തേൻനിലാവ്
എന്റെപേര് അനയ് ദിവാകർ . ഒരു മിഡിൽ ക്ലാസ്സ് കുടുംബം ആയിരുന്നു പക്ഷേ ഇപ്പൊൾ എന്റെ അധ്വാനം കൊണ്ട് നല്ലൊരു നിലയിൽ ആണ് ജീവിക്കുന്നത്. അച്ഛൻ ദിവാകരൻ. ഒരു കട്ട കമ്മ്യൂണിസ്റ്റ് അനുയായി അച്ഛനെ അറിയാത്തവർ ആയി നാട്ടിൽ അരും ഇല്ല.സാമൂഹികമായി എന്ത് ആവശ്യതിനും നാട്ടുകാർ അച്ഛനെ കാണാൻ വരും.നാട്ടിൽ ഉള്ള സമയത്ത് ഞാനും കുറച്ച് പാർട്ടി പ്രവർത്തനങ്ങൾ ഒക്കെ നടത്തിയിട്ടുണ്ട് .രക്തം അച്ഛൻറെ ആയി പോയില്ലേ അതാണ്. അമ്മ രാധിക പേര് പോലെ തന്നെ നല്ല സ്വഭാവം പക്ഷേ കലിപ്പ് ആയാൽ അച്ഛൻ വരെ അമ്മയുടെ മുൻപിൽ ശിശു ആണ്. സ്കൂളിൽ ടീച്ചർ ആണ്. പിള്ളേരുടെ വിധി അല്ലാതെന്ത് പറയാൻ 🤭.ഒരു ചേട്ടൻ ഉണ്ട് അജയ് .വില്ലേജ് ഓഫീസർ ആണ്. രണ്ട് വർഷം മുമ്പ് ആയിരുന്നു അവന്റെ കല്യാണം .അതിനു പോലും ഞാൻ പങ്കെടുത്തില്ല . അന്നൊന്നും മനസ്സിലെ മുറിവ് ഉണങ്ങിയിട്ടില്ലായിരുന്ന്.ഏട്ടത്തിയുടെ പേര് ദേവിക .ഫോട്ടോ കണ്ടിടടുണ്ട് അല്ലാതെ നേരിട്ട് കണ്ടിട്ടില്ല.
ഇനി എന്റെ നാടിനെ കുറിച്ച് പറയണ്ടേ എറണാകുളം ജില്ലയിലെ ഒരു കൊച്ച് ഗ്രാമം ആയിരുന്നു ഞാൻ കാനഡയിൽ വന്നപ്പോൾ ഇപ്പോൾ എന്താണാവോ അവസ്ഥ. നാട് എന്ന് പറയുമ്പോൾ എനിക്ക് ഓര്മ വരുന്നത് പുഴയും, കൂട്ടുകാരും ,പറമ്പുകളും,അമ്പലത്തിൽ മുമ്പിൽ ഉള്ള ആൽത്തറയിൽ കൂട്ടുകാരുടെ ഒപ്പം ചിലവഴിച്ചിരുന്ന സമയങ്ങൾ ഒക്കെ ആണ്. അതിൽ നിന്നെല്ലാം വിട്ടു നിന്നിട്ട് നാല് വർഷം ആവുന്നു. എല്ലാവരെയും വിഷമിപ്പിച്ചു ആണ് ഇത്രയും നാൾ ജീവിച്ചത് ഇനി കുടുംബത്തോടൊപ്പം ജീവിക്കാൻ തീരുമാനിച്ചു. അതാണ് ഈ യാത്ര .
കാനഡയിൽ ഒരു പ്രമുഖ ടൂറിസം കമ്പനിയിലെ മാനേജർ ആയിരുന്നു ഞാൻ ഇന്നലെ വരെ.രിസൈൻ ചെയ്തു ഇന്നലെ രാത്രി എല്ലാർക്കും ഒരു പാർട്ടി കൊട്‌തിട്ട്.ഇന്ന് ഇതാ എയർപോർട്ടിൽ ഇരിക്കുന്നു . അടുത്ത ആഴ്ച എനിക്ക് 26 വയസ്സ് തികയുന്നു. ഫ്ളൈറ്റ് അനൗൺസ്മെന്റ് കേട്ട് ഞൻ ഇരിക്കുനിടത് നിന്ന് എഴുന്നേറ്റ് സഞ്ചരിച്ചു.
ഫ്ലൈറ്റിൽ വിൻഡോ സീറ്റിൽ ഇരിക്കുമ്പോൾ ഞാൻ എന്റെ മാറ്റത്തെ കുറിച്ച് ചിന്തിച്ചു. പണ്ട് എന്തിനും ഏതിനും പ്രതികരിച്ചിരുന്ന ഞാൻ ഇപ്പൊൾ സൈലന്റ് ആയി. ആരോടും അധികം മിണ്ടാറില്ല ഓഫീസിൽ പോലും ഒഫീഷ്യൽ കാരങ്ങൾക് മാത്രം ആഹ്ന് എല്ലാരോടും സംസാരിച്ചിരുന്നത്.ജോലിയിൽ മാത്രമാണ് ഞാൻ ശ്രദ്ധ കൊടുത്തത്. അതിനാൽ ബാങ്ക് ബാലൻസ് അത്യാവശ്യതിൽ കൂടുതൽ ഉണ്ട്. ഒഴിവ് സമയങ്ങളിൽ നാട് നീളെ യാത്ര ചെയ്തു. ജിമ്മിൽ പോയി ശേരീരം മെച്ചപ്പെടുത്തി. ഇരു നിറം ആണെങ്കിലും ഉറച്ച ശരീരവും കട്ട താടിയും ഉള്ളത് കൊണ്ട് കാണാൻ ഒരു ചുള്ളൻ ലുക്ക് ആണ് ഇപ്പൊൾ.
ഇടയ്ക്ക് വന്ന എയർ ഹോസ്റ്റസ് കൊണ്ട് വന്നു തന്ന ഒരു കുപ്പി വെള്ളം കുടിച്ച് ഞാൻ ഒന്ന് സീറ്റിൽ ചാരി കിടന്നു .അധികം സമയം വേണ്ടി വന്നില്ല നിദ്ര ദേവി എന്നെ പുൽകാൻ . ഞാൻ എന്റെ ദുഃഖം നിറഞ്ഞ ദിനങ്ങൾ ഓർത്ത് പോയി .
ഞാൻ മൂന്നാം വർഷം BA English പഠിക്കുന്നു.എറണാകുളത്തെ തന്നെ പ്രശസ്തമായ മഹാരാജാസ് കോളേജ് (കഥ ആയത കൊണ്ട് ഒരു കോളേജ് പേര് ഉപയോഗിച്ച് ക്ഷമിക്കണം ). പുതിയ അഡ്മിഷൻ പിള്ളേർ അതായത് ജൂനിയർ പിള്ളേർ ആദ്യമായി വരുന്ന ദിവസം. എസ്എഫ്ഐയുടെ ഒരു ബൂത്തിൽ പിള്ളേർക്ക് അവരുടെ ക്ലാസ്സിലേക്ക് പോകുവാൻ വഴി പറഞ്ഞ് കൊടുക്കാൻ നിൽക്കുകയായിരുന്നു ഞങൾ .ഈ ഞങൾ എന്ന് പറയുമ്പോൾ ഞാനും എന്റെ നൻപന്മാരായ റിയാസും ഹരിയും ശ്യാമും പിന്നെ ഞങളുടെ ചങ്കത്തി അനീഷ എന്ന അനു.ഈ ഹരിയും അനീഷയും തമ്മിൽ കട്ട പ്രണയം ആണ്. അത് കൊണ്ട് ഞങൾ എവിടെ പോയാലും വാലു പോലെ അനുവും ഉണ്ടാവും. ഞങ്ങള് എസ്എഫ്ഐ ബൂത്തിൽ ഇരിക്കുന്നത് വേറെ ഒന്നിനും അല്ല വായനോക്കുകന്നതിന് ആണ്. കോളേജിലെ തന്നെ പേര് കേട്ട കോഴി ആണ് റിയാസ്.അവന്റെ ഏതോ ഒരു ലോവർ ഇന്ന് പുതിയ അഡ്മിഷൻ ആയി വരുന്നുണ്ട് അവളെ കാണാൻ വേണ്ടി നിൽക്കുകയാണ് ഞങൾ.അതിനിടയിൽ ആണ് അവളെ ഞാൻ ആദ്യമായി കാണുന്നത്. ഒറ്റ നോട്ടത്തിൽ ദേവി തന്നെ. അവളുടെ ഒപ്പം ഒരു മുസ്ലിം പെൺകുട്ടി കൂടി ഉണ്ട് . ഞങ്ങളുടെ നേരെ ആണ് അവർ നടന്നു വരുന്നത്. അടുത്ത് വരുംതോർ അവളുടെ മുഖം തിളങ്ങാൻ തുടങ്ങീ.നീണ്ട നാസിക,ചെറിയ കണ്ണുകൾ,ചുവന്നു കിടക്കുന്ന ചെഞ്ചുണ്ടുകൾ,വെളുത്ത ചുരിദാറിൽ അവൾ ഒരു ചെറിയ മാലാഖയെ പോലെ സുന്ദരി ആയിരുന്നു.അവൾ അടുത്ത് വന്നപ്പോൾ മുതൽ മുല്ലപ്പൂവിന്റെ ഗന്ധം ആയിരുന്നു ചുറ്റും.ഞാൻ അവളുടെ സൗന്ദര്യത്തിൽ മയങ്ങി നിൽകുമ്പോൾ ആണ് റിയാസ് എന്നെ വിളിക്കുന്നത്. അപ്പൊൾ അണ് അനുവും ശ്യമും ഹരിയും എന്നെ തന്നെ നോക്കി നിൽക്കുന്നത് ഞൻ കണ്ടത്.
അനു: ടാ നീ എത് ലോകത്ത് ആണ്.റിയാസിന്റെ കാമുകി വന്നേക്കുന്നത് കണ്ടൂടെ?
റിയാസിനെ ഒന്ന് ആക്കിയ രീതിയിൽ അനു എന്നോട് ചോദിച്ചു.അപ്പോഴേക്കും സ്വഭോധതിലേക്ക് വന്ന ഞാൻ റിയാസിന്റെ കമുകിയോട് സംസാരിച്ചു.
ഞാൻ: ന്താ കുട്ടിയുടെ പേര്.?
ചോദിച്ചത് പക്ഷേ എന്റെ ഹൃദയത്തിലെ അമ്പലത്തിൽ സ്ഥാപിച്ച ദേവിയെ നോക്കി ആണ്.
പക്ഷേ അവൾ ഒന്നും മിണ്ടിയില്ല. അത് എന്നെ നിരാശ പെടുത്തി.ഞാൻ പ്ലിങ് ആയി അവിടെ നിന്നു.
“അതേ ചേട്ടാ ഒന്ന് നിക്കോ!”
ആരാണെന്ന് തിരിഞ്ഞ് നോക്കിയപ്പോൾ ഞാൻ സ്തംഭിച്ച് നിന്ന് പോയി.അതേ എന്റെ ദേവി ആണ് എന്നെ വിളിക്കുന്നത്.പക്ഷേ രാവിലെ ഞാൻ ചോദിച്ചപ്പോ മിണ്ടാത്തത് കൊണ്ട് ചെറിയ ജാഡ ഇടാൻ തന്നെ ഞാൻ തീരുമാനിച്ചു.
ഞാൻ: ന്താ എന്തിനാ എന്നെ വിളിച്ചത്?
അവൾ:എനിക്ക് ഒരു സഹായം ചെയ്യോ?
ഞാൻ: എന്ത് സഹായം ആണെന്ന് പറഞാൽ അല്ലേ ചെയ്തു തരാൻ പറ്റൂ.
അവൾ: എന്റെ ഒപ്പം ഒന്ന് ഓഫീസ് റൂം വരെ വരുമോ.??
അവൾ അങ്ങനെ ചോദിച്ചപ്പോൾ എന്റെ മനസ്സ് തുള്ളിച്ചാടി .പക്ഷേ ഞാൻ പുറമെ പരുക്കൻ ആയി തന്നെ നിന്നു.
ഞാൻ: നിനക്ക് ഒറ്റക് പോയാൽ എന്താ??
അവൾ: അവിടെ കുറച് ചേട്ടന്മാർ നൽകുന്നുണ്ട് അവരുടെ നോട്ടം ഒന്നും ശേരിയല്ല. അതുകൊണ്ട് ആണ് .ചേട്ടനു ബുദ്ധിമുട്ട് ആണെങ്കിൽ വരണ്ട. സോറി.
പക്ഷേ ഈ പ്രാവശ്യം എന്റെ മനസ്സ് അലിഞ്ഞു ഞാൻ യാന്ത്രികമായി തന്നെ അവളുടെ ഒപ്പം നടന്നു നീങ്ങി.ഓഫീസ് റൂം എത്തുന്നതിനു മുമ്പ് ഒരു ആൾക്കൂട്ടം കണ്ടൂ.അവളോട് ഓഫീസ് റൂമിലേക്ക് പോവാൻ പറഞ്ഞ് .ഞാൻ ആളുകൾ കൂടിയ സ്ഥലത്തേക്ക് ചെന്നു.പക്ഷേ അവിടെ കണ്ട കാഴ്ച എന്റെ ഉള്ളിലെ സഖാവിനെ ഉണർത്തുന്നത് ആയിരുന്നു . കോളേജിലെ തന്നെ പ്രധാന ശല്യം അലൻ .അവനും അവന്റെ കൂടെ ഉള്ളവരും കൂടി ഒരു പാവം പെണ്ണിനെ അവന്റെ ഒപ്പം പിടച് ഇരുത്തി തോളിൽ കൂടി കയിട്ട് അവളെ അവന്റെ അടതെക്ക് വലിക്കുന്നു.ആ പെങ്കൊച്ച് കരയുകയാണ്.അത് കണ്ടപ്പോൾ അച്ഛന്റെ വാക്കുകൾ ആണ് മനസ്സിൽ വന്നത്.””മോനെ മറ്റുള്ളവർ കഷ്ടപ്പെടുന്നത് കണ്ടൂ ഒരു നിമിഷം പോലും പകച്ചു നിക്കരുത് അവരെ ഉടനെ സഹായിക്കുക അതാണ് ഒരു യഥാർത്ഥ പൗരന്റെ കടമ””.
ഞാൻ നേരെ ആ പെങ്കൊച്ചിന്റെ അടുത്തേക്ക് പോയി. അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് അവളുടെ കൈ പിടിച്ച് എഴുന്നേൽപ്പിച്ചു .പക്ഷേ അലൻ അവളെ ബലമായി പിടിച്ചു.അവൾക് അവന്റെ കൈ അമരുന്നിടത്ത് വേദന എടുക്കാൻ തുടങ്ങി.ഞാൻ അവന്റെ കൈ ബലമായി വേർപെടുത്തി അവളെയും കൊണ്ട് പുറത്തേക്ക് നടന്നു.
കോളേജിന്റെയും പാർട്ടിയുടെയും പ്രധാന ശത്രു ആയിരുന്നു അലൻ.അവന് കുറെ വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നു.കോളേജിലെ തന്നെ പ്രധാന മയക്കു മരുന്ന് സപ്ലയർ അവൻ ആയിരുന്നു .പാർട്ടി അവന് എതിരെ കേസ് കൊടുത്തതാണ്. പക്ഷേ അവന്റെ അച്ഛൻ അയാളുടെ സ്വാധീനം ഉപയോഗിച്ച് അവനെ പുറത്ത് ഇറക്കി.
ആ കൊച്ചിനെ അവളുടെ ക്ലാസ്സിൽ കൊണ്ട് പോയി ആക്കി തിരിച്ച് ഞങൾ സ്ഥിരം ഇരിക്കാരുള്ള കാന്റീനിലെ ഒരു മൂലയ്ക്ക് പോയി ഇരുന്നു . കാന്റീനിലെ ദേവസ്യ ചേട്ടന്റെ അടുത്ത് ഒരു കട്ടനും പഴംപൊരി പറഞ്ഞിട്ട് തിരിച്ച് ബെഞ്ചിൽ പോയി ഇരുന്നതും.ദ്ദേ വരുന്നു വാനരപടകൾ. കാന്റീനിൽ ഏതു നേരത്ത് വന്നാലും ഓടി വരും. അതാണ് യഥാർത്ഥ ചങ്ക് .
ഉച്ചക്ക് നടന്ന കാര്യം അറിഞ്ഞിട്ടഉള്ള വരവാണ് .അതും ഇതും ഒക്കെ പറഞ്ഞ് നേരം പോയി . അപ്പൊൾ ആണ് ഞാൻ എന്റെ ദേവിയെ കുറിച്ച് ചിന്തിച്ചത് .ഓഫീസ് റൂമിൽ ആക്കിയിട്ട് പിന്നെ ഞാൻ അങ്ങോട്ട് തിരിഞ്ഞ് നോക്കിയട്ടില്ല.അവളെ കുറിച്ച് ചിന്തിച്ച് ഇരിക്കുമ്പോൾ ആണ് വിഷ്ണു ചേട്ടൻ വന്നു പാർട്ടി മീറ്റിംഗ് ഉണ്ട് ചെല്ലാൻ പറഞ്ഞൂ.പിന്നെ ഒന്നും നോക്കിയില്ല നേരെ പാർട്ടി ഓഫീസിലേക്ക് പോയി.
പ്രധാന ചർച്ച വിഷയം ഉച്ചക്ക് നടന്ന സംഭവം. ആ സംഭവത്തിന് ശേഷം എനിക്ക് ഒരു ഹീറോ ഇമേജ് കിട്ടി എന്നുള്ളത് വേറെ ഒരു കാര്യം.
പക്ഷേ അലൻ വെറുതെ ഇരിക്കും എന്ന് കരുതിയ ഞ്ഗൾക് തെറ്റി. അന്ന് വൈകിട്ട് ബെൽ അടിച്ചു പിള്ളേർ ഒക്കെ പോകാൻ ഇറങ്ങിയപ്പോൾ അയിഷ കരഞ്ഞു കൊണ്ട് വന്നു.അലൻ ഞ്ഗളോടുള്ള ദേഷ്യം കൊണ്ട് ആയിഷയെ തല്ലി.അത് കേട്ടപ്പോൾ തന്നെ ഞങ്ങൾക് വിറഞ്ഞ് കേറി. പക്ഷേ അവൾ പറഞ്ഞ ബാക്കി കാര്യം കേട്ടിട്ട് എന്റെ നിയന്ത്രണം പോയി.
എന്റെ ദേവിയെ അവൻ പിടച് വെച്ചിരിക്കുന്നു എന്ന്.
ഞാൻ അവളുടെ അടുത്തേക്ക് ഓടി.അവിടെ കണ്ട കാഴ്ച എന്റെ മനസ്സിനെ വേദനിപ്പിച്ചു കരഞ്ഞ് തളർന്നു നിൽക്കുന്ന എന്റെ ദേവി.അവളുടെ കരിങ്കൂവള മിഴികൾ കരഞ്ഞ് വാടി ഇരിക്കുന്നു.ഓടിചെന്ന് അവളെ മാറോടണച്ചു പിടിച്ചു.അവളും ഒന്നും മിണ്ടാതെ എന്നോട് ഒട്ടിച്ചേർന്ന് നിന്നു. അലൻ എന്തെങ്കിലും പ്രതികരിക്കും മുമ്പേ അവന്റെ നെഞ്ചത്ത് റിയാസ് ആഞ്ഞ് ചവിട്ടി.
അപ്പോഴും എന്റെ ദേവി എന്റെ മാറിൽ മുറുകിപ്പിടിച്ച് നിൽക്കുകയാർന്നു.താടിയിൽ പിടിച്ച് ഞൻ അവളുടെ മുഖം ഉയർത്തി നോക്കി.പക്ഷേ കരഞ്ഞ് കലങ്ങിയ കണ്ണുകൾക്ക് പകരം ഒരു കുസൃതി ചിരി ആണ് എനിക്ക് അവൾ സമ്മാനിച്ചത്. ഞാൻ ചുറ്റും നോക്കിയപ്പോൾ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന പിള്ളേരെ ആണ്.അവൾ നാണിച്ച് തല താഴ്ത്തി അയിശയോടപ്പ്പം നടന്നകന്നു . അവള് പൂക്കുന്നതും നോക്കി ഞാൻ നിന്നു.
അവളുടെ മുല്ലപ്പൂ ഗന്ധം എനിക്ക് ചുറ്റും നിറഞ്ഞു നിന്നു.ആന്ന് ഞാൻ ഉറപ്പിച്ചു ഞാൻ അവളെ മാത്രമേ കല്യാണം കഴിക്കൂ എന്ന്.
അവന്മാർ ഒക്കെ എന്നെ നോക്കി ആക്കി ചിരിക്കുന്നുണ്ട് .പക്ഷേ അതൊന്നും എന്നെ തളർത്തിയില്ല .എന്റെ നാസികയിൽ അവളുടെ മുല്ലപ്പൂ ഗന്ധം ഒഴുകി നടന്നു.അന്ന് തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ അവളുടെ ചിന്തകൾ ആയിരുന്നു.അവളോട് എനിക്ക് അടങ്ങാത്ത പ്രണയം ആണെന്ന് മനസ്സിലായി എനിക്ക്.വീട്ടിൽ അമ്മയും അച്ഛനും എന്തൊക്കെയോ ചോദിച്ചു ഞാൻ അതിനെല്ലാം യാന്ത്രികമായി മറുപടി പറഞ്ഞു.
പക്ഷേ അവളുടെ പേര് അറിയില്ല എന്നത് എനിക്ക് ഒരു നിരാശ നൽകി.അവളുടെ ചിന്തകളെ മനസ്സിൽ ഇട്ട് താലോലിച്ച് ബെഡിൽ കിടന്നു.
(തുടരണോ?).
Comments:
No comments!
Please sign up or log in to post a comment!