ശംഭുവിന്റെ ഒളിയമ്പുകൾ 30

താനൊരിക്കലും പ്രതീക്ഷിക്കാത്ത വ്യക്തിയെ കണ്ട് ഗോവിന്ദിന്റെ ഞെട്ടൽ ഇനിയും മാറിയിരുന്നില്ല.

“എന്താ മരുമോനെ നിന്റെ മുഖം വല്ലാണ്ട്…………?”അവരുടെ അടുത്ത് വന്നതും അയാൾ ചോദിച്ചു.

“നിങ്ങൾ……….?”

“അതെ………ഞാൻ തന്നെ,എന്താ അതിന്?”

“പ്രതീക്ഷിക്കാത്തത് പലതും കണ്ടത് ഇപ്പോഴാണ്.അത്രെയുള്ളൂ മാൻ.”

“പക്ഷെ ഞാൻ നിന്നെ പ്രതീക്ഷിച്ചു തന്നെയാണ് വന്നതും”

“നിങ്ങളെന്തിന്?മാന്യതയുടെ മറവിൽ ഒളിഞ്ഞിരിക്കുന്ന നിങ്ങളുടെ യഥാർത്ഥ മുഖം മാധവനറിഞ്ഞാൽ?, സ്വന്തം കൂടെപ്പിറപ്പു തന്നെ സ്വന്തം ശത്രുവായത് സഹോദരിയറിഞ്ഞാൽ”

“ഗോവിന്ദ്……..എപ്പോഴും സത്യത്തിന് ഇരുളിൽ മറഞ്ഞിരിക്കാൻ കഴിയില്ല, എനിക്കും.അവർ അറിയുക തന്നെ ചെയ്യും.പിന്നെ എന്തിനെന്നുള്ളത്……., നീയും ഇവിടെയെത്തിയതിന്റെ ഉദ്ദേശം നല്ലതാണോ ഗോവിന്ദ്.അത് നിനക്കും എനിക്കും നന്നായറിയാം.”

“ഇത്രയും നാൾ കരുതിയത് ഏറ്റവും വലിയ ചെറ്റ ഞാനാണെന്നാ.പക്ഷെ ഇന്ന് അതിനൊരു അപവാദമായി നിങ്ങൾ എന്റെ മുൻപിലുണ്ട്.”

“എങ്ങനെയും വിശേഷിപ്പിക്കാം.ഏത് പദവും അതിനുപയോഗിക്കാം. എനിക്ക് എന്റെതായ ലക്ഷ്യങ്ങളുണ്ട്. മാർഗം എനിക്കൊരു പ്രശ്നവുമല്ല.”

“രാജീവ്‌……..ഇയാളോടാണോ ആലോചിക്കണം എന്ന് പറഞ്ഞത്? ആളെ അറിഞ്ഞിട്ടാണോ നിങ്ങൾ ഒന്നിച്ചു നിൽക്കാൻ തീരുമാനിച്ചതും?

“അതെ ഗോവിന്ദ്,പക്ഷെ നിങ്ങൾ തമ്മിൽ……….?”

“നിങ്ങൾ ഒരു എസ് ഐ അല്ലെ? എന്നിട്ടും മനസിലായില്ലെങ്കിൽ……..”

“മാധവൻ നിങ്ങളുടെ………?”

“അളിയനാണ്.നേരനുജത്തിയുടെ ഭർത്താവ്.”

രാജീവ് ഞെട്ടാതിരുന്നില്ല.കാരണം തന്റെ ലക്ഷ്യം മാധവനാണ്. അതിനായുള്ള ഓട്ടത്തിൽ സഹായത്തിനായി കൂട്ടുചേർന്നതാണ് തന്റെ മുന്നിലുള്ള വ്യക്തിയോടൊപ്പം.

ഗോവിന്ദിനെ മാറ്റിനിർത്താം.പക്ഷെ കൂടപ്പിറപ്പിനെയും, ഭർത്താവിനെയും അവരുടെ ചോരയിലുള്ള മകളെയും അവഗണിച്ചുകൊണ്ട് തന്റെ പക്ഷം പിടിച്ചിരിക്കുന്നതെന്തിന്?രാജിവ് ആകെ ആശയക്കുഴപ്പത്തിലായി.

“എന്റെ കാര്യം വിട് രാജീവ്‌.സ്വന്തം ചോരയാണ് എതിർ ചേരിയിൽ, അങ്ങനെയൊരാളോടൊപ്പം ചേർന്ന് മുന്നോട്ട് പോയാൽ എങ്ങനെ ശരിയാവും?നാളെയൊരു നിമിഷം അവരോടുള്ള ശത്രുത മിത്രതക്ക് വഴിമാറിയാൽ………?”ആകെ കുഴങ്ങി നിന്നിരുന്ന രാജീവനോട്‌ ഗോവിന്ദ് പറഞ്ഞു.

“ഒത്തിരി സംശയങ്ങൾ ഉണ്ടാകുമല്ലെ രാജീവ്‌.നിങ്ങൾ സംശയിക്കുന്നതിന് ന്യായമുണ്ട്,എന്നാൽ അതുപോലെ തന്നെയല്ലേ ഇവനും.വളർത്തി വലുതാക്കിയതിന്റെ നന്ദി ഇവന് തോന്നിയാൽ,ഒരുവേള മനസാന്തരം സംഭവിച്ചുകൂടായ്കയില്ലല്ലോ.

ഇവിടെ ഞങ്ങൾക്കിടയിൽ ഒരു വ്യത്യാസമേ ഉള്ളൂ.ഇവൻ നിങ്ങളെ തേടി വന്നു, നിങ്ങളെന്നെയും.

ഇവന് പറയാനുള്ളത് നിങ്ങൾ കേട്ടു, നിങ്ങൾ പറഞ്ഞത് ഞാനും.ഇനി തീരുമാനം നിങ്ങളുടെയാണ് രാജീവ്‌..” അയാൾ പന്ത് രാജീവന്റെ കോർട്ടിലെക്കിട്ടു.

രാജീവ്‌ വീണ്ടും ചിന്തയിലാണ്ടു.ഇനി എന്തെന്ന് നോക്കിക്കൊണ്ട് സലീമും പത്രോസും അടുത്തുതന്നെയുണ്ട്. കുറച്ചു നേരത്തെ മൗനത്തിന് ശേഷം രാജീവ്‌ പറഞ്ഞുതുടങ്ങി.”ഗോവിന്ദ്….. നീ എന്നെവന്നുകണ്ടു,നിന്റെ കാര്യം നടക്കാനുള്ള സഹായം തേടിയാണ് വന്നതും.നിന്റെ ഭാഗം നീ പറഞ്ഞു, അതും നിന്റെ വേർഷൻ.

പക്ഷെ ഞാനങ്ങോട്ട് പോയതാണ്. എനിക്ക് വേണ്ടി സംസാരിച്ചത് പത്രോസും.കാര്യങ്ങളറിഞ്ഞ ശേഷം എതിരെയുള്ളത് മാധവനാണെന്ന് അറിഞ്ഞിട്ടും വീട്ടിലെത്തി സഹായം നൽകാമെന്നുമേറ്റു.

അദ്ദേഹം എന്തിനെന്നറിയില്ല.പക്ഷെ നീ എന്തിനു വേണ്ടിയെന്നറിയാം അങ്ങനെയുള്ള സ്ഥിതിക്ക് മുൻ‌തൂക്കം എവിടെയാണെന്ന് ഞാൻ പറഞ്ഞുതരണോ ഗോവിന്ദ്?”

ഗോവിന്ദിന്റെ മുഖം ഒന്ന് മ്ലാനമായി. അമ്മാവൻ ഒന്ന് ചിരിച്ചു.രാജീവും ഒരു ചിരിയോടെ അമ്മാവനരികിൽ എത്തിയിട്ട് പറഞ്ഞുതുടങ്ങി.

“ഞാൻ അത്ര നല്ലവനൊന്നുമല്ല. നിങ്ങളെ കണ്ടതിലും അറിഞ്ഞതിലും വളരെ സന്തോഷവുമുണ്ട്.

ഞാനെന്റെ കൂടെപ്പിറപ്പിന് വേണ്ടി നിൽക്കുന്നവനാണ്,നിങ്ങൾ സ്വന്തം സഹോദരിക്കെതിരും.രക്തത്തിന് വെള്ളത്തേക്കാൾ കട്ടിയുണ്ടെന്ന് കേട്ടിട്ടില്ലേ ഭായ്,എന്തൊക്കെ ന്യായം പറഞ്ഞാലും ഒരുനിമിഷം മതി സ്വന്തം ചോരയെന്ന ചിന്തവരാനും ഗോവിന്ദ് പറഞ്ഞതു പോലെ ശത്രുക്കൾ മിത്രങ്ങളാവാനും.അങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുവന്നതു കൊണ്ട് എനിക്കങ്ങനെ ചിന്തിച്ചേ പറ്റൂ.”

“ഇനി ഇവന്റെ കാര്യം”ഗോവിന്ദിനെ ചൂണ്ടി രാജീവ്‌ പറയാൻ തുടങ്ങി. “ഇവന്റെ ആവശ്യത്തിനായി എന്റെ അടുക്കൽ വന്നു.പറഞ്ഞതെല്ലാം ഇവന്റെ പക്ഷത്തുനിന്നുകൊണ്ട്.ഒരു എസ് ഐ അല്ലെ,അപ്പോൾ തന്നെ മനസിലായി ഇവനൊരു പെർഫെക്ട് വില്ലനാണെന്ന്.ഗോവിന്ദിനും മാധവനുമിടയിൽ വിളക്കിച്ചേക്കാൻ കഴിയാത്ത പ്രശ്നങ്ങളുമുണ്ടെന്ന് മനസിലാക്കിയ ശേഷമാണ് കൂടെ നിർത്താമെന്ന് ഉറപ്പിച്ചതും.മാധവന്റെ ചോരയിൽ പിറന്നതല്ല എന്നുള്ളത് കൊണ്ട് രക്തബന്ധമെന്ന മനസാക്ഷിക്കുത്തും തോന്നില്ല.

ഞാൻ പറഞ്ഞുവന്നത് ഇത്രയെ ഉള്ളൂ നമ്മുക്ക് ഇവിടെവച്ചു പിരിയാം,അതാ നല്ലത്.കാരണം ഞാൻ കൂടെപ്പിറന്ന ചേട്ടന് വേണ്ടിയും താങ്കൾ സ്വന്തം സഹോദരിക്കെതിരും.പിന്നെ എന്റെ ലക്ഷ്യങ്ങൾ നിങ്ങൾക്ക് വ്യക്തമായി അറിയാം എനിക്ക് ഇവന്റെയും.


പക്ഷെ നിങ്ങളെന്തിന്?നിങ്ങളുടെ ഉദ്ദേശമെന്ത്?എന്നൊന്നും ഇതുവരെ അറിയില്ല,നിങ്ങളതറിയിക്കാൻ താത്പര്യപ്പെടുന്നുമില്ല.അതുകൊണ്ട് ലക്ഷ്യമെന്തെന്നറിയാതെ ഒരാളെ കൂടെ നിർത്തുന്നതിനേക്കാൾ നല്ലത് ലക്ഷ്യമെന്തെന്നറിയുന്ന മറ്റൊരുവനെ കൂടെനിർത്തുന്നതാണ്”

അത്രയും പറഞ്ഞുകൊണ്ട് രാജീവ്‌ ഗോവിന്ദിന്റെ തോളിലൂടെ കയ്യിട്ടു. ഗോവിന്ദിന്റെ മുഖം അപ്പോഴെക്കും തെളിഞ്ഞിരുന്നു.

“എന്റെ മാർഗത്തിലൂടെ എന്റെ കാര്യം നേടാനുള്ള പോക്കിൽ പത്രോസിന്റെ വാക്കുകൾ മാനിച്ചതുകൊണ്ടാണ് രാജീവ്‌ ഞാൻ നിങ്ങളെ കാണാൻ വന്നത്.നിങ്ങളുടെ ലക്ഷ്യമറിഞ്ഞിട്ടും നിങ്ങളെ ഞാൻ തേടിവന്നു.പക്ഷെ ആ നിങ്ങൾ തന്നെ ഇപ്പോൾ പിന്തിരിയുന്നു.താൻ ഒരു മാന്യനെന്ന് കരുതി,പക്ഷെ എനിക്ക് തെറ്റി.ഇനി നിങ്ങൾക്ക് നിങ്ങളുടെ വഴി,എനിക്ക് എന്റെതും.എങ്കിലും ഒന്നുണ്ട് രാജീവ്‌ നിങ്ങൾ ലക്ഷ്യം നേടാൻ ബുദ്ധിമുട്ടും. ഞാൻ എന്റെ ലക്ഷ്യം നേടുകയും ചെയ്യും.”

അത്രയും പറഞ്ഞശേഷം അമ്മാവൻ വണ്ടിക്കരികിലേക്ക് നടന്നു. “സൂത്രശാലിയാണയാൾ.”ആ പോക്ക് നോക്കിനിൽക്കെ രാജീവ്‌ പറഞ്ഞു.

അമ്മാവന് പിന്നാലെ അവരുമിറങ്ങി. അപ്പോഴേക്കും സലിം വണ്ടി സ്റ്റാർട്ട്‌ ചെയ്തിരുന്നു.വൈകിട്ട് രാജീവന്റെ വീട്ടിൽ വച്ചുകാണാം തീരുമാനത്തിൽ അവർ ഗോവിന്ദുമായി പിരിഞ്ഞു.

“എനിക്ക് തെറ്റിയോ സർ?”വണ്ടിയിൽ ഇരിക്കെ പത്രോസ് ചോദിച്ചു.

“ഇല്ലടോ…അയാളുടെയും നമ്മുടെയും പോക്ക് ഒരേ ദിശയിലാണ്.പക്ഷെ ലക്ഷ്യങ്ങൾ വ്യത്യസ്ഥമാണ്.തനിക്കത് മനസിലാവാതെ പോയി,അതുതന്നെ”

“മനസിലായില്ല സർ”

“അതൊക്കെ വഴിയേ അറിയാം.ഒന്ന് മാത്രം പറയാം,എനിക്ക് മാധവന്റെ സർവ്വനാശമാണ് ലക്ഷ്യമെങ്കിൽ അയാളുടെ ലക്ഷ്യം മറ്റുചിലതാണ്. അതുകൊണ്ട് തന്നെ ഒത്തുപോകാൻ ബുദ്ധിമുട്ടാണെടോ.ആകെ മൊത്തം എടങ്ങേറാണ് പത്രോസേ.”

“ശ്യേ………..അകെ പൊല്ലാപ്പായല്ലോ സർ വേണ്ടായിരുന്നു എന്നിപ്പോൾ തോന്നുന്നു.ഭൈരവനുമായി അയാക്ക് കോൺടാക്ടുണ്ടായിരുന്നു. ഒപ്പം സുരയോടെന്തൊ വിരോധവും. അതറിവുള്ളതുകൊണ്ട് ഞാനൊന്ന് മുട്ടി നോക്കിയതാ,കാര്യങ്ങൾ പറയുന്നതിനിടയിൽ മാധവന്റെ പേര് പറഞ്ഞും പോയി…….”

“മാധവനെതിരെ അയാൾക്കൊരു മറയാണാവശ്യം.മാധവന്റെ പേര് ഇയാളെ അറിയിക്കാൻ ഉദ്ദേശിച്ചതല്ല, എങ്കിലും അബദ്ധത്തിൽ പറയേണ്ടി വന്നു.സൊ നമ്മളെ മറയാക്കാം എന്ന് കരുതിക്കാണും.ഗോവിന്ദിനെ അല്പം മുന്നേ കണ്ടിരുന്നുവെങ്കിൽ അയാളെ കൂടെനിർത്തേണ്ട കാര്യമില്ലായിരുന്നു, മാത്രമല്ല മാധവനുമായി ഇത്രയടുത്ത ബന്ധമുള്ളത് അറിഞ്ഞതിപ്പഴും.


പ്രശ്നമാണയാൾ.ഒപ്പം നിർത്തിയാൽ ചിലപ്പോഴെങ്കിലും അയാളുടെ താത്പര്യങ്ങൾക്ക് വഴങ്ങേണ്ടിവരും. കാരണം അയാൾക്ക് നമ്മെയറിയാം. നമ്മുക്കയാളെ അറിയില്ലതാനും.ഇത്ര ആയ സ്ഥിതിക്ക് നമ്മുടെ കുറുകെ അയാളെയും പ്രതീക്ഷിക്കണം.”

“അതെ അളിയാ………ഗോവിന്ദനെ നേരത്തെ കണ്ടുമുട്ടെണ്ടിയിരുന്നു. നമ്മുക്ക് പ്രയോജനം ചെയ്യുന്നതും അയാളാണ്.”

“അതെ അളിയാ,ഗോവിന്ദ് നൽകിയ വിവരങ്ങളാണ് ഇനിയങ്ങോട്ട് എന്റെ ട്രമ്പ്കാർഡ്.എന്റെ സംശയങ്ങൾ ബലപ്പെടുന്നു പത്രോസേ.അമ്മാവന് ഭൈരവനുമായി ബന്ധമുണ്ട് തീർച്ച.

“മ്മ്മ്………അങ്ങനെയുമാവാം.പക്ഷെ അതിനൊക്കെയൊരുറപ്പ്‌ നൽകാൻ ആർക്ക് പറ്റും?വരട്ടെ………….നമ്മുക്ക് നോക്കാം പത്രോസ് സാറെ.”രാജീവൻ പറഞ്ഞു.

ഓരോന്ന് പറഞ്ഞും ചർച്ചചെയ്തും അവർ രാജീവന്റെ വീട്ടിലെത്തി.ഒന്ന് സ്റ്റേഷനിൽ തലകാണിച്ചു വരാമെന്നു പറഞ്ഞ് പത്രോസ് പോവുകയും ചെയ്തു.സലിം രാത്രിയിലേക്കുള്ള കാര്യങ്ങളൊരുക്കാനായി അതിന്റെ തിരക്കുകളിലേക്ക് കടന്നതും തന്റെ ഭാര്യയുടെ ഗന്ധമറിയാനുള്ള തിടുക്കത്തിലായിരുന്നു രാജീവ്‌. ***** വൈകിട്ട് രാജീവന്റെ വീട്.ടെറസിൽ വട്ടമിട്ടിരിക്കുകയാണവർ.ഇരുട്ട് വീണിരുന്നു.രാത്രിയതിന്റെ വന്യമായ സൗന്ദര്യം കാട്ടി അവരെ ഭ്രമിപ്പിച്ചുകൊണ്ടിരിക്കുന്നു.ഒരു ഗോൾഡൻ നെപ്പോളിയൻ അവർക്ക് നടുവിലിരിക്കുന്നുണ്ട്.തെളിഞ്ഞ ആകാശം,മാനത്ത് നൂറായിരം നക്ഷത്രങ്ങൾക്കിടയിൽ ചന്ദ്രക്കല തിളങ്ങിനിൽക്കുന്നു.തണുത്ത കാറ്റ് അവരെ തഴുകിക്കടന്നുപോകുന്നു. ചീവീടുകളുടെ മൂളലും വൗവ്വാലുകളുടെ ചിറകടി ശബ്ദവും അവരുടെ കാതുകളിൽ പതിച്ചുകൊണ്ടിരുന്നു.അതിനിടയിൽ അവരുടെ ഗ്ലാസ്സുകൾ തമ്മിൽ കൂട്ടി മുട്ടി.

“എടൊ ഗോവിന്ദ്,തന്റെ അമ്മാവൻ എന്നുപറയുന്ന കക്ഷി ആളെങ്ങനെ? മാധവനുമായി മുൻപ് എന്തെങ്കിലും പ്രശ്നം?”പത്രോസാണ് ചോദിച്ചത്.

“അതുതന്നെയാണ് പത്രോസ് സാറെ എന്നെ കുഴപ്പിക്കുന്നതും.എന്റെ അറിവിൽ മാധവനുമായി യാതൊരു അഭിപ്രായവ്യത്യാസവുമില്ല.പിന്നെ എന്തിന്………?അറിയില്ല.അല്ല രാജീവ് നിങ്ങൾ എങ്ങനെ അയാളുമായി…..?” ഗോവിന്ദ് തിരിച്ചു ചോദിച്ചു.

“ഒന്നും പറയണ്ട ഗോവിന്ദ്,ഭൈരവൻ കേസുമായി ബന്ധപ്പെട്ടുള്ള പരിചയം. സുരയോട് മുട്ടാൻ ഒരു സഹായം ചോദിച്ചു,അതിങ്ങനെയാവുമെന്ന് കരുതിയതല്ല.”എങ്ങും തൊടാതെ എന്നാൽ ഗോവിന്ദ് വിശ്വസിക്കുന്ന രീതിയിൽ രാജീവ് കാര്യം പറഞ്ഞു.

“ഓഹ്…………….,ചിത്രയെ ഇരുമ്പിന്റെ കയ്യിൽനിന്നും ഊരിക്കിട്ടാൻ ഒരു വഴി. എന്താ സാറെ,നിങ്ങള് വിചാരിച്ചാൽ സുരയോട് മുട്ടിനിൽക്കാൻ പറ്റില്ലെ? അതോ ഒന്നുപണി കിട്ടിയപ്പോൾ ഉള്ള ധൈര്യമെല്ലാം ചോർന്നുപോയോ? അതോ അടി കിട്ടിയതിൽ പിന്നെ നിങ്ങളുടെ ബുദ്ധി പ്രവർത്തിക്കാത്തതോ?”ഗോവിന്ദ് ചോദിച്ചു.


“എന്താ അത് പറഞ്ഞപ്പോൾ ഗോവിന്ദിന് ഒരു പുച്ഛം?”രാജീവ്‌ ചോദിച്ചു.

“നിങ്ങളിത്രക്ക് മണ്ടനാണോ രാജീവ്‌. ഞാൻ നിങ്ങളോടടുത്തത് എന്റെ നിലനിൽപ്പിന് വേണ്ടിയാ,അതും ഞാൻ പിടിവള്ളി കിട്ടാതെ മുങ്ങി പോകും എന്ന സ്ഥിതി വന്നപ്പോൾ.

പക്ഷെ നിങ്ങളോ,ശരിയാ നിങ്ങളുടെ ഏട്ടന്റെ കാര്യത്തിൽ തെളിവുകളില്ല. പക്ഷെ ഭൈരവൻ കേസിൽ വേണ്ട ശക്തമായ തെളിവുകൾ നിങ്ങളുടെ പക്കലുണ്ട് താനും.ആ ടീച്ചറിന്റെ മിസ്സിങ് കേസ് വേറെയും.അവരിപ്പോ എവിടെ എന്നും രാജീവനറിയാം.

ഒരു സ്ത്രീയെ കാണാൻ ഇല്ല,അതും ഒരു ടീച്ചർ.സ്കൂൾ അധികൃതർ തന്ന പരാതി തന്നെ ധാരാളം മാധവനെ പിടിച്ചുള്ളിലിടാൻ.സാക്ഷി സ്ഥലം എസ് ഐ തന്നെയായതുകൊണ്ട് അതും പ്രശ്നമല്ല.ഇനി ഒറ്റക്ക് കേറി മുട്ടാനുള്ള ആൾബലമില്ലെങ്കിൽ സ്കൂളിലെ ആരെയെങ്കിലും കൂട്ടി ഒരു ഹേബിയസ് കോർപ്പസ് ഫയല് ചെയ്‌താൽ സ്ഥലം എസ് ഐയുടെ മൊഴി കൂടിയാകുമ്പോൾ മാധവന് ചിത്രയെ കോടതിയിൽ എത്തിച്ചേ പറ്റൂ.ഒരേ സമയം ഹൈകോർട്ടിൽ രണ്ടു കേസ് പറയാം എന്നുള്ളതും നമ്മുക്ക് പ്രയോജനം ചെയ്യും.

ഇനി മാധവന്റെ കയ്യിലുള്ള വീഡിയോ ക്ലിപ്പാണ് പേടിക്കുന്നതെങ്കിൽ അത് പ്രചരിപ്പിക്കുന്നത് മാധവന് തന്നെ വിനയാകും.നിങ്ങളുടെ സ്വകാര്യത അത് നിങ്ങളുടെ മൗലികാവകാശം അല്ലെ.ഉഭയകക്ഷി സമ്മതത്തോടെ നിങ്ങൾ ഒരുമിച്ചതിന് കോടതിക്ക് എന്ത് ചേദം.അതിനിടയിൽ മാധവന് എന്ത് കാര്യമെന്ന് കോടതി തീർച്ചയായും ചോദിക്കും,കൂടാതെ നിങ്ങളുടെ സ്വകാര്യത പകർത്തിയത് വേറെ.

ഇതൊന്നും പറ്റില്ലെങ്കിൽ കുറെ കാലം ആയില്ലേ പോലീസിൽ.നിങ്ങൾക്ക് നല്ല ക്രിമിനൽസിനെ കിട്ടാനാണോ പ്രയാസം.ഒന്ന് ടൈ അപ്പ് ചെയ്തു കേറി മേഞ്ഞാൽ സുരയും വീഴും.

പിന്നെ സുരയുടെയും മാധവന്റെയും സ്വഭാവത്തിന് ആ ടീച്ചറ് പെണ്ണിനെ തൊട്ടിട്ടുപോലുമുണ്ടാവില്ല.ഒരു മെഡിക്കലിൽ തീരാവുന്നതെയുള്ളൂ ഇന്ന് പീഡനക്കേസും മറ്റും.പെണ്ണ് പറഞ്ഞാൽ റേപ്പ് കേസ് ചാർജ് ചെയ്യുന്ന കാലമൊക്കെ പോയി സർ. ഒന്നറിഞ്ഞു കളിച്ചാൽ കൊലപാതകത്തിനൊപ്പം തെളിവ് നശിപ്പിക്കൽ,തട്ടിക്കൊണ്ട് പോകൽ, അനധികൃതമായി തടഞ്ഞു വക്കൽ, സ്വകാര്യതയിലെക്കുള്ള കടന്നുകയറ്റം,അന്യന്റെ സ്വകാര്യത പകർത്തൽ പിന്നെ വധശ്രമം എല്ലാം ചേർത്ത് മാധവനും പരിവാരങ്ങളും കുറച്ചധികം നാൾ ഗോതമ്പുണ്ട തിന്നും.അതല്ല ഇനി തീർക്കാനാണ്

അല്ലളിയാ,ഇനി എന്താ പ്ലാൻ.ഒരാള് കസ്റ്റടിയിലിരിക്കാൻ തുടങ്ങിയിട്ട് ദിവസം നാല് കഴിഞ്ഞു.കാര്യങ്ങൾ മുന്നോട്ട് നീക്കിയില്ലേല് എങ്ങനെയാ” സലിം ചോദിച്ചു.

“അളിയാ സലീമേ……..ഒരു ഹെബിയസ് കോർപ്പസിന്റെ സാധ്യത, അതിലേക്ക് ഞാൻ പോയില്ല എന്നുള്ളത് ശരിയാ,ആ വീഡിയോ ഉണ്ടാക്കിയെക്കാവുന്ന പ്രത്യാഘാതം ആലോചിച്ചുകൊണ്ടിരുന്നതുകൊണ്ട് ചിന്ത അതിലെ ആയിരുന്നു.അതാണ് കൂടുതൽ ചിന്തിക്കാതെ മറ്റൊരാളെ കൂട്ടുപിടിച്ചതും.അത് ആസ്ഥാനത്ത് ചെന്ന് കൊണ്ടു എന്നതും ശരിതന്നെ, ഒരു നിമിഷത്തെ എടുത്തുചാട്ടം. അല്ലാതെ എന്തുപറയാൻ അങ്ങനെ ഒന്ന് ഇനി പറ്റില്ലതാനും.

പിന്നെ എല്ലാം നമ്മൾ വിചാരിക്കുന്ന മുറക്ക് നടക്കണം എന്ന് നിർബന്ധം പാടില്ല സലിം.കാരണം എതിരാളിയെ കുറച്ചു കാണുന്നത് ബുദ്ധിയല്ല എന്നത് തന്നെ,പ്രത്യേകിച്ചും മാധവനെപ്പോലെ കളിക്കാനറിയുന്ന ഒരാൾ എതിരെ നിൽക്കുമ്പോൾ.

ഗോവിന്ദ് പറഞ്ഞത് ഞാൻ തട്ടുന്നില്ല, ചിത്ര തത്കാലം സേഫ് എന്ന് കരുതി മുന്നോട്ട് പോകാം.ഒന്ന് രണ്ടു തെളിവ് കൂടി മാച്ചിങ് ആയാൽ ഗോവിന്ദ് പറഞ്ഞതുപോലെ മർമ്മത്തു തന്നെ അടിക്കണം”രാജീവ്‌ തന്റെ തീരുമാനം പറഞ്ഞു.

“ആ വീടൊന്ന് സേർച്ച്‌ ചെയ്‌താൽ കാര്യം നടക്കില്ലേ അളിയാ?”സലിം ചോദിച്ചു.

“എന്ത് പറഞ്ഞു കയറിച്ചെല്ലും.ഒരു ക്രിമിനലിന്റെ മൊഴിയുടെ ബലത്തിൽ സെർച്ചിന് മുതിർന്നാൽ കാര്യങ്ങൾ മൊത്തം തിരിയും.സംഭവം നടന്നത് അസമയത്താണെന്നോർക്കുക. അതും രണ്ടു പെണ്ണുങ്ങൾ മാത്രമുള്ള നേരത്ത്.അവനെന്തിന് ചെന്നു എന്ന ചോദ്യമുണ്ടാകും.

അവരിനി അതിക്രമിച്ചു കയറിയതല്ല എന്ന് തന്നെയിരിക്കട്ടെ,നല്ല മിടുക്കൻ വക്കീലന്മാർ വിചാരിച്ചാൽ പുഷ്പം പോലെ അവര് ഇറങ്ങിപ്പോരും.”

“സാറെന്താ ഉദ്ദേശിക്കുന്നത്?” പത്രോസ് ഇടക്ക് കയറി ചോദിച്ചു.

“പത്രോസ് സാറെ,ഞാൻ പറഞ്ഞില്ലേ വെറുതെ അങ്ങ് സേർച്ച്‌ എന്നും പറഞ്ഞു കയറിച്ചെന്നാൽ കാര്യങ്ങൾ കുഴയും.നമ്മൾ നാറിയെന്നുമിരിക്കും. കാരണം അവിടെ അങ്ങനെയൊരു ഇൻസിഡന്റ് നടന്നതിന് ക്രെഡിബിൾ ആയിട്ടുള്ള ഒരു തെളിവ് പോലുമില്ല.

“സർ അപ്പോഴും……….?”പത്രോസ് മുഴുവിപ്പിക്കുന്നതിന് മുൻപ് രാജീവ്‌ തടഞ്ഞു.

“മനസ്സിലായി പത്രോസ് സാറെ.കുറച്ച് വെള്ളം ചേർക്കേണ്ടിവരും,എന്നാലേ നമ്മൾ വിചാരിക്കുന്നിടത്തു കേസ് നിൽക്കൂ.അല്ലെങ്കിൽ അവർ ഊരും, അങ്ങനെ വന്നാൽ നമ്മുടെ ശനിദശ അവിടെ തുടങ്ങും.അതുകൊണ്ടാണ് ഞാൻ നല്ല അവസരത്തിന് വേണ്ടി കാത്തിരിക്കുന്നതും.ഇവിടെ നമുക്ക് ക്ഷമയോടെ കാര്യങ്ങൾ മുന്നോട്ട് നീക്കിയെ പറ്റൂ”

“എങ്ങനെ?”സലിമിന് അതൊക്കെ കേട്ട് ആകെ ഒരു അങ്കലാപ്പായിരുന്നു

“വഴിയുണ്ട് അളിയാ………”ശേഷം രാജീവ്‌ ഗോവിന്ദിനെ നോക്കി.എന്താ എന്ന അർത്ഥത്തിൽ ഗോവിന്ദ് മുഖം അനക്കി.

“അവിടെയാർക്കെങ്കിലും നെഗറ്റീവ് ബ്ലഡ്‌ ഗ്രൂപ്പ്‌ ഉണ്ടോ ഗോവിന്ദ്?”

“ഗായത്രി………അവളുടെ നെഗറ്റീവ് ഗ്രൂപ്പ്‌ ആണ് രാജീവ്‌.എന്തെ?”ഒന്ന് ആലോചിച്ചശേഷം ഗോവിന്ദ് പറഞ്ഞു

“പറയാം……നമ്മുക്ക് അതൊക്കെ ഒന്ന് റെക്കോഡിക്കലായി കിട്ടണം. അതിനുള്ള മാർഗമാണ് ഞാൻ ചിന്തിക്കുന്നത്.”

“വഴിയുണ്ട് രാജീവ്‌,ഗായത്രി ഇടക്ക് വോളന്ററിയായി ബ്ലഡ്‌ ഡോണറ്റ് ചെയ്യാറുണ്ട്.ഒരു ആറു മാസം മുന്നേ റെഡ് ക്രോസ്സിൽ ബ്ലഡ്‌ ഡോണെറ്റ് ചെയ്തിരുന്നു എന്നാണ് എന്റെ ഓർമ്മ.”ഗോവിന്ദ് പറഞ്ഞു.

“ഓക്കേ………അപ്പോൾ മറ്റുള്ളക്ക് എന്ത് ചെയ്യും?”പത്രോസ് ചോദിച്ചു.

“വഴി കാണണം പത്രോസ് സാറെ” രാജീവ്‌ പറഞ്ഞു.

“ഒരു വഴിയുണ്ട്……പുറത്ത് ഒരു സീൻ ക്രിയേറ്റ് ചെയ്യേണ്ടി വരും.അല്പം റിസ്ക് ഉള്ള പരിപാടിയാ.”സലിം പറഞ്ഞു.

“എന്തായാലും വേണ്ടില്ല.നൈസ് ആയി കാര്യം നടക്കണം.സാഹചര്യം കൂട്ടിയിണക്കുന്ന കാര്യം ഞാനേറ്റു.” പത്രോസത് ഏറ്റുപിടിച്ചു.

“ഗോവിന്ദ് ഒന്ന് വന്നേ.എനിക്ക് ചിലത് ചോദിക്കാനുണ്ട്,ഒന്ന് പ്ലാൻ ചെയ്യണം.വേറൊന്നുമല്ല അവരുടെ റുട്ടീനുകളും മറ്റുമറിഞ്ഞാൽ കാര്യം എളുപ്പത്തിൽ നടക്കും.”

മൂന്നാമത്തെ റൗണ്ട് ഒഴിച്ചതിൽ മിച്ചം ഉണ്ടായിരുന്നതുമുഴുവൻ ഒറ്റവലിക്ക് തീർത്ത സലീം ഗോവിന്ദുമായി കുറച്ചു മാറിനിന്നു.

“സലിം ചാർജ് ആയല്ലോ സാറെ?”

“അപ്പൊ അതിനി അളിയൻ നോക്കിക്കോളും”രാജീവും തന്റെ ഗ്ലാസ്‌ കാലിയാക്കി.

“എന്നാലും കിടക്കുവല്ലെ സാറെ പിടി തരാതെ കുറച്ചു ചോദ്യങ്ങൾ?”

“അതേടോ……..അഴിക്കും തോറും കെട്ട് പിണയുന്ന ഒന്നാടോ ഈ കേസ്. ഭൈരവൻ എന്തിന്?ആർക്കു വേണ്ടി? ഇതൊക്കെ പിടിതരാതെ നിൽക്കുന്ന കാര്യങ്ങളാണ്.ഉള്ളതാവട്ടെ കുറച്ചു സംശയങ്ങളും.കൂടാതെ അവനെ വെട്ടിയ ആയുധം പോലും ഇതുവരെ കിട്ടിയിട്ടില്ല.കേസിൽ ബന്ധമുള്ള ചിലരെ കസ്റ്റടിയിലെടുത്തു,പക്ഷെ ചിരിച്ചുകൊണ്ട് അവനൊക്കെ ഇറങ്ങിപ്പോയി.

ഇനി ഈ കേസിൽ അങ്ങനെയൊന്ന് പാടില്ല.എനിക്ക് ജയിക്കണം,അതിന് അല്പം ക്ഷമ കാണിച്ചേ പറ്റു.ഒപ്പം ഉള്ള തെളിവുകൾ വച്ച് നന്നായി ഫ്രെയിം ചെയ്യേണ്ടിവരും.പൂർണ്ണമായും ഈ കേസ് നമ്മുടെ കയ്യിൽ വന്നിട്ട് വേണം എനിക്ക് കളത്തിലിറങ്ങാൻ.അതു വരെ താൻ വേണം എനിക്ക് വേണ്ടി കാര്യങ്ങൾ നീക്കാൻ”രാജീവ് പത്രോസിന്റെ തോളിൽ കൈവച്ചു കൊണ്ട് പറഞ്ഞു.

പത്രോസ് രാജീവന്റ കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് അയാളോടുള്ള തന്റെ പ്രതിബദ്ധതയറിയിച്ചു. ***** അന്ന് ഞായറാഴ്ച്ച ദിവസം.പതിവ് ഷോപ്പിങിലാണ് പെൺപടകൾ മൂന്നും

ടൗണിലെ ഷോപ്പിങ് മാളിൽ തിരക്കിട്ട പർച്ചേസിങ്ങിലാണ് അവർ.അവർക്ക് പിന്നാലെ നോക്കുകുത്തിയെപ്പോലെ നടക്കുകയാണ് മാധവൻ.

പെണ്ണുങ്ങളുടെ കൂടെ പോയാലുള്ള അവസ്ഥയറിയുന്ന ശംഭു രാവിലെ തന്നെ വീണയുടെ കണ്ണുവെട്ടിച്ചു മുങ്ങിയിരുന്നു.അതുകൊണ്ട് തന്നെ പെട്ടുപോയത് മാധവനും.സാധാരണ മാധവൻ ഒഴിഞ്ഞുമാറുകയാണ് പതിവ്,പക്ഷെ ഇന്ന് മാധവന് ഒരു പടി മുന്നേ ശംഭു കാര്യങ്ങൾ നീക്കി.ഇടക്ക് മാധവൻ ഫോണിൽ ആരെയോ കണക്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ശംഭുവിനെ വിളിച്ചു തന്റെ ഈർഷ്യ പ്രകടിപ്പിക്കുന്നതിനാണ് അതെന്ന് വ്യക്തം.അത്രക്ക് മുഷിഞ്ഞുതുടങ്ങിയിരുന്നു മാധവന്.

ശംഭു മുങ്ങിയതിന്റെ പരിഭവവും ഉള്ളിലിട്ടാണ് വീണയുടെ നടപ്പ്. അതിന്റെ ഗർവ്വ് പുറത്തുകാട്ടുന്നില്ല എന്ന് മാത്രം.അതുകൊണ്ട് തന്നെ ഒരു ശ്രദ്ധയുമില്ലാതെയാണ് ഓരോന്ന് പെറുക്കിയിടുന്നതും.വേണ്ടുന്ന വീട്ടു സാധനങ്ങൾ ഒന്നും എടുക്കാതെ എന്തിനോ വേണ്ടിയെന്നപോലെ പെരുമാറുന്ന വീണയെ സാവിത്രി കണ്ണുരുട്ടിയൊന്ന് പേടിപ്പിക്കുക കൂടി ചെയ്തതോടെ അവളുടെ ശ്രദ്ധമുഴുവൻ അതിലേക്ക് മാറി.

ഹൈപ്പർ മാർക്കറ്റിൽ നിന്നും വേണ്ട സാധനങ്ങളും എടുത്തു പുറത്ത് വന്ന അവരെയും കാത്ത് മാധവൻ അവിടെയുണ്ടായിരുന്നു.കണ്ടപാടെ ട്രോളി അപ്പാടെ മാധവനെ ഏൽപ്പിച്ചു

“ഇതങ്ങു വണ്ടിയിലേക്ക് വക്ക് മാധവേട്ടാ.”സാവിത്രിയത് പറഞ്ഞതും ചെയ്തല്ലേ പറ്റൂ എന്നറിയുന്ന അയാൾ അവരുമായി പുറത്തേക്ക് നടന്നു.തങ്ങൾ കുറച്ചു വസ്ത്രങ്ങൾ നോക്കട്ടെ,മുകളിലുള്ള മന്ത്ര ട്രെൻഡ് സെക്ടറിലേക്ക് എത്തിയേക്ക് എന്ന നിർദ്ദേശവും നൽകിയിട്ട് സാവിത്രി മക്കളെയും കൊണ്ട് നടന്നു.മാഷിന് അനുസരിക്കുകയല്ലെ നിവർത്തി ഉള്ളൂ.അതുകൊണ്ട് എതിരൊന്നും പറയാതെ തന്നെ ഏൽപ്പിച്ച ജോലി തീർക്കാൻ അയാൾ പാർക്കിങിലേക്കും തിരിഞ്ഞു.

അപ്പോഴും തങ്ങളെ ആരോ പിന്തുടരുന്നത് ശ്രദ്ധിക്കാതെ അവർ മൂവരും മന്ത്രയിലേക്ക് കയറി.ചെന്നു കയറിയ ഉടനെ വെൽക്കം ഡ്രിങ്കും ആയി സെയിൽ റെപ്രെസെന്റ്സിലെ ഒരാൾ അവരുടെ അടുക്കലെത്തി. നല്ല ദാഹം ഉണ്ടായിരുന്നതുകൊണ്ട് തന്നെ ഒരു ചിരിയോടെ അവരത് വാങ്ങിക്കുടിച്ചശേഷം അകത്തേക്ക് നടന്നു.

ഗോവിന്ദിൽ നിന്നും ലഭിച്ച വിവരങ്ങൾ വച്ചാണ് സലിം അവരുടെ പിന്നാലെ കൂടിയത്.മൂവരെയും ഒന്നിച്ചു കിട്ടുന്ന സമയം തന്നെ അയാൾ തിരഞ്ഞെടുത്തു.നല്ലൊരു അവസരം പ്രതീക്ഷിച്ചുകൊണ്ട് രാവിലെമുതൽ അവരുടെ പിന്നാലെതന്നെയാണ് സലിം.പക്ഷെ ശംഭുവിനെ പ്രതീക്ഷിച്ച ഇടത്തു പകരം മാധവനാണെന്ന് മാത്രം.

അവർക്ക്പിന്നാലെ മന്ത്രയിലെത്തിയ സലിം തന്റെ ഒരു കടമ്പ വളരെയെളുപ്പത്തിൽ നടന്നുകിട്ടിയ സന്തോഷത്തോടെ ഡ്രിങ്ക് സെർവ് ചെയ്ത പെൺകുട്ടിയെ സമീപിച്ചു.

സലീമിനെ കണ്ടതും അവളയാൾക്ക് ഡ്രിങ്ക് നീട്ടി.അത് വാങ്ങിയതിനൊപ്പം സലിം തന്റെ ആവശ്യം പറഞ്ഞത് കേട്ട ആ കുട്ടി കാര്യമറിയാതെ ഒന്ന് ഞെട്ടി.

പെൺപടകൾ കുടിച്ചു കളയാൻ വച്ച കുപ്പിയായിരുന്നു സലിമിന്റെ ആവശ്യം.ധൃതിയിൽ ജ്യൂസ് ലഭിച്ച കുപ്പി ഡസ്റ്റ് ബിന്നിൽ കളയാതെ ട്രെയിൽ തന്നെ വച്ചിട്ടാണ് അവർ പോയത് പോലും.അത് കളയാൻ തുടങ്ങവേയാണ് സലിം ഇടപെട്ടതും.

ഇയാളൊരു പൊടിക്ക് ലൂസാണോ എന്ന് ഓർത്തുകൊണ്ടാവണം അവൾ കുപ്പികൾ സലീമിന് നേരെ നീട്ടിയത്. ഒരു ചിരിയോടെ അതു വാങ്ങിയ സലിം അവിടെനിന്നും തന്നെ ഒരു കവർ വാങ്ങി അതിലിട്ട് ഭദ്രമായി തന്റെ തോളിൽ കിടന്ന ചെറിയ ബാഗിലേക്ക് വച്ചശേഷം വീണ്ടും അവർക്ക് പിന്നാലെ കൂടി.

വന്നതിലെ ഒരു കാര്യം നടന്നു.ഇനി ഒന്ന് കൂടി,അതിന് എന്ത് ചെയ്യുമെന്ന് സലിം ചിന്തിച്ചുതുടങ്ങി.ചെറിയൊരു സീൻ ഉണ്ടാക്കുകതന്നെ എന്നുറപ്പിച്ച സലിം അവർ നിന്നിരുന്ന ഇടത്തെക്ക് ചെന്നു.

കാര്യമായിത്തന്നെയാണ് മൂവരും തിരയുന്നത്.ചുരിദാർ ടോപ്പ് തോളിൽ ചേർത്തുപിടിച്ചു ഗായത്രിക്ക് മുന്നിൽ പോസ് ചെയ്യുകയാണ് വീണ.ഏത്ര നോക്കിയിട്ടും തൃപ്തിയാവാതെ വീണ്ടും തങ്ങൾക്ക് ബോധിക്കുന്നവ ലഭിക്കുവാനായി തിരഞ്ഞുകൊണ്ട് നിൽക്കുകയാണവർ.ഓരോന്ന് വച്ചു നോക്കി അതു പോരാ,ഇതു പോരാ എന്നൊക്കെ പറഞ്ഞുകൊണ്ട് ആ ഒരു ചുറ്റുപാടിൽ തങ്ങളുടെ സ്പേസ് കണ്ടെത്തുന്നവർ.ഇതൊക്കെ കണ്ടു ശീലിച്ച സെയിൽസ് സ്റ്റാഫ്‌ നിറഞ്ഞ പുഞ്ചിരിയോടെ അവരെ ട്രീറ്റ്‌ ചെയ്യുന്നു.

സാവിത്രി കുറച്ചു മാറി സാരിയുടെ സെക്ഷനിൽ കണ്ണിൽ കാണുന്നത് മുഴുവൻ തന്റെ മുന്നിൽ നിരത്തിക്കുന്നതിന്റെ തിരക്കിലാണ്.

മാധവൻ,സാധനങ്ങൾ വച്ചതിനു ശേഷം തിരികെയെത്തി.പെണ്ണുങ്ങൾ വസ്ത്രങ്ങളെടുക്കാൻ തുടങ്ങിയാൽ ഒരു സമയമെടുക്കും എന്നറിയുന്നത് കൊണ്ട് ഫുഡ് കോർട്ടിലുണ്ടാവും കഴിയുമ്പോൾ അറിയിക്കാനും സാവിത്രിയെ പറഞ്ഞേൽപ്പിച്ച ശേഷം അയാൾ അവിടം വിട്ടു.അതെ സമയം മാധവന്റെ കണ്ണില്പെടാതെയിരിക്കാൻ സലിം പ്രത്യേകം ശ്രദ്ധിച്ചു.

ഉള്ളിൽ അല്പം തിരക്കുണ്ട്.അതുമൂലം ധൃതികാട്ടാതെ ശരിയായ സമയം കാത്തുനിൽക്കുകയാണ് സലിം.

മണിക്കൂറ് രണ്ടെടുത്തു പെണ്ണുങ്ങൾ മൂവരും തങ്ങളുടെ ഇഷ്ട്ടം തിരഞ്ഞു പിടിക്കാൻ.ബില്ലിങിലേക്ക് നടക്കവേ എന്തോ ഓർത്തെന്നപോലെ വീണ നിന്നു.”നീയിങ്ങു വന്നേ…………” ഗായത്രിയെയും വിളിച്ചുകൊണ്ടവൾ തിരിഞ്ഞു നടന്നു.

“എന്താ ചേച്ചി……..എങ്ങോട്ടാ ഈ വലിച്ചോണ്ട് പോണേ?”

“എന്റെ ശംഭുനൊന്നും വാങ്ങിയില്ലടി. ഒന്ന് നോക്കിയേച്ചു പോവാം.”

“ഓഹ് ഇപ്പോഴാ ഓർമ്മ വന്നത്.വാ….., പെട്ടെന്ന് വേണം.അല്ലെ അമ്മയുടെ വായിന്നു കേൾക്കും”

അവർ നേരെ എത്തിയത് ജന്റ്സ് സെക്ഷനിലാണ്.അപ്പോഴും നിഴലു പോലെ സലിം തങ്ങളുടെ പിറകിൽ ഉണ്ടെന്നറിയാതെ അവർ ശംഭുവിന് വേണ്ടി തിരഞ്ഞുതുടങ്ങി.ഏത്ര നോക്കിയിട്ടും ശംഭുവിനായി തൃപ്തി കിട്ടുന്ന ഒന്ന് കണ്ടുപിടിക്കാൻ വീണ ബുദ്ധിമുട്ടി.ഒടുവിൽ അവന് ചേരുമെന്ന് അവൾക്ക് ബോധ്യം വന്ന ഷർട്ടുമെടുത്തുകൊണ്ട് ബില്ലിങിൽ ചെല്ലുമ്പോൾ സാവിത്രി കലിതുള്ളി നിൽക്കുകയായിരുന്നു.ഒന്നിരുത്തി നോക്കിയശേഷം അവരുടെ കയ്യിൽ ഉള്ളതും വാങ്ങി സാവിത്രി ബില്ല് ചെയ്യാൻ നിന്നു.

താനെടുത്ത ഒരു ടി ഷർട്ടും കൊണ്ട് സലിം വീണയുടെ തൊട്ടുപിന്നിൽ തന്നെ നിലയുറപ്പിച്ചു.അവൾക്കടുത്ത് ഗായത്രിയും.സാവിത്രി ബില്ല് ചെയ്യുന്ന തിരക്കിലാണ്.അവർക്ക് വളരെ ക്ലോസ്സ് ആയി നിന്നിരുന്ന സലിം ചുറ്റും ഒന്ന് നോക്കി.ആളുകൾ തന്നെ ശ്രദ്ധിക്കുന്നില്ല എന്നുറപ്പ് വരുത്തിയ സലിം വീണയെ അറിയാത്ത മട്ടിൽ ഒന്ന് തട്ടി.

അറിയാതെയാവും എന്ന് കരുതി അവളത് വിട്ടു.പക്ഷെ വീണ്ടും സലിം അവളെ അറിയാത്ത മട്ടിൽ ഇടക്കിടെ തട്ടിക്കൊണ്ടിരുന്നു.ഒന്ന് പ്രൊവോക്ക് ചെയ്യുക എന്നത് തന്നെയാണ് ലക്ഷ്യം അവളവനെ നോക്കുമ്പോൾ സലിം വേറെവിടെക്കെങ്കിലും

നോക്കിക്കൊണ്ടിരിക്കും.ഒരുവിധം വീണ നിയന്ത്രിച്ചുനിന്നു.

ബില്ലിങ് കഴിഞ്ഞു മാധവനെയും വിളിച്ചറിയിച്ചശേഷം സാവിത്രി അവരെയും കൂട്ടി പുറത്തേക്ക് നടന്നു.താൻ വണ്ടിയിൽ ഉണ്ടെന്നും അങ്ങോട്ടെത്താനുമാണ് മാധവൻ പറഞ്ഞത്.അതുകൊണ്ട് പാർക്കിങ് ലക്ഷ്യമാക്കിയാണ് സാവിത്രിയുടെ പോക്ക്.സലീമിനെ രൂക്ഷമായൊന്ന് നോക്കിയിട്ടാണ് വീണ സാവിത്രിക്ക് ഒപ്പം ലിഫ്റ്റിലേക്ക് പോയതും.

അവർ പോകുന്ന പോക്കിൽ കാര്യം നടത്തിയെടുക്കണം എന്ന് ഉറപ്പിച്ചു കൊണ്ട് സലിം അവർക്ക് പിന്നാലെ ലിഫ്റ്റിനടുത്തേക്ക് നടന്നു.

ലിഫ്റ്റ് അപ്പോൾ രണ്ടാമത്തെ നിലയിലാണ്.അവരുള്ളത് മൂന്നാം നിലയിലും.അടുത്ത് അധികമാരും തന്നെയില്ല.സലിം വീണയെ നോക്കി ഒന്ന് ഇളിഞ്ഞ ചിരി കൊടുത്തു. അവളത് പുച്ഛിച്ചു തള്ളി.

താഴെയെത്തുന്ന സമയത്തിനുള്ളിൽ കാര്യം നടത്തുക തന്നെ,സലിം ഉറപ്പിച്ചു.ലിഫ്റ്റ് അവർക്ക് മുന്നിൽ തുറന്നതും സലിം അവർക്കൊപ്പം അകത്തുകയറി.വീണക്ക് സലിം കൂടെ കയറിയതിന്റെ ഇഷ്ട്ടക്കേട്‌ മനസ്സിലുണ്ടെങ്കിലും പുറത്ത് കാട്ടിയില്ല.

സാഹചര്യം സലീമിന് അനുകൂലമാണ് ലിഫ്റ്റിനുള്ളിൽ സലീമിനൊപ്പം ആ മൂന്ന് പെണ്ണുങ്ങളും ഓപ്പറേറ്ററും മാത്രം.അവസരം മുതലാക്കാൻ തന്നെയായിരുന്നു സലീമിന്റെ തീരുമാനവും.ലിഫ്റ്റ് ചലിച്ചുതുടങ്ങിയ നിമിഷം തന്നെ സലിം ആക്ട് ചെയ്തു.അയാൾ വീണയുടെ അരക്കെട്ടിൽ തന്നെ കൈയ്യമർത്തി.

യാതൊരു കൂസലുമില്ലാതെ തന്റെ ദേഹത്തുതൊട്ട സലീമിന്റെ മുഖം നോക്കി അവളൊന്ന് കൊടുത്തു. “പോട്ടെ എന്നു വച്ചാലും പിന്നാലെ വരും ചില ഞരമ്പ് രോഗികൾ,ഛേ.” അവളവനെ മുഖത്തുനോക്കി പുച്ഛിച്ചുകൊണ്ട് പറഞ്ഞു.

സാവിത്രിയും ഗായത്രിയും അത് നന്നായി എന്ന് അവളോട് ആംഗ്യം കാണിക്കുകയും ചെയ്തു.പക്ഷെ അവളെയൊന്ന് പ്രകോപിപ്പിക്കണം എന്ന് കരുതിത്തന്നെ പെരുമാറിയ സലിം പെട്ടെന്നായിരുന്നു വീണയുടെ മുഖത്ത് കുത്തിപ്പിടിച്ചത്.

“എടൊ….എന്റെ കൊച്ചിനെ വിടെടോ” സാവിത്രി അയാളുടെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചതും സലിം അവളെ തള്ളിമാറ്റി.ഒപ്പം അയാളുടെ കൈമുട്ട് പിന്നിൽ കൂടെ തടയാൻ ശ്രമിച്ച ഗായത്രിയുടെ മുഖത്ത് ഊക്കോടെ പതിക്കുകയും ചെയ്തു.അവർ ഒപ്പറേറ്ററെ സഹായത്തിനായി ഒന്ന് നോക്കിയെങ്കിലും അയാൾ കാണാത്ത ഭാവത്തിൽ തന്നെ നിന്നു.

അങ്ങനെയൊരു വേഷത്തിൽ നിന്ന പത്രോസിനെയും മഫ്തിയിലുള്ള സലിമിനെയും അവർക്ക് മനസിലായില്ല എന്നുള്ളതാണ് സത്യം.

സാവിത്രിയുടെ തല ലിഫ്റ്റിന്റെ ഭിത്തിയിൽ ചെന്നിടിച്ചതു കണ്ട ഗായത്രി അവളെ വീഴാതെ പിടിച്ചു. ഒന്ന് ബാലൻസ് ചെയ്ത സാവിത്രി വീണ്ടും സലീമിന് നേരെ തിരിഞ്ഞു ഒപ്പം ഗായത്രിയും.വീണയുടെ മുഖം ഞെക്കിപ്പിടിച്ചു വേദനിപ്പിക്കുന്ന സലീമിനെ വിടുവിക്കാൻ നോക്കിയ

“സലീമേ വേഗം”പത്രോസ് തിടുക്കം കാണിച്ചു.

വൈകുന്നത് ബുദ്ധിയല്ലെന്ന് മനസിലാക്കിയ സലിം വേഗം തന്നെ വീണയുടെ മുടിക്കുത്തിന് പിടിച്ചു. അവൾ വേദനകൊണ്ട് പുളഞ്ഞു.പിടി വിടുവിക്കാനായി കുതറിനോക്കി എങ്കിലും നടക്കാതെവന്നപ്പോളവൾ സലീമിന്റെ അടിവയറിൽ തൊഴിച്ചു. അയാൾ കുനിഞ്ഞിരുന്നുപോയി. അവളിലെ പിടിവിട്ടുവെങ്കിലും സലീമിന്റെ കയ്യിൽ അവനുദ്ദേശിച്ചത് പോലെ രണ്ടുമൂന്ന് മുടിയിഴകൾ കുടുങ്ങിയിരുന്നു.

കാര്യം നടന്നു എന്ന് പത്രോസ് മനസ്സിലാക്കി.പോവാം എന്നയാൾ സലിമിനെ കണ്ണുകാണിച്ചു.അവൻ വേഗം പുറത്തേക്കിറങ്ങി.”നീയെന്റെ കയ്യിൽ വന്നു വീഴാൻ ഇനിയധികം സമയം വേണ്ട”എന്ന് വീണയെ നോക്കി മനസ്സിൽ പറഞ്ഞുകൊണ്ട് തന്നെയാണ് സലിം പുറത്തേക്ക് നടന്നതും.

പത്രോസും അവരിലെ പിടിവിട്ടിരുന്നു. “ചോരയൊലിപ്പിച്ചു നിൽക്കുന്നത് അത്ര നല്ലതല്ല”പത്രോസ് തന്റെ കർച്ചീഫ് കൊണ്ട് ഗായത്രിയുടെ ചുണ്ടിൽ നിന്നും പൊടിഞ്ഞ രക്തം തുടച്ചുകൊടുത്തു.ശേഷം പെട്ടന്ന് തന്നെ സലീമിന് പിന്നാലെ പോയി. സലീമിന്റെ കൈമുട്ട് മുഖത്തു പതിഞ്ഞപ്പോൾ പറ്റിയ മുറിവാണത്.

ആ ലിഫ്റ്റിനുള്ളിൽ നടന്നതോർത്തു പേടിയോടെ നിൽക്കുന്ന സമയം സാവിത്രിയുടെ ഫോൺ വീണ്ടും ചിലച്ചു.നോക്കിയപ്പോൾ മാധവനാണ് ഇതുവരെയും തങ്ങളെ കാണാത്തതുകൊണ്ടുള്ള വിളിയാണ്. സാവിത്രി പെട്ടെന്ന് തന്നെ ഫോൺ എടുത്തു.

“ഏത്ര നേരമായി വിളിക്കുന്നു.നിങ്ങൾ ഇതെവിടാ?”

“വരുവാ മാധവേട്ടാ……ദാ എത്തി.” അത് പറയുമ്പോൾ ആ സ്വരത്തിലെ മാറ്റം മാധവൻ തിരിച്ചറിഞ്ഞിരുന്നു. വേഗം തന്നെ നിലത്തുകിടന്നവ ഒക്കെ കയ്യിലെടുത്ത് അവർ കാർ ലക്ഷ്യമാക്കി നടന്നു.

വണ്ടിയിൽ വന്ന് കയറുമ്പോഴുള്ള അവരുടെ മുഖഭാവം അയാൾ

“ഇടക്ക് സലിം എന്നൊരു പേര് പറയുന്നത് കേട്ടു”എന്ന് ഗായത്രി പറഞ്ഞപ്പോൾ മാധവന് കാര്യങ്ങൾ തെളിഞ്ഞുകത്തി.

വീട്ടിലെത്തിയിട്ടും ഉള്ളിലേക്ക് കയറാതെ നിന്ന മാധവനോട് സാവിത്രി കാര്യം തിരക്കി.ഒന്ന് ഫോൺ ചെയ്യണം എന്ന് പറഞ്ഞു മാധവൻ അവിടെത്തന്നെ നിന്നു. അവർ ഉള്ളിലേക്ക് പോയതും മാധവന്റെ ഫോണിൽ നിന്നും ആ കാൾ പോയിക്കഴിഞ്ഞിരുന്നു.

അതെ സമയം പോലീസ് സ്റ്റേഷനിൽ തനിക്ക് കിട്ടിയ നിധികൾ കൃത്യമായി പാക്ക് ചെയ്യുന്ന തിരക്കിലാണ് സലിം. ജ്യൂസ് കുപ്പി ഓരോന്നും നമ്പറിട്ട് തിരിച്ചു പാക്ക് ചെയ്തു.അതുപോലെ മുടിയും പത്രോസിന്റെ കർച്ചീഫും. ഇനി ഫോറെൻസിക്കിന് അയക്കണം. തങ്ങൾ ഇറങ്ങിത്തിരിച്ച കാര്യം നടന്ന സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് ആ കാൾ വരുന്നത്.സലിം തന്നെ ആണ് അറ്റൻഡ് ചെയ്തതും.

“……മാധവൻ……..”ആ ശബ്ദം സലിം കേട്ടു.

“നേരിട്ട് വരും എന്നാണ് കരുതിയത്. എന്തായാലും ശബ്ദം ഇങ്ങെത്തിയല്ലോ.ഇനി തന്നിലേക്ക് അധികം ദൂരമില്ല മാധവാ……”സലിം ഒരു വിജയിയുടെ ഭാവത്തിൽ തന്നെ പറഞ്ഞു.

“ഇന്ന് നീ കേറിക്കളിച്ചു,അതെന്റെ തെറ്റ്.കാരണം കൂടെ നിൽക്കേണ്ട ഞാൻ അല്പം മാറിനിന്നു.പക്ഷെ നീ ഇന്ന് നേടി എന്ന് കരുതുന്ന വിജയം, അതിന് അധികം ആയുസ്സില്ല.ഇത് പറയുന്നയാളുടെ പേര് മാധവൻ എന്നാണ്.”

“മാധവാ…….എപ്പോഴേയും പോലെ അല്ല,വൈകാതെ ഞങ്ങൾ വരുന്നുണ്ട്.തിരിച്ചുവരുമ്പോൾ ചിലർ ഒപ്പമുണ്ടാവുകയും ചെയ്യും.”

“സലിം സാറെ…….മാധവന്റെ വീട്ടിൽ

വഴിക്കുകുറുകെ മുള്ളുകമ്പികൾ നിരത്തിയിട്ടിരിക്കുന്നത് ഹെഡ് ലൈറ്റ് വെളിച്ചത്തിലയാൾ കണ്ടു.അതിന് ഇടയിൽ തകരവീപ്പകൾ വച്ചിട്ടുണ്ട്. അതിന്റെ ഒക്കെ പിറകിലായി ഒരു ബുള്ളറ്റ് ഡബിൾ സ്റ്റാൻഡിലിട്ട് വച്ചിരിക്കുന്നു.

വണ്ടി ഓഫ് ചെയ്യാതെ സലിം ഇറങ്ങി നോക്കി.ചുറ്റിലുമൊന്ന് കണ്ണോടിച്ചു. ആരെയും കാണാഞ്ഞതുകൊണ്ട് സലിം മുന്നിലേക്ക് നടന്നു.ഉറച്ച ചുവടുകളോടെ അരയിലൊളിപ്പിച്ച പിസ്റ്റളും മുറുക്കിപ്പിടിച്ചുകൊണ്ട് തന്നെ കാത്തു പതുങ്ങിയിരിക്കുന്ന വേട്ടമൃഗത്തിനായി പരതി.

ശ്രദ്ധയോടെ മുന്നോട്ട് ചുവടുവക്കുന്ന സലീമിനുനേരെ പെട്ടെന്നൊരു കുടുക്ക് ചുഴറ്റിയെറിയപ്പെട്ടു. തലഭാഗം വഴി കാൽച്ചുവട്ടിൽ പതിച്ച കുരുക്കിൽ നിന്നും പുറത്തുകടക്കാൻ കഴിയുന്നതിന് മുന്നെ സലീമിന്റെ കാലുകളിൽ കുരുക്ക് മുറുകിക്കഴിഞ്ഞിരുന്നു.പൊടുന്നനെ കയറിന്റെ മറ്റേ അറ്റത്തുനിന്നും ആരോ വലിച്ചതും സലിം ഊക്കോടെ നിലത്തേക്ക് വീണുപോയി.

കയറിന്റെ തുമ്പ് കയ്യിലിട്ട് ചുഴറ്റി ഒരു വേട്ടമൃഗത്തിന്റെ ശൗര്യത്തോടെ അയാൾ സലിം വീണുകിടക്കുന്ന ഭാഗത്തേക്ക്‌ നോക്കി.ശേഷം തന്റെ കയ്യിലിരിക്കുന്ന കയറിന്റെ അറ്റം റോഡിലേക്ക് നീണ്ടു നിൽക്കുന്ന തണൽമരത്തിന്റെ ശിഖരത്തിന് മുകളിലൂടെ ചുഴറ്റിയെറിഞ്ഞുപിടിച്ച ശേഷം അറ്റം ജീപ്പിന്റെ ഗ്രില്ലിൽ ബന്ധിച്ചു.

വീഴ്ച്ചയുടെ വേദനയിലും അതാരെന്ന് സലിം നോക്കി.പക്ഷെ ജീപ്പിനുള്ളിൽ കയറിക്കഴിഞ്ഞിരുന്ന അയാളുടെ മുഖം അപ്പോൾ വ്യക്തമായില്ല.ജീപ്പ് ഒന്ന് ഇരപ്പിച്ചശേഷം അയാൾ ഗിയർ ഷിഫ്റ്റ് ചെയ്തു.വണ്ടി പുറകിലെക്ക് നീങ്ങുന്നതിനൊപ്പം സലിം മുകളിലേക്ക് ഉയർന്നുകൊണ്ടിരുന്നു.

ഏകദേശം ഒരാൾപ്പൊക്കത്തിൽ തല കീഴായി എന്നുറപ്പായതും ജീപ്പ് നിന്നു. ഹെഡ് ലൈറ്റ് ഓഫ് ചെയ്യാതെ ജീപ്പ് ഒന്ന് റേസ് ചെയ്തു നിർത്തിയ ശേഷം അയാൾ സലീമിന് മുന്നിലേക്ക് വന്നു. “ശംഭു”സലിം ആളെ തിരിച്ചറിഞ്ഞതും അറിയാതെ ആ പേര് ഉച്ചരിച്ചു.

സലിം സാറെ…….അപ്പൊ എങ്ങനാ. നമ്മൾ തുടങ്ങുവല്ലേ.അന്ന് നിന്റെ ഇടത്തിൽ വച്ചായിരുന്നു.ഇതിപ്പോ നടുറോഡിലാ.അന്ന് പൂർണ്ണമായും ഞാൻ ബന്ധനസ്ഥനായിരുന്നു,പക്ഷ നിന്റെ കൈകൾ സ്വാതന്ത്രമാണ്. സാമ്യതയുള്ളത് സമയത്തിന്റെ കാര്യത്തിൽ മാത്രം രണ്ടും ഏകദേശം ഒന്ന് തന്നെ.താൻ നിസഹായനാണ് എന്ന് സലിം തിരിച്ചറിഞ്ഞ നിമിഷം. മൂന്നാം മുറ പലരിലും പ്രയോഗിച്ചു വിജയിച്ചുവെങ്കിലും അതെരൂപത്തില് പണി തിരിച്ചുവരുന്നതും ആദ്യം.

ശംഭുവിന് കാത്തുനിൽക്കാൻ സമയം ഉണ്ടായിരുന്നില്ല.ആദ്യ പ്രഹരം മൂക്കിന് തന്നെ കൊടുത്തു.ശേഷം ശംഭുവിന്റെ കൈകൾ സലീമിന്റെ ദേഹവുമായി സൗഹൃദം പങ്കുവച്ച നിമിഷങ്ങളായിരുന്നു.ഊക്കോടെ ശംഭു നൽകിയ ഓരോ പ്രഹരവും സലീമിനെ തളർത്തിക്കൊണ്ടിരുന്നു.

കൈകൾ വേദനിച്ചുതുടങ്ങിയിരുന്നു, അതുകൊണ്ട് ശംഭു അൽപ്പനേരം പിൻവാങ്ങി.തന്റെ ബുള്ളറ്റിൽ താൻ കരുതിവച്ചിരുന്ന മദ്യത്തിൽ നിന്നും കട്ടിക്കൊരെണ്ണമൊഴിച്ചടിച്ചു.കണ്ണും പൂട്ടി ഒറ്റയിറക്കിൽ തീർത്തശേഷം, കൈകളൊക്കെയൊന്ന് കുടഞ്ഞിട്ട് അടുത്ത റൗണ്ടിനായി തയ്യാറെടുത്തു. ഒരു ലാത്തിയുടെ നീളമുള്ള ചൂരൽ ആയിരുന്നു ഇത്തവണ അവൻ സലിമിനായി കരുതിയിരുന്നത്.

പുറത്ത് ആദ്യത്തെ അടി വീണതും സലിം അലറിക്കരഞ്ഞുപോയി.അത് കേട്ട ശംഭുവിന് ലഹരികൂടി.മദ്യം അവനിൽ ആവേശം നിറച്ചു.ചൂരൽ പൊട്ടിപ്പൊളിയുന്നത് വരെ സലീമിന് ചൂരലിന്റെ പരിപാലനം ലഭിച്ചുകൊണ്ടിരുന്നു.അയാളുടെ അലർച്ച അവനെ ഒരുതരം ഉന്മാദ ലഹരിയിൽ കൊണ്ടുചെന്നെത്തിച്ചു.

എന്നിട്ട് പോലും അവന്റെ കലി അടങ്ങിയിരുന്നില്ല.ഭ്രാന്ത് പിടിച്ച ശംഭു സലീമിന്റെ മുഖത്ത് ആ പൊട്ടിയ ചൂരലുകൊണ്ട് ഒന്നു കൊടുത്തു.ഒപ്പം പാതിയൊടിഞ്ഞ് ചൂരൽക്കഷ്ണം താഴേക്ക് വീണതും മറുപാതിയവൻ നിലത്തേക്ക് വലിച്ചെറിഞ്ഞു.

കരുതിവച്ചിരുന്ന ബാക്കി മദ്യവും ഡ്രൈയ്യടിച്ച ശംഭു ആ ക്വർട്ടറുകുപ്പി സലീമിന്റെ തല ലക്ഷ്യമാക്കിയെറിഞ്ഞു.നെറ്റിയിൽ ഒരു മുറിവ് നൽകിക്കൊണ്ട് അത് നിലത്തുവീണുടഞ്ഞു.

സലീമിന്റെ കണ്ണുകൾ അടഞ്ഞു തുടങ്ങിയിരുന്നു.പാതിയടഞ്ഞ കണ്ണ് കൊണ്ട് ശംഭു അടുത്തേക്ക് വരുന്നതു കണ്ട സലിം ഞെട്ടി.ഒരു വാൾ അവൻ മുറുകെപ്പിടിച്ചിരുന്നു. തന്റെ ജീവനിപ്പോൾ ശംഭുവിന്റെ കയ്യിലാണെന്ന് സലിം മനസ്സിലാക്കി. അടുത്ത നിമിഷം താനില്ലാതെയാവും

“ഇതെന്റെ പെണ്ണിനുള്ള സമ്മാനമാണ് നീ മനസ്സിനേൽപ്പിച്ച മുറിവ് കരിയാൻ ഉള്ള ഔഷധം.നീയിനി രക്ഷപെട്ടാലും വീണ്ടും കാണാതിരിക്കട്ടെ.ഇനിയും കണ്ടുമുട്ടിയാൽ പിന്നെ നീയില്ല.” താൻ കരുതിയിരുന്ന കവറിലേക്ക് ആ കൈ എടുത്തിട്ടശേഷം ശംഭു പറഞ്ഞു. ഒപ്പം നിലത്തുകിടന്ന സലീമിന്റെ ഫോൺ എടുത്ത് ശംഭു ആരെയോ ഡയൽ ചെയ്തു.

തന്റെ ഫോൺ നിർത്താതെ അടിക്കുന്നതുകേട്ട് രാജീവ്‌ ഉറക്കം വിട്ടുണർന്നു.നോക്കിയപ്പോൾ സലിം ആണ്.”എന്താ അളിയാ”അയാൾ ഫോൺ കാതിനോട് ചേർത്തു.

“രാജീവേ……നിനക്ക് ആള് മാറി.ഒരു മുന്നറിയിപ്പ് തന്നതാ,അത് സ്വയം അനുഭവിച്ചത് നീയും.എന്നിട്ടും നീ പിന്മാറാൻ തയ്യാറല്ല.ഇപ്പൊ അവസാനമായിട്ട് ഒന്നുകൂടി.സഖാവ് കൃഷ്ണപിള്ള ജങ്ഷനിൽ നിന്നും ഇടത്തേക്ക് തിരിയുന്ന റോഡിലെ തണൽ മരത്തിന്റെ കൊമ്പിൽ നിന്റെ അളിയൻ തൂങ്ങിയാടുന്നുണ്ട്.വന്നു കൊണ്ട് പൊയ്ക്കോ.ഇപ്പൊ ഒരാൾക്ക് കാഴ്ച്ചവക്കാൻ അളിയന്റെ കൈ ഞാനിങ്ങെടുത്തിട്ടുണ്ട്,ഇനിയും എന്റെ വഴിയേ വന്നാൽ………………….. നിന്റെ തലയാവും ഞാൻ കൊണ്ടു പോവുക.”അത്രമാത്രം പറഞ്ഞ് ഫോണും വലിച്ചെറിഞ്ഞു കളഞ്ഞ ശംഭു തന്റെ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു. മുഴങ്ങുന്ന ശബ്ദത്തോടെ അത് അവനെയും കൊണ്ട് മുന്നോട്ട് കുതിച്ചു. ***** ശംഭു വീട്ടിലെത്തിയപ്പോൾ വൈകി. സമയം രണ്ട് കഴിഞ്ഞിരുന്നു.വീണ അപ്പോഴും ഉറക്കമിളച്ചിരിപ്പുണ്ട്. അവൻ വൈകുന്നതിൽ ഗർവിച്ച സാവിത്രിയെ ഒരുവിധം സമാധാനിപ്പിച്ചാണ് ഉറങ്ങാൻ വിട്ടത്

മുറിയിൽ എത്തിയതും കയ്യിലെ കവർ മേശമേൽ വച്ചശേഷം ശംഭു കുളിക്കാൻ കയറി.ബാൽക്കണിയിൽ ഇരുന്ന് അവൻ വരുന്നതു കണ്ട വീണ പരിഭവം മുഖത്ത് കാട്ടിയാണ് വാതിൽ തുറന്നുകൊടുത്തതും.തന്നെ ഒന്ന് ഗൗനിക്കുക പോലും ചെയ്യാതെ കുളിക്കാൻ കയറിയപ്പോൾ അതല്പം കൂടി.

കുളി കഴിഞ്ഞു വരുമ്പോഴും അവൾ മുഖം വീർപ്പിച്ചു നിൽക്കുകയാണ്. അവൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.അധികനേരം അവൾക്ക് പറ്റില്ല എന്നവനറിയാം.

“രാവിലെ എന്റെ കണ്ണുവെട്ടിച്ചു പോയതാ,എന്നിട്ട് പുലരാറായപ്പോൾ കേറിവന്നിരിക്കുന്നു.ഒന്നും പറയാതെ പോവാനും വരാനും ഇവിടെ അന്യര് ഒന്നുമല്ല ഉള്ളത്.”

“ആഹ്……കുറച്ചു അത്യാവശ്യം,ഒന്ന് വൈകി.എന്താ അതിന്.”

“അതിന് ഒന്നുമില്ലേ.ഇങ്ങനെ കാള കളിച്ചുനടക്കാൻ പണ്ടത്തെപ്പോലെ അല്ല,കുടുംബമൊക്കെയായി.”

“ഭാര്യയുടെ അധികാരം കാണിക്കുവാ’

“അതെന്ന് വച്ചോ.പിന്നെ എന്റെ കെട്ടിയോൻ വൈകി വന്നതിന്റെ കാരണം എനിക്കറിയണ്ടെ?”

“അങ്ങനെ എല്ലാം ഒന്നും അറിയണ്ട.”

“അത്രക്കായോ……..എന്നാ അതൊന്ന് അറിയണമല്ലോ.കുടിച്ചിട്ട് വന്നു കയറിയതും പോരാ,എന്നിട്ടെന്നോട് തർക്കിക്കുന്നു.”വീണക്കും വാശി ആയി.രണ്ടു മൂന്ന് വിക്സ് മുട്ടായി നുണഞ്ഞുതിന്ന്,അതിന്റെ ബലത്തില് വന്നുകയറിയതാണ് ശംഭു.എന്നിട്ടും ഇവളിതെങ്ങനെ…… അവനവളെ ഒന്ന് നോക്കി.

“ഇങ്ങനെ നോക്കണ്ട,ഈ ചെക്കൻ ഒന്ന് തുമ്മിയാൽ എനിക്ക് പിടികിട്ടും. കുടിച്ചിട്ട് കേറി വരരുതെന്ന് പല വട്ടം ഞാൻ പറഞ്ഞിട്ടുണ്ട്.നല്ല അടി കൊള്ളാത്തതിന്റെയാ.കള്ളും കുടിച്ചു വണ്ടി ഓടിച്ചിട്ട്‌ വല്ലോം പറ്റിയാ നഷ്ടം എനിക്കാ.”

“ഇന്നിത്തിരി കഴിച്ചു.എനിക്ക് അതിനുള്ള സ്വാതന്ത്ര്യം പോലുമില്ലെ”

“നിന്റെ ടീച്ചർ അറിഞ്ഞാൽ എന്താവും അവസ്ഥയെന്ന് ഞാൻ പറയണ്ടല്ലോ. ഈ തറവാട്ടിനുള്ളിൽ പതിവില്ലാത്ത കാര്യം അമ്മ പോലും അറിയാതെ ഞാൻ സാധിച്ചുതരുന്നതും പോരാ ഇനി നാട് നീളെ കൂട്ടുകൂടി കുടിച്ചു രസിക്കാന്നാ.അത് നടക്കില്ലല്ലോ മോനെ.”

“ഇടക്ക് ഇങ്ങനെ ഒക്കെ ചിലപ്പോൾ ഉണ്ടാകും.”

“അത് പറ്റില്ലെന്ന പറഞ്ഞത്.രാവിലെ മുങ്ങിയപ്പോൾ ഞാൻ ഇത് പ്രതീക്ഷിച്ചില്ല.വൈകിട്ട് എത്തുമെന്ന് കരുതി.എന്നിട്ടും കണ്ടില്ല.കുടിച്ചു മറിയാൻ നേരം ഉണ്ട്.ഭാര്യയെയും കൊണ്ട് പുറത്തു പോകാൻ എന്റെ ശംഭുസിന് സമയം ഇല്ല.”അല്പം ദേഷ്യം ഉണ്ടായിരുന്നു വീണയുടെ മുഖത്ത്. സാധാരണ വീക്കെൻഡിൽ, തങ്ങളുടെ സ്വകാര്യനിമിഷങ്ങളിൽ ആരും അറിയാതെ വീണയാണവന് മദ്യം വിളമ്പാറ്.ഇന്നത് തെറ്റി,കൂടാതെ കൂട്ടുകൂടി കള്ള് കുടിക്കുന്നതും കുടിച്ചു വണ്ടിയോടിക്കുന്നതും അവൾക്ക് ഇഷ്ട്ടമല്ല താനും.അതു കൊണ്ടാണ് വീണ ഇങ്ങനെയൊരു സെറ്റപ്പ് അവന് ഒരുക്കിനൽകിയത്.

അത്രയൊക്കെ പറഞ്ഞിട്ടും ഒരു കുലുക്കവുമില്ലാതെ ശംഭു കിടക്കാൻ തുനിഞ്ഞതും ഇരച്ചുകയറിയ ദേഷ്യം തീർക്കാനായി അവൻ കൊണ്ടുവച്ച കവർ വീണയെടുത്തു നിലത്തേക്ക് എറിഞ്ഞു.അതിൽ നിന്നും പുറത്ത് ചാടിയത് കണ്ട് അവൾ പകച്ചുനിന്നു.

“ഇതെന്റെ പെണ്ണിനെ തൊട്ടവന്റെ കയ്യാ.അതാണ് വരാൻ വൈകിയത്.

“പറഞ്ഞാൽ നീ സമ്മതിക്കില്ല, അല്ലെങ്കിൽ നിന്റെ ചേട്ടന്റെ ആൾക്കാർ എന്റെ പിറകെ കാണും. എന്റെ പെണ്ണിന് വേണ്ടി ആകുമ്പോൾ ഞാൻ ഒറ്റക്ക് മതി.അതാണതിന്റെ ശരി.”

“കൂടുതൽ ശരിയും ശരികേടും നോക്കണ്ട.ഇനി എന്താ വേണ്ടതെന്ന് എനിക്കറിയാം.ഇനി ശംഭുസിനെ ഒറ്റക്ക് വിട്ടാൽ…….എനിക്ക് പേടിയാ. ഞാൻ സമ്മതിക്കില്ല.”

“അത് മോള്‌ മാത്രം തീരുമാനിച്ചാൽ മതിയോ?”

“മതി……..ശംഭുന്റെ കാര്യം തീരുമാനിക്കുന്നത് വീണയാ.”

“ഏത് നേരത്താണോ ദൈവമെ?”

“ശംഭുസെ…….വേണ്ടാ……..”

“ഈ ദേഷ്യം ഒക്കെ കുറെ കണ്ടതാ”

“അധികം ഈ ചെക്കനോട് ദേഷ്യം കാണിക്കാൻ എനിക്ക് പറ്റില്ല.അതാ ശംഭുസിന് ഇത്ര നെഗളിപ്പ്.”

“അതെനിക്കറിയാല്ലോ.എന്നിട്ടെനിക്ക് മേടിച്ച ഷർട്ട്‌ എന്തിയെ?”അവളെ ഒന്നുകൂടി ഇറുക്കിപ്പിടിച്ചാണ് അവൻ അത് ചോദിച്ചതും.

“ആര്…….ആര് വാങ്ങിച്ചു.എന്റെ കൂടെ വരാത്തയാൾക്ക് ഞാൻ എന്തിനാ ഓരോന്ന് വാങ്ങുന്നെ?”

“കൂടെയില്ലെന്ന് ആരാ പറഞ്ഞത്. ഗായത്രിയെ വലിച്ചുകൊണ്ട് തിരികെ പോയതും,ബില്ലിങിൽ ടീച്ചറ് കലിപ്പ് കാണിച്ചതും ഞാൻ അറിയില്ലെന്നാ?”

“അപ്പൊ………?”

“മാളിൽ എന്റെ പെണ്ണിന് പിറകെ ഞാനും ഉണ്ടായിരുന്നു.അടുത്ത് വന്നില്ല എന്ന് മാത്രം.”

“ദുഷ്ടൻ,എന്നിട്ട് ഒരാവശ്യം വന്നപ്പൊ തിരിഞ്ഞു നോക്കിയതുമില്ല,ഓരോന്ന് കാണിച്ചുവക്കുകയും ചെയ്തോളും. ഇനി ഇതിന്റെ ബാക്കി എന്തൊക്കെ കാണണം ദൈവമെ…..”ആ മുറിഞ്ഞു കിടക്കുന്ന കയ്യിൽ നോക്കിയാണ് അവൾ പറഞ്ഞത്.

“ഒന്നും വരില്ല………ലിഫ്റ്റിലേക്ക് ഓടി വന്നതാ.അപ്പോഴേക്കും അത് വിട്ടു പോയി.താഴെ എത്തിയപ്പോൾ മാഷ് നിങ്ങളെ കണ്ടിരുന്നു.പിന്നീട് ഞാൻ സലീമിന്റെ പിറകെ കൂടി,എന്റെ പെണ്ണിനെ തൊട്ട അവനുള്ള സമ്മാനം കൊടുക്കാൻ…….”അവന്റെ കണ്ണിൽ കനലെരിയുന്നതവൾ കണ്ടു.

ഒരു ചുടുചുംബനം നൽകിയാണ് അവൾ അവനെയൊന്ന് തണുപ്പിച്ചത്. തത്കാലം അറ്റുപോയ കൈ അവൾ കുളിമുറിയിലേക്ക് ഇട്ടു.പകൽ എന്താ ചെയ്യണ്ടതെന്ന് തീരുമാനിക്കാം എന്ന് കരുതി.അവന്റെ നിർബന്ധം മൂലം വീണതന്നെ ഒരു ലാർജ് അവന് ഫിക്സ് ചെയ്തു.അവനിൽ താൻ സുരക്ഷിതയാണെന്നുള്ള ഉറച്ച ബോധ്യത്തോടെ അവന്റെ മാറിൽ തല ചായ്ച്ചുകൊണ്ട് അവൾ ഉറക്കത്തിലേക്ക് വീണു. ***** ഹോസ്പിറ്റലിൽ സലിമിനെ മുറിയിൽ എത്തിച്ചിരുന്നു.വലതു കൈമുട്ടിന് താഴെ ഉണ്ടപോലെ കെട്ടിവച്ചിട്ടുണ്ട്. ഇപ്പോഴും കൈ അവിടെയുണ്ട് എന്ന തോന്നലാണ് സലിമിന്.ഒപ്പം രാജീവും ഗോവിന്ദും.പിന്നീടുള്ള ദിവസങ്ങളിൽ പത്രോസിന് പിടിപ്പത് ജോലിയുമുണ്ടായിരുന്നു.രാജീവും സലീമും ഇല്ലാത്ത അവസരത്തിൽ സ്റ്റേഷൻ കാര്യങ്ങളും കേസിന്റെ കാര്യവുമായി തിരക്കുപിടിച്ചുള്ള ഓട്ടം ആയിരുന്നുവെങ്കിലും കാര്യങ്ങൾ സമയാസമയം പത്രോസ് അറിയുകയും അറിയിക്കുകയും ചെയ്തിരുന്നു.

രാത്രി കാൾ ലഭിച്ച രാജീവ്‌ സ്ഥലത്തു വരുമ്പോൾ സലിം തലകീഴായി തൂങ്ങി കിടക്കുകതന്നെയാണ്.മണ്ണിൽ രക്തം ഒഴുകി കുതിർന്നുകിടപ്പുണ്ട്.ചോര ഇറ്റു വീഴുന്നത് കുറഞ്ഞിട്ടുണ്ട്.പക്ഷെ ഏത്രയും വേഗം ആശുപത്രിയിൽ എത്തിച്ചില്ലെങ്കിൽ………..

ജീപ്പിന്റെ ഗ്രില്ലിൽ നിന്നും കെട്ടഴിച്ചു സലീമിനെ താഴെ ഇറക്കിക്കിടത്തുന്ന സമയം ഒരു ഞരക്കം മാത്രമെ ബാക്കിയുണ്ടായിരുന്നുള്ളൂ.അതിന് നന്നേ പണിപ്പെടെണ്ടിവന്നു.കയ്യിൽ നിന്നും ഒന്ന് പിടിവിട്ടുപോയാൽ ഉള്ള അവസ്ഥയോർത്ത് രാജീവ് വളരെ സൂക്ഷിച്ചാണ് സലീമിനെ നിലത്ത് കിടത്തിയതും.പെട്ടെന്ന് തല കുത്തി നിലത്തേക്ക് വീണാൽ ആളവിടെ തീർന്നു എന്നും വരാം.ദേഷ്യവും തന്റെ നിസ്സഹായതയും രാജീവിൽ ഒരുമിച്ചുടലെടുത്ത സമയം.ഒപ്പം ശംഭു നൽകിയ ഭീഷണി രാജീവനെ കുറച്ചല്ല അസ്വസ്ഥനാക്കിയതും.

സലീമിനെ ജീപ്പിലെത്തിക്കാൻ രാജീവന് നന്നേ ബുദ്ധിമുട്ടി.ജീപ്പിന് മുന്നിലുള്ള തടസങ്ങൾ മാറ്റവെ രാജീവ്‌ ആകെ ഭ്രാന്ത് പിടിച്ച സ്ഥിതി എത്തിയിരുന്നു.തന്റെ ബൈക്ക് സംഭവസ്ഥലത്തു തന്നെ വച്ചശേഷം സലിമിനെയും കൊണ്ട് ആശുപത്രി ലക്ഷ്യമാക്കി പായുകയായിരുന്നു രാജീവ്‌.അവിടെ അവർ വരുന്നതും കാത്ത് പത്രോസും.അന്ന് രാത്രി മുഴുവൻ അയാളും കൂട്ട് നിന്നു. കൂടാതെ പത്രോസിന് അല്പം പേടിയും ഒപ്പം മാധവനോടുള്ള വിരോധവും ഒരുപോലെ വർദ്ധിച്ച സമയമായിരുന്നു അത്.

അപകടനില തരണം ചെയ്യാൻ തന്നെ മൂന്ന് ദിവസമെടുത്തു.വീണ്ടും മൂന്ന് കഴിഞ്ഞാണ് മുറിയിലേക്ക് മാറ്റിയത് തന്നെ.

പ്രഹരങ്ങളേറ്റ് സലീമിന്റെ അടിവയറു കലങ്ങിയിരുന്നു.ട്യൂബിലൂടെയാണ് മൂത്രവിസർജനമിപ്പോൾ.നെറ്റിയിൽ ആറു സ്റ്റിച്ച്,മുഖം മുഴുവൻ ചതവും ഉണ്ടായിരുന്നു.കൺപോളകൾ നീലച്ചുകിടക്കുന്നുണ്ട്.തുടകളിലും, മുതുകിലും പുറംകാലുകളിലുമെല്ലാം നിറയെ ചൂരൽപ്പാടുകളായിരുന്നു. കൂടാതെ ഒരു കൈ മുട്ടിനു കീഴെവച്ച് നഷ്ട്ടപ്പെട്ടു.ഇതാണ് സലീമിന്റെ ഇപ്പോഴത്തെ അവസ്ഥ.

“ശംഭു………………കൊച്ചു ചെക്കനെന്ന് കരുതിയ നമുക്ക് തെറ്റി.”രാജീവ്‌ പറഞ്ഞു.

“പത്രോസ് സാറിനോട് ഒന്ന് സൂക്ഷിച്ചു നടക്കാൻ പറയ്‌.എന്റെ കൂടെ സാറും ഉണ്ടായിരുന്നു.ഇനി എന്ത് പണിയാ സാറിന് കിട്ടുക എന്ന് പറയാൻ പറ്റില്ല” ബെഡിൽ കിടന്ന് ചെറിയ വേദനയിൽ പോലും സലിം പറഞ്ഞു.

“അഭ്യാസിയാണവൻ…….അടവുകൾ മുഴുവൻ പയറ്റിത്തെളിഞ്ഞവൻ. അവനെയത്ര നിസാരനായി കണ്ടത് തന്നെ മണ്ടത്തരം.വീണയെ തൊട്ടത് അവന് പൊള്ളി,അതാണ് മണിക്കൂറു വച്ച് സലിമിനിട്ട് പണി കിട്ടിയതും. കാര്യം പേരിന് ഇപ്പഴും അവള് എന്റെ ഭാര്യയാ.പക്ഷെ പൊറുതി അവന്റെ കൂടെയും”ഗോവിന്ദ് പറഞ്ഞു.

“മനസ്സിലായി ഗോവിന്ദ്,അവനെയത്ര ടോർച്ചർ ചെയ്തിട്ടും സലിമിന്റെ കാര്യം പിന്നത്തേക്ക് വച്ചിരുന്നു.ഇന്ന് അവൾക്ക് വേണ്ടി ധൃതികാട്ടിയിട്ടുണ്ട് എങ്കിൽ അവന്റെ ബലഹീനതയും പുറത്തുവന്നിരിക്കുന്നു.അതെനിക്ക് പ്രയോജനം ചെയ്യും.”രാജീവ്‌ പറഞ്ഞു

“മുതലെടുപ്പ് നടത്തുന്നതൊക്കെ കൊള്ളാം,പക്ഷെ സൂക്ഷിച്ചു വേണം. ഉദാഹരണമായി സലിം സാറിന്റെ അവസ്ഥയൊന്ന് ഓർത്താൽ മതി.” ഗോവിന്ദ് ഒരു മുന്നറിയിപ്പ് നൽകി.

“അവനെ എന്റെ മുൻപിൽ കിട്ടുന്ന സമയം,അവന്റെ മരണം ഞാൻ ഉറപ്പ് വരുത്തിയിരിക്കും.”സലിം മുരടനക്കി.

“സലിം സാറെ….നിങ്ങൾ കരുതുന്നത് പോലെയല്ല ശംഭു.ഒരു കൈ പോയി, അത് മനസ്സിലാക്കാതെ എടുത്തുചാടി ഇനി തലയും കളയണോ.ആവേശം നല്ലതാ………അത് ആസ്ഥാനത്ത് കാണിച്ചാൽ ഒട്ടും നല്ലതിനാവില്ല” ഗോവിന്ദ് പറഞ്ഞു.

“ഇനി എങ്ങനെ മുന്നോട്ട് പോകും അളിയാ?”സലിം ചോദിച്ചു.

“റെഡ് ക്രോസ്സിൽ നിന്ന് റിസൾട്ട്‌ കിട്ടി. നമ്മുക്ക് അനുകൂലമാണ്.ഭൈരവന്റെ വസ്ത്രത്തിൽ കണ്ട നെഗറ്റീവ് ഗ്രൂപ്പ്‌ ഗായത്രിയുടെതെന്ന് ഉറപ്പിക്കാം.ഇനി നിങ്ങൾ സംഘടിപ്പിച്ചവയുടെ കാര്യം എടുത്താൽ അതിന്റെ റിസൾട്ടാവാൻ ഇനിയും രണ്ടു ദിവസമെടുക്കുമെന്ന് പത്രോസ് വിളിച്ചപ്പോൾ പറഞ്ഞു.ഒന്ന് സ്പീഡ് ആക്കാൻ ഞാനും വിളിച്ചു പറഞ്ഞിട്ടുണ്ട്.അതുകൂടി കിട്ടിയിട്ട് പറയാം”

“എന്നാൽ ഞാൻ ഇറങ്ങട്ടെ രാജീവ്‌. ഒന്ന് ആ എസ് ഐ വിക്രമനെ മുഖം കാണിക്കണം.അയാൾക്ക് എന്തോ സംശയങ്ങൾ,അതിനൊരു ക്ലാരിറ്റി കൊടുക്കണം.”ഗോവിന്ദ് പോകാൻ ഇറങ്ങി.

“അത് ചോദിക്കാൻ വിട്ടു.എന്തായി തന്റെ കൂട്ടുകാരന്റെ കേസ്?”രാജീവ്‌ ചോദിച്ചു.

“എന്ത് ചെയ്യാം……..എങ്ങുമെത്താതെ നിക്കുന്നു.സ്വന്തം ഫ്ലാറ്റ് പോലും വിട്ട് കിട്ടിയിട്ടില്ല.പെരുവഴിയിൽ ആണെന്ന് പറഞ്ഞാൽ മതിയല്ലോ.”

“അളിയാ…….എനിക്കൊരു ചെറിയ സംശയം.നമ്മുടെ കേസും ആയിട്ട് ഇയാളുടെ കൂട്ടുകാരന്റെ മരണം കണക്ട് ചെയ്യാൻ പറ്റുമെന്നൊരു തോന്നൽ.”അത്രയും കേട്ടുകൊണ്ട് കിടക്കുകയായിരുന്ന സലിം പറഞ്ഞു.

“എന്താ അളിയന് അങ്ങനെയൊരു സംശയം തോന്നാൻ?”രാജീവ്‌ ചോദിച്ചു.

“അതെ,എന്റെ ഒരു സംശയം മാത്രം. ഗോവിന്ദ് പറഞ്ഞ ഫ്രണ്ട് ഉണ്ടല്ലോ,ആ പെണ്ണിന് അയാളോടും വിരോധമുണ്ട്. എല്ലാം കൂട്ടിക്കിഴിച്ചു നോക്കുമ്പോൾ അങ്ങനെയൊരു സാധ്യത ചിന്തിച്ചു എന്നേയുള്ളു.അതങ്ങനെയങ്ങു തള്ളിക്കളയണ്ട എന്ന് ഉള്ളിലാരോ പറയുന്നത് പോലെ”

“തള്ളിക്കളയുന്നില്ല അളിയാ.പക്ഷെ അത് നമ്മുടെ കയ്യിലോ നമ്മുടെ പരിധിയിലോ അല്ല.ഈ പറഞ്ഞ എസ് ഐ വിക്രമനെ എനിക്കറിയുകയും ചെയ്യും.പക്ഷെ…….”

“എന്താ രാജീവ്‌ ഒരു പക്ഷെ?”ഗോവിന്ദ് ചോദിച്ചു.

“ഗോവിന്ദ്……….രാജീവനല്ല വിക്രമൻ. അതുതന്നെ കാരണം.താനിപ്പോൾ ചെല്ല്.ഞാനയാളെ കാണുന്നുണ്ട്, എന്നിട്ട് പറയാം എന്റെ അഭിപ്രായം.”

അത് മതിയായിരുന്നു കാര്യങ്ങളുടെ ഗൗരവം ഗോവിന്ദിന് പിടികിട്ടാൻ. വൈകാതെ ഗോവിന്ദ് അവിടം വിട്ടു. ***** അന്ന് വിക്രമൻ ഒരു യാത്രയിലാണ്. തന്റെ മുന്നിലുള്ള സമസ്യയിലേക്ക് വെളിച്ചം വീശുന്നതിന് അനിവാര്യമായ യാത്ര.

ഡ്രൈവിനിടയിൽ പോലും വിക്രമൻ ഓരോന്നും കൂട്ടിക്കിഴിച്ചുകൊണ്ടിരുന്നു.അന്ന് രാത്രി കൊല നടന്നു എന്ന് കരുതുന്ന സമയം,ഏതാണ്ട് അതെ സമയം തമ്മിൽ ബന്ധപ്പെട്ട നമ്പറുകൾ, അതിന്റെ ഉറവിടം തേടിയാണ് ഇപ്പൊ ഈ യാത്രപോലും.തന്നെയുമല്ല അവ രണ്ടും ഓണായതും ഏതാണ്ടൊരെ സമയം അതുപോലെ ഓഫായതും.

താൻ കരുതിയത് പോലെ വ്യാജ നമ്പരാണ്,അതിന്റെ വിലാസത്തിൽ ഇത്തവണ നേരിട്ടുചെന്ന് തിരക്കാം എന്ന് തീരുമാനിച്ചതും വിക്രമൻ തന്നെയായിരുന്നു.താൻ ഇരുട്ടിലാണ് തപ്പുന്നത് എന്നറിഞ്ഞിട്ടും നേരിയ വെളിച്ചം എവിടെയെങ്കിലും കാണാൻ സാധിക്കും എന്ന പ്രതീക്ഷയോടെ വിക്രമൻ തന്റെ ദൗത്യവുമായി മുന്നോട്ട് പോകുകയാണ്.

വ്യക്തമായ തീരുമാനങ്ങളോടെ ഒരോ ചുവടും എങ്ങനെയാവണം എന്ന് മനസ്സിലുറപ്പിച്ച വിക്രമന്റെ കാലുകൾ എന്തോ കണ്ട് ബ്രെക്കിലമർന്നു.

തിരക്കുള്ള റോഡ്,ഒരു ഓഫിസ് സമുച്ചയമെന്നത് ഒറ്റ നോട്ടത്തിൽ വ്യക്തം.അതിന്റെ പ്രവേശനകവാടത്തിൽ നിന്നും അല്പം മുന്നോട്ട് കയറിയാണ് വിക്രമൻ വണ്ടി ചവിട്ടിയത്.പിന്നാലെ വരുന്ന വാഹനങ്ങൾ ഹോണടിച്ചുകൊണ്ട് വിക്രമനെ കടന്നുപോകാനായി തിടുക്കപ്പെടുന്നു.

തിരക്കേറിയ സമയം,വിക്രമൻ ജീപ്പ് സൈഡിലേക്കൊതുക്കിയതും ആ കുറച്ചു നിമിഷങ്ങൾക്കൊണ്ട് രൂപപ്പെട്ട ഗതാഗതതടസം പതിയെ അയഞ്ഞുതുടങ്ങി.

അവിടെ കണ്ടയാളെ ഓർമ്മയുള്ളത് പോലെ.ഇതയാളല്ലെ…..വിക്രം തന്റെ ഓർമ്മയിൽ നിന്നും ആളെ ചികഞ്ഞു പുറത്തെടുത്തു.തന്റെ കേസിലെ പ്രധാന സാക്ഷിയാണ് അയാൾ.ഒരു രാത്രിയിലെ കൃത്യവിലോപം കാരണം ജോലി തന്നെ പോയ വ്യക്തി.വിക്രം ജീപ്പ് വഴിയോരത്തു പാർക്ക്‌ ചെയ്ത ശേഷം ഗേറ്റിലേക്ക് നടന്നു.

“ആരാ ഇപ്പോൾ അകത്തേക്ക് പോയ വ്യക്തി?”സെക്യൂരിറ്റി റൂമിന് മുന്നിൽ ചെന്ന വിക്രമൻ അവരുടെ അതെ യുണിഫോമിൽ അകത്തേക്ക് പോയ

“ചേട്ടൻ ഇപ്പോൾ പറയുന്നോ അതോ ഞാൻ സ്റ്റേഷനിൽ വിളിപ്പിക്കണോ?” തനിക്ക് മറുപടി കിട്ടിയേ പറ്റൂ എന്ന നിർബന്ധത്തിൽ വിക്രമൻ പറഞ്ഞു.

“സാറ് ചെല്ല് സാറെ…….ഇവിടുത്തെ ഒരാളുടെയും വിവരം പുറത്ത് വിടില്ല, അതൊരു തൂപ്പൂകാരിയാണെങ്കിൽ പോലും.ഇതിന്റെ പേരിൽ സാറിപ്പോ എന്നെ കൊണ്ട് പോയാലും ബാക്കി മുതലാളി നോക്കിക്കോളും.”അയാൾ അത്ര ഉറപ്പോടെ,പതറാതെ മറുപടി നൽകിയപ്പോൾ വിക്രം ഒന്ന് പകച്ചു പോയി.

കഥയെന്തെന്നറിയാതെ ചുറ്റിലും നോക്കിയ വിക്രമൻ ആ ബോർഡ് കണ്ടു.അതിലെ പേര് അയാൾ വായിച്ചു. “എംപയർ ഗ്രൂപ്പ്‌” അപ്പോൾ അയാൾക്ക് കാര്യങ്ങളുടെ വ്യാപ്‌തി മനസ്സിലായി.

കൂടുതൽ ചോദിക്കാൻ നിൽക്കാതെ വിക്രമൻ തിരിച്ചുനടന്നു.കാരണം എംപയർ ഗ്രൂപ്പ്‌,അതൊരു ഇന്റെനാഷണൽ ബ്രാൻഡ് ആണ്. അവരെ അറിയുന്നവർക്ക് അവരുടെ പോളിസിയും മനഃപാഠം.ഏത് വിഭാഗം ജോലിക്കാരും ആയിക്കൊള്ളട്ടെ തുല്യ പരിഗണന.അവരുടെ വിവരം മുഴുവൻ അവരുടെ കയ്യിൽ ഭദ്രം. അവിടെ ജോലികിട്ടുക എന്നുള്ളത് തന്നെ ബാലികേറാമലയാണ്,കടുത്ത വ്യക്തിഗത അന്വേഷണങ്ങൾ തന്നെ കാരണം.അത്രകണ്ട് ബോധിച്ചാലെ അവിടെയൊരു ജോലി,അതും സർക്കാർ ജോലിയെക്കാൾ മികച്ച അനുകൂല്യങ്ങളോടു കൂടെ ലഭിക്കൂ.

അങ്ങനെയൊരിടത്ത് ഒരു കുടിയൻ, തന്റെ കയ്യിലിരിപ്പ് മൂലം ജോലി പോയ വ്യക്തി,താൻ അന്വേഷിക്കുന്ന കേസിലെ മുഖ്യ സാക്ഷി,അങ്ങനെ ഒരാൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ജോലിക്ക് കയറിരിക്കുന്നു.ജീപ്പിനുള്ളിലേക്ക് കയറുമ്പോൾ വിക്രമന്റെ മുഖം പ്രസന്നമായിരുന്നു.

തനിക്ക് കടന്നുപോവാൻ ഒരു വഴി കൂടി തെളിഞ്ഞിരിക്കുന്നു.വിക്രമൻ മനസ്സിൽ ഓർത്തു.”എംപയർ ഗ്രൂപ്പ്‌” അയാളത് മനസ്സിൽ കുറിച്ചിട്ടു.

തത്കാലം എന്തിന് ഇറങ്ങിയോ അത് തീർക്കുക എന്നുറപ്പിച്ചുകൊണ്ട് വിക്രമൻ തന്റെ ഓട്ടം അവിടെ തുടങ്ങുകയായിരുന്നു.

********* തുടരും ആൽബി

Comments:

No comments!

Please sign up or log in to post a comment!