ഓർമചെപ്പ് 6
Malayalam Kambikatha Ormacheppu All parts
Sur: ഏയ് അവളെ നിനക്കറിഞ്ഞുടെ, മടി പിടിച്ചു വീട്ടിൽ ഇരിപ്പുണ്ടാകും. മടിച്ചിക്കോത.
അവളുടെ സ്വഭാവം കുറെയൊക്കെ അറിയാവുന്ന അവൻ എന്നെ ആശ്വസിപ്പിക്കാൻ അവൻ ഒരു പോസ്സിബിലിറ്റി പറഞ്ഞു. എന്നാൽ എന്നെ സമാധാനിപ്പിക്കാൻ അതൊന്നും പോരായിരുന്നു.
Me: ഏയ് ഇല്ലെടാ, അവൾ വരില്ലെങ്കിൽ എന്നെ വിളിച്ചു പറയും. ഇന്നത് ഉണ്ടായിട്ടില്ല. വിളിച്ചിട്ടാണേൽ ഫോൺ എടുക്കുന്നുമില്ല എന്തൊക്കെയോ പ്രശ്നം ഉണ്ട്.
ഞാൻ എന്റെ ആശങ്കയറിയിച്ചു
അപ്പോഴേക്കും ഷൂവിന്റെ ലേസ് കെട്ടുകയായിരുന്ന അഭി ഞങ്ങളുടെ അടുത്തേക്ക് എത്തി.
Ab: എന്താണ്?
Sur: ഓഹ്!! എന്താവാൻ ഇവന് അവന്റെ പെണ്ണിനെ കാണാഞ്ഞിട്ട് ഇരിക്കപ്പൊറുതിയില്ല.
അഭിയുടെ ചുണ്ടിൽ ഒരു ചിരി പെട്ടെന്ന് വന്നു പോയത് ഞാൻ കണ്ടു.
Me: എന്നാടാ മൈരേ തൊലിക്കുന്നേ? ഇവിടെ മനുഷ്യൻ ഓരോന്നോർത്ത് വട്ടു പിടിക്കുവാ അപ്പോഴാ അവന്റെ മറ്റടത്തെ തൊലി.
ഞാൻ അന്ന് രാത്രി നടന്നതോർത്തു ദേഷ്യപ്പെട്ടു പറഞ്ഞതും സൂരജ് എന്റെ കാലിൽ അഭി കാണാതെ ചവിട്ടി പിടിച്ചു കണ്ണുകൊണ്ടു പറയല്ലേ എന്ന് ആംഗ്യം കാണിച്ചു. അപ്പോഴാണ് ഞാനും ഓർത്തത്, അവൻ ആൾ നിരുപദ്രവകാരി ആണേലും നീർക്കോലി മതിയല്ലോ!!! ഏത്??
അവൾ വരുമെടെയ്,
അവനോട് പറഞ്ഞിട്ട് കാര്യമില്ലെന്നു അറിയാവുന്ന ഞാനും സുരജും വണ്ടിയിലേക്ക് കയറി. അപ്പോഴേക്കും ഒരു കറുത്ത അങ്കമാലി രെജിസ്ട്രേഷൻ പൾസർ 220 ഞങ്ങളുടെ അടുത്ത് വന്നു നിന്നു.
അതിൽ നിന്നും ആഷിക് ഇറങ്ങി.
Ashi:ഹോ! ഞാനോർത്തത് ഇന്നും ഒറ്റയ്ക്കു ക്ലാസ്സിൽ കേറേണ്ടി വരുമെന്നാണ്.
ഹെൽമെറ്റ് ഊരിക്കൊണ്ടു അവൻ പറഞ്ഞു. അളിയൻ ഞങ്ങളുടെ ക്ലാസ്സിലെ അവസാന വണ്ടിയാണ്, എല്ലാവരും കേറിക്കഴിഞ്ഞേ പുള്ളി വരുള്ളൂ. ഇവൻ പാർട്ട് ടൈം ജോലി ഒക്കെ കഴിഞ്ഞ് വരുന്നത് കൊണ്ടു ലെക്ച്ചർമാർ ആരുംതന്നെ കുറച്ചു താമസിച്ചാലും ഒന്നും പറയാറില്ല.
Ashi: എടാ മുത്തേ ഇത് കൂടി ഒന്ന് വെക്കെടാ ക്ലാസ്സിൽ കൊണ്ട് ചെന്നാൽ പിന്നെ മൊത്തം സ്ക്രാച്ചാകും.
അവൻ അവന്റെ ഹെൽമെറ്റ് ഞങ്ങളുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
Abi: ടാ ആരേലും ഒന്ന് മേക് ചെയ്യുമോ? എന്റെ കൈ വിറയ്ക്കുന്നു. ഏഹ് ഇതെന്നു മേടിച്ചു പുതിയ ഹെൽമെറ്റ്, ഏതാടാ LS2 അല്ലെ?
അവൻ കയ്യിലിരുന്ന കഞ്ചാവും പേപ്പറും കൂടി എന്റെ കയ്യിലേക്ക് തന്നു. ഹെൽമെറ്റ് പരിശോധന തുടങ്ങി.
Me: റൗച്ച് എന്ത്യേ??
കയ്യിലേക്ക് തന്ന സാധനങ്ങളിൽ അതിന്റെ butt കാണാഞ്ഞത് കൊണ്ട് ഞാൻ ചോദിച്ചു.
Abhi: എവിടെ? ചെറായി ഇവിടെ അടുത്തല്ലേ നമുക്ക് പെട്ടെന്ന് പോയിട്ട് വരാമല്ലോ?
Ashi: എടാ ഈ ചൂടത്തു കടപ്പുറത്തു പോയിരുന്നാൽ കുക്കറിൽ കയറിയ അവസ്ഥ ആയിപ്പോകും. അടിക്കുന്നത് ഒക്കെ ശെരിക്കും എൻജോയ് ചെയ്യാനും പറ്റില്ല. ഞാൻ ഉദ്ദേശിച്ച സ്ഥലം ആണെങ്കിൽ നല്ല തണുപ്പത്ത് കാട്ടരുവിയിൽ മുങ്ങികുളിച്ച് സൈലന്റ് ആയ അന്തരീക്ഷത്തിൽ ഇരുന്ന് അടികൊള്ളാം. എങ്ങനെയുണ്ടാകും?
Sur: അത് നല്ലൊരു ഐഡിയേണ്? സ്ഥലം എവിടെയാണെന്ന് പറഞ്ഞില്ല നീ.
Ashi: പാണിയേലിപോര്. നല്ല സ്ഥലം ആണ്. പിന്നെ പോകുന്ന വഴി എന്റെ വക ഒരു സർപ്രൈസും ഉണ്ട്. ഇവിടുന്ന് ഒരു 80km. Me: എന്നാ വാ പോയേക്കാം. Sur: എടാ ഞങ്ങളുടെ ബാഗൊക്കെ ക്ലാസ്സിൽ ഇരിക്കുവാ. Me: അതിൽ എന്ത് മൈരാ ഉള്ളത്? 2 ബുക്കും ഒരു പേനയുമല്ലേ? എന്തായാലും ഇനി ഒരു 10 മിനിറ്റ് കൂടിയല്ലേ ക്ലാസുള്ളൂ, അത് കഴിഞ്ഞ് നമുക്ക് പോയെടുക്കാം. ഞാൻ ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു പുറത്തേക്കിറങ്ങി, ഫോൺ എടുത്ത് അവളെ ഒന്നുകൂടി വിളിച്ചു. സ്റ്റിൽ നോ ആൻസർ. “Call me back, I’m worried” അവൾക് അത് അയച്ചതിനു ശേഷം ഞാൻ ഫോൺ എടുത്ത് പോക്കറ്റിൽ ഇട്ടു. അവന്മാരെയും വിളിച്ചു പുറത്തിക്കി. നിങ്ങൾ പോയി ബാഗെടുത്തോണ്ട് വാ. ഞാൻ വണ്ടിയുടെ ബോണറ്റിൽ കയറി ഇരുന്നു. അഭിയും സൂരജും ക്ലാസ്സിലേക്ക് പോയി. Ashi: ഇത് ആരുടെയാടാ വണ്ടി. നീ ലാസ്റ്റ് കൊണ്ടുവന്നത് സ്കോഡയല്ലേ? ഒരു ഒക്ടാവിയ.
Me: ഇതോ, ഇത് നമ്മുടെ ഒരു കമ്പനിക്കാരൻ പണയം പിടിച്ചതാ. സാധനം കൊള്ളാം നല്ല പവറാണ്. ടർബോ പെട്രോൾ എഞ്ചിൻ. Ashi: ഞാൻ ഇതേവരെ ലീനിയ ഓടിച്ചിട്ടില്ല.
ആഷിയോട് അഭി ചോദിച്ചു. ആഷി പോക്കറ്റിൽ നിന്നൊരു അത്തർകുപ്പി പുറത്തേക്കെടുത്തു, അതിൽ അത്തർ പോലെ തന്നെ എന്തോ ഒരു ദ്രാവകം ഉണ്ടായിരുന്നു. അവൻ കുപ്പിയുടെ മൂടി തുറന്നു ഒരു തീപ്പെട്ടികൊള്ളി അതിനുള്ളിലെ ദ്രാവകത്തിലേക്ക് ഒന്ന് മുക്കി കയ്യിലിരുന്ന സിഗരറ്റിന്റെ പുറത്തു ആ ദ്രാവകം തേച്ച് പിടിപ്പിച്ചു. കുപ്പി തുറന്ന സമയം അതിൽ നിന്നും വന്ന മണം മനസിലായപ്പോ തന്നെ ഞങ്ങളുടെ മുഖത്ത് ഒരു ചിരി വിടർന്നിരുന്നു.
Ashi: ഇന്നാ പിടി മൈരേ ആഷി വെറും വാക്ക് പറയാറില്ല അതും പറഞ്ഞു അവൻ ഓയിൽ പുരട്ടിയ സിഗരറ്റ് ഞങ്ങളുടെ നേർക് നീട്ടി.
Abhi: വേണ്ട മോനെ നീ തന്നെ കത്തിച്ചോ എന്നിട്ട് തന്നാൽ മതി. കാട്ടരുവിയിലേക്ക് ഇറങ്ങി കിടന്നോണ്ട് അഭി പറഞ്ഞു. അതെ അത് തന്നെയാണ് അതിന്റെ ശെരി. ഞാനും സൂരജും അത് അംഗീകരിച്ചു ഞങ്ങളും വെള്ളത്തിലേക്കിറങ്ങി. ചുറ്റും മരങ്ങളും മുളങ്കൂട്ടങ്ങളും നിറഞ്ഞു നിന്നത്കൊണ്ട് തന്നെ ഞങ്ങളുടെ ശബ്ദം മാത്രമേ പുറത്തേക്ക് പോകു അതിനാൽ തന്നെ ഞങ്ങള്ക്ക് ഞങ്ങളുടേതായ ലോകത്ത് വിഹരിക്കാൻ ഒരുപാട് സ്വാതന്ത്ര്യം ലഭിച്ചു. വളരെയേറെ നേരെത്തെ നീരാട്ടിനു ശേഷം കരയ്ക്കു കയറുമ്പോൾ ഞങ്ങളുടെ ശരീരത്തോടു കൂടി മനസ്സും തണുത്തിരുന്നു.
Suraj: ഹോ ചെറായിയിൽ എങ്ങാനും ആയിരുന്നു പോയിരുന്നതെങ്കിൽ ഇപ്പൊ
ആകെ ടയേർഡ് ആയെനെ. ചൂടും, തിരക്കും പിന്നെ പോലിസിനേം നോക്കണം. പക്ഷെ ഇത് കൊള്ളാം, എടാ ചിക്സ്നേം കൊണ്ടു വരാൻ പറ്റിയ സ്പോട് ആണല്ലോ. അത്യാവശ്യം കലാപരിപാടി നടത്താൻ ഈ മരങ്ങളുടെ മറ തന്നെ ധാരാളം, ദേ കണ്ടില്ലേ പിടിവലിയും കടിച്ചുപറിയും നടക്കുന്നത്.
ഞങ്ങൾ തിരിച്ചു നടക്കുന്ന വഴി മരങ്ങൾകിടയിൽ നിന്നു ചുറ്റുമുള്ളവരെ ഒളിച്ച് പ്രണയം പങ്കിടുന്ന കമിതാക്കളെ നിരീക്ഷിച്ചുകൊണ്ട് അവൻ വ്യക്തമാക്കി.
Abhi : ഇനിയിപ്പോ നീ പറഞ്ഞുതന്നിട്ട് വേണമല്ലോ ഞങ്ങള്ക്ക് അറിയാൻ. തമാശ പറഞ്ഞും കളിയാക്കിയും ചിരിച്ചു തിമിർത്തുകൊണ്ടു ഞങ്ങൾ വണ്ടിക്കരികിലേക്ക് നടന്നു. അഷിയുടെ കയ്യിൽ നിന്നും വണ്ടിയുടെ കീ വാങ്ങി ഞാൻ പാർക്കിംഗ് സ്പോട്ടിലേക്ക് നടന്നു എന്റെ പുറകെ തന്നെ അവന്മാരും.
എടാ ഒന്നുകൂടി ഇട്ടോ നമുക്ക് പാർക്കിങ്ങിൽ വെച്ച് അടിച്ചിട്ട് പോകാം. ഞാൻ പിറകിൽ വരുന്ന അവന്മാരോടായി പറഞ്ഞു. അവിടെ പ്രണയിച്ചു നടക്കുന്നവരെ കണ്ടപ്പോൾ എന്റെ ഉള്ളിലും ഒരു പിടച്ചിലുണ്ടായി റിയ, എന്റെ പെണ്ണ്, അവൾക് എന്താകും സംഭവിച്ചിട്ടുണ്ടാകുക. അങ്ങനെ ഞങ്ങൾ പാർക്കിങ്ങിൽ എത്തി അഭിയുടെ നിർബന്ധ പ്രകാരം വണ്ടിയിൽ ഇരുന്ന ചില്ലം എടുത്തു അതിലേക്ക് കഞ്ചാവ് നിറച്ചു തുടങ്ങി. നേരത്തെ ഞങ്ങൾ വന്നപ്പോൾ ഉണ്ടായിരുന്ന വണ്ടികളൊക്കെ തന്നെ തിരിച്ചു പോയതിനാൽ വണ്ടിയുടെ ഡിക്കി തുറന്നിട്ട് അവിടെ നിന്നുകൊണ്ട് അടിക്കാനുള്ള പരിപാടി ആയിരുന്നു. പിന്നെ ഓർത്തു വെറുതെ എന്തിനാ റിസ്ക് എടുക്കണേ, സിഗരറ്റോ റോൾചെയ്തതോ ആയാൽ കുഴപ്പമില്ല പെട്ടെന്നാർക്കും മനസിലാവില്ല.
Me: എടാ ഞാൻ ട്രിപ്പായെന്ന് തോന്നുന്നു എനിക്ക് ദേ ആ നിക്കുന്ന കപ്പിൾലെ പെണ്ണിനെ കണ്ടിട്ട് റിയയെ പോലെ തോന്നുന്നു, ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. എന്റെ അവസ്ഥ പരിതാപകരമാണെന്ന് കണ്ടു വണ്ടിയിൽ ചിരി മുഴങ്ങി. എന്നാൽ പെട്ടെന്ന് തന്നെ അത് നിലച്ചു. കാരണം അവർ അവിടെ നിന്നുകൊണ്ട് ചുണ്ടുകൾ കൊരുത്തുകൊണ്ട് ആലിംഗനത്തിൽ മുഴുകിയത് കണ്ടിട്ടായിരുന്നു . അല്പനേരത്തെ അധരപാനത്തിനു ശേഷം അവർ അകന്നു മാറി ഞങ്ങളുടെ നേരെ തിരിഞ്ഞ പെൺകുട്ടിയുടെ മുഖം ഞാൻ വ്യക്തമായി കണ്ടു. അൽപനേരം മുൻപ് വരെ ഞാൻ എന്റെ പ്രാണന്റെ പാതിയായി കണ്ടവൾ. എന്നെക്കാളേറെ ഞാൻ സ്നേഹിച്ചവൾ. ഇന്ന് ഏതോ ഒരുത്തന്റൊപ്പം……… ഞാൻ ചുറ്റും നോക്കി എന്റെ കൂട്ടുകാരുടെ മുഖത്തേക്ക്, ഞാൻ കാണുന്നത് സത്യമാകരുതേയെന്ന് ആശിച്ചുകൊണ്ട്. അതവളല്ലടാ!!
Sur: ഇപ്പൊ ഇവിടെവെച്ച് നീ ഒരു സീൻ ഉണ്ടാക്കിയാൽ അത് മൊത്തം കയ്യീന്ന് പോകും. ഒന്നാമതെ മരുന്ന് കയ്യിലുണ്ട് നമ്മൾ അടിച്ചിട്ടുമുണ്ട്, വല്ലവന്റേം വണ്ടിയാണ് കയ്യിൽ, നമുക്ക് ഒരു പരിചയവും ഇല്ലാത്ത സ്ഥലം പോരാത്തതിന് ഇത് ഗവണ്മെന്റ് പ്രോപ്പർട്ടി, ഇവരൊന്നു വിളിച്ചാൽ പോലിസ് ഇങ്ങോട്ട് എത്താൻ വലിയ സമയം ഒന്നും വേണ്ട. എല്ലാത്തിനും മേലെ അവൾ ഒരു പെണ്ണാണ് അവൾ ഒന്ന് കണ്ണും മുഖോം നനച്ചു മൂക്ക് പിഴിഞ്ഞ് കാണിച്ചാൽ കാര്യോം കാരണോം നോക്കാതെ നമ്മളെ എല്ലാവരും കൂടി പഞ്ഞിക്കിടും കൂട്ടിന് നിയമവും നിക്കും.
നീ പാമ്പിനെ പിടിക്കുന്നത് കണ്ടിട്ടുണ്ടോ?
അഷിയുടെ ശബ്ദമാണ്. പുറത്തു നിൽക്കുന്ന അവരിൽ നിന്നും കണ്ണ് പറിക്കാതെ തന്നെ അവൻ തുടർന്നു.
Riya: ഞാൻ വീട്ടിൽ അറസ്റ്റ് ആണെടാ മൊത്തം പ്രശ്നം ആണ്. നിനക്ക് അറിയാവുന്നതല്ലേ? അവൾ വാഷ്‌റൂമിന്റെ നേരെ അവൻ വരുന്നുണ്ടോ എന്ന് ശ്രെദ്ധിച്ചുകൊണ്ട് സംസാരം തുടർന്നു. അവനോട് പറയ് പേടിക്കണ്ട ഇവിടുത്തെ സിറ്റുവേഷൻ ഒന്ന് അടങ്ങുമ്പോൾ ഞാൻ വിളിച്ചോളാം എന്ന്. എടാ പപ്പാ വരുന്നുണ്ട് ഞാൻ വെക്കുവാ. അപ്പോഴേക്കും അവൻ വാഷ്‌റൂമിൽ നിന്നിറങ്ങി വന്നിരുന്നു വന്നപാടെ മൈരൻ വീണ്ടും പണി തുടങ്ങി, ആഷി ഇതൊക്കെ വീഡിയോയും എടുത്തു. Ashi: ഇനിയിപ്പോ തെളിവ് ഇല്ലെന്നു പറയരുതല്ലോ. പന്ന കൂത്തിച്ചി! അധിക സമയം കഴിയുന്നതിനു മുന്നേ അവർ ആ ബൊലേറോയിൽ കയറി പോയി.
Me: ഒരു സിഗരറ്റ് താടാ, കണ്ണുകൾ തുടച്ചു കൊണ്ടു ഞാൻ പറഞ്ഞു. എന്റെ കണ്ണുകൾ കുറുകി നെറ്റിയിലെ ഞരമ്പ് തെളിഞ്ഞു, മുഖം ചുവന്നു തുടുത്തു തുടുത്തു. സിഗരറ്റ് കത്തിച്ചുകൊണ്ട് ഞാൻ പിറകിലേക്ക് ചാരിയിരുന്ന് കണ്ണടച്ചു പുക വലിച്ചു കൊണ്ടു ആലോചനയിലാണ്ടു. കുറച്ചു നിമിഷങ്ങൾക്കകം ഞാൻ കണ്ണുതുറന്നു എന്റെ മുഖത്ത് ഒരു ക്രൂരമായ ചിരി നിറഞ്ഞിരുന്നു. എന്റെ മുഖഭാവം കണ്ടു അവന്മാരും ചിരിച്ചു, അവർക്ക് ഉറപ്പായി ഞാൻ എന്തോ തീരുമാനിച്ചുറപ്പിച്ചതാണെന്ന്. Abhi: എന്താ മോനെ ഒരു ചിരി. അഭി ചോദിച്ചു. Me: കാണാൻ പോകുന്നത് നീയെന്തിനാടാ കേള്ക്കുന്നെ.നീ ഒരു കിങ് സൈസ് ജോയിന്റ് മേക്ക് ചെയ്യ്, അടിച്ചത് മുഴുവൻ പോയി. അവൾക്കറിയില്ല ആരോടാ അവൾ കളിച്ചതെന്ന്. സൂരജെ വണ്ടി നിർത്തിക്കോ ഇനി ഞാൻ ഓടിച്ചോളാം…….. (തുടരും)
നിങ്ങളുടെ പിന്തുണയാണ് എന്റെ മുന്നോട്ടുള്ള എഴുത്തിന്റെ പ്രചോദനം തെറ്റുകളും പോരായ്മകളും നിങ്ങൾ ചൂണ്ടി കാണിക്കുമ്പോഴാണ് കഥ മുന്നോട്ട് പോകുന്നതിനു എനിക്ക് ഊർജം ലഭിക്കുന്നത് ഓരോ തവണയും കഥ പോസ്റ്റ് ചെയ്യുമ്പോൾ കഴിഞ്ഞ തവണത്തേക്കാൾ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ഞാൻ ശ്രേമിക്കുന്നുണ്ട്. നിങ്ങളുടെ പ്രതീക്ഷക്കൊത്ത നിലവാരത്തിലേക്ക് എന്നെങ്കിലും എന്റെ എഴുത്തും എത്തുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് സ്വന്തം ചെകുത്താൻ
Comments:
No comments!
Please sign up or log in to post a comment!