വെള്ളരിപ്രാവ് 4
അവളെ കണ്ട ഞെട്ടലിൽ നിൽക്കുന്ന എന്നെ സ്വബോധത്തിലേകെത്തിച്ചത് അമ്മയുടെ വിളിയാണ്.
അമ്മ : ഡാ നീ എന്താ അന്തം വിട്ടുനിൽക്കണേ.
ഞാൻ :അത് അത്…. ഞാൻ വാക്കുകൾക്ക് വേണ്ടി പരതി
അമ്മ : നിനക്ക് മനസ്സിലായോ ഇവരെ.
ഞാൻ ഇല്ലന്ന് തലയാട്ടി. അവളുടെ മുഖത്തേക്ക് നോക്കിയപ്പോ എന്റെ അതെ അവസ്ഥയിലാണ് അവളും എന്നെനിക്ക് മനസ്സിലായി.
അമ്മ : നീ ഒന്ന് ശരിക്ക് നോക്ക് നിനക്ക് ഓർമ കിട്ടും.
ഞാൻ അവരെ സൂക്ഷിച്ചു നോക്കി. എനിക്ക് അവരെ എവിടെയൊക്കെയോ കണ്ട പരിജയം ഉണ്ട്.പക്ഷെ ഓർമ്മ കിട്ടുന്നില്ല.
എന്റെ നോട്ടം കണ്ടിട്ടാവണം അവര് എഴുന്നേറ്റു എന്റെ മുൻപിലേക്ക് വന്നു നിന്നു. എന്നിട്ട് അവരുടെ ഹാൻഡ് ബാഗിൽ നിന്ന് ഒരു ക്യബ്ബിക് ബോക്സ് എടുത്തു എന്റെ നേരെ നീട്ടി എന്നോട് പറഞ്ഞു ” Advance Happy Birthday അച്ചു “.
ആ സമ്മാനം കണ്ട അടുത്ത നിമിഷം തന്നെ എനിക്ക് ആളെ മനസ്സിലായി. ‘സീതാന്റി ‘ എന്ന് എന്റെ നാവിൽ നിന്നും ഞാൻ മൊഴിഞ്ഞു.അതെ എന്റെ അമ്മയുടെ കളിക്കൂട്ടുക്കാരി.പ്ലസ്‌ടു വരെ അമ്മയും സീതന്റിയും ഒരുമിച്ചായിരുന്നു പഠിത്തം. പിന്നീട് അമ്മ എഞ്ചിനീയറിംഗ് തിരഞ്ഞടുത്തപ്പോ സീതന്റി അവരുടെ മാതാപിതാക്കൾ ആഗ്രഹിച്ചപോലെ മെഡിസിന് പോയി.ഞാൻ ചെറുതായിരുന്നപ്പോഴല്ലാം അവരും കുടുംബവും വീട്ടിലെ നിത്യ സന്ദര്ശകരായിരുന്നു. പിനീട് ഞാൻ ഒരു ഏഴിൽ പഠിക്കുമ്പോ അവര് കുടുംബായി മുംബൈയിൽ പോയി.പിന്നെ ഇപ്പൊയാ കാണുന്നത്.
ആന്റി : ആഹാ.. അപ്പൊ സമ്മാനം കണ്ടാൽ മാത്രേ നിനക്ക് എന്നെ മനസ്സിലാവൂ ല്ലേ.
ആന്റി : ഇവൻ മാധവേട്ടനെ വരച്ചു വെച്ചപോലെയുണ്ടല്ലോ ലക്ഷ്മീ…. ആന്റി അമ്മയോടായി പറഞ്ഞു.
അമ്മ ആന്റിയുടെ അഭിപ്രായത്തിന് മറുപടി ഒരു ചിരിയിൽ ഒതുക്കി.
സീതാന്റി : ഇവളെ മനസ്സിലായോ നിനക്ക് . ആന്റി ആ പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കി എന്നോടായി ചോദിച്ചു .
ആന്റിയെ മനസ്സിലായപ്പോ തന്നെ ഞാൻ അവളെയും തിരിച്ചറിഞ്ഞിരുന്നു.
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. എന്നിട്ട് എന്റെ നെറ്റിയിലുള്ള പാടിൽ കൈവെച്ചു പറഞ്ഞു “മീനാക്ഷി “. ആ പേര് പറയുമ്പോ എന്റെ മനസ്സിൽ പകയുടെ അളവ് കൂടുകയായിരുന്നു. അതെ ഇത് അവള് തന്നെ . എന്റെ അമ്മ എന്നെ ആദ്യം തല്ലിയത് ഇവള് കാരണമാണ്.എന്റെ അച്ഛൻ എന്നോട് ആദ്യമായി ദേഷ്യപ്പെട്ടതും ഇവള് കാരണമാണ്. ഒരു തെറ്റും ചെയ്യാത്ത എന്നെ മുത്തശ്ശി ആദ്യമായി ചീത്തപറഞ്ഞത് ഇവള് കാരണമാണ്.ഞാൻ അവളുടെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കുമ്പോ അവൾ എന്നെ നോക്കുന്നത് ദയനീയമായിട്ടായിരുന്നു.
അമ്മ : മീനു ഇനി ഇവിടെ ആണ് പഠിക്കുന്നത് അച്ചു. അവളും നിന്റെ ഡിപ്പാർട്ട്മെന്റിൽ ആണ്. അത് കേട്ട് ഞാൻ ഒന്ന് ഞെട്ടി. അവളുടെ അവസ്ഥയും ഇത് തന്നെ ആയിരുന്നു.
ആന്റി : ഞങ്ങൾ കൈഞ്ഞ ആഴ്ച വീട്ടില് വന്നിരുന്നു. എല്ലാവരെയും കാണാപ്പറ്റി. നിന്നെ കണ്ടില്ല.അതിനു ശേഷം പിന്നെ അങ്ങോട്ട് വരാനും കൈഞ്ഞില്ല.
അമ്മ : ഇവള് വന്നത് നിന്നോട് പറയണ്ട നേരിട്ട് കാണാം എന്ന് ഇവള് തന്നെയാ എന്നോട് പറഞ്ഞെ.
ആന്റി : അത് ഏതായാലും നന്നായല്ലോ. ഇവന് എന്നെ അറിയോന്ന് ഒന്ന് പരീക്ഷിച്ചു നോക്കിയതല്ലേ.
ഞാൻ : ആന്റി ഇവിടെ എത്ര ദിവസം ഉണ്ട്
ആന്റി :ഞങ്ങൾ ഇനി മുതൽ ഇവിടെയാണ്. ഞാൻ ഇവിടെ സിറ്റി ഹോസ്പിറ്റലിൽ ഗൈനക്ക്ല് ജോയിൻ ചെയ്തു. ലക്ഷ്മിയോട് ഇവിടെ ഇവൾക്ക് സീറ്റ് കിട്ടാൻ വല്ല ചാൻസുണ്ടോന്ന് ചോദിച്ചപ്പോൾ ഇവളുടെ രകമെന്റിൽ മാനേജ്മെന്റ് സീറ്റ് കിട്ടി.
ഞാൻ : അങ്കിൾ ?
ആന്റി : മ്മ്… എന്നാ ശരി ഞാൻ പോയിട്ട് വരാം. അവര് എന്നോടും കൂടെ യാത്ര പറഞ്ഞു അവളോട് ആന്റി വൈകിട്ട് കൂട്ടാൻ വരാം എന്നും കൂടെ പറഞ്ഞു.ആന്റി പോയി കൈഞ്ഞതിന് ശേഷം ഞാൻ അവളെ മൈന്റ് ചെയ്യാതെ അമ്മയോട്..
ഞാൻ : ലക്ഷ്മിക്കുട്ടീ. .. സ്നാക്സ്
അമ്മ : നിന്ന് ഒച്ചവെക്കാതെ ചെറുക്കാ.. നീ ആ റൂമിലേക്ക് പൊക്കോ.അവിടെ എന്റെ ഓഫീസ് ബാഗില് ഒരു റെഡ് ബോക്സ്‌ല് നിനക്കുള്ള സ്നാക്സുണ്ട്. ആ ബാഗില് തന്നെ ഫ്ലാസ്ക്കില് ചായയും ണ്ട്. ഞാൻ മീനൂന്റെ അഡ്മിഷൻ ഒന്ന് ഫുള്ളാക്കട്ടെ. നീ ചെന്ന് കൈച്ചോ.ഞാൻ ഇവര് വന്നപ്പോ ഇവരുടെ കൂടെ കൈച്ചു.
ഞാൻ : മ്മ്മ് ഓ….. കെ
അമ്മ : ഡാ മുഴുവനും കഴിക്കണം ട്ടാ.. ഞാൻ അതിനു ഒന്ന് മൂളുക മാത്രം ചെയ്തു. നേരെ അമ്മ കാണിച്ചു തന്ന മുറിയിലേക്ക് പോയി. അവിടെ ടേബിളിൽ വച്ചിരിക്കുന്ന അമ്മയുടെ ബാഗിന്ന് ബോക്സ് എടുത്തു തുറന്നു നോക്കി. ചെ… ചെറിയമ്മ കോയികോട്ടിന്ന് പോന്നപ്പോ വാങ്ങിയ കോഴിക്കോടൻ ഹൽവ.
അമ്മ : മുഴുവൻ കൈച്ചോ ഡാ..
ഞാൻ :മ്മ്.. കൈച്ചു കൈച്ചു.. വയറു നിറഞ്ഞു
അമ്മ :മ്മ്… ഒന്നിരുത്തി മൂളിയിട്ട് ബെല്ല് ഇപ്പൊ അടിക്കും എന്നാ ക്ലാസ്സിലേക്ക് വിട്ടോ.
ഞാൻ :ശരി മാഡം ജി … ഞാൻ ഒന്ന് കണ്ണുരുട്ടി താഴ്മയായി കാണിച്ചു കളിയാക്കി പറഞ്ഞു.
അമ്മ : ഒന്ന് പോഡെർക്കാ… പിന്നെ നീ പോകുമ്പോ ഇവളേം കൂടെ കൂട്ടിക്കോ. നിന്റെ ക്ലാസ്സിലേക്ക് തന്നെയാ.
ഞാൻ അതിനു പ്രേത്യേകിച്ചു ഒന്നും ഭവിക്കാതെ വരുന്നുണ്ടങ്കി വാ എന്ന രീതിയിൽ അവളുടെ നേരെ നോക്കി മുന്നോട്ടു നടന്നു. അവൾ അമ്മയോട് എന്തോ പറഞ്ഞു എന്റെ പിറകെ പൊന്നു. ക്ലാസ്സ് റൂമിലേക്ക് നടക്കുമ്പോ ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചില്ല.നിശബ്ദത മുറിച്ചു ഒടുവിൽ അവള് എന്നോട് പറഞ്ഞു.
മീനാക്ഷി :അന്ന് അച്ചുവാണ് അത് എന്ന് എനിക്ക് അറിയില്ലായിരുന്നു. Sorry.
ഞാൻ ഒന്നും മറുപടി പറഞ്ഞില്ല.
മീനാക്ഷി : എന്നോട് ഇപ്പോഴും ദേഷ്യണ്ടോ അച്ചൂന്. അതിനും ഞാൻ മറുപടി പറഞ്ഞില്ല. ക്ലാസ്സിൽ എത്തിയപ്പോ
ഞാൻ : ഇതാണ് ക്ലാസ്സ്. പിന്നെ സോറി കോറി എന്നൊന്നും പറഞ്ഞു എന്റെ നേരെ മേലാൽ വന്നേക്കരുത്. എനിക്ക് നിന്നെ കാണുന്നതേ വെറുപ്പാണ്.കുറച്ച് വർഷങ്ങൾക്കു മുന്നേ ഞാൻ ഇഷ്ട്ടപെട്ടിരുന്നു എന്റെ എല്ലാമെല്ലാമായി തന്നെ. പക്ഷെ നിന്നെയല്ല. എന്റെ ആ പഴയ മീനൂനെ.എന്റെ കളികൂട്ടുകാരി. അവള് ഇപ്പൊ ഇല്ല.അവള് എന്റെ ജീവിതത്തിന്നു മരിച്ചു.എനിക്ക് ഈ ലോകത്തു ഏറ്റവും കൂടുതൽ വെറുപ്പുള്ളത് നിന്നെയാണ്.പിന്നെ നീയെനിക്ക് കുറച്ചു മുൻപ് തന്ന പണി. അത് ഞാൻ മറന്നിട്ടൊന്നുല്ല. നീ കാണിച്ച ചെറ്റത്തരത്തിൽ ഇതും കൂടെ
മീനാക്ഷി : അച്ചു ഞാൻ അന്ന്.
ഞാൻ : ഒന്നും പറയണ്ട എനിക്ക് ഒന്നും കേൾക്കും വേണ്ട.
അവൾക്കു പറയാൻ ഒരവസരം കൊടുക്കാതെ ഞാൻ നേരെ അവളുടെ അടുതിന്ന് ഇറങ്ങി.
ഞാൻ ചെല്ലുമ്പോ അവൻമ്മാർ രണ്ടും എന്റെ നേരെ വരുന്നുണ്ട്.
ഞാൻ : നിങ്ങൾ ഇത് എങ്ങോട്ടാ…. ക്ലാസ്സിൽ കയറാൻ ടൈം ആയോ.
അമൽ : പിന്നെ….. ബെല്ല് അടിച്ചതൊന്നും മച്ചാൻ കേട്ടില്ലേ.
ഞാൻ : അടിച്ചോ…. എപ്പോ
അമൽ : ആ അടിച്ചു അടിച്ചു.. നീ വന്നേ..
ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല അവരുടെ കൂടെ ക്ലാസ്സിലേക്ക് പോയി.എല്ലാ കുട്ടികളും എത്തിയിട്ടുണ്ട്. ക്ലാസ്സിലേക്ക് കയറിച്ചെല്ലുമ്പോ തന്നെ കണ്ടു പെൺകുട്ടികളുടെ ഭാഗത്തെ മൂന്നാം വരിയിലെ ആദ്യ സ്ഥാനത്തു തന്നെ ഇരിക്കുന്ന അവളെ. ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല. എന്നാ പെണ്പിള്ളേരുടെ അളവെടുക്കുന്ന കൂട്ടത്തിൽ കിച്ചു അവളെ വ്യെക്തമായി തന്നെ കണ്ടു. ഞങ്ങൾ നേരെ ഞങ്ങളുടെ സീറ്റിൽ പോയി ഇരുന്നു.ചെന്നപാടെ കിച്ചു ആവേശത്തോടെ എന്നോട് ചോദിച്ചു.
കിച്ചു : ഡാ അച്ചു അത് അവളല്ലേ. നിന്നെ അന്ന് ചെളിയില് ഇട്ടവള്.
ഞാൻ എന്റെ ഫോണെടുത്തു അതിൽ നോക്കി കൊണ്ടിരുന്നു.അവനു പ്രേത്യേകിച്ചു ഒരു മറുപടിയും എനിക്ക് കൊടുക്കാൻ ഇല്ലാത്തോണ്ട് ഞാൻ അത് മൈൻഡ് ചെയ്തില്ല. . കിച്ചുവിന്റെ സംസാരം കേട്ട് അമൽ. ആകാംഷയോടെ
അമൽ :ഏത് ?ഏത് ?
കിച്ചു അവനു അവളെ കാണിച്ചു കൊടുത്തു.
കിച്ചു :ങേ 🙄… അയ്‌നോ 🤔🤔🤔ഡാ പന്നി നിനക്കൊന്നും അവളോട് പറയാനില്ലേ.അറ്റ്ലീസ്റ്റ് ഒരു ചീത്തയെങ്കിലും പറയാൻ. ഞാൻ അവന്റെ മുഖത്തേക്ക് നോക്കി ഒന്ന് സൗമ്യമായിട്ട് ചിരിച്ചു.എന്നിട്ട് അവന്റെ തടിയിൽ പിടിച്ചു ആട്ടിക്കൊണ്ട് പറഞ്ഞു അവളെ ചീത്ത പറയെ.. ചെ ചെ… അവൾക്ക് ഞാൻ നല്ല പണിയല്ലേ കൊടുക്കുന്നത്.ചീത്ത പറയലോക്കെ മോശമല്ലേ കുട്ടാ..
ഞാൻ: എനിക്ക് അറിയാം അവളെ.
കിച്ചു ആശ്ചര്യത്തോടെ.. നിനക്കോ.. എങ്ങിനെ..
ഞാൻ : ഇത് അവള് ആണെടാ പുന്നാര മക്കളെ.. എന്നെ അച്ഛന്റെയും അമ്മയുടെ മുന്നിൽ നാണം കെടുത്തിയ സാധനം.
കിച്ചു : ഏത് ആ പഴയ മാനഭംഗ കേസോ.അവൻ എന്നെ ആക്കി ചിരിച്ചു. ഞാൻ അവനെ ഒന്നു ദഹിപ്പിച്ചു നോക്കി.
അമൽ : എന്നിട്ട് നീയേന്താ കോപ്പേ അന്ന് ഞങ്ങളോട് പറഞ്ഞത്. നിനക്ക് അവളെ അറിയില്ല. ആദ്യായിട്ട് കാണാ എന്നൊക്കെയല്ലേ.
ഞാൻ : സത്യായിട്ടും എനിക്ക് അന്ന് അവളെ മനസ്സിലായില്ലടാ.ഇന്നാണ് ഞാൻ അറിയുന്നത് തന്നെ.
കിച്ചു :എങ്ങിനെ 😠
ഞാൻ : ഓഫീസിൽ ചെന്നപ്പോ ഇവളും ഇവളുടെ അമ്മയും അവിടെ ഉണ്ടായിരുന്നു.അവിടുന്നാ ഞാൻ അറിയുന്നത് തന്നെ. പിന്നെ അവളുടെ അമ്മേനെ ഇൻക് വല്ല്യ ഇഷ്ട്ട.
കിച്ചു : എന്നിട്ട് നീ അവളോട് സംസാരിച്ചോ.
ഞാൻ : സംസാരിക്കാൻ ഒന്നും നിന്നില്ല. അവൾ അന്നുണ്ടായെന്നും എല്ലാത്തിനും sorryയൊക്കെ പറഞ്ഞു വന്നു. ഞാൻ അതിനു നല്ല മറുപടിയും കൊടുത്തു.
ഞങ്ങളുടെ സംസാരത്തിനിടെ മിസ്സ് ക്ലാസ്സിലേക്ക് വന്നു. പിന്നെ ഞങ്ങൾ ഒന്നും സംസാരിക്കാൻ നിന്നില്ല. മിസ്സ് മീനാക്ഷിയെ കുട്ടികൾക്ക് പരിജയപ്പെടാൻ സെൽഫിൻട്രൊഡക്ഷൻ വേണ്ടി ക്ഷണിച്ചു. അവള് വന്നു സ്വയം പരിചയപ്പെടുത്തി പോയി.എന്നാ ഞാൻ ആ ഭാഗത്തേക്ക് ശ്രദ്ധ കൊടുത്തില്ല. അപ്പോയൊക്കെ അവളുടെ കണ്ണുകൾ എന്റെ നേരെ ആണ് എന്ന് കിച്ചു മുഗേന ഞാൻ അറിഞ്ഞു.
ഇഷ്ട്ടമായിരുന്നു എനിക്ക് അവളെ.അവളുടെ വാശിയും കുറുമ്പും എല്ലാം. എന്നാ ഒരു വാശിപ്പുറത്തു അവൾ അവൾക്ക് ജയിക്കാൻവേണ്ടി പറഞ്ഞ ഒരു കള്ളം ഒരു വലിയ കള്ളം.അത് അവളെ ഞാൻ അത്രത്തോളം വെറുക്കാൻ കാരണമായി. അത് എത്ര വലിയ തെറ്റാണെന്നു പിന്നീട് അവൾക്കു മനസ്സിലായതിനു ശേഷം ഇവിടുന്ന് പോകുന്നത് വരെ അവള് എന്റെ പുറകെ നടന്നിരുന്നു. ഞാൻ അതെല്ലാം ചിന്തിച്ചു കൊണ്ടിരിക്കെയാണ് കിച്ചു എന്നെ തട്ടി വിളിക്കുന്നത്.
കിച്ചു :നീ ഇത് ഏത് ലോകത്താണ് മോനെ.ഇവിടൊന്നും അല്ലെ.
ഞാൻ : മ് ചും.. ഞാൻ എന്റെ രണ്ടു ചുമലും കുലുക്കി അവനു മറുപടി നൽകി.
അവൻ അതിനു എന്നെ ഒന്ന് ആക്കി ചിരിച്ചു. പെട്ടെന്ന് ഒരുത്തൻ മുന്പിലെ ബെഞ്ചിൽ നിന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നിരുന്നു. അവന്റെ പേര് മനു മോഹൻ.
മനു : ഹായ് മച്ചാന്മാരെ.എന്റെ പേര് മനു മോഹൻ. സ്നേഹമുള്ളവർ എന്നെ മനു എന്ന് വിളിക്കും. മുന്നിലെ ബെഞ്ചിലൊക്കെ ആള് ഫുള്ളാണ്. നോക്കിയപ്പോ ഇവിടെ ആകെ മൂന്നുപേരുള്ളൂ.പിന്നെ ആ ബെഞ്ചിൽ ഉള്ള നാലും അമുൽ ബേബികളെന്ന തോന്നുന്നേ. ചോദിക്കുന്നെന്നൊക്കെ മാത്രേ മറുപടിയൊള്ളു. ഇങ്ങോട്ടുന്നും ചോദിക്കുന്നുല്ല.അപ്പൊ തന്നെ മനസ്സിലായി അവര് നമുക്ക് പറ്റിയ കമ്പനി അല്ല എന്ന്.
അമൽ : അതിനു ഞങ്ങൾ എന്തു ചെയ്യാനാണ് ബ്രോ.
മനു : നിങ്ങളൊന്നും ചെയ്യണ്ട. വിരോധമില്ലങ്കി ഞാൻ നിങ്ങളെ ഇവിടെ ഇരുന്നോട്ടെ.
കിച്ചു :വിരോധം ഉണ്ടങ്കിലോ. ആള് ഗൗരവം അഭിനയിച്ചാണ് ചോദിച്ചത്. അതിന് മനു ഇളിച്ചു കാണിച്ചു.
ഞാൻ : താൻ ഇവിടെ ഇരിക്ക് ബ്രോ. അവൻ ചുമ്മാ വൈറ്റ് ഇടുവാന്. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അരികിലായി ഇരുന്നിരുന്ന കിച്ചു ഒന്ന് നീങ്ങി കൊടുത്തപ്പോൾ അവൻ ആ ഗ്യാപ്പിൽ ഇരുന്നു. പിന്നെ അവൻ അവനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി. ഞങ്ങൾ തിരിച്ചും. അവന്റെ വീട് ഞങ്ങളുടെ നാട്ടിലേക്കു പോകുന്ന വഴിയിൽ തന്നെയാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായി.
മനു : അപ്പൊ നിങ്ങൾ മൂന്നുപേരും നേരെത്തെ പരിജയം ഉണ്ടല്ലേ
കിച്ചു : മ്മ്… ചെറുപ്പം തൊട്ടേ.. പിന്നെ വീടുകളും അടുത്തടുത്തല്ലേ.. അങ്ങിനെ ഞങ്ങളുടെ സംസാരവും മുറക്ക് നടന്നു. ക്ലാസ്സില് ആകെ കലപില ശബ്ദം ആണ്.ആദ്യത്തെ ദിവസം ആയോണ്ട് ഇന്ന് ഉച്ച വരെ ക്ലാസ്സോള്ളു. അത് ഇന്ന് മാത്രം അല്ലാട്ടോ. ഇനി ഒരു ആഴ്ച അങ്ങിനെ തന്നെയാണ്. മിസ്സ് കുട്ടികളിരിക്കുന്ന ഓരോ ബെഞ്ചിലും വന്ന് ഓരോന്ന് ചോദിക്കുന്നുണ്ട്. അവര് അതിനെല്ലാം ചിരിച്ചു കൊണ്ട് ഉത്തരവും പറയുന്നുണ്ട്. അതിനിടയ്ക്കാണ് മിസ്സ് ഞങ്ങളുടെ സീറ്റിന്റെ അടുത്ത് എത്തിയത്.
മിസ്സ് :അശ്വിൻ ലക്ഷ്മി mam ന്റെ മകനായിരുന്നെന്ന് അറിയില്ലായിരുന്നുട്ടോ.mam ഞങ്ങളോട് പറഞ്ഞിട്ടും ഇല്ലായിരുന്നു. ഞാൻ അതിനു ഒന്ന് ചിരിച്ചുന്നല്ലാതെ മറുപടി ഒന്നും നൽകിയില്ല.
മിസ്സ് : അശ്വിൻ higer secondary നാട്ടില് അല്ലായിരുന്നു ലെ.
ഞാൻ : അല്ലായിരുന്നു. കോഴിക്കോട് ആയിരുന്നു.
മിസ്സ് :മ്മ്… Mam പറഞ്ഞിരുന്നു.
മിസ്സ് വീണ്ടും ഓരോ കാര്യങ്ങൾ ചോദിച്ചും ഞങ്ങൾ അതിനു ഉത്തരങ്ങൾ നൽകിയും സമയം കളഞ്ഞു കൊണ്ടിരുന്നു.മനു എന്നോട് എന്തോ പറയാൻ വേണ്ടി കാത്തിരിക്കുന്നത് പോലെ എനിക്ക് തോന്നി. മിസ്സ് ഉള്ളത് കൊണ്ട് അവൻ ഒന്നും പറയാൻ പറ്റാത്ത സാഹചര്യത്തിലാണ്.മിസ്സ് പോയ ഉടനെ അവൻ എന്നോട്
മനു :ഡാ ആ പെങ്കൊച് കുറെ നേരെയല്ലോ നിന്നെ നോക്കാൻ തുടങ്ങിട്ട്.
ഞാൻ അവൻ കാണിച്ചു തന്ന പെണ്ണ് ആരെന്നു നോക്കുമ്പോ മീനാക്ഷി ആണ് ആള്. ഞാൻ അവനോട് അത് മൈൻഡ് ചെയ്യണ്ടാന്ന് മറുപടി പറഞ്ഞു.
ഞാൻ അത് പറഞ്ഞപ്പോൾ മനു കിച്ചുവിനോട് കാര്യം ചോദിച്ചു. കിച്ചു പിന്നെ പറഞ്ഞു തരാം എന്ന് അവനു മറുപടി കൊടുത്തു.
അങ്ങിനെ ഏകദേശം ഒരുമണി ഒക്കെ ആയപ്പോ ക്ലാസ്സ് കാഞ്ഞതിനുള്ള സിഗിനൽ കിട്ടി. അതോണ്ട് ഞങ്ങൾ നേരെ വീട് പിടിക്കാൻ തീരുമാനിച്ചു.ലക്ഷ്മികുട്ടിയോട് ചോദിച്ചപ്പോൾ എന്നോട് നടന്നോളാനും പറഞ്ഞു. ഞങ്ങൾ നേരെ വണ്ടി പാർക്ക് ചെയ്തോടത്തേക്ക് നീങ്ങി. അപ്പോഴാണ് ഞങ്ങൾ വണ്ടി പാർക്ക് ചെയ്തതിനു അരികിൽ ഒരു ബ്ലാക്ക് BMW കിടക്കുന്നത് കാണുന്നത് അതിൽ ചാരി രാമേട്ടന്റെ പ്രായം തോന്നിക്കുന്ന ഒരാളും രാമേട്ടനും നിന്ന് സംസാരിക്കുന്നുണ്ട്.ചിലപ്പോ അവളുടെ ഡ്രൈവർ ആയിരിക്കും അങ്ങേരെന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു. ഞങ്ങൾ നേരെ വണ്ടി എടുക്കാൻ പോയി.കുറച്ചുനേരം രാമേട്ടനോടും അയാളോടും സംസാരിച്ചു.സംസാരത്തിനിടക്ക് അയാളുടെ പേര് മത്തായി ആണെന്നും മനസ്സിലായി. അങ്ങിനെ കോളേജിന്ന് ഇറങ്ങി.മനുവിന്റെ വീട് ഞങ്ങൾ പോകുന്നവഴി ആയതിനാൽ അവനും ഞങ്ങളുടെ കൂടെയാണ് പോന്നത്.ഒറ്റ ദിവസം കൊണ്ടുതന്നെ അവൻ ഞങ്ങളെ മൂന്നുപേരെയും കയ്യിലെടുത്തിരുന്നു.കിച്ചുവും അമലും അവരുടെ ബൈക്കിൽ പോയപ്പോ മനു എന്റെകൂടെ കൂടി.കുറച്ചു ദൂരം പോയപ്പോ
മനു : അല്ല ബ്രോ.. ഞാൻ ചോദിച്ചതിന് ബ്രോ മറുപടി ഒന്നും തന്നില്ല.
ഞാൻ : എന്ത് ?
മനു : അല്ല…. ആ പെൺകൊച്ചെ…
ഞാൻ : അതോ… അത് ഞാനും അവളും തമ്മിൽ ഒരു ചെറിയ പരിജയം ഉണ്ട്. അത്രേ ഒള്ളു.
മനു : പരിജയം ഉണ്ടായിട്ടെന്താ ബ്രോ അവളെ ഒന്ന് മൈൻഡ് കൂടി ചെയ്യാതിരുന്നേ. എന്തേലും പ്രശ്നം ണ്ടോ ?
ഞാൻ : പ്രശ്നം.. ആ ഉണ്ടന്ന് ചോദിച്ച ണ്ട്.
മനു : എന്താ ബ്രോ… വല്ല തേപ്പും ആണോ… ഞാൻ ഇടപെട്ടു സെറ്റാക്കി തരണോ ബ്രോ…
ഞാൻ : എന്റെ പൊന്നു മച്ചാനെ തേപ്പും കോപ്പും ഒന്നും അല്ല അത് ഒരു മെനെക്കെട്ട കേസാണ്. ഒരു ആറേഴു കൊല്ലം മുൻപത്തെ കാര്യമാണ്.
മനു : എന്നാ പറ ബ്രോ.. എന്താണ് സംഭവം.
ഞാൻ : അത് മച്ചാൻ അറിയാനായിട്ടില്ല. മച്ചാനും ഞാനും ഇന്ന് പരിചയപെട്ടിട്ടല്ലേ ഒള്ളു. വഴിയേ പറയാം. അല്ല ഞാൻ പറഞ്ഞിരിക്കും മാച്ചനോട്. ഇപ്പൊ സമയമായിട്ടില്ല.
മനു :അതെന്താ ബ്രോ.. ബ്രോ ന് എന്നെ വിശ്വാസം ഇല്ലേ.
ഞാൻ : വിശ്വാസം ഇല്ലാത്തോണ്ടല്ല മച്ചാനെ. അത് എന്താപ്പോ പറയാ…. അത് അങ്ങിനെയാ.
മനു : എന്നാ ബ്രോ ബ്രോക്ക് എന്ന് പറയാൻ തോന്നുന്നോ അന്ന് പറഞ്ഞാൽ മതി..
ഞാൻ അതിന് ഒരു മൂളലിൽ മറുപടി ഒതുക്കി.
മനു :നിങ്ങൾക്കു ഇപ്പൊ വീട്ടില് പോയിട്ട് പ്രത്യേകിച്ച് പണിയുണ്ടോ ?
ഞാൻ : എന്ത് പണി.. വീട്ടിൽ പോകുന്നു കുളിക്കുന്നു ഭക്ഷണം കഴിക്കുന്നു സുഗമായി കിടന്നുറകുന്നു.
മനു:എന്ന നിങ്ങൾ എന്റെ കൂടെ വരോ. ഒരു ഷോപ്പിംഗ്. എനിക്ക് കുറച്ച് സാധനം വാങ്ങാനുണ്ട്. ബസ്സിൽ പോകുന്നത് വല്യ മെനക്കേടാണ്.
ഞാൻ : അതിനെന്താ no problem.നമുക്ക് അവന്മാരോടും കൂടെ ഒന്ന് ചോദിച്ചു നോക്കാം. അവന്മാരോട് ചോദിച്ചപ്പോൾ അവർക്ക് ഡബിൾ ഒക്കെ. പിന്നെ മനുവിനോട് ഫുഡ് വാങ്ങിത്തരണം എന്നും പറഞ്ഞു. അവനു അതിനൊന്നും ഒരു പ്രഷനുള്ള. അങ്ങിനെ കുറച്ചു ദൂരം കൂടി പോയപ്പോ മനു ഒരു വലിയ കിച്ചൺ സെന്റർ ഷോപ്പ് കാണിച്ചിട്ട് അതിന്റെ മുന്നിൽ വണ്ടി നിർത്താൻ പറഞ്ഞു. ഞാൻ അവിടെ വണ്ടി ഒതുക്കി നിർത്തി. അവൻ ഇറങ്ങി നേരെ ആ ഷോപ്പിലേക്ക് നടന്നു.ഞങ്ങൾ അവിടെ തന്നെ നിന്നു. കുറച്ചു നടന്നു അവൻ അവിടുന്ന് പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോ അവൻ കാണുന്നത് ഒന്നും മനസ്സിലാകാതെ അവനെ തന്നെ നോക്കിനിൽക്കുന്ന ഞങ്ങളെയാണ്.
മനു : നിങ്ങളെന്താ അവിടെ നിൽക്കുന്നെ.ഇങ്ങോട്ട് വാ. ഇത് എന്റെ അച്ഛന്റെ ഷോപ്പാണ്.കുറച്ച് ക്യാഷ് അച്ഛന്റെ കയ്യിന്നു വാങ്ങണം. എന്നിട്ട് വെണം സാധനങ്ങൾ വാങ്ങിക്കാൻ പോവാൻ. കൂട്ടത്തിൽ നിങ്ങൾക്ക് എന്റെ അച്ഛനെയും പരിചയപ്പെടാം. അവന്റെ മറുപടി കേട്ടപ്പോൾ ഞങ്ങൾ ചിരിച്ചു കൊണ്ട് അവന്റെ കൂടെ ഷോപ്പിലേക്ക് കയറി. അവന്റെ അച്ഛനെ പരിജയെപ്പെട്ടു. ആള് കണ്ടാൽ ഒരു ഗൗരവം തോന്നിക്കുമെങ്കിലും സംസാരിച്ചപ്പോൾ അവനെ പോലെത്തന്നെ വാ തോരാതെ സംസാരിക്കുന്ന ഒരു ടൈപ്പ് രസികൻ എന്ന് വേണേൽ പറയാം.അങ്ങിനെ അവൻ അച്ഛന്റെ കയ്യില് നിന്നും പൈസയും വാങ്ങി ഞങ്ങൾ എല്ലാവരും സിറ്റി മാളിലേക്ക് വെച്ചു പിടിച്ചു. മാളിൽ നിന്നും അവനു കുറച്ചു ഷർട്ടും പാന്റ്സും ഇന്നെർവെയർ എല്ലാം വാങ്ങി.പിന്നെ കൂട്ടത്തിൽ. ഒരു ലേഡീസ് സെക്ഷനിൽ നിന്ന് ഒരു അടിപൊളി മിഡിയും പാവാടയും കൂടെ വാങ്ങി. ആർക്കാണ് എന്ന് അവനോട് ചോദിച്ചപ്പോ പറയാം എന്ന് മാത്രം പറഞ്ഞു.ഷോപ്പിംഗ് കൈഞ്ഞപ്പോ കിച്ചു അവനോട് വീണ്ടും ചോദിച്ചു.
മനു : ഇത് എന്റെ പെണ്ണിനാണ് മച്ചാന്മാരെ.
കിച്ചു : നിന്റെ പെണ്ണിനോ ?
മനു : അതെ എന്റെ പെണ്ണിന് തന്നെ.എനിക്ക് നിങ്ങളോട് ഒന്നും മറച്ചു വെക്കാനില്ല. പക്ഷെ ചിലര് എന്നെ എന്തോ അംഗീകരിക്കാൻ ഒരു മടി കാണിക്കുന്നത് പോലെ തോന്നി. ഹയർ സെക്കണ്ടറി മുതലുള്ള പ്രണയമാണ്. നാളെ അവളുടെ പിറന്നാളാണ്.പക്ഷെ ഇന്ന് രാത്രി അവള് അവളുടെ അമ്മ വീട്ടിൽ പോകും ഗുരുവായൂർക്ക്.അപ്പൊ ഈ സമ്മാനം നാളെ കൊടുക്കാൻ പറ്റില്ല. അതോണ്ട് അവൾക്ക് ഞാൻ കുറച്ച് മുൻപ് വിളിച്ചു പറഞ്ഞിരുന്നു ഇവിടേക്ക് വരാൻ. ഇപ്പൊ എത്തിയിട്ടുണ്ടാവും.
ഞാൻ :ഡാ അത്…
അമ്മ : നീ ഇത്ര നേരം എവിടായിരുന്നു.
ഞാൻ :സീനാക്കല്ലേ അമ്മേ… കൂട്ടുകാരന് ഒരു ഷോപ്പിംഗ് ഉണ്ടായിരുന്നു.അവന്റെ കൂടെ പോയി.പിന്നെ ഫുഡ് കൈച്ചു കൈഞ്ഞപ്പോ ലേറ്റ് ആയി.
അമ്മ :ഓഹോ മോൻ ഫുഡ് ഒക്കെ കൈച്ചോ. അപ്പൊ കൈക്കാൻ വേണ്ടി നിന്നെ കാത്തിരുന്ന ഞാൻ ആരായി.
ഞാൻ : അമ്മ കൈച്ചില്ലേ.. അതിനു ലക്സ്മിക്കുട്ടി ഒരു കലിപ്പ് നോട്ടം നോക്കി എണീറ്റു അടുക്കളയിലേക്ക് പോയി. ഞാൻ പിന്നെ ഒന്നും നോക്കിയില്ല നേരെ അമ്മേന്റെ പുറകെ വെച്ചു പിടിച്ചു.
ഞാൻ :പിണങ്ങല്ലേ അമ്മേ… ഞാൻ വിളിച്ചു പറയാൻ മറന്നതാണ്. അതിനു അമ്മ മുഗം കലിപ്പിൽ തന്നെ ഇട്ടു. പിന്നെ ഞാൻ കമ്പനി തരാം അല്ലെങ്കിൽ വാരി തരാം എന്നൊക്കെ പറഞ്ഞപ്പോൾ ലക്ഷമിക്കുട്ടി പൂച്ചകുട്ടിയായി. അങ്ങിനെ അമ്മേനെ കൈയിപ്പിച്ചു ഞാൻ നേരെ എന്റെ റൂമിൽ പോയി. മുത്തശ്ശിയെ തിരഞ്ഞപ്പോ ആള് നല്ല ഉച്ചമയക്കത്തിലാണ്.ഞാൻ റൂമിലേക്ക് പോവാൻ നിൽക്കുമ്പോഴാണ് പാറുവിന്റെ എൻട്രി.
ഞാൻ : നീ എന്താ ഈ നേരത്ത്.
പാറു :ഇന്ന് ഉച്ചവരെ ഒള്ളു എന്ന് അനോൺസ് ചെയ്തു. എന്താ കാരണം എന്നൊന്നും പറഞ്ഞില്ല.
ഞാൻ :സത്യാണോടി. അതോ ഇയ്യ് മതില് ചാടിയോ.
പാറു :അതിന് ആശ്വിനല്ല പാർവതി ട്ടോ..
ഞാൻ : ഓ… ഞാൻ അവളുടെ തലയ്ക്കു ഒരു കൊട്ടും കൊടുത്തു നേരെ എന്റെ റൂമിലേക്ക് പോയി. ഒന്ന് ഫ്രഷാവാൻ ബാത്‌റൂമിൽ പോയി മൂളി പാട്ടുംപാടി ഒരു കുളി അങ് പാസ്സാക്കി.കുളി കയിഞ്ഞു ഡ്രസ്സ് മാറി ബാത്റൂമിന്റെ വാതിൽ തുറന്നപ്പോ ദേ കിടക്കണ് എന്റെ പൊന്നാനിയത്തി എന്റെ ബെഡില് നീണ്ടു നിവർന്ന്.എന്നെ കണ്ടപ്പോ അവള് ഒന്ന് എന്റെ മുഖത്തേക്ക് നോക്കി. ഇനി നേരത്തേതിന് പ്രതികാരം ചെയ്യാൻ വന്നതാണോ. ഞാൻ മനസ്സിൽ ചിന്തിച്ചു.മുഖം കണ്ടിട്ട് അങ്ങിനെ തോന്നണില്ല.അവൾക്ക് എന്നോട് എന്തോ പറയാൻ ഉള്ളത് പോലെ.ഞാൻ നേരെ അവളുടെ അടുത്ത് പോയി ഇരുന്നു.പെണ്ണിന് നല്ല വിയർപ്പിന്റെ മണമുണ്ട്.കുളിക്കാതെയാണ് കുരിപ് വന്ന് കിടക്കുന്നെ. ഞാൻ പിന്നെ അതിനെ ചൊല്ലി ഒന്നും പറയാൻ നിന്നില്ല.മുഖഭാവം കണ്ടിട്ട് എന്തോ ആലോചനയിലാണ്.
ഞാൻ : എന്താ.. നിനക്ക് എന്നോട് എന്തേലും പറയാനുണ്ടോ..
പാറു : മ്മ്
ഞാൻ : എന്ന പറ.. കേൾക്കട്ടെ..
പാറു : ആ മീനാക്ഷി ചേട്ടന്റെ ക്ലാസ്സിലാണോ. അവൾ മുഖവുരയൊന്നും കൂടാതെ ടപ്പേന്നു ചോദിച്ചു. ഞാൻ അതിനു അതെ എന്നർത്ഥത്തിൽ ഒന്ന് മൂളി.
പാറു : അമ്മ പറഞ്ഞല്ലോ ചേട്ടനും അവളും സംസാരിച്ചുന്നും. ഏട്ടനാണ് അവളെ ക്ലാസ്സിലാക്കിയെന്നുമൊക്കെ. പിന്നെ അമ്മ പറഞ്ഞു നിങ്ങൾ തമ്മിലുള്ള വഴക്കൊക്കെ ഇപ്പൊ ഇല്ലെന്നൊക്കെ. സത്യാണോ… അവളുടെ ചോദ്യത്തിന് ഒന്ന് ചിരിച്ചു. എന്നിട്ട് അവളുടെ വാടി നിൽക്കുന്ന മുഖം എന്റെ രണ്ടു കൈകളിലും കോരിയെടുത്തിട്ട് പറഞ്ഞു.
ഞാൻ : ഞാൻ അവളെ കണ്ടു. സംസാരിച്ചു. അവളെ ക്ലാസ്സിലും ആക്കികൊടുത്തു.എന്ന് കരുതി എല്ലാം മറക്കാൻ ഈ പാറൂന്റെ ഏട്ടൻ വേറെ ജനിക്കണം. പിന്നെ സംസാരിച്ചത് എന്താണന്നു വെച്ചാൽ ഇനി മേലിൽ sorry പറഞ്ഞു എന്റെ പുറകെ വരരുതെന്നും കാണുന്നത് വെറുപ്പാണെന്നും. എന്നൊക്കെ വഴക്ക് പറഞ്ഞതല്ലേ. അല്ലാതെ ഞാൻ നിനക്ക് തന്ന വാക്ക് ഞാൻ മാറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ പാറു.
പാറു : ഇല്ല എന്റെ ഏട്ടനെ എനിക്ക് വിശ്വാസ. അന്ന് ഞാൻ അത് കണ്ടില്ലായിരുന്നകി എന്റെ ഏട്ടൻ പാറുവിന്റെ മുന്നിലും നാണം കേടുമായിരുന്നില്ലേ… എന്നാലും അമ്മ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു ഏട്ടൻ എല്ലാം മറന്നു എന്ന്. അവൾ സങ്കടത്തോടെ പറഞ്ഞു.
ഞാൻ :മോള് അമ്മ പറയുന്നതൊന്നും കാര്യാക്കണ്ട.. ഇപ്പൊ നീ ചെല്ല്. ഞാനൊന്നു കിടക്കട്ടെ… അവൾ അതിനു ഒന്ന് ശരി എന്ന് തലആട്ടി റൂമിനു പുറത്തേക്കു പോയി. എന്തോ അന്ന് എന്നെ ചെളിയിൽ വീഴ്ത്തിയത് മീനാക്ഷി ആണെന്ന് ഞാൻ അവളോട് പറയണ്ടാന്നു വെച്ചു. ഞാൻ അവളെ പറഞ്ഞയച്ചു. എന്റെ ബെഡിൽ കിടന്നു. ഷീണം കാരണം എന്റെ കണ്ണ് മെല്ലെ അടഞ്ഞു ഞാൻ ഉറക്കത്തിലേക്ക് വീണു കൂടാതെ ആ പഴയ ഓര്മകളിലേക്കും..
തുടരും.
Comments:
No comments!
Please sign up or log in to post a comment!