ഒരു സമയ യാത്ര
അവൻ ചെറുതായി ഒന്ന് ശ്വാസം എടുത്തതിനുശേഷം ഒരു ചെറു പുഞ്ചിരിയോടെ അവളോട് പറഞ്ഞു. “ഹോ ആ നശിച്ച സ്വപ്നം അശ്വദ്ധാത്മാവീന്റെ ശാപം പോലെ അത് എന്നെയും കൊണ്ടേ പോകൂ എന്ന് തോന്നുന്നു”. അവന്റെ തോളിൽ കൈവെച്ചു കാർത്തിക പറഞ്ഞു “ഇതെല്ലാം മറക്കാൻ ശ്രമിക്കുക”.
“അതു തന്നെയാണ് ഞാനും ശ്രമിക്കുന്നത് പക്ഷേ എന്നെക്കൊണ്ട് സാധിക്കില്ല” അവൻ പറഞ്ഞു. ഒരുപക്ഷേ എന്റെ കടന്നു പോയ ജീവിതത്തിൽ തൃപ്തികരമല്ലാത്ത മനസ്സ് വീണ്ടും ആഗ്രഹിക്കുന്നത് കൊണ്ടാവാം ഒന്നും കൂടി അങ്ങോട്ട് തിരിച്ചു പോകാൻ.അങ്ങോട്ട് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ത് രസമായിരിക്കും നഷ്ടപ്പെട്ടു പോയി എന്ന് കരുതുന്ന അനുഭവങ്ങളെല്ലാം തിരിച്ചുപിടിക്കാം ആയിരുന്നു”.
കാർത്തിക: ശരിയാണ് ജീവിതത്തിൽ നഷ്ടപ്പെട്ട പോയതെല്ലാം തിരിച്ചു പിടിക്കാൻ കഴിയും എന്നിരുന്നുവെങ്കിൽ ജീവിതം എത്ര രസകരമായ ഒന്നായിരുന്നുനേനെ
അവൾ വീണ്ടും തുടർന്നു.
ആകാശ് താൻ എന്താണ് കല്യാണം കഴിക്കാത്തത് ഒരു പക്ഷേ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയതു കൊണ്ടാവാം തന്നെ ഇത്തരത്തിലുള്ള ചിന്തകൾ വേട്ടയാടുന്നതും നിരവധി പ്രാവശ്യം അസ്വസ്ഥമാക്കുന്നതും ഞാൻ പറയുന്നത് ശരിയാണെന്ന് താങ്കൾക്കു ഒരിക്കൽ പോലും തോന്നിയിട്ടില്ലേ?. ഒരിക്കൽ കൂടി മനസ്സിൽ സ്വയം ശപിച്ചുകൊണ്ട് ആകാശ് പറഞ്ഞു. “അതൊന്നും ഞാൻ ഇപ്പോൾ ചിന്തിക്കാൻ ആഗ്രഹിക്കുന്നില്ല ഒരുപക്ഷേ അന്ന് ഇതിനെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ ഇപ്പോൾ എനിക്ക് വിഷമിക്കേണ്ടി വരില്ലായിരുന്നു”.
കാർത്തിക: ആകാശ് ഞാൻ താങ്കളെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല.
ആകാശ് : ഉവ്വ് എനിക്ക് മനസ്സിലായി എന്റെ അവസ്ഥക്കു ഞാൻ തന്നെയാണ് കാരണം എന്ന് ഞാൻ എന്നെ സ്വയമേ ഓർമപ്പെടുത്തി ഉള്ളൂ.
സമയം ഏറെ വൈകിയിരുന്നു ചായകുടി കഴിഞ്ഞ് സൗഹൃദ സംഭാഷണത്തിനിടയിൽ അവരിരുവരും മടങ്ങി
തന്റെ റൂമിൽ മടങ്ങിയെത്തിയ തന്റെ റൂമിൽ മടങ്ങിയെത്തിയ ആകാശ് സുര കാർത്തിക പറഞ്ഞതിനെ കുറിച്ച് കൂടുതൽ ചിന്തിച്ചു അതെ അവൾ പറഞ്ഞത് ശരിയാണ് ജീവിതത്തിൽ ആകെ സ്വന്തം എന്നു പറയാനുളളത്ത് വീട്ടുകാരും പിന്നെ കുറച്ചു സുഹൃത്തുക്കൾ മാത്രം മതി എന്നെ തന്റെ ചിന്തകൾക്ക് മാറ്റം വരുവാൻ കാരണം കാർത്തികയാണ് എന്ന് അവനു ബോധ്യമായി. അവൻ അവൾ പറഞ്ഞ കാര്യങ്ങൾ മനസ്സിലിട്ട് ആലോചിച്ചു കൊണ്ടിരുന്നു. അപ്പോഴായിരുന്നു പെട്ടെന്നു ഫോൺ അടിച്ചത്. വേറെ ആരും ഇല്ലായിരുന്നു അവന്റെ ചങ്ങാതി മാരിൽ ഒരാളായ ഹരി ആയിരുന്നു. “എന്തൊക്കെയുണ്ട് വിശേഷം സുഖം തന്നെ അല്ലെ”.
അതേടാ സുഖത്തിൽ ഒന്നും ഒരു കുറവുമില്ല.
കുറച്ചു വർക്ക് കംപ്ലീറ്റ് ആക്കി തീർക്കുകയായിരുന്നു. അപ്പോഴാണ് താൻ ഓൺലൈനിൽ.. അപ്പോൾ മെസ്സേജ് അയച്ചു.
ഹോ എന്തായാലും വർക്ക് നടക്കട്ടെ ശരിയെന്നാ നാളെ കാണാം. ഇത്രയും പറഞ്ഞു കൊണ്ട് അവൻ ഫോൺ വെച്ചു. അങ്ങനെ രാത്രി ഉറക്കമില്ലായ്മ പരിഹരിക്കുന്നതിനുവേണ്ടി അവനു സ്ലീപ്പിങ് പിൽസിനെ ആശ്രയിക്കേണ്ടിവന്നു.. നന്നായി ഉറങ്ങി അതുകൊണ്ട് തലേദിവസം ബുദ്ധിമുട്ടുമില്ലാതെ ഓഫീസിലേക്ക് പോകുവാൻ അവനു കഴിഞ്ഞു… പക്ഷേ അന്ന് സീനിയർ സയന്റിസ്റ്റ്കളും കാർത്തിക അടക്കംമുള്ള അസിസ്റ്റന്റമാരും എന്തോ വലിയ ദൗത്യത്തിൽ ഏർപ്പെട്ടിരുന്നു അവർക്കു കൂടുതൽ സാമഗ്രികൾ ആവശ്യം ആയതിനാൽ. അത് എത്തിച്ചു കൊടുക്കുന്നത് ആകാശിന്റ ജോലി അയീരുന്നു… അതിനിടയിൽ കാർത്തികയെ കണ്ടുഎങ്കിൽ പോലും അവളുമായി സംസാരിക്കാനോ ഒന്നും ആകാശിന് സാധിച്ചില്ല. അല്ല അവളും ഒന്നും പറഞ്ഞുവന്നില്ല. മാത്രംഅല്ല സൗഹൃദം പങ്കുവയ്ക്കുന്ന സായാഹ്നങ്ങൾ. അവളോടൊത്തു ചായ കുടിച്ചു കൊണ്ടുള്ള സംഭാഷണം ഇത് എല്ലാം അവനു നഷ്ടമായീ കൊണ്ടിരുന്നു.. “പാവം അവളുടേ ജോലി തീരക്കുകൊണ്ടാകും ഇങ്ങനെയോക്കെ” എന്നു പറഞ്ഞു അവൻ സ്വയം ആശ്വസിച്ചു. അവൻ ജോലി കഴിഞ്ഞ് പോകുമ്പോഴും അവൾ മറ്റുള്ളവരോടൊപ്പം എന്തോ കാര്യമായി ലാബിൽ ജോലി ചെയ്തു കൊണ്ടിരുന്നു.എന്നാൽ ഒരു മാസം ഇങ്ങനെ തന്നെ പോയി. ഇടക്ക് എപ്പോളോ അവൻ അവൾക്ക് മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു എന്നാൽ അതുപോലും അവൾ എടുത്തു നോക്കിയിട്ടില്ല. അവന്റെ മനസ്സ് വീണ്ടും അസ്വസ്ഥമായി അവൾ എന്നെ മറന്നു കാണുമോ “ഏയ് ഇല്ല ജോലിത്തിരക്ക് കൊണ്ടാവും” അല്ലെങ്കിലും ഈ ശാസ്ത്രജ്ഞൻ എല്ലാവരും ഇങ്ങനെയാണ്. കൂടുതൽ സമയം പരീക്ഷണങ്ങളിൽ മുഴുകി ഇരിക്കുന്നു എന്നാലും ഒരു അസിസ്റ്റന്റ് ഇവൾ ഇത്രനേരം ലാബിൽ അത് എന്തുകൊണ്ട്. ഹാ എല്ലാം പണ്ടത്തെ പോലെ ആകുമായീരിക്കും അവന്റെ ആ മങ്ങിയ ജീവിതത്തിൽ നിറം പകർന്നിരുന്നത് കാർത്തികയും.
പിറ്റേന്ന് ഓഫീസിൽ എത്തിയ ആകാശിനെ അത്ഭുത പെടുതുന്നത് പോലെ അയീരുന്നു അവിടെ ഉള്ള വരുടെ പെരുമാറ്റം. 2 മാസത്തെ ആ തിരക്കുള്ള കഠിന പരിശ്രമത്തിൽ നിന്ന് അവർ മുക്തരായി കാണപ്പെട്ടിരുന്നു. എന്തിനു വേണ്ടി ആയിരിക്കും ഇതെല്ലാം. എന്തായാലും എന്തോ ഗൗരവമേറിയ വിഷയമാണ്……. പൊതുവേ ലാബിൽ നടക്കുന്ന പരീക്ഷണ വിഷയങ്ങളെക്കുറിച്ച് സയൻറിസ്റ്റ്കൾ മറ്റാരും ആയി ചർച്ച ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ ആകാശിന് അതിനെക്കുറിച്ച് കൂടുതൽ അറിയണം എന്നുണ്ടായിരുന്നു കാർത്തിക മൂലമാണ് തനിക്ക് അതിനെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നത് എന്നാൽ വെറുമൊരു അസിസ്റ്റന്റ് സയറ്റിസ്റ്റ് ആയ അവൾക്ക് അതിനെക്കുറിച്ച് കൂടുതലൊന്നും അറിയാനിട ഉണ്ടാവില്ല ഹ എന്തിരുന്നാലും അവളോട് ചോദിക്കാം.. അവൻ സ്വയമേ തന്നെ പറഞ്ഞു.. അപ്പോൾ അത് ആരോ തന്റെ ഓഫീസ് റൂമിലെ വാതിലിൽ മുട്ടുന്നു. “മെയ് ഐ കം ഇൻ സാർ”. അത് അവളായിരുന്നു കാർത്തിക. സാർ എന്നോ കാർത്തിക “എടോ താൻ എന്നെ കളിയാക്കിയതാണോ.? ഞാൻ അറിഞ്ഞിടത്തോളം ഒരു അസിസ്റ്റന്റ് സയൻറ്റിസ്റ്റ് അവരെ സഹായിക്കുവാൻ വേണ്ടി ഗവൺമെന്റ് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥനെ സാർ എന്ന് വിളിച്ചു ബഹുമാനിക്കണം എന്ന നിയമം ഞാൻ എവിടെയും കേട്ടിട്ടില്ല, ഒരു ചെറിയ ഗൗരവമേറിയ ഭാവത്തിൽ അവൻ പറഞ്ഞു. “എന്നോട് ക്ഷമിക്കൂ ഒരു ചെറുപുഞ്ചിരിയോടെ കാർത്തിക പറഞ്ഞു”. “ക്ഷമിക്കാൻ മാത്രമുള്ള തെറ്റൊന്നും താൻ ചെയ്തിട്ടില്ല എന്നാണ് ഞാൻ വിചാരിക്കുന്നത് ഓഹോ. വലിയ ഗൗരവത്തിൽ ആണെന്ന് തോന്നുന്നു”. അതിന്? അവൻ അതേ സ്വരത്തിൽ തന്നെ വീണ്ടും. ഹോ ഞാനായിട്ട് ഇനി ദേഷ്യം പിടിപ്പിക്കുന്നില്ല രണ്ടുമാസത്തെ തിരക്കിനിടയിൽ ഇപ്പോഴാണ് ഒന്ന് ഫ്രീ ആയത്. ഹാ പിന്നെ ഇന്ന് വൈകുന്നേരം പോകുമ്പോൾ ഞാനും ഉണ്ടാവും ഇതു പറയാൻ ഞാൻ വന്നത് അവളുടെ ഈ വാക്കുകൾ അവനെ വല്ലാതെ സന്തോഷപെടുത്തി അതെ എല്ലാം വീണ്ടും പഴയ പോലെ ആയി അപ്പോൾ അവന്റെ ആത്മാവിനൊരു പകുതി ആശ്വാസം തോന്നി.
സമയം വൈകുന്നേരം ആയി ജോലി സമയം കഴിഞ്ഞ് എല്ലാവരും പോയിരുന്നു അവന്റെ വരവും പ്രതീക്ഷിച്ച് കാർത്തിക ഓഫീസിന് പുറത്തു നിൽപ്പുണ്ടായിരുന്നു. ഒട്ടും വൈകാതെ തന്നെ അവൻ വന്നു പഴയതുപോലെതന്നെ അടുത്തുള്ള റസ്റ്റോറന്റ്ൽ ചായകുടിയും വിശേഷം പങ്കുവെക്കുകയും ചെയ്തു. കാർത്തിക ചോദിച്ചു “ആകാശ് എന്താണ് ഒന്നും മിണ്ടാത്തത് രണ്ടുമാസമായി മിണ്ടാതിരുന്ന കൊണ്ട് ടച്ച് വിട്ടു പോയോ അതോ തന്നോട് മിണ്ടാതിരുന്നതിന് എനിക്കുള്ള പണിഷ്മെന്റ് ആണോ.
ആകാശ് : ഏയ് അതൊന്നുമല്ല ഞാൻ ആലോചിക്കുകയായിരുന്നു. നിങ്ങളുടെ ലാബിൽ വളരെ ഗൗരവമേറിയ പരീക്ഷണങ്ങൾ നടക്കുന്നു അതെന്താണ്? എന്തിനുവേണ്ടിയാണ്? ഒന്നും എനിക്ക് മനസ്സിലാകുന്നില്ല എന്റെ ജോലി ആവശ്യമായ സാധനങ്ങൾ എത്തിച്ചു കൊടുക്കുക എന്നതാണ് അതിനൊപ്പം ഇതെല്ലാം നിങ്ങളോട് ചോദിക്കാമോ എന്നെനിക്കറിയില്ല എന്നാലും അത് എന്താണെന്ന് അറിയാൻ ഒരു ആകാംക്ഷ.
അപ്പോൾ അവൾ പറഞ്ഞു ഇതൊന്നും പുറത്ത് പറയാൻ പാടില്ല എന്നാണ് ഞങ്ങൾക്ക് കിട്ടിയ നിർദ്ദേശം എന്നാലും തന്നോട് ആയതുകൊണ്ട് ഞാൻ പറഞ്ഞേക്കാം ഇനി അതോർത്ത് വെറുതെ ഇല്ലാത്ത ടെൻഷൻ വരുത്തി വെക്കണ്ട.
അവൻ ചെറുതായി ഒരു പുഞ്ചിരിയോടെ അവളെ നോക്കിയതിനു ശേഷം പറഞ്ഞു “ഹും ടെൻഷനോ എനിക്കോ. എന്റെ കൂടെ താൻ ഉള്ളപ്പോൾ. തന്നോട് സംസാരിക്കുമ്പോൾ ടെൻഷൻ അതൊന്നും എന്നെ ബാധികുകഇല്ലാ. സത്യം പറഞ്ഞാൽ തന്നോട് സംസാരിക്കുമ്പോഴാണ് ഇത്തിരി സമാധാനം കിട്ടുന്നത്. അവൻ ആ പറഞ്ഞത് അവളെ വല്ലാതെ സ്വാധീനിച്ചു അവനോടുള്ള ഇഷ്ടം അവൾക്ക് കൂടിക്കൂടി വന്നു. ആണോ എങ്കിൽ ഞാൻ എന്നും ഫോണിൽ വിളിക്കാം അപ്പോൾ സന്തോഷം ആകുമല്ലോ. മാത്രം അല്ല 2 മാസത്തിലെ വിടവ് നമുക്കിടയിലുണ്ട് അപ്പോൾ അതിനും ഒരു പോംവഴി ആയില്ലേ…. അവളുടെ അടുത്ത് നിന്നും ഇതും കൂടി കേട്ടപ്പോൾ അവൻ അതിയായ സന്തോഷവാനായി അവന്റെ ഹൃദയംതുടിച്ചു.
സർ വേറെ എന്തെങ്കിലും വേണമോ റസ്റ്റോറന്റ് വെയിറ്ററുടെ ചോദ്യം കേട്ടാണ് അവർ രണ്ടുപേർക്കും താങ്കൾ എവിടെയാണ് എന്ന ബോധം ഉണ്ടായത്. ഹേയ് ഒന്നും തന്നെ വേണ്ട അവർ ഒരുമിച്ച് അതിനു മറുപടി നൽകിയത്. രണ്ടുപേരും പതുക്കെ ചിരിച്ചു പെട്ടെന്നാണ് കാർത്തിക പറഞ്ഞത് നമ്മൾ ചർച്ച ചെയ്ത വിഷയത്തിൽ നിന്നും മാറിയിരിക്കുന്നു ആകാശ്. “ശരിയാണ് അതിനെക്കുറിച്ച് നിനക്ക് എന്തെങ്കിലും അറിയുമോ” അവൻ ചോദിച്ചു.
കാർത്തിക: ഞാൻ പറയാൻ പോകുന്ന ശ്രദ്ധിച്ചു കേട്ടോ ” 🕰️ടൈം ട്രാവൽ”…. അതായിരുന്നു ഞങ്ങളുടെ പരീക്ഷണത്തിന്റെ ലക്ഷ്യം
ആകാശ് : ടൈം ട്രാവൽ?
കാർത്തിക: ഹ അതെ ടൈം ട്രാവൽതന്നെ ഈ കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ പുതിയ ഒരു ടൈം തിയറി വികസിപ്പിച്ചെടുക്കുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി ആയിരുന്നു എന്നാൽ അതിൽ അവസാനം ഞങ്ങൾ തന്നെ വിജയിച്ചു
ആകാശ് : ശാസ്ത്രം ജയിച്ചു അല്ലേ….
കാർത്തിക : അതെ ശാസ്ത്രം തന്നെ ജയിച്ചു പക്ഷേ ആ ശാസ്ത്രത്തിന്റെ ജയത്തിന് പുറകിലും മനുഷ്യന്റെ പ്രയത്നമാണ് എന്നോർക്കണം. ടൈം മെഷീൻ കണ്ടു പിടിക്കുക എന്നത് വർഷങ്ങളോളം നീണ്ടുനിന്ന ഒരു പ്രശ്നമായിരുന്നു എന്നാൽ അതിനു പറ്റിയ ഒരു ടൈം തിയറി രൂപീകരിക്കുക എന്നതായിരുന്നു അതിനേക്കാൾ വലിയ പ്രശ്നം. എന്നാൽ ഇത്ര വർഷങ്ങൾക്കുശേഷം ആ പ്രയത്നം സഫലം ആയിരിക്കുന്നു അതിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു
ആകാശ് : ഹോ ഭയങ്കരം ഇത് നിങ്ങളുടെ വിജയമാണ്
കാർത്തിക: അല്ല ഒരിക്കലുമല്ല ആകാശ്. വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന ശാസ്ത്രജ്ഞൻമാർ കണ്ടുപിടിക്കപ്പെട്ട അതും അവർ രൂപകല്പനചെയ്ത തിയറികൾ ഞങ്ങളും പിന്തുടർന്നത് ഒരുപക്ഷേ അന്ന് സാങ്കേതികത വരാത്തതുകൊണ്ട് ആയിരിക്കാം അവർക്ക് കണ്ടുപിടിത്തം പൂർത്തീകരിക്കാൻ പറ്റാതെ പോയത്. അവരുടെ കണ്ടുപിടിത്തവും തിയറികളും ആണ് ഞങ്ങൾ വീണ്ടും പുനർക്രമീകരിച്ചതു ഇപ്പോൾ ഇത് യഥാർത്ഥത്തിൽ അവരുടെ വിജയം ആല്ലേ ഞങ്ങൾ വെറും നിമിത്തം മാത്രം.
ആകാശ് : ശരിയാണ് ഞാൻ സമ്മതിക്കുന്നു.. ടൈം ട്രാവൽ കുറിച്ച് സിനിമകളിലും മറ്റും അവിടെയുമിവിടെയും കേട്ടിട്ടുണ്ട് എന്നല്ലാതെ അതിനെക്കുറിച്ച് വ്യക്തമായി ഒന്നും എനിക്കറിയില്ല ഭൂതം ഭാവി എന്നീ കാലങ്ങളിലേക്ക് ഉള്ള യാത്ര ഇതുമൂലം സാധ്യമാകും ഭാവിയെ മുൻകൂട്ടി കാണുവാനും ഇതുകൊണ്ട് കഴിയുമെന്ന് കിംവദന്തികൾ കേട്ടിട്ടുണ്ട്.
കാർത്തിക: ശരിയാണ് ടൈം മെഷീൻ മൂലം ടൈം ട്രാവൽ ചെയ്യാൻ സാധിക്കും. എന്നാൽ അടുത്തിടെ വികസിപ്പിച്ചെടുത്ത ഈ ടൈംലൈനിൽ ഭാവിയിലേക്ക് പോകുക എന്നത് സാധ്യമല്ല. സിനിമകളിലും മറ്റും കാണുന്നതുപോലെ അല്ല ഇത്.
ആകാശ് : ഭാവിയിലേക്ക് പോകാൻ കഴിയാത്തത് ഏതായാലും നന്നായി.
കാർത്തിക: അതെന്താ ആകാശ് : ഭാവി പ്രവചിക്കാൻ കഴിയുമായിരുന്നെങ്കിൽ മനുഷ്യൻ ഈശ്വരതുല്യനായി തീർന്നേനെ. ഹോ ഭാഗ്യം അത് സംഭവിച്ചില്ല ഹോ ഇനിയും ഈ2044 ൽ ഞാൻ എന്തെല്ലാം കാണണം എന്റെ ഈശ്വരാ. കാർത്തു എന്തുകൊണ്ടാണ് ഫ്യൂച്ചർ ലേക്ക് ടൈം ട്രാവൽ സാധ്യമല്ലാത്തത്.
കാർത്തിക: അതിനെക്കുറിച്ച് ഒന്നും എനിക്ക് കൂടുതലായി അറിയില്ല മാത്രവുമല്ല ഞങ്ങൾ അസിസ്റ്റന്റ് സയൻറ്റിസ്റ്റ് മാരോട് കൂടുതൽ കാര്യങ്ങൾ ഒന്നും വ്യക്തമാകാറില്ല..
സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല നമുക്ക് ഇറങ്ങിയാലോ ആകാശ് പറഞ്ഞു.. അപ്പോൾ പെട്ടെന്ന് തിടക്കത്തിൽ കാർത്തിക ചോദിച്ചു നാളെ സൺഡേ ഹോളിഡേ അല്ലേ നാളെ ബര്ത്ഡേ ആണ്
ആകാശ് : ഓഹോ അഡ്വാൻസ് ഹാപ്പി ബര്ത്ഡേ.പാർട്ടി ഉണ്ടോ നാളെ
കാർത്തിക :താങ്ക്സ്… ഏയ് പാർട്ടി ഒന്നുമില്ല തന്നെ മാത്രം വിളിക്കുന്നുള്ളു
റൂമിലെത്തിയ ആകാശിന് അവളെ കുറച്ചുള്ള ചിന്തകളായിരുന്നു അപ്പോഴും മനസ്സിൽ. അവൻ പതിവിൽ കൂടുതൽ സന്തോഷവാനായിരുന്നു. നേരത്തെ തന്നെ കുളിച്ചു വയറുനിറയെ ഭക്ഷണം കഴിച്ചതിനു ശേഷം അവൻ ഫോണെടുത്ത് അവളുടെ വിളിക്കായി കാതോർത്തു ഇരുന്നു ഇടയ്ക്ക് ഫോണിൽ അവളുടെ ഫോട്ടോകൾ ഓരോന്നായി അവൻ മാറി മാറി നോക്കുന്നുണ്ടായിരുന്നു. കാർത്തികയുടെ വിളി പ്രതീക്ഷിച്ചിരുന്ന അവന്റെ ഫോണിലേക്ക് അവന്റെ ഫ്രണ്ട് ഹരി ആയിരുന്നു അപ്പോൾ വിളിച്ചത് അതൊരു കോൺഫ്രൻസ് കോൾ ആയിരുന്നു, ഹരിയും , ആകാശ് എന്ന് പേരുള്ള അവന്റെ മറ്റൊരു സുഹൃത്തും അശ്വിൻ, ഗോപു , തുടങ്ങിയ ചങ്ങാതിമാര് കോളിൽ ഉണ്ടായിരുന്നു ഏറെ നാളുകൾ കൂടുമ്പോൾ ഇടയ്ക്ക് വെറുതെ വല്ലപ്പോഴുമാണ് തന്റെ സുഹൃത്തുക്കളുമായി ഇതേപോലെ കോൺഫ്രൻസ് കോളിൽ സംസാരിക്കാറ് അതിനാൽ അതിനിടയിൽ വന്ന കാർത്തികയുടെ കോൾ അവൻ എടുക്കാൻ തയ്യാറായില്ല. ഏറെ കുറെ നേരത്തെ സൗഹൃദ സംഭാഷണത്തിനു ഒടുവിൽ ബാക്കി എല്ലാവരും ഫോൺ കട്ട് ചെയ്ത ശേഷം അവൻ ഹരിയോട് ചോദിച്ചു “എടാ എനിക്കൊരു കാര്യം അറിയാനുണ്ട് അവൻ ഹരി യോട് ടൈം ട്രാവൽനെ കുറിച്ച് ചോദിച്ചു.. ഹരി നിരന്തരമായി സയൻസ് ഫിക്ഷൻ സിനിമകൾ കാണാറുണ്ട് മാത്രമല്ല അവൻ ഒരു യൂട്യൂബറാണ് അവന്റെ ചാനലിൽ ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ ചെയ്തിട്ടുണ്ട് അതുകൊണ്ട് തന്റെ ചോദ്യത്തിന് ഹരിക്കു ഉത്തരം തരാൻ കഴിയും എന്ന് വിശ്വസിച്ചു ഏതാണ്ടൊക്കെ കാർത്തിക പറഞ്ഞതുപോലെ തന്നെ ആയിരുന്നു അവന്റെയും മറുപടി. എന്നാൽ ചില തിയറികൾ പറയുന്നത് ടൈം ട്രാവൽ നടത്തുമ്പോൾ സന്ദർഭത്തിനനുസരിച്ച് നമ്മുടെ പ്രായത്തിൽ വ്യത്യാസം വരും. എന്നതായിരുന്നു ഹരിയിൽ നിന്നും അവനെ കിട്ടിയ പുതിയ അറിവ്. ഹരി ചോദിച്ചു എന്താടാ വല്ല സയൻസ് ഫിക്ഷൻ സ്റ്റോറി എഴുതാൻ പോവുകയാണോ “അല്ലടാ വെറുതെ അറിയാൻ വേണ്ടി ചോദിച്ചതാണ് ഇത്രയും പറഞ്ഞുകൊണ്ട് പിന്നെ വിളിക്കാം എന്നും പറഞ്ഞു ആകാശ് ആ കോൾ കട്ട് ചെയ്തു. അപ്പോഴതാ കാർത്തിക വീണ്ടും വിളിക്കുന്നു പെട്ടെന്ന് തന്നെ അവൻ ആ കോൾ എടുത്തു.
കാർത്തിക: നേരത്തെ വിളിച്ചപ്പോൾ ബിസി ആയിരുന്നല്ലോ. ഇപ്പോൾ സംസാരിക്കാമോ
ആകാശ് : അത് പണ്ടത്തെ ഫ്രണ്ട്സ് എല്ലാരും കൂടി കോൺഫ്രൻസ് കോൾ ആയിരുന്നു.
കാർത്തിക : ഇടയിൽ ഞാൻ ഒരു ശല്യം.ആയോ.
ആകാശ് : ഇല്ല ഞാൻ പറഞ്ഞല്ലോ നീ വിളിക്കുമ്പോൾ എനിക്ക് സമാധാനം കിട്ടുന്നത്..
കാർത്തിക: ഞാൻ വെറുതെ പറഞ്ഞു എന്നെ ഉള്ളു ആ പിന്നെ നാളത്തെ കാര്യം മറന്നിട്ടില്ലലോ.. ലെ
ആകാശ് : ഇല്ലെടോ മറന്നിട്ടില്ല….
കാർത്തിക : ഹ അതുമതി. ആട്ടെ ചോദിക്കാൻ മറന്നു. ഇപ്പോൾ ഉറക്കം എങ്ങനുണ്ട് പതിവ് സ്വപ്നം ശല്യപ്പെടുത്താൻ ഉണ്ടോ.
ആകാശ് : സ്വപ്നം അതിന് ഒരു മാറ്റവും ഇല്ലാ. ഉറക്കം കിട്ടാൻ ഞാൻ ഇപ്പോൾ സ്ലീപ്പിംഗ് പിൽസ് ഉപയോഗിക്കാറുണ്ട്.. അതുകൊണ്ട് ഇപ്പോൾ നന്നായി ഉറക്കം കിട്ടാറുണ്ട്.
പെട്ടന്ന് ദേഷ്യപ്പെടുന്ന മട്ടിൽ കാർത്തിക പറഞ്ഞു “നീ ഇതു നിർത്തണം ഉറക്കം കിട്ടാൻ വേണ്ടി നീ ചെയ്യുന്നത് അവസാന നിനക്ക് തന്നെ ദോഷമായി വരും. നീയിതു നിർത്തിയേ തീരൂ ആകാശ്. ” അവളുടേ ആ ശകാരം കേട്ടപ്പോൾ അവനു സന്തോഷം ആണ് ഉണ്ടായത് തന്റെ ആരോഗ്യത്തെക്കുറിച്ച് അവൾക്ക് നല്ല ശ്രദ്ധ ഉണ്ട്. തനിക്ക് വേണ്ടിയും ഒരാൾ ജീവിച്ചിരിപ്പുണ്ട് എന്നൊരു തോന്നൽ അവനിൽ ഉണ്ടായി. പതിഞ്ഞ സ്വരത്തിൽ അവൻ “അവളോട് പറഞു ഇനി ഞാൻ അത് ഉപയോഗിക്കില്ല പക്ഷേ ഇന്ന് ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും നീ എന്നെ വിളിച്ച് സംസാരിച്ചില്ലേ. ആ ഒറ്റക്കാരണം മതി എനിക്ക് സമാധാനമായി കിടന്നുറങ്ങാൻ”. ഇത്രയും കേട്ടപ്പോൾ കാർത്തികക്കു മനസ്സിലായി ആകാശിന് തന്റെ മേലുള്ള ഇഷ്ടം എത്രത്തോളമുണ്ടെന്ന്. അവർക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു മാത്രമല്ല അവനുമായി കുറെ നേരം സംസാരിക്കണം എന്നു അവൾക്കു ഉണ്ടായിരുന്നു. എന്നാൽ രാത്രി സമയം കുറെ വൈകിയതിനാൽ. അവനെ ശല്യപ്പെടുത്തേണ്ട എന്ന് കരുതി അവൾ പറഞ്ഞു “എങ്കിൽ ശരി ഗുഡ് നൈറ് . നാളെ കാണാം ഇപ്പോൾ പൊന്നു മോൻ ചെന്നുകിടന്നുറങ്ങ്. ബൈ ഞാൻ പോണു” എന്നു പറഞ്ഞു അവൾ കോൾ കട്ട് ചെയ്തു. അവളുടെ ആ മധുരംതുളുമ്പുന്ന അവസാനത്തെ സംഭാഷണം അവനിൽ പ്രണയത്തിന്റെ വിത്തുകൾ മുളപൊട്ടാൻ ഇടയായി.. അവൻ ആലോചിച്ചു ഒരുപക്ഷേ ഇവൾ തന്നെ ജീവിത പങ്കാളി ആയിരുന്നെങ്കിൽ തന്റെ ജീവിതം ഏറെ ഭംഗിയുള്ളതയേനെ.. എന്തായാലും അവൻ ഒന്ന് ഉറപ്പായിരുന്നു താൻ അവളെ പ്രണയിക്കുന്നുണ്ട് അവൾക്കും തന്നോട് തിരിച്ചു പ്രണയമുണ്ട് എന്നു അവൾ പ്രകടിപ്പിച്ചിട്ടുമുണ്ട്.
ഇത്രയും സൗന്ദര്യവതിയും സ്നേഹമുള്ളവളുമായ അവളുടേ ഭർത്താവ് അല്ല അവളുട ആ സ്നേഹം ഇപ്പോൾ ലഭിക്കാത്ത ആദൂർഭാഗ്യവാൻ. അവരുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത്. ആരെയാണ് ഉപേക്ഷിച്ചത്. ഒരുപക്ഷേ അവൻ അവൾക്ക് ഒരു നല്ല ഭർത്താവ് ആയിരുന്നില്ലായിരിക്കാം . അതുമല്ലെങ്കിൽ അവനെ സഹിക്കാൻ വയ്യാതെ സ്വയമേ അവൾ…. തന്റെ ഈ സംശയങ്ങൾക്കെല്ലാം ഉത്തരം നൽകാൻ കഴിയുന്നതു അവർക്ക് മാത്രമായിരുന്നു എന്ന് അറിയാമായിരുന്നു പക്ഷേ ഇതിനെക്കുറിച്ച് താൻ എങ്ങനെ അവളോട് ചോദിക്കും.. ഹാ എന്തായാലും നാളെ ഒരു ദിവസം അവൾക്കു ഒപ്പം.യഥാർത്ഥത്തിൽ അവൻ അത് ആഗ്രഹിച്ചിരുന്നു. തന്റെ ഉറക്കംകെടുത്തുന്ന സ്വപ്നങ്ങളെ അവളുടെ ചിന്തകൾ മൂലം ഇല്ലാതാക്കിക്കൊണ്ട് അവൻ പതിയെനിദ്രയിലേക്ക് മെല്ലെ മടങ്ങി….
തുടരും……..
Comments:
No comments!
Please sign up or log in to post a comment!