കടുംകെട്ട് 6
പിന്നെ പതിയെ ആ മുഖത്തേക്ക് നോക്കി. ഒന്നും അറിയാതെ ശാന്തനായി ഉറങ്ങുകയാണ് മഹാൻ. കുറ്റി താടിയും ഒക്കെയായി കണ്ണുകൾ കൂപ്പി അടച്ചു ഉറങ്ങുന്ന മൊഞ്ചൻ, ആ മുഖം കണ്ടാൽ ഇത്ര പാവം വേറെ ഇല്ലാ എന്ന് തോന്നും. എന്താ നിഷ്കളങ്കത. ശരിക്കും ഉള്ള സ്വഭാവം എനിക്ക് അല്ലേ അറിയൂ. ഞാൻ ആ കുറ്റി താടിയിലൂടെ വിരൽ ഓടിച്ചു. പിന്നെ മീശ പിടിച്ചു പിരിച്ചു വെച്ചു. അസൽ റൗഡി. മനസ്സിൽ വിളിച്ചു കൊണ്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചു.
ആരൂ നീ എന്തൊക്കയാ കാട്ടുന്നെ?? ഇപ്പൊ ഇയാൾ ഉണർന്ന് ഇങ്ങനെ കെട്ടിപിടിച്ചു കിടക്കുന്നത് എങ്ങാനും കണ്ടാൽ ചവിട്ടി ദൂരേക്ക് എറിയാനും മടിക്കില്ല beware. ഞാൻ എന്നോട് തന്നെ പറഞ്ഞു. പിന്നെ ശബ്ദം ഉണ്ടാക്കാതെ എഴുന്നേക്കാൻ നോക്കി. പക്ഷെ പറ്റുന്നില്ല, എന്റെ അരക്കെട്ടിൽ ചേർത്ത് പിടിച്ചിരുന്ന ആ കൈ കൾ ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്. ഞാൻ എഴുന്നേക്കാൾ നോക്കിയപ്പോൾ പുള്ളി ഉറക്കത്തിൽ ഒന്ന് ഞെരുങ്ങി പിന്നെ എന്നെ ഒന്നൂടെ ഒന്ന് ചേർത്തു പിടിച്ചു. ഞാൻ ബാലൻസ് തെറ്റി മുന്നോട്ട് ആഞ്ഞു. ബെഡിൽ കൈ കുത്തിയത് കൊണ്ട് ഞാൻ പുള്ളിയുടെ മേത്തേക്ക് വീണില്ല, രണ്ട് കയ്യും പുള്ളിയുടെ സൈഡിൽ കുത്തി പുള്ളിയുമായി വെറും ഒരു വിരൽ അകലത്തിൽ ഞാൻ പുള്ളിയുടെ മുഖത്തോട് ചേർന്ന് നിന്നു. പാറി കിടന്നിരുന്ന എന്റെ മുടി ഇഴകൾ പുള്ളിയുടെ മുഖത്തേക്ക് വീണു, പുള്ളിക്കാരന്റെ ചൂട് ഉള്ള നിശ്വാസം എന്റെ മുഖത്തു പതിച്ചു. ഞാൻ ശ്വാസം പോലും വിടാൻ മറന്നു കുറച്ചു നേരം അങ്ങനെ തന്നെ നിന്ന് പോയി. ഭാഗ്യം, പുള്ളി ഉണർന്നില്ല. ഉറക്കത്തിൽ തന്നെ യാണ്. ഞാൻ പതിയെ ആ കൈ വിടീച് എഴുന്നേറ്റു.
അല്ല ഞാൻ എപ്പോഴാ താഴെ നിന്ന് കട്ടിലിൽ കയറി കിടന്നത്.. ഇന്നലെ എനിക്ക് പനി പിടിച്ചതും എന്നെ പുള്ളി എന്നെ കോരി എടുത്തു ബെഡിൽ കിടത്തുന്നതും രാത്രി മുഴുവൻ ഉറങ്ങാതെ എനിക്ക് കാവൽ ഇരുന്നതും ഒക്കെ ഞാൻ സ്വപ്നം കണ്ടു. അത് ഒരു സുഖം ഒക്കെ ഉണ്ടായിരുന്നു. അതൊക്കെ ഓർത്തപ്പോൾ തന്നെ ഒരു കുളിർ.
അല്ല അതല്ല ശരിക്കും കുളിരുന്നുണ്ട്, ശരീരം ഒക്കെ നല്ല വേദന, നല്ല തല വേദനയും ഒക്കെ ഉണ്ട് അപ്പൊ പനി പിടിച്ചു എന്നത് സത്യം ആണ്. അപ്പൊ ഇന്നലെ….. അതൊക്കെ വെറും ഒരു സ്വപ്നം അല്ലായിരുന്നോ??
പിന്നെ ഇയാൾ എന്നെ പരിചരിക്കുന്നുന്നു, ഒരിക്കലും നടക്കാത്ത സ്വപ്നം, പനി പിടിച്ചു ചാവുന്നേൽ ചാവട്ടെന്നേ വെക്കൂ കടുവ. ഞാൻ പുള്ളിയെ നോക്കി മനസ്സിൽ പിറുപിറുത്തു. പിന്നെ മാറി കിടന്നിരുന്ന ബ്ലാന്കെറ്റ് എടുത്തു പുള്ളിയെ ശരിക്ക് പുതപ്പിച്ചു.
എന്നൊക്കെ ആലോചിച്ചു കൊണ്ട് ഞാൻ അത് പുള്ളിയുടെ കഴുത്തിൽ നിന്ന് എടുത്തു. പിന്ന എന്റെ പുതപ്പ് എടുത്തു പുതച് കൊണ്ട് താഴേക്ക് ചെന്നു. നല്ലത് പോലെ കുളിരുന്നുണ്ട്.
” ആഹാ ഇത് ആരാ ജാതു വോ?? ” ആതു രാവിലെ തന്നെ തുടങ്ങിയുട്ടുണ്ട്. നല്ല തൊണ്ട വേദന ഉണ്ടായിരുന്നത് കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല. പകരം കൊഞ്ഞനം കുത്തി കാണിച്ചു.
” ഏട്ടൻ എഴുന്നേറ്റില്ലേ?? ” അവൾ ചോദിച്ചപ്പോൾ ഇല്ലാ എന്ന അർഥത്തിൽ ഞാൻ ചുമൽ കൂച്ചി കാണിച്ചു.
” ഡീ പെണ്ണെ അവനെ ശല്യം ചെയ്യല്ലേ, പാവം കിടന്ന് ഉറങ്ങിക്കോട്ടേ. ഇന്നലെ ഇവളുടെ പനി കാരണം മോൻ കൊറേ വൈകി ആണ് കിടന്നത് ”
മുകളിലേക്ക് ഓടാൻ പോയ ആതുനോട് അടുക്കളയിൽ നിന്ന് കൊണ്ട് അമ്മ വിളിച്ചു പറഞ്ഞു. ആഹാ എല്ലാർക്കും എന്താ ഒരു സ്നേഹം. എന്റെ പനി എങ്ങനെ ഉണ്ട് എന്ന് പോലും ചോദിക്കാൻ പോലും ഒരാൾക്കും തോന്നിയില്ല. ഞാൻ കെറുവിച് സോഫയിൽ ചെന്ന് ഇരുന്നു.
അച്ഛൻ രാവിലെ തന്നെ പത്രം തിന്നുന്ന തിരക്കിൽ ആണ്. എന്നെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചിട്ട് ആ പണി തുടർന്നു.
” ആരൂ നിനക്ക് ചുക്ക് കാപ്പി വേണോ?? ” അമ്മ ആണ്
” വോ വേണ്ട, കൊണ്ടോയി നിങ്ങളുടെ പുന്നാര മരുമോന് കൊട് ” ഞാൻ കലിപ്പിൽ തന്നെ പറഞ്ഞു.
” വേണ്ടങ്കിൽ വേണ്ട, ആർക്കാ നിർബന്ധം?? ” രാവിലെ തന്നെ പുച്ഛം. പിണക്കം ആണോ എന്ന് ചോദിക്കും എന്ന് വിചാരിച്ചഞാൻ പ്ലിങ്.
” അമ്മൂസെ, നിക്ക് ചുക്ക് കാപ്പി എടുക്കുന്ന കൂട്ടത്തിൽ പുള്ളിക്ക് ഒരു കോഫി കൂടി ഇട്ടോ, ബെഡ് കോഫി കുടിക്കുന്ന ശീലം ഉണ്ട് ” കൊറേ നേരം ആയിട്ടും ഒരു മൈന്റും ഇല്ലാ എന്ന് കണ്ടപ്പോ നാണം കെട്ടു വിളിച്ചു പറഞ്ഞു.
” പുള്ളിക്കാരനോ ഏത് പുള്ളിക്കാരൻ?? ” ആതു വിടാൻ ഉദ്ദേശം ഇല്ല. ഞാൻ അവളെ വെറുതെ ഒന്ന് നോക്കി പേടിപ്പിച്ചു. പെണ്ണിന് വലിയ കൂസൽ ഒന്നുമില്ല.
” കണ്ടാ രണ്ട് ദിവസം കൊണ്ട് എന്റെ മോള് അവന്റെ ഇഷ്ടം ഒക്കെ അറിഞ്ഞു പ്രവർത്തിക്കാൻ തുടങ്ങി, ഭാര്യമാർ ആയാൽ അങ്ങനെ വേണം അല്ലാതെ ഇവിടെ ചിലരെപ്പോലെ… ” അച്ഛൻ.
” ചിലരെ പോലെ.. ബാക്കി കൂടി പറ മനുഷ്യാ… നിങ്ങൾക്ക് ഫുഡ് ഉണ്ടാക്കി തരുന്നത് വേറെ ആരെങ്കിലും ആണോ?? ആണോന്ന്.. ” അമ്മ. രാവിലെ തന്നെ ശ്രീദേവി, ഭദ്ര കാളി ആണല്ലോ. രണ്ടും ഉടക്കി എന്ന് തോന്നുന്നു.
” അതേ ഉച്ചക്ക് എന്ത് ഫുഡ് ഉണ്ടാക്കും എന്നും പറഞ്ഞ് രണ്ടുപേരും ഉടക്കി. അച്ഛ, അമ്മേനെ നൈസ് ആയി പിശുക്കൻ ചന്ദ്രന്റെ മോളെ എന്ന് വിളിച്ചു. ദാറ്റ് സ് ആൾ ” ആതു എന്റെ ചെവിയിൽ വന്ന് പറഞ്ഞു. ചുമ്മാതെ അല്ല അമ്മക്ക് ഇളകിയത്. അച്ഛനോട് വല്ല കാര്യവും ഉണ്ടായിന്നോ എന്ന് ചോദിച്ചു ഞാനും ആതുവും ചിരിച്ചു.
” നിന്റെ കെട്ടിയോന് കാപ്പി വേണേൽ നീ ഇട്ട് കൊടുക്ക്. ” ഞങ്ങൾ ചിരിക്കുന്നത് കൂടി കേട്ടപ്പോൾ അമ്മ കലിപ്പിൽ വിളിച്ചു പറഞ്ഞു. എങ്കിലും സ്റ്റവ്വിൽ ചായപാത്രം അമ്മ വെക്കുന്നത് ഞങ്ങൾ കണ്ടിരുന്നു.
” എന്നാ എനിക്ക് ഉള്ള ചുക്ക്കാപ്പി മാത്രം മതി, ഒരു ദിവസം ബെഡ് കോഫി കുടിച്ചില്ലേലും പ്രശ്നം ഒന്നുമില്ല ”
” ആഹാ ഇതാണ് അച്ഛ പറഞ്ഞ, ഉത്തമയായ ഭാര്യ. എന്താ സ്നേഹം ” വീണ്ടും ആതു. അവൾ അത് പറഞ്ഞിട്ട് അച്ഛനെ നോക്കി ചിരിച്ചു. ഞാനും അതിനു വലിയ കാര്യം ഒന്നും കൊടുത്തില്ല. Tv ഓൺ ആക്കി അതിൽ നോക്കി ഇരുന്നു.
” അമ്മൂസെ… പിന്നേ തേയില ഇടേണ്ട, കുടിക്കൂല്ല. കോഫി പൌഡർ മതി. ” ഞാൻ അത് പറഞ്ഞപ്പോ അമ്മ എന്നെ കലിപ്പിൽ ഒന്ന് നോക്കി. ഞാൻ ചിരിച്ചു കാണിച്ചു. അന്നേരം അമ്മയുടെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു എങ്കിലും കഷ്ട്ടപ്പെട്ടു കള്ളി അത് ഒതുക്കി.
കുറച്ച് കഴിഞ്ഞു ചൂട് പാറുന്ന ഒരു കപ്പ് അമ്മ എന്റെ മുന്നിൽ ഉണ്ടായിരുന്ന ചെറിയ മേശയുടെ പുറത്ത് കൊണ്ട് വന്നു വെച്ചു. പിന്നെ അവിടെ ഇരുന്നിരിന്ന അച്ഛയെ കലിപ്പിൽ ഒന്ന് നോക്കി മുഖം വെട്ടിച്ചിട്ട് അടുക്കളയിലേക്ക് പോയി. അത് കണ്ട് ഞാൻ ആതുവും പരസ്പരം നോക്കി ചിരിച്ചു.
” അമ്മ ഇത് കാപ്പി അല്ലേ?? ” ചൂട് പാറുന്ന ആ കോഫി ഊതി ഒരു സിപ്പ് എടുത്തിട്ട് ഞാൻ അമ്മയോട് വിളിച്ചു ചോദിച്ചു.
” ഹാ, നിനക്ക് ഉള്ള ചുക്ക് കാപ്പി തരാം, നീ ആദ്യം അത് മോന് കൊണ്ടോയി കൊട് ” അമ്മ
” അമ്മ കൊടുക്ക്, എനിക്ക് സ്റ്റെപ്പ് കേറി ചെല്ലാൻ വയ്യ, നല്ല ശരീരം വേദന ഉണ്ട് പ്ലീസ് ” ഞാൻ ചുമ്മാ ചിണുങ്ങി.
” എന്നാ ഞാൻ കൊടുത്തോളാം ” എന്നും പറഞ്ഞു ആതു എന്റെ കയ്യിൽ നിന്ന് കോഫി കപ്പു വാങ്ങി മുകളിലേക്ക് ഓടി.
” എടി ഞാൻ കുടിച്ചതിന്റെ ബാലൻസ് ആ അത്, വേറെ ഒരു കപ്പിൽ ആക്കി കൊണ്ട് പോ ” ഞാൻ അത് പറഞ്ഞപ്പോ അവൾ എന്നെ ഒന്ന് നോക്കി, ഒരു കുസൃതി ചിരിയോടെ എന്നെ കണ്ണ് ഇറുക്കി കാണിച്ചു. പിന്നെ മുകളിലേക്ക് പോയി.
ഈ പെണ്ണ്. അവിടെ ചെന്ന് ഞാൻ ടെസ്റ്റ് നോക്കിയ കപ്പിൽ ആണ് എന്ന് എങ്ങാനും അവൾ പുള്ളിയോട് പറഞ്ഞാൽ ആ കാപ്പി അങ്ങേര് എന്റെ തലവഴി ചിലപ്പോ കമത്തും. മുരടൻ.
ഞാൻ കുടിച്ച കാപ്പിയുടെ ബാലൻസ് അതേ കപ്പിൽ കുടിക്കുക, ഒരു indirect kiss അത് ഓർത്തപ്പോ വല്ലാത്ത ഒരു നാണവും കുളിരും എന്നിലൂടെ കടന്ന് പോയി. Ayy ആരൂ എന്താ ഇത്, എന്തൊക്കയാ ആലോചിച്ചു കൂട്ടുന്നെ. രാവിലെ തൊട്ട് തുടങ്ങിയത ബിഹേവ്.
കുറച്ചു കഴിഞ്ഞു ആതു താഴേക്ക് വന്നു. ആൾ പോയതിനേക്കാൾ ഹാപ്പി ആയിരുന്നു, എന്ത് പറ്റിയോ എന്തോ. എന്നെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചിട്ട് അവൾ അടുക്കളയിലേക്ക് പോയി. അപ്പോഴേക്കും അമ്മ വന്നു എന്റെ നെറ്റിയിൽ തൊട്ട് ചൂട് നോക്കി.
” ചൂട് ഉണ്ടല്ലോ ഹോസ്പിറ്റലിൽ പോണോ?? ”
അമ്മ ചോദിച്ചപ്പോ വേണ്ട എന്ന രീതിയിൽ ഞാൻ ചുമൽ കൂച്ചി. ഒന്ന് മൂളിയിട്ട് അമ്മ എന്റെ നെറ്റിൽ ഒരു തുണി നനച്ച് ഇട്ടു. പിന്നെ എന്റെ ചുക്ക് കാപ്പി കൊണ്ട് വന്നു തന്നു. ആവി പറക്കുന്ന ചൂട് കാപ്പി. സോഫയിൽ ഇരുന്നു പതിയെ ഞാൻ അത് ഊതി കുടിച്ചു. ചുക്കിന്റെയും കുരുമുളകിന്റെയും എരിയും ഇളം ചൂടും
ഒക്കെ ഉള്ളിലേക്ക് ഇറങ്ങിയപ്പോ നല്ല സുഖം. അങ്ങനെ രസിച്ചു കാപ്പി കുടിച് കൊണ്ട് ഇരിക്കുമ്പോൾ ആണ് പുള്ളിക്കാരൻ താഴേക്ക് വന്നത്, സ്റ്റെപ് ഇറങ്ങി വരുന്നത് കണ്ടപ്പഴേ ഞാൻ അവിടെ നിന്ന് മുഖം വെട്ടിച്ചു. മൈൻഡ് ചെയ്യാൻ നിന്നില്ല. സത്യത്തിൽ ഒരു തരം നാണം ആയിരുന്നു. രാവിലെ തൊട്ട് എനിക്ക് എന്താണ് സംഭവിക്കുന്നത്, പണ്ട് ഉള്ളിൽ കുഴിച്ചു മൂടിയ ആദ്യാനുരാഗത്തിന്റെ വിത്തുകൾ വീണ്ടും മുളക്കുകയാണോ ഈശ്വരാ. ഇന്നലെത്തെ ആ നശിച്ച സ്വപ്നം ആണ് എല്ലാത്തിനും കാരണം. എന്നെ കെയർ ചെയ്യുന്ന ആ മനുഷ്യൻ, അന്നേരം ആ കണ്ണുകളിൽ കണ്ട എന്നോട് ഉള്ള സ്നേഹം. ഉള്ളിന്റെ ഉള്ളിൽ ഞാൻ ഇപ്പോഴും അതിന് വേണ്ടി കൊതിക്കുന്നുണ്ടോ??
ആരു വേണ്ട വെറുതെ പാഴ് മോഹങ്ങൾ കൊടുത്തു മനസ്സിനെ വീണ്ടും മുറിവ് ഏൽപ്പിക്കണ്ട. എന്തോക്കെ ആയാലും അതൊക്ക വെറും ഒരു സ്വപ്നം ആണ്, ആ മനുഷ്യന് ഒരിക്കലും നിന്നെ സ്നേഹിക്കാൻ ആവില്ലന്ന് നിനക്ക് ഇത്രയും ആയിട്ടും മനസ്സിലായില്ലേ?? ഭൂമിയിൽ അയാൾ ഏറ്റവും വെറുക്കുന്ന ആൾ ആണ് നീ, ഞാൻ എന്നൊട് തന്നെ പറഞ്ഞു. സത്യം ഇതാണ് എന്ന് അറിയാം എങ്കിലും വല്ലാത്ത ഒരു നോവ്. ഞാൻ മുഖം താഴ്ത്തി ഇരുന്നു കാപ്പി കുടിച്ചു.
താഴേക്ക് ഇറങ്ങി വന്ന അയാളെ അച്ഛൻ വിഷ് ചെയ്തു, തിരിച്ചു വിഷ് ചെയ്തിട്ട് പുള്ളി മേശയിൽ ഇരുന്ന ജെഗ്ഗിൽ നിന്ന് വെള്ളം എടുത്തു കുടിച്ചു.
” ഇന്നലെ ആരൂന് പനി ആയി എന്ന് അറിഞ്ഞപ്പോ എന്ത് ടെൻഷൻ ആയിരുന്നു അർജുന് ഇപ്പൊ എല്ലാം ok അല്ലേ?? ”
അച്ഛൻ അത് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ട് പേരും ഒരുപോലെ ഞെട്ടി. അപ്പൊ അതൊക്കെ ഒരു സ്വപ്നം അല്ലായിരുന്നോ?? പുള്ളി എന്നെ ഓർത്ത് ടെൻഷൻ അടിച്ചു എന്നോ?? എന്നിൽ സന്തോഷവും അത്ഭുതവും ഒക്കെ വന്നു നിറഞ്ഞു, ആതു അത് കണ്ടുഎന്ന് തോന്നുന്നു. അവൾ എന്നെ നോക്കി ഒരു കള്ളചിരി ചിരിച്ചു. ഞാൻ പെട്ടന്ന് തന്നെ എഴുന്നേറ്റു അടുക്കളയിലേക്ക് പോയി.
” എന്നാ ഇന്നലെ ഞാൻ കണ്ട് അറിഞ്ഞതാ നീ എന്റെ മോളെ എത്ര മാത്രം കെയർ ചെയ്യുന്നുണ്ടെന്ന്, നിനക്ക് അവളോട് ഉള്ള സ്നേഹം ഞാൻ നിന്റെ കണ്ണുകളിൽ കണ്ടു, എന്റെ വലിയ ഒരു ഭാരം ഇറക്കി വെച്ചത് പോലെ ഒരു ഫീൽ ”
കപ്പ് അടുക്കളയിൽ വെച്ചിട്ട് തിരികെ വന്നപ്പോ ഞാൻ കേട്ട വാചകം ഇതാണ്. അച്ഛൻ പുള്ളിയോട് ഇത് പറഞ്ഞു തോളിൽ പതിയെ ഒന്ന് തട്ടിയിട്ട് എഴുന്നേറ്റു, എന്നെ കണ്ടു ഒന്ന് പുഞ്ചിരിചിട്ട് പുറത്തേക്ക് പോയി. പുള്ളി ഇത് കേട്ടപ്പോ വല്ലാത്ത ഒരു തരം ഭാവത്തിൽ ഇരിക്കുകയാണ്. അത്രയും നേരം മുഖത്ത് ഉണ്ടായിരുന്ന പുഞ്ചിരി മാഞ്ഞു, ഒരു തരം അത്ഭുതവും സംശയവും ഒക്കെ വന്നു നിറഞ്ഞു, എന്തോ ആലോചനയിൽ ആണ്. പിന്നെ പതിയെ ആ കണ്ണുകളിൽ വല്ലാത്ത ദേഷ്യവും പകയും ഒക്കെ തെളിഞ്ഞു. എനിക്ക് ഏറ്റവും പരിചിതം ആയ ഒരുപക്ഷേ എനിക്ക് മാത്രം അറിയാവുന്ന അയാളുടെ ആ മുഖം. അതോടെ എന്താണ് എന്ന് അറിയില്ല എന്നിൽ അത്രയും നേരം ഉണ്ടായിരുന്ന കാരണം
അറിയാത്ത സന്തോഷം എവിടേയോ പോയി മറഞ്ഞു. നെഞ്ച് പൊട്ടുന്ന പോലെ, ഏറെ ആഗ്രഹിച്ചത് എന്തോ കയ്യെത്തും ദൂരത്തിൽ വരെ എത്തിയിട്ട് പെട്ടന്ന് ദൂരേക്ക് എവിടെയോ പോയി മറഞ്ഞത് പോലെ ഒരു തോന്നൽ. ഉള്ളിൽ എവിടേയോ നാമ്പ് ഇട്ട് തുടങ്ങിയ പ്രതീക്ഷയുടെ ഒരു നാളം പെട്ടന്ന് അണഞ്ഞു പോയത് പോലെ.
എനിക്ക് അങ്ങനെ ഒരു അവസ്ഥയിൽ അവിടെ നിൽക്കാൻ ആയില്ല. ഞാൻ മുകളിലേക്ക് പോയി, ബാത്‌റൂമിൽ കയറി മുഖം ഒന്ന് കഴുകി.
” പൊട്ടി “കണ്ണാടിയിൽ തെളിഞ്ഞ പ്രതിബിംബത്തിൽ നോക്കി വിളിച്ചിട്ട് വെറുതെ ഒന്ന് ചിരിച്ചു. പിന്നെ പല്ല് ഒക്കെ തേച്ചു എന്റെ കട്ടിലിൽ വെറുതെ അങ്ങനെ മലന്നു കിടന്നു. മനസ്സ് ഒന്ന് ശാന്തം ആയി എന്ന് തോന്നിയപ്പോ ഞാൻ എഴുന്നേറ്റു താഴേക്ക് ചെന്നു. പുള്ളി അപ്പോഴും tv യുടെ മുന്നിൽ അങ്ങനെ ഇരിക്കുകയാണ്. പക്ഷെ മനസ്സ് ഇവിടെ ഒന്നുമില്ലന്ന് ആ മുഖം കാണുമ്പോഴേ അറിയാം. ഇപ്പോഴും എന്തക്കയോ ആലോചനയിൽ തന്നെയാണ്. ആ മുഖത്തു മനുഷ്യനെ ഭയപ്പെടുത്തുന്ന വല്ലാത്ത ഒരു തരം വന്യത, ഓർക്കാൻ ഇഷ്ടം ഇല്ലാത്ത എന്തോ ആലോചിച്ചു കൂട്ടുകയാണ് എന്ന് വ്യക്തം ഒരുപക്ഷെ….
” ഏട്ടാ ഇത് എന്ത് ആലോചിച്ച് ഇരിക്കുകയാ??, എഴുന്നേറ്റുവാ ബ്രേക്ക് ഫാസ്റ്റ് കഴിക്കാം ” ആതു ഇതൊന്നും ശ്രദ്ധിക്കാതെ പുള്ളിയുടെ കയ്യിൽ കുലുക്കി വിളിച്ചു. ആലോചനയിൽ നിന്ന് ഞെട്ടി ഉണർന്ന അയാൾ ആദ്യം ഒന്ന് ഞെട്ടി, പിന്നെ അവളെ അടിമുടി നോക്കി മുഖം ഒക്കെ ദേഷ്യം കൊണ്ട് വിറച്ചു.
” ചി, വിടെടി ” അയാൾ അവളെ നോക്കി അലറി. ആതു അത് കെട്ട് പേടിച്ചു പുറകിലേക്ക് മാറി. പിന്നെ കണ്ണ് ഒക്കെ നിറഞ്ഞു തിരികെ ഓടാൻ പോയി.
അന്നേരം ആവണം പുള്ളി തിരികെ സെൻസിലേക്ക് വന്നത് പുള്ളിയും ഞെട്ടി എന്ന് വ്യക്തം. ഞാൻ ആതുവിനെ ആശ്വസിപ്പിക്കാൻ ആയി അവളുടെ അടുത്തേക്ക് നടന്നു. എന്ത് പറഞ്ഞ് ആണ് ഞാൻ അവളെ സമാധാനിപ്പിക്കുക. അവളുടെ മനസ്സ് വല്ലാത മുറിവ് ഏറ്റിട്ടുണ്ട് എനിക്ക് മനസ്സിലായി, അവൾ അത്ര കണ്ടു അയാളെ സ്നേഹിക്കുന്നുണ്ട്, എനിക്ക് അയാളോട് വല്ലാത്ത ദേഷ്യം വരുന്നത് ഞാൻ അറിഞ്ഞു. ആതു അവളും എനിക്ക് പ്രീയപ്പെട്ടവരും വേദനിക്കാൻ ഇട വരില്ല എന്ന ഒറ്റ കരാറിൽ ആണ് ഞാൻ ഇയാൾക്ക് മുന്നിൽ താലി കെട്ടാൻ തല കുനിച് കൊടുത്തത് എന്നിട്ട് ഇപ്പൊ…
ഞാൻ ആതുവിന്റെ അരികിൽ എത്തുന്നതിന് മുന്നേ തന്നെ അയാൾ അവിടെനിന്നും ഓടി പോവാൻ തുടങ്ങിയ അവളുടെ കയ്യിൽ കയറി പിടിച്ചു.
” അയ്യേ… ഏട്ടന്റെ കാന്താരി ഇത്തറേ ഉള്ളോ?? മോശം മോശം മോശം ഒന്ന് പേടിപ്പിച്ചപ്പോഴേ കണ്ണ് ഒക്കെ നിറഞ്ഞല്ലോ?? ” നിറഞ്ഞ പുഞ്ചിരിയോടെ ആണ് അയാൾ അവളോട് ചോദിച്ചത്. ആ മുഖത്തു നിന്ന് ദേഷ്യം ഒക്കെ മാറി ഒരുതരം വാത്സല്യവും കുസൃതിയും ഒക്കെ ആണ്. ആതുവിനു അത്ഭുതം. എങ്കിലും അവൾക്ക് അവളുടെ സങ്കടം നിയന്ത്രിക്കാൻ ആയില്ല. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
” അയ്യോ.. മോളെ ഏട്ടൻ ചുമ്മാ തമാശ കാണിച്ചത് ആ.. മോള് ഇങ്ങനെ സീരിയസ് ആയി എടുക്കും എന്ന് ഓർത്തില്ല സോറി.. ” പുള്ളി അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. അവളുടെ കരച്ചിൽ ഒന്ന് അടങ്ങി എങ്കിലും അവൾ ഒന്നും മറുപടി പറഞ്ഞില്ല.
” സോറി.. സോറി സോറി ഒന്ന് പേടിപ്പിക്കണം എന്നെ ഓർത്തുള്ളു, ഈ കാന്താരി ഇത്ര പാവം ആണെന്ന് അറിഞ്ഞില്ല എന്നോട് ഷമി പ്ലീസ്… ” പുള്ളി കെഞ്ചുന്ന പോലെ പറയുകയാണ്, അതൊക്കെ കേട്ടപ്പോ ആതു ഒന്ന് കൂൾ ആയി.
” ഓകെ, എന്നെ ഒരു സിനിമക്ക് കൊണ്ടോയാൽ ക്ഷമിക്കുന്ന കാര്യം ആലോചിക്കാം ” കണ്ണു തുടച്ചു കൊണ്ട് ആതു പറഞ്ഞു.
” ഡൺ, എന്ന ഏട്ടന് ഒരു ഹഗ് താ ” പുള്ളി അവളുടെ നേരെ കയ്യ് വിടർത്തി കൊണ്ട് പറഞ്ഞു. അന്നേരം അവൾ ചിരിച്ചു കൊണ്ട് പുള്ളിയെ ഹഗ് ചെയ്തു. പാവം അവൾ എല്ലാം വിശ്വസിച്ചു. നല്ല ഒന്നാംതരം ആക്ടർ ആണ് എന്റെ കെട്ടിയോൻ. അന്നേരം ആണ് ഇതെല്ലാം കണ്ടുനിൽക്കുന്ന എന്നെ അയാൾ കണ്ടത്. എപ്പോഴു ഉള്ള വെറുപ്പും ദേഷ്യവും ഒക്കെ നിറഞ്ഞ ആ സ്ഥായി ഭാവത്തിൽ അയാൾ എന്നെ നോക്കി. പുച്ഛം നിറഞ്ഞ ഒരു നോട്ടം ഞാനും തിരികെ നൽകി.
” ഏട്ടാ എപ്പോഴാ സിനിമക്ക് പോണേ?? ” ആതു.
” ഇപ്പൊ 8 അര കഴിഞ്ഞതല്ലേ ഉള്ളൂ നമുക്ക് 11 മണിടെ ഷോ ക്ക് വല്ല നല്ല ഫിലിം ഉണ്ടോന്ന് നോക്കാം ” എന്നും പറഞ്ഞ് അയാൾ ഫോൺ എടുത്തു എന്തൊക്കയോ നോക്കി.
” ചേച്ചി വരുന്നില്ലേ?? ” ആതു എന്നെ നോക്കി ആണ് അത് ചോദിച്ചത്.
” ഇല്ല, ഏട്ടനും പെങ്ങളും കൂടി അങ്ങ് പോയാൽ മതി, ഈ പനിയും കൊണ്ട് തീയേറ്ററിലെ തണുപ്പത്ത് ഇരിക്കാൻ ഒന്നും എനിക്ക് വയ്യ ” എല്ലാം കൊണ്ടും ഇറിറ്റേറ്റഡ് ആയ ടോണിൽ ഞാൻ മറുപടി കൊടുത്തു, ആതു എന്നെ ഒന്ന് നോക്കി.
” ചേച്ചിക്ക് എന്നാ പറ്റി, അച്ഛയും അമ്മയും ഉടക്കിയത് പോലെ രാവിലെ തന്നെ നിങ്ങൾ രണ്ടും ഉടക്കിയോ ” ആതു സ്വകാര്യം ആയി ആണ് പുള്ളിയോട് അത് ചോദിച്ചത് എങ്കിലും ഞാൻ അത് കെട്ടു. ഞാൻ അവളെ കലിപ്പിൽ ഒന്ന് നോക്കി. അത് പുള്ളി കണ്ടു.
” പനി കാരണം നമ്മുടെ കൂടെ സിനിമ ക്ക് വരാൻ പറ്റാത്തതിന്റെ കുശുമ്പ് ആണ്, മൈൻഡ് ചെയ്യണ്ട ” അയാൾ എന്നെ കളിയാക്കുന്ന പോലെ അവളോട് പറഞ്ഞു അത് കെട്ട് അവൾ ചിരിച്ചു.
” പിന്നേ, നിങ്ങളുടെ ഒപ്പം സിനിമക്ക് പോയില്ലേൽ എനിക്ക് ഉറക്കം വരില്ല, ഒന്ന് പൊ ” ഞാനും വിട്ടു കൊടുത്തില്ല.
” വന്നില്ലേൽ വരണ്ടാ, ഞങ്ങൾക്ക് എന്താ, മോള് നല്ല വല്ല ഫിലിമും ഉണ്ടോന്ന് നോക്ക് ” പുള്ളി ഫോൺ ആതുവിന്റെ നേരെ നീട്ടികൊണ്ട് പറഞ്ഞു.
” ഏട്ടാ, 11 30 onwards ഉണ്ട് ബുക്ക് ചെയ്യട്ടെ?? ”
” ആരു, നീ വരുന്നില്ലന്ന് ഉറപ്പ് ആണോ?? ” ആതുവിനെ കേൾപ്പിക്കാൻ എന്നോണം അയാൾ എന്നോഡ് ചോദിച്ചു. ഞാൻ ഇല്ല ന്ന് ചുമൽ കൂച്ചി.
” എന്നാൽ രണ്ടു ടിക്കറ്റ് ബുക്ക് ചെയ്യാം ” എന്നും പറഞ്ഞു പുള്ളി ആതു വിന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി ടിക്കറ്റ് ബുക്ക് ചെയ്തു.
” അനിമേഷൻ ഫിലിം ആണ് ഏട്ടന് കുഴപ്പം ഒന്നുമില്ലല്ലോ?? ” ആതു.
” ഏയ്, അനിമേഷൻ ഫിലിം ഒക്കെ എനിക്കും ഇഷ്ടം ആണ്. ”
” tom holland ആണ് മെയിൻ character ന് സൗണ്ട് കൊടുത്തിരിക്കുന്നത്. എന്റെ ഫേവറേറ്, ആക്ടർ ആണ്. ” ആതു ഫുൾ ഫയര്ഡ് ആണ്.
” ലെറ്റ് മീ ഗസ്, spiderman ആണ് ഫാൻ ആക്കിയത്?? ”
” ആ ഏട്ടന് എങ്ങനെ മനസ്സിലായി?? ” ആതുവിനു അത്ഭുതം.
” എനിക്ക് തോന്നി, ബട്ട് എന്റെ അഭിപ്രായത്തിൽ tobey ടെ spiderman ആണ് ബെസ്റ്റ് ”
” അയ്യേ പാൽകുപ്പി spiderman ” ആതു.
” പിന്നേ, ഒരു ഷിപ്പ് പോലും സേവ് ചെയ്യാൻ പറ്റാത്ത, suit പോലും സ്വയം ഉണ്ടാക്കാൻ അറിയാത്ത ഫുൾ ടൈം mr stark, mr stark എന്ന് പറഞ്ഞു നടക്കുന്ന spiderman ന്റെ ഫാൻ ആണ് ഒരു ട്രെയിൻ വരെ പിടിച്ചു നിർത്തിയ tobey ടെ spiderman നെ പാൽകുപ്പി എന്ന് വിളിക്കുന്നത്.. ” പുള്ളിയും വിട്ടു കൊടുക്കുന്നില്ല.
” പിന്നേ പിന്നേ 15 വയസ്സ് മാത്രം ഉള്ള പയ്യൻ ആണ് tom ന്റെ spiderman അവന്റെ പോക്കറ്റ് മണികൊണ്ട് പറ്റുന്ന പോലെ ബെസ്റ്റ് suit അവന് ഉണ്ടാക്കി, പിന്നേ far from home ൽ suit സ്വയം ആണല്ലോ ഉണ്ടാക്കുന്നത് ” രണ്ടും അടികൂടുന്ന കണ്ട് എനിക്ക് ചിരി വന്നു. Spiderman ന്റെ പേരും പറഞ്ഞു കൊച്ചു പിള്ളേരെ പോലെ അടി കൂടുന്നു. ഇങ്ങേർക്ക് ഇങ്ങനെ ഒരു സൈഡ് ഉണ്ട് എന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. ആതുവിനെ കണ്വിന്സ് ചെയ്യാൻ അഭിനയിക്കുന്നതും ആവും.
” അയ്യേ, ഒരു tom മും tobey യും. നാണം ഇല്ലാലോ ഇങ്ങനെ സില്ലി ആയ കാര്യം പറഞ്ഞു അടി പിടിക്കാൻ. ആരാണ് ബെസ്റ്റ് spiderman അത് ഇത്ര സംശയിക്കേണ്ട കാര്യം ഉണ്ടോ. Andrew ന്റ Amazing Spiderman ആണ് ബെസ്റ്റ് ” ഞാൻ അത് പറഞ്ഞപ്പോ രണ്ടുപേരും എന്നെ ഒരേ പോലെ നോക്കി, ഞാൻ എന്താ എന്ന് പിരികം പോക്കി ചോദിച്ചു.
” ayy… റോമിയോ spiderman ” ആതു.
” comic ആയി ഒരു ബന്ധവും ഇല്ലാത്ത ഏറ്റവും മോശം പീറ്റർ പാർക്കർ andrew വിന്റെ ആണ് ” പുള്ളി.
” oh പിന്നേ, gwen ഉം peter ഉം തമ്മിൽ ഉള്ള കോമ്പിനേഷൻ uff.. ഇത്രയും നല്ല romantic സീൻസ് വേറെ ഏത് spiderman movie യിൽ ഉണ്ട്?? സെക്കന്റ് ൽ gwen മരിക്കുന്ന സീൻ ” ഞാൻ അത് പറഞ്ഞപ്പോൾ അവർ രണ്ടും പരസ്പരം ഒന്ന് നോക്കി.
” thuff ” പിന്ന ഒരേ സ്വരത്തിൽ പുച്ഛിച്ചു. അതോടെ അവിടെ ആകെ കലപില ആയി. ഞങ്ങൾ മൂനും വിട്ട് കൊടുക്കാതെ തർക്കിച്ചു.
” അതേ മൂനും ഒന്ന് തൊള്ള അടച്ചു വെച്ച് വരുവണേൽ വല്ലതും കഴിക്കാം ആയിരുന്നു. ഒരു spiderman നും superman നും. നിങ്ങൾ ഒക്കെ ഏത് സ്കൂൾ ആണ് പഠിക്കുന്നെ?? ” അമ്മ. ഞങ്ങൾ എല്ലാരും അത് കെട്ട് പെട്ടന്ന് അടി നിർത്തി. ശരിക്കും ചമ്മിയത് എന്റെ കെട്ടിയോൻ ആണ്. ആ വളിച്ച നോട്ടവും ഒക്കെ കണ്ടു എനിക്ക് ചിരി അടക്കാൻ പറ്റിയില്ല, പക്ഷെ ചിരിച്ചാൽ ഉള്ള ഭവിഷത്ത് ഓർത്ത് ഞാൻ ചിരി അടക്കി നിന്നു.
അമ്മ അപ്പോഴേക്കും ബ്രേക്ക് ഫാസ്റ്റ് മേശപ്പുറത്ത് അടുക്കി ഇരുന്നു. അച്ഛനും ഞങ്ങളും എല്ലാം വന്ന് ഇരുന്നു. പുട്ടും കടലയും ആണ്. അമ്മയുടെ കടലകറിയുടെ മണം വന്നപ്പോഴേ വായിൽ വെള്ളം നിറഞ്ഞു. ഇവിടെ നിന്ന് പോയിട്ട് രണ്ടു ദിവസം ആയെ ഉള്ളു എങ്കിലും അമ്മയുടെ പാചകം സത്യത്തിൽ മിസ്സ് ചെയ്തു തുടങ്ങി ഇരിക്കുന്നു.
” ഏട്ടാ, കല്യാണം കഴിയുമ്പോൾ എങ്കിലും ഇതിന്റെ കുട്ടിക്കളി മാറും എന്ന് ആണ് ഓർത്തത്, ഇത് ഇപ്പൊ ഇതുങ്ങളേക്കാൾ വലിയ കുട്ടിക്കളി ആണല്ലോ ഇവിടെ വേറെ ഒരാൾ ” അമ്മ എല്ലാർക്കും ഫുഡ് വിളമ്പി കൊണ്ട് അച്ഛനോട് ചോദിച്ചു. അത് കെട്ട് ഞങ്ങൾ എല്ലാരും ചിരിച്ചു, ഒപ്പം പുള്ളിയും ഒരു വളിച്ച ചിരി പാസാക്കി.
” അയ്യേ എനിക്ക് മാത്രം എന്താ കഞ്ഞി. എനിക്കും പുട്ട് വേണം ” അമ്മ കഞ്ഞി വിളമ്പിയപ്പോ ഞാൻ പറഞ്ഞു.
” പിന്നേ കിടന്നു ചിണുങ്ങാതെ പെണ്ണേ. പനി ആണ് കഞ്ഞി കുടിച്ചാ മതി ” അമ്മ ഒരിത്തിരി കലിപ്പ് ഇട്ടു
” അച്ഛേ, ഒന്ന് പറഞ്ഞ എനിക്ക് പുട്ട് മതി ” ഞാൻ അച്ഛനെ നോക്കി ചിണുങ്ങി.
“അയ്യേ ഒരു ഇള്ളാ കുഞ്ഞു വന്നിരിക്കുന്നു, നാണം ഇല്ലല്ലോ ഇങ്ങനെ കൊഞ്ചാൻ ” അതു അത് പറഞ്ഞപ്പോ ഞാൻ അവളെ നോക്കി പേടിപ്പിച്ചു. പിന്നേ പ്രതീക്ഷ യോടെ അച്ഛനെ നോക്കി. അച്ഛ അമ്മയോട് എന്തോ പറയാൻ വന്നു എങ്കിലും അമ്മയുടെ ഒറ്റ നോട്ടം കൊണ്ട് അച്ഛന്റെ വാ അടപ്പിചു. രാവിലത്തെ ഒടക്കിന്റെ ആഫ്റ്റർ എഫക്ട്. ഗദ്യന്തരം ഇല്ലാതെ ഞാൻ കഞ്ഞികുടിക്കാൻ തുടങ്ങി
” uff, ആന്റി കടലക്കറി ഒരു രെക്ഷയും ഇല്ലാ ട്ടോ പൊളി. ഇത്തിരി കൂടി ഇങ്ങ് ഒഴിച്ചേ ” എന്റെ കെട്ടിയോൻ എന്നെ കേൾപ്പിക്കാൻ മനഃപൂർവം പറഞ്ഞത് ആണ്. ഞാൻ അങ്ങോട്ട് നോക്കാൻ നിന്നില്ല.
” അതേ അമ്മൂസെ ഇന്നത്തെ കടലകറി ആണ് ബെസ്റ്റ്, ഒരു പ്രതേക രുചി ഉണ്ട് ” കാര്യം മനസ്സിലായ ആതുവും അങ്ങേരുടെ കൂടെ കൂടി. ഞാൻ രണ്ടിനെയും നോക്കാതെ ദേഷ്യത്തിൽ കഞ്ഞി കോരിക്കുടിച്ചു. ഇതൊക്കെ കണ്ടു അച്ഛൻ നല്ല ചിരി ഞാൻ ഒന്ന് നോക്കിയപ്പോൾ ചിരി അടക്കി. ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ ഫുഡ് കഴിച്ചു.
” അങ്കിൾ, ആതു എന്നോഡ് ഒരു കാര്യം പറഞ്ഞു.. ” കുറച്ചു കഴിഞ്ഞു എന്റെ കെട്ടിയോൻ ഇത്തിരി ഗൗരവത്തിൽ അച്ഛനോട് പറഞ്ഞപ്പോ എന്താ എന്ന് അറിയാൻ ഞാനും എല്ലാരും പുള്ളിയെ നോക്കി.
” അവൾക്ക് ബോക്സിങ് പഠിച്ചാൽ കൊള്ളാം എന്ന് ” അയാൾ അച്ഛനോട് പറഞ്ഞു.
” ബോക്സിങോ അതൊക്കെ വേണോ?? ഒന്നുമില്ലേലും അവൾ ഒരു പെൺകുട്ടി അല്ലേ?? ” അച്ഛൻ.
” ഇന്നത്തെ കാലം അല്ലേ അങ്കിളേ, പെൺകുട്ടികൾ ഒക്കെ സെൽഫ് ഡിഫറെൻസ്ന് എന്തേലും ഒക്കെ പഠിച്ചിരിക്കുന്നത് നല്ലത് ആ ” പുള്ളി അത് പറഞ്ഞപ്പോ ഞാൻ ഒന്ന് നോക്കി.
” അത് ശരി ആ അച്ഛേ, ഇന്നത്തെ കാലത്ത് പെൺകുട്ടികൾ ഇങ്ങനെ എന്തേലും ഒക്കെ പഠിക്കണം. പെണ്ണുങ്ങളെ പട്ടാപകൽ പോലും തട്ടിക്കൊണ്ട് പോവാൻ മടിക്കാത്ത ആളുകൾ ഉള്ള കാലം ആണ്. ” ഞാൻ അത് പറഞ്ഞപ്പോ പുള്ളിയുടെ മുഖം ഒന്ന് മാറി. ഞാൻ ഉദ്ദേശിച്ചത് എന്താണ് എന്ന് മനസ്സിലായിരിക്കണം.
” അങ്കിൾ, എനിക്ക് അടുത്ത മാസം ഒരു മാച്ച് ഉണ്ട്, അത് കാണാൻ ആതുനെ കൂടി കൊണ്ട് പോവാം. അത് കണ്ടിട്ട് ജോയിൻ ചെയ്യണോ വേണ്ടയോ എന്ന് അവൾ തീരുമാനിക്കട്ടെ. അങ്കിൾ എതിരൊന്നും പറയരുത്. ”
” ന്നാ അങ്ങനെ ആവട്ടെ ” അച്ഛൻ. ആതു ഫുൾ ഹാപ്പി ആയി. ചായകുടിച് കഴിഞ്ഞു രണ്ടും കൂടി സിനിമക്ക് പോയി.
” ആതു, അജുവും ആയി നല്ലത് പോലെ അടുത്തു അല്ലേ?? ” tv കണ്ട് കൊണ്ട് ഇരുന്ന എന്റെ അടുത്ത് വന്ന് ഇരുന്നു കൊണ്ട് അമ്മ ചോദിച്ചു.
” ഹാ ” ഞാൻ ഒരു ഒഴുക്കൻ മറുപടി കൊടുത്തു.
” എന്താണ് നീ അവനും എന്തേലും പറഞ്ഞു അടിപിടി ആയോ? ”
” ഏയ്യ് ഇല്ല അമ്മ ” എന്ന് മറുപടി പറഞ്ഞിട്ട് ഞാൻ അമ്മയുടെ മടിയിലേക്ക് ചാഞ്ഞു. അമ്മ എന്നെ സംശയത്തോടെ നോക്കി. അമ്മ എന്ന് വിളിച്ചത് കൊണ്ട് ആവും. എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് അമ്മക്ക് മനസ്സിലായിട്ടുണ്ട് എങ്കിലും അമ്മ ഒന്നും ചോദിച്ചില്ല. എന്റെ മുടിയിൽ ചുമ്മാ തഴുകി. അങ്ങനെ കിടന്നപ്പോ നല്ല ആശ്വാസം ഉണ്ട്.
” അച്ചോടാ, കുഞ്ഞാവ ചാച്ചുവാണോ?? ” പരിചയം ഉള്ള ശബ്ദം ഞാൻ കണ്ണ് തുറന്നു നോക്കി. ഐഷു.
” നീ ഇത് എപ്പോ വന്ന്?? ” ഞാൻ അത്ഭുതം കൂറി.
” മോള് ഇരിക്ക് ഞാൻ ചായ എടുക്കാം ” എന്നും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി.
” നിന്റെ പനി ഒക്കെ എങ്ങനെ ഉണ്ട് മോളെ? ” അവൾ എന്റെ നെറ്റിൽ തൊട്ട് കൊണ്ട് ചോദിച്ചു.
” എനിക്ക് പനി ആണെന്ന് നീ എങ്ങനെ അറിഞ്ഞു, അല്ല ഞാൻ ഇവിടെ ഉണ്ടെന്ന് ആരാ പറഞ്ഞെ?? ” ഞാൻ അവളോട് ചോദിച്ചു.
” അതൊക്കെ ഞാൻ അറിയും മോളെ ” അവൾ പിരികം ഒക്കെ പൊക്കി വലിയ കാര്യം പോലെ പറഞ്ഞു.
” ആതു പറഞ്ഞു കാണും അല്ലേ ”
” ആതു അല്ല, പറഞ്ഞത് അല്ലാതെയും ഇതൊക്കെ അറിയാൻ എനിക്ക് റിസോർസ് ഒക്കെ ഉണ്ട് ” ഐഷു അത് പറഞ്ഞപ്പോ അവളുടെ മുഖത്തു ഒരു തിളക്കം ഉണ്ടായിരുന്നു. അത് കണ്ടപ്പോഴേ എനിക്ക് ആളെ മനസ്സിലായി.
” അപ്പൊ നന്ദേട്ടൻ ആണ് പറഞ്ഞത് അല്ലേ?? രണ്ടും ഉടക്ക് ഒക്കെ തീർത്തോ?? ” ഞാൻ ചോദിച്ചപ്പോ പെണ്ണിന്റെ ചുണ്ടിൽ ഒരു ചിരി വിരിയാതെ ഇരുന്നില്ല.
” ഞങ്ങൾ തമ്മിൽ എന്ത് പിണക്കം. ഞാൻ ചുമ്മാ ചെറിയ ഒരു ഡോസ് കൊടുത്തത് അല്ലേ. അല്ല നിന്റെ കാര്യം എന്തായി പെണ്ണേ. അജേട്ടൻ എന്തിയെ?? ”
” എന്റെ എന്ത് കാര്യം വെറുതെ കെട്ടി ആടുന്ന വേഷം അല്ലാതെ എന്ത് ” ഞാൻ ഇത്രയും പറഞ്ഞിട്ട് അവളെ ഒന്ന് നോക്കി.
“അമ്മൂസേ ഞങ്ങൾ എന്റെ റൂമിൽ കാണുമെ ” അമ്മയോട് വിളിച്ചു പറഞ്ഞിട്ട് ഞാൻ ഐഷുനേം വിളിച്ചു റൂമിലേക്ക് ചെന്നു.
” ആരു, നീ എന്താ ഇങ്ങനെ. കഴിഞ്ഞത് ഒക്കെ കഴിഞ്ഞു, ഇപ്പൊ നിങ്ങൾ രണ്ടും ഭാര്യാഭർത്താക്കന്മാർ ആണ്. എല്ലാം മറന്നു രണ്ടുപേർകും ഒരുമിച്ച് ജീവിച്ചു കൂടെ?? ” ഐഷു.
” അത് ഞാൻ മാത്രം വിചാരിച്ച പോരല്ലോ. അയാൾക്ക് കൂടി തോന്നണ്ടേ. പുള്ളിക്ക് എന്നോട് പകയാണ് ഒടുങ്ങാത്ത പക. ”
” അതൊക്കെ മാറും. നിന്നെ കെട്ടിപിടിച്ചു ഉമ്മവെക്കാൻ തോന്നുന്ന കാര്യം ആണല്ലോ നീ അജേട്ടനോട് ചെയ്ത്. അപ്പൊ പിന്നെ നിന്നോട് ദേഷ്യം തോന്നുന്നത് സ്വാഭാവികം, അതൊക്കെ മാറും, അല്ലേൽ മാറ്റി എടുക്കണം.”
” അതേ സത്യം ആണ് ഞാൻ ചെയ്ത് തെറ്റ് തന്നെ ആണ്. നിന്നോട് എത്ര തവണ പറഞ്ഞതാ മനപ്പൂർവ്വം അല്ല. അവൻ ആ വിജയ് അവൻ ഇങ്ങനെ ഒരുത്തൻ ആണെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ആനിയെ വീഡിയോ കാണിച്ചു ബ്ലാക്ക്മെയിൽ ചെയ്തു റേപ്പ് ചെയ്യാൻ നോക്കി ഇങ്ങനെ ഒരു കഥ ആണ് വിജയ് അയാൾക്ക് എതിരെ പറഞ്ഞത് എങ്കിൽ ഞാൻ ഒരിക്കലും വിശ്വസിക്കില്ലായിരുന്നു. അയാൾ അങ്ങനെ ഒരു character അല്ലന്ന് എനിക്ക് അറിയാം. ആയിരുന്നേൽ ഞാൻ എന്നെ പിച്ചി ചീന്തപ്പെട്ടെനെ. അന്ന് എന്നെ തട്ടിക്കൊണ്ടുപോയപ്പോഴേ പുള്ളിക് അത് സാധിക്കും ആയിരുന്നു.
ക്യാമ്പിൽ എനിക്ക് വെച്ച ട്രാപ്പിൽ ആനി കുടുങ്ങി, ആ വീഡിയോ ഉപയോഗിച്ച് ആനിയെ ബ്ലാക്ക് മെയിൽ ചെയ്തു അവളെ കൊണ്ട് എനിക്ക് വേണ്ടി മറ്റൊരു കെണി ഉണ്ടാക്കാൻ ശ്രമിചു. എന്നാണ് വിജയ് എന്നോട് പറഞ്ഞ കഥ. പക തോന്നിയാൽ അയാളെ നശിപ്പിക്കാൻ ഏത് അറ്റം വരെയും അയാൾ പോകും, അത് എനിക്ക് നേരിൽ അറിയാം അതോണ്ടാ ഞാൻ അവൻ പറഞ്ഞത് ഒക്കെ വിശ്വസിച്ചത്. അവിടെ നിന്ന് ആനിയെ സമാധാനിപ്പിക്കാൻ ചെന്നപ്പോ കണ്ടത് ചോരയിൽ കുളിച് കിടക്കുന്ന ആനിയെ. ഒരുതരത്തിൽ അല്ലേൽ മറ്റൊരു തരത്തിൽ ആനിക്ക് ഈ ഗതി വരാൻ ഞാനും ഒരു കാരണം ആണല്ലോ, എനിക്ക് പകരം പെട്ടു പോയത് ആണല്ലോ അവൾ എന്നൊക്കെ ഓർത്തപ്പോൾ എനിക്ക് ഭ്രാന്ത് പിടിച്ചു. പുള്ളിയോട് അടങ്ങാത്ത കലി തോന്നി. ഒരിക്കലും ചെയ്ത തെറ്റിൽ നിന്ന് അയാൾ രെക്ഷപെടരുത് എന്ന് തോന്നി അതാ ഞാൻ സാക്ഷി പറഞ്ഞത്. ” ഞാൻ അത് പറഞ്ഞപ്പോ സമാധാനിപ്പിക്കാൻ എന്നോണം ഐഷു എന്റെ ഷോൾഡറിൽ തട്ടി.
” ചെയ്തത് തെറ്റ് തന്നെയാണ്. എന്നും പറഞ്ഞു ജീവിതകാലം മുഴുവൻ എന്നെ വെറുക്കുന്ന ഒരു മനുഷ്യന്റെ കൽക്കെഴിൽ കിടക്കാൻ ഒന്നും എനിക്ക് ഉദ്ദേശം ഇല്ല. ഞാൻ ചിലത് ഒക്കെ തീരുമാനിച്ചിട്ടുണ്ട്. ആദ്യം എന്റെ കോഴ്സ് കംപ്ലീറ്റ് ചെയ്യണം ഒരു ജോലി നേടണം അതിന്റ ഇടക്ക് എന്റെ വീടിന്റെ ആധാരം കൈക്കൽ ആക്കണം പിന്നെ ഞാൻ ഈ നശിച്ച താലി, ഈ കടുംകെട്ട് എന്നന്നേക്കും ആയി പൊട്ടിച്ച് എറിയും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും. ”
” ആരു, ഒരു ഡിവോഴ്സ് ആണോ നീ ഉദ്ദേശിക്കുന്നത്?? ഒന്ന് കൂടി ആലോചിച്ചിട്ട് പോലെ?? ” ഇത്തിരി അമ്പരപ്പും സങ്കടവും ഒക്കെ അവളുടെ ചോദ്യത്തിൽ ഉണ്ടായിരുന്നു.
” ആ മനുഷ്യന് ഒരു ചെറു തരി സ്നേഹം പോലും എന്നോട് ഇല്ല. പകയാണ്, അന്ന് പെണ്ണ് കാണാൻ വന്നപ്പോഴും ആദ്യരാത്രിയിലും എന്തിന് കുറച്ച് മുൻപ് പോലും ആ കണ്ണുകളിൽ ഞാൻ കണ്ടതാ, എന്നോട് ഉള്ള ഒടുങ്ങാത്ത പക. പലപ്പോഴും പുള്ളിയുടെ ഉള്ളിൽ എന്താണ് എന്ന് പോലും മനസ്സിലാവില്ല, ചിലപ്പോൾ ഒക്കെ തോന്നും എവിടെയോ എന്നോട് ഒരു തരി സ്നേഹം പുള്ളിയിൽ ഉണ്ട് എന്ന് പക്ഷെ തൊട്ട് അടുത്ത നിമിഷം മനസ്സിലാവും അതൊക്കെ വെറും തോന്നൽ ആണെന്ന്. ഇനിയും വെറുതെ പ്രതീക്ഷ കൊടുത്തു സങ്കടപ്പെടാൻ എനിക്ക് വയ്യഡി ” എന്നും പറഞ്ഞു ഞാൻ അവളുടെ തോളിലേക്ക് ചാഞ്ഞു. ഐഷു എന്നെ കെട്ടിപിടിച്ചു.
” ആഹ് നീ അത് വിട് പെണ്ണേ, ഞാൻ നിന്നെ കാണാൻ വന്നതിന്റെ പ്രധാന കാര്യം പറയാൻ വിട്ടു പോയി ” ടോപ്പിക്ക് മാറ്റാൻ എന്നോണം അവൾ അത് പറഞ്ഞു. ഞാൻ എന്താ എന്ന് ചോദിക്കും പോലെ അവളെ നോക്കി.
” അജേട്ടന് അടുത്ത മാസം ഒരു ബോക്സിങ് മാച്ച് ഉള്ള കാര്യം നിനക്ക് അറിയോ?? ”
” ഹാ, രാവിലെ ആതു വിനോട് , അവളെ മാച്ച് കാണാൻ കൊണ്ട് പോവുന്ന കാര്യം പറയുന്ന കേട്ടു ” ഞാൻ വലിയ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു.
” ആഹാ എന്നാ നീയും കൂടെ പൊക്കോ ”
” എന്തിന്, എനിക്ക് ഒന്നുംവയ്യ ”
” നിനക്ക് കൂടി ഗുണം ഉള്ള കാര്യം ആണ് മോളെ, അജേട്ടന്റെ എതിരാളി ആരാണ് എന്ന് അറിയോ?? ” കുസൃതി നിറഞ്ഞ ഒരു ഭാവത്തിൽ അവൾ ചോദിച്ചു.
” എനിക്ക് എങ്ങനെ അറിയാം, എന്ത് ഗുണം നീ ഒന്ന് തെളിയിച്ചു പറയുന്നുണ്ടോ?? ” ഞാൻ ഇത്തിരി ദേഷ്യത്തിൽ ചോദിച്ചു
” സുദേവ്, സുദേവ് ആണ് മോളെ ”
” ഏത് സുദേവ്?? ” അവൾ ആ പേര് പറഞ്ഞപ്പോൾ എന്റെ മനസ്സിലേക്ക് ഒരു മുഖം ഓടി വന്നു എങ്കിലും അത് ഉറപ്പിക്കാൻ എന്നോണം ഞാൻ ചോദിച്ചു.
” ഹാ പെണ്ണേ അതേ സുദേവ്, അന്ന് ക്യാമ്പിൽ വെച്ച് അജേട്ടനെ അടിച്ച പിന്ന നന്ദേട്ടൻ പഞ്ഞിക്കിട്ട സേം സുദേവ് ”
” ദേവേട്ടനോ, സത്യം ആണോ ഉറപ്പ് ആണോ പെണ്ണേ?? ” ആകാംഷ സഹിക്കാൻ പറ്റാതെ ഞാൻ അവളോട് ചോദിച്ചു.
” oh അടങ്ങ് അടങ്ങ്, ദേവേട്ടൻ എന്ന് പറയുമ്പോൾ മുഖത്ത് ഒക്കെ എന്നാ തിളക്കം ആ, ഒരുമാതിരി നൂറു വാൾട്ട് ബൾബ് ഇട്ടത് പോലെ ” അവൾ അത് പറഞ്ഞപ്പോ ഒന്ന് ചിരിച്ചത് അല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. ദേവേട്ടൻ ആ പേര് മാത്രം മതിയായിരുന്നു അന്നത്തെ ആ ദിവസം ഓർത്ത് എടുക്കാൻ.
അന്ന് എന്നെ തട്ടിക്കൊണ്ടു പോകുകയും മറ്റും ചെയ്തുകഴിഞ്ഞു ഹോസ്പിറ്റലിൽ നിന്ന് തിരികെ വന്നതിന് ശേഷം ഞാൻ ഒരുപാട് കരഞ്ഞു. ഒരു രാത്രി മുഴുവൻ ഇരുന്നു കരഞ്ഞു കാണണം, ആദ്യമായി പ്രണയം തോന്നിയത് ഇതേപോലെ ഒരു മൃഗത്തോട് ആണെന്ന് ഓർത്തപ്പോ എനിക്ക് എന്നോട് തന്നെ പുച്ഛവും ദേഷ്യവും തോന്നി. എന്റെ ഡയറിയിൽ പുള്ളിയെ കണ്ടത് മുതൽ ഉള്ള കാര്യങ്ങൾ ഒക്കെ വായിച്ചു നോക്കിയപ്പോൾ ശരിക്കും ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി, ഒരു തീരുമാനം എടുത്തു ആ പേജുകൾ എല്ലാം വലിച്ചു കീറി കളഞ്ഞു അത് വഴി ആദ്യ പ്രണയത്തെ തന്നെ മനസ്സിൽ നിന്ന് പറിച്ചു കളഞ്ഞു എന്ന് തന്നെ ആണ് ഞാൻ വിശ്വസിച്ചത്. സത്യം പറഞ്ഞാൽ ഞാൻ അന്ന് ശരിക്കും ഭയന്നു പോയിരുന്നു, അന്നത്തെ ഓരോ നിമിഷവും എനിക്ക് ഓരോ യുഗങ്ങൾ ആയിരുന്നു. പേടിച്ചു വിറച്ചു അങ്ങനെ ആ തിണ്ണയിൽ ഇരുന്നതും ആ വൃത്തികെട്ടവൻ എന്നെ കേറി പിടിച്ചതും ഒക്കെ എനിക്ക് ഇപ്പോഴും മറക്കാൻ പറ്റാത്ത ഒരു nightmare ആണ്. ആ ഒരു ദിവസം കൊണ്ട് അയാളെ ഞാൻ വെറുത്ത് തുടങ്ങി അല്ലേൽ അങ്ങനെ വിശ്വസിച്ചു. പക്ഷെ അപ്പോഴും അയാളെ അവൻ ബോട്ടിൽ കൊണ്ട് അടിക്കാൻ വന്നപ്പോൾ അയാളെ തള്ളി മാറ്റി ആ സ്ഥാനത്തു ഞാൻ നിന്നു, ഞാൻ പോലും അറിയാതെ എന്റെ ബോഡി ചലിച്ചു എന്ന് പറയുന്നത് ആയിരിക്കും ശരി. എന്താണ് കാരണം എന്ന് അറിയില്ല.
അതിനു ശേഷം പലതവണ പുള്ളി കോളജിൽ വെച്ച് എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു, പലതവണ അയാൾ എന്നോട് എന്തോ പറയാൻ വന്നു, എന്തോ പുതിയ ഉടായിപ്പ് ആണെന്ന് അറിയാവുന്ന കൊണ്ട് ഞാൻ പുള്ളിയിൽ നിന്നും ഒഴിഞ്ഞുമാറി. പക്ഷെ വിധി അതിനെ തടുക്കാൻ ആവില്ലല്ലോ. ഒരു നാടക ക്യാമ്പ് വന്നു ഞങ്ങൾ വീണ്ടും ഒരുമിച്ച് ആവുന്ന അവസ്ഥ ആയി. പക്ഷെ അവിടെ വെച്ച് ആണ് ദേവേട്ടനെ കാണുന്നത്, നാടക ക്യാമ്പിൽ വെച്ച് ഉള്ള ആ ദിവസം.
***
ഞാൻ സഞ്ജനയുടേം ധന്യേച്ചിയുടേം കൂടെ ഇരുന്നു സംസാരിക്കുകയായിരുന്നു. അന്നേരം ആണ് ദൂരെ നിന്ന് അയാൾ വരുന്നത് കണ്ടത്.
” ധന്യേച്ചി ഞാൻ ഇപ്പൊ വരാം കേട്ടോ ” അയാൾ എന്റെ അടുത്തേക്ക് തന്നെ ആണ് വരുന്നത് എന്ന് കണ്ടപ്പോ ചേച്ചിയോട് പറഞ്ഞിട്ട് ഞാൻ എഴുന്നേറ്റു.
” ആരതി, പോവരുത് എനിക്ക് സംസാരിക്കാൻ ഉണ്ട് ” ഞാൻ പോവാണ് എന്ന് കണ്ടപ്പോൾ എന്റെ അടുത്ത് വന്ന് അയാൾ പറഞ്ഞു.
” എനിക്ക് ഒന്നും കേൾക്കണ്ട ” എന്നും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.
” അതെന്താ ഡി, എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് പോയാ മതി നീ ” പെട്ടന്ന് അയാളുടെ സ്വരം മാറി, എന്റെ കയ്യിൽ കയറി പിടിച്ചു.
” വിട്, വിടാനാ പറഞ്ഞെ വെറുതെ ഒരു സീൻ ഉണ്ടാക്കരുത് ” ഞാൻ അയാളുടെ പിടി വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു. ഞാൻ ഒരു കുർത്ത മോഡൽ ഡ്രസ്സ് ആയിരുന്നു ഇട്ടിരുന്നത് അയാൾ പിടുത്തം മുറുക്കി യപ്പോൾ ഡ്രസ്സ് ന്റെ സ്റ്റിച് പൊട്ടി എന്റെ വലതു മാറ് ഏകദേശം പൂർണമായും പുറത്ത് ആയിരുന്നു. എന്നെ പൂർണമായും നാണം കെടുത്തി എന്ന് ഉറപ്പ് ആയപ്പോ അയാൾ എന്റെ കയ്യിലെ പിടി വിട്ടു. ഞാൻ രണ്ടു കയ്യ് കൊണ്ടും മാറ് മറച്ചു താഴേക്ക് ചടഞ് ഇരുന്നു.
” ആരതി ” എന്ന് വിളിച്ച് അയാൾ എന്റെ ഷോൾഡറിൽ കയ്യ് വെച്ചു.
” തൊട്ട് പോവരുത് ” എന്നിൽ നിന്ന് ഒരു അലർച്ച പുറത്ത് വന്നു. പെട്ടന്ന് ബലിഷ്‌ഠമായ രണ്ടു കൈകൾ എന്റെ രണ്ടു ഷോൾഡറിലും ചേർത്ത് പിടിച്ചു. അയാൾ ആണെന്ന് ഓർത്ത് ദേഷ്യത്തിൽ എന്തൊക്കയോ പറയാൻ പോവുകയായിരുന്ന ഞാൻ ആ മുഖം കണ്ട് ഒന്നും മിണ്ടാൻ ആവാതെ നിന്ന് പോയി. എന്താണ് എനിക്ക് പറ്റിയത് എന്ന് അറിയില്ല, എന്തേലും മനസ്സിലാവുന്നതിന് മുൻപ് അയാൾ ഇട്ടിരുന്ന ഷർട്ട് ഊരി എന്നെ പുതപ്പിച്ചു. അന്നേരം എന്നിൽ ഉണ്ടായിരുന്ന ദേഷ്യവും പേടിയും സങ്കടവും ഒക്കെ എവിടെയോ പോയി മറഞ്ഞു. പരിചയം ഉള്ള എനിക്ക് ഏറെ പ്രീയപ്പെട്ട ആരുടെയോ സുരക്ഷിതമായ കൈകൾക്ക് ഉള്ളിൽ ആണ് ഞാൻ എന്ന ഒരു തോന്നൽ. എന്റെ മുന്നിൽ നിൽക്കുന്ന ഈ മനുഷ്യൻ ആരാണ് എന്താണ് എന്ന് എനിക്ക് അറിയില്ല, ഇതിന് മുൻപ് ഒരിക്കൽ പോലും കണ്ടിട്ട് കൂടി ഇല്ല, എന്നിട്ട് പോലും ഈ കൈകൾക്ക് ഉള്ളിൽ ഞാൻ സുരക്ഷിത ആണ് എന്ന് ആരോ പറയുംപോലെ. ഒരുതരത്തിൽ എന്റെ അച്ഛന്റെ അടുത്ത് നിന്ന് എനിക്ക് കിട്ടുന്ന അതേ സുരക്ഷിതത്വം എനിക്ക് ഇയാളിൽ നിന്ന് കിട്ടുന്നുണ്ട്.
ഓരോന്ന് ആലോചിച് അങ്ങനെ എത്ര നേരം അന്തം വിട്ടു നിന്നു എന്ന് എനിക്ക് അറിയില്ല, സ്വബോധം വന്നപ്പോൾ അയാൾ എന്റെ മുന്നിൽ ഉണ്ടായിരുന്നില്ല. ഞാൻ ഞെട്ടി ചുറ്റും നോക്കി, നേരത്തെ അവിടെ ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടി ആളുകൾ അപ്പൊ അവിടെ ഉണ്ടായിരുന്നു. ഞാൻ നോക്കുബോൾ അജു എന്ന അർജുൻ ഞങ്ങളുടെ കോളേജിലെ കിരീടം വെക്കാത്ത രാജാവ്, നിലത്ത് വായിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ ചോര ഒലിപ്പിച്ചു ഇരിക്കുന്നു ഇത്തിരി മുന്നേ എന്നെ ചേർത്ത് പിടിച്ച ആ മനുഷ്യൻ അയാളെ കോളറിന് പിടിച്ചുയർത്തി മുഷ്ട്ടി ചുരുട്ടി ഇടിക്കാൻ പോണു. എന്തോ ആ കാഴ്ച എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു. ഉള്ളിൽ ഒരു വിങ്ങൽ പോലെ.
” മതി, നിർത്ത് ” ഞാൻ പോലും അറിയാതെ അലറി, ആ ഇടി പുള്ളിയുടെ മുഖത്തു തൊടാതെ നിന്നു. പിന്നെ രണ്ടുപേരും എന്നെ ഒന്ന് നോക്കി.
” പെണ്ണുങ്ങളോട് മര്യാദയ്ക്ക് പെരുമാറാൻ അറിയാത്തവർ. ഞാൻ ഏറ്റവും വെറുക്കുന്നത് ആ ടൈപ്പ് ആളുകളെ ആണ്, അങ്ങനെ ഉള്ളവരെ കാണുന്നത് തന്നെ വല്ലാത്ത ഇറിറ്റേഷൻ ആണ് സൊ ഇനി നിന്നെ എന്റെ മുന്നിൽ കണ്ട് പോവരുത്. പ്ലീസ് റെസ്‌പെക്ട് വുമൺ man ” ഒരു ചിരിയോടെ പുള്ളിയോട് ഇത്രയും പറഞ്ഞിട്ട് ആ മനുഷ്യൻ എഴുന്നേറ്റു. പിന്നെ അധികാരത്തോടെ എന്റെ കയ്യിൽ പിടിച്ചു നടന്നു. എന്താണ് നടക്കുന്നത് എന്ന് ഞാൻ മനസിലാക്കിയപ്പോഴേക്കും ഞങ്ങൾ കോളേജിന്റെ എൻട്രൻസ് ന്റെ അടുത്ത് ഉള്ള പാർക്കിംഗ് ഏരിയയിൽ എത്തി ഇരുന്നു. ഞാൻ യാന്ത്രികമായി ആയി കൂടെ പോന്നു.
” ഞാൻ സുദേവ്, സുദേവ് സാഗർ. തന്റെ പേര് എന്താ ” പുള്ളി അത് പറഞ്ഞപ്പോ ഓരോന്ന് ആലോചിച്ചു നിന്ന ഞാൻ ഒന്ന് ഞെട്ടി. എനിക്ക് എന്താണ് സംഭവിക്കുന്നത്.
” ആ.. ആരതി ” ചെറിയ വിക്കലോടെ ഞാൻ പറഞ്ഞു. അത് കെട്ട് പുള്ളി ഒന്ന് പുഞ്ചിരിച്ചു.
” എന്നാൽ ആരതി വണ്ടിയിൽ കയറു ” ഷെഡിൽ നിന്ന് ഒരു ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു കൊണ്ട് അയാൾ പറഞ്ഞു.
‘ സുദേവ്, ദേവൻ, ദേവേട്ടൻ’ ഇങ്ങനെ ആ പേര് മനസ്സിൽ ഉരുവിട്ടിരുന്നു കൊണ്ടിരുന്ന ഞാൻ ദേവേട്ടൻ അത് പറഞ്ഞപ്പോൾ ഒന്ന് മൂളിയിട്ട് ഒന്നും ആലോചിക്കാതെ ആ ബുള്ളറ്റിന്റെ പുറകിൽ കയറി. എന്താണ് ഞാൻ ചെയ്തത് എന്ന തിരിച്ചറിവ് വന്നപ്പോഴേക്കും ദേവേട്ടൻ വണ്ടി എടുത്തിരുന്നു, ഒരു പരിചയവും ഇല്ലാത്ത ഒരാളുടെ പുറകിൽ മറുത്ത് ഒരക്ഷരം പോലും പറയാതെ കയറി പോയിരിക്കുന്നു. ദേവേട്ടൻ എന്നെ പറ്റി എന്ത് വിചാരിക്കും എന്നാ
ചിന്തയാണ് എന്നെ കൂടുതൽ അലട്ടിയത്. എങ്കിലും ഞാൻ വണ്ടി നിർത്താൻ ഒന്നും പറഞ്ഞില്ല. ഒരിത്തിരി അകലം ഇട്ട് ആ വണ്ടിയുടെ പുറകിൽ ഇരുന്നു. സത്യത്തിൽ ഈ യാത്ര ഞാനും ഇഷ്ട്ടപ്പെടുന്നുണ്ട്. കുറച്ച് സമയം കൊണ്ട് തന്നെ ഈ മനുഷ്യൻ എനിക്ക് വല്ലാത്ത ഒരു റിലീഫ് തന്നിരിക്കുന്നു. മനസ്സിൽ ഒക്കെ ശരിക്കും ശാന്തം ആയത് പോലെ ഒരു തോന്നൽ.
” ഹാ, ആരതി ഇറങ്ങിക്കോ സ്ഥലം എത്തി ” ദേവേട്ടൻ വണ്ടി ഒതുക്കി നിർത്തിയിട്ട് പറഞ്ഞു. ഞാൻ ഇറങ്ങി, ചുറ്റും ഒന്ന് നോക്കി. ഒരു ടെക്സ്റ്റൈൽ ഷോപ്പ് ന്റെ മുന്നിൽ ആണ് ഞങ്ങൾ. വാ എന്ന് പറഞ്ഞു കൊണ്ട് ദേവേട്ടൻ മുന്നോട്ട് നടന്നു. ഒരുപക്ഷെ എനിക്ക് ഡ്രസ്സ് വാങ്ങിക്കാൻ ആവും എന്റെ കുർത്ത കീറിയല്ലോ. ഞാൻ ഒരുനിമിഷം ശങ്കിച്ചു നിന്നു.
” ദേവേട്ടാ ” പിന്നേ ഞാൻ പതിയെ പുള്ളിയെ വിളിച്ചു. ആ വിളി കേട്ടു അത്ഭുതത്തോടെ എന്നെ ദേവേട്ടൻ നോക്കി. ഞാൻ എന്താ എന്ന് ചോദിക്കും പോലെ ദേവേട്ടനെ നോക്കി.
” ഏയ്, ഒന്നൂല്ല, താൻ ദേവേട്ടാ എന്ന് വിളിച്ചപ്പോ… I’m just.. ദേവൻ, എന്റെ അമ്മയും മുത്തശ്ശിയും മാത്രേ ആ പേരിൽ എന്നെ വിളിക്കാറുള്ളു. ബാക്കി എല്ലാരും സുധി എന്നാ വിളിക്കുന്നെ, പിന്നെ കോളേജിൽ മിക്കവാറും എല്ലാരും സഖാവ്, എന്നും സൊ പെട്ടന്ന് താൻ അങ്ങനെ വിളിച്ചപ്പോൾ… ” ദേവേട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ എന്താ പറയേണ്ടത് എന്ന് അറിയാതെ നിന്നു പോയി. സത്യത്തിൽ എന്തോ എനിക്ക് അങ്ങനെ വിളിക്കാൻ ആണ് തോന്നിയത്.
” I’m സോറി, എനിക്ക് അറിയില്ലായിരുന്നു. ഞാനും ഇനി സഖാവേ എന്ന് വിളിച്ചോളാം ” ഞാൻ അത് പറഞ്ഞപ്പോ ദേവേട്ടൻ പൊട്ടിച്ചിരിച്ചു..
” അത് വേണ്ട, താൻ ആദ്യം എന്നെ ദേവേട്ടാ എന്ന് അല്ലേ വിളിച്ചത് അങ്ങനെ തന്നെ തുടർന്നാൽ മതി. കേൾക്കാൻ ഒരു സുഖം ഒക്കെ ഉണ്ട്. ” ദേവേട്ടൻ അത് പറഞ്ഞപ്പോ ഞാൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
“അല്ല താൻ എന്തിനാ വിളിച്ചേ ?? “ ദേവേട്ടൻ.
“ എന്തിനാ ഇവിടെ നിർത്തിയെ??, എനിക്ക് ഡ്രസ്സ് എടുക്കാൻ ആണോ? അത് വേണ്ട ദേവേട്ടാ “ ഞാൻ മടിച് മടിച്ചു പറഞ്ഞു. ഒരു പൊട്ടിച്ചിരി ആയിരുന്നു ദേവേട്ടന്റെ മറുപടി.
“ താൻ അതോർത്തു തലപുണ്ണാക്കണ്ട. അടുത്ത ആഴ്ച എന്റെ പെങ്ങളുടെ bday ആണ്. തനിക്ക് ഏകദേശം അവളുടെ നിറവും ഹൈറ്റും ഒക്കെ ആ അവൾക്ക് ഒരു ഗിഫ്റ്റ് വാങ്ങാൻ എന്നെ ഒന്ന് ഹെല്പ് ചെയ്യണം അതിനാ ഇങ്ങോട്ട് കൊണ്ട് വന്നത്.
ഞാൻ നേരത്തെ സഹായിച്ചതിന് ഒരു പ്രത്യുപകാരം അങ്ങനെ കൂട്ടിയാൽ മതി. എന്തേയ്?? ” ദേവേട്ടൻ അത് പറഞ്ഞപ്പോ ഞാൻ ചെറുതായി ഒന്ന് ചമ്മി. ഒന്നും മിണ്ടാതെ ദേവേട്ടന്റെ പുറകെ പോയി. കടയിൽ തിരക്ക് അങ്ങനെ തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല.
” ശിവേട്ടൻ ഇല്ലേ?? ” കടയിൽ ഉണ്ടായിരുന്ന പെണ്ണിനോട് ദേവേട്ടൻ ചോദിച്ചു.
” ഇല്ല സ്റ്റോക്ക് എടുക്കാൻ പോയിരിക്കുവാ ” അവർ മറുപടി കൊടുത്തു. പിന്നെ അവർ എന്നെ ഒരുമാതിരി നോട്ടം നോക്കി. കാര്യം എന്താണ് എന്ന് എനിക്ക് മനസ്സിലായില്ല.
” അനിയത്തി എങ്ങനെത്തെ ഡ്രസ്സ് ഒക്കെയാ ഇടാറ്? ” ഞാൻ ദേവേട്ടനോട് ചോദിച്ചു.
” അങ്ങനെ ഒക്കെ ചോദിച്ചാൽ അവൾ എല്ലാ ടൈപ്പ് ഡ്രസ്സ് കളും ഇടും. നോർമൽ, നടൻ ഡ്രെസ്സും അത്യാവശ്യം മോഡൽ ഡ്രസ്സും ഒക്കെ അവൾ ഇടും. എനിക്ക് ഈ ലേഡീസ് ന്റെ ഡ്രസ്സ് ഒന്നും അങ്ങനെ സെലക്ട് ചെയ്തു ശീലം ഇല്ല താൻ ഒരു നല്ല ഡ്രസ്സ് നോക്കി എടുക്ക്. എനിക്ക് അറിയാം എങ്കിൽ ഞാൻ തന്നെ വാങ്ങുല്ലേ, തന്റെ സഹായം ചോദിക്കണ്ട ആവശ്യം ഇല്ലല്ലോ? ” എന്നെ കളിയാക്കുന്ന പോലെ ദേവേട്ടൻ ചോദിച്ചു. ഞാൻ കുശുമ്പ് കുത്തുന്ന പോലെ കാണിച്ചിട്ട്, ആ ചേച്ചിയോട് ലേഡീസ് കലക്‌ഷൻ കാണിക്കാൻ പറഞ്ഞു. കുറച്ച് അധിക നേരത്തെ ശ്രമഫലമായി, ഞങ്ങൾ ഒരു പിങ്കും ബ്ലാക്കും കോമ്പിനേഷൻ ഉള്ള ലെഹങ്ക സെലക്ട് ചെയ്തു.
” എന്നാ ഇത് പാക്ക് ചെയ്തോ, പിന്നെ ലേഡീസ് മോഡൽ ഷർട്ട്സ് ഉണ്ടോ? ” ദേവേട്ടൻ.
” ഉണ്ടെല്ലോ, ഈ സൈസ് തന്നെ ആണോ? ” അവർ. ദേവേട്ടൻ അതേന്ന് പറഞ്ഞപ്പോൾ ആ ചേച്ചി ഷർട്ട്കൾ എടുത്തു കാണിച്ചു.
“ഇത് കൊള്ളാവോ?? ” ദേവേട്ടൻ അതിൽ നിന്ന് ക്രീം കളറിൽ ഉള്ള ഒരു ഷർട്ട് എടുത്ത് കാട്ടിയിട്ട് എന്നോട് ചോദിച്ചു. കൊള്ളാം എന്ന് ഞാൻ തലയാട്ടി. സത്യത്തിൽ എനിക്ക് ആ ഷർട്ട് ശരിക്കും ഇഷ്ടം ആയിരുന്നു. ദേവേട്ടന് നല്ല സെലെക്ഷൻ ഉണ്ട്.
” എന്നാ ഇത് ബില്ല് ചെയ്തേക്ക് ” ദേവേട്ടൻ ആ ചേച്ചിയോട് പറഞ്ഞു.
” ഇന്നാ ട്രയൽ റൂമിൽ പോയി ഈ ഷർട്ട് ഇട്ടോണ്ട് വാ നമുക്ക് പോവാം ” ബില്ല് ചെയ്തു കഴിഞ്ഞപ്പോൾ ആ ഷർട്ട് എന്റെ നേരെ നീട്ടി ദേവേട്ടൻ പറഞ്ഞു. ഞാൻ മനസ്സിലാവാത്തത് പോലെ ദേവേട്ടനെ നോക്കി.
” എന്നാ നോക്കി നിൽക്കുവാ, താൻ പോയി ഇത് ഇട്ടിട്ട്, എന്റെ ഷർട്ട് എനിക്ക് തിരിച്ചു താ, പുത്തൻ ഷർട്ട് ആണ് മോളെ കൂട്ടുകാർ ചോദിച്ചിട്ട് പോലും കൊടുത്തിട്ടില്ല ”
ദേവേട്ടൻ അത് പറഞ്ഞപ്പോൾ ആണ് ഞാൻ ഇപ്പൊ എന്റെ ഡ്രസ്സ് നു പുറമെ ദേവേട്ടന്റെ ഷർട്ട് ആണ് ഇട്ടിരിക്കുന്നത് എന്ന് ഞാൻ ഓർത്തത്. എനിക്ക് അത് അത്യാവശ്യം വലുത് ആണ് ഒരുമാതിരി ളോഹ പോലെ കിടക്കുന്നു. ദേവേട്ടൻ ആണേൽ ഒരു ബ്ലാക്ക് ജേഴ്‌സി പോലത്തെ ബനിയൻ ആണ് ഇട്ടിരിക്കുന്നത്. ദേവേട്ടന്റെ പറച്ചലിലും എന്റെ നിപ്പും ഒക്കെ കണ്ട് ആ ചേച്ചി ആണേൽ നല്ല ചിരി. ഇനിയും വാലു മുറിയാൻ വയ്യാത്ത കൊണ്ട് ഞാൻ വേഗം ആ ഷർട്ട് വാങ്ങി ട്രയൽ റൂമിലേക്ക് പോയി. ദേവേട്ടന്റെ ഷർട്ട് ഊരി. ഞാൻ ജീൻസും കുർത്ത മോഡൽ ടോപ്പും ആണ് ധരിച്ചിരുന്നത്. എന്റെ ടോപ്പും ഊരി മാറ്റി പിന്നെ ദേവേട്ടൻ വാങ്ങി തന്ന ഷർട്ട് ധരിച്ചു. തളന്നു കിടക്കുന്ന കംഫർട്ടബിൾ ആയ മെറ്റീരിയൽ ആണ്. സ്ലീവ് കുറച്ച് മടക്കി, ഇൻചെയ്ത് അല്പം വലിച്ചു മടക്കി ഇട്ടു, കണ്ണാടിയുടെ മുന്നിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി. ദേവേട്ടന്റെ സെലക്ഷൻ കൊള്ളാം നല്ലത് പോലെ ചേരുന്നുണ്ട്. ഞാൻ പുറത്ത് ഇറങ്ങി, എങ്ങനെ ഉണ്ട് എന്ന് ചോദിക്കും പോലെ ദേവേട്ടനെ നോക്കി. പുള്ളി സൂപ്പർ ആണ് എന്ന് കയ്യ് കൊണ്ട് കാണിച്ചു. ആ ചേച്ചിയും നന്നായി ചേരുന്നുണ്ട് എന്ന് പറഞ്ഞു. ഞാൻ ദേവേട്ടന്റെ ഷർട്ട് തിരിച്ചു കൊടുത്തു. ഒരല്പം പോലും മടി കാണിക്കാതെ പുള്ളി ആ ഷർട്ട് ഉടനെ തന്നെ ഇട്ടു. അന്നേരം ആ ചേച്ചി എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു. ഞാൻ എന്തോ പോലെ ആയി. പിന്നെ ഒരു കവർ വാങ്ങി ഞാൻ മാറിയ ഡ്രെസ് അതിൽ ഇട്ട്, വാങ്ങിയ ഡ്രസ്സും എടുത്ത് ഞങ്ങൾ പുറത്ത് ഇറങ്ങി.
” ആരതിക്ക് ഇപ്പൊ തന്നെ കോളേജിൽ പോണം എന്ന് നിർബന്ധം ഉണ്ടോ?? ” വാച്ചിൽ ടൈം നോക്കിയിട്ട് ദേവേട്ടൻ എന്നോട് ചോദിച്ചു. ഞാൻ എന്താ കാര്യം എന്ന് ചോദിക്കും പോലെ സംശയത്തിൽ ദേവേട്ടനെ നോക്കി.
” എടോ, അതേ എനിക്ക് ഇന്ന് ഒരു മീറ്റിങ് ഉണ്ട്, തന്നെ കോളജിൽ കൊണ്ട് ചെന്ന് വിട്ടിട്ട് തിരികെ വീട്ടിൽ വന്നു ഫുഡ് കഴിക്കാൻ നിന്നാൽ മീറ്റിംഗ്ന് ടൈംൽ എത്താൻ പറ്റില്ല, ഇന്ന് ഫുഡ് കഴിക്കാൻ വീട്ടിൽ ചെന്നില്ലേൽ അമ്മ അടുക്കള അടക്കും ഞാൻ ഒന്ന് രണ്ടു ദിവസത്തേക്ക് പട്ടിണി ആവും, സൊ നമുക്ക് എന്റെ വീട്ടിൽ കയറി ഫുഡ് കൂടി കഴിച്ചിട്ട് കോളേജിൽ പോവാം എന്ത് പറയുന്നു?? ” ദേവേട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ ഒന്നും പറയാതെ മടിച്ചു നിന്നു.
” താൻ പേടിക്കണ്ട ഡോ ഞാൻ തന്നെ ഒന്നും ചെയ്യാൻ പോണില്ല. വീട്ടിൽ എന്റെ അമ്മ ഒക്കെ ഉണ്ട് ആൾ ഒരു പാവം പ്രൊഫസർ ആണ്. ഇപ്പൊ പണി രാജി വെച്ച് വെറുതെ വീട്ടിൽ ഇരിക്കുന്നു മടിച്ചി. അപ്പൊ അതിൽ വേറെ തർക്കം ഒന്നും ഇല്ല താൻ വരുന്നു ഫുഡ് കഴിക്കുന്നു ഒരുമിച്ച് തിരികെ പോവുന്നു ”
” എന്താടോ, തനിക്ക് എന്നെ വിശ്വാസം ഇല്ലേ?? ” ഞാൻ ഒന്നും മിണ്ടാതെ നിന്നത് കൊണ്ട് ആവും ദേവേട്ടൻ അങ്ങനെ ചോദിച്ചത്. പിന്നെ കൂടുതൽ നേരം മടിച്ചു നിന്നില്ല. രണ്ടും കൽപ്പിച്ചു ഞാൻ വണ്ടിയിൽ കയറി. ദേവേട്ടൻ ഒരു പുഞ്ചിരി യോടെ വണ്ടി എടുത്തു. ഒരു പതിനഞ്ചു മിനിറ്റ് തികച്ച് എടുത്തില്ല, അത്യാവശ്യം വലിയ ഒരു രണ്ടും നില വീടിന്റെ മുന്നിൽ വണ്ടി വന്നു നിന്നു. ഞങ്ങൾ ഇറങ്ങി, ദേവേട്ടൻ ചെന്ന് കോളിങ് ബെൽ അടിച്ചു. കുറച്ച് നേരം കഴിഞ്ഞിട്ടും ആരും വന്നില്ല.
“മിക്കവാറും വല്ല സീരിയലും കണ്ട് ഇരിക്കുകയാവും ” എന്നും പറഞ്ഞു ദേവേട്ടൻ കോളിംഗ് ബെല്ലിൽ അമർത്തി പിടിച്ചു. വാതിൽ തുറന്നു.
” ടാ ചെറുക്കാ അതിൽ നിന്ന് കയ്യ് എടുക്ക്. ചെവി പൊട്ടുന്നു… നീ എന്താ കൊച്ചു കുഞ്ഞ് വല്ലതും ആണോ കോളിംഗ് ബെല്ലിൽ കളിക്കാൻ ?? ” അമ്മ ദേവേട്ടനെ വഴക്ക് പറഞ്ഞു, അപ്പോഴാണ് എന്നെ കണ്ടത്, എന്നെ കണ്ട് ഒന്ന് ഞെട്ടി ആ കണ്ണുകൾ ഒന്ന് വിടർന്നു.
” ഇതാണ് എന്റെ പൊന്ന് അമ്മ, സുഭദ്ര തമ്പുരാട്ടി ” എന്നും പറഞ്ഞു ദേവേട്ടൻ അമ്മയെ എനിക്ക് പരിചയപ്പെടുത്തി അമ്മയുടെ തോളിലൂടെ കയ്യ് ഇട്ട് നിന്നു. അമ്മ ഒരു ചിരിയോടെ ദേവേട്ടന്റെ കവിളിൽ ഒന്ന് തട്ടിയിട്ട് ഞാൻ ആരാ എന്ന് ചോദിക്കും പോലെ ദേവേട്ടനെ നോക്കി.
” oh അമ്മ, ഇത് ആരതി എന്റെ girlfriend ആണ് ” എന്റെ അടുത്ത് വന്നു നിന്നിട്ട് ദേവേട്ടൻ അങ്ങനെ പറഞ്ഞു. ഞാനും അമ്മയും ഒരു പോലെ ഞെട്ടി. ഞങ്ങൾ രണ്ടും ദേവേട്ടനെ നോക്കി അത് കണ്ടപ്പോൾ ദേവേട്ടൻ നല്ല ചിരി.
” എന്റെ മോളെ, എന്ത് ഐശ്വര്യം ഉള്ള മുഖം. മോൾക്ക് ഈ പ്രാന്തനെ മാത്രേ പ്രേമിക്കാൻ കിട്ടിയുള്ളൂ?? ” അമ്മ എന്റെ മുഖം കയ്യിൽ കോരി എടുത്തു കൊണ്ട് ചോദിച്ചു അന്നേരം എനിക്ക് സത്യത്തിൽ ചിരി വന്നു.
” അമ്മാ..!! ” ദേവേട്ടൻ.
” എനിക്ക് ഇവളെ വഴിയിൽ നിന്ന് കിട്ടിയത് ആണ് ”
” വഴിയിൽ നിന്ന് കിട്ടാൻ ഇതെന്താ പൂച്ച കുഞ്ഞ് വല്ലതും ആണോ തെളിച്ചു പറയെടാ പൊട്ടാ ” അമ്മ.
” കോളജിൽ നാടക ക്യാമ്പ് നടക്കുന്ന കാര്യം ഞാൻ പറഞ്ഞില്ലേ.. ഇവൾ അതിന് വന്നത് ആ, ഇന്ന് ഇങ്ങോട്ട് വരുന്ന വഴിക്ക് ക്യാമ്പസിന് വെളിയിൽ വെച്ച് ഏതോ വണ്ടിയിൽ ഉടക്കി ഡ്രസ്സ് കീറി എന്ത് ചെയ്യും എന്ന് അറിയാതെ നിൽക്കുന്ന ഇവളെ കണ്ടത്. ഞാൻ പിന്നെ ശിവേട്ടന്റെ കടയിൽ കൊണ്ട് പോയി ഒരു പുതിയ ഡ്രസ്സ് വാങ്ങിപ്പിച്ചു, പിന്നെ ഇവളെ കൊണ്ട് ദർശുന് വേണ്ട ഡ്രെസ്സും എടുപ്പിച്ചു ” ദേവേട്ടൻ അത്രയും പറഞ്ഞിട്ട് എന്നെ നോക്കി കണ്ണ് അടച്ചു കാണിച്ചു. കോളജിൽ അടി ഉണ്ടാക്കിയത് അറിയാതെ ഇരിക്കാൻ ആവും. ഞാനും അത് പറയാൻ നിന്നില്ല. ദേവേട്ടൻ പെങ്ങൾക്ക് വാങ്ങിയ ഡ്രസ്സ് അമ്മയെ കാണിച്ചു.
” അമ്മ, അത് നോക്കി നിൽക്കാതെ ഫുഡ് എടുക്ക് ഞങ്ങൾക്ക് പോണം ” ഡ്രസ്സ് നോക്കി നിന്ന അമ്മയോട് ദേവേട്ടൻ പറഞ്ഞു. ഞങ്ങൾ എല്ലാരും ഡൈനിങ് ടേബിളിലേക്ക് ചെന്നു. അമ്മ ഫുഡ് എടുത്തു ഞങ്ങൾ ഒരുമിച്ച് ഇരുന്നു തന്നെ കഴിച്ചു.
അമ്മ സുഭദ്ര സാഗർ, കോളേജ് പ്രൊഫസർ ആയിരുന്നു ഇപ്പൊ രാജി വെച്ചിട്ട് കുക്കിങ് പരീക്ഷണങ്ങളും ഒക്കെ ആയി കഴിയുന്നു, ദേവേട്ടന്റെ അച്ഛൻ സാഗർ ഒരു ബിസിനസ് മാൻ ആണ് ഇപ്പൊ uk യിൽ ആണ്, അനിയത്തി സുദർശന സാഗർ ചെന്നൈ iit 2yr സ്റ്റുഡന്റ്, കുറച്ച് സമയം കൊണ്ട് ഞാൻ അമ്മയോടും അടുത്തു. കുറച്ച് നേരം മാത്രം പരിചയം ഉള്ള ഒരാൾ എന്നതിന് ഉപരി എന്റെ അടുത്ത ബന്ധു ആരോ ആണ് എന്ന ഒരു തോന്നൽ. ദേവേട്ടനോട് തോന്നിയത് പോലെ വല്ലാത്ത ഒരു അടുപ്പം അമ്മയെ കണ്ടപ്പോൾ മുതൽ എനിക്ക് തോന്നുന്നുണ്ട്. ഇങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ട് ഫുഡ് കഴിച്ചോണ്ട് ഇരുന്നപ്പോഴാ അമ്മ എന്നെ തന്നെ നോക്കി ഇരിക്കുന്നത് ഞാൻ കണ്ടത്. ഞാൻ എന്താ എന്ന് ചോദിക്കും പോലെ അമ്മയെ നോക്കി. ഒന്നുമില്ലന്ന് അമ്മ കണ്ണ് അടച്ചു കാണിച്ചു.
” എടാ ദേവാ, ഇവൾക്ക് നമ്മുടെ… ”
” ലച്ചൂസിന്റെ ചായ ഉണ്ട് എന്നല്ലേ?? ” അമ്മ, അമ്മയുടെ ചോദ്യം കംപ്ലീറ്റ് ചെയ്യുന്നതിന് മുന്നേ ദേവേട്ടൻ ചാടികയറി പറഞ്ഞു.
” നിനക്കും തോന്നിയോ? ” അമ്മക്ക് അത്ഭുതം.
” അത് കൊണ്ട് അല്ലേ മെയിൻ ആയും ഞാൻ ഇവളെ സഹായിക്കാം എന്ന് തന്നെ തീരുമാനിച്ചത്. ഷോപ്പിൽ വെച്ച് ഇവൾ എന്നെ ദേവേട്ടൻ എന്ന് കൂടി വിളിച്ചപ്പോ ഞാൻ ഫ്ലാറ്റ്. അതാ അമ്മയെ കാണിക്കാൻ ഇവളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത് തന്നെ ” ദേവേട്ടൻ. ഇവർ ഇത് എന്തൊക്കയാ പറയുന്നത് എന്ന ഭാവത്തിൽ ഞാൻ അവരെ നോക്കി.
” oh മോൾക്ക് ഒന്നും മനസിലാവുന്നില്ലല്ലേ, ദേവൻ ലച്ചൂസ് എന്ന് പറഞ്ഞത് എന്റെ അമ്മയെ ആണ് ഇവന്റെ മുത്തശി, ലക്ഷ്‌മിയമ്മ. മോൾക്ക് അമ്മയുടെ ചായ ഉണ്ട് ” അമ്മ അത് പറഞ്ഞപ്പോ ഞാൻ വെറുതെ ഒന്ന് ചിരിച്ചു.
ഫുഡ് ഒക്കെ കഴിച്ചു കൊറച്ചു നേരം കൂടി സംസാരിച്ച് ഇരുന്നിട്ട് ആണ് ഞങ്ങൾ ഇറങ്ങിയത്. പോകാൻ നേരം ഇനിയും ഇടക്ക് ഒക്കെ വീട്ടിൽ വരും എന്ന ഉറപ്പ് വാങ്ങിയിട്ട് ആണ് അമ്മ എന്നെ വിട്ടത്. ഒപ്പം ദേവേട്ടന്റെ പെങ്ങളുടെ bday പാർട്ടിക്ക് ഉള്ള ക്ഷണവും. ഞാൻ എല്ലാം സന്തോഷപൂർവ്വം സമ്മതിച്ചു.
കുറേ നാളുകൾക്ക് ശേഷം ഇത്രയും ഞാൻ സന്തോഷിച്ചമറ്റൊരു ദിവസം ഇല്ല. ഒരുതരത്തിൽ അയാൾ എന്റെ ജീവിതത്തിൽ വന്നതിന് ശേഷം മനസ്സ് അറിഞ്ഞു ഞാൻ ചിരിക്കുന്ന ഇന്ന് ആണ്. സത്യത്തിൽ ഇന്നത്തെ ദിവസം എന്റെ ജീവിതത്തിൽ ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന ഒരു ദിവസം ആവേണ്ടത് ആയിരുന്നു. ദേവേട്ടൻ വന്നത് കൊണ്ട് അത് ഉണ്ടായില്ല. എന്നെ കോളേജിന്റെ മുന്നിൽ ഇറക്കി ഇട്ട് ദേവേട്ടൻ പോയി.
” ഡീ നീ ഇത് എവിടെ പോയി കിടക്കുവായിരുന്നു. ഞാൻ എത്ര തവണ വിളിച്ചു എന്നോ നിനക്ക് ആണ് ഫോൺ ഒന്ന് എടുത്താൽ എന്താ.. ”
ഐഷു പെട്ടന്ന് ദേഷ്യത്തിൽ അതൊക്കെ പറഞ്ഞപ്പോ ഓരോന്ന് ആലോചിച്ചു വന്ന ഞാൻ ഒന്ന് ഞെട്ടി. അവളുടെ മിസ്സ് കാൾ ഞാൻ കണ്ടിരുന്നു, പിന്നെ വിളിക്കാം എന്ന് ഓർത്ത് ഫോൺ സൈലന്റ് ആക്കിയത് ആണ്. അവളോട് ഒരു സോറി പറഞ്ഞു എല്ലാം പിന്നെ പറയാം എന്നും പറഞ്ഞു ഞങ്ങൾ റിഹേഴ്സൽ നടക്കുന്ന ഇടത്തേക്ക് ചെന്നു. ഞാൻ ആ ദിവസം ഫുൾ ഹാപ്പി ആയിരുന്നു.
ദേവേട്ടനെ നന്ദേട്ടൻ അടിച്ചതും ഹോസ്പിറ്റലിൽ ആയതും ഒക്കെ ഞാൻ പിറ്റേ ദിവസം ആണ് അറിഞ്ഞത്, ഹോസ്പിറ്റലിൽ പോയി ദേവേട്ടനെ കാണണം എന്ന് ഉണ്ടായിരുന്നു, പക്ഷെ… ഞാൻ കാരണം ആണല്ലോ ദേവേട്ടന് ഈ അവസ്ഥ വന്നത് എന്ന ചിന്ത, ആ അമ്മയെ എങ്ങനെ ഫേസ് ചെയ്യും, എന്നൊക്കെ ഓർത്തപ്പോ പോവാൻ എനിക്ക് പറ്റിയില്ല. അതിനു ശേഷം ദേവേട്ടനെയോ അമ്മയെയോ കണ്ടിട്ടില്ല.
***
” എന്താണ് മോളെ, ഒരു അന്യപുരുഷനെ ഇങ്ങനെ മനസ്സിൽ ധ്യാനിച്ച് ഇരിക്കുന്നത് പതിവ്രത യായ ഒരു പെണ്ണിന് ചേർന്നത് അല്ല ” ഐഷു അത് പറഞ്ഞപ്പോഴാണ് ഞാൻ ദേവേട്ടനെ പറ്റിയുള്ള ഓർമ്മകളിൽ നിന്ന് പുറത്ത് വന്നത്. അവളുടെ പറച്ചിലും ഭാവവും കണ്ട് എനിക്ക് ചിരി വന്നു. അവളും ചിരിച്ചു
” അല്ല നിന്റെ കെട്ടിയോൻ എന്തിയെ?? ”
“അങ്ങേര് ആതുവും ആയിട്ട് സിനിമകാണാൻ പോയി ”
” എന്നിട്ട് നിന്നെ കൊണ്ട് പോയില്ലേ?? ”
” ഏതോ അനിമേഷൻ പടം ആണ്, പിന്നെ ഈ പനിയും വെച്ച് കൊണ്ട് ac ൽ ഇരിക്കാൻ എനിക്ക് ഒന്നും വയ്യ, അല്ലേൽ തന്നെ അയാളുടെ ഒപ്പം പോണത് തന്നെ ഇറിറ്റേറ്റിങ് ആണ് ” ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി.
” പിന്നെ പിന്നെ പോവാൻ പറ്റാത്തതിൽ ഉള്ള കുശുമ്പ് നിന്റെ മുഖത്ത് മൊത്തത്തിൽ ഉണ്ട് ” അവൾ അത് പറഞ്ഞു കളിയാക്കി ചിരിച്ചു അപ്പോഴേക്കും അമ്മ ചായയും കൊണ്ട് വന്നു. ഞങ്ങൾ ഓരോന്ന് പറഞ്ഞു കുറച്ച് നേരം കൂടി അവിടെ ഇരുന്നിട്ട് താഴേക്ക് ചെന്നു.
ഞങ്ങൾ താഴേക്കു ചെന്നപ്പോൾ അച്ഛൻ സോഫയിൽ ഇരിക്കുവാണ് അമ്മ അച്ഛന്റെ മടിയിൽ തല ചായ്ച്ച് കിടക്കുന്നു, എന്തൊക്കയോ പറഞ്ഞു കൊണ്ട് ചിരിക്കുന്നു അച്ഛൻ അമ്മയുടെ മുടിയിൽ വിരൽ ഓടിക്കുന്നു. ഇത്തിരി മുമ്പ് വരെ കീരിയും പാമ്പും പോലെ കടി കൂടിയ ടീം ആണ് ഇപ്പൊ അടയും ചക്കരയും പോലെ ഒട്ടിഇരിക്കുന്നു.
” അയ്യേ… ഞാൻ ഒന്നും കണ്ടില്ലേ.. ” ഐഷു അത് പറഞ്ഞപ്പോ അമ്മ ഒന്നും ഞെട്ടി അച്ഛന്റെ മടിയിൽ നിന്ന് എഴുന്നേറ്റു.
” നാണം ഇല്ലല്ലോ മക്കളിൽ ഒരുത്തിയെ കെട്ടിച്ച് വിട്ടു, ഒരാളെ കെട്ടിക്കാൻ ആയി, ഇപ്പോഴും പ്രേമിച്ചു നടക്കുന്നു ” ഐഷു
” പിന്നെ നിനക്ക് ഒക്കെ മാത്രം പ്രേമിച്ച മതിയോടി കാന്താരി?? ആതുനെ കൂടി ഒരുത്തന്റെ കയ്യിൽ ഏല്പിച്ചിട്ട് വേണം എനിക്കും ഇവൾക്കും ഒന്നും സ്വസ്ഥം ആയി പ്രണയിക്കാൻ ”
” ചീ.. ഈ മനുഷ്യൻ ” അച്ഛൻ അത് പറഞ്ഞപ്പോൾ അമ്മ അച്ഛന്റെ കയ്യിൽ ഒന്നും പിച്ചിയിട്ട് എഴുന്നേറ്റു. പാവം നല്ലത് പോലെ ചമ്മി, ഞങ്ങൾ മൂന്നുപേരും ചിരിച്ചു. ഐഷുവും അച്ഛനും നല്ല കമ്പനി ആണ്. ഫുഡും കഴിച്ചു കുറേ നേരം കൂടി അച്ഛനോട് ലാത്തി വെച്ചിട്ട് ആണ് ഐഷു പോയത്.
സിനിമയും കറക്കവും ഒക്കെ കഴിഞ്ഞു എന്റെ കെട്ടിയോനും പെങ്ങളും വന്നപ്പോ ഏകദേശം വൈകുന്നേരം ആയി. ആതു നല്ല ഹാപ്പി ആയിരുന്നു, പക്ഷെ പുള്ളിക്കാരന്റെ മുഖത്തു നല്ല വാട്ടം ഉണ്ട് എല്ലാരുടേം മുന്നിൽ ചിരിച്ചു കളിച് സംസാരിക്കുന്നുണ്ട് എങ്കിലും പുള്ളിയെ എന്തോ നല്ലത് പോലെ അലട്ടുന്നുണ്ട്. ആ മുഖത്തു നിന്ന് എനിക്ക് മനസ്സിലായി.
” ആതു തിയേറ്ററിൽ വെച്ച് എന്തേലും പ്രശ്നം ഉണ്ടായോ?? ” ആതുവിനെ തനിച് കിട്ടിയപ്പോ ഞാൻ അവളോട് ചോദിച്ചു.
” ഇല്ല, എന്താ ചേച്ചി?? ” ആതു വിന് അത്ഭുതം
” അല്ല നിങ്ങൾ പോയിട്ട് വന്നത് മുതൽ ശ്രദ്ധിക്കുന്നു, പുള്ളിയുടെ മുഖത്ത് ഒക്കെ എന്തോ ഒരു മാറ്റം, എന്തോ കാര്യമായി ഉള്ളിൽ വന്നു പെട്ടത് പോലെ ”
” ചേച്ചിക്ക് പ്രാന്ത് ആണ്, ഏട്ടന് എന്നാ മാറ്റം എനിക്ക് ഒന്നും തോന്നുന്നില്ലല്ലോ ” അവൾ അത് പറഞ്ഞു എന്നെ കളിയാക്കിയിട്ട് പോയി. ചെലപ്പോ എനിക്ക് തോന്നിയത് ആവും ഞാനും അത് വിട്ടു. രാത്രി ഒരു ഏഴര ഒക്കെ ആകാറായി ക്കാണും ഞാൻ റൂമിലേക്ക് ചെല്ലുമ്പോൾ പുള്ളി ആരോ ആയിട്ട് ഫോണിൽ സംസാരിക്കുകയാണ്.
” ഹാ ഡാ, എനിക്ക് ഉറപ്പ് ആണ്… കാഴ്ച്ചയിൽ ഒരു പതിനെട്ട് പത്തൊൻപത് വയസ്സ് ഒക്കെ തോന്നിക്കുന്ന ഒരു പെണ്ണ് ”
സംസാരിക്കുന്ന ടോണിൽ നിന്ന് അപ്പുറത്ത് നന്ദേട്ടൻ ആണെന്ന് തോന്നുന്നു, പുള്ളി എന്നെ കാണാത്തത് കൊണ്ടും ഏതോ ഒരു പെണ്ണിനെ പറ്റിയാണ് പറയുന്നത് എന്നത് കൊണ്ടും മിണ്ടാതെ നിന്ന് സംഭാഷണം ശ്രദ്ധിക്കാം എന്ന് വെച്ചു.
” എടാ നീ ഞാൻ പറയുന്നത് തെളിച്ചു കേൾക്കു….
ഹാ ഞാൻ പറഞ്ഞല്ലോ അത് അച്ഛൻ തന്നെ ആയിരുന്നു എനിക്ക് ഉറപ്പ് ആണ്…
ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടത് ആ. ഞാൻ ഇന്ന് ആതുവും ആയി ഇവിടെ മാളിലെ multiplex ൽ ഒരു സിനിമയ്ക്ക് പോയത് ആണ്..
നീ അതിൽ പിടിച്ചു തൂങ്ങാതെ ഞാൻ പറയുന്നത് കേൾക്ക്. സിനിമ കഴിഞ്ഞു McDonald’s ൽ കയറി ഫുഡ് ഓഡർ ചെയ്ത് ഇരിക്കുകയായിരുന്നു ഞങ്ങൾ. അന്നേരം ആണ് പുറത്ത് കൂടി അച്ഛൻ നടന്ന് പോവുന്നത് ഗ്ലാസിൽ കൂടി ഞാൻ കണ്ടത്, അച്ഛന്റെ കയ്യിൽ പിടിച്ചു തൂങ്ങി കൊണ്ട് ഒരു ആറോ ഏഴോ വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ ഉണ്ടായിരുന്നു, കൂടെ കയ്യിൽ കുറേ ഷോപ്പിംഗ് ബാഗ്സും ഒക്കെ പിടച്ച ഒരു പെൺകുട്ടി, ഒന്ന് രണ്ടു കിറ്റ് അച്ഛനും പിടിച്ചിട്ടുണ്ട്, മൂന് പേരും ഓരോന്ന് ഒക്കെ പറഞ്ഞു ചിരിച്ചും കളിചിച്ചും ഗെയിം സെക്ഷൻ നിൽ ഒക്കെ കറങ്ങി നടക്കുന്നു….
എനിക്കും ഒരു മിസ്സ്‌അണ്ടർസ്റ്റാന്ഡിങ് ആണെന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം പക്ഷെ.. ഞാൻ അച്ഛൻ തന്നെ ആണെന്ന് ഉറപ്പിക്കാൻ അവിടെ വെച്ച് അച്ഛനെ വിളിച്ചിരുന്നു എന്റെ കണ്മുന്നിൽ വെച്ച് ഫോൺ എടുത്തിട്ട് അച്ഛൻ പറയുകയാ ഏതോ മീറ്റിംഗ്ൽ ആണ് പിന്നെ വിളിക്കാൻ. ആതു വിനെ അവിടെ ഒറ്റക്ക് ഇരുത്തിയിട്ട് ആണ് പോന്നത് എന്നത് കൊണ്ട് ഞാൻ അതികനേരം അവിടെ നിന്ന് കറങ്ങിയില്ല…
ഹാ.. അത് തന്നെയാ എന്റെയും തീരുമാനം ഇപ്പൊ വേണ്ട സംഗതികൾ എന്താണ് എന്ന് വ്യക്തമായ ധാരണ വന്നതിന് ശേഷം അച്ഛനോട് നേരിട്ട് ചോദിക്കുന്ന കാര്യം ആലോചിച്ചമതി…
ഒരു കാര്യം ഉറപ്പാ.. ആ പെണ്ണിനെ ഞാൻ ആദ്യമായി അല്ല കാണുന്നത്, അവളുടെ മുഖം ഞാൻ ഇതിന് മുന്നേ എവിടെയോ കണ്ടിട്ട്, എപ്പോഴാണ് എന്ന് ഒന്നും ഓർമ്മ ഇല്ല പക്ഷെ ആ മുഖം… എനിക്ക് നല്ല പരിചയം ഉള്ള ഒന്ന് ആണ്.
എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം ഉണ്ട്, ആരതിയോട് എനിക്ക് ചിലപ്പോൾ വല്ലാത്ത ഒരു ഇറിറ്റേഷനും ദേഷ്യവും ഒക്കെ എനിക്ക് ചിലപ്പോ തോന്നാറുണ്ട്, അതിനേക്കാൾ പതിന് മടങ്ങു ദേഷ്യവും ഇറിറ്റേഷനും ഒക്കെ ആ പെണ്ണിന്റെ മുഖം കണ്ട ആ നിമിഷം തൊട്ട് എന്റെ ഉള്ളിൽ പുകയുകയാ. എന്തോ ആ പെണ്ണിനെ കൊല്ലാൻ ഉള്ള ഒരുതരം ത്വര ”
അപ്പൊ അതാണ് കാര്യം ആ പെണ്ണ് ആണ് പുള്ളിയെ അലട്ടിക്കൊണ്ട് ഇരിക്കുന്നത്. ആരായിരിക്കും ആ പെണ്ണ്?? അച്ഛനും ആയി ആ പെണ്ണിന്റെ കണക്ഷൻ എന്റെ ആയിരിക്കും, എന്റേം മനസമാധാനം പോയല്ലോ. പുള്ളി അവസാനം പറഞ്ഞ ആ വാചകം എന്നെ ചെറുതായി ഒന്ന് വേദനിപ്പിച്ചോ??? ആരതിയോട് ചിലപ്പോൾ ഒക്കെ തോന്നാറുള്ള ദേഷ്യം.
പുള്ളി പെട്ടന്ന് സംസാരിച്ചു കൊണ്ട് തിരിഞ്ഞു, ഞാൻ ഉടനെ റൂമിലേക്ക് കയറി അത് കൊണ്ട് ഞാൻ ഇപ്പൊ കയറി വന്നതേ ഉള്ളു എന്നാണ് പുള്ളി ഓർത്തത്
” നന്ദു, ഞാൻ പിന്നെ വിളിക്കാം ” എന്നും പറഞ്ഞ് പുള്ളി ഫോൺ കട്ട് ചെയ്തു.
” എന്താടി ” എന്നെ നോക്കി ഇത്തിരി കലിപ്പിൽ ചോദിച്ചു .
” എന്ത്?? ” ഞാനും അതേ ടോണിൽ തിരിച്ചു ചോദിച്ചു, പുള്ളി ദേഷ്യത്തിൽ എന്തോ പറയാൻ വന്നു എങ്കിലും അത് പറയാതെ വിഴുങ്ങി.
” നീ റെഡിയാവാൻ നോക്ക് നമ്മൾ ഇപ്പൊ ഇറങ്ങും ” എന്നോട് അത് പറഞ്ഞിട്ട് പുള്ളി പുറത്തേക്ക് പോയി. അന്നേരം ആണ് അയാൾ നല്ല ഉടുപ്പ് ഒക്കെ ധരിച്ചു റെഡി ആയി ആണ് നിൽക്കുന്നത് എന്ന് ഞാൻ ശ്രദ്ധിച്ചത്. എതിർത്തിട്ട് കാര്യം ഇല്ല എന്ന് അറിയാവുന്നത് കൊണ്ട് ഞാനും ഡോർ അടച്ചു ഡ്രസ്സ് മാറാൻ നോക്കി. അലമാരയിൽ ഉള്ള ഉടുപ്പ് ഒക്കെ വെറുതെ ഓടിച്ചു നോക്കിയപ്പോളാണ് ആ ഷർട്ട് എന്റെ കണ്ണിൽ പെട്ടത്, ദേവേട്ടൻ വാങ്ങി തന്ന ഷർട്ട്. അന്ന് ഇട്ടതിനു ശേഷം ആ ഷർട്ട് ഞാൻ പിന്നെ ഇട്ടിട്ടില്ല. അലമാരയിൽ സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു. എന്തോ അത് ഇടണം എന്ന് തോന്നി. ഒരു ജീൻസും ധരിച്ചു മുടി പോണിടെയിൽ സ്റ്റൈലിൽ കെട്ടി കണ്ണ് എഴുതി ഒരു പൊട്ടും കൂടി തൊട്ട് കണ്ണാടിയുടെ മുന്നിൽ ഒന്ന് തിരിഞ്ഞു കളിച്ചു. Hmm ഒരു ഭംഗി ഒക്കെ ഉണ്ട്.
ഞാൻ താഴേക്ക് ഇറങ്ങി ചെല്ലുമ്പോൾ പുള്ളി ആതുവുമായി എന്തോ സംസാരിച്ച് ഇരിക്കുകയാണ്. കൂട്ടത്തിൽ പടി ഇറങ്ങി വന്ന എന്നെ വെറുതെ ഒന്ന് പാളി നോക്കി. അത്രയും നേരം സംസാരിച്ചു കൊണ്ട് ഇരുന്ന അയാൾ ഒരു നിമിഷം സംസാരം നിർത്തി സർപ്രൈസ് ആയ ഭാവത്തിൽ എന്നെ നോക്കി. ഞങ്ങളുടെ കണ്ണുകൾ ഉടക്കി, എന്റെ ഹൃദയം ഒരുതവണ മിടിക്കാൻ മടിച്ചു. എന്തോ പോലെ ആയി ഞങ്ങൾ രണ്ടുപേരും പെട്ടന്ന് നോട്ടം മാറ്റി.
” ഏട്ടാ ഈ രാത്രി തന്നെ പോണോ?? നാളെ പോയാ പോരെ?? ” ആതു.
” മോളെ മാച്ച് ഉള്ള കാര്യം ഞാൻ പറഞ്ഞില്ലേ??, കോച്ചു വിളിച്ചിട്ടുണ്ടായിരുന്നു. നാളെ രാവിലെ തന്നെ ജിമ്മിൽ ഉണ്ടാവണം എന്നാണ് കോച്ഛ് പറഞ്ഞത്. ഞാൻ മാത്രം അല്ല വേറെയും പിള്ളേർ ഉണ്ട്, ചെല്ലാതെ ഇരുന്നാൽ ശരി ആവില്ല ” പുള്ളി അത് പറഞ്ഞപ്പോൾ അവൾ അടങ്ങി. ഫുഡ് കൂടി കഴിച്ചിട്ട് ഞങ്ങൾ ഇറങ്ങി. അമ്മക്ക് ഒക്കെ നല്ല വിഷമം ഉണ്ടായിരുന്നു എങ്കിലും പുറമെ കാണിച്ചില്ല.
യാത്ര ചെയ്യുന്നത് ഒക്കെ എനിക്ക് ഇഷ്ടം ഉള്ള കാര്യം ആണ്. പക്ഷെ ഈ മൊതലിന്റെ കൂടെ ഉള്ള യാത്ര അറുബോർ ആണ്. അത് കൊണ്ട് തന്നെ ഞാൻ എന്റെ ഫോൺ എടുത്തു കാൻഡിക്രഷ് കളിക്കാൻ തുടങ്ങി. ഗെയിം ന്റെ സൗണ്ട് പുള്ളിക്ക് പിടിക്കുന്നില്ലന്ന് ഇടക്ക് ഇടക്ക് അങ്ങേര് ഉണ്ടാക്കുന്നശബ്ദത്തിൽ നിന്ന് എനിക്ക് മനസ്സിലായി. ബട്ട് ഞാൻ മൈൻഡ് ചെയ്യാൻ നിന്നില്ല. പക്ഷെ കളി അധിക നേരം നീണ്ടു നിന്നില്ല. ബാറ്ററി ലോ ആയി പവർ സേവ് മോഡ് ഓൺ ആയി. ഞാൻ കാറിന്റെ ഡാഷ്ബോഡ് തുറന്ന് ഓരോന്ന് തപ്പാൻ തുടങ്ങി, ഞാൻ ഇത് എന്താ കാണിക്കുന്നത് എന്ന ഭാവത്തിൽ അമർഷത്തൊടെ എന്നെ നോക്കി ഞാൻ അതിന് വലിയ ഗൗരവം കൊടുത്തില്ല. കുറച്ച് നേരം തപ്പിയപ്പോ usb കേബിൾ കിട്ടി ഞാൻ അത് എടുത്തു കാറിന്റെ പോർട്ടിൽ കുത്തി ചാർജ്ന് ഇട്ടു.
നേരം വീണ്ടും ഇഴഞ്ഞു നീങ്ങി, ബോറിങ്…. കാഴ്ച കാണാം എന്ന് വെച്ചാൽ ഞങ്ങൾ ഒരു ഷോർട്ട് കട്ട് രോട് ആണ് പിടിച്ചിരിക്കുന്നത്. ചുറ്റും സ്ട്രീറ്റ് ലൈറ്റ് പോലും ഇല്ല. നല്ല ഇരുട്ട് ആണ് ഒന്നും കാണാൻ ഇല്ല… ഈ മനിഷ്യനോടെ വല്ലോം മിണ്ടീം പറഞ്ഞും ഇരിക്കാം എന്ന് വെച്ചാൽ അങ്ങേരുടെ ഭാവം കാണുമ്പോഴേ പേടി ആവും, ആതുവിനോടും അച്ചുവിനോടും എല്ലാം എന്ത് സോഫ്റ്റ് ആയി ആണ് പെരുമാറുന്നത്, എന്നോട് ആവുമ്പോ ചാടികടിക്കാൻ വരും മുരടൻ. ഞാൻ കാറിലെ മ്യൂസിക് പ്ലെ ചെയ്തു.
” ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാൻ അതിഗൂഢമെന്നുടെ ആരാമത്തിൽ
സ്വപ്നങ്ങൾ കണ്ടു, സ്വപ്നങ്ങൾ കണ്ടു നിനക്കുറങ്ങീടുവാന് പുഷ്പത്തിൻ തല്പമങ്ങ് ഞാൻ വിരിക്കാം
ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിര്ത്താം ഞാൻ ഒടുവിൽ നീയെത്തുമ്പോൾ ചൂടിക്കുവാൻ
മലർമണം മാഞ്ഞല്ലോ മറ്റുള്ളോർ പോയല്ലോ മലർ മണം മാഞ്ഞല്ലോ മറ്റുള്ളോർ പോയല്ലോ മമസഖീ, നീയെന്നു വന്നു ചേരും? ”
മ്യൂസിക് പ്ലെയർ നേരത്തെ പടി നിർത്തിയ ഇടത്ത് നിന്ന് പാടി തുടങ്ങി, ഒരു പുഷ്പം മാത്രം ദാസേട്ടന്റെ സോങ്. ഞാൻ അത്ഭുതത്തൊടെ അങ്ങേരെ ഒന്ന് നോക്കി. പെയിന്റിംഗ്, fighting, അനിമേഷൻ ഫാന്റസി മൂവീസ്, മെലോഡിയസ് സോങ്‌സ്, ഒരു സിങ്കും ഇല്ലാത്ത ഒരു കോംബോ. ഇങ്ങേരുടെ സ്വഭാവം പോലെ തന്നെ total weird. എന്റെ നോട്ടം പുള്ളിക്ക് പിടിചിച്ചില്ല പുള്ളി അത് ഓഫ് അക്കി. അത് എനിക്ക് ദെഹിച്ചില്ല. ഞാൻ വീണ്ടും ഓൺ ചെയ്തു.
” മനതാരിൽ മാരിക്കാർ
മൂടിക്കഴിഞ്ഞല്ലോ
മമസഖീ, നീയെന്നു വന്നുചേരും? മനതാരിൽ മാരിക്കാർ
മൂടിക്കഴിഞ്ഞല്ലോ മമസഖീ, നീയെന്നു വന്നുചേരും?
ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ ഒടുവില് നീയെത്തുമ്പോൾ ചൂടിക്കുവാൻ ”
പുള്ളി വീണ്ടും ഓഫ് ചെയ്തു, ഞാൻ വീണ്ടും ഓൺ ചെയ്യാൻ പോയി എങ്കിലും അതിൽ തൊട്ടാൽ എന്റെ വിരൽ കുത്തി ഒടിക്കും എന്ന് പറയുമ്പോലെ ഉള്ള അയാളുടെ നോട്ടം കണ്ടപ്പോ വേണ്ടന്ന് വെച്ചു. പേടിച്ചിട്ട് അല്ല അങ്ങേര് അതും ചെയ്യാൻ മടിക്കില്ല എന്ന് അറിയാവുന്ന കൊണ്ട് ആ. എന്തിനാ വെറുതെ…
” ഇയാളുടെ കൂടെ പോവുന്നതിലും നല്ലത് നടന്ന് പോവുന്നത് ആ മുരടൻ ”
പെട്ടന്ന് കാർ സഡൻ സ്റ്റോപ്പ് ഇട്ടത് പോലെ നിന്നു, സീറ്റ് ബെൽറ്റ് ഇട്ടിരുന്നകൊണ്ട് എന്റെ മുഖം ചെന്ന് ഡാഷ്ബോഡിൽ ഇടിച്ചില്ല. ഞാൻ അങ്ങേരെ ഒന്ന് നോക്കി .
” എന്നാ നീ നടന്ന് പോയാ മതിയെടി… ഇറങ്ങെഡി.. ” പുള്ളി അലറിയപ്പോൾ ആണ് എപ്പോഴത്തെയും പോലെ എന്റെ ആത്മഗതം ഇത്തവണയും ഉച്ചത്തിൽ ആയിരുന്നു എന്ന് എനിക്ക് മനസ്സിലായത്.
” ഫൈൻ ” എന്നും പറഞ്ഞ് കാറിൽ നിന്ന് ഇറങ്ങി ഞാൻ ആ ഡോർ വലിച്ച് അടച്ചു. പുള്ളി ഒന്നും നോക്കാതെ വിട്ട് അടിച്ചങ്ങു പോയി. ദേഷ്യത്തിൽ ആയിരുന്ന കൊണ്ട് അങ്ങേര് പോയപ്പോൾ ആദ്യം ഒന്നും എനിക്ക് ഒന്നും തോന്നിയില്ല പോണേൽ പോട്ടെ എന്ന ഭാവം ആയിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ആണ് ചെയ്തത് വലിയ മണ്ടത്തരം ആയിരുന്നു എന്ന് മനസ്സിലായത്.
ഇത് ഒരു കട്ട് റോഡ് ആണ്, അധികം ആൾ താമസം ഇല്ലാത്ത ഏരിയ. മിക്കവാറും ചരക്ക് ലോറികളും മറ്റും പോവുന്ന റൂട്ട് ആണ്. വേറെ വണ്ടികൾ അങ്ങനെ പോവാറില്ല. ഇവിടെ കൂടി ആകെ രണ്ടു ബസോ മറ്റോ ഓടുന്നുള്ളു അത് ആണേൽ ഏഴു മണിക്ക് നിൽക്കും. ഇപ്പൊ തന്നെ എട്ട് അര കഴിഞ്ഞു. രാത്രി ആണ്, മെയിൻ റോഡ് എത്തണം എങ്കിൽ ഇനിയും ഒരു രണ്ട് അര കിലോമീറ്ററോളം പോണം. എന്റെ കയ്യിൽ ആണേൽ ഒരു അമ്പത് രൂപ തികച്ച് എടുക്കാൻ ഇല്ല. ആരെങ്കിലും വിളിക്കാം എന്ന് വെച്ചാൽ ഫോൺ ആണേൽ ഞാൻ ആ കാറിൽ കുത്തി ഇട്ടു. ചാടി ഇറങ്ങിയപ്പോൾ അത് എടുക്കാൻ വിട്ടു. മൊത്തത്തിൽ പറഞ്ഞാൽ നല്ലത് പോലെ പെട്ടു, രാത്രി തനിച്ചു ഇങ്ങനെ നിന്നാൽ.. തണുപ്പിന്റെ ഒപ്പം ഭയവും എന്നിൽ അരിച്ചു കയറി. ദുഷ്ടൻ കാലൻ കണ്ണിൽ ചോര ഇല്ലാത്തവൻ, ഭാര്യ എന്നത് പോട്ടെ ഒരു പെണ്ണ് എന്ന പരിഗണ പോലും തരാതെ ഈ രാത്രി എന്നെ ഇറക്കി വിട്ടിട്ട് പോയില്ലേ.. അങ്ങേരെ ചീത്ത പറഞ്ഞ് കൊണ്ട്, പുള്ളി തിരികെ വരും എന്ന പ്രതീക്ഷയിൽ ഞാൻ റോഡ് സൈഡിൽ അങ്ങനെ നിന്നു.
പെട്ടന്ന് കാറി കൂവി കൊണ്ട് ഒരു സെറ്റ് ചെറുപ്പക്കാർ രണ്ടു മൂന് ബൈക്കിൽ പാഞ്ഞ് അങ്ങ് പോയി. അവന്മാരുടെ പോക്കും മറ്റും കണ്ടപ്പോഴേ റോങ് ടീം ആണെന്ന് മനസ്സിലായി. ഭാഗ്യതിന് എന്നെ കണ്ടില്ല എന്ന് തോന്നുന്നു. എന്തായാലും അതോടെ എന്നിൽ ഉണ്ടായിരുന്ന ഭയത്തിന്റെ അളവ് കൂടി. അവന്മാർ പോയ തൊട്ട് പുറകെ മറ്റൊരു വണ്ടിയുടെ വെട്ടം അടിച്ചു തിരിഞ്ഞു നോക്കിയപ്പോൾ ഒരു ഫസിനോ ആണ്. ഹെൽമെറ്റിന് പുറത്തേക്ക് പാറി കളിക്കുന്ന മുടി കണ്ടപ്പോൾ ഒരു പെണ്ണ് ആണെന്ന് മനസിലായി. ആശ്വാസത്തോടെ ഞാൻ കൈ കാണിച്ചു. മെയിൻ റോഡിൽ എത്തിയാൽ തൊട്ട് പറ്റെ യാ ബസ് സ്റ്റാൻഡ് അവിടെ നിന്ന് സേഫ് ആയിപുള്ളിയുടെ വീട്ടിൽ എത്താം. വണ്ടി നിർത്തി ഹെൽമെറ്റ് ഊരിയപ്പോൾ ആണ് പറ്റിയ അക്കിടി മനസ്സിലായത്, അത് ഒരു ആണ് ആയിരുന്നു.
” എന്തേയ്?? ” ഒരു വഷളൻ ചിരിയോടെ അവൻ ചോദിച്ചു.
” സോറി, എന്റെ കൂട്ടുകാരി ഇപ്പൊ വരും ഫസിനോ കണ്ടപ്പോ അവൾ ആണെന്ന് ഓർത്ത് കൈ കാണിച്ചതാ സോറി.. ” ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവൻ ഇരുത്തി എന്നെ ഒന്ന് നോക്കി പിന്നെ ഒന്ന് ചിരിച്ചിട്ട് വണ്ടി എടുത്തു. കുറച്ച് അപ്പുറത്തേക്ക് മാറ്റി വണ്ടി ഒതുക്കി നിർത്തി. ഇറങ്ങിയിട്ട് അവൻ എന്നെ നോക്കി കൊണ്ട് വെറുതെ വീലിലും മറ്റും തട്ടുകേം മുട്ടുകേം ചെയ്തു. പിന്നെ ഫോൺ എടുത്തു ആരെയോ വിളിച്ചു ഇടക്ക് ഇടക്ക് എന്നെ നോക്കുന്നുണ്ട്. സംഗതി പന്തി അല്ലന്ന് തോന്നിയത് കൊണ്ട് രണ്ടും കല്പ്പിച്ചു മുന്നോട്ട് നടക്കാം എന്ന് വെച്ചു, ഇവിടെ ഒന്നും ആൾത്താമസം പോലും ഇല്ലാത്ത ഏരിയ ആണ്. കുറച്ച് നടന്ന് കഴിഞ്ഞാൽ ഒരു പാലം ഉണ്ട് അത് കടന്ന് അപ്പുറത്ത് എത്തി ഒരു അഞ്ചു മിനിറ്റ് നടന്നാൽ ഒരു തട്ടുകട ഉണ്ട്, അത് അച്ഛന്റെ ഒരു പരിചയക്കാരന്റെ ആണ് അവിടെ എത്തി പെട്ടാൽ രെക്ഷ പെട്ടു. ഞാൻ അവനെ മൈൻഡ് ചെയ്യാതെ അവനെ കടന്ന് പോയി, കുറച്ചു ചെന്ന് കഴിഞ്ഞു ഞാൻ ഒന്ന് തിരിഞ്ഞു നോക്കി ഭാഗ്യം അവൻ അവിടെ തന്നെ നിന്ന് ഫോൺ ചെയ്യുകയാണ് എന്റെ പുറകെ വരാൻ ഉദ്ദേശം ഒന്നുമില്ലന്ന് തോന്നുന്നു. എന്നാലും എന്നെ തന്നെ നോക്കി ആണ് അവൻ നിൽക്കുന്നത്. നടന്നു നടന്ന് പാലത്തിന്റെ അടുത്ത് എത്തിയപ്പോൾ ആണ് എന്റെ നെഞ്ച് വീണ്ടും ഒന്ന് ഇടിച്ചത്. നേരത്തെ കണ്ട ഗാങ്, അവർ എല്ലാം ആരെയോ കാത്ത് എന്ന പോലെ അവിടെ നിൽക്കുന്നു. രണ്ടും കല്പ്പിച്ചു ഞാൻ അവന്മരെ കടന്ന് പാലം കയറി. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ നേരത്തെ കണ്ടവനും വന്ന് അവരുടെ അടുത്ത് കൂടി. അവൻ വന്നതോടെ ബാക്കി ഉള്ളവർ എല്ലാം അവരവരുടെ ബൈക്കിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു, ഭാഗ്യം പോവാൻ ഉള്ള ഉദ്ദേശം ആണെന്ന് തോന്നുന്നു. പക്ഷെ എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് അവന്മാർ വണ്ടി എന്റെ തൊട്ടു പറ്റെ കൊണ്ട് വന്നു സ്ലോ അക്കി. ഞാൻ നടക്കുന്ന സ്പീഡിൽ എന്റെ ഒപ്പം ആണ് അവന്മാർ വണ്ടി ഓടിച്ചത്. എന്നിൽ ഭയം അരിച്ചു കയറി, ഞാൻ നടപ്പിന്റെ വേഗത്ത കൂട്ടി.
” കൂട്ടുകാരി ഇതേ വരെ വന്നില്ലേ? ” ആദ്യം കണ്ടവൻ ആണ്. ഞാൻ ഒന്നും മിണ്ടാതെ നടന്നു.
” ഇന്ന് ഞങ്ങൾ ലിഫ്റ്റ് തരാന്നേ ” കൂട്ടത്തിൽ ഉള്ള മറ്റൊരുത്തൻ. നടപ്പിന്റെ വേഗം കൂട്ടിയത് അല്ലാതെ ഞാൻ പ്രതികരിച്ചില്ല.
” അതെന്താ നിന്റെ വായിൽ നാക്ക് ഇല്ലേടി ” എന്നും പറഞ്ഞ് കൊണ്ട് ഒരുത്തൻ വണ്ടി നിർത്തി ഞാൻ നടന്നിരുന്ന പാലത്തിന്റെ ഫുഡ്പാത്തി ലേക്ക് കയറി, എന്റെ വഴി തടഞ്ഞു. ഞാൻ വഴി മാറി പോവാൻ തുടങ്ങിയപ്പോഴേക്കും എല്ലാരും എന്റെ വട്ടം കൂടി ഇരുന്നു. എന്ത് ചെയ്യും എന്ന് അറിയാതെ ഞാൻ ഭയന്നു വിറച്ചു. പെട്ടന്ന് ഒരു വണ്ടിയുടെ വെട്ടം അടിച്ചു പുള്ളി ആവും എന്ന പ്രതീക്ഷയിൽ ഞാൻ തിരിഞ്ഞു നോക്കി. പക്ഷെ പുള്ളിയുടെ വണ്ടി ആയിരുന്നില്ല മറ്റൊരു കാർ ആയിരുന്നു.
” help me please ” ഞാൻ ആ വണ്ടിയിലേക്ക് നോക്കി അലറി. അവന്മാർക്ക് വലിയ കൂസൽ ഇല്ല. പക്ഷെ ആ കാറുകാരൻ നിർത്താതെ പോയി.
” കഴിഞ്ഞോ??, നിന്നെ സഹായിക്കാൻ ആരും വരില്ല സൊ ആ ശ്രെമം അങ്ങ് ഉപേക്ഷിച്ചേക്ക്. നീ സഹകരിച്ചാൽ നിനക്കും സുഖം ഞങ്ങൾക്കും സുഖം, സഹകരിച്ചില്ലേൽ ഞങ്ങക്ക് മാത്രം കൂടുതൽ സുഖം, ഈ വേട്ടയാടി തിന്നുന്നതിനു ഒരു പ്രതേക രുചി ആ, ഏത് ” ഒരു ചിരിയോടെ ഒരുത്തൻ പറഞ്ഞു. അത് കേട്ടതോടെ എന്റെ നല്ല ജീവൻ പാതി പോയി.
” ഇന്ന് ഒരു രാത്രി ഞങ്ങളുടെ കൂടെ കൂടിയാൽ നാളെ കയ്യ് നിറയെ ക്യാഷുമായി നിനക്ക് പോവാം ഇല്ലേൽ നാളത്തെ പത്രത്തിൽ പുതിയ ഒരു ഇരയുടെ പേര് ആവാം എന്ത് പറയുന്നു ” ആദ്യം കണ്ടവൻ ആണ് അത് പറഞ്ഞത്. ഞാൻ പേടിയോടെ അവരെ എല്ലാം നോക്കി പുറകിലേക്ക് നടന്നു. ഞാൻ പാലത്തിന്റെ കൈ വരിയിൽ തട്ടി നിന്നു. ഞാൻ താഴേക്ക് നോക്കി. ശാന്തമായി ഒഴുകുന്ന കായൽ. നല്ല ആഴം ഉള്ള കായൽ ആണെന്ന് ആണ് കേട്ടിട്ടുള്ളത്, എനിക്ക് നീന്താൻ ഒക്കെ അറിയാം പക്ഷെ ഇത്രയും ഉയരത്തിൽ നിന്ന് ഒക്കെ…
” അടുത്തേക്ക് വരരുത്, ഞാൻ ചാടും ” എന്റെ അടുത്തേക്ക് വരാൻ നോക്കിയ ഒരുത്തനോടായി ഞാൻ അലറി. പക്ഷെ അവന്മാർ വലിയ ഭാവവത്യാസം ഇല്ല. പുച്ഛത്തോടെ എന്റെ അടുത്തേക്ക് നടന്ന് അടുത്തു.
ഇവന്മാരിൽ ആരെകിലും എന്റെ ദേഹത്തു തൊടുന്നതിനേക്കാൾ നല്ലത് ഞാൻ ചാവുന്നത് ആ. ഞാൻ രണ്ടും കല്പ്പിച്ചു ആ കൈവരിയിലേക്ക് കയറി ഇരുന്നു.
തുടരും…
( ഇത്രയും വൈകിയതിനും അപ്ഡേറ്റ് ഒന്നും തരാൻ പറ്റാഞ്ഞതിലും എല്ലാരോടും ഞാൻ ക്ഷമ ചോദിക്കുന്നു
I’m so sorry 🥺
മനപ്പൂർവ്വം അല്ല നല്ല തിരക്കുകളും മറ്റും ആയിരുന്നു മൈൻഡ് മാറ്റാൻ തുടങ്ങി വെച്ച പരുപാടികളിൽ വല്ലാതെ അങ്ങ് മുഴുകി പ്പോയി
ആരും പിണക്കം ഒന്നും വിചാരിക്കരുത്. ഇപ്പോഴും തിരക്കുകൾ ഒഴിഞ്ഞിട്ടില്ല സമയം ഒപ്പിച് എഴുതിയത് ആണ്,നിങ്ങൾ പ്രതീക്ഷിച്ചിരുന്നത് കിട്ടിയില്ലാ എന്ന് അറിയാം എങ്കിലും അഭിപ്രായം രേഖപ്പെടുത്തും എന്ന വിശ്വാസത്തോടെ Arrow 💛 )
Comments:
No comments!
Please sign up or log in to post a comment!