ആദിത്യഹൃദയം 4

ആദ്യമായി എഴുത്തുന്ന കഥയുടെ നാലാം  ഭാഗം  ….. ആദ്യഭാഗങ്ങൾ  വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ  വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്……..

ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക

കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.

ആദി രാമപുരത്തോട്ട് പോയിക്കൊണ്ടിരുന്നു ….

ആദിക്ക് നിഴലായി ജാവീദും……

സജീവും,വിഷ്ണുവും രാമപുരത്തോട്ട് ….

വർഗീസ്  ആദിയുടെ പിന്നാലെ …

എല്ലാവരും രാമപുരത്തോട്ട് …..

**********************************************

കാറിൽ സജീവും വിഷ്ണുവും രാമപുരത്തോട്ട് പോയികൊണ്ടിരിക്കുന്നു …

സജീവും വിഷ്ണുവും …. കാറിൻ്റെ ഗ്ലാസ്സിലൂടെ

പുറത്തുള്ള കാഴ്ചകൾ നോക്കി ഇരിക്കുന്നു …

വിഷ്‌ണു സജീവിനോട് …

“പപ്പാ … നല്ല മാറ്റം വന്നൂലോ …ഇവിടം …”

“മൂന്നു കൊല്ലത്തിന് ശേഷം അല്ലെ വരുന്നേ ..

അപ്പോപ്പിന്നെ മാറ്റം വരില്ലേ ….”

“എന്തൊക്കെ മാറിയാലും

റോഡ് പണ്ടത്തെ ശങ്കരൻ തെങ്ങിന്മേൽ  തന്നെ

എന്ന അവസ്ഥ ആണ് ….”

“ശരിയാ എന്നാലും ചെറിയ മാറ്റം ഉണ്ട് …”

ഇതൊക്കെ കേട്ട ഡ്രൈവർ …സജീവിനോടും വിഷ്ണുവിനോടും …

“സർ .,,,,,

എവിടുന്നാ വരുന്നേ …??

കുറെ നാളായിട്ടാണോ നാട്ടിലോട്ട് വരുന്നേ …???”

“സജീവ്- ഞാൻ അമേരിക്ക ….

ഇവൻ ലണ്ടൻ …..

തറവാട്ടിൽ ഉത്സവം പ്രമാണിച്ചു വരുന്നതാ …”

“വിഷ്ണു- അല്ല ചേട്ടാ …

ചേട്ടൻ എന്താ കുറെ നാളായിട്ടാണോ നാട്ടിലോട്ട് എന്ന്  ചോദിച്ചേ …??”

“മോനെ അത് …,,,

സംസാരം കേട്ടപ്പോൾ ചോദിച്ചതാ ….

ഇപ്പോഴാ ഇവിടെ റോഡിൽകൂടെ മര്യാദക്ക് വണ്ടി ഓടിക്കാൻ പറ്റുന്നത്

മുൻപ് ഇതിനെക്കാളും കഷ്ട്ടം ആയിരുന്നു അവസ്ഥ ….”

ഹ ഹ ഹ …. എല്ലാവരും ഒരുമിച്ച് ചിരിച്ചു  ………

അങ്ങനെ തമാശയും ചിരിയും ആയി …. വണ്ടി മുൻപോട്ട് പോയിക്കൊണ്ടിരുന്നു ….

സന്ധ്യ സമയം ആയി ….



സജീവ്- “ചേട്ടാ ഇനി എത്ര നേരം എടുക്കും അവിടെ എത്താൻ …???”

“സർ ഒരു അരമണിക്കൂർ …. അതിനുള്ളിൽ രാമപുരം ബോർഡറിൽ എത്തും …

എന്താ സർ…??”

“ഒന്നും ഇല്ല ചേട്ടാ നല്ല വിശപ്പ് ഉണ്ട്

ഫ്ലൈറ്റിൽ നിന്നും ഒന്നും കഴിച്ചില്ല ….”

“സർ രാമപുരം ബോർഡറിൽ നല്ല തട്ടുകടയുണ്ട് ….

അളിയൻ്റെ.. കട …. ഫേമസ് കടയാണ് …

അവിടെ നല്ല പൊറോട്ടയും ബീഫും കിട്ടും ….

അവിടെ മതിയോ അതോ നല്ല ഹോട്ടലിൽ നിറുത്തണോ …??”

വിഷ്ണു- “തട്ടുകട മതി ചേട്ടാ …

ഹോട്ടൽ ഫുഡ് ഒക്കെ മടുത്തു …..”

“എന്നാ ഒരു പത്തുമിനിറ്റ് മോനെ ഇപ്പോ എത്തും അവിടെ ….”

ഡ്രൈവർ വണ്ടി ചവിട്ടി വിട്ടു … അളിയൻ്റെ കടയിലോട്ട് ….

ഡ്രൈവർ അളിയൻ്റെ കടയുടെ മുൻപിൽ തന്നെ വണ്ടി നിറുത്തി …

സജീവും വിഷ്ണുവും വണ്ടിയിൽ നിന്നും ഇറങ്ങി …

പതുക്കെ കടയിലോട്ട് നടന്നു ….

വിഷ്ണു തിരിഞ്ഞു നോക്കിയപ്പോൾ …

ഡ്രൈവർ വണ്ടിയിൽ തന്നെ ഇരിക്കുന്നു …

വിഷ്ണു വീണ്ടും വണ്ടിയുടെ അരികിലോട്ട് നടന്നു ചെന്നു ….

ഡ്രൈവറോട്  അവരുടെ ഒപ്പം കഴിക്കാൻ വരുവാൻ നിർബന്ധിച്ചു ….

ഡ്രൈവർ സ്നേഹത്തോടെ നിരസിച്ചു ….

ഇനി നിർബന്ധിച്ചിട്ടും കാര്യം ഇല്ലാ എന്ന് മനസിലായതോടെ

വിഷ്ണു വീണ്ടും കടയിലോട്ട് തന്നെ നടന്നു ….

ഉള്ളിൽ കയറിയതും സജീവ് ഒരു ബെഞ്ചിൽ സ്ഥലം പിടിച്ചിരിക്കുന്നു ….

വിഷ്ണുവും… സജീവിൻ്റെ അടുത്തൊട്ട് നടന്നു ….

കടയിൽ ചെറിയ തിരക്കുണ്ട് …

എല്ലാവരും പാചകം ചെയ്യുന്ന ആളെ അളിയാ എന്ന് അധിസംബോദന ചെയുന്നു …

ഇത് കേട്ടപ്പോ വിഷ്ണു സജീവിനോട് ….

“പപ്പാ ഇതുകൊണ്ടായിരിക്കുംലെ അളിയൻ്റെ കട എന്ന് പേര് വന്നത് …”

അത് കേട്ട് സജീവ് ചിരിയോടെ….

ആയിരിക്കും ….

അപ്പോഴേക്കും അളിയൻ സജീവിൻ്റെയും  വിഷ്ണുവിൻ്റെയും … അടുതെത്തി …..

“എന്താ വേണ്ടേ കഴിക്കാൻ …???”

വിഷ്ണു- “പൊറാട്ടയും ബീഫും എടുത്തോ ചേട്ടാ ….”

ഇത് കേട്ടതും അളിയൻ വിഷ്ണുവിനോടും സജീവിനോടും ….

“നിങ്ങൾ ഇവിടെ ആദ്യം ആയിട്ടാണോ …??

ഇതിനു മുൻപ് കണ്ടിട്ടില്ല …..

ഇവിടെ എവിടേക്ക് വന്നതാ …..”

സജീവ് – “ഇവിടെ ഉള്ളവർ തന്നെ ചേട്ടാ ….

കുറച്ചു നാൾ പുറത്തായിരുന്നു ….”

“ഇവിടുന്ന് പറയുമ്പോൾ ….??”

സജീവ്- “പുത്തൻപുരക്കൽ ….. അറിയോ …??”

“പുത്തൻപുരക്കൽ ശേഖരൻ സാറിൻ്റെ………????”

സജീവ്- “അതെ അത് തന്നെ ….


ശേഖരൻ സാറിൻ്റെ മരുമകൻ ….

ഇത് എൻ്റെ മകൻ വിഷ്ണു ….”

“ആഹ്ഹ … അങ്ങനെ പറ ഇപ്പോഴല്ലേ ആളെ പിടികിട്ടിയത് ….

ഞാൻ ദേ ഇപ്പോ എടുക്കാം ഫുഡ് …..

ഒരു അഞ്ചുമിനിറ്റ് …..”

സജീവും വിഷ്ണുവും ചുറ്റും ഒന്ന് കണ്ണോടിച്ചു ….

എല്ലാവരും അവരെ ബഹുമാനത്തോടെ നോക്കുന്നു …

എല്ലാവരിലും … ബഹുമാനം …..

അഞ്ചുമിനിട്ടിനുള്ളിൽ ….

അളിയൻ നല്ല വീശി അടിച്ച പൊറോട്ടയും ….

നല്ല അടിപൊളി  വരട്ടിയ ബീഫ് കറിയും ആയി എത്തി …

സജീവിനും ,,വിഷ്ണുവിനും  …….

പൊറാട്ടയും ബീഫും കണ്ട് …. വായയിൽ…. വെള്ളം നിറഞ്ഞു …

രണ്ടു പേരും നല്ല പോലെ ആസ്വദിച്ച് കഴിച്ചു …

കൂടെ രണ്ടു അടിച്ചായയും …..

രണ്ടുപേരും ഫുഡ് എല്ലാം കഴിച്ചു….

എഴുന്നേറ്റ്  കൈകഴുകി ….

ക്യാഷ് കൊടുക്കാൻ പോയപ്പോൾ അളിയൻ ക്യാഷ് വാങ്ങിച്ചില്ല ….

സജീവ്- “അത് പറ്റില്ല അളിയൻ ഈ ക്യാഷ് പിടിച്ചേ ….”

“വേണ്ട സാറെ ,,,,…

ശേഖരൻ സർ ആണ്  എന്നെ ഈ  കട തുടങ്ങാൻ സഹായിച്ചത് …

അപ്പൊ ഞാൻ എങ്ങനെയാ സാറിൻ്റെ കൈയിൽ നിന്നും ക്യാഷ് മേടിക്കാ ……..

ഇത് ഞാൻ സന്തോഷത്തോടെ വിളിമ്പിയതാണ് …..”

സജീവ്- “അതൊന്നും പറഞ്ഞാൽ പറ്റില്ല ….

അളിയൻ ഇതു പിടിച്ചേ ….”

അവസാനം സജീവ് നിർബന്ധിച്ച്….

ക്യാഷ് അളിയൻ്റെ കൈയിൽ ബലമായി കൊടുത്തു….

ഇതെല്ലം കണ്ടുകൊണ്ട്  ഒരു പുഞ്ചിരിയോടെ വിഷ്ണു കാറിൻ്റെ അടുത്തു നിൽക്കുന്നുണ്ടായിരുന്നു …..

സജീവ് നേരെ വിഷ്ണുവിൻ്റെ അടുത്തൊട്ട് നടന്നു ….

സജീവ്  വരുന്നത് കണ്ട ഡ്രൈവർ വേഗം തന്നെ കാർ സ്റ്റാർട്ട് ചെയ്തു …

സജീവ് ഡ്രൈവറോട് …

“ചേട്ടാ ….  ഒരു അഞ്ചുമിനിറ്റ് കഴിഞ്ഞു പോയാൽപ്പോരേ …??

ഒരു സിഗരറ്റ് വലിക്കാൻ ആയിരുന്നു …

വീട്ടിൽ എത്തിയാൽ  ഒന്നും നടക്കില്ല ….”

“എനിക്ക് തിരക്കില്ല സർ …

ഞാൻ വെയിറ്റ് ചെയ്തോളാം …..”

ഒരു ചെറു ചിരിയോടെ സജീവ് വിഷ്ണുവിനെയും കൂട്ടി … കാറിൻ്റെ സൈഡിലോട്ട് നിന്നു ….

കൈയിൽ നിന്നും  സിഗരറ്റ് പാക്കറ്റ് എടുത്തു ….

അതിൽ നിന്നും ഒരെണ്ണം എടുത്തു ചുണ്ടിൽ വെച്ചു …

പിന്നെ കൈയിലുള്ള പാക്കറ്റിലേക്ക് നോക്കി ….

അത് ദൂരേക്ക് വലിച്ചെറിഞ്ഞു ……

എന്നിട്ട് പോക്കറ്റിൽ നിന്നും ലൈറ്റർ എടുത്ത് ….

ചുണ്ടിൽ വെച്ച സിഗരറ്റ് കത്തിച്ചു …

ഒരു പഫ് എടുത്തു പുക പുറത്തേക്ക് ഊതി ….
.

എന്നിട്ട് വിഷ്ണുവിനോടെ സംസാരിച്ചു തുടങ്ങി …

“വിഷ്ണു …. നി അഭിയോടും ആമിയോടും … സംസാരിക്കാറുണ്ടോ ….???”

“എപ്പോഴും ഇല്ല പപ്പാ ….

വല്ലപ്പോഴും മാത്രം ….. അഭിയോട് സംസാരിക്കും …

ആമിയോട് സംസാരിക്കാരെ ഇല്ലാ ….”

“ഹ്മ്മ് ……

നി എന്നോട് ചോദിച്ചില്ലേ ….

എന്തിനാ … പെട്ടന്ന് കേരളത്തിലോട്ടെന്ന് ….???”

“ഉവ്വ് ചോദിച്ചു ….

അത് എനിക്കും മനസിലായില്ല …

അതും പെട്ടന്ന് ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ …”

“വിഷ്ണു ….

നമ്മൾ ഇന്ന് എന്താണോ …

അതൊക്കെ അയാൾ തന്നതല്ലേ ….

നമ്മുക്ക് ഈ അധികാരവും സമ്പത്തും വെച്ചു നീട്ടുമ്പോൾ …

അന്നേ അയാൾ പറഞ്ഞിരുന്നു ….

പ്രത്യുപകാരം ചെയ്യണ്ട സമയം വരുമെന്ന്……

അന്ന് …..അയാൾ പറയും അതേപോലെ ചെയ്യണം എന്ന് …

അയാൾ എന്നെ വിളിച്ചിരുന്നു … സമയം ആയി … ഉടൻ കേരളത്തിലോട്ട് ചെല്ലുവാനും പറഞ്ഞു …

ബാക്കി എല്ലാം സമയം പോലെ അറിയിക്കാം എന്നാണ് പറഞ്ഞത് …..”

“പപ്പ അയാളെ കണ്ടിട്ടുണ്ടോ …???

അയാളുടെ പേരെങ്കിലും അറിയോ …???”

“വിഷ്ണു …. അയാൾ മരണം ആണ് ….

അയാളുടെ പേര് പോലും ആർക്കും അറിയില്ല ….

എനിക്ക് പോലും അറിയില്ല ….

നമ്മൾ വർക്ക് ചെയുന്നത് അയാൾക്ക് വേണ്ടി ആണ് ….”

“പപ്പക്ക് പേടി ഉണ്ടോ അയാളെ ….???”

“പേടിക്കണ്ട സ്ഥലത് പേടിക്കണം വിഷ്ണു …

നിന്നെ ആയോധന കല പഠിപ്പിച്ചത് അവരുടെ ആളുകൾ തന്നെ ആണ് …

നീയും കണ്ടിട്ടുള്ളതല്ലേ ഒരുപാട് …

ഞാൻ ഇനി പറഞ്ഞു തന്നിട്ട് വേണോ ….മനസിലാക്കാൻ…..???”

“വേണ്ട പപ്പ മനസിലായി …..

എന്തായാലും അടുത്ത നിർദേശം വരട്ടെ …..”

ഹ്മ്മ് ….

മൂളികൊണ്ട് സജീവ് അവസാന പഫും എടുത്തു …

സിഗരറ്റ്  താഴെ ഇട്ടു ……

ആ തീയിൽ എരിയുന്ന സിഗരറ്റ്….

സജീവ് തൻ്റെ കാലുകൊണ്ട് ചവുട്ടി കിടത്തി….

എനിട്ട് വിഷ്ണുവിനെയും കൂട്ടി കാറിൻ്റെ അടുത്തൊട്ട് നടന്നു ….

****************************************

റോഡിൽ നല്ല ട്രാഫിക്കും പൊടിയും …

റോഡ് പണി കാരണം …

ആകെ കുണ്ടും കുഴിയും  ആണ്  റോഡിൽ …

ആദി …. ചെറിയ ഒരു കട  കണ്ടപ്പോൾ വണ്ടി പതിയെ കടയുടെ അരുഭാഗത്ത്  നിറുത്തി …

പതിയെ ഇറങ്ങി …. ഹെൽമെറ്റ് മിററിൽ കുളത്തി …

കടയിലോട്ട് നടന്നു ….
ഒരു ചായയും വാങ്ങി … കുടിച്ചു കൊണ്ടിരിന്നു …

പെട്ടന്ന് ആദിയുടെ  ഫോൺ അടിച്ചു …

അർജുനേട്ടൻ കാളിങ് ….

ആദി ഫോൺ എടുത്ത് സംസാരിച്ചു തുടങ്ങി …

“ഹലോ അർജുനേട്ടാ …”

“ആദി നി എവിടെ എത്തി …???”

“ഞാൻ ഒരു അരമണിക്കൂറിൽ എത്തും ….”

“ആണോ …നി നേരെ ഉത്സവം നടക്കുന്ന ക്ഷേത്രം ചോദിച്ചു പോന്നേക്ക് …

ഇവിടെ ചില സ്ഥലത്തു ഫോണിൽ റേഞ്ച് കിട്ടില്ല ….

ഞാൻ ഒരു അരമണിക്കൂർ കഴിയുമ്പോൾ ക്ഷേത്രത്തിൻ്റെ

അടുത്തുള്ള വഴിയിൽ നിൽക്കാം ….”

“അങ്ങനെ ആവട്ടെ ചേട്ടാ ….

ഞാൻ എത്തുമ്പോൾ വിളിക്കാം …

പിന്നെ വാട്സാപ്പിൽ ലൊക്കേഷൻ അയച്ചിട്ടുണ്ടല്ലോ നോക്കി വരാം ….”

“എന്നാൽ സമയം കളയാതെ നി വേഗം ഇങ്ങോട്ട് വാ …”

“ശരി അർജുനേട്ടാ ….

ഞാൻ ദേ ഇറങ്ങി …..”

അതും പറഞ്ഞ് ഫോൺ കട്ട് ആയി …..

ആദി ചായയുടെ പൈസയും കൊടുത്ത് വണ്ടിയുടെ അടുത്തെത്തി …

വണ്ടിയിൽ കയറി ഹെൽമെറ്റ് വെക്കുവാൻ പോയപ്പോൾ ആണ് ആദി റോഡിലെ പൊടിയുടെ കാര്യം ആലോചിച്ചത് …

വേഗം തന്നെ ആദി … ഗൂഗിൾസ് എടുത്ത് മുഖത്തു വെച്ചു …എന്നിട്ട് ഹെൽമെറ്റും വെച്ച് യാത്ര തുടങ്ങി …

കുറെ നേരം യാത്ര ചെയ്തു ….

വിജനമായ സ്ഥലം …..

ആദി ഫോൺ ഹോൾഡറിൽ ഉള്ള ഫോണിലേക്ക് നോക്കി …

സിഗ്നൽ ഇല്ലാത്തതു കൊണ്ട് … വഴി മനസിലാവുന്നില്ല ….

ആദി രണ്ടുംകൽപിച്ച് മുൻപോട്ട് തന്നെ വണ്ടി ഓടിച്ചു ..

ദൂരെ ഒരു ബോർഡ് …..”അളിയൻ്റെ കട ”

ബോർഡ് കണ്ടതും ആദി മനസ്സിൽ ആലോചിച്ചു ….

ഇവിടെ ആരെങ്കിലോടും വഴി ചോദിച്ചേക്കാം ….

ആദി കടയുടെ അടുത്തോട്ട്  വണ്ടി ഓടിച്ചു …

കടയുടെ മുൻപിൽ തന്നെ ഒരു കാർ …

അതിൻ്റെ അടുത്ത് …. സിഗററ്റ് കാലുകൊണ്ട് ചവുട്ടി കെടുത്തുന്ന വ്യക്തി …

ആദി പതിയെ അയാളുടെ അടുത്ത് വണ്ടി നിറുത്തി …..

ആദി ഹെൽമെറ്റിൻ്റെ ഗ്ലാസ് തുറന്നു ….

ഗൂഗിൾസ് ഉള്ളതുകൊണ്ട് ആദിയുടെ മുഖം വ്യക്തമല്ല ….

ആദി പതിയെ ചേട്ടാ …… എന്ന് വിളിച്ചു ….

നടന്നുകൊണ്ടിരുന്ന സജീവും വിഷ്ണുവും തിരിഞ്ഞു നോക്കി …

സജീവ് ആദിയോട് തൻ്റെ ഗാംഭീര്യ ഉള്ള  ശബ്ദദം കൊണ്ട് സംസാരിച്ചു ….

“എന്താ ….”

“ചേട്ടാ ഞാൻ ആദ്യം ആയിട്ടാണ് ഈ വഴി ….

ഈ ഉത്സവം നടക്കുന്ന ക്ഷേത്രത്തിലോട്ടുള്ള വഴി എങ്ങനെ ആണ് …”

“ഓഹ് അതാണൊ … ഒരു കാര്യം ചെയ്യ് ….

ഞങ്ങളും ആ വഴി ആണ് … മോൻ ഈ വണ്ടിയുടെ പിന്നാലെ പോന്നോളൂ …

കുറച്ചു വളവും തിരുവും ഒക്കെ ഉണ്ട് …

പറഞ്ഞു തന്നാൽ മോന് മനസ്സിലാവില്ല …”

“ശരി ചേട്ടാ …

വളരെ നന്ദി ….”

മുഖത്തു പുഞ്ചിരിച്ചുകൊണ്ട് …. സജീവും വിഷ്ണുവും  കാറിൽ കയറി….വണ്ടി മുൻപോട്ട് നീങ്ങി …

അവരുടെ പുറകിലായി ആദിയും …..

ഒരു ഇരുപത് മിനിറ്റോളം ആദി അവരുടെ പിന്നാലെ പോയി …

അപ്പോഴേക്കും  വഴിയിൽ തിരക്കും കച്ചവടക്കാരുടെ കടകളും

ലൈറ്റും എല്ലാം കൂടെ മോനോഹരമായ പ്രതീതി ….

മുൻപിൽ ഉള്ള കാർ പതിയെ റോഡിൻ്റെ ഓരത്തു നിറുത്തി ….

സജീവ് വണ്ടിയുടെ ഗ്ലാസ് താഴ്ത്തി ആദിയെ കൈകൊണ്ട് വിളിച്ചു …

ആദി അതുകണ്ടതും സജീവിൻ്റെ അടുത്തൊട്ട്  വണ്ടി നിറുത്തി ….

“മോനെ ഞങ്ങൾ ഇവിടുന്ന് തിരിയും …

മോൻ ഇവിടുന്ന്  നേരെ പോയാൽ മതി ….. ക്ഷേത്രം എത്തും …”

“വളരെ നന്ദി ചേട്ടാ ….

എന്നാൽ ഞാൻ പോയിക്കോട്ടെ …??”

“ശരി  ആയിക്കോട്ടെ….. “

അതും പറഞ്ഞ് ആദി ക്ഷേത്രത്തിലോട്ടും…

സജീവും വിഷ്ണുവും …. പുത്തൻപുരക്കൽ തറവാട്ടിലൊട്ടും ….. നീങ്ങി….

സന്ധ്യാ സമയം …

നല്ല പോലെ ഇരുട്ട് കേറി തുടങ്ങി …

ആദി തിരക്കുള്ള വഴിയിലൂടെ വണ്ടി ഓടിച്ചു ….

കുറച്ചു ദൂരം മുൻപോട്ടു പോയതും ….ആദി കണ്ടു …

ദീപാലങ്കാരം കൊണ്ട്  അതിമനോഹരമായി നിൽക്കുന്ന ക്ഷേത്രം ….

ആദി വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോഴും….. ക്ഷേതരലങ്കാരത്തിൽ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു ….

പെട്ടന്ന് എല്ലാവരും ചിതറി ഓടുന്നു …

ആദി ആ ഭാഗത്തോട്ട്  ശ്രദ്ധിച്ചു ….

ഏകദേശം ഒരു പത്തുപേരുണ്ടാവും … അവർ എല്ലാവരും കൂടെ ഒരാളെ മർദിക്കുന്നു…..

ആദി അത് നോക്കികൊണ്ട് തന്നെ വണ്ടി ഓടിച്ചു … കുറച്ചു മുൻപോട്ട് പോയി വണ്ടി ഒതുക്കി …

അടി ഉണ്ടായ സ്ഥലത്തോട്ട് പതിയെ നടന്നു ….

ചുറ്റും ആൾകൂട്ടം …. ആരൊക്കെയോ പറഞ്ഞ് ഒതുക്കുന്നു …

ഒരു അഞ്ചുമിനിറ്റിനുള്ളിൽ തന്നെ എല്ലാവരും പിരിഞ്ഞു പോയിക്കൊണ്ടിരുന്നു ….

പെട്ടെന്നാണ് ആദി  പിരിഞ്ഞു പോകുന്ന കൂട്ടത്തിൽ അർജുനെട്ടനെ കണ്ടത് …

ആദി  വേഗം തന്നെ ഓടി …. അർജുനേട്ടൻ്റെ അടുത്തൊട്ട് ….

അടുത്ത് എത്തിയതും …

ആദിക്ക് മനസിലായി അർജുനേട്ടൻ തന്നെ കണ്ടിട്ടില്ലെന്ന് ..

ആദി പതിയെ പതിയെ …. പിന്നാലെ നടന്ന് …

പെട്ടന്ന് അർജുനേട്ടൻ്റെ ചെവിയിൽ ട്ടോ …. എന്ന് ശബ്ദത്തോടെ അലറി …

അർജുനേട്ടൻ പേടിച്ചു തിരിഞ്ഞു …

ആദിയെ കണ്ടതും അർജുനേട്ടൻ ഒരു ദീർഘശ്വാസം എടുത്തു ….

എന്നിട്ട് സംസാരിച്ചു …

“പേടിപ്പിച്ചു കളഞ്ഞളോട തെണ്ടി ….”

“ഹ ഹ …

പേടിച്ചില്ലേ എനിക്ക് അതുമതി …”

“യാത്ര ഒക്കെ സുഖമായിരുന്നോ …???

വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ …???”

“ഒന്നും പറയണ്ട ….

വരുന്ന വഴിക്ക് പൊടി അടിച്ചു ഒരുവിധം ആയി ….

വഴി കണ്ടുപിടിക്കാൻ പിന്നെ ഒരു ചേട്ടൻ ഹെല്പ് ചെയ്തതുകൊണ്ട് ബുദ്ധിമുട്ടുണ്ടായില്ല ….

അല്ല അർജുനേട്ടാ എന്തായിരുന്നു ഇവിടെ പ്രശ്‌നം …??”

“ഹ്മ്മ് ….

ഒന്നും പറയണ്ട ആദി…

ഒരുത്തൻ ദേഹത്ത് തട്ടി …. എന്നും പറഞ്ഞായിരുന്നു അടി ….

റിച്ചി …. ഒരു അലവലാതി …. കൂലിത്തല്ല് ആണ് പരുപാടി ….

കൂടെ അവൻ്റെ പിള്ളേരും …

പിന്നെ പുത്തൻപുരക്കൽ ശേഖരൻ ചേട്ടൻ വന്നിട്ടാണ്

ഒതുക്കി വിട്ടത് …”

“അപ്പോ പോലീസ് ഒന്നും ഉണ്ടായില്ലേ …??”

“ഹ ഹ ഹ ….

പോലീസ് ഒന്നും രാമപുരത്ത് വരില്ല ആദി ….

ഇത് തമിഴ്‌നാടും കേരള ബോർഡറിലും ഉള്ള സ്ഥലം ആണ് …

അതുകൊണ്ട്  ഇവിടെ പഴയ നിയമം ആണ് …

ഈ രാജഭരണം പോലെ ….  അതിൻ്റെ മെയിൻ ആളാണ് …

പുത്തൻപുരക്കൽ ശേഖരൻ …..”

“ഓഹ് അങ്ങനെ ഒക്കെ ഉണ്ടല്ലേ ….

അപ്പോ ഇവിടെ നോക്കിയും കണ്ടും നടക്കണം അല്ലേ ….”

“അതെ ഇല്ലെങ്കി …

തടി കേടാവും ….

എന്നാ പിന്നെ സമയം കളയണ്ട വാ പോവാം ….

ഇവിടുന്ന് ഒരു അഞ്ചുമിനിറ്റ് ഉള്ളു ….

ഞാൻ നടന്നാണ് വന്നത് …

നിൻ്റെ വണ്ടി എവിടെ …???”

“വാ …. ഞാൻ അവിടെ ഒതുക്കി നിർത്തിയിട്ടുണ്ട്  …..”

അതും സംസാരിച്ചുകൊണ്ട്  ആദിയും  അർജുനേട്ടനും  കൂടെ ആദിയുടെ വണ്ടിയുടെ അടുത്തൊട്ട് നടന്നു …

അടുത്ത് എത്തിയതും  അവർ രണ്ടുപേരും കൂടെ ആദിയുടെ വണ്ടിയിൽ അർജുനേട്ടൻ്റെ  വീട്ടിലോട്ട് നീങ്ങി ….വീട്ടിൽ എത്തിയതും ആദിയെ എല്ലാവർക്കും അർജുൻ പരിചയപ്പെടുത്തി…. ആദിക്കുള്ള മുറി കാണിച്ചു കൊടുത്തു …..ഒന്നു ഫ്രഷായി വരാം എന്ന് പറഞ്ഞ് ആദി മുറിക്കുള്ളിൽ കയറി …

കുറച്ചു സമയത്തിനു ശേഷം …..

ആദി ഫ്രഷ് ആയി മുറിയുടെ പുറത്തിറങ്ങി ….

എന്നിട്ട് പതിയെ കോണിയിൽ കൂടെ താഴേക്ക്  നടന്നു …

ഹാളിൽ തന്നെ എല്ലാവരും ഇരിക്കുന്നുണ്ട് …

ആദിയും അവരുടെ ഒപ്പം കൂടി …

എല്ലാവരും കൂടെ ആദിയുടെ വിശേഷങ്ങളും ….

ഭാവി കാര്യങ്ങളും എല്ലാം ചോദിച്ചറിഞ്ഞു ….

അതിനു ശേഷം അർജുനേട്ടൻ്റെ ഒപ്പം ടെറസിലോട്ട് നടന്നു …

രണ്ടുപേരും കൂടെ ടെറസിലെ കസേരയിൽ ഇരുന്നു ….സംസാരിച്ചുതുടങ്ങി …

“ആദി ….. ആ വർഗീസിൻ്റെ കാര്യം എന്തായി ….???

നി വരുമ്പോൾ പറയാന്ന് പറഞ്ഞിട്ട് ….”

“അത് അർജുനേട്ടാ ….

എനിക്ക് ആ സമയത് എന്താ ഉണ്ടായെന്ന് ശരിക്കും ഓർമയില്ല …

എവിടെന്നോ ദേഷ്യം വന്നു …

അവർ ഷാഹിയോട് മോശമായി പെരുമാറിയപ്പോൾ …

അങ്ങനെ പറ്റിപോയതാ ….

പിന്നെ എന്തോ അവർ തന്നെ കേസ് ഒന്നും വേണ്ടാ എന്ന് പറഞ്ഞു …

അതുകൊണ്ട് ഇനി പ്രശനം ഒന്നും ഉണ്ടാവുമെന്ന് തോന്നുന്നില്ല….”

“ആദി നി എന്തായാലും ഒന്ന് സൂക്ഷിച്ചോ ….

ആ വർഗീസ് ആള് അത്ര വെടുപ്പല്ല….

ഇപ്പോ നിന്നെ വിട്ടത് … ഭാവിയിൽ പണി തരാൻ ആണെങ്കിലോ …??”

“എൻ്റെ അർജുനേട്ടാ നിങ്ങൾ പറഞ്ഞു പേടിപ്പിക്കലെ …

ഒരു മനസമാദാനത്തിനാ ഞാൻ ഇങ്ങോട്ട് വന്നേ …

അപ്പോ വീണ്ടും പേടിപ്പിക്കുന്നോ …. ദുഷ്ട്ടാ …”

“ഹ ഹ ഹ …

പേടിപ്പിച്ചതല്ലെടാ നിൻ്റെ അറിവിലേക്ക് പറഞ്ഞൂന്നേ ഉള്ളു …”

“ഹ്മ്മ്…. ഞാൻ സൂക്ഷിച്ചോളാം ..

അർജുനേട്ടാ എനിക്ക് ആ ബാംഗ്ലൂർ പറഞ്ഞ ജോലി എന്തായി …??

അത് കിട്ടോ…???”

“അത് നമ്മുക്ക് ശരിയാക്കാം

ഈ തിരക്കൊക്കെ ഒന്ന് കഴിഞ്ഞോട്ടെ ….”

“ഹ്മ്മ്…

നാളെ എന്താണ് പരുപാടി …???”

“നാളെ ക്ഷേത്രത്തിൽ …

ആനച്ചമയം ഉണ്ട് ….

പിന്നെ കലാപരിപാടികളും ….

എൻ്റെ സഹധർമിണിയുടെ തിരുവാതിരകളി ഉണ്ട് …

മൂന്നാലു ദിവസം ആയിട്ട് അതിൻ്റെ പ്രാക്ടിസിലായിരുന്നു ….”

“ആഹഹാ കൊള്ളാലോ ……”

പെട്ടന്ന് അർജുനേട്ടൻ്റെ ഫോൺ അടിച്ചു …..

ആത്മിക അർജുൻ ….. ഭക്ഷണം കഴിക്കാൻ താഴോട്ട് ചെല്ലുവാൻ പറഞ്ഞു ….

ആദിയും അർജുനേട്ടനും കൂടെ താഴോട്ട് ചെന്നു ….എല്ലാവരും കൂടെ ഭക്ഷണം കഴിച്ചു …. എന്നിട്ട്  അവരവരുടെ  മുറിയിലോട്ട്  നീങ്ങി …. നിദ്രയിൽ മുഴുകി …..

********************************************

ഇതേ സമയം പുത്തൻപുരക്കൽ തറവാട്

ശേഖരൻ ഒഴികെ ബാക്കി എല്ലാവരും തറവാടിൻ്റെ ഉമ്മറത്തു ഇരുന്നു സംസാരിക്കുന്നു ….

പെട്ടന്നാണ് അഭിയുടെ ശ്രദ്ധയിൽ ദൂരെ നിന്നും തറവാട്ടിലേക്ക് ഒരു കാർ വരുന്നത് കണ്ടത് ….

അഭി എല്ലാവരോടും കാർ വരുന്നത് പറഞ്ഞു അതോടെ എല്ലാവരുടെയും ശ്രദ്ധ അവിടെക്കായി …

കാർ ആ വലിയ മതില്കെട്ടിനുള്ളിലേക്ക് കയറ്റി നിറുത്തി ….

എല്ലാവരുടെയും ശ്രദ്ധ കാറിലേക്ക് ….

കാറിൻ്റെ ഡോർ തുറന്ന് സജീവും വിഷ്ണുവും …..

കാറിൽ നിന്നും ഇറങ്ങിയതും സജീവും വിഷ്ണുവും എല്ലാവരെയും നോക്കി ചിരിച്ചു …

സൗഭാഗ്യ- “സജീവേട്ടൻ …..!!!!!!”

ചന്ദ്രശേഖരൻ- “സജീവേ വിഷ്ണു …. ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ ….”

സജീവ്- “എല്ലാവരെയും ഒന്നു ഞെട്ടിക്കാം   എന്ന് വിചാരിച്ചു ….”

വിഷ്ണുവിനെ കണ്ടതും അഭി ചിരിച്ചു ,,,,, ആമിക്ക് ചെറിയ നാണവും ലജ്ജയും ….

സുമിത്രാമ്മ വിഷ്ണുവിനെ കണ്ടതും ഓടി ചെന്ന് കെട്ടിപിടിച്ചു നെറ്റിയിൽ സ്നേഹചുംബനവും കൊടുത്തു …

“മോൻ ആകെ ക്ഷീണിച്ചു ….. എൻ്റെ കുട്ടി ഇനി ഇവിടെ നിന്നാൽ മതി …..

എത്ര വർഷം ആയി ഇങ്ങോട്ട് വന്നിട്ട് …..”

വിഷ്ണു- “ഞാൻ ഇനി ഇവിടെ തന്നെ ഉണ്ടാവും അമ്മുമ്മേ”

മല്ലിക – “അതെ എല്ലാവരും വന്ന കാലിൽ നില്കാതെ അകത്തോട്ട് കേറിക്കെ …..

വിഷ്ണുകുട്ടാ വന്നേ ….. “

സജീവ് വേഗം തന്നെ ഡ്രൈവർക്ക് അയ്യായിരം രൂപ കൊടുത്തു ….

ഡ്രൈവർ പൈസ കൂടുതലാണ് എന്ന് പറഞ്ഞു …..

സജീവ് സന്തോഷത്തോടെ തരുന്നതാണെന്നു പറഞ്ഞ് അയാളെ  പറഞ്ഞയിച്ചു …

സജീവ്- “അച്ഛൻ എവിടെ പോയി …??”

ചന്ദ്രശേഖർ- “ക്ഷേത്രത്തിൽ പോയതാ ഇപ്പോ വരും …”

അതും പറഞ്ഞുകൊണ്ട് എല്ലാവരും അകത്തോട്ട് കയറി …..സജീവും വിഷ്ണുവും ഫ്രഷ് ആയിട്ട് വരാം എന്ന് പറഞ്ഞ് തങ്ങളുടെ മുറിയിലോട്ട് നടന്നു …… മല്ലികയും,സൗഭാഗ്യയും, സുമിത്രമായും അടുക്കളയിലോട്ടും ….. അഭിയും ആമിയും ചന്ദ്രശേഖരനും ഹാളിൽ തന്നെ ഇരുന്നു ……..

കുറച്ചു സമയത്തിനു ശേഷം സജീവും വിഷ്ണുവും ഫ്രഷ് ആയി ഹാളിലോട്ട് വന്നു …. അഭിയുടെയും ആമിയുടെയും ചന്ദ്രശേഖരന്റേയും കൂടെ കൂടി ….

ചന്ദ്രശേഖർ- “സജീവ് ഇനി തിരിച്ചു പോകുന്നുണ്ടോ ….???”

സജീവ് -”ഇല്ല … അവിടം മടുത്തു …. ഇനി ഇവിടെ കൂടാനുള്ള പരുപാടി ആണ് ….

ചന്ദ്രേട്ടനും കുറെ നാളായില്ലേ പറയുന്നേ ബിസ്സിനെസ്സ് ഓക്കേ ഒരുമിച്ചു നടത്താമെന്നു ….

അതുകൊണ്ട് ഇനി ഒരു തിരിച്ചുപോക്കില്ല ….”

ചന്ദ്രശേഖർ- “അത് നന്നായി … ഇപ്പോഴെങ്കിലും നിനക്ക് അത് തോന്നിയല്ലോ….

വിഷ്ണു തിരിച്ചു പോകുന്നുണ്ടോ …??”

വിഷ്ണു- “ഇല്ല അങ്കിൾളെ …. ഇനി ഇവിടെ തന്നെ …..”

അഭി-  “അങ്ങനെ ആണെങ്കിൽ നമ്മുക്ക് ബോബെയിലെ ഹെഡ്ഓഫീസിൽ ഒരുമിച്ചു നിന്നേക്കാം വിഷ്ണു …

കിളവന്മാരെ ഓക്കേ ബാംഗ്ലൂർ നിന്നോട്ടെ ….”

അത് കേട്ട് എല്ലാവരും ചിരിച്ചു ……

ആമി- “ദേ അച്ചാച്ചൻ വന്നു …..”

എല്ലാവരും ഉമ്മറത്തോട്ട് നോക്കി ….

ശേഖരൻ്റെ കാർ ഉമ്മറത്ത് എത്തി …

ശേഖരൻ അതിൽനിന്നും ഇറങ്ങി …

നേരെ അകത്തോട്ട് ….. കയറി … ഹാളിൽ എത്തിയതും ശേഖരൻ സജീവിനെയും വിഷ്ണുവിനെയും കണ്ടു …

ശേഖരൻ – “സജീവേ നിങ്ങൾ എന്താ … ഒരു മുന്നറിയിപ്പും ഇല്ലാതെ ….”

സജീവ്- “എല്ലാവരെയും ഒന്ന് ഞെട്ടിക്കാം എന്ന് വിചാരിച്ചു അച്ഛാ ….”

ശേഖരൻ -” വിഷ്ണു സുഖം അല്ലെ മോനെ നിനക്ക് …. ഞങ്ങളെ ഓക്കേ മറന്നൂലെ ….??”

വിഷ്ണു- “അങ്ങനെ മറക്കോ അച്ചാച്ചാ ….”

അതും പറഞ്ഞു വിഷ്ണു ശേഖരനെ കെട്ടി പിടിച്ചു ….അപ്പോഴേക്കും ഫുഡ് എല്ലാം റെഡി ആക്കി എല്ലാവരും ഹാളിലോട്ട് വന്നു …..അതികം സമയം പാഴാക്കാതെ എല്ലാവരും കൂടെ ഭക്ഷണം കഴിച്ചു ….. കഴിക്കുന്നതിൻ്റെ ഇടയിൽ ….

മല്ലിക – “സജീവേ … ഞങ്ങൾ ഒരു ചെറിയ തീരുമാനം എടുത്തിതുണ്ട് …. പൊന്നുനോട് അറിയിച്ചു അവൾക്ക് സമ്മതം….”

സജീവ് –  “എന്താ ചേച്ചി…??”

ചന്ദ്രശേഖർ- “അത് നമ്മൾ മുൻപ് പറഞ്ഞുവെച്ചപോലെ ആമിയുടെയും വിഷ്ണുവിൻ്റെയും … കല്യാണം ….”

സജീവ്- “അതിന് എനിക്ക് നൂറുവട്ടം സമ്മതം …. പിള്ളേർ തന്നെ തീരുമാനിക്കട്ടെ …. എന്താ ചന്ദ്രേട്ടാ അതല്ലേ നല്ലത് …??”

ചന്ദ്രശേഖർ – “നമ്മൾ എന്തായാലും തീരുമാനിച്ചു …

ഇനി പിള്ളേർ എന്താന്നുവെച്ചാ തീരുമാനിക്കട്ടെ…”

എല്ലാവരുംകൂടെ ആമിയുടെയും വിഷ്ണുവിൻ്റെയും മുഖത്തോട്ട് നോക്കി ….. രണ്ടിനും നാണം ….

എല്ലാവരും അതും പറഞ്ഞ് അവരെ കളിയാക്കി ….

എന്നാൽ ഇവരാരും ശ്രദ്ധിച്ചില്ല…. ശേഖരൻ്റെ മുഖത്തു മിന്നിമാറിയ പേടി …… അയാൾ വേഗം തന്നെ ഭക്ഷണം കഴിച്ചു  എഴുന്നേറ്റു …. കൈകഴുകി പുറത്തോട്ട് ഇറങ്ങി ….. ആലോചനയിൽ മുഴുകി …. അപ്പോഴും ആമിയുടെയും വിഷ്ണുവിൻ്റെയും   കല്യാണ കാര്യം അയാളെ പേടിപ്പിച്ചിരുന്നു …..

അകത്ത് … എല്ലാവരും ഭക്ഷണം കഴിച്ചു എഴുന്നേറ്റു …. ഹാളിൽ ഇരിക്കുന്നു…… പ്രധാന ചർച്ച കല്യാണം തന്നെ ….

ആമി പതിയെ അഭിയെ മാറ്റി നിറുത്തി …

ആമി- “അഭിയേട്ട വിഷ്ണുവേട്ടനോട് സംസാരിച്ചോ …??”

അഭി- “ഇല്ല നാളെ സംസാരിക്കാം …..

നി പേടിക്കാതെ …. നിനക്ക് വിഷ്ണുവിനെ ഇഷ്ട്ടം ആണോ…??”

ആമി- “ഇഷ്ടക്കുറവൊന്നും ഇല്ല ….

എന്നാലും ഇപ്പോ കല്യാണം ഒന്നും വേണ്ട ….”

അഭി- “ഹ്മ്മ് ഞാൻ എല്ലാവരോടും പറയാം

ആദ്യം വിഷ്ണുവായിട്ട് സംസാരിക്കട്ടെ ….”

എല്ലാവരും കൂടെ ഹാളിൽ ചർച്ചകൾ പുരോഗമിക്കുന്നു …. പെട്ടന്ന് ശേഖരൻ പുറത്തുനിന്നും  ഹാളിലേക്ക് വന്നു …എന്നിട്ട് എല്ലാവരോടും

“അതെ ചർച്ചകൾ ഒക്കെ ഇനി നാളെ മതി …..

നാളെ രാവിലെ തന്നെ ക്ഷേത്രത്തിൽ പൂജ ഉള്ളതാണ് …

എല്ലാത്തിനും കുടുംബസമേതം നമ്മൾ ഉണ്ടാവണം …

എല്ലാവരും കിടക്കാൻ നോക്ക് ….”

അത് പറഞ്ഞതും എല്ലാവരും അവരവരുടെ മുറിയിലേക്ക് നീങ്ങി …. എല്ലാവരും വേഗം തന്നെ നിദ്രയിൽ മുഴുകി …..

***********************************

ഇതേ സമയം സിറ്റി ഹോസ്പിറ്റൽ

ഡോക്ടറുടെ റൂമിൽ വർഗീസും ഷംസുദീനും ….

ഡോക്ടർക്ക് വേണ്ടി  വെയിറ്റ് ചെയ്യുന്നു …..

കുറച്ചു സമയത്തിനു ശേഷം ….

ഡോർ തുറന്നു ഡോക്ടർ അകത്തോട്ട് കയറി …

നേരെ വന്ന് തൻ്റെ സീറ്റിൽ ഇരുന്നു ….

തൻ്റെ എതിർവശത്ത്  ഇരിക്കുന്നു വർഗീസിനെയും ഷംസുദീനെയും നോക്കി പുഞ്ചിച്ചു …

ഡോക്ടർ- “കുറെ നേരം ആയോ വന്നിട്ട് …??”

വർഗീസ്- “ആ …. കുറച്ചു നേരം ആയി …..

ജോണിൻ്റെ കാര്യം എന്തായി ഡോക്ടർ …

ഇന്ന് കൊണ്ടുപോകാൻ പറ്റിലെ …???”

ഡോക്ടർ – “ഇന്ന് ഒരു അരമണിക്കൂറിൽ ഡിസ്ചാർജ് ചെയ്യാം …

അതിനുള്ള ഫോര്മാലിറ്റിസ് എല്ലാം തുടങ്ങിക്കഴിഞ്ഞു ….

അതിനു മുൻപ് …. ഒരു കാര്യം …..

ഇവരെ എത്ര പേർ ഇടിച്ചുനാണ് പറഞ്ഞെ …??”

ഷംസുദീൻ – “ഒരാളാണ് ഡോക്ടറെ ….

എന്താ അങ്ങനെ ചോദിച്ചത് …???”

ഡോക്ടർ- “ഇത് ഒരാളാണ് ചെയ്‌തത്‌  എന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല….

എല്ലാവർക്കും നല്ല പോലെ കിട്ടിയിട്ടുണ്ട് ….

എല്ലാവരുടെയും കൈയും കാലും ഒടിച്ചിട്ടുണ്ട് …..

ജോണിന് മാത്രം അധികം കിട്ടിയിട്ടില്ല ……

എന്നാലും ഇടത്തെ കൈ ചിന്നിയിട്ടുണ്ട്… അതിനാണ് പ്ലാസ്റ്റർ ഇട്ടിരിക്കുന്നത്

എൻ്റെ ഇത്രയും നാളത്തെ  സർവീസിൽ ആദ്യം ആയിട്ടാണ് ഇങ്ങനെ ….

എല്ലാവരെയും പക്കാ പെർഫെക്റ്റ് ആയിട്ട് ഇടിച്ചിരിക്കുന്നു ….

ഒരു പ്രൊഫഷണലി ട്രെയിൻഡ്   ആയിട്ടുള്ള ഒരാൾക്കേ ഇങ്ങനെ

ചെയ്യാൻപറ്റുള്ളു …”

ഷംസുദീൻ- “അവൻ എന്തോ ട്രെയിനിങ് ഒക്കെ ചെയ്തിതുണ്ട് …. അതാവും …”

ഡോക്ടർ – “ഷംസുദീനെ ഞാൻ പറഞ്ഞുനെ ഉള്ളോ ….

എന്തായാലും ഒന്ന് സൂക്ഷിക്കുക ….

അവനും ആയിട്ടുള്ള മല്പിടുത്തതിൽ …..”

അപ്പോഴേക്കും … ഒരു നേഴ്സ് ക്യാബിനിലോട്ട് വന്നു ….

സർ ജോണിൻ്റെ എല്ലാകാര്യവും റെഡി ആണ് സർ ….

അത് കേട്ടതോട് ഡോക്ടറോടൊപ്പം എല്ലാവരും ജോണിൻ്റെ റൂമിലോട്ട് നടന്നു ….

ജോണിനെ ഒന്നുകൂടെ ചെക്ക് ചെയ്ത ശേഷം അവർ മൂവരും ഹോസ്പിറ്റൽ വിട്ടു …

നേരെ വർഗീസിൻ്റെ വീട്ടിലോട്ട് ….

പോകുന്ന വഴി ആരും ഒന്നും സംസാരിച്ചില്ല …..

വണ്ടി ആ വലിയ കവാടം കഴിഞ്ഞു ഉള്ളിലോട്ട് കയറി …

മുറ്റത്തു തന്നെ പതിനഞ്ചോളം മല്ലന്മാർ …….

അവർ വന്നു വണ്ടിയുടെ ഡോർ തുറന്നു ….

വർഗീസും ഷംസുദീനും ജോണും കൂടെ വീട്ടിലോട്ട് കയറി …..

എന്നിട്ട് ഹാളിൽ തന്നെ ഇരുന്നു …. അപ്പോഴേക്കും മല്ലന്മാരിൽ അഞ്ചുപേർ

ഹാളിൽ എത്തിയിരുന്നു …..

വർഗീസ് ഷംസുഡീനോട് ….

“”ഷംസുദീനെ ….. ഇവർ ആണ് ഞാൻ പറഞ്ഞ ആൾകാർ

പുറത്തുന്നു ഇറക്കിയതാ ….

ഇവരാവുമ്പോൾ പുറത്തുനിന്ന് ഒരാൾക്കും

നമ്മളെ സംശയമുണ്ടാവില്ല ….””

ഷംസുദീൻ താൻ ഇരിക്കുന്ന കസേരയിൽ നിന്നും എഴുന്നേറ്റു ….

ചുറ്റും നടന്നു അവരെ വിലയിരുത്തി ….

ഷംസുദീൻ തൻ്റെ കൈയിലുള്ള കവർ എടുത്തു ….

അത് ആ മല്ലന്മാർക്ക് നീട്ടി …

അവർ അത് വാങ്ങി ….

ഷംസുദീൻ അവരോട് ….

“”അവൻ്റെ ഫോട്ടോ ആ കവറിൽ ഉണ്ട് …

അവൻ ഇപ്പോൾ രാമപുരത്തുണ്ട് ….

അവിടെ ചെന്ന് … അവനെ കണ്ടുപിടിക്കുക …

അവസരം കിട്ടിയാൽ കൊന്നു കളഞ്ഞേക്ക് …””

ഷംസുദീൻ്റെ വാക്കു കേട്ടതും …

അവർ ഒരു ചിരിയോടെ … പറഞ്ഞു …

“”അത് ഞങ്ങൾ ഏറ്റു സർ ….

അതൊക്കെ ഞങ്ങൾ നോക്കിയും കണ്ടും ചെയ്തോളാം …””

അതും പറഞ്ഞുകൊണ്ട് അവർ പതിയെ പുറത്തേക്ക് നടന്നു ….

പെട്ടന്ന് ഒരു അലർച്ച ……

നിൽക്കടാ ….. അവിടെ ………

എല്ലാവരും പെട്ടന്നുള്ള വളർച്ചയിൽ ഞെട്ടി തിരിഞ്ഞു …

ദേഷ്യത്തോടെ കണ്ണെല്ലാം ചുവന്ന് ….ജോൺ …..

വീണ്ടും അലർച്ചയോടെ ജോൺ …..

“”””അവൻ ചാവേണ്ടത് നിങ്ങളുടെ കൈകൊണ്ടല്ല ….

തൻ്റെ വലത്തേ കൈപൊക്കിപിടിച്ചു ….

എൻ്റെ ഈ കൈകൊണ്ടാണ് …..””””

അത് കേട്ടതോടെ വർഗീസും ഷംസുദീനും മല്ലന്മാരും പതിയെ പുഞ്ചിരിച്ചു ….

വർഗീസ്- “”അതെ അവൻ ചാകേണ്ടത് എൻ്റെ മകൻ്റെ കൈകൊണ്ട് തന്നെയാണ് ….””

ഷംസുദീൻ- “അങ്ങനെ ആണെങ്കിൽ ….

പ്ലാൻ ഒന്ന് ചെറുതായി മാറ്റിയേക്കാം ….”

വർഗീസ് – “എന്താ ഷംസുദീനെ തൻ്റെ പ്ലാൻ …???”

“”ഇവർ എല്ലാവരും കൂടെ രാമപുരത്തോട്ട് പോകണ്ട ….

കുറച്ചുപേർ മാത്രം പോകട്ടെ …..

നല്ല ഒരു അവസരം വന്നാൽ അവനെ അവിടെന്ന് പൊക്കിക്കോ ….

എന്നിട്ട് സാറിൻ്റെ എസ്റ്റേറ്റിലെ ഗോഡൗൺ ഇല്ലേ …

അവിടേക്ക് അവനെ കൊണ്ടുപോരെ …..

അവനെ പൊക്കികഴിഞ്ഞാൽ ഞങ്ങളെ വിളിക്കുക ….

ഞങ്ങൾ നേരെ ഗോഡൗണിലോട്ട് വന്നോളാം ….

അവിടെ വെച്ച് ആവുമ്പോൾ ….

ഒരു ഈച്ച കുഞ്ഞു പോലും അറിയില്ല ….

ചുറ്റും കാടല്ലേ …..

അവനെ ഇഞ്ചിഞ്ചായി കൊല്ലം …..””

ഇതു കേട്ടതും എല്ലാവരും അട്ടഹസിച്ചു ചിരിച്ചു ….

ജോണിൻ്റെ….. മനസിലെ പക …. ആളിക്കത്തി തുടങ്ങി …

അവനും അട്ടഹസിച്ചു ചിരിച്ചു …. ആദിയുടെ ഭാവി ആലോചിച്ച് ….

മല്ലന്മാരിൽ പ്രധാനി …..

“സർ …

എന്നാൽ ഞങ്ങൾ അഞ്ചുപേർ പൊക്കോളാം …

അവനെ അവിടെന്ന് പുഷം പോലെ പൊക്കി കൊണ്ടുവരാം …

അതൊക്കെ നിസാര കാര്യം ആണ് ….”

ജോൺ- “എന്നാൽ പിന്നെ വൈകിക്കണ്ട …

ഇപ്പോ തന്നെ ഇറങ്ങിക്കോ …..”

“ഓക്കേ സർ,,,,,,

ഞങ്ങൾ വിളിക്കാം …

കാര്യം നടത്തിയിട്ട് …..”

അതും പറഞ്ഞുകൊണ്ട്  അവർ ഇറങ്ങി …. തങ്ങളുടെ സഹായികളോട് അവിടെ നിൽക്കുവാനും പറഞ്ഞു …

അവരഞ്ചുപേർ …. തങ്ങളുടെ  suvൽ കയറി നീങ്ങി ….. ആദിയെ ലക്ഷ്യം വെച്ച് ….. രാമപുരത്തോട്ട് ….

*************************************

പിറ്റേദിവസം പുത്തൻപുരക്കൽ

സമയം പുലർച്ച മൂന്നാവുന്നു …

എല്ലാവരും വേഗം തന്നെ എഴുന്നേറ്റു ….

കുളിച്ചു വൃത്തിയായി …. നിർമാല്യം തൊഴുവാൻ …

എല്ലാവരും കൂടെ ക്ഷേത്രത്തിലോട്ട് ചെന്നു ….

അവിടെ എത്തിയതും നിർമാല്യം തൊഴുവാൻ  ക്ഷേത്രത്തിലെ മേലധികാരി … വന്ന് എല്ലാവരെയും ഉള്ളിലേക്ക് കൂട്ടികൊണ്ടുപോയി ….

ക്ഷേത്രത്തിൻ്റെ പുറത്ത്  ജനക്കൂട്ടം വരിയായി നില്കുന്നു …..

ക്ഷേത്രങ്ങളിൽ സൂര്യോദയത്തിനു മുന്നേ നടത്തപ്പെടുന്ന ഒരു പ്രധാന ചടങ്ങായതിനാൽ പുത്തൻപുരക്കൽ തറവാട്ട് കാർക്ക് മാത്രമേ ഉള്ളിലേക്ക് പ്രേവേശനം ഉള്ളു ….

കുറച്ചു സമയത്തിനു  ശേഷം സ്നാനാദികർമങ്ങൾക്ക് എല്ലാം കഴിഞ്ഞ് ക്ഷേത്രം തന്ത്രി  മന്ത്രജപങ്ങളോടെ  ശ്രീകോവിലിൻ്റെ  നടതുറന്നു….. തിരികൾ തെളിയിച്ചു …..

എന്നിട്ട് പുറത്തേക്കു ഇറങ്ങി …. ശേഖരനോടും ബാക്കിയുള്ളവരോടും ആയി തന്ത്രി ….

“”തലേന്ന് ചാർത്തിയ ഹാരങ്ങളും പുഷ്പങ്ങളും എടുത്തുമാറ്റുന്നതിനു മുന്നേയുള്ള പ്രഥമ ദർശനം അതിവിശിഷ്ടവും സര്‍വ്വാഭീഷ്ടപ്രദായകവുമാണ്…..ഈ നേരം  തൊട്ടാണ് നിർമാല്യദര്‍ശനം  ആരംഭിക്കുന്നത്. ശേഷം തലേന്നത്തെ ആടയാഭരണങ്ങൾ  ഭഗവൽ വിഗ്രഹത്തിൽ  നിന്ന് മാറ്റി പൂർണ്ണബിംബ തേജസ്സ് കാണുന്നതാണ് നിർമാല്യദര്‍ശനം “”

“”നിർമാല്യസമയത്ത്‌ വിഗ്രഹത്തിൽ നിന്നുള്ള   ഊര്‍ജപ്രസരണം പതിന്മടങ്ങാണ്.അതിനാൽ നിർമാല്യം തൊഴൽ  പുണ്യദായകമാണ്. പിന്നീട്  നല്ലെണ്ണകൊണ്ട് അഭിഷേകം ചെയ്തു വാകപ്പൊടിയോ  പയറുപൊടിയോ ഉപയോഗിച്ച് എണ്ണമെഴുക്ക് ബിംബത്തിൽ നിന്ന് നീക്കം ചെയ്യുന്നു.ഈ സമയത്തുടനീളം നാമങ്ങൾ ജപിച്ചുകൊണ്ടുള്ള ഭഗവൽ ദർശനം സർവൈശ്വര്യങ്ങളും പ്രദാനം  ചെയ്യും….അതുകൊണ്ട് എല്ലാവരും നല്ല പോലെ പ്രാർത്ഥിച്ചോളു എല്ലാം മംഗളം ആയി ഭവിക്കും …..””

കുടുംബസമേതം എല്ലാവരും മനസ്സറിഞ്ഞു  തൊഴുതു ….

അത് കഴിഞ്ഞു എല്ലാവരും കൂടെ മഹാഗണപതിഹോമത്തിൽ പങ്കെടുത്തു….

അതിനുശേഷം  പുത്തൻപുരക്കൽ തറവാട്ടുക്കാരെ മാത്രം

ക്ഷേത്രത്തിൻ്റെ അകത്തോട്ട് കയറ്റി …

എല്ലാവരും അകത്തെത്തിയതും …. തന്ത്രി അവരോടായി …..

ശേഖരൻ ഉദയസ്തമന പൂജ ഇപ്പോ ആരംഭിക്കും ….

പൂജയെ കുറിച്ച് ഞാൻ ഒരു ചെറു വിവരണം തരാം ….

“”താന്ത്രികവിധി പ്രകാരം വിഗ്രഹാദി ഉപാധികളിലേക്ക് ആവാഹിച്ച് ജല, ഗന്ധ, പുഷ്പ, ധൂപ, ദീപ നിവേദ്യങ്ങൾ സമർപ്പിച്ചാണു ക്ഷേത്രത്തിൽ പൂജ നടത്തുന്നത്. പൂജകളിൽ പരമപ്രധാനം ഉദയാസ്തമന പൂജയാണ്…””

“”സർവ വിധത്തിലുമുള്ള ഐശ്വര്യത്തിനായിട്ടാണ് ഉദയാസ്തമന പൂജ നടത്തുന്നത്. വ്യത്യസ്തങ്ങളായ പതിനെട്ടു പൂജകളാണ് ഉദയാസ്തമന പൂജയിൽ നടത്തുന്നത് …””

എപ്പോഴും ഇവിടെ നിൽക്കേണ്ട ആവശ്യം ഇല്ലാ ….

ആദ്യത്തെ പൂജയിലും ….അതേപോലെ ദീപാരാധന സമയത്തും മാത്രം കുടുംബസമേതം ഉണ്ടായാൽ മതി ….

എന്നാൽ എല്ലാവരും നന്നായി പ്രാർത്ഥിച്ചോളു…..

അതുംപറഞ്ഞുകൊണ്ട് തന്ത്രി ശ്രീകോവിലിൽ കയറി പൂജ തുടങ്ങി ….

പൂജക്ക് ശേഷം പ്രസാദവും കൊടുത്തു ….

ക്ഷേത്രം പൊതുദർശനത്തിനായി വിട്ടുകൊടുത്തു …..

കുറച്ചു നേരം കൂടെ അവിടെ ചിലവഴിച്ചതിനു ശേഷം ….

എല്ലാവരും വീണ്ടും തറവാട്ടിലേക്ക് തിരിച്ചു ….

വീട്ടിൽ എത്തിയതും എല്ലാവർക്കും ഉള്ള ഭക്ഷണം ജോലിക്കാർ തയാറാക്കിയിരുന്നു …

ആവി പറക്കുന്നു ഇഡലിയും സാമ്പാറും …

എല്ലാവരും നല്ലപോലെ ആസ്വദിച്ച് കഴിച്ചു ….

എന്നിട്ട് ഹാളിൽ ഒത്തുകൂടി ….

പക്ഷെ  ശേഖരൻ മാത്രം അസ്വസ്ഥൻ ആയിരുന്നു …

ശേഖരൻ  പതിയെ  ഉമ്മറത്തോട്ട് ഇറങ്ങി …

തൻ്റെ ചാരു കസേരയിൽ നീണ്ടു നിവർന്നു കിടന്നു …

ഇരുപത്തൊന്നു കൊല്ലം മുൻപ് നടന്ന കാര്യങ്ങൾ…..

ശേഖരൻ്റെ മനസ്സിൽ കൂടെ മിന്നി മറഞ്ഞു …

ശേഖരനിൽ പേടി നിറഞ്ഞു തുടങ്ങി …..

താൻ ആ വ്യക്തിക്ക് വാക്ക്ദാനം നൽകിയതും ….

അത് തെറ്റിയാൽ ഉള്ള ഭയാനകമായ പരിണാമവും ….

ശേഖരനെ ഭയത്തിൻ്റെ മുൾമുനയിൽ എത്തിച്ചു …..

ഇതേ സമയം ഹാളിൽ …..

മല്ലിക – “നിങ്ങൾ എന്തായാലും ഇന്നലെ തന്നെ വന്നതു വളരെ നന്നായി …”

സജീവ്- “അതെന്താ …???”

മല്ലിക- “ഇന്ന് ആമിയുടെ ഡാൻസ് ഉണ്ട് ….

കുറച്ചു ദിവസം ആയി ഇവൾ പ്രാക്ടിസ് തുടങ്ങിയിട്ട് ….”

വിഷ്ണു- “ആഹഹാ ആമി ഡാൻസ് പഠിച്ചിട്ടുണ്ടോ …??”

ആമി – “ഉവ്വ് വിഷ്ണുവേട്ടാ …  അത്യാവശ്യം നന്നായികളിക്കും ..

ഈ അമ്മക്ക് അസൂയ ആണ് ….”

അഭി- “സത്യം പറയാലോ …. ഇവൾ അത്യാവശ്യം കുഴപ്പമില്ലാതെ കളിക്കും

എന്നാലും പണ്ട് സ്റ്റേജിൽ നിന്ന് ഓടി ഇറങ്ങിയില്ലേ  ചെറുപ്പത്തിൽ …

അത് പറഞ്ഞു കളിയാക്കിൽ കൊച്ചിൻ്റെ എല്ലാ ധൈര്യവും ചോർന്നു പോകും ….”

ആമി- “അങ്ങനെ ഒന്നും ഇല്ലാ …. വെറുതെ എന്നെ കളിയാക്കാൻ പറയുന്നതാ …”

വിഷ്ണു- “ഞാൻ ആമി പറഞ്ഞത് വിശ്വസിച്ചു ….”

അഭി- “ഇനി വിശ്വസിക്കാതെ നിവർത്തി ഇല്ലാലോ ….

ലൈസെൻസ് കിട്ടിയില്ലേ രണ്ടിനും ….”

അത് കേട്ടതും ആമി അഭിയുടെ വയറിൽ തൻ്റെ കൈകൾ കൊണ്ട് കുത്തി …

എന്നിട്ട് പുറത്തേക്ക് ഓടി പിന്നാലെ അഭിയും …..

ഇതെല്ലാം കണ്ടുകൊണ്ട് വിഷ്ണുവും പതിയെ പുറത്തേക്ക് നടന്നു…..

അഭി ഓടിച്ചെന്ന് ആമിയെ പിടിച്ചു

ആമിയുടെ കൈകൾ പിന്നില്ലേക്ക് പിടിച്ചു പതിയെ അവളെ വേദനിപ്പിച്ചു …

എന്നിട്ട് ആമിയോട് …

“ഇനി ഇടിക്കോ …??”

“ഇല്ല ചേട്ടാ വിട് വേദനിക്കുന്നു …..”

“ഹ്മ്മ് ശരി …

ഈ വട്ടം ക്ഷേമിച്ചിരിക്കുന്നു ….”

അഭി പതിയെ ആമിയുടെ കൈകൾ വിട്ടു …

ആമി കിതച്ചുകൊണ്ട് ദീർഘശ്വാസം എടുത്തു ….

എന്നിട്ട് അഭിയോട് ….

“ചേട്ടാ വിഷ്ണുവേട്ടനോട് സംസാരിക്കുമോ …??”

“ഹ്മ്മ് ഇപ്പോ സംസാരിക്കാം ….

എല്ലാവരും അകത്തല്ലേ ….”.

അഭി തിരിഞ്ഞു നോക്കിയതും വിഷ്ണു മുറ്റത്തോട്ട് ഇറങ്ങുന്നു

അഭി- “ആഹ്ഹ വിഷ്ണു വരുന്നുണ്ടല്ലോ ….

ആമി നീ നേരെ അമ്മയുടെ അടുത്തോട്ട് പൊക്കൊളു …

ഞാൻ വിഷ്ണുവിനോട് സംസാരിക്കാം ….”

അപ്പോഴേക്കും വിഷ്ണു അവരുടെ അടുത്തേക്ക് എത്തി …

ആമി പതിയെ മല്ലികയുടെ അടുത്തോട്ട് നടന്നു…

വിഷ്ണു അഭിയോട് ….

“അഭി നമ്മക്കൊന്ന് പുറത്തോട്ട് പോയാലോ …??”

“അതിനെന്താ പോകാലോ ….”

അഭി നേരെ പോയി വണ്ടിയുടെ താക്കോൽ എടുത്തു …

വിഷ്ണുവിനെയും കൂട്ടി കാറിൽ കയറി

വണ്ടി പുറത്തേക്ക് എടുത്തു ….

വണ്ടി ലക്ഷ്യം ഇല്ലാതെ പോയിക്കൊണ്ടിരുന്നു ….

വിഷ്ണു പതിയെ സംസാരിച്ചു തുടങ്ങി ….

“അഭി നിനക്ക് എന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ …???”

“അതെന്താ വിഷ്ണു അങ്ങനെ ചോദിച്ചേ…???”

“ഒന്നുമില്ലാ മുഖഭാവം കണ്ടപ്പോൾ തോന്നി ….

അതേപോലെ ഞാൻ അടുത്തൊട്ട് വന്നപ്പോൾ ..

ആമി അഭിക്ക് വേണ്ടി അവിടെ നിന്നും മാറിയതാണെന്നും മനസിലായി ….”

“വിഷ്ണു സംസാരിക്കുവാൻ ഉണ്ട് അത് സത്യം ആണ് …

അത് പക്ഷെ വിഷ്ണു ഉദ്ദേശിക്കുന്നത് പോലെ ഒന്നും അല്ല ….”

“അഭി നമ്മൾ കസിൻസ് അല്ലെ …

എന്തും പറയാലോ …. അഭി പറഞ്ഞോളൂ ….”

“അത് ,,,,,,,,,,,

വിഷ്ണുവിന് ആമിയെ ഇഷ്ടമാണോ …???”

“അങ്ങനെ ചോദിച്ചാൽ ഇഷ്ടക്കുറവൊന്നും ഇല്ലാ ….

എനിക്ക് ആമിയെ പരിചയക്കുറവുണ്ട് ….

അധികം സംസാരിച്ചിട്ടില്ലലോ ….

അവൾക്ക് എന്നെ ഇഷ്ടപ്പെടുമോ…..

എന്ന് സംശയവും ഉണ്ട് ….”

“എൻ്റെ വിഷ്ണു ….

ഇതേ സംശയം ആണ് അവിടെയും ….”

“ആണോ … ഞാൻ വിചാരിച്ചു ആമിക്ക് എന്നെ ഇഷ്ടമല്ലെന്ന് …”

“എയ്യ് അതൊന്നും അല്ല …..

അവൾക്ക് വിഷ്ണുനെ അധികം പരിചയമില്ലലോ …

അതിൻ്റെ ചമ്മൽ അത്രയേ ഉള്ളോ …..”

“അഭി സിഗരറ്റ് വലിക്കുമോ…???

ഇവിടെ  എവിടുന്നെങ്കിലും  സിഗരറ്റ് കിട്ടോ …??”

“ഓഹ് ഞാനും ഒരു കമ്പനിക്ക് വേണ്ടി നിൽക്കാർന്നു…

ഇവിടെ അടുത്ത് ഒരു ചെറിയ കടയുണ്ട് അവിടെന്ന് കിട്ടും ….”

വണ്ടി നേരെ കടയുടെ മുൻപിൽ അഭി നിറുത്തി

രണ്ടുസിഗറെറ്റും വാങ്ങി ….

രണ്ടുപേരും കൂടെ കത്തിച്ചു ….

അവർ തമ്മിലുള്ള മറ  നീങ്ങിയതോടെ…..

അവർ രണ്ടുപേരും  നന്നായി അടുത്തു ……

അതിനുശേഷം അവർ സന്ധ്യ വരെ കറങ്ങി നടന്നു …

ചന്ദ്രശേഖരൻ അഭിയുടെ ഫോണിൽ വിളിച്ചു …

വേഗം തറവാട്ടിലൊട്ട്  വരുവാൻ പറഞ്ഞു …

പെട്ടന്ന് തന്നെ അഭിയും വിഷ്ണുവും  കൂടെ തറവാട്ടിലേക്ക് നീങ്ങി …

തറവാട്ടിൽ എത്തിയതും എല്ലാവരും കുളിച്ചു വൃത്തിയായി…..

അതിനുശേഷം  ക്ഷേത്രത്തിലോട്ട് ദീപാരാധന തൊഴുവാൻ ചെന്നു …..

അവിടെന്നു ദീപാരാധന തൊഴുതു തന്ത്രിയുടെ കൈയിൽ നിന്നും പ്രസാദം  വാങ്ങി …

താന്ത്രിക്കുള്ള ദക്ഷിണയും കൊടുത്തു മടങ്ങി ….

പുത്തൻപുരക്കൽ എത്തിയതും എല്ലാവരും വളരെ ഉത്സാഹത്തിൽ ആയിരുന്നു …

ആമിയുടെ ഫ്യൂഷൻ ക്ലാസിക്കൽ ഡാൻസ് കാണുവാൻ ….

രാത്രി ഒൻപതുമണിയാണ് സമയം ആമിക്ക് അനുവദിച്ചത് ….

ആമി വസ്ത്രം എല്ലാം മാറി മേക്കപ്പ് എല്ലാം ചെയ്തു….

സൗഭാഗ്യയും മല്ലികയും ആമിയെ സഹായിച്ചു ….

വെള്ളപ്പട്ടു പോലെ ഉള്ള വസ്ത്രം അതിൽ ചുവന്ന ബോർഡറും …

വാൽക്കണ്ണെഴുതി … തലയിൽ മല്ലപൂവും ആയി… ദേവിയെ പോലെ …. ആമി

എല്ലാ കാര്യവും ഒരുക്കിയതിനു ശേഷം….കൈയിൽ ചിലങ്കയും പിടിച്ച് …

ആമിയും ബാക്കിയുള്ളവരും റൂമിൽ നിന്നും പുറത്തോട്ട് ഇറങ്ങി ….

അതിനുശേഷം എല്ലാവരും കൂടെ വീണ്ടും ക്ഷേത്രത്തിലോട്ട് …..

****************************************

ഇതേ സമയം അർജുനേട്ടൻ്റെ വീട്ടിൽ

യാത്ര ക്ഷീണം നന്നായി ഉള്ളതുകൊണ്ട് …

ആദി നേരം വൈകിയാണ് എഴുന്നേറ്റത് ….

നന്നായി ഉറങ്ങിയതുകൊണ്ട് ക്ഷീണം എല്ലാം മാറി കിട്ടി …

കാലിൻ്റെ വേദനയും മാറി ….

ആദി വേഗം തന്നെ കുളിച്ചു വൃത്തിയായി താഴേക്ക് ചെന്നു …

ഹാളിൽ തന്നെ അർജുനേട്ടൻ ഇരിക്കുന്നു ..

തന്നെ കണ്ടതും സംസാരിച്ചുതുടങ്ങി …

“ഗുഡാഫ്റ്റർ നൂൺ ആദി ……”

“നട്ടുച്ചയായല്ലേ ……

നല്ല ക്ഷീണം ഉണ്ടായിരുന്നു …..

നേരം വെളുത്തത് അറിഞ്ഞില്ല …. “

“ഞാൻ റൂമിൽ വന്നിരുന്നു ….

നീ നല്ല ഉറക്കം ആയിരുന്നു

അതുകൊണ്ട് വിളിച്ചില്ല …..

കിടന്നോട്ടെന്നു കരുതി ….

നീ വാ ഭക്ഷണം കഴിക്കാം ….”

“അയ്യോ … അർജുനേട്ടൻ

കഴിച്ചില്ലേ ….

ആരും കഴിച്ചില്ലേ ….????

അവരൊക്കെ എവിടെ പോയി …???”

രണ്ടുപേരും നടന്നു ടീൻമേശയിൽ ഇരുന്നു ..

അർജുൻ ഓരോ പ്ലേറ്റിലേക്കും ദോശ എടുത്തിട്ടു …

കറികൾ ആവശ്യം പോലെ എടുത്തോളാന്നും പറഞ്ഞു …

“ആത്മിക തിരുവാതിര പ്രാട്ടീസിന്‌ പോയി …

കുറച്ചു കഴിയുമ്പോൾ വരും എല്ലാവരും …

നീ ഒരു ഉപകാരം ചെയ്യണം …..”

“എന്താ അർജുനേട്ടാ …..??”

“ഇവിടെ കവലയിൽ പൂക്കടകൾ ഉണ്ട് …

മാർക്കറ്റ് ആണ് …..

അവിടെ ചെന്ന് ,,,,, അഞ്ചു റോൾ മുല്ലപ്പൂവ് വാങ്ങണം …

ബുദ്ധിമുട്ടാവോ നിനക്ക് …????”

“എന്ത് ബുദ്ധിമുട്ട് …

ഞാൻ കുറച്ചു കഴിയുമ്പോൾ പോയി വാങ്ങിയിട്ട് വരാം ….

പിന്നെ ചേച്ചിയുടെ പരുപാടി എപ്പോഴാ ….???”

“അത് ഒൻപതുമണിക്ക് ശേഷം ….

നീ  വരുന്നില്ലേ …????

അതോ ഇവിടെ ഇരിക്കുന്നോ …???”

“ഞാൻ വരാം ഒൻപതുമണി ആവുമ്പോൾ ഞാൻ അവിടെ ഉണ്ടാവും …”

“എന്നാൽ നമുക്ക് ഒരുമിച്ചു പോകാം ….

ഞാനും അപ്പോഴേ പോകുന്നുള്ളോ ….

അതിനുമുൻപ് അവിടെ നിന്നാൽ പ്രാന്ത് പിടിക്കും ….”

അങ്ങനെ ഓരോന്നൊക്കെ സംസാരിച്ചുകൊണ്ട് അവർ രണ്ടുപേരും ഭക്ഷണം കഴിച്ചു ….

കുറച്ചു സമയത്തിന് ശേഷം ആത്മികയും കൂട്ടുകാരികളും വന്നു ….

അതോടെ ആദി മുല്ലപ്പൂവ് വാങ്ങിക്കാൻ മാർക്കറ്റിലൊട്ടും ……

ആദി തൻ്റെ വണ്ടിയുമായി  മാർക്കറ്റിലേക്ക് പോയികൊണ്ടിരിക്കുന്നു …

കുറച്ചു സമയത്തിന് ശേഷം മാർക്കറ്റിൽ എത്തി …

ഉത്സവ സമയം ആയതുകൊണ്ട് നല്ല തിരക്കുണ്ട് …..

ആദി തൻ്റെ വണ്ടി പാർക്ക് ചെയ്തതിനു ശേഷം മാർക്കറ്റിലേക്ക് കയറി ….

ഇതേ സമയം വർഗീസിൻ്റെ മല്ലന്മാർ ആദിയെ അന്വേഷിച്ചു അവിടെ എത്തിയിരുന്നു ……

ആദി പതിയെ ആ തിരക്കുള്ള മാർക്കറ്റിലൂടെ നടന്നു …..

അവസാനം പൂവിൻ്റെ മാർക്കറ്റിലോട്ട് കയറി ….

രണ്ടുമൂന്നു കടയിൽ വില ചോദിച്ചു ….

അവസാനം ഒരു കടയിൽ നിന്നും വിലക്കുറവിൽ കിട്ടി

ആദി അതും വാങ്ങി പുറത്തേക്ക് ഇറങ്ങി ….

ആദി പതിയെ തൻ്റെ വണ്ടിയുടെ അടുത്തേക്ക് നടന്നു ….

അപ്പോഴാണ് ആദി തൻ്റെ വണ്ടിയുടെ അടുത്ത് പാർക്ക് ചെയ്‌തിരിക്കുന്ന ….വണ്ടിയെ ശ്രദ്ധിച്ചത് …

ഒരു ബ്ലാക്ക് കളർ ബെൻസ് AMG ….

പുറത്തുനിന്നും നോക്കിയാൽ ഒന്നും തന്നെ ഉള്ളിലോട്ട് കാണുവാൻ പറ്റില്ല …

പതിയെ അതിൻ്റെ…. ഡ്രൈവിംഗ് സൈഡിലെ ഗ്ലാസ് താഴേക്ക് താഴ്ന്നു …

ആദി ആ വണ്ടി ഓടിക്കുന്ന വ്യക്തിയെ കണ്ടു ….

ഒരു പെണ്ണാണ് ആ വണ്ടി ഓടിക്കുന്നത് …

വെള്ള ഷാൾ കൊണ്ട് മുഖം മറച്ചിരിക്കുന്നു …

പെട്ടന്ന് ആ പെണ്ണ് ആദിയെ കണ്ടു ……

രണ്ടുപേരും തങ്ങളുടെ കണ്ണിലോട്ട് നോക്കി ….

പെട്ടന്ന് തന്നെ ആ പെണ്ണ് വണ്ടി മുൻപോട്ട് ഓടിച്ചു …

എന്നാൽ ആദി അവിടെ തന്നെ നിന്ന് ആ വണ്ടി പോകുന്നതും നോക്കി നിന്നു ….

ആ കണ്ണുകൾ താൻ എവിടെയോ കണ്ടിട്ടുണ്ട് …

എന്നാൽ ആദിക്ക് അത് എവിടെ വെച്ചാണ് കണ്ടത് എന്ന് ഓർമ്മിക്കാൻ പറ്റുന്നില്ല ….

ഇതേസമയം മാർക്കറ്റിൽ കൂടെ നടക്കുന്ന വർഗീസിൻ്റെ മല്ലന്മാരിൽ ഒരുവൻ ആദിയെ കണ്ടു ….

അവൻ ബാക്കി ഉള്ളവരെയും കൂടെ വിളിച്ചു ….

ആദിയെ അവർ നീരിക്ഷിച്ചു കൊണ്ടിരുന്നു ….

നല്ല ഒരു സമയത്തിനും സന്ദർഭത്തിനും വേണ്ടി …..

ആദി തൻ്റെ ചിന്തയിൽ നിന്നും ഉണർന്നു ….

പതിയെ വണ്ടിയുടെ അടുത്തൊട്ട് നടന്നു …

ഒരു ആത്മഗതം പറയുന്ന പോലെ …. തോന്നിയതാവും എന്ന്  വിചാരിച്ച് വണ്ടി സ്റ്റാർട്ട് ചെയ്തു …

നേരെ അർജുനേട്ടൻ്റെ വീട്ടിലോട്ട് നീങ്ങി …..

പിന്നാലെ വർഗീസിൻ്റെ മല്ലന്മാരും ….

അർജുനേട്ടൻ്റെ വീട്ടിൽ എത്തിയതും

ആദി അവർക്ക് മുല്ലപ്പൂവ് കൊടുത്തു ….

പിന്നെ തമാശയും കളിയും ചിരിയുമായി….

എല്ലാവരും സന്തോഷത്തോടെ ആഘോഷിച്ചു ….

സമയം ആയപ്പോൾ ആത്മികയും കൂട്ടികാരികളും കൂടെ ക്ഷേത്രത്തിലോട്ട് പോയി …

സമയം ഒൻപതാവാറായപ്പോൾ അർജുനേട്ടനും ആദിയും കൂടെ ക്ഷേത്രത്തിലേക്ക് നീങ്ങി ….

ഇതേ സമയം തന്നെ പുത്തൻപുരക്കൽ തറവാട്ടിലെ എല്ലാവരും…..

പരുപാടി നടക്കുന്ന സ്ഥലത്തു എത്തിയിരുന്നു …

അവർക്കു വേണ്ടി …. മുൻനിരകളിലെ കസേരകൾ ഒഴിച്ചിട്ടിരുന്നു ….

ആമിയും അഭിയും കൂടെ സ്റ്റേജിൻ്റെ പുറകുവശത്തേക്ക് നടന്നു ….

ആമിയെ ഗ്രീൻ റൂമിൽ ആക്കി ….

അടുത്ത പരുപാടി ആമിയുടേതാണ് ….

അഭി വേഗം തന്നെ സ്റ്റേജിൻ്റെ മുൻനിരയിൽ തനിക്കുള്ള ഇരുപ്പിടത്തിൽ ഇരുന്നു …

ഇതേ സമയം തന്നെ അർജുനേട്ടനും ആദിയും പരുപാടി നടക്കുന്നു സ്ഥലത്തെത്തി …

അർജുനേട്ടൻ ആത്മികയെ വിളിച്ചു …..

“നീ എവിടെ …???”

“ഞാൻ ഗ്രീൻ റൂമിൽ ഉണ്ട് …”

“എപ്പോഴാ തിരുവാതിരകളി …???”

“അടുത്തത് പുത്തൻപുറക്കലിലെ കൊച്ചിൻ്റെ ഡാൻസ് ഉണ്ട്

അതുകഴിഞ്ഞാൽ ഞങ്ങളുടെ ആണ് ….”

“ഞങ്ങൾ ഇവിടെ തന്നെ ഉണ്ട് ….

എൻ്റെ ഒപ്പം ആദിയും ഉണ്ട് ….”

“കളി കഴിഞ്ഞാൽ ഞാൻ വരാം ….

അവിടെ തന്നെ നിന്നൊളോ ….

ഒരുമിച്ചു പോകാം….”

“ഹ്മ്മ് ശരി ….”

അതും പറഞ്ഞ് ഫോൺ കട്ട് ആയി ….

അർജുനും ആദിയും കൂടെ സ്റ്റേജിൻ്റെ മുൻനിരയുടെ പുറകിൽ ആയി നിന്നു ….

നടന്നു കൊണ്ടിരുക്കുന്ന പരുപാടി കഴിഞ്ഞതും

എല്ലാവരും കൈയടിച്ചു …. ആരവങ്ങളും മുഴങ്ങി …

പെട്ടന്ന് സ്റ്റേജിൽ നിന്നും അന്നൗൺസ്‌മെന്റ് ….

അടുത്തതായി സ്റ്റേജിൽ ക്ലാസിക്കൽ ഡാൻസുമായി എത്തുന്നത് …

ആതിര ചന്ദ്രശേഖർ ………

സ്റ്റേജിൻ്റെ കർട്ടൻ പൊന്തി ……

എല്ലാവരുടെ കണ്ണുകളും സ്റ്റേജിലോട്ട് ….

പതിയെ സ്‌പീക്കറിൽ നിന്നും പാട്ടിൻ്റെ ശബ്ദമുയർന്നു …..

ആമി പതിയെ തൻ്റെ വീട്ടുകാർ ഇരിക്കുന്ന സ്ഥാലത്തോട്ട് … നോക്കി ..

എല്ലാവരെയും നോക്കി പുഞ്ചിരിച്ചു …

പെട്ടന്നാണ് ആമിയുടെ കണ്ണിൽ…..

തൻ്റെ വീട്ടുകാരുടെ പുറകിൽ നിൽക്കുന്ന ആദിയുടെ മേൽ കണ്ണുപതിച്ചത് …..

ആദിയും ആമിയുടെ കണ്ണിലേക്ക് നോക്കി ….

പെട്ടന്ന് ആമി കണ്ണുവെട്ടിച്ചു ……

പാട്ടിനൊപ്പം നൃത്തം ചെയ്യാൻ ആരംഭിച്ചു ….

മനോഹരമായ ഗാനം …..

ആദിയും ആ ഗാനത്തിൽ ലയിച്ചു നിന്നു…..

“ ആത്മാ  രാമാ  ആനന്ദ  രമണാ

അച്യുത കേശവ  ഹരി  നാരായണ

ഭവ  ഭയ  ഹരണ  വന്ദിത ചരണാ

രഘുകുല  ഭൂഷണാ  രാജീവാ  ലോചന

ആദി  നാരായണ  ആനന്ദ  ശയന

സച്ചിദാനന്ദ  ശ്രീ  സത്യ നാരായണാ”

പെട്ടന്ന്  ആദിക്ക്  എന്തോ ഒരു  അസ്വസ്ഥതാ ….

ആദി കണ്ണു തുറന്നു ….

പെട്ടന്ന് തന്നെ വലത്തോട്ട് നോക്കി …

ആദി ഞെട്ടി ….

മുല്ലപ്പൂവ് വാങ്ങുവാൻ പോയപ്പോൾ കണ്ട അതെ പെൺകുട്ടി ….

തന്നെ നോക്കികൊണ്ട് നിൽക്കുന്നു ….

അതെ വേഷം മുഖം ഷാളുകൊണ്ട് പകുതി മറച്ചുപിടിച്ചിരിക്കുന്നു ….

അതിനാൽ മുഖം വ്യക്തമല്ല ….

ആദി നോക്കുന്നത് മനസ്സിലാക്കിയതു കൊണ്ട്…

ആ പെൺകുട്ടി അവിടെ നിന്നും പിന്നിലോട്ട് വലിഞ്ഞു …

ആ  ജനക്കൂട്ടത്തിലേക്ക്  മറഞ്ഞു ….

ആദി അവൾ കൂട്ടത്തിലേക്ക് മറയുന്നത് നോക്കി നിന്നു …

തൻ്റെ മനസ്സിൽ വിഷമം കൂടുന്ന അവസ്ഥ ….

ആദിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിത്തുടങ്ങി ….

എന്നാൽ ആദിക്ക് തന്നെ കാരണം വ്യക്തമാകുന്നില്ല ….

ആദി തൻ്റെ കൈകൊണ്ട് കണ്ണുനീർ എല്ലാം തുടച്ചു ….

കണ്ണടച്ചു മൂന്നാലു പ്രാവിശ്യം ശ്വാസം വലിച്ചു പതിയെ പുറത്തേക്ക് വിട്ടു …

ആദിയുടെ മനസിലേക്ക് ആമി നൃത്തം ചെയ്യുന്നതും

അതേപോലെ ആ മോനോഹരമായ ഗാനവും

മനസിലേക്ക് ആഴ്ന്നു കയറിക്കൊണ്ടിരുന്നു….

അതോടെ ഉള്ളിലെ മനോവിഷമം …

പതിയെ കുറഞ്ഞു,,,,,, കുറഞ്ഞു വന്നു ….

അതോടെ ആമിയുടെ നൃത്തം കഴിഞ്ഞു …

കർട്ടൻ വീഴുന്നതിനു മുൻപ് ….

ആമി വീണ്ടും ആദിയെ തന്നെ നോക്കി നിന്നു …

പതിയെ സ്റ്റേജിൻ്റെ കർട്ടൻ അവരെ വേർപെടുത്തി ….

എല്ലാവരും കൈയടിച്ചു ആർപ്പുവിളിയോടെ തങ്ങളുടെ ആദരവ് ആമിക്ക് കൊടുത്തു …

ആദി പതിയെ അവിടെന്ന് പുറകോട്ട് ഉൾവലിഞ്ഞു ….

ജനക്കൂട്ടിലേക്ക് മറഞ്ഞു …. ആമിയുടെ കൺവെട്ടത്ത് നിന്ന് ….

നൃത്തം കഴിഞ്ഞ ആമി വേഗം തന്നെ സ്റ്റേജിൽ നിന്നും ഇറങ്ങി …

തൻ്റെ വീട്ടുകാരുടെ അടുത്തോട്ട്  ചെന്നു…

അവിടെ എത്തിയതും ആമി നോക്കിയത് ആദിയെ …

ആമി ആൾക്കൂട്ടത്തിലേക്കും നോക്കി ….

എന്നാൽ ആദിയെ മാത്രം കണ്ടില്ല …..

അഭിയും മല്ലികയും എല്ലാവരും ആമിയെ അഭിനന്ദിക്കുന്നു ….

എന്നാൽ ഇതൊന്നും ആമിയുടെ കാതിലേക്ക്  എത്തുന്നില്ല …

ആമിയുടെ കണ്ണുകൾ ആദിയെ തിരഞ്ഞുകൊണ്ടിരുന്നു ….

അഭിയുടെ വാക്കുകൾ ആണ് ആമിയെ തിരച്ചലിൽ നിന്നും ഉണർത്തിയത്…

അങ്ങനെ എല്ലാവരും കൂടെ പുത്തൻപുരക്കൽ തറവാട്ടിലോട്ട് തിരികെ മടങ്ങി ….

ആദി അവർ മടങ്ങുന്നതും നോക്കി നിന്നു …

അതിൽ നിന്നും ആദിക്ക് സജീവിനെയും വിഷ്ണുവിനെയും മനസിലായി ….

അവർ പോയിക്കഴിഞ്ഞതും ….

ആദി വീണ്ടും അർജുനേട്ടൻ്റെ അടുത്തൊട്ട് നീങ്ങി …

ആത്മികയുടെ തിരുവാതിരയും ……

പിന്നെ രണ്ടുമൂന്നു പരിപാടികളും കൂടെ കഴിഞ്ഞതിനു ശേഷം …

അവർ ഒരുമിച്ചു വീട്ടിലേക്ക് മടങ്ങി …..

അർജുനേട്ടൻ്റെ വീട്ടിൽ എത്തിയതും ….

എല്ലാവരും കൂടെ ഒരുമിച്ചു ഭക്ഷണം കഴിച്ചു ….

അതോടൊപ്പം ഇന്നത്തെ പരിപാടികളും….

നാളത്തെ പൂരവും ചർച്ചാവിഷയം ആയി …..

ഭക്ഷണം കഴിച്ചതിനു ശേഷം

വേഗം തന്നെ അവർ കിടന്നു നിദ്രയിൽ മുഴുകി …ആദി ഒഴികെ …

ആദി തൻ്റെ മനസ്സിൽ ….

ഇന്നു കണ്ട ആമിയെയും അതേപോലെ വെളുത്ത ചുരിദാറിൽ കണ്ട പെണ്ണിനേയും ആലോചിച്ചു കിടന്നു ….

ഒരുപാട് ചോദ്യങ്ങളുമായി …..

ആരായിരിക്കും ആ വെളുത്ത ചുരിദാറിൽ കണ്ട കുട്ടി ….

അവൾ എന്തിനു എന്നെ കണ്ടപ്പോൾ ആൾക്കൂട്ടത്തിലേക്ക് മറഞ്ഞു ….

എനിക്ക് ആ സമയത്തു … എങ്ങനെ അസ്വസ്ഥത വന്നു …

ആമിയിലേക്ക് എന്നെ ആകർഷിച്ചത് എന്തുകൊണ്ട് …???

അങ്ങനെ ഒരുപാട് ചോദ്യങ്ങൾ …..

ഇതെല്ലാം ആലോചിച്ചു ആദി എപ്പോഴോ നിദ്രയിൽ മുഴുകി ….

ഇതേ സമയം പുത്തൻപുരക്കൽ

അവിടെ എല്ലാവരും കൂടെ അത്താഴം കഴിക്കുന്നു ….

അതോടൊപ്പം ആമിയുടെ ഡാൻസിൻ്റെ ചർച്ചയും ….

അഭി- “ആമി തകർത്തല്ലേ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല ….”

വിഷ്ണു- “ഞാനും …..”

മല്ലികാ- “അത് പിന്നെ എൻ്റെ മോൾ അല്ലേ ….

ആപ്പോ പിന്നെ അങ്ങനെ അല്ലെ വരൂ ….”

സജീവ്- “നാളെ എന്താണ് അച്ഛാ ക്ഷേത്രത്തിലെ പരിപാടികൾ …???”

ശേഖരൻ- “നാളെ നമ്മുടെ തറവാട്ടിൽ നിന്നും എഴുന്നുള്ളിപ്പ് തുടങ്ങും …

അത് കഴിഞ്ഞാൽ ഉച്ച പൂരം.,,, പിന്നെ സന്ധ്യക്ക് ഉള്ള എഴുന്നളിപ്പ് ….

പിന്നെ ദീപാരാധന ,,,,, പിന്നെ ഗാനമേള ,,,,, അത് കഴിഞ്ഞു  പുലർച്ച പൂരം …”

ചന്ദ്രശേഖർ- “ഞാൻ കാർലോസിനോട് വേണ്ട ഒരുക്കങ്ങൾ എല്ലാം ചെയ്യാൻ പറഞ്ഞിട്ടുണ്ട് …”

സജീവ്- “പറഞ്ഞപോലെ കാർലോസ് എവിടെ …???

വന്നിട്ട് കണ്ടില്ലലോ ….???”

ചന്ദ്രശേഖർ- “ഇവിടെ ഉണ്ട് ഇന്ന് എത്തിയിട്ടുണ്ടാവും …

അത്യാവശ്യം ആയിട്ട് … ബാംഗ്ലൂർ വരെ പോയതാ …”

സജീവ്- “എന്നാൽ കിടക്കുന്നതിന് മുൻപ് ഒന്നു പോയി കാണണം …”

അങ്ങനെ എല്ലാവരും അതും ഇതും ഒക്കെ പറഞ്ഞിരുന്നു …

ആമി മാത്രം ആലോചനയിൽ മുഴുകി ….

ഭക്ഷണം കഴിച്ചതിനു ശേഷം സജീവും ചന്ദ്രശേഖരനും കൂടെ കാർലോസിൻ്റെ

അടുത്തൊട്ട് പോയി …..

കുറച്ചു നേരം ഇരുന്നു സംസാരിച്ചു …

സജീവ് പരിചയം പുതുക്കി …..

നാളെ കാണാം എന്നും പറഞ്ഞ്  തങ്ങളുടെ മുറിയിലോട്ട് നീങ്ങി …

ആമി തൻ്റെ ബെഡിൽ കിടന്നു ആലോചനയിൽ ആയിരുന്നു …

ഒരുപാട് ചോദ്യങ്ങൾ ….

ആരാണ് ആ ചെറുപ്പക്കാരൻ …???

എന്തിനാണ് അയാൾ എന്നെ കണ്ടപ്പോൾ കണ്ണു നിറച്ചത് ..

എന്നെ തന്നെ നോക്കി നിന്നത് …..

ഞാൻ സ്റ്റേജിൽ നിന്നും ഇറങ്ങി ചെന്നപ്പോൾ അയാൾ എങ്ങോട്ട് പോയി ….

അയാളുടെ കണ്ണുകൾ തനിക്ക് പരിചിതം പോലെ …

എവിടെയോ കണ്ടു മറന്നതു പോലെ ….

ഓരോന്നൊക്കെ ആലോചിച്ച് ആമി നിദ്രയിലോട്ട് വീണു …

പതിയെ സ്വപ്‌നത്തിലോട്ടും …..

ഇരുട്ട് ,,,, കൂരാ കൂര ഇരുട്ട് ,,,,,

പതിയെ ഒരു ചുവന്ന വെളിച്ചം …

അത് ശക്തമായി പ്രകാശിക്കുന്നു …..

ആമിയുടെ കണ്ണുകൾ പതിയെ തുറന്നു ….

താൻ ഇത്  എവിടെ ….???

അവൾ സ്വയം ചോദിച്ചു …..

ചുറ്റും നോക്കി ….

അതിമനോഹരമായ  കാട് ….

ആമി പതിയെ  ആ കാട്ടിൽ കൂടെ നടന്നു …

ആമിയുടെ ചുറ്റും വലിയ മരങ്ങൾ …

പക്ഷികൾ വട്ടം ഇട്ടു പറക്കുന്നു ….

അവയുടെ ആരവം ….

ആ ഭംഗിയിൽ  ആമി മതിമറന്നു …..

പേട്ടന്ന് …..,,,,,,,,,,,

വീണ്ടും  ആ ചുവന്ന പ്രകാശം ….

ആമി പതിയെ ഒരു ചിരിയോടെ അവിടേക്ക് നടന്നു ….

നടക്കും തോറും അകലം കൂടുന്നു …

ആമി ഓടി അവിടേക്ക് ഒരു ചിരിയോടെ ….

ആമിയുടെ കൂടെ പക്ഷികളും പറന്നടുത്തു …

അവസാനം ആമി അവിടെ എത്തി ….

ആ ചുവന്ന പ്രകാശം വരുന്നത്  ……

ഒരു ചെറിയ കുളത്തിൽ നിന്ന് ….

ആമി ആ കുളത്തിലേക്ക് പതിയെ ഇറങ്ങി …

തൻ്റെ മുട്ടോളം മാത്രമേ അതിൽ വെള്ളം ഉള്ളു …

ആമിക്ക്  ഇത്രയും ദൂരം ഓടിയതുകൊണ്ട് വല്ലാത്ത ദാഹം ….

ആമി പതിയെ തൻ്റെ കൈകളിലേക്ക് വെള്ളം എടുത്തു …

എന്നിട്ട് പതിയെ കുടിച്ചു …..

ഇതെല്ലം കണ്ടുകൊണ്ട് കിളികളുടെ കൂട്ടം ..

ആ കുളത്തിനു ചുറ്റും തടിച്ചു കൂടി…

ആമി ആ കുളത്തിൽ നിന്നും വെള്ളം കിളികളുടെ നേരെ

തൻ്റെ കാലുകൊണ്ട് തട്ടി തെറിപ്പിച്ചു ….

ആമിയുടെ പാദസരത്തിൻ്റെ  ശബ്ദം അവിടം ആകെ നിറഞ്ഞു നിന്നു….

വീണ്ടും അതിൽ നിന്നും വെള്ളം കുടിക്കാൻ നോക്കിയ ആമി ഞെട്ടി …

അതിൽ മുതിർന്ന ഒരാളും …. അയാളുടെ ഒപ്പം ഒരു കുട്ടിയും …

ആമി അതിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി …

പെട്ടന്ന് അയാൾ കണ്ണു തുറന്നു …

ആമി പേടിച്ചു കൊണ്ട് അവിടെന്നു ഓടി കരയിൽ കയറി …

വീണ്ടും ആ കുളത്തിലോട്ട് എത്തിച്ചു നോക്കി ….

അവിടെ ആരും തന്നെ ഇല്ലാ ….

ആമിക്ക് ആശ്വാസം …..

പെട്ടന്ന് പ്രകൃതിയുടെ ഭാവം എല്ലാം മാറിത്തുടങ്ങി ….

കറുത്ത മേഘം കൊണ്ട് ആ സുന്ദരമായ വനം മൂടി തുടങ്ങി …

ശക്തമായ ഇടിവെട്ട്  ആ കുളത്തിലേക്ക് പതിച്ചു ….

കറുത്ത പുക ….. അതിൽ നിന്നും കുറെ കറുത്ത രൂപങ്ങൾ ….

ആമിയെ നോക്കി കൊണ്ട് നിന്നു….

ആ രൂപങ്ങൾ ആമിയുടെ അടുത്തൊട്ട് വന്നതും ….

ആമി നിലവിളിച്ചുകൊണ്ട് ഓടി ….

അവൾക്ക് കഴിയാവുന്ന അത്രയും വേഗത്തിൽ ….

അവൾ ആ കൊടും വനത്തിലൂടെ ഓടി കൊണ്ടിരുന്നു …

പെട്ടന്ന് ആമി കണ്ടു…

ദൂരെ ഒരു സ്വർണ്ണ പ്രകാശം ….

ആമി ആ പ്രകാശത്തിൻ്റെ അടുത്തൊട്ട് ഓടി ….

ആ സ്വർണ്ണ പ്രകാശം ആ രൂപങ്ങളുടെ മേലെ പതിഞ്ഞതും …

ആ പ്രകാശത്തിൻ്റെ ഊർജം സഹിക്കാൻ പറ്റാതെ …

ആ കറുത്ത രൂപങ്ങൾ എങ്ങോട്ടോ ഓടി മറഞ്ഞു ….

ആമി ആ രൂപങ്ങൾ ഓടി മറയുന്നതും നോക്കി നിന്നു ….

രൂപങ്ങൾ പോയതും ആമിക്ക് സമാധാനം ആയി ….

ആമി തിരിഞ്ഞു നോക്കി ….

ആ സ്വർണ്ണ പ്രകാശം ഒരു വ്യക്തിയായി മാറി …..

ആമി പതിയെ അയാളുടെ അടുത്തോട്ട് നടന്നു ….

പെട്ടന്നു തന്നെ പുറകിൽ നിന്നും ഒരു അലർച്ച …

ആ അലർച്ച കൂടി കൂടി വന്നു ….

ആ വൃക്തി മുട്ടുകുത്തി താഴേക്ക് ഇരുന്നു …

ആമി നോക്കിനിൽക്കെ …..

അയാൾ ഒരു അലർച്ചയോടെ തൻ്റെ കൈയിലുള്ള വാൾ എടുത്തു …

മുകളിലേക്ക് പിടിച്ചു …..

ആമിയുടെ കണ്ണിലേക്ക് ഭയം വന്നുതുടങ്ങി ….

ആ കാഴ്ച്ച കണ്ടിട്ട് …

ആ പച്ചപ്പു നിറഞ്ഞ വനത്തിൽ .

മുകളിൽ നിന്നും ഒരു തീനാളം വന്ന് പതിച്ചു…..

ആ തീയിൽ ആ വനം കത്തി എരിഞ്ഞുകൊണ്ടിരിക്കുന്നു ….

പെട്ടന്ന് ആ സ്വർണ്ണ പ്രകാശം ആമിയെ വിഴുങ്ങി ….

ആമി പേടിച്ചു കണ്ണുതുറന്നു ….

ചുറ്റും നോക്കി ….

താൻ തൻ്റെ മുറിയിൽ തന്നെ …

ആമി ചുമരിലെ ക്ലോക്കിലേക്ക് നോക്കി ….

സമയം ഏഴുമണി…..

പെട്ടന്ന് മല്ലിക്ക ആമിയുടെ മുറി തുറന്നു അകത്തോട്ട് കയറി …

എന്നിട്ട് ആമിയോട് ….

ആ നീ എഴുന്നേറ്റോ ….??

വേഗം കുളിച്ചു താഴേക്ക് വാ ….

എഴുന്നുള്ളിപ്പ് കുറച്ചു കഴിഞ്ഞാൽ തുടങ്ങും …..

ശരി അമ്മേ …..

ഞാൻ ഇപ്പോ വരാം …

ആമി കുറച്ചുനേരം ഇരുന്നു ചിന്തിച്ചു…

താൻ ഇപ്പോ എന്താ കണ്ടത് ….

തനിക്ക് മുഴുവനും ഓർമ കിട്ടുന്നില്ലാ …

ആ എന്തെങ്കിലും ആവട്ടെ സ്വപനം അല്ലെ ….

എന്ന് സ്വയം പറഞ്ഞുകൊണ്ട്  ആമി ബെഡിൽ നിന്നും എഴുന്നേറ്റു ….

വേഗം തന്നെ കുളിച്ചു വൃത്തിയായി താഴേക്ക് ചെന്നു ….

അവിടെ എല്ലാവരും എഴുന്നുള്ളിപ്പിനായി തെയ്യാറായിരിക്കുന്നു …

എല്ലാവിധ ഒരുക്കങ്ങളും കാർലോസും കൂട്ടരും ചെയ്തിരിക്കുന്നു …

കുറച്ചു സമയത്തിന് ശേഷം ….

എഴുന്നുള്ളിപ്പിനുള്ള ആനയും മേളവാദ്യക്കാരും ….

പുത്തൻപുരക്കൽ തറവാട്ടിലേക്ക് വന്നുകൊണ്ടിരുന്നു …

കൃത്യം ഒൻപതായതും  എഴുന്നുള്ളിപ്പ് ആരംഭിച്ചു ….

നെറ്റിപ്പട്ടവും വെഞ്ചാമരവും ആനവട്ടവും …. ഏന്തി ആന …

ആനയുടെ മുൻപിൽ കലി കയറി  തുള്ളുന്ന വെളിച്ചപ്പാട് …

അവർക്കു ഇടത്തെ വശത്തു  ആയി മേളക്കാരും ….

അവർ പഞ്ചാരി മേളം മൂന്നാംകാലം തൊട്ട് തുടങ്ങി …..

മേളത്തിനൊപ്പം എല്ലാവരും രസിച്ചു നിന്നു ….

പുത്തൻപുരക്കൽ തറവാട്ടിലെ എല്ലാ അംഗങ്ങളും

വെളിച്ചപ്പാടിനു മുൻപിൽ നെല്ലുപറയും അതേപോലെ പൂ പറയും വെച്ചു ….

അതോടെ മേളക്കാർ തീറും കൊട്ടി മേളം അവസാനിപ്പിച്ചു ….

എന്നിട്ട് പതിയെ എഴുനുളിപ്പ് തുടങ്ങി ……

ഇതേ സമയം അർജുനേട്ടൻ്റെ വീട്ടിൽ

ആദി വേഗം തന്നെ എഴുന്നേറ്റു …

എല്ലാവരുടെയും കൂടെ ക്ഷേത്രത്തിൽ പോയി ….

തിരിക്കെ അർജുനേട്ടൻ്റെ വീട്ടിൽ തന്നെ എത്തി ….

ആദി ഇന്നലെ നടന്നതിനെ കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു ….

ഇന്ന്  സന്ധ്യക്ക് തിരിച്ചുപോകണം …..

അതിനുമുൻപ് ഇന്നലെ നൃത്തം ചെയ്‌ത കുട്ടിയെ ഒന്നുകൂടെ കാണണം ….

അതേപോലെ  ആ വെള്ള ചുരിദാറുകാരി അവളെ കണ്ടുപിടിക്കണം …..

ആദി ഇതൊക്കെ ആലോചിച്ചു ….

എന്നിട്ട് ഉച്ചക്കുള്ള ഭക്ഷണം കഴിച്ച് ….

കുറച്ചു നേരം ഉറങ്ങി …

എന്തോ കണ്ടു പേടിച്ചപോലെ ആദി ഞെട്ടി ഉണർന്നു …

ആദി ചുറ്റും നോക്കി … താൻ മുറിയിൽ തന്നെ …

ആദി തൻ്റെ ഫോണിൽ നോക്കി സമയം മൂന്നുമണി ….

എന്തായാലും ഒന്നുകൂടെ അവരെ  കാണണം ദൂരെ നിന്നെങ്കിലും …

അതുകൊണ്ട് …ആദി ക്ഷേത്രത്തിലോട്ട് പോയേക്കാം എന്ന് വിചാരിച്ചു ….

നേരെ കുളിച്ചു വൃത്തിയായി ആദി വീട്ടിൽ നിന്നും അർജുനേട്ടനോട് പറഞ്ഞിട്ട് ഇറങ്ങി …

ഉത്സവ സ്ഥലത്തോട്ട് …..

ഇതേ സമയം പുത്തൻപുരക്കൽ തറവാട്ടിൽ

സമയം ഏകദേശം മൂന്നുമണിയായി ….

എല്ലാവരും ഒരുങ്ങി ഉത്സവത്തിനു പോകുവാൻ….

ആമി നല്ല ഒരു ദാവണി  ഉടുത്തു ….

കണ്ണൊക്കെ എഴുതി …

കഴുത്തിൽ നെക്‌ലേസും …..

കണ്ടാൽ ദേവിയെ പോലെ ….

ആരും നോക്കി നിൽക്കും …

അത്രക്കും സൗന്ദര്യം …..

അഭിയും വിഷ്ണുവും മുണ്ട് ഉടുത്തു നടക്കാൻ താത്പര്യമില്ലാത്തതു കൊണ്ട് …

സാദാ പോലെ ഫുൾ സ്ലീവ് ഷർട്ടും ജീൻസും ഷൂസും എടുത്തുതിട്ടു…..

എല്ലാവരും തറവാട്ടിൽ നിന്നും ഇറങ്ങി ….

നേരെ ക്ഷേത്രത്തിലോട്ട് …..

ക്ഷേത്രത്തിൽ എത്തിയതും …. അഭിയും വിഷ്ണുവും ഒഴികെ …

എല്ലാവരുംഉള്ളിലേക്ക് കയറി ….

കുറച്ചു സമയത്തിനു  ശേഷം എല്ലാവരും പുറത്തോട്ട് ഇറങ്ങി ….

നേരെ പാണ്ടിമേളം നടക്കുന്ന ഉത്സവ വേദിയിലോട്ട് ….

പത്തുപതിനഞ്ചോളം ആനകൾ നിരന്നു നിൽക്കുന്നു ….

അതിനു മുൻപിലായി മേളക്കാരും …..

മേളം നല്ലപോലെ മുറുകി നിൽക്കുന്നു …..

തൊട്ട് അടുത്തായി ചിന്തു കാവടി …..

അത് തകിൽ വാദ്യത്തിനൊപ്പം നൃത്തം വെക്കുന്നു ….

പിന്നെ കാവടി ….. പീലികാവടിയും ,, പൂക്കാവടിയും ….

പിന്നെയും ദാരാളം പരിപാടികൾ ….

എല്ലാംകൂടി അതിമനോഹരം ……

ഈ സമയം ആദി ഉത്സവ വേദിയിലൂടെ ആമിയെയും ആ വെള്ള ചുരിദാറുകാരിയെയും അന്വേഷിച്ചു നടക്കുന്നു ….

ആദിയുടെ പിന്നാലെ വർഗീസിൻ്റെ മല്ലന്മാരും ……

ആദി ഇതൊന്നും മനസിലാക്കാതെ അലഞ്ഞു തിരിഞ്ഞുകൊണ്ടിരുന്നു …

ക്ഷേത്രത്തിൻ്റെ പുറത്തേക്ക് ഇറങ്ങിയ ആമി

നേരെ അഭിയുടെയും വിഷ്ണുവിൻ്റെയും  അടുത്തേക്ക്  ചെന്നു …

അവരുടെ ഒപ്പം കൂടി ….

കുറച്ചു നേരം പൂരം ആസ്വദിച്ചതിനു ശേഷം …

ആമിയുടെ നിർബന്ധ പ്രകാരം …

അഭിയും വിഷ്ണുവും കൂടെ ഉത്സവ വേദിയിലേക്ക് നടന്നു …..

അവർ കടകളുള്ള വഴിയിൽ കൂടെ നടന്നു ….

അലുവയും ,പൊരിയും,കുപ്പിവളകളും, കളിപ്പാട്ടങ്ങളും

ഒക്കെ ആയി ആ സ്ഥലം മൊത്തം കടകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു …

അവർ അതിലെ നടപ്പോഴാണ് ആലിൻ്റെ വലതു വശത്തായിട്ട്  ബജി കട കണ്ടത് …

അഭിയും വിഷ്ണുവും ആമിയും കൂടെ അങ്ങോട്ട് നടന്നു …

നടന്നുകൊണ്ടിരിക്കുമ്പോൾ …. അഭി വിഷ്ണുവിനോട്

അഭി- “വിഷ്ണു നീ ബജി കഴിച്ചിട്ടുണ്ടോ ….???”

വിഷ്ണു- “ഞാൻ അവിടെ ആയതുകൊണ്ട് ഇതൊന്നും കഴിച്ചിട്ടില്ല ….”

ആമി – “നിങ്ങൾ കഴിച്ചോ എനിക്ക് വേണ്ടാ ….

എനിക്ക് വിശപ്പില്ല …..”

അഭി- “വിശന്നിട്ട് കഴിക്കുന്നതല്ല ….

ചുമ്മാ കഴിക്കുനതാ …..

നീ വാ വിഷ്ണു അവൾക്ക് വേണ്ടെങ്കി വേണ്ടാ …..”

വിഷ്ണു- “ആമി നീയും കൂടെ വാ …”

ആമി – “ഞാൻ ഇല്ല വിഷ്ണുവേട്ടാ …. നിങ്ങൾ കഴിച്ചിട്ട് വാ ….

ഞാൻ ഇവിടെ….. ഈ കടയിൽ ഉണ്ടാവും ….”

ഒരു വളകളുടെയും മാലകളുടെയും കട ചൂണ്ടിക്കാട്ടി ആമി വിഷ്ണുവിനോടും അഭിയോടും ആയി പറഞ്ഞു …..

എന്നിട്ട് ആമി ആ കടയിലേക്ക് നടന്നു…….

ഇതേസമയം ആദിയും അലഞ്ഞുതിരിഞ്ഞു കടകളുടെ ഭാഗത്തോട്ട് എത്തിയിരുന്നു …

കുറെ നടന്നു … എന്നാലും ആമിയെയും ആ വെള്ളച്ചുരിദാറുകാരിയെയും  കണ്ടെത്താനായില്ല …..

ആദി  പ്രതീക്ഷകളെല്ലാം  കൈവിട്ട അവസ്ഥ ആയി …

ആദി പതിയെ മുന്പിലോട്ട് നോക്കിയതും ദൂരെ ഒരു പെൺകുട്ടി ,….

വളകളുടെയും പൊട്ടുകളുടെയും കടയിൽ നിലയ്ക്കുന്നു ….

ആദിക്ക് സംശയം ….. ആദി പതിയെ അവിടേക്ക് നടന്നു …

ആദി പോലും അറിയാതെ ആദിയുടെ പിന്നാലെ…

ശരിയായ അവസരവും കാത്തു …..

വർഗീസിൻ്റെ മല്ലന്മാരും …..

അഭിയും വിഷ്ണുവും കൂടെ ബജി കടയിൽ ….

കടയുടെ അടുത്തുള്ള ആലിൽ ….

റിച്ചിയും …. അവൻ്റെ കൂട്ടാളികളും …..

ഏകദേശം പതിനഞ്ചോളം പേർ ഉണ്ടാവും …..

പെട്ടന്നാണ് അവരുടെ കണ്ണിൽ ആമി പെട്ടത് ….

റിച്ചിയുടെ കൂട്ടത്തിലെ ഒരുത്തൻ ….

“ഭായ് … നോകിയെ … ഒരു സുന്ദരി …”

ഒന്ന് പോയി മുട്ടി നോക്കിയാലോ …???

“നീ ധൈര്യമായി പോയി മുട്ടിക്കോടാ ….

നിന്നെ ആരു തടയാനാ ….”

“നീ പോയിട്ടുവാടാ …….

അല്ലെങ്കിൽ നിലക്ക് ഞാനും കൂടെ വരാം ….”

അങ്ങനെ റിച്ചിയുടെ കൂട്ടത്തിൽ നിന്നും രണ്ടുപേർ ആമിയുടെ അടുത്തൊട്ട് നീങ്ങി …

ആമി ഇതൊന്നും അറിയാതെ എല്ലാം നോക്കി കടയിൽ നിൽക്കുന്നു …..

റിച്ചിയുടെ കൂട്ടാളികൾ രണ്ടുപേർ ആമിയുടെ രണ്ടുവശത്തായി നിന്നു ….

എന്നിട്ട് രണ്ടുപേരും ഓരോ വളകൾ തങ്ങളുടെ കൈയിൽ എടുത്തു പിടിച്ചു ….

ആമിയെ തൊട്ടുരുമ്മി നിന്നു ….

ആമിക്ക് അതു മനസ്സിലായതും …..

ആമി അവിടെ നിന്നും മാറുവാൻ നോക്കി ….

അവർ ആമിയെ തടഞ്ഞു …..

അതിലെ ഒരുത്തൻ ആമിയുടെ …

“മോളു ഈ വള നോക്ക് മോൾക്ക് ചേരും ….

ആ കൈ ഇങ്ങോട്ട് കാണിക്ക് മോളെ …..”

ആമി- “ചീ മാറി നിൽക്കട വഴിനു ….”

ആമി അലറി …..

അതു കേട്ടതും രണ്ടാമത്തവന്  ദേഷ്യം വന്നു …

അവൻ ആമിയെ ബലമായി കൈയിൽ പിടിച്ചു എന്നിട്ട് ….

“”നായിൻ്റെ മോളെ…. നിന്നെ കൊണ്ട് വള ഇടുപ്പിക്കാൻ പറ്റുമോന്ന് നോക്കട്ടെ …””

അതും പറഞ്ഞ് അവൻ ബലമായി ആമിയുടെ കൈയിലേക്ക് വള കയറ്റുവാൻ നോക്കി….

ഇതെല്ലാം ആമിയുടെ അടുത്തൊട്ട് വരുന്ന ആദി കണ്ടു …

ആദിയുടെ കൈയെല്ലാം തരിച്ചു …

അവർ ആമിയുടെ കൈയിൽ പിടിച്ചപ്പോൾ …

ആദിക്ക് അതെല്ലാം തൻ്റെ മേലെ പറ്റുന്നത് പോലെ ….

ആദി അവരുടെ നേരെ കുതിച്ചു …..

അപ്പോഴേക്കും ഒരു അലർച്ചയോടെ ആമിയുടെ കൈയിൽ പിടിച്ചവൻ തെറിച്ചു വീണു ….

ഒരു ഗാംഭീര്യ ശംബ്ദത്തോടെ വിഷ്ണു …..

“എൻ്റെ കൊച്ചിൻ്റെ മേലെ തൊടുന്നൊടാ …കൈഴുവേറി …..  “

ആമിയുടെ കൈയിൽ പിടിച്ചവനെ വിഷ്ണു തൻ്റെ വലത്തേ കാലുകൊണ്ട്  മുഖത്തു തന്നെ ചവുട്ടി …

അവൻ തെറിച്ചു കടയുടെ ഉള്ളിലേക്ക് വീണു ഒരു അലർച്ചയോടെ …..

ഇത് കണ്ട ആദിയും ബാക്കി അവിടെ ഉള്ളവരും അവിടെ തടിച്ചു കൂടി ….

അതിൽ നിസ്സഹായകനായി ആദി ……

ആദിയുടെ പിന്നാലെ വന്ന വർഗീസിൻ്റെ മല്ലന്മാരും നിസഹായരായി …..

ജനം തടിച്ചുകൂടിയതോടെ …..

റിച്ചിയുടെ കൂട്ടാളികളിൽ ആമിയുടെ അടുത്ത് നിന്ന രണ്ടാമൻ ….

ഇതെല്ലാം കണ്ട് വിഷ്ണുവിൻ്റെ നേരെ കുതിച്ചു ….

അവനും കിട്ടി മുഖത്തു തന്നെ ചവിട്ട് …. അഭിയുടെ കൈയിൽ നിന്ന് …

ഇത് കണ്ട  റിച്ചിയും  ബാക്കിയുള്ള കൂട്ടാളികളും ….

അഭിയുടെയും വിഷ്ണുവിൻ്റെയും  നേരെ പാഞ്ഞു …..

വിഷ്ണു ആമിയെ പിടിച്ചു തൻ്റെ പിന്നിൽ നിറുത്തി ……

അഭി വിഷ്ണുവിനെ സംശയത്തോടെ നോക്കി …..

വിഷ്ണു- “അഭി നിനക്ക് പേടി ഉണ്ടോ….???”

അഭി- “നിനക്ക് ഇല്ലാലോ …???”

വിഷ്ണു- “എന്നാൽ പിന്നെ തുടങ്ങിയാലോ ….???”

അഭി വിഷ്ണുവിനെ നോക്കി പുഞ്ചിരിച്ചു ……

രണ്ടാളും ഓടി വരുന്ന റിച്ചിയുടെ അടുത്തേക്ക് പതിയെ നടന്നു ….

പൂരത്തിൻ്റെ സമയം ആയതുകൊണ്ട് …. അവിടെ മേളം മുറുക്കി ….

ഇവിടെ വിഷ്ണുവിൻ്റെയും  അഭിയുടെയും താണ്ഡവം …..

വിഷ്ണുവും അഭിയും തങ്ങളുടെ മുൻപിൽ ആദ്യം വന്നവരുടെ നെഞ്ചിൽ തന്നെ ആഞ്ഞു ചവുട്ടി

അവർ തെറിച്ചു സൈഡിലോട്ട് വീണു …

പിന്നെ വിഷ്ണുവിൻ്റെ നേരെ വന്നവൻ വിഷ്ണുവിൻ്റെ മുഖത്തേക്ക് പഞ്ച് ചെയ്തു … വിഷ്ണു അത് കൈകൊണ്ട് ബ്ലോക്ക് ചെയ്തു ….. എന്നിട്ട് അവൻ്റെ  മുഖത്തു മൂക്കിൻ്റെ പാലത്തിൽ നോക്കി പഞ്ച് ചെയ്തു …. ഇടിയുടെ വേദനയിൽ അവൻ വലത്തോട്ട് തിരിഞ്ഞു …. അതെ സമയം തന്നെ വിഷ്ണു അവൻ്റെ കാൽമുട്ടിൻ്റെ പുറകിൽ ചവുട്ടി ….അവൻ മുട്ടുകുത്തി താഴേക്ക് ഇരുന്നു ….ആ സമയം വിഷ്ണു തൻ്റെ ഇടത്തെ കാലുകൊണ്ട് അവൻ്റെ നെറും തലയിൽ തന്നെ ചവുട്ടി …. അവൻ നിലം പറ്റി അവനെ മറിച്ചു കണ്ടപ്പോൾ വിഷ്ണു വീണ്ടും അവൻ്റെ തലയിൽ തന്നെ ചവുട്ടി ….

പിന്നെ അഭിയുടെ നേരെ വന്നവൻ … അഭിയുടെ നെഞ്ചിൽ തന്നെ ചവിട്ടുവാൻ നോക്കി അഭി തന്ത്രപൂർവം അവനിൽ നിന്നും ഒഴിഞ്ഞു മാറി …. അവൻ്റെ കഴുത്തിൽ പിടിച്ചു  …. ഒരു വട്ടം കറങ്ങി … അവൻ്റെ തല അഭിയുടെ ഷോൾഡറിലേക്ക് കൊണ്ടുവന്നു … എന്നിട്ട് അവനെ മുന്പിലോട്ട് വലിച്ചടിച്ചു …..  അവൻ കഴുത്തൊടിഞ്ഞു നിലത്തേക്ക് വീണു …..

പിന്നെ വന്നവനെ വിഷ്ണു…… അഭി എന്നും വിളിച്ചു അവൻ്റെ നെഞ്ചിലേക്ക് ചവുട്ടി …. അവൻ തെറിച്ചു അഭിയുടെ അടുത്തൊട്ട് വീഴുവാൻ പോയി … അഭി അവന്റെ കൈമുട്ടിൽ തൻ്റെ കാലുമുട്ടുകൊണ്ട് ശക്തിയിൽ ഇടിച്ചു …. അവൻ്റെ അലർച്ച മേളത്തിനേക്കാളും ഉച്ചയിൽ ആയി …. വേദനകൊണ്ട് …. അവൻ്റെ കൈ അഭി ഒടിച്ചു …

പിന്നെ വന്നവനെ അഭി………. വിഷ്ണു എന്നും വിളിച്ച് അവൻ്റെ മുഖത്തു തന്നെ ചവുട്ടി …. അവൻ തെറിച്ചു വിഷ്ണുവിൻ്റെ അടുത്തേക്ക് വന്നു … അവനെ മൊത്തമായും തൻ്റെ ഷോൾഡറിലേക്ക് കയറ്റി ശക്തമായി അവനെ നിലത്തടിച്ചു … അവൻ്റെ തല വന്നു നിലത്തടിച്ചു …. അവൻ വീണതും വിഷ്ണു അവൻ്റെ മുഖത്തു ചവുട്ടി ….അവൻ്റെ മൂക്കിൽ നിന്നും കട്ട ചൂര തെറിച്ചു ….

വിഷ്ണുവും അഭിയും കൂടെ അവരുടെ ഇടയിലേക്ക് ഓടി ,,,,,

വിഷ്ണുവിൻ്റെ നേരെ വന്നവൻ വിഷ്ണുവിനെ പഞ്ച് ചെയ്യാൻ നോക്കി … വിഷ്ണു അതിൽ നിന്നും ഒഴിനുമാറി അവൻ്റെ പിന്നിൽ വന്നു … തൻ്റെ രണ്ടു കൈകൊണ്ടും അവൻ്റെ നെഞ്ചിൽ വട്ടം പിടിച്ചു … അവനെ വലിഞ്ഞു മുറുക്കി … അവനെ എടുത്തു പൊക്കി തൻ്റെ പിന്നിലേക്ക് തല കൊണ്ടുപോയി താഴെ കുത്തിച്ചു ….ആ അടിയിൽ തന്നെ അവൻ്റെ ബോധം പോയി …..

അഭിയുടെ നേരെ വന്നവൻ അഭിയെ വട്ടത്തിൽ പിടിച്ചു…. അഭി തൻ്റെ കൈമുട്ടുകൊണ്ട് അവൻ്റെ വയറിൽ ശക്തിയിൽ ഇടിച്ചു ….അവൻ്റെ കൈ പതുക്കെ അഴഞ്ഞു തുടങ്ങി …. ആ സന്ദർഭത്തിൽ അഭി തൻ്റെ കൈകൊണ്ട് അവൻ്റെ കൈ വിടിപ്പിച്ചു …എന്നിട്ട് അവൻ്റെ വലത്തേ കൈ പിടിച്ചു തൻ്റെ തോളിൽ കൂടെ അവനെ മലർത്തി അടിച്ചു … അവൻ വീണതും അവൻ്റെ  കൈയുടെ വിരലിൽകൂടെ കൈകോർത്ത് അവൻ്റെ വ്രിസ്റ്റ് ഒടിച്ചു ….

ഇനി റിച്ചിയടക്കം അഞ്ചുപേരുംകൂടെ ഉണ്ട് …..

പിന്നിൽ പാണ്ടിമേളവും ….. ജനക്കൂട്ടം ആർപ്പുവിളിച്ചതോടെ …..

റീച്ചിയുടെ കൂട്ടാളികൾ അവരുടെ അരയിൽ നിന്നും കത്തി എടുത്തു ….

എന്നാലും ഇത്രയും പേരുടെ ഗതി ഓർത്തു അവർക്കും ഭയം ….

ആമി ഇതെല്ലാം കണ്ടു പേടിച്ചു ….. കടയുടെ ഓരത്തായിട്ട് നിന്നു …..

ആദി ഇതെല്ലം കൂട്ടത്തിൽ നിന്നും കണ്ടുകൊണ്ടിരുന്നു ….

വിഷ്ണു അഭിയുടെ മുഖത്തേക്ക് നോക്കി ….

അഭി തിരിച്ചും ….. രണ്ടുപേരും  പരസ്‌പരം പുഞ്ചിരിച്ചു …

രണ്ടുപേരും കൂടെ അവിടെ നിലയുറപ്പിച്ചു …..

ഓരോരുത്തരായി … റിച്ചിയുടെ കൂട്ടാളികൾ അഭിയുടെയും  വിഷ്ണുവിൻ്റെയും  നേരെ പാഞ്ഞു ….

ആദ്യം അഭിയുടെ നേരെ വന്നവൻ്റെ  കൈയിൽ അഭി പിടിച്ചു … എന്നിട്ട് ശക്തിയിൽ തിരിച്ചു … അവൻ്റെ കൈയിൽ നിന്നും കത്തിതാഴേക്ക് വീണു …. ഇതേ സമയം വേറെ ഒരുത്തനും അഭിയുടെ നേരെ വന്നു … അഭി അവന്റെ നെഞ്ചിൽ ചവുട്ടി … അവൻ തെറിച്ചു പുറകിലോട്ട് വീണു …നിമിഷ നേരംകൊണ്ട് തന്നെ അഭി പിടിച്ചിരുന്ന കൈയുടെ തോളിൽ ശക്തമായി ഇടിച്ചു അവൻ്റെ തോളിൽ നിന്നും കൈ വേർപെട്ടു …. അവൻ അലറി കരഞ്ഞു … അഭി തൻ്റെ വലത്തേ കാൽ ഇടത്തോട്ട് വെച്ച് …. വേഗത്തിൽ കറങ്ങി ഇടത്തെ കാലുകൊണ്ട് ശക്തമായി അവൻ്റെ  മുഖത്തിടിച്ചു … അവൻ ബോധം കേട്ട് താഴെ വീണു …. അപ്പോൾ തന്നെ അഭിയുടെ ചവിട്ടു കൊണ്ട് താഴെ വീണവൻ …. വേഗം എഴുന്നേറ്റു… ഇതു കണ്ടതും അഭി ഓടി അവൻ്റെ അടുത്തെത്തി …. അവൻ്റെ കഴുത്തിൽ ഒരു കൈകൊണ്ട് പിടിച്ച് … മറ്റേ കൈകൊണ്ട് അവൻ്റെ അരയിലും പിടിത്തമിട്ടു എന്നിട്ട് അവനെ പൊക്കി നിലത്തടിച്ചു …. അതോടെ അവൻ്റെ ബോധവും മറഞ്ഞു  …….

വിഷ്ണുവിൻ്റെ നേരെ ആദ്യം വന്നവൻ തൻ്റെ കൈയിലുള്ള കത്തികൊണ്ട് വിഷ്ണുവിനെ നെഞ്ചിൽ കുത്തുവാൻ നോക്കി വിഷ്ണു അതിൽ നിന്നും ഒഴിഞ്ഞുമാറി ബാക്കി ഉള്ള ഒരുത്തനും വിഷ്ണിവിനെ പുറകിൽ നിന്നും കുത്തുവാൻ നോക്കി അതും വിഷ്ണു തന്ത്രപൂർവം ഒഴിഞ്ഞുമാറി …. പിന്നെ രണ്ടു പേരും ഒരുമിച്ച് വിഷ്ണുവിൻ്റെ വയറിൽ കുത്തിവാൻ ശ്രമിച്ചതും വിഷ്ണു രണ്ടുപേരുടെയും കൈയിൽ പിടിത്തമിട്ടു ….. ശക്തിയിൽ രണ്ടുപേരുടെയും കൈകൾ തിരിച്ചു …. എന്നിട്ട് അവരുടെ കൈകളിൽ ശക്തിയോടെ കുത്തി വായുവിൽ കൂടെ ബ്ലാക്‌ഫ്ലിപ് ചെയ്തു …. രണ്ടുപേരുടെയും കൈകൾ തോൾ വരെ വലിഞ്ഞു മുറുകി ….. രണ്ടു പേരും അലറി … അതിലെ ഒരുത്തനെ വിഷ്ണു സൈഡ് കിക്ക്‌ ചെയ്തു അവൻ തെറിച്ച് കടയില്ലേക്ക് വീണു …. ബാക്കി ഉള്ളവനെ വിഷ്ണു അവൻ്റെ കഴുത്തിൽ രണ്ടുകൈകൊണ്ടും പിടിച്ച് അവനെ തിരിച്ച്…. അവൻ്റെ തല തൻ്റെ തോളിൽ വെച്ച് പെട്ടന്നു തന്നെ താഴോട്ട് ഇരുന്നു അതിൽ അവൻ്റെ കഴുത്തൊടിഞ്ഞു …. അവൻ നിലംപതിച്ചു ….

ഇനി റിച്ചി മാത്രം ….

അവൻ പേടിച്ചു നിൽക്കുന്നു …

ഭയം അവനെ കീഴ്പെടുത്തി ……

വിഷ്ണു അഭിയെ നോക്കി ….

അഭി തൻ്റെ കൈകൊണ്ട് …. വിഷ്ണുവിന് ആദ്യം റിച്ചിയുടെ അടുത്തൊട്ട് പോകുവാൻ അവസരം കൊടുത്തു …

അത് കണ്ടതും വിഷ്ണു അഭിയെ നോക്കി പുഞ്ചിരിച്ചു …

എന്നിട്ട് റിച്ചിയുടെ അടുത്തേക്ക് പാഞ്ഞു …

വിഷ്ണു ഓടി വന്ന് മുൻപിലേക്ക് കൈകുത്തി ഫ്ളിപ് ചെയ്‌ത്‌ …. നേരെ റിച്ചിയുടെ തോളിൽ കയറി … എന്നിട്ട്  അവൻ്റെ കഴുത്തിൽ പിടിച്ച് …. അവൻ്റെ തോളിൽ കൂടെ രണ്ടു പ്രാവിശ്യം കറങ്ങി … അവൻ്റെ തലയിൽ പിടിച്ചു ശക്തമായി തറയിൽ അടിച്ചു … ആ അടിയോടെ റിച്ചിയുടെ പാതി ബോധം പോയി …..

വിഷ്ണു പതിയെ അവനെ പിടിചെഴുനെല്പിച്ചു …..

റിച്ചി പതിയെ സംസാരിച്ചു ….

“വേണ്ട സാറേ വിട്ടേക്ക് ….”

“അത് നീ മുൻപേ ആലോചിക്കണമായിരുന്നു” ….

അത് പറഞ്ഞു തീർന്നതും …. വിഷ്ണു റിച്ചിയെ വയറ്റിൽ ശക്തിയിൽ ഇടിച്ചു ….. അവൻ തെറിച്ചു അഭിയുടെ അടുത്തേക്ക് വീണു …. അഭിയും അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു … എന്നിട്ട് നിമിഷനേരം കൊണ്ട് ശക്തമായി അവൻ്റെ മുഖത്തും നെഞ്ചിലും വയറിലും പഞ്ച് ചെയ്തു….. റിച്ചി ബോധം കെട്ടു നിലത്തു വീണു ……..

അപ്പോഴേക്കും കാർലോസും കൂട്ടാളികളും അവിടേക്ക് വിവരം അറിഞ്ഞു എത്തി …

അവർ നോക്കുമ്പോൾ പതിനഞ്ചോളം പേർ വിഷ്ണുവിൻ്റെയും അഭിയുടെയും …

അടി കിട്ടി നിലത്തു കിടക്കുന്നു …..

അഭിയും വിഷ്ണുവും നേരെ ആമിയുടെ അടുത്തേക്ക് ചെന്നു ….

ആമി നേരെ വന്ന് വിഷ്ണുവിനെ കെട്ടിപിടിച്ചു …..

വിഷ്ണു ആമിയെയും കെട്ടിപിടിച്ചു ….

അഭി ഇതെല്ലാം സന്തോഷത്തോടെ നോക്കി നിന്നു….

ആമി പതിയെ വിഷ്ണുവിൻ്റെ നെഞ്ചിൽ നിന്നും തൻ്റെ തല മാറ്റി ….

ആ നിമിഷം ആമി കണ്ടു ….

താൻ തേടിയ ആളെ ….

വിഷ്ണുവിൻ്റെ തോളിൻ്റെ തൊട്ട് മുകളിൽ കൂടെ …

തന്നെ മാത്രം നോക്കി നിൽക്കുന്ന ആദിയെ ….

ആമിയും ആദിയെ നോക്കി ……

അവൾ തന്നെയാണ് നോക്കുന്നതെന്ന് മനസിലാക്കിയ ആദി ….

പതിയെ പതിയെ ആമിയെ നോക്കികൊണ്ട് തന്നെ പിൻവലിഞ്ഞു …..

ആമി ആദി തൻ്റെ കാഴ്ചയിൽ നിന്നും മറയുന്നതും നോക്കി നിന്നു ….

അഭി ആമിയെ തട്ടി വിളിച്ചപ്പോഴാണ് ആമി ആദിയിൽ നിന്നും തൻ്റെ ദൃഷ്ടി മാറ്റിയത് ….

അഭിയും വിഷ്ണുവും കൂടെ ആമിയോട് കുഴപ്പം എന്തെങ്കിലും പറ്റിയോ എന്നൊക്കെ ചോദിച്ചു …

ആമി ഇല്ല എന്ന ഉത്തരവും നൽകി ….

എന്നിട്ട് അവർ വേഗം തന്നെ പുത്തൻപുരക്കൽ തറവാട്ടിലോട്ട് നീങ്ങി …..

ആദി നേരെ അർജുനേട്ടൻ്റെ വീട്ടിലോട്ട് ചെന്നു …

സമയം സന്ധ്യ ആയിരിക്കുന്നു …..

ആദി ഇവിടുന്നു ഇറങ്ങാൻ തന്നെ തീരുമാനിച്ചു ,…..

ആദി തൻ്റെ മുറിയിൽ കയറി …

തൻ്റെ സാധനങ്ങളെല്ലാം  ബാഗിൽ ആക്കി …

പുറത്തേക്ക് ഇറങ്ങി ….

അർജുനേട്ടൻ വരുവാൻ വേണ്ടി കാത്തിരുന്നു ….

കുറച്ചു സമയത്തിനു ശേഷം അർജുൻ വന്നു …

ആദി അവർ എല്ലാവരോടും യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി …

നേരെ തൃശൂരിലോട്ട് …..

എന്നാൽ ആദി അറിഞ്ഞിരുന്നില്ല….

തൻ്റെ പിന്നിലുള്ള വർഗീസിൻ്റെ മല്ലന്മാരെ …..

അവർ ആദി അർജുനേട്ടൻ്റെ  വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ ആദികായുള്ള കെണി ഒരുക്കിയിരുന്നു ….

ആദി ഓരോന്നൊക്കെ ആലോചിച്ച്  വണ്ടി ഓടിച്ചുകൊണ്ടിരുന്നു ….

രാമപുരം ബോർഡർ കഴിഞ്ഞു ….

വിജനമായ സ്ഥലം …..

അപ്പോഴാണ് ആദിയുടെ ശ്രദയിൽ ദൂരെ ഒരു കാർ നിർത്തിയിരിക്കുന്നത് കണ്ണിൽ പെട്ടത്

ആദി വണ്ടിയുടെ സ്പീഡ് കുറച്ചു

അടുത്ത് എത്താറായതും …

അവിടെ ഒരു ചേട്ടൻ ഒറ്റക്ക് നിന്ന് വണ്ടിയുടെ ടയർ മാറ്റുന്നു …

അയാൾ ആദിയുടെ വണ്ടി അടുത്തെത്തിയതും ….

ആദിയെ കൈകാണിച്ചു …..

ആദി വണ്ടി നിറുത്തി ….

“ചേട്ടാ  എന്നെ ഒന്ന് ടൌൺ വരെ ആക്കി തരോ …???

വണ്ടിയുടെ ടയർ പഞ്ചറായി …..

സ്റ്റെപ്പിനി ആണെങ്കി ഇല്ലാ …”

“അതിനെന്താ ചേട്ടാ ചേട്ടൻ പോരെ ….”

“വളരെ ഉപകാരം …..

ബുദ്ധിമുട്ടാവില്ലെങ്കിൽ ഈ ടയർ ഒന്ന് ഊരുവാൻ സഹായിക്കോ …”

“ഒരു ബുദ്ധിമുട്ടും ഇല്ല ചേട്ടാ

ഞാൻ സഹായിക്കാം …..”

അതും പറഞ്ഞ് ആദി വണ്ടി സ്റ്റാൻഡിൽ നിറുത്തി …

പതിയെ വണ്ടിയിൽ നിന്നും ഇറങ്ങി …..

ടയർ ഊരുവാൻ സഹായിച്ചുകൊണ്ടിരുന്നു ….

പെട്ടന്നാണ് അയാൾ ആദിയുടെ കൈയിൽ അമർത്തി പിടിച്ചു …

ആദി വേഗം തന്നെ തൻ്റെ കൈ വലിച്ചു ….

ആദി അയാളെ നോക്കി …

അയാൾ ആദിയെ നോക്കി ചിരിച്ചുകൊണ്ട് തൻ്റെ കൈയിലുള്ള പിൻ ആദിയെ കാണിച്ചു …

ആദി പതിയെ എഴുന്നേറ്റു ….

തൻ്റെ ചുറ്റും നോക്കി ….

തൻ്റെ അടുത്തൊട്ട് …. നാലുപേർ നടന്നു വരുന്നു ….

എന്നാൽ തനിക്ക് ഒന്നും ചെയുവാൻ പറ്റുന്നില്ല ….

കൈയും കാലും തളരുന്നത് പോലെ …

കണ്ണിലെ കൃഷ്ണമണിപോലും അടയുന്നത് ആദി അറിയുന്നു ….

അതിലെ ഒരുത്തൻ ആദിയുടെ നേരെ അടിക്കാൻ കൈ പൊക്കിയതും ….

എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് …. ആദി ആ കൈ തടഞ്ഞു …..

എന്നിട്ട് ശക്തിയിൽ അവൻ്റെ കൈത്തിരിച്ചു ….

തൻ്റെ മുട്ടുകള്കൊണ്ട് അവൻ്റെ തോളിൽ കുത്തി ….

അവൻ്റെ കൈ തോളിൽ നിന്നും തെറ്റി …

അവൻ അലറി കരഞ്ഞു …..

അത് ചെയ്തു കഴിഞ്ഞതും ആദി റോഡിലേക്ക് വീണു …

എല്ലാവരും ഒറ്റ നിമിഷം പകച്ചു ….

ഈ സമയം ആദി പതിയെ എഴുനേൽക്കാൻ തുടങ്ങി …

ബാക്കി ഉള്ള നാലുപെരും ആദിയുടെ നേരെ ഓടി …

ആദി തൻ്റെ കവിളിൽ ശക്തിയിൽ അടിച്ചു കൊണ്ടിരുന്നു ….

ആദിക്ക് വീണ്ടും കുറച്ചു ബോധം വന്നു

ആദ്യം തൻ്റെ നേരെ വന്നവനെ ആദി ഒറ്റ നിമിഷത്തിൽ തന്നെ വട്ടത്തിൽ കൈകൊണ്ട് കോർത്ത് പിടിച്ച് നിലത്തു കുത്തി …

പിന്നെ വന്നവനെ ആദി കാലുകൊണ്ട് ചവുട്ടി തെറിപ്പിച്ചു ….. ബാക്കി ഉള്ള രണ്ടുപേരും കൂടെ ആദിയെ ശക്തമായി പിടിച്ചു ….. എന്നാലും ആദി എവിടെന്നോ കിട്ടിയ ശക്തിയിൽ …. രണ്ടുപേരെയും തൻ്റെ മുട്ടുകൈകൊണ്ട് ശക്തിയിൽ മുഖത്തിടിച്ചു …. രണ്ടുപേരുടെയും മൂക്കിൽ നിന്നും ചോര വന്നു …

ആദി ഈ സമയത്തിൽ തന്നെ രക്ഷപെടുവാൻ ആയി ബുള്ളറ്റിൻ്റെ അരികിലേക്ക് നീങ്ങി ….

അടുത്ത് എത്താറായതും  ആദിയുടെ തലയുടെ പുറകിൽ അതിലെ ഒരുത്തൻ പട്ടികവടി കൊണ്ട് അടിച്ചു … അതോടെ ആദിയുടെ ബോധം മറഞ്ഞു …. ആദി നിലത്തു വീണു ……

പെട്ടന്നു തന്നെ അവർ ആദിയെ എടുത്തു വണ്ടിയിൽ കയറ്റി … സെഡേഷനുള്ള മരുന്നും നൽകി ….

അവർ വർഗീസിനെ വിളിച്ചു ….

“സർ ,,,,,,,,

അവനെ കിട്ടി ….

ഞങ്ങൾ ഇവിടുന്ന്  പുറപ്പെടുന്നു …

പറഞ്ഞ സ്ഥലത്തേക്ക് എത്തിയേക്കാം ….”

“ഓക്കേ …

ഞങ്ങൾ അവിടേക്ക്  എത്തിയേക്കാം …

ശരിയെന്നാൽ …..”

ഫോൺ കാട്ടിയതും ….

അവർ ആദിയെ കൊണ്ട് യാത്ര തുടങ്ങി വർഗീസിൻ്റെ എസ്റ്റേറ്റിലോട്ട് ….

വർഗീസ് ,,,, ആദിയെ  അവർക്ക് കിട്ടിയ കാര്യം

ജോണിനോടും ഷംസുദീനോടും പറഞ്ഞു ….

വേഗം തന്നെ അവരും … സഹായികളും എസ്റ്റേറ്റിലോട്ട് പുറപെട്ടു ….

ജനതിരക്കും പൂരവും കാരണം ….

ജാവീദിന് ആദിയെ കണ്ടെത്തുവാൻ ആയില്ല ….

അയാൾ ആദിയെ രാമപുരത്ത് തന്നെ അന്വേഷിച്ചുകൊണ്ടിരുന്നു …..

വർഗീസിൻ്റെ മല്ലന്മാർ ആദിയെ പിടിച്ചതറിയാതെ …..

ഇതേ സമയം പുത്തൻപുരക്കൽ

എല്ലാവരും സംഭവങ്ങൾ എല്ലാം അറിഞ്ഞു ….

കാർലോസും ശേഖരനും കൂടെ റിച്ചിയോട് ഇനി രാമപുരത്തു കണ്ടാൽ കൊന്നുകളയും എന്ന് പറഞ്ഞ് അവരെ അവിടെന്നെ ഓടിച്ചുവിട്ടു ….

അതിനുശേഷം എല്ലാവരും കൂടെ ഹാളിൽ കൂടി ….

പെട്ടന്ന് സജീവിൻ്റെ ഫോണിൽ മെസ്സേജ് വന്ന ശബ്‌ദം ….

സജീവ് തൻ്റെ ഫോൺ എടുത്തു …

അതിലെ പേര് കണ്ടത്തും സജീവിൻ്റെ മുഖഭാവം മാറി ….

സജീവ് പതിയെ പുറത്തോട്ട് ഇറങ്ങി ….

വിഷ്ണുവും ഇതെല്ലാം ശ്രദ്ധിച്ചിരുന്നു ……

സജീവ് ഇറങ്ങിയതിനൊപ്പം വിഷ്ണുവും ഇറങ്ങി ….

വിഷ്ണു പതിയെ സജീവിൻ്റെ അടുത്തെത്തി ….

“പപ്പാ എല്ലാം ഓക്കേ അല്ലെ ….???”

സജീവ് വിഷ്ണുവിനെ നോക്കി …

പതിയെ തൻ്റെ ഫോൺ വിഷ്ണുവിന് നൽകി ….

വിഷ്ണു അതിലെ മെസ്സേജ് വായിച്ചു ….

“” ഇന്നേക്ക് പതിനെട്ടാം ദിവസം കുടുംബസമേതം താടകാ വനത്തിലെ എസ്റ്റേറ്റിൽ എത്തണം “”

വിഷ്ണു മെസ്സേജ് വായിച്ചതിനു ശേഷം  സജീവിനോട് …

“പപ്പാ ഇതിൽ എന്താ ഇത്ര പേടിക്കാൻ …???”

“വിഷ്ണു താടകാ വനം …..

അതാണ് എൻ്റെ പേടി …..

അവിടേക്ക് എന്തിനു വിളിച്ചു എന്ന് മനസിലാവുന്നില്ല ….”

“പപ്പാ എന്തായാലും പോകണം ….

പോയല്ലേ പറ്റുള്ളോ …..

ഇനി വരുന്നോടത്ത്  വെച്ച് കാണാം ….

പപ്പ വാ എല്ലാവരും അന്വേഷിക്കും ….   “

ഹ്മ്മ് മൂളികൊണ്ട് സജീവ് അതിനുള്ള മറുപടി കൊടുത്തു ….

എന്നിട്ട് രണ്ടുപേരും കൂടെ അകത്തോട്ട് കയറി ….

*****************************

ആദിയെയും കൊണ്ട് മല്ലന്മാർ വർഗീസിൻ്റെ എസ്റ്റേറ്റിൽ എത്തി …

അവർ ആദിയെ കൊണ്ട് എസ്റ്റേറ്റിലെ ഗോഡൗണിൽ കയറി

അവിടെ ഉള്ള ഒരു മരക്കസേരയിൽ ആദിയെ …

ഇരുമ്പു ചങ്ങല കൊണ്ട് കെട്ടിയിട്ടു …..

ആദിക്ക് ഇപ്പോഴും ബോധം വന്നിട്ടില്ല …..

കുറച്ചു സമയത്തിന് ശേഷം

വർഗീസും,, ഷംസുദീനും,, ജോണും

കൂടെ അവരുടെ സഹായികളും എത്തി ….

അപ്പോഴേക്കും ആദി ചെയുതായി മയക്കത്തിൽ നിന്നും ഉണർന്നു തുടങ്ങി …..

ഗോഡൗണിൽ കയറിയതും ….

ജോൺ ആദിയെ ശരിക്കും ഒന്ന് നോക്കി …..

ജോൺ മല്ലന്മാരോട് ….

ജോൺ – “ചേട്ടന്മാരെ അവനെ ഒന്ന് എഴുനെല്പിച്ചേ

സ്‌തുതി ചൊല്ലണം …. അവന് …”

അത് കേട്ട് എല്ലാവരും ചിരിച്ചു ….

അവർ അവിടെ ഉള്ള വെള്ളം എടുത്ത് ആദിയുടെ മുഖത്തേക്ക് ഒഴിച്ചു …

ആദി പതിയെ ഉണർന്നു …..

ആദി തൻ്റെ കണ്ണുകൾ തുറന്നു …..

ആദിക്ക് തൻ്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല ..

തൻ്റെ മുൻപിൽ തന്നെ ജോൺ ….

തൊട്ട് പുറകിലായി വർഗീസും ഷംസുദീനും ….

അവരുടെ ചുറ്റും പതിനഞ്ചോളം മല്ലന്മാർ ….

ജോൺ ആദിയുടെ അടുത്തേക് നടന്നു …

എന്നിട്ട് ആദിയുടെ കവിളിൽ കുത്തിപ്പിടിച്ചു …..

ജോൺ ആദിയോട് ….

ജോൺ – “ചെള്ള് ചെക്കാ ….

നീ എന്നെ തല്ലിയിട്ട് ഉണ്ടാക്കാം എന്ന് വിചാരിച്ചോ …???”

ജോൺ ശക്തമായി ആദിയെ ഇടിച്ചു …..

എന്നാൽ ആദിയുടെ ശ്രദ്ധ ജോണിൽ ആയിരുന്നില്ല ….

ഗോഡൗണിൻ്റെ പുറത്തു താൻ കണ്ട രൂപം….

ജോൺ വീണ്ടും ആദിയെ ഇടിച്ചു …..

ആദിക്ക് ആ ഇടി ഒന്നും ഏൽക്കുന്നില്ല ….

ജോൺ വർഗീസിനോട്

“പപ്പാ ഇവന് നേരത്തെ സ്‌തുതി ചൊല്ലേണ്ടി വരും …..”

എല്ലാവരും കൂടെ കൂട്ടച്ചിരി …..

ആ ചിരിയിലും ആദി പുറത്തേക്ക് തന്നെ നോക്കി ……

ഇതു കണ്ടതും ജോൺ ദേഷ്യത്തിൽ ആദിയുടെ അടുത്ത് അലറി ….

“”ടാ …. ഇങ്ങോട്ട് നോക്കെടാ തെണ്ടിച്ചെക്കാ …..  “”

ആദി ജോണിനെ നോക്കി …..

ഇത് കണ്ട ജോൺ തൻ്റെ അരയിൽ നിന്നും കത്തിയെടുത്തു ….

ഒരു പുച്ഛം കലർന്ന ചിരിയോടെ…. ജോൺ

ആദിയുടെ അടുത്തേക്ക് നടന്നു …..

പെട്ടന്ന്  ഗോഡൗണിലെ കറൻറ്റ് പോയി ….

ഇരുട്ട് മാത്രം …..

വർഗീസ്- “ടാ എന്താ ഉണ്ടായേ എന്ന് നോക്കടാ …”

അത് കേട്ടതും മല്ലന്മാരിൽ ഒരാൾ ഫോണിലെ ഫ്ലാഷും ഓണാക്കി പുറത്തെ കാൽ വെച്ചതും ….

അവൻ്റെ വേദനകൊണ്ടുള്ള അലർച്ചയാണ് കേട്ടത് …

എല്ലാവരും പേടിച്ചു …..

ഫോണിലെ ഫ്ലാഷ് എല്ലാവരും പുറത്തേക്കുള്ള ഡോറിലേക്ക് അടിച്ചു ….

ആ കാഴ്ച്ച കണ്ടതും അവർ ഞെട്ടി ….

രക്തത്തിൽ കുളിച്ചു കിടക്കുന്നു ….

പുറത്തേക്ക് ഇറങ്ങിയ മല്ലന്മാരിൽ ഒരുത്തൻ ….

ആ കാഴ്ച്ച കണ്ടതും …. എല്ലാവരും തങ്ങളുടെ ഗൺ എടുത്തു പിടിച്ചു ….

ഫ്ളാഷ്‌ലൈറ്റിൻ്റെ സഹായത്തോടെ ചുറ്റും നോക്കി …..

ആരെയും കാണുന്നില്ല ……

എല്ലാവരും ആദിയുടെ നേരെ ഫ്ളാഷ്‌ലൈറ്റുകൊണ്ട് നോക്കി …

ആദി എന്തോ കണ്ടത് പോലെ പേടിച്ചിരിക്കുന്നു …..

ആദിയെ ഭയം കീഴ്പെടുത്തി തുടങ്ങി….

ആദി മാത്രം അവരെ കണ്ടു …..

തങ്ങളോടൊപ്പം ഇരുട്ടിൽ നിൽക്കുന്ന മൂന്നുപേരെ …..

കറുത്ത വസ്ത്രത്തിൽ കണ്ണുകൾ മാത്രം കാണാവുന്ന പാകത്തിൽ ……

അവരുടെ ചലനങ്ങൾ എല്ലാം ആദിക്ക് മാത്രം മനസ്സിലാവുന്നു ….

അവർ വേഗത്തിൽ ആദിയുടെ നേരെ  വന്നുകൊണ്ടിരിക്കുന്നു ….

അവരുടെ പതിഞ്ഞ സംസാരം ആദിക്ക് കേൾക്കാം …..

അവർ മൂന്നുപേരും പറയുന്നത് ഒരേ വരി  മാത്രം ……

 them,,,,  them all

( അവരെ കൊല്ലുക,,,,,,എല്ലാവരെയും കൊല്ലുക )

********************************

തുടരും……….

കഥ ഇഷ്ടപ്പെട്ടെങ്കിൽ അഭിപ്രായം പറയുക …..  അടുത്ത ഭാഗം വേഗം തന്നെ പബ്ലിഷ് ചെയ്യും

സ്നേഹത്തോടെ

അഖിൽ

Comments:

No comments!

Please sign up or log in to post a comment!