പപ്പാ…. നീ… വന്നോ….

അതെന്താ…. നീ അങ്ങനെ പറയുന്നത്.

ഇത്രയെക്കെ ചെയ്തു കൂട്ടിയ എൻ്റെ അരികിൽ നീ വരുമോടാ….

നീ…. എനിക്ക് അങ്ങനാണോടാ… ചന്ദ്രാ….

പപ്പാ…..

എന്താ… നിൻ്റെ പ്രശ്നം

എടാ എന്നോട് നീ… ക്ഷമിക്കണം, എല്ലാത്തിനും കാരണം അവനാ.. രാജശേഖരൻ

അത് പോട്ടെ, കഴിഞ്ഞത് കഴിഞ്ഞു, നിനക്ക് തിരിച്ചറിവ് വന്നല്ലോ അതു മതി.

പാറു, ഞാൻ അറിയാതെ സംഭവിച്ചു പോയെടാ….

മതി, ചന്ദ്രാ… പഴയത് എണ്ണി പറയണ്ട

നിനക്കെന്നോട് ദേഷ്യമൊന്നും തോന്നുന്നില്ലെ പപ്പാ….

ഇല്ലടാ… അന്നും ഇന്നും നീ എൻ്റെ ചന്ദ്രൻ തന്നെയാ…

നീ ദൈവ പുത്രനാടാ… ദൈവപുത്രൻ അതാ നിനക്ക് ഈ പാപിയോട് ക്ഷമിക്കാൻ കഴിയുന്നത്.

അതും പറഞ്ഞു കൊണ്ട് കരഞ്ഞു കൊണ്ട് ചന്ദ്രൻ പപ്പനെ കെട്ടി പിടിച്ചു. അവൻ്റെ കുറ്റബോധത്തിലും, കണ്ണുനീരിലും മനസ് കൈവിട്ടു പോയി. അവൻ്റെ സങ്കടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവനെ ആശ്വസിപ്പിക്കുമ്പോഴാണ് പിന്നിൽ നിന്നും കത്തി തൻ്റെ ദേഹത്തേക്ക് ആഴ്ന്നിറങ്ങുന്നത്. തൽക്ഷണം ചന്ദ്രനെ തള്ളിയിട്ട് ഞാൻ തിരിഞ്ഞപ്പോൾ കണ്ടത് രാജശേഖരനെ. അവൻ്റെ കഴുത്തിൽ പിടിമുറുക്കി കൊണ്ട് ഞാൻ ശേഖരനോടായി പറഞ്ഞു.

ചന്ദ്രാ… നീ പൊക്കോ.. ഇത് ഞാൻ നോക്കിക്കൊള്ളാം

വിപസർപ്പമാ… നിനക്കൊന്നും പറ്റിയില്ലല്ലോടാ….

പറഞ്ഞു മുഴുവിക്കുന്നതിനു മുന്നെ പിന്നിൽ നിന്നും അടുത്ത കുത്ത് പപ്പനെ തേടിയെത്തി. രാജശേഖരൻ്റെ കഴുത്തിലെ പിടി വിട്ട് കുത്തിയവൻ്റെ കഴുത്ത് ലക്ഷ്യമാക്കി ചെന്ന കൈ ആ മുഖം കണ്ടതും നിശ്ചലമായി. അവിടെയാണ് പപ്പൻ തോറ്റത്

എന്താ… നീ പറഞ്ഞത് എന്നോട്‌ ക്ഷമിച്ചു.. അല്ലെ

തൂ….. നായെ എൻ്റെ പെണ്ണിൻ്റെ കൂടെ നീ കൂത്ത് നടത്തുന്നതിൻ്റെ പകരമാണാടാ….

ഒരു മിത്രം വന്നിരിക്കുന്നു. എന്താ അഭിനയം

ചന്ദ്രാ….

അതെടാ കൊല്ലാനാ.. നിന്നെ വിളിച്ചു വരാത്തിയത്. ഇവൻ ഈ ഐഡിയ പറഞ്ഞപ്പോ എനിക്കു വിശ്വാസം ഉണ്ടായിരുന്നില്ല നീ… വരുമെന്ന്

ചന്ദ്രാ…. ഒരിക്കൽ നീ.. ദുഖിക്കും ഇതോർത്ത്

ആ സമയം രാജശേഖരൻ്റെ വക പിന്നീന്ന് ഒരു കുത്ത് കൂടി ആ ശരീരത്തിൽ ആഴ്ന്നിറങ്ങി .

പന്ന പൊലയാടി മോനെ , രാജശേഖരാ ആണുങ്ങളെ പോലെ മുന്നിന്ന് കുത്തെടാ….

അതും പറഞ്ഞ് പപ്പൻ നിലത്തേക്കു കമഴ്ന്നു വീണു. കത്തിയെടുത്തു വീണ്ടും കുത്താനൊരുങ്ങിയ രാജശേഖരനെ ചന്ദ്രൻ തടഞ്ഞു.

മതിയെടാ….

എടാ.. ഇവൻ എങ്ങാനും രക്ഷപ്പെട്ടാലോ…

മൂന്ന് കുത്ത്, പിന്നെ ഈ രാത്രി ഈ തോപ്പിൽ , രക്ഷപ്പെടില്ല.

എടാ ഞാൻ

രാജശേഖരാ.. എനിയും ഇവനെ ഇങ്ങനെ കണ്ടാൽ ചിലപ്പോ ഞാൻ തന്നെ ഇവനെ രക്ഷിക്കും

എടാ… നീ എന്താ ഈ പറയുന്നത്

അവൻ്റെ ജീവൻ പോവുന്നത് കാണാൻ എനിക്കാവില്ല അല്ലേ ഇപ്പോ തീർത്തിട്ടേ… പോകുമായിരുന്നൊള്ളു.

നിനക്കു ഭ്രാന്താ….

ആയിരിക്കാം…. ഒരു കാലത്ത് ഇവൻ എൻ്റെ ആരൊക്കെയോ ആയിരുന്നു.

എടാ… നിൻ്റെ ലച്ചുവിനെ തട്ടിയെടുത്തവനാ.. ഇവൻ.

ഇവൻ പെങ്ങളായി കണ്ട പാറുവിനോട് നമ്മൾ കാണിച്ചതിൻ്റെ പ്രതികാരം അവൻ അങ്ങനെ തീർത്തു.

ഉം… പെങ്ങൾ അവളെ ഒറ്റയ്ക്ക് അനുഭവിക്കാൻ അവനിട്ട നമ്പർ അല്ലേടാ അതൊക്കെ

അതിന് രാജശേഖരനല്ല പപ്പൻ

എനിക്ക് ബോധം മറയുമ്പോ… ഞാൻ കേട്ട അവസാന വാക്ക് ഇതായിരുന്നു. അതൊക്കെയാവാം എനിക്ക് അവനെ വെറുക്കാൻ കഴിയാതെ പോയത്.

🌟🌟🌟🌟🌟

ആത്മികയെ മുറിയിലേക്ക് മാറ്റിയ ശേഷം രേവതിയമ്മയും ലക്ഷ്മിയമ്മയും അവൾക്കു കൂട്ടിരിക്കുകയായിരുന്നു. പതിയെ ആത്മിക തൻ്റെ മിഴികൾ തുറന്നപ്പോ… കണ്ണീരിൽ കുതിർന്ന മിഴികളുമായി തന്നെ ഉറ്റു നോക്കുന്ന അമ്മമാരെയാണ് കാണുന്നത്.

എനിക്കൊന്നുമില്ല അമ്മേ…..

മോളേ……

എന്നൊരു നിലവിളിയോടെ ലക്ഷ്മിയമ്മ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു.

എന്തിനാ… അമ്മ ഇങ്ങനെ കരയുന്നത്

ഒന്നുമില്ല മോളെ….

രേവതിയമ്മയുടെ മറുപടി കേട്ട് ലക്ഷ്മിയമ്മ അവരെ നോക്കി പറയണ്ട എന്നവർ കണ്ണു കൊണ്ട് കാട്ടി, എന്നാൽ സത്യം മൂടിവെക്കാൻ അവർക്കായില്ല.

എന്താ… ഈ കാണിക്കുന്നേ… abortion കഴിഞ്ഞു കിടക്കുന്ന പേഷ്യൻ്റിൻ്റെ ഒന്നു റെസ്റ്റ് എടുക്കാൻ സമ്മതിക്കു.

മുറിയിലേക്ക് കടന്നു വന്ന നെഴ്സിൻ്റെ വാക്കുകൾ അവർ മൂടി വെക്കാൻ ശ്രമിച്ച സത്യം അവൾക്കു മുന്നിൽ തുറന്നു കാട്ടി…

എന്താ…. പറഞ്ഞേ……

അമ്മേ…. അവരെന്താ…. പറഞ്ഞേ…..

എൻ്റെ കുഞ്ഞ് ,……

അമ്മേ………

പോയി മോളെ….. കുഞ്ഞ് പോയി…..

ലക്ഷ്മിയമ്മയാണ് അവൾക്കു മറുപടി നൽകിയത്. അതിനു തൊട്ടു പിന്നാലെ ഇരുവരുടെയും കരച്ചിലിൻ്റെ മാറ്റൊലികൾ അലയടിച്ചു. എന്നാൽ ആത്മിക അവൾ മാത്രം നിശ്ചലയായിരുന്നു. അവളിലെ വികാരങ്ങൾ ഒന്നും തന്നെ പ്രകടമായില്ല.

ഒരക്ഷരം ഉരിയാടാതെ ഒന്നു കരയാതെ അവൾ ആ ഇരുത്തം തുടർന്നു. അതു കണ്ടു ഭയന്ന രേവതിയമ്മ…

മോളെ പൊന്നൂ….

ആ വിളിയാണ് ലക്ഷ്മിയമ്മയെയും ആത്മികയെ ശ്രദ്ധിക്കാൻ കാരണമായത്.

മോളെ……..

ആത്മികയിൽ നിന്നും യാതൊരു വിധ പ്രതികരണവും ഉണ്ടായിരുന്നില്ല

പൊന്നു നീ ഒന്ന് കരയുവെങ്കിലും ചെയ്യ് മോളെ…

ആത്മിക മോളെ ഒന്നിങ്ങോട്ട് നോക്കിയെ, അമ്മ പറയണത് കേക്ക് മോളെ…

ആത്മിക അവൾ സ്വയം മറന്ന് മറ്റാെരു ലോകത്തായിരുന്നു. ഈ സമയം നെഴ്സ് അവളെ വിളിച്ചു മരുന്നു കുടിക്കാൻ പറഞ്ഞതും അവൾ കേട്ടില്ല. അവളെ നിർബദ്ധിക്കാനായി കുലിക്കി വിളിച്ചതും ഒരു സ്പോടനം തന്നെ അവിടെ നടന്നു.

നെഴ്സിനെ തള്ളി താഴെ ഇട്ട ആത്മിക അവിടെ കണ്ടതെല്ലാം വലിച്ചെറിഞ്ഞു. അവളുടെ അവസ്ഥ കാണാനാകാതെ രേവതിയമ്മ മുറിക്കു പുറത്തേക്കു പാഞ്ഞു പോയി.

മോളെ….. ആത്മിക…..

എൻ്റെ കുഞ്ഞ്,…..

അയ്യോ……..

എൻ്റെ കുഞ്ഞ്….

ഒരു ഭ്രാന്തിയെ പോലെ അവൾ എന്തൊക്കെയോ… കാട്ടി കൂട്ടുകയായിരുന്നു. ഈ സമയമാണ് ആദി അവിടെ എത്തിയത് രേവതിയമ്മ വാതിലിനരികിൽ ചാരി നിന്നു കരയുന്നു. അകത്തു നിന്നു വലിയ ശബ്ദങ്ങളും കരച്ചിലും കേൾക്കുന്നു.

എന്താ… അമ്മേ… എന്താ… പ്രശ്നം

മോനെ നീ വന്നോടാ….

എന്താ… എന്താ… ഉണ്ടായേ…

കുഞ്ഞ്, പോയി മോനെ

ഒരു ഞെട്ടലോടെയാണ് ആദി ആ സത്യം ഉൾക്കൊണ്ടത് , ഒരു നിമിഷം അവൻ്റെ മനസിൽ വന്ന ദൃശ്യം അന്ന് മുറിയിൽ വച്ച് അവളുടെ വയറ്റിൽ ഉമ്മ വെച്ചതാണ് തൻ്റെ കുഞ്ഞിനവൻ പകർന്ന ആദ്യ ചുംബനം

മോനെ നീ വേഗം ചെല്ല്, അവൾ ഭ്രാന്ത് പിടിച്ച പോലെ എന്തൊക്കെയോ… കാട്ടി കൂട്ടുവാ….

ആദി വിറക്കുന്ന കൈകളാൽ വാതിൽ തുറന്നകത്തു കയറി.

ആത്മിക……..

ആദിയുടെ ശബ്ദം കേട്ടതും ഒരു നിമിഷം അവൾ നിന്നു. പിന്നെ മുഖമുഴർത്തി അവനെ നോക്കി, അടുത്ത നിമിഷം

ആദി……….

എന്നുറക്കെ വിളിച്ചു കൊണ്ട് അവനരികിലേക്ക് പാഞ്ഞു വന്നു അവനെ വാരിപ്പുണർന്നു കൊണ്ട് കരയാൻ തുടങ്ങി. ആ ദൃശ്യം കണ്ടതും നിറകണ്ണുകളോടെ ലക്ഷ്മിയമ്മയും നെഴ്സും പുറത്തേക്കിങ്ങി. അവരെ അവരുടെ സ്വകാര്യ നിമിഷങ്ങൾക്കായി വിട്ടു കൊടുത്തു കൊണ്ട്. ആദി ആത്മികയുടെ മുടിയിൽ തഴുകി കൊണ്ടിരുന്നു.

ആദി…. നമ്മുടെ കുഞ്ഞ്…..

ആത്മിക താനിങ്ങനെ കരയാതെടോ എനിക്കു താങ്ങാനാവുന്നില്ല.

ആദി,…… നമ്മുടെ കുഞ്ഞ്….

പറഞ്ഞതു തന്നെ പറഞ്ഞു കൊണ്ട് ആത്മിക അവളുടെ അവസ്ഥ അവനു മനസിലാക്കി കൊടുത്തു. ആദി അവളെ ബെഡിൽ കിടത്തി, അവൾക്കൊപ്പം ബെഡിൽ കിടന്നു. അവൾ അവൻ്റെ മാറിൽ തല ചാഴ്‌ച്ചു കിടന്നു കരയുമ്പോൾ അവൻ്റെ വലതു കൈ അവൻ പോലും അറിയാതെ അവളുടെ വയറ്റിൽ തഴുകുകയായിരുന്നു. ഒരു നഷ്ടബോധത്തോടെ.

വയറിൽ തഴുകുന്ന അവൻ്റെ കൈകൾ വയറിൽ തൻ്റെ കരങ്ങൾ കൊണ്ട് മുറിക്കി പിടിച്ചു കൊണ്ട് ആത്മിക പറഞ്ഞു.

ആദി, ഇതിലെന്തോ ചതിയുണ്ട്

എന്താ ആത്മിക താൻ പറയുന്നത്, എന്ത് ചതിയാടാ…

എനിക്കുറപ്പാ… ആ വീഴ്ച്ചയിൽ എൻ്റെ കുഞ്ഞിന് ഒന്നും പറ്റില്ല

എന്താ താനീ പറയുന്നത്.

ഇതു കണ്ടോ , ഈ രണ്ടു കയ്യിലെ മുറിപ്പാടുകൾ, എൻ്റെ തലയിലേയും

അതും ഇതും തമ്മിലെന്താ….

വീണപ്പോ എനിക്ക് എന്തു പറ്റും എന്നു ഞാൻ ചിന്തിച്ചിട്ടില്ല, കുഞ്ഞ് മാത്രമായിരുന്നു മനസിൽ, വയർ എവിടെയും തട്ടാതെ ഞാൻ സൂക്ഷിച്ചതിൻ്റെ പാടാ ഈ കാണുന്നത്

ആത്മിക ഇതു തൻ്റെ തോന്നലാ….

ആദി, ഞാനൊരു ഫൈറ്റർ ആണ് , ഒരു ഭാഗത്ത് പ്രഹരം ഏക്കാതെ നോക്കാൻ എനിക്കു നന്നായി അറിയാം

നീ എന്താ… പറഞ്ഞു വരുന്നത്

എനിക്കറിയില്ല ആദി, ഞാനറിയാത്ത എന്തോ ഒന്ന് നടന്നിട്ടുണ്ട്.

ആത്മിക…..

എൻ്റെ കുഞ്ഞിനെ എൻ്റെ കയ്യിൽ നിന്നും ആരോ തട്ടിപ്പറിച്ചതാ…’ എൻ്റെ സന്തോഷം മുഴുവൻ തല്ലി കൊടുത്തി.

ക്രിസ്റ്റീനയ്ക്കായിരുന്നു ആ സമയം ആദിയുടെ മനസിൽ തെളിഞ്ഞു വന്നത്. അവൻ്റെ ഉള്ളിൽ അവളോട് ദേഷ്യവും ഒപ്പം സഹാനുഭൂതിയും ഒരുമിച്ച് ഉടലെടുത്ത നിമിഷം.

ആദി, എന്നെ ഒന്ന് വിശ്വസിക്ക്

എനിക്കു നിന്നെ വിശ്വാസമാണ് ആത്മിക

ആദി, എൻ്റെ പ്രതീക്ഷ, സ്വപ്നം എല്ലാം ആയിരുന്നു നമ്മുടെ കുഞ്ഞ്

ആത്മിക താൻ കരയല്ലെടോ… അതെനിക്കു താങ്ങാനാവില്ല.

ആദി, ഈ കണ്ണുനീർ തടയാൻ എനിക്കും ശക്തിയില്ല…..

ആദി അവളുടെ കവിളുകൾ തൻ്റെ കൈ കുമ്പിളിലാക്കി തൻ്റെ വിരലുകൾ കൊണ്ട് ആ കണ്ണുനീർ തുടച്ചു. ആ കവിളുകളിൽ തൻ്റെ ചുണ്ടുകളാൽ സ്നേഹ ചുംബനം പകർന്നു. തൻ്റെ മിഴികൾ ഈറനണിയാതിരിക്കാൻ അവൻ പാടുപെടുകയായിരുന്നു.

തളർന്നിരിക്കുന്ന തൻ്റെ നല്ല പാതിക്ക് മനോധൈര്യം പകരാൻ സ്വന്തം വിഷമങ്ങളും നഷ്ടങ്ങളും കുറച്ചു നേരത്തേക്കവൻ മാറ്റി വെച്ചു. അവളുടെ സുന്ദര വദനത്തിൽ മാഞ്ഞു പോയ ആ പാൽ പുഞ്ചിരി തിരികെ കൊണ്ടു വരാൻ സ്വന്തം കണ്ണുനീർ ജ്വാലയെ നെഞ്ചിനകത്തിട്ട് സൂക്ഷിച്ചു വെച്ചു കൊണ്ട് അവൾക്കു മുന്നിൽ അവൻ അഭിനയിച്ചു തുടങ്ങി .

വാ…. നമുക്ക് ഒന്ന് പുറത്തേക്കു പോകാം….

വേണ്ട ആദി…..

ഒന്നു നടന്നിട്ടു വരാം…..

വേണ്ട…. ആദി… പ്ലീസ്

ഞാൻ വിളിച്ചാൽ വരില്ലെ നീ….

ആ വാക്കിനു മുന്നിൽ അവൾ തോറ്റു പോയി ഇഷ്ടമില്ലാഞ്ഞിട്ടു പോലും അവൻ്റെ മാറിൽ തല ചാഴ്ച്ചു കൊണ്ടവൾ അവനോടൊപ്പം നടന്നു നീങ്ങി. പുറത്തിറങ്ങിയ അവർക്കരികിലേക്ക് വന്ന അമ്മമാരെ അവൻ തടഞ്ഞു. ഒന്നുമില്ലെന്ന് മിഴികളാൽ പറഞ്ഞ് അവർ നടന്നു നീങ്ങി.

നെഴ്സിംഗ് സ്റ്റേഷന് അരികിലെത്തിയ സമയം അരുന്ധതിയുടെ കോൾ വന്നതും ആത്മികയെ നെഴ്സിംഗ് സ്റ്റേഷനരികിൽ നിർത്തി അവൻ അൽപ്പമകലെ മാറി നിന്നു കോൾ എടുത്തു. ഈ സമയം നെഴ്സുമാരുടെ സംസാരം ആത്മിക കേൾക്കാൻ ഇടയായി. ആത്മിക തള്ളിയിട്ട നെഴ്സ് മറ്റൊരു നെഴ്സുമായി സംസാരിക്കുകയാണ്.

പാവം ആ കൊച്ച് കുഞ്ഞു നഷ്ടമായ സങ്കടം… ഓ… അത് കാട്ടിക്കൂട്ടുന്നത് കാണാൻ വയ്യ

ആത്മിക എന്നല്ലേ പേഷ്യൻ്റ് നേം

അതെ

എടി അത് , ഡോക്ടർ വേണ്ടിട്ട് , abortion ചെയ്തതാ…..

എന്തിന്… ഈ പാപം ചെയ്തത്, ആ കൊച്ചിൻ്റെ അവസ്ഥ

അതൊന്നും അറിയില്ല ഡീൻ പറഞ്ഞിട്ടാ….

ആത്മിക ആ സത്യം സ്വന്തം കാതുകൾ കൊണ്ട് ശ്രവിച്ച നിമിഷം അവളുടെ രക്തം തിളയ്ക്കാൻ തുടങ്ങി. കോപാഗ്നിയാൽ സ്വയം എരിയുന്ന അഗ്നിപർവ്വതമായി അവൾ സ്വയം മാറി. അവളുടെ സംശയങ്ങൾക്കുള്ള ഉത്തരം അവൾക്കു ലഭിച്ചു കഴിഞ്ഞു.

(തുടരും….)

Comments:

No comments!

Please sign up or log in to post a comment!