അനിത മിസ്സും അമലും 2
പിറ്റേന്ന് രാവിലെ ഞാൻ 7 മണിക്ക് തന്നെ എഴുനേറ്റു.. കുറെ ദിവസം ഉറക്കം മാത്രമായിരുന്നല്ലോ…അതുകൊണ്ട് തന്നെയാവും എഴുന്നേറ്റത്.. ബെഡിൽ കിടന്നു കൊണ്ട് ഞാൻ വാട്ട്‌സപ്പ് തുറന്നു.. അമ്മയുടെ പ്രൊഫൈൽ പിക്ചർ നോക്കി ഇരുന്നു.. എന്നിലേക്ക് ഒരു പ്രണയം വഴുതി വീഴുന്നത് എനിക്ക് മനസിലായി.. ഞാൻ അമ്മേ എന്ന് വിളിച്ചിട്ട് ഈ ചിന്ത വരുന്നത് ശെരി ആണോ?? എന്നെക്കാൾ ഇരട്ടിയിൽ കൂടുതൽ പ്രായമുള്ള ഒരു സ്ത്രീയോട് ഇങ്ങനെ തോന്നുന്നത് ശെരി ആണോ?? എന്താവും എനിക്ക് ഇങ്ങനെ തോന്നാൻ കാരണം??
ഒറ്റ നിമിഷം കൊണ്ട് മനസിൽ നൂറായിരം ചോദ്യങ്ങൾ വന്ന് നിറയുകയായിരുന്നു..ഞാൻ വല്ലാതെ വിയർത്തു.. ഫോൺ കട്ടിലിൽ വെച്ചിട്ട് ഫ്രിഡ്ജ് തുറന്ന് കുറച്ച് വെള്ളം കുടിച്ചിട്ട് വീണ്ടും കിടന്നു.. ഇപ്പോൾ കുറച്ച് ആകുലതകൾ നീങ്ങി കിട്ടിയ പോലെ തോന്നി..
അമ്മേ എന്ന് വിളിക്കേണ്ട എന്ന് മനസിൽ തോന്നി.. കൂടാതെ മിസ്സിനോട് എനിക്ക് തോന്നിയത് പറയണം.. എനിക്ക് തോന്നിയത് മോശം എന്ന് മിസ്സിന് തോന്നി എങ്കിൽ ഇപ്പോഴേ ഈ ബന്ധത്തിന് കട്ട് പറയാം.. അതാകുമ്പോ എനിക്കും താങ്ങാൻ ഒക്കും..
ഒരു പക്ഷെ ടീനയെ പോലെ ഒരിക്കൽ മിസ്സും എന്നെ ഉപേക്ഷിച്ചു പോയാൽ അന്ന് എനിക്ക് അത് താങ്ങാനുള്ള കരുത്ത് ഉണ്ടായിരിക്കില്ല… പ്രായം ഞാൻ ചിന്തിക്കുനതെ ഇല്ല. എനിക്ക് കാമം തീർക്കാൻ ഉള്ള പ്രണയമല്ല എന്ന് തന്നെ എന്റെ മനസിന് അറിയാം..
ഒരു അനാഥചെക്കനോടും ആരും കാണിക്കാത്ത ഒരാളോട് തോന്നിയ ഇൻഫാക്ച്ചുവേഷനും ആകാം.. പക്ഷെ എനിക്കിപ്പോൾ ഈ മുഖം നോക്കി ഇരിക്കുമ്പോൾ തന്നെ വലിയ സന്തോഷം തോന്നുന്നു..
ഞാൻ മിസ്സിന് ഒരു മെസ്സേജ് അയച്ചു..
“ഗുഡ്മോർണിംഗ് മിസ്സ് ”
മെസ്സേജ് ഡെലിവറി ആയില്ല.. ചിലപ്പോൾ ഉറക്കം ആയിരിക്കും.. ഇന്നലെ ഞാൻ കാരണം പാവം ഒരുപാട് താമസിച്ചല്ലേ ഉറങ്ങിയത്.. അതാവും.. ഞാൻ ചിന്തിച്ചു..
ഞാൻ ഒന്നെഴുനേറ്റ് ഫ്രഷ് ആയി വന്ന്.. സത്യം പറഞ്ഞാൽ 3-4 ദിവസം ആയി കുളിച്ചിട്ട്..ഒന്ന് ഫ്രഷ് ആയപ്പോൾ മനസിന് നല്ല ആശ്വാസം കിട്ടിയപോലെ തോന്നി.. ഒരു കട്ടൻചായ ഒക്കെ ഇട്ട് ഞാൻ കട്ടിലിൽ വന്നിരുന്നു കുടിച്ചു.. ഇടക്ക് മിസ്സിന്റെ റിപ്ലൈ വന്നോ എന്ന് നോക്കിയപ്പോൾ
“ഗുഡ് മോർണിംഗ്.. അമ്മ മാറി മിസ്സ് ആയോ ”
മെസ്സേജ് കണ്ടപ്പോൾ ഞാൻ തല ചൊറിഞ്ഞു…എന്നിട്ട് തൊഴുന്ന ഒരു സ്മൈലി അയച്ചു..
“അതെ മിസ്സ്.. എനിക്ക് മിസ്സ് എന്ന് വിളിക്കുമ്പോൾ കൂടുതൽ കംഫർട് ആയി ഫീൽ ചെയ്യുന്നു ”
അനിത മിസ്സ് :മ്മ് ഞാനും അല്ലെങ്കിലും നിന്നെ തിരുത്തണം എന്ന് കരുതിയിരുന്നതാ.
അത് കേട്ടപ്പോൾ അവൻ ഒന്ന് ഞെട്ടി..
അനിത മിസ്സ് :”കാരണം എന്റെ ജീവിതത്തിൽ എന്റെ മോനിൽ നിന്ന് ഞാൻ നല്ലതല്ല അറിഞ്ഞിട്ടുള്ളത്.. നീ എന്റെ ഫേവറൈറ് അമലാണ്.. എന്റെ വിദ്യാർത്ഥി.. എന്റെ ചിന്ന കൂട്ടുകാരൻ.. പോരെ..പിന്നെ ഈ മിസ്സ് വിളി വേണ്ട.. ചേച്ചി എന്നു വിളിച്ചാൽ മതി..ബാക്കി എല്ലാവരും മിസ്സ് എന്ന് വിളിക്കുമ്പോൾ എന്റെ സ്പെഷ്യൽ സ്റ്റുഡന്റ് സംതിങ് സ്പെഷ്യൽ വിളിക്കണമല്ലോ. പിന്നെ ഇനിമുതൽ സ്വന്തം ചേച്ചി ആയി തന്നെ എന്നെ കാണാം ”
മിസ്സിന്റെ ജീവിതത്തിൽ എന്തൊക്കെയോ ദുരന്തങ്ങൾ സംഭവിച്ചിട്ടുണ്ട് എന്ന് എനിക്ക് പണ്ടും തോന്നിയിട്ടുണ്ട്.. ഒരുപക്ഷെ ആ വേദനകൾ മറക്കാനാകും ഈ പരുക്കൻ സ്വഭാവമൊക്കെ.. എന്തായാലും എനിക്ക് മകന്റെ വിഷയമോ ഫാമിലിയുടെ വിഷയമോ അങ്ങോട്ട് ചോദിക്കാൻ തോന്നിയില്ല.. മിസ്സിന് എന്നെ വിശ്വാസം വരുന്ന നാൾ അവർ പറയുമായിരിക്കും എന്ന് ഞാൻ ചിന്തിച്ചു..
ഞാൻ :യെസ് ചേച്ചി.അത് മതി..താങ്ക്യൂ ” അവൻ ചിരിച്ചു
അനിത : Nomore താങ്ക്സ്.. ചേച്ചി ചിരിക്കുന്ന സ്മൈലിയും ചേർത്തു
ഞാൻ : ചേച്ചി എഴുന്നേറ്റോ??
അനിത : എഴുന്നേറ്റെ ഉള്ളട.. അടുക്കളയിൽ കുറച്ച് പണി ഉണ്ട്.. ശെരി ബൈ.. നാളെ കോളേജിൽ വരണേ..
ഞാൻ : ഇനി പഴയ അമലായി കോളേജിൽ ഉണ്ടാവും ചേച്ചി.
പരസ്പരം ചിരികൾ പൊഴിച്ച് ആ ചാറ്റ് അവസാനിച്ചു..
എന്തോ ചേച്ചിയോട് പ്രണയത്തിന്റെ വിഷയം ഒന്നും പറയാൻ തോന്നിയില്ല.. ആ പാവം എന്നോട് കാണിക്കുന്ന ഈ കരുതലിന് ഉടനെ ഞാൻ ഇങ്ങനെ ഒക്കെ പറഞ്ഞാൽ ആ സ്നേഹവും കരുതലുമാകും നഷ്ടപ്പെടുക എന്ന് ഞാൻ തിരിച്ചറിഞ്ഞു.. മനസ്സിൽ പ്രണയിക്കാൻ ആരുടേയും അവകാശം വേണ്ടല്ലോ..നഷ്ടപ്പെട്ടാൽ സങ്കടവും വേണ്ട… ഞാൻ മനസിൽ ചിന്തിച്ചു..
അടുത്ത ദിവസം ഞാൻ കോളേജിൽ എത്തിയപ്പോൾ എല്ലാവരും എന്നെ നോക്കുന്നുണ്ടായിരുന്നു. എന്റെ തിരോധാനം ആകും കാരണം എന്ന് ഞാൻ കരുതി… പക്ഷെ എന്റെ ക്ലാസ്സ് മുൻപിൽ വലിയൊരു ഫ്ലെക്സും എനിക്ക് അനുമോദനങ്ങളും ആയിരുന്നു അതിൽ.. ഒരു സെമസ്റ്റർ എ ക്സാമിന് മാർക്ക് നേടിയതിനല്ല.. അത് ചരിത്രം ആണെങ്കിൽ കൂടെയും അതൊന്നും ഇങ്ങനെ ആഘോഷിക്കപ്പെടാറില്ലലോ..
ഫ്ലെക്സിൽ വായിച്ചപ്പോഴാണ് കാര്യങ്ങൾ കുറച്ചൊക്കെ മനസിലായത്… ഞാൻ കംപ്ലീറ്റ് ചെയ്ത ഒരു റിസർച്ച് വർക്ക് സബ്മിറ്റ് ചെയ്തിരുന്നു പല യൂണിവേഴ്സിറ്റികളിലേക്ക്.
അതിൽ ലോകത്തെ തന്നെ 2ആമത്തെ മികച്ച അഗ്രിക്കൾചറൽ യൂണിവേഴ്സിറ്റി ആയ കാലിഫോർണിയ യൂണിവേഴ്സിറ്റി അവരുടെ ജേർണലിൽ ഹൈ സ്റ്റാർ റേറ്റിംഗിൽ പ്രസിദ്ധീകരിച്ചു എന്നും നമ്മുടെ യൂണിവേഴ്‌സിറ്റിക്ക് ഇതിനുള്ള സർട്ടിഫിക്കറ്റ് ഓഫ് recognition ലഭിച്ചു എന്നും മനസിലായത്.. ഇതെന്താ മിസ്സ് എന്നോട് ഇന്നലെ പറയാഞ്ഞത് എന്ന് ഞാൻ ഓർത്തു..
ഒരു ഞെട്ടൽ ആയിരുന്നു എനിക്കെങ്കിലും ക്ലാസ്സിൽ കയറിയപ്പോൾ തന്നെ ഐശ്വര്യം നിറഞ്ഞ ഒരു മുഖമാണ് എന്റെ മുന്നിൽ കണ്ടത്.. എന്റെ അനിത മിസ്സിന്റെ..അല്ല എന്റെ അനിത ചേച്ചിയുടെ… ആ ഞെട്ടൽ മനസ് നിറഞ്ഞ ചിരിയാകാൻ അധിക സമയം വേണ്ടി വന്നില്ല..നിറഞ്ഞ ഹർഷാരവം ആയിരുന്നു ക്ലാസ്സ് മുഴുവനും.. പക്ഷെ എന്റെ കണ്ണുകൾ ചേച്ചിയുടെ മുഖത്തായിരുന്നു..
ആ കണ്ണിൽ എനിക്ക് ഇപ്പോൾ എന്തോ അഭിമാനം ആണ് കാണാൻ സാധിക്കുന്നത്.. ചെറുതായി ആ കണ്ണുകൾ നിറഞ്ഞിട്ടും ഉണ്ട്.. ഈ കാഴ്ചകൾ എന്നെ തളർത്തുന്നതായിരുന്നു…ഒരാൾ എന്നെ ഇങ്ങനെ സ്നേഹിക്കാൻ.. എന്നെ ഓർത്തു അഭിമാനിക്കാൻ.. കണ്ണ് നിറയാൻ.. മുൻജന്മത്തിൽ ഞങ്ങൾ അടുപ്പം ഉള്ളവർ ആയിരുന്നുവോ??
ക്ലാസ്സിൽ ഡീൻ എന്നെ പുകഴ്ത്തി പറയുമ്പോളും എന്റെ ചിന്തകൾ ആ സ്നേഹത്തിന്റെ പിറകെ ആയിരുന്നു…അടുത്തതായി എന്റെ ചേച്ചി ആണ് സംസാരിക്കാൻ എത്തിയത്…കുറച്ചധിക നേരം ഞാൻ നേടിയ നേട്ടത്തിന്റെ വില മറ്റ് വിദ്യാർത്ഥികളോട് ചേച്ചി പറഞ്ഞു..കൂടെ എന്നെ ഒരുപാട് പുകഴ്ത്തലും… ഒരു സെന്റെൻസ് പറഞ്ഞപ്പോൾ ചേച്ചി എന്റെ കണ്ണിലേക്കു നോക്കി അഭിമാനം തുളുമ്പി ആണത് പറഞ്ഞത്
” അമലിനു പഠനത്തിന് ഈ കോളേജ് അല്ല ആവശ്യം.. മറിച്ചു ഇന്ന് കോളേജിന് അവനെയാണ് ആവശ്യം…നമ്മുടെ യൂണിവേഴ്സിറ്റിയുടെ അഭിമാനം എന്നും ഉയർത്തിപിടിയ്ക്കാൻ സാധിക്കുന്ന ഒരാൾ ആയിരിക്കും അമൽ എന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു..” ഇതായിരുന്നു അനിത ചേച്ചിയുടെ ആ വാക്കുകൾ..
ഞാൻ എല്ലാവർക്കും നന്ദി പറഞ്ഞു..പതിവ് ക്ലാസുകൾ തുടങ്ങി.. ക്ലാസിലുള്ളവർക് എന്നോടുള്ള രീതികൾ തന്നെ ഭാവിയിൽ മാറിയതിനു പ്രധാന കാരണം അന്ന് ആണ് സംഭവിച്ചത്…നമ്മുടെ ഇത്തരം അക്കാഡമിക് നേട്ടങ്ങൾ ക്ലാസ്സിൽ ഒരു ബുദ്ധിജീവി സ്ഥാനം തരും എന്നല്ലാതെ നമ്മളോട് അങ്ങനെ സൗഹൃദം കൂടാൻ ആരും വരണം എന്നില്ല..
പക്ഷെ ആൺകുട്ടികൾ എന്നോട് കുറച്ചൊക്കെ സ്നേഹത്തോടെ മിണ്ടാൻ തുടങ്ങിയത് വേറൊരു പെൺകുട്ടി കൂടി ആണ്.. ഹിമ…മുന്നിലുള്ള ബെഞ്ചിൽ സാധാരണ ഒറ്റക്കിരിക്കാറുള്ള എന്റെ ബെഞ്ചിൽ അന്ന് ഹിമ എന്നൊരു കുട്ടി വന്നിരുന്നു…
“Amal can i sit here.
എനിക്ക് താത്‌പര്യം അതികം ഇല്ലെങ്കിലും തലയാട്ടി..
അവൾ ആ ബെഞ്ചിന്റെ മറ്റേ അറ്റത്തിരുന്നു..
ആ പീരിയഡ് കഴിഞ്ഞ് ഇന്റർവെൽ ആയപ്പോൾ പേന കൊണ്ട് ഹിമ എന്നെ തോണ്ടി വിളിച്ചു..
” അമൽ എനിക്ക് ഈ സെമെസ്റ്ററിൽ 2പേപ്പർ പോയി.. വീട്ടിലൊക്കെ നല്ല സീൻ ആയിരുന്നു.. ഞാൻ പഠിക്കാൻ വളരെ ആവറേജ് ആണ്.. i know it..തന്റെ കൂടി ഇരിക്കുമ്പോൾ കുറച്ചൊക്കെ അത് കണ്ട് പഠിക്കാമല്ലോ എന്ന് കരുതി ആണ് ഞാൻ ബെഞ്ച് മാറിയത് ” അവൾ പറഞ്ഞു
അമൽ ചിരിച്ചു കൊണ്ട്.. “ഇയാളുടെ പേരെന്താ “??
കുറച്ച് പേർ ഞങ്ങൾ സംസാരിക്കുന്നത് ബാക്കിൽ ഇരുന്ന് ക്ലോസ് ആയി ഒബ്സർവ് ചെയ്യുന്നുണ്ട് എന്ന് എനിക്ക് തോന്നി..
ഹിമ ഒരു ഞെട്ടലോടെ ” i am hima” ആ ഞെട്ടൽ കണ്ടപ്പോൾ ഞാൻ കരുതി 6മാസം ആയിട്ടും പേരറിയില്ലേ എന്ന് കരുതിയിട്ടാവും എന്ന്… അല്ലേൽ തന്നെ ഇതൊന്നും ശ്രദ്ധിക്കാത്ത ഞാൻ അവളുടെ പേരെന്തിന് അറിയണം എന്നായിരുന്നു എന്റെ ചിന്ത.. പക്ഷെ ഞങ്ങളുടെ ബാച്ചിലെ ഏറ്റവും സുന്ദരി ആയ ഒരു പെണ്ണിന്റെ പേരാണ് എനിക്ക് അറിയാൻ വയ്യാതിരുന്നത് എന്ന് ഉച്ചക്ക് മനസിലായി..
“ഹിമ.. താൻ എന്റെ കൂടി വന്നിരുന്നു എന്ന് കരുതി ഒരു മികവും ഉണ്ടാകാൻ പോണില്ല.. താൻ ഈ സബ്ജെക്റ്റുകളെ ആദ്യം സ്നേഹിക്കു.. അറിയൂ.. പിന്നെ തനിക് പഠനം ആയാസകരമാകും ”
“അതെ അമൽ.. പക്ഷെ ഞാൻ അത്ര ആഗ്രഹിച്ചെടുത്ത കോഴ്സ് അല്ല ഇത് അതാണ് പ്രശ്നം.. പക്ഷെ ഇപ്പോൾ എനിക്കിത് കംപ്ലീറ്റ് ചെയ്തേ ഒക്കുള്ളു..”
“ഹിമ, തനിക്ക് പ്രണയ വിവാഹമാണോ അറേഞ്ച്ഡ് മാര്യേജ് ആണോ ഇഷ്ടം ” ഞാൻ ചോദിച്ചു..
പെട്ടെന്നു മുഖം ഒന്ന് ഗൗരവത്തിൽ വെച്ച ഹിമ ” അമലിനു സഹായിക്കാൻ പറ്റില്ലേൽ അത് പറഞ്ഞാൽ മതി. ഇങ്ങനെ ഉള്ള ചോദ്യങ്ങളുടെ ആവശ്യം ഇല്ല ”
“നിങ്ങൾ ചൂടാകാൻ ഞാൻ എന്ത് പറഞ്ഞു.മറുപടി പറയുന്നേൽ പറയാം ”
അവൾ വലിയ താത്‌പര്യം ഒന്നുമില്ലാതെ ” ലവ് മാര്യേജ് ”
“ഓക്കേ. ഹിമ പ്രണയ വിവാഹം നമ്മളുടെ ചോയ്സ് ആണ്… നിനക്കിഷ്ടപെട്ട ഒരാണിനേ നീ തന്നെ കണ്ടെത്തുന്നു..മറിച് അറേഞ്ച്ഡ് മാര്യേജ് ആണേൽ വീട്ടുകാർ കണ്ടെത്തുന്ന ഒരാണിനേ നീ പിന്നീട് ഇഷ്ടപെടുന്നു.. 2ലും ഇഷ്ടം ഉണ്ട് ആ ഇഷ്ടം ആണ് 2രീതിയിൽ വിവാഹം ചെയ്തിട്ടും സന്തോഷമായി വിജയയകരമായി ആൾക്കാർ ജീവിക്കുന്നത്..”
“താൻ ഇപ്പോൾ ആരുടെയൊക്കെയോ നിർബന്ധത്തിൽ അറേഞ്ച്ഡ് മാര്യേജ് ചെയ്ത കോഴ്സ് ആണ് ഇത്.. എന്നും കരുതി അവിടെ നീ തോറ്റു പോകും എന്ന ചിന്ത മാറ്റിവെച്ചിട്ട് അതിനെ ഇഷ്ടപ്പെട്ടു പഠിച്ചു നോക്കൂ…വിജയിക്കും ഇയാൾ ” ഞാൻ പറഞ്ഞു
ഇത് പറഞ്ഞവസാനിപ്പിച്ചപ്പോൾ ആ കുട്ടി വേറൊന്നും പറഞ്ഞില്ല.
” thanks അമൽ Am sorry”
“Dont put thanks and Sorry to the same line.ആത്മാർത്ഥ ഇല്ല എന്ന് തോന്നും ” ഞാൻ ചിരിച്ചു. അവളും ചിരിച്ചപ്പോൾ ഞാൻ “കുട്ടിക്ക് ഈ ബെഞ്ചിൽ ഇരിക്കാം..പറ്റുന്ന സഹായങ്ങൾ ഞാനും ശ്രമിക്കാം ”
ആ വാക്കുകളും ഉപദേശങ്ങളും എല്ലാം അവളിൽ വലിയ സംതൃപ്തി ഉണ്ടാക്കി..
പക്ഷെ ഇതിനു ശേഷമാണു ആ സംഭാഷണത്തിന്റെ ഭവിഷ്യത്ത് ഞാൻ അറിഞ്ഞത്..
ഞാൻ ഉച്ചക്ക് ചോറുണ്ട പാത്രം കഴുകി ക്ലാസ്സിലേക്ക് വരുന്ന വഴിയാണ് എന്റെ ബാച്ചിലെ സിദ്ധാർഥും ജാഫറും എന്നെ തടഞ്ഞത്.. ഞാൻ ചിരിച്ചുകൊണ്ട് എന്തെ എന്നർത്ഥത്തിൽ നോക്കിയപ്പോൾ ആണ് പിറകിൽ നിന്ന് ഒരു കൈ എന്നെപിടിച്ചു തള്ളിയത്..
ഞാൻ വീഴാൻ പോയെങ്കിലും ജാഫർ എന്നെ പിടിച്ചു.. ഞാൻ തിരിഞ്ഞ് നോക്കി.. കാണാൻ ഒക്കെ നല്ല ഗ്ലാമർ ഉള്ള ഫിറ്റ് ആയ ഒരാൾ.. കോളേജിലെ സീനിയർ ആണെന്നറിയാം..
“നിനക്കെന്താടാ ഹിമയുമായിട്ട് ” അവൻ ഒരു ഗുണ്ട ഭാവത്തിൽ എന്നോട്.. പക്ഷെ അവിടെ നടക്കുന്ന എന്താണ് എന്ന് കൂടി മനസിലാകാത്ത ഞാൻ എന്ത് പറയാനാ..
“എന്റെ പൊന്നു മോനെ.. നീ പഠിക്കാൻ ഒക്കെ മിടുക്കൻ ആയിരിക്കും.. പക്ഷെ ഇതിൽ ആ മിടുക്ക് പോരാ.. ഹിമയുമായി ഒരു ചങ്ങാത്തം കൂടി നീ എനിക്ക് ഒരു പണി ഉണ്ടാക്കരുത്.. അത് ഞാൻ നോക്കുന്ന പെണ്ണാണ്.. അവൾക്കും അറിയാം അത്.. ”
“ആ കുട്ടി ഇങ്ങോട്ട് വന്ന് മിണ്ടിയതാ..പാസ്സ് ആവാൻ സഹായിക്കണം എന്നൊക്കെ പറഞ്ഞ്.. അല്ലാതെ ഞാൻ ” ഞാൻ പറഞ്ഞവസാനിക്കും മുന്നേ തന്നെ അവൻ എന്റെ കോളറിൽ പിടിച്ച് കൊണ്ട്
“നീ വലിയ കൊണവതികാരം പറയേണ്ട.. പഠിക്കാൻ സഹായം ചോദിച്ചാൽ അത് മാത്രം ചെയ്യുക..വെളച്ചിൽ എടുക്കാൻ നിന്നാൽ ഹോസ്റ്റലിൽ ഉള്ളവരോട് നീ ജിത്തു ആരാന്ന് ചോദിച്ചാൽ മതി…എന്റെ കണ്ണ് ജാഫറിലൂടെയും സിദ്ധാർഥിലൂടെയും ഒക്കെ നിന്റെ മേലെ ഉണ്ട്..ഓർത്തോണം അത് ”
ഭാഗ്യം അവൻ പേര് പറഞ്ഞത്.. അല്ലെങ്കിൽ ജിത്തു എന്ന പേര് എനിക്കറിയില്ലായിരുന്നു..
എന്തായാലും ഒരുപിടി നിർദ്ദേശങ്ങൾ ഒക്കെ വെച്ഛ് എന്നെ അവിടുന്ന് റിലീസ് ആക്കി .. ക്ലാസിൽ കേറിയ ഞാൻ തൊട്ടടുത്തിരുന്ന ഹിമയെ നോക്കുക പോലും ചെയ്തില്ല….അവൾ കുറെ തവണ എന്റെ കാഴ്ചയെ ആകർഷിക്കാനും എന്തോ പറയാനും ഒക്കെ ശ്രമിച്ചെങ്കിലും ഞാൻ ചെറുതായി പേടിച്ചു എന്നതാണ് സത്യം..
വീട്ടിലെത്തി പഠിക്കാൻ ഇരുന്നപ്പോൾ ആണ് ചേച്ചിയുടെ ഫോൺ വന്നത്.. ഞാൻ ഇന്ന് കോളേജിൽ ഉണ്ടായ വിഷയം ചേച്ചിയോട് പറയാം എന്ന് വെച്ചിരുന്നു..
“അനിതേച്ചി.. ഞാൻ ഒരു കാര്യം പറഞ്ഞാൽ ആദ്യമേ ആ മൂശേട്ട സ്വഭാവം വെച്ച് ചാടികടിക്കാൻ വരരുത് ” ഞാൻ ഒരു കരുതൽ എടുത്തു.. ചേച്ചി മൂളി.. ഞാൻ കാര്യം പറഞ്ഞു..
“ആ ജിത്തുവോ.. അവന്റെ പഠിപ്പ് ഞാൻ ഇന്നത്തോടെ നിർത്തികൊടുത്തോളം.. എന്റെ മോനെ ഭീക്ഷണിപ്പെടുത്താൻ ആയല്ലേ..കുറെ പരാതി അവന്റെ പേരിൽ കിട്ടുന്നുണ്ട്..6മാസം കഴിഞ്ഞ് എനിക്ക് ഡീൻ പ്രൊമോഷൻ വല്ലോം കിട്ടിയാൽ അന്നവൻ തീരും..നാളെ എന്തായാലും ഡീനേ ഞാൻ ഒന്ന് കാണുന്നുണ്ട് ” ചേച്ചി കാര്യം കേട്ടതും കലി തുള്ളി
“ഇതാ ഞാൻ പറഞ്ഞെ ചാടി തുള്ളല്ലെന്നു ”
“പിന്നെ ഇതൊക്കെ കേട്ടിട്ട് ഞാൻ മിണ്ടാതിരിക്കാം എങ്കിൽ ” ചേച്ചി ചൂടിൽ തന്നെയാണ്
“പൊന്നു ചേച്ചി അല്ലെ.. വിട്ടേക്ക് അവൻ എന്റെ ദേഹത്തു ഇനി കൈ വെച്ചാലല്ലേ ” ഞാൻ പറഞ്ഞു
“എന്റെ അമ്മൂസെ.. നീ എന്തിനാടാ ഇത്ര പാവം ആവുന്നത് ”
“ചേച്ചി എന്നെ അമ്മൂസ് എന്ന് വിളിക്കണ്ട.. ആ ടീന എന്നെ വിളിച്ചിരുന്നതാ..ഇപ്പോ അത് കേൾക്കന്നതെ എനിക്കിഷ്ടല്ല ” ഞാൻ ഗൗരവത്തോടെ പറഞ്ഞു.
“ടീന അത് നമ്മൾ അടച്ച അധ്യായം ആണ്.. അങ്ങനെ ഒരു പെണ്ണ് നിന്റെ ജീവിതത്തിൽ വന്നിട്ട് കൂടെ ഇല്ല.. പിന്നെ ഈ അമ്മൂസ് ചേച്ചി വിളിക്കുന്നതാ.. അതിനെ ആ വിളിയുമായി നീ താരതമ്യം ചെയ്യണ്ട ”
ചേച്ചിയുടെ വാക്കുകൾ കേട്ട് ഞാൻ ചിരിച്ചു
“ഈ ചിരി ഒക്കെ കൊള്ളാം.. ആ ഹിമയെ ഒരു അകലത്തിൽ നിർത്തിക്കോണം. അറിയാല്ലോ ചേച്ചിയെ ”
“അയ്യോ എടുത്തിട്ട് വേണ്ടേ അകലാൻ.. ഞാൻ അത്തരക്കാരൻ നഹീം ഹേയ് ”
കുറെ കാര്യങ്ങളും താമസയുമൊക്കെ ആയി ഫോൺ അവസാനിച്ചു.. പിന്നീടുള്ള ദിവസങ്ങൾ ഞങ്ങൾ എന്നും സംസാരിക്കും.. ഓഡിയോ കാളിൽ നിന്ന് അത് വീഡിയോ കോളിലേക്ക് മാറി അത്..
ജിത്തുവിന്റെ വിരട്ടലിൽ പിന്നെ ഞാൻ ഹിമയോട് ഈ കാര്യം സംസാരിച്ചു.. ആ കുട്ടി എന്റെ കൂടി ഇരിക്കുന്നത് അതിനാൽ ഒഴിവാക്കി.. എനിക്കൊന്നും പറ്റേണ്ട എന്ന് കരുതി ആവും.. അപ്പോൾ ഞാൻ കരുതിയപോലെ കുഴപ്പക്കാരി അല്ല അവൾ എന്ന് മനസിലായി.. അത്കൊണ്ട് തന്നെ പഠനാപരമായ സംശയങ്ങളിൽ ഞാൻ അവളെ സഹായിച്ചു.. എന്റെ ഫോൺ നമ്പറും കൊടുത്തു..വളരെ ഫോർമൽ ആയുള്ള ഫ്രണ്ട്ഷിപ്..
സത്യത്തിൽ എനിക്ക് ജിത്തുനെ ഒന്നുമില്ലായിരുന്നു പേടി.. ഇനി അവൻ എന്റെ മെക്കിട്ട് കേറിയാൽ കഴിഞ്ഞ തവണത്തെ പോലെ അനിതേച്ചിയെ പിടിച്ചു നിർത്തൽ സാധ്യമാവില്ല.
അങ്ങനെ ഓരോ ദിവസം കഴിയുംതോറും ചേച്ചിയും ഞാനും തമ്മിൽ ഒരുപാടൊരുപാട് കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി.. എന്നും കിടക്കുമ്പോൾ സംസാരിച്ചിട്ടേ ഞങ്ങൾ ഉറങ്ങൂ.. വീഡിയോ കാൾ ആണ് പതിവ്.. ഇന്ന് ആ മുഖം കാണാതെ എനിക്കുറക്കം വരില്ല എന്നായി.. ചേച്ചി അറിയാതെ ഞാൻ അവരെ ഒരുപാടൊരുപാട് ഇഷ്ടപെടുന്നു എന്നെനിക്ക് അറിയാം.. പക്ഷെ ആ ഇഷ്ടം മനസിൽ തന്നെ ഇരിക്കാൻ ആണ് ഞാനും ആഗ്രഹിച്ചത്..
ഇന്ന് എന്റെ 4 ബുക്കുകൾ നിറയെ ചേച്ചിയെ പറ്റിയുള്ള വരികൾ ആണ്..പണ്ടേ കുറച്ച് എഴുത്തും വരയും എനിക്കുണ്ട്.. ആരുടേം മുന്നിൽ പ്രദർശിപ്പിക്കാറില്ല എന്ന് മാത്രം..ആ 4 ബുക്കുകളിലും ചേച്ചി മാത്രമേ ഉണ്ടാകാറുള്ളൂ.. ഒന്നിൽ കഥകൾ, വേറൊന്നിൽ ഓരോ ദിവസത്തെയും ചില സംഭവങ്ങൾ, മറ്റേതിൽ കവിതകൾ, ഒരു ബുക്കിൽ എന്റെ കണ്ണിലെ ചേച്ചിയുടെ ചിത്രങ്ങൾ..എന്റെ ഉള്ളിലെ ഇഷ്ടം നിറയെ ഞാൻ അവിടെ ആണ് സമർപ്പിക്കുക..എന്നും കുറിക്കാൻ എന്തെങ്കിലും സ്പെഷ്യൽ കാണും…
കുറെ സംസാരങ്ങൾക്ക് ശേഷമാണ് ചേച്ചി അവരുടെ പേർസണൽ ലൈഫ് ഓപ്പണാക്കി തുടങ്ങിയത്..
ഞാൻ ഇപ്പോൾ എല്ലാ വീകെന്റിലും ചേച്ചിടെ വീട്ടിലാണ്.. അവിടെ എനിക്കൊരു അമ്മുമ്മ ഉണ്ട്.. ഇച്ചിരി കാഴ്ചക്കുറവ് ഉണ്ടെന്നേ ഉള്ളു.. എന്നെ വലിയ ഇഷ്ടമാ.. അമലു കുട്ടാ എന്നൊരു വിളി മതി എനിക്കൊരു ദിവസം ഉഷാർ ആവാൻ..
അമ്മുമ്മ പറയും അനിത ഒന്ന് ദേഷ്യം ഒക്കെ കുറഞ്ഞു സന്തോഷം ആയിട്ടൊക്കെ പെരുമാറാൻ തുടങ്ങിയത് എന്നോട് മിണ്ടിയ ശേഷമാണു എന്നൊക്കെ… ശെരിയാ ചേച്ചിക്ക് ഇന്നൊരുപാട് മാറ്റം ഉണ്ട്..
അവിടെ മൂന്ന് റൂം ഉണ്ടെങ്കിലും ഒരു റൂം ഉപയോഗിക്കാറില്ല.. ചേച്ചി അതൊരു ലൈബ്രറി ആക്കി സെറ്റ് ചെയ്തേക്കുവാ..ഞാൻ ഇപ്പോൾ കുറെ തവണ ആയി വരുമെങ്കിലും ഒരു ദിവസം മുഴുവൻ അവിടെ നിന്നിട്ടില്ല.. ചേച്ചി പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും ഞാൻ തിരിച്ചു പോരും..എല്ലാ ഞായറും കുക്കിംഗ് ഒക്കെ അവിടെ ഞാനാ.. എന്റെ സ്പെഷ്യൽ കഴിക്കാൻ അനിതേച്ചിക്ക് വലിയ ഇഷ്ടമാ…
അങ്ങനെ ഏതാണ്ട് എന്റെ കഴിഞ്ഞ 18 വർഷക്കാലത്തെ ജീവിതെത്തെക്കാൾ ഈ 6 മാസം ഞാൻ സന്തോഷം എന്താണെന്നു മനസിലാക്കി തുടങ്ങി.. ഇതാണ് ജീവിതം എന്നു തിരിച്ചറിഞ്ഞു തുടങ്ങി..
അനിതേച്ചി എനിക്ക് പെണ്ണിന്റെ ശരീരവും നമ്മൾ അതെങ്ങനെ ട്രീറ്റ് ചെയ്യണം എന്നൊക്കെ പറഞ്ഞു തന്ന് തുടങ്ങി.. യഥാർത്ഥ ആണ് നീ ആണ്.. നിന്നെ ആണല്ല എന്ന് വിളിച്ചവർ ഒക്കെ വേണം ലിംഗം നോക്കാൻ എന്ന് ചേച്ചി പറയും.. ശെരിക്കും ഇതേപ്പറ്റി ഒക്കെ ഒരറിവും ഇല്ലാത്ത എനിക്ക് ഓരോന്നും വലിയ അറിവുകൾ തന്നെ ആയിരുന്നു.. സെക്സും മെൻസിസും ഒരു വിദ്യാർത്ഥിക്ക് അധ്യാപിക എങ്ങനെ പറഞ്ഞു തരണമോ അതെ രീതിയിൽ ചേച്ചി എനിക്ക് പറഞ്ഞ് തരും.. അതൊക്കെ ചർച്ച ചെയ്യുമ്പോൾ ഒരുവിധത്തിലെ മോശം ചിന്തയും ഞങ്ങൾക്ക് 2പേർക്കും ഉണ്ടാകാറില്ല..
എനിക്ക് ആദ്യം ഇതേപ്പറ്റി ഒക്കെ മിണ്ടാനും തുറന്നു സംവദിക്കാനും മടി ആയിരുന്നു എന്നെ ഉള്ളു..ഇപ്പോൾ അത് പതിയെ മാറി തുടങ്ങുന്നുണ്ട്…അനിതേച്ചി ഇപ്പോ കോളേജിലേക്കുടുക്കുന്ന സാരി ഒക്കെ വീഡിയോ കോളിലൂടെ ഞാൻ സെലക്ട് ചെയ്യും..അനിതേച്ചി ആളെത്ര മുരടിച്ച സ്വഭാവം ആണെങ്കിലും ഡ്രെസ്സിലും സൗന്ദര്യത്തിലും ഒക്കെ നല്ല കോൺഷ്യസ് ആണ്.. സാരി ഒക്കെ പക്കാ നീറ്റ് ആയിട്ടാണ് ഉടുക്കാറുള്ളത്…ഇടക്ക് ഞാൻ കളിയാക്കും ഇന്ന് കാണാൻ രസമില്ലാരുന്നു എന്നൊക്കെ അപ്പോഴേക്കും ആളുടെ മുഖം അങ്ങ് വാടും. ഇടക്ക് എനിക്ക് തോന്നും അനിതേച്ചിയുടേം ഉള്ളിൽ എന്നോടൊരു പ്രണയം ഇല്ലേ എന്ന്..
വർഷങ്ങളായി ഞാൻ കൊതിച്ചിരുന്ന സ്നേഹം എനിക്ക് മതിയാവോളം തരുകയായിരുന്നു അനിതേച്ചി.. ഇനി എനിക്കൊരു കല്യാണം വേണ്ട എന്നും അനിതേച്ചിയെ ഇങ്ങനെ ദൂരെ നിന്ന് സ്നേഹിച്ചാൽ മതി എന്നൊക്കെ ഞാൻ എന്റെ ബുക്കിൽ ഒരു ദിവസം കുറിച്ചതോർക്കുന്നു.. സത്യമാണ്.. ഇങ്ങനെ ഒരു സ്ത്രീയെ ഇനി ജീവിതത്തിൽ കണ്ടെത്തുക എനിക്ക് സങ്കൽപ്പിക്കാൻ ആവില്ല..വേറൊരു സ്ത്രീയും എന്നെ ഇതുപോലെ മനസിലാക്കുകയും സ്വീകരിക്കുകയും ചെയ്യുക ഇല്ല എന്നൊരു തോന്നൽ എനിക്ക് ഉണ്ടായി തുടങ്ങി..
അടുത്ത സെമസ്റ്റർ പരീക്ഷകളും ഓണക്കാലവും ഒക്കെ വരാറായി.. എക്സാം ഓരോന്നും എനിക്ക് എളുപ്പം തന്നെ ആയിരുന്നു…പഠനത്തിൽ അനിതേച്ചി കൂടി ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ പതിവിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ തുടങ്ങി.. ഞാൻ അനിതേച്ചിയുടെ വീട്ടിൽ ആണ് പഠിക്കാൻ ഒക്കെ പോകുന്നത്.. എന്റെ സ്വന്തം വീടുപോലെ എനിക്ക് സ്വാതന്ത്ര്യം ഉള്ള ഇടം..ഞാൻ ഒരുപാട് സന്തോഷം കണ്ടെത്തിയിരുന്നു ചേച്ചിയെ കാണുമ്പോഴും മിണ്ടുമ്പോഴും ഒക്കെ..
ഒരു ദിവസം സോയിലിന്റെ പ്രാക്ടിക്കൽ എക്സാം ഉള്ള ദിവസമാണ്.. എന്റെ ബയോടെക്നോളജി റെക്കോർഡ് ഞാൻ അനിതേച്ചിയുടെ വീട്ടിൽ നിന്ന് മറന്നിരുന്നു.. അനിതേച്ചിക്ക് ഇന്ന് എന്തോ കളക്ട്രേറ്റ് ഓഫീസിൽ പോകേണ്ടതിനാൽ കോളേജിൽ ലീവ് ആയിരുന്നു..പോകുന്ന വഴിയിൽ ആന്റപ്പൻ ചേട്ടനെ റെക്കോർഡ് ഏൽപ്പിക്കാം എന്ന് കരുതി അനിതേച്ചി റെക്കോർഡ് കൂടെ എടുത്തു. എന്നെ ഫോൺ വിളിച്ചു നോക്കി എങ്കിലും ഞാൻ എക്സാം ഹാളിൽ കയറി ഇരുന്നു…
അനിത റെക്കോർഡ് തരാൻ വീടിന്റെ മുന്നിൽ എത്തിയപ്പോൾ ആന്റപ്പനും മേരിയും ഗെറ്റ് അടക്കുന്നതാണ് കണ്ടത്..
അനിത : ആന്റണി നിങ്ങൾ എവിടേക്കാണ്?
ആന്റപ്പൻ : അയ്യോ ടീച്ചറോ.. ഞങ്ങൾ ഇവളുടെ അമ്മേടെ ആണ്ടിന് നാട് വരെ പോകുന്നു 2ദിവസത്തേക്ക്..
അനിത : ശോ ഞാൻ അവന്റെ റെക്കോർഡ് ഏല്പിക്കാൻ വന്നതായിരുന്നു.. അവിടെ വെച്ച് മറന്നു..
ആന്റപ്പൻ : അതിനെന്താ.. ഇന്നാ.. ഔട്ട്‌ഹൌസിന്റെ സ്പൈർ കീ ആണ്.. ടീച്ചർ പുസ്തകം വെച്ചിട്ട് പൂട്ടി കൈ വെച്ച മതി.. അവനെ കാണുമ്പോ താക്കോൽ അവനെ ഏൽപ്പിച്ചാൽ മതി… ഞങ്ങളുടെ ബസ് ഇപ്പോൾ വരും അതാ..
അനിത : അയ്യോ വേണ്ട.. സാരമില്ല.. എങ്കിൽ ഞാൻ അവനോട് വീട്ടിലേക്ക് വരാൻ പറഞ്ഞോളാം..
ആന്റപ്പൻ :ഇവിടെ വരെ വന്ന അല്ലെ ടീച്ചറെ.. വെച്ചിട്ട് പൊക്കൊളു..
അപ്പോഴേക്കും അവരുടെ ബസ് വന്നിരുന്നു.. എന്റെ കയ്യിലേക്ക് താക്കോൽ ഏല്പിച്ചിട്ട് അവർ ബസിലേക്ക് കയറി..
ഒരുനിമിഷം ഗേറ്റിന് വെളിയിൽ അല്പം സംശയത്തോടെ നിന്ന ഞാൻ.. ആ എന്റെ മോന്റെ റൂമും കാണാമല്ലോ എന്ന് കരുതി ഗേറ്റ് തുറന്നു അകത്തു കയറി.. മെയിൻ വീടിന്റെ പിറകിലായിട്ടാണ് ഔട്ട് ഹൌസ്.. അത്യാവശ്യം പറമ്പുള്ള വീടായതിനാൽ റോഡിൽ നിന്ന് കുറച്ച് നടന്നലെ ഔട്ട്‌ഹൌസ് എത്തൂ…
അവിടെ എത്തി അനിത അവന്റെ റൂമിൽ കയറി.. വളരെ അച്ചടക്കമുള്ള ഒരു മുറി എന്ന് പറയാം.. എല്ലാം അടുക്കി വെച്ചിരിക്കുന്നു… ബെഡ് ഒക്കെ നന്നായി വെച്ചിരിക്കുന്നു…ഒരു മുന്നറിയിപ്പും കൂടാതെ എത്തിയതിനാൽ ഒരു ബാച്ചിലറുടെ മുറി അനിത ഇങ്ങനെ അല്ല പ്രതീക്ഷിച്ചിരുന്നത്..അവൾ മനസിൽ പറഞ്ഞു “ഈ ചെക്കനേ ഒക്കെ കല്യാണം കഴിക്കുന്നവരുടെ ഭാഗ്യം.. ഇങ്ങനെയും ഉള്ളവർ ഒക്കെ ഇപ്പോഴും ഉണ്ടല്ലോ ”
അവൾ മേശപ്പുറത്തു റെക്കോർഡ് വെച്ചിട്ട് പോകാം എന്ന് വെച്ചു.. അവൾ മേശപ്പുറത്തു റെക്കോർഡ് വെച്ചിട്ട് നോക്കുമ്പോൾ ആണ് മനോഹരമായി പുറമെ വരച്ചിരിക്കുന്ന ഒരു ബുക്ക് കണ്ടത്.. “ആഹാ അമ്മു വരേക്കുകേം ചെയ്യുമോ ” അനിത മനസിൽ ചിന്തിച്ചു..
അവൾ ആ ബുക്ക് കയ്യിൽ എടുത്ത് മറിച്ചതും ഞെട്ടി കസേരയിൽ ഇരുന്നതും ഒരുമിച്ചായിരുന്നു.. അവൾക്ക് അത് വിശ്വസിക്കാനേ കഴിഞ്ഞിരുന്നില്ല.. ആ ബുക്ക് നിറയെ അനിതയുടെ ചിത്രങ്ങളാണ്.. ഓരോ ചിത്രവും ഒന്നിനൊന്നു ഭംഗി.. അവൻ വീട്ടിൽ വരുമ്പോൾ അനിതയെ കാണുന്ന വെച്ചിട്ടുള്ള ഓർമകളിൽ നിന്നാണ് ആ ചിത്രങ്ങൾ വരച്ചിട്ടുള്ളത്..മനസ്സിൽ ഇങ്ങനെ ഒക്കെ പതിച്ചു വെക്കാൻ സാധിക്കുമോ.. അവൾ ആലോചിച്ചു..
അവൾ എണ്ണിയപ്പോൾ കൃത്യം 36 ചിത്രങ്ങൾ ഉണ്ടായിരുന്നു അതിൽ.. കൂടുതലും അവൾ സാരിയിലും മാക്സിയിലും ഉള്ള ചിത്രങ്ങൾ.. ആദ്യത്തെ ആ ഷോക്കിനു ശേഷം അവൾ ചെറുപുഞ്ചിരിയോടെ ഓരോ ചിത്രവും ആസ്വദിക്കുകയായിരുന്നു… “എനിക്കിത്ര ഒക്കെ ഭംഗി ഉണ്ടോ “അവൾ അലമാരക്ക് മുന്നിലുള്ള കണ്ണാടിയിൽ വന്നിങ്ങനെ നോക്കികൊണ്ട്..ഇത്തവന്റെ വരകളുടെ മികവ് ആണെന്നാണ് അവളുടെ ചിന്ത
വളരെ മാന്യമായ ചിത്രങ്ങൾ.. പക്ഷെ ഒരു കാര്യം അവൾ ശ്രദ്ധിച്ചു..അവൻ വളരെ ഡീറ്റൈൽ ചെയ്ത് വരച്ചിരിക്കുന്നതു അനിതയുടെ മുഖം ആണ്.. “അപ്പോൾ എന്റെ മുഖം അവന്റെ മനസിൽ xerox പോലെ പതിഞ്ഞിട്ടുണ്ടല്ലേ “അനിതയുടെ ആത്മഗതം..
പിന്നെ ഒന്നുകൂടി നോക്കിയപ്പോൾ അവന്റെ ശ്രദ്ധ മറ്റൊരു സ്ഥലത്ത് കൂടി കൂടുതൽ പതിഞ്ഞിട്ടുണ്ട് എന്ന് അവൾ തിരിച്ചറിഞ്ഞു..അത് അവളുടെ ചന്തി ആയിരുന്നു.. അത്രക്കും മനോഹരമായാണ് അവൻ അത് വരച്ചിരിക്കുന്നത്..
അപ്പോൾ അമ്മു ആൾ അത്ര നിസാരക്കാരനല്ല എന്ന് അവൾ ചെറുതായി മനസിലാക്കി.. “ആൾക്കാർ പറയുന്ന പോലെ അത്ര പോങ്ങനല്ല.. അവൻ എന്റെ ചന്തി ശ്രദ്ധിക്കാതെ ഇത് അതേപോലെ വരക്കില്ലലോ… “അനിത ചിന്തിച്ചു.
ഇത്ര ഭംഗി അവളുടെ ചന്തിക്കുണ്ടോ എന്നറിയാൻ അവൾ ചരിഞ്ഞു കണ്ണാടിയിൽ നോക്കി 2കയ്യും സാരിയുടെ മുകളിൽ ചന്തിയിൽ വെച്ചു..നന്നായി എടുത്ത് നിക്കുന്ന ചന്തികളാണ് അനിതയുടേത്.. അവളുടെ പരുക്കൻ സ്വഭാവവും അവളെ പേടി ആയതും കൊണ്ടാണ് കോളേജിൽ അവൾക്ക് നേത്ര അസ്ത്രങ്ങൾ ഏൽക്കേണ്ടി വരാത്തത്..
സാമാന്യം ഒതുങ്ങിയ മുലകൾ ഉള്ള അവൾ ചിത്രത്തിലേക്ക് നോക്കി.. അതും വൾഗർ ആയി അവൻ വരച്ചില്ല..വനിതക്ക് ഒരു കാര്യം മനസിലായി..അവൾക്ക് അവളുടെ ശരീരത്തെ അറിയുന്നതിൽ കൂടുതൽ അവനിപ്പോൾ ആകാരം ഒക്കെ അറിയാം എന്ന് തോന്നി..
ഒരേസമയം നാണവും സന്തോഷവും ഉള്ളിൽ അവൾക്ക് വന്നു..അല്ലാതെ അവളെ കൂടുതൽ സുന്ദരി ആക്കി വളരെ മാന്യതയോടെ വരച്ച ചിത്രങ്ങളോട് അവൾക്ക് എന്ത് ദേഷ്യം വരാനാ…. തന്നെയും ഇങ്ങനെ കരുതലോടെ കാണാൻ ആളുണ്ടല്ലോ എന്ന സന്തോഷം ആയിരുന്നു ആ മനസിലും..
അവൾക് ആ ബുക്ക് എടുത്തുകൊണ്ടു പോയി സൂക്ഷിക്കണം എന്നുണ്ടായിരുന്നെങ്കിലും ആ ആഗ്രഹം ഉള്ളിലടക്കി കൊണ്ട് ആ ചിത്രങ്ങൾ അവളുടെ മനസ്സിൽ പതിപ്പിച്ച ശേഷം അത് ടേബിളിന്റെ മുകളിൽ വെച്ചു..
അതിന് ശേഷം ഇതുപോലെ വേറെ എന്തെങ്കിലും ഉണ്ടോ എന്നറിയാൻ അവൾ ആ മേശ അരിച്ചു പെറുക്കി.. അപ്പോൾ വീണ്ടും അക്ഷരാർത്ഥത്തിൽ അവൾ ഞെട്ടിയ നിമിഷമാണുണ്ടായത്.. 3ബുക്കുകൾ അവൾക്ക് വേണ്ടി.. ഒന്നിൽ കവിതകൾ മറ്റൊന്നിൽ കഥകൾ പോലെ ചില ലേഖനങ്ങൾ മറ്റൊന്നില്ല ഓരോ ദിവസത്തെയും ചില ഡയറി കുറിപ്പുകൾ…
ഡയറി കുറിപ്പുകളിലേക്ക് കണ്ണോടിച്ച അനിതക്ക് മനസിലായത് കഴിഞ്ഞ 6മാസത്തിൽ ഓരോ ദിവസത്തെയും ഞങ്ങൾക്കിടയിൽ ഉണ്ടായ കാര്യങ്ങൾ ആയിരുന്നു അതിൽ..
അനിതയുടെ ചിരിയെപ്പറ്റി, സൗന്ദര്യത്തെ പറ്റി, സ്നേഹത്തെ പറ്റി, വാത്സല്യത്തെപ്പറ്റി, കോളേജിലെ അനിത ടീച്ചറെ കണ്ട ഓർമയിലെ നിമിഷങ്ങളെ പറ്റി, അനിതയുടെ ജീവിതത്തിലെ വിഷമങ്ങളെപ്പറ്റിയുള്ള ആകുലതകൾ, അനിതയോടപ്പം വീട്ടിൽ ചെലവഴിച്ച സന്തോഷ നിമിഷങ്ങളെ പറ്റി അങ്ങനെ എല്ലാം കൊണ്ടും ഓർമ്മകൾ നിറച്ച ഒരു ഡയറി.. വായിച്ചു വായിച്ചു അനിത അവന്റെ ബെഡിൽ തല ചായ്ച്ചിരുന്നു..
ഡയറി താളുകൾ അവസാനിക്കുമ്പോഴും അതിൽ ഒരു ദിവസത്തെ വാക്യം അവളുടെ മനസിൽ ഇങ്ങനെ മുഴച്ചു നിന്നു അപ്പോഴും..” എന്റെ ചേച്ചി..പറയാതെ ഞാൻ നിങ്ങളെ സ്നേഹിക്കുന്നത് എത്ര മാത്രം എന്നറിയാമോ.. ഈ അമലിന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണും ചെലുത്താത്ത സ്വാധീനമാണ് ചേച്ചി ഉണ്ടാക്കിയത്..ഈ സ്നേഹം ഉള്ളിൽ തന്നെ നിലനിർത്തണം എന്ന് എനിക്കറിയാം..മറ്റുള്ളവരെ പോലെ അല്ല ഞാൻ ഒരിക്കലും… പക്ഷെ ഒന്ന് മാത്രം.. ഇതെന്റെ പ്രണയമാണ്.. എന്നിലെ അവസാന പ്രണയം ”
ഒരുപക്ഷെ ഇന്ന് അനിത വരികയും ഇതൊക്കെ കാണാൻ ഇട വരുകയും ചെയ്തില്ലായിരുന്നെങ്കിൽ ഒരിക്കലും അവൾ അറിയാതെ പോകുമായിരുന്ന അമലിന്റെ ഉള്ളിലെ അവളോടുള്ള സ്നേഹം…
ആ ഡയറി കുറിപ്പുകൾ വായിച്ച അവളുടെ കണ്ണ് നീര് തുള്ളികൾ മുഖത്തൂടെ ഒഴുകിയിരുന്നു…ആ കണ്ണ് നീർ തുള്ളിയും ആ മുഖത്തിന്റെ തുടിപ്പും കണ്ടവർക്ക് അറിയാം അതൊരിക്കലും അവനോടുള്ള ദദേഷ്യമോ അവൻ പ്രണയത്തോടെ തന്നെ കണ്ടു എന്നുള്ള സങ്കടം കൊണ്ടോ ആയിരുന്നില്ല…
മറിച്ചു തന്നെ ഇത്രയും മനസിലാക്കിയ ഒരാൾ, ഓരോ ദിവസത്തെയും ഓരോ കുഞ്ഞു കാര്യങ്ങളെയും ഓർത്തു വെക്കുന്ന ഒരാൾ, അവളുടെ ഓരോ കുഞ്ഞു കുഞ്ഞു ഇഷ്ടാനിഷ്ടങ്ങളെ സ്നേഹത്തോടെ കരുതുന്ന ഇങ്ങനെ ഒരാൾ ഉണ്ടല്ലോ എന്നറിഞ്ഞു കൊണ്ട് തന്നെ ആണ്..
അനിതക്ക് ഇതൊക്കെ വായിച് അവനോട് പ്രണയം മുട്ടി മുളച്ചതല്ല.. മുളച്ചാൽ കൂടെ ഒരു തെറ്റുമില്ല.. അതിനൊക്കെ ഉള്ള വക 2ബുക്കുകളിൽ തന്നെ ഉണ്ടായിരുന്നു.. പക്ഷെ അനിത ചിന്തിച്ചത് ഒന്നേ ഉള്ളായിരുന്നു അവനുമായുള്ള സൗഹൃദം ബന്ധം എല്ലാം ഈ ജന്മത്തിൽ അവൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യം ആണെന്.. എന്റെ മകന്റെ പ്രായമുള്ള ഒരു കുഞ്ഞാണ് ഇങ്ങനെ തന്നോട് കരുതൽ കാണിക്കുന്നത് എന്നറിഞ്ഞപ്പോൾ ശെരിക്കും അവൾ മതിമറന്ന സന്തോഷത്തിൽ ആയിരുന്നു..
കഥകളുടെ ബുക്കിൽ ഒരു ലേഖനമെ ഉണ്ടായിരുന്നുള്ളു.. അത് പക്ഷെ അനിതയുമായി നേരിട്ട് ബന്ധമില്ലാത്ത ഒന്നായിരുന്നു.. അനിത ക്ലാസ്സിൽ ഒരു ദിവസം പറഞ്ഞ കഥയെ അവൻ ഒന്ന് ചില ആശയങ്ങളിൽ കൂടെ വിപുലീകരിച്ചതാണ്.. അവൾക്ക് ആ ലേഖനത്തിൽ നിന്ന് ഒരു കാര്യം മനസിലായത് അതിലെ നായികയെ അവളെ കണക്കാക്കി ആണ് അവൻ എഴുതിയിരിക്കുന്നത്…
16ഓളം കവിതകൾ ഉണ്ടായിരുന്ന അവസാന ബുക്കിലേക്ക് ആണ് അവളുടെ മുഖം പോയത്.. ചില കുഞ്ഞി കവിതകളും വലിയ കവിതകളും.. എല്ലാത്തിലും അനിതയോടുള്ള പ്രണയം മാത്രമാണ് ചോദ്യ ചിഹ്നം..
“കാലം വരച്ചതെൻ തലയിൽ അനാഥത്വം കാലം കടത്തിയ അരുവിയാം നീയേ ഇനിയൊരു ജന്മം ഉണ്ടെങ്കിൽ എനിക്ക് നിൻ കൈവഴി ഒന്നായി പിറക്കാൻ മോഹം
ഒരു കുഞ്ഞു മഴയായ് നിന്നെ പുൽകാൻ അവസരം തന്നില്ല എങ്കിലും ഒരു കുഞ്ഞുകാറ്റായി ഞാനീ കരയിൽ ഉണ്ടാകും തളരുന്ന നിന്നേ തലോടാനും നിൻ ഓളങ്ങൾക്ക് തുഴഞ്ഞിടാൻ കരുത്തിനും”
അനിതയുടെ തീരത്ത് എന്നവൻ എഴുതിയ കവിതയിലെ അവളെ പിടിച്ചുലച്ച വരികൾ ആണത്.. അനിത അവന് എന്താണ് എന്ന് പൂർണമായും മനസിലാക്കി തരുന്ന വരികൾ.. ഇവിടെ അനിത പുഴ ആവുകയാണ്.. ശെരിയാ ഈ വരികൾ വായിച്ച അവളും അതെ അവസ്ഥയിലാണ്..
പിന്നെയും കുറെ അധികം കവിതകൾ ഒക്കെ വായിച്ച അനിത കട്ടിൽ കമിഴ്ന്നു കിടന്ന് അതിൽ ലയിച്ചിരിക്കുമ്പോൾ ആണ് പിറകിൽ നിന്നും വിക്കി വിക്കി ആ വിളി വന്നത്…
“ആ ആ… അനിതേച്ചി… ”
പെട്ടെന്നു ഞെട്ടി തിരിഞ്ഞ അനിതേച്ചി കണ്ടത് തോളിൽ തൂക്കിയിട്ട ബാഗ് തറയിലിട്ട് സ്തബദ്ധനായി നിക്കുന്ന അമലിനെയാണ്.. തന്റെ എല്ലാ രഹസ്യങ്ങളും അനിതേച്ചി മനസിലാക്കി എന്ന് തിരിച്ചറിഞ് എന്ത് ചെയ്യണം എന്നറിയാതെ നിസ്സഹായതയോടെ നിക്കുന്ന അവന്റെ മുഖം..
പോയ സമയം അറിയാതെ എല്ലാം വായിച്ചവിടെ ഇരുന്ന അനിത അവനെ കണ്ടതും പെട്ടെന്നു ഷോക്ക് ആയെങ്കിലും പെട്ടെന്ന് തന്നെ ദീർഘ നിശ്വാസം എടുത്ത ശേഷം..
“മോനെ.. അമലേ”
(തുടരും )
Comments:
No comments!
Please sign up or log in to post a comment!