വൈഷ്ണവം 5

(ഇതുവരെ തന്ന സപ്പോര്‍ട്ടിന് നന്ദി… ഇനിയും പ്രതിക്ഷിക്കുന്നു.  കഥ ഇത്തിരി സ്പീഡ് കൂട്ടിയിട്ടുണ്ട്. തെറ്റുകുറ്റങ്ങള്‍ ചുണ്ടികാണിക്കുമെന്ന് അപേക്ഷിക്കുന്നു…)

തന്‍റെ ജീവിതത്തിലെ ഒരു സുന്ദര ദിനത്തിന്‍റെ അവസാനം കുറിച്ച ഉറക്കത്തില്‍ നിന്ന് ഒരു പുതിയ പുലരിയിലേക്ക് വൈഷ്ണവ് കണ്ണ് തുറന്നു… രാവിലെ എല്ലാം പതിവ് പോലെയായിരുന്നു. ക്രിക്കറ്റ്, അച്ഛന്‍റെ കത്തിയടി, അമ്മയുടെ ഫുഡ് പിന്നെ കോളേജിലേക്കുള്ള പോക്ക്… ഇന്ന് ബൈക്കിലാണ് പോവുന്നത്. രാവിലെ മിഥുനയെ പിക്ക് ചെയ്യണം. എല്ലാം പ്ലാന്‍ പോലെ തന്നെ നടന്നു.

കോളേജിലേക്കുള്ള വഴിയില്‍ ബൈക്കിന് ബാക്കില്‍ ഇരുന്നു മിഥുന ചര്‍ച്ച തുടങ്ങി…

ഡാ… അവള്‍ ഇന്നലെ കുഴപ്പമാക്കിയോ…

ഹാ… ഒന്ന് മനസറിഞ്ഞ് സംസാരിക്കാനാ അവളെ അവസാനം വിട്ടിലെത്തിക്കാന്‍ നിങ്ങളെ ഇടയ്ക്ക് ഒഴുവാക്കിയത്. അപ്പോഴാ നിന്‍റെ ഒരു മറ്റെലെ പരുപാടി… തലെന്നത്തെ ഓരോന്ന് ഓര്‍ത്ത് അവന്‍ പറഞ്ഞു…

ഡാ… ഞാന്‍ അത് തീരെ ഓര്‍ത്തില്ല അപ്പോള്‍… സന്തോഷം സഹിക്കാതെ ചെയ്തതാ…

മ്… വൈഷ്ണവ് ഒരു ഇരുത്തി മൂളി…

ഇതു വരെ സോള്‍വ് ചെയ്തില്ലേ ആ പ്രശ്നം…

ഹാ… ഇന്നലെ അവസാനം കാണുമ്പോ ഒരു പുഞ്ചിരി തന്നു. ഇനി അതാണ് പ്രതിക്ഷ…

അവള്‍ ഇന്ന് വരുമോ… നീ ചോദിച്ചോ… മിഥുന ചോദിച്ചു.

ഹാ വരും… ഇന്നവള്‍ക്ക് പ്രോഗ്രാം ഉണ്ട്.

എന്ത് പ്രോഗ്രാം…

ആ… അതൊന്നും അറിയില്ല… അത് ചോദിക്കാന്‍ സമയം കിട്ടിയില്ല…

ഹാ… ബെസ്റ്റ്…. നിയെന്ത് ഭാവി ഭര്‍ത്താവാടാ…

ദേ… മിഥുനെയ് എല്ലാം ഒപ്പിച്ച് വെച്ചിട്ട് ഇരുന്ന് അളെ വടിയാക്കല്ലേ…

ഹോ… സോറി… അത് വിട്… ആ പ്രശ്നം ഇന്ന് സോള്‍വ് ആക്കാം…

ആയാല്‍ നിനക്ക് കൊള്ളാം….

പിന്നെയ് എന്തായ് കല്യാണകാര്യം ചെറിയച്ഛന്‍ (ജി.കെ) വല്ലതും പറഞ്ഞോ…

ഇല്ലെടി… എന്തായാലും ചിന്നുവും വീട്ടുകാരും ഈ ഞായറാഴ്ച വീട്ടില്‍ വരുന്നുണ്ട്.

തിരുമാനിക്കുമായിരിക്കും…

ഹാ… നീ എന്നെയൊക്കെ വെട്ടിച്ച് കല്ല്യാണം കഴിക്കാന്‍ പോവാണല്ലേ…

ആദ്യം വല്യ തല്‍പര്യം ഒന്നുമുണ്ടായിരുന്നില്ല… വിധിയുടെ വിളയാട്ടമല്ലേ…

അതെന്താ ആദ്യം താല്‍പര്യമില്ല എന്ന് പറഞ്ഞത്… ഇപ്പോ എന്തോ തല്‍പര്യമുള്ള പോലെ… മിഥുന ഒരു ചിരിയോടെ ഇടയ്ക്ക് കയറി ചോദിച്ചു…

പോടി… അത് പിന്നെ ചിന്നുവിനെ കണ്ടപ്പോ…

അയ്യടാ… അവന്‍റെ ഒരു ചിന്നു… എത്രയെണ്ണം നിന്‍റെ പിറകെ വന്നതാടാ… അവരോടും തോന്നാത്ത എന്താടാ അവളോട്.

.

ആ… അതൊന്നും എനിക്കും അറിയില്ല… പക്ഷേ അവളോട് സംസാരിക്കുമ്പോ, അവളുടെ കണ്ണുകള്‍ കാണുമ്പോ എന്തോ ഒരു സുഖം…

മ്…ദൈവമേ, ചെക്കന്‍ കൈ വിട്ട് പോയി…

അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് കോളേജിലെത്തി. പതിവുപോലെ അല്‍പം തിരക്കുണ്ട്. മൂന്ന് ദിവസത്തെ കലോത്സവം കൊണ്ട് തന്നെ ക്യാമ്പസിന്‍റെ വൃത്തി ഒക്കെ നഷ്ടപ്പെട്ടിട്ടുണ്ട്.. ആകെ പേപ്പറും കവറും പ്ലാസ്റ്റിക്കും… വണ്ടി പാര്‍ക്ക് ചെയ്തു രണ്ടും ക്യാമ്പസിന് ഉള്ളിലേക്ക് നടന്നു…

പോയിന്‍റ് ടേബിളില്‍ സന്തോഷിക്കാന്‍ വകയുണ്ടായിരുന്നു. അവരുടെ ടീം ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.

നടന്നു നിങ്ങുന്നതിന് ഇടയില്‍ മിഥുന വൈഷ്ണവിനോട് ചോദിച്ചു…

ഡാ… അവള്‍ എവിടെ എന്ന് വല്ല പിടിയും ഉണ്ടോ…

ഇല്ല… കണ്ടെത്തണം… വൈഷ്ണവ് മറുപടി നല്‍കി.

നിന്‍റെല്‍ നമ്പറില്ലേ… വിളിച്ച് നോക്ക്…

അയ്യോ… വേണ്ട… ഇന്നലത്തെ മുഡ് ശെരിയായി എന്ന് ഉറപ്പില്ല… പിന്നെ പ്രോഗ്രാമിന്‍റെ ടെന്‍ഷനും ഉണ്ടാവും… നേരിട്ട് കണ്ട് സംസാരിക്കാം.. അതാ സൈഫ്…

ഹാ… അതിന് ഏതാ പ്രോഗ്രാം എന്നറിയില്ലലോ…

നമുക്ക് ആദര്‍ശിനോട് ചോദിക്കാം… അവന്‍റെല്‍ ചിലപ്പോള്‍ ഇന്നത്തെ പ്രോഗ്രമിന്‍റെയും പങ്കെടുക്കുന്നവരുടെയും ലിസ്റ്റ് കാണും.

ലിസ്റ്റ് ഇല്ലെങ്കിലോ…

ഇല്ലെല്‍ അവന്‍ ഒപ്പിച്ച് തരും… നമ്മുക്ക് ചോദിച്ച് നോക്കാം നീ വാ…

അവര്‍ യൂണിയന്‍ ഓഫീസ് ലക്ഷ്യമാക്കി നടന്നു. പതിവുപോലെ ആദര്‍ശ് അവിടെ ഉണ്ടായിരുന്നു. വൈഷ്ണവ് അവനെ മാറ്റി നിര്‍ത്തി കാര്യം ധരിപ്പിച്ചു.

മച്ചാനെ പ്രോഗ്രാം ലിസ്റ്റ് ഇവിടെ ഉണ്ട്… പക്ഷേ പങ്കെടുക്കുന്നവരുടെത് ഇവിടെ ഇല്ല…

ഒപ്പിക്കാന്‍ പറ്റുമോ…

നോക്കാം… എന്താ കാര്യം… അത് പറ… ഉടായിപ്പാണോ…

ഏയ് അല്ലടാ… എനിക്ക് വേണ്ടപ്പെട്ട ഒരു കുട്ടി ഇന്ന് വരുന്നുണ്ട്. ഏത് ഐറ്റമാണെന്ന് അറിയില്ല… വൈഷ്ണവ് തല ചൊറിഞ്ഞ് കൊണ്ട് പറഞ്ഞു.

മ്… മനസിലാവുന്നുണ്ട്… വേണ്ടപ്പെട്ട കുട്ടികള്‍ ഒക്കെ ആയിലേ…

പോടാ… ഇത് കാര്യമായിട്ടാ.. നീ ഒപ്പിച്ച് തരുമോ…

കുട്ടിടെ പേര് പറ… ഞാന്‍ സംഘടിപ്പിക്കാം…

ടാ… പേര് ഗ്രിഷ്മ…

അത് ഇന്നലെ നിന്‍റെ അമ്മയുടെ കുടെ ഉണ്ടായിരുന്ന കുട്ടിയല്ലേ…

അതേ ടാ… നീ നോക്ക്… ടൈമും സ്റ്റേജ് നമ്പറും ഒക്കെ നോക്കി വെക്ക് ടോ…

ഏറ്റു ടാ… നീ വിട്ടോ… ഞാന്‍ വിളിക്കാം…

ശരി അളിയാ…

കാര്യങ്ങള്‍ തിരുമാനമാക്കി രണ്ടു പേരും പിരിഞ്ഞു.
വൈഷ്ണവ് പുറത്തേക്കും ആദര്‍ശ് യൂണിയന്‍ ഓഫിസിലേക്കും പോയി..

വൈഷ്ണവും മിഥുനയും ക്യാന്‍റിനിലേക്ക് നടന്നു. ആദര്‍ശ് ഏറ്റ സ്ഥിതിക്ക് ഇനി പേടിക്കണ്ട. എങ്കിനെലും അവന്‍ സംഗതി ഒപ്പിക്കും…

വൈഷ്ണവും മിഥുനയും മേശയ്ക്ക് ഇരുവശവും ഇരുന്ന് ഒരോ അവില്‍ മില്‍ക് ഓര്‍ഡര്‍ ചെയ്തു. വൈഷ്ണവ് ഫോണ്‍ കയ്യില്‍ വെച്ച് ആദര്‍ശിന്‍റെ ഫോണിനായി കാത്തിരുന്നു. അവില്‍ മില്‍ക് വന്നതും തീര്‍ന്നതും ഒക്കെ പെട്ടെന്നായിരുന്നു.

അധികം വൈകാതെ വൈഷ്ണവിന്‍റെ ഫോണില്‍ സിനിമ മ്യൂസിക് റിംഗ് ടോണ്‍ അടിച്ചു. അവന്‍ ആളെ നോക്കി ആദര്‍ശാണ്. അവന്‍ ആവേശത്തോടെ ഫോണ്‍ എടുത്തു. മിഥുന അവന്‍റെ സംസാരങ്ങള്‍ ശ്രദ്ധിച്ചിരുന്നു.

അളിയാ കിട്ടിയോ…. ഫോണ്‍ എടുത്ത ഉടനെ അവന്‍ സംസാരം തുടങ്ങി. പിന്നെ ആദര്‍ശിന് മറുപടിയെന്നോണം അവന്‍ ഒരോന്ന് പറഞ്ഞു.

ഹാ.. അത് തന്നെ പേര്…

ങേ… അതിലാണോ…

ഏതാ കോളേജ് എന്ന് നോക്കിയെ…

ഹാ.. അത് തന്നെയാടാ കക്ഷി…

ഏതാ സ്റ്റേജ്…

എപ്പോഴാ പ്രോഗ്രാം…

അതൊക്കെ പിന്നെ പറയാടാ…

ഓക്കെ… താങ്ക്സ് ഡാ…

ഇത്രയും പറഞ്ഞ് അവന്‍ ഫോണ്‍ കട്ട് ചെയ്തു. മിഥുന എന്തായി അറിയാന്‍ അവനൊട് ചോദിച്ചു.

എന്തായി കിട്ടിയോ… മിഥുന ചോദിച്ചു.

ഹാ… കിട്ടി… വൈഷ്ണവ് സന്തോഷത്തോടെ പറഞ്ഞു…

എതാ ഐറ്റം…

ശാസ്ത്രീയ സംഗീതം… വൈഷ്ണവ് മറുപടി നല്‍കി…

ശോ… നമ്മുക്ക് പരിചയം ഇല്ലാത്ത ഏരിയ ആണലോ… മിഥുന വിഷമത്തോടെ പറഞ്ഞു.

അതെ… വൈഷ്ണവ് സമ്മതിച്ചു കൊടുത്തു…

അപ്പോ പാട്ടുകാരിയെയാണ് നിനക്ക് വിതിച്ചത്.. ആട്ടെ എപ്പോഴാ പ്രോഗ്രാം… മിഥുന ചോദിച്ചു.

ഇപ്പോ തുടങ്ങും… നീ വാ… നമ്മുക്ക് പോയി നോക്കിയൊക്കാം…

ഹാ.. ബോറിംങാവും എന്നാലും കുഴപ്പമില്ല… വാ… മിഥുന വല്യ ഉത്സാഹമില്ലാതെ സമ്മതിച്ചു.

അവര്‍ ബില്ല് പേ ചെയ്ത് സ്റ്റേജ് ലക്ഷ്യമാക്കി നടന്നു.

പൊതുവെ തിരക്ക് കുറഞ്ഞ സ്റ്റേജായിരുന്നു അത്… ആകെ കുറച്ച് കാണികള്‍. സ്റ്റേജില്‍

എതോ ഒരു കുട്ടി പാടുന്നുണ്ട്. ഗ്രിഷ്മയല്ല. ഇനി ചിന്നുവിന്‍റെ പ്രോഗ്രാം കഴിഞ്ഞ് കാണുമോ… വൈഷ്ണവ് നിരാശപൂര്‍വ്വം ചിന്തിച്ചു. അവര്‍ സ്റ്റേജിന് മുന്നിലെത്തി.

സ്റ്റേജിന് മുന്നില്‍ ജഡ്ജസ് വല്യ ബുദ്ധിജിവി ചമഞ്ഞ് ഇരുപ്പുണ്ട്. അടയ്ക്ക് എന്തോക്കെ കുത്തികുറിക്കുന്നുമുണ്ട്. വൈഷ്ണവ് സ്റ്റേജിന് മുന്നിലെ കാണികളെ നോക്കി.

ദേ ഇരിക്കുന്നു രമ്യ അവിടെ.
ആ കുട്ടത്തില്‍ ആകെ പരിചിതമായ മുഖം അതാണ്. അവന്‍ അവളെ തന്നെ നോക്കി നിന്നു. എന്തോ ഒരു അസ്വസ്ഥത പോലെ അവള്‍ പെട്ടെന്ന് തിരിഞ്ഞ് വൈഷ്ണവിന്‍റെയും മിഥുനയുടെയും സൈഡിലേക്ക് നോക്കി. അവള്‍ അവരെ കണ്ട് ചിരിച്ചു. അവര്‍ തിരിച്ചും.

വൈഷ്ണവും മിഥുനയും അവളുടെ പിറകിലെ ഒഴിഞ്ഞ കസേരയിലേക്ക് ഇരുന്നു. അത് അറിഞ്ഞ രമ്യ തിരിഞ്ഞ് അവരോട് സംസാരിക്കാന്‍ തുടങ്ങി.

ചിന്നു പറഞ്ഞിരുന്നോ… പ്രോഗ്രാമിനെ പറ്റി… രമ്യ ചോദിച്ചു.

ഹാ… പക്ഷേ ഇതാണ് പരുപാടി എന്ന് പറഞ്ഞില്ല… വൈഷ്ണവ് പറഞ്ഞു.

എപ്പോഴാ അവളുടെ പ്രോഗ്രാം… മിഥുന ചോദിച്ചു.

അടുത്തതാണെന്ന് തോന്നുന്നു. രമ്യ മറുപടി കൊടുത്തു.

അവള്‍ എവിടെ … വൈഷ്ണവ് ചോദിച്ചു.

ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു. പിന്നെ ടൈം ആയി എന്ന് പറഞ്ഞപ്പോ സ്റ്റേജിന്‍റെ പിറകിലെക്ക് പോയി… രമ്യ നിര്‍ത്താതെ പറഞ്ഞു തുടങ്ങി. വൈഷ്ണവ് ഒന്ന് ചിരിക്കുക മാത്രമേ ചെയ്തുള്ളു.

അപ്പോ നീ കുടെ പോയില്ലെ… മിഥുന രമ്യയോട് ചോദിച്ചു…

ഇല്ല… അവള്‍ക്ക് ടെന്‍ഷന്‍ ഉണ്ടെന്ന് തോന്നുന്നു. ഇത്തരം സമയത്ത്

ഒറ്റയ്ക്കിരിക്കുന്നതാണ് അവള്‍ക്കിഷ്ടം. രമ്യ പറഞ്ഞു നിര്‍ത്തി.

അപ്പോഴെക്കും ഇത്രയും നേരം പാടിയിരുന്ന കുട്ടിയുടെ പാട്ട് കഴിഞ്ഞു. കര്‍ട്ടണ്‍ താഴ്ന്നിരുന്നു. വൈഷ്ണവും മിഥുനയും രമ്യയും ആര്‍ക്കാനും വേണ്ടി എന്ന പോലെ കയ്യടിച്ചു.

അല്‍പസമയത്തിനകം അനൗണ്‍സ്മെന്‍റ് ഉയര്‍ന്നു.

“ജഡജ്സ് പ്ലീസ് നോക്ക് ചെസ്റ്റ് നമ്പര്‍ ഫോര്‍ ഓണ്‍ സ്റ്റേജ്…”

പയ്യെ കര്‍ട്ടണ്‍ ഉയര്‍ന്നു.

വെള്ളയില്‍ കറുത്ത ഡിസൈന്‍ ഉള്ള ഒരു ചുരിദാര്‍ എടുത്താണ് സ്റ്റേജില്‍ ഗ്രിഷ്മ നിന്നിരുന്നത്. നല്ല ഐശ്വരം തുളുമ്പുന്ന മുഖം. നെറ്റിയില്‍ അരച്ച ചന്ദനം അവളുടെ മുഖത്തിനെ കുടുതല്‍ ഭംഗി നല്‍കുന്നു. വാലിട്ട് കണ്ണെഴുതിയിട്ടുണ്ട്. കാതില്‍ ജിമിക്കി കമ്മലുകള്‍. കഴുത്തില്‍ ഒരു ചെറിയ സ്വര്‍ണ്ണമല. മുടികള്‍ പിറകില്‍ നിറഞ്ഞ് നില്‍ക്കുന്നു. തോളിന്‍റെ രണ്ട് വശത്തുമായി അത് എടുത്തു കാണുന്നു. മുന്നില്‍ അരക്കെട്ടിന് താഴെ രണ്ട് കൈയിന്‍റെ വിരലുകളും പിണച്ചാണ് നില്‍പ്പ്. രണ്ട് കൈയിലും ഒരോ വളകളുമുണ്ട്. അവള്‍ മൈക്കിന് മുന്നില്‍ നിന്ന് ഒന്നു പുഞ്ചിരിച്ചു. നിമിഷങ്ങള്‍ക്കകം അവള്‍ സംഗീതം ആരംഭിച്ചു. ശുദ്ധമായ നാദം ആ വേദിയെ സംഗീതസാന്ദ്രമാക്കിയ അനുഭൂതി. വൈഷ്ണവും മിഥുനയും അ ശബ്ദത്തില്‍ ലയിച്ചിരുന്നുപോയി. വൈഷ്ണവ് അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
ആ മുഖത്തിന്‍റെ ഐശ്വരം ആവോളം ആസ്വദിച്ചു. അവളുടെ ചുണ്ടുകള്‍ മാത്രം ചലിക്കുന്നുണ്ട്. ഇടയ്ക്ക് കണ്ണിമവെട്ടും. പുഞ്ചിരിക്കുന്ന മുഖം. മിനിറ്റുകള്‍ക്കകം ആ സംഗീതം അവസാനിച്ചു. അവള്‍ പാടി നിര്‍ത്തി എല്ലാവരെയും നോക്കി ഒന്നു പുഞ്ചിരിച്ചു. വേദിയില്‍ ഉള്ളവര്‍ കയ്യടിച്ചു. അപ്പോഴെക്കും കര്‍ട്ടണ്‍ വീണു.

അധികം വൈകാതെ ചിന്നു രമ്യയുടെ അടുത്തേക്ക് ഓടി വന്നു. അപ്പോഴാണ് അവളുടെ പിറകെ ഇരിക്കുന്ന വൈഷ്ണവിനെയും മിഥുനയെയും അവള്‍ കാണുന്നത്. ഓടിയുള്ള വരവ് പെട്ടെന്ന് ഒന്ന് സ്ലോ ആയി. അവള്‍ അവരുടെ അടുത്തേക്ക് അടുത്തുകൊണ്ടിരുന്നു. അവള്‍ വരുന്നത് കണ്ട് അവര്‍ മുന്ന് പേരും എണിറ്റു.

അവള്‍ അടുത്തെത്തി മൂന്ന് പേരോടുമായി ചോദിച്ചു.

എങ്ങിനെയുണ്ടായിരുന്നു…?

നന്നായിരുന്നു.. രമ്യ പറഞ്ഞു. പെട്ടെന്ന് ചിന്നു കണ്ണനെ നോക്കി. അവള്‍ക്ക് അവിടെ നിന്നുള്ള മറുപടി വേണമായിരുന്നു.

എനിക്ക് ഇതിന്‍റെ എ.ബി.സി.ഡി അറിയില്ല… എന്നാലും കേട്ടിരിക്കാന്‍ നല്ല രസമുണ്ടായിരുന്നു. അവന്‍ മറുപടി നല്‍കി.

അവള്‍ അതിന് ഒരു പുഞ്ചിരി പാസാക്കി….

അങ്ങനെ മൂന്ന് പേരും ഒരോന്ന് പറഞ്ഞു ആ വേദിയ്ക്ക് പുറത്തേക്ക് നടന്നു. മിഥുനയും രമ്യയും അവരുടെ പതിവ് കത്തിയിലേക്ക് കടന്നു അവരുടെ ഒപ്പം നടന്നിരുന്ന ചിന്നു ഇടയ്ക്ക് ഇടംകണ്ണിട്ട് പിറകെ നടന്നിരുന്ന വൈഷ്ണവിനെ നോക്കി. അവന്‍ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നടക്കുകയായിരുന്നു. ഇടയ്ക്ക് തിരിഞ്ഞ് നോക്കിയ അവളോട് പയ്യെ തന്‍റെ കുടെ നടക്കാന്‍ ആംഗ്യം കൊണ്ട് ആവശ്യപ്പെട്ടു. അവള്‍ അതിന് സമ്മതം പോലെ പതിയെ നടത്തം സ്ലോ ആക്കി. അവന്‍റെ ഒപ്പമെത്തി.

മിഥുനയും രമ്യയും ഇതൊന്നും അറിഞ്ഞിട്ട് പോലുമില്ല… അവര്‍ അവരുടെ ലോകത്തായി നടന്നു. ചിന്നുവും കണ്ണനും അവരുടെ ലോകത്തും… അവന്‍ പയ്യെ സംസാരിച്ചു തുടങ്ങി..

പാട്ട് പഠിച്ചിട്ടുണ്ടോ…

ഉണ്ട്… ഏട്ടു കൊല്ലം…

ഹമ്മോ… വൈഷ്ണവ് അത്ഭുതത്തോടെ അവളെ നോക്കി

എന്തേയ്…

ഹേയ് ഒന്നുല്ല.. തന്‍റെ സൗണ്ടില്‍ പാട്ട് കേള്‍ക്കാന്‍ നല്ല രസമുണ്ടായിരുന്നു…

ഓ… താങ്ക്സ്… അവള്‍ പുഞ്ചിരിയോടെ അവന്‍റെ അഭിനന്ദനത്തിന് മറുപടി നല്‍കി.

അതൊടെ ഇന്നലത്തെ പ്രശ്നം സേള്‍വായി എന്ന് അവന് ഉറപ്പായി. അവന്‍ വീണ്ടും ചോദിച്ചു…

നാളെ എതാ പ്രോഗ്രാം….

നാടന്‍പാട്ട്

ങേ… അതെന്താ ഒരു മാച്ചിംങ് ഇല്ലലോ…

ഹാ… പാടുന്നത് കൊണ്ടാവും കോളേജിലുള്ളവര്‍ നന്നായി നിര്‍ബന്ധിച്ചു.. അതോടെ വഴങ്ങണ്ടി വന്നു… അവള്‍ ചിരിയോടെ പറഞ്ഞു…

നാളെ രാത്രിയാവിലെ കഴിയാന്‍…. ഒന്നുടെ ലിഫ്റ്റ് കൊടുക്കാനുള്ള വഴിയുണ്ടോ എന്നറിയാനായി അവന്‍ ചോദിച്ചു.

ചിലപ്പോള്‍… പക്ഷേ അച്ഛന്‍ വരും എന്നെ കൊണ്ടുവാന്‍… അവള്‍ അവന്‍റെ ചിന്തകളെ തച്ചൊടിച്ച് കൊണ്ട് പറഞ്ഞു.

അതോടെ അവന് ചെറിയ വിഷമം വന്നപോലെ തോന്നി എങ്കിലും അവന്‍ ചിരിക്കാന്‍ ശ്രമിച്ചു. പിന്നെയും സംസാരം തുടര്‍ന്നു.

അത്രയും നേരം കുടെ ഉണ്ടായിരുന്ന ഗ്രിഷ്മ കുടെ കാണാതെ വന്നപ്പോഴാണ് രമ്യ അവളെ തിരിഞ്ഞ് നോക്കുന്നത്. അപ്പോഴാണ് കണ്ണനുമൊത്ത് ചിരിച്ച് വര്‍ത്തമാനം പറയുന്ന ചിന്നുവിനെ കാണുന്നത്. അവര്‍ ഇരു കുട്ടരും തമ്മില്‍ അപ്പോഴെക്കും പത്ത് പതിനഞ്ച് മീറ്റര്‍ വ്യത്യാസം ഉണ്ടായിരുന്നു. രമ്യ പിറകിലെക്ക് നോക്കുന്നത് കണ്ട് മിഥുനയും നോക്കി. അവിടെ കൊഞ്ചി കുഴയുന്ന ഭാവി വരനെയും വധുവിനെയും കണ്ട് ഇന്നലത്തെ പ്രോബ്ലം തീര്‍ന്ന ആശ്വാസത്തില്‍ അവളും ചിരിച്ചു.

ചിന്നുവിന്‍റെ ഭവ്യമായ ചിരിയും സംസാരത്തിലും മതിമറന്നു രസിക്കൊണ്ടിരുന്ന കണ്ണന്‍ ഇടയ്ക്ക് ഒന്ന് തല വെട്ടിച്ചപ്പോഴാണ് തങ്ങളെ നോക്കി നില്‍ക്കുന്ന രമ്യയേയും മിഥുനയേയും കാണുന്നത്. അതൊടെ അവന്‍ ചിരി അടക്കി അവരോടായി പറഞ്ഞു.

നിങ്ങള്‍ നടന്നോ… ഞങ്ങള്‍ കുറച്ച് സംസാരിച്ചിട്ട് അങ്ങ് എത്തിക്കൊള്ളാം…

എതിര്‍പ്പോന്നും പറയാതെ അവര്‍ രണ്ടു പേരും ഒരു അക്കിയ ചിരിയോടെ തിരിച്ച് നടന്നു. വൈഷ്ണവും ഗ്രിഷ്മയും ഗൗണ്ടിലെ ആളൊഴിഞ്ഞ ബെഞ്ചിലേക്കും.

അവര്‍ പരസ്പരം അവരുടെ ഇഷ്ടനിഷ്ടങ്ങള്‍ പങ്കുവെച്ചു. തമാശയും കളിയും കളിയാക്കലും ചിരിയും ആയി ഏകദേശം ഒരു മണിക്കൂറോളം അവര്‍ അവിടെ ചിലവഴിച്ചു. അതിനിടയ്ക്ക് കോളേജിലെ പല പിള്ളേരും വൈഷ്ണവിനെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. അവന്‍ അതിനെ ഒന്നും മൈന്‍റ് ചെയ്യാന്‍ പോലും നിന്നില്ല… കഴിഞ്ഞില്ല എന്നു പറയുന്നതാവും ശരി…

ഇപ്പോ കണ്ണന് ചിന്നുവിനെ കുറിച്ച് കുറച്ചൊക്കെ അറിയാം… ആളൊരു

കൃഷ്ണഭക്തയായിരുന്നു. നാട്ടിന്‍ പുറത്ത് ജനിച്ച് വളര്‍ന്ന ഒരു പാവം പെണ്‍കുട്ടി. അധികം ആരുമായി അടുക്കുന്ന സ്വഭാവക്കാരിയൊന്നുമല്ല അവള്‍. അടുത്താല്‍ പിന്നെ വിടുകയും ഇല്ല… പാട്ടാണ് ഇഷ്ട വിനോദം പിന്നെ അല്ലറചില്ലറ അലങ്കരപണിയും. അമ്മയാണ് വീട്ടിലെ കൂട്ട് അച്ഛനുമായി അധികം കുട്ടില്ല. അധികദിവസവും അമ്പലത്തില്‍ പോവുന്ന ശീലമുണ്ടവള്‍ക്ക്. അതുകൊണ്ടു തന്നെ ആള്‍ പ്യൂവര്‍ വെജിറ്റേറിയനാണ്. കോളേജിലും രമ്യ മാത്രമാണ് അവളുടെ ഫ്രണ്ട്. ആരും കേട്ടിരുന്നു പോകുന്ന ശബ്ദമാണ് അവള്‍ക്ക്. കോളേജിലെ അറിയപ്പെടുന്ന പാട്ടുകാരി. അത്യവിശ്യം നന്നായി പഠിക്കും. ടീച്ചര്‍മാരുടെ കണ്ണിലുണ്ണി.

അവള്‍ അവനോട് ഒരുപാട് സംസാരിച്ചു. അവളുടെ സംസാരത്തില്‍ കേട്ട് ആദ്യം കോളേജില്‍ വെച്ച് കണ്ടപ്പോള്‍ മിണ്ടാപ്പുച്ചയെ പോലെ ഇരുന്നവള്‍ തന്നെയാണോ തന്‍റെ മുന്നില്‍ വാതോരാതെ സംസാരിക്കുന്നത് എന്നതില്‍ അവന് അതിശയം തോന്നി.

അന്ന് രമ്യയ്ക്ക് എന്തോ ധൃതിയുള്ളതിനാല്‍ ഉച്ചയ്ക്ക് അവര്‍ കുന്ന് ഇറങ്ങി. അതോടെ വൈഷ്ണവും മിഥുനയും പിന്നെയും ഒന്നിച്ചായി. അവര്‍ കോളേജില്‍ കുട്ടുകാരോട് കളിച്ചും ചിരിച്ചും വൈകുന്നേരം വരെ അവിടെ ചിലവഴിച്ചു.

പിന്നെ മിഥുനയെ വിട്ടില്‍ എത്തിച്ച് സ്വന്തം വിട്ടിലേക്ക് ചെന്നു. രാത്രിയും കണ്ണനും ചിന്നുവും ചാറ്റിംഗ് ഒക്കെ നടന്നു. അങ്ങനെ അന്നത്തെ ദിവസം അവിടെ അവസാനിച്ചു.

പിറ്റേന്ന് ഉച്ചവരെ ചിന്നു പ്രക്ടീസില്‍ ആയിരുന്നു. അതുകൊണ്ട് കണ്ണന്‍ അവളുടെ അടുത്തേക്ക് ചെന്നില്ല. ഉച്ചയ്ക്ക് ക്യാന്‍റിനില്‍ വെച്ചാണ് പിന്നെ അവര്‍ കണ്ടുമുട്ടിയത്. നീലയില്‍ വെള്ള വര വെച്ചിട്ടുള്ള ചുരിദാറും നീല ലെഗിന്‍സും ആയിരുന്നു അവളുടെ വേഷം…

അവളുടെ മുഖം ഇത്തിരി ടെന്‍ഷനുള്ളതായി കണ്ണന്‍ അറിഞ്ഞു. അവനത് ചോദിക്കുകയും ചെയ്തു…

എന്താ ചിന്നു ഒരു ടെന്‍ഷന്‍…

അവള്‍ അവനെ നോക്കി…

ഒന്നുമില്ല… ഗ്രുപ്പ് ഐറ്റമാണ്… എങ്ങാനും എന്‍റെ കുഴപ്പം കൊണ്ട് വല്ലതും സംഭവിച്ചാ… അവള്‍ വളച്ച് കെട്ടി കാര്യം പറഞ്ഞു.

അങ്ങനെ ഒന്നുമുണ്ടാവില്ല… നീ ബാക്കിയുള്ളവരെ ശ്രദ്ധിക്കാതെ സ്വന്തം പോര്‍ട്ടന്‍ മാത്രം ശരിക്ക് നോക്കിയ മതി… മറ്റുള്ളവരുടെ കുടെ നന്നാക്കാന്‍ നോക്കണ്ട… അത് അവര് നോക്കിക്കൊള്ളും… വൈഷ്ണവ് പറഞ്ഞു നിര്‍ത്തി.

ഒന്നും മനസിലാവാത്ത പോലെ അവള്‍ അവനെ നോക്കി നിന്നു… പിന്നെ അതിനെ പറ്റി മിണ്ടാന്‍ പോയില്ല…

എപ്പോഴാ പരുപാടി തുടങ്ങുകാ… അവന്‍ ചോദിച്ചു.

നാലുമണിയാവും… നാടന്‍പാട്ട് തുടങ്ങാന്‍… എപ്പോഴാ ഞങ്ങളുടെത് എന്നറിയില്ല… അവള്‍ പറഞ്ഞു.

മ്… അവന്‍ ഒന്ന് മൂളി… ഫുഡ് കഴിഞ്ഞ് അവര്‍ പിന്നെയും പ്രക്ടീസിനായി പോയി.. വൈഷ്ണവ് യൂണിയന്‍ ഓഫീസിലും മറ്റുമായി ചുറ്റിപറ്റി നടന്നു.

സമയം നാലാവറായി… പെട്ടന്ന് അവന്‍റെ ഫോണ്‍ ബെല്ലടിച്ചു. നോക്കിയപ്പോ ശേഖനങ്കിള്‍… അല്‍പം ബഹുമാനം സംഘടിപ്പിച്ച് അവന്‍ ഫോണ്‍ എടുത്തു.

അങ്കിളേ… അവന്‍ ഫോണ്‍ എടുത്ത ഉടനെ അങ്ങോട്ട് കയറി വിളിച്ചു.

മോനേ… ചിന്നുവിന്‍റെ അമ്മയാ…

ഹാ… അമ്മേ, പറയു…

മോന്‍ എവിടെയാ… കോളേജിലാണോ…

അതെ അമ്മേ… ചിന്നുവിന്‍റെ പരുപാടിയില്ലേ… നിങ്ങള്‍ വരുന്നുണ്ടോ…

ഇല്ല മോനെ… ഞാന്‍ വേറെ കാര്യം പറയാനാ വിളിച്ചത്…

എന്താ അമ്മേ…

എന്‍റെ ഒരു ബന്ധു ഇപ്പോ മരിച്ചു… അപ്പോ ഞങ്ങള്‍ അങ്ങോട്ട് പോവുകയാ…

അപ്പോ ചിന്നുവിനെ കൊണ്ടുപോവുന്നില്ലേ…

ഇല്ല… മോന്‍ അവളോട് ഇപ്പോ പറയണ്ട…

പിന്നെ എന്താ ചെയ്യണ്ടത് അമ്മേ… അമ്മ കാര്യം പറയു..

പരുപാടി കഴിഞ്ഞിട്ട് അവളെ വിട്ടിലെത്തിക്കുമോ… ഞങ്ങള്‍ ചിലപ്പോള്‍ എത്താന്‍ വൈകും…

ഹാ… അതിനെന്താ അമ്മേ… ഞാന്‍ എത്തിക്കാം…

മോന് ബുദ്ധിമുട്ടായോ…

ഇല്ലമ്മേ… അമ്മ പോക്കൊ ഞാന്‍ എത്തിക്കാം…

ശരി.. സൂക്ഷിച്ച് പോരാണേ…

ശരി അമ്മേ… അമ്മ അവളോട് അച്ഛന്‍ വരില്ല പകരം ഞാന്‍ കൊണ്ടുപോവാന്‍ സമ്മതിച്ചു എന്ന് ഒരു വിളിച്ചു പറയണേ..

ശരി മോനെ.. ഞാന്‍ അവളോട് പറയാം…

ശരി അമ്മേ… ഞാന്‍ വെക്കുവാണേ,,,

ശരി മോനെ…

ഫോണ്‍ കട്ടാക്കി… വൈഷ്ണവിന് മുഖത്ത് ഒരു സന്തോഷം വന്നു. എന്താ പറയുക രോഗി ഇഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാല്‍ എന്ന പോലെ…

ചിന്നുവിനെ കൊണ്ടാക്കാന്‍ ഉള്ളതുകൊണ്ട് മിഥുനയെ വൈകിട്ടെ വിട്ടിലെക്ക് അയച്ചു. അവള്‍ക്കും നാടന്‍പാട്ട് വല്യ തല്‍പര്യം ഒന്നുമില്ല.

അവള്‍ പോയി കഴിഞ്ഞ് വൈഷ്ണവ് സന്തോഷത്തോടെ നാടന്‍പാട്ട് നടക്കുന്ന വേദി ലക്ഷ്യമാക്കി നടന്നു. നാടന്‍പാട്ട് ആരംഭിച്ചിരുന്നു. അവന്‍ ഒരു സൈഡ് സിറ്റിലായി ഇരുപ്പുറപ്പിച്ചു. ആറമത്തെയോ ഏഴമത്തെയോ ആണ് ചിന്നുവിന്‍റെ പ്രോഗ്രാം പക്ഷേ അവന് ആ പരിസരം വിട്ട് പോവാന്‍ മനസ് വന്നില്ല. അവന്‍ എല്ലാ പ്രോഗ്രാമും കണ്ട് രസിച്ചു. സംഭവം ചാടിക്കളിക്കാനും കേട്ട് രസിക്കാനും പറ്റിയ പരുപാടിയാണ്. പലവിധ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള സംഗിതനിശ…

അങ്ങനെ ചിന്നുവിന്‍റെയും ടീമിന്‍റെയും പരുപാടി കഴിഞ്ഞപ്പോള്‍ അവന്‍ അവിടെ നിന്ന് എണിറ്റു. സമയം ആറരയായിട്ടുണ്ടായിരുന്നു. ചിന്നു മെയിന്‍ സിംഗര്‍ ഒന്നും അല്ലായിരുന്നു. വായ്ത്താരി പടുന്നവരില്‍ ഒരാള്‍ മാത്രം. ചുവപ്പും കറുപ്പും അടങ്ങിയ യുണിഫോമില്‍ ആയിരുന്നു എല്ലാവരും. ചെണ്ടയും പിന്നെ പേരറിയാത്ത രണ്ട് ഉപകരണവും അവര്‍ ഉപയോഗിച്ചിരുന്നു.

അവന്‍ നടന്ന് നാടന്‍പാട്ട് സംഘത്തിന്‍റെ അടുത്തെത്തി. അവിടെ രമ്യയും രമ്യയുടെ അച്ഛനും ചിന്നുവും സംസാരിച്ചിരുപ്പുണ്ടായിരുന്നു. കണ്ണനെ കണ്ടതും ചിന്നു ഒരു പുഞ്ചിരി സമ്മാനിച്ചു.

അച്ഛാ… ഇത് വൈഷ്ണവേട്ടന്‍. ഞാന്‍ പറഞ്ഞിട്ടില്ലേ…. നമ്മുടെ ചിന്നുന്‍റെ ഭാവി വരന്‍…

രമ്യ അവളുടെ അച്ഛന് കണ്ണനെ പരിചയപ്പെടുത്തി. അത് കേട്ടത്തോടെ ചിന്നുവിനും വൈഷ്ണവിനും ചെറിയ ഒരു നാണമൊക്കെ വന്നു.

അച്ഛന്‍ വന്ന് വൈഷ്ണവിന് കൈ കൊടുത്ത് വിശേഷം ഒക്കെ ചോദിച്ചു. കുടെ കല്യാണകാര്യവും… ഡേറ്റ് തിരുമാനിച്ചിട്ടില്ല എന്നറിഞ്ഞപ്പോള്‍ മൂപ്പര് ആ ചര്‍ച്ച അവസാനിപ്പിച്ചു… കിട്ടിയ ഗ്യാപില്‍ കണ്ണന്‍ ചിന്നുവിനോടായി ചോദിച്ചു…

ചിന്നു… അമ്മ വിളിച്ചിരുന്നില്ലേ…

ഹാ… വിളിച്ചു. ഞാന്‍ ഈ ഡ്രെസ് മാറ്റി വരാം… ഇത്രയും പറഞ്ഞ് അവള്‍ ഡ്രെസ് മാറ്റാന്‍ മറ്റുള്ളവരുടെ കുടെ പോയി.

രമ്യയുടെ അച്ഛന്‍ വീണ്ടും എന്തോക്കെ ചോദിച്ചു. വൈഷ്ണവ് അത് മറുപടി പറയുകയും ചെയ്തു.

പതിനഞ്ച് മിനിറ്റിന് ശേഷം ചിന്നു ഡ്രെസ് മാറി വന്നു. ഇപ്പോള്‍ ഉച്ചക്ക് കണ്ടപ്പോള്‍ എടുത്തിരുന്ന ചുരിദാറാണ് വേഷം. അവള്‍ ഒരു ചെറിയ ഹന്‍ഡ് ബാഗുമായി തിരിച്ച് കണ്ണന്‍റെ അടുത്തേക്ക് വന്നു.

അതോടെ രമ്യ ബൈ പറഞ്ഞ് അച്ഛന്‍റെ കുടെ ബൈക്കില്‍ കയറി യാത്രയായി. അവരെ യാത്രയാക്കിയതൊടെ കണ്ണന്‍ ചിന്നുവിന്‍റെ കുടെ ബൈക്ക് ലക്ഷ്യമാക്കി നടന്നു.

അവന്‍ ബൈക്കില്‍ കയറി ചാവിയിട്ട് സ്റ്റാര്‍ട്ടാക്കി. അവള്‍ക്ക് മുന്നിലേക്ക് വന്നു. ബൈക്ക് കണ്ടപ്പോള്‍ ചിന്നു ഒന്ന് പരുങ്ങി.

അത് കണ്ണന്‍ കാണുകയും ചെയ്തു.. അവന്‍ അവളോട് ചോദിച്ചു.

എന്തെയ് ആദ്യമായാണോ ബൈക്കില്‍….

ആദ്യമായി ഒന്നുമല്ല… നിധിനെട്ടന്‍ എന്നെ കൊണ്ടുപോകാറുണ്ട്.

ആരാ ഈ നിധിനെട്ടന്‍… വൈഷ്ണവ് സംശയത്തോടെ ചോദിച്ചു…

എന്‍റെ കസിനാ… അമ്മയുടെ ചേച്ചിയുടെ മോന്‍…

എന്ന വൈകിക്കണ്ട… കയറ്… വൈഷ്ണവ് ബൈക്കില്‍ കയറാന്‍ ആവശ്യപ്പെട്ടു.

ഹാ കയറാം… പയ്യെ പോയാ മതിട്ടോ…

ശരി… നീ വേഗം കയറ്…

ഹെല്‍മറ്റ് വെക്കുന്നില്ലേ… അവള്‍ ചോദിച്ചു…

വേണോ…

വേണം… വെച്ചിട്ട് പോയാ മതി… അവള്‍ തിരിമാനം പറഞ്ഞു.

മനസില്ല മനസ്സോടെ ഹാന്‍റഡിലില്‍ തുങ്ങി കിടന്ന ഹെല്‍മറ്റ് എടുത്ത് തലയില്‍ വെച്ചു. അത് കണ്ട് സന്തോഷത്തോടെ ചിന്നു ബൈക്കില്‍ കയറാന്‍ തുനിഞ്ഞു.

ചിന്നു രണ്ട് കാലും രണ്ടു സൈഡിലേക്കാക്കി കയറി ഇരുന്നു. കയറുന്ന സമയത്ത് ബാലന്‍സിനായി കണ്ണന്‍റെ തോളില്‍ പിടിക്കുകയും ചെയ്തു.

പ്രതിക്ഷിക്കാതെ ഒരു സ്പര്‍ശനം വന്നപ്പോള്‍ അവനൊന്ന് പിടഞ്ഞു. അത് കണ്ട് ചിന്നു ഒന്നു ചിരിച്ചു… അവന് എന്തോ ഒരു രോമാഞ്ചം പോലെയൊക്കെ തോന്നി. അവള്‍ കയറി ഇരുന്ന ഉടനെ തോളില്‍ നിന്ന് കയ്യെടുത്തു.

പോകാം… കൈ എടുത്ത ഉടനെ അവള്‍ പറഞ്ഞു.

പക്ഷേ കൈ എടുത്തത് അവന് വല്യ ഇഷ്ടമായില്ല. അവന്‍ വണ്ടിയുടെ ബ്രക്ക് പിടിച്ച് ഒരു ആക് ലെറ്റര്‍ റൈസ് ചെയ്തു. വണ്ടി ചെറുതായി ഒന്നു കുലുങ്ങി. അതിന്‍റെ പ്രതിഫലനമെന്നോളം ചിന്നു ഇത്തിരി പേടിയോടെ തന്‍റെ രണ്ടു കൈയും കണ്ണന്‍റെ ഇരു തോളിലും വെച്ചു. അത് നടന്നപ്പോള്‍ കണ്ണന് ഒരു സന്തോഷമൊക്കെ ഉണ്ടായി…

അവന്‍ ബൈക്ക് പതിയെ മുന്നോട്ട് എടുത്തു. തോളിലെ രണ്ടു കൈയില്‍ നിന്ന് തണുപ്പ് അവന്‍റെ ശരിരത്തിലേക്ക് കടന്നു വരുന്നത് പോലെ അവന് തോന്നി. വല്ലാത്ത ഒരു കുളിര്‍മ… ബൈക്ക് നഗരത്തിലെ തിരക്കേറിയ റോഡിനെ വിട്ട് ശാന്തമായ റോഡിലേക്ക് കടന്നു.

റോഡില്‍ വാഹനങ്ങള്‍ നന്നെ കുറവായിരുന്നു. അവന്‍ പതിയെ സൈഡ് മിററിലുടെ ചിന്നുവിനെ നോക്കി. ഇടയ്ക്ക് റോഡ് സൈഡിലേ പോസ്റ്റ് വിളക്ക് കടന്നു പോകുമ്പോള്‍ അതിലെ പ്രകാശത്തില്‍ അവളുടെ മുഖം കണ്ണാടിയില്‍ കാണാന്‍ സാധിച്ചു.

അവള്‍ ബൈക്ക് യാത്ര അസ്വദിക്കുന്ന പോലെ അവന് തോന്നി. അവളുടെ മുടി കാറ്റില്‍ പാറികളിക്കുന്നുണ്ടായിരുന്നു. കണ്ണുകള്‍ കാറ്റ് കൊണ്ട് ഇടയ്ക്ക് അടയും. ചുണ്ടില്‍ പുഞ്ചിരി മാത്രം…. തോളിലെ ഷോള്‍ കാറ്റില്‍ പാറി കളിക്കുന്നുണ്ട്. അതും അസ്വദിച്ച് അവന്‍ പയ്യെ ബൈക്ക് ഓടിച്ചു.

കണ്ണേട്ടാ… മിററില്‍ നോക്കി ഓടിക്കാതെ മുന്നിലേക്ക് നോക്കി ബൈക്ക് ഓടിക്കു… ചിന്നു മുന്നിലേക്ക് അഞ്ഞ് വന്ന് അവന്‍ കാത് ലക്ഷ്യമാക്കി പറഞ്ഞു.

അത് കേട്ട് വൈഷ്ണവിന്‍റെ മുഖം ചമ്മിയ പോലെ ആയി. മറുപടിയൊന്നും പറയാതെ പയ്യെ പുഞ്ചിരിച്ച് കൊണ്ട് അവന്‍ കണ്ണാടിയില്‍ നോക്കുന്നത് നിര്‍ത്തി.

എന്നാലും ഇവളീത് എങ്ങനെ കണ്ടെത്തി… അവള്‍ നോക്കുന്ന പോലെ ഒന്നും ഇതുവരെ കണ്ടില്ലലോ… ഇനി ഇവള്‍ക്ക് രണ്ട് കണ്ണ് മാത്രമല്ലേ ഉള്ളു.. വെറേ എവിടെലും കണ്ണുണ്ടോ… അവന്‍ വെറുതെ ഓരോന്ന് ചിന്തിച്ചു.

ഏകദേശം ഏഴരയോടെ അവര്‍ ചിന്നുവിന്‍റെ വിട്ടിലെത്തി. ഇരുപത് മിനുറ്റില്‍ സാധാരണ കണ്ണന്‍ ഓടിയെത്തുന്ന ദൂരമെ ഉണ്ടായിരുന്നുള്ളു അങ്ങോട്ട്. പിന്നെ അവളുടെ വാക്കും കുറച്ച് നേരത്തെ ദര്‍ശനസുഖവും അസ്വദിച്ച് മെല്ലെ പോന്നത് കൊണ്ട് മൂക്കല്‍ മണിക്കൂര്‍ എടുത്തു.

വിട്ടില്‍ എത്തിയപ്പോള്‍ വീടാകെ ഇരുട്ട് ലൈറ്റ് ഒന്നും തെളിഞ്ഞു കാണുന്നില്ല. അത് കണ്ട് അല്‍പം പേടിയോടെ അവള്‍ ആരോടെന്നില്ലാതെ പറഞ്ഞു…

ഇവരിതു വരെ വന്നില്ലേ…

അവളുടെ പേടിയോടുള്ള സംസാരം കണ്ട് വൈഷ്ണവ് മറുപടി കൊടുത്തു.

ചിന്നു പോയി ലൈറ്റിട്ട് വാതില്‍ തുറക്ക്… ഞാന്‍ അങ്കിളിനെ വിളിച്ച് നോക്കട്ടെ…

അവള്‍ അത് കേട്ട് പൂമുഖത്തെ ലൈറ്റിട്ടു. പിന്നെ ചാവി എടുത്ത് വാതില്‍ തുറന്നു. വൈഷ്ണവ് ഫോണ്‍ എടുത്ത് ശേഖരനെ വിളിച്ചു. എന്തോക്കെ സംസാരിച്ചിരുന്നു. ഫോണ്‍ വെച്ച് തിരിഞ്ഞ് നോക്കുമ്പോള്‍ ചിന്നു പുമുഖത്ത് അവനെ നോക്കി നില്‍ക്കുന്നു. അവന്‍ അവളെ നോക്കുന്നത് കണ്ടതും അവള്‍ പറഞ്ഞു…

കണ്ണേട്ടന്‍ വാ… അകത്തിരിക്കാം… ഞാന്‍ ചായ ഉണ്ടാക്കി തരാം…

ആദ്യമായി ഒരു ചായ ഓഫര്‍ ചെയ്തത് കണ്ടപ്പോള്‍ അവന് നിരസിക്കാന്‍ തോന്നിയില്ല അവന്‍ പൂമുഖത്തേക്ക് നടന്നു.

അവര്‍ ഏകദേശം മുക്കല്‍ മണിക്കൂറിനുള്ളില്‍ വരും എന്ന പറഞ്ഞു… വൈഷ്ണവ് അവളോടായി പറഞ്ഞു. അവള്‍ മറുപടിയൊന്നും പറഞ്ഞില്ല

പിന്നെ ഇരുവരും നടന്ന് ഹാളിലേക്ക് പോയി. ഹാളിലെ ലൈറ്റ് അപ്പോഴെക്കും തെളിഞ്ഞിരുന്നു. സോഫയില്‍ ചിന്നു കൊണ്ടുവന്ന ഹാന്‍ഡ് ബാഗ് കിടന്നിരുന്നു.

കണ്ണേട്ടന്‍ ഇവിടെ ഇരിക്ക് ഞാന്‍ ചായ ഇട്ട് വരാം… ഹാളിലെ സോഫയെ ചൂണ്ടി ചിന്നു പറഞ്ഞു.

അവന്‍ സോഫയില്‍ പോയി ഇരുന്നു. അവള്‍ അടുക്കളയിലേക്കും. സോഫയില്‍ തനിച്ചിരുന്നപ്പോള്‍ കണ്ണന്‍ ചുറ്റും നോക്കി. ചുമരില്‍ മൂന്ന് നാല് ഫോട്ടോസ് ഉണ്ടായിരുന്നു. അവന്‍ എണിറ്റ് അതിനടുത്തെക്ക് പോയി.

ഒന്ന് ഒരു കൃഷ്ണനും രാധയും ഒന്നിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ ആയിരുന്നു. പ്രണയഭാവത്തില്‍ രാധയോടൊപ്പം പുഞ്ചിരി തുകുന്ന ശ്രികൃഷ്ണന്‍.. കൃഷ്ണഭക്തയായ ചിന്നു ഫ്രൈം ചെയ്തു വെച്ചതായിരിക്കും വൈഷ്ണവ് കണക്കാക്കി. അവന്‍ അടുത്ത ഫോട്ടോയിലേക്ക് ചെന്നു. സാക്ഷാല്‍ കൈലാസനാഥന്‍ മഹദേവന്‍. നീല നിറത്തോടു കുടി കൈലാസത്തില്‍ വസിക്കുന്ന ഫോട്ടോ… മഹദേവന്‍ പണ്ടേ വൈഷ്ണവിന്‍റെ ഒരു റോള്‍ മോഡലായിരുന്നു. മഹദേവന്‍റെ സിപിളായ വസ്ത്രധാരണവും എന്തിനെയും തകര്‍ക്കാന്‍ പോന്ന ദേഷ്യവും സൗമ്യമായ രൂപവും സതിയോടും പര്‍വ്വതിയോടുമുള്ള അളവറ്റ പ്രണയവും എല്ലാം അവനെ മഹദേവനിലേക്ക് അടുപ്പിച്ചിരുന്നു.

ബാക്കി രണ്ടും സീനറിയായിരുന്നു. അവന്‍ അതിന്‍റെ ഭംഗിയും കണ്ട് അങ്ങിനെ നില്‍ക്കുമ്പോഴാണ് ചായയുമായി ചിന്നു ഹാളിലേക്ക് വരുന്നത്.

കണ്ണേട്ടാ… ചിന്നു പതിയെ വിളിച്ചു.

വൈഷ്ണവ് തിരിഞ്ഞ് നോക്കി. ചിന്നു ചെറു നാണത്തോടെ കൈയിലെ ചായഗ്ലാസ് അവന് നേരെ നീട്ടി. അവന്‍ ഒരു പുഞ്ചിരിയോടെ അത് വാങ്ങി. ഗ്ലാസിലെ ചായ ഒന്ന് ടേസ്റ്റ് നോക്കി… കൊള്ളാം… കടുപ്പവും മധുരവും എല്ലാം അവശ്യത്തിന് മാത്രം… അവന്‍ പയ്യെ അവളെ നോക്കി ചോദിച്ചു.

തനിക്ക് ഒറ്റയ്ക്കിരിക്കാന്‍ പേടിയുണ്ടോ…

അവള്‍ പതിയെ തല താഴ്ത്തി. പിന്നെ തലയാട്ടി ഉണ്ട് എന്ന് സമ്മതിച്ചു.

എന്നാല്‍ താന്‍ വാ… നമ്മുക്ക് പൂമുഖത്ത് ഇരിക്കാം.. വൈഷ്ണവ് പറഞ്ഞു.

അതെന്താ ഇവിടെ ഇരുന്നാല്‍…. പെട്ടെന്ന് അവള്‍ മുഖം ഉയര്‍ത്തി ചോദ്യമെറിഞ്ഞു…

ഒന്നുമില്ല… നിന്‍റെ അച്ഛനും അമ്മയും വരുമ്പോള്‍ നമ്മള്‍ ഉള്ളിലിരിക്കുന്നത് ശരിയല്ല…  പൂമുഖമാണ് നല്ലത്… അവന്‍ മറുപടിയ്ക്ക് കാത്തുനില്‍ക്കാതെ പൂമുഖത്തേക്ക് നടന്നു. അവള്‍ പിറകെയും.

അവര്‍ പൂമുഖത്ത് രണ്ടു സൈഡിലുള്ള തിണ്ണമേല്‍ പരസ്പരം നോക്കിയിരുന്നു. വൈഷ്ണവ് ഇടയ്ക്കിടക്ക് കൈയിലെ ചായ കുടിച്ചു. പിന്നെ അവളോടായി ചോദിച്ചു…

നാളെ കോളേജില്‍ വരുമോ…

ഉണ്ടാവില്ലാ…

അതെന്താ… അവന്‍ അല്പം നിരാശയോടെ ചോദിച്ചു.

നാളെ വല്യമ്മയും നിധിനെട്ടനും വരുന്നുണ്ട്. അതു കൊണ്ട് ഞാന്‍ ഇവിടെ നിന്ന പോവുന്നുണ്ടാവില്ല…

അപ്പോ ഇനി മറ്റനാളെ കാണു ലേ…

ഹാ… നിധിനെട്ടന്‍റെ കാറിലാവും ഞങ്ങള്‍ വരിക… ഇതുള്ളത് കൊണ്ടാണ് അവര്‍ ഇപ്പോ വരുന്നത്…

ശേഖരന് കാറില്ല… ആകെ ഒരു ബൈക്കുണ്ട്. അത് ഇപ്പോ പോര്‍ച്ചില്‍ തന്നെ ഉണ്ട്. അവര്‍ ടാക്സി വിളിച്ചാവും പോയിട്ടുണ്ടാവുക… വൈഷ്ണവ് ചിന്തിച്ചു.

കണ്ണേട്ടന് ഈ ക്രിക്കറ്റ് മാത്രമേയുള്ളോ ഹോബിയായിട്ട്……. വൈഷ്ണവിന്‍റെ ചിന്തകളെ മുറിച്ച് കൊണ്ട് ചിന്നു ചോദിച്ചു…

ഏയ്… ഞാന്‍ സിനിമ കാണും… ചെറിയ തരത്തില്‍ ഒരു സിനിമ പ്രാന്തനാ… ചിന്നു സിനിമ കാണാറുണ്ടോ…

ഇടയ്ക്ക്… തീയറ്ററില്‍ പോയിട്ട് കാലങ്ങളായി.. പിന്നെ ലാപില്‍ ഇട്ട് കാണും… കല്യാണം കഴിയട്ടെ നമ്മുക്ക് ഒന്നിച്ചിരുന്നു കാണാം… വൈഷ്ണവ് ഒരു ഫ്ളോയില്‍ അങ്ങ് പറഞ്ഞു. ചിന്നു അത് കേട്ട് നാണം കൊണ്ട് തല താഴ്ത്തി…

അപ്പോഴെക്കും ഗേറ്റില്‍ ഒരു വെളിച്ചം പ്രത്യക്ഷപ്പെട്ടു. കുടെ ഒരു കാറിന്‍റെ ശബ്ദവും… ചിന്നുവും വൈഷ്ണവും അങ്ങോട്ട് നോക്കി. കാര്‍ വന്ന് വീടിന് മുന്നില്‍ നിര്‍ത്തി. ലക്ഷ്മി പിറകില്‍ നിന്ന് ഇറങ്ങി. ശേഖരന്‍ മുന്‍ സി്റ്റിലിരുന്നു കാറിന്‍റെ കൂലി കൊടുക്കുകയായിരുന്നു, ചിന്നുവും വൈഷ്ണവും ബഹുമാനപൂര്‍വ്വം എണിറ്റ് നിന്നു. വൈഷ്ണവ് കയ്യിലുള്ള ബാക്കി ചായ മുഴുവന്‍ കുടിച്ചു ഗ്ലാസ് തിണ്ണ മേല്‍ വെച്ചു.

മോനേ സോറി… ഞങ്ങള്‍ ഇത്തിരി ലേറ്റായി… ലക്ഷ്മി വന്ന പാടെ വൈഷ്ണവിനോടായി പറഞ്ഞു.

കുഴപ്പമില്ല അമ്മേ… വൈഷ്ണവ് പറഞ്ഞു…

ഹാ.. ചായ ഓക്കെ ഇട്ട് തന്നോ… ലക്ഷ്മി തിണ്ണമേലുള്ള ഗ്ലാസ് നോക്കി ചോദിച്ചു.

ഹാ… അമ്മേ… വന്നപാടെ ഇട്ട് തന്നു. വൈഷ്ണവ് ചിന്നുവിനെ നോക്കി ഒന്ന് പുഞ്ചിച്ച് കൊണ്ട് പറഞ്ഞു.

അപ്പോഴെക്കും ശേഖരന്‍ പൂമുഖത്തേക്ക് കയറി വന്നു. ഗൗരവത്തോടെ തന്നെ അദ്ദേഹം വൈഷ്ണവിനോട് ചോദിച്ചു.

ഇടയ്ക്ക് ഒന്നു ബ്ലോക്കില്‍ പെട്ടു… അതാ ലേറ്റായാത്…

സാരമില്ല അങ്കിളേ… എന്നാപിന്നെ ഞാന്‍ അങ്ങോട്ട് ഇറങ്ങട്ടെ… സമയം കുറെയായി… വൈഷ്ണവ് ശേഖരന്‍റെ മുന്നിലുടെ മിറ്റത്തേക്കിറങ്ങി. പിന്നെ ബൈക്കില്‍ വെച്ച ഹേല്‍മറ്റ് എടുത്തിട്ട് ബൈക്കില്‍ കയറി. പിന്നെ ചിന്നുവിനെ ഒന്ന് തിരിഞ്ഞ് നോക്കി ചിരിച്ചു. അവള്‍ തിരിച്ചും… അധികം സമയം കളയാതെ ബൈക്ക് സ്റ്റാര്‍ട്ടാക്കി യാത്ര തുടങ്ങി. അന്ന് ബാക്കിയെല്ലാം പഴയപോലെ തന്നെയായിരുന്നു. രാത്രി ചാറ്റിംഗ് ഉണ്ടെങ്കിലും അധികം നിണ്ടു നിന്നില്ല… രണ്ടുപേരും പെട്ടന്ന് കിടന്നുറങ്ങി…

🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

പിറ്റേന്ന് നേരം വെള്ളുത്തു. അന്ന് കോളേജില്‍ യുവജനോത്സവം അവസാന ദിനമാണ്. തലേ ദിവസത്തെ കണക്ക് പ്രകാരം ഏകദേശം ഓവറോള്‍ ചമ്പ്യന്‍ഷിപ്പ് അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രവചനതീതമായി വല്ലതും സംഭവിച്ചാല്‍ അത് നഷ്ടമായേക്കും. അന്ന് ചിന്നുവില്ലതതിനാല്‍ അവന്‍ ഫൂള്‍ ടൈം യൂണിയന്‍ ഓഫീസ് പരിസരത്ത് ആയിരുന്നു. അവസാന പരുപാടിയും കഴിഞ്ഞപ്പോള്‍ വൈകീട്ട് അഞ്ചായി. അതോടെ ആ വര്‍ഷത്തെ ഓവറോള്‍ ചമ്പ്യന്‍ഷിപ്പ് അതിഥേയരുടെ കയ്യിലായി. പിന്നെ സമാനപനചടങ്ങും ട്രോഫി കൊടുക്കലും ആഘോഷങ്ങളുമായി ആകെ ജഗപോകയായിരുന്നു. എല്ലാം കഴിഞ്ഞ് വൈഷ്ണവ് വിട്ടിലെത്തിയപ്പോള്‍ രാത്രി ഒമ്പതായിരുന്നു പിന്നെ വെറേ ഒന്നിനും സമയം കിട്ടിയില്ല.

ഈ സമയം ഉച്ചയോടെ ലക്ഷ്മിയുടെ ചേച്ചി ശ്രീദേവിയും മകന്‍ നിധിനും ശേഖരന്‍റെ വീട്ടിലെത്തി. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് അവരുടെ അങ്ങോട്ടുള്ള വരവ്. നിധിന്‍ ചിന്നുവിന്‍റെ ഏറ്റവും അടുത്ത കസിനാണ്. അവര്‍ ഇരുവരും എല്ലായിടത്തും ഒരുമിച്ചാണ്. അതുകൊണ്ട് തന്നെ ചിന്നുവിന്‍റെ കല്യാണകാര്യം വന്നപ്പോള്‍ അവന് വിട്ടുനില്‍ക്കാന്‍ കഴിഞ്ഞില്ല. അവര്‍ രണ്ടുപേരും ഒരുപാട് നാളുകള്‍ക്ക് ശേഷം കണ്ടതിന്‍റെ സന്തോഷത്തില്‍ ആയിരുന്നു. അതുകൊണ്ട് തന്നെ ചിന്നുവിന് കണ്ണനുമായി അന്ന് സംസാരിക്കാന്‍ സാധിച്ചില്ല.

🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

പിറ്റേന്ന് ഇരു വിട്ടിലും സന്തോഷത്തിന്‍റെ ദിവസമായിരുന്നു. അതാത് വീട്ടിലെ ഏക സന്താനത്തിന്‍റെ കല്ല്യാണം ഉറപ്പിക്കുന്നതിന്‍റെ സന്തോഷം.

ഒമ്പതു മണിയോടെയാണ് ചിന്നുവും കുടുംബവും നിധിന്‍റെ കാറില്‍ യാത്ര തുടങ്ങിയത്. ശേഖരനൊഴികെ ബാക്കി എല്ലാവരും ആദ്യമായാണ് കണ്ണന്‍റെ വീട്ടില്‍ പോകുന്നത്. പത്ത് മണിയോടെ അവര്‍ ഗോപകുമാറിന്‍റെ വീട്ടിലെത്തുന്നത്.

കാര്‍ വന്ന് വീടിന്‍റെ മുന്നില്‍ നിന്നു. അല്‍പം ടെന്‍ഷനോടെ ചിന്നു പിറകിലെ ഡോര്‍ തുറന്ന് പുറത്തേക്ക് ഇറങ്ങി. ചിന്നു തന്‍റെ ഭാവി ഭര്‍ത്താവിന്‍റെ വീടും പരിസരവും ഒന്ന് സൂക്ഷ്മമായി നോക്കി…

ഒരു വലിയ പറമ്പിന് ഒത്ത നടക്കായി പടുത്തുയര്‍ത്തിയ ഇരുനില വീട്. അധികം ആര്‍ഭാടമൊന്നും തോന്നിക്കാത്ത വീട്. റോഡില്‍ നിന്ന് വീട്ട് മുറ്റം വരെയുള്ള വഴിയുടെ ഇരുവശവും തിണ്ട് കെട്ടിയിട്ടുണ്ട്. അതില്‍ നിശ്ചിത അകലത്തില്‍ പൂചട്ടികള്‍. അതില്‍ പല നിറത്തിലുള്ള പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്നു. വീടിന്‍റെ വലതു ഭാഗത്ത് ഒരു വലിയ മാവ്. അതില്‍ നിന്ന് കിളികളുടെ കലപില കേള്‍ക്കുന്നുണ്ട്. മാവില്‍ നിറച്ച് മാങ്ങകള്‍. തൊടിയില്‍ അങ്ങിങ്ങായി തെങ്ങും കവുങ്ങും പ്ലാവും പുളിയും തുടങ്ങി എല്ലാ വൃക്ഷങ്ങളും.

വെള്ള പെയിന്‍റടിച്ച വീട്. വീട് പൂമുഖത്തായി പോളിഷ് ചെയ്ത മരകഷ്ണത്തില്‍ വീടിന്‍റെ പേര് കൊത്തി വെച്ചിരിക്കുന്നു.

വൈഷ്ണവം

വൈഷ്ണവത്തിന്‍റെ പൂമുഖത്ത് ചിരിക്കുന്ന മുഖവുമായി ഗോപകുമാറും വിലാസിനിയും. അവര്‍ക്ക് പിറകില്‍ വാതിലിനടുത്ത് വിനയഭാവത്തില്‍ പുഞ്ചിച്ച് കൊണ്ട് വൈഷ്ണവും.

ഗോപകുമാര്‍ വന്ന് എല്ലാവരെയും അകത്തേക്ക് ആനയിച്ചു. എല്ലാവരും ചിരിയോടെ വീടിന് ഉള്ളിലേക്ക് നടന്നു.

വലുപ്പമുള്ള ഹാള്‍. അതിന് മൂലയ്ക്കായി ഒരു ടി. വി. മൂന്ന് ഭാഗത്ത് വലിയ സോഫകള്‍. അതിഥികളും ഗോപകുമാറും സോഫയില്‍ ഇരുന്നു. ഹാളിന് അടുത്തുള്ള പൂജമുറിയില്‍ നിന്ന് ചന്ദനത്തിന്‍റെ ഗന്ധം ഹാളിലേക്ക് വരുന്നുണ്ട്. വൈഷ്ണവ് അച്ഛന്‍റെ അടുത്ത് ചുമര്‍ ചാരി നിന്നു. വിലാസിനി വെള്ളം എടുക്കാനായി അടുക്കളയിലേക്ക് നടന്നു.

ശേഖരന്‍ ശ്രീദേവിയെയും നിധിനെയും പരിചയപ്പെടുത്തി. വൈഷ്ണവ് നിധിന്‍റെ കാര്യങ്ങള്‍ ചോദിച്ചു. ആളിപ്പോ എം.ബി.എ ചെയ്യുകയാണ്. നിധിന്‍റെ അച്ഛന്‍ സൗദിയില്‍ അണ്. അവിടെ ബിസിനസാണ്.

കല്യാണം കഴിഞ്ഞ അച്ഛനെ സഹായിക്കാന്‍ നിധിന്‍ അങ്ങോട്ട് പോകും എന്നും പറഞ്ഞു. കണ്ണാ… നിന്‍റെ റൂമൊക്കെ മോള്‍ക്ക് കാണിച്ച് കൊടുക്ക്… ഇടയ്ക്ക് ഗോപകുമാര്‍ വൈഷ്ണവിനോടായി പറഞ്ഞു.

അതു കേട്ട് ഗ്രിഷ്മ ആകെ ഞെട്ടി പോയി. അവള്‍ അതിശത്തോടെ ഗോപകുമാറിനെയും പിന്നെ വൈഷ്ണവിനെയും നോക്കി. വൈഷ്ണവ് ചിരിക്കുക മാത്രമാണ് ചെയ്തത്. പിന്നെ ഗ്രിഷ്മ ലക്ഷ്മിയെ നോക്കി. ലക്ഷ്മി പോക്കൊള്ളാന്‍ അനുവാദം നല്‍കി. അതോടെ അല്‍പം നാണത്തോടെ അവള്‍ എണിറ്റു. നേരെ വൈഷ്ണവിന്‍റെ അടുത്തേക്ക് നടന്നു.

അവര്‍ അല്‍പനേരം അവിടെ സംസാരിച്ച് നിന്നു. അപ്പോഴാണ് താഴെ നിന്ന് നിധിന്‍ കയറി വരുന്നത് കണ്ടത്.

അളിയോ… അങ്ങനെ വിളിച്ചാണ് വരവ്…

വൈഷ്ണവ് ഗോവണിയ്ക്ക് അരികിലേക്ക് ചെന്നു. പിറകെ ഗ്രിഷ്മയും. അവരെ കണ്ടതും നിധിനളിയന്‍ പറഞ്ഞു.

അളിയാ… ചിന്നു… താഴെക്ക് വിളിക്കുന്നു. വാ…

അങ്ങിനെ മൂന്ന് പേരും താഴെക്ക് ഇറങ്ങി. അപ്പോഴെക്കും വിലാസിനി ബാക്കി എല്ലാവര്‍ക്കും കുള്‍ഡ്രിഗ്സ് കൊടുത്തിരുന്നു. ടീപോയില്‍ കാലി ഗ്ലാസുകള്‍ കണ്ടു. തിരിച്ചിറങ്ങിയ ചിന്നുവും നിധിനളിയനും സോഫയിലേക്ക് ചെന്നു. വിലാസിനി ഒരു ഗ്ലാസ് കുള്‍ഡ്രിഗ്സ് എടുത്ത് ചിന്നുവിന് നല്‍കി. അവള്‍ പുഞ്ചിരിയോടെ അത് വാങ്ങി. പിന്നെ സോഫയില്‍ പോയി ഇരുന്നു. പയ്യെ കുടിക്കാന്‍ തുടങ്ങി. വിലാസിനി ചുമരിനടുത്തേക്ക് മാറി നിന്നു. വൈഷ്ണവ് അമ്മയുടെ അടുത്തേക്ക് നിന്നു.

അപ്പോ കണ്ണാ… ഇത് ഞങ്ങള്‍ അങ്ങ് തിരുമാനിച്ചു.. ഗോപകുമാര്‍ കണ്ണനെ നോക്കി പറഞ്ഞു. ഒന്ന് നിര്‍ത്തിയ ശേഷം തുടര്‍ന്നു.

നിനക്ക് മൂന്ന് മാസം കുടെ ക്ലാസില്ലെ… അത് കഴിഞ്ഞ് വേക്കഷനില്‍ ആദ്യ മാസം ഇവിടെ വെച്ച് കല്യാണം. അതിന് മുമ്പ് ശേഖരന്‍റെ വിട്ടില്‍ വെച്ച് ചെറിയ ചടങ്ങായി നിശ്ചയം…. ഗോപകുമാര്‍ പറഞ്ഞു നിര്‍ത്തി. വൈഷ്ണവ് എല്ലാം തലയാട്ടി സമ്മതിക്കുക മാത്രം ചെയ്തു.

പിന്നെ സ്ത്രിജനങ്ങള്‍ അടുക്കളയിലേക്ക് വെച്ച് പിടിച്ചു. ഗോപകുമാറും ശേഖരനും ബിസിനസ് കാര്യമായി സംസാരം.. നിധിനളിയന്‍ വൈഷ്ണവിന്‍റെ അടുത്തെത്തി… വൈഷ്ണവും നിധിനും ഏകദേശം ഓരേ വേവ് ലെഗ്ത്ത് ആയിരുന്നു. സിനിമയും ക്രിക്കറ്റും അങ്ങിനെ ഒരുപാട് സാമ്യതകള്‍. അതുകൊണ്ട് തന്നെ രണ്ട് പേരും പെട്ടെന്നങ്ങ് അടുത്തു.

നിധിന്‍റെ കല്യാണവും തിരുമാനമായിട്ടുണ്ട്. ആറുമാസത്തിന് ശേഷം. ലൗ മാരേജാണ്. പ്രീത അതാണ് പെണ്ണിന്‍റെ പേര്. കുടെ പഠിക്കുന്ന കുട്ടി തന്നെ… അത് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ രണ്ടും കുടെ സൗദിയിലേക്ക്.

അങ്ങിനെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചാണ് അവര്‍ ഇറങ്ങിയത്. അന്നത്തോടെ ആരംഭിക്കുകയായിരുന്നു രണ്ടു കുട്ടരുടെയും സമ്മതത്തോടെയുള്ള ചിന്നുവിന്‍റെയും കണ്ണന്‍റെയും പ്രണയനിമിഷങ്ങള്‍….

(തുടരും)

Comments:

No comments!

Please sign up or log in to post a comment!