വെള്ളരിപ്രാവ് 5
A small ഫ്ലാഷ്ബാക്ക്……
മംഗലശ്ശേരി മാധവദാസിനും ഭാര്യ ലക്ഷ്മിക്കും തങ്ങളുടെ വിവാഹം കഴിഞ്ഞു എട്ടുവർഷം കഴിഞ്ഞിട്ടാണ് ആറ്റുനോറ്റു ഒരു ആൺകുട്ടി പിറക്കുന്നത്.അവനു അവർ അശ്വിൻ എന്ന് പേരിട്ടു.കൂട്ടത്തിൽ പേരിന്റെ വാലായി അച്ഛന്റെ പേരും ചേർത്ത് അശ്വിൻ മാധവ് എന്നായി.അതായത് ഈ ഞാൻ.അവനെ അവർ ലാളിച്ചും കൊഞ്ചിച്ചും തന്നെയാണ് വളർത്തിയത്.എന്നാൽ അവൻ ജനിച്ചു ആറുമാസം ആയപ്പോഴാണ് അവന്റെ മുത്തശ്ശന്റെ മരണം.അവന്റെ മുത്തശ്ശി അവനോട് ഇപ്പോഴും പറയും എന്റെ കുട്ടിനെ കണ്ടുകൊതി തീരും മുൻപ് ദൈവം അദ്ദേഹത്തെ തിരിച്ചുവിളിച്ചെന്ന്. അങ്ങിനെ പോകുമ്പോഴാണ് അവനു മൂന്നുവയസ്സുള്ളപ്പോ അവന്റെ അച്ഛൻ കുട്ടികളുണ്ടാവാൻ ഇനി പ്രയാസം വല്ലതും ഉണ്ടാവുമോ എന്നറിയാൻ വേണ്ടി ഒരു പരീക്ഷണം കൂടി നടത്തിയത്.എന്നാൽ പരീക്ഷണം കുഞ്ഞനുജത്തി ആയിട്ടാണ് ഉത്തരം കിട്ടുന്നത്.അതെ അവന്റെ അമ്മ വീണ്ടും ഗർഭിണിയായി. അതിൽ അവർക്കൊരു പെൺകുട്ടി ജനിച്ചു.ഒരു ആൺകുട്ടിയും പെൺകുട്ടിയും ആയപ്പോ തന്നെ അവര് ഇനി പരീക്ഷിക്കേണ്ടന്നും പ്രൊഡക്ഷൻ അവസാനിപ്പിക്കാമെന്നും തീരുമാനിച്ചു.
അവൻ വളർന്നു ഏകദേശം ഒന്നിൽ പഠിക്കുമ്പോഴാണ് അവൻ ഏറ്റവും കൂടുതൽ വെറുക്കാൻ കരണമായവൾ അവന്റെ ജീവിതത്തിലേക്ക് വരുന്നത്.അവന്റെ അമ്മ ലക്ഷ്മിയുടെ ഉറ്റ സുഹൃത്ത് സീത പ്രഭാകറിന്റെയും ഭർത്താവ് പ്രഭാകറിന്റെയും ഒരേയൊരു മകൾ മീനാക്ഷി എന്ന മീനു.
…………………….
എന്റെ ആറാം പിറന്നാളിനാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.നങ്ങൾ രണ്ടുപേരുടെയും ജനനം ഒരേ വർഷത്തിൽ തന്നെ ആയിരുന്നെങ്കിലും മാസങ്ങൾ കൊണ്ട് അവൾ എന്റെ മൂത്തതായിരുന്നു.
പെട്ടന്ന് തന്നെ നങ്ങൾ രണ്ടുപേരും കമ്പനിയായി.അവൾ നല്ല വാശിക്കാരിയായിരുന്നു.എന്തുണ്ടങ്കിലും അവൾക്ക് പെട്ടന്ന് കിട്ടണം.അവളുടെ അച്ഛനമ്മമാർക്ക് അവളെ ജീവന്റെജീവനായതിനാൽ തന്നെ അവർ അവളുടെ ഒരാവിശ്യത്തിനും എതിര് പറഞ്ഞിട്ടില്ല.പിന്നീടങ്ങോട്ട് അധിക ദിവസങ്ങളിലും അവൾ ആന്റിയുടെ കൂടെ വീട്ടിൽ വരും.അങ്ങിനെ നങ്ങൾ ആറാം ക്ലസ്സിലും പാറു മൂന്നിലും പഠിക്കുന്ന കാലം.ഒരു ഞായറാഴ്ച അവളും ആന്റിയും വീട്ടിൽ വന്നു.അവൾ വന്നു ഒളിച്ചു കളിക്കാം എന്ന് പറഞ്ഞപ്പോൾ അവളുടെ വാശി കാരണത്താൽ നിരസിക്കാൻ എനിക്കും പാറുവിനും കഴിഞ്ഞില്ല.അങ്ങിനെ ഒളിച്ചുകളി തുടങ്ങി.ആദ്യം എണ്ണാൻ നറുക്ക് വീണത് എന്റെ പൊന്നനിയത്തിക്കാണ്.അങ്ങിനെ കളി തുടങ്ങി.ഒളിച്ചിരിക്കാൻ സ്ഥലം തപ്പി പോയ എന്റെ കൈപിടിച്ച് മീനാക്ഷി ഓടിയത് തറവാട്ടു കുളത്തിന്റെ അടുക്കലേക്കാണ്.
മീനു : ഞാൻ എന്തിനാ നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് എന്ന് നിനക്കറിയോ അച്ചു.
ഞാൻ അറിയില്ലെന്ന് തലയാട്ടി.
മീനു : ഒരു സൂത്രം കാണിച്ചു തന്നാൽ നീ ആരെന്കിലോടും പറഞ്ഞു കൊടുക്കോ.
ഞാൻ : എന്ത് സൂത്രം
മീനു : പറഞ്ഞു കൊടുക്കോ ഇല്ലയോ.
ഞാൻ : പറഞ്ഞുകൊടുക്കണേ… പറഞ്ഞ് കൊടുക്കാം.
മീനു : എന്നാ ആർക്കും പറഞ്ഞുകൊടുക്കരുത്. തലയിൽ തൊട്ട് സത്യം ചെയ്യ്. ഒന്നും മനസ്സിലാവാതെ ഞാൻ അവളുടെ തലയിലേക്ക് കൈ നീട്ടിയപ്പോ അവൾ എന്റെ കൈ തട്ടിമാറ്റി പറഞ്ഞു.
മീനു : എന്റെ തലയിലല്ല. നിന്റെൽ… പറഞ്ഞുകൊടുത്താൽ നിന്റെ തല പൊട്ടിത്തെറിക്കും.
ഞാൻ : ശരി സമ്മതിച്ചു. ഞാൻ ആരോടും പറയില്ല.പറഞ്ഞാൽ എന്റെ തല പൊട്ടിത്തെറിക്കട്ടെ.ഞാൻ അവൾ കാണിക്കാൻ പോകുന്നത് എന്താന്ന് അറിയാനുള്ള ആകാംക്ഷയിൽ വേഗം അങ്ങിനെ സത്യം ചെയ്തു.
മീനു : ആരോടും പറയില്ലല്ലോ. അവൾ വീണ്ടും സംശയത്തിലാണ്.
ഞാൻ സത്യം ചെയ്തല്ലോ. പിന്നെന്താ.
മീനു : എന്നാ കണ്ണടക്ക്.
അതെന്തിനാ…. 🙄
മീനു :കണ്ണടക്ക് അച്ചൂ….
ഞാൻ പിന്നെ അവളോട് തർക്കിക്കാൻ നിന്നില്ല. വേഗം കണ്ണടച്ചു.
മീനു : ഞാൻ പറയാതെ കണ്ണ് തുറക്കരുത്.
അതിനു ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.
കുറച്ചു കയിഞ്ഞു അവൾ കണ്ണുതുറക്കാൻ പറഞ്ഞപ്പോൾ കയ്യിലൊരു കടലാസ് കഷ്ണം പിടിച്ചു നിൽക്കുന്ന അവളെയാണ് ഞാൻ കാണുന്നത്.
ഞാൻ : ഇതെന്താ മീനു.ഈ കടലാസ്സിൽ.
മീനു ഒന്ന് ചിരിച്ചിട്ട് ആ കടലാസിന്റെ മറുവശം എനിക്ക് നേരെ തിരിച്ചു. അതിലെ ചിത്രം കണ്ടു ഞാൻ ഒന്ന് ഞെട്ടി. അതിൽ ഒരു പെണ്ണും ആണും ചുണ്ടോട് ചുണ്ട് മുട്ടി ഉമ്മ വെക്കുന്ന ഒരു ചിത്രം.
ഞാൻ : അയ്യേ ഇതെന്താ…
മീനു : ഡാ നമുക്കും ഇത് പോലെ ചെയ്യാ.ഇത് കണ്ടപ്പോ തൊട്ട് എനിക്കും ഇങ്ങനെ ചെയ്യണം എന്ന് തോന്നുവാ.. കൊറച്ചീസം മുൻപ് ഞാൻ ടീവിലും ഇങ്ങനെ കണ്ടു.
ഞാൻ : അയ്യേ എന്നെകൊണ്ട്ന്നും പറ്റില്ല.എന്താ മീനു ഇത്. നീ അത് കളഞ്ഞേ. ഞാൻ എല്ലാരോടും പറഞ്ഞു കൊടുക്കും.
മീനു : നീ തലേ തൊട്ട് സത്യം ചെയ്തതാ ആരോടും പറയില്ലാന്നു.
സംഗതി എനിക്കും അങ്ങിനെ ഒക്കെ ആഗ്രഹം ഉണ്ട്. പക്ഷെ ഞാൻ അവളെ ഒന്ന് കളിപ്പിക്കാൻ നോക്കിയതായിരുന്നു. പക്ഷെ അത് ഇത്രയും വലിയ മാനക്കേടിൽ എത്തുമെന്ന് ഞാൻ കരുതിയിരുന്നില്ല.
ഞാൻ : ഇനി നീ അത് കളഞ്ഞാലും കളഞ്ഞില്ലങ്കിലും ഞാൻ നിന്റെ അമ്മയോടും എല്ലാരോടും പറഞ്ഞു കൊടുക്കും.അങ്ങിനെ പറഞ്ഞുകൊടുത്താൽ തല പൊട്ടുവാണങ്കി പൊട്ടട്ടെ. ഞാൻ അതും പറഞ്ഞു അവിടുന്ന് എഴുന്നേറ്റു സ്റ്റെപ്പ് കേറി. അവൾ കുറെ എന്നെ പുറകീന്നു വിളിക്കുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു. ഞാൻ അതൊന്നും ശ്രദ്ധിക്കാതെ അവളെ ഒന്ന് പേടിപ്പിക്കാൻ തന്നെ തീരുമാനിച്ചു. എന്നാ വഴിയിലെത്തിയപ്പോയേക്കും അവൾ എന്നെ മറികടന്നു എന്റെ മുൻപിലൂടെ ഓടി.എന്റെ സമയദോഷം കൊണ്ടണോ എന്തോ ഓടുന്ന ഓട്ടത്തിൽ അവൾ എന്റെ മേൽ തട്ടി വീണു.എന്നാൽ എഴുനേൽക്കുമ്പോ അവളുടെ ചുണ്ടിൽ ഒരു മുറിവ് ഞാൻ കണ്ടു. പക്ഷെ അവൾ വീണത് അവളുടെ ആ നിതംബം തറയിലേക്ക് കുത്തിയാണ്. അപ്പൊ പിന്നെ ചോര എവിടുന്നു വന്നു.എനിക്ക് ഒന്ന് ചോദിക്കാൻ അവസരം നൽകാതെഅവൾ വേഗം എഴുനേറ്റു വീടിലേക്ക് ഓടി.ഞാൻ അവളുടെ ഓട്ടവും നോക്കി ഒരു നിമിഷം അവിടെ തന്നെ നിന്നു. പെട്ടന്ന് എന്റെ പിന്നിൽ നിന്നും ഒരു ചിരി.തിരിഞ്ഞു നോക്കിയപ്പോ പാറുവാണ്.
ഞാൻ :എന്താ കുരിപ്പേ. മനുഷ്യനെ പേടിപ്പിക്കാൻ നീ ഇതെപ്പോ വന്നു.
പാറു : ഹി ഹി.. ഞാൻ നിങ്ങളുടെ രണ്ടാളുടെയും പുറകെ തന്നെ ഉണ്ടായിരുന്നു.
ഞാൻ :ങേ…നങ്ങളുടെ പുറകെയോ… ഞാൻ ഒരു ഞെട്ടലോടെ അവളോട് ചോദിച്ചു.
പാറു :Mmm….. പിന്നെ…. ഞാൻ കണ്ടു. അവൾ ഒരു നാണം കലർന്ന ചിരിയോടെ പറഞ്ഞു.
ഞാൻ : എന്ത്.. ഞാൻ ഒരു പേടിയോടെ അവളോട് തിരക്കി.
പാറു : മീനു ചേച്ചി ഉമ്മ ചോദിച്ചതും ഏട്ടൻ തരില്ലെന്ന് പറഞ്ഞതും.
ഞാൻ അവളുടെ മുഖത്തേക്ക് നോക്കാതെ ചിരിച്ചു കൊടുത്തു.
പാറു : അല്ല ഏട്ടാ എന്തിനാ മീനുചേച്ചി ചേച്ചീടെ ചുണ്ട് കടിച് മുറിവാക്കിയേ.
ഞാൻ :ചുണ്ട് മുറിവാക്കെ. എന്തൊക്കെയാ പാറു നീ പറയണേ.. ഞാൻ സംശയത്തോടെ അവളോട് ചോദിച്ചു.
പാറു : ഉവ്വ് ഏട്ടാ.. ഞാൻ കണ്ടല്ലോ…
ഞാൻ :എന്നാ വാ നമുക്ക് അവളോട് ചോദിച്ചു നോക്കാം. പിന്നെ പാറുട്ടി ഇത് ആരോടും പറയരുത്ട്ടോ.
പാറു : മ്മ്.. ഞാൻ ആരോടും പറയൂല. പക്ഷേങ്കി ഇൻക് സമ്മാനം വേണം.
ഞാൻ : ഓ താരല്ലോ..
ഞാൻ അവളെയും കൂട്ടി മീനുവിന്റെ അടുത്തേക്ക് ചെല്ലുമ്പോ അമ്മയും സീതാന്റിയും എല്ലാരും വീടിന്റെ ഉമ്മറത്തുണ്ട്. പക്ഷെ എല്ലാരുടേം മുഖത്തു ഗൗരവം ആണ്.മീനു സീതാന്റിയെ കെട്ടിപിടിച്ചു കരയുന്നതും കണ്ടു.ഞാൻ വിചാരിച്ചു അവൾ കരയുന്നത് നേരെത്തെ വീണതിനാണ് എന്ന്… പക്ഷെ അമ്മയുടെ അടുത്ത് നിന്ന് കിട്ടിയ അടിയാണ് അവളുടെ കരച്ചിലിന്റെ കാരണം എനിക്ക് പിടികിട്ടിയത്.
അമ്മ എന്നെ അടിച്ചു എന്നല്ലാതെ എന്നോട് ഒന്നും പറഞ്ഞില്ല… അമ്മേന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.പാറുവാണങ്കി ഇവിടെ ഇപ്പൊ എന്താ സംഭവിച്ചേ 🙄🙄എന്ന ഒരു മൂഡിലാണ്. എല്ലാരുടെയും മുഖത്തു ദേഷ്യം. എന്താപ്പോ ഇവിടെ പ്രശനം… 🤔🤔
ഞാൻ : എന്താ അമ്മേ… എന്തിനാ എന്നെ അടിച്ചേ..ചോദിക്കുമ്പോൾ ഞാൻ കരയാനുള്ള വക്കിൽ എത്തിയിരുന്നു.
അമ്മ : എന്തിനാന്നു നിനക്ക് അറിയില്ലെടാ…. അമ്മ കലങ്ങിയ കണ്ണുമായി ദേഷ്യത്തോടെ എന്നോട് ചോദിച്ചു.. ഞാൻ അമ്മേന്റെ അപ്പോഴത്തെ കോലം കണ്ടു നല്ലപോലെ പേടിച്ചു. ഞാൻ മാത്രല്ല എന്റെ പിറകെ നിൽക്കുന്ന പാറുവും.
ഞാൻ ഇല്ല എന്ന് തലയാട്ടി
അമ്മ : നീ മീനൂന്റെ ചുണ്ട് കടിച്ചു മുറിവാക്കിയതിന്. അമ്മ അതെ ടോണിൽ തന്നെ പറഞ്ഞു.
അമ്മയുടെ വായിൽ നിന്നും ഒരു ഞെട്ടലോടെയാണ് ഞാനും പാറുവും അത് കേട്ടത്.
മീനുവിന്റെ മുഖത്തെക്ക് ഞാൻ നോക്കിയപ്പോ അവൾ സീതാന്റിയുടെ പുറകു വശത്തേക്ക് നീങ്ങി.
മുത്തശ്ശി : എന്താ അച്ചൂ ഇതൊക്കെ…. ഇങ്ങിനെയാ കുട്ട്യോൾ ചെയ്യാ..
ഞാൻ : അമ്മേ…ഞാൻ ഒന്നും ചെയ്തിട്ടില്ല. ഞാൻ ഒന്നും ചെയ്തിട്ടില്ല
മുത്തശ്ശി…അപ്പോയെക്കും ഞാൻ കരഞ്ഞിട്ടുണ്ടായിരുന്നു.
ഞാൻ : നീ ചെയ്തിട്ടില്ലപോലും…. പിന്നെ മീനു കള്ളം പറയ്യാ.
പാറു : ആ അമ്മേ മീനുചേച്ചി കള്ളം പറയുവാ. ഏട്ടൻ ഒന്നും ചെയ്തിട്ടില്ല.ഇതെല്ലാം കണ്ടുനിന്ന പാറു എന്റെ പുറകില്നിന്നും ചാടി മുൻപിൽ കേറി പറഞ്ഞു
അമ്മ : നിന്നോട് ഞാൻ ചോദിച്ചോ… അകത്തേക്ക് കേറിപോടി…
പാറു : എന്നോട് ചോദിച്ചില്ലേലും ഞാൻ പറയും. കാരണം എന്റെ ഏട്ടൻ ഒന്നും ചെയ്തിട്ടില്ല. ഞാൻ കണ്ടതാ മീനുചേച്ചിയ ഏട്ടനോട് ഉമ്മ ചോദിച്ചേ. ഏട്ടൻ തരില്ലെന്നും അമ്മയോടും എല്ലാരോടും പറഞ്ഞു കൊടുക്കുംന്നു പറഞ്ഞു എണീറ്റപ്പോൾ ചേച്ചിയാണ് ചേച്ചീടെ ചുണ്ട് മുറിച്ചത്. ഞാൻ കണ്ടതാ ചേച്ചി പല്ലുകൊണ്ട് കടിക്കുന്നത്. അപ്പോയെക്കും പാറുവിനു അവളോട് അത്രക്ക് ദേഷ്യം ഉണ്ടായിരുന്നു.
ഇത് കേട്ട് മീനു ഉൾപ്പടെ എല്ലാരും ഞെട്ടി.പിന്നെ സീതാന്റി മീനുവിനോട് ചോദിക്കലും അവൾ കുറ്റം സമ്മതിക്കലും അവളെ അടിക്കലും തൊഴിക്കലും ഉപദേശിക്കലും എല്ലാം കൊണ്ടും ജകപൊഗ.
ഇടക്കിടക്ക് അവൾ എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല.അന്ന് അവളെയും കൊണ്ട് സീതാന്റി എന്റെ മുമ്പിൽ വന്ന് മാപ്പ് പറയിപ്പിച്ചു.ഞാൻ അതിനു ഒരു പുച്ഛച്ചിരി ചിരിച്ചപ്പോൾ അവളുടെ അന്നത്തെ ആ നോട്ടം ഇന്നും എന്റെ മനസ്സിലുണ്ട്.
അമ്മ എന്റെ അടി കിട്ടിയ കവിളിൽ ഉമ്മവച്ചു കുറെ sorry പറഞ്ഞു. എല്ലാരും പിന്നെ അങ്ങോട്ട് എന്നെ സ്നേഹിച്ചു കൊല്ലുവായിരുന്നു. അങ്ങിനെ സീതാന്റിയും മീനുവും തിരിച്ചു അവരുടെ വീട്ടിലേക് പോയ രാത്രി. പാറു എന്റെ അടുത്ത് വന്നു.
പാറു :ഏട്ടാ..
ഞാൻ : എന്താ പാറു
പാറു : ഏട്ടൻ ആ മീനാക്ഷിയോട് ക്ഷമിച്ചോ.
എന്തെ
പാറു : ക്ഷമിച്ചു എന്നാണ് മോൻ പറയണെങ്കി ഈ പാർവ്വതിന്റെ തനികൊണം എന്റെ ഏട്ടൻ കാണും 😡 അയ്യോ … Dark dark 🤐
ഞാൻ :അതിനു ആരാ നിന്നോട് പറഞ്ഞെ ഞാൻ അവളോട് ക്ഷമിച്ചെന്ന്.
പാറു :ആരും പറഞ്ഞില്ല. എന്നാലും ഞാൻ പറയ്യാ ഇനി അവളോട് നമുക്ക് കൂട്ട് വേണ്ട ഏട്ടാ.
ഞാൻ : ഒക്കെ… ഇനി നീ പറയാതെ അവളോട് കൂട്ടും ഇല്ല അവൾക്കു മാപ്പും ഇല്ല.
പാറു : സത്യായിട്ടും…. നൊണ പറയല്ലല്ലോ..
ഞാൻ : ഏയ്.. സത്യായിട്ടും നമ്മുടെ അമ്മയാണെ എന്റെ അനിയത്തി പാറുവാണെ സത്യം. പക്ഷെ നീ ക്ഷമിക്കാൻ പറഞ്ഞാലും ഇല്ലേലും അവൾക്ക് ഒരു പണി കൊടുക്കണം.
പാറു : അതിനു ഞാൻ കൂടെ ഉണ്ടാവും.
ഞാൻ : എന്റെ പൊന്ന്…. ഞാൻ അവളെ എടുത്തു പൊക്കി വട്ടം കറക്കി..
എന്നാൽ മൂന്നു മാസം കയിഞ്ഞു മീനുവും സീതാന്റിയും അവളുടെ അച്ഛന്റെ കൂടെ മുംബയിൽ പോയി. എങ്കിലും പോകുന്നെന്റെ മുന്നേ അവർ രണ്ടു മൂന്നു വെട്ടം വീട്ടിൽ വന്നിരുന്നു. അപ്പോയൊക്ക മീനു sorry യുമായി എന്റെ പുറകെ നടക്കും. എന്നാ ഞാൻ അവളെ മൈൻഡ് പോലും ചെയ്തില്ല. Back to current time….
അങ്ങിനെ എല്ലാം ആലോചിച്ചു ഞാൻ ഒന്ന് മയങ്ങി…മുഖത്തു എന്തോ അരിക്കുന്നത് പോലെ തോന്നിയാണ് ഞാൻ ഉറക്കത്തിന്ന് ഉണരുന്നത്.കണ്ണ് തുറന്നു നോക്കുമ്പോ മ്മടെ ജാനു പെണ്ണ് എനിക്ക് കളർ കൊണ്ട് മീശ വരക്കുവാണ്.പെണ്ണിന് കുറുമ്പ് ഇച്ചിരി കൂടുന്നുണ്ട്.ഒരു കുലുങ്ങി ചിരി കേട്ട് തിരിഞ്ഞു നോക്കുമ്പോ അമ്മയാണ് ചിരിയുടെ ഉടമ.പുള്ളിക്കാരി എന്റെ അലക്കി ഉണക്കിയ ഡ്രെസ്സല്ലാം മടക്കി ഷെൽഫിൽ വെക്കുന്ന പണിയിലാണ്.
ഞാൻ : ഡി പെണ്ണേ എന്റെന്ന് നല്ല അടി കിട്ടും കേട്ടോ…ഞാൻ അവളെ എന്റെ മേലേക്ക് വലിച്ചിട്ട് ഇറുക്കി കെട്ടിപിടിച്ചു പറഞ്ഞു.
ജാനു : ഹി ഹിഹി….ചേട്ടായി ശിക്കാരി ശംബു ആയിട്ടുണ്ട്….
ഞാൻ : പോടി…കുരിപ്പേ….. ഞാൻ എന്റെ മുഖം അവളുടെ ഉടുപ്പിലിട്ടു ഉരച്ചു.എന്നിട്ട് അവളുടെ കവിളിലും വയറിലുമൊക്കെ എന്റെ കൈകൊണ്ടു ഇക്കിളിയിട്ടു അവളെ കൊഞ്ചിച്ചു.
ജാനു : ഹി ഹി…. ചേട്ടായി ഇക്കിളിയാവ്‌ണൂ….
ഞാൻ : ഇനി എന്റെ മുഖത്തു വരക്കോ.. പറ വരകൊന്ന്.
ജാനു : ഇല്ല ഇല്ല…. ഞാൻ ഇനി വരകൂല…. ഇക്കിളിയാക്കല്ലേ…..
ഞങ്ങളുടെ കോപ്രായങ്ങളെല്ലാം കണ്ടു എന്റെ മാതാവ് അവിടെ ഒടുക്കത്തെ ചിരിയിലാണ്…
അമ്മ : ഡാ എഴുന്നേറ്റു വായ കഴുകി വാ.. ഞാൻ ചായ എടുത്തു വെക്കാം…
ഞാൻ : മ്മ്…. മമ്മി ഇന്നെന്താ സ്പെഷ്യൽ.. ഞാൻ അമ്മെനോട് കൊഞ്ചി കൊണ്ടാണ് ചോദിച്ചത്.
അമ്മ : കൊഞ്ചാതെ വാടാ ചെക്കാ… ഇന്ന് ഇലയട ഉണ്ടാക്കിട്ടുണ്ട്…
ഞാൻ : ആണോ…. എന്ന ദാ പോയി ദേ വന്നു. ഇലയട എന്റെ favourite മുതലാണ് കേട്ടോ. 😋😋
അങ്ങിനെ ഞാൻ വായ കഴുകി കിച്ചണിൽ പോയി അമ്മേന്റെ അടുത്തുന്നു ഒരു ഗ്ലാസ് ചായയും രണ്ടു ഇലയടയും എടുത്തു നേരെ ഉമ്മറത്തേക്ക് വച്ചു പിടിച്ചു. പോകുന്ന പോക്കിൽ പാറുവിനെ അമ്മെനോട് അന്വേഷിച്ചപ്പോ അവൾ
ശ്രുതിയുടെ(പാറുവിന്റെ കൂട്ടുകാരി. ഞങ്ങളുടെ വീടിന്റെ രണ്ടു വീട് അപ്പുറം. ) അടുക്കലേക്ക് പോയിട്ടുണ്ട് എന്ന് മറുപടി കിട്ടി. ചെറിയമ്മ ഓഫീസിന്നു എത്തിയിട്ടില്ല.അച്ഛൻ പിന്നെ രാത്രിയാവും വരാൻ.ഞാൻ ചെല്ലുമ്പോ മുത്തശ്ശി ഉമ്മറത്തിരുന്നു ആരോടോ ഫോണിൽ സംസാരിക്കുവാണ്.ജാനു മുത്തശ്ശിയുടെ അടുത്ത് ചെറ്റുപടിയിൽ ഇരുന്നു എന്തോ ബുക്കിൽ എഴുതുവാണ്.ഞാൻ എന്റെ കയ്യിലെ ചായയും ഇലയടയും ഉമ്മറത്തെ ടീപോയിൽ വെച്ചു.എന്നിട്ട് നേരെ ഉമ്മറത്തെ മൂലയിലിരിക്കുന്ന മരത്തിന്റെ കസേരയിൽ നിന്ന് ഒന്ന് എടുത്തു. അത് ടീപോയിന്റെ അടുത്തേക്ക് നീക്കി അതിൽ ഇരുന്നു ഞാൻ കുടിക്കാൻ തുടങ്ങി.ജാനുവിനോട് ചോദിച്ചപ്പോ അവൾ കഴിച്ചു എന്ന് പറഞ്ഞു.ഫോൺ വിളി കൈഞ്ഞപ്പോ ഞാൻ മുത്തശ്ശിയോട് ചോദിച്ചു.
ഞാൻ : ആരാ മുത്തശ്ശി ഫോണിൽ.
മുത്തശ്ശി : അത് ദേവകിയ ഡാ…. ദേവകി മുത്തശ്ശിയുടെ അനിയത്തിയാണ്.
ഞാൻ : എന്താ വിശേഷിച്…
മുത്തശ്ശി : ഏയ് ഒന്നുല്ല്യ… അവൾ ഓരോ വിശേഷങ്ങൾ അറിയാൻ വിളിച്ചതാ.
അതിനു ഞാൻ ഒന്ന് മൂളി
മുത്തശ്ശി : അച്ചൂട്ടാ…. മുത്തശ്ശി ഒരു ടോണിൽ വിളിച്ചു
ഞാൻ : എന്താ സരോജാകുട്ടി…. ഞാൻ അതെ ടോണിൽ മുത്തശ്ശിക്ക് മറുപടി കൊടുത്തപ്പോ മ്മടെ ജാനു വാപൊത്തി ചിരിക്കുന്നുണ്ട്..
മുത്തശ്ശി : മീനു നിന്റെ ക്ലാസ്സിലാലേ…
ഞാൻ അതിനു ഒരു ഒഴുക്കൻമട്ടിൽ ഒന്ന് മൂളി.
മുത്തശ്ശി : എന്താ കുട്ടി നിനക്ക് ഇപ്പഴും ദേഷ്യാണോ അതിനോട്. എന്റെ മൂളൽ കെട്ടും മുഖഭാവം ശ്രദ്ധിച്ചും മുത്തശ്ശി ചോദിച്ചു.
അതിനു ഞാൻ പ്രത്യേകിച്ചൊരു ഉത്തരം മുത്തശ്ശിക്ക് കൊടുത്തില്ല.എന്റെ ഉത്തരം കിട്ടാതായപ്പോ മുത്തശ്ശി വീണ്ടും തുടർന്നു.
മുത്തശ്ശി :പഴയതൊക്കെ ന്റെ കുട്ടി മറക്കണം.കഴിഞ്ഞ ആഴ്ച അവൾ ഇവിടെ വന്നിരുന്നു.നീ ഇവിടെ ഇല്ലാത്തപ്പ.കുറെ കരഞ്ഞു. ഞാനിപ്പോ അതിനോട് എന്ത് പറയാനാ.
ഞാൻ :മുത്തശ്ശി അവളോട് ഒന്നും പറയണ്ട പറയാനുള്ളതൊക്കെ ഞാൻ പറഞ്ഞോളാം.എന്നും പറഞ്ഞു ഞാൻ നേരെ വീടിന്റെ ഉള്ളിലേക്ക് പോയി.ഇതെന്താ അമ്മയും മുത്തശ്ശിയും എല്ലാരും അവളെ സൈഡ് പിടിക്കുന്നത്. ഒരു പതിവ്രത വന്നിരിക്കുന്നു. ഞാൻ സ്വയം ചിന്തിച്ചു.ഗ്ലാസും പത്രവും അമ്മയുടെ അടുത്ത് ഏല്പിച്ചു.അമ്മയോട് ഞാൻ പുറത്തു പോകുവാണ് എന്നും പറഞ്ഞു നേരെ അവമ്മാരെ വിളിച്ചുനോക്കിയിപ്പോ അവര് അവിടെക്ക് ഇറങ്ങാണ് എന്ന് പറഞ്ഞു.പിന്നെ ഒന്നും നോക്കിയില്ല ബൈക്കുംഎടുത്തു നേരെ ജലനിധി വച്ചു പിടിച്ചു.പോകുന്ന പോക്കിൽ പാറു ശ്രുതിയുടെ വീട്ടിൽ നിന്നും വരുന്നത് കണ്ടു. ഞാൻ അവളുടെ അരികെ വണ്ടി നിർത്തി.
പാറു : ഏട്ടൻ എങ്ങോട്ടാ പോണേ..
ഞാൻ : ജലനിധിക്ക്….
പാറു : mmm.. പിന്നെ തിരിച്ചു വരുമ്പോ എനിക്ക് രണ്ടു പേപ്പർ ചാർട്ട് കൊണ്ട് വരണംട്ടോ…
ഞാൻ: മ്മ്… നോക്കാം
പാറു : നോക്കിയ പോരാ.. കൊണ്ടുവരണം..
ആ…
പാറു : പിന്നെ ഏട്ടാ ശ്രുതിയുടെ വീടിന്റെ അപ്പുറത്തെ ആ ചന്ദ്രൻതൊടിയിലെ ദിവാകരേട്ടന്റെ പഴയ വീടില്ലെ.. അവിടെ പുതിയ താമസക്കാർ വന്നിട്ടുണ്ട്.
ഞാൻ : ദിവാകരേട്ടന്റെ വീട്ടിലോ… എന്ന്..
പാറു : ഇന്ന്… ഇപ്പൊ ഞാൻ പോന്നപ്പോൾ ഒരു വണ്ടി നിറച്ചു സാധനം ആയിട്ട് വരുന്നത് കണ്ടു.
mm….
പാറു : എന്ന ശരി.. ഞാൻ പറഞ്ഞത് മറക്കല്ലെട്ടോ..
ഞാൻ : ശരി പെണ്ണേ…. ഞാൻ കൊണ്ട് വരാം…. എന്നും പറഞ്ഞു വണ്ടി മുന്നോട്ടു എടുത്തപ്പോ.. പാറുവിന്റെ പുറകീന്നുള്ള കമെന്റ്..
പാറു : പിന്നെ….. വഴിയിൽ കണ്ട പെൺപിള്ളേർ ചെളിയിലേക്ക് എടുത്തു എറിയുന്നേനെ മുന്നേ വീടെത്താൻ നോക്കികൊണ്ടു. 🤣🤣
ഞാൻ : നിന്നെ ഞാൻ എടുത്തോളാടി കുരിപ്പേ.. അവളുടെ ഓട്ടം കണ്ടു ഞാൻ അവളോട് വിളിച്ചു കൂവി.
പിന്നെ അവിടെ നിന്നില്ല നേരെ അവന്മാരെ അടുത്തേക്ക് വിട്ടു. പോകുന്ന വഴിയിൽ ദിവാകരേട്ടന്റെ പഴയവീടിന്റെ മുന്നിൽ ഒരു വലിയ ലോറി കണ്ടു. അതിൽ നിന്നും സാധനങ്ങൾ എല്ലാം കുറച്ചു യൂണിയൻ ചേട്ടന്മാർ ഇറക്കി വെക്കുന്നുണ്ട്.സ്പോട്ടിൽ എത്തിയപ്പോ മച്ചാന്മാരെല്ലാ എത്തീട്ടുണ്ട്. പിന്നെ അവരോടു സംസാരിച്ചും കളിച്ചും സമയം ചിലവഴിച്ചു. പിന്നെ ഇരുട്ടനായപ്പോ കിച്ചുവിനെയും കൂട്ടി ഞാൻ നേരെ പാറുവിനുള്ള സാധനം വാങ്ങാൻ ജംഗ്ഷനിൽ പോയി.അവിടെ ഒരു കടയിൽ നിന്ന് അവൾക്ക് വേണ്ട സാധനം വാങ്ങി.കൂട്ടത്തിൽ ജാനുവിനുള്ള ചോക്ലേറ്റ് കൂടെ വാങ്ങിയപ്പോ നമ്മുടെ കിച്ചുവിന് ഷവർമ വേണം എന്ന് പറഞ്ഞു വാശി പിടിച്ചു. പിന്നെ ഒന്നും നോക്കിയില്ല നേരെ ഷവർമ സെന്ററിൽ പോയി. രണ്ടു പ്ളേറ്റ് ഓർഡർ ചെയ്തു കഴിച്ചു ബില്ലും പേ ചെയ്ത് ഇറങ്ങിയപ്പോ ദേ നിൽക്കുന്നു മുമ്പിൽ തന്നെ സീതാന്റി. കൂടെ ആ ശവം കൂടി ഉണ്ട്. രണ്ടാളും നങ്ങൾ കഴിച്ചു ഇറങ്ങാൻ കാത്തിരിക്കുവായിരുന്നു പോലും.
ഞാൻ :ഹായ് ആന്റി. നിങ്ങൾ കഴിക്കാൻ കേറിയതാണോ.. ഞാൻ വിനയത്തിൽ ചോദിച്ചു .
ആന്റി :ഏയ്… നങ്ങൾ നീ കയറിപ്പോകുന്നത് കണ്ടു. പിന്നെ നീ കഴിച്ചു കഴിഞ് വന്നോട്ടെ എന്ന് കരുതി കാത്തിരുന്നതാണ്.
ഞാൻ : അയ്യോ എന്ന വിളിക്കായിരുന്നില്ലേ നമുക്ക് ഒരുമിച്ചു കഴിക്കായിരുന്നു.ഞാൻ വീണ്ടും വിനയം ഇട്ടു. അപ്പോയൊക്കെ അവളുടെ കണ്ണ് എന്റെ മുഖത്തു തന്നെ ആയിരുന്നു.
ആന്റി : ഓഹ് അത് സാരല്ല്യ. പിന്നീട്കല്ലോ.
ഞാൻ അതിനു ഒന്ന് ചിരിച്ചു.
പിന്നെയും കുറച്ചു നേരം നങ്ങൾ സംസാരിച്ചു. അതിനിടക്ക് ആന്റി ക്ക് ഞാൻ കിച്ചുവിനെ പരിചയപ്പെടുത്തി കൊടുത്തു. എന്നാൽ ഞാൻ അവളോട് മാത്രം ഒന്നും സംസാരിച്ചില്ല. ഞാൻ അവളുടെ മുഖത്തു പോലും നോക്കിയില്ല എന്ന് വേണം പറയാൻ. എന്നാ എന്റെ ആറ്റിറ്റ്യൂഡ് ആന്റി ശ്രദ്ധിച്ചിരുന്നു.പക്ഷെ ആന്റി അവിടെ വെച്ച് ഒന്നും അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല (പിന്നീട് കുറെ പറഞ്ഞു.പരാതിയും പരിഭവവും എല്ലാം. അത് ഞാൻ പിന്നെ പറയാം )കുറച്ച് നേരത്തെ സംസാരത്തിനൊടുവിൽ നങ്ങൾ അവിടുന്ന് യാത്ര പറഞ്ഞു ഇറങ്ങി. പോകുന്ന പോക്കിൽ കിച്ചു എന്നോട് ചോദിച്ചു.
കിച്ചു :അച്ചുവേ ആ സീതാന്റി അടിപൊളിയാണല്ലേ… 😌
ഞാൻ :ഡാ…..
കിച്ചു : അതല്ല മൈരേ… ആള് കൂൾ ആണെന്ന്..
Mm…
കിച്ചു : ഡാ…
Mmm..
കിച്ചു : നീ അവളെ ശ്രദ്ധിച്ചോ…
ഞാൻ : ഇല്ല.. എന്തെ… 😏😏
കിച്ചു : ഒന്നുല്ല അവളുടെ കണ്ണ് എപ്പോഴും നിന്റെ മുഖത്തായിരുന്നു.അവൾക്ക് നല്ല കുറ്റബോധം ഉള്ള പോലെ…
ഞാൻ : കുറ്റബോധം….. തേങ്ങയാണ്… എനിക്ക് കണ്ടൂടാ ആ ശവത്തിനെ…..
കിച്ചു :mmm…അവൾ ചെയ്തത് തെണ്ടിത്തരം തന്നെ ആണ്. പക്ഷെ…
ഞാൻ : പക്ഷെ….. ബാക്കികൂടെ പറ… പക്ഷെ…
കിച്ചു : അല്ലടാ… നീ അവള്ടെ ഭാഗം കൂടെ ഒന്ന് ചിന്തിച്ചു നോക്കിക്കേ…. അവൾഏറ്റവും വിശ്വസിക്കുന്ന നിന്നോടാണ് അത് പറഞ്ഞത്. പോരാത്തതിന് നീ അവൾക്ക് സത്യം ചെയ്ത് കൊടുക്കേം ചെയ്ത്.ആ നീ തന്നെ അവളുടെ വിശ്വാസം കളഞ്ഞ പിന്നെ അത് എന്ത് ചെയ്യാനാ….
ഞാൻ : അത്… അത്.. ഞാൻ അവളെ ഒന്ന് കളിപ്പിക്കാൻ പറഞ്ഞതല്ലേ…. ഞാൻ തപ്പി തടഞ്ഞാണ് അവനു മറുപടി കൊടുത്തത്….
കിച്ചു : ദേ മൈരേ….. എന്നോട് നീ നല്ല വാക് പറയിപ്പിക്കരുദ്. അവന്റെ ഒരു കോപ്പിലെ കളിപ്പിക്കൽ.ഒരു നിമിഷം നീയും ആഗ്രഹിച്ചിരുന്നില്ലേ പന്നി ഒരു മുത്തം കിട്ടാൻ… ഈ കാര്യത്തിൽ നീ എന്നോട് പറഞ്ഞതൊക്കെ സത്യങ്ങൾ ആണേ അവളുടെ ഭാഗത്തല്ല നിന്റെ ഭാഗത്താണ് തെറ്റ്… Because അവൾ നിന്നെ വിശ്വസിച്ചിരുന്നു…
ഞാൻ : ഡാ കോപ്പേ വെറുതെ പുല്ല് വർത്താനം പറയല്ലേ….. നീ എന്റെ മനസ്സ് മാറ്റാൻ നോക്കണ്ട… പാറു എന്ത് പറയുന്നോ അതെ ഞാൻ ചെയ്യൂ… എനിക്ക് അവനോട് അങ്ങിനെ പറയാനേ കൈഞ്ഞൊള്ളു… എന്നാൽ കിച്ചുവിന്റെ മനസ്സിൽ പാറുവിനെ കണ്ടു കോംപ്രമൈസ് ചെയ്യാനുള്ള പ്ലാൻ ഉണ്ടായിരുന്നു എന്ന് ഞാൻ സ്വപ്നത്തിൽ കൂടെ കരുതിട്ടുണ്ടായിരുന്നില്ല…
അങ്ങിനെ അവനെ അവന്റെ വീട്ടിൽ ഇറക്കി ഞാൻ എന്റെ വീട് പിടിച്ചു.പോകുന്നപോക്കിൽ നാളെ നേരത്തെ ഇറങ്ങാനും
ചെറിയച്ഛൻ : ഹലോ അച്ചുവേ…
ഞാൻ : എവിടെണ് മാഷേ…. ഒരു വിവരൂല്ലല്ലോ.. നങ്ങൾ ഇങ്ങനേണ്… കട്ട ചുങ്ക്സ്… എന്റെ എന്ത് ആവിശ്യവും ഞാൻ ചെറിയച്ചനെ കുപ്പിയിൽ ആകിയിട്ടാണ് വാങ്ങിക്കുന്നത്. എന്തിന് ഞാൻ ഇപ്പൊ ഇരിക്കുന്ന ഈ rc വരെ ചെറിയച്ഛന്റെ റെക്കമെന്റിൽ ആണ് എന്റെ പിതാവ് എനിക്ക് വാങ്ങി തന്നത്.
ചെറിയച്ഛൻ : നമ്മൾ ഇവിടെ തന്നെയൊക്കെ ഉണ്ടേ. ന്റെ പൊന്നു മോനെ അല്ലെ കാണാൻ കിട്ടാത്തെ…
ഞാൻ : ഹ… ഇനി ഇപ്പൊ അത് പറഞ്ഞോളി. നിങ്ങള് ഇൻക് എത്ര ദിവസായി മനുഷ്യ വിളിച്ചിട്ട്. ഒന്നുല്ലേലും കുടുമ്പത്തിലെ ഏക ആൺതരി അല്ലെ ഞാൻ..
ചെറിയച്ഛൻ : ഹി ഹി… തിരക്കാണ് കുട്ടാ… എന്ത് ചെയ്യാനാ… പിന്നെ നിനക്കും ഇങ്ങോട്ട് വിളിക്കലോ ഞാൻ തന്നെ അങ്ങോട്ട് വിളിക്കണം എന്നൊന്നും നിര്ബദ്ധല്ലലോ.
ഞാൻ :ചെറിയച്ച എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്.മിനിയാന്ന് ഞാൻ വിളിച്ചിരുന്നോ ഇല്ലയോ എന്ന് ആ കാൾ ഹിസ്റ്ററി ഒന്ന് നോക്കിയേക്ക്.
ചെറിയച്ഛൻ : sorry ഡാ ഞാൻ ഒരു മീറ്റിങ്ങിൽ ആയിരുന്നു.ഇപ്പൊ വെറുതെ imo നോക്കിയപ്പോയ നിന്റെ മിസ്സ്‌കാൾ കണ്ടെത്.
ഞാൻ : mm mmm
ചെറിയച്ഛൻ : പിന്നെ എന്തൊക്കെയുണ്ട് വിശേഷം. നിന്റെ കോളേജ് എങ്ങിനുണ്ട്.
ഞാൻ : എന്ത് വിശേഷം. അങ്ങിനെയൊക്കെ പോണു.കോളേജ്…. ആ അതും കുഴപ്പല്യ.
ചെറിയച്ഛൻ : ഏട്ടത്തി എങ്ങിനെ… സ്ട്രിക്റ്റ് ആണോ.
ഞാൻ : ആ അതൊന്നും പറയാൻ ആയിട്ടില്ല. തുടഞ്ഞിട്ടല്ലേ ഒള്ളു. അമ്മ എന്താകുവോ എന്തോ…
ചെറിയച്ഛൻ അത് കേട്ടു ചിരിച്ചു.പിന്നെയും നങ്ങൾ കുറെ സംസാരിച്ചു കഴിഞ്ഞിട്ടാണ് ഫോൺ വിളി അവസാനിപ്പിച്ചത്.അതിനിടക്ക് ചെറിയച്ഛൻ മീനാക്ഷിയുടെ കാര്യം തിരക്കിയെങ്കിലും ഞാൻ അതിനു ഉത്തരം പറയാത്തതിനാലാവും പിന്നീട് അതിനെ കുറിച്ച് പറഞ്ഞില്ല. അങ്ങിനെ ചെറിയച്ഛന്റെ ഫോൺ വിളി കഴിഞ്ഞു ഫോൺ പോക്കറ്റിൽ ഇട്ടു ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോഴാണ്
“എന്റെ കവിതകൾ ഞാൻ നീയായ് എഴുതിടുന്നു………. അതിൽ നീ അക്ഷരങ്ങളായി ചിതറി വീഴൂ…
വീട്ടിൽ എത്തി പാറുവിന് അവൾ വാങ്ങിക്കാൻ പറഞ്ഞ സാധനം അവൾക്ക് കൊടുത്തു.പിന്നെ ജാനുവിനുള്ളത് അവൾക്കും കൊടുത്തിട്ട് ഞാൻ നേരെ എന്റെ റൂമിൽ പോയി കിടന്നു.നേരെ ഫോൺ എടുത്തു അതിൽ തോണ്ടിക്കൊണ്ടിരുന്നു. കുറച്ചു കൈഞ്ഞപ്പോ പാറു റൂമിന്റെ വാതിലും തള്ളി തുറന്നു വന്നു.
പാറു : ഏട്ടാ ഒരു ഹെല്പ് വേണം..
ഞാൻ :എന്ത് ഹെല്പ്…
പാറു : എനിക്ക് സ്കൂളിൽ പ്രസന്റ് ചെയ്യാൻ ചാർട്ടിൽ ഒരു ഇന്ത്യൻ മാപ്പ് വരച്ചു തരോ.. പ്ലീസ്..
ഞാൻ : നീ ഒന്ന് പോയെ… മനുഷ്യന് വേറെ പണിയുണ്ട്..
പാറു : പ്ലീസ് ഏട്ടാ… എന്റെ പൊന്നല്ലേ
ഞാൻ : പൊന്നും സ്വർണ്ണവും ഒക്കെ തന്നെ.. പക്ഷെ നിന്റെ ഈ പരിപ്പ് ഇവിടെ വേവൂല മോളെ…
പാറു :പ്ലീസ് പ്ലീസ് പ്ലീസ്…. നല്ല എട്ടായി അല്ലെ. ഒന്നു വരച്ചു താ..
ഞാൻ : ഈ പെണ്ണിനെ കൊണ്ട്…
നിവർത്തിയില്ലാതെ ഞാൻ അവളുടെ കൂടെ പോയി മാപ്പ് വരച്ചു നൽകി. ഇന്ത്യ കഴിഞ്ഞപ്പോ തെണ്ടി കേരളവും വരച്ചു തരാൻ കെഞ്ചി… പിന്നെ നിവർത്തി ഇല്ലല്ലോ പെട്ടു പോയില്ലേ അതും വരച്ചു… അവളുടെ ഒരു കോപ്പിലെ പ്രസന്റേഷൻ എന്നും പറഞ്ഞു ഞാൻ വരച്ചു എണീറ്റു.
പിന്നെ അമ്മ ഭക്ഷണം കഴിക്കാൻ വിളിക്കുന്നത് വരെ ടീവി യിൽ പഴയ കളിയുടെ ഹൈലൈറ്റസും കണ്ടിരുന്നു. ഒടുവിൽ അച്ഛൻ വന്നിട്ട് ഭക്ഷണവും കൈച്ചു കഴിഞ്ഞു ഞാൻ നേരെ എന്റെ റൂമിലേക്ക് പോയി. ചെന്ന പാടെ ബെഡിലേക്ക് നേരെ വീണു. പെട്ടന്ന് തന്നെ നിദ്ര ദേവി എനിക്ക് നല്ല ഒരു അടിപൊളി നിദ്ര തന്നെ സമ്മാനിച്ചു.
പിറ്റേന്ന് രാവിലെ എഴുനേറ്റു ക്ലബ്ബിൽ പോയിവന്നു പ്രാതൽ കൈച്ചു ബാക്കി എല്ലാം കയിഞ്ഞു നേരെ കോളേജിലേക്ക് ഇറങ്ങി. പാറുവിന് ഇന്ന് സാധാരണ ടൈമിലാണ് ക്ലാസ്. അത് കൊണ്ട് എന്നോട് അവളെ സ്കൂളിൽ ആകിയിട്ട് പോയാൽ മതി എന്ന് മമ്മി പറഞ്ഞു.പിന്നെ അവളുടെ കോപ്പിലെ ഒരുങ്ങികെട്ടൽ കഴിഞ്ഞപ്പോയെക്കും നേരം കുറച്ചു വൈകിയിരുന്നു. പിന്നെ അവളെ കുറച്ച് നല്ലത് പറഞ്ഞു അവളെയും പൊക്കി നേരെ അവളുടെ സ്കൂളിലേക്ക് വിട്ടു.ഫോൺ നല്ല പോലെ അടിക്കുന്നുണ്ട്. ഞാൻ അത് എടുക്കാൻ നിന്നില്ല. കാരണം അവന്മാരായിരിക്കും വിളിക്കുന്നത്. എടുത്താൽ നല്ല ഉഗ്രൻ തെറിവിളി കേൾക്കേണ്ടി വരും.ഇന്നലെ കവിത കേട്ട സ്പോട്ട് എത്തിയപ്പോ ഒരു പെൺകുട്ടി ബൈക്കിന്റെ കുറുകെ ചാടി.പെട്ടന്ന് ഒരാൾ വണ്ടിയുടെ മുന്നിൽ കാണുമ്പോൾ നമുക്ക് എന്ത് പറ്റും അത് തന്നെ എനിക്കും സംഭവിച്ചു.ആകെ പേടിച്ചു. പെട്ടന്ന് രണ്ടു ബ്രെക്കും ഒരുമിച്ചാണ് ചവിട്ടിയത്. വണ്ടി ഹേബിയസ് ആയതോണ്ട് അവളെ തൊട്ട് തൊട്ടില്ല എന്നൊരു മട്ടിലാണ് നിന്നത്.ബ്രെക്കിന്റെ പിടുത്തത്തിൽ പാറു എന്റെ തലയിലേക്ക് ചാടി വീണിട്ടുണ്ട് 😂😂
വണ്ടി ബാലൻസ് ചെയ്ത് അവളെ നോക്കിയപ്പോ രണ്ടു കയ്യും മുഖം മറച്ചു പിടിച്ചു തല കുനിച്ചു നിൽക്കുന്നു. ” അയ്യോ മോളെ. ” എന്നൊരു സ്ത്രീ ശബ്ദം ഞാൻ കേട്ടിരുന്നു അപ്പോയെക്കും.
എന്നാൽ ഞാൻ എന്റെ ദേഷ്യം മറച്ചു വെച്ചില്ല.
ഞാൻ : ഡീ…. എവിടെ നോക്കിയടി നടക്കണേ.. പുല്ല്…
എന്റെ ചോദ്യം കേട്ടിട്ടും അവൾ ആ നിൽപ്പ് തന്നെ നിന്നു. അത് കണ്ടപ്പോ എന്റെ ദേഷ്യം വീണ്ടും കൂടി.
ഞാൻ :ഡി… മുഖത്തേക്ക് നോക്കടി..
അവൾ ആകെ പേടിച്ചിരിക്കുവാണ് എന്ന് എനിക്ക് മനസ്സിലായി. അവൾ അവളുടെ കൈകൾ മുഖത്തു നിന്നും പിൻവലിച്ചപ്പോൾ അവളെ കണ്ടു ഞാൻ ഒരു നിമിഷം വായ തുറന്നു അന്ധാളിച്ചു നിന്ന് പോയി.
“ഈശ്വരാ എന്തൊരു ഭംഗി ” ഞാൻ എന്റെ മനസ്സിൽ ചിന്തിച്ചു.
Comments:
No comments!
Please sign up or log in to post a comment!