Love Or Hate 10
(തുടരുന്നു…)
പെട്ടന്നാണ് വാതിലിൽ ഒരു കൊട്ട് കേട്ടത്…
ഷൈൻ: എസ്…
ഡോർ തുറന്ന് കൊണ്ട് ആൻഡ്രൂ അകത്തേക്ക് വന്നു…
നേരെ വന്നു മുന്നിലെ ചെയർ വലിച്ച് ഇരുന്നു…
ഷൈൻ ആൻഡ്രുവിനെ തന്നെ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുകയാണ്…
ആൻഡ്രൂ: എന്താടാ ഒരു അളിഞ്ഞ ചിരി…
അതിനും മറുപടിയായി ഷൈൻ വെറുതെ ചിരിക്കുക മാത്രം ആണ് ചെയ്തത്…
ആൻഡ്രൂ: നീ ഈ തൊലിച്ച ചിരി നിർത്തി കാര്യം പറ…
ഷൈൻ: ഞാൻ ഇപ്പൊ ദിയയെ വിളിച്ചിരുന്നു…
ആൻഡ്രൂ: എന്നിട്ട്..??
ഷൈൻ: അവക്ക് ഇപ്പോഴും ഒരു ചെറിയ പരിഭവം ഉണ്ട്…എന്തൊക്കെ ആയാലും ഞാൻ അത്രേം വലിയ ഒരു തെറ്റ് ചെയ്തതല്ലേടാ ആ വിഷമം അവൾക്ക് ഉണ്ടാകും…. ഇനി വേണം എല്ലാം ഒന്ന് റെഡി ആക്കി എടുക്കാൻ…
ആൻഡ്രൂ: ഹാ.. എല്ലാം റെഡി ആകട്ടെ… എന്നാലും എനിക്കിപ്പോഴും വിശ്വസിക്കാൻ തന്നെ പറ്റുന്നില്ല…
ഷൈൻ: എന്ത്..??
ആൻഡ്രൂ: അല്ല.. ഒരു രണ്ട് മൂന്ന് ദിവസങ്ങൾ കൊണ്ട് ഉണ്ടായ പ്രോഗ്രസ്…
ഷൈൻ: സത്യം പറഞ്ഞാൽ എനിക്കും ഒരു ഐഡിയയും ഇല്ല മോനെ… എന്റെ ഇപ്പോഴത്തെ ഒരു ഫീലിംഗ് എന്താ അറിയോ നിനക്ക്…
ആൻഡ്രൂ: എന്താ..??
ഷൈൻ: ഹാ ഒന്ന് ഗസ്സ് ചെയ്യ്…
ആൻഡ്രൂ: ഹാപ്പി അല്ലെ..
ഷൈൻ: ഒരു കണക്കിന് ഹാപ്പി ആണ്.. മറ്റൊരു തരത്തിൽ സങ്കടവും ഉണ്ട്..
ആൻഡ്രൂ: എന്തിനാ സങ്കടം..??
ഷൈൻ: അവളെ ഞാൻ വിഷമിപ്പിച്ചു.. രണ്ട് വർഷം ഞങ്ങൾക്ക് നഷ്ടമായി… അതൊക്കെ ആലോചിക്കുമ്പോൾ…
ആൻഡ്രൂ: ഹാ.. നീ അത് വിട്.. അതൊക്കെ കഴിഞ്ഞ കാര്യം അല്ലേ… ഇനിയും അതിൽ പിടിച്ച് തൂങ്ങല്ലെ….
ഷൈൻ: അതെ… എല്ലാം കഴിഞ്ഞു… ഇനി വേണം ഒന്ന് ജീവിച്ച് തുടങ്ങാൻ…
ആൻഡ്രൂ: എന്താ മോനെ.. ഒറ്റ രാത്രി കൊണ്ട് നീ അങ്ങ് ഡീസന്റ് ആയിപോയോ…
ഷൈൻ: അതെന്താടാ… ഞാൻ അല്ലേലും ഡീസന്റ് അല്ലേ..
ആൻഡ്രൂ: പിന്നെ.. പിന്നെ.. നീ മിസ്റ്റർ പെർഫെക്റ്റ് അല്ലേ….
അങ്ങനെ അവർ രണ്ടുപേരും അവിടെ ഇരുന്നു കുറെ നേരം സംസാരിച്ചു…
ഷൈൻ ഇപ്പോൾ സത്യം പറഞ്ഞാൽ ഒരു സ്വപ്ന ലോകത്തിൽ ആണ്…
ആ ലോകത്ത് പക്ഷേ അവനും ദിയയും അവരുടെ ജീവിതവും മാത്രമേ ഉണ്ടായിരുന്നുള്ളൂ….
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
ടേബിളിൽ കിടന്ന് ഫോൺ റിംഗ് ചെയ്യുന്നുണ്ട്…
അവസാനം ദിയ വന്ന് ഫോൺ എടുത്തു… അർജുൻ ആയിരുന്നു…
ദിയ: ഹലോ അർജുൻ…
അർജുൻ: ഷൈൻ വിളിച്ചിരുന്നു എന്നെ… തന്റെ നമ്പർ ചോദിച്ചാണ് വിളിച്ചത്… ഞാൻ കൊടുത്തിട്ടുണ്ട്…
ദിയ: എന്നെ വിളിച്ചിരുന്നു ഇപ്പൊ… പിന്നെ .
അർജുൻ: ശരി ദിയ…
ദിയ: ഓകെ…
ദിയ ഫോൺ കട്ട് ചെയ്ത് തിരിഞ്ഞതും പുറകിൽ മായ നിൽക്കുന്നത് കണ്ടു്… മായ ആംഗ്യ ഭാഷയിൽ സംസാരിച്ചു തുടങ്ങി..
മായ: അർജുൻ ആയിരുന്നല്ലെ..
ദിയ: അതെ.. ഷൈൻ വിളിച്ചിരുന്നു എന്നെ..
മായ: എന്നിട്ട്..??
ദിയ: തമ്മിൽ കാണണം എന്ന് പറഞ്ഞു..
മായ: എന്നിട്ട് നീ എന്ത് പറഞ്ഞു..??
ദിയ: വേണ്ടെന്ന് പറഞ്ഞു… ഇനി അവൻ എന്നെ കല്ല്യാണത്തിന് കണ്ടാൽ മതി…
മായ: അതെന്താ..??
ദിയ: അതാണ് നല്ലത്… പിന്നെ.. രണ്ട് വർഷം മുൻപ് നീ പാതിക്ക് വച്ച് നിർത്തിയ ഒരു നോവൽ ഇല്ലേ അത് നമുക്ക് വീണ്ടും എഴുതണം…
മായ: വീണ്ടും എഴുതാനോ.. എന്ത് എഴുതാൻ..??
ദിയ: ഞാൻ പറയാം.. നീ റെഡിയായി ഇരുന്നോ…
മായ: ഹും…
ദിയ വിദൂരതയിലേക്ക് നോക്കി ഗൂഢമായി പുഞ്ചിരിച്ചു… ആ ചിരിക്ക് പിന്നിലും അവള് ആയിരം അർത്ഥങ്ങൾ ഒളിച്ചിരുന്നു… 🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ആണ് പപ്പ അത് പറഞ്ഞത്…
പപ്പ: കല്ല്യാണം ഇനി അധികം വച്ച് നീട്ടണ്ട എന്നാണ് അവര് പറയുന്നത്…
അമ്മച്ചി: കല്ല്യാണത്തിന്റെ കാര്യം ഒക്കെ എങ്ങനെ ആണ് തീരുമാനിച്ചിരിക്കുന്നത്..??
ഷൈൻ എല്ലാം അക്ഷമനായി കേൾക്കുകയായിരുന്നു…
പപ്പ: അതിപ്പോ നമ്മുടെ രീതിയിൽ വേണോ അവരുടെ രീതിയിൽ വേണോ എന്നാണല്ലോ പ്രശ്നം…
അളിയൻ: അവരെന്താ പറയുന്നത്.??
പപ്പ: അവര് പറയുന്നത് അവർക്ക് അതികം ബന്ധുക്കളെ ഒന്നും ക്ഷണിക്കാനും പറയാനും ഒന്നും ഇല്ല.. അതുകൊണ്ട് നമ്മുടെ രീതിയിൽ നടത്തിയാൽ മതി എന്നാണ്.. പിന്നെ ചെറുതായിട്ട് വേണമെങ്കിൽ പിന്നെ അവരുടെ രീതിയിൽ ഒന്ന് നടത്താം എന്ന്… എടാ ഷൈനെ നീ എന്ത് പറയുന്നു…??
ഷൈൻ: ഞാൻ ദിയയോട് ഒന്ന് ചോദിച്ചിട്ട്…
പപ്പ: അതല്ലേ പറഞ്ഞത് അവർക്ക് എല്ലാം ഓകെ ആണെന്ന്…
ഷൈൻ: ആണോ.. എന്നാ എനിക്കും ഓകെ ആണ് പപ്പാ..
ഷൈൻ അത് പറഞ്ഞപ്പോൾ എല്ലാവരും പൊട്ടിച്ചിരിച്ചു… അതെന്തിനാണെന്ന് മനസ്സിലായില്ല എങ്കിലും… നൈസ് ആയിട്ട് ഷൈൻ വേഗം അവിടെ നിന്ന് മുങ്ങി…
മുറിയിൽ എത്തിയ ഷൈൻ നേരെ ഫോൺ എടുത്ത് ദിയയെ വിളിച്ചു… ഒന്ന് രണ്ട് റിങ്ങിൽ തന്നെ ദിയ ഫോൺ അറ്റന്റ് ചെയ്തു…
ദിയ: എന്താ ഷൈൻ ഈ രാത്രീൽ..??
ആ ഒരു ചോദ്യത്തിൽ തന്നെ സത്യത്തിൽ ഷൈനിന്റെ വായടഞ്ഞ് പോയിരുന്നു…
ഷൈൻ: അല്ല.
ദിയ: എന്തെങ്കിലും പറയാൻ ഉണ്ടോ..??
ഷൈൻ: പറയാൻ.. അത്… ആ.. എല്ലാവരും ചോദിക്കുന്നു കല്യാണം ഏത് മോഡൽ വേണം എന്ന്.. എന്താ തന്റെ അഭിപ്രായം..??
ദിയ: അത് പപ്പ വിളിച്ചപ്പോൾ ഞാൻ പറഞ്ഞിരുന്നല്ലോ…
ഷൈൻ: ആ പറഞ്ഞിരുന്നു…
ദിയ: പിന്നെന്താ…
ഷൈൻ: അല്ല.. ഒന്നുടെ ചോദിച്ചു ന്നേ ഒള്ളു…
ദിയ: ഓകെ ഷൈൻ… എനിക്ക് നല്ല ക്ഷീണം ഉണ്ട്.. ശരി എന്നാ ഗുഡ് നൈറ്റ്..
ഷൈൻ: അ.. അത്… ശരി ഗുഡ് നൈറ്റ്…
ദിയ തന്നെ ഫോൺ കട്ട് ചെയ്തിരുന്നു…
“പാവം ക്ഷീണം ഉണ്ടാവും… അവളിപ്പോ ഏതോ ഒരു അനാഥാലയത്തിലെ കുട്ടികളുടെ ട്രെയിനർ ആണെന്നാണ് അറിഞ്ഞത്… അവളോടൊപ്പം അവിടെയും ഒന്ന് പോണം..”
അങ്ങനെ ഓരോന്ന് ആലോചിച്ച് ഷൈൻ ഉറക്കത്തിലേക്ക് വീണു… 🌀🌀🌀🌀🌀🌀🌀🌀🌀🌀
ദിയ ഫോൺ കട്ട് ചെയ്ത് ബെഡിലേക്കിട്ടു…. അത് കണ്ടതും അവൾക്കരികിൽ ബെഡിൽ കിടന്നിരുന്ന മായ ചോദിച്ചു…
മായ: എന്താ അവൻ പറയുന്നത്…??
ദിയ: രാത്രി സല്ലപിക്കാൻ വേണ്ടി വിളിച്ചതാണ്…
മായ: എന്നാൽ പിന്നെ സംസാരിചൂടായിരുന്നോ…??
ദിയ: വേണ്ട… അത് ശരിയാവില്ല…
മായ: ഹാ നീ ഇത് നോക്ക്…
മായ നോവൽ എഴുതിയ പേപ്പർ ദിയക്ക് നേരെ നീട്ടി… ദിയ അത് വാങ്ങി വായിക്കാൻ തുടങ്ങി…
ദിയ: ഹും കൊള്ളാം… പക്ഷേ കുറച്ച് മാറ്റങ്ങൾ വരുത്താനുണ്ട്… ഞാൻ പറയാം…
മായ: ഹും…
ദിയ അപ്പോഴും ഗൂഢമായി എന്തോ ആലോചിക്കുകയായിരുന്നു… 🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
ദിവസങ്ങൾ ശരവേഗത്തിൽ പോയിക്കൊണ്ടിരുന്നു… ഷൈൻ എല്ലാ കാര്യത്തിലും പതിവിലും പതിന്മടങ്ങ് സന്തോഷവാൻ ആയിരുന്നു.. നല്ല ഉത്സാഹവും ഉണ്ടായിരുന്നു…
എങ്കിലും ഷൈനിൽ നിന്നും ഒരു അകലം വിട്ടാണ് ദിയ നിന്നിരുന്നത്.. അതിന് അവളുടെ പക്കൽ ന്യായങ്ങൾ ഉണ്ടായിരുന്നതിനാൽ ഷൈനിന് അതിൽ അസ്വാഭാവികത ഒന്നും തോന്നിയില്ല…
കല്ല്യാണം ഒന്ന് കഴിഞ്ഞോട്ടെ എല്ലാം റെഡിയാക്കാം എന്നായിരുന്നു ഷൈനിന്റെ മനസ്സിലെ പ്ലാൻ…
മനസമ്മതവും മിന്നുകെട്ടും ഒരുമിച്ച് നടത്താൻ ആയിരുന്നു തീരുമാനം… പള്ളിയിൽ വച്ച് തന്നെ ആണ് എല്ലാ പരിപാടിയും നടത്താൻ തീരുമാനിച്ചത്… പിന്നീട് ആരുടെയും വികാരങ്ങൾ വൃണപ്പെടുതണ്ട എന്ന് കരുതി പള്ളിയിലെ ഫാദർ തന്നെ ആണ് ഒരു വെഡ്ഡിംഗ് ഹാൾ ബുക്ക് ചെയ്യാൻ പറഞ്ഞത്… അദ്ദേഹം അവിടെ വന്ന് എല്ലാ പരിപാടികൾക്കും നേതൃത്വം വഹിച്ചോളാം എന്നും സമ്മതിച്ചിട്ടുണ്ട്…
അല്ലെങ്കിലും ഹാൾ റിസ്പ്ഷൻന് വേണ്ടി ബുക്ക് ചെയ്തിരുന്നു.
ബന്ധുക്കൾക്ക് എല്ലാം ഡ്രസ്സ് എടുക്കണം.. അതൊക്കെ റെഡി മേട് ആയി എടുക്കുകയാണ് ചെയ്തത്…
ദിയക്കും ഷൈനും ഉള്ള ഡ്രസ്സുകൾ എല്ലാം പ്രത്യേകം പറഞ്ഞ് തൈപ്പിക്കുകയാണ്… ഷൈനിന് ഒരു വെഡ്ഡിംഗ് കോട്ടും ദിയക്ക് ഗൌണും ആയിരുന്നു പറഞ്ഞിരുന്നത്… അതിനു വേണ്ട അളവുകൾ എടുക്കാനും മോഡൽ തിരഞ്ഞെടുക്കാനും അവരോട് ഫാഷൻ ഡിസൈനിംഗ് സെന്ററിലേക്ക് ചെല്ലാൻ പറഞ്ഞിരുന്നു… ഇന്നാണ് ആ ദിവസം…. 🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
രാവിലെ തന്നെ നേരത്തെ എഴുന്നേറ്റ് ഷൈൻ റെഡി ആകാൻ തുടങ്ങിയിരുന്നു… ആദ്യമായിട്ട് ആണ് ദിയ നേരിൽ കാണാം എന്ന് സമ്മതിചിരിക്കുന്നത്…
എന്നാലും അവള് എന്തിനാണ് ഇത്രേം ബിൽഡ് അപ് ഇടുന്നത് എന്ന് ഷൈനിന് അറിയില്ലായിരുന്നു.. ചിലപ്പോ കല്ല്യാണം വരെ ആ ക്യൂരിയോസിട്ടി നിൽക്കട്ടെ എന്ന് കരുതി ആകും… അല്ലെങ്കിൽ താൻ ചെയ്ത തെറ്റിനുള്ള മധുര പ്രതികാരം ആയിരിക്കും….
എന്തായാലും ഷൈനിന് അത് പ്രശ്നം അല്ലായിരുന്നു… കാരണം ആ ആകാംഷയെ ഷൈനും ഇഷ്ടപ്പെടുന്നുണ്ടായിരുന്നു…
അങ്ങനെ കുളിയും പരിപാടികളും ഒക്കെ കഴിഞ്ഞ് ഷൈൻ നേരെ താഴേക്ക് ഇറങ്ങി… ഒരു ആകാശ നീല കളറിലുള്ള ഷർട്ടും ബ്ലാക്ക് കളർ പാന്റും ആണ് ഷൈൻ ധരിച്ചിരുന്നത്…
താഴെ അമ്മച്ചി മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ബാക്കി ഉള്ളവർ ഒക്കെ ഓരോ തിരക്കിൽ ആയിട്ട് എങ്ങോട്ടോക്കെയോ പോയിരുന്നു…
അമ്മച്ചി: വാടാ ബ്രേക്ക് ഫാസ്റ്റ് കഴിക്കാം
ഷൈൻ: വേണ്ട അമ്മച്ചി ഞാൻ ദിയയുടെ കൂടെ പുരതൂന്ന് കഴിച്ചോളാം.. ഒരു ഗ്ലാസ്സ് ചായ മാത്രം തന്നാൽ മതി…
അമ്മച്ചി: ഹാ.. ശരി…
അമ്മച്ചി കപ്പിലേക്ക് ചായ പകർന്ന് ഷൈനിന് നൽകി… ഷൈൻ അത് വാങ്ങി ഊതി കുടിച്ചുകൊണ്ട് ഫോൺ എടുത്ത് ദിയക്ക് വിളിച്ചു…
ആദ്യ റൗണ്ട് റിങ്ങിൽ ആരും ഫോൺ എടുത്തില്ല.. ഷൈൻ ഒന്നുകൂടി ഡയൽ ചെയ്തു…
ഒറ്റ റിങ്ങിൽ തന്നെ ഫോൺ അറ്റന്റ് ആയി..
ദിയ: ഹലോ…
ഷൈൻ: ഹാ ദിയ.. ഇറങ്ങിയോ..?? ഞാൻ ഇറങ്ങാൻ നിൽക്കാണ്…
ദിയ: ആ ഇപ്പൊ ഇറങ്ങും.. അവിടെ വച്ച് കാണാം..
ഷൈൻ: ഞാൻ പിക്ക് ചെയ്യണോ..??
ദിയ: വേണ്ട.. വണ്ടിയിൽ വന്നോളാം…
ഷൈൻ: ഓകെ…
ഷൈൻ ഫോൺ കട്ട് ചെയ്ത് പോക്കറ്റിലേക്ക് ഇട്ടു… ചായ മുഴുവൻ കുടിച്ച് കപ്പ് ടേബിളിൽ വച്ച് അമ്മച്ചിയോട് യാത്രയും പറഞ്ഞ് പുറത്തേക്കിറങ്ങി…
ഡ്രൈവർ ഇലാതെ തനിച്ചാണ് ഷൈൻ പോകുന്നത്… ദിയയും ആയി കുറച്ച് സ്വകാര്യ നിമിഷങ്ങൾ എല്ലാം പ്ലാൻ ചെയ്താണ് ഷൈൻ യാത്ര തുടങ്ങിയത്.
ഈ അടുത്തായി ഷൈനിന്റെ കാറിൽ കേൾക്കുന്നത് മുഴുവൻ പ്രണയ ഗാനങ്ങൾ ആണ്… പാട്ടിനൊപ്പം പാടിയും സ്റ്റീയറിങ് വീലിൽ താളം പിടിച്ചും ഷൈൻ വണ്ടി ഓടിച്ചുകൊണ്ടിരുന്ന്…. 🌀🌀🌀🌀🌀🌀🌀🌀🌀
അങ്ങനെ അധികം വൈകാതെ തന്നെ ഷൈൻ ഡിസൈനിംഗ് സെന്ററിൽ എത്തി.. കാർ പാർക്ക് ചെയ്ത് ഷൈൻ അകത്തേക്ക് നടന്നു…
ദിയ വന്നിട്ടുണ്ടാകില്ല എന്ന് ഷൈനിന് അറിയാമായിരുന്നു… ഷൈൻ നേരെ വെയിറ്റിംഗ് ലോഞ്ചിൽ ഇരുന്നു… അവിടെ കിടന്ന ഒരു മാഗസിൻ എടുത്ത് വായിക്കാൻ തുടങ്ങി..
പെട്ടന്നാണ് ഫോൺ റിംഗ് ചെയ്തത്… ഷൈൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു… ആൻഡ്രൂ ആയിരുന്നു വിളിക്കുന്നത്.. ഷൈൻ കാറിൽ ചാരി നിന്ന് ഫോൺ എടുത്തു..
ഷൈൻ: ഹാ പറയെടാ…
ആൻഡ്രൂ: എന്തായി മോനെ..
ഷൈൻ: എന്താകാൻ അവള് വന്നിട്ടില്ല…
ആൻഡ്രൂ: അതെന്താ അവള് വരില്ലേ..??
ഷൈൻ: കരിനാക്ക് വളക്കല്ലെ.. അവള് വന്നോണ്ടിരിക്കുന്നുണ്ട്…
ആൻഡ്രൂ: ആ.. പിന്നെ പരിപാടി ഒക്കെ കഴിഞ്ഞിട്ട് നേരെ ഇങ്ങ് വന്നോണം.. എനിക്കിതൊന്നും ഒറ്റക്ക് പറ്റൂല…
ഷൈൻ: എടാ ഞാൻ ഇന്നിനി വരണോ…
ആൻഡ്രൂ: മര്യാദക്ക് വന്നോണം…
ഷൈൻ: ഓഹ് ശരി ശരി വന്നേക്കാം…
ആൻഡ്രൂ: ഓകെ ശരി എന്നാ…
ഷൈൻ: ശരി…
ഷൈൻ ഫോൺ കട്ട് ചെയ്ത് വെറുതെ ഫോണിൽ നോക്കിക്കൊണ്ട് അവിടെ തന്നെ നിന്നു…
പെട്ടന്നാണ് ഒരു ഹോൺ ശബ്ദം കേട്ടത്.. ഷൈൻ അങ്ങോട്ട് നോക്കി… ദിയയായിരുന്നു… സ്‌കൂട്ടിയിൽ ആണ് അവള് വന്നത്.. പക്ഷേ അന്ന് കോളേജിൽ ഉണ്ടായിരുന്ന സമയത്ത് ഉള്ളത് ആയിരുന്നില്ല….
പക്ഷേ ഷൈനിന് മനസ്സിൽ ചെറിയ ഒരു സംശയം തോന്നി തുടങ്ങി… വണ്ടി പാർക്ക് ചെയ്ത് അവൾ ഹെൽമെറ്റ് ഊരിയപ്പോൾ അത് കൂടുതൽ ബോധ്യമായി…
വസ്ത്രധാരണവും ഹെയർ സ്റ്റൈലും കണ്ടപ്പോൾ തന്നെ ഷൈനിന് വന്നിരിക്കുന്നത് ദിയ അല്ല പകരം മായ ആണെന്ന് മനസ്സിലായി…
ഷൈനിന് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയായി… ഇവൾ എന്തിനാണ് വന്നത്…
മായ നടന്ന് ഷൈനിന്റെ അടുത്തേക്ക് എത്തി.. അവള് ഷൈനിനെ നോക്കി ഒന്ന് ചിരിച്ചു.. ഷൈനും തിരിച്ച് ചിരിച്ചു കാണിച്ചു..
സത്യത്തിൽ ഇനി ഇത് ദിയ തന്നെ ആണോ..
ഷൈൻ: ദിയ….???
മായ ചിരിച്ചുകൊണ്ട് തന്നെ അവൾ ചില തിരക്കുകൾ കാരണം വന്നില്ല എന്ന് പറഞ്ഞു… പക്ഷേ ആംഗ്യ ഭാഷയിൽ മായ പറഞ്ഞ കാര്യങ്ങളിൽ പലതും ഷൈനിന് മനസ്സിലായത് പോലും ഇല്ല…
ഒന്നും മനസ്സിലാകാതെ ഷൈൻ അന്തം വിട്ട് നോക്കുന്നത് കണ്ടപ്പോൾ മായ ചിരിച്ചുകൊണ്ട് ഫോണിൽ എന്തോ ചെയ്തിട്ട് ഷൈനിന് നേരെ കൊടുത്തു..
ഷൈൻ ഫോൺ വാങ്ങി നോക്കിയപ്പോൾ ദിയക്കുള്ള കോൾ ആയിരുന്നു അതിൽ.. ഷൈൻ ഫോൺ വാങ്ങി മായയിൽ നിന്നും അൽപ്പം മാറി നിന്നു…
ദിയ: ഹലോ…
ഷൈൻ: ദിയ.. താൻ ഇതെവിടെയാ..?? എന്താ മായയെ വിട്ടത്..??
ദിയ: ഷൈൻ എനിക്ക് വേറെ കുറെ കാര്യങ്ങൽ ചെയ്ത് തീർക്കാൻ ഉണ്ട്… അതുകൊണ്ടാണ് വരാഞ്ഞത്.. പിന്നെ മായ ആയാലും പ്രശ്നം ഒന്നും ഇല്ല.. ഞങ്ങളുടെ ഡ്രസ്സ് സൈസ് എല്ലാം സെയിം ആണ്…
ഷൈൻ: എന്നാലും ദിയ…
ദിയ: ശരി ഷൈൻ…
ദിയ ഫോൺ കട്ട് ചെയ്തിരുന്നു… ഷൈൻ ഫോൺ കൊണ്ടുപോയി മായയുടെ കയ്യിൽ തന്നെ കൊടുത്തു…
ഇവളോട് എങ്ങനെ സംസാരിക്കും.. ഇവള് പറയുന്നതൊന്നും മനസ്സിലാകുന്നു കൂടി ഇല്ലാലോ..
ഷൈൻ: അകത്തോട്ടു പോകാം…
മായ ഓകെ എന്ന രീതിയിൽ തലയാട്ടി… അങ്ങനെ ഷൈൻ മുന്നിലും മായ പുറകിലും ആയി അകത്തേക്ക് കയറി.. പ്ലാൻ ചെയ്ത് വന്നതെല്ലാം കുളമായതിന്റെ നിരാശ ഷൈനിന്റെ മുഖത്ത് നന്നായി ഉണ്ടായിരുന്നു…
അവർ നേരെ നടന്ന് റിസപ്ഷനിലേക്ക് ചെന്നു..
ഷൈൻ: ഹായ്.. ഞങ്ങൾ ഇവന്റിയ ഇവെന്റ് മാനേജ്മെന്റ് പറഞ്ഞതനുസരിച്ച് വന്നതാണ്.. വെഡ്ഡിംഗ് ഡ്രസ്സ് ബുക്ക് ചെയ്തിരുന്നു…
പെൺകുട്ടി: ഓകെ സാർ.. പേരെന്താണ്..??
ഷൈൻ: ഷൈൻ ആൻഡ് ദിയ..
പെൺകുട്ടി: ഓകെ സാർ.. ഒരു അഞ്ച് മിനിറ്റ് വെയിറ്റ് ചെയ്യണേ…
ഷൈൻ: ഹാ.. it’s okay..
ഷൈനും മായയും അവിടെ ഉണ്ടായിരുന്ന ചെയറുകളിൽ ഇരുന്നു… ഷൈനിന് സത്യത്തിൽ മായയോട് ഒപ്പം ചിലവിടുന്ന നിമിഷങ്ങൾ അല്പം മനപ്രയാസം ഉള്ളതായിരുന്നു…
ഒരുപക്ഷേ അത് ചിലപ്പോൾ ഷൈൻ ദിയയോടൊത്ത് സമയം ചിലവിടാം എന്ന മുൻവിധികളും ആയി വന്നത് കൊണ്ടാകും..
ഷൈൻ ഫോൺ എടുത്ത് അതിൽ നോക്കിക്കൊണ്ടിരുന്നു… ഇടയ്ക്ക് ഇടം കണ്ണിട്ട് നോക്കിയപ്പോൾ മായയും ഫോണിൽ നോക്കി ഇരിക്കുകയാണ്… അവളോട് സംസാരിക്കണം എന്നൊക്കെ ഷൈനിന് താൽപര്യം ഉണ്ടായിരുന്നെങ്കിലും തിരിച്ച് അവള് പറയുന്ന കാര്യങ്ങൾ മനസ്സിലാവില്ല എന്ന് അറിയാവുന്നത് കൊണ്ട് വേണ്ടെന്ന് വച്ചു…
കുറച്ച് നേരം കഴിഞ്ഞപ്പോൾ തന്നെ നേരത്തെ ഉണ്ടായിരുന്ന പെൺകുട്ടിയും അവരുടെ കൂടെ മറ്റൊരു സ്ത്രീയും അങ്ങോട്ട് വന്നു… അവരുടെ വസ്ത്ര ധാരണവും സ്റ്റൈലും എല്ലാം കണ്ടപ്പോൾ തന്നെ അവരായിരിക്കും ഡിസൈനർ എന്ന് ബോധ്യമായി…
ഷൈൻ: ഹായ് മാം.. എന്റെ പേര് ഷൈൻ.. ഇത്… മായ..
ലിൻഡ: ഹായ്…ഷൈൻ ആൻഡ് മായ.. നമുക്ക് ആദ്യം ഗൗൺ നോക്കാം.. അതാണ് കുറച്ച് മെനക്കെട്ട പണി..
ഷൈൻ: ഓകെ…
ലിൻഡ: നിങ്ങള് ഇഷ്ടപ്പെട്ട ഒരു മോഡൽ ഇതിൽ നോക്കി സെലക്ട് ചെയ്തോളൂ.. നമുക്ക് അത് ട്രയൽ നോക്കാം..
അവർ കയ്യിലുണ്ടായിരുന്ന കാറ്റലോഗ് ഷൈനിന് നൽകി… വെള്ള നിറത്തിൽ ഉള്ള ഗൗണുകൾ അണിഞ്ഞ മോഡലുകളുടെ ഫോട്ടോകൾ ആയിരുന്നു അതിൽ നിറയെ…
കണ്ടിട്ട് എല്ലാം ഒരു പോലെ ഉണ്ടല്ലോ.. ഇതിൽ ഏത് എടുത്താലും വല്ല്യ മാറ്റം ഒന്നും ഇല്ല എന്ന് ഷൈനിന് ബോധ്യമായി…
ഷൈൻ: മായ.. താൻ നോക്കീട്ട് പറ….
മായ കാര്യമായി തന്നെ ഓരോ ഡിസൈനുകളും നോക്കുന്നുണ്ടായിരുന്നു… അവസാനം അവള് ഒന്ന് സെലക്ട് ചെയ്തു.. അതിൽ എന്ത് പുതുമയാണ് അവൾ കണ്ടത് എന്ന് ഷൈനിന് ഒരു ഐഡിയയും ഇല്ലായിരുന്നു…
ആ മോഡൽ ലിൻഡയെ കാണിച്ചപ്പോൾ അവർ അവളെയും കൂട്ടി ട്രയൽ ഡ്രസിങിനായി കൊണ്ടുപോയി…
ഷൈൻ അവിടെ തന്നെ അവർക്ക് വേണ്ടി കാത്തുനിന്നു… അത്യാവശ്യം നല്ല സമയം എടുത്തിട്ടാണ് അവർ പുറത്തേക്ക് വന്നത്…
ഷൈനിന് തന്റെ കണ്ണുകളെ വിശ്വസിക്കാനെ ആയില്ല… തൂവെള്ള ഗൗൺ… അതിൽ പിങ്ക് നിറത്തിൽ ഉള്ള പൂക്കളുടെ ഡിസൈനുകൾ… ശരിക്ക് പറഞ്ഞാൽ തന്റെ മുന്നിൽ നിൽക്കുന്ന മായയെ ഒരു മാലാഖ ആയിട്ടാണ് ഷൈനിന് തോന്നിയത്…
ഷൈൻ കണ്ണെടുക്കാതെ മായയെ തന്നെ അടിമുടി നോക്കുകയാണ്.. പെട്ടന്നാണ് ഇത് ദിയ അല്ല മായയാണ് എന്ന ബോധം ഷൈനിനുണ്ടായത്… ഷൈൻ വേഗം നോട്ടം നിർത്തി… എന്നിട്ട് പറഞ്ഞു…
ഷൈൻ: നന്നായിട്ടുണ്ട്…
ലിൻഡ: ഇത് ഫിക്സ് ചെയ്താലോ..??
ഷൈൻ മായയെ നോക്കി.. അവൾ തനിക്ക് ഓകെ ആണ് എന്ന രീതിയിൽ തലയാട്ടി…
ഷൈൻ: ഓകെ ഫിക്സ് ചെയ്തോളൂ…
അങ്ങനെ അവർ തിരികെ ഡ്രസ്സ് മാറി ഇടാനായി പോയി… അടുത്തത് ഷൈനിന് വേണ്ടിയുള്ള ഡ്രസ്സ് സെലക്ഷൻ ആയിരുന്നു… അതും മായ തന്നെ ആണ് സെലക്റ്റ് ചെയ്തത്..
ഷൈൻ ഡ്രസ്സ് മാറി വന്നപ്പോൾ മായ ഓകെ എന്ന രീതിയിൽ കൈകൊണ്ട് കാണിച്ചു…
ഷൈനിന് ഇതെല്ലാം വെറും പ്രഹസനം ആയാണ് തോന്നിയത്… സത്യത്തിൽ ദിയ ആയിരുന്നു തന്റെ കൂടെ ഉണ്ടാവേണ്ടത് എന്ന ബോധം ഷൈനിൽ വല്ലാത്ത നിരാശ സൃഷ്ടിച്ചു…
അങ്ങനെ പരിപാടികൾ എല്ലാം കഴിഞ്ഞു.. അവരുടെ അളവുകളിൽ ഒറിജിനൽ ഡ്രസ്സുകൾ തയ്ച്ച് വക്കാം എന്ന് ലിൻഡ പറഞ്ഞു…
ലിൻഡ: രണ്ടുപേരും തമ്മിൽ നല്ല ചേർച്ചയാണ് കേട്ടോ…
ഷൈനിന് അത് കേട്ടപ്പോൾ സന്തോഷം തോന്നി എങ്കിലും ഷൈൻ പറഞ്ഞു..
ഷൈൻ: ഇതല്ല ബ്രൈഡ്.. ഇത് അവളുടെ സഹോദരിയാണ്.. അവർ ട്വിൻസ് ആണ്.. അപ്പോ അവൾക്ക് വരാൻ പറ്റാത്തത് കൊണ്ട്….
ലിൻഡ: ഓഹ്.. സോറി.. എന്നാലും ട്വിൻസ് ആണല്ലോ.. അപ്പോ ഞാൻ പറഞ്ഞത് തിരിച്ചെടുക്കുന്നില്ല…
അങ്ങനെ ഷൈനും മായയും അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി…
ദിയയുടെ കൂടെ ഒരു കോഫിയും പറ്റിയാൽ ഒരു സിനിമയും ഒക്കെ ആയിരുന്നു ഷൈനിന്റെ മനസ്സിലെ പ്ലാനുകൾ.. അതെല്ലാം കട്ടപ്പുറത്ത് ആയ സ്ഥിതിക്ക് നേരെ ഓഫീസിൽ പോകാൻ തന്നെ ഷൈൻ തീരുമാനിച്ചു…
ഷൈൻ: മായ.. താൻ നേരെ വീട്ടിലേക്കല്ലെ…??
മായ അതെ എന്ന അർത്ഥത്തിൽ തലയാട്ടി…
ഷൈൻ: ശരി എന്നാൽ കാണാം.. ദിയയോട് പറഞ്ഞോളൂ..
മായ അതിനും മറുപടിയായി ചിരിക്കുക മാത്രം ചെയ്തു…
അതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാത്ത ഷൈൻ നേരെ കാറിൽ കയറി ഓഫീസ് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു… 🌀🌀🌀🌀🌀🌀🌀🌀🌀🌀
ടൗണിൽ ഉള്ള ഒരു കോഫി ഷോപ്പിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു ദിയയും മായയും..
മായ: നീ കാണണമായിരുന്നു… ഷൈൻ ആ ഡ്രസിൽ സൂപ്പർ ആയിരുന്നു…
ദിയ: അത് സാരല്ല.. കല്ല്യാണത്തിന് കണ്ടാൽ മതി… ഗൗൺ എങ്ങനെ ഉണ്ടായിരുന്നു…??
മായ: ഞാൻ എനിക്ക് ഇഷ്ടപ്പെട്ട ഒരെണ്ണം എടുത്തിട്ടുണ്ട്.. ഇതാ ഫോട്ടോ..
മായ ഫോണിൽ എടുത്ത സെൽഫി ദിയയെ കാണിച്ചു…
ദിയ: ഹും.. ഇത് മതി.. അല്ലെങ്കിലും അതിലൊന്നും വലിയ പ്രാധാന്യം ഇല്ല…
മായ: എന്താ ഇനി അടുത്ത പ്ലാൻ.. കല്ല്യാണം ഇങ്ങ് അടുത്തെത്തി..
ദിയ: എത്തട്ടെ.. അത് തന്നെ ആണല്ലോ നമുക്ക് വേണ്ടത്..
മായ: പക്ഷേ ദിയ.. അവന് നല്ല കുറ്റബോധം ഉണ്ട്.. അവനിപ്പോ ആ പഴയ ഷൈൻ അല്ല…
ദിയ: അതെനിക്കും അറിയാം.. പക്ഷേ എന്റെ തീരുമാനത്തിൽ മാറ്റമില്ല മായ..
മായ: പിന്നെ ഞാൻ എന്ത് പറയാനാ…
അവർ രണ്ടുപേരും പിന്നെയും ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ടിരുന്നു… 🌀🌀🌀🌀🌀🌀🌀🌀🌀
ഷൈൻ ഇതിനോടകം തന്നെ ഓഫീസിൽ എത്തിയിരുന്നു… ചെന്ന പാടെ ഷൈൻ നേരെ ആൻഡ്രുവിന്റെ കാബിനിൽ ചെന്ന് അവന്റെ മുന്നിലുള്ള കസേരയിൽ ഇരുന്നു..
ആൻഡ്രൂ: നീ ഇത്ര പെട്ടന്ന് വന്നോ.. ഫോണിലൂടെ ഉള്ള നിന്റെ ഡയലോഗ് ഒക്കെ കേട്ടപ്പോ ഞാൻ കരുതി നീ വരില്ലാന്ന്…
ഷൈൻ: പ്ലാൻ ഒക്കെ ഉണ്ടായിരുന്നു.. പക്ഷേ കൊളമായി പോയി…
ആൻഡ്രൂ: എന്ത് പറ്റി..?? അവള് വന്നില്ലേ..??
ഷൈൻ: വന്നു.. പക്ഷേ ദിയ അല്ല.. മായ…
ആൻഡ്രൂ: മായയോ…?? അവള് എന്തിനാ വന്നത് .??
ഷൈൻ: എടാ അത് ദിയക്ക് എന്തോ തിരക്കുണ്ടായിരുന്നു.. അപ്പോ അതാ മായയെ വിട്ടത്… രണ്ടിൽ ആരായാലും ഒകെ ആണല്ലോ…
ആൻഡ്രൂ: എനിക്കങ്ങനെ തോന്നുന്നില്ല…
ഷൈൻ: അതെന്താ…??
ആൻഡ്രൂ: പിന്നെ.. കല്ല്യാണത്തിന് അവൾക്ക് തിരക്കാണെങ്കിൽ മായ വന്നാൽ മതിയോ..??
ഷൈൻ: ഹാ.. കല്ല്യാണം പോലെ ആണോ ഇത്.. നീ ഇങ്ങനെ നെഗറ്റീവ് അടിക്കല്ലെ..
ആൻഡ്രൂ: അത് വിട്… എന്തായി പോയ കാര്യം…
ഷൈൻ: അതെല്ലാം ഓകെ ആയി..
ആൻഡ്രൂ: അല്ല നീ മറ്റെ ബാച്ചിലർ പാർട്ടിയുടെ കാര്യം വല്ലതും നോക്കിയോ..??
ഷൈൻ: അതിനി ഞാൻ നോക്കണോ.. നീയും അവന്മാരും കൂടെ എല്ലാം റെഡി ആക്കിക്കോളാം എന്ന് പറഞ്ഞിട്ട്…
ആൻഡ്രൂ: അത് ഞങ്ങൾ നോക്കിക്കോളാം.. നീ ആ ഇൻവൈറ്റ് ചെയ്യേണ്ടവരുടെ ലിസ്റ്റ് തന്നാൽ മതി..
ഷൈൻ: അതിനി ഞാൻ പറഞ്ഞിട്ട് വേണോ??? എനിക്ക് ആകെ വിളിക്കാൻ ഉള്ളത് നിങ്ങളെ മാത്രം അല്ലേ.. ബാക്കി ആരൊക്കെ ആണെന്ന് വച്ചാൽ നിങ്ങള് തന്നെ നോക്കി വിളിച്ചാൽ മതി.. പിന്നെ സംഭവം സീക്രട്ട് ആയിരിക്കണം.. പപ്പ അറിഞ്ഞാൽ അറിയാലോ…
ആൻഡ്രൂ: അതൊക്കെ നമുക്ക് റെടിയാക്കം…
ഷൈൻ: ഹാ…
അങ്ങനെ ഷൈനും ആൻഡ്രുവുമെല്ലാം ഓഫീസ് കാര്യങ്ങളും കല്ല്യാണത്തിന് ഉള്ള മറ്റ് തയ്യാറെടുപ്പുകളും ഒക്കെ ആയി ബിസി ആയിരുന്നു…
വിവാഹത്തിന്റെ രണ്ട് ദിവസം മുന്നേ ആയിട്ടാണ് ബാച്ചിലർ പാർട്ടി പ്ലാൻ ചെയ്തിരുന്നത്… ഷൈനും കൂട്ടുകാരും പിന്നെ അടുത്ത കുറച്ച് സുഹൃത്തുക്കളും മാത്രമേ ഉണ്ടാകൂ എന്നാണ് പ്ലാൻ ചെയ്തിരിക്കുന്നത്…
സിറ്റിയിലെ തന്നെ ഒരു വലിയ ഹോട്ടലിൽ ഒരു രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന അതി ഗംഭീര ഡി ജെ പാർട്ടി ആയിരുന്നു…
ദിയയുടെ മനസ്സിലെ യദാർത്ഥ പ്ലാനുകൾ എന്താണെന്ന് അറിയാതെ ഷൈൻ ഒരുപാട് സന്തോഷിക്കുക ആയിരുന്നു… അതേ ചരിത്രം ആവർത്തിക്കുകയാണ്… അന്ന് ദിയയാണെങ്കിൽ ഇന്ന് ഷൈൻ…. 🌀🌀🌀🌀🌀🌀🌀🌀🌀🌀
ദിവസങ്ങൾ പിന്നെയും കടന്നു പോയി… ദിയയുടെയും ഷൈനിന്റെയും വിവാഹത്തിന് ഇനി കേവലം മൂന്ന് ദിവസങ്ങൾ മാത്രം…
എല്ലാവരും വളരെ സന്തോഷത്തിലും ഉത്സാഹത്തിലും ആണ്… ഇരട്ട കുട്ടികൾ ആയത് കൊണ്ട് തന്നെ ഈ ഒരു അവസരത്തിൽ തന്നെ മായയുടെ കൂടി വിവാഹം നടത്തിയാലോ എന്ന് ഒരു ആലോചന അവരുടെ വീട്ടിൽ ഉയർന്നു കേട്ടെങ്കിലും അത് തങ്ങളുടെ പ്ലാനുകളെ തകർക്കും എന്നുള്ളത് കൊണ്ട് ദിയയും മായയും അതിനെ എതിർത്തു…
അവർ കട്ടക്ക് നിൽക്കുമ്പോൾ പിന്നെ വീട്ടുകാർക്ക് വേറെ ഓപ്ഷൻ ഇല്ലല്ലോ… ഷൈനിന്റെ വീട്ടിൽ ആണെങ്കിൽ ഏക മകന്റെ വിവാഹം ഉത്സവം ആക്കാനുള്ള തയ്യാറെടുപ്പുകൾ ആയിരുന്നു…
ഇരു കുടുംബത്തിനും അത്രക്ക് ബന്ധുക്കൾ ഒന്നും ഇല്ലായിരുന്നു… പിന്നെ ഒരുപാട് സുഹൃത്ത് ബന്ധങ്ങളും പരിചയങ്ങളും ഉള്ളത് കൊണ്ട് ആളുകൾക്ക് പഞ്ഞം ഒന്നും ഉണ്ടാകില്ല…
അങ്ങനെ ആ ദിവസവും വന്നെത്തി… ഇന്നാണ് ഷൈനിന്റെ ബാച്ചിലർ പാർട്ടി…. ഷൈൻ ഈ സമയം ഓഫീസിൽ ഇരിക്കുക ആയിരുന്നു…
രാത്രിയിലെ പരിപാടികൾ എല്ലാം ഫുൾ സെറ്റ് ആണ്… ഇനി പോയി അടിച്ചു പൊളിചാൽ മതി… അല്ലെങ്കിലും എന്ത് ബാച്ചിലർ പാർട്ടി… ഷൈനിന് പെട്ടന്ന് ഒന്ന് കല്ല്യാണം കഴിഞ്ഞ് കിട്ടിയാൽ മതി എന്നായിരുന്നു…
പെട്ടന്നാണ് ഡോറിൽ നോക്ക് ചെയ്തു കൊണ്ട് പിന്റോ അകത്തേക്ക് വന്നത്…
പിന്റോ: ഷൈൻ.. കാൻ ഐ ടാൽക് ടു യു ഫോർ എ മിനിറ്റ്..???
ഷൈൻ: യാ ഷുവർ…. സിറ്റ്…
പിന്റോ ഷൈനിന് മുന്നിൽ ഉണ്ടായിരുന്ന കസേരയിൽ ഇരുന്നു…
ഷൈൻ: എന്താ തന്റെ മുഖം വല്ലാതെ ഇരിക്കുന്നത്…??
പിന്റോ: ഷൈൻ.. നമ്മൾ പോസ്റ്റ്‌പൊണ്ട് ചെയ്ത ലാസ്റ്റ് പ്രോജക്ട് ഇല്ലെ…
ഷൈൻ: എസ്.. വാട്ട് എബൗട് ദാറ്റ്..??
പിന്റോ: അത്.. ക്ലൈന്റ് സൈഡിൽ നിന്ന് പ്രഷർ ഉണ്ട് അത് പെട്ടന്ന് തന്നെ സബ്മിറ്റ് ചെയ്യണം എന്ന് പറഞ്ഞ്…
ഷൈൻ: പെട്ടന്ന് എന്ന് പറയുമ്പോൾ..?? അവർ ഡേറ്റ് എന്തെങ്കിലും ക്വോട്ട് ചെയ്തിരുന്നോ..??
പിന്റോ: എസ്… നെക്സ്റ്റ് മണ്ടെയ്…
ഷൈൻ: ഓഹ് ഷിറ്റ്…!!!
അടുത്ത തിങ്കൾ എന്ന് പറയുമ്പോൾ ഷൈനിന്റെ വിവാഹം കഴിഞ്ഞ അടുത്ത ദിവസം…
ഷൈൻ: പപ്പയുമായീട്ട് നല്ല ബന്ധം ഉള്ള ഒരു ടീമാണ് അവർ.. ഞാൻ പപ്പയുമായി ഡിസ്കസ് ചെയ്ത് തന്നെ അറിയിക്കാം… ഇപ്പൊ എന്തായാലും ആരോടും പറയണ്ട.. ഓകെ..??
പിന്റോ: ഓകെ ഷൈൻ.. ബൈ…
ഷൈൻ: ഒകെ.. ആ പിന്നെ പിന്റോ.. ഡോണ്ട് ഫോർഗെറ്റ് എബൗട് ദി പാർട്ടി…
പിന്റോ: ഓകെ ഷൈൻ…
പിന്റോ പുറത്തേയ്ക്ക് പോയപ്പോൾ ഷൈൻ ഓരോന്ന് ആലോചിച്ച് അവിടെ തന്നെ ഇരുന്നു… 🌀🌀🌀🌀🌀🌀🌀🌀🌀🌀
വൈകുന്നേരം വീട്ടിൽ എത്തിയ ഷൈൻ വേഗം തന്നെ കുളിച്ച് ഫ്രഷ് ആയി പാർട്ടിക്ക് പോകാൻ റെഡിയായി…
താഴേക്ക് ചെന്ന ഷൈൻ നേരെ ചെന്നത് പപ്പയുടെ അടുത്തേക്ക് ആയിരുന്നു.. പിന്റോ പറഞ്ഞ കാര്യങ്ങള് അദ്ദേഹത്തോട് പറഞ്ഞപ്പോൾ എല്ലാം ഓകെ ആക്കാം എന്ന് അദ്ദേഹം വാക്ക് നൽകുകയും ചെയ്തു…
അങ്ങനെ രാത്രി വരില്ല എന്നും പാർട്ടി ഉണ്ട് എന്നും പറഞ്ഞ് ഷൈൻ വീട്ടിൽ നിന്നും ഇറങ്ങി… കണക്കിലാണ്ട് കള്ള് കുടിച്ചാൽ വീട്ടിൽ കയറ്റില്ല എന്ന അമ്മച്ചിയുടെ ഭീഷണിയും ഉണ്ടായിരുന്നു….
കാറോടിച്ച് പോകുന്ന വഴിയിൽ തന്നെ ഷൈൻ ബ്ലൂടൂത്ത് വഴി ദിയക്ക് കോൾ ചെയ്തു…
ദിയ: ഹലോ…
ഷൈൻ: ഹലോ ദിയ… എന്താ ഇന്നലെ വിളിക്കാം എന്ന് പറഞ്ഞിട്ട് പിന്നെ വിളികാഞ്ഞെ..??
ദിയ: അത്.. അത് പിന്നെ ഞാൻ കുറച്ച് തിരക്കിൽ ആയി പോയി…
ഷൈൻ: താൻ എപ്പോഴും ഭയങ്കര തിരക്കിൽ ആണല്ലോ… ഇനി കല്ല്യാണം കഴിഞ്ഞാലും എനിക്ക് തന്നെ കാണാൻ കിട്ടില്ലേ..??
ദിയ: അത് കല്ല്യാണം കഴിഞ്ഞിട്ടുള്ള കാര്യം അല്ലേ.. അത് അപ്പോൾ നോക്കാം… താൻ വിളിച്ച കാര്യം പറയൂ…
ഷൈൻ: അങ്ങനെ എന്തെങ്കിലും കാര്യം ഉണ്ടെങ്കിലേ തന്നെ വിളിക്കാൻ പാടൊള്ളോ…?? എന്തായാലും പറയാം.. ഇന്ന് ബാച്ചിലർ പാർട്ടി ആണ്…
ദിയ: ഹോ… ഓകെ..
ഷൈൻ: അത് പറയാൻ ആണ് തന്നോട് ഇന്നലെ വിളിക്കാൻ പറഞ്ഞത്…
ദിയ: അത് കുഴപ്പം ഇല്ല… ഇപ്പൊൾ അറിഞ്ഞാലും മതിയല്ലോ…
ഷൈൻ: അത് മതി…
ദിയ: ശരി എന്നാൽ ഞാൻ പിന്നെ വിളിക്കാം…
ഷൈൻ: വിളിക്കുമോ…?? അതോ ഇന്നലത്തെ പോലെ പറ്റിക്കുമോ..??
ദിയ: ഇല്ല വിളിക്കാം…
ഷൈൻ: ഒകെ…
ഷൈൻ ഫോൺ കട്ട് ചെയ്ത് കാർ സ്റ്റ്റീരിയോയിലെ വോളിയം കൂട്ടി വച്ചു…
🎶ഒരു മെഴു തിരിയുടെ… നെറുകയിൽ അലിയാൻ.. പ്രണയമേ…. അരികിൽ വന്നു നീ…..🎶
മനസ്സ് നിറയെ പ്രണയവുമായി ഷൈൻ വണ്ടി ഹോട്ടൽ നോക്കി ഓടിച്ചു കൊണ്ടിരുന്നു…. 🌀🌀🌀🌀🌀🌀🌀🌀🌀
ഫോൺ കട്ട് ചെയ്തതും ദിയ നേരെ മായയുടെ അടുത്തേക്ക് പോയി… ഹാളിൽ ടിവി കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു മായ…
ദിയ ചെന്ന് സോഫയിൽ മായയുടെ അടുത്ത് ഇരുന്നു… മായ എന്ത് പറ്റി എന്ന അർത്ഥത്തിൽ ദിയയെ നോക്കി…
ദിയ: ഷൈൻ വിളിച്ചിരുന്നു…
മായ: എന്നിട്ട്..??
ദിയ: ഇന്ന് ബാച്ചിലർ പാർട്ടി ആണെന്ന് പറഞ്ഞു..
മായ: ഹോ.. അപോ അടിപൊളി ആയിരിക്കുമല്ലോ…
ദിയ: ഹും… പക്ഷേ ഷൈൻ അങ്ങനെ സന്തോഷിക്കാൻ പാടുണ്ടോ..??
ഒരു വല്ലാത്ത ചിരിയോടെ ആണ് ദിയ അത് പറഞ്ഞത്… ഒന്നും മനസ്സിലാകാതെ മായ ദിയയെ നോക്കി…
മായ: എന്താ നീ ഉദ്ദേശിക്കുന്നത്…??
ദിയ: അതൊക്കെ ഉണ്ട്.. നീ നോക്കിക്കോ.. ഈ പാർട്ടി ആഘോഷിക്കാൻ അവനെ ഞാൻ സമ്മതിക്കില്ല…
ദിയ വിദൂരതയിലേക്ക് നോക്കി വല്ലാത്ത ഒരു ചിരിയോടെ ആണ് അത് പറഞ്ഞത്… 🌀🌀🌀🌀🌀🌀🌀🌀🌀🌀
വണ്ടി പാർക്കിങ്ങിൽ നിർത്തിയിട്ട് മൂളിപ്പാട്ടും പാടി ഷൈൻ ലിഫ്‌റ്റിന് നേരെ നടന്നു…
ലിഫ്റ്റിൽ കയറിയ ഷൈൻ അഞ്ചാം നമ്പർ ഫ്ളോർ പ്രസ്സ് ചെയ്തു… പെട്ടന്ന് തന്നെ ലിഫ്റ്റ് അഞ്ചാം ഫ്ലോറിൽ എത്തി…
പുറത്തിറങ്ങിയപ്പോൾ തന്നെ പാട്ടും ബഹളവും എല്ലാം പുറത്തേക്ക് കേൾക്കുന്നുണ്ട്…
ഷൈൻ വാതിൽ തുറന്ന് അകത്തേക്ക് കയറി… കൂട്ടുകാരും സഹപ്രവർത്തകരും ഒക്കെ ആയി എല്ലാവരും ഭയങ്കര ആഘോഷത്തിൽ ആണ്…
ഷൈൻ കയറി വന്നതും എല്ലാവരും ഷൈനിന്റെ അടുത്തേക്ക് വരുന്നുണ്ട്.. ആശംസകൾ അറിയിക്കുകയും കുശലം പറയുകയും ഒക്കെ ചെയ്യുന്നുണ്ട്…
എല്ലാവരും നല്ല സന്തോഷത്തിൽ ആണെന്ന് അറിഞ്ഞപ്പോൾ തന്നെ ഷൈനിന്റെ മനസ്സ് നിറഞ്ഞു…. അപ്പോഴും ഷൈൻ തിരഞ്ഞത് തന്റെ ഗാങ്ങിനെ ആയിരുന്നു…
മിന്നി കത്തുന്ന കളർ ലൈറ്റുകൾക്കും നെഞ്ച് തറക്കുന്ന മ്യൂസിക്കുകൾക്കും ഇടയിലൂടെ ഷൈൻ നടന്നു…
അതികം തിരയേണ്ടി വന്നില്ല.. ഒരു കോർണറിൽ ആൻഡ്രുവും വിഷ്ണുവും അരവിന്ദും ഇരിക്കുന്നത് ഷൈൻ കണ്ടു… എല്ലാവരുടെയും മുന്നിൽ മദ്യ കുപ്പികളും ഉണ്ടായിരുന്നു…
ഷൈൻ നേരെ അവരുടെ അടുത്തേക്ക് നടന്നു…
ഷൈൻ: എന്താടാ തുടങ്ങിയോ…??
ആൻഡ്രൂ: ആ മണവാളൻ എത്തിയല്ലോ….
അരവിന്ദ്: വാ… ഇരിക്ക്.. ജോയിൻ ചെയ്യൂ…
ഷൈൻ അവരുടെ കൂടെ ചെയറിൽ ഇരുന്നു…
ഷൈൻ: എല്ലാം നിങ്ങള് നോക്കിക്കോളാം എന്ന് പറഞ്ഞപ്പോ ഞാൻ ഇത്രേം പ്രതീക്ഷിച്ചില്ല കേട്ടോ… സംഭവം കളറായിട്ടുണ്ട്…
വിഷ്ണു: ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു…
ആൻഡ്രൂ: അപ്പോ എല്ലാവരും ഒരു ചിയേഴ്‌സ് പറഞ്ഞേ…
അങ്ങനെ ഷൈനും കൂട്ടുകാരും വളരെ നന്നായി തന്നെ പാർട്ടി ആഘോഷിക്കാൻ തുടങ്ങി…
ഇടയ്ക്ക് ഡാൻസ് ഫ്ലോറിൽ ഡാൻസ് കളിച്ചും… പാട്ട് പാടിയും.. മദ്യപിച്ചും.. ഭക്ഷണം കഴിച്ചും എല്ലാം അവർ ഓരോ നിമിഷവും ആനന്ദകരമാക്കി…
എല്ലാവരും അത്യാവശ്യം നല്ല മൂഡിൽ ആയി തുടങ്ങിയിരുന്നു… കുടിച്ചതിന്റെയും കഴിച്ചതിന്റെയും ഒക്കെ ഹാങ് ഓവർ നന്നായി പ്രകടമാകാൻ തുടങ്ങിയിരുന്നു….
വിഷ്ണു: അളിയാ… ദേ അങ്ങോട്ട് നോക്ക്.. അത്… അത്.. സണ്ണി ലിയോൺ അല്ലേ…??
അരവിന്ദ്: സണ്ണി ലിയോൺ അല്ല മിയ ഖലീഫ ഒന്ന് പോടാ…
ആൻഡ്രൂ: എവിടെ ഞാൻ നോക്കട്ടെ.. ഞാൻ പറഞ്ഞ് തരാം…
അരവിന്ദ് ഫോൺ ആൻഡ്രുവിന് കൊടുത്തു…
ആൻഡ്രൂ: പോടാ.. ഇത് അവരൊന്നും അല്ല.. ഇത് വേറെ ഏതോ പുതിയ ഐറ്റം ആണ്…
ഷൈൻ: ഒന്ന് നിർത്തെടാ… കണ്ട പെണ്ണുങ്ങളുടെ ഫോട്ടോ നോക്കി നടക്കുന്നു…. ഊളകൾ…
ആൻഡ്രൂ: അയ്യോ.. സാറ് എന്ന് മുതലാണാവോ ഇത്രക്ക് അങ്ങ് മാന്യൻ ആയത്…
ഷൈൻ: ഒരു രണ്ട് മൂന്ന് ആഴ്ച മുന്നേ….
അരവിന്ദ്: പോടാ..
പെട്ടന്നാണ് ഷൈനിന്റെ ഫോൺ റിംഗ് ചെയ്തത്… ഷൈൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു… ദിയ ആയിരുന്നു….
ഷൈൻ: ശൂ.. ടാ മിണ്ടല്ലെ… ദിയയാണ്…
അരവിന്ദ്: ഫോണും കൊണ്ട് പുറത്ത് പോ…
ഷൈൻ അവിടെ നിന്ന് എഴുന്നേറ്റ് ഹാളിന്റെ പുറത്തേക്ക് നടന്നു… പുറത്തെത്തിയ ഷൈൻ തൊണ്ട ഒക്കെ ഒന്ന് നേരെയാക്കി… മാക്സിമം നോർമൽ ആകാൻ ശ്രമിച്ചു കൊണ്ട് ഫോൺ എടുത്തു…
ഷൈൻ: ഹ..ഹലോ ദിയ…
ദിയ: എവിടെയാ ഷൈൻ…???
ദിയയുടെ സ്നേഹത്തോടെ ഉള്ള ആ ചോദ്യം ഷൈനിനെ ഞെട്ടിച്ചു.. ഇത്രയും നാളിനിടക്ക് ദിയ ആദ്യമായി ആണ് ഇത്ര മയത്തിൽ ഷൈനിനോട് സംസാരിക്കുന്നത്… ഷൈൻ സന്തോഷത്തോടെ മറുപടി പറഞ്ഞു…
ഷൈൻ: ഞാൻ.. ഞാൻ പാർട്ടിയിൽ ആണ്…
ദിയ: എന്നിട്ട് ശബ്ദം ഒന്നും കേൾക്കുന്നില്ലല്ലോ…
ഷൈൻ: ഞാൻ പുറത്താ നിൽക്കുന്നത്… കേൾക്കാൻ വേണ്ടി ഇങ്ങോട്ട് നിന്നതാ…
ദിയ: ഷൈൻ… ഞാൻ ഒരു കാര്യം പറയാൻ ആണ് വിളിച്ചത്..??
ഷൈൻ: എന്താ ദിയ… എന്താണെങ്കിലും മടിക്കാതെ പറഞ്ഞോളൂ…
ദിയ: അത് പിന്നെ ഷൈൻ… എനിക്ക്… എനിക്ക് ഷൈനിനെ ഒന്ന് കാണാൻ തോന്നുന്നു…
അത് കേട്ടപ്പോൾ ഷൈനിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു… ഇത്രയും നാൾ ഒന്ന് കാണാൻ കൂടി കൂട്ടാക്കാതെ ഇരുന്ന അവള് ഇപ്പൊ ഇങ്ങോട്ട് വിളിച്ച് കാണണം എന്ന് പറയുന്നു…
ഷൈൻ: താൻ.. വീട്ടിൽ അല്ലേ… ഞാൻ… ഞാൻ ദാ എത്തി…
ദിയ: ഓകെ.. പിന്നെ നേരെ കേറി ഇങ്ങ് വന്നേക്കരുത്… പുറത്ത് എത്തിയിട്ട് എന്നെ വിളിച്ചാൽ മതി.. ആരും കാണാതെ നോക്കണം…
ഷൈൻ: അതൊക്കെ ഞാൻ ഏറ്റു…
ദിയ: ഓകെ.. ബൈ ഷൈൻ.. ആം വെയിറ്റിംഗ് ഫോർ യു…
ഷൈൻ: ആം കമിങ് ടു യു…
ഷൈൻ ഫോൺ കട്ട് ചെയ്ത് അകത്ത് കൂട്ടുകാരുടെ അകത്തേക്ക് നടന്നു…
ആൻഡ്രൂ: എന്തിനാടാ അവള് വിളിച്ചത്..??
ഷൈൻ: എടാ.. അവൾക്ക് എന്നെ ഇപ്പൊ കാണണം എന്ന്…
അരവിന്ദ്: ഈ രാത്രിയിലോ..?? എന്തിന്..??
ഷൈൻ: അതൊന്നും അറിയില്ല.. പക്ഷേ എന്തോ സീരിയസ് ആണെന്ന് തോന്നുന്നു…
അരവിന്ദ്: എന്നിട്ട് എന്താ നിന്റെ പ്ലാൻ..??
ഷൈൻ: നോ ഡൌട്ട്… ഞാൻ പോകാൻ പോകുന്നു…
ആൻഡ്രൂ: എങ്ങനെ പോകും…?? നീ ഈ കള്ളും കുടിച്ച് ഡ്രൈവ് ചെയ്യാൻ ഉള്ള പരിപാടി ആണോ..???
ഷൈൻ: അത് പ്രശ്നം ഒന്നും ഇല്ല… ഞാൻ ഓകെ ആണ് അളിയാ…
വിഷ്ണു: അത് വേണ്ട ബ്രോ.. ഈ സമയത്ത്.. അത് ശരിയാവൂല…
അരവിന്ദ്: അതെ.. നീ ഒരു ടാക്സി വിളിച്ച് പോയാ മതി…
ഷൈൻ: ടാക്സിയിൽ പോകാനോ..?? ഒന്ന് പോടാ.. ഞാൻ ഡ്രൈവ് ചെയ്ത് പോക്കൊളാം… ഞാൻ ഓകെ ആണെടാ…
ആൻഡ്രൂ: എന്നാ.. ഞങളും വരാം…
ഷൈൻ: ഞാൻ എന്താ അവളെ പെണ്ണ് കാണാൻ പോകാണോ..?? നിങ്ങള് ഇവിടെ ഇരുന്ന് എൻജോയ് ചെയ്തോ.. ഞാൻ അവളെ കണ്ടിട്ട് പെട്ടന്ന് ഇങ്ങ് വന്നോളാം…
അരവിന്ദ്: എന്നാ അവിടെ എത്തിയാ അപോ വിളിക്കണം…
ഷൈൻ: ഓകെ.. അപ്പോ ശരി ഗൈസ്… ഹാവ് ഫൺ… ടൈക് കെയർ…
ആൻഡ്രൂ: ഹാ.. നീ ടേക് കെയർ…
ഷൈൻ ഒന്ന് ചിരിച്ച് കാണിച്ച്… അവിടെ നിന്നും താഴേക്ക് നടന്നു…. 🌀🌀🌀🌀🌀🌀🌀🌀🌀🌀
ഇതേ സമയം ദിയയുടെ വീട്ടിൽ അവരുടെ മുറിയിൽ…
മായ: വിളിച്ചോ..??
ദിയ: വിളിച്ചു… വരാം എന്ന് പറഞ്ഞിട്ടുണ്ട്…
മായ: വന്നിട്ട്..??
ദിയ: വന്നിട്ട് ഒന്നുല്ല… ഇപ്പൊ കാണാൻ പറ്റില്ല എന്ന് പറഞ്ഞ് തിരിച്ചയക്കാം…
മായ: കഷ്ടം ഉണ്ടെടി.. അവൻ അത്രേം പ്രതീക്ഷയിൽ അല്ലേ വരുന്നത്…
ദിയ: എന്നാ നീ പോയി കാണ്…
മായ: വേണെങ്കിൽ ഞാൻ പോയി കാണാം.. എനിക്ക് കുഴപ്പം ഒന്നും ഇല്ല…
ദിയ: അയ്യെടി മോളെ.. കൊല്ലും ഞാൻ… എന്റെ ചെക്കനെ കാണാൻ പോയാൽ….
മായ: എന്നിട്ട് ഡ്രസ്സ് എടുക്കാൻ വിട്ടതോ..??
ദിയ: അത് അവനിട്ട് ഒരു പണി കൊടുക്കാൻ അല്ലേ…
മായ: ഞാൻ കുറെ ആയിട്ട് ചോദിക്കണം വിചാരിക്കുന്നു… ഇത്രേം ഒക്കെ ആണെങ്കിൽ പിന്നെ എന്തിനാ നീ ഈ കളി എല്ലാം കളിക്കുന്നത്…
ദിയ: അത് അവനിട്ട് ഒരു പണി കൊടുക്കാൻ അല്ലേ.. ഒന്നുല്ലെങ്കിലും എന്നെ കരയിപ്പിച്ചത് അല്ലേ… അപ്പോ ഞാനും ഇത്രേം എങ്കിലും ഒക്കെ ചെയ്യണ്ടേ… പിന്നെ അവൻ ഇല്ലാതെ എനിക്ക് പറ്റില്ല എന്ന് ഞാൻ അന്നെ തീരുമാനിച്ചതാ… അതോണ്ട് അവനെ ഒഴിവാക്കുന്നതിന് പകരം നന്നാക്കുന്നത് അല്ലേ നല്ലത്…
മായ: പ്ലാൻ ഒക്കെ കൊള്ളാം… നടക്കട്ടെ…
ദിയ മായയുടെ താടിയിൽ പിടിച്ച് കൊഞ്ചിച്ച് കൊണ്ട്…
ദിയ: അതൊക്കെ നടക്കും മോളെ… 🌀🌀🌀🌀🌀🌀🌀🌀🌀
ഷൈൻ മായയുടെ വീട് ലക്ഷ്യമാക്കി വണ്ടി ഓടിച്ച് കൊണ്ടിരിക്കുക ആയിരുന്നു… പാട്ടൊക്കെ കേട്ട് ലാവിഷ് ആയാണ് ഷൈൻ വണ്ടി ഓടിക്കുന്നത്…
തിരക്കേറിയ റോഡിലൂടെ ഷൈനിന്റെ കാർ അതിവേഗത്തിൽ ഓടി കൊണ്ടിരുന്നു…
ഇടക്കിടക്ക് പാളി പോകുന്ന കണ്ണിനെ നിയന്ത്രിക്കാൻ ഷൈൻ പാട്ടിന്റെ കൂടെ പാടാൻ തുടങ്ങി…
ഷൈൻ: ഇതെന്ത് പുല്ല്… ഉറക്കം വരുവാണോ..?? ഇല്ലല്ലോ…
ഷൈൻ കണ്ണ് തിരുമ്മി കൊണ്ട് വീണ്ടും വണ്ടി ഓടിക്കുകയാണ്… ഇടയ്ക്ക് കോട്ടുവാ ഇടുന്നുണ്ട്…
ഷൈൻ: ശേ.. മാങ്ങാത്തൊലി…
ഷൈൻ ഒന്ന് കണ്ണ് തിരുമ്മി…. പക്ഷേ അതൊന്നും ഷൈനിന്റെ ക്ഷീണത്തിൽ കുറവ് വരുത്തിയില്ല…
പതിയെ പതിയെ മിഴികൾ അടയുന്നുണ്ടായിരുന്നു…
ഒരു ഞെട്ടലോടെ കണ്ണ് തുറന്നു നോക്കിയ ഷൈൻ വേഗത്തിൽ സ്റ്റീയറിങ് വെട്ടിച്ചു…
പക്ഷേ അപ്പോഴേക്കും സമയം ഒരുപാട് വൈകിയിരുന്നു…
വണ്ടി ഡിവൈഡർ കടന്ന് മരു വശത്തേക്ക് കടന്നു… ഷൈനിന്റെ കാലുകൾ ബ്രേക്കിൽ അമർന്നു….
ഒരു വലിയ ഞെരക്കത്തോടെ വണ്ടിയുടെ പുറകിലെ ചക്രങ്ങൾ കറങ്ങി കൊണ്ട് വണ്ടി റോഡിന്റെ നടുവിൽ വിലങ്ങനെ നിന്നു…
എതിരെ വന്ന കണ്ടെയ്നർ ലോറി ഡ്രൈവർ ഒരുപാട് ഹോണുകൾ അടിച്ചെങ്കിലും ഷൈനിന് ഒന്നും ചെയ്യാൻ സാധിച്ചില്ല…
വാഹനത്തിന്റെ സ്പീഡ് നിയന്ത്രിക്കാൻ ലോറി ഡ്രൈവർക്കും സാധിച്ചില്ല…
ഒരു വലിയ ശബ്ദത്തോടെ ലോറി ഷൈനിന്റെ കാറിനെ ഇടിച്ചു തെറിപ്പിച്ചു…
അൽപ സമയത്തിന് ശേഷം.. എങ്ങും നിശ്ശബ്ദത…
അടുത്തുള്ള കടകളിൽ നിന്നും മറ്റ് വാഹങ്ങളിൽ നിന്നും ആളുകൾ അങ്ങോട്ട് ഓടി കൂടിയിട്ടുണ്ട്….
ആരൊക്കെയോ വിളിച്ച ആംബുലൻസ് വലിയ ശബ്ദത്തോടെ അങ്ങോട്ട് പാഞ്ഞു വരുന്നു…
ബോധത്തിന്റെ അവസാന കണികയും തന്നിൽ നിന്ന് അകലുമ്പോഴും ഷൈനിന്റെ ചുണ്ടുകൾ മൊഴിഞ്ഞത് ഒന്ന് മാത്രം…. ……….ദിയ……
(Will be back soon…!! Stay tuned..!!)
Comments:
No comments!
Please sign up or log in to post a comment!