വൈഷ്ണവം 6

ഇനി മൂന്ന് മാസം അവരുടെ പ്രണയദിനങ്ങളാണ്. ജാതകം പൊരുത്തവും മുഹുര്‍ത്തവും എല്ലാം ധര്‍മേടത്ത് തിരുമേനി തന്നെ നോക്കി പറഞ്ഞു തന്നു. അതോടെ അവര്‍ക്ക് പ്രണയിക്കാന്‍ ഉള്ള സ്വാതന്ത്രം കുടുതല്‍ കിട്ടി. എന്നാല്‍ കിട്ടാതെ പോയത് സമയം മാത്രമായിരുന്നു.

രണ്ടുപേരും പിറ്റേന്ന് തൊട്ട് ക്ലാസിന് പോയി തുടങ്ങി. ആകെ സംസാരിക്കുന്നത് ഫോണിലുടെ മാത്രമായി. ഒരുമിച്ചുള്ള ജീവിതം സ്വപ്നം കാണുന്നതും ജീവിതപങ്കാളിയെ മനസിലാക്കുന്നതും എല്ലാം ഫോണിലൂടെ മാത്രം രണ്ടാഴ്ച അങ്ങിനെ പോയി. എന്നാല്‍ പരസ്പരം കാണാതെ നടക്കാന്‍ പറ്റില്ല എന്ന കാര്യം അവര്‍ അപ്പോഴെക്കും മനസിലാക്കി കഴിഞ്ഞിരുന്നു. അങ്ങിനെ അവര്‍ അടുത്ത ഞായറാഴ്ച പുറത്ത് ഔട്ടിംങിന് പോകാന്‍ തീരുമാനിച്ചു.

അങ്ങിനെ ആ ഞായറാഴ്ച വന്നെത്തി. രാവിലെത്തെ ഭക്ഷണത്തിന് ശേഷം വൈഷ്ണവ് കാറെടുത്ത് ഗ്രീഷ്മയുടെ വീട്ടിലേക്ക് തിരിച്ചു. സത്യം പറഞ്ഞാല്‍ അന്ന് ചിന്നുവും വീട്ടുകാരും വീട്ടില്‍ വന്നതിന് ശേഷം ഇന്നാണ് അവര്‍ നേരില്‍ കാണുന്നത്.

കാര്‍ ചിന്നുവിന്‍റെ വീടിന്‍റെ മുറ്റത്ത് നിര്‍ത്തി. ആദ്യം നോക്കിയത് പോര്‍ച്ചിലേക്കാണ്.

ഭാഗ്യം ബൈക്കില്ല… അപ്പോ അങ്കിളിനെ പേടിക്കണ്ട…. കാറിന്‍റെ ശബ്ദം കേട്ട് മുന്നിലെ വാതില്‍ തുറന്നു. അപ്പോഴെക്കും വൈഷ്ണവ് പുറത്തേക്ക് ഇറങ്ങി പൂമുഖത്തേക്ക് കയറിയിരുന്നു. വാതിലില്‍ ചിന്നുവിനെ പ്രതിക്ഷിച്ചെങ്കിലും വന്നത് ലക്ഷ്മിയമ്മയായിരുന്നു.

മോനെ നേരത്തെ എത്തിയോ… വാതില്‍ തുറന്നപ്പോള്‍ കണ്ണനെ കണ്ട ലക്ഷ്മി ചോദിച്ചു.

ഹാ… അമ്മേ… അധികം വൈകിക്കാന്‍ നിന്നില്ല…

മോന്‍ വാ… അമ്മ ചായ തരാം…

അയ്യോ അമ്മ ഞാന്‍ കുടിച്ചാണ് വന്നത്. ഇപ്പോ വേണ്ട… ചിന്നു എവിടെ…

അവളിപ്പോ കുളി കഴിഞ്ഞിട്ടോ ഉള്ളു ഡ്രസ് മാറുകയാ… എന്തായാലും അവള്‍ക്ക് കഴിക്കാനുണ്ട്. മോന്‍ വന്നിരിക്ക്….

വൈഷ്ണവ് സോഫയിലേക്ക് ഇരുന്നു. അഞ്ച് മിനിറ്റിനുള്ളില്‍ ചിന്നു റൂമില്‍ നിന്നിറങ്ങി വന്നു…

കണ്ണേട്ടന്‍ നേരത്തെ എത്തിയോ…

ചിന്നു ഹാളിലേക്ക് കയറി വരുന്ന വഴിയേ ചോദിച്ചു. ഒരു പിങ്ക് കളര്‍ ചുരിദാറാണ് വേഷം. അധികം തടിയില്ലതതിനാല്‍ അവളുടെ ശരീരത്തിന്‍റെ നിറവുമായി നന്നായി പേരുന്നുണ്ടായിരുന്നു ആ ചുരിദാര്‍. കണ്ണെഴുതിയിട്ടുണ്ട്. ലിപ്സ്റ്റിക്കില്ല.. എന്നാലും ചുണ്ട് ചുവന്നിരിക്കുന്നുണ്ട്. അത് കണ്ടാല്‍ പഴുത്ത ഞാവല്‍പഴം പോലെ തോന്നും. ഐശ്വരമുള്ള മുഖത്തിന് പുഞ്ചിരി ശോഭ കുട്ടുന്നു.



ഇത്തിരി നേരത്തെ എത്തി… താനെന്താ ലേറ്റ്…

അത് ശരി…. ഇന്നലെ രാത്രി വരെ ഫോണില്‍ സംസാരിച്ച് എന്‍റെ ഉറക്കം കെടുത്തിയില്ലേ…. അത് കൊണ്ട് രാവിലെ എണിക്കാന്‍ വൈകി. രണ്ടു അരയ്ക്കും കൈ കൊടുത്ത് അവള്‍ പറഞ്ഞു.

ഇങ്ങനെയൊരു ഉറക്കപ്രാന്തി… കണ്ണന്‍ മനസില്‍ വിചാരിച്ചു.

താന്‍ പോയി കഴിച്ച് വേഗം വാ… നമ്മുക്ക് പോണ്ടേ… കണ്ണന്‍ ചോദിച്ചു.

ഹാ… കണ്ണേട്ടന്‍ കഴിച്ചോ…

ആ… ഞാന്‍ കഴിച്ചു. നീ പോയി കഴിക്ക്…

എന്നാ കണ്ണേട്ടന്‍ അങ്ങോട്ട് വാ… ഇവിടെ ഒറ്റയ്ക്കിരിക്കണ്ട….

അത് വേണോ… കണ്ണന്‍ സംശയഭാവത്തില്‍ ചോദിച്ചു.

വാന്നേ…. ചിന്നു അവന്‍റെ കൈ പിടിച്ച് വലിച്ച് ഡൈനിംങ് ടേബിളിലേക്ക് കൊണ്ടുപോയി. അവിടെ ഒരു ചെയറില്‍ പിടിച്ചിരുത്തി.

അവള്‍ അതിനപ്പുറത്തുള്ള ഒരു ചെയറില്‍ ഇരുന്ന് അവള്‍ മുന്നിലുള്ള പ്ലേറ്റ് നിവര്‍ത്തി വെച്ചു. പിന്നെ അടുത്തിരുന്ന പാത്രം തുറന്നു. അവി പറക്കുന്ന പൂ പോലുള്ള ഇഡ്ലി. കുടെ സാമ്പറും ചട്ട്ണിയും… അവള്‍ നാല് ഇഡ്ലി എടുത്ത് പ്ലേറ്റിലിട്ടു. കുടെ സാമ്പറും ചട്ട്ണിയും ആവശ്യത്തിന് എടുത്തു.

അപ്പോഴെക്കും ലക്ഷ്മി രണ്ടു ഗ്ലാസ് ചായയുമായി എത്തി. ഒന്ന് ചിന്നുവിനും ഒന്ന് കണ്ണനും…

കണ്ണന്‍ ചിന്നുവിന്‍റെ ഇഡ്ലിയോടുള്ള സ്നേഹം നോക്കി നിന്നു. ആദ്യം പയ്യെ തുടങ്ങിയ അവളുടെ സ്നേഹം അവസാനമായപ്പോള്‍ ടി.ജി രവിയുടെ മുന്നില്‍പെട്ട പെണ്‍കുട്ടിയെ കണ്ട പോലെയായി. അത് കണ്ട് ഒരു നിമിഷം കണ്ണന്‍ പോലും അന്തം വിട്ടു. അത് കണ്ടവണം അവള്‍ പുരികം പൊക്കി എന്താ എന്ന ഭാവത്തില്‍ അവനെ നോക്കി. കണ്ണന്‍ കൈ കയ്യും കുപ്പി അവളുടെ മുന്നില്‍ തല കുനിഞ്ഞു കാണിച്ചു.

അവന്‍റെ റിയാക്ഷന്‍ കണ്ടാവണം അവള്‍ക്ക് ചിരി പൊട്ടി. അവള്‍ കഷ്ടപ്പെട്ട് വന്ന ചിരി അടക്കി. അപ്പോഴെക്കും പ്ലേറ്റിലെ ഇഡ്ലി തീര്‍ന്നു. അവള്‍ ഒരു എമ്പക്കത്തോടെ എണിറ്റു കൈ കഴുകാന്‍ പോയി.

പിന്നെ അധിക നേരം അവിടെ നില്‍ക്കാന്‍ തോന്നിയില്ല. ലക്ഷ്മിയമ്മയോട് യാത്ര പറഞ്ഞ് രണ്ടും കാറിനടുത്തേക്ക് നിങ്ങി. രണ്ടുപേരും കാറില്‍ കയറി.

അപ്പോഴെക്കും അവരെ യാത്ര അക്കുന്നതിനായി ലക്ഷ്മി പൂമുഖത്തെത്തി. ചിന്നു അമ്മയെ നോക്കി ടാറ്റ കാണിച്ചു. കണ്ണന്‍ പതിയെ വണ്ടി മുന്നോട്ട് എടുത്തു.

ഓട്ടിംങിന് പ്രത്യേക പ്ലാന്‍ ഒന്നുമുണ്ടായിരുന്നില്ല. വെറുതെ ഒന്നു ചുറ്റിയടിക്കണം അത്രമാത്രം. കാര്‍ മെയിന്‍ റോഡിലെത്തിയപ്പോള്‍ കണ്ണന്‍ ചിന്നുവിനെ നോക്കി സംസാരിച്ച് തുടങ്ങി…

അതേയ്, എങ്ങോട്ടാ പോവണ്ടത്…

എങ്ങോട്ടെങ്കിലും… ചിന്നു മറപടി നല്‍കി.


എന്നാലും താന്‍ പറ…

എന്നാല്‍ നമ്മുക്ക് ബിച്ചില്‍ പോയാലോ…

ഈ പൊരി വെയിലത്തോ…

അല്ല കുറെയായി കടല് കണ്ടിട്ട്… എന്തായാലും വെറേ പ്ലാന്‍ ഒന്നുമില്ലലോ…

എന്നാല്‍ വൈകിട്ട് പോവാം… പിന്നെ സണ്‍സെറ്റ് കണ്ട് വരാം…

അത്ര വൈകിക്കണോ… ചിന്നു സംശയഭാവത്തില്‍ ചോദിച്ചു.

അല്ലാതെ എന്തിനാ കടല് കണ്ടിട്ട്… തിര എണ്ണാനോ… കണ്ണന്‍ കളിയാക്കി ചോദിച്ചു. അത് ഇഷ്ടമാവാത്ത രീതിയില്‍ ചിന്നു കണ്ണനെ നോക്കി ചുണ്ടുകുട്ടി ദേഷ്യം കാണിച്ചു…

വേറെ എങ്ങോട്ട് പോണം… താന്‍ പറയടോ… കണ്ണന്‍ അല്‍പം ചിരിയോടെ ചോദിച്ചു….

ഹാ…. ഞാന്‍ പറഞ്ഞ സ്ഥലം കണ്ണേട്ടന് പറ്റിയില്ലലോ… ഇനി കണ്ണേട്ടന്‍ തന്നെ പറ…. ചിന്നു ഒരു കപട ദേഷ്യത്തോടെ മറുപടി കൊടുത്തു….

എന്നാല്‍ നമ്മുക്കൊരു സിനിമയ്ക്ക് പോവാം… കണ്ണന്‍ ഒരു ഉപയം വെച്ചു.

അത് കേട്ട് ശരിക്കും പോവുമോ എന്ന ഭാവത്തില്‍ കണ്ണനെ നോക്കി….

ചിന്നു അല്ലേ പറഞ്ഞേ തിയ്യറ്റരില്‍ പോയിട്ട് കുറെ കാലാമായി എന്ന്….

ഹാ… സ്കുളിലെങ്ങനും പഠിക്കുമ്പോള്‍ പോയതാ… ചിന്നു മറുപടി കൊടുത്തു….

എന്നാല്‍ ഇന്ന് നമ്മുക്ക് കാണാന്‍ പോവാം…. എന്താ റെഡിയല്ലേ….

ഹാ… ഞാന്‍ റെഡി… നമ്മുക്ക് രാവിലെത്തെ ഷോയ്ക്ക് തന്നെ പോവാം…. ചിന്നു സന്തോഷത്തോടെ പറഞ്ഞു.

അവളുടെ മുഖത്ത് കുറച്ച് മുന്‍പ് ഉണ്ടായിരുന്ന ദേഷ്യമൊക്കെ മാറിയിരുന്നു. അവളുടെ ചുണ്ടില്‍ ചിരി വിരിഞ്ഞിരുന്നു. കണ്ണന്‍ പതിയെ കാറിലെ മ്യൂസിക് സിസ്റ്റം ഓണാക്കി…. അതില്‍ നിന്ന് ഓരോ റോമാന്‍റിക് സോഗ്സായി പാടി തുടങ്ങി…. അധികവും മെലഡി ഹിറ്റ്സ് തന്നെയായിരുന്നു.

🎼 നിന്‍റെ കണ്ണില്‍ വിരുന്നുവന്നു

നീലസാഗര വീചികള്….🎼

ദാസേട്ടന്‍റെ മധുരമായ സ്വരം കാറില്‍ ആകെ പടര്‍ന്നു.

ചിന്നു പയ്യെ ഗാനത്തിനനുസരിച്ച് മൂളി തുടങ്ങി…. ഒരുപറ്റം ഹൃദ്യമായ പ്രണയഗാനങ്ങള്‍ കാറിനെ പ്രണയാര്‍ദമാക്കി….

ആകെ റോമാന്‍റിക് മുഡാണല്ലോ…. പാട്ടിന് താളം പിടിക്കുന്നതിനിടയ്ക്ക് ചിന്നു കണ്ണനോട് ചോദിച്ചു….

പിന്നെ… മാറ്റണോ….

എങ്ങനെ മാറ്റാന്‍…. ചിന്നു ചോദിച്ചു.

സെന്‍റി ഇടാം…. കണ്ണന്‍ പുഞ്ചിരിയോടെ പറഞ്ഞു….

അയ്യോ… വേണ്ട…. ഇത് മതിയേ….

അങ്ങിനെ ഒന്നും രണ്ടും പറഞ്ഞ് കാര്‍ അടുത്ത മാളിലേക്ക് കയറി. കാര്‍ അണ്ടര്‍ഗ്രൗണ്ടിലെ പാര്‍ക്കിംഗ് ഏരിയയിലേക്ക് ഇറങ്ങി. ഞായറാഴ്ചയായത് കൊണ്ട് തിരക്കുണ്ട്. കാര്‍ പാര്‍ക്ക് ചെയ്ത് രണ്ടുപേരും ഇറങ്ങി.
നേരെ ലിഫ്റ്റിനടുത്തേക്ക് നിങ്ങി. രണ്ട് ലിഫ്റ്റ് ഉണ്ട്… രണ്ടിനും മുന്നില്‍ അത്യാവിശ്യം തിരക്കുണ്ട്. അണ്ടര്‍ഗ്രൗണ്ടില്‍ നല്ല ഉഷ്ണമുണ്ട്. അവിടെ നില്‍ക്കുന്നവരെല്ലാം വിയര്‍ക്കുന്നുണ്ട്.

അങ്ങനെ ഒന്നില്‍ രണ്ട് പേരും കയറി പറ്റി. കണ്ണനും ചിന്നുവും ലിഫ്റ്റില്‍ ബാക്കിലേക്ക് മാറി കണ്ണാടി പ്രതലത്തിന് അടുത്തായി നിന്നു. അവര്‍ക്ക് മുന്നില്‍ ഒരു മുസ്ലീം ഫാമലിയുണ്ടായിരുന്നു. ഒരു തട്ടമിട്ട സ്ത്രിയും അയാളുടെ ഭര്‍ത്താവും ഭര്‍ത്താവിന്‍റെ കയ്യില്‍ ഒരു വയസ് തോന്നിക്കുന്ന ഒരു ചെറിയ പെണ്‍കുട്ടിയും. തോളില്‍ പിറകിലേക്ക് നോക്കുന്ന കുട്ടി പിറകിലുള്ള കണ്ണനെയും ചിന്നുവിനെയും കണ്ടു.

അവര്‍ ചിരിച്ച് കൊണ്ട് കുട്ടിയെ ചിരിപ്പിക്കാന്‍ നോക്കി. എന്നാല്‍ ചൂട് കൊണ്ടോ മറ്റോ കുട്ടിയുടെ മുഖത്ത് വിഷമഭാവം മാത്രമാണ്. അങ്ങിനെ അളുകള്‍ കയറി കഴിഞ്ഞപ്പോള്‍ ലിഫ്റ്റ് അടഞ്ഞു. ഓരോരുത്തരും അവര്‍ക്ക് വേണ്ട ഫ്ളോര്‍ നമ്പര്‍ അടിച്ചു.

അപ്പോള്‍ മുകളിലെ ഫാന്‍ നല്ല ശക്തിയില്‍ കറങ്ങാന്‍ തുടങ്ങി. അത്രയും നേരം ലിഫ്റ്റില്‍ വെന്തുരുകിയ എല്ലാര്‍ക്കും അത് ഒരാശ്വാസം പോലെ നെടുവീര്‍പ്പിട്ടു. മുന്നിലെ പുരുഷന്‍റെ കയ്യിലുണ്ടായിരുന്ന കുട്ടിയും ഒരു നിമിഷം കാറ്റ് തട്ടി ഞെട്ടി മുകളിലേക്ക് നോക്കി. പെണ്‍കുട്ടിയുടെ ചെറിയ മുടികള്‍ ആ കാറ്റില്‍ പാറി കളിക്കാന്‍ തുടങ്ങി.

ലിഫ്റ്റ പതിയെ ഉയര്‍ന്നു തുടങ്ങി. കാറ്റ് കിട്ടിയപ്പോള്‍ കുട്ടി ചിരിക്കാന്‍ തുടങ്ങി. മുകളിലെ ഫാന്‍ ചുണ്ടി കുട്ടി ഉറക്കെ ചിരിക്കാന്‍ തുടങ്ങി. ലിഫ്റ്റില്‍ ആ കുട്ടിയുടെ ശബ്ദം മാത്രമായി. എല്ലാവരും അവളെ മാത്രം ശ്രദ്ധിക്കാന്‍ തുടങ്ങി.

അധികം വൈകാതെ സെക്കന്‍റ് ഫ്ളോറില്‍ ലിഫ്റ്റ് തുറന്നു. ആ ഫാമലി പുറത്തേക്ക് പോയി. ആ കുട്ടി ഇപ്പോഴും ചിരിക്കുന്നുണ്ടായിരുന്നു. പയ്യെ ലിഫ്റ്റ് അടഞ്ഞു. തിയ്യറ്റര്‍ ഫോര്‍ത്ത് ഫ്ലോറില്‍ ആയിരുന്നു. അവിടെ എത്തിയപ്പോ കണ്ണനും ചിന്നുവും ഇറങ്ങി. ആകെ നാല് സ്ക്രീനാണ് ആ മാളിലുള്ളത്.

അവര്‍ തീയ്യറ്റര്‍ ഏരിയയിലേക്ക് പോയി. സിനിമ വിവരങ്ങള്‍ നോക്കി. ഒരു മലയാളം കോമഡി മൂവിയും ഒരു മലയാളം അക്ഷന്‍ മുവിയും, ഒരു ഹിന്ദി മുവിയും ഒരു തമിഴ് മുവിയും. എന്തായാലും മലയാള പടത്തിനെ കയറു. അതുറപ്പിച്ചിരുന്നു.

എതിന് കയറണം…. കണ്ണന്‍ ചിന്നുവിനോട് ചോദിച്ചു.

ഇതിന് കയറാം…. കോമഡി മൂവിയെ ചൂണ്ടി കാണിച്ചു ചിന്നു പറഞ്ഞു.

കണ്ണന് ആക്ഷന്‍ മുവിയ്ക്ക് കയറണം എന്നുണ്ടായിരുന്നു.
പിന്നെ ചിന്നു പറഞ്ഞ സ്ഥിതിക്ക് അവന്‍ തിരുത്താന്‍ പോയില്ല. അവന്‍ കോമഡി പടത്തിന് രണ്ട് ടിക്കറ്റ് എടുത്തു. ശേഷം ടീക്കറ്റില്‍ പറഞ്ഞ സ്ക്രിനിലേക്ക് പോയി.

അവിടെ ഒരു സെക്യൂരിട്ടി ടിക്കറ്റ് കീറി കൊടുത്തു. ഇരുവരും തീയറ്റിന് ഉള്ളിലേക്ക് കയറി. അധിക വലുപ്പമില്ലാത്ത സ്ക്രീന്‍. അത്യാവശ്യം ആളുണ്ട്. അവര്‍ നടുവിലത്തെ റോയില്‍ സീറ്റ് പിടിച്ചു.

പടം തുടങ്ങി. എന്താ പറയാ… കേട്ടു പഴകിയ കഥ… ചളി കോമഡിയും… ചിന്നു എല്ലാം കേട്ട് ചിരിക്കുന്നുണ്ട്. കണ്ണന് എങ്ങനെ സഹിച്ച് നില്‍ക്കണമെന്നറിയതെ ആയി.

എന്നാലും എങ്ങിനെ സഹിക്കുന്നു ഇതൊക്കെ. കണ്ണന്‍ അങ്ങിനെയൊരു സ്ഥിതിയിലായി. പിന്നെ എങ്ങിനെയോ ആദ്യ പകുതി കണ്ടിരുന്നു. ഇന്‍ട്രവെലായപ്പോള്‍ ചിന്നുവിനെ കുട്ടി പുറത്തേക്ക് ഇറങ്ങി. അവളുടെ കുടെ അവിടെയുള്ള സ്നാക്സ് കടയില്‍ ചെന്നു. ചിന്നുവിനോട് ഓഡര്‍ ചെയ്യാന്‍ പറഞ്ഞു. അവള്‍ രണ്ട് കോണ്‍ ഐസ്ക്രിമും രണ്ട് ലൈസും ഒരു കുപ്പി വട്ടറും വാങ്ങി. കണ്ണന്‍ ക്യാഷ് കൊടുത്ത് മനസില്ല മനസ്സോടെ തിരിച്ച് തീയറ്റിലേക്ക് തന്നെ കയറി….

വിധിയാണ്…. ഒറ്റയ്ക്കായിരുന്നു എങ്കില്‍ ആദ്യ പകുതി കഴിയുമ്പോ ഇറങ്ങി ഓടിയെന്നെ…. എന്നാലും ചിന്നുവിനെ വെറുപ്പിക്കണ്ട എന്ന് വിചാരിച്ച് രണ്ടാമത്തെ പകുതിയ്ക്കും തല വെച്ചു. പിന്നെ അവന്‍ സിനിമയെ ശ്രദ്ധിച്ചില്ല. ചിന്നു ഐസ്ക്രിം കഴിക്കുന്നതും, ലൈസ് കഴിക്കുന്നതും, വെള്ളം കുടക്കുന്നതും നോക്കി നിന്നു. ചിന്നു സ്ക്രിനില്‍ നിന്ന് കണ്ണെടുക്കുന്നില്ല.

പടം കഴിഞ്ഞു ലൈറ്റിട്ടപ്പോഴാണ് കണ്ണന് ബോധം വന്നത്. അവന്‍ എണിറ്റു കുടെ അവളും… അവള്‍ വളരെയധികം സന്തോഷവധിയായിരുന്നു. അതുകൊണ്ട് മൂവിയെ കുറിച്ച് അധികം ചോദിക്കാന്‍ നിന്നില്ല.

അവര്‍ കാറില്‍ കയറി അടുത്ത നമ്പൂതിരിസ് ഫോട്ടലില്‍ കയറി രണ്ടു പേരും ഊണു കഴിച്ചു. അപ്പോഴെക്കും സമയം മൂന്ന് മണിയായിരുന്നു.

അവര്‍ അവിടെ നിന്ന് നേരെ ബീച്ചിലേക്ക് പോയി… നാലുമണിയോടെ അവിടെയെത്തി. ബീച്ചിന്‍റെ അടുത്തുള്ള പാര്‍ക്കിംഗില്‍ കാര്‍ ഒതുക്കി. രണ്ടു പേരും പുറത്തിറങ്ങി. ഒരുപാട് നാളുകള്‍ക്ക് ശേഷം കടല്‍ കണ്ടതിനാല്‍ കുറച്ച് നേരം ചിന്നു ഒരു കൊച്ചു കുട്ടിയെപോലെ കടല്‍ നോക്കി നിന്നു. പിന്നെ കണ്ണന്‍ വന്ന് വിളിച്ചപ്പോഴാണ് സ്വബോധത്തിലേക്ക് അവള്‍ തിരിച്ചു വന്നത്.

തിരക്ക് വരുന്നേ ഉണ്ടായിരുന്നുള്ളു. കടല്‍ ശാന്തമായിരുന്നു. കടല്‍കാറ്റ് അടിക്കുന്നുണ്ടായിരുന്നു. കുറച്ച് നേരം കൊണ്ട് ചിന്നു ഒരു കുട്ടിയെ പോലെയായി. തന്‍റെ ചുരിദാറിന്‍റെ പാന്‍റ് കയറ്റി വെച്ച് അവള്‍ തിരകള്‍ക്കൊപ്പം കളിക്കാന്‍ തുടങ്ങി. കണ്ണന്‍ അത് മണല്‍പരപ്പില്‍ നിന്ന നോക്കി രസിക്കുക മാത്രമാണ് ചെയ്തത്.

സൂര്യന്‍റെ പൊന്‍കിരണം കൊണ്ട് അവളുടെ നഗ്നമായ കാല്‍ ഭാഗങ്ങള്‍ തിളങ്ങുന്ന പോലെ അവന് തോന്നി. ചെറിയ സ്വര്‍ണ്ണ കളര്‍ രോമങ്ങളുള്ള ആ കാലുകളെ അവന്‍ ഒരു നിമിഷം മതിമറന്ന് നോക്കിനിന്നു പോയി.

ആ കാലിന്‍റെ സൗന്ദര്യത്തിന് എന്തോ ഒന്ന് ഇല്ലത്തത് പോലെ അവന് തോന്നി. ഒരു പദസ്വരം… അതുണ്ടെങ്കില്‍ ആ കാല്‍ ഒന്നുടെ ഭംഗിയായി തോന്നിയെന്നെ… അവന്‍ മനസില്‍ കരുതി.

അധികം വൈകാതെ ചിന്നു കണ്ണന്‍റെ അടുത്തേക്ക് ഓടി… കിതച്ചു വന്ന അവള്‍ കണ്ണന്‍റെ കൈ പിടിച്ച് തിരമാലയുടെ അടുത്തേക്ക് അവനെ വലിച്ചുകൊണ്ടു പോയി. കണ്ണന്‍ എതിര്‍ക്കുക പോലും ചെയ്യാതെ അവളുടെ ബലത്തിന് നിന്ന് കൊടുത്തു. തിരമാലകള്‍ക്ക് മുന്നിലെത്തിയ കണ്ണന്‍ അവളുടെ കൈ വിടുപ്പിച്ച് തന്‍റെ പാന്‍റ് മടക്കി കയറ്റി വെച്ചു. പിന്നെ അവളോടോപ്പം കുടി…

വിക്കെന്‍റ് ആഘോഷിക്കാന്‍ വന്ന പലരും അവരുടെ കളികള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുട്ടികളെ പോലെ കടലില്‍ തിരക്കള്‍ക്കൊപ്പം കളിക്കുന്ന രണ്ടു യുവമിഥുനങ്ങള്‍… അങ്ങിനെ നീണ്ട കളികള്‍ക്കപ്പുറം രണ്ടുപേരും ക്ഷിണിച്ച് മണല്‍പരപ്പിലേക്ക് തിരിച്ചു കയറി. ആകെപാടെ ഒരു കിളിപോയ ഫീല്. രണ്ടുപേരും നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. അവര്‍ വന്ന് അധികം തിരക്കിലാത്ത ഒരിടത്ത് മണല്‍പരപ്പില്‍ അടുത്തടുത്തായി ഇരുന്നു.

കണ്ണേട്ടാ… ഹോ… എന്ത് രസമാണല്ലേ… ചിന്നു കിതച്ചുകൊണ്ട് ചോദിച്ചു.

എന്‍റമ്മോ… ഈ അടുത്ത കാലത്ത് ഞാന്‍ ഇത്രയ്ക്ക് ക്ഷിണിച്ചിട്ടില്ല… കണ്ണന്‍ മറുപടി കൊടുത്തു.

അതേയ് എനിക്ക് ഒരു ഐസ്ക്രിം വാങ്ങിതരുമോ… ചിന്നു കൊതിയോടെ കണ്ണനോട് ചോദിച്ചു.

ഇപ്പോഴോ… ഞാന്‍ ഒന്ന് ക്ഷീണം മാറ്റട്ടെ പെണ്ണെ… നെറ്റിയില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന വിയര്‍പ്പ് തുടച്ച് കൊണ്ട് കണ്ണന്‍ പറഞ്ഞു.

അത് പറ്റില്ല… എനിക്കിപ്പോ വേണം… പ്ലീസ് കണ്ണേട്ടാ… ഒരെണ്ണം… ചിന്നു കൊഞ്ചി പറഞ്ഞു…

ശരി… ഇവിടെയിരിക്ക് ഞാന്‍ വാങ്ങി വരാം… കണ്ണന്‍ ഒരല്‍പം ക്ഷിണത്തോടെ എണിറ്റു…

അവന്‍ പതിയെ അടുത്തുള്ള ഐസ്ക്രിം വില്‍ക്കുന്ന വണ്ടിയ്ക്ക് അടുത്തേക്ക് നടന്നു…

എനിക്ക് സ്റ്റോബറി മതി… നടന്നകലുന്ന കണ്ണനെ നോക്കി ചിന്നു വിളിച്ചു പറഞ്ഞു. അത് സമ്മതിച്ച പോലെ കണ്ണന്‍ തിരിഞ്ഞ് രണ്ടു കണ്ണും അടച്ച് കാണിച്ച് ചിരിച്ചു.

അവന്‍ പോയി രണ്ട് ഐസ്ക്രിം വാങ്ങി തിരിച്ച് വന്നു. നേരെ വന്ന് അതിലൊന്ന് അവള്‍ക്കായി നീട്ടി. അവള്‍ എന്തോ കിട്ടാത്ത സാധനം കിട്ടിയ പോലെ ചാടിപിടിച്ച് വാങ്ങി. കണ്ണനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ആര്‍ത്തിയോടെ ഐസ്ക്രിം നുകര്‍ന്നു. ഒരു കൊച്ചു കുട്ടി ഐസ്ക്രിം കഴിക്കുന്ന പോലെ ചിന്നു ഐസ്ക്രിം അകത്താക്കുന്നത് കൗതുകത്തോടെ കണ്ണന്‍ നോക്കി നിന്നു. തന്നെ കണ്ണന്‍ നോക്കുന്നുണ്ട് എന്ന് മനസിലാക്കി ചിന്നു. ഒന്നു ഇടംകണ്ണിട്ട് അവനെ നോക്കി… പിന്നെ പിരികം ഉയര്‍ത്തി എന്താ എന്ന ഭാവത്തില്‍ ചോദിച്ചു.

പെട്ടെന്ന് അവളുടെ റിയക്ഷന്‍ കണ്ട് കണ്ണന് ചിരി വന്നു. അവന്‍ ഒന്നുമില്ല എന്നര്‍ത്ഥത്തില്‍ തലയാട്ടി. ഉരുകി ഒലിക്കുന്ന ഐസ്ക്രിം നുണഞ്ഞു.

ഐസ്ക്രിം കഴിച്ച ശേഷം അവരുടെ ഇടയില്‍ സൈലന്‍സ് കയറി വന്നു. ചിന്നു ആഴങ്ങളില്‍ അസ്തമിക്കാന്‍ പോകുന്ന സൂര്യനെ നോക്കി കൊണ്ടിരുന്നു. കണ്ണന്‍ ചിന്നുവിനെയും…

എന്തോ ഒരു വല്ലാത്ത അകര്‍ഷം അവന് അവളില്‍ തോന്നിയിരിക്കുന്നു. അവളുടെ കുസൃതികള്‍, ചിരികള്‍, നോട്ടങ്ങള്‍, ചലനങ്ങള്‍ എല്ലാം മുമ്പെങ്ങും തരാത്ത ഒരു അനുഭുതി നല്‍കുന്ന പോലെ…

അപ്പോഴെക്കും ബിച്ചില്‍ സാമന്യം നല്ല തിരക്കുണ്ടായിരുന്നു. കാമുകി കാമുകډാരും അച്ഛനും അമ്മയും മക്കളും, യുവക്കളും അങ്ങിനെ ആകെ ജനപ്രളയം തന്നെയായിരുന്നു. കടല്‍ അസ്തമിക്കാന്‍ പോകുന്ന സൂര്യന്‍റെ പ്രഭയില്‍ ഓറഞ്ച് നിറത്തിലേക്ക് മാറിയിരുന്നു. കിളികള്‍ കൂടണയാനായി പോകുന്നുണ്ടായിരുന്നു.

നല്ല മൂഡിലായിരുന്ന വൈഷ്ണവ് നേരം മൂവിയിലെ ഡയലോഗ് ആലോചിച്ചിരുന്നു…

ബീച്ചിന്‍റെ സൈഡ്, സണ്‍സെറ്റ്, ആദ്യ ഉമ്മ…. ഉമ്മ വേണ്ട… അവള്‍ എന്ത് വിചാരിക്കും… തല്‍ക്കാലാം കൈയില്‍ പിടിക്കാം മെല്ലേ മെല്ലെ മതി… അങ്ങിനെ ചിന്തിച്ച് കയ്യിലേക്ക് പിടിക്കാന്‍ നേരമാണ്…..

ചേട്ടാ…. കടല വേണോ…

ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ കടലപൊതിയുമായി ഒരു ചെക്കന്‍… അവന്‍ കണ്ണന്‍റെ അടുത്ത് നില്‍ക്കുന്നു.

ശോ… നാശം… നല്ല മൂഡിലേക്ക് വന്നതായിരുന്നു. കണ്ണന്‍ മനസില്‍ ആലോചിച്ച് അവനെ സൂക്ഷിച്ച് നോക്കി…

ചേട്ടാ… കടല വേണോ, ചൂട് കടല….. അവന്‍ വീണ്ടും ചോദിച്ചു.

ഈ കട്ടുറുമ്പിനെ ഒഴുവാക്കണമല്ലോ… കണ്ണന്‍ മനസില്‍ ആലോചിച്ചു. പിന്നെ അവനോടായി ചോദിച്ചു.

എത്രയാടാ….

ഒരെണ്ണത്തിന് ഇരുപത്…

ഇരുപതോ… കണ്ണന്‍ സംശയിച്ചു…

വാങ്ങിക്ക് ചേട്ടാ… റോമാന്‍സിന് ബെസ്റ്റാ…. ചെക്കന്‍ പറഞ്ഞു… അപ്പോഴാണ് ചിന്നു തന്‍റെ നോട്ടം മാറ്റി ചെക്കനെ നോക്കുന്നത്…

റോമാന്‍സിന്… കടല… ഒരു ചിരിയോടെ കണ്ണന്‍ ചെക്കനെ കളിയാക്കുന്ന പോലെ നോക്കി… വാങ്ങിക്ക് ചേട്ടാ… ചേച്ചി ഒന്ന് പറഞ്ഞ് കൊടുക്ക്… ചെക്കന്‍ ചിന്നുവിനോടായി അടുത്തത്. ചെക്കന്‍റെ സംസാരം കേട്ട് ചിന്നു കണ്ണനെ നോക്കി കണ്ണടച്ചു. പിന്നെ കണ്ണന്‍ മനസില്ല മനസ്സോടെ പോക്കറ്റില്‍ കൈയിട്ട് ക്യാഷ് എടുത്തു എന്നിട്ട് ചെക്കനോടായി പറഞ്ഞു…

എന്നാ ഒന്നെടുക്ക്….

ഒന്നോ… അപ്പോ ചേച്ചിയ്ക്ക് കൊടുക്കുന്നില്ലേ… ചെക്കന്‍ സംശയം ചോദിച്ചു.

ചേച്ചിയ്ക്ക് ഞാന്‍ കൊടുത്തൊള്ളം… കണ്ണന്‍ അവനോടായി പറഞ്ഞു. പിന്നെ കൈനിട്ടി കടലപൊതി വാങ്ങി. ക്യാഷ് കൊടുത്തു…

എന്നാലും രണ്ടാള്‍ക്കും കുടെ ഒരെണ്ണം… ചെക്കന്‍ പിന്നെയും തല ചൊറിഞ്ഞ് കൊണ്ട് ചോദിച്ചു…

പിന്നെ റോമാന്‍സിന് ഒന്നാണ് നല്ലത്… തല്‍കാലം അത് മതി… നീ പോയെ…. കണ്ണന്‍ കണ്ണുരുട്ടി അവനോട് പറഞ്ഞു.

പ്രതിക്ഷ കൈവിട്ട അവന്‍ അടുത്ത ഇരകളെ തേടി നടന്നകന്നു. ചിന്നുവും കണ്ണനും ഒരു പുഞ്ചിരിയോടെ അത് നോക്കി.

പിന്നെ കണ്ണന്‍ കടല പൊതി തുറന്ന് കുറച്ച് ഒരു കൈയില്‍ എടുത്തു. ബാക്കി ചിന്നുവിന് കൊടുത്തു. അത്യാവശ്യം ചൂടുണ്ട് കടലയ്ക്ക്. രണ്ടുപേരും ഓരോ കടല വീതം അകത്താക്കി… ഇതിനിടയില്‍ എപ്പോഴെ അവരുടെ കൈകള്‍ തമ്മില്‍ ഒന്നിച്ചിരുന്നു. അപ്പോഴാണ് ലക്ഷ്മിയമ്മ വിളിക്കുന്നത്. ചിന്നുവിന്‍റെ ഫോണിലേക്ക് അവള്‍ എടുത്ത് സംസാരിച്ചു. സുര്യസ്തമയം കഴിഞ്ഞ വരുമെന്നും ഉറപ്പ് കൊടുത്തു.

സൂര്യന്‍ കടലില്‍ തട്ടി. ആകാശം രക്തവര്‍ണ്ണമായി. എല്ലാവരും കടലിലേക്ക് നോക്കി ഇരുപ്പായി. സൂര്യന്‍ പയ്യെ പയ്യെ കടലിന്‍റെ മാറില്‍ ഒളിച്ചു.

സൂര്യന്‍ മുഴുവനായി മുങ്ങുന്നതിന് മുമ്പ് കണ്ണനും ചിന്നുവും എണിറ്റു. അവര്‍ ദേഹത്തെയും ഡ്രെസിലെയും മണല്‍പൊടികള്‍ തട്ടി കാറിനടുത്തേക്ക് നടന്നു. അപ്പോഴെക്കും കടല പൊതി ശുന്യമായിരുന്നു. ചിന്നു അത് ആ മണല്‍പരപ്പില്‍ ഉപേക്ഷിച്ചു. കാറ്റ് അതിനെ വേറെ ദിശയിലേക്ക് തഴുകി കൊണ്ടു പോയി. കാറിലിരിക്കുമ്പോള്‍ ചിന്നു വളരെ സന്തോഷത്തിലായിരുന്നു…. കണ്ണനും. പാട്ട് ഇപ്പോഴും പാടുന്നുണ്ട്. അവന്‍ അവര്‍ക്കിടയിലെ നിശബ്ദദയ്ക്ക് വിരാമമിട്ട് ചോദിച്ച് തുടങ്ങി…. എങ്ങിനെയുണ്ടായിരുന്നു ഇന്ന്….

താങ്ക്സ്…. ചിന്നു പെട്ടെന്ന് മറുപടി പറഞ്ഞു…

എന്തിന്…. വൈഷ്ണവ് സംശയത്തോടെ ചോദിച്ചു….

ഏറ്റവും സന്തോഷമുള്ള ഒരു ദിവസം തന്നതിന്…. അവള്‍ നാണത്തില്‍ നിറഞ്ഞ ഒരു പുഞ്ചിരിയില്‍ പറഞ്ഞു.

ഓ…. പറ…. അടുത്ത ആഴ്ച എന്താ പരുപാടി…. എവിടെ പോവാം….

അയ്യടാ…. എല്ലാ ആഴ്ചയും പുറത്ത് പോവാനോന്നും എനിക്ക് വയ്യ… അതൊക്കെ കല്യാണം കഴിഞ്ഞിട്ട് മതി… ചിന്നു ഉറപ്പിച്ച് പറഞ്ഞു….

അപ്പോ ഇനി എന്നാ…. ഇങ്ങനെ…. കണ്ണന്‍ വിഷമത്തോടെ ചോദിച്ചു….

എന്തായാലും അടുത്താഴ്ച വേണ്ട… അതിനടുത്ത ആഴ്ച നോക്കാം…. ഒരാശ്വസമെന്നോണം ചിന്നു കണ്ണനെ നോക്കി പറഞ്ഞു….

എവിടെ പോവും….

അത്…. ഞാന്‍ ഒരു സ്ഥലം പറഞ്ഞ എന്നെ കൊണ്ടുപോവുമോ…. ചിന്നു സംശയത്തോടെ ചോദിച്ചു…..

താന്‍ സ്ഥലം പറ… നമ്മുക്ക് നോക്കാം….

അതേയ്, എന്‍റെ നാട്ടിനടുത്ത് ഒരു മലയുണ്ട്. അതിന് ഏറ്റവും മുകളില്‍ ഒരു പാറയുണ്ട്. അവിടെ നിന്ന് നോക്കിയാല്‍ താഴെ കാണാന്‍ നല്ല ഭംഗിയാണെന്നാ കുട്ടുകാരൊക്കെ പറഞ്ഞത്…. ചിന്നു വിശാലമായി വിവരിച്ചുകൊടുത്തു…

നടന്നു കയറണോ…. കണ്ണന്‍ ചോദിച്ചു…

വേണ്ട…. ബൈക്ക് പോവുമെന്ന് പറഞ്ഞു. കാര്‍ പറ്റില്ല… അന്ന് നമ്മുക്ക് അവിടെ പോവാമോ….

പിന്നെന്താ… തന്‍റെ ഒരു ആഗ്രഹമല്ലേ… നമ്മുക്ക് നോക്കമെന്നേ….

ഹാ…. എന്നാ അങ്ങോട്ട് പോവാം…. ചിന്നു സന്തോഷത്തോടെ പറഞ്ഞു….

രാത്രി ഏഴുമണിയോടെ ചിന്നുവിന്‍റെ വീട്ടിലെത്തി. ശേഖരനെയും ലക്ഷ്മിയേയും കണ്ട് സംസാരിച്ച് കണ്ണന്‍ തിരിച്ച് പോന്നു.

പിന്നിട് ദിവസങ്ങള്‍ സന്തോഷത്തിന്‍റെയായിരുന്നു. വീട്ടില്‍ കല്യാണപ്ലാനിങായിരുന്നു. കഷ്ടിച്ച് രണ്ടു മാസം കൂടിയെ ഉള്ളു…. ചിന്നുവിന്‍റെ വീട്ടിലും ഗതി മറിച്ചായിരുന്നില്ല. സാരി വാങ്ങാന്‍ പോകുന്നതും സ്വര്‍ണ്ണം ബുക്ക് ചെയ്യുന്നതും അങ്ങിനെ അങ്ങിനെ ഒരുപാട് കാര്യങ്ങള്‍. അതിനിടയിലും കണ്ണന്‍റെയും ചിന്നുവിന്‍റെയും രാത്രികാല ചാറ്റിംഗും കോളിംഗും തകൃതിയായി തന്നെ നടന്നു. പിന്നിട് അവര്‍ കാണുന്നത് അന്ന് പറഞ്ഞ മല കയറാനുള്ള ദിവസമായിരുന്നു.

തലേദിവസം തന്നെ രണ്ടു പേരും വീട്ടില്‍ കാര്യം അറിച്ചിരുന്നു. ഇനി രാവിലെ അങ്ങ് പോയാല്‍ മതി. കണ്ണന്‍ രാവിലെ പറഞ്ഞ സമയത്ത് ചിന്നുവിന്‍റെ വീട്ടിലെത്തി. ഇപ്രാവിശ്യം ബൈക്കിലായിരുന്നു യാത്ര.

ചിന്നു അപ്പോഴെക്കും റെഡിയായിരുന്നു. അവള്‍ അമ്മയോട് പോവുന്ന കാര്യം പറഞ്ഞ് ഓടി വന്ന് ബൈക്കില്‍ കയറി…

പോവാം… കണ്ണന്‍ ചോദിച്ചു…

മ്… അവള്‍ സമ്മതത്തോടെ മൂളി.

വഴിയറിയുമോ… കണ്ണന്‍ വീണ്ടും ചോദ്യമെറിഞ്ഞു.

കുറച്ച്….

ബാക്കി….

നമ്മുക്ക് ചോയ്ച്ച് ചോയ്ച്ച് പോവാം… ചിന്നു മറുപടി നല്‍കി…

ഒരു ചിരിയോടെ കണ്ണന്‍ ബൈക്കെടുത്തു. ചിന്നു തന്‍റെ കൈകള്‍ കണ്ണന്‍റെ തോളില്‍ വെച്ച് പിടിച്ചിരുന്നു.

അങ്ങിനെ ബൈക്ക് അടിവാരത്തോടടുത്തു. അവിടെ നിന്ന് ഇനി കയറ്റമാണ്. അതുവരെ നല്ല റോഡാണ്. അവിടെ നിന്ന് റോഡിന്‍റെ വലുപ്പം കുറഞ്ഞു. കഷ്ടിച്ച് ഒരു കാറിന് പോകാവുന്ന പാത… എന്നോ ടാര്‍ ചെയ്തതാണ്. പലയിടത്തും നല്ല കുഴികള്‍ ഉണ്ട്. അവര്‍ ആ വഴിയില്‍ ആ മല ലക്ഷ്യമാക്കി നിങ്ങി.

മുന്നില്‍ തങ്ങള്‍ കീഴടക്കാനുള്ള മല കാണാന്‍ സാധിക്കുന്നുണ്ട്. അത്യാവിശ്യം ഉയരമുള്ള ഒരു മല. മല മേഘങ്ങളെ തൊട്ട് നെഞ്ച് വിരിച്ച് നില്‍ക്കുന്നു.

പോകും വഴി അവള്‍ അവള്‍ക്കറിയാവുന്ന ആ മലയുടെ ചരിത്രങ്ങള്‍ പറഞ്ഞു. മുത്തുവന്‍മല. പണ്ട് ബ്രീട്ടിഷ് ഭരണത്തിനെതിരെ എതിര്‍ത്ത നാട്ടുകാര്‍ ഒളിച്ചിരുന്നത് ഈ മലയിലാണ് പോലും. അതിനെ സാധൂകരിക്കും വിധം ഒരുപാട് ഗുഹകളും ഉള്‍വഴികളും അവിടെയുണ്ട്. ആ മലമുകളിലേക്കുള്ള വഴിയെ ഒരു ബംഗ്ലാവുണ്ട്. അന്ന് ബ്രിട്ടിഷുകാര്‍ പണി കഴിപ്പിച്ചതാണത്.

മല കയറി തുടങ്ങിയപ്പോള്‍ ചിന്നുവിന് വയറില്‍ നിന്ന ഒരു വിളി വന്നു. വിശപ്പാണ്. അവള്‍ പതിയെ അവനോട് പറഞ്ഞു.

കണ്ണേട്ടാ… എനിക്ക് ചെറുതായിട്ട് വിശക്കുന്നു…

ചെറുതായിട്ടോ…. കണ്ണന്‍ കളിയാക്കി ചോദിച്ചു…

ഹാ… എനിക്ക് എന്തെലും കഴിക്കണം…. ഒന്ന് നോക്കുമോ…

ഇവിടെങ്ങും വീടൊന്നും കാണുന്നില്ല… വാ നമ്മുക്ക് വല്ല പഴങ്ങളുണ്ടോന്ന് നോക്കാം….

അവന്‍ ചുറ്റും നീരിക്ഷിച്ച് യാത്ര തുടര്‍ന്നു. അധികം വൈകാതെ കമ്പിവേലി തിരിച്ച് അടച്ച ഒരു തോട്ടത്തിന് അടുത്തെത്തി. തെങ്ങും കവുങ്ങും കുരുമുളകും ഒക്കെയാണ് പ്രധാന വിള. കണ്ണന്‍ വണ്ടി നിര്‍ത്തി. ചിന്നു ഇറങ്ങി. അവള്‍ ചുറ്റും നോക്കി. ആകെ തെങ്ങും കവുങ്ങും മാത്രം…

കണ്ണേട്ടാ എന്താ ഇവിടെ…. അവള്‍ സംശയത്തോടെ ചോദിച്ചു.

ടീ അത് നോക്കിക്കെ…. തോട്ടത്തിന്‍റെ ഒരു അറ്റത്തേക്ക് ചൂണ്ടി കണ്ണന്‍ പറഞ്ഞു.

അവിടെ ഒരു അറ്റത്ത് മാതളനാരങ്ങ ചെടി ഉണ്ടായിരുന്നു. അതില്‍ താഴെക്ക് തുങ്ങി നില്‍ക്കുന്ന കുറച്ച് മാതളനാരങ്ങയും. അത് കണ്ട് ചിന്നുവിന് സന്തോഷമായി. പക്ഷേ

എങ്ങിനെ എടുക്കും… ചിന്നു കണ്ണനെ നോക്കി….

കണ്ണേട്ടാ…. എങ്ങനെ പറക്കും….

മതിലു ചാടേണ്ടി വരും….

അയ്യോ… അത് മോശമല്ലേ….

അണോ… എന്നാ വേണ്ട…. നീ വിശപ്പ് സഹിച്ച് ഇരുന്നോ…. കണ്ണന്‍ കളിയാക്കി പറഞ്ഞു….

കണ്ണേട്ടാ…. ചിന്നു കിണുങ്ങി പറഞ്ഞു….

ശരി ഞാന്‍ പോയി പറച്ചു കൊണ്ടുവരാം… നീ ആരേലും വരുന്നുണ്ടോന്ന് നോക്ക്…..

ആ നോക്കാം…. ചിന്നു പറഞ്ഞു….

നോക്കിയ പോരാ…. വന്നാല്‍ വിളിച്ചു പറയണം…

ശരി പറയാം… കണ്ണേട്ടന്‍ വേഗം പോയി പറിച്ചു വാ… ചിന്നു ധൃതി കുട്ടി.

കണ്ണന്‍ കമ്പിവേലിയുടെ ഇടയിലൂടെ ഊളിയിട്ട് തോട്ടത്തിന് അകത്ത് കയറി. പയ്യെ പയ്യെ മരത്തിന് അടുത്തെത്തി രണ്ടു നല്ല മതാളനാരങ്ങ പൊട്ടിച്ചു. പിന്നെ വന്ന വഴി തിരിച്ചിറങ്ങി.

രണ്ട് വലിയ മാതളനാരങ്ങ കണ്ട ചിന്നുവിന്‍റെ കണ്ണ് പുറത്തേക്ക് തള്ളി…. ഇതുവരെ കഴിച്ചിട്ടില്ല അത്. ഇന്നു അത് സാധിച്ചു. അവള്‍ കമ്പിവേലി കടന്നു വരുന്ന കണ്ണന്‍റെ അടുത്തേക്ക് ഓടി.

ഓടിയടുത്ത ചിന്നുവിന് ഒരു മാതളനാരങ്ങ കണ്ണന്‍ പുഞ്ചിരിയോടെ സമ്മനിച്ചു. അവള്‍ അത് വാങ്ങി. പൊളിച്ചു നോക്കി… തൊലി ഇത്തിരി കടുപ്പമാണ്. എത്ര ശ്രമിച്ചിട്ടും തൊലി മുറിക്കാന്‍ സാധിക്കുന്നില്ല. അവസാനം ഗതിയില്ലാതെ അവള്‍ അവന് നേരെ നീട്ടി…

കണ്ണേട്ടാ… ഇതൊന്ന് പൊളിച്ച് തരുമോ…. പ്ലീസ്…. അവള്‍ വിനയത്തോടെ കൊഞ്ചി…. അവളുടെ എക്സ്പ്രഷന്‍ കണ്ട് കണ്ണന് എതിര് പറയാന്‍ തോന്നിയില്ല. അവന്‍ ചിരിയോടെ ആ ഫലം വാങ്ങി. പിന്നെ അല്‍പം പാട് പെട്ട് പൊളിച്ചുകൊടുത്തു.

അത്യാവശ്യം വലിയ അല്ലിയായിരുന്നു അതില്‍. പൊളിച്ചു കിട്ടിയ പാടെ അവള്‍ അകത്താക്കന്‍ തുടങ്ങി. അവളുടെ തീറ്റ കണ്ട് ഒരാഴ്ചയായി തിന്നാന്‍ ഒന്നും കിട്ടിയിട്ടില്ലാത്ത ആളെ കണ്ട പോലെ കണ്ണന്‍ നോക്കി നിന്നു.

അവള്‍ നിമിഷനേരം കൊണ്ട് തിന്നു തീര്‍ത്തു. കണ്ണന്‍ അപ്പോഴും രണ്ട് അല്ലി മാത്രമേ കഴിച്ചിട്ടുണ്ടായിരുന്നുള്ളു. അവള്‍ കൈയില്‍ ഉണ്ടായിരുന്ന ബാക്കി തൊലി വലിച്ചെറിഞ്ഞു. പിന്നെ മാത്രമാണ് കണ്ണനെ നോക്കിയത്.

കണ്ണന്‍ പയ്യെ പയ്യെയാണ് കഴിച്ചിരുന്നത്. അതും വളരെ അസ്വദിച്ച്…

അത് കണ്ടങ്ങനെ കുറച്ച് നേരം അങ്ങനെ നിന്നു പോയി… അപ്പോഴാണ് തന്നെ നോക്കി നില്‍ക്കുന്ന ചിന്നുവിനെ ശ്രദ്ധിക്കുന്നത്. അവന്‍ അവളെ നോക്കി.

കഴിഞ്ഞോ…. കണ്ണന്‍ മാതളനാരങ്ങയെ പറ്റി ചോദിച്ചു….

ഹാ…. എപ്പോഴേ കഴിഞ്ഞു.. അവള്‍ രണ്ടു കൈയും ഉയര്‍ത്തി മറുപടി നല്‍കി…

ഇനി വേണോ…. കൈയിലെ മാതളനാരങ്ങ കാണിച്ച് കണ്ണന്‍ ചോദിച്ചു…

വേണ്ടാ…. അവള്‍ മറുപടി പറഞ്ഞു…

അങ്ങനെ അല്‍പസമയത്തിന് ശേഷം അവര്‍ വീണ്ടും ബൈക്കില്‍ കയറി മല കയറ്റം തുടങ്ങി…മുകളിലെത്തും തോറും റോഡിന്‍റെ അവസ്ഥ മോശമായി തുടങ്ങി. മഴവെള്ളം കുത്തിയൊലിച്ച് ഉരുളന്‍ കല്ലുകളും വലിയ കുഴികളുമുള്ള അസ്സല്‍ ഓഫ് റോഡായി മാറിയത്…

അതോടെ ബൈക്ക് കള്ള് കുടിച്ച ആളെ പോലെ നിന്ന് ആടാന്‍ തുടങ്ങി. പേടി കൂടിയ ചിന്നു കണ്ണന്‍റെ മേലേക്ക് ചാരിയിരുന്നു വയറില്‍ അമര്‍ത്തി പിടിച്ചിരിക്കാന്‍ തുടങ്ങി. കണ്ണന്‍ ആദ്യം ആ പ്രവൃത്തിയില്‍ ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അസ്വദിക്കാന്‍ തുടങ്ങി.

ആദ്യമായാണ് അവള്‍ കണ്ണന്‍റെ അടുത്ത് ഇത്രയും ചേര്‍ന്നിരിക്കുന്നത്. അവളുടെ ശരീരത്തിന്‍റെ ചൂട് അവനിലേക്ക് ആവാഹിച്ചു കൊണ്ട് അവന്‍ യാത്ര തുടര്‍ന്നു. നീണ്ട രണ്ടു മണിക്കുര്‍ കൊണ്ട് അവര്‍ മലയുടെ ഉയരത്തിലെത്തി. ഇനി കുറച്ച് നടന്നാല്‍ ആ പാറയില്‍ എത്തും. അവിടെക്ക് രണ്ടുപേരും അടുത്തടുത്തായി നടന്നു.

അവിടെ അവര്‍ക്ക് മറ്റു രണ്ടുപേര്‍ കുടെ ഉണ്ടായിരുന്നു. രണ്ട് വനപാലകډാര്‍. അവര്‍ ഡ്യൂട്ടിയിലാണ്. അവിടെ ഒരു വയര്‍ലെസ് സെറ്റപ്പ് ഒക്കെയുണ്ട്. പാറ വഴിയേ പോകുന്ന കണ്ണനെയും ചിന്നുവിനെയും അവര്‍ തടഞ്ഞു.

ഓഫീസര്‍ വൈഷ്ണവിനെ അടുത്ത് വിളിച്ചു. ചിന്നുവിനെ കുട്ടാതെ കുറച്ച് ദൂരേക്ക് നടന്നു. ചിന്നു എന്താ സംഭവിക്കുന്നത് എന്നറിയാന്‍ നോക്കി നിന്നു.

നീ എതാടാ ചെക്കാ…. ഓഫീസര്‍ ചോദിച്ചു…

സാറേ എന്‍റെ പേര് വൈഷ്ണവ്… ജി.കെ ഗ്രൂപ്പിന്‍റെ ഓണര്‍ ഗോപകുമാറിന്‍റെ മകനാ…

ഹും…. എങ്ങോട്ടാ രണ്ടാളും….. ഓഫീസര്‍ ചോദിച്ചു….

സാറേ ആ പാറയില്‍ നിന്ന് താഴ് വാരം ഓക്കെ ഒന്ന് കാണാന്‍…. വൈഷ്ണവ് മറുപടി നല്‍കി.

എന്താടാ ഒരു ചുറ്റിക്കളി… ഇതെതാടാ ഈ പെണ്ണ്…. ഓഫീസര്‍ ചിന്നുവിനെ നോക്കി ചോദിച്ചു…

ഇത് ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണാ… സാറേ…. വൈഷ്ണവ് മറുപടി പറഞ്ഞു.

എന്നാല്‍ വല്ല പാര്‍ക്കിലോ ബിച്ചിലോ കൊണ്ടുപോടാ… എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നേ….

അത് ഇവളുടെ വീട് അടിവാരത്തിനടുത്താ… ഇവളുടെ ഒത്തിരി നാളത്തെ ആഗ്രഹമാ സാറേ ഈ പാറയില്‍ നിന്ന് കുറച്ച് നേരം കാഴ്ച കാണണം എന്ന് അതാ ഞാന്‍ ഒന്ന് സാധിച്ചു കൊടുക്കാന്‍ എന്ന് വെച്ചത്

ഹൂം… ശരി… പെട്ടെന്ന് പോയി കാണിച്ചിട്ട് വാ….

താങ്ക്യൂ സര്‍….

പിന്നെയ് നീ വേറെ ഒന്നും കാണിക്കാന്‍ നിക്കണ്ട… കേട്ടോ… ഓഫീസര്‍ ഒന്ന് ആക്കിയ മട്ടില്‍ അവനോട് പറഞ്ഞു.

അയ്യോ സാറെ ഞങ്ങള്‍ ഡിസന്‍റാ….

ഹും… നടക്കട്ടെ നടക്കട്ടെ… എന്നും ഈ സ്നേഹം കണ്ട മതി…

വൈഷ്ണവ് തിരിച്ച് ഗ്രിഷ്മയുടെ അടുത്തേക്ക് വന്നു.

വാ പോവാം….

ആ സാര്‍ എന്താ പറഞ്ഞോ… ചിന്നു ചോദിച്ചു…

കാര്യങ്ങള്‍ ഓക്കെ ചോദിച്ചു… ആരാ, എന്താ, എന്തിനാ എന്നോക്കെ…

എന്നിട്ട്

ഞാന്‍ സത്യം അങ്ങ് പറഞ്ഞു… മുപ്പര്‍ക്ക് വിശ്വാസമായി എന്ന് തോന്നുന്നു അതാ പോയി കണ്ടോള്ളാന്‍ പറഞ്ഞു.

ഹാ… ഞാന്‍ ഇത്തിരി പേടിച്ചു പോയി… ചിന്നു പറഞ്ഞു.

എന്തായലും വാ… നമ്മുക്ക് കാഴ്ച കാണാം….

അവര്‍ പൊത്തി പിടിച്ച് പാറ മുകളില്‍ കയറി….. ചുറ്റും നോക്കി. അവിടെ നിന്ന് നോക്കിയാല്‍ ചുറ്റും ആകാശം മാത്രം…. താഴ് വാരം ശരിക്കും കാണാം. പാടവും അമ്പലവും സ്കൂളും മരങ്ങളും കുളവും അങ്ങിനെ എല്ലാം കാണാം… റോഡിലുടെ ഒരു ബസ്സ് പോവുന്നുണ്ട്. പിന്നലെ കുറെ കാറും ബൈക്കുകളും….

ആ കാഴ്ചകള്‍ കണ്ട് ചിന്നുവിന്‍റെ മുഖം സന്തോഷം കൊണ്ട് വിരിഞ്ഞു. ഒരുപാട് നാള്‍ കാത്തിരുന്ന കാഴ്ച. എറ്റവും ഉയരത്തില്‍ കയറിയ പോലെ… നാലു ഭാഗത്തും നോക്കത്താ ദൂരത്തോളം ഭൂമി നിണ്ടു കിടക്കുന്നു. അവള്‍ സന്തോഷം കൊണ്ട് തുള്ളി ചാടി. മുഖത്ത് പുഞ്ചിരി വന്നു. കണ്ണന്‍ അവളുടെ സന്തോഷം കണ്ട് രസിച്ചു.

നോക്ക് കണ്ണേട്ടാ… എന്ത് ഭംഗിയാ… ഹോ…. അവള്‍ വിളിച്ചു പറഞ്ഞു.

മ്…. കണ്ണന്‍ ഒന്ന് മുളിയെ ഉള്ളു…

അത് ചിന്നു ശ്രദ്ധിച്ചു…. അവള്‍ പതിയെ ചോദിച്ചു

എന്താ… കണ്ണേട്ടന് ഇഷ്ടമായില്ലേ… ഇവിടെ….

ഇതിലും വലിയ സ്ഥലങ്ങള്‍ കണ്ടതിനാല്‍ ഇത് അത്ര ഭംഗിയായി തോന്നിയില്ല…

അതാവും… കണ്ണന്‍ പറഞ്ഞു…

അത് ഏതാ സ്ഥലം…. ചിന്നു സംശയം ചോദിച്ചു….

ദുര്‍ഗ്ഗസ്ഥാന്‍…. കണ്ണന്‍ പറഞ്ഞു…

അതെവിടെയാ….

പഞ്ചാബില്‍….

പഞ്ചാബിലോ….

ഹാ… പണ്ട് പോയപ്പോള്‍ കണ്ടതാ….

എന്നെയും കൊണ്ടുപോവുമോ….

എന്തായാലും ഇപ്പോ പറ്റില്ല… കല്യാണം കഴിഞ്ഞിട്ട് നോക്കാം…

ഹാ… മതി….

പിന്നെയും എന്തൊക്കെയോ സംസാരിച്ചാണ് അവിടെ നിന്ന് ഇറങ്ങാന്‍ പോന്നത്…. ഓഫീസേര്‍സിനെ കണ്ട് പോവുന്ന കാര്യം പറഞ്ഞാണ് ഇറങ്ങിയത്. കയറുന്ന അത്ര സുഖമുള്ളതായിരുന്നില്ല ഇറങ്ങുന്നത്. ബൈക്ക് കണ്ട്രോള്‍ ചെയ്യാന്‍ നല്ല ബുദ്ധിമുട്ടായിരുന്നു.

അടിവാരം എത്തിയപ്പോള്‍ അവര്‍ ഒന്ന് നിര്‍ത്തി. ഒരു ചായ കുടിക്കാന്‍ നിര്‍ത്തി… ചായ കുടിയ്ക്ക് ഇടയില്‍ അവന്‍ അവളോട് സംസാരിച്ചു.

ചിന്നു…. അടുത്തയാഴ്ച ഞാന്‍ നിന്‍റെ കോളേജില്‍ വരുന്നുണ്ട്…

എന്‍റെ കോളേജിലോ….. എന്തിന്… ചിന്നു അതിശയത്തോടെ ചോദിച്ചു.

അതെ… ഒരു ക്രിക്കറ്റ് മാച്ച് ഉണ്ട്… നിങ്ങളുടെ കോളേജ് ടീമുമായിട്ട്…..

ഹോ…. എന്നാ….

അടുത്ത ബുധനാഴ്ച…. ചിന്നു വരുമോ… ഞങ്ങളുടെ മാച്ച് കാണാന്‍…..

നോക്കാം…. ചിന്നു ഒരു അര്‍ദ്ധസമ്മതം മൂളി….

ചിന്നുന് ക്രിക്കറ്റ് അറിയുമോ….

ഹാ… കുറച്ചൊക്കെ….

എന്നാല്‍ എന്തായാലും വരണം….

നോക്കാമെന്ന് പറഞ്ഞില്ലേ…

ശരി…. വാ പോകാം..

അങ്ങിനെ അവളെ വീട്ടിലാക്കി അവന്‍ വൈഷ്ണവത്തിലേക്ക് പൊന്നു….

പിന്നെ അവര്‍ കാണുന്നത് ക്രിക്കറ്റ് മാച്ച് ഡേ ആണ്. അന്നത്തോടെയാണ് അവളുടെ  ക്ലാസിലുള്ളവര്‍ ഇവരുടെ അടുപ്പത്തെ അറിയുന്നത്….

എതിര്‍ ടീമിന്‍റെ ഗ്രൗണ്ടിലായത് കൊണ്ട് ഗ്യാലറി കണ്ണന്‍റെ ടീമിന്‍റെ എതിരായിരുന്നു. ടോസ് കിട്ടിയ കണ്ണന്‍റെ ടീം ബാറ്റിംഗ് എടുത്തു. രണ്ടമത്തെ ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. വണ്‍ഡൈണായി വൈഷ്ണവ് ഇറങ്ങി.

തുടക്കം മുതലെ അക്രമണബാറ്റിംങായിരുന്നു കാഴ്ചവെച്ചത്. 18 ബോളില്‍ 6 ഫോറും 2 സിക്സുള്‍പടെ തന്‍റെ ഫിഫ്റ്റി നേടിയെടുത്തു.

ആ സന്തോഷത്തില്‍ ചിന്നു എഴുന്നേറ്റ് നിന്ന് കൈയടിച്ചു. എല്ലാവരും വിഷമിച്ചിരിക്കുന്ന തങ്ങളുടെ ഗ്യാലറിയില്‍ ഒരാള്‍ മാത്രം എഴുന്നേറ്റ് നിന്ന് കൈയടിച്ചത് എല്ലാവരും അത്ഭുതത്തോടെ നോക്കി. ഫിഫറ്റി നേടിയതില്‍ ബാറ്റ് ഉയര്‍ത്തി തന്‍റെ ടീം മെമ്പര്‍സിനെ അഭിവാദ്യം ചെയ്തു. പിന്നെ ചിന്നുവിനെയും അഭിവാദ്യം ചെയ്തു.

പിന്നെയും ബാറ്റിംഗ് ആരംഭിച്ച വൈഷ്ണവ് പക്ഷേ പങ്കാളിയുടെ പിഴവ് കാരണം

റണൗട്ടായി…. 28 ബോളില്‍ 77 റണ്‍സ്.

നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണൗട്ടാവുന്നത് എന്ത് കഷ്ടമാണ്….😔😔

പത്ത് ഓവറില്‍ 147 എന്ന കുറ്റന്‍ ടാര്‍ഗേറ്റ് ഏതിര്‍ടീമിന് അവര്‍ സെറ്റ് ചെയ്തു. മറുപടി ബാറ്റിംങിന് ഇറങ്ങിയ ഗ്രിഷ്മയുടെ കോളേജ് ടീമും അതേ നാണയത്തില്‍ തന്നെയാണ് തിരിച്ചടിച്ചത്. അതോടെ ഗ്യാലറി കരഘോഷങ്ങള്‍ നിറഞ്ഞു. രഹനേഷ് എന്ന ടീം ക്യപ്റ്റന്‍ കുടെയായ ബാറ്റ്സ്മാന്‍ കത്തികയറി. എന്നാല്‍ വൈഷ്ണവിന്‍റെ ടീം നീശ്ചിത ഇടവേളകളില്‍ എതിര്‍വശത്ത് വിക്കറ്റ് എടുത്തുകൊണ്ടിരുന്നു. കീപ്പറായ വൈഷ്ണവ് രണ്ടു ക്യാച്ചും ഒരു സ്റ്റേമ്പിങിലും പങ്കുചേര്‍ന്നു.

വീറും വാശിയും നിറഞ്ഞ മത്സരത്തില്‍ 6 റണ്‍സിനാണ് വൈഷ്ണവിന്‍റെ ടീം ജയിച്ചത്. എന്നാല്‍ അവസാന വിക്കറ്റില്‍ ക്യാച്ചിന് ഡൈവ് ചെയ്ത വൈഷ്ണവിന്‍റെ ഇടത് കൈയിന്‍റെ മുട്ടിന്‍റെ മുകള്‍ ഭാഗം നിലത്ത് ഉരച്ച് തോലി പോയി. അതോടെ ചോര അവിടെ നിന്ന് ഉഴുകാന്‍ തുടങ്ങി. അതുകൊണ്ട് അധികം വിജയഘോഷത്തിന് അവന് നില്‍ക്കാന്‍ സാധിച്ചില്ല.

തങ്ങളുടെ ഡ്രസിംങില്‍ റൂമില്‍ മുറിവിന് സ്പ്രേ അടിക്കുന്നതിനിടയിലാണ് ചിന്നു അങ്ങോട്ട് കയറി വരുന്നത്. ഇടത് കൈ ചോരയില്‍ നില്‍ക്കുന്നത് കണ്ട് അവള്‍ നന്നായി പേടിച്ചിട്ടുണ്ട്. അവള്‍ റൂമിന് പുറത്ത് നിന്ന് ഉള്ളിലേക്ക് ദയനീയമായി നോക്കി നിന്നു. സ്പ്രേയുടെ നീറ്റലില്‍ കണ്ണടച്ച് നിന്നിരുന്ന കണ്ണന്‍ കണ്ണ് തുറന്നപ്പോഴാണ് വാതിലില്‍ നില്‍ക്കുന്ന ചിന്നുവിനെ കണ്ടത്.

അവളുടെ മുഖത്തും വിഷമം കാണാന്‍ അവന് സാധിച്ചു. അവന്‍ രണ്ട് കണ്ണ് അടച്ച് കുഴപ്പമില്ല എന്ന് കാണിച്ചു.

സ്പ്രേ അടിച്ച് കഴിഞ്ഞ് കുടെ ഉള്ളവരോട് ഇപ്പോ വരാമെന്ന് പറഞ്ഞ് അവന്‍ അവളുടെ അടുത്തേക്ക് നടന്നു….

എന്തുപറ്റി മുഖമാകെ ഒരു വിഷമം…. കണ്ണന്‍ അവളോട് ചോദിച്ചു….

അല്ല ഈ മുറി…. കൈയിലെ മുറിയെ ചുണ്ടി അവള്‍ ചോദിച്ചു….

ഓ… ഇതോ… കമ്പനിപെയ്ന്‍റ് ഇളകിയതാ…. ഇടനെ പുതിയത് വന്നോളും…. ഇതൊക്കെ സര്‍വ്വസാധാരണം എന്ന മട്ടില്‍ അവന്‍ മറുപടി നല്‍കി….

വേദനയുണ്ടോ….. അവള്‍ അല്‍പം ദുഃഖഭാവത്തില്‍ ചോദിച്ചു….

ചെറുതായിട്ട്… പക്ഷേ കുഴപ്പമില്ല…. എന്‍റെ ബാറ്റിംഗ് എങ്ങിനെയുണ്ടായിരുന്നു…

ഹാ… നന്നായിരുന്നു….

അതേയ് എണിറ്റ് നിന്ന് കൈയടിച്ചത് എല്ലാരും കണ്ട് കാണില്ലേ…. കണ്ണന്‍ സംശയഭാവത്തില്‍ ചോദിച്ചു.

കണ്ടോട്ടെ… അതിനെന്താ….

അല്ല സ്വന്തം കോളേജ് ടീമിനെതിരെ കളിക്കുന്ന കളിക്കാരെ ഇങ്ങനെയൊക്കെ പ്രോത്സാഹിപ്പിക്കുന്നത് അവര്‍ക്കിഷ്ടപെടുമോ….

അതിന് ഞാന്‍ എതിര്‍ ടീമിന് വേണ്ടിയല്ലലോ കയ്യടിച്ചത്… കണ്ണേട്ടന് വേണ്ടിയല്ലേ…. ചിന്നു ആലോചനയൊന്നുമില്ലാതെ പറഞ്ഞു….

അവര്‍ വന്ന് ചോദിച്ചാലോ….

ചോദിച്ചാല്‍ ഞാന്‍ സത്യം പറയും… എന്തിനാ നമ്മള്‍ പേടിക്കുന്നത്….

ഹാ… എന്നാ ഓക്കെ….

ഹാലോ…. എന്താ ഇവിടെ… പെട്ടെന്ന് റൂമില്‍ നിന്ന് ഒരുത്തന്‍ ചോദിച്ചു… ചിന്നുവും

കണ്ണനും അവനെ നോക്കി. അവന്‍ പതിയെ അവരുടെ അടുത്തേക്ക് വന്നു.

വൈഷ്ണവേ… എതാ ഈ കുട്ടി…. വന്നവന്‍ ചോദിച്ചു…

അളിയാ… ഇത് ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്ണാ…. ഗ്രിഷ്മ… അവന് അവളെ പരിചയപ്പെടുത്തി….

ഇത് ഗൗതം… ഞങ്ങളുടെ ടീമിലെ ചെണ്ടയാ….

അത് കേട്ട് അല്‍പം ചമ്മലോടെ ഗൗതം വൈഷ്ണവിന്‍റെ വയറ്റില്‍ തട്ട് കൊടുത്തു.

ചെണ്ടയോ…. ക്രിക്കറ്റില്‍ എന്തിനാ ചെണ്ടാ…. ചിന്നു മനസിലാവാതെ ചോദിച്ചു….

എതിര്‍ ടീമിന് വാരി കോരി റണ്‍സ് ധാനം ചെയ്യുന്ന ധാനശീലരായ ബോളേഴ്സിനെ ഞങ്ങള്‍ വിളിക്കുന്ന പേരാണ് അത്…

ഇതുകേട്ട് ഗ്രിഷ്മ ഗൗതമിനെ നോക്കി ചിരിച്ചു. അവന്‍ ഒന്നു ചമ്മിയ പോലെ നിന്നു.

നിനക്കെങ്ങനെ ഇവിടെയുള്ള ഇവളെ കിട്ടി… ഗൗതം ചോദിച്ചു…

വീട്ടുകാര്‍ കണ്ടെത്തിയതാ… കണ്ണന്‍ ഗൗതമിനോട് പറഞ്ഞു….

അപ്പോ നീ പറഞ്ഞത് കാര്യമാണോ…. കല്യാണം ഉറപ്പിച്ചോ….

അതേടാ…. എല്ലാം ഞാന്‍ പിന്നെ പറയാം….

എന്നാല്‍ ഇന്നത്തെ ട്രീറ്റ് നിന്‍റെ വക….. ഗൗതം ഇന്നത്തെ ചിലവിനുള്ള ഇരയെ കണ്ടെത്തി എന്ന ഭാവത്തില്‍ പറഞ്ഞു…. പിന്നെ ബാക്കിയുള്ളവരെ വിളിച്ച് ക്യാന്‍റിനിലേക്ക് പോയി…

എന്തിനാ എല്ലാം ഇവരോട് പറഞ്ഞേ…. ചിന്നു മേല്ലെ കണ്ണനോടായി ചോദിച്ചു….

എന്തിനാ നമ്മള്‍ പേടിക്കുന്നത്…. അവന്‍ അവള്‍ പറഞ്ഞ തിരിച്ചു പറഞ്ഞു… അങ്ങനെ അവര്‍ ക്യാന്‍റനില്‍ പോയി ട്രീറ്റ് ചെയ്തു.

കണ്ണന്‍ പിന്നെ അവളോട് യാത്ര പറഞ്ഞ് കുട്ടുകാരുടെ കുടെ വീട്ടിലേക്ക് പോയി. പിന്നിടുള്ള ദിവസങ്ങളില്‍ രണ്ടുപേരും ഇത്തിരി ബിസിയായിരുന്നു. പ്രെജക്റ്റും യൂണിവേഴ്സിറ്റി കലോത്സവം പ്രമാണിച്ച് മാറ്റിവെച്ച ഒരാഴ്ചത്തെ കോളേജ് ടൂറും സെന്‍റോഫും ഫൈനല്‍ എക്സും ഒക്കെയായി ദിവസങ്ങള്‍ ചീറ്റപുലി പോലെ പാഞ്ഞു പോയി.

അതേ സമയം ചീന്നുവിന് വൈകി വരുന്ന ഫസ്റ്റ് സെമസ്റ്റര്‍ എകസാമിന്‍റെ ചൂടിലായിരുന്നു. പല പ്രശ്നങ്ങളായി മാറ്റി മാറ്റി വെച്ചുകൊണ്ടിരുന്ന എക്സാം തീരാനായി മൂന്നാഴ്ചയ്ക്കടുത്ത് വേണ്ടി വന്നു.

കുറച്ച് നേരത്തെ ഫോണ്‍കോളുകളായിരുന്നു ഈ സമയത്ത് രണ്ടുപേരുടെയും പ്രണയനിമിഷങ്ങള്‍.

അതിനിടെ ഒരു ദിവസം നിശ്ചയം അങ്ങ് നടന്നു. ആകെ കുടുബകാര്‍ മാത്രമായി ഒരു ചടങ്ങ്. എല്ലാവരുടെയും മുന്നില്‍ ഉടുത്തുരുങ്ങി അവര്‍ ഒരു കാഴ്ച വസ്തുകളെ പോലെ നിന്നു. അന്ന് ചിന്നു ഒരു ചന്ദനകളറുള്ള ഹാഫ് സാരിയാണ് ഉടുത്തത്, മുഖത്ത് ഇത്തിരി മേക്കപ്പോക്കെ ഉണ്ടായിരുന്നു. കണ്ണന്‍ ഒരു ഗ്രീന്‍ കളര്‍ ചുബയും കറുപ്പ് കരയുള്ള വെള്ള മുണ്ടുമായികുന്നു….

ആ ചടങ്ങോട് ഫാമലിക്കാരുമായി ഒരു പരിചയം ആയി. നിധിനളിയനും മിഥുനയും മൊക്കെ ഉണ്ടായിരുന്നു. എല്ലാവരെയും പരിചയപ്പെടുത്തുന്നത് തന്നെ ഒരു വലിയ ടാസ്ക് ആയിരുകുന്നു. എങ്ങിലും പ്രശ്നങ്ങളൊന്നും കുടാതെ ആ ചടങ്ങ് അവസാനിച്ചു. ഈ ചടങ്ങോട് കൂടി നിധിനളിയന്‍ കണ്ണന്‍റെ ബെസ്റ്റിയാവുകയായിരുന്നു. അതിനുശേഷം ഫോണിലുടെയും മേസേജിലുടെയും അവര്‍ കുടുതല്‍ അടുക്കുകയും മനസിലാക്കുകയും ചെയ്തു.

ഒരു പക്ഷേ അടുത്ത കാലത്ത് കണ്ണന് കിട്ടിയ ഏറ്ററ്വും മുകച്ച ഒരു ബോയ് ഫ്രണ്ട് ഒരു പക്ഷേ നിധിനയായിരിക്കും. രണ്ടു വയസ്സിന്‍റെ വ്യത്യാസമുണ്ടേങ്കിലും അവര്‍ ഒരു ക്ലാസ്മേറ്റ്സ് പോലെ അടുക്കുകയായിരുന്നു.

ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കൊഴിഞ്ഞുപോയികൊണ്ടിരുന്നു. നിറമുള്ള കോളേജില്‍ ഒരു അദ്ധ്യായനവര്‍ഷം കുടെ അവസാനിച്ചു. പുതിയ പ്രതിക്ഷകളും ഒരുപാട് ഓര്‍മകളുമായി ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ കോളേജ് വിട്ടിറങ്ങി. കണ്ണിരും കിനാക്കളും പ്രതിക്ഷയും പ്രത്യശയുമായി അവര്‍ അവരുടെ കോളേജ് വിട്ടിറങ്ങി. നമ്മുടെ വൈഷ്ണവും….

ഇനി വെറും പതിനഞ്ച് ദിവസം മാത്രം കല്ല്യാണത്തിന്. വൈഷ്ണവം എന്ന നാട്ടിലെ പ്രധാന പ്രമാണിയുടെ വീടിലെ ഏക അനന്തരവകാശിയുടെ കല്ല്യാണമാണ്.

നാടും നാട്ടുകാരെയും അറിച്ചുകൊണ്ടുള്ള വലിയ ഒരു കല്ല്യാണമായിരുന്നു.

ഒരാഴ്ച മുമ്പ് തന്നെ പന്തലിന്‍റെ പണി തുടങ്ങി. വീടിന്‍റെ മുറ്റവും തൊടിയുടെ ഭാഗങ്ങളും അടങ്ങുന്ന വലിയ കല്ല്യാണപന്തല്‍. മുറ്റത്ത് ഒരു ഭാഗത്ത് കല്ല്യാണമണ്ഡപം…. ആകെ മൊത്തം ബഹളം. തിരക്കുകളില്‍ പെട്ട് ഗോപകുമാറും വൈഷ്ണവും…

ദിനങ്ങള്‍ കുറഞ്ഞ് കുറഞ്ഞ് വന്നു. തിരക്കില്‍ പെട്ട് കണ്ണനും ചിന്നുവിനും ഒന്ന് മിണ്ടാനോ കാര്യങ്ങള്‍ ചോദിച്ചറിയാനോ ഉള്ള സമയം പോലും കിട്ടാതെയായി.

അങ്ങിനെ കല്യാണതലേന്നെത്തി. വൈഷ്ണവത്തില്‍ ആകെ ജനത്തിരക്കായിരുന്നു. കസിന്‍സും മറ്റഅ കുടുംബകാരും. ചെറുതായി തിരക്കു കുറഞ്ഞപ്പോ കണ്ണന്‍ ചിന്നുവിനെ വിളിച്ചു. സാധാരണയില്‍ കുറച്ചധികം നേരം സംസാരിച്ചു. അധികവും കല്ല്യാണവിശേഷം തന്നെയായിരുന്നു. ഏതാനും മണിക്കുറിനുള്ളില്‍ ഫോണിന് അപ്പുറത്തുള്ള ആള്‍ തന്‍റെ ഒപ്പമാവും…. കുറച്ച് നേരത്തെ സംസാരത്തിന് ഇടയിലേക്ക് കസിന്‍സ് കയറി വന്നു എല്ലാം കൊളമാക്കി. അവരുടെ ശല്യം കാരണം ഫോണ്‍ വേക്കണ്ട സ്ഥിതിയായി….

കണ്ണന്‍ രാത്രി ഭക്ഷണത്തിന് ശേഷം കസിന്‍സിന് ഒപ്പം ഇരുന്നു. കല്ല്യാണചെക്കനെ കളിയാക്കാനും കളിച്ചും ചിരിച്ചും കുറച്ചധികം സമയം.  എന്നാല്‍ പതിനൊന്ന് മണിയായപ്പോള്‍ വിലാസിനി നാളത്തെ കല്യാണചെക്കനെ നിര്‍ബന്ധിച്ച് കിടക്കാന്‍ പറഞ്ഞയച്ചു.

പിറ്റേന്ന് കല്യാണദിനം…. സൂര്യന്‍ ഉണരും മുമ്പ് അലറാം പതിവ് പോലെ അടിച്ചു. തിരക്കിനിടയില്‍ അലറാം ഓഫാക്കാന്‍ മറന്നിരുന്നു തലേന്ന് അതോടെ ഉറക്കം പോയി. പത്ത് മണിക്കാണ് മുഹൃര്‍ത്തം. അതുവരെ വേറെ പരുപാടിയൊന്നുമില്ല…. ചുമ്മ കണ്ണ് തുറന്ന് കിടന്നു.

ഒരിക്കലും പ്രതിക്ഷിക്കാത്ത ഒന്നായിരുന്നു കല്ല്യാണം. ഒരു ജോലിയൊക്കെ ആയിട്ട് മനസിനിണങ്ങുന്ന ഒരു പെണ്ണിനെ പ്രേമിച്ച് വീട്ടുകാരുടെ സമ്മതത്തോടെ കല്ല്യാണം കഴിക്കണം എന്നതായിരുന്നു ആഗ്രഹം… എന്നാല്‍ വളരെ പെട്ടെന്ന് കല്ല്യാണം ആയി. അഞ്ച് മണിക്കുര്‍ കഴിഞ്ഞാല്‍ അവള്‍ എന്‍റെ ജീവിതത്തിലേക്ക്…. അമ്മയും അച്ഛനും അടങ്ങുന്ന ചെറിയ ജീവിതത്തിലേക്ക് പുതിയ ഒരാള്‍ കുടെ…. ഈ മൂന്ന് മാസം കൊണ്ട് തനിക്ക് അവളെ ഒരുപാട് ഇഷ്ടപ്പെട്ടു. എന്നാല്‍ താന്‍ കാരണം അവളെ ഇനി ദുഃഖിപ്പിക്കാന്‍ പാടില്ല. ശരീരികസുഖത്തിന് അവളെ കാണാന്‍ പറ്റില്ല. അവളെ ഇനി ശരിക്ക് സ്നേഹിക്കണം….

അങ്ങിനെ ഓരോന്ന് ആലോചിക്ക് കിടക്കുമ്പോഴാണ് വാതിലില്‍ മുട്ട് കേള്‍ക്കുന്നത്…. അവന്‍ എണിറ്റ് വാതില്‍ തുറന്നു. മിഥുനയാണ്….

കല്ല്യാണചെക്കന്‍ എണിറ്റില്ലേ…. വാതില്‍ തുറന്ന ഉടനെ മിഥുന ചോദിച്ചു…

ആ…. എണിറ്റു… നീയെന്താ ഈ നേരത്ത്….

അതിന് മറുപടി പറയും മുമ്പ് അവള്‍ അവന്‍റെ ബെഡില്‍ ഇരുന്നു. കുടെ അവനെ വലിച്ച് അടുത്തിരുത്തി. അവന്‍റെ തോളില്‍ തല ചായ്ച്ചു.

ഇനി ഇങ്ങനെ നിന്‍റെ കുടി ഇരിക്കാന്‍ പറ്റില്ലലോ… കുടെ ഒരാളുടെ ഉണ്ടാവില്ലേ…. മിഥുന അല്‍പം ദുഖത്തോടെ പറഞ്ഞു.

അതിനെന്താ അവള്‍ക്ക് കുഴപ്പമൊന്നുമുണ്ടാവില്ല… നീയെന്‍റെ കസിനല്ലേ….

അതൊന്നും പറയാന്‍ പറ്റില്ല…. ഞാന്‍ നിന്നെ ഒന്ന് കിസ്സടിച്ചതിന് അന്ന് അവള്‍ മിണ്ടാതിരുന്നത് ഓര്‍മ്മയില്ലേ….

അത് അന്നലെ…. ഇപ്പോ മാറിയില്ലേ….

പെണിന് അങ്ങനെ മാറാന്‍ പറ്റില്ല…. സ്വന്തമെന്ന് കരുതുന്ന ഒന്ന് മറ്റൊരാളുടെ ആവുന്നത് അവള്‍ സഹിക്കില്ല….. ചിന്നുവിന് പ്രത്യേകിച്ച്….

അതിനിപ്പോ ഞാന്‍ എന്ത് ചെയ്യും… കണ്ണന്‍ ചോദിച്ചു….

ഒന്നും ചെയ്യണ്ട…. അവളെ പോലെ വേറെ ആരെയും സ്നേഹിക്കണ്ട… അത് അവള്‍ക്ക് ഇഷ്ടമാവില്ല….

പിന്നെ ഞാന്‍ റോമിയോ ആണലോ… കണ്ണില്‍ കണ്ട പെണ്‍പിള്ളേരെ മൊത്തം സ്നേഹിക്കാന്‍….

കണ്ണാ…. അപ്പോഴെക്കും താഴെ നിന്ന് വിലാസിനിയുടെ വിളിയെത്തി….

അവര്‍ എണിറ്റ് താഴെക്ക് പോയി….

പിന്നെ ഒരുക്കങ്ങളായി ബഹളമായി അങ്ങിനെ ഒരു വിധം കല്യാണചെക്കനെ കുളിച്ച് കുട്ടപ്പനാക്കി. നീല ഷര്‍ട്ടാണ് അവന്‍ ഇട്ടിരുന്നത്. അതിന് ചേര്‍ന്ന മുണ്ടും. ഷേവ് ചെയ്ത് മൊഞ്ചാക്കിയ കവിള്‍തടം.

ഒമ്പതുമണിയായപ്പോഴെക്കും വീടിന്‍റെ മുറ്റം നിറഞ്ഞിരുന്നു. ആകെ ജനപ്രളയം. കുടുംബക്കാരും ക്ലാസിലെ കുട്ടുകാരും നാട്ടിലെ കുട്ടുകാരും അയല്‍വാസികളും നാട്ടുകാരും അങ്ങിനെ ഒരു ഉത്സവത്തിനുള്ള ആള്‍ക്കാര്‍….

ഇതൊക്കെ കണ്ടപ്പോള്‍ കണ്ണന് ഇതുവരെയില്ലാത്ത ഒരു ടെന്‍ഷന്‍…. ആദ്യമായി കല്യാണം കഴിക്കുന്നതു കൊണ്ടാവും….

ഒമ്പതരയായപ്പോഴെക്കും കണ്ണന്നോട് മണ്ഡപത്തില്‍ കയറാന്‍ പറഞ്ഞു. എല്ലാരുടെ ഒറ്റയ്ക്ക് ഇരിക്കുന്നതില്‍ ഒരു നാണമോ ജ്യാളതയോ അങ്ങിനെ എന്തോ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ഫീല്….

ധാര്‍മ്മേടത് തീരുമേനിയാണ് പൂജാരിയായി വന്നത്. ഒരുപാട് തിരക്കുള്ള ആളാണ്. പക്ഷേ കണ്ണന്‍റെ അച്ഛനും അമ്മയും പറഞ്ഞാല്‍ വരാതിരിക്കാന്‍ കഴിയില്ല. അദ്ദേഹം പുജകള്‍ തുടങ്ങി. കണ്ണന്‍ അയളുടെ മുഖത്തേക്ക് ഒന്ന് നോക്കി.

കോളേജ് കഴിഞ്ഞ് അടിച്ചുപൊളിച്ച് നടക്കേണ്ട തന്നെ പിടിച്ച് കെട്ടിക്കാന്‍ കുട്ടുനിന്ന പ്രതിയെ പോലെ അയളെ കുറച്ച് നേരം നോക്കി നിന്നു.

അയള്‍ തിരിഞ്ഞ് നോക്കിയില്ല. ഹോമകുണ്ഡതനു മുന്നില്‍ മന്ത്രങ്ങള്‍ ഉരുവിട്ട് ഇരിക്കുകയായിരുന്നു അദ്ദേഹം…. അപ്പോഴെക്കും അടുത്ത ശല്യങ്ങള്‍ എത്തി. ഫോട്ടോഗ്രഫേര്‍സ്. മര്യദയ്ക്ക് ഒന്നു കല്യാണം കഴിക്കാനുള്ള സമധാനം അതോടെ പോയി. അങ്ങിനെ ചെയ്യ് ഇങ്ങിനെ ചെയ്യ് എന്നോക്കെ പറഞ്ഞ് കഷ്ടപെടുത്തികൊണ്ടിരിക്കുന്ന ടീംസാ…

ഒമ്പതെ മുക്കലായപ്പോള്‍ ചിന്നുവിന്‍റെ വീട്ടില്‍ നിന്നും നിധിനളിയന്‍റെ കാര്‍ എത്തി. കാര്‍ മുറ്റത്തേക്ക് കയറ്റി നിര്‍ത്തി. പുറകില്‍ നിന്ന് സാരിയുടുത്ത് ചിന്നുവിറങ്ങി. ചുവപ്പില്‍ ഡോള്‍ഡന്‍ ഡിസൈനുള്ള സാരി. മാലകളും വളകളും അരപട്ടയും നെറ്റിചുട്ടിയുമായി കണ്ണന്‍റെ ചിന്നു.

അമ്പലത്തിലോക്കെ ചുമരില്‍ കൊത്തിവെച്ച പ്രതിമകള്‍ പോലെയായിരുന്നു അവള്‍. സാരിയില്‍ അവളുടെ ശരീരവടിവും അംഗലാവണ്യവും എടുത്ത്

കാണുന്നു. മൈലാഞ്ചിയിട്ട കൈകള്‍. ആ കൈകളില്‍ പൂജയ്ക്കുള്ള സാധാനങ്ങള്‍. മുഖത്ത് ഇടയ്ക്ക് പുഞ്ചിരി വരുന്നു. അവള്‍ പയ്യെ പയ്യെ മണ്ഡപത്തിനടുത്തേക്ക് നടന്നു വരുന്നു. കുടെ അവളുടെ ബന്ധുകളുണ്ട്. സ്റ്റേജിന്‍റെ ഇരുവശങ്ങളിലും കസേരയില്‍ ഇരിക്കുന്നവര്‍ നടന്നുവരുന്ന അവളെ തന്നെ നോക്കി നിന്നു. പിന്നെ കുടെയുള്ളവരോടെ എന്തോ സ്വകാര്യവും പറയുന്നുണ്ട്.

കണ്ണന്‍ ആദ്യമായാണ് അവളെ സാരിയില്‍ കാണുന്നത്. സാരിയുടുത്ത് വരുന്ന അവളെ ആധ്യമായി കാണുന്ന പോലെ കണ്ണന്‍ നോക്കി നിന്നു. അവളുടെ സൗന്ദര്യം നോക്കി അങ്ങിനെ ഇരുന്നു.

സ്വന്തം ഭാര്യയാവുന്ന പെണ്ണാണ്. മയത്തില്‍ നോക്ക്…. പിറകില്‍ നിന്നിരുന്ന മിഥുന പതിയെ അവന്‍റെ കാതില്‍ പറഞ്ഞു. അപ്പോഴാണ് അവന്‍ സ്വബോധത്തിലേക്ക് വന്നത്. ചിന്നുവും പരിവാരങ്ങളും നടന്ന് മണ്ഡപത്തിലേക്ക് കയറി. നിധിനളിയന്‍ കണ്ണന്‍റെ ഭാഗത്തേക്ക് മാറി നിന്നു. കണ്ണന്‍ അവനെ നോക്കി പുഞ്ചിരിച്ചു. അവന്‍ തിരിച്ചും. കണ്ണനടുത്തായി അവളെ ഇരുത്തി. കണ്ണന്‍ പതിയെ അവളെ ഒന്നു നോക്കി. അവിടെ നിന്ന് മറുപടിയൊന്നുമില്ല. ടെന്‍ഷനും നാണവും എല്ലാം അവളുടെ മുഖത്ത് ഉണ്ട്. ചിന്നു…. ഒന്നു നോക്കുക പോലും ഇല്ലാതായപ്പോള്‍ കണ്ണന്‍ പതിയെ അവളെ വിളിച്ചു… അവള്‍ പതിയെ അവനെ നോക്കി.

ഒന്ന് ചിരിച്ചുടെ…. കണ്ണന്‍ വീണ്ടും ചോദിച്ചു. അത് കേട്ടപ്പോള്‍ ചിന്നു ഒരു ചിരി വരുത്താന്‍ ശ്രമിച്ചു.

തിരുമേനി പൂജയില്‍ മുഴുകി. മണ്ഡപത്തിന് ചുറ്റും നിറച്ച് ആളുകള്‍. കണ്ണന്‍റെയും ചിന്നുവിന്‍റെയും കുടുംബക്കാരാണ്. ഹോമകുണ്ഡത്തില്‍ നിന്ന് പുക ഉയരുന്നുണ്ട്. സമയമായി….. താലി അണിയിച്ചൊളു…. തിരുമേനി കണ്ണനെ നോക്കി ഉത്തരവിട്ടു. പുജിച്ച് വെച്ച താലി അവന്‍ എടുത്ത് അവളുടെ കഴുത്തിലേക്ക് കൊണ്ടുപോയി. നെഞ്ചില്‍ കൈകുപ്പി കണ്ണുകള്‍ അടച്ച് ഒരു ശില്‍പം പോലെ ചിന്നു ഇരുന്നു. കണ്ണന് കയ്യ് ചെറുതായിട്ട് വിറക്കുന്നുണ്ടോ എന്ന് സംശയമുണ്ടായിരുന്നു. എങ്ങിനെയോ താലി കഴുത്തില്‍ കെട്ടി. അവളുടെ പിറകിലുള്ള ആരോ ആണ് ശരിക്ക് കെട്ടാന്‍ സഹായിച്ചത്. പിന്നെ സിന്ദുരം തൊടിച്ചു. കൈപിടിച്ച് വലംവെച്ചു. അങ്ങിനെ ചടങ്ങുകള്‍ മുറയ്ക്ക് നടന്നു.

ചടങ്ങ് കഴിഞ്ഞപ്പോ തീരുമേനിയും ഹോമകുണ്ഡവും സാധാനങ്ങളും സ്ഥലം കാലിയാക്കി. ഇനി ഫോട്ടോ സെക്ഷനാണ്.

ആരോക്കെയോ വന്നു. കുറച്ചോക്കെ പരിചയപ്പെടുത്തി. പലരെയും നിശ്ചയത്തിന് കണ്ട പരിചയമുണ്ട്. അതുകൊണ്ട് ചിരിച്ച് കണിച്ചു. ഇടയ്ക്ക് രണ്ടുപേരുടെയും കുട്ടുകാര്‍ വന്നു. അവരോടൊപ്പവും ഫോട്ടോ എടുത്തു.

ഉച്ച വരെ ഫോട്ടോ സെക്ഷനുണ്ടായിരുന്നു. അത് കഴിഞ്ഞപ്പോ ചെക്കനും പെണ്ണും ഭക്ഷണം കഴിച്ചു. ഇത്രയ്ക്കയപ്പോഴെ കണ്ണനും ചിന്നുവും ആകെ ക്ഷീണിച്ചു. വൈകുന്നേരത്തോടെ ക്ഷണിച്ചവരേല്ലാവരും പോയി. ആകെ നിധിനളിയനും നിധിനളിയന്‍റെ അമ്മയും മിഥുനയും അവളുടെ ഫമാലിയും മാത്രമേ നിന്നുള്ളു. അവര്‍ പിറ്റേന്നേ പോകു….

എന്തായാലും അത് കണ്ണന് ഒരു ആശ്വാസമായി. രാത്രി വരെ അവര്‍ ഒന്നിച്ചായിരുന്നു. ഓരോന്ന് സംസാരിച്ചിരുന്നു. വല്യച്ഛനും അച്ഛനും അങ്ങനെ കുറച്ച് പേരുണ്ടായിരുന്നു അവിടെ… ഭക്ഷണത്തിന്‍റെ കാര്യവും കല്യാണനടത്തിപ്പ് ഓക്കെയാണ് ചര്‍ച്ച. എല്ലാം കേട്ട് കണ്ണന്‍ അവിടെ ഇരുന്നു.

കുറച്ച് കഴിഞ്ഞപ്പോ വിലാസിനി അങ്ങോട്ട് എത്തി. രാത്രി ഭക്ഷണത്തിനുള്ള ക്ഷണമാണ്. എതിര്‍ക്കാന്‍ നിന്നില്ല പിറകേ നടന്നു. ഉച്ഛക്ക് ശരിക്ക് കഴിക്കാന്‍ പറ്റിയില്ല. അതുകൊണ്ട്  നല്ല വിശപ്പ്….

ഡൈനിംഗ് ഹാളിലേക്ക് ചെന്നപ്പോ ആകെ സ്ത്രീകള്‍. എല്ലാം അറിയാവുന്നവര്‍ തന്നെ പക്ഷേ എന്തോ ഒരു ജ്യാളത. ചിന്നു വന്ന് ടെബിളില്‍ ഇരുപ്പുണ്ട്. സാരി തന്നെയാണ് വേഷം പക്ഷേ രാവിലത്തെ അല്ല… സ്വര്‍ണ്ണങ്ങളും കുറവുണ്ട്. നാണം കൊണ്ടാവും തല താഴ്ത്തിയാണ് ഇരുപ്പ്.

ഞാന്‍ ചെന്ന് അവള്‍ക്ക് എതിരെയുള്ള ചെയറില്‍ ഇരുന്നു.

ഇതെന്താ അവിടെ ഇരിക്കുന്നേ…. ഇവിടെ വന്നിരിക്ക്…. നിധിനളിയന്‍റെ അമ്മയാണ്.

ചിന്നുവിന്‍റെ അടുത്തുള്ള ചെയര്‍ ചൂണ്ടി അവര്‍ പറഞ്ഞു. അത് കേട്ട് കണ്ണന്‍ വിലാസിനിയെ നോക്കി. പോയി ഇരിക്കാന്‍ വിലാസിനി അംഗ്യം കാട്ടി. കണ്ണന്‍ അവളുടെ അടുത്തുള്ള ചെയറില്‍ പോയി ഇരുന്നു. അവളിപ്പോഴും അവനെ നോക്കുന്നില്ല.

ഇനി വല്ല ദേഷ്യമുണ്ടോ… കണ്ണന്‍ ചിന്തിച്ചു…. ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ എല്ലാവരുടെയും ഇടയില്‍ എങ്ങനെയാ…. ആകെ മൊത്തം നിശബ്ദത…

നിങ്ങളാരും ഇരിക്കുന്നില്ലേ…. കണ്ണന്‍ നിശബ്ദതയ്ക്ക് വിരാമമിട്ട് കുടി നിന്നവരോട് ചോദിച്ചു….

ഇല്ല മോന്‍ കഴിച്ചോ… ഞങ്ങള്‍ അത് കഴിഞ്ഞ് കഴിച്ചോളാം…. മിഥുനയുടെ അമ്മ പറഞ്ഞു. ഇരുന്ന ഉടനെ വിഭവങ്ങള്‍ എല്ലാം വിളമ്പി. ഞങ്ങള്‍ കഴിക്കാന്‍ തുടങ്ങി. വിശപ്പുള്ളത് കൊണ്ട് പെട്ടെന്ന് കഴിച്ച് തീര്‍ന്നു. കണ്ണന്‍ കൈ കഴുകി ആരെയും നോക്കാതെ പുറത്തേക്ക് നടന്നു. വീണ്ടും അളിയന്‍റെ ഒപ്പം….

അപ്പോഴെക്കും ബാക്കിയുള്ളവര്‍ കഴിക്കാന്‍ പോയി. നിധിനളിയനും. കണ്ണന്‍ പൂമുഖത്ത് തനിച്ചായി. അവിടെ ഓരോന്ന് ചിന്തിച്ച് ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോ അളിയന്‍ കഴിച്ച് വന്നു.

അളിയാ എന്താ ഇനി പരുപാടി…. നിധിന്‍ ചോദിച്ചു.

ഇനിയെന്താ…. കിടക്കണം….. കണ്ണന്‍ സ്വഭാവികമായി മറുപടി പറഞ്ഞു.

നേരിട്ട് കിടത്തതിലേക്കാണോ…. നിധിന്‍ വീണ്ടും കുത്തി ചോദിച്ചു. അപ്പോഴാണ് അളിയന്‍ ഉദ്ദേശിച്ച കാര്യം മനസിലായത്… അളിയന് ജാതകപ്രശ്നമൊന്നുമറിയില്ല…. അളിയനോട് ആകെ പറയാത്ത കാര്യം ചിലപ്പോള്‍ അതാവും….

അളിയാ… ഇന്നെന്തായാലും വയ്യ… നല്ല ക്ഷീണം…. ബാക്കി പിന്നെ…. സമയമുണ്ടല്ലോ…. മനസിലെ വിഷമം മറച്ച് സ്വഭാവികമായ രീതിയില്‍ പറഞ്ഞ് ഒപ്പിച്ചു….

ഹാ…. എന്തായാലും ഓള്‍ ദ ബെസ്റ്റ്…..

താങ്ക്യൂ…. മൂന്ന് മാസം കഴിയാട്ടെ ഞാനും പറയാം…. കണ്ണന്‍ തിരിച്ചടിച്ചു….

ഹാ… സംശയം ഇനി അളിയനോട് ചോദിക്കലോ…. നിധിനളിയന്‍ വിടുന്ന ലക്ഷണമില്ല…..

അപ്പോ നോക്കാ….

അളിയന്‍ അമ്മയും മാത്രമേ അന്ന് വിരുന്നുകാരായി ഉണ്ടാവു… മിഥുനയും ഫാമലിയും രാത്രി തിരച്ചു പോകും. അവര്‍ക്കുള്ള റൂം പറഞ്ഞു കൊടുത്തു. അപ്പോഴാണ് മിഥുനയും വല്യച്ചനും വല്യമ്മയും പോകാന്‍ റെഡിയായി വന്നു. മിഥുന കണ്ണന്‍റെ അടുത്ത് വന്നു

ടാ… രാവിലെ പറഞ്ഞ പോലെ…. പിന്നെ മോനും മോളും കണ്ണും കണ്ണും നോക്കി ആദ്യരാത്രി ആഘോഷിക്ക് ടോ…. അവള്‍ അവനെ കളിയാക്കി…..

പിന്നെ അധികം മറുപടി കൊടുക്കാന്‍ പറ്റിയില്ല. അവന് അദ്യരാത്രിയുടെ കാര്യമൊര്‍ത്തപ്പോ വല്ലാത്ത ഒരു ഭയവും സംശയവും….

ആദ്യമായാണ് ഒരു പെണ്ണിന്‍റെ കുടെ ഒരു മുറിയില്‍ ഒറ്റയ്ക്ക്… തനിക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റുമോ ആവോ…. അങ്ങനെ ഓരോന്ന് ചിന്തിച്ച് വല്യച്ഛന്‍റെ കാര്‍ ഗേറ്റ് കടന്ന് പോകുന്നത് നോക്കി നിന്നു….

കണ്ണാ…. നിനക്ക് നല്ല ക്ഷീണമുണ്ട്…. പോയി കിടക്കാന്‍ നോക്ക്…. അച്ഛന്‍ പിറകില്‍ നിന്ന് പറഞ്ഞു.

കണ്ണന്‍ തിരിഞ്ഞ് റൂമിലേക്ക് നടന്നു. അളിയനെ ഒന്ന് നോക്കിയപ്പോ നടക്കട്ടെ, നടക്കട്ടെ എന്ന ഭാവത്തില്‍ ഒരു ആക്കിയ ചിരി കിട്ടി.

മൂന്ന് മാസം കഴിയട്ടെ, ഇതിനൊക്കെ വെച്ചിട്ടുണ്ട് അളിയന്‍ തെണ്ടി…. എന്ന് മനസില്‍ വിചാരിച്ച് ഗോവണിയിലുടെ മുകളിലേക്ക് നടന്നു കയറി….

കണ്ണാ…. പെട്ടെന്ന് താഴെ നിന്ന് ഒരു വിളി

വിലാസിനിയാണ്. മുഖത്ത് എന്തോ ദേഷ്യമോ വിഷമമോ അടങ്ങിയ വികാരം…. കണ്ണന്‍ കയറിയ പടികള്‍ താഴെയ്ക്കിറങ്ങി…. വിലാസിനി എന്താണ് പറയുന്നത് കേള്‍ക്കാനായി…..

(തുടരും)

Comments:

No comments!

Please sign up or log in to post a comment!