❤️അനന്തഭദ്രം❤️

“എന്റെ അനന്തുട്ടാ ഈ കണക്കിന് പോയാൽ നിനക്ക് ഈ ജന്മത്തിൽ പെണ്ണ് കിട്ടില്ലട്ടോ.. അല്ല എന്താ ശരിക്കും നിന്റെ ഉദ്ദേശം?? നിനക്ക് കല്യാണം വേണ്ട എന്ന് ആണോ?? ” ഏട്ടത്തിയുടേതാണ് ചോദ്യം.. മറ്റാരോടും അല്ല എന്നോട് തന്നെ.. ചോദ്യം കേട്ട് ഒന്നും മിണ്ടാതെ ഞാൻ മേമ്മയുടെ മടിയിൽ തലവച്ചു നീണ്ടു നിവർന്നു കിടപ്പാണ്.. അച്ഛനും അമ്മയും ചേട്ടനും മാമനും മാമിയുഉം പാപ്പനും ഉണ്ട് രംഗത്ത്..എല്ലാവരും അത്താഴം കഴിഞ്ഞു ഉള്ള ഇരിപ്പാണ് ഹാളിൽ.. എല്ലാരുടെയും നോട്ടം എന്നെ തന്നെ..ഏട്ടത്തിയുടെ വക കഴിഞ്ഞു അടുത്തത് മാമന്റെ വക ആയിരുന്നു.. “എനിക്കിനി വയ്യ ഇവന് വേണ്ടി പെണ്ണ് അന്വേഷിക്കാൻ.. എല്ലാർക്കും ഇഷ്ട്ടം ആകുമ്പോൾ ഇവന് മാത്രം ഇഷ്ടം ആവില്ല.. എന്തേലും കുറ്റം പറഞ്ഞോണ്ട് വരും.. കണ്ണ് പോരാ, ചെവി വലുത്, മൂക്ക് വലുത്, മുടി കുറവാണു..പ്രായം കുറവാണ് പഠിപ്പ് കുറവ് എന്നൊക്ക..”

“അല്ലേലും അവനു കല്യാണം കഴിക്കണം എന്നൊന്നും ഇല്ല..അവനു ഇങ്ങനെ ഒറ്റതടിയാ യി അവന്റെ ഇഷ്ടത്തിന് കറങ്ങി നടക്കണം..ഒരു പെണ്ണ് കെട്ടിയാൽ അത് നടക്കില്ലല്ലോ..അത് കൊണ്ട് അവൻ മനപ്പൂർവം ഒഴിഞ്ഞു മാറുന്നതാ..” അമ്മയുടെ വക ആയിരുന്നു ആ ഡയലോഗ്.. അപ്പൊ മാതാശ്രീ മൗനവൃതത്തിൽ അല്ല.. ഇന്ന് പോയി കണ്ട പെണ്ണിനേയും എനിക്ക് ഇഷ്ട്ടപ്പെട്ടില്ല എന്ന് പറഞ്ഞപ്പോ തൊട്ട് അമ്മ എന്നോട് മിണ്ടിയിട്ടില്ലായിരുന്നു.. അച്ഛൻ മാത്രം എല്ലാം കേട്ട് ചിരിച്ചോണ്ട് ഇരിക്കുന്നുണ്ട്..ചേട്ടനും ഒന്നും പറഞ്ഞില്ല.. മൂപ്പര് ഫോണിൽ കാര്യമായി എന്തോ തോണ്ടി കൊണ്ടിരിക്കുവാണ്.. പാപ്പൻ എന്തോ ആലോചനയിൽ ആണ്.. ഇനി ആളുടെ പരിചയത്തിൽ ഏതെങ്കിലും എനിക്ക് പറ്റിയ പെൺകുട്ടികൾ ബാക്കി ഉണ്ടോ എന്ന് ആലോചിക്കുവാണോ ദൈവമേ !!! ആപ്പോ ഇതാണ് അരങ്ങിലെ സ്ഥിതിവിശേഷങ്ങൾ..എന്റെ കല്യാണലോചന..😂😁

പാപ്പനും മേമയുഉം മാമനും മാമിയുഉം എല്ലാം വേറെ വീടുകളിൽ ആണ്.. പാപ്പനും മേമ്മക്കും ഒരു മകൾ ആണ് വിവാഹം കഴിഞ്ഞു husnte ഒപ്പം ബോംബയിൽ ആണ് അവർക്കു അവിടെ ആണ് ജോലി.. മാമനും മാമിക്കും ഒരു മകൻ ആണ് അവൻ ബാംഗ്ലൂർ ആണ് വർക്ക്‌ ചെയ്യുന്നത്.. സത്യം പറഞ്ഞാൽ ആ കുരിപ്പാണ് എല്ലാത്തിനും കാരണം..എന്നേക്കാൾ 3 വയസ്സ് കുറവാണ് അവൻ..അവന്റെ കല്യാണം ആയിരുന്നു രണ്ടു മാസം മുൻപ്.. സംഗതി പ്രേമം തന്നെ.. പെൺകുട്ടി അവന്റെ ഒപ്പം വർക്ക്‌ ചെയ്യുന്നത് ആണ്..അതോടു കൂടി സ്വാഭാവികം ആയും എന്റെ കല്യാണ കാര്യം ചൂട് പിടിക്കും അല്ലോ.. അതോണ്ട് തന്നെ കൊണ്ട് പിടിച്ച പെണ്ണ് കാണൽ പരിപാടികൾ ആണിപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് രണ്ടു മാസമായി.

അതിന്റെ ബാക്കി ആണ് ഇപ്പോൾ നടക്കുന്ന ചർച്ച.. _________

ഞാൻ കല്യാണം വേണ്ട എന്നൊന്നും പറഞ്ഞില്ലാലോ?? എനിക്ക് ഇഷ്ട്ടപെട്ട ഒരു പെൺകുട്ടിയെ കണ്ടു കിട്ടണ്ടേ..? എന്റെ മുടിയിഴകൾ തഴുകിയിരുന്ന മേമയുടെ കൈകൾ മാറ്റി ഞാൻ പതിയെ എഴുന്നേറ്റു ഇരുന്നു.. ‘അത് മതിയെടാ നിനക്ക് ഇഷ്ട്ടപ്പെടുന്ന ഒരു പെങ്കൊച്ചിനെ തന്നെ നീ കെട്ടിയാൽ മതി’ മേമ പറഞ്ഞു..അത് തന്നെ ശരി എന്ന് മാമിയുഉം.. അവന്റെ അല്ലെ കല്യാണം അവന്റെ ഇഷ്ട്ടം തന്നെ അല്ലെ വലുതു’

അല്ലേലും മാമിയും മേമയും എനിക്ക് എന്നും സപ്പോർട്ട് ആണ്.. ഏട്ടത്തിയും അങ്ങനെ തന്നെ ആണുട്ടോ.. ഞങ്ങൾ കട്ട ചങ്ക്‌സ് ആണ്.. ഇതിപ്പോ ഞാൻ മനപ്പൂർവം കല്യാണം കാര്യത്തിൽ ഒഴിഞ്ഞു മാറുകയാണ് എന്ന് കരുതി ആണ് പാവം അങ്ങനെ ഒക്കെ ചോദിച്ചതു… ഞാൻ തുടർന്ന്.. ‘ഇതിപ്പോൾ മാസം 2 അല്ലെ ആയിട്ടുള്ളു അന്വേഷണം തുടങ്ങീട്ട്.. ഇവിടെ വര്ഷങ്ങളായി പെണ്ണ് കണ്ടു നടന്നിട്ട് ഒന്നും ശരിയാവാത്ത എത്ര ചെറുപ്പക്കാരുണ്ട്… ” എന്റെ അവസ്ഥ അതൊന്നും അല്ലലോ.. എനിക്ക് ഇഷ്ട്ടപ്പെടുന്ന ഒരു പെൺകുട്ടിയെ തന്നെ ഞാൻ കെട്ടു..അതിപ്പോ ഇനി എത്ര കാത്തിരുന്നാലും വേണ്ടില്ല..”ഞാൻ തീർത്തു പറഞ്ഞു..

അപ്പോഴാണ് ചേട്ടന്റെ ഡയലോഗ് :-”അതെയ് കല്യാണം എന്ന് പറയുന്നതൊക്കെ ഒരു യോഗാ..അതിന്റെ സമയവും സന്ദർഭം ഒക്കെ ഒത്തു വരുമ്പോൾ അത് നടക്കും..അതിനിപ്പോ നമ്മൾ വേവലാതിപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല.. പിന്നെ മനസ്സിനിഷ്ട്ടപ്പെട്ട ഒരു പെണ്ണല്ല നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതല്ലെകിൽ പോലും നമ്മൾക്ക് ചിലപ്പോ അവളെ ഇഷ്ട്ടപെടെണ്ടിവരും ഒന്നിച്ചു ജീവിക്കേണ്ടി വരും.. കുറച്ചു അഡ്ജസ്റ്റ്മെന്റ് ഒക്കെ വേണ്ടി വരും ഒന്നിച്ചു ജീവിക്കുമ്പോൾ..പതിയെ പതിയെ പരസ്പരം സ്നേഹിച്ചും മനസ്സിലാക്കിയും മുന്നോട്ട് പോകും.. അത് തന്നെയല്ലേ ദാമ്പത്യം..അല്ലേലും നമ്മുക്ക് വിധിച്ചതല്ലേ നമുക്ക് കിട്ടൂ..” ഒരു ദീർഘ നിശ്വാസത്തോടെയാണ് ചേട്ടൻ അത് പറഞ്ഞു നിർത്തിയത്

അത്രയും നേരം ഫോണിൽ തോണ്ടികൊണ്ടിരുന്ന ചേട്ടൻ ഒരുപാട് ജീവിതപരിജ്ഞാനമുള്ള ഒരാളെ പോലെ പെട്ടന്നു അങ്ങനെ പറഞ്ഞപ്പോൾ എല്ലാരും ചേട്ടനെ നോക്കി..പക്ഷെ ചേട്ടൻ ‘അവസാനം പറഞ്ഞു നിർത്തിയ വാചകത്തിലെ അപകടം’ എന്റെ പുറകിൽ നിന്ന് കണ്ണുരുട്ടി നോക്കുന്ന ഏട്ടത്തിയെ കണ്ടപ്പോഴാണ് ചേട്ടന് മനസ്സിലായത്… കാരണം അത് പറഞ്ഞപ്പോൾ ഒരു നിരാശയുടെ ധ്വനി ഉണ്ടായിരുന്നോ എന്നൊരു സംശയം.. പാവം വല്ല കാര്യവും ഉണ്ടായിരുന്നോ അതിനു.. ആ ഫോണിൽ തോണ്ടി തന്നെ ഇരുന്ന പോരായിരുന്നോ.
. അപ്പൊ ചേട്ടന് ഇന്ന് ശിവരാത്രി😂😂😂

എല്ലാർക്കും ചേട്ടന്റ ഇന്നത്തെ അവസ്ഥ എന്തായിരിക്കും എന്നോർത്ത് ചിരിയായി..

പിന്നീട് ആരും ഒന്നും പറഞ്ഞില്ല.. ഞാൻ പിന്നെ പതിയെ അവിടെ നിന്നും വലിഞ്ഞു, അല്ലേൽ ശരിയാവില്ല..മുകളിലെ എന്റെ റൂമിലേക്ക്‌ പോയി.. ബെഡിൽ വന്നു കിടന്നു എങ്കിലും നിദ്രദേവി കടാക്ഷിക്കാതിരുന്നതിനാല് ഞാൻ കുറച്ചു കഴിഞ്ഞു എഴുന്നേറ്റു ബാൽകണിയിലോട്ട് പോയി.. ചുമ്മാ പുറത്തേക്ക് നോക്കി നിന്നു..ഇരുട്ട് ഭൂമിയെ വിഴുങ്ങി കഴിഞ്ഞിരിക്കുന്നു.. അങ്ങനെ നിക്കുമ്പോൾ ഇന്ന് പോയി കണ്ട പെൺകുട്ടിയെകുറിച്ചാണ് മനസ്സിൽ ഓർമ വന്നത്…

***** ‘ആതിര’ എന്നായിരുന്നു പേര്. ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു .. വയസ്സ് 20 ആണെന്നാണ് അമ്മ പറഞ്ഞത്…സത്യം പറയാലോ ഒരു കൊച്ചു പെൺകുട്ടിയെ സാരി ഉടുപ്പിച്ചു കൊണ്ട് വന്നു നിർത്തിയ പോലെ ആണ് എനിക്ക് തോന്നിയത്..ഞാനും പെണ്ണും ഒരുമിച്ചു നിൽക്കുമ്പോൾ തന്നെ എന്തോ മഹാ ബോർ ആയിരിക്കും എന്ന് മനസ്സ് പറഞ്ഞു..അല്ല അത് തന്നെ സത്യം.. (ഞാൻ around 6 feet ഉണ്ട്.. സ്വൽപ്പം body ഒക്കെ ഉള്ള കൂട്ടത്തിൽ ആണെ.. ഇരു നിറം ആണ്.. six പാക്ക് ഒന്നുമല്ല എങ്കിലും body അത്യാവശ്യം നന്നായി maintain ചെയ്യുന്നുണ്ട്..ഡെയിലി jogging നു പോകും…ഇടയ്ക്കു ജിമ്മിൽ പോയിരുന്നു എങ്കിലും ഇപ്പൊ ഇല്ല..)

അല്ലേലും ഇത്രയും പ്രായവ്യത്യാസം കെട്ടുന്ന പെണ്ണിന് പാടില്ല എന്ന് എനിക്കും തോന്നി, പഴയ കാലം ഒന്നുമല്ലല്ലോ. എല്ലാരും പറഞ്ഞപ്പോൾ ഒരു ചടങ്ങ്നെ എന്ന പോലെ ഞാൻ പെൺകുട്ടിയോട് തനിച്ചു സംസാരിച്ചു എന്നു മാത്രം..എന്തോ സംസാരത്തിൽ നിന്നും അവൾക്ക് എന്നെ ഇഷ്ട്ടപെട്ടു എന്ന് തോന്നി..ഉറപ്പൊന്നും പറയാൻ പറ്റില്ല പെണ്ണിന്റെ മനസ്സ് ആണ്,, നമ്മൾ എത്ര തല കുത്തി മറിഞ്ഞാലും അത് വായിച്ചേടുക്കാൻ പാട് ആണ്.. അതാണ് പെണ്ണ്.. (“അല്ലേലും പെണ്ണിന്റെ മനസ്സ് നേടുന്നവനാണ് യഥാർത്ഥ ആണ്” എന്നാണല്ലോ പറയാറ്…അത് ശരിയാണ് എന്ന് എനിക്കും തോന്നിയിട്ടുണ്ട്..പെണ്ണിന്റെ ഉടൽ മാത്രം മോഹിക്കുന്നവന്റെ വികാരം കാമം മാത്രം ആണെന്ന്തു സത്യം അല്ലെ.. അവളുടെ മനസ്സ് നേടുന്നവനു മാത്രമേ അവളെ ബഹുമാനിക്കാനും സ്നേഹിക്കാനും കഴിയൂ..തിരിച്ചു അവൾക്കും..)

എന്റെ മുഖഭാവം കണ്ടപ്പോഴേ എനിക്ക് പെണ്ണിനെ ബോധിചില്ല എന്ന് ഏട്ടത്തിക്കു മനസ്സിലായി… മടങ്ങിപ്പോരുമ്പോൾ വണ്ടിയിൽ വച്ചു തന്നെ ഞാൻ പറഞ്ഞു.. പ്രായവ്യത്യാസം കൂടുതൽ ആണെന്നും എനിക്ക് ഈ കുട്ടിയെ വേണ്ട എന്നും… ******

അങ്ങനെ അതൊക്ക ആലോചിച്ചു നിൽക്കുമ്പോൾ ആണ് പുറകിൽ ഒരു കാൽപ്പെരുമാറ്റം കേട്ട് നോക്കിയത്.
.

ഏട്ടത്തി ആണ്..എന്നെ തന്നെ നോക്കി കൊണ്ട് നിൽക്കുന്നു.. ‘എന്തെ’ എന്ന ഭാവത്തിൽ ഞാൻ നിന്നു..

“ആരെ ആലോചിച്ചു നിക്കുവാടാ ചെക്കാ നീ” ഏട്ടത്തി ഉടക്കിൽ തന്നെ ആണ് ‘ആരുമില്ലേ ഞാൻ ചുമ്മാ നിന്നതാണ്..’

‘ഹ്മ്മ്’ ഒന്ന് മൂളിക്കൊണ്ട് ഏട്ടത്തി എന്റെ അടുത്ത് വന്നു.. “ഒരു കാര്യം ചോദിച്ചാൽ നീ എന്നോട് സത്യം പറയുമോ” എന്താ ഏട്ടത്തി??

‘നിനക്ക് ഇനി വല്ല പ്രേമംവും ഉണ്ടോടാ മോനെ..ഉണ്ടെങ്കിൽ പറയടാ..ഞാൻ സംസാരിക്കാം എല്ലാരോടും.

(ഞാൻ ഒന്ന് ദയനീയമായി ഒന്ന് ഏട്ടത്തിയെ നോക്കി.. എന്റെ നോട്ടം കണ്ടിട്ടാണ് എന്നു തോന്നുന്നു ‘ചോദിക്കേണ്ടി ഇരുന്നില്ല’ എന്ന് തോന്നിക്കാണും പുള്ളിക്കാരിക്ക്.. )

‘പ്രേമം എന്ന ഒരു സംഭവം എന്റെ ലൈഫിഇൽ ഉണ്ടായിട്ടില്ല എന്ന് ഏട്ടത്തിക്കറിയില്ലേ.. ‘ ഞാൻ പറഞ്ഞു…..

{പഠിക്കുന്ന കാലത്ത് ഒന്ന് രണ്ടു പെൺകുട്ടികളോട് ഒരു crush തോന്നിയിരുന്നു എങ്കിലും അതൊരിക്കലും ഒരു പ്രേമം ആയിട്ടോന്നും വളർന്നില്ലായിരുന്നു.. മനസ്സിൽ തോന്നിയ ഇഷ്ട്ടം അത് അവരോടു തുറന്ന് പറയാനും എനിക്ക് കഴിഞ്ഞിട്ടില്ല.. മറ്റൊന്നും കൊണ്ടല്ല അവൻ തന്നെ

‘അപകർക്ഷതാ ബോധം’

എന്നെയൊക്കെ അവൾക്ക് ഇഷ്ടം ആകുമോ?? അവൾക്ക് ഇനി വേറെ വല്ല പ്രേമം ഉണ്ടാകുമോ?? എന്ന ശരാശരി ബോയ്സ്ന്റെ ചിന്തകൾ തന്നെ ആയിരുന്നു എന്നെ അന്നൊക്കെ വേട്ടയാടിയിരുന്നത്..അത് കൊണ്ട് തന്നെ എന്റെ ആ ഇഷ്ട്ടങ്ങൾ ഞാൻ മനസ്സിൽ തന്നെ കുഴിച്ചുമൂടി…കൂട്ടുകാർ പലരും പ്രേമിച്ചു നടക്കുമ്പോൾ ഞാൻ അവർക്ക് ഇടയിൽ കട്ട പോസ്റ്റ്‌ ആകാറുണ്ട്.. അപ്പോൾ എനിക്കും തോന്നിയിരുന്നു പ്രണയിക്കാനും തന്റെ പാതി ആക്കാനും ഒരുത്തിയെ ദൈവം കാണിച്ചു തന്നിരുന്നെങ്കിൽ എന്ന്..മൂപ്പര് കാണിച്ചു തരാണ്ട് ഒന്നും അല്ല,, എന്നെ കൊണ്ട് കൊള്ളാഞ്ഞിട്ടാ 😂😂😁

അല്ലേലും പെണ്ണും പ്രേമവും ഒക്കെ മുഖത്ത് നോക്കി സംസാരിക്കാൻ ധൈര്യം ഉള്ളവന്മാർക്ക് പറഞ്ഞിട്ടുള്ളതാ..അല്ലെ..??

പിന്നെ ഞാൻ സ്വയം ആശ്വസിക്കും എന്തായാലും “പ്രേമിച്ചു കെട്ടാൻ എന്നെ കൊണ്ട് പറ്റത്തില്ല..അപ്പൊ പിന്നെ കെട്ടുന്ന പെണ്ണിനെ തന്നെ അങ്ങ് പ്രേമിച്ചേക്കാം.. അല്ലേലും യഥാർത്ഥ പ്രണയം തുടങ്ങുന്നതു കല്യാണത്തിന് ശേഷം അല്ലെ.. മനസ്സും ശരീരവും എന്തിനു സ്വന്തം ജീവിതം തന്നെ നമുക്ക് പകുത്തു നല്കുന്ന സുഖങ്ങളും ദുഖങ്ങളും മാത്രമല്ല നമ്മുടെ വീഴ്ചയിലും സങ്കടങ്ങളിലും താങ്ങും തണലും ആകുന്ന നമ്മുടെ കുഞ്ഞുങ്ങളെ ഉദരത്തിൽ ഒൻപതു മാസം കൊണ്ട് നടന്നു ജീവൻ പോകുന്ന വേദന പോലും സഹിച്ചു അവർക്കു ജന്മം നൽകി നെഞ്ചിലെ ചൂരും നീരും നൽകി അവരെ വളർത്തുന്ന നമ്മടെ ജീവന്റെ പാതിയായവൾ.
. അവൾ തന്നെയല്ലേ നമ്മുടെ പ്രണയത്തിന്റെ യഥാർത്ഥ അവകാശി.. “” അതെ എന്റെ പ്രണയം ഞാൻ അവൾക്കു വേണ്ടി കാത്തു വച്ചിരിക്കുവാന്.. എവിടെയോ ഇപ്പോഴും എന്റെ കണ്ണിൽ നിന്നും മറഞ്ഞിരിക്കുന്ന എന്റെ പെണ്ണിന് വേണ്ടി.. അധികം വൈകാതെ തന്നെ അവളെ ഈശ്വരൻ എന്റെ കണ്മുന്നിൽ കൊണ്ട് നിർത്തും.. ആ ഒരു സുദിനത്തിനായാണ് ഞാൻ എന്റെ മനസ്സിനെ പാകപ്പെടുത്തി കാത്തിരിക്കുന്നത്.. }

‘നീ എന്താ ആലോചിക്കുന്നേ’ ഏട്ടത്തിയുടെ ശബ്ദം ആണ്

‘ഒന്നുമില്ല ഏട്ടത്തി.. അങ്ങനെ ഒരു ഇഷ്ട്ടം ഒന്നും എനിക്കില്ല.. ഇന്ടെൽ ഞാൻ നിങ്ങളോട് പറയില്ലായിരുന്നോ..ഏട്ടത്തിയോടെങ്കിലും ഞാൻ പറഞ്ഞേനെ.. എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്നതല്ലേ ഏട്ടത്തിക്ക് ‘

ഏട്ടത്തി ഒന്ന് പുഞ്ചിരിച്ചു

വിളിക്കുന്നഇന് മുൻപേ എന്നെ അങ്ങനെ വിളിച്ചത് നീയാണ്..

‘ഏട്ടത്തിയമ്മേ..❤️’ എന്ന്…

(“ഒരു പെണ്ണിന് എപ്പോഴും തന്റെ അനിയൻ അവൾക്കു ഒരു മകൻ കൂടിയാണ്.. അവളിലെ മാതൃത്വം ആദ്യം അനുഭവിക്കുന്നതും അവൻ ആയിരിക്ക്കും.. സ്വന്തം ചോര അല്ലെങ്കിലും ഏട്ടത്തിയുമായി ഞാൻ സ്വന്തം ചേച്ചിയോടെന്ന പോലെ അറ്റാച്ഡ് ആണ് അല്ല സ്ഥാനം കൊണ്ടും സ്നേഹം കൊണ്ടും എനിക്ക് എന്റെ അമ്മയെ പോലെ തന്നെ ആണ് അവർ…)

ഏട്ടത്തി തുടർന്നു:- ‘എനിക്ക് മനസിലാകും നിന്റെ മനസ്സ് ….’ ‘ഇതിപ്പോ എന്തോ എനിക്കങ്ങനെ തോന്നാൻ എന്നറിയില്ല.. എല്ലാ ആലോചനയും നീ ഇങ്ങനെ ഒഴിവാക്കുന്നത് കണ്ടു നിന്റെ ഏട്ടൻ ഒരു സംശയം പറഞ്ഞു എന്നോട്..പക്ഷെ എനിക്ക് ഉറപ്പായിരുന്നു അങ്ങനെ ഒന്നും ഇല്ല എന്ന്.. ഞാൻ അത് ഏട്ടനോട് പറയുകയും ചെയ്തു..

പിന്നെ ആലോചിച്ചപ്പോൾ എനിക്ക്ഉം തോന്നി ഇനി അങ്ങനെ എന്തേലും ഒരു ഇഷ്ട്ടം എപ്പോഴെങ്കിലും എന്റെ കുട്ടിയുടെ മനസ്സിൽ കേറിക്കൂടിയിട്ടുണ്ടെകിലോ എന്ന്.. അതാ ഞാൻ നീ ഉറങ്ങി ഇട്ടില്ലെങ്കിൽ ഇപ്പൊ തന്നെ ചോദിച്ചേക്കാം എന്ന് കരുതി ഞാൻ വന്നേ..’

“എനിക്കറിയാം ഏട്ടത്തി.. ഏട്ടത്തി അങ്ങനെ ചോദിച്ചതിൽ ഒരു തെറ്റും ഇല്ല.. എന്നോട് എന്ത് വേണേലും ചോദിക്കാനും പറയാനും ഉള്ള അധികാരം ഏട്ടത്തിക്ക് ഉണ്ടല്ലോ..”

ഏട്ടത്തിയുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി ആയിരുന്നു ആപ്പോൾ.. “എന്നാൽ എന്റെ മോൻ ഇപ്പൊ പോയി കിടന്നുറങ്ങാൻ നോക്കു.. സമയം ഒരുപാട് ആയി.. ഗുഡ് നൈറ്റ്‌ ” അത് പറഞ്ഞു എന്റെ കവിളിൽ പിടിച്ചു ഒന്ന് ആട്ടിയിട്ട് ഏട്ടത്തി പോയി..

കുറച്ചു നേരം കൂടി ഞാൻ അവിടെ അങ്ങനെ നിന്നതിനു ശേഷം ആണ് ഞാൻ റൂമിലേക്ക്‌ പോയത്.. ബെഡിൽ കയറികിടന്നു..ഉറക്കം വന്നിലെങ്കിലും ഞാൻ കണ്ണുകൾ അടച്ചു കിടന്നു..ഇടയ്ക്കു എപ്പോഴോ ഞാൻ ഉറങ്ങി പോയി…..എന്നാൽ നിദ്രദേവി വന്നത് ഞാൻ കാത്തിരിക്കുന്ന എന്റെ സ്വപ്നസുന്ദരിയുടെ അടുത്തേക്ക് എന്നെ കൂട്ടികൊണ്ട് പോകാൻ ആണ് എന്ന് ഞാൻ അറിഞ്ഞില്ല…

****************

“”കാടിന്റെ ഉൾവശം,, മഴ പെയ്തു തോർന്നിരിക്കുന്നു. ഇലകളിലെല്ലാം മഴത്തുള്ളികൾ പറ്റിച്ചേർന്നു കിടപ്പുണ്ട്. നിലക്കാത്ത കിളിയൊച്ചകൾ..

നനഞ്ഞു കുതിർന്ന മണ്ണിൽ ചവിട്ടി ഞാൻ നടന്നു.. കാർമേഘങ്ങൾ വിട്ടൊഴിഞ്ഞ മാനത്തു നിന്ന് വെളിച്ചo മരചില്കൾക്ക് ഇടയിലൂടെ പതിയെ മണ്ണിൽ പതിച്ചു കൊണ്ടിരിക്കുന്നു.. വെളിച്ചം വീഴുന്ന വഴികളിലൂടെ ഞാൻ നടത്തം തുടർന്നു.. ലക്ഷ്യം അന്യംആയ ഒരു യാത്ര പോലെ അനുഭവപ്പെട്ടു എനിക്ക്…

പെട്ടന്നുള്ള കൊലുസ്ന്റെ കൊഞ്ചൽ ആണ് എന്റെ ശ്രദ്ധയെ തൊട്ട് ഉണർത്തിയത്…ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഞാൻ നോക്കി.. ആരോ നടന്നകലുന്നത് പോലെ.. ഒരു സ്ത്രീരൂപം പോലെ തോന്നുന്നു അതു … പക്ഷെ എന്റെ കാഴ്ച അവ്യക്തമാണ്…ആ രൂപം ഒരുപാട് അകലെ ഒന്നുമല്ല.. എന്നിട്ട് എന്തെ എനിക്ക് അവരെ കാണാൻ സാധിക്കുന്നില്ല..?? മിഴികളിൽ ഒരു മൂടൽ പോലെ എന്തോ അനുഭവപ്പെടുന്നു.. എത്ര ശ്രമിച്ചിട്ടും ദൃശ്യം വ്യക്തമല്ല..

പെട്ടെന്ന് മിഴികളിലേക്ക് ഒരു വെളിച്ചം വന്നു തട്ടിയപോലെ..ആ രൂപം എനിക്കിപ്പോൾ കാണാം…അതെ അതൊരു സ്ത്രീ തന്നെയാണ്..

അവളുടെ വേഷം ചുവപ്പ്…❤️

അതെ ചെമ്പട്ടണിഞ്ഞ ദേഹം… കാർകൂന്തൽ അലസമായി അഴിച്ചിട്ടിരിക്കുന്നു..

അവൾ പിന്തിരിഞ്ഞു നടക്കുവാണ്.. പതിയെ ആണ് അവൾ നടക്കുന്നതെങ്കിലും എന്നിൽ നിന്നും പെട്ടന്ന് അകന്നു പോകുന്നു.. അവളുടെ പാദങ്ങൾക്ക് അസുരവേഗം പൂണ്ട പോലെ… ഞാൻ ആ രൂപത്തെ പിന്തുടർന്നു.. മുഖം ഒന്ന് കാണാൻ ഞാൻ വെമ്പി…എത്ര ശ്രമിച്ചിട്ടും എനിക്ക് വേഗം നടക്കാൻ ആകുന്നില്ല..ഞങ്ങൾക്കിടയിലെ ദൂരം കൂടി വരുന്നതായി എനിക്ക് അനുഭവപ്പെട്ടു…

ഞാൻ വേഗത്തിൽ നടക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും കഴിയുന്നില്ല എനിക്ക്.. കാലുകൾ തളർന്നു പോകുന്ന പോലെ… ഞാൻ മുന്നോട്ട് തന്നെ നീങ്ങി കൊണ്ടിരുന്നു അവളിലെക്കെത്താൻ ഞാൻ അത്രയും കൊതിക്കുന്നു…

ഒരു നിമിഷം അവൾ അവിടെ നിന്നു.. ഞാൻ പിന്തുടരുന്നത് അവൾ അറിഞ്ഞുവോ…അറിയില്ല…എന്തായാലും എനിക്കവളെ കണ്ടേ തീരു…എന്റെ നടത്തത്തിന്റെ വേഗത കൂടുന്നതു ഞാൻ അറിഞ്ഞു.. അവൾ അവിടെ തന്നെ നിൽക്കുവാണ്.. എനിക്ക് വേണ്ടിയാണോ അവൾ..?? അറിയില്ല.. ഞാൻ പിന്നെയും നടത്തത്തിന്റെ വേഗത കൂട്ടി.. ഞാൻ അവളുടെ തൊട്ട് പുറകിൽ എത്തിയ ആ നിമിഷം എന്റെ ശ്വാസമിടിപ്പു വല്ലാതെ ക്രമാതീതമായി… ചെമ്പട്ടിൽ അണിഞ്ഞ ആ രൂപം ഒരു ശില കണക്കെ നില കൊള്ളുന്നതായി തോന്നി എനിക്ക്… എന്റെ കണ്ണുകൾ അവളുടെ പിന്നഴകിൽ പതിഞ്ഞു..മരചില്ലകളിൽ നിന്നും ഇറ്റു വീഴുന്ന മഴത്തുള്ളികൾ നനച്ച,,, നിതംബം തൊട്ട്മാറെ ഉള്ള അവളുടെ കാർകൂന്തലിൽ നിന്നും വമിക്കുന്ന മാസ്മരികഗന്ധം എന്റെ തലചോറിലെ ഞരമ്പ്കളെ പോലും തളർത്തുന്നതായിരുന്നു… പൊടുന്നനെ വെളിച്ചം മറയുന്നതായി തോന്നി.. ചുറ്റും അന്ധകാരത്തിന്റെ ലാഞ്ചന..

“അതേയ് നിങ്ങൾ ആരാ…” എന്റെ ചോദ്യം അവൾ കേട്ടുവോ.. ഉണ്ടെങ്കിൽ എന്താ അവൾ തിരിഞ്ഞു നോക്കാതതു.. എന്റെ സംശയത്തിനെ അപ്രത്യക്ഷമാക്കി തൊട്ടടുത്ത നിമിഷം അവൾ എനിക്ക് നേരെ തിരിഞ്ഞു..

‘അരുണശോഭയാർന്ന ആ മുഖം എന്റെ മുന്നിൽ അനാവൃതമായി.. കരിമഷി എഴുതിയ ആ നീർമിഴികൾ..,കുഞ്ഞു മൂക്കുത്തി അണിഞ്ഞ നാസിക.,, ചുവന്ന വട്ടപ്പൊട്ട് ചാലിച്ച ആ നെറ്റിത്തടം..വിരിയാൻ വെമ്പി നിൽക്കുന്ന പൂമൊട്ടുകൾ പോലുള്ള അധരങ്ങൾ…അങ്ങനെ എല്ലാം… അവളുടെ ആ നോട്ടം എന്റെ നെഞ്ചിലോട്ട് ആണ് തുളച്ചു കയറിയത്… പെട്ടെന്ന് നെഞ്ചിൽ ഒരു വേദന പോലെ എന്തോ.. വേദനയിൽ കൂമ്പി അടഞ്ഞ കണ്ണുകൾ ഞാൻ പെട്ടന്ന് തുറന്നു…

“ദേ ഇരിക്കുന്നു കിന്നരിപ്പല്ലുകൾ പുഞ്ചിരിച്ചു ഞങ്ങളുടെ ദേവൂട്ടി.. “” ഞാൻ വിളിച്ചിട്ടും എണീക്കാതതു കൊണ്ട് അവളുടെ കുഞ്ഞി കൈകൾ കൊണ്ട് എന്റെ നെഞ്ചിനിട്ടു തല്ലുകയാണ് ചുന്ദരിക്കുട്ടി…

‘ഈശ്വരാ അപ്പൊ സ്വപ്നം ആയിരുന്നോ എല്ലാം.. ആ പെൺകുട്ടി.. അവൾ ആരായിരുന്നു..?? സൂര്യശോഭയാർന്ന അവളുടെ ആ ആമ്പൽ പൂമുഖം മനസ്സിൽ ഇപ്പോഴും ഉണ്ട്… ” ചെ… എല്ലാം പോയി.. അത് പോലെ ഒരുത്തി ആണ് ഞാൻ പെണ്ണ് കണ്ടിരുന്നേൽ ഞാൻ അപ്പൊ കെട്ടിയെനെ..

“അതിന് അത് പോലെ സുന്ദരിയായ ഒരു പെണ്ണിന് നിന്നെ ഇഷ്ട്ടപെടുമോ..??? “”

മറ്റവൻ ആണ് അത് പറഞ്ഞത് “എന്റെ മനസ്സ്😂😂” കാലമാടൻ രാവിലെ തന്നെ എത്തിയിട്ടുണ്ട് മനുഷ്യനെ തളർത്താന്…

ഞാൻ ദേവൂട്ടിയെ നെഞ്ചിൽ നിന്നും എഴുന്നേൽപ്പിച്ചു അവളുടെ കവിളിൽ ചുംബിച്ചു… ‘ദേവൂട്ടി ഇന്ന് നേരത്തെ എണീറ്റല്ലോ…’

“ഹ്മ്മ് അച്ഛമ്മ വിളിച്ചിന്ടു. ബായോ””

ദേവൂട്ടി പൊക്കോ ചെറിയഛനെ ഇപ്പൊ വരാട്ടോ…

ദേവൂട്ടി എനിക്ക് ടാറ്റായും തന്നു താഴോട്ട് ഓടിപ്പോയി…

ഞാനാണേൽ പാതി വെന്ത ആ സ്വപ്നംത്തിന്റെ ഹാങ്ങ്‌ഓവറിലും അങ്ങനെ കുറച്ചു നേരം കൂടി ബെഡിൽ തന്നെ ഇരുന്നു.. എന്നാലും ആരായിരിക്കും അവൾ..

“ഈശ്വരാ എനിക്കാ പെണ്ണിനെ ഒന്ന് നേരിട്ട് കാണിച്ചു തരണേ.. നീ ആയിട്ട് കാണിച്ചു തന്ന സ്വപ്നം അല്ലെ.. നീ കാണിച്ചു തന്നെ പറ്റു ‘”

ക്ലോക്ക്ഇൽ നോക്കിയപ്പോൾ സമയം 7.30 ആയിരിക്കുന്നു.. ഓഫീസിൽ പോകേണ്ടത് കൊണ്ട് ഞാൻ വേഗം എഴുന്നേറ്റു.. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും നിർണ്ണായകമായ രാത്രി സമ്മാനിക്കാൻ പോകുന്ന ദിവസത്തിലേക്കാണ് ഞാൻ കാലെടുത്തു വക്കുന്നതെന്ന് അറിയാതെ….😇😇

********** (നിങ്ങളുടെ സപ്പോർട്ട് ഉണ്ടേൽ മാത്രമേ തുടരൂ..ഇഷ്ട്ടപെട്ടു എങ്കിൽ ഹൃദയം❤️തരണം.. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും.. ..തുടക്കകാരന്റെ തെറ്റ്കുറ്റങ്ങൾ കണ്ടാൽ ക്ഷമിക്കണം.. നിർദ്ദേശങ്ങൾ അറിയിക്കണം… 🙏🙏)

സ്നേഹപൂർവ്വം:- രാജാ..

Comments:

No comments!

Please sign up or log in to post a comment!