❤️കൈക്കുടന്ന നിലാവ് -08❤️
സ്വന്തം മക്കളുടെ സന്തോഷത്തിനു മാത്രം പ്രാധാന്യം കൊടുത്തിട്ടുള്ള അച്ഛനും അമ്മയും, ഏട്ടന്റെ ആഗ്രഹത്തിനോ സന്തോഷത്തിനോ മേലേയെന്തെന്ന് ചിന്തിച്ചിട്ടില്ലാത്ത ഒരു കുഞ്ഞിപ്പെങ്ങൾ, കണ്ടാൽ ആരും കൊതിച്ചു പോകുന്ന… സ്വന്തം ഹൃദയമേത് തോളിൽ കൈയിട്ടിരിയ്ക്കുന്നവന്റെ ഹൃദയമേതെന്ന് തിരിച്ചറിവില്ലാത്ത മൂന്നു ചങ്ങാതിമാർ…. അതിനിടയിൽ എന്തു പരാജയം…. ആര് പരാജയപ്പെടുത്താൻ…. ???
പക്ഷേ… പക്ഷേ ഇപ്പോൾ…. ??? ഉള്ളംകൈയിൽ പൊന്നു പോലെ കാത്തുവെച്ചിരുന്ന ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടം….. അതു വീണുടഞ്ഞപ്പോൾ….
സംഭാഷണ മധ്യേ പല പ്രാവശ്യം വാക്കുകൾ മുറിഞ്ഞിട്ടുണ്ട്…. പക്ഷേ ചിന്തപോലും മുറിയുന്നത് ഇതാദ്യം….!!!
ഗേറ്റ് കടന്നു വന്ന വണ്ടി പോർച്ചിലേയ്ക്ക് കയറിയതും ഞെട്ടിപ്പിടിഞ്ഞു കൊണ്ട് ഞാൻ ബെഡിലെഴുന്നേറ്റിരുന്നു…. ആർക്കോ വേണ്ടി ചാലു വെട്ടിയൊഴുകിയ കണ്ണീർത്തുള്ളികളെ കവിൾത്തടത്തോട് ചേർത്ത് അപ്രത്യക്ഷമാക്കിക്കൊണ്ട് ഞാനെഴുന്നേറ്റ് മുറിയ്ക്ക് പുറത്തേയ്ക്ക് നടന്നു…..
“””ഹലോ… വാതിലും മലർക്കെ തുറന്നിട്ട് അകത്തെന്താ പരിപാടി…. ??? ഇതൊന്നുമത്ര നല്ലതല്ല കേട്ടോ…. ???”””
ലിവിങ് റൂമിലേയ്ക്ക് കയറുന്നതിനിടയിൽ അർത്ഥം വെച്ചു ചിരിച്ചു കൊണ്ട് ഷെഹി അങ്ങനെ പറയുമ്പോൾ അഭി പിന്നിൽ നിന്നും അവന്റെ തോളിൽ പിച്ചി….
“””ഗൗരി എവിടെടാ…. ???”””
അനു ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചപ്പോൾ ഞാനെന്ത് പറയണമെന്നറിയാതെ കുഴങ്ങിപ്പോയി….
“””എടാ പുല്ലേ…. നിന്നോടാ ചോദിച്ചേ അവളെവിടേന്ന്….!!!”””
“””അവളുടെ വീട്ടിൽ നിന്നും വിളിച്ചു…. അങ്ങനെ…. അങ്ങനെ പോയി….!!!”””
ഷെഹിയുടെ ശബ്ദമുയർന്നപ്പോൾ ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു…..
“””ഓഹോ…!!! അപ്പോൾ അതാണ് കള്ളക്കാമുകന്റെ മുഖത്തൊരു മ്ലാനത….!!!”””
അഭി അടുത്തു വന്ന് എന്റെ വയറ്റിലൊന്നു കുത്തിയിട്ട് തുടർന്നു….
“””അതേ…. ഇപ്പോഴേയിങ്ങനെ സങ്കടപ്പെട്ടാ പിന്നെ കല്യാണം കഴിയുമ്പോളെന്തായിരിക്കും…. അല്ലേടാ ഷെഹീ…. ???”””
അവളെന്നെ നോക്കി അമർത്തി ചിരിച്ചിട്ട് അകത്തേയ്ക്ക് നടന്നു…
“””വിനൂ…. ഞങ്ങള് പുറത്തു പോയപ്പോൾ ഗൗരിയ്ക്ക് കൂടിയൊരു ചുരിദാറ് മേടിച്ചു…. വരുമ്പോൾ കൊടുക്കാലോന്ന് കരുതീതാ…. ഇനിയിപ്പോ അവളറിയാത്ത സ്ഥിതിയ്ക്ക് നീ തന്നെ കൊടുത്തോ… നിന്റൊരു പ്രസന്റായിട്ട്….. നമ്മള് മേടിച്ചതാണെന്നൊന്നും പറയണ്ടേട്ടോ….!!!”””
രണ്ടു കണ്ണുകളും ഇറുക്കിയടച്ചു കാണിച്ചു കൊണ്ട് അനു അത് പറയുമ്പോൾ ഞാനവളെ അർദ്ധഭംഗമായി നോക്കിയൊന്നു ചിരിച്ചു….
“””എടാ വന്നേ…. എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്….!!!”””
ജീവൻ എന്നെയും പിടിച്ചു വലിച്ചു കൊണ്ട് മുറിയിലേയ്ക്ക് നടക്കുമ്പോഴും കൈയിലിരുന്ന കവറ് കൈവിട്ടു പോകാതെ ഞാൻ അമർത്തി പിടിച്ചിട്ടുണ്ടായിരുന്നു….
“””അളിയാ… കുറച്ചു മുന്നേ രോഹി വിളിച്ചിരുന്നു….!!!”””
“””അവനെന്താ പറഞ്ഞേ…. ???”””
നാവ് കുഴഞ്ഞെങ്കിലും ഞാനാ ചോദ്യം മുഴുവിപ്പിച്ചു….
“””വീണ മാമിന്റെ കല്യാണമുറപ്പിച്ചെന്ന്…. അതും പറഞ്ഞ് അവൻ ഒറ്റ കരച്ചില്…. ഞങ്ങളെന്തൊക്കെ പറഞ്ഞിട്ടും അവൻ കേൾക്കുന്നില്ലെടാ…. എന്നെയറിയാലോ നിനക്ക്… നിങ്ങടെ മൂന്നിന്റെയും കണ്ണു നിറഞ്ഞാൽ എനിക്ക് പിന്നെ പിടിച്ചു നിൽക്കാൻ പറ്റോന്ന് തോന്നുന്നുണ്ടോ….. ??? ചാടിത്തുള്ളി വായിൽ തോന്നുന്നതൊക്കെ പറഞ്ഞു നടക്കോന്നല്ലാതെ ഇവന്റെ കാര്യവും മറിച്ചല്ല…. കൂടെ കരയാനല്ലാതെ ഈ നാറിയെക്കൊണ്ടും ഒരുപയോഗോമില്ല….!!!”””
അപ്പോഴേയ്ക്കും അങ്ങോട്ടേയ്ക്ക് കയറി വന്ന ഷെഹിയെ ചൂണ്ടിക്കൊണ്ട് ജീവൻ പറഞ്ഞു നിർത്തി….
“””നീ…. നീയെന്താ പറഞ്ഞു വരുന്നേ…. ???”””
ഞാൻ ജീവനെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചു…..
“””വേറൊന്നുമല്ലടാ…. രാത്രി രോഹി വിളിയ്ക്കുമ്പോൾ നീയൊന്നു സമാധാനിപ്പിയ്ക്കണം…. നീ പറഞ്ഞാൽ അവൻ കേൾക്കും…. നീ പറഞ്ഞാലേ കേൾക്കൂ…. നമ്മള് കൂടെയുള്ളപ്പോൾ അവന്റെ പെണ്ണിനെ ആർക്കും വിട്ടുകൊടുക്കില്ലെന്നും…. എന്തു പ്രശ്നമുണ്ടായാലും നമ്മള് നോക്കിക്കൊള്ളാം അവനോട് ഒന്നുകൊണ്ടും വിഷമിയ്ക്കേണ്ടെന്നും നീ പറയണം….!!!”””
പറഞ്ഞു നിർത്തിയ ജീവനെ നോക്കി ഞാനൊന്നു പുഞ്ചിരിച്ചു…. ആ പുഞ്ചിരിയുടെ അർത്ഥം എനിക്കിപ്പോഴുമറിയില്ല…. ഒരുപക്ഷേ, അത്രയും വലിയൊരു മഹാഭാഗ്യം എനിക്കായി മാറ്റിവെച്ചതിനായിരിക്കണം….
“””ഹ്മ്മ്മ്…!!! ഞാൻ പറയാടാ….!!!”””
ആ കർത്തവ്യം ഏറ്റെടുക്കുമ്പോൾ എന്റെ മനസ്സിൽ ഒരുവിധപ്പെട്ട സങ്കോചവും ഉണ്ടായിരുന്നില്ല…. അവനെ സമാധാനിപ്പിയ്ക്കുവാൻ എന്നെക്കാളും യോഗ്യത മാറ്റാർക്കുമില്ലല്ലോ….!!!
അന്നത്തെ ദിവസം സന്ധ്യാ നാമം ചൊല്ലുമ്പോഴും രാത്രിയിൽ ആഹാരം കഴിയ്ക്കുമ്പോഴും മാത്രമാണ് ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങിയത്…. അതും ആർക്കുമൊരു സംശയവും തോന്നാതിരിയ്ക്കാൻ വേണ്ടി മാത്രം….!!! എല്ലാം തുറന്നു പറയാവുന്ന ചങ്ങാതിമാരാണെങ്കിലും, ഗൗരിയെ ഞാൻ എത്രത്തോളം സ്നേഹിച്ചിരുന്നു എന്നറിയാവുന്നതിനാൽ അവള് പോയി എന്നുള്ള വാർത്ത എന്നെ എത്രത്തോളം കാർന്നു തിന്നുന്നുണ്ടാവുമെന്ന് അവൻമാർക്ക് ഊഹിയ്ക്കാവുന്നതേയുള്ളൂ….
ഇപ്പോൾ ആരെയും ഒന്നുമറിയിയ്ക്കണ്ട…. എന്തിനാണ് വെറുതെ അവരുടെ സന്തോഷം ഞാനായിട്ട് കളയുന്നത്…. ???
ഓരോന്ന് ചിന്തിച്ചു കൂട്ടി കട്ടിലിൽ ചാഞ്ഞു കിടക്കുമ്പോൾ വാതിൽക്കൽ അമ്മു പ്രത്യക്ഷപ്പെട്ടു…. കൈയിലെന്റെ ഫോണുമുണ്ട്…..!!!
“””എടാ ഏട്ടാ… ഇതാ ഗൗരി വിളിയ്ക്കുന്നു…. മ്മ്മ്…!!!”””
അവൾ ഫോണെന്റെ നേരേ നീട്ടിക്കൊണ്ട് പറഞ്ഞു…. ഞാൻ ഫോൺ വാങ്ങി അടുത്തു വെച്ചു… നാലോ അഞ്ചോ സെക്കന്റ് കഴിഞ്ഞപ്പോഴേയ്ക്കും വൈബ്രേഷൻ അവസാനിച്ചു….
“””ഏട്ടാ ടാ…. പതിമൂന്നു മിസ്സ്‌ഡ് കോൾ….!!!”””
ലോക്ക് സ്ക്രീനിന് മുകളിലെ നോട്ടിഫിക്കേഷനിൽ നോക്കിക്കൊണ്ട് അമ്മു പറയുമ്പോൾ എന്റെ കണ്ണുകളും ഫോണിന്റെ സ്ക്രീനിനെ വലംവെച്ചു…..
“””എന്താടാ ഏട്ടാ… ??? നിങ്ങള് തമ്മിലെന്തേലും പ്രശ്നമുണ്ടോ… ??? എന്താ നമ്മള് വരുന്നേന് മുന്നേ അവള് പോയെ…. ??? ഏട്ടനെന്താ അവള് വിളിച്ചിട്ട് ഫോണെടുക്കാത്തേ…. ???”””
“””ഏയ്… അങ്ങനെയൊന്നുമില്ലടീ….!!! അവള് വീട്ടിന്ന് പെട്ടെന്ന് വിളിച്ചോണ്ട് പോയതാ….!!!”””
“””അപ്പൊ ഫോണെടുക്കാഞ്ഞതോ…. ???”””
“””ഫോൺ സൈലന്റല്ലാരുന്നോ…. കണ്ടില്ല അതാ….!!!””
അമ്മുവിന്റെ ഓരോ ചോദ്യത്തിനും മുടന്തൻ ന്യായം പറഞ്ഞൊഴിവാകാൻ ശ്രെമിച്ചെങ്കിലും അതൊന്നും എന്റെ അനിയത്തിയ്ക്ക് വിശ്വാസ്യമായിരുന്നില്ല….. അതവളുടെ മുഖഭാവത്തിൽ നിന്നും വ്യക്തവുമായിരുന്നു….
“””ഞാനേതായാലും ആ പൂച്ചക്കണ്ണിയെ ഒന്നു വിളിയ്ക്കട്ടേ….
എന്റേട്ടനിങ്ങനെയിരിക്കുന്നേന്റെ കാരണമെനിക്കറിയണോലോ..!!””
“””എടീ നിക്ക്…. നീ വിളിയ്ക്കണ്ട….!!! അവളുമായി ചെറിയൊരുടക്ക്….. അതോണ്ടാ… അത്രേയുള്ളൂ….!!! പ്ലീസ്…. വിളിയ്ക്കല്ലേ…. ഞാന്നിന്നോട് പറഞ്ഞെന്നവളറിയണ്ട….!!!”””
എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച് പുറത്തേയ്ക്കു നടന്ന അമ്മുവിനെ തടഞ്ഞു നിർത്തി കെഞ്ചുന്ന സ്വരത്തിൽ പറഞ്ഞപ്പോൾ അവളൊന്നടങ്ങി…. “””ശെരി…. ഞാൻ വിളിയ്ക്കുന്നില്ല…. പക്ഷേ നീ മര്യാദയ്ക്ക് വിളിച്ച് പ്രശ്നം തീർത്തോളണം കേട്ടല്ലോ…. ???”””
“””മ്മ്മ്…!!!””
അവളുടെ അന്ത്യശാസനത്തിന് മുന്നിൽ തലകുലുക്കി സമ്മതിച്ചപ്പോൾ അവൾ ചിരിച്ചു കൊണ്ട് പുറത്തേയ്ക്ക് പോയി….
അമ്മു കാണാൻ വേണ്ടി കൈയിലെടുത്ത ഫോൺ അവൾ പോയി കഴിഞ്ഞപ്പോൾ കട്ടിലിലേയ്ക്ക് തന്നെയെറിഞ്ഞ് കയറി കിടന്നു….
അടുത്ത ദിവസം രാവിലെ അവന്മാർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിയ്ക്കുമ്പോഴും അവരുടെ സംസാരവും കളികളും കാണുമ്പോഴും എന്റെ ചങ്ക് നുറുങ്ങിക്കൊണ്ടിരുന്നു…. ഗൗരി പോയതിനെ ഓർത്തല്ല, ഗൗരി പോയ വിഷമം ഇവരറിയുമ്പോഴുളള ഇവരുടെ മാനസികാവസ്ഥയെ കുറിച്ചോർത്ത്…..
ഞാനൊരു വിധം കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു… കൈകഴുകി ആരോടും ഒരക്ഷരം മിണ്ടാതെ റൂമിലേയ്ക്ക് നടന്നു…
“””വിനൂ…. നിനക്കെന്താടാ പറ്റിയേ…. ??? സുഖമില്ലേ… ???””
ചോദിച്ചു കൊണ്ട് ജീവൻ മുറിയിലേയ്ക്ക് കയറി വന്നപ്പോൾ ഞാനൊന്ന് ചിരിയ്ക്കാൻ ശ്രെമിച്ചു….
“””അല്ല… ഇന്നലെ ഗൗരി വിളിച്ചിട്ടെന്താ നീ ഫോണെടുക്കാഞ്ഞേ…. ??? എന്തേലും പ്രശ്നോണ്ടോ…. ???”””
ജീവന് പിന്നാലെ മുറിയിലേയ്ക്ക് കയറിയ ഷെഹിയത് ചോദിച്ചപ്പോൾ അവനെയൊന്നു നോക്കാനല്ലാതെ മറുപടി പറയാൻ എനിക്ക് കഴിഞ്ഞില്ല….
“””ഇന്നലെ നമ്മളങ്ങ് പോയി കഴിഞ്ഞപ്പോൾ രണ്ടും കൂടി അടികൂടിയിട്ടുണ്ടാവും…. അതാണ് നമ്മളെ പോലും കാത്തു നിൽക്കാതെ അവളങ്ങ് പോയതും ഇവന്റെ മുഖം കടന്നലു കൊത്തിയതു പോലെയായതും…. എടാ ഇതൊന്നും വലിയ സീനല്ല…. എന്നെയും അഭിയെയും കണ്ടില്ലേ… നമ്മള് തമ്മിൽ അടികൂടാത്ത ഏതെങ്കിലും സമയം നീ കണ്ടിട്ടുണ്ടോ…. ??? എന്നാ കാണാണ്ടിരിയ്ക്കാൻ പറ്റോ അതുമില്ല…. എടായീ അടിയും വഴക്കുമൊക്കെ എല്ലാ റിലേഷൻഷിപ്പിലും ഉളളതാ…. അതോണ്ട് വിട്ടുകള….!!!”””
ജീവൻ തോളിൽ തട്ടി എന്നെ ആശ്വസിപ്പിച്ചപ്പോൾ ഷെഹിയും അതിനെ തലകുലുക്കി പിന്തുണ നല്കി…. അപ്പോഴും എല്ലാം കേട്ട് പുഞ്ചിരിച്ചു കൊണ്ട് ഞാനുമിരുന്നു…..
ദിവസങ്ങൾക്ക് ശേഷം അന്ന് അവന്മാർ കോളേജിൽ പോകാൻ തയ്യാറായിരുന്നു…. അന്നാദ്യമായി അവന്മാരിൽ നിന്നുമൊരു ഒറ്റപ്പെടൽ ഞാനാഗ്രഹിച്ചു…. അവരുടെ സാന്ത്വനപ്പിക്കലെനിക്ക് അത്രത്തോളം വിമ്മിഷ്ടമുണ്ടാക്കി എന്നതു തന്നെയാണ് അതിനു കാരണം….
അവന്മാരെ ഒരുവിധം പറഞ്ഞു വിട്ട് ഞാൻ കുറച്ചു സമയം കൂടി അതേ കിടപ്പ് തുടർന്നു…… പലരും പ്രണയം തകരുമ്പോൾ മുന്നിൽ വന്നു നിന്ന് കരഞ്ഞിട്ടുണ്ട്, അന്നൊക്കെ അവരുടെ വേദനയെ നിസ്സാരമായി കണ്ട് ആശ്വസിയ്ക്കുമ്പോൾ അറിയില്ലായിരുന്നു….. അതിന് നെഞ്ചിൻകൂടിനെ തകർക്കാൻ പോന്ന പ്രഹരശേഷിയുണ്ടാകുമെന്ന്…..
ഈ ഇരുപത്തിരണ്ട് വയസിനിടയിൽ ആദ്യമായാണ് ഒരു പെൺകുട്ടിയോട് പ്രണയം തോന്നിയത്….
എന്റെ കണ്ണുകളിൽ നിന്നും പൊട്ടിയൊലിച്ച കണ്ണുനീരിൽ കവിൾത്തടം പൊള്ളുന്നുണ്ടോ എന്നു പോലും സംശയിച്ചു പോയി…. കണ്ണുകളിലെ ആവി അത്രമാത്രമുണ്ടായിരുന്നു……!!!
അതേ കിടപ്പിൽ ഞാനൊന്നു മയങ്ങി….. എത്ര നേരം കഴിഞ്ഞിട്ടുണ്ടാകുമെന്ന് ഒരൂഹവുമില്ല, കോളിങ് ബെല്ല് മുഴങ്ങുന്നത് കേട്ടപ്പോഴാണ് കണ്ണുകൾ തുറന്നത്….. വാതിലിന് മുന്നിലൂടെ അഭി മുൻവാതിനടുത്തേയ്ക്ക് പോകുന്നത് കണ്ടതും തലയിണയെടുത്ത് ഭിത്തിയോട് ചേർത്തു വെച്ച്, നിവർന്നിരുന്ന് കണ്ണുനീര് ഉണങ്ങിപ്പിടച്ച കവിളുകൾ തുടച്ചു….
“”””ആാ… ഗൗരിയോ…. ??? കണ്ടില്ലല്ലോന്ന് കരുതിയതേയുള്ളൂ…. എന്തുപറ്റി ഇന്നു നേരത്തേ… ???””””
അതു വരെ അമ്മയും അച്ഛനും തിരികെ വന്നതായിരിയ്ക്കുമെന്ന് കരുതിയിരുന്ന എന്റെ നെഞ്ചിലേയ്ക്ക് കത്തി കുത്തിയിറക്കുന്ന പ്രതീതിയാണ് വാതിൽ തുറന്ന അഭിയുടെ വാക്കുകൾ ഉണ്ടാക്കിയത്…..!!!
“”””എന്താ മോളേ…. മുഖം വല്ലാതിരിയ്ക്കുന്നേ…. ??? എന്തെങ്കിലും പ്രശ്നമുണ്ടോ…. ??? ഓ….!! രണ്ടും കൂടി പിണങ്ങിയിട്ടുണ്ടാവുമല്ലേ….. ??? ഇന്നലെ മുതലേയുള്ള അവന്റെ കിടപ്പുകണ്ടപ്പോഴേ എനിക്ക് മണത്തതാ…..!!! എന്തായാലും മോളിരിയ്ക്ക് ഞാനവനെ വിളിയ്ക്കാം…..!!!””””
അഭിയുടെ ചോദ്യങ്ങൾക്കൊന്നും മറുഭാഗത്തു നിന്നുമൊരു മറുപടിയും ഉണ്ടായില്ല…..
“”””എടാ…. ദേ… ഗൗരി വന്നിട്ടുണ്ട്….. ചെല്ലങ്ങോട്ട്…..!!!””””
അഭി വാതിൽക്കൽ വന്നതു പറഞ്ഞപ്പോൾ അതിന് മറുപടി പോയിട്ട് കേട്ടെന്ന് കൂടി ഞാൻ നടിച്ചില്ല…..
“”””എടാ ചെക്കാ….. നിന്നോടാ പറഞ്ഞേ….. ആ പെണ്ണ് ദോ വന്നിരിയ്ക്കുന്നെന്ന്…… എണീറ്റ് ചെല്ല്…..!!!””””
അഭി റൂമിലേയ്ക്ക് കയറി ഗൗരി കേൾക്കില്ല എന്നുറപ്പു വരുത്തിക്കൊണ്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…
“”””ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ നീ സംസാരിക്ക്…. നിനക്കൊന്നും പറയാനില്ലേൽ പറഞ്ഞു വിട്….. അല്ലാതെ കണ്ണിക്കണ്ടവരെയൊക്കെ എന്തിനാ എന്നെ വിളിച്ചു കാണിയ്ക്കുന്നേ…. ???”””
ഞാൻ കുറച്ചുറക്കെ തന്നെയാണ് പറഞ്ഞത്… എന്റെ ശബ്ദം ഭിത്തിയുടെ അതിർവരമ്പുകൾ ഭേദിയ്ക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു…
“””കണ്ണിക്കണ്ടവരോ…. ??? നീയെന്റെ വായിലിരിയ്ക്കുന്ന കേക്കുമേ ചെക്കാ….. വാ… എഴുന്നേക്ക്….!!!””
അവളെന്റെ കൈ പിടിച്ചു വലിയ്ക്കാൻ ശ്രെമിച്ചതും ഞാൻ തട്ടി മാറ്റി…..
“”””അഭീ….. പ്ലീസ്…. നീ നിന്റെ പാട് നോക്കിപ്പോ….. എനിക്കാരോടുമൊന്നും പറയാനുമില്ല….. ആരു പറയുന്നതും കേൾക്കണോന്നുമില്ല…..!!!””””
“”””എന്താടാ…. എന്താ നിനക്ക് പറ്റിയേ….. ??? നീയിങ്ങനെയൊന്നുമല്ലാരുന്നല്ലോ…പിന്നെന്തായിപ്പോ….. ??? എടാ പ്രേമിയ്ക്കുമ്പോ യീ പിണക്കോക്കെ സർവ്വസാധാരണമാ….. അതിനൊക്കെ നിന്നെപ്പോലെ യിത്രേം മെച്വോഡായിട്ടുള്ളൊരുത്തൻ പെണങ്ങിക്കെടക്കുവാന്നൊക്കെ പറഞ്ഞാൽ….. ഇതൊക്കെയെന്താടാ….. ???””””
കട്ടിലിൽ എന്നോടൊപ്പമിരുന്ന് എന്റെ അപ്പോഴത്തെ ഭാവത്തോട് തികച്ചും അസംതൃപ്തി പ്രകടിപ്പിയ്ക്കുമ്പോൾ തന്നെ അഭിയുടെ കണ്ണുകൾ വാതിൽക്കലേയ്ക്ക് നീണ്ടു…… അവളെ പിൻചെന്ന എന്റെ കണ്ണുകൾ വാതിൽ പടിയോട് ചേർന്നു നിന്ന ഗൗരിയിൽ ഒരു നിമിഷം തറഞ്ഞു…..
“”””ദേ അവള് നിക്കുന്നു….. വെറുതെ ഉടക്കാതെ എന്താന്ന് വെച്ചാൽ പറഞ്ഞു തീർത്തോ….. ഇനീം പെണങ്ങി നടക്കാനാണെങ്കിൽ എന്റെ വിധമ്മാറുമേ…… അറിയാലോ അഭിയെ….. ???””””
പതിഞ്ഞ സ്വരത്തിൽ പറഞ്ഞ് എന്റെ കവിളിൽ തട്ടിക്കൊണ്ട് അവൾ കട്ടിലിൽ നിന്നുമെഴുന്നേറ്റു…..
“”””അതേ…. പറയാനുള്ളതൊക്കെ ഇപ്പൊ പറഞ്ഞ് എല്ലാം ക്ലിയറു ചെയ്തോളണം…. ഞാൻ മുകളിലുണ്ടാവും…. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാ മതി….!!!””””
അഭി ഞങ്ങളെ മാറി മാറി നോക്കിയിട്ട് പുറത്തേയ്ക്ക് നടന്നു…..
“”””വിനൂ….. എന്താ… എന്താ ഞാൻ വിളിച്ചിട്ട് ഫോണെടുക്കാഞ്ഞേ….. ???””””
അഭി പോയി കഴിഞ്ഞു എന്നുറപ്പായപ്പോൾ ഗൗരിയെന്റെ അടുത്തേയ്ക്ക് വന്നു….. ഞാൻ തലയിണയിലേയ്ക്ക് ചാഞ്ഞു കിടന്നതല്ലാതെ മറുപടി പറഞ്ഞില്ല….. അല്ലെങ്കിൽ തന്നെ ഇവളോടൊക്കെ എന്ത് പറയാൻ….
“”””വിനൂ….. ഞാഞ്ചോദിച്ചത് നീ കേട്ടില്ലേ….. എന്താ ഫോണെടുക്കാഞ്ഞേന്ന്….. ??? ഞാനെത്ര പ്രാവശ്യം വിളിച്ചു…. ഒരുപ്രാവശ്യമ്പോലും ഫോണെടുക്കാമ്പറ്റാത്ത എന്തു തിരക്കാ നിനക്കിവിടുള്ളേ….. ??? ഞാനെന്തേലും അത്യാവശ്യ
കാര്യമ്പറയാനല്ലാതെ ഇങ്ങനെ കിടന്നു വിളിച്ചിട്ടുണ്ടോ…. ???
“”””എന്ത് അത്യാവശ്യം…. ??? എന്തത്യാവശ്യമാ നിനക്കെന്നോട് പറയാനുളേള….. ??? ഓ….!! മറന്നു…. മറ്റെന്നാള് നിന്റെയെൻഗേജ്മെന്റാണല്ലോ…. അതു ക്ഷണിയ്ക്കാനായിരിക്കും…. നീ പൊക്കോ…. ഞാൻ വന്നേക്കാം….!!!””””
തലച്ചോറിലെ സൂക്ഷ്മ ഗ്രന്ഥികൾ പോലുമറിയാതെ ഹൃദയത്തിൽ നിന്നുമൊഴുകിയ വാക്കുകൾ….. വായിൽ നിന്നു പുറപ്പെട്ട ധ്വനി നാലു ചുവരുകളിൽ തട്ടി മുഴങ്ങിയപ്പോൾ, ഞാൻ പോലും അന്തിച്ചു പോയി…. ഇതു പറഞ്ഞത് ഞാനാണോ എന്നോർത്ത്…..
അവളോടുള്ള കോപത്തീ ഉള്ളിലെവിടെയൊക്കെയോ വെന്തുരുകുമ്പോൾ പോലും ഞാനിത്രയും സംയമനം പാലിയ്ക്കുന്നുണ്ടെങ്കിൽ, അതിന്നലെ വരെ ഇവളെന്റെ ആരൊക്കെയോ ആയിരുന്നു എന്നതിനുള്ള വെറും ഭിക്ഷ മാത്രം…..!!!
“”””വിനു….!!! നീയെന്താ പറഞ്ഞേ….. ??? ഞാനെൻഗേജ്മെന്റ് ക്ഷണിയ്ക്കാനാണ് വന്നേന്നോ…. ??? അപ്പൊ… അപ്പൊ നീയങ്ങനെയാണോ എന്നെകുറിച്ച് കരുതിയിരിക്കുന്നേ…. ???”””
അൽപ്പം ദേഷ്യം കലർന്ന ശബ്ദത്തോടെ പറഞ്ഞിട്ട് അവളെന്റെ മുഖത്തേയ്ക്ക് നോക്കുമ്പോഴും ഞാൻ മറുപടി പറഞ്ഞില്ല….. അവളുടെ വാക്കുകൾക്കൊന്നും എന്റെ കാതുകളെ തുളച്ചു കയറാനുള്ള ശക്തിയില്ലെന്ന് ബോധ്യമായപ്പോൾ ആ പൂച്ചക്കണ്ണുകളൊന്നു നിറഞ്ഞു…. അവൾ ഇടതുകൈകൊണ്ട് കണ്ണുതുടച്ച് ഒരു ദീർഘ നിശ്വാസമെടുത്ത ശേഷം എന്റെ മുഖത്തേയ്ക്ക് നോക്കി…..
“”””അതേ…. എൻഗേജ്മെന്റിന്റെ കാര്യമ്പറയാൻ തന്നെയാ വിളിച്ചേ….!!!”””
അതിനു മറുപടിയായി എന്തോ പറയാൻ തുടങ്ങിയ എന്നെ കൈയുയർത്തി തടഞ്ഞിട്ട് അവൾ തുടർന്നു….
“””പക്ഷേ, അതിനു ക്ഷണിയ്ക്കാനല്ല….. അതു നടക്കുന്നതിന് മുന്നേ എന്നെ വിളിച്ചിറക്കിക്കൊണ്ട് വരാൻ ധൈര്യമുണ്ടോന്ന് ചോദിയ്ക്കാൻ…..!!!”””
അപ്പോഴത്തെ അവളുടെ ഉറച്ച വാക്കുകളുടെ ശക്തി എന്നെയൊന്നുലച്ചു എന്നത് തീർത്തും പരമാർത്ഥം….!!!
“”””ഗൗരീ….. നിനക്ക്…. നിനക്ക് മാനസ്സികമായിട്ട് എന്തേലും കുഴപ്പോണ്ടോ…. ???”””
അപ്പോഴത്തെ അവളുടെ ഭാവവും സംസാരവും കേട്ടപ്പോൾ എനിക്കങ്ങനെ ചോദിയ്ക്കാനാണ് തോന്നിയത്….
“”””നീയെന്താ ഉദ്ദേശിച്ചേ…. ???””””
അവളെന്നെ ചോദ്യഭാവേന നോക്കി….
“””ഞാനെന്താ ഉദ്ദേശിച്ചേന്ന് നിനക്കിതുവരെ മനസ്സിലായില്ലേ… ???”””
“””ഇല്ല… അതോണ്ടല്ലേ ചോദിച്ചേ…. ഇന്നലെ മുതല് വിളിച്ചിട്ട് ഫോണെടുക്കാതെ…. ഇപ്പോൾ കണ്ടപ്പോൾ കൂടി ഇങ്ങനെയൊക്കെ ബിഹേവ് ചെയ്യാൻ വേണ്ടി ഞാനെന്താ ചെയ്തേ….. ???”””
അതുവരെ ഉണ്ടായിരുന്ന ഭാവം മാറി നല്ല കലിപ്പിൽ തന്നെയാണ് അവൾ ചോദിച്ചത്…..
“”””എടീ മൈ…!!! വെറുതെ വേഷങ്കെട്ടെടുക്കാതെ ഇറങ്ങിപ്പോയേ നീ….. അവള് കാര്യമറിയാൻ വന്നേക്കുന്നു…..!!! അവക്ക് വിളിച്ചിറക്കിക്കൊണ്ട് പോകാൻ ധൈര്യമുണ്ടോന്ന് അറിയണമ്പോലും….. നാണോല്ലല്ലേ…. അതേ….. കണ്ടമ്മാരുടെ കൂടെ……. വേണ്ട…. എന്നെക്കൊണ്ടൊന്നുമ്പറയിപ്പിയ്-ക്കാത നീ പോ ഗൗരീ…. എന്റെ കണ്ട്രോള് പോയിക്കഴിഞ്ഞാ ഞാനെന്താ ചെയ്കാന്ന് എനിക്കന്നെ പറയാമ്പറ്റാത്ത അവസ്ഥയിലാ….. അത്രയ്ക്ക് പൊളിഞ്ഞു നിക്കുവാ ഞാൻ…. അതുകൊണ്ട് മര്യാദയ്ക്ക് നീ പോവാന്നോക്ക്….!!!””””
അവളിട്ട കലിപ്പിന്റെ ഏഴുമടങ്ങ് തിരിച്ചിട്ട് ഞാൻ ചീറിയപ്പോൾ അവളൊന്നടങ്ങി….
“”””വിനൂ…. ??? നീ….. നീയെന്താ പറയാമ്മന്നേ….. ??? കണ്ടവമ്മാരോടൊപ്പം…. ??? ഞാൻ…. ??? ഛേ….!!! നിനക്കെങ്ങനാ ഇങ്ങനെയൊക്കെ ചിന്തിയ്ക്കാമ്പറ്റുന്നേന്നാ…. ???””””
“”””ഓഹോ….!!! ഞാഞ്ചിന്തിക്കുന്നേലാണ് കുറ്റം…. നിനക്ക് കാണിയ്ക്കാം…..!!!””””
ഒരു ഭാവമാറ്റവുമില്ലാതെ അവളുടെ മുഖത്തു നോക്കി തന്നെ ഞാൻ ചോദിച്ചപ്പോൾ അവളൊന്ന് അമ്പരന്നു…
“”””കാണിച്ചെന്നോ എന്തുകാണിച്ചെന്ന്….. ??? പറേടാ…. ഞാനെന്തു കാണിച്ചെന്ന്….. ??? വിനൂ ഞാന്നിന്നോടാ ചോദിച്ചേ…. ഞാനെന്തു കാണിച്ചെന്ന്…… ???””””
ചാരിയിരുന്ന എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുലച്ചു കൊണ്ട് അവളത് ചോദിച്ചപ്പോൾ അവളുടെ സ്വരം മുറിയിൽ ഇടിവെട്ടുമാറുച്ഛത്തിൽ മുഴങ്ങി…..
“”””മേത്തൂന്ന് കയ്യെടുക്കടീ പുന്നാര മോളേ….!!!””””
ഞാനവളുടെ കൈതട്ടി മാറ്റി പിന്നിലേയ്ക്ക് തളളിയിട്ട് കട്ടിലിൽ നിന്നെഴുന്നേറ്റു…. ഗൗരിയപ്പോഴും കോപത്താൽ വിറയ്ക്കുന്നുണ്ടായിരുന്നു….
“”””നീ…. നീയെന്നെക്കുറിച്ചെന്താ കരുതിയിരിക്കുന്നേ….. ??? നീ പറയുന്നത് മാത്രം കേട്ട് അതു മാത്രം വിശ്വസിച്ചു നടക്കുന്ന വെറും ഊമ്പനാണെന്നോ…. ??? ഞാനെല്ലാമറിഞ്ഞു…. ആ ദീപക്ക്….!!! അവനെല്ലാമെന്നോട് പറഞ്ഞു…..!!!”””
ഞാനൊന്നു നിർത്തി അവളെ നോക്കുമ്പോൾ അവളൊന്നുമറിയാത്ത ഭാവത്തിൽ എന്നെയുറ്റു നോക്കി നിന്നു…..അപ്പോൾ ഞാൻ തുടർന്നു…..
“”””എടീ കുഞ്ഞു നാളിലേ ഒരുത്തനുമായി കല്യാണം പറഞ്ഞു വെച്ചിട്ട് എന്തിനാ…… എന്തിനാ വെറുതെ അതിന്റെടേലേയ്ക്ക്…… അതിനുമ്മേണ്ടി നിന്നോടെന്തു തെറ്റാടീ ഞാഞ്ചെയ്തേ…. ??? ഞാൻ…. ഞാന്നിന്നെ സ്നേഹിച്ചിട്ടല്ലേയുള്ളൂ…… അതിന്…. അതിനിങ്ങനൊരു ശിക്ഷ….. ???””””
എന്റെ വാക്കുകൾ മുറിയുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി…..
“””വിനൂ… നീയെന്തൊക്കെയോ കല്പ്പിച്ചു കൂട്ടി ഓരോന്ന് പറയുവാ…. ഞാനറിയാത്ത കാര്യോം പറഞ്ഞ് വെറുതെ നിന്ന് കരയാതെ…. കണ്ണു തുടെ…. മ്മ്മ്…. !!!”””
അവൾ അടുത്തേയ്ക്ക് വന്ന് ചുരിദാർ ഷോളു കൊണ്ട് എന്റെ കണ്ണുനീരൊപ്പാൻ ശ്രെമിച്ചു…..
“”””മാറടീ….!!!! തൊട്ടു പോകരുതെന്നെ….!!! എന്നെ തൊടാനുള്ള ഒരവകാശവും നിനക്കില്ല…… അത്രയ്ക്ക്….. അത്രയ്ക്ക് വെറുത്തു പോയി ഞാൻ….!!! ഒരുത്തനോടൊപ്പം കല്യാണമുറപ്പിച്ചിട്ട് മറ്റൊരുത്തനോടൊപ്പം കറങ്ങി നടക്കുന്നു….. അതു കഴിഞ്ഞ് അവന്റെ മുന്നി വെച്ചു തന്നെ കല്യാണമുറപ്പിച്ചോന്റോടെ പോകുന്നു…. ഛേ….!!! ഇതിനൊന്നും പ്രേമോന്നല്ല പേര്…. കഴപ്പെന്നാ….. വെറും കഴപ്പെന്ന്….!!!””””
“”””വിനൂ…. മതി…. ഇനിയൊന്നും പറയണ്ട….. ഇനിയെന്നെ കുറിച്ച് മോശമായൊരു വാക്ക് നീ പറഞ്ഞാലുണ്ടല്ലോ…..!!!”””
അവൾ കൈ ചൂണ്ടി മുന്നറിയിപ്പ് നൽകിയിട്ട് തുടർന്നു….
“””നീ….. നീയെന്താ പറഞ്ഞേ…. ??? ഞാൻ….. ഞാങ്കഴപ്പ് മൂത്തു നടക്കുവാണെന്നോ…… ??? എന്നിട്ട് ഞാനെപ്പോഴാടാ…. ഞാനെപ്പോഴാ അതുമ്പറഞ്ഞ് നിന്റടുത്ത് വന്നേ…. പറെ… എപ്പോഴാ നിന്റടുത്ത് വന്നേന്ന്….. ??? പിന്നെ ഞാനിന്നലെ ദീപുവേട്ടനോട് പോയതാണ് നിന്റ പ്രശ്നോങ്കി, അതേ…. അതെന്റെ അമ്മാവന്റെ മോനാ…. അവനോടൊപ്പം പോവാനെനിക്കാരുടേം അനുവാദമ്മേണ്ട….. നിന്റ പോലും….!!!””””
അവളെന്റെ നേരേ നിന്ന് ചീറി…..
“”””അമ്മാവന്റെ മോൻ….!!! അപ്പോഴും കെട്ടാമ്പോണവനാന്ന് പറയരുത്….!!!”””
“”””കെട്ടാമ്പോണവനോ…. ??? ആര് ദീപുവേട്ടനോ…. ??? നിനക്കെന്താ പ്രാന്തുണ്ടോ വിനൂ…. ??? നിന്നോടാരായിതൊക്കെ പറഞ്ഞേ….. ???””””
ഗൗരി അസ്വഭാവികമെന്നോണം എന്നെ നോക്കി ചോദിച്ചപ്പോൾ ഞാനതിനുള്ള മറുപടി പറഞ്ഞു തുടങ്ങി….
“”””ദീപക്….!!! നിങ്ങടെ കല്യാണം കുഞ്ഞിലേ പറഞ്ഞുറപ്പിച്ചതാന്നും മറ്റെന്നാൾ നിങ്ങടെ എൻഗേജ്മെന്റാണെന്നും അവൻ പറഞ്ഞു….. പോരാത്തേന് അന്നു നീയല്ലേടീ മൈരേ അവന്റെ ഫോട്ടോ കാണിച്ചിട്ട് നീ കെട്ടാമ്പോണ ചെക്കനാന്നു പറഞ്ഞത്….!!!””””
ഞാൻ പറഞ്ഞു നിർത്തുമ്പോൾ അവളുടെ മുഖഭാവം മാറുന്നത് കണ്ടു…. ഒരു അമ്പരപ്പിൽ നിന്നും പതിയെ രൂപാന്തരം പ്രാപിച്ച് അതു പൂച്ചക്കണ്ണുകളിലൊരു ചിരിയായി പരിണമിച്ചു….!!!
“”””ഇത്രേക്കാണിച്ചു വെച്ചിട്ട് നിന്നു ചിരിയ്ക്കുന്നോടീ മൈരേ…. ???””””
ഞാനത്രയും സീരിയസായി പറഞ്ഞപ്പോൾ അവൾ നിന്ന് ചിരിയൊതുക്കാൻ ശ്രെമിയ്ക്കുന്നത് കണ്ട് ഞാനവളുടെ നേരേ കൈയുയർത്തിപ്പോയി…..
“”””നിക്ക്…. നിക്ക്…… തല്ലല്ലേ….!!! ഞാമ്പറഞ്ഞോട്ടേ…. എടാ നീ….. നിന്നോട് എന്റേം ദീപുവേട്ടന്റെയും കല്യാണം പറഞ്ഞു വെച്ചേക്കുന്നേന്നാരാ പറഞ്ഞേ…… ദീപുവേട്ടനാണോ….. ??? അതുപറ എന്നിട്ട് വേണേ തല്ല്….!!!””””
അവളപ്പോഴും ചിരി മാറാതെ ചോദിച്ചപ്പോൾ ഞാൻ തലകുലുക്കി….
“”””മ്മ്മ്….!!!””””
അതുകണ്ടതോടെ അവളുടെ ചിരി ഒന്നുകൂടി ശക്തി പ്രാപിച്ചു…. പക്ഷേ പെട്ടെന്ന് അതൊതുക്കി കൊണ്ട് അവൾ പറഞ്ഞു….
“”””അങ്ങനെയെങ്കിൽ ശെരിയായിരിയ്ക്കും….. പക്ഷേ ഞാനിതുവരെ അങ്ങനെയൊരു സംഭവമറിഞ്ഞിട്ടില്ല….. എന്റെ വീട്ടുകാർക്കുമറിയില്ല….. ഇക്കാര്യം നിനക്കും ദീപുവേട്ടനും മാത്രേയറിയൂ…..!!!”””
അവൾ പൊട്ടിവന്ന ചിരി വീണ്ടും കൈകൊണ്ട് മറച്ചു പിടിച്ച് എന്നെ നോക്കുമ്പോഴും ഒന്നും മനസ്സിലാകാതെ ഞാൻ മിഴിച്ചു നിന്നു….
“””മനസ്സിലായില്ലേ….. ??? എടാ പൊട്ടാ അവന്നിന്നെ പറ്റിച്ചതാ….!!! അതൂടി നിനക്ക് മനസ്സിലായില്ലേ… കഷ്ടം….!!!””””
അപ്പോൾ അവൾ നന്നായൊന്നു ചിരിയ്ക്കുക തന്നെ ചെയ്തു….
“”””എന്നുവെച്ചാ… ??? അപ്പൊ നീയന്ന് ഫോട്ടോ കാണിച്ചതോ… ??? അന്നു നീയല്ലേ പറഞ്ഞ അവന്റെ പ്രൊപോസല് വന്നു നീയതു സമ്മതിയ്ക്കാത്തതാന്ന്….. എന്നിട്ട് എൻഗേജ്മെന്റാന്നും പറഞ്ഞ് അവൻ തന്നെ വന്നു നിന്നെ വിളിച്ചിട്ട് പോകുമ്പോൾ….. ???”””
ഞാൻ സംശയപൂർവ്വം അവളെ നോക്കി….
“”””ഫോട്ടോ കാണിച്ചതും അങ്ങനെ പറഞ്ഞതുമൊക്കെ ശെരിയാ….. പക്ഷേ…. എനിക്ക് നിന്നെയിഷ്ടാണെന്നും കെട്ടുന്നേൽ നിന്നേ കെട്ടത്തുള്ളൂന്നും ആ ചേട്ടനോട് പറഞ്ഞപ്പോൾ ചേട്ടനായിട്ടു തന്നെയന്നൊഴിഞ്ഞതാ…..!!!””””
“”””ഇതൊന്നും ഇതുവരെയായിട്ട് എന്നോട് പറയാഞ്ഞതെന്താ…… ???”””
“”””അതിന് ഞാമ്പറയുന്നേക്ക കേക്കാൻ നിനക്കെവിടെയാ നേരം…. നിനക്കെപ്പോഴും ഫ്രണ്ട്സല്ലേ വലുത്….!!!””””
“”””നീയതുവിട്…..!!! ഇപ്പോളതല്ലല്ലോ വിഷയം….!!! അപ്പൊ നിന്റെ എൻഗേജ്മെന്റിന്റെ കാര്യം കള്ളമായിരുന്നോ….. ??? അപ്പോ അതിന്റെ കാര്യം പറയാനാണ് വിളിച്ചേന്ന് നീ നേരത്തേ പറഞ്ഞതോ…???”””
“”””അതേ….. എൻഗേജ്മെന്റിന്റെ കാര്യം സത്യാണ്…… പക്ഷേ അത് ദീപുവേട്ടനോടല്ല…. വേറെ ആളോടാ….. അതും ഇന്നലെയാ ഞാനറിയുന്നേ….!!!”””
“”””നീയിതെന്ത് തേങ്ങയാടീ പറയുന്നേ….. ???”””
അവളെന്താണ് പറയുന്നതെന്ന് എനിക്കൊരൂഹവും കിട്ടാതെ വന്നപ്പോൾ ഞാൻ ചോദിച്ചു….
“”””എന്റെ വിനൂ…… മറ്റെന്നാള് നടക്കുന്നെന്ന് പറഞ്ഞ എൻഗേജ്മെന്റിന്റെ കാര്യന്തന്നെ ഇന്നലെയാണ് മമ്മിയെന്നോട് പറയുന്നേ….. അതിന് മമ്മിയോടടിയും വെച്ചിട്ടാണ് ഷെഹിക്കയോടൊപ്പം ഇങ്ങോട്ടേയ്ക്ക് വന്നത്…..!!! അവരൊക്കെ പോയപ്പോൾ നിന്നോടിതെങ്ങനെയേലും പറയണോലോ…. അതു പറയുമ്പോ നീയെന്നോട് ദേഷ്യപ്പെട്ടാലോന്ന് കരുതിയാ സാരിയൊക്കെ കൊണ്ടു വന്നേ…. എന്നെ സാരിയുടുത്ത് കാണുന്നേല്ലേയിഷ്ടം…. അപ്പൊ ആ വേഷത്തിൽ തന്നെ പറയാം….. അതുകാണുമ്പോൾ നീയെന്നോട് ദേഷ്യപ്പെട്ടില്ലല്ലോന്ന് കരുതി…. എന്നിട്ട് നീയെന്തു പറയുന്നോ അതുപോലെ ചെയ്യാന്ന് വിചാരിച്ചു….. അങ്ങനെയാണ് ഞാൻ വിനൂനെ വന്ന് വിളിച്ചേ….. അപ്പൊ എന്റെ അച്ഛന് വിളിച്ചില്ലേ….. അപ്പൊ ഞാമ്പിണങ്ങീലേ…. എന്നിട്ടകത്തോട്ട് കേറീലേ… അപ്പോഴാണ് മമ്മി വിളിച്ചിട്ട് പറയണേ… ചെക്കന്റാരൊക്കെയോ
കാണാമ്മന്നിട്ടുണ്ട് അങ്ങോട്ടേയ്ക്ക് ചെല്ലാൻ….. എനിക്കപ്പോ എന്തു ചെയ്യണോന്നുരൂഹോം ഇല്ലാണ്ടായിപ്പോയി….. നിന്നോട് പറഞ്ഞാ നീ വിഷമിച്ചാലോന്നൊരു പേടീം ഉണ്ടായിരുന്നു…… അങ്ങനെയാ ഞാനവിടെ തല വെച്ച് കിടന്നേ…. അപ്പഴാ വിനു വന്നെന്നെയോരോന്നൊക്കെ കാട്ടിയേ…. എന്റെ വിഷമോന്നുമല്ല അതിനുമ്മേലേ നിനക്ക് അപ്പൊ ചെയ്തപോലൊക്കെയുള്ള കുട്ടിക്കളികളൊക്കെയാണ് വലുതെന്ന് കരുതിയപ്പോ…. കരുതിയപ്പോളാ ഞാനെന്തൊക്കെയോ പറഞ്ഞേ….. അപ്പോഴത്തെ ദേഷ്യത്തിനാ ദീപുവേട്ടനെ വിളിച്ചതും….!!!””
അവൾ പറഞ്ഞതൊക്കെ ശെരിയാണോന്ന് ചൂഴ്ന്നു പരിശോധിയ്ക്കാനുള്ള മാനസികാവസ്ഥയിലാരുന്നില്ല ഞാനപ്പോൾ…. അതുകൊണ്ടായിരിക്കണം ഒരു സാരിയും വാരിച്ചുറ്റി വന്ന് എന്തു പറഞ്ഞാലും വാപൊളിച്ച് കേട്ടു നിൽക്കുന്ന കൊജ്ഞാണ്ടനാണെന്ന് അവൾ പറയാതെ പറഞ്ഞപ്പോൾ പോലും എനിക്ക് മനസ്സിലാക്കാൻ കഴിയാതെ പോയത്….
“”””അപ്പോളവൻ പറഞ്ഞതോ….. ??? അവൻ നിന്റെ മുന്നിൽ വെച്ചല്ലേ എൻഗേജ്മെന്റിന്റെ കാര്യം പറഞ്ഞത്….. അതെല്ലാം കേട്ടപ്പോൾ കള്ളമാരുന്നേൽ നിനക്കു പറഞ്ഞൂടായിരുന്നോ…. അതെല്ലാം കേട്ടിട്ടും ഒരക്ഷരം മിണ്ടാതെ നീയവനൊപ്പം പോകുവല്ലേ ചെയ്തേ..???”””
“”””എന്റ വിനൂ…. ആ ചേട്ടനെന്താ ചോദിച്ചേ….. ??? എൻഗേജ്മെന്റിന്റെ കാര്യം നിന്നോട് പറഞ്ഞില്ലേന്നല്ലേ…. ആ ചേട്ടനൊപ്പമുള്ള എൻഗേജ്മെന്റിന്റെ കാര്യോന്ന് പറഞ്ഞോ…. ഇല്ലല്ലോ…. ??? എന്റെ എൻഗേജ്മെന്റിന്റെ കാര്യം നിന്നോട് പറയാത്തപ്പോ ഞാനെന്തു പറഞ്ഞാ അതിനെ തടയേണ്ടിയേ….. ??? ദീപുവേട്ടൻ പെട്ടെന്നങ്ങനെ പറയോന്ന് ഞാനും കരുതീല….. അതാ ഞാനപ്പോ ഒന്നും പറയാമ്മയ്യാത്ത അവസ്ഥയിലായിപ്പോയേ…..!!! വീട്ടിച്ചെന്നപ്പോളാണെങ്കിലോ അവരെല്ലാം ഉറപ്പിച്ച മട്ടും….. അപ്പൊ ദീപുവേട്ടനാ എല്ലാം നിന്നെ വിളിച്ചു പറയാമ്പറഞ്ഞേ….. നീയാണെങ്കി ഫോണുമെടുത്തില്ല….. അതാ രാവിലെ തന്നെ ഞാനിങ്ങോട്ട് വന്നെ…..!!!””””
അവളവളുടെ നിരപരാധിത്വം വാക്കുകളിലൂടെ തെളിയിയ്ക്കുമ്പോഴും അവളുടെ പൂച്ചക്കണ്ണുകൾ എന്നെ ചൂഴ്ന്നു കയറിക്കൊണ്ടിരുന്നു….. ഞാനിനി എന്ത് പറയണമെന്നറിയാതെ ബെഡിലേയ്ക്ക് ചെരിഞ്ഞു കിടന്നു…. മനസ്സിലപ്പോൾ ഒരുപായവും തോന്നിയതുമില്ല…. എന്റെ മനസ്സ് മുഴുവൻ ആ സമയം ശൂന്യമായിരുന്നു….. കണ്ണുകളടച്ചു കിടന്നപ്പോൾ വീണ്ടും അവളുടെ ശബ്ദമുയർന്നു…
“”””എന്താ…. ഇപ്പോഴും ഞാമ്പറയുന്നത് വിശ്വാസമായില്ലേ…. ??? പക്ഷേ നീ വിശ്വസിച്ചേ പറ്റൂ….. കാരണമിതാണ് സത്യം….!!!””””
“”””മ്മ്മ്…. ശെരി വിശ്വസിയ്ക്കാം….. പക്ഷേ…. ???”””
“”””മ്മ്മ്…. ??? എന്താ…… ???”””
“”””ഏയ്…. ഒന്നൂല്ല….!!!””””
എന്തോ ചോദിയ്ക്കാനായി ഉണർന്ന എന്റെ നാവിനെ വിലക്കിക്കൊണ്ട് ഞാനവളെ നോക്കി…. മനസ്സില്ലാമനസ്സോടെയാണെങ്കിലും അവൾ പറഞ്ഞത് വിശ്വസിയ്ക്കാൻ അപ്പോൾ ഞാൻ തയ്യാറാവുകയായിരുന്നു…..
“”””വിനൂ….. അപ്പോളെന്താ നിന്റെ പ്ലാൻ….. ???”””
ഗൗരി എന്റടുത്ത് കട്ടിലിലിരുന്നു കൊണ്ട് ചോദിച്ചപ്പോൾ ഞാൻ വീണ്ടും എഴുന്നേറ്റിരുന്നു….
“”””എന്ത് പ്ലാൻ…. ??? മനസ്സിലായില്ല….!!!””””
“”””മറ്റെന്നാളെന്റെ എൻഗേജ്മെന്റാണല്ലോ….. അപ്പോളതിനു മുന്നേ എന്തേലും ചെയ്യണ്ടേ നമുക്ക്….. ???”””
“””ഓ…. അങ്ങനെ…..!!! അതവമ്മാരൂടി വരട്ടേ…. നമുക്ക് എന്തെങ്കിലുമൊരു വഴിയുണ്ടോന്ന് നോക്കാം….!!!”””
ഞാനൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു…..
“””നിനക്കെന്താടാ ഒരു താല്പര്യമില്ലാത്ത പോലെ…. നിന്റെ സംസാരം കെട്ടാൽ ഇപ്പോഴും ഞാമ്പറഞ്ഞതൊന്നും വിശ്വാസമായില്ലെന്ന് തോന്നുന്നല്ലോ…. ???”””
അപ്പോഴുള്ള അവളുടെ വാക്കുകളിൽ നിരാശയുടെ കണികകൾ അൽപ്പം കൂടുതലായിരുന്നു…. അത്, അവൾ പറഞ്ഞ സത്യം ഞാൻ പൂർണ്ണമായും വിശ്വസിയ്ക്കാത്തതിലുള്ള വിഷമമാണോ, അതോ അവൾ പറഞ്ഞു വിശ്വസിപ്പിയ്ക്കുവാൻ ശ്രെമിച്ചതൊന്നും ഏശാത്തതിലുള്ള നിരാശയാണോ…. ??? അറിയില്ല….!!!
“””ഏയ്… അങ്ങനെയൊന്നുമില്ല…. ഇപ്പോഴത്തെ അവസ്ഥയില് വിളിച്ചിറക്കി കൊണ്ടുവരുന്നതൊക്കെ സീനാ…… അപ്പൊപ്പിന്നെ വേറെന്തെങ്കിലും ഐഡിയ നോക്കണം….!!!”””
ഞാൻ കട്ടിലിൽ ചാരിയിരുന്നൊരു ദീർഘ നിശ്വാസമെടുത്തു….
“””അതേ…. ഐഡിയയൊക്കെ നോക്കി നടക്കാൻ എൻഗേജ്മെന്റ് മറ്റെന്നാളാ…. ചെയ്യുന്നെങ്കിൽ അതിനു മുന്നേ എന്തെങ്കിലും ചെയ്യണം…..!!!””””
“”””എടീ പെണ്ണേ…. അതിനു നീ കിടന്നു പെടയ്ക്കാതെ…. നമുക്ക് വഴിയുണ്ടാക്കാം…. വൈകുന്നേരം അവന്മാര് വരോലോ….. നമുക്കാലോചിയ്ക്കാവുന്നതേയു-ള്ളൂ…. നീയൊന്നടങ്ങ്…..!!!””””
ഞാൻ പറയുന്ന വാക്കുകളിൽ ഒരാത്മാർത്ഥതയും ഇല്ലെന്നുള്ള തിരിച്ചറിവ് എന്നിൽ ബോധ്യമായിരുന്നു…..
“”””എന്തു പറഞ്ഞാലും അവമ്മാര്….!!!””””
അവളൊന്ന് പിറുപിറുത്തു….
“”””എന്താ….. ???”””
“”””വിനൂ…. ഇതിനെങ്കിലും….. ഇതിനെങ്കിലും നിനക്ക് സ്വന്തായിട്ടൊരു തീരുമാനമെടുക്കാൻ പറ്റില്ലേ…. എന്തിനുമേതിനും ഒരു ഫ്രണ്ട്സ്….!!!”””
അവള് പുച്ഛഭാവത്തിൽ എന്നോട് ചോദിച്ചു….
“”””ഗൗരീ വേണ്ട….. അതിലേയ്ക്ക് കടക്കണ്ട….. ഇതിന്റെ പേരില് നമ്മള് കുറേ അടികൂടീട്ടുള്ളതാ…. അതുകൊണ്ട് ആ ടോപ്പിക്ക് വിട്…..!!!”””
“”””ഇല്ല… പറയാനുള്ളത് ഞാൻ പറയും…… ഇനിയിപ്പോ അവമ്മാര് എന്നെ വേണ്ടെന്ന് പറഞ്ഞാ… വേണ്ടെന്ന് പറഞ്ഞാ നീയെന്നെ വേണ്ടാന്ന് വെയ്ക്കോ…. ??? കൂട്ടുകാരെ സന്തോഷിപ്പിയ്ക്കാൻ അതും ചെയ്യുമായിരിയ്ക്കും….!!!””””
“”””എടീ…. നീയെന്താ ഇങ്ങനൊക്കെ ചിന്തിയ്ക്കുന്നേ…. ??? നിന്നെ വേണ്ടെന്ന് അവമ്മാര് പറയോന്ന് നിനക്ക് തോന്നുന്നുണ്ടോ…. ???””””
“”””അപ്പൊ അവമ്മാർക്ക് തോന്നേണെങ്കി നീ ചെയ്യോന്ന്….. ബ്ലഡി…!!!”””
അവളുടെ മുഖം വലിഞ്ഞു മുറുകി….
“”””അങ്ങനെ ഞാമ്പറഞ്ഞിട്ടില്ല….. നീ എഴുതാപ്പുറം വായിയ്ക്കണ്ട…. എന്തൊക്കെ പറഞ്ഞാലും നിന്റെ ദീപുവേട്ടനെക്കാളും ഭേദം തന്നെയാ എന്റെ ഫ്രണ്ട്സ്….!!!”””
“”””അതെന്താ നീ അങ്ങനെ പറഞ്ഞേ… എന്തിനാ അതിനിടയിലേയ്ക്ക് ദീപുവേട്ടനെ വലിച്ചിടുന്നെ…. ???””””
“”””പിന്നെ പറയാതെ…. നീയെന്റെ ഫ്രണ്ട്സിനെ മോശമായിട്ട് പറഞ്ഞാൽ ഞാൻ തിരിച്ചും പറയും….!!!”””
ഞാനും വിട്ടുകൊടുത്തില്ല….
“””അതിന് മോശായിട്ട് പറയാൻ ദീപുവേട്ടനെന്താ ഉള്ളേ…. ??? പറേടാ എന്താ ഉള്ളേന്ന്…. ???”””
“””ഒന്നൂല്ലേ…. ??? നീയൊന്നാലോചിച്ചു നോക്ക്…. നീ സ്നേഹിയ്ക്കുന്ന ചെക്കനാണെന്നറിഞ്ഞിട്ടും എന്റെ മുഖത്തു നോക്കി അമ്മാതിരി വർത്താനം പറയണോങ്കിൽ അവനത്ര നല്ലവനായോണ്ടാണോ… ???അവന്റെ ഉദ്ദേശമൊന്നും നല്ലതാവത്തില്ല…. അവനെന്തോ മുന്നിക്കണ്ടിട്ട് തന്നെയാ ഇന്നലെയെന്നോടങ്ങനൊക്കെ പറഞ്ഞേ..!!! എന്നിട്ട് നീ വെറുതെ അവനെ വെള്ളപൂശുവാൻ നോക്കുന്നതാ…. നീയെന്തോ ആയിക്കൊണ്ട് പോ…. എനിക്കത് വിഷയമല്ല….!!!”””
ഞാൻ തീർത്തു പറഞ്ഞപ്പോൾ അവളെന്നെ വല്ലാത്തൊരു ഭാവത്തോടെ നോക്കി…
“”””ദേ… ദീപുവേട്ടനെ കുറിച്ച് ഇനിയൊന്നും പറയരുത്….. അതിനുള്ള അവകാശോന്നും നിനക്കില്ല….. ഇനിയെന്റെ ദീപുവേട്ടനെ കുറിച്ച് ഒരു വാക്ക് മോശമായിട്ട് പറഞ്ഞാൽ എന്റെ വിധം മാറും പറഞ്ഞേക്കാം….!!!””””
“”””അതിന് ഞാൻ പറഞ്ഞതാണോ…. നീ പറയിപ്പിച്ചതല്ലേ….!!! എടീ…. ഇന്നലെ അവൻ കാരണം ഞാനിത്രേം തീ തിന്നിട്ടും നിനക്കവനെ സപ്പോർട്ട് ചെയ്യാനെങ്ങനെ പറ്റുന്നെടീ…. ???”””
“”””തീ തിന്നെങ്കി അതിനു കാരണം ദീപുവേട്ടനല്ല നീ തന്നെയാ….. നിനക്കെന്നെ വിശ്വാസമില്ലാത്തതാ….!!!”””
“”””എന്നാലേ നിന്നെ വിശ്വാസമില്ലാത്തവന്റടുക്കെ നിൽക്കണ്ട…. നീ പോ….. പോടീ…. പോയി നിനക്ക് വിശ്വാസമുള്ളവന്റോടെ പൊറുത്തോ…..!!!”””
“”””ഛേ…!! നീയിതെന്തൊക്കെയാ പറയുന്നേ…. ??? നിനക്കിങ്ങനൊക്കെ ചിന്തിയ്ക്കാനെങ്ങനെ തോന്നുന്നു വിനൂ….. കഷ്ടം…..!!!””””
“””ആ….. എന്റെ ചിന്തയൊക്കെ മോശം തന്നെയാ….. അതോണ്ട് നീ പൊക്കോ…. കാണുന്നോന്റോടെ പൊക്കോ…. നിനക്ക് നിന്റെ ദീപുവേട്ടൻ പറയുന്നതും അവൻ ചെയ്യുന്നതുമൊക്കെയല്ലേ ശെരി…. അപ്പൊ നീ പോ… അവന്റടുക്കെ ചെല്ല്…. അവനാ നിനക്ക് പറ്റുന്നേ….!!!””””
“”” അതേ… നിന്നെ പറഞ്ഞിട്ട് കാര്യമില്ല….. നിന്റെ ഫ്രണ്ട്സുണ്ടല്ലോ അവന്മാരെ കണ്ടല്ലേ നടക്കുന്നേ അപ്പയിങ്ങനേക്കേ തോന്നൂ….. ഇങ്ങനെയൊക്കെയേ പറയാനും പറ്റൂ….!!!””””
“”””മനസ്സിലായില്ല….!!!”””””
ഞാനവളെ വന്യമായി നോക്കി, അപ്പോൾ തന്നെ അവളിൽ നിന്നും അതിനുള്ള വിശദീകരണവും കിട്ടി…..
“”””ഒരുത്തൻ പഠിപ്പിച്ച ടീച്ചറുടെ പിന്നാലെ നടക്കുന്നു….. വേറൊരുത്തൻ അവനെക്കാളും മൂത്തൊരു പെണ്ണിനെ വിളിച്ചിറക്കി കൂട്ടുകാരന്റെ വീട്ടിക്കൊണ്ടോയി താമസിപ്പിയ്ക്കുന്നു….. എന്നിട്ട് പേര് ഫ്രണ്ട്ഷിപ്പ് പോലും….. എന്താണെന്ന് എങ്ങനെയറിയാം…. ??? അങ്ങനെയൊക്കെയുള്ളപ്പോൾ നീയെന്നെക്കുറിച്ചും ഇങ്ങനെയൊക്കെയേ ചിന്തിയ്ക്കൂ…. അതില് വലിയ പുതുമയൊന്നുമില്ല….!!!”””
“””ഗൗരീ… നീയെന്നെ കുറിച്ച് എന്തനാവശ്യം വേണേലും പറഞ്ഞോ…!! പക്ഷേ… പക്ഷേ എന്റെ ഫ്രണ്ട്സിനെ കുറിച്ച് ഒരു വാക്ക് നീയിനിയും മോശായിട്ട് മിണ്ടിയാ ചെകിള തല്ലി പൊട്ടിയ്ക്കും ഞാൻ….!!!”””
“””അങ്ങനെയെന്നെ പേടിപ്പിച്ചു വായടപ്പിയ്ക്കാനൊന്നും നീ ശ്രെമിയ്ക്കണ്ട…. ഞാൻ പറഞ്ഞത് ഉളള കാര്യം തന്നെയാ…. അവൻമാരെ വീട്ടിക്കേറ്റുന്നത് സഹിയ്ക്കാം…. അവള്മാരെയോ…. ??? ഇപ്പൊത്തന്നെയൊരുത്തി ഇവിടെ നിക്കുന്നുണ്ടല്ലോ… എന്താ അവൾടെ ഉദ്ദേശം… ???”””
അവളുടെ വായിൽ നിന്നും വീണ തീയിൽ ഞാനുരുകി വെണ്ണീറായി… ഒരു നിമിഷം എന്റെ തൊണ്ട അടച്ചു…. ശരീരം പോലും തളർന്നു…..
“””ഗൗരീ….!!! അത്… അത് അഭിയാ….!!! അവളെന്റെ….”””
എനിക്കെന്റെ വാക്കുകൾ പോലും മുഴുവിപ്പിയ്ക്കാൻ സാധിച്ചില്ല….
“””അവള് പെങ്ങളാണെന്നായിരിയ്ക്കും പറയാൻ വന്നേ….!!! അത് നീ പറയുന്നതല്ലേ… നീ പറയുന്നതൊക്കെ വെള്ളം ചേർക്കാതെ വിഴുങ്ങാൻ ഞാനത്ര പൊട്ടിയൊന്നുമല്ല…. രണ്ടുപേരും തനിച്ചുള്ളപ്പോൾ അവള് പൂർണ്ണ സ്വാതന്ത്ര്യത്തോടെ നിന്റെ റൂമിൽ കയറി വരുന്നതും കട്ടിലിൽ വന്നിരിയ്ക്കുന്നതുമൊക്കെ നല്ലുദ്ദേശത്തോടെയാണെന്ന് എങ്ങനെ പറയാൻ പറ്റും…. ഇത്രയൊക്കെ കാട്ടിക്കൂട്ടിയിട്ടാണ് എന്റെ ദീപുവേട്ടനെ കുറ്റം പറയാൻ നിക്കുന്നേ…. ???”””
അവള് പറഞ്ഞു കഴിഞ്ഞ് ശ്വാസമെടുക്കാനുള്ള സമയം കൊടുക്കാൻ പോലും എനിക്കപ്പോൾ ക്ഷമയില്ലായിരുന്നു…. അതിന് മുൻപേ എന്റെ കൈ പ്രവർത്തിച്ചിരുന്നു…. അവളുടെ ഇടതുകവിൾതീർത്തൊന്നു പൊട്ടിച്ചു… കവിളുംപൊത്തിപ്പിടിച്ചു കൊണ്ട് കട്ടിലിലേയ്ക്ക് വീണ അവൾ ഒരു ഞെട്ടലോടെ പിടഞ്ഞെണീറ്റപ്പോൾ അവളോട് എനിക്കൊന്നേ പറയാണുണ്ടായിരുന്നുള്ളൂ….
“””ഇറങ്ങടീ പൊലയാടിമോളേ ഇവിടുന്ന്….. നീയെന്താ കരുതിയേ… അമ്മേം പെങ്ങളേം തിരിച്ചറിയാത്തവനാണ് വിനയ് യെന്നോ… ??? ഇത്രയും നാളും കൂടെ നടന്നിട്ടും എന്നെ മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത ഒരു നായിന്റെ മോളും ഇനിയീ വീട്ടിൽ കാലുകുത്തി പോകരുത്…. ഇറങ്ങടീ പന്ന പൂറീമോളെ…..!!!”””
വാതിലിന് നേരെ കൈചൂണ്ടിക്കൊണ്ടാണു ഞാൻ അലറിയത്…. ഇനിയും നിന്നാൽ വീണ്ടും ഞാൻ തല്ലിയേനെ….. ഇത്രനാളും കൂടെനടന്ന് അത്രയുമെങ്കിലും മനസ്സിലായ കൊണ്ടാണോ അതോ പറഞ്ഞ തെറിയുടെയാണോന്നറിയില്ല ഗൗരി വാതിലിനു നേരെ നീങ്ങി…
“””നീ നാട്ടിലുമൊത്തം അവരാതിച്ചു നടക്കുന്നതും പോരാഞ്ഞിട്ട് എന്നെയുമെന്റെ കൂട്ടുകാരെയുംകുറിച്ചങ്ങനത്തെ വർത്താനം പറഞ്ഞലുണ്ടല്ലോ… തല്ലിക്കൊന്നു കുഴിച്ചുമൂടും പൂറീ….. കുറച്ചു മുന്നേ…. കുറച്ചു മുന്നേവരെ നിന്നെ ഞാനാരെല്ലാമോ ഒക്കെയായി കണ്ടുപോയി…. അതുകൊണ്ട്…. അതുകൊണ്ട് മാത്രമാണ് എന്റെ ചങ്ങാതിമാരെ കുറിച്ചു കൊണച്ച വർത്താനം പറഞ്ഞ നിന്റെ നാവ് ഞാനരിയാത്തത്…. പൊക്കോ…. ഇനി മേലിൽ…. മേലിലെന്റെ കണ്ണിന് മുന്നിൽ വന്നാൽ അവിടെ നിന്റന്ത്യമാ…. ഓർത്തോ….!!!”””
പിന്തിരിഞ്ഞു നടന്ന് വാതിൽക്കലെത്തി തിരിഞ്ഞു നോക്കിയ അവളോട് അത്രയും കൂടി പറഞ്ഞിട്ടുമെന്റെ ദേഷ്യം തീർന്നില്ല…. ബെഡിൽ കൈചുരുട്ടിയൊരൊറ്റ ഇടികൂടി കൊടുത്തു ദേഷ്യം തീർക്കാൻ ശ്രമിക്കുമ്പോഴേക്കും വാതിൽക്കൽനിന്ന് ഗൗരിയുടെ ശബ്ദമൊന്നുയർന്നു…..
“””അനിയന്റെ പ്രായമുള്ളൊരുത്തന്റെ കൂടെക്കിടന്നിട്ടും കഴപ്പ് തീരാഞ്ഞിട്ടാണോടീ നീയിപ്പോഴവന്റെ കൂട്ടുകാരന്റെ കൂടേം വന്നുകെടക്കുന്നത്… ??? ഇങ്ങനെ പറയിപ്പിയ്ക്കുന്നേലും ഭേദം നിനക്ക് പോയി ചത്തൂടേടീ…. ???”””
അവള് പറഞ്ഞതിന്റെ പൊരുള് മനസ്സിലാവാതെ ഒന്നന്ധാളിച്ചെങ്കിലും പെട്ടന്നവള് പറഞ്ഞതു മനസ്സിലാക്കി ഓടി ചെന്നപ്പോൾ കണ്ടു…. എല്ലാം കേട്ട് കണ്ണുനിറഞ്ഞു നിൽക്കുന്ന അഭി….!!! അപ്പോൾ…. അപ്പോൾ ഇവിടെ പറഞ്ഞതെല്ലാം ഇവള് കേട്ടിരുന്നോ…. ???
വാതിൽക്കൽ അഭിയെ കണ്ട് ചങ്ക് നീറി നിന്ന എന്നെയും അവളെയും ഒരു പുച്ഛം നിറഞ്ഞ നോട്ടംകൂടി നോക്കിയിട്ട് ഗൗരി പുറത്തേക്ക് നടന്നു…..
ഞാൻ ഒരിക്കൽ കൂടി അഭിയെ നോക്കി…. ഒരൊറ്റ നിമിഷം കൊണ്ട് ഒന്നുമല്ലാതായിപ്പോയി എന്നു തോന്നിയവന്റെ നോട്ടം…..
തുടരും….
Comments:
No comments!
Please sign up or log in to post a comment!