എന്റെ ആര്യ 2
“ഇടി വെട്ടിയവനെ പാമ്പ് കടിച്ചുന്ന് പറയന്ന അവസ്ഥയാണല്ലോ പടച്ചോനെ…
“ഇവിടുന്ന് ഇറഞ്ഞി ഓടിയല്ലോ… ആഹ് അത് മതി.. ചോദിക്കുന്നവരോട് മുള്ളാൻ പോവാ എന്ന് പറയാം…
“അങ്ങനെ ഒരു പ്ലാൻ ഇട്ട് പതിയെ വലിയാൻ നോക്കുമ്പോഴാ പൂജാരിടെ വക കഥകളി… ഞാൻ എന്താ എന്ന് കണ്ണ് കൊണ്ട് ചോദിച്ചതും… അതെ രീതിയിൽ കണ്ണ് കൊണ്ട് മണ്ഡപത്തിൽ മുന്നിലേക്ക് നോക്കാൻ കാണിച്ചു….
“ഞാൻ പതിയെ ഇടകണ്ണിട്ട് നോക്കുമ്പോ… അച്ഛൻ നിൽകുന്നു തൊട്ട് അപ്പുറത്തും ഇപ്പുറത്തും എന്റെ വാനര പട നിൽകുന്നു… “സന്തോഷം”…..
“ഞാൻ നോക്കിയതറിഞ്ഞ് അച്ഛൻ എങ്ങോട്ടാ എന്നുള്ള തരത്തിൽ പിരികം ഉയർത്തി കാണിച്ചതും… എനിക്കൊന്നുല്ല എന്നും ചുമൽ കൂച്ചി പഴേ സ്ഥലത്ത് തന്നെ ആസനസ്ഥനായി….
“പിന്നിടുള്ള നിമിഷങ്ങൾ യുഗങ്ങൾ പോലെ പോയികൊണ്ടേയിരുന്നു…. ആപ്പോഴേക്കും പൂജാരിടെ വക ഒരു ഓർഡറും “കുട്ടിയെ വിളിക്യാ മുഹൂർത്ഥമായി…
“അത് കേൾക്കണ്ട താമസം കുടുംബശ്രീ ചേച്ചിമാർ ഓടി…. എന്റെ ജീവിതം തകർക്കാൻ ഒരു നാട് തന്നെ കൂട്ട് നിൽകുന്നു എന്ന് അറിഞ്ഞതിൽ ശേരിക്കും സങ്കടായി….
“ഞാൻ പരമാവതി ധയിനിയതാ ആവശ്യത്തിലധികം മുഖത്ത് വാരികോരി തേച്ച് അച്ഛനെ നോക്കി…. എവടെ ഒരു അടിപൊളി ചട്ടിണിയേറ് തിരിച്ചുതന്നു…. തകർന്നു എന്റെ ജീവിതം തകർന്നു… അങ്ങനെ ഒരൊന്നാലോചിച്ച് ഇരിക്കുമ്പോഴാ….
കുറെ തരുണിമണികളുടെ പുറകിൽ അവൾ വന്നത്…
Wow, അറിയാതെ ആണേലും പറഞ്ഞു പോയി അത്രയും സൗന്ദര്യം… സൗന്ദര്യം എന്നല്ല ദേവിയാണവൾ… ആ ചുവന്ന കാഞ്ചിപുരം പട്ടിൽ അവളുടെ സൗന്ദര്യം ഇരട്ടിച്ച പോലെ…
“അവൾ എനിക്ക് അരികിൽ വരുമ്പോഴും അവളുടെ മുഖത്ത് സന്തോഷമോ അത്ഭുതമോ അങ്ങനെ എന്തെലാം ഭാവങ്ങൾ അവളിൽ പ്രകടമായിരുന്നു….
“അങ്ങനെ താലി കെട്ടുമ്പോഴും അവളുടെ നീർക്കണം എന്റെ കൈത്തണ്ടയിൽ വന്നു പതിച്ചു…
“എനിക്ക് മനസിലാക്കാൻ കഴിയുന്നില്ല…
“താലി കെട്ടി നെറുകയിൽ സിന്ധുരവും ചാർത്തി… പിന്നിടുള്ള കാര്യങ്ങൾ അതിന്റെ മുറക്ക് നടന്നു…
“സമാധാനം ആയിരുന്ന് ഭക്ഷണം കഴിക്കാനോ ഒന്നും സമധിച്ചില്ല… അവളുടെ ബന്ധുക്കളും സുഹൃത്തുക്കളും വന്ന് ഓരോ കമന്റ് അടിച്ചും നേരം പോയി… അവളെ എന്റെ മാതാശ്രീ കൂട്ടികൊണ്ട് പോയി ഞാൻ ഒറ്റക്ക് നിന്ന് മുഷിഞ്ഞ് നില്കുമ്പോഴാ രാഹുലിന്റെയും അലീഷായുടെയും വരവ്…
“എന്താ മാഷെ കല്യാണം പൊളിച്ചല്ലോ…
അതും പറഞ്ഞു അവളുടെ വക ഒരു വാര്…
“ഡാ, രാഹുലെ ദേ ഈ സാത്തനത്തിനെ കൊണ്ടുപോയെ…
ഞാൻ പല്ല് കടിച്ച് എന്റെ അമർഷം അടക്കിപിടിച്ചു….
“ഞാൻ ചുമ്മാ പറഞ്ഞതാ മാഷേ, എന്തായാലും അവള് ആഗ്രഹിച്ച പോലെ നടന്നല്ലോ… പെട്ടന്ന് എന്തോ അബത്ഥം പറഞ്ഞത് പോലെ നിന്ന് നാക്ക് കടിച്ചു…
“എന്ത്… ആര് ആഗ്രഹിച്ച പോലെ എന്ത് നടന്നു എന്ന്… പെട്ടന്നുള്ള എന്റെ ചോദ്യം രണ്ടുപേരിലും ഞെട്ടലുണ്ടാക്കി…. അപ്പൊ തന്നെ രാഹുല് വിഷയം മാറ്റി…
“എന്തായാലും ഇവരെല്ലാവരും എന്നിൽ നിന്ന് എന്തൊക്കെയോ മറകുന്നുണ്ട്… സാരല്യ ഞാൻ കണ്ടു പിടിച്ചോളാം….
“നീ അത് വിട് ഒരു ബുദ്ധിയും ബോധവും ഇല്ല, എന്താ പറയാ… അല്ല ആദി നീ അവളോട് സംസാരിച്ച… അത് പറയുമ്പോഴും അവൻ അലിഷയെ തുറിച്ചുനോക്കി… അപ്പൊ തന്നെ അലീഷ പോയി..
“അപ്പൊ ആദിച്ചേട്ട ഞാൻ പോവാ, ഞാൻ പോയി എന്റെ ഫ്രണ്ടിനെ കണ്ടിട്ട് വരാം…
“ഹ്മ്മ്, ഞാൻ ഒന്ന് മൂളിയാതെല്ലാതെ ഒന്നും പറഞ്ഞില്ല…
“ഡാ, നിനക്ക് ഒന്ന് സംസാരച്ചു നോക്കായിരുന്നില്ലേ…
“ഏയ്, അത് നടക്കില്ലട എനിക്ക് എന്തോ പോലെ… ഞാൻ എന്റെ നിസ്സഹായത വെളിപ്പെടുത്തി…
“അത് കോഴപില്ല നീ ഒന്ന് സംസാരിച്ചു നോക്ക്… അപ്പൊ നിന്റെ ഈ ബുദ്ധിമുട്ട് ഒന്ന് മാറിക്കിട്ടും…
“ഹ്മ്മ്, സമയം ഉണ്ട് മോനെ…
ഞങ്ങൾ അങ്ങനെ ഓരോന്നും പറഞ്ഞു നിക്കലെ വിഷ്ണു അങ്കിൾ അങ്ങോട്ട് വന്നു… ആളെ കണ്ടതും രാഹുല് പോറത്തേക്ക് പോയി…
“ഡാ, നിനക്ക് ഞങ്ങളോട് ദേഷ്യം ഇണ്ടോടാ…. അത് ചോദിക്കുമ്പോഴും ആളുടെ മുഖത്ത് നിരാശ നിഴലിച്ചിരുന്നു….
“ആ, ഇണ്ട് അത് തീരില്ല…
“ഞാനാ ആ പറഞ്ഞത് ആൾക്ക് ശേരിക്കും കൊണ്ടു എന്ന് ആളുടെ മുഖഭാവം കണ്ടപ്പോഴേ മനസിലായി….. പതിയെ എന്റെ മുഖത്ത് ചിരി വിരിയുന്നത് കണ്ടപ്പോഴ ആൾക്ക് സമാധാനമായത്…
“എന്റെ പൊന്നു അങ്കിളേ എനിക്ക് എന്തിനാ നിങ്ങളോട് ദേഷ്യം…. ഈ ഒരു സാഹചര്യത്തിൽ ഇങ്ങനെ ഒക്കെയെല്ലേ നമ്മളെ കൊണ്ട് സഹായിക്കാൻ പറ്റു… എന്റെ പേടി നിങ്ങൾക്ക് ഇഷ്ടവുമോ എന്നായിരുന്നു… ഞാൻ അതും പറഞ്ഞ് അങ്കിളിനെ നോക്കി…
“നൂറ് വോൾട് ബൾബ് കത്തിയത് പോലെ ആളുടെ മുഖം തിളഞ്ഞി…
“ഞങ്ങൾക്ക് എന്തിനാട ഇഷ്ട്ടകുറവ്… പ്രേത്യേകിച്ച എന്റെ ആന്മസുഹൃത്തിന്റെ മോൻ എന്ന് പറയുമ്പോ നീ എനിക്ക് മോനലേട… അതും പറഞ്ഞു നിറഞ്ഞു വന്ന കണ്ണീർ തുടച്ചു…
“ദേ മാപ്പിളെ എന്റെ മുന്നിൽ നിന്ന് കാരഞ്ഞാലുണ്ടല്ലോ… ഒരു ഇടി ഞാൻ അങ്ങ് തരും…
ഞാൻ അതും പറഞ്ഞ് ചിരിച്ചപ്പോ ആളും ഹാപ്പിയായി.
“ഡാ, ആദി നീ അവളെ കണ്ടിട്ടുണ്ടോ എന്നൊന്നും അറിയില്ല, എന്റെ മോള് ഒരു പാവമാ… ഇങ്ങനെ ഒരു രീതിയിൽ കല്യാണം നടന്നു എന്ന് വെച്ച് അവളോടൊന്നും ദേഷ്യപെടരുത്… നമ്മുക്കൊന്നു പരിചയമാവാൻ ഒരു ടൈം വേണ്ടി വരും നീ ടൈം എടുത്തോ പക്ഷെ എന്റെ മോൾടെ കണ്ണ് നനയിക്കരുത് ഒരു അച്ഛന്റെ അപേക്ഷയ… അതും പറഞ്ഞ് ആള് എന്റെ കരം കൂട്ടി പിടിച്ചു..
“ഏയ്, എന്താ അങ്കിളേ…. അങ്ങനെ ഒന്നും ഉണ്ടാവില്ല… അത് പറയുമ്പോ പോലും എന്റെ വാക്കിന് ബലം ഇല്ല എന്നുള്ള കാര്യം ഞാൻ തിരിച്ചറിഞ്ഞു….
“ഡാ, പിന്നെ ഈ അങ്കളെന്നോ, നിന്റെ ആ വിളിയില്ലേ ഏത് മാപ്പിള അങ്ങനെ എങ്ങാനും എന്നെ വിളിച്ച ഇടിച്ച് നിന്റെ കൂമ്പ് ഞാൻ വാറ്റും, മരിയാതെക്ക് അച്ഛാ എന്ന് വിളിച്ചോണം… അതും പറഞ്ഞു ആള് ദേഷ്യം അഭിനയിച്ചു…
“അയ്യോ, ഇല്ല അച്ഛാ… ഞാൻ അതും വിളിച്ചത് ആള് ചിരി തൊടഞ്ഞി…
“പതിയെ ഞങ്ങൾ രാഹുൽ വിളിച്ചിട്ട് പുറത്തേക്ക് ചെന്നു ചെല്ലുമ്പോ തന്നെ അവിടെ നല്ല കണ്ണീർ സീരിയൽ അരങ്ങേറിയിരുന്നു… ഇവിടെ ഒറ്റക്ക് നിന്നിട്ട് കാര്യമില്ല എന്ന് തോന്നിയത് കൊണ്ട് ഞാനും ആ കണ്ണീർ സീരിയലിൽ പങ്കുചേർന്നു… എല്ലാവരും അവരവരുടെ വേഷങ്ങൾ നല്ല പോലെത്തന്നെ കൈകാര്യം ചെയ്തു…
“അതിന്റെ ഇടയിൽ അച്ഛന്റെ വക അവിഞ്ഞ കോമഡിയും, അത് കേട്ട് ഓരോരുത്തരും ചിരിക്കുന്നു… എനിക്കൊന്നും ചിരി വരുന്നില്ലല്ലോ കഷ്ട്ടം…
“അതിന്റെ ഇടയിലും എന്റെ കന്നെന്നെ ചതിച്ചു… വേണ്ട വേണ്ട എന്ന് പറയുമ്പോഴും വേണം വേണം എന്നും പറഞ്ഞ് അവളെ തന്നെ നോക്കികൊണ്ടേയിരുന്നു… പിന്നെ എന്റെ വക യാത്ര പറച്ചിലും ഒക്കെയായി ഞാൻ എന്റെ വണ്ടിയിൽ കയറി… അതിന്റെ ഇടയിൽ ഞാൻ എന്റെ വണ്ടി ശ്രെദ്ധിച്ചു ഒരു കല്യാണ കാർ പോലെ അലങ്കരിച്ച് എന്റെയും അവളുടെയും പേര് എഴുതി വച്ചിരിക്കുന്നു… ഇതൊക്കെ എപ്പോ നടന്നു എന്ന അവസ്ഥയിൽ ഞാൻ വണ്ടർ അടിച്ചിരിക്കുമ്പോഴാ… അനീഷയുടെ വക…
“എന്താ ആദിച്ചേട്ട ആദ്യരാത്രിയെ പറ്റിയാണോ ആലോചിക്കുന്നെ…
“അല്ല, നിന്റെ തന്ത മാധവന്റെ അടിയന്ദ്രത്തിന് ഏതു തരം പായസം വെക്ക എന്ന് ആലോചിക്ക… ദേ പെണ്ണെ മിണ്ടതിരുന്നോ ഇല്ലേ എടുത്ത് റൊട്ടിൽ എറിയും… ഞാൻ വന്ന ദേഷ്യം മുഴുവൻ അവളോട് തീർത്ത് തിരിഞ്ഞിരുന്നു…
“എന്ന അത് കേട്ട് രാഹുലിന് ചിരിയടക്കാൻ പറ്റിയില്ല…
“ഡാ, കോപ്പേ മരിയാതെക്ക് നേരെ നോക്കി ഓടിക്ക് ഇല്ലേ എടുത്ത് ചവിട്ടി തേക്കും…
അവനും കൊടുത്തു… അത് കേട്ടതും അനീഷക്ക് സന്തോഷയി എന്ന് അവളുടെ കാട്ടായം കണ്ടപ്പോ തോന്നി… ആര്യ ആണേൽ ചിരിക്കുന്നുണ്ട് ഞാൻ നോക്കുമ്പോ ആള് വീണ്ടും പഴയ പോലെ ആവും…
“അച്ഛനും അമ്മയും വേഗം പോയി… വിവരം അറിഞ്ഞ് വന്ന എന്റെ കുടുംബക്കാർക്കും അച്ഛന്റെ കൊറച്ചു ഫ്രണ്ട്സും അവരുടെ ഫാമിലിസിനും ചെറിയ രീതിയിൽ സൽക്കാരം നടത്താൻ ഉണ്ടെന്നും പറഞ്ഞ് രാഘവൻ ചേട്ടന്റെ വണ്ടിയിൽ പോയി…
“എന്റെ വണ്ടി വീട്ടുപടികലേക്ക് എത്തിയതും ഒന്ന് കണ്ണോടിച്ചു “ആര്യ വെഡ്സ് ആദിത്യ” അത് കണ്ടതും എന്റെ കാറ്റ് പോയി…
“ഡാ, നീയിതെന്ത് ആലോചിച്ചോണ്ടിരിക്ക…
“പെട്ടന്നുള്ള രാഹുലിന്റെ വിളി എന്നെ ഉണർത്തി…
“ആഹ് , ഞാ… ഞാൻ ദേ ഇറഞ്ഞി…
ഡോർ തുറന്നിറങ്ങുമ്പോഴും എന്റെ കയ്യും കാലും എന്താനില്ലാതെ വിറച്ചോണ്ടിരുന്നു…
“ഡാ അങ്ങോട്ട് ചെല്ലു കോപ്പേ
“റോഷന്റെ വിളിയിൽ ഞാൻ ഒന്ന് ഞെട്ടി, ഏതാണ്ട് ഒളിച്ചോടിയ അവസ്ഥ….
“ഞാൻ നോക്കുമ്പോ ആര്യ എന്നെയും നോക്കി നിൽക്കുന്നു… ഞാൻ പതിയെ അവളുടെ അടുത്തേക്ക് നടന്നടുത്തു…. പിന്നെ അമ്മ വിളക്ക് നൽകി അങ്ങനെ എന്റെ പെണ്ണായി അവൾ എന്റെ വീട്ടിലേക്ക് കയറി…
“പിന്നെയുള്ള പരിപാടികളും ഒക്കെ കഴിഞ്ഞ് ഞാൻ അവിടെ തട്ടിയും മുട്ടിയും നിൽക്കുമ്പോഴാ രാഹുലിന്റെ വിളി, എനിക്കാണേൽ ആരോടും മിണ്ടാൻ തോന്നുന്നില്ല… ഞാൻ മാറാൻ കാത്തു നിന്ന പോലെയാ എല്ലാവരും… ഞാൻ അവിടുന്ന് പോയതും അതിനെ എല്ലാവരും പൊതിഞ്ഞു…
“ഞാൻ പതിയെ പുറകു വശം കൂടി ആരുടേയും കണ്ണിൽ പെടാതെ കുളകടവിലേക്ക് നടന്നു… നടന്നു എന്നല്ല ഓടിയെന്നു തന്നെ പറയാം…
എന്നെ കാതെന്നോണം അവമാര് നിൽക്കുന്നുണ്ടായിരുന്നു, എന്നെ കണ്ടതും അവമാര് കുപ്പിയെടുത്തു… സാധാരണ ഇവന്മാര് അടിച്ച് പൂസാവുന്നതാ… ഇന്നെന്തോ ഇവമാരുടെ കാട്ടയം കണ്ടിട്ട് എനിക്ക് എന്തോ പന്തികേട് തോന്നി…
“ഞാൻ പിന്നെ അതിനെ കുറിച്ച് ഒന്നും ചോദിക്കാൻ നിന്നില്ല, പിന്നെ അതും ഇതും പറഞ്ഞ് നേരം പോയി…
“ഡാ, ഇനിയെന്താ നിന്റെ ഉദ്ദേശം… ആ ചോദിച്ചത് രാഹുലായിരുന്നു…
“അറിയില്ല, ഞാൻ അതും പറഞ്ഞു ഇരുന്നു…
“അതെന്താടാ… അതിന് ഒരു ഉത്തരം ഇല്ലേ … അതും പറഞ്ഞു റോഷൻ എന്റെ അടുത്തേക്ക് വന്നു…
“ഉത്തരം ഇല്ലാഞ്ഞിട്ടല്ല, ആരും എന്നെ മനസ്സിലാക്കിയില്ല എന്ന് ആലോചിക്കുമ്പോഴാ…
“എന്ത് ആലോചിക്കുമ്പോ… നീയൊരു കാര്യം മനസിലാക്കണം ആദി നിന്നെ പോലെ തന്നെയാ അവളും… സ്വന്തം കല്യാണത്തിന് ഇത്രയും നാൾ സ്വപ്നം കണ്ട ചെക്കന് പകരം വേറെ ഒരാളെ ഫേസ് ചെയ്യണ്ട അവസ്ഥ നീ ആലോചിച്ച… ഇല്ലല്ലോ ഹമ് നിനക്ക് അറിയില്ലേൽ അനിഷയോട് ചോദിക്ക് അവൾക്കറിയാം ആര്യയെ…. എന്നിട്ട് അവന്റെ ഒരു കോപ്പിലെ ഡയലോഗ് കെട്ടിലെ…
അതും പറഞ്ഞ് രാഹുല് എന്നോട് ചീറി…
“ഡാ, ഞങ്ങൾക്കറിയാം പക്ഷെ, നീ അവശ്യമില്ലാത്തത് ഒന്നും ചെയ്യരുത്, നിന്നെ ഞങ്ങൾക്ക് നന്നായി അറിയാം… അതുകൊണ്ടാ…
അത് പറയുമ്പോഴും റോഷന്റെ സ്വരത്തിൽ വെത്യാസം ഞാൻ അറിഞ്ഞു..
“ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല അവര് പറയുന്നതൊന്നും, ഞാൻ കെട്ടേയില്ല എന്റെ ചിന്തകൾ എല്ലാം അവളായിരുന്നു…
“ഞാൻ അവളെ സ്നേഹിക്കുന്നുവോ അറിയില്ല… പക്ഷെ മനസ്സ് അവളെ കാണുമ്പോൾ എന്നിക്കെന്താണില്ലാത്ത ഒരു സന്തോഷം തോന്നുന്നു…
എനിക്ക് അവളോട് പറയണം… എല്ലാം സംസാരിക്കണം… ഞാൻ അതും ചിന്തിച്ച് കുറച്ചു നേരം കൂടിയും ഇരുന്ന് ഞങ്ങൾ യാത്ര പറഞ്ഞ് പിരിഞ്ഞു… ആ നേരം ഇരുട്ടിയിരുന്നു….
“ആരെയും ശ്രെദ്ധിക്കാതെ ഗോവണി കയറി എന്റെ റൂമിലേക്ക് നടന്നു… പിന്നെ വേഷം മാറി ഒന്ന് ഫ്രഷ് ആയി ഒന്ന് കിടക്കയിൽ കിടക്കുമ്പോഴാ അമ്മയുടെ വിളി… ഇന്നെന്തോ അമ്മ എനിക്ക് മുഖം തരുന്നില്ല എന്ത് പറ്റിയെന്തോ ആവോ….
“പതിയെ താഴേക്ക് ചെന്നു… കാരണവന്മാര് ഓരോ ചർച്ചയിൽ ആണ്… അമ്മായിമാരുടെ മക്കളൊക്കെ എന്നെ കണ്ട പാടെ ഒരു ആക്കിയ ചിരിയൊക്കെ ചിരിക്കുന്നു… ഞാൻ അതിന് വലിയ മൈൻഡ് കൊടുത്തില്ല…
“ഞാൻ ചെലുമ്പോ ഡൈനിങ് ടേബിളിൽ അരുവശത് ആര്യ ഇരിക്കുന്നു… ഞാൻ ചെല്ലുമ്പോഴും അമ്മക്ക് എന്നോട് മിണ്ടാൻ ഒരു ബുദ്ധിമുട്ട് പോലെ…
“അമ്മയും അമ്മായിയും മത്സരിച്ച് വിളമ്പി കൊണ്ടേ ഇരുന്നു… അമ്മയാണെൽ അവളെ കഴിപ്പിക്കുന്ന തിരക്കിലാണ്… ഇട്ട ഭക്ഷണം എങ്ങനെ തീർക്കും എന്നുള്ള ഭവത്തോട് കൂടിയ കഴിക്കുന്നത്… എനിക്കാണേൽ അത് കണ്ടു ചിരിയും വന്നു… ഓരോ വറ്റ് വിതമാണ് കഴിക്കുന്നത് അത് കാണാനൊക്കെ ഒരു ചെലുണ്ട്….
“രാവിലെ തൊട്ടു ഒന്നും കഴികാത്തകൊണ്ട് എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു… ഞാൻ വേഗം എണീറ്റ് കൈ കഴുകി ഉമ്മറത്തേക്ക് നടന്നു…
“അവിടെ എത്തിയപ്പോ എല്ലാവരും വലിയ ചർച്ചയിൽ ആണ്… അതിന്റെ ഇടയിൽ അച്ഛന്റെ വക കത്തിവെപ്പും… ഇവിടെ നിന്നിട്ട് വലിയ കാര്യമില്ലാത്തകൊണ്ട് ഞാൻ നേരെ മുറിയിലേക്ക് ചെന്നു…
“ബാൽകണിയിലേക്ക് ചെന്ന് നിലാവും നോക്കി നിൽക്കെ വാതിൽ അടയുന്ന ശബ്ദം കേട്ട് ചെന്ന് നോക്കുമ്പോ ആര്യയാണ്….
വിറയാർന്ന കൈകളിൽ പാൽഗ്ലാസ്സുമായി ആര്യനിൽകുന്ന കാഴ്ച്ച എന്നിൽ എന്തൊക്കെയോ തോന്നിപ്പിക്കും പോലെ… ചെന്ന് ഒരു ഉമ്മ കൊടുക്കാൻ തോന്നും ഒരു കൊച്ചു കുഞ്ഞിനെ പോലെയുള്ള അവളുടെ മുഖം അതെന്നെ പ്രണയിപ്പിക്കാൻ തോന്നും… ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നോ…..
“ഞാൻ പതിയെ അടുത്തെത്തിയതും ആ കരിമിഴികൾ എന്നെ ഒന്ന് നോക്കി…
“പാല്….
അത്രയേ അവൾ പറഞ്ഞുള്ളു…
“വേണ്ട താൻ കുടിച്ചോ, ഞാൻ ഈ നേരത്ത് കുടിക്കാറില്ല… കുടിക്കാറില്ല എന്നല്ല കുടിക്കും ആദ്യമേ കുടിച്ചത് കൊണ്ട് പാല് അകത്തു ചെന്നാൽ ശേരിയാവില്ല പാൽ പിരിയും…
“എന്തോ പറയാൻ വന്ന എനിക്ക് വീണ്ടും ഒരു ബുദ്ധിമുട്ട് പോലെ… വീണ്ടും പഴയ തേപ്പ് ഓർമകളിൽ വന്നതും ഞാൻ ആള് മാറി…
” തനിക്ക് ഉറക്കം വരുന്നുണ്ടെൽ താൻ കിടന്നോ… പിന്നെ ഇരുട്ട് പേടിയൊന്നും ഇല്ലല്ലോ…
ഞാൻ അതും ചോദിച്ച് അവളെ നോക്കി …
“ഇല്ല… അത്രയും പറഞ്ഞ് കട്ടിലിന്റെ അരികിലേക്ക് പോയി…
“ഞാൻ സിഗ്ഗ് എടുത്ത് ബാൽകണിയിലേക്ക് നടന്നു…
ഒരു സിഗ്ഗ് എടുത്ത് കത്തിച്ച് ഒന്നുരണ്ട് പഫ് എടുത്ത് ആൻമാവിനെ പുകച്ചു…
“പതിയെ മൊബൈൽ എടുത്ത് വാട്ട്സ് ആപ്പ് നോക്കി… സംഭവം അറിഞ്ഞ് കുറെ പേര് വിഷ് ചെയ്തിട്ടുണ്ട് ഓൺലൈനിൽ ഉള്ളവർക്ക് റിപ്ലൈ കോടിതുകൊണ്ടിരുന്നു… ഫോൺ പോക്കറ്റിൽ ഇട്ട് വീണ്ടും നിലാവിലേക്ക് കണ്ണും നട്ടിരുന്നു….
“ആരും മനസ്സിലാക്കിയില്ല എന്നെയും അവളെയും…
പാവം അതിന്റെ ജീവിതം ഞാൻ കാരണം…
“എല്ലാകൊണ്ടും പ്രാന്തായ അവസ്ഥയ,
ഓഹ് ആലോയ്ക്കുമ്പോ തന്നെ സങ്കടം സഹിക്കാൻ പറ്റന്നില്ലല്ലോ പടച്ചോനെ…
….എത്ര പ്രാവശ്യം പറഞ്ഞു ഞാൻ, അമ്മ പോലും കൈയൊഴിഞ്ഞു…
… ആഹ്, എന്തായാലും വരാൻ ഉള്ളത് കല്യാണ വണ്ടിയിലും വരും”…..
അങ്ങനെ ഓരോ കാര്യം ആലോയ്‌ച്ചോണ്ട് നിൽക്കുമ്പോഴാ മൊബൈൽ റിങ് ചെയ്തത്… ഞാൻ ഫോൺ എടുത്ത് നോക്കി…
“നിഷ… എന്ന് ഡിസ്പ്ലയിൽ കണ്ടു…
ഇവളെന്താ ഈ നേരത്ത്… ഇനി ചിലപ്പോ സംഭവം അറിഞ്ഞ് വിഷ് ചെയ്യാൻ വിളിക്കുന്നതായിരിക്കും…
കോൾ കട്ടാവുന്നതിന് മുന്നേ ഞാൻ കോൾ അറ്റൻഡ് ചെയ്തു…
“ഹലോ… ആദി…
മറുത്തലക്കൽ എന്റെ പേര് വിളിച്ചു… തേഞ്ഞി കൊണ്ടുള്ള സ്വരമായി എനിക്ക് തോന്നി…
“നിഷ എന്താ എന്താ സ്വരം വല്ലാതെയിരിക്കുന്നെ…
കാര്യം അറിയാത്തത് കൊണ്ട് തന്നെ എനിക്ക് ഒരു പേടി പോലെ…
“ആദി എനിക്ക് ഒരു കാര്യം പറയാനുണ്ട്…
“ആഹ്, പറയു നിഷ എന്താണേലും പറ…
ഞാൻ ലേശം സോഫ്റ്റ് ആയി തന്നെ കാര്യം തിരക്കി…
“ആദി… ആദി ഐ ലവ് യു…!!!
തുടരും…
എന്ന് സ്നേഹപൂർവ്വം Mr.റോമിയോ…
Comments:
No comments!
Please sign up or log in to post a comment!