ശംഭുവിന്റെ ഒളിയമ്പുകൾ 31

“നന്നായിട്ടൊന്ന് ഫ്രെയിം ചെയ്യണം പത്രോസ് സാറെ,ഇല്ലെങ്കിൽ അവര് ഊരും.അതുണ്ടാവരുത്.നമ്മൾ കൂട്ടിയിണക്കേണ്ട ഒരു കണ്ണി,അത് ശരിയാവാതെ പറ്റില്ലടോ.”

“ഭൈരവൻ……….?”പത്രോസ് മുഴുവിച്ചില്ല.

“അതേടോ ഭൈരവൻ എന്തിന് ആ വീട്ടിലെത്തി?ഈ ചോദ്യത്തിനൊരു ക്ലാരിറ്റി കൊടുക്കാതെ മുന്നോട്ടു പോയാൽ കേസ് കൈവിട്ടുപോകും. സമയവും സന്ദർഭവും ചുറ്റുപാടും അവർക്ക് മുൻ‌തൂക്കം നൽകുന്നു പത്രോസേ.അതുകൊണ്ട് നന്നായി ഹോം വർക്ക്‌ ചെയ്തേ പറ്റൂ.”

“ഇനി എന്താ ഒരു മാർഗം?”

“വഴിയുണ്ട്,പക്ഷെ നടത്തിയെടുത്തെ പറ്റൂ.”

“എന്താ സാറിന്റെ മനസ്സില്?”

“ഭൈരവന് മാധവനുമായി ബന്ധം ഉണ്ടെന്ന് പ്രൂവ് ചെയ്യാൻ കഴിഞ്ഞാൽ കാര്യം നടത്തിയെടുക്കാം”

“മാധവനും ഭൈരവനും,അതും സുര കൂടെയുള്ളപ്പോൾ.ബുദ്ധിമുട്ടാണ് സാറെ.”

“ബുദ്ധിമുട്ടിയെ പറ്റൂ……..എങ്കിലേ മുന്നോട്ട് പോകുന്നതുകൊണ്ട് അർത്ഥമുള്ളൂ.”

“സാറെ……….തത്കാലം ചിത്രയുടെ കേസ് പോരെ മുന്നോട്ട് പോകാൻ? മാധവൻ പെടും.”

“അതൊരു മിസ്സിംഗ്‌ കേസ് അല്ലെടോ. ചിത്രയുടെ മൊഴി അനുകൂലമാകും എന്ന് ഉറപ്പുണ്ടൊ?മാധവന് വഴങ്ങി അവൾ നമ്മുക്കൊപ്പം നിന്നില്ലെങ്കിൽ അതും ചീറ്റിപ്പോകും.മാധവന് പൊള്ളണമെങ്കിൽ ആ പെണ്ണുങ്ങള് പെടണം,അതിന്റെ കൂടെ വേണം മറ്റു കേസുകളും വരാൻ.”

“ഇനിയിപ്പോ മാധവന്റെ കൂടെയുള്ള ആ ചെക്കന് ഭൈരവനെ അറിയാം എന്ന് വന്നാലും കാര്യം നടക്കില്ലേ സർ ?”പത്രോസ് ചോദിച്ചു.

“നടക്കുമെടോ……….ഭൈരവന് ആ വീടുമായി അടുപ്പമുണ്ടെന്ന് വരണം. അതിന് ശംഭുവായാലും മതി. അങ്ങനെ വന്നാൽ,കാര്യങ്ങൾ ഞാൻ വിചാരിക്കുന്നിടത്തു നിക്കും.”

“അപ്പോഴങ്ങനെയാണ്.ഭൈരവൻ അതിക്രമിച്ചു കയറിയതാണെന്ന് വരരുത്.”പത്രോസ് പറഞ്ഞു.

“അതെ,ആ രാത്രിയിൽ പെണ്ണുങ്ങൾ ഒറ്റക്കായിരുന്നു.കൊച്ചിയിലുള്ള മാധവൻ.തിരുവനന്തപുരത്തു നിന്ന് മടങ്ങുന്ന സാവിത്രിയും ശംഭുവും.ഒരു കഥ മെനയണം,ഒപ്പം ആ വീടുമായി ഭൈരവന് ബന്ധമുള്ളതായി വരുത്തി തീർക്കണം.”അല്പമൊന്നു ചിന്തിച്ചു കൊണ്ട് രാജീവ്‌ പറഞ്ഞു.

“സർ ഞാനൊന്ന് പറയട്ടെ?”പത്രോസ് ചോദിച്ചു.

“പറയ്‌ പത്രോസ് സാറെ.മനസ്സിലുള്ള ചോദ്യം ധൈര്യമായി ചോദിക്കണം. അതിലൂടെ കടന്നു പോയാൽ മതി ഈ കേസ് ഫ്രെയിമിനുള്ളിലാവാൻ.”

“ഇവിടെ വീണക്ക് ശംഭുവിനോടുള്ള അടുപ്പത്തിന്റെ പേരിലാണ് ഗോവിന്ദ് തെറ്റിയത്.അത് മുതലെടുത്തു കൂടെ സർ?”

“താനെന്താ പറഞ്ഞുവരുന്നത്?”

“സർ…….അവർ പിരിയാൻ കാരണം ചെറിയ പ്രശ്നങ്ങളൊന്നുമല്ല.

വീണ ശംഭുവിനോട് അടുക്കണമെങ്കിൽ, അതിന് മാധവന്റെ സമ്മതവും ആശീർവാദവും ഉണ്ടാകണമെങ്കിൽ അതിന് ശക്തമായ കാരണം എന്തോ ഉണ്ട്.ഗോവിന്ദ് നമ്മളോട് പറയാത്ത എന്തോ ഒന്ന്.ഇവിടെ ശംഭു മാധവന്റെ ഒരു ആശ്രിതൻ മാത്രമാണെന്ന് കൂടി ചേർത്ത് വായിക്കണം”

“അതെനിക്കും തോന്നിയിരുന്നു.അത് നമ്മളെ ബാധിക്കുന്ന കാര്യമല്ലാത്തത് കൊണ്ട് കൂടുതൽ ചോദിച്ചുമില്ല. പക്ഷെ നമുക്കെങ്ങനെയത് പ്രയോജനം ചെയ്യും?”രാജീവ്‌ തന്റെ ഭാഗം പറഞ്ഞു.

“സാറെ……..ഭൈരവൻ അവിടെ ചെന്നു എന്നതിനും വെട്ട് കൊണ്ട് വീണു എന്നും മാത്രമേ ഉറപ്പിച്ചു പറയാൻ കഴിയൂ.ശരിയാണ് ഫിംഗർ പ്രിന്റും ഡി എൻ എയും നമ്മുടെ പക്ഷം പറയും.പക്ഷെ അവരിലാര് എന്നതിപ്പോഴും ഉറപ്പിച്ചു പറയാൻ കഴിയില്ല.കാരണം അത് കൃത്യമായി കണ്ട ഒരു സാക്ഷിയില്ല.കൂടാതെ വെട്ടാൻ ഉപയോഗിച്ച ആയുധം, അതിപ്പോഴും നമുക്ക് കിട്ടിയിട്ടില്ല.” പത്രോസ് പറഞ്ഞു.

“ഭൈരവന്റെ ബാഗ്രൗണ്ട്,അസമയം ഉള്ള അവന്റെ പ്രവർത്തി ഒരു പിടിവള്ളി കിട്ടിയിട്ട് പ്രയോജനം ചെയ്യാതെ പോകുവോടോ?”ആദ്യം ആയി രാജീവന്റെ മുഖത്ത് ആത്മ വിശ്വാസം കുറയുന്നത് പത്രോസ് കണ്ടു.

“സാറെ………നിരാശനാവാൻ വേണ്ടി പറഞ്ഞതല്ല.ഇട്സ് എ ഫാക്ട്,അത്ര മാത്രം.സാറെ ഒന്നുറപ്പ് വെട്ടിയത് അവിടുത്തെ പെണ്ണുങ്ങളിൽ ഒരാൾ, അത് മാലിന്യക്കൂമ്പാരത്തിൽ കൊണ്ട് ചെന്നിട്ടത് സുരയുടെ ആളുകൾ.ഒന്ന് നന്നായി ചോദ്യം ചെയ്‌താൽ വീണു കിട്ടും എല്ലാം.അതിനാ പെണ്ണുങ്ങളെ കയ്യിൽ കിട്ടണം.അങ്ങനെ കിട്ടണം എങ്കിൽ ഭൈരവൻ അവിടെ എന്തിന് ചെന്നു എന്നതിന് ക്ലാരിറ്റി കൊടുക്കണം.അതല്ലേ സാറിനെ കുഴക്കുന്നതും?”

“അതേടോ…..തനിക്കുമറിയാം കാര്യം”

“വീണയുടെയും ഗോവിന്ദിന്റെയും ഇഷ്യു…..അത് നമുക്ക് മുതലെടുപ്പ് നടത്തിയാൽ കാര്യം നടക്കും.”

“എങ്ങനെ…..?താൻ വ്യക്തമായി ഒന്നും പറയുന്നുമില്ല.”

“സാറെ……..ഫോറെൻസിക് റിപ്പോർട്ട്‌ വന്നതോടെ ഗോവിന്ദന്റെയും,അവൻ കൊണ്ടുവന്നവന്റെയും മൊഴിക്ക് വിശ്വാസ്യത വന്നു.ഭൈരവൻ അന്ന് രാത്രി അവിടെ ചെന്നിരുന്നു എന്ന പോയിന്റ് മാത്രം പ്രൂവ് ചെയ്യാനത് ഉപയോഗിക്കാം.അവരിലൊരാൾ ഭൈരവനെ വെട്ടിയെന്നും തെളിയിക്കാം.ഗോവിന്ദൻ ആ സമയം എന്തിനവിടെയെത്തി എന്നതും കോടതി കണക്കിലെടുക്കും.കാരണം അന്ന് ഗോവിന്ദൻ വീടുവിട്ടിറങ്ങിയ സമയമല്ല.പക്ഷെ ഭൈരവൻ എന്തിന് അവിടെ എത്തി എന്നതിനും ഗോവിന്ദ് എന്തുകൊണ്ട് നമ്മുടെ പക്ഷം പറയുന്നു എന്നതിനും ക്ലാരിറ്റി വേണം

“സാറിന്റെ സംശയം ന്യായം.സാറിന് മാധവനെ കയ്യിൽ കിട്ടണം,അതിന് ഭൈരവനാണ് വഴി.
അവർക്കിടയിൽ പ്രശ്നം വന്നാൽ സാറിനെന്ത് ഛേദം. ഗായത്രി കൂടി ഇതിൽ ഉൾപ്പെട്ട സ്ഥിതിക്ക് മാധവന്റെ പിടി സാറിന്റെ കയ്യിൽ തന്നെയിരിക്കും.പിന്നെ സർ പറഞ്ഞത് പോലെ അതിന്റെയൊപ്പം വേണം മറ്റു കേസുകളും ചേർത്ത് അടപടലം പൂട്ടാൻ.”

“ഒരു തരത്തിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നത് പോലെ,അല്ലെടോ”

“അതെ സർ……മാധവനെ വരുതിക്ക് കിട്ടണമെങ്കിൽ അവിടമൊന്ന് കലക്കിയെ പറ്റൂ.”

“എന്താ തന്റെ പ്ലാൻ?”

“ഒരു രണ്ട് ദിവസം….ഞാൻ ഭൈരവന് പിന്നാലെ പോകുന്നു.ഗോവിന്ദിന്റെ അമ്മാവനുമായി കോൺടാക്ട് ഉണ്ടായിരുന്നു എന്നെ നമുക്കറിയൂ. പക്ഷെ പരോളിൽ ഇറങ്ങിയ അവനെ സംരക്ഷിച്ചതാരെന്നറിയണം.അവൻ പരോൾ നീട്ടിയെടുത്തത് എങ്ങനെ എന്നറിയണം.അതിനേക്കാൾ ഉപരി അവൻ എന്തിന് എന്നുമറിയണം. ചെയ്യുന്നത് ക്ഷുദ്രക്രിയയാണെങ്കിലും അതിനും വേണ്ടേ ഒരു സത്യസന്ധത.”

“താൻ നന്നായിട്ട് ഫിലോസഫി പറയുന്നുണ്ട് പത്രോസേ.”രാജീവ്‌ ഒരു തമാശപോലെ പറഞ്ഞു.

“സാറെ……..സർ ജോയിൻ ചെയ്യേണ്ട സമയം അടുത്തു എന്ന് കൂട്ടിക്കോ. സർ അത്യാവശ്യമായി ചെയ്യേണ്ട രണ്ട് കാര്യങ്ങലുണ്ട്.ഒന്ന്-ഗോവിന്ദിന്റെയാ കൂട്ടുകാരനുണ്ടല്ലോ……….എന്താ അയാളുടെ പേര്?ആഹ് വില്ല്യം.

“ആഹ് ഒന്ന് കൂടി.സലിം എന്തായാലും വെറുതെ ഇരിക്കുകയല്ലേ.ഒരു കാര്യം അന്വേഷിക്കാൻ ഏർപ്പാടാക്കണം.”

“എന്താടോ……?”രാജീവ്‌ ചോദിച്ചു.

“ഗോവിന്ദ് പറഞ്ഞ ഒരു കാര്യമുണ്ട്. ഇടക്ക് ശംഭു മാധവനുമായി തെറ്റി ആ വീട് വിട്ടു നിന്നിരുന്നു.അതൊന്ന് തിരക്കിവക്കാൻ പറയ്‌.ആവശ്യം വരും.”അത്രയും പറഞ്ഞുകൊണ്ടാണ് പത്രോസ് രാജീവനെ യാത്രയയച്ചത് ***** വീണ…ശംഭുവിന്റെ നെഞ്ചിലാണവൾ. കുറച്ചു നാളുകൾ കൂടി തന്റെ വീട്ടിൽ എത്തിയതിന്റെ സന്തോഷമവളുടെ മുഖത്തുണ്ട്.പ്രത്യേകതയെന്തെന്നാൽ വീണ തന്റെതായതിന് ശേഷം ശംഭു ആദ്യമായാണ് അവിടെ.തന്നെയുമല്ല ശംഭുവിനെ കയ്യിൽ കിട്ടിയതിന്റെ സന്തോഷത്തിലാണ് വീണ.അതിന് കാരണവുമുണ്ട്,ഓരോ പ്രശ്നവും തിരക്കും ഒക്കെയായി മിക്കവാറും മാധവന് പിന്നാലെയാണ് ശംഭു.വന്നു കയറുമ്പോൾ ഒരു നേരവുമാകും. അതിനിടയിൽ ഒറ്റക്ക് കിട്ടുന്നത് തന്നെ വിരളം.വീട്ടിലെത്തിയാൽ കൂടുതൽ സമയവും ടീച്ചറുടെ പിറകെ കൂടും.അതിന്റെ പരിഭവം അവൾ തീർക്കുക ബെഡിലുമാവും.

“ആകെ മടുപ്പാണ് പെണ്ണെ.ഏത്ര നേരമെന്ന് വച്ചാ വീട്ടിനുള്ളില്.അതും ഇവിടെ.എനിക്ക് ശ്വാസം മുട്ടുന്നുണ്ട്.”

“അയ്യടാ…….നന്നായെ ഉള്ളൂ.എനിക്ക് ആഗ്രഹിച്ചടുത്തു കിട്ടിയപ്പോൾ ജാഡ കാണിക്കുവാ?എപ്പൊ നോക്കിയാലും ഊരുചുറ്റലും ഓരോ പ്രശ്നങ്ങളും.
എനിക്ക് കാണാൻ പോലും കിട്ടുന്നില്ല. അപ്പഴാ……”

“എന്റെ പെണ്ണിനറിയാത്തതൊന്നും അല്ലല്ലോ?”

“ഈ പ്രശ്നങ്ങളൊക്കെ ഒന്ന് തീർന്നിട്ട് വേണം എന്റെ ചെക്കനെയും കൊണ്ട് സ്വസ്ഥമാകാൻ.എനിക്ക് മാത്രമായിട്ട് വേണം,ഈ ചെക്കന്റെ കാര്യങ്ങളും നോക്കി ഒതുങ്ങിജീവിക്കണം.നിന്റെ കുട്ടികളെ പെറ്റുവളർത്തണം.നമ്മൾ മാത്രമായ ലോകമായിരിക്കും അത്.”

“എങ്ങോട്ട് പോവാനാ പെണ്ണെ?”

“ഈ നാട്ടീന്നു പോണം ശംഭുസെ.ഒന്ന് കഴിച്ചിലായാൽ മതിയെന്നാ.എത്ര എന്നുവച്ചാ മാഷിനും ടീച്ചർക്കുമൊപ്പം ഞാൻ അധ്വാനിച്ചു നേടിയ ഒന്നുണ്ട്, അങ്ങ് ബാംഗ്ലൂരിൽ.അത് ഷിഫ്റ്റ് ചെയ്യുവാ ഞാൻ.എങ്ങോട്ടെന്ന് തീരുമാനിച്ചില്ല.എന്തായാലും നമ്മുടെ നാട്ടിൽ വേണ്ട.എന്റെ അധ്വാനമാ, നല്ല പേരും ഉണ്ട്.അതുകൊണ്ട് തന്നെ ഷിഫ്റ്റിങ് ഒരു പ്രശ്നമാവില്ല.ഇപ്പോൾ തന്നെ ഞാനില്ലാത്തതിന്റെ ചില പ്രശ്നങ്ങൾ അവിടെയുണ്ട്.എന്നാലും സാരല്യ.”

“എനിക്കീ നാടിനെയും എന്റെ മാഷിനെയും ടീച്ചറേയും ഒക്കെ പിരിയാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ പെണ്ണെ?”

“എല്ലാം അറുത്തുമുറിച്ചു പോകുവല്ല ശംഭുസെ.നമ്മൾ ഇടക്ക് ഇങ്ങോട്ട് വരും.കുറച്ചുകാലം നമുക്കൊന്ന് സ്വസ്ഥമാവണം,നമ്മൾ മാത്രമായിട്ട്. പറ്റില്ലെന്ന് പറയരുത്,പ്ലീസ്.”അവൾ അവന്റെ കണ്ണുകളിൽ നോക്കി കെഞ്ചുകയായിരുന്നു.

ഡോറിലെ കൊട്ട് കേട്ടാണ് വീണ എണീറ്റുമാറിയത്.സാരിയും നേരെയിട്ട് മുടിയും വാരിക്കെട്ടി വാതിൽ തുറക്കുമ്പോൾ ദിവ്യയാണ്. “ഉച്ചയൂണും കഴിഞ്ഞു കേറിയതാണല്ലോ പെണ്ണെ?നിന്റെ കെട്ടിയോനെങ്ങാനും ബാക്കിയുണ്ടോ സമയം ഇതെത്രയായെന്ന് വച്ചാ?

“ഒന്ന് പോ ചേച്ചി……..എന്റെ ഏട്ടന്റെ കാര്യം നോക്കിയാൽ മതിട്ടൊ.എന്റെ ചെക്കന്റെ കാര്യം നോക്കാൻ ഞാനുണ്ട്.”

“ഓഹ്……..ഞാനൊന്നും പറഞ്ഞില്ലേ. താഴെ അച്ഛൻ തിരക്കുന്നുണ്ട്. കിന്നരിച്ചു കഴിഞ്ഞെങ്കിൽ വിളിച്ചോണ്ട് പോര് നിന്റെ ചെക്കനെ.” അത്രയും പറഞ്ഞുകൊണ്ട് ദിവ്യ താഴേക്ക് പടിയിറങ്ങി.ഒരു ചമ്മലോടെ വാതിലടച്ചു തിരിയുമ്പോൾ ശംഭു വാഷ് റൂമിലേക്ക് കയറിയിരുന്നു.

അന്നവിടെ സന്തോഷം നിറഞ്ഞാടിയ ദിവസമായിരുന്നു.വർഷങ്ങൾക്ക് ശേഷം വീണയുടെ മുഖത്തു കണ്ട തെളിച്ചമായിരുന്നു അവരുടെ സന്തോഷത്തിന് കാരണം.വീണയുടെ അച്ഛനും ഏട്ടൻ വിനോദും ദിവ്യയും ഒക്കെ ശംഭുവിനെ തോളിലെടുത്തു വച്ചു നടക്കുന്ന അവസ്ഥയാണ്.അത് കണ്ട് വീണക്ക് കുശുമ്പ് തോന്നിയ നിമിഷങ്ങളായിരുന്നു അത്.

കിടപ്പിലായിരുന്ന വീണയുടെ അമ്മ ഇപ്പോൾ എണീറ്റിരിക്കും എന്ന സ്ഥിതിയിലെത്തിയിട്ടുണ്ട്.
അവരെ നോക്കാനും ഫിസിയൊ ചെയ്യാനും ആയി രണ്ടുപേരെ നിർത്തിയിട്ടുമുണ്ട്

സന്ധ്യക്ക് ശേഷം,ഇടക്ക് വീണയുടെ കണ്ണുവെട്ടിച്ച് വിനോദിനൊപ്പം ശംഭുവും മദ്യം നുണയുന്നുണ്ട്. ഇടയിൽ ശംഭുവിന്റെ മുങ്ങൽ ശ്രദ്ധിച്ച വീണ ഒടുക്കം അത് കയ്യോടെ പിടിക്കുകയും ചെയ്തു.ശംഭുവിന് നല്ല കിഴുക്കാണ് കിട്ടിയതെങ്കിൽ കുളക്കടവിൽ മിനി ബാർ സെറ്റ് ചെയ്ത വിനോദിനെ അവൾ അതിലേക്ക് തള്ളിയിടുകയാണ് ചെയ്തത്.മുങ്ങിനിവർന്ന വിനോദ് കാൺകെ കുപ്പിയും തല്ലിപ്പൊട്ടിച്ച ശേഷം ശംഭുവിനെയും പിടിച്ചുവലിച്ചു ചവിട്ടിത്തുള്ളി പോകുന്ന വീണയെ കണ്ട് ആദ്യം പകച്ചുവെങ്കിലും വിനോദ് ഉള്ളിലൊന്ന് ചിരിക്കുകയും ചെയ്തു.

“വേറാരുടെയും കൂടെ കുടിക്കരുത് എന്ന് പറഞ്ഞാൽ കേൾക്കില്ല, അസത്ത്.”റൂമിലെത്തിയതു മുതൽ പള്ളു പറയുകയായിരുന്നു വീണ

“ഒറ്റക്ക് കുടിക്കുന്നത് എന്ത് ബോറാണെന്നറിയുമോ.കാര്യം എന്റെ പെണ്ണ് ഒഴിച്ചുതരുമെങ്കിലും ഏട്ടനെ കമ്പനി കിട്ടിയപ്പോൾ……”

“കമ്പനിക്ക് വേണ്ടിയാണെങ്കിൽ ഞാൻ കൂടെയിരുന്നു കുടിക്കാം. എന്താ മതിയോ എന്റെ ശംഭുസിന്.” വീണ അവനെ നോക്കി കണ്ണുരുട്ടി. ഉടക്ക് ഭാവം മനസ്സിലാക്കി അവൻ കൂടുതൽ ഒന്നും മിണ്ടിയുമില്ല.

ചെറുങ്ങനെ കിക്കായിനിന്നിരുന്ന ശംഭുവിനെ നേരെ വാഷ്റൂമിലേക്ക് കയറ്റി തലവഴി തണുത്ത വെള്ളവും കുറെ കോരിയൊഴിച്ചു ശംഭുവിന്റെ കെട്ട് വിട്ടു എന്നുറപ്പിച്ചശേഷമാണ് അവൾ അത്താഴത്തിനെത്തുന്നത്. അവരെ കണ്ടതും അച്ഛനടക്കം എല്ലാവരും ഒന്ന് ചിരിച്ചു.അതിലെ ആക്കൽ മനസ്സിലായ വീണയൊന്ന് കണ്ണുരുട്ടിയതും എല്ലാരുടെയും ചിരിനിന്നു ശ്രദ്ധ ഭക്ഷണത്തിലെക്കായി.

രാത്രി ശംഭുവിന്റെ പിണക്കം മാറ്റാൻ അച്ഛന്റെ കോട്ടയിൽ നിന്നടിച്ചുമാറ്റിയ കുപ്പിയുടെ കഴുത്തുപൊട്ടിച്ചു നീറ്റായി ഒന്ന് ഒഴിച്ചുകൊടുത്തു അവൾ.ഒപ്പം കമ്പനിയില്ലെന്ന പരിഭവം തീർക്കാൻ അവളും ഒന്ന് മിനുങ്ങി.രാത്രിയുടെ എതൊ യാമത്തിൽ മദ്യത്തിന്റെയും രതിയുടെയും ചിറകിലേറി അവർ ഉറക്കത്തിലേക്ക് പറന്നു. *****

ആളെ കണ്ടതും വീണ തിരിച്ചറിഞ്ഞു. ഉള്ളിൽ നുരഞ്ഞുപൊങ്ങിയ ദേഷ്യം അവൾ കടിച്ചമർത്തി.

“ഓഹ്….പല്ല് പൊടിഞ്ഞുപോകുമല്ലോ” അവൾ പല്ല് ഞെരിക്കുന്ന ശബ്ദം കെട്ട് പത്രോസ് പറഞ്ഞു.

“എടൊ സൂക്ഷിച്ചു സംസാരിക്കണം. എവിടെനിന്ന് ആരോടാണെന്നും കൂടി ഓർക്കണം.”

“മാധവന്റെ ഹോട്ടലാണെന്നും നിന്നെ ആ ജോലിക്കാരൻ ചെക്കൻ വച്ചോണ്ടിരിക്കുന്നതും ഒക്കെ ഓർത്ത് കൊണ്ടാ ഞാൻ പറഞ്ഞത്.”

“എടൊ………തന്നെ ഞാൻ.”

കാര്യം ഒരുടക്കിന്റെ മട്ടിലേക്ക് മാറുന്നത് കണ്ട സെക്യുരിറ്റി അങ്ങോട്ട് വന്നു പത്രോസിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും അയാൾ സെക്യൂരിറ്റിയെ തള്ളി നിലത്തെക്കിട്ട ശേഷം അവളുടെ നേരെ തിരിഞ്ഞു.

“നീയൊരു പച്ചക്കരിമ്പല്ലെ………നിന്നെ താമസിയാതെ പൊക്കാൻ തന്നെയാ തീരുമാനം.കയ്യിൽ വന്നാൽ ഒന്ന് രുചിക്കുകയും ചെയ്യും.”

അയാളുടെ വാക്ക് കേട്ട് വീണയൊന്ന് മുഖം വെട്ടിച്ചു.”ശ്യേ…..”എന്നൊരു ശബ്ദം അവളിൽ നിന്നുയർന്നു.

“എന്താടി നിനക്ക് സംശയമുണ്ടൊ?” എണീറ്റുവന്നു പിടിച്ച സെക്യൂരിറ്റിയുടെ കൈകളിൽ കിടന്ന് കുതറിക്കൊണ്ട് പത്രോസ് അവളുടെ നേരെ ഒച്ചയിട്ടു.

“കാക്കിയിട്ട ഒരാളെന്നെ തൊട്ടു,ഒരു കയ്യാ അയാൾക്ക് നഷ്ട്ടമായാത്.

“സാറെ പത്രോസേ നീയൊക്കെ എത്രകണ്ട് ശ്രമിച്ചാലും തൊടില്ല ഒരുത്തനും.പറഞ്ഞേക്ക് നിന്റെ രാജീവനോട്‌,ഒപ്പം നിന്റെ പുതിയ കൂട്ടുകാരനായ ഗോവിന്ദിനോടും.” കൂടുതൽ നിൽക്കാതെ പത്രോസ് വലിഞ്ഞു.വീണയുടെ മനസ്സ് മനസ്സിലാക്കിയ ശംഭു കയ്യാങ്കളിക്ക് മുതിർന്നതുമില്ല.പക്ഷെ ഗോവിന്ദിന്റെ കാര്യം അവൾക്ക് പുതിയ അറിവായിരുന്നു.ഒറ്റക്ക് കിട്ടുമ്പോൾ ശംഭുവിനോട് കാര്യങ്ങൾ ചോദിച്ചറിയാം എന്ന് വീണയൂറപ്പിച്ചു. ***** ചെട്ടിയാർ……… അയാൾ ഗോവിന്ദിന് പിറകെയായിരുന്നു.കുറച്ചു നാൾ അയാളുടെ കണ്ണിൽ പെടാതെ ഗോവിന്ദ് ഒളിച്ചുനടന്നു.പക്ഷെ പിടി വീണതും പെട്ടെന്നായിരുന്നു.രാജീവ്‌ വിളിച്ചതുകൊണ്ട് അയാളെ കാണാൻ പോകുന്ന വഴിയെ ആയിരുന്നു ഗോവിന്ദിന്റെ വണ്ടിക്ക് ചെട്ടിയാരുടെ പിള്ളേർ ക്രോസ്സ് വച്ചത്.പിന്നാലെ തന്റെ ജാഗ്വറിൽ ചെട്ടിയാരും.

“അട……എന്നാച്ച് ഗോവിന്ദ്?കണ്ടതും ഒരു വെപ്രാളം പോലെ.കുറെ കാലം ആയി നിന്റെ പിന്നാലെ ഓടാൻ തുടങ്ങിയിട്ട്.ഇപ്പൊ കയ്യിൽ കെടച്ചാച്ച് അപ്പൊ പോലാമാ.”മലയാളവും തമിഴും കൂട്ടിക്കലർത്തി തമിഴാളത്തിലാണ് ചെട്ടിയാരത് പറഞ്ഞത്.

അപ്പോഴേക്കും ചെട്ടിയാരുടെ ഗുണ്ടകൾ ഗോവിന്ദിനെ പിടുത്തമിട്ടുകഴിഞ്ഞിരുന്നു.ഗോവിന്ദ് കുതറി നോക്കിയെങ്കിലും അവരുടെ പിടിയിൽ നിന്ന് രക്ഷപെടാനായില്ല. അതിലൊരാൾ ഗോവിന്ദിന്റെ പള്ളക്ക് കത്തി വച്ചതും ഗോവിന്ദൻ ഒന്നടങ്ങി.

അപ്പോഴാണ് പോക്കറ്റിലിരുന്ന് ഗോവിന്ദിന്റെ ഫോൺ റിങ്‌ ചെയ്തത്. അവരിലൊരാൾ ഫോൺ എടുത്തു നിലത്തെറിഞ്ഞുടച്ചു.ശേഷം ഗോവിന്ദിനെ മറ്റൊരു കാറിൽ കയറ്റി മുന്നോട്ട് കുതിച്ചു.പിന്നാലെ ചെട്ടിയാരും.ഗോവിന്ദിന്റെ കാറും അവർ തങ്ങൾക്കൊപ്പമെടുത്തിരുന്നു

യാത്രയുടെ മദ്ധ്യേ ചെട്ടിയാരുടെ ഫോണിൽ നിന്നും ഒരു കാൾ പോയി. “ആളെ കിട്ടി”എന്ന് മാത്രം പറഞ്ഞു.

“രണ്ടു ദിവസം ഒന്ന് പുകയത്ത് നിർത്തിയെക്ക്.ഒന്ന് പഴുക്കുമ്പോഴേക്കും ഞാനങ്ങെത്തിയേക്കാം”എന്ന മറുപടിയോടെ മറുതലക്കൽ ഫോൺ കട്ടായി. ***** വിക്രമൻ…….എംപയർ ഗ്രൂപ്പിന്റെ എംഡിയുടെ മുന്നിലാണ്.തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി അയാൾ വിനോദിന് മുന്നിലിരിക്കുന്നു

“സീ മിസ്റ്റർ വിനോദ്.നിങ്ങളുടെ ഫേം, അതിന്റെ വ്യാപ്‌തി,നിങ്ങൾ പിന്തുടരുന്ന രീതികൾ എല്ലാം നന്നായി മനസ്സിലാക്കിയിട്ടാണ് ഞാൻ ഇവിടെയിരിക്കുന്നത്.ഞാൻ അന്വേഷിക്കുന്ന ഒരു കേസിലെ ഒരു സാക്ഷി,ഒരു കുടിയൻ,കയ്യിലിരുപ്പ് കൊണ്ട് ജോലി പോയ വ്യക്തി. അങ്ങനെയൊരാൾക്ക് ഇത്രപെട്ടെന്ന് ഇവിടെയൊരു ജോലി……?അതും ഇവിടെയൊരു ജോലി നേടുക എന്നത് വളരെ ശ്രമകരമാണെന്നിരിക്കെ. നിങ്ങളുടെ ഭാഗത്തുനിന്ന് അയാളുടെ കാര്യത്തിൽ ഒരു വീഴ്ച്ച പറ്റിയതാണോ എന്നറിയണം?”

“സീ മിസ്റ്റർ ഇൻസ്‌പെക്ടർ.എന്റെ കമ്പനി പിന്തുടർന്നുപോരുന്ന ഒരു പോളിസിയുണ്ട്.അതിലൊരു വിട്ടുവീഴ്ച്ചക്ക് ഞാനും തയ്യാറല്ല. അങ്ങനെയുള്ളപ്പോൾ ഒന്നും അന്വേഷിക്കാതെ ഒരാളെ നിയമിക്കുമൊ സർ.”

“അന്വേഷിച്ചിരിക്കാം.പക്ഷെ അയാളെപ്പോലെ ഒരാളെ,തന്റെ ജോലിയിൽ കൃത്യവിലോപം നടന്നത് കൊണ്ട് തൊഴിൽ നഷ്ട്ടപ്പെട്ട ഒരാളെ, ഒരു കൊലപാതകത്തിലെ സാക്ഷിയെ ജോലിക്ക് വച്ചത് ആ പോളിസിയുടെ വയലേഷൻ അല്ലെ മിസ്റ്റർ.”

“അയാൾ ഒരു സാക്ഷിയല്ലേ. അല്ലാതെ അത് ചെയ്തത് അയാൾ അല്ലല്ലോ.പിന്നെ ഇവിടെ എങ്ങനെ പെരുമാറുന്നു എന്ന് മാത്രം ഞാൻ നോക്കിയാൽ പോരെ. നിയമനത്തിന്റെ ഭാഗമായിട്ടുള്ള അന്വേഷണം അയാൾക്കുമുണ്ടായിരുന്നു.അതിൽ ഫിറ്റ് ആണെന്ന് ബോധ്യമായതിന് ശേഷമാണ് നിയമിച്ചതും.”

“എന്താണ് ഒരാൾ ജോലിക്ക് ഫിറ്റ് ആവാൻ നിങ്ങളുടെ മാനദണ്ഡങ്ങൾ”

“അതെന്റെ കമ്പനിയുടെ കാര്യമാണ്. ഞങ്ങളുടെ വേ ഓഫ് അപ്രോച്ച് നിങ്ങളൊട് വിശദീകരിക്കേണ്ട ആവശ്യം എനിക്കില്ല.”

“ഓക്കേ ഫൈൻ…….നമ്മൾ ഇനിയും കാണും.അന്ന് ഇങ്ങനെയാവണം എന്നില്ല സംസാരരീതി.”

“ഇങ്ങോട്ട് എങ്ങനെയൊ തിരിച്ചങ്ങോട്ടും അങ്ങനെ തന്നെ.” വിനോദ് വിക്രമനെ കവച്ചുവച്ചു.

ഇവനെ കരുതിയിരിക്കണം.എനിക്ക് മുന്നോട്ട് പോകാനുള്ള വെളിച്ചം ഇവിടെ മറച്ചുവച്ചിട്ടുണ്ട്.അതിന്റെ മൂടി മാറ്റിയാൽ എന്റെ വഴിതെളിയും എന്നുറപ്പിച്ചുകൊണ്ട് വിക്രമൻ തന്റെ ജീപ്പുമായി മുന്നോട്ട് കുതിച്ചു.

“സാറെ വിക്രമാ…….താൻ എന്റെ പിന്നാലെ ഇനിയും വരുമെന്നറിയാം. എന്നാലും മുന്നോട്ട് വച്ച കാല് ഞാൻ പിന്നിലേക്ക് വക്കില്ല”വിക്രമൻ ഗെറ്റ് കടന്നുപോകുന്നത് സി സി ടി വിയിൽ കൂടെ കണ്ടുകൊണ്ട് വിനോദ് മനസ്സിൽ പറഞ്ഞു.അതെ സമയം തന്നെ ദിവ്യയും അങ്ങോട്ടേക്ക് വന്നിരുന്നു.അയാൾ അവളെ നോക്കി തലയൽപ്പം താഴ്ത്തിക്കാണിക്കുക മാത്രം ചെയ്തു.അതിന്റെ അർത്ഥം മനസ്സിലാക്കി അവളും അവനരികിൽ നിന്നു. *****

“കാര്യങ്ങൾ കൃത്യമായി ദാമോദരൻ അറിയിക്കുന്നതുകൊണ്ട് അവരുടെ നീക്കങ്ങൾ അറിയാൻ കഴിയുന്നുണ്ട്.”

“ഇനിയെങ്കിലും ചുവടുകളുടെ വേഗം കൂട്ടിയില്ലെങ്കിൽ കാര്യങ്ങൾ കയ്യിൽ നിന്നു പോകും.ഒപ്പം നല്ല കരുതലും വേണം,ഞാൻ പറഞ്ഞു തരണ്ടല്ലോ ഇരുമ്പിന്.”

“മ്മ്മ്മ്……അറിയാം മാഷേ.ഇവനെ ഒന്ന് നിയന്ത്രിച്ചാൽ മാത്രം മതി.ഇപ്പൊ ദാ കൈ വെട്ട് കേസും കൂടിയായി, അതും ഒരു പോലീസുകാരന്റെ.” ശംഭുവിനെ നോക്കിയാണ് ഇരുമ്പ് പറഞ്ഞതും.

“പിന്നെ ഞാൻ എന്തുവേണം ഇരുമ്പേ, ഇവിടുത്തെ പെണ്ണിനെ തൊട്ടവനെ മാലയിട്ട് സ്വീകരിക്കണോ?”

“അവനെ വെറുതെ വിടണം എന്നല്ല, ഒറ്റക്ക് ഇറങ്ങിപ്പുറപ്പെടുമ്പോൾ നല്ല ശ്രദ്ധ വേണം,അതെ ഉദ്ദേശിച്ചുള്ളൂ. മോനെ ശംഭു……..സമയം ഇതാണ്. അപകടം ചുറ്റും പതിയിരിക്കുന്നുണ്ട്. ഒന്ന് പിഴച്ചാൽ ജീവൻ തന്നെ പോയി എന്ന് വരും.നമ്മൾ ഇത്രയും ചെയ്തു വച്ചതിനുപോലും ഫലമില്ലാതെയാവും അത് വേണോ നമുക്ക്.”

“പിന്നത്തേക്ക് വക്കാൻ തോന്നിയില്ല, അതുകൊണ്ട് കൂടുതൽ ചിന്തിച്ചുമില്ല. മൂക്കിന് താഴെ വച്ചാ ആ നാറി………” ശംഭു പറഞ്ഞു.

“ഇരുമ്പേ അവൻ മനപ്പൂർവം സീൻ ഉണ്ടാക്കിയതാ,ഒപ്പം എ എസ് ഐ പത്രോസും.രഘുവിന്റെ കാര്യത്തിൽ വഴിമുട്ടി നിന്ന രാജീവന് കിട്ടിയ പിടിവള്ളിയായിരുന്നു ഭൈരവൻ. അന്നത്തെ ധൃതിയിൽ കാര്യങ്ങൾ വെടിപ്പായി നടക്കാഞ്ഞതും അവന് എളുപ്പമായി.അതുകൊണ്ടാണവൻ എന്റെ മക്കളിൽ എത്തിനിൽക്കുന്നതും.ദാമോദരൻ അത് പറയുകയും ചെയ്തു.ഇപ്പൊ രാജീവനറിയാം കാര്യങ്ങൾ.ഇനി അവന് കിട്ടിയ തെളിവുകളും മെനയുന്ന കഥയും പൊളിക്കണം, എങ്കിലേ നമുക്ക് നിലനിൽപ്പുള്ളൂ.” മാധവൻ കൂട്ടിച്ചേർത്തു.

“പക്ഷെ സമയവും സാഹചര്യവും നമുക്ക് അനുകൂലമാണ് മാഷെ. ആയുധം അവർക്ക് കിട്ടുകയുമില്ല. അതുകൊണ്ട് രാജീവൻ നന്നായി വിയർക്കും.പക്ഷെ വിരലടയാളവും മറ്റും………അത് പ്രശ്നമാണ്.”ശംഭു പറഞ്ഞു.

“മാഷെ………ആദ്യം ഇവിടുത്തെ കുട്ടികളെ സേഫ് ആക്കാനുള്ള വഴി നോക്കണം,എന്നിട്ടാവാം എന്തും.” സുര തന്റെ ഭാഗം പറഞ്ഞു.

“അതിൽ കാര്യമുണ്ട് ഇരുമ്പേ.ഇപ്പൊ അതിനാണ് പ്രാധാന്യം കൊടുക്കേണ്ടതും.അതിനെന്താ വേണ്ടതെന്നും എനിക്കറിയാം.”

“പറഞ്ഞാൽ മതി മാഷെ……..ബാക്കി എനിക്ക് വിട്ടേക്ക്.”

“എങ്കിൽ ആദ്യം ചിത്രയെ വിട്ടയച്ചിട്ട് നിന്റെ ചെക്കൻമാരിലാരോടെങ്കിലും കീഴടങ്ങാൻ പറയ്.ബാക്കി എങ്ങനെ വേണമെന്ന് ഞാൻ പറയാം.”

“അത്…..മാഷെ,ആ ടീച്ചറെ അങ്ങനെ തുറന്നുവിട്ടാൽ?”

“ഇനിയും കയ്യിൽ സൂക്ഷിച്ചാൽ റിസ്ക് നമുക്കാണ് ഇരുമ്പേ.മിസ്സിങ് കേസ് ആണ്,അതും ഒരു പെണ്ണ്. രാജീവ് തത്കാലം അനങ്ങുന്നില്ല എന്നെയുള്ളൂ.അനുകൂലമായ സമയം നോക്കിയിരിക്കുകയാണവൻ.എല്ലാം ഒന്നിച്ചായിരിക്കും പ്രയോഗവും.ഏത് വകുപ്പിലൊക്കെ ഉൾപ്പെടുമെന്ന് സുരയോടു പ്രത്യേകം പറയണ്ടല്ലോ?”

“മാഷെന്താ ഉദ്ദേശിക്കുന്നത്?”സുര ചിന്താക്കുഴപ്പത്തിലായിരുന്നു.

“പുറത്ത് വരുന്ന ചിത്ര നമ്മുടെ പേര് മിണ്ടരുത്.പറയേണ്ടത് നമ്മൾ പറയുന്ന പേരും കാര്യങ്ങളും.സുരക്ക് ഇനി എന്ത് ചെയ്യണം എന്ന് ഞാൻ പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ?”

“സ്റ്റേഷനിൽ നമ്മൾ പറയുന്നത് പ്രവർത്തിക്കാൻ പറ്റിയ ഒരാൾ.മ്മ്മ്…. ഉണ്ട്,ആദ്യം ആ ടീച്ചറിനെ പറഞ്ഞു പഠിപ്പിക്കണം”സുര പറഞ്ഞു.

അതെ സമയം കളപ്പുരക്കു മുന്നിൽ ഒരു ബുള്ളറ്റ് വന്നുനിന്നു.”കമാൽ ആയിരിക്കും”വണ്ടിയുടെ സ്വരം കേട്ട സുര പറഞ്ഞു.അത് ശരിവച്ചുകൊണ്ട് തന്നെ അയാൾ അകത്തേക്ക് വന്നു.

കമാൽ അങ്ങോട്ടേക്ക് വന്നപ്പോൾ പറഞ്ഞതിലും വൈകിയിരുന്നു. കുറച്ചു ദിവസങ്ങളായി ഭൈരവന് പിറകെയായിരുന്നു അയാൾ.മരണം കീഴ്പ്പെടുത്തുന്നതിന് മുൻപ് ഭൈരവൻ സഞ്ചരിച്ച വഴികളിലൂടെ കമാലും സഞ്ചരിക്കുകയായിരുന്നു.

“എന്തായെടോ……….?”മാധവൻ തിരക്കി.

“മാഷെ………ഭൈരവൻ,അവനെ വിലക്കെടുത്തത് തന്നെ മാഷിന് എതിരെ ഉപയോഗിക്കാൻ വേണ്ടിയാ”

“അവസാനം ഇറങ്ങിയത് തന്നെ പരോളിലാണ് മാഷെ.അതും ഇറങ്ങിയതല്ല ഇറക്കിയതാണ്.പിന്നീട് സംരക്ഷണം മുഴുവൻ ഇറക്കിയവൻ നൽകി.പകരം അയാൾക്ക് വേണ്ടി ജോലി ചെയ്യണം,അതായിരുന്നു കരാർ.”കമാൽ പറഞ്ഞു.

“ആർക്ക് വേണ്ടി………?എന്തിനവൻ എനിക്കെതിരെ……?”മാധവൻ ചോദിച്ചു.

“ഇയാൾക്ക് വേണ്ടിയാണ് ഭൈരവൻ അവസാനമായി……..ഇയാളാണവനെ ഇറക്കിയതും സംരക്ഷിച്ചതും”കമാൽ തന്റെ ഫോണിൽ സൂക്ഷിച്ച ഫോട്ടോ അവരെ കാട്ടി.

“മാഷെ………ഇയാളാ…….ഇയാളെയാ അന്ന് ഹോസ്പിറ്റലിൽ കണ്ടു എന്ന് പറഞ്ഞത്.”സുര പറഞ്ഞു.

പക്ഷെ മാധവനും ശംഭുവും ചിത്രം കണ്ട് തരിച്ചിരുന്നുപോയി.”അളിയൻ” മാധവൻ അറിയാതെ ഉരുവിട്ടു.

“മാഷെ………ടൗണിന് പുറത്ത് കുറച്ചു മാറി ഇയാളുടെ ഒരു പൊളിഞ്ഞ ഗോഡൗണുണ്ട്. ആകെ കാട് കയറി കിടക്കുകയാ.അവിടെയായിരുന്നു ഭൈരവന്റെ താവളം.കൂടാതെ ഒന്ന് രണ്ടു വട്ടം ഈ കാണിച്ച വ്യക്തിയുടെ ഓഫിസിൽ ഭൈരവനെ കണ്ടവരുമുണ്ട്.”

“നിനക്ക് ഉറപ്പാണോ കമാലെ?” മാധവന്റെ ശബ്ദം ഉറച്ചതായിരുന്നു.

“മാഷെ………ഒരു ഉറപ്പും ഇല്ലാതെ ഇങ്ങനെയൊരു കാര്യം ഈ കമാല് പറയില്ല.എന്തിന് എന്നെനിക്കറിയില്ല. അറിഞ്ഞിടത്തോളം ഇവര് പല വട്ടം പല ഇടങ്ങളിലും വച്ചു കണ്ടിട്ടുണ്ട്. ഭൈരവന്റെ പരോള് രണ്ടു വട്ടം നീട്ടിയതും ഈ കക്ഷി ഇടപെട്ടിട്ടാണ്.” താൻ സംഘടിപ്പിച്ച,ഭൈരവനെ അമ്മാവനുമായി ബന്ധിപ്പിക്കുന്ന വിവരങ്ങൾ മുഴുവൻ കമാൽ വിശദീകരിച്ചു.ആധികാരികതക്ക് വേണ്ടി കമാൽ നൽകിയ തെളിവുകൾ കൂടിയായപ്പോൾ മാധവന് അക്കാര്യത്തിലുണ്ടായ അവിശ്വാസത്തിന്റെ അവസാന കണികപോലും വിശ്വാസത്തിലേക്ക് വഴിമാറി.

കുറച്ചു സമയം അവിടമാകെ നിശബ്ദതയായിരുന്നു.ആരും ഒന്നും മിണ്ടുന്നില്ല.എല്ലാവരും മാധവനെ തന്നെ നോക്കിയിരിക്കുന്നു.കുറച്ചു നിമിഷത്തെ മൗനത്തിനു ശേഷം മാധവന്റെ ചുണ്ടനങ്ങിത്തുടങ്ങി.

***** തുടരും ആൽബി

Comments:

No comments!

Please sign up or log in to post a comment!