കാവിതായനം

ഇതൊരു ചെറു കഥയാണ്. ഇഷ്ടപ്പെട്ടാൽ അ ചുമന്ന ഹൃദയം അമർത്താൻ മറക്കല്ലേ….

“നിലാവത്ത് കണ്ട കിനാവാണെ… ഇൗ കാറ്റും കോളും….”🎶 രാവിലെ തന്നെ പാട്ടും പാടിക്കൊണ്ട് ഫോൺ ബെല്ലടിച്ചത്‌ കേട്ടുകൊണ്ടാണ് അരുൺ എഴുന്നേൽക്കുന്നത്‌.

കറുത്ത കളർ ആയതു കൊണ്ട് തന്നെ ഒരു പെണ്ണും തന്നെ സ്നേഹിക്കാൻ വരില്ല എന്ന് മനസ്സിൽ മിഥ്യാധാരണ കൊണ്ട് നടന്ന ഒരു 23 വയസ്സുകാരൻ ആണ് അരുൺ.

രാവിലെ ഫോൺ ബെല്ലടിക്കുന്നത്‌ കേട്ട് ദേഷ്യത്തോടെ ആയിരുന്നു അരുൺ എഴുന്നേറ്റത്.

“ഹലോ ആരാ”

ദേഷ്യത്തോടെ ഉള്ള അരുണിന്റെ ചോദ്യം കേട്ട് പേടിച്ചത് പോലെ മറുതലക്കൽ നിന്നും പതിഞ്ഞ സ്വരത്തിൽ ഒരു സ്ത്രീ ശബ്ദം കേട്ടു.

“ഹലോ, അരുൺ ചേട്ടൻ അല്ലേ?..  ഞാൻ പാലയ്ക്കലെ പ്രഭാകരന്റെ മോളാ… കവിത… എനിക്കൊന്ന് എറണാകുളം വരെ പോകണം… ചേട്ടന് വരാൻ പറ്റുമോ…”

അരുൺ ടാക്സി ഡ്രൈവർ ഒന്നുമല്ല. പക്ഷേ അസാധ്യ ഡ്രൈവർ ആണ്. അതുകൊണ്ട് തന്നെ ദൂര ഓട്ടങ്ങൾ ഒക്കെ ഉള്ളപ്പോൾ ആരുണിനെ എല്ലാവരും വിളിച്ചു കൊണ്ട് പോകും. സാരഥി ആയിട്ട് തന്നെ.

അരുണിന്റെ അച്ഛൻ കാശു കൊടുക്കുന്നതാണങ്കിലും അരുൺ അവനുള്ള ചിലവ് ഇങ്ങനെ കണ്ടുപിടിക്കും.ശെരിക്കും പറഞ്ഞാൽ അരുണിനു ഡ്രൈവിംഗ് അല്ലാതെ മറ്റൊരു ജോലിയും അറിയില്ല എന്നതാണ് സത്യം.

അങ്ങനെ അരുൺ വരാമെന്ന് സമ്മതിച്ചു. കോൾ കട്ട് ചെയ്തു കഴിഞ്ഞു ബോധം വന്നപ്പോഴാണ് അരുൺ ഒരു കാര്യം ഓർത്തത് ഇപ്പോഴാണ് ചെല്ലേണ്ടത്തെന്ന് പറഞ്ഞില്ല.

അരുൺ തിരിച്ചു വിളിച്ചു.

” ഹലോ…”

“ഹലോ”

“കവിത അല്ലേ??”

“കവിതയാ ചേട്ടാ.. എന്താ കാര്യം…”

“അല്ല എപ്പോഴാ പോകേണ്ടത്…”

മറുതല്ക്കൽ നിന്ന് ഒരു ചിരി കേട്ടു. “അല്ല ചേട്ടാ. പിന്നെന്നാ ഓർത്തിട്ടാ വരാമെന്ന് പറഞ്ഞത്.”

“കളിയാക്കേണ്ടാ… രാവിലെ മനുഷ്യന് ബോധം വരുന്നതിനു മുന്നേ വിളിച്ചിട്ട് ഇപ്പൊൾ ഞാനായോ കുറ്റക്കാരൻ… എങ്കിൽ ശെരി പറയേണ്ടാ… വേരാരേലും വരും കൊണ്ടുപോകാൻ…”

ആ നാട്ടിലെ തന്നെ എല്ലാവരോടും ഇത്രയും അടുപ്പം ഉള്ള ഒരാളായിരുന്നു അരുൺ. അത് കൊണ്ട് തന്നെയാണ് വീട്ടിലുള്ളവരെ വിശ്വാസത്തോടെ അരുണിനോപ്പം വിട്ടിരുന്നത്. അതുകൊണ്ട് തന്നെ ആണ് വേറെ ആരെ എങ്കിലും കൊണ്ട് പോയ്ക്കൊള്ളാൻ അവൻ ധൈര്യമായി പറഞ്ഞത്.

“അയ്യോ അങ്ങനെ പറയല്ലേ ചേട്ടാ, ഞാൻ ചുമ്മാ പറഞ്ഞതല്ലേ… 8 മണി ആകുമ്പോഴേക്കും വന്നാൽ മതി.”

“ഇപ്പൊൾ തന്നെ 7.30 ആയി.”

“പെട്ടെന്ന് പോകണം ചേട്ടാ ഒരു ഇന്റർവ്യൂ ഉള്ളതാ”

“ഉം ശെരി വരാം…”

“ആ ചേട്ടാ ഞാൻ പെട്ടെന്ന് റെഡി ആയി നിക്കാം”

അരുൺ വേഗം പോയി കുളിച്ചു റെഡി ആയി 8 മണി ആയപ്പോഴേക്കും കവിതയുടെ വീടിന് മുന്നിൽ അവന്റെ ഹോർണെട്ടിൽ(bike) എത്തി.



ഇങ്ങനെ ഓട്ടം പോകുമ്പോൾ അരുൺ ആ വീട്ടിലെ തന്നെ വണ്ടി എടുക്കാറാണ് പതിവ്.

അവന്റെ രണ്ടു നിലയുള്ള വീടാണെങ്കിൽ പോലും കവിതയുടെ വീടിനെ വച്ച് നോക്കുമ്പോൾ ചെറിയ ഒരു വീട് മാത്രമാണ് അരുണിന്റെത്.

വീടിന്റെ മുറ്റത്ത് ആഡംബര കാറുകൾ നിരന്നു കിടക്കുന്നു. ആ നാട്ടിലെ തന്നെ ഏറ്റവും വലിയ പ്രമാണി ആയിരുന്നു കവിതയുടെ അച്ഛൻ.

ആഡംബര കാറുകളുടെ ഒരു പ്രത്യേകതരം കമ്പം ഉള്ള ആളായിരുന്നു അരുൺ. പ്രഭാകരൻ മിക്ക ദൂര ഓട്ടം പോകുമ്പോഴും അവനെ വിളിക്കും. അരുൺ അവന്റെ പൂതി തീർക്കുന്നത് ഇങ്ങനെ ഓടിക്കാൻ കിട്ടുമ്പോൾ ആണ്.

ആ കൂട്ടത്തിൽ നിന്നും audi a6 അവൻ സ്റ്റാർട്ട് ചെയ്തു. ഒരു വെള്ള ഷർട്ടും കറുത്ത പാന്റും ധരിച്ച് കവിത വരുന്നത് കണ്ടപ്പോൾ അരുൺ ഒരു നിമിഷം മറന്നു നോക്കി നിന്നുപോയി.

പുറകിൽ ഇരിക്കുന്ന പതിവുള്ള കവിത എന്ന് ആദ്യമായിട്ട് മുന്നിൽ ഇരുന്നപ്പോൾ അരുണിന്റെ പ്രാർത്ഥന “ദൈവമേ കൺട്രോൾ കളയല്ലേ” എന്നായിരുന്നു.

കാരണം വെള്ള ഷർട്ടും കറുത്ത പാന്റും ഇട്ട കവിതയുടെ ശരീര സൗന്ദര്യം അ വസ്ത്രങ്ങളിൽ എടുത്ത് കാണുന്നുണ്ടായിരുന്നു.

ഇപ്പോഴും ഇറുക്കമല്ലാത്ത ചുരിധാറുകൾ ഇടുന്ന കവിത ഇന്ന് മറ്റൊരു രീതിയിൽ വന്നപ്പോൾ അരുൺ അറിയാതെ തന്നെ കണ്ണിന്റെ നോട്ടം മാറി പോകുന്നുണ്ടായിരുന്നു.

വീടിനകത്ത് നിന്നും പ്രഭാകരന്റെ ഭാര്യയും കവിതയുടെ അമ്മയും ആയ സീമ വന്നിട്ട് പറഞ്ഞു.

“അരുൺ മോനെ അവൾക്ക് അവിടൊന്നും അറിയില്ല. മോൻ എല്ലാം അറിഞ്ഞു കണ്ട് ചെയ്തേക്കണെ”

“ശെരി ആന്റീ, ഞാൻ നോക്കിക്കോളാം. അല്ല ആന്റീ പ്രഭകരേട്ടൻ എന്തിയെ???”.

“അദ്ദേഹം മംഗലാപുരം പോയേക്കുവാ. അതല്ലേ ഇത്ര ദൂരം പോകണ്ടത്തുകൊണ്ട് മോനെ വിളിച്ചത്. മറ്റാരെയും ഞങ്ങൾക്ക് വിശ്വാസമില്ല.”

അത് കേട്ടപ്പോൾ അവൻ അവളെ നോക്കിയ രീതി ഒക്കെ വച്ച് കുറ്റബോധം തോന്നി. അവൻ കാർ മെല്ലെ റോഡിലേക്ക് കയറ്റി.

റോഡിൽ കയറിയതും കാർ തന്റെ സർവശക്തിയും എടുത്തു കുതിച്ചു. അപ്പോഴാണ് കാറിന്റെ മുരൾച്ച മാത്രം എടുത്ത് നിന്ന അന്തരീക്ഷത്തിൽ ഒരു തേനൂറും ശബ്ദം വന്നത്.

“അരുൺ ചേട്ടാ”

ഇത് വരെ കവിതയുടെ ഫാമിലി ആയിട്ട് പോയിട്ടുണ്ട് എന്നല്ലാതെ കവിതയുടെ ശബ്ദം കേട്ടിട്ടേ ഇല്ല

“ആഹാ ഇയാള് മീണ്ടുമോ?”

“അതുപിന്നെ ചേട്ടാ, അച്ഛന് ഞാൻ ആരോടും സംസാരിക്കുന്നത് ഒന്നും ഇഷ്ടമല്ല. അരുൺ എട്ടനോടു വല്യ കാര്യമാ. പക്ഷേ ഞാൻ മിണ്ടുമ്പോൾ എന്താണ് പ്രതികരണം എന്നറിയില്ല.
അത് കൊണ്ടാ മിണ്ടാതിരുന്നത്.”

“അതൊന്നും സാരമില്ല.. ഞാൻ ചുമ്മാ കളിക്ക് ചോദിച്ചതല്ലേ..”

അത് അരുണിന്റെ വായിൽ നിന്നും കേട്ടപ്പോൾ കവിതയുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നു.

അരുൺ: “ഇന്ന് എന്തിന്റെ ഇന്റർവ്യൂ ആണ്?”

“അതൊരു കമ്പനിയിൽ ഡാറ്റ അനലിസ്റ്റ് ആയിട്ടുള്ള പോസ്റിനാണ്.”

“ആഹാ വല്യ ജോലി ആണല്ലോ. അപ്പൊൾ കാണുന്ന പോലോന്നുമല്ല, വല്യ പുള്ളി ആണല്ലേ…”

“പിന്നെ ഞാൻ ഇപ്പോഴും ഇങ്ങനെ ഇന്റർവ്യൂവിന് പോക്ക് മാത്രേ ഉള്ളൂ. ജോലി ഒന്നും കിട്ടില്ല. ഇന്റർവ്യൂവിന് കേറിയാൽ പിന്നെ അറിയാവുന്നത് പോലും പറയാൻ പറ്റില്ല. ഇപ്പോഴും ഔട്ട് ആകും.”

“എങ്ങനെ? നന്നായിട്ട് പ്രിപെയർ ചെയ്തോ??”

“ആ ഏട്ടാ…”

“എങ്കിൽ ഒന്നും പെടിക്കേണ്ടാ.. ഇന്ന് പാസ് ആകും…”

“ഭയങ്കര പേടി ആണ് ചേട്ടാ….”

“ഇന്റർവ്യൂവിന് കേറുമ്പോൾ ഏറ്റവും സന്തോഷം തരുന്ന ആളോട് സംസാരിക്കുന്നതായി ചിന്തിച്ചു കേറിക്കോ… എല്ലാം ശെരി ആകും”

ഇതുവരെ ഡ്രൈവിംഗ് അല്ലാതെ മറ്റൊരു മേഖലയിലും തൊടാതെ ജീവിച്ച അരുണിന് ഇന്റർവ്യൂ എങ്ങനെ ആണെന്ന് പോലും അറിയില്ലായിരുന്നു.

പക്ഷേ കവിതയ്ക്ക് ആരുടെ എങ്കിലും സപ്പോർട്ട് മാത്രം മതിയായിരുന്നു.

അരുണിന്റെ വാക്കുകൾ മൂലമുണ്ടായ ഒരു നിഷ്ബദ്ധത കീറിമുറിച്ച് കൊണ്ട് അരുൺ പിന്നെയും കയറി സംസാരിച്ചു.

“കവിത എന്താ ഇന്നിങ്ങനെ ഒരു ഡ്രസ്സ് ഇട്ടത്.”

“എന്താ ഏട്ടാ കൊള്ളില്ലേ ???.”

കവിതയുടെ മുഖം വാടുന്നത് അരുൺ ശ്രദ്ധിച്ചു.

“അയ്യോ അങ്ങനല്ല, എന്നും ചുരിദാർ ഇടുന്നയാൽ ഇന്ന് പാന്റും ഷർട്ടും ഇട്ടത് കൊണ്ട് ചോദിച്ചതാ. പിന്നെ ഇത്രേം ലുക്ക് ഉള്ള കവിത ഒക്കെ എന്തിട്ടലും സുന്ദരി അല്ലേ…”

“വെറുതെ കളിയാക്കാതെ പോ ചേട്ടാ”

കവിതയുടെ മുഖത്ത് പിന്നെയും നാണം.

“ഇന്ന് ഇന്റർവ്യൂ അല്ലേ.. അതുകൊണ്ട് ഫോർമൽ ഡ്രസ്സ് ഇട്ടെന്നെ ഉള്ളൂ…”

“Oh അതുകൊണ്ടാണ് എങ്കിലും കൊള്ളാം നല്ല ചന്ദമായിട്ടുണ്ട്.”

“തങ്ക് യു ചേട്ടാ..”

“ആട്ടെ ചേട്ടൻ എന്ത് വരെ പഠിച്ചു…”

“ഞാൻ +2 കൊണ്ട് നിർത്തി. ഡിപ്ലോമ ചേർന്നെങ്കിലും എന്നെ കൊണ്ട് പറ്റില്ല അതൊന്നും. ഇപ്പൊൾ നമ്മുടെ നാട്ടിലെ ഏറ്റവും മികച്ച ഓഫ്‌റോഡ്‌ ഡ്രൈവർ ഞാനാണ്. എന്നെ കൊണ്ട് ഇതൊക്കെ പറ്റത്തോള്ളൂ.

പിന്നെ അച്ഛന്റെ ബിസിനസ് ഞാൻ ആണ് നോക്കി നടത്താൻ പോകുന്നത്. അതുകൊണ്ട് പണം സമ്പാദിക്കുന്നത്‌ പ്രശ്നം ഉള്ള കാര്യം അല്ല.


“എനിക്കും പണം ഒരു പ്രശ്നമല്ല എന്ന് എട്ടനറിയാമല്ലോ.  പിന്നെ എനിക് സ്വന്തമായി ഒരു ജോലി ചെയ്യാൻ ആഗ്രഹം ഉണ്ട്. അതോകൊണ്ടാണ് പോകുന്നത്.”

“അപ്പൊൾ ജോലി കിട്ടിയില്ലെങ്കിൽ വല്യ പ്രശ്നം ഇല്ലല്ലോ. പിന്നെന്തിനാ ഇന്റർവ്യൂ പെടിക്കുന്നേ… പോയാൽ പിറ്റേന്ന് വക്കണം. അവർക്ക് നിന്നാണ് ആവശ്യം. നിനക്ക് അവരെ അല്ല. പോയി ധൈര്യമായി ഇന്റർവ്യൂവിന് കേറിക്കൊ.”

Aa വാക്കുകൾ കവിതയ്ക്ക് ഒരു ആത്മവിശ്വാസം കൊടുത്തു.

അങ്ങനെ ഇന്റർവ്യൂ നടക്കുന്ന കമ്പനിയിൽ എത്തി. കവിത അകത്തേക്ക് കയറിപ്പോയി. അരുൺ പുറത്ത് കാറിൽ ഇരുന്നോന്ന് ഉറങ്ങി.

കുറെ നേരം കഴിഞ്ഞപ്പോൾ കവിത പുറത്തിറങ്ങി വന്നു. കാറിന്റെ window ഗ്ലാസ്സിൽ തട്ടി. പെട്ടെന്ന് ഞെട്ടിയെഴുന്നേറ്റ അരുൺ എവിടെയാണെന്ന് പോലും മനസ്സിലാകാതെ ഒരു നിമിഷം പകച്ചിരുന്നു.

പെട്ടെന്ന് തന്നെ ബോധം കൈവരിച്ച അരുൺ കാറിന്റെ ഡോർ തുറന്നിറങ്ങിയതും കവിത അവനെ കെട്ടിപ്പിടിച്ചു. പെട്ടെന്ന് ബോധം വന്നത് പോലെ അകന്നു മാറിയ അവള് അവനോട് സോറി ഒക്കെ പറഞ്ഞു.

കുറച്ചു നേരം അവിടെല്ലാം മൗനം ആയിരുന്നു. ഉച്ച സമയം ആയതിനാൽ തന്നെ കിളികളുടെ ശബ്ദം പോലും ഇല്ലായിരുന്നു അവിടെ. പൂർണ്ണമായ നിശ്ശബ്ദത.

Aa നിശബ്ദതയെ കേറി മുറിച്ചു കൊണ്ട് കവിത പറഞ്ഞു. “താങ്ക്സ് ചേട്ടാ. ചേട്ടന്റെ അ വാക്കുകൾ എനിക് നല്ല കോൺഫിഡൻസ് തന്നു. അതുകൊണ്ട് തന്നെ ഇന്റർവ്യൂ പാസ് ആയി.”

ആ ഒരു സന്തോഷത്തിൽ ആയിരുന്നു കവിത അവനെ കെട്ടിപ്പിടിച്ചത്‌. അവൻ അവളെ വിളിച്ചു കാറിൽ കയറി നേരെ അടുത്തുള്ള ഹോട്ടലിലേക്ക് വിട്ടു.

അവിടെ നിന്നും നല്ല അടിപൊളി രണ്ട് മുല ബിരിയാണി കഴിച്ചു. പണം കൊടുക്കാൻ എത്തിയപ്പോൾ അവനെ പൈസ കൊടുക്കാൻ സമ്മതിക്കാതെ കവിത പണം കൊടുത്തു.

ശേഷം കാറിൽ കേറിയിട്ട്‌ കവിത അവനോട് പറഞ്ഞു. “ജോലി ഒക്കെ കിട്ടിയതല്ലെ മാഷേ എന്റെ ചിലവാണെന്ന് കരുതിക്കോ…”

“അത് നേരത്തെ പറയണ്ടേ… അങ്ങനുണ്ടെല് ഞാൻ കുറെ ഐറ്റംസ് വാങ്ങിച്ചെനെ… Shey ഒരു ചിലവ് ബിരിയാണിയിൽ തീർന്നു….”

“അന്നലെന്‍റെ മോന് അടുത്ത തവണ വല്യ ചിലവ് തരാട്ടോ”

“നേരത്തെ പറയണേ… ഞാൻ പട്ടിണി കിടന്നിട്ട് വരാം….”

“ഓഹോ…”

“അല്ല, ഇൗ ചേട്ടാ വിളി എപ്പോഴാ മോനെ എന്നാക്കിയത്.”

“യ്യോ എന്റെ പൊന്നു ചേട്ടാ ചുമ്മാ വിളിച്ചതാണെ”..

“എങ്കിൽ ഓകെ”

“ചേട്ടാ.. പ്രേമം ഒന്നുമില്ലേ ചേട്ടന്??”

“പിന്നെ.  ഇൗ കൊളത്തിലിരിക്കുന്ന എന്നെ ഒക്കെ ആരു നോക്കാനാ….


“അതിനു ചെട്ടനെന്ന കുഴപ്പം??? ചേട്ടൻ സുന്ദരനല്ലേ…”

“ഞാൻ സുന്ദരനാണെന്ന് പറഞ്ഞ ആദ്യത്തെ ആൾ കവിത ആകും”

“പിന്നെ ഒന്ന് പോ ചേട്ടാ.. ചെട്ടനെന്നത കുഴപ്പം.”

“ഇൗ കറുത്ത കളർ തന്നെ ഒരു പ്രശ്നമല്ലെ മോളെ. ഞാൻ പിന്നെ കൂടുതൽ ഒന്നും പറയണ്ടല്ലോ.”

“പൊന്നു ചേട്ടാ, കുറച്ചു കറുപ്പ് കലർന്ന കളർ ഉള്ളവരേയ എനിക്കിഷ്ടം. കറുപ്പിനെന്നതാ കുഴപ്പം.”

“പറയനോക്കെ നല്ലതാ മോളെ, പക്ഷേ ജീവിതം വരുമ്പോൾ മാറും”

“ചേട്ടാ ഇൗ കോംപ്ലക്സ് ഒന്നും ചേട്ടന് പറഞ്ഞിട്ടില്ല. ചേട്ടൻ സുന്ദരനാണ്. അത്രേ ഉള്ളൂ.”

കവിത കുറച്ചു ദേഷ്യം വന്ന പോലെ കൈ കെട്ടി ഇരുന്നു.

“ഒാ സമ്മതിച്ചു. മുഖം വീർപ്പിച്ചു ഇരിക്കേണ്ടാ.”

അത് കേട്ടപ്പോൾ കവിത ഒന്ന് ചിരിച്ചു.

“ഇനി ചേട്ടനൊരു കല്യാണം ഒക്കെ കഴിക്കേണ്ടേ.”

“പിന്നെ ജോലിയും കൂലിയും ഇല്ലാത്ത എനിക്ക് പെണ്ണ് തരാനാ.?”

“ജോലി ഒക്കെ ആണോ പ്രശ്നം. അച്ഛന്റെ ബിസിനെസ്സിൽ എവിടേലും ഒരു ജോലി തരാൻ പറയാം.”

“അന്നാൽ പിന്നെ ഒരു കൈ നോക്കി ക്കളയാം, അല്ലേ.?”

“ഹാ അല്ല പിന്നെ അതാ സ്പോർട്സ്മാൻ സ്പിരിറ്റ്”

“കവിതയ്ക്കും കല്യാണം ഒന്നുമാളിച്ചിച്ച് തുടങ്ങിയില്ലെ??”

“ഉണ്ടേ, എനിക്കിഷ്ടമല്ല ഇപ്പോഴേ കല്യാണം കഴിക്കുന്നത്.”

“അതെന്താ”

“ഓ, ഒരു ഫ്രീഡം ഇല്ലെന്നെ. എന്തായാലും കൂടെ ഒരാൾ ഉള്ളപ്പോൾ അയാളുടെ ഇഷ്ടം കൂടെ പരിഗണിക്കേണ്ട. അപ്പൊൾ അത് എന്റെ ഇഷ്ടങ്ങളെ ഉപേക്ഷിച്ച് കൊണ്ട് നടത്താൻ പറ്റൂ. അതെന്തായാലും ചെയ്യേണ്ടി വരും. അപ്പൊൾ കുറച്ചു താമസിച്ചു സെലക്ട് ചെയ്താൽ അത്രേം നാൾ കൂടെ സ്വന്തം ഇഷ്ത്തിനനുസരിച്ച് ജീവിക്കാമല്ലോ.”

“ഓ വലിയ ചിന്ത ആണല്ലോ..”

“പിന്നേ…..”

“അപ്പൊൾ ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ലേ.”

“എന്തിനാണ് മാഷേ വെറുതെ… എനിക്ക് ഇൗ ലൗ അട് ഫസ്റ്റ് സൈറ്റിൽ വിശ്വാസമില്ല. എനിക്ക് എല്ലാം കൊണ്ടും മനസ്സിലാക്കി ഇഷ്ടപ്പെടണം. ഇതുവരെ അതിനു പറ്റിയ ഒരാളെ കണ്ടിട്ടില്ല. കണ്ടാൽ ഉടൻ തന്നെ പ്രമിച്ചുകളയാം.”

“ആഹാ കൊള്ളാമല്ലോ”

“ചേട്ടന് പ്രേമം ഇല്ലായിരുന്നോ.”

“ഉണ്ടായിരുന്നു. പക്ഷേ ഞാൻ സ്നേഹിച്ച കുട്ടിയ്ക്ക് അതിൽ താത്പര്യമില്ലാത്ത കൊണ്ട് അതുപേക്ഷിച്ചു.”

“അപ്പൊൾ വൺ സൈഡ് ആയിരുന്നു അല്ലേ.”

“അങ്ങനെയും പറയാം.”

“ഞാൻ അതല്ല ചോദിച്ചത്.”

“അങ്ങനെ ചോദിച്ചാൽ ടു സൈഡ് ലൗ ഉണ്ടായിട്ടില്ല. അല്ല എന്നെ ഒക്കെ ആരു പ്രേമിക്കാൻ. ആരേലും സ്നേഹിക്കണം എങ്കിൽ സൗന്ദര്യം വേണം.”

“ഒന്ന് പോ ചേട്ടാ, ചേട്ടന് നല്ല സൗന്ദര്യം ഉണ്ട്.”

“ഹഹ” ഒരു ചിരിയിൽ അരുൺ തന്റെ വാകുകളെ ഒതുക്കി.

“ചേട്ടൻ ചിരിക്കേണ്ട , ഞാൻ കാര്യമായിട്ട് പറഞ്ഞതാ.”

അങ്ങനെ കുറെ നേരം അവർ സംസാരിച്ചുകൊണ്ടിരുന്നു. അവരുടെ സംസാരത്തിനിടയിൽ കിലോമീറ്ററുകൾ പോകുന്നത് അരിഞ്ഞത് ഇല്ല.

നേരം ഇരുട്ടി. എങ്കിലും അരുൺ വണ്ടി അതിവേഗം പായിച്ചു കൊണ്ടിരുന്നു. അതികം വൈകാതെ തന്നെ കവിത ഉറക്കത്തിലേക്ക് വീണു.

അരുൺ അവളെ നോക്കി. അത് സുന്ദരമായ ചിരിയും സംസാര രീതിയുമുള്ള കവിതയുടെ സൗന്ദര്യം ഏറ്റവും കൂടുതൽ എടുത്തു കാണുന്നത് അവളുടെ ഉറക്കത്തിലാണെന്ന് അരുൺ മനസ്സിലാക്കി.

ഒരു പ്രത്യേക സൗന്ദര്യം ആയിരുന്നു കവിതയ്ക്ക് അപ്പൊൾ. വെളുത്ത ഓവൽ ഷെയിപ്പിൽ ഉള്ള അവളുടെ കണ്ണുകളുടെ സൈഡിലൂടെ താഴെ നെഞ്ചിന്റെ മുകൾ വരെ കിടക്കുന്ന മുടി.

ചുമന്ന കവിലും ചുണ്ടും. ഒരു ചെറിയ കമ്മൽ ഇട്ട ചെവികൾ പോലും കവിതയെ സൗന്ദര്യ ദേവത ആക്കി തോന്നിച്ചു.

പാന്റും ഷർട്ടും ആയിരുന്നു വേഷം എങ്കിലും പെണ്ണിന് ഒരു പ്രത്യേക സൗന്ദര്യം അതിൽ കാണാമായിരുന്നു. അതിനു കാരണം ഊർവശി രംബ തിലോത്തമ തോറ്റ് പോകുന്ന തരത്തിലുള്ള കവിതയുടെ ആകര വടിവ് തന്നെ ആയിരുന്നു.

ആ സൗന്ദര്യത്തെ നോക്കി അവൻ റോഡിൽ നിന്നും ശ്രദ്ധ മാറുന്നു എന്ന് തോന്നിയപ്പോൾ അവൻ വണ്ടി ഒന്ന് നിർത്തി. പക്ഷേ വണ്ടി നിർത്തിയപ്പോൾ തന്നെ കവിത ഉണർന്നു.

“എന്തുറക്കമാടോ ഇത്. കണ്ടിട്ട് എനിക്കും ഉറങ്ങാൻ തോന്നി, അതാ നിർത്തിയത്. ”

“ഓ ഞാൻ കരുതി ഇനി എന്തെങ്കിലും ആവശ്യം ഉണ്ടെന്ന്.”

“ഒന്നുമില്ല. ഞാൻ ഒന്ന് കാറ്റുകൊള്ളാൻ നിർത്തിയതാണ്.”

“എനിക്കൊന്ന് ടോയ്‌ലറ്റിൽ പോകണം”

അരുൺ അപ്പൊൾ തന്നെ അടുത്തുള്ള പമ്പിലേക്ക് വണ്ടി വിട്ടു.

അവിടെ ചെന്നപ്പോൾ കവിതയ്ക്ക് തന്നെ പോകാൻ പേടി. കാരണം സമയം 10 മണി കഴിഞ്ഞിരുന്നു.

“എനിക് പേടിയാണ്. എന്റെ കൂടെ ഒന്ന് വാ.”

അരുൺ കവിതയുടെ കൂടെ ചെന്നു. കവിത പെട്ടെന്ന് തന്നെ ഇറങ്ങി വന്നു. പിന്നെ വണ്ടിയിൽ കെറിയിട്ട് കവിത ഉറങ്ങിയില്ല.

11 മണി ആയപ്പോഴേക്കും കവിതയെയും കൊണ്ട് അരുൺ തിരിച്ചു വീട്ടിൽ ചെന്നു.

“എന്താ മോനെ താമസിച്ചത്. 8 മണി ഒക്കെ ആകുമ്പോൾ എത്തേണ്ടതാനല്ലോ. എന്തേലും പ്രശ്നം ഉണ്ടായോ?.” പ്രഭാകരൻ അരുണിനെ നോക്കി ചോദിച്ചു.

“ഇല്ല അച്ഛാ. എനിക്ക് കുറച്ചു ഷോപ്പിംഗ് ഉണ്ടായിരുന്നു. അങ്ങനെ late ആയതാ.”

“മോളെ എന്തേലും കഴിച്ചോ. അമ്മ അവിടെ കാത്തിരിക്കുന്നുണ്ട്.”

“കഴിച്ചായിരുന്നു അച്ഛാ. എന്നാലും അമ്മയ്ക്ക് വേണ്ടി ഒന്ന് കൂടെ കഴിക്കാം.”

കവിത അകത്തേക്ക് പോയി. പോകുന്ന വഴിക്ക് തിരിഞ്ഞു ഒരു ചിരി അരുണിനെ നോക്കി ചിരിച്ചു. അരുൺ തിരിച്ചും ഒരു ചിരി കൊടുത്തു. Aa സമയത്ത് പ്രഭാകരൻ ഒരു 2000 രൂപ എടുത്തു അരുണിനെ ഏൽപ്പിച്ചു.

അരുൺ യാത്ര പറഞ്ഞു ബൈക്കും എടുത്തു വീട്ടിലേക്ക് പോയി. വീട്ടിൽ ചെന്ന് എന്ന് രാത്രി തന്നെ അ പൈസ അച്ഛനെ ഏൽപ്പിച്ചു. ആ ഒരു പതിവ് ഇപ്പോഴും ഉള്ളതാണ്. എന്നിട്ട് ആവശ്യത്തിന് അച്ഛന്റെ കയ്യിൽ നിന്നും വാങ്ങുന്നതാണ് അരുണിന്റെ പതിവ്.

ശേഷം പോയി കിടന്ന അറിനിന്റെ മനസ്സിൽ ഉറങ്ങുന്ന കവിതയുടെ അ രൂപം കണ്ടുകൊണ്ടിരുന്നു. അങ്ങനെ അവന് അ രാത്രി ഉറങ്ങാൻ പോലും കഴിഞ്ഞില്ല. അങിനെ കാവിതയെയും ചിന്തിച്ചു അ രാത്രി കണ്ണും മിഴിച്ചു അരുൺ കിടന്നു.

രണ്ട് ദിവസങ്ങൾക്ക് ശേഷം അരുൺ അവന്റെ ബൈക്കിൽ പോകുന്ന വഴിക്കാണ് കവിത നടന്നു പോകുന്നത് കണ്ടത്. അമ്പലത്തിൽ പോയി വരുന്ന വഴിയാണ്. ഒരു സിംപിൾ ചുറിദ്ധരുമിട്ട് അ സുന്ദരി റോഡിന്റെ അരികിലൂടെ മൃദുവായി നടക്കുന്നത് കണ്ടുവരുന്ന അരുൺ അവളുടെ അടുത്ത് കൊണ്ട് ബൈക്ക് നിർത്തി.

“വരുന്നോ വീട്ടിൽ വിടാം”

“വേണ്ട ചേട്ടാ അച്ഛൻ വഴക്ക് പറയും.”

“എങ്കിൽ കുരാച്ച് മാറ്റി നിർത്താം. ആരും കാണില്ല” എന്ന് പറഞ്ഞു അരുൺ ഹെൽമെറ്റ് നീട്ടി.

(NB:ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന പുറകിലെ യാത്രക്കാരനും ഹെൽമെറ്റ് നിർബന്ധം.)

കവിത ചുറ്റിനും നോക്കി ഹെൽമെറ്റ് വാങ്ങി ബൈക്കിന്റെ പുറകിൽ കേറി ഇരുന്നു. ആദ്യമായിട്ടാണ് കവിത ബൈക്കിന്റെ പുറകിൽ കേറുന്നത്.

ആദ്യമായ് കൊണ്ടും സ്പോർട്സ് മോഡൽ ബൈക്ക് ആയതു കൊണ്ടും രണ്ട് സൈഡിലേക്ക് കാലും വച്ചാണ് കവിത ഇരുന്നത്. കവിതയ്ക്ക് അ യാത്ര വളരെയധികം ഇഷ്ടമായി.അരുൺ അവളെ വീട്ടിൽ വിട്ടു.

ഒരാഴ്ചയ്ക്ക് ശേഷം കവിത പിന്നെയും വിളിച്ചു. ഇത്തവണ വിളിച്ചത് ഷോപ്പിങ്ങിന് പോകാൻ ആയിരുന്നു.

അവിടുള്ള നല്ല ഒരു തുണിക്കടയിൽ തന്നെ കേറി. അവിടെ ചെന്നപ്പോൾ കവിത അറുനിനെ വണ്ടിയിൽ ഇരിക്കാൻ സമ്മതിച്ചില്ല. അവനെയും കൊണ്ടാണ് അകത്തു കയറിയത്.

ഓരോ ഡ്രസ്സ് നോക്കുമ്പോഴും അരുണിനോട് അഭിപ്രായം ചോദിച്ചു കൊണ്ടിരുന്നു. ഇത് കണ്ട സെയിൽസ് ഗേൾ അരുൺ ആരാണെന്ന് കവിതയോട് ചോദിച്ചു.

“ഇതെന്റെ ബോയ്ഫ്രൻഡ് ആണ്”. കവിത അവന്റെ കയ്യിൽ ചുറ്റിപ്പിടിച്ച് പറഞ്ഞു. കവിതയെ നേരിട്ട് അറിയാത്തത് കൊണ്ടും മറ്റുമാണ് കവിത അങ്ങനൊരു മറുപടി പറഞ്ഞത്.

പക്ഷേ ഡ്രൈവർ ആണെന്ന് പറയുന്നതിന് പകരം ബോയ്ഫ്രണ്ട് ആണെന്ന് പറഞ്ഞത് കേട്ടു അരുൺ ഞെട്ടി നിൽക്കുകയായിരുന്നു.

ഷോപ്പിംഗ് കഴിഞ്ഞു കവിതയും അവനും പുറത്തിറങ്ങി.

അവർ വണ്ടിക്കുള്ളിൾ കെറിയപ്പോൾ കവിത അരുണിനെ വിളിച്ചു.

“ഏട്ടാ ഞാൻ ഒരു കാര്യം പറയട്ടെ??”

“എന്താ കവിതാ?”

അരുൺ കടയിൽ നടന്ന സംഭവത്തിന്റെ ഹങ്ങോവേരിൽ ആയിരുന്നു.

“അത് പിന്നെ ചേട്ടാ…..”

“എന്താണ് വച്ചാൽ കാര്യം പറഞ്ഞോ”

“അത്…. എനിക്ക് ഏട്ടൻ ഒരു സഹായം ചെയ്യാമോ”.

“കാര്യം പറ കവിതാ…”

“എനിക്കൊരു night ഡ്രിവിന് പോകണം.”

“നമ്മൾ എന്ന് ഇന്റർവ്യൂവിന് പോയിട്ട് തിരിച്ചു വന്നത് രാത്രി അല്ലേ. അത് പോരെ. ഇനിയും പോകണോ.”

“അങ്ങനല്ല ചേട്ടാ… എനിക്ക് ബൈക്കിന് വേണം രാത്രി പോകാൻ. ഒരു രാത്രി ഫുൾ പോയിട്ട് വരണം”

“നിന്റെ അച്ഛൻ സമ്മതിക്കുമോ അതിനു.”

“അച്ഛൻ അറിഞ്ഞാൽ കൊന്നു കളയും. ആരും അറിയാതെ വേണം പോകാൻ. ഞാൻ മറ്റന്നാൾ രാവിലെ 8 മണിക്ക് ഒരു ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞു വിളിക്കും. 8 മണി ആയതു കൊണ്ട് തലേന്ന് രാത്രി തന്നെ പോകാൻ വേണ്ടി ഞാൻ റെഡി ആകും. അച്ഛന് മറ്റന്നാൾ ഒരു ബിസിനെസ്സ് മീറ്റ് ഉണ്ട്. അത് ഒഴിവാക്കില്ല. അത് കൊണ്ട് സേഫ് ആണ്.”

“എല്ലാം പ്ലാൻ ചെയ്തു വചേക്കുവാണല്ലെ.”

“ഇൗ” ഒന്ന് ഇളിച്ചുകൊണ്ട് കൊണ്ട് കവിത ചിരിച്ചു.

“എങ്കിൽ ഞൻ എന്റെ ബൈക്ക് നാളെ തന്നെ എന്റെ കൂട്ടുകാരന്റെ വീട്ടിൽ കൊണ്ട് വക്കാം. എന്റെ വീട്ടിൽ നിങ്ങളുടെ കാർ ഇട്ടിട്ടു പോകാൻ പറ്റില്ല. നിന്റെ അച്ഛൻ അതുവഴി ആണ് പോകുന്നത്.”

കവിതയുടെ വീട്ടിൽ നിന്ന് ടൗണിലേക്ക് കേറുന്ന വഴിക്കാണ് അരുണിന്റെ വീട്. അരുൺ ബൈക്ക് കൊണ്ട് കൂട്ടുകാരന്റെ വീട്ടിൽ വച്ച്. കറക്റ്റ് സമയത്ത് തന്നെ കവിത വിളിച്ചു.

അരുൺ സമയത്ത് ചെല്ലാൻ നിക്കുമ്പോഴാണ് കവിതയുടെ അച്ഛൻ പണി പറ്റിച്ചത്.

“മോനെ അരുൺ, നിങ്ങള് നേരത്തെ പോകണം. എന്റെ കൂട്ടുകാരന്റെ ഹോട്ടൽ ഉണ്ട് അവിടെ. ഞാൻ ഒരു double room പറഞ്ഞിട്ട് ഉണ്ട്. നിങ്ങള് ഒരു 10 മണിക്ക് മുന്നേ അവിടെ എത്തണം.”

എല്ലാ പ്ലാനും പൊളിഞ്ഞു എന്നുറപ്പിച്ചു അവർ നേരത്തെ തന്നെ പോയി. അവൻ ബൈക്ക് കൂട്ടുകാരന്റെ വീട്ടിൽ പോയി എടുക്കാൻ നിന്നില്ല. കാരണം കൂട്ടുകാരന്റെ ഹോട്ടൽ ആണെന്ന് പറഞ്ഞത് കൊണ്ട് വിവരങ്ങൾ പ്രഭാകരൻ അറിയുമെന്ന് അരുണിന് അറിയാമായിരുന്നു. 9 മണിക്ക് തന്നെ അവർ അവിടെത്തി.

കവിത ഒരു പ്ലാൻ ചെയ്തിരിക്കുന്നത് മാറ്റാൻ കവിത തയ്യാറല്ലായിരുന്നു. അവള് കൂട്ടുകാരന്റെ വിളിച്ചു ഒരു ബൈക്ക് എത്തിച്ചു. കോളജിൽ വച്ചുള്ള ഒരു നല്ല കൂട്ടുകാരൻ ഇപ്പൊൾ ഇങ്ങനൊരു ആവശ്യത്തിന് ഉപകരിക്കും ഇന്ന് കവിത സ്വപ്നത്തില് പോലും ചിന്തിച്ചില്ല.

ഹോട്ടലിൽ ചെന്ന് കവിതയുടെ അച്ഛന്റെ കൂട്ടുകാരെയും ചെന്നു കണ്ടു. ഒരു ലക്ഷ്വറി മുറി.റൂമിൽ  ചെന്നു ഫ്രഷ് ആയി അവർ ലിഫ്റ്റിലൂടെ പാർകിങ് ലോട്ടിൽ ചെന്നു.അവിടെ നിന്നും കൂട്ടുകാരന്റെ ബൈക്കിൽ അവർ യാത്ര തുടങ്ങി.

എറണാകുളം ടൗണിന്റെ രാത്രി സൗന്ദര്യം കാണിച്ചു കൊണ്ട് അവൻ ജില്ലാ വിട്ടു ഇടുക്കിയിൽ കേറി ഹൈ റേഞ്ച് പിടിച്ചു. അവിടെ ഒരു മലയുടെ മുകളിൽ കൊണ്ടുചെന്നു. പാതിരാത്രിയിൽ മുകളിൽ നിന്നും താഴേക്ക് നോക്കി അലറിക്കൂവിക്കൊണ്ട് കവിത സന്തോഷത്തിൽ തുള്ളിച്ചാടി.

കവിതയുടെ ആഗ്രഹം പോലെ രാത്രി യാത്ര തന്ന  അരുണിനെ കെട്ടിപ്പിടിച്ചു കവിത ഒരു ചുടു ചുംബനം അവന്റെ അധരങ്ങളിൽ നൽകി. കുറച്ചു ദർഘ്യമുള്ള ചുംബനത്തിൽ നിന്നും വിടുവിച്ചു കൊണ്ട് കവിത അവനോട് ചോദിച്ചു.

“Will you marry me. എന്റെ ഇൗ ചെറിയ ആഗ്രഹത്തെ പോലും ഇത്ര കാര്യമായി കരുതിയ ചേട്ടൻ എന്റെ ജീവിതത്തിൽ എന്റെ കൂടെ ഉണ്ടാകുമോ…?”

ഹൈ റാങ്കിന്റെ തണുപ്പിലും ചുംബനത്തിൽ നിന്ന് കിട്ടിയ ചൂടിൽ കവിത ചോദിച്ചു.

“അരുണിന് സ്വപ്നം പോലെ തോന്നി.” അവൻ അവളെ ആലിംഗനം ചെയ്തു. രണ്ട് പേരും തമ്മിൽ കാണാൻ പോലും വെളിച്ചമില്ലാത്ത സ്ഥലത്ത് കെട്ടിപ്പിടിച്ചു നിന്നു. സമയം 3 കഴിഞ്ഞിരുന്നു.

അരുൺ വേഗം അവളെയും വിളിച്ചു തിടുക്കത്തിൽ എറണാകുളത്തേക്ക് പോയി. കൃത്യം 6 മണി ആകാൻ 10 മിനുട്ട് ഉള്ളപ്പോൾ അവർ ഹോട്ടലിൽ എത്തി.

അവിടെ അവരെ കാത്തു റൂമിൽ ഒരു surprise ഇരിപ്പുണ്ടായിരുന്നു. കവിതയുടെ അച്ഛൻ.

റൂമിൽ കേറിയപ്പോൾ ആദ്യം കവിതയ്ക്ക് കിട്ടി നല്ല ഒരു അടി. പിന്നാലെ അരുണിനും.

അവസാനം വന്നതിന്റെ ഉദ്ദേശം കവിതയെ കൊണ്ട് പറയിപ്പിച്ചു. അങ്ങനെ രണ്ടു പേരെയും കൊണ്ട് പ്രഭാകരൻ യാത്ര തിരിച്ചു. അരുൺ കൊണ്ട് വന്ന കാർ തന്നെ ആണ് ഓടിച്ചത്. കാരണം ആ കരും തിരിച്ചു നാട്ടിൽ എത്തേണ്ടെ. നാട്ടിൽ എത്തിയ ഉടൻ ഇനി ഇവിടെ കണ്ട് പോകരുതെന്നും പറഞ്ഞു പ്രഭാകരൻ അരുനിനെ പറഞ്ഞയച്ചു.

മകളെ വളരെയധികം സ്നേഹിച്ച പ്രഭാകരന് കവിതയെ അടിച്ചതിൽ നല്ല വിഷമം ഉണ്ടായിരുന്നു. പക്ഷേ കവിത അതോടെ തിരിഞ്ഞു.

പ്രഭാകരന് മിണ്ടാതെ നടന്നു. ഒന്നും കഴിക്കാതെ ദിവസങ്ങൾ അവള് അ വീട്ടിൽ കഴിച്ചു കൂട്ടി. പ്രഭാകരന്റെ സോറിയിൽ ഒന്നും കവിത നിന്നില്ല. കവിത ചെയ്തത് തെറ്റാണെങ്കിൽ പോലും കവിതയ്ക്ക് ഇൗ പ്രശ്നം പരിഹരിക്കുന്ന കൂട്ടത്തിൽ അരുൺ ആയിട്ടുള്ള കല്യാണം ഉറപ്പിക്കണമായിരുന്നു.

ദിവസങ്ങൾ ഭാഷണം കഴിക്കാതെ നടന്ന കവിത അവശയായി ബോധംകെട്ടു വീണു.. അവളെ കൊണ്ട് പ്രഭാകരൻ ആശുപത്രിയിലേക്കു ഓടി. ഭക്ഷണം കഴിക്കാത്തത് കൊണ്ടാണ് വീണതെന്ന് ഡോക്ടർ പറഞ്ഞു.

കവിത വീണതറിഞ്ഞ അരുൺ ഓടി ആശുപത്രിയിൽ എത്തി. അവനെ കണ്ട പ്രഭാകരൻ അലറി.

“നിന്നോട് അല്ലെടാ ഇനി ഇവിടെ കണ്ട് പോകരുതെന്ന് പറഞ്ഞത്.”

“എനിക്കെന്റെ പെണ്ണിനെ കാണണം.”

പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഇൗ കാര്യം ഇതുവരെ പറഞ്ഞിട്ടില്ല എന്ന കാര്യം അരുൺ ഓർത്തത്.

അതുകേട്ടതും അരുണിനെ തല്ലാൻ ഓങ്ങുമ്പോഴാണ് ഡോക്ടർ വിളിച്ചത്. പ്രഭാകരൻ നേരെ ഡോക്ടറിന്റെ അടുത്തേക്ക് ഓടി.

കവിതയ്ക്ക് ബോധം വന്നുവെന്ന്. പ്രഭാകരൻ അകത്തു കയറിയപ്പോൾ കവിത അരുണിനെ കാണണം എന്ന് പറഞ്ഞു.

പ്രഭാകരൻ സമ്മതിച്ചില്ല. അവശയായിരുന്നു എങ്കിൽ പോലും ഡ്രിപ് ഒക്കെ വലിച്ചൂരി എറിയാൻ നോക്കിയ കവിതയുടെ നിർബന്ധത്തിന് മുന്നിൽ വാഴ്‌നങി പ്രഭാകരൻ അറുനിന്റെ വിളിക്കാൻ നിർബന്ധിതനായി.

അരുൺ അകത്തു കയറിയപ്പോൾ കവിത അവളുടെ ആവശ്യം പറഞ്ഞു. പ്രഭാകരൻ സമ്മതിക്കാൻ തയ്യാറല്ലായിരുന്നു. പക്ഷേ കവിതയുടെ നിർബന്ധത്തിന് വഴങ്ങാതെ പ്രഭാകരന് വേറെ വഴി ഇല്ലായിരുന്നു. പ്രഭാകരൻ അരുണിന്റെ വീട്ടുകാരോട് സംസാരിച്ചു അടുത്ത ഒരു മുഹൂർത്തത്തിൽ തന്നെ കല്യാണം നടത്താൻ തീരുമാനിച്ചു.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി. കല്യാണ ദിവസം എത്തിപ്പോയി. അരുൺ മണ്ഡലത്തിലേക്ക് പോകുന്ന വഴി കാറിലിരുന്ന് എല്ലാം കണ്ണടച്ച് ആലോചിക്കാൻ തുടങ്ങി. ഇത്ര പെട്ടെന്നാണ് കല്യാണം വരെ ആയതു. എല്ലാം ഇന്നലെ നടന്നത് പോലെ അരുണിന് ഫീൽ ചെയ്തു.

നിലാവത്ത് കണ്ട കിനാവാണെ… ഇൗ കാറ്റും കോളും….”🎶 പാട്ട് പാടി ഫോൺ ബെൽ അടിക്കാൻ തുടങ്ങി. അമ്മ അവനെ തട്ടി എഴുന്നേൽപ്പിച്ചു.

“മോനെ എഴുന്നേൽക്കു.. ഫോൺ പിന്നേം പിന്നേം ബെൽ അടിച്ചു കൊണ്ട് ഇരിക്കുകയാണ്. എഴുന്നേൽക്കാൻ…”

അരുൺ കട്ടിലിൽ നിന്നും എണീറ്റ് ഫോൺ എടുത്തു…

“ഹലോ അരുൺ ചെട്ടനല്ലെ… ഞാൻ പാലയ്ക്കലെ പ്രഭാകരന്റെ മോളാ… കവിത…..”

A story by അവളുടെ ബാകി.

Comments:

No comments!

Please sign up or log in to post a comment!