അഴികളെണ്ണിയ പ്രണയം 2
ഉണ്ടാവില്ലെന്ന് ഉറപ്പുണ്ടായിട്ടും കൂടി എന്റെ കണ്ണുകൾ ആൾക്കൂട്ടത്തിന് ഇടയിൽ ഓടിനടക്കുന്നുണ്ട്. അപ്പോഴാണ് ഒരു പോലീസുകാരൻ ഫയൽ ഒക്കെ സെറ്റാക്കി വന്നത്, പോകാനുള്ള ഉത്തരവ് കിട്ടി.
ഞങ്ങൾ കോടതിക്ക് വെളിയിലിറങ്ങി ബസ്സ്റ്റാണ്ടിലേക്ക് നടന്നു എന്റെ പിന്നാലെ അമ്മയുമുണ്ട്. ബസ്റ്റാന്റ് എത്തി കുറച്ചു സമയം അവിടെ ഇരുന്നു…., അപ്പോഴാണ് എന്റെ നാടായ ശിവപുരത്തേക്ക് പോവാനുള്ള ബസ് വന്നത്, മണിക്കൂറിൽ ഒരു ബസ് മാത്രമുള്ളത് കൊണ്ട് എന്നോട് യാത്ര പറഞ്ഞു മനസ്സില്ലാ മനസ്സോടെ അമ്മ ആ ബസിൽ കയറി, ബസ് ശിവപുരത്തേക്കു യാത്രതിരിച്ചു ഒപ്പം എന്റെ മനസും….
‘ശിവപുരം’ കാസറഗോഡിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു മലപ്രദേശമാണ്. പേരുപോലെ തന്നെ അതിമനോഹരമായ ഗ്രാമം. ചന്ദ്രഗിരി പുഴയൊഴുകുന്നത് ഞങ്ങടെ നാട്ടിലൂടെയാണ്. പുഴയോരത്താണ് എന്റെ വീട്.
എന്റെ അമ്മയ്ക്ക് മൂന്ന് മക്കളാണ് അതിൽ അവസാനത്തെ കണ്ണിയാണ് ഞാൻ. മൂത്തവൻ ‘അനീഷ്’ MBA പഠിക്കുന്നു( വലിയ പഠിപ്പിസ്റ്റാണ് 😏).
പിന്നെയുള്ളത് ഒരു പെങ്ങൾ ‘അനുശ്രീ’ കല്ല്യാണം കഴിഞ്ഞു ഒരു വർഷമായി, +2വരെ മാത്രമേ പഠിച്ചിട്ടുള്ളു, എന്നെ പോലെ കാണാൻ കൊള്ളാവുന്നത് കൊണ്ട് അവളെ സ്ത്രീധനം പോലും വാങ്ങാതെയാണ് അളിയൻ കെട്ടിയത്.
Ooh മറന്നു എന്റെ അമ്മയുടെ പേര് ‘ലക്ഷ്മി’ ഹൌസ് വൈഫാണ് അച്ഛൻ ‘അനിൽ’ കുറച്ച് ഗൗരവക്കാരനാണ്. കുറച്ചേ സംസാരികത്തുള്ളൂ നാട്ടിൽ ഒരു കടയുണ്ട്. നാട്ടുകാരുടെ മുമ്പിൽ അച്ഛന് ഒരു നല്ല ഇമേജാണ് ഉള്ളത് “( അല്ലെങ്കിലും അത് അങ്ങനെയാണ് ആവശ്യമുള്ള കാര്യങ്ങൾ മാത്രം സംസാരിക്കുന്നവരെ നാട്ടുകാരും വീട്ടുകാരും ബഹുമാനിക്കൂ )”
എന്തിന് ഏറെ അച്ഛന്റെ മകനെന്നു പറയാൻ തന്നെ ഒരു ഗമയാണ്. പക്ഷെ അച്ഛൻ ഞങ്ങളോടൊക്കെ കുറച്ചെ സംസാരിക്കൂ സ്നേഹം ഉള്ളിൽ ഉണ്ട് കാണിക്കാൻ അറിയത്തില്ല.പിന്നെ അമ്മയ്ക്ക് എന്നെ ഭയകര ഇഷ്ടമാണ് എനിക്ക് എന്റെ അമ്മ അഞ്ചുവയസുവരെ മുലപ്പാലൂട്ടിട്ടുണ്ട്. അതിന്റെ പ്രത്യുപകാരമായിരിക്കും ഞാൻ പതിനാറാം വയസിൽ തന്നെ അമ്മയോട് സംസാരിക്കാതിരിക്കുന്നതും ഈ പുകിലൊക്കെയും.
എനിക്ക് സ്കൂളിൽ പോകുന്നതിനോടും ക്ലാസിലിരുന്ന് പഠിക്കുന്നതിനോടും തീരെ ഇഷ്ടമല്ലായിരുന്നു. പത്തൊന്ന് കഴിഞ്ഞാൽ മതിയെന്നാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. Sslc കഴിഞ്ഞ് തുടർ പഠനത്തിന് എനിക്കിഷ്ടമല്ലായിരുന്നു. Sslc എക്സാം ഒക്കെ കഴിഞ്ഞു റിസൾട്ട് വന്നു ഞാൻ പാസായിട്ടുണ്ട്.
+1+2വിന് പോവുന്നില്ല എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു.
ചേട്ടൻ : ഡാ നീ പോയില്ലേ അപ്ലിക്കേഷൻ കൊടുക്കാൻ നിന്റെ കൂട്ടുകാരൊക്കെ ഒരാഴ്ചമുമ്പ് പോയെന്നാണല്ലോ കേട്ടത്. ( അല്ലെങ്കിലും ഈ ചേട്ടനു പാര വെക്കുന്ന ശീലം പണ്ടേയുള്ളതാ )
അമ്മ : ചേട്ടൻ പറഞ്ഞത് ശരിയാണോ, നീ അപ്ലിക്കേഷൻ ഫോം കൊടുത്തില്ലേ?
എന്തായാലും ഇനി മറച്ചുവെച്ചിട്ടുകാര്യമില്ല, ഞാൻ അമ്മയോട് തുറന്നു പറഞ്ഞു എനിക്ക് പഠിക്കാൻ ഇഷ്ടമല്ലാന്ന്. പഠനത്തിൽ എനിക്ക് താല്പര്യമില്ലെന്ന് അമ്മയ്ക്ക് അറിയാവുന്നത് കൊണ്ടായിരിക്കും സമാദാനത്തിൽ അമ്മ എന്നെ ഉപദേശിച്ചത്, ” ഡാ മോനെ ഈ കാലത്ത് പഠിക്കാത്തവർക്ക് ഒരു നല്ല ജോലി പോലും കിട്ടത്തില്ല അത് കൊണ്ട് എന്റെ മോൻ അപ്ലിക്കേഷൻ കൊടുക്ക്.” ഞാൻ പഠിക്കുന്നില്ല എന്ന് ഉറപ്പിച്ചത്കൊണ്ടായിരിക്കണം ഞാൻ അമ്മ പറഞ്ഞ ഒന്നിനും ചെവി കൊടുത്തില്ല. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ചേട്ടൻ അമ്മയോട് പറഞ്ഞു : ‘കണ്ടോ അമ്മേ, ഞങ്ങളെക്കാൾ കൂടുതൽ ഇവനെ സ്നേഹിച്ചത് കൊണ്ടല്ലേ അവൻ അമ്മയോട് ഇങ്ങനെ സംസാരിക്കുന്നത്, അമ്മയാണ് അവനെ ലാളിച്ചു വഷളാക്കിയത്.’
ഇത് കേട്ട ഞാൻ : ചേട്ടൻ ചേട്ടന്റെ കാര്യം നോക്കിയാൽ മതി എന്റെ കാര്യം നോക്കാനെനിക്കറിയാം ( അപ്പൊ വന്ന ദേഷ്യത്തിൽ ഞാൻ പറഞ്ഞുപോയതാ) ഇത് പറഞ്ഞു നാവു വായിക്കകത്തു ഇടുന്നതിനു മുമ്പ് തന്നെ അമ്മയുടെ കൈയിൽ നിന്ന് ‘ടപ്പേന്നു..’ ഒരു തല്ല്.
അമ്മ : നീ നിന്റെ കാര്യം നോക്കി എവിടെക്കുവേണേലും പൊയ്ക്കോ ഇനി നിന്റെ കാര്യം ഞങ്ങൾ നോക്കില്ല, പിന്നെ ചേട്ടന് മീതെ നിന്റെ ശബ്ദം ഉയർന്നാൽ നിന്റെ നാവു ഞാൻ വെട്ടും.
അമ്മക്ക് മാത്രമല്ല എനിക്കുമുണ്ട് വാശി ( ഞാൻ ആളിത്തിരി ചൂടനാണ് അത്യാവശ്യം വാശിയുമുണ്ട്, എന്നെ വഴിയേ പരിചയപ്പെടുത്താം )
അങ്ങനെ എന്റെ ആഗ്രഹം പോലെ പഠനം നിർത്തി. പഠനം നിർത്തിയതിനെ കുറിച്ച് ഒരുവട്ടം ചോദിച്ചു എന്നോട് ഞാൻ ഒന്നും മിണ്ടിയില്ല. ( ഒരു പക്ഷെ അച്ഛൻ എന്നോട് പഠിക്കാൻ പറഞ്ഞാൽ നിർബന്ധിച്ചാൽ ഒരു പക്ഷെ ഞാൻ പഠിക്കുമായിരുന്നു, അച്ഛനെ ഞാൻ അത്രമാത്രം ബഹുമാനിക്കുന്നു.) ചിലപ്പോൾ എന്റെ കാര്യം ഞാൻ നോക്കട്ടെ എന്ന് കരുതികാണും, അത് കൊണ്ടായിരിക്കും. അല്ലെങ്കിലും അച്ഛന് ഞങ്ങളോട് സംസാരിക്കുന്നത് തന്നെ കുറവാണ്, വല്ലപ്പോഴും സംസാരിച്ചാലായി, ഇപ്പൊ ആ ലിസ്റ്റിൽ ഒരാളുംകൂടി കൂടി എന്റെ
‘അമ്മ’.
എന്നോട് സംസാരിക്കില്ലെങ്കിലും എന്റെ കാര്യങ്ങൾ ഒക്കെ ചെയ്യും എന്റെ വസ്ത്രങ്ങൾ അലക്കും ഭക്ഷണമൊക്കെ ഉണ്ടാക്കിത്തരും. മൂന്ന് നേരം മേശയിൽ എനിക്കുള്ള ഭക്ഷണം വെച്ചിട്ടുണ്ടാകും മെല്ലെ ഞാൻ തിന്നുകൊടുത്താൽ മാത്രം മതി. അത് അല്ലേലും അങ്ങനെയാണ് അച്ഛനും അമ്മയും ജീവിച്ചിരിക്കുന്ന കാലത്തോളം നമ്മൾ ആരെയും പേടിക്കേണ്ടതില്ല അവർ നോക്കിക്കോളും നമ്മളെ( അത് കൊണ്ടാണല്ലോ നമ്മുടെ നാട്ടിൽ ജോലി രഹിതകരുടെ എണ്ണം കൂടി വരുന്നത്)
എന്നോട് മിണ്ടാതിരുന്നതിന് ശേഷം അമ്മയ്ക്ക് ചേട്ടനോട് ഇഷ്ട്ടം കൂടിയിട്ടുണ്ടോന്ന് ഒരു സംശയമില്ലാതില്ല ( എന്റെ മുമ്പിൽ വെച്ച് അതുപോലെയാണ് ചേട്ടന്റെ നാടകം ).
സ്നേഹമൊന്നും കുറഞ്ഞുകാണില്ല, അമ്മയ്ക്ക് എന്നോട് സ്നേഹമൊക്കെയുണ്ട് രാത്രി ഞാൻ ഉറങ്ങിയോന്ന് നോക്കാൻ റൂമിന്റെ അടുത്തൂടെ നടക്കുന്നത് ഞാൻ പലവട്ടം കണ്ടിട്ടുണ്ട്. ചില നിമിഷകളിൽ തോന്നും അമ്മയോട് സംസാരിക്കാൻ അമ്മേ എന്ന് വിളിക്കാൻ പക്ഷെ എന്റെ വാശി അതിനു സമ്മതിക്കില്ല.
അമ്മക്കെന്തേ എന്നോട് സംസാരിക്കാൻ ഞാൻ അവരുടെ മകനല്ലേ… അല്ലെ നിങ്ങൾ പറ
ഞാൻ ചെയ്ത തെറ്റ് എന്താ പഠിക്കാൻ പോയില്ലെന്ന് മാത്രമാല്ലെ. എനിക്ക് പഠിക്കാൻ താല്പര്യമില്ലതത് കൊണ്ടല്ലേ പഠിപ്പും വിദ്യാഭ്യാസവുമുള്ളവർ മാത്രമാണോ വിജയിച്ചിട്ടുള്ളത്..
ഞാൻ മനസ്സിൽ പറഞ്ഞു “ഒരു ദിവസം ഞാനും വിജയിച്ചുകാണിക്കും.”……….
(കീ കീ കീ) ബസിന്റെ ഹോൺ………..
ഡാ മതിയെടാ.. ബസിൽ കയർ…. പോലീസ് ഏമാന്റെ ഒച്ചകേട്ട് ഞെട്ടിപോയി,…
ഞാൻ ബസിൽ കയറി ജയിലിലേക് യാത്ര തിരിച്ചു…… ( തുടരും)
Comments:
No comments!
Please sign up or log in to post a comment!