രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23

“ഹര ഹരോ ഹര ഹര …”

” വെട്രി വേൽ മുരുകനുക്ക് ഹരോ ഹര ..”

“ശക്തിവേൽ മുരുകനുക്ക് ഹരോ ഹര ..”

പഴനി മലയുടെ ഭക്തിനിർഭരമായ പരിസരങ്ങളിലൊക്കെ ശരണം വിളികൾ മുഴങ്ങി കേൾക്കുന്നുണ്ട് . കാവടി എടുത്തു നടന്നു പോകുന്നവരും , തല മുണ്ഡനം ചെയ്തു തിരികെ പോകുന്നവരും ഒക്കെയായി നല്ല തിരക്കുള്ള അന്തരീക്ഷം .മലയാളികളും തമിഴരും മറ്റു സ്റ്റേറ്റുകളിൽ നിന്നുള്ളവരുമൊക്കെ ആ കൂട്ടത്തിൽ ഉണ്ട് . എല്ലാവരും അവരുടേതായ ലോകം ആസ്വദിച്ചുകൊണ്ട് നടന്നു നീങ്ങുന്നു . എല്ലായിടത്തെയും പോലെ കൂട്ടത്തിൽ വായിനോക്കികളും ഉണ്ട് . കല്യാണത്തിന് മുൻപ് ഞാനും ആ വകുപ്പിൽ ഒക്കെ തന്നെ പെടും .

ഞാൻ ഏറ്റവും പുറകിൽ റോസിമോളെയും എടുത്താണ് നടന്നിരുന്നത് . ഒരു കറുത്ത ഷർട്ടും കാവി മുണ്ടും ആണ് വേഷം . പഴനി അല്ലെ …കാവി മസ്റ്റ് ആണ് ! ഫുൾ കൈ ഉള്ള കറുത്ത ഷർട്ട് കൈമുട്ടോളം മടക്കിവെച്ചാണ് നടപ്പു . മുണ്ടു മടക്കി കുത്തിയിട്ടില്ല .

എനിക്ക് മുൻപിൽ ആയി അച്ഛനും മഞ്ജുസിന്റെ അച്ഛനും ചെറിയച്ഛനുമൊക്കെ നടന്നു നീങ്ങുന്നുണ്ട് . മുൻപ് പഴനിയിൽ വന്നപ്പോഴുള്ള കഥകളും ഇപ്പോള് സംഭവിച്ച മാറ്റവും ഒക്കെ അവരുടെ സംസാരത്തിൽ വിഷയമാകുന്നുണ്ട്.

“വൃത്തി ഒക്കെ നല്ലോണം കുറഞ്ഞു …”

“പണ്ടത്തേക്കാൾ തിരക്കും കൂടി …”

“ഇപ്പൊ വരുന്നതൊക്കെ ഭൂരിഭാഗവും നമ്മുടെ നാട്ടുകാരാണെന്നെ ”

എന്നൊക്കെയുള്ള അവരുടെ സംസാരം ഇടക്ക് ഞാനും ശ്രദ്ധിക്കുന്നുണ്ട് .

ഞാൻ ചുറ്റുപാടും ഒക്കെ നോക്കി കണ്ടാണ് നടക്കുന്നത് . അടിവാരത്തിനു ചുറ്റുമുള്ള നടപ്പന്തല് പോലെ ഉള്ള റോയിലൂടെ ആണ് നടത്തം . നടവഴിക്ക് ഇരുവശത്തും പലതരം കച്ചവടക്കാർ ഉണ്ട് . ടോയ്‌സ് വിൽക്കുന്നവരും , ഫ്രൂട്ട്സ് വിൽക്കുന്നവരും , അഭിഷേക വസ്തുക്കൾ വിൽക്കുന്നവരും , വളയും മാലയും വിൽക്കുന്നവരും , ചെരിപ്പുകൾ സൂക്ഷിക്കുന്നവരും , ഭിക്ഷാടനം നടത്തുന്ന സ്വാമിമാരെ പോലെ തോന്നിപ്പിക്കുന്നവരും ഒക്കെ ആ കൂട്ടത്തിൽ ഉണ്ട്

ഹോട്ടലുകളും കാസ്സെറ് വിൽക്കുന്ന കടകളുമൊക്കെ അങ്ങിങ്ങായി കാണാം . അവിടെ നിന്നൊക്കെ തമിഴ്‍ മുരുകൻ സ്തുതികളും മലയാളം ഭക്തി ഗാനങ്ങളും ഒക്കെ മിക്സിങ് ആയിട്ട് കേൾക്കുന്നുണ്ട് . അങ്ങിങ്ങായി വായൂവിലൂടെ കർപ്പൂരം കത്തി എരിയുന്ന ഗന്ധവും ഒഴുകി നടക്കുന്നുണ്ട് . നടവഴിയിലൂടെ തന്നെ കുതിര വണ്ടികളും ചെറിയ സ്‌കൂട്ടറുകളും ഒക്കെയായി ആളുകൾ നീങ്ങുന്നുണ്ട് .

“ചാ ച്ചാ..ബൂ ബൂ …” വഴിയിലൂടെ പോകുന്ന തെരുവ് നായകളെ കണ്ടതും റോസ് മോള് എന്നെ വിളിച്ചു കാണിച്ചു .

എന്റെ അടുത്തൂടെ നാവും പുറത്തേക്ക് നീട്ടിനടന്നു പോകുന്ന നായയെ റോസ് മോള് ചൂണ്ടി എന്നെ നോക്കി .

“ആഹ്..ബൂ ബൂ …കടിക്കും കടിക്കും ..’ ഞാൻ അവളെ നോക്കി ചിരിച്ചു . അപ്പോഴേക്കും പെണ്ണ് ഏതോ ടോയ്‌സ് വിൽക്കുന്ന കടയിലേക്കു നോക്കി ബഹളം വെക്കാൻ തുടങ്ങി . അവിടെ തൂങ്ങുന്ന എന്തൊക്കെയോ അവൾക്കു വേണം എന്ന് സാരം ! പക്ഷെ അതൊക്കെ ഒരു ദിവസം പോലും പെണ്ണ് മര്യാദക്ക് ഉപയോഗിക്കില്ല. ഒക്കെ തല്ലിപൊട്ടിക്കും .

“ചാ ചാ ..ചാ ച്ച..ദാ ദാ..ഹ്ഹ് ..ദാ” അവള് അവിടേക്ക് ചൂണ്ടിക്കൊണ്ട് എന്നെ നോക്കി ബഹളം വെച്ചു .

“മിണ്ടല്ലെടി ..ആള്ക്കാര് കേക്കും …’ ഞാൻ അവളുടെ സ്വഭാവം ഓർത്തു കണ്ണുരുട്ടി ചിരിച്ചു . പക്ഷെ അവള് അവിടെ എന്തോ കണ്ടു വെച്ചിട്ടുണ്ട് . അതുകൊണ്ട് ബഹളം നിർത്തുന്നില്ല.

“പോകുമ്പോ വാങ്ങിക്കാടി ..ഒന്നടങ് പെണ്ണെ ” ഞാൻ അവളുടെ കവിളിൽ മുത്തികൊണ്ട് ചിരിച്ചു . ഞാൻ സ്വല്പം പുറകിൽ ആയതുകൊണ്ട് മുൻപേ നടക്കുന്നവർ ഒന്നും എന്നെ ശ്രദ്ധിക്കുന്നില്ല. ഇടക്ക് അമ്മയും ശൈലജ ചെറിയമ്മയും ഒക്കെ ഒന്ന് തിരിഞ്ഞു നോക്കും ..ഞാൻ കൂടെ തന്നെ ഇല്ലേ എന്ന് ഉറപ്പിക്കാൻ !

ഏറ്റവും മുൻപിലായി നടക്കുന്നത് മഞ്ജുസും അഞ്ജുവും കീർത്തനയും അശ്വതിയും ഒക്കെയാണ് . ആദിയെ എടുത്തുനടക്കുന്നത് അഞ്ജു ആണ് .അവര് കലപില സംസാരിച്ചുകൊണ്ടാണ് നടത്തം . എല്ലാവരും കാണാൻ നല്ല ലുക്ക് ഉള്ള ടീം ആയതുകൊണ്ട് വഴിയേ നടക്കുന്ന ഞെരമ്പന്മാർ ഒക്കെ അവരെ ശ്രദ്ധിക്കുന്നുമുണ്ട് .

“പാവം..ന്റെ പൊന്നൂസ് ..ഈ മുടി ഒക്കെ ഇപ്പൊ പോവൂടി പെണ്ണെ .. ” എന്റെ കവിളിൽ അടിച്ചു രസിക്കുന്ന അവളുടെ മുടിയിൽ തഴുകികൊണ്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .പക്ഷെ അവൾക്കു അതൊന്നും മനസിലാകാത്തതുകൊണ്ട് ഒന്ന് കുണുങ്ങി ചിരിക്കുക മാത്രം ചെയ്തു . ഒരു വെളുത്ത ഉടുപ്പ് ആണ് റോസ്‌മോളുടെ വേഷം . പുരികവും കണ്ണും എഴുതിയത് ഒഴിച്ചാൽ ചുന്ദരിക്ക് വേറെ മേക്ക്അപ് ഒന്നുമില്ല . കാതിൽ ഒരു സ്വർണ കമ്മൽ ഒഴിച്ചാൽ വേറെ ആഭരണം ഒന്നും ഇല്ല. കാലിൽ പാദസരം പോലും പെണ്ണിന് ഇല്ല.

ഇല്ലാത്തതല്ല ഇട്ടുകൊടുത്തിട്ടില്ല !

അതിനിടക്ക് എന്റെ അടുത്തേക്ക് ഒരു ട്രാൻസ്‌ജെൻഡർ ടീം കൈകൊട്ടി , അരകെട്ടൊക്കെ ഇളക്കികൊണ്ട് പാട്ടുംപാടി വന്നു വളഞ്ഞു . ഇത് ഈയിടെയായി പഴനിയിൽ ഉള്ള ഒരു ഏർപ്പാട് ആണ് . പൈസ കിട്ടാൻ വേണ്ടി അവര് നമ്മുടെ അടുത്ത് വന്നു ഓരോന്നൊക്കെ പറയും . ചെലപ്പോ ദേഹത്തൊക്കെ ഒന്ന് തൊടും , തൊണ്ടും അത്ര തന്നെ …

അവരുടെ ഗാങ് എന്നെ വന്നു പൊതിഞ്ഞതും എനിക്ക് മുൻപേ നടന്നിരുന്ന അച്ഛനും മഞ്ജുസിന്റെ അച്ഛനും ഒക്കെ ചിരിയോടെ എന്നെ ഒന്ന് തിരിഞ്ഞുനോക്കി .
ഏറ്റവും മുന്നിൽ പോകുന്ന പെൺപട മാത്രം അതൊന്നും ശ്രദ്ധിക്കുന്നില്ല. അവര് വേറെന്തൊക്കെയോ പറഞ്ഞാണ് നടക്കുന്നത് .

റോസിമോള് അവരുടെ പാട്ടും ഡാൻസും ഒക്കെ കണ്ടു സന്തോഷിക്കുന്നുണ്ട്. അവള് അവരെ നോക്കി എന്റെ ഒക്കത്തിരുന്നു കുണുങ്ങുന്നുണ്ട് .പക്ഷെ വഴിയേ പോകുന്നവരൊക്കെ എന്നെ നോക്കി ചിരിക്കുന്നത് കണ്ടപ്പോൾ ഞാൻ വേഗം പൈസ എടുത്തുകൊടുത്തു അവരെ ഒഴിവാക്കി വിട്ടു .

അതോടെ എന്നെ ഒന്ന് ഉഴിഞ്ഞു വാങ്ങി അനുഗ്രഹിച്ച ശേഷം , റോസ്‌മോളുടെ കവിളിൽ ഒന്ന് പയ്യെ തഴുകികൊണ്ട് അവര് മടങ്ങി .അപ്പോഴേക്കും ബാക്കിയുള്ളവര് കുറച്ചു അപ്പുറം എത്തിയിരുന്നു .

“ആരെ കണ്ടാലും ചിരിച്ചോണം കേട്ടല്ലോ …” ട്രാൻസ് ടീം കൈകൊട്ടി പോകുന്നത് നോക്കി ഇരിക്കുന്ന റോസ്‌മോളുടെ കവിളിൽ പയ്യെ കടിച്ചുകൊണ്ട് ഞാൻ കണ്ണുരുട്ടി .

“ആഹ്…ച ച്ചാ” ഞാൻ അവളെ കടിച്ചതും റോസിമോള് പെട്ടെന്ന് ഒന്ന് ചിണുങ്ങി .പിന്നെ എന്നെ നോക്കി ആടികുഴഞ്ഞുകൊണ്ട് ചിരിച്ചു .

“അയ്യടാ ..എന്താ ചിരി..” ഞാൻ അവളുടെ ചുണ്ടത്തു പയ്യെ ചുംബിച്ചുകൊണ്ട് അവളെ ഒന്ന് കുലുക്കി . പിന്നെ കൂടെയുള്ളവരെ ചെയ്‌സ് ചെയ്യാൻ വേണ്ടി വേഗത്തിൽ നടന്നു . അതിനിടക്ക് ഒരു പ്രായം ചെന്ന സ്ത്രീ കൂടി എന്റെ വഴി മുടക്കി . തേങ്ങയും വിഭൂതിയും പഴവും ഒക്കെയുള്ള ഒരു പൊതി വിൽക്കന്ന അമ്മയാണ് . മുരുക സന്നിധിയിൽ സമർപ്പിക്കാനുള്ള വഴിപാടു സാധനങ്ങൾ ഒക്കെ അതിൽ ഉണ്ട് .

“തമ്പി..എടുത്തുക്കൊ …അമ്പതു രൂപ മട്ടും തമ്പി ” അവരെന്റെ വഴി തടഞ്ഞുകൊണ്ട് ചിരിച്ചു .

“വേണ്ട പാട്ടി …” ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു ആ ക്ഷണം നിരസിച്ചു . റോസിമോള് പക്ഷെ അവരെയും കൗതുകത്തോടെ നോക്കുന്നുണ്ട് . നെറ്റിയിൽ മുഴുവൻ വിഭൂതി തേച്ചു ചുളിവ് വീണ തൊലിയും എന്നാൽ വാത്സല്യവും തോന്നുന്ന മുഖവുമുള്ള ഒരു അമ്മുമ്മ ! അവരുടെ കാതിൽ ഒരു വള പോലുള്ള വലിയ കമ്മൽ തൂങ്ങുന്നുണ്ട് .

“എടുത്തുക്കൊ തമ്പി…അഭിഷേകത്തുക്ക് താനേ..എടുത്തുക്കൊ ” അവര് പിന്നെയും എന്റെ കൂടെ കൂടികൊണ്ട് നിർബന്ധിച്ചു .

“അമ്പതു രൂപ ഇല്ല ..ആകെ മുപ്പതേ ഉള്ളു പാട്ടി ”

“അത് എപ്പടി ? ഉങ്കളുക്ക് നഷ്ടം അല്ലെ ?” ഞാൻ മലയാളവും തമിഴും ഒകെ മിക്സ് ചെയ്തു ചിരിയോടെ തിരക്കി .

“പർവ ഇല്ലേ തമ്പി ..എടുത്തുക്കൊ …ആണ്ടവനുക്ക് താനെ ..” അവര് പഴനിമല ചൂണ്ടിക്കൊണ്ട് പറഞ്ഞു .

“ച്ചാ ച്ചാ ..” അവര് നീട്ടിയ കവർ പിടിച്ചു വാങ്ങാൻ നോക്കികൊണ്ട് റോസ് മോള് കിടന്നു ചാടി .

“ഉങ്ക പുള്ള യാ ?” റോസിമോളെ നോക്കി ആ വയസായ അമ്മുമ്മ തിരക്കി .
ഞാനതിനു ചിരിയോടെ തലയാട്ടി .

“അട അട ..ചിന്ന വയസ്സിലെ മോന് ഇപ്പടി ഒരു കൊളന്തയാ…” റോസ്‌മോളുടെ കവിളിൽ തട്ടികൊണ്ട് അവര് തിരക്കി .

“ആഹ്…’ ഞാൻ പയ്യെ പറഞ്ഞു .

“മഹാലക്ഷ്മി മാതിരി ഇരിക്ക് …എന്ന സിരിപ്പ്..’ റോസിമോളെ ഉഴിഞ്ഞു വാങ്ങി അവര് സ്വന്തം തലയിൽ കൈവിരലുകൾ മടക്കിവെച്ചു ഞൊട്ടയിട്ടു അവളെ പുകഴ്ത്തി .

“ഹി ഹി ഹി…” റോസിമോള് അതൊക്കെ കണ്ടു എന്ന് നോക്കി ചിരിച്ചു .

“കൊളന്ത പേര് ?” അവരെന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“റോസ് …എന്നുവെച്ച..റോജ ..റോജ ” ഞാൻ ചിരിയോടെ തട്ടിവിട്ടു .

“ആഹാ…പൊരുത്തമാന പേര് …” അവര് പിന്നെയും പുകഴ്ത്തി . പിന്നെ കവർ വീണ്ടും നീട്ടി . അതോടെ ഞാൻ അത് വാങ്ങിക്കാൻ തന്നെ തീരുമാനിച്ചു . ഉള്ള പൈസ അവർക്കു നൽകി ഞാൻ അത് വാങ്ങി കയ്യിൽ പിടിച്ചു .

“ഉങ്ക പേര് ?”

“നല്ല പേര്..എന്ന പോട്ടെ ..” ഞാൻ അവരെ നോക്കി ചിരിച്ചു . അതോടെ അവരെനിക്ക് വേണ്ടി വഴിമാറി തന്നു . അതോടെ മുൻപേ പോയവരെ ചെയ്‌സ് ചെയ്യാൻ വേണ്ടി ഞാൻ റോസിമോളെയും എടുത്തു പയ്യെ ഓടി .

അങ്ങനെ കുറച്ചു നീങ്ങിയതും ആളുകളുടെ ബഹളം കേട്ടു. നടവഴിയിൽ തന്നെ ഒരു കൂട്ടം ആളുകൾ കൂടിയിട്ടുണ്ട് . ആരോ കയർത്തു സംസാരിക്കുന്ന ശബ്ദവും അതോടൊപ്പം സ്ത്രീ ശബ്ദങ്ങളും ഒക്കെ കേൾക്കുന്നുണ്ട് .

“യ്യോ ..” “എന്ന യാ ..നാങ്ക ഒന്നും പണ്ണലെ .. ” “എന്താ ….ഇവിടെ പ്രെശ്നം ?” “ദേ ഇവന്മാര് തന്നെയാ പ്രെശ്നം ” “എന്നാടാ ഇങ്കെ പ്രെച്ചന ” “ഡെയ് വമ്പു പണ്ണാതെ പോടാ ” “അവങ്ക താൻ പൊയ് പേസുറേൻ…”

ഇങ്ങനെ വ്യക്തമായും അവ്യക്തമായും എന്തൊക്കെയോ എനിക്ക് കേൾക്കാം .

“ശെടാ…ഉഇതെന്തു മൈര്..” ഞുൻ മനസ്സിലോർത്തുകൊണ്ട് ഓട്ടം നിർത്തി . പിന്നെ പയ്യെ നടന്നു . ഞാൻ ഓടുന്ന നേരത്തൊക്കെ റോസീമോൾ അതാസ്വദിച്ചു ചിരിക്കുന്നുണ്ടായിരുന്നു .ആൾക്കൂട്ടത്തോട് അടുത്തതും ആ ശബ്ദങ്ങൾ എനിക്ക് പരിചിതമായി തുടങ്ങി .അതോടെ എന്റെ നെഞ്ചിടിപ്പ് ഒന്ന് കൂടി .

“എന്താടി പൊന്നൂസേ ..പ്രെശ്നം ?” ഞാൻ റോസ്‌മോളുടെ മുഖത്ത് നോക്കി പുരികം ഇളക്കി ആരോടെന്നില്ലാതെ പറഞ്ഞു .

“ഡാ ഡാ..വേണ്ട നീ കൂടുതൽ സംസാരിക്കേണ്ട…പോകാൻ നോക്ക് ” മഞ്ജുസിന്റെ അച്ഛന്റെ സ്വരം ആയിരുന്നു അത് . അതിന്റെ കൂടെ മഞ്ജുസിന്റെ ഷൗട്ടിങ്ങും കേട്ടു .

“ഹൌ ഡേർ യൂ ബസ്റ്റാർഡ് …” മഞ്ജുസിന്റെ പല്ലിറുമ്മിയുള്ള സ്വരം …

“ദൈവമേ …ഇതെന്തോ പണി ആണ് ..” ഞാൻ സ്വയം പറഞ്ഞുകൊണ്ട് ആ ആൾക്കൂട്ടത്തിനടുത്തേക്ക് വേഗം ഓടി .


“വേണ്ട ചേച്ചി….ഇവറ്റകളോടൊന്നും സംസാരിക്കാൻ കൊള്ളില്ല ” കീർത്തനയുടെ സ്വരം ആണെന്ന് തോന്നുന്നു ആ കേട്ടത്‌ .

“എന്ന നടന്തുച്ചു ? സൊല്ലു..നീ പാത്തിയാ ? ഇല്ല നീ പാർത്തിയ ?”

ആ സമയത്താണ് ഞാൻ അങ്ങോട്ട് കയറി ചെല്ലുന്നത് .

“ഒന്ന് മാറ് …പ്ലീസ്..ഒന്ന് മാറിക്കെ..” ഞാൻ ആൾക്കാരെ വകഞ്ഞുമാറ്റി സംഭവ സ്ഥലത്തേക്കെത്തി . അവിടെ ചെല്ലുമ്പോൾ കാണുന്നത് മഞ്ജുസിനെ പിടിച്ചുവെച്ച എന്റെ അമ്മയെയും ശൈലജ ചെറിയമ്മയെയും ആണ് . എന്റെ അച്ഛനെ മഞ്ജുസിന്റെ അച്ഛനും ചെറിയച്ഛനും ഒക്കെ പിടിച്ചു വെച്ചിട്ടുണ്ട് .

കീർത്തന ആണെങ്കിൽ ആദിയെ എടുത്തു എല്ലാം ഒരു പേടിയോടെ നോക്കികാണുന്നുണ്ട്. അശ്വതി ആണെങ്കിൽ ചെറുതായിട്ട് കരഞ്ഞ ഫീൽ ഉണ്ട് . അഞ്ജു അവളുടെ അടുത്ത് നിന്നു എന്തോ പറഞ്ഞു ആശ്വസിപ്പിക്കുന്നുണ്ട്. ഞാൻ വന്നതോടെ എല്ലാവരുടെയും നോട്ടം എന്നിലേക്കും ഒന്ന് പാളി . ഞാൻ എന്താ സംഭവം എന്ന ഭാവത്തിൽ അഞ്ജുവിനെയും അച്ചുവിനെയും നോക്കി കൈമലർത്തി ..

ഞാൻ ഒന്നും മനസിലാകാത്ത പോലെ എല്ലാവരെയും നോക്കി . പക്ഷെ എന്തോ പ്രോബ്ലം ഉണ്ടെന്നു എല്ലാവരുടെയും ആറ്റിട്യൂട് ലു നിന്ന് വ്യക്തം ആണ് .

“നീ ഇതെവിടായിരുന്നു മോനെ …” റോസിമോളെയും എടുത്തു വന്ന എന്റെ അടുത്തേക്ക് ഓടിവന്നുകൊണ്ട് മഞ്ജുസിന്റെ അമ്മ തിരക്കി .പുള്ളിക്കാരി എല്ലാം കണ്ടു സ്വല്പം പേടിച്ച മട്ടുണ്ട് .

“ഞാൻ അവിടെ കുടുങ്ങി പോയി അമ്മെ …ഇതെന്താ സംഭവം ? എന്തിനാ ഈ ബഹളം ഒക്കെ ?” ഞാൻ പയ്യെ തിരക്കി .

“എന്ന ഭയമാ ? ..അന്ത ആളെ വിട്ടിട് ..പാക്കലാം …അടിച്ചു പാര്” എന്റെ അച്ഛനെ പിടിച്ചു വെച്ചവരെ നോക്കി തമിഴന്മാരിൽ ഒരുവൻ [ പ്രധാന തല്ലുകൊള്ളി ] പുച്ഛിച്ചു . ഒരു ലുങ്കിമുണ്ടും അയഞ്ഞ ഷർട്ടും ആണ് അവന്റെ വേഷം . ഷർട്ടിനുള്ളിൽ ഒരു ടി-ഷർട്ട് കൂടെ ഉണ്ട് . കഴുത്തിൽ ഒരു കറുത്ത ചരടോടു കൂടിയ പുലിനഖ മാല . നല്ല ആരോഗ്യം ഒകെ ഉണ്ട് . നല്ല കറുത്ത ബലിഷ്ഠമായ ശരീരം . ചെമ്പൻ മുടി . മീശ ഒക്കെ ഉണ്ടെങ്കിൽ കൂടി അത്ര കട്ടിയില്ല. താടി ഒട്ടും ഇല്ല !

“ഒരുവാട്ടി കൂടി തൊട്ടു പാര് ഡീ …അപ്പുറം നീ ഇന്ത ഏരിയ വിട്ടു പോകാത്. ധൈര്യം ഇറുക്കാ”

“ആ നിക്കുന്ന തമിഴൻ നമ്മുടെ അച്ചുന്റെ ദേഹത്ത് കേറി പിടിച്ചു മോനെ ,അതുകണ്ടപ്പോൾ മഞ്ജു മോള് അവന്റെ മോന്തക്കൊന്നു കൊടുത്തു..ഇപ്പൊ ആകെ പ്രെശ്നം ആയി..” ലോക്കൽസ് പിടിച്ചു വെച്ച കൂട്ടത്തിൽ പ്രായം കുറഞ്ഞ ഒരുത്തനെ ചൂണ്ടിക്കൊണ്ട് മഞ്ജുസിന്റെ അമ്മ ചെറിയ പേടിയോടെ പറഞ്ഞു . അവനെ കണ്ടാൽ ഒരു പാവത്താൻ ലുക്ക് ഉണ്ട് . നമ്മുടെ ഗോവിന്ദ ചാമിയെ പോലെ. പക്ഷെ കയ്യിലിരുപ്പ് കുറച്ചു കൂടുതലാണ് . ഒരു ചെക്ക് ഷർട്ടും നീല ജീൻസും ആണ് വേഷം . കാഴ്ചക്ക് പഴയ ധനുഷിനെ പോലെ ഉണ്ട് . അവന്റെ അടുത്തായി സംഘത്തിലെ വേറൊരുത്തനും ഉണ്ട് . അവൻ മുണ്ടും ഷർട്ടുമാണ് വേഷം . കൂട്ടത്തിൽ ഏറ്റവും തടിയുള്ളവൻ അവൻ ആണ് . കട്ടിമീശയും നല്ല താടിയും കൂടി ഉണ്ട് .

“ദാ പാര് മവനെ…തപ്പു ഉങ്ക മേലെ ..അതുക്ക് യേണ്ടാ അവങ്കളെ പഴിവാങ്കുറേ ” മെയിൻ കൂതറയെ നോക്കി കൂട്ടം കൂടി നിന്നവരിൽ തന്നെ ഉള്ള ഒരു ലോക്കൽ അമ്മാവൻ ദേഷ്യപ്പെട്ടു . ചുരുക്കം പറഞ്ഞാൽ അവന്മാരുടെ ഭാഗത്താണ് തെറ്റെന്നു അവിടെ ഉള്ള തമിഴന്മാർ വരെ സമ്മതിച്ചു . എന്നിട്ടും ഈ മൈരുകൾക്ക് ഹീറോയിസം കാണിക്കണം !

ചുമ്മാ ഷോ …കാണാൻ കുറെ പെണ്ണുങ്ങളും ഉണ്ടല്ലോ …

“യ്യോ..അവൻ പണ്ണതു നീ പാർത്തിയാ ? അപ്പുറം യെൻ ഡാ പേസുറേൻ ?” അവനെക്കാൾ പ്രായം കൊണ്ട് വളരെ മൂത്ത ആ അമ്മാവനെ നോക്കി മെയിൻ റൗഡി സ്വരം ഉയർത്തി . അതോടെ അങ്ങേരും സൈലന്റ് ആയി . ഇവന്മാര് ആ ഏരിയയിലെ കുഴപ്പക്കാർ ആണെന്ന് അതോടെ എനിക്കും കത്തി !

“ചെലക്കാതെ പോടാ നായെ…” അത്രയും കേട്ടുനിന്ന മഞ്ജുസിന്റെ ചെറിയച്ഛനും അതോടെ സ്വരം ഉയർത്തി .

“ഡേയ് ….” അതോടെ മറ്റവന്മാരും ശബ്ദം ഉയർത്തി ചെറിയച്ഛന്റെ നേരെ നീങ്ങി .

അതോടെ ഞാൻ വേഗം റോസ്‌മോളെ മഞ്ജുസിന്റെ അമ്മയുടെ കയ്യിൽ കൊടുത്തുകൊണ്ട് ഗോദയിലേക്കിറങ്ങി .പേടിക്കണ്ട…അടിക്കാൻ ഒന്നുമല്ല ഒരു കോമ്പ്രമൈസ് ടോക്ക് . അല്ലേൽ തന്നെ അവന്മാരുടെ നാട്ടിൽ ചെന്നിട്ട് ഞാൻ എന്ത് കാണിക്കാൻ ആണ്..

“‘അമ്മ ഇതിനെ പിടിച്ചേ ..അല്ലെങ്കിൽ ഇപ്പൊ ആകെ അടിയാകും ” ഞാൻ റോസീമോളെ ഹാൻഡ് ഓവർ ചെയ്തു ആ തമിഴന്റെ മുൻപിലേക്ക് നീങ്ങി .

“അണ്ണാ ..അണ്ണാ ..വേണ്ട വേണ്ട…ഒഴിവാക്ക് ” ഞാൻ പുള്ളിക്കാരന്റെ മുൻപിൽ തടസമായി നിന്നുകൊണ്ട് അപേക്ഷിച്ചു . കുറുകെ വന്ന എന്നെ അവൻ ഒന്ന് അടിമുടി നോക്കി .

“ഹാ..നീ മാറെടാ മോനെ ..ഇവനൊക്കെ എന്ത് ചെയ്യും എന്നും കാണണല്ലോ ” എന്റെ ഇടപെടല് കണ്ടതും പിന്നിൽ നിന്ന ചെറിയച്ഛൻ വീണ്ടും വെല്ലുവിളിച്ചു .

“ഇങ്ങേരിത്…” ഞാൻ മനസിൽ പിറുപിറുത്തു . പിന്നെ വീണ്ടും തമിഴനെ നോക്കി .

“യാർ ഡാ നീ ? നീ യെൻ ഡാ സംബന്ധമേ ഇല്ലാതെ ഇങ്കെ വന്തേൻ ?” പുള്ളി എന്നെ ഒരു പരിഹാസത്തോടെ നോക്കികൊണ്ട് ചിരിച്ചു .

“ഡെയ് ഡെയ്..പോതും ഡാ ..കെളമ്പിട്…അവങ്ക പാവം ഡാ ” തമിഴന്റെ ഡയലോഗടി കേട്ട് ലോക്കൽസിലൊരാൾ വിളിച്ചു പറഞ്ഞു .

“ഒന്ന് പോടാ പട്ടി…” അപ്പോഴേക്കും മഞ്ജുസ് അവനെ വീണ്ടും പല്ലിറുമ്മിക്കൊണ്ട് വിളിച്ചു . അതോടെ അവന്റെ നോട്ടം വീണ്ടും അവളുടെ നേരെയായി . മഞ്ജുസിന്റെ അടികൊണ്ട ധനുഷിന്റെ മുഖം ചുവന്നു കിടക്കുന്നത് ഞാനും ആ സമയത്താണ് ശ്രദ്ധിക്കുന്നത് . അവൻ മഞ്ജുസിനെ നോക്കി പല്ലു ഞെരിക്കുന്നും ഉണ്ട് .

“എന്നാടി …” മെയിൻ റൗഡി മുരണ്ടുകൊണ്ട് മഞ്ജുസിനു നേരെ തിരിഞ്ഞു .അപ്പോഴേക്കും ഞാൻ വീണ്ടും ഇടയിൽ കേറിതടഞ്ഞു .

“അണ്ണാ..വേണ്ട..ഞാൻ പറയുന്നത് കൊഞ്ചം കേള്‌ങ്കോ ” ഞാൻ പുള്ളിയെ തൊടാതെ തന്നെ തടഞ്ഞുകൊണ്ട് റിക്വസ്റ്റ് ചെയ്തു നോക്കി .

“ഡേയ്…പോടാ …” അവൻ കൈകൊണ്ട് എന്നോട് വഴിമാറിപോകാൻ പറഞ്ഞുകൊണ്ട് എന്നെയൊന്നു പരിഹസിച്ചു .

“വേണ്ട മോനെ …അവന്മാര് എന്തേലും പറഞ്ഞു പൊയ്ക്കോട്ടേ ” മഞ്ജുസിന്റെ അമ്മയും അത് എന്തേലും ആയിക്കോട്ടെ എന്ന് കരുതി .

“‘അമ്മ എന്ത് തേങ്ങയാ പറയുന്നേ …അവന്മാര് കാണിച്ചത് കണ്ടതല്ലേ…ഇത് പോലീസിൽ കംപ്ലയിന്റ് ചെയ്യണം ..” മഞ്ജുസ് അമ്മയെ നോക്കി ദേഷ്യപ്പെട്ടു .

“എന്നത്…പോലിസാ …ഹ ഹ ” മഞ്ജുസ് പറഞ്ഞത് കേട്ട് മെയിൻ പ്രാസംഗികൻ ചിരിച്ചു പിന്നെ അവളുടെ നേരെ തിരിഞ്ഞു .

“ചുമ്മാ ഷോ കാണിക്കാതെ പോടാ …” അവന്റെ നീക്കം കണ്ടു മഞ്ജുസും ചീറ്റി . എടാ..പോടാ..എന്നൊക്കെ വിളികൾ വന്നതോടെ അവന്മാർക്കും ക്ഷീണം ആയി . അതോടെ മുന്നിൽ കയറിനിന്നു എന്നെ വകവെക്കാതെ അവൻ മുന്നോട്ടു നീങ്ങി .

“അണ്ണാ..വേണ്ട..പ്ലീസ് …എതുക്ക് പ്രോബ്ലം ?” ഞാൻ പുള്ളിയുടെ മുൻപിലേക്ക് കയറി നിന്നുകൊണ്ട് പറഞ്ഞു .

“നീ എന്തോന്നാ കവി ഈ കാണിക്കുന്നേ …അവൻ കാണിച്ചത് എന്താണെന്നു അറിയോ …?” എന്റെ കോമ്പ്രമൈസ് ടോക്ക് കണ്ടു മഞ്ജുസിനും ചൊറിഞ്ഞു വന്നു .

“നീ ഒന്നു മിണ്ടാതിരിക്ക് മഞ്ജുസേ…എന്തിനാ വെറുതെ ഒരു ഇഷ്യൂ ” ഞാൻ അവളെ നോക്കി കണ്ണുരുട്ടി.

“അതെ മോളെ …എന്തായാലും കിട്ടേണ്ടവന് കിട്ടിയില്ലേ…ഇനി എന്തിനാ ” ശൈലജ ചെറിയമ്മയും അവളെ ആശ്വസിപ്പിച്ചു .

“എന്നടി മൊറക്കിറേൻ…” മഞ്ജുസിന്റെ ദേഷ്യം കണ്ടു അവൻ വീണ്ടും മുന്നോട്ടു നീങ്ങി . ഒപ്പം അതുവരെ മാറിയിരുന്ന അടികൊണ്ടവനും മുന്നോട്ടിറങ്ങി . അവന്മാർക്ക് ഇതൊക്കെ സ്ഥിരം ഏർപ്പാടാണെന്നു അവരുടെ മട്ടും ഭാവവും ഒക്കെ കണ്ടപ്പോൾ എനിക്ക് തോന്നി .

“നീ പോടാ നായെ ….” അതുകേട്ടു മഞ്ജുസ് ദേഷ്യത്തോടെ ചീറ്റി .

“അണ്ണാ ..പൊണ്ണുക്കു തിമിർ കൊഞ്ചം അധികമാ ഇറക്കു…അടക്കവേണ്ടിയത് താൻ ” മഞ്ജുസിന്റെ ദേഷ്യം കണ്ടു കൂട്ടത്തിലെ തടിച്ചവൻ പരിഹാസത്തോടെ പറഞ്ഞു . എനിക്ക് അതൊക്കെ കേട്ട് ചൊറിഞ്ഞു വരുന്നുണ്ടെങ്കിലും ചുമ്മാ ഒരു സീൻ ഉണ്ടാക്കേണ്ട എന്ന് കരുതി കടിച്ചു പിടിച്ചു .

“ആമാ….ഒരു നൈറ്റ് കെടച്ചാ അവളോ താൻ …സെമ്മ ഫിഗറു” നേരത്തെ അച്ചുവിന്റെ ചന്തിക്ക് പിടിച്ചവനും അതിനെ സപ്പോർട്ട് ചെയ്തു .

“ഡാ …മര്യാദയാ പേസ് ..ഇല്ലെന്നാ അടിച്ചു പല്ലു ഒടച്ചിടുവേൻ ” തമിഴ് നന്നായിട്ട് അറിയാവുന്ന മഞ്ജുസിന്റെ അച്ഛൻ അതുകേട്ടതോടെ മുണ്ടു മടക്കി കുത്തി . പുള്ളിക്കാരനും ഇതൊക്കെ കേട്ട് ക്ഷമ നശിച്ച തുടങ്ങി . ഒരു വെള്ള ഷർട്ടും കാവി മുണ്ടും ആണ് പുള്ളിയുടെ വേഷം . ഷർട്ടിനു ഉള്ളിൽ ഒരു ഇന്നർ ബനിയൻ കൂടി അണിഞ്ഞിട്ടുണ്ട് . ഷർട്ടിന്റെ മുകളിലത്തെ രണ്ടു ബട്ടൻസ് ഇടാത്ത കാരണം ഉള്ളിൽ കിടക്കുന്ന സ്വർണത്തിന്റെ കരിമണി മാലയും നെഞ്ചിൽ പറ്റികിടക്കുന്നുണ്ട്.

“അട…ഉങ്ക പൊണ്ണു താനാ …ഇവ ? ” മഞ്ജുസിന്റെ അച്ഛന്റെ ഭാവം കണ്ടതും മെയിൻ റൗഡി ചിരിച്ചു .

“ആമാ..ണ്ട കേണ പയലേ ….” അവന്റെ ചിരി കണ്ടതും മഞ്ജുസിന്റെ അച്ഛൻ ഒന്ന് മുന്നോട്ടു നീങ്ങി . പക്ഷെ എന്റെ അച്ഛനും മഞ്ജുവിന്റെ ചെറിയച്ഛനും അമ്മയും ഒക്കെ കൂടി അങ്ങേരെ പിടിച്ചു നിർത്തി .മഞ്ജുസിന്റെ അച്ഛന് അങ്ങനെ ആരെയും പേടി ഒന്നുമില്ല .പോരാത്തേന് നല്ല ആരോഗ്യവും ..നമ്മുടെ ശിക്കാറിലെ ലാലേട്ടന്റെ ഒക്കെ പോലത്തെ ശരീര പ്രകൃതി ആണ് .

അതോടെ മറ്റവന്മാർക്കും വാശി ആയി . അതില് മെയിൻ ആയിട്ടുള്ളവൻ ഒരു പുച്ഛത്തോടെ മഞ്ജുസിന്റെ അച്ഛന് നേരെ തിരിഞ്ഞു .

“എന്ന …വാടാ ..തൊട്ടു പാർ ..” അവൻ വെല്ലുവിളിച്ചുകൊണ്ട് ഞങ്ങളെ നോക്കി .

“അണ്ണാ..വേണ്ട…പറയുന്നത് കേൾക്ക്…അണ്ണാ ” സംഭവം ആകെ കൈവിട്ടു പോകും എന്നായപ്പോൾ ഞാൻ ആ മൈരൻറെ കയ്യിൽ കേറിപിടിച്ചു . സ്വല്പം ബലത്തിൽ തന്നെയാണ് പിടിച്ചത് . എന്തേലും സംഭവിക്കുമോ എന്ന പേടിയിൽ അഞ്ജുവും അമ്മയും ഒക്കെ എന്നെ നോക്കുന്നുണ്ട് . അച്ഛനും സംഭവം അത്ര പന്തി അല്ല എന്ന് തോന്നിത്തുടങ്ങിയിട്ടുണ്ട് .

“പ്ലീസ്…” ഞാൻ അയാളെ നോക്കി യാചിച്ചു .

“കൈ എഡ്രാ മവനെ…” ഞാൻ കൈവെച്ചതും അവൻ എന്നെ നോക്കി മുരണ്ടു . അതോടെ ഞാൻ കൈവിട്ടുകൊണ്ട് അവനെ ഒന്ന് നോക്കി ദേഷ്യം കടിച്ചമർത്തി . അവന്റെ പിറകിൽ നിന്നിരുന്നവന്മാരും അതുകണ്ടു ചിരിക്കുന്നുണ്ട് .

“അവന്റെ മോന്തക്ക് ഒന്ന് കൊടുക്കെടാ കവി …” എല്ലാം കണ്ടു നിന്ന് അരിശം പിടിച്ച മഞ്ജുസ് എന്നെ നോക്കി ദേഷ്യപ്പെട്ടു ചീറ്റി .

“അണ്ണാ ..പോ ” ഞാൻ അവന്മാരെ നോക്കി ഒന്നുടെ മര്യാദക്ക് പറഞ്ഞു .

“ഇല്ലെന്നാ നീ എന്ന പണ്ണുവേ ? അത് ഇരിക്കട്ടും ,അന്ത പൊണ്ണു യാര് ? ഉൻ സെറ്റപ്പാ ?” മഞ്ജുസിനെ നോക്കികൊണ്ട് അവൻ എന്നെ നോക്കി .

“അണ്ണാ മര്യാദക്ക് സംസാരിക്ക്..അതൊന്നും വേണ്ട ” ഞാൻ പെട്ടെന്ന് സ്വരം ഒന്ന് മാറ്റിക്കൊണ്ട് അവനെ നോക്കി ചിരിച്ചു .

“എന്ന മര്യാദ ? ആഹ് ” അവനും പെട്ടെന്ന് ഭാവം മാറ്റിക്കൊണ്ട് എന്റെ നെഞ്ചിൽ പയ്യെ ഒന്ന് തള്ളി . അതോടെ എന്റെ കൂടെ വന്നവരുടെയും കൂടി നിന്നവരുടെയും ഒക്കെ മുഖം മാറി . അവന്റെ തള്ളലിൽ ഞാൻ സ്വല്പം ഒന്ന് പിന്നാക്കം നീങ്ങി എങ്കിലും ഞാൻ ചിരിച്ചു തന്നെ നിന്നു.

“അയ്യോ മോനെ..” “കണ്ണാ …വേണ്ടെടാ …” ഉന്തും തള്ളും ആയതോടെ എന്റെ അമ്മയും മഞ്ജുസിന്റെ അമ്മയും ഒക്കെ ടെൻഷൻ ആയി .

“മച്ചാനെ പറയുന്നത് കേൾക്ക് …ദേഹത്ത് തൊടണ്ട ” ഞാൻ അവനെ നോക്കി ഗൗരവത്തിൽ പറഞ്ഞു .

“ഡാ…മോനെ വേണ്ട…അതങ്ങു വിട്ടേക്ക്…” സംഭവം വഷളാകുമെന്നു കണ്ടതോടെ എന്റെ അച്ഛനും വിളിച്ചു പറഞ്ഞു .

പക്ഷെ മഞ്ജുസ് മാത്രം ഒരു കൂസലും ഇല്ലാതെ കുതറുന്നുണ്ട് . അവള് വേണേൽ വരുംവരായ്ക ആലോചിക്കാതെ ഇവന്മാരെ ഒകെ അടിക്കും . പക്ഷെ സാരി ഉടുത്തോണ്ട് ഫൈറ്റ് ചെയ്യുന്നത് അത്ര എളുപ്പം അല്ല !

“എന്നടാ ഡിഡിന്ന് തമ്പിയോടെ സൗണ്ട് മാറിട്ടേൻ ? നമ്മ മീതെ കോവമാ ?” മെയിൻ തല്ലുകൊള്ളിയുടെ പുറകിൽ നിന്ന തടിയൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു .

“ആമാ…അവനു കോവം വന്തുട്ടേൻ ..പാര് പാര് ” എന്റെ നെഞ്ചിൽ ഒന്നുടെ തള്ളിക്കൊണ്ട് മറ്റവൻ ഷോ ഇറക്കി .

“മച്ചാനെ..വേണ്ട…പറയുന്നത് കേൾക്ക് ..” ഞാൻ വീണ്ടും പഴയ പല്ലവി ആവർത്തിച്ചു..പക്ഷെ കുറച്ചു ഗൗരവത്തിൽ ആണെന്ന് മാത്രം .

“കോവമാ….സൊല്ലു…” മറ്റവൻ വീണ്ടും മുന്നോട്ടു വന്നു എന്നെ തള്ളാൻ തുടങ്ങി . പക്ഷെ ഇത്തവണ ഞാൻ അവന്റെ കൈക്കു കടന്നു പിടിച്ചു പുള്ളിയെ കടുപ്പിച്ചൊന്നു നോക്കി .

“പറയുന്നത് കേൾക്കെടാ ….കൊറേ നേരായല്ലോ ” ഇത്തവണ സ്വരം ഉയർത്തി പല്ലു കടിച്ചുകൊണ്ടാണ് ഞാൻ പറഞ്ഞത് . അതോടെ രംഗം വഷളായി . അവന്റെ പുറകിൽ നിന്നവന്മാര് കൂടി മുൻപോട്ടു വന്നു എന്നെ തല്ലാനുള്ള ഭാവത്തിൽ അവനോടൊപ്പം നിന്നു .

“മോനെ കണ്ണാ …വേണ്ടെടാ…” “ഡാ മോനെ…” എന്തും നടക്കാം എന്ന ഘട്ടം ആയതോടെ അമ്മയ്ക്കും മഞ്ജുസിന്റെ അമ്മയ്ക്കും ഒകെ പേടി ആയി .

“ഹാഹ്..വിട് ബാല ” അപ്പോഴേക്കും മഞ്ജുസിന്റെ അച്ഛൻ കുതറി എന്റെ അച്ഛനെയും ചെറിയച്ചനെയും ഒക്കെ തള്ളിമാറ്റി . മുന്നോട്ട് വന്നു .

“അവനെ വിടെടാ…” പിന്നെ ആ മൈരന്മാരെ നോക്കി ഗൗരവത്തിൽ അലറി .

“വേണ്ട …ബ്രോ..പോ …” ഞാൻ അവനെ നോക്കി ഒന്നുടെ പറഞ്ഞു .

“നീ പോ ഡാ വെണ്ണേ…” എന്റെ മറുപടി കേട്ട് ഒരുത്തൻ എന്നെ ബലമായി തന്നെ പിടിച്ചു തള്ളി . ഇത്തവണ എനിക്ക് അടിതെറ്റി എന്ന് പറയാം . ഞാൻ നേരെ നിലത്തേക്കാണ് ചെന്ന് വീണത് . അത്രയും ആളുകൾ കൂടി നിൽക്കുന്നതിന്റെ നടുക്കായി ഞാൻ ചന്തിയും കുത്തിവീണു .

സ്വല്പം നാണക്കേട് ഉള്ള കാര്യം തന്നെ ആണ് !

ഭൂരിഭാഗം പേരും അത് സ്വല്പം പേടിയോടെ ആണ് കണ്ടതെങ്കിലും മറ്റവന്മാർക്ക് അത് ചിരിക്കാനുള്ള വകയാണ് .അവന്മാര് എന്നെ പരിഹസിച്ചെന്ന പോലെ

ചിരിക്കുന്നുണ്ട്. പക്ഷെ ഞാൻ വീണതോടെ മഞ്ജുസിന്റെ അച്ഛന്റെ ടെമ്പർ പോയി . പുള്ളി എന്നെ വല്ലാത്തൊരു നോട്ടം നോക്കികൊണ്ട് അവന്മാരുടെ നേരെ ദേഷ്യത്തോടെ കുതിച്ചു ..

“നായിന്റെ മക്കളെ …പറഞ്ഞാ നിനക്കൊന്നും മനസിലാവില്ല അല്ലെ ” പുള്ളി പല്ലിറുമ്മിക്കൊണ്ട് മുണ്ട് മടക്കി കുത്തി . പിന്നെ വലതു കാലും പൊക്കി മെയിൻ റൗഡിയുടെ നെഞ്ചത്ത് തന്നെ ഒരു ചവിട്ടങ്ങു കൊടുത്തു . അവൻ അത് തീരെ പ്രതീക്ഷിക്കാത്തതുകൊണ്ട് ചവിട്ടു വാങ്ങിക്കുക മാത്രമേ നിവർത്തി ഉണ്ടായിരുന്നുള്ളു .എല്ലാം വളരെ പെട്ടെന്നാണ് ഉണ്ടായതു .

പിന്നെ എന്താണ് ഉണ്ടായതു എന്ന് ഒരു പിടിയും ഇല്ല . ആ നീക്കം കണ്ടു മഞ്ജുസിന്റെ ചെറിയച്ഛനും എന്റെ അച്ഛനും ഒക്കെ ഒന്ന് ഞെട്ടി .

“ചേട്ടാ….വേണ്ട …” മഞ്ജുസിന്റെ ചെറിയച്ഛൻ എന്തോ പറയാൻ ഒരുങ്ങിയപ്പോഴേക്കും അടി കഴിഞ്ഞിരുന്നു . മഞ്ജുസും അഞ്ജുവും കീർത്തനയും അശ്വതിയും ഒക്കെ അത് വിശ്വാസം വരാതെയും എന്നാൽ സ്വല്പം പേടിയോടെയും നോക്കുന്നുണ്ട്. അടിപിടി ഒക്കെ റിയൽ ലൈഫിൽ എല്ലാവര്ക്കും പേടി തന്നെ ആണ് . സിനിമ സ്റ്റൈലിൽ അടി ഒന്നു ജീവിതത്തിൽ നടക്കില്ല .

വീണുകിടന്ന എന്നെ മഞ്ജുസ് വന്നു എണീപ്പിക്കാനായി വന്നെങ്കിലും ഞാൻ അതിനു മുൻപേ ചാടി എഴുനേറ്റു . പിന്നെ ഉടുത്തിരുന്ന കാവിമുണ്ട് ഒന്ന് മടക്കി കുത്തി മഞ്ജുസിനെ നോക്കി ചിരിച്ചു .

“ചുമ്മാ ..നീ പേടിച്ചാ.” ഞാൻ അവളെ നോക്കി കണ്ണിറുക്കി .

“നീ ഒക്കെ എവിടുന്നാടാ വന്നേ …” എന്റെ ഇളി കണ്ടു മഞ്ജുസ് കണ്ണുരുട്ടി .

അപ്പോഴേക്കും മഞ്ജുസിന്റെ അച്ഛന്റെ ചവിട്ടുകൊണ്ടവൻ അവിടെ കൂടിനിന്ന ആൾക്കൂട്ട മതിലിൽ ചെന്നിടിച്ചു നിന്നു . അതോടെ ആളുകൾ ചിതറിയോടി . ഇനി നിന്നാൽ ചിലപ്പോൾ പ്രെശ്നം ആകും എന്ന് അവരും ഓർത്തു കാണും .

മെയിൻ മൈരൻ ചവിട്ടുകൊണ്ട നെഞ്ചുഴിഞ്ഞുകൊണ്ട് മഞ്ജുസിന്റെ അച്ഛനെ നോക്കി . പിന്നെ മറ്റവന്മാരെ നോക്കി “അടിയോടടി” എന്ന സിഗ്നൽ കൈമാറി . അതോടെ അശ്വതിയുടെ ചന്തിക്കു പിടിച്ച ധനുഷിന്റെ ലുക്ക് ഉള്ളവനും മറ്റേ തടിയനും കൂടി മഞ്ജുസിന്റെ അച്ഛന് നേരെ പാഞ്ഞടുത്തു .

“അയ്യോ….” അത് കണ്ടതും മഞ്ജുവിന്റെ അമ്മ അറിയാതെ ഒന്ന് വിളിച്ചു പോയി .അത് തടുക്കാൻ വേണ്ടി എന്റെ അച്ഛനും ചെറിയച്ഛനും ആ റൗഡികളുടെ അടുത്തേക്ക് നീങ്ങിയെങ്കിലും അവർക്ക് അത് സ്വല്പം ദൂര കൂടുതൽ തന്നെ ആയിരുന്നു .അടികൊണ്ടു എന്നുതന്നെ മഞ്ജുസിന്റെ അച്ഛനും കൂടി നിന്നവരും ഒക്കെ ഉറപ്പിച്ചു . കാരണം അവന്മാരുടെ വരവ് അങ്ങനെ ആയിരുന്നു . ഞങ്ങൾക്കൊക്കെ ചെന്ന് തടുക്കാവുന്ന അകലത്തിലും കൂടുതൽ ഡിസ്റ്റൻസിലാണ് പുള്ളി നിക്കുന്നത് .

“കവി എന്റെ അച്ഛൻ….” മഞ്ജുസും അതുകണ്ടു വാ പൊളിച്ചു കൊണ്ട് മുഖം വെട്ടിച്ചു . അച്ഛന് അടികൊള്ളുന്നത് കാണാൻ അവൾക്കു സാധിക്കില്ല . മഞ്ജുസിന്റെ അച്ഛനും

“ആഹ്….ഹ്ഹ്ഹ് ”

ആ അലർച്ച കേട്ടാണ് മഞ്ജുസും അവളുടെ അച്ഛനും ഒക്കെ കണ്ണ് മിഴിച്ചത്.

സംഭവിച്ചത് എന്താണെന്നു ആർക്കും മനസിലായില്ല എങ്കിലും പണി പറ്റിച്ചത് ഞാൻ ആയിരുന്നു ! നേരത്തെ പാട്ടിയുടെ കയ്യിൽ നിന്നും വാങ്ങിയ കവർ എന്റെ കയ്യിൽ തന്നെ ഉണ്ടായിരുന്നു . അതിനുള്ളിൽ കിടന്ന തേങ്ങയാണ് തടിയന്റെ തലയിൽ ചെന്ന് വീണത് . ഞാൻ ഒന്നും സംഭവിക്കാത്ത മട്ടിൽ കയ്യിലുണ്ടായിരുന്ന കവർ ഒന്ന് ആട്ടികൊണ്ട് ചിരിച്ചു .

താഴെക്കിരുന്ന തടിയൻ ഗുണ്ടയെ മഞ്ജുസിന്റെ അച്ഛൻ അത്ഭുതത്തോടെ നോക്കി . പിന്നെ എന്നെയും ഒന്ന് വിശ്വാസം വരാത്ത മട്ടിൽ നോക്കി . നമ്മുടെ ധനുഷ് ആണേൽ അതൊക്കെ കണ്ടു ആകെ വിരണ്ടു പോയി . മറ്റവന്റെ തലപൊട്ടി ചോര ഒക്കെ വരുന്നുണ്ട് . അജ്ജാതി ഏറു ആണ് ഞാൻ എറിഞ്ഞത് !

“ചാ ച്ചാ…ഹ്ഹ ” എന്റെ ഏറു കണ്ടു റോസിമോള് കൈകൊട്ടി ചിരിക്കുന്നുണ്ട് . തൊട്ടു മുൻപത്തെ സംഭവം ഒക്കെ നടക്കുമ്പോൾ അവളുടെ ഭാവം എന്തായിരുന്നു എന്ന് ഞാൻ ശ്രദ്ധിച്ചിരുന്നില്ല..പാവം ആ സമയത്തു പേടിച്ചു പോയോ എന്തോ !

“ഉമ്മ്ഹ …” ഞാൻ റോസിമോളെ നോക്കി ചിരിച്ചു ഉമ്മവെക്കുന്ന പോലെ കാണിച്ചു . മഞ്ജുസും അത് ചിരിയോടെ നോക്കുന്നുണ്ട് …ആദി കീർത്തനയുടെ കൈകളിൽ ആണ് ..അവൻ എല്ലാം നോക്കി കണ്ടു ഞങ്ങളെ ഒക്കെ മാറി മാറി നോക്കുന്നുണ്ട്. എന്താണ് അവിടെ സംഭവിക്കുന്നത് എന്നറിയാൻ മാത്രം ഉള്ള പ്രായവും ബോധവും ഒന്നും അവർക്ക് ഇല്ലല്ലോ ..എന്നാലും അവന്റെ മുഖത്ത് എന്തോ പേടി ഉണ്ട് !

തല പൊട്ടിയ ചോര പൊത്തിപിടിച്ച കൈവെള്ളയിൽ കണ്ടതും തടിയൻ ഇരുന്നു വിറച്ചു . നിലത്തു മുട്ടിലിരുന്നുകൊണ്ട് തന്നെ അയാൾ വീണ്ടും അഭിമാന ക്ഷതത്തോടെ അലറി .

“അടി ഡാ അവനെ …”

അതോടെ നമ്മുടെ ധനുഷ് അച്ഛന് നേരെ പല്ലിറുമ്മിക്കൊണ്ട് ഒന്ന് കയ്യോങ്ങി .പക്ഷെ ഇത്തവണ മഞ്ജുസിന്റെ അച്ഛൻ അത് ഇടംകൈകൊണ്ട് ബ്ളോക് ചെയ്തു . അപ്പോഴേക്കും ഞാൻ അങ്ങോട്ടേക്ക് നീങ്ങിയിരുന്നു .കയ്യിലുണ്ടായിരുന്ന കവർ എങ്ങോട്ടേക്കോ വലിച്ചെറിഞ്ഞു ഞാൻ മുന്നോട്ട് കുതിച്ചു ..

“ഡാ പുല്ലേ വേണ്ട ….”

“വേണ്ടെന്നല്ലേ മൈരേ നിന്നോട് പറഞ്ഞെ ….” ഇത്തവണ അമ്മയും പിള്ളേരും ബാക്കിയുള്ളവരും ഒക്കെ ചുറ്റും ഉണ്ടെന്ന കാര്യം മറന്നുകൊണ്ട് ഞാൻ പല്ലിറുമ്മി .അവരൊക്കെ ആകെ പേടിച്ചു നിൽക്കുകയാണ് .

ഞാൻ പറഞ്ഞു തീരും മുൻപേ അവൻ അടുത്ത് കിടന്ന ഫ്രൂട്സ് വിൽക്കുന്ന ഉന്തുവണ്ടിയുടെ മീതേക്ക് ബാലൻസ് തെറ്റി മറിഞ്ഞു .

“ആഹ്…” ഒന്ന് ഞെരങ്ങികൊണ്ട് അവൻ ഉന്തുവണ്ടിയിലേക്ക് വീണു . അതോടെ അതിൽ വെച്ചിരുന്ന ഓറഞ്ചും വാഴപ്പഴവും കുറേശെ നിലത്തേക്കും വീണു . മഞ്ജുസിന്റെ അച്ഛനും അത് നോക്കി എന്റെ അടുത്തുണ്ടായിരുന്നു .ഞങ്ങൾ അങ്ങനെ നിൽക്കെ മെയിൻ റൗഡി എന്റെ നേരെ കാളക്കൂറ്റനെ പോലെ പാഞ്ഞടുത്തു ..

“മവനെ …..” അവൻ പല്ലിറുമ്മിക്കൊണ്ട് അലറി . wwe ലെ എഡ്‌ജിന്റെ “സ്പിയർ ” പോലെ അവൻ എന്നെയും എടുത്തു കാളക്കൂറ്റനെ പോലെ മുന്നോട്ടു കുതിച്ചു . അതോടെ ഞൊടിയിട നേരം കൊണ്ട് ഞാനും അവനും ഒരുമിച്ചു പിന്നാക്കം മറിഞ്ഞു . ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത നീക്കം ആയിരുന്നു അത് .അതുകൊണ്ട് തന്നെ നിസ്സഹായനും ആയിരുന്നു .

ചുറ്റും കൂടിനിന്ന എന്റെ കുടുംബക്കാരും ഒന്ന് പേടിച്ചുകാണും ! അജ്ജാതി വീഴ്ച ആണ് പിന്നെ ഉണ്ടായത് .

റോഡിനു നടുക്ക് തന്നെ ഞാൻ മലന്നടിച്ചു വീണു . എന്റെ മീതേക്കായി മറ്റവനും .ഭാഗ്യത്തിന് എന്റെ തല നിലത്തു വെച്ച് അടിച്ചില്ല . അപ്പോഴേക്കും മറ്റു രണ്ടെണ്ണത്തെ മഞ്ജുസിന്റെ അച്ഛനും എന്റെ അച്ഛനും ചെറിയച്ഛനും കൂടി കൈകാര്യം ചെയ്യാൻ തുടങ്ങിയിരുന്നു . കൂടി നിന്ന മലയാളീസിൽ ചിലരും അതിൽ പങ്കുകൊണ്ടു. കാര്യങ്ങൾ എല്ലാരും അറിഞ്ഞതോടെ അവന്മാര് ഒറ്റപ്പെട്ടു തുടങ്ങി . മാത്രമല്ല ഇവന്മാരുടെ ഷോ കണ്ടു നിന്ന എല്ലാവരിലും ദേഷ്യം ഉണ്ടാക്കിയിട്ടുണ്ട് .

നിലത്തു വീണതോടെ എനിക്കും വാശി ആയി . ഞാൻ അവനെയും എടുത്തു അവിടെ കിടന്നു ഉരുണ്ടു .ഉരുളുന്നതിനിടെ തന്നെ ഞാൻ അവന്റെ കഴുത്തിൽ എന്റെ ഇടതുകൈ കുത്തിപ്പിടിച്ചു പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട് , അവൻ അത് തടയാനും ശ്രമിച്ചുകൊണ്ട് കൈകാൽ ഇട്ടു അടിച്ചു . എന്നേക്കാൾ കരുത്തൻ ആണ് അവനെങ്കിൽ കൂടി എന്റെ അപ്പോഴത്തെ ദേഷ്യം എനിക്ക് കൂടുതൽ കരുത്ത് നൽകി എന്ന് പറയാം .

“പൂറി മോനെ….” ഇടക്ക് ഞാൻ അറിയാതെ തന്നെ പറഞ്ഞുകൊണ്ട് അവന്റെ കഴുത്തിൽ പിടിമുറുക്കി പല്ലുഞെരിച്ചു .പിന്നെ അവന്റെ മുകളിലേക്കായി അതിവേഗം ചാടിക്കയറി പുല്ലൻറെ കവിളിൽ കൈവീശി ഒറ്റയടി അങ്ങ് കൊടുത്തു .

“നീ കൊറേ നേരം ആയി ..മറ്റേടത്തെ ഷോ ” ഞാൻ പല്ലിറുമ്മിക്കൊണ്ട് അവന്റെ മോന്തക്ക് ഒറ്റയടി . പിന്നെ മുഷ്ടി ചുരുട്ടി അവന്റെ കല്ലുപോലുള്ള നെഞ്ചിലും രണ്ടു കുത്ത് കുത്തി .

“ഡാ കണ്ണാ ..വേണ്ടെടാ മോനെ…” എന്റെ കോപ്രായം കണ്ടതോടെ അച്ഛൻ വിളിച്ചു കൂവി . പക്ഷെ ഞാൻ അതൊന്നും കേൾക്കാൻ പറ്റിയ മൂഡിൽ ആയിരുന്നില്ല. അച്ഛനെ കൂടാതെ അമ്മയും മഞ്ജുസിന്റെ അമ്മയും ഒക്കെ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട് . പക്ഷെ മഞ്ജുസ് മാത്രം എന്റെ മാറ്റം അത്ഭുതത്തോടെ നോക്കി രസിക്കുന്നുണ്ട് .

അടികൊണ്ടെങ്കിലും അവനു അതൊരു വിഷയമായിരുന്നില്ല.പെട്ടെന്ന് അവൻ കാലുകൾ ഉയർത്തി എന്നെ അവന്റെ അരക്കെട്ടിൽ നിന്നും ചവിട്ടി നിലത്തേക്ക് വീഴ്ത്തി . എന്റെ നെഞ്ചിൽ കാലുകൊണ്ട് അവൻ ആഞ്ഞു തള്ളിയതോടെ ഞാൻ വീണ്ടും നിലത്തേക്ക് വീണു പോയി . മുണ്ട് ഒക്കെ അഴിഞ്ഞു പോകാഞ്ഞത് ഭാഗ്യം….

“മോനെ..” “കണ്ണാ …വേണ്ടെടാ..മതി….” “ഒന്ന് പിടിച്ചു മാറ്റ് …” “ആരേലും പിടിച്ചു മാറ്റ്…” “കവി…”

എനിക്ക് ചുറ്റും നിന്ന ആരൊക്കെയോ ഞങ്ങളുടെ അടിപിടി കണ്ടു ബഹളം വെക്കുന്നുണ്ട് . പക്ഷെ എനിക്കപ്പോഴേക്കും കലിപ്പ് അതിന്റെ ഉച്ച്ചസ്ഥായിൽ എത്തിയിരുന്നു .നിലത്തേക്ക് വീണ എന്നെ അവൻ വീണ്ടും ചവിട്ടികൊണ്ട് എണീക്കാൻ വേണ്ടി തുനിഞ്ഞെങ്കിലും ഞാൻ അവന്റെ കാലു വാരികൊണ്ട് നിലത്തേക്ക് തന്നെ വീഴ്ത്തി .

“വേണ്ട വേണ്ട എന്ന് നിന്നോട് ഞാൻ പലവട്ടം പറഞ്ഞു …” ഞാൻ പല്ലിറുമ്മിക്കൊണ്ട് അവന്റെ കാലുപിടിച്ചു തിരിച്ചു . അതോടെ അതുവരെ ഗർജ്ജിച്ചവൻ പെട്ടെന്ന് ഞെരക്കത്തോടെ പല്ലിറുമ്മി..അവന്റെ കാൽകുഴയിൽ പിടിച്ചാണ് ഞാൻ തിരിച്ചത് ..സാമാന്യം അവനു നല്ല വേദന എടുത്തു കാണും….

“ആഹ്…..ഹ്ഹ്ഹ് ..അമ്മാ.ഹ്ഹ ”

അവൻ അറിയാതെ വേദനയെടുത്തു അമ്മയെ വരെ വിളിച്ചുപോയി . അതോടെ ഞാൻ അവന്റെ കാലിലെ പിടിവിട്ടു പെട്ടെന്ന്റ് എണീറ്റു .അപ്പോഴേക്കും എൻെറ ഷർട്ടിലൊക്കെ ആകെ പൊടിയും അഴുക്കും ഒക്കെ പറ്റിയിരുന്നു .

“ഇങ്കെ വെച്ച് നിർത്തിക്കോ …” ഞാൻ അവന്റെ കാലിലെ പിടിവിട്ടു അവനോടായി ഒരു വാണിങ് പോലെ പറഞ്ഞു .

ഞാൻ അവസാനിപ്പിക്കാം എന്നുകരുതി തന്നെയാണ് എണീറ്റത് എങ്കിലും മറ്റവന് നാണക്കേട് കാരണം എന്നെ തോല്പിക്കാതെ പറ്റില്ല എന്നായി . അതോടെ അവൻ തിരിഞ്ഞു നടന്ന എന്റെ പുറത്ത് കാലുയർത്തി ഒരു ചവിട്ടു തന്നു .

“തേവിടിയ പയലേ…” അവൻ സകല ദേഷ്യവും പല്ലിറുമ്മി തീർത്തു എന്റെ പുറത്തു നല്ലൊരു ചവിട്ടു ചവിട്ടി . അതോടെ ഞാൻ മുന്നോട്ടു വേച്ചു പോയി . എല്ലാം അന്തംവിട്ടു നോക്കി നിന്നിരുന്ന കീർത്തനയുടെ ദേഹത്തേക്കായാണ് ഞാൻ ബാലൻസ് തെറ്റി ചെന്നു വീണത് .

“കവി…..” എനിക്ക് കിട്ടിയ ചവിട്ടു കണ്ടു മഞ്ജുസ് വാ പൊളിച്ചു .

“ആഹ്…” ഒന്ന് ഞെരങ്ങികൊണ്ട് ഞാൻ കീർത്തനയുടെ തോളിൽ ചെന്നിടിച്ചു .അപ്പോഴത്തെ പൊട്ട ബുദ്ധിക്ക് ഞാൻ ബാലൻസ് കിട്ടാൻ അവളുടെ തോളിൽ ഇരു കയ്യും പിടിക്കുകയും ചെയ്തു . അവളുടെ കയ്യിൽ ആദികുട്ടൻ ഉള്ള കാര്യം പോലും ഞാനാ സമയത്തു ഓർത്തില്ല. എങ്ങനെയെങ്കിലും വീഴാതെ പിടിച്ചു നിക്കുക എന്നത് മാത്രം ആയിരുന്നു അപ്പോൾ മനസിലൂടെ പാഞ്ഞത് !

“കവി ഏട്ടാ …ഹ്ഹ്ഹ്….” ഞാൻ വന്നിടിച്ചതും കീർത്തനയും ഒന്നലറി . അതോടെ ഞാനും അവളും കൂടി ഒരുമിച്ചു മലച്ചു വീണു . അവളുടെ കയ്യിൽ ഇരുന്ന ആദിയും അതോടൊപ്പം നിലത്തേക്ക് വീണു . അവനെ കീർത്തന മാക്സിമം മുറുക്കെ പിടിച്ചെങ്കിൽ കൂടി അപ്പോഴത്തെ അവസ്ഥയിൽ ആദി പേടിച്ചു കാണും . മാത്രമല്ല റോഡിലേക്കാണ് ഞങ്ങൾ ചെന്ന് വീഴുന്നത് .

മോന്റെ തല ഇടിച്ചില്ലെങ്കിൽ കൂടി കീർത്തനയുടെ കയ്യിൽ നിന്നും തെന്നി ആദികുട്ടൻ റോഡിലേക്ക് വീണു .അതോടെ അവന്റെ കരച്ചിലും സ്വിച്ച് ഇട്ട പോലെ ഉയർന്നു .

“മ്മ ..മാ……ഹ്ഹ്ഹ് ….ആഹ്..ഹ്ഹ്ഹ് ”

“അയ്യോ …എന്റെ ഉണ്ണി….” അതുകണ്ടതും മഞ്ജുസ് വാ പൊളിച്ചു .

തടിയനെയും ധനുഷിനെയും കൈകാര്യം ചെയ്തിരുന്നവരും അപ്പോഴാണ് അവിടേക്ക് ശ്രദ്ധിക്കുന്നത് . പക്ഷെ അത് കണ്ടിട്ടും മറ്റേ മൈരന് കൂസൽ

ഒന്നുമില്ല. ആദികൂടി അതിൽ ഇൻവോൾവ് ആയതോടെ എനിക്കും പ്രാന്ത് പിടിച്ചു തുടങ്ങി . നിലത്തു വീണുകിടന്നുകൊണ്ട് തന്നെയാണ് ഞാൻ ആദി കരയുന്നത് ശ്രദ്ധിക്കുന്നത് . മറ്റവൻ ആണേൽ വിജയിയെ പോലെ മാറിനിന്നു പുഞ്ചിരിക്കുന്നുമുണ്ട് .

“പെലാടി മോൻ…” ഞാൻ പല്ലുകടിച്ചുകൊണ്ടാണ് നിലത്തു നിന്നും എഴുന്നേറ്റത്‌ .

അപ്പോഴേക്കും ആദിയെ എന്റെ അമ്മയും ശൈലജ ചെറിയമ്മയും കൂടി വന്നെടുത്തു.

“ഇല്യ അപ്പൂസേ…ഒന്നും ഇല്യ….ഡാ …ഓഹ്ഹ് ഓഹ് ”

അവന്റെ കരച്ചില് കണ്ടു വിഷമത്തോടെ തന്നെ എന്റെ അമ്മ വാരിപിടിച്ചു . കീർത്തനയെ നിലത്തു നിന്നും ഞാൻ കൈപിടിച്ച് എഴുന്നേൽപ്പിച്ചു മറ്റവന് നേരെ വാശിയോടെ തിരിഞ്ഞു. . ഇന്ന് ആ മൈരനെ കൊന്നിട്ട് തന്നെ കാര്യം ! വേണ്ട വേണ്ട എന്ന് വെക്കുമ്പോ തലയിൽ കേറി നിരങ്ങുവാണു .

പക്ഷെ ആ സമയം കൊണ്ട് കലി കയറിയ മഞ്ജുസ് അവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു .

“ഡാ പട്ടി ….” ഒന്ന് പല്ലുകടിച്ചുകൊണ്ട് അവന്റെ മൂക്കിനിട്ട് മഞ്ജുസ് കുത്തുന്നതാണ് പിന്നെ ഞങ്ങളൊക്കെ കണ്ടത് . വെറും പെണ്ണല്ലേ എന്നുവെച്ചു പരിഹാസത്തോടെ അവളെ നോക്കി നിന്നിരുന്ന അവന്റെ ഒരലർച്ച ആണ് പിന്നെ കേട്ടത് . ഒപ്പം മൂക്കിൽ നിന്ന് ചോരയും വന്നു ! അവന്റെ മൂക്കിന്റെ പാലം ഒകെ മഞ്ജുസ് ഇടിച്ചു പൊട്ടിച്ചെന്നു സാരം .ചെക്കനെ തൊട്ടതു അവൾക്കു തീരെ പറ്റിയിട്ടില്ല . നാലഞ്ച് ഓട് ഒക്കെ അട്ടിയിട്ട് അടിച്ചു പൊട്ടിച്ചിരുന്നവൾ ആണ് . അവൾക്കാണ് ഇനി ഒരുത്തന്റെ മൂക്കു….!!

മഞ്ജുസ് ചെയ്തത് കണ്ടു ഞാനും അവളുടെ അച്ഛനും ഒഴികെ ബാക്കിയുള്ളവരൊക്കെ അന്തം വിട്ടു നോക്കുന്നുണ്ട് . അവളുടെ അമ്മക്ക് പോലും അതിൽ ചെറിയ ആശ്ചര്യം ഉണ്ട് !

മറ്റവൻ ആണേൽ മൂക്കും പൊത്തി മഞ്ജുസിനെ പ്രേതത്തെ കണ്ട പോലെ നോക്കുന്നുണ്ട് . അവൾക്കാണേൽ ഒരു കൂസലും ഇല്ല . പക്ഷെ മറ്റവൻ തോറ്റ് കൊടുക്കാൻ തയ്യാറല്ല. മൂക്കിന്റെ പാലം പോയെങ്കിൽ കൂടി അവൻ സർവ ശക്തിയുമെടുത്തു കൈ വീശി മഞ്ജുസിനെ അടിക്കാൻ ശ്രമിച്ചു .

പക്ഷെ അവളുടെ അടുത്തേക്ക് ഓടിനീങ്ങിയ ഞാൻ മഞ്ജുസിനെ അപ്പോഴേക്കും പിന്നിൽ നിന്ന് പിടിച്ചു വലിച്ചതോടെ അവന്റെ അടി അവളുടെ മുഖത്ത് കൊണ്ടില്ല .അവന്റെ കൈ ചുമ്മാ ഒന്ന് എയറിലൂടെ നീങ്ങി എന്ന് മാത്രം .

“എന്ത് പണിയാടി ഇത്….” ഞാൻ അവളെ പിടിച്ചു മാറ്റി നിർത്തി . പിന്നെ മറ്റവനെ കോളറിൽ രണ്ടു കയ്യും കുത്തിപ്പിടിച്ചു സ്വല്പം നീക്കി നിർത്തി .അപ്പോഴേക്കും കീർത്തനയും അഞ്ജുവും ഒകെ വന്നു മഞ്ജുസിനെ പിടിച്ചു വലിച്ചു കൊണ്ടുപോയി .

“ഇങ്ങു വാ ചേച്ചി…” “എന്ത് പണിയാ ഈ കാണിച്ചേ ..” അവര് എന്തൊക്കെയോ പറഞ്ഞു മഞ്ജുസിനെ തിരികെ കൊണ്ടുപോയി .

“ഒരു തടവ് അല്ല ..നൂറു തടവ് ഞാൻ സൊല്ലിയതല്ലേ …വേണ്ട വേണ്ട എന്ന് ..എന്നിട്ട് പിന്നേം ചോദിച്ചു വാങ്ങണോ അണ്ണാ ” ഞാൻ പയ്യെ അവന്റെ കാതിലായി മുരണ്ടു . സ്വല്പം അവനെ മാറ്റിനിർത്തിയാണ് ഉപദേശിച്ചത് .

പക്ഷെ അപ്പോഴേക്കും അവൻ ആകെ തളർന്ന മട്ടിൽ ആയിരുന്നു . മൂക്കിൽ നിന്ന് രക്തവും നന്നായിട്ട് വരുന്നുണ്ട് .മഞ്ജുസിന്റെ പഞ്ച് അത്രക്കുണ്ട് ! അവന്റെ നേരെ മഞ്ജുസ് ചെല്ലുമ്പോൾ അവൻ പോലും വിചാരിച്ചു കാണില്ല ഇതാണ് സംഭവിക്കാൻ പോകുന്നതെന്ന് . അവളെ നോക്കി മറ്റവൻ ഒന്ന് പരിഹാസത്തോടെ ചിരിച്ചതേ ഉള്ളു ..അവളുടെ ചുരുട്ടിപിടിച്ച മുഷ്ടി അവന്റെ മൂക്കിനിട്ട് തന്നെ ചെന്ന് പതിച്ചു . അതും ഒന്നല്ല രണ്ടു മൂന്നുവട്ടം ! കണ്ടു നിന്ന എനിക്ക് തന്നെ അവന്റെ കാര്യം ഓർത്തു സഹതാപം തോന്നി .

“അണ്ണാ ..എനിക്ക് ആരേം ഉപദ്രവിക്കുന്നത് ഇഷ്ടമല്ല ..ആരേം വേദനിപ്പിക്കുന്നതും ഇഷ്ടല്ല..അതോണ്ടാ ഞാൻ മാക്സിമം ഒഴിഞ്ഞു മാറിയത് …പക്ഷെ അണ്ണൻ തന്നെ ഒക്കെ കൊളമാക്കി ..സാരല്യ പോട്ടെ ” ഞാൻ പുള്ളിയോടായി പയ്യെ പറഞ്ഞു എത്ര ഒക്കെ ആയാലും വേദനിച്ചു ഒരാള് നിൽക്കുന്നത് കാണുമ്പോ എനിക്ക് വിഷമം തന്നെയാണ് . അതിപ്പോ നമ്മളെ ഉപദ്രവിച്ച ആളായാലും !

“പക്ഷെ എന്റെ കൊച്ചിന് വല്ലോം പറ്റിയിരുന്നെങ്കിൽ ഭായ് …ഒന്നുകിൽ ഞാൻ …അല്ലെങ്കി നിങ്ങള് ..അത്രേ ഉണ്ടാവുള്ളു ട്ടാ ” ഞാൻ അയാളുടെ കോളറിൽ നിന്ന് കയ്യെടുത്തു ചിരിച്ചു .പക്ഷെ അവനു അതൊന്നും മനസിലാകാൻ തരമില്ല . പക്ഷെ ഞാൻ അത് കാര്യായിട്ട് തന്നെ പറഞ്ഞതാണ് . ഷോ കാണിക്കാൻ അല്ല .

അപ്പോഴേക്കും അടിവാരത്തു തന്നെയുള്ള പോലീസ് വിവരങ്ങളൊക്കെ അറിഞ്ഞു അങ്ങോട്ടെത്തിയിരുന്നു .ആരോ അവിടെ ചെന്ന് വിവരം പറഞ്ഞതോടെ രണ്ടു പോലീസുകാർ അങ്ങോട്ടേക്ക് എത്തുകയായിരുന്നു . പഴനിയുടെ അടിവാരത്തു തന്നെ പോലീസ് സ്റ്റേഷൻ ഉണ്ട് . എന്നിട്ടും അവിടെ വന്നു തെമ്മാടിത്തരം കാണിക്കുന്ന ഇവന്മാരെ ഒകെ സമ്മതിക്കണം !

പോലീസുകാർ വന്നതോടെ എല്ലാവരും അവന്മാരെ മോചിപ്പിച്ചു . തടിയനും ധനുഷിനും അധികം കിട്ടിയിട്ടില്ല. പക്ഷെ അവന്മാരെ എല്ലാവരും കൂടി വളഞ്ഞു വെച്ചിരിക്കുകയായിരുന്നു . വന്നയുടനെ പോലീസുകാര് അവന്മാരെ അടിമുടി നോക്കി . അവന്മാര് സ്ഥിരം കുഴപ്പക്കാർ ആണെന്ന് പോലീസുകാർക്ക് അറിയാവുന്നതുകൊണ്ട് അവരുടെ കയ്യിന്നും ഓരോ കുത്തുകിട്ടി . പിന്നെ കൂടി നിന്നവരെ ഒക്കെ അവര് പറഞ്ഞയച്ചു രംഗം ശാന്തവുമാക്കി .

“പോങ്കെ പോങ്കെ …” കയ്യിലുണ്ടായിരുന്ന ലാത്തി വീശിക്കൊണ്ട് അവര് എല്ലാത്തിനെയും ഓടിച്ചു .

പിന്നെ മഞ്ജുസിന്റെ അച്ഛനെ അടുത്തുവിളിച്ചു കാര്യങ്ങൾ തിരക്കി . പുള്ളി ഉണ്ടായതൊക്കെ പറഞ്ഞതോടെ അവര് കൺവിൻസ്‌ ആയി .പക്ഷെ മറ്റവന്റെ മൂക്ക് ഇടിച്ചു പരത്തിയത് റോങ്ങ് ആയി എന്ന് പറഞ്ഞു മഞ്ജുസിനെ ഒന്ന് ശകാരിക്കുകയും ചെയ്തു .

പക്ഷെ മഞ്ജുസ് അവരോടും തട്ടിക്കയറി .

“വൈ ദി ഹെൽ ആർ യു ക്യുസ്റ്റനിങ് മി ? ” എന്നൊക്കെ പറഞ്ഞു അവര് പോലീസുകാരോടും ഡയലോഗ് അടിക്കാൻ തുടങ്ങി . എല്ലാത്തിനും അവന്മാർ ആണ് കാരണം , സ്ത്രീകളോട് മോശമായിട്ട് പെരുമറിയാ പിന്നെ എന്ത് ചെയ്യണം എന്നൊക്കെ പറഞ്ഞു അവള് വക്കീല് കളിയ്ക്കാൻ തുടങ്ങി . അങ്ങനെ ഒരുവിധം അതൊക്കെ പറഞ്ഞു സോൾവ് ആക്കി അവര് ആ പാവങ്ങളെയും കൊണ്ട് മടങ്ങി .

“കലക്കി മച്ചാനെ ….” “അച്ഛൻ പൊളിച്ചു ..ഇജ്ജാതി ചവിട്ട് ” “എന്റെ പൊന്നു ചേച്ചി എന്ന കുത്താ കുത്തിയെ ?” “കരാട്ടെ വല്ലോം പഠിച്ചിട്ടുണ്ടോ ?”

പോലീസ് പോയതോടെ അടി കണ്ടു നിന്ന ചല മലയാളീസ് ഞങ്ങളുടെ അടുത്ത് വന്നു പറഞ്ഞു വിശേഷങ്ങൾ തിരക്കി .അവിടെ കൂടി നിന്നവരിൽ ചിലർ ഉണ്ടായ കാര്യങ്ങളും ഞങ്ങളോട് ചോദിച്ചറിഞ്ഞു .അപ്പോഴേക്കും ആദികുട്ടന്റെ കരച്ചിൽ ഒകെ ഒന്ന് അടങ്ങിയിട്ടുണ്ടായിരുന്നു . എന്റെ അമ്മച്ചി അവനെ എടുത്തു തോളിൽ ഇട്ടു അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടക്കുന്നുണ്ട്.

“അച്ചു ഓക്കേ അല്ലേടി ?” റോസിമോളെ എടുത്തു നിക്കുന്ന അശ്വതിയുടെ അടുത്തേക്ക് നീങ്ങി ഞാൻ പയ്യെ തിരക്കി .

“ആഹ് …” അവൾ അതിനു പയ്യെ മൂളി ചിരിച്ചു .

“നിനക്ക് വീണപ്പോ വല്ലോം പറ്റിയോ ?” അശ്വതിയുടെ കയ്യിൽ നിന്നും റോസിമോളെ കൈനീട്ടിവാങ്ങികൊണ്ട് ഞാൻ അടുത്ത് നിന്ന കീർത്തനയോടു ചോദിച്ചു . പിന്നെ റോസ്‌മോളുടെ കവിളിൽ പയ്യെ ഉമ്മവെച്ചു .

“ചുന്ദരി ..പേടിച്ചാ??” ഞാൻ റോസിമോളെ നോക്കി ചിണുങ്ങി .അതിനു മറുപടി ആയി അവള് ഒന്ന് ചിരിച്ചു .

“ഏയ്…കാര്യായിട്ട് ഒന്നും ഇല്ല..കയ്യിന്റെ മുട്ടിനു ചെറിയ വേദന ഉണ്ട് ..” കീർത്തന സ്വല്പം തോല് ഉരഞ്ഞുപോയ കൈമുട്ട് എന്നെ കാണിച്ചുകൊണ്ട് പുഞ്ചിരിച്ചു . അപ്പോഴേക്കും എല്ലാം കൊഴപ്പമില്ലാതെ അവസാനിച്ച ആശ്വാസം എല്ലാരിലും ഉണ്ടായിരുന്നു .

“വല്യച്ഛൻ കലക്കി ….എന്താ പെർഫോമൻസ് ” മഞ്ജുസിന്റെ അച്ഛന്റെ പ്രകടനം കണ്ട അശ്വതി പുള്ളിയെ നോക്കി ചിരിച്ചു .

“പിന്നെ എത്ര നേരമെന്നു വെച്ചിട്ടാടി വല്യച്ഛൻ കേട്ടുനിക്കാ? ” എല്ലാം കേട്ട പുള്ളി ചിരിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്കെത്തി . മഞ്ജുസ് ആണേൽ ശൈലജ ചെറിയമ്മയോടു എന്തൊക്കെയോ കുശുകുശുക്കി

നിക്കുന്നുണ്ട് . അഞ്ജുവും മഞ്ജുസിന്റെ ചെറിയച്ഛനും അവരുടെ ഒപ്പം ഉണ്ട് . അടിപിടിയുടെ കാര്യം തന്നെയാണ് അവരും സംസാരിക്കുന്നത് .

“പക്ഷെ കവിനേട്ടന്റെ ആ തേങ്ങകൊണ്ടുള്ള ഏറു ഇല്ലേൽ കാണായിരുന്നു..” മൂപർക്കിട്ട് ഒന്ന് താങ്ങികൊണ്ട് കീർത്തന ചിരിച്ചു .

“ഹ ഹ …അത് നേരാ ..” പുള്ളിയും അതുശരിവെച്ചു എന്നെ നോക്കി പുഞ്ചിരിച്ചു .

“വല്ലോം പറ്റിയോടാ കണ്ണാ ?” എന്റെ അച്ഛനും അങ്ങോട്ടേക്കെത്തി .

“ഏയ് ഇല്ലച്ഛാ …കൊഴപ്പം ഒന്നും ഇല്ല…” ഞാൻ പുള്ളിയെ നോക്കി പുഞ്ചിരിച്ചു .

“ഷർട്ടിലോക്കെ ആകെ ചളി ആയല്ലോടാ …” എന്റെ പുറത്തു തട്ടികൊണ്ട് അച്ഛൻ ഗൗരവത്തിൽ പറഞ്ഞു .

“ഹ്മ്മ്മ്….” ഞാൻ അതിനു പയ്യെ മൂളി .

“അപ്പഴേ ചേട്ടാ ,ഇനിയിപ്പോ മല കേറണോ ? ആ മൂഡ് ഒക്കെ പോയി ” സ്വല്പം മാറിനിന്നു സംസാരിച്ചു നിന്ന മഞ്ജുസിന്റെ ചെറിയച്ഛൻ ഞങ്ങളുടെ അടുത്തേക്കെത്തിക്കൊണ്ട് മഞ്ജുസിന്റെ അച്ഛനെ നോക്കി .

“ശരിയാ..ഇനി വൈകീട്ട് കേറാം …” എന്റെ അച്ഛനും അതുശരിവെച്ചു .

“ഓരോ നായിന്റെ മക്കള് വന്നോളും…” ചെറിയച്ഛനും മുൻപ് കഴിഞ്ഞതോർത്തു പല്ലു കടിച്ചു . പിന്നെ സ്വന്തം മകളായ അച്ചുവിനെ ചേർത്ത് പിടിച്ചു . “പോട്ടെടി മോളെ..സാരമില്ല…” പുള്ളി അവളുടെ തോളിൽ തട്ടികൊണ്ട് ആശ്വസിപ്പിച്ചു .

“എനിക്ക് കൊഴപ്പം ഒന്നും ഇല്ല…ആ മഞ്ജു ചേച്ചിയെ ശ്രദ്ധിച്ചാ മതി …” അവള് മഞ്ജുസിനെ നോക്കികൊണ്ടാണ് അതിനു മറുപടി പറഞ്ഞത് .

“ശരിയാ..അങ്ങനെ ഒരു ക്ളൈമാക്സ് ഞാനും പ്രതീക്ഷിച്ചില്ല …” മഞ്ജുസിനൊപ്പം ഞങ്ങളുടെ അടുത്തേക്ക് വന്ന അഞ്ജുവും തട്ടിവിട്ടുകൊണ്ട് മഞ്ജുസിനെ തോളത്തു അവളുടെ തോളുരുമ്മി .

“ഭയങ്കര സാധനം തന്നെ ….” കീർത്തനയും അത് ശരിവെച്ചു .

“പോടീ …പിന്നെ എന്റെ മോനെ അവൻ തട്ടി ഇട്ടതോ ?” മഞ്ജു അതുകേട്ടു ചിരിച്ചു .

“തട്ടിയിട്ടതു കണ്ണേട്ടൻ അല്ലെ ? പാവം ആ കീർത്തനയെ കൂടി മറിച്ചിട്ടു ” അഞ്ജു എന്നെ കളിയാക്കികൊണ്ട് പറഞ്ഞു ഞങ്ങളുടെ അടുത്തെത്തി .

“അതവൻ എന്റെ പുറകിന്നു ചവിട്ടിയോണ്ടാ …ഞാൻ കണ്ടില്ല ”

“മതി ..പിള്ളേരെ ..ഇനി ഇപ്പൊ വല്ലോം കഴിച്ചിട്ട് റൂമിൽ പോകാം..” മഞ്ജുസിന്റെ അമ്മ കൂട്ടം കൂടിനിന്നു പ്രസംഗിക്കുന്ന ഞങ്ങളെ നോക്കി വഴക്കു പറയാൻ തുടങ്ങി .

“എന്താ അളിയാ..ഇനി ഇപ്പൊ അതല്ലേ നല്ലത് ? മനുഷ്യന്റെ മൂഡ് ഒക്കെ പോയി ” മഞ്ജുസിന്റെ അച്ഛൻ എന്റെ അച്ഛനെ ചോദ്യ ഭാവത്തിൽ നോക്കി .

“ഹ്മ്മ്..അത് മതി …” പുള്ളിയും സമ്മതിച്ചു . അപ്പോഴേക്കും ആദിയുടെ കരച്ചിൽ ഒക്കെ മാറ്റിക്കൊണ്ട് എൻെറ അമ്മ അങ്ങോട്ടേക്കെത്തി .അതോടെ മഞ്ജുസ് ഓടിച്ചെന്നു അവനെ കയ്യിലെടുത്തു .

“അമ്മേടെ മുത്തേ …അപ്പൂസിനു വേനച്ചോ?” അവള് ചിണുങ്ങിക്കൊണ്ട് ആദിയുടെ കവിളിൽ അമർത്തി ചുംബിച്ചു അവനെ കൊഞ്ചിച്ചു .

“സാരല്യടാ..പോട്ടെ പോട്ടെ …” മഞ്ജുസ് അവനെ തോളിലേക്കിട്ടുകൊണ്ട് അവന്റെ പുറത്തു തട്ടി തഴുകി .അതോടെ അവനും അവളെകെട്ടിപിടിച്ചുകൊണ്ട് തോളിലേക്ക് ചാഞ്ഞു കിടന്നു .

“ചാ ച്ചാ..ബൂ ബൂ ” അത് വഴി പിന്നെയും പോയ നായകളിലൊന്നിനെ ചൂണ്ടി റോസ്‌മോളും എന്റെ കവിളിൽ അടിച്ചു .

“ആഹ്….ഇനി നീയും കൂടി അടിച്ചോ ..അല്ലേൽ തന്നെ ചാച്ചൻ ഒരുവിധം ആയി ” ഞാൻ പെണ്ണിന്റെ കുറുമ്പ് കണ്ടു ചിണുങ്ങി . അതുകേട്ടു കൂടി നിന്നവരും ഒന്ന് പൊട്ടിച്ചിരിച്ചു . അതിനു മാത്രം കോമഡി ഒക്കെ ഞാൻ പറഞ്ഞതിൽ ഉണ്ടോ എന്ന് എനിക്കും മനസിലായില്ല !

അതോടെ രാവിലെ മല കേറാമെന്നുള്ള ചിന്ത ഞങ്ങള് ഉപേക്ഷിച്ചു . മൊത്തം മൂഡ് തന്നെ ചേഞ്ച് ആയി . പിന്നെ എന്റെ വേഷവും കോലവും ഒക്കെ ആകെ പൊടിയും അഴുക്കും ഒക്കെ ആണ് . അതോടെ ഞങ്ങള് തിരികെ റൂമിലേക്ക് മടങ്ങി .

പോകുന്ന വഴിക്ക് ഒരു ഹോട്ടലിൽ കയറി ഭക്ഷണവും കഴിച്ചു . അവിടെ നിന്ന് തിരിച്ചു റൂമിലേക്ക് നടക്കുന്ന സമയത്തു ഞാനും മഞ്ജുസും ഒപ്പമാണ് നടന്നത് . പിള്ളേരെ അഞ്ജുവും കീർത്തനയും അശ്വതിയും ഒക്കെ മാറി മാറി എടുത്തു ഞങ്ങൾക്ക് മുൻപേ നടന്നു .

“റൂമിൽ എത്തട്ടെ ..നിനക്ക് ഞാൻ ഒന്ന് തരുന്നുണ്ട് ”

“അവന്റെ ഒരു കോമ്പ്രമൈസ് …” മഞ്ജുസ് എന്റെ സ്വഭാവം ഓർത്തു പിറുപിറുത്തു .

“ആദ്യം പറഞ്ഞു നോക്കണ്ടേ പിന്നെ …എന്തിനാ വെറുതെ ഒരു പ്രെശ്നം ?” ഞാൻ ചിരിയോടെ പറഞ്ഞു അവളെ ചേർത്ത് പിടിക്കാനായി കൈനീട്ടി . പക്ഷെ മഞ്ജുസ് അത് തട്ടിക്കളഞ്ഞു കൊണ്ട് എന്നെ കടുപ്പിച്ചൊന്നു നോക്കി .

“ചുമ്മാ ഇരി ..ആള്ക്കാര് കാണും ..” പിന്നെ പയ്യെ പറഞ്ഞു ചിരിച്ചു ചുറ്റും കണ്ണോടിച്ചു .

“എന്താ ശരിക്ക് ഉണ്ടായേ ? അച്ചുനെ ശരിക്കും മറ്റവൻ പിടിച്ചോ ?” ഞാൻ മഞ്ജുസിന്റെ കാതിൽ സ്വകാര്യം പോലെ തിരക്കി .

“ഹ്മ്മ്…അവന്മാര് ഞങ്ങളുടെ ഇടയിൽ കേറി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടക്കുവായിരുന്നു ..അതിന്റെ ഇടയിൽ ആ ചെറുക്കൻ അറിയാത്ത ഭാവത്തിന് അവളുടെ പൊറകില് ഒന്ന്…” മഞ്ജുസ് ചെറിയ ദേഷ്യത്തോടെ പറഞ്ഞു നിർത്തി .

“ഹ്മ്മ്….” ഞാൻ ഒന്ന് അമർത്തി മൂളി .

“അങ്ങനെ ഉള്ള ആ പട്ടികളുടെ അടുത്ത് നിന്റെ കോംപ്രമൈസ്സ് ടോക്ക് …നാണംകെട്ടവൻ ” മഞ്ജുസ് എന്നെ നുള്ളികൊണ്ട് പല്ലിറുമ്മി .

“എനിക്ക് നിനക്കിട്ടു ഒന്ന് തരാനാ അപ്പൊ തോന്നിയത് …” മഞ്ജുസ് ആരോടെന്നില്ലാതെ പിറുപിറുത്തു .

“ഹി ഹി…” ഞാൻ അതുകേട്ടു ഒന്ന് ചിരിച്ചു .

“കിണിക്കല്ലേ…ഒരു പള്ളിലച്ചൻ വന്നേക്കുന്നു …” എന്റെ സ്വഭാവം ഓർത്തു മഞ്ജുസ് കണ്ണുരുട്ടി .

“പിന്നെന്തു വേണമെന്നാ ഈ പറയുന്നേ ? ഇത് സിനിമ ഒന്നും അല്ല മൂന്നുപേരെ ഒന്നിച്ചു ഇടിച്ചിടാൻ ..” ഞാൻ അവളെ നോക്കി കൈമലർത്തി .

“ഹ്മ്മ് …അതൊക്കെ പോട്ടെ നിനക്ക് ആ തേങ്ങ എവിടുന്നു കിട്ടി ?” മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

“കയ്യിൽ ഉണ്ടായിരുന്നു . ഒരു അമ്മുമ്മ നിര്ബന്ധിപ്പിച്ചു വാങ്ങിപ്പിച്ചതാ ,എന്തായാലും ഉപകാരപ്പെട്ടു . അല്ലേൽ നിന്റെ തന്തപ്പിടി റോഡിൽ കിടന്നേനെ ” ഞാൻ അവളെ ഒന്ന് താങ്ങിക്കൊണ്ട് ചിരിച്ചു .

“ആഹ്..എന്ന അവന്മാര് വിവരം അറിയും ..” മഞ്ജുസ് അതുകേട്ടു ഗൗരവത്തിൽ തട്ടിവിട്ടു .

“പിന്നെ ..നീ ഒലത്തും …ധൈര്യം ഉണ്ടേൽ എന്നോട് മുട്ടിനോക്കെടി..നീയൊക്കെ ഒരു മൂലക്ക് കിടക്കും ” ഞാൻ അവളുടെ കയ്യിൽ എന്റെ കൈകോർത്തുകൊണ്ട് പല്ലിറുമ്മി .

“അയ്യടാ …” മഞ്ജുസ് അതുകേട്ടു ചിരിച്ചു .

“നീ എന്ത് ധൈര്യത്തിലാ അവനെ പോയി അടിച്ചേ ?”

“ഞാൻ ഞെട്ടിപ്പോയി …” മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“താങ്ക് യു ..താങ്ക് യു ….” ഞാൻ അവളുടെ കൈപിടിച്ച് അമർത്തികൊണ്ട് ചിരിച്ചു .

“നീ ആള് വിചാരിച്ച പോലെ ഒന്നും അല്ലല്ലോ ..” മഞ്ജുസ് എന്നെ വീണ്ടും ആദ്യം കാണുന്ന പോലെ നോക്കി .

“ആഹ്..അത് മനസിലാക്കിയ മതി…നമ്മക്കും ബാധകം ആണ് ” ഞാൻ അവളുടെ കയ്യിൽ നുള്ളികൊണ്ട് ചിരിച്ചു .

“പിന്നെ പിന്നെ…” മഞ്ജുസ് അതുകേട്ടു ചിരിച്ചു .

“ഒരു പിന്നേം ഇല്ല …നീ വാടി ഞാൻ കാണിച്ചു തരാം ” ഞാൻ അവളെ നോക്കി പുരികം ഇളക്കി .പിന്നെയുമെന്തൊക്കെയോ സംസാരിച്ചു നടന്നു ഞങ്ങൾ റൂം എടുത്തിരുന്ന ഹോട്ടലിൽ എത്തി . ഞാനും മഞ്ജുസും പിള്ളേരും കൂടി ഒരു റൂമിൽ ആണ് . കീർത്തനയും അശ്വതിയും അഞ്ജുവും കൂടി ഒരു റൂം ഷെയർ ചെയ്യുന്നുണ്ട് . അമ്മമാരൊക്കെ വേറൊരു റൂമിൽ . അച്ഛനും മഞ്ജുസിന്റെ അച്ഛനും , ചെറിയച്ഛനും കൂടി മറ്റൊരും റൂമിൽ ആണ് തലേന്ന് കിടന്നത് .എല്ലാം അടുപ്പിച്ചു അടുപ്പിച്ചു തന്നെയാണ് . അത്യാവശ്യം സ്റ്റാൻഡേർഡ് ഉള്ള റൂമും സൗകര്യങ്ങളുമൊക്കെ തന്നെയാണ് .

രാത്രിയിൽ ഒന്ന് മിനുങ്ങാൻ ഒക്കെ വേണ്ടിയാകും അച്ഛനും മഞ്ജുസിന്റെ അച്ഛനും ഒക്കെ കൂടി അവർക്ക് സെപ്പറേറ്റ് റൂം മതി എന്ന് പറഞ്ഞത് . അതിനുള്ള പ്ലാനിങ് ഒക്കെ വണ്ടിയിൽ വെച്ചു തന്നെ സെറ്റാക്കിയിരുന്നു.

റൂമിൽ എത്തിയ ഉടനെ ഞാൻ വീണ്ടും കുളിക്കാൻ ആയി കയറി . ദേഹത്തൊക്കെ ആകെ പൊടിയും മാനും ഒക്കെ ആയിരുന്നു . കുളി കഴിഞ്ഞു വേറൊരു ജോഡി ഡ്രസ്സ് എടുത്തിട്ട് ഞാൻ തിരികെ വന്നു . മഞ്ജുസ് ആ നേരത്തു ബെഡിൽ ഒരു വശം ചെരിഞ്ഞു കിടപ്പാണ് . റോസ്‌മോളും ആദിയും അവളുടെ ദേഹത്ത് അള്ളിപിടിച്ചും കൊത്തിപ്പിടിച്ചും ഒക്കെ കളിക്കുന്നുണ്ട് .

“‘അമ്മ..മാ …” അവളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ആദി കിടന്നു ഒച്ചവെക്കുന്നുണ്ട് .

“ആഹ്…പറ അപ്പൂസേ …” അവൾ ആ വിളി പുഞ്ചിരിയോടെ കേട്ടു .

“ചാ ചാ ..” കുളി കഴിഞ്ഞെത്തിയ എന്നെ കണ്ടതോടെ നമ്മുടെ മൊതല് ചിരി തുടങ്ങി .

“അത് മിൽമ കുടിക്കാൻ വേണ്ടിട്ടാവും ..”

“എന്താണ് അപ്പൂസേ …” അപ്പോഴും മഞ്ജുസിന്റെ മാറിലേക്ക് ചാഞ്ഞു കിടന്നു ബഹളം വെക്കുന്ന ആദിയെ നോക്കി അവള് ചിണുങ്ങി . “അതിനു പാല് കൊടുക്കെടി ….” ഞാൻ അതുകേട്ടു ഗൗരവത്തിൽ തട്ടിവിട്ട് മഞ്ജുസിനെ നോക്കി .

“സാരി ആയോണ്ട് ഒരു മടി ..ഒക്കെ അഴിക്കണം ” മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

“എന്ന മടിപിടിച്ചു അവിടെ ഇരുന്നോ …” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു റോസിമോളെയും എടുത്തു എണീറ്റു .

“നീ എങ്ങോട്ടാടാ ?” ഞാൻ എണീറ്റതും മഞ്ജുസ് എന്നെ നോക്കി പുരികം ഇളക്കി . പിന്നെ ആദിയെ ഒരു കൈകൊണ്ട് അവളുടെ ദേഹത്തേക്ക് ചായ്ച്ചു .

“നിക്കെടാ അപ്പൂസേ…ഇപ്പൊ തരാം ” അവള് അവനെ ആശ്വസിപ്പിച്ചുകൊണ്ട് പുറത്തു തട്ടി .

“പൊറത്തേക്കാ…ഞങ്ങൾ ഒന്ന് ചുറ്റിയിട്ട് വരാം ..” ഞാൻ അവളെ നോക്കി കണ്ണിറുക്കി .

“ഞങ്ങളോ ?” മഞ്ജു എന്നെ സംശയത്തോടെ നോക്കി .

“ആഹ്…കീർത്തനയും അഞ്ജുവും ഒക്കെ ഉണ്ട്…” ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .

“അതുശരി..അപ്പൊ നിങ്ങളൊക്കെ കറങ്ങാൻ പോവണല്ലേ..നമ്മള് മാത്രം ഇവിടെ ” മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .

“നമുക്ക് വൈകീട്ട് കറങ്ങാലോ …ഇത് ജസ്റ്റ് ഒന്ന് ചുറ്റാൻ വേണ്ടി അല്ലെ ..ഇപ്പൊത്തന്നെ വരും …” ഞാൻ മഞ്ജുസിനെ നോക്കി ചിരിച്ചു .

“എവിടെക്കേലും പോ …” അതുകേട്ടതോടെ മഞ്ജുസ് ദേഷ്യപ്പെട്ടു .

“എന്തൊരു കഷ്ടം ആണിത് …എന്ന നീയും വാ …അല്ലപിന്നെ ” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“ഞാൻ ഒന്നും ഇല്ല…” മഞ്ജുസ് തീർത്തു പറഞ്ഞു .

“അപ്പൊ അതും പറ്റില്ല …പിന്നെ ഞാൻ എന്ത് ചെയ്യും ? ” ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് റോസ്‌മോളുടെ കവിളിൽ ഉമ്മവെച്ചു .

“എടി …പ്ലീസ് ..ഇപ്പൊ വരാം …ഇവിടെ ഇരുന്നിട്ടിപ്പോ എന്താ ?”

“സെറ്റ് സാരി ഒക്കെ ഉടുത്തു ചരക്കായിട്ടുണ്ട് …രാത്രി ഒന്ന് കാണണം ” ഞാൻ അവളുടെ വേഷം അന്നാദ്യമായി ശ്രദ്ധിച്ചുകൊണ്ട് ചിരിച്ചു .

“പോടാ….” അതുകേട്ടു മഞ്ജുസ് ചിരിച്ചു .

“എന്ന പോയിട്ട് വരാം …നമുക്ക് വൈകീട്ട് വേറെ പോകാം ” ഞാൻ അവൾക്ക് വാക്കുകൊടുത്തുകൊണ്ട് വേഗം റൂമിനു പുറത്തേക്കിറങ്ങി . പിന്നെ അഞ്ജുവിനെയും കീർത്തനയെയും കൂടി അവരുടെ റൂമിൽപോയി വിളിച്ചു താഴേക്കിറങ്ങി . രണ്ടാമത്തെ നിലയിൽ ആണ് ഞങ്ങളുടെ റൂമുകൾ .

താഴെ എത്തിയപ്പോഴാണ് ക്യാഷ് ഒന്നും എടുത്ത് കയ്യിൽ പിടിച്ചിട്ടില്ല എന്ന ഓര്മ വന്നത് . പക്ഷെ ഞങ്ങള് ഇറങ്ങി ചെന്ന സമയത്തു എന്റെ അച്ഛൻ ഒരു സിഗരറ്റു വലിച്ചുകൊണ്ട് അവിടെ നിൽപ്പുണ്ടായിരുന്നു .അതോടെ പൈസ അച്ഛന്റെ കയ്യിന്നു അടിച്ചെടുത്തു .

“അച്ഛാ ച്ചാ …” അച്ഛനെ കണ്ടതും എന്റെ കയ്യിലിരുന്ന റോസിമോള് പുള്ളിയെ നോക്കി ഉറക്കെ വിളിച്ചു . അതോടെ അവിടെ പാർക്ക് ചെയ്തിരുന്ന ഒരു വണ്ടിയിൽ ചാരി നിന്ന അച്ഛൻ ഞങ്ങളെ നോക്കി ചിരിച്ചു .

“ഈ പെണ്ണിന് ഇതെന്തിന്റെ കേടാ …പതുക്കെ പറയെടി ” റോസ്‌മോളുടെ ശബ്ദം കേട്ടു അഞ്ജു ചിരിച്ചു .

“ഹി ഹി..അത് ശരിയാ…ശരിക്ക് ചീവീട് തന്നെ …” കീർത്തനയും അത് ശരിവെച്ചു .

“അച്ഛന്റെ കയ്യിൽ പൈസ വല്ലോം ഉണ്ടോ ?” ഞാൻ പുള്ളിയുടെ അടുത്തേക്ക് നീങ്ങികൊണ്ട് കൈകൊണ്ട് ആക്ഷൻ കാണിച്ചു .

“എന്തിനാടാ ?” പുള്ളി അതുകേട്ടു ചിരിച്ചു ഷർട്ടിന്റെ പോക്കറ്റിലേക്ക് നോക്കി .പിന്നെ ഒരു പഫ് എടുത്തു പുക ഒന്ന് ഊതിവിട്ടുകൊണ്ട് സിഗരറ്റ് താഴെ ഇട്ടു ചവിട്ടി ഞെരിച്ചു .

“ആവശ്യം ഉണ്ട്…ഞങ്ങള് ഒന്ന് കറങ്ങാൻ പോവാ ..പൈസ എടുക്കാൻ മറന്നു ..ഇനിയിപ്പോ ഒന്നുടെ കേറിപ്പോവാൻ വയ്യ ” ഞാൻ പുള്ളിയെ നോക്കി പയ്യെ തട്ടിവിട്ടു .

“ഹ്മ്മ്…” പുള്ളി അതുകേട്ടു ഒന്ന് മൂളി . പിന്നെ പോക്കറ്റിൽ നിന്നു ഒരു അഞ്ഞൂറ് രൂപ എടുത്തു എനിക്ക് നേരെ നീട്ടി . അപ്പോഴേക്കും റോസീമോൾ അച്ഛന്റെ അടുത്തേക്ക് ചാടാൻ വേണ്ടി ബഹളം വെക്കുന്നുണ്ട്.

“അച്ചച്ചന്റെ സുന്ദരി എവിടേക്കാടി ?” അവളുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് എന്റെ അച്ഛൻ ചിണുങ്ങി . അതിനു മറുപടി ആയി പെണ്ണ് കുണുങ്ങി ചിരിച്ചു .

അപ്പോഴേക്കും ഞാൻ അച്ഛന്റെ കയ്യിന്നു പൈസ വാങ്ങി എന്റെ പോക്കെറ്റിലെക്കിട്ടു .

“ഇത് ഞാൻ തരാട്ടോ..” പൈസ പോക്കെറ്റിൽ ഇട്ടു ഞാൻ പയ്യെ പറഞ്ഞു .

“ഒന്ന് പോടാ…” അതുകേട്ടു പുള്ളി ചിരിച്ചു . പിന്നെ റോസ്‌മോളുടെ കവിളിൽ ഒരുമ്മ കൊടുത്തു .

“നോക്കീം കണ്ടും ഒക്കെ പൊക്കോ…” പിന്നെ അഞ്ജുവിനെ നോക്കി ഗൗരവത്തിൽ പറഞ്ഞു . കീർത്തനയെ നോക്കി ഒരു പുഞ്ചിരിയും മൂപ്പര് സമ്മാനിച്ചു. അതോടെ ഞങ്ങള് അച്ഛനോട് യാത്ര പറഞ്ഞു അവിടെ നിന്നും പുറത്തേക്കിറങ്ങി .

“അച്ഛൻ നല്ല ഗൗരവക്കാരൻ ആണല്ലേ ?” നടക്കുന്നതിനിടെ അഞ്ജുവിനോടായി കീർത്തന ചോദിച്ചു .

“ഏയ്…അതൊക്കെ അടവ് ആണ് …ആള് പാവാ ” അഞ്ജു അതിനു ചിരിയോടെ മറുപടി പറഞ്ഞു . അപ്പോഴേക്കും ഒരു കുതിരവണ്ടിക്കാരൻ ഞങ്ങളുടെ അടുത്ത് വന്നു സൈഡ് ആക്കി .

കുതിരയെ കണ്ടതോടെ റോസീമോൾക്കും ആവേശം ആയി . അവള് അതിന്റെ ടപ്പ്‌, ടപ്പ് എന്നുള്ള കുളമ്പടിച്ചുള്ള നടത്തവും ചീറ്റലും ഒക്കെ കൗതുകത്തോടെ നോക്കുന്നുണ്ട് .

“ചാ ച്ച..ബൂ ബൂ ..” കുതിരയെ ചൂണ്ടി അവള് എന്നെ നോക്കി .

“സാർ ..സവാരി പോണുമാ സാർ…നൂറു രൂപ ..വാങ്കോ ” വണ്ടി നിർത്തിയ കുതിരക്കാരൻ ഞങ്ങളെ നോക്കി ക്ഷണിച്ചു .

“കേറി നോക്കാം അല്ലെ ?” ഞാൻ അതുകേട്ടു അഞ്ജുവിനെയും കീർത്തനയെയും നോക്കി . അവർക്കും അതിൽ താല്പര്യം ഉണ്ട് .

“ച്ച ച്ചാ …ദാ ദാ ഹ്ഹ ..ബൂ ബൂ ഹ്ഹ ” റോസീമോൾ അപ്പോഴുണ് കുതിരയെ തൊടാൻ വേണ്ടി നിന്നു ബഹളം വെച്ച് അതിന്റെ നേരെ കൈനീട്ടി .

“ശോ..ഈ പെണ്ണ് …” കീർത്തന അത് കണ്ടു തലക്ക് കൈകൊടുത്തു .

“സാർ ..വാങ്ക സാർ ..അടിവാരം മൊത്തമാ സുത്തിടലാം ” പുള്ളി വീടും ഞങ്ങളെ ക്ഷണിച്ചു .

“ആഹ്…വരാം ..അതുക്കും മുന്നാടി കുതിരയെ ഒന്ന് തൊടട്ടെ ” ഞാൻ കുതിരക്കാരനോടായി പയ്യെ ചോദിച്ചു . അതിനു അങ്ങേരും സമ്മതിച്ചു . അതോടെ ഞാൻ റോസിമോളെയും എടുത്തു കുതിരയുടെ അടുത്തേക്ക് നീങ്ങി .

“ദൈര്യമാ തൊടു സാർ…” അയാൾ എന്നെ നോക്കി പറഞ്ഞു . പിന്നെ കുതിരയുടെ കഴുത്തിലെ വള്ളിയിൽ പിടിച്ചു . അതോടെ ഞാൻ റോസിമോളെ അതിനു അടുത്തേക്ക് നീക്കി .

“വേഗം തൊടടി പൊന്നുസേ..” ഞാൻ പെണ്ണിനെ നോക്കി ചിരിച്ചു . അതോടെ അവള് ഒച്ചവെച്ചു ആവേശത്തോടെ കുതിരയുടെ നെറ്റിയിലും മുഖത്തുമൊക്കെ തഴുകി . കൊച്ചു കുട്ടി ആയൊണ്ടോ എന്തോ കുതിര പോലും അത് ആസ്വദിച്ചു എന്ന് തോന്നി .അത് അനുസരണയോടെ നിന്നുതന്നു . പക്ഷെ ഇടക്കു അതൊന്നു തുമ്മിയ പോലെ ചീറ്റിയതും റോസിമോള് ഒന്ന് ഞെട്ടിക്കൊണ്ട് എന്റെ തോളിലേക്ക് ചാഞ്ഞു . പിന്നെ പുരികം ചുളിച്ചുകൊണ്ട് എന്നെ നോക്കി .

“ഹ ഹ ..പെണ്ണ് ….പേടിച്ചു പേടിച്ചു പാവം …” റോസ്‌മോളുടെ ഭാവം കണ്ടു അഞ്ജു പെണ്ണിനെ കളിയാക്കി .

“ഹി ഹി…” ഞാനും അതുകേട്ടു ചിരിച്ചു അവളുടെ പുറത്തു തട്ടി . പിന്നെ ഞങ്ങൾ എല്ലാവരും കൂടി കുതിരവണ്ടിയിൽ കയറി അടിവാരം മൊത്തം ചുറ്റി .അതിലൂടെ പോകുമ്പോൾ പഴനിമലയുടെ വ്യൂ നല്ല അടിപൊളി ആയിട്ട് കാണാം . ഒടുക്കം സവാരി അവസാനിപ്പിച്ച് ഒരു ഭാഗത്തായി ഇറങ്ങി ,പറഞ്ഞ പൈസയും കൊടുത്ത ശേഷം ഞങ്ങള് ചുമ്മാ കാഴ്ചകൾ ഒക്കെ കണ്ടു നടന്നു . വഴിയരികിൽ കണ്ട ഉപ്പിലിട്ട ചില സാധനങ്ങൾ ഒക്കെ അഞ്ജുവും കീർത്തനയും വാങ്ങി കഴിച്ചു . അങ്ങനെ സ്വല്പ നേരം ഞങ്ങൾ പുറത്തൊക്കെ ഒന്ന് ചുറ്റിക്കറങ്ങി തിരികെ റൂമിലേക്ക് തന്നെ മടങ്ങി .

Comments:

No comments!

Please sign up or log in to post a comment!