യോദ്ധാവ്
ലിഫ്റ്റിന്റെ ബട്ടൺ ഞെക്കി കഴിഞ്ഞപ്പോൾ ആണ് Lift Under Maintenance എന്ന ബോർഡ് മീര കണ്ടത്.
നാശം ഇത് പിന്നെയും കേടായോ ?അസോസിയേഷൻ ഭാരവാഹികൾക്ക് പുട്ട് അടിക്കാൻ ഉള്ള വക ആയിട്ടുണ്ട്.
ഇനി ഈ സ്റ്റെയർകേസ് കയറണം അല്ലോ ?
അപ്പോൾ ആണ് പതിവ് ജോഗിങ് കഴിഞ്ഞ് വരുന്ന ഡേവിഡിനെ മീര കാണുന്നത്.
ആരെയും മയക്കുന്ന പുഞ്ചിരി തൂക്കി നടന്ന് വരുകയാണവൻ.
മീരയുടെ ഓർമ്മകൾ പുറകോട്ട് പോയി.
അന്നാണ് അവനെ ഞാൻ ആദ്യം ആയി കാണുന്നത്.
ഇന്നും ജോലിക്ക് ലേറ്റ് ആയി. ഇനി ആ ഡോക്ടറുടെ വായിൽ ഇരിക്കുന്നത് മുഴുവനും കേൾക്കണം.
മീര ഓരോന്ന് ആലോചിച്ചു ധൃതിയിൽ സ്റ്റെപ് ഇറങ്ങി.
പെട്ടെന്ന് ആണ് കൈയിൽ ഒരു വലിയ ബോക്സും പിടിച്ച് ഒരു യുവാവ് വരുന്നത്.
വേഗത്തിൽ ഓടി കൊണ്ടിരിക്കുന്ന ശരീരത്തെ മനസ്സിന് പിടിച്ചു നിർത്താൻ ആയില്ല.
ഞങ്ങൾ രണ്ടു പേരും കൂട്ടി ഇടിച്ചു. അയാളുടെ ബോക്സിഉള്ള ബുക്ക് താഴെ വീണു.
“സോറി ഞാൻ ധൃതിയിൽ വന്നപ്പോ കണ്ടില്ല”
താഴെ വീണ ബുക്ക് എടുത്ത് അയാൾക്ക് നേരെ നീട്ടി .
അയാളുടെ മുഖം വ്യക്തമായി അപ്പോൾ ആണ് കാണുന്നത്.
എന്റെ ശ്രദ്ധ പതിഞ്ഞത് അയാളുടെ കരിനീല കണ്ണിലാണ്. അതിന് ഒരു വല്ലാത്ത കാന്തികത ഉണ്ട്.
“അത് ഒന്നും കുഴപ്പമില്ല” അയാൾ മാന്യമായി പറഞ്ഞു.
“ഹായ് ഞാൻ മീര” അയാൾക്ക് നേരെ ഞാൻ കൈ നീട്ടി.
“I am ഡേവിഡ് , ഡേവിഡ് കുരിയൻ ”
“ഡേവിഡിനെ ഇതിന് മുൻപ് ഇവിടെ കണ്ടിട്ടില്ലാലോ ?”
” ഞാൻ 403 ലെ പുതിയ താമസക്കാരനാ ”
“ഞാൻ 402 ലാ താമസിക്കുന്നത് ”
“അപ്പോൾ നമ്മൾ അയൽക്കാരാണ് ”
” അതെ. ഡേവിഡ് എന്ത് ചെയ്യുന്നു ”
” ഞാൻ ഇൻഫോ സൊല്യൂഷനിലാണ് വർക്ക് ചെയുന്നത്. താനോ ”
“ഞാൻ ഇവിടെ ലൈഫ് കെയർ ഹോസ്പിറ്റലിൽ നേഴ്സ് ആണ്”
” ഡേവിഡ് ഞാൻ ഒരുപാടു വൈകി നമുക്ക് വൈകീട്ട് വിശദമായി പരിചയപ്പെടാം ”
“ഒക്കെ നമുക്ക് വൈകീട്ട് കാണാം . Have a nice day”
അവന്റെ സംസാര ശൈലിയും പെരുമാറ്റവും ഞങ്ങൾക്കിടയിൽ പെട്ടെന്ന് സൗഹൃദം ഉണ്ടാക്കി.
“ഇവിടെ നിന്ന് ദിവാ സ്വപ്നം കണ്ണുകയാണോ എയ്ഞ്ചൽ”
പെട്ടെന്നുള്ള ശബ്‌ദം കേട്ട് ഞെട്ടിയ ഞാൻ കാണുന്നത് എന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന ഡേവിഡിനെ ആണ്.
“ഏയ് ഞാൻ നിന്നെ കണ്ട് നിന്നതാണ് ”
ഞങ്ങൾ പരിചയപ്പെട്ട അന്ന് തുടങ്ങിയതാ അവന്റെ എയ്ഞ്ചൽ വിളി.
അതിന്റെ കാരണം ചോദിച്ചപ്പോ നിങ്ങൾ നേഴ്സ്മാർ ഒക്കെ ഭൂമിയിലെ മാലാഖമ്മാർ അല്ലെ എന്ന മറുപടി ആണ് അവൻ തന്നത്.
“ലിഫ്റ്റ് വീണ്ടും പണി മുടക്കി അല്ലെ ? ”
” അത് ഒരു പുതിയ കാര്യം അല്ലാലോ എല്ലാ മാസവും ഉള്ളത് അല്ലെ. ”
” അസോസിയേഷകാർക്ക് നല്ല ആരെങ്കിലും വിളിച്ച് ഇത് ശരിയാക്കിയാൽ എന്താ ”
“അങ്ങനെ ശരിയാക്കിയാൽ അവർ എങ്ങനെ മാസാ മാസം കമ്മീഷൻ അടിക്കും. ”
“അതും ശരിയാ ”
“ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു. ”
“ഇന്നലെ നൈറ്റ് ഷിഫ്റ്റ് ആയിരുന്നല്ലേ ”
“ഹാ ”
“എനിക്ക് ഒട്ടും ഇഷ്ടം ഇല്ലാത്ത പരിപാടിയ നൈറ്റ് ഷിഫ്റ്റ്. രാത്രി മൊത്തം പണി എടുക്കുക അതിന്റെ ഷീണം മാറാൻ പകൽ മുഴുവനും ഉറങ്ങുക ”
“എനിക്കും നൈറ്റ് ഷിഫ്റ്റിൽ താല്പര്യമില്ല എന്ത് ചെയ്യാൻ ഇത് ഒക്കെ ഞങ്ങളുടെ ജോലി പറഞ്ഞിട്ടുള്ളത് ആണ് ”
ഓരോന്ന് സംസാരിച്ചു ഞങ്ങൾ അവരവരുടെ ഫ്ലാറ്റിൽ കയറി.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
മ്യൂസിക് പ്ലെയറിലെ പാട്ടിനൊത്ത് മൂളി ഡേവിഡ് അയൺ ചെയ്ത ഷർട്ടും പാന്റും അണിഞ്ഞു.
“കൊള്ളാം ”
കണ്ണാടിയിൽ നോക്കി ഡേവിഡ് സ്വയം വിലയിരുത്തി.
പെട്ടന്നവന്റെ മുഖത്തെ ചിരി മാഞ്ഞ്
വിഷാദം കടന്നു വന്നു.
അവൻ കണ്ണാടിയിൽ തന്നെ നോക്കി നിന്നു അവന്റെ ഓർമ്മകൾ പുറകിലേക്കും.
എന്റെ ജീവിതത്തിൽ സംഭവിച്ചതിന് ഒന്നും കാരണം ഞാൻ അല്ല വിധി ആണ്. വിധിയെ തടുക്കാൻ ആരെകൊണ്ടും കഴിയില്ല.
സംഭവിക്കാൻ ഉള്ളത് എന്നായാലും സംഭവിക്കും തനിക്കതിൽ ഒരു പങ്കും ഇല്ല.
ജീവിതത്തിൽ നമ്മൾ സ്നേഹിക്കുന്നവരും
നമ്മളെ സ്നേഹിക്കുന്നവരും ചിലപ്പോൾ ഒരു നിമിഷം കൊണ്ട് ഇല്ലാതാകും but life must go on.
Because this is not the end.
മനസ്സിനെ പറഞ്ഞത് പഠിപ്പിച് മുഖത്ത് പഴയ ചിരി തിരിച്ചു കൊണ്ടു വന്ന് ഡേവിഡ് ഓഫീസിലേക്ക് പുറപ്പെട്ടു.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ഡേവിഡ് തന്റെ കാർ സ്റ്റാർട്ട് ചെയ്ത് മ്യൂസിക് പ്ലയെർ ഓൺ ആക്കി വോളിയം കൂട്ടി . ദാസേട്ടന്റെ വിന്റജ് സോങ്‌സ് കാറിൽ മുഴങ്ങി.
സ്കൂൾ ബസും കാത്ത് കളിച്ചു ചിരിച്ചു നിൽക്കുന്ന കുട്ടികളും
ലാഫിങ് എക്സിർസൈസ് ചെയുന്നു ആന്റിമാരും
ടോമിയെ കൊണ്ട് വോക്കിങ്ങിനു പോകുന്ന രവി അങ്കിളും
പച്ചക്കറി വണ്ടിയും തള്ളി വരുന്ന ബംഗാളി പയ്യനും ഇപ്പോൾ സ്ഥിര കാഴ്ചക്കളായി മാറി.
ഒരു വർഷം മുൻപ് ഈ നഗരത്തിൽ വരുമ്പോൾ ഞാൻ ഒരു അപരിചിതർ
ആയിരുന്നു.
A complete stranger… !
എന്നാൽ ഇന്ന് ഈ നഗരത്തിന്റെ മുക്കും മൂലയും എനിക്ക് ഇപ്പോൾ മനപ്പാഠം ആണ്.
ഈ നഗരത്തിന്റെ നാഗരികതയും സംസ്കാരവും ഞാൻ ഇന്ന് ഏറെ ഇഷ്ടപ്പെടുന്നു.
ബാംഗ്ലൂർ……..
ഇന്ത്യയുടെ സിലക്കൺ വാലി.
സിറ്റി ഓഫ് ഗാർഡൻസ് , സിറ്റി ഓഫ് ലേക്‌സ് എന്നുമൊക്കെ ഈ നഗരം അറിയപ്പെടുന്നു.
IT കമ്പനികൾ ഇവിടെ കൊടികുത്തി വാഴുന്നു.
ഏത് ഒരു സാധരണകാരനും ജീവിക്കാൻ പറ്റുന്ന സിറ്റി.
ഇവിടെ പണം സമ്പാദിക്കുന്നത് എളുപ്പമാണ് ചിലവഴിക്കുന്നതിന്ന് അതിനേക്കാൾ എളുപ്പവും.
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഓരോ ദിവസവും ഇവിടെ ജോലി അനേഷിച്ചു വരുന്നവർ നൂറോള്ളം ആണ്.
ജീവിതത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്നവർ….. !
ബാംഗ്ലൂരിന്റെ അയഥാർത്ഥ ഭംഗി രാത്രിയിൽ ആണ്.
സിറ്റി ഓഫ് നൈറ്റ് എന്ന് ഈ നഗരത്തെ വിശഷിപ്പിക്കാൻ ആണ് എനിക്ക് ഇഷ്ടം.
പാർക്കിങ്ങിൽ വണ്ടി പാർക്ക് ചെയ്ത ഞാൻ ഓഫീസിലേക്ക് കയറി.
ഐഡി കാർഡ് ചോപ്പ് ചെയ്ത് ഞാൻ അകത്തു കയറി.
ഓഫീസ് ടൈം ആകുന്നോള്ളൂ. ഞാൻ ടേബിളിൽ ബാഗ് വച്ച് പുറത്തേക്ക് നീങ്ങി.
പുറത്തിറങ്ങി ഒരു സിഗരറ്റ് പോക്കറ്റിൽ നിന്നും എടുത്ത് കത്തിച്ചു.
ചുണ്ടിൽ സിഗരറ്റ് എരിയുന്നത്തിന് ഒപ്പം നെഞ്ചിലെ കനലും ഏരിയാൻ തുടങ്ങി.
കണ്ണുകൾ കാഴ്ചയുടെ അങ്ങേയറ്റം തേടാൻ ആരംഭിച്ചു മനസ്സ് ഓർമകളുടെയും.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദൈവമേ സമയം ഇത്രയും ആയോ ?
ഇന്ന് എന്തായാലും ഓഫീസിൽ എത്താൻ വൈക്കും.
ആദ്യ ദിവസം തന്നെ വൈകി ചെന്നാൽ അവർ ഓക്കേ എന്ത് കരുതും.
അന്ന ഓരോന്ന് ആലോചിച്ചു ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ തുടങ്ങി ഒപ്പം യൂബർ ബുക്ക് ചെയ്തു.
“കുഴപ്പമില്ല കാണാൻ ഒരു സുന്ദരി തന്നെ ” അന്ന കണ്ണാടിയിൽ നോക്കി പറഞ്ഞു.
അഞ്ചു മിനിട്ടിന് ഉള്ളിൽ ടാക്സി വന്നു അവൾ അതിൽ കയറി ഓഫീസിലേക്ക് പുറപ്പെട്ടു.
അവൾ വിൻഡോയിലൂടെ പുറത്തേക്ക് കണ്ണും നട്ടിരുന്നു.
വഴി അരികിലെ ഓരോ കാഴ്ചകളും അവൾ ഒരു കൊച്ചു കുട്ടിയെ പോലെ വീക്ഷിച്ചു കൊണ്ടിരിക്കുന്നു.
സത്യം പറഞ്ഞ വീട്ടിലെ ജീവിതത്തിൽ നിന്നും ഒരു ഒളിച്ചോട്ടം ആയിരുന്നു ഇവിടേക്ക്.
അവിടെ നിന്നാൽ നിന്ന് തിരിയാൻ സമ്മതിക്കില്ല പപ്പയും മമ്മിയും.
എല്ലാ കാര്യത്തിനും അവരുടെ മേൽനോട്ടം ഉണ്ടാകും.
“അന്ന അത് ചെയ്യരുത് ഇത് ചെയ്യരുത്, അവിടെ പോകരുത്, ഇവരോട് സംസാരിക്കരുത്, അടങ്ങി ഇരിക്ക്, ഈ ഡ്രെസ്സ് ഇടരുത് ” എന്ന് ഓക്കേ പറഞ്ഞ് മനുഷ്യനെ വട്ട് പിടിപ്പിക്കും.
“എന്ത് ചെയ്യാൻ സ്നേഹം കൊണ്ടാ ” ഒറ്റ മോൾ അല്ലെ !
ഇപ്പോൾ ഞാൻ ഒരു കൂടപിറപ്പ് ഇല്ലാത്തതിൽ നന്നായി വിഷമിക്കുന്നു.
ഉണ്ടായിരുന്നെങ്കിൽ ഈ പണി മൊത്തം എനിക്ക് ഒറ്റക്ക് കിട്ടില്ലാലോ !
ഷെയർ ചെയ്ത് പോയേനെ.
അതിൽ നിന്നും ഒക്കെ രക്ഷപ്പെടാൻ ആണ് ഈ ജോലി തിരഞ്ഞെടുത്തത്.
പക്ഷേ ഇവിടെ വന്നപ്പോൾ അവരെ നന്നായി മിസ്സ് ചെയ്യുന്നു.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ടാക്സി ഇറങ്ങി ഞാൻ ഓഫീസിലേക്ക് നടന്നു.
ഞാൻ ഓഫീസിന്റെ മുൻപിൽ നിന്നു.
എനിക്ക് വല്ലാത്ത ടെൻഷനും പേടിയും തോന്നി.
ആദ്യം ആയി ജോലിക്ക് കയറുക്കയലെ ?
അതിന്റെ ഒരു ബുദ്ധിമുട്ട്.
എന്റെ നിൽപ്പ് കണ്ടിട്ടാണെന്ന് തോന്നുന്നു ഒരു ചേച്ചി എന്റെ അടുത്തേക്ക് വന്നു.
“താൻ ഇവിടെ പുതിയ ജോയിൻ ആണോ ”
“അതെ. എങ്ങനെ മനസിലായി ”
” ഇവിടെ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ആരും ഇവിടെ ഇങ്ങനെ പകച്ചു നിൽക്കില്ല ”
“ഞാൻ സോന ” ആ ചേച്ചി എനിക്ക് നേരെ കൈ നീട്ടി.
” അന്ന ” ഷേക്ക് ഹാൻഡ് ചെയ്തുകൊണ്ട് പറഞ്ഞു.
“അന്ന ഏതാ ഡിപ്പാർട്മെന്റ് ”
“സെയിൽസ് ”
“ഓ ഞങ്ങളുടെ ഡിപ്പാർട്മെന്റ് ആണോ. വായോ “എന്ന് പറഞ്ഞ് സോന നടന്നു.
അമ്മയുടെ ഒപ്പം ആദ്യം ആയി സ്കൂളിൽ പോകുന്ന കുട്ടിയെ പോലെ സോനയുടെ പുറകെ അന്ന നടന്നു.
“അന്ന തനിക്ക് കോളേജിൽ ഓക്കേ റാഗിംഗ് കിട്ടിയിട്ടുണ്ടോ ? ”
“മം ചെറുതായിട്ട്. എന്താ ചേച്ചി ചോദിച്ചത് ? ”
“ഇവിടെ ഫസ്റ്റ് ടൈം വരുന്നവരെ ഒക്കെ റാഗിംഗ് ചെയുന്നത് ഒരു കീഴവഴക്കമാ. അത് കൊണ്ട് ചോദിച്ചതാ ”
ദൈവമേ റാഗിംഗ് ഒക്കെ പറയുമ്പോൾ എങ്ങനെ ആയിരിക്കും.
കോളേജിൽ റാഗിംഗ് ഒക്കെ കിട്ടിയെങ്കിലും അത് ഒക്കെ ചുമ്മാ കളി തമാശ ആയിരുന്നു.
ഇവിടെ എങ്ങനെ അന്നോ എന്തോ !
അന്ന ഓരോന്ന് ആലോചിച്ചു സോനയുടെ പുറകെ നടന്നു.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
പെട്ടന്നൊരു കൈ വന്ന് എന്റെ ചുണ്ടിലെ സിഗരറ്റ് വലിച്ചെടുത്തു കൊണ്ടുപോയി .
തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് കൈയിൽ സിഗരറ്റും പിടിച്ച് ചിരിച്ചു നിൽക്കുന്ന ശ്രേയയെ ആണ്.
“നീ ആയിരുന്നോ ? പിശാശ് മനുഷ്യൻ പേടിച്ചു പോയി ”
അതിന് മറുപടി തരാതെ അവൾ സിഗരറ്റ് ചുണ്ടോടു ചേർത്ത് വലിക്കാൻ തുടങ്ങി.
ഞാൻ ഓഫീസിൽ ജോയിൻ ചെയ്തപ്പോൾ ആദ്യം പരിചയപ്പെടുന്നത് ശ്രെയയെ ആണ്.
അവളുടെ വായാടിതരം പെട്ടെന്ന് ഞങ്ങൾക്കിടയിൽ സുഹൃത്ബന്ധം ഉണ്ടാക്കി.
ശ്രേയയുടെ വീട് തൃശ്ശൂരാണ് ഒരു സാധാരണ മിഡിൽ ക്ലാസ് ഫാമിലി.
” നിന്നെ ഡെസ്കിൽ കാണാതായപ്പോൾ തന്നെ തോന്നിയ നീ ഇവിടെ കാണും എന്ന്”
കാറ്റിൽ പറക്കുന്ന അഴിച്ചിട്ട മുടി ഒതുക്കി കൊണ്ടവൾ പറഞ്ഞു.
അതിന് ചിരിക്കുക എല്ലാതെ ഞാൻ ഒന്നും പറഞ്ഞില്ല.
“ടാ മീറ്റിംഗ് തുടങ്ങേണ്ട സമയം ആയി”
“വൈശാകും അഖിലും നമ്മളെ വെയിറ്റ് ചെയ്ത് അവിടെ നിൽക്കുന്നുണ്ട്. ”
സിഗരറ്റ് കളഞ്ഞ് എന്റെ കൈയും പിടിച്ച് അവൾ നടന്നു.
ഓരോ ഗ്രൂപ്പുകാർ പലസ്ഥലങ്ങളിലായി ടീം മീറ്റിംഗ് നടത്തുന്നുണ്ടായിരുന്നു.
“സോന എവിടെ ? ”
ഞാൻ അവരോടായി ചോദിച്ചു.
ഞാൻ ചോദിച്ചു തീരലും സോനയുടെ കടന്ന് വരവും ഒന്നിച്ചായിരുന്നു.
എന്റെ ശ്രദ്ധ പതിഞ്ഞത് അവളുടെ പുറകെ വരുന്ന സുന്ദരിയെ ആണ്.
വെളുത്ത് ഉരുണ്ട മുഖം, പോണി ടയിൽ ചെയ്ത മുടി, കാതിൽ ഒരു ചെറിയ സ്റ്റെഡ്, ഒരു ശാലീന സുന്ദരി.
സോന അവള്ക്ക് HR ന്റെ റൂം കാണിച്ചു കൊണ്ടുത് ഞങ്ങളുടെ അടുത്തേക്ക് വന്നു.
“സോറി ഗയ്‌സ് കുറച്ചു ലേറ്റ് ആയി ”
അവൾ ചെയറിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.
സോന, അഖിൽ, വൈശാഖ്, ശ്രേയ, ഞാൻ ഇതാണ് ഞങ്ങളുടെ ടീം. ഞാൻ ആണ് ടീം ലീഡർ.
അഖിൽ കൊച്ചിയിൽ നിന്നുമാണ്. ആൾ ഒരു ചെറിയ കലിപ്പൻ ആണ് പക്ഷേ കാന്താരി ഇല്ലന്ന് മാത്രം.
2016 ലെ മിസ്റ്റർ കേരള ആയിരുന്നു.പിന്നെ വീട്ടിലെ അവസ്ഥ കാരണം ആണ് ഈ ജോലിക്ക് വന്നത്.
വൈശാക്കിന്റെ കാര്യം നേരെ തിരിച്ചാണ്
അവന്റെ ഫാമിലി നല്ല സെറ്റ് ആണ്. ലൈഫ് അടിച്ചു പൊളിക്കാൻ ആണ് അവൻ ബാംഗ്ലൂർ വന്നത്.
സോന കൊൽക്കത്തക്കാരി ആണ്. അവൾ കുറച്ച് ഉൾ വലിഞ്ഞ സ്വഭാവക്കാരിയാണ്.
അധികം സംസാരിക്കില്ല.
ശ്രേയ അന്നേൽ വായ അടക്കാൻ വായയിൽ എന്തെകിലും തിരുകിവക്കണം.
“ഏതാടി നിന്റെ ഒപ്പം വന്ന സുന്ദരി കൊച്ച്”
ഞാൻ ചോദിക്കുന്നതിന് മുൻപ് വൈശാഖ് സോനയോട് ചോദിച്ചു.
സോന : പുതിയ ജോയിൻ ആണ്
അത് കേട്ടപ്പോൾ ഞാനും വൈശാക്കും അഖിലും ചിരിച്ചു .
അതിനെ അർത്ഥം സോനക്കും ശ്രേയക്കും മനസിലായി.
ശ്രേയ : ടാ കണ്ടിട്ട് ഒരു പാവം കൊച്ച് ആണെന്ന് തോന്നുന്നു.
അഖിൽ : അതിന് ?
ശ്രേയ : ഫസ്റ്റ് ഡേ തന്നെ അതിനെ ഇവിടന്ന് ഓടിക്കന്നോ ?
“അങ്ങനെ ഓടുന്നവൾ അന്നേൽ ഓടട്ടെ. റാഗിംഗ് ഒക്കെ നേരിടാൻ കഴിയാത്തവൾ ഇവിടെ എങ്ങനെ നില്കാൻ ആണ് ”
വൈശാഖ് : അതെ. ഇത് ഒക്കെ കീഴ് വഴക്കങ്ങൾ ആണ്. നമ്മുടെ സീനിയർ നമുക്ക് തന്നു, നമ്മൾ നമ്മുടെ ജൂനിയർക്ക് കൊടുക്കുന്നു. അവർ അവരുടെ ജൂനിയർക്ക് കൊടുക്കും. ഇത് അങ്ങനെ തുടരും.
“അതെ. അപ്പോൾ അങ്ങനെ ആണ് അഖിലേ പരിപാടി. ”
അഖിൽ : അവൾ ഒന്ന് HR ന്റെ റൂമിൽ നിന്ന് ഇറങ്ങട്ടെ.
ശ്രേയ : നിങ്ങൾ എന്താണ് എന്ന് വച്ചാൽ ചെയ് ഞാൻ ഒന്നും പറയുന്നില്ല.
“ഗുഡ് മോർണിംഗ് ഗയ്‌സ് ” ഹരിയേട്ടൻ വരുന്ന വഴിക്ക് ഞങ്ങളെ വിഷ് ചെയ്തു.
“ഇന്നും ലേറ്റ് ആണല്ലോ ? ”
ശ്രേയ : പതിവ് പോലെ ട്രാഫിക് ബ്ലോക്ക് ആയിരിക്കും ?
ഹരിയേട്ടൻ : ഡി മതി മതി എന്നെ ആക്കിയത്.
ഹരിയേട്ടൻ നേരെ മാനേജരുടെ ഓഫീസിൽ കയറി.
ഹരിയേട്ടൻ ആണ് സെയിൽസ് മാനേജർ. ഞങ്ങളുടെ ഒക്കെ ഹെഡ് എന്ന് വേണമെങ്കിൽ പറയാം.
നാല്പത്കാരന്റെ ശരീരവും ഇരുപത്ക്കാരന്റെ സ്വഭാവവും ആണ് പുള്ളിക്ക്.
എല്ലാവർക്കും ചെയ്യാനുള്ള ജോലികൾ അസൈൻ ചെയ്തു ഞങ്ങൾ അവരവരുടെ ഡെസ്കിലേക്ക് മടങ്ങി.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
വൈശാഖ് : ടാ അവൾ HR ന്റെ റൂമിൽ നിന്നും ഇറങ്ങി
ഞങ്ങൾ അഖിലിനെയും വിളിച്ച് അവളുടെ അടുത്തേക്ക് പോയി.
അഖിൽ ഒറ്റക്ക് മതി അവളെ കരയിപ്പിക്കാൻ.
ഈ തെണ്ടിയാണ് ഇവിടെ വന്ന ഭൂരിഭാഗം പെണ്ണ് പിള്ളേരെയും റാഗ് ചെയ്ത് കരയിപ്പിച്ചിട്ടുള്ളത്.
അവന്റെ കലിപ്പൻ ലുക്കും ശബ്‌ദവും കേൾക്കുമ്പോൾ തന്നെ ഒരുവിധം എല്ലാവരുടെയും ഗ്യാസ് പോകും.
“ഹേയ് ഇവിടെ വന്നെ ” ഹരിയേട്ടന്റെ റൂമിൽ കയറാൻ പോയ അവളെ അഖി വിളിച്ചു.
പേടിച്ചുകൊണ്ട് അവൾ വരുബോളും ചുണ്ടിൽ ഒരു ചെറു പുഞ്ചിരി ഉണ്ട്.
“എന്താ ചേട്ടാ ”
അഖി : നിന്റെ പേര് എന്താ ?
“അന്ന ”
വൈശാഖ് : അന്ന എന്ന് മാത്രം ഒള്ളു തലയും വാലും ഒന്നും ഇല്ലേ.
“അന്ന ജോസഫ് ”
അഖി : അത് എന്താടി നിനക്ക് നേരത്തെ തന്നെ പറഞ്ഞാല്. വന്നപ്പോൾ തന്നെ ഇത്ര അഹങ്കാരമോ
അഖി പണി തുടങ്ങി.
അഖി : നിന്നോട് ചോദിച്ചത് കേട്ടില്ല ?
അവൾ നിന്ന് വിയർക്കാൻ തുടങ്ങി.
“സോറി ചേട്ടാ പേടിച്ചിട്ട് വിട്ട് പോയതാ ”
അത് പറഞ്ഞപ്പോ ഉള്ള അവളുടെ ഭാവം കണ്ട് ഞങ്ങൾ മൂന്ന് പേർക്കും ചിരിപൊട്ടി.
എന്നാൽ അത് പുറത്ത് കാണിക്കാതെ കടിച്ചു പിടിച്ചു ഞങ്ങൾ നിന്നു.
“നിനക്ക് ലവർ ഉണ്ടോ ”
“ഇല്ല ”
“ഐയോ അത് കഷ്ടം ആയാലോ അഖി ഇനി നമ്മൾ എന്താ ചെയുക 😉”
അഖി : ലവർ ഇല്ലാത്ത സ്ഥിതിക്ക് നമുക്ക് ലവർ ഉണ്ടാക്കി കൊടുകാം.
“വൈശാഖ് നിനക്ക് ഇവളുടെ ലവർ ആകാൻ താല്പര്യം ആണോ ? ”
വൈശാഖ് : എനിക്ക് നൂറുവട്ടം സമ്മതം ആണ്.
“എന്നാൽ മോൾ അവനെ പ്രൊപ്പോസ് ചെയ്തേ ”
അവൾ എന്നെ തന്നെ നോക്കി നിന്നു.
അഖി : പിന്നെ ഈ പ്രൊപ്പോസ് എന്ന് പറഞ്ഞാൽ വെറുതെ i love you എന്നല്ല പറയേണ്ടത്. നിന്റെ പ്രൊപോസൽ കേട്ട് ഇവന് നിന്നെ ഇഷ്ടം ആകണം . സൊ കുറച്ച് കവികമായി തന്നെ പറയണം.
ഞാൻ ഒരു പേന അവൾക്ക് നേരെ നീട്ടി അവൾ അത് വാങ്ങിച് എന്തിനാ എന്ന മട്ടിൽ എന്നെ നോക്കി.
“ഇവിടെ പ്രപ്പോസ് ചെയ്യാൻ പൂവ് ഒന്നും ഇല്ല തല്കാലം ഇത് വച്ച് അഡ്ജസ്റ്റ് ചെയ്.”
അഖി : എന്തടി നിനക്ക് ചെയ്യാൻ പറ്റിലെ ?
അവൾ പേടിച്ച് വൈശാക്കിന്റെ നേരെ തിരിഞ്ഞ്. എന്തോ ആലോചിച്ചു നിന്നു.
അഖി : എന്താടി ആലോചിക്കുന്നത് ?
“അത്…. അത്….. എനിക്ക് ഈ ചേട്ടനെ കണ്ടിട്ട് പ്രൊപ്പോസ് ചെയ്യാൻ ഒരു ഫിലീഗും വരുന്നില്ല. ”
വൈശാക്കിന്റെ പ്ലിങിയ മുഖം കണ്ട് എനിക്കും അഖിക്കും ചിരി വന്നെകിലും ഞങ്ങൾ അത് പിടിച്ചു നിർത്തി.
“എന്നാൽ ഇവനെ പ്രൊപ്പോസ് ചെയ് ”
ഞാൻ അഖിയെ ചൂണ്ടികാണിച്ചു പറഞ്ഞു.
“അത് എനിക്ക് ഈ ചേട്ടന്റെ മുഖത്ത് നോക്കാൻ തന്നെ പേടിയാ… പിന്നെ ഞാൻ എങ്ങനെയാ പ്രൊപ്പോസ് ചെയ്യുക ”
അഖി : നീ എന്താടി കളിക്കുവാന്നോ ? നിനക്ക് ആരെയും പ്രൊപ്പോസ് ചെയ്യാൻ പറ്റിലെ.
“ഞാൻ ഈ ചേട്ടനെ പ്രൊപ്പോസ് ചെയാം ”
അഖി : ഹാ എന്നാൽ ചെയ്യ്
ഞാൻ അഖിയെ തറപ്പിച്ചു നോക്കി. ചുമ്മാ അവൾ ചെയ്യട്ടെ അളിയാ എന്ന് അവൻ എന്നെ നോക്കി ആക്ഷൻ കാണിച്ചു.
അവൾ മുട്ട് കുത്തിനിന്ന് പേന എന്റെ നേരെ നീട്ടി.
“നിന്നെ ആദ്യം കണ്ട മാത്രയിൽ തന്നെ പ്രേമം എന്തെന്ന് ഞാൻ അറിഞ്ഞു നാഥാ.
നീ എന്റെ ഒപ്പം ഉള്ള ഓരോ നിമിഷവും ഓരോ നൂറ്റാണ്ടുക്ക് തുല്യമാണ്.
നിന്റെ സാമിപ്യം തന്നെ എന്നെ ഒരു നൂലാറ്റ പട്ടം ആയി കാറ്റിൽ പറത്തുന്നു.
ജീവന്റെ അവസാനതുടിപ്പ് നെഞ്ചിൽ നിന്നും പോകുന്നവരെ ആ നെഞ്ചിൽ തല ചെയ്യ്ച്ചു കിടക്കാൻ എന്നെ അനുവദിക്കുമോ ?
കണ്ണന് രാധയെ പോലെ രാമന് സീതയെ പോലെ ശിവനു പാർവതിയെ പോലെ എനിക്ക് നീ ഉണ്ടാക്കുമോ ?
നിന്റെ കരിനീല കണ്ണിൽ ഞാൻ കണ്ട വിസ്മയ ലോകത്തിലേക്ക് നീ കൂട്ടുമോ എന്നെ നിന്റെ നല്ല പാതിയായ്. ”
അവളുടെ ഡയലോഗിൽ എന്റെ കിളിയും കിളിക്കൂടും പോയി.
അവൾ എഴുന്നേറ്റ് നിന്ന് എന്നെ നോക്കി ചിരിച്ചു.
ഇത് ഇപ്പോൾ എന്താ ഉണ്ടായേ എന്ന മട്ടിൽ ഞാൻ അവന്മാരെ നോക്കി.
അഖിയും വൈശാക്കും എന്നെ രൂക്ഷമായി നോക്കിയപ്പോൾ ആണ് ഞാൻ അവള്ക്ക് പ്രൊപ്പോസ് ചെയ്യാൻ കൊടുത്ത പേന എന്റെ കൈയിൽ കണ്ടത്.
ഇത് എങ്ങനെ എന്റെ കൈയിൽ വന്നു…… !
ഇത്കൊണ്ടാന്നോ അവൾ നേരത്തെ ചിരിച്ചത്… !
ഞാൻ അറിഞ്ഞു കൊണ്ട് വാങ്ങിയതല്ല എന്ന മട്ടിൽ ഞാൻ അവന്മാരെ നോക്കി കണ്ണുകൊണ്ടു കാണിച്ചു.
എന്നെ നോക്കി ചിരിക്കുന്ന അവളെ കണ്ട് അഖിക്ക് കലിപ്പായി.
അഖി : എന്താടി ഇത്ര ചിരിക്കൂന്നേ ?
അവളുടെ മുഖത്തെ ചിരി മാഞ്ഞു പേടി വന്നു.
അഖി : എന്തായാലും നിന്റെ പ്രൊപോസൽ അവൻ അക്‌സെപ്റ് ചെയ്ത സ്ഥിതിക്ക് നിങ്ങൾ ലോവേർസ് ആയി. ഇനി മോൾ മോളുടെ നാഥന് ഒരു കിസ്സ് കൊടുത്തേ
അഖി എന്നെ നോക്കി കണ്ണിറുക്കി
ഞാൻ അവളുടെ മുൻപിലേക്ക് കയറി നിന്നു.
അവളുടെ ചൂട് നിശ്വാസം എന്റെ മേൽ അടിക്കാൻ തുടങ്ങി.
അവൾ ഇപ്പോൾ കരയും എന്ന് വിചാരിച്ച ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിനോട് അടുപ്പിച്ചു.
ചുണ്ടുകൾ തമ്മിൽ ഇപ്പോൾ അധരപാനം നടത്തും എന്ന് മനസിലാക്കിയ ഞാൻ പെട്ടെന്ന് തന്നെ ഒരു സ്റ്റെപ് പുറകോട്ട് വച്ചു.
എന്നാൽ എന്നെ വീണ്ടും ഞെട്ടിച്ച് അവൾ ഒരു സ്റ്റെപ് മുൻപോട്ട് വച്ച് ചിരിച്ചുകൊണ്ട് വീണ്ടും എന്നെ കിസ്സ് ചെയ്യാൻ ആയി വന്നു.
“മതി…..മതി…… ”
“അപ്പോൾ ഉമ്മ വേണ്ട ! 🤭🤭”
“അവളുടെ ഒരു കുമ്മ. പോകോ ”
അവൾ അഖിയെ നോക്കി. അവനും ഒന്നും പറയുന്നില്ലെന്ന് കണ്ടപ്പോൾ അവൾ ചിരിച്ചു കൊണ്ട് ഹരിയേട്ടന്റെ റൂം ലക്ഷമാക്കി നടന്നു.
അഖി : ഇത് എന്ത് സാധനം
“എന്തായാലും പെണ്ണാണ് എന്ന് തോന്നുന്നില്ല. ”
വൈശാഖ് : നീ മാറിയത് എന്തായാലും നന്നായി ഇല്ലെങ്കിൽ ഒരു ലൈവ് കിസ്സ് അടി കാണേണ്ടി വന്നേനെ 😄😄😄😄.
ഞങ്ങൾ മൂന്ന് പേരും അവളുടെ പോക്ക് നോക്കിനിന്നു.
ശ്രേയ : എന്തായി മക്കളെ റാഗിംഗ് ഒക്കെ ?
വൈശാഖ് : തകർത്തിലെ അവളെ കരിപ്പിച്ചു വിട്ടിട്ടുണ്ട്.
അഖി : അവൾ കരഞ്ഞു കരഞ്ഞു ഒരു വഴി ആയി
ശ്രേയ : നാണം ഉണ്ടോടാ നിനക്ക് ഒക്കെ. ഒരു പീക്കിരി പെണ്ണ് നിന്നെ ഒക്കെ ആസ്സ് ആക്കി പോയിട്ട് നിന്ന് ബഡായി പറയുന്നു. ഞാൻ ഒക്കെ കണ്ടു.
ഞങ്ങൾ അവളെ ഒരു വളിച്ച ചിരിയോടെ നോക്കി.
ശ്രേയ : എന്തായാലും അവൾ കൊള്ളാം.
വൈശാഖ് : നീ ആണ് ഒക്കെ കോളം ആക്കിയത്.
ഒരു പെണ്ണ് ഉമ്മ വെക്കാൻ വന്നപ്പോൾ പേടിച് ഓടിയിരിക്കുന്നു.
” അയ്യടാ എനിക്ക് അങ്ങനെ ഓസിനു കിട്ടുന്ന ഉമ്മ ഒന്നും വേണ്ട. ”
വൈശാഖ് : ഞാൻ ആയിരിക്കണമായിരുന്നു.
അവൾ തന്ന ഉമ്മയും വാങ്ങി വേണെങ്കിൽ രണ്ടെണ്ണം തിരിച്ചു കൊടുത്തെന്നേ.
ശ്രേയ : അതിന് നിന്റെ മുഖം ഉമ്മ വക്കാൻ പോയിട്ട് പ്രൊപ്പോസ് ചെയ്യാൻപ്പോലും കൊള്ളില്ലെന്ന് അവൾ മുഖത്ത് നോക്കി പറഞ്ഞില്ലേ 😄😄😄😄😄😄.
അതിന് ഒരു കൂട്ട ചിരി മുഴങ്ങി. വായതുറക്കണ്ടിരുന്നില്ല എന്ന അവസ്ഥയിലാണ് വൈശാഖ്.
അഖി : നീ എന്തിനാ അവൾ പ്രൊപ്പോസ് ചെയ്തപ്പോൾ അക്‌സെപ്റ് ചെയ്തത്. അത് കാരണം എല്ലാം കയ്യിന്നു പോയത്.
“ടാ ഞാൻ മനപ്പൂർവം വാങ്ങിയതല്ലേ .
ഞാൻ അത് എങ്ങനെ വാങ്ങി എന്ന് എനിക്ക് തന്നെ മനസിലാക്കുന്നില്ല. ”
ശ്രേയ : എന്താ മോനെ അവൾ പ്രൊപ്പോസ് ചെയ്തപ്പോൾ വീണോ ?
“അതിന് വേറെ ആളെ നോക്കണം. അവളുടെ പ്രൊപോസൽ അടിപൊളി ആയിരുന്നു. ”
” ഒരു നിമിഷംഎനിക്ക് തന്നെ തോന്നി അവൾ ശരിക്കും പ്രൊപ്പോസ് ചെയുന്നത് ആണെന്ന് .”
“പക്ഷേ എന്നെ വീഴ്‌ത്താൻ ഉള്ള റേഞ്ച് ഒന്നും അവൾക്കില്ല ”
ശ്രേയ : അതൊക്കെ കണ്ടറിയണം.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
സിഡ്നി
എ സെക്യൂർഡ് വെയർഹൌസ്
“ഗ്രൗണ്ട് ഫ്ലോർ ”
“ക്ലിയർ ”
“ഫസ്റ്റ് ഫ്ലോർ ”
“ക്ലിയർ ”
“സെക്കന്റ് ഫ്ലോർ ”
“ക്ലിയർ ”
“സാർ സെക്യൂരിട്ടിസ് ആർ ഇൻ പൊസിഷൻ ”
സാൽവറ്റോറെ രീന തന്റെ ചെയറിൽ ഇരുന്ന് സിഗരറ്റ് വലിക്കാൻ ആരംഭിച്ച.
“സാർ ദേ ആർ ഹിയർ ”
സാൽവറ്റോറെ അവർക്കായി വെയിറ്റ് ചെയ്തു.
“നൈസ് ടു മീറ്റ് യു ജോൺ ”
“നൈസ് ടു മീറ്റ് യു ടു സാൽവറ്റോർ ”
അവർ തങ്ങളുടെ ചെയക്കളിൽ ഇരുന്നു. രണ്ടുപരുടെയും സെക്യൂരിറ്റി റൂമിൽ പലയിടങ്ങളിൽ ആയി നിന്നു.
“ഈസ് ദി ഫണ്ടസ് റെഡി ”
“മം. ഡയമണ്ട് ? ”
സാൽവറ്റോർ തന്റെ ബോഡിഗാർഡിനെ നോക്കി. അയാൾ ഒരു പെട്ടി കൊണ്ടുവന്നു ടേബിളിൽ വച്ച് തുറന്നു .
സാൽവറ്റോർ: യുരിറ്റോ, ഇൻ ഇന്റർനാഷണൽ മാർക്ക് ഇറ്റ് വോർത് ബില്യൺസ്
ജോൺ തന്റെ അനുയായിയെ നോക്കി.
അയാൾ വന്ന് അത് പരിശോധിച്ചു.
“സാർ ഇറ്റ് ഈസ് ഒർജിനൽ ”
ജോൺ ലാപ്ടോപ് എടുത്ത് ഫണ്ട് ട്രാൻസ്ഫർ ആരംഭിച്ചു.
പെട്ടന്നാണ് അവർ ഒരു ഗൺ സൗണ്ട് കേൾക്കുന്നത്.
സാൽവറ്റോർ തന്റെ സെക്യൂരിറ്റി ചീഫ് ജെയിംസിനെ നോക്കി. കാര്യം മനസിലാക്കിയ ജെയിംസ്
“ഗ്രൗണ്ട് ഫ്ലോർ റിപ്പോർട്ട് ”
……………………………………………………………
“ഫസ്റ്റ് ഫ്ലോർ റിപ്പോർട്ട് ”
……………………………………………………………
“സെക്കന്റ് ഫ്ലോർ റിപ്പോർട്ട് ”
“സാർ വീ ഹാവ് എ ഇൻട്രൊഡർ ”
സാൽവറ്റോർ കാര്യം അറിയാൻ ജെയിംസിനെ നോക്കി.
ജെയിംസ് : സാർ വീ ഹാവ് എ ബ്രേക്ക് ഇൻ സിറ്റുവേഷൻ. ഡോണ്ട് വറി ഐ വിൽ ഹാൻഡിൽ ഇറ്റ്.
ജെയിംസ് ബോഡിഗാർഡസിനൊപ്പം ഡോർ തുറന്ന് പുറത്ത് പോയി.
ജോണിന്റെ ബോഡിഗാർഡ്സും അവർക്കൊപ്പം പുറത്തുപോയി.
പുറത്ത് നിന്ന് ഗൺ സൗണ്ട് കേൾക്കാൻ തുടങ്ങി.
സാൽവറ്റോർ: ഡോണ്ട് വറി ജോൺ ദേ വിൽ ഹാൻഡിൽ ഇറ്റ്.
പെട്ടന്ന് ഡോർ പൊളിച് ഒരാൾ നിലത്ത് വീണു.
സാൽവറ്റോറും ജോണും അയാളെ നോക്കി.
ജെയിംസ്…… ! അയാളുടെ നെറ്റിയിൽ ഒരു ബുള്ളറ്റിന്റെ പാടുണ്ട്.
അവർ ഡോറിന്റെ അവിടെ നിൽക്കുന്ന ഒരു കറുത്ത വസ്ത്രധാരി സ്ത്രീയെ അപ്പോൾ ആണ് കാണുന്നത്.
അവളുടെ ശരീരത്തിൽ കണ്ണ് മാത്രം പുറത്ത് കാണണം ബാക്കി എല്ലാം കറുത്ത വസ്ത്രം കൊണ്ട് മൂടിയിരിക്കുന്നു.
വലത്തെ കൈയിൽ വാളും ഇടത്തെ കൈയിൽ ഗണും പിടിച്ച ഒരു ലേഡി Ninja
ജോൺ തന്റെ ഗൺ എടുത്ത് അവൾക്കു നേരെ തിരിഞ്ഞു.
അത് ഒരുപാട് വൈകിയിരുന്നു. ഒരു ബുള്ളറ്റ് ജോണിന്റെ തലയോട്ടി തകർത്ത് പുറത്ത് വന്നു.
ഇത് കണ്ട സാൽവറ്റോർ തന്റെ ഗൺ താഴെഇട്ടു.
അവൾ അയാളുടെ അടുത്തേക്ക് നടന്നു.
അവൾ തന്റെ ഗൺ തുടയിൽ ഉള്ള ഗൺ ഹോൾഡറിൽ വച്ച് സാൽവറ്റോറിനെ നോക്കി.
“യു ഡോണ്ട് നോ ഹു യു ആർ മെസ്സിങ് വിത്ത്. ”
“ഐആം സാൽവറ്റോറെ രീന ഇറ്റാലിയൻ മാഫിയ ഡോൺ ”
“യു വിൽ നോട്ട് ”
വാക്കുകൾ മുഴുവിക്കുന്നതിന് മുൻപ് സാൽവറ്റോറിന്റെ തലയും ഉടലും രണ്ടായി.
അവൾ ആ ഡയമണ്ട് ബോക്സ് എടുത്തു.
“പാക്കേജ് സെക്യൂർഡ് ”
“പാരാമീറ്റർ ക്ലീർഡ് ”
അവൾ ആർക്കോ വൈറൽസ് സന്ദേശം നൽകി നടന്നു.
കയ്യും തലയും അറ്റ് കിടക്കുന്ന ഡെഡ് ബോഡിക്കൾക്ക് മുകളിലൂടെ അവൾ നടന്നു നീങ്ങി.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
“എസ്ക്യൂസ് മി ”
ഞാൻ മോണിറ്ററിൽ നിന്ന് ശബ്‌ദം കേട്ട ഭാഗത്തേക്ക് നോക്കി.
അന്ന അവൾ എന്നെ തന്നെ നോക്കി നില്കുവാന്ന്. ചുണ്ടിൽ ഒരു കള്ള പുഞ്ചിരിയും ഉണ്ട്.
“എന്താ ”
“ഹരിയേട്ടൻ പറഞ്ഞു ചേട്ടായിയെ അസ്സിസ്റ്റ് ചെയ്യാൻ. ”
“മ്മ്. ഇരിക്ക് ”
അവൾ അടുത്തുള്ള ചെയർ വലിച്ച് ഇരുന്നു.
“ഡേവിഡ് …. ഡേവിഡ് കുരിയൻ ”
“അന്ന…… അന്ന ജോസഫ് ”
ഞങ്ങൾ ഒഫീഷ്യൽ ആയി പരിചയപെട്ടു.
“അന്ന നേരത്തെ നടന്നത് ഒന്നും സീരിയസ് ആയി എടുക്കണ്ട. ഫ്രഷേഴ്‌സിനെ ചുമ്മാ തമാശക്ക് റാഗ് ചെയുന്നതാണ്.
“ഏയ് അത് ഒന്നും കുഴപ്പമില്ല. ”
“തമാശ ആണെങ്കിലും തന്റെ പ്രൊപോസൽ അടിപൊളി ആയിരുന്നു. ”
“ഞാൻ അത് സീരിയസ് ആയാണ് ചെയ്തത്. ”
“എന്ത് ? ”
“അത് സീരിയസ് ആയി ചെയ്യാനും എനിക്ക് കുഴപ്പമില്ല എന്ന് ”
“അതൊക്കെ ബുദ്ധിമുട്ട് ആക്കിലെ ? ”
“ഏയ് എനിക്ക് അതിന് ഒരു ബുദ്ധിമുട്ടും ഇല്ല. ”
“ഞാൻ എന്റെ കാര്യമാ പറഞ്ഞത് ”
“ഓ ”
ഞാൻ അവൾക്ക് ചെയ്യണ്ട കാര്യങ്ങൾ പറഞ്ഞുകൊടുത്തു.
അവൾ അത് ശ്രദ്ധിക്കുന്നതിനൊപ്പം
എന്നെ ഒളികണ്ണിട്ട് നോക്കുന്നുമുണ്ട്.
അവളുടെ മുഖം എന്റെ കൈയിൽ അമർന്നു.
“മ്മ് എന്താ 🤨 ”
“നല്ല സ്മെൽ…. ഏതാ ഡിയോഡറന്റ് ”
“പാർക്ക് അവന്യൂ എന്താ വെന്നോ 😡”
“വേണ്ടാ “
ചെയ്യണ്ട വർക്ക് പറഞ്ഞു കൊടുത്തപ്പോൾ അവൾ എനിക്ക് ഓപ്പോസിറ്റ് ഡെസ്കിൽ പോയി അത് ചെയ്യാൻ തുടങ്ങി.
“ഇവൾ എനിക്ക് പണിയാകും ”
ഞാൻ വീണ്ടും എന്റെ വർക്കിൽ മുഴുക്കി.
“കഴിഞ്ഞു ”
“ഇത്ര പെട്ടന്നോ ”
“എന്റെ ടൈപ്പിങ് ഫാസ്റ്റ് ആണ് ”
ഞാൻ അടുത്ത് ചെയ്യണ്ട കാര്യങ്ങൾ സിസ്റ്റത്തിൽ കാണിച്ചു കൊടുത്തു.
“അതെ താൻ ഇങ്ങനെ എന്നെ മുട്ടി ഉരുമ്മി നില്കുന്നത് ഒന്നും ശ്രേയ കാണണ്ട ” സിസ്റ്റത്തിൽ വർക്ക് ചെയുന്ന ശ്രേയയെ നോക്കി ഞാൻ പറഞ്ഞു.
“എന്താ ”
“അവൾ ഒടുക്കത്തെ പോസ്സിസിവ് ആണ്.
എങ്ങനെ റിയാറ്റ് ചെയ്യും എന്ന് പറയാൻ പറ്റില്ല. ”
“എന്തിനു ”
“എടോ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് ”
അത് പറഞ്ഞപ്പോൾ അവളുടെ മുഖം മാറി
“പിന്നെ നുണ ”
“നുണയോ ……. ശ്രേയാ ” ഞാൻ ശ്രെയയെ വിളിച്ചു
“എന്താടാ ”
“ഒന്നുമില്ല ഒന്ന് പരിചപ്പെടുത്താൻ വിളിച്ചതാ”
“ഇതാണോ പുതിയ ട്രെയിനീ ”
“ഹാ”
“ഹായ് ചേച്ചി ഞാൻ അന്ന ”
“ശ്രേയ ”
അവർ പരസ്പരം ഷേക്ക് ഹാൻഡ് ചെയ്തു.
“ശ്രേയ നമ്മൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് അന്ന വിശ്വസിക്കുന്നില്ല”
സത്യം ആണോ എന്ന് അറിയാൻ അന്ന ശ്രെയയെ നോക്കി.
ഞാൻ ശ്രെയയെ കണ്ണിറുക്കി കാണിച്ചു 😉.
“അത് എന്താ അന്ന വിശ്വസിക്കാത്തത് ഞങ്ങളെ കണ്ടാൽ ലോവേർസ് ആണെന്ന് തോന്നിലെ ”
അന്ന മങ്ങിയ മുഖത്ത് ചിരി വരുത്തി.
“എനിക്ക് അറിയില്ലായിരുന്നു അതാ “😞
“എന്നാൽ അറിഞ്ഞുവച്ചോ അന്ന ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലും ആണ് അടുത്ത മാസം കല്യാണവും ആണ് അല്ലെ ശ്രേയ ”
“ഹാ ”
” എനിക്ക് ഇത് ഒന്നും അറിയില്ലായിരുന്നു. എന്നാൽ ഞാൻ പോട്ടെ. ഇനി സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നില്ല😓”
അന്ന ഫയൽ എടുത്ത് അവളുടെ ഡെസ്കിൽ പോയി.
“എന്തിനാടാ പിശാശേ അതിന്റെ അടുത്ത് നുണ പറഞ്ഞത് ”
“അവൾ വന്നപ്പോൾ തന്നെ ഒട്ടാൻ നിൽകുവാ ഇപ്പോൾ ഒരു ഗ്യാപ് ഇട്ടില്ലെങ്കിൽ പണിയാ ”
“കണ്ടിട്ട് പാവം കുട്ടിയാണെന്ന് തോന്നുന്നു.”
“അതാ ഞാൻ അധികം അടിപ്പിക്കാത്തത്.
”
“അവൾക്ക് നിന്നെ എന്തായാലും ഒരു നോട്ടം ഉണ്ട് ”
“എനിക്ക് മനസിലായി. അത് പക്ഷേ ലവ് എല്ലാ അഫക്ഷൻ അന്നെന്നു മാത്രം.”
“എനിക്ക് തോന്നുന്നില്ല. ”
“നീ പറയുന്നത് അവൾക്ക് എന്നെ കണ്ടപ്പോൾ തന്നെ പ്രേമം ഉണ്ടായി എന്നാണോ ”
“എന്താ ഉണ്ടായിക്കൂടെ ”
“എടി ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് കഥക്കളിലും സിനിമയിലും ഒക്കെ കാണാൻ നല്ല രസം ആയിരിക്കും പക്ഷേ റിയൽ ലൈഫിൽ അതൊന്നും പ്രാക്ടിക്കൽ അല്ല. ”
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അന്ന വിഷമിച്ചു കൊണ്ട് ഡെസ്കിൽ വന്നിരുന്നു.
“ഞാൻ എന്തിനാ ഇത്ര വിഷമിക്കുന്നത്.
ഞങ്ങൾ തമ്മിൽ പ്രേമത്തിൽ ഒന്നും ആയിരുന്നില്ലലോ . ”
അന്ന തന്റെ ശ്രെദ്ധ മാറ്റാൻ വർക്കിൽ മുഴുക്കി.
“എന്താടോ വിഷമിച്ചിരിക്കുന്നത് ”
“ഏയ് സോന ചേച്ചിക്ക് തോന്നിയതാക്കും ”
“വർക്ക് ഒക്കെ എങ്ങനെ. ചെയ്യാൻ പറ്റുന്നുണ്ടോ ”
“ഫസ്റ്റ് ഡേ അല്ലെ അതിന്റെ ബുദ്ധിമുട്ട് ഉണ്ട്.”
“അവർ തമ്മിൽ എത്ര നാളായി ഇഷ്ടത്തിലാണ് ”
സംസാരിച്ചു നിൽക്കുന്ന ഡേവിഡിനെയും
ശ്രെയയെയും നോക്കി അന്ന ചോദിച്ചു.
സോന അതിന് ചിരിക്കുക മാത്രം ആണ് ചെയ്തത്.
“എന്താ ചേച്ചി ചിരിക്കുന്നെ ”
“ഒന്നും ഇല്ല. തന്നെ ഞാൻ കുറ്റം പറയില്ല ഞാനും ഇവിടെ വന്നപ്പോൾ ഇങ്ങനെ തന്നെ ആണ് വിചാരിച്ചത്. പക്ഷേ അവർ നല്ല സുഹൃത്തുക്കൾ ആണ്. ”
അന്നയുടെ മുഖത്ത് ചിരി വിടർന്നു. അത് സോന കാണുകയും ചെയ്തു.
“പിന്നെ അടുത്ത മാസം ശ്രെയയുടെ കല്യാണം ആണ്. ”
അന്നക്ക് സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി പക്ഷേ അത് ഒക്കെ അവൾ കണ്ട്രോൾ ചെയ്തു.
“കള്ളൻ നുണ പറഞ്ഞതന്നാലേ….. ! ”
“അന്ന നമുക്ക് ഒരു കോഫി കുടിച്ചാലോ ”
“പിന്നെന്താ ”
അന്നയും സോനയും ക്യാന്റീനിലേക്ക് നടന്നു.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ക്യാന്റീനിൽ ചെല്ലുന്ന ഞാനും ശ്രേയയും കാണുന്നത് ചരിച്ചു കളിച്ചിരിക്കുന്ന അന്നയെയും വൈശാക്കിനെയും അഖിയെയും ആണ്.
“ഡി എന്റെ കണ്ണിന് എന്തോ കുഴപ്പം പറ്റിയെന്നു തോന്നുന്നു. ”
“നിന്റെ കണ്ണിന് ഒരു കുഴപ്പമില്ല. ഞാനും അത് തന്നെയാ കാണുന്നത്. ”
വൈശാഖ് അന്നയോട് സംസാരിക്കുന്നതിൽ എനിക്ക് ഒന്നും തോന്നിയില്ല. കാരണം അവൻഎല്ലാവരോടും നല്ല കമ്പനി മൈൻഡ് ആണ്.
എന്നാൽ അഖി ….. ! അവൻ ശ്രേയയോടും സോനയോടും എല്ലാതെ വേറെ ഒരു പെണ്ണിനോടും സംസാരിക്കുന്നത് പോലും ഞാൻ കണ്ടില്ല.
ആ അവൻ ആണ് ഇന്ന് വന്ന അന്നയോട് കളിച്ചു ചിരിച്ചിരിക്കുന്നത്.
“ഇവൾ എന്ത് ചെയ്താടി അഖിയെ കുപ്പിയിൽ ആക്കിയത്. ”
“ഞാനും അതാ ആലോചിക്കുന്നത്. ”
“നിങ്ങൾ തമ്മിൽ കോമ്പ്രോമിസ് അയ ”
“പിന്നെ ഇപ്പോൾ ഞങ്ങൾ നല്ല കൂട്ടാ ”
അവൾ അഖിയെയും വൈശാഖിനെയും നോക്കി പറഞ്ഞു.
ഞങ്ങൾ അവർക്കൊപ്പം ഇരുന്ന് ചായ കുടിച്ചു.
അവൾ മറ്റുള്ളവരുമായി സംസാരിക്കുന്നതിന്റെ ഇടയിൽ എന്നെ ഒളികണ്ണിട്ട് നോകുന്നും ഉണ്ട്.
ഞാൻ അവളെ കാണിക്കാൻ ശ്രേയയും ആയി ഒട്ടി ഇരുന്നു എന്നാൽ അത് അവളിൽ വലിയ ഭാവമാറ്റം ഒന്നും ഉണ്ടാക്കിയില്ല.
ഞാനും വൈശാക്കും അഖിയും സ്‌മോക്ക് ചെയ്യാൻ പുറത്തേക്ക് വന്നു.
“അന്നയും ആയി കളിച്ചു ചിരിച് ഇരിക്കുന്നത് കണ്ടാലോ. എന്താ മോനെ ഉദ്ദേശം ”
അഖി : നീ വിചാരിക്കുന്ന പോലെ ഒന്നും ഇല്ലടാ. അവൾ എനിക്ക് സഹോദരിയെ പോലെയാ
“സഹോദരിയോ ? കുറച്ച് നേരം കൊണ്ട് ഇവിടെ എന്തൊക്കെയാ നടന്നത് . രാവിലെ ഇങ്ങനെ ഒന്നും ആയിരുന്നില്ലലോ ? ”
അഖി : ടാ അവൾ നമ്മൾ വിചാരിച്ചപോലെ അല്ല. നല്ല കുട്ടിയാണ്
“അവൾ നിന്നെ ഒക്കെ എന്ത് കൂടോത്രം ആടാ ചെയ്തത്. ”
വൈശാഖ് : കൂടോത്രം ഒന്നും അല്ല കോപ്പേ. മര്യാദയ്ക്ക് സംസാരിച്ചപ്പോൾ ആണ് അവളുടെ സ്വഭാവം മനസിലാക്കുന്നത്.
അഖി : അവൾ എന്നെ ഓരോ തവണ ചേട്ടാ എന്ന് വിളിക്കുമ്പോളും അതവൾ മനസറിഞ്ഞു വിളിക്കുന്നത് ആണ്.
“ചുരുക്കം പറഞ്ഞാൽ വന്ന ദിവസം തന്നെ അവൾ നിന്നെ ഒക്കെ കൈയിൽ എടുത്തു. ”
വൈശാഖ് : നീ എല്ലാവരും ആയി പെട്ടെന്ന് കമ്പനി ആക്കുന്നത് ആണല്ലോ . പിന്നെ അന്നയും ആയി മാത്രം എന്താ ഇങ്ങനെ ?
“എനിക്ക് അവളുടെ സ്വഭാവത്തിൽ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉള്ളപോലെ ”
അഖി : അത് നിനക്ക് തോന്നുന്നതാണ്. ഇവിടെ ഉള്ള മറ്റുള്ളവരെ പോലെ അല്ല അവൾ. ഷീ ഈസ് വെരി ഇന്നസെന്റ്.
“അവൾ ഇന്നസെന്റ് ഒക്കെ തന്നെയാ പക്ഷേ എന്നോടുള്ള അപ്പ്രോച്ച് അത്ര ശരിയല്ല.അവളുടെ നോട്ടവും സംസാരവും ഒന്നും ശരിയല്ല ”
“രാവിലെ തന്നെ കണ്ടില്ലെ എന്നെ കിസ്സ് അടിക്കാൻ പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ ചെയ്യാൻ വന്നത്. ”
അഖി : അത് അവൾ അപ്പോൾ പേടിച്ചിട്ടാകും
“ഒന്നുപോട ഫസ്റ്റ് തവണ വന്നത് ഒക്കെ ഞാൻ പുറകോട്ട് പോയപ്പോൾ പിന്നയും വന്നതോ ”
വൈശാഖ് : അത് നീ പറഞ്ഞത് ശരിയാ.
പക്ഷേ അത് വച്ച് അവളുടെ സ്വഭാവത്തെ ഒന്നും പറയണ്ട.
പിന്നെ നിന്റെ അടുത്ത് മാത്രം ആണ് അവൾ ഇങ്ങനെ ഒക്കെ പെരുമാറുന്നത് . അത് അസുഖം വേറെ ആണ്.
അഖി : എന്ത്
വൈശാഖ് : ലൗ… കാതൽ…. പ്രേമം എന്നൊക്കെ അതിനെ പറയും.
“അത് നല്ല അടികിട്ടിയാൽ മാറുന്ന അസുഖം ആണ്. ”
വൈശാഖ് : അടികൊടുക്കാണോ കിസ്സ് കൊടുക്കന്നോ എന്നൊക്കെ നിന്റെ ഇഷ്ടമാണ്. ഒന്ന് പറയാം അവൾ ഒരു നല്ല കുട്ടിയാണ്.
“അവൾ എന്തായാലും കൊള്ളാം . വന്ന അന്ന് തന്നെ നിന്നെ ഒക്കെ കൊണ്ട് അവളെ സപ്പോർട്ട് ചെയ്തു പറയിപ്പിച്ചിലെ. ”
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
“അതെ ചേട്ടായി ഇത് ഒക്കെ ശരി ആന്നോ എന്ന് നോക്കുമോ ”
അവൾ കംപ്ലീറ്റ് ചെയ്ത ഫയൽ കൊണ്ടു വന്ന് ചോദിച്ചു.
“അതെ ഞാൻ ക്ലോസ് ആയി ഇടപഴകിയത് കൊണ്ടന്നോ ശ്രേയ ചേച്ചി ലവർ ആണെന്ന് നുണ പറഞ്ഞത്. ”
ഫയൽ നോക്കി കൊണ്ടിരുന്ന എന്നോട് അന്ന ചോദിച്ചു.
“അത് നുണ ഒന്നും അല്ല സത്യം ആണ് അവൾ പറഞ്ഞിട്ടും വിശ്വസം ആയില്ലേ. ”
“എന്റെ അടുത്ത് സോന ചേച്ചി പറഞ്ഞു നിങ്ങൾ ബെസ്റ്റ് ഫ്രണ്ട്‌സ് അന്നെന്നു , ശ്രേയ ചേച്ചിയുടെ കല്യാണം അടുത്ത മാസം ആണെന്നും. ”
പണി പാളി……. !
“ഞാൻ സംസാരിക്കുന്നത് ഇഷ്ടം ഇല്ലെങ്കിൽ പറഞ്ഞാൽ മതി. അതിന് ഇങ്ങനെ നുണ പറയണം എന്നില്ല. ”
“ഞാൻ തന്റെ അടുത്ത് നുണ ഒന്നും പറഞ്ഞിട്ടില്ല. ”
“പിന്നെ നിങ്ങൾ ലവ് ആണെന്നും കല്യാണം കഴിക്കാൻ പോക്കുന്നെന്നും പറഞ്ഞതോ ? ”
“ഞാൻ ഒരിക്കലും ഞങ്ങൾ ലവർ ആണെന്ന് പറഞ്ഞട്ടില്ല. ഞങ്ങൾ ഇഷ്ടത്തിലാണെന്ന് ആണ് പറഞ്ഞത്. ”
“ഇഷ്ടം എന്ന് വച്ചാൽ ലൗ എന്നല്ല. പിന്നെ അടുത്ത മാസം കല്യാണം ആണെന്നാണ് പറഞ്ഞത്. ഞങ്ങളുടെ കല്യാണം ആണെന്ന് പറഞ്ഞില്ല. ”
“പെരുങ്കള്ളൻ തന്നെ…. ! കക്കാൻ മാത്രം എല്ലാ നിൽക്കാനും അറിയാം. ”
അവൾ പതുക്കെ ആണ് പറഞ്ഞതെങ്കിലും ഞാൻ അത് കേട്ടിരുന്നു.
“പിന്നെ താൻ ഒരു ഫ്രണ്ട് എന്ന രീതിയിൽ ക്ലോസ് ആയി ഇടപഴുക്കുന്നത് കൊണ്ട് എനിക്ക് ഒരു കുഴപ്പമില്ല. ”
“ഫ്രണ്ട് മാത്രം ആകാൻ എനിക്ക് പറ്റില്ല. ”
“താൻ എന്തെകിലും പറഞ്ഞോ ”
“എനിക്ക് ഫ്രണ്ട് ആകാൻ ഇഷ്ടം ആണെന്ന് പറഞ്ഞതാണ്. ”
“ഹാ ”
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
വൈകിട്ട് എല്ലാവരും ഒപ്പം ഞാനും ഇറങ്ങി.
“ചേട്ടായി അപ്പോൾ നാളെ കാണാം ”
എന്ന് പറഞ്ഞു അന്ന സോന ഒപ്പം പോയി.
“ഡാ അവൾ വിഷയക്കാരി ആണെന്ന് തോന്നുനില്ല. ”
“പക്ഷേ അവൾക്ക് എന്നോട് എന്തോ ഒരിത് ഉണ്ട് ”
“എന്തോ ഒരിത് ഒന്നും അല്ല പ്രേമം ആണ് മോനെ ”
“നിനക്ക് ഞാൻ വെറുതെ നടക്കുന്നത് സഹിക്കുന്നിലലെ. ”
“അവൾ നല്ല കുട്ടി ആടാ വെറുതെ മിസ്സ് ചെയ്യണ്ട എന്ന് വച്ച് പറഞ്ഞതാ ”
“എനിക്ക് അവളെ കാണുമ്പോൾ പ്രേമം എന്നൊരു ഫീലേ വരുന്നില്ല. ”
“പക്ഷേ എനിക്ക് അവളെ ഇഷ്ടപെട്ടു. അത് പ്രേമം അല്ലെന്ന് മാത്രം . ”
“ആ ഇഷ്ടം മതി അവൾ അത് പ്രേമം ആക്കി മാറ്റിക്കൊള്ളും ”
“അതിന് സാധ്യത ഇല്ല. ”
എന്നോട് യാത്ര പറഞ്ഞു ശ്രേയ പോയി. ഞാൻ കാർ എടുക്കാൻ പോകുമ്പോൾ ആണ് ഹരിയേട്ടൻ വരുന്നത്
“എന്താ ഹരിയേട്ടാ നല്ല ഹാപ്പി ആണലോ ?
എന്താ കാര്യം ? ”
“ഒരു ബിയർ അടിച്ചിട്ട് സംസാരിച്ചാൽ പോരെ ”
“മതി ”
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
“ഇനി കാര്യം പറ ”
ബിയർ ഒരു സിപ്പ് വലിച്ചിട്ടു ഞാൻ ഹരിയേട്ടനോട് ചോദിച്ചു.
“ടാ ഞാൻ അധികനാൾ ഇനി ഇവിടെ ഉണ്ടാകില്ല. ”
“എന്താ…? എന്ത്പറ്റി….? ”
“നീ ടെൻഷൻ അടിക്കണ്ട എനിക്ക് ഒരു പ്രശ്നവും ഇല്ല ”
“പിന്നെ ”
എനിക്ക് പ്രൊമോഷൻ കിട്ടി ഹെഡ് ഓഫീസിലേക്ക്
” 😲 കാര്യം… ! അതിന്റെ ചെലവ് ഈ ബീറിൽ ഒന്നും ഒതുക്കാൻ പറ്റില്ല. ”
“ടാ ഒഫീഷ്യൽ ആയി എനിക്ക് ലെറ്റർ ഒന്നും കിട്ടിയിട്ടില്ല. ”
“ഹെഡ് ഓഫീസിലെ ജോസ് സാർ എന്നെ പേർസണൽ ആയി വിളിച്ച് പറഞ്ഞതാ. ”
“ഒഫീഷ്യൽ ആയി ലെറ്റർ കിട്ടട്ടെ ഒരു പാർട്ടി തന്നെ തരാം !
“അത് മതി ”
അവർ ബിയർ ഫിനിഷ് ചെയ്ത് അവിടെ നിന്നും പിരിഞ്ഞു.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
Undisclosed Location
കറുത്ത വസ്ത്രധാരി വേഗത്തിൽ നടന്നു .
അയാൾ ഒരു വലിയ വാതിലിനു മുൻപിൽ എത്തി.
അവിടെ കാവൽ നിന്നിരുന്ന കറുത്ത വസ്ത്രധാരിക്കൾ അയാൾക്ക് വാതിൽ തുറന്നു കൊടുത്തു.
അയാൾ ഉള്ളിലേക്ക് നടന്നു.
കീറിയോസ്
( ഗ്രീക്ക് ഭാഷയിൽ മാസ്റ്റർ, ലോർഡ് )
അയാൾ മുട്ട് കുത്തി നിന്ന് തന്റെ മുൻപിൽ നിന്ന വ്യക്തിയെ വിളിച്ചു.
അയാൾ കറുത്ത വസ്ത്രധാരിക്ക് നേരെ തിരിഞ്ഞു.
45-50 ഇടയിൽ പ്രായം, 7 അടി പൊക്കം, ഉറച്ച ശരീരം, കണ്ണുകൾ ചുവന്നു രക്തവർണ്ണമായിരുന്നു. വലത് കൈയിലെ ചുണ്ടുവിരലിൽ സിംഹമുദ്ര ഉള്ള മോതിരം.
സിംഹത്തിന്റെ ചുവന്ന കണ്ണുകൾ പ്രകാശം തട്ടുബോൾ തിളങ്ങുന്നു.
ഒറ്റ നോട്ടത്തിൽ ആർക്കും ഭീതി തോന്നുന്ന രൂപം.
“വീ ഫൈൻഡ് ദ മോൺസ്റ്റർ”
കറുത്ത വസ്ത്രധാരി തലകുനിച്ചു നിന്ന് പറഞ്ഞു
വേട്ട മൃഗത്തെ കണ്ട വേട്ടക്കാരനെ പോലെ വേട്ടക്കാരനെ പോലെ അയാൾ ഉറക്കെ ചിരിച്ചു
അയാളുടെ ചിരി ഭിത്തികളിൽ പ്രകമ്പനം ഉണ്ടാക്കി.
“യുവർ കൗഡൌൺ ഹാസ് സ്റ്റാർട്ടഡ് ”
romantic idiot
Comments:
No comments!
Please sign up or log in to post a comment!