ഒരു പനിനീർപൂവ് 3
വാതിലിൽ ഒന്നു കൊട്ടി..
അകത്തേക്കു വരാൻ മറുപടിയും വന്നു.
അവൻ ഡോർ തുറന്നു അകത്തേക്കു കയറി..
അവിടെ മാനേജരുടെ കസേരയിൽ .. പ്രഭാകരൻ പിള്ള ഇരിപ്പുണ്ടായിരുന്നു..
ആദി അയാളുടെ മുന്നിൽ പോയി നിന്നു..
പ്രഭാകരൻ ആദിയെ ഒന്നു നോക്കി.. എന്നിട്ട്..
ആദി കഴിഞ്ഞ രണ്ടു രണ്ടര വർഷം ആയി നിന്റെ ഇഷ്ടത്തിന് നിന്നെ വിട്ടിരിക്കുകയായിരുന്നു ഞാനും പാർവതിയും.. ഇനി അത് പറ്റില്ല.. കഴിഞ്ഞത് കഴിഞ്ഞു.. അവൾ പോയി.. നീ ഇനി അതും ആലോചിച്ചു വിഷമിച്ചാൽ. എനിക്ക് മനസിലാകും മോന്റെ സങ്കടം.
ആദി.. മോനെ നീ എന്റെയും നിന്റെ അമ്മയുടെയും കാര്യം കൂടി ഒന്നു ആലോചിക്കടാ.. അവൾ എത്ര കണ്ണീർകുടിക്കുന്നുണ്ട്ട്നു നിനക്ക് അറിയാമോ.. നമ്മുടെ മുന്നിൽ കാണിക്കുന്നില്ലന്നെ ഉള്ളു.. നിനക്ക് വിഷമം ആകാതിരിക്കാൻ വേണ്ടി.. നിന്നെ ആലോചിച്ചു അവളുടെ ഉള്ളു നീറുകയാടാ. എനിക്ക് അറിയാം ആ മനസ്..
എല്ലാം കേട്ട് ആദി ഒന്നും മിണ്ടാതെ നിന്നു..
അവനും അറിയാം അച്ഛനും അമ്മയും തനിക്കു വേണ്ടി ഒരുപാട് സഹിക്കുന്നുണ്ടെന്ന്.. എന്നാലും പഴയതൊന്നും മറക്കാൻ പറ്റുന്നില്ല. ഓരോന്നു മനസിലേക്കു വരും തോറും സങ്കടവും ദേഷ്യവും വരും. അവളെ എന്നിൽനിന്നും പറിച്ചെടുത്ത ദൈവത്തിനോട് വരെ ദേഷ്യമാണ്..
ആദി… അച്ഛന്റെ വിളി കേട്ട് അവൻ പെട്ടന്നു ഞെട്ടി അച്ഛനെ നോക്കി..
നീ ആലോചിക്കുന്നത് എന്താണെന്നു ഈ അച്ഛന് അറിയാം… നീ അതൊക്കെ മറന്നേ പറ്റു മോനെ..
നിന്റെ അമ്മക്ക് വേണ്ടി നീ പഴയ ആദി ആയെ പറ്റു.. ഇല്ലെങ്കിൽ അവൾ ചിലപ്പോ..
അയാൾ അത് പറഞ്ഞു പൂർത്തിയാക്കിയില്ല..
അച്ഛാ ഞാൻ.. അവനു സംസാരിക്കാൻ വാക്കുകൾ കിട്ടിയില്ല..
അറിയാം മോനെ നിനക്ക് കഴിയില്ലെന്നു..
എന്നാലും എന്റെ മോൻ..
പ്രഭാകരൻ കസേരയിൽ നിന്നും എഴുനേറ്റു അവന്റെ അടുത്തേക് ചെന്നു..
എന്റെ മോൻ തത്കാലം കോളേജിൽ ക്ലാസ്സൊക്കെ എടുക്.. ഞാൻ പ്രിൻസിപ്പാലിനോട് പറഞ്ഞിട്ടുണ്ട്..
അദ്ദേഹത്തെ കണ്ടാൽ മതി..
പിന്നെ ബാക്കി ഒക്കെ പതിയെ പതിയെ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ പടിക്കു.. എനിക്ക് എല്ലാം കൂടി ഇപ്പൊ നോക്കാൻ വയ്യ.. വയസും പ്രായവും ഒക്കെ ആയില്ലേ..
ആദി അതിന് ഒന്നു മൂളി..
എന്നാൽ മോൻ ചെല്ല്.. ഞാൻ ഇപ്പൊ ഇറങ്ങും നിന്നെ കാണാൻ വേണ്ടിയാ കാലത്തെ തന്നെ ഇങ്ങോട്ട് വന്നത്.. കമ്പനിയിൽ ചെന്നിട്ട് അത്യാവശ്യം ഉണ്ട്..
ശരി..
അതും പറഞ്ഞു ആദി തിരിച്ചു നടന്നു റൂമിനു പുറത്തേക്കു ഇറങ്ങി.
രണ്ടാം നിലയിൽ ആണ് പ്രിസിപൽ ന്റെ റൂം.. അവിടേക്കു പോകുന്ന വഴിയിൽ അവനെ മുൻപ് പരിചയം ഉള്ള കുട്ടികളൊക്കെ അവനെ അത്ഭുതത്തോടെ നോക്കി..
അവൻ ആരെയും മൈൻഡ് ചെയ്യാതെ പ്രിൻസിപ്പലിന്റെ റൂം ലക്ഷ്യമാക്കി നടന്നു..
അവൻ റൂമിന്റെ മുന്നിൽ എത്തി അവിടെ നിന്നും കോളജ് മൊത്തം അവൻ വീക്ഷിച്ചു ഒരു മാറ്റവും ഇല്ല പഴയപോലെ തന്നെ..
തനിക്കു മറക്കാത്ത നിമിഷങ്ങൾ സമ്മാനിച്ചതും.. അതൊക്കെ എന്നിൽ നിന്നും തട്ടിപ്പറിച്ചു അടുത്തതും ഈ ക്യാമ്പസ് ആണല്ലോ എന്നോർത്തപ്പോൾ അവനു ദേഷ്യം തോന്നി..
അവൻ ഭിത്തിയിൽ ആഞ്ഞിടിച്ചു.. ആരോടൊക്കെയോ ഉള്ള ദേഷ്യം അവൻ പല്ലുകടിച്ചു ഞെരിച്ചുകൊണ്ട് തീർത്തു..
അപ്പോഴേക്കും പ്രിൻസിപ്പൽ അങ്ങോട്ട് വന്നു..
ആ ആദിത്യൻ.. പ്രഭാകരൻ സർ പറഞ്ഞായിരുന്നു ഇന്ന് വരുമെന്ന്..
അവൻ അയാളെ നോക്കി ചിരിച്ചു..
അയാൾ അവനെ അകത്തേക്കു വിളിച്ചു..
അകത്തു കയറി അവർ ഇരുന്നു..
ആദി കഴിഞ്ഞതൊക്കെ മറക്കു.. ആ പഴയ ആദി സർ നെ ആണ് കുട്ടികൾക്കു ആവശ്യം.. കേട്ടോ..
അവൻ ഒന്നും മിണ്ടാതെ ചിരിച്ചു..
എന്നാൽ താൻ സ്റ്റാഫ് റൂമിലേക്ക് ചെല്ല്.. ബാക്കി പീരിയഡ്‌സ് ഡീറ്റെയിൽസ് എല്ലാം ഞാൻ കൊടുത്തുവിടാം..
ശരി സർ..
അതും പറഞ്ഞു അവൻ പുറത്തേക്കു നടന്നു..
സ്റ്റാഫ് റൂമിന്റെ ഉള്ളിൽ കയറി അവൻ എല്ലാവരെയും ഒന്നു പരിചയം പുതുക്കി.. കുറച്ചു സ്റ്റാഫ് പുതിയത് ഉണ്ടായിരുന്നു.. അവരെയൊക്കെ പരിചയപെട്ടു അവൻ ക്യാന്റീനിലേക്കു പോയി..
അവനെ അറിയാവുന്നവർ എല്ലാരും അവനെ അത്ഭുതത്തോടെ നോക്കി.. ചിലരൊക്കെ പോയി അവനോട് മിണ്ടി..
*****————-*********———–**********=———*****
ടി പെണ്ണെ നീ എന്താ ആലോചിക്കുന്നേ…??
എന്തോ ആലോചിച്ചു ക്ലാസ്സ് റൂമിന്റെ ജനലിലൂടെ പുറത്തേക്കു നോക്കി ഇരിക്കുന്ന ലെക്ഷ്മിയോട് പ്രിയ ചോദിച്ചു..
ഒന്നും ഇല്ലടി.. ഞാൻ എന്തോ ആലോചിച്ചു ഇരുന്നതാ..
അങ്ങനെ അല്ലാലോ മോളെ.. ഞാൻ കുറേ നാൾ ആയില്ലേ നിന്നെ കാണാൻ തുടങ്ങിയിട്ടു.. മനസ്സിൽ എന്തോ ഉണ്ട് പറ പെണ്ണെ..??
ടി അത്….
ലച്ചു പറയാൻ ഒന്നു മടിച്ചു..
എന്താ പറയാൻ ഒരു മടി.. ഞാൻ അറിയേണ്ടാത്ത കാര്യം വല്ലതും ആണോ.. എന്നാൽ പറയണ്ട..
അങ്ങനെ ഒന്നും ഇല്ലടി.. നീ അറിയാത്ത എന്തു കാര്യമാ പ്രിയ എനിക്ക് ഉള്ളത്.. നീ അങ്ങനെ ആണോ എന്നെ കണ്ടേക്കണേ.
അത് പറഞ്ഞപ്പോഴേക്കും ലച്ചുവിന്റെ സൗണ്ട് ഒക്കെ മാറി…
ലച്ചു കരയാൻ ഉള്ള പുറപ്പാടാണു എന്നു പ്രിയക് മനസിലായി..
ടി ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. എന്റെ ലച്ചു മോളെ എനിക്ക് അറിയില്ലേ.. നീ പറ എന്താ കാര്യം…??
ലച്ചൂന്റെ താടിയിൽ പിടിച്ചു കുലുക്കി കൊണ്ട് പ്രിയ പറഞ്ഞു..
ലച്ചു പ്രിയയുടെ അടുത്തേക് തിരിഞ്ഞു ഇരുന്നു.. എന്നിട്ട്..
ടി ഞാൻ നിന്നോട് പറയാറില്ലേ ഞാൻ കാണാറുള്ള ഒരു സ്വപ്നത്തെ പറ്റി..
അത് കേട്ടപോഴെകും പ്രിയക്കും ഇന്റെരെസ്റ് ആയി കേൾക്കാൻ..
ആ അത് നീ പറയാറുണ്ടല്ലോ.. സ്വപ്നത്തിൽ വരുന്ന രാജകുമാരനെ കുറിച്.. ഇപ്പൊ എന്താ ഇന്നലെ രാത്രി വല്ല സ്വപ്നവും കണ്ടോ..??
സ്വപ്നം ഒക്കെ കണ്ടു.. പക്ഷെ അതല്ല കാര്യം..
പിന്നെ എന്താടി കാര്യം…അയാളെ നീ കണ്ടോ .?? പ്രിയ ആകാംഷയോടെ ചോദിച്ചു..
ലച്ചു ഒരു നാണത്തോടെ പറഞ്ഞു..
കണ്ടില്ല.. പക്ഷെ ശബ്‌ദം കേട്ടു..
ശബ്ദമോ.. നീ എന്തൊക്കെയാ പെണ്ണെ ഈ പറയുന്നേ…
പ്രിയക് ഒന്നും മനസിലാകാതെ ലച്ചുവിനോട് ചോദിച്ചു..
അതേടി.. ശംബ്ദം അതെ ശബ്ദം.. സ്വപ്നത്തിൽ വന്നു എന്നോട് മിണ്ടാറുള്ള അതെ ശബ്ദം..
ഓ പെണ്ണെ വളച്ചു കെട്ടാതെ കാര്യം പറ..
ടി ഇന്നു രാവിലെ ആ ചെറുക്കന്മാർ നമ്മളെ അവിടെ തടഞ്ഞു നിർത്തിയപ്പോ ഒരാൾ വന്നില്ലേ ബൈക്കിൽ..
ആ അതെ.. അതിനെന്താ അയാൾ വന്നത്കൊണ്ട് നമ്മൾ രക്ഷപെട്ടു.. ഇല്ലെങ്കിൽ കാണാമായിരുന്നു.. നീ എന്തിനാ അയാളുടെ കാര്യം പറയണേ..
ഇല്ലെടി അയാളുടെ ആ ശബ്ദം.. ലച്ചു ഒന്നു നിർത്തി..
പ്രിയ അപ്പോഴും ലച്ചുവിന്റെ കണ്ണിൽ തന്നെ നോക്കി ഇരുന്നു..
ആ ശബ്ദം അത്.. അതാ ഞാൻ സ്വപ്നത്തിൽ കേൾക്കാറുള്ളത്..
ഒന്നു പോയെടി പെണ്ണെ.. മനുഷ്യനെ ആകല്ലേ.. സ്വപ്നത്തിലെ ശബ്ദം പോലും…
പ്രിയ ലച്ചൂനെ കളിയാക്കി…
ലച്ചു ദേഷ്യത്തോടെ അവളെ നോക്കി തിരിഞ്ഞിരുന്നു..
പ്രിയ ലച്ചൂനെ നോക്കി അല്പനേരം ഇരുന്നു എന്നിട്ട്..
ടി നീ കാര്യമായിട്ട് പറഞ്ഞതാണോ…??
ലച്ചു ഒന്നും മിണ്ടിയില്ല…
പ്രിയ അവളെ പിടിച്ചു തിരിച്ചു ഇരുത്തി…
ടി പറ നീ കാര്യമായിട്ട് ആണോ പറഞ്ഞെ???
അതേടി.. സത്യമായും.. എന്റെ കണ്ണനാണെ സത്യം..
ഞാൻ കേട്ടതാ ആ ശബ്‌ദം.. എവിടെ കേട്ടാലും എനിക്ക് മനസിലാകും ആ ശബ്ദം.. അത്രക്കു പരിചയമാ ആ ശബ്ദം..
പ്രിയക് ലച്ചു പറയുന്നത് സീരിയസ് ആയിട്ടാണ് എന്നു മനസിലായി.
ടി അയാൾ.. ആരാന്നോ ഒന്നും അറിയില്ലല്ലോ..
നീ കണ്ടില്ലേ അയാളെ..?
പ്രിയ ലച്ചുവിനോട് ചോദിച്ചു..
ഇല്ലടി ഞാൻ ആ ശബ്ദം കേട്ടപ്പോൾ തന്നെ എനിക്ക് എന്തോപോലെ ആയി.. ഞാൻ ആകെ ഞെട്ടി നില്കുവായിരുന്നു.. ആകെ കൂടി അയാളുടെ പുറകു വശം മാത്രേ കണ്ടുള്ളു..
ടി.. അയാൾ വന്നപ്പോൾ അല്ലെ സീനിയർസ് എല്ലാം പേടിച്ചു പോയത്.. നീ അത് ശ്രദ്ധിച്ചോ..
ലച്ചു പ്രിയയോട് പറഞ്ഞു
അതെ ലച്ചു.. അയാൾ വരുന്ന കണ്ടപ്പോഴേ അവർ അയാളെ പറ്റി സംസാരിച്ചിരുന്നു.. എനിക്ക് കൂടുതൽ ഒന്നും മനസിലായില്ല ആ ടെൻഷനിൽ ആയിരുന്നത് കൊണ്ട്..
. ഇയാൾ എന്താ ഇവിടെനോ അങ്ങനെ എന്തൊക്കെയോ..
എന്തായാലും ഒന്നു ഉറപ്പാ അയാൾ ഇവിടുത്തെ എന്തോ ആണ്.. അല്ലെങ്കിൽ പിന്നെ അവർ എങ്ങനെ പേടിക്കേണ്ട കാര്യം ഇല്ലല്ലോ.. അയാൾ പോകാൻ പറഞ്ഞപ്പോ ഒന്നും മിണ്ടാതെ അവന്മാർ പോകുകയും ചെയ്തു…
പ്രിയ പറഞ്ഞു…
എന്നാലും അയാളെ ഒന്നു കാണാൻ പറ്റിയില്ലല്ലോ… ലച്ചു ഒരു നെടുവീർപ്പോടെ പ്രിയയോട് പറഞ്ഞു..
അച്ചോടാ… മോൾക് നോക്കാൻ മേലായിരുന്നോ.. 😀😀?? പ്രിയ ലച്ചൂനെ കളിയാക്കികൊണ്ട് പറഞ്ഞു..
ലച്ചൂന് അപ്പോ ഒരു നാണം വന്നു… എന്നിട്ട് പറഞ്ഞു ഞാൻ അപ്പോഴേക്കും ശബ്ദം കേട്ടു സ്തംഭിച്ചു നിന്നു പോയില്ലേ… 😢😢
അയാൾ ഇവിടെ ആണെങ്കിൽ കണ്ടുപിടിക്കാൻ വഴി ഉണ്ട് മോളെ.. ഞാൻ നിതിനോട് പറഞ്ഞു നോക്കാം..
അത് നല്ല ഐഡിയ ആണെന്ന് ലച്ചനും തോന്നി..
ലച്ചു ചിരിച്ചോണ്ട് പ്രിയയോട് പറഞ്ഞു..
എനിക്കാണെങ്കിൽ ആരാന്നു അറിയാഞ്ഞിട്ടു ഒരു വല്ലാണ്ട് പോലെ മനസ്..
നിന്റെ ഞാൻ പറയാം പക്ഷെ ചിലവുണ്ട് മോളെ…
അതൊക്കെ ചെയ്യാം കൊതിച്ചി… നീ ഒന്നു പറ നിതിനോട്..
ലച്ചു പ്രിയയുടെ രണ്ടു കവിളിലും പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു 😊😊..
********———-*******————-*********——–********
ഇതേ സമയം ക്യാന്റീനിൽ പ്യുൺ ആദിയുടെ അടുത്ത് വന്നു…
സർ.. ടൈംടേബിള് റെഡി ആയിട്ടുണ്ട് സ്റ്റാഫ് റൂമിലേക്ക് ചെല്ലാൻ പറഞ്ഞു സർ നോട്
തുടരും…
Comments:
No comments!
Please sign up or log in to post a comment!