വൈഷ്ണവം 3

(കഴിഞ്ഞ ഭാഗത്തിന് തന്ന സപ്പോട്ടിന് നന്ദി… പെട്ടെന്ന് എഴുതിയതിനാല്‍ ഈ ഭാഗത്തിന് എന്തെലും തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക…)

പകലിലെ ഓട്ടത്തിനും പ്രക്ടീസിനും ശേഷം നല്ല ക്ഷീണത്തോടെയാണ് വൈഷ്ണവ് ഏഴ് മണിയോടെ വീട്ടിലെത്തിയത്. നല്ല ഒരു കുളി കഴിഞ്ഞ് ഭക്ഷണം കഴിച്ച് വേഗം കിടക്കാന്‍ തിരുമാനിച്ചു. അച്ഛനും അമ്മയും അവനോട് അധികം ചോദിക്കാന്‍ നിന്നില്ല. മകന്‍റെ ക്ഷീണം മുഖത്ത് കാണുന്നുണ്ടായിരുന്നു. അവന്‍ മുകളിലെ മുറിയിലെത്തി. ബെഡില്‍ കിടന്നു. പെട്ടെന്ന് അടുത്ത് കിടന്ന വാട്സപ്പില്‍ ഒരു മേസേജ് സൗണ്ട് വന്നു. വല്യ താല്‍പര്യം ഇല്ലെങ്കിലും അവന്‍ ഫോണ്‍ എടുത്ത് വാട്സപ്പ് ഓപ്പണാക്കി. പരിചയമില്ലാത്ത നമ്പറില്‍ നിന്ന് ഒരു ഹായ് വന്നിട്ടുണ്ട്. ആരാ എന്നറിയാന്‍ പ്രൊഫൈലില്‍ കയറി നോക്കി. ഡ്രീം ക്യാച്ചര്‍ എന്നാണ് പ്രൊഫൈല്‍ നെയിം. ഒരു മയില്‍പിലിയാണ് ഡിപിയില്‍… കോമണ്‍ഗ്രൂപ്സ് ഒന്നുമില്ല. ആരാണീത് എന്നറിയാന്‍ ഒരു കൗതുകം അവന് തോന്നി. അവന്‍ മേസേജിന് റിപ്ലെ ടൈപ്പ് ചെയ്തു. ഹാലോ…. ആരാ ഇത്… എനിക്ക് മനസിലായില്ലലോ….🤔🤔🤔 അധികം വൈകാതെ സീന്‍ ചെയ്തു. പിന്നെ ടൈപ്പിങ് എന്ന് കണ്ടു. പിന്നെ മേസേജ് വന്നു. അതേയ് ഇന്ന് ആര്‍ക്കെങ്കിലും നമ്പര്‍ കൊടുത്തിരുന്നോ…?🙂🙂 ഈ മേസേജ് കണ്ടപ്പോ വൈഷ്ണവിന് ഗ്രിഷ്മയുടെ മുഖം ഓര്‍മ വന്നു. ചിന്നുവാണോ…?🧐 അവര്‍ റിപ്ലെ കൊടുത്തു. ആണോ എന്നോ….😡 അപ്പോ വേറെ എത്ര പേര്‍ക്ക് നമ്പര്‍ കൊടുത്തിട്ടുണ്ട്…😡😡 റിപ്ലെ കണ്ടപ്പോള്‍ അവന് ചിരി വന്നു. അയ്യോ… ഇല്ലേ… വേറെ ആര്‍ക്കും കൊടുത്തിട്ടില്ല… കൊടുക്കണോ എന്ന് താന്‍ തിരുമാനിച്ചു പറ. ഗ്രിഷ്മയാണ് എന്ന് മനസിലാക്കിയ അവന്‍റെ ക്ഷീണം ഒന്ന് അടങ്ങി. എവിടെ നിന്നോ ഊര്‍ജ്ജം കയറി വരുന്നത് പോലെ… അവന്‍ റിപ്ലെയ്ക്കായ് കാത്തിരുന്നു. ഞാനൊന്ന് ശരിക്കും ആലോചിക്കട്ടെ. മറ്റന്നാള്‍ വരെ സമയമുണ്ടല്ലോ… അയിക്കോട്ടെ… നിങ്ങള്‍ എപ്പോഴാ തിരിച്ച് പോയത്…? മൂന്നായി കാണും. ഏട്ടനെ പിന്നെ കണ്ടില്ലലോ… ഞാന്‍ നാടകത്തിന്‍റെ പ്രക്ടീസില്‍ ആയിരുന്നു. കഴിഞ്ഞപ്പോ കുറച്ച് വൈകി. വീട്ടില്‍ എത്തിയിട്ട് അരമണിക്കുറേ ആയിട്ടുള്ളു… ക്ഷീണത്തിലാവും ലേ… ചെറുതായിട്ട്. നിങ്ങള്‍ നാളെ കോളേജില്‍ വരുന്നുണ്ടോ… എനിക്ക് നാലും അഞ്ചും ദിവസമാണ് പ്രോഗ്രാം. ഇന്ന് സുപ്പര്‍സ്റ്റാറിനെ കാണാന്‍ വേണ്ടി വന്നതാണ്. താന്‍ രാജേഷ്കുമാര്‍ ഫാന്‍ ആണോ… അല്ല രമ്യ മൂപ്പരുടെ കട്ട ഫാനാണ്. അവളാണ് എന്നെ വലിച്ച് കൊണ്ടുവന്നത്. അപ്പോ നാളെ താന്‍ വരുന്നില്ലേ… വരണോ… അങ്ങിനെ ചോദിച്ചാല്‍ തന്‍റെ ഇഷ്ടം… ഹാ.

. എന്നാല്‍ വരാം. എനിക്ക് കുറച്ച് സംസാരിക്കാന്‍ ഉണ്ട്. അതിന് നേരില്‍ കണ്ടാല്‍ താന്‍ ശരിക്ക് ഒന്നു മിണ്ടുക പോലും ഇല്ലലോ… നാളെ സംസാരിക്കാം… ഇപ്പോ കണ്ണേട്ടന്‍ ക്ഷീണത്തിലല്ലേ… കിടക്കാന്‍ നോക്ക്… ഹാ… ശരി ഗുഡ് നൈറ്റ്.😌😌

Comments:

No comments!

Please sign up or log in to post a comment!