നിശ 1
ആകാശത്ത് കാര്‍മേഘം തിങ്ങി നിറയുന്നു. നല്ല തണുത്ത കാറ്റുണ്ട്. നാട്ടില്‍ നിന്ന് കൊണ്ടുവന്ന ബാഗില്‍നിന്ന് നിന്ന് സാധനങ്ങളും മറ്റും വക്കുന്ന്നതിനിടെയാണ് സ്കൂളിലെ ഓട്ടോഗ്രാഫ് താഴെ വീണത്. പൊടിപറ്റി കളര്‍ മാറിയിട്ടുണ്ടെങ്കിലും പഴയ ഓര്‍മ്മകളുടെ സുഗന്ധം വിട്ടുമാറിയിട്ടില്ല.അനീഷിനെ ഫ്ലാറ്റിലാണ് ഇപ്പള്. ബാഗ് വക്കാന്‍ ചുറ്റും നോക്കി. അവന്റെ ഈ മുറിയില്‍ നിറയെ അവന്റെ ബുക്കുകളും പുസ്തകങ്ങളും ആണ് ആളൊരു പുസ്തക പ്രേമിയാണ് എപ്പോ കണ്ടാലും അവന് പറയാന്‍ ഒരു പുസ്തകത്തിന്റെ പേര് കാണും. അവന് തന്നെയാണ് എന്നെയും പുസ്തകങ്ങളുടെ ലോകത്തേക്ക് ചുവട് വയ്ക്കാന്‍ പ്രേരിപ്പിച്ചത്. അക്ഷരങ്ങളുടെ മാന്ത്രികതയില്‍ പറന്നു നടക്കാന്‍ പഠിപ്പിച്ചത് അവനാണ്
നാട്ടില്‍ നിന്ന് അവന് താമസം മാറുന്നതുവരെയും വായനശാലയും മൈതാനവും ഒക്കെയായിരുന്നു ഞങ്ങളുടെ ലോകം
അവന്റെ അച്ഛന് യു.പി സ്കൂള്‍ അധ്യാപകനായിരുന്നു. അറിയപ്പെടുന്ന പ്രാസംഗികനും അത്യാവശ്യം എഴുതുന്ന ആളുമാണ്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവന്റെ അച്ഛന് ഞങ്ങളുടെ നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടി വന്നതോടെയാണ് അവന് ഞങ്ങളുടെ സ്കൂളിലും എത്തുന്നത് അന്നു തുടങ്ങിയ സൗഹൃദം ഇന്നും ഞങ്ങളില്‍ ഉണ്ട്.
അതുകൊണ്ട് തന്നെയാണ് എനിക്ക് ബാംഗ്ലൂര്‍ നഗരത്തില്‍ ജോലി കിട്ടി വന്നപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ അവന്റെ കസിന്റെ ഫ്ലാറ്റില്‍ തന്നെ താമസിക്കാന്‍ സ്ഥലം ഏര്‍പ്പാടാക്കി നല്‍കിയത്. അനീഷിന്റെ കസിനെ മുന്‍പരിചയം ഉണ്ടെങ്കിലും അത് പലപ്പോഴും അവന്റെ കൂടെ കണ്ടിട്ടുണ്ട് എന്നത് മാത്രമാണ്. അവന് അവളുടെ കൂടെ ഇവിടെ തന്നെയാണ് താമസിക്കുന്നത്. അവനിവിടെ ഉള്ളപ്പോള്‍ എന്നെ മറ്റെവിടെയെങ്കിലും താമസിക്കാന്‍ വീടില്ല എന്നറിയാവുന്നതുകൊണ്ട് ഇങ്ങോട്ടേക്ക് വരാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ മറ്റൊന്നും ആലോചിച്ചില്ല.
”അമേലേട്ടാ.. ചായ ‘
സ്മിത ചായയുമായി ഡോര്‍ സൈഡില്‍ വന്നു നിന്നുകൊണ്ട് പറഞ്ഞു. സ്മിത അവന്റെ കസിന് ആണ്.
‘ഇന്ന് ലീവ് ആക്കി അല്ലേ ഞാന്‍ വന്നത് ബുദ്ധിമുട്ടായോ’ ചായ വാങ്ങി കൊണ്ട് ഞാന്‍ ചോദിച്ചു.
‘ഈ ബുദ്ധിമുട്ട് ഞാനങ്ങ് സഹിച്ചു അനീഷേട്ടന് നാളെയേ വരൂ എന്ന് പറഞ്ഞതുകൊണ്ട് ഒരു കമ്പനിക്ക് കൂടെ നില്ക്കാം എന്ന് കരുതിയാണ്, അതുമാത്രമല്ല എന്നും ജോലിക്ക് പോയ ഒരു ത്രില്ലില്ല വല്ലപ്പോഴും സ്വസ്ഥമായി ശ്വാസം എടുക്കാമല്ലോ, മോന് ഇന്ന് വന്നതേയുള്ളൂ താമസിക്കാതെ എല്ലാം പഠിച്ചോളും’.
സ്മിത പറഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു സമയം ആറ് മണിയോടടുക്കുന്നു.
‘നമുക്ക് നടന്നിട്ട് വന്നാലോ?, ഞങ്ങടെ ഹോസ്പിറ്റലിന്റവിടെ ഒക്കെ ഒന്ന് ചുറ്റി വരാം, അടുത്ത് തന്നെയാണ്.’
‘ആയിക്കോട്ടെ അഞ്ച് മിനിറ്റ്. ഞാന്‍ ഡ്രസ്സ് ചേഞ്ച് ചെയ്തിട്ട് വരാം’.
പോകാമെന്നേറ്റു ബാഗില്‍ നിന്നും ഷര്‍ട്ടും ജീന്‍സും എടുക്കുന്ന കണ്ട് സ്മിത റൂമില്‍ നിന്നിറങ്ങി.
ഡ്രസ്സ് മാറി ഹാളിലേക്ക് ചെന്നപ്പോള്‍ സ്മിത പോകാന്‍ റെഡിയായി നില്ക്കുന്നുണ്ടായിരുന്നു. മുടി കെട്ടി വച്ചത് ഒഴിച്ചാല്‍ മറ്റ് തയ്യാറെടുപ്പും ചെയ്തിട്ടില്ല വീട്ടിലിട്ടിരുന്ന ട്രാക്ക് പാന്റും ടീഷര്‍ട്ടും തന്നെയാണ് ധരിച്ചിരിക്കുന്നത് ഞങ്ങള്‍ പുറത്തു നടക്കാനിറങ്ങി.
സ്മിത ഇവിടെ ഹോസ്പിറ്റലില്‍ നേഴ്സ് ആയി ജോലി ചെയ്യുന്നു മൂന്നു വര്‍ഷത്തോളമായി ഇവിടെ എത്തിയിട്ട്. പഠിച്ചതും ഇവിടെയാണ്. അതുകൊണ്ടുതന്നെ ഇവിടുത്തെ ആളായി അവള് മാറിക്കഴിഞ്ഞിരുന്നു
ചുറ്റും നഗരത്തിലെ തിരക്കും പരക്കംപാച്ചിലും ഒക്കെ കണ്ടു ഞാന്‍ അവള്‍ക്കൊപ്പം നടന്നു.
എല്ലാവരും തിരക്കിലാണ് ഓരോരുത്തരും അവരവരുടെ കാര്യങ്ങള്‍ക്കായി നെട്ടോട്ടമോടുന്നു. ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാന്‍ ആര്‍ക്കും സമയമില്ല.
‘അതേ മനുഷ്യ, ഇതിലും നല്ലത് ഞാന്‍ ഒറ്റയ്ക്ക് നടക്കുന്നതാണ്. വല്ലതും ഒന്ന് വാ തുറന്നു സംസാരിക്കുമോ അനീഷേട്ടന് ഇങ്ങാരെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ്. ഇതിപ്പോ ഒരു മിണ്ടാപ്രാണി ആണെന്ന് ഞാന്‍ കരുതിയില്ല.”
ഞാന്‍ മിണ്ടാതെ നടക്കുന്നത് കണ്ടു അവള് മുന്നില്‍ കയറി നിന്നുകൊണ്ട് പറഞ്ഞു.
സ്മിതയെ പറ്റി അനീഷ് മുന്നേ പറഞ്ഞിട്ടുണ്ട് ഒരു വായാടി ആണെങ്കിലും പാവമാണ്. അതുകൊണ്ടാണ് കസിന്റെ കൂട്ടുകാരന് മാത്രമായ എന്നെ അവളുടെ ഫ്ലാറ്റില്‍ അവള്‍ക്കൊപ്പം താമസിക്കാനവള്‍ സമ്മതിച്ചത്. അതുതന്നെ ഞാന്‍ അവളോട് ചോദിച്ചു.
”നീയെന്താ കസിനായ അനീഷിന്റെ ഒരു ഫ്രണ്ട് മാത്രമായ എന്നെ കൂടെ ഫ്ലാറ്റില്‍ താമസിക്കാം എന്ന് സമ്മതിച്ചത്. നീ ഒറ്റയ്ക്ക് പലപ്പോഴും ഫ്ലാറ്റില്‍ കാണുകയെന്ന് അറിയാം എന്നിട്ടും? ”
വീണ്ടും നടന്നു കൊണ്ട് ഞാന്‍ ചോദിച്ചു
ആദ്യം അവള് ഒന്നു ചിരിക്കുകയാണ് ചെയ്തത്
മുഖത്ത് വീണ മുടി ഇടതുകൈവിരലുകള്‍ കൊണ്ട് അതു കേട്ട് അവള് പറയാന്‍ തുടങ്ങി
”മൂന്നു കാരണമുണ്ട് ഒന്ന് അനീഷേട്ടന് എന്നോട് പറഞ്ഞത് ചേട്ടന് വരും. ഞങ്ങള്‍ മറ്റൊരു ഫ്ലാറ്റിലേക്ക് മാറ്റാം എന്നാണ് . ഞാന്‍ ഇവിടെ ഉള്ളപ്പോള്‍ അനീഷേട്ടന് മറ്റൊരിടത്ത് താമസിക്കുന്നത് ശരിയല്ലല്ലോ, എനിക്ക് ഇഷ്ടവുമല്ല, രണ്ടാമത്തെത് അനീഷേട്ടന് എപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട് അമലേട്ടനെ പറ്റി.
അവള് പറഞ്ഞു നിര്‍ത്തിയിട്ട് എന്റെ മുഖത്തേക്ക് നോക്കി ഞാന്‍ വീണ്ടും ഒന്നു ചിരിക്കുക മാത്രം ചെയ്തു.
‘നിങ്ങള്‍ സ്കൂള്‍ തൊട്ട് ഒന്നിച്ച് ഉണ്ടന്ന് അനീഷേട്ടന് പറഞ്ഞിട്ടുണ്ട്. എങ്ങനെയാ നിങ്ങള്‍ ഇത്ര ഫ്രണ്ട്സ് ആയേ??’ പുറകെ തന്നെ അടുത്ത ചോദ്യവും വന്നു.
‘അവന്റെ അച്ഛന് വേണു മാഷ് ഞങ്ങളുടെ നാട്ടിലേക്ക് സ്ഥലം മാറി വന്നപ്പോളാണ് അവനെ ഞങ്ങടെ സ്കൂളില്‍ ചേര്‍ത്തത്. ക്ലാസ്സ് തുടങ്ങി ടീച്ചര്‍ ഞങ്ങളെ പേര് വിളിച്ച് ആദ്യം ഇരുത്തിയത് ആല്‍ഫബെറ്റ് ഓര്‍ഡറില്‍ ആരുന്നു. അമല്‍, അനീഷ്. അവന് എന്റെ അടുത്ത് അങ്ങനെ വന്നിരുന്നു. പിന്നീട് അത് മാറിയിട്ടില്ല. പിന്നെ ഫ്രണ്ട്സ് ആയത് എങ്ങനെ എന്ന് ചോദിച്ചാല്‍ അറിയില്ല. ഞാനോ അവനോ പറയുന്ന തീരുമാനങ്ങള്‍ക്ക് മറുത്ത് ഒരു തീരുമാനം ഉണ്ടായിട്ടില്ലക്കങ്ങള്ക്കിടയില്. ചിന്തകള്‍ ഒരേ പോലെ ആയത് കൊണ്ടാകും, ആ… ഞാന്‍ ആലോചിച്ചില്ല..” സത്യത്തില്‍ അവളോട് അങ്ങനെ പറയുന്നു എങ്കിലും ഞങ്ങള്‍ക്കിടയിലെ ദൃഢമായ ബന്ധം എങ്ങനെയുണ്ടായി എന്ന് ആലോചിച്ചിട്ട് മനസ്സിലാകാത്ത ഒരു സംഗതി ആയിരുന്നു.
‘ഹും. ബാക്കി പിന്നെ കുറേയൊക്കെ എനിക്കറിയാം. ഡിഗ്രീ വരെ ഒന്നിച്ച് പഠിച്ചു. അതിന് ശേഷം അനീഷേട്ടന് ടീച്ചിംഗ് ഫ്രഫഷനാക്കി, അമലേട്ടന് ജേര്‍ണലിസം പഠിക്കാനും പിരിഞ്ഞു അല്ലേ… രണ്ടാള്‍ക്കും ഏതങ്കിലും ഒന്നെടുത്തിരുന്നേ ഒരുമിച്ച് വീണ്ടും പഠിക്കാമാരുന്നല്ലോ?’ അവളുടെ ചോദ്യങ്ങള്‍ക്ക് അവസാനം ഉണ്ടായിരുന്നില്ല.
‘അതേ, പക്ഷേ സ്വന്തം താല്പര്യത്തിന് വേണ്ടി കൂട്ടുകാരന്റെ ഇഷ്ടം മാറ്റി വയ്പിക്കാന്‍ ഞങ്ങള്‍ രണ്ടും തയ്യില്ലായിരുന്നു. അത്കൊണ്ട് രണ്ട് പേരും അവരവര്‍ക്ക് ഇഷ്ടപ്പെട്ട പ്രഫഷന് തിരഞ്ഞെടുത്തു, ഇയാളെന്താ നേഴ്സിംഗ് പ്രഫഷനാക്കിയെ, അത് പോലെ.’
‘നേഴ്സിംഗ് പഠിച്ചത് എന്റെ ഇഷ്ടത്തിനല്ലായിരുന്നു. വീട്ടില്‍ അമ്മ നിര്‍ബന്ധിച്ച് വിട്ടതാ… ചേര്‍ന്നിട്ട് പഠിക്കാന്‍ താല്പര്യവും ഇല്ലാരുന്നു. തോക്കുന്നത് ഭയന്ന് നന്നായി തന്നെ പഠിച്ചു.
തിരികെ ഞങ്ങള്‍ ഫ്ലാറ്റില്‍ എത്തുമ്പോളേക്കും ഇരുട്ട് പടര്‍ന്നിരുന്നു. റൂമിലെത്തി ഫ്രഷ് ആയി അല്പ നേരം കിടന്നിട്ടാണ് തിരികെ ഹാളില്‍ ചെന്നത്. സ്മിത ലാപ്ടോപില്‍ എന്തോ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ ഫ്രിഡ്ജില്‍ നിന്ന് തണുത്ത വെള്ളം എടുത്ത് കുടിച്ചുകൊണ്ട് ഹാളില്‍ അവള്‍ക്ക് എതിരെ വന്നിരുന്നു.’
‘കിടക്കുകയായത് കൊണ്ടാ വിളിക്കാഞ്ഞെ, കഴിക്കാറാകുബോ പറഞ്ഞാ മതി. ഓര്‍ഡര്‍ ചെയ്യാം. ഞാനൊന്നും ഉണ്ടാക്കിയിട്ടില്ല.’ ഞാന്‍ വരുന്നത് കണ്ടങ്കിലും ലാപ്പില്‍ നിന്ന് മുഖം എടുക്കാതെ തന്നെ അവള് പറഞ്ഞു.
‘ഞാന്‍ അടുക്കളയില്‍ കയറണോ?’ വെള്ളം എടുത്ത് കുടിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.’
‘ആദ്യത്തെ ദിവസം തന്നെ അടുക്കളയില്‍ പണിയെടുപ്പിക്കുന്നത് ശരിയല്ലലോ, ഇന്നത്തേക്ക് കയറണ്ട. ഓര്‍ഡര്‍ ചെയ്യാം. പിന്നെ ഞാന്‍ അനീഷേട്ടനെ വിളിച്ചിരുന്നു. രാവിലെ എത്തും, നമുക്ക് പിക് ചെയ്യാന്‍ പോകാം.’ തന്നെ അവള് പറഞ്ഞു.
‘ശരി, പോകാം. എങ്ങനെയാ പോകുന്നെ, ?’
”അതൊക്കെ ഞാന്‍ ഏറ്റു. ഫ്രണ്ടിന്റെ വണ്ടി പറഞ്ഞിട്ടുണ്ട്. മറ്റേ നാളല്ലേ ചേട്ടന് ജോയിന്‍ ചെയ്യണ്ടത്, സൊ അനിഷേട്ടനെയും കൂട്ടിയിട്ട് നമുക്ക് ഒന്ന് കറങ്ങാം. എന്താ?’
അവള് എല്ലാം പ്ലാന്‍ ചെയ്തത് കൊണ്ടും ചുമ്മാ ഒന്ന് എല്ലായിടത്തും ചുറ്റി വരാമല്ലോ എന്നുള്ളത് കൊണ്ടും ഞാനും സമ്മതിച്ചു.
അവള് ലാപ് മടക്കി വച്ചിട്ട് Tv ഓണ്‍ ചെയ്തു. എനിക്ക് വശത്തായി വന്നിരുന്നു.
‘നാട്ടില്‍ നിന്ന് ഇവിടെ വന്ന് സ്റ്റോറി ചെയ്യാന്‍ തക്ക എന്താ സബ്ജക്ട്, അനിഷേട്ടനും ഒന്നും പറഞ്ഞില്ല. പക്ഷേ എന്തോ ചുറ്റിക്കളി എനിക്ക് ഫീല്‍ ചെയ്തു. ആരെയൊക്കെയോ മാറി നിന്ന് വിളിക്കുന്നതും ഒരു ആലോചനയും ഒക്കെ….??’ അവളുടെ ചോദ്യങ്ങള്‍ വീണ്ടും ആരംഭിച്ചു.
‘സത്യം പറഞ്ഞാല്‍ ആരോടെങ്കിലും പറയരുത്. പ്രത്യേകിച്ച് നിങ്ങളുടെ ഫാമിലിയില്‍ ആരോടും’ ഞാന്‍ പറഞ്ഞത് കേട്ട് അവള് ഒന്ന് ഞെട്ടി.
‘ഞങ്ങടെ ഫാമിലി അറിയാതിരിക്കാന്‍ തക്കതായി എന്താ??’ ഞെട്ടല്‍ മാറാതെ തന്നെ അവള് തിരിച്ച് ചോദിച്ചു.
‘പറഞ്ഞാല്‍ ഇയാള്‍ വിശ്വസിക്കുമോ എന്നറിയില്ല. പക്ഷേ….. സത്യം ആണ്, ആരും അറിയില്ലല്ലോ?’ ഞാന്‍ വീണ്ടും സസ്പെന്‍സ് ഇട്ടു.
”ഇല്ല, പറ, ഞാന്‍ ആരോടും പറയില്ല’ അവള് ആകാംഷയോടെ പറഞ്ഞു.
‘തനിക്ക് ഒരു അന്നയെ അറിയുമോ, അന്നാ മേരി ജോണ്‍’
‘ആഹ്, അനീഷേട്ടന്റെ പഴയ…. അതാണോ??, കേട്ടിട്ടുണ്ട്’ ഒന്നാലോചിച്ചിട്ട് അവള് ചോദിച്ചു.
‘അതേ അവള്‍തന്നെ.’
‘അവള്‍ക്കെന്താ?? അവള് ആരുടെയോ കൂടെ പോയതല്ലേ?’ അവള് ആകാംഷ അടക്കാനാകാതെ ഇടക്ക് കയറി ചോദിച്ചു.’
‘സത്യത്തില്‍ അവള് എവിടേക്കും പോയിട്ടില്ല. ഇവിടെ ബാംഗ്ലൂരില്‍ ഉണ്ട്.’
‘അതിന്??’ തിരികെയുള്ള അവളുടെ ചോദ്യത്തിന് ശക്തി കുറവാരുന്നു.
‘സത്യത്തില്‍ അവളെങ്ങും പോയതല്ല. അവള് ഇവിടെ വന്നതും അനീഷ് ഇവിടെ റിസര്‍ച്ചിന് വന്നതും എല്ലാം ഞങ്ങടെ പ്ലാന്‍ ആയിരുന്നു., അവര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍. റിസര്‍ച്ച് കഴിഞ്ഞ് എല്ലാം സെറ്റില്‍സ് ആയിട്ട് വീട്ടിലും എല്ലാരോടും പറയാനിരിക്കുവായിരുന്നു. പക്ഷേ ….. നൗ ഷീ ഈസ് പ്രെഗ്നന്റ്. തല്ക്കാലം ഇങ്ങോട്ട് കൊണ്ടുവരാനാ പ്ലാന്‍….’
‘ഏയ്’—- അനിഷേട്ടന് അങ്ങനെ ഒക്കെ…..?? ഇല്ല, വെറുതേ പറയരുത്.’ ഇത്തവണ അവള്‍ക്ക് ശബ്ദം കുറഞ്ഞത് മാത്രമല്ല അത് ഇടറിയിരുന്നു.
‘ഞാനെന്തിനാ വെറുതേ പറയുന്നത്, തനിക്ക് ഡേ ഡ്യൂട്ടി ഉള്ളപ്പോ അല്ലേ അവന് കൂടുതല്‍ ഇവിടെ കാണാറുള്ളത് പകല്‍ സമയങ്ങളില്‍. നിനക്ക് ഇവിടെ, ഈ ഫ്ലാറ്റില്‍ നിന്ന് ലേഡീസ് ബാഗ് കിട്ടിയില്ലേ, അതവളുടെ ആയിരുന്നു. അല്ല, ഞാന്‍ അതൊക്കെ നിന്നോട് എന്തിനാ പറയുന്നെ. ഞാന്‍ ഒന്നും പറയുന്നില്ല’ കുറേ സമയത്തെ ഇടവേളക്ക് ശേഷം ഞാന്‍ വീണ്ടും സ്മിതയെ നോക്കി, അവള് എന്നെ നോക്കി ഇരിക്കുന്നുണ്ടങ്കിലും മനസ് ഇവിടില്ല.
‘ഇത്ര വല്യ കൂട്ടുകാരന് ആയിട്ട് എന്നോട് എന്തിനാ പറഞ്ഞെ, സത്യം ആണങ്കില്‍ എന്നോടിത് ഒന്നും പറയില്ലലോ??’ ഇടവേളക്ക് വിരാമമിട്ട് അവള് വീണ്ടും ചോദിച്ചു.
‘എന്തായാലും എല്ലാരോടും പറയാനാണ് പ്ലാന്‍, അത്കൊണ്ട് പറഞ്ഞതാ. ഇനിയും വിശ്വാസം ഇല്ലങ്കില്‍ അവന് തന്നെ പറയും.’ ഞാന്‍ അനീഷിനെ ഡയല് ചെയ്തിട്ട് സ്പീക്കര്‍ ഫോണില്‍ ഇട്ടു.
‘ഹലോ പറയടാ’ രണ്ട് റിഗിന് ശേഷം ഫോണ്‍ എടുത്ത് അവന് സംസാരിച്ചു.
‘ഡാ നീ എവിടാ?? എപ്പോളാ എത്തുന്നെ?’
‘രാവിലെ ഒന്‍പത് മണിയെങ്കിലും ആകും, സ്മിത പിക് ചെയ്യാന്‍ വരുമെന്ന് പറഞ്ഞിട്ടുണ്ടല്ലോ… നിന്നോട് പറഞ്ഞില്ലേ?’
‘അവള് പറഞ്ഞു. വേറെ എന്തെക്കെയോ പ്ലാനിംഗും ഉണ്ട്. എന്നെ ഇവിടൊക്കെ കാണിക്കാം, കറങ്ങാം എന്നൊക്കെയാ പറഞ്ഞേക്കുന്നെ.’
‘ ആഹ് അവള് സൂചിപ്പിച്ചിരുന്നു.’
‘ഡാ പിന്നെ ഒരു കാര്യം. അവള്‍ക്ക് ഞാന്‍ എന്താ വന്നത് എന്ന് കൃത്യമായിട്ട് അറിയണം എന്ന്. ഞാന്‍ നമ്മുടെ കാര്യം ഒക്കെ പറഞ്ഞിട്ട് അവള്‍ക്ക് വിശ്വാസം പോരാ. ഫോണ്‍ സ്പീക്കറിലാ. നീ തന്നെ പറ, സത്യം ആണോന്ന്.’
‘ടീ, ഹലോ….. അവന് പറഞ്ഞത് സത്യമാ. ഞാന്‍ വന്നിട്ട് പറയാം എന്ന് കരുതിയതാ. എല്ലാം സോള്‍വ് ആക്കാന്കൂടിയാ അവന് വന്നേ. നിന്റെ ഹെല്‍പ്പ് കൂടി വേണം, എന്നാലെ എല്ലാം ശരിയാകൂ.’
‘ശരി അളിയാ. ഞാന്‍ വിളിക്കാം. രാവിലെ പിക് ചെയ്യാന്‍ ഞാനും കാണും. ശരി. ‘
‘ശരിയടാ, ഞാന്‍ വിളിക്കാം’. അവന് ഫോണ്‍ കട്ട് ചെയ്തു.
സ്മിത ഒന്നും മിണ്ടിയില്ല. ഞാന്‍ ഫോണും എടുത്ത് മുറിയിലേക്ക് പോയി.
കുറേ സമയത്തിന് ശേഷം ഹാളില്‍ ചെന്നപ്പോ അവള് അവിടെ ഇല്ലാരുന്നു. റൂമിന്റെ ഡോറില്‍ ഞാന്‍ കെട്ടിയിട്ട് വിളിച്ചങ്കിലും കുറച്ച് സമയത്തിന് ശേഷമാണ് മറുപടി കിട്ടിയത്. ഞാന്‍ ഹാളിലെ കസേരയില്‍ വന്നിരുന്നു.
‘ഞാന്‍ ഒന്നു ചെറുതായി മയങ്ങി പോയി. കഴിക്കാന്‍ ഞാന്‍ ബുക്ക് ചെയ്യാം ‘ വിളറിയ മുഖത്ത് മുടിയിഴകള്‍ അലസമായി വീണിട്ടുണ്ട് അവള് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനായി ഫോണെടുക്കാന്‍ തിരിഞ്ഞപ്പോളാണ്. ടേബിളില്‍ വിളമ്പി വച്ചിരിക്കുന്ന ഭക്ഷണം കണ്ടത്.
‘എന്റെ വക നല്ല ബിരിയാണി. ഓടി പോയിട്ട് കൈ കഴുകി വാ… താന്‍ വന്നിട്ട് വേണം എനിക്കും കഴിക്കാന്‍.’ ഞാന്‍ ഓര്‍ഡര്‍ ചെയ്തു വരുത്തിയ ബിരിയാണി കഴിക്കാനായി റെഡിയായി ഇരുന്നുകൊണ്ട് പറഞ്ഞു.
മറുത്ത് ഒന്നും പറയാതെ അവള് വന്ന് കഴിച്ചിട്ട് എന്റെ പാത്രങ്ങളും എടുത്ത് കിച്ചണിലേക്ക് പോയി. ഞാന്‍ ഹാളില്‍ തന്നെ ഇരുന്നങ്കിലും അവള് ഗുഡ് നൈറ്റ് പറഞ്ഞ് റൂമില്‍ കയറി ഡോര്‍ അടച്ചു. കുറച്ച് സമയം Tv കണ്ടതിന്ന് ശേഷം ഞാനും റൂമിലേക്ക് പോയി.
രാവിലെ ആറര ആയിക്കാണും, ഡോറില്‍ തട്ടുന്ന ശബ്ദം കേട്ടത്.
‘തുറന്നോ, ലോക്ക് ചെയ്തിട്ടില്ല.’ ഉണര്‍ന്ന് കിടക്കുകയാരുന്ന ഞാന്വിളിച്ച് പറഞ്ഞു.
‘ഏഴര ആകുമ്പോളേക്ക് ഇറങ്ങണം, ഫ്രണ്ടിന്റെ കയ്യില്‍ നിന്ന് വണ്ടി എടുക്കണം’ അവള് റൂമിലേക്ക് തല അകത്തേക്ക് ഇട്ട് പറഞ്ഞിട്ട് തിരികെ പോയി.
ഏഴര ആയപ്പോളേക്കും ഞങ്ങള്‍ അവളുടെ ആക്ടീവയില്‍ ഫ്രണ്ടിന്റെ വീട്ടില്‍ പോയി അവരുടെ സ്വിഫ്റ്റ് കാറും എടുത്ത് എയര്‍പോര്‍ട്ടിലേക്ക് പോയി.
റോഡില്‍ അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു. എട്ടേ മുക്കാല്‍ ആയപ്പോളേക്കും ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തി. അനീഷ് വരുമ്പോള്‍ വിളിക്കും നേരെ കാറും കൊണ്ട് ചെന്നാല്‍ മതി എന്ന് പറഞ്ഞിരുന്നത് കൊണ്ട് ഞങ്ങള്‍ പാര്‍ക്കിംഗില്‍ കാറില്‍ തന്നെ വെയിറ്റ് ചെയ്തു.
കൃത്യസമയയത്ത് തന്നെ അനീഷെത്തി. അവനെ പിക് ചെയ്ത് എയര്‍പോര്‍ട്ടിന് വെളിയില്‍ ഇറങ്ങി.
‘എനിക്ക് വിശക്കുന്നു. നീ വന്നിട്ട് കഴിക്കാം എന്ന് കരുതിയിരുന്നതാ’ ഞാന്‍ പറഞ്ഞു. രാവിലെ നേരെ എയര്‍പോര്‍ട്ടിലേക്ക് പോന്നത് കൊണ്ട് ഞങ്ങള്‍ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല.
‘എന്നാ പിന്നെ ഏതേലും ഹോട്ടലിലേക്ക് വിട്, ഞാനും കഴിച്ചിട്ടില്ല, പിന്നെ എന്താ പ്ലാന്‍ എവിടൊക്കെ പോകണം?” നേരത്തേ പ്ലാനിംഗിനെ കുറിച്ച് അവന്നോട് പറഞ്ഞിരുന്നതിന്നാല് അവന് ചോദിച്ചു.
‘എനിക്ക് ഡ്യൂട്ടി ഉണ്ട്, ഉച്ചകഴിഞ്ഞ്. പോണം’ ഡ്രൈവിംഗില്‍ തന്നെ ശ്രദ്ധിച്ചു കൊണ്ട് സ്മിത പറഞ്ഞു.
‘നിനക്ക് ഓഫാണന്നല്ലേ പറഞ്ഞെ? പിന്നെന്താ?
‘പോണം എക്സ്ട്രാ ഷിഫ്റ്റ് ഇട്ടിട്ടുണ്ട്.” റോഡിലേക്ക് നോക്കി തന്നെ അവള് പറഞ്ഞത് കേട്ട് അനീഷ് എന്നെ നോക്കി. മുഖം വീര്‍പ്പിച്ചിരുന്ന അവള്‍ക്കെന്ത് പറ്റി എന്ന് അവന് ആംഗ്യം കാണിച്ചപ്പോള്‍ ഞാന്‍ കണ്ണടച്ചു ഒന്നും മില്ല എന്ന് പറഞ്ഞു.
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഫ്ലാറ്റില്‍ എത്തി അനീഷ് ഫ്രഷാകാന്‍ നേരെ റൂമിലേക്ക് പോയി. ഞാന്‍ ഹാളില്‍ സെറ്റിയില്‍ TV ന്യൂസ് കണ്ടു കൊണ്ട് കടന്നു. അടുത്ത് ചെയറില്‍ ഫോണില്‍ എന്തെക്കെയോ നോക്കുന്നുണ്ടായിരുന്നു.
‘അനീഷ് വന്ന് എന്റെ കയ്യില്‍ നിന്ന് റിമോര്‍ട്ട് വാങ്ങി ചാനല്‍ മാറ്റിയപ്പോ ഞാന്‍ ഒരു ന്യൂസ് പേപ്പര്‍ എടുത്ത് വായിക്കാന്‍ തുടങ്ങി. ആരും ആരും മിണ്ടുന്നില്ലാന്ന് കണ്ടപ്പോ അവന് എന്റെ കയ്യില്‍ നിന്ന് പത്രവും അവളുടെ കൈയ്യില്‍ നിന്ന് ഫോണും വാങ്ങി ടേബിളില്‍ വച്ചു.
‘എയര്‍പോര്‍ട്ട് തൊട്ട് ഞാന്‍ ശ്രദ്ധിക്കുകയാ. എന്താ നിങ്ങള്‍ക്ക് പറ്റിയെ, നീ കൂടെ വന്നപ്പോ ആകെ ജോളി ആരിക്കും എന്ന് ഞാന്‍ കരുതിയെ, അല്ലേ നാവ് അടങ്ങി ഇരിക്കാത്തെ നീയെന്താ സ്മിതേ ഒരുമാതിരി എന്തോ പോയ അണ്ണനെ പോലെ ഇരിക്കുന്നെ?? അവന് ഞങ്ങള്‍ രണ്ടിനോടുമായി ചോദിച്ചു. എന്നിട്ടും അരും മിണ്ടുന്നില്ല എന്ന് കണ്ടപ്പോ അനീഷ് ടേബിളില്‍ കിടന്ന പത്രം എടുത്ത് ശക്തിയില്‍ ടേബിളില്‍ അടിച്ചു.
‘ നിങ്ങളോടാ ചോദിച്ചെ’ അവന് സ്വരം കടിപ്പിച്ചു.
‘ദേ, കൂടുതല്‍ ഒച്ചയൊന്നും വക്കണ്ട. ഇത് ഞാനെടുത്ത ഫ്ലാറ്റാ, ഇങ്ങോട്ട് കണ്ട പെണ്ണുങ്ങളെ വിളിച്ചോണ്ട് വരാമെന്ന് കരുതണ്ട. എങ്കിലും കാണിക്കുവാണെ സ്വന്തം വീട്ടിലോട്ട് കൊണ്ടു പൊക്കോണം. സപ്പോര്‍ട്ടിന് എന്നെ നോക്കണ്ട. അല്ലേ തന്നെ ഇത്രേം നാളായില്ലേ അനിഷേട്ടന് ഇവിടെ താമസിക്കുന്നു. എന്നോട് ഒരു വാക്ക് പറയാരുന്നല്ലോ? എനിയിപ്പോ എന്തിനാ ഞാന്‍. ഇത്രയും ആയ സ്ഥിതിക്ക് എന്നാണണ് വച്ചാ നിങ്ങള്‍ ചെയ്തോ ‘ ചെയറില്‍ നിന്ന് ചാടി എണ്ണിറ്റ് ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് നിര്‍ത്തിയപ്പോളേക്കും അവള് അണയ്ക്കുന്നുണ്ടായിരുന്നു. മുഖം ചുമന്ന് കണ്ണുകള്‍ നിറഞ്ഞ് ഒഴുകി.
‘നീയെന്ത് തേങ്ങയാ ഈ പറയുന്നെ??’ അനീഷ് കിളി പോയ പോലെ എന്താ സംഭവിക്കുന്നത് എന്നറിയാതെ അവളോട് ചോതിച്ചു.
”ഹാ ഹാ ………………………. ഹാ’ ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം നിര്‍ത്താതെ തറയില്‍ കിടന്ന് ചിരിക്കുന്ന എന്നെയാണ് അവര്‍ പിന്നെ കണ്ടത്.
”എന്ത് തേങ്ങാ?…… ഹാ ഹാ ……..” വീണ്ടും വീണ്ടും നിലത്ത് കിടന്ന് ചിരിക്കുന്ന എന്നെ അവന് പിടിച്ച് ഇരുത്തി.
”കെടന്ന് തൊള്ള തുറക്കാതെ നീയെന്താ ഇവളോട് പറഞ്ഞെ എന്ന് പറയുന്നുണ്ടോ??’ അവനു ഞാന്‍ എന്തോ പണിയൊപ്പിച്ചത് ആണെന്ന് മനസിലായപ്പോ ചോദിച്ചു.
ശ്വാസം കിട്ടാത്തെ പോലെ വീണ്ടും വീണ്ടും ചിരി തികട്ടിവരുന്നത് കണ്ട് എന്നെ വിട്ടിട്ട് അവന് സ്മിതയ്ക്ക് നേരെ തിരിഞ്ഞു.
”എന്താ അവന് നിന്നോട് പറഞ്ഞെ??’ അനീഷ് അവളോട് ചോദിച്ചു.
”ചേട്ടന് പഴയ ആ ആനിനെ കാണാനാ ഇങ്ങാട്ട് വന്നതതും നിങ്ങള്‍ സ്ഥിരം കാണാറുണ്ടന്നും അവള് പ്രഗ്നന്റ് ആയത് കൊണ്ട് ഇങ്ങോട് വരാനാണന്നും പറഞ്ഞു. ഫോണ്‍ വിളിച്ചപ്പോ ചേട്ടനും സമ്മതിച്ചല്ലോ?’ നിഷ്കളങ്കമായി അവള് പറഞ്ഞു.
‘എന്താ പറഞ്ഞെ?? അവള് പ്രെഗ്നന്റ്….. ഇങ്ങോട്ട് ഞാന്‍…..? ‘ അതും പറഞ്ഞ് അവനും ചിരിക്കാന്‍ തുടങ്ങി.
‘ഒന്ന് നിര്‍ത്തുന്നുണ്ടോ ഈ കൊലച്ചിരി’ കുറെ നേരമായിട്ടും നിര്‍ത്താതെ ചിരിക്കുന്ന ഞങ്ങളെ കണ്ട് സ്മിത അലറി.
പക്ഷെ ഞങ്ങള്‍ക്ക് നിര്‍ത്താന്‍ പറ്റില്ലാരുന്നു. അവള് കിച്ചണില്‍ പോകുന്നതും നോക്കി ഞങ്ങള്‍ വീണ്ടും തറയില്‍ തന്നെ കിടന്നു. ദേഹത്തേക്ക് വെള്ളം വീണപ്പോള്‍ ചാടി എന്നിറ്റ ഞങ്ങള്‍ കണ്ടത് ഒഴിഞ്ഞ ബക്കറ്റുമായി നിക്കുന്ന സ്മിതയെ ആണ്.
‘മരിയാതക്ക് ഇളി നിര്‍ത്തി കാര്യം പറയുന്നുണ്ടോ?? ‘ ശരിക്കും ദേഷ്യത്തില്‍ തന്നെയാണ് അവള് ചോദിച്ചത്.
‘എന്റെ പൊന്നു മോളെ, ഒരുത്തിയെ തപ്പി നാട്ടിലേക്ക് കൊണ്ടുപോകാന്‍ തന്നെയാ ഇവന് ഇങ്ങോട്ട് വന്നത്. ഞങ്ങളുടെ ഒരു പഴയ ക്ലാസ്സ്മേറ്റ് നെ. പക്ഷെ അത് എന്റെ കൂടെ അല്ല. ഈ നിക്കുന്ന തെണ്ടിക്ക് വേണ്ടി. അവന്റെ അശ്വതിയെ കണ്ടുപിടിച്ചു കൊടുക്കാമെന്നു ഞാന്‍ ഏറ്റു പോയി. അതിന് നിന്റെ ഹെല്പ് വേണമെന്നാ ഞാന്‍ ഫോണ്‍ വിളിച്ചപ്പോ പറഞ്ഞെ.. അല്ലാത്ത നീ
വിചാരിക്കുന്ന പോലൊന്നും ഇല്ല… എന്നാലും നീ എന്നെ കുറിച്ച് അങ്ങനൊക്കെ ആണോ കണ്ടേക്കുന്നെ?? അയ്യേ… മോശം’ അനീഷ് അത് പറഞ്ഞ് കഴിഞ്ഞതും ചുണ്ട് കൂര്‍പ്പിച്ചു മുഖം ഒക്കെ ചുമന്നു ദേഷ്യവും ചമ്മലും കൊണ്ട് നിക്കുന്ന സ്മിതയെ നോക്കി ഞാന്‍ സോറി പറഞ്ഞു തീര്‍ന്നില്ല കയ്യിലിരുന്ന പ്ലാസ്റ്റിക് ബക്കറ്റ് എന്റെ തലയില്‍ വന്നു വീണതും ഒരുമിച്ചാരുന്നു. പിന്നെ കാളിയന്റെ മുകളില്‍ നൃത്തമാടിയ ശ്രീകൃഷ്ണന് ആയി അവള്.. പക്ഷെ ആ കാലുകള്‍ക്കടിയില്‍ പാവം ഞാന്‍പെട്ടു പോയിരുന്നു. അനീഷ് പിടിച്ചു മാറ്റിയപ്പോളാണ് അവളുടെ എന്റെ മേലുള്ള മര്‍ദന നൃത്തം അവള് നിര്‍ത്തിയത്.
‘എന്നാലും ദുഷ്ടാ എന്നോട് ഈ ചതി ചെയ്തല്ലോ.. എന്നെ വെറുതെ തീ തീറ്റിച്ചല്ലോ കാലമാടാ ‘ അണപ്പ് മാറാതെ അവള് പറഞ്ഞു.
‘വെറുതെ ഒന്നും ആല്ല മോളെ, കോട്ടേഷന് ആണ് കോട്ടേഷന്, ഇവന്റെ തന്തപ്പടി വേണുമാഷ് തന്ന കോട്ടേഷന്.’ ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
‘അച്ഛനോ?? അച്ഛന് എന്താ എന്തിനാ? ‘
‘അതെ അമ്മാവന് എന്താ പറഞ്ഞത്?? ‘ രണ്ടുപേരും ഞാനെന്താ പറയുന്നത് എന്നറിയാന്‍ വേണ്ടി ചോതിച്ചു.
‘അത് ഇവന് നാട്ടില്‍ ഒരു കല്യാണാലോചന, അപ്പൊ വേണു മാഷിനും അമ്മയ്ക്കും മരുമോളായി കുടുംബത്തില്‍ തന്നെ ഒള്ള ഏതോ ഒരു പെണ്ണിനെ മതിയെന്ന്. പക്ഷെ അവര്‍ക്ക് അവളോട് ചോദിക്കാന്‍ മടി. അവള്‍ക്ക് അങ്ങനെ ഇല്ലങ്കില്‍ അവര്‍ക്ക് അതൊരു വിഷമം ആകുമെന്ന്. അതെന്നെ ഏല്പിച്ചു. പൊന്നു മോന്റെയും മാരുമോളുടെയും സമ്മതം ചോതിച്ചിട്ട് അറിയിക്കാന്‍.. ഇവന് പിന്നെ വേണുമാഷ് പറയുന്നതിന് അപ്പുറത്ത് വേറെ വാക്കില്ല. അപ്പൊ പിന്നെ നിന്റെ കാര്യം എങ്ങനാ മോളെ സ്മിത?? ഞാന്‍ വിളിച്ചു അറിയിക്കട്ടെ സമ്മതിച്ചു എന്ന്?? അതോ ഇഷ്ടം മനസ്സില്‍ ഇട്ടോണ്ട് നടക്കുവരുന്നു ഇത്രയും നാള് എന്ന് പറയണോ??’
‘നീയെന്തൊക്കെയാ ഈ പറയുന്നത്?? അച്ഛന് വിളിച്ചപ്പോ കല്യാണ കാര്യം പറഞ്ഞതല്ലാതെ ഇവളുടെ കാര്യം ഒന്നും പറഞ്ഞില്ലാലോ? ‘അനീഷ് പറഞ്ഞു.
‘അതെങ്ങനെയാ, കൂടെ താമസിക്കുന്ന ഇവളോട് ഇഷ്ടമാണെന്ന് പറയാന്‍ പറ്റാതെ കഴിയുവാനാണ് എന്ന് അങ്ങേര്‍ക്ക് അറിയില്ലാരുന്നല്ലോ. അതു പോട്ടെ, ഇവിടെ മറ്റേ ആളും കണ്ണടച്ചു പാല് കുടിക്കുകയല്ലാരുന്നോ’ ഞാന്‍ സ്മിതയെ നോക്കിപറഞ്ഞു.
‘യ്യോ, ഞാന്‍., എനിക്ക്, എനിക്കങ്ങനെ… ഞാനെന്താ പറയുക. ഞാനങ്ങനെ…. ‘
‘ഇന്നലെ മുതല്‍ മോള് കാട്ടി കൂടിയതൊക്കെ കണ്ട എന്നോട് തന്നെ പറയണോ?? ‘ കിടന്നു തപ്പിയ അവളോട് ഞാന്‍ ചോദിച്ചതും അവള് വളിച്ച ചിരി ചിരിച്ചുകൊണ്ട് തിരിഞ്ഞ് റൂമിലേക്ക് ഓടി കയറി വാതിലടച്ചു.
‘നീ നോക്കണ്ട പുല്ലേ… എന്നോട് പറഞ്ഞതിന് പകരം ഇത്രയും നാളും കൂടെ താമസിച്ചിട്ട് അവളോട് നേരത്തെ പറഞ്ഞാരുന്നെ പണ്ടേ എല്ലാം സെറ്റ് ആയേനെ. അവന്റെ ഒരു തൊലിഞ്ഞ നാണം’ ഞാന്‍ അനീഷിനെ തള്ളി സെറ്റിയില്‍ ഇട്ടുകൊണ്ട് പറഞ്ഞു.
‘അല്ല നിനക്ക് എങ്ങനെ മനസിലായി അവള്‍ക് ഇഷ്ടമാണെന്ന്..? അവന് ചോദിച്ചു.
‘എന്നെ കൊണ്ട് പറയിപ്പിക്കരുത്. പെണ്ണിന് ഇഷ്ടമാണെന്ന് മനസിലാക്കാന്‍ നീ ഇപ്പൊ ചെയ്യുന്ന പോലെ റിസര്‍ച്ച് ഒന്നും ചെയ്യണ്ട. അവളെ ഒന്ന് ശ്രദ്ധിച്ചാ മതി. ഇന്നലെ രാത്രിയില്‍ ഞാന്‍ നീയും അന്നയും ഇപ്പോളും ഇഷ്ടത്തിലാണെന്നും, അവള് പ്രെഗ്നന്റ് ആണെന്നും, നീ അവളെ വീട്ടില്‍ കൊണ്ടുപോകാന്‍ ആണെന്നും അവളോട് പറഞ്ഞപ്പോളേ അവളുട റിലേ തെറ്റി. ഫോണില്‍ വിളിച്ചപ്പോ നീ ഞാന്‍ പറഞ്ഞത് സത്യം ആണെന്ന് പറഞ്ഞതും കൂടെ ആയപ്പോ പൂര്‍ത്തിയായി. റൂമില്‍ കേറി ഫുള്‍ കരച്ചില് ആരുന്നു. ഞാന്‍ ഓര്‍ഡര്‍ ചെയ്തതുകൊണ്ട് ഫുഡ് കഴിച്ചു. ഇന്നലെയേ ഞാന്‍ ഉറപ്പിച്ചതാ.. ഇപ്പൊ കലി തുള്ളി നിന്നോട് എന്തൊക്കെയാ പറഞ്ഞെ… എന്റെ ഫ്ലാറ്റാ… ഇങ്ങോട്ട് വരരുത്… അതുടെ ആയപ്പോ പിന്നെ ഇനിയും ആലോചിക്കണ്ടല്ലോ….ജസ്റ്റ് സൈക്കോളജിക്കല്‍ മൂവ് ????’ ഞാന്‍ പറഞ്ഞു നിര്‍ത്തി.
‘എന്നാലും എല്ലാം ഇത്ര വേഗം ആകുമെന്ന് ഞാന്‍ കരുതിയില്ല.’ അവനും ചമ്മല് മറക്കാന്‍ പാടുപെട്ടു.
ഞാന്‍ മിണ്ടരുത് എന്നാങ്ഗ്യം കാണിച്ചിട്ട് സ്മിതയുടെ മുറിയുടെ മുന്നില്‍ പോയി ഉച്ചത്തില്‍ പറഞ്ഞു ‘അപ്പൊ എല്ലാം ഓക്കേ ആയില്ലേ… ഇവിടെ അടുത്ത് ഏതാ നല്ല ബാര്‍ ഉള്ളത്.. ഇന്ന് നമ്മള് ശരിക്കും ആഘാഷിക്കും.. ബോധം പോകുന്ന വരെ കുടിപ്പിക്കും നിന്നെ ഞാന്‍ ‘
‘എന്നാ പിന്നെ ഇപ്പൊ തന്നെപോകാം’ അവനും ഉച്ചത്തില്‍ പറഞ്ഞു.
‘എവിടെ പോവാ… ഞാന്‍ സമ്മതിക്കില്ല……’ അതും പറഞ്ഞു ഡോര്‍ തുറന്ന സ്മിത കണ്ടത് അവളെ നോക്കി ഡോറിന്റെ സൈഡില്‍ നില്ക്കുന്ന എന്നെയും സെറ്റിയില്‍ തന്നെ കയ്യും കെട്ടി ഇരിക്കുന്ന അനീഷിനെയും ആണ്. വാതിലിനു അപ്പുറത്ത് ഞങ്ങള്‍ സംസാരിക്കുന്നത് കേട്ട് അവള് നില്പുണ്ടാകും എന്ന് എനിക്കറിയാമാരുന്നു. ഞങ്ങള്‍ വീണ്ടും പറ്റിച്ചതാണെന്ന് മനസ്സിലായതും നിലത്തു ശക്തിക്ക് ചവിട്ടി തിരിഞ്ഞ് ചവിട്ടിത്തുളളി കതക് വീണ്ടും അടച്ചു.
ഞാന്‍ ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് പോയപ്പോള്‍ അവന് വന്നു എന്നെ കേട്ടി പിടിച്ചു. എന്റെ ഷോള്ഡറില് കടിച്ചു. അവന് പണ്ട് തൊട്ടേ സന്തോഷം വന്നാല്‍ ഒള്ള ശീലമാണ് അത്.
വീണ്ടും സ്മിത ഡോര്‍ തുറന്നത് കണ്ട് ഇനിയെന്താ എന്ന് കരുതി ഞങ്ങള്‍ തിരിഞ്ഞതും ഇടുപ്പില്‍ കയ്യൂന്നി ഞങ്ങളെ തുറിച്ചു നോക്കി നിക്കുന്നുണ്ടാരുന്നു അവള്. നാണം മുഖത്ത് ഉണ്ടങ്കിലും അല്പം കലിപ്പ് മോഡില്‍ ആരുന്നു കക്ഷി .
‘കൂട്ടുകാരനോട് ചോദിച്ചേ എനിക്ക് ഈ ഫ്ലാറ്റില്‍ നിന്ന് കിട്ടിയ ലേഡീസ് ബാഗ് ആരുടെ ആരുന്നന്ന്??? ‘
അവള് അതു പറഞ്ഞു എന്നെ നോക്കിട്ട് പുരികം രണ്ടും അടുപ്പിച്ചു നെറ്റി ചുളിച്ച് അവനെ നോക്കി. ഇടത് കൈ നീട്ടി വാതിലിനു മറവില്‍ നിന്ന് ബക്കറ്റില്‍ നിറയെ വെള്ളം അവള് എടുത്തതും അവന് തലയില്‍ രണ്ടു കയ്യുകളും വച്ചു നിക്കുന്നത് ആണ് ഞാന്‍ കണ്ടത്.
‘അളിയാ നീ തീര്‍ന്നാടാ തീര്‍ന്നു.’ അതും പറഞ്ഞു ഞാന്‍ അവനെ ജല പീരങ്കിക്കു മുന്നില്‍ നിര്‍ത്തി മുറിക്കുള്ളില്‍ കയറി വാതില്‍ അടച്ചിരുന്നു.
????To be continued ?? Thank you ????
Comments:
No comments!
Please sign up or log in to post a comment!