എന്റെഅമ്മുകുട്ടിക്ക് 10

അവൾ പോയി അർച്ചനയെ വിളിച്ചോണ്ട് വന്നു ഞാൻ അവര്കുള്ള ഇഡ്ഡലി എടുത്തുകൊടുത്തു ഞാൻ അമ്മുന്റെ അടുത്താണ് ഇരുന്നത്. കഴിക്കുന്നതിന്റെ ഇടയിൽ അമ്മു എന്റെ പ്ലൈറ്റിൽ നിന്നും അടുത്ത് കഴികുന്നൊക്കെ ഉണ്ട്. അതൊക്കെ അർച്ചനയും ശ്രെദ്ധിക്കുന്നുണ്ട്..

“””അമ്മുസേ നിനക്കു നിന്റലുള്ളത് എടുത്താൽ പോരെ? ഞാൻ അവളുടെ പരിപാടികൾ കണ്ടു പറഞ്ഞു. “””എനിക്കു ഇഷ്ടമുള്ളതൊക്കെ ഞാൻ എടുത്തു കഴിക്കും അവൾ അച്ഛൻ കേള്കണ്ടന്നു കരുതി പതുക്കെ പറഞ്ഞു ഇതെല്ലാം കണ്ടുകൊണ്ട് അർച്ചന ചിരിക്കുന്നുണ്ടാർന്നു. “””””ഇനിയിപ്പോൾ ഒരു രക്ഷയും ഇല്ല ചേട്ടാ ചേട്ടൻ അനുഭവിച്ചോ അർച്ചന ഞങ്ങളെ നോക്കി പറഞ്ഞു…

പിന്നെ ഞാൻ വേഗം കഴിച്ചു എണിറ്റു. അവർ എന്തൊക്കെയോ സംസാരിച്ചു കഴിക്കുന്നുണ്ടാർന്നു. ഞാൻ അടുക്കളയിൽ പോയി നോക്കി അച്ഛൻ ഉപ്പേരിയും ശെരിയാക്കി കഴിഞ്ഞിരുന്നു. ഇനിയിപ്പോൾ ഫുഡ്‌ കഴിച്ചാൽ മതി.

ഞാൻ പോയി എന്റെ റൂമിൽ കിടന്നു അപ്പോളും അമ്മുസും അർച്ചനയും കഴിച്ചു കഴിഞ്ഞിട്ടില്ല ഞാൻ ചുമ്മാ കുറച്ചു നേരം കിടന്നപ്പോളേക്കും അർച്ചനയും അമ്മുവും എന്റെ റൂമിലോട്ടു വന്നു..

“”””ഡാ എപ്പോളാ അമ്പലത്തിൽ പോകുന്നെ അമ്മു എന്റെ അടുത്ത് ഇരുന്നോണ്ട് ചോദിച്ചു അമ്മുവിന്റെ അടുത്തായി അർച്ചനയും ഇരുന്നു. “”മ്മ്മ് നമുക്കു വൈകിട്ടു പോകാം ഞാൻ എണീറ്റിരുന്നു തലയിണ ചുമരിൽ വെച്ചു ചാരിയിരുന്നു. “””””അപ്പോൾ ഞങ്ങൾക്ക് പോകണ്ടേ ചേട്ടാ? അർച്ചനയുടെ വകയാണ് ആ ചോദ്യം. “”””നിങ്ങൾക്കു ഞാൻ ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട് എട്ടരക്കാണ് ട്രെയിൻ നമ്മൾ ഇവിടന്നു ഒരു

ഏഴരക്ക് പോയാൽ മതി ഞാൻ അവരെ നോക്കി പറഞ്ഞു. “”””അച്ഛൻ എവിടെ ഡാ ? അമ്മു എന്റെ കാലുപിടിച്ചു കുലിക്കികൊണ്ട് വിളിച്ചോണ്ട് ചോദിച്ചു. “”””അടുക്കളയിൽ കാണും ഭാവിമാരുമകൾക്കു ഫുഡ്‌ ഉണ്ടാകുന്ന പരിപാടിയിലാണ് ഞാൻ ചിരിച്ചോണ്ട് പറഞ്ഞു. “”””അയ്യടാ കൂടുതൽ കൊഞ്ചല്ലേ അമ്മു എന്നെ ഇടിച്ചോണ്ട് പറഞ്ഞു. “””””ഞാൻ പോയി നോക്കിട്ടു വരാം ചേട്ടാ അതുംപറഞ്ഞു അതും പറഞ്ഞു അർച്ചന എണിറ്റു അടുക്കളയിലോട്ടു പോയി … “””””നീ പോണില്ലേടീ ഞാൻ അമ്മുന്റെ കയ്യിൽ ചുമ്മാ ചവിട്ടികൊണ്ട് പറഞ്ഞു.. “””എനിക്ക് ഇതിലൊന്നും താല്പര്യമില്ല അവൾക്കു പാചകം ഇഷ്ട്ടമാണ് അമ്മു എന്നെ നോക്കിപറഞ്ഞു “””ആ അതങ്ങനെ അല്ലെ വരു മോങ്ങലാണല്ലോ നമുടെ പരുപാടി. ഞാൻ അവളെ കളിയാക്കി പറഞ്ഞു. “”””ഡാ കളിയാക്കല്ലേ പന്നി. പിന്നെ ഞാൻ ഇവിടെ വന്നത് പാചകത്തിനല്ല നിന്നെ കാണാനാ നിന്റെ കൂടെ ഇരിക്കാനാ അവൾ എന്റെ അടുത്തോട്ടു ഇരുന്നു കൊണ്ട് പറഞ്ഞു.

“”അമ്മുസേ പിണങ്ങല്ലേ ഞാൻ ചുമ്മാ പറഞ്ഞതല്ലേ നമുക്കൊന്നു പുറത്തുപോയാലോ? ഞാൻ അവളുടെ കൈപിടിച്ചു തഴുകികൊണ്ട് ചോദിച്ചു. “””””എങ്ങോട്ടാ?? നമ്മളുമാത്രമാണോ? അവൾ എന്നെ നോക്കി ചോദിച്ചു. “””””എങ്ങനെ പോണം എന്നെത്തു നിനക്കു തീരുമാനിക്കാം. പോകുന്നത് ഡ്രസ്സ്‌ എടുക്കാനാണ് ഞാൻ അവളുടെ ഷോള്ഡറില് കായിട്ടുകൊണ്ട് പറഞ്ഞു. “”നീ എനിക്ക് ഇപ്പോൾ അടുത്തല്ലേ ഡ്രസ്സ്‌ എടുത്തു തന്നെ അതൊന്നും വേണ്ടാ. അവൾ ഗവരവത്തോടെ പറഞ്ഞു “””അമ്മുസേ ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപെടുമോ? ഞാൻ അവളുടെ മുഗം പിടിച്ചോണ്ട് ചോദിച്ചു.. “”ആ പറ അവൾ ഗൗരവം വിടാതെ പറഞ്ഞു. “””” നിന്റെ എല്ലാ ഡ്രെസ്സും പഴയതല്ലേ ഇന്നർ ഉൾപ്പടെ ഞാൻ ഇന്ന് കണ്ടു എന്റെ പെണ്ണ് ഇനി കീറിയതും പഴയതുമൊന്നും ഇടണ്ട നമുക്കു പുതിയത് മതി..

“”””””ഡാ അതൊന്നും വേണ്ടടാ നിനക്കു ഞാൻ ഇപ്പോൾ കുറെ പൈസ താരനുണ്ട് അതൊന്നും വേണ്ടാ ഇനിയിപ്പോൾ അതൊക്കെ പുതിയതു ആരെ കാണിക്കാനാ.. അവൾ കണ്ണ് നിറച്ചോണ്ട് പറഞ്ഞു… “” എനിക്ക് കാണാൻ അല്ലാതെ നിനക്കു കാണാനല്ല ഇനിയിപ്പ്പോൾ പൈസയാണ് പ്രോബ്ളമെങ്കിൽ നിനക്കു കിട്ടുമ്പോൾ എനിക്ക് തന്നോ പോരെ ഞാൻ അവളെ ചേർത്ത് പിടിച്ചോണ്ട് പറഞ്ഞു.. “”””മ്മ് ഡാ എന്നാലും അവൾ വിഷമത്തോടെ പറഞ്ഞു.. “”നീ വേഗം റെഡിയാക്‌ നമുക്കു ഉണ് കഴിക്കുമ്പോളേക്കും തിരിച്ചെത്തണം.. അമ്മു എഴുനേറ്റു പോയി അർച്ചനയോട് പറഞ്ഞു അർച്ചന റെഡിയാകാൻ പുറത്തെ റൂമിൽ പോയി അമ്മു എന്റെ റൂമിലോട്റ് തന്നെ വന്നു മുഖമാകെ കഴുകിയാണ് വന്നേക്കുന്നെ … “”””ഡാ പോകാം അവൾ മുഖമൊക്കെ തുടച്ചോണ്ട് പറഞ്ഞു.. ‘”””””അയ്യേ ഇങ്ങനെയോ മോളെ ഇതു തമിഴ്നാടല്ല കേരളമാണ് നീ ഒരു ചുരിതാർ എടുത്തു ഈട് ഞാനവളെ നോക്കി പറഞ്ഞു.. “””എന്നാൽ നീ പുറത്തു പോ ഞാൻ ഡ്രസ്സ്‌ മാറട്ടെ അവൾ എന്നെ നോക്കി നാണത്തോടെ പറഞ്ഞു… “”””അയ്യടാ കുറച്ചു നേരത്തെ ഈ നാണമൊന്നും കണ്ടില്ല.. ഞാൻ അവളെ കളിയാക്കി പറഞ്ഞു.. “””ഒന്ന് പോടാ പ്ലീസ് അവൾ എന്റെ കൈപിടിച്ച് എന്നെ പുറത്താക്കി വാതിലടച്ചു..

ഞാൻ അവിടെ നിന്നും പുറത്തിറങ്ങി അച്ഛനോട് ഞങ്ങൾ പോകുന്ന കാര്യം പറഞ്ഞു.. ഞാൻ ഫോൺ അടുത്ത് എന്റെ ഫ്രണ്ടിനെവിളിച്ചു ഓട്ടോയും കൊണ്ട് വരാൻ പറഞ്ഞു.. അപ്പോളേക്കും അമ്മുവും അർച്ചനയും റെഡിയായി വന്നു.. അമ്മു വന്നപ്പോൾ ഇട്ട ഡ്രെഡ് തന്നെയാണ് ഇട്ടേക്കുന്നെ അർച്ചന കുളികഴിഞ്ഞപ്പോൾ ഇട്ട ഡ്രസ്സ്‌ ആണ് ഇട്ടതു. രണ്ടു പേരും ഒരുങ്ങി വന്നപ്പോൾ നല്ലഭംഗിയായിട്ടുണ്ട്

ഫ്രണ്ട് വരാൻ സമയമായപ്പോൾ ഞങ്ങൾ 3പേരും കൂടി നടന്നു വീടിന്റെ കുറച്ചു അടുത്തുവരെയെ വണ്ടി വരൂ.
ഞങ്ങൾ അവിടെ എത്തുമ്പോളേക്കും

അവൻ വണ്ടിയും കൊണ്ട് വന്നു. ആത്യം അര്ച്ചന കയറി പിന്നെ അമ്മു പിന്നെ ഞാൻ എങ്ങനെയാണു കയറിത്.

വണ്ടി നീങ്ങി തുടങ്ങിയപ്പോൾ അമ്മു എന്റെ ഷോൾഡറിൽ ചാരി കിടന്നു. ഒന്ന് രണ്ടു പ്രാവശ്യം അവളോട്‌ ഞാൻ ഫ്രണ്ട് കാണും എണീക്കാൻ പറഞ്ഞെങ്കിലും അവൾ എണീറ്റില്ല പിന്നെ ഞാൻ പറയാനും പോയില്ല പറഞ്ഞിട്ട് കാര്യമില്ല എന്ന് എനിക്കറിയാം കാരണം ചില സമയങ്ങളിൽ കുട്ടികളെ പോലെയാണ് അവളുടെ സ്വാഭാവം.

ഒരു 10 മിനിറ്റ് കൊണ്ട് ഞങ്ങൾ കുന്നംകുളം എത്തി. അവിടത്തെ ഒരു ഷോപ്പിൽനിന്നാണ് ഡ്രസ്സ് വാങ്ങാൻ കയറിത്. ഞാൻ അമ്മുനെ വിളിച്ചു കുറച്ചങ്ങാട് മാറിനിന്നു.

“”””അമ്മുസേ ഞാൻ അത്യമേ ഒരു കാര്യം പറയാം നിനക്കു വേണ്ടത് എന്താണെന്നു വെച്ചാൽ വാങ്ങുക ഇനി നീ പഴയതൊന്നും ഇടുന്നത് എനിക്ക് ഇഷ്ട്ടമല്ല മനസിലായ ഞാൻ അവളുടെ കൈയിൽ പിടിച്ചോണ്ട് പറഞ്ഞു “”””വാങ്ങാട അവൾ തലയാട്ടികൊണ്ട് പറഞ്ഞു. പിന്നെ അർച്ചനക്കും ഒരു ഡ്രസ്സ്‌ എടുത്തോളൂ എന്റെ അമ്മുനേം കൊണ്ട് അവൾ ഇതുവരെ വന്നില്ലേ അവൾ ഞാൻ അമ്മുനോട് പറഞ്ഞു. “”””ശെരിടാ അതും പറഞ്ഞു അവൾ എന്റെ കയ്യും പിടിച്ചു കടയുടെ ഉള്ളിലോട്ടു കയറി സാരീ ഉടുത്ത രണ്ടു സുന്ദരികുട്ടികൾ ഞാൻ ഞങ്ങളെ ഉള്ളിലോട്ടു ആനയിച്ചു “””എന്താണ് വേണ്ടത് മേടം? അമ്മു വേണ്ടത് പറഞ്ഞപ്പോൾ അവർ അമ്മുനെയും കൂട്ടികൊണ്ടു പോയി ഞാൻ അവിടെ ഒരു സോഫ സെറ്റിൽ ഇരുന്നു ബുക്കടുത്തു വായിച്ചോണ്ടിരുന്നു.

ഒരുമണിക്കൂറോളം കഴിഞ്ഞാണ് അവർ തിരിച്ചു വന്നത് എന്തൊക്കെയോ വാങ്ങി എന്നൊന്നും ഞാൻ ചോദിച്ചില്ല. നാലായിരത്തിനടുത്തു ബില്ല് വന്നു. ബില്ലും കൊടുത്തു ഞങ്ങൾ തിരിച്ചു പൊന്നു എനിക്ക് ചെറുതായി വിശക്കുന്നുണ്ടാർന്നു.

വീട്ടിൽ വന്നു ഞാൻ ഉണ് കഴിക്കാൻ ഇരുന്നു. അമ്മുവും അർച്ചനയും ഡ്രസ്സ്‌ മാറി വന്നുകഴിക്കാനിരുന്നു. അച്ഛൻ മുന്നേ കഴിച്ചിരുന്നു. സാമ്പാറും കേബേജ് ഉപ്പേരിയും അച്ചാറും

പപ്പടവുമാണ് കഴിക്കാൻ ഉള്ളത് ഞാനും അമ്മുവും അടുത്താണ് ഇരിക്കുന്നത് അർച്ചന ഞങ്ങളുടെ ഓപ്പോസിറ്റ് ആണ് ഇരിക്കുന്നെ “””ഡാ നീ എന്നും ഉച്ചക്ക് വീട്ടിൽനിന്നാണോ കഴിക്കാറ് അമ്മു എന്നോട് ചോദിച്ചു “””””ആ ചെലപ്പോളൊക്കെ. കടയിൽ വർക്ക്‌ കൂടുതൽ ഉണ്ടെങ്കിൽ പുറത്തുന്നു കഴിക്കും. എന്തെ? ഞാൻ അവളോട്‌ ചോദിച്ചു “” ചുമ്മാ ചോദിച്ചതാ മാഷേ അവൾ എന്റെ പ്ലൈറ്റിൽ ഉള്ള പപ്പടം എടുത്തു ചെറിയ ഒരുപിസ് കടിച്ചു ബാക്കി കായിത്തന്നെ പിടിച്ചോണ്ട് പറഞ്ഞു “””ഡി നിനക്കു അതിന്നു എടുത്താൽ എന്താ പന്നി ഞാൻ അവളെ ദേഷ്യത്തോടെ ചോദിച്ചു.
!”””അതില്നിന്നും എടുത്താൽ ഇത്രയും ടൈസ്റ് ഉണ്ടാകില്ല നിനക്കു ഇഷ്ട്ടപെട്ടിൽ സോറി അതും പറഞ്ഞു അവൾ ആ പപ്പടം എന്റെ പ്ലൈറ്റിൽ തന്നെ വെച്ചു.. “”””””ഡി ഞാൻ വെറുതെ പറഞ്ഞതാ നീ എടുത്തോളൂ ഞാൻ അതും പറഞ്ഞു അവൾ എന്റെ പ്ലൈറ്റിൽ ഇട്ട പപ്പടം ഞാൻ അവളുട പ്ലൈറ്റിലോട്ടു തന്നെ ഇട്ടു.. “””എനിക്ക് വേണ്ട അതും പറഞ്ഞു അവൾ അത് എനിക്ക് തന്നെ തന്നു. ഇതൊക്കെ കണ്ടുകൊണ്ട് അർച്ചന ഞങ്ങളെ നോക്കി ഇരിപ്പുണ്ട്. അവളുടെ കഴിക്കൽ കഴിഞ്ഞിരുന്നു.. “””””അതെ നിങ്ങൾ തല്ലു കൂടു ഞാൻ കൈ കഴുകട്ടെ അർച്ചന കഴിക്കുന്നിടത്തുനിന്നു എനിയ്റ്റുകൊണ്ട് പറഞ്ഞു “”””നീ കൈകഴുകിക്കൊളു ഞാൻ ഇ പ്രശനമൊന്നു തീർക്കട്ടെ ഞാൻ അമ്മുനെ നോക്കി കൊണ്ട് അർച്ചനയോടു പറഞ്ഞു.

അവൾ കൈകഴുകാൻ പോയപ്പോൾ ഞാൻ അമ്മുനെ നോക്കി ആളു എന്നെ മെന്റ് ചെയ്യുന്നില്ല ചോറ് വേഗം കഴിക്കുന്നുണ്ട് കണ്ണ് ചെറുതായി കലങ്ങിട്ടുണ്ട്.കരച്ചിലിന്റെ അത്യാ പടിയാണ്..

“””””അമ്മുസേ ഞാൻ ഫുഡ്‌ കഴിച്ചോണ്ട് അവളെ വിളിച്ചു.. “”””എന്തെ ഇനി ഞാൻ നിന്റെ അടുത്ത് ഇരിക്കുന്നതും നിനക്കു ഇഷ്ടമല്ലേ? അതും പറഞ്ഞു അവൾ എണീക്കാൻ നിന്നു.. “”””””ഡി കഴിക്കു അമ്മുസേ പകുതിക്കു

നിർത്തിപോകല്ലേ നീ അത്യമായി ഇവിടെ വന്നിട്ട് കഴിക്കണ്ടു എണീറ്റാൽ എനിക്കു വിഷമാകും. ഞാൻ അല്പം സെന്റി ഇറക്കി.

“””””നിനക്കു അവിടന്ന് എടുത്തൂടെന്നു ഞാൻ പറഞ്ഞപ്പോൾ എന്റെ ചെക്കന്റെ പ്ലൈറ്റിൽ നിന്നും ഞാൻ എടുത്തു കഴിക്കും അതിനു നിനക്കെന്താ? അങ്ങനത്തെ ഒരു മറുപടിയാണ് ഞാൻ പ്രേതിഷിച്ചത് അതുകൊണ്ടാ ഞാൻ അങ്ങനെ പറഞ്ഞെ… നിനക്കു വിഷമമായെങ്കിൽ സോറി ഞാൻ ഫുഡ്‌ കഴിച്ചോണ്ട് പറഞ്ഞു… “”””ഡാ ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല നീ പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ നിന്റെ ആരുമില്ലാത്ത പോലെ ഒരു ഫീൽ അതാ അവൾ കണ്ണ് നിറച്ചോണ്ട് പറഞ്ഞു.. “”””അമ്മുസേ ഭക്ഷണത്തിന്റെ മുന്നിൽ ഇരുന്നു മോങ്ങിയാലുണ്ടല്ലോ ? ഞാൻ എന്റെ മുണ്ടുകൊണ്ട് അവളുടെ കണ്ണ് തുടച്ചു കൊടുത്തു..

“””നീ ഇതു കഴിച്ചേ ഞാൻ എന്റെ ചോറിൽ നിന്നും പപ്പടവും കൂട്ടി ഒരുരുള അവളുടെ വായിൽ വെച്ചു കൊടുത്തു.. കൊച്ചു കുട്ടികൾ കഴിക്കുന്ന പോലെ അവൾ അത് കഴിച്ചു.

ഞാൻ പിന്നെ എന്റെ ഫുഡ്‌ കഴിക്കാൻ തുടങ്ങി അപ്പോൾ അവൾ എന്നെ ചെറുതായി തോണ്ടി ഞാൻ അവളെ തിരിഞ്ഞു നോക്കി. “””ആാാ വായും പൊളിച്ചു ഇനിയും വേണം എന്ന ഭാവത്തിൽ അമ്മു എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു…. “”””””മ്മ് അത് കൊള്ളാം പാവമല്ലെന്നു കരുതി ഞാൻ ഒരുരുള തന്നപ്പോൾ നീ അത് ശീലമാകുന്നോ പന്നി അതും പറഞ്ഞു ഞാൻ പിന്നെയും ഒരുരുള അവളുടെ വായിൽ വെച്ചു കൊടുത്തു.
എന്നിട്ട് അവളുടെ പ്ലൈറ്റിലെ ചോറ് എന്റെ പ്ലൈറ്റിൽ ചെരിഞ്ഞു എന്നിട്ട് ഞാൻ കഴിച്ചു. ഇടക്ക് അവളുടെ വായിലും വെച്ചു കൊടുക്കും. ഇടക്ക് അവൾ പപ്പടം ഉപ്പേരി എന്നൊക്കെ പറയും ഇടക്ക് എരിയുന്നെന്നും പറഞ്ഞു വെള്ളവും ആവശ്യപ്പെടും. ലാസ്റ്റ് പ്ലൈറ്റിലെ ചോറ് കഴിയാറായപ്പോൾ ഒരു ഉരുള അവൾ എന്റെ വായിൽ വെച്ചു തന്നു ഞാൻ അവളുടെ വിരലിൽ ഒരു കടി കൊടുത്തു .. “”””ഡാ പാട്ടി എന്നും പറഞ്ഞു അവൾ കൈ പുറകോട്ടു വലിച്ചു കൈ കുടഞ്ഞു എന്നിട്ട് വിരലിൽ ഊതി. “”””ഒരു കുത്തങ്ങു തന്നാലുണ്ടല്ലോ കിട്ടിയാണെന്ന വിചാരം അവൾ കലിപ്പോടെ എന്നെ നോക്കി പറഞ്ഞു… “”””അപ്പോൾ ഞാൻ നിനക്കു വാരി തരുമ്പോൾ കുട്ടിയെ പോലെ തോന്നില്ലേ ? ഞാൻ അവളുടെ കൈയിൽ ഉതികൊടുത്തോണ്ട് പറഞ്ഞു..

“”””അതെ രണ്ടുപേരുടെയും വാരിക്കൊടുക്കലും ഉതികൊടുക്കലുമൊക്കെ കഴിഞ്ഞേകിൽ ഇതൊക്കെ എടുത്തുവെച്ചു കൈകഴുകു അച്ഛൻ കാണണ്ട അർച്ചന വാതിൽക്കൽ കൈകെട്ടി ചാരിനിന്നുകൊണ്ടു പറഞ്ഞു… “”””ഡി നീ നിന്റെ കാര്യം നോക്കിയാൽ മതി ഞാനങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം അതിനുള്ള മറുപടി അമ്മു പറഞ്ഞു.. “”””ആയിക്കോട്ടെ ഞാൻ ഒന്നും പറയുന്നില്ലേ അതും പറഞ്ഞു അര്ച്ചന എന്റെ റൂമിൽ പോയി കിടന്നു.

ഞാൻ വേഗം എണിറ്റു പത്രങ്ങളൊക്കെ എടുക്കാൻ തുടങ്ങി കിച്ചണിൽ കൊണ്ട് വെക്കാൻ..

“””ഡാ അതൊക്കെ ഞാൻ കൊണ്ട് വെക്കാം നീ പോയി കൈകഴുകു അങ്ങനെ പറഞ്ഞോണ്ട് അമ്മു പ്ലൈട്ടൊക്കെ എടുത്തു അടുക്കളയിലോട്ടു പോയി… ഞാൻ വേഗം പോയി കൈകഴുകി എന്റെ റൂമിൽ പോയി അർച്ചന എന്നെ കണ്ടപ്പോൾ എണീറ്റിരുന്നു…

“”””എണീക്കണ്ടടൊ താൻ വേണേൽ കിടന്നോ ഞാൻ അവൾ എണീക്കുന്നതു കണ്ടു പറഞ്ഞു. “”””വേണ്ട ചേട്ടാ ഞാൻ വെറുതെ കിടന്നതാ അവൾ ചുമരിൽ ചാരി ഇരുന്നോണ്ട് പറഞ്ഞു.. “”””പിന്നെ അമ്മു പറഞ്ഞതൊന്നും നീ കാര്യമാക്കണ്ട അവൾ അങ്ങനാണ് പെട്ടന്ന് തോന്നിതു പറയും ഞാൻ നേരത്തെ അമ്മു പറഞ്ഞത് ഓർത്തു പറഞ്ഞു..

“””””അയ്യോ അതൊക്കെ എനിക്ക് അറിയുന്നതല്ലേ അവൾ അങ്ങനെയാ ചേട്ടാ. ചേട്ടനെ ഒരുപാട് ഇഷ്ട്ടമാണ് അവളെപറ്റിക്കരുതേ പാവമാണ് അർച്ചന എന്നെ നോക്കി പറഞ്ഞു. “””അങ്ങനെ പട്ടിക്കാനാണേൽ എനിക്ക് എന്റെ വീട്ടിൽ കൊണ്ട് വരണോ അവളെ?? ഞാൻ അർച്ചനയെ നോക്കി ചോദിച്ചു.. “”””മ്മ് എനിക്കറിയാം ചേട്ടാ എന്നാലും ഞാൻ പറഞ്ഞുന്നെ ഉള്ളു അവൾ ചിരിച്ചോണ്ട് പറഞ്ഞു

അപ്പോളേക്കും അമ്മു അങ്ങോട്ട്‌ വന്നു എന്റെ അടുത്ത് ഇരുന്നു

Comments:

No comments!

Please sign up or log in to post a comment!