കല വിപ്ലവം പ്രണയം 5

ലക്ഷ്മിയമ്മ കൈയിലിരുന്ന ഗുളിക അവനു നേരെ നീട്ടിക്കൊണ്ടു പറഞ്ഞു. ഈ തണുപ്പത്ത് അധികം ഇരിക്കണ്ട പോയി കിടക്കാൻ നോക്ക്. വെള്ളം കുടിച്ച ഗ്ലാസ് തിരികെ വാങ്ങി പോവുന്ന കൂട്ടത്തിൽ അമ്മ എന്നോടായ് പറഞ്ഞു. ഇപ്പോഴും നടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴുമെല്ലാം ചെറിയ വേദനയുണ്ടെനിക്ക്. എങ്കിലും അത് എബിയുടെ മരണ വാർത്ത നൽകിയ വേദനയോളം വരില്ലായിരുന്നു. പതിയെ ബെഡിൽ കിടന്നു. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞതും വീണ്ടും പാറുവിൻ്റെ കോൾ വന്നു. ഈ തവണ ഞാൻ കോൾ അറ്റൻ്റ് ചെയ്തു. ഹലോ.. ഹരീ.. നേരത്തെ എന്താ വിളിച്ചപ്പോ.. കട്ടാക്കിയെ.. അത് സംസാരിക്കുവാനുള്ള മൂഡിലായിരുന്നില്ല അപ്പോ. എപ്പളും അവനെക്കുറിച്ചുള്ള ഓർമ്മകളാ.. മനസ്സിൽ മുഴുവനും. ആകെയൊരു സമാധാനക്കുറവ്. നീയറിഞ്ഞില്ലായിരുന്നോ അവൻ്റെ കാര്യം. മ്മ്. അറിഞ്ഞു. മീര വിളിച്ചു പറഞ്ഞു. നീ മരുന്നു കഴിച്ചായിരുന്നോ..? മ്മ്. കഴിച്ചു. വേദന കുറവുണ്ടോ..? മ്മ്. കുറവുണ്ട്. നീ വരുന്നുണ്ടോ നാളെയവൻ്റെ വീട്ടിൽ. മ്. വരാം. നിനക്ക് ഇപ്പോഴും ദേഷ്യമുണ്ടോ.. അവനോട്? ഇല്ല. മരിച്ചവരെ വെറുത്തിട്ടെന്തിനാ.. അവൻ്റെ ആത്മാവിനു ശാന്ധി ലഭിക്കണേ എന്നു പ്രാർഥിക്കാം. മ്.. എന്നാ.. നീ കിടന്നോ.. മരുന്നു കഴിക്കണതല്ലെ ക്ഷീണം കാണും. നാളെ കാണാം. മ്മ്. ശെരി. ഞാൻ ഫോൺ കട്ടാക്കി ബെഡിലേക്കിട്ടു. കുറേ നേരം കണ്ണടച്ചു കിടന്നുവെങ്കിലും ഉറക്കം വരുന്നുണ്ടായില്ല. ആകെ മൊത്തം മനസ്സിനൊരു വല്ലായ്മ പോലെ. അവൻ്റെ ഓർമ്മകൾ എന്നെ വേട്ടയാടുന്നതു പോലെ. കുറെയൊക്കെ ആലോചിച്ച് എപ്പോഴോ… ഞാൻ നിദ്രയിൽ മുഴുകി.

Comments:

No comments!

Please sign up or log in to post a comment!