എന്റെ ആര്യ
ഇത് എന്റെ ആദ്യ പരീക്ഷണം ആണ്, അതുകൊണ്ട് തന്നെ ഇത് എത്രത്തോളം മനോഹരം ആകും എന്ന് എനിക്ക് പ്രേവജിക്കാൻ കഴിയില്ല എങ്കിലും ഇത് ഇഷ്ടപ്പെടും എന്ന് കരുതുന്നു, ഇത് വെറും സകല്പികം മാത്രമാണ്, കഥയും കഥാപാത്രണകളും തമ്മിൽ ആരെയെങ്കിലും സാമ്യം തോന്നിയാൽ അത് വെറും യാദൃശ്ചികം മാത്രമാണ്. ഇതിലെ പല അതുല്യപ്രേധിപകളെ മനസ്സിൽ ധ്യാനിച്ച് കൊണ്ട് എന്റെ തൂലിക ഇവിടെ തുടങ്ങുന്നു. നിങ്കളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക, തുടങ്ങുന്നു…
എന്ന് Mr.റോമിയോ…
എല്ലാകൊണ്ടും പ്രാന്തായ അവസ്ഥയ, ഓഹ് ആലോയ്ക്കുമ്പോ തന്നെ സങ്കടം സഹിക്കാൻ പട്ടന്നില്ലല്ലോ പടച്ചോനെ, എത്ര പ്രാവശ്യം പറഞ്ഞു ഞാൻ, അമ്മ പോലും കൈ ഒഴിഞ്ഞു. ആഹ് എന്തായാലും വരാൻ ഉള്ളത് കല്യാണ വണ്ടിയിലും വരും,
ഓഹ് നിങ്ങള്ക്ക് കാര്യം ഒരുവിധം മനസിലായി കാണും എന്ന് കരുതുന്നു ഇല്ലേ ഞാൻ തന്നെ പറയാം , അപ്പൊ എന്നെ പരിജയപെടണ്ടേ, കളരിക്കൽ മാധവൻ ശേഖറിന്റെയും സരസ്വതി ശേഖറിന്റെയും മൂത്ത പുത്രൻ അത് തന്നെ ഞാൻ ആദിത്യശേഖർ എന്നിക്ക് താഴെ ഒരുത്തനും ഉണ്ട് അഭിമന്യുശേഖർ, കളരിക്കൽ എന്ന് പറഞ്ഞ അറിയാത്തവരായി ആരും ഇല്ല അങ്ങനെ ഒരു പേര് കേട്ട കുടുംബം ആണ് എന്റേത് ഇഷ്ടം പോലെ സ്വത്തും സമ്പത്യവും ഉണ്ടായിട്ടെന്താ സ്വന്തം ആയി സംഭാതിച്ചോളാൻ പറഞ്ഞ പുള്ളിയ എന്റെ അച്ഛൻ അങ്ങനെ ഒരു വിധം വിദ്യാഭാസം പൂർത്ഥികരിച് അച്ഛന്റെ ബിസിനെസ്സ് എല്ലാം നോം തന്നെ നടത്തി കൊണ്ട് പോണു , അങ്ങനെ കോളേജ് പഠിച്ച കാലത്തു ഒരു മുട്ടൻ തേപ്പ് കിട്ടി ഇരിക്കുമ്പോഴാ അച്ഛന്റെ .. … ചോദ്യം ഇനി എന്താ പ്ലാൻ എന്ന് , വേറെ എന്തു പ്ലാൻ ഒരു പ്ലാൻ ഇല്ലതാനും അങ്ങനെ ബിസിനെസ്സ് വളരുന്നതിനോടൊപ്പം സ്ത്രീ വിരോധവും കൂടി അങ്ങനെ ഒന്നും നോക്കാതെ ഇരുന്ന എന്റെ ജീവിതം ഒറ്റ ദിവസം കൊണ്ട് തകർന്ന് തരിപടം ആയത്
ബാക് ടു ഫ്ലാഷ് ബാക്ക്…
ഡാ പൊന്നു എന്നിട്ടെ..
എന്തൊനാ അമ്മെ പ്ളീസ് കൊറച്ചു കൂടിയും.
ഹ്ഹ്മ്മ, നന്നായി ഇപ്പൊ തന്നെ സമയം എത്രയിന്ന എന്റെ മോന്റെ വിചാരം, എനിക്ക് പൊന്നു
ഇന്നലെ തന്നെ ലേറ്റ് ആയി, അതൊണ്ടല്ലേ അമ്മേടെ പൊന്നു കിടകണത്, ആഹ് നല്ല കോട്ടുവായ ഒക്കെയിട്ടു കിടക്കുമ്പോ ദേ അമ്മേടെ അടുത്ത കമന്റ്
ദേ,പൊന്നു അച്ഛൻ വിളിക്കുന്നു നല്ല കലപില ..
എഹ്, അച്ഛൻ വിളിച്ച എപ്പോ ഞാൻ അറിഞ്ഞില്ലല്ലോ,ആഹ് എന്തായാലും വേണ്ടില്ല ചെന്ന് മുഖം കാണിക്കാം, ഒരു ആണ്മഘാതം പറഞ്ഞതാ ബട്ട് അത് ലെശേം ഉച്ചതിലായി,
അത് പോരെ പിന്നെ നമ്മുടെ മാതാശ്രീക്കു.
ഞാൻ നേരെ ബാത്‌റൂമിൽ കയറി പ്രേഭാതകൃത്യം കഴിഞ്ഞു അടിയിലോട്ടു ചെലുമ്പോ താണ്ടേ ഇരികണ് നമ്മുടെ കടുവ a+b=, നേരെ അച്ചനെ വിളിച്ചു..
ഞാൻ: അച്ഛാ അമ്മ പറഞ്ഞു അച്ഛൻ എന്നെ അനുവേശിച്ചു എന്ന് എന്താ കാര്യം. ഞാൻ ഒന്ന് അച്ഛനെ നോക്കി
അച്ഛൻ: ആഹ് , ഇനി എന്താ പ്ലാൻ നിന്റെ, അഭിടെ വിവാഹം കഴിഞ്ഞു ഇനി ഉള്ളത് നീയാ, അതും പറഞ്ഞു നിർത്തി അച്ഛൻ എന്നെ നോക്കി
ആഹാ ബെസ്റ്, ഇതിനായിരുന്നോ എന്നെ വിളിച്ചത് എന്തായാലും വേണ്ടില്ല അച്ഛനോട് എല്ലാം പറയാം..
അത് …. അച്ഛാ എനിക്ക് , പറഞ്ഞ് മുഴുവിപിച്ചില്ല
അച്ഛൻ : എനിക്ക് അറിയാം ലെച്ചു പറഞ്ഞു എല്ലാം
താണ്ടേ പിന്നേം പണി പാളി, ലെച്ചു ഈ ചതി എന്നോട് വേണ്ടായിരുന്നു ലെച്ചു എന്റെ അമ്മയെ അച്ഛൻ വിളിക്കുന്ന പേര,പിന്നെ ഞാനും മാത്രേ വിളിക്കു, നൈസ് ആയിട്ട് തിരിഞ്ഞു നോക്കുമ്പോൾ ഹാളിൽ നിന്ന് നോക്കുന്നു ലെച്ചു ഒരു വളിച്ച ചിരിയും..
എന്നിക്ക് പറ്റില്ല അച്ഛാ, ഇപ്പോഴും അല്ല എപ്പോഴും നിങ്ങടെ വാക് മാത്രം കേട്ട് ജീവിച്ച ഒരു പാവ കണക്കെ ഞാൻ പ്രേവർത്ഥിച്ചിട്ടുള്ളൂ ഇനിയും വയ്യ ദിസ് ഇസ് മൈ ലൈഫ്, ഐ ഡോണ്ട് കെയർ എനി വൺ, അച്ഛൻ വിളിച്ചപ്പോഴാ യേധാർഥ്യത്തിലേക്ക് തിരിച് വന്നത്, അയ്യേ സ്വപ്നം ആയിരുന്ന,
അച്ഛൻ: നീ ഇത് എന്താ ആലോയ്ക്കണേ, എന്തായാലും ഞാൻ തീരുമാനിച്ചു, ഈ വരുന്ന മേടം നിനക്ക് 27 തികയും, എനിക്കും ലിച്ചുവിനും പ്രായം കൂടി വാണോണ്ടിരിക്ക,
അച്ഛന് മനസിലാവും പൊന്നു നീ ഇങ്ങനെ നടകന്ന കാണാൻ പട്ടതൊണ്ട, ഒരു പെണ്ണ് വന്നു കേറുമ്പോ എല്ലാം ശേരിയാവും
അതും പറഞ്ഞ് അച്ഛൻ എന്നിട്ട് അകത്തോട്ട് പോയി… ആദ്യമായി ഞാൻ കണ്ടു ഒന്നിലും തോറ്റു കൊടുക്കാത്ത ആ വലിയ മനുഷ്യന്റെ കണ്ണുനീര് , ശാഠ്യകാരൻ, ആണേലും ആള് പാവം ആണ് പിന്നെ എന്നിക്ക് എതിർത്ത് ഒന്നും പറയാൻ തോന്നിയില്ല
ഞാൻ നേരെ അച്ഛന്റെ അടുത്തോട്ടു ചെന്നു അച്ഛൻ തീൻമേശയിൽ ഇരിപ്പുണ്ട്.. അമ്മ ആഹാരം എടുത്ത് കൊടുക്കുന്നു,
എന്നിക്ക് വേണ്ടി അച്ഛൻ നോക്കിട്ടുള്ളത് എല്ല ബെസ്റ് ആയിരിക്കും ഇതും അങ്ങനെ തന്നെ ആകും എന്ന് എനിക്ക് അറിയാം… അതും പറഞ്ഞ് ഞാൻ ഫുഡ് കഴിക്കാൻ തുടഞ്ഞി
വിശ്വാസം വരാതെ അച്ഛനും ലെച്ചുവും മോകത്തോട് മോകം നോക്കിരിക്ക, ഞാൻ അങ്ങനെയാ പെട്ടന്ന് എല്ലാർക്കും ഷോക്ക് കൊടുത്ത് അതിൽ ഒരു സുഖം കണ്ടു പിടിക്കുന്ന ഒരു തരം സൈക്കോ ആണ് ഞാൻ…..
അങ്ങനെ നേരെ റെഡി ആയി ഓഫീസിൽ പോയി, കേറി ചെല്ലുമ്പോൾ തന്നെ വിഷ്ണു അങ്കിൾഎല്ലാവര്ക്കും ട്രീറ്റ് കൊടുക്കുന്നു എന്നെ കണ്ട പാടെ ആള് ഓടിവന്നു,
ഈ വിഷ്ണു അങ്കിൾ എന്റെ അച്ഛന്റെ ആന്മ സുഹൃത്താണ് രണ്ട് പേരും എന്നിച് വളർണവരാ എന്ന് പറഞ്ഞ ഞാൻ ആൾക്ക് പിറകത്തെ പോയ മോൻ എന്ന് പറയാം ഈ കമ്പനിടെ ഓൾ ഇൻ ഓൾ ആളാ എന്ന അതിന്റെ തായ ഒരു ആഹാഗാരവും ഇല്ലാത്ത ഒരു പക്കാ ജന്റിൽമെന് .
ഞാൻ : എന്താ അങ്കിൾ വെല്ല വിശേഷം ഉണ്ടോ,ഞാൻ ഒരു പരിഹാസ രൂപേണ പറഞ്ഞു നോക്കി
അങ്കിൾ: പോടാ തെമ്മാടി, എന്റെ രണ്ടാമത്തവള്ടെ വിവാഹം ഓറപ്പിച്ചു , അതിന്റെയ.. രണ്ടോ മൂന്നോ എത്ര വെന്നെ എടുത്തോ പൊന്നു,..
ദേ മാപിളെ എന്നെ ഇവിടെയും ഈ പേര് വിളിച് നാറ്റിച്ച ചവിട്ടി തെക്കും ഞാൻ
അങ്കിൾ: ഓഹ്.. പിന്നെ വാടാ ഞാൻ പഴയ കളരി ആണ് വെന്നെ തൊട്ടു നോക്ക്
ഞങ്ങൾ ഇങ്ങനൊക്കെ തന്ന ഒരു ഫ്രണ്ട്സ് എന്ന് പറയും പോലെ , ഞാൻ ചിരിച്ചോണ്ട് അതിന് ലേശം മധുരം എടുത്ത് അങ്കളളിനോട് പിന്നെ കാണാം എന്ന് പറഞ്ഞ് നേരെ എന്റെ ക്യാബിൻലോട്ട് നടന്നു, പിന്നെ കുറച് പേപ്പേഴ്‌സ് റെഡി ആക്കി തീർത്തിട്ട് വേണം പോവാൻ…
സർ..അതും പറഞ്ഞോണ്ട് എന്റെ പി.എ വന്നു,
ആഹ്.. നിഷ,കം , നിഷ ഞാൻ കോറച്ച് കഴിയുമ്പോ ഇറങ്ങും
നിഷ:ശെരി സർ.. പിന്നെ ആ ഫയൽസസ് റെഡി ആയി അത് സൈൻ ചെയ്തിരുനെൽ..
ഓക്കേ ഞാൻ ചെയ്തു വെക്കാം പിന്നെ ഇന്നത്തെ പ്രോഗ്രാംസ് മാറ്റി വെച്ചെക്ക് ഇന്നത്തെ വർക്സ് കറക്റ്റ് ആയി ചെയ്തോളു.. എന്തേലും ഡൌട്ട് ഉണ്ടേൽ നമ്മുടെ മേനേജർ സർ നോട് ചോദിക്കണം ഓക്കേ..
നിഷ: യെസ്.. സർ പിന്നെ എന്നിക്ക് ആദിയോട് ഒരു കാര്യം പറയണം, പേർസണൽ ആണ്. അത് പറയുമ്പോൾ അവളുടെ മുഖത്ത് ഒരു നാണം ഞാൻ കണ്ടു, സംഭവം എന്നിക്ക് മനസിലായെങ്കിലും ഞാൻ ഒന്നും ആര്യത്തോണം ചോദിച്ചു..
എന്താ നിഷ , എന്താണേലും ഇപ്പൊ ടൈം ഇല്ല…. ഇവണിങ്ങ് ഫ്രീ ആണേൽ നോക്കാം..
അവള് പിന്നെ ഒന്നും പറഞ്ഞില്ല , ഞാൻ അത് കാര്യം ആകാനും നിന്നില്ല നല്ല കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാരെ കാണുമ്പോ ഉണ്ടാവും ഈ വക സൂകെട്
, അങ്ങനെ വർക്ക് എല്ലാം തീർത്ത് നേരെ ഞാൻ എന്റെ റേഞ്ച് റോവർ എടുത്ത് വീട്ടിൽലോട്ട് പോയി,
പിന്നെ ഉള്ള ദിവസം മൊത്തം പെണ്ണ് കാണൽ ആയിരുന്നു അച്ഛനും അമ്മയ്ക്കും ആക്കെ ക്ഷീണം ആയിരുന്നു എന്നിക്ക് ആണേൽ സന്തോഷവും, പിന്നെ പല തരം ഫുഡ് കഴിക്കാൻ പറ്റി അങ്ങനെ ഒരു മാസം തീരാറായി.. ഞാൻ പിന്നെ നിഷ വരുമ്പോൾ പരമാവധി ഒഴിഞ്ഞു മാറി നടന്നു.. അങ്ങനെ ഇരിക്കുമ്പോഴാ വിഷ്ണു അങ്കിൾടെ മോൾടെ വിവാഹം ദിവസം, അതായിരുന്നു എല്ലാത്തിന്റെയും തുടക്കം,
അമ്മേടെ വിളി കേട്ടാ ഞാൻ എണീറ്റത് നേരെ ഫ്രഷ് ആയി വന്ന് ഒരു ചായ കുടിച്ച് നികുമ്പോ അമ്മേടെ വക
ഡാ ചെക്കാ പോയി ഡ്രസ്സ് മാറ് വേഗം പോണം അച്ഛൻ ദേ റെഡി ആയി കഴിയാറായി, നിന്റെ ഡ്രസ്സ് ഞാൻ തേച്ച് വെച്ചിട്ടുണ്ട് പോയി മാറ് ചെല്ല്.
എന്റെ ലെച്ചുട്ടി ഞാൻ ഇപ്പൊ റെഡി ആവും എപ്പോഴും ഇങ്ങനെ പറഞ്ഞു മടുകണില്ലേ, എന്ന് പറഞ്ഞും ഞാൻ അമ്മേടെ കവിള് പിടിച്ച് വലിച്ചു വിട്ടു റൂമിലോട്ട് ഓടി ഇല്ലേ ഇടി കിട്ടും
ഓഹ് ഇങ്ങനെ ഒരു ചെക്കൻ നിക്ക് വയ്യ എന്റെ കൃഷ്‌ണ ഇവന്റെ മംഗല്യം നടന്ന മതിയാർന്നു..
അങ്ങനെ ഓഡിറ്റോറിയം ലക്ഷ്യമാക്കി എന്റെ വണ്ടി കുതിച്ചു,വൈകാതെ ഞങ്ങൾ അവിടെ എത്തി അച്ഛനെ കണ്ടതും എല്ലാവരും എണീറ്റ് വന്ന് സ്വീകരിച്ച്, ഞാൻ അത്യം നോക്കിയത് എന്റെ പട ടീമിസ് ന്നെ ആണ് താണ്ടേ നികുന്നു ഞാൻ നേരെ അവരുടെ അഡല് പോയി കത്തി വെച്ചു തൊടഞ്ഞി..
രാഹുൽ,റോഷൻ, മിത്ര, അഭിഷേക്, ജിഷ്ണു, ശ്യാം ഇവര് ആണ് എന്റെ ചങ്ക് ഗെഡീസ് രാഹുൽ, റോഷൻ, ജിഷ്ണു ഞങ്ങ നാല് പേരും ചെറുപ്പം തൊട്ടു പാടിച്ചവര, മിത്ര,അഭിഷേകും ഞാനും കോളേജ് ഫ്രണ്ട്സ് ആണ് ശ്യാം പിന്നെ രാഹുലിന്റെ കസിൻ ആണ് അങ്ങനെ ഞങ്ങൾ എല്ലാവരും പെട്ടെന്ന് ഒരു പൊട്ടി കരച്ചിൽ കേട്ട് തിരിഞ്ഞു നോക്കി അങ്കിൾ ഇരുന്നു കരയുന്നു അച്ഛൻ ട്രരോർ ആയി ആരോടോ സംസാരിക്കുന്നു അപ്പോഴാ ശ്യാം വന്നു പറയുന്നേ..
ശ്യാം: ഡാ ആദി കല്യാണ ചെക്കൻ വേറെ പെണ്ണിൻറെ ഒപ്പം ഓടി പോയി, അവന്റെ മുഖഭാവത്തിൽ തന്നെ മനസിലായി കാര്യം സീരിയസ് ആണെന്ന്..
ഞാൻ നേരെ അച്ഛന്റെ അടുത്തോട്ടു ചെന്നു… ആ ചെന്നതാണ് പണി ആയത്.. വേണ്ടായിരുന്നു..
ഞാൻ : അച്ഛാ എന്താ.. എന്താ പ്രശ്നം , എന്നിക്ക് ഒരു പേടി ഇല്ലാതില്ല, പ്രിത്യേച്ചു സുഹൃത്തിന് വേണ്ടി ആ ചെക്കനെ കൊള്ളാൻ പോലും മടിക്കില്ല ആ ടീമസ് ആണ്
അച്ഛൻ: ഡാ കഴുവേറി മകൾ നമ്മളെ ചതിച്ചു, അവൻ വേറെ പെണ്ണ് ആയി ഇഷ്ടത്തിൽ ആയിരുന്നു അത് അറിഞ്ഞും കരുതി കൂട്ടി എന്റെ മോൾടെ തലേൽ കെട്ടി വെക്കാൻ നോക്കിയാഥാർന്നു.
വിടില്ല ഞാൻ ഒറ്റനെതിനെയും രാഘവ അവന്റെ തന്തയെ എന്നിക്ക് ഇപ്പൊ തന്നെ വേണം ഇതിൽ കൂട് നിന്ന എല്ലാത്തിനെയും, കാര്യം സീൻ ആണ് എന്ന് മനസ്സിലായി.
അച്ഛൻ എന്താ പറയുന്നേ കൊല്ലാൻ നിക്ക, അങ്ങനെ ചെയ്ത ആ കൊച്ചിന്റെ കാര്യം തീരുമാനം ആവോ , കുറെ നേരത്തെ ആലോചനെക്കു ക്ഷേഷം അച്ഛൻ കൂൾ ആയി,
ഞാൻ : അച്ഛാ കല്യാണം മാറ്റി വെക്കാം അതാ നല്ലത്, ഞാൻ എന്റെ ഒരു ഓപ്ഷൻ പറഞ്ഞു എന്നെ ഉള്ളു.. ഞാൻ അതും പറഞ്ഞ് നിർത്തി…
അച്ഛൻ : ഡാ പൊന്നു ,, ആ കൊച്ചിന്റെ ചാധക പ്രേകാരം 24 വയസിനുള്ളിൽ മംഗല്യം നടക്കണം എന്ന പട്ടതിരുപാട് പറഞ്ഞേക്കണേ, ആദ്ദേഹം പറഞ്ഞോതൊന്നും തെറ്റിട്ടില്ല..
അപ്പൊ തന്നെ പട്ടതിരുപാട് വന്നു അള്ളോട് എല്ലാം കാര്യവും വിശദം ആയി പറഞ്ഞു… അപ്പോഴേക്കും അങ്കിൾ അങ്ങോട്ട് വന്നു പാവം എന്നും ചിരിച്ച് മാത്രം കണ്ടിട്ടുള്ള അങ്കിൾ അല്ല ഞാൻ കണ്ടത് , അപ്പോഴേക്കും അവരുടെ കുടുംബക്കാരും എല്ലാരും ഒരു വലിയ ചർച്ചയിൽ ആണ് പെട്ടന്ന് ആലവരും നിശ്ശബ്ധരായി….
അമ്മ എന്നിക്ക് ഈ കല്യാണം വേണ്ട പ്ളീസ് അച്ഛനോട് പറ.. ആ നേർത്ത് അമ്മേടെ ഭാവം പോലും കണ്ട് ഞാൻ അതിശയിച്ചു, അപ്പൊ നിങ്ങൾ എല്ലാരും കൂടി സമ്മതിച്ച,ഉള്ളില്ലേ അമർഷം പുറത്തു കാണിച്ചില്.
അമ്മ: പൊന്നു അമ്മക്ക് വേണ്ടിയെങ്കിലും സമ്മതിക്ക്, 27 കഴിഞ്ഞാൽ നിനക്ക് മംഗല്യ യോഗം ഇല്ല എന്ന പട്ടതിരുപാട് പറഞ്ഞത് അതുകൊണ്ടാ നേക്ക് വേണ്ടി ഒന്ന് സമ്മതിക്ക് പൊന്നു, പാവം കൊച്ചാട, അത് അതിന്റെ ശാപം എന്തിനാ പൊന്നു നമുക്ക്,
അതിനെ ഞാൻ കെട്ടിയ അതിന്റെ ശാപം എന്നികല്ലേ കിട്ടുള്ളൂ…. അമ്മ ദേ എന്നെ അവശില്യത്ത ഓരോന്നും പറയല്ലേ, ഞാൻ ചൂടായി, അല്ലേലും ഈ പെണ്ണ് എന്ന് പറയുന്ന വർഗത്തെ എനിക്ക് ഇഷ്ടല്ല ആ പിശാശ് കാരണം….. അമ്മ ഞാൻ പറയുമ്പഴേക്കും അച്ഛൻ വന്നു
അച്ഛൻ. :പൊന്നു നീ ആ കൊച്ചിനെ കെട്ടണം, എന്നിക്ക് അവന്റെ ഇരിപ്പ് കണ്ടു സാഹികണില്ല അത്രക്കും തളർന്നു അവനും സുമതിയും, സുമതി വിഷ്ണു അങ്കിൾന്റെ വൈഫ് ആണ് അവരുടെ രണ്ടാമത്തെ മോൾടെ ആണ് ഈ മുടഞ്ഞിയ കല്യാണം…
ഈ കല്യാണം മുടഞ്ഞി പോയ മുത്തലിന്റെ പേരാണ് ആര്യ, ഞാൻ ചെറുപ്പത്തിൽ കണ്ടതാ പിന്നെ കണ്ടിട്ടില്ല പിന്നെ അവള് പഠിച്ചതും വളർന്നതും ഒക്കെ പാലക്കാട് ആണ് വിഷ്ണു അങ്കിൾന്റെ, തറവാട്ടിൽ, അവളെ കുറിച്ച് ഇത്ര ഒക്കെ അറിയൂ
ഞാൻ. : അച്ഛാ എനിക്ക് മനസിലാവും പെട്ടന്ന് വന്നു പറഞ്ഞ…. എനിക്ക് സമയം വേണം പെട്ടന്ന് അടുക്കാൻ പറ്റോ, ഞാൻ ആ കൊച്ചിനെ കണ്ടിട്ടുകൂടില്ല അതാ, ഞാൻ എന്റെ ധയിനിയത്ത പറഞ്ഞു…
അച്ഛൻ. : അറിയാം പൊന്നു നിനക്ക് എത്ര വെന്നേലും സമയം എടുത്തോ പക്ഷെ ഈ വിവാഹം നടക്കണം , പിന്നെ ആ കൊച്ചിന്റെ വിവാഹ ആലോചനകൾ കൊറേ മുടഞ്ഞി പോയതാപോയതാ…അതിന്റെ ചാധകം പറഞ്ഞോണ്ട്…. നിന്റെ ചാധകം അറിയുന്നത് കൊണ്ട പട്ടതിരുപാട് എന്നോട് തന്നെ പറഞ്ഞത്, എല്ലാൻകൊണ്ടും നല്ല പൊരുത്തം ഉണ്ടുതാനും.. പിന്നെ അവന്നു നിന്നെ അറിയാത്തതൊന്നും അല്ലല്ലോ , അവനു ഇതിൽ എതിർപ്പ് ഒന്നും ഇല്ല, ഞാൻ തീരുമാനിച്ചു ഇനി ഒരു മാറ്റവും ഇല്ല… ചെല്ലു വേഗം മാറി വാ…
ഇനി പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് മനസ്സിലായി, അപ്പോഴേക്കും എന്റെ തെണ്ടി ഫ്രണ്ട്സ് എന്നെ വാരാൻ തൊടഞ്ഞി, അങ്ങനെ റെഡി ആയി വന്ന് അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാഞ്ഞി മണ്ഡബത്തിൽ കയറി, മനസ് മുഴുവൻ കുലഷിതം ആയിരുന്നു, കിട്ടാത്ത കുറെ ചോത്യങ്ങളും ആയി മരവിച്ച മനസുമായി ഞാൻ ഇരുന്നു ഒരു പാവയെ പോലെ പൊട്ടന്ന് നാഥസ്വാരം മുഴഞ്ഞി ആ നിമിഷം ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നു ആ നിമിഷം ഞാൻ മനസ്സിലാക്കി ഞാനും ഒരു വിവാഹിതൻ ആകാൻ പോകുന്നു എന്ന്…
അമ്മേടെ പ്രാർത്ഥന കറക്റ്റ് ടൈമിൽ കൃഷ്ണൻ കേട്ടു… കൃഷ്ണ എത്ര പ്രാവശ്യം ഞാൻ നിനക്ക് വേണ്ടി കാണിക്ക ഇട്ടത ആ എന്നെ തന്നെ, നീ എന്നിക്ക് പണി തന്നു അല്ലെ.. മനസ്സിൽ അതും വിചാരിച്ചു ഞാൻ അമ്മയെ നോക്കി.. ആഹാ എന്താ സന്തോഷം… ഇവിടെ ഉള്ളവന് ഇരിപ്പ് ഉറകണില്ല…..
അങ്ങനെ ഈ കഥയിലെ നായികയ്ക്ക് വേണ്ടി ഒന്നും അറിയാത്ത ഈ ഉള്ളവന്റെ കാത്തിരിപ്പ് തുടരെ ഞാൻ കേട്ടു എന്നിക്ക് വേണ്ടി…..എഴുതിയത് പോലെ.. ആ നാഥസ്വാരത്തിനൊപ്പം…
അവനവൻ കുരുക്കുന്ന കുരുകഴിച്ചിടുക്കുമ്പോൾ
ഗുലുമാൽ …
ഇത് ഇനിയും തുടരണോ വേണ്ടയോ എന്ന് തീരുമാനം എടുക്കേണ്ടത് നിങ്ങൾ ആണ് നിങ്ങള്ക്ക് ഇതിന്റെ ബാക്കി വേണം എന്നുണ്ടെൽ ഇനിയും കുറെ എഴുതാനും പൂർത്ഥികരിക്കാനും എന്നിക്ക് സന്തോഷമേ ഉള്ളു…. നന്ദി
എന്ന് Mr.റോമിയോ
Comments:
No comments!
Please sign up or log in to post a comment!