കല വിപ്ലവം പ്രണയം 3
ആ കാഴ്ച്ച അവൻ്റെ ശരീരത്തിൽ ഉണ്ടാക്കിയ മുറിവിൻ്റെ വേദനയേക്കാൾ അവൻ്റെ മനസ്സിന് വേദന നൽകുന്നതായിരുന്നു.
ആ വേദനയിലും അവൻ അറിയാതെ മന്ദ്രിച്ചു.
എബി.. നീ.
അതേടാ.. എബി തന്നെ.
അതു പറയുമ്പോൾ അവൻ്റെ മുഖത്ത് ഒരു പകയുടെ കനലെരിയുന്നത് അവനറിഞ്ഞു.
ചാവടാ…
എബി അലറികൊണ്ട് . ആ കുത്തിയ പിച്ചാത്തി വലിച്ചൂരി പിന്നെയും വയറിലേക്കു കുത്തിയിറക്കി.
ഹാ….
ഹരിയുടെ അലർച്ച ആ ക്യാമ്പസ് മുഴവനും പറന്നു.
ഹ..ഹ.. ഹാ..
കരയടാ… കരയ് അലറിയലറി കരയ്.
മരിക്കും മുൻമ്പ് നീ ലോകത്തോട് പറയുന്ന നിൻ്റെ ദുഃഖം
ഹ.. ഹ.. ഹാ…
ആ ക്രൂരമായ ചിരി ആ ക്യാമ്പസ് മുഴുവൻ പരന്നു.
അതിലും ക്രൂരമായിരുന്നു ആ നിമിഷത്തെയവൻ്റെ മുഖഭാവം.
ഇര ചാവും മുൻപ് അതിനെ തിന്നു തുടങ്ങുന്ന ഹൈനകളുടേതിന് തുല്യമായ ഭാവം.
ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായയായിരുന്നു അവൻ.
ഒറ്റ വാക്കിൽ പറഞ്ഞാൽ ചെകുത്താൻ.
The Lucifer
ഹരി നിലത്തു കിടന്നു പിടഞ്ഞു.
അവൻ്റെയുള്ളിലെ പ്രാണൻ ഏത് നിമിഷവും അറ്റുപോവുമെന്ന സത്യം അവനറിഞ്ഞു.
ഈ സമയം ഇതെല്ലാം കണ്ട് രസിക്കുകയായിരുന്നു എബി.
ഓഹ്. മോന് വേദനിക്കുന്നുണ്ടോ…
അച്ചോടാ.. പാവം.
ശ്യാം കോളേജ് കവാടവും കഴിഞ്ഞ് ഉള്ളിലേക്ക് കടന്നപ്പോഴാണ്. ഹരിയുടെ ബൈക്കിരിക്കുന്നത് കണ്ടത്.
ഏഹ്. ഇവൻ ഇതുവരെ പോയില്ലെ.
സ്വയം മനസ്സിൽ ചിന്തിച്ചു കൊണ്ടവൻ ബൈക്കിനരികിലേക്കായ് നടന്നു.
ശ്യാം ബൈക്കിനടുത്തേക്ക് നടന്നെത്തുമ്പോഴാണ്. കുറച്ചു നീങ്ങി ഒരാൾ വീണു കിടക്കുന്നത് കണ്ടത്.
ശ്യാം വേഗം അവനരികിലേക്കോടി.
അവിടെയാകെ ചോര തളം കെട്ടി കിടന്നിരുന്നു.
അടുത്തെത്തിയതും അബോധാവസ്ഥയിൽ വീണുകിടക്കുന്ന വ്യക്തി ഹരിയാണെന്നവൻ തിരിച്ചറിഞ്ഞു.
ഹരീ… ഹരീ…
പിറ്റേ ദിവസം കോളേജ് ക്യാമ്പസ് മുഴുവനും ഹരിയെ കുറിച്ചുള്ള വാർത്തകൾ പരന്നു.
പലരും ആ വാർത്ത ഒരു നടുക്കത്തോടെയാണ് സ്വീകരിച്ചത്.
നീയറിഞ്ഞോ…
സഖാവ് ഹരിയെ ഇന്നലെയാരോ കുത്തിയെന്ന്.
തീർന്നെന്നാ കേട്ടെ..
ഏഹ്. മരിച്ചോ..
ആ വാർത്തയറിഞ്ഞ് പല സ്ഥലങ്ങളിൽ നിന്നും ഫോൺ കോളുകൾ വന്നുകൊണ്ടിരുന്നു.
അതിൽ അവൻ്റെ സുഹൃത്തുക്കൾ തുടങ്ങി സംസ്ഥാന കമ്മറ്റിയിലെ ഉന്നത നേതാക്കൾ വരെയുൾപ്പെട്ടിരുന്നു. എല്ലാവർക്കും അറിയേണ്ടത് ഹരിയെക്കുറിച്ചു തന്നെ .
അതെ സമയം ICU – വിനു വെളിയിലായ് ഹരിക്കായ് അവൻ്റെ കുടുംബവും സുഹൃത്തുക്കളും അടങ്ങുന്ന ഒരുപട തന്നെ ഉണ്ടായിരുന്നു.
ലക്ഷ്മിയമ്മ ഇത് അറിഞ്ഞതുമുതൽ ബോധരഹിതയായിരുന്നു.
അവരെ ഒരു വാർഡിലായ് ട്രിപ്പ് നൽകി കിടത്തിയിരുന്നു.
നിങ്ങ ഇങ്ങനെ എല്ലാവരും കൂടി ഇവിടെ കൂടി നിന്നാ എങ്ങനാ.. ഇത് ICU ആണ്. ഇവിടെയിങ്ങനെ കൂട്ടം കൂടി നിൽക്കാനൊന്നും പറ്റില്ല.
ICU വിലേക്ക് കയറാനായി വന്ന നെഴ്സ് അവിടെ കൂടി നിന്നവരോടായ് പറഞ്ഞു.
എടാ.. നിങ്ങ എന്നാ വിട്ടോ വെറുതെ എന്തിനാ..എന്തെങ്കിലും ഉണ്ടെ ഞാൻ അറിയിക്കാം. ശ്യാം അവരോടായ് പറഞ്ഞു നിർത്തി. എന്നാ ശെരിയെടാ.. എന്തെങ്കിലും ആവശ്യം ഉണ്ടെ.. വിളിച്ചാമതി.. അതും പറഞ്ഞവർ മനസ്സിലാമനസ്സോടെ അവിടെ നിന്നുമിറങ്ങി. അൽപ്പ സമയത്തിനു ശേഷം ICU വിൽ നിന്നും ഒരു ഡോക്ട്ടർ ഇറങ്ങി വന്നു. അതു കണ്ടതും ശ്യാമും ഹരിയുടെ അച്ഛനും അവിടേക്കു ചെന്നു.
ഡോക്ട്ടറെ.. എൻ്റെ മോന് എങ്ങനെയുണ്ട്. ഓപ്റേഷൻ കഴിഞ്ഞു. എങ്കിലും ഒന്നും പറയാറായിട്ടില്ല. നല്ല രീതിയിൽ രക്തം പോയിട്ടുണ്ട്.
അവളുടെ ആ മറുപടി തന്നെ ധാരാളമായിരുന്നു ആ അമ്മയ്ക്ക് ഹരിയാരാണ് തൻ്റെ മകൾക്ക് എന്ന് തിരിച്ചറിയാൻ. അമ്മേ ഹരി ഏതു ഹോസ്പ്പിറ്റലലിലാ.. ഉള്ളെ.. ഒന്നു പറാമ്മെ.. എനിക്കൊന്ന് കണ്ടാമതി. ഇല്ലെ ഞാൻ നെഞ്ച്പ്പൊട്ടി ചത്തുപ്പോവും. ഒന്നു പറാമ്മെ.. പ്ലീസ്. അതും പറഞ്ഞവൾ വീണ്ടും ആ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് വീണ്ടും പൊട്ടിക്കരയാൻ തുടങ്ങി.
ഹോസ്പ്പിറ്റൽ എതാണെന്ന് അറിയില്ല മോളെ.. എന്നാലും നീയിപ്പോ പോണോ.. പോകണം അമ്മേ.. അല്ലേ എനിക്കൊരു സമാധാനവും കിട്ടില്ല. പ്ലീസ് അമ്മേ.. അവളെരു യാചനയുടെ സ്വരത്തിൽ പറഞ്ഞു. അവളുടെ ആ അവസ്ഥ കണ്ട ആ അമ്മയ്ക്കും പിന്നെ അവളെ തടയാൻ മനസ്സുവന്നില്ല. അത്രയ്ക്കും ദയനീയമായിരുന്നു അവളുടെ മുഖഭാവം.
മ്.. ശെരി. പൊയ്ക്കോ. പക്ഷേ.. നീയെറ്റയ്ക്ക് പോവണ്ട. ഡ്രൈവറെ കൂടെ കൂട്ടിക്കോ. ഈയവസ്ഥയിൽ നീ വണ്ടിയോടിക്കണ്ട. നിനക്ക് വല്ലതും വന്നാപ്പിന്നെ ഞാനില്ല. അവൾ അമ്മയിൽ നിന്നും അടർന്നു മാറി ശേഷം ഫോൺ എടുത്ത് ശ്യാമിൻ്റെ നമ്പർ ഡയൽ ചെയ്തു.മൂന്നാമത്തെ റിംഗിൽ കോൾ അറ്റൻ്റായി. ഹലോ. ശ്യാം. പാർവ്വതിയാണ്. ഹരിക്ക് ഇപ്പോ എങ്ങനെയുണ്ട്. ഏതു ഹോസ്പ്പിറ്റലിൽ ആണ്. ഇതെല്ലാം ചോദിക്കുമ്പോഴും അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. മിഴികൾ വിതുമ്പുന്നുണ്ടായിരുന്നു. എങ്കിലും അവൾ കരയാതിരിക്കുവാൻ ശ്രമിച്ചു. അവളുടെ ശബ്ദത്തിലെ വിറയൽ ശ്യാമിന് വളരെ വ്യക്തമായ് അറിയാൻ സാധിക്കുന്നുണ്ടായിരുന്നു.
സിറ്റി ഹോസ്പ്പിറ്റലിൽ ആണ്. പേടിക്കാനൊന്നുമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. എന്തോ. സത്യമതല്ലെങ്കിൽ കൂടിയും അവളുടെ മാനസികാവസ്ഥ മനസിലാക്കിയ അവന് അപ്പോൾ അങ്ങനെ പറയാനെ സാധിക്കുമായിരുന്നുള്ളൂ.
പറയാതെ പോയൊരു പ്രണയത്തിൻ്റെ അവശേഷിപ്പുകൾ ഒരു വിങ്ങലായ് അവളിൽ നിലകൊണ്ടു. ഒരു പക്ഷെ പ്രണയിച്ചു പിരിയേണ്ടി വരുന്നവർക്കുണ്ടാവുന്ന വേദനയെക്കാളും വലുതായിരിക്കാം .നമ്മൾ പറയാതെ പോയ പ്രണയങ്ങൾ സമ്മാനിക്കുന്നത്. അത് എന്നും നമ്മളിൽ ഒരു വിങ്ങലായ് നിലകൊള്ളും. (അനുഭവം ഗുരു). *********
നീ.. ഒന്നൂടെ വിളി. ഞാൻ വിളിച്ചെടാ.
ആരാ.. ലക്ഷ്മിയുടെ ആളുകൾ. അവരുടെ അടുത്തേക്ക് കയറി വന്നു കൊണ്ടൊരു നേഴ്സ് ചോദിച്ചു. ഞങ്ങളാ.. അമ്മുവായിരുന്നു. അതിന് മറുപടി പറഞ്ഞത്. ആഹ്. ആൾക്ക് ബോധം വീണിട്ടുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും സംസാരിക്കണെ.. ചെന്നോളൂ.. ശെരി സിസ്റ്റർ. അച്ഛാ.. ഞാനെന്ന് അമ്മേടെ അടുത്തുവരെ പോയേച്ചും വരാം. അതു പറഞ്ഞവൾ ലക്ഷ്മിയമ്മയ്ക്കരികിലേക്കായ് നടന്നു. അമ്മേ.. ഇപ്പോ എങ്ങനെയുണ്ട്. തളർച്ച തോന്നുന്നുണ്ടോ? ഇല്ല. ഹരിക്ക് എങ്ങനെയുണ്ട് മോളെ. കുഴപ്പമൊന്നുമില്ലമ്മേ.. ആ സാഹചര്യത്തിൽ അങ്ങനെ പറയാനെയവൾക്ക് സാധിക്കുമായിരുന്നു. അത്രയേറെ തകർന്നു പോയിരുന്നു ആ അമ്മ. അതെ സമയം ICU വാർഡിനു മുൻപിലായ് തളർന്ന മനസ്സോടെ ഇരിക്കുകയാരുന്നു പാർവ്വതി. അവൾക്കൊന്ന് പൊട്ടിക്കരയണം എന്നുണ്ടായിരുന്നു. എങ്കിലും ആ സാഹചര്യം അവളെയതിന് അനുവദിക്കുന്നുണ്ടായിരുന്നില്ല. ഇനിയും ഇങ്ങനെയിരുന്നാൽ കൈ വിട്ടു പോകുമെന്നു തോന്നിയതിനാലാവാം അവൾ പതിയെ അവിടെ നിന്നും എഴുന്നേറ്റു ആരു ഇല്ലാത്ത ഒരു ഭാഗത്തേക്ക് നടന്നു. ആശുപത്രിയിലെ ഒരു ഒഴിഞ്ഞ കോണിലവൾ ഇരുന്നതും. അവളുടെയുള്ളിൽ അടക്കി വെച്ചിരുന്ന സങ്കടങ്ങൾ മുഴുവനും കണ്ണീരായി ഒലിച്ചിറങ്ങി. പതിയെ അവളുടെ മനസ്സിലേക്ക് ഹരിയെക്കുറിച്ചുള്ള ഓർമ്മകൾ കടന്നു വന്നു. ഒപ്പം അവരുടെ പ്രണയ നിമിഷങ്ങളും.
ഓഹ്. നിന്നെയിങ്ങനെ നോക്കിയിരിക്കാൻ തന്നെ എന്തു രസാ.. പെണ്ണെ.. കണ്ടിട്ട് കടിച്ച് തിന്നാൻ തോന്നാ.. അതും പറഞ്ഞവൻ അവളുടെ കവിളിൽ ഒന്നു കടിച്ചു. ആ നിമിഷം അവളുടെ മുഖത്തൊരു നാണം വിരിഞ്ഞു. കവിളകൾ ചുവന്നു തുടുത്തു. അവൾ അവൻ്റെ ഇടതു കൈയോട് അവളുടെ വലം കൈ കോർത്ത് അവൻ്റെ തോളിൽ തലചായ്ച്ചിരുന്നു. പാർവ്വതി ഹരിയുടേത് മാത്രമാണെന്ന ഉറപ്പായിരുന്നുവത്. പാറു.. മ്മ്.. ഞാൻ ഒരു കാര്യം ചോദിച്ചാ.. ദേഷ്യപ്പെടോ.. ഇല്ല.. ചോദിച്ചോ.. തനിക്ക് തോന്നുന്നുണ്ടോ? തൻ്റെ വീട്ടുകാർ നമ്മുടെ ബന്ധത്തിന് സമ്മതിക്കുമെന്ന്. അതെനിക്ക് അറിയില്ല ഹരീ.. പക്ഷെ ഒന്നു മാത്രമറിയാം. എൻ്റെ വീട്ടുകാർ സമ്മതിച്ചാലുമില്ലെങ്കിലും എൻ്റെ ജീവിതത്തിൽ ഒരു പുരുഷനുണ്ടെങ്കിൽ അത് എൻ്റെ ഹരി മാത്രമായിരിക്കും. അതും പറഞ്ഞവൾ ഒന്നൂടെ അവനോട് ചേർന്നിരുന്നു. ഹരീ.. മ്മ്.. നിന്നൊരു കാര്യം പറഞ്ഞാ കേൾക്കോ.. മ്മ്.. പറഞ്ഞോ.. ഈ രാഷ്ട്രീയമൊക്കെ വിട്ടൂടെ.
Comments:
No comments!
Please sign up or log in to post a comment!